കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കീർത്തിമുദ്ര Keerthimudra Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Keerthimudra Summary

കീർത്തിമുദ്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തു കാരാനാണ് ഉണ്ണികൃഷ്ണൻ പുതൂർ. 1933-ൽ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു. ഗുരു വായൂരിലാണ് വളർന്നത്. ആത്മസംഘർഷങ്ങളുടെ കഥാകാരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അറുന്നൂറില ധികം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 16 നോവലുകളും ഒരു കവിതാ സമാഹാരവും ജീവച രിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

  • പ്രധാന കൃതികൾ
    ബലിക്കല്ല്, നാഴികമണി, ആനപ്പക, ആട്ടുകട്ടിൽ, അമൃ തമഥനം, ധർമ്മചക്രം, എന്റെ നൂറ്റൊന്നു കഥകൾ, പാവക്കിനാവ്, ജലസമാധി ആത്മവിഭൂതി
  • പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി അവാർഡ്, ജി.സ്മാ രക അവാർഡ്., പത്മപ്രഭാ പുരസ്കാരം, ഓടക്കു ഴൽ അവാർഡ്
    2014 ഏപ്രിൽ 2-ന് നിര്യാതനായി.

ആമുഖം
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച ഒരു കലാകാരൻ. സ്വന്തം ജീവൻ തൃജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്രയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കൃഷ്ണനാട്ടം എന്ന കലാരൂപത്തി ലൂടെ അണിയറയിലും അരങ്ങിലും ഒരു പോലെ ശോഭിച്ച അതുല്യപ്രതിഭ. വ്യത്യസ്ത രൂപഭാവങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ജീവിതം കലയ്ക്ക് വേണ്ടി ഒഴിഞ്ഞുവച്ച കളിയരങ്ങ് ദൈവസന്നിധിയായി കണ്ട കലോപാസകൻ. യൗവനത്തുടിപ്പിലുള്ള സ്വയം വര കൃഷ്ണനായും അവസാനകാലം കൗര്യത്തിന്റെ മുഖമുള്ളവനായും അദ്ദേഹം ആടി കാണികളുടെ മനം കവർന്നു. ഈ കലാകാരൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറുന്നു. താങ്ങാനാവാത്ത ഹൃദയഭാരം ആയിരിക്കാം അന്ത്യത്തിന് കാരണം.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

പാഠസംഗ്രഹം

കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവ സാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാ മത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് ജീവി ക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടു കൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നട പ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്.

ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്താ യാലും പ്രായാധിക്യത്താൽ രോഗങ്ങളാൽ ഇനി വേഷ ത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ചതെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞുലക്ഷ്മിയെ തനിക്കു ലഭിച്ചില്ല. ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീകൃഷ്ണ വേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയ ത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഇങ്ങനെ പല കഥകളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയറയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീകൃഷ്ണനായി നിറഞ്ഞു നിന്ന ആശാന് പിന്നീട് ലഭിച്ചത് യവനന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതി യാനം ആശാനെ വേദനിപ്പിച്ചിരുന്നു. അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടി ക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്ന ത്. അണിയറയിലെ കോപ്പുകളാണ് കൺമുന്നിലെത്തി.

കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവ ണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് കുട്ടിക്ക് ഇരിക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്കണ്ടാൽ എല്ലാ വരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് കുട്ടിയ്ക്കായി കിടന്നു. യവനന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം.

അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറ പ്പെടാൻ ഒരുങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്ക പിന്നിൽ പ്രത്യക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കുന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യത്തോടെയുള്ള ഗർജ്ജനവും ഏറ്റു മുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവ നൻ അരങ്ങുതകർത്തു. പടവെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാരണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുകഴിഞ്ഞി രുന്നു. മൂക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തി മുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവസാ നിപ്പിച്ചിരിക്കുന്നു.

അർത്ഥം
അരങ്ങേറ്റം – കലയോ, അഭ്യാസമോ സഭ യിൽ ആദ്യമായി പ്രദർശിപ്പിക്കു ക.
ചുട്ടി – അരിമാവുകറി
നാഴിക – നാഴ്ച (ഏകദേശം 2 മണിക്കൂർ) ഒരു പഴയ സമയ ഏകകം
ധിക്കാരം – നിന്ദ
സന്നദ്ധത – ഒരുങ്ങിയ (തയ്യാറായ)
കാസശ്വാസം – ശ്വാസകോശരോഗം (വലിവ്)
വലയം ചെയ്യുക – വളയുക
തന്മയത്വം – താദാത്മ്യം
ശൂരത – ശൗരമുള്ള അവസ്ഥ
വ്യതിയാനം – മാറ്റം
മനയോല – മഞ്ഞനിറത്തിലുളള ഒരു ധാതു
ഏകാദശി – വാവ് കഴിഞ്ഞുള്ള 11-ാം പൊക്കം
ധ്യാനനിമഗ്നൻ – ധ്യാനത്തിൽ മുഴുകിയവൻ
നവോന്മേഷം – പുത്തൻ ഉണർവ്
ഉറുമാൽ – കൈലേസ്, തൂവാല
സ്‌പതവർണങ്ങൾ – ഏഴ് നിറങ്ങൾ
ശ്രുതി – വാദ്യങ്ങൾ യോജിക്കു മാറ് ശബ്ദം പുറപ്പെടുവിക്കുക
ഉച്ചസ്ഥായി – ഏറ്റവും ഉയർന്ന അവസ്ഥ
തിരശ്ശീല – (കഥകളിക്കും മറ്റും) മുൻവ ശത്തു പിടിക്കുന്ന തുണി
കളിവിളക്ക് – കഥകളി, കൂടിയാട്ടം എന്നി വയ്ക്കു മുന്നിൽ കത്തിച്ചു വയ്ക്കുന്ന വലിയ വിളക്ക്
ശോണിമ – ചുമപ്പ്
ക്രൗര്യം – ക്രൂരത
ഗർജനം – അലർച്ച
ഇച്ഛിക്കുക – ആഗ്രഹിക്കുക
പിന്നാമ്പുറം – പിൻവശം
(ഘാണിച്ച് – മണത്ത്
പ്രഹരിക്കുക – തല്ലുക
മിത്രം – സുഹൃത്ത്
പരസഹസം – ആയിരക്കണക്കിന്
അനിഷേധ്യൻ – നിഷേധിക്കാൻ ആവാത്തവൻ
ഗത്യന്തരമില്ലാതായപ്പോൾ – മറ്റ് മാർഗമില്ലാതായപ്പോൾ
മെയ്വഴക്കം – ശരീരത്തിന്റെ വഴക്കം
യവനൻ – ഗീസ് ദേശത്തുള്ളവൻ
പാദാരവിന്ദം – പാദകമലം (താമരപൂവുപോലെ യുള്ള പാദം)

പര്യായം
തിരശ്ശീല – യവനിക, തിരസ്കരണി
മനയോല – മനശ്ശീല, ഗോള
ശിഷ്യൻ – ഛാതൻ, അന്തേവാസി
ശ്രീകൃഷ്ണൻ – മാധവൻ, ഗോവിന്ദൻ
മയിൽപ്പീലി – ബർഹം, പിം
കിരീടം – മുടി, മകുടം
വാൾ – അസി, കൃപാണം
പരിച – ഫലം, ഫലകം
തലമുടി – പുരികുഴൽ, കുഴൽ
യുദ്ധം – രണം, ആയോധനം
വിരൽ – അംഗുലി, കരശാഖ

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

സന്ധികണ്ടെത്താം
അരങ്ങേറ്റം – അരങ്ങ് + ഏറ്റം (ലോപസന്ധി)
ജീവിതത്തെ – ജീവിതം + എ (ആദേശസന്ധി)
കളിപ്പെട്ടി – കളി + പെട്ടി (ദ്വിത്വ സന്ധി)
കിട്ടിയില്ല – കിട്ടി + ഇല്ല (ആഗമസന്ധി)
ചാരിയിരുന്നു – ചാരി ഇരുന്നു (ആഗമസന്ധി)
മയിൽപ്പീലി – മയിൽ + പീലി (ദ്വിത്വ സന്ധി)
തെല്ലൊരാശ്വസം – തെല്ല് + ഒരാശ്വാസം (ലോപസന്ധി)
നാളങ്ങൾ – നാളം + കൾ (ആദേശസന്ധി)
വായിവിൽ – വായു + ഇൽ (ആഗമസന്ധി)

സമാസം കണ്ടെത്താം
ദൈവസന്നിധി – ദൈവത്തിന്റെ സന്നിധി (സംബന്ധികാ, തൽപുരു ഷൻ)
ശ്രീകൃഷ്ണ പരമാത്മാവ് – ശ്രീകൃഷ്ണൻ എന്ന പര മാത്മാവ് (നിർദ്ദേശികാ തൽപുരുഷൻ)
വേഷക്കൊഴുപ്പിൽ – വേഷത്തിന്റെ കൊഴു പ്പിൽ ( സംബന്ധികാ തൽപുരുഷൻ)
ശത്രുസംഹാരകൻ – ശത്രു സംഹരിക്കുന്ന തൽപുരുഷൻ)
മിത്ര രക്ഷകൻ – മിത്രത്തെ രക്ഷിക്കുന്ന തൽപുരുഷൻ)
മയിൽപ്പീലി – മയിലിന്റെ പീലി (സംബ ന്ധികാ തൽപുരുഷൻ)
ധ്യാനനിമഗ്നായി – ധ്യാനത്തിൽ നിമഗ്നായി (ആധാരികാ തൽപുരു ഷൻ)
കളിപ്രഭാന്തൻ – ക്ഷമ ഇല്ലാത്തവനായി (അവയ്യീഭാവൻ)
ക്രോധാഗ്നി – ക്രോധത്തിൽ അഗ്നി (പ യോജികാ തൽ പുരു ഷൻ)
പാദാരവിന്ദം – അരവിന്ദം പോലെയുള്ള പാദം (ഉപമാ തൽപുരു ഷൻ)
കീർത്തിമുദ്രാദാനം – കീർത്തിമുദ്രയുടെ ദാനം (സംബന്ധികാ തൽപുരു ഷൻ)

വിപരീത പദം
അവസാനം × ആദ്യം
നിത്യം × അനിത്യം
പിന്നാമ്പുറം × മൂന്നാം പുറം
ശാശ്വതം × നശ്വരം
ശത്രു × മിത്രം

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Practicing with Class 8 Malayalam Kerala Padavali Notes Pdf and കീർത്തിമുദ്ര Keerthimudra Notes Questions and Answers improves language skills.

കീർത്തിമുദ്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 11

Class 8 Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Keerthimudra

Class 8 Malayalam Keerthimudra Notes Questions and Answers

Question 1.
“ആശാൻ കിരീടം തൊട്ടുവന്ദിച്ചു, നമസ്കരിച്ചു, എന്തു കൊണ്ടോ കണ്ണു നിറഞ്ഞു,” ആശാന്റെ കണ്ണു നിറഞ്ഞതിന് കാരണമെന്താവാം?
Answer:
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച് ഒരു കലാകാരൻ സ്വന്തം ജീവൻ ത്യജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്ര എന്ന കഥയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കളിയ രങ്ങ് ദൈവസന്നിധിയായി കണ്ട ആശാൻ കളിയ രങ്ങിൽ നിന്ന് വിടവാങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചുട്ടിയിടാനായി അണിയറയിലേക്ക് കടന്നു. അണി യറയിൽ ആശാന്റെ കണ്ണുകൾ ചുറ്റി നടന്നു. യൗവ ന്നാരംഭത്തിൽ ആശാന്റെ യശസ്സുയർത്തിയ സ്വയംവര കൃഷ്ണന്റെ വേഷത്തിനായി പ്രത്യേകം തയ്യാറാക്കിയ കിരീടം ഒരു പീഠത്തിൽ ഉപയോഗി ക്കാതെ വെറുതെ ഇരിക്കുന്നത് ആശാനെ സങ്കട പ്പെടുത്തി. യൗവനതുടിപ്പുള്ള ശ്രീകൃഷ്ണനായി നിറ ഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറഞ്ഞാടി.

അവസാന വേഷമിടുന്ന സന്ദർഭത്തിൽ അരങ്ങിലും അണിയറയിലുമുണ്ടായ ഓർമ്മകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. ഇന്നത്തോടെ കളിയരങ്ങുകളിൽ താൻ ഇല്ലല്ലോ എന്ന ചിന്ത ആശാനിൽ വേദനയു ണർത്തി. ശത്രുസംഹാരകനും മിത്രരക്ഷകനും നിത്യകാമുകനുമായ തനിക്കേറ്റവും പ്രിയപ്പെട്ട കൃഷ്ണനിലൂടെ ജീവിച്ചതു കൊണ്ടാകാം ആശാന് ആ കിരീടം തൊട്ടു നമസ്കരിച്ചപ്പോൾ കണ്ണ് നിറ ഞ്ഞത്.

Question 2.
“ശ്രീകൃഷ്ണപരമാത്മാവായി താനെവിടും നിറ ഞ്ഞുനിന്നിരുന്നു. അരങ്ങത്തും അണിയറയിലും ഒരുപോലെ” ആശാന്റെ യവനനെ വെല്ലാൻ ആരു മില്ലെന്നു വിധിയെഴുതി വിവരമുള്ളവർ.
ഈ പ്രസ്താവനകളെ മുൻനിർത്തി വ്യത്യസ്ത വേഷങ്ങളോടുള്ള ആശാന്റെ മനോഭാവം ചർച്ച ചെയ്യുക?
Answer:
കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണു കയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പി ക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ, ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീക്യ ഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാന കാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷ മായിരുന്നു ശ്രീകൃഷ്ണൻ യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീക മായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടി യവേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷ ത്തിൽ നിന്ന് നേർവിപരീതമായി അസുരഗുണങ്ങ ളുടെ പ്രതീകമായിരുന്നു യവനവേഷം, കൃഷ്ണ വേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷമിപ്പി ച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരു പോലെ മികച്ചതാക്കി. യവനവേഷത്തിലും ആശാനെ ജയി ക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി. ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചു. ആ വേഷം മിക ച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാ കാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹ ത്തിന്റെ കലയോടുള്ള അർപ്പണ മനോഭാവം കൊണ്ട് തന്നെയാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 3.
അരങ്ങാഴിയുന്ന ആട്ടക്കാരെ അവലംബിച്ചെഴു തിയ ‘കീർത്തിമുദ്ര’ എന്ന കഥയ്ക്ക് ഒരു ആസ്വാ ദനം എഴുതുക?
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായി സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല, സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതു രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതിവൃത്തം. ആ കലാകാരൻ അവസാനത്തെ അരങ്ങേറ്റ ദിന മാണ് കഥയുടെ ആരംഭം. തനിക്കേറ്റവും പ്രിയ പ്പെട്ട കളിയരങ്ങിനോട് വിട പറയേണ്ടുന്ന ദിനം സന്തോഷം നിറഞ്ഞതാവേണ്ടതാണ്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചു കൊണ്ട് കലാതിലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാൻ പോകുകയാണ്.

പക്ഷേ ആ കലാകാരൻ ഒട്ടും സന്തുഷ്ടനായിരു ന്നില്ല. തന്റെ ജീവനായ കളിയരങ്ങിനോട് വിടപറ യേണ്ടി വരുന്ന കാര്യമാലോചിച്ചപ്പോൾ ആ കലാ കാരന്റെ മനസ്സ് വിങ്ങി.

വർത്തമാനകാലത്തിൽ നിന്നുകൊണ്ട് താൻ കട ന്നുവന്ന കലാസപര്യയിലൂടെ ആ കലാകാരൻ നട ത്തുന്ന ആത്മസഞ്ചാരമാണ് പിന്നീട് കഥയിൽ നാം കാണുന്നത്. ആശാനെന്നു എല്ലാവരും വിളിക്കുന്ന ആ കലാകാരനെ സംബന്ധിച്ചിടത്തോളം കളിയ രങ്ങ് ദൈവസന്നിധിക്കു തുല്യമാണ്. ഗുരുനാഥരാ കട്ടെ ദൈവതുല്യരും, അതിനോടൊപ്പം അച്ചടക്ക വും, കഠിനാധ്വാനവുമാണ് തന്നെ ഈ നിലയിലെ ത്തിച്ചതെന്നു അദ്ദേഹം വിശ്വസിക്കുന്നു.

കളിയരങ്ങിൽ നിന്ന് വിടവാങ്ങാനുള്ള പ്രധാനകാ രണം പ്രായത്തിന്റേതായ പ്രശ്നങ്ങൾ തന്നെ യാണ്.

തന്റെ യൗവ്വനകാലത്ത് സ്വയംവരത്തിലെ ശ്രീക ഷ്ണനായിരുന്നു ആശാൻ സ്ഥിരം ചെയ്തിരുന്ന വേഷം. ആശാന് ഏറ്റവും പ്രിയപ്പെട്ട വേഷവും അത് തന്നെയായിരുന്നു. പിന്നീട് പ്രായമേ റിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവന ന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനേ വിഷമിപ്പിച്ചിരുന്നെങ്കിലും ഒരു കലാ കാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. ഓർമ്മകളുടെ ലോകത്ത് നിന്ന് ഉണർന്ന അദ്ദേഹം അവസാന അരങ്ങേറ്റ ത്തിന് ഒരുങ്ങുന്നു. താൻ പണ്ട് ഉപയോഗിച്ച, ഇപ്പോൾ വെറുതെയിരിക്കുന്ന കൃഷ്ണന്റെ കിരീ ടവും മറ്റും അദ്ദേഹത്തിന്റെ കണ്ണുകളെ നനയിച്ചു. എങ്കിലും അവസാനത്തെ യവനവേഷം ഏറ്റവും മികച്ചതാക്കണമെന്നു അദ്ദേഹം മനസ്സിലുറപ്പി ക്കുന്നു.

കാണികൾ പ്രതീക്ഷിച്ചതിലപ്പുറത്തുള്ള ഒരു പ്രക ടനമായിരുന്നു അന്ന് അരങ്ങത്തു അദ്ദേഹം കാഴ്ച വച്ചത്. യവനനായി അദ്ദേഹം വേദിയിൽ നിറഞ്ഞാ ടി. എങ്കിലും ആ കളി മുഴുമിക്കാനാകാതെ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീണ് ഇഹലോകവാസം വെടി യുന്നു. താൻ ജീവനേക്കാളുപരി സ്നേഹിച്ച കളി യരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവ സാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെ യാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന് കഥാകൃത്ത് പറയുന്നു. അതിലും വലിയൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാനില്ല. ജീവി തത്തോടും അരങ്ങിനോടും ഒരേസമയം വിടപറ യുന്ന ആശാൻ വായനക്കാരുടെ കണ്ണുനിറച്ചുകൊ ണ്ടാണ് കടന്നുപോയത്.

Question 4.
കഥാപാത്രനിരൂപണംആശാൻ
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്ന ത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെച്ചു. കളി യരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാ സകനായി ആശാൻ പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തി വേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെ ങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷ ങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലി പ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറു ന്നു.

Question 5.
കീർത്തമുദ്ര ശീർഷകത്തിന്റെ ഔചിത്യം
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘കീർത്തിമുദ്ര’ എന്ന കഥയുടെ ഇതി വൃത്തം. പതിമൂന്നാമത്തെ വയസ്സിൽ അരങ്ങിലെ ത്തിയ ആ കലാകാരന്റെ അവസാനത്തെ അര
ങ്ങേറ്റമായിരുന്നു അന്ന്. ഇത്രയും നാൾ അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കലാതി ലകമെന്ന കീർത്തിമുദ്ര മുഖ്യമന്ത്രി ആ വേദിയിൽ വച്ച് സമ്മാനിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അവസാനത്തെ കളി പൂർത്തിയാക്കാ നാകാതെ തന്റെ ഇഷ്ടവേഷമായ ശ്രീകൃഷ്ണന്റെ കാൽക്കൽ, താൻ ഏറെ സ്നേഹിക്കുന്ന കളിയര ങ്ങളിൽ തന്നെ ആ കലാകാരൻ കുഴഞ്ഞു വീണു മരിക്കുന്നു.

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് കീർത്തിമുദ്ര സ്വീക രിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എങ്കിലും താൻ ജീവനേക്കാളുപരി സ്നേഹിച്ച കളയരങ്ങിൽ തന്നെ സർവചമയങ്ങളോടും കൂടി അവസാന ശ്വാസം വലിക്കാൻ കഴിയുക എന്നത് തന്നെയാണ് ആശാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന കഥാകൃത്ത് പറയുന്നു. അതിലും വലി യൊരു കീർത്തിമുദ്ര അദ്ദേഹത്തിനിനി ലഭിക്കാ നില്ല. കലയെ ജീവിതം തന്നെയാക്കി കീർത്തി നേടിയ കഥയ്ക്ക് കീർത്തിമുദ്ര എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 6.
“കളിയരങ്ങത്തു നിന്ന് വിടവാങ്ങുന്നതോടെ താൻ താനല്ലാതായിത്തീരുന്നു.”
ആശാന്റെ ഈ വാക്കുകളിൽ തെളിയുന്ന മാന സികാവസ്ഥ എന്ത്?
Answer:
കലയോടുള്ള ആത്മാർപ്പണവും തൊഴിലിനപ്പുറും കലയോടുള്ള സ്നേഹവും കലാരംഗത്തു നിന്നും പിൻമാറുന്നതിലുള്ള വേദനയും ഈ വാക്കുക ളിൽ കാണാം.

Question 7.
“ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടികൾക്ക് എന്തറിയാം. അവരൊക്കെ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്നുറപ്പിച്ചു പറഞ്ഞു കൂടാ. ചിലരൊക്കെയുണ്ട് ഇല്ലെന്നു പറയുന്നില്ല. വിരലിലെണ്ണാവുന്നവർ മാത്രം ഈ പ്രസ്താവന വിശകലനം ചെയ്യുക
Answer:
പുതുതലമുറയ്ക്ക് കലയോടുള്ള മനോഭാവത്തിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്കു കൾ. കല ഇന്ന് കച്ചവടമായി മാറിയിരിക്കുന്നു. ധനം സമ്പാദിക്കുന്നതിനും പ്രസിദ്ധിനേടുന്ന തിനും വേണ്ടി കലയെ ഉപയോഗിക്കുന്നു. കലാ പരമായ മികവിൽ അവർക്ക് താല്പര്യം ഇല്ല.

Question 8.
“എല്ലാവരും തന്നെ ആശാനെന്നു വിളിക്കുന്നു. പ്രായം ചെന്നതുകൊണ്ടുള്ള വിളിയാണെങ്കിൽ താന തിനെ കാര്യമായെടുക്കുന്നില്ല. അല്ല, നല്ലൊരു വേഷക്കാരനെന്ന ബോധത്തോടുകൂ
ടിയ വിളിയാണെങ്കിൽ തനിക്കതിൽ അഭിമാന മുണ്ട്” ഈ വരികളിൽ തെളിയുന്ന മനോഭാവം എന്ത്?
Answer:
സ്തുതി വചനങ്ങളിലോ പ്രശസ്തിയിലോ ആശാന് താൽപര്യമില്ല. തന്റെ കഴിവിൽ അദ്ദേഹം അഹങ്കരിക്കുന്നുമില്ല. നല്ല കലാകാരൻ എന്നറിയ പ്പെടാൻ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

Question 9.
“ഈ ലോകത്തിൽ ഒന്നും ശാശ്വതമായിട്ടില്ല. എല്ലാം മറഞ്ഞുപോകുന്നു. കലയും കാമിനിയു മെല്ലാം തന്നെ.”
ഇത്തരം ഒരു വിശകലനത്തിലേയ്ക്ക് ആശാനെ നയിച്ച കാരണങ്ങൾ എന്താവാം?
Answer:
കലയോടും ജീവിതത്തോടുമുള്ള ആത്മാർത്ഥത വ്യക്തമാക്കുന്ന വാക്കുകളാണിവ. അരങ്ങൊഴി യുന്നതിലെ നിരാശയും നഷ്ടപണയം സൃഷ്ടിച്ച നിരാശയും ഈ വാക്കുകളിൽ കാണാം. തത്വചി ന്താപരമായ സമീപനത്തോടെ ആ നിരാശയെ അദ്ദേഹം മറികടക്കുന്നു.

Question 10.
കൃഷ്ണവേഷം തന്മയത്വത്തോടെ ആടാൻ കഴി ഞ്ഞതിന്റെ കാരണമായി ആശാൻ വിലയിരുത്തു ന്നതെന്ത്?
Answer:
വ്യക്തിപരമായ അനുഭവങ്ങൾ കലയെ ശ്രേഷ്ഠ മാക്കുന്നു. ആശാന്റെ യൗവ്വന കാലാനുഭവവും, കൃഷണവേഷവും തമ്മിൽ ബന്ധമുണ്ട്. വ്യക്തി ജീവിതത്തിലെ ആശാന്റെ പ്രണയം കൃഷ്ണന്റെ ഭാവങ്ങളോട് തന്മയീഭവിക്കുവാൻ ആശാനെ സഹായിച്ചു.

Question 11.
“വേഷങ്ങളിൽ വന്ന വ്യതിയാനത്തിൽ വേദന തോന്നിയിരുന്നു” ആശാന്റെ ഈ വാക്കുകൾ എങ്ങനെ വിലയിരുത്താം?
Answer:
വ്യക്തി ജീവിതത്തിൽ നന്മയും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആശാൻ കൃഷ്ണവേ ഷത്തെ ആരാധിക്കുന്നു. പ്രകൃതത്തിൽ തിന്മ യുടെ രൂപമായ വനവേഷത്തോട് ആശാന് പ്രതിപത്തിയില്ല എന്നാൽ ഒരു കലാകാരൻ ഏതു വേഷവും ഒരുപോലെ സ്വീകരിക്കണം. അതു കൊണ്ട് കൃഷ്ണവേഷം പോലെ യവനവേഷവും അനശ്വരമാക്കാൻ ആശാന് കഴിഞ്ഞു.

Question 12.
“ആശാന്റെ യവനനാണ് അരങ്ങാഴിയുന്നതിനു മുമ്പുള്ള അവസാന വേഷം അ തു കൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും”.
കഥാസന്ദർഭത്തിൽ ഈ സംഭാഷണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
കഥയിലെ ഏറ്റവും നിർണായകമായ നിമിഷത്തെ ക്കുറിച്ചുള്ള സൂചന നൽകുന്ന വാക്കുകളാണി വ. ആശാന്റെ കലാപ്രകടനത്തെക്കുറിച്ച് വായന ക്കാരിൽ ഉദ്യോഗം ജനിപ്പിക്കാൻ ഈ വാക്കു കൾക്ക് കഴിയുന്നു. കലാകാരനെന്ന നിലയ്ക്ക് ആശാന് സമൂഹത്തിലുള്ള ആദരവും പ്രശ സ്തിയും ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

Question 13.
“തിരശ്ശീല താണു. കളിവിളക്കിന്റെ എരിഞ്ഞു പട രുന്ന നാളങ്ങൾ. ചുണ്ടപ്പൂവിന്റെ ശോണിമ പൂണ്ട കണ്ണുകൾ നാളങ്ങളിൽ ഉരുകി കൗര്യത്തിന്റെ ഗർജ്ജനം മുഴങ്ങി.” കഥാ സന്ദർഭത്തെ നാടകീയമാക്കുന്ന തിൽ പ്രസ്തുത സന്ദർഭത്തിനുള്ള പ്രാധാന്യം വ്യക്ത മാക്കുക.
Answer:
കൃഷ്ണനാട്ടത്തിന്റെ രംഗാവതരണം വാങ്മയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കത്തിച്ചുവെച്ച കളിവിളക്കിന്റെ നാളം കണ്ണുകളിൽ പ്രതിഫലിക്കു ന്നു. അസുരഭാവം പകരാനായി ചുണ്ടപ്പൂവു കൊണ്ട് കണ്ണുകൾ ചുമപ്പിച്ചിരിക്കുന്നു. യവനന്റെ കത്തുന്ന രോഷം വ്യക്തമാക്കാൻ ഈ പ്രയോഗ ത്തിന് കഴിയുന്നു. വേഷത്തെക്കാളും മികച്ച മെയ്വഴക്കം ആശാന്റെ കലാപരമായ കഴിവിനെ കുറിക്കുന്നു.

Question 14.
“കഥ അവസാനിക്കുന്നതിനു മുമ്പ് തിരശ്ശീല വീണു” കഥയെ ഭാവതീവ്രമാക്കാൻ ഈ വാക്യ ത്തിന് എത്രമാത്രം കഴിയുന്നു.
Answer:
കലയിലെ അവസാനചടങ്ങാണ് തിരശ്ശീല ആ ശാന്റെ ജീവിതം അവസാനിച്ചു എന്ന ധ്വനി ഈ വാക്കുകളിലുണ്ട്. അരങ്ങിൽ കൃഷ്ണനോട് പക യുള്ള യവനവേഷം തകർത്തഭിനയിക്കുമ്പോഴും ഉള്ളിൽ കൃഷ്ണഭക്തനാണ് ആശാൻ. അവസാന നിമിഷത്തിൽ അരങ്ങിനെ ജീവിതമായി അദ്ദേഹം കാണുന്നു. യവനവേഷത്തിൽ അദ്ദേഹം അരങ്ങിൽ മരിച്ചു വീഴുന്നു. കൃഷ്ണപാദങ്ങളിൽ വീണ് മോക്ഷം പ്രാപിക്കുന്ന യവനൻ ആശാന്റെ സ്വകാ ര്യമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം കൂടി യാണ്.

കീർത്തിമുദ്ര Notes Question Answer Class 8 Kerala Padavali Chapter 11

അധിക വായനയ്ക്ക്

കൃഷ്ണനും യവനനും
മഗധരാജാവായ ബൃഹദ്രഥന്റെ പുത്രനായ ജരാ സന്ധൻ പതിനേഴു തവണ മധുരയെ ആക്രമിച്ചു പരാജയപ്പെട്ടു. പതിനെട്ടാം തവണ അദ്ദേഹം തന്റെ സുഹൃത്തായ യവനനും അദ്ദേഹത്തിന്റെ മൂന്ന് കോടി യവന സൈനികരുമായാണ് ആക്രമ ണത്തിന് എത്തിയത്. ബ്രഹ്മാവിൽ നിന്ന് വരം നേടിയ യവനനെ കൃഷ്ണന് വധിക്കാൻ സാധി ക്കുമായിരുന്നില്ല. യവനൻ മഥുരയെ വളഞ്ഞപ്പോൾ നിരായുധനായി അക്ഷോഭ്യനായി. കൃഷ്ണൻ കൊട്ടാരത്തിനു പുറത്തിറങ്ങി നടന്നു. നടന്നു നീങ്ങുന്ന കൃഷ്ണനെ യവനൻ കണ്ടു. യവനൻ അദ്ദേഹത്തെ പരിഹസിക്കാനും വെല്ലുവിളിക്കാനും തുടങ്ങി. ഭയന്ന മട്ടിൽ കൃഷ്ണൻ ഓടി. യവനൻ കൃഷ്ണന് പിന്നാലെ ഓടി, ഓടിയോടി രണ്ടുപേരും ഒരു കുന്നിൻ ചെരിവിലെത്തി. കൃഷ്ണൻ യവനൻ ഒരു ഗുഹയിൽ കേറി മറിഞ്ഞു. യവനനും കൃഷ്ണനു പിന്നാലെ ഗുഹയിൽ പ്രവേശിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരാൾ മൂടിപ്പുതച്ചു കിടക്കു ന്നു. അതുകണ്ടപ്പോൾ കൃഷ്ണനാണെന്നു കരുതി ഒരു ചവിട്ടുകൊടുത്തു. ചവിട്ടിയത് മുചുകുന്ദനെന്ന രാജാവിനെ യായിരുന്നു. ദേവാസുര യുദ്ധം കഴിഞ്ഞു ക്ഷീണിച്ചുറങ്ങുകയാണ്. ആരാനും തന്നെ ഉണർത്തിയാൽ അവൻ ഭസ്മമായിത്തീരാ നുള്ള വരവും നേടിയാണ് ഉറക്കം. ഇതു യവനനു അറിയുകയില്ല. ചവിട്ടുകൊണ്ടു ഉയർന്ന മുചുകു ന്ദൻ കണ്ടത് യവനനെയാണ്. അവൻ തൽക്ഷണം ഭസ്മമായി.

കൃഷ്ണനാട്ടം
കേരളത്തിന്റെ തനതു കല എന്ന വിശ്വ സിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേര ളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് കൃഷ്ണനാട്ടം, കോഴിക്കോട് മാനവേദ രാജാവ് രൂപ പ്പെടുത്തിയ നൃത്തശിൽപ്പമാണിത്. ജയദേവ കവി യുടെ പ്രശസ്തമായ ഗീതഗോവിന്ദമെന്ന രചനയെ അടിസ്ഥാനമാക്കി മാനവേദ രാജാവ് രചിച്ച ‘കൃഷ്ണഗീതി’ യാണ് പിന്നീട് അദ്ദേഹം തന്നെ കൃഷ്ണനാട്ടമാക്കി ചിട്ടപ്പെടുത്തിയത്. ശ്രീക ഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ എട്ടുഭാഗങ്ങളായി തിരിച്ച് അവത രിപ്പിക്കുന്നു. പണ്ട് ഇത് എട്ടു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ഈ കലാരൂപത്തിൽ വാചി കാഭിനയം തീരെ ഇല്ല. പിന്നണിയിൽ നിന്ന് രണ്ടു ഗായകർ പാടുന്നതിനനുസരിച്ചാണ് കഥ നീങ്ങു ന്നത്. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന വാദ്യോപകര ണങ്ങൾ. വർണ്ണഭംഗിയുള്ള വേഷവിധാനവും, മുഖ ത്തെഴുത്തും കൃഷ്ണനാട്ടത്തിനുമുണ്ട്.

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Manavikathayude Theertham Summary

മാനവികതയുടെ തീർഥം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു.
മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8 1
പ്രശസ്ത മലയാള കഥാകൃത്തും നോവലിസ്റ്റു മാണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയ പ്പെടുന്ന എം.കെ. ഗോപിനാഥൻ നായർ 1940 ജൂണിൽ മൂവാറ്റുപുഴയിൽ ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്സ്, മൂവാറ്റുപുഴ നിർമ്മല എന്നിവിട ങ്ങളിൽ വിദ്യാഭ്യാസം. പിന്നീട് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു.

  • പ്രധാന കൃതികൾ : നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായ ഭാഗം, അതിരുകളില്ലാതെ, അകാ ലത്തിൽ വസന്തം, നിശാശലഭം, ബൊമ്മിഡി ണ്ടിലെ പാലം, യമകം
  • പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകിട അവാർഡ്, അബുദാബി -ശക്തി അവാർഡ്, കമലാ സുരയ്യ അവാർഡ്,

മാനവികതയുടെ തീർഥം Manavikathayude Theertham Summary in Malayalam Class 8

ആമുഖം
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങൾ പകർന്നു നല്കിയാണ് 2011-ലെ പ്രളയം കടന്നു പോയത്. പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തി ലേയ്ക്ക് കൈപിടിച്ചു കയറ്റാൻ ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾ മറന്നു. മലയാളികൾ ഒരുമിച്ച് നിന്നതി നെക്കുറിച്ചാണ് വൈശാഖൻ എഴുതുന്നത്. അതോ ടൊപ്പം കുട്ടിക്കാലത്തെ പ്രളയഓർമ്മകളും ലേഖകൻ പങ്കുവെയ്ക്കുന്നു.

അർത്ഥം
തീർത്ഥം – വിശുദ്ധമായ ജലം പുണ്യജലം
നവോത്ഥാനം – ഉയർത്തെഴുന്നേല്പ്, പുത്തൻ ചൈതന്യം ഉണ്ടാകൽ
ദുരിതം – കഷ്ടപ്പാട്, ആപത്ത്
മതേതരം – ഒരു മതവുമായും ബന്ധപ്പെടാത്ത
യുഗം – കാലഘട്ടം
അണ്ണാച്ചി – തമിഴരെ ബഹുമാനപുരസ്സരം പരാമർശിക്കുന്ന പദം
പെരുകി – വർധിച്ചു
അനന്തമായി – അവസാനമില്ലാത്ത, അറ്റമില്ലാതെ
കെടുതി – നാശനഷ്ടങ്ങൾ, കഷ്ടത
അനിവാര്യം – വളരെ ആവശ്യമായ, ഒഴിവാക്കാനാകാത്ത

धूप की संदूक Class 6 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 5 Chapter 3 धूप की संदूक Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Dhoop Ki Sandhook Class 6 Question Answer Notes Summary

SCERT Class 6 Hindi Unit 5 Chapter 3 Question Answer Kerala Syllabus धूप की संदूक

Dhoop Ki Sandhook Question Answer

प्रश्न 1.
कविता के लिए आस्वादन टिप्पणी तैयार करें।
കവിതയെപ്പറ്റി ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക.
उत्तर :
हिन्दी के युव कवि और नाटककार वसंत संकरगाए की एक छोटी कविता है ‘धूप की संदूक’ । इसमें कवि संदूक की धूप का उपयोग बताते है । कवि कहते हैं कि हम सब मिलकर एक बडी संदूक बनताकर उसमें बैसाख की कसैली धूप भर दें। फिर आनेवाले दिनों में इसका फायदा हम देख सकेंगे।

ഹിന്ദിയിലെ യുവകവിയും നാടകകൃത്തുമായ വസന്ത് സക്കർഗായെയുടെ ഒരു ചെറിയ കവിതയാണ് ‘ഗ്രൂപ് കി സന്തൂക്ക്. ഇതിൽ കവി പെട്ടിയ്ക്കുള്ളിലെ വെയിലിന്റെ ഉപയോഗത്തെക്കുറിച്ചാണ് പറയുന്നത്. കവി പറയുന്നത് എല്ലാവരും ചേർന്ന് ഒരു പെട്ടിയുണ്ടാക്കി വൈശാഖ മാസത്തിലെ കത്തി ജ്വലിക്കുന്ന വെയിൽ അതിൽ നിറയ്ക്കാമെന്നാണ്. പിന്നീട് വരുന്ന ദിവസങ്ങളിൽ അതിന്റെ ഉപയോഗം കാണും.

पानी बरसाते वक्त सूरज मेघों में गायब होगा । तब यह संदूक की धूप सारे कीचड को सूखा देगी। जाडे के दिनों में कोहरा फैलते वक्त जब देगी। सूरज धरती से भांग जाएगा, तब आँगन में ठिठुरती दादी पर इस संदूक की धूप मुट्ठी भर उछालेगे। इस प्रकार संदूक की धूप की महिमा सरल भाषा में कवि ने यहाँ व्यक्त किया ।

മഴ പെയ്യുന്ന സമയത്ത് സൂര്യൻ മേഘത്തിൽ ഒളിച്ചിരിക്കും. ആ സമയത്ത് പെട്ടിക്കുള്ളിലെ വെയിൽ മുഴുവൻ ചെളിയും ഉണക്കിക്കളയും. തണുപ്പുള്ള സമയങ്ങളിൽ, നല്ല മൂടൽ മഞ്ഞുള്ള സമയങ്ങളിൽ സൂര്യൻ ഭൂമിയിൽ നിന്നും ഓടി ഒളിക്കുന്ന സമയത്ത് പെട്ടിയ്ക്കുള്ളിലെ വെയിൽ കൈകളിലെടുത്തു മുറ്റത്ത് തണുത്ത് വിറച്ചിരിക്കുന്ന മുത്തശ്ശിയുടെ ദേഹത്തേയ്ക്ക് കൊരിച്ചൊരിയാം. ഇങ്ങനെ വളരെ ലളിതമായ ഭാഷയിൽ പെട്ടിക്കുള്ളിലെ വെയിലിന്റെ മഹത്വത്തെ കുറിച്ച് കവി വ്യക്തമാക്കുന്നു.

प्रश्न 2.
चढते जाएँ ट्रॉफी जीतें
മുകളിലേക്ക് കയറിപ്പോയി ട്രോഫി നേടാം…
धूप की संदूक Class 6 Question Answer Notes Summary in Malayalam & Hindi 1
उत्तर :
धूप की संदूक Class 6 Question Answer Notes Summary in Malayalam & Hindi 2
मौसम – കാലാവസ്ഥ
मनुज – മനുഷ്യൻ
जहाज़ – കപ്പത
ज़मीन – ഭൂമി
नमूना – മാത്യക
नाराज़ – ദേഷ്യം

अन्य महत्वपूर्ण परीक्षा केंद्रित प्रश्नोत्तर

प्रश्न 1.
सब मिलकर धूप भरने के लिए क्या बनाने को कवि कहता है ?
എല്ലാവരും ചേർന്ന് വെയിൽ നിറയ്ക്കാനായി എന്ത് നിർമിക്കാനാണ് കവി പറയുന്നത്?
उत्तर :
संदूक (വെട്ടി)

प्रश्न 2.
संदूक में कैसे धूप भरने को कवि कहता है ?
പെട്ടിയിൽ എങ്ങനെയുള്ള വെയിൽ നിറയ്ക്കാനാണ് കവി പറയുന്നത്?
उत्तर :
वैसाख की कसैली धूप
വൈശാഖത്തിലെ കൊടുചൂട് നിറഞ്ഞ വെയിൽ

प्रश्न 3.
यह धूप किसकेलिए संदूक में रखते हैं?
ഈ വെയിൽ എന്തിനു വേണ്ടിയാണ് പെട്ടിയിൽ വച്ചിരിക്കുന്നത്?
उत्तर :
आनेवाले दिनों में धूप से बहुत काम आएगा ।
വരുംകാല ദിവസങ്ങളിൽ വെയിൽ കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ടാകും.

प्रश्न 4.
कीचड को संदूक की धूप से क्या लाभ है?
ചെളിക്ക് പെട്ടിയിലെ വെയിൽ കൊണ്ടുള്ള നേട്ടമെന്താണ്?
उत्तर :
कीचड को सूखने के लिए यह धूप सहायता करता है ।
ചെളി ഉണങ്ങുന്നതിനു വേണ്ടി ஐற വെയിൽ സഹായിക്കുന്നു.

प्रश्न 5.
दादी को संदूक की धूप से क्या लाभ है ?
മുത്തശ്ശിക്ക് പെട്ടിയിലെ വെയിൽ കൊണ്ടുള്ള നേട്ടമെന്താണ്
उत्तर :
दादी की ठंडी को दूर करने के लिए यह धूप सहायता करता है ।
മുത്തശ്ശിയുടെ തണുപ്പ് ദൂരെ അകറ്റുന്നതിനായി പെട്ടിയിലെ വെയിൽ സഹായിക്കുന്നു.

प्रश्न 6.
इस कविता में कवि ने किस के महत्व को दर्शाया
ഈ കവിതയിൽ കവി എന്തിന്റെ മഹത്വത്തെക്കുറിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്?
उत्तर :
धूप के महत्व को
വെയിലിന്റെ മഹത്വത്തെക്കുറിച്ച്

धूप की संदूक Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

प्रश्न 7.
कविता की पंक्तियाँ को क्रमबद्ध कीजिए:
കവിതയിലെ വരികൾ ക്രമമായി എഴുതാം.

संदूक की यह धूप
जोडों में लिए आड कोहरे की
उछालेंगे भर – भर मुट्ठी
सूरज जब भागेगा धरती से दूर
आँगन में ठिठुरती दादी पर

जोडों में लिए आड कोहरे की
सूरज जब भागेगा धरती से दूर
आँगन में ठिठुरती दादी पर
उछालेंगे भर भर मुट्ठी
संदूक की यह धूप

प्रश्न 8.
सही मिलान कीजिए (ശരിയായി പൊരുത്തപ്പെടുത്തുക)

i) कसैली (क) पानी
ii) ठिठुरती (ख) कोहरे
iii) झम झम (ग) भागेगा
iv) सूरज (घ) धूप
v) आड (ङ) दादी

उत्तर :

i) कसैली (घ) धूप
ii) ठिठुरती (ङ) दादी
iii) झम झम (क) पानी
iv) सूरज (ग) भागेगा
v) आड (ख) कोहरे

प्रश्न 9.
चित्र वर्णन (ചിത്ര വിവരണം)
धूप की संदूक Class 6 Question Answer Notes Summary in Malayalam & Hindi 3
उत्तर :

  • चित्र में दो घर हैं।
    ചിത്രത്തിൽ രണ്ട് വീടുകൾ ഉണ്ട്.
  • बादल देखने को मिलता है।
    മേഘങ്ങൾ കാണാൻ സാധിക്കുന്നു.
  • घर के सामने एक नारियल का पेड है ।
    വീടിന്റെ മുൻപിൽ ഒരു തെങ്ങുണ്ട്.
  • नारियल के पेड नारियल से भरा हुआ है ।
    തെങ്ങിൽ ധാരാളം തേങ്ങയുണ്ട്.
  • घर के सामने एक खेत है ।
    വീടിന്റെ മുൻപിൽ ഒരു വയലുണ്ട്.

प्रश्न 10.
कविता की पूर्ती कीजिए (കവിത പൂർത്തിയാക്കുക).

नीती रात हुआ उतियारा
घर आँगन में उतरी धूप ।
________________
________________
उत्तर :
कण-कण में, पत्ते – पत्ते पर
हँसती – गाती बिखरी धूप

प्रश्न 11.
नीचे दिए गए खण्ड को पढकर प्रश्नों को उत्तर दीजिए:
एक बार एक छोटी सी तितली बाग में इधर – उधर फूलों पर मँडरा रही थी । तितली के पंख बहुत कोमल और रंग बिरंगे थे। उसके छह पैर थे । तितली फूलों का रस पी रही थी । वह हम बच्चों को बहुत अच्छी लगी। सचमुच तितली बाग की रानी कहलाती है ।

ഒരിക്കൽ ഒരു ചെറിയ ചിത്രശലഭം പൂന്തോട്ടത്തിൽ പൂക്കളിൽ തേൻ കുടിക്കാൻ അലഞ്ഞ് നടക്കുക യായിരുന്നു. ചിത്രശലഭത്തിന്റെ ചിറക് വളരെ കോമളവും പല നിറത്തിലുള്ളതുമാണ്. അതിന് ആറ് കാലുകൾ ഉണ്ട്. ചിത്രശലഭം പൂക്കളിൽ നിന്നും തേൻ കുടിക്കുന്ന ഞങ്ങൾ കുട്ടികൾക്ക് വളരെയിഷ്ടമാണ് ചിത്രശലഭങ്ങളെ വാസ്തവത്തിൽ ചിത്രശലഭത്തെ പൂന്തോട്ടത്തിന്റെ റാണി എന്നാണ് പറയപ്പെടുന്നത്
(1) तितली को ________________ कहलाती है।
(2) तितली के पंख बहुत ________________ और ________________ थे।
(3) उसके ________________ पैर थे।
(4) तितली ________________ का रस पी रही थी ?
उत्तर :
i) बाग की रानी
ii) कोमल, रंग-बिरंगे
iii) छह
iv) फूलों

गर्मी की अधिकता पर एक चित्र तैयार कर उनमें रंग भरिएः
ചൂടിന്റെ കാഠിന്യത്തെ സംബന്ധിച്ച് ഒരു ചിത്രം തയ്യാറാക്കി നിറം കൊടുക്കുക

प्रश्न 12.
गर्मी का मौसम
धूप की संदूक Class 6 Question Answer Notes Summary in Malayalam & Hindi 4
धरती मुझे गोद में लेकर
मौसम – मौसम घुमाती है ….
धरती किन-किन को अपनी
गोद में लेती है ?

1. चित्र में क्या-क्या देखते हैं ?.
ചിത്രത്തിൽ എന്തൊക്കെയാണ് കാണുന്നത്?
उत्तर :
चित्र में एक पेड पौधा, फूल, चिडिया, मोर, बादल और बारिश है।
ചിത്രത്തിൽ ഒരു മരം, ചെടി, പൂവ്, പക്ഷി, മയിൽ, മേഘം, മഴ എന്നിവയുണ്ട്.

2. ‘ज़मीं को जादू आता है’ कविता का यह अंश पढें और अनुबद्ध प्रश्नों का उत्तर लिखें ।
‘ज़मीं को जादू आता है’ की അതുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങൾക്കുത്തരം എഴുതാം.

अनारों, बेरों और आमों में, सेबों में,
सभी सीठो में भी मीठे अलग हैं,
कि पत्ते खाओ तो फीके हैं, और फल मीठे लगते हैं ।
मौसंबी मीठी है तो नींबु खट्टा है।
यकीनन जादू आता है !!
वगर न बाँस फीका, सख्त, और गन्नों में रस क्यों है ?

(क) ‘ सभी मीठों में भी मीठे अलग है’ इससे आपने क्या समझा ?
എല്ലാ മധുരങ്ങളിലും മധുരം വ്യത്യസ്തമാണ് – ഇതിൽ നിന്ന് നിങ്ങൾ എന്താണ് മനസ്സിലാകുന്നത്?

(ख) कवितांश की आस्वादन टिप्पणी लिखें।
കവിതയ്ക്കൊരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം.
उत्तर :
क) अनार, बेरे, आम, सेब ये सब मीठे फल हैं। लेकिन इनके मीठेपन अलग है, अलग स्वाद है ।
മാതളം, ഇലന്തപ്പഴം, മാങ്ങ, ആപ്പിൾ ഇവയെല്ലാം മധുരമുള്ള ഫലങ്ങളാണ്. എന്നാൽ ഇതിന്റെ മാധുര്യം വ്യത്യസ്തമാണ്, സ്വാദും വ്യത്യസ്തമാണ്.

ख) कवि गुलज़ार की एक कविता है ‘ज़मीं को जादू आता है।’ अनार, बेर, आम सेब से सब मीठे फल हैं। लेकिन इनके मीठेपन भी अलग है, स्वाद भी अलग है। एक ही पौधे का फल मीठे लगते हैं, लेकिन उनके पत्ते फीका पडता है। एक ही वर्ग का मौसंबी तो मीठा है, लेकिन नींब खट्टा है। बाँस फीका है लेकिन गन्ना मीठा है । वास्तव में ये ज़मीन को जादू आता है।

കവി ഗുൽസാറിന്റെ കവിതയാണ് മാതളം, ഇലന്തപ്പഴം, മാങ്ങ, ആപ്പിൾ ഇവയെല്ലാം മധുരമുള്ള പഴങ്ങളാണ്. എന്നാൽ ഇതിന്റെ മാധുര്യവും സ്വാദും വ്യത്യസ്തമാണ്. ഒരേ ചെടിയിൽ നിന്നുണ്ടാകുന്ന പഴങ്ങൾക്ക് മധുരമാണ്. എന്നാൽ ആ ചെടിയിലെ ഇലകൾക്ക് യാതൊരു രുചിയും ഇല്ലാത്തവയാണ്. ഒരേ വർഗ്ഗത്തിലുള്ള മുസംബി മധുരമുള്ളതും, നാരങ്ങ പുളിയുള്ളതുമാണ്. മുളയ്ക്ക് രുചിയില്ല, എന്നാൽ കരിമ്പിനോ നല്ല മധുരവും, വാസ്തവത്തിൽ ഈ ഭൂമിയ്ക്ക് (മണ്ണിന്) എന്തോ മായാജാലം ഉണ്ട്.

धूप की संदूक Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

धूप की संदूक Summary in Malayalam & Hindi

Dhoop Ki Sandhook Summary in Malayalam & Hindi

बनवा लें सब मिलकर
बडी सी एक संदूक
भर दें सारी उसमें
वैसाख की कसैली धूप
आनेवाले दिनों में देखना
बडी काम आएगी यह सूझ

എല്ലാവരും ചേർന്ന് ഒരു വലിയ പെട്ടിയുണ്ടാക്കാം
എന്നിട്ട് വൈശാഖ മാസത്തിലെ കത്തി ജ്വലിക്കുന്ന
വെയിൽ അതിൽ നിറച്ചു വയ്ക്കാം. വരാൻ പോകുന്ന
ദിവസങ്ങളിൽ ഈ ആശയം വളരെയധികം
പ്രയോജനപ്പെടും എന്നാണ് കവി പറയുന്നത്.

झम – झमाझम बरसेगा जब पानी
सूरज होगा मेघों में गुम
सुखा देगी सारा का सारा कीचड
संदूक की यह धूप

കോരിച്ചൊരിയുന്ന മഴ പെയ്യുന്ന സമയത്ത് സൂര്യൻ
മേഘത്തിന്റെ യുള്ളിൽ ഒളിച്ചിരിക്കുകയായിരിക്കും.
അങ്ങനെ നല്ല മഴയുള്ള സമയത്ത് എല്ലായിടത്തും
ചെളിയായിരിക്കും. ആ ചെളി ഉണക്കാൻ ഈ പെട്ടിയിലെ വെയിലുപയോഗിക്കാം.

जाडों में लिए आड कोहरे की
सूरज जब भागेगा धरती से दूर,
आँगन में ठिठुरती दादी पर,
उछालेंगे भर – भर मुट्ठी
संदूक की यह धूप ।

മഞ്ഞുകാലത്ത് കൊടും തണുപ്പിൽ സൂര്യൻ ഭൂമിയിൽ
നിന്നും ദൂരേക്ക് ഓടിയൊളിക്കും. അത്തരം കൊടും
തണുപ്പിൽ ഈ പെട്ടിയിലെ വെയിൽ കൈയിലെടുത്ത്
മുറ്റത്ത് തണുത്ത് വിറച്ചിരിക്കുന്ന മുത്തശ്ശിയുടെ
മുകളിലേക്ക് കോരിച്ചൊരിയാം മുത്തശ്ശിയുടെ തണുപ്പ്
മാറ്റാൻ അതുപകരിക്കും.

धूप की संदूक Hindi Poem कवि परिचय वसंत सकरगाए

हिन्दी साहित्य के प्रसिद्ध कवि है श्री वसंत सकरगाए। युवा कवि होने के साथ- साथ वे एक अच्छे नाटककार भी है। उनका जन्म २ फरवरी १९६०, वसंत पंचमी के दिन खंडवा जिले के हरसूद नामक गाँव में हुआ। आज उस गाँव का अस्तित्व नहीं है। नर्मदा बाँध के आने पर हरसूद गाँव डूब गया। उनका साहित्यिक पत्रकारिता में लंबा अनुभव.. है। वे बहुत समय से कविताएँ लिख रहे हैं। वसंत आस पास की छोटी चीज़ों के सहारे शानदार कविताएँ संभव करते हैं। भाषा की सहजता इस कवि की एक अन्य विशेषता है.. जो इधर लगभग कम होती जा रही है । सहज भाषा में बडी कविता लिखना वास्तव में कठिन कार्य है और यह कार्य वसंत बखूबी कर रहे हैं। वागीखरी तथा दुष्यंत पुरस्कार से उन्हें सम्मानित किया गया। मार के लिए मौसम नहीं, राजेश जोशी तीन शब्दचित्र, धूप की संदूक, हरसूद में बाल्टियाँ, आज के दिन जन्मे हुए बालक आदि उनकी प्रमुख रचनाएँ हैं । “बिगाहबानी में फूल’ उनका पहला काव्य संग्रह है।

ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധനായ കവിയാണ് ശ്രീ വസന്ത് സക്കർ ഗായേ യുവ കവിയായതിന് ഒപ്പം തന്നെ അദ്ദേഹം നല്ല ഒരു നാടകകൃത്ത് കൂടിയാണ്. വസന്ത പഞ്ചമി ദിവസം ഖണ്ഡവാ ജില്ലയിലെ ഹർസൂദ് എന്ന ഗ്രാമത്തിലായിരുന്നു. ഇന്ന് ആ ഗ്രാമം നിലനിൽക്കുന്നില്ല. നർമ്മദാ ഡാം വന്നപ്പോൾ ഹർസൂദ് ഗ്രാമം അതിൽ മുങ്ങിപ്പോയി. അദ്ദേഹത്തിന് സാഹിത്യ പ്രത പ്രവർത്തനത്തിൽ വിപുലമായ അനുഭവ സമ്പത്തുണ്ട്. ഭാഷയുടെ ലാളിത്വം ഈ കവിയുടെ മറ്റൊരു സവിശേഷതയാണ്. ഇന്നത് മറ്റുള്ള കവികളിൽ കുറവായി കാണപ്പെടുന്നു. ഭാഷയുടെ ലാളിത്വത്തിൽ വലിയ കവിതകൾ എഴുതുക വാസ്തവത്തിൽ ഒരു കഠിനമായ കാര്യമാണ്. എന്നാൽ ഇക്കാര്യം വസന്ത് നല്ല രീതിയിലാണ് ചെയ്യുന്നത്. വാഗീശ്വരി പുരസ്കാരവും, ദുഷ്യന്ത് പുരസ്കാരവും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ‘മാർ കേലിയേ മൗനം നഹീം, രാജേഷ് ജോഷി – തീൻ ശബ്ദചിത്ര്, ധൂപ് കി സന്തുക്ക്, ഹർസുദ് മേം ബാൽട്ടിയാം, ആജ് ദിന്റെ ജന്മ കുറേ ബാലക് മുതലായ വ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. ‘നിഗാഹ് ബാനി മേം ഫുൽ അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം ആണ്.

धूप की संदूक Hindi Poem शब्दार्थ

  • संदूक – പെട്ടി, box
  • धूप – വെയിൽ sunlight
  • भर देना – നിറയ്ക്കുക to fill
  • काम आना – പ്രയോജനപ്പെടുക to be of avail
  • कसैली धूप – തീഷ് ണമായ വെയിൽ
  • सूझ – അശയം idea
  • बैसाख – വൈശാഖ മാസം
  • पानी बरसाना – മഴ ചെയ്യുക to rain
  • गुम – അപ്രത്യകമാകുക to disappear
  • जाडा – തണുപ്പ് കാലം winter season
  • कीचड – വെളി dirt
  • कोहरा – മുടൽ മഞ്ഞ് fog
  • सुखा देना – ഉണക്കു ക to dry
  • भागना – ഓടുക to run
  • मुट्ठी – മുഷ്ടി fist
  • ठिठुरती – പിറയ്ക്കുന്ന shivering
  • उछालना – എറിയുക to throw
  • हाथ – കൈ hand
  • किताब – പുസ്തകം book
  • पलकें – കൺപേ വളകൾ eyelids
  • घंटा – മരക്കൊമ്പുകൾ hour
  • जिदा करना – നിർബന്ധിക്കുക
  • टहनियाँ – മരക്കൊമ്പുകൾ
  • दरवाज़ा – വാതിൽ door
  • हवाला करना – കൈ മാറുക to understand
  • पत्ता – ഇല leaf
  • हवा – വായു air

ज़मीं को जादू आता है Class 6 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 5 Chapter 1 ज़मीं को जादू आता है Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Zameen Ko Jadu Aata Hai Class 6 Question Answer Notes Summary

SCERT Class 6 Hindi Unit 5 Chapter 1 Question Answer Kerala Syllabus ज़मीं को जादू आता है

Zameen Ko Jadu Aata Hai Question Answer

प्रश्न 1.
ज़न्मीं को जादू आता है। आपकी क्या राय है?
മണ്ണിനെന്തൊക്കെയോ മായാജാലം ഉണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?
उत्तर :
ज़मीं ईश्वर की विशेष सृष्टि है। उन्होंने ज़मीन को जादू सिखाई है।
ഭൂമി ഈശ്വരന്റെ ശ്രേഷ്ഠമായ സൃഷ്ടിയാണ്. അദ്ദേഹം ഭൂമിയെ ജാലവിദ്യ പഠിപ്പിച്ചിട്ടുണ്ട്.

प्रश्न 2.
कवि के अनुसार ज़मीं क्या क्या जादू दिखाती है?
കവിയുടെ അഭിപ്രായമനുസരിച്ച് ഭൂമി എന്തെല്ലാം മായാജാലമാണ് കാണിക്കുന്നത്?
ज़मीं को जादू आता है Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 2
उत्तर :
(i) अगर मैं अमरूद बीजूँ अमरूद देती है।
ii) अगर मैं जामुन की गुठली डालूँ तो जामून देती
ii) अगर मैं फूल माँगूँ तो गुलाबी फूल देती है।
iv) अगर मैं नीबू बीजूँ तो नींबू देती है ।
v) अगर मैं करेला बीजूँ तो करेला देती है।

ഞാൻ പേരവിത്ത് വിതയ്ക്കുമ്പോൾ ഭൂമി എനിക്ക്
പേരയ്ക്ക നൽകുന്നു.
ഞാൻ ഞാവലിന്റെ വിത്ത് വിതയ്ക്കുമ്പോൾ ഭൂമി
എനിക്ക് ഞാവൽപ്പഴം നൽകുന്നു.
ഞാൻ പൂവ് ചോദിച്ചാൽ എനിക്ക് റോസ് നിറത്തിലുള്ള പൂവ് തരുന്നു.
ഞാൻ നാരകത്തിന്റെ വിത്ത് വിതയ്ക്കുമ്പോൾ എനിക്ക് ഭൂമി നാരങ്ങ നൽകുന്നു.
ഞാൻ പാവയ്ക്കയുടെ വിത്ത് വിതയ്ക്കുമ്പോൾ എനിക്ക് ഭൂമി പാവയ്ക്ക നൽകുന്നു.

ज़मीं को जादू आता है Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

प्रश्न 3.
अपनी ओर से ज़मीं की दो तीन जादू लिखे ।
നിങ്ങളുടെ കാഴ്ചപ്പാടിൽ ഭൂമിയുടെ രണ്ട്, മൂന്ന് മായാജാലങ്ങൾ എഴുതാം.
ज़मीं को जादू आता है Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 3
उत्तर :
पीने का पानी
फूलों की खुराब
नारियल का पानी
करेले की कडवाहट
पेट्रोलियम जैसे इंधन

കുടിക്കാനുള്ള വെള്ളം
പൂക്കളുടെ സുഗന്ധം
നാളികേരത്തിലെ വെള്ളം
പാവയ്ക്കയുടെ കയ്
പെട്രോളിയം പോലുള്ള ഇന്ധനങ്ങൾ

प्रश्न 4.
कविता का परिचय देते हुए टिप्पणी लिखें
കവിതാഭാഗം പരിചയപ്പെടുത്തി അതിനെക്കുറിച്ച് ഖണ്ഡിക എഴുതാം.

कविता की टिप्पणी कैसे लिखें
കവിതയുടെ ഖണ്ഡിക എങ്ങനെ എഴുതാം

कवि का परिचय
കവിയെപ്പറ്റി എഴുതുക

कविता के आशय का उल्लेखन
കവിതയുടെ ആശയം കൃത്യമായി വരുന്ന കുറിപ്പ് വേണം

उचित शीर्षक
ഉചിതമായ തലക്കെട്ട് നൽകുക

ज़मीं की जादूगरी (ഭൂമിയുടെ മായാജാലങ്ങൾ)
उत्तर :
श्री गुलज़ार की एक सुंदर कविता है ‘ज़मीं की जादू’ आता है। इसमें कवि ज़मीं के कई जादू बताते हैं। जैसे मिट्टी में अमरूद बीजूँ तो अमरूद देती है, मिट्टी से हम जो रंग माँगते हैं, वही रंग देती है। इसी प्रकार पूरी कविता में ज़मीं के जादू का चित्रण है। इसका शीर्षक हमें कविता पढने में तत्पर बनाता है। सरल और रसीली भाषा में ज़मीं का जादू का वर्णन किया गया है ।

ശ്രീ ഗുൽസാറിന്റെ ഒരു സുന്ദരമായ കവിതയാണ് സമീം കി ജാദു’. ഈ കവിതയിൽ കവി ഭൂമിയുടെ അനേകം മായാജാലങ്ങളെപ്പറ്റി പറയുന്നു. മണ്ണിൽ പേരവിത്ത് കുഴിച്ചിട്ടാൽ പേരയ്ക്ക കിട്ടുകയും ഏത് നിറമാണോ നമ്മൾ ആവശ്യപ്പെടുന്നത് ആ നിറം നമുക്ക് തരുകയും ചെയ്യുന്നു. ഈ രീതിയിൽ മുഴുവൻ കവിതയിലും മണ്ണിന്റെ മായാജാലത്തെപ്പറ്റി ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ തലക്കെട്ട് തന്നെ നമ്മളെ കവിത വായിക്കാൻ താല്പര്യപ്പെടുത്തുന്നു. വളരെ സരളവും രസകരവുമായ ഭാഷയിൽ ഭൂമിയുടെ മായാജാലത്തെ ഈ കവിതയിൽ കവി വർണ്ണിച്ചിരിക്കുന്നു.

ज़मीं को जादू आता है Hindi Poem अन्य महत्वपूर्ण परीक्षा केंद्रित प्रश्नोत्तर

प्रश्न 1.
कवि के अनुसार ज़मीन को क्या आता है ?
കവിയുടെ അഭിപ്രായമനുസരിച്ച് ഭൂമിക്ക് എന്താണുള്ളത്?
उत्तर :
जादू (മായാജാലം)

प्रश्न 2.
अमरूद के बीजने पर ज़मीन क्या देती है ?
പേരയ്ക്ക വിത്ത് പാകിയാൽ ഭൂമി നമുക്ക് എന്ത് നൽകും?
उत्तर :
अनरूद (അൻറുഡ്0)

प्रश्न 3.
जामून की गुठली डालने पर ज़मीन क्या देती है?
ഞാവലിന്റെ വിത്ത് പാകിയാൽ ഭൂമി എന്ത് നൽകുന്നു?
उत्तर :
जामुन (ഞാവൽ പഴം)

प्रश्न 4.
करेला के बीजने पर ज़मीन क्या देती है ?
പാവലിന്റെ വിത്ത് പാകിയാൽ ഭൂമി എന്ത് നൽകുന്നു?
उत्तर :
करेला (കയ്പ്പ)

प्रश्न 5.
नींबू के बीजने पर ज़मीन क्या देती है?
നാരകത്തിന്റെ വിത്ത് പാകിയാൽ ഭൂമി എന്ത് നൽകുന്നു?
उत्तर :
नींबू (നാരങ്ങ)

प्रश्न 6.
सही मिलान करें (ശരിയായത് പൊരുത്തപ്പെടുത്തുക)

i) ज़मीं को (क) जामून देती है
ii) अमरूद बीजूँ (ख) जादू आता है
iii) जामुन की गुठली डालूँ (ग) अमरूद देती है
iv) फूल माँगूँ (घ) कुछ भी नहीं निकला
v) बहुत खोदा (ङ) गुलाबी फूल देती है ।

उत्तर :

i) ज़मीं को (क) जादू आता है
ii) अमरूद बीजूँ (ख) अमरूद देती है
iii) जामुन की गुठली डालूँ (ग) जामून देती है
iv) फूल माँगूँ (घ) गुलाबी फूल देती है।
v) बहुत खोदा (ङ) कुछ भी नहीं निकला

प्रश्न 7.
उचित शब्द से पूरा करो
(ഉചിതമായ വാക്കുകൾ കൊണ്ട് പൂർത്തീകരിക്കുക
(गुलाबी, गुठली, जादुई, मिट्टी, पानी, खटाई, फल, ऊँचे, खट्टा, मौसंबी)
i) बाग की ____
ii) ____ ज़मीन
iii) जामुन की ____
iv) ____ फूल
v) ____ ताड के पेड
vi) ____ पीना
vii) ____ की चट्टानें
viii) मीठा ____
ix) ____ मैंसंबी
x) ____ नींबू
उत्तर :
(i) मिट्टी
(ii) जादुई
(iii) गुठली
(iv) गुलाबी
(v) ऊँचा
(vi) पानी
(vii) खटाई
(viii) फल
(ix) मीठी
(x) खट्टा

प्रश्न 8.
ठीक वर्तनी चुनकर लिखें:
(i) जादुयी, जादुई, जादुइ
(ii) आमरूद, अमरूद, अमरूत
(iii) गुडली, गुटली, गुठली
(iv) कंरतप, करतब, करतभ
(v) खटायी, खठाई, खटाई
उत्तर :
(i) जादुइ
(ii) अमरूद
(iii) गुठली
(iv) करतब
(v) खटाई

ज़मीं को जादू आता है Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 1

प्रश्न 1.
चित्र में क्या-क्या देखते हैं?
ചിത്രത്തിൽ എന്തൊക്കെയാണ് കാണുന്നത് ?
उत्तर :
चित्र में एक पेड, पौधा, फूल, चिडिया, मोर, बादल
और बारिश है।
वहाँ बारिश हो रही है ।
मेघ पानी बरसता है।
पेड बहुत खुश है। वह अपने दो हाथ ऊपर रखते हैं।
पेड के सामने दो पौधे हैं।
पौधे में फूल भी है।
फुल हंस रही है
दो चिडियाँ पेड की तरफ उड़ रही हैं।
सामने एक मोर भी खड़ा है।

ചിത്രത്തിൽ ഒരു മരം, ചെടി, പൂവ്, പക്ഷി, മയിൽ, മഴ, മേഘം എന്നിവയുണ്ട്.
അവിടെ മഴ പെയ്തു കൊണ്ടിരിക്കുന്നു.
മേഘം മഴ പൊഴിയ്ക്കുകയാണ്.
വൃക്ഷം വളരെ സന്തോഷത്തിലാണ്. അത് തന്റെ രണ്ടു
കൈകളും മുകളിലേക്ക് ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
വൃക്ഷത്തിന് മുൻപിൽ രണ്ട് ചെടികളുണ്ട്.
ചെടികളിൽ പൂക്കളുമുണ്ട്.
പൂക്കൾ ചിരിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടു പക്ഷികൾ വൃക്ഷത്തിലേക്ക് പറന്നു വരുന്നു.
മുൻപിൽ ഒരു മയിലും നിൽപുണ്ട്.

धरती मुझे गोद में लेकर
मौसम – मौसम घुमती है
ഭൂമി എന്നെ മടിയിലെടുത്തു കൊണ്ട് എല്ലാ
കാലാവസ്ഥകളിലൂടെയും കടന്നു പോകുന്നു.

ज़मीं को जादू आता है Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

प्रश्न 2.
धरती किन-किन को अपनी गोद में लेती है?
ഭൂമി എന്തിനെയൊക്കെയാണ് തന്റെ മടിയിലെടുത്തു വയ്ക്കുന്നത്?
उत्तर :
धरती सभी जीव जंतुओं को अपनी गोद में लेती है।
ഭൂമി എല്ലാ ജീവജാലങ്ങളെയും തന്റെ മടിയിലെടുത്തു വയ്ക്കുന്നു.

ज़मीं को जादू आता है Summary in Hindi

Zameen Ko Jadu Aata Hai Summary in Hindi

भूमि प्रकृति का वह अनुपम उपहार जो बुनियादी रूप से हमारे जीवन के विकास हेतु अनिवार्य है । हमारे वैदिक ग्रन्थों में भूमि की पर्याप्तता, मतत उपलब्धता और उत्पादकता वृद्धि हेतु अनेक प्रार्थनाएँ की गई हैं। हमारे अनेक मंत्रों में ऐसा उल्लेख मिलता है और मानव सभ्यता के विकास का इतिहास इस बात का साक्षी है कि भूमि सर्वोपरि है ।

सभी प्राकृतिक संसाधनों में भूमि सर्वाधिक महत्वपूर्ण है क्योंकि मानव तथा अन्य जीव-जन्तु भूमि पर निवास करते हैं। खेती और कारखानों की स्थापना, सड़कें व रेल यातायात, नहरें, जलाशय आदि भूमि पर ही बनाए जाते हैं। वन सम्पदा को बढ़ाने व पशुपालन के लिए चारागाहों का विकास भी भूमि पर ही संभव है।

एक भूमि विशेषता भूमि की एक विशेषता है जिसे मापा या अनुमान लगाया जा सकता है। उदाहरण हैं ढलान कोण, वर्षा, मिट्टी की बनावट, उपलब्ध जल क्षमता, वनस्पति का बयोमास, आदि । भूमि मानचित्रण इकाइयाँ, जैसा कि संसाधन सर्वक्षण द्वारा निर्धारित किया जाता है, आमतौर पर भूमि कि विशेषताओं के संदर्भ में वर्णित की जाती हैं।

मार्च का महीना प्रतीकात्मक रूप से मानव, पौधों और जानवरों में नई वृद्धि, उर्वरता और प्रजनन का प्रतिरिधित्व करता है। इसका अर्थ दिलों के एक प्रकार के राज का प्रतीक है, हमारे पूर्वजों की तरह, हम तेज हो गए हैं हमारी आत्माएं नई विजय के लिए तरस रही है ।

मार्च का नाम युद्ध के रोमन देवता मार्स के नाम पर रखा गया है। यह प्रतिमा उन्हें युद्ध के सामान में दिखाती है। रोमन कैलेंडर मूल रूप से मार्च में शुरू हुआ था, और कैलेंडर सुधार के बाद जानवरी और फरवरी के महीनों को बाद में जोड़ा गया था । युद्ध के रोमन देवता मंगल की तांबे – मित्र धातु की आकृति ।

मार्च के दौरान, कुछ ठंडे दिन होते हैं और कुछ गर्म दिन । यह आशा और भावना देता है कि गर्म मौसम बस कोने के आसपास है, लेकिन कुछ लोगों को आखिरी बार ठंड का आनंद लेने की अनुमति भी देता है। वसंत का मतलब है कि फूल खिल रहे हैं और पेड़ों पर फिर से पत्तियां उगने लगेंगी ।

ये मेरे बाग की मिट्टी को कुछ तो है।
ये जादुई ज़मीं है क्या?
ज़मीं को जादू आता है।
अगर अमरूद बीजूँ मैं, तो ये अमरूद देती है,
आगर जामुन की गुठली डालूँ, तो जामुन देती है,
करेला तो करेला
अगर मैं फूल माँगू, तो गुलाबी फूल देती है,
मैं जो रंग दूँ उसे, वो रंग देती है।
ये सारे रंग क्या उसने नीचे छुपा रखे है मिट्टी में
बहुत खोदा मगर कुछ भी नहीं निकला !
ज़मीं को जादू आता है,
ज़मीं को जादू आता है,
बडे करतब दिखाती है।
ये लंबे – लंबे ऊँचे ताड के जब पेड,
उँगली पर उठाती है,
तो गिरने भी नहीं देती !
हवाएँ खूब हिलाती है, ज़मीं हिलने नहीं देती!
मेरे हाथों से शर्बत, दूध, पानी कुछ
गिरे सब डीक जाती है
ये कितना पानी पीती है !
गटक जाती है जितना दो ।
इसे लोटे से दो या बाल्टी से
या नल दिन भर खुला रख दो,
गजब है पेट भरता ही नहीं इसका
सुना है यह नदी को भी छुपा लेती है अंदर !
ज़मीं को जादू आता है !
ज़मीं के नीचे क्या “चीनी” की खानें हैं ?
खटाई की चटानें हैं ?
फलों में मीठा कैसे डालती है ये ज़मीं ?
लाती कहाँ से है ?
अनारों, बैरों और आमों में, सेबों में,
सभी मीठों में भी मीठे अलग हैं,
कि पत्ते खाओ तो फीके हैं और फल मीठे लगते हैं ।
मौसी मीठी है तो नींबू खट्टा है।
यकीनन जातू आता है !!
नगर न बांस फीका, सख्त,
और गन्नों में रस क्यों है ?

Zameen Ko Jadu Aata Hai Summary in Malayalam

ज़मीं को जादू आता है Summary in Malayalam

നമ്മുടെ ജീവിതത്തിന്റെ വികാസത്തിന് അടിസ്ഥാന പരമായി അത്യന്താപേക്ഷിതമായ പ്രകൃതിയുടെ അതുല്യമായ വരദാനമാണ് ഭൂമി. ഭൂമിയുടെ പര്യാപ്തത യ്ക്കും തുടർച്ചയായ ലഭ്യതയ്ക്കും ഉൽപാദനക്ഷമത വർദ്ധനയ്ക്കും വേണ്ടി നമ്മുടെ വേദഗ്രന്ഥങ്ങളിൽ ധാരാളം പ്രാർത്ഥനകളുണ്ട്. നമ്മുടെ പല മന്ത്രങ്ങളിലും ഇത്തരമൊരു പരാമർശമുണ്ട്. ഭൂമി പരമ പ്രധാനമാണ് എന്നതിന് മനുഷ്യ നാഗരികതയുടെ വികാസത്തിന്റെ ചരിത്രം സാക്ഷിയാണ്.

മനുഷ്യരും മറ്റ് ജീവജാലങ്ങളും കരയിലാണ് ജീവിക്കുന്നത് എന്നതിനാൽ എല്ലാ പ്രകൃതി വിഭവങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് ഭൂമിയാണ്. കൃഷിയുടെയും ഫാക്ടറി കളുടെയും സ്ഥാപനങ്ങൾ, റോഡുകൾ, റെയിൽ ഗതാഗതം, കനാലുകൾ, ജലസംഭരണികൾ മുതലായവ ഭൂമിയിൽ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. വനസമ്പത്ത് വർദ്ധിപ്പി ക്കുന്നതിനും മൃഗപരിപാലനത്തിനുമുള്ള മേച്ചിൽപ്പുറ ങ്ങളുടെ വികസനവും കരയിൽ മാത്രമേ സാധ്യമാകൂ.

ഭൂമിയുടെ സവിശേഷത എന്നത് അളക്കാനോ കണക്കാക്കാനോ കഴിയുന്ന ഭൂമിയുടെ സവിശേഷതയാണ്. സസ്യജാലങ്ങളുടെ മുതലായ വ ഉദാഹരണങ്ങളാണ്. റിസോഴ്സ് സർവേകൾ നിർണ്ണയി ക്കുന്ന ലാൻഡ് മാപ്പിംഗ് യൂണിറ്റുകൾ സാധാരണയായി ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു.

മാർച്ച് മാസം മനുഷ്യരിലും സസ്യങ്ങളിലും മൃഗങ്ങളിലും പുതിയ വളർച്ചയെയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദനത്തെയും പ്രതീകാത്മകമായി പ്രതിനിധീകരി ക്കുന്നു. അതിന്റെ അർത്ഥം ഹൃദയങ്ങളുടെ ഒരുതരം ഭരണത്തെ പ്രതീകപ്പെടുത്തുന്നു. നമ്മുടെ പൂർവ്വികരെ പോലെ, ഞങ്ങൾ വേഗത്തിലാണ്….നമ്മുടെ ആത്മാക്കൾ പുതിയ വിജയങ്ങൾക്കായി കൊതിക്കുന്നു.

റോമൻ യുദ്ധദേവനായ മാർസിന്റെ പേരിലാണ് മാർച്ചിന് പേര് നൽകിയിരിക്കുന്നത്. ഈ പ്രതിമ അദ്ദേഹത്തെ യുദ്ദോപകരണത്തിൽ കാണിക്കുന്നു. റോമൻ കലണ്ടർ ആദ്യം ആരംഭിച്ചത് മാർച്ചിലാണ്. കലണ്ടർ പരിഷ്കരണ ത്തിന് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങൾ പിന്നീട് ചേർത്തു. റോമൻ യുദ്ധദേവനായ ചൊവ്വയുടെ കോപ്പർ അലോയ് രൂപം.

മാർച്ചിൽ ചില തണുപ്പുള്ള ദിവസങ്ങളും ചില ചൂടുള്ള ദിവസങ്ങളുമുണ്ട്. ഇത് പ്രതീക്ഷയും ഊഷ് മളമായ കാലാവസ്ഥയും അടുത്തു തന്നെയാണെന്ന തോന്നൽ നൽകുന്നു. മാത്രമല്ല ചില ആളുകൾക്ക് തണുപ് ആസ്വദിക്കാൻ അനുവദിക്കുന്നു. വസന്തം എന്നാൽ പൂക്കൾ വിടരുന്നു. മരങ്ങളിൽ ഇലകൾ വീണ്ടും വളരാൻ തുടങ്ങുന്നു.

എന്റെ തോട്ടത്തിലെ മണ്ണിന് എന്തൊക്കെയോ
പ്രത്യേകതകൾ ഉണ്ട്. ഇത് ഒരു മന്ത്രശക്തിയുള്ള
മണ്ണാണോ? ഈ മണ്ണിന് (ഭൂമിക്ക്) ചില
മായാജാലങ്ങളൊക്കെ അറിയാം.
പേരയുടെ വിത്ത് നട്ടാൽ അത് പേരയ്ക്ക് തരുന്നു.
ഞാവലിന്റെ വിത്ത് നട്ടാൽ അത് ഞാവൽപ്പഴം തരുന്നു.
പാവയ്ക്കയുടെ വിത്ത് നട്ടാൽ പാവയ്ക്കയും, നാരകത്തിന്റെ വിത്ത് നട്ടാൽ നാരങ്ങയും തരുന്നു. ഞാനൊരു പൂവ് ആവശ്യപ്പെട്ടാൽ, റോസ് നിറത്തിലുള്ള പൂവ് അതെനിക്കു തരുന്നു. ഞാൻ ഏതു നിറം ആഗ്രഹിച്ചാലും
അതേ നിറം തന്നെ അത് നല്കുന്നു. ഈ നിറങ്ങളെല്ലാം ഭൂമി തന്റെ ഉള്ളിൽ മണ്ണിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണോ? കുറേ കുഴിച്ച് നോക്കി. പക്ഷേ ഒരു നിറവും കിട്ടിയില്ല. ഈ മണ്ണിന് എന്തൊക്കെയോ മായാജാലം ഉണ്ട്.
ഈ മണ്ണിന് മായാജാലം ഉണ്ട്. വലിയ അദ്ഭുത പ്രവൃത്തികൾ കാണിക്കുന്നുണ്ട്. നീളമുള്ളതും ഉയരമുള്ളതുമായ പനമരങ്ങളെ പോലുള്ള വലിയ മരങ്ങളെ തന്റെ വിരല് കൊണ്ട് ഉയർത്തുന്നുണ്ട്. പക്ഷേ അവയെ വീഴാൻ അനുവദിക്കുന്നില്ല. നല്ല രീതിയിൽ കാറ്റ് വീശുന്നുണ്ട്. പക്ഷേ ഇതിനെ അനങ്ങാനോ വീഴാനോ മണ്ണ് അനുവദിക്കുന്നില്ല. എന്റെ കൈയിൽ നിന്ന് സർബത്തോ, പാലോ, വെള്ളമോ എന്തെങ്കിലും മണ്ണിൽ വീണാൽ എല്ലാം മണ്ണ് വലിച്ചെടുക്കുന്നു. ഈ മണ്ണ് എത്ര വെള്ളമാണ് കുടിക്കുന്നത്? എത്ര കൊടുത്താലും അതിനെയെല്ലാം മണ്ണ് വലിച്ചെടുക്കുന്നു, ആഗിരണം ചെയ്യുന്നു.
ഒരു മൊന്തയിൽ നിന്നോ, ബക്കറ്റിൽ നിന്നോ അതുമല്ലെങ്കിൽ ഒരു ദിവസം മുഴുവൻ തുറന്നു വിട്ട പൈപ്പിൽ നിന്നോ ഒഴുകുന്ന വെള്ളം ഇതിന്റെ വയറു നിറയ്ക്കില്ല എന്നു പറയുന്നത് ആശ്ചര്യം തന്നെയാണ്. മണ്ണ് തന്റെ ഉള്ളിൽ നദികളെപ്പോലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഈ മണ്ണിന് മായാജാലം ഉണ്ട്.
മണ്ണിന്റെ അടിയിൽ പഞ്ചസാര ഖനികളുണ്ടോ? പുളിരസമുള്ള പാറകളുണ്ടോ? ഈ മണ്ണ് പഴങ്ങളിൽ എങ്ങനെയാണ് മധുരം നിറയ്ക്കുന്നത്? എവിടെ നിന്നാണ് ഈ മധുരം കൊണ്ടു വരുന്നത്?
മാതളം, ഇലന്തപ്പഴം, മാങ്ങ, ആപ്പിൾ ഇവയെല്ലാം മധുരമുള്ള പഴങ്ങളാണ്. പക്ഷേ ഇതിലെ മധുരം എല്ലാം വ്യത്യസ്തമാണ്, വ്യത്യസ്ത രുചിയാണ് ഇതിനെല്ലാം. ഇവയുടെ ഇലയെല്ലാം തിന്നുകയാണെങ്കിൽ ഒരു രുചിയുമില്ലാത്തവയാണ് അവയെല്ലാം. പക്ഷേ ഇവയുടെയെല്ലാം പഴങ്ങൾ വളരെ മധുരമുള്ളവയാണ്. മൂസംബി നല്ല മധുരമുള്ളതാണ്. പക്ഷേ നാരങ്ങ നല്ല പുളിയുള്ളതും. ഉറപ്പാണ്, എന്തോ ഒരു മായാജാലം ഉണ്ട്. മുള രുചിച്ചു നോക്കിയാൽ അതിന് ഒരു രുചിയുമില്ല. നല്ല ബലമുള്ള തണ്ടുകളാണവയ്ക്ക്. അതുപോലെ തന്നെ കരിമ്പിനും ബലമുള്ള തണ്ടുകളാണ്. പക്ഷേ അവയ്ക്ക് നല്ല മധുരമാണ്. ഇതെല്ലാം മണ്ണിന്റെ
മായാജാലമാണ് എന്നാണ് കവി പറയുന്നത്.

ज़मीं को जादू आता है कवि परिचय गुलज़ार

श्री गुलज़ार हिन्दी साहित्य के प्रसिद्ध साहित्यकार हैं। उनका असली नाम संपूर्ण सिंह कालरा है। गीतकार, कहानिकार, कवि, सिनेमा निर्देशक, पटकथाकार आदि क्षेत्रों में मशहूर है। उनका जन्म १८ अगस्त १९३६ को पंजाब के झेलम जिले में हुआ था। उनकी रचनाएँ मुख्यतः हिन्दी, उर्दू तथा पंजाब में हैं। गुलज़ार को भारत सरकार ने २००२ में साहित्य अक़ादमी पुरस्कार और २००४ में पद्मभूषण से भी सम्मानित किया जा चुका है । २००९ में डैनी बॉयल निर्देशित फिल्म स्लमडाग मिलियनेयर’ में उनके द्वारा लिखे गीत ‘जय हो’ के लिए उन्हें सर्वश्रेष्ठ गीत का ऑसकार पुरस्कार से भी सम्मानित किया जा चुका है। ‘एक बूँद चाँद’, ‘रात, चाँद और मैं’, ‘जानम’ आदि उनके प्रमुख कविता संग्रह हैं । ‘कोशिश’, मेरे अपने आशीर्वाद आदि उनके द्वारा निर्देशित प्रमुख फिल्में हैं। हिन्दी फिल्मों की अभिनेत्रि राखी गुलज़ार उनकी पत्नी है।

ശ്രീ ഗുൽസാർ ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധനായ സാഹിത്യകാരൻ ആണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സമ്പൂർണ്ണ സിംഹ് കാലം എന്നാണ്. ഗാനരചയിതാവ്, കഥാകൃത്ത്, കവി, സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലയിലെല്ലാം അദ്ദേഹം പ്രസിദ്ധനാണ്.
അദ്ദേഹത്തിൻ്റെ ജനനം 1936 ആഗസ്റ്റ് 18-20 തീയതി പഞ്ചാബിലെ ഝലം ജില്ലയിലായിരുന്നു. അദ്ദോഹത്തിന്റെ രചനകൾ പ്രധാനമായും ഹിന്ദി, ഉറുദാ, പഞ്ചാബി ഭാഷകളിലാണ്. ഗുൽസാറിനെ ഭാരത സർക്കാർ 2002 ൽ സാഹിത്യ അക്കാദമി പുരസ്കാരം നൽകിയും 2004 ൽ പദ്മഭൂഷൺ നല്കിയും ആദരിച്ചു. 2009- ൽ ഡാനി ബോയൽ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ലിയനർ എന്ന ചിത്രത്തിൽ അദ്ദേഹം എഴുതിയ ‘ജയ് ഹോ’ എന്ന ഗാനത്തിന് ഏറ്റവും നല്ല ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ഗാനത്തിന് ഗ്രാമി പുരസ്കാരം നല്കിയും അദ്ദേഹത്തെ ആദരിച്ചു. ‘ഏക് ബുന്ത് ചാന്ദ്”, “രാത്, ചാന്ദ് ഔർ മേം’, ജാനം തുടങ്ങിയവ അദ്ദേഹം എഴുതിയ പ്രധാന കവിതാസമാഹാരങ്ങൾ ആണ്. ‘കോശിശ്’, ‘മേരേ അ’, ആശീർവാദ് തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങളാണ്. ഹിന്ദി ചിത്രങ്ങളിലെ അഭിനേത്രിയായ രാഖി ഗുൽസാർ ആണ് അദ്ദേഹത്തിന്റെ പത്നി.

ज़मीं को जादू आता है Hindi Poem शब्दार्थ

  • मौसम – കാലാവസ്ഥ weather
  • जादू – മായാജാലം magic
  • मिट्टी – മണ്ണ് soil
  • अमरुद – പേരയ്ക്ക guava
  • बाग – പൂന്തോട്ടം garden
  • जामुन – ഞാവൽപ്പഴം black plum
  • गूठली – വിത്ത് seed
  • माँगना – ആവശ്യപ്പെടുക to demand
  • करेला – പാവയ്ക്ക bitter guard
  • गुलाब – റോസാപ്പൂവ് rose
  • नींबू – നാരങ്ങ lemon
  • रंग – നിറം colour
  • छुपा रखना – ഒളിപ്പിച്ചു വയ്ക്കുക to hide
  • खोदना – കഴിക്കുക to dig
  • करतब – അദ് ദുത പ്രവൃത്തി trick
  • ताड का पेड़- പനമരം palm tree
  • लंबा – നീളമുള്ള lengthy
  • ऊँचा – ഉയർന്ന high
  • ऊँगली – വിരൽ finger
  • डीक जाती – മദ്യപാനം drinking
  • गटकना – കാലാവസ്ഥ weather
  • लोटा – ഒരു ചെറിയ പാത്രം a small vessel
  • नल – പൈപ്പ് pipe
  • बाल्टी – ബക്കറ്റ് bucket
  • गजव – അത്ഭുതകരമായ amazing
  • पेट – ആമാശയം stomach
  • चीनी – പഞ്ചസാര sugar
  • खानें – ഖനി mines
  • आम – മാങ്ങ mango
  • अनार – മാതളനാരങ്ങ pomegranate
  • सेब – ആപ്പിൾ apple
  • खटाई – പുളിച്ച sourness
  • बेर – ചുവപ്പ് jujube
  • चट्टान – പാറ rock
  • फीका – രുചിയില്ലാത്ത tasteless
  • सख्त – കഠിനമായ hard
  • बाँस – മുള bamboo
  • गन्ना – sugarcane
  • जादुई – മന്ത്രശക്തി
  • बीजना – വിതയ്ക്കുക
  • मगर – എന്നാൽ
  • गिरना – തുറക്കാൻ to open
  • हवा – വായു air
  • हिलाना – ഇളക്കുക
  • दूध – പാൽ milk
  • खुलना – തുറക്കാൻ to open
  • भरना – പൂരിപ്പിക്കാൻ to fill
  • नदी – നദി river
  • अंदर – അകത്ത് inside
  • मीठा – മധുരം sweet
  • मौसंबी – മുസാമ്പി(mosambi / sweet lemon)
  • खट्टा – പുളിച്ച sour
  • रस – ജ്യൂസ് juice

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Practicing with Class 8 Malayalam Kerala Padavali Notes Pdf and മാനവികതയുടെ തീർഥം Manavikathayude Theertham Notes Questions and Answers improves language skills.

മാനവികതയുടെ തീർഥം Question Answer Notes Std 8 Malayalam Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Unit 4 Chapter 10 Notes Question Answer Manavikathayude Theertham

Class 8 Malayalam Manavikathayude Theertham Notes Questions and Answers

Question 1.
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങളും പകർന്നു നൽകിയാണ് പ്രളയം കടന്നു പോയത് പാഠഭാഗവും വർത്തമാനകാല കേരളീയ സാഹചര്യങ്ങളും വിശകലനം ചെയ്ത പ്രസ്താ ആനയോട് പ്രതികരിക്കുക.
Answer:
ദുരന്തങ്ങൾക്കും, അപകടങ്ങൾക്കും വേർതിരിവു കളില്ല. എല്ലാ മനുഷ്യരും അത് ഒരുപോലെയാണ് ബാധിക്കുക. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചുകാണാതെ, പണക്കാരനെന്നോ ദരിദ നെന്നോ, വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ ബാധിക്കുന്നവയാണവ. പ്രളയം നമുക്ക് നൽകിയ ഏറ്റവും വലിയ പാഠവും അതുതന്നെ യാണ്. നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന പലതും നിമിഷനേരം കൊണ്ട് പ്രളയജലം കവർന്നു കൊണ്ടുപോകുന്നത് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. എങ്കിലും പ്രളയം നമുക്ക് അതിജീവനത്തി ന്റേയും, ഉയിർത്തെഴുന്നേല്പിന്റെയും പാഠങ്ങൾ കൂടി പകർന്നു നൽകുകയുണ്ടായി.

തത്ഫലമായി ദുരിതത്തിൽപ്പെട്ടവർക്കു കൈത്താ ങ്ങായി വേർതിരിവുകൾ മറന്നു എല്ലാവരും സേവ നസന്നദ്ധരായി. ഒരുപാട് ജീവനുകൾ രക്ഷിക്കാനും, എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കാനും, നമുക്ക് കഴിഞ്ഞു. ഒരുമയോടെ, കൂട്ടായ പരിശ്രമ ത്തിലൂടെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശക്തി നമുക്കുണ്ടെന്നു പ്രളയം തെളി യിച്ചു. ദുരന്തസമയങ്ങളിൽ മാത്രമുണ്ടാകേണ്ടതല്ല ഈ ഐക്യം എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി യാണിത്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 2.
“ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്.”
പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവ നത്തെ വിശേഷിപ്പിക്കുന്നതിന് അടിവരയിട്ട പ്രയോഗം എത്രമാത്രം പര്യാപ്തമാണെന്ന് വില യിരുത്തുക. ഇതുപോലുള്ള കൂടുതൽ പ്രയോഗ ങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
സ്വയം ചിത തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന പക്ഷി യാണ് ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്സ് പക്ഷി.

തികച്ചും അത്ഭുതപ്പെടുത്തുന്ന ആ ഉയിർത്തെഴു ന്നേൽപ്പിനു സമാനമാണ് പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവും. ലോകത്തെ ആകമാനം വിസ്മയിപ്പിച്ച ആ ഒത്തൊ രുമയുടെ ഉയിർത്തെഴുന്നേല്പ്പിന് കൊല്ലുവാനോ തോൽപ്പിക്കുവാനോ കഴിയാത്ത ഫീനിക്സ് പക്ഷി യോടുള്ള ഉപമ തികച്ചും പര്യാപ്തമാണ്.

തവള മുള്ളിയാൽ വെള്ളപ്പൊക്കം
ലേഖകൻ കുട്ടിക്കാലത്തു താമസിച്ചിരുന്ന പ്രദേശ ത്തിന്റെ അവസ്ഥയെ വിശേഷിപ്പിക്കാൻ നാട്ടുകാർ തമാശയായി പറയുന്ന പ്രയോഗമാണിത്. മീനച്ചി ലാറ്റിന്റെ തീരത്തുള്ള ആ പ്രദേശത്തു ചെറിയ മഴ പോലും വെള്ളം പൊങ്ങാൻ കാരണമാവുമായി രുന്നു. ഒരു തവള മുള്ളുന്ന അത്രയും വെള്ളം മതി മുങ്ങാൻ എന്നാണ് നർമ്മത്തിൽ ചാലിച്ച ആ പ്രയോഗം അർത്ഥമാക്കുന്നത്.

മതേതരവും മാനവികതയിൽ ഉറച്ചു നിൽക്കുന്നതു മായ ഒരു പുതിയ യുഗപ്പിറവി
ലോകം മുഴുവൻ അത്ഭുത്തോടെ നോക്കിക്കണ്ട ഉയിർത്തെഴുന്നേൽപ്പിനായിരുന്നു. പ്രളയനാന്തരം കേരളം സാക്ഷ്യം വഹിച്ചത്. ജാതിയുടെയോ, മത ത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അതിർവരമ്പു കൾ ഇല്ലാതെ മനുഷ്യ മനുഷ്യസ്നേഹികളായ ജന ങ്ങൾ ഒന്നടങ്കം ഒറ്റക്കെട്ടായാണ് അന്ന് രക്ഷാപ്ര വർത്തനത്തിന് ഇറങ്ങിയത്. മതേതരത്തിലും മാന വികതയിലും ഊന്നിയുള്ള ഒരുമയുടെ ഒരു പുതിയ യുഗം പിറന്നു എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.

Question 3.
“കേരളം ഈ ദുരന്തത്തെയെല്ലാം ധീരമായി അതി ജീവിക്കും എന്ന ഉറച്ച വിശ്വാസമാണ് ജനങ്ങൾക്ക് ഊർജ്ജം പകർന്നത്”
ഏതു പ്രതിസന്ധികളെയും മനക്കരുത്തുകൊണ്ട് നേരിടാൻ കഴിയും. ആത്മവിശ്വാസം കൊണ്ട് പ്രതി ബന്ധങ്ങളെ അതിജീവിക്കാൻ കഴിയാത്തവരെക്കു റിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ, ഇത്ത രത്തിൽ നിങ്ങളെ ആകർഷിച്ച ഒരു വ്യക്തിയെയോ, സംഭവത്തെയോ കുറിച്ച് വിവരണം തയ്യാറാക്കുക.
Answer:
മനുഷ്യവംശത്തിന്റെ മഹത്തായ നേട്ടങ്ങളൊ ക്കെയും കനത്ത പ്രതിസന്ധികളെ അതിജീവിച്ചാ യിരുന്നു. നമുക്കു ചുറ്റിലുമുള്ള പ്രശസ്തരായ പ്രതി ഭകളുടെ ജീവിതം ഒന്നെടുത്തു നോക്കൂ. അവരുടെ മഹത്ത്വത്തിന്റെ പ്രഭാവം അവർ മറികടന്ന പ്രതി സന്ധികൾക്കും കടന്നുവന്ന കനൽ വഴികളിലൂടെ തീക്ഷ്ണതയ്ക്കും ആനുപാതികമാണ്. അത്തര ത്തിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു പ്രതി ഭയാണ് വൈക്കം വിജയലക്ഷ്മി എന്ന കലാകാരി.

ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായ തിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്ത യാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ അന്ധയാ ണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജ യലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. അന്ധത ഒരിക്കലും അവരുടെ വിജ യപാതയിൽ ഒരു തടസ്സമായിരുന്നില്ല. കുട്ടിക്കാ ലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളി യാണ് ഒറ്റക്കമ്പി വീണ നിർമ്മിച്ചു നിൽകിയത്. വിജ യലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീ ണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാ ഥനാണ്. ഗായത്രി വീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.

സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയി പ്പിച്ചും, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ ഇടം നേടിയും, നിരവധി സിനിമാഗാനങ്ങൾക്കു സ്വരം നൽകിയതും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട് പ്രതിസന്ധി കളെ അതിജീവിച്ച് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം വലിയൊരു പ്രചോദനമാണ് നമുക്ക് നൽകുന്നത്.

Question 4.
ലോകത്തെങ്ങും പ്രളയബാധിത പ്രദേശങ്ങളിൽ മാരകമായ പകർച്ചവ്യാധികളാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇത്തര മൊരു അനുഭവം പ്രകൃതിസ്നേഹിയായ കല്ലേൽ പൊക്കുടൻ എന്റെ ജീവിത ത്തിൽ ആവിഷ്കരി ക്കുന്നത് വായിക്കൂ.

വെള്ളപ്പൊക്കത്തിലടിഞ്ഞ് മാലിന്യങ്ങളും അഴുക്കു വെള്ളവും മൂലമാകാം. പെട്ടെന്ന് കോളറ പടർന്നു. മൺകലം വീണുടയുന്നതുപോലെ ഒന്നോ രണ്ടോ പ്രാവശ്യം ഛർദ്ദിയും വയറിളക്കവും. നല്ല കരു ത്തുളളവർ മാത്രമാണ് രണ്ടോ അതിലധികമോ തവണ ഛർദിച്ചിരുന്നത്. അല്ലാത്തവർ അതിനു മുമ്പുതന്നെ മരിക്കും. നാട്ടിൽ നിരന്തരം മരണം സംഭവിച്ചുകൊണ്ടിരുന്നു. അച്ഛനും ഇടച്ചേരിയൻ വിരുതനും കല്ലേൻ കുണ്ടനും ചേർന്നാണ് മരിച്ച വരെ ചുമലിൽ എടുത്ത് കണ്ടത്തിന്റെ വരമ്പിലും ചെമ്മീൻ ബണ്ടിന്റെ അരികിലും കുഴിച്ചിട്ടത്. കുഴി ച്ചിടുക എന്നല്ല, മാന്തിപ്പൊത്തുക എന്നു പറയാ നാകൂ. കാരണം, ഒന്നിനു പിറകെ ഒന്നായി മരണം തുടർന്നുകൊണ്ടിരുന്നു.

പ്രളയാനന്തരം പടർന്നു പിടിക്കാനിടയുള്ള രോഗ ങ്ങളെ നേരിടുന്നതിന് നാം എടുക്കേണ്ട മുൻകരു തലുകൾ എന്തെല്ലാം? ലഘുലേഖ തയ്യാറാക്കുക.
Answer:
പ്രളയശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളി പകർച്ചവ്യാധി കളായിരിക്കും. എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് ഇവയിൽ പ്രധാനം. ജല ജന്യരോഗങ്ങളായ ഇവ പടർന്നു പിടിക്കാതിരി ക്കാൻ എടുക്കേണ്ട മുൻകരുതലുകൾ ഇവയാണ്.

  • മലിനജലവുമായി സമ്പർക്കം വരുന്ന അവസ രങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക.
  • ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവരും മലിനജലവുമായി സമ്പർക്കം വന്ന വരും ഡോക്സിസൈക്ലിൻ ഗുളിക 200-ാം ഴ്ച (100-ാം ഴ്ച രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കേണ്ടതാണ്.
  • മൃഗങ്ങളുടെ ശവശരീരങ്ങൾ ബാക്കി കിടക്കു ന്നുണ്ടെങ്കിൽ അവ ശാസ്ത്രീയമായി സംസ്ക രിക്കണം.
  • പ്രളയജലം മലിനമാക്കിയ കിണറുകളിലെ വെള്ളം ക്ലോറിൻ ലായിനി ഉപയോഗിച്ച് ശുദ്ധീ കരിച്ച ശേഷം മാത്രം ഉപയോഗിക്കുക.
  • കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപ യോഗിക്കുക.
  • ഓരോ തവണയും ഉപയോഗത്തിന് ശേഷം ശൗചാലയങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം വരുത്തുക.
  • എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കു കയോ ചെയ്യേണ്ടതാണ്.

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Question 5.
മാനവികയുടെ തീർത്ഥം എന്ന ശീർഷകം പാഠ ഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്.? സമർത്ഥിക്കുക.
Answer:
പുണ്യജലമാണ് തീർത്ഥം. എല്ലാം ശുദ്ധീകരിക്കാൻ ശക്തിയുള്ള ജലം ഒരർത്ഥത്തിൽ നമ്മുടെയെല്ലാം മനസ്സിൽ കുടിയിരുന്ന അശുദ്ധികളായിരുന്നു ജാതിമത ചിന്തകളും, പണക്കാരൻ പാവപ്പെട്ടവൻ എന്ന വേർതിരിവുകളും, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന രീതിയും എല്ലാം. പ്രളയമെന്ന തീർത്ഥ ജലപ്രവാഹം നമ്മുടെയെല്ലാം കണ്ണ് തുറ പ്പിക്കുകയും, മനസ്സിലെ അത്തരം മാലിന്യങ്ങളെ യെല്ലാം കഴുകിക്കളയുകയും ചെയ്തു. മനസ്സിലെ വേർതിരിവിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ പ്രളയം നമ്മുടെ ഉള്ളിലെ മാനവികതയെയും, സഹോദര്യത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്തു. ഇതിനാലെല്ലാം പാഠഭാഗത്തിനു തികച്ചും ഉചിതമായ ശീർഷകം തന്നെയാണ് മാനവികത യുടെ തീർത്ഥം എന്നത്.

Question 6.
പാവകൾക്ക് പേരക്കുട്ടി എന്ന പേര് നൽകാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രളയകാലത്ത് ചേറിൽ മുങ്ങിനശിച്ചതിനാൽ കത്തി ച്ചുകളയാൻ കൂട്ടിയിട്ടിരുന്ന തുണിത്തരങ്ങളിൽ നിന്നാണ് ചേക്കുട്ടിപ്പാവ നിർമ്മിച്ചത്. ചേറിൽ നിന്നും പിറന്ന ചേറിനെ അതിജീവിച്ച കുട്ടി എന്ന ല്ലാമുള്ള അർത്ഥത്തിലാണ് ചേക്കുട്ടി എന്ന പേര് നൽകിയത്.

Question 7.
ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്, ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പക്ഷി യാണ് ഫീനിക്സ്. ചിത സ്വയം തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷി ഉയിർത്തെഴുന്നേൽക്കുന്നു. ചാരത്തിൽ നിന്നും മരണത്തിൽ നിന്നും ഉയിർത്തെഴു ന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കേര ളവും ഈ ദുരന്തകാലത്തെ അതിജീവിയ്ക്കും എന്ന് ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു.

Question 8.
കൊടിയ ദുരന്തങ്ങൾക്കിടയിലും മഹത്തായ എന്തെല്ലാം ജീവിതപാഠങ്ങളാണ് പ്രളയം നമുക്ക് പകർന്നു നൽകിയത്?
Answer:
സ്നേഹവും സാഹോദര്യവും ജാതിമതങ്ങൾക്ക തീതമായ മാനവികബോധവും ഐക്യവും എല്ലാം മനുഷ്യരിലും ഉണ്ട്. അതിന്റെ ബഹിർസ്ഫുരത്ത യാണ് പ്രളയകാലത്ത് നാം കണ്ടത്. എന്നാൽ പ്രള യകാലത്തോ, ദുരന്തങ്ങൾ വരുമ്പോഴോ മാത്രം ഉണ്ടാ കേണ്ടവയല്ല. മാനവികതയും ഐക്യബോധവും അത് ഒരു ജനതയുടെ പുരോഗതിക്ക് എന്നും അനുപേ ക്ഷണീയമാണ്. ജാതിമത രാഷ്ട്രീയ വേർതിരുവു കളില്ലാതെ പ്രളയകാലത്തെ മലായളികൾ ഒറ്റക്കെ ട്ടായി നേരിട്ടു. ഒറ്റപ്പെട്ടവരെ ത്യാഗങ്ങൾ സഹിച്ചും സഹായിക്കാൻ മുന്നിട്ടിറങ്ങി. സ്നേഹം കൊണ്ട് ഒന്നിച്ചവർ പരസ്പരം താങ്ങായിമാറി. എല്ലാം ഭിന്ന തകളും മറന്ന് മനഷ്യസ്നേഹത്തിന്റെ വലിയ പാഠം പ്രളയം പകർന്നു നൽകി. അതിർവരമ്പുകൾ മായ്ച്ചുകളയാതെ മാനവികതയുടെ പുതിയ ചരി ത്രമാണ് പ്രളയം എഴുതിച്ചേർത്തത്.

Question 9.
പ്രളയകാലവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖ രിക്കുക.
Answer:
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 1
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 2

മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10

Class 8 Malayalam Kerala Padavali Notes Unit 4 മാനവികതയുടെ മഹാഗാഥകൾ

Question 1.
ചേക്കുട്ടിപ്പാവ, കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ കലാപരമായ ഒരു ആവിഷ്കാരമാണ്. ഈ ചിത്രം നിങ്ങളുടെ മനസ്സിലുണർത്തുന്ന ചിന്തകളെന്തെല്ലാം? കുറിക്കുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട് തുണിയിൽ നിന്ന് രൂപം കൊണ്ടവയാണ് ചേക്കുട്ടിപ്പാവകൾ.ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.

ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മക മായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീക മായി ഇവ മാറി.

ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠമാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാതിരുന്നിട്ടും തങ്ങളാലാ കുന്ന സഹായം ചെയ്യാനായി ആളുകൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരുദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവനത്തിന്റെ സൗന്ദര്യമാണെന്നും ചേക്കുട്ടി പാവകൾ വരും തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.
മാനവികതയുടെ തീർഥം Notes Question Answer Class 8 Kerala Padavali Chapter 10 3

വേദം Vedam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf വേദം Vedam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Vedam Summary

വേദം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വേദം Vedam Summary in Malayalam Class 8 1
മലയാളകവി, ഗാനരചയിതാവ്, ചലച്ചിത്ര സംവി ധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്… എന്നി ങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതി പ്പിച്ച ബഹുമുഖ പ്രതിഭയാണ് യൂസഫലി കേച്ചേ രി. ആധുനിക യുഗത്തിലെ മലയാള കവികളിൽ പ്രമുഖനായ യൂസഫലി കേച്ചേരി 1934 മെയ് 16-ന് തൃശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ജനി ച്ചു. 1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപം ക്തിയിലാണ്. യൂസഫലിയുടെ ആദ്യ കവിത “കൃതാർത്ഥൻ ഞാൻ’ ‘മൂടുപടം’ എന്ന ചിത്രത്തി ലാണ് അദ്ദേഹം ആദ്യമായി ഗാനങ്ങൾ രചിച്ചത്. തുടർന്ന് 200-ലധികം മലയാള സിനിമകൾക്ക് യൂസ ഫലി കേച്ചേരി ഗാനരചന നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക ട്ടറി, കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

പ്രധാനകൃതികൾ
സൈനബ, അഞ്ചു കന്യകകൾ, സൂര്യഗർഭം, ഓർമയ്ക്കു താലോലിക്കാൻ, നാദ്രബഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം, ആയിരം നാവുള്ള മൗനം, ഏറെ വിചിത്രമീ ജീവിതം.

കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗ തുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വയലാറിനും ഒ.എൻ.വിക്കും ശേഷം മികച്ച ഗാന രചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് യൂസഫലി കേച്ചേരിയാണ്. 2015 മാർച്ച് 21-ന് അന്തരിച്ചു.

വേദം Vedam Summary in Malayalam Class 8

പാഠസംഗ്രഹം

അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ച റിഞ്ഞ് പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മ യുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷ മായി ഭക്ഷണം കഴിക്കുകയും, ഒരുനേരം അതില്ലാ തായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരിച്ചറി വുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി; ഇവരെ കുറി ച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊന്നുമില്ല എന്ന കാര ണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടുത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞി യിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തു കയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു.
വേദം Vedam Summary in Malayalam Class 8 2
അവനെ കണ്ട ഉമ്മ അരികിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു. ഈ കാണുന്ന പട്ടിണി പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിര ക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു
നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴി ച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു
മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറഞ്ഞിട്ടുമ്മ കഞ്ഞി വിളമ്പി കൊടുക്കാ നായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയ മുണ്ണാതെ അന്യന്റെ വിശപ്പകറ്റാനായി പ്രി ക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല. കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടു വോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യ വാനാണെന്നു അവൻ തിരിച്ചറിയുന്നു.

ആ തിരിച്ച റിവുകളിൽ നിന്നുണ്ടായ മനസ്താപത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങി യെത്തി വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ഈ കഞ്ഞി വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധി ക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദ മറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്ന ത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശപ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാന മാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദർശനം. അന്യന്റെ വിശപ്പറി യാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനു ഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

വേദം Vedam Summary in Malayalam Class 8

അർത്ഥം
ചുമ്മാ – വെറുതേ
ഉപ്പേരി – തോരൻ
വട്ടത്തിലാണുതാനും – ‘ഇല്ല’ എന്ന അർത്ഥത്തിൽ പ്രയോഗം
ചോറ്റുപാത്രം – ചോറ് പൊതി പാത്രം
ചുവന്നുള്ളി – ചോന്നുള്ളി
വല്ലായ്മ – ദുഃഖം
തീൻ മേശ – ഊണുമേശ
പരിഭവം – പിണക്കം
പൊട്ടലും ചീറ്റലും – കലഹം
പിൻപുറം – പിന്നാമ്പുറം
വടക്കിനി – വീടിന്റെ വടക്കേ കെട്ട്
അയൽക്കാര് – അയൽവാസികൾ
നെടിയരി – മുഴുവനായ അരി
ഭരി – മുഴുവൻ
തന്ത – അച്ഛൻ
തള്ള – അമ്മ
അന്യോന്യം – പരസ്പരം
ആംഗലവാഴ്ച – ബ്രിട്ടീഷ് ഭരണം
യുദ്ധക്കെടുതി – യുദ്ധം മൂലമുള്ള നാശങ്ങൾ
കലമ്പുക – വഴക്കടിക്കുക
മറ്റും പലർ – മറ്റു ചിലർ
അമ്പാർന്ന – അൻപാർന്ന (ദയയാർന്ന)
നന്നേ – നല്ലതുപോലെ
ഇക്കണ്ട – ഈ കണ്ട
വിണ്ണുവാൻ – വഴക്കടിക്കാൻ
അയല – ഒരു മത്സ്യം
ഉൾത്തട്ട് – മനസ്സിന്റെ അടിത്തട്ട്
കാപട്യം – കപടത
യജ്ഞം – പ്രവൃത്തി
ഉള്ളം – മനസ്സ്
പഞ്ഞക്കെടുതി – പട്ടിണിയുടെ ക്ഷാമക്കെടുതി
വലയുക – അലയുക
ഉളളലിയുക – കരളലിയുക
പൈക്കുക – പശിക്കുക, വിശക്കുക
പള്ള – വയറ്
വാടുക – ക്ഷീണിക്കുക
പാവം – ദരിദ്രരായവർ
പടച്ചവൻ – ദൈവം

പര്യായം
മുഖം – ആനന്ദം, വദനം, ആസ്യം
ചോറ് – ചോറ്റ്, അന്നം
തന്ത – അച്ഛൻ, പിതാവ്
തള്ള – അമ്മ, മാതാവ്

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Practicing with Class 8 Malayalam Kerala Padavali Notes Pdf and വേദം Vedam Notes Questions and Answers improves language skills.

വേദം Question Answer Notes Std 8 Malayalam Kerala Padavali Chapter 9

Class 8 Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Vedam

Class 8 Malayalam Vedam Notes Questions and Answers

Question 1.
‘അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും അന്നമൊരു സ്വപ്നമായിരുന്നു.’
ഏതു കാലത്തെക്കുറിച്ചാണ് ഇവിടെ പരാമർശി ക്കുന്നത്?
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായി രുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമാ യിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായു ദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടുതൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറിച്ചാണ് കവി ഇവിടെ പരാമർശിക്കു ന്നത്.

Question 2.
‘ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ-
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പെയ്ക്കുന്ന പള്ളയ്ക്കിടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ’
-ഉമ്മയുടെ എന്തു മനോഭാവമാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദന യായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ, ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറയുന്നു. വിശക്കുന്നന് ആഹാരം നൽകുന്ന തിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസി ച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ചവനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റുമുള്ളവ രുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹത്തായ പാഠമാണ് അവർ പഠിപ്പിക്കുന്ന ത്. ഏതു മഹത്ഗ്രന്ഥത്തിൽ നിന്നുള്ള അറിവിനേ ക്കാളും വലുതാണ് ആ പാഠം.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 3.
‘ഉള്ളലിഞ്ഞൊതിനൻ; എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ.’
ഈ നിലപാടിലെത്താൻ കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യമെന്താണ്? കണ്ടെത്തിയെഴുതുക.
Answer:
വലിയ വിശപ്പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേ രിയും കറിയും മീനുമൊന്നുമില്ല എന്ന കാരണ ത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു അവൻ, ഊണുമേശ യിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടിത്തത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാവങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നൽകുന്നു. ആ കഞ്ഞിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉള്ളൂ. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളുകയും ചെയ്തു തിരക്ക് കൂട്ടുന്നു. ഇതെല്ലാം കണ്ട അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തു രുകി പോയി.

സ്വയമുണ്ണാതെ അന്യന്റെ വിശപ്പക റ്റാനായി പ്രയത്നിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറിയുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് പറ്റില്ലാകഞ്ഞിക്കുവേണ്ടി ഇരക്കു മ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറുമായി അവൻ ഉമ്മയുടെ പിന്നിൽ പതു ങ്ങിയെത്തി. വിതുമ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. ‘എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ടു വിള മ്പിക്കൊള്ളൂ.’

Question 4.
‘ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം-
ഒരു പുഞ്ചിരി മറ്റു-
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമ്മല പൗർണമി
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം -അക്കിത്തം)
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ കവി തയിലും ആവിഷ്കരിക്കുന്നതു മാനുഷിക മൂല്യ ങ്ങളുടെ മഹത്ത്വമാണ്. ഇക്കാലത്ത് ഇത്തരം മൂല്യ ങ്ങൾക്ക് ഇടിവു സംഭവിച്ചിട്ടുണ്ടോ? ചർച്ച ചെയ്യു ക. നിരീക്ഷണങ്ങൾ എഴുതുക.
Answer:
‘വേദം’ എന്ന കവിതയിലും അക്കിത്തത്തിന്റെ ഇരു പതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലും മാനുഷിക മൂല്യങ്ങളുടെ മഹത്വം തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി നാം ചൊരിയു മ്പോൾ ആത്മാവിൽ നിന്ന് ആയിരം സൂര്യന്മാർ ഉദിച്ചുയരും. മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരി ക്കുമ്പോൾ ഹൃദയത്തിൽ നിത്യവും നിർമ്മലവുമായ പൗർണ്ണമി പരക്കുമെന്നാണ് അക്കിത്തം പറയുന്നത്. വേദം എന്ന കവിതയിലെ മാതാവിന്റെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസിലാക്കാ നുള്ള മനസ്സ് എന്നാണ് ഉമ്മയുടെ ജീവിത ദർശനം. ഈ അത്യാധുനിക കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് നാം എത്രത്തോളം വിലകൊടു ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ആഡംബരവും ധൂർത്തും ശീലമാക്കിയവരും ദുരന്തങ്ങളിൽ സഹായം നല്കാൻ തയ്യാറാകാതെ ഫോട്ടോ എടു ക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പി ക്കാനും തിടുക്കം കൂട്ടുന്നവരുമായ ഒരു വിഭാഗം നമുക്കിടയിൽ ഉണ്ട്.

തന്റെ ചുറ്റുമുള്ളവരുടെ ദുരി തങ്ങൾ കാണാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇത്തരക്കാരിൽ നിന്നെല്ലാം വിഭിന്ന മായി സഹപാഠികൾക്ക് വീട് വച്ചു നൽകുന്ന സുഹൃത്തുക്കൾ, അപകടങ്ങളിൽ പരിക്ക് പറ്റുന്ന അപരിചിതരെ മുൻപിൽ നോക്കാതെ സഹായിക്കു ന്നവർ, പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവർ എന്നിങ്ങനെ മാനവിക മൂല്യങ്ങൾ ചോർന്നുപോകാതെ ജീവിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. ഇവരിലാണ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷ.

Question 5.
മാനവികത പ്രമേയമായി വരുന്ന കവിതകൾ കണ്ടെത്തി കവിയരങ്ങ് സംഘടിപ്പിക്കുക, കവിത പതിപ്പ് തയ്യാറാക്കുക.
Answer:
മലയാപ്പുലയനാ മാടത്തിന്റെ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു
അരുമാക്കിടാങ്ങളിലൊന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
(വാഴക്കുല ചങ്ങമ്പുഴ കൃഷ്ണപിള്ള)

മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരൽ മടിയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
(കുറത്തി – കടമ്മനിട്ട)

കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച് മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു….
ഇല്ല, ഭയം, വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
യധരങ്ങൾ മൊഴിഞ്ഞിടുന്നു.
(കൊല്ലേണ്ടതെങ്ങനെ സുഗതകുമാരി)

അമ്മ രണ്ടപ്പം കൊടുത്തുകെയി-
ലമ്മിണിക്കുട്ടനു തിൻമാൻ,
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ -വേറി
ട്ടൊന്നുമായ്ച്ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു -കാതിൽ
കൂരമ്പുപോലൊരു ശബ്ദം
(രണ്ടപ്പം-ഉള്ളൂർ)

Question 6.
‘ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറുപ്പിച്ചിരുന്നു.’
മുഖം കറുപ്പിക്കുക എന്ന പ്രയോഗത്തിന്റെ സവി ശേഷത എന്ത്?
Answer:
‘മുഖം കറുപ്പിക്കുക’ എന്നത് കുട്ടിയുടെ പ്രതിഷേ ധത്തെ സൂചിപ്പിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 7.
‘ഉപ്പേരിയില്ല, കറിയില്ല, മീനില്ല,
പപ്പടം ‘വട്ടത്തിലാണ് താനും.’
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
പപ്പടം വട്ടത്തിൽ എന്ന പ്രയോഗം കറികൾ ഒന്നു മില്ല എന്ന് സൂചിപ്പിക്കുന്നു.

Question 8.
‘ചോറ്റുപാത്രത്തിൽ പൊട്ടുപോലുണ്ടൊരു ചോന്നുള്ളിച്ച മന്ത്രി അത്രമാത്രം’
‘പൊട്ട് ‘ എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?
Answer:
ഉപ്പേരിയോ മീനോ കറിയോ ഇല്ല. ആകെയുള്ള ചോന്നുള്ളിച്ചമ്മന്തിയാകട്ടെ പൊട്ടുപോലെ തീരെ കുറഞ്ഞ അളവിൽ മാത്രം ‘പൊട്ട്’ എന്ന പ്രയോഗം ചമ്മന്തിയുടെ കുറഞ്ഞ അളവിനെ കുറി ക്കുന്നു.

Question 9.
‘പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ’
പൊട്ടലും ചീറ്റലും എന്നതുകൊണ്ട് കവി ഉദ്ദേശി ക്കുന്നത് എന്ത്?
Answer:
കുട്ടിയുടെ വാശിയും ദേഷ്യവും കരച്ചിലും സൂചി പ്പിക്കുന്നു.

Question 10.
‘പിക്കഞ്ഞി’ എന്ന പ്രയോഗം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
പക്ഷി പട്ടിണിയെയും കഞ്ഞി ദാരിദ്ര്യത്തെയും കുറിക്കുന്നു. ദരിദ്രരായ അയൽക്കാരുടെ പട്ടി ണിയും വിശപ്പും മാറ്റുന്നതിനാലാണ് പി ക്കഞ്ഞി എന്ന് പ്രയോഗിച്ചിരിക്കുന്നത്. വറ്റുകൾ കുറഞ്ഞതിനാൽ കഞ്ഞിയും പഷ്ണിയിലാണ്.

Question 11.
ദാരിദ്ര്യത്തിന്റെ തീവ്രത കവിതയിൽ ആവിഷ്കരി ക്കുന്നത് എങ്ങനെ?
Answer:
വിശപ്പിന്റെ ആധിക്യത്താൽ കിട്ടിയ ആഹാരം പങ്കു വെക്കുവാൻ മക്കളോ അച്ഛനമ്മമാരോ തയാറാകു ന്നില്ല. ആഹാരത്തിനായി പരസ്പരം കലഹിക്കുന്ന മക്കളുടെയും അച്ഛനമ്മമാരുടെയും ചിത്രം ദാരി ദ്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കൂനിയിരുന്ന് കഞ്ഞി വിളമ്പുന്ന അമ്മയുടെയും കഞ്ഞിക്കായി തിരക്കുകൂട്ടുന്ന ആൾക്കാരുടെ ചിത്രം ഒരു ചിത ത്തിലെന്നപോലെ വായനക്കാരുടെ മനസ്സിൽ തെളി യുന്നു.

Question 12.
‘എന്നുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു’
-ഉൾത്തട്ട്, ‘കാപട്യം’, ‘വെന്തെരിയുക’ എന്നീ പദ ങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?
Answer:
ഉൾത്തട്ട് കുട്ടിയുടെ മനസ്സിനെയും കാപട്യം വിശ പ്പില്ലാഞ്ഞിട്ടും ഭക്ഷണത്തിനായി കലമ്പൽ കൂട്ടിയ കുട്ടിയുടെ പ്രവൃത്തിയെയും വെന്തെരിയൽ കുട്ടി യുടെ പശ്ചാത്താപത്തെയും കുറിക്കുന്നു.

Question 13.
‘ഉണ്ണാവ്രതവുമായ ന്യരെയുട്ടുന്നൊ-
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കെ’
യജ്ഞം എന്ന പദത്തിന്റെ പ്രാധാന്യം വ്യക്തമാ ക്കുക.
Answer:
ദൈവ പ്രീതിക്കായി നടത്തുന്ന ഹോമമാണ് യജ്ഞം. ഐശ്വര്യവും നേട്ടവും ഉണ്ടാകാനാണ് യജ്ഞമനുഷ്ഠിക്കുന്നത്. ഉമ്മയുടെ യജ്ഞം ദൈവ പ്രതിയ്ക്കല്ല. പട്ടിണിക്കാരായ മനുഷ്യരെയാണ് അമ്മ സേവിക്കുന്നത്. സൽപ്രവൃത്തികളാണ് യഥാർത്ഥ ഈശ്വരപൂജ എന്ന സൂചന നൽകാൻ യജ്ഞം എന്ന പ്രയോഗത്തിന് സാധിക്കുന്നു.

വേദം Notes Question Answer Class 8 Kerala Padavali Chapter 9

Question 14.
‘നീറുമെന്നും കുറുകി’
‘കുറുകി’ എന്ന പദത്തിന്റെ സവിശേഷത വ്യക്ത മാക്കുക.
Answer:
കുട്ടിയുടെ മനസ്സിന്റെ പശ്ചാത്താപത്താലുള്ള വിങ്ങൽ വ്യക്തമാക്കുന്നതാണ് ഈ പ്രയോഗം.

Question 15.
അമ്മയുടെ പ്രവൃത്തി കുട്ടിയിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്?
Answer:
കൊടിയ പട്ടിണിയിൽ വലയുന്നവരെക്കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടാകുന്നു. തന്റെ ആഹാരം മറ്റു ള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് കുട്ടി തിരി ച്ചറിയുന്നു. സ്വന്തം പ്രവൃത്തികൾ കൊണ്ട് തിരു ത്താമെന്നും കുട്ടി മനസ്സിലാക്കുന്നു. അന്യർക്ക് ഭക്ഷണം നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്ന അമ്മയുടെ പ്രവൃത്തിയിൽ കുട്ടി അഭിമാനം കൊള്ളുന്നു.

Question 16.
‘പൊട്ടിക്കരഞ്ഞ
മാറോടു ചേർന്നെ’
ഈ വാക്യത്തിൽ വ്യക്തമാകുന്ന അമ്മയുടെ മാന സികാവസ്ഥ എന്ത്?
Answer:
മകനുണ്ടായ മാറ്റം അമ്മയെ സന്തോഷിപ്പിക്കുന്നു. തെറ്റുകൾ സ്വയം തിരുത്താനുള്ള മകന്റെ മനസ്സലി വിൽ അമ്മ അഭിമാനം കൊള്ളുന്നു.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Bhoomiyude Swapnam Summary

ഭൂമിയുടെ സ്വപ്നം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8 1
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശ സ്തനാണ് ജോർജ് ഓണക്കൂർ. 1941 നവംബർ 16ന് എറ ണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോ ഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടർ ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഗംഗയാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ഉൾ കടലിന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചിതാ ക്കളുടെ മുൻപന്തിയിൽ എത്തി. ഇന്ദിരാഗാന്ധിയെക്കു റിച്ചുള്ള നോവലാണ് പർവ്വതങ്ങളിലെ കാറ്റ്. കൽത്താ മര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർ ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണി വേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം.പി. പോളി ന്റെയും സി.ജെ. തോമസിന്റെയും ജീവിത ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴു തിയതാണ്. “ഹൃദയത്തിൽ ഒരു വാൾ’ എന്ന നോവൽ ഉൾക്കടൽ, അകലെ ആകാശം, കാമന എന്നീ നോവ ലുകൾ ചലച്ചിത്രങ്ങളായി.

പുരസ്കാരങ്ങൾ
ജവഹർലാൽ നെഹ്റു അവാർഡ്, കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സഹോദ രൻ അയ്യപ്പൻ പുരസ്കാരം, കെ.സി.ബി.സി. അവാർഡ്, കേശദേവ് സാഹിത്യ അവാർഡ് തുട ങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരി യിലെ ദേവദാരു എന്ന നോവലിലെ ആദ്യ അധ്യാ യമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറ ഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആക സ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണിയുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശി ച്ചിരുന്നു. വൈധവ്യത്തിന്റെ ഇരുണ്ട വഴികളിൽ സ്വയം കരുത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്ത ചുവടുകൾ വീണ്ടെടുത്തു. അപരാജിതനായ അമ്മ യായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാ രണ മട്ടിൽ നേരിട്ട അമ്മയെ എല്ലാവരും ബഹുമാ നയോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു.

അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവുമാണ്. ഭൂനി യമം വന്നതോടെ ഇല്ലത്തെ പാടശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നു യർന്നു. അമ്മയുടെ വൈധവ്യത്തിൽ അവഗണിച്ച വർ, അനാഥ ശിശുവിനെപോലെ ഒഴിവാക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി.

അപ രാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യ യിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരി കിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴുതെറിഞ്ഞു. രാഷ്ട്രത്തിനു വേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയു ടെയും കുരിശുപളളിയിലെ വ്യാകുലമാതാവി ന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാനഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാ ഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരു ദവും നേടി. ഗവേഷണപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനുഗ്ര ഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയ ണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണമെന്നും അമ്മ ഉണ്ണിയെ ഉപ ദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമി യുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധീഷണാശാലിയുമായ ഒരു ശാസ്ത്രജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മ യുടെ ജീവിതവും ദർശനവുമാണ്.

ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Summary in Malayalam Class 8

അശാന്തം
മെയിൻ ബോക്സ് – കമ്പ്യൂട്ടിറിന്റെ ഈ മെയിൽ ബോക്സ്
ജന്മസ്ഥലം – ജന്മസ്ഥലം
മിശ്രാന്ത ഭൂമിക – ശാന്തമായ ഭൂമി
അശാന്തം – ശാന്തമല്ലാത്ത
സഞ്ചാരപഥം – സഞ്ചാരമാർഗ്ഗം
നീർക്കുഴി – ജലത്തിന്റെ കുഴി
കാക്കാതെ – കാത്ത് നില്ക്കാതെ
അപശകുനം – ദുഃശകുനം
സായന്തനം – സന്ധ്യാനേരം
തിരുപ്പിടിച്ച് – തിരുകിപ്പിടിച്ച്
പുഷ്പമാല്യം – പുഷ്പമാല
നിർവൃതി – ആനന്ദം
അനാഥത്വം – നാഥനില്ലാത്ത അവസ്ഥ
ചകോരം – ഉപ്പൻ
കൊറ്റികൾ – കൊക്കുകൾ
ശിക്ഷണം നൽകുക – പഠിപ്പിക്കുക
പിന്തള്ളി – പിൻതള്ളി
വൈധവ്യം – വിധവയുടെ അവസ്ഥ
മറ്റാരിലുമുപരി – മറ്റ് ആരേക്കാളും ഉപരി എയ്റോസ്പേസ്
എഞ്ചിനീയറിംഗ് – ബഹിരാകാശ പേടക നിർമ്മാണം
അമ്പരപ്പ് – ഭയം
കാമ്പസ് – കോളേജ് അങ്കണം
സ്വാർത്ഥത – തനിക്ക് വേണം എന്ന ആഗ്രഹം
നിശ്ശൂന്യം – നിശേഷം ശൂന്യം
വ്യാകുലമാതാവ് – ക്യസ്തുവിന്റെ ശരീരം മടിയിൽ കിടത്തി വിലപിക്കുന്ന അമ്മ

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Practicing with Class 8 Malayalam Kerala Padavali Notes Pdf and ഭൂമിയുടെ സ്വപ്നം Bhoomiyude Swapnam Notes Questions and Answers improves language skills.

ഭൂമിയുടെ സ്വപ്നം Question Answer Notes Std 8 Malayalam Kerala Padavali Chapter 8

Class 8 Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Bhoomiyude Swapnam

Class 8 Malayalam Bhoomiyude Swapnam Notes Questions and Answers

Question 1.
കുരുവിക്ക് കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാ മതി; ഉണങ്ങിയ ഇലകളും ചുളളിക്കമ്പുകളും മതി ഈ വാക്യത്തിൽ തെളിയുന്ന മനോഭാവ മെന്ത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നടക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖക ളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃ പയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവ്യ തിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശ ങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

Question 2.
ആ സ്നേഹത്തിനു തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്. കഥാനായകന്റെ ഈ വിലയിരുത്തൽ എന്തൊക്കെ പാഠങ്ങളാണ് നമുക്കു നൽകുന്നത് ?
Answer:
ജനിച്ച നാടിനുവേണ്ടി മകനെ സമർപ്പിക്കുന്ന ഒര മ്മയുടെ ചിത്രമാണ് ഈ നോവലിൽ തെളിയുന്നത്. പിതാവിന്റെ മരണത്തോടെ കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ടു പോയെങ്കിലും ആരുടേയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ച അമ്മ മകന്റെ ജീവിതദർശനത്തിന് അടിത്തറ പാകി. മകന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അമ്മ അവന് പ്രചോ ദനമായി. അമ്മയുടെ കൈത്തണ്ടയിലെ ഓട്ടുവള യിൽ തിരുപിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായന്തനത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ഉണ്ണി അമ്മയുടെ വിശ്വാസം കാത്തു. ആ സ്നേഹത്തിന് തിരികെ കൊടുത്തത് പഠന ത്തിലെ മികവും വിനയാന്വിതമായ പെരുമാറ്റവു മാണ്.

അമ്മ മകനെ രാജ്യത്തെ സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ച പാട് നമുക്കും ഒരു പ്രചോദനമാണ്. പ്രതിസന്ധി കൾ ഉണ്ടാകുമ്പോഴും മക്കൾ പഠിച്ചുയരങ്ങളിൽ എത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കു ന്നത്. അവരുടെ സ്വപ്നങ്ങൾ സഫലമാക്കുക എന്നതാണ് മക്കളുടെ ധർമ്മം. ഈ പാഠങ്ങൾ തന്നെ യാണ് കഥാകാരനും പകർന്നു നല്കുന്നത്.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 3.
ഭൂമിയെയും അമ്മയെയും ബന്ധപ്പെടുത്തി നോവ ലിസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ചിന്തകളെന്തെല്ലാം?
Answer:
മാതൃത്വത്തിന്റെ മഹാശക്തിയാണ് ഭൂമി. അപരാ ജിതരായ ഭൂമി സ്വയം കരുത്താർജ്ജിക്കുന്നവളാ ണ്. ഉണ്ണിയുടെ അമ്മയും ഭൂമിയെ പോലെ ശക്തിയും സർവംസഹയുമാണ്. വൈധവ്യത്തിലും തളരാതെ അവർ സ്വയം കരുത്താർജ്ജിക്കുന്നു, പ്രതിസന്ധികളോടു പോരാടുന്നു. തന്റെ രാജ്യ
ത്തോടുള്ള പ്രതിബദ്ധത അവർ മറക്കുന്നില്ല. വളർത്തിവലുതാക്കിയ മകനെ അവർ രാജ്യത്തി നായാണ് സമർപ്പിക്കുന്നത്. സർവം സഹയായ ഭൂമി എല്ലാ ചരാചരങ്ങളെയും പരസ്പരം ബന്ധിപ്പിക്കു ന്നു. ജീവിതബന്ധത്തിന്റെ പൊട്ടാത്ത ചരടായി നില കൊള്ളുന്നു. ഇതു പോലെ തന്റെ മകനെ നാടി നോടും വീടിനോടും അടുപ്പിക്കുന്ന ശക്തിയായി അമ്മ മാറുന്നു. അമ്മയുടെയും ഭൂമിയുടെയും സ്നേഹവും സഹാനുഭൂതിയും അളവി ല്ലാത്തതാണ് അമ്മയും ഭൂമിയും എത്രത്തോളം സാദൃശ്യപ്പെട്ടിരിക്കുന്നു എന്ന് നോവലിസ്റ്റിന്റെ ഈ ചിന്തകളിൽ നിന്ന് മനസിലാക്കാം.

Question 4.
സ്വന്തം വേരുകളെക്കുറിച്ചുള്ള നേരായ അറിവു കളാണ് കഥാനായകന്റെ ശക്തി. പാഠഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രസ്താവന വിലയിരുത്തി എഴുതുക?
Answer:
ഒരു ചെടിയുടെ വളർച്ചയിലും നിലനിൽപ്പിലും വേരുകൾ നിർവഹിക്കുന്ന ധർമ്മമാണ് കഥാനായ കന്റെ വളർച്ചയിൽ നാടും വീടുമാകുന്ന വേരുകൾ നിർവഹിക്കുന്നത്. തകർന്ന കുടുംബാന്തരീക്ഷ ത്തിലും ആത്മധൈര്യം കൈവിടാതെ അപരാജി തയെപ്പോലെ ഉണ്ണിയെ ചേർത്തുപിടിച്ചവളാണ് അമ്മ. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തിയാണ് ഉണ്ണി ഉയരങ്ങൾ കീഴട ക്കിയത്. ആ വേരുകൾ അവന്റെ വളർച്ചയിൽ തു ണയായി നിന്നു. ഗ്രാമം വിട്ടുപോകുമ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റുന്നില്ല. അമ്മയും, ‘നാടും, സംസ്കാരവും, പാരമ്പര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി അവൻ പറന്നുയർന്നത്.

Question 5.
പാഠഭാഗത്തു തെളിയുന്ന കേരളീയ ഗ്രാമചിത്രം സ്വന്തം വാക്യങ്ങളിൽ ആവിഷ്കരിക്കുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹ രമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയി ലുടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമ വീഥികളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ്പടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തുകിടക്കുന്ന നെൽക്കതിരു കളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തിരു ന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പി ലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 6.
‘കോതിയിട്ട നീളൻ മുടി, നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട്, കൈത്തണ്ടയിലെ ഓട്ടു വള ഹർഷൻ സ്വന്തം അമ്മയെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ് വൈധവ്യത്താൽ ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉത്തമമാതൃകയാണ് ഭൂമിയുടെ സ്വപ്നം എന്ന നോവൽ ഭാഗത്തെ അമ്മ വിശദ മാക്കുക?
Answer:
ഹർഷവർധനന്റെ ജീവിതദർശനത്തിന് അടിത്തറ പാകിയത് അമ്മയാണ്-ഭർത്താവിന്റെ വേർപാടിൽ തളരാതെ ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയായ ഒരു ശാസ്ത്രജ്ഞനു മായി രൂപപ്പെടുത്തിയത് ഈ അമ്മയുടെ ജീവിതവും ദർശനവുമാണ്. കാലത്തിന്റെ ഇരുണ്ട വഴികളിൽ ഒറ്റപ്പെട്ട അമ്മ ആരുടെയും സഹായത്തിന് കാക്കാതെ സ്വയം കരുത്താർജ്ജിച്ചു. കൗമാരത്തിൽ കൗതുകത്തിനായി പഠിച്ച നൃത്തവും സംഗീതവും അമ്മ ജീവിതമാർഗത്തിനായി തിരഞ്ഞെടുത്ത് തള രാത്ത മനസ്സോടെ വിധിയെ വെല്ലുവിളിച്ചു.

ഉണ്ണിക്ക് അമ്മ വാത്സല്യത്തിന്റെ അദൃശ്യശക്തി യായിരുന്നു. ഉണ്ണി ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രത്തിൽ പഠിച്ചു വരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഉണ്ണി അരികിൽ വേണമെന്ന സ്വാർത്ഥത അമ്മയ്ക്കുണ്ടായിരുന്നില്ല. രാജ്യമാതാ വിന്റെ അഭിമാനമായി മകന്റെ വ്യക്തിത്വം വികസി ക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. തന്നിൽ പിറന്ന മകൻ തന്റേതു മാത്രമല്ലെന്ന തിരിച്ചറിവ് ആ അമ്മയെ ദേവിയാക്കുന്നു. ചോറ്റാനിക്കരാദേവി യെയും, വ്യാകുലമാതാവിനെയും, ഭൂമി മാതാവി നെയും സ്വന്തം രാജ്യത്തെയും അമ്മേ മഹാമായെ എന്നു വിളിക്കാൻ ഉണ്ണിയ്ക്ക് പ്രേരണ നൽകിയ ശക്തിയും അമ്മ തന്നെയാണ്. വൈധവ്യത്തിന്റെ വെള്ളവസ്ത്രമണിഞ്ഞ് സ്വയം ഉരുകിത്തീരുന്ന സ്ത്രീകൾക്ക് ഉണ്ണിയുടെ അപരാജിതയായ അമ്മ ഒരു മാതൃക തന്നെയാണ്. അമ്മയുടെ സ്നേഹം മാത്രമല്ല വ്യക്തിത്വവും ഒരു മകന്റെ പുരുഷ പ്രകൃ തിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ നോവൽഭാഗത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം.

Question 7.
കഥാപാത്ര നിരൂപണം -ഉണ്ണി
Answer:
പ്രണയ താഴ്വരയിലെ ദേവതാരു എന്ന നോവ ലിലെ കേന്ദ്രകഥാപാത്രമാണ് ഉണ്ണി എന്ന ഹർഷ വർധനൻ, അച്ഛനില്ലാതെ അമ്മയുടെ തണലിലാണ് അവൻ വളർന്നത്. അമ്മയായിരുന്നു അവനു എല്ലാം, സ്നേഹവും, പ്രചോദനവും ശക്തിയുമെ ല്ലാം. വൈധവ്യത്തെ ഉൾക്കരുത്തു കൊണ്ടു നേരിട്ട അമ്മ അവനെന്നും ഒരു അത്ഭുതമായിരുന്നു. ഭൂനി യമം വന്നപ്പോൾ അവരുടെ കൈവശമുള്ള കൃഷി ഭൂമിയെല്ലാം കർഷകർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്മിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്ത ത്. അമ്മയുടെ കൈണ്ടയിലെ ഓട്ടുവളയിൽ തിരു പിടിച്ച് മടിയിൽ മുഖം ചേർത്തിരുന്ന സായ ത്തിന്റെ ഓർമ്മകൾ അവന് ശക്തി പകർന്നു. ആ സ്നേഹത്തിന് അവൻ തിരികെ കൊടുത്തത് പഠന ത്തിലെ മികച്ചും വിനയാന്വിതമായ പെരുമാറ്റവുമാ ണ്. കാവിലെ ചോറ്റാനിക്കര അമ്മയും കുരിശുപ ള്ളിയിലെ വ്യാകുലമാതാവും അവനു അമ്മമാർ തന്നെയായിരുന്നു.

ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിലായിരുന്നു ഉണ്ണിയുടെ പഠനം. കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃക പഠനവും ലഭിച്ചു. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംത പ്തിയും നിർവ്യതിയും കാണുന്ന കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. എന്നാൽ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി അവൻ പഠനത്തിലൂടെ ഉയരങ്ങൾ കീഴടക്കി. അമ്മ മകനെ രാജ്യത്തിനു സമർപ്പിച്ചപ്പോൾ മകൻ സ്വയം അമ്മയ്ക്കായി അർപ്പിച്ചു. ഉണ്ണിയുടെ കാഴ്ചപ്പാട് നമുക്കും ഒരു പ്രചോദനമാണ്. ഗ്രാമം വിട്ടു പോകു മ്പോഴും ഉണ്ണി തന്റെ വേരുകൾ അറുത്തുമാറ്റു
ന്നില്ല. അമ്മയും, നാടും, സംസ്കാരവും പാരമ്പ ര്യവുമെല്ലാമാണ് തന്റെ വേരുകളെന്ന് അവനറിയാം. അതിന്റെ ശക്തിയിലാണ് വിജ്ഞാനത്തിന്റെ ആകാ ശങ്ങൾ തേടി അവൻ പറന്നുയർന്നത്. ഉണ്ണിക്കു അമ്മ ഭൂമിയാണ്. ആ ഭൂമിയിൽ വേരുകൾ പടർത്തി യാണ് ഉണ്ണി ഉയരങ്ങൾ കീഴടക്കിയത്.

Question 8.
‘അശാന്ത നഗരത്തിൽ നിന്ന് കൂടുവിട്ട് പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാ കാശം. നീലാകാശം എന്ന് പ്രയോഗിച്ചിരിക്കുന്ന തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കൂട് വിട്ട് പറക്കുക’ എന്നതിലെ ‘കൂട് ‘ അസ്വാത ന്ത്യത്തെ കുറിക്കുന്നു. കൂട് വിട്ട് പറക്കാൻ മോഹി ക്കുന്ന പക്ഷി നഗരവാസിയെ കുറിക്കുന്നു. നീലാ കാശം സ്വാതന്ത്യത്തിന്റെ വിശാലതയെ സൂചിപ്പി ക്കുന്നു.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 9.
‘വിധി യാത്രയുടെ നദികളിൽ ഒരു നീർക്കുഴി ഒഴുക്കി വച്ചു.’
‘യാത്രയുടെ നദി’, ‘നീർക്കുഴി’ എന്നീ പ്രയോഗ ങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ജീവിതയാത്രയെ നദിയിലെ നീർക്കുഴിയോട് സാദൃ ശ്യപ്പെടുത്തിയിരിക്കുന്നു. അപ്രതീക്ഷിതമായി അപ കടം വരുത്തുന്നവയാണ് നദിയിലെ നീർക്കുഴികൾ. നീർക്കുഴിയുടെ രൂപത്തിൽ ഉള്ളിൽ അപകടം ഒളി പ്പിച്ചുവച്ച നദിയുടെ ഉപരിതലം ശാന്തമായിരിക്കും. ജീവിതയാത്രയിലെ അപ്രതീക്ഷിതമായ ചൂഴിയിൽ നാം അറിയാതെ വീണുപോകും. ഇവിടെ അച്ഛന്റെ മരണത്തെ നീർക്കുഴി എന്നതിനോട് ചേർത്തുവ ച്ചിരിക്കുന്നു.

Question 10.
‘പാതി വരച്ചിട്ട വർണഭംഗിയാർന്ന ചിത്രം പോലെ അച്ഛന്റെ ജീവിതം’ ഈ വാക്കുകൾ സൂചിപ്പിക്കു ന്നത് എന്ത്?
Answer:
ഇവിടെ അച്ഛന്റെ ജീവിതത്തെ പാതി വരച്ച ചിത്ര ത്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. പാതി വരച്ച ചിത്രം പോലെ ജീവിതം പൂർത്തിയാകുന്ന തിന് മുമ്പേ അച്ഛൻ മരണപ്പെട്ടു.

Question 11.
‘നാട്ടിൻ പുറത്തു മരക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടുപോലെ കുളിർക്കാറ്റു വീശി. കൊച്ചു നീർത്തോടുകളിലെ തെളിവെള്ളം ഒരുമിച്ചണ പുഴയൊഴുകി. പ്രകൃതിയിലെ ഈ
കാഴ്ചകൾ കഥാനായകന്റെ ജീവിതം തന്നെയാണ് വിലയിരു ത്തുക?
Answer:
അമ്മയുടെ കൈത്താങ്ങിനാലും നാട്ടുകാരുടെയും അയൽപക്കങ്ങളുടെയും നന്മയാലും ഹർഷ വർധന്റെ ജീവിതം തളിർത്തു. കൊച്ചുനിർത്താ ടുകളിലെ തെളിവെള്ളം ഒരുമിച്ചണഞ്ഞു. പുഴയാ യൊഴുകുന്നതുപോലെ അമ്മയുടെയും നല്ലവരായ നാട്ടുകാരുടെയും സ്നേഹത്താൽ ഹർഷവർധന്റെ ജീവിതം സന്തോഷകരമായി മാറുന്നു. ജീവിതം അതിന്റെ പച്ചപ്പിലേക്കും മനോഹാരിതയിലേക്കും നീങ്ങുന്നു.

Question 12.
അതിരാവിലെ ഉണർന്നു കുളിച്ചു കാവിൽ തിരി തെളിയും. അമ്മ കെട്ടിവച്ച് പുഷ്പമാല്യം ദേവി വിഗ്രത്തിൽ ചാർത്തും മടങ്ങും വഴി കാവിനോട് ചേർന്നുള്ള കുരിശുപള്ളിയിലെ ചിത്രത്തിനു മുക ളിൽ തൊഴുതു നിൽക്കും. എല്ലാം അമ്മയാണ്. എല്ലാ അമ്മമാരുടെയും അമ്മ ഈ വാക്യം സൂചി പ്പിക്കുന്നത് എന്ത്?
Answer:
ഈ വാക്യം പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിക്കേ ണ്ടതിന്റെയും മതസൗഹാർദ്ദത്തിലൂന്നി വളരേണ്ട തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. മാതാവ് പെറ്റമ്മ മാത്രമല്ലെന്നും നാട്ടിലെ ആരാധാ നാലയങ്ങളിലും മാതൃത്വത്തിന്റെ അടയാളങ്ങൾ ഉണ്ടെന്ന് ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 13.
ഒരിക്കൽ ഈ പാടശേഖരങ്ങൾ ഇല്ലത്തെ അധീന തയിൽ ആയിരുന്നു. ഇന്നിപ്പോൾ പണിയെടുക്കുന്ന മനുഷ്യർക്ക് സ്വന്തം ഈ വരികളിലൂടെ ആവിഷ്ക രിക്കുന്ന കേരളീയ സാമൂഹിക ചരിത്രം എന്ത്?
Answer:
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ് കര ണത്തെക്കുറിച്ച് ഈ വരികളിൽ സൂചിപ്പിക്കുന്നു. ജന്മിമാർക്ക് സ്വന്തമായിരുന്ന കൃഷിഭൂമി ഇതിലൂടെ കർഷർക്ക് ലഭിച്ചു.

Question 14.
സ്വയം നട്ടുവളർത്തിയ ചെടി. അത് ആകാശം നോക്കി വളർന്ന് ജീവിതപരിസരമാകെ തണൽ വി രിക്കുന്നു. ഈ വാക്യത്തിന്റെ ധ്വനി എന്ത്?
Answer:
അമ്മ സ്വയം നട്ടുവളർത്തിയ ചെടിയാണ് ഉണ്ണി. ഉണ്ണി വളരുന്നത് ഒന്നുമില്ലായ്മയിൽ നിന്നാണ് അമ്മയ്ക്ക് മാത്രമല്ല, ദേശത്തിനാകെ തണലേകാൻ ഉണ്ണിക്ക് കഴിയും എന്ന ധ്വനി ഈ വാക്കുകളിൽ ഉണ്ട്.

Question 15.
‘അമ്മയുടെ വാത്സല്യമാണ് അവന്റെ ചുവടു . കൾക്കു പ്രകാശമാകുന്നത്’. ഈ വാക്കുകൾ നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം?
Answer:
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ഈ വാക്യത്തിൽ കാണാം. അമ്മയുടെ പ്രതീക്ഷ
കൊത്ത് മകൻ വളരുന്നു. അമ്മയുടെ വാത്സ ല്യമാണ് അവനെ നേർവഴി നടത്തിയത്. ആ വാത്സ ല്യമാണ് അവനിൽ നന്മ നിറച്ചത്. അവന്റെ ജീവി തത്തെ പ്രകാശമാനമാക്കിയതും അമ്മയുടെ സ്നേഹമാണ്. ഇതുപോലെ ബന്ധങ്ങൾ ഇഴയടു പ്പമുള്ളതായിരിക്കണം. ഹൃദ്യമായ കുടുംബബന്ധ ങ്ങളും പരസ്പര വിശ്വാസവും ജീവിതത്തിൽ നില നിർത്തണം.

ഭൂമിയുടെ സ്വപ്നം Notes Question Answer Class 8 Kerala Padavali Chapter 8

Question 16.
‘ഉണ്ണി അരികിൽ വേണമെന്നത് എന്റെ സ്വാർത്ഥത രാഷ്ട്രത്തിനുവേണ്ടി എന്ത് നൽകാനാകുമെന്ന ചിന്ത മാത്രമേ ഉണ്ണിയിൽ ഉണ്ടാകാവൂ’. അമ്മയുടെ ഈ വാക്കുകൾ വിലയിരുത്തുക.
Answer:
സ്വന്തം സ്വാർത്ഥതക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല മകന്റെ ഉയർച്ചെയന്നും സമൂഹത്തിനു വേണ്ടി സേവനം ചെയ്യലാണ് ജീവിതവിജയമെന്നത് അമ്മ കരുതുന്നു. എന്നാൽ ഇത്തരം മനോഭാവ ങ്ങൾ ഇന്ന് അപൂർവ്വമാണ്. മക്കളെ സ്വാർത്ഥ മോഹ ങ്ങൾക്കും, ഭൗതിക നേട്ടങ്ങൾക്കും വേണ്ടി വളർത്തുന്നു.

Question 17.
അമ്മയുടെ പ്രാർത്ഥന, അനുഗ്രഹം, ഓരോ ഘട്ട ത്തിലും അമ്മയുടെ പ്രോൽസാഹനം, അന്തരീ ക്ഷത്തിൽ നക്ഷത്രമായി പ്രഭചൊരിയാൻ അത് കരുത്തായി. ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഇവിടെ ഉണ്ണിയെ നക്ഷത്രത്തിനോട് സാദൃശ്യപ്പെ ടുത്തിയിരിക്കുന്നു. ഉണ്ണിയുടെ നേട്ടങ്ങൾ എല്ലാം ഉണ്ണി എന്ന നക്ഷത്രം ചൊരിയുന്ന ശോഭയാണ്. ആ നക്ഷത്രത്തിന് കരുത്തായി മാറുന്നത് അമ്മ യാണ്.