Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

A thorough understanding of SSLC Biology Notes Pdf Malayalam Medium and Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം can improve academic performance.

10th Class Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Std 10 Biology Chapter 4 Notes Malayalam Medium – Let Us Assess

Question 1.
ഹോർമോണുകൾ ലക്ഷ്യകോശങ്ങളിൽ എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് ചുവടെ നൽകിയിട്ടുള്ളത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 1
i. A യുടെ ധർമ്മം C യുടെ രൂപീകരണവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക.
ii. A എന്നത് റിലീസിംഗ് ഹോർമോണാണെങ്കിൽ B എവിടെയാണ് കാണപ്പെടുന്നത്?
iii. A യുടെ ഉൽപാദനം, സംവഹനം എന്നിവ സസ്യങ്ങളിലും ജന്തുക്കളിലും എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഹോർമോൺ പ്രവർത്തനങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Answer:
i) A (ഹോർമോൺ) B (റിസപ്റ്റർ) സഹിതം ചേർന്ന് C (ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ്) രൂപീകരിക്കുന്നു.

ii) പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ കാണപ്പെടുന്നു.

iii) മൃഗങ്ങളിൽ ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യകോശങ്ങളിൽ എത്തുന്നു. സസ്യങ്ങളിൽ അവ കോശത്തിൽ നിന്ന് കോശത്തിലേക്ക്, അല്ലെങ്കിൽ സൈലം, ഫ്ളോയം വഴി എത്തുന്നു.

Question 2.
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഹോർമോൺ പ്രവർത്തനങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 2
(a) 1. ഏത് ഹോർമോണിനെ സൂചിപ്പിക്കുന്നു.
(b) കാത്സ്യത്തിന്റെ സ്ഥാനത്ത് ഗ്ലൂക്കോസാക്കി ചിത്രീകരണം മാറ്റി വരയ്ക്കുക.
Answer:
(a) 1 = കാൽസിടോണിൻ.
(b) Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 3

Question 3.
രക്തത്തിൽ തൈറോക്സിന്റെ അളവ് കുറയുന്നു. വിവിധ ഘട്ടങ്ങളിലൂടെയാണ് തൈറോക്സിന്റെ അളവ് മതിയായ നിരക്കിലെത്തിക്കുന്നത്. അതിനു വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളും അതിന് കാരണമാകുന്ന ഹോർമോണുകളും ക്രമമായി ലിസ്റ്റ് ചെയ്യുക.
Answer:
ഹൈപ്പോതലാമസ്: റിലീസിംഗ് ഹോർമോൺ
പിറ്റ്യൂട്ടറി ഗ്രന്ഥി: TSH
തൈറോയ്ഡ് ഗ്രന്ഥി: തൈറോക്സിൻ ഉൽപ്പാദിപ്പിക്കുന്നു
ഇങ്ങനെ തൈറോക്സിന്റെ നില സാധാരണനില യിലാകും.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 4.
രാത്രി ഉറങ്ങാൻ കഴിയുന്നത് പോലെ പകൽ ഉറ ങ്ങാൻ കഴിയുമോ? പീനിയൽ ഗ്രന്ഥിയുടെ പ്രവർ
ത്തനങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങളുടെ അഭി പ്രായം സാധൂകരിക്കുക.
Answer:
അതെ, പകൽ ഉറങ്ങാം, പക്ഷേ രാത്രി പോലെ പ്രകൃതിദത്തമല്ല. പീനിയൽ ഗ്രന്ഥി ഇരുട്ടിൽ മെല റ്റോണിൻ സ്രവിച്ച് ഉറക്കം വരുത്തുന്നു. വെളിച്ചം മെലട്ടോണിൻ കുറയ്ക്കുന്നതിനാൽ പകൽ ഉറക്കം ചെറുതാണ്

Question 5.
ഹൈപ്പോതലാമസ് നാഡിവ്യവസ്ഥയുടെയും അന്തഃസ്രാവി വ്യവസ്ഥയുടെയും ഭാഗമായി പ്രവർത്തിക്കുന്നു. പ്രസ്താവന വിലയിരുത്തുക.
Answer:
ഹൈപ്പോതലാമസ് നാഡീവ്യവസ്ഥ
നാഡീവ്യവസ്ഥ: ശരീര താപനില, വിശപ്പ്, ദാഹം, വികാരങ്ങൾ നിയന്ത്രിക്കുന്നു.
ഹൈപ്പോതലാമസ് – അന്തഃസ്രാവി ഗ്രന്ഥി
റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും സ്രവിച്ച് പിറ്റ്യൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂട്ടറി
ഉൽപാദിപ്പിക്കുന്ന GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന ഓക് സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസ പേശികളുടെ സങ്കോചം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.

Question 6.
‘ഒരാളെ നായ കടിക്കാൻ ഓടിക്കുന്നു. അയാൾ അതിവേഗം ഓടുന്നു. നായയിൽ നിന്ന് രക്ഷപ്പെ ടുന്നു.’ ഈ സംഭവത്തിൽ ചുവടെ ചേർത്തിരി ക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അവ ക്രമപ്പെടുത്തിയെഴുതുക?
• അഡ്രിനാലിന്റെ പ്രവർത്തനം
• സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനം
• പാരാസിംപതറ്റിക് വ്യവസ്ഥയുടെ പ്രവർ ത്തനം.
Answer:
• സിംപതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനം
• അഡ്രിനാലിന്റെ പ്രവർത്തനം
• പാരാസിംപതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനം

Question 7.
ഒരു രാസവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങ ളാണ് ബോക്സിൽ നൽകിയിട്ടുള്ളത്. അവ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

• ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയ വിനിമയത്തിനായി ചുറ്റുപാടിലേക്ക് സവിക്കുന്നു.
• സഞ്ചാരപാത നിർണ്ണയിക്കാനും ഇണകളെ ആകർഷിക്കാനും ഉപയോഗിക്കുന്നു.

i) ബോക്സിൽ പരാമർശിച്ചിരിക്കുന്ന രാസ വസ്തു ഏത്?
ii) ഈ രാസവസ്തുവിന്റെ മറ്റേതെങ്കിലും 2 ധർമ്മങ്ങൾ എഴുതുക.
iii) ഈ രാസവസ്തുവിനെ കർഷകർ പ്രയോജ നപ്പടുത്തുന്നതെങ്ങനെ?
Answer:
i) ഫിറമോൺ.

ii) സ്വജാതികളിൽ ആശയവിനിമയം; അപകട സൂചന, പ്രദേശം അടയാളപ്പെടുത്തൽ, കൂട്ടാളിയെ ആകർഷിക്കൽ, ഭക്ഷണ പാത കാണിക്കൽ.

iii) കർഷകർ ഫിറമോൺ ട്രാപ് ഉപയോഗിച്ച് കീടനിയന്ത്രണം നടത്തുന്നു.

Question 8.
X, Y, Z എന്നിവ വിവിധ സസ്യഹോർമോണുകളുടെ ധർമ്മങ്ങളാണ്. അത് വിശകലനം ചെയ്ത് ഉത്തരങ്ങ ളിൽ നിന്നും ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 4
Answer:
X = അബ്സിസിക് ആസിഡ്
Y = സൈറ്റോകൈനിൻ
Z = ഓക്സിൻ

Question 9.
താഴെ പറയുന്ന സാഹചര്യങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പാൻക്രിയാസ് എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് വിശദീകരിക്കുക?
• ഒരു വ്യക്തി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നു.
• ഒരു വ്യക്തി 12 മണിക്കൂർ ഉപവസിക്കുന്നു.
• ഒരു വ്യക്തിക്ക് ടൈപ്പ് 1 പ്രമേഹമുണ്ട്, സ്ഥിരമായി ഇൻസുലിൻ എടുക്കുന്നു.
Answer:
• കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിന് ശേഷം: ഗ്ലൂക്കോസ് – ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു – ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്നു.

• 12 മണിക്കൂർ ഉപവാസം: ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു – ഗ്ലൂക്കാഗോൺ ഉൽപ്പാദിപ്പിക്കുന്നു – ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു, അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമാണം

• ടൈപ്പ് 1 പ്രമേഹം – ഇൻസുലിൻ മരുന്ന് / ഇൻസുലിൻ കുത്തിവെയ്പ് – കോശങ്ങൾ ഗ്ലൂക്കോസ് സ്വീകരിക്കുന്നു – ഗ്ലൂക്കോസ് നില സാധാരണ നിലയിലാകുന്നു.

Question 10.
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഹോർമോ ണുകൾ സസ്യവളർച്ചയെ എങ്ങനെ സ്വാധീ നിക്കുന്നുവെന്ന് വിശദമാക്കുക.
• ഒരു തെ പൂർണ്ണ ഇരുട്ടിൽ വളരുന്നു.
• ഒരു കർഷകൻ വിളയിൽ ജിബ്ബറിലിനുകൾ തളിക്കുന്നു.
Answer:
ഇരുട്ടിൽ മുളപ്പിച്ച ചെടി: ഓക്സിൻ ഒരേപോലെ വിതരണം, തണ്ട് അസാധാരണമായി നീളുന്നു സൂര്യപ്രകാശം ഇല്ലാത്തതിനാൽ ദുർബലമായ വളർച്ച.

ജിബ്ബറിലിനുകൾ ചെയ്താൽ വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പി ക്കുന്നു. ഫലങ്ങളുടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

SSLC Biology Chapter 4 Notes Questions and Answers Pdf Malayalam Medium

Question 1.
സസ്യവളർച്ചയെ സ്വാധീനിക്കുന്ന ഓക്സിൻ എന്ന സസ്യഹോർമോണിന്റെ കണ്ടെത്തൽ എങ്ങനെയായിരുന്നു?
Answer:
ഹോളണ്ടിലെ സസ്യശാസ്ത്രജ്ഞനായ F. W വെന്റ് സസ്യങ്ങളിലെ വളർച്ചയെക്കുറിച്ച് പഠിക്കു ന്നതിനിടെ ഓട്സ് സസ്യത്തിന്റെ ബീജശീർഷാഗം മുറിച്ചെടുത്ത് ജല്ലി പോലുള്ള പദാർഥമായ അഗ റിന്റെ കട്ടയിൽ സൂക്ഷിച്ചു. കുറച്ച് മണിക്കൂറു കൾക്കുശേഷം, അദ്ദേഹം ബീജശീർഷാഗ്രങ്ങൾ നീക്കം ചെയ്ത് അഗറിനെ ചെറിയ കഷണങ്ങ ളായി മുറിച്ചെടുത്തു. ഓട്സിന്റെ ബീജശീർഷാം മുറിച്ച ഭാഗത്ത് അഗറിന്റെ കട്ട വച്ചപ്പോൾ സസ്യാ ഗ്രം മുകളിലേക്കും ഒരു വശത്തായി ചേർത്തു വച്ചപ്പോൾ എതിർവശത്തേക്കും വളഞ്ഞുവളരുന്ന തായി ശ്രദ്ധിച്ചു. ബീജശീർഷാഗ്രത്തിൽ നിന്നും അഗറിലേക്കെത്തിയ രാസവസ്തുവാണ് സസ്യാ ഗ്രത്തിന്റെ വളർച്ചയ്ക്കിടയാക്കുന്നതെന്ന് പിന്നീട് കണ്ടെത്തുകയും ഇതിന് ഓക്സിൻ എന്ന് പേരിടു കയും ചെയ്തു.

Question 2.
സസ്യഹോർമോണുകൾ എന്നറിയപ്പെടുന്നത് എന്ത്?
Answer:
സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന നിരവധി രാസവസ്തുക്കളെ പിൽക്കാലശാസ്ത്ര ജ്ഞർ കണ്ടെത്തി. അവ സസ്യഹോർമോണുകൾ എന്നറിയപ്പെട്ടു.

Question 3.
ഹോർമോണിനെക്കുറിച്ച് മനസ്സിലാക്കിയ കാര്യ ങ്ങൾ ഏവ?
Answer:

  • ഹോർമോണുകൾ രാസവസ്തുക്കളാണ്.
  • ഹോർമോണുകൾ ശരീരത്തിലെ വിവിധ പ്രവർ ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപി പ്പിക്കുകയും ചെയ്യുന്നു.
  • ഹോർമോണുകൾ ചെറിയ അളവിലാണ് ഉൽ പാദിപ്പിക്കുന്നത്.

പാഠപുസ്തകം പേജ് 113 ലെ സൂചകങ്ങൾ
Question 4.
ലക്ഷ്യകോശങ്ങൾ
Answer:
എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർ ത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.

Question 5.
ലക്ഷ്യകോശങ്ങളും ഹോർമോണുകളും തമ്മി ലുള്ള ബന്ധം
Answer:
ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു. ഏതൊരു ഹോർമോണിന്റെയും ലക്ഷ്യകോശ ത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഇവ കോശസ്തരത്തിലും കോശ ത്തിനുള്ളിലും കാണപ്പെടുന്നു. ഹോർമോണു കളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയു ക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

Question 6.
ജന്തുഹോർമോണുകളുടെയും സസ്യഹോർമോ ണുകളുടെയും സംവഹനം
Answer:
ജന്തുക്കളിൽ അന്തഃസ്രാവിഗ്രന്ഥികൾ ഉൽപാദി പ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യകോശ ങ്ങളിൽ എത്തുന്നു.

സസ്യഹോർമോണുകൾ വേര്, കാണ്ഡം എന്നിവ യുടെ അഗ്രഭാഗങ്ങളിലോ വിത്തുകളിലോ തളിരില കളിലോ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അവ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്കും സൈല ത്തിലൂടെയോ ഫ്ളോയത്തിലൂടെയോ സംവഹനം ചെയ്യപ്പെട്ടും ലക്ഷ്യകോശങ്ങളിൽ എത്തുന്നു.

Question 7.
ഓക്സിൻ എങ്ങനെയാണ് സസ്യഭാഗം വളഞ്ഞു വളരാൻ കാരണമാകുന്നത്?
Answer:
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 5
ഓക് സിനുകൾക്ക് പ്രകാശത്തിൽ നിന്നകന്ന് നിൽക്കാനുള്ള പ്രവണതയുണ്ട്. സസ്യകാണ്ഡത്തിന്റെ നേരെ മുകളിലായി സൂര്യപ്രകാശം പതിക്കുമ്പോൾ ഓക്സിൻ കാണ്ഡത്തിന്റെ എല്ലാ വശങ്ങളിലേക്കും തുല്യ മായി വിതരണം ചെയ്യപ്പെടുന്നു. സസ്യകാണ്ഡത്തിന് ഒരു ദിശയിൽ നിന്ന് മാത്രം പ്രകാശം ലഭിക്കുമ്പോൾ ഓക്സിൻ കാണ്ഡത്തിന്റെ എതിർ വശത്തേക്ക് നീങ്ങുന്നു. അവിടെയുള്ള കോശങ്ങളിലെ ഹോർമോൺ റിസപ്റ്ററുമായി ഓക്സിൻ കൂടിച്ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് രൂപപ്പെടുകയും അതിന്റെ ഫലമായി കോശപ്രവർത്തനങ്ങളിൽ മാറ്റം വരികയും ചെയ്യുന്നു. നിഴൽ വശത്തെ കോശങ്ങൾ ദീർഘീകരി ക്കുകയും കോശദീർഘീകരണം സംഭവിച്ച ഭാഗം 3 മറുവശത്തേക്ക് വളയുകയും ചെയ്യുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 8.
പാഠപുസ്തകം പേജ് 115 ലെ വർക്ക്ഷീറ്റ് 4.1 പൂർത്തിയക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 6
Answer:

ഹോർമോൺ ധർമം
ഓക്സിനുകൾ കാണ്ഡത്തിന്റെ നീളം കൂട്ടുകയും പാർശ്വമുകുള വളർച്ചയെ തടയുകയും ട്രോപ്പിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. പൂക്കളുടെ ഉൽപാദന ത്തേയും ഫലരൂപീകരണത്തേയും സ്വാധീനിക്കുന്നു.
ജിബ്ബറിലിനുകൾ വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പിക്കുന്നു. ഫലങ്ങളുടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
സൈറ്റോകിനിനുകൾ മുളയ്ക്കുന്ന വിത്തുകളിൽ കോശവിഭജനത്തെയും വൈവിധ്യവൽക്കരണ ത്തേയും ഉത്തേജിപ്പിക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജ നത്തെ ഉത്തേജിപ്പിക്കുന്നു. പാർശ്വമുകുള വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇലകൾ പഴുക്കുന്നത് വൈകിപ്പിച്ച് പച്ചപ്പ് നിലനിർത്തുന്നു. വളരുന്ന സസ്യ ഭാഗങ്ങളിലേക്കുള്ള പോഷക സംവഹനം പ്രോത്സാഹിപ്പിക്കുന്നു.
എഥിലീൻ ക്ലോറോഫിൽ, പ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുടെ ശിഥിലീ കരണത്തിലൂടെ ഇല, പുഷ്പം, ഫലങ്ങൾ എന്നിവ പാകപ്പെടുന്നതിനും പഴു ക്കുന്നതിനും സഹായിക്കുന്നു.
അബ്സിസിക് ആസിഡ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതുവരെ വിത്തുകളുടെ സുപ്താവസ്ഥ നിലനിർത്തുന്നു. സസ്യഭാഗങ്ങളുടെ വളർച്ച തടസപ്പെടുത്തികൊണ്ട് പ്രതി കൂല സാഹചര്യങ്ങളെ നേരിടാൻ സസ്യങ്ങളെ സഹായിക്കുന്നു. പാകമായ ഇലകളും ഫലങ്ങളും പൊഴിക്കുന്നു.

Question 9.
കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന സിന്ത റ്റിക് സസ്യഹോർമോണുകളും അവയുടെ ഉപ യോഗവും എഴുതുക.
Answer:
പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസ ഘടന മനസ്സിലാക്കി കൃത്രിമമായി ഇവയെ ഉൽപാ ദിപ്പിക്കുകയും കാർഷികമേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു.

സിന്തറ്റിക് ഓക്സിനുകൾ – തണ്ടിൽ വേര് മുള പ്പിക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2, 4 D).

സിന്തറ്റിക് ജിബ്ബറിലിനുകൾ – മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡദീർഘീകരണത്തിനും ഉപയോഗിക്കുന്നു.

സിന്തറ്റിക് എഥിലീൻ – ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെടുക്കാൻ കാർഷിക മേഖല യിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം തക്കാളി എന്നിവ ഒരേ സമയം പഴുപ്പി ക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.

Question 10.
സിന്തറ്റിക് സസ്യ ഹോർമോണുകൾ സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി പരിഗ ണിച്ച് നടത്തുന്ന ഡിബേറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ആശയങ്ങൾ.
Answer:
സിന്തറ്റിക് സസ്യഹോർമോണുകളുടെ ഉപയോഗം വരുത്തുന്ന രോഗങ്ങൾ, അലർജികൾ, ജനിതക പ്രശ്നങ്ങൾ

പരിസ്ഥിതി പ്രശ്നങ്ങൾ – സിന്തറ്റിക് ഹോർമോണു കളുടെ മറ്റ് ആവാസങ്ങളിലേക്കുള്ള വ്യാപനം,
മണ്ണിനെയും ജലത്തെയും സ്വാധീനിക്കുന്നത്, മറ്റ് ജീവജാലങ്ങളെ ബാധിക്കുന്നത്.

പാഠപുസ്തകം പേജ് 116 ലെ സൂചകങ്ങൾ
Question 11.
ഫോട്ടോ പീരിയോഡിസം
Answer:
പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർ ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ട ങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.

Question 12.
ഫൈറ്റോകോം
Answer:
ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹി വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹി ക്കുന്നു. കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണ മായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോകോം ഉൽപാദിപ്പിക്കപ്പെടുന്നത്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 13.
പൂവിടൽ
Answer:
കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണമായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോക്രോം ഉൽപാദി പ്പിക്കപ്പെടുന്നത്. ഈ ഇലകൾ ഫൈറ്റോ കാമിന്റെ സഹായത്താൽ ദിനരാത്രങ്ങളുടെ ദൈർഘ്യം തിരിച്ചറിയുകയും പൂവിടാനുള്ള ഉദ്ദീപനം കാണ്ഡ ത്തിലെ അഗമെരിസ്റ്റത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനനുസരിച്ച് പൂക്കളുടെ ഉൽപാദ നത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉദ്ദീപിക്ക പ്പെടുന്നു.

പാഠപുസ്തകം പേജ് 116 ലെ സൂചകങ്ങൾ
Question 14.
ഗ്രന്ഥിയുടെ സ്ഥാനം
Answer:
തൈറോയ്ഡ് ഗ്രന്ഥി മനുഷ്യന്റെ കഴുത്തിന് മുൻ ഭാഗത്ത്, സ്വനപേടകത്തിന് തൊട്ടുതാഴെയായി ട്ടാണ് സ്ഥിതി ചെയ്യുന്നത്.

Question 15.
കോശങ്ങൾ
Answer:
തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങ ളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളി ക്കുലാർ കോശങ്ങളും.

Question 16.
ഹോർമോൺ
Answer:
ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോ ണിനെയും ഉൽപാദിപ്പിക്കുന്നു.

Question 17.
ധർമം
Answer:
തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാത ശിശുക്കളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദന വ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർ ത്തുന്നു. കാൽസിടോണിൻ – രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.

Question 18.
തൈറോക്സിന്റെ വിവിധ രൂപങ്ങളായ T3, T4 എന്നിവയെക്കുറിച്ച് വിവിരശേഖരണം നടത്തുക.
Answer:
തൈറോക്സിന് പ്രധാനമായും രണ്ട് രൂപങ്ങളാണ് ഉള്ളത്. T4, T3
T4 (Thyroxine or Tetraiodothyronine): ഇതിന് 4 അയോഡിൻ ആറ്റങ്ങളുണ്ട്. ഇത് കൂടുതൽ അളവിൽ ഉത്പാദിപ്പിക്കുന്നു, പ്രവർത്തനക്ഷമത 3 കുറവാണ്, പ്രധാനമായും ശരീരത്തിൽ സംഭരണ രൂപത്തിൽ നിലകൊള്ളുന്നു.

T3 (Triiodothyronine): ഇതിന് 3 അയോഡിൻ ആറ്റങ്ങളുണ്ട്. ഇത് കുറഞ്ഞ അളവിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ ഇത് കൂടുതൽ പ്രവർത്തനക്ഷമമാണ്, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്നു. ശരീരത്തിന് ഉപയോഗിക്കുന്നതിനായി T4, T3 ആയി മാറുന്നു.

രണ്ടും ശരീരത്തിന്റെ വളർച്ച, ഉപാപചയം, ശരീര താപനില എന്നിവയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 19.
തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറ ച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഏവ?
Answer:
ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ് ഡിസം, ഗോയിറ്റർ

Question 20.
ഹൈപ്പർതൈറോയ്ഡിസത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തൈറോക്സിന്റെ ഉൽപാദനം കൂടുന്നു.
ലക്ഷണം – മെറ്റാബോളിസത്തിന്റെ നിരക്ക് കൂടുന്നു, ഭാരക്കുറവ്, ഹൃദയമിടിപ്പ് കൂടുന്നു, അമിതമായ വിയർപ്പ്, ഉൽക്കണ്ഠ.

Question 21.
ഹൈപ്പോതൈറോയ്ഡിസത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തൈറോക്സിന്റെ ഉൽപാദനം കുറ യുന്നു.
ലക്ഷണം – മെറ്റാബോളിസം കുറയുന്നു, ശരീര ഭാരം കൂടുന്നു, ഹൃദയമിടിപ്പ് കുറയുന്നു, ക്ഷീണം, തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ.

Question 22.
ഗോയിറ്ററിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തെറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന നിരവധി തകരാറുകൾ, അയഡിന്റെ അപര്യാപ്തത. ലക്ഷണം – കഴുത്തിലുണ്ടാകുന്ന വീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്.

പേജ് 119 ലെ സൂചകങ്ങൾ
Question 23.
കാത്സ്യത്തിന്റെ സാധാരണതോത്
Answer:
രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100 dL ആണ്.

Question 24.
കാൽസിടോണിന്റെ പ്രവർത്തനം
Answer:
രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി കാൽസിടോണിൻ ഉൽപ്പാദി പ്പിക്കുന്നു.

കാൽസിടോണിൻ – കാത്സ്യത്തിന്റെയും ഫോസ് ഫേറ്റിന്റെയും പുനഃരാഗിരണം തടസപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. അസ്ഥി യിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം തടയുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 25.
പാരാതോർമോണിന്റെ പ്രവർത്തനം
Answer:
രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയ്ഡ് ഗ്രന്ഥി പാരാതൊർമോൺ ഉൽപ്പാദിപ്പിക്കുന്നു.

പാരാതൊർമോൺ – കാത്സ്യം, ഫോസ്ഫേറ്റ് എന്നിവയുടെ പുനരാഗിരണം ത്വരിതപ്പെടു ത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിത പ്പെടുത്തുന്നു. അസ്ഥിയിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം ഉത്തേജിപ്പിക്കുന്നു.

Question 26.
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര?
Answer:
ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് ഗ്ലൂക്കോസ് നില 140 mg/100 dL ൽ താഴെ യായിരിക്കണം. മൂന്ന് മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാശരി അളവ് HbA1c പരി ശോധന വഴി അളക്കുമ്പോൾ 5.7% ൽ താഴെ യാണെങ്കിൽ ഗ്ലൂക്കോസിന്റെ സാധാരണ നില യായി കണക്കാക്കാം.

Question 27.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരി ക്കാൻ സഹായിക്കുന്ന ഹോർമോണുകളവ?
Answer:
ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പ്രവർ ത്തനത്തിന്റെ ഫലമായാണ് ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കപ്പെടുന്നത്

Question 28.
ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉത്പാദിപ്പി ക്കുന്നത് എവിടെ?
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻ സിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻ സുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീ കരിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻ സിലെ ആൽഫാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.

പേജ് 121 ലെ സൂചകങ്ങൾ
Question 29.
ഇൻസുലിന്റെ പ്രവർത്തനം
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദി പ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

ഇൻസുലിൻ – കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീ കോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു.

Question 30.
ഗ്ലൂക്കഗോണിന്റെ പ്രവർത്തനം
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽപ്പാ ദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

ഗ്ലൂക്കഗോൺ – കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 31.
പേജ് 122 പട്ടിക 4.4 പൂർത്തിയാക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 7
Answer:

ഗ്ലൂക്കോസ് ക്രമീകരണം
അളവ് കൂടുമ്പോൾ അളവ് കുറയുമ്പോൾ
ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഇൻസുലിൻ ഗ്ലൂക്കഗോൺ
ഉൽപാദിപ്പിക്കുന്ന കോശം പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ
നടക്കുന്ന പ്രവർത്തനം കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീകോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.

പേജ് 123 ലെ സൂചകങ്ങൾ
Question 32.
വിവിധതരം പ്രമേഹം
Answer:
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്.
പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2

Question 33.
കാരണങ്ങൾ
Answer:
പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ഇൻ സുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർ ത്തനക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. ബീറ്റാകോശങ്ങൾ നശിക്കുന്നതു മൂലം ഇൻസു ലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥ യാണ് ടൈപ്പ് – 1 പ്രമേഹം.

Question 34.
ലക്ഷണങ്ങൾ
Answer:
അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

Question 35.
പ്രമേഹരോഗത്തെ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാ കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോക്ടറിനോ ടുള്ള ചോദ്യാവലി
Answer:

  • റെറ്റിനോപതി എന്താണ്?
  • പ്രമേഹരോഗിയുടെ കണ്ണുകളിൽ ഇത് എങ്ങനെ ബാധിക്കുന്നു?
  • നെഫ്രോപതി എന്താണ്?
  • പ്രമേഹത്തിൽ വൃക്കകൾ എന്തുകൊണ്ട് അപ കടത്തിൽ ആകുന്നു?
  • ന്യൂറോപതി എന്താണ്?
  • ഇതിന്റെ സാധാരണ ലക്ഷണങ്ങൾ എന്തൊ ക്കെയാണ്?
  • ഇൻസുലിൻ റെസിസ്റ്റൻസ് എന്നാൽ എന്ത്?
  • അത് എങ്ങനെ പ്രമേഹത്തിന് കാരണമാകുന്നു?
  • പ്രമേഹം നിയന്ത്രിക്കാനും തടയാനും സഹായി ക്കുന്ന മുൻകരുതലുകൾ, ചികിത്സകളും ജീവിത ശൈലി മാറ്റങ്ങളും ഏതൊക്കെയാണ്?
  • പ്രമേഹരോഗികൾക്ക് പരിശോധനകൾ എത ത്തോളം പ്രധാനമാണ്?
  • ഭാവിയിൽ പ്രമേഹം തടയാൻ കൗമാരക്കാരോട് നിങ്ങൾ നൽകുന്ന ഉപദേശം എന്താണ്?

Question 36.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്
Answer:
ഡോക്ടർ വിശദീകരിച്ചതനുസരിച്ച്, റെറ്റിനോപതി കണ്ണുകളെ ബാധിച്ച് കാഴ്ച നഷ്ടപ്പെടാൻ ഇട യാക്കും. നെഫ്രോപതി വൃക്കകളെ ബാധിക്കുന്നു. ന്യൂറോപതി നാഡികളെ ബാധിച്ച് വേദ നയും ഉറക്കവും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

ഇൻസുലിൻ റെസിസ്റ്റൻസ് എന്നത് ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതി കരിക്കാത്ത അവസ്ഥയാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുന്നു. മുൻകരുതലായി, ആരോഗ്യകരമായ ഭക്ഷണം, നിയന്ത്രിതമായ വ്യായാമം, ജങ്ക് ഫുഡ് ഒഴിവാക്കൽ, ആരോഗ്യപരിശോധനകൾ നടത്തുക എന്നിവ നിർദേശിച്ചു.

കൗമാരത്തിൽ തന്നെ ആരോഗ്യകരമായ ശീല ങ്ങൾ സ്വീകരിച്ചാൽ പ്രമേഹ സാധ്യതകൾ കുറ യ്ക്കാമെന്ന് ഡോക്ടർ പറഞ്ഞു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 37.
അടിയന്തിര ഘട്ടങ്ങളിലെ ശാരീരിക മാറ്റങ്ങളെ നിയന്ത്രിക്കാൻ സിംപതറ്റിക് വ്യവസ്ഥയുള്ളപ്പോൾ ഹോർമോണുകളുടെ ആവശ്യകത എന്താണ്?
Answer:
സിംപതറ്റിക് നാഡീ വ്യവസ്ഥ അടിയന്തര സാഹ ചര്യങ്ങളിൽ വേഗത്തിലുള്ള നാഡീസന്ദേശങ്ങളി ലൂടെ നിയന്ത്രണം നടത്തുന്നു, എന്നാൽ അതിന്റെ ഫലം വളരെ കുറച്ച് സമയം മാത്രമേ നിലനിൽക്കൂ. മറുവശത്ത്, ഹോർമോണുകൾ രക്തത്തിലേക്ക് പുറപ്പെടുവിക്കപ്പെടുകയും ശരീരമൊട്ടാകെ സഞ്ച രിക്കുകയും ചെയ്യുന്നു. അവ പ്രതികരണത്തെ കൂടുതൽ ശക്തമാക്കുകയും ഏറെ സമയം സജീ വമായി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, ശരീരത്തിന്റെ അടിയന്തര പ്രതികരണം വേഗ ത്തിലും ദീർഘകാലത്തേക്കുമായി നിലനിൽക്കുന്ന തിനായി സിംപതറ്റിക് നാഡീവ്യവസ്ഥയോടൊപ്പം ഹോർമോണുകളും ആവശ്യമാണ്.

പേജ് 124 ലെ സൂചകങ്ങൾ
Question 38.
അഡ്രീനൽ ഗ്രന്ഥിയുടെ സ്ഥാനം
Answer:
വൃക്കകൾക്ക് മുകളിൽ

Question 39.
ഭാഗങ്ങൾ
Answer:
അഡ്രീനൽ ഗ്രന്ഥിയുടെ ബാഹ്യഭാഗം കോർട്ടക്സ്, ആന്തരഭാഗം മെഡുല്ല

Question 40.
മെഡുല്ല സ്രവിക്കുന്ന ഹോർമോണുകൾ
Answer:
എപിനെഫ്രിൻ, നോർ എപിന്റെഫിൻ

Question 41.
അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുന്നവിധം
Answer:
ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കുക, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക, ഹൃദയം, പേശികൾ എന്നിവയിലേക്കുള്ള രക്ത പ്രവാഹം കൂട്ടുക, ത്വക്കിലേക്കും ദഹന അവയവ ങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുക തുട ങ്ങിയ ശാരീരിക മാറ്റങ്ങളിലൂടെ എപിനെഫിനും നോർഎപിനെഫ്രിനും സിംപതറ്റിക് വ്യവസ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീ രത്തെ സുസജ്ജമാക്കുന്നു.

Question 42.
കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നാൽ എന്ത്?
Answer:
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോ കോർട്ടിക്കോയിഡ്, മിനറലോകോർട്ടിക്കോ യിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണു കളെ ഉൽപാദിപ്പിക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോ യിഡുകൾ എന്നറിയപ്പെടുന്നു.

Question 43.
വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ഏവ?
Answer:
കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾആണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 44.
പേജ് 125 ലെ പട്ടിക 4.5 പൂർത്തിയാക്കിയത് (കോർട്ടക്സ് ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ)
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 8
Answer:

ഹോർമോൺ ധർമ്മം
ഹോർമോൺ ഗ്ലൂക്കോസിന്റെ ആന്തരസമസ്ഥിതി നിലനിർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ശരീരത്തിന്റെ വീക്കം, അലർജി എന്നിവ പ്രതിരോധിക്കുന്നു.
ആൻഡ്രോജൻ ലൈംഗിക വളർച്ചയെയും ലൈംഗികസ്വഭാവങ്ങളെയും നിയന്ത്രിക്കുന്നു.
അൾഡോസ്റ്റീറോൺ ശരീരത്തിലെ ലവണ സന്തുലനത്തിന് സഹായിക്കുന്നു. രക്തസമ്മർദം ക്രമീകരിക്കുന്നു.

Question 45.
മെലാടോണിന്റെ ധർമം എന്ത്?
Answer:
മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു.
മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.

Question 46.
പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയ പ്പെടാൻ കാരണം എന്ത്?
Answer:
ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹിക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

Question 47.
നല്ല ഉറക്കം ലഭിക്കാൻ എന്തെല്ലാം ശീലിക്കണം?
Answer:
ഉറങ്ങുന്നതിന് ഇരുട്ട് ആവശ്യമാണോ? എന്തു കൊണ്ട്? കണ്ടെത്തൂ. രാത്രിയിൽ കൂടുതൽ സമയം കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗി ക്കുന്നത് ഉറക്കം വരാതിരിക്കൽ, തുടർച്ചയായ ഉറക്കം നഷ്ടപ്പെടൽ, പകൽ സമയത്ത് ഉറക്കംവരൽ എന്നിവയ്ക്ക് കാരണമാകുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കേണ്ടതാണ്. എങ്കിൽ മാത്രമേ മസ്തിഷ്കത്തിന് ആവശ്യമായ അളവിൽ മെലാ ടോണിൻ ഉൽപാദിപ്പിക്കപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുകയുള്ളൂ.

Question 48.
ഉറങ്ങുന്നതിന് ഇരുട്ട് ആവശ്യമാണോ. എന്തു കൊണ്ട്?
Answer:
ഉറക്കത്തിനായി ഇരുട്ട് ആവശ്യമാണ്, കാരണം അത് മെലടോണിൻ എന്ന ഹോർമോൺ സവി ക്കാൻ മസ്തിഷ്കത്തെ സഹായിക്കുന്നു. മെലാ ടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു. കൂടുതലായി വെളിച്ചമുണ്ടെങ്കിൽ മെലടോണിൻ കുറയുന്ന തിനാൽ ഇരുട്ടിൽ ആളുകൾക്ക് നല്ല ഉറക്കം ലഭിക്കുന്നു.

Question 49.
പ്രതിരോധത്തിൽ തൈമസ് ഗ്രന്ഥിയുടെ പങ്ക്എന്ത്?
Answer:
മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർ മോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

Question 50.
ഹൈപ്പോതലാമസിനെ ഹോർമോൺ ഉൽപ്പാദന പ്രക്രിയയുടെ മുഖ്യനിയന്ത്രകൻ എന്നറിയപ്പെ ടുന്നു. കാരണം എന്ത്?
Answer:
മിക്ക അന്തഃസ്രാവി ഗ്രന്ഥികളുടെയും പ്രവർത്ത നങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്. ഹൈപ്പോതലാമസിന്റെ താഴെയായി പിറ്റ്യൂട്ടറി ഗ്രന്ഥി കാണപ്പെടുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോ ണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഹൈപ്പോതലാമസിനെ ഹോർമോൺ ഉൽപ്പാദന പ്രക്രിയയുടെ മുഖ്യനിയന്ത്രകൻ എന്നറിയപ്പെ ടുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

പേജ് 127 ലെ സൂചകങ്ങൾ
Question 51.
പിറ്റ്യൂട്ടറിയുടെ ഭാഗങ്ങൾ
Answer:
രണ്ടു ഭാഗങ്ങൾ മുൻദളവും പിൻദളവും

Question 52.
പിറ്റ്യൂട്ടറിയുടെ ദളങ്ങളും ഹൈപ്പോതലാമസുമാ യുള്ള ബന്ധവും
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശ ങ്ങൾ പോർട്ടൽ സിര വഴി പിറ്റ്യൂട്ടറിയുടെ മുൻദള വുമായും നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻ ദളവുമായും ബന്ധപ്പെടുന്നു.

Question 53.
മുൻദളത്തിലെത്തുന്ന ഹോർമോണുകൾ, ധർമം
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശ ങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണു കളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ട റിയുടെ മുൻദളത്തിലെത്തുന്നു. റിലീസിംഗ് ഹോർ മോണുകൾ പോർട്ടൽ സിര വഴി മുൻദളത്തി ലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണു കൾ അവയുടെ ഉൽപാദനത്തെ തടയുന്നു.

Question 54.
പിൻദളത്തിലെത്തുന്ന ഹോർമോണുകൾ, ധർമം
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു. വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുന രാഗിരണം നടത്തുന്നു. പാൽ ചുരത്തൽ, ഗർഭാ ശയത്തിലെ മിനുസപേശികളുടെ സങ്കോചം എന്നിവയ്ക്ക് ഓക്സിടോസിൻ സഹായിക്കുന്നു.

Question 55.
പിറ്റ്യൂട്ടറിയുടെ ഹോർമോണുകളും, ധർമവും
Answer:
TSH – തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പി ക്കുന്നു.
ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജി പ്പിക്കുന്നു.
GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
സൊമാറ്റോട്രോപ്പിന്റെ – ശരീരവളർച്ചയ്ക്ക് സഹാ യിക്കുന്നു.
പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.

Question 56.
വളർച്ചയ്ക്കു സഹായിക്കുന്ന ഹോർമോൺ ഏത്?
Answer:
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശ ങ്ങളിലും ക്രമഭംഗം ത്വരിതപ്പെടുത്തിയും കോശ വലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാ ക്കുന്ന ഹോർമോണാണിത്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 57.
സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റ ക്കുറച്ചിലുകൾ ഉണ്ടാക്കുന്ന വളർച്ചാ വൈകല്യ ങ്ങൾ ഏവ?
Answer:
വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി

Question 58.
വാമനത്വത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കുറയുമ്പോൾ വാമനത്വം സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം ശരീരവളർച്ച മുരടി ക്കുന്നതാണ്.

Question 59.
ഭീമാകാരത്വത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഭീമാകാരത്വം സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം അമിതമായ ശരീര വളർച്ചയാണ്.

Question 60.
അക്രോമെഗാലി എന്നാൽ എന്ത്? ലക്ഷണം എന്ത്?
Answer:
വളർച്ച പൂർത്തിയായ ശേഷം സൊമാറ്റോ ട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ സംഭവിക്കു ന്നതാണ് അക്രോമെഗാലി. ഇതിന്റെ ലക്ഷണം കൈപ്പത്തി, കാൽപാദങ്ങൾ, താടിയെല്ല് എന്നീ ശരീരഭാഗങ്ങൾ അമിതമായി വളരുന്നതാണ്.

Question 61.
വേനൽക്കാലത്തും ശൈത്യകാലത്തും വാസോ പ്രസിന്റെ പ്രവർത്തനം ശരീരത്തെ ബാധിക്കു ന്നത് എങ്ങനെ?
Answer:
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂററ്റിക് ഹോർമോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർ ഞാൻ ADH സഹായിക്കുന്നു.

വേനൽക്കാലത്ത്, അമിതമായ വിയർപ്പും ചൂടും നിർജ്ജലീകരണത്തിന് കാരണമാകുമ്പോൾ വാസോപ്രസിൻ ഉൽപാദനം കൂടുന്നു. വാസോ പ്രസിൻ വൃക്കയിൽനിന്നുള്ള ജലത്തിന്റെ പുനഃരാ ഗിരണം വർദ്ധിപ്പിക്കുന്നു, തൽഫലമായി മൂത ത്തിന്റെ ഉൽപാദനം കുറയുകയും ജലനഷ്ടം തടയുകയും ചെയ്യുന്നു. ശൈത്യകാലത്ത്, വിയർപ്പിലൂടെയുള്ള ജലനഷ്ടം കുറവായതിനാൽ വാസോപ്രസിൻ ഉൽപാദനം കുറയുകയും വൃക്കയിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം കുറയുകയും ചെയ്യുന്നു.

Question 62.
പേജ് 129 ലെ ചിത്രീകരണം 4.9 പൂർത്തിയാക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 9
Answer:
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 10

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 63.
പ്രത്യുൽപാദനം, ജനനം എന്നീ പ്രക്രിയകളുമായി ബന്ധപ്പെട്ട ഹോർമോണുകളും അവയുടെ ധർമ്മ ങ്ങളും എഴുതുക.
Answer:
ടെസ്റ്റോസ്റ്റിറോൺ –
വൃഷണങ്ങളിൽ ഉൽപാദിപ്പിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർത്തനം, അണ്ഡോൽപാദനം, ആർത്തവ ചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർ ത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
പാലാക്ടിൻ – മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നു.
ഓക്സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചം

Question 64.
ഫിറമോണുകൾ എന്നാൽ എന്ത്?
Answer:
ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.

Question 65.
വിവിധതരം ഫിറമോണുകളും അവയുടെ ധർമവും എഴുതുക.
Answer:
ടെറിട്ടോറിയൽ ഫിറമോൺ: വാസസ്ഥാനത്തിന്റെ പരിധി നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു.
അഗ്രിഗേഷൻ ഫിറമോൺ: ആഹാര ലഭ്യത ഉറപ്പുവരുത്താൻ
അലാം ഫിറമോൺ: അപായ സൂചന നൽകാൻ
ട്രയൽ ഫിറമോൺ: സഞ്ചാരപാത നിർണ്ണയിക്കാൻ
ലൈംഗിക ഫിറമോൺ: ഇണകളെ ആകർഷിക്കാൻ

Question 66.
സസ്യങ്ങൾ ഫിറമോൺ ഉൽപ്പാദിപ്പിക്കുന്നുണ്ടോ?
Answer:
സസ്യങ്ങളും ഫിറമോൺ പോലെയുള്ള രാസപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നു ഇവ ആശയവിനിമയ ത്തിനും പ്രതിരോധത്തിനും സഹായിക്കുന്നു. ഉദാഹരണത്തിന്, ചില സസ്യങ്ങൾ പരാഗണത്തിന് കീടങ്ങളെ ആകർഷിക്കാൻ സുഗന്ധം പുറപ്പെടുവിക്കുന്നു. ചിലപ്പോൾ കീടങ്ങൾ ആക്രമിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന രാസപദാർത്ഥങ്ങൾ പുറത്തുവിടുകയും സമീപമുള്ള സസ്യങ്ങൾക്കും പ്രതിരോധം സജ്ജമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ, സസ്യങ്ങൾ പരിസരവുമായി ആശയവിനിമയം നടത്താനും ജീവൻ നിലനിർത്താനും ഫിറമോൺ ഉപയോഗിക്കുന്നു.

Class 10 Biology Chapter 4 Malayalam Medium – Extended Activities

Question 1.
ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രമേഹത്തെ തടയുന്നതിനെക്കുറിച്ചുള്ള അവബോധ പോസ്റ്റർ, വീഡിയോ എന്നിവ നിർമ്മിക്കൂ.

Question 2.
സ്വാഭാവിക ഓക്സിനുകൾ അടങ്ങിയ സസ്യഭാഗങ്ങൾ, സസ്യങ്ങളിൽ പുരട്ടുകയും അവയുടെ വളർച്ചാ രീതി നിരീക്ഷിക്കുകയും ചെയ്യുക. ഒരു ചെടിയുടെ ശിഖരം മുറിച്ച് വളർച്ചയിലുണ്ടാകുന്ന ഫലങ്ങൾ നിരീക്ഷിച്ചുകൊണ്ട് പരീക്ഷണം നടത്തൂ.

Question 3.
വളർച്ചയുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ അനുഭവിച്ച പ്രശസ്തരെക്കുറിച്ച് ഗവേഷണം നടത്തി അവ രുടെ ജീവിതകഥകൾ അവതരിപ്പിച്ചു.
Answer:
പ്രമുഖരും അവരുടെ ഹോർമോൺ വ്യതിയാനങ്ങളും
1. ലയണൽ മെസ്സി
ലോകപ്രശസ്തനായ അർജന്റീനിയൻ ഫുട്ബോൾ താരം.
കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവ് ഉണ്ടെന്ന് കണ്ടെത്തി. ഹോർമോൺ ചികിത്സയിലൂടെ സാധാരണ വളർച്ച നേടി ഫുട്ബോൾ കളി തുടർന്നു.
ഇന്ന്, എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

2. വാർവിക്ക് ഡേവിസ്
ബ്രിട്ടീഷ് നടൻ.
ജീവികളിലെ രാസസംവേദനം
അപൂർവമായ ഒരുതരം വാമനത്വം ഇദ്ദേഹത്തിനുണ്ട്. ‘സ്റ്റാർ വാർസ്’, ‘ഹാരി പോട്ടർ’, ‘വില്ലോ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായി. ശാരീരികമായ വ്യത്യാസങ്ങൾ കഴിവുകൾക്ക് പരിമിതികളല്ലെന്ന് തെളിയിച്ച് അദ്ദേഹം പലർക്കും പ്രചോദനമാകുന്നു.

Question 4.
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളിലും അസ്ഥിയുടെ ആരോഗ്യത്തിലുണ്ടാകുന്ന സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാസത്തെ ഡയറ്റ് ജേണൽ സൂക്ഷിക്കൂ.
Answer:
കാൽസ്യവും അസ്ഥികളുടെ ആരോഗ്യവും: ഒരു മാസത്തെ ഭക്ഷണക്രമം
പാൽ, തൈര്, ചീസ്, റാഗി, ഇലക്കറികൾ, ബദാം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ ഞാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ദിവസവും കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളെ ആരോഗ്യത്തോടെയും ബലത്തോടെയും നിലനിർത്താൻ സഹായിക്കും.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 5.
പഴങ്ങൾ പാകമാകുന്നതിൽ സസ്യ ഹോർമോണുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തലുകൾ ഒരു റിപ്പോർട്ടാക്കി അവതരിപ്പിച്ചു.
Answer:
റിപ്പോർട്ട്:
പഴങ്ങൾ പാകപ്പെടുന്നതിലെ പ്രധാന ഹോർമോൺ എഥിലിൻ ആണ്. വാഴപ്പഴം, മാങ്ങ, തക്കാളി തുടങ്ങിയ പഴങ്ങൾ മൃദുവാകാനും മധുരമുള്ളതാകാനും നിറം ലഭിക്കാനും എഥിലിൻ സഹായിക്കുന്നു. കർഷകർ എഥിലിനോ, അല്ലെങ്കിൽ എഥിലിൻ പുറത്തുവിടുന്ന രാസവസ്തുക്കളോ ഉപയോഗിച്ച് വിപണിയിലെ ത്തിക്കാനുള്ള പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നു. ഈ രീതി പഴങ്ങൾ ഒരേപോലെ പഴുക്കാനും പാഴായിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

10th Class Biology Notes Pdf Malayalam Medium Chapter 4

Class 10 Biology Chapter 4 Notes Pdf Malayalam Medium

  • വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നു.
  • എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.
  • ഹോർമോണുകളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
  • പ്രധാന സസ്യഹോർമോണുകൾ – അബ്സിസിക് ആസിഡ്, ജിബ്ബറിലിനുകൾ, സൈറ്റോകിനിനുകൾ, ഓക് സിനുകൾ, എഥിലീൻ
  • സിന്തറ്റിക് സസ്യഹോർമോണുകൾ – പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസഘടന മനസ്സിലാക്കി കൃത്രിമമായി ഉൽപാദിപ്പിക്കുന്ന സസ്യഹോർമോണുകൾ. സിന്തറ്റിക് സസ്യ ഹോർമോണുകൾ കാർഷികമേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നു.
  • പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.
  • ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹി വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹിക്കുന്നു.
  • മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
  • തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളിക്കുലാർ കോശങ്ങളും. ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.
  • തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്ക ളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർത്തുന്നു.
  • കാൽസിടോണിൻ – രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
  • തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഗോയിറ്റർ.
  • രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100dL ആണ്.
  • തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസിടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നത്.
  • ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dLആണ്.
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്. അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.
  • ഇൻസുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർത്തന ക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് – 2 പ്രമേഹം. ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് ടൈപ്പ് – 1 പ്രമേഹം.
  • അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോടൊപ്പം ചേർന്ന് അന്തഃസ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകളും പ്രവർത്തിക്കുന്നുണ്ട്.
  • അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല എപിനെഫ്രിൻ, നോർ എപിന്റെ ഫിൻ എന്നീ ഹോർമോണുകളെ സ്രവിക്കുന്നു.
  • എപിന്റെഫിനും നോർഎപിനെഫ്രിനും സിംപതറ്റിക് വ്യവസ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീരത്തെ സുസജ്ജമാക്കുന്നു.
  • അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോക്കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽപാദിപ്പി ക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.
  • കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.
  • മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതിചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു. മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.
  • തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.
  • മിക്ക അന്ത: സ്രാവി ഗ്രന്ഥികളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദളത്തിലെത്തുന്നു.
  • റിലീസിംഗ് ഹോർമോണുകൾ പോർട്ടൽ സിര വഴി മുൻദളത്തിലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണുകൾ അവയുടെ ഉൽപാദനത്തെ തടയുന്നു.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു.
  • TSH തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു.
  • ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്നു.
  • GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
  • സൊമാറ്റോട്രോപ്പിൻ – ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു.
  • പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.
  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർ ച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശങ്ങളിലും ക്രമഭംഗം ത്വരിതപ്പെടുത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോട്രോപ്പിൻ.
  • സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ വളർച്ചാ വൈകല്യങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.
  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർ മോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ADH സഹായിക്കുന്നു.
  • • ടെസ്റ്റോസ്റ്റിറോൺ വൃഷണങ്ങളിൽ ഉൽപാദിപ്പിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർത്ത നത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
  • ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർത്തനം, അണ്ഡോൽപാദനം, ആർത്തവചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
  • പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
  • ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസ വസ്തുക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.
  • ട്രയൽ ഫിറമോൺ, ടെറിട്ടോറിയൽ ഫിറമോൺ, അഗ്രിഗേഷൻ ഫിറമോൺ, അലാം ഫിറമോൺ, ലൈംഗിക ഫിറമോൺ തുടങ്ങിയവ വിവിധ ഫിറമോണുകളാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

ആമുഖം

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും
വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നു. എല്ലാ ഹോർമോണു കളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു. ഏതൊരു ഹോർമോണി ന്റെയും ലക്ഷ്യകോശത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഹോർമോണുകളും റിസ പ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

സസ്യഹോർമോണുകളും ധർമ്മവും
സസ്യഹോർമോണുകൾ സസ്യവളർച്ചയെയും മറ്റു പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു. അബ്സിസിക് ആസിഡ്, ജിബ്ബറിലിനുകൾ, സൈറ്റോകിനിനുകൾ, ഓക് സിനുകൾ, എഥിലീൻ എന്നിവയാണ് പ്രധാനസസ്യ ഹോർമോണുകൾ. പ്രകൃതിദത്ത സസ്യഹോർമോണു കളുടെ രാസഘടന മനസ്സിലാക്കി കൃത്രിമമായി ഇവയെ ഉൽപാദിപ്പിക്കുകയും കാർഷികമേഖലയിൽ വ്യാപക മായി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. ഇവയാണ് സിന്തറ്റിക് സസ്യഹോർമോണുകൾ. സിന്ത റ്റിക് ഓക്സിനുകൾ, സിന്തറ്റിക് ജിബ്ബറിലിനുകൾ, സിന്ത റ്റിക് എഥിലീൻ എന്നിവ കാർഷികമേഖലയിൽ ഉപയോ ഗിക്കുന്ന സിന്തറ്റിക് സസ്യഹോർമോണുകളാണ്. പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യവു മായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതിക രണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടി സ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരി ക്കുന്നത്.

മെറ്റാബോളിസ നിയന്ത്രണം
മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥി യാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി യിലെ ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശ ങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.

തൈറോക്സിൻ മെറ്റാബോളിസത്തിനെയും ശരീ രോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്ക ളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പി ക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുട ങ്ങിയ വയുടെ ആരോഗ്യം നിലനിർത്തുന്നു.

രക്തത്തിലെ കാത്സ്യത്തിന്റെയും ഗ്ലൂക്കോസിന്റെയും ക്രമീകരണം
രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/dL ആണ്. തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസിടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർ ന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരി ക്കുന്നത്.

ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dL ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീ കരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറ ഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽ പ്പാദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്. പ്രമേഹം രണ്ട് തരത്തിൽ കാണ പ്പെടുന്നു. – ടൈപ്പ് 1, ടൈപ്പ് 2.

അടിയന്തിരഘട്ടങ്ങളെ തരണം ചെയ്യൽ
അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോ ടൊപ്പം ചേർന്ന് അന്തഃസ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന എപിനെഫിനും നോർഎപിന്റെഫിനും പ്രവർത്തിക്കുന്നുണ്ട്. അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോക്കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടി ക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു. ഇവ കോർട്ടി ക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.

കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.

മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർ മോൺ ഉൽപാദിപ്പിക്കുന്നു. ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹി ക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈമസ് ഗ്രന്ഥി ഉൽപാദി പ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

ഹൈപ്പോതലാമസും പിറ്റ്യൂറ്ററിയും: മുഖ്യനിയന്ത്രണ കേന്ദ്രം
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ടാ പിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻ ഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദള ത്തിലെത്തുന്നു. ഹൈപ്പോതലാമസിലെ ന്യൂറോസെ ക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്റ റിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു. പിറ്റ്യൂട്ടറി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് – TSH, ACTH, GTH, സൊമാറ്റോട്രോപ്പിൻ, പ്രോലാക്ടിൻ.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർ ച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശങ്ങളിലും ക്രമ ഭംഗം ത്വരിതപ്പെടുത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോട്രോപ്പിൻ. സൊമാറ്റോട്രോപ്പിന്റെ ഉൽപാ ദനത്തിലെ ഏറ്റക്കുറച്ചിലുകൾ വളർച്ചാ വൈകല്യ ങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർ മോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താ ലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീര ത്തിലെ ജലാംശം നിലനിർത്താൻ ADH സഹായി ക്കുന്നു.

സന്ദേശവിനിമയം ഇങ്ങനെയും
ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയ വിനിമ യത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തു ക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ് പീകരണ സ്വഭാവമുണ്ട്. ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുന്നതിനുള്ള കാരണം സഞ്ചാരപാത നിർണ്ണ യിക്കാൻ സഹായിക്കുന്ന ട്രയൽ ഫിറമോണുകളാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും
ഓക്സിന്റെ കണ്ടെത്തൽ

  • ഹോളണ്ടിലെ സസ്യശാസ്ത്രജ്ഞനായ എഫ്. ഡബ്ല്യു. വെന്റ് സസ്യങ്ങളിലെ വളർച്ചയെക്കുറിച്ച് പഠിച്ചു.
  • സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഇത്തരം നിരവധി രാസവസ്തുക്കളെ പിൽക്കാല ശാസ്ത്രജ്ഞർ കണ്ടെത്തി. അവ സസ്യഹോർ മോണുകൾ എന്നറിയപ്പെട്ടു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 11

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും

  • വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങ ളിലും ജന്തുക്കളിലും കാണപ്പെടുന്നു.
  • എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തി ക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.
  • ഏതൊരു ഹോർമോണിന്റെയും ലക്ഷ്യകോശ ത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഇവ കോശസ്തരത്തിലും കോശ ത്തിനുള്ളിലും കാണപ്പെടുന്നു.
  • ഹോർമോണുകളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്ത നങ്ങളെ നിയന്ത്രിക്കുന്നത്.
  • ജന്തുക്കളിൽ അന്തഃസ്രാവിഗ്രന്ഥികൾ ഉൽപാദി പ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യ കോശങ്ങളിൽ എത്തുന്നു.
  • സസ്യഹോർമോണുകൾ വേര്, കാണ്ഡം എന്നിവ യുടെ അഗ്രഭാഗങ്ങളിലോ വിത്തുകളിലോ തളിരില കളിലോ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അവ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്കും സൈല ത്തിലൂടെയോ ഫ്ലോയത്തിലൂടെയോ സംവഹനം ചെയ്യപ്പെട്ടും ലക്ഷ്യകോശങ്ങളിൽ എത്തുന്നു.

സസ്യഹോർമോണുകളും ധർമ്മവും
സസ്യ ഹോർമോണുകൾ

  • അബ്സിസിക് ആസിഡ് – അനുകൂല സാഹചര്യ ങ്ങൾ ഉണ്ടാകുന്നതുവരെ വിത്തുകളുടെ സുപ്താ വസ്ഥ നിലനിർത്തുന്നു. സസ്യഭാഗങ്ങളുടെ വളർച്ച തടസപ്പെടുത്തികൊണ്ട് പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സസ്യങ്ങളെ സഹായിക്കുന്നു. പാകമായ ഇലകളും ഫലങ്ങളും പൊഴിക്കുന്നു.
  • ജിബ്ബറിലിനുകൾ – വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പിക്കുന്നു. ഫലങ്ങളു ടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പി ക്കുന്നു.
  • സൈറ്റോകിനിനുകൾ – മുളയ്ക്കുന്ന വിത്തുകളിൽ കോശവിഭജനത്തെയും വൈവിധ്യവൽക്കരണ ത്തേയും ഉത്തേജിപ്പിക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പി ക്കുന്നു. പാർശ്വമുകുള വളർച്ചയെ ഉത്തേജിപ്പി ക്കുന്നു. ഇലകൾ പഴുക്കുന്നത് വൈകിപ്പിച്ച് പച്ചപ്പ് നിലനിർത്തുന്നു. വളരുന്ന സസ്യഭാഗങ്ങളിലേ ക്കുള്ള പോഷക സംവഹനം പ്രോത്സാഹിപ്പി ക്കുന്നു.
  • ഓക്സിനുകൾ – കാണ്ഡത്തിന്റെ നീളം കൂട്ടുകയും പാർശ്വമുകുള വളർച്ചയെ തടയുകയും ട്രോപ്പിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. പൂക്കളുടെ ഉൽപാദനത്തേയും ഫലരൂപീകരണ ത്തേയും സ്വാധീനിക്കുന്നു.
  • എഥിലീൻ – ക്ലോറോഫിൽ, പ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുടെ ശിഥിലീകരണത്തി ലൂടെ ഇല, പുഷ്പം, ഫലങ്ങൾ എന്നിവ പാകപ്പെടു ന്നതിനും പഴുക്കുന്നതിനും സഹായിക്കുന്നു.

സിന്തറ്റിക് സസ്യ ഹോർമോണുകളും അവയുടെ ഉപയോഗവും

  • സിന്തറ്റിക് സസ്യഹോർമോണുകൾ – പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസഘടന മനസ്സി ലാക്കി കൃത്രിമമായി ഉൽപാദിപ്പിക്കുന്ന സസ്യ ഹോർമോണുകൾ.
  • സിന്തറ്റിക് സസ്യഹോർമോണുകൾ കാർഷിക മേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നു.
  • സിന്തറ്റിക് ഓക്സിനുകൾ – തണ്ടിൽ വേര് മുളപ്പി ക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2, 4 ഡി).
  • സിന്തറ്റിക് ജിബ്ബറിലിനുകൾ – മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡ ദീർഘീകരണത്തിനും ഉപയോഗിക്കുന്നു.
  • സിന്തറ്റിക് എഥിലീൻ – ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെടുക്കാൻ കാർഷിക മേഖലയിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം, തക്കാളി എന്നിവ ഒരേ സമയം പഴുപ്പിക്കാൻ എഥി ലീൻ ഉപയോഗിക്കുന്നു.
  • പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യ വുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.
  • ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹീ വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹിക്കുന്നു.
  • കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണമായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോകോം ഉൽപാദി പ്പിക്കപ്പെടുന്നത്. ഈ ഇലകൾ ഫൈറ്റോ കാമിന്റെ സഹായത്താൽ ദിനരാത്രങ്ങളുടെ ദൈർഘ്യം തിരിച്ചറിയുകയും പൂവിടാനുള്ള ഉദ്ദീപനം കാണ്ഡ ത്തിലെ അഗമെരിസ്റ്റത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനനുസരിച്ച് പൂക്കളുടെ ഉൽപാദ നത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉദ്ദീപിക്കപ്പെടുന്നു.

മെറ്റാബോളിസ നിയന്ത്രണം

  • മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
  • തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളിക്കുലാർ കോശങ്ങളും.
  • ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.
  • തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്കളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർത്തുന്നു.
  • കാൽസിടോണിൻ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
  • തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഗോയിറ്റർ

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 12

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

രക്തത്തിലെ കാത്സ്യത്തിന്റെയും ഗ്ലൂക്കോസിന്റെയും ക്രമീകരണം
രക്തത്തിലെ കാത്സ്യത്തിന്റെ ക്രമീകരണം

  • രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100 ml ആണ്.
  • തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസി ടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗ ത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർ ന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീ കരിക്കുന്നത്.
  • രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയ്ഡ് ഗ്രന്ഥി പാരാതൊർമോൺ ഉൽ പ്പാദിപ്പിക്കുന്നു.
  • രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി കാൽസിടോണിൻ ഉൽപ്പാദി പ്പിക്കുന്നു.
  • പാരാതൊർമോൺ – കാത്സ്യം, ഫോസ്ഫേറ്റ് എന്നിവയുടെ പുനഃരാഗിരണം ത്വരിതപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടു ത്തുന്നു. അസ്ഥിയിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം ഉത്തേ ജിപ്പിക്കുന്നു.
  • കാൽസിടോണിൻ – കാത്സ്യത്തിന്റെയും ഫോസ് ഫേറ്റിന്റെയും പുനരാഗിരണം തടസപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. അസ്ഥി യിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം തടയുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമീകരണം

  • ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dL ആണ്.
  • ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് ഗ്ലൂക്കോസ് നില 140 mg/100 dL ൽ താഴെയായിരിക്കണം.
  • മൂന്ന് മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാ ശരി അളവ് HbA1c പരിശോധന വഴി അളക്കു മ്പോൾ 5.7% ൽ താഴെയാണെങ്കിൽ ഗ്ലൂക്കോസിന്റെ സാധാരണ നിലയായി കണക്കാക്കാം.
  • രക്തത്തതിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കു ന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് പാൻക്രിയാസ്.
  • ഹോർമോൺ ഉൽപാദനവുമായി ബന്ധപ്പെട്ട് പ്രവർ ത്തിക്കുന്ന പാൻക്രിയാസിലെ ഒരു കൂട്ടം കോശങ്ങ ളാണ് ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്. അതിൽ രണ്ടുതരം കോശങ്ങൾ ഉണ്ട്. ആൽഫാ കോശ ങ്ങളും, ബീറ്റാ കോശങ്ങളും. ആൽഫാ കോശങ്ങൾ ഗ്ലൂക്കഗോൺ എന്ന ഹോർമോണും, ബീറ്റാ കോശ ങ്ങൾ ഇൻസുലിൻ എന്ന ഹോർമോണും ഉൽപാദി പ്പിക്കുന്നു.
  • ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പ്രവർത്ത നത്തിന്റെ ഫലമായാണ് ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കപ്പെടുന്നത്
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പി ക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽപ്പാദി പ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
  • ഇൻസുലിൻ – കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീ കോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു
  • ഗ്ലൂക്കഗോൺ – കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്.
  • അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്ര മൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവ യാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.
  • പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2
  • ഇൻസുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർ ത്തനക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് – 2 പ്രമേഹം.
  • ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് ടൈപ്പ് – 1 പ്രമേഹം.

അടിയന്തിരഘട്ടങ്ങളെ തരണം ചെയ്യൽ
അഡ്രീനൽ ഗ്രന്ഥി – ഘടന, ധർമം

  • അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോടൊപ്പം ചേർന്ന് അന്ത:സ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകളും പ്രവർത്തിക്കുന്നുണ്ട്.
  • അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല എപിനെഫ്രിൻ, നോർ എപിനെഫ്രിൻ എന്നീ ഹോർ മോണുകളെ സ്രവിക്കുന്നു.
  • ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കുക, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക, ഹൃദയം, പേശികൾ എന്നിവയിലേക്കുള്ള രക്ത പ്രവാഹം കൂട്ടുക, ത്വക്കിലേക്കും ദഹന അവയവ ങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുക തുടങ്ങിയ ശാരീരിക മാറ്റങ്ങളിലൂടെ എപിനെ ഫിനും നോർ എപിനെഫ്രിനും സിംപതറ്റിക് വ്യവ സ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീരത്തെ സുസജ്ജമാക്കുന്നു.
  • അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോ കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗ ത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽ പാദിപ്പിക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.
  • കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോ ജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.
  • കോർട്ടിസോൾ – ഗ്ലൂക്കോസിന്റെ ആന്തരസമസ്ഥിതി നിലനിർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ശരീരത്തിന്റെ വീക്കം, അലർജി എന്നിവ പ്രതിരോധിക്കുന്നു.
  • ആൻഡ്രോജൻ – ലൈംഗിക വളർച്ചയെയും ലൈംഗികസ്വഭാവങ്ങളെയും നിയന്ത്രിക്കുന്നു.
  • അൽഡോസ്റ്റീറോൺ – ശരീരത്തിലെ ലവണ സന്തുലനത്തിന് സഹായിക്കുന്നു. രക്തസമ്മർദം ക്രമീകരിക്കുന്നു.

ഉറക്കവും ഉണരലും

  • മസ്തിഷ് കത്തിൽ തലാമസിന് സമീപം സ്ഥിതിചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു.
  • മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.
  • ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ
    നിയന്ത്രിക്കുന്നതിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹിക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

പ്രതിരോധത്തിന് പിന്നിൽ

  • മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

ഹൈപ്പോതലാമസും പിറ്ററിയും: മുഖ്യനിയന്ത്രണ കേന്ദ്രം
ഹൈപ്പോതലാമസും പിറ്റ്യൂറ്ററിയും

  • മിക്ക അന്തഃസ്രാവി ഗ്രന്ഥികളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്.
  • ഹൈപ്പോതലാമസിന്റെ താഴെയായി പിറ്റ്യൂറ്ററി ഗ്രന്ഥി കാണപ്പെടുന്നു.
  • പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദളത്തിലെത്തുന്നു.
  • റിലീസിംഗ് ഹോർമോണുകൾ പോർട്ടൽസിര വഴി മുൻദളത്തിലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണുകൾ അവയുടെ ഉൽപാദനത്തെ തടയുന്നു.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു.
  • വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുനരാഗി രണം നടത്തുന്നു.
  • പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസപേശി കളുടെ സങ്കോചം എന്നിവയ്ക്ക് ഓക്സിടോസിൻ സഹായിക്കുന്നു.
  • TSH – തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു.
  • ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്നു.
  • GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
  • സൊമാറ്റോട്രോപ്പിൻ – ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു.
  • പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.

വളർച്ചയ്ക്കു പിന്നിൽ

  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർച്ചയെ നിയന്ത്രിക്കുന്നു.
  • മിക്ക ശരീരകോശങ്ങളിലും ക്രമഭംഗം ത്വരിതപ്പെടു ത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ച യ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോ ട്രോപ്പിൻ.
  • സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറ ച്ചിലുകൾ വളർച്ചാ വൈകല്യങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.
  • വാമനത്വം – വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോ ട്രോപ്പിന്റെ ഉൽപാദനം കുറയുമ്പോൾ ഇത് സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം ശരീരവളർച്ച മുരടിക്കു ന്നതാണ്.
  • ഭീമാകാരത്വം – വളർച്ചാ കാലഘട്ടത്തിൽ സൊമാ റ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഇത് സംഭവിക്കുന്നു. ഇതിന്റെ ലക്ഷണം അമിതമായ ശരീരവളർച്ചയാണ്.
  • അക്രോമെഗാലി – വളർച്ച പൂർത്തിയായ ശേഷം സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഇത് സംഭവിക്കുന്നു. ഇതിന്റെ ലക്ഷണം കൈപ്പത്തി, കാൽപാദങ്ങൾ, താടിയെല്ല് എന്നീ ശരീരഭാഗങ്ങൾ അമിതമായി വളരുന്നതാണ്.

ജലസന്തുലനം

  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർമോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർ ത്താൻ ADH സഹായിക്കുന്നു.
  • വേനൽക്കാലത്ത്, അമിതമായ വിയർപ്പും ചൂടും നിർജ്ജലീകരണത്തിന് കാരണമാകുമ്പോൾ വാസോപ്രസിൻ ഉൽപാദനം കൂടുന്നു. വാസോ പ്രസിൻ വൃക്കയിൽനിന്നുള്ള ജലത്തിന്റെ പുനഃരാ ഗിരണം വർദ്ധിപ്പിക്കുന്നു, തൽഫലമായി മൂത ത്തിന്റെ ഉൽപാദനം കുറയുകയും ജലനഷ്ടം തടയുകയും ചെയ്യുന്നു.
  • ശൈത്യകാലത്ത്, വിയർപ്പിലൂടെയുള്ള ജലനഷ്ടം കുറവായതിനാൽ വാസോപ്രസിൻ ഉൽപാദനം കുറയുകയും വൃക്കയിൽ നിന്നുള്ള ജലത്തിന്റെ പുനഃരാഗിരണം കുറയുകയും ചെയ്യുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

പ്രത്യുൽപാദന ഹോർമോണുകൾ

  • ടെസ്റ്റോസ്റ്റിറോൺ – വൃഷണങ്ങളിൽ ഉൽപാദിപ്പി ക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർ ത്തനത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
  • ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പി ക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർ
    നം, അണ്ഡോൽപാദനം, ആർത്തവചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
  • പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദി പ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർ ത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
  • പ്രൊലാക്ടിൻ – മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നു.
  • ഓക്സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയ ത്തിലെ മിനുസപേശികളുടെ സങ്കോചം

സന്ദേശവിനിമയം ഇങ്ങനെയും
ഫിറമോണുകൾ

  • ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസ വസ്തുക്കളാണ് ഫിറമോണുകൾ.
  • ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.
  • ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുന്നതിനുള്ള കാരണം സഞ്ചാരപാത നിർണ്ണയിക്കാൻ സഹായിക്കുന്ന ട്രയൽ ഫിറമോണുകളാണ്.
  • ടെറിട്ടോറിയൽ ഫിറമോൺ: വാസസ്ഥാനത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. നായ്, പൂച്ച തുടങ്ങിയ സസ്തനികൾ മൂത്രവിസർജനം നടത്തി അവയുടെ സാന്നിധ്യം അറിയിക്കുകയും അതിർത്തി നിർണ്ണയിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
  • അഗ്രിഗേഷൻ ഫിറമോൺ: ആഹാര ലഭ്യത ഉറപ്പുവരുത്താൻ സഹായിക്കുന്നു. ഉറുമ്പുകൾ ഈ ഫിറമോൺ ഉപയോഗിക്കുന്നു.
  • അലാം ഫിറമോൺ: അപായ സൂചന നൽകാൻ ഉപയോഗിക്കുന്നു. ഉറുമ്പുകൾ ഈ ഫിറമോൺ ഉപയോ ഗിക്കുന്നു.
  • ലൈംഗിക ഫിറമോൺ: ഇണകളെ ആകർഷിക്കാൻ ഉപയോഗിക്കുന്നു. മുയൽ, ഷഡ്പദങ്ങൾ തുടങ്ങിയവ ഈ ഫിറമോൺ ഉപയോഗിക്കുന്നു.

Class 10 Maths Chapter 11 Extra Questions Malayalam Medium Kerala Syllabus ജ്യാമിതിയും ബീജഗണിതവും

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 11 ജ്യാമിതിയും ബീജഗണിതവും Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 11 Important Questions Malayalam Medium ജ്യാമിതിയും ബീജഗണിതവും

Geometry and Algebra Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
(k, 4), (-3, -2) എന്നി ബിന്ദുക്കളിലൂടെയുള്ള വരയുടെ ചരിവ് \(\frac {1}{2}\) ആണ്
(a) k എത്ര?
(b) വരയിലെ മറ്റൊരു ബിന്ദുവിന്റെ സൂചക സംഖ്യ കൾ എഴുതുക.
Answer:
(a) y സൂചകസംഖ്യകളുടെ മാറ്റം -2 – 4 = -6,
x സൂചകസംഖ്യകളുടെ മാറ്റം -3 – k
\(\frac{-6}{-3-k}=\frac{1}{2}\)
k = 9
(b) മറ്റൊരു ബിന്ദു = (-1, -1)

Question 2.
ഒരു വര x അക്ഷത്തിന്റെ പോസിറ്റീവ് ദിശയുമായി 459 കോൺ രൂപീകരിക്കുന്നു
(a) വരയുടെ ചരിവ് എത്ര?
(b) (4, 0) ഈ വരയിലായാൽ മറ്റൊരു ബിന്ദുവിന്റെ സൂചകസംഖ്യകൾ എഴുതുക?
Answer:
(a) 45°, 45°, 90° ത്രികോണത്തിന്റെ പ്രത്യേകത അനുസരിച്ച് ഈ വരയിലെ ഏത് രണ്ട് ബിന്ദുക്കളുടെയും x സൂചകസംഖ്യകളുടെയും x സൂചകസംഖ്യകളുടെയും മാറ്റം തുല്യമായി രിക്കും. ചരിവ് 1
(b) മറ്റൊരു ബിന്ദു (4 + 1, 0 + 1) = (5, 1)

Class 10 Maths Chapter 11 Extra Questions Malayalam Medium Kerala Syllabus ജ്യാമിതിയും ബീജഗണിതവും

Question 3.
ഒരു ത്രികോണത്തിന്റെ ശീർഷങ്ങൾ A(-3, 2), B(3, -4), C(1, 5) ആണ്
(a) AB യുടെ മധ്യബിന്ദുവിന്റെ സൂചകസംഖ്യകൾ എഴുതുക
(b) ABയിലേക്കുള്ള മധ്യമവരയുടെ നീളമെത്
(c) മധ്യമകേന്ദ്രം കണ്ടുപിടിക്കുക
Answer:
(a) M(0, -1)
(b) CM = \(\sqrt{(1-0)^2+(5–1)^2}=\sqrt{37}\)
(c) മധ്യമ കേന്ദ്രം നടുവരയെ 1 : 2 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്നു.
G(x, y) ആയാൽ x = 1 – a, y = 5 – b
\(\frac{a}{1-0}=\frac{2}{3}\)
a = \(\frac {2}{3}\)
x = 1 – \(\frac {2}{3}\) = \(\frac {1}{3}\)
\(\frac{b}{5-(-1)}=\frac{2}{3}\)
b = 4
y = 5 – 4 = 1
മധ്യമകേന്ദ്രം (\(\frac {1}{3}\), 1)

Question 4.
(1, 1), (3, 4) എന്നീ ബിന്ദുക്കളിലൂടെ ഒരു കടന്നു പോകുന്ന വര പരിഗണിക്കുക.
(a) ഈ വരയുടെ ചരിവ് എത്ര?
(b) വരയുടെ സമവാക്യം എഴുതുക
Answer:
(a) ചരിവ് = \(\frac{4-1}{3-1}=\frac{3}{2}\)
(b) y – 1 = \(\frac {3}{2}\)(x – 1)
⇒ 2(y – 1) = 3(x – 1)
⇒ 3x – 2y – 1 = 0

Question 5.
2x + 3y = 6 എന്ന വര പരിഗണിക്കുക
(a) വര സൂചകാക്ഷങ്ങളെ മൂറിക്കുന്ന ബിന്ദുക്കൾ ഏതെല്ലാം?
(b) വരയുടെ ചരിവ് എത്ര?
Answer:
(a) വര x അക്ഷത്തെ മുറിക്കുന്ന ബിന്ദുവിലെ സൂചകസംഖ്യ 0 ആണ്.
2x + 3 × 0 = 6
x = 3
ബിന്ദു (3, 0) വര് y അക്ഷത്തെ മുറിക്കുന്ന ബിന്ദുവിലെ x സൂചകസംഖ്യ 0 ആണ്.
2 × 0 + 3y = 6
y = 2
(b) ചരിവ് = \(\frac{0-2}{3-0}=-\frac{2}{3}\)

Question 6.
x + y = 2 എന്ന വര x അക്ഷത്ത് A യിലും y അക്ഷത്തെ Bയിലും മുറിക്കുന്നു.
(a) യുടെയും B യുടെയും സൂചകസംഖ്യകൾ എഴുതുക
(b) ത്രികോണം AOBയുടെ പരിവൃത്തകേന്ദ്രം എന്ത്?
Answer:
(a) A(2, 0), B(0, 2)
(b) പരിവൃത്തകേന്ദ്രം കർണ്ണത്തിന്റെ മധ്യബിന്ദു. (1, 1)

Question 7.
3x – y = 9 എന്ന വര പരിഗണിക്കുക.
(a) ഈ വരയുടെ ചരിവ് എത്ര?
(b) ഈ വരയ്ക്ക് സമാന്തരമായ മറ്റൊരു വരയുടെ സമവാക്യം എഴുതുക
Answer:
(a) 3
(b) 3x – y = 1

Question 8.
x + y = 4, x + y = -4, xy = 4, x – y = -4 എന്നീ വരകൾ ഒരു ചതുർഭുജം രൂപീകരിക്കുന്നു
(a) വരകൾ മുറിച്ച് കടക്കുന്ന ബിന്ദുക്കളുടെ സൂചകസംഖ്യകൾ എഴുതുക
(b) വരകൾ ചേരുന്ന രൂപത്തിന്റെ പേരെന്ത്?
(c) പരപ്പളവ് കണക്കാക്കുക
Answer:
(a) (4, 0), (0, 4), (-4, 0), (0, -4)
(b) സമചതുരം
(c) \((4 \sqrt{2})^2\) = 32

Class 10 Maths Chapter 11 Extra Questions Malayalam Medium Kerala Syllabus ജ്യാമിതിയും ബീജഗണിതവും

Question 9.
(a, 0), (0, b) എന്നീ ബിന്ദുക്കളിലൂടെയുള്ള വര പരിഗണിക്കുക
(a) വരയുടെ സമവാക്യം എഴുതുക.
(b) സമവാക്യത്തെ \(\frac{x}{a}+\frac{y}{b}=1\) തരത്തിലാക്കുക
(c) (p, q) എന്നത് (a, 0), (0, b) എന്നീ ബിന്ദുക്കളെ യോജിപ്പിക്കുന്ന വരയുടെ മധ്യബിന്ദു ആയാൽ \(\frac{x}{p}+\frac{y}{q}=1\) = 2 എന്ന് തെളിയിക്കുക
Answer:
(a) (x, y) വരയിലെ ബിന്ദുവാണ്.
\(\frac{y-0}{x-\mathrm{a}}=\frac{b-0}{0-a}\)
⇒ \(\frac{y}{x-a}=\frac{-b}{a}\)
⇒ ay + bx = ab
(b) ഇരുവശവും കൊണ്ട് ഹരിച്ചാൽ
\(\frac{a y}{a b}+\frac{b x}{a b}=\frac{a b}{a b}, \frac{x}{a}+\frac{y}{b}=1\)
(c) (p, q) എന്നത് (a, 0), (0, b) യെ യോജിപ്പിക്കുന്ന വരയുടെ മധ്യബിന്ദു.
p = \(\frac{a+0}{2}\), q = \(\frac{0+b}{2}\)
a = 2p, b = 2q
സമവാക്യം \(\frac{x}{2 p}+\frac{y}{2 q}\) = 1
അതായത് \(\frac{x}{p}+\frac{y}{q}\) = 2

Question 10.
(6, 0), (0, 6) എന്നീ ബിന്ദുക്കൾ പരിഗണിക്കുക
(a) ഈ ബിന്ദുക്കൾ തമ്മിൽ യോജിപ്പിക്കുന്ന വരയുടെ മധ്യബിന്ദു എഴുതുക
(b) ഈ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയുടെ ചരിവ് എത്ര?
(c) വരയുടെ സമവാക്യം എഴുതുക?
(d) ഈ വര x അക്ഷത്തെ ഖണ്ഡിക്കുന്ന ബിന്ദു ഏത്?
(e) ഈ വര് y അക്ഷത്തെ ഖണ്ഡിക്കുന്ന ബിന്ദു ഏത്?
Answer:
(a) ചരിവ് = \(\frac{7-2}{5-1}=\frac{5}{4}\)
(b) (x, y) വരയിലെ ബിന്ദുക്കളാണ് \(\frac{y-2}{x-1}=\frac{5}{4}\)
(c) 4y – 5x = 3
(d) (\(\frac {-3}{5}\), 0)
(e) (0, \(\frac {3}{4}\))

Question 11.
വ്യാസത്തിന്റെ അഗ്രങ്ങൾ A(1, 0), B(1, 0) ആയാൽ.
(a) വൃത്തകേന്ദ്രത്തിന്റെ സൂചകസംഖ്യകൾ എഴു തുക?
(b) ആരം എത്ര?
Answer:
(a) (0, 0)
(b) \(\frac{2}{2}=\frac{1}{\sqrt{2}}\)

Question 12.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക.
പ്രസ്താവന 1: (2, 3)നും (4, 7)നും തമ്മിലുള്ള വരയുടെ മദ്ധ്യബിന്ദു (3, 5) ആണ്.
പ്രസ്താവന 2: (x1, y1)നും (x2, y2)നും തമ്മിലുള്ള വരയുടെ മദ്ധ്യബിന്ദു \(\left(\frac{x_1+x_2}{2}, \frac{y_1+y_2}{2}\right)\) ആണ്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.

Question 13.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക.
പ്രസ്താവന 1: (3, 6) നും (1, -2) നും തമ്മിലുള്ള വരയുടെ മദ്ധ്യബിന്ദു (-1, 2) ആണ്.
പ്രസ്താവന 2: ഒരു മദ്ധ്യബിന്ദു രണ്ട് ബിന്ദുക്കളെ ബന്ധിപ്പിക്കുന്ന വരയെ 1 : 1 എന്ന അനുപാതത്തിൽ വിഭജിക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.

Question 14.
വൃത്തകേന്ദ്രം (3, 4),ആരം 4 ആയാൽ
(a) വൃത്തത്തിലെ ഒരു ബിന്ദുവിന്റെ സൂചക സംഖ്യകൾ എഴുതുക.
(b) വൃത്തത്തിന്റെ സമവാക്യം എഴുതുക.
Answer:
(a) കേന്ദ്രത്തിൽ നിന്നും അക്ഷത്തിലേയ്ക്ക് കുത്തനെയുള്ള ദൂരം 4 അത് ആരമാണ്.
അക്ഷം വൃത്തത്തിന്റെ തൊടുവരെയാണ്.
തൊടുന്ന ബിന്ദു (3, 0). ഇത് വൃത്തത്തിലെ ഒരു ബിന്ദുവാണ്
(b) (x – 3)2 + (y – 4)2 = 42
⇒ (x – 3)2 + (y – 4)2 = 16

Question 15.
ഒരു വൃത്തം y അക്ഷത്തെ (0, 5)ൽ തൊടുന്നു. വൃത്തത്തിന്റെ ആരം 2 ആയാൽ
(a) കേന്ദ്രമാകാവുന്ന രണ്ട് ബിന്ദുക്കളുടെ സൂചക സംഖ്യകൾ എഴുതുക
(b) ഇതിലൊരു വൃത്തത്തിന്റെ സമവാക്യം എഴുതുക.
Answer:
(a) (2, 5), (-2, 5)
(b) (x – 2)2 + (y – 5)2 = 4

Class 10 Maths Chapter 11 Extra Questions Malayalam Medium Kerala Syllabus ജ്യാമിതിയും ബീജഗണിതവും

Question 16.
ഒരു സമചതുരത്തിന്റെ മൂലകൾ (4, 0), (0, 4), (-4, 0) (0, -4)ആണ്. വൃത്തം സമചതുരത്തിന്റെ വശങ്ങളെ തൊടുന്നു.
(a) സമചതുരത്തിന്റെ വശങ്ങള വൃത്തം തൊടുന്ന ബിന്ദുക്കളുടെ സൂചകസംഖ്യകളെ ഴുതുക.
(b) വൃത്തത്തിന്റെ സമവാക്യം എഴുതുക.
Answer:
(a) (2, 2), (-2, 2), (2, -2), (-2, -2)
(b) x2 + y2 = \((2 \sqrt{2})^2\)
⇒ x2 + y2 = 8

Kerala SSLC Maths Previous Year Model Question Papers with Answers Malayalam English Medium State Syllabus

Expert Teachers at HSSLive.Guru has created KBPE Kerala SSLC Maths Previous Year Model Question Papers with Answers for Class 10 Kerala State Board Syllabus 2025-2026 in English Medium and Malayalam Medium Pdf free download are Part of Kerala SSLC Previous Year Question Papers with Answers. By solving Kerala SSLC Maths Previous Question Papers with Answers, SSLC Maths Model Question Papers and Answers, SSLC Maths Question Pool 2026 will help the students to check their progress.

Here we have provided SCERT Kerala SSLC Maths Model Question Papers 2025-26 with Answers for Class 10th Std. Students can view or download the Kerala State Board SSLC Maths Previous Year Question Papers and Answers Malayalam English Medium for their upcoming Kerala SSLC board examinations. Students can also read Kerala Syllabus 10th Standard Maths Solutions.

Board Kerala Board
Textbook SCERT, Kerala
Class SSLC Class 10
Subject SSLC Maths
Chapter Previous Year Question Papers, Model Papers, Sample Papers
Year of Examination 2026, 2025, 2024, 2023, 2022, 2021.
Category Kerala Syllabus Question Papers

Class 10 Maths Previous Year Question Papers Kerala Syllabus

These SSLC Maths Model Question Papers 2026 Kerala with Answers Pdf are designed according to the latest exam pattern, so it will help students to know the exact difficulty level of the question papers.

These 10th Standard SSLC Maths Previous Year Question Papers in Malayalam Medium and English Medium are useful to understand the pattern of questions asked in the board exam. Know about the important concepts to be prepared for Kerala Board Exams and Score More marks. Here is the latest Kerala SSLC Maths Previous Question Papers Free Download given below.

Kerala SSLC Maths Model Question Papers in English Medium

Kerala SSLC Maths Model Question Papers in Malayalam Medium

Old Syllabus

It is necessary that students will also get to know about the types of questions and their level of difficulty according to the latest exam pattern. These Model Question Papers for Class 10 Maths Kerala State Syllabus English Medium will help to prepare for Kerala SSLC Board Exams 2025-26.

We hope the given KBPE Kerala State Board Syllabus SSLC Maths Previous Year Model Question Papers with Answers 2025 2026 Pdf Free Download in English Medium and Malayalam Medium of Kerala SSLC Maths Previous Question Papers with Answers, SSLC Maths Model Question Papers with Answers for Class 10 Kerala State Board, SSLC Maths Question Pool 2026 will help you.

If you have any queries regarding Kerala State Board SSLC Maths Model Question Papers and Answers Malayalam English Medium 2025 26 Pdf, drop a comment below and we will get back to you at the earliest.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Students rely on SSLC Chemistry Notes Malayalam Medium Pdf and Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ to help self-study at home.

10th Class Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Std 10 Chemistry Chapter 7 Notes Malayalam Medium – Let Us Assess

Question 1.
ചില ലവണങ്ങളുടെ രാസസൂത്രം ചുവടെ നൽകിയിരിക്കുന്നു.

KCl, (NH4)2SO4, AlCl3, CH3COONa

ഇവയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക.
(i) KCl ഹൈഡ്രോളിസിസിന് വിധേയമാകുന്നില്ല.
(ii) (NH4)2SO4 ഒരു അസിഡിക് ലവണമാണ്.
(ii) AlCl3 ഒരു ബേസിക് ലവണമാണ്.
(iv)ഒരു ജലീയ ലായനിയുടെ ബേസികത വർധി പ്പിക്കാൻ CH3COONa ഉപയോഗിക്കുന്നു.
Answer:
(i) ശരി
(ii) ശരി
(iii) തെറ്റ്
(iv) ശരി

Question 2.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോ ചാർട്ട് ചുവടെ നൽകി
യിരിക്കുന്നു.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 1
A, B എന്നിവ എന്താണ്?
Answer:
A – HCl ഓവൻ or HCl ബർണർ
B – അയോൺ രഹിത ജലം (Deionised water)

Question 3.
സംയുക്തത്തിന്റെ ഉപയോഗങ്ങൾ സൂചിപ്പി ക്കുന്ന പദസൂര്യൻ നൽകിയിരിക്കുന്നു. A, B, C, D എന്നിവ എഴുതി പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 2
Answer:
A – സോഡിയം ഹൈഡ്രോക്സൈഡ്
B – സോപ്പുകളുടെയും ഡിറ്റർജന്റുകളുടേയും നിർമ്മാണത്തിന്
C – പേപ്പർ നിർമ്മിക്കുന്നതിന്
D – റയോൺ നിർമ്മിക്കുന്നതിന്

Question 4.
ക്ലോർ – ആൽക്കലി പ്രക്രിയയിൽ സ്തരസെല്ലിൽ ഇടത്തെ അറയിലും വലത്തേ അറയിലും നട ക്കുന്ന രാസപ്രവർത്തനങ്ങൾ രാസസമവാക്യം സഹിതം വിശദീകരിക്കുക.
സൂചന: ഏത് തരം രാസപ്രവർത്തനം, രാസസ മവാക്യം, സ്വതന്ത്രമാകുന്ന വാതകം, രൂപീകരി ക്കപ്പെടുന്ന സംയുക്തം)
Answer:
ഇടത്തെ അറയിലെ സംയുക്തം
ആനോഡിൽ ക്ലോറൈഡ് അയോൺ (Cl) ഓക്സീകരണത്തിന് വിധേയമായി ക്ലോറിൻ
വാതകം സ്വതന്ത്രമാകുന്നു.
2Cl → Cl2 + 2e
ഇടത്തെ അറയിൽ നിന്ന് Na അയോണുകൾ സരത്തിലൂടെ വലത്തെ അറയിലേക്കു സഞ്ച രിക്കുന്നു.

വലത്തെ അറയിലെ സംയുക്തം
കാഥോഡിൽ ജലതന്മാത്രകൾ നിരോക്സീകരണ ത്തിന് വിധേയമായി ഹൈഡ്രജൻ വാതകം സ്വത ന്ത്രമാകുന്നു.
2H2O + 2e → H2 + 2OH
Na+ അയോണുകളും OH അയോണുകളും ചേർന്ന് സോഡിയം ഹൈഡ്രോക്സൈഡ് ഉണ്ടാ ക്കുന്നു.
Na+ + OH → NaOH

Question 5.
ഫോസ്ഫോറിക് ആസിഡിന്റെ (H3PO4) ബേസി കത 3 ആണ്.
(i) ഫോസ്ഫോറിക് ആസിഡിന്റെ അയോണീ കരണ സമവാക്യങ്ങൾ എഴുതുക.
(ii) സോഡിയം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ലവണങ്ങൾ ഏതെല്ലാമാണെന്ന് എഴുതുക.
Answer:

(ii) a) NaH2 PO4 സോഡിയം ഹൈഡഹൈഡ്ര ജൻ ഫോസ്ഫേറ്റ്
b) Na2HPO4 സോഡിയം മോണോ ഹൈഡ്രജൻ ഫോസ്ഫേറ്റ്
c) Na3PO4 സോഡിയം ഫോസ്ഫേറ്റ്

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 6.
ചുവടെ നൽകിയിരിക്കുന്ന ഉഭയദിശാ പ്രവർത്തന ങ്ങളിൽ മർദത്തിന്റെ സ്വാധീനം വിശദീകരിക്കുക.
(i) H2(g) + I2(g) \(\text { ⇌ }\) 2HI(g)
(ii) N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
Answer:
(i) H2(g) + I2(g) \(\text { ⇌ }\) 2HI(g)
1 മോൾ + 1 മോൾ \(\text { ⇌ }\) 2 മോൾ
2 മോൾ \(\text { ⇌ }\) 2 മോൾ
പുരോ-പശ്ചാത് പ്രവർത്തനങ്ങളുടെ ഫലമായി വ്യാപ്തത്തിൽ വ്യത്യാസമില്ലാത്തതിനാൽ മർദ ത്തിന് ഈ ഉഭയദിശാ പ്രവർത്തന ത്തിൽ യാതൊരു സ്വാധീനവുമില്ല.

(ii) N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
1 മോൾ + 3 മോൾ \(\text { ⇌ }\) 2 മോൾ
4 മോൾ \(\text { ⇌ }\) 2 മോൾ
വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ
പുരോപ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം (വ്യാപ്തം കുറയുന്നതിനാൽ മർദം കൂട്ടിയാൽ പുരോ പ്രവർത്തനം വേഗത്തിലാക്കാം. മർദം കുറച്ചാൽ പശ്ചാത് പ്രവർത്തനം വേഗത്തിലാകും.

Question 7.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
ഈ രാസപ്രവർത്തനത്തിൽ NO2 ന്റെ അളവ് വർധിപ്പിക്കുന്നതിനായി എന്തെല്ലാം ചെയ്യാമെന്ന് നൽകിയി രിക്കുന്ന പട്ടിക പൂർത്തിയാക്കി സൂചിപ്പിക്കുക.

താപനില ………………….(കൂട്ടണം / കുറയ്ക്കണം)
മർദം ………………….(കൂട്ടണം / കുറയ്ക്കണം)
ഓക്സിജന്റെ അളവ് ………………….(കൂട്ടണം / കുറയ്ക്കണം)
NO-യുടെ അളവ് ………………….(കൂട്ടണം / കുറയ്ക്കണം)

Answer:
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം

താപനില കുറയ്ക്കണം
മർദം കൂട്ടണം
ഓക്സിജന്റെ അളവ് കൂട്ടണം
NO-യുടെ അളവ് കൂട്ടണം

Question 8.
ഹേബർ പ്രക്രിയ ഒരു താപമോചക പ്രക്രിയയാണ്. വ്യൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാൽ ഉൽപന്നത്തിന്റെ അളവ് വർധിപ്പിക്കാൻ കഴിയും?
Answer:
ഹേബർ പ്രകിയയിലെ രാസപ്രവർത്തനങ്ങളുടെ സമവാക്യം.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ഉൽപന്നത്തിന്റെ അളവ് വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ:
i) അഭികാരകങ്ങളുടെ അളവ് വർദ്ധിപ്പിക്കുക.
ii) ഉൽപ്പന്നത്തെ വ്യൂഹത്തിൽ നിന്ന് നീക്കം ചെയ്യുക.
ii) പുരോപ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം (വ്യാപ്തം കുറയുന്നതിനാൽ മർദം വർധിപ്പിക്കുക.
iv) പുരോപ്രവർത്തനം താപമോചകമായതിനാൽ താപനില കുറയ്ക്കുക.

Question 9.
പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 4
Answer:
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 5

Question 10.
ചുവടെ നൽകിയിരിക്കുന്ന സമ്പർക്ക് പ്രക്രിയ യുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോ ധിച്ച് A, B, C, D എന്നിവയിൽ ശരി ഏതാണ ന്നെഴുതുക.
i) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിനുപയോഗിക്കുന്ന പ്രക്രിയ യാണ് സമ്പർക്ക പ്രക്രിയ.
ii) സമ്പർക്ക പ്രക്രിയയിൽ SO2, O2 ഇവ തമ്മി ലുള്ള പ്രവർത്തനം താപശോഷക പ്രക്രിയ യാണ്.
iii) മർദം കൂട്ടിയാൽ കൂടുതൽ SO3 ഉണ്ടാകും.
iv) ഓക്സിജന്റെ അളവ് കൂട്ടിയാൽ ഉൽപന്ന ത്തിന്റെ അളവ് കുറയും.
v) SO2 വിന്റെ അളവ് കൂട്ടിയാലും കുറച്ചാലും SO3 യുടെ അളവിൽ വ്യത്യാസം വരുന്നില്ല.
vi) ഉൽപ്രേരകമായി V2O5 ഉപയോഗിക്കുന്നു.
vii) ഇവിടെ ഉൽപ്രേരകം രാസസംതുലനത്തെ സ്വാധീനിക്കുന്നില്ല.

A. (i), (ii), (iv), (vi) ശരിയും (iii), (v), (vii) തെറ്റു മാണ്.
B. (i), (iii), (vi), (vii) ശരിയും (ii), (iv), (v) തെറ്റു മാണ്.
C. (i), (ii), (iii), (iv) ശരിയും (v), (vi), (vii) തെറ്റു മാണ്.
D. (i), (ii), (vi) ശരിയും (ii), (iv), (v), (vii) തെറ്റു മാണ്.
Answer:
(i) ശരി
(ii) തെറ്റ്
(iii) ശരി
(iv) തെറ്റ്
(v) തെറ്റ്
(vi) ശരി
(vii) ശരി

Question 11.
(i) പരീക്ഷണശാലയിൽ അമോണിയ നിർമ്മി ക്കുന്ന പ്രക്രിയയിൽ ശോഷകാരകമായി ഉപ യോഗിക്കുന്ന വസ്തു ഏതാണ്?
(ii) ഈ പ്രക്രിയയിൽ ഗാഢ സൾഫ്യൂരിക് ആസിഡ് ശോഷകാരകമായി ഉപയോ ഗിക്കാൻ കഴിയുമോ? ഉപയോഗിച്ചാൽ നട ക്കുന്ന രാസപ്രവർത്തനം എഴുതുക.
Answer:
(i) നീറ്റുകക്ക (കാൽസ്യം ഓക്സൈഡ്, CaO)

(ii) ഉപയോഗിക്കാൻ കഴിയില്ല.
ബേസിക സ്വഭാവമുള്ള അമോണിയ സൾഫ്യൂ രിക് ആസിഡുമായി പ്രവർത്തിച്ച് അമോ ണിയം സൾഫേറ്റ് ലവണമുണ്ടാകുന്നു.
2NH3 + H2SO4 → (NH4)2SO4

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 12.
ചില വളങ്ങൾ നൽകിയിരിക്കുന്നു.

യൂറിയ, സോഡിയം നൈട്രേറ്റ്, അമോണിയം ഫോസ്ഫേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്

പട്ടിക പൂർത്തിയാക്കുക.

സസ്യങ്ങളിലെ പ്രവർത്തനം ഉപയോഗിക്കാ വുന്ന വളങ്ങൾ
സസ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടു ത്തുന്നതിന്
ഉൽപ്പാദനക്ഷമത വർധി പ്പിക്കുന്നതിന്
സസ്യങ്ങളുടെ രോഗപ തിരോധശേഷി വർധിപ്പി ക്കുന്നതിന്

Answer:

സസ്യങ്ങളിലെ പ്രവർത്തനം ഉപയോഗിക്കാ വുന്ന വളങ്ങൾ
സസ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടു ത്തുന്നതിന് യൂറിയ സോഡിയം നൈട്രേറ്റ്
ഉൽപ്പാദനക്ഷമത വർധി പ്പിക്കുന്നതിന് അമോണിയം ഫോസ്ഫേറ്റ്
സസ്യങ്ങളുടെ രോഗപ തിരോധശേഷി വർധിപ്പി ക്കുന്നതിന് പൊട്ടാസ്യം ക്ലോറൈഡ്

SSLC Chemistry Chapter 7 Notes Questions and Answers Pdf Malayalam Medium

Question 1.
ശോഷകസ്തംഭത്തിൽ നിറച്ചിരിക്കുന്ന നീറ്റുകക്ക (CaO) യുടെ ധർമ്മമെന്താണ്?
Answer:
ശോഷക സ്തംഭത്തിലൂടെ കടന്നു പോകുമ്പോൾ അമോണിയയോടൊപ്പം ഉണ്ടാകുന്ന ജലാംശം നീക്കം ചെയ്യപ്പെടുന്നു.

Question 2.
അമോണിയ ശേഖരിക്കുന്ന ജാർ കമഴ്ത്തി വച്ചിരിക്കുന്നതിനുള്ള കാരണം എന്താണ്?
Answer:
അമോണിയ വാതകത്തിന് വായുവിനേക്കാൾ സാന്ദ്രത കുറവാണ്.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 6 പരീക്ഷണം
ചുവടുരുണ്ട് ഒരു ഫ്ളാസ്കിൽ അമോണിയ ശേഖരിക്കുക. ചിത്രം 7.2ൽ കാണുന്നതുപോലെ ഉപകരണങ്ങൾ സജ്ജീകരിക്കുക. ജെറ്റ് ടെസ്റ്റബ്, ബീക്കറിലെ ഫിനോൾഫ്തലീൻ ചേർത്ത ജലത്തിൽ താഴ്ത്തി വയ്ക്കുക. ഒരു സിറിഞ്ച് ഉപയോഗിച്ച് ഏതാനും തുള്ളി ജലം അമോണിയ ശേഖരിച്ച ഫ്ളാസ്കിനുള്ളിലേക്ക് വീഴ്ത്തുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 7

Question 3.
a. എന്താണ് നിരീക്ഷിച്ചത്?
Answer:
ഫ്ളാസ്കിനുള്ളിലേയ്ക്ക് ജലം ഇരച്ചു കയറി ഒരു ജലധാര രൂപീകരിക്കുന്നു. ജലത്തിന്റെ നിറം പിങ്കായി
മാറുന്നു.

b. അമോണിയയുടെ ജലത്തിലെ ലേയത്വത്തെക്കുറിച്ച് എന്ത് അനുമാനിക്കാം?
Answer:
അമോണിയയുടെ ജലത്തിലെ ലേയത്വം വളരെ കൂടുതലാണ്.

c. ജലം ഫ്ളാസ്കിനുള്ളിലേക്ക് ഇരച്ചു കയറാൻ കാരണം എന്തായിരിക്കും?
Answer:
ഏതാനും തുള്ളി ജലം ഫ്ളാസ്ക്കിൽ പതിക്കുമ്പോൾ ഫ്ളാസ്കിനുള്ളിലെ അമോണിയ വാതകം ജല ത്തിൽ ലയിക്കുന്നു. തന്മൂലം ഫ്ളാസ്കിനുള്ളിൽ മർദ്ദം കുറയുന്നു. ഇതിന്റെ ഫലമായി ഫിലുള്ള ജലം ജെറ്റ് ട്യൂബു വഴി ഫ്ളാസ്കിനുള്ളിലേക്ക് ഇരച്ചു കയറുന്നു.

d. ഫ്ളാസ്കിനുള്ളിൽ കയറുന്ന ജലത്തിന്റെ നിറം മാറാൻ കാരണമെന്ത്?
Answer:
ട്രഫിനുള്ളിലെ ബേസിക സ്വഭാവമുള്ള അമോണിയയുടെ സാന്നിധ്യത്തിൽ ഫിനോൾഫ്തലീൻ പിങ്ക് നിറ മാകുന്നു. തന്മൂലം ജലത്തിന്റെ നിറം പിങ്കായി മാറുന്നു.

Question 4.
അമോണിയ ജലത്തിൽ ലയിച്ചുണ്ടാകുന്ന ഉൽപന്നമേത്?
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 8
Answer:
അമോണിയം ഹൈഡഡ് (NH4OH)
NH3 + H2O → NH4OH

അമോണിയയുടെ വ്യാവസായിക നിർമ്മാണം

  • ഹേബർ പ്രക്രിയ വഴിയാണ് അമോണിയ വ്യാവസായികമായി നിർമ്മിക്കുന്നത്.
    N2(g) + 3H2(g) → 2NH3(g) + താപം
  • ഈ പ്രക്രിയയിൽ സ്പോഞ്ച് അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നു.
  • അന്തരീക്ഷവായുവാണ് നൈട്രജന്റെ സ്രോതസ്.
  • നാഫ്തപോലുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഹൈഡ്രജന്റെ സ്രോതസ്സായി ഉപയോഗിക്കുന്നു. ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജനും ഉപയോഗിക്കാറുണ്ട്.
  • ഉൽപാദിപ്പിക്കപ്പെടുന്ന അമോണിയ ഉന്നത മർദ്ദത്തിൽ ദ്രവീകരിച്ച് ദ്രാവകമാക്കുന്നു. ദ്രവീകരിച്ച് അമോ ണിയ ലിക്വിഡ് അമോണിയ (liquid ammonia) എന്നറിയപ്പെടുന്നു.
  • അമോണിയയുടെ ഗാഢ ജലീയ ലായനിയാണ് ലിക്കർ അമോണിയ (liquor ammonia).

അമോണിയയുടെ ഉപയോഗങ്ങൾ

  • അമോണിയം ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന്.
  • ശീതീകാരിയായി
  • നൈലോൺ, റയോൺ പോലെയുള്ള കൃത്രിമ നാരുകൾ നിർമ്മിക്കുന്നതിന്
  • പെട്രോളിയം ശുദ്ധീകരണ പ്രക്രിയയിൽ
  • നൈട്രിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണമായ ഓസ്റ്റ് വാൾഡ് പ്രക്രിയയിലെ അസംസ്കൃത വസ്തു വായി ഉപയോഗിക്കുന്നു.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 6 പരീക്ഷണം
ഒരു ടെസ്റ്റ്യൂബിൽ അല്പം അമോണിയം ക്ലോറൈഡ് എടുക്കുക. ടെസ്റ്റ്യൂബിലേക്ക് അൽപ്പം സോഡിയം ഹൈഡ്രോക്സൈഡ് ലായനി ചേർക്കുക.

  • ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകത്തിന്റെ നിറം, മണം എന്നിവ നിരീക്ഷിക്കുക.
  • ഈർപ്പമുള്ള ചുവന്ന ലിറ്റ്മസ് പേപ്പർ ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിക്കുക.
  • ടെസ്റ്റ്യൂബ് ചെറുതായി ചൂടാക്കുക.
  • ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഗ്ലാസ് ദണ്ഡ് കാണിക്കുക.

നിരീക്ഷണഫലങ്ങൾ പട്ടികയിൽ രേഖപ്പെടുത്തുക.

ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ നിറം നിറമില്ല
ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ മണം രൂക്ഷമായ ഗന്ധം
ഈർപ്പമുള്ള ചുവന്ന ലിറ്റ്മസ് പേപ്പർ ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിക്കു മ്പോൾ ഉണ്ടായ നിറമാറ്റം ചുവന്ന ലിറ്റ്മസ് പേപ്പർ നീല നിറമായി മാറുന്നു.
ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ സ്വഭാവം ബേസിക് സ്വഭാവം
ഗാഢഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഗ്ലാസ്ഡ് ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിച്ചപ്പോഴുള്ള നിരീ ക്ഷണം കട്ടിയുള്ള വെളുത്ത പുക യുണ്ടാകുന്നു.
ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക. NH3 + HCl → NH4Cl

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 5.
ചുവടെ പട്ടികയിൽ നൽകിയിരിക്കുന്ന ഉഭയദിശാ പ്രവർത്തനങ്ങൾ പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 9
Answer:

ഉഭയദിശാ പ്രവർത്തനം പുരോപ്രവർത്തനം പശ്ചാത്പ്രവർത്തനം
N2 + 3H2 \(\text { ⇌ }\) 2NH3 N2 + 3H2 → 2NH3 2NH3 → N2 + 3H2
2SO2 + O2 \(\text { ⇌ }\) 2SO3 2SO2 + O2 → 2SO3 2SO2 → 2SO2 + O2
H2 + I2 \(\text { ⇌ }\) 2HI H2 + I2 → 2HI 2HI → H2 + I2

എകദിശാ പ്രവർത്തനങ്ങൾ (Irreversible reactions)
അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ഉൽപ്പന്നങ്ങൾ വിഘടിച്ച് അഭികാരകങ്ങൾ ഉണ്ടാ കാത്തതുമായ രാസപ്രവർത്തനങ്ങൾ ഏകദിശാ പ്രവർത്തനങ്ങൾ എന്നറിയപ്പെടുന്നു.
ഉദാ: NaOH + HCl → NaCl + H2O (നിർവീരീകരണം)
C + O2 → CO2 (ജ്വലനം)
NaCl + AgNO3 → NaNO3 + AgCl

ലെ-ഷാറ്റ്ലിയർ തത്വം (Le Chateliers principle)
നൈട്രജനും, ഹൈഡ്രജനും സംയോജിച്ച് അമോണിയ ഉണ്ടാകുന്ന രാസപ്രവർത്തനം ഒരു പ്രവർത്തനമാണ്.
N2 + 3H2 \(\text { ⇌ }\) 2NH3
ഈ രാസപ്രവർത്തനനിരക്കുമായി ബന്ധപ്പെട്ട ഗ്രാഫ് ചിത്രം 7.4 നൽകിയിരിക്കുന്നു. ഗ്രാഫ് വിശകലനം ചെയ്തു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 10

Question 6.
a. പ്രവർത്തനാരംഭത്തിൽ ഏത് ദിശയിലേക്കുള്ള പ്രവർത്തനമാണ് നടക്കുക
Answer:
പുരോപ്രവർത്തനം

b. സമയം കഴിയുന്തോറും പുരോപ്രവർത്തന നിരക്കിന് ഉണ്ടാകുന്ന മാറ്റം എന്താണ്?
Answer:
കുറയുന്നു

c. രാസപ്രവർത്തനം പുരോഗമിക്കുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
Answer:
കൂടുന്നു

d. അപ്പോൾ പശ്ചാത് പ്രവർത്തന നിരക്കിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
കൂടുന്നു

e. പുരോപ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്കുകൾ തുല്യമാകുന്ന ബിന്ദു ഏത്?
Answer:
A
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ പുരോപ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ രാസസംതുലനം (Chemical equillibrium) എന്ന് പറയുന്നു.

ലെ ഷാറൂലിയർ തത്വം

വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിന് മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്കവിധം സ്വയം ക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതാണ് ലെ ഷാലിയർ തത്വം.

സംതുലനാവസ്ഥയുടെ സവിശേഷതകൾ

  • സംതുലനാവസ്ഥയിൽ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും സഹവർത്തിക്കുന്നു.
  • സംതുലനാവസ്ഥയിൽ പുരോ-പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമായിരിക്കും.
  • സംതുലനാവസ്ഥയിലും അഭികാരക തന്മാത്രകൾ പ്രവർത്തിച്ച് ഉൽപ്പന്ന തന്മാത്രകളും ഉൽപ്പന്ന തന്മാത്ര കൾ അതേ നിരക്കിൽ പ്രവർത്തിച്ച് അഭികാരക തന്മാത്രകളും ഉണ്ടായികൊണ്ടിരിക്കുന്നു. അതിനാൽ രാസസംതുലനം തന്മാത്രാതലത്തിൽ ഗതിക സംതുലനമാണ് (Dynamic equillibrium).

ഒരു വ്യൂഹത്തിലേക്ക് പുതുതായി ഒന്നും ചേർക്കാതിരിക്കുകയും അതിൽ നിന്ന് ഒന്നും നീക്കം ചെയ്യാ തിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹമാണ് സംവൃതവ്യൂഹം(Closed system). സംവൃതവ്യൂഹ ത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ.

സംതുലനാവസ്ഥയിൽ ഗാഢതയുടെ സ്വാധീനം
Question 7.
ചുവടെ കൊടുത്തിരിക്കുന്ന രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) → 2NH3(g)
സംതുലനാവസ്ഥയിലുള്ള ഈ വ്യൂഹത്തിൽ അഭികാരങ്ങളിലൊന്നായ ഡ്രജന്റെ ഗാഢത വർധിപ്പി ച്ചാൽ ലെ ഷാലിയർ തത്വമനുസരിച്ച് എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാണ് വ്യൂഹം പുനഃക്രമീകരിക്കുന്ന ത്. ശരിയായവ (✓) ചെയ്യുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 11
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 12
Answer:

കൂടുതൽ അമോണിയ രൂപപ്പെടും
കൂടുതൽ ഹൈഡ്രജൻ ഉപയോഗിക്കപ്പെടും.
പുരോപ്രവർത്തനത്തിന്റെ നിരക്ക് വർധിക്കും.
പശ്ചാത്പ്രവർത്തനത്തിന്റെ നിരക്ക് വർധിക്കും.

പട്ടിക 7.4
മുകളിൽ നൽകിയ സംതുലനവ്യൂഹത്തിൽ ഗാഢതയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലം വിശകലനം ചെയ്തു പട്ടിക 7.5 പൂർത്തിയാക്കുക.

പ്രവർത്തനം ഗാഢതയിലെ വ്യത്യാസം നിരക്കിലെ മാറ്റം
കൂടുതൽ ഹൈഡ ജൻ ചേർക്കുന്നു. അഭികാരകത്തിന്റെ ഗാഢത കൂടുന്നു. പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.
കൂടുതൽ ഉൽപ്പന്നം ചേർക്കുന്നു. ഉൽപ്പന്നത്തിന്റെ ഗാഢത കൂടുന്നു. പശ്ചാത്പ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.
അമോണിയ നീക്കം ചെയ്യുന്നു. ഉൽപ്പന്നത്തിന്റെ ഗാഢത കുറയുന്നു. പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.
കൂടുതൽ നൈട ജൻ ചേർക്കുന്നു. അഭികാരകത്തിന്റെ ഗാഢത കൂടുന്നു. പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.
നൈട്രജൻ നീക്കം ചെയ്യുന്നു. അഭികാരകത്തിന്റെ ഗാഢത കുറയുന്നു. പുരോപ്രവർത്തനത്തിന്റെ നിരക്ക് കുറയുന്നു.
ഹൈഡ്രജൻ നീക്കം ചെയ്യുന്നു. അഭികാരകത്തിന്റെ ഗാഢത കുറയുന്നു. പശ്ചാതപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു.

(പടിക 7.5)
ലെ-ഷാറ്റ്ലിയർ തത്വം അനുസരിച്ച് ഒരു സംതുലനവ്യൂഹത്തിൽ അഭികാരകങ്ങളുടെ ഗാഢത വർദ്ധിപ്പി ച്ചാൽ പുരോപ്രവർത്തനനിരക്ക് കൂടുന്നു. ഉൽപ്പന്നത്തിന്റെ ഗാഢത വർധിപ്പിച്ചാൽ പശ്ചാത് പ്രവർത്തന നിരക്ക് കൂടുന്നു.

സംതുലനാവസ്ഥയും മർദവും
Question 8.
അമോണിയ നിർമ്മാണത്തിന്റെ രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
a. അഭികാരകങ്ങളും ഉൽപ്പന്നങ്ങളും ഏതവസ്ഥയിലാണ്?
Answer:
വാതകാവസ്ഥയിൽ

b. മർദത്തിന് സ്വാധീനമുണ്ടാകുന്നത് ഏതവസ്ഥയിലാണ്?
Answer:
വാതകാവസ്ഥയിൽ

Question 9.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
മുകളിൽ നൽകിയിരിക്കുന്ന രാസസമവാക്യം നിരീക്ഷിച്ച് ചുവടെയുള്ള പട്ടിക (7.6) പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 13
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 14
Answer:

എത്ര മോൾ അഭികാരക തന്മാത്രകൾ ഉണ്ട്? 1 + 3 = 4
എത്ര മോൾ ഉൽപ്പന്ന തന്മാത്രകൾ ഉണ്ട്? 2
പുരോപ്രവർത്തനത്തിൽ നടക്കുന്ന മാറ്റം 4 മോൾ അഭികാരക തന്മാത്രകൾ പ്രവർത്തിച്ച് 2 മോൾ ഉൽപ്പന്ന തന്മാത്രകൾ ഉണ്ടാകുന്നു.
പശ്ചാത്രപ്രവർത്തനത്തിൽ നടക്കുന്ന മാറ്റം 2 മോൾ ഉൽപന്ന തന്മാത്രകൾ വിഘടിച്ച് 4 മോൾ അഭികാരക തന്മാത്രകൾ ഉണ്ടാകുന്നു.
പുരോപ്രവർത്തനം നടക്കുമ്പോൾ വ്യാപ്തത്തിൽ ഉണ്ടാകുന്ന വ്യത്യാസം വ്യാപ്തം കുറയുന്നു.
പശ്ചാത് പ്രവർത്തനം നടക്കുമ്പോൾ വ്യാപ്തത്തിലുണ്ടാകുന്ന വ്യത്യാസം വ്യാപ്തം കൂടുന്നു.

പട്ടിക 7.6

a. നിശ്ചിത വ്യാപ്തത്തിൽ നിലനിൽക്കുന്ന ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കൂട്ടിയാൽ മർദത്തിന് എന്തു സംഭവിക്കും?
Answer:
മർദം കൂടും.

ലെ ഷാറ്റ്ലിയർ തത്വം അനുസരിച്ച് സന്തുലനാവസ്ഥയിലുളള വ്യൂഹത്തിൽ മർദം കൂട്ടിയാൽ വ്യൂഹം മർദ്ദം കുറച്ച് വീണ്ടും സന്തുലനാവസ്ഥ പ്രാപിക്കുവാൻ ശ്രമിക്കുന്നു. തന്മാത്രകളുടെ മോൾ എണ്ണം കുറയുന്ന ദിശയിലേക്ക് കൂടുതൽ പ്രവർത്തനം നടത്തിയാണിത് സാധ്യമാക്കുന്നത്.

Question 10.
അമോണിയ നിർമ്മാണത്തിൽ മർദത്തിന്റെ സ്വാധീനം എന്താണെന്ന് കണ്ടെത്തി പട്ടിക 7.7 പൂർത്തിയാ ക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 15
Answer:

തന്മാത്രകളുടെ എണ്ണം (രാസപ വർത്തനത്തിന്റെ തുടക്കത്തിൽ) പ്രവർത്തനം രാസപ്രവർത്തന നിരക്കിലുണ്ടാകുന്ന വ്യത്യാസം
അഭികാരകഭാഗത്തെ തന്മാത്രക ളുടെ എണ്ണം കൂടുതൽ മർദം കൂട്ടുന്നു. പുരോപ്രവർത്തന നിരക്ക് കൂടുന്നു. പശ്ചാത്പ്രവർത്തന നിരക്ക് കുറയുന്നു.
ഉൽപ്പന്നഭാഗത്തെ തന്മാത്രകളുടെ എണ്ണം കുറവ് മർദം കുറയ്ക്കുന്നു പുരോപ്രവർത്തന നിരക്ക് കുറയുന്നു. പശ്ചാത്പ്രവർത്തന നിരക്ക് കൂടുന്നു.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 11.
ചുവടെ കൊടുത്തിരിക്കുന്ന രാസസമവാക്യം പരിശോധിക്കുക.
H2(g) + I2(g) \(\text { ⇌ }\) 2HI(g)
a. അഭികാരകഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണം എത്ര?
Answer:
രണ്ട്

b. ഉൽപന്ന ഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണമെത്ര?
Answer:
രണ്ട്

c. അഭികാരകഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണവും ഉൽപന്ന ഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം എന്ത്?
Answer:
രണ്ടും തുല്യമാണ്

d. ഈ പ്രവർത്തനത്തിൽ മർദത്തിന് സ്വാധീനമുണ്ടോ?
Answer:
ഇല്ല പ്രവർത്തനത്തിൽ മർദത്തിന് സ്വാധീനമുണ്ടോ?

ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാരക-ഉൽപന്ന ഭാഗങ്ങളിലെ വാതകാവസ്ഥയിലുള്ള തന്മാത്ര കളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദത്തിന് സംതുലനാവ സ്ഥയിൽ യാതൊരു സ്വാധീനവും ഉണ്ടായിരിക്കുകയില്ല.

സംതുലനാവസ്ഥയും താപനിലയും
Question 12.
അമോണിയ നിർമ്മാണത്തിന്റെ രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
a. ഇവിടെ താപാഗിരണ പ്രവർത്തനമേത്?
Answer:
പശ്ചാത് പ്രവർത്തനം

b. താപമോചക പ്രവർത്തനമേത്?
Answer:
പുരോപ്രവർത്തനം

ഒരു ഉഭയദിശാപ്രവർത്തനത്തിൽ താപനില വർധിക്കുന്നത് താപാഗിരണ പ്രവർത്തനത്തിനും, താപനില കുറയുന്നത് താപമോചക പ്രവർത്തനത്തിനും അനുകൂലമാണ്.

അമോണിയ നിർമ്മാണത്തിൽ താപനില കുറയ്ക്കുന്നത് കൂടുതൽ ഉൽപന്നം ലഭിക്കേണ്ടതിന് അനുകൂലമാകേ ണ്ടതാണ്. എന്നാൽ താപനില കുറയുന്നത് അഭികാരക തന്മാത്രകൾക്കു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതി നുള്ള ഷോൾഡ് എനർജി കിട്ടാതിരിക്കാൻ കാരണമാകുന്നു. തന്മൂലം പുരോ-പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് വളരെ കുറഞ്ഞു പോകുന്നതിനും വ്യൂഹം സംതുലനാവസ്ഥ കൈവരിക്കാൻ വൈകുന്നതിനും കാര
ണമാകുന്നു.

അതിനാൽ വ്യാവസായികമായി അമോണിയ നിർമ്മിക്കുമ്പോൾ അനുകൂല താപനിലയായി ഏകദേശം 450°C ആണ് പ്രവർത്തനത്തിൽ സ്വീകരിക്കുന്നത്.

സംതുലനാവസ്ഥയും ഉൽപ്രേരകവും

  • രാസപ്രവർത്തന നിരക്ക് വർധിപ്പിക്കുന്ന പദാർഥങ്ങളാണ് ഉൽപ്രേരകങ്ങൾ.
  • ഉൽപ്രേരകങ്ങൾ, ഉഭയദിശാ പ്രവർത്തനങ്ങളിൽ പുരോ-പശ്ചാത് പ്രവർത്തനങ്ങളെ ഒരേ നിരക്കിൽ വർധി പ്പിക്കുന്നു. ഇതിന്റെ ഫലമായി വ്യൂഹം വളരെ വേഗത്തിൽ സംതുലാവസ്ഥ കൈവരിക്കുന്നു.

Question 13.
a. സംതുലനാവസ്ഥ കൈവരിച്ച് ഒരു വ്യൂഹത്തില് ഉൽപ്രേരകം ചേർത്താൽ എന്തു മാറ്റമുണ്ടാകും?
Answer:
മാറ്റമുണ്ടാകില്ല

b. അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏതാണ്?
Answer:
സ്പോഞ്ച് അയൺ

Question 14.
അമോണിയയുടെ വ്യാവസായിക നിർമ്മാണം ഒരു ഉഭയദിശാ പ്രവർത്തനമാണ്. കൂടുതൽ ഉൽപ്പന്നം ലഭി ക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Answer:
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം

  1. അഭികാരകങ്ങളുടെ ഗാഢത വർധിപ്പിക്കുക.
  2. ഉൽപ്പന്നത്തെ വ്യൂഹത്തിൽ നിന്ന് തുടർച്ചയായി നീക്കം ചെയ്യുക.
  3. മർദം വർദ്ധിപ്പിക്കുക.
  4. അനുകൂല താപനിലയായ 450oC ൽ പ്രവർത്തനം നടത്തുക.
  5. സ്പോഞ്ച് രൂപത്തിലുളള അയൺ ഉൽപ്രേരകമായി ഉപയോഗിക്കുക.

Question 15.
SO3 + H2O → H2SO4
സൾഫർ ട്രൈഓക്സൈഡ് ജലത്തിൽ ലയിപ്പിച്ചാലും സൾഫ്യൂരിക് ആസിഡ് ലഭിക്കും. എന്നാൽ ഈരീതി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നില്ല. കാരണമെന്ത്?
Answer:
SO3 ജലത്തിൽ ലയിക്കുന്ന പ്രവർത്തനം താപമോചകമാണ്. തന്മൂലം രാസപ്രവർത്തനത്തിന്റെ തുടക്ക ത്തിൽ ഉണ്ടാകുന്ന സൾഫ്യൂരിക് അസിഡ് മഞ്ഞുപോലുള്ള ചെറുകണങ്ങളായി (സ്മോഗ് മാറുകയും തുടർന്നുള്ള ലയനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാൽ ഈ രീതി ഉപയോഗിക്കുന്നില്ല.

Question 16.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോ ചാർട്ട് ആണ് നൽകിയിരിക്കുന്നത്. ഇതിൽ (a), (b) ഇവ ഏതാണെന്ന് തിരിച്ചറിഞ്ഞെഴുതുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 16
Answer:
(a) SO3
(b) H2O
സൾഫ്യൂരിക് ആസിഡിന്റെ ഭൗതികഗുണങ്ങൾ

  • നിറമില്ല
  • വിസ്കോസിറ്റി ജലത്തേക്കാൾ കൂടുതലാണ്.
  • ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്.
  • ജലത്തിൽ ലയിക്കുന്നു.

സൾഫ്യൂരിക് ആസിഡിന്റെ ജലത്തിലെ ലേയത്വം
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 6 പരീക്ഷണം
ഒരു ടെസ്റ്റ് ട്യൂബിൽ 5mL ജലമെടുത്തു അതിലേയ്ക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് സാവ ധാനം ചേർക്കുക.
a. ടെസ്റ്റ് ട്യൂബിന്റെ അടിഭാഗം സ്പർശിച്ച് നോക്കുക. എന്താണനുഭവപ്പെടുന്നത്?
Answer:
ടെസ്റ്റ് ട്യൂബിന്റെ അടിഭാഗം നന്നായി ചൂടാക്കിയിരിക്കുന്നു.

b. പ്രവർത്തനം താപമോചകമോ താപശോഷകമോ?
Answer:
താപമോചകം

Question 17.
സൾഫ്യൂരിക് ആസിഡ് നേർപ്പിക്കുമ്പോൾ എടുക്കേണ്ട മുൻകരുതൽ എന്താണ്? കാരണമെന്ത്?
Answer:
സൾഫ്യൂരിക് ആസിഡ് ജലത്തിൽ ലയിക്കുന്ന പ്രവർത്തനം താപമോചകമാണ്. അതിനാൽ സൾഫ്യൂരിക് ആസിഡ് നേർപ്പിക്കുമ്പോൾ ജലത്തിലേയ്ക്ക് ആസിഡ് അൽപ്പാൽപ്പമായി ചേർത്തു ഇളക്കണം. ആസിഡി ലേക്ക് ജലം ചേർത്തു നേർപ്പിക്കുകയാണെങ്കിൽ ആസിഡ് പുറത്തേക്ക് തെറിച്ച് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.

സൾഫ്യൂരിക് ആസിഡിന്റെ രാസഗുണങ്ങൾ
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 6 പരീക്ഷണം
ഒരു വാച്ച് ഗ്ലാസിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുക. മാറ്റം നിരീക്ഷിക്കുക.
നിരീക്ഷണം: പഞ്ചസാര കരിയായി മാറുന്നു.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 17
a. പഞ്ചസാരയിലെ ഒരു തന്മാത്രയിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റങ്ങളുടെ എണ്ണങ്ങൾ തമ്മി ലുള്ള അനുപാതം എന്താണ്?
Answer:
2 : 1
ഈ പ്രവർത്തനത്തിൽ സൾഫ്യൂരിക് ആസിഡ് പഞ്ചസാരയിലെ ഹൈഡ്രജനെയും ഓക്സിജനേയും ജല ത്തിന്റെ അനുപാതത്തിൽ (2 : 1) ആഗിരണം ചെയ്യുന്നു.

പദാർഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ജലത്തെ അല്ലെങ്കിൽ പദാർഥങ്ങളിൽ അടങ്ങിയി രിക്കുന്ന ഹൈഡ്രജനെയും ഓക്സിജനെയും ജലത്തിന്റെ അനുപാതത്തിൽ ആഗിരണം ചെയ്യുന്ന പ്രക്രി യയാണ് നിർജലീകരണം. ഗാഢ സൾഫ്യൂരിക് ആസിഡ് ശക്തിയേറിയ ഒരു നിർജലീകാരിയാണ്.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 18.
സൾഫ്യൂരിക് ആസിഡിന്റെ നിർജലീകരണ ഗുണം പ്രകടമാക്കുന്ന ചുവടെ നൽകിയിരിക്കുന്ന പ്രവർത്ത നങ്ങൾ ചെയ്ത നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 18
Answer:

പ്രവർത്തനം നിരീക്ഷണം
1. ഒരു ബീക്കറിൽ എടുത്ത ഗ്ലൂക്കോസിലേക്ക് അല്പം ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു. ഗ്ലൂക്കോസ് കരി (കാർബൺ) ആയി മാറുന്നു.
2. വാച്ച് ഗ്ലാസിൽ എടുത്തിരിക്കുന്ന നീലനിറത്തിലുള്ള കോപ്പർ സൾഫേറ്റിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് തുള്ളിയായി ചേർക്കുന്നു. കോപ്പർ സൾഫേറ്റിന്റെ നീല നിറം അപ്രത്യക്ഷമാകുന്നു.

നിഗമനം:
1) ഗ്ലൂക്കോസിലുള്ള ഹൈഡ്രജനേയും ഓക്സിജനേയും സൾഫ്യൂരിക് ആസിഡ് ജലത്തിന്റെ അനുപാത ത്തിൽ ആഗിരണം ചെയ്യുന്നു. ഇവിടെ സൾഫ്യൂരിക് ആസിഡ് നിർജലീകാരിയായി പ്രവർത്തിക്കുന്നു.
2) കോപ്പർ സൾഫേറ്റിന്റെ നീലനിറത്തിന് കാരണം സംയോജിത ജലത്തിന്റെ സാന്നിധ്യമാണ്. സൾഫ്യൂ രിക് ആസിഡ് ഈ സംയോജിത ജലത്തെ ആഗിരണം ചെയ്യുന്നു. തന്മൂലം കോപ്പർ സൾഫേറ്റിന്റെ നീലനിറം നഷ്ടപ്പെടുന്നു.

ശോഷകാരക ഗുണം (Drying property)
ഒരു പദാർഥത്തോടൊപ്പമുള്ള ജലാംശം ആഗിരണം ചെയ്യാൻ കഴിയുന്ന പദാർഥങ്ങളാണ് ശോഷകാരകങ്ങൾ (Drying agents).

CO2, SO2, HCl എന്നീ വാതകങ്ങളുടെ നിർമ്മാണവേളയിൽ ഗാഢ സൾഫ്യൂരിക് ആസിഡ് ശോഷകാരകമായി ഉപയോഗിക്കുന്നു.

Question 19.
NH3 നിർമ്മാണവേളയിൽ ശോഷകാരകമായി ഗാഢ. H2SO4 ഉപയോഗിക്കാത്തതെന്തുകൊണ്ട്?
Answer:
ബേസിക സ്വഭാവമുള്ള NH, സൾഫ്യൂരിക് ആസിഡുമായി പ്രവർത്തിച്ച് അമോണിയം സൾഫേറ്റ് എന്ന ലവണമായി മാറുന്നു.
2NH3 + H2SO4 → (NH4)2SO4

ലവണങ്ങളുമായുള്ള പ്രവർത്തനം
ഗാഢ സൾഫ്യൂരിക് ആസിഡ് ക്ലോറൈഡുകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ക്ലോറൈഡ് ഉണ്ടാക്കുന്നു.
ഉദാ: NaCl + H2SO4 → NaHSO4 + HCl
ഗാഢ സൾഫ്യൂരിക് ആസിഡ് നൈട്രേറ്റുകളുമായി പ്രവർത്തിച്ച് നൈട്രിക് ആസിഡും ഉണ്ടാകുന്നു.
ഉദാ: KNO3 + H2SO4 → KHSO4 + HNO3
ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് മുതലായവയുടെ നിർമ്മാണത്തിന് ഈ രീതിയാണ് ഉപ യോഗിക്കുന്നത്.

ഓക്സീകരണ ഗുണം
Question 20.
ചുവടെ നൽകിയിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്യുക.
C + 2H2SO4 → CO2 + 2SO2 + 2H2O
a. മൂലക കാർബണിന്റെ ഓക്സീകരണാവസ്ഥ ഏത്?
Answer:
പൂജ്യം (0)

b. CO2 ൽ കാർബണിന്റെ ഓക്സീകരണാവസ്ഥ എത്രയാണ്? ഈ പ്രവർത്തനത്തിൽ കാർബണിന് എന്തു സംഭവിച്ചു?
Answer:
+4
ഓക്സീകരിക്കപ്പെട്ടു. (കാരണം ഓക്സീകരണാവസ്ഥ ‘0’ ൽ നിന്ന് +4 ആയി വർധിച്ചു

Question 21.
ഗാഢ സൾഫ്യൂരിക് ആസിഡും കോപ്പറുമായുള്ള പ്രവർത്തനത്തിന്റെ രാസസമവാക്യം നോക്കുക.
Cu + H2SO4 → CuSO4 + SO2 + 2H2O
ഇവിടെ കോപ്പറിന് എന്തു സംഭവിച്ചു?
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 19
Answer:
ഓക്സീകരിക്കപ്പെട്ടു. (കോപ്പറിന്റെ ഓക്സീകരണാവസ്ഥ പൂജ്യത്തിൽ നിന്ന് +2 ആയി വർദ്ധിച്ചു)
ഗാഢ സൾഫ്യൂരിക് ആസിഡ് ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ച് അവയെ ഓക്സീ കരിക്കുന്നു. ഗാഢ സൾഫ്യൂരിക് ആസിഡ് നല്ല ഒരു ഓക്സീകാരിയാണ്.

Question 22.
ആസിഡുകളുടെ അയോണീകരണ സമവാക്യം എഴുതി പട്ടിക പൂർത്തിയാക്കുക.
Answer:

ആസിഡ് അയോണീകരണ സമവാക്യം ആസിഡിന്റെ ബേസികത
HNO3 HNO3 → H+ + \(\mathrm{NO}_3^{-}\) 1
HCl HCl → H+ + Cl 1
HBr HBr → H+ + Br‍ 1
HF HF → H+ + F 1
H2SO4 H2SO4 → 2H+ + \(\mathrm{SO}_4^{2-}\) 2
H2C2O4 H2C2O4 → 2H+ + \(\mathrm{C}_2 \mathrm{O}_4^{2-}\) 2
H2CO3 H2CO3 → 2H+ + \(\mathrm{CO}_3^{2-}\) 2
H3PO4 H3PO4 → 3H+ + \(\mathrm{PO}_4^{3-}\) 3

ബേസികത 1 ആണെങ്കിൽ ഏകബേസിക് ആസിഡ് എന്നു പറയുന്നു. HCI
Answer:
HNO3, HCl
ബേസികത 2 ആണെങ്കിൽ ദ്വിബേസിക് ആസിഡ് എന്നു പറയുന്നു.
Answer:
H2SO4, H2CO3

ബേസികത 3 ആണെങ്കിൽ ത്രിബേസിക് ആസിഡ് എന്നു പറയുന്നു.
Answer:
H3PO4
ആൽക്കലികൾ

  • ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ആൽക്കലികൾ.
  • പ്രധാനപ്പെട്ട ഒരു ആൽക്കലിയാണ് സോഡിയം ഹൈഡ്രോക്സൈഡ് (NaOH).

Question 23.
സോഡിയം ഹൈഡ്രോക്സൈഡ് ജലത്തിൽ ലയിക്കുമ്പോൾ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
NaOH → Na+ + OH

Question 24.
നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 20
Answer:

ആൽക്കലിയുടെ രാസനാമം രാസസൂത്രം ജലത്തിന്റെ അയോണീകരണ സമവാക്യം
സോഡിയം ഹൈഡ്രോക്സൈഡ് NaOH NaOH→ Na+ + OH
കാൽസ്യം ഹൈഡ്രോക്സൈഡ് Ca(OH)2 Ca(OH)2 → Ca2+ + 2OH
അമോണിയം ഹൈഡ്രോ ക്‌സൈസ് NH4OH \(\mathrm{NH}_4^{+}\) + OH

Question 25.
ആൽക്കലികൾ ജലത്തിൽ ലയിക്കുമ്പോൾ സ്വതന്ത്രമാകുന്ന പൊതുവായ അയോൺ ഏതാണ്?
Answer:
ഹൈഡ്രോക്സൈഡ് അയോൺ (OH)

അറീനിയസ് സിദ്ധാന്തം
ജലീയ ലായനിയിൽ H+ അയോണുകളെ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ആസിഡുകൾ. ജലീയ ലായനിയിൽ OH അയോണുകളെ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ബേസുകൾ. ഇതാണ് അറീനി യസ് സിദ്ധാന്തം.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 26.
സോഡിയം ക്ലോറൈഡ് ജലത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന അയോണുകൾ ഏവ?
Answer:
സോഡിയം അയോൺ (Na+)
ക്ലോറൈഡ് അയോൺ (Cl)

Question 27.
ആനോഡിൽ ഓക്സീകരണത്തിന് വിധേയമാകുന്ന അയോൺ ഏത്?
Answer:
ക്ലോറൈഡ് അയോൺ (Cl)

Question 28.
ഓക്സീകരണ സമവാക്യം എഴുതുക.
Answer:
2Cl → Cl2 + 2e

Question 29.
ഇടത്തെ അറയിൽ സ്വതന്ത്രമാകുന്ന വാതകം ഏത്?
Answer:
ക്ലോറിൻ

Question 30.
കാഥോഡിൽ നടക്കുന്ന നിരോക്സീകരണ സമവാക്യം എഴുതുക.
Answer:
2H2O + 2e → H2 + 2OH

Question 31.
ഇവിടെ സ്വതന്ത്രമാകുന്ന വാതകമേത്?
Answer:
ഹൈഡ്രജൻ
ഇടത്തെ അറയിൽ നിന്ന് Na+ അയോണുകൾ സ്തരത്തിലൂടെ വലത്തേ അറയിലേക്ക് സഞ്ചരിക്കുന്നു. Na+ അയോണും OH അയോണും ചേർന്ന് സോഡിയം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.
Na+ + OH → NaOH
സോഡിയം ഹൈഡ്രോക്സൈഡ് കാസ്റ്റിക് സോഡ (Caustic Soda) എന്നും അറിയപ്പെടുന്നു.

സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉപയോഗങ്ങൾ

  • സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും നിർമ്മാണത്തിന്.
  • അലുമിനിയം നിർമ്മാണത്തിൽ ബോക്സൈറ്റിന്റെ ശുദ്ധീകരണത്തിനായി (ലീച്ചിംഗിനായി)
  • പേപ്പർ നിർമ്മിക്കുന്നതിന്
  • റയോൺ നിർമ്മാണത്തിന്
  • ആസ്പിരിൻ പോലെയുള്ള മരുന്നുകൾ നിർമ്മിക്കുന്നതിന്

ഹൈഡ്രോക്ലോറിക് ആസിഡ് (HCl)
Question 32.
ഹൈഡ്രജനും ക്ലോറിനും തമ്മിൽ പ്രവർത്തിച്ചാൽ ലഭിക്കുന്ന ഉൽപന്നം എത്? സമീകരിച്ച സമവാക്യം എഴുതുക.
Answer:
ഹൈഡ്രജൻ ക്ലോറൈഡ് (HCl)
H2 + Cl2 → 2HCl
HCl വാതകം അയോൺ രഹിത ജലത്തിൽ ലയിപ്പിച്ചാണ് ഹൈഡ്രോക്ലോറിക് ആസിഡ് നിർമ്മിക്കുന്നത്.

HCl ന്റെ ഉപയോഗങ്ങൾ

  • കറിയുപ്പ് ശുദ്ധീകരിക്കുന്നതിന്
  • ചായങ്ങൾ നിർമ്മിക്കുന്നതിന്
  • PVC നിർമ്മിക്കുന്നതിന്
  • അക്വാറീജിയ (ഗോൾഡ്, പ്ലാറ്റിനം എന്നിവയുടെ ലായകം) നിർമ്മിക്കുന്നതിന്
  • കാർബണിക സംയുക്തങ്ങളും അകാർബണിക സംയുക്തങ്ങളും നിർമ്മിക്കുന്നതിന്
  • വളങ്ങൾ നിർമ്മിക്കുന്നതിന്
  • ലോഹങ്ങൾ ശുദ്ധീകരിക്കുന്നതിന്

Question 33.
സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ലവണം ഏതാണ്?
Answer:
സോഡിയം ക്ലോറൈഡ് (NaCl)
NaOH + HCl → NaCl + H2O

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

Question 34.
ചുവടെ നൽകിയിട്ടുള്ള ലവണങ്ങളുടെ ലായനികൾക്ക് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാ ണോയെന്ന് പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 21
Answer:

ലവണ ലായനി ലായനിയുമായി സമ്പർക്ക ത്തിൽ വരുമ്പോൾ നീല ലിറ്റ്മസിന്റെ നിറത്തിലുണ്ടാ കുന്ന മാറ്റം ലായനിയുമായി സമ്പർക്ക ത്തിൽ വരുമ്പോൾ ചുവന്ന ലിറ്റ്മസിന്റെ നിറത്തിലുണ്ടാ കുന്ന മാറ്റം ലായനിയുടെ സ്വഭാവം (ആസിഡിന്റെ / ബേസിന്റെ ന്യൂട്രൽ സ്വഭാവം)
NaCl നിറം മാറുന്നില്ല. നിറം മാറുന്നില്ല. ന്യൂട്രൽ
NH4Cl ചുവപ്പായി മാറുന്നു. നിറം മാറുന്നില്ല. ആസിഡിന്റെ സ്വഭാവം
Na2CO3 നിറം മാറുന്നില്ല. നീലയായി മാറുന്നു. ബേസിന്റെ സ്വഭാവം

♦ ജലത്തിൽ ലയിക്കുമ്പോൾ ആസിഡിന്റെയോ ബേസിന്റേയോ സ്വഭാവം പ്രകടിപ്പിക്കാത്ത ലവണങ്ങൾ ന്യൂട്രൽ ലവണങ്ങൾ എന്ന് അറിയപ്പെടുന്നു.
ഉദാ: NaCl
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോളിസിസിന് വിധേയമായി ആസിഡിന്റെ സ്വഭാവമുള്ള ലായനി ഉൽപ്പാ ദിപ്പിക്കുന്ന ലവണങ്ങളെ അസിഡിക് ലവണങ്ങൾ എന്നു വിളിക്കുന്നു.
ഉദാ: NH4Cl, (NH4)2, SO4
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോളിസിസിന് വിധേയമായി ബേസിന്റെ സ്വഭാവമുള്ള ലായനി ഉൽപ്പാദി പ്പിക്കുന്ന ലവണങ്ങളെ ബേസിക് ലവണങ്ങൾ എന്നു വിളിക്കുന്നു.
ഉദാ: Na2CO3, CH3-COONa
ഒരു ലവണത്തിലെ ആനയാണോ, കാറ്റാണോ ഇവ രണ്ടുമോ ജലവുമായി പ്രവർത്തിച്ച് ആസിഡിന്റെ സ്വഭാവമോ, ബേസിന്റെ സ്വഭാവമോ ഉള്ള ലായനി ഉണ്ടാകുന്ന പ്രക്രിയയാണ് ലവണ ഹൈഡ്രോളിസിസ് (Salt hydrolysis).
വീര്യം കൂടിയ ആസിഡും വീര്യം കൂടിയ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം ന്യൂട്രൽ ലവണം ആയിരിക്കും.
ഉദാ: NaCl (HCl + NaOH)
വീര്യം കൂടിയ ആസിഡും വീര്യം കുറഞ്ഞ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം അസിഡിക് ലവണം ആയിരിക്കും.
ഉദാ: NH4Cl (HCl + NH4OH)
വീര്യം കുറഞ്ഞ ആസിഡും വീര്യം കൂടിയ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം ബേസിക് ലവണം ആയിരിക്കും.
ഉദാ: Na2CO3 (H2CO3 + NaOH)

Question 35.
ജലം, കാർബൺ ഡൈഓക്സൈഡ് എന്നിവയിൽ ഏതെല്ലാം മൂലകങ്ങളുണ്ട്?
Answer:
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ

  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങൾ പ്രകൃതിയിൽ നിന്ന് തന്നെ സസ്യങ്ങൾക്കും ലഭി ക്കുന്നു. വായുവിൽ നിന്നും ജലത്തിൽ നിന്നും ഇവയെ ആഗിരണം ചെയ്യാൻ കഴിയും. ഇവയെ സ്വാഭാ വിക പോഷകങ്ങൾ (Natural nutrients) എന്ന് പറയുന്നു.
  • സസ്യങ്ങൾക്ക് കൂടിയ അളവിൽ വേണ്ടിവരുന്ന മൂലകങ്ങളാണ് നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവ. ഇവയെ പ്രാഥമിക പോഷകങ്ങൾ (Primary nutrients) എന്ന് വിളിക്കുന്നു.
  • കാൽസ്യം (Ca), മഗ്നീഷ്യം (Mg), സൾഫർ (S) എന്നിവ കുറഞ്ഞ അളവിൽ മണ്ണിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ മാത്രമേ ഇവ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ഇവ ദ്വിതീയ പോഷകങ്ങൾ (Secondary nutrients) എന്നറിയപ്പെടുന്നു.
  • ചില മൂലകങ്ങൾ വളരെ കുറച്ച് അളവിൽ മാത്രമേ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ആയതിനാൽ ഇവയെ സൂക്ഷ്മ പോഷകങ്ങൾ (Micronutrients) എന്ന് വിളിക്കുന്നു. ഉദാ: ഇരുമ്പ്, മാംഗനീസ്

രാസവളങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ

  • വളത്തിലെ സംയുക്തങ്ങളിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ സസ്യങ്ങൾക്ക് അനായാസം ലഭ്യമാകണം.
  • വളം ജലത്തിൽ ലയിക്കുന്നതായിരിക്കണം.
  • വളത്തിലെ സംയുക്തങ്ങൾ സ്ഥിരതയുള്ളതും സസ്യങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ദീർഘനാൾ മണ്ണിൽ നിലനിൽക്കുന്നതും ആയിരിക്കണം.
  • മണ്ണിന്റെ pH-ൽ കൂടുതൽ വ്യതിയാനം ഉണ്ടാകാൻ പാടില്ല.
  • സസ്യങ്ങൾക്ക് വിഷഹേതുവാകാൻ പാടില്ല.

പ്രാഥമിക പോഷകങ്ങൾ ശരിയായ അളവിൽ സസ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനായി രാസവളങ്ങൾ ഉപയോഗി ക്കാറുണ്ട്. അത്തരം രാസവളങ്ങളെ നൈട്രജൻ വളങ്ങൾ, ഫോസ്ഫേറ്റ് വളങ്ങൾ, പൊട്ടാഷ് വളങ്ങൾ എന്നി ങ്ങനെ വർഗ്ഗീകരിച്ചിട്ടുണ്ട്. ഇവയെ സംയോജിപ്പിച്ച് മിശ്രിത വളങ്ങളായും നിർമ്മിക്കുന്നുണ്ട്. ഇവയെ (NPK മിശ്രിതവളങ്ങൾ എന്ന് വിളിക്കുന്നു.

വിവിധയിനം വളങ്ങൾ സസ്യങ്ങളിൽ വളത്തിന്റെ സ്വാധീനം ഉദാഹരണങ്ങൾ
നൈട്രജൻ വളങ്ങൾ • സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അമോണിയം സൾഫേറ്റ്, കാൽസ്യം സയനമൈഡ്, യൂറിയ, സോഡിയം നൈട്രേറ്റ്, കാൽസ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്
ഫോസ്ഫേറ്റ് വളങ്ങൾ • സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.
• ഉൽപാദനക്ഷമത വർധിപ്പിക്കുന്നു.
അമോണിയം ഫോസ്ഫേറ്റ്, ട്രിപ്പിൾ സൂപ്പർ ഫോസ്ഫേറ്റ്
പൊട്ടാഷ് വളങ്ങൾ • സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.
• ഉൽപാദനക്ഷമത വർധിപ്പിക്കുന്നു.
• രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
പൊട്ടാസ്യം ക്ലോറൈഡ് (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്), പൊട്ടാസ്യം സൾഫേറ്റ്,

പൊട്ടാസ്യം – മഗ്നീഷ്യം സൾഫേറ്റ്

പട്ടിക 7.13

Class 10 Chemistry Chapter 7 Malayalam Medium – Extended Activities

Question 1.
H2(g) + I2(g) \(\text { ⇌ }\) 2HI(g)
എന്ന പ്രവർത്തനത്തിന്റെ ഗ്രാഫാണ് ചുവടെ നൽകിയിരിക്കുന്നത്.
Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 22
ഈ രാസപ്രവർത്തനം തുടങ്ങുമ്പോൾ (സമയം = 0) ഹൈഡ്രജന്റെ ഗാഢത അയോഡി ന്റേതിനേക്കാൾ കൂടുതലാണ്.
i) C, D, E എന്നീ വകങ്ങൾ (curves) എന്തിനെ സൂചിപ്പിക്കുന്നു?
ii) രേഖ AB വരച്ചിരിക്കുന്ന സമയം മുതൽ രാസ പ്രവർത്തനത്തിന്റെ സ്വഭാവം എന്ത്?
Answer:
i) C, D എന്നിവ പുരോപ്രവർത്തനം
(C ഹൈഡ്രജന്റെ ഗാഢത അയഡിനേക്കാൾ കൂടിയിരിക്കുമ്പോൾ)
E പശ്ചാത് പ്രവർത്തനം
ii) വ്യൂഹം സംതുലനാവസ്ഥ കൈവരിക്കുന്നു. (പുരോ-പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമാക്കുന്നു)

Question 2.
കർഷകരുമായും കൃഷി ഓഫീസറുമായും സംവ ദിച്ചശേഷം ഏതെങ്കിലും നാല് വിളകൾക്ക് അവ യുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോ ഗിക്കുന്ന രാസവളങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
നെല്ല്

  • അടിവളമായി – ഫോസ്ഫറസ്, പൊട്ടാസ്യം, യൂറിയ – വേരുകളുടെ വളർച്ചയ്ക്ക്.
  • ചിനപ്പുപൊട്ടൽ – യൂറിയ – ഇലകളുടെയും തണ്ടുകളുടേയും വളർച്ചയ്ക്ക്.
  • കതിരുവരുന്ന ഘട്ടം – പൊട്ടാഷ് – കതിരിന്റെ വളർച്ച, ധാന്യത്തിന്റെ ഗുണമേന്മ എന്നി വയ്ക്ക്.

വാഴ

  • നടീലിനുശേഷമുള്ള മാസങ്ങൾ – യൂറിയ, ഫോസ്ഫറസ് – വേരുകളുടെ വളർച്ചയ്ക്ക്
  • കായിക വളർച്ചാ ഘട്ടം – യൂറിയ, പൊട്ടാഷ് – ഇലകളുടേയും, തണ്ടിന്റെയും വളർച്ചയ്ക്ക്.
  • കായ്ക്കുന്ന ഘട്ടം – പൊട്ടാഷ് – കുലയുടെ വലുപ്പം, മധുരം, ഗുണമേന്മ എന്നിവ കൂട്ടുക.

തെങ്ങ്

  • തൈകൾക്ക് (ആദ്യ മാസങ്ങളിൽ) – നൈട ജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ യുടെ സമീകൃതം – തടിയുടെ ബലം, മൊത്ത ത്തിലുള്ള ആരോഗ്യം എന്നിവ നൽകുക.
  • കായ്ച്ചു തുടങ്ങുന്നതിനു മുൻപ് – നൈട ജൻ, പൊട്ടാസ്യം – വേഗത്തിലുള്ള വളർച്ചയ്ക്കും ഓലകൾ വിടരുന്നതിനും
  • കായ്ക്കുന്ന തെങ്ങുകൾക്ക് – പൊട്ടാസ്യം (കൂടുതൽ), നൈട്രജൻ, ഫോസ്ഫറസ് – ഗുണമേന്മ വർദ്ധിപ്പിക്കുക.

തക്കാളി

  • അടിവളമാക്കി – ഫോസ്ഫറസ്, പൊട്ടാസ്യം – വേരുകൾ സ്ഥാപിക്കുന്നതിനും, ആദ്യകാല പ്രതിരോധശേഷിക്കും.
  • കായിക വളർച്ചാ ഘട്ടം – യൂറിയ – ചെടിക്ക് വലുപ്പം വെക്കുന്നതിനും, ശക്തമായ ഇലക ളുടെ വളർച്ചയ്ക്കും.
  • പൂവിടുന്ന ഘട്ടം – പൊട്ടാഷ്, കാൽസ്യം നൈട്രേറ്റ് – പഴങ്ങൾക്ക് ഗുണമേന്മ നൽകുക, പൂക്കൾ കൊഴിയുന്നത് തടയുക.

Question 3.
രാസസംതുലനത്തിൽ എത്തപ്പെടുന്ന ചില രാസ പ്രവർത്തനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ മർദത്തിന്റെ സ്വാധീനം എന്താണെന്ന് വിവരിക്കുക. (സൂചന. ഖരാവസ്ഥയിലും ദ്രാവ കാവസ്ഥയിലും നിലനിൽക്കുന്ന സംയുക്തങ്ങ ളിൽ മർദത്തിന്റെ സ്വാധീനം പരിഗണിക്കാൻ പറ്റാ അത് തീരെ കുറവാണ്.)
CO2(g) + C(s) \(\text { ⇌ }\) 2CO(g)
CaCO3(s) \(\text { ⇌ }\) CaO(s) + CO2(g)
COCl2 \(\text { ⇌ }\) CO(g) + Cl2(g)
Answer:
CO2(g) + C(s) \(\text { ⇌ }\) 2CO(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.
CaCO3(s) \(\text { ⇌ }\) CaO(s) + CO2(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.
COCl2(g) \(\text { ⇌ }\) CO(g) + Cl2(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.

Question 4.
വളരെ നേർപ്പിച്ച വിനാഗിരിയിലേക്ക് സോഡിയം അസറ്റേറ്റ് ലവണം ചേർത്താൽ പരിണിത ലായ നിയ്ക്ക് നേർപ്പിച്ച വിനാഗിരിയേക്കാൾ ആസിഡ് ഗുണം കൂടുതലായിരിക്കുമോ കുറവായിരി ക്കുമോ? സാധൂകരിക്കുക.
Answer:
വിനാഗിരിയേക്കാൾ ആസിഡ് ഗുണം കുറവായി രിക്കും.
സോഡിയം അസറ്റേറ്റ് ഒരു ബേസിക് ലവണമാ ണ്. ബേസിക് ലവണം വിനാഗിരിയുടെ അസി ഡിക് സ്വഭാവം കുറയ്ക്കുന്നു.

Question 5.
ഒരു രാസവളത്തിലെ പ്രധാന ഘടകങ്ങൾ അമോ ണിയം ഫോസ്ഫേറ്റും ((NH4)3PO4) അമോ ണിയം സൾഫേറ്റുമാണ് ((NH4)2SO4).
i) ഇത് വ്യാവസായികമായി നിർമ്മിക്കാൻ കുറ ഞ്ഞത് എത്ര അസംസ്കൃത വസ്തുക്കൾ വേണം?
ii) ഈ അസംസ്കൃത വസ്തുക്കൾ ഏതെല്ലാം?
iii) ഈ യൂണിറ്റിൽ പ്രതിപാദിച്ചിട്ടുള്ള അസം ത വസ്തുക്കളുടെ വ്യാവസായിക നിർമ്മാണം വിശദമാക്കുക.
Answer:
i) കുറഞ്ഞത് രണ്ട് അസംസ്കൃത വസ്തുക്കൾ വേണം.

ii) അമോണിയം ഫോസ്ഫേറ്റ് – അമോണിയം ഹൈഡ്രോക്സൈഡ്, ഫോസ്ഫോറിക് ആസിഡ്
അമോണിയം സൾഫേറ്റ് – അമോണിയം ഹൈഡ്രോക്സൈഡ് സൾഫ്യൂരിക് ആസിഡ്

iii) അമോണിയയുടെ വ്യാവസായിക നിർമ്മാണം – ഹേബർ പ്രക്രിയ ഉന്നതമർദത്തിലും താപനിലയിലും നട ജനും ഹൈഡ്രജനും 1 : 3 അനുപാതത്തിൽ സംയോജിച്ചാണ് അമോണിയ നിർമ്മിക്കുന്നത്. സ്പോഞ്ച് അയൺ ഉൽപ്രേരകമായി ഉപയോ ഗിക്കുന്നു.

സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം – സമ്പർക്ക പ്രക്രിയ
S(s) + O2(g) → SO2(g)
2SO2(g) + O2(g) \(\mathrm{V}_2 \mathrm{O}_5\) 2SO3(g)
SO3(g) + H2SO4(l) → H2S2O7 (l)
H2S2O7(l) + H2O(l) → 2H2SO4(l)

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

10th Class Chemistry Notes Pdf Malayalam Medium Chapter 7

Class 10 Chemistry Chapter 7 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • അമോണിയ (NH3)
    NH4Cl (അമോണിയം ക്ലോറൈഡ്) ഉം Ca(OH)2 (കാൽസ്യം ഹൈഡ്രോക്സൈഡ് അഥവാ നീറ്റുകക്ക) ഉം ചേർത്താണ് ലബോറട്ടറിയിൽ അമോണിയ നിർമ്മിക്കുന്നത്.
    ഭൗതിക ഗുണങ്ങൾ :

    • നിറമില്ല
    • രൂക്ഷ ഗന്ധം
    • വായുവിനേക്കാൾ ഭാരം കുറഞ്ഞത്
    • വെള്ളത്തിൽ വളരെ വേഗത്തിൽ ലയിക്കുന്നു.
      രാസഗുണങ്ങൾ :
    • ബേസിക് സ്വഭാവം
    • വെള്ളത്തിൽ ലയിക്കുമ്പോൾ NH4OH രൂപപ്പെടുന്നു.
      ഉപയോഗങ്ങൾ: വളങ്ങൾ, നൈട്രിക് ആസിഡ്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമ്മാണ ത്തിന് ഉപയോഗിക്കുന്നു.
  • അമോണിയയുടെ വ്യാവസായിക നിർമ്മാണം:
    ഹേബർ പ്രക്രിയ

    • N2 + 3H2 \(\text { ⇌ }\) 2NH3
    • ഉന്നത മർദത്തിലും താപനിലയിലും നട ജനും ഹൈഡ്രജനും 1:3 അനുപാതത്തിൽ സംയോജിപ്പിച്ചാണ് ഈ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.
    • സ്പോൻജ് അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നു.
  • രാസസംതുലനം
    ഒരു ഉഭയദിശാ പ്രവർത്തനത്തിൽ പുരോപ്രവർ ത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ രാസസം തുലനം എന്ന് പറയുന്നു.
  • സംതുലനാവസ്ഥയ സ്വാധീനിക്കുന്ന ഘടകങ്ങൾ
    • മർദ്ദം
    • ഗാഢത
    • താപനില
    • ഉൽപ്രേരകം
  • സൾഫ്യൂരിക് ആസിഡ്
    • രാസവസ്തുക്കളുടെ രാജാവ്’ എന്ന് അറിയ പ്പെടുന്നു.
    • വളങ്ങൾ, ഡിറ്റർജന്റുകൾ, പെയിന്റുകൾ, നാരുകൾ, മരുന്നുകൾ, പെട്രോളിയം ശുദ്ധീ കരണം എന്നിവയിൽ ഉപയോഗിക്കുന്നു.
      സമ്പർക്ക പ്രക്രിയ വഴി നിർമ്മിക്കുന്നു.
      1) S + O2 → SO2
      2) 2SO2 + O2 → 2SO3 (ഉൽപ്രേരകം: വനേഡിയം
      3) SO3 + H2SO4 → H2S2O7 (ഒലിയം)
      4) H2S2O7 + H2O → H2SO4
    • ഭൗതിക ഗുണങ്ങൾ : നിറമില്ല, വിസ്കോസിറ്റി ജലത്തേക്കാൾ കൂടുതലാണ്, ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്, ജലത്തിൽ ലയിക്കുന്നു.
    • രാസഗുണങ്ങൾ നിർജലീകരണ ഗുണം, ശോഷകാരകഗുണം, ഓക്സീകരണ ഗുണം.
  • ആസിഡുകളുടെ ബേസികത
    ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത,

    • ഉദാഹരണങ്ങൾ
      • ഏകബേസിക് ആസിഡ്: HNO3, HCl
      • ദ്വിബേസിക് ആസിഡ്: H2SO4
      • ത്രിബേസിക് ആസിഡ്: H3PO4
  • സോഡിയം ഹൈഡ്രോക്സൈഡ്
    സോഡിയം ഹൈഡ്രോക്സൈഡ് വ്യാവസായിക മായി നിർമ്മിക്കുന്നത് ക്ലോർ ആൽക്കലി പ്രക്രിയ യിലൂടെയാണ്.
    ഉപയോഗങ്ങൾ: സോപ്പുകളുടെയും ഡിറ്റർജെന്റു കളുടെയും നിർമ്മാണത്തിന്, പേപ്പർ നിർമ്മിക്കുന്നതിന്.
  • ഹൈഡ്രോക്ലോറിക് ആസിഡ് (HCl)
    • ഹൈഡ്രജനും ക്ലോറിനും നേരിട്ട് സംയോജി പ്പിച്ചാണ് ഹൈഡ്രജൻ ക്ലോറൈഡ് വ്യാവ സായികമായി നിർമ്മിക്കുന്നത്.
    • HCl ബർണറിൽ ഉണ്ടാകുന്ന HCl, അയോൺ രഹിത ജലത്തിൽ ലയിപ്പിച്ച് ഗാഢ ഹൈഡ്രോ ക്ലോറിക് ആസിഡ് നിർമ്മിക്കുന്നു.
  • ലവണങ്ങൾ
    നിർവീരീകരണ രാസപ്രവർത്തനം:
    HCl + NaOH → NaCl + H2O.
    ലവണങ്ങളുടെ സ്വഭാവം

    • NaCl → ന്യൂട്രൽ
    • NH4Cl → ആസിഡിന്റെ സ്വഭാവം
    • Na2CO3 → ബേസിന്റെ സ്വഭാവം
      രൂപീകരണം:
    • വീര്യം കൂടിയ ആസിഡും + വീര്യം കൂടിയ ബേസും → ന്യൂട്രൽ
      HCl + NaOH → NaCl
    • വീര്യം കൂടിയ ആസിഡും + വീര്യം കുറഞ്ഞ ബേസും → അസിഡിക്
      HCl + NH4OH → NH4Cl
    • വീര്യം കുറഞ്ഞ ആസിഡും + വീര്യം കൂടിയ ബേസും → ബേസിക്
      H2CO3 + NaOH → Na2CO3
  • വളങ്ങൾ
    സസ്യങ്ങൾക്ക് പോഷകം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ വസ്തു ക്കളെ വളങ്ങൾ എന്ന് വിളിക്കുന്നു.

    • സസ്യങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങൾ:
    • സ്വാഭാവിക പോഷകങ്ങൾ – H, O, C (വെള്ളത്തിൽ നിന്നും CO2-ൽ നിന്നും ലഭിക്കുന്നത്)
    • പ്രാഥമിക പോഷകങ്ങൾ – N, P, K (വലിയ അളവിൽ ആവശ്യമുള്ളത്)
    • ദ്വിതീയ പോഷകങ്ങൾ – Ca, Mg, S (ചെറിയ അളവിൽ ആവശ്യമുള്ളത്)
    • സൂക്ഷ്മ പോഷകങ്ങൾ-Fe, Mn തുടങ്ങിയവ
  • വിവിധയിനം വളങ്ങൾ: നൈട്രജൻ വളങ്ങൾ, ഫോസ്ഫേറ്റ് വളങ്ങൾ, പൊട്ടാഷ് വളങ്ങൾ

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

ആമുഖം

ലോഹങ്ങളെ അപേക്ഷിച്ച് അലോഹങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ജീവന്റെ നിലനിൽപ്പിന് ലോഹ ങ്ങളെക്കാൾ സംഭാവന നൽകുന്നത് അലോഹങ്ങളാണെന്ന് കാണാം. ജലത്തിലെയും അന്തരീക്ഷ വായുവി ലെയും നമ്മുടെ ഭക്ഷണപദാർഥങ്ങളിലെയും (കാർബോ ഹൈഡ്രേറ്റുകൾ പ്രോട്ടീനുകൾ, എണ്ണകൾ, കൊഴുപ്പു കൾ, സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങളിലെയും ഘടകങ്ങൾ വിലയിരുത്തിയാൽ ഇത് മനസ്സിലാകും. മനുഷ്യർക്കും, സസ്യങ്ങൾക്കും അത്യന്താപേക്ഷിതമായ നിരവധി സംയുക്തങ്ങൾ ഉണ്ട്. ഇവ മിക്കതും അലോഹ സംയുക്തങ്ങളാണ്. ചില പ്രധാനപ്പെട്ട അലോഹസംയുക്തങ്ങൾ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത പദാർഥങ്ങളാണ്. ഇവ നേരിട്ടും വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അത്തരത്തി ലുള്ള ചില പ്രധാന അലോഹസംയുക്തങ്ങളുടെ വ്യാവസായിക നിർമ്മാണം, രാസഭൗതിക ഗുണങ്ങൾ, ഉപയോ ഗങ്ങൾ എന്നിവ ഈ യൂണിറ്റിൽ നമുക്ക് പരിചയപ്പെടാം.

അമോണിയ (NH3)

  • പ്രധാനപ്പെട്ട ഒരു നൈട്രജൻ സംയുക്തമാണ് അമോണിയ.
  • സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങൾ നിർമ്മിക്കുന്നതിന് അമോണിയ ഉപയോഗി ക്കുന്നു.

അമോണിയ നിർമ്മിക്കാം
ഒരു വാച്ച് ഗ്ലാസിൽ അല്പം അമോണിയം ക്ലോറൈഡ് (NH4Cl) എടുക്കുക. അതിലേക്ക് അല്പം കാൽസ്യം ഹൈഡ്രോക്സൈഡ് Ca(OH)2 ചേർത്തു ഗ്ലാസ് റോഡ് ഉപയോഗിച്ച് നന്നായി ഇളക്കുക.

  • അമോണിയയ്ക്ക് നിറമില്ല
  • രൂക്ഷഗന്ധമുണ്ട്.
  • ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു.
  • അമോണിയയ്ക്ക് ബേസിക് ഗുണമാണ്.
    2NH4Cl + Ca(OH)2 → CaCl2 + 2H2O + 2NH3
    പരീക്ഷണശാലയിൽ അമോണിയ നിർമ്മിച്ച് ശേഖരിക്കുന്ന വിധം ചിത്രീകരിച്ചിരിക്കുന്നത് നോക്കുക.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 23

രാസസംതുലനം
ഒരു ഗ്ലാസ് ട്യൂബിന്റെ ഒരറ്റത്തു ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ പഞ്ഞിയും മറ്റേ അറ്റത്ത് അമോ ണിയ ലായനിയിൽ മുക്കിയ പഞ്ഞിയും ട്യൂബിന്റെ ഉള്ളിലായി വരത്തക്കവണ്ണം വയ്ക്കുക. ട്യൂബിന്റെ രണ്ടറ്റവും കോർക്ക് കൊണ്ട് അടയ്ക്കുക. ഗ്ലാസ് ട്യൂബിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക.

നിരീക്ഷണം: ഗ്ലാസ് ട്യൂബിൽ കട്ടിയുള്ള വെളുത്ത പുകയുണ്ടാകുന്നു. വെളുത്ത പദാർഥം ഗ്ലാസ് ട്യൂബിന്റെ വശങ്ങളിൽ പറ്റിപിടിക്കുന്നു.
NH3, HCl എന്നിവ സംയോജിച്ച് അമോണിയം ക്ലോറൈഡ് ഉണ്ടാകുന്നതാണ് ഇതിന് കാരണം. NH3 + HCl → NH4Cl
ഗ്ലാസ് ട്യൂബ് ചൂടാക്കുക. വെളുത്ത പദാർഥം അപ്രത്യക്ഷമാകുന്നു.
NH4Cl വിഘടിച്ച് NH3, HCl എന്നിവ ഉണ്ടാകുന്നതാണിതിന് കാരണം.
NH4Cl → NH3 + HCl

ഉഭയദിശാ പ്രവർത്തനങ്ങൾ (Reversible reactions)
അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപന്നങ്ങൾ ഉണ്ടാകുകയും ഉൽപന്നങ്ങൾ വിഘടിച്ച് വീണ്ടും അഭികാരങ്ങ ളായി മാറുകയും ചെയ്യുന്ന രാസപ്രവർത്തനങ്ങളാണ് ഉഭയദിശാ പ്രവർത്തനങ്ങൾ.
അമോണിയം ക്ലോറൈഡിന്റെ താപീയ വിഘടനം ഉഭയദിശാ പ്രവർത്തനമാണ്.
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് പുരോപ്രവർത്തനം (Forward reaction).
NH3 + HCl → NH4Cl
ഒരു ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ വിഘടിച്ച് വീണ്ടും അഭികാരകങ്ങളായി മാറുന്ന പ്രവർത്തനമാ ണ് പശ്ചാത്പ്രവർത്തനം (Backward reaction).
NH4Cl → NH3 + HCl
ഉഭയദിശാ പ്രവർത്തനത്തിലെ പുരോപ്രവർത്തനത്തെയും \(\text { ⇌ }\) ചിഹ്നം ഉപയോഗിച്ച് ഒരുമിച്ചെഴുതാം.
NH3 + HCl \(\text { ⇌ }\) NH4Cl

സൾഫ്യൂരിക് ആസിഡ് (H2SO4)

  • സൾഫ്യൂരിക് ആസിഡ് രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്നറിയപ്പെടുന്നു.
  • രാസവളങ്ങൾ, പെയിന്റുകൾ, ഫൈബറുകൾ, മരുന്നുകൾ, തുണിത്തരങ്ങൾ, ഡിറ്റർജന്റുകൾ, കീടനാശിനി കൾ തുടങ്ങി നിരവധി വസ്തുക്കളുടെ നിർമ്മാണത്തിനും പെട്രോളിയം ശുദ്ധീകരണത്തിനും സൾഫ്യൂ രിക് ആസിഡ് ഉപയോഗിക്കുന്നു.
  • വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് സമ്പർക്ക പ്രക്രിയ (Contact process) വഴി യാണ്.

സമ്പർക്ക പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ

  • സൾഫറിനെ വായുവിൽ കത്തിച്ച് സൾഫർ ഡൈഓക്സൈഡാക്കി മാറ്റുന്നു.
    S(s) + O2(g) → SO2(g)
  • സൾഫർ ഡൈഓക്സൈഡിനെ വനേഡിയം പെറോക്സൈഡ് (V2O5) എന്ന ഉൽപ്രേരകത്തിന്റെ സാന്നി ധ്യത്തിൽ ഓക്സിജനുമായി സംയോജിപ്പിച്ച് സൾഫർ ട്രൈ ഓക്സൈഡ് നിർമ്മിക്കുന്നു.
    2SO2(g) + O2(g) \(\stackrel{\mathrm{V}_2 \mathrm{O}_5}{\rightleftharpoons}\) 2SO3(g)
  • SO3(g) നെ ഗാഢസൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം (H2S2O7) നിർമ്മിക്കുന്നു.
    SO3(g) + H2SO4(l) → H2S2O7(l)

ആസിഡുകളുടെ ബേസികത

  • H+ അയോണുകളാണ് ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനം.
  • ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ

സോഡിയം ഹൈഡ്രോക്സൈഡ് (NaOH)

  • സോഡിയം ഹൈഡ്രോക്സൈഡ് വ്യാവസായികമായി നിർമ്മിക്കുന്നത് ക്ലോർ ആൽക്കലി പ്രക്രിയയിലൂ ടെയാണ്.
  • ക്ലോർ ആൽക്കലി പ്രക്രിയയിൽ സോഡിയം ക്ലോറൈഡിന്റെ ജലീയ ലായനി വൈദ്യുത വിശ്ലേഷണത്തിന്
    വിധേയമാക്കുന്നു.
  • സ്തരസെൽ (Membrane cell) ആണ് സോഡിയം ക്ലോറൈഡ് ലായനിയുടെ (ബനിന്റെ വൈദ്യുത വിശ്ലേഷണത്തിനായി ഉപയോഗിക്കുന്നത്. ഇതിലെ രണ്ട് അറകളെ തമ്മിൽ പ്രത്യേക അയോണുകളെ മാത്രം കടത്തി വിടുന്ന സ്തരം ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു.

Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ 24

ലവണങ്ങൾ (Salts)
ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളാണ് ലവണങ്ങൾ.

വളങ്ങൾ (Fertilizers)
സസ്യങ്ങൾക്ക് പോഷകം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ വസ്തുക്കളെ വളങ്ങൾ എന്ന് വിളിക്കുന്നു.

Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 10 വൃത്തങ്ങളും വരകളും Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 10 Important Questions Malayalam Medium വൃത്തങ്ങളും വരകളും

Circles and Lines Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
AB യും CD യും P യിൽ ഖണ്ഡിക്കുന്നു. O വൃത്തകേന്ദ്രമാണ്. CD വൃത്തത്തിന്റെ വ്യാസമാണ്.
OP = 2, PA = 9, PB = 5 ആയാൽ ആരം എത്?
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q1
(a) 7
(b) 8
(c) 4
(d) 3
Answer:
(a) 7
(r + 2)(r – 2) = 9 × 5
⇒ r2 – 22 = 45
⇒ r2 = 49
⇒ r = 7

Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും

Question 2.
AB വൃത്തത്തിന്റെ വ്യാസമാണ്. P വ്യാസത്തെ ചിത്രത്തിൽ കാണുന്ന പോലെ a, b ആയി ഭാഗിച്ചിരിക്കുന്നു. PC എന്നത് AB ് ലംബമാണ്. P എന്ന ബിന്ദു AB a : b എന്ന അംശബന്ധ ത്തിൽ ഭാഗിച്ചിരിക്കുന്നു. PC വശമായ സമചതുര ത്തിന്റെ പരപ്പളവ്.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q2
(a) a × b
(b) a + b
(c) a/b
(d) a – b
Answer:
(a) a × b
a × b = PC2

Question 3.
ചിത്രത്തിൽ AB വൃത്തത്തിന്റെ വ്യാസമാണ് PQ = √14, RS = √18 എന്നിവ AB യ്ക്ക് ലംബമാണ്. താഴെ കൊടുത്തിരിക്കുന്നതിൽ AB യുടെ നീളമെത്.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q3
(a) 10
(b) 9
(c) 12
(d) 15
Answer:
(b) 9
\(\sqrt{18}=\sqrt{6 \times 3}\)
\(\sqrt{14}=\sqrt{7 \times 2}\)
AB = 9

Question 4.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക. ഒരു വൃത്തത്തിൽ, AB എന്ന ഞാണിന്റെ നീളം 16 സെ.മീ. ആണ്. വൃത്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് AB യിലേക്ക് വരച്ച ലംബദൂരം 6 സെ.മീ. ആണ്.
പ്രസ്താവന (A): വൃത്തത്തിന്റെ ആരം 10 സെ.മീ. ആണ്.
പ്രസ്താവന (B): കേന്ദ്രത്തിൽ നിന്ന് ഞാണിലേക്ക് വരച്ച ലംബം ഞാണിനെ രണ്ടായി വിഭജിക്കുന്നു.
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന 4 ന്റെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന 4 ന്റെ കാരണമല്ല പ്രസ്താവന B
Answer:
(c) രണ്ടും ശരിയാണ്. പ്രസ്താവന 4 ന്റെ കാര ണമാണ് പ്രസ്താവന B

Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും

Question 5.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക.
ഒരു വൃത്തത്തിൽ, രണ്ട് ഞാണുകൾ AB, CD എന്നിവ വൃത്തത്തിനുള്ളിൽ P എന്ന ബിന്ദുവിൽ കൂട്ടി മുട്ടുന്നു. AP = 4 സെ.മീ PB = 6 സെ.മീ, CP = 3 സെ.മീ, PD = ?
പ്രസ്താവന (A): PD = 8 സെ.മീ
പ്രസ്താവന (B): ഒരു വൃത്തത്തിനുള്ളിൽ രണ്ട് ഞാണുകൾ തമ്മിൽ മുറിക്കുന്നുവെങ്കിൽ,
AP × PB = CP × PD
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന 4 ന്റെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A ന്റെ കാരണമല്ല പ്രസ്താവന B
Answer:
(c) രണ്ടും ശരിയാണ്. പ്രസ്താവന 4 ന്റെ കാരണമാണ് പ്രസ്താവന B

Question 6.
ചിത്രത്തിൽ വൃത്തത്തിന്റെ കേന്ദ്രത്തിലൂടെയുള്ള ഒരു വര ഒരു ഞാണിനെ രണ്ടായി ഭാഗിക്കുന്നു. അങ്ങനെയെങ്കിൽ വൃത്തത്തിന്റെ ആരം കണ്ട ത്തുക.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q6
Answer:
OP വൃത്തത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ മുറിക്കുന്ന പോലെ നീട്ടി വരച്ചാൽ മറ്റൊരു ഞാൺ CD ലഭിക്കും.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q6.1
AB യും CD യും P എന്ന ബിന്ദുവിൽ കൂട്ടിമുട്ടുന്ന രണ്ടു ഞാണുകളാണ്.
അതുകൊണ്ട്, PA × PB = PC × PD
അതായത്
4 × 6 = (r + 5) × (r – 5)
⇒ 24 = r2 – 52
⇒ 24 = r2 – 25
⇒ 24 + 25 = r2
⇒ 49 = r2
⇒ r = ±7
r എന്നത് വൃത്തത്തിന്റെ ആരം ആണ്. അത് ഒരു അധിസംഖ്യ ആയിരിക്കും
അതിനാൽ r = 1

Question 7.
ചിത്രത്തിൽ വൃത്തത്തിന്റെ കേന്ദ്രത്തിൽനിന്നുള്ള ഒരു വര, വൃത്തത്തിന്റെ ഒരു ഞാണുമായി കൂട്ടി മുട്ടുന്നു. ഞാണിന്റെ രണ്ടു ഭാഗങ്ങളുടെയും നീളം എത്രയാണ്?
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q7
Answer:
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q7.1
OP വൃത്തത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ മുറിക്കുന്ന പോലെ നീട്ടി വരച്ചാൽ മറ്റൊരു ഞാൺ CD ലഭിക്കും.
AB യും CD യും P എന്ന ബിന്ദുവിൽ കൂട്ടിമുട്ടുന്ന രണ്ടു ഞാണുകളാണ്.
അതുകൊണ്ട്, AP × PB = CP × PD
⇒ AP × PB = 4 × 10
⇒ AP × PB = 40
കൂടാതെ, AP + PB = 13 സെമീ
രണ്ട് സംഖ്യകളുടെ ഗണനഫലം എടുക്കുമ്പോൾ 40 ഉം തുക 13 ഉം കിട്ടുന്ന രണ്ടു സംഖ്യകൾ 8 ഉം 5 ഉം ആണ്.
അതിനാൽ, AP = 5 സെമീ, PB = 8 സെമീ.

Question 8.
AB, CD എന്നീ ഞാണുകൾ P എന്ന ബിന്ദുവിൽ മുറിച്ചുകടക്കുന്നു. AB = 17 സെന്റീമീറ്റർ, PA = 9 സെന്റീമീറ്റർ, PD = 12 സെന്റീമീറ്റർ,
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q8
(a) PB യുടെ നീളം എത്രയാണ്?
(b) PC യുടെ നീളം കണക്കാക്കുക?
Answer:
AB = PA + PB
⇒ 17 = 9 + PB
⇒ PB = 17 – 9 = 8 സെമി
PA × PB = PC × PD
⇒ 9 × 8 = PC × 12
⇒ PC = 6 സെമി

Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും

Question 9.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q9
(a) ചിത്രത്തിൽ AB അർദ്ധവൃത്തത്തിന്റെ വ്യസ മാണ്. AB യുടെ ലംബമാണ് PC. AP = 5 സെന്റീമീറ്റർ, PB = 3 സെന്റീമീറ്റർ ആയാൽ PC യുടെ നീളം കണക്കാക്കുക.
(b) 15 ചതുരശ്ര സെന്റീമീറ്റർ പരപ്പളവുള്ള ഒരു സമചതുരം വരയ്ക്കുക.
Answer:
(a) AP × PB = PC × PC
⇒ 5 × 3 = PC × PC
⇒ 15 = PC2
അങ്ങനെയെങ്കിൽ, PC = √15 സെമീ
(b)
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q9.1

Question 10.
ഞാൺ AB യും CD യും P എന്ന ബിന്ദുവിൽ കൂട്ടിമുട്ടുന്നു. AB = 13 സെമീ, CD = 15 സെമീ, PD = 3 സെമീ,
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q10
(a) PC യുടെ നീളം എത്രയാണ്?
(b) PB = x ആണെങ്കിൽ, PA കണ്ടെത്തുക.
(c) PB യുടെ നീളം എത്രയാണ്?
Answer:
CD = PC + PD
⇒ 15 = PC + 3
⇒ PC = 15 – 3 =12
(a) AB = PA + PB
⇒ 13 = PA+ x
⇒ PA = 13 – x
(b) PC × PD = PA × PB
⇒ 12 × 3 = (13 – x) × x
⇒ 36 = 13x – x2
⇒ x2 – 13x + 36 = 0
⇒ x = 4 അല്ലെങ്കിൽ x = 9
അങ്ങനെയെങ്കിൽ, PB = 4 സെമീ

Question 11.
24 ചതുരശ്ര സെന്റീമീറ്റർ പരപ്പളവുള്ള ഒരു ചതുരം വരയ്ക്കുക. ഇതെ പരപ്പളവുള്ള ഒരു സമചതുരം വരയ്ക്കുക.
Answer:
നീളം 6 സെമീ ഉം ഉയരം 4 സെമീ യുമായ ഒരു ചതുരം പരിഗണിക്കുക.
ആദ്യം ചതുരത്തിന്റെ ഉയരം ചേർത്ത് നീളം കൂട്ടിവരയ്ക്കുക., പുതിയ നീളം 6 + 4 = 10
ഇനി താഴത്തെ വരെ വ്യാസമായി ഒരു അർധ വൃത്തം താഴെ വരയ്ക്കുക, ചതുരത്തിന്റെ വലതുവശം താഴോട്ടു നീട്ടി, അർധവൃത്ത വുമായി കൂട്ടിമുട്ടിക്കുക.
ഈ വരയാണ് സമചതുരത്തിന്റെ വശം.
BSTF ആണ് ആവശ്യമായ സമ ചതുരം.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q11

Question 12.
ചിത്രത്തിൽ AB അർദ്ധവൃത്തത്തിന്റെ വ്യാസമാണ്, PC എന്നത് AB് ലംബമാണ്. AC = 5√29 സെന്റീമീറ്റർ PA = 25 സെന്റിമീറ്റർ.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q12
(a) PC യുടെ നീളമെത്?
(b) PR ന്റെ നീളമെത്?
(c) വൃത്തത്തിന്റെ ആരമെത്ര?
Answer:
(a) PC = \(\sqrt{(5 \sqrt{29})^2-25^2}\) = 10 സെമീ
(b) PA × PB = PC2
⇒ 25 × PB = 102
⇒ PB = 4 സെമീ
(c) AB = 25 + 4 = 29
ആരം = 14.5 സെമീ

Question 13.
AB, CD എന്ന് ഞാണുകൾ നീട്ടിയാൽ വൃത്ത ത്തിന് പുറത്ത് P യിൽ ഖണ്ഡിക്കുന്നു. PA = PC ആയാൽ AB = CD എന്ന് തെളിയിക്കുക.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q13
Answer:
PA × PB = PC × PD
PA, PC എന്നിവ ഇരുവശത്തുനിന്നും ഒഴിവാക്കി യാൽ.
PB = PD,
PA – AB = PC – CD
PA, PC ഇരുവശത്തുനിന്നും ഒഴിവാക്കിയാൽ.
-AB = -CD
AB = CD

Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും

Question 14.
AB, CD എന്ന് ഞാണുകൾ P യിൽ ഖണ്ഡി ക്കുന്നു.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q14
(a) ചിത്രം വരക്കുക, AC യും BD യും വരക്കുക. ത്രികോണം PAC ത്രികോണം PBD എന്നിവ സദൃശത്രികോണങ്ങൾ എന്ന് സ്ഥാപിക്കുക,. PA, PB, PC, PD എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തുക.
(b) PA = 3 സെന്റീമീറ്റർ PB = 5 സെന്റീമീറ്റർ, PC യും PD യും വശമായ ചതുരത്തിന്റെ പരപ്പളവ്
(c) വശങ്ങളുടെ നീളം 5 സെന്റീമീറ്റർ, 3 സെന്റീ മീറ്റർ വീതമുള്ള ചതുരം വരക്കുക. ഈ ചതുര ത്തിന്റെ പരപ്പളവിന് തുല്യമായ പരപ്പളവുള്ള, വശം 6 സെന്റീമീറ്റർ ആയ ചതുരം വരക്കുക.
Answer:
(a) ത്രികോണം PCA, ത്രികോണം PBD പരിഗണി ക്കുക.
∠C = ∠B, ∠A = ∠D
(ഒരു ചാപത്തിലെ കോണുകളെല്ലാം തുല്യം)
\(\frac{P A}{P D}=\frac{P C}{P B}\)
PA × PB = PC × PD
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q14.1
(b) 3 × 5 = PC × PD
PC × PD = 15
PC, PD വശമായ ചതുരത്തിന്റെ പരപ്പളവ് 15 സെമീ
(c) നീളം 5 സെമീ ഉം വീതി 3 സെമീ ഉള്ള ഒരു ചതുരശ്രം പരിഗണിക്കുക.
മറ്റൊരു നീളം 6 സെമീ എന്നും കരുതാം. ആദ്യം ചതുരത്തിന്റെ,
താഴത്തെ വശത്തു നിന്നും 3 സെമീ നീളം ഇടത്തേയ്ക്കും, ഇടതു വശത്തുനിന്നും 6 സെമീ നീളം താഴേയ്ക്കും നീട്ടി വരയ്ക്കാം:
ഇനി ഇടതും വലതും താഴെയുമുള്ള ബിന്ദു ക്കളിൽക്കൂടി വൃത്തം വരക്കുക. ചതുര ത്തിന്റെ ഇടതുവശം വൃത്തവുമായി കൂട്ടിമുട്ടുന്ന നീളം രേഖപ്പെടുത്തുക.
ഇനി ഇങ്ങനെ കിട്ടിയ നീളം വിലങ്ങനെ അടയാളപ്പെടുത്തി, നമുക്കാവശ്യമായ ചതുരം വരയ്ക്കാം.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q14.2
ABCD എന്നതാണ് നമ്മുക്ക് ആവശ്യമാർന്ന സമചതുരം.

Question 15.
താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക. AB വ്യാസമാണ്, PC വ്യാസത്തിന് ലംബമാണ് AB. ത്രികോണങ്ങൾ ACB, PCB പരിഗണിക്കുക,
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q15
(a) ∆ACB, ∆PCB എന്നിവ സദൃശതികോണങ്ങൾ, PA × PB = PC എന്ന് സ്ഥാപിക്കുക
(b) PC = √12 സെന്റിമീറ്റർ. 12 ചതുരശ്ര സെന്റി മീറ്റർ പരപ്പളവുള്ള സമചതുരം വരക്കുക.
(c) √48 സെന്റീമീറ്റർ നീളമുള്ള ഞാൺ വരക്കുക.
Answer:
AC യും BC യും വരക്കുക.
∆ACB യും ∆ACP യും പരിഗണിക്കുക.
ത്രികോണം ACB യിൽ, ∠C = 90°
(a) ∠PAC = x ആയാൽ
∠ACP = 90 – x, ∠BCP = x, ∠PBC = 90 – x
ത്രികോണം ABC യുടെ രണ്ട് കോണുകൾ
ത്രികോണം ACP യുടെ രണ്ട് കോണുകളോട് തുല്യം.
ത്രികോണം ABC യും ത്രികോണം ACP യും സദൃശതികോണങ്ങളാണ്
\(\frac{P A}{P C}=\frac{P C}{P B}\)
⇒ PA × PB = PC2
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q15.1
(b) \(\sqrt{12}=\sqrt{6 \times 2}\)
AB = 6 + 2 = 8 സെന്റീമീറ്റർ വ്യസമായ ഒരു അർദ്ധവൃത്തം വരയ്ക്കുക.
P എന്ന ബിന്ദു അടയാളപ്പെടുത്തുക.
നീളം PC = √12
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q15.2
PC വശമായി സമചതുരം വരക്കുക. സമ ചതുരത്തിന്റെ പരപ്പളവ് \((\sqrt{12})^2\) = 12
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q15.3
(c) വൃത്തം വരക്കുക. CP എന്ന വര D ലേയ്ക്ക് നീട്ടുക.
CD യുടെ നീളം √48.
Class 10 Maths Chapter 10 Extra Questions Malayalam Medium Kerala Syllabus വൃത്തങ്ങളും വരകളും Q15.4
CD = 2 × √12 = √48.

Class 10 Chemistry Chapter 7 Important Questions Malayalam Medium

Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 7 Important Questions Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ to help self-study at home.

SSLC Chemistry Chapter 7 Important Questions Malayalam Medium

വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ Class 10 Important Questions

Question 1.
a) പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കു ന്നതിനാവശ്യമായ രാസവസ്‌തുക്കൾ ഏതെല്ലാം?
b) അമോണിയ ഈർപ്പരഹിതമാക്കാൻ ഉപയോ ഗിക്കുന്ന ശോഷകാരകം ഏത്?
c) അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജോർ കമഴ്ത്തി വയ്ക്കുന്നതു എന്തുകൊണ്ട്?
Answer:
a) അമോണിയം ക്ലോറൈഡ് (NH4Cl)
കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2)
b) നീറ്റുകക്ക, കാൽസ്യം ഓക്സൈഡ് (CaO)
c) അമോണിയയുടെ സാന്ദ്രത വായുവിനേ ക്കാൾ കുറവായതിനാൽ വായുവിന്റെ അധോ മുഖാദേശം വഴി ശേഖരിക്കുന്നതിന്

Question 2.
Class 10 Chemistry Chapter 7 Important Questions Malayalam Medium 1 സൂചിപ്പിക്കുന്നത് സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിലെ ഒരു ഘട്ടത്തെയാണ്.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ് രകം ഏത്?
c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോ പ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു?
i) ഓക്സിജൻ (O2) കൂടുതലായി ചേർക്കുന്നു.
ii) മർദ്ദം കുറയ്ക്കുന്നു.
Answer:
a) സമ്പർക്ക പ്രക്രിയ (contact process)

b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) (i) പുരോപ്രവർത്തന വേഗത കൂടുന്നു.
(ii) പുരോപ്രവർത്തന വേഗത കുറയുന്നു.

Question 3.
Class 10 Chemistry Chapter 7 Important Questions Malayalam Medium 2
a) ഗ്രാഫിന്റെ ഏത് ഭാഗമാണ് സംതുലനാവ സ്ഥയെ സൂചിപ്പിക്കുന്നത്?
b) എന്തുകൊണ്ടാണ് രാസസംതുലനം ഗതിക സംതുലനമാണെന്ന് പറയുന്നത്?
c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോപ വർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
a) AD

b) രാസപ്രവർത്തനം നിലയ്ക്കുന്നതുമൂലമല്ല വ്യൂഹം സംതുലനാവസ്ഥ പ്രാപിക്കുന്നത്. പുരോ പ്രവർത്തനത്തിന്റെയും പശ്ചാത് വർത്തനത്തിന്റെയും വേഗത തുല്യമാകുന്ന തുമാത്രമേയുള്ളൂ. സംതുലനാവസ്ഥയിലും അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ഉൽപന്നങ്ങൾ വിഘടിച്ച് അഭി കാരകങ്ങളായി മാറുകയും ചെയ്തുകൊണ്ടി രിക്കുന്നു. അതിനാൽ തന്മാത്രാതലത്തിൽ രാസസംതുലനം ഗതികസംതുലനമാണ്.

Question 4.
N2 + 3H2 → 2NH3 + താപം
താഴെ പറയുന്ന മാറ്റങ്ങൾ പുരോ പ്രവർത്ത നത്തെ എങ്ങനെ സ്വാധീനിക്കും?
a) കൂടുതൽ നൈട്രജൻ (N2) ചേർക്കുന്നു.
b) താപനില കുറയ്ക്കുന്നു.
c) മർദ്ദം കൂട്ടുന്നു.
d) ഉണ്ടായ അമോണിയ നീക്കം ചെയ്യുന്നു.
Answer:
a) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
b) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
d) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

Question 5.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോചാർട്ട് നിൽകിയിരിക്കുന്നു. പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Important Questions Malayalam Medium 3
Answer:
a = SO2 b = H2S2O7

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 6.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
എന്ന ഉഭയദിശാ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് നൽകിയിരിക്കുന്നത്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 4
a) പ്രവർത്തനം ‘C’ പ്രവർത്തനം ‘D’ എന്നി വയ്ക്ക് അനുയോജ്യമായ രാസപ്രവർത്തന ങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ സമവാക്യ ങ്ങൾ എഴുതുക.
b) A എന്ന ബിന്ദുവിന്റെ പ്രത്യേകതയെന്ത്?
Answer:
a) പ്രവർത്തനം ‘C’
N2(g) + 3H2(g) → 2NH3(g) + താപം
പ്രവർത്തനം ‘D’
2NH3 → N2 + 3H2

b) A എന്ന ബിന്ദുവിൽ പുരോപ്രവർത്തന വേഗ തയും പശ്ചാത്പ്രവർത്തന വേഗതയും തുല്യ മാകുന്നു. വ്യൂഹം സംതുലനാവസ്ഥ പ്രാപി ക്കുന്നു.

Question 7.
അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയയുടെ രാസസമവാക്യം നൽകിയിരിക്കുന്നു.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
താഴെ പറയുന്ന ഘടകങ്ങൾ പുരോപ്രവർത്തന വേഗതയെ എങ്ങനെ സ്വാധീനിക്കുന്നു?
a) അമോണിയ വ്യൂഹത്തിൽ നിന്നും നീക്കം ചെയ്യുന്നു.
b) താപനില കൂട്ടുന്നു.
c) മർദ്ദം കൂട്ടുന്നു.
d) കൂടുതൽ നൈട്രജൻ ചേർക്കുന്നു.
Answer:
a) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
b) പുരോപ്രവർത്തന വേഗത കുറയുന്നു.
c) പുരോപ്രവർത്തന വേഗത കൂടുന്നു.
d) പുരോപ്രവർത്തന വേഗത കൂടുന്നു.

Question 8.
a) തന്നിരിക്കുന്ന രാസവസ്തുക്കളിൽ പരീക്ഷ ശാലയിൽ അമോണിയ നിർമ്മിക്കുന്നതിനാ വശ്യമായവ ഏതെല്ലാം?
(NaCl, Ca(OH)2, CaCl2, NH4Cl)
b) ഉണ്ടാകുന്ന അമോണിയ വാതകം നീറ്റുകക്ക യിലൂടെ കടത്തി വിടുന്നു.
Answer:
a) Ca(OH)2, NH4Cl

b) Ca(OH)2 + 2NH4Cl → CaCl2 + 2H2O + 2NH3
അമോണിയയോടൊപ്പം ഉണ്ടാകുന്ന ജലബാ ഷ്പത്തെ നീക്കം ചെയ്യുന്നതിന് നീറ്റുകക്കയി ലൂടെ കടത്തി വിടുന്നു.
അല്ലെങ്കിൽ
അമോണിയയെ ഇർപ്പരഹിതമാക്കാൻ നീറ്റു കക്കയിലൂടെ കടത്തിവിടുന്നു.

Question 9.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ചുവടെ കൊടുത്തിരിക്കുന്ന മാറ്റങ്ങൾ സംതുല നാവസ്ഥയിലുള്ള ഈ വ്യൂഹത്തിലെ പുരോഹ വർത്തന വേഗത്തെ എങ്ങനെ സ്വാധീനിക്കുന്നു?
a) മർദ്ദം കുറയ്ക്കുന്നു.
b) താപനില വർധിപ്പിക്കുന്നു.
c) കൂടുതൽ H2 ചേർക്കുന്നു.
Answer:
a) പുരോപ്രവർത്തന വേഗം കുറയുന്നു.
b) പുരോപ്രവർത്തന വേഗം കുറയുന്നു.
c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

Question 10.
പഞ്ചസാര യിൽ ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു.
a) നിങ്ങൾ എന്ത് നിരീക്ഷിക്കുന്നു?
b) ഗാഢസൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണ മാണ് ഇവിടെ പ്രകടമാകുന്നത്?
c) അമോണിയ NH3 യുടെ നിർമ്മാണവേളയിൽ ശോഷകാരകമായി ഗാഢ സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?
d) സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന രാസപദാർഥം ഏത്?
(NaCl, KCl, BaCl2, BaSO4)
Answer:
a) പഞ്ചസാര കരിയായി മാറുന്നു. (കറുത്ത അവ ഷിപ്തം ഉണ്ടാകുന്നു.)
b) നിർജലീകരണ സ്വഭാവം
c) ബേസിക് സ്വഭാവമുള്ള അമോണിയ സൾഫ്യൂ രിക് ആസിഡുമായി പ്രവർത്തിച്ച് അമോ ണിയം സൾഫേറ്റ് ലവണമായി മാറുന്നു.
d) BaCl2

Question 11.
a) അമോണിയം ക്ലോറൈഡ് ശക്തമായി ചൂടാ കുമ്പോൾ ലഭിക്കുന്ന സംയുക്തങ്ങൾ ഏവ?
b) ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
a) അമോണിയയും (NH3), ഹൈഡ്രജൻ ക്ലോറൈഡും (HCl).
b) NH4C \(\text { ⇌ }\) NH3 + HCl

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 12.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ഈ സംതുലനാവസ്ഥയിൽ ചുവടെ തന്നിരി ക്കുന്ന ഘടകങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
a) താപനില കുറയ്ക്കുന്നു.
b) മർദം കൂട്ടുന്നു.
c) വ്യൂഹത്തിൽ നിന്നും അമോണിയ തുടർച്ച യായി നീക്കം ചെയ്യുന്നു.
Answer:
a) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
b) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
c) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 13.
ഒരു വാച്ച് ഗ്ലാസിലെടുത്ത നീലനിറമുള്ള കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു.
a) നിരീക്ഷണം രേഖപ്പെടുത്തുന്നു.
b) സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?
Answer:
a) കോപ്പർ സൾഫേറ്റിന്റെ നീലനിറം അപ്രത്യ ക്ഷമാകുന്നു. (കോപ്പർ സൾഫേറ്റ് വെളളനിറ മാകുന്നു.)
b) നിർജ്ജലീകരണഗുണം

Question 14.
സംതുലനാവസ്ഥയിലുള്ള ഒരു ഉഭയദിശാ
പ്രവർത്തനം നൽകിയിരിക്കുന്നു.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
a) പുരോപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
b) താഴെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോ പ്രവർത്തന വേഗതയെ എങ്ങനെ സ്വാധീനിക്കുന്നു?
(i) കൂടുതൽ O2 ചേർക്കുന്നു.
(ii) മർദ്ദം വർദ്ധിപ്പിക്കുന്നു.
c) സംതുലനാവസ്ഥയിലുള്ള ഒരു ഉഭയദിശാപ വർത്തനത്തിൽ ഉൽപ്രേരകത്തിന്റെ സ്വാധീ നാമെന്ത്?
Answer:
a) 2NO(g) + O2(g) → 2NO2(g) + താപം

b) i) പുരോപ്രവർത്തന വേഗത വർദ്ധിക്കുന്നു.
ii) പുരോപ്രവർത്തന വേഗത വർദ്ധിക്കുന്നു.

c) ഉൽപ്രേരകം പുരോപ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും വേഗത ഒരു പോലെ ത്വരിതപ്പെടുത്തുന്നു. അതിനാൽ വ്യൂഹം വേഗത്തിൽ സംതുലനാവസ്ഥ പ്രാപി ക്കുന്നു.

Question 15.
അമോണിയയുടെ ജലീയ ലായനിയിൽ ഫിനോൾഫ്തലീൻ പിങ്ക് നിറമാണുള്ളത്. ഇത്അ മോണിയയുടെ……… സ്വഭാവത്തെ സൂചിപ്പി ക്കുന്നു.
Answer:
ബേസിക സ്വഭാവം (ആൽക്കലി സ്വഭാവം)

Question 16.
ഗാഢ സൾഫ്യൂരിക് ആസിഡ് നൈട്രേറ്റുകളു മായി പ്രവർത്തിച്ച് നൈട്രിക് ആസിഡ് ഉണ്ടാകു ന്നു. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യ മാണ് താഴെ കൊടുത്തിരിക്കുന്നത്.
NaNO3 + H2SO4 → NaHSO4 + HNO3
a) ഇതേ രീതിയിൽ ഹൈഡ്രോക്ലോറിക് ലഭി ക്കാൻ ഉപയോഗിക്കുന്ന സോഡിയം ലവണമേത്?
b) ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
a) സോഡിയം ക്ലോറൈഡ് (NaCl)
b) NaCl + H2SO4 → NaHSO4 + HCl

Question 17.
സംതുലനാവസ്ഥ കൈവരിച്ച ഒരു ഉഭയദിശാ രാസപ്രവർത്തനം നൽകിയിരിക്കുന്നു.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) താപനിലയിലുള്ള വർധനവ് ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
b) കൂടുതൽ ഉൽപന്നം ലഭിക്കുന്നതിന് മർദ്ദ ത്തിൽ വരുത്തേണ്ട മാറ്റമെന്ത്?
c) ഓക്സിജന്റെ ഗാഢത വർദ്ധിപ്പിക്കുന്നത് പുരോപ്രവർത്തനത്തെ ഏങ്ങനെ സ്വാധീനി ക്കുന്നു?
d) ഉദധഭിശാപ്രവർത്തനത്തിൽ ഉൽപ്രേ രകത്തിന്റെ ധർമ്മം എന്ത്?
Answer:
a) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.

b) പുരോപ്രവർത്തനഫലമായി മോളുകളുടെ എണ്ണം (വ്യാപ്തം) കുറയുന്നതിനാൽ കൂടുതൽ ഉൽപ്പന്നം ലഭിക്കാൻ മർദ്ദം വർധിപ്പിക്കണം.

c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

d) ഒരു ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്രേരകം പശ്ചാത് പ്രവർത്തനത്തേയും ഒരുപോലെ ത്വരിതപ്പെ ടുത്തുന്നു. അതിനാൽ വ്യൂഹം വേഗത്തിൽ സംതുലനാവസ്ഥ കൈവരിക്കുന്നു.

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 18.
അമോണിയയുടെ ഗാഢ ജലീയ ലായനി ……………………………… എന്നറിയപ്പെടുന്നു.
Answer:
ലിക്കർ അമോണിയ

Question 20.
ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ (HCl) മുക്കിയ ഒരു ഗ്ലാസ് റോഡ് അമോണിയ വാതകത്തിന് മുകളിൽ കാണിച്ചപ്പോൾ കട്ടി യുള്ള വെളുത്ത പുകയുണ്ടായി.
a) ഈ പരീക്ഷണത്തിൽ ഉണ്ടായ സംയുക്തം ഏത്?
b) ഈ സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്ത നത്തിന്റെ സമവാക്യം എഴുതുക.
Answer:
a) അമോണിയം ക്ലോറൈഡ് (NH4Cl)
b) NH4Cl → NH3 + HCl

Question 21.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിലെ പ്രധാന ഘട്ടത്തിന്റെ സമ വാക്യം വിശകലനം ചെയ്യുക.
2SO2 + O2 \(\text { ⇌ }\) 2SO2 + താപം
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമാണം ഏത് പേരിൽ അറിയപ്പെടുന്നു?
b) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ രകം ഏത്?
c) ഉണ്ടാകുന്ന SO3 യുടെ അളവിനെ താഴെ കൊടുത്ത മാറ്റങ്ങൾ എങ്ങനെ സ്വാധീനി ക്കുന്നു എന്നെഴുതുക.
(i) കൂടുതൽ O2 ചേർക്കുന്നു.
(ii) മർദ്ദം വർദ്ധിപ്പിക്കുന്നു.
Answer:
a) സമ്പർക്ക പ്രക്രിയ (Contact process)
b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) i) ഉൽപന്നത്തിന്റെ (SO3) അളവ് വർധിക്കുന്നു.
ii) ഉൽപന്നത്തിന്റെ (SO3) അളവ് വർധിക്കുന്നു.

Question 22.
സൾഫ്യൂരിക് ആസിഡ് രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെട്ടു.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയയുടെ പേരെന്ത്?
b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ് രകം ഏത്?
c) പഞ്ചസാരയിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ ഒരു കറുത്ത അവക്ഷിപ്തം ലഭിക്കുന്നു. ഈ
നിരീക്ഷണ ത്തിനുള്ള കാരണം വിശദമാക്കുക.
Answer:
a) സമ്പർക്ക പ്രക്രിയ (Contact process)

b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) ഗാഢ സൾഫ്യൂരിക് ആസിഡ് ഒരു നിർജലീ കാ ര ക മാ ണ്. ഇത് പഞ്ചസാരയിലുള്ള ഹൈഡ്രജനേയും ഓക്സിജനേയും ജല ത്തിലെ അനുപാതത്തിൽ ആഗിരണം ചെയ്യു ന്നു. തന്മൂലം കാർബൺ മാത്രം അവശേഷി ക്കുന്നു. കറുത്ത അവഷിപ്തം കാർബൺ ആണ്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 5

Question 23.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
a) ഒരു ഉഭയദിശാപ്രവർത്തനം സംതുലനാവസ്ഥ പ്രാപിക്കുന്നതെപ്പോൾ
b) താഴെ പറയുന്ന മാറ്റങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
(i) താപനില കൂട്ടുന്നു.
(ii) മർദ്ദം കൂട്ടുന്നു.
(iii) NO2 വ്യൂഹത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
Answer:
a) പുരോപ്രവർത്തനത്തിന്റെയും പശ്ചാത് വർത്തനത്തിന്റെയും നിരക്കുകൾ തുല്യമാകു മ്പോൾ ഉഭയദിശാപ്രവർത്തനം സംതുലനാ വസ്ഥ പ്രാപിക്കുന്നു.

b) i) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.
ii) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
iii) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 24.
പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കു മ്പോൾ നീറ്റുകക്ക ……………….. ആയി ഉപയോഗി ക്കുന്നു.
Answer:
ശോഷകാരകമായി

Question 25.
ഒരു വാച്ച് ഗ്ലാസിൽ കുറച്ച് പഞ്ചസാര എടുത്തി രിക്കുന്നു. ഇതിലേക്ക് ‘X’ എന്ന പദാർഥം ചേർക്കുമ്പോൾ ഒരു കറുത്ത അവക്ഷിപ്തം ലഭിക്കുന്നു.
a) ‘X’ എന്ന പദാർഥം തിരിച്ചറിയുക.
b) ഈ മാറ്റത്തിന് കാരണമായ രാസപ്ര വർത്തനം വിശദീകരിക്കുക.
c) ‘X’ എന്ന പദാർഥം പൊട്ടാസ്യം നൈട്രേറ്റു മായി പ്രവർത്തിക്കുമ്പോൾ ഒരു ആസിഡ് ഉണ്ടാകുന്നു. ഇവിടെ നടക്കുന്ന രാസപ വർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
a) ഗാഢ സൾഫ്യൂരിക് ആസിഡ് (con.H2SO4)

b) ഗാഢ സൾഫ്യൂരിക് ആസിഡ് ഒരു നിർജലീ കാരകം ആണ്. ഗാഢ സൾഫ്യൂരിക് ആസിഡ് പഞ്ച സാരിയിലുള്ള ഹൈഡ് നേയും ഓക്സിജൻ ആറ്റത്തെയും ജലത്തിന്റെ അനു പാതത്തിൽ ആഗിരണം ചെയ്യുന്നു. കാർബൺ അവശേഷിക്കുന്നു. കറുത്ത അവക്ഷിപ്തം കാർബണാണ്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 5
c) KNO3 + H2SO4 → KHSO4 + HNO3
ഉണ്ടാകുന്ന ആസിഡ് നൈട്രിക് ആസിഡ് (HNO3) ആണ്.

Question 26.
ഒരു ഉഭയദിശാ പ്രവർത്തനം നൽകിയിരിക്കുന്നു.
N2(g) + 3H2(g) \(\text { ⇌ }\) 2NH2(g) + താപം
a) താപനില വർധനവ് പുരോപ്രവർത്തനവേഗ തയെ എങ്ങനെ സ്വാധീനിക്കും?
b) മർദ്ദം വർധിപ്പിച്ചാൽ ഉൽപന്നത്തിന്റെ അള വിന് എന്തു സംഭവിക്കും?
c) ഉണ്ടാകുന്ന അമോണിയ തുടർച്ചയായി നീക്കം ചെയ്താൽ പുരോ പ്രവർത്തന ത്തിന്റെ വേഗതയ്ക്ക് എന്തു സംഭവിക്കും?
d) ഇവിടെ ബാധകമായ നിയമം ഏതാണ്?
Answer:
a) പുരോപ്രവർത്തന വേഗത കുറയുന്നു.
b) ഉൽപന്നത്തിന്റെ അളവ് വർധിക്കും.
c) പുരോപ്രവർത്തനവേഗത വർദ്ധിക്കും.
d) ലെ ഷാറ്റ്ലിയർ തത്വം

Question 27.
SO3 വാതകം ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നമേത്? Answer:
ഒലിയം (H2S2O7)
SO3 + H2SO4 → H2S2O7

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 28.
രണ്ട് ഉഭയദിശാ പ്രവർത്തനങ്ങൾ നൽകിയിരി ക്കുന്നു.
i) H2(g) + I2(g) \(\text { ⇌ }\) 2HI(g) + താപം
ii) 2SO2(g) + O2(g) \(\text { ⇌ }\) 2SO3(g) + താപം
a) മർദ്ദത്തിന് സ്വാധീനമില്ലാത്ത രാസ പ വർത്തനം തിരിച്ചറിയുക.
b) രണ്ടാമത്തെ പ്രവർത്തനത്തിൽ ഉൽപന്ന ത്തിന്റെ അളവിനെ ചുവടെ നൽകിയിട്ടുള്ളവ എങ്ങനെ സ്വാധീനിക്കും?
i) താപനില വർധിപ്പിക്കുന്നു. i
ii) മർദ്ദം കൂട്ടുന്നു.
Answer:
a) (i) H2(g) + I2(g) \(\text { ⇌ }\) 2HI(g) + താപം

b) (i) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.
(i) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 29.
ചേരുംപടി ചേർക്കുക.

വിഭാഗം 1 വിഭാഗം 2
(a) H2C2O4 (i) അസിഡിക് ലവണങ്ങൾ
(b) OH (ii) ത്രിബേസിക് ആസിഡ്
(c) H3PO4 (iii) ആൽക്കലി
(d) NH4Cl (iv) ദ്വിബേസിക് ആസിഡ്

Class 10 Chemistry Chapter 7 Important Questions Malayalam Medium 6
Answer:
D. (a) -(iv), (b) – (iii), (c) – (ii), (d) – (i)

വിഭാഗം 1 വിഭാഗം 2
(a) H2C2O4 (iv) ദ്വിബേസിക് ആസിഡ്
(b) OH (iii) ആൽക്കലി
(c) H3PO4 (ii) ത്രിബേസിക് ആസിഡ്
(d) NH4Cl (i) അസിഡിക് ലവണങ്ങൾ

Question 30.
പ്രസ്താവന 1: സസ്യങ്ങൾക്ക് കൂടിയ അളവിൽ വേണ്ടി വരുന്ന മൂന്ന് മൂലകങ്ങളാണ് നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും ഇവയെ പ്രാഥ മിക പോഷകങ്ങൾ എന്ന് വിളിക്കുന്നു.
പ്രസ്താവന 2: ചില മൂലകങ്ങൾ വളരെ കുറച്ച് അളവിൽ മാത്രമേ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ആയതിനാൽ അവയെ സൂക്ഷ്മ പോഷകങ്ങൾ എന്ന് വിളിക്കുന്നു.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1-ഉം 2-ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 9 ബഹുപദങ്ങളും സമവാക്യങ്ങളും Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 9 Important Questions Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Polynomials and Equations Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
4x2 – 8x + 3 എന്ന ബഹുപദത്തിന്റെ ചിത്രം, x അക്ഷത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ ഏതൊക്കെ യാണ്?
(a) (\(\frac {3}{4}\), 0), (\(\frac {1}{2}\), 0)
(b) (\(\frac {3}{2}\), 0), (\(\frac {1}{2}\), 0)
(c) (\(\frac {3}{4}\), 0), (\(\frac {1}{6}\), 0)
(d) (\(\frac {7}{2}\), 0), (\(\frac {3}{2}\), 0)
Answer:
(b) (\(\frac {3}{2}\), 0), (\(\frac {1}{2}\), 0)
4x2 – 8x + 3 = 0
⇒ a = 4, b = -8, c = 3
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q1
⇒ x = \(\frac{8 \pm 4}{8}\)
⇒ x = \(\frac{8+4}{8}=\frac{12}{8}=\frac{3}{2}\)
അല്ലെങ്കിൽ x = \(\frac{8-4}{8}=\frac{4}{8}=\frac{1}{2}\)
ബഹുപദത്തിന്റെ ചിത്രം, x അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുക്കൾ (\(\frac {3}{2}\), 0), (\(\frac {1}{2}\), 0) ആണ്.

Question 2.
ഒരു രണ്ടാംകൃതി ബഹുപദത്തിന്റെ പരിഹാരങ്ങളുടെ തുക -10 ഉം ഗുണനഫലം \(\frac {5}{2}\) ഉം ആണ്. ബഹുപദം ഏതാണ്?
(a) 2x2 – 20x + 10
(b) 2x2 – x + 5
(c) 2x2 – 20x + 5
(d) x2 – 20x + 5
Answer:
(c) 2x2 – 20x + 5
പരിഹാരങ്ങളുടെ തുക -10 ഉം ഗുണനഫലം \(\frac {5}{2}\) ഉം
⇒ a + b = -10, ab = \(\frac {5}{2}\)
ബഹുപദം = x2 + (a + b)x + ab
= x2 – 10x + \(\frac {5}{2}\)
= 2x2 – 20x + 5

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 3.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക.
പ്രസ്താവന (A): പരിഹാരങ്ങളുടെ തുക 8 ഉം, ഗുണനഫലം 12 ഉം ആയ രണ്ടാംകൃതി ബഹുപദമാണ് x2 + 20x + 96
പ്രസ്താവന (B): a, b ഒരു ബഹുപദത്തിന്റെ പരിഹാരമാണെങ്കിൽ, B ബഹുപദം x2 + (a + b)x + ab ആയിരിക്കും.
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
Answer:
(b) പ്രസ്താവന B ശരിയാണ്. പ്രസ്താവന A തെറ്റ്
പ്രസ്താവന B ശരിയാണ്.
പരിഹാരങ്ങളുടെ തുക 8 ഉം, ഗുണനഫലം 12 ഉം
⇒ a + b = 8, ab = 12
ബഹുപദം = x2 + (a + b)x + ab = x2 + 8x + 12
അതിനാൽ പ്രസ്താവന A തെറ്റ്.

Question 4.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക.
പ്രസ്താവന (A): വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുരത്തിന്റെ പരപ്പളവ് ഒരു രണ്ടാംകൃതി ബഹുപദം ആയിരിക്കും.
പ്രസ്താവന (B): ഒരു രണ്ടാംകൃതി ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതാം.
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
Answer:
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
പ്രസ്താവന B ശരിയാണ്.
വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുര
ത്തിന്റെ പരപ്പളവ് = (x + 5)(x – 3)
= x2 + 5x – 3x – 15
= x2 + 2x – 15 ഒരു രണ്ടാം കൃതി ബഹുപദമാണ്.
പ്രസ്താവന A ശരിയാണ്.

Question 5.
x2 + 5x – 84 എന്ന ബഹുപദത്തെ രണ്ടു ഒന്നാം കൃതി ഘടകങ്ങളുടെ ഗുണനഫലമായി എഴുതുക.
Answer:
x2 + 5x – 84 = (x + a)(x + b) = x2 + (a + b)x + ab
a + b = 5, ab = -84
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 52 – 4 × (-84)
⇒ (a – b)2 = 25 + 336
⇒ (a – b)2 = 361
⇒ a – b = ±19
a – b = 19, എന്നെടുത്താൽ
a + b = 5, a – b = 19
a = \(\frac {1}{2}\) × (5 + 19)
= \(\frac {1}{2}\) × (5 + 19)
= \(\frac {1}{2}\) × 24
= 12
b = \(\frac {1}{2}\) ×(5 – 19)
= \(\frac {1}{2}\) × (-14)
= -7
a – b = -19, എന്നെടുത്താൽ
a + b = 5, a – b = -19
a = \(\frac {1}{2}\) × (5 + (-19)
= \(\frac {1}{2}\) × (-14)
= -7
b = \(\frac {1}{2}\) × (5 – (-19))
= \(\frac {1}{2}\) × (5 + 19)
= 12
∴ x2 + 5x – 84 = (x + 12)(x – 7)

Question 6.
ഒരു സമചതുരത്തിന്റെ ഓരോ വശവും 2 മീറ്റർ വീതം കുറഞ്ഞപ്പോൾ പരപ്പളവ് 49 ചതുരശ്രമീറ്റർ ആയി. യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം എത്രയാണ്?
Answer:
യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം x എന്നെടുത്താൽ
(x – 2)2 = 49
⇒ x2 – 4x + 4 = 49
⇒ x2 – 4x – 45 = 0
a = 1, b = -4, c = -45
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q6
x സമചതുരത്തിന്റെ വശത്തിന്റെ നീളം ആയതിനാൽ ന്യൂനസംഖ്യ ആവില്ല.
അതിനാൽ x = 9.

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 7.
പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണി യുടെ ആദ്യ പദത്തിന്റെയും മൂന്നാം പദത്തിന്റെയും ഗുണനഫലം 143 ആണ്. ശ്രേണിയുടെ ആദ്യ മൂന്നു പദങ്ങൾ ഏതൊക്കെയാണ്?
Answer:
ആദ്യ പദം x, എന്നെടുത്താൽ,
മൂന്നാം പദം = x + 2
x(x + 2) = 143
⇒ x2 + 2x = 143
⇒ x2 + 2x – 143 = 0
a = 1, b = 2, c = -143
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q7
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q7.1
ആദ്യ പദം x = 11 എന്നെടുത്താൽ, മണിയുടെ ആദ്യ മൂന്നു പദങ്ങൾ 11, 12, 13,
ആദ്യപദം x = -13 എന്നെടുത്താൽ, ശ്രേണിയുടെ ആദ്യ മൂന്നു പദങ്ങൾ -13, -12, -11.

Question 8.
അടുത്തടുത്ത സംഖ്യകളുടെ ഗുണനഫലത്തിന്റെ കൂടെ 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെയാണ്?
Answer:
ഒരു സംഖ്യ x, എന്നെടുത്താൽ, തൊട്ടടുത്ത ഇരട്ട സംഖ്യ x + 2.
x(x + 2) + 1 = 289
⇒ x2 + 2x + 1 = 289
⇒ x2 + 2x + 1 – 289 = 0
⇒ x2 + 2x – 288 = 0
a = 1, b = 2, c = -288
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q8
സംഖ്യ x = 16, എന്നെടുത്താൽ അടുത്ത സംഖ്യ x + 2 = 18
സംഖ്യ x = 18, എന്നെടുത്താൽ അടുത്ത സംഖ്യ x + 2 = -16

Question 9.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചതുരാകൃതിയി ലുള്ള ഷീറ്റിന്റെ നീളം 13 സെന്റിമീറ്റർ ആണ്. ഈ ഷീറ്റിൽ നിന്ന് പരമാവധി വലുപ്പമുള്ള രണ്ടു സമചതുര ഷീറ്റുകൾ മുറിച്ചെടുക്കുന്നു. മിച്ചമുള്ള ഷീറ്റിന്റെ പരപ്പളവ് 15 ചതുരശ്രമീറ്റർ ആണ്.
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q9
(a) ഷീറ്റിന്റെ വീതിx എന്നെടുത്താൽ, മിച്ചമുള്ള ഷീറ്റിന്റെ നീളം എന്താണ്?
(b) രണ്ടാംകൃതി സമവാക്യം ഉണ്ടാക്കി മിച്ചമുള്ള ഷീറ്റിന്റെ നീളവും വീതിയും കണ്ടുപിടി ക്കുക.
Answer:
(a) മിച്ചമുള്ള ഷീറ്റിന്റെ നീളം = 13 – 2x
(b) മിച്ചമുള്ള ഷീറ്റിന്റെ പരപ്പളവ് = 15 ചതുര ശ്രമീറ്റർ
x(13 – 2x) = 15
⇒ 13x – 2x2 = 15
⇒ 2x2 – 13x + 15 = 0
a = 2, b = -13, c = 15
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q9.1
ഷീറ്റിന്റെ വീതി x = 5 എന്നെടുത്താൽ,
നീളം = 13 – 2x
= 13 – 2 × 5
= 3
ഷീറ്റിന്റെ വീതി x = \(\frac {3}{2}\) എന്നെടുത്താൽ,
നീളം = 13 – 2x
= 13 – 2 × \(\frac {3}{2}\)
= 10

Question 10.
1 മുതലുള്ള തുടർച്ചയായ n എണ്ണൽ സംഖ്യകളുടെ \(\frac{n(n+1)}{2}\) ആണ്. അങ്ങനെയെങ്കിൽ 1 മുതലുള്ള തുടർച്ചയായ എണ്ണൽ സംഖ്യകൾ എത്ര വരെ കൂട്ടിയാലാണ് 325 കിട്ടുക?
Answer:
\(\frac{n(n+1)}{2}\) = 325
⇒ \(\frac{n^2+n}{2}\) = 325
⇒ n2 + n = 650
⇒ n2 + n – 650 = 0
n2 + n – 650 = (n + a)(n + b) = n2 + (a + b)n + ab
a + b = 1, ab = -650
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 12 – 4 × (-650)
⇒ (a – b)2 = 1 + 2600 = 2601
⇒ a – b = ±51
a – b = 51, എന്നെടുത്താൽ
a + b = 1, a – b = 51
a = \(\frac {1}{2}\) × (1 + 51)
= \(\frac {1}{2}\) × 52
= 26
a = \(\frac {1}{2}\) × (1 – 51)
= \(\frac {1}{2}\) × (-50)
= -25
a – b = -51, എന്നെടുത്താൽ
a + b = 1, a – b = -51
a = \(\frac {1}{2}\) × (1 – 51)
= \(\frac {1}{2}\) × (-50)
= -25
b = \(\frac {1}{2}\) × (1 – (-51))
= \(\frac {1}{2}\) × (1 + 51)
= 26
ഇവ ഉപയോഗിച്ച്,
n2 + n – 650 = (n + 26)(n – 25)
⇒ n2 + n – 600 = 0
⇒ (n + 25)(n – 24) = 0
⇒ n = -26 അല്ലെങ്കിൽ n = 25
n എന്നത് സംഖ്യകളുടെ എണ്ണം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ n = 25
1 മുതലുള്ള തുടർച്ചയായ 25 വരെ എണ്ണൽ സംഖ്യകൾ കൂട്ടിയാലാണ് 325 കിട്ടുക.

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 11.
ചിത്രത്തിൽ ഞാൺ AB യും CD നീട്ടി P യിൽ കൂട്ടിമുട്ടുന്നു. PB = 14 സെന്റിമീറ്റർ, AB = 5 സെന്റിമീറ്റർ, CD = 15 സെന്റീമീറ്റർ. PC യുടെ നീളം എന്താണ്?
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q11
Answer:
PC യുടെ നീളം x എന്നെടുത്താൽ,
PD = x + 15
PB 14, AB = 5
⇒ PA = 14 – 5 = 9
PA × PB = PC × PD
⇒ 9 × 14 = x(x + 15)
⇒ x2 + 15x = 126
⇒ x2 + 15x – 126 = 0
a = 1, b = 15, c = -126
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q11.1
x എന്നത് PC യുടെ നീളം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ x = 6
PC യുടെ നീളം 6 സെന്റിമീറ്റർ.

Question 12.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ തമ്മി ലുള്ള വ്യത്യാസം 10 സെന്റിമീറ്ററും പരപ്പളവ് 12 ചതുരശ്ര സെന്റിമീറ്ററും ആയാൽ ലംബവശങ്ങളുടെ നീളം കണക്കാക്കുക.
Answer:
ഒരു ലംബവശം x എന്നെടുത്താൽ, മറ്റേ വശം x + 10
പരപ്പളവ് = \(\frac {1}{2}\) × x(x + 10) = 72
⇒ x(x + 10) = 144
⇒ x2 + 10x = 144
⇒ x2 + 10x – 144 = 0
a = 1, b = 10, c = -144
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q12
x എന്നത് വശത്തിന്റെ നീളം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ, x = 8
ലംബവശങ്ങളുടെ നീളം = 8, 18

Question 13.
70 സെ.മീ നീളമുള്ള കമ്പി വളച്ച് ചതുരം ഉണ്ടാ ക്കുന്നു. അതിന്റെ വികർണത്തിന്റെ നീളം 25 സെ.മീ ആണെങ്കിൽ ചതുരത്തിന്റെ നീളവും വീതിയും കാണുക.
Answer:
ചതുരത്തിന്റെ ചുറ്റളവ് = 70 സെന്റിമീറ്റർ
ചതുരത്തിന്റെ നീളം x എന്നെടുത്താൽ
⇒ 2 (നീളം + വീതി) = 36
⇒ നീളം + വീതി = 36
⇒ x + വീതി = 36
⇒ വീതി = 36 – x
വികർണ്ണത്തിന്റെ നീളം 25 സെന്റിമീറ്റർ ആണെങ്കിൽ
x2 + (36 – x)2 = 252
⇒ x2 + 362 – 72x + x2 = 252
⇒ 2x2 – 72x + 1296 = 625
⇒ 2x2 – 72x + 671 = 0
a = 2, b = -72, c = 671
അതിനാൽ,
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q13
വികർണ്ണത്തിന്റെ നീളം 25 സെന്റിമീറ്ററായി ചതുരമുണ്ടാക്കാൻ കഴിയില്ല.

Question 14.
പൊതുവ്യത്യാസം 4 ആയ ഒരു സമാന്തര ശ്രേണി യുടെ പദങ്ങളെല്ലാം അധിസംഖ്യകളാണ്. ഈ ശ്രേണി യിലെ തുടർച്ചയായ രണ്ടു പദങ്ങളുടെ ഗുണനഫലം അവയുടെ തുകയ്ക്ക് തുല്യമാണ്.
(a) ഒരു പദം x എന്നെടുത്താൽ തൊട്ടടുത്ത പദം ഏതായിരിക്കും?
(b) പദങ്ങൾ കണക്കാക്കുക
Answer:
(a) പൊതുവ്യത്യാസം = 4
ഒരു പദം x, എന്നെടുത്താൽ,
തൊട്ടടുത്ത പദം x + 4
(b) x(x + 4) = x2 + x + 4
⇒ x2 + 4x = 2x + 4
⇒ x2 + 4x – 2x – 4 =0
⇒ x2 + 2x – 4 = 0
a = 1, b = 2, c = -4
അതിനാൽ,
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q14
⇒ x = \(\frac{-2 \pm \sqrt{20}}{2}\)
⇒ x = \(\frac{-2 \pm 2 \sqrt{5}}{2}\)
⇒ x = -1 ± √5
If x = -1 + √5 അല്ലെങ്കിൽ x = -1 – √5
If x = -1 + √5, ആണെങ്കിൽ തൊട്ടടുത്ത പദം
x + 4 = -1 + √5 + 4 = 3 + √5
-1 + √5, 3 + √5, 7 + √5,…
If x = -1 – √5, ആണെങ്കിൽ തൊട്ടടുത്ത പദം
x + 4 = -1 – √5 + 4 = 3 – √5
-1 – √5, 3 – √5, 7 – √5,….

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 15.
9, 11, 13,,.. എന്ന സമാന്തരശ്രേണിയുടെ കുറച്ച് പദങ്ങ ളുടെ തുകയോട് 16 കൂട്ടിയപ്പോൾ 256 കിട്ടി. എത്ര സംഖ്യകൾ ആണ് കൂട്ടിയത്?
Answer:
9, 11, 13,.. എന്ന സമാന്തര ശ്രേണിയുടെ കുറച്ച് പദങ്ങളുടെ തുകയോട് 16 കൂട്ടിയപ്പോൾ 256 കിട്ടി. അതായത്,
സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 256 – 16 = 240 ആണ്.
ആദ്യപദം (a) = 9
പൊതുവ്യത്യാസം (d) = 2
xn = dn + (f – d)
= 2n + (9 – 2)
= 2n + 7
an + b ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം
ആണെങ്കിൽ ആദ്യത്തെ 1 പദങ്ങളുടെ തുക.
= a\(\frac {n}{2}\)(n + 1) + nb
= 2\(\frac {n}{2}\)(n + 1) + n × 7
= n(n + 1) +7n
= n2 + n + 7n
= n2 + 8n
⇒ n2 + 8n = 240
⇒ n2 + 8n – 240 = 0
a = 1, b = 8, c = -240
അതിനാൽ,
n = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q15
⇒ n = \(\frac{-8+32}{2}\)
⇒ n = 12
അല്ലെങ്കിൽ
n = \(\frac{-8-32}{2}\) = -20
n എന്നത് പദങ്ങളുടെ എണ്ണം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ n = 12
12 സംഖ്യകൾ ആണ് കൂട്ടിയത്.

Class 10 Chemistry Chapter 6 Important Questions Malayalam Medium

Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 6 Important Questions Malayalam Medium ലോഹങ്ങൾ to help self-study at home.

SSLC Chemistry Chapter 6 Important Questions Malayalam Medium

ലോഹങ്ങൾ Class 10 Important Questions

Question 1.
ഉചിതമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
ഇരുമ്പ്: ഹേമറ്റൈറ്റ്
അലുമിനിയം: …………………………
a) ക്രയോലൈറ്റ്
b) മാഗ്നറ്റൈറ്റ്
c) കുപ്രൈറ്റ്
d) ബോക്സൈറ്റ്
Answer:
d) ബോക്സൈറ്റ്

Question 2.
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയൺ ആക്കി മാറ്റുന്നത്.
a) അയണിന്റെ അയിരിനോടൊപ്പം ബ്ലാസ്റ്റ് ഫർണസിൽ നിക്ഷേപിക്കുന്ന പദാർഥങ്ങൾ ഏതെല്ലാം?
b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം എത്
Answer:
a) കോക്ക് (C), ചുണ്ണാമ്പ് കല്ല് (CaCO3)
b) കാർബൺ മോണോക്സൈഡ് (CO)

Question 3.
A, B, C കോളങ്ങൾ ഉചിതമായ വിധത്തിൽ ചേർത്തെഴുതുക.

അയിരിന്റെ പ്രത്യേകത (A) സാന്ദ്രണരീതി (B) ഉദാഹരണം (C)
അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കൂടുതൽ പ്ലവനപ്രക്രിയ ടിൻസ്റ്റോൺ
അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കുറവ് കാന്തികവിഭജനം സ്വർണ്ണത്തിന്റെ അയിര്
അയിരിന് കാന്തിക സ്വഭാവം ജലപ്രവാഹത്തിൽ കഴു കിയെടുക്കൽ സിങ്ക് സൾഫൈഡ്

Answer:

അയിരിന്റെ പ്രത്യേകത (A) സാന്ദ്രണരീതി (B) ഉദാഹരണം (C)
അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കൂടുതൽ ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ സ്വർണ്ണത്തിന്റെ അയിര്
അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കുറവ് പ്ലവനപ്രക്രിയ സിങ്ക് സൾഫൈഡ്
അയിരിന് കാന്തിക സ്വഭാവം കാന്തികവിഭജനം ടിൻസ്റ്റോൺ

Question 4.
ബോക്സൈറ്റ് എന്നത് ………………………….. ലോഹത്തിന്റെ അയിര് ആണ്.
a) ഇരുമ്പ്
b) അലുമിനിയം
c) സിങ്ക്
d) കോപ്പർ
Answer:
b) അലുമിനിയം

Question 5.
അപ്രദവ്യത്തിന് അയിരിനേക്കാൾ സാന്ദ്രത കൂടു തലാണെങ്കിൽ അയിരിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗത്തിന്റെ പേരെഴുതുക.
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) പ്ലവനപ്രക്രിയ
c) കാന്തിക വേർതിരിക്കൽ
d) ലീച്ചിങ്
Answer:
b) പ്ലവന പ്രക്രിയ

Class 10 Chemistry Chapter 6 Important Questions Malayalam Medium

Question 6.
ചുവടെ ചേർത്തിരിക്കുന്നവയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ലോഹശുദ്ധീകരണ മാർഗ്ഗ ങ്ങൾ ഏതെന്ന് എഴുതുക.
a) എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ലോഹം
b) കുറഞ്ഞ ദ്രവണാങ്കമുളള ലോഹം
c) കോപ്പറിന്റെ ശുദ്ധീകരണം
Answer:
a) സ്വേദനം
b) ഉരുക്കി വേർതിരിക്കൽ
c) വൈദ്യുതവിശ്ലേഷണ രീതി

Question 7.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡുകൾ ആക്കി മാറ്റാൻ റോസ്റ്റിങ് കാൽസിനേഷൻ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു.
a) റോസ്റ്റിങ്, കാൽസിനേഷൻ ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?
b) താഴെപ്പറയുന്നവയിൽ ഏതാണ് കാൽസിനേ ഷൻ വിധേയമാക്കാവുന്നത്?
(സൾഫൈഡ് അയിരുകൾ, കാർബണേറ്റ് അയിരുകൾ, സൾഫേറ്റ് അയിരുകൾ)
Answer:
a) അയിരിനെ ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്ന രീതിയാണ് റോസ്റ്റിങ്.
അയിരിനെ ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ വായുവിന്റെ അസാന്നിധ്യ ത്തിൽ ചൂടാക്കുന്ന രീതിയാണ് കാൽസിനേ ഷൻ.

b) കാർബണേറ്റ് അയിരുകൾ

Question 8.
ഹേമറ്റൈറ്റ് ഇരുമ്പായി മാറുന്നത് ബ്ലാസ്റ്റ് ഫർണ സിലെ പ്രവർത്തനങ്ങളിലൂടെയാണ്.
a) ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന പദാർഥ ങ്ങൾ ഹേമറ്റൈറ്റും ചുണ്ണാമ്പുകല്ലും ……………………….. ഉം ആണ്.
b) ഫർണസിൽ കാർബൺ മോണോക്സൈ ഡാണ് പ്രധാനമായും ഹേമറ്റൈറ്റിനെ നിരോ ക്സീകരിച്ച് അയൺ ആക്കി മാറ്റുന്നത്. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യമെഴുതുക.
c) ഫർണസിൽ നിന്നും മാലിന്യങ്ങളെ സ്ലാഗ് ആക്കി നീക്കം ചെയ്യുന്നു. സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തന സമവാക്യം പൂർത്തീകരിക്കുക. …………………. + SiO2 → CaSiO3
d) ഫർണസിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
a) കോക്കും (C)
b) Fe2O3 + 3CO → 2Fe + 3CO2
c) CaO + SiO2 → CaSiO3
d) പിഗ് അയൺ (Pg iron)

Question 9.
പ്ലാറ്റിനം, ഗോൾഡ് എന്നിവ ഭൂവൽക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നു. കാര ണമെന്ത്?
Answer:
പ്ലാറ്റിനം, ഗോൾഡ് എന്നിവയിൽ ക്രിയാശീലം വളരെ കുറവാണ്. അതിനാൽ ഇവ മറ്റു മൂലകങ്ങ ളുമായി സംയോജിക്കുന്നില്ല.

Question 10.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡ് ആക്കു ന്നതിന് രണ്ട് രീതികൾ ഉപയോഗിക്കുന്നു.
a) കാൽസിനേഷൻ
b) റോസ്റ്റിങ്
ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
a) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ അസാന്നിദ്ധ്യത്തിൽ
ചൂടാക്കുന്നു.
b) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.

Question 11.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ഏതാനും രാസ പ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ നൽകിയി
രിക്കുന്നു.
i) Fe2O3 + 3CO → 2Fe + 3CO2
ii) CaCO3 → CaO + CO2
iii) CaO + SiO2 → CaSiO3
a) ഹേമറ്റൈറ്റിന്റെ രാസസൂത്രം എന്ത്?
b) ഹേമ റ്റെറ്റിനെ നിരോക്സീകരിക്കുന്ന സംയുക്തം ഏത്?
c) ഇതിൽ ഉപയോഗിക്കുന്ന ഫ്ളക്സ് ഏതാണ്?
Answer:
a) Fe2O3
b) കാർബൺ മോണോക്സൈഡ് (CO)
c) കാൽസ്യം ഓക്സൈഡ് (CaO)

Class 10 Chemistry Chapter 6 Important Questions Malayalam Medium

Question 12.
ചില ലോഹങ്ങളും അവയുടെ ശുദ്ധീകരണ മാർഗ്ഗങ്ങളും തന്നിരിക്കുന്നു. അനുയോജ്യമായവ ബന്ധപ്പെടുത്തി എഴുതുക.

ലോഹം ശുദ്ധീകരണ മാർഗ്ഗം
ടിൻ സ്വേദനം
കോപ്പർ ഉരുക്കിവേർതിരിക്കൽ
സിങ്ക് വൈദ്യുത വിശ്ലേഷണം

Answer:
ടിൻ – ഉരുക്കി വേർതിരിക്കൽ
കോപ്പർ – വൈദ്യുതിവിശ്ലേഷണം
സിങ്ക് – സ്വേദനം

Question 13.
ബോക്സിൽ നിന്ന് അനുയോജ്യമായ സാന്ദ്രണരീതി കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.

ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, ലീച്ചിങ്, കാന്തികവിഭജനം, പ്ലവനപ്രക്രിയ
അയിരുകളുടെ പ്രത്യേകത അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളുടെ പ്രത്യേകത സാന്ദ്രണരീതി
സാന്ദ്രത കൂടിയവ സാന്ദ്രത കുറഞ്ഞവ ……….(a)…………
കാന്തിക സ്വഭാവം ഉള്ളവ കാന്തിക സ്വഭാവം ഇല്ലാത്തവ …………(b)…………
സാന്ദ്രത കുറഞ്ഞ സൾഫൈഡ് അയിരുകൾ സാന്ദ്രത കൂടിയവ …………(c)…………
ലായനിയിൽ ലയിക്കുന്ന അലു മിനിയം അയിരുകൾ അതേ ലായനിയിൽ ലയിക്കാ അവ …………(d)…………

Answer:
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) കാന്തികവിഭജനം
c) പ്ലവനപ്രക്രിയ
d) ലീച്ചിങ്

Question 14.
സൾഫൈഡ് അയിരുകളെ സാന്ദ്രണം ചെയ്യുന്നതിനുള്ള മാർഗ്ഗം ഏത്?
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) പ്ലവനപ്രകിയ
c) കാന്തിക വേർതിരിക്കൽ
d) ലീച്ചിങ്
Answer:
b) പ്ലവനപ്രക്രിയ

Question 15.
A, B, C കോളങ്ങൾ അനുയോജ്യമായ വിധം ചേർത്തെഴുതുക.

അലോയ് സ്റ്റീൽ (A) പ്രത്യേകത (B) ഉപയോഗം (C)
സ്റ്റെയിൻലസ് സ്റ്റീൽ ഉയർന്ന പ്രതിരോധം സ്ഥിരകാന്തങ്ങൾ നിർമ്മിക്കുന്നതിന്
നികാം കാന്തികസ്വഭാവം പാത്രങ്ങൾ നിർമ്മിക്കുന്നതിന്
അൽനിക്കോ ഉറപ്പുള്ളത് ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്

Answer:

അലോയ് സ്റ്റീൽ (A) പ്രത്യേകത (B) ഉപയോഗം (C)
സ്റ്റെയിൻലസ് സ്റ്റീൽ ഉറപ്പുള്ളത് പാത്രങ്ങൾ നിർമ്മിക്കുന്നതിന്
നികാം ഉയർന്ന പ്രതിരോധം ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്
അൽനിക്കോ കാന്തികസ്വഭാവം സ്ഥിരകാന്തങ്ങൾ നിർമ്മിക്കുന്നതിന്

Question 16.
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിൽ ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന പ്രവർത്തനങ്ങ ളുടെ രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.
♦ C + O2 → CO2 + Heat
♦ CO2 + C + Heat → 2CO
♦ Fe2O3 + 3CO → 2Fe + 3CO2
♦ CaCO3 → CaO + CO2
♦ CaO + SiO2 → CaSiO3
a) ബ്ലാസ്റ്റ് ഫർണസിൽ ഉപയോഗിക്കുന്ന ഇരു നിന്റെ അയിരേത്?
b) ഇവിടെ നിരോക്സീകാരിയായി പ്രവർത്തി ക്കുന്ന പദാർഥമേത്?
c) ഈ പ്രക്രിയയിൽ Ca0-ന്റെ ധർമ്മം എന്ത്?
d) സ്ലാഗ് നിർമ്മാണവുമായി ബന്ധപ്പെട്ട രാസ സമവാക്യം ഏത്?
Answer:
a) Fe2O3 (ഹേമറ്റൈറ്റ്)
b) കാർബൺ മോണോക്സൈഡ് (CO)
c) CaO ഫ്ളക്സായി പ്രവർത്തിക്കുന്നു
d) CaO + SiO3 → CaSiO3

Question 17.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
a) ടിൻസ്റ്റോൺ. കാന്തിക വിഭജനം
b) ബോക്സൈറ്റ്: ………………………
Answer:
ലീച്ചിങ് (അയിരിന്റെ സാന്ദ്രണ മാർഗം)

Question 18.
a) ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന ഉരു കിയ അയണിൽ 4% കാർബണും മറ്റു മാലി ന്യങ്ങളും അടങ്ങിയിരിക്കുന്നു. ഈ അയ ണിന്റെ പേരെന്ത്?
b) സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗി ക്കുന്ന അലോയ് സ്റ്റീൽ ഏത്?
c) ചില അലോയ് സ്റ്റീലുകളുടെ ഘടകങ്ങൾ ഒന്നു തന്നെയെങ്കിലും അവയുടെ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?
Answer:
a) പിഗ് അയൺ (Pig iron)
b) അൽനിക്കോ (Alnico)
c) ഘടകങ്ങളുടെ അളവുകൾ (അനുപാതം) വ്യത്യാസപ്പെട്ടിരിക്കുന്നു.

Class 10 Chemistry Chapter 6 Important Questions Malayalam Medium

Question 19.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന രാസപ്രവർത്തന ങ്ങളാണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്.
a) ഹേമറ്റൈറ്റിന്റെ തന്മാത്രാ വാക്യമെന്ത്?
b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന പദാർഥമേത്?
c) ഫർണസിൽ നിന്നും ഉരുകിയ രൂപത്തിൽ സ്ലാഗും അയണും പ്രത്യേകം പ്രത്യേകമായി പുറത്തെടുക്കുന്നു. സ്ലാഗ് എന്നാൽ എന്ത്?
d) സ്ലാഗ് ഉണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യമെഴുതുക.
Answer:
a) Fe2O3
b) കാർബൺ മോണോക്സൈഡ് (CO)
c) അയിരിലുള്ള അപദവ്യവും (ഗാങ്) അതു നീക്കം ചെയ്യാൻ ചേർക്കുന്ന ഫ്ളക്സും
പ്രവർത്തിച്ചുണ്ടാകുന്ന എളുപ്പത്തിൽ ഉരു കുന്ന സംയുക്തമാണ് സ്ലാഗ്.
ഗാങ് + ഫ്ളക്സ് → സ്ലാഗ്
d) Class 10 Chemistry Chapter 6 Important Questions Malayalam Medium 1

Question 20.
നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗി ക്കുന്ന ഒരു ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിര് ഏത്?
b) ഈ അയിരിന്റെ സാന്ദ്രീകരണ മാർഗ്ഗം എന്ത്?
c) അലുമിനിയം നിർമ്മാണത്തിൽ ഉപയോഗി ക്കുന്ന നിരോക്സീകാരി ഏത്?
d) അലുമിനിയം നിർമ്മാണത്തിൽ ക്രയോലൈറ്റ്
ഉപയോഗിക്കുന്നതെന്തിന്?
Answer:
a) ബോക്സൈറ്റ് (Al2O3.2H2O)
b) ലീച്ചിങ്
c) വൈദ്യുതി
d) അലുമിനിയത്തിന്റെ ഉരുകനില താഴ്ത്തുന്നു.

Question 21.
ഒരു ഇരുമ്പു വളയത്തിൽ ചെമ്പ് (കോപ്പർ) പൂശു ന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്?
(FeSO4, AgNO3, ZnSO4, CuSO4)
Answer:
CuSO4

Question 22.
സാന്ദ്രീകരിച്ച് അയിരുകളെ അവയുടെ ഓ ഡാക്കി മാറ്റുന്നത് രണ്ട് പ്രക്രിയകൾ മുഖേനയാണ്.
a) വായുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പ്രക്രിയയുടെ പേരെന്ത്?
b) അയിര് കാർബണേറ്റ് ആണെങ്കിൽ ഏത് പ്രക്രി യാണ് ഉപയോഗിക്കുന്നത്?
Answer:
a) റോസ്റ്റിങ്
b) കാൽസിനേഷൻ

Question 23.
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിൽ ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന രാസപ്രവർത്ത നങ്ങളുടെ സമവാക്യങ്ങൾ നൽകിയിരിക്കുന്നു.
i) C + O2 → CO2 + Heat
ii) CO2 + C + Heat → 2CO
iii) Fe2O3 + 3CO → 2Fe + 3CO2
iv) CaCO3 → CaO + CO2
v) CaO + SiO2 → CaSiO3
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
a) ഇവിടെ നിരോക്സീകാരിയായി പ്രവർത്തി ക്കുന്ന സംയുക്തം ഏത്?
b) ഇരുമ്പിന്റെ നിർമ്മാണത്തിൽ CO-യുടെ ധർമ്മമെന്ത്?
c) ഇവിടെ ഉണ്ടാകുന്ന സ്ലാഗ് ഏതാണ്?
Answer:
a) കാർബൺ മോണോക്സൈഡ് (CO)
b) CaO ഗാങിനെ നീക്കം ചെയ്യുന്ന ഫ്ളക്സായി പ്രവർത്തിക്കുന്നു.
c) കാൽസ്യം സിലിക്കേറ്റ് (CaSiO3)
CaO + SiO2 → CaSiO3

Question 24.
a) സിങ്ക് ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോ ഗിക്കുന്ന മാർഗ്ഗം എന്ത്?
b) സിങ്കിന്റെ ഏത് സവിശേഷതയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്?
Answer:
a) സ്വേദനം
b) താഴ്ന്ന തിളനില

Question 25.
ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന ‘A’ എന്ന പദാർഥം വിഘടിച്ച് ‘B’ ആവുകയും ഇരുമ്പ് നിർമ്മാണത്തിൽ ഫ്ളക്സ് ആയി പ്രവർത്തിക്കു
കയും ചെയ്യുന്നു.
a) A, B എന്നീ സംയുക്തങ്ങൾ തിരിച്ചറിയുക.
b) ബ്ലാസ്റ്റ് ഫർണസിലെ സ്ലാഗ് രൂപീകരണ ത്തിന്റെ സമവാക്യം എഴുതുക.
c) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം ഏതാണ്?
Answer:
a) A – CaCO3 B – CaO
CaCO3 → CaO + CO2

b) CaO + SiO2 → CaSiO3

c) കാർബൺ മോണോക്സൈഡ് (CO)

Question 26.
ഒരു ലോഹത്തിന്റെ അയിരിന് അതിലെ അപ്രദ വ്യത്തേക്കാൾ സാന്ദ്രത കുറവാണ്. ഈ അയി രിന്റെ സാന്ദ്രണത്തിന് അനുയോജ്യമായ മാർഗ്ഗം ഏതാണ്?
(ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്)
Answer:
പ്ലവനപ്രക്രിയ

Class 10 Chemistry Chapter 6 Important Questions Malayalam Medium

Question 27.
സ്റ്റെയിൻലസ് സ്റ്റീൽ, നിക്കാം, അൽനിക്കോ എന്നിവ അലോയ് സ്റ്റീലുകളാണ്.
a) ഇവയിൽ ഹീറ്റിംഗ് കോയിലുകൾ നിർമ്മി ക്കാൻ ഉപയോഗിക്കുന്നത് ഏത്?
b) ഇവയിൽ ഘടകങ്ങൾ ഒന്ന് തന്നെയായ അലോയ് സ്റ്റീലുകൾ ഏതെല്ലാം?
Answer:
a) നിക്രോം
b) സ്റ്റെയിൻലസ് സ്റ്റീൽ
(Fe, Ni, Cr, C)

Question 28.
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെ ടുന്ന ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിരേത്?
b) ഈ അയിരിന്റെ സാന ഘട്ടത്തിന്റെ
വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
a) ബോക്സൈറ്റ് (Al2O3.2H2O)

b)

  • ലീച്ചിങ് വഴി ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്നു.
  • പൊടിയാക്കിയ ബോക്സൈറ്റ് ചൂടുള്ള NaOH ലായനിയിൽ ലയിപ്പിക്കുന്നു.
  • സോഡിയം അലുമിനേറ്റ് ഉണ്ടാകുന്നു.
  • അപ്രദവ്യങ്ങൾ അരിച്ചു മാറ്റുന്നു.
  • കുറച്ച് Al(OH)3 ചേർത്തിളക്കുന്നു.
  • കൂടുതൽ ജലം ചേർത്തു നേർപ്പിക്കുന്നു.
  • Al(OH)3 കൂടുതലായി അവക്ഷിപ്തപ്പെടുന്നു.
  • അവക്ഷിപ്തം അരിച്ചെടുത്തു കഴുകി ശക്തിയായി ചൂടാക്കുന്നു.
  • അലുമിന (Al2O3) ഉണ്ടാകുന്നു.

Question 29.
ഉരുക്കി വേർതിരിക്കാൻ വഴി ശുദ്ധീകരിക്കുന്ന ലോഹ ജോഡികൾ തിരിച്ചറിയുക.
(Sn & Pb, Zn & Cd, Al & Fe, Cu & Ag)
Answer:
Sn & Pb

Question 30.
പട്ടിക പൂർത്തിയാക്കുക.

അയിരിന്റെ പ്രത്യേകത അയിരിൽ അടങ്ങിയിരിക്കുന്ന അപ്രദവ്യങ്ങളുടെ പ്രത്യേകത സാന്ദ്രണരീതി
കാന്തികസ്വഭാവം കാന്തിക സ്വഭാവമില്ല ………….(a)………….
താഴ്ന്ന സാന്ദ്രത ഉയർന്ന സാന്ദ്രത ………….(b)………….
ഉയർന്ന സാന്ദ്രത താഴ്ന്ന സാന്ദ്രത ………….(c)………….
കാന്തിക സ്വഭാവമില്ല കാന്തികസ്വഭാവം ………….(d)………….

Answer:
a) കാന്തിക വിഭജനം
b) പ്ലവനപ്രക്രിയ
c) ജലപ്രവാഹത്തിൽ കഴുകൽ
d) കാന്തിക വിഭജനം

Question 31.
കലാമിൻ, സിങ്ക് ബ്ലെൻഡ് എന്നിവ സിങ്കിന്റെ രണ്ട് അയിരുകളാണ്.
a) സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണരീതി എന്താണ്?
b) സാന്ദ്രണത്തിന് ശേഷം കലാമിനും സിങ്ക് ബ്ലെൻഡും സിങ്ക് ഓക്സൈഡുകളാക്കി മാറ്റുന്നത് രണ്ട് വ്യത്യസ്ത പ്രക്രിയ വഴിയാണ്. ഓരോ പ്രക്രിയയും വിശദീകരിക്കുക.
c) സിങ്ക് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്? സിങ്കിന്റെ എന്ത് സവിശേഷതയാണ് ഈ മാർഗം തിരഞ്ഞെടുക്കാൻ കാരണം.
Answer:
a) പ്ലവന പ്രക്രിയ (സിങ്ക് ബ്ലൈൻഡ് (ZnS) സൾഫൈഡ് അയിരാണ്)

b) കലാമിൻ – കാൽസിനേഷൻ (ZnCO3 ആണ് കലാമിൻ)
ഉരുകൾ നിലയ്ക്ക് താഴെയുള്ള താപനിലയിൽ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുന്നു.
സിങ്ക് ബ്ലെൻഡ് – റോസ്റ്റിങ്ങ് (ZnS ആണ് സിങ്ക് ബ്ലെൻഡ്). ഉരുകൽ നിലയ്ക്ക് താഴെയുള്ള താപനില യിൽ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.

c) സ്വേദനം
താഴ്ന്ന തിളനില

Question 32.
നൽകിയിട്ടുള്ള സംയുക്തങ്ങളിൽ അലുമിനിയത്തിന്റെ ധാതു ഏതാണ്?
(കലാമിൻ, കുറ്റ്, ക്രയോലൈറ്റ്, മാഗ്നറ്റൈറ്റ്)
Answer:
ക്രയോലൈറ്റ്

Question 33.
ലോഹനിർമ്മാണവുമായി ബന്ധപ്പെട്ട രണ്ട് രാസ പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു. ഇവയിൽ കാൽസിനേഷൻ, റോസ്റ്റിങ്ങ് എന്നിവ തിരിച്ചറി യുക.
a) Cu2S അയിര് ചൂടാക്കുമ്പോൾ Cu2O ആയി മാറുന്നു.
b) കാർബണേറ്റുകളും ഹൈഡ്രോക്സൈഡുക ളും ചൂടാക്കുമ്പോൾ അവ വിഘടിച്ച് അവ യുടെ ഓക്സൈഡുകൾ ഉണ്ടാക്കുന്നു.
Answer:
a) റോസ്റ്റങ്
b) കാൽസിനേഷൻ

Class 10 Chemistry Chapter 6 Important Questions Malayalam Medium

Question 34.
വ്യവസായമേഖലയിലും നിർമ്മാണ രംഗത്തും വളരെ പ്രധാനപ്പെട്ട ഒരു ലോഹമാണ് ഇരുമ്പ്.
a) ഇരുമ്പ് വ്യാവസായികമായി ഉൽപാദിപ്പി ക്കാൻ ഉപയോഗിക്കുന്ന അയിരിന്റെ പേരും രാസസൂത്രവും എഴുതുക.
b) ഇരുമ്പിന്റെ വ്യാവസായിക ഉൽപ്പാദനത്തിലെ സ്ലാഗ് രൂപീകരണ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
c) ‘വിഡ്ഢികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന ഇരുമ്പിന്റെ ധാതു ഏതാണ്?
d) ഒരേ ഘടകമൂലങ്ങൾ അടങ്ങിയിരിക്കുന്ന രണ്ട് അലോയ് സ്റ്റീലുകളുടെ പേരെഴുതുക.
Answer:
a) ഹേമറ്റൈറ്റ് – Fe2O3
b) CaO + SiO2 → CaSiO3
c) അയൺ പൈറൈറ്റ്സ് (FeS2)
d) നിക്രോം, സ്റ്റെയിൻലസ് സ്റ്റീൽ
(Fe, Ni, Cr, C)

Question 35.
a) ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ലോഹമാണ് സദനം മുഖേന ശുദ്ധീകരി ക്കുന്നത്?
(ടിൻ, ലെഡ്, സിങ്ക്, ഇരുമ്പ്)
b) ലോഹത്തിന്റെ ഏത് ഗുണമാണ് ഇവിടെ ഉപ യോഗപ്പെടുത്തുന്നത്?
Answer:
a) സിങ്ക്
b) താഴ്ന്ന തിളനില

Question 36.
പ്രസ്താവന 1: സാന്ദ്രീകരിച്ച് അയിരിനെ വായു വിന്റെ സാന്നിധ്യത്തിൽ ദ്രവണാങ്കത്തെക്കാൾ താഴ്ന്ന താപനില യിൽ ചൂടാക്കുന്ന താണ് റോസ്റ്റിങ്.
പ്രസ്താവന 2: സാന്ദ്രീകരിച്ച് അയിരിനെ വായു വിന്റെ പരിമിതമായ അളവിലോ അസാന്നിധ്യ ത്തിലോ ദ്രവണാങ്കത്തേക്കാൾ താഴ്ന്ന താപ നിലയിൽ ചൂടാക്കുന്നതാണ് കാൽസിനേഷൻ.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1-ഉം 2-ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.

Question 37.
ചേരുംപടി ചേർക്കുക.

അയിരുകളുടെ സ്വഭാവം സാന്ദ്രണരീതി
(a) അയിരുകൾക്ക് സാന്ദ്രത കുറവും അപദവ്യ ങ്ങൾക്ക് സാന്ദ്രത കൂടു തലും (i) ലീച്ചിങ്
(b) അയിരിന് കാന്തിക സ്വഭാവം ഉണ്ട്. അപ്രദ വ്യങ്ങൾക്ക് കാന്തികസ്വ ഭാവം ഇല്ല. (ii) പ്ലവനപ്രക്രിയ
(c) അയിരിനെ ലയിപ്പി ക്കുന്ന ലായകം ഉപയോ ഗിക്കുന്നു. (iii) കാന്തിക വിഭജനം

Class 10 Chemistry Chapter 6 Important Questions Malayalam Medium 2
Answer:
B. a – (ii), b – (iii), c – (i)

അയിരുകളുടെ സ്വഭാവം സാന്ദ്രണരീതി
(a) അയിരുകൾക്ക് സാന്ദ്രത കുറവും അപദവ്യ ങ്ങൾക്ക് സാന്ദ്രത കൂടു തലും (ii) പ്ലവനപ്രക്രിയ
(b) അയിരിന് കാന്തിക സ്വഭാവം ഉണ്ട്. അപ്രദ വ്യങ്ങൾക്ക് കാന്തികസ്വ ഭാവം ഇല്ല. (iii) കാന്തിക വിഭജനം
(c) അയിരിനെ ലയിപ്പി ക്കുന്ന ലായകം ഉപയോ ഗിക്കുന്നു. (i) ലീച്ചിങ്

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 8 തൊടുവരകൾ Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 8 Important Questions Malayalam Medium തൊടുവരകൾ

Tangents Class 10 Extra Questions Kerala Syllabus Malayalam Medium

താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം എടുത്തെഴുതുക.

Question 1.
ഒരുവൃത്തത്തിലെ രണ്ട് സമാന്തരതൊടുവരകൾ തമ്മിലുള്ള അകലം 8 സെന്റിമീറ്റർ ആണ്. വൃത്ത ത്തിന്റെ ആരം എത്ര?
(a) 4
(b) 2
(c) 5
(d) 8
Answer:
(a) 4

Question 2.
വൃത്തത്തിന് പുറത്തെ ബിന്ദുവിൽ നിന്ന് വൃത്ത ത്തിലേക്കുള്ള തൊടുവരയും വൃത്തത്തിന്റെ ആരവും തുല്യമാണ്. അത് 12 സെന്റിമീറ്റർ ആണെ ങ്കിൽ കേന്ദ്രത്തിൽ നിന്നും പുറത്തെ ബിന്ദു വിലേക്കുള്ള അകലം എത്ര?
(a) 12 സെ.മീറ്റർ
(b) 12√3 സെ.മീറ്റർ
(c) 12√2 സെ.മീറ്റർ
(d) 6 സെ.മീറ്റർ
Answer:
(c) 12√2 സെ.മീറ്റർ

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

Question 3.
PA, PB എന്നിവ P യിൽ നിന്നുള്ള തൊടു വരകളാണ്. ∠APB = 40° ആയാൽ കോൺ AOB എത്ര?
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q3
(a) 140°
(b) 120°
(c) 150°
(d) 110°
Answer:
(a) 140°

Question 4.
PA, PB എന്നിവ Pയിൽ നിന്നുള്ള തൊടുവരക ളാണ്. ∠APB = 40° ആയാൽ കോൺ ACB എത്ര?
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q4
(a) 50°
(b) 60°
(c) 70°
(d) 40°
Answer:
(c) 70°

Question 5.
5 സെന്റിമീറ്റർ ആരമുള്ള വൃത്തത്തിന്റെ കേന്ദ്ര ത്തിൽ നിന്നും 7 സെന്റിമീറ്റർ അകലെയുള്ള ബിന്ദുവാണ് P.P യിൽ നിന്നും വൃത്തത്തിലേ ക്കുള്ള തൊടുവരയുടെ നീളമെത്?
(a) 12 സെ.മീറ്റർ
(b) 16 സെ.മീറ്റർ
(c) 18 സെ.മീറ്റർ
(d) 10 സെ.മീറ്റർ
Answer:
(a) 12 സെ.മീറ്റർ

Question 6.
ചിത്രത്തിൽ AB = AC = 12 സെന്റീമീറ്റർ. AP = 4 സെന്റീമീറ്ററായാൽ BCയുടെ നീളമെത
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q6
(a) 14 സെ.മീറ്റർ
(b) 18 സെ.മീറ്റർ
(c) 10 സെ.മീറ്റർ
(d) 16 സെ.മീറ്റർ
Answer:
(d) 16 സെ.മീറ്റർ

Question 7.
ത്രികോണം PORന്റെ P യിലൂടെയുള്ള പരിവൃത്ത ത്തിന്റെ തൊടുവര 40 കോൺ PQ എന്ന വശവമായി ഉണ്ടാക്കുന്നു. x എത്ര?
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q7
(a) 40°
(b) 50°
(c) 80°
(d) 20°
Answer:
(a) 40°

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

Question 8.
സമചതുരത്തിന്റെ ശീർഷങ്ങൾ വൃത്തത്തിലെ ബിന്ദുക്കളാണ്. BP എന്ന വര യിലൂടെയുള്ള തൊടുവരയാണ്. ∠PBC എത്ര?
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q8
(a) 50°
(b) 40°
(c) 45°
(d) 30°
Answer:
(c) 45°

Question 9.
സെന്റിമീറ്റർ വശമുള്ള സമഭുജത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം എത
(a) √3
(b) √2
(c) 1
(d) 3
Answer:
(a) √3

Question 10.
വൃത്തത്തിന് പുറത്തുള്ള ബിന്ദുവിൽ നിന്നും വൃത്തത്തിലേക്ക് വരക്കാൻ കഴിയുന്ന തൊടുവര കളുടെ എണ്ണം
(a) 3
(b) 1
(c) 2
(d) 4
Answer:
(c) 2

Question 11.
ഒരു ബിന്ദുവിൽ നിന്ന് വൃത്തത്തിലെക്ക് വരക്കുന്ന കാട വരകൾക്കിടയിലെ കോൺ 90° ആണ് തൊടുന്ന ബിന്ദുവിലേക്കുള്ള ആരങ്ങൾ ക്കിടയിലെ കോൺ,
(a) 90°
(b) 60°
(c) 100°
(d) 80°
Answer:
(a) 90°

Question 12.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക. പ്രസ്താവന 1 : ഒരു വൃത്തത്തിന് പുറത്തുള്ള ബിന്ദുവിൽ നിന്ന് വരച്ച് തൊടുവരകൾ തമ്മിലുള്ള കോൺ 90° + x ആണെങ്കിൽ, തൊടുവരകൾ വൃത്തത്തെ സ്പർശിക്കുന്ന ബിന്ദുവിൽ നിന്നുള്ള ആരങ്ങൾക്കിടയിലുള്ള കോൺ 90° – x ആണ്. പ്രസ്താവന 2 : പുറത്തുള്ള ഒരു ബിന്ദുവിൽ നിന്നും ആരങ്ങൾ വൃത്തത്തെ സ്പർശിക്കുന്ന ബിന്ദുക്കളിലേക്കുള്ള തൊടുവരകൾ ഒരു ചാക്രിക ചതുർഭുജം ഉണ്ടാക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.

Question 13.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക. പ്രസ്താവന 1: ഒരു ത്രികോണത്തിന്റെ പരപ്പളവും ചുറ്റളവും സംഖ്യാപരമായി തുല്യമാണെങ്കിൽ, അതായത് രണ്ടും ഒരേ സംഖ്യയാണെങ്കിൽ അതിന്റെ അന്തർ വൃത്തത്തിന്റെ ആരം യൂണിറ്റാണ്.
പ്രസ്താവന 2 : A പരപ്പളവും, 9 ചുറ്റളവിന്റെ പകുതിയുമാണെങ്കിൽ, അന്തർവൃത്തത്തിന്റെ ആരം r = A
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.

Question 14.
P യിൽ നിന്നുള്ള തൊടുവരയാണ് PA, OA വൃത്തത്തിന്റെ ആരമാണ്. OP = 18 സെന്റിമീറ്റർ ∠OPA = 40° ആയാൽ.
(sin 40° = 0.64, cos 40° = 0.76, tan 40° = 0.83)
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q14
(a) തൊടുവരയുടെ നീളമെത്?
(b) വൃത്തത്തിന്റെ ആരമെത്ര?
Answer:
cos 40° = \(\frac{\mathrm{AP}}{\mathrm{QP}}\)
⇒ 0.76 = \(\frac {AP}{18}\)
⇒ AP = 0.76 × 18
⇒ AP = 13.68 m
sin 40° = \(\frac{\mathrm{OA}}{\mathrm{OP}}=\frac{\mathrm{OA}}{18}\)
⇒ OA = 11.52 cm

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

Question 15.
ത്രികോണം OAP യുടെ കോണുകൾ 1 : 2 : 3 എന്ന അംശബന്ധത്തിലാണ്, O വൃത്തകേന്ദ്രവും PA തൊടുവരയുമാണ്. ∠P ഏറ്റവും ചെറിയ കോൺ, OP = 12 cm
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q15
(a) വശങ്ങളുടെ നീളങ്ങൾ തമ്മിലുള്ള അംശബന്ധം എഴുതുക?
(b) മറ്റ് രണ്ട് വശങ്ങളുടെ നീളം എഴുതുക?
Answer:
(a) കോണുകൾ, x, 2x, 3x
6x = 180
⇒ x = 30
കോണുകൾ 30°, 60°, 90°.
വശങ്ങൾ തമ്മിലുള്ള അംശബന്ധം 1 : √3 : 2
(b) OA = 6, PA = 6√3

Question 16.
O വൃത്തത്തിന്റെ ആരമാണ്, PA തൊടുവര, OP = 24 cm
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q16
(a) ത്രികോണം APയുടെ കോണുകൾ എഴു
(b) വൃത്തത്തിന്റെ ആരം എത്?
(c) തൊടുവരയുടെ നീളമെത്?
Answer:
(a) ∠POA = 180° – 120° = 60°
∠PAO = 90°
∠OPA = 30°
(b) 12 സെ.മീറ്റർ
(c) 12√3 സെ.മീറ്റർ

Question 17.
ഒരു വൃത്തം ത്രികോണത്തിന്റെ വശങ്ങളെ തൊടുന്നു. AP = 1, BQ = 2, CR = 3 ആയാൽ
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q17
(a) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
(b) ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക?
Answer:
(a) AR = 1, CQ = 3, BP = 2
ത്രികോണത്തിന്റെ ചുറ്റളവ് ABC = 12 സെന്റീമീറ്റർ
(b) 34 സെ.മീ ലംബവശങ്ങളായ മട്ടത്രികോണം.
പരപ്പളവ് = \(\frac {1}{2}\) × 3 × 4 = 6 ച.സെ.മീറ്റർ

Question 18.
ചിത്രത്തിൽ PA = 12 സെന്റീമീറ്റർ, O വൃത്ത കേന്ദ്രമാണ്, വൃത്തത്തിന്റെ ആരം 5 സെന്റീമീറ്റർ,
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q18
(a) PB യുടെ നീളമെത്ര?
(b) AP BOയുടെ പരപ്പളവ് കണക്കാക്കുക.
Answer:
(a) PB = 12
(b) 2 × \(\frac {1}{2}\) × 12 × 5 = 60 ച.സെ.മീറ്റർ

Question 19.
ചിത്രത്തിൽ PA, QB എന്നിവ സമാന്തര തൊടുവരകളാണ്. മറ്റൊരു വര PQ വൃത്തത്തെ Rൽ തൊടുന്നു.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q19
(a) OA, OR, OB എന്നിവ വരക്കുക.
(b) തുല്യതികോണങ്ങൾ എഴുതുക.
(c) ∠POQ എത്ര?
Answer:
(a) വരക്കുക
(b) PA = PR, OA = OR
OP പൊതുവായ വര
ത്രികോണം PAO ത്രികോണം PRO തുല്യ മാണ്
അതുപോലെ ΔORO, ΔQBO തുല്യമാണ്.
(c) ∠POA = ∠POR = x
∠QOR = ∠QOB = y അങ്ങനെയെങ്കിൽ
2x + 2y = 180
x + y = 90°
∠POQ = 90°

Question 20.
ചിത്രത്തിൽ AB എന്നത് രണ്ട് വൃത്തങ്ങൾക്കും പൊതുവായ തൊടുവരയാണ്. PCഎന്നത് രണ്ട് വൃത്തങ്ങളുടെയും തൊടുവരയാണ്.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q20
(a) ചിത്രത്തിലെ തുല്യമായ വരകൾ ഏതെല്ലാം?
(b) ∠PAC = x, ∠PBC = y ആയാൽ ∠ACB എത്ര?
(c) ΔABC മട്ടത്രികോണമാണെന്ന് തെളിയിക്കുക.
Answer:
(a) PA = PC, PB = PC
(b) ∠ACB = x + y
(c) ത്രികോണം ABCയിൽ,
2x + 2y = 180
x + y = 90
ത്രികോണം ABC മട്ടത്രികോണമാണ്.

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

Question 21.
ത്രികോണം ABCയിൽ O പരിവൃത്തകേന്ദ്രമാണ്.
∠BOC = 140°
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q21
(a) ∠BAC എത്ര?
(b) PC എന്നത് Cയിലൂടെയുള്ള തൊടുവരയാൽ ∠BCP എത്ര?
Answer:
(a) ∠BAC = 70°
(b) 70°

Question 22.
ABCDE സമപഞ്ചഭുജമാണ്. AD, BD വികർ ണ്ണങ്ങളാണ്. തൊടുവരകൾ യിൽ ഖണ്ഡി ക്കുന്നു.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q22
(a) ∠E, ∠C കോണളവുകൾ എഴുതുക.
(b) ∠ADE, ∠BDC എന്നീ അളവുകളെത്?
(c) ∠PAB, ∠PBA?
(d) കോൺ APB എത്ര?
Answer:
(a) ∠E = ∠C = \(\frac {540}{5}\) = 108°
(b) ∠ADE = 36°
∠BDC = 36°
(c) ∠ADB = 108 – 72 = 36°
∠PAB = ∠PBA = 36°
(d) ∠P = 180 – 72 = 108°

Question 23.
ഒരു വൃത്തം ചതുർഭുജത്തിന്റെ വശങ്ങളെ തൊടുന്നു. AB = 12, CD = 8, AD = 7 ആയാൽ.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q23
(a) വശങ്ങളുടെ നീളങ്ങൾ തമ്മിലുള്ള ബന്ധ മെന്ത്?
(b) BC എത്ര?
Answer:
(a) AB + CD = AD + BC
(b) 12 + 8 = 7 + BC
BC = 13

Question 24.
ഒരു വൃത്തം ത്രികോണം ABCയുടെ രണ്ട് വശ ങ്ങളെ തൊടുന്നു. AB, AC എന്നീ വശങ്ങൾ തുല്യമാണ്
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q24
(a) ചിത്രത്തിൽ കാണുന്ന തുല്യമായ നീളങ്ങൾ ഏതെല്ലാം?
(b) BR = CRഎന്ന് തെളിയിക്കുക.
Answer:
(a) AP = AQ, BP = BR, CQ = CR
(b) AB = AC, AB – PA = AC – AQ
BP = CQ
BR = CR

Question 25.
ചിത്രത്തിൽ ത്രികോണം ABCയുടെ അന്തർ വൃത്തകേന്ദ്രമാണ് O. ∠OBC = 20°, ∠OCB = 30° ആയാൽ.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q25
(a) ∠BOC എത്ര?
(b) ∠A എത്ര?
Answer:
(a) ∠BOC = 180 – (20 + 30) = 130°
(b) ഇത് ത്രികോണത്തിന്റെ അന്തർവൃത്തമാണ്.
വരക്കുന്നതിനായി കോണുകൾ സമഭാഗം ചെയ്യണം.
∠B = 40°, ∠C = 60°.
അതിനാൽ ∠A = 80°.

Question 26.
ADയും BC യും വൃത്തങ്ങളുടെ പൊതുവായ തോടുവരകളാണ് വൃ കേന്ദ്രങ്ങൾ M N വീതമാണ്.
∠APB = 40°
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q26
(a) ചിത്രത്തിൽ കാണുന്ന തുല്യ നീളമുള്ള വരകൾ ഏതെല്ലാം.
(b) AD = BC തെളിയിക്കുക.
(c) ∠APB, ∠CPD കണക്കാക്കുക.
Answer:
(a) PA = PB, PD = PC
(b) സമവാക്യങ്ങൾ കൂട്ടിയാൽ
PA + PD = PB + PC
AD = BC
(c) ∠AMB = 180° – 40° = 140°
∠CND = 180° – 40° = 140°

Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ

Question 27.
ആദ്യ ചിത്രത്തിൽ PA എന്ന വര P യിൽ നിന്നും O കേന്ദ്രമായ വൃത്തത്തിലേക്കുള്ള തൊടുവര യാണ്.
രണ്ടാമത്തെ ചിത്രത്തിൽ OP അർദ്ധവൃത്ത ത്തിന്റെ വ്യാസനും A അർദ്ധവൃത്തത്തിലെ ബിന്ദുവുമാണ്.
Class 10 Maths Chapter 8 Extra Questions Malayalam Medium Kerala Syllabus തൊടുവരകൾ Q27
(a) രണ്ട് ചിത്രത്തിലും ∠OAP എത്ര?
(b) 3 സെ.മീ ആരമുള്ള വൃത്തം വരക്കുക.
കേന്ദ്രത്തിൽ നിന്ന് അകലെ ബിന്ദു അടയാ ഉപ്പെടുത്തുക Pയിൽ നിന്ന് വൃത്തത്തിലേക്ക് തൊടുവരകൾ വരക്കുക
(c) തൊടുവരയുടെ നീളം അളന്നെഴുതുക.
Answer:
(a) 90°
(b) O കേന്ദ്രമായ വൃത്തം വരക്കുക കേന്ദ്രത്തിൽ നീളം 7 അടയാള പ്പെടുത്തുക.
OP വ്യാസം വരക്കുക. വൃത്ത ങ്ങൾ A യിലും Bയിലും ഖണ്ഡിക്കുന്നു.
PA, വരക്കുക. ഇവ തൊടുവരകളാണ്
(c) നീളം അളന്നെഴുതുക.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 13 Coordinates Questions and Answers Malayalam Medium സ്ഥിതിവിവരക്കണക്ക് can save valuable time.

SSLC Maths Chapter 13 Coordinates Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 13 Malayalam Medium

Class 10 Maths Chapter 13 Kerala Syllabus Malayalam Medium

ശരിയല്ലാത്ത ശരാശരി & മറ്റൊരു ശരാശരി (Textbook Page No. 279)

Question 1.
ലോങ്ജമ്പ് പരിശീലനത്തിൽ അഹിരഥ് ചാടിയ ദൂരങ്ങൾ ഇങ്ങനെയാണ്.
6.10, 6.20, 6.18, 6.20, 6.25, 6.21, 6.15, 6.10
ദൂരമെല്ലാം മീറ്ററിലാണ്. ഇവയുടെ മധ്യമവും മാധ്യവും കണ്ടുപിടിക്കുക. അവതമ്മിൽ വലിയ വ്യത്യാസമില്ലാത്തത് എന്തുകൊണ്ടാണ്?
Answer:
മധ്യം = \(\frac{(6.10+6.20+6.18+6.20+6.25+6.21+6.15+6.10)}{8}\) = 6.18
ആരോഹണക്രമം 6.10, 6.10, 6.15, 6.18, 6.20, 6.20, 6.21, 6.25
മാധ്യം = \(\frac{6.18+6.2}{2}\) = 6.19
നടുവിൽ വരുന്ന ഉയരത്തിന്റെ ഇരു വശങ്ങളിലായി സംഖ്യകൾ വിന്യസിച്ചിരിക്കുന്നത് ഏതാണ്ട് ഒരേ അളവിൽ കൂടുതലും കുറവുമായാണ്. അതുകൊണ്ട് മാധ്യവും മധ്യമവും ഏതാണ്ട് അടുത്തടുത്ത് വരുന്നു. കൂടാതെ വളരെ വലിയ സംഖ്യയോ വളരെ ചെറിയ സംഖ്യയോ കൂട്ടത്തിൽ കാണുന്നില്ല.

Question 2.
കേരളത്തിലെ വിവിധ ജില്ലകളിൽ 2025 ജൂൺ മാസത്തിലെ ആദ്യത്തെ ഒരാഴ്ച പെയ്ത മഴയുടെ അളവ് രേഖപ്പെടുത്തിയ പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 279 Q2
ആ ആഴ്ചയിൽ കേരളത്തിലെ മഴയുടെ മാധ്യവും മധ്യമവും കണക്കാക്കുക. മധ്യമത്തേക്കാൾ മാധ്യം കുറഞ്ഞത് എന്തുകൊണ്ട്?
Answer:
മാധ്യം = \(\begin{aligned}
& 108.7+89.4+74.8+72.0+42.6+35.7+66.4 \\
= & \frac{+73.5+69.1+50.5+43.6+93.1+39.0+37.5}{14}
\end{aligned}\)
= 63.9
ആരോഹണക്രമം 35,7, 37.5, 39, 42,6, 43.6, 50.5, 66.4, 69.1, 72.0, 73.5, 74, 89.4, 93.1, 108.7
മാധ്യമം = \(\frac{66.4+69.1}{2}\) = 67.7
മാധ്യം എല്ലാ സംഖ്യകളെയും പരിഗണിച്ചു കൊണ്ടുള്ള ശരാശരിയാണ്. നടുവിലെ സംഖ്യ യേക്കാൾ കുറഞ്ഞ മഴയുടെ അളവുകളുടെ തുക കുറവും നടുവിലേതിനേക്കാൾ കൂടിയതുക അതുകൊണ്ട് മാധ്യം കൂടുതലുമാണ്. മധ്യമത്തേക്കാൾ കുറവാണ്.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 3.
സമാന്തരശ്രേണിയിലായ കുറേ സംഖ്യകളുടെ മധ്യമവും മാധ്യവും തുല്യമാണെന്ന് തെളിയി ക്കുക.
Answer:
പദങ്ങളുടെ എണ്ണം ഒറ്റസംഖ്യ ആയാൽ നടുവിൽ ഒരു പദം ഉണ്ടായിരിക്കും.ഈ പദം തന്നെയാണ് പദങ്ങളുടെ തുകയെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്നത്. ഇത് സമാന്തരശ്രേണിയുടെ പ്രത്യേക തയാണ്. അതായത് മാധ്യം തന്നെയാണ് മധ്യമം പദങ്ങളുടെ തുക ഇരട്ട സംഖ്യ ആയാൽ രണ്ടറ്റത്തുനിന്നും ഒരേ അകലെയുള്ള പദങ്ങളെ ജോടിയായി എഴുതാം. ജോടിയിലെ സംഖ്യകളുടെ തുക തുല്യം. നടുവിൽ വരുന്ന രണ്ട് പദങ്ങൾ കൂട്ടിയതിന്റെ പകുതിയാണ് മധ്യമം. ഈ സംഖ്യതന്നെയായിരിക്കും മാധ്യവും.

ആവൃത്തിയും മധ്യമവും (Textbook Page No. 282)

Question 1.
ചുവടെയുള്ള പട്ടികയിൽ ഒരു പ്രദേശത്തെ 35 കുടുംബങ്ങളെ മാസവരുമാനത്തിന്റെ അടി സ്ഥാന ത്തിൽ തരം തിരിച്ചിരിക്കുന്നു.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q1
മധ്യമവരുമാനം കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q1.1
കുടുംബങ്ങളുടെ എണ്ണം 35 ഒറ്റസംഖ്യ
മധ്യമം = \(\frac{35+1}{2}\) = 18-ാമത്തെ മാസവരുമാനമാണ്
നടുവിൽ വരുന്നത്
അതായത് മധ്യമം = 12000 രൂപ

Question 2.
ഒരു തൊഴിൽ ശാലയിലെ പലതരം ജോലി ചെയ്യുന്നവരുടെ എണ്ണം ദിവസക്കൂലി അനുസ രിച്ച് എഴുതിയ പട്ടികയാണിത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q2
ദിവസക്കൂലികളുടെ മധ്യമം കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q2.1
ജോലിക്കാരുടെ എണ്ണം = 30
പതിനഞ്ചാമത്തെയും പതിനാറാമത്തെയുമാണ് നടുവിൽ വരുന്നത്
മധ്യമം = 1000 രൂപ

Question 3.
ഒരു ആശുപത്രിയിൽ ഒരാഴ്ച പിറന്ന കുട്ടികളെ ഭാരമനുസരിച്ച് എണ്ണം തിരിച്ച് പട്ടികയാണ് ചുവടെയുള്ളത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q3
ഭാരത്തിന്റെ മധ്യമം കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 282 Q3.1
കുട്ടികളുടെ എണ്ണം = 70
35 ഉം 36 ഉം സംഖ്യകളാണ് നടുവിൽ വരുന്നത്.
അത് 3,000 kg ആണ്.
അതിനാൽ, മാധ്യമം = 3.000 kg

വിഭാഗങ്ങളും മധ്യമവും (Textbook Page No. 287-288)

Question 1.
ഒരു പ്രദേശത്തെ കുറേ വീടുകളെ വൈദ്യുതി ഉപയോഗമനുസരിച്ച് തരംതിരിച്ച പട്ടിക ഇങ്ങനെയാണ്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q1
ഉപയോഗത്തിന്റെ മധ്യമം കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q1.1
ആകെ വീടുകളുടെ എണ്ണം n = 39.
ഇരുപതാ മത്തെ വീടാണ് നടുവിൽ വരുന്നത്
മധ്യമവിഭാഗം 280 – 300.
20 യൂണിറ്റ് 10 വീടുകൾക്ക് തുല്യമായി ഭാഗിച്ചാൽ
ഒരു ഭാഗം = \(\frac {20}{10}\) = 2
മധ്യമവിഭാഗത്തിൽ വൈദ്യുത ഉപയോഗത്തിന്റെ അളവ് സമാന്തരശ്രേണിയിലാണ് എന്ന് കരുതുക.
17 മത്തെ വീട്ടിലെ ഉപയോഗം 280 + 1 281.
f = 281, d = 2 ആയാൽ നാലാം പദമാണ് 20മത്തെ വീട്ടിലെ ഉപയോഗം.
മധ്യമം = f + 3d = 281 + 6 = 287 യൂണിറ്റ്.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 2.
ഒരു ക്ലാസിലെ കുട്ടികളെ കണക്കുപരീക്ഷയ്ക്ക് കിട്ടിയ മാർക്ക് അനുസരിച്ച് എണ്ണം തിരിച്ച പട്ടികയാണ് ചുവടെയുള്ളത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q2
ക്ലാസിലെ മധ്യമ മാർക്ക് കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q2.1
കുട്ടികളുടെ ആകെ എണ്ണം n = 36
പതിനെട്ടാമത്തെയും പത്തൊൻപതാമത്തെയും മാർക്കാണ് നടുവിൽ വരുന്നത്
മധ്യമവിഭാഗം 20 – 30
പത്ത് മാർക്ക് പത്ത് പേർക്ക് തുല്യമായി ഭാഗിച്ചാൽ
ഒരു ഭാഗം = 1 മാർക്ക്
പതിമൂന്നാമത്തെ മാർക്ക് 20 + \(\frac {1}{2}\) = 20\(\frac {1}{2}\)
f = 20.5, d = 1 ആയാൽ
x6 = f + 5d
= 20.5 + 5
= 25.5
x7 = 26.5
മാധ്യമം 26

Question 3.
ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ ഒരു വർഷം കൊടുത്ത ആദായനികുതിയുടെ പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q3
ആദായനികുതിയുടെ മധ്യമം കണക്കാക്കുക.
Answer:
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Page 287 Q3.1
n = 92, നാല്പത്തി ആറാമത്തെയും നാല്പത്തി ഏഴാമത്തെയും ആദായനികുതിയാണ് നടുവിൽ വരുന്നത് മധ്യമവിഭാഗം 4000 – 5000
1000 രൂപ 20 പേർക്ക് ഭാഗിച്ചാൽ ഒരു ഭാഗം 50
34മത്തെ ആദായനികുതി 4000 + 25 = 4025
f = 4025, d = 50
x13 = f + 12d
= 4025 + 12 × 50
= 4025 + 600
= 4625
x13 = 4625 + 50 = 4675
മാധ്യമം = \(\frac{4625+4675}{2}\) = 4650

10th Class Maths Notes Malayalam Medium Chapter 13 സ്ഥിതിവിവരക്കണക്ക്

Std 10 Maths Chapter 13 Notes Malayalam Medium

→ തന്നിരിക്കുന്ന മൂല്യങ്ങളുടെ കൂട്ടം ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ ക്രമീകരിക്കുമ്പോൾ മധ്യത്തിലുള്ള സംഖ്യയാണ് മാധ്യമം.

→ തന്നിരിക്കുന്ന ഒരു കൂട്ടം മൂല്യങ്ങളുടെ മാധ്യമം കണക്കാക്കുന്നതിനുള്ള ഘട്ടങ്ങൾ:

  • തന്നിരിക്കുന്ന മൂല്യങ്ങളുടെ കൂട്ടം ആരോഹണ ക്രമത്തിൽ ക്രമീകരിക്കുക
  • തന്നിരിക്കുന്ന മൂല്യങ്ങളുടെ ആകെ എണ്ണം കണ്ടെത്തുക. ഇതിനെ “n” എന്ന് സൂചിപ്പിക്കുന്നു.
  • മധ്യത്തിലുള്ള സ്ഥാനം (സ്ഥാനങ്ങൾ) തിരിച്ചറിയുക.
  • മധ്യത്തിലുള്ള മൂല്യം കണക്കാക്കുക. അതാണ് മാധ്യമം.

n ഒറ്റ സംഖ്യയാണെങ്കിൽ, ഒരു മധ്യ മൂല്യം മാത്രമേ ഉണ്ടാകൂ, അതായിരിക്കും മാധ്യമം
n ഇരട്ട സംഖ്യയാണെങ്കിൽ, രണ്ട് മധ്യ മൂല്യ ങ്ങൾ ഉണ്ടാകും, ഈ രണ്ട് മൂല്യങ്ങളുടെയും ശരാശരിയായിരിക്കും മാധ്യമം.

→ സ്ഥിതിവിവരകണക്കിൽ ആവൃത്തി എന്നത് ഒരു മൂല്യം മൂല്യങ്ങളുടെ ഒരു കൂട്ടത്തിൽ എത്ര തവണ വരുന്നു എന്നതാണ്.

→ ആവൃത്തി പട്ടികയിൽ കൂട്ടാവൃത്തി നിര എങ്ങനെ എഴുതാം?

  • ഒന്നാം വരിയിൽ, ആദ്യ ആവൃത്തി എഴുതുക.
  • രണ്ടാം വരിയിൽ, ആദ്യത്തേതും രണ്ടാമത്തെ ആവൃത്തിയും ചേർന്ന തുക എഴുതുക.
  • മൂന്നാം വരിയിൽ, ആദ്യത്തെ, രണ്ടാമത്തെ, മൂന്നാമത്തെ ആവൃത്തികളുടെ തുക എഴുതുക. ഇതുപോലെ തുടർന്നു എഴുതുക.

→ ആവൃത്തി പട്ടികയിൽ നിന്ന് മാധ്യമം കണ്ടെത്താനുള്ള ഘട്ടങ്ങൾ

  • കൂട്ടാവൃത്തി പട്ടിക തയ്യാറാക്കുക.
  • കൂട്ടത്തിലെ ആകെ മൂല്യങ്ങളുടെ എണ്ണം കണ്ടെത്തുക. ഇതിനെ “n” എന്ന് സൂചിപ്പിക്കുന്നു.
  • നടുവിലുള്ള സ്ഥാനം (സ്ഥാനങ്ങൾ) തിരിച്ചറിയുക.
  • നടുവിലുള്ള മൂല്യം കണക്കാക്കുക, അതാണ് മാധ്യമം.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

→ വിഭാഗങ്ങളുള്ള ആവൃത്തി പട്ടികയിൽ നിന്ന് മാധ്യമം കണ്ടെത്താനുള്ള ഘട്ടങ്ങൾ

  • കൂട്ടാവൃത്തി പട്ടിക തയ്യാറാക്കുക.
  • കൂട്ടത്തിലെ ആകെ മൂല്യങ്ങളുടെ എണ്ണം കണ്ടെത്തുക. ഇതിനെ “n” എന്ന് സൂചിപ്പിക്കുന്നു.
  • മധ്യത്തിലുള്ള സ്ഥാനം (സ്ഥാനങ്ങൾ) തിരിച്ചറിയുക.
  • ആ നടുവിലുള്ള മൂല്യങ്ങൾ ഉൾപ്പെടുന്ന വിഭാഗം കണ്ടെത്തുക. (ഈ വിഭാഗം മാധ്യമവിഭാഗം എന്ന് വിളിക്കുന്നു.)
  • ആ വിഭാഗത്തിന്റെ വീതിയും അതിലെ മൂല്യങ്ങളുടെ എണ്ണവും കണ്ടെത്തുക.
  • വിഭാഗത്തിന്റെ വീതിയെ ആ വിഭാഗത്തിലെ മൂല്യങ്ങളുടെ എണ്ണത്തിൽ പങ്കാക്കി, അതിന്റെ പാതി കണ്ടെത്തുക.

മാധ്യമ വിഭാഗത്തിലെ ആദ്യ മൂല്യത്തിന് അനുബന്ധമായ മൂല്യം കണക്കാക്കുക. മാധ്യമ മൂല്യം കണക്കാക്കുക.

ഒരു കൂട്ടത്തിൽ നിന്ന് ശേഖരിക്കുന്ന സംഖ്യാവിവര ങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില അളവുകളാണ് ഈ യൂണിറ്റിൽ ചർച്ചചെയ്യുന്നത്. കൂട്ടത്തിന്റെ പൊതുവായ സ്വഭാവും ഉൾക്കൊള്ളുന്നതായിരിക്കും ഈ അളവുകൾ. മാധ്യം എന്ന അളവിനെക്കുറിച്ച് മുൻ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. ഒരു കൂട്ടം സംഖ്യകളുടെ മാധ്യം എന്നത് സംഖ്യകളുടെ തുകയെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്നതാണ്.
ഒരു കട്ടിക്ക് 7 പരീക്ഷകളിൽ കിട്ടിയ മാർക്കുകൾ താഴെ കൊടുക്കിരിക്കുന്നു.
10, 18, 14, 11, 17, 11, 15
മാർക്കുകളുടെ മാധ്യം = \(\frac{10+18+14+11+17+11+15}{7}\) = 13.7
മാർക്കുകളുടെ മാധ്യം 13.7 ആണ്
മാർക്കുകളെ ക്രമത്തിലെഴുതിയാൽ നടുവിൽ വരുന്ന സംഖ്യയാണ് മധ്യമം. ഇവിടെ 7 സംഖ്യകൾ ഉള്ളതുകൊണ്ട് നിശ്ചയമായും നടുവിൽ ഒരു സംഖ്യ ഉണ്ടായിരിക്കും.
മാർക്കുകളെ ക്രമത്തിലെഴുതിയാൽ നടുവിൽ വരുന്ന സംഖ്യയാണ് മധ്യമം. ഇവിടെ 7 സംഖ്യകൾ ഉള്ളതുകൊണ്ട് നിശ്ചയമായും നടുവിൽ ഒരു സംഖ്യ ഉണ്ടായിരിക്കും.
10, 11, 11, 14, 15, 17, 18 എന്നതാണ് ക്രമം നാലാമത്തെ സംഖ്യയാണ് നടുവിൽ വരുന്നത്. മധ്യമം 14
ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കണം. സംഖ്യകൾ ക്രമത്തിലെഴുതുമ്പോൾ സമാന്തരശ്രേണിയായാൽ മാധ്യവും മധ്യമവും തുല്യമായിരിക്കും.

ശരിയല്ലാത്ത ശരാശരി & മറ്റൊരു ശരാശരി

ഉദാഹരണങ്ങൾ

Question 1.
ആദ്യത്തെ n ഒറ്റസംഖ്യകളുടെ മധ്യമം
(a) 2n
(b) n2
(c) 3n
(d) n
Answer:
ആദ്യത്തെ n ഒറ്റസംഖ്യകളുടെ തുക n2
ശ്രേണി സമാന്തരശ്രേണിയാണ്
മാധ്യം = \(\frac{n^2}{n}\) = n.
മധ്യമം = n

Question 2.
ആദ്യത്തെ n ഇരട്ടസംഖ്യകളുടെ മധ്യമം
(a) n + 1
(b) n
(c) n – 1
(d) 2n + 1
Answer:
തുക = n(n + 1)
മാധ്യം = \(\frac{n(n+1)}{n}\) = n + 1
മധ്യമം = n + 1

Question 3.
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 3n + 2 ആണ്.
(a) 11 മത്തെ പദം എത്ര?
(b) ആദ്യത്തെ 21 പദങ്ങളുടെ മധ്യമം എത്ര?
Answer:
(a) x11 = 3 × 11 + 2 = 35
(b) 21 പദങ്ങളുടെ മധ്യമം എന്നത് പതിനൊന്നാം പദമാണ്. മധ്യമം 35

Question 4.
ഒരു സ്ഥാപനത്തിൽ 10 തൊഴിലാളികളുണ്ട്. അതിൽ മൂന്നുപേരുടെ ദിവസക്കൂലി 500 രൂപ വീതവും ബാക്കിയുള്ള വരുടെ ദിവസക്കൂലി 800 രൂപ വീതവുമാണ്
(a) മാധ്യമമായ ദിവസക്കൂലി എത്ര?
(b) മാധ്യമമായ ദിവസക്കൂലിക്ക് താഴെ കൂലി യുള്ള എത്ര പേരുണ്ട്?
Answer:
(a) ക്രമത്തിലെഴുതിയാൽ നടുവിലെ സംഖ്യകൾ അഞ്ചാമത്തെയും ആറാമത്തെയും ആയി രിക്കും.
അവ 800 ആണ്
മധ്യമം 800
(b) മാധ്യമമായ ദിവസക്കൂലിക്ക് താഴെ കൂലിയുള്ള 3 തൊഴിലാളികളുണ്ട്.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 5.
25 സംഖ്യകൾ ശ്രേണിയായി എഴുതിയിരിക്കുന്നു. ഇവ സമാന്തരശ്രേണിയിലാണെന്നും സംഖ്യക ളുടെ മധ്യമം 36 ആണെന്നും മനസിലാക്കി.
(a) പതിമൂന്നാമത്തെ സംഖ്യ ഏത്?
(b) ഏറ്റവും ചെറിയ സംഖ്യയുടെയും ഏറ്റവും വലിയ സംഖ്യയുടെയും തുക എത്?
(c) ക്രമത്തിലെഴുതിയാൽ നടുവിലുള്ള സംഖ്യ യുടെ ഇരു വശത്തുമുള്ള സംഖ്യകളുടെ തുക എത്?
Answer:
(a) 36
(b) 72
(c) 72

Question 6.
ഒരു പട്ടണത്തിലെ തുടർച്ചയായ ഏഴുദിവസങ്ങ ളിലെ താപനില താഴെ കൊടുത്തിരിക്കുന്നു.
26°C, 28°C, 25°C, 30°C, 27°C, 26°C, 25°C
(a) മധ്യമമായ താപനില എത്ര?
(b) മധ്യമതാപനിലയേക്കാൾ കൂടിയ താപനില യുള്ള എത്ര ദിവസങ്ങളുണ്ട്. കുറഞ്ഞ താപ നിലയുള്ള എത്ര ദിവസങ്ങളുണ്ട്?
(c) മധ്യമ താപനിലയേക്കാൾ കുറഞ്ഞ എത താപനിലകളുണ്ട്?
Answer:
(a) 25°, 25°, 26°, 26°, 27°, 28°, 30°
മധ്യമം 26°
(b) 3, 2
(c) 2

ആവൃത്തിയും മധ്യമവും
പലപ്പോഴും ഒരു കൂട്ടത്തിൽ നിന്ന് ശേഖരിക്കുന്ന സംഖ്യാവിവരങ്ങളിൽ ആവർത്തിക്കുന്നവ ഉണ്ടാകാം. ആവർത്തനത്തിന്റെ എണ്ണമാണ് ആവൃത്തി.
ഒരു ക്ലാസിലെ 40 കുട്ടികൾക്ക് ഒരു ടെസ്റ്റിന് കിട്ടിയ കോറുകളാണ് താഴെ പട്ടികയിൽ കാണുന്നത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 1
സ്കോർ ആയ ഒൻപത് കുട്ടികളുണ്ട്. ഇതുപോലെ 11 സ്കോർ കിട്ടിയ പത്തുപേരും, 13 സ്കോർ കിട്ടിയ 4 പേരും, 15 കിട്ടിയ പതിമൂന്ന് പേരും 19 കിട്ടിയ നാലുപേരുമുണ്ട്.
ഈ പട്ടികതന്നെ സ്കോറുകളുടെ ആരോഹണ ക്രത്തി ലാണ് എഴുതിയിരിക്കുന്നത്.
7 വരെ സ്കോർ കിട്ടിയ പേരും, 11 വരെ സ്കോർ കിട്ടിയ 9 + 10 = 19 പേരും, 13 വരെ സ്കോർ കിട്ടിയ 19 + 4 = 23 പേരും, 15 വരെ സ്കോർ കിട്ടിയ 23 + 13 = 36 പേരും, 19 വരെ കിട്ടിയ 40 പേരും ഉണ്ട്.
ഇതൊന്ന് പട്ടികയിലാക്കി നോക്കാം.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 2
നാല്പത് സ്കോറുകളുണ്ട് അതിൽ ഇരുപതാമത്തെയും ഇരുപത്തി ഒന്നാമത്തെയുമാണ് നടുവിൽ വരുന്നത് അത് രണ്ടും 13 ആണെന്ന് പട്ടികയിൽ നിന്നും വ്യക്തമാണ്. അതിനാൽ മധ്യമം 13.

ഉദാഹരണങ്ങൾ

Question 1.
ഒരു ക്ലാസിലെ 40 കുട്ടികൾക്ക് ഒരു ക്വിസ് മത്സരത്തിന് കിട്ടിയ സ്കോറുകൾ താഴെ കൊടുത്തിരിക്കുന്നു.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 3
(a) അനുയോജ്യമായ ഒരു പട്ടികയിൽ നിന്നും ക്ലാസിൽ കിട്ടിയ ആകെ മാർക്ക് കണക്കാക്കുക.
(b) മാർക്കുകളുടെ മാധ്യം എത്ര?
(c) മധ്യമമായ മാർക്ക് കണക്കാക്കുക.
(d) മധ്യമ മാർക്കിനേക്കാൾ ഉയർന്ന മാർക്ക് നേടിയ കുട്ടികളുടെ എണ്ണം കണക്കാക്കുക.
Answer:
(a) ആകെ സ്കോർ = 4 × 5 + 6 × 10 + 9 × 10 + 10 × 7 + 15 × 8
= 20 + 60 + 90 + 70 + 120
= 360
(b) മാധ്യം = \(\frac {360}{40}\) = 9
(c) പട്ടിക നോക്കുക
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 4
കുട്ടികളുടെ എണ്ണം 40. അതുകൊണ്ട് 20 മത്തെയും 21 മത്തെയും പദങ്ങൾ നടുവിൽ വരുന്നു.
പതിനാറാമത്തെ കുട്ടിയുടെ മാർക്ക് മുതൽ ഇരുപത്തിയഞ്ചാമത്തെ വരെ 9 തന്നെയാണ്.
മധ്യമം 9
(d) മധ്യമത്തിന് മുകളിലെ എണ്ണം 15.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 2.
ഒരു ടീമിലെ 12 അംഗങ്ങളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 5
(a) മധ്യമം കണക്കാക്കുന്നതിനുള്ള പട്ടിക തയ്യാ റാക്കുക.
(b) മധ്യമമായി വരുന്ന ഭാരം കണക്കാക്കുക.
(c) മധ്യമഭാരവും അതിന് താഴെയും ഭാരമുള്ള എത്ര അംഗങ്ങൾ ഉണ്ടായിരിക്കും?
(d) മധ്യമഭാരത്തേക്കാൾ ഉയർന്ന ഭാരമുള്ള എത്ര അംഗങ്ങളുണ്ട്?
Answer:
(a)
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 6
(b) n = 12 (ഇരട്ടസംഖ്യ),
ആറാമത്തെയും ഏഴാമ ത്തെയും നടുവിൽ വരുന്നു. മധ്യമം 70.
(c) മാധ്യമഭാരവും അതിന് താഴെ ഭാരമുള്ളവരുടെ എണ്ണം 7.
(d) മധ്യമത്തിന് മുകളിൽ 5 എണ്ണം

Question 3.
ഒരു കമ്പനിയിലെ 200 തൊഴിലാളികളുടെ ദിവസകൂലിയാണ് താഴെ കൊടുത്തിരിക്കുന്നത്.
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 7
(a) മധ്യമം കണക്കാക്കുന്നതിനുള്ള പട്ടിക തയ്യാറാ ക്കുക
(b) മധ്യമമായി വരുന്ന ദിവസക്കൂലി കണക്കാ ക്കുക
(c) മധ്യമഭാരവും അതിന് താഴെയും ദിവസ ലിയുള്ള എത്ര തൊഴിലാളികൾ ഉണ്ടായി രിക്കും?
(d) മധ്യമഭാരത്തേക്കാൾ ഉയർന്ന ദിവസക്കൂലി യുള്ള തൊഴിലാളികൾ ഉണ്ടായിരിക്കും?
Answer:
(a)
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 8
(b) n = 200 (ഇരട്ടസംഖ്യ). നൂറാമത്തെയും നൂറ്റി ഒന്നാമത്തെയും നടുവിൽ വരുന്നു. മധ്യമം 500
(c) മാധ്യമഭാരവും അതിന് താഴെയുമായി 134 പേർ ഉണ്ട്
(d) മധ്യമത്തിന് മുകളിൽ 66 പേർ

വിഭാഗങ്ങളും മധ്യമവും
തന്നിരിക്കുന്ന വിവരങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും ഉള്ള എണ്ണം കണ്ടെത്തി പട്ടികയിലാക്കാം. ഇത്തരം പട്ടിക യാണ് ആവൃത്തിപ്പട്ടിക.
ആവൃത്തിപ്പട്ടികയ്ക്ക് രണ്ട് കോളങ്ങൾ ഉണ്ടാകും. ആദ്യകോളം വിഭാഗങ്ങളും രണ്ടാമത്തെ കോളം ആവൃത്തിയും (എണ്ണം) ഉൾക്കൊള്ളുന്നു.

Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക്

ഉദാഹരണം
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും മധ്യമം കണക്കാക്കാം.
ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്നവരുടെ എണ്ണവും പ്രായവുമാണ് പട്ടികയിൽ കാണുന്നത്
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 9
ആദ്യമായി തന്നിരിക്കുന്ന വിവരങ്ങളെ ആരോഹണ ക്രമത്തിൽ എഴുതുന്ന പട്ടിക തയ്യാറാക്കാം
Class 10 Maths Chapter 13 Question Answer Malayalam Medium സ്ഥിതിവിവരക്കണക്ക് Notes 10
ആകെ 46 തൊഴിലാളികളുണ്ട്. 23 മത്തെയും 24മത്തെയും തൊഴിലാളികളുടെ പ്രായമാണ് നടുവിൽ വരുന്നത്.
ഇത് 40 – 45 എന്ന വിഭാഗത്തിലാണ്.
40 – 45 എന്ന വിഭാഗത്തെ മധ്യമവിഭാഗം എന്ന് പറയുന്നു.
മധ്യമവിഭാഗത്തിൽ പ്രായങ്ങൾ സമാന്തരശ്രേണിയി ലാണെന്ന് സങ്കല്പിക്കുന്നു.
5 മധ്യമവിഭാഗത്തിലെ 5 വയസ് = 29 – 19 = 10 പേർക്ക്
തുല്യമായി ഭാഗിച്ചാൽ ഒരാളുടെ ഭാഗം \(\frac{5}{10}=\frac{1}{2}\)
ഇരുപതാമത്തെ തൊഴിലാളിയുടെ പ്രായം 40 + \(\frac {1}{2}\) ÷ 2 = 40\(\frac {1}{4}\)
20 മത്തെ പ്രായം ആദ്യപദമായും പൊതുവ്യത്യാസം പൊതുവ്യത്യാസം \(\frac {1}{2}\) ആയും കണക്കാക്കിയാൽ ആ സമാന്തരശ്രേണിയുടെ നാലാം പദമാണ് 23മത്തെ തൊഴിലാളിയുടെ പ്രായം
f = 40\(\frac {1}{4}\), d = \(\frac {1}{2}\)
x4 = ƒ + 3d
= \(40 \frac{1}{4}+3 \times \frac{1}{2}\)
= 41\(\frac {3}{4}\)
24 മത്തെ പ്രായം = \(41 \frac{3}{4}+\frac{1}{2}=42 \frac{1}{4}\)
23 മത്തെയും 24മത്തെയും പ്രായങ്ങൾ കൂട്ടിയതിന്റെ പകുതിയാണ് മധ്യമം,
മധ്യമം (\(41 \frac{3}{4}+42 \frac{1}{4}\)) ÷ 2 = 42