Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 2 Chapter 1 വിഷുക്കണി Vishukkani Notes Questions and Answers improves language skills.
Vishukkani Class 10 Notes Question Answer
Class 10 Malayalam Vishukkani Notes Question Answer
Class 10 Malayalam Adisthana Padavali Unit 2 Chapter 1 Vishukkani Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
കവിതയ്ക്ക് അനുയോജ്യമായ ഈണവും താളവും നൽകി അവതരിപ്പിക്കുക.
Answer:
ഈരടിയുടെ ഓരോ വരിയിലും പതിന്നാല് അക്ഷരം വീതം വരുന്ന പ്രത്യേക വൃത്തത്തിലാണ് കവിത എഴുതിയിട്ടുളളത്. കവിത പാടുമ്പോൾ ഓരോ വരിയുടെയും ഏഴാമത്തെ അക്ഷരം കഴിഞ്ഞ് അൽപ്പം നിർത്തണം. ഇതൊരു ദ്രാവിഡ ഈണത്തിലുളള കവിതയാണ്.
Question 2.
“എങ്ങനെയൊതുങ്ങും നീ ചെറുവട്ടത്തിൽ’,
‘ചെറുവട്ടം’ എന്ന പ്രയോഗത്തിന്റെ അർഥതലങ്ങൾ എന്തൊക്കെയാണ്?
വിശകലനം ചെയ്യുക.
Answer:
ഐശ്വര്യദേവതയെക്കുറിച്ചുളള സങ്കൽപ്പം സമൂഹത്തിലെ എല്ലാവരുമായും ബന്ധപ്പെട്ടതാണ്. അത് ഇട ത്തരക്കാരോ, പ്രഭുക്കളോ ആയ ചിലയാളുകളുടെ മാത്രം സ്വകാര്യ സങ്കൽപ്പമല്ല എന്നാണ് കവി “എങ്ങ നെയൊതുങ്ങും നീ ചെറുവട്ടത്തിൽ’ എന്ന വരിയിലൂടെ ചൂണ്ടിക്കാട്ടുന്നത്. തറവാട്ടിൽ വിഷുക്കണിയൊ രുക്കുന്ന ഉരുളിയുടെ ചുറ്റിലും, അൽപ്പനേരം കുടുംബാംഗങ്ങളുടെ മനസ്സിലും ക്ലാവ് പിടിച്ച വാൽക്ക ണ്ണാടി ചേർത്ത് പിടിച്ച് ഐശ്വര്യദേവതയെ കുടിയിരുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഐശ്വര്യദേ വതയെ തരം താഴ്ത്തുകയാണ് ചെയ്യുന്നതെന്ന് കവി കരുതുന്നു. ഉദാരതയ്ക്ക് കേഴ്വികേട്ട, പാവപ്പെട്ടവ ന്റെയും, അദ്ധ്വാനിക്കുന്നവന്റെയും, വിയർപ്പ് നീരാകുന്ന സമുദ്രത്തിൽ പിറന്ന, കരിമണ്ണിന്റെ കൊടിയടയാ ളമായ കണിക്കൊന്നയുടെ സ്വർണ്ണനീർ നിറഞ്ഞ അരുവിയിൽ സ്നാനം ചെയ്യുന്ന ഐശ്വര്യദേവത കുറച്ചു പേരുടേത് മാത്രമായി ചുരുങ്ങിപ്പോകുന്നതെങ്ങനെയെന്നാണ് കവിയുടെ ചോദ്യം. ഈ ചെറിയ വിഭാഗ ത്തിന് വേണ്ടി മാത്രം നില കൊള്ളാൻ ഐശ്വര്യദേവതയ്ക്ക് ഒരിക്കലും കഴിയില്ലായെന്നാണ് കവി പറയു ന്നത്. ചെറുവട്ടം എന്നാൽ സമൂഹത്തിലെ ചെറിയ ഒരു വിഭാഗം എന്നർത്ഥം.

Question 3.
“എങ്ങാനുമുണ്ടോ വെട്ടം?
ചുറ്റിയുൾ നാട്ടിലെൻ
ചങ്ങാതിമാർതൻ ഗേഹ-
മിപ്പോഴുമിരുട്ടിൽത്താൻ.” (വിഷുക്കണി)
“വീടെന്ന് പറഞ്ഞുകൂടാ, ചാളയാണ്. ഒരു മണ്ണെണ്ണവിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്ക് കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറു കാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്ക് പോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്ത് പോലുമല്ല. തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ച് തരും.”
എതിര് (എം. കുഞ്ഞാമൻ)
Answer:
ഉൾനാട്ടിലെ ചങ്ങാതിമാരുടെ വീടുകളെല്ലാം എപ്പോഴും ഇരുട്ടിൽ തന്നെയാണെന്നും, എവിടെയെങ്കിലും വെളിച്ചം കാണാനുണ്ടോ എന്നും കവി അന്വേഷിക്കുന്നുണ്ട്. വറുതികളുടെയും കഷ്ടപ്പാടുകളുടെയും, ചൂഷണങ്ങളുടെയും മറ്റും ഇരുട്ടിൽ എന്നും മുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സമൂഹത്തിലെ വലി യൊരു വിഭാഗം. അവർക്ക് ആശ്വാസത്തിന്റെ പ്രകാശം നൽകാൻ ആരും ശ്രമിക്കുന്നില്ല. കാലം പുരോഗ മിച്ചിട്ടും ഇത്തരം അസമത്വങ്ങൾ നിലനിൽക്കുന്നതിൽ ദു:ഖിതനാണ് കവി. എം. കുഞ്ഞാമന്റെ എതിര് എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇരുട്ട് വിളക്ക് നഷ്ടപ്പെടുമ്പോഴുളള ഇരുളാണ്.പക്ഷേ ലോകം മുഴുവൻ ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയുന്ന ഇരുട്ട് വെറും വെളിച്ചമില്ലായ്മയല്ല. അതും അസ മത്വത്തിന്റെ, ദാരിദ്ര്യത്തിന്റെ ഇരുട്ട് തന്നെയാണ്. വിശക്കുമ്പോൾ സമ്പന്ന വർഗ്ഗത്തെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രന്റെ ഉളളിലുളള ഇരുട്ടാണ്. നല്ല പാത്രത്തിൽ ഭക്ഷണം പകർന്ന് കൊടുക്കാതെ വീട്ട് മുറ്റവും കഴിഞ്ഞ് തൊടിയിൽ മണ്ണ് കുഴിച്ച് ആ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പുന്ന ജന്മിയുടെ ഉളളിലുളള ഇരുട്ടാ ണത്.
Question 4.
“വീടുതോറുമേ കണി-
നിരന്നിട്ടതിൽ വിള-
യാടുമോ നീ,യെല്ലാർക്കു-
മന്നപൂർണ്ണയാം ദേവി?”
വരികളിൽ അവതരിപ്പിച്ചിരിക്കുന്ന സാമൂഹികദർശനത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഒരു വിഭാഗത്തിന്റെ മാത്രം ദേവിയായി അവരുടെ വീട്ടിലെ ഓട്ടുരുളിയിൽ പ്രതിഷ്ഠിക്കപ്പെടുന്ന ഐശ്വര്യ ദേവതയോട് കവി അഭ്യർത്ഥിക്കുന്ന വരികളാണിത്. എല്ലാവീട്ടിലും കണിയൊരുക്കാൻ സാധിക്കുകയും ഓരോ വീട്ടിലെയും കണിയുരുളിയിൽ വിളയാടുകയും ചെയ്യുവാൻ ഐശ്വര്യ ദേവതയ്ക്ക് കഴിഞ്ഞിരുന്നു വെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് പ്രത്യാശിക്കുന്ന കവിയെയാണ് നാം ഇവിടെ കാണുന്നത്. ഇവിടെ കവി അവതരിപ്പിക്കുന്ന സാമൂഹിക ദർശനം സമത്വത്തിന്റേതാണ്. സമ്പത്തും ഐശ്വര്യവും ഒരു വിഭാഗ ത്തിന്റെ മുന്നിൽ മാത്രം കുന്നുകൂടുകയും മറ്റൊരു വിഭാഗം എന്നും പട്ടിണിയിലും, കഷ്ടപ്പാടിലും, വേദ നകളിലും അവഗണനകളിലും കഴിച്ച് കൂട്ടേണ്ടി വരികയും ചെയ്യുന്ന ഒരു ഭീതിജനകമായ സാമൂഹികാവ സ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. പാവങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം യാതൊരു തത്ത്വദീക്ഷയുമി ല്ലാതെ അനുഭവിക്കുകയും, തങ്ങളെ തങ്ങളാക്കാൻ പൊരുതിയ പാവങ്ങളെ കാൽക്കീഴിലമർത്തി രസിക്കു കയും ചെയ്യുന്ന സമ്പന്ന വർഗ്ഗത്തിന്റെ കാട്ടുനീതിയെ നിശിതമായി അപലപിക്കുകയാണ് കവി ഈ വരി കളിലൂടെ.
Question 5.
ആഘോഷങ്ങൾ ആനന്ദം പകരേണ്ടവയാണ്. നിങ്ങൾ പങ്കെടുത്ത ഏതെങ്കിലും ആഘോഷദിനത്തിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ഡയറിക്കുറിപ്പ് എഴുതുക.
Answer:
ഡയറിക്കുറിപ്പ് തയ്യാറാക്കൽ ഒരു വ്യക്തിപരമായ പ്രവർത്തനമാണ്. ഓരോ ദിവസവും ഓരോ വ്യക്തിക്കു മുണ്ടായ അനുഭവങ്ങൾ, അവർ സാക്ഷികളായ സംഭവങ്ങൾ, മറ്റുളളവരുടെ പ്രതികരണങ്ങൾ മുതലായവ യൊക്കെ ഡയറിക്കുറിപ്പിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. അൽപ്പം സർഗ്ഗാത്മകത കൂടെയുണ്ടെങ്കിൽ ഡയ റിക്കുറിപ്പ് ഭംഗിയാക്കാൻ പറ്റും. നിങ്ങൾ പങ്കെടുത്ത ഏതെങ്കിലും ഒരു ആഘോഷദിനത്തിന്റെ അനുഭവ ങ്ങൾ ക്രമം തെറ്റാതെ രേഖപ്പെടുത്തി ഡയറിക്കുറിപ്പെഴുതാൻ ശ്രമിക്കുമല്ലോ?
Question 6.
ആശയം, ചമൽക്കാരഭംഗി, സമകാലികപ്രസക്തി എന്നിവ പരിഗണിച്ച് ‘വിഷുക്കണി’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
ആധുനിക മലയാളകവികളിൽ ഏറെ പ്രസിദ്ധനായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനോഹരമായ ഒരു കവിതയാണ് വിഷുക്കണി. വിട എന്ന സമാഹാരത്തിലാണ് ഈ കവിത പ്രത്യക്ഷപ്പെട്ടിട്ടുളളത്. കവിയുടെ സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടമാകുന്ന കവിതയാണിത്.
മലയാളികളുടെ കാർഷികോത്സവമായ വിഷുവുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പമാണ് വിഷുക്കണി എന്ന കവിതയ്ക്കാധാരം. ഇടത്തരക്കാരായ മിക്കവരുടെയും വീടുകളിൽ പ്രത്യേക രീതിയിൽ വിഷുക്കണിയൊ രുക്കാറുണ്ട്. ഓരോ വീട്ടിലെയും സാമ്പത്തിക സ്ഥിതിയും ഐശ്വര്യവും മറ്റും ഈ കണിയൊരുക്കലിൽ പ്രതിഫലിക്കാറുണ്ട്. മധ്യവർഗ്ഗസമൂഹത്തിലെ അംഗമായിരുന്ന കവിയുടെ കുട്ടിക്കാലത്തുണ്ടായ ഒരു വിഷു ക്കണി ദർശനത്തിന്റെ വിവരണത്തോടെയാണ് കവിത ആരംഭിക്കുന്നത്. തന്റെ തറവാട്ടിലെ പ്രത്യേക മുറി യിൽ വിഷുക്കണിയൊരുക്കിവച്ച് അമ്മ, കുട്ടിയെ വെളുപ്പിനെ വിളിച്ചുണർത്തി കണ്ണുകൾ അടപ്പിച്ച് കണി കാണിക്കാൻ കൊണ്ടുപോകുന്നു. പക്ഷേ ആകാംക്ഷയിൽ കുട്ടി അറിയാതെ കണ്ണു തുറന്ന് പോകുന്നു. അപ്പോൾ അവൻ കാണുന്നത് അയൽപക്കത്തെ പാവപ്പെട്ടവരുടെ വീടുകളെല്ലാം ഇരുട്ടിൽ മുങ്ങികിടക്കു ന്നതാണ്.
അവർക്ക് വിഷുവോ, വിഷുക്കണിയൊരുക്കലോ ഇല്ല. നിത്യജീവിതം മുന്നോട്ട് നയിക്കാൻ കഷ്ട പ്പെടുന്നവരാണവർ. ആഘോഷങ്ങളുടെ ഉന്മാദം അവർ അനുഭവിച്ചിട്ടില്ല. വിഷുവിന് പ്രഭാതത്തിൽ സമ്പ ന്നരുടെ വീടുകളിലെത്തുന്ന അവർ, സമ്പന്നർ നീട്ടുന്ന പിച്ചക്കാശ് കൈനീട്ടം എന്ന പേരിൽ വാങ്ങി സംതൃപ്തിടയുന്നവരാണ്. പടക്കം പൊട്ടിക്കലും, ആർക്കലും തിമർക്കലുമൊന്നുമില്ലാത്ത ഒരു ജനതയുടെ വേദനകളിലേക്ക് കവി പിന്നീട് ഇറങ്ങിച്ചെല്ലുന്നു. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം അവതരി ക്കുന്ന ദേവതയല്ല, ഐശ്വര്യ ദേവത എന്ന യാഥാർത്ഥ്യം. കവി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വാൽക്കണ്ണാ ടിയും, ഓട്ടുരുളിയും, കണിവെള്ളരിക്കയും, കത്തി നിൽക്കുന്ന നെയ്ത്തിരിയുമൊന്നും ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു വലിയ വിഭാഗം ജനതയുടെ ആഗ്രഹങ്ങളിലേക്കും വേദനകളിലേക്കും കവി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
വിയർപ്പിന്റെ ഉപ്പിൽ നിന്നും, കരിമണ്ണിന്റെ കാളിമയിൽ നിന്നും ഉയിർകൊണ്ട് ഐശ്വര്യദേവതയ്ക്ക് ഒരു വിഭാഗത്തിന്റെ മാത്രം രക്ഷകയായിരിക്കാനാകില്ല. കായ്കനി തൂങ്ങുന്ന കൊമ്പിൽ ഊഞ്ഞാലാടിയും, പുന്നെ ല്ലുണക്കുന്ന പായയിൽ നൃത്തം ചെയ്തും കഴിയുന്ന ദേവിക്ക് ഒരു ചെറുവട്ടത്തിൽ ഒതുങ്ങിക്കൂടാൻ കഴി യുന്നതെങ്ങനെ ? ചളിയിൽ നിന്നും മനോഹരമായ താമരപ്പൂവുണ്ടാകുന്നത് പോലെ ഇരുട്ടിൽ സ്ഥിതിചെ യ്യുന്ന എല്ലാ വീട്ടിലും കണിയൊരുക്കി അതിൽ വിളയാടാൻ ഐശ്വര്യദേവതയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയോടെയാണ് കവിത അവസാനിക്കുന്നത്.
വളരെ ലളിതമായ ഭാഷയിൽ മനോഹരമായ താളത്തിൽ വേണ്ടത്ര ഒതുക്കത്തോടെ, അലങ്കാരത്തിന്റെ ചമൽക്കാരത്തോടെ രചിക്കപ്പെട്ട വിഷുക്കണിയെന്ന കവിത വ്യക്തമായ ഒരു സന്ദേശം കാഴ്ചവയ്ക്കുന്ന തൊടൊപ്പം വായനക്കാരിൽ അവിസ്മരണീയമായ അനുഭൂതികളും ഉണർത്തുന്നു. ഇന്നത്തെ കാലത്തും ഈ കവിത അഭിസംബോധന ചെയ്യുന്ന സാമൂഹിക പ്രശ്നം വളരെയേറെ പ്രസക്തമാണ്.

Question 7.
സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള മഹത്തായ സങ്കല്പമാണ് ‘വിഷുക്കണി’. ഈ ആശയം ഉൾപ്പെടുത്തി ‘ആഘോഷങ്ങളും മാനവികതയും’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ആഘോഷങ്ങളും മാനവികതയും
ബഹുമാന്യ സദസ്സിന് എന്റെ നമസ്ക്കാരം.
ആഘോഷങ്ങളും, മാനവികതയും എന്നതാണ് പ്രഭാഷണത്തിനായി എനിക്ക് ലഭിച്ചിരിക്കുന്ന വിഷയം. നമ്മുടെ സംസ്ക്കാരവും പരിഷ്ക്കാരവുമായിട്ടെല്ലാം ബന്ധപ്പെട്ടതാണ് ആഘോഷങ്ങൾ. ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നും നമ്മെ താൽക്കാലിക മായിട്ടെങ്കിലും മോചിപ്പിക്കുന്നുണ്ട്. കഴിയുന്നിടത്തോളം മിക്ക ആഘോഷങ്ങളിലും പങ്കെടുക്കാൻ നാം ശ്രമിക്കാറുമുണ്ട്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കാനുണ്ട്. ആഘോഷങ്ങളെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുളള ആളു കൾ ഒരുപോലെയാണോ സ്വീകരിക്കാറുളളത്.സമ്പത്ത്, ജാതിമതങ്ങൾ, സാമൂഹികമായ സ്ഥാനം, അധി കാരം മുതലായവയുടെ അടിസ്ഥാനത്തിൽ ആഘോഷങ്ങളുടെ സ്വഭാവത്തിനും മാറ്റം വരാറില്ലേ ? ഓണ മായാലും, വിഷുവായാലും, ദീപാവലിയായാലും അങ്ങനെയുളള ഏത് ആഘോഷമായാലും സമൂഹത്തിലെ താഴ്ന്ന തട്ടിലുളളവർക്ക് മനം നിറഞ്ഞ് ആഘോഷിക്കാൻ കഴിയാറുണ്ടോ ? എന്താണ് അതിന് കഴിയാത്ത തിന്റെ കാരണം ? നമ്മുടെ സാമൂഹികമായ അസമത്വം തന്നെയാണ് അതിന് കാരണമെന്ന് സാമാന്യമായി പറയാം. എന്നാൽ ഇപ്രകാരമൊരു വലിയ വ്യത്യാസമുണ്ടായതിന്റെ കാരണങ്ങൾ പലതാണ്. സാമൂഹിക മായും,ചരിത്രപരമായും, സാമുദായികവുമായുളള കാരണങ്ങളാണ് ഈ അസമത്വത്തിന് പിന്നിലെന്ന് നമു ക്കറിയാം. ഈ അസമത്വം ഇല്ലാതെയാകാൻ അത്രയേറെ എളുപ്പമല്ല.
മനുഷ്യനിൽ നിന്നും മാനവികതയുടെ അംശങ്ങൾ ചോർന്ന് പോകാതെയിരുന്നാൽ കുറെയൊക്കെ അസ മത്വത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഉളളവർ ഇല്ലാത്തവനെയും പരിഗണിക്കണമെന്നതാ ണല്ലോ നമ്മുടെ സമത്വ തത്ത്വശാസ്ത്രത്തിന്റെ കാതൽ. ഇല്ലാത്തവന്റെ വേദന മനസ്സിലാക്കാൻ ശ്രമിക്കു ന്നതിലൂടെ അവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിലൂടെ നമുക്ക് ലോകം മാറ്റിമറിക്കാൻ കഴിയും. സഹിഷ്ണുതയും സമസൃഷ്ടി സ്നേഹവും പുലർത്താൻ നമ്മുടെ കലാകാരന്മാരും എഴുത്തുകാരും സമൂ ഹത്തിന്റെ എല്ലാത്തട്ടിലുളളവരും പരിശ്രമിക്കുകയും വേണം. എന്നാൽ സമത്വസുന്ദരമായ ഒരു ലോകം യാഥാർത്ഥ്യമാകാൻ വലിയ ബുദ്ധമുട്ടുണ്ടാകില്ല.
ഇതോടുകൂടി എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.
നന്ദി, നമസ്ക്കാരം
വിഷുക്കണി Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
താഴെപ്പറയുന്നവയിൽ വൈലോപ്പിള്ളിയുടേതല്ലാത്ത കൃതി ഏത്?
(a) കന്നിക്കൊയ്ത്ത്
(b) വിട
(c) മകരക്കൊയ്ത്ത്
(d) ശിഷ്യനും മകനും
Answer:
(d) ശിഷ്യനും മകനും
Question 2.
“നീ യുദാരതയുടെ പര്യായം” കവി ആരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്?
(a) അമ്മയെ
(b) ഐശ്വര്യദേവതയെ
(c) തന്റെ ഗ്രാമത്തെ
(d) കൂട്ടുകാരനെ
Answer:
(b) ഐശ്വര്യദേവതയെ
Question 3.
“കണികാണ്മതിനു മുമ്പേ കൺതുറന്നിട്ടാവാം ഞാനിനിയാപ്പുലർകാലം വരെയുമസംതൃപ്തൻ” കവി പ്രതീ ക്ഷിക്കുന്ന ആ പുലർകാലം ഏതാണ്? അത് പുലരാൻ എന്തൊക്കെ മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാകേ ണ്ടത്? സ്വാഭിപ്രായം സമർഥിക്കുക.
Answer:
സമ്പന്നമായ ഒരു ഇടത്തരം തറവാട്ടിലെ അംഗമായി ജനിച്ച കവി കുട്ടിക്കാലത്ത് തന്നെ സമൂഹത്തിൽ നട മാടുന്ന അസമത്വത്തിലും, ഉച്ചനീചത്വത്തിലും അസംതൃപ്തനായിരുന്നു. ഐശ്വര്യദേവതയെ ഉപാസിക്കാ നായി തന്റെ വീട്ടിൽ ഒരുക്കിവയ്ക്കുന്ന വിഷുക്കണിയിൽ സമ്പന്നതയുടെ അടയാളങ്ങളായ പലതും കവി കണ്ടു. അതിൽ കവി ആദ്യമേ അസ്വസ്ഥനായിരുന്നു. അമ്മ കണികാണിക്കാൻ വിളിച്ചുണർത്തി കൊണ്ടു
പോകുന്നതിനിടയിൽ അറിയാതെ കണ്ണുതുറന്നുപോയ കവി കാണുന്നത് തന്റെ സുഹൃത്തുക്കളുടെ ഇരു ഉടഞ്ഞ വീടുകളാണ്. ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും മറ്റ് ജീവിതവ്യഥകളുടെയും അടയാളങ്ങ ളായ ആ ഇരുണ്ടകുടിലുകൾ കവി മനസ്സിൽ വല്ലാത്ത മുറിവുണ്ടാക്കുന്നു. അവരുടെയൊന്നും വീടുകളിൽ വിഷുക്കണി ഒരുക്കിയിരുന്നില്ല. ആകയാൽ ലക്ഷ്മിദേവിയുടെ സാന്നിധ്യവും അവിടെ ഉണ്ടാകാനിടയി ല്ലെന്ന് കവി കരുതുന്നു. ഐശ്വര്യദേവത അതിസമ്പന്നരുടെയും, ഇടത്തരക്കാരുടെയും വീടുകളിലെ മാത്രം സന്ദർശകയായാൽ പോരാ എന്നാണ് കവിയുടെ ആഗ്രഹം.
എല്ലാ പാവപ്പെട്ടവരുടെ വീടുകളിലും കണിനി ക്കുന്ന ഒരു കാലമുണ്ടാവണം. അവിടെയെല്ലാം ഐശ്വര്യദേവതയ്ക്ക് വിളയാടാൻ കഴിയണം. അങ്ങനെയൊരു കാലഘട്ടം ഉദയം ചെയ്യുന്നതുവരെയും കവിയുടെ മനസ്സ് വേദനിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു പ്രഭാതത്തിന്റെ ആഗമനവും കാത്തിരിക്കുന്ന കവി സമത്വ സുന്ദരമായ ഒരു ലോകത്തിന്റെ പ്രവാചകനും, അജയ്യനായ ഒരു മനുഷ്യസ്നേഹിയുമാണ്. ഈ മനുഷ്യ സ്നേഹത്തിന്റെ സ്ഫുലിംഗങ്ങൾ സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും മനസ്സുകളിലേക്ക് കടന്നാൽ തീർച്ചയായും ഇവിടെ മാറ്റങ്ങളു ണ്ടാവും.
Question 4.
താഴെ കൊടുത്ത വരികൾക്ക് ഏറ്റവും അനു യോജ്യമായ ആശയം കണ്ടെത്തുക:
ക്ലാവെഴും വാൽക്കണ്ണാടി
ചേർത്തുവച്ചെശ്വര്യത്തിൻ
ദേവതേ, നിന്നെത്തരം
താഴ്ത്തുകയല്ലീ ഞങ്ങൾ?’
കണ്ണാടിക്ക് ക്ലാവും അഴുക്കും പിടിചിരി ക്കുന്നു.
b. ഐശ്വര്യദേവതയെ ഞങ്ങൾ കണ്ണാടിയിൽ കാണുന്നു.
c. യഥാർത്ഥ ഐശ്വര്യത്തിന്റെ മഹത്വത്തെ സങ്കുചിതമായ രീതിയിൽ ഒതുക്കുന്നത് അതിനെ ചെറുതാക്കലാണ്.
d. ദേവതയെ ഞങ്ങൾ താഴ്ത്തിക്കെട്ടാൻ ശ്രമി ക്കുന്നു.
Answer:
(c) യഥാർത്ഥ ഐശ്വര്യത്തിന്റെ മഹത്വത്ത സങ്കുചിതമായ രീതിയിൽ ഒതുക്കുന്നത് അതി നെ ചെറുതാക്കലാണ്.
Question 5.
‘പാഴിരുൾപ്പരപ്പ് ശരിയായി വിഗ്രഹിച്ചെഴുതുന്ന ത് തിരഞ്ഞെടുക്കുക:
(a) പാഴിരുളും പരപ്പും
(b) പാഴായ ഇരുളിന്റെ പരപ്പ്
(c) പാഴായ ഇരുളും പരപ്പും
(d) പാഴിരുളിലെ പരപ്പ്
Answer:
(b) പാഴായ ഇരുളിന്റെ പരപ്പ്

Question 6.
ആരാണ് കുട്ടിയെ ‘കണി കാണുവാൻ’ വിളി ച്ചുണർത്തിയത്? എന്തു നിർദ്ദേശമാണ് അമ്മ കുട്ടിക്ക് നൽകിയത്?
Answer:
കുട്ടിയുടെ അമ്മയാണ് (തായതൻ) അവനെ സ്നേഹത്തോടെ തൊട്ടുവിളിച്ചുണർത്തിയത്. കണി കാണാൻ വരുമ്പോൾ കണ്ണുകൾ തുറക്ക രുത് (കൺതുറക്കാതെ) എന്ന നിർദ്ദേശമാണ് അമ്മ നൽകിയത്.
Question 7.
കവി വർണ്ണിക്കുന്ന വിഷുക്കണിയിൽ എന്തെ ല്ലാം സാധനങ്ങളാണ് ഉണ്ടായിരുന്നത്?
Answer:
വെള്ളിപോലെ തിളങ്ങുന്ന ഓട്ടുരുളി, കണി വെള്ളരിക്ക, തേങ്ങാമുറികൾ, കത്തിച്ചുവെച്ച തിരികൾ, കൊന്നപ്പൂവ്, പൊന്ന്, മഹാലക്ഷ്മി യുടെ പ്രതിബിംബം കാണിക്കുന്ന കണ്ണാടി, ഞൊറിഞ്ഞുവെച്ച കരമുണ്ട് (കസവുമുണ്ടാ യിരിക്കാം), അരി, കുങ്കുമച്ചെപ്പ് എന്നിവയെ ല്ലാമാണ് കവി വർണ്ണിക്കുന്ന വിഷുക്കണിയിൽ ഉണ്ടായിരുന്നത്.
Question 8.
കണി കണ്ടതിനു ശേഷം കുട്ടി എന്തെല്ലാമാണ് ചെയ്തത്?
Answer:
കണി കണ്ടതിനു ശേഷം കുട്ടി മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങി, പിന്നീട് അനുജത്തി മാർ (ചെറിയ സഹോദരിമാർ) കാൺകെ പൂ ത്തിരി കത്തിച്ചു.
Question 9.
വിഷുപ്പുലരിയിൽ പുറത്ത് എന്തെല്ലാം ശബ്ദങ്ങ ളാണ് കവി കേൾക്കുന്നത്?
Answer:
അടുത്തും അകലെയും നാടിനെ ഉണർത്തുന്ന പടക്കം പൊട്ടിക്കുന്ന ശബ്ദങ്ങളും, ആർ പ്പുവിളികളും മറ്റ് ആഘോഷങ്ങളുടെ ആരവ ങ്ങളുമാണ് (തിമിർക്കലും) വിഷുപ്പുലരിയിൽ കവി കേൾക്കുന്നത്.
Question 10.
ഐശ്വര്യത്തിന്റെ ദേവതയെ കവി എങ്ങനെയെ ല്ലാമാണ് വർണ്ണിക്കുന്നത്? ദേവതയെ എന്തെ ല്ലാം കാര്യങ്ങളുമായാണ് കവി ബന്ധപ്പെടുത്തു്ന്നത്?.
Answer:
കവി ഐശ്വര്യത്തിന്റെ ദേവതയെ ഉദാരതയു ടെ പര്യായമായും, വിയർപ്പിന്റെ സമുദ്രത്തി ൽ (കഠിനാധ്വാനത്തിൽ) നിന്ന് ജനിച്ചവളായും, മഴ പോലെ നാമൃദ്ധി വർഷിക്കുന്നവളായും വർ ണ്ണിക്കുന്നു. കറുത്ത മണ്ണിന്റെ കൊടിയായും (കൃഷിയുടെ പ്രതീകം), കണിക്കൊന്നപ്പൂക്കളു ടെ സ്വർണ്ണ പ്രവാഹത്തിൽ കുളിക്കുന്നവളാ യും, കായ്കനികൾ നിറഞ്ഞ കൊമ്പുകളിൽ ഊഞ്ഞാലാടുന്നവളായും, നെൽപ്പാടങ്ങളിൽ നൃത്തം ചെയ്യുന്ന പുരാതന പുണ്യമായും ദേ വതയെ കാണുന്നു. ചുരുക്കത്തിൽ, കവി ദേ വതയെ ഉദാരത, കഠിനാധ്വാനം, പ്രകൃതി, കാ ർഷിക സമൃദ്ധി, ഫലഭൂയിഷ്ഠത, സ്വാഭാവിക സൗന്ദര്യം എന്നിവയുമായി ബന്ധപ്പെടുത്തുന്നു.
Question 11.
എങ്ങനെയൊതുങ്ങും നീ ചെറുവട്ടത്തിൽ?’ ഈ ചോദ്യം ചോദിക്കാൻ കവിയെ പ്രേരിപ്പിക്കുന്നത് എന്താണ്? എന്താണ് ഈ ‘ചെറുവട്ടം’ കൊണ്ട് അർത്ഥമാക്കുന്നത്?
Answer:
പ്രകൃതിയോടും കഠിനാധ്വാനത്തോടും സാർ വലൗകികമായ സമൃദ്ധിയോടും ബന്ധപ്പെടു ത്തി ദേവതയെ ഇത്രയും വിശാലമായി വർ ണിച്ച ശേഷം, ആ വലിയ സങ്കൽപ്പത്തെ ഒരു ചെറിയ ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമിക്കുന്നതി ലെ വൈരുദ്ധ്യമാണ് കവിയെ ഈ ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. ‘ചെറുവട്ടം എ ന്നത് വിഷുക്കണി ഒരുക്കുന്ന ഓട്ടുരുളിയുടെ വട്ടത്തെയും, ആചാരം നടക്കുന്ന വീടിന്റെ പരിമിതികളെയും, ആചാരത്തിന്റെ തന്നെ സ കുചിതത്വത്തെയും, ഒരുപക്ഷേ ഐശ്വര്യം തനിക്ക് മാത്രമായി ലഭിക്കണം എന്ന മന ഷ്യന്റെ സ്വാർത്ഥമായ ചിന്തയുടെ പരിമിതി കളെയും സൂചിപ്പിക്കുന്നു.
Question 12.
വിഷുക്കണി എന്ന ആചാരവും യഥാർത്ഥ ഐ ശ്വര്യവും തമ്മിൽ കവി കാണുന്ന വ്യത്യാസം എന്താണ്?
Answer:
വിഷുക്കണി എന്ന ആചാരം ഒരു പ്രത്യേക ദിവസത്തിൽ, വീട്ടകത്ത്, ചില വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന, ഐശ്വര്യത്തിന്റെ പ്ര തീകാത്മകമായ ഒരു അനുഷ്ഠാനമാണ്. എ ന്നാൽ കവി വിഭാവനം ചെയ്യുന്ന യഥാർത്ഥ ഐശ്വര്യം എന്നത് അതിവിശാലവും സാർവ ലൗകികവുമാണ്. അത് കഠിനാധ്വാനത്തിലും (വിയർപ്പ്), പ്രകൃതിയുടെ അനുഗ്രഹങ്ങളിലും (മണ്ണ്, മഴ, കായ്കനികൾ, നെല്ല്), എല്ലാവരി ലേക്കും എത്തുന്ന ഉദാരതയിലുമാണ് കുടി കൊള്ളുന്നത്. ആചാരം ഒരു പ്രതീകം മാത്ര മാകുമ്പോൾ, യഥാർത്ഥ ഐശ്വര്യം എന്നത് എല്ലാവർക്കും അനുഭവവേദ്യമാകേണ്ട സമ ദ്ധിയും സന്തോഷവുമാണ്.

Question 13.
‘കരിമണ്ണിൻ കൊടി’ എന്ന് ഐശ്വര്യദേവതയെ വിശേഷിപ്പിക്കുന്നതിലൂടെ കവി അർത്ഥമാക്കുന്നതെന്ത്?
Answer:
‘കരിമണ്ണിൻകൊടി’ എന്ന് വിശേഷിപ്പിക്കുന്നതി ലൂടെ, ഐശ്വര്യം എന്നത് കൃഷിയുമായും മണ്ണിന്റെ ഫലഭൂയിഷ്ഠതയുമായും കഠിനാ ധ്വാനവുമായും അഭേദ്യമായി ബന്ധപ്പെട്ടിരി ക്കുന്നു എന്ന് കവി അർത്ഥമാക്കുന്നു. ദേവത കേവലം ഒരു സങ്കൽപ്പമല്ല, മറിച്ച് മണ്ണിൽ പണി യെടുത്ത് വിളവുണ്ടാക്കുന്നതിന്റെ പ്രതീകം കൂടിയാണ്. കറുത്ത മണ്ണ് സമൃദ്ധിയുടെയും വളക്കൂറിന്റെയും അടയാളമാണ്, അതിന്റെ കൊടി ഐശ്വര്യത്തിന്റെ ചിഹ്നമായി മാറുന്നു.
Question 14.
ഈ കവിത നൽകുന്ന പ്രധാന സന്ദേശം എന്താണ്?
Answer:
വിഷുക്കണി പോലുളള ആചാരങ്ങൾ മനോഹ രവും സാംസ്കാരികമായി പ്രാധാന്യമുള്ളവ യുമാണെങ്കിലും, യഥാർത്ഥ ഐശ്വര്യം എന്ന ത് കേവലം അനുഷ്ഠാനങ്ങൾക്കും പ്രതീകങ്ങ ൾക്കും അപ്പുറം വിശാലവും അർത്ഥവത്തു മാണ് എന്നതാണ് ഈ കവിതയുടെ പ്രധാന സന്ദേശം. യഥാർത്ഥ ഐശ്വര്യം കഠിനാധ്വാന ത്തിലും പ്രകൃതിയുടെ സമൃദ്ധിയിലും സാർ വത്രികമായ പങ്കുവെക്കലിലുമാണ് ഉണ്ടാകു ന്നത്. ഐശ്വര്യത്തെ സ്വന്തം വീടിന്റെയോ ആചാരത്തിന്റെയോ പരിധികൾക്കുളളിൽ ഒ തുക്കാതെ, അത് സമൂഹത്തിലെ എല്ലാവരി ലേക്കും എത്തേണ്ടതിന്റെ ആവശ്യകതയെക്കു റിച്ചും കവിത സംസാരിക്കുന്നു. ചുറ്റുമുളളവ രുടെ ഇല്ലായ്മകളെ അവഗണിച്ച് സ്വന്തം ആഘോഷങ്ങളിൽ മാത്രം മുഴുകുന്നതിലെ പൊള്ളത്തരം കവിത പരോക്ഷമായി ചൂണ്ടി ക്കാണിക്കുന്നു
Question 15.
‘ചളിയിൽ സരോരുഹ
പൊൻമലരുകൾ പോലി
പാഴിരുൾപ്പരപ്പികൽ
വീടുതോറും കണി
നിരന്നിട്ടതിൽ വിള
യാരുമോ നീയെല്ലാർക്കു
മന്നപൂർണ്ണയാം ദേവി?
ഈ വരികളിൽ തെളിയുന്ന കവിയുടെ സാമൂ ഹിക വീക്ഷണം വിശകലനം ചെയ്യുക. ധ4പ
Answer:
ഈ വരികളിൽ കവിയുടെ ഉദാത്തമായ സാ മൂഹിക വീക്ഷണം വ്യക്തമാകുന്നു. സമൂഹ കത്തിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തെയും ഇല്ലാ യ്മകളെയും ‘പാഴിരുൾപ്പരപ്പ്’, ‘ചളി’ എന്നീ രൂപകങ്ങളിലൂടെ കവി അവതരിപ്പിക്കുന്നു. ആ ഇരുട്ടിലും ചെളിയിലും, താമരപ്പൂക്കൾ വി രിയുന്നതുപോലെ, എല്ലാ വീടുകളിലും ഒരു പോലെ ഐശ്വര്യത്തിന്റെ ‘കണി’ എത്തണമെ ന്നും, ദേവി എല്ലാവർക്കും അന്നം നൽകുന്ന അന്നപൂർണ്ണയായി മാറണമെന്നും കവി സ്വപ് നം കാണുന്നു. ഇത് കേവലം ഒരു വ്യക്തിയു ടെയോ കുടുംബത്തിന്റെയോ മാത്രം ഐശ്വ ര്യമല്ല, മറിച്ച് സമൂഹത്തിലെ എല്ലാ മനുഷ്യർ ക്കും ഒരുപോലെ ക്ഷേമവും സമൃദ്ധിയും ഉണ്ടാ കണമെന്ന സോഷ്യലിസ്റ്റ് ചിന്താഗതിയുടെയും മാനവികതയുടെയും പ്രതിഫലനമാണ്. എല്ലാ വർക്കും ഭക്ഷണം, എല്ലാവർക്കും ഐശ്വര്യം എന്ന സമത്വസുന്ദരമായ ഒരു ലോകമാണ് കവിയുടെ ലക്ഷ്യം.
Question 16.
‘കണികാണ്മതിനുമുമ്പേ
കൺതുറന്നിട്ടാവാം, ഞാ
നിനിയാപ്പുലർകാലം
വരെയും സംതൃപ്തൻ.’
അടിവരയിട്ട് പ്രയോഗം നൽകുന്ന സൂചന കൾ വ്യക്തമാക്കുക. കുട്ടിയുടെ അസംതൃപ് തിക്ക് കവിതയിലെ വലിയ ആശയങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്താം?
Answer:
അടിവരയിട്ട് പ്രയോഗം (‘അനസംതൃപ്തൻ’) കുട്ടിയുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പൂ ർണ്ണതയില്ലായ്മയെയും തൃപ്തിക്കുറവിനെയു മാണ് സൂചിപ്പിക്കുന്നത്. കണി കാണുന്നതിന് മുൻപ് കണ്ണുതുറന്നത് ഒരു കാരണമായി കു ട്ടി സംശയിക്കുന്നുണ്ടെങ്കിലും, ആ അസംതൃപ്തി കവിതയുടെ വലിയ ആശയങ്ങളുമായി ബ ന്ധപ്പെട്ടിരിക്കുന്നു. താൻ കണ്ട ശോഭയാർന്ന കണിക്ക് ‘ചുറ്റുമുള്ള ‘ഇരുട്ടിനെ’ (ദാരിദ്ര്യം, ഇ ല്ലായ്മ) പൂർണ്ണമായി മാറ്റാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവ് ആ മനസ്സിലുണ്ട്. കവി സ്വ പ്നം കാണുന്ന ‘ആ പുലർകാലം’ അതായത് എല്ലാവർക്കും ഐശ്വര്യം ലഭിക്കുന്ന, കവി ആ ഗ്രഹിക്കുന്ന സാർവത്രികമായ കണി യാഥാർ ത്ഥ്യമാകുന്ന കാലം വരുന്നത് വരെ ഈ അസം തൃപ്തി നിലനിൽക്കുമെന്നാണ് സൂചന. വ്യ ക്തിപരമായ ഒരു പിഴവിന്റെ തോന്നൽ, സാ മൂഹികമായ അസമത്വത്തെക്കുറിച്ചുള്ള വലി യ അസംതൃപ്തിയുമായി ഇവിടെ ചേർന്നു പോകുന്നു.
Question 17.
വിഷുക്കണി എന്ന ആചാരവും കവി വിഭാവനം ചെയ്യുന്ന യഥാർത്ഥ ഐശ്വര്യവും തമ്മിലുള്ള വ്യത്യാസങ്ങൾ കവിതയെ അടിസ്ഥാനമാക്കി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വിഷുക്കണി വർഷത്തിലൊരിക്കൽ, ഒരു പ്ര ത്യേക ദിവസം (വിഷുപ്പുലരിയിൽ), വീടിനു ഒളിൽ, പരിമിതമായ വസ്തുക്കൾ (ഓട്ടുരുളി, കൊന്ന, കണ്ണാടി, ഫലങ്ങൾ, നാണയം) ഉപ യോഗിച്ച് ഒരുക്കുന്ന ഒന്നാണ്. ഇത് പ്രധാന മായും പ്രതീകാത്മകമാണ്. ഒരു കുടുംബത്തി ന്റെയോ വ്യക്തിയുടെയോ ക്ഷേമത്തിനായു ളള പ്രാർത്ഥനയും പ്രതീക്ഷയുമാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്. അതിന്റെ പ്രഭയും ഐ ശ്വര്യവും ആ വീടിന്റെയോ മുറിയുടെയോ ‘ചെറുവട്ടത്തിൽ ഒതുങ്ങുന്നു.
യഥാർത്ഥ ഐശ്വര്യം (കവിയുടെ കാഴ്ചപ്പാട്) ഇത് സാർവത്രികവും ചലനാത്മകവുമാണ്. ഇത് കേവലം ഒരു ദിവസത്തെ ആചാരമല്ല, മറിച്ച് ജീവിതത്തിലുടനീളം നിറയേണ്ട ഒന്നാ ണ്. കഠിനാധ്വാനം (വിയർപ്പുനീരാഴി), പ്ര കൃതിയുടെ സമൃദ്ധി (കരിമണ്ണ്, കായ്കനി, പു ന്നെല്ല്), ഉദാരത (മഴപോലെ വർഷിക്കുന്നത്. എല്ലാവർക്കുമുളള പങ്കുവെക്കൽ (എല്ലാർക്കും അന്നപൂർണ്ണ എന്നിവയുമായി ഇത് ബന്ധപ്പെ ട്ടിരിക്കുന്നു. ഇത് ഏതെങ്കിലും വട്ടത്തിനുള്ളി ൽ ഒതുങ്ങുന്നതല്ല, മറിച്ച് സമൂഹത്തിലാകെ പടരേണ്ട ഒന്നാണ്. ആചാരം ഒരു നിഴലാണ ങ്കിൽ, കവി കാണുന്ന യഥാർത്ഥ ഐശ്വര്യം അതിന്റെ പൊരുളാണ്.
Question 18.
‘എങ്ങനെയൊതുങ്ങും നീ ചെറുവട്ടത്തിൽ?’ ഈ ചോദ്യം ഉയർത്തുന്നതിലൂടെ കവി പറയാ നുദ്ദേശിക്കുന്നതെന്ത്? ‘ചെറുവട്ടം’ എന്നതു കൊണ്ട് എന്തെല്ലാം അർത്ഥമാക്കാം? വിശദമാ ക്കുക.
Answer:
പ്രകൃതിയോളം വിശാലവും, കഠിനാധ്വാനം പോലെ മഹത്തും, മഴ പോലെ സാർവത്രിക വുമായ ഐശ്വര്യദേവതയുടെ സങ്കൽപ്പത്തെ കേവലം ഒരു വീട്ടിലെ വിഷുക്കണി എന്ന ചെ റിയ ആചാരത്തിലേക്ക് ഒതുക്കാൻ ശ്രമിക്കുന്ന തിലെ വൈരുദ്ധ്യമാണ് ഈ ചോദ്യത്തിലൂടെ കവി ഉയർത്തുന്നത്. ‘ചെറുവട്ടം’ എന്നതു കൊണ്ട് താഴെപ്പറയുന്നവ അർത്ഥ മാക്കാം:
- കണി ഒരുക്കുന്ന ഓട്ടുരുളിയുടെ ഭൗതിക മായ വട്ടം.
- കണി വെച്ചിരിക്കുന്ന മുറിയുടെയോ വീടി ന്റെയോ (തറവാടിന്റെ പരിമിതി.
- വിഷുക്കണി എന്ന ആചാരത്തിന്റെ തന്നെ പരിമിതമായ ചട്ടക്കൂട്.
- ഐശ്വര്യം തനിക്ക് മാത്രമായി വേണമെന്ന മനുഷ്യന്റെ സങ്കുചിതമായ ചിന്താഗതിയും സ്വാർത്ഥതയും.
ഈ ‘ചെറുവട്ടത്തിൽ ഒതുങ്ങുന്നതല്ല യഥാർ ത്ഥ ഐശ്വര്യം എന്നാണ് കവി പറയാനുദ്ദേശി ക്കുന്നത്.

Question 19.
കവിതയിൽ ‘ഇരുട്ട്’, ‘വെട്ടം’ എന്നീ പ്രയോഗ ങ്ങൾ പലയിടത്തും കാണാം. ഇവയ്ക്ക് കവി തയിലുളള പ്രാധാന്യം എന്ത്? അവ എന്തിനെ യെല്ലാമാണ് സൂചിപ്പിക്കുന്നത്?
Answer:
‘ഇരുട്ട്’, ‘വെട്ടം’ എന്നീ പ്രയോഗങ്ങൾക്ക് കവി തയിൽ വലിയ പ്രാധാന്യമുണ്ട്. അവ കേവ ലം ഭൗതികമായ അവസ്ഥകളെ മാത്രമല്ല, ആ ന്തരികവും സാമൂഹികവുമായ തലങ്ങളെക്കു ടി സൂചിപ്പിക്കുന്നു:
ഇരുട്ട്:
- കണി കാണുന്നതിന് മുൻപുള്ള പുലർകാ ലത്തെ യഥാർത്ഥ ഇരുട്ട്.
- കണി കണ്ടിട്ടും കുട്ടിയുടെ മനസ്സിൽ തങ്ങി നിൽക്കുന്ന അസംതൃപ്തിയുടെയും പൂർ തയില്ലായ്മയുടെയും പ്രതീകം (‘തിങ്ങി ടുമിരുട്ടിലാണെൻ കരളന്നേരത്തും’).
- സമൂഹത്തിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തി ന്റെയും ഇല്ലായ്മയുടെയും അസമത്വത്തി ന്റെയും സൂചന (‘ചങ്ങാതിമാർതൻ ഗേഹ മിപ്പൊഴുമിരുട്ടിൽത്താൻ’, ‘പാഴിരുൾപ്പരപ്പ്).
വെട്ടം :
- കണിയിലെ വിളക്കുകളുടെയും കൊന്ന പൂവിന്റെയും പൂത്തിരിയുടെയും ഭൗതി കമായ വെളിച്ചം.
- ക്ഷണികമായ സന്തോഷത്തിന്റെയും ആ ഘോഷത്തിന്റെയും പ്രതീകം (പൂത്തിരി).
- കവി സ്വപ്നം കാണുന്ന സാർവത്രികമായ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീ കം (‘എങ്ങാനുമുണ്ടോ വെട്ടം?’, ‘വീടുതോറു മേകണി’).
ഈ വിപരീതങ്ങളിലൂടെ കവി ആചാരത്തിന്റെ പ്രകാശവും സാമൂഹിക യാഥാർത്ഥ്യത്തിന്റെ ഇരുട്ടും തമ്മിലുള്ള അന്തരം വ്യക്തമാക്കുക യും, യഥാർത്ഥ ‘വെളിച്ച’ത്തിനുവേണ്ടിയുള്ള (സാർവത്രിക ഐശ്വര്യം) ആഗ്രഹം പ്രകടിപ്പി ക്കുകയും ചെയ്യുന്നു.
Question 20.
‘അടുത്തുമകലത്തും
നാടിനെയുണർത്തുന്നു
പടക്കം പൊട്ടിക്കലു
ആർക്കലും തിമിർക്കലും,
ഈ വരികൾ വിഷു ആഘോഷത്തിന്റെ ഏത് ഭാവമാണ് അവതരിപ്പിക്കുന്നത്? കവിതയുടെ പിന്നീടുള്ള ഗൗരവമായ ചിന്തകളുമായി ഈ ആ ഘോഷത്തിന് എന്ന് വൈരുദ്ധ്യമാണുള്ളത്?
Answer:
വിഷു ആഘോഷത്തിന്റെ ബഹളമയവും ആ ഹ്ലാദകരവുമായ ബാഹ്യഭാവമാണ് ഈ വരി കൾ അവതരിപ്പിക്കുന്നത്. പടക്കം പൊട്ടുന്ന തും ആർപ്പുവിളികളും നാടിനെ ഉണർത്തു ന്ന ആഘോഷത്തിന്റെ ശബ്ദമുഖരിതമായ അ ന്തരീക്ഷം ഇത് വരച്ചുകാട്ടുന്നു. എന്നാൽ, കവിതയുടെ പിന്നീടുള്ള ഭാഗങ്ങളിൽ കവി അവതരിപ്പിക്കുന്ന സാമൂഹിക യാഥാർത്ഥ്യ ങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചിന്തകളും, സാ ർവത്രിക ഐശ്വര്യത്തിനു വേണ്ടിയുള്ള ആഗ്ര ഹവും, വ്യക്തിപരമായ അസംതൃപ്തിയും ഈ ബാഹ്യമായ ആഘോഷത്തിമിർപ്പുമായി വൈരുദ്ധ്യം സൃഷ്ടിക്കുന്നു. പുറമേയുളള ആഘോ ഷങ്ങൾ നടക്കുമ്പോഴും, ഉളളിലെയും നാമു ഹത്തിലെയും ‘ഇരുട്ടിനെക്കുറിച്ചുള്ള ചിന്ത കൾ കവിയെ അലട്ടുന്നു. ഈ വൈരുദ്ധ്യം ആഘോഷങ്ങളുടെ ഉപരിപ്ലവതയെയും യഥാർത്ഥ പ്രശ്നങ്ങളെയും താരതമ്യം ചെയ്യാൻ സഹായിക്കുന്നു.
Question 21.
ഐശ്വര്യദേവതയെ വർണ്ണിക്കുമ്പോൾ, ‘തീയെ രിവെയിൽ കായ്കനി തൂങ്ങും കൊമ്പിലൂയലാടിയും, പുന്നെൽപ്പായ്കളിൽ നൃത്യം ചെയ്യും പുകഴും പുരാപുണ്യം’ എന്ന് കവി പറയുന്നു. ഈ പ്രകൃതിപരമായ ബിംബങ്ങളിലൂടെ ദേവതയെ ക്കുറിച്ച് കവി നൽകുന്ന സന്ദേശമെന്ത്?
Answer:
ഈ പ്രകൃതിപരമായ ബിംബങ്ങളിലൂടെ, ഐ ശ്വര്യദേവത എന്നത് മനുഷ്യൻ നിർമ്മിച്ച ത്രങ്ങളിലോ പൂജാമുറികളിലോ മാത്രം ഒതു ങ്ങുന്ന ഒന്നല്ലെന്നും, മറിച്ച് പ്രകൃതിയുടെ സമ ഡിയിലും ഊർജ്ജസ്വലതയിലും വിളവെടുപ്പി ലുമാണ് ദേവിയുടെ യഥാർത്ഥ സാന്നിധ്യമെ ന്നും കവി സന്ദേശം നൽകുന്നു. ചുട്ടുപൊ ള്ളുന്ന വെയിലിൽ പോലും കായ്കനികൾ ന നൽകുന്ന പ്രകൃതിയുടെ കഴിവും (അദ്ധ്വാനവും ഫലവും, നെൽപ്പാടങ്ങളിലെ വിളവും – (കാർഷിക സമൃദ്ധി) പുരാതനമായ പുണ്യമാ യി കവി കാണുന്നു. ഐശ്വര്യം പ്രകൃതിയോ ടും കൃഷിയോടും അദ്ധ്വാനത്തോടും എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ വരി കൾ വ്യക്തമാക്കുന്നു. ഇത് കണിയിലെ കൃത്രി മമായ അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമാ യി, ജീവസ്സുറ്റതും സ്വാഭാവികവുമായ ഒരു ഐശ്വര്യസങ്കൽപ്പമാണ്.
Question 22.
കവിതയുടെ തുടക്കത്തിൽ, കണി കാണുന്ന കുട്ടിയുടെ വ്യക്തിപരമായ അനുഭവമാണ് വി വരിക്കുന്നത്. എന്നാൽ പിന്നീട് കവിത സാമൂ ഹികമായ വിഷയങ്ങളിലേക്ക് കടക്കുന്നു. ഈ മാറ്റം കവിതയുടെ ആശയഗ്രഹണത്തെ എങ്ങ നെ സ്വാധീനിക്കുന്നു?
Answer:
കവിതയുടെ തുടക്കത്തിലെ വ്യക്തിപരമായ അനുഭവം (കുട്ടിയുടെ കണി കാണൽ, കൈ നീട്ടം വാങ്ങൽ, പൂത്തിരി കത്തിക്കൽ) പിന്നീട് വരുന്ന സാമൂഹികമായ വിഷയങ്ങൾക്ക് ഒരു പശ്ചാത്തലമൊരുക്കുകയും അവയെ കൂടുത ൽ ഹൃദയസ്പർശിയാക്കുകയും ചെയ്യുന്നു. വ്യക്തിപരമായ ഒരു അനുഷ്ഠാനത്തിന്റെ പ രിമിതികളിൽ നിന്നുകൊണ്ടാണ് കവി സാർ വത്രികമായ ഐശ്വര്യത്തെക്കുറിച്ചും സാമൂ ഹിക അസമത്വത്തെക്കുറിച്ചും ചിന്തിക്കുന്നത്. കുട്ടിയുടെ മനസ്സിലെ ‘ഇരുട്ടും’ അസംതൃപ്തി യും സമൂഹത്തിലെ വലിയ ‘ഇരുട്ടിന്റെ’ പ്രതി ഫലനമായി മാറുന്നു. വ്യക്തിപരമായ അനുഭ വത്തിൽ നിന്ന് സാർവലൗകികമായ ചിന്തയി – ലേക്ക് കവിത വികസിക്കുന്നത്, ആചാരങ്ങൾ ക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളിലേക്ക് വായന ക്കാരന്റെ ശ്രദ്ധ ക്ഷണിക്കാൻ സഹായിക്കുന്നു. ഒരു കുട്ടിയുടെ നിഷ്കളങ്കമായ കാഴ്ചപ്പാടി ലൂടെ ആരംഭിച്ച്, ഗൗരവമുള്ള സാമൂഹിക വി മർശനത്തിലേക്കും മാനവികമായ സ്വപ്നത്തി ലേക്കും കവിത വളരുന്നത് ആശയങ്ങൾക്ക് കൂടുതൽ ആഴവും തീവ്രതയും നൽകുന്നു.
Question 23.
‘എങ്കിലും കണികാണും മുമ്പു കൺതുറന്നി ട്ടോ? തിങ്ങിടുമിരുട്ടിലാണെൻ കരളന്നേരത്തും’ ഈ വരികളുടെ ആശയം എന്ത്? കുട്ടിക്ക് ഇങ്ങ നെ തോന്നാൻ കാരണമെന്താവാം?
Answer:
ഈ വരികളുടെ ആശയം ഇതാണ്. കണി ക ഉണ്ടെങ്കിലും, ഒരുപക്ഷേ കണി കാണുന്നതിനു മുൻപ് കണ്ണ് തുറന്നുപോയതുകൊണ്ടാവാം, തന്റെ മനസ്സിൽ അപ്പോഴും ഇരുട്ട് നിറഞ്ഞ തുപോലെ തോന്നുന്നു. കുട്ടിക്ക് ഇങ്ങനെ തോ ന്നാൻ കാരണം, ഒന്ന്, നിയമം തെറ്റിച്ചു് കണി കാണും മുൻപേ കണ്ണ് തുറന്നതിലുള്ള ഒരു ചെറിയ കുറ്റബോധം ആകാം. എന്നാൽ അതി ലുപരി, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഒരു അവബോധം ആ മനസ്സിൽ രൂപപ്പെടുന്നതി ന്റെ സൂചനയാണിത്. പുറത്ത് വീടുകളിലും കൂട്ടുകാരുടെ വീടുകളിലുമെല്ലാം നിലനിൽ ക്കുന്ന ‘ഇരുട്ട് (ദാരിദ്ര്യം, ഐശ്വര്യക്കുറവ്) ഈ കുട്ടിയുടെ ഉളളിലും ഒരു അസംതൃപ്തിയാ യി പ്രതിഫലിക്കുന്നു. കണ്ട കണിയിലെ ശോഭ യ്ക്ക് പുറത്തെ യാഥാർത്ഥ്യത്തിലെ ഇരുട്ടിനെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവാണ് ഈ വരികളിൽ തെളിയുന്നത്.
Question 24.
‘ചിരിക്കും മൂഢസ്വപ്ന
ത്തിന്റെ പൂത്തിരിയിങ്കൽ?’
ഈ വരിയിലെ ‘മൂഢസ്വപ്നം’ എന്ന് കവി വി ശേഷിപ്പിക്കുന്നത് എന്തിനെയാകാം? കവിയുടെ
ഈ പ്രയോഗം എന്ത് സൂചനയാണ് നൽകുന്നത്?
Answer:
വിഷുവിന് കത്തിക്കുന്ന, ക്ഷണികമായ വെളി ച്ചം നൽകി കെട്ടുപോകുന്ന ‘പൂത്തിരി’യുടെ പ്രകാശത്തെയാണ് കവി ഇവിടെ ‘മൂഢസ്വപ് നം’ എന്ന് വിശേഷിപ്പിക്കുന്നത്. യഥാർത്ഥവും ശാശ്വതവുമായ ഐശ്വര്യത്തിന്റെ പ്രകാശത്തി നു പകരം, കേവലം നിമിഷനേരത്തെ മാത്രം സന്തോഷം നൽകുന്ന, യാഥാർത്ഥ്യബോധമി ല്ലാത്ത (മൂഢമായ ഒന്നാണ് പൂത്തിരിയുടെ വെളിച്ചം എന്ന് കവി സൂചിപ്പിക്കുന്നു. വലിയ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തരം ആഘോഷങ്ങളുടെ ഉപരിപ്ലവമായ സന്തോഷം ഒരു മിഥ്യാധാരണ യോ സ്വപ്നമോ പോലെയാണെന്ന് കവി കരു തുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളി ചോടാനുള്ള ഒരു ഉപാധി മാത്രമായി ഇത്തരം ആഘോഷങ്ങൾ മാറുന്നുണ്ടോ എന്നും ഈ പ്രയോഗം ചിന്തിപ്പിക്കുന്നു.

Question 25.
‘കനിവോടോതീയെന്നെത്തൊട്ടുണർത്തി കൊണ്ട’ എന്നും ‘ഐശ്വര്യമഹാറാണിക്ക് അരങ്ങു ചമയ്ക്കുവാനയ്ക്കു വശം പണ്ട എന്നും അമ്മയെക്കുറിച്ച് കവി പറയുന്നു. ഈ പരാമർശങ്ങളിലൂടെ അമ്മ എന്ന കഥാപാത്ര കത്തിന് കവിതയിലുള്ള സ്ഥാനം വ്യക്തമാക്കുക.
Answer:
കവിതയിൽ അമ്മ വാത്സല്യത്തിന്റെയും പാര മ്പര്യത്തിന്റെയും പ്രതീകമാണ്. കുട്ടിയെ സ് നേഹത്തോടെ (കനിവോടെ) വിളിച്ചുണർത്തി ആചാരത്തിന്റെ ഭാഗമാക്കുന്നത് അമ്മയാണ്. അതുപോലെ, ഐശ്വര്യദേവതയ്ക്ക് വേണ്ട ‘അരങ്ങ്’ (വിഷുക്കണി ഒരുക്കുന്നതിൽ അമ്മ യ്ക്ക് പണ്ടേ വൈദഗ്ദ്ധ്യമുണ്ടെന്ന് കവി പറ യുന്നു. ഇത് തലമുറകളായി കൈമാറിവരു ന്ന ആചാരങ്ങളെയും ചിട്ടകളെയും നിലനി ർത്തുന്നതിൽ സ്ത്രീകൾക്കുളള പങ്കിനെ സൂ ചിപ്പിക്കുന്നു. അമ്മയാണ് ആചാരങ്ങളെ കുട്ടി കൾക്ക് പരിചയപ്പെടുത്തുന്നതും അതിന്റെ ചി ട്ടവട്ടങ്ങൾ പാലിക്കുന്നതും. വാത്സല്യത്തോടെ യുള്ള ഉണർത്തലും, ആചാരം ചിട്ടയോടെ നിർവ്വഹിക്കാനുള്ള കഴിവും അമ്മയെ കവി തയിലെ ഒരു പ്രധാന സാന്നിധ്യമാക്കുന്നു.
Question 26.
‘ക്ലാവെഴും വാൽക്കണ്ണാടി
ചേർത്തുവച്ചെശ്വര്യത്തിൻ
ദേവതേ, നിന്നെത്തരം
താഴ്ത്തുകയല്ലീ ഞങ്ങൾ?’
ഇവിടെ ‘ക്ലാവെഴും വാൽക്കണ്ണാടി’ എന്തിനെ യാണ് സൂചിപ്പിക്കുന്നത്? ഈ ചോദ്യത്തിലൂടെ കവി എന്താണ് പറയാൻ ശ്രമിക്കുന്നത്?
Answer:
ഇവിടെ ‘ക്ലാവെഴും വാൽക്കണ്ണാടി’ (തിളക്കം കുറഞ്ഞ, പഴകിയ കണ്ണാടി) എന്നത് ഐശ്വ ര്യത്തെക്കുറിച്ചുള്ള നമ്മുടെ പൂർണ്ണമല്ലാത്ത തും ഒരുപക്ഷേ സ്വാർത്ഥമായതും ഉപരിപ്ലവ വുമായ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു. പ്ര പഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഐശ്വ ര്യത്തിന്റെ ദേവതയെ കേവലം ഒരു പഴകിയ കണ്ണാടിയിലെ പ്രതിബിംബത്തിൽ ഒതുക്കാൻ ശ്രമിക്കുന്നത് ആ ദേവതയെ ചെറുതാക്കുന്ന തിനും അപമാനിക്കുന്നതിനും തുല്യമല്ലേ എ ന്നാണ് കവി ചോദിക്കുന്നത്. നമ്മുടെ സങ്കു ചിത്രമായ കാഴ്ചപ്പാടുകളും ആചാരങ്ങളും യഥാർത്ഥ ഐശ്വര്യത്തിന്റെ മഹത്വത്തെ ഉൾ ക്കൊള്ളാൻ പര്യാപ്തമല്ലെന്ന് കവി പറയാൻ ശ്രമിക്കുന്നു.
Question 27.
‘കണികാണതിൻമുമ്പ
കൺതുറന്നിട്ടാവാം, ഞാ-
നിനിയാപ്പുലർകാലം-
വരെയും സംതൃപ്തൻ.’
കുട്ടിയുടെ ഈ അസംതൃപ്തിക്ക് കവിതയിലെ വലിയ ആശയങ്ങളുമായി എന്തു ബന്ധമാണുളളത്?
Answer:
കുട്ടിക്ക് തോന്നുന്ന ഈ അസംതൃപ്തി, കവിത മുന്നോട്ടുവെക്കുന്ന വലിയ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കണി കാണുന്നതി ൽതനിക്കു പറ്റിയ ചെറിയ വീഴ്ച മുൻപേ കണ്ണുതുറന്നത്) എങ്ങനെ ഒരു വ്യക്തിപരമായ അസംതൃപ്തിക്ക് കാരണമായോ, അതുപോ ലെസമൂഹത്തിൽ ഐശ്വര്യം എല്ലാവർക്കും ഒരുപോലെ ലഭ്യമല്ലാത്തതിലെ അപാകത ഒരു സാമൂഹികമായ അസംതൃപ്തിക്ക് കാരണമാ കുന്നു. കവി സ്വപ്നം കാണുന്ന യഥാർത്ഥ പു ലർകാലം അതായത് എല്ലാവർക്കും ഐശ്വര്യം ലഭിക്കുന്ന കാലം വരുന്നത് വരെ ഈ അനാം തൃപ്തി നിലനിൽക്കും എന്ന് കവി സൂചിപ്പി ക്കുന്നു. കുട്ടിയുടെ വ്യക്തിപരമായ അനുഭവം കവിതയിലെ സാമൂഹികമായ അസമത്വമെന്ന വലിയ വിഷയത്തോട് ചേർത്തുവായിക്കാൻ ഇവിടെ സാധിക്കുന്നു.
Question 28.
‘വിഷുക്കണി’ എന്ന കവിതയിലെ ആശയങ്ങളും സമകാലിക സമൂഹത്തിലെ ധന വിതരണത്തി ലെ അസമത്വങ്ങളും പരിഗണിച്ച് ‘യഥാർത്ഥ ഐശ്വര്യം: പങ്കുവെക്കലിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
മാന്യ സദസ്സിന് വന്ദനം,
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘വിഷുക്കണി’ എന്ന കവിത കേവലം ഒരു വിഷുപ്പുലരിയുടെ ഓർമ്മ മാത്രമല്ല, യഥാർത്ഥ ഐശ്വര്യം എന്താ യിരിക്കണം എന്നതിലേക്കുള്ള ഒരു ചൂണ്ടു പലക കൂടിയാണ്. കവിതയിലെ കുട്ടി കാണു ന്ന മനോഹരമായ കണിയുടെ അതിരുകൾ ക്കപ്പുറം, ചുറ്റുമുള്ള ‘പാഴിരുൾപ്പരപ്പിനെക്കു റിച്ച് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ പശ്ചാ ത്തലത്തിൽ, ‘യഥാർത്ഥ ഐശ്വര്യം: പങ്കുവെ ക്കലിന്റെ പ്രസക്തി’ എന്ന വിഷയത്തെക്കുറി ച്ചാണ് ഞാനിന്ന് സംസാരിക്കുന്നത്.
എന്താണ് യഥാർത്ഥ ഐശ്വര്യം? കവിത ന നോട് പറയുന്നു, അത് ഓട്ടുരുളിയിലോ, സ ർണ്ണത്തിലോ, കൈനീട്ടത്തിലോ മാത്രം ഒതു ങ്ങുന്ന ഒന്നല്ല. അത് ‘വിയർപ്പുനീരാഴിയിൽ നിന്ന്, ‘കരിമണ്ണിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. അത് ‘മഴപോൽ വർഷിക്കുന്ന ഉദാരതയാണ്. അതായത്, പ്രകൃതിയുടെ അനുഗ്രഹങ്ങളും മനുഷ്യന്റെ കഠിനാധ്വാനവും ചേരുമ്പോഴാ ണ് യഥാർത്ഥ ഐശ്വര്യം ഉണ്ടാകുന്നത്. എ ന്നാൽ, ആ ഐശ്വര്യം ഏതാനും ‘ചെറുവട്ടങ്ങ ളിൽ മാത്രം ഒതുങ്ങുമ്പോൾ, അത് പൂർണ്ണ മാകുന്നില്ല.
നമ്മുടെ സമകാലിക സമൂഹത്തിലേക്ക് നോ ക്കൂ. ഒരുവശത്ത് സമ്പത്തിന്റെ ധാരാളിത്തം, മറുവശത്ത് കൊടിയ ദാരിദ്ര്യം, ധനവിതരണ ത്തിലെ ഈ അസമത്വം വലിയൊരു സാമൂ ഹിക ഇരുട്ടായി നിലനിൽക്കുന്നു. കവി ആഗ്ര ഹിക്കുന്നതുപോലെ, ‘ചളിയിൽ സരോരുഹ പൊൻമലരുകൾ പോലെ’ ആ ഇരുട്ടിൽ ഐ ശ്വര്യത്തിന്റെ വെളിച്ചം എത്തണമെങ്കിൽ പങ്കു വെക്കൽ അനിവാര്യമാണ്. ഉള്ളവൻ ഇല്ലാത്ത വന് നൽകുക എന്നത് കേവലം ഔദാര്യമല്ല. അതൊരു സാമൂഹിക ഉത്തരവാദിത്തമാണ്.
ഐശ്വര്യം പൂട്ടി വെക്കാനുള്ളതല്ല, അത് ഒഴു കിപ്പരക്കേണ്ട ഒന്നാണ്. വിഭവങ്ങൾ പങ്കുവ ക്കുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ സമ്പന്നമാകുന്നത്. “എല്ലാർക്കും അന്നപൂർണ്ണ യാം ദേവി’ എന്ന കവിയുടെ സ്വപ്നം യാഥാ ർത്ഥ്യമാകണമെങ്കിൽ, വ്യക്തിപരമായ നേട്ടങ്ങ ൾക്കപ്പുറം സാമൂഹികമായ ഉന്നമനത്തിന് നാം പ്രാധാന്യം നൽകണം. വിഷുക്കണി നൽകുന്ന പ്രത്യാശയുടെ വെളിച്ചം എല്ലാ വീടുകളിലും എത്തട്ടെ എന്ന് ആശംസിച്ചുകൊണ്ട്, പങ്കുവെ ക്കലിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തി ക്കാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാ ക്കുകൾ ഉപസംഹരിക്കുന്നു. നന്ദി.

Class 10 Malayalam Adisthana Padavali Notes Unit 2 ഏകോദരസോദരർ നാം
ആമുഖം
സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുന്നവരാണ് നാം. പക്ഷേ നിർഭാഗ്യവശാൽ അസ മത്വങ്ങൾ നിറഞ്ഞതാണ് നമ്മുടെ സമൂഹം. കലാകാരന്മാരും എഴുത്തുകാരുമെല്ലാം സമത്വപൂർണ്ണ വും, ഐശ്വര്യ സമ്പുഷ്ടവും, നന്മ നിറഞ്ഞതുമായ ഒരു സമൂഹത്തിന്റെ പിറവിക്ക് വേണ്ടി ആഗ ഹിക്കുകയും അതിനായി സൃഷ്ടികർമ്മത്തിലേർപ്പെടുകയും ചെയ്യുന്നു. അന്യന്റെ വേദനകളെ സഹാനുഭൂതിയോടെ നോക്കി കാണുകയും, വേദനയും കഷ്ടപ്പാടുകളും അവഗണനകളും ചൂഷ ണങ്ങളും മറ്റും അനുഭവിക്കുന്ന ജനങ്ങളെ കൂടി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ് എഴുത്തുകാർ. ഈയൊരു പ്രതിബദ്ധത നമുക്കെല്ലാവർക്കും ഉണ്ടായിരിക്കുകയും വേണം. ഇത്തരം ഒരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന ഏതാനും പാഠ ഭാഗങ്ങളാണ് ഏകോദര സോദരർ നാം എന്ന യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുളളത്. വൈലോ പ്പിള്ളി ശ്രീധരമേനോന്റെ ‘വിട’ എന്ന സമാഹാരത്തിൽ നിന്നും എടുത്തിട്ടുളള ‘വിഷുക്കണി’, സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗം, ‘കെത്തളു’ എന്ന പേരിലുളള ഒരു ഗോത്രകവിത എന്നിവയാണ് പാഠ്യഭാഗങ്ങൾ.
യൂണിറ്റിന്റെ ആമുഖ ചോദ്യവും ഉത്തരവും
• “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ
അധിഷ്ഠിതമായ സമൂഹമാണ് എന്റെ മാതൃക.
ഒരു ഭാഗത്തു നടക്കുന്ന മാറ്റം മറ്റു ഭാഗങ്ങളിലേക്കു
വഹിക്കാൻ കഴിയുന്ന ചാനലുകൾ നിറഞ്ഞതും
ചലനശക്തിയുള്ളതുമാവണം ഒരു മാതൃകാസമൂഹം.” (ഡോ. ബി. ആർ. അംബേദ്കർ)
ഡോ. ബി.ആർ. അംബേദ്ക്കർ വിഭാവനം ചെയ്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന് എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇനിയും നാം ഏറ്റെടുക്കേണ്ടത്? ചർച്ച ചെയ്യുക.
Answer:
സ്വാതന്ത്ര്യത്തിലും, സമത്വത്തിലും, സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പ ടുക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ നാം പരിശ്രമം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രവർത്തകരും, രാഷ്ടീയ – നവോത്ഥാന നായകരും ഇക്കാര്യത്തിൽ മുൻകൈ എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ സമ്പൂർണ്ണമായ ലക്ഷ്യം കൈവരിക്കാൻ നമുക്കായിട്ടില്ല. സമൂഹത്തിലെ അസന്തുലിതാവസ്ഥയും നിരപ്പ് കേടുകളും പരിഹരിക്കുന്നതിന് ഇനിയും ധാരാളം പുതിയമാർഗ്ഗങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ സമ്പത്തും ഭൂസ്വത്തുക്കളുമെല്ലാം എല്ലാവർക്കും തുല്യമായി ലഭിക്കുന്നതിനുളള മാർഗ്ഗങ്ങൾ ആരാ യുക, സമൂഹത്തിന്റെ താഴെത്തട്ടിലുളളവരെ ഉയർത്തിക്കൊണ്ടുവരാനായി അവർക്കാവശ്യമായ ബോധവൽക്കരണം നൽകുക, ജനാധിപത്യത്തിലും, സമത്വത്തിലും, സാഹോദര്യത്തിലും വിശ്വ സിക്കുന്ന ഒരു ഭരണസംവിധാനമൊരുക്കുക, അടിസ്ഥാനവർഗ്ഗത്തിന് സ്വന്തം ശക്തിയും, പാരമ്പ ര്യവും മനസ്സിലാക്കി സ്വയം സംഘടിച്ച് ശക്തരാകാൻ അവസരമൊരുക്കുക മുതലായ പ്രവർത്ത നങ്ങളാണ് നമുക്ക് ഏറ്റെടുക്കാനുളളത്.