മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 മഴ ചാറുമ്പോൾ Mazha Charumbol Notes Questions and Answers Pdf improves language skills.

Mazha Charumbol Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 4 Chapter 10 Mazha Charumbol Question Answer

Class 5 Malayalam Mazha Charumbol Notes Question Answer

കവിത ചൊല്ലാം
Question 1.
കവിത ഈണത്തിൽ ഭാവാത്മകമായി ചൊല്ലി അവതരിപ്പിക്കുക.
Answer:
കൂട്ടുകാരെ ഇതു നിങ്ങൾ തന്നെ ചെയ്യണേ…

കവിതക്ക് ഒപ്പം
Question 1.
ഈ കവിതയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വരികൾ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്? പറഞ്ഞുനോക്കൂ. നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
കവിതയിലെ ഇഷ്ട്ടപ്പെട്ട വരികൾ
‘ഒത്തുചേർന്നവർ തങ്ങൾ തന്നോർമ്മ
ക്കൊത്ത തേൻ മൊഴിപ്പാട്ടു പാടുന്നു.’

നഷ്ടപ്പെട്ടു പോകുന്ന കൃഷിയുടേയും കൂട്ടായ്മയുടേയും ചിത്രം ഈ വരികളിലൂടെ കവി വരച്ചിടുന്നു. കൃഷി ചെയ്യുമ്പോൾ അതിന്റെ ആയാസം കുറയ്ക്കാനായി കൃഷിക്കാർ ഒത്തുചേർന്ന് കൃഷി പാട്ടുകൾ പാടുകയും അവരുടെ ഓർമ്മകളും കൃഷി അറിവുകളും പങ്കുവെക്കുകയും ചെയ്യുന്നതിൽ നിന്നാണ് ഇത്തരം കൃഷിപ്പാട്ടുകൾ രൂപപ്പെടുന്നത്. അവ വായ്മൊഴിപ്പട്ടുകളായി തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നു. എന്നാൽ കൃഷി ഇല്ലാതാകുന്നതോടെ ഇത്തരം കൂട്ടായ്മകളും അതിൽ നിന്നും ഉടലെടുക്കുന്ന അറിവുകളും നമുക്ക് നഷ്ടമാകുന്നു.
നഷ്ടപ്പെട്ടുപോകുന്ന ഒരു നല്ല കാലത്തെ കവി ഈ വരികളിൽ ചേർത്ത് വെക്കുന്നു.

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

ചന്തമുള്ളഭാഷ
Question 1.
വെള്ളിതൻ നേർത്ത കമ്പി, കാർമുകിലിൻ നുറുങ്ങ്, ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് തുടങ്ങിയ പ്രയോ ഗങ്ങളുടെ ആശയവും ഭംഗിയും കൂട്ടുകാരുമായി ചർച്ച ചെയ്ത് കണ്ടെത്തി എഴുതൂ.
Answer:
വെള്ളിതൻ നേർത്ത കമ്പി : ഈ വാക്യത്തിൽ ചാറ്റൽ മഴയുടെ ഭംഗിയെ കവി അവതരിപ്പിക്കുന്നു. മഴത്തുള്ളികളിൽ പതിക്കുന്ന പ്രകാശം അവയെ വെള്ളി നിറമാക്കി മാറ്റുന്നതായും നേർത്ത വെള്ളി കമ്പികൾ പോലെ സുന്ദരമായി അവ മാറുന്നതായും കവി ഭാവന ചെയ്യുന്നു.

കാർമുകിലിൻ നുറുങ്ങ് : ആകാശത്തിലെ മഴമേഘങ്ങളെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. മേഘങ്ങളുടെ ആകൃതിയും വലിപ്പവും ചെറു നുറുങ്ങുകളെ പോലെ കാണപ്പെടുന്നു. കവിയുടെ കാവ്യപ്രയോഗ ചാരുതയെ ഈ പ്രയോഗത്തിൽ വ്യക്തമാകുന്നു.

ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് : കൃഷിക്കാരുടെ ഒത്തുപ്പാട്ടിനെയാണ് ഈ പ്രയോഗം അവതരിപ്പിക്കുന്നത്. കൃഷിപ്പണിയുടെ ആയാസം കുറയ്ക്കാൻ അവർ പാടുന്ന പാട്ടുകൾ അവർക്കുള്ളിൽ നിറയുന്ന പ്രതീക്ഷയുടേയും, പ്രത്യാശയുടേയും ഈണമാണ്.

പിന്നെയും പിന്നെയും
Question 1.
“ദൂരെദൂരെക്കിഴക്കുനിന്നെത്തും
വാരിദങ്ങൾ കുതറി നീങ്ങുന്നു.”

‘ദൂരെദൂരെ’ എന്നു പറയുമ്പോൾ അർഥമാക്കുന്നതെന്താണ്?
ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കവിതയിൽനിന്നു കണ്ടെത്തി അവ
കവിതയ്ക്ക് നൽകുന്ന ഭംഗി ചർച്ച ചെയ്യൂ.
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുവരുന്ന സിനിമാഗാനങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാകുമല്ലോ. പാടി നോക്കൂ.
ഉദാ: മിനുങ്ങും മിന്നാമിനുങ്ങ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
ബി.കെ. ഹരിനാരായണൻ
Answer:
പദങ്ങൾ ആവർത്തിച്ച് വരുന്നത് കവിതക്ക് കൂടുതൽ ഭംഗിയും ചാരുതയും കൈവരുത്തുന്നു. കവിത ചെല്ലുമ്പോൾ കൂടുതൽ ലാളിത്യവും ലഭിക്കുന്നു.

ഒരേ പദം ആവർത്തിച്ചു വരുന്ന സിനിമാ ഗാനങ്ങൾ
1. പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
ഗിരീഷ് പുത്തഞ്ചേരി

2. മേലെ മേലെ മാനം, മാനം നീളേ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാർത്തുന്നു.
ഗിരീഷ് പുത്തഞ്ചേരി

വരമഴ, വർണമഴ
Question 1.
കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ മഴച്ചിത്രങ്ങൾ നോട്ടുപുസ്തകത്തിൽ വരച്ചുനോക്കൂ. വരച്ച ചിത്രങ്ങൾക്ക് കവിതയിലെ യോജിച്ച വരികളോ നിങ്ങളുടെ സ്വന്തം വാക്യങ്ങളോ അടിക്കുറി പ്പായി ചേർക്കുമല്ലോ.
കവിതയിലെ കാഴ്ചകൾക്കു പുറമേ മഴയെക്കുറിച്ച് വേറെയും ചിത്രങ്ങൾ വരച്ച് ക്ലാസിൽ ഒരു മഴച്ചി ത്രപ്രദർശനം നടത്തു.
Answer:
കൂട്ടുകാരെ…. ഇതു തനിയെ ചെയ്യണേ…

മഴയനുഭവം പലതല്ലേ?
രണ്ടു മഴക്കാഴ്ചകൾ
മട്ടുപ്പാവിലിരുന്നൊരു കുട്ടി
മഴ കാണുന്നുണ്ട്.
പട്ടുകുടയ്ക്ക് പുറത്തൊരു പട പട
ഇ കൊട്ടുകൊടുക്കും മട്ടിൽ.

തൊട്ടൊരു കൂരയിൽ നിന്നൊരു കുട്ടി
മഴ കാണുന്നുണ്ട്
പൊട്ടിച്ചൊരും പുരയിൽ നിന്നും
ഞെട്ടിയെണീക്കും മട്ടിൽ
ഇ. ജനനൻ
Question 1.
രണ്ടുകുട്ടികളുടെ മഴയനുഭവമാണ് മുകളിലെ വരികളിലുള്ളത്. മഴ വ്യത്യസ്തമായ അനുഭവങ്ങൾക്ക് കാരണമാകുന്നത് എങ്ങനെയെല്ലാമാണ്? ചർച്ച ചെയ്യും കണ്ടെത്തലുകൾ എഴുതൂ.
Answer:
ഇ. ജിനൻ എഴുതിയ കവിതയിൽ രണ്ട് മഴയനുഭവങ്ങൾ നമുക്ക് കാണുവാൻ കഴിയും. സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ഇരു മുഖങ്ങളാണ് അവ. വ്യത്യസ്ത ജീവിതാവസ്ഥകൾ മനുഷ്യരുടെ അനുഭവ ലോകങ്ങളെ വ്യത്യസ്തമാക്കുന്നു.

കവിതയുടെ ആദ്യ ഭാഗത്ത് സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയുടെ മഴയനുഭവമാണ് പരാമർശിക്കുന്നത്. അവൻ മട്ടുപാവിൽ ഇരുന്ന് മഴ ആസ്വദിക്കുകയാണ്, മഴയെ സുന്ദരമായി കാണുവാനും അനുഭവിക്കുവാനും ആ കുട്ടിക്ക് കഴിയുന്നു. മട്ടുപ്പാവുള്ള വീടും പട്ടു കുടയുമെല്ലാം അവൻ അനുഭവിക്കുന്ന സാമ്പത്തിക സുരക്ഷയുടെ ചിത്രങ്ങളാണ്.

കവിതയുടെ രണ്ടാം ഭാഗത്ത് മറ്റൊരു കുട്ടിയുടെ മഴയനുഭവം വിവരിക്കുന്നു. പൊട്ടിച്ചോരുന്ന പുരയിൽ കിടക്കുമ്പോൾ മഴ അവനൊരു പേടി സ്വപ്നമായി മാറുന്നു. വീടിന്റെ സുരക്ഷിതത്വമില്ലായ്മയും അവൻ അനുഭവിക്കുന്ന ദാരിദ്ര്യവും ഈ വരികളിൽ വേദനയോടെ കവി അവതരിപ്പിക്കുന്നു.

ഈ രണ്ട് അനുഭവങ്ങളും ഒരേ നാട്ടിലെ കുട്ടികളാണ് അനുഭവിക്കുന്നത്, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ഇവിടെ വ്യക്തമാകുന്നു.

മഴക്കവിതകൾ ചൊല്ലാം
Answer:
മഴക്കവിതകൾ

രാത്രിമഴ

സുഗതകുമാരി
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
***

തോരാമഴ
റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു.
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീർന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകൾ
ഗ്യാസ് ലൈറ്റ്, പായകള് കൊണ്ടുപോയി .
വേലിക്കൽ പണ്ടവൾ നട്ടൊരു ചമ്പക
ച്ചോടോളമപ്പോളിരുട്ടുവന്നു,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര് വെളിച്ചം തുടച്ചു നിന്നു.
ഉമ്മറയ്ക്കടിച്ചോട്ടിലവളഴി
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളാരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പില് പുതുതായി കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ
ട്ടിന്നോളമാ മഴ തോര്ന്നുമില്ല.
***

മഴ
വിജയലക്ഷ്മി
രാത്രിവീണയുമായ്
ഏകാകിയാം യാത്രികൻ വന്നു
വീണ്ടുമീ കർക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാൾ മുമ്പിലെന്നപോൽ
ജന്നലില് ഒറ്റമിന്നലിൽ
വീണ്ടും പഴയ ഞാൻ
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന് വന്നു
വീണ്ടുമീ കർക്കടം
കാറ്റു തൊട്ടാൽ പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
കാറ്റു തൊട്ടാല് പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
***

മഴ
ഒ. എൻ. വി കുറുപ്പ്
കൊട്ടിപ്പാടുന്നു മഴ നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കൈയിൽ
പുസ്തകം പൊതിച്ചോറും
കുടയായൊരു തൂശനിലയും
അതുകൊത്തിക്കുടയുമ്പോ
മഴക്കാറ്റിന്റെ കാക്കക്കൂട്ടം
****

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

കൂടുതൽ ചോദ്യങ്ങൾ
Question 1.
തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിതയ്ക്ക് ആസ്വാദനം എഴുതുക.
Answer:
മഴ ഇഷ്ടമല്ലാത്തതായി ആരുമില്ല ചക്രവാളത്തിന്റെ അറ്റത്തുനിന്ന് വരുന്ന മഴമേഘങ്ങൾ ആകാശത്ത് അംഗങ്ങളായ ചിതറി നീങ്ങുന്നതും അവ മെല്ലെ മഴത്തുള്ളികളായി താഴേക്ക് പതിക്കുന്നതും കവി കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ വെള്ളികമ്പികളുടെ സാദൃശ്യപ്പെടുത്തുന്ന കവിഭാവന കവിതയെ കൂടുതൽ ആകർഷണീയമാക്കുന്നു.

വയലിൽ പണിയെടുക്കുന്ന സ്ത്രീകളെയും കവി മനോഹരമായി വർണിച്ചിരിക്കുന്നത് കാണാം. താഴെവീണ ആകൃതി മാറിയ കാർമേഘത്തുണ്ടുകളായാണ് വയലിൽ അങ്ങിങ്ങായി ജോലി ചെയ്യുന്ന സ്ത്രീകളെ കവി അവതരിപ്പിക്കുന്നത്. കാർമേഘം മഴയായി പെയ്തിറങ്ങുമ്പോഴാണ് മണ്ണിന് തണുപ്പ് ലഭിക്കുന്നതും വിളകൾ സമൃദ്ധമായി വളരുന്നതും അതുപോലെ തന്നെയാണ് കർഷകർ മണ്ണിൽ അധ്വാനിച്ച് സമൃദ്ധിയെ വിളയിക്കുന്നതും ഇവിടെ കൃഷിയും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഓർമ്മപ്പെടുത്തുന്നു.

കായികമായ തൊഴിലിലേർപ്പെടുമ്പോൾ അത് ആയാസരഹിതമാക്കാൻ പഴമക്കാർ നിരവധി പാട്ടുകൾ പാടുമായിരുന്നു അത്തരത്തിൽ ഇവിടെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾ പാട്ടുപാടുന്നത് മഴയിൽ മനസ്സും ശരീരവും പുലർത്തതിനാൽ ആണോ എന്ന് കവി സംശയിക്കുന്നു. എന്തുതന്നെയായാലും ആ പാട്ടുകൾ തേൻമൊഴികൾ ആണ്. ഇങ്ങനെയും മനസ്സുനിറക്കുന്ന മഴയും തേൻ മൊഴിയായ പാട്ടും ഇപ്പോൾ വിടർന്ന് സ്വപ്നം കാണുന്ന പൂമെല്ലാം ഒന്നിച്ചു ചേർന്ന സന്തോഷം തന്നെയാണ് സമൃദ്ധി എന്ന് പറഞ്ഞു നിർത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യബന്ധത്തെ ഭംഗിയെ അവതരിപ്പിച്ചിരിക്കുന്ന കവിതയാണ് തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ.

Question 2.
മഴ ചാറുമ്പോൾ എന്ന കവിത രചിച്ചതാര്?
Answer:
തിരുനല്ലൂർ കരുണാകരൻ

Question 3.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ചയെ കവി എന്തിനോടാണ് ഉപമിക്കുന്നത്?
Answer:
വെള്ളി കമ്പികളോട്

Question 4.
ചെളിയിളകുന്ന വയലിൽ ഞാറു നടുന്ന കർഷക സ്ത്രീകളെ കണ്ടാൽ എന്തു തോന്നും എന്നാണ് കവി പറയുന്നത്.
Answer:
താഴെവീണ് ആകൃതി മാറിയ കാർമേഘതുണ്ടുകളായി തോന്നും എന്നാണ് കവി പറയുന്നത്.

Question 5.
വയലിൽ പണിയെടുക്കുന്ന സ്ത്രീകൾ പാട്ടുപാടുന്നത് എന്തുകൊണ്ടാണ് കവി സംശയിക്കുന്നത്
Answer:
മഴയിൽ കർഷക സ്ത്രീകളുടെ ശരീരവും മനസ്സും കുളിർത്തതിനാൽ ആണോ അതോ അവരുടെ ക്ഷീണം മാറ്റുവാൻ ആണോ എന്നാണ് കവി സംശയിക്കുന്നത്

Question 6.
കർഷക സ്ത്രീകളുടെ പാട്ടുകൾ എന്തു പോലെ എന്നാണ് കവി പറയുന്നത്
Answer:
കർഷകരുടെ പാട്ടുകൾ തേന്മൊഴികൾ ആണ് എന്നാണ് കവി പറയുന്നത്.

Class 5 Malayalam Kerala Padavali Notes Unit 4 കുടയോളം ഭൂമി
മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10 1
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം മനസിലാക്കി തരുന്ന കൃതികളാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രകൃതിക്ക് ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്, ശാസ്ത്രീയമായ കൃഷിരീതികളും പ്രകൃതി വിഭവങ്ങളുടെ ക്രമമായ ഉപയോഗവുമെല്ലാം ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ വളരെ പ്രധാന്യം അർഹിക്കുന്നു. എന്നാൽ പ്രകൃതിയെ തിരിച്ചു പിടിക്കാനും നിലനിർത്താനും കഴിയാത്ത രീതിയിൽ മനുഷ്യർ പ്രവർത്തിക്കുമ്പോൾ ആഗോളതാപനം പോലുള്ള വലിയ വിപത്തുകൾ ഉണ്ടാകുന്നു . മനുഷ്യർ പ്രകൃതിയുടെ ഉടമയല്ല എന്നും എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നുമുള്ള വലിയ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കാനാണ് ഈ ഭാഗത്തെ കൃതികൾ ശ്രമിക്കുന്നത്.

ഭാഷാ പഠനത്തിലൂടെ പ്രകൃതിയുടെ ഭാഷ കൂടി മനസിലാക്കാനും,. സാഹിത്യസ്വാദനത്തിലൂടെ ഭൂമിയുടെ സൗന്ദര്യത്തെ ആസ്വദിക്കാനും കുട്ടിക്ക് കഴിയുന്നു. തിരുനല്ലൂർ കരുണാകരൻ എഴുതിയ കവിത മഴ ചാറുമ്പോൾ. പ്രൊഫസർ എസ്. ശിവദാസ് എഴുതിയ മണ്ണും മനുഷ്യനും എന്ന ലേഖനത്തിലെ “ഇതാ ഒരു മായാ ലോകം ‘ എന്ന ഭാഗം. വി. ഷിനിലാൽ എഴുതിയ “ഡാലിയമ്മുമ്മയുടെ പുഴ’ എന്ന കഥ എന്നിവയാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന കൃതികൾ. പ്രകൃതി സൗന്ദര്യം തിരിച്ചറിയാനും ആസ്വദിക്കാനും പരിരക്ഷിക്കാനും ഉള്ള മനോഭാവം ഈ കൃതികൾ നിർമ്മിക്കുന്നു.

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

പ്രവേശക പ്രവർത്തനം
Question 1.
“’ഇനിയവർ തനിച്ചാവുമോ?’ എന്ന ചോദ്യത്തിലാണ് കവിത അവസാനിക്കുന്നത്. ഇങ്ങനെ പറ യാൻ കാരണമെന്താവാം? ചർച്ച ചെയ്യൂ.
Answer:
പ്രകൃതി വലിയ പരിവർത്തനങ്ങളിലൂടെ കടന്നു പോകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ മാറ്റത്തെ പ്രകടമാക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ആവാസവ്യവസ്ഥയെ അപകടത്തിൽ ആക്കുന്നുണ്ട്. ചൂടിന്റെ ആധിക്യം കാലാവസ്ഥ മാറ്റം എന്നിവ ജീവികളുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നുണ്ട്. പുഴ, കുന്ന്, സമുദ്രം, മണ്ണ്, കായൽ, കുളം എന്നിവയെല്ലാം ഭീഷണി നേരിടുന്നു ഇങ്ങനെ പ്രകൃതിയുടെ നാശത്തെ കുറിച്ചുള്ള ആകുലതയാണ് കവിതാന്ത്യത്തിൽ കാണാൻ സാധ്യമാകുന്നത്.

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഉണ്ണിയുടെ വിമാനയാത്ര Unniyude Vimanayathra Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Unniyude Vimanayathra Summary

Unniyude Vimanayathra Summary in Malayalam

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം
ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5 1
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. മലയാളത്തിലെയും ഇംഗ്ലഷിലെയും പ്രശസ്ത സാഹിത്യകാരിയാ യിരുന്ന കമലാസുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ചെറുപ്പം മുതലേ കവി തയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ ‘കൂപ്പുകൈ’ ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷത്തു തമ്പുരാനിൽ നിന്ന് 1947-ൽ ‘സാഹിത്യനിപുണ’ ബഹു മതി നേടി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പി ക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. ബാലാമണി അമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യ മായ ഭാവധാര മാതൃവാത്സല്യമാണ്. അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തി നൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ാംത്തെ വയസ്സിൽ 2004 സെപ്തംബർ 29-ാം നായി രുന്നു മരണം.

കൃതികൾ
പ്രണാമം, അവർ പാടുന്നു, വെളിച്ചത്തിൽ, കളിക്കൊട്ട, ഭാവനയിൽ, നിവേദ്യം, സന്ധ്യ, മാതൃഹ
ദയം

പുരസ്കാരങ്ങൾ
സരസ്വതി സമ്മാനം, എൻ. വി. കൃഷ്ണവാരിയർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5

പാരസംഗ്രഹം

കുട്ടിത്തത്തോടെ പ്രകൃതിയെ നിരീക്ഷിക്കുന്ന കവയിത്രിയാണ് ബാലാമണിയമ്മ. മനുഷ്യനും പ്രകൃതിയും വേറെയാണെന്ന് ഭേദബുദ്ധി കുട്ടിത്തത്തിനില്ല. മനുഷ്യനെയും പ്രകൃതിയെയും ഒന്നായി കാണാൻ അതിന് കഴിയും. ജീവിത പ്രശ്നങ്ങൾക്കിടയിൽ കൈമോശം വരുന്ന കുട്ടിത്തത്തെ വീണ്ടും വീണ്ടും കവിതകളിലൂടെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരിയാണ് ബാലാമണിയമ്മ.

വില കൂടിയ കളികോപ്പുകൾക്ക് പിറകെ ധനമോഹത്താൽ നേരവും ശക്തിയും ചെലവിടുന്നവർക്ക് നഷ്ടമാകു ന്നത് എന്താണെന്ന് കവയത്രി സൂചിപ്പിക്കുന്നു. കളിക്കോപ്പെടുത്ത് കളിക്കുന്ന കുട്ടിയിലൂടെ കളിപ്പാട്ടങ്ങൾക്ക് പോലും പുതിയ ജീവചൈതന്യം ലഭിക്കുന്നു.

കളിയും ചിരിയും കരച്ചിലും ഒത്തുചേർന്ന ജീവിതസൗന്ദര്യം ലഭിക്കുമ്പോഴാണ് മനുഷ്യർ സുന്ദരികളും സുന്ദ രന്മാരുമായിത്തീരുന്നത്. പുഞ്ചിരിയും കരച്ചിലും കൊഞ്ചലും കൂടിച്ചേർന്ന കുട്ടിത്തത്തിന് ജീവനില്ലാത്ത കളികോ പ്പുകൾക്ക് ജീവൻ നൽകാനും ഇങ്ങനെ കുട്ടികളുടെ കണ്ണിലൂടെ ലോകത്ത് കണ്ടതിനാലാണ് ഉണ്ണിയുടെ വിമാ നയാത്ര എന്ന കവിതയിൽ മന്നിടത്തെ കളിക്കോപ്പ് ചിന്നിയ തിണ്ണയായി കാണാൻ ബാലാമണി അമ്മയ്ക്ക് സാധിക്കുന്നത്. ലോകത്തിന്റെ അമ്മയായി സ്വയം സങ്കൽപ്പിക്കുമ്പോൾ മുകളിൽ നിന്ന് നോക്കാനും ലോകത്തെ കളിക്കോപ്പായി വീക്ഷിക്കാനും കഴിയുന്നു.
ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5 2

“ഉച്ചനേരത്ത് ഉറങ്ങുമെന്നുണ്ണിയെ-
യുറ്റു നോക്കിയരികത്തിരിക്കുമ്പോൾ
എൻ കരളിൽക്കുറിച്ചിതാ രോക്ഷണത്താൽ
ശങ്ക പോക്കുമൊരുത്തരമിങ്ങനെ
ഇജ്ജഗദാത്മാവെന്നു നിൻ പൈതലായ്
നിശ്ചയമെന്ന് ലോകാംബയായി നീ”
കുട്ടികൾക്കിടയിൽ ബാലാമണിയമ്മ

ഇങ്ങനെ വിശ്വമാതാവായി പാറിയുയരുമ്പോ ഴാണ് വിമാനത്തിലിരുന്ന ഉണ്ണി യിലൂടെ അവർക്കും പാടാൻ തോന്നുന്നത്. ഇങ്ങനെ ഉയർന്നു പാറുമ്പോഴും വിമാനത്തിൽ കയറാൻ കഴിയാതെ ആശയോടെ വിരൽ ചൂണ്ടി നിൽക്കുന്ന കുട്ടികളെ (ജീവിതയാഥാർത്ഥ്യ ത്തെ) കാണാനും കവയിത്രിയ്ക്ക് കഴിയുന്നു. ചെന്തീയുടുപ്പിട്ട സൂര്യനും ഉറ്റുനോക്കുന്ന ഉണ്ണി നക്ഷത്രങ്ങളും വെളിച്ചത്തിൽ മൊട്ടകളുമെല്ലാം കുട്ടിത്തത്തിന്റെ ഭാവന പൂർണ്ണമായ ആഘോ ഷങ്ങൾ തന്നെയാണ്. ലോകത്തെ കാണു മ്പോൾ
കൈമോശം വന്നുപോകാറുളള കുട്ടി
നടന്നുനടന്ന്, പിന്നെ പറന്നുപറന്ന് ഭാഗം 3
ത്തത്തിന്റെ മഴവിൽക്കണ്ണാടി കവയിത്രി ഈ കവിതയിലൂടെ തിരിച്ചു നൽകുന്നു!

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 9 ഉണ്ണിയുടെ വിമാനയാത്ര Unniyude Vimanayathra Notes Questions and Answers Pdf improves language skills.

Unniyude Vimanayathra Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 9 Unniyude Vimanayathra Question Answer

Class 5 Malayalam Unniyude Vimanayathra Notes Question Answer

ഭാവനയിൽ കാണാം
Question 1.
ആകാശത്തുനിന്ന് താഴേക്ക് നോക്കുമ്പോൾ ഉണ്ണി കണ്ട കാഴ്ചകളെന്തെല്ലാമാണ്?
Answer:
കുട്ടിത്തത്തോടെ പ്രകൃതിയെ നിരീക്ഷിക്കുന്ന കവയിത്രിയാണ് ബാലാമണിയമ്മ. ആകാശത്തു നിന്ന് കുട്ടി താഴേക്ക് നോക്കുമ്പോൾ എങ്ങോട്ടോ എന്നല്ലാതെ പായുന്ന വണ്ടികളും, പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ നടക്കുന്ന ആൾക്കാരും, വിലകൂടിയ കളിക്കോപ്പുകൾ അങ്ങുമിങ്ങുമായി വരാന്തയിൽ അലസ്യ മായി ഇട്ടിരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ കഴിയുന്നത്.

Question 2.
താഴെ നില്ക്കുന്ന കുട്ടി മേലെ പോകുന്ന വിമാനത്തെ നോക്കി പറയുന്നതെന്തെല്ലാം?
Answer:
ആകാശത്ത് അങ്ങും ഇങ്ങും പറക്കുന്ന വിമാനങ്ങൾ കാണുമ്പോൾ എനിക്ക് അതിൽ ഒന്ന് തൊടാനും കയറാനും ആഗ്രഹമുണ്ട്. പറവകൾ ചിറകടിച്ചു പറന്നു പോകുന്നതുപോലെയാണ് വിമാനങ്ങൾ പറക്കു ന്നത്.

Question 3.
ഉണ്ണനക്ഷത്രങ്ങൾ ഉണ്ണിയെ ഉറ്റുനോക്കുമ്പോൾ അവന് തോന്നുന്നത് എന്തെല്ലാമായിരിക്കും?
Answer:
ചെന്തീയുടുപ്പിട്ട സൂര്യനും ഉറ്റുനോക്കുന്ന ഉണ്ണി നക്ഷത്രങ്ങളും വെളിച്ചത്തിൽ മൊട്ടുകളെല്ലാം കുട്ടിത്ത ത്തിന്റെ ഭാവനാ പൂർണ്ണമായ ആഘോഷങ്ങൾ തന്നെയാണ്. ലോകത്തെ കാണുമ്പോൾ കൈവേഗം വന്നു പോകാറുള്ള കുട്ടിത്തത്തിന്റെ മഴവിൽക്കണ്ണാടി കവയിത്രി ഈ കവിതയിലൂടെ തിരിച്ചു നൽകുന്നു.

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

ഉണ്ണിക്കുതൂഹലം
Question 1.
‘ഒന്നുമില്ലല്ലോ ചിറകിന്നൊലിയല്ല,
തുണ്ണിക്കു തോന്നുന്നു പാടാൻ!’
ഏറെ സന്തോഷമുള്ളപ്പോൾ നാം പാടും, ആർത്തുവിളിക്കും, ഉണ്ണിയെപ്പോലെ സന്തോഷത്തോടെ പാടിയ, ആർത്തുവിളിച്ച അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടായിട്ടില്ലേ?
ക്ലാസ്സിൽ പങ്കുവെയ്ക്കൂ.
Answer:
ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി
ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ….

വെൽക്കം ടു കൊല്ലം ജംഗ്ഷൻ ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാകുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ റെയിൽവേസ്റ്റേഷ നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ ട്രെയിനുകളും നിരവധി യാത്രക്കാരുമൊക്കെയായി ദിവ സവും തീവണ്ടികൾ ചൂളം വിളിച്ച് പോകുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്.

ഓർമ്മകളെയും ചിന്തകളെയും നീലനിറമുള്ള ഇരിപ്പിടങ്ങളിലേക്ക് നമ്മളെ മാടിവിളിക്കുമ്പോൾ കൺമു ന്നിലേക്ക് പതുക്കെയും മിന്നിമറയലുകളുമായി കണ്ടു മതിയാകാത്ത മനോഹരമായ കാഴ്ചകൾ സമ്മാ നിച്ച ജനലാക്കമ്പികളും ഇരുപാളങ്ങളെ ഭേദിച്ച് നീ ഓടി മുന്നേറുമ്പോൾ ഞാനും നിനക്ക് ഒപ്പം എത്തിച്ചേ രാൻ ശ്രമിക്കുകയായിരുന്നു. ജീവിതയാത്രയിൽ നീണ്ടു കിടക്കുന്ന റെയിൽപാളവും എന്റെ മനസ്സും ദീർഘ ദൂര യാത്രയ്ക്ക് എപ്പോഴും തയ്യാറാണ്. നീണ്ടു നീണ്ട് ദൂരങ്ങൾക്കു വേഗമേറുമ്പോൾ കാണാകാഴ്ച്ചകൾ കാണാനും എന്റെ ഇരുകണ്ണുകളും മനസ്സും ആഗ്രഹിക്കുകയാണ്.

എന്റെ ചൂടു ശ്വാസോശ്വാസം ചങ്ങല വലിക്കും വരെ നിനക്ക് ഒപ്പം യാത്രയിൽ കാണും. നിഴലുപോലെ എൻ പാതയിൽ കൂകിപ്പായും തീവണ്ടിയേയും കാത്ത് ശുഭപ്രതീക്ഷയോടെ കൊല്ലം ഫ്ളാറ്റ്ഫോമിൽ ഞാനും ഉണ്ടാകും. ഒരു മനോഹരമായ തീവണ്ടി യാത്രയ്ക്കായി കാത്തിരിപ്പ്.

കവിതയിലെ കാഴ്ച
Question 1.
‘ചൂടുന്നതില്ലി ചെറുതീയതൊന്നുമേ,
കെടുന്നുമില്ലീ മഴയത്തുപോലുമേ!’
കുമാരനാശാൻ
എന്തിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് പറയാമോ?
ഇതുപോലെ കവിതയിൽ സൂര്യനെക്കുറിച്ച് പറയുന്ന വരികൾ കണ്ടെത്തിച്ചൊല്ലൂ.
പാഠഭാഗത്തുനിന്നും നിങ്ങൾക്കറിയാവുന്ന മറ്റു കവിതകളിൽ നിന്നും സമാനപ്രയോഗങ്ങൾ കണ്ടെത്തി
എഴുതൂ.
Answer:
സൂര്യനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

  1. അന്തിക്കു വാനിന്റെ വക്കത്തു നില്ക്കുന്നു.
    ചെന്തീയുടുപ്പിട്ട സൂര്യൻ
  2. രാക്കിളിക്കും ആമ്പൽപൂവിനും എന്നും തോഴൻ നമ്മുടെ ചന്ദ്രൻ മാമൻ തിങ്കൾ കലാമാമൻ
  3. പരനിന്ദ വീശുന്ന വാളിനാൽ ചൂളിപ്പോകാ പരകോടിയിൽ ചെന്ത പാവന ദിവ്യസ്നേഹം – ജി. ശങ്കരക്കുറുപ്പ്

കാവ്യ ഭാഷ
Question 1.
സാധാരണഭാഷയും കാവ്യഭാഷയും വ്യത്യസ്തമാണ് ഈ ഉദാഹരണം നോക്കൂ.

ചെന്തീയുടുപ്പിട്ട സൂര്യൻ : കഠിനമായ ചൂടും വെളിച്ചവുമുളള സൂര്യൻ
…………………………….. : ……………………………..
…………………………….. : ……………………………..

Answer:
കവിതയിൽ നിന്നും സമാനമായ കാവ്യഭാഷാപ്രയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക. വെണ്മയും നീലവും നീലവും വെണ്മയും:-
നീലനിറമുള്ള, വെണ്മയുള്ളതുമായ ആകാശം
നോക്കുക താഴെ വെളിച്ചത്തിന്റെ മൊട്ടുകൾ : രാത്രി വെളിച്ചത്തിൽ നക്ഷത്രങ്ങൾ മൊട്ടിടുന്നു

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

യാത്രപോകാം
Question 1.
ഇനി നമുക്കൊരു യാത്ര പോയാലോ?
എവിടേക്കാണ് പോകേണ്ടത്? എന്തെല്ലാമാണ് കാണേണ്ടത്?
സംഘമായി ചർച്ച ചെയ്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുക.
യാത്ര പോകുന്ന കാര്യം ഡിജിറ്റൽ പോസ്റ്റർ വഴി എല്ലാവരേയും അറിയിക്കുക. പോസ്റ്റർ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ മറക്കരുത്. യാത്ര കഴിഞ്ഞ് എല്ലാവരും ലഘുയാത്രാവിവരണം തയ്യാറാക്കുമല്ലോ.
Answer:
ഊട്ടിയിലേക്കൊരു കുടുംബയാത
2012-ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറിന്റെ ചർച്ചകൾ വന്നത്. തൃശൂർ അതിരപ്പള്ളി എറണാകുളം പോയ ആദ്യയാത്ര നല്ല വിജയമായിരുന്നു. മെമ്പർമാരിൽ പലരും വിദ്യാർത്ഥി കളും ജോലിക്കാരും മറ്റും ആയതിനാൽ ഏകദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ. പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. ഡിസംബർ 9നു യാത്ര പോകാൻ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കഴിക്കാനായി നാടുകാണി മദ്രാസ്സയിൽ എത്തിച്ചേർന്നു. എല്ലാവരും കൊണ്ട് വന്ന വ്യത്യസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യയാത്ര യിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാനിക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നത്. നാലുഭാഗത്തും മനോഹരമായ കാഴ്ചകൾ, ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശകാഴ്ച, ഞങ്ങളെ പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക് ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതൊക്കെയായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഊട്ടിയിൽ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത്. ഊട്ടിയിലെ തണുപ്പ് ഞങ്ങളിലേക്ക് ശരിക്കും ഇറങ്ങുന്നുണ്ടായിരുന്നു.

അവിടുത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ചകൾ തന്നെയാണ് എന്റെ നയനങ്ങൾക്കു സമ്മാനിച്ചത്. കുടുംബത്തിലെ പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കുവെ ക്കുന്നതിനു തുല്യമായിരുന്നു. ചില കാരണങ്ങളാൽ എന്റെ പ്രിയസഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരു ന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു. യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോഷത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഉയരങ്ങളിലേക്കൊരു യാത്ര Uyarangalilekkoru Yathra Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Uyarangalilekkoru Yathra Summary

Uyarangalilekkoru Yathra Summary in Malayalam

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5 1
ഒരു മലയാള സാഹിത്യകാരനും നാടകനടനും നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ. തായാട്ട്. ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേത്തിന് സാഹിത്യമേഖല യിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച അധ്യാപകർക്കുള്ള കേന്ദ്ര സംസ്ഥാന അവാർഡു കളും ലഭിച്ചിട്ടുണ്ട്.
കൃതികൾ : മേള, നൈവേദ്യം, പാൽപ്പതകൾ, നാടുകാണിച്ചുരം, മഴ മഴ തേന്മഴ
കഥാസമാഹാരങ്ങൾ : പുത്തൻകനി, നീലക്കണ്ണുകൾ
നാടകങ്ങൾ : ത്യാഗസീമ, ബഹദൂർഷാ, ശൂർപ്പണഖ, ഭഗത്സിംഗ്

പാരസംഗ്രഹം

ജീവിതത്തിലെ ഒരു ഭാവം, ചലനം, ആഗ്രഹം, സന്ദർഭം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനെ സുന്ദരമായ ആവിഷ്കരിക്കുമ്പോഴാണ് ചെറുകഥ ഉണ്ടാകുന്നത്. അഖിൽ എന്ന കുട്ടിയുടെ താജ്മഹൽ കാണാനുള്ള ആഗ്രഹമാണ് ഇടുക്കിയിലെ താജ്മഹൽ എന്ന കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ ആഗ ഹത്തെ താങ്കളുടെ ജീവിത സാഹചര്യങ്ങൾക്കനു സരിച്ച് പൂർത്തികരിക്കുന്ന കുടുംബത്തെയാണ് നാം കഥയിൽ പരിചയപ്പെടുന്നത്.
ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5 2

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5

തങ്ങളുടെ ജീവിതപ്രയാസങ്ങൾ കുട്ടികളെ ബോധ്യ പ്പെടുത്തന്ന രക്ഷിതാക്കൾ. ഈ പ്രയാസങ്ങൾ തിരി ച്ചറിഞ്ഞ് സന്ദർഭത്തിൽ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികൾ. യാഥാർത്ഥ്യബോധ
ത്തോടെ തന്റെ ആഗ്രഹത്തെ ജീവിത ചുറ്റുപാടുക ളോട് ഇണക്കുകയും ഭാവനാപൂർണ്ണമായി സമന്വ യിപ്പിക്കുകയുമാണ് അഖിൽ ചെയ്യുന്നത്. പൂമ്പാറ്റ യെപ്പോലെ പറക്കാൻ കഴിയില്ലല്ലോ എന്ന് പറയുന്ന കുട്ടിയെ അല്ല നാം ഇവിടെ കാണുന്നത്.

അയ്യോ പോയ്ക്കൂടിക്കളിക്കാൻ – അമ്മേ!
വയ്യെനിക്കു പാപ്പാൻ
ആകാത്തതിങ്ങനെയെണ്ണി – ചുമ്മാ
മായ്കൊല്ലായെന്നോമലുണ്ണി!
പിച്ച് നടന്നു കളിച്ചു – നീയി
പിച്ചകമുണ്ടോ നടക്കു
കുട്ടിയും തളളയും കുമാരനാശാൻ

തങ്ങളുടെ ജീവിതസാഹചര്യങ്ങളിലുള്ള താജ്മഹലിനെ കുട്ടികൾ അച്ഛനമ്മമാരുടെ സഹായത്തോടെ കണ്ട ത്തുകയാണ്. അകലെയുള്ള സ്ഥലങ്ങളിൽ മാത്രമല്ല തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കാണാനും അറിയാനും ആസ്വദിക്കാനും ഉള്ള ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന് കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലങ്ങളായി തടഞ്ഞു നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തണുപ്പും പ്രപഞ്ചത്തിന്റെ ഇരമ്പലുമെല്ലാം അണക്കെട്ട് ആ കുടുംബത്തെ അനുഭവിപ്പിച്ചു. നീലാകാശത്തിന് താഴെ സർപ്പ് ശരത് പോലെ കുടുംബാംഗങ്ങളുടെ തലയ്ക്ക് മീതെ മറപി ടിച്ച അണക്കെട്ട് ഇടുക്കിയിലെ താജ്മഹൽ തന്നെയാണെന്ന് അവർക്ക് ബോധ്യമായി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മികവും നേട്ടവും സുന്ദരമാണെന്ന് കൂടി ഈ കഥ പറയാതെ പറയുന്നു. ശാസ്ത്രത്തിന്റെ നേട്ട ങ്ങളെ അടുത്ത് ചെന്ന് അറിയാൻ ശ്രമിച്ചാൽ അവയിലെ സൗന്ദര്യം കൂടി നമുക്ക് ആസ്വദിക്കാനാകുമെന്ന് കഥ സൂചിപ്പിക്കുന്നു.

ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 ഉയരങ്ങളിലേക്കൊരു യാത്ര Uyarangalilekkoru Yathra Notes Questions and Answers Pdf improves language skills.

Uyarangalilekkoru Yathra Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 8 Uyarangalilekkoru Yathra Question Answer

Class 5 Malayalam Uyarangalilekkoru Yathra Notes Question Answer

പദമറിഞ്ഞ്
Question 1.
പാഠഭാഗം വായിച്ച്, പുതിയ പദങ്ങൾ കണ്ടെത്തൂ. നിഘണ്ടു നോക്കി അർത്ഥം മനസ്സിലാക്കി കുറിക്കു മല്ലോ.
Answer:
അഗാധത – ആഴം
അസഹ്യം – സഹിക്കാൻ കഴിയാത്തത്
ആളുക – ജ്വലിക്കുക
ഇരമ്പം – മുഴക്കം
ഉദ്വേഗജനകം – ഭയവും ആകാംക്ഷയും ജനിപ്പിക്കുന്നത്
കവല – മൂന്നോ നാലോ റോഡുകൾ കൂടിചേരുന്ന സ്ഥലം
കുര – കുടിൽ, ചെറിയ പുര
കൊല്ലി – മലയിടുക്ക്
ചിന്നിയ – ചിതറിയ
ചെങ്കുത്തിയ – കുത്തനെയുള്ള
തൂവെള്ള – നല്ല വെള്ള
ദൃശ്യം – കാഴ്ച
നിത്യവേല – ദിവസവും ചെയ്യുന്ന ജോലി
നൂലിട – നൂൽ കടക്കാനാവുന്ന (വളരെ ചെറിയ) വിടവ്
നേരമ്പോക്ക് – തമാശ
ശൈത്യം – തണുപ്പ്
ഹരിതാഭം – പച്ചപ്പിന്റെ ഭംഗിയുള്ള

ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

വാക്കിൽ തെളിയും ചിത്രങ്ങൾ
Question 1.
മലയാളത്തിന്റെ പ്രശസ്തസഞ്ചാരസാഹിത്യകാരൻ എസ്. കെ. പൊറ്റെക്കട്ട് നൈൽ നദിയിലൂടെ സഞ്ചരി ക്കുമ്പോൾ കണ്ട് ചില കാഴ്ചകളെ ഇങ്ങനെയാണ് ആവിഷ്കരിച്ചത്?
• തടികളടുക്കിവച്ചതുപോലെ തടിയൻ മുതലകൾ
• കാറ്റു നിറച്ച തോൽ സഞ്ചികൾ പോലെ ഹിപ്പോകൾ
ഈ പാഠഭാഗത്തിലും ഇത്തരം വാക്യങ്ങളുണ്ട്. അവ കണ്ടെത്തി എഴുതു
ഉദാ : കൂരിയാറ്റക്കൂടുകൾ പോലെ കൂരകൾ



ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8 1
Answer:

  • ഒലിച്ചു താഴുന്ന നീർച്ചാലുകൾ
  • പാടങ്ങൾക്കിടയിൽ പാവങ്ങൾ പാർക്കുന്ന കൂരകൾ
  • ഒഴുകിത്താഴുന്ന നീരൊഴുക്കിന്റെ മന്ദ്രമധുരമായ സംഗീതം
  • ധനുമാസത്തിൽ പുകയൂതിയെത്തുന്ന മൂടൽ
  • മഞ്ഞിന്റെ മേഘപടലം പൊതിഞ്ഞുമൂടിയപ്പോൾ
  • ധനുമാസത്തിൽ പുകയൂതിയെത്തുന്ന മൂടൽ
  • മഞ്ഞിന്റെ മേഘപടലം പൊതിഞ്ഞുമൂടിയപ്പോൾ
  • മഞ്ഞിന്റെ കണ്ണാടിപ്പലക മുഖം മറച്ചു നിൽക്കുന്നു.

കത്തെഴുതാം.
Question 1.
സ്കൂൾ ലൈബ്രറിയിൽ നിന്നോ അടുത്ത വായനശാലയിൽ നിന്നോ യാത്രാവിവരണങ്ങൾ എടുത്ത് വായിക്കുക. അവയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു യാത്രാവിവരണത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുഹൃ ത്തിന് ഒരു കത്തെഴുതുക.
Answer:

സ്ഥലം : ………………………….
തീയതി : ………………………..

എത്രയും സ്നേഹം നിറഞ്ഞ ദേവിക്ക്,

ഏയ്ഞ്ചൽ എഴുതുന്ന കത്ത്. നിനക്ക് സുഖം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഇവിടെ സുഖം തന്നെയാണ്. ഞാൻ ഇന്നലെ ലൈബ്രറിയിൽ പോയി എസ്. കെ. പൊറ്റെക്കാടിന്റെ യാത്രാവിവ രണ പുസ്തകങ്ങൾ ശേഖരിച്ചു. അതിൽ നിന്ന് എനിക്ക് ഇഷ്ടപ്പെട്ടത് ‘ബാലിദ്വീപ് ‘എന്ന യാത്രാവിവരണ പുസ്തകമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ബാലി എന്ന സ്ഥലത്തെക്കുറിച്ചും അരി ഉൽപ്പാദനത്തെ ക്കുറിച്ചും എല്ലാം ഇതിൽ പറയുന്നുണ്ട്. ഈ പുസ്തകം നമുക്ക് അറിവു പകർന്നു തരുന്ന പുസ്തകമാണ്. നിനക്ക് സമയം കിട്ടുമ്പോൾ ഈ പുസ്തകം വായിക്കുന്നത് നല്ലതായിരിക്കും. നമുക്ക് ഓരോരുത്തർക്കും ഉപകാരപ്രദമാകുന്ന പുസ്തകമാണിത്. ഈ പുസ്തകം വായിച്ചിട്ട് നിനക്ക് ഉണ്ടായ അനുഭവം എഴു തണേ………………….. ഞാൻ നിർത്തുന്നു ………………………….

എന്ന് സ്വന്തം
ആര്യ

ഉയരങ്ങളിലേക്കൊരു യാത്ര Notes Question Answer Class 5 Kerala Padavali Chapter 8

ഒരുമിച്ച് പാടാം
Question 1.

തീവണ്ടിപ്പാട്ട്

കുതിച്ചു പായും തീവണ്ടി
കിതച്ചു നിന്നൊരു കൊടികണ്ട്
പിടിച്ചു കയറി ഞാനും പല പല
മുറികളിലൊന്നിൽ രസമുണ്ട്
ഇടക്ക് ചൂളം വിളിയുണ്ട്
പിടച്ചിലുള്ളിൽ പലതുണ്ട്
വലിച്ചു …. വണ്ടിക്കാരനെ
കാണാനുള്ളിൽ കൊതിയുണ്ട്

ഒരു കൂട്ടുകാരന്റെ ആദ്യ തീവണ്ടിയാത്രയെക്കുറിച്ചാണ് ഈ പാട്ട്. നിങ്ങൾ നടത്തിയ തീവണ്ടി, ബസ്, വിമാനയാത്രകളിൽ (ജലയാത്രയുമാവാം) കണ്ട കാഴ്ചകൾ ചിത്രമായോ കവിതയായോ വർണ്ണനയായോ ആവിഷ്ക്കരിക്കൂ.
Answer:
ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി
ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ….

വെൽക്കം ടു കൊല്ലം ജംഗ്ഷൻ ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാകുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ റെയിൽവേസ്റ്റേഷ നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ ട്രെയിനുകളും നിരവധി യാത്രക്കാരുമൊക്കെയായി ദിവ സവും തീവണ്ടികൾ ചൂളം വിളിച്ച് പോകുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്.

ഓർമ്മകളെയും ചിന്തകളെയും നീലനിറമുള്ള ഇരിപ്പിടങ്ങളിലേക്ക് നമ്മളെ മാടിവിളിക്കുമ്പോൾ കൺമു ന്നിലേക്ക് പതുക്കെയും മിന്നിമറയലുകളുമായി കണ്ടു മതിയാകാത്ത മനോഹരമായ കാഴ്ചകൾ സമ്മാ നിച്ച ജനലാക്കമ്പികളും ഇരുപാളങ്ങളെ ഭേദിച്ച് നീ ഓടി മുന്നേറുമ്പോൾ ഞാനും നിനക്ക് ഒപ്പം എത്തിച്ചേ രാൻ ശ്രമിക്കുകയായിരുന്നു. ജീവിതയാത്രയിൽ നീണ്ടു കിടക്കുന്ന റെയിൽ പാളവും എന്റെ മനസ്സും ദീർഘ ദൂര യാത്രയ്ക്ക് എപ്പോഴും തയ്യാറാണ്. നീണ്ടു നീണ്ട് ദൂരങ്ങൾക്കു വേഗമേറുമ്പോൾ കാണാകാഴ്ച്ചകൾ കാണാനും എന്റെ ഇരുകണ്ണുകളും മനസ്സും ആഗ്രഹിക്കുകയാണ്.

എന്റെ ചൂടു ശ്വാസോശ്വാസം ചങ്ങല വലിക്കും വരെ നിനക്ക് ഒപ്പം യാത്രയിൽ കാണും. നിഴലുപോലെ എൻ പാതയിൽ കൂകിപ്പായും തീവണ്ടിയേയും കാത്ത് ശുഭപ്രതീക്ഷയോടെ കൊല്ലം ഫ്ളാറ്റ്ഫോമിൽ ഞാനും ഉണ്ടാകും. ഒരു മനോഹരമായ തീവണ്ടി യാത്രയ്ക്കായി കാത്തിരിപ്പ്.

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഇടുക്കിയുടെ താജ്മഹൽ Idukkiyude Tajmahal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Idukkiyude Tajmahal Summary

Idukkiyude Tajmahal Summary in Malayalam

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5 1
മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്. 1977 ഏപ്രിൽ 1നു ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ ജനിച്ചു. 2009-ലെ കെ. എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മര ണവിദ്യാലയം എന്ന കഥാസമാഹാരം അർഹമായി. മുണ്ടൂർ കൃഷ്ണകുട്ടി കഥാപുരസ്കാരം, സി. വി. ശ്രീരാമൻ സ്മൃതി, പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ടി. വി. കൊച്ചുബാവ പുര സ്കാരം. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതി.

നോവലുകൾ : ഡി, 9, പേപ്പർ ലോഡ്ജ്, ആത്മഛായ, ദേശത്തിന്റെ രതിഹാസം

ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5

പാഠസംഗ്രഹം

ജീവിതത്തിലെ ഒരു ഭാവം, ചലനം, ആഗ്രഹം സന്ദർഭം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനെ സുന്ദര മായ ആവിഷ്കരിക്കുമ്പോഴാണ് ചെറുകഥ ഉണ്ടാകുന്നത്. അഖിൽ എന്ന കുട്ടിയുടെ താജ്മഹൽ കാണാനുള്ള ആഗ്രഹമാണ് ഇടുക്കിയിലെ താജ്മഹൽ എന്ന കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങളുടെ ജീവിതപ യാസങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്ന രക്ഷിതാക്കൾ ഈ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് സന്ദർഭത്തിൽ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികൾ യാഥാർത്ഥ്യബോധത്തോടെ തന്റെ ആഗ്രഹത്തെ ജീവിതചുറ്റു പാടുകളോട് ഇണക്കുകയും ഭാവനാപൂർണ്ണമായി സമന്വയിപ്പിക്കുകയുമാണ് അഖിൽ ചെയ്യുന്നത്. തങ്ങളുടെ ജീവിത സാഹചര്യങ്ങളിലുള്ള താജ്മഹലിനെ കുട്ടികൾ അച്ഛനമ്മമാരുടെ സഹായത്തോടെ കണ്ടെത്തുകയാ ണ്.

അകലെയുള്ള സ്ഥലങ്ങളിൽ മാത്രമല്ല തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കാണാനും അറിയാനും ആസ്വദി ക്കാനും ഉള്ള ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന് കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലങ്ങളായി തടഞ്ഞുനിർത്തിയി രുന്ന വെള്ളത്തിന്റെ തണുപ്പും പ്രപഞ്ചത്തിന്റെ ഇരമ്പലുമെല്ലാം അണക്കെട്ട് ആ കുടുംബത്തെ അനുഭവിപ്പിച്ചു. നീലാകാശത്തിന് താഴെ സർപ്പശരത് പോലെ കുടുംബാംഗങ്ങളുടെ തലയ്ക്ക് മീതെ മറപിടിച്ച അണക്കെട്ട് ഇടുക്കിയിലെ താജ്മഹൽ തന്നെയാണെന്ന് അവർക്ക് ബോധ്യമായി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മികവും നേട്ടവും സുന്ദരമാണെന്ന് കൂടി ഈ കഥ പറയാതെ പറയുന്നു. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ അടുത്ത് ചെന്ന് അറിയാൻ ശ്രമിച്ചാൽ അവയിലെ സൗന്ദര്യം കൂടി നമുക്ക് ആസ്വദിക്കാനാകുമെന്ന് കഥ സൂചിപ്പിക്കുന്നു.
ഇടുക്കിയുടെ താജ്മഹൽ Summary in Malayalam Class 5 2

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 ഇടുക്കിയുടെ താജ്മഹൽ Idukkiyude Tajmahal Notes Questions and Answers Pdf improves language skills.

Idukkiyude Tajmahal Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 7 Idukkiyude Tajmahal Question Answer

Class 5 Malayalam Idukkiyude Tajmahal Notes Question Answer

യാത്രാനുഭവം
Question 1.
യാത്രകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
നിങ്ങൾ നടത്തിയ ഒരു യാത്രയുടെ ഒരുക്കങ്ങളും അനുഭവങ്ങളും.
Answer:
ഊട്ടിയിലേക്കൊരു കുടുംബയാത
2012-ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറിന്റെ ചർച്ചകൾ വന്നത്. തൃശൂർ അതിരപ്പള്ളി എറണാകുളം പോയ ആദ്യയാത്ര നല്ല വിജയമായിരുന്നു. മെമ്പർമാരിൽ പലരും വിദ്യാർത്ഥി കളും ജോലിക്കാരും മറ്റും ആയതിനാൽ ഏകദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ. പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. ഡിസംബർ 9നു യാത്ര പോകാൻ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കഴിക്കാനായി നാടുകാണി മദ്രാസ്സയിൽ എത്തിച്ചേർന്നു.

എല്ലാവരും കൊണ്ട് വന്ന വ്യത്യസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യയാത്ര യിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാനിക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നത്. നാലുഭാഗത്തും മനോഹരമായ കാഴ്ചകൾ, ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശകാഴ്ച, ഞങ്ങളെ പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതൊക്കെയായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഊട്ടിയിൽ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത്. ഊട്ടിയിലെ തണുപ്പ് ഞങ്ങളിലേക്ക് ശരിക്കും ഇറങ്ങുന്നുണ്ടായിരുന്നു. അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ചകൾ തന്നെയാണ് എന്റെ നയനങ്ങൾക്കു സമ്മാനിച്ചത്.

കുടുംബത്തിലെ പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കുവെ ക്കുന്നതിനു തുല്യമായിരുന്നു. ചില കാരണങ്ങളാൽ എന്റെ പ്രിയസഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരു ന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു. യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോഷത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

വാക്കുകളുടെ ലോകം
Question 1.
പ്രകൃതിസൗന്ദര്യം – പ്രകൃതിയുടെ സൗന്ദര്യം
കച്ചവടക്കാരുടെ സംഘം – കച്ചവടസംഘം
പദങ്ങൾ പിരിയുമ്പോഴും കൂടിച്ചേരുമ്പോഴുമുള്ള മാറ്റങ്ങൾ കണ്ടില്ലേ?
ഈ പാഠത്തിൽ ഇങ്ങനെയുള്ള ധാരാളം വാക്കുകളുണ്ട്. അവ കണ്ടെത്തി മുകളിൽ കൊടുത്തതുപോലെ പിരിച്ചും ചേർത്തും എഴുതിവയ്ക്കു.
Answer:
പിടിച്ചിരിക്കുകയായിരുന്നു – പിടിച്ച് ഇരിക്കുക ആയിരുന്നു.
പണിതുയർത്തി – പണിത് ഉയർത്തി
പച്ചമലകൾ – പച്ചപ്പ് നിറഞ്ഞ മലകൾ
വെള്ളത്തൂവൽ – വെള്ളനിറത്തിലുള്ള തൂവൽ

പുഴകൾ മലകൾ പൂവനങ്ങൾ………………
Question 1.
ചുറ്റും ധാരാളം പച്ചമലകൾ തലപൊക്കിയ താഴ്വരയാണ് ആ പ്രദേശം
ഇതുപോലെ വാക്കുകൾകൊണ്ട് വരച്ചിട്ട കാഴ്ചകൾ ഈ പാഠഭാഗത്തിലൂടെ നീളമുണ്ട്. അവ കണ്ടെത്തി ഉറക്കെ വായിക്കൂ.
സ്കൂൾ പരിസരത്തും വീടിനടുത്തുമുള്ള ചില കാഴ്ചകളെ ഇങ്ങനെ എഴുതാൻ ശ്രമിക്കൂ.
Answer:
പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവർണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.

പേരും പ്രവൃത്തിയും
Question 1.
രാജൻ വളരെനേരം ആലോചിച്ചു
വേനലവധിക്ക് വിദ്യാലയം അടയ്ക്കും
അമ്മ പുഞ്ചിരി തൂകുന്നു
പേരും (നാമം) പ്രവൃത്തി (ക്രിയ) തിരിച്ചറിഞ്ഞല്ലോ
പാഠഭാഗം വായിച്ച് താഴെക്കൊടുത്ത പദസൂര്യൻ പൂർത്തീകരിക്കൂ.
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 1
Answer:
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 2

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

Question 1.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
ഈ ചൊല്ലിന്റെ ആശയം എന്താണ്?
ക്ലാസിൽ ചർച്ച ചെയ്യുക. അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. ഏറെ ദൂരെത്തേക്ക് പോകാനുള്ള പണവും സാഹചര്യവുമില്ലായിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ ഹൃദ്യമായ അനുഭവമാണ് അവർക്ക് ലഭിച്ചത്.
നിങ്ങളുടെ നാട്ടിലുമില്ലേ ഇതുപോലെ മനോഹരമായ പ്രദേശങ്ങൾ? മാതാപിതാക്കളോടൊപ്പം അവിടം സന്ദർശിച്ച് അനുഭവം ക്ലാസിൽ പങ്കുവയ്ക്കു. നോട്ടുപുസ്തകത്തിൽ എഴുതു
Answer:
പലപ്പോഴും നമ്മുടെ തൊട്ടടുത്തുള്ള മഹത്തുക്കളെ അവഗണിക്കുകയും അകലെയുള്ള പ്രശസ്തരെ തോളി ലേറ്റുകയും ചെയ്യുക എന്നത് നമ്മുടെ ഒരു രീതിയാണ്.

പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞതാണ് എന്റെ വെള്ളാർ മലനാട്. വരിവരിയായി നിൽക്കുന്ന മലനിര കൾ. പച്ച പട്ടുവിരിച്ച കുന്നുകളും പുൽമേടുകളും അവയ്ക്കു മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആമയും മാനും പുലിയുമെല്ലാം സ്വന്തമായി വിഹരിക്കുന്നുണ്ടിവിടെ – മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടെവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതു പോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും നാനാവരണങ്ങളിലുള്ള ഉടുപ്പിട്ട കിളി കൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും, മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ നേട്ടങ്ങൾ നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്നു. പൂക്കളൊരുക്കിയ പൂന്തോട്ട ങ്ങൾ സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. വെളളാർ മലയുടെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല.
Answer
കാശ്മീർ കാഴ്ചകൾ
മഞ്ഞിൻ തൊപ്പിയിട്ട മരത്തിന്റെ പച്ചയുടുപ്പിട്ട
അരുവികൊണ്ടരഞ്ഞാണമിട്ട
പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ
നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ
ഒരു കൂട്ടുകാരുമായി കാശ്മീർ കണ്ട ദിവസമെഴുതിയ ഡയറിക്കുറിപ്പിലെ വാക്യങ്ങളാണിത്
ഈ കുറിപ്പിൽ കാശ്മീരിന്റെ ഒരു ചിത്രം കാണുന്നില്ലേ? കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹിച്ചത് എന്തുകൊണ്ടാവാം?
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 3
പ്രകൃതി സൗന്ദര്യത്തിനും പുൽമേടുകൾക്കും പ്രസിദ്ധമാണ് ഈ സ്ഥലം. ഓരോ കുന്നുകളും മഞ്ഞ് കൊണ്ട് മൂടിയിരിക്കുകയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയം പ്രദേശം മുഴുവനും കാട്ടുപൂക്കളാൽ നിറയുകയും അതേപോലെ തന്നെ തെളിഞ്ഞ ആകാശം കാണുവാൻ സാധിക്കുകയും ചെയ്യുന്ന സമയമാണിത്. മനോഹരമായ ഈ ദൃശ്യം കണ്ടപ്പോ ഴാണ് കുട്ടിയ്ക്ക് കാശ്മീരിനെ ഉമ്മ വയ്ക്കാൻ കുട്ടി ആഗ്രഹമുണ്ടായത്

Class 5 Malayalam Kerala Padavali Notes Unit 3 നടന്നുനടന്ന്, പിന്നെ പറന്നുപറന്ന്

വാക്കുകൾ കൊണ്ടുള്ള ഈ ചിത്രം വരയുടെ അടിസ്ഥാനമായി മാറുന്നത് യാത്രാനുഭവങ്ങ ളാണ്. ഓരോ യാത്രകളും അറിവിനെയും ലോകബോധത്തെയും പുതുക്കുന്നു. ഭൂപ്രകൃതി, ജനങ്ങൾ, ഭാഷ, വേഷം, ആഘോഷങ്ങൾ, ആചാരങ്ങരൾ, ഭക്ഷണം, പാർപ്പിടം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലെ സാമ്യ വ്യത്യാസങ്ങൾ അറിയാനും വൈകാരികമായി ഉൾക്കൊള്ളാനും വ്യത്യസ്തമായി ആവിഷ്ക രിക്കാനും യാത്രകൾ അവസരമൊരുക്കുന്നു. പുസ്തക വായനപോലെ യാത്രാനുഭവങ്ങൾ നമ്മുടെ ചിന്തയെയും ഭാവനെയും ഉത്തേജിപ്പിക്കും. യാത്രകൾ നൽകുന്ന ഈ ബാധ്യതകളാണ് യൂണിറ്റിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

വീടിനും വിദ്യാലയത്തിനും അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് അകലെയുള്ള സ്ഥലങ്ങ ളിലേക്കുള്ള യാത്രകൾ പോലെതന്നെ പ്രാധാന്യമുള്ളതാണെന്ന് ഇടുക്കിയിലെ താജ്മഹൽ എന്ന കഥ ഓർമ്മിപ്പിക്കുന്നു. ചുരങ്ങൾ കയറി മലമുകളിലേക്കുള്ള ബസ് യാത്ര വാക്കുകളിലൂടെ സുന്ദര മായി ആവിഷ്കരിക്കുകയാണ്. കെ. തായാട്ട് ഉയരങ്ങളിലേയ്ക്കൊരു യാത്ര എന്ന യാത്രാവിവരണ ത്തിലൂടെ ചെയ്യുന്നത്.

നാം മുകളിലോട്ടാണോ പ്രകൃതി കീഴ്പ്പോട്ടാണോ നമ്മളും പ്രകൃതിയും കൂടി മേൽപ്പോട്ടാണോ യാത്ര ചെയ്യുന്നത് എന്ന് സംശയിക്കാവുന്നത് അനുഭൂതികൾ ഈ യാത്രവിവരണം നൽകുന്നു. താഴെ നിന്ന് കാണുന്ന ആകാശം നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നാൽ ആകാശത്തിൽ നിന്ന് കാണുന്ന വിമാനത്തിൽ നിന്നും കാണുന്ന ഭൂമിയെയാണ് ഒട്ടേറെ വാങ്മയ ചിത്രങ്ങളിലൂടെ ബാലാമണിയമ്മ ആവിഷ്ക്കരിക്കുന്നത്. ചുരുക്കത്തിൽ വ്യത്യസ്ത സ്ഥലങ്ങളിലും തലങ്ങളിലുമുള്ള യാത്രാനുഭവങ്ങൾ സുന്ദരമായ ഭാഷയിലൂടെ ആവിഷ്കരിച്ച രചനകളാണ് ഈ യൂണിറ്റിൽ ഉള്ളത്.

ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7

പ്രവേശക പ്രവർത്തനം
Question 1.
ചിത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം പറയാനുണ്ട്
ഇടുക്കിയുടെ താജ്മഹൽ Notes Question Answer Class 5 Kerala Padavali Chapter 7 4
Answer:
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക വർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാമാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാ വിദ്യയുടെ ഉത്തമോദഹരണമാണ് താജ്മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തിരണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

1983 -ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെപെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജ്മഹൽ. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാനശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നീർനാഗം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and നീർനാഗം Neernagam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Neernagam Summary

Neernagam Summary in Malayalam

നീർനാഗം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
നീർനാഗം Summary in Malayalam Class 5 1
1908 ജനുവരി 23ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമരപോരാളി തുടങ്ങിയ നിലകളിൽ പ്രസിദ്ധനായി. തീവ്രമായ ജീവിത അനുഭവങ്ങ ളിൽ നിന്നാണ് ബഷീറിന്റെ രചനകൾ രൂപം കൊണ്ടത്. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത തിന് അദ്ദേഹം ജയിൽവാസം അനുഭവിച്ചു.

കഥകൾ : ഭൂമിയുടെ അവകാശികൾ, ജന്മദിനം, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗ്ഗം, വിശപ്പ് നോവലുകൾ : ബാല്യകാലസഖി, പ്രേമലേഖനം, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ,
നാടകം : കഥാബീജം
പുരസ്കാരങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
ലളിതാംബിക അന്തർജ്ജനം അവാർഡ്
വള്ളത്തോൾ പുരസ്കാരം
കരച്ചിലും കണ്ണീരും ചിരിയായി മാറുന്ന രാസവിദ്യയാണ് ബഷീറിന്റെ രചനകളിൽ പ്രത്യക്ഷപ്പെടു ന്നത്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു

നീർനാഗം Summary in Malayalam Class 5

പാഠസംഗ്രഹം

‘പ്രാരാബ്ധത്തിൽ ചേറ്റിൽ നിന്നും വിരിയും കലപോലെയും
പി. കുഞ്ഞിരാമൻ നായർ സൂചിപ്പിച്ചതുപോലെ തീവ്രമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് ബഷീർ സാഹിത്യം ഉറവെടുക്കുന്നത്. സൂഫി, സന്യാസി, ഹോട്ടൽ തൊഴിലാളി, ഖലാസി തുടങ്ങി ഒട്ടേറെ ജോലികൾ ചെയ്ത ഇന്ത്യയിലും പുറത്തും യാത്രകൾ നടത്തിയും നേടിയ അനുഭവസമ്പത്ത് ബഷീറിന്റെ രചനകളെ വ്യത്യസ്ത മാക്കുന്നു. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടിയുള്ള അമിതമായ പ്രകൃതിന ശീകരണം ഇപ്പോൾ ആഗോളതാപനത്തിലും കാലാവസ്ഥാമാറ്റങ്ങൾക്കും മഹാമാരികൾക്കും കാരണമായി ക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ എല്ലാ ജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന് ബഷീറിന്റെ ദർശനം വളരെ പ്രധാനപ്പെട്ടതാണ്.

മുൻകൂട്ടി തയ്യാറാക്കിയ തന്റെ ചരമക്കുറിപ്പിൽ ബഷീർ ഇങ്ങനെ പറയുന്നു. എല്ലാവർക്കും സലാം മാങ്കോസ്റ്റിൻ മരത്തിനും സർവ്വമാന ജന്തുക്കൾക്കും സലാം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അണ്ഡകടാഹമേ മാപ്പ് ! എല്ലാവർക്കും മംഗളം ശുഭം. ബഷീറിന്റെ മതിലുകൾ എന്ന കഥയിലെ നായകൻ ജയിൽ മുറ്റത്ത് പന നീർത്തോട്ടം വെച്ചുപിടിപ്പിക്കുന്നു. ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തിൽ ഒരു ചെടിയുടെ വിത്തു കൂടി ബഷീർ അയക്കുന്നു. ഞാൻ ഒരു ചെടിയുടെ അരി ഈ കത്തിൽ വച്ചിട്ടുണ്ട്. മുദ്രയുടെ ഇടി കൊള്ളാതെ കിട്ടിയെങ്കിൽ തോട്ടത്തിൽ നടണേ! നീർഗാനം എന്ന കഥയിൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനേയും കാരണം കൂടാതെ ദ്രോഹിക്കരുത് എന്ന സന്ദേശം അദ്ദേഹം നൽകുന്നുണ്ട്. മറ്റു ജീവജാലങ്ങളോടുള്ള സാഹോ ദര്യം ബഷീർ കൃതികളുടെ പ്രധാനപ്പെട്ട സവിശേഷതയാണ്.
നീർനാഗം Summary in Malayalam Class 5 2

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 നീർനാഗം Neernagam Notes Questions and Answers Pdf improves language skills.

Neernagam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 6 Neernagam Question Answer

Class 5 Malayalam Neernagam Notes Question Answer

ചിരിപ്പിച്ചു ചിരിപ്പിച്ച ………
Question 1.
കഥ വായിച്ചല്ലോ………നിങ്ങളെ ചിരിപ്പിച്ച സന്ദർഭങ്ങൾ ഏതെല്ലാമായിരുന്നു?
Answer:

  • നീർനാഗത്തെ പിടിക്കുന്ന സന്ദർഭം
  • ശിഷ്യന്മാരെ ഉണ്ടാക്കി എന്ന് പറയുന്നതും
  • ബാപ്പ നിസ്കരിക്കുന്ന സമയത്ത് നീർനാഗത്തെ കണ്ടപ്പോൾ ബാപ്പയും ഉമ്മയും തമ്മിലുളള സംസാരം

കുസൃതിപ്പതിപ്പ്
Question 1.
കുസൃതിത്തരങ്ങൾ നിറഞ്ഞതാണ് ബാല്യകാലം. നീർനാഗത്തെ പിടിച്ച ബഷീറിന്റെ അനുഭവം നമ്മൾ വായിച്ചു. ഇതുപോലുള്ള പല കുസൃതികളും വികൃതികളും ചെയ്തവരല്ലേ നിങ്ങളും? അവയിൽ ചിലത് ഇപ്പോൾ ഓർമ്മ വരുന്നില്ലേ? നിങ്ങളുടെ കുസൃതികൾ കൂട്ടുകാരുമായി പങ്കുവയ്ക്കു. ഇതൊരു കുറിപ്പായി എഴുതുകയും വേണം. കുറിപ്പിന് ഇണങ്ങുന്ന പേരു നൽകാൻ മറക്കരുത്. എല്ലാവരും എഴുതിയ അനുഭവ ക്കുറിപ്പുകൾ ചേർത്ത് ഒരു കുസൃതിപ്പതിപ്പ് തയ്യാറാക്കണം.
ചിത്രങ്ങളും ചേർത്ത് ഭംഗിയാക്കാം.
ഈ പതിപ്പിനും വേണം ഒരു രസികൻ പേര്. കുട്ടിക്കാലത്തെ ഒരു കുസൃതിയനുഭവം എഴുതിത്തരാൻ ടീച്ച റോടും പറയണം.
Answer:
എന്റെ ചെറുപ്പത്തിൽ ഞാൻ വലിയ കുസൃതിക്കാരിയായിരുന്നു. കുസൃതിയെക്കാൾ വാശിക്കാരി എന്ന് പറ യുന്നതാവും ശരി. എനിക്കിഷ്ടമില്ലാത്തത് എന്ത് കേട്ടാലും നടന്നാലും എന്റെ കയ്യിലുള്ള സാധനങ്ങൾ എല്ലാം ഞാൻ കിണർ കൊണ്ടുപോയിടും. അങ്ങനെ ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് അച്ഛൻ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഞാൻ അച്ഛനോട് എനിക്ക് വരുമ്പോൾ മിഠായി വേണമെന്ന് പറഞ്ഞു. “നിനക്ക് മിഠായിയൊന്നും ഞാൻ കൊണ്ടുവരില്ല” എന്നച്ഛൻ തിരിച്ചും പറഞ്ഞു. അച്ഛൻ അത് തികച്ചും തമാശയായാണ് പറഞ്ഞത്. പക്ഷേ അന്നത്തെ എന്റെ ബുദ്ധി യിൽ എനിക്കത് ബോധിച്ചില്ല.

ഞാൻ ഉടനെ എന്റെ കയ്യിലുള്ള ഫോൺ എടുത്ത് കിണറ്റിലേക്കെറിഞ്ഞു. എന്തായാലും അതുവരെ കുസൃ തി മാത്രമായി കണ്ടിരുന്ന എന്റെ ആ സ്വഭാവം അന്ന് കുറച്ച് ഗൗരവമായി വീട്ടുകാർ കണ്ടു. എനിക്ക് ശാസ നയും അടിയും കിട്ടി. അതോടെ ആ ശീലം ഞാൻ മാറ്റുകയും ചെയ്തു

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

കഥാപാത്ര പരിചയം
Question 1.
കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ബഷീറിന്റെ ബാപ്പ. അദ്ദേഹത്തിന്റെ സ്വഭാവത്തിന് എന്തെല്ലാം പ്രത്യേകതകളുണ്ട്? അവയെല്ലാം ഉൾപ്പെടുത്തി ബഷീറിന്റെ ബാപ്പയെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ്
എഴുതൂ.
Answer:
പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സർപ്പയജ്ഞം എന്ന നോവലിലെ ഒരു ചെറു ഭാഗമാണ് നീർനാഗം. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്റെയും സഹജീവി സ്നേഹത്തിന്റെയും എല്ലാം സന്ദേശം ഈ കഥ നമുക്ക് നൽകുന്നുണ്ട്.

കഥയിലെ ഒരു പ്രധാനകഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. സൽഗുണങ്ങളും സഹജീവി സ്നേഹവും നല്ല നർമ്മ ബോധവുമുള്ള ഒരു കഥാപാത്രമാണ് ഇദ്ദേഹം. ബഷീറിന് ബാപ്പയോട് സ്നേഹവും അതേസമയം പേടിയും ഉണ്ട്. തന്റെ കുട്ടിക്കാലത്തെ കുസൃതികളിൽ ഒന്നായിരുന്നു നീർ നാഗത്തെ അഥവാ നീർക്കോ ലിയെ പിടിച്ചു കൊണ്ട് വന്നത്. തങ്ങളുടെ നാട്ടിലെ പാമ്പിനെ കൊല്ലുന്ന ഒരാളോട് തോന്നിയ ആരാധ നയാണ് ബഷീറിനെ അതിന് പ്രേരിപ്പിച്ചത്. തോട്ടിൽ നിന്ന് പിടിച്ച നീർനാഗത്തെ ബഷീർ ഒരു ഈർക്കി ളിൽ കുത്തി വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ അയലിൽ തൂക്കിയിടുകയും പിന്നീട് കൂട്ടുകാരുടെ അടുത്തേക്ക് പോവുമ്പോൾ വീട്ടിൽ ആ നീർനാഗം ഉണ്ടാക്കുന്ന രസകരമായ സന്ദർഭത്തിലൂടെയാണ് കഥ മുന്നോട്ട് പോയിരിക്കുന്നത്.

ബഷീറിന്റെ വാപ്പ നിസ്കരിക്കുമ്പോൾ ആ നീർനാഗം നിസ്കാരപ്പായിലേക്ക് വരുന്നു. അതിനെ കണ്ടെങ്കിലും വാപ്പ നിസ്കാരത്തിൽ നിന്നും പിൻവാങ്ങിയിരുന്നില്ല. അദ്ദേഹം നല്ലൊരു ദൈവ ഭക്തൻ ആയിരുന്നെന്ന് നമുക്കതിൽ നിന്നും മനസ്സിലാക്കാം. പിന്നീട് നിസ്കാരം കഴിഞ്ഞ് ബഷീ റിന്റെ ഉമ്മയെ വിളിച്ച് നീർനാഗത്തെ കുറിച്ച്, ഇതെവിടുന്നുവന്നെന്നും ആര് കൊണ്ടുവന്നെന്നും എല്ലാം ചോദിക്കുന്നു. ആ സംഭാഷണങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ നർമ്മബോധം നമുക്ക് കാണാം. പിന്നീട് ബഷീറിനെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്ത തെറ്റിന് ശകാരിക്കുകയും ചെയ്യുന്നുണ്ട്. മക്കളെ നേരായ വഴിക്ക് വളർത്തുന്ന തെറ്റ് കണ്ടാൽ ഉടനെ തിരുത്താൻ ശ്രമിക്കുന്ന, സ്നേഹമുള്ള ഒരു പിതാ വാണ് ബഷീറിന്റെ ഉപ്പ എന്ന് ഈ സന്ദർഭത്തിൽ നിന്നും നമുക്ക് വ്യക്തമാവുന്നു.

അവസാനം ആ നീർനാ ഗത്തെ ബഷീറിനെ കൊണ്ട് തോട്ടിലേക്ക് തന്നെ കളയിക്കുന്നു. സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഇവിടെ നിഴലിക്കുന്നത്. “അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനെയും കാരണം കൂടാതെ ദ്രോഹിക്കരുത്.” എന്ന് ബഷീറിനെ പഠിപ്പിച്ചത് ഉപ്പയാണ്. അതുകൊണ്ട് തന്നെയാവാം “ഭൂലോകത്തെ സർവ്വജീവികളും ഭൂമിയുടെ അവകാശികളാണ് എന്ന മഹത്തായ സന്ദേശം ബഷീറിന് നമ്മെ പഠിപ്പി ക്കാൻ സാധിച്ചതും. ഇത്തരത്തിൽ ഒട്ടനവധി പ്രത്യേകതകൾ ഉള്ള കഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. നീർനാഗം എന്ന കഥാവായനയ്ക്ക് ശേഷവും വായനക്കാരുടെ മനസ്സിൽ ഈ കഥാപാത്രം തങ്ങി നിൽക്കുന്നു.

മണി ബല്യ ലോകം
Question 1.
നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6 1
ബഷീറിന്റെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും എടുത്തു വായിക്കൂ. അവയിലെ രസകരമായ സംഭവങ്ങളെയും ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, എട്ടു കാലിമമ്മൂഞ്ഞ്, തുടങ്ങിയ കഥാപാത്രങ്ങളെയും പരിചയപ്പെടാം. അദ്ദേഹത്തിന്റെ രസകരമായ കഥകൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
കലാപരമായ ഭംഗി കൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീർ കൃതികൾ. തന്റെ തലമുറയെ മറ്റു സാഹിത്യകാരന്മാരിൽ നിന്ന് വ്യത്യസ്തമായി നെടുനീളൻ പ്രഭാഷണങ്ങൾ നടത്താതെ തനിക്ക് പറ യാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേക്ക് അടു പ്പിക്കുന്നത്. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ആനവാരിയും പൊൻകു രിശും എന്ന കഥ നടക്കുന്നത്. ആനവാരി രാമൻ നായർ പണ്ട് വെറും രാമൻ നായരും പൊൻകുരിശ് തോമ പണ്ട് വെറും തോമയും ആയിരുന്നുവത്. പിന്നീട് ഈ ബഹുമതികൾ അവർക്ക് ആരാണ് ചാർത്തി കൊടുത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി. ബഷീറിന്റെ സ്വതസിദ്ധമായ ഹാസ്യവും നർമവും ഈ കൃതിയിലുടനീളം നമുക്ക് കാണാം.

ആനവാരി രാമൻ നായർ
കടുവാക്കുഴിക്കുന്നടങ്ങുന്ന ഒൻപത് മൈൽ ചുറ്റളവിനു ഉള്ളിലെ ദേഷ്യക്കാരൻ, പ്രമാണി. ഇദ്ദേഹത്തിന്റെ ശരീരവടിവിനെപറ്റി കൂടുതൽ അറിവില്ലെങ്കിലും കോപമാണ് ആനവാരിയുടെ അവരുടെ കൂട്ടായ്മയിൽ അടയാളപ്പെടുത്തുന്നത്. ഗൗരവം നിറഞ്ഞ മുഖം, സ്ത്രീ വിദ്വേഷി, ആനവാരിയുടെ കോപം ഒരിക്കലും അണപൊട്ടാറില്ല. കത്തി ജ്വലിക്കുന്ന ദേഷ്യം തൊട്ടടുത്ത നിമിഷം ആറി തണുത്തു പോവുകയാണ്. മൂക്കു ചെത്തി ഉപ്പിലിടുമെന്ന് പറയുകയില്ലാതെ ആനവാരി രാമൻ നായർ യാതൊന്നും ചെയ്യുന്നില്ല. ഇതിനാകെ യുള്ള അപവാദമായി പൊൻകുരിശ് തോമയോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും അത്ര കാര്യമായൊന്നുമില്ല.

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

പൊൻകുരിശ് തോമ
ശാന്തപ്രകൃതക്കാരനായ പൊൻകുരിശ് തോമ ഒരു കാമുകൻ ആണെന്ന് നമുക്കറിയൂ. കുറച്ചു കൂടെ കടന്ന് പറഞ്ഞാൽ ആനവാരി രാമൻ നായർ, മണ്ടൻ മൂത്താപ്പ്, എട്ടുകാലി മമ്മൂഞ്ഞ് എന്നിവരുടെ കൂട്ടത്തിൽ ആന വാരിയുടെ നേരെ ഒരു ശത്രു. ആനവാരിയുടെ പ്രാമാണിത്വത്തെ വകവെച്ചു കൊടുക്കാതിരിക്കുകയും അയാളുടെ ഫ്യൂഡൽ മനസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് പൊൻകുരിശ് തോമ മാത്രമാണ്. മറ്റു കഥാപാത്ര ചിത്രീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൗതികമായ വരകൾപ്പുറത്ത് ആഖ്യാന തലത്തി ലാണ് ഒരു കാരികേച്ചർ എന്ന നിലയിൽ പൊൻകുരിശ് തോമ തെളിയുന്നത്. കർത്താവായ യേശു മിശിഹാ തമ്പുരാനേ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ, പള്ളിക്കെന്തിനാ പൊൻകുരിശ് എന്ന് പൊൻകുരിശ് തോമ ചോദിക്കുന്നത് അതുകൊണ്ടാണ്.

എട്ടുകാലി മമ്മൂഞ്ഞ്
എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്തവർ ഉണ്ടാവില്ല. ബേപ്പൂർ സുൽത്താന്റെ ഒരു കഥാപാത്രമാണ് കക്ഷി. തന്റെ സ്വഭാവത്തിന്റെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥാപാത്രം പ്രശസ്തി ആർജിച്ചത്. നാട്ടിൽ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് മമ്മൂഞ്ഞ് കരസ്ഥമാക്കും. മണ്ടൻ മൂത്താപ്പയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങൾ കഴുകുക, വിറക് കീറിക്കൊടുക്കുക സ്ഥലത്തെ രണ്ട് പോലീസുകാരുടെ ബെൽറ്റ് പോളിഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പർ പൊടി മണ്ണിട്ട് തൂത്ത് പൊന്ന് പോലാക്കുക, പോലീസ് ലോക്കപ്പ് അടിച്ചു വാരുക ഇതൊക്കെ ആയിരുന്നു മമ്മൂഞ്ഞിന്റെ പ്രധാനജോലികൾ. ഇതിലേറെയൊക്കെ ബഷീറിന്റെ മമ്മൂഞ്ഞിനു ഒരു കാര്യത്തിലാണ് കമ്പം, ഗർഭത്തിൽ നാട്ടിൽ ആർക്കൊക്കെ എപ്പൊ ഗർഭം സംഭവിച്ചാലും അതിന്റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും. പാറുക്കുട്ടി ഗർഭിണിയാണെന്ന് ആരോ പറയുന്നത് കേട്ടു. ഉടനെ ചാടിക്കേറി മമ്മൂഞ്ഞ് കാച്ചി, അത് ഞമ്മളാണ്. പാറുക്കുട്ടി എന്നത് മനയ്ക്കലെ ആനയായിരുന്നു. ഒറ്റക്കണ്ണൻ പോക്കരും മണ്ടൻ മൂത്താപ്പയും മൂപ്പരെ പിരി കേറ്റും. മമ്മൂഞ്ഞ് അത് കേട്ട് ഞെളിഞ്ഞിരിക്കും. എട്ടുകാലി മമ്മൂഞ്ഞിന് കോട്ട് മമ്മൂഞ്ഞ് എന്നും കോട്ട് സാഹിബ് എന്നും വിളിപ്പേ രുണ്ട്.

കടങ്കഥ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and കടങ്കഥ Kadamkadha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Kadamkadha Summary

Kadamkadha Summary in Malayalam

കടങ്കഥ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കടങ്കഥ Summary in Malayalam Class 5 1
പത്രപ്രവർത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരുപോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ. കെ. ശ്രീകുമാർ. സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. മലയാള സംഗീത നാടകചരിത്രം, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, നാരദൻ, ഗണപതി, സാഹിത്യരചന കൾക്ക് കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്കാ രങ്ങൾക്ക് പുറമേ അബുദാബി ശക്തി അവാർഡ്, ഭീമബാലസാഹിത്യ പുരസ്കാരം, കടമനാട് പുരസ്കാരം, കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് തുടങ്ങിയ നിരവധി ബഹുമതി കൾ നേടിയിട്ടുണ്ട്. 23 വർഷത്തെ പത്രപ്രവർത്തനത്തിനു ശേഷം 2016-ൽ ശ്രീകുമാർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ സാഹിത്യപ്രവർത്തകനായി.

പാഠസംഗ്രഹം
കടങ്കഥ Summary in Malayalam Class 5 2

കടങ്കഥ Summary in Malayalam Class 5

ജീവിതാനുഭവങ്ങളുടെ കയ്പ് മധുരമാക്കാൻ വേണ്ടി കടങ്കഥകളിലെ നർമ്മം പങ്കു വയ്ക്കുകയാണ് ഇവിടെ. വാമൊഴിയുടെ തലമുറകളായി കൈമാറിയ ഭാഷാവ്യവഹാര രൂപമാണ് കടങ്കഥ. രൂപം കൊണ്ടു തന്നെ ചിന്താപ്രക്രിയ ഉറപ്പാക്കുന്ന ഭാഷാ വ്യവഹാര രൂപമാണിത്. ഉന്നയിക്കുന്ന ചോദ്യത്തിന്റെ ഉത്തരം തിരിച്ചറിയുമ്പോഴാണ് കടങ്കഥയുടെ കാവ്യഭംഗി ആസ്വദിക്കാനാവുക. നേരിട്ട് പറയാതെ ഒരു വസ്തു വിനെക്കുറിച്ച് ചുരുക്കം സൂചനകൾ ഇവിടെ പറയു ന്നതിനാൽ കടങ്കഥയ്ക്ക് കവിതയോട് രൂപപരമായ അടുപ്പമുണ്ട്. കടങ്കഥ വടക്കൻ പാട്ടിന്റെ രീതിയിൽ ചൊല്ലാവുന്നതാണ് വടക്കൻ പാട്ടിന്റെ രീതിയിൽ ധാരാളം കവിതകൾ മലയാളത്തിലുണ്ട്. മുത്തച്ഛനും കുട്ടികളും തമ്മിൽ നടക്കുന്ന കടങ്കഥകേളിയാണ് നർമ്മ മധുരമായി കടങ്കഥ എന്ന കഥയിൽ അവതരിപ്പിക്കുന്നത്.

കരയെ കാണാൻ തിരയും തിരയും
മീനു നിറഞ്ഞാൽ വലയും വലയും

ഇവിടെ അടിവരയിട്ട പദങ്ങൾ വ്യത്യസ്ത അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഉത്തരം പറ എന്ന മുത്തച്ഛൻ പറയുമ്പോഴും വാക്കിന് വ്യത്യസ്ത അർത്ഥ സാധ്യതകൾ നൽകുന്ന ഭംഗിയാണ് ഈ കഥയിൽ ഹാസ്യം ഉണ്ടാക്കുന്നത്. ഹാസ്യസാഹിത്യത്തിൽ കടങ്കഥകൾക്കും ഒരുസ്ഥാനം ഉണ്ടെന്ന വസ്തുതയും ഈ കഥ ഓർമ്മി പ്പിക്കുന്നു.

അർത്ഥം
ഞെട്ട് – ഇലയുടെ തണ്ട്
ചെപ്പ് – അടപ്പുള്ള പാത്രം
ഉപ്പി – തലയുടെ മധ്യഭാഗം
ശങ്കിച്ചു – സംശയിച്ചു
വിരുതൻ – സമർത്ഥൻ