Practicing Physics Class 10 Kerala Syllabus Question Paper Set 1 Malayalam Medium helps identify strengths and weaknesses in a subject.
Physics Class 10 Kerala Syllabus Model Question Paper Set 1 Malayalam Medium
സമയം: 1½ മണിക്കൂർ
ആകെ സ്കോർ: 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- ഈ ചോദ്യപേപ്പറിൽ A, B, C, D എന്നീ വിഭാഗങ്ങളിലായി 18 ചോദ്യങ്ങളാണുള്ളത്.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. എന്നാൽ 7, 10, 12, 17, 18 ചോദ്യങ്ങൾക്ക് Choice നൽകിയിട്ടുണ്ട്.
- Choice നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഒന്നിനുമാത്രം ഉത്തരം എഴുതിയാൽ മതി.
Section – A
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. ഓരോ ചോദ്യത്തിനും സ്കോർ വീതം. (4 × 1 = 4)
Question 1.
ഒരു പ്രകാശരശ്മിയുടെ ഗ്ലാസ് പ്രിസത്തിലൂടെയുള്ള പാതയുടെ ചിത്രം PQRS എന്നീ നാലു വിദ്യാർ ത്ഥികൾ പകർത്തി വരച്ചിരിക്കുന്നത് കാണിച്ചിരിക്കുന്നു. ഇവയിൽ ആരുടെ ചിത്രമാണ് ശരി?

a) P
b) Q
c) R
d) S
Answer:
b) Q
Question 2.
വൈദ്യുതി പ്രവഹിക്കുന്ന ഒരു സോളിനോയ്ഡിന്റെ കാന്തികധ്രുവതയെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തി എഴുതുക.
a) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം നോർത്ത് പോൾ ആയിരിക്കും.
b) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറൻറ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത് പോൾ ആയിരിക്കും.
c) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത് പോൾ ആയിരിക്കും.
d) ഇവയൊന്നുമല്ല.
Answer:
b) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറൻറ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത് പോൾ ആയിരിക്കും.
Question 3.
കാര്യം: 230 V ൽ പ്രവർത്തിക്കുന്ന ഒരു ഹീറ്ററിലൂടെയുള്ള വൈദ്യുത പ്രവാഹം 2A ആണ്, അതിന്റെ പവർ 460 W ആയിരിക്കും.
കാരണം: വോൾട്ടേജിന്റെയും കറന്റിന്റെയും ഗുണനഫലമായാണ് പവർ കണക്കാക്കുന്നത്.
a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു.
b) കാര്യവും കാരണവും ശരിയാണ്; എന്നാൽ, കാരണം കാര്യം വിശദീകരിക്കുന്നില്ല.
c) കാര്യവും കാരണവും തെറ്റാണ്.
d) കാര്യം തെറ്റാണ്; കാരണം ശരിയാണ്
Answer:
a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു.
![]()
Question 4.
അച്ചും ചക്രവും സംവിധാനത്തിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i) യാന്ത്രികലാഭം ഒന്നിനേക്കാൾ കൂടുതലാണ്.
ii) യത്നം ചെയ്യുന്ന പ്രവർത്തിയും രോധം ചെയ്യുന്ന പ്രവർത്തിയും തുല്യമാണ്.
iii) യാന്ത്രികലാഭം ഒന്നിൽ കുറവാണ്.
iv) ചക്രത്തിന്റെ ആരം അച്ചിന്റെ ആരത്തേക്കാൾ കൂടുതലാണ്.
താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
a) i, ii, iii ശരിയാണ്
b) i, ii, iv എന്നിവ ശരിയാണ്
c) ii, iii, iv എന്നിവ ശരിയാണ്
d) i, iii, iv ശരിയാണ്
Answer:
b) i, ii, iv എന്നിവ ശരിയാണ്
Section – B
5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5, 11 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (7 × 2 = 14)
Question 5.
(A) കാർബൺ പാദമുദ്ര കുറയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണ്?
Answer:
കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ ഗുരുതരമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രകൃതിദത്ത ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നു. മലിനീകരണം പരിമിതപ്പെടുത്തുന്നു.
ശുദ്ധമായ വായു, ജല ലഭ്യതയിലേക്കു നയിക്കുന്നു,
ശ്വാസകോശസംബന്ധമായതും മറ്റ് രോഗങ്ങളും കുറയ്ക്കുന്നു.
OR
(B) ഭൂമിയിലെ ഊർജത്തിന്റെ അടിസ്ഥാനം സ്രോതസ്സ് സൂര്യനാണെന്ന് നമുക്കറിയാം.
a) സൗരോർജം ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പേര് നൽകുക
Answer:
സോളാർ വാട്ടർ ഹീറ്റർ
- സോളാർ കുക്കർ
- സോളാർ ഫർണസ്
b) നമ്മുടെ വീടുകളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്, പകൽ സമയത്ത് സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി വർധിപ്പിക്കാം. അതിനായുള്ള ഏതെങ്കിലും രണ്ട് മാർഗങ്ങൾ എഴുതുക.
Answer:
പകൽ വെളിച്ചം പരമാവധി വർധിപ്പിക്കുന്നതിന്, വീട്ടിലെ ജോലിസ്ഥലവും പഠനസ്ഥലവും ജനാലകൾക്കടുത്തായി തിരഞ്ഞെടുക്കണം.
കണ്ണാടികളും ഇളം നിറമുള്ള ചുവരുകളും സൂര്യപ്രകാശം, പ്രതിപതിപ്പിക്കാനുള്ള മുറിയുടെ കഴിവ് മെച്ചപ്പെടുത്തും.
Question 6.
വൈദ്യുതകാന്തികസ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട് ചേർന്ന് ഇരുഭാഗങ്ങളിലുമായി കാണുന്ന വികിരണങ്ങൾ ഏതൊക്കെ? ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ വികിരണത്തിന്റെ ഒരു ഉപയോഗം എഴുതുക.
Answer:
വൈദ്യുതകാന്തികസ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട് ചേർന്ന് ഇരുഭാഗങ്ങളിലുമായി കാണുന്ന വികിരണങ്ങൾ അൾട്രാവയലറ്റ് വികിരണം, ഇൻഫ്രാറെഡ് വികിരണം എന്നിവയാണ്. ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ വികിരണമാണ് അൾട്രാവയലറ്റ് വികിരണം. അൾട്രാവയലറ്റ് വികിരണത്തിന്റെ ഒരു ഉപയോഗം വിറ്റാമിൻ D ഉൽപാദിപ്പിക്കുന്നു.
Question 7.
ഒരു കോൺവെക്സ് ലെൻസിന്റെ F നും 2F നും ഇടയിൽ ഒരു വസ്തു വച്ചിരിക്കുന്നു.

a) പ്രതിബിംബരൂപീകരണം കാണിക്കാനായി ചിത്രം പകർത്തി വരച്ചു പൂർത്തിയാക്കുക.
Answer:

b) വസ്തുവിന്റെ അതേ വലുപ്പത്തിലുള്ള ഒരു യഥാർത്ഥ പ്രതിബിംബം ലഭിക്കുന്നതിന് വസ്തു എവിടെയാണ് വയ്ക്കേണ്ടത്?
Answer:
2F ൽ
Question 8.
പട്ടിക ഉചിതമായി പൂരിപ്പിക്കുക.
| ഉപകരണം | ഊർജപരിവർത്തനം | വൈദ്യുതപ്രവാഹത്തിന്റെ ഫലം |
| ഇലക്ട്രിക് ബൾബ് | (a) | പ്രകാശഫലം |
| (b) | വൈദ്യുതോർജം → താപോർജം | (c) |
| മിക്സി | (d) | യാന്ത്രികഫലം |
Answer:
(a) വൈദ്യുതോർജം, (b) ഇലക്ട്രിക് അയൺ, (c) താപഫലം, (d) വൈദ്യുതോർജം → യാന്ത്രികോർജം.
Question 9.
മോട്ടോർതത്വം പ്രസ്താവിക്കുക. ചാലകത്തിലെ വൈദ്യുതപ്രവാഹദിശയും കാന്തികമണ്ഡലത്തിന്റെ ദിശയും ഒന്നുതന്നെയായാൽ ചാലകത്തിന്റെ ചലനം എപ്രകാരമായിരിക്കും?
Answer:
ഒരു കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്തമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു. ചാലകത്തിലെ വൈദ്യുത പ്രവാഹദിശയും കാന്തികമണ്ഡലത്തിന്റെ ദിശയും ഒന്നു തന്നെയാണ്. അതിനാൽ ചാലകം നിശ്ചലമായിരിക്കും.
![]()
Question 10.
MCB-യെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ഫ്യൂസിനു പകരമായി ശാഖാസർക്കീട്ടുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് MCB. സർക്കീട്ടിൽ ഷോർട്ട് സെർക്കീട്ടോ, ഓവർലോഡോ മൂലം അമിതവൈദ്യുതപ്രവാഹമുണ്ടാകുമ്പോൾ MCB ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിച്ച് സർക്കീട്ട് വിഛേദിക്കുന്നു. അതായത് ട്രിപ്പ് (trip) ആകുന്നു. സർക്കീട്ടിലെ പ്രശ്നം പരിഹരിച്ചശേഷം MCB സ്വിച്ച് ഓണാക്കി സർക്കീട്ട് പൂർവസ്ഥിതിയിലാക്കാം. വൈദ്യുതിയുടെ കാന്തികഫലവും താപഫലവും ഉപയോഗപ്പെടുത്തിയാണ് MCB പ്രവർത്തിക്കുന്നത്.
Question 11.
(A) എന്താണ് മൂന്നാം വർഗ ഉത്തോലകം, മറ്റ് ഉത്തോലകങ്ങളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
Answer:
ഒരു മൂന്നാം വർഗ ഉത്തോലകത്തിൽ, ധാരത്തിനും രോധത്തിനും ഇടയിൽ യത്നം പ്രയോഗിക്കുന്നു. രോധഭുജം യഭുജത്തേക്കാൾ നീളമുള്ളതാണ്, അതിന്റെ ഫലമായി യാന്ത്രിക ലാഭം 1-ൽ കുറവാണ്, അതായത് കൂടുതൽ യത്നം ആവശ്യമാണ്.
ഉദാഹരണം: ഫോർ സെക്സ്, ചൂണ്ട
OR
(B) താഴെപ്പറയുന്നവയെ യാന്ത്രിക ലാഭം 1-ൽ കൂടുതലുള്ളതും 1-ൽ കുറവുള്ളതുമായി തരംതിരിക്കുക. പാക്കുവെട്ടി, ചൂണ്ട, നാരങ്ങാക്കി, ബോട്ടിൽ ഓപ്പണർ, ചൂല് , വീൽബാരോ, ഫോർസെപ്സ്, ടോങ്സ്.
Answer:
| യാന്ത്രികലാഭം 1-ൽ കൂടുതലുള്ളത് | യാന്ത്രികലാഭം 1-ൽ കുറവുള്ളത് |
| പാക്കുവെട്ടി | ചൂണ്ട |
| നാരങ്ങാക്കി | ഫോർസെപ്സ് |
| ബോട്ടിൽ ഓപ്പണർ | ടോങ്സ് |
| വീൽബാരോ | ചൂല് |
Section – C
12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 13, 14 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യങ്ങൾക്കും 3 സ്കോർ വീതം. (6 × 3 = 18)
Question 12.
ചുവടെ നൽകിയിരിക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെഴുതുക

a) പ്രകീർണ്ണനം മൂലം ഏത് നിറത്തിനാണ് ഏറ്റവും കൂടുതൽ ദിശാവ്യതിയാനം സംഭവിക്കുന്നത് ?
Answer:
വയലറ്റിനാണ് ഏറ്റവും കൂടുതൽ ദിശാവ്യതിയാനം സംഭവിക്കുന്നത് ചുവപ്പിനാണ് ഏറ്റവും കുറവ് ദിശാവ്യതിയാനം സംഭവിക്കുന്നത്
b) ഏറ്റവും കുറവ് തരംഗദൈർഘ്യമുള്ളതും കൂടുതൽ തരംഗദൈർഘ്യമുള്ളതുമായ നിറങ്ങൾ ഏതാണ്?
Answer:
വയലറ്റിനാണ് തരംഗദൈർഘ്യം ഏറ്റവും കുറവ് .
ചുവപ്പിനാണ് തരംഗദൈർഘ്യം ഏറ്റവും കൂടുതൽ .
c) തരംഗദൈർഘ്യം വർധിക്കുമ്പോൾ ദിശാവ്യതിയാനം………. (കൂടുന്നു / കുറയുന്നു.
Answer:
തരംഗദൈർഘ്യം കൂടുന്നതിനനുസരിച്ച് ദിശാവ്യതിയാനം കുറയുന്നു.
Question 13.
(A) 230 V-ൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക്ക് ഹീറ്ററിൽ 2 A വൈദ്യുതി പ്രവഹിക്കുന്നു.
a) ഹീറ്ററിന്റെ പ്രതിരോധമെത്ര?
b) ഈ ഹീറ്റർ 10 മിനിറ്റ് പ്രവർത്തിച്ചാൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
c) ഈ ഉപകരണത്തിന്റെ പവർ എത്ര?
Answer:
V = 230 V, I = 2A, t = 10 × 60s
a) R = \(\frac{V}{t}=\frac{230}{2}\) = 115Ω
R = V/I = 230/2 = 115Ω
b) H = V/t
H = 230 × 2 × 600 = 276000 J
c) H = Pt
P = \(\frac{276000}{600}\) = 460 w
OR
(B) ഒരു ഇലക്ട്രിക് ഹീറ്ററിന് 6900 പ്രതിരോധമുണ്ട്, ഇത് 230 V-ൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
(a) നല്ല ഹീറ്റിംഗ് കോയിലിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
(b) ഈ ഹീറ്റർ 30 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഉൽപാദിപ്പിക്കുന്ന താപോർജം കണക്കാക്കുക.
Answer:
പ്രതിരോധ, R = 690N, സമയം, t = 30 മിനിറ്റ് = 30 × 60 = 1800 s വോൾട്ടേജ്, V = 230 V
(a) ഒരു നല്ല ഹീറ്റിംഗ് കോയിലിന്റെ സവിശേഷതകൾ
ഉയർന്ന ഓക്സിഡേഷൻ പ്രതിരോധം
ചുട്ടു പഴുത്ത അവസ്ഥയിൽ ദീർഘനേരം താപോർജം നൽകാനുള്ള കഴിവ് ഉയർന്ന റെസിസ്റ്റിവിറ്റി
ഉയർന്ന ദ്രവണാങ്കം
(b) ഉല്പാദിപ്പിക്കുന്ന താപം, H = \(\frac{V^2 t}{R}=\frac{230^2 \times 1800}{690}\) = 138000 J
![]()
Question 14.
(A) ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക.
a) ജനറേറ്ററിന്റെ പ്രവർത്തനതത്വം ഏത്?
(മോട്ടോർ തത്വം, മ്യൂച്വൽ ഇൻഡക്ഷൻ, വൈദ്യുതകാന്തിക പ്രേരണം, ഇതെല്ലാമാണ്)
Answer:
ജനറേറ്ററിന്റെ പ്രവർത്തനതത്വം: വൈദ്യുതകാന്തിക പ്രേരണം.
b) DC ജനറേറ്ററിന്റെ അർമേച്ചറിൽ രൂപപ്പെടുന്ന വൈദ്യുതി ഏതു തരം
(AC, DC, ഒരേ വോൾട്ടതയിലുള്ള കറന്റ്, ഇതൊന്നുമല്ല)
Answer:
DC ജനറേറ്ററിന്റെ അർമേച്ചറിൽ രൂപപ്പെടുന്ന വൈദ്യുതി: AC
c) ഇന്ത്യയിലെ പവർ സ്റ്റേഷനുകളിൽ എത്ര വോൾട്ടിലാണ് ആണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്?
(11 kV, 11 V, 110 V, 230 V)
Answer:
ഇന്ത്യയിലെ പവർ സ്റ്റേഷനുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി: 11kV
OR
(B) താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക.

ഉപകരണം തിരിച്ചറിയുക, ഇത് സെർക്കീട്ടിൽ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക?
Answer:
ഈ ഉപകരണം ഒരു തീപിന്റെ പ്ലഗാണ്. ഒരു തീപിന്റെ പ്ലഗിൽ മൂന്ന് പിന്നുകളിൽ ഒന്ന് ഒന്ന് ന്യൂട്രലിലേക്കും മറ്റൊന്ന് എർത്ത് വയറിലേക്കും ബന്ധിപ്പിച്ചിരിക്കുന്നു. തീപിന്റെ പ്ലഗിലെ എർത്ത് പിൻ നീളം കൂടിയതും കട്ടിയുള്ളതുമാണ്, ഇത് സെർക്കീട്ടുമായി ആദ്യം സമ്പർക്കം പുലർത്തുന്നതും, ആ പ്ലഗ് ഒരു സോക്കറ്റിൽ ഘടിപ്പിക്കുകയോ സോക്കറ്റിൽ നിന്ന് ഊരിമാറ്റുകയോ ചെയ്യുമ്പോൾ ഏറ്റവും അവസാനം സമ്പർക്കം ഇല്ലാതെയാകുന്നതുമാണ്. അതിന്റെ മധ്യഭാഗത്തെ സ്ലിറ്റ് സോക്കറ്റുമായുള്ള ദൃഢമായ കണക്ഷൻ ഉറപ്പുവരുത്തുന്നു. എർത്ത് പിൻ E എർത്ത് ലൈനുമായി സമ്പർക്കം പുലർത്തുന്നു. ഉപകരണത്തിന്റെ ബോഡി ഈ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നു. ഉപകരണത്തിന്റെ ബോഡിയുമായി ഏതെങ്കിലും തരത്തിലുള്ള വൈദ്യുത സമ്പർക്കം ഉണ്ടാക്കുന്ന സന്ദർഭത്തിൽ, എർത്ത് വയറിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുന്നു. കുറഞ്ഞ പ്രതിരോധമുള്ള പാത യായതിനാൽ താഴേക്ക് സഞ്ചരിക്കുമ്പോൾ വൈദ്യുതി വർധിക്കുന്നു. വർധിച്ച് താപം ഉൽപാദിപ്പിക്കുന്നതിന്റെ ഫലമായി, ഫ്യൂസ് വയർ തകരുന്നു. അങ്ങനെ വൈദ്യുതി പ്രവാഹം നിർത്തുകയും, ഉപകരണത്തിന്റെയും ഉപഭോക്താവിന്റെയും സുരക്ഷ ഉറപ്പാക്കുകായും
ചെയ്യുന്നു.
Question 15.
a) കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ രണ്ട് പ്രധാന ഭാഗങ്ങളുടെ പേര് എഴുതുക ?
Answer:
ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും.
b) അപവർത്തന ടെലിസ്കോപ്പും കോമ്പൗണ്ട് മൈക്രോസ്കോപ്പും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
അകലെയുള്ള വസ്തുക്കളെ (നക്ഷത്രങ്ങൾ പോലുള്ളവ) കാണാൻ ഒരു അപവർത്തന ടെലിസ്കോപ് ഉപയോഗിക്കുന്നു, അതേസമയം വളരെ ചെറിയ വസ്തുക്കളെ (കോശങ്ങൾ പോലുള്ളവ) കാണാൻ ഒരു കോമ്പൗണ്ട് മൈക്രോസ്കോപ് ഉപയോഗിക്കുന്നു. രണ്ട് ഉപകരണങ്ങളിലും രണ്ട് ലെൻസുകളെ ഉപയോഗപ്പെടുത്തിയിരിക്കുന്നു . ഒരു ലെൻസ് പ്രതിബിംബരൂപീകരണത്തിനും (ഒബ്ജക്റ്റീവ് ലെൻസ്), മറ്റൊന്ന് പ്രതിബിംബത്തെ വലുതാക്കി കാണിക്കാനും (ഐപീസ് ലെൻസ്). എന്നിരുന്നാലും, അപവർത്തന ടെലിസ്കോപ് വിദൂര വസ്തുക്കളെ വലുതാക്കി കാണിക്കുന്നു. അതേസമയം മൈക്രോസ്കോപ്പ് ചെറുതും അടുത്തുള്ളതുമായ വസ്തുക്കളെ വലുതാക്കി കാണിക്കുന്നു.
Question 16.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) വോയിസ് കോയിലിലൂടെ ഓഡിയോ സിഗ്നലുകൾ പ്രവഹിക്കുമ്പോൾ എന്ത് സംഭവിക്കും?
Answer:
കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വോയിസ് കോയിലിലൂടെ ഓഡിയോ സിഗ്നലുകൾ പ്രവഹിക്കുമ്പോൾ കോയിലിൽ ബലം അനുഭവപ്പെടുകയും കറന്റിന് അനുസരിച്ച് കോയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു.
b) തത്ഫലമായി പേപ്പർ കോണിനു ചുറ്റുമുള്ള വായുരൂപത്തിന് എന്ത് സംഭവിക്കുന്നു?
Answer:
തത്ഫലമായി പേപ്പർ കോണിനു ചുറ്റുമുള്ള വായുരൂപം കമ്പനം ചെയ്യുന്നു. അങ്ങനെ ശബ്ദം ഉണ്ടാകുന്നു.
c) അതേ തത്വത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ഉപകരണത്തിന്റെ പേര് നൽകുക
Answer:
ഇലക്ട്രിക് മോട്ടോർ
![]()
Question 17.
അനുയോജ്യമായി ചേർത്തെഴുതുക.
| ഉത്തോലകം | A | B |
| ഒന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കൂടുതലായിരിക്കും. | ധാരം രോധത്തിനും യത്നത്തിനും ഇടയിലായിരിക്കും. |
| രണ്ടാം വർഗം | രോധം യത്നത്തേക്കാൾ കൂടു തലോ കുറവോ തുല്യമോ ആകാം. | യത്നം ധാരത്തിനും രോധത്തിനും ഇടയിലായിരിക്കും. |
| മൂന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കുറവായിരിക്കും. | രോധം എപ്പോഴും യത്നത്തിനും ധാര ത്തിനും ഇടയിലായിരിക്കും. |
Answer:
| ഉത്തോലകം | A | B |
| ഒന്നാം വർഗം | രോധം യത്നത്തേക്കാൾ കൂടുതലോ കുറവോ തുല്യമോ ആകാം. | ധാരം രോധത്തിനും യ ത്തിനും ഇടയിലായിരിക്കും. |
| രണ്ടാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കൂടുതലായിരിക്കും. | രോധം എപ്പോഴും യത്നത്തിനും ധാരത്തിനും ഇടയിലായിരിക്കും. |
| മൂന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കുറവായിരിക്കും. | യത്നം ധാരത്തിനും രോധ ത്തിനും ഇടയിലായിരിക്കും. |
Section – D
18-ാമത്തെ ചോദ്യത്തിന് ചോയ്സ് ഉണ്ട് .ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരം എഴുതുക. 4 കോർ വീതം. (4 × 1 = 4)
Question 18.
A. ഒരു തടിക്കട്ടയിൽ വിവിധ നീളത്തിലുള്ള ഹാക്സോബ്ലേഡുകൾ ഉറപ്പിച്ചിരിക്കുന്നതിന്റെ ചിത്രമാണ് ചുവടെ തന്നിരിക്കുന്നത്.

a) C എന്ന ബ്ലേഡിനെ ഉത്തേജിപ്പിച്ചാൽ അതേ ആയതിൽ കമ്പനം ചെയ്യുന്ന ബ്ലേഡ് ഏത്?
Answer:
F
b) ഇവ രണ്ടും ഒരേ ആയതിയിൽ കമ്പനം ചെയ്യുന്നത് എന്തുകൊണ്ട്?
Answer:
അനുനാദം കാരണം രണ്ടിന്റെയും സ്വാഭാവിക ആവൃത്തി തുല്യമാണ്.
c) മറ്റ് ബ്ലേഡുകൾക്കുണ്ടാകുന്ന കമ്പനം ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
പ്രണോദിതകമ്പനം
d) പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ കമ്പനത്തിന്റെ ആയതിക്ക് എന്ത് സംഭവിക്കുന്നു?
Answer:
പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ ആ വസ്തുക്കൾ അനുനാദത്തിലാണെന്ന് (Resonance) പറയാം. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യും.
OR
(B) a)

30 മീറ്റർ അകലത്തിലുള്ള രണ്ട് മതിലുകൾക്കിടയിൽ A എന്ന സ്ഥാനത്തുനിന്ന് ഒരാൾ ശക്തമായി കൈകൊട്ടുന്നു. എങ്കിൽ പ്രതിധ്വനി ഉണ്ടാകുവാൻ സാധ്യതയുണ്ടോ?
Answer:
കേൾക്കാൻ സാധിക്കും. കാരണം W, എന്ന മതിൽ ശബ്ദസാതസ്സിൽ നിന്ന് 18 മീറ്റർ അകലെയാണ്. പ്രതിധ്വനി കേൾക്കാനുള്ള ഏറ്റവും കുറഞ്ഞ ദൂരം 17.5 മീറ്ററാണ്.
b) പടക്കം പൊട്ടിച്ചു 1 സെക്കൻഡിന് ശേഷം, പൊട്ടിച്ചയാൾ അതിന്റെ പ്രതിധ്വനി കേൾക്കുന്നു. പ്രതിധ്വനി കേൾക്കുന്ന വ്യക്തിയിൽ നിന്ന് ശബ്ദപ്രതിപതന പ്രതലം എത്ര അകലയാണ്. (വായുവിലെ ശബ്ദത്തിന്റെ വേഗത 350 m/s ആണ്)
Answer:

v = \(\frac{2 d}{t}\)
d = \(\frac{(v \times t)}{2}=\frac{(350 \times 1) m}{2}\) = 175 m
ശബ്ദപ്രതിപതന പ്രതലം 175 m അകലെയാണുള്ളത്.









































