During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 2 guide students properly.
Class 6 Malayalam Adisthana Padavali Model Question Paper Set 2
സമയം : 2 മണിക്കൂർ 15 മിനിട്ട്
നിർദ്ദേശങ്ങൾ:
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.
Question 1.
വായിക്കാം എഴുതാം
സാമൂഹിക ജീവിതത്തിൽ ആശയവിനിമയത്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ് ഭാഷ. വാക്കുകൾ ആ ഭാഷയുടെ ഘടകങ്ങളും സാമൂഹിക ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ് രൂപം പ്രാപിച്ചു വന്ന ഭാഷയുടെ നിലനില്പ് പൊതുവായ മൂല്യബോധത്തിന്റെ പൊതുവായ ചില വിശ്വാസങ്ങളുടെ അസ്തിവാരത്തിലാണ് അതില്ലാത്തിടത്ത് ഭാഷ രർത്ഥകമായിത്തീരുകയുള്ളൂ.
വിശ്വാസത്തിന്റെയും വീക്ഷണത്തിന്റെയും കാര്യ ത്തിൽ നിങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളുമായി സംഭാഷണത്തിലേർപ്പെടാൻ നോക്കൂ! അപ്പോൾ ഇക്കാര്യം ശരിക്കനുഭവപ്പെടും. നിങ്ങൾക്ക് പരസ്പരം മനസ്സിലാവുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴി യാതെ പ്രയോഗിക്കപ്പെടുന്ന ഭാഷ അതിന്റെ അർത്ഥത്തെത്തന്നെ നിഷേധിക്കുകയാണല്ലോ ചെയ്യുന്നത്. അവിടെ മൗനമാണ് യാഥാർത്ഥ്യം.
ഭാഷയിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസികജീ വിതം ലോകത്തിന് കാഴ്ചവയ്ക്കുന്നത്. അങ്ങനെ കാഴ്ച വയ്ക്കാൻ അവനെ സഹായിക്കുന്നത് ഭാഷാപ യോഗത്തിന്റെ കാതലായി പ്രവർത്തിക്കുന്ന മൂല്യബോധമോ വിശ്വാസമോ ആകുന്നു.
a. എന്തിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസിക ജീവിതം ലോകത്തിന് കാഴ്ചവയ്ക്കു ന്നത്?
(A) മാതൃഭാഷയിലൂടെ
(B) ഭാഷയിലൂടെ
(C) മാധ്യമങ്ങളിലൂടെ
(D) കലകളിലൂടെ
Answer:
(B) ഭാഷയിലൂടെ
b. ഭാഷ എന്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ്?
(A) ആശയവിനിമയത്തിനു വേണ്ടി
(B) കൊടുക്കൽ വാങ്ങലുകൾക്കുവേണ്ടി
(C) ഐക്യത്തിനുവേണ്ടി
(D) പരസ്പരമുള്ള പങ്കുവയ്ക്കലിനു വേണ്ടി
Answer:
(A) ആശയവിനിമയത്തിനു വേണ്ടി
c. ഭാഷയെ – സംബന്ധിച്ച് ശരിയായ പ്രസ്താവനയേത്?
(A) പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു
(B) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു.
(C) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ സ്വീകരിക്കുന്നു.
Answer:
(B) പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഭാഷ അതിന്റെ അർത്ഥത്തെ നിഷേധിക്കുന്നു.
d. ഭാഷ പ്രയോഗത്തിന്റെ കാതൽ എന്താണ്?
(A) സംസ്കാരം
(B) തത്ത്വചിന്ത
(C) മൂല്യബോധം
(D) വിശ്വാസവും മൂല്യബോധവും
Answer:
(D) വിശ്വാസവും മൂല്യബോധവും

Question 2.
പോസ്റ്റർ
a. ദി ഫിഷ് ആൻഡ് ഐ എന്ന സിനിമ നിങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുകയാണ്. പ്രചരണത്തിനായി ഒരു പോസ്റ്റർ നിർമ്മിക്കൂ.
Answer:

b. ദി ഫിഷ് ആൻഡ് ഐ എന്ന സിനിമയിലെ നായക കഥാപാത്രം എന്തിന്റെ പ്രതീകമാണ്?
(A) കരുണയുടെ
(C) അഹംഭാവത്തിന്റെ
(B) കരുതലിന്റെ
(D) സ്നേഹത്തിന്റെ
Answer:
(A) കരുണയുടെ
c. താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
(A) ചില്ലുപാത്രം ചിതറി വീണ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രാന്തിയായി.
(B) ചില്ലുപാത്രം ചിതറി വീണ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി
(C) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രാന്തിയായി.
(D) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി.
Answer:
(D) ചില്ലുപാത്രം വീണ് ചിതറിയ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം പ്രകടമായി.
ചുവടെ കൊടുത്ത (3 A), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.
Question 3.
(A) വിശകലനക്കുറിപ്പ്
തന്നിരിക്കുന്ന ചിത്രത്തിലെ അമ്പതോ അറുപതോ വർഷം മുമ്പുള്ള കടയുടെയും പുതിയ ഒരു കടയു ടെയും ഫോട്ടോകൾ ശ്രദ്ധിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക.

Answer:
50-60 വർഷങ്ങൾക്ക് മുമ്പുള്ള കടയും ഇന്നത്തെ കടയും – ഒരു നിരീക്ഷണക്കുറിപ്പ് കാലത്തിന്റെ സഞ്ചാരത്തിൽ വ്യാപാരരംഗത്തും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യത സ്ഥിരീകരിക്കുന്നതിനായി രണ്ട് ചിത്രങ്ങൾ നോക്കിയാൽ മതിയാകും. ഒരു ചിത്രം വളരെ വർഷം മുമ്പുള്ള കടയുടെ ദൃശ്യമാണ്; തറയിൽ ചെറിയ ഷെൽഫുകളും, ചുമരിലേയ്ക്ക് അടുക്കിയ വസ്തുക്കളും, കൈതൂക്കത്തിൽ വില കണക്കാക്കിയ സാധനങ്ങളും അവിടെ കാണാം. ദൈനംദിന ഉപയോഗത്തിന് ആവശ്യമായ കുറച്ച് സാധനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കളുമായുള്ള ബന്ധം നേരിട്ടും ആത്മാർത്ഥവുമായിരുന്നു.
പക്ഷേ, ഇന്നത്തെ കടയുടെ ചിത്രം നമുക്ക് മറ്റൊരു ലോകം തന്നെ കാണിച്ചു തരുന്നു. പാക്കറ്റുകളിലൊതുക്കിയ പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ, റഫ്രിജറേറ്ററുകൾ, നമുക്കിഷ്ടമുള്ളതെല്ലാം തിരഞ്ഞെടുത്ത് എടുക്കാവുന്ന വിധത്തിലുള്ള ഷെൽഫുകൾ എന്നിവ അടങ്ങിയതാണ് ഇക്കാലത്തെ കടകൾ. ബ്രാൻഡുകളുടെ ആധിപത്യം, സാങ്കേതിക വിദ്യയുടെ ഇടപെടൽ, വിപണന തന്ത്രങ്ങളുടെ വളർച്ച – ഇവയൊക്കെ ഈ മാറ്റങ്ങൾക്ക് കാരണമായ ഘടകങ്ങളാണ്.
അല്ലെങ്കിൽ
(B) അഭിപ്രായക്കുറിപ്പ്
“മാതൃഭാഷ എന്ന സംസ്കാരമൂല്യം’ എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കൂ.
Answer:
മാതൃഭാഷ നമ്മുടെ ആദ്യപരിചയം. ആദിമാനുഭവം, ആദിജ്ഞാനവുമാണ്. മാതൃഭാഷയിലൂടെയാണ് സംസ്കാരവും പാരമ്പര്യവും കൈമാറുന്നത്. അതിന്റെ മധുരവും സ്വാതന്ത്ര്യവുമാണ് വ്യക്തിത്വം വളർത്തുന്നത്. ഭാഷയില്ലാത്ത സ്ഥിതിയിലൊരു സംസ്കാരത്തിന്റെയും നിലനിൽപ്പ് അസാധ്യമാണ്.
ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.
Question 4.
(A) ആസ്വാദനക്കുറിപ്പ്
നിങ്ങൾക്കുളളതുപോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി കഥ പറയാറുണ്ടാ
ന്തിക്കാരോ കവിതകൾ മാനത്തുലയുമ്പോൾ
വെള്ളരിയുടെ മലർമൊട്ടുകൾ മഞ്ഞ
പ്പുള്ളികൾ കുത്തിയ പാടത്തിൽ,
നീലക്കറുകകളണിമുക്കുറ്റികൾ
ചേല വിരിച്ച വരമ്പിൻമേൽ
കൂടും ഞങ്ങൾ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥ പറയാൻ
– വയലാർ രാമവർമ്മ
“മുത്തശ്ശി’ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം
അധ്വാനത്തിന്റെ മഹത്വം മനുഷ്യശേഷിയിലും
വയലാർ രാമവർമ്മ എന്നും അധ്വാനിക്കുന്നവരുടെ പക്ഷത്തായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേ ഹത്തെ പ്രചോദിപ്പിച്ചിരുന്നത്. “ഞങ്ങളുടെ മുത്തശ്ശി’ എന്ന കവിതയും ഇതിൽ നിന്നും വ്യത്യസ്തമല്ല. നിങ്ങൾക്കുള്ളതുപോലെ തന്റെ നാട്ടിലും ഒരു മുത്തശ്ശിയുണ്ട് എന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് ആ മുത്തശ്ശി ഓരോ കഥകൾ പറയാറുണ്ട്. ഈ കഥ കേൾക്കാൻ, അധ്വാനിക്കുന്നവരുടെ കഥ കേൾക്കാനുള്ള കവിയുടെ താൽപ്പര്യമാണ് ഇവിടെ തെളിയുന്നത്.
ഗ്രാമ്യഭംഗി തുളുമ്പിനിൽക്കുന്ന ഈ കവിതയിലെ വാക്കുകൾ ഓരോന്നും അതിന്റെ ലാളിത്യം കൊണ്ട് അതിമനോഹരങ്ങളാണ്. കൂടാതെ വരികളിൽ ആവർത്തിച്ചുവരുന്ന അക്ഷരങ്ങൾ കവിതയ്ക്ക് നൽകുന്ന ശബ്ദഭംഗിയും ശ്രദ്ധേയമാണ്. കവിതയിൽ കഥപറയാറുണ്ട്, ന്തിക്കോരോകവിതകൾ മാനത്തുലയുമ്പോൾ എന്ന വരികളാണ് എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. ഇതിലെ കവിത വിരിയുന്ന മാനം എന്ന കൽപന വളരെയധികം ആകർഷണമാണ്.
അധ്വാനിക്കുന്നവരോടുള്ള കവിയുടെ മനോഭാവമാണ് കവിതയിൽ തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥകളോ നേരംപോക്കുകളോ അല്ല, കൂലിക്കാരുടെ കഥകളാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി അടിവരയിട്ട് പറയുന്നു. അവരാണ് ഈ ലോകത്തിന്റെ യഥാർത്ഥ ശിൽപികൾ. ലളിതമായ വാക്കുകളിലൂടെ വളരെ വലിയൊരാശയമാണ് കവിപകർന്ന് തരുന്നത്.
അല്ലെങ്കിൽ
(B) എത്ര സുന്ദരം – എന്റെ മലയാളം
മുത്തുപവിഴങ്ങൾ മണ്ണിൽ വീണു കുരുത്തു
നെൻമണി വിത്തുമിന്നുവീരില വീശിടും പോ
ലെത്രയീരടികൾ അന്നു പാടിയ പാട്ടിലൂഞ്ഞാലാടി
– ഒ. എൻ. വി.
വളപ്പൊട്ടുകൾ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
Answer:
മലയാളത്തിലെ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്നു ഒ. എൻ. വി. കുറുപ്പിന്റെ വളപ്പൊട്ടുകൾ എന്ന കവിതയിൽ അദ്ദേഹം മലയാളഭാഷയുടെ മഹത്വവും മനോഹാരിതയും വർണ്ണിക്കുന്നു. മലയാള ഭാഷയുടെ സൗന്ദര്യം വർണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. മുത്തും പവിഴവും (ഭാഷാപദങ്ങളും സംസ്കൃതപദങ്ങളും) കൊരുത്ത പൊന്നുനൂൽ പോലെ മനോഹരമാണ് മലയാളഭാഷ. വെളുത്തനിറമുള്ള മുത്തും ചുവന്നനിറമുള്ള പവിഴവും കോർത്തുകെട്ടിയ മാലപോലെ സുന്ദരമാണത്.
വിത്ത് മണ്ണിൽ വീണ് മുളപൊട്ടി അതിൽ ഇലകൾ ഉണ്ടാവുന്നതുപോലെ മണ്ണിൽ അധ്വാനിക്കുന്നവരിൽനിന്നും എത്രയെത ഈരടികൾ പിറന്നിട്ടുണ്ട്. പാടത്തും പറമ്പിലും കൃഷിചെയ്യുന്നവർ അധ്വാനിക്കുന്നതിന്റെ പ്രയാസം മറക്കുന്നതിനു മുമ്പ് പാടിയിരുന്ന പാട്ടുകളിൽ ആദ്യകാല മലയാളഭാഷയുടെ മാധുര്യമുണ്ട്. ആ പാട്ടുകൾ ഈണമുള്ളതും ലളിതവുമായിരുന്നു. അവർ പാടിയ പാട്ടിന്റെ താളത്തിനനുസരിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മലയാളഭാഷ ഊഞ്ഞാലാടി. അവരുടെ അധ്വാനത്തിന്റെ കരുത്തിൽ നിന്നുണ്ടായ.
ഈ ഈരടികൾ മലയാളഭാഷയുടെ ശക്തി വർദ്ധിപ്പിച്ചു ലളിതമായ വാക്കുകളിൽ രചിച്ചിരിക്കുന്ന ഈ കവിത മലയാളഭാഷയുടെ സൗന്ദര്യം മുഴുവനും ഉൾക്കൊള്ളുന്നു. മുത്തും പവിഴവും കോർത്ത പൊന്നിലായി മലയാളഭാഷയെ വിശേഷിപ്പിച്ചിരിക്കുന്നതിലെ പ്രയോഗഭംഗി കവിതയെ മനോഹരമാക്കുന്ന ഘടകമാണ്. പല ഘട്ടങ്ങളിലൂടെ വളർന്നു വികസിച്ച മലയാളഭാഷയുടെ ആരംഭം എങ്ങനെയായിരുന്നുവെന്നാണ് കവി പറയുന്നത്. ഒപ്പം മാതൃഭാഷയുടെ സൗന്ദര്യം ആസ്വാദകർക്ക് മുമ്പിൽ ആവിഷ്കരിക്കുകയും ചെയ്യുന്നു.

Question 5.
പ്രസംഗം
കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം നമ്മൾ പാഠഭാഗത്തു പഠിച്ചുവല്ലോ? യഥാർത്ഥ സൗഹ ദത്തെ സംബന്ധിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ആഗോളതലത്തിൽ സൗഹൃദ ദിനം ആഘോഷിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1958ൽ ഡോ. റോമൻ ആർട്ടെമിയോ ബാച്ചോ ആണ്. എന്നിരുന്നാലും, 2011ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇത് ഔദ്യോഗികമാക്കി. ആളുകൾ, രാജ്യങ്ങൾ, സംസ്കാരങ്ങൾ, വ്യക്തികൾ എന്നിവയ്ക്കിടയിൽ സൗഹൃദബന്ധം
സ്ഥാപിക്കുക എന്ന ആശയത്തോടെ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. ഇത് വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സമാധാനത്തിന് പ്രചോദനമാകും, അതിനുശേഷം, ലോകമെമ്പാടുമുള്ള ആളുകൾ സൗഹൃദ ബാൻഡുകൾ, സമ്മാനങ്ങൾ, ആശംസാ കാർഡുകൾ എന്നിവ കൈമാറി സൗഹൃദ ദിനം ആഘോഷിക്കുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ. എല്ലാ വർഷവും കഴിയുന്നത് ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ശേഖരിക്കാൻ കാത്തിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഫ്രണ്ട്ഷിപ്പ് ഡേ. ഒരു സ്കൂൾ കുട്ടിയെ സംബന്ധിച്ചിടത്തോളം, ഫ്രണ്ട്ഷിപ്പ് ബാൻഡുകളുടെ എണ്ണം നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്ന് അർത്ഥമാക്കുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ നിങ്ങളുടെ പഴയ സുഹൃത്തുക്കളെ നിങ്ങൾക്ക് പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നതിനും ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ തീർച്ചയായും ഒരു നല്ല മാർഗമാണ്. എന്നിരുന്നാലും, ഒരു ഫ്രണ്ട്ഷിപ്പ് ദിനത്തിൽ നിങ്ങൾക്ക് എത്ര ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ലഭിക്കുന്നു എന്നത് ഒരു പ്രധാന കാര്യമല്ല.
നിങ്ങൾക്ക് എപ്പോഴും പിന്തുണ നൽകിയിട്ടുള്ള, നിങ്ങൾ സ്വയം ഉപേക്ഷിക്കുമ്പോഴും നിങ്ങളെ ഉപേക്ഷിക്കാത്ത ഒരു സുഹൃത്തെങ്കിലും നിങ്ങൾക്കുണ്ടെന്നത് മാത്രമാണ് പ്രധാനം. നിങ്ങളുടെ അരികിലുള്ള ഈ ഒരാൾ മാത്രമുള്ളപ്പോൾ നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ആത്മവിശ്വാസവും അനുഭവപ്പെടും. നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ മാത്രമല്ല സുഹൃത്തുക്കൾ നിങ്ങളുടെ കൂടെ നിൽക്കുന്നത്; ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും നിങ്ങൾ പിടിച്ചു നിൽക്കുകയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് അവർ ഉറപ്പാക്കുന്നു. നിങ്ങൾ ആരാണെന്ന് അവർ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ഏറ്റവും മോശം സമയങ്ങളിൽ പോലും നിങ്ങളുടെ കൈ പിടിക്കുകയും ചെയ്യും.
നിങ്ങളുടെ തരത്തിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുക. അപ്പോൾ നിങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയം ലഭിക്കും. സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണകളും വഴക്കുകളും ഉണ്ടാകാം, പക്ഷേ ഈ വഴക്കുകളാണ് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സുഹൃത്തുക്കൾ ഒടുവിൽ നിങ്ങളുടെ കുടുംബമായി മാറുന്നു. അതിനാൽ, ഈ സൗഹൃദ ദിനത്തിൽ, നിങ്ങൾക്ക് നല്ല സൗഹൃദങ്ങളും സന്തോഷവും സാഹസികതയും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. എല്ലാവർക്കും സൗഹൃദ ദിനാശംസകൾ.
Question 6.
കത്ത് തയ്യാറാക്കുക
താൻ ഒരു പൂത്തമരം പോലെ………….
പക്ഷികൾ ചിറകുവീശിയലഞ്ഞും
ശന്തനു കണ്ട സ്വപ്നം കഥയിൽ എത്ര മനോഹരമായിട്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റി ചങ്ങാതിക്ക് ഒരു കത്തെഴുതു.
Answer:
നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റിയുള്ള കത്തെഴുത്ത്
പ്രിയ ചങ്ങാതിക്ക്,
നിനക്ക് സുഖം എന്നു കരുതുന്നു. ഇന്നലെ ഞാൻ ശന്തനുവിന്റെ പക്ഷികൾ എന്ന കഥ വായിച്ചാണ് ഉറങ്ങാൻ കിടന്നത് ആ കഥയുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല. ഒരു അതിശയകരമായ സ്വപ്നം കണ്ടു. ഞാനൊരു നീല തടാകത്തിന്റെ അടിത്തട്ടിലേക്ക് ഊർന്ന് പോവുകയാണ്. എനിക്ക് ശ്വാസം എടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ചുറ്റിലും നിറമുള്ള ചെതുമ്പലുകൾ ചിറകു പോലെ വീശി വെള്ളത്തിൽ നീന്തി തിമിർക്കുന്ന കൊച്ചു മീനുകൾ എനിക്ക് ചുറ്റും പാറി നടന്നു.
ആ തടാകത്തിന്റെ അടിത്തട്ടിൽ ഉരുളൻ കല്ലുകളും അവയ്ക്കിടയിൽ മരങ്ങൾ പോലെ പലതരം ചെടികളും ഉണ്ടായിരുന്നു. ആമയും ഞണ്ടുമൊക്കെ എവിടെയൊക്കെയോ പതുങ്ങി ഒളിക്കുന്നത് ഞാൻ അപ്പോൾ കണ്ടു… കുറച്ചുസമയം ഞാൻ നിശ്ചലമായി നിന്നു. പതിയെ പതിയെ ആ ജീവികളെല്ലാം എനിക്ക് അടുക്കലേക്ക് യാതൊരു ഭയവും കൂടാതെ വന്നു.
അവ എന്നോട് എന്തൊക്കെയോ പറയുവാൻ ശ്രമിക്കുകയാണ് ചുണ്ടുകൾ മന്ത്രിക്കുന്നത് കാണാം പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു…. സൂര്യ വെളിച്ചത്തിന്റെ വെള്ള കീറുകൾ വെള്ളത്തിനടിയിലേക്ക് ഊർന്നുവന്നു ഞാൻ മുകളിലേക്ക് നോക്കി.. എന്തോ ഒന്ന് വേഗത്തിൽ താഴേക്ക് വരുന്നുണ്ട് . നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള ഒരു മീനിനെയും റാഞ്ചിയെടുത്ത് അത് മുകളിലേക്ക് തന്നെ പാഞ്ഞു…. എന്റെ ചുറ്റും സാവകാശം മന്ത്രിച്ചു കൊണ്ടിരുന്ന എല്ലാ ജീവികളും പല ദിക്കിലേക്ക് പാഞ്ഞു… ഞാനൊന്നു തുഴഞ്ഞ് മുകളിലേക്ക് ആഞ്ഞു തടാകത്തിന്റെ
അടിസ്ഥാനപാഠാവലി (മാതൃക ചോദ്യപേപ്പർ – 2 മുകളിലേക്ക് എത്തി. തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒങ്ങിന്റെ കൊമ്പിലിരിക്കുന്ന പൊന്മാന്റെ കൊക്കിൽ ആ കുഞ്ഞു മീൻ കിടന്നു പിടയ്ക്കുന്നു… തടാകത്തിന്റെ അടിത്തട്ടിൽ മറ്റു മീനുകളോടൊപ്പം അതിവേഗം ചലിച്ചുകൊണ്ടിരുന്ന അതിന്റെ ശരീരത്തിന് ചലനം പതുക്കെ കുറഞ്ഞു കുറഞ്ഞു വന്നു. അടുത്ത സെക്കൻഡിൽ ആ മീനിനെ പൊന്മാൻ വിഴുങ്ങി കളഞ്ഞു. തടാകത്തിനു മുകളിൽ സൂര്യപ്രകാശമേറ്റ് നല്ലവണ്ണം ശ്വാസം എടുക്കാൻ പറ്റുന്ന അവസ്ഥയിലും അപ്പോൾ എനിക്ക് ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി… പെട്ടെന്ന് ഞാൻ ഉണർന്നു…
സ്വപ്നമാണെങ്കിലും സുഹൃ ഇന്ന് ഞാൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൈമിഷികതയെ മനസ്സിലാക്കി. ചിന്തിച്ചപ്പോൾ മറ്റാനുകൂടി മനസ്സിലാവുന്നു നാം നമ്മുടെ ചുറ്റുപാടുകളെ കാണാനും സങ്കല്പ്പിക്കാനും കുറച്ചുസമയം നീക്കി വയ്ക്കുകയാണെങ്കിൽ ഈ പ്രകൃതി തന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിക്കും എന്ന്.. ശരിയല്ലേ?
ഓണം അവധിക്ക് നാട്ടിൽ വരുമ്പോൾ നമുക്ക് മുത്തപ്പൻ കാവിന്റെ കുന്നുകയറി. ചിന്നു തത്തയുടെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറക്കാറായോ എന്ന് നോക്കണം.
സ്നേഹപൂർവം,
(പേര്)