രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Randu Malsyangal Summary

രണ്ടു മത്സ്യങ്ങൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8 1
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ പ്രമുഖനാണ് അംബികാ സുതൻ മാങ്ങാട്. അധ്യാപകൻ, കഥാകൃ ത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.

1962 ഒക്ടോബർ മാസം കാസർഗോഡ് ജില്ല യിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരു ദവും, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരു ദവും എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞ ങ്ങാട്ട് നെഹ്റു കോളേജിൽ മലയാള അധ്യാപകൻ കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചി ട്ടുണ്ട്.

  • പ്രധാന കൃതികൾ
    കുന്നുകൾ, പുഴകൾ, എൻമകളെ, രാത്രി, രണ്ടു മുദ്ര, ജീവിതത്തിന്റെ മുദ്ര, കമേ ഴ്സ്യൽ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേ നന്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ, രണ്ടുമത്സ്യങ്ങൾ
  • പുരസ്കാരങ്ങൾ
    കഥാരംഗം നോവൽ അവാർഡ്, കാരൂർ പുരസകാരം, തുഞ്ചൻ സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അങ്കണം അവാർഡ്, ഇതൾ അവാർഡ്,

ആമുഖം

കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊ രുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടും ചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥി തികമായ പശ്ചാത്തലത്തിൽ പങ്കുവയ്ക്കു കയാണ് ഡോ. അംബികാസുതൻ മാങ്ങാ ടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ’ രചിച്ച കഥ യാണ് “രണ്ടു മത്സ്യങ്ങൾ”. രണ്ടു മത്സ്യ ങ്ങളുടെ കഥയാണിത്. ഈ കഥയെ “ഇട പെയ്ത്തിലെ ചെറു മീനുകൾ” ആ പേരിൽ ശ്രീ. പ്രകാശൻ കരിവള്ളൂർ ഒരു ശാസ്ത്രനാടകമാക്കി എഴുതിയിട്ടുണ്ട്. കോഴിക്കോട് പനമരം ജി.എച്ച്. എസ് നാടകം രംഗത്ത് അവതരിപ്പിച്ചു. ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈ നാടകം ഒന്നാം സ്ഥാനം നേടി.

രണ്ടു മത്സ്യങ്ങൾ മുട്ടിയിടാൻ ശുദ്ധജലം തേടിപ്പോകുന്നതാണ് കഥയുടെ ഉളളടക്കം. മനുഷ്യന്റെ ചൂഷണങ്ങൾ മൂലം പുഴയും കാടും ഒന്നൊന്നായി മരിക്കുകയും ശേഷി ക്കുന്നവ മലിനീകരിക്കപ്പെടുകയും ചെയ്ത തിനാൽ മീനുകൾക്ക് എവിടെയും ശുദ്ധ ജലമുള്ള പുഴ കണ്ടെത്താനാകുന്നില്ല. അമ്പലക്കുളത്തിൽ എത്തിയപ്പോൾ അതും വറ്റിയിരിക്കുന്നു. അവസാനം ഓടുകൾ പാകിയ മനുഷ്യനിർമ്മിതമായ കുളത്തിൽ മീനുകൾക്ക് അഭയം പ്രാപിയ്ക്കേണ്ടിവരു ന്നു. പ്രകൃതിയുടെ വരണ്ടുണങ്ങിയ മണ്ണി ലൂടെയും വിഷം പേറുന്ന പുഴയിലൂടെയും രണ്ടു മത്സ്യങ്ങൾ നടത്തുന്ന പ്രയാണമാണ് നാം ഇവിടെ കാണുന്നത്.

രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. അംബികാസുതൻ മാങ്ങാടിന്റെ
“രണ്ടു മത്സ്യങ്ങൾ” വെറുമൊരു കഥയല്ല. ഭൂമി സർവജീവജാലങ്ങൾക്കും അവകാശ പ്പെട്ടതാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുക യാണ്. “രണ്ടു മത്സ്യങ്ങൾ” കവ്വായിക്കായ ലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊരുങ്ങുന്ന അഴ കൽ, പൂവാലി എന്നീ നെടുംചൂരി മത്സ്യ ങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തിൽ പങ്കുവെയ്ക്കുകയാണ് “രണ്ടു മത്സ്യങ്ങൾ” . രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളി കൾ, എന്നീ കഥാപാത്രങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കാ യലിലെ ഉപ്പുവെള്ളത്തിൽ മുട്ടയിടാൻ ചീഞ്ഞു പോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ.

മാത്രമല്ല, ശത്രുക്കൾ മുട്ടതി ന്നുമെന്നും അതിനറിയാം. അതുകൊണ്ടു തന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു. ഈ മീനിണകൾ ഭയക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻ കൊത്തികളെയുമല്ല. മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ്.

മലകയറ്റത്തിനിടയിൽ മനുഷ്യരുടെ കാഴ്ച വട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യ ങ്ങൾ കടുംപച്ചനിറമുള്ള നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്ന തന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നട ത്തിയതും ചിരഞ്ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു. മനുഷ്യന് മാത്രം ബാക്കിയാ വുന്ന ആർക്കും മനസ്സിലാകാത്ത വിക സന സങ്കൽപ്പത്തെ തവള പരിഹസിക്കു ന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടു മത്സ്യങ്ങളെയും കാത്തിരിക്കുന്നത് നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചുമരങ്ങൾ മാത്രം.

അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടുവള്ളികൾ കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചി രിക്കുന്ന കാഴ്ചയാണ് അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനു മുക ളിൽ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്ത യാണ്. കാവിനകത്തെ ജലാശയത്തിനു വന്നുചേർന്ന വിപത്തിനെക്കുറിച്ച് നിലവി ളിച്ച് പാടികേൾപ്പിച്ചത്. പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ “രണ്ടു മത്സ്യ ങ്ങൾ” പങ്കുവെയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളുടെയും നീർനായ്ക്ക ളുടെയും മീൻ കൊത്തികളുടെയും അസാ ന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസ ങ്ങൾ പാറകൾ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമി യുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞതു നിന്നി ടത്ത് കാടിന്റെ ഓർമമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെ രിഞ്ഞ ബോധി വൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരി ഞ്ഞുതീർന്ന കിളിയുടെ വംശങ്ങൾ, എവി ടെയെങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ രണ്ടുമത്സ്യങ്ങളിലുണ്ട്.

അർത്ഥം
നിശ്ചലം – ചലനമില്ലാത്ത
കുതിക്കാനാഞ്ഞ – കുതിച്ചുപോവാനാഞ്ഞ
ശ്രദ്ധവേണ്ട – ശ്രദ്ധവേണ്ടുന്ന
ഇരുളിമ – ഇരുണ്ട അവസ്ഥ
ഉത്സാഹത്തോടെ – ഉത്സാഹമോടെ
മരണക്കെണി – മരണമുണ്ടാക്കുന്ന കെണി
മൂർച്ചത്തിളക്കം – മൂർച്ചയുള്ള കൊളു ത്തിന്റെ തിളക്കം
ഉടൽ – ശരീരം
നെടുവീർപ്പ് – നെടുതായ നിശ്വാസം
പോംവഴി – പരിഹാരം
നിരാലംബൻ – ആലസമില്ലാത്തവൻ
നീര് – ജലം
ചരാചരങ്ങൾ – ചരവും അച ര വു മായ വസ്തുക്കൾ (ജീവനുള്ള വയും ഇല്ലാത്തവയുമായ വസ്തുക്കൾ)
ഇരുളിമ – ഇരുട്ട്
നെടുംചൂരി – വരാൻ ഇനത്തിൽപ്പെട്ട വലിയ മത്സ്യം
നീർനായ – കഴുന്നാ
ഉൾക്കണ്ണ് – അകക്കണ്ണ്
കിടുകിടുക്കുക – വിറയ്ക്കുക
ചേരൽമരം – ചേരമരം
കക്കുക – ചർദ്ദിക്കുക
സ്നേഹാധിക്യം – അധികം സ്നേഹം
നൈരന്തര്യം – നിരന്തരമായത്
കനപ്പിക്കുക – കടുത്തതാകുക
ഭീതിദം – ഭീതി (ഭയം) നൽകുന്നത്
കള്ളത്തിരുമാലി – കള്ളപ്പരിഷ
സന്തതികൾ – മക്കൾ
അസ്തപ്രജ്ഞൻ – പ്രജ്ഞയറ്റവൻ
രാക്ഷസയന്ത്രങ്ങൾ – ബുൾഡോസോർ, ജെസി ബി തുടങ്ങിയവ
രക്ഷിക്കുക – തിന്നുക
കലക്കുവെള്ളം – കലക്കവെള്ളം (കലങ്ങിയ വെള്ളം)
ജലാശയം – കുളം
രാസവിഷം – മീനിനെ പിടിയ്ക്കാൻ കല ക്കുന്ന വിഷം,
ഉരിയാടുക – പറയുക
പറുദീസ – സ്വർഗ്ഗം
അടയിരിക്കുക – മുട്ട വിരിയിക്കാൻ ചൂടു നൽകി ഇരിക്കുക
പാറയടുക്കുകൾ – പാറയുടെ വിടവുകൾ
ഉലകം – ലോകം
നിയോഗം – യോഗം
അസംഖ്യം – സംഖ്യയില്ലാതെ, കണക്കി ല്ലാതെ

രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

പദം പിരിച്ചെഴുതാം
കുതിക്കാനാഞ്ഞ – കുതിക്കാൻ + ആഞ്ഞ
മരണക്കെണി – മരണ + കെണി
പുറത്തേയ്ക്കുന്തിനി – പുറത്തേയ്ക്കും + ഉന്തിനിന്ന
ചൂണ്ടക്കൊളുത്ത് – ചൂണ്ട + കൊളുത്ത്
മൂർച്ചത്തിളക്കം – മൂർച്ച + തിളക്കം
കണ്ണുവേണം – കണ്ണ് + വേണം
എടുത്തുചാടരുത് – എടുത്ത് + ചാടരുത്
മുട്ടിയുരുമ്മി – മുട്ടി + ഉരുമ്മി
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നാമെങ്ങനെ – നാം + എങ്ങനെ
കണ്ണുവേണം – കണ്ണ് + വേണം
ആകാശക്കാഴ്ച – ആകാശ + കാഴ്ച
പത്തുപതിനഞ്ച് – പത്ത് + പതിനഞ്ച്
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നിരാലംബനെപ്പോലെ – നിരാലംബനെ + പോലെ
കരിങ്കടൽ – കരി + കടൽ
മഴക്കുഴി മഴ + കുഴി
ഉൾക്കണ്ണ് – ഉൾ + കണ്ണ്
പതുങ്ങിയിരിക്കുക – പതുങ്ങി+ ഇരിക്കുക
അവിടവിടെ – അവിടെ + അവിടെ
കോരിയെടുത്ത് – കോരി + എടുത്ത്
പറഞ്ഞൊപ്പിച്ചു – പറഞ്ഞ് + ഒപ്പിച്ചു
പെയ്യാതിരിക്കില്ല – പെയ്യാതെ + ഇരിക്കില്ല

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Practicing with Std 8 Malayalam Adisthana Padavali Notes and രണ്ടു മത്സ്യങ്ങൾ Randu Malsyangal Notes Questions and Answers improves language skills.

രണ്ടു മത്സ്യങ്ങൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Randu Malsyangal

Class 8 Malayalam Randu Malsyangal Notes Questions and Answers

Question 1.
മത്സ്യങ്ങൾ ആകാശദേവനോടും ശൂലാപ്പ് ദേവിയോടു കരഞ്ഞു പ്രാർത്ഥിക്കാൻ കാരണമെന്ത്?
Answer:
വരും തലമുറയുടെ നിലനിൽപ്പിനു നേരെ ഉയരുന്ന ഭീഷണികൾ മറികടക്കുന്നതി നായി ശൂലാപ്പ് കാവിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മീനുകളുടെ കഥ യാണ് അംബികാസുതൻ മാങ്ങാടിന്റെ രണ്ട് മത്സ്യങ്ങൾ. തങ്ങളുടെ വാസസ്ഥല മായ കവ്വായിക്കായലിലെ ഉപ്പു വെള്ള ത്തിൽ മുട്ടയിട്ടാൽ ചീഞ്ഞുപോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നവരാണ് നെടുംചൂരി മത്സ്യങ്ങൾ. അതിനാൽ മുട്ടി യിടാനും കുഞ്ഞു ങ്ങളെ പോറ്റി വ ളർത്താനും ശൂലാപ്പ് കാവിനകത്തെ ജലാ ശയത്തിലേക്ക് വേനൽമഴ തുടങ്ങുമ്പോ ഴേക്കും അവർ കുന്നുകൾ ചാടി ചാടി കയ റിപ്പോകും.

എന്നാൽ ഇപ്രാവശ്യം മഴയുടെ ദൗർലഭ്യം നിമിത്തം കുന്നുകളിൽ നീരൊ ഴുക്കുണ്ടായില്ല. മഴ പെയ്തില്ലെങ്കിൽ അവർക്ക് ശൂലാപ്പ് കാവിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും പിന്നീട് മഴക്കാലമാവുമ്പോൾ സുരക്ഷിത മായി തിരികെ എത്തിച്ചേരാനും കഴിയില്ല. അതിനാലാണ് അഴകനും പൂവാലിയും ആകാശദേവനോടും ശൂലാപ്പ് ദേവിയോടും മഴക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചത്.

Question 2.
യാത്രയിൽ എന്തെല്ലാം പ്രതിസന്ധിക ളാണ് മത്സ്യങ്ങൾ അഭിമുഖീകരിച്ചത് ? ചർച്ച ചെയ്യുക.
Answer:
ശൂലാപ്പ് കാവിലേക്കുള്ള യാത്രക്ക് ആവ ശ്യമായ മഴ ഇല്ലാത്തതായിരുന്നു അവർ നേരിട്ട ആദ്യ പ്രതിസന്ധി, എങ്കിലും പുലർച്ചെ മഴ കനത്തു തുടങ്ങിയതോടെ അഴകനും പൂവാലിയും (രണ്ട് മത്സ്യങ്ങൾ) യാത്ര ആരംഭിച്ചു. നീരൊഴുക്കുള്ള പാറ ക്കെട്ടിന് മുകളിലൂടെ രണ്ട് മത്സ്യങ്ങളും കുന്നുകയറാൻ ആരംഭിച്ചു. വെളിസ്ഥല ങ്ങൾ എത്തിയപ്പോൾ മനുഷ്യർ തങ്ങളെ പിടിക്കാൻ കുന്തങ്ങളും വാളുകളുമായി ഓടിവരുന്നത് കണ്ട് അവർ പരിഭ്രാന്തരാ യി. മനുഷ്യരുടെ കാഴ്ച്ചവട്ടത്തു നിന്നും രക്ഷപ്പെട്ട് മാളത്തിനകത്തു കയറുന്ന മത്സ്യങ്ങൾ നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമു ട്ടുന്നു. ഭൂമിയുടെ ചോര മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തിയ തവള യെയും മത്സ്യങ്ങളെയും കാത്തിരുന്നത് കാടായി നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മ പോലെ നാലഞ്ചു മരങ്ങൾ മാത്ര മായിരുന്നു.

അവിടെയുള്ള ജലാശയം നികത്തി മനോ ഹരമായ സൗധം പണിഞ്ഞിരിക്കുന്നു. കഴി
ഞ്ഞവർഷം മുട്ടയിടാൻ വന്ന മീനുകൾ വെള്ളത്തിലെ രാസവിഷം കാരണം ചത്തു പൊങ്ങിയതും കുറെ മനുഷ്യർ കാവിനു തീയിട്ടതും കുറെ കിളികളോടൊപ്പം പച്ച തത്ത അവരോട് സങ്കടത്തോടെ വിവരി ച്ചു. അവിടെ നിന്നും തവള നൽകിയ ഊർജ്ജത്തിൽ നിന്നും ജീവനെ കുളിര ണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം തേടി ശുഭപ്രതീക്ഷയോടെ മത്സ്യങ്ങൾ യാത്ര തുടരുന്നു.

മനുഷ്യന്റെ ജൈവനീതിയില്ലായ്മ പ്രകൃ തിയെ നശിപ്പിച്ചതും, അതിലൂടെ തങ്ങളുടെ ആവാസ വ്യവസ്ഥയും ത്തെയും തകർത്തതിന്റെ പ്രതിസന്ധിക ളാണ് യാത്രയിലുടനീളം മത്സ്യങ്ങൾ അഭി മുഖീകരിച്ചത്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 3.
‘മഴ കൊട്ടിയിറങ്ങുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഇതുപോലുള്ള പ്രയോഗങ്ങൾ പാഠഭാഗത്തു നിന്ന് കണ്ട ത്തിയെഴുതൂ.
Answer:
മഴ കൊട്ടിയിറങ്ങുക
കൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യ ഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീക രിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യ ത്തോടെയാണ്. മഴയുടെ കൊട്ടിയിറക്ക ത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുള പൊട്ടുന്നത്. ഈ കഥയിൽ അനന്തരതല മുറയുടെ മുളപൊട്ടലിനായി മഴ പെയ്തിറ ങ്ങാൻ മീനുകൾ കാത്തിരിക്കുന്നു.

സമാനമായ മറ്റു പ്രയോഗങ്ങൾ

  • ആകാശക്കാഴ്ചയുടെ ഇരുളിമ
  • ഭൂമിയുടെ ചോര കക്കിയ ജഡം പോലെ
  • ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയം
  • ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴു കുന്ന നീർച്ചാൽ
  • രാക്ഷസ യന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നു.
  • ജീവനെ കുളിരണിയിക്കുക

Question 4.
തവളയും ബുദ്ധനും കണ്ടു മുട്ടുന്ന സന്ദർഭവും തുടർന്നുള്ള സംഭാഷണവും നൽകുന്ന സന്ദേശമെന്തെന്ന് സംഗ ഹിച്ചെഴുതുക.
Answer:
ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ആഗ്രഹിക്കാത്ത ശ്രീബുദ്ധൻ ഒരു നാൾ ധ്യാനത്തിനായി കാവിൽ എത്തിയപ്പോൾ അറിയാതെ തവളയെ ചവിട്ടുന്നു. താൻ തവളയെ വേദനിപ്പിച്ചോ എന്നോർത്ത് അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കുന്നു. തവ ളയെ കയ്യിലെടുത്തു അലിവോടെ സ്നേഹ പൂർവ്വം തലോടി അദ്ദേഹം ക്ഷമാപണം നട ത്തുന്നു. ശ്രീബുദ്ധന്റെ സ്നേഹവും, കരു ണയും പ്രകൃതിയോടും ജീവജാല ങ്ങളോടും കൂടിച്ചേർന്നുള്ള, അഹിംസ യിൽ അധിഷ്ഠിതമായ ജീവിതം വിഭാവനം ചെയ്ത ദർശനികനാണ് ശ്രീബുദ്ധൻ. നിസ്സാരമെന്ന് തോന്നുന്ന ചെറുജീവിക ളോട് പോലും അദ്ദേഹം കാണിക്കുന്ന കരു തൽ സഹജീവി സ്നേഹത്തിന്റെ മഹ ത്തായ സന്ദേശമാണ് നമുക്ക് നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലെന്നും സർവ്വ ജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തുന്ന താണ് അദ്ദേഹത്തിന്റെ പ്രവൃത്തി.

Question 5.
ഈ കഥയിൽ തവളയുടെ ദൗത്യമെന്ത്? ഒരു ലഘുവിവരണം തയ്യാറാക്കുക.
Answer:
അഴകൻ പൂവാലി എന്നീ മത്സ്യങ്ങളുടെ വേവലാതികളെ പാരിസ്ഥിതികമായ പശ്ചാ ത്തലത്തിൽ പങ്കുവെയ്ക്കുന്ന കഥയാ ണിത്. രണ്ടുമത്സ്യങ്ങളെ കൂടാതെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കഥാപാത മാണ് പുരാതനരൂപമുള്ള തവള. നൂറ്റാണ്ടു കളുടെ പ്രായമുള്ള തവള വികസന ത്തിന്റെ പേരിൽ മനുഷ്യൻ ഭൂമിയെ നശി പ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃക്സാക്ഷി യാണ്. ഈ കഥയിൽ ഒരു സന്യാസിയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ഉഭയജീവിയായ തവള കരയിലെയും വെള്ളത്തിലെയും ജീവജാലങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിക ടിയാണ്. വഴിമുട്ടി നിൽക്കുന്ന രണ്ടുമത്സ്യ ങ്ങളെയും വിലപിച്ചുകൊണ്ടിരുന്ന കിളി യെയും ലക്ഷ്യത്തിലേക്കു നയിക്കുന്ന വഴി കാട്ടിയാണ് തവള. ലോകചരിത്രത്തെ ഗുണ പരമായി സ്വാധീനിച്ച മഹത്വ്യക്തിത്വങ്ങളെ തവള ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയെ മുഴുവൻ നശിപ്പിച്ച് മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സി മാകാത്ത വികസന സങ്കൽപ്പത്തെ പരിഹസിക്കുന്നതിലൂടെയും ബുദ്ധന്റെ അഹിംസയിൽ അധിഷ്ഠിതമായ ജീവിത ദർശനം ഓർമ്മിപ്പിക്കുന്നതിലൂടെയും മത്സ്യ ങ്ങൾക്കും പക്ഷിയ്ക്കും മാത്രമല്ല മനു ഷ്യർക്കും വലിയ പാഠങ്ങൾ പകർന്നു നൽകുന്നു.

Question 6.
വർണങ്ങൾ ചേരുമ്പോൾ വരുന്ന മാറ്റം കണ്ടെത്തു.
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 1
Answer:
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2

Question 6.
• പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തിയ കട ന്നുകയറ്റം.
• ജീവികളുടെ പരസ്പരാശ്രയത്വമാണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം.
• പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ അനിവാര്യത തുടങ്ങിയ ആശയങ്ങൾ ഈ കഥയിൽ പ്രതിപാദിക്കുന്നു.
പ്രസ്തുത ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മുഖപ്രസംഗം തയ്യാറാക്കുക.
Answer:
വികസനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖമുദ്ര. റോഡുകൾ, കെട്ടിടങ്ങൾ, മാളു കൾ, തുരങ്കപാതകൾ അങ്ങനെ വികസന ത്തിന്റെ വർണ്ണ തിളക്കമാണ് എങ്ങും. പക്ഷേ നമ്മുടെ വികസനം ശാസ്ത്രീയ മാണോ? ജൈവ നീതി പുലർത്തുന്ന താണോ? അല്ല എന്ന് തന്നെ പറയേണ്ടി വരും. കാടുകൾ വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മല കളും കുന്നുകളും ഇടിച്ചു നിരത്തുന്നു. കുളങ്ങളും തോടുകളും മണ്ണിട്ടുമൂടി ഭൂമി യുടെ ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു. എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.

കഥയിലെ തവള പറയുന്നതുപോലെ പ്രക തിയെ മുഴുവൻ നശിപ്പിച്ച്, മനുഷ്യൻ മാത്രം ബാക്കിയാവുന്ന, ആർക്കും മനസ്സി ലാകാത്ത വികസന സങ്കൽപ്പമാണ് നമ്മു ടേത്. നാം അധിവസിക്കുന്ന ഭൂമി നമ്മു ടേത് മാത്രമല്ലെന്നും, സർവ്വജീവജാല ങ്ങൾക്കും അവകാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരിച്ചറിയാതെയുള്ള, പാരിസ്ഥി തികമായ നിരവധി അസ്വാസ്ഥങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ വികസന കട ന്നുകയറ്റം പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. കൊടും ചൂടും, വരൾച്ചയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറേ അനുഭവിച്ചതാണ ല്ലോ. മനുഷ്യർക്ക് ഇത്രയും നാശനഷ്ട ങ്ങൾ ഉണ്ടായെങ്കിൽ പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളുടെ അവസ്ഥ അതിലും ഭയാനകമാണ്. വെള്ള ത്തിലും കരയിലുമായി ജീവിക്കുന്ന നൂറു കണക്കിന് ജീവജാലങ്ങളും, സസ്യങ്ങളും മനുഷ്യന്റെ ചെയ്തികളുടെ ഫലമായി വംശനാശത്തിന്റെ ഭീഷണിയിലാണ്.

വികസനം അനിവാര്യമാണ്. പക്ഷെ, അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാവരുത്.. പ്രകൃതിയെന്നത് ജീവവംശത്തിന്റെ അതി ജീവന പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരർത്ഥത്തിൽ ജീവവംശത്തിന്റെ നിലനിൽപ്പിനായുള്ള സർവ്വവും പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവന്റെ നിലനിൽപ്പിനാധാരമായ വെള്ളം, വായു, മറ്റ് ജൈവ ഉൽപ്പന്നങ്ങൾ തുടങ്ങി ജൈവീകമായ ഒരു ആവാസവ്യവസ്ഥയി ലാണ് ഈ പ്രകൃതിയും, മനുഷ്യനും, മറ്റ് ജീവജാലങ്ങളും നിലനിൽക്കുന്നത്. അതി നാൽ തന്നെ പ്രകൃതിയെ നമുക്ക് ആവ ശ്യമുള്ളതിനേക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമുണ്ടെന്ന ബോധ്യം നമുക്കോരു ത്തർക്കും ഉണ്ടാവണം.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശ ങ്ങളാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറു ന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 7.
താഴെ കൊടുത്ത സൂചനകൾ കൂടി പരിഗ ണിച്ച് കഥയ്ക്ക് ആസ്വാദനം തയ്യാറാക്കൂ..
• “നമ്മൾ മീനുകൾക്ക് നാലു ചുറ്റിലും കണ്ണുവേണം”
• “ഭൂമിയുടെ ചോരപോലെ മെലിഞ്ഞാ ഴുകിയ നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തി…”
• “കാടായി നിറ ഞ്ഞു നിന്നു മുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചു മര ങ്ങൾ മാത്രം”
Answer:
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത ചെയ്തു. അവിടത്തെ ശുദ്ധജലത്തിൽ മുട്ട യിടാനൊരുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥിതികമായ പശ്ചാത്തല ത്തിൽ പങ്കു വയ്ക്കുകയാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. മനുഷ്യന്റെ പ്രക തിയിലുള്ള കടന്നുകയറ്റം മൂലം ജീവി ക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാല ങ്ങളുടെയും പ്രതിനിധികളായ രണ്ടു മത്സ്യ ങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോ ഗമിക്കുന്നത്.

രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതന രൂപ മുള്ള തവള, കിളികൾ എന്നീ കഥാപാത ങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തിൽ മുട്ട യിട്ടാൽ ചീഞ്ഞു പോകുമെന്ന യാഥാർ ത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ. അതുകൊണ്ടുത ന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.

ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴകി ട്ടാൻ പ്രാർത്ഥിക്കുന്ന ഈ മീനിണകൾ ഭയ ക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻകൊത്തികളെയുമല്ല മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മലകയറ്റത്തി നിയതിൽ മനുഷ്യരുടെ കാഴ്ചവട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങൾ കടും പച്ച നിറമുള്ള നൂറ്റാണ്ടു കളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്നതന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നടത്തിയതും ചിരഞ് ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു.

മനു ഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവള യെയും രണ്ടുമത്സ്യങ്ങളെയും കാത്തിരി ക്കുന്നത് ചുറ്റുംകാട് നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓർമപോലെ നാലഞ്ചു മരങ്ങൾ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടു വള്ളി കൾകൊണ്ട് അവ പരസ്പരം പൊത്തിപ്പിടി ച്ചിരിക്കുന്നു. അവിടെ പകുതി കത്തിയെ രിഞ്ഞ ബോധിവൃക്ഷത്തിനുമുകളിൽ പാടി ക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്തെയാണ് കാവിനകത്തെ ജലാശയത്തിനു വന്നു ചേർന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേൾപ്പിച്ചത്.

പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ ങ്ങളെ ‘രണ്ടു മത്സ്യങ്ങൾ’ പങ്കുവയ്ക്കു ന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളു ടെയും നീർനായ്ക്കളുടെയും മീൻകൊത്തി കളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടും പച്ച നിറമുള്ള ഏക തവള കാവിനുചുറ്റു മായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നത്, മനുഷ്യന്റെ വികലമായ വിക സന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞു നിന്നിടത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞു തീർന്ന കിളിയുടെ വംശങ്ങൾ, എവിടെയെ ങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ “രണ്ടു മത്സ്യ ങ്ങളിലുണ്ട്”

Question 1.
മനുഷ്യൻ മാത്രം ബാക്കിയാവുന്ന ഒരു സങ്കല്പത്തെയാണോ വികസനം എന്നു വിളിക്കുന്നത്? തവളയുടെ ചോദ്യമാണിത്. നമ്മുടെ വികസന സങ്കൽപ്പങ്ങളിൽ വരു ത്തേണ്ട മാറ്റങ്ങളെന്തെല്ലാം? നിങ്ങളുടെ അഭിപ്രായം എഴുതുക?
Answer:
തവളയുടെ ഈ ചോദ്യം സമകാലിക സമൂ ഹത്തിൽ വളരെയധികം പ്രസക്തമാണ്. തികച്ചും വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മലകളും കുന്നു കളും ഇടിച്ചു നിരത്തുന്നു, കുന്നുകളും തോടുകളും മണ്ണിട്ടുമൂടുന്നു എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. ജൈവനീതി പുലർത്താതെയുള്ള പാരി സ്ഥിതിക മായ നിരവധി അസ്വാസ്ഥ ങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ ഇത്തരം വികസന കടന്നു കയറ്റങ്ങൾ പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറു തൊന്നുമല്ല. കൊടും ചൂടും വരൾച്ചയും വെള്ളപ്പൊക്കവും മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറെ അനുഭവിച്ചതാ ണല്ലോ.

വികസനം വേണ്ട എന്ന് വയ്ക്കുന്ന താണോ ഇതിനെല്ലാം പ്രതിവിധി? ഒരിക്ക ലുമല്ല. പകരം പരിസ്ഥിതി സൗഹൃദവിക സനം എന്ന രീതിയിലേക്ക് നാം മാറണം. വികസനം അനിവാര്യമാണ്. പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. പ്രകൃതിയെ നമുക്ക് ആവശ്യമുള്ളതിനേ ക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമു ണ്ടെന്ന ബോധ്യം നമുക്കോരുരുത്തർക്കും ഉണ്ടാവണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഈ തിരിച്ചറിവിലൂടെ, മുന്നേറുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

Question 2.
ഉൾക്കണ്ണ് എന്ന പദം കൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
Answer:
മനസ്സാകുന്ന കണ്ണ് എന്നാണ് ഈ പദ ത്തിന്റെ അർത്ഥം. ചുറ്റുമുള്ള കാഴ്ചകൾ നമുക്ക് കണ്ണുകൾ കൊണ്ട് കാണാം. എന്നാൽ നമ്മുടെ കാഴ്ചക്കുമപ്പുറമുള്ള, പതിയിരിക്കുന്ന അപകടങ്ങളോ സത്യങ്ങളോ കാണാൻ ഉൾക്കണ്ണ് കൊണ്ട് നമുക്ക് സാധി . കണ്ണിൽ കാണുന്നതിനുമപ്പുറം സംഭ വിക്കാൻ സാധ്യതയുള്ളതിനെ ഉൾക്കാഴ്ച നല്കുന്ന ദീർഘവീക്ഷണം കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയും.

Question 3.
ഞാൻ പ്രാർത്ഥിക്കാം അഴകാ നമുക്ക് വേണ്ടി മാത്രമല്ല ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴ കിട്ടാൻ പൂവാലിയുടെ പ്രാർത്ഥന സമകാലിക സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക?
Answer:
മഴയില്ലാതായതോടെ തങ്ങളുടെ പുതുത ലമുറയ്ക്ക് ജന്മം നൽകാൻ കഴിയുമോ എന്ന ഉൽക്കണ്ഠയിൽ ആ രണ്ടു മത്സ്യ ങ്ങളും ആകാശദേവനോടും ശൂലാപ്പ് ദേവി യോടും മഴയ്ക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നു. എന്നാൽ അവർക്കു വേണ്ടി മാത്രമല്ല, ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴകിട്ടാനാണ് അവർ പ്രാർത്ഥി ക്കുന്നത്. നമ്മൾ നിസ്സാരമെന്നു കരുതുന്ന ജീവജാലങ്ങൾപോലും സഹജീവിസ്നേഹ ത്തിന്റെയും നിസ്സ്വാർത്ഥതയുടെയും വില പ്പെട്ട പാഠങ്ങളാണ് ഇതിലൂടെ സമകാലിക സമൂഹത്തിന് പകർന്നു നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലന്നും സർവ്വജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരി ച്ചറിയാതെയുള്ള, ജൈവനീതി പുലർത്താ തെയുള്ള മനുഷ്യന്റെ വികസന സങ്കല്പ ങ്ങൾ മാറേണ്ടതുണ്ട് എന്ന തിരിച്ചറിവ് നൽകാൻ മത്സ്യങ്ങളുടെ പ്രാർത്ഥനയ്ക്ക് കഴിയുന്നു.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 4.
കണ്ണു വേണമിരുപുറമെപ്പോഴും എന്ന കാവ്യശകലത്തിലൂടെ കവി അർത്ഥമാക്കു ന്നത് എന്താണ്? വിശദമാക്കുക
“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണു വേണം മുകളിലും താഴോം
കണ്ണിലെപ്പോഴും കത്തിജ്വലിക്കു
മുൾക്കണ്ണു വേണമണയാത്ത കണ്ണ്”
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണിത്. തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണ് ഈ വരികളിൽ ഉള്ളത്. കണ്ണുണ്ടായാൽ മാത്രം പോരാ കാണണമെന്നും ചുറ്റും പതിയിരിക്കുന്ന അപകട ങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കണ മെന്നും ഉൾക്കണ്ണുകൊണ്ട് അത് കാണാൻ കഴിയണമെന്നും തള്ളക്കോഴിയിലൂടെ കവി നമ്മെയും ഓർമ്മിപ്പിക്കുന്നു.

Question 5.
കണ്ണു വേണ മിരുപുറമെപ്പോഴും എന്ന യൂണിന്റെ ശീർഷകവും രണ്ട് മത്സ്യങ്ങൾ എന്ന കഥയും തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണ് കണ്ണുവേണമിരു പുറമെപ്പോഴും എന്നത്. ചുറ്റും പതിയിരി ക്കുന്ന അപകടങ്ങളെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണിത്. മനുഷ്യന്റെ പ്രകൃതിയി ലുള്ള കടന്നുകയറ്റം മൂലം ജീവിക്കാൻ പ്രയാസപ്പെട്ട രണ്ടു മത്സ്യങ്ങളും സമാന മായ രീതിയിൽ ജാഗ്രത പുലർത്തുന്നവ രാണ്. ഇരയുമായി വന്ന ചൂണ്ടക്കൊളു ത്തിൽ നിന്നും, കുന്തവും വാളുമായി കൊല്ലാൻ വരുന്ന മനുഷ്യരുടെ പിടിയിൽ നിന്നുമെല്ലാം അവരെ രക്ഷിക്കുന്നത്. ഈ ജാഗ്രതയാണ് മുട്ടയിടാൻ പോവുക യാണോ മുട്ടയിട്ട് കുഞ്ഞു ങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മത്സ്യങ്ങൾ ഏറ്റവും പേടിക്കുന്നത്. മനുഷ്യരുടെ ക്രൂര തയിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് എപ്പോഴും തുറന്നു വച്ച് കണ്ണുമായി തള്ള കോഴിയും മീനുകളും ജാഗരൂകരായിരി ക്കുന്നത്.

Question 6.
ചിരഞ്ജീവിയായതിനാൽ അഭിമാനിച്ചി രുന്ന തവളയുടെ മരണം സൂചിപ്പിക്കുന്ന തെന്താവാം?
Answer:
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രകൃതി യുടെയും അഹിംസയുടെയും പ്രതീക മാണ് പച്ചത്തവള. ചിരഞ്ജീവിയായി വരം കിട്ടിയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ നാശ മാണ് തവളയിലൂടെ വ്യക്തമാകുന്നത്. പ്രകൃതിയുടെ നാഡിഞരമ്പുകളായ മരങ്ങ ളും, പുഴകളും, കുന്നുകളുമെല്ലാം മനു ഷ്യന്റെ കടന്നുകയറ്റത്താൽ നഷ്ടപ്പെട്ട പ്രകൃതി അൽപ്പാൽപ്പമായി മരിച്ചുകൊണ്ടി രിക്കുകയാണ്. മനുഷ്യർ മറ്റു ജീവജാലങ്ങ ളോട് കാണിക്കുന്ന ക്രൂരതകൾ അവയിൽ പലതിന്റെയും വംശനാശത്തിന് തന്നെ കാരണമായിട്ടുണ്ട്. ഒരിക്കലും നാശമി ല്ലാത്ത ഭൂമിപോലും മനുഷ്യന്റെ ഇടപെട ലുകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നതാ യാണ്. ചിരഞ്ജീവിയായ പച്ചതവളയുടെ മരണത്തിലൂടെ കഥാകാരൻ സൂചിപ്പിക്കു ന്നത്.

Question 7.
രണ്ടു മത്സ്യങ്ങൾ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
വേനൽമഴ തുടങ്ങുമ്പോൾ കവ്വായിക്കായ ലിൽ നിന്ന് ശൂലാപ്പ് കാവിൽ ചെന്ന് അവി ടത്തെ ശുദ്ധജലത്തിൽ മുട്ടയിടാൻ യാത യാരംഭിക്കുന്നു. അഴകൻ, പൂവാലി എന്നീ മത്സ്യങ്ങൾ ഈ മത്സ്യങ്ങളുടെ വിഹ്വലത കളെ പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാ ത്തലത്തിൽ അവതരിപ്പിക്കുന്ന കഥയാണ് രണ്ടു മത്സ്യങ്ങൾ. കഥയുടെ തുടക്കം മുതൽ അവസാനം വരെ രണ്ടു മത്സ്യങ്ങ ളിലൂടെയാണ് കഥ മുന്നേറുന്നത്. വംശം നിലനിർത്താൻ അവ നടത്തുന്ന അതിജീ വന സമരവും ഈ കഥയിൽ കാണാം. മനുഷ്യന്റെ പ്രകൃതിയോടുള്ള അതിക്രമ ങ്ങളുടെ പരിണിത ഫലങ്ങളെ രണ്ടു മത്സ്യ ങ്ങളുടെ ജീവിത സമരത്തോട് ചേർത്ത് അ അവതരിപ്പിച്ചതിനാൽ ഈ ശീർഷകം കഥയ്ക്ക് ഉചിതമാണ്.

Question 8.
പരിസ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ കഥാ കൃത്ത് അവതരിപ്പിക്കുന്നു. ഈ പ്രസ്താ വിയുടെ സാധ്യത പരിശോധിക്കുക.
Answer:
രണ്ടു മത്സ്യങ്ങൾ എന്ന കഥയിൽ പരി സ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ കഥാ

കൃത്ത് അവതരിപ്പിക്കുന്നു. ശൂലാപ്പ് കാവ് നശിച്ചപ്പോൾ മഴ കുറഞ്ഞു. മരങ്ങൾ ഇല്ലാ തായാൽ മഴ കുറയും. കല്ലുപൊട്ടിക്കുന്ന രാക്ഷസയന്ത്രത്തെക്കുറിച്ച് തവള പറയു ന്നു. ജെ.സി.ബിയുടെ ആക്രമണം മലകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വെള്ള ത്തിൽ വിഷം കലർന്ന് മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതിനെക്കുറിച്ച്, കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ മാത്രം ബാക്കി യാവുന്ന ഒരു സങ്കൽപ്പത്തെയാണോ വിക സനം എന്നു വിളിക്കുന്നത് എന്ന ചോദ്യവും പരിസ്ഥിതിനാശത്തിന്റെ സൂച നയാണ്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 9.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
Answer:
അഴകനും പൂവാലിയും
അംബികാസുതൻ മങ്ങാട് എഴുതിയ “രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് അഴകനും പൂവാ ലിയും. ഈ പേരുകൾ കഥാകൃത്ത് സ്വീക രിച്ചത് കാരൂരിന്റെ “അഴകനും പൂവാ ലിയും” എന്ന നീണ്ടകഥയിൽ നിന്നുമാണ്. കവ്വായിക്കായലിൽ ജീവിക്കുന്ന നെടും ചൂരി മത്സ്യങ്ങളുടെ അതിജീവനത്തിനാ യുള്ള യാത്രയിൽ നമ്മുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നത് “അഴകനും പൂവാലിയും” തമ്മിലുള്ള അഗാധമായ സ്നേഹബന്ധമാണ്.

“രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ അഴകനും പൂവാലിയ്ക്കും നിരൂപകന്റെ കാഴ്ചപ്പാ ടിൽ തുല്യമായ സ്ഥാനമാണുള്ളത്.

അഴകൻ
കഥയുടെ തുടക്കത്തിൽ തന്റെ ഇണയായ പൂവാലിയെ ചൂണ്ടക്കെണിയിൽ നിന്നും രക്ഷിക്കുന്ന അഴകൻ പറയുന്ന ഒരു കാര്യ മുണ്ട്. ‘നമ്മൾ മീനുകൾ നാലു ചുറ്റിലും കണ്ണു വേണം’ അടുത്ത തല മുറയെ വാർത്തെടുക്കേണ്ട തന്റെ പ്രിയതമയോ ടുള്ള കരുതലാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. മുന്നോട്ടുള്ള യാത്രയിലുടനീളം ആ കരുതലിന്റെ വാക്കു കൾ കാണാൻ കഴിയും. പുഴയിലൂടെ സഞ്ചരിക്കുമ്പോൾ ഇനി നാം ഏറെ ശ്രദ്ധി ക്കണം മനുഷ്യർ ആയുധങ്ങളുമായി പതു ങ്ങിയിരിപ്പുണ്ടാവും.

തുടർന്ന്, തന്നെ മനുഷ്യർ പിടിച്ചാലും പൂവാലി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കു ന്നിടത്ത് അഴകനിലെ ത്യാഗമനോഭാവമാണ് വ്യക്ത മാക്കു ന്ന ത്. തന്റെ ജീവൻ പോയാലും തന്റെ പ്രിയതമയും, അവളി ലൂടെ തന്നെ കുഞ്ഞുങ്ങളും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് അഴകന്റെ വാക്കുക ളിൽ തെളിയുന്നത്. മരണം മുന്നിൽ കാണു മ്പോൾ അഴകൻ ഭയപ്പെട്ടെങ്കിലും കഥാ ന്ത്യത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പൂവാലി, നിൽക്കുമ്പോൾ ജീവനെ കുളി രണിയിക്കാൻ ഒരിടം തേടി പോകുവാൻ തീരുമാനിക്കുന്നത് അഴകന്റെ മനസ്സിലെ ശുഭാപ്തി വിശ്വാസമാണ് കാട്ടുന്നത്.

പൂവാലിയോട് ഓരോ സമയത്തും അഴകൻ പെരുമാറുന്നത് ശ്രദ്ധിക്കുക. തെറ്റ് കാണു മ്പോൾ ശാസിക്കാനും പൂവാലിയുടെ വിഷ മങ്ങളിൽ ആശ്വസിപ്പിക്കാനും പ്രതിസന്ധി കളിൽ തളർന്നു നിൽക്കുമ്പോൾ പ്രതീക്ഷ പകർന്നു നൽകുവാനും അഴകന് സാധി ക്കുന്നുണ്ട്. ഒരു ഉത്തമ വ്യക്തിത്വത്തിന്റെ ഗുണങ്ങൾ അഴകനിൽ കഥാകൃത്ത് സന്നി വേശിപ്പിച്ചിരിക്കുകയാണ്.

തവളയോടുള്ള അഴകന്റെ പെരുമാറ്റം അവ നിൽ വിനയഭാവം എടുത്തു കാണിക്കു ന്നുണ്ട്. കഥയുടെ ആഴത്തിലുള്ള വായന അഴകനെ നമുക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തിയാക്കിയതും കാണിക്കുന്നുണ്ട്. ഇത്തരത്തിൽ ആവിഷ്ക്കരിക്കുവാൻ വേണ്ടി കഥാകൃത്ത് മാനുഷിക വികാര ങ്ങൾ ഉൾക്കൊള്ളിച്ചാണ് അഴകനെ അവ തരിപ്പിച്ചിരിക്കുന്നത്. ഇതിനു കാരണം അഴ കൻ നേരിടുന്ന പ്രശ്നം അവരുടെ മാത്രം പ്രശ്നമല്ല അത് ഭൂമിയിലെ മനുഷ്യനുൾപ്പെ ടെയുള്ള ഓരോ ജീവികളുടേയും പ്രശ്ന മായതുകൊണ്ടാണ്.

കഥയിലെ സന്ദർഭങ്ങളിലൂടെയും മികച്ച സംഭാഷണങ്ങളിലൂടെയുമാണ് അഴകൻ എന്ന കഥാപാത്രം വായനക്കാരുടെ മന സ്സിൽ ആഴത്തിൽ പതിയുന്നത്.

പൂവാലി
സ്നേഹാർദ്രമായ പെരുമാറ്റം കൊണ്ടു തന്റെ പ്രിയതമനെ അപകടാവസ്ഥയിൽ ഒറ്റയ്ക്കു വിട്ടിട്ടു പോകാതിരിക്കാനുള്ള മന സ്സുകൊണ്ടും വായനക്കാരന്റെ മനസ്സിനെ കീഴടക്കുന്ന കഥാപാത്രമാണ് പൂവാലി.

കവ്വായിക്കായലിൽ നീന്തിത്തുടിക്കുന്ന നേരം പൂവാലി പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. അഴകാ നമ്മുടെ മരണശേ ഷവും നമുക്ക് കായലിൽ ജീവിക്കണം നമ്മുടെ കുഞ്ഞുങ്ങളിലൂടെ….. എന്തു മനോ ഹരമായ വാക്യമാണിത്. മരണം ഒരുനാൾ ഏവരെയും പിടികൂടും എന്ന യാഥാർത്ഥ്യം അറിഞ്ഞിട്ടും ജീവിതത്തെ മുന്നോട്ടു നയി ക്കാൻ പര്യാപ്തമാണാവാക്യങ്ങൾ അഴ കനെ മരണത്തെ അതിജീവിക്കുന്ന ജീവി തത്തിന്റെ മഹത്വം മനസ്സിലാക്കി കൊടു ക്കുന്നതും ഈ വാക്യമാണ്. അതുകൊണ്ട് തന്നെയാവണം മനുഷ്യരുടെ പിടിയിലക പ്പെടുകയും എന്നായപ്പോൾ അഴകൻ പൂവാലിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവൻ വെടിയാൻ തയ്യാറാകുന്നത്.

എന്നാൽ അവിടെയും പൂവാലി മനസ്സാ ന്നിധ്യം കൈവെടിയുന്നില്ല. അവൾ പറയു ന്നത് ശൂലാപ്പ് ദേവി നമ്മെ കാത്തുകൊ ള്ളുമെന്നാണ്. കൂടാതെ ഈ ഭൂമിയിൽ നീയില്ലാതെ ഞാൻ ജീവിക്കുകയില്ല. എന്നും പറയുന്നുണ്ട്. അഴകനോട് പൂവാ ലിക്കുള്ള സ്നേഹമാണ് ആ വാക്കുകളിൽ വ്യക്തമാകുന്നത്.

ഇത്തരത്തിലുള്ള സംഭാഷണങ്ങളിലൂടെ യാണ് കഥാകൃത്ത് പൂവാലി എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആഴ ത്തിൽ വായിക്കുന്നവർക്ക് പൂവാലി എന്ന കഥാപാത്രത്തിന്റെ ഓരോ സംഭാഷണവും ഓരോ സന്ദേശമാണ്. ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള പ്രചോദാത്മ കമായ പല കാര്യങ്ങളും പൂവാലി എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട്.

അധിക വായന
നെടുംചൂരി മത്സ്യങ്ങൾ
ഇളം കറുപ്പുനിറമാണ് നെടുംചൂരി മത്സ്യ ങ്ങൾക്ക്. ചൂണ്ടുവിരലിന്റെ നീളമുണ്ട് ഇവ ്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിടു ക. മറ്റൊരിടത്ത് മുട്ടിയിടാനോ കുഞ്ഞു ങ്ങളെ പോറ്റി വളർത്താനോ ഇവയ്ക്ക് സാധിക്കുന്നില്ല.

ശൂലാപ്പ് കാവ്
ശൂലാപ്പ് ദേവിയുടെ പ്രതിഷ്ഠയുള്ള കാവാണ് ശൂലാപ്പ് കാവ്. കാസർഗോഡ് ജില്ലയിലെ ചിമേനിയിലാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. പതിമൂന്ന് ഏക്കറോളം വിസ്തൃതിയുണ്ടായിരുന്നു മുമ്പ് കാവി നെന്ന് പഴമക്കാർ പറയുന്നു. ഇന്നത് ചുരുങ്ങി രണ്ടേക്കറായി.

ബോധിവൃക്ഷം
അരയാൽ ആണ് ബോധിവൃക്ഷം എന്നറി യപ്പെടുന്നത്. ഗൗതമൻ ബോധജ്ഞാനം നേടുന്നത് അരയാലിന്റെ ചുവട്ടിൽ ധാന്യ നിരതനായി ഇരുന്നപ്പോഴാണ് തത്ത്വവൃക്ഷ മെന്നും ദേവവൃക്ഷമെന്നും എല്ലാം അര യാലിനുപേരുണ്ട്.

കഥയ്ക്ക് പിന്നിലെ കഥ
ഏഴെട്ടു വർഷം മുമ്പ് പത്രത്തിൽ വന്നൊരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം. നെടുംചൂരി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം വറ്റുന്നു എന്നായിരുന്നു വാർത്ത. അപ്പോ ഴാണ് ശൂലാപ്പ് കാവിൽ നെടുംചൂരി മത്സ്യ ങ്ങൾ മുട്ടിയിടുന്നുണ്ട് എന്നും കുന്നുകയറി മീൻ വന്ന് ശുദ്ധജലത്തിൽ മുട്ടയിടും എന്നും കഥാകൃത്ത് അറിയുന്നത്.

അനേകം ഏക്കറുകളുണ്ടായിരുന്ന ശൂലാപ്പ് കാവ് കയ്യേറി കയ്യേറി ഇപ്പോൾ ചെറിയൊരു സ്ഥലമായി മാറിയിരിക്കുന്നു. അതിനകത്ത് ചെറിയൊരു ജലാശയമുണ്ട് അതും വറ്റി പോകുന്നു. അതിലേക്ക് വരുന്ന വഴികളി ലൊക്കെ കല്ലുവെട്ടുകുഴികളും റബ്ബർക്കാ ടുകളും നിറഞ്ഞ് മത്സ്യങ്ങൾക്ക് വരാൻ പറ്റാത്ത ഒരവസ്ഥയുണ്ട്. ഇതെല്ലാം മനസ്സി ലാക്കി വായിച്ചും ആളുകളോട് ചോദിച്ചു മനസ്സിലാക്കിയുമെല്ലാം പെട്ടെന്ന് എഴുതി ഉണ്ടാക്കിയ കഥയാണ് രണ്ടു മത്സ്യങ്ങൾ.

കഥയിലെ സ്ഥലങ്ങളെല്ലാം യഥാർത്ഥത്തി ലുള്ളതാണ്. കവ്വായി കായലിലാണ് ഈ മീൻ താമസിക്കുന്നത്. നീലേശ്വരം പുഴയി ലൂടെ കാര്യങ്കോട് പുഴയിലൂടെ അത് കേറി വന്ന് കുന്നുകൾ കയറി ശൂലാപ്പ് കാവി ലെത്തി വേനൽമഴയുടെ സമയത്ത് മുട്ടി യിട്ട് കുഞ്ഞുങ്ങൾ വളർന്ന് മഴക്കാലമാകു മ്പോൾ വളർന്ന കുഞ്ഞുങ്ങളുമായി കവ്വാ യിക്കായലിലേക്കു തന്നെ തിരിച്ചുപോകും.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Notes Unit 2 കണ്ണുവേണമിരുപുറമെപ്പോഴും

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 3
അതിജീവനം എന്നത് ഒരു സത്യമാണ്. അതായത് കാലത്തെ അതിജീവിക്കാൻ സാധി ക്കുന്നതിനേ നിലനിൽപ്പുള്ളൂ. അല്ലാത്തവയെല്ലാം വംശനാശം വന്നുപോകും. വംശ നാശം വന്ന ജീവിവർഗ്ഗങ്ങളും വൃക്ഷലതാദികളും ഈ സത്യം നമുക്ക് പറഞ്ഞുതരുന്നു. അതിജീ വനത്തിന് ശക്തിയില്ലാത്തതിനെ സംരക്ഷിക്കുകയും അതിലൂടെ അതിജീവനശക്തി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ധർമ്മമാണ്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടാണ് ‘കണ്ണുവേണമിരുപുറമെപ്പോഴും’ എന്ന പാഠഭാഗം ചർച്ചചെയ്യുന്നത്.

Question 1.
എന്തെല്ലാം ആശയങ്ങളാണ് കവിതയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്? ചർച്ച ചെയ്യുക?
Answer:
കുഞ്ഞുപുല്ലിനെപ്പോലെ ദുർബലരായവർക്കു അതിജീവനം കഠിനമാണ്. കടുത്ത വേന ലിലും പ്രതികൂലങ്ങളെ അനുകൂലങ്ങളായി പച്ചപ്പ് കാത്തു സൂക്ഷിച്ച് മഞ്ഞപ്പൂക്കള ണിഞ്ഞ് വേനലിനെ അതിജീവിക്കാൻ കൊന്നമരത്തിന് അറിയാം. കൊന്നമരത്തിനെ പോലെതന്നെ വേനലിനെ അതിജീവിക്കാൻ ഉങ്ങ് മരത്തിനോട് കവി പറയുന്നു. അത ല്ലെങ്കിൽ ആരും സഹായിക്കാൻ ഇല്ലാത്ത കുഞ്ഞുപുല്ലുകൾക്കു വേനലിനെ അതിജീ വിക്കാൻ കഴിയില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള അതിജീവന തന്ത്ര ങ്ങൾ നാം ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തി പഠിക്കണം. പ്രതികൂല സാഹചര്യ ങ്ങളെ അതിജീവിക്കാൻ ദുർബലരെ കൈപിടിച്ചുയർത്തി സഹായിക്കേണ്ടത് ശക്തരാ യിട്ടുള്ളവരുടെ കടമയാണെന്ന ആശയമാണ് കവി ഈ കവിതയിലൂടെ പങ്കുവെക്കു ന്നത്.

എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Enna Niracha Karandi Summary

എണ്ണനിറച്ച കരണ്ടി Summary in Malayalam

നോവലിസറ്റിനെ പരിചയപ്പെടാം
എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam Class 8 1
പൗലോ കൊയ്ലോ 1947-ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ ജനിച്ചു. ഇന്ന് ലോക
ത്തേറ്റവും കൂടുതൽ വായനക്കാരുള്ള എഴു ത്തുകാരനാണ് ബ്രസീലിയൽ എഴുത്തുകാര നായ പൗലോ കൊയ്ലോ. നോവലിസ്റ്റ്, നാട കകൃത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശ തൻ 1987-ൽ പ്രസിദ്ധീകരിച്ച ‘ദ പിൽഗ്രി മേജ്’ ആണ് ആദ്യ പുസ്തകം. എഴുത്തിലൂടെ ലഭിച്ച പണത്തിന്റെ ഒരു വിഹിതം ചേരികളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും വൃദ്ധജനങ്ങ ളെയും പുനരധിവസിപ്പിക്കാനുള്ള യ ങ്ങൾക്കുവേണ്ടിയാണ് കൊയ്ലോ ഉപയോഗി ച്ചത്. ഫ്രഞ്ച് സർക്കാർ സർ പദവിക്കു തുല്യ മായ ഷെവലിയെ ഡി ലാദെ ഓണർ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2007-ൽ ഐക്യ രാഷ്ട്ര രാഷ്‌ട്രസഭയുടെ സമാനാഭുതനായി കൊയ്ലോയെ പ്രഖ്യാപിക്കുകയുണ്ടായി.

വിവർത്തകയെ പരിചയപ്പെടാം
എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam Class 8 2
1944-ൽ സെപ്തംബർ 10ന് തൃശ്ശൂരിൽ ജനിച്ചു. സ്കൂൾ ടീച്ചറായിരുന്നു. സ്മാരകം, പൈതൃകം, എന്നിവ കഥാസമാഹാരങ്ങൾ പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടൻ, ആൽകെമിസ്റ്റ്, ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ, ചെകുത്താനും ഒരു പെൺകി ടാവും എന്നീ കൃതികൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു.

എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam Class 8

ആമുഖം

അറിവ് നേടുന്നതിനു വേണ്ടി വളരെ ക്ലേശങ്ങൾ സഹിച്ച് അത് കൈടയക്കുന്നതിനെ ക്കുറിച്ച് നിരവധി കഥകളുണ്ട്. പഞ്ചതന്ത്രവും കഥാസരിത്സാഗരവും വിക്രമാദിത്യകഥകളു മെല്ലാം പങ്കുവെയ്ക്കുന്നത് അറിവു നേടിയുള്ള സഞ്ചാരവും അത് നേടിയുള്ള സായൂജ്യത്ത യുമാണ് മഹാഗുരുക്കന്മാർ അറിവ് നേടുന്ന തിനുള്ള നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്ന ത്. ജിജ്ഞാസമുള്ള ശിഷ്യ അറിവ് അന്വേഷിച്ച് സ്വയം കണ്ടെത്തുന്നു. ഈ ജീവിതപാഠമാണ് എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗം നൽകു ന്നത്. അറിയണമെന്നുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്ന ഏതൊരാളെയും പ്രചോദിപ്പിക്കു കയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.

സന്തോഷ ത്തിന്റെ രഹസ്യം തേടി ഒരു ബാലൻ നട ത്തുന്ന യാത്രയുടെ കഥയാണ് “എണ്ണ നിറച്ച കരണ്ടി” മൂല്യങ്ങളാണ് ജീവിതത്തെ സന്തോ ഷമുള്ളതാക്കുന്നത് എന്ന സന്ദേശമാണ് ഈ കഥയിലൂടെ നമുക്ക് ലഭിക്കുന്നത്. ബ്രസീലി യൻ എഴുത്തുകാരൻ പൗലോ കൊയ്ലോ യുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കുന്ന “ദ ആൽകെമിസ്റ്റ്” എന്ന നോവലിലെ ഒരു ഭാഗ മാണ് “എണ്ണ നിറച്ച കരണ്ടി 70 ലോക ഭാഷ കളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട പൗലോകൊ ലോയുടെ കൃതിയാണ് “ദ ആൽക്കെമിസ്റ്റ്” സന്തോഷത്തിന്റെ രഹസ്യം മറിഞ്ഞുവരാൻ ഒരു കച്ചവടക്കാരൻ മകനെ ജ്ഞാനിയുടെ അടുത്തേക്ക് അയ്ക്കുന്ന കഥ സാന്റിയാഗോ എന്ന ഇടയബാലന് ഒരു വൃദ്ധൻ പറഞ്ഞുകൊ ടുക്കുന്നതാണ് ഈ നോവൻ ഭാഗത്ത് പരാ മർശിക്കുന്നത്.

പാഠസംഗ്രഹം

വിശ്വപ്രസിദ്ധനായ സാഹിത്യകാരൻ പൗലോകൊയ്ലോയുടെ “ദ ആൽക്കെമിസ്റ്റ്” എന്ന നോവലിലെ ഒരു ഭാഗമാണ് എണ്ണനിറച്ച കരണ്ടി എന്ന പാഠഭാഗം “സാന്റിയാഗോ” എന്ന ഇടയബാലൻ തന്റെ സ്വപ്നദർശനത്തിന്റെ പൊരുൾ കണ്ടെത്താനായി നടത്തുന്ന ങ്ങളാണ് കഥയിൽ പറയുന്നത്.

പൊരുൾ തേടിയുള്ള യാത്രാമദ്ധ്യേ ഒരു വൃദ്ധനെ പരിചയപ്പെടുകയും, അദ്ദേഹം അവന് ഒരു കഥ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.

കഥ ഇങ്ങനെയാണ്, ഒരിക്കൽ ഒരു കച്ച വടക്കാരൻ സന്തോഷത്തിന്റെ രഹസ്യം അറി ഞ്ഞുവരാനായി തന്റെ മകനെ പ്രസിദ്ധനായ ഒരു ജ്ഞാനിയുടെ പക്കൽ പറഞ്ഞയയ്ക്കു ന്നു. 42 ദിവസം മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞു. അവൻ അവസാനം ജ്ഞാനിയുടെ വാസ സ്ഥലം കണ്ട ത്തു ന്നു. എന്നാൽ അവിടം അവൻ പ്രതീക്ഷിച്ചതുപോലെ ആയി രുന്നില്ല. കാരണം അവിടെ സന്യാസിക്കും ആശ്രമത്തിനും പകരം സുന്ദരമായൊരു കൊട്ടാരവും അതിസാധാരണനായൊരു മനു ഷ്യനുമാണ് ഉണ്ടായിരുന്നത്.

ഒരുപാട് ജനങ്ങളെക്കൊണ്ട് അവിടം നിറ ഞ്ഞിരുന്നു. ഗാനമേളയും പലതരം ഭക്ഷണ ങ്ങളും കൊണ്ട് ആ കൊട്ടാരം സ്വർഗതുല്യമാ യിരുന്നു. സന്തോഷത്തിന്റെ പൊരുൾ തേടി യെത്തിയതാണ്, എന്നറിഞ്ഞപ്പോൾ സന്യാസി ഇനിയും രണ്ട് മണിക്കൂർ കാത്തിരിക്കുവാനും ആ സമയം കൊണ്ട് കൊട്ടാരം ചുറ്റിക്കാണു വാനും സാന്റിയാഗോയോട് പറഞ്ഞു. നടക്കു മ്പോൾ വെറുതെ നടക്കേണ്ട എന്നും, ഒരു ൺ 2 തുള്ളി എണ്ണ നിറച്ച് അത് തുളുമ്പി പോകാതെ നടക്കാൻ ആവശ്യപ്പെടുന്നു. സാന്റിയാഗോ കൊട്ടാരം ചുറ്റിക്കണ്ട് വളരെ ശ്രദ്ധാപൂർവ്വം കരണ്ടിയിലെ എണ്ണ കളയാതെ രണ്ട് മണിക്കൂറിന് ശേഷം സന്യാസിയുടെ പക്കലെത്തി.

കൊട്ടാരത്തിലെ പൂന്തോട്ടത്തിന്റെയും പരവതാനിയുടെയും ഗ്രന്ഥപ്പുരയുടെയും മാഹാത്മ്യമോ തി, സാന്റിയാഗോ യോട് സന്യാസി അവയൊക്കെ കണ്ടോ എന്ന് ചോദി ക്കുന്നു. എന്നാൽ എണ്ണ തുളുമ്പിപ്പോകാതിരി ക്കാൻ ശ്രദ്ധിച്ചതിനാൽ സാന്റിയാഗോ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൻ സത്യം തുറന്നു പറഞ്ഞു. സാരമില്ല ഒരിക്കൽ കൂടി അവ കണ്ടു വരാൻ സന്യാസി പറഞ്ഞു. കാരണം ഒരാളെ വിശ്വസിക്കാൻ അയാളുടെ ചുറ്റുപാട് മനസ്സിലാക്കണം എന്ന് ഉപദേശി ക്കുന്നു.

ഇത്തവണ സാന്റിയാഗോ കൊട്ടാര ത്തിലെ എല്ലാ കാര്യങ്ങളും ആസ്വദിച്ച് കണ്ടു. പക്ഷേ തിരികെ വന്നപ്പോൾ അവന്റെ കരണ്ടി യിൽ എണ്ണയുണ്ടായിരുന്നില്ല. അത് കണ്ട സന്യാസി പറഞ്ഞു. കൈയ്യിലുള്ളത് കളയാ തെ, സന്തോഷം കണ്ടെത്തുന്ന തിലാണ് യഥാർത്ഥത്തിൽ സന്തോഷത്തിന്റെ പൊരു ളെന്ന് ഉപദേശത്തിന്റെ അർത്ഥം സാന്റി യാഗോയ്ക്ക് മനസിലായി.

കഥകേട്ട ഇടയബാലന്റെ ആഗ്രഹം നാട് ചുറ്റിക്കാണണം എന്നായിരുന്നു. എന്നാൽ തന്റെ ആഗ്രഹം സാധിക്കാൻ ശ്രമിക്കുമ്പോൾ ആട്ടിൻപറ്റങ്ങളിലെ ശ്രദ്ധമാറിപ്പോകരുത് എന്ന് അവനും മനസിലായി. എത്ര ഉയരത്തിൽ പറ ന്നാലും നമ്മുടെ നിലനിൽപ്പ് മറക്കരുത് എന്ന താണ് കഥയുടെ സാരാംശം

അർത്ഥം
ജ്ഞാനി – അറിവുള്ളവൻ
നാൾ – ദിവസം
വിസ്മയം – ആശ്ചര്യം (അത്ഭുതം)
അതിദിവ്യനായ – വളരെ അമാനുഷനായ
തളികകൾ – ഭക്ഷണസാധനങ്ങൾ വിള തിവെയ്ക്കുന്നതിനും മറ്റു മുള്ള പാത്രങ്ങൾ
വിഭവങ്ങൾ – സാധനങ്ങൾ (പദാർത്ഥങ്ങൾ)
തവണ – പ്രാവശ്യം (ഗഡു)
ഉദ്ദേശ്യം – ലക്ഷ്യം
തിരശ്ശീല – മറയ്ക്കുന്ന വസ്ത്രം
ഭാവിച്ച – തുടങ്ങിയ (നിശ്ചയിച്ച)
ശൂന്യം – ഒഴിഞ്ഞ, ഇല്ലാത്ത
ആവോളം – വേണ്ടുവോളം
കരണ്ടി – സ്പൂൺ
ഇടയൻ – കന്നുകാ ലിമേയ്ക്കുക എന്ന കുല വൃത്തിയോടു കൂടിയവൻ
ഗുണപാഠം – സാന്മാർഗ്ഗികതത്ത്വം
മോഹം – ആഗ്രഹം

എണ്ണനിറച്ച കരണ്ടി Enna Niracha Karandi Summary in Malayalam Class 8

പര്യായം
കച്ചവടക്കാരൻ – വഞ്ചക്, സാർഥവാഹകൻ
നാൾ – ദിനം, ദിവസം
മരുഭൂമി – മരു, മരുപ്രദേശം
സന്യാസി – താപസൻ, മുനി
തിരശ്ശീല – യവനിക, തിരസ്കരണി
ഉദ്യാനം – പൂന്തോട്ടം, ആരാമം
വൃദ്ധൻ – വയോധികൻ, ജീർണൻ
ഇടയൻ – ഗോപൻ, ഗോപാലൻ
ആട് – അജം, മേധം

സന്ധി
അക്കാലത്തെ – അ + കാലത്തെ (ദ്വിത്വസന്ധി)
രഹസ്യമെന്താണ് – രഹസ്യം + എന്താണ് (ആദേശസന്ധി)
അതിനപ്പുറത്ത് – അതിന് + അപ്പുറത്ത് (ലോപസന്ധി)
വിഭവങ്ങൾ – വിഭവം + കൾ (ആദേശസന്ധി)
വർഷമെടുത്തു – വർഷം + എടുത്തു (ആദേശസന്ധി)
ശരിയായി – ശരി + ആയി (ആഗമസന്ധി)
അവൻ – അ + അൻ (ആഗമസന്ധി)
കൈയിൽ – കൈ + ഇൽ (ആഗമസന്ധി)

സമാസം
വാസസ്ഥലം – വാസത്തിന് ഉളള സ്ഥലം (നിർദ്ദേശികാ തൽപുരു ഷൻ)
വിരുന്നുമേശ – വിരുന്ന് നടത്തുന്ന മേശ (മധ്യപദലോപി)
കോണിപ്പടികൾ – കോണിയുടെ പടികൾ (സംബന്ധികാ തൽപുരു ഷൻ)
ഗ്രന്ഥപ്പുര – ഗ്രന്ഥം സൂക്ഷിക്കുന്ന പുര (മധ്യപദലോപി)
മലനിരകൾ – മലയുടെ നിരകൾ (സംബ ന്ധികാ തൽപുരുഷൻ

വിപരീതം
രഹസ്യം × പരസ്യം
സന്തോഷം × സന്താപം
അൽപ്പം × വാസ്തവം
അനൽപ്പം × അവാസ്തം

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Practicing with Std 8 Malayalam Adisthana Padavali Notes and എണ്ണനിറച്ച കരണ്ടി Enna Niracha Karandi Notes Questions and Answers improves language skills.

എണ്ണനിറച്ച കരണ്ടി Question Answer Notes Std 8 Malayalam Adisthana Padavali Chapter 3

Class 8 Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Enna Niracha Karandi

Class 8 Malayalam Enna Niracha Karandi Notes Questions and Answers

Question 1.
ജ്ഞാനിയുടെ കൊട്ടാരത്തിനകത്ത് സാന്റി യാഗോയെ വിസ്മയിപ്പിച്ച ദൃശ്യങ്ങൾ എന്തെല്ലാം?
Answer:
ഒരു സന്യാസിയുടെ ആശ്രമത്തെക്കുറി ച്ചുള്ള അവന്റെ സങ്കൽപ്പങ്ങളെ മാറ്റിമറി ക്കുന്നതായിരുന്നു ജ്ഞാനിയുടെ കൊട്ടാരം. അവന്റെ സങ്കൽപ്പത്തിലുണ്ടായിരുന്നത് അതിദിവ്യനായ ഒരു സന്യാസി ആയിരു ന്നു. കൊട്ടാരത്തിനകത്ത് എത്തിയ അവൻ അവിടുത്തെ കാഴ്ചകൾ കണ്ടു അത്ഭുത പ്പെട്ടു. അവിടെ നല്ല തിരക്കായിരുന്നു. പല തരത്തിലുള്ള ആളുകൾ വരുന്നു…. പോകു ന്നു….. ഒരു ഭാഗത്ത് ചെറിയൊരു ഗാനമേള നടക്കുന്നു. സമൃദ്ധമായ വിരുന്നുമേശയിൽ തളികയിൽ നിറച്ച് ആസ്വാദ്യമായ വിഭവ ങ്ങൾ വിളമ്പിവച്ചിരിക്കുന്നു. ഊണുമുറി യിലെ തിരശീലകൾ പേർഷ്യയിലാണ് നെയ്തത്. പത്തുവർഷമെടുത്തുണ്ടാക്കിയ സുന്ദരമായ ഉദ്യാനം, നിറയെ പൂക്കൾ, മൃദുലമനോഹരമായ തുകൾത്താളുകളുള്ള ഗ്രന്ഥപ്പുര. തട്ടിലും ചുമരിലും മനോഹര മായ കലാസൃഷ്ടികൾ. ഒരു സന്യാസി യുടെ ആശ്രമത്തെ കുറിച്ചുള്ള മുൻധാര ണകൾ തിരുത്തുന്ന തരത്തിലുള്ള കാഴ്ച കളാണ് അവിടെയുണ്ടായിരുന്നത്.

Question 2.
ഈ ലോകത്തിലെ സുഖങ്ങളും സൗഭാ ഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ. അപ്പോഴും കൈവശമുളള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലു
സന്തോഷത്തിന്റെ രഹസ്യം.
“ഏതു ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്റെ ഗ്രാമത്തിൽ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും” (വിഷുക്കണി-വൈലോപ്പിള്ളി)
താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെ കുറിച്ചാണ് വൈലോപിള്ളിയും പൗലോ കൊയ്ലോയും സൂചിപ്പിക്കുന്നത്. ഓരോ രുത്തരുടെയും സ്വപ്നങ്ങൾക്കനുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യ ങ്ങളും -സാംസ്കാരവുമൊക്കെ മനസ്സിലു ണ്ടാവണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ എന്ന് ആൽക്കെമിസ്റ്റിലൂടെ പൗലോകൊയ്ലോ പറയുന്നു.

നഗരവൽക്കരണവും സാങ്കേതികയും നിറഞ്ഞു നിൽക്കുന്ന ഈ പുതിയ കാല ഘട്ടത്തിൽ ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മണവും സ്നേഹ ബന്ധങ്ങളും മനസ്സിൽ സൂക്ഷിക്കണമെന്ന് വിഷുക്കണി എന്ന കവി ത യിലൂടെ വൈലോപ്പിള്ളി സൂചിപ്പിക്കുന്നു. പുതിയ തലമുറയ്ക്ക് പ്രത്യാശ കൊടുക്കുന്നതോ ടൊപ്പം ജീവിത മൂല്യത്തെ കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഓർമ്മപ്പെടുത്തു കയാണ് കവി.

ഗദ്യഭാഗത്ത് എണ്ണയും കരണ്ടിയും പ്രതീ കമാകുമ്പോൾ കവിതയിൽ കൊന്നപ്പൂ വാണ് പ്രതീകം. ധൂസരസങ്കൽപം ഗ്രാമ ത്തിന്റെ വെളിച്ചം, എന്നീ പ്രതീകങ്ങൾ കവിതയ്ക്ക് പുതിയ മാനം നൽകുന്നു. കൊന്നപ്പൂവ് പുതുവർഷത്തിന്റെ പ്രതീക മാകുമ്പോൾ എണ്ണ സ്നേഹത്തിന്റെ പ്രതീ കമാകുന്നു. മനസ്സിന്റെ ശുദ്ധിയും ല്യവുമാണ് കരണ്ടിയിലെ എണ്ണ എന്ന പ്രതീകം ഓർമിപ്പിക്കുന്നത്. ലോകത്തിലെ നർമ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യബോധം കൈവി ടരുതെന്ന ആശയമാണ് കവിതാഭാഗവും നോവലും പകർന്നു നൽകുന്നത്.

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Question 3.
പട്ടിക പൂർത്തിയാക്കുക
വന്ന കുട്ടി – കുട്ടി വന്നു
കണ്ട കാഴ്ച – കാഴ്ച കണ്ടു
Answer:
പോയ കാലം – കാലം പോയി
കരയുന്ന കുട്ടി – കുട്ടി കരയുന്നു
പാടിയ പാട്ട് – പാട്ട് പാടി

ക്രിയ
ഒരു പ്രവൃത്തിയെ/ അവസ്ഥയെ കുറി ക്കുന്ന ശബ്ദമാണ് ക്രിയ
ഉദാ : കുട്ടി വന്നു, കാഴ്ച കണ്ടു, കാലം
പോയി, പാട്ട് പാടി

മുറ്റുവിന പറ്റുവിന
കിയയെ മുറ്റുവിന പറ്റുവിന എന്നി ങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3 1
ആദ്യത്തെ പട്ടികയിലെ വന്ന, കണ്ട, പോയ, കരയുന്ന, പാടിയ, തുടങ്ങിയ പദ ങ്ങൾ അപൂർണക്രിയ (പറ്റുവിന)കളാണ്. പറ്റിയ അഥവാ മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്ന ക്രിയകളാണ് പറ്റുവിന.

രണ്ടാമത്തെ പട്ടികയിലെ വന്നു, കണ്ടു, പോയി, കരയുന്നു, പാടി, എന്നീ പദ ങ്ങൾ പൂർണക്രിയ (മുറ്റുവിന കളായി ഉപയോഗിച്ചിരിക്കുന്നു. ‘വിന’ എന്നാൽ ക്രിയ എന്നർത്ഥം. ഒന്നിനും കീഴ്പ്പെടാതെ സ്വതന്ത്രമായി നിൽക്കുന്ന പൂർണക്രിയ യാണ് മുറ്റുവിന.

പേരച്ചം, വിനയെച്ചം
പറ്റുവിനയെ പേരച്ചം, വിനയെച്ചം എന്നീ രണ്ടായി തിരിക്കാം.
ഒരു നാമത്തിന് കീഴടങ്ങി നിൽക്കുന്ന അപൂർണക്രിയയാണ് പേരച്ചം
ഉദാ : വരുന്നയാൾ, കൊല്ലുന്ന രാജാവ്
ഒരു പൂർണക്രിയയ്ക്ക് കീഴടങ്ങുന്ന അപൂർണകിയാണ് വിനയെച്ച ഉദാ: കാണാൻ പോയി, കിടന്നുറങ്ങി

Question 4.
താഴെ കൊടുത്ത മാതൃകയിൽ നിങ്ങൾക്ക് പരിചിതമായ ഏതെങ്കിലും ഒരു കൃതിക്ക് പുറന്താൾക്കുറിപ്പ് (Blurb) തയ്യാറാക്കുക.
• ആൽക്കെമിസ്റ്റ്
• പൗലോ കൊയ്ലോ
എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3 2
Answer:
ഒരു പുസ്തകത്തിന്റെ പുറകു വശത്ത പേജിൽ ആ പുസ്തകത്തെക്കുറിച്ച് ചേർത്തിരിക്കുന്ന ലഘുകുറിപ്പാണ് പൂര ന്താൾ കുറിപ്പ്
ഗ്രന്ഥത്തിന്റെ കടഞ്ഞെടുത്ത രൂപമാണ് അവിടെ ചേർക്കുക. (ഉള്ളടക്കത്തിലേ ക്കുള്ള ജാലകം എന്നാണ് പുറന്താൾക്കുറി പ്പിനെ വിശേഷിപ്പിക്കുക)

പുറന്താൾക്കുറിപ്പ് തയ്യാറാക്കുമ്പോൾ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ

  • പുസ്തകത്തിന്റെ പേരാണ് ശീർഷകം
  • കടഞ്ഞെടുത്ത ഭാഷ ലളിതമായിരിക്കണം
  • ആസ്വാദനത്തിനു പ്രാധാന്യം
  • ഹ്രസ്വമായിരിക്കണം
    ഇനി നമുക്ക് ഒരു മാതൃക പുറന്താകു റിപ്പ് തയ്യാറാക്കി നോക്കാം

വാരാണസി
എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3 3
‘വാരാണസി ഒരിടത്താവളമാണ്. സമുദ ത്തിനടിയിൽ നിന്ന് ആകാശത്തെ നോക്കു ന്നത് പോലെ എം.ടി. മനുഷ്യമനസ്സിന്റെ ആഴമളക്കുന്നു. രണ്ടാമൂഴത്തിന് ശേഷ മാണ് എം.ടി.യുടെ നോവലായ വാരാ സി പല വിതാനങ്ങളിലുളള യാത്രക ളുടെ പുസ്തകമാണ്. അടുത്തടുത്തിരിക്കു മ്പോൾ തന്നെ മനസ്സുകൊണ്ട് കാനനങ്ങൾ താണ്ടുന്നവർ. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നട ക്കുന്നവർ, അങ്ങനെ മനുഷ്യജീവിതം കൊണ്ട് തീർത്ത മഹാഗോപുരങ്ങൾ ഈ നോവൽ വായനയിൽ നമ്മുടെ മനസ്സിൽ ഉയരുന്നു.

Question 5.
സന്യാസിവര്യൻ ജ്ഞാനികളിൽ ജ്ഞാനി ആണ്. ഈ പ്രസ്താവനയുടെ സാധുത പരിശോധിച്ച പാഠഭാഗവുമായി ബന്ധപ്പെ ടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അറിവുകൾ മറ്റുള്ളവർക്ക് വാക്കുകളിലു ടെ പകർന്നു നൽകുന്നവരാണ് ജ്ഞാനി കൾ. അവർ ശരിയും തെറ്റും മറ്റുള്ളവരെ പറഞ്ഞുപഠിപ്പിക്കുന്നു. എന്നാൽ ജ്ഞാനി കളിൽ ജ്ഞാനികളായിട്ടുള്ളവർ സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നു. ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യ ങ്ങളും അനുഭവിക്കുമ്പോഴും കൈവശ മുള്ള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണമെന്നും അതാണ് സന്തോഷത്തിന്റെ രഹസ്യ മെന്നും സന്യാസിവരൻ കച്ചവടക്കാരന്റെ മകനെ പഠിപ്പിക്കുന്നു. ഇവിടെ സന്യാസി അവനെ നേരിട്ട് ജീവിതത്വം ഉപദേശിക്കു ന്നില്ല. കണ്ടെത്തലിലൂടെയാണ് സന്യാസി അവനെ പഠിപ്പിക്കുന്നത്. സ്വയം കണ്ട ഞാൻ അവനെ സഹായിക്കുന്ന ഈ സന്യാസിവര്യൻ ജ്ഞാനികളിൽ ജ്ഞാനി തന്നെയാണെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Question 6.
പ്രത്യാശയാണ് എല്ലാവരുടെയും ജീവി തത്തെ മുന്നോട്ടുനയിക്കുന്ന ചാലകശക്തി. ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ ആസ്വദ മാക്കി ഈ പ്രസ്താവന വിലയിരുത്തി ഒരു ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
ജീവിതത്തിൽ പലതരം തടസ്സങ്ങൾ ഉണ്ടാ കുമ്പോഴും മനുഷ്യരെ മുന്നോട്ടു നയിക്കു ന്നത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ്. ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാ ശവും ആകാശത്തായിരിക്കുമ്പോൾ ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക. ഭൂമി യിലും നിങ്ങൾ തളിർക്കും, ആകാശ ത്തിലും വേരു പടരും എന്ന പി.കെ. പാറ ക്കടവിന്റെ വരികൾ നമുക്ക് നൽകുന്നതും പ്രത്യാശയുടെ വെളിച്ചം തന്നെയാണ്.

മാതൃസ്നേഹം, സംസ്കാരം, പ്രകൃതി, സാമൂഹികബോധം എന്നിവയെല്ലാം പുതു വർഷം’ എന്ന കവിതയ്ക്ക് പുതിയ മാനം നൽകുന്നു.

കവിതയിലുട നീളം അമ്മ നൽകുന്ന സാന്ത്വനവും പ്രത്യാശയും നമുക്ക് കാണാം. പ്രകൃതിയിൽ നിന്നകന്ന് മണ്ണും ജീവിതവും നഷ്ടപ്പെട്ട കവയത്രി ഓണ ത്തിന് അമ്മ വരുമെന്നും ജീവിതത്തിലെ കൂരിരുൾ നീങ്ങുമെന്നുമുള്ള പ്രത്യാശ യാണ്.

ഓണപ്പുലർച്ചയിൽ
കൂരിരുൾ നീക്കിയെൻ വീടിനകത്തമ്മ വന്നുദിക്കും. മാലറ്റുപോകും…
വരും വർഷരക്ഷയശ്രീയാം വലത്തുകാൽ വച്ചുകേറും.
എന്നീ വരികളിലൂടെ പങ്കുവയ്ക്കുന്നത്.

കൃഷിയെയും അധ്വാനത്തെയും ആശ്രയി ച്ചാണ് ‘ആ വാഴവെട്ട്’ എന്ന കഥയിലെ മർക്കോസ് ചേട്ടന്റെ ജീവിതം. പച്ചപിടിച്ച വാഴ കൃഷിയിലൂടെ വരാൻ പോകുന്ന നല്ലകാലത്തിന്റെ പ്രതീക്ഷയിലാണ് അദ്ദേഹം. കൃഷിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രതീക്ഷകളും പ്രത്യാശയുടെ പാഠം പകർന്നു തരുന്നു. വാഴതോട്ടം നശി ച്ചെങ്കിലും, റാഹേലിനു അച്ഛനോടുള്ള സ്നേഹവും, കൃഷിയോടുള്ള പ്രതിപ ത്തിയും പ്രത്യാശയുടെ വിത്തു കൾ നമ്മുടെ മനസ്സിൽ പാകുന്നു. ആ തോട്ടം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ നമുക്ക് നൽകുന്നു.

‘എണ്ണനിറച്ച കരണ്ടി’ എന്ന കഥയിൽ ജീവി തത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളുമായി സന്യാസിയെ തേടിയെത്തുകയാണ് കച്ച വടക്കാരന്റെ മകൻ. സന്തോഷത്തിന്റെ രഹസ്യം തിരിച്ചറിയുന്നതോടെ അവന്റെ മനസ്സിലെ സംശയങ്ങളുടെ ഇരുട്ട് നീങ്ങി പ്രത്യാശ നിറയുകയാണ്. മുന്നോട്ടുള്ള ജീവിതവഴികളിൽ തിരിച്ചറിവിന്റെ ആ കിര ണങ്ങൾ തന്നെയാകും അവന്റെ വഴികാട്ടി.

ഈ യൂണിറ്റിലെ ‘പുതുവർഷം’, ‘ആ വാഴ വെട്ട്’, ‘എണ്ണനിറച്ച കരണ്ടി’ എന്നീ പാഠ ഭാഗങ്ങളെല്ലാം നമുക്ക് പകർന്നു നൽകു ന്നത് പ്രത്യാശയുടെ വെളിച്ചമാണ്. പ്രത്യാശ ഉണ്ടെങ്കിൽ ജീവിതത്തിൽ ആന ന്ദവും ഭാവിയെപ്പറ്റി തെളിവാർന്ന ചിന്തയും ഉണ്ടാകും.

Question 7.
‘എണ്ണനിറച്ച കരണ്ടി’ എന്ന നോവൽ ഭാഗ ത്തിന് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
പൗലോ കൊയ്ലോയുടെ ലോക പ്രസിദ്ധ നോവലായ “ദ ആൽക്കെമിസ്റ്റിലെ” ഒരു ഭാഗമാണ് “എണ്ണനിറച്ച കരണ്ടി ഈ ലോക ത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിലു ണ്ടാ യിരിക്കണം. അതാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠ മാണ് പ്രസ്തുത നോവൽഭാഗത്തിന്റെ കാതൽ.

ഒരു സ്വപ്നദർശനത്തിന്റെ പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയബാലൻ നട ത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവലിൽ ചിത്രീകരിക്കുന്നത്. ആ സ്വപ്ന ത്തിന്റെ അർത്ഥം കണ്ടെത്താൻ അവൻ ശ്രമങ്ങൾ നടത്തുന്നു. തന്റെ യാത്രയ്ക്കി ടയിൽ ചിത്രശലഭം, ജിപ്സി, സ്ത്രീ, വൃദ്ധൻ, തുടങ്ങി പലരേയും സാന്റിയാഗോ കണ്ടുമുട്ടുന്നു. ഇതിൽ വൃദ്ധൻ പറഞ്ഞു കൊടുത്ത കഥയാണ് പാഠ ഭാഗം. സ്വാതന്ത്ര്യം ഇരുതല മൂർച്ചയുള്ള വാളാണ്. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ആനന്ദം തരുന്നുണ്ടോ? ഇതിനെക്കുറിച്ചാണ് വൃദ്ധന്റെ കഥ. സന്തോഷത്തിന്റെ രഹസ്യ മറിഞ്ഞുവരാൻ ഒരു കച്ചവടക്കാരൻ അയാ ളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രശ സ്തനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചു.

40 ദിവസം അലഞ്ഞു നടന്ന അവൻ ജ്ഞാനിയുടെ കൊട്ടാരം കണ്ടുപിടിച്ചു. അവർ പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്ത മായ സ്ഥലവും അനുഭവുമാണ് അവിടെ യുണ്ടായത്. ജ്ഞാനി മുനി ആയിരുന്നില്ല. കൊട്ടാരത്തിലേത് ഉത്സവാന്തരീക്ഷമായിരു ന്നു. ഒരു മേശപ്പുറത്ത് രുചികരമായ വിഭ വങ്ങൾ, മറ്റൊരു സ്ഥലത്ത് ഗാനമേള, കച്ച വടക്കാർ വന്നു പോകുന്നു. ആളുകൾ ഉത്സാഹത്തോടെ സംസാരിച്ചു നിൽക്കു ന്നു. ജ്ഞാനി ഓരോരുത്തരോടും സംസാ രിച്ചുനിൽക്കുന്നതിനാൽ അദ്ദേഹത്തോടു സംസാരിക്കാൻ രണ്ടു മണിക്കൂർ കാത്തു നിൽക്കേണ്ടിവന്നു.

രണ്ട് തുള്ളി എണ്ണ നിറച്ച കരണ്ടി കൈയിൽ പിടിച്ച് കൊട്ടാര ത്തിലെ കാഴ്ചകൾ കണ്ടുവരാൻ ജ്ഞാനി അവനോട് പറഞ്ഞു. എന്നാൽ എണ്ണ തുള മ്പാതെ സൂക്ഷിച്ചു നടന്നതുകൊണ്ട് കൊട്ടാ രത്തിലെ ഭംഗികൾ അവന് ആസ്വദിക്കാൻ കഴിഞ്ഞില്ല. കൊട്ടാരത്തിന്റെ സൗന്ദര്യം നന്നായി കണ്ടുവരാൻ ജ്ഞാനി അവനോട് വീണ്ടും ആവശ്യപ്പെട്ടു. ഇത്തവണ ഉദ്യാ നത്തിലെ പൂക്കളും ചിത്രപ്പണികളുമെല്ലാം അവൻ നന്നായി ആസ്വദിച്ചു. എന്നാൽ കര ണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരു ന്നു. ജീവിതത്തെക്കുറിച്ചുളള പ്രധാനപ്പെട്ട ഒരു തത്ത്വ ചിന്തയാണ് ഈ ഭാഗത്ത് ഇതൾ വിരിയുന്നത്. യഥാർത്ഥത്തിൽ ജീവി തത്തിലെ സന്തോഷം എന്താണെന്ന് ഈ നോവൽ നമ്മെ പഠിപ്പിക്കുന്നു.

Question 8.
‘ചുറ്റിലുമുള്ള സൗന്ദര്യം ആസ്വദിക്കു മ്പോഴും ജീവിതത്തിലെ മൂല്യങ്ങളെ കൈവിടാതിരിക്കുക’ ഈ കാഴ്ചപ്പാട് ‘എണ്ണനിറച്ച കരണ്ടി’ എന്ന പാഠഭാഗത്തെ മുൻനിർത്തി വിലയിരുത്തുക.
Answer:
ജീവിതത്തിലെ സുഖങ്ങളും സൗഭാഗ്യ ങ്ങളും ആസ്വദിക്കുന്നത് സ്വയം മറന്നുകൊ ണ്ടാവരുത് എന്ന വലിയ പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. രണ്ട് തുള്ളി എണ്ണ നിറച്ച കരണ്ടി കൈയിൽ പിടിച്ച് കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടുവരാൻ ജ്ഞാനി കച്ചവടക്കാരന്റെ മകനോട് പറഞ്ഞു. എന്നാൽ എണ്ണ തുളുമ്പാതെ സൂക്ഷിച്ചു നടന്നതു കൊണ്ട് കൊട്ടാര ത്തിലെ ഭംഗികൾ അവന് ആസ്വദിക്കാൻ കഴിഞ്ഞില്ല. കൊട്ടാരത്തിന്റെ സൗന്ദര്യം നന്നായി കണ്ടുവരാൻ ജ്ഞാനി അവനോട് വീണ്ടും ആവശ്യപ്പെട്ടു. ഇത്തവണ ഉദ്യാ നത്തിലെ പൂക്കളും ചിത്രപ്പണികളുമെല്ലാം അവൻ നന്നായി ആസ്വദിച്ചു. എന്നാൽ കര ണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു തത്ത്വചിന്തയാണ് ഈ ഭാഗത്ത് ഇതൾ വിരിയുന്നത്. ലോകത്തിലെ സുഖങ്ങൾ ആസ്വദിക്കുമ്പോഴും അതിൽ മതിമറന്നു പോകരുത്, ജീവിതമൂല്യങ്ങളും സംസ്കാ രവും മറന്നു പോവരുത് എന്നാലെ ജീവി തത്തിൽ യഥാർത്ഥ സന്തോഷം ഉണ്ടാകൂ.

Question 9.
“ഒരാളെ വിശ്വസിക്കുന്നതിനുമുമ്പ് അവന്റെ ചുറ്റുപാടുകൾ ശരിയായി മനസ്സിലാക്കിയി രിക്കണം”. ജ്ഞാനിയുടെ ഈ ഉപദേശ ത്തിന്റെ പൊരുൾ “മിന്നുന്ന തെല്ലാം പൊന്നല്ല” എന്ന പഴഞ്ചൊല്ലിന്റെ ആശയ വുമായി ബന്ധിപ്പിച്ചു വികസിപ്പിക്കുക.
Answer:
ആദ്യകാഴ്ചയിൽ തന്നെ ഒരാളെകുറിച്ച് പൂർണമായി മനസിലാക്കാൻ സാധ്യമല്ല. ഒരാളെ അന്ധമായി വിശ്വസിക്കും മുൻപ് അയാളുടെ ചുറ്റുപാടുകളും ശരിയായി മന സിലാക്കിയിരിക്കണം. മിന്നുന്നതൊന്നും പൊന്നല്ല എന്ന ചൊല്ലും ഈ ആശയം തന്നെയാണ് മുന്നോട്ട് വയ്ക്ക പുറംമോടിയിൽ മയങ്ങരുത്, അപകടമാ ണ്. തിളക്കവും, ഭംഗിയും കണ്ടു ഒന്നിലും ഭ്രമിക്കരുത്. നമ്മൾ ഒറ്റനോട്ടത്തിൽ വില യിരുത്തുന്ന പലതും അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാകും. ഏതു കാര്യ ത്തിനും ഇറങ്ങുന്നതിനുമുൻപ് അതിന്റെ എല്ലാ വശങ്ങളും വ്യക്തമായി മനസ്സിലാ ക്കിയിരിക്കണം എന്നതാണ് ഇതിന്റെ ആശയം.

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Question 10.
“ദ ആൽക്കെമിസ്റ്റ്” ഏതു സാഹിത്യവിഭാഗ ത്തിൽപ്പെടുന്ന കൃതിയാണ്?
Answer:
നോവൽ

Question 11.
കച്ചവടക്കാരൻ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു?
Answer:
സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന് അറിഞ്ഞുവരാൻ

Question 12.
കച്ചവടക്കാരന്റെ മകൻ കണ്ടു പിടിച്ച ജ്ഞാനിയുടെ വാസസ്ഥലം എങ്ങനെയു ള്ളതായിരുന്നു?
Answer:
അതിമനോഹരമായ ഒരു കൊട്ടാരം

Question 13.
കൊട്ടാരം ചുറ്റിക്കാണാനിറങ്ങിയ കച്ചവട ക്കാരന്റെ മകന്റെ കൈയിൽ എണ്ണ നിറച്ച കരണ്ടി നൽകിക്കൊണ്ട് ജ്ഞാനി പറഞ്ഞ തെന്ത്?
Answer:
നടക്കുമ്പോൾ എണ്ണ തുളുമ്പിപ്പോകാതെ സൂക്ഷിക്കണം.

Question 14.
പദം പിരിച്ചെഴുതി
വർണമാറ്റം വ്യക്തമാക്കുക
രഹസ്യം + അറിയണം
Answer:
രഹസ്യമറിയണം (‘മ’ ആദേശം)

Question 15.
കുന്നിൻ മുകളിലുള്ള അതിമനോഹരമായ കൊട്ടാരം
അടിവരയിട്ട് പദം വിഗ്രഹിച്ചെഴുതുക
Answer:
കുന്നിന്റെ മുകളിലുള്ള

Question 16.
“ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധ നായ ജ്ഞാനിയുടെ അരികിലേക്കയച്ചു”. അത് എന്തിനുവേണ്ടിയായിരുന്നു?
Answer:
സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന റിയാൻ

Question 17.
ജ്ഞാനിയുടെ വാസസ്ഥലം എവിടെയായി രുന്നു?
Answer:
കുന്നിൻ മുകളിലെ അതിമനോഹരമായ കൊട്ടാരം

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Question 18.
ജ്ഞാനിയുടെ കൊട്ടാരത്തിൽ കച്ചവടക്കാ രന്റെ മകനെ വിസ്മയിപ്പിച്ചതെന്തായി രുന്നു?
Answer:
അവന്റെ സങ്കൽപ്പത്തിലുള്ളതിനേക്കാൾ അതി ദിവ്യനായിരുന്നു സന്യാസിവര്യൻ. തിക്കും തിരക്കും ഗാനമേളയും സമൃദ്ധ മായ വിരുന്നു മേശയും ആസ്വാദ്യകരങ്ങ ളായ ഭക്ഷണങ്ങളും അതിനിടയിൽ ഓരോ രുത്തരെയായി വിളിച്ച് വിവരങ്ങളന്വേഷി ക്കുന്ന ജ്ഞാനിയും. ഇതെല്ലാം അവനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

Question 19.
സന്തോഷത്തിന്റെ രഹസ്യം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ട കുട്ടിയോട്, തൽക്കാലം ജ്ഞാനിക്കു തിരക്കുണ്ടെന്നും കൊട്ടാരം ചുറ്റിനടന്നു കൊണ്ടുവരാൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താകാം?
Answer:
ഏതറിവും അനുഭവത്തിലൂടെ നേടിയെടു ക്കാൻ കഴിയണം. അങ്ങനെയെങ്കിൽ അത് നമുക്ക് മാർഗദീപമായിത്തീരും.

Question 20.
ജ്ഞാനി കൊടുത്ത സ്കൂണിലെ എണ്ണ സൂക്ഷിക്കാൻ പരിശ്രമിച്ചപ്പോൾ അവനു ണ്ടായ നഷ്ടം എന്താണ്?
Answer:
ആ കൊട്ടാരത്തിലെ വിസ്മകകരമായ കാഴ്ചകൾ ഒന്നും അവന് അറിയാനോ ആസ്വദിക്കാനോ കഴിഞ്ഞില്ല. പേർഷ്യയിൽ നിന്ന് പ്രത്യേകമായി നെയ്യിച്ചു കൊണ്ടു വന്ന മുറിയെ അലങ്കരിക്കുന്ന തിരശ്ശീല അവനു കാണാനായില്ല. പത്തു വർഷമെ ടുത്ത് മനോഹരമാക്കിയ ഉദ്യാനവും ഗ്രന്ഥ പുകയും അവന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതൊക്കെയാണ് അവന് നഷ്ടപ്പെട്ടത്.

Question 21.
ഒരാളെ വിശ്വസിക്കുന്നതിന് മുൻപ് എന്ത് മനസ്സിലാക്കി യി രിക്കണം എന്നാണ് ജ്ഞാനി പറഞ്ഞത്?
Answer:
അവന്റെ ചുറ്റുപാടുകൾ

Question 22.
രണ്ടാമതും ജ്ഞാനിയുടെ കൊട്ടാരം കാണാൻ പുറപ്പെട്ട കച്ചവടക്കാരന്റെ മകന്റെ കയ്യിലെ എണ്ണയ്ക്ക് എന്ത് സംഭ വിച്ചു?
(a) അത് അങ്ങിനെ തന്നെ ഉണ്ടായിരുന്നു
(b) ൺ തീർത്തും ശൂന്യം
(c) കുറച്ചുണ്ടായിരുന്നു.
Answer:
സ്പൂൺ തീർത്തും ശൂന്യം

Question 23.
ജ്ഞാനിയുടെ ഉപദേശത്തിന്റെ പൊരുൾ എന്തായിരുന്നു?
Answer:
സുഖവും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കാം. പക്ഷേ മൂല്യവും സംസ്കാ രവും മനസ്സിലുണ്ടായിരിക്കണം. എങ്കിലേ യഥാർത്ഥ സന്തോഷം സാധ്യമാകൂ.

Question 24.
ആശയങ്ങൾ വിട്ടുപോകാതെ ഒറ്റവാക്യമാ ക്കുക.
വൃദ്ധൻ കഥ പറഞ്ഞു നിർത്തി. ഇടയൻ നിശബ്ദനായിരുന്നു.
Answer:
വൃദ്ധൻ കഥ പറഞ്ഞു നിർത്തുമ്പോൾ ഇട യൻ നിശബ്ദനായിരുന്നു.

എണ്ണനിറച്ച കരണ്ടി Notes Question Answer Class 8 Adisthana Padavali Chapter 3

Question 25.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പിരിച്ചെഴുത്ത് ഏത്?
പിടിച്ചിരുന്ന – പിടിച്ച് + ഇരുന്ന
അക്കാലത്തെ – ആ + കാലത്തെ
എണ്ണമറ്റ – എണ്ണം + അറ്റ
അതെങ്ങനെ – അതെ + എങ്ങാൻ
Answer:
എണ്ണമറ്റ – എണ്ണം + അറ്റ

ആരാച്ചാർ
ബംഗാളിലെ കൊൽക്കത്ത പശ്ചാത്തല മാക്കി എഴുതപ്പെട്ട ആരാച്ചാർ. ഒരു ആരാ ച്ചാർ കുടുംബത്തിന്റെ ചരിത്രമാണ്. അധി കാരം എങ്ങനെ സമൂഹത്തെ അതിന്റെ ഇരകളായിത്തീർക്കുന്നുവെന്ന് തുറന്നുകാ ട്ടുന്ന ഈ നോവൽ കുറ്റത്തെയും ശിക്ഷയെയും കുറിച്ചുള്ള ധാരണകളെ ചർച്ചാവിഷയമാക്കുന്നു. ആരാച്ചാർ മല യാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്.

ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Aa Vazha Vettu Summary

ആ വാഴവെട്ട് Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നു
ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam Class 8 1
1910 ജൂലൈ 1ന് ആലപ്പുഴ ജില്ലയിലെ എട ത്വയിൽ ജനിച്ചു. ആറാം വയസ്സിൽ പിതാവു മരിച്ചതോടെ അമ്മയുടെ നാടായ പൊൻകുന്ന ത്തേക്ക് താമസം മാറ്റി. പിന്നീടങ്ങോട്ട് ദുരിത ത്തിന്റെയും ദാരിദ്ര്യത്തിന്റേയും നാളുകളായി രുന്നു. ജന്മിത്വത്തിനും മുതലാളിത്തത്തിനും മുന്നിൽ തലകുനിക്കാത്ത ദാരിദ്ര്യത്തിന്റെ പ്രതിഷേധജ്വാലയെ ആളിക്കത്തിക്കും വിധ മുള്ള കൃതികൾ എഴുതാൻ പ്രേരകമായത് ബാല്യകാലത്തെ അനുഭവങ്ങളായിരുന്നു. കോട്ടയത്തെ മലയോര കർഷകരുടെ വേദന കളും യാതനകളും അദ്ദേഹത്തിന്റെ കൃതിക ളിൽ ഉന്തിയും മുഴച്ചും നിൽക്കുന്നു.

മലയാളം വിദ്വാൻ പരീക്ഷയും ഹയറും പാസായ അദ്ദേഹം ഉന്നവിദ്യാഭ്യാസം നേടാൻ ആഗ്രഹിച്ചുവെങ്കിലും അമ്മയുടെ നിസ്സഹായ തയ്ക്കു മുന്നിൽ ആ മോഹം ഉപേക്ഷിച്ചു. തുടർന്ന് മാനേജ്മെന്റ് സ്കൂളിലും വിവിധ സർക്കാർ സ്കൂളുകളിലും വിവിധ സർക്കാർ സ്കൂളുകളിലും വാദ്ധ്യരായി സേവനമനു ഷ്ഠിച്ചു. ഭാഷാ ചൈതന്യം ആവാഹിച്ച് ആ ക്ലാസുകൾ കുട്ടികൾക്ക് വളരെ ഫലപ്രദമായി.

ഉലയിൽ ഉരുകുന്ന കാരിരുമ്പ് പോലെയാ യിരുന്നു. പൊൻകുന്നം വർക്കി, രചനയിലും ജീവിതത്തിലും ചീത്തളിഞ്ഞ സാമൂഹ്യവ്യവ സ്ഥിതിക്കെതിരെയുളള നിഷേധം അദ്ദേഹം പുലർത്തിപ്പോന്നു. അനുഭവങ്ങളുടെ തീജ്വാല യിൽ വെന്തുരുകിയ അവർക്കിടയിൽ വേർത്തി രിവ് സൃഷ്ടിക്കുന്ന എല്ലാത്തരം സാമൂഹ്യവ്യ വസ്ഥകൾക്കുമെതിരെ തന്റെ തൂലിക പടവാ ഉടക്കിയ വ്യക്തിയാണ് അദ്ദേഹം. നിലവിലുള്ള സമൂഹത്തെ പരിവർത്തനത്തിനു വിധേയ മാക്കി അതിനനുസരിച്ച് ജീവിക്കുവാൻ ഓരോ വ്യക്തിക്കും തന്റെ കൃതികളിലൂടെ അദ്ദേഹം പ്രചോദനം നൽകി. ശബ്ദിക്കുന്ന കലപ്പ എന്ന അദ്ദേഹത്തിന്റെ കൃതി തന്നെ പ്രതികരിക്കുന്ന സമൂഹത്തിന്റെ ശബ്ദമായിരുന്നു. സിനിമാ-തിരക്കഥ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

പൊൻകുന്നം വർക്കിയുടെ രചനകൾക്ക് മരണമില്ല. മലയാള ഭാഷയുള്ളിടത്തോളം അവ അനശ്വരമായിത്തന്നെ നിലനിൽക്കും.

തിരുമുൽക്കാഴ്ച എന്ന ഗദ്യകവിതയായി രുന്നു ആദ്യ കൃതി. 1939 ലാണ് ഇത് പ്രസിദ്ധീ കരിക്കപ്പെട്ടത്. പ്രഥമ കൃതിക്കു തന്ന മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. കഥ കൾ എഴുതിയതിന്റെ പേരിൽ മനേജ്മെന്റ് അദ്ദേഹത്തെ അധ്യാപക ജോലിയിൽ നിന്നും പിരിച്ചുവിട്ടും നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി 5 | പ്രസിദ്ധികരിക്കപ്പെട്ടു. എഴുത്തുകാരുടെ കൂട്ടാ യായ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും, നാഷണൽ ബുക്ക് സ്റ്റാളി ന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്സിക്യൂ ട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തി ച്ചു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അദ്ദേഹം ആനുകാലികങ്ങളിൽ ലേഖനങ്ങളും സംഭാഷണങ്ങളും മാത്രമെഴുതി. 2004 ജൂലൈ 2ന് പാമ്പാടിയിൽ ഉള്ള വസതിയിൽ വച്ച് മര ണമടഞ്ഞു.

ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam Class 8

കൃതികൾ

  • അന്തിത്തിരി
  • തിരുമുൽക്കാഴ്ച
  • വികാരസദനം (1, 2, ഭാഗങ്ങൾ)
  • ആരാമം
  • അണിയറ ഹൃദയനാദം
  • നിവേദം
  • പൂജ
  • പ്രേമവിപ്ലവം
  • ഭർത്താവ്
  • ഏഴകൾ
  • ജേതാക്കൾ

ചെറുകഥകൾ

  • അന്തോണി നീയും അച്ഛനാരോടാ
  • പാളേങ്കോടൻ
  • നോൺസെസ്
  • ഒരു പിശാചുകൂടി
  • രണ്ടുചിത്രം
  • പള്ളിച്ചെരുപ്പ്
  • മോഡൽ
  • വിത്തുകാള
  • ആ വാഴക്കെട്ട്

സമാഹാരങ്ങൾ

  • ഇടിവണ്ടി
  • പൊട്ടിയ ഇഴകൾ
  • ശബ്ദിക്കുന്ന കല്

പുരസ്കാരങ്ങൾ

  • എഴുത്തച്ഛൻ പുരസ്കാരം
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • വളളത്തോൾ പുരസ്കാരം
  • ലളിതാംബിക അന്തർജ്ജനം അവാർഡ്

ആമുഖം
കൃഷിയെ അളവറ്റു സ്നേഹിച്ച് മാർക്കോസു ചേട്ടന്റെ കഥയാണ് ‘ആ വാഴവെട്ട്’. കാർഷി കവൃത്തിയെ അവലംബിച്ച് ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ ആവലാതികളും

നൊമ്പരങ്ങളുമെല്ലാം വല്ലാതെ ഹൃദയസ്പർശി യായി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അധികാര വ്യവ സ്ഥിതിയെ ശക്തമായ ഭാഷയിൽ വിമർശിച്ചി രിക്കുകയാണ് പൊൻകുന്നം വർക്കി.

കുംഭ മാസത്തിലെ കാലു പൊള്ളുന്ന വെയിലത്ത് നിന്നുകൊണ്ട് നിലമൊരുക്കുക യാണ് മാർക്കോസുചേട്ടൻ.

മുഖം ഒട്ടുംതന്നെ പ്രസന്നമല്ല. എല്ലുമുറിയെ പണിയെടുത്തിട്ടുപോലും നല്ല രീതിയിലുള്ള ഭക്ഷണം പോലും സ്വന്തം കുടുംബത്തിനു നൽകാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയാണ് ആ മുഖത്തുള്ളത്. നാട്ടിലാകെ വാഴ രോഗം പടർന്നുപിടിച്ചത് കൊണ്ട് വാഴകൾ വെട്ടിനിര പ്പാക്കാൻ ഗവൺമെന്റ് ഓർഡറുമായി ഉദ്യോ ഗസ്ഥർ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയിൽ പ്രതിപ്പാദിച്ചിരിക്കു ന്നത്.

കർഷകനെ അവഗണിക്കുന്ന അവന്റെ വേദനകൾ മനസ്സിലാക്കാത്ത അധികാര വർഗ്ഗ ത്തിനു നേരെയുള്ള വിമർശനത്തിന്റെ ചാട്ടു ളിയാണ് ആ വാഴവെട്ട് എന്ന കഥ.

പാഠസംഗ്രഹം
കാർഷകവൃത്തി ഉപജീവനമാർഗ്ഗമാക്കിയ കഠിനാധ്വാനിയായ മാർക്കോസുചേട്ടന്റെയും കുടുംബത്തിന്റെയും കഥ പറയുകയാണ് പാഠ ഭാഗത്ത്. എല്ലുകൾ ഉന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും കുഴിഞ്ഞ കണ്ണുകളും അർഥ നഗ്നമായ ശരീരവും മാർക്കോസുചേട്ടൻ ഒരു കർഷകനാണെന്ന് വിളിച്ചോതുന്നു.

കുംഭമാസത്തെ തീവെയിൽ കൊണ്ടു വാടുന്ന നേരത്ത് തൊണ്ടനനയ്ക്കാൻ ഇത്തിരി കുടിനീരിനായി തന്റെ മകളായ റാഹേലിനെ അയാൾ വിളിക്കുന്നു. അവൾ തന്റെ പിതാ വിന് കഞ്ഞിവെള്ളം കൊണ്ടുവന്നു കൊടു ക്കുന്നു.

കർഷകന്റെ പ്രയാസങ്ങളും വിഷമതകളും അന്വേഷിക്കാൻ കേരളത്തിനു സമയമില്ല എന്ന് കഥാകാരൻ കുറ്റപ്പെടുത്തുന്നു. ശക്തിയെ രിഞ്ഞ ബാറ്ററികളെ പോലെയാണ് കർഷകർ എന്ന് അദേഹം അഭിപ്രായപ്പെടുന്നു.

കഞ്ഞിവെള്ളത്തിന്റെ രുചിവ്യത്യാസത്തിന് കാരണം എന്താണ് എന്നയാൾ മകളോട് അന്വേ ഷിക്കുന്നു. റേഷൻ ലഭിക്കുന്ന അരിയിൽ നിത്യവും നെല്ലും കല്ലും പൊടിയും പുഴു ക്കളും ഉണ്ടാവാറുണ്ടെന്നതായിരുന്നു റഫേ ലിന്റെ മറുപടി. നാഴികഞ്ഞിവെള്ളം നേരെ ചെവ്വ കുടിക്കാൻ കഴിയുന്നില്ലല്ലോ എന്ന യാൾ അവലാതി പറഞ്ഞു. ഇനിയങ്ങോട്ടു പച്ചരി പോലും റേഷൻ കിട്ടാൻ വകുപ്പില്ല എന്നല്ല സത്യം അവൾ അപ്പനോടു പറയുന്നു.

ഒരായസ്സു മുഴുവൻ അധ്വാനിച്ചിട്ടും കൂടി പുഴുവരിച്ച റേഷനരിയാണ് അയാളുടെ ആഹാരം നന്നായി കൃഷി ചെയ്യുന്ന കർഷ കർക്ക് ഗവൺമെന്റ് സമ്മാനം കൊടുക്കും എന്നു അയൽക്കാരൻ മാർക്കോസു ചേട്ടനോട് പറയുമ്പോൾ കൃഷി ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും തന്നാൽ മതി എന്നായിരുന്നു ആ പാവപ്പെട്ട കർഷകന്റെ മറുപടി. പച്ചരിപോലും റേഷൻ തരാനില്ലെങ്കിൽ എല്ലാറ്റിനും കുറേ വിഷം തന്ന് കൊന്നു കളയരുതോ എന്ന് മാർക്കോസ് ചേട്ടൻ ദേഷ്യത്തോടെ ചോദിക്കു ന്നുണ്ട്. നല്ലൊരു നോയമ്പായിട്ട് കഞ്ഞിവെള്ള ത്തിനുപകരം സൂപ്പാണല്ലോ താൻ കുടിക്കു ന്നത് എന്ന അയാളുടെ വാക്കുകളിൽ പ്രതി ഷേധമിരമ്പുന്നുണ്ട്. ദാരിദ്ര്യത്തിന്റെ മാറിലേക്ക് വീഴുന്ന വെട്ടെന്ന പോലെ അയാൾ വീണ്ടും ആഞ്ഞു കിളയ്ക്കാൻ തുടങ്ങി. പെട്ടെന്ന് പരി ഷ്കാര വേഷധാരികളായി രണ്ടു മൂന്നു പേർ അങ്ങോട്ടുവന്നു.

നാടാകെ വാഴരോഗം പടന്നു പിടിച്ചപ്പോൾ മാർക്കോസുചേട്ടന്റെ വാഴത്തോ പ്പിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ കൾ വെട്ടിക്കളയാനുള്ള ഗസ്റ്റും കൊണ്ട് വന്ന തായിരുന്നു അവർ. ഇതറിയാതെ അയാൾ അവരെ പുരയിടത്തിലേക്കാനയിച്ചു. പരിഷ്കാ രികളായ ആ ഉദ്യോഗസ്ഥർക്ക് ആ പരിസ്ഥി തികളൊന്നും തീരെയിഷ് മായില്ല. തങ്ങൾ വന്ന കാര്യം അവർ അവതരിപ്പിച്ച പ്പോൾ മാർക്കോസു ചേട്ടൻ ഇടിവേറ്റവനെപ്പോലെയാ യി. വാഴവെട്ടുവാൻ ആളുകൾ ഇറങ്ങിയിട്ടുള്ള കഥ അയാൾ നേരത്തെ കേട്ടിരുന്നു. പക്ഷേ അവർ തന്റെയടുക്കലെത്തി ഇക്കാര്യം ആവ ശ്യപ്പെടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മാർക്കോസുചേട്ടന്റെ ആകെ സമ്പാദ്യം കഷ്ടിച്ച് ഒരേക്കാൾ ഭൂമിയാണ്. അത്യ ധ്വാനംകൊണ്ടു അയാൾ നട്ടുപിടിപ്പിച്ച വാഴക ളായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം,

കണ്ണനും പാളേങ്കോടനും എത്തനും പൂവ നുമായ വാഴകൾ അവ ആ കുടിലിലെ ജീവിത ചക്രം വീശി തണുപ്പിക്കുന്ന മരതകക്കാറ്റാടി കളാണ് എന്നാണ് കഥാകൃത്ത് പറയുന്നത്.

ഇലയും നാരും വിറ്റ് ആഴ്ചയിൽ ഒരു രൂപ യെങ്കിലും അയാളുടെ മക്കൾ ഉണ്ടാക്കും. വെള്ളിയാഴ്ച തോറും ചന്തയിൽ കൊണ്ടു പോകാൻ ഒരു കുലയെങ്കിലും അയാൾ ലഭി ക്കാറുണ്ട്. അങ്ങനെയുള്ള അവയെ വെട്ടുന്ന കാര്യം ഓർത്തപ്പോൾ തന്നെ അയാളുടെ മന സ്സിൽ തീപിടിച്ച അവസ്ഥയാണുണ്ടായത്. രോഗം ബാധിച്ച വാഴകളില്ല തന്റേതെന്നും അവയ്ക്ക് രോഗം ബാധിച്ചാൽ തന്നെയും മറ്റാ രെക്കാലും മുൻപേ തനിക്കത് മനസ്സിലാകു മെന്നും അയാൾ വാദിച്ചു. പക്ഷേ വാഴയുദ്യോ ഗസ്ഥർ അതൊന്നും ചെവികൊണ്ടില്ലെന്നു മാത്രമല്ല സ്വയമേ വെട്ടാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ വെട്ടുമെന്നും വെട്ടുകൂലി തരേണ്ടി വരു മെന്നും അവർ നിർദാക്ഷിണ്യം അയാളോട് പറ യുന്നു.

സ്വന്തം മക്കളായ റഹേലിനെയും പൗലോസിനേയും ജോണിനേയും പോലെത്ത ന്നെയാണ് അയാൾക്ക് വാഴകളും. വെട്ടുകൂലി കൊടുക്കാൻ തന്റെ കൈവശം പണമില്ലല്ലോ എന്നോർത്ത് അയാൾ മനസ്സില്ലാമനസ്സോടെ അവയെ വെട്ടി വീഴ്ത്തുന്നു. അയാളുടെ കണ്ണീർ വീണ് വാഴച്ചുവട് നനഞ്ഞു. വിറ യാർന്ന കൈകളാൽ അരിവാൾ കൊണ്ട് അയാൾ ആദ്യത്തെ വെട്ടുവെട്ടി. അത് വാഴ പിണ്ടി മുറിച്ച ശേഷം മാർക്കോസുചേട്ടന്റെ ഇടത്തേ കാൽമുട്ടിൽ കൊണ്ടും. റാഫേൽ വന്നു നോക്കുമ്പോൾ തളർന്നു കിടക്കുന്ന മാർ ക്കോസു ചേട്ടനെയാണ് കാണുന്നത്. തുടർന്ന് റാഫേൽ വന്നു നോക്കുമ്പോൾ തളർന്നു കിട ക്കുന്ന മാർക്കോസുചേട്ടനെയാണ് കാണുന്നത്. തുടർന്ന് റാഫേൽ അയാളെ ആശുപത്രിയിൽ എത്തിക്കുന്നു. അപ്പൻ ഒരു കരിക്കുവെട്ടികൊ ടുക്കാനായി തന്റെ പുരയിടത്തിലെത്തുന്ന റാഫേൽ കണ്ടത് മരുഭൂമിയായിത്തീർന്ന വാഴത്തോപ്പാണ്.

ഉദ്യോഗസ്ഥർ വാഴകളെല്ലാം തന്നെ വെട്ടിമൂടിയിരിക്കുന്നു. ഇതുകണ്ട് റാഫേൽ സഹിക്കാനാകാതെ മാറത്തടിച്ചു നില വിളിക്കുന്നു. ദേഷ്യത്തോടെ ആക്രോശിച്ചു കൊണ്ട് ഉദ്യോഗസ്ഥരുടെ അടുത്തെത്തുന്നു. എന്റെ അപ്പനു രോഗമുണ്ട്, നിങ്ങൾ അദേഹ ത്തെക്കൂടി വെട്ടിമൂടുക എന്ന് പ്രതിഷേധ ത്തോടെ പറയുന്നുണ്ട്. പക്ഷേ മരം കേറിപ്പ ണ്ണിന്റെ ജൽപ്പനങ്ങളായാണ് അവർ അതെടു ത്തത്.

അധ്വാനത്തിനു പുല്ലുവില കൽപ്പിക്കുന്ന അധികാരവർഗ്ഗം തങ്ങളുടെ ആവശ്യം നടപ്പി ലാക്കി അവിടെ നിന്നും പോകുന്നു. ആ വാഴ കളിൽ നിന്നും ഒരു കുല പ്രതീക്ഷിച്ചുകൊണ്ട് നിത്യവും അവയെ നട്ടുനനച്ച് പരിപാലിച്ച് പോന്ന പാവപ്പെട്ട കർഷക കുടുംബത്തിന്റെ ഹൃദയവേദന അവർ കണ്ടില്ലെന്നു നടിച്ചു. മാർക്കോസു ചേട്ടന്റെയും റാഫേലിന്റേയും കണ്ണുനീർ കഥയിലുടനീളം വായനക്കാരനെ ചുട്ടുപൊള്ളിക്കുന്നുണ്ട്.

ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam Class 8

അർത്ഥം
കുംഭം – ഏഴാമത്തെ മലയാള മാസം
മീനം – എട്ടാമത്തെ മലയാള മാസം
അർധനഗ്നം – പകുതി വസ്ത്രം ധരിക്കാത്ത (പൂർണമായി ശരീരം മറച്ച് വസ്ത്രം ധരിക്കാത്ത)
ശ്മശൂ – മുഖരോമം
പ്രസന്നത – പ്രസന്നഭാവം (തെളിഞ്ഞ ഭാവം)
യോഗനിദ്ര – ആത്മധ്യാനത്തിൽ മുഴുകിട്ട് ചുറ്റും നടക്കുന്ന സംഗതി കൾ തീരെ അറിയാതെ യിരിക്കുന്ന അവസ്ഥ
അയിരൂച്ചട്ടി – ഒരു തരം പിഞ്ഞാണം
പരവശൻ – ക്ഷീണിച്ച്, പ്രയാസപ്പെ ടുന്ന
പ്രാണായാമം – ഒരു ശ്വാസോച്ഛാസ യോഗ മുറ
പടു – സമർഥൻ
പ്രാണായാമപടു – പ്രാണായാമം ചെയ്യുന്ന തിൽ സമർഥൻ
യതിവര്യൻ – സന്യാസിശ്രേഷ്ഠൻ
പുഴുക്കലരി – പുഴുങ്ങി ഉണങ്ങിയ നെല്ലു കുത്തിയെടുത്ത അരി
നിഷ്ഫലം – പ്രയോജനചല്ലാത്ത അവസ്ഥ
പായ് – കിടക്കുന്നതിനും മറ്റും കോരപുല്ല്, തഴ മുതലാ യവ കൊണ്ട് ഉണ്ടാ ക്കുന്ന വസ്തു
അത്യധ്വാനം – വളരെ അധ്യാനം
ഓർഡർ – ഉത്തരവ്
ഗദ്ഗദകണ്ഠൻ – തൊണ്ടയിടറിയവൻ
ചട്ടം – നിയമം
ഗസ്റ്റ് – ഔദ്യോഗിക വാർത്തകളട ങ്ങിയ വാരിക (സർക്കാർ പ്രതം)
സ്റ്റാറ്റസ് – നില
കണ്ണിച്ചോരയില്ലാതെ – ദയയില്ലാതെ
ഗൗരവം – ഗൗരവത്തോടുകൂടി
വിഷാദമഗ്നൻ – സങ്കടത്തിൽ മുഴുകിയ വൻ
മന്ദം – പതുക്കെ
മുറ്റിയ – നല്ല പാകമായ
അധരം – കീഴ്ച്ചുണ്ട്
ചട്ട – കുപ്പായം
നിതാന്തസ്വതന്ത്രം – അത്യധികമായ സ്വതന്ത്ര്യം (ഏറ്റവും സ്വതന്ത്ര്യം)
പരവശൻ – ക്ഷീണിച്ചവൻ
ഉപ്പൽ – കാക്കയുടെ ആകൃതിയും വലിപ്പവുമുള്ള ഒരു പക്ഷി (ചെമ്പോത്ത്)b
തഹസീൽദാർ – ഒരു ഉദ്യോഗസ്ഥൻ (കരം പിരിവ് നടത്തുകയും കേസുകൾക്ക് വിധി കല് പിക്കുകയും ചെയ്യുന്ന യാൾ)
അന്ത്യദിനം – അവസാനദിനം
പുരയിടം – പറമ്പ്
സിംഹി – പെൺസിംഹം

പര്യായം
ചേന – സൂരണം, ശൂരണം
ചന്ദ്രൻ – രവി, സോമൻ
കൃഷിക്കാരൻ – കൃഷിവലൻ, കർഷകൻ
ശരീരം – തനു, ഗാത്രം
പിതാവ് – ജനകൻ, താതൻ
കല്ല് – ശില, ഉപലം
യതി – സന്യാസി, ഭിക്ഷു
വാഴ – സുഫല, രംഭ
പ്ലാവ് – പനസം, കണ്ടകീഫലം
ദിവസം – ദിനം, വാസരം
ഇല – പ്രതം, പർണം
ചട്ട – കഞ്ചുകം, വാരവാണം
മാവ് – ആമം, രസാലം
സൂര്യൻ – രവി, ആദിത്യൻ
ഉപ്പൻ – ചകോരം, ഭരദ്വാജം
കണ്ഠം – കഴുത്ത്, ഗ്രീവം

ആ വാഴവെട്ട് Aa Vazha Vettu Summary in Malayalam Class 8

സന്ധി
കുംഭത്തിൽ – കുംഭം + ഇൽ (ആദേശസന്ധി)
ചേനത്തലകൾ – ചേന + തലകൾ (ദ്വിത്വസന്ധി)
കൈപ്പത്തി – കൈ + പത്തി (ദ്വിത്വസന്ധി)
അതെങ്ങനെ – അത് + എങ്ങനെ (ലോപസന്ധി)
വെറുപ്പായി – വെപ്പ് + ആയി (ലോപസന്ധി)
ആഴ്ചയിൽ – ആഴ്ച + ഇൽ (ആഗമസന്ധി)
വകയൊട്ടു – വക + ഒട്ടു (ആഗമസന്ധി)
ജീവിതത്തിന്റെ – ജീവിതം + ഇന്റെ (ആദേശസന്ധി)
നേരമില്ല – നേരം + ഇല്ല (ആദേശസന്ധി)
വാഴപ്പോള – വാഴ + പോള (ദ്വിത്വസന്ധി)

സമാസം
ചേനത്തലകൾ – ചേന യുടെ തല കൾ (സംബന്ധികാ തൽപുരു ഷൻ)
വിയർപ്പുചോലകൾ – വിയർപ്പിന്റെ ചോലകൾ (സംബന്ധികാ തൽപു രുഷൻ)
ശ്മശ്രുനിരകൾ – ശ്മശ്രുവിന്റെ നിരകൾ (സംബന്ധികാ തൽപു രുഷൻ)
മൂന്നുനാലു കവിൾ – മൂന്നോ നാലോ കവിൾ
നിഷ്പ്രയാസം – പ്രയാസം കൂടാതെ (അവ്യയീഭാവൻ)
അത്യധ്വാനംകൊണ്ട് – അതിയായ അധ്വാനം കൊണ്ട് (കർമ്മധാരയൻ)
സഗൗരവം – ഗൗരവത്തോടു കൂടി (അവ്യയീഭാവൻ)

വിപരീതം
നല്ലത് × തീയത
ഫലം × നിഷ്ഫലം
മന്ദം × ശീഘ്രം
പുഴുക്കലരി × ഉണക്കലരി

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

Practicing with Std 8 Malayalam Adisthana Padavali Notes Pdf and ആ വാഴവെട്ട് Aa Vazha Vettu Notes Questions and Answers improves language skills.

ആ വാഴവെട്ട് Question Answer Notes Std 8 Malayalam Adisthana Padavali Chapter 2

Class 8 Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Aa Vazha Vettu

Class 8 Malayalam Aa Vazha Vettu Notes Questions and Answers

Question 1.
“അത്യധ്വാനം കൊണ്ട് ചുവടുപിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച ആ കർഷക കുടുംബത്തിന്റെ തണൽ”
മണ്ണിനോടും കൃഷിയോടുമുള്ള മാർക്കോ സിന്റെയും റാഹേലിന്റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുന്നുണ്ട്. വിശക ലനം ചെയ്യുക.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ്, മാർക്കോസ്. തനിക്ക് ആകെയുള്ള ഒരേ ക്കർ സ്ഥലത്ത് കഠിനമായി അധ്വാനിച്ചാണ് അയാൾ ജീവിതം പുലർത്തുന്നത്. തന്റെ അപ്പനെയും മണ്ണിനെയും ഒരു പോലെ സ്നേഹിക്കുന്ന മകൾ റാഹേലും പിതാ വിന് കൂട്ടായുണ്ട്. വൃദ്ധനായ ആ കർഷ കന്റെ അധ്വാനത്തിൽ പലതരം വാഴകൾ ആ പുരയിടത്തിൽ ആരോഗ്യത്തോടെ വളർന്നു. റേഷനരി വാങ്ങാനുള്ള പണം പറമ്പിലെ വാഴക്കുലകളിൽ നിന്നാണ് മാർക്കോസ് സ്വരൂപിക്കുന്നത്.

കൂടാതെ ഇലയും വാഴനാരും വിറ്റു മക്ക ളായ റാഹേലും മറ്റും ഒരു രൂപയോളം നേടും. മണ്ണിനെ അറിയുന്നവനാണെങ്കിലും വാഴയല്ലാതെ മറ്റു കൃഷിയൊന്നും ചെയ്യാ നുള്ള സാമ്പത്തിക സ്ഥിതി ആ കർഷക നില്ല. മക്കളെപ്പോലെ മർക്കോസ് സ്നേഹി ക്കുന്ന വാഴകൾ തന്നെയാണ് ആ കുടും ബത്തിലെ പട്ടിണി കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് നമുക്ക് മനസ്സി ലാക്കാം. കൃഷിയെയും മണ്ണിനെയും ഒരു പോലെ സ്നേഹിക്കുന്ന വരാണ് ആ അച്ഛനും മകളും എന്നത് ഇവിടെ വ്യക്ത മാണ്.

Question 2.
“വാഴവെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞുകൂടേ? ഈ വാഴയെല്ലാം വേഗം വെട്ടിക്കൊള്ളണം.”
“രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ?”
വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകൾ വായിച്ചല്ലോ.
പാഠഭാഗം ആസ്പദമാക്കി ചർച്ച ചെയ്യുക.
Answer:
ആ വാഴവെട്ട് എന്ന കഥയിൽ ഒരു പ്രദേ ശത്തെ വാഴകൾ മുഴുവൻ രോഗബാധിത രാണെന്നും അതിനാൽ അവയെല്ലാം വെട്ടി നശിപ്പിക്കണമെന്ന ഉത്തരവുമായി എത്തി ‘യതാണ് ഉദ്യോഗസ്ഥർ. കൃഷിയെയും കർഷരെയും സഹായിക്കുകയും സംരക്ഷി ക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇവിടെ കർഷകരുടെ ശത്രുവായിട്ടാണ് അവതരി ക്കുന്നത്.

രോഗമുള്ള പ്രദേശത്തെ മുഴുവൻ വാഴകളും വെട്ടിനശിപ്പിക്കുക എന്നത് മാത്ര മാണ് അവരുടെ കയ്യിലുള്ള പ്രതിവിധി. രോഗമുള്ള വാഴകൾ മാത്രമല്ലേ വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗ മില്ല എന്നും മർക്കോസ് പറയുന്നുണ്ട്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവജ്ഞാ നവും വച്ച് തന്റെ വിളകളുടെ രോഗവും ആരോഗ്യവുമെല്ലാം കർഷകനേ മനസി ലാകൂ എന്ന പ്രായോഗിക അറിവാണ് മാർക്കോസ് ചേട്ടൻ പങ്കുവയ്ക്കുന്നത്. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറല്ല.

‘രോഗം വന്നാൽ എല്ലാം വെട്ടികളഞ്ഞാൽ മതിയോ? അങ്ങനെയാണെങ്കിൽ ഈ ആശുപത്രി ഒന്നും വേണ്ടല്ലോ. എല്ലാരേം കൊണാപ്പി ആശുപത്രി വേണോ?’ എന്ന ചോദ്യത്തിൽ നിലവിലിരിക്കുന്ന സാമൂഹി കവ്യവസ്ഥിതികളോടുള്ള ആ കർഷകന്റെ രോഷവും, ആവലാതികളും മുഴുവൻ അട ങ്ങിയിട്ടുണ്ട്. മനുഷ്യത്വമില്ലാതെ എല്ലാം നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി ക്കാണുന്ന ഒരു പറ്റം അധികാരികളുടെയും, സ്വന്തം വാഴ ക മക്കളെ പോലെ സ്നേഹിക്കുന്ന ഒരു കർഷകന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഈ വരികളിൽ വ്യക്തമാവുന്നത്.

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

Question 3.
“മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരു പോലെയാണ്.” ഈ പ്രസ്താവന വാഴവെട്ട് എന്ന കഥ ആസ്പദമാക്കി വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.”
Answer:
മണ്ണിനെ അറിയുന്ന മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ് മർക്കോസ്. ആകെയുള്ള ഒരേക്കർ സ്ഥലത്തെ ‘വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവി തോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവ ളങ്ങളും കീട നാശിനികളും മറ്റുമിട്ട് അയാൾ അമിതലാഭത്തിനായി ദാഹിക്കു ന്നില്ല. മണ്ണിന്റെയും വാഴയുടെയും ആരോ ഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. ചാണകവും ചാരവുമിട്ട് വളർത്തുന്ന വാഴകളുടെ വളർച്ചയെ മക്കളുടെ വളർച്ചപോലെത്ത ന്നെയാണ് അയാൾ കാണുന്നത്.

രോഗമുള്ള വാഴകൾ മാത്രമല്ല വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗമില്ല എന്നും മർക്കോസ് ചേട്ടൻ പറ യുന്നുണ്ട്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവജ്ഞാനവും വച്ച് തന്റെ വിളക ളുടെ രോഗവും ആരോഗ്യവുമെല്ലാം അദ്ദേ ഹത്തിന് അറിയാമായിരുന്നു.

വാഴവെട്ടാൻ ഒരു ദിവസം മാത്രം ബാക്കി യുള്ളപ്പോൾ താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും ദുഃഖത്തോടെ നിൽക്കുന്നു. ഉദ്യോഗസ്ഥരുടെ അന്ത്യശാ സനയെ മാനിച്ചു മനസ്സില്ല മനസ്സോടെ വാഴ കൾ വെട്ടാൻ ഒരുങ്ങുന്ന അയാൾ വളരെ ദുർബലനായി തീരുന്നു. ഇതിലും ഭേദം തന്റെ മക്കളെ വെട്ടിക്കളയുകയാണ് എന്ന് പോലും അദ്ദേഹം ചിന്തിക്കുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു പിതാവിന്റെ സങ്കടം ആ കർഷകനിൽ നമുക്ക് കാണാം.

Question 4.
കൃഷി പ്രമേയവുമായി വരുന്ന കഥകൾ ശേഖരിച്ച് കഥയരങ്ങ് സംഘടിപ്പിക്കുക.
Answer:
ആ അമ്പതു പറ നിലം ദൂരെ വൈക്ക ത്തുള്ള ഒരാളിന്റെ വകയാണ്. കഴിഞ്ഞ നാൽപ്പതു കൊല്ലമായി കേശവൻ നായ രാണ് അതു കൃഷി ചെയ്തു പോരുന്നത്. അതിനുമുമ്പ് കേശവൻ നായരുടെ അമ്മാ വനായിരുന്നു.

കുറഞ്ഞ പാട്ടമായിരുന്നു പണ്ട്. ഇപ്പോൾ സ്വൽപ്പം കൂടിയിട്ടുണ്ട്. എല്ലാ മീനമാസ ത്തിലും പാട്ടനെല്ല് ഉണക്കി ചാക്കിൽക്കെട്ടി വൈക്കത്തു കൊണ്ടുപോയി കൊടുക്കണം. അങ്ങനെ ഈ കഴിഞ്ഞ കൊല്ലങ്ങളി ലെല്ലാം നടന്നുവരുകയാണ്. അമ്പതിന്റെ നാലുവശത്തുള്ള നിലങ്ങളുടെ ഉടമസ്ഥാ വകാശവും കൈവശാവകാശവും ഈ കാലഘട്ടത്തിനിടയ്ക്ക് പലകൈ മറിഞ്ഞു. അമ്പതിന്റെ ജന്മിയും കൃഷിക്കാരനും പഴയ ആളു തന്നെ. ജന്മിക്കാണെങ്കിൽ നെല്ലുകിട്ടാനുളളതായി ഇതേയുള്ളൂ. പാട്ട ക്കാരൻ പാരമ്പര്യമായി ഒരു കൃഷിക്കാരാ നാണ്. അയാൾക്കും ഇത്രമേയുള്ളൂ കൈവ ശഭൂമി.

എട്ടുപത്തു കൊല്ലം മുമ്പ്, നെല്ലിന് അഞ്ചും ഏഴും രൂപവിലയുണ്ടായിരുന്ന കാലത്ത് ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും വലിയ പണക്കാർ അവിടെ കൃഷിക്കു വന്നു. ഒരു പാടശേഖര മടച്ചും മറ്റും അവർ പാട്ടത്തിനേറ്റു കൃഷി ചെയ്തു. ട്രാക്റ്റർ കൊണ്ടു താഴ്ത്തുഴതും പുതിയ വളങ്ങളുപയോഗിച്ചു കൊണ്ടും നല്ല വിള വുണ്ടാക്കി അവർക്കു പെരുത്ത ലാഭവു മുണ്ടായി. ഇപ്പോഴും അങ്ങനെത്തന്നെ കൃഷി നടന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു വ്യവസായി കൃഷി ചെയ്യുന്ന പാടത്തിന്റെ നടുക്കാണ് കേശവൻ നായ രുടെ അമ്പതും ഔതക്കുട്ടിയെന്ന ആ വൻ കൃഷിക്കാരൻ കേശവൻ നായരെ ഒരു ദിവസം വരമ്പിൽ വച്ചു കണ്ടു. നാലുപാ ടുമുള്ള നിലത്തിലെ നെല്ലിനെക്കാൾ മോശ മാണ് അമ്പതിലെ നെല്ല്. ഔതക്കുട്ടി ഒരു കുശലം ചോദിച്ചു.

“എന്താ നെല്ലിന് ഒരു എഴിപ്പും കരുത്തുമി ല്ലാത്തത് വളമിട്ടിലോ?” ആ ചോദ്യം കേശ വൻനായരുടെ കരളിൽ ഒന്നു കൊണ്ടു. അയാളുടെ കൃഷി മോശമെന്ന് അയൽ നിലം കൃഷിക്കാരൻ പറയുകയാണ്.

“അതെങ്ങനാ, നിങ്ങളും വല്യ കൃഷിക്കാ രു വന്നപ്പം കാലത്തിനും നേരത്തിനും വെള്ളം കേറ്റാനും ഇറക്കാനും ഒക്കുമോ? ഒരിക്കലും നിങ്ങൾക്കു സൗകര്യപ്പെട ത്തില്ല. നിങ്ങളുടെ സൗകര്യം നോക്കിയല്ലേ ഞങ്ങൾക്കു കൃഷി ചെയ്യാനൊക്കൂ.”

നയചതുരനായ ഔതക്കുട്ടി പറഞ്ഞു. “അതെന്താ കേശവമ്മാവൻ അങ്ങനെ പറ യുന്നത് കേശവമ്മാവന്റെ സൗകര്യം നോക്കിയല്ലേ ഞങ്ങൾക്കു കൃഷി ചെയ്യാ നൊക്കൂ.”

നയ ചതുരനായ ഔതക്കുട്ടി പറഞ്ഞു. “അതെന്താ കേശവമ്മാവൻ അങ്ങനെ പറ യുന്നത് ? കേശവമ്മാവന്റെ സൗകര്യം നോക്കണമെന്നു ഞാൻ പ്രത്യേകം പറഞ്ഞ് ഏർപ്പാട് ചെയ്തിരുന്നതാ.” കേശവൻനാ യർ പരിഭവിച്ചു.

“ഓഹോ നല്ല ഏർപ്പാടാ ചെയ്തത്. എന്റെ വിത്ത് കരിഞ്ഞാണങ്ങിയതിനുശേഷം ഒന്നു നനയ്ക്കാൻ കഴിഞ്ഞത്. നിങ്ങളുടെ വേലക്കാരന്റെ പൊറകെ നടന്നു ഞാൻ കെഞ്ചി. ഒക്കുകേല, വെള്ളം തരരുതെന്നു നിങ്ങൾ കെഞ്ചി. ഒക്കുകേല, വെള്ളം തര രു തെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് അവൻ പറഞ്ഞു. ഉം പുഞ്ചക്കമാ സത്യം ഉള്ളതാ ഓർത്തോളണം.

ആ ആരോപണത്തിന് ഒരു സമാധാനം ഔതക്കുട്ടി പറയേണ്ട താ യിട്ടുണ്ട്. അയലോടൊപ്പം വിളവെറക്കിയാൽ ഈ വിഷയം വരുമോ?

കേശവൻ നായർക്ക് സ്വൽപ്പം ദേഷ്യം വന്നു. “അതൊന്നും എന്നെ പഠിപ്പിക്കേ ണ്ട, ഞാൻ ഇന്നുമിന്നലമല്ല കൃഷി തുട ങ്ങിയത്.”

അൽപ്പം കൂടി വർധിച്ച ദേഷ്യത്തോടെ കേശവൻ നായർ തുടർന്നു. “എങ്ങാ ണ്ടൊന്നു കൊറേ പണം കൊണ്ടുവന്നു കൊറെ വളോം വാരിയിട്ടു നെല്ലാണ്ടാക്കി യതു കൊണ്ട് ആരും കൃഷിക്കാരനാക ത്തില്ല”

തന്നെ ഉദ്ദേശിച്ചാണു കേശവൻ നായർ സംസാരിക്കുന്നതെന്ന് ഔതക്കുട്ടിക്കു മന സ്സിലായി; “കേശവമ്മാവനെന്തിനാ കെറു വിക്കുന്നേ”?

“ഞാൻ കെറുവിക്കുകയല്ല, പറയുവാ രുന്നു”
കുറേ ദിവസങ്ങൾ കഴിഞ്ഞ്, ആ കണ്ട ത്തിന്റെ വരമ്പിൽ കേശവൻനായരും ഔത ക്കുട്ടിയുടെ വേലക്കാരനും തമ്മിൽ വഴക്കു നടന്നു. നാലുപാടും നിറയെ വെള്ളമുണ്ട്. അമ്പതു വരണ്ടു വിണ്ടുകീറി നെൽക്കാ ലുകൾ കരിഞ്ഞു നിൽക്കുകയാണ്. ആ കാഴ്ച കണ്ടു നെഞ്ചു തകർന്ന കേശ വൻനായർ വരമ്പിൽ മടവെട്ടി വെച്ചു. വേല ക്കാരൻ മടകെട്ടി. പരസ്പരം ഉന്തും തള്ളു മായി കൊലപാതകത്തോളം എത്താൻ ആ സംഭവം പോർ മാ യി രു ന്നു. ഭാഗ്യം കൊണ്ടതു നടന്നില്ല. നാലു ദിവസം കഴി ഞ്ഞപ്പോൾ കേശവൻ നായരുടെ “അമ്പത് നെല്ലിന്റെ മുടിമുങ്ങി വെള്ളം കയറിക്കിട ക്കുന്നു. നെല്ലിന്റെ തല കാണാനില്ല. ആ വേലക്കാരൻ ചെയ്തതാണ്. ഔതക്കുട്ടി യുടെ നിലത്തിലെ നെൽക്കാലിന്റെ ചുവടു കായേണ്ട സമയം വന്നപ്പോൾ വെളളം കേശവൻ നായരുടെ നിലത്തിലേക്കു മുറിച്ചു വച്ചു. ആ വെള്ളം എങ്ങനെ വറ്റി ക്കാനാണ്? എങ്ങോട്ടു കൊണ്ടുപോകും? കുടിച്ചു വറ്റിക്കാനൊക്കുമോ? കേശ വൻനായരുടെ നെല്ല് ചീഞ്ഞളിയാൻ തുട ങ്ങി.

അതൊരു അക്രമമായിപ്പോയി എന്ന് എല്ലാ വരും പറഞ്ഞു. പക്ഷേ ഫലമെന്താണ്? ഔതക്കുട്ടിയെത്തേടി കേശവൻ നായർ നാലുനാൾ നടന്നു കണ്ടുകിട്ടിയില്ല. എന്തു ചെയ്യണമെന്നു കേശവൻ നായർക്കറിഞ്ഞു കൂടാ. രണ്ടുനാൾ കൂടി അങ്ങനെ വെള്ളം കിടന്നാൽ കൃഷി നഷ്ടപ്പെട്ടതു തന്നെ. കേശവൻനായർ ഭ്രാന്തനെപ്പോലെയായി.

കേശവൻനായരുടെ ഒരു കൂട്ടുകാരനായ കുട്ടിച്ചോവാൻ മനസ്സു മുട്ടി ചോദിച്ചു. “രാത്രീല് ആ മട തിരിച്ചുമുറിച്ചുവച്ചാലോ?”

കേശവൻ നായർക്ക് അതിഷ്ടമായില്ല. അയാൾ പറഞ്ഞു. “അത് പുഞ്ചക്ക ത്തിൽ ചെയ്തു എന്നതാണ്. രാത്രിയിൽ പുഞ്ചക്കണ്ടത്തി മടയ്ക്കാനോ? കൃഷിക്കാ രൻ അതു ചെയ്യുമോ കുട്ടീ, ഞാൻ മുടി ഞ്ഞാട്ടേ എന്നാലും ചെയ്യരുതാത്തത് ചെയ്യുകയില്ല.
(ബാക്കി ഭാഗം കണ്ടെത്തി എഴുതുക)

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

ശബ്ദിക്കുന്ന കലപ്പ
പൊൻകുന്നം വർക്കി

മലയാളത്തിൽ, സാഹിത്യത്തിന്റെ രൂപഭാ വങ്ങളെക്കുറിച്ചും രചനയുടെ ലക്ഷ്യങ്ങളെ ക്കുറിച്ചും ചൂടുപിടിച്ച ചർച്ചകൾ നടന്ന കാലമാണ് 1940-കൾ. പുരോഗമന സാഹിത്യ പ്രസ്ഥാനം കേരളത്തിൽ ശക്തിയാർജിച്ച ഈ കാലഘട്ടത്തിൽ സാമൂഹിക ഉന്മനം ലക്ഷ്യമാക്കിയുള്ള പല വിപ്ലവകൃതികളും പിറവിയെടുത്തിട്ടുണ്ട്. രാഷ്ട്രീയത്തെയും സാമൂഹ്യാവസ്ഥയെയും നിശിതമായി വിമർശിക്കുന്നവയായിരുന്നു അക്കാലത്ത് പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക ചെറുകഥകളും. തകഴി ശിവശങ്കരപിള്ള, പി.കേശവദേവ്, തുടങ്ങിയ അക്കാലഘട്ടത്തിലെ എഴുത്തു കാരുടെ ഒപ്പം തന്നെയാണ് പൊൻകുന്നം വർക്കിയുടെയും സ്ഥാനം.

സമൂഹത്തിൽ കാണുന്നതെന്തും യഥാർത്ഥമായി ആവി ഷ്കരിക്കുക എന്ന സമൂഹത്തിന് നേരെ പിടിച്ച് കണ്ണാടിയാവണം സാഹിത്യം) പുരോഗമന സാഹിത്യത്തിന്റെ സങ്ക ത്തെ തന്നെ യാണ് പൊൻകുന്നം വർക്കിയും പിൻപറ്റുന്നത്. കഥകളെ തികച്ചും രാഷ്ട്രീയവൽക്കരിക്കുന്നുണ്ട് അദ്ദേഹം. താനുൾപ്പെടുന്ന കത്തോലിക്ക സഭയുടെ പൗരോഹിത്യത്തിന്റെ അനീതി കൾക്കെതിരെയും താൻ ജീവിക്കുന്ന തിരു വിതാംകൂറിലെ ദുർഭരണത്തിനെതിരെയും സമൂഹത്തിന്റെ കപടസദാചാരസങ്കൽപ്പ ങ്ങൾക്കെതിരെയും നിരന്തരം തന്റെ തൂലിക ചലിപ്പിച്ചു.

എങ്ങനെയെഴുതണമെ ന്നതിനല്ല എഴുതണമെന്നതിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. സർ സി.പി.യുടെ ദുർഭരണത്തിനെതിരെ എഴു തിയ മോഡൽ’ എന്ന കഥയുടെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവി ക്കേണ്ടി വന്നിട്ടുണ്ട്. പൗരോഹിത്യത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ‘അന്തോണി നീയും അച്ചനായോടാ’ ‘അച്ചൻ കൊമ്പത്തെ’ തുടങ്ങിയ കഥകളും പൊൻകുന്നം വർക്കിയുടേതായിട്ടുണ്ട്. വേശ്യകളുടേയും തെണ്ടികളുടേയും ഉന്ന മനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴി യുന്ന സ്ഥാനാർത്ഥിക്ക് ഓപ്പൺ വോട്ട് ചെയ്യുന്ന അവളുടെ വോട്ടിലെ വേശ്യമായ ശോശ അദ്ദേഹത്തിന്റെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്. ദാരിദ്ര്യവും സമൂ ഹത്തിന്റെ കപടതയും ചേർന്ന് വ്യക്തികളെ വേശ്യകളും കുറ്റവാളികളും ആക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമാണ് പൊൻ കുന്നം വർക്കി പ്രതിഷേധത്തിന്റെ ഭാഷ യിൽ രേഖപ്പെടുത്തുന്നത്.

എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ മനു ഷ്യനും മറ്റ് ജീവിവർഗ്ഗങ്ങളും തമ്മിലുള്ള സ്നേഹത്തെ കുറിക്കുന്ന കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ നായയെ കേന്ദ്രപമയമാക്കി തകഴി വെള്ള പ്പൊക്കത്തിൽ’ എന്നൊരു കഥയെഴുതിയി ട്ടുണ്ട്. അതുപക്ഷേ മനുഷ്യൻ ഒരു നായ യോട് കാണിക്കുന്ന നന്ദികേടിന്റെ കഥയാണ്. അതിൽ നിന്നും വ്യത്യസ്ത മായി മനുഷ്യനും ഒരു കാളയും തമ്മി ലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പൊൻകുന്നം വർക്കി ശബ്ദിക്കുന്ന കല ‘ലയിലൂടെ പറയാന് ശ്രമിക്കുന്നത്. ലളി താംബിക അന്തർജനത്തിന്റെ മാണിക്കൻ എന്ന കഥയമായി നിരൂപകൻ ഈ കഥയെ താരതമ്യപ്പെടുത്താറുണ്ട്.

കർഷകനായ അവുസേപ്പു ചേട്ടന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാളയായ കണ്ണ ന്റെയും നിശബ്ദസ്നേഹത്തിന്റെ കഥ യാണ് ശബ്ദിക്കുന്ന കലപ്പ, കാളപ്രാന്തൻ എന്നാണ് അയാളെ നാട്ടുകാർ വിളിക്കുന്നത്. കഥയുടെ കാലദൈർഘ്യം നോക്കുമ്പോൾ ചെറുകഥയിലൊതുങ്ങുന്നതല്ല ഇതിലെ കഥാകാരൻ ചുരുക്കി അവതരിപ്പിക്കുന്നു. നേർരേഖയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിലോ കഥാപാത്രവിഷ്ക്കരണ ത്തിലോ പുതുമയൊന്നും അവകാശപ്പെടാ നില്ലെങ്കിലും കഥ പറച്ചിൽ കൊണ്ടു നമ്മെ അനുഭവിപ്പിക്കാൻ പൊൻകുന്നം വർക്കി യുടെ ഭാഷയ്ക്ക് ശക്തിയുണ്ട്.

അവസേപ്പു ചേട്ടനും കണ്ണനും തമ്മിലുളള ബന്ധം കഥാകൃത്ത് വിവരിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഒരു സാധാരണ കർഷകൻ തന്റെ കൃഷിയുപകരണങ്ങളിലൊന്നു മാത്ര മായാണ് കാളയെ കണക്കാക്കാറ്. എന്നാൽ അവുസേപ്പു ചേട്ടനാകട്ടെ അതിനെ ജീവി യായിട്ടു മാത്രമല്ല തന്നോളം സ്ഥാനമുള്ള ഒരു സഹജീവിയായിത്തന്നെ പരിഗണിക്കു ന്നു. ഉപകരണങ്ങളെ പരമാവധി ചൂഷണം ചെയ്യുക. അതുകഴിയുമ്പോൾ വലിച്ചെറി യുക എന്ന വിപണി മൂല്യത്തിന്റെ വിരുദ്ധ ധ്രുവത്തിലാണ് അവുസേപ്പു ചേട്ടന്റെ സ്ഥാനം. അയാൾ മണ്ണിനെ സ്നേഹിക്കുന്ന കാളയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കർഷകനാണ്. ലാഭക്കൊതിയുടെ പുതിയ രസതന്ത്രം മനസിലാവാത്ത അവുസേപ്പു ചേട്ടനെപ്പോലെയുളള കർഷകൻ എപ്രകാ രമാണ് അരികുവത്ക്കരിക്കപ്പെടുന്നത് എന്ന് അടക്കിവെച്ച് അമർഷത്തോടെ പൊൻ വർക്കി വിവരിക്കുന്നു.

നീതികേടായ സ്ത്രീധനത്തിന്റെ പേരി ലാണ് അവുസേപ്പു ചേട്ടന് തന്റെ സർവ്വ സ്വമായ കാളക്കുട്ടനെ വിൽക്കേണ്ടി വരു ന്നത്. കണ്ണനും അവുസേപ്പു ചേട്ടനും തമ്മി ലുള്ള വേർപാടിന്റെ സമയത്ത് കഥാക ത്തിന്റെ ഭാഷ വികാരാർദ്രമാവുന്നു. വാചാ ലതയും പ്രകടനങ്ങളും സ്നേഹത്തിന്റെ ആത്മാവിലുള്ളതല്ല. ദുഃഖിയ്ക്കാൻ കഴി വുള്ള മനസ്സുകൾ തമ്മിലുള്ള അടുപ്പമാണ് സ്നേഹമെങ്കിൽ കണ്ണനെയും അവുസേപ്പു ചേട്ടനെയും പോലെ അടുത്തവർ ലോക ത്തിലില്ല എന്നു കഥാകൃത്തു പറയുമ്പോൾ സ്നേഹത്തെക്കുറിച്ച് വളരെ വ്യത്യസ്ത മായ ഒരു സങ്കല്പം തെളിഞ്ഞു വരുന്നു. സ്നേഹത്തെക്കുറിച്ച് നിരന്തരം പാടുകയും പറയുകയും ചെയ്ത, ചെയ്യുന്ന സാഹിത്യ ത്തിൽ ഈ വാക്കുകൾ ഇന്നും പ്രസക്ത മാകുന്നത് ആ നിശബ്ദതയുടെ കനത്ത സൗന്ദര്യം കൊണ്ടാണ്, അസമത്വത്തെ സ്നേഹം കൊണ്ടു സമത്വമാക്കി മാറ്റു ന്നതു കൊണ്ടാണ്.

ഒടുവിൽ താൻ വിറ്റ് കണ്ണനെ അവുസേപ്പു ചേട്ടൻ കാണുന്നത് അറവു ശാലയിൽ വെച്ചാണ്. എല്ലുന്തി വേണം നിറഞ്ഞ പരു വത്തിൽ കണ്ണനെ കാണു മ്പോൾ അയാൾക്ക് സഹിക്കാനാവുന്നില്ല. ഒടുവിൽ മകൾക്ക് തുണി വാങ്ങാൻ വെച്ച് കാശ ടുത്ത് കണ്ണനെ അയാൾ തിരികെ വാങ്ങി ക്കൊണ്ടു പോരുന്നു. കണ്ണനും അവു സേപ്പു ചേട്ടനും തമ്മിലുള്ള പുനസമാഗ മവും കഥാകൃത്ത് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. തുണി വാങ്ങാതെ വന്ന അപ്പനോട് പരിഭവം പറയുന്ന മകൾ കൃതിയോട് അവുസേപ്പു ചേട്ടൻ പറയുന്ന തിങ്ങനെയാണ്. ‘എനിക്ക് നിന്നെപ്പോലെ അവനും’ കഥയുടെ സാരം മുഴുവൻ കഥാ കൃത്ത് സംഗ്രഹിച്ചിരിക്കുന്നത് ഈ വാക്യ ത്തിലാണ്. കഥയിലെ പ്രധാനപ്പെട്ട വാക്യവും ഇതു തന്നെ. ഒടുവിൽ തന്നെ ച്ചൊല്ലി ഒരു കുടുംബം മുഴുവൻ വേദനി ക്കുന്നത് കാണാനാവാതെ കണ്ണൻ “കടന്നു കളഞ്ഞു’ എന്നാണ് കഥാകൃത്ത് പറയു ന്നത്. നിശബ്ദ സ്നേഹത്തിന് നിശബ്ദ ത്യാഗമെന്നു കൂടി അർത്ഥമുണ്ടെന്ന് കഥാ കൃത്ത് പറഞ്ഞുവെയ്ക്കുന്നു.

കഥയിൽ ശീർഷകമായി, നിശബ്ദ സാന്നി ദ്ധ്യമായി, ബിംബമായി നില്ക്കുന്ന കല പ്പയെ അവസാനവാക്യങ്ങളിൽ പ്രത്യക്ഷ ബിംബമാക്കിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. കണ്ണന്റെ മൃത ദേഹ ത്തിനും വേദനി യ്ക്കുന്ന കർഷകനും മുകളിലായിരിക്കുന്ന ആ ചുക്കിലി പിടിച്ച് കലപ്പ കർഷകന്റെ ദാരിദ്ര്യവും നഷ്ടപ്പെട്ടുപോകുന്ന കാർഷിക സംസ്ക്കാരം, കലപ്പയ്ക്ക് പകരം വെയ്ക്കാ വുന്ന യന്ത്രങ്ങളുടെ തള്ളിക്കയറ്റം തുട ങ്ങിയ വിവിധ സങ്കല്പങ്ങളെ ധ്വനിപ്പിക്കു ന്നുണ്ട്. കൂടാതെ അതിശക്തമായ ഈ ബിംബത്തിലേക്ക് കഥാസാരത്തെ മുഴുവൻ ചുരുക്കിയെടുക്കാനും കഥാക സാധിച്ചിട്ടുണ്ട്.

ഏതു കാലത്തു വായിച്ചാലും പ്രസക്ത നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ് ഈ കൃതിയെ കാലാതിവർത്തിയാക്കുന്നത്. ശബ്ദിക്കുന്ന കലപ്പയ്ക്ക് ശേഷം മലയാള കഥ ഏറെ പുരോഗമിച്ചിട്ടുണ്ട്. പല പുതിയ പ്രസ്ഥാനങ്ങളും ആശയങ്ങളും സാങ്കേ തിക കഥയിൽ വരികയും പോവുകയും ചെയ്തു. ഇന്നു നാമിതു വായിക്കുമ്പോൾ ആഖ്യാനരീതിയിൽ പുതുമകളൊന്നുമു യോഗിക്കാത്ത സാധാരണ കഥയായി തോന്നാം എന്നാൽ അതിലവതരിപ്പിച്ച ശക്തമായ പ്രമേയത്തിന് ഇന്നും പ്രസക്തി യുണ്ട്. പ്രകൃതി ചൂഷണത്തെക്കുറിച്ചും മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയെക്കു റിച്ചും ഇന്നും നിരന്തരം ചർച്ച ചെയ്യപ്പെടു ന്നു; കൃതികളുണ്ടാകുന്നു.

ചർച്ചകളും എഴുത്തുകളും മനുഷ്യന്റെ സമത്വത്തെക്കു റിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മനുഷ്യനും പ്രകൃതിയിലെ മറ്റു ജീവിവർഗ്ഗങ്ങളെപ്പോലെ ഒന്നുമാത്രമാ ണെന്നും മറ്റുള്ളവയ്ക്ക് പ്രകൃതിയ്ക്ക് മേലുള്ള അധികാരം മാത്രമേ മനുഷ്യനു മുള്ളൂ എന്നുമുള്ള പ്രകൃതിയിലൂന്നിയ കാഴ്ച്ചപ്പാട് ഇന്ന് ഉയർന്നു വരുന്നുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പാണ് ഒരു കാളയെ സഹജീവിയായി സ്നേഹിക്കുന്ന കർഷകന്റെ മഹത്വം പൊൻകുന്നം വർക്കി വിളിച്ചു പറഞ്ഞത്. സ്നേഹത്തിലൂന്നിയ ഒരു വികസന കാഴ്ച പ്പാടുതന്നെയല്ലേ ഈ കഥയും മുന്നോട്ടു വെയ്ക്കുന്നത്?

Question 5.
“മാർക്കോസുചേട്ടൻ ഒരു നല്ല കൃഷിക്കാ രനാണ്.”ഈ അഭിപ്രായത്തെ ഉദാഹരണ സഹിതം സാധൂകരിക്കുക.
Answer:
കർഷകരുടെ ഹൃദയമറിഞ്ഞ പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന ചെറുക ഥയിലെ കഥാപാത്രമാണ് മാർക്കോസു ചേട്ടൻ. കഠിനാധ്വാനിയായ കർഷകനാണ് അദ്ദേഹം. കുംഭത്തിലെ വെളുത്തവാവിൻ നാൾ ചേന നട്ടാൽ ചന്ദ്രനോളം മുഴപ്പുണ്ടാ കുമെന്ന് പറയുന്ന അദ്ദേഹത്തിന് കൃഷി രീതിയെക്കുറിച്ച് നല്ല അറിവായിരുന്നു. അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ഒരു കൃഷിക്കാരന്റേതു തന്നെയായിരുന്നു. കൂടാതെ പൊള്ളുന്ന വെയിലത്തും മണ്ണിൽ വിയർപ്പൊഴുക്കി അധ്വാനിച്ച് പച്ചപിടിപ്പിച്ച തന്റെ വാഴകളെ നശിപ്പിക്കേണ്ടി വരുന്ന തിൽ അതിയായി ദുഃഖിക്കുന്നു. മാർ ക്കോസു ചേട്ടൻ ഒരു നല്ല കൃഷിക്കാരനാ ണെന്നതിൽ തെല്ലും സംശയമില്ല.

Question 6.
രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ? മാർക്കോസു ചേട്ടൻ ഇങ്ങനെ വിലപിക്കാൻ കാരണമെന്ത്?
Answer:
ഒരേക്കർ പുരിയിടത്തിൽ കൃഷി ചെയ് താണ് മാർക്കോസ് എന്ന കർഷകൻ ഉപ ജീവനം നടത്തുന്നത്. കഠിനാധ്വാനം കൊണ്ട് അവിടെയുള്ള വാഴകളെല്ലാം പച്ച പിടിച്ചു നില്ക്കുന്നു. എന്നാൽ പടർന്നു പിടിക്കുന്ന വാഴ രോഗം മൂലം ആ പ്രദേ ശത്തെ വാഴകളെല്ലാം വെട്ടി കുഴിച്ചു മൂട ണമെന്ന് ഗവൺമെന്റ് ഉത്തരവിറക്കുന്നു. ഉത്തരവു നടപ്പാക്കാൻ വന്ന ഉദ്യോഗസ്ഥ രോടു മാർക്കോസു ചേട്ടൻ ചോദിക്കുന്ന ചോദ്യമാണിത്. തന്റെ വാഴക്കുലയ്ക്കു രോഗമില്ലെന്നു വാദിക്കുന്ന അദ്ദേഹം പ്ലാവിനും തെങ്ങിനും എല്ലാം രോഗമു ണ്ടെന്നു രോഗം വന്നാൽ എല്ലാം നശിപ്പി ക്കുകയാണോ വേണ്ടതെന്നും നെഞ്ചു പൊട്ടി ചോദിക്കുന്നു. തന്റെ ജീവിതമാർഗം അറ്റുപോകുന്നു എന്ന വേദനയും ഈ വാക്കുകളിൽ തെളിയുന്നു. കൂടാതെ രോഗ ത്തിനു തക്കതായ ചികിത്സയാണ് വേണ്ട തെന്നും അല്ലാതെ എല്ലാം നശിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നു.

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

Question 7.
മാർക്കോസു ചേട്ടൻ വാഴിച്ചു വിട്ടിൽ ഇരുന്നു കണ്ട് ഭയങ്കര സ്വപ്നമെന്ത്? ഈ കഥയിൽ അതിന്റെ പ്രസക്തിയെന്ത്?
Answer:
സമൃദ്ധമായി പച്ചപിടിച്ചു നില്ക്കുന്ന വാഴ കളെല്ലാം വെട്ടി നശിപ്പിക്കണമല്ലൊ എന്ന വേദനയിൽ മാർക്കോസു ചേട്ടൻ വാഴച്ചു വട്ടിൽ തളർന്നിരുന്നു. ക്ഷീണം കാരണം മയങ്ങിയ അദ്ദേഹം ഭയങ്കരമായൊരു സ്വപ്നം കണ്ടു. തോട്ടത്തിലെ വെട്ടിയിട്ട വാഴയായ വാഴയെല്ലാം ചോരയൊലിപ്പിച്ചു കൊണ്ട് അദ്ദേഹത്തോട് സംസാരിക്കുന്നു. ഭിന്നിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഭരണരീതിമാറുമെന്നും, കർഷക രുടെ രാജ്യം വരുമെന്നും ഒരു സ്വതന്ത ഭൂമിയിൽ വച്ച് നമുക്ക് വീണ്ടും കാണാം എന്നുമാണ് വാഴകൾ അദ്ദേഹത്തോട് പറ ഞ്ഞത്. കർഷകരുടെ സ്വപ്നങ്ങളാണ് ഇവിടെ വരച്ചിടുന്നത്. ബ്രിട്ടീഷുകാരുടെ അടിമത്തഭരണം മാറി അധ്വാനിക്കുന്ന ജന തയുടെ ഭരണം വരുമെന്നും അന്ന് സ്വാത ത്തിന്റെ പുലർ വെളിച്ചം തെളിയു മെന്നും കഥാകാരൻ ഇവിടെ പ്രത്യാശി ക്കുന്നു.

Question 8.
“എന്റെ പിതാവിനും രോഗമുണ്ട്. അദ്ദേ ഹം കൂടി നിങ്ങൾ വെട്ടി മൂടുക.” ഇങ്ങനെ റാഹേൽ പറയാൻ കാരണമെന്ത്?
Answer:
വാഴകൾക്ക് രോഗം വന്നു എന്ന കാരണ ത്താൽ എല്ലാ വാഴകളും വെട്ടി കുഴിച്ചു മൂടാൻ സർക്കാർ ഉത്തരവിട്ടു. ഈ ഉത്ത രവ് നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥ ന്മാർ വീടുകൾ തോറും കയറിയിറങ്ങി കർഷകരെ ഭീഷണിപ്പെടുത്തി. മണ്ണിനേയും മക്കളേയും വാഴകളേയും ഒരുപോലെ
കണ്ടിരുന്നു മാർക്കോസ് മാപ്പിള വാഴകളെ വെട്ടിക്കളയാൻ ഇഷ്ടപ്പെട്ടില്ല. അങ്ങനെ എങ്കിൽ രോഗം വന്ന എല്ലാ മനുഷ്യരേയും കൊന്നുകളയേണ്ടിവരുമല്ലോ എന്നാണദ്ദേ ഹത്തിന്റെയും മകളുടെയും അഭിപ്രായം. ഒടുവിൽ വാഴവെട്ടാൻ മാർക്കോസ് ചേട്ടൻ ഒരുങ്ങി. വെട്ടരിവാൾ വാഴപ്പിണ്ടിയെ ഭേദിച്ച് മാർക്കോസ് മാപ്പിളയുടെ കാലിൽ പതിച്ചു. അദ്ദേഹത്തെ ആശു പത്രിയിലാക്കി. രോഗിക്ക് കൊടുക്കാൻ ഒരു കരിക്കിനു വേണ്ടി മകൾ റാഹേൽ പുരയിടത്തിൽ വന്നു. സർക്കാർ ഉദ്യോഗസ്ഥർ വാഴ യെല്ലാം വെട്ടിമാറ്റി. അവൾ ആർത്ത് കരഞ്ഞ് അലറി വിളിച്ചു.

കൂടുതൽ അറിവിന്

Question 9.
‘ആ വാഴവെട്ട്’ എന്ന കഥയിലെ മാർക്കോസ് ചേട്ടൻ എന്ന കഥാപാത്രത്തിന്റെ സവിശേ ഷതകൾ കണ്ടെത്തി ചുവടെ കൊടുത്ത പദസൂര്യൻ പൂർത്തിയാക്കുക.
ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2 1
Answer:
ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2 2
ആ വാഴവെട്ട് എന്ന കഥയിലെ കഥാപാ തങ്ങൾ

  • മാർക്കോസ് ചേട്ടൻ
  • റാഹേൽ
  • പരിഷ്കാരികൾ
  • പൗലോസ്
  • ജോൺ
  • ഗോപാലൻ നായർ
  • വറുഗീസ്

കൃഷിച്ചൊല്ലുകൾ / കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

  • ആഴത്തിൽ ഉഴുതു
    അകലത്തിൽ നടണം
  • ഇല്ലം നിറ
    വല്ലം നിറ
    പെട്ടി നിറ
    പത്തായം നിറ
  • അടുത്ത് നട്ടാൽ അഴക്
    അകലത്തിൽ നട്ടാൽ വിളവ്
    കാലത്തേ വിതച്ചാൽ
    നേരത്തെ കൊയ്യാം
  • കുംഭത്തിൽ നട്ടാൽ കുടയോളം
    മീനത്തിൽ നട്ടാൽ മീൻ കണ്ണോളം
  • ഞാറ്റിൽ പിഴച്ചാൽ
    ചോറ്റിൽ പിഴച്ചു
  • ഉടമയുടെ കണ്ണ് ഒന്നാന്തരം വളം
  • തൊഴുതുണ്ണരുതു ഉഴുതുണ്ണുക
  • മണ്ണറിഞ്ഞു
    വിത്ത് എറിയണം
  • മുതിരക്ക് മൂന്ന് മഴ
    മുൻവിള പൊൻവിള
  • വിത്തുഗുണം പത്തുഗുണം
  • വിത്തെടുത്തുണ്ണരുത്വി
    ളയുന്ന വിത്ത് മുളയിലറിയാം

കൃഷിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുക
ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2 3
ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2 4

Question 10.
ആ വാഴവെട്ട്, കൃഷിക്കാരൻ എന്നീ കഥ യിലെ കൃഷിക്കാരെ താരതമ്യം ചെയ്ത് ആധുനിക കർഷകൻ കൃഷിയെ സമീപി ക്കുന്നത് എങ്ങനെ എന്ന് വിശകലനം റിപ്പ് തയ്യാറാക്കുക.
• ലാഭക്കൊതി കൂടി
• ഭക്ഷ്യവിളകൾ നാണ്യവിളകൾക്കു വഴി മാറി
• വളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം
• കൃഷി ഒരു വ്യവസായമായി മാറി
• നാട്ടറിവുകൾ ശാസ്ത്രീയതക്കു വഴിമാറി
Answer:
മാർക്കോസ് ചേട്ടനും കേശവൻ നായ ർക്കും കൃഷി ഉപജീവനം മാർഗ്ഗം ആണ്. എന്നാൽ വെറും ഒരു തൊഴിൽ എന്നതിന് അപ്പുറം അവർ കൃഷിയെ സ്നേഹിച്ചി രുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മർക്കോസ് ചേട്ടന് തന്റെ വാഴകളോട് മക്ക ളോട് എന്നപോലെ സ്നേഹം ആയിരുന്നു. കേശവൻ നായർ ആകട്ടെ, നിവൃത്തിയി ല്ലാതെ പാട്ടഭൂമി വിറ്റു എങ്കിലും, പിന്നെയും ആ കൃഷിഭൂമിയേയും വിളകളെ സ്നേഹ ത്തോടെ കാണാനും അവയെ തൊട്ടറി യാനും എത്തുന്നുണ്ട്. അവരുടെ ജീവിത
ത്തിൽ അലിഞ്ഞു ചേർന്ന ഒന്നായിരുന്നു കൃഷി. അത്തരത്തിലുള്ള ധാരാളം കർഷ കർ പണ്ട് കാലത്ത് ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് ആധുനിക രീതിയിൽ കാർഷിക രംഗം വളരെയധികം മാറിയിരി ക്കുന്നു. ലാഭക്കൊതി കൂടി ഭക്ഷ്യവിളകൾ നാണ്യവിളകൾക്ക് വഴിമാറി. കൃഷി ഒരു വ്യവസായമായി മാറി. കൂടാതെ ആരോ ഗ്യത്തിന് പോലും പ്രാധാന്യം കൽപ്പി ക്കാത്ത വളങ്ങളും കീടനാശിനികളും അമി തമായി ഉപയോഗിക്കുവാൻ തുടങ്ങി. കാർഷിക രംഗം നാട്ടറിവുകളിൽ നിന്നും ശാസ്ത്രീയതയിലേക്ക് മാറി. ഈ മാറ്റം നല്ല കാര്യങ്ങൾക്ക് കാരണം ആയി എങ്കിൽ കൂടിയും പല ദുരുപയോഗങ്ങൾക്കും വഴി തെളിച്ചു. മാർക്കോസ് ചേട്ടനെയും കേശ വൻനായരെയും പോലുള്ള കർഷകർ ഇന്ന് വളരെ കുറഞ്ഞു എന്ന് തന്നെ പറയാം

കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ വിത്തിടൽ പാട്ട്
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി നിന്നും
കൊണ്ടൊരു നാഴി തിന വിതച്ച
നാത്തുൻമാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിത്തങ്ങി നിന്നു തിന വിതച്ച ഇക്കണ്ട
തിനയെല്ലാം കിളി തിന്നുപോയപ്പം
നീയെങ്ങു പോയെടീ കിളി കുറുമ്പേ
അക്കരെ പാണ്ഡ്യനും ഞാനും കൂടിയ
കിളിമാടം കെട്ടിക്കളിച്ചിരുന്നു

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

ഞാറ്റുപാട്ട്
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ
മേലേക്കണ്ടത്തിൽ ഞാറുനട്ടു
ഞാറുകുത്തി കേറി വരുമ്പം
എന്നാലും തമ്പാനും തീണ്ടലാണ് പുഞ്ച
നെല്ലായ നെല്ലെല്ലാം കൊഴുതു മെതിച്ച്
അറയിൽ ഇടുമ്പോൾ തീണ്ടൽ ഇല്ല
അറകൾ നിറച്ച് പത്തായം നിറച്ച്
ഇറങ്ങിവരുമ്പോഴും തീണ്ടലാണ് പുഞ്ച

കൊയ്ത്തു പാട്ട്
താഴ്ത്തി കൊടി താളത്തിൽ കൊയ്യടി
താഴെ നിൽക്കുന്ന പെണ്ണാളെ
നീട്ടി കയ്യടി നിർത്തത്തിൽ കയ്യടി
നീലത്താമര പെണ്ണാളേ
തെയ്യകം തിന്തിമി തെയ്യകം
താരം തെയ്യകം തിന്തിരി തെയ്യകം താരാ
തന്നാനേ താരക തന്നാനം
തന്നാനേ താര തക താരോ

കഥാപാത്ര നിരൂപണം

മർക്കോസ്
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മാർക്കോസ്, എല്ലുകൾ ഉന്തി നിൽക്കുന്ന അർധനഗ്നമായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാടി ന്റെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തി ന്റെയും നേർചിത്രമാണ് വരച്ചു കാണിക്കു ന്നത്.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹി ക്കുന്ന കഠിനാധ്വാനിയായ കർഷകനാണ് ആകെയുള്ള ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവി തോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റുമിട്ട് അയാൾ അമി തലാഭത്തിനായി ദ്രോഹിക്കുന്നില്ല. മണ്ണി ന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല. കൃഷിയെപ്പോലെതന്നെ തന്റെ കുടുംബത്തെയും സ്നേഹിക്കുന്ന വനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടി പ്പിക്കുന്നുണ്ട്.

നിലവിലുള്ള സാമൂഹിക വ്യവസ്ഥതിക ളോടും അധികാരികളുടെ ദീർഘവീക്ഷണ മില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊ ന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടു വിൽ താൻ ജലവും വിയർപ്പുതുള്ളികളും ഒഴുകി വളർത്തിയ വാഴകളെ തന്റെ വില യേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴ യിൽ ആഞ്ഞുവെട്ടിയാൽ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നു കൊണ്ടത് അയാ ളുടെ കാലിൽത്തന്നെയാണ്.

ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തി ന്റെയും പ്രതിരൂപമായ മാർക്കോസ് ചേട്ടൻ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാ ശിക്കാം.

റാഹേൽ
ഈ കഥയിലെ പ്രധാന കഥാപാത്രമായ മർക്കോസിന്റെ മകളാണ് റാഹേൽ. കർഷ കനായ പിതാവിനെയും കൃഷിയെയും അവൾ അതിരറ്റു സ്നേഹിക്കുന്നു. അധ്വാ നിക്കുന്ന പിതാവിന്റെ ആവശ്യങ്ങൾ കണ്ട റിഞ്ഞു അവൾ എപ്പോഴും വിഴിപ്പാടകലെ യുണ്ട്. ദാരിദ്ര്യവും ഇല്ലായ്മയും മൂലം നല്ല ഒരു വസ്ത്രം പോലും ഇല്ലെങ്കിലും അതി ലൊന്നും അവൾക്ക് പരാതിയുണ്ടായിരുന്നില്ല. അച്ഛനെപ്പോലെ മണ്ണും പ്രകൃതിയും അറിഞ്ഞു പ്രവർത്തിക്കാൻ റാഹേലിനു കഴിഞ്ഞിരുന്നു. കൂടാതെ ഇലയും വാഴ നാരും വിറ്റു തന്നാലാവുന്ന രീതിയിൽ കുടുംബത്തിന് ഒരു തണലാവാൻ അവൾ ശ്രമിച്ചിരുന്നു. വാഴകൾ നഷ്ടപ്പെടുമെന്നോ ർത്ത് സങ്കടപ്പെട്ടു നിൽക്കുന്ന പിതാവി നോട് മറ്റേതെങ്കിലും നാട്ടിൽ പോയി കൃഷി ചെയ്യാമെന്നവൾ പറയുന്നു. പ്രതിസന്ധി കൾ തളരാതെ അതിനെതിരെ പോരാടാ നുള്ള റാഹേലിന്റെ മനസ്സ് ഇവിടെ കാണാം.

തന്റെ അച്ഛൻ ആശുപത്രിയിലായതും, പുര യിടം മരുഭൂമിയായതും സഹിക്കാൻ അവ ൾക്കു കഴിയുന്നില്ല. കണ്ണീരു കൊണ്ടല്ല അവൾ അവിടെയുണ്ടായിരുന്ന ഉദ്യോഗ സ്ഥരോട് പ്രതികരിക്കുന്നത്, പകരം ഒരു പെൺസിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊ ണ്ടായിരുന്നു. വാഴത്തോട്ടം നശിച്ചെങ്കിലും റാഹേലിനു അച്ഛനോടുള്ള സ്നേഹവും കൃഷിയോടുള്ള പ്രതിപത്തിയും പ്രത്യാശയുടെ വിത്തുകൾ നമ്മുടെ മനസ്സിൽ പാകുന്നു. ആ തോട്ടം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ നമുക്ക് നൽകുന്നു.

Question 11.
കൃഷിയോട് വെളിപ്പെടു ആഭിമുഖ്യം ത്തുന്ന പാഠ സന്ദർഭങ്ങളും വരികളും കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
“ചേനത്തലകൾ ഏതേതുകാലത്ത് നടണ മെന്നുള്ള കാര്യത്തിൽ മർക്കോസുചേട്ടന് വളരെ നിശ്ചയമുണ്ട്.”

മർക്കോസ് നല്ലൊരു കർഷകനാണ്. കൃഷി യെക്കുറിച്ച് പാരമ്പര്യമായി അറിവ് ലഭിച്ച അയാൾക്ക് ഓരോ കാലാവസ്ഥയിലും കൃഷി ചെയ്യേണ്ടവ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം.

വാഴവെട്ടാൻ വന്നവരാണെന്നറിഞ്ഞപ്പോൾ കർഷകന്റെ ഉള്ളിൽ തീ പിടിച്ചു.

കഷ്ടിച്ചു ഒരേക്കർ വരുന്ന ഭൂമിയിൽ കൃഷി ചെയ്തിരിക്കുന്ന വാഴയിൽ നിന്നുളള വരു മാനം കൊണ്ടാണ് ആ കുടുംബം കഴിയു ന്നത്. അവരുടെ അന്നന്നത്തെ അന്നമാണ് ഈ വാഴകൾ. മക്കളെപ്പോലെ സ്നേഹി ക്കുന്ന വാഴകൾ വെട്ടേണ്ടി വരുമെന്നറി ഞ്ഞപ്പോൾ മർക്കോസ് തകർന്നുപോയി.

“ഇതിനു രോഗമൊന്നുമില്ലെന്നുള്ളത് എനി ക്കറിയാം. ഞാൻ കൃഷിക്കാരനല്ലേ?”

രോഗമുള്ള വാഴകൾ മാത്രമല്ല വെട്ടേണ്ട തുള്ളൂ എന്നും തന്റെ വാഴകൾക്ക് രോഗ മില്ല എന്നുമാണ് മർക്കോസ് പറയുന്നത്. ഒരു കൃഷിക്കാരന്റെ അറിവും അനുഭവ ജ്ഞാനവും വച്ച് തന്റെ വിളകളുടെ രോഗവും ആരോഗ്യവുമെല്ലാം അദ്ദേഹ ത്തിന് അറിയാമായിരുന്നു.

“നിലാവ് ആ മാവിനെ ചതിച്ചു”.
തന്റെ വരിക്കമാവുപോലും മനഃപൂർവ്വമല്ലെ ങ്കിലും ഇത്തവണതന്നെ ചതിച്ചു എന്ന് ദുഃഖത്തോടെ മർക്കോസ് ഓർക്കുന്നു.

മാവിന്റെ തെറ്റല്ല. സൂര്യനെ പ്രതീക്ഷിച്ചു വിരിഞ്ഞ മാമ്പൂക്കൾ പക്ഷെ ചന്ദ്രന്റെ നിലാവെളിച്ചമാണ് കണ്ടത്. നിലാവാണ് മാവിനെ ചതിച്ചത്. നിലാവത്ത് വിരിയുന്ന മാമ്പൂക്കളെല്ലാം കായ്ക്കാതെ കൊഴിഞ്ഞു പോകും എന്നതാണ് കാരണം.

തന്റെ ജീവിതത്തിന്റെ രക്തധമനികളായ ആ ചെടികളുടെ ഓരോ ചുവട്ടിലും ഹൃദയ ഭാരത്തോടുകൂടി അയാൾ നോക്കി നിന്നു.

വാഴവെട്ടാൻ ഒരു ദിവസം മാത്രം ബാക്കി യുളളപ്പോൾ താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും അദ്ദേഹം ദുഃഖ ത്തോടെ നിൽക്കുന്നു. സ്വന്തം മക്കളെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു പിതാ വിന്റെ സങ്കടം ആ കർഷകനിൽ നമുക്ക്
കാണാം.

‘വാഴവെട്ടുകയാൽ മരുഭൂമിയായിത്തീർന്ന പുരയിടം കണ്ട് അവൾ മാറിൽത്തല്ലി.’

തന്റെ അച്ഛൻ ആശുപത്രിയിലായതും, പുര യിടം മരുഭൂമിയായതും സഹിക്കാൻ റാഹേ ലിന് സഹിക്കാൻ കഴിഞ്ഞില്ല. ആ വാഴ കൾ അവൾക്കും പ്രിയപ്പെട്ടവയായിരുന്നു. കൂടാതെ തന്റെ അപ്പന്റെ ഏറെ നാളത്തെ ചോരയും നീരുമാണ് ഈ വെട്ടിമാറ്റപ്പെട്ടി രിക്കുന്ന വാഴകൾ എന്ന ചിന്ത അവളുടെ നിയന്ത്രണം നഷ്ടപ്പെടുത്തി

ആ വാഴവെട്ട് Notes Question Answer Class 8 Adisthana Padavali Chapter 2

Question 12.
ഈ കഥയിലെ പ്രധാന കഥാപാത്രമായ വാഴയ്ക്ക് മനുഷ്യഭാവം പല സന്ദർഭങ്ങ ളിലും കൈവരുന്നതായി കാണാം അവ കണ്ടെത്തി വിശദീകരിക്കുക.
Answer:
മർക്കോസിനെയും റാഹേലിനെയും പോലെത്തന്നെ ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് വാഴകൾ. മർക്കോസ് മക്കളെപ്പോലെ സ്നേഹിക്കുന്ന വാഴകൾ പലപ്പോഴും അദ്ദേഹത്തെ തിരിച്ചും സ്നേഹിക്കുന്നതായി നമുക്ക് തോന്നും.

‘അത്യധ്വാനം കൊണ്ട് ചുവടു പിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച ആ കർഷക കുടുംബത്തിന്റെ തണൽ.’

ഒരു കുടുംബത്തെ പട്ടിണിയില്ലാതെ നോക്കുന്നത് ഗൃഹനാഥനാണ്. അതു പോലെ മർക്കോസിന്റെ കുടുംബത്തെ കാക്കുന്നത് വാഴകളാണ്. ഒരു കുടുംബ നാഥനെപ്പോലെ താങ്ങും തണലുമാവുക യാണ് ഇവിടെ വാഴകൾ.

‘ആ ദുഃഖിതനിലുള്ള അനുകമ്പയാലോ എന്നുതോന്നുമാറ് വാഴക്കൈകൾ മന്ദമായി വീശി അയാളെ ആശ്വസിപ്പിച്ചു.’

താൻ വളർത്തിവലുതാക്കിയ, മക്കളെ പോലെ സ്നേഹിച്ച ഓരോ വാഴയ്ക്ക് മുന്നിലും മർക്കോസ് ദുഃഖത്തോടെ നിൽക്കുന്നു. അയാളുടെ സങ്കടം മനസ്സി ലാക്കിയിട്ടെന്നപോലെ, അയാളെ സമാധാ നിപ്പിക്കാൻ ആ വാഴകൾ തങ്ങളുടെ ഇല കൾ കൊണ്ട് പതുക്കെ വീശി.

‘ഓരോ വാഴപ്പിണ്ടിയും എഴുന്നേറ്റ് നിന്ന് അയാളോട് പറയുന്നു.’

മർക്കോസിന്റെ സ്വപ്നത്തിൽ വരുന്ന വെട്ടി യിട്ട വാഴപ്പിണ്ടികൾ മനുഷ്യശബ്ദത്തി ലാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്.

‘ആ തണ്ടുകൾ അയാളുടെ വിരലുകളിൽ വെൺമയുടെ ലേപനം ചേർത്തു.’

തങ്ങളെ സങ്കടത്താൽ തലോടുന്ന മർക്കോ സിന്റെ കൈകളിൽ ആ വേദനകൾക്ക് ആശ്വാസമാവാനെത്തോണം വെളളനിറ മുള്ള ലേപനം പുരട്ടുകയാണ് വാഴകൾ.

പുതുവർഷം Puthuvarsham Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf പുതുവർഷം Puthuvarsham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Puthuvarsham Summary

പുതുവർഷം Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നു
പുതുവർഷം Puthuvarsham Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ ഒരു കവ യിത്രിയാണ് വിജയലക്ഷ്മി. ബാലാമണിയ മ്മയും കടത്തനാട്ട് മാധവിയമ്മക്കും സുഗത കുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയല ക്ഷ്മിയുടെതായിരുന്നു. 1960 ഓഗസ്റ്റ് 2-നു എറ ണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ ജനിച്ചു. 1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീ കരിച്ച കവിതയിലൂടെയാണ് വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്-കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിങ്ങും അംഗമായിരുന്നി ട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലി ക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്പ്രസിഡന്റ് എന്നീ നില കളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

  • മൃഗശിക്ഷകൻ
  • തച്ചന്റെ മകൾ
  • മഴതൻ മറ്റേതോ മുഖം
  • മഴയ്ക്കപ്പുറം
  • അന്ധകന്യക
  • ഒറ്റമണൽത്തരി
  • ജ്ഞാനമഗ്ദലന

പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, ചങ്ങമ്പുഴ പുര സ്കാരം, പദ്മ പ്രഭാപുരസ്കാരം, ഒ.വി.വിജ യൻ സാഹിത്യ പുരസ്കാരം, ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം, ഉള്ളൂർ പുരസ്കാരം.

പുതുവർഷം Puthuvarsham Summary in Malayalam Class 8

പാഠസംഗ്രഹം

ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങളാണ് ഈ കവിതയിൽ വിജയലക്ഷ്മി അവതരിപ്പിക്കുന്നത്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ബാല്യത്തെക്കുറിച്ചാണ് കവിയിത്രി ഓർക്കുന്നത്. ഓണക്കാലത്ത് മാവേലി നാടുവാണീടും കാലം എന്ന് പാടി പൂവ് നുള്ളാൻ നടന്ന ബാല്യകാലം. കുഞ്ഞു ടുപ്പിട്ട് ദേവിയുടെ കോവിലിലെ പടിയെണ്ണിക്ക യി ശ്രീകോവിലിനു മുന്നിലെത്തി ദേവിയെ കൈകൂപ്പി തൊഴുതാൻ കുഞ്ഞിക്കയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറഞ്ഞത്. കവി യത്രിയുടെ മനസ്സിൽ തെളിയുന്നു. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ചു വച്ച കാലം.

ആരോടും വഴക്കുകൂടാതെ എല്ലാവരെയും സ്നേഹിച്ച പുഞ്ചിരിയോടെ നടന്നതും, അമ്മ യോടൊപ്പം മുറ്റത്ത് പൂക്കളം തീർത്തതും, മുറ്റ ത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കള ത്തിലെ തുമ്പ പൂവിനെപോലെ അമ്മ സ്നേഹ മായി ജ്വലിച്ചതും കവിയിത്രി ഓർക്കുന്നു. അടു ത്തതായി കൗമാരകാലത്തെ കുറിച്ചാണ് കവ യിത്രി ഓർമ്മിക്കുന്നത്. കൗമാരത്തിൽ ആയിര ക്കണക്കിന് ആകുല ചിന്തകൾ കുന്തമുനക ളായി ശിരസ്സിൽ ആഴ്ന്നിറങ്ങി യി രു ന്നു. തീരാത്ത പകയും’ തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിച്ചിരുന്നു. ആരോടും ചേരു വാനാകാതെ വൈദ്യുതപ്രവാഹത്തെ പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമായി രുന്നു അത്.

അടുത്തതായി ജീവിതാനന്ദങ്ങൾ എത കിട്ടിയാലും പോരെന്ന് തോന്നുന്ന യൗവനത്തെ ക്കുറിച്ചാണ് കവയിത്രി പറയുന്നത്. ജീവിത ത്തിന്റെ സന്തോഷങ്ങൾ മധുരവും കുസ്യ തിയും കൊണ്ട് എത്ര രസിപ്പിച്ചാലും രക്തമാം സമജ്ജകൾ ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിലാർക്കുന്ന കാലം. ഇത്രയും കെട്ട കാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതുകാണുമ്പോഴാണ് മനസ്സിൽ ദുഃഖം നിറയുന്നത്. ഇത്തിരി മണ്ണുപോലുമി ല്ലാത്തവർക്ക്, കൊച്ചുവീടിന്റെ കൂടുമാത്രമുള്ള വർക്ക് എങ്ങനെയാണ് പൂവുണ്ടാവുക? ഫ്ളാറ്റിലെ ഇത്തിരി ചതുരത്തിൽ നിന്നു കൊണ്ടാണ് കർക്കിടക്കാറ്റും മഴയും കാണാ നാവുന്നത്. ഫ്ളാറ്റിൽ നിന്ന് താഴേക്ക് നോക്കു മ്പോൾ മണ്ണിൽ വിനീതയായി തുമ്പച്ചെടി നിൽക്കുന്നുണ്ട്.

തുമ്പിയെ നോക്കി നിൽക്കുമ്പോൾ വേദനിപ്പിക്കാത്ത അമ്മയുടെ നിശബ്ദമായ വിറ യാർന്ന മുഖമാണ് കവയിത്രി ഓർമ്മിക്കുന്നത്. എല്ലാ പൂക്കൾക്കും എല്ലാ സൗന്ദര്യങ്ങൾക്കും മീതെ അമ്മ സ്നേഹമായി ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാല ത്തിന്റെ കൂരിരുൾ വകഞ്ഞുമാറ്റി അമ്മ വീടി നകത്ത് വന്നുദിക്കുമെന്ന് കവയിത്രി പ്രത്യാ ശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖങ്ങളും അകന്നു പോകും. വരാനിരിക്കുന്ന പുതു വർഷം വലതുകാൽ വച്ച് അക്ഷയശ്രീയായ് വീട്ടിനുള്ളിലേക്ക് കയറി വരുമെന്ന് അവർക്കു റപ്പുണ്ട്.

അർത്ഥം
മാവേലി – മഹാബലി
കോവിൽ – ക്ഷേത്രം
കൂപ്പുക – കൈപ്പടം രണ്ടും ചേർത്ത് തൊഴുക, വണങ്ങുക
കാപ്പ് – കൈയിൽ ഇടുന്ന ആഭ രണം
ചൊന്ന – പറഞ്ഞ
നിശ്ചയം – ഉറപ്പ്, സ്ഥിരമായ അഭി പ്രായം
ചാർത്തുക – പൂവും മറ്റും കൊണ്ട് അല ങ്കരിക്കുക
ആകുല – ദുഃഖിത
ആകുലചിന്ത – ദുഃഖം നിറഞ്ഞ ചിന്ത
കുന്തം – കുത്താനുള്ള ഒരു തരം നീണ്ട ആയുധം
പക – ശത്രുത, വിരോധം
വീചി – രശ്മി, തിര
കാടുകാട്ടുക – കാടുകാണിക്കുക, (വേണ്ടാ തനം പ്രവർത്തിക്കുക)
ஜெஜ – എല്ലിന്റെ അകത്തെ ഒരു ഭാഗം, ആറാമത്തെ ധാതു
മലയാളനാട് – കേരളദേശം,
ഖിന്ന – ദുഃഖിത, വേദന അനുഭവി ക്കുന്ന
ഇത്തിരി – അല്പം
ബാൽക്കണി – മാളികയുടെ മുകളിൽ മുൻ ഭാഗത്തേയ്ക്ക് ഉന്തിനില് ക്കുന്ന ഭാഗം
ഫ്ലാറ്റ് – ഫ്ളാറ്റ്
വിനീത – വിനയമുള്ള, അടക്കവും ഒതുക്കവുമുള്ള
വേപഥു – വിറയൽ
സ്മരിക്കുക – ഓർമ്മിക്കുക
ഉജ്ജ്വലിക്കുക – നല്ലവണ്ണം പ്രകാശിക്കുക
കൂരിരുൾ – വലിയ ഇരുട്ട്
മാൽ – ദുഃഖം
മാലറ്റു – ദുഃഖം ഇല്ലാതായി
അക്ഷയം – ക്ഷയിക്കാത്ത, കുറവില്ലാത്ത
ശ്രീ – ശ്രേയസ്, കീർത്തി, വിജയം (ലക്ഷ്മി)

പുതുവർഷം Puthuvarsham Summary in Malayalam Class 8

പര്യായം
അമ്മ – മാതാവ്, ജനനി
കോവിൽ – അമ്പലം, ക്ഷേത്രം
കൈ – കരം, പാണി
നെല്ലിക്ക – ധാത്രി, ആമലകീഫലം
പുഞ്ചിരി – സ്മിതം, രം
തുമ്പ – തിന്ദുകി, ദൗണപുഷ്പി
ശിരസ്സ് – ശീർഷം, തല
തേൻ – മധു, മടു
രക്തം – നിണം, രുധിരം
മാംസം – പിശിതം, പലലം
മണ്ണ് – മത്ത്, മൃത്തിക
മഴ – മാരി, വർഷം
കൊടി – പതാക, കൊടിക്കൂറ
മുഖം – വദനം, ആസ്യം
ശ്രീ – മംഗലദേവത

സന്ധി
പറഞ്ഞതിനപ്പുറം – പഞ്ഞതിന് + അപ്പുറം (ലോപസന്ധി)
ആരോടുമില്ല – ആരോടും + ഇല്ലാ (ആദേശസന്ധി)
അക്കാലം – അ + കാലം (ദ്വിത്വസന്ധി)
പൂക്കളം – പൂ + കളം (ദ്വിത്വസന്ധി)
താഴത്തെയിത്തിരി – താഴത്തെ + ഇത്തിരി (ആഗമസന്ധി)
വിനീതയാം – വിനീത് + ആം (ആഗമസന്ധി)
പാവത്ത – പാവം + എ (ആദേശസന്ധി)
നീക്കിയെൻ – നീക്കി + എൻ (ആഗമസന്ധി)
പടിയെണ്ണിക്കേറുന്ന – പടി + എണ്ണിക്കേറുന്നേരം (ആഗമസന്ധി)

സമാസം
പച്ചപ്പുളി – പച്ചയായ പുളി (കർമ്മധാരയൻ)
പുസ്തകസഞ്ചി – പുസ്തകം ഇടുന്നതിനുള്ള സഞ്ചി (മധ്യമപദലോപി)
തുമ്പപോലെ – തുമ്പയെപ്പോലെ (പ്രതിഗ്രാഹികാ തൽപു രുഷൻ)
ആകുലചിന്ത – ആകുലമായ ചിന്ത (കർമ്മധാരയൻ)
കാട്ടുതേൻ – കാട്ടിലെ തേൻ (പ്രതിഗ്രഹികാ തൽപുരു ഷൻ)
സ്നേഹമായും – ജ്ജ്വലിക്കെ സ്നേഹമായി ഉജ്ജ്വലിക്കെ (കർമ്മധാരയൻ)

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

Practicing with Std 8 Malayalam Adisthana Padavali Notes and പുതുവർഷം Puthuvarsham Notes Questions and Answers improves language skills.

പുതുവർഷം Question Answer Notes Std 8 Malayalam Adisthana Padavali Chapter 1

Class 8 Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Puthuvarsham

Class 8 Malayalam Puthuvarsham Notes Questions and Answers

Question 1.
പൊയ്പ്പോയ കാലം എന്തെല്ലാം സ്മരണ കളാണ് കവയിത്രിയിൽ ഉണർത്തുന്നത്?
Answer:
അമ്മയുടെ വാക്കുകൾക്കപ്പുറം മറ്റൊന്നു മില്ലാതിരുന്ന ബാല്യത്തെക്കുറിച്ചാണ് കവ യിത്രി ഓർക്കുന്നത്. ഓണക്കാലത്ത് മാവേലി നാടുവാണിടും കാലം എന്ന് പാടി പൂവ് നുള്ളാൻ പോയതും, കുഞ്ഞുടുപ്പിട്ട് അമ്മയോടൊപ്പം ദേവിയുടെ കോവിലിലെ പടിയെണ്ണിക്കയറി ശ്രീകോവിലിനു മുന്നി ലെത്തിയതും, ദേവിയെ കൈക്കൂപ്പി തൊഴു താൽ കരിവളകൾ കാപ്പായി മാറുമെന്ന് അമ്മ പറഞ്ഞതും എല്ലാം കവയിത്രിയുടെ ഓർമ്മകളിലുണ്ട്. പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളിയുമെല്ലാം ഒളിപ്പിച്ചുവച്ചതും, ആരോടും വഴക്കുകൂ ടാതെ എല്ലാവരെയും സ്നേഹിച്ച് പുഞ്ചി രിയോടെ നടന്ന കാലവും, അമ്മയോ ടൊപ്പം മുറ്റത്തെ പൂക്കളം തീർത്തതും മുറ്റ ത്തിന് ഐശ്വര്യം ചാർത്തുന്ന ആ പൂക്കള ത്തിലെ തുമ്പ പൂവിനെ പോലെ അമ്മ സ്നേഹമായി ജ്വലിച്ചതും കവയിത്രി സ്മരി ക്കുന്നു.

Question 2.
ഓണവും പൂവും മറന്ന മലയാള- നാടി ഖിന്ന ഞാൻ നോക്കിനിൽ കവയിത്രിയെ ദുഃഖിപ്പിക്കുന്നത് എന്തെല്ലാ മാവാം?
Answer:
കേരളത്തിന്റെ മാറിയ സാമൂഹിക വ്യവ സ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കട പ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിക്കുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. ഇതു കാണുമ്പോഴാണ് മന സ്സിൽ ദുഃഖം നിറയുന്നത്. കൂടുപോലുള്ള കൊച്ചുവീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളികൾ ഒതുങ്ങിയപ്പോൾ ഓണവും പൂക്കളുമെല്ലാം പേരിനു മാത്രമായി മാറി. ഇത്തിരി മണ്ണു പോലുമില്ലാത്തവർക്ക്, കൊച്ചു വീടിന്റെ കൂടുമാത്രമുള്ളവർക്ക് പൂവുണ്ടാവുക എന്ന് കവയിത്രി ചോദിക്കു കയാണ്.

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

Question 3.
“ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാ ശയായി മാറുന്നു.” ഈ പ്രസ്താവന യിലെ ആശയത്തെ പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
കവയിത്രിയുടെ ഓർമ്മകളിലെല്ലാം അമ്മ നിറസാന്നിധ്യമാണ്. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന കാലം എന്ന് പറയു ന്നതിൽ നിന്നും കുട്ടിക്കാലത്തു എന്തിനും ഏതിനും വഴികാട്ടിയായി അമ്മ ഉണ്ടായി രുന്നു എന്ന് നമുക്ക് മനസിലാക്കാം. തുമ്പ പൂവിന്റെ വിശുദ്ധിയോടെ അമ്മ സ്നേഹ മായി ജ്വലിച്ച ആ കാലത്തു നിന്നും കൗമാ രത്തിലേക്കും യൗവനത്തിലേക്കും എത്തി യപ്പോൾ അമ്മയുടെ സാന്നിധ്യമില്ലാതെ തികച്ചും വിഭിന്നമായ ഒരാവസ്ഥയിലൂടെ യാണ് കവയിത്രി കടന്നു പോകുന്നത്. മണ്ണും പൂക്കളും ഇല്ലാതായ കാലത്തു ഒരു തുമ്പപ്പൂവിൽ പോലും അമ്മയുടെ മുഖ മാണ് കവയിത്രി കാണുന്നത്. ഓണനാളിൽ ജീവിതത്തിലെ കൂരിരുൾ നീക്കി അമ്മ വീടി നകത്തു വന്നുദിക്കുമെന്നും അതോടെ ദുഃഖങ്ങളെല്ലാം അകന്ന് വരും വർഷം ഐശ്വര്യത്തിന്റേതായി മാറുമെന്നും അവർ പ്രത്യാശിക്കുകയാണ്.

Question 4.
“മുറ്റത്തിനൈശ്വര്യം ചാർത്തുമാപ്പൂക്കളോ- ടൊപ്പമെന്നമ്മയും തുമ്പപോലെ”
ഈ വരികളിലെ കാവ്യഭംഗി കണ്ടെത്തുക.
Answer:
കവയിത്രിയുടെ കുട്ടികാലത്തെക്കുറിച്ചുള്ള ഓർമ്മകളിലെല്ലാം അമ്മ നിറസാന്നിധ്യ മാണ്. നൈർമല്യം, വെണ്ട, ലാളിത്യം എന്നീ ഗുണങ്ങളുള്ളതാണ് തുമ്പപ്പൂ. സ്നേഹവും സാന്ത്വനവും നിറച്ച് പുഞ്ചി രിയോടെ കടന്നുവരുന്ന അമ്മയെ തുമ്പ പൂവിനോടാണ് കവയിത്രി ഉപമിക്കുന്നത്. ഓണം ആഹ്ലാദത്തിന്റെയും ഉത്സവത്തി ന്റെയും പ്രതീകമാണ്. അമ്മ ജീവിതത്തി ന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഓണപൂക്കളിൽ തുമ്പ ശ്രേഷ്ഠമാകുന്നതു പോലെ ഏറ്റവും ഉദാത്തമായ സ്നേഹ മാണ് അമ്മയുടേത്.

Question 5.
ആരോടുമില്ലാ വഴന്നു പുഞ്ചിരി- ച്ചാരോടും കൂടി നടന്ന കാലം കുട്ടിക്കാലത്തെക്കുറിച്ച് കവിയിത്രി ഓർമ്മി ക്കുന്നതിങ്ങനെയാണ്. നിങ്ങളുടെ കുട്ടിക്കാ ലത്തെക്കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ഒരു അവധിക്കാലത്ത്
കുട്ടിക്കാലത്തെക്കുറിച്ചു ഓർക്കുമ്പോൾ എന്നും ഓർമ്മയിൽ വരുന്നത് വേനലവ ധികളാണ്. സ്കൂൾ, ട്യൂഷൻ, വീട് എന്നി ങ്ങനെ ടൈംടേബിൾ വച്ചുള്ള ജീവിത ത്തിൽ നിന്ന് കളിയുടെയും ചിരിയുടെയും സന്തോഷത്തിന്റെയും ലോകത്തേക്കുള്ള സ്വാതന്ത്ര്യമായിരുന്നു ഓരോ അവധിക്കാ ലവും. പാലക്കാടുള്ള അമ്മയുടെ തറവാ ട്ടിലേക്കാണ് അവധിക്കാലം ചെലവഴിക്കാ നുള്ള യാത്ര. അവിടെ മുത്തശ്ശിയും, മുത്ത ശ്ശനും, അമ്മാവനും, അമ്മായിയും അവ രുടെ മകനും എന്റെ സമപ്രായക്കാരനു മായ അജിത്തും ഉണ്ട്. എല്ലാം കൊണ്ടും സന്തോഷത്തിന്റെ നാളുകളാണ് ഓരോ അവധിക്കാലവും.

അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാല ത്താണ് എനിക്ക് മറക്കാൻ പറ്റാത്ത ഒരു സംഭവം നടന്നത്. ഞാനും അജിത്തും കൂടി കുളക്കരയിലുള്ള മാവിൽ നിന്ന് മാങ്ങ പറിക്കുകയായിരുന്നു. മാവിന്റെ മുക ളിൽ ഇരിക്കുകയായിരുന്നു. ഞാൻ പെട്ടെ ന്നാണ് കമ്പൊടിഞ്ഞു നേരെ കുളത്തി ലേക്ക് വീണത്. ഒന്ന് രണ്ടു തവണ ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങിയ അജി ത്തിന്റെ കരച്ചിൽ കേട്ട് പറമ്പിൽ പണിയെ ടുക്കുകയായിരുന്ന അമ്മാവൻ പെട്ടെന്ന് ഓടി വന്നു എന്നെ കരക്കെത്തിച്ചു. കുറച്ചു വെള്ളം കുടിച്ചു എന്നല്ലാതെ ഭാഗ്യത്തിന് എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. എനിക്കും അജിത്തിനും കുറെ വഴക്കു കേട്ടു എന്ന് മാത്രം. എന്തായാലും അതു കൊണ്ടൊരു ഗുണമുണ്ടായി. പിറ്റേന്ന് തന്നെ ഞങ്ങളുടെ നീന്തൽ ക്ലാസ്സ് അമ്മാ വൻ തുടങ്ങിവച്ചു. ആ അവധി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴേക്കും ഞാൻ നന്നായി നീന്താൻ പഠിച്ചിരുന്നു.

Question 6.
‘വൈദ്യുതി വീചി പോലാ പത്ത്’ എന്ന് കൗമാരകാലത്തെ വിശേഷിപ്പിക്കാൻ കാര ണമെന്ത്?
Answer:
ആയിരക്കണക്കിന് ആകുലചിന്തകൾ കുന്ത ങ്ങൾപോലെ മനസ്സിൽ ഉയരുന്നകാലമാണ് കൗമാരം എന്ന് കവയിത്രി പറയുന്നു. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ടെരിക്കുന്ന കാലം. ഒരു
വൈദ്യുതി വീചിയെപ്പോലെ വേഗമുള്ളതും അപകടം നിറഞ്ഞതുമാകും യൗവന ത്തിലെ ചിന്തകളും പ്രവർത്തികളും. എന്തി നോടും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാ വവും കൗമാരത്തിന്റെ പ്രത്യേകതയാണ്. ഇതുകൊണ്ടെല്ലാമാണ് ‘വൈദ്യുതി വീചി പോലാപത്ത്’ എന്ന് കൗമാരത്തെ വിശേ ഷിപ്പിക്കുന്നത്.

Question 7.
‘ഫ്ളാറ്റിലെ ബാൽക്കണി കർക്കടക്കാറ്റും മഴയും കൊടിചുരുക്കി ഈ വരികൾ കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
Answer:
ഫ്ളാറ്റിലെ ഇത്തിരിവട്ടത്തിലാണ് കാറ്റും മഴയും കാണാൻ കഴിയുന്നത്. കർക്കടകം മാറി ചിങ്ങം വരുന്ന കാലപ്പകർച്ചയുടെ സൂചനയാണിത്. ഫ്ളാറ്റിലെ ബാൽക്കണി ത്തുമ്പത്തു എന്ന പ്രയോഗത്തിലൂടെ നഗ രവൽക്കരണവും പ്രകൃതിക്ക് മേൽ ഉണ്ടാ കുന്ന ക്ഷതങ്ങളും എല്ലാം ഇവിടെ സൂചി പ്പിക്കുന്നു. ഓണവും പൂക്കളും മറക്കുന്ന തിലൂടെ കേരളസംസ്കാരത്തിന്റെ കൊടി യാണ് ചുരുങ്ങുന്നത്.

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

Question 8.
‘എന്തിനു പൂക്കളം’ ഈ ചോദ്യത്തിന്റെ പ്രസക്തിയെന്ത്?
Answer:
മണ്ണും പൂക്കളും ഇല്ലാതായതും ഫ്ളാറ്റിലെ ജീവിതവും കവയിത്രിയെ ദുഃഖത്തിലാ ഴ്ത്തുന്നു. എങ്കിലും ഓർമ്മകളിലുളള അമ്മ യെന്ന സാന്നിധ്യം പ്രത്യാശയും സാന്ത്വ നവും നിറച്ച് സ്നേഹമായ് ജ്വലിക്കുന്നു. ഏതു പൂക്കളത്തേക്കാളും സൗന്ദര്യം അമ്മ യെക്കുറിച്ചുള്ള ദീപ്തമായ സ്മരണ കൾക്കുണ്ട്. എല്ലാ സങ്കടങ്ങളും അകറ്റി ഐശ്വര്യത്തിന്റെ ഒരു പുതുവർഷം സമ്മാ നിക്കാൻ അമ്മ വീടിനകത്തു വന്നുദിക്കു മെന്ന് വിശ്വസിക്കുകയാണ് കവയിത്രി.

Question 9.
‘പുതുവർഷം’ എന്ന കവിതയ്ക്ക് ആസ്വാ ദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പോയകാലത്തിന്റെ ഓർമ്മകളാണ് വിജയ ലക്ഷ്മി പുതുവർഷം എന്ന കവിതയിലൂടെ ആവിഷ്കരിക്കുന്നത്. അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്ക രിക്കപ്പെടുന്നു.

അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാ തിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണ കളിൽ നിന്നാണ് കവിത ആരംഭിക്കുന്നത്. ആരോടും വഴക്കില്ലാതെ, എല്ലാവരോടും കൂട്ടുകൂടി നിഷ്കളങ്കത ബാല്യത്തിന്റെ നാളുകളായിരുന്നു അത്. ദേവിയെ കുപ്പി യാൽ കൈയിലെ കരിവള കാപ്പാകുമെന്ന പ്രത്യാശയാണ് അമ്മ എപ്പോഴും മകളിൽ നിറച്ചത്. കുഞ്ഞുമകൾക്കൊപ്പം പൂക്കളം ഒരുക്കിയിരുന്ന അമ്മയ്ക്ക് തുമ്പപ്പൂവിന്റെ നൈർമല്യവും ഐശ്വര്യവും ഉണ്ടായിരുന്നു. ഇന്ന് ആപത്തുകളുടെയും ആകുലതകളു ടെയും കാലമാണ്. ആരോടും ചേരാനാ കാതെ വെറുപ്പും പകയുമാണ് മനുഷ്യമ നസ്സുകളിൽ നിറയുന്നത്.

കേരളത്തിന്റെ മാറിയ സാമൂഹിക വ്യവ സ്ഥയെ കുറിച്ചോർത്ത് കവയിത്രി സങ്കട പ്പെടുകയാണ്. ഇത്രയും കെട്ടകാലത്ത് സാഹോദര്യത്തിന്റെ പ്രതീകമായ ഓണവും സുഗന്ധം പൊഴിയുന്ന പൂക്കളും കേരള സമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു. കൂടുപോലുള്ള കൊച്ചു വീടു കളിലേക്കും ഫ്ളാറ്റുകളിലേക്കും മലയാളി കൾ ഒതുങ്ങിയപ്പോൾ ഓണവും പൂക്കളു മെല്ലാം പേരിനു മാത്രമായി മാറി. ഫ്ളാറ്റിലെ ഇത്തിരിവട്ടത്തിലാണ് കാറ്റും മഴയും കാണാൻ കഴിയുന്നത്. താഴെയുള്ള പറ മ്പിൽ വിനീതമായി ഇപ്പോഴും തുമ്പപ്പൂവുണ്ട്. തുമ്പ് വേദനിപ്പിക്കാത്ത അമ്മയെയാണ് ഓർമ്മിപ്പിക്കുന്നത്. തുമ്പയെ നോക്കി നിൽ ക്കുമ്പോൾ വേദനിപ്പിക്കാത്ത അമ്മയുടെ നിശബ്ദമായ വിറയാർന്ന മുഖമാണ് കവ യിത്രി ഓർമ്മിക്കുന്നത് എല്ലാ പൂക്കളും എല്ലാ സൗന്ദര്യങ്ങൾക്കും മീതെയായി അമ്മ, സ്നേഹമായി ജ്വലിക്കുന്നു.

‘ഓണപ്പുലർച്ചയിൽ കൂരിരുൾ നീക്കിയെൻ വീടിനകത്തമ്മ വന്നുദിക്കും’

വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാ ലത്തിന്റെ കൂരിരുൾ വകത്തുമാറ്റി അമ്മ വീടിനകത്ത് വന്നുദിക്കുമെന്ന് കവയിത്രി പ്രത്യാശിക്കുന്നു. അപ്പോൾ എല്ലാ ദുഃഖ ങ്ങളും അകന്നുപോകും. വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായ് വീട്ടിനുള്ളിലേക്ക് കയറിവ രുമെന്ന് അവർക്കുറപ്പുണ്ട്.

അമ്മ ബിംബത്തെ പലവിധത്തിലാണ് കവ യിത്രി അവതരിപ്പിക്കുന്നത്. അമ്മയുളള കാലത്തെ ബാല്യം അമ്മയില്ലാത്ത യൗവനം, അമ്മയുള്ള കാലത്തെ ആഹ്ലാദം, ഇല്ലാത്ത കാലത്തെ ആകുലത, അമ്മക്കാലത്തെ ഓണം എന്നിങ്ങനെ പലവിധം ചിത്രം കവ യിത്രി ബിംബാത്മകമായി അവതരിപ്പിക്കുന്നു.

അധിക വായനയ്ക്ക്

ഓണം ഐതിഹ്യം
മഹാബലി എന്ന അസുരചക്രവർത്തി പണ്ട് കേരളനാട് ഭരിച്ചിരുന്നു എന്നാണ് സങ്ക പം. മഹാബലിയുടെ ഭരണകാലം ജന ങ്ങൾക്ക് ഐശ്വര്യത്തിന്റെയും ആനന്ദത്തി ന്റെയും ദിനങ്ങളായിരുന്നു. മഹാബലി യുടെ ഉയർച്ചയിൽ അസൂയ പൂണ്ട ദേവ ന്മാർ മഹാവിഷ്ണുവിനോട് സങ്കടം ബോധിപ്പിച്ചു. മഹാവിഷ്ണു ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. മഹാ വാമനൻ എന്ന ബ്രാഹ്മണബാല നായി അവതരിച്ചു. അതിഥികളെ സ്വീകരി ക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മഹാ ബലിയുടെ സമീപത്ത് വാമനൻ എത്തി. വാമനൻ തപസ്സിനായി മൂന്നടി മണ്ണിന് അപേക്ഷിച്ചു. മഹാബലി അത് നൽകാൻ തീരുമാനിച്ച നിമിഷം വാമനൻ ഭീമാകൃതി പൂണ്ട മഹാബലിയുടെ സാമ്രാജ്യം രണ്ടടി യായിട്ടളന്നു.

മൂന്നാമത്തെ ചുവടിന് സ്ഥലമില്ലാതെവന്ന പ്പോൾ മഹാബലി തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. വാമനൻ മഹാബലിയെ പാതാ ളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വർഷത്തി ലൊരിക്കൽ പ്രജകളെ കാണാൻ ഭൂമിയി ലേക്ക് വരുവാനുള്ള അനുവാദവും മഹാ ബലിക്ക് വാമനൻ നൽകിയിരുന്നു. അങ്ങനെ എല്ലാ വർഷവും മഹാബലി കേരളം സന്ദർ ശിക്കാൻ എത്തുന്നു എന്നാണ് വിശ്വാസം

ഓണവുമായി ബന്ധപ്പെട്ട ചെറുകഥ
ജോസേട്ടാ…..
എന്താടാ രാവിലെ തന്നെ
ജോസേട്ടാ നാളെ ഓണം അല്ലേ, വീട്ടി ലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം. ഒരു മൂവായിരം രൂപ തന്ന് ഒന്ന് സഹായിക്കണം. വേറെ ആരോടും ചോദിക്കാൻ പറ്റില്ല, പിന്നെ ചോദിച്ചാൽ അതും ഇതും പറയും. കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുമ്പോഴായി രുന്നു ഫോൺ റിംഗ് ചെയ്തത്. ജോസ ട്ടന്റെ കണ്ണുകൾ ആ ഫോൺ ചുറ്റി വട്ടമിട്ട് പറക്കുകയായിരുന്നു.
ടാ… ഇതെന്താ ഫോൺ
Samsung
എത്ര വിലയിട്
ഇത് ഒരു പതിനായിരം രൂപ വരും
നോക്കട്ടെ…..
ഫോൺ ജോസേട്ടനു കൈമാറി. ഫോൺ ആകെ നോക്കി എന്നിട്ട് പറഞ്ഞു.

നിനക്ക് മൂവായിരത്തോളം Facebook കൂട്ടു കാർ ഉണ്ടാലോ, പിന്നെ ഏഴ് WhatsApp ഗ്രൂപ്പും, എന്നിട്ടാണോ മൂവായിരം രൂപക്ക് വേണ്ടി നീ വന്നത്.

നീ ഈ ഫോൺ ഇവിടെ വെക്ക്, രൂപ തിരിച്ചു തരുമ്പോൾ കൊണ്ട് പോക്കോ… നിന്റെ ഈ കണ്ട് കൂട്ടുകാർക്ക് ഇല്ലാത്ത വിശ്വാസവും, സ്നേഹവും, കാരുണ്യവും എനിക്ക് എന്തിനാണ്.

അയാൾ ഒന്നും മിണ്ടിയില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി അനർത്ഥ മാക്കി ഫോണും പിന്നെ നാലായിര ത്തോളം വരുന്ന കൂട്ടുകാരെയും പണയം വച്ച് ഓണം ആഘോഷിച്ചു.

ഓണച്ചൊല്ലുകൾ

  • അത്തം കറുത്താൽ
    ഓണം വെളുക്കും
  • അത്തം പത്തോണം
  • അത്തം ചിത്തിര ചോതി
    അന്തിക്കിത്തം വറ്റ്
    അതീക്കൂട്ടാൻ താള്
    അമ്മേടെ മൊകത്തൊരു കുത്ത്
  • ഉത്രാടം ഉച്ചയാകുമ്പോൾ
    അച്ചിമാർക്കു വെപ്രാളം
  • ഉണ്ടെങ്കിൽ ഓണം
    ഇല്ലെങ്കിൽ പട്ടിണി
  • ഓണവും വിഷുവും വരാതെ പോകട്ടെ
  • ഓണം കഴിഞ്ഞാൽ
    ഓലപ്പുര ഓട്ടപ്പുര
  • ഓണം വന്നാലും ഉണ്ണി പിറന്നാലും
    കോരൻ കഞ്ഞി കുമ്പിളിൽ
  • ഓണം പോലെയാണോ തിരുവാതിര
  • ഓണം വരാനൊരു മൂല വേണം
  • ഓണം മുഴക്കോലുപോലെ
  • ഓണമുണ്ട് വയറേ ചൂളം പാടിക്കിടക്കുന്നു
  • ഓണമുണ്ട് വയർ ചൂളം പാടും
    ഓണവാക്കുകൾ ശേഖരിക്കുക

ഓണപ്പതിപ്പ് തയ്യാറാക്കുക
ഉള്ളടക്കം

  • ഓണത്തിന്റെ ഐതിഹ്യം
  • ഓണപ്പാട്ട്
  • ഓണക്കവിത
  • ഓണപ്പദങ്ങൾ
  • ഓണസദ്യവിഭവങ്ങൾ
  • ഓണപ്പൂക്കളം
  • ഓണക്കളികൾ
  • ഓണച്ചൊല്ലുകൾ

ആമുഖം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓഗസ്റ്റ് സെപ്തംബർ മാസങ്ങ ളിലും മലയാളം കലണ്ടറിൽ ചിങ്ങമാസ ത്തിലാണ് ഓണം വരുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

ഓണപ്പാട്ട്
ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ…
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലേ….
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ…
സന്ധ്യവരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ…
സന്ധ്യവരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ…

ഓണക്കവിത
മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനാവില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളാമില്ല പൊളി വചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ഓണക്കറികൾ പലതുണ്ട
പയ്യെ പയ്യെ വിളമ്പാം ഞാൻ
പച്ചടി, കിച്ചടി, യച്ചാറ്
അച്ചിങ്ങാക്കറി, സമ്പാറ്
ഓലൻ, കാളൻ, നെല്ലിക്കാ
ചേനത്തോരൻ, പർപ്പടകം
മത്തങ്ങാക്കറി, യുപ്പേരി
പുളി കൊണ്ടുളള പുളിശ്ശേരി
ജിം ജിം ജിം ജിം – പുളിയിഞ്ചി
തൊട്ടാൽ നക്കും ചമ്മന്തി
കൊതികൊണ്ടങ്ങനെ പറയും ഞാൻ

ഓണച്ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട അനവധി ചൊല്ലു കൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. “കാണം വിറ്റും ഓണം ഉണ്ണണം,” “ഉള്ള തുകൊണ്ട് ഓണം പോലെ” എന്നിങ്ങനെ യുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.

ഓണക്കളികൾ

  • സുന്ദരിക്ക് പൊട്ടുകുത്ത്
  • തിരുവാതിരക്കളി
  • ഓണത്തല്ല്
  • പുലിക്കളി

ഓണസ്സദ്യ വിഭവങ്ങൾ
പപ്പടം, പഴം
പായസം
ചോറ്, സാമ്പാർ
അവിയൽ
ഓലൻ
കാളൻ
കൂട്ടുകറി
പച്ചടി
ഇഞ്ചിക്കറി
തോരൻ
മോര്
ശർക്കര ഉപ്പേരി
വറുത്തുപ്പേരി

ഓണപ്പദങ്ങൾ
ഓണക്കോടി
ഓണപ്പുലരി
ഓണക്കാലം
ഓണ നിലാവ്
ഓണത്തുമ്പി
ഓണപ്പൂവ്
ഓണസ്സദ്യ
ഓണപ്പൂക്കളം

ഓണപ്പാുവ്

പൂക്കളങ്ങൾ
പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1 1
ഓണശൈലികൾ

  • ഓണം കേറാമൂല
  • ഓണം ഊട്ടുക
  • ഓണം ഉണ്ണുക
  • ഓണം കൊള്ളുക
  • ഓണപ്പാച്ചിൽ
  • ഓണമടുത്ത ചാലിയന്റെ ചേല്
  • ഓണം പോലെയാണോ തിരുവാതിര?
  • ഓണം സൗഖ്യകാലം
  • ഓണം വിഷു തിരുവാതിര
  • ഉത്രാടപ്പാച്ചിൽ
  • ഉള്ളതുകൊണ്ട് ഓണം പോലെ
  • മാവേലി നാട്
  • മാവേലി വരുന്നതുപോലെ
  • പൊന്നോണപ്പുലരി

ഓണപ്പാട്ടുകൾ ശേഖരിക്കാം
1. ഓണം വന്നല്ലോ ഓണം വന്നല്ലോ
മാമല നാട്ടിൽ ഓണം വന്നല്ലോ
അത്തം പത്തിന് തിരുവോണം
മാബലി മന്നനെ വരവേൽക്കാൻ
പൂക്കളമൊന്നു തീർക്കേണ്ട
പുത്തനുടുപ്പുകൾ അണിയേണ്ടേ
ഓണപ്പാട്ടുകൾ പാടണ്ടേ
ഓണക്കളികൾ കളിക്കേണ്ട
പപ്പടം പായസം നാൽക്കറി കൂട്ടി
ഓണസദ്യയും കൊടുക്കേണ്ട
ഓണം വന്നല്ലോ ഓണം വന്നല്ലോ
മാമല നാട്ടിൽ ഓണം വന്നല്ലോ
അത്തം പത്തിന് തിരുവോണം
മാബലി മന്നനെ വരവേൽക്കാൻ
പൂക്കളമൊന്നു തീർക്കേണ്ട

2. ഓണം വന്നേ പൊന്നോണം വന്നേ
പൂവുകളെല്ലാം വിരിയുന്നേ
തുമ്പികൾ പാറി നടക്കുന്ന
മുറ്റത്തു പൂക്കളമൊരുങ്ങുന്ന
ഓണത്തപ്പാ കുടവയറാ
ഓണം വന്നേ, തിരുവോണം വന്നേ
ഓണക്കോടിയുടുത്തിട്ട്
ഓണസദ്യയുണ്ണണ്ടേ……
ഓണപ്പാട്ടുകൾ പാടീട്ട്
ഓണക്കളികൾ കളിക്കണ്ടേ
കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി
പുലിക്കളി, കളികളേറെയുണ്ടേ….

3. അത്തം പത്തിന് തിരുവോണം
ഉണ്ണികിടാങ്ങൾക്ക് പൊന്നോണം
പൂക്കളറുക്കേണം
പൂക്കളം തീർക്കേണം
പപ്പടം, പായസം
നാൽക്കറി കൂട്ടി
സദ്യയുമുണ്ടു കളിക്കേണം….
ഓണത്തപ്പനെഴുന്നള്ളും നേരത്ത്
ഓണപ്പാട്ടുകൾ പാടേണം, നല്ല
ഓണപ്പാട്ടുകൾ പാടേണം,

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

4. ഓണം വന്നേ……….
ഓണം വന്നേ……….
മാമല നാട്ടിൽ ഉത്സവം വന്നേ….
ഓണത്തപ്പനെ വരവേൽക്കാനായി.
നാടുമുഴുവൻ ഒരുങ്ങിക്കഴിഞ്ഞു….
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ പൊലി…….
പൂവിളിയാർപ്പിൻ ആരവമായി………..
വഞ്ചിപ്പാട്ടിൻ ഈണവുമായി
ഓണം വന്നേ………
ഓണം വന്നേ……….
പപ്പടം പായസം നാൽക്കറിയുമായി
ഓണസദ്യയും ഒരുങ്ങുകയായി….
ഓണപ്പാട്ടിൻ താളത്തോടെ…
ഓണക്കളികളും തുടങ്ങുകയായി….

5. തുമ്പപ്പൂവേ മുക്കുറ്റി പൂവേ
ഓണം വന്നേ പൊന്നോണം വന്നേ
മാമല നാട്ടിൽ ഓണമായെന്ന്
പൂങ്കാറ്റോടി നടന്ന് ചൊല്ലീടുന്നേ…
ചിങ്ങപ്പുലരി കുളിച്ചു വന്നു.
നല്ല കസവു പുടവയുടുത്തു നിന്നേ….
തങ്കത്തളികയിൽ ചെമ്പകപ്പൂവുമായി
ചിങ്ങനിലാവു വിരുന്നു വന്നേ
എങ്ങും പൂക്കുല പൂക്കൾ വിരിഞ്ഞു
ചന്തം തുളുമ്പി നിന്നീടുന്നേ….
മാബലി മന്നനെ വരവേൽക്കാനായ്
മാലോകരെല്ലാം ഒരുങ്ങിക്കഴിഞ്ഞു…

6. എന്നുണ്ണി…. പൊന്നുണ്ണി… കണ്ണനുണ്ണി…
ഓണമല്ലേ…. ഇന്നോണമല്ലേ….
പൂക്കൾ പറിക്കണ്ടേ….
പൂക്കളം തീർക്കണ്ടേ…..
പുത്തനുടുപ്പു ധരിക്കണ്ടേ…
പൂവിളിയാർപ്പു വിളിക്കണ്ടേ….
കൂട്ടുകാരെ കൂടെ കൂട്ടണ്ടേ്….
ഓണക്കളികൾ കളിക്കണ്ടേ….
ഇന്നോടി നടന്നു കളിക്കണ്ടേ….
കൂട്ടുകാരൊന്നായ് ഇരിക്കേണ്ട….
തൂശനിലകളുമിടേണ്ട….
പപ്പടം, പായസം, സദ്യവട്ടങ്ങൾ
ഓണത്തപ്പൻ വിളമ്പേണ്ടേ….
എല്ലാരും കൂടിയുണ്ണണ്ടേ….

7. ഓണത്തപ്പാ കുടവയറാ
എന്റെ കൂടെ പോരാമോ?
എന്റെ കൂടെ പോന്നാലോ
പൂക്കളമിട്ടത് കാട്ടിത്തരാം
പൂക്കളമിട്ടത് കണ്ടാലോ
പപ്പടം, പായസം, നാൽക്കറി
കൂട്ടി സദ്യ തരാം…..
സദ്യയുണ്ട് കഴിഞ്ഞാലോ
ഓണപ്പാട്ടുകൾ പാടേണം
ഓണക്കളികൾ കളിക്കേണം
ഓണത്തപ്പാ കുടവയറാ
എന്റെ കൂടെ പോരാമോ?

8. പൂമുറ്റത്തത്തെപ്പൂവിനു
പൊന്നരളിപ്പൂവേണം
കൈതപ്പൂന്തഴവേണം
കൈനാറിപ്പൂവേണം
ഓണപ്പൂങ്കുല വേണം
ഓലോലം പൂവേണം
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൊലിയോ

9. ഓണത്തപ്പാ കുടവയറാ
എന്താപോലും തിരുവോണം?
നാളേയ്ക്കാണേ തിരുവോണം
നാക്കിലയിട്ടു വെളമ്പേണം
ഓണത്തപ്പാ മുത്തപ്പാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലുമെരിശ്ശേരി
വാഴയ്ക്ക ചുണ്ടുപ്പേരി
മാമ്പഴമിട്ട് പുളിശ്ശേരി

അറിയാം ഓണത്തിന്റെ ഐതിഹ്യം…..
പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകി അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കു ന്ന ത്. ഓണത്തെ സംബന്ധിച്ച് നിരവധി ഐതി ഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേ താണ്. മഹാബലി എന്നൊരു അസുരചക്രവർത്തി നാടു ഭരി ച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായി രുന്ന മഹാബലിയുടെ ഗർവ്വ് മാറ്റുന്നതിന് വാമനെന്ന ബ്രാഹ്മണ ബാലനായി മഹാ വിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക വർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടു ത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാ ബലിയെ പാതാളത്തിലേക്കയച്ചു തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേ ക്കാൾ വളരെ മുൻപേ തന്നെ കേരള ത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതിയായ കാഞ്ചിയിലാണ് ‘ഓണത്തെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരു മാൾ (മഹാവിഷ്ണുവിന്റെ ജന്മദിനമായി ട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധു രൈകാഞ്ചി 590 മുതലുള്ള അടികളിൽ പറ യുന്നു. പിന്നീട് കാർഷികവും വാണിജ്യ വുമായി അതു മാറി. കർക്കടമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാല ത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധ ദ്രവ്യവ്യാപാരത്തിനായി കേരളത്തിൽ കൂടു തലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാര ണമതാണ്. കേരളത്തിൽ വിളവെടുപ്പിനേ ക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടു ണ്ട്. വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരി യുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരി ക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണ മെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥ യാണെന്നു തന്നെയാണ് നിഗമനങ്ങൾ.

പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരി ക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേ ശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286-ൽ മത പ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോ റിക്കും 1347-ൽ കോഴിക്കോട് താമസിച്ചി രുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരി ച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നു ണ്ട്. എ.ഡി. 1200-ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ പിനോർ ജോൺ തന്റെ കൃതിയായ ഓർമ്മകളിൽ ഇപ്രകാരം എഴു തുന്നു. ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ സന്തോഷം പങ്കിടുന്നു.

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

ഉപന്യാസം തയ്യറാക്കുക
ഓണം അന്നു ഇന്നും
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. ലോകത്തെവിടെയായാലും മല യാളി ഓണം ആഘോഷിക്കുന്നു. ഓണ ത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്. പണ്ട് മവേലിമന്നന്റെ കേരളം ഭരിച്ചിരുന്നു. അന്ന് മാനുഷരെല്ലാവരും ആമോദത്തോടെ ഒന്നു പോലെ കഴിഞ്ഞിരുന്നു. മഹാവി ഷ്ണുവിന്റെ അവതാരമായ വാമനൻ മഹാ ബലിയോട് മൂന്നടി മണ്ണ് യാചിച്ചു ഭൂമിയും സ്വർഗ്ഗവും രണ്ടടികൊണ്ട് അളന്ന് മൂന്നാ മഞ്ഞയടിവയ്ക്കാൻ സ്ഥലമില്ലാതെ വന്ന പ്പോൾ മഹാബലി തന്റെ ശിരസ്സ് കാട്ടിക്കൊ ടുക്കുകയും വാമനൻ മഹാബലിയെ പാതാ ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ആണ്ടിലൊരിക്കൽ കേരളത്തിൽ വന്ന് തന്റെ പ്രജകളെക്കാണുവാൻ വാമ നൻ മഹാബലിക്ക് അനുവാദം കൊടുത്തു. അതനുസരിച്ച് ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണനാളിൽ മഹാബലി നാടുകാ ണാൻ വരുന്നു എന്നാണ് സങ്കല്പം.

അന്നുമിന്നും മലയാളിയുടെ മനസ്സിൽ ഈ മുഗ്ദ്ധസങ്കല്പം മൊട്ടിട്ടു നിൽക്കുന്നു. പണ്ട് അത്തം മുതൽ പത്തു ദിവസം ഓണം ആഘോഷിക്കുമായിരുന്നു. വീടും പരിസരവും വൃത്തിയാക്കി അത്തം മുതൽ മുറ്റത്ത് പൂക്കളം തീർക്കുമായിരുന്നു. പൂപ്പൊലിപ്പാട്ടുപാടി പൂപറിക്കാൻ പോകും. പറമ്പിലും പാടത്തും കുന്നിൻമുകളിലു മെല്ലാം ഓണത്തെ വരവേൽക്കാൻ ചെടി കളെല്ലാം കാക്കപ്പൂവുമൊക്കെ പറിച്ച് പൂക്കുടനിറച്ച് കുട്ടികൾ വീട്ടിലെത്തി പൂക്ക ളമൊരുക്കുന്നു. ഓണക്കാലം ഒരു വസന്ത കാലം തന്നെയായിരുന്നു. ഇന്ന് സ്ഥിതി യാകെ മാറി. നമ്മുടെ പറമ്പിലും പാടത്തു മൊക്കെയുണ്ടായിരുന്ന തുമ്പപ്പൂ കണികാ ണാനില്ല. കാക്കപ്പൂവും അരിപ്പൂവും മഞ്ഞ പൂവുമില്ല. ഉണ്ടെങ്കിൽത്തന്നെ അവ ആർക്കും തിരിച്ചറിയാനും കഴിയുന്നില്ല. ഓണക്കാലത്തെ വരവേറ്റിരുന്ന നാട്ടുചെ ടികളൊന്നും നമ്മുടെ നാട്ടിലില്ലാതെയായി.

ഓണക്കാലമാകുമ്പോൾ അങ്ങാടിയിൽ പ്പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കു കയാണ് ഇന്നത്തെ പതിവ്. വഴിയോരങ്ങ ളിൽ ചെത്തിയും ജമന്തിയും ചെണ്ടുമ ല്ലിയും വില്പനയ്ക്കു വച്ചിരിക്കുന്നതു കാണാം. ഇവ വാടി ഇതൾ കൊഴിയാറായ പൂവുകളായിരിക്കും. പലരും പൂക്കളം തീർ ക്കാൻ മുറ്റം പോലുമില്ലാതെ ഫ്ളാറ്റുകളി ലാണ് കഴിയുന്നത്. സ്കൂൾ, കോളേജ് തലങ്ങ ളിലും സംസ്കാരികകേന്ദ്രങ്ങളിലും പൂക്കള നിർമ്മാണം ഒരു മത്സര രംഗമായി മാറിയി രിക്കുന്നു. പൂ പറിക്കുന്ന കുട്ടികളും, പൂക്കുടയും, പൂപ്പൊലിപ്പാട്ടും നമുക്കിന്ന് വെറുമൊരു ഓർമ്മതമായി മാറിയിരിക്കുന്നു.

ഓണക്കാലത്തെ മറ്റൊരു പ്രത്യേകത കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിഭ വസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കു ന്നതു എന്നതാണ്. ഓണമെന്നു കേട്ടാൽ തന്നെ ഉപ്പേരിയുടെയും, പപ്പടത്തിന്റെയും പായസത്തിന്റെയും മാധുര്യം നമ്മുടെ നാവിലുണ്ടാകുന്നു. ഓണസദ്യയൊരുക്കാ നുള്ള വിഭവങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെയുണ്ടായിരുന്നു. വെള്ളരിയും, മത്തനും, ചേമ്പും, ചേനയും, പയറും, മുളകുമെല്ലാം തൊടികളിൽ ഉണ്ടാകുമായിരുന്നു. ഇന്നതി നെല്ലാം ചന്തയിൽ പോകണമെന്ന സ്ഥിതി യായി. ഓണക്കാലമടുക്കുന്നതോടുകൂടി നാട്ടിലെങ്ങും പച്ചക്കറി വില്പനകേന്ദ്രങ്ങൾ ആരംഭിക്കുന്നതു കാണാം. ഇന്ന് ഓണസ ദ്യയ്ക്കുള്ള വസ്തുക്കളെല്ലാം അങ്ങാടി യിൽ സുലഭമാണ്. വിഭവങ്ങളൊരുക്കാ നുളള സാധനങ്ങൾ റെഡിമെയ്ഡായി വിപ ണിയിൽ കിട്ടും. ഓണസദ്യയും പായസവു മൊക്കെ പാഴ്സലായും ഇന്ന് ലഭിക്കും. അണുകുടുംബമായി മാറിയ മലയാളി ഇന്ന് ചന്തകളിൽ കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഓണമാഘോഷിച്ച് സംതൃപ്തിയടയുന്നു.

ഓണമെന്നുകേട്ടാൽ ആബാലവൃദ്ധം ജന ങ്ങളുടെയും മനസിലോടിയെത്തുന്നത് ഓണക്കളികളേക്കുറിച്ചുള്ള ഓർമ്മകളാണ്. ഓണക്കാലമായാൽ പ്രായഭേദമനുസരിച്ച് ആളുകളോരോരോ കളികളിൽ മുഴുകുക യായിരുന്നു പതിവ്. പുലിക്കളി, കൈകൊ ട്ടിക്കളി, പന്തു കളി, തുമ്പി തുള്ളൽ, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധതരം നാടൻ കളികൾ ജനങ്ങൾക്ക് ഏറെ പ്രിയ ങ്കരമായിരുന്നു. ഇന്നാകട്ടെ കളിസ്ഥലവു മില്ല. കളിക്കാനാളുമില്ല. ഓണക്കാല മായാലും ആളുകൾക്ക് ടെലിവിഷനുമു ന്നിൽ ചടഞ്ഞുകൂടിയിരിക്കാനാണ് താത്പര്യം. വിവിധ ചാനലുകളിലായി ഓണക്കാലത്ത് സിനിമകളും മറ്റു പല പരിപാടികളുമുണ്ട്. കുടുംബാംഗങ്ങൾ അതുകൊണ്ട് ഓണം കഴിച്ചുകൂട്ടുന്നു. ഓണക്കളികളെക്കുറി ച്ചുള്ള ഓർമ്മകൾ മലയാളികളുടെ മന സ്സിൽ നിന്നു നഷ്ടമാകുന്നു.

പ്രകൃതിക്കുപോലും വളരെയധികം മാറ്റം വന്നുകഴിഞ്ഞു. ഓണവെയിലും ഓണനി ലാവും ഓണത്തുമ്പിയും മലയാളിയുടെ മനസ്സിൽ എന്നും സന്തോഷം നൽകിയി രുന്നു. കാലം തെറ്റിവരുന്ന മഴചാറൽ നാട്ടി ലങ്ങിങ്ങായിനടക്കുന്ന ഓണാഘോഷത്തേ പ്പോലും താറുമാറാക്കുന്നു. ഓണം മലയാ ളിയുടെ ഒരു പ്രതീക്ഷയും ഓർമ്മയുമാണ്.

കാലം മാറുന്തോറും അതിന് പരിണാമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഓണത്തെക്കുറി ച്ചുള്ള കഥപോലെതന്നെ ഒരു മധുരപ്രതീ ക്ഷയും ഓണം മലയാളിക്കു നൽകുന്നുണ്ട്.

അനുഭവ കുറിപ്പെഴുതുക

എന്റെ ഓണം
വയനാട്ടിൽ താമസിച്ചിരുന്ന കാലത്താണ് ഓണം ഏറ്റവും കേമമായി ആഘോഷിച്ചി രുന്നത്. ഹൗസിംഗ് കോളനിയായ തു കൊണ്ട് ധാരാളം കൂട്ടുകാരൊക്കെ കാണും. ഓണത്തിന് രണ്ടു ദിവസം മുമ്പേ ഒരുക്കം തുടങ്ങും. ആദ്യപടി ഊഞ്ഞാലിടുക എന്ന താണ്. മുതിർന്ന ചേട്ടന്മാർ മരത്തിൽ കയറി ഊഞ്ഞാൽ കെട്ടിത്തരും പിന്നെ ഊഞ്ഞാ ലാടാൻ ഒരു മത്സരമാണ്. ഓലപ്പന്ത് കൊണ്ടുള്ള നാനാവിധ കളികളാണ് എല്ലാർക്കും താല്പര്യം.

അത്തമായാൽ പൂപറിക്കാൻ ഒരോട്ടമാണ്. സൈക്കിളെടുത്തു കുട്ടിപ്പട ഇറങ്ങിയാൽ പിന്നെ വീടായ വീടുകളിലെയൊക്കെ ചെടി കൾ മൂടടക്കം പറിച്ചിട്ടെ മടങ്ങിവരൂ. വട്ട യിലയിലാണ് പൂക്കൾ ശേഖരിക്കുക. കൊങ്ങിണി, മല്ലിക, തെച്ചി എന്നിവയാണ് പ്രധാനപ്പെട്ട പൂക്കൾ. എന്നാലും ആന്ത റിയം മുതൻ ശവംനാറിപൂവ് വരെ ഉപയോ ഗിക്കും. പച്ചില അരിഞ്ഞിടാറുണ്ട്. പച്ചപ പ്പായ അരിഞ്ഞത് സ്കെച്ച് പെൻ കളറിൽ കുതിർത്തു ബ്രൗണും നീലയും പിങ്കും നിറങ്ങളിലുള്ള ആർട്ടിഫിഷ്യൽ പൂക്കളും ഉണ്ടാക്കാറുണ്ട്. പൂ പൈസ കൊടുത്തു വാങ്ങുന്ന പതിവില്ല. ഓരോ ദിവസവും കൂട്ടുകാരുടെ വീടുകളിൽ പോയി അവ രുടെ പൂക്കളം നോക്കി എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും.

തിരവോണം കേമമാണ്. ഏറ്റവും വലിയ പൂക്കളമിടുന്നതും അന്നാണ്. അന്നത്തെ പൂക്കളത്തിന്റെ ഡിസൈൻ എല്ലാവരും സീക്രട്ടാക്കി വയ്ക്കും. മറ്റുള്ളവർ നമ്മുടെ ഡിസൈൻ കോപ്പി അടിക്കാൻ പാടില്ലല്ലോ. കൂട്ടുകാർ ആരെങ്കിലും സദ്യയ്ക്ക് വിളി ച്ചിട്ടുണ്ടാകും. കാളൻ, ഓലൻ പുളിശ്ശേരി പിന്നെ പേരറിയാത്ത പലതരം കറികൾ എന്നിവ ഉണ്ടാകും. സദ്യ കഴിഞ്ഞാൽ പിന്നെ മഹാബലി മന്നനെ മേക്കപ്പ് ഇട ക്കാൻ പോകും കൂട്ടത്തിലെ ഏറ്റവും തടിച്ച ചേട്ടനാണ് മഹാബലിയായി വേഷം കെട്ടുക. കണ്മഷി കൊണ്ട് മീശയൊക്കെ വരച്ചുകൊ ടുക്കും.കുപ്പിവള ഇട്ടു കൊടുക്കും. ഓല ക്കുട ഇല്ലാത്തതു കൊണ്ട് പോപ്പി കുട യാണ് ഉപയോഗിക്കുക. പിന്നെ മഹാബ ലിയുടെ പിന്നിൽ നാടൻ പാട്ടുകളൊക്കെ പാടി കോളനിയിലെ വീടുകൾ തോറും കയ റിയിറങ്ങും പീപ്പി, സൈക്കിൾഹോൺ മുത ലായ വാദ്യോപകരണങ്ങളൊക്കെ ബാക്ക് ഗ്രൗണ്ടിൽ പ്രവർത്തിപ്പിക്കും, വൈകുന്നേ രമാണ് ഓണക്കളികൾ. കസേരക്കളി മുതൽ ഉറിയടിവരെ ഉണ്ടാകും. ജയിക്കു ന്നവർക്ക് ശർക്കര ഉപ്പേരി മുതൽ ലഡ്ഡുവ രെയാണ് സമ്മാനങ്ങൾ. സന്ധ്യയായാൽ അടുത്ത വീട്ടുകാർ പായസമോ, പ്രഥമനോ ഒക്കെ കൊണ്ട് തരും. രാത്രി ക്ഷീണിച്ചു ഉറങ്ങുമ്പോൾ അടുത്ത ഓണത്തെക്കുറി ച്ചുള്ള ചിന്തകളായിരിക്കും.

കാലം ആകെ മാറി. ഓണം വെക്കേഷൻ പോലും സ്റ്റഡി ലീവാണ്. ഷിബുവിന്റെ നിര്യാണത്തെ ത്തുടർന്ന് ഈ വർഷം കോളേജിൽ ഓണാഘോഷമില്ല. സാ പായും എസ്.എം.എസ് വഴിയും കുറെ ഓണാശംസകൾ കിട്ടും. പൂക്കളമിടാൻ പോയിട്ട് പൂപറിക്കാനുള്ള സാവകാശം പോലും ഇന്നില്ല. ഇനിയങ്ങോട്ട് ഉണ്ടാകു മെന്നും തോന്നുന്നില്ല. യന്ത്ര ത്തിൽ ഇന്നത്തെ വാൾപേപ്പർ പൂക്കളമാണ്. നാളെ അത് മാറും. പരിചയമുള്ള ബ്ലോഗ്ഗർമാരുടെ ഓണപ്പോസ്റ്റുകൾ വായിക്കും. ടി.വി.യിൽ വരുന്ന തല്ലിപ്പൊളി പടങ്ങളൊന്നും കാണാൻ നിക്കാറില്ല. അങ്ങനെ നിശബ്ദ മായി ഓരോണവും കൂടി കഴിഞ്ഞുപോയി.

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

മഹാബലിയുടെ ഐതിഹ്യം
മലയാളികളുടെ ഏറ്റവും വലിയ ഉത്സവ മാണ് ഓണം. ഓണത്തിന്റെ ഐതിഹ്യങ്ങ ളിൽ നിന്നും മാറ്റിനിർത്താൻ കഴിയാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നതാണ് മഹാ ബലി എന്ന അസുര ചക്രവർത്തിയുടെ കഥ. മലയാളികളെ സംബന്ധിച്ച് ഓണം അവരുടെ മവേലിത്തമ്പുരാൻ അവരെ കാണാൻ വരുന്ന ഉത്സവമാണ്. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവ സങ്ങൾ മലയാളികൾക്ക് ആഘോഷ ത്തിന്റെ നാളുകളാണ്. മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃദ്ധി യുടെ ഓർമ്മകളിലാണ് ഓണം ആഘോ ഷിക്കുന്നത്. മാവേലി, ഓണത്തപ്പൻ, തുട ങ്ങിയ പേരുകളിലും മഹാബലി അറിയപ്പെ ടുന്നു.

നീതിമാനായ മഹാബലിയുടെ കീർത്തി എല്ലാ നാടുകളിലേക്കും പടർന്നു. ഈ പ്രസിദ്ധിയിൽ ദേവന്മാർക്ക് അസൂയയും അസ്വസ്ഥതയും തോന്നി. തങ്ങളുടെ മേധാ വിത്വം നഷ്ടപ്പെടുമെന്ന് ദേവന്മാർ ഭയ പ്പെട്ടു. മഹാബലിയുടെ വളർച്ചയ്ക്ക് തട യിടാനുള്ള പദ്ധതികൾ ദേവന്മാർ ആസൂ ത്രണം ചെയ്തു. ദേവന്മാരുടെ മാതാവായ അദിതി മഹാബലി ആരാധിച്ചിരുന്ന മഹാ വിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലി യുടെ വളർച്ച തടയാനുള്ള സഹായം തേടി.

മഹാബലി മഹാമനസ്കനും ദാനശീലമുള്ള വ്യക്തിയും ആയിരുന്നു. അദ്ദേഹത്തിനോട് സഹായം തേടിച്ചെന്നവർക്കെല്ലാം അദ്ദേഹം ധാരാളം സഹായങ്ങൾ ചെയ്തുകൊടുക്കു കയും ചെയ്തിരുന്നു. മഹാബലിയെ ഒന്ന് പരീക്ഷിക്കാനായി മഹാവിഷ്ണു വാമനൻ എന്ന് പേരുള്ള ഒരു കള്ളൻ ബ്രാഹ്മണ നായി അവതാരമെടുത്തു.

വാമന രൂപത്തിൽ മഹാവിഷ്ണു മഹാബ ലിയുടെ രാജ്യത്തേക്ക് ചെന്നു. ആ സമ യത്ത് മഹാബലി പ്രഭാത സമയത്ത പ്രാർത്ഥനകൾ കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം നൽകാനുള്ള തയ്യാറെടുപ്പിൽ ആയി രുന്നു.

തന്റെ മുൻപിലെത്തിയ ദരിദ്രബ്രാഹ്മണ നായ വാമനനോട് ദാനമായി എന്താണ് വേണ്ടത് എന്ന് മഹാബലി ചോദിച്ചു. തനിക്ക് കുറച്ച് ഭൂമി മാത്രം മതിയെന്ന് വാമനൻ പറഞ്ഞു. എത്രത്തോളം ഭൂമി വേണം അദ്ദേഹത്തിനെന്ന് മഹാബലി ചോദിച്ചു. തന്റെ മൂന്ന് കാലടി കൊണ്ട് അള ക്കാവുന്നത് ഭൂമി മാത്രം മതിയെന്ന് വാമ നൻ പറഞ്ഞു. മഹാബലിയ്ക്ക് അൽപ്പം ആശ്ചര്യം തോന്നിയെങ്കിലും വാമനന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.

എന്നാൽ വാമനൻ ഒരു സാധാരണ വ്യക്തി യല്ല എന്ന് മനസ്സിലാക്കിയ അസുരഗുരുവായ ശുക്രാചാര്യൻ വാമനന് ഭൂമി ദാനം ചെയ്യു ന്നതിൽ നിന്നും മഹാബലിയെ വിലക്കി.

പക്ഷേ കൊടുത്ത വാക്ക് പാലിക്കാതിരി ക്കുന്നത് തെറ്റാണെന്ന് മഹാബലി ശുകാ ചാര്യനോട് പറഞ്ഞു. കള്ളനായ ആ ബ്രാഹ്മണൻ മഹാവിഷ്ണു ആകുമെന്ന് മഹാബലി കരുതിയില്ല. അദ്ദേഹം ശുക ചാര്യരുടെ മുന്നറിയിപ്പ് ലംഘിച്ച് ഭൂമി എടു ത്തുകൊളളാൻ വാമനനോട് പറഞ്ഞു.

മഹാബലി വാക്കു നൽകിയതോടെ വാമ നന്റെ ശരീരം വലുതാകാൻ തുടങ്ങി. വാമ നൻ പ്രപഞ്ചത്തോളം വളർന്നു. ആദ്യത്തെ കാലടിയിൽ വാമനൻ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ കാലടിയിൽ ആകാ ശവും അളന്നു തീർത്തു. മൂന്നാമത്തെ കാലടി വെക്കാനുള്ള സ്ഥലം എവിടെ യെന്ന് വാമനൻ മഹാബലിയോട് ചോദി ച്ചു. തനിക്ക് മുൻപിൽ നിൽക്കുന്നത് ഒരു സാധാരണ ബ്രാഹ്മണൻ അല്ലെന്ന് അതി നോടകം തന്നെ മഹാബലിക്ക് മനസ്സിലായി.

വാമനന്റെ അടുത്ത കാലടിയിൽ ഭൂമി മുഴു വൻ നശിക്കും എന്ന് തിരിച്ചറിഞ്ഞ മഹാ ബലി തൊഴുകൈകളോടെ വാമനന് മുൻപിൽ ശിരസ്സ് കുനിച്ചു. തന്റെ വാക്ക് പാലിക്കാനായി വാമനന്റെ അടുത്ത കാലടി തന്റെ ശിരസ്സിൽ വെച്ചുകൊള്ളാൻ മഹാബലി വാമനനോട് പറഞ്ഞു. വാമനൻ മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. ആ സമയം വാമനൻ യഥാർത്ഥ ത്തിൽ ആരാണെന്ന് മഹാബലി ചോദിച്ചു. മഹാവിഷ്ണു തന്റെ യഥാർത്ഥ രൂപത്തിൽ മഹാബലിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു.

മഹാബലിയെ പരീക്ഷിക്കാനായാണ് താൻ വന്നതെന്നും പരീക്ഷണത്തിൽ മഹാബലി വിജയിച്ചുവെന്നും മഹാവിഷ്ണു മഹാബ ലിയോട് പറഞ്ഞു.

തന്റെ പ്രജകളെ കാണാൻ മഹാബലി പാതാളത്തിൽ നിന്നും തിരിച്ചുവരുന്ന ദിവ സമാണ് മലയാളികൾ ഓരോ വർഷവും ഓണമായി ആഘോഷിക്കുന്നത്. മഹാബ ലിയുടെ ത്യാഗത്തോടുള്ള ബഹുമാന സൂചകമായി കൊണ്ടാടുന്ന ഓണം ദിവ സങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോ ഷമാണ്. മലയാളമാസം ചിങ്ങത്തിലെ അത്തം ദിനം മുതൽ മഹാബലിയെ വര വേൽക്കാനുള്ള തയ്യാറാടെപ്പുകൾ തുട ങ്ങും. അത്തദിനം മുതൽ വീടുകളുടെ മുൻപിൽ പൂക്കളം ഒരുക്കും. മഹാബലി പ്രജകളെ കാണാനെത്തുന്ന തിരുവോണ നാളിലാണ് ഏറ്റവും പ്രധാന ആഘോഷം.

Class 8 Malayalam Adisthana Padavali Notes Unit 1 പിന്നെയും പൂക്കുമീ ചില്ലകൾ
ആമുഖം

എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല എന്ന ആശയമാണ് പിന്നെയും പൂക്കുമീ ചില്ലകൾ എന്ന തലക്കെട്ട് സൂചിപ്പിക്കുന്നത്. പ്രത്യാശയുണ്ടെങ്കിൽ ജീവിതത്തിൽ ആനന്ദവും ഭാവിയെ പ്പറ്റി തെളിവാർന്ന ചിന്തയും ഉണ്ടാകും. ഏത് തരത്തിലുള്ള പ്രതിസന്ധികളിലും പ്രതീക്ഷയോടെ പുലർത്തി ജീവിതത്തിന്റെ ഉയർന്ന തലങ്ങൾ എത്തിപ്പിടിക്കാൻ നമുക്കു കഴിയണം. മൂല്യ ങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് ജീവിതത്തിൽ വളർച്ചയുണ്ടാകും. (സ്നേഹം, കരുണ, നന്മ, സഹാനുഭൂതി, വിശ്വാസം, സഹകരണം, സഹവർത്തിത്വം, സഹനത തുടങ്ങിയവയെല്ലാം ജീവിത മൂല്യങ്ങളാണ്.

“ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ
ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക.
ഭൂമിയിലും നിങ്ങൾ തളിർക്കും;
ആകാശത്തിലും വേരു പടരും”
(വേരും തളിരും) -പി.കെ. പാറക്കടവ്
പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1 2
യഥാർത്ഥ പേര് അഹമ്മദ് പി.കെ. 1952-ൽ ജനിച്ചു. പത്രപ്രവർത്ത കനായി പ്രവർത്തിക്കുന്നു.

പ്രധാനകൃതികൾ:
മനസ്സിന്റെ വാതിലുകളിൽ, മാനത്തിന്റെ നിലവിളി (കഥാസമാ ഹാരം) ഗുരുവും ഞാനും, പ്രകാശനാളം (ബാലസാഹിത്യം) മുറി വേറ്റ വാക്കുകൾ (ലേഖന സമാഹാരം) ഞായറാഴ്ച നിരീക്ഷണ ങ്ങൾ (വിവർത്തനം)

പുതുവർഷം Notes Question Answer Class 8 Adisthana Padavali Chapter 1

Question 1.
ഈ കഥ നമ്മോടു പറയുന്നതെന്താണ്? ചർച്ച ചെയ്യുക.
Answer:

  • മൂല്യബോധമുള്ളവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്ന് വളരെ ലളിതമായി അവ തരിപ്പിക്കുന്ന മിനിക്കഥയാണ് പി.കെ. പാറക്കടവിന്റെ “വേരും തളിരും”
  • പുതിയ കാലത്ത് മനുഷ്യൻ കൂടുതൽ സ്വാർത്ഥനാകുന്നതിന്റെ ഫലമായി വേരുകൾ (ബന്ധങ്ങൾ) നഷ്ടപ്പെടുന്നു.
  • കുടുംബന്ധങ്ങളിലെ ഊഷ്മളത കുറയുന്നതുപോലെ മനുഷ്യന് അവന്റെ അമ്മയായ ഭൂമിയോടുള്ള ബന്ധവും കുറയുന്നു.
  • ഭൂമിയിൽ ജനിച്ച മനുഷ്യനെ ആകാശത്തോളം വളരാൻ സഹായിച്ചത് അവന്റെ അമ്മ യാണ്.
  • ഭൂമിയിൽ തളിർത്ത് ആകാശത്തോളം വേരു പടരാൻ നമ്മെ സഹായിച്ചത് അമ്മയായ ഭൂമിയാണ്.
  • കാലക്രമത്തിൽ മനുഷ്യബന്ധങ്ങളിലും പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധ ത്തിലും ഉണ്ടാകുന്ന കുറവുകളെക്കുറിച്ചാണ് എഴുത്തുകാരൻ സൂചിപ്പിക്കുന്നത്.
  • ഓരോ മനുഷ്യനും ഉള്ളിലെ ഇടുങ്ങിയ ചിന്താഗതികൾ മാറ്റി കുറച്ചുകൂടി വിശാലത യുടെ സഹനതയും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോൾ ജീവിതവീക്ഷണം (കാഴ്ച പ്പാട് തന്നെ മാറുന്നു.
    സമൂഹം ഒറ്റക്കെട്ടായി തളിർത്ത് വളർന്ന് ആകാശത്തോളം പടരുന്നു.
  • അന്യന്റെ ദുഃഖം തന്റേതു കൂടിയായി കാണുമ്പോൾ അവൻ ഒപ്പമുള്ളവർക്കും പ്രാധാന്യം കൽപ്പിക്കും.
  • കൂടുതൽ മഹത്തായ ഒരു ലോകം സ്വപ്നം കാണും. പുതിയ പ്രതീക്ഷകളും പ്രത്യാശ കളും ഉണ്ടാകുന്നു.
  • അപ്പോഴാണ് ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ വേരു പടർത്തുകയും
    ചെയ്യുന്നത്.
  • എളിമയിൽ നിന്ന് പ്രത്യാശയുടെ ചില്ലകളിലേറി ആകാശത്തോളം വരുക. വളർന്ന് വലുതാകുമ്പോൾ നാം പിന്നിട്ട വഴികളെ മറക്കാതിരിക്കുക. ജീവിതമൂല്യങ്ങൾ കൈവി ടാതിരിക്കുക. നാം പറയാറുള്ളതുപോലെ മൂടു മറക്കാതിരിക്കുക.
  • മനുഷ്യജീവിതത്തിന്റെ രണ്ടറ്റങ്ങളെയാണ് ഭൂമിയും ആകാശവും എന്ന പദങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും മേന്മകൾ ഉൾക്കൊണ്ട് ജീവിക്കുക.
  • ഭൂമിയിലായിരിക്കുമ്പോൾ എപ്പോഴും കിനാവു കാണുക. ചിന്തയിലെല്ലാം ആകാശ ത്തിന്റെ തെളിമയും പരപ്പുമുണ്ടാവുക-അതാണ് ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശം മനസ്സിൽ സൂക്ഷിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ജീവിതത്തിന്റെ ഉന്നതിയിൽ, നമ്മുടെ വേരുകൾ ഉള്ളത് മണ്ണിലാണെന്നും ഓർക്കുക.
  • മണ്ണിൽ വേരുപടരാതെ ഒരാൾക്കും ജീവിക്കാൻ കഴിയില്ലല്ലോ. പടർന്ന് പന്തലിക്കാൻ സഹായിച്ച ആ വേരിന്റെ ആഴത്തെ മറക്കാതിരിക്കുക. അങ്ങനെയുള്ളവർക്കേ ഭൂമി യിൽ തളിർക്കാനും ആകാശത്തു പടരാനും സാധിക്കുകയുള്ളൂ.

പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf പെരുന്തച്ചൻ Perumthachan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Perumthachan Summary

പെരുന്തച്ചൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പെരുന്തച്ചൻ Perumthachan Summary in Malayalam Class 8 1
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അധ്യാപകനുമായിരുന്നു ജി. ശങ്കര ക്കുറുപ്പ്, ജി. എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയ പ്പെട്ടിരുന്നു. ജ്ഞാനപീഠം പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള സാഹിത്യകാരനാണ് ജി. ശങ്കരക്കു റുപ്പ്.

1901 ജൂൺ 3-ന് എറണാകുളം ജില്ലയിലെ കാലടി ക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേ ശിച്ചു. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനമനു ഷ്ഠിച്ചു.

സൂര്യകാന്തി, ഗീതാഞ്ജലി, ഓടക്കുഴൽ, ഇരുട്ടു ന്നതിനുമുൻപ്, പൂജാപുഷ്പം, നിമിഷം, സാഹിത്യക തുകം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം എന്നി പ്രധാന കൃതികളാണ്. “ഓർമ്മയുടെ ഓളങ്ങളിൽ’ ആത്മകഥയാണ്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്, പദ്മഭൂഷൺ, എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.

പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

പാഠസംഗ്രഹം

മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടുകിടക്കുന്ന പെരുന്തച്ചനെ കാണിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. ഇന്ന് എനിക്ക് ഇത്തിരി സുഖം തോന്നുന്നുണ്ട്. എത്ര നാളായി ഞാൻ ഈ പൊത്തിനുള്ളിൽ ചുരുണ്ടു കിടക്കുന്നു. മരത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന തച്ചന് തന്റെ വീട് ഒരു പൊത്തായി സങ്കല്പിക്കാൻ കഴിയും വാതം എന്റെ എല്ലിലെ മജ്ജയൊക്കെയും കാർന്നു തിന്നിരിക്കുന്നു. പ്രേതം പോലെ ആയി തീർന്നെങ്കിലും ഞാനിപ്പോഴും ശ്വസിക്കുന്നുണ്ട്. തളർന്നു കിടക്കുന്ന പെരുന്തച്ചന് അല്പം ആശ്വാസം തോന്നിയപ്പോൾ പുറംലോകം കാണണമെന്ന ആഗ്രഹം തോന്നി.

ഉളി വെയ്ക്കുമ്പോൾ കട്ടപ്പൊന്നുപോലെ തിള ങ്ങുന്ന പ്ലാവും കവഞ്ചി ഉണ്ടാക്കാനായി വെട്ടുന്ന തേന്മാവും നിറയെ പൂത്തുകായ്ച്ച് നിൽക്കുന്ന ഈ മീന മാസകാലത്ത് ഇറയത്ത് ചെന്നൊന്ന് ഈ കാഴ്ചക ളൊക്കെ എനിക്ക് നോക്കാൻ കഴിഞ്ഞെങ്കിൽ എത നന്നായിരുന്നു. എന്റെ പറമ്പിലാണെങ്കിൽ ഒരു കുറ്റി വാഴപോലുമില്ല. എനിക്ക് എവിടെയെങ്കിലും ഒരു മരം കാണുന്നത് തന്നെ ഇമ്പമാണ്.

ഒമ്പതാളുകൾ ഒരുമിച്ചു പിടിച്ചാലും പിടിഎ ത്താത്ത ഒരു കൂറ്റൻ തമ്പക വൃക്ഷം ഉളിയന്നൂർ അമ്പ ലമൈതാനത്തിൽ നിൽപ്പുണ്ട്. വളവും പോലും കേടു മൊന്നില്ലാത്ത ആ മരത്തെ ഞാൻ കണ്ണുകൊണ്ട് ഒന്ന ഒന്നു നോക്കി. എൺപതു കോലിനപ്പുറമുണ്ടാകും ആ തമ്പക വൃക്ഷം. തമ്പകമരം മുറിച്ചിട്ടാൽ ഈ നാട്ടിലെ പുരകൾക്കെല്ലാം മുള മോന്തായങ്ങൾ മാറ്റാനും ഉത്ത രങ്ങൾ മാറ്റാനുമുള്ള തടി കിട്ടും. അല്ലെങ്കിൽ ഊരാണ്മ ക്കാർ മാറ്റാനുമുള്ള തടി കിട്ടും. അല്ലെങ്കിൽ ഊരാണ്മ ക്കാർ കരുതുന്നത് പോലെ ചെത്തിയെടുത്ത് ഇല്ലമാളി കകൾക്ക് മോന്തായത്തിന് ഉപയോഗിക്കാം. ഇന്ന് എന്റെ തടി പൂതലിച്ചു പോയി. യൗവനകാലത്തിലെന്നപോലെ വീണ്ടും പണിശാലയിലെത്തി തൊഴിലിന്റെ ലഹരിനുണ യാൻ എനിക്കാവില്ലല്ലോ.
പെരുന്തച്ചൻ Perumthachan Summary in Malayalam Class 8 2
കരി വെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയിലഞെട്ടും തപ്പിക്കൊണ്ട് വെടിവെ ച്ചാലും കൂടി കേൾക്കാനാനി (തച്ചന്റെ ഭാര്യ) കൂനി ക്കൂടി പടിമേലിരിക്കുന്നു. നാനി പ്രായാധിക്യത്താൽ അന്ധയും ബധിരയുമാണ്. അവൾ ഇന്ന് കിളവിയായി രിക്കുന്നു. പൂത്ത ചെമ്പകത്തെപ്പോലെ നിവർന്ന് നിന്നും, കടഞ്ഞെടുക്ക് പോലുള്ള ഉടലിന്റെ വടിവുമായി മൂന്നും കൂട്ടി മുറുക്കി ചിരിച്ച് പൂത്തവെള്ളിലപോലെ പണ്ട് എന്റെ അരികത്ത് അവൾ നിന്നനാളുകൾ ഞാൻ ഇന്നു മോർക്കുന്നു. (പുരികം നരച്ച ആ കണ്ണുകൾ ചിതൽ തിന്ന് പൂവാതിലിൽ കൂടി കുറെനേരം അലഞ്ഞു നട ന്നു.

ഒന്നു പൊങ്ങാൻ കഴിഞ്ഞെങ്കിൽ, നിരങ്ങി എങ്കിലും നീങ്ങുന്ന തന്നെ മകനുണ്ടായിരുന്നെങ്കിൽ, ആ കൈ താങ്ങുമായിരുന്നെന്ന് പെരുന്തച്ചൻ ഓർക്കു ന്നു. അതോർത്ത് തച്ചൻ വിതുമ്പാൻ തുടങ്ങി. തനിക്ക് നഷ്ടപ്പെട്ടുപോയ മകൻ, തന്റെ ഇപ്പോഴത്തെ അവസ്ഥ, തന്റെ വിധി എല്ലാം ഓർത്തിട്ടാവാം തച്ചൻ വിതുമ്പിയ ത്. വീണ്ടും ആ ഓർമ്മകളെ മായ്ക്കാനായിട്ടാവാം ചുളി വേറെ വീണ നെറ്റിയിൽ ചുക്കിച്ചുളിഞ്ഞ കൈകൾ കൊണ്ടു മെല്ലെ തടവിയത്. പണി ചെയ്യാൻ കഴിയില്ലെ ങ്കിലും ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിശാലയിൽ ഒന്നു ചെന്നിരിക്കാൻ കഴിഞ്ഞെങ്കിൽ, ഞാൻ മുഴ ക്കോലും ഉളിയുമായി പണി ചെയ്യുന്നതിലെ ആഹ്ലാദം നുണയുമായിരുന്നു എന്ന് മോഹിച്ചു പോകുന്നു.

കരിവീട്ടിയുടെ കാതൽ ഉണ്ടാക്കിയ ഒരു വലിയ മരപാത്രം കമിഴ്ത്തി വെച്ചതു പോലുള്ള ആകാശത്തിന്റെ താഴെ അകലെയായി കാണുന്ന ചെമ്പു താഴിക കുടത്തോടു കൂടിയ മിക വാർന്ന തൃക്കോവിൽ തീർത്തത് ഞാൻ പിടിച്ച് ഉളി കൈകളാൽ എന്റെ മകൻ ഈ കൈകൾ കൊണ്ടാണ്.
ക്ഷേത്രധ്വജത്തിന്റെ ഉയർന്ന അഗ്രത്തിൽ സ്ഥാപിച്ച ഗരു ഡവിഗ്രഹം കണ്ടാൽ പറന്നു പറ്റിയ ഗരുഡൻ ഇരിപ്പുറ പ്പിക്കാനായി ചിറകുകകൾ ചലിപ്പിക്കുന്നതായേ തോന്നൂ. താൻ അതിൽ അസൂയാലുവായി എന്ന് നാട്ടുകാ രുടെ പക്ഷം-തന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭിമാനമല്ലാതെ മറ്റെന്തു തോന്നൽ.

ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു നാവുപൊത്താൻ ആർക്കും കഴിയില്ല. വായിലെ അപവാദ പ്രചാരണം നടത്തുന്നവർ അതു തുടരുക തന്നെ ചെയ്യും. അതു തടയാൻ ആർക്കുമാ വില്ല. ക്ഷേത്രത്തിന്റെ രണ്ട് ഗോപുരങ്ങളിലും തേക്ക് കൊണ്ട് ഞങ്ങൾ അഷ്ടദിക്പാലരൂപം കൊത്തിവെച്ചു. ഒന്ന് എന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലു മാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തെക്കാൾ കൂടുതൽ ജീവൻ തുടി ക്കുന്നതായി ജനം പറഞ്ഞു. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? എന്റെ കണ്ണിലുണ്ണിയായ മകന്റെ പ്രശസ്തി എന്റെ കൂടി പ്രശസ്തിയാണ്. എന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ എന്റെ മുഖം മങ്ങിയതായി അവർ അപവാദം പറയുന്നു. ഞാൻ തച്ചനാണെങ്കിലും ഒരു അച്ഛനല്ലാതായി പോകുമോ എന്നാണ് പെരുന്തച്ചൻ ചോദിക്കുന്നത്.

പെരുന്തച്ചൻ Perumthachan Summary in Malayalam Class 8

അർത്ഥം
വാതം – വാതരോഗം
എലുമ്പിലെ – എല്ലിലെ
പ്രേതം – ശവം, പരേതാത്മാവ്, ദുർദ്ദേവത
ഇമ്പം – ഇഷ്ടം
ചീലാന്തി – മോന്തായം
ഊരാണ്മക്കാർ – ഊരിനെഭരിക്കുന്നവർ, ക്ഷേത്രങ്ങ ളിലും മറ്റും അധികാരമുള്ളവർ
പൂതലിച്ചു – ദ്രവിച്ചു
തമ്പകം – ഒരു തരം വൃക്ഷം
ഉടമ്പ് – ഉടൽ, ദേഹം
ചുങ്ങുക – ചുക്കുക, ശോഷിക്കുക
മരിക – മരവി, മരംകൊണ്ടുള്ള പാത്രം
താഴികക്കുടം – സ്തൂപി, ക്ഷേത്രത്തിന്റെയും മറ്റും മുകളിൽ പണിചെയ്തു വയ്ക്കുന്ന കുടം
വിണ്ണ് – ആകാശം
അഷ്ടദിക്ക് പാലകൻ – എട്ടുദിക്കുകളെയും പാലിക്കുന്നവൻ
മങ്ങി – ശോഭകുറഞ്ഞു. ഇരുണ്ടു
തച്ചൻ – ആശാരി, സ്ഥപതി
തോങ്കിത്തോങ്കി – ഏന്തിവലിഞ്ഞ്
നാനി – പെരുന്തച്ഛന്റെ ഭാര്യ

പര്യായം
വാതരോഗി – വാതകി, വാതഗസ്തൻ
മരക്കൂട്ടം – വീഥി, ആളി,ആവലി, പംക്തി, ശ്രേണി (ഇടതൂർന്ന മരക്കൂട്ടം) ലേഖം, രാജയം
തിണ്ണ – വിതർദി, വേദിക
ആകാശം – ദ്യൗ, ദ്യോവ്, അഭ്രം, വ്യോമം, പുഷ്ക രം, അംബരം, നഭസ്, നാകം, താരാപഥം
ആശാരി – തക്ഷൻ, വാർധകി, ത്വഷ്ടാവ്, സ്ഥപതി, രഥകാരൻ, കഷ്ടതട്ട്, തച്ചൻ
തച്ചൻ – തക്ഷൻ, രഥകാരൻ, വർധകി, ത്വഷ്ടാവ്

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Practicing with Class 8 Malayalam Kerala Padavali Notes Pdf and പെരുന്തച്ചൻ Perumthachan Notes Questions and Answers improves language skills.

പെരുന്തച്ചൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 16

Class 8 Malayalam Kerala Padavali Unit 5 Chapter 16 Notes Question Answer Perumthachan

Class 8 Malayalam Perumthachan Notes Questions and Answers

Question 1.
“കരിവീട്ടിതൻ കാതൽ കടഞ്ഞു കുഴിച്ച് വ- വരിക കമിഴ്ത്തിയ പോലെഴും വിണ്ണിൻ താഴെ” ഈ വരികളിൽ വിണ്ണിന്റെ എന്തെല്ലാം സവിശേ ഷതകളാണ് തെളിയുന്നത്?
Answer:
ആകാശത്തെ കമിഴ്ത്തി വച്ചിരിക്കുന്ന വൻമരിക യോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. മരം കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പാത്രമാണ് മരിക ഒരു വലിയ മരപാത്രം (മരിക) കമിഴ്ത്തി വച്ചാൽ എപ്രകാരാമാണോ അപ്രകാരമാണ് ആകാശ ത്തിലെ ആകൃതി എന്ന് സാരം. കരിവീട്ടിയുടെ കാതലിനോടുള്ള സാദൃശ്യം ആ ക ാശം കാർമേഘം നിറഞ്ഞ കറുത്തിരുണ്ടതാണെന്ന് കാണിക്കുന്നു. ഇത്തരം അലങ്കാര കല്പനകളി ലൂടെ ആകാശത്തിന്റെ ആകൃതി, സൗന്ദര്യം, അന സത് എന്നിങ്ങനെ വ്യത്യസ്ത മുഖങ്ങളാണ് തെളിഞ്ഞു കാണുന്നത്.

Question 2.
തൊഴിലിനോട് അങ്ങേയറ്റം ആത്മാർ ത്ഥത കാണിച്ച വ്യക്തിയാണ് പെരുന്തച്ഛൻ എന്നു വ്യക്ത മാക്കുന്ന വരികൾ കണ്ടെത്തുക.
Answer:
പണിചെയ്യുവാൻ മേലാതാകിലും തൊങ്കിങ്ങി-പണിയാലയിൽപ്പുക്കൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ, എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ പങ്കിടാറുള്ളാഹ്ലാദമിപ്പൊഴും നുണഞ്ഞേനെ!

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 3.
നാനിയെ കവി അവതരിപ്പിപ്പിച്ചിരിക്കുന്നത് എപ കാരമാണ്?
Answer:
നാനി യൗവ്വനാരംഭത്തിൽ പൂത്ത ചെമ്പകത്തെ പോലെയായിരുന്നു. കടഞ്ഞെടുക്ക് പോലുള്ള ഉട ലിന്റെ വടിയുമായി മൂന്നും കുട്ടി മുറുക്കി ചിരിച്ച് പൂത്ത വെള്ളിലപോലെ അവൾ തച്ചന്റെ അരികിൽ നിന്നിരുന്നു. ഇന്ന് നാനി പ്രായാധിക്യത്താൽ അന്ധ തയും ബധിരയുമാണെന്നാണ് കവി പറയുന്നത്. കരിവെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയിലഞെട്ടും തപ്പിക്കൊണ്ട് വെടിവെച്ചാലും കൂടി കേൾക്കാത്ത നാനി കൂനിക്കൂടി പടിമേലിരി ക്കുകയാണ്. അവൾ ഇന്ന് കിളവിയായി മാറിയിരി ക്കുന്നു.

Question 4.
പെരുന്തച്ഛന്റെ ചിന്തകളിൽ മരം നിറഞ്ഞു നിൽക്കുന്ന തച്ചൻ മനസ്സ് കണ്ടെത്താനാവും. നിങ്ങളുടെ നിരീക്ഷണം വ്യക്തമാക്കുക?
Answer:
മരത്തിന്റെ പൊത്തുപോലുളള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടുകിടക്കുന്ന പെരുന്തച്ചനെ കാണി ച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. തച്ചന് മര ത്തോടുള്ള ആഭിമുഖ്യം എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ചിത്രീകണം. ഉളി വെയ്ക്കുമ്പോൾ കട്ടപ്പൊന്നുപോലെ തിളങ്ങുന്ന പ്ലാവും കൈവഞ്ചി ഉണ്ടാക്കാനായി വെട്ടുന്ന തേന്മാവും നിറയെ പൂത്തുകായ്ച്ച് നിൽക്കുന്ന കാഴ്ചയാണ് ഇറയത്ത് നിന്ന് കാണാൻ, തളർന്നു കിടക്കുന്നതിനിടയിലും അദ്ദേഹം ആഗ്രഹിക്കുന്നത്. എവിടെ മരം കണ്ടാലും ഇമ്പമാണെന്നാണ് അദ്ദേഹം പറയുന്നത്.

പണി ചെയ്യാൻ കഴിയില്ലെങ്കിലും ഇഴഞ്ഞും നിര ങ്ങിയുമെങ്കിലും പണിശാലയിൽ ഒന്നു ചെന്നിരി ക്കാൻ കഴിഞ്ഞെങ്കിൽ, ഞാൻ മുഴക്കോലും ഉളി യുമായി പണി ചെയ്യുന്നതിലെ ആഹ്ലാദം നുണ യുമായിരുന്നു എന്ന് പറയുന്നതിലും മരത്തോടും തൊഴിലിനോടുമുള്ള സ്നേഹമുണ്ട്.

ഒമ്പതാളുകൾ ഒരു മിച്ചു പിടിച്ചാലും പിടി എത്താത്ത ഒരു കൂറ്റൻ തമ്പകവൃക്ഷം അമ്പലമൈതാനത്തിൽ നിൽപ്പുണ്ടെന്ന് തച്ചൻ ഓർമ്മിക്കുന്നു. ആ മരത്തെ അദ്ദേഹം മനകണ്ണു കൊണ്ട് അളന്ന്, എൺപതു കോലിനപ്പുറമുണ്ടാ കുന്ന ആ വൃക്ഷം മുറിച്ചിട്ടാൽ നാട്ടിലെ പുര കൾക്കെല്ലാം മുള മോന്തായങ്ങൾ മാറ്റാനും ഉത്ത രങ്ങൾ മാറ്റാനുമുള്ള തടി കിട്ടും എന്നും, അല്ലെ ങ്കിൽ ചെത്തിയെടുത്ത് ഇല്ലമാളികകൾക്ക് മോന്താ യത്തിന് ഉപയോഗിക്കാം എന്നു കണക്കുകൂട്ടുന്നു.

മരവുമായി ഒടുങ്ങാത്ത ബന്ധമുള്ളതു കൊണ്ടാണ് പെരുന്തച്ചൻ തളർന്ന തന്റെ ശരീ രത്തെ പൂതലിച്ച ശരീരം എന്നു വിശേഷിപ്പിച്ചത്. നാനിയുടെ യൗവനത്തെ ചെമ്പകമരത്തോടും മര ത്തിൽ കടഞ്ഞ ശില്പത്തോടും പൂത്തവെളളില യോടുമാണ് തച്ഛൻ സാദൃശ്യപ്പെടുത്തിയിരിക്കു ന്നത്. ഈ കവിതയിൽ കരിവീട്ടികൊണ്ട് കടഞ്ഞ ടുത്ത മരികയോട് ആകാശത്തെ സാദൃശ്യപ്പെടു ത്തുന്ന ഒരു ഭാഗവുമുണ്ട്. പെരുന്തച്ഛനായ അദ്ദേ ഹത്തിന്റെ വാക്കുകളിലും ചിന്തകളിലും ഭാവനക ളിലും എല്ലാ മരങ്ങളും തൊഴിലും നിറഞ്ഞു നിൽക്കുന്നു.

Question 5.
ചുവടെ കൊടുത്ത വരികൾ വിശകലനം ചെയ്യുക. “ആയിരം മണിയുടെ നാവുപൊത്തീടാ മാറ്റ- വായിലെ നാവാർക്കാനും കെട്ടുവാൻ കഴി യുമോ?”
Answer:
മനുഷ്യസ്വഭാവവുമായി ബന്ധപ്പെടുത്തുന്ന വരി കളാണിത്. മനുഷ്യനെ പോലെ മണികൾക്കും നാവുണ്ട്. രണ്ടും നൽകുന്നത് ശബ്ദധോരണിയാ ണ് ആയിരം മണിയുടെ നാവ് മൂടിക്കെട്ടാൻ ആർക്കും കഴിയും. പക്ഷേ മനുഷ്യന്റെ അപവാദ പ്രചാരണത്തെ തടുക്കാൻ കഴിയില്ല. അപവാദം പറയുക എന്നത് മനുഷ്യന്റെ സഹജവാസനയാ ണ്. അത് പറയാനും കേൾക്കാനും മനുഷ്യന് താല്പ്പര്യവുമാണ്. അതിനെ തടുക്കാൻ ആർക്കും സാധിക്കില്ല എന്നാണ് പെരുന്തച്ഛൻ പറയുന്നത്.

Question 6.
“പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം, കിഴവനെ ത്താങ്ങുമായിരുന്നാ… വിതുമ്പീ പെരുന്തച്ഛൻ”
Answer:
കഴുത്തിൽ വീതുളി വീണ് തലയറ്റു പിടയുന്ന മകനെ കണ്ട് പരിഭ്രമിച്ച് കോണിപ്പടിയിൽ കാലുറ യ്ക്കാതെ മോന്തായത്തിൽ നിന്നും താഴെ വീണ പെരുന്തച്ഛൻ വർഷങ്ങളായി ചലനമറ്റ് ഒരേ കിട പ്പാണ്. എഴുന്നേൽക്കാനോ ഇരിക്കാനോ ഇഴയാൻ കൂടിയോ കഴിയാത്ത അവസ്ഥ. ഒന്നു പൊങ്ങാൻ കഴിഞ്ഞെങ്കിൽ ഇഴഞ്ഞും നിരങ്ങിയുമെങ്കിലും പണിശാലയിൽ ചെന്നിരുന്ന് പണി ചെയ്യുന്നതിലെ ആഹ്ലാദം നുണയാമായിരുന്നു എന്ന് പെരുന്തച്ഛൻ മോഹിച്ചു പോകുന്നു. മകനുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥയിൽ ആ കൈകൾ തന്നെ താങ്ങു മായ അവൻ തനിക്ക് ആശ്രയമായിരുന്ന എന്നും പെരുന്തച്ഛൻ വിചാരിക്കുന്നു. തന്റെ കൈപ്പിഴകൊണ്ട് നഷ്ടപ്പെട്ട മകൻ, തന്റെ ഇപ്പോ ഴത്തെ അവസ്ഥ, തന്റെ വിധി എന്നിവ എല്ലാം ഓർത്താവാം പരുന്തച്ഛൻ വിതുമ്പിയത്.

“എൻകരം തോറ്റാലെന്താണെന്മകൻ ജയിക്കുമ്പോൾ, എൻ കണ്ണിലുണ്ണിക്കലും പൂകളെൻ പൂകളല്ലേ?”
Answer:
ക്ഷേത്രത്തിന്റെ രണ്ടു ഗോപുരങ്ങളിലും തേക്ക് കൊണ്ട് തച്ചനും മകനും അഷ്ടദിക് പാലരൂപം കൊത്തിവെച്ചു. ഒന്ന് പെരുന്തച്ഛന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്ന തായി ജനം പറഞ്ഞു. അതിൽ പെരുന്തച്ഛന് മക നോട് അസൂയ മൂത്തു എന്ന് ജനം പറഞ്ഞ അപ വാദത്തിന് മറുപടി പറയുകയാണ് തച്ചൻ. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? മകൻ പെരു ന്തച്ഛന്റെ കണ്ണിലുണ്ണിയാണ്. മകന്റെ പ്രശസ്തി തന്റെ കൂടി പ്രശസ്തിയാണ്. കാരണം അവനെ ഉളി പിടിക്കാൻ പഠിപ്പിച്ചത് പെരുന്തച്ഛനാണ്. പെരു ആച്ഛന് മകനോടുള്ള വാത്സല്യവും അവന്റെ കഴി വിനോടും കീർത്തിയോടുമുള്ള അഭിമാനും ഈ വരികളിൽ നിന്നു മനസ്സിലാക്കാം.

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 7.
അലങ്കാരഭംഗി കണ്ടെത്താം
“ചിരിച്ചു മൂന്നും കൂട്ടിപ്പൂത്ത വെള്ളില പോലെ- ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു.” കവിതയ്ക്ക് ശോഭ വർധിപ്പിക്കാൻ കവികൾ ഇത്തരം സാദൃശ്യകൽപ്പനകൾ പ്രയോഗിക്കാറു ണ്ട്. ഇവിടെ എന്തിനെയാണ് വർണിച്ചിരിക്കുന്നത്? എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്? ഉപമാലങ്കാരം പ്രയോഗിച്ച വരികൾ കവിതകളിൽ നിന്ന് കണ്ടെത്തി എഴുതുക.
മാതൃക-

• “ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പൊലെ”
• “വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം വെണ്ണിലാവോലുന്ന തിങ്കൾ പോലെ”
Answer:
മൂന്നും കൂട്ടി മുറുക്കി പൂത്ത വെള്ളിലാവുപോലെ നാനി നിൽക്കുന്നു എന്നു പറഞ്ഞിരിക്കുന്നതിനാൽ അലങ്കാരം ഉപമ.

ഉപമ
ലക്ഷണം
ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമയായത്
ഉദാ : മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്മുഖം

ഒരു വസ്തുവിന് മറ്റൊന്നിനോട് ചമൽക്കാര കാര മായ സാദൃശ്യം ചൊല്ലുന്നത് ഉപമാലങ്കാരം. ഉദാഹരണത്തിൽ രാജാവിന്റെ മുഖത്തിന് വിള ങ്ങുക എന്ന ക്രിയകൊണ്ട് ചന്ദ്രനോട് സാമ്യം പറ ഞ്ഞിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ ചമൽക്കാ രവുമുണ്ട്, അതിനാൽ അലങ്കാരം ഉപമ.

ഉപമയ്ക്ക് നാലുഘടകങ്ങൾ ഉണ്ട്.
1. ഉപമേയം
2. ഉപമാനം
3. സാധാരണ ധർമ്മം
4. ഉപമാവാചകം

ഉപമേയം
ഏതിനെ മറ്റൊന്നിനോട് ഉപമിക്കുന്നുവോ (സാ ദൃശ്യപ്പെടുത്തുന്നുവോ) അത് ഉപമേയം. വർണ്ണ്യം, പ്രകൃതം, പ്രസ്തുതം എന്നീ പേരുകളും ഉപമേയ ത്തിനുണ്ട്.

ഉപമാനം
ഉപമേയം ഏതിനോടു തുല്യമെന്നു പറയപ്പെടു ന്നുവോ അത് ഉപമാനം (ഏതിനോടു സാ ദൃശ്യപ്പെടുത്തുന്നുവോ അത് ഉപമാനം)
അവർണ്ണ്യം, അപ്രകൃതം, അപ്രസ്തുതം എന്നീ പേരുകളും ഉപമാനത്തിനു പറയുന്നു.

സാധാരണ ധർമ്മം
ഉപമേയത്തിലും ഉപമാനത്തിലും തുല്യമായി കാണ പ്പെടുന്ന ഗുണം (ധർമ്മം, പ്രത്യേകത) സാധാരണ ധർമ്മം.

ഉപമാവാചകം
സാദൃശ്യത്തെ കുറിക്കുന്ന ശബ്ദം ഉപമാവാചകം. സമം, സമാനം, സന്നിഭം, തുല്യം, ഒപ്പം, പോൽ, വിധം, പടി, പോലവേ, നേർ, കണക്കേ തുടങ്ങിയ പദങ്ങളും ഉപമാവാചകങ്ങളിൽപെടുന്നു. ഉപമാ വാചകങ്ങൾ എപ്പോഴും ഉപ മാ ന ത്തോടു ചേർന്നാണ് നിൽക്കുന്നത്.

മുൻപറഞ്ഞ ഉദാഹരണത്തിൽ
ഉപമേയം – മുഖം
ഉപമാനം – ചന്ദ്രൻ
സാധാരണ ധർമ്മം – വിളങ്ങുക
ഉപമാവാചകം – പോലെ

നാലു ഘടകങ്ങൾ ഉള്ള തു കൊണ്ട് ഇതിനെ പൂർണ്ണാപമയ്ക്ക് ഉദാഹരണമായി കരുതാം
അല്ലയോ രാജാവേ! അങ്ങയുടെ മുഖം ചന്ദ്രനെ പ്പോലെ ശോഭിക്കുന്നു. ഈ ഉദാഹരണത്തിൽ മുഖ ത്തിനും ചന്ദ്രനും തമ്മിൽ, വിളങ്ങുന്നു എന്ന ക്രിയ കൊണ്ട് സാമ്യം പറഞ്ഞിരിക്കുന്നു. ആഹ്ലാദം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങൾ വിളങ്ങുക എന്ന പദത്തിൽ നിന്ന് വ്യഞ്ജിക്കുന്നുണ്ട്. വർണ്ണ്യവിഷ യത്തിന് അവർണ്ണ്യത്തോട് ചമൽക്കാരകാരിയായ സാദൃശ്യമുണ്ടെങ്കിലേ ഉപമ എന്നു പരിഗണിക്കു കയുള്ളൂ. പേനയെപ്പോലെ പെൻസിലുമിരിക്കുന്നു എന്ന വാക്യത്തിൽ സാദൃശ്യം പറയുന്നുണ്ട് ങ്കിലും ആഹ്ലാദദായകമായ ചമൽക്കാരമില്ലാത്തതു കൊണ്ട് ഉപമയായി കണക്കാക്കുന്നില്ല.

രണ്ടു വസ്തുക്കൾക്ക് ഒരു ധർമ്മം കൊണ്ടാ എതാനും ധർമ്മങ്ങൾ കൊണ്ടോ ഉളള സാമ്യമാ കുന്നു സാധർമ്മം. സാധർമ്മമാണ് ഉപമാ മൂലകം. രണ്ടു വസ്തുക്കൾക്കു തമ്മിൽ സാധ ർമ്മം മൂന്നു വിധത്തിൽ കല്പിക്കാം.

1. ഭേദത്തെ പ്രധാനമാക്കി
2. അഭേദത്തെ പ്രധാനമാക്കി
3. ഭേദാഭേദങ്ങൾക്ക് തുല്യപ്രാധാന്യം നൽകി ക്കൊണ്ട് ഭേദാഭേദങ്ങൾക്ക് തുല്യ പ്രാധാന്യവും നൽകുന്ന കല്പനയാണ് ഉപമ.
ഭേദത്തെ പ്രധാനമാക്കുന്നത് വ്യതിരേകവുവും അഭേദം പ്രധാനമാക്കുന്നത് രൂപകവും ആകും

ഉപമ
ഉദാ : 1. കുല പൈതൃകമീ വിധം
ധിക്കരിക്കുന്നു നീ, നൗക
മഹാനദിയെ എന്നപോൽ

2. വനശാഖികളിൽ തൂങ്ങും
വീണപോലെ വിതുമ്പുമീ
ശ്രുതി താള ലയാരമ്യ
നൃത്തലോല വസുന്ധർ
(റിപ്പബ്ലിക് – വിഷ്ണു നാരായണൻ നമ്പൂതിരി)

ഒരച്ഛനമ്മയ്ക്ക് പിറന്ന മക്കൾ
ഓർത്താലൊരൊറ്റവാട്ടുകാർ നാം,
നാഥന്റെ മുറ്റത്തു വിളഞ്ഞീടുന്ന
നന്മുന്തിരിക്കാത്ത മനുഷ്യ വർഗ്ഗം
(തരംഗിണി) (ഉള്ളൂർ എസ്. പരമേശ്വരയ്യർ)

തലഗതി മുട്ടിയുഴന്നു പോയ കാളിന്ദി
യങ്കുശമേറ്റ കരിണിപോലെ
(ജലസേചനം-വൈലോപ്പിള്ളി ശ്രീധരമേനോൻ)

പൂനിലാവിൽ വെള്ളി പൂശിയ തിരുമുറ്റം പാൽ നറും കടൽ പോലെ തിളങ്ങി ചുഴലവും (സാഹിത്യമഞ്ജരി-വള്ളത്തോൾ നാരായണമേ നോൻ)

അഴകോടന്ന ഗരത്തിൽ തെക്കു കിഴക്കതു വഴി- യൊഴുകും യമുന തന്റെ പുളിനം കാൺമൂ
ഇളമഞ്ഞ വെയിൽ തട്ടി നിറം മാറി നീല വിണ്ണിൽ വിളങ്ങുന്ന വെൺമുകിലിൻ നിര കണ
(കരുണ – കുമാരനാശാൻ)

ഉപമയുടെ അവാന്തര വിഭാഗങ്ങൾ

1. ഗ്യാമോപമ
വ്യംഗ്യമായ അർത്ഥം വാച്യാർത്ഥത്തിനു കീഴ്പ്പെട്ടു നിൽക്കുന്നതിന് ഗാപമ എന്നു പറ യുന്നു. വാച്യാർ ത്ഥത്തിൽ നിന്നു മാത്രമേ വ്യംഗ്യാർത്ഥം കിട്ടുകയുള്ളൂ എന്ന് സാരം-
ഉദാ : “പുളയ്ക്കുന്നധികം നേരെ
നില്ക്കാതാടുന്ന കശ്മലൻ
ജയിച്ച വാർത്തകേട്ടിട്ടോ
കുടിച്ചിട്ടോ മധുദ്രവം”

ജയിച്ച വാർത്ത കേൾക്കുമ്പോൾ പുളിച്ചാടുന്നതും മദ്യം കിടക്കുമ്പോൾ പുളച്ചാടുന്നതും തമ്മിലുള്ള സാദൃശ്യം

മാലോപമ
ഒരുപമേയത്തന്നെ പല ഉപമാനങ്ങളോട് ഉപമിക്കു ന്നത് മാലോപമ-ഉദാഹരണം.

ഉദാഹരണം
കാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽ പോലെ
കാലമില്ലാതെഴുമാഴിപോലെ
കാറ്റിൽപ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ് പ്രാണനടക്കിവെച്ചും
ഇതിൽ പ്രാണായ സ്ഥിതനായ ദക്ഷിണാ മൂർത്തിക്ക് മൂന്ന് ഉപമാനങ്ങൾ നിർബന്ധിക്കപ്പെ ട്ടിരിക്കുന്നു.

ലക്ഷണം
“മാലോപമയൊർണ്ണ പല തോടുപമിപ്പതാം”
വേറെ ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.
തടിവെൺമഴുവാൽ മുറിച്ചപോ-
ലിടിവെട്ടേറ്റൊരു മുല്ലവള്ളി പോൽ
കുടിലാളകനഷ്ടഷ്ടയായ്
ടിതി ക്ഷോണിയിൽ വീണു കഷ്ടമേ
(മുറിച്ചിട്ട തടി, ഇടിവെട്ടേറ്റ് മുല്ലവള്ളി-ഉപമാനങ്ങൾ)
കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവൾ മൂർച്ഛയാർന്നിരുന്നാൾ
വിരതപവന വാപിപോലെ – വണ്ടിൽ
വിരുത മടങ്ങിയ ഗുമെന്ന പോലെ-
(വാപി, ഗുല്മം-ഉപമാനങ്ങൾ) (ലീല)

രശനോപാ
പൂർവ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയിൽ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞു കോർത്തതുപോലെ നിബന്ധിച്ചാൽ രശനോപമ

ഉദാഹരണം
“മൊഴിയധരം പോൽ മധുരം
മൊഴി പോലത്യച്ഛവർണ്ണമാം മേനി
മിഴി മേനിപോലെതിരതി;
മിഴിപോലത്യന്ത ദുസ്സഹം വിംഹം.”
“പാലരുവി പോലെയെത്ര മനോഹരം പൂ നിലാവു- പൂ നിലാവുപോലെ ഹൃദ്യം ശിശുവിൻരം വിടരുന്ന കുസുമങ്ങൾ ശിശുക്കൾ തൻ പുഞ്ചിരിപോൽ ഹൃദയത്തിന്നരുളുന്നുണ്ട്മിതാമോദം”
(വഞ്ചിപ്പാട്ട്)
പാലരുവി ഉപമാനം, പൂനിലാവ് ഉപമേയം
അടുത്തതായി പൂനിലാവ് ഉപമാനം ശിശുസ്മേരം

ഉപമാനം
കുസുമങ്ങൾ ഉപമേയം ഇങ്ങനെ പൂർവ്വോപമയിലെ ഉപമേയം ഉത്തരോപമയിൽ ഉപമാനമാക്കുന്നത് നോപമ

സാവയവോപമ
ഉപമാനോപമേയങ്ങൾക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിച്ചാൽ ‘സാവയാമ’
ഉദാഹരണം
തളിരുപോലധരം സുമനോഹരം
ലളിതശാഖകൾ പോലെ ദുജദ്വയം
കിളിമൊഴിക്കു തന്ന കുസുമോപമം
മിളിതമുജ്ജ്വലമാം നവയൗവനം
(ഭാഷാശാകുന്തളം)

ഇവിടെ ശകുന്തളയെ ലതയോട് ഉപമിക്കുന്നതിൽ ഓരോ അവയവത്തിനും ഉപമ ചെയ്യപ്പെട്ടിരി
ക്കുന്നു.

ഉദാഹരണത്തിന്
അധരത്തെ ചെന്തളിരിനോടും, കൈകളെ ചില്ലക ളോടും യൗവനത്തെ പുഷ്പങ്ങളോടും ഉപമിച്ചി രിക്കുന്നു. ഉപമാനത്തിനും ഉപമേയത്തിനും പ്രത്യേകം അവയവങ്ങളെ കല്പിച്ച സാദൃശ്യം കല്പിക്കുന്നത് സാവയവോപമ.

ലക്ഷിതോപമ
സാദൃശ്യ വാചകത്തിനുപകരണം തൊടുന്ന, പട വെട്ടുന്ന, കൊമ്പുകുത്തുന്ന നിന്ദിക്കുന്ന, ഹസി ക്കുന്ന, അസൂയപ്പെടുന്ന, മുതലയാ ലാക്ഷണിക ശബ്ദങ്ങൾ പ്രയോഗിക്കാറുണ്ട്. ലാക്ഷണിക ശബ്ദ പ്രയോഗത്തിൽ വാചക പദങ്ങൾ അർത്ഥം കൊണ്ടു കണ്ടുപിടിക്കേണ്ടിവരുന്നത് ലക്ഷിതോപമ. ഉദാഹരണങ്ങൾ

കുംഭികുലോത്തമൻ തുമ്പിക്കരം കൊണ്ടു
കുമ്പിട്ടു കൂട്ടീടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്രമസ്തകസന്നിഭജാനുവും-
മംഭോജബാണനിഷംഗാഭജംഘയും (ആദ്ധ്യാത്മരാമായണം)
(ഊരു – തുടി
ജംഘം – മുഴം കാൽ
നിഷംഗം- ആവനാഴി)

“വൻ തെന്നലേറ്റുലയുമുൽപലൻപ്രസൂന-
ചാഞ്ചാട്ടമോടു പടവെട്ടുമധീരനോട്ടം
മാൽ പടയോടു ഗിരികന്യക താൻ ഗ്രഹിച്ചോ?
മാൻപേട തന്നെ ഗിരികന്യയൊടഭ്യസിച്ചോ?” (കുമാരസംഭവം)

കല്പിതോപമ
പ്രസിദ്ധങ്ങളായ ഉപമാനങ്ങൾ മതിയാകൂ. കയ്യി ലെന്നു കാണുമ്പോൾ കവികൾ പുതിയ പമാന ങ്ങൾ സങ്കല്പിക്കുന്നു. അങ്ങനെ കല്പിച്ചുണ്ടാ കുന്ന ഉപമാനങ്ങളോടു കൂടിയതാണ് കല്പിതോ വമ.

ഉദാഹരണം :
കൂര നപ്പുരുഷൻ പുഞ്ചിരിച്ചീടുമ്പോൾ സൂര്യൻ തണുത്തതുപോലെ തോന്നി ക്രൂരനായ പുരുഷന്റെ പുഞ്ചിരിയെ സൂര്യൻ തണുത്തതിനോട് സാദൃശ്യപ്പെടുത്തുന്നു. സൂര്യൻ തണുക്കുക സ്വാഭാവികമല്ല. കവി കല്പിതമാണ്. ചന്ദ്രനുദിച്ചതുപോലെ തോന്നി എന്നു ചേർത്താൽ സ്വാഭാവികമാകും.

ഉപമാവാചകങ്ങൾ ധാരാളമുണ്ട്. എന്നാൽ സമം, സമാനം, സദൃശ്യം, തുല്യം., പോലെ, പോൽ, എന്നപോൽ, ഒപ്പം, നിഭം, സന്നിഭം, കം ഈ ഉപമാവാചകങ്ങൾ നേരിട്ടു സാദൃശ്യത്തെ കാണി ക്കുന്നവയാണ്.

പരമ്പരിതോപമ
പരസ്പരം ബന്ധപ്പെട്ട ഒന്നിലധികം ഉപമകളുടെ പരമ്പരയാണ് പരമ്പരിതോപമ:

ഉദാഹരണങ്ങൾ
“ചന്ദ്രനെപ്പോലെ മുഖമതിമോഹനം
ചന്ദ്രികപോലെ മൃദുസ്മേരവും
രാഹുവെപ്പോലതു രണ്ടും മറയ്ക്കുന്നു
ചേലെഴുന്നീടുമാ ചേലാഞ്ചലം

ഉദാഹരണം നോക്കാം
മുഖം ചന്ദ്രനെപ്പോലെ മനോഹരമാണ്. ചന്ദ്രിക പോലെ ശോഭനമാണ് പുഞ്ചിരി. രാഹുവിനെ പ്പോലെ ചേലെഴുന്ന ചേലയുടെ അഞ്ചലം (അറ്റം) ഇവ രണ്ടും മറയ്ക്കുന്നു. രാഹു ചന്ദ്രനെ വിഴു ങ്ങുമ്പോൾ ചന്ദ്രനും നിലാവും (ചന്ദ്രിക) മറയുന്നു. ഈ മൂന്ന് ഉപമകളും പരസ്പരം ആശ്രയിച്ചു നിൽക്കുന്നു. ചന്ദ്രനും നിലാവും രാഹുവും തമ്മിലും മുഖവും പുഞ്ചിരിയും ചേലാഞ്ചലവും തമ്മിലും ബന്ധമുണ്ട്. ഇവയിലേതെങ്കിലും ഒന്നു മാറ്റിയാൽ മറ്റുള്ളവരുടെ പ്രസക്തി നഷ്ടമാകുന്നു.

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

ലളിതോപമ
ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ കാണുന്നുവെന്നു പറ യുന്നതാണ് ലളിതോപമ

ഉദാ : നിലാവിൽ സൗഭഗം കാണു മൃദുസ്മേരത്തിൽ നിന്നുടെ
നിലാവിന്റെ സൗഭഗം നിന്റെ പുഞ്ചിരിയിൽ കാണുന്നു. നിലാവിന്റെ ധർമ്മമായ സൗഭഗം പുഞ്ചിരിയിലും കാണുന്നു എന്നു പറയുന്നതു കൊണ്ട് നിലാവിനും പുഞ്ചിരിക്കും സൗഭഗത്തിൽ സാദൃശ്യമുണ്ടെന്നു. ലക്ഷണം കൊണ്ട് ഈ സാദൃശ്യം ലഭിക്കുന്നുവെന്നതു കൊണ്ട് ലക്ഷി തോപമയുടെ വിഭാഗമായി ചില രീതിയെ കണ ക്കാക്കുന്നു.

അനന്വയം
തന്നോടു സമമായ താൻ താ-
നെന്നു ചൊന്നാലനന്വയം:
ഇന്ദുവിന്ദുവിനോടൊപ്പം
സുന്ദരാകൃതി ഭാസുരൻ
വേറെ ഒരു സദൃശ്യവസ്തു ഇല്ലെന്നു കാണിക്കാൻ വേണ്ടി ഒരു വസ്തുവിനെ അതിനോടുതന്നെ ഉപ മിക്കുന്നത് അനന്വയം. തന്നോടു തനിക്കു സാദൃശ്യം അന്വയിക്കാത്തതാകയാൽ അനന്വയം എന്ന പേര് അന്വർത്ഥമാകുന്നു. ചന്ദ്രനെപ്പോലെ സൗന്ദര്യമുള്ള ഒരു വസ്തുവേണമെങ്കിൽ ചന്ദ്രൻ തന്നെയേ ഉള്ളൂ എന്നു പറയുന്നതിനാൽ ചന്ദ്രന് സൗന്ദര്യോൽക്കർഷം ഫലിക്കുന്നു. വേറെ ഉദാ ഹരണം.
ഗഗനം ഗഗനം പോലെ
സാഗരം സാഗരോപമം
ശ്രീമൂലകപന്നൊപ്പം
ശ്രീമൂലകപാലകൻ
ആദ്യത്തെ ഉദാഹരണത്തിൽ സൗന്ദര്യം എന്ന സാധാരണധർമ്മം പറയപ്പെട്ടിരിക്കുന്നു. ഇതിൽ വൈപുല്യം മുതലായ സാധാരണധർമ്മങ്ങൾ ഊഹ്യങ്ങളായിരിക്കുന്നുവെന്നു ഭേദം.

ഉപമേയോപമ
ഉപമിക്കുന്നതാന്യ-
മുപമേയോപമാഖ്യമാം;
വിപുലാ കൃപപോൽ കീർത്തി
നൃപാ തേ കീർത്തിപോൽ കൃപ
ഉപമേയത്തെ ഉപമാനത്തോട് ഉപമിച്ചതിന്റെ ശേഷം

മരിച്ച് ഉപമാനത്തെ ഉപമേയത്തോടും ഉപമിക്കു ന്നത് ഉപമേയോപമ എന്നു പേരായ അലങ്കാരം. ഉപമേയത്തിനോടും ഉപമിക്കുക എന്നു പേരിന് അർത്ഥസാംഗത്യം. സാദൃശ്യ സമ്പാദകമായ ധർമ്മം ഒന്നായിരിക്കെ ഉപമേയത്തെ ഉപമാന ത്തോട് ഉപമിച്ചാൽ ഉപമാനത്തിന്, ഉപമേയ ത്തോടും ഉപമ സിദ്ധമാകുന്നു. അതിനെ വിശേ ഷിച്ചെടുത്തു പറയുന്നത് ഇവയ്ക്കു സാദൃശ്യം സംഭവിക്കുകയാണെങ്കിൽ അന്യോന്യം തന്നെ അല്ലാതെ മൂന്നാമതൊന്നിനോടില്ലെന്നു കാണിക്കു ന്നതിൽ പര്യവസാനിക്കുന്നു. വൈപുല്യ വിഷയ ത്തിൽ പന്റെ കീർത്തിക്കു തുല്യമായിട്ട് അദ്ദേ ഹത്തിന്റെ കൃപ ഒന്നല്ലാതെ മൂന്നാമതൊന്നില്ലെന്നു കൃപാകീർത്തികൾ രണ്ടിനും ഉൽക്കർഷം സിദ്ധി ക്കുന്നു. വേറെ ഉദാഹരണം.

കരിയിൽ ഗിരിയെപ്പോലെ
ഗിരിയിക്കരിയെന്നപോലെയച്ചൻ
അരിവിൽ മദാംബു സമം,
ചൊരിയുന്നു മദാംബുപോലരിരി.
പൂർവ്വോദാഹരണത്തിൽ രാജാവ് വർണ്ണനീയനാ കയാൽ അദ്ദേഹത്തിന്റെ കൃപാകീർത്തികൾ രണ്ടും പ്രകൃതം തന്നെ. ഉത്തരോദാഹരണത്തിൽ “കര യിതു’ എന്നും ഇക്കരി എന്നും പറകയാൽ ആന പ്രകൃതവും പർവ്വതം അപ്രകൃതവും ആകുന്നു.

രശനോപമയും ഉപമേയോപമയും തമ്മിലുള്ള വ്യത്യാസം

ആദ്യത്തെ ഉപമയിലെ ഉപമേയത്തെ രണ്ടാമത്തെ ഉപമയിൽ ഉപമാനമാക്കുന്നത് ഉപമേയോപമ. ആദ്യത്തെ ഉപമയിലെ ഉപമാനത്തെ രണ്ടാമത്തേ തിൽ ഉപമേയമാക്കാത്തത് രശനോപമ.

ഉദാഹരണത്തിൽ, അവിടത്തെ കൃപപോലെ വിപു ലമാണ് അവിടത്തെ കീർത്തി, അവിടത്തെ
കീർത്തിപോലെ വിപുലമാണ് കൃപ എന്നു പറ ഞ്ഞാൽ ഉപമേയോപമ.

അവിടുത്തെ കൃപ പോലെ വിപുലമാണ് അവി ടത്തെ കീർത്തി. അവിടുത്തെ കീർത്തിപോലെ നിർമ്മലമാണ് അവിടുത്തെ ഹൃദയം എന്നു പറ ഞാൻ രശനോപമ.

ഉപമേയോപമയും അനന്വയവും
ഉപമേയോപമയും അനന്വയവും തമ്മിലുള്ള വ്യത്യാസം. ഉപമേയോപമയിൽ ഉപമേയത്തിനു തുല്യമായി ഉപമേയവും ഉപമാനത്തിന് സമമായി ഉപമേയവും മാത്രമേ ഉള്ളു. മൂന്നാമതായി ഒന്നില്ല. അനന്വയത്തിലാകട്ടെ ഉപമേയത്തിനു തുല്യമായി രണ്ടാമതൊന്നില്ല.

ഉപമിക്കണമെങ്കിൽ ഉപമേയത്തോടു മാത്രമേ കഴിയും. അനന്വയം സാമ്യോക്തിയോ അതിശയോ ക്തിയോ ആയിട്ടല്ല.

വക്രോക്തി എന്ന നിലയിൽ ചമൽക്കാര കാരി യായി തീരുമെന്ന അഭിപ്രായവും നിലനിൽക്കുന്നു.

പ്രതാപം
ഉപമാനോപമേയത്വം
മറിച്ചിട്ടാൽ പ്രതീപമാം:
നെന്മേനിരാകതൻ പുഷ്പം
നിന്മേനിക്കൊപ്പമാം പ്രിയേ
പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുക പ്രതിപാലങ്കാരം. പ്രതീപം വിപരീതം എന്നു ശബ്ദാർത്ഥം. പ്രായേണ ഉപമിക്കുന്ന തെല്ലാം ഗുണാധിക്യമുള്ള വസ്തുവിനോടാകുന്നു. അതിന് വൈപരീത്യം ചെയ്യുമ്പോൾ ഉപമയത്തിന് ഉപമാനത്തെക്കാൾ വൈശിഷ്ട്യം സിദ്ധിക്കുന്നു.
വേറെ ഉദാഹരണം
നിൻ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്,
നിന്നാസ്യപ്രഭതേടുമമ്പിളിയൊളിക്കപ്പെട്ടു കാർകൊണ്ടാൽ
അന്നത്തമ്പികൾ നിന്നൊടൊത്ത് നടയുള്ളോരങ്ങു മണ്ടീടിനാർ;
നിന്നപര്യവുമിന്നു കാണ്മതു പൊറുക്കുന്നതില്ല ഹോ! ദുർവിധി.

വർഷാഗമത്തിൽ വിരഹിവാക്യം. ഇടികുടുക്കം കേൾക്കുമ്പോൾ അരയന്നങ്ങൾ സ്വർഗ്ഗത്തിലേക്കു തിരിച്ചു പോകുമെന്നു കവി പ്രസിദ്ധി. പ്രതീപം ആദ്യത്തെ
മൂന്നു പാദങ്ങളിൽ മാത്രം
ഉപമാനം വ്യർത്ഥമെന്നു
കഥിച്ചാലും പ്രതീപമാം
വമ്പിക്കുന്നെന്തിനിസ്സൂര്യൻ
നിൻ പ്രതാപം തപിക്കവേ
ഉപമേയം കൊണ്ടുതന്നെ ഉപമാനത്തിന്റെ പ്രയോ ജനമെല്ലാം സിദ്ധിക്കുന്ന സ്ഥിതിക്ക് ഉപമാനം വ്യർത്ഥം തന്നെ എന്നു ചൊല്ലുന്നതും പ്രതീപം തന്നെ.

ഉദാഹരണം
തവ കീർത്തിയും ദ്യുതിയുമുള്ള പോതു പി- ന്നിവരെന്തിനെന്നു കരുതുമ്പോഴൊക്ക പരിവേഷമൊന്നൊരു മിഷേണ കുണ്ഡലം പരിചോടിടുന്നു വിധി ചന്ദ്രസൂര്യരിൽ

ഇവിടെ വർണ്ണനീചനായ രാജാവിന്റെ കീർത്തി യുള്ള സ്ഥിതിക്ക് ചന്ദ്രനും, പ്രതാപമുള്ള സ്ഥിതിക്ക് സൂര്യനും നിഷ് ഫലമാണെന്ന് ബ്രഹ്മാവു വിചാരിക്കുന്നതായി നിബന്ധിക്കപ്പെട്ടി രിക്കുന്നു. ചന്ദ്രസൂര്യന്മാർക്ക് ചില സമയം പരി വേഷം കാണുന്നത് ഈ വിചാരം വരുമ്പോൾ ബ്രഹ്മാവ് അവരെ ചുറ്റി വരയ്ക്കുന്ന കുണ്ഡല രേഖ എന്നും കല്പിക്കപ്പെട്ടിരിക്കുന്നു.

പണ്ട് ഗ്രന്ഥമെഴുത്തുകാർ വീഴക്ഷരങ്ങളെ വെട്ടു ന്നതിന് അതിനെ ചുറ്റി ഒരു വട്ടം ഇട്ടുവന്നു. അതിന്റെ മട്ട്, പ്രതീപം

പ്രതീപം അല്പാല്പം വൈചിത്ര്യ ഭേദത്താൽ ഇനിയും പലമാതിരിയിൽ വരാം, എന്നാൽ അതെല്ലാം ആദ്യം പറഞ്ഞ ലക്ഷണത്തിൽ ഉൾപ്പെ ടുന്നതാകയാൽ വേറെ ലക്ഷണം ഇവിടെ ചെയ്യ പ്പെടുന്നില്ല.

അനന്വയം, ഉപമേയോപമ, പ്രതീപം ഈ മൂന്നും ഉപമയുടെ തന്നെ വകഭേദങ്ങളാണ് ചില ആലങ്കാ രികന്മാർ അഭിപ്രായപ്പെടുന്നു.

Question 8.
“വന്ദനം വന്ദനം! വാർമെത്തും ദ്രാവിഡ- നന്ദിനിയായി വളർന്ന ഭാഷ”
“ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കിന്നെൻ പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു” താളം, ഈണം, അക്ഷരങ്ങളുടെ എണ്ണം എന്നിവ പരിശോധിച്ച് രണ്ട് ഈരടികളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
Answer:
മാണിക്യവീണ എന്ന കവിതയിലെ വരികളാണ് വന്ദനം…. ഭാഷേ എന്നത്. മഞ്ജരി വൃത്തവ്യവസ്ഥ പാലിക്കുന്ന വരികൾ ആണിത്. ആദ്യ വരികളിൽ പന്ത്രണ്ട് അക്ഷരവും രണ്ടാമത്തെ വരിയിൽ ആദ്യ വരികളിൽ പന്ത്രണ്ട് അക്ഷരവും രണ്ടാമത്തെ വരി യിൽ പത്ത് അക്ഷരവുമാണുള്ളത്. പെരുന്തച്ഛൻ കവിതയിലെ വരികൾ ഭിന്നമായ അക്ഷരക്രമമാണ് പാലിക്കുന്നത്. രണ്ട് വരികളിലും പതിനാല് അക്ഷ രമാണുള്ളത്. ഈ ഈരടികൾ കേക വൃത്തവ വസ്ഥ ആണ് പാലിക്കുന്നത്. ഇരുകവിതകളുടെയും അക്ഷരക്രമം വ്യത്യസ്തമായതിനാൽ താളം, ഈണം എന്നിവയും വ്യത്യസ്തമായിരിക്കും.

Question 9.
സംഘങ്ങളായി കവിതാഭാഗം നാടകം കഥാപ സംഗം ആയി അവതരിപ്പിക്കുക.
Answer:
ഞാനും ഒരച്ഛൻ
തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളിൽ ഊളി യിട്ടു ചെന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച മാന്ത്രികൻ. പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാപ തിഭ. അതേ അത് പെരുന്തച്ഛനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ഛൻ. പെരുന്തച്ഛന്റെ മാഹാത്മ്യങ്ങളുടെ കഥയല്ല ഞാനിന്നു പറയാൻ പോകുന്നത്. പിന്നെയോ? ശയ്യാവലംബിയായ അദ്ദേഹത്തിന്റെ ഓർമ്മകളുടെ സങ്കടങ്ങളുടെ കഥ യാണ്.

അതൊരു മീനമാസക്കാലമായിരുന്നു. പ്ലാവും തേന്മാവുമെല്ലാം പൂത്തും കായ്ച്ചും നിൽക്കുന്ന സമയം. മറ്റുള്ളവർക്ക് മാളികകൾ പണിയുന്ന തച്ചൻ പക്ഷെ സ്വന്തമായി മാളികയില്ല. മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരു ണ്ടുകിടക്കുകയാണ് പെരുന്തച്ഛൻ.
ഇമ്പമാണെനിക്കെവിടെയെങ്കിലും
മരം കണ്ടാൽ അത് നോക്കി നിന്നീടുവാൻ
എന്നാണ് അദ്ദേഹം പറയുന്നത്.
വീടിന്റെ ഇറയത്ത് ചെന്നു പ്ലാവും, തേന്മാവു മെല്ലാം പൂത്തും കായ്ച്ചും നിൽക്കുന്ന കാഴ്ച കാണാൻ അദ്ദേഹത്തിന്റെ മനസ്സ് വെമ്പുകയാണ്. എന്നാൽ അതിനൊന്നുമുള്ള ആരോഗ്യം ഇപ്പോൾ തച്ചനില്ല. യൗവന കാലത്തിലെന്നപോലെ വീണ്ടും പണിശാലയിലെത്തി തൊഴിലിന്റെ ലഹരി നുണ യാൻ എനിക്കാവില്ലല്ലോ എന്നോർത്ത് ആ കണ്ണു കൾ നിറയുന്നു.

പെരുന്തച്ഛന് കൂട്ടായി ആകെയുള്ളത് ഭാര്യ നാനി യാണ്. അവരുടെ പ്രായാധിക്യത്താൽ അവശയാ ണ്.
“വെടിവയ്ക്കിലും കൂടിക്കേൾക്കില്ലാ കൂനിക്കൂടി പടിമേലിരിക്കുന്നു ‘നാനിയും’ വയർ ചുങ്ങി. അവളും കെളവിയ്!

എന്നാണ് തച്ചൻ ഭാര്യയെക്കുറിച്ച് പറയുന്നത്. പ്രായാധിക്യത്താൽ അന്ധതയും ബധിരയുമായ അവർ തച്ചനെ എങ്ങനെ സഹായിക്കാൻ? തന്റെ മകനുണ്ടായിരുന്നെങ്കിൽ ആ കൈ തന്നെ താങ്ങു മാ യി രു ന്നെന്ന് പെരുന്തച്ഛൻ ഓർക്കുന്നു. അതോർത്ത് തച്ചൻ വിതുമ്പാൻ തുടങ്ങി. തനിക്ക് നഷ്ടപ്പെട്ടു പോയെ മകൻ, തന്റെ ഇപ്പോഴത്തെ അവസ്ഥ, തന്റെ വിധി എല്ലാം ഓർത്തിട്ടാവാം തച്ഛൻ വിതുമ്പിയത്.

താനും മകനും തമ്മിൽ പിണങ്ങാനുള്ള കാരണം അദ്ദേഹത്തിന്റെ ചിന്തകളിലേക്ക് ഓടിയെത്തുന്നു. അകലെയായി കാണുന്ന ചെമ്പു താഴിക കുട ത്തോടു കൂടിയ മികവാർത്ത തൃക്കോവിൽ തീർത്തത് ഈ കൈകൾ കൊണ്ടാണ്. കോവിലിലെ കൊടിമരത്തിൽ തന്റെ മകൻ കൊത്തിവെച്ച് പറ ന്നിരിക്കുന്നതുപോലുള്ള ഗരുഡ വിഗ്രഹത്തിന്റെ ചിറക് ഇപ്പോഴും ചലിക്കുന്നതായി തോന്നും. താൻ അതിൽ അസൂയാലുവായി എന്നാണ് നാട്ടുകാർ പറയുന്നത്.

“ആയിരം മണിയുടെ നാക്കടക്കീടാമാറ്റ-വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവു പൊത്താൻ ആർക്കും കഴിയില്ല. അപവാദ പ്രചാരണം നടത്തു ന്നവർ അതു തുടരുക തന്നെ ചെയ്യും. അതു തട യാൻ ആർക്കുമാവില്ല. ഞാൻ കയ്യിൽ ഉളി പിടി പ്പിച്ച എന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭിമാനമല്ലാതെ മറ്റെന്തു തോന്നാൻ.

ക്ഷേത്രത്തിന്റെ രണ്ട് ഗോപുരങ്ങളിലും തേക്ക് കൊണ്ട് ഞങ്ങൾ അഷ്ടദിക് പാലരൂപം കൊത്തി വെച്ചു. ഒന്ന് എന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്നതായി ജനം പറഞ്ഞു. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? എന്റെ കണ്ണിലുണ്ണിയായ മകന്റെ പ്രശസ്തി എന്റെ കൂടി പ്രശസ്തിയാണ്.

“കൊച്ചനെ സ്തുതിക്കുമ്പോളെന്മുഖം മങ്ങിപോലും, തച്ചനായാലും ഞാനൊരു നല്ലാതാപോമോ”? പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാത ച്ഛനാണ് ഞാൻ. പക്ഷേ അതിനെല്ലാം ഉപരി ഞാൻ ഒരച്ഛനാണ്. മകനെ അളവറ്റ് സ്നേഹിച്ചിരുന്ന ഒര ച്ഛൻ. അസൂയമൂത്ത് വീതുളിയെറിഞ്ഞ മകനെ കൊല്ലാൻ മാത്രം ദുഷ്ടനാണോ ഞാൻ?

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

Question 10.
‘പെരുന്തച്ഛൻ’ എന്ന കവിതയ്ക്ക് ആസ്വാദനക്കു റിപ്പ് തയ്യാറാക്കുക?
Answer:
ഐതിഹ്യപ്പെരുമയിലൂടെ മലയാളി മനസ്സിൽ സ്ഥിരിപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് പെരു ന്തച്ഛൻ. വിവിധ സാഹിത്യരൂപങ്ങളിലൂടെ മലയാ ളത്തിൽ കഥയായും കവിതയായും തിരക്കഥ യായും നാടകമായും പെരുന്തച്ഛൻ ജനഹൃദയ ങ്ങൾ കവർന്നു. അതിൽ എണ്ണം പറഞ്ഞ കവിതക ളിൽ ഒന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ഛൻ’

മരത്തിന്റെ പൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടു കിടക്കുന്ന പെരുന്തച്ഛനെ കാണി ച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. തച്ചന് മര ത്തോടുള്ള ആഭിമുഖ്യം എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന താണ് തന്റെ വീടിനെ പൊത്തായി ചിത്രീകരിച്ചതിൽ കാണുന്നത്. നിര ങ്ങിനീങ്ങാൻ പോലും കഴിയാത്ത ആ വിഹ്വല വാർധക്യത്തിൽ പെരുന്തച്ഛൻ താൻ നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നു. തളർന്നു കിടക്കുന്ന പെരുന്തച്ഛന് അല്പം ആശ്വാസം തോന്നിയപ്പോൾ പുറംലോകം കാണ ണമെന്ന ആഗ്രഹം തോന്നുന്നു.

മകനുണ്ടായിരുന്നെങ്കിൽ തന്നെ താങ്ങിപ്പിടിച്ച് പുറത്ത് കൊണ്ടുവന്നിരുത്തിയേനേ എന്ന് ചിന്തി ച്ചു. ഈ ചിന്ത അദ്ദേഹത്തിന്റെ മുന്നിൽ ചിന്താ സാഗരത്തിന്റെ അലകളുണർത്തി. അവിടെ പെരു അച്ഛൻ തന്റെ മനോരാജ്യത്തിന്റെ വാതിൽ തുറ ന്നിടുന്നു. ആ ചിന്തയാകട്ടെ മകന്റെ മരണത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്ന വ്യവഹാ രത്തെ ഓർമ്മിപ്പിക്കുന്നു. തുടർന്ന് അദ്ദേഹം താനും മകനും തമ്മിൽ പിണങ്ങാനുള്ള കാരണം ചിന്തിക്കുന്നു. കോവിലിലെ കൊടിമരത്തിൽ തന്റെ മകൻ കൊത്തിവെച്ച് പറന്നിരിക്കുന്നതുപോലുള്ള ഗരുഡവിഗ്രഹത്തിന്റെ ചിറക് ഇപ്പോഴും ചലിക്കു ന്നതായി തോന്നും. താൻ അതിൽ അസൂയാലു വായി എന്ന് നാട്ടുകാരുടെ പക്ഷം. തന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭി മാനമല്ലാതെ മറ്റെന്തു തോന്നാൻ. ആയിരം മണി യുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവുപൊത്താൻ ആർക്കും കഴിയില്ല. അപവാദം പ്രചാരണം നടത്തുന്നവർ അതു തുട രുകതന്നെ ചെയ്യും. അതു തടയാൻ ആർക്കുമാ വില്ല എന്ന പ്രപഞ്ചസത്യവും അദ്ദേഹം തിരിച്ചറി യുന്നു.

“തച്ചാനായാലും ഞാനൊരച്ഛനല്ലാതാപോമോ”? എന്ന വരിയിലൂടെ മകനെ കൊന്നതു താനാണെന്ന് പറയുന്നവർക്കുള്ള മറുപടി പെരുന്തച്ഛൻ ഒരുക്കി വെക്കുന്നു. പെരുന്തച്ഛന്റെ മനസ്സിനെ കൃത്യമായി അപഗ്രഥിച്ച് തച്ചന്റെ കഥയ്ക്ക് ഒരു നൂതനവായന നടത്തുകയാണ് ജി. ഈ കവിതയിൽ അതിനായി അദ്ദേഹം ശില്പഭംഗികൊണ്ടും ആശയഭംഗി കൊണ്ടും ശബ്ദഭംഗികൊണ്ടും പ്രൗഢമായ ഒരു ഭാഷ തിരഞ്ഞെടുത്തു. മരംകൊണ്ട് മനോഹരമായ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന പെരുന്തച്ഛന്റെ ഭാഷയിലും മരവുമായി ബന്ധപ്പെട്ട നിരവധി ഭാഷാ ബിംബങ്ങൾ നമുക്ക് കാണാം. മരവും മനുഷ്യനും പ്രകൃതിയും കലയും എല്ലാം കൂടിച്ചേർന്ന് ഒരു പ്രത്യേകാനുഭവം ഈ കവിത പകർന്നു തരുന്നു.

Question 11.
പെരുന്തച്ഛൻ – കഥാപാത്ര നിരൂപണം
Answer:
കേരളത്തിൽ കാലകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയിപ്പ പന്തിരുകുലത്തിലെ ഒരു അംഗമാണ് പെരുന്തച്ഛൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളി യന്നൂരിലെ ഒരു തച്ചനാണു എടുത്തു വളർത്തിയ തെന്നും ഇദ്ദേഹമാണ് തച്ചുശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ഛൻ എന്നുമാണ് ഐതിഹ്യം. പെരുന്തച്ഛനെ ചെറുപ്പത്തിൽ രാമൻ എന്നാണ് വിളി ച്ചിരുന്നത്. ഭാരതത്തിലെ ആദ്യത്തെ എഞ്ചിനീയർ ആണ് പെരുന്തച്ഛൻ. കേരളത്തിലെയും തമിഴ്നാ ട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മി ച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണ പതിക്ഷേത്രം ഉദാഹരണമാണ്. ചെങ്ങന്നൂർ മഹാ ദേവക്ഷേത്രം നിർമ്മിച്ചിതിനു ശേഷം അദ്ദേഹം പൂർത്തിയാക്കാത പോയ ആനക്കൊട്ടിൽ ഇപ്പോഴും പൂർത്തിയാകാതെ തന്നെ ഉണ്ട്. പന്നി യൂർ വരാഹമൂർത്തി ക്ഷേത്രത്തിന്റെ നവീകരണം പെരുന്തച്ഛനാണ് ചെയ്തതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അളവുകോൽ അവിടെ സൂക്ഷി ച്ചിട്ടുണ്ട്. ആശാരിമാർ അതു നോക്കിയിട്ടാണ് അള വെടുക്കുന്നത്.

മഹാകവി ജി.യെക്കുറിച്ച്
ഉള്ളൂരും വള്ളത്തോളു-
മാശാനും കൂടിച്ചേർന്നാ
ലുള്ള പൂർണതയുടെ
സൗന്ദര്യം മുഴുവനും
ഒരിടത്തൂറിക്കൂടി
നില്ക്കുന്നു. ജി ശങ്കര-
ക്കുറുപ്പാണസ്സമ്പൂർണ്ണ-
സുന്ദരൻ ധരിച്ചോളൂ
(സർവഭൂതഹൃദയം-അക്കിത്തം)
അരുതല്ലോ തങ്ങളിൽക്കാണാനും! അന്ധമാ
മിരുളിൽ കുടുങ്ങിയോർ തങ്ങൾ
പഴയൊരീ സത്രത്തിലിളവേ, യെവിടെയോ
പഥിക, നീ പാടുന്നപോലെ……
തെളിയുന്നു പാട്ടിൽ പ്രഭാത പ്രതീക്ഷതൻ
ഒളിമിന്നൽ……….. നീയടുത്തുണ്ടോ?
പടിയിറങ്ങിപ്പോയതുടൽ മാത്രം! – അല്ലെങ്കിൽ
പഥിക! നിൻ പാട്ടെങ്ങു പോവാൻ……………. (പാഥേയം-ഒ.എൻ.വി)

കുറ്റവും കുറവും ഇല്ലാത്ത ഒരു കവിയും ഇന്നു വരെ ഒരിടത്തും ജനിച്ചിട്ടില്ല. കുറ്റം പറയാത്ത നിരൂ പകരും കുറവ്. പക്ഷേ, അതെല്ലാം പൊറുക്കുന്ന, തിരസ്ക്കാരത്തെ മധുരമാക്കി മാറ്റുന്ന ആ സാത്വിക ഭാവത അത്യപൂർവ്വമാണ്. അതാണ് കുറി മാസ്റ്ററുടെ ഏറ്റവും വലിയ സിദ്ധിയും കവിത യുടെ ദീപ്തിയും
(അയ്യപ്പപ്പണിക്കർ)

ആര്യമാവിനെ ഗാഢം
സ്നേഹിച്ച ധിക്കാരത്താൽ
സൂര്യകാന്തിയെന്നാരോ
പുച്ഛിച്ച വയൽപ്പൂവേ,
പാരിതിൽ നടാതാരും
നനയ്ക്കാതൊരുദിനം
ദൂരെയാ നായത്തോട്ടു
വക്കിൽ നീ വിടർന്നപ്പോൾ
ആരോരത്തു നിന്നാത്മാവിൻ
ചന്ദനത്തിരിത്തുമ്പിൽ
നേരറ്റ വിശ്വപ്രേമം
നീ കൊളുത്തിടുമെന്നും
നിൻ ചിതയിങ്കൽ നീറും
നേരത്തു പഥികന്നു
പുഞ്ചിരിമാത്രം നൽകാൻ
നീ കൊതിച്ചിരുന്നെന്നും
ലോക ജലപ്നമെന്തു-
മാകട്ടെ, തുംഗാശയ-
ലോഭനീയമാണോർത്താൽ
നിന്റെ ജീവിതം പൂവേ!
(സൂര്യകാന്തി യൂസഫലി കേച്ചേരി)

മുത്തച്ഛനെപോലുള്ള അധ്യാപകരിന്നുണ്ടായിരു ന്നെങ്കിൽ “മലയാളം കൊരച്ചു കൊരച്ചറിയാ മെന്നു പറയുന്നവർ പോലും മലയാളം പഠിക്കാൻ, ഒരുപക്ഷേ തയ്യാറായേനെ. അച്ഛന്റെയും ഏറ്റവും പ്രിയപ്പെട്ട ഗുരുവായിരുന്നു മുത്തച്ഛൻ.

ഡോ. നന്ദിനി നായർ, (ഫഫ.എം.അച്യുതൻപുത്രി)
അറിവൽ, അവിടുത്തെ-
പൊന്നോടക്കുഴലിൽ നി-
ന്നുയരും കടുമൃദുരന
സാത്വികശാന്ത
ചടുലമൃദുല ഗംഭീര
ഗീതികളാലേ
അത്രമേൽ നിറഞ്ഞൊരെൻ
ജീവിതം വീണ്ടും ധന്യം
തപ്തമാക്കരമെന്റെ
ശിരസ്സിൽ പതിക്കയാൽ
(അമൃതം ഗമയ സുഗതകുമാരി)

ഉയിർത്തെഴുന്ന കുറുപ്പു മാസ്റ്ററെൻ
ഉറക്കത്തിൽക്കണ്ട മധുരസ്വപ്നത്തിൽ!
നിഖില ബോധവും തെളിയുന്നു മുന്നിൽ;
നിലത്തു വീണു ഞാൻ നമിച്ചു പാദത്തിൽ!
ഒരിക്കൽക്കൂടിങ്ങഴുന്നേല്പിക്കുന്നു;
ചിരിച്ചുചൊല്ലുന്നു. “എണീക്കെടോ വിഡ്ഢി!
നമസ്ക്കരിക്കേണ്ടതിവന്റെ കാലില-
ല്ലാ മരഭാഷയാം മലയോള കാവ്യ-
പദനളിനങ്ങൾ വിരിഞ്ഞു പൊന്തുന്ന
പരാഗ പൂമലർവനികയിൽ!
അതാണു നിൻക്ഷേത്രം; അതാണ് ശ്രീകോവിൽ
അവിടെയാണു നിൻ അനഘ ദേവത
അഹർന്നിശം നൃത്തം നടത്തിടും സ്വർഗം,
അപാരസുന്ദർ വസന്ത നന്ദനം
(ഗുരുസംഗമം-പി. ഭാസ്കരൻ

പെരുന്തച്ചൻ Notes Question Answer Class 8 Kerala Padavali Chapter 16

കൂടുതൽ അറിയാ

മലയാളികളായ ജ്ഞാനപീഠം ജേതാക്കൾ

  1. മഹാകവി ജി. ശങ്കരക്കുറുപ്പ് (1965-ൽ) (ഓടക്കു ഴൽ (കവിതാസമാഹാരം)
  2. എസ്.കെ. പൊറ്റക്കാട് (ശങ്കരൻ കുട്ടി പൊറ്റക്കാട് -1980-ൽ) ഒരു ദേശത്തിന്റെ കഥ (ആത്മ കഥാപര മായ നോവൽ)
  3. തകഴി ശിവശങ്കരപിള്ള (കുട്ടനാടിന്റെ കഥാകാര നായ തകഴി-1984-ൽ) വിവിധ കൃതികൾ (ചെമ്മീൻ, കയർ, ഏണിപ്പടികൾ….)
  4. എം.ടി. വാസുദേവൻ നായർ (1995-ൽ) സാഹിത്യ രംഗത്തും സിനിമാരംഗത്തും നൽകിയ മികച്ച സംഭാവനകൾ (നോവൽ, ചെറുകഥ, നാടകം)

ജ്ഞാനപീഠ പുരസ്കാരത്തിന് കൃതികൾ തെരഞ്ഞെടുക്കുന്നതെങ്ങനെ
ഓരോ ഭാഷയിൽ നിന്നും കൃതികൾ തെരഞ്ഞ ടുക്കുന്നനിന് അതാതു ഭാഷയിലെ പണ്ഡിതരട ങ്ങിയ ഒരു സമിതിയുണ്ടാകും. സാഹിത്യ തപ രമായ പ്രമുഖരിൽ നിന്നും അഭിപ്രായം സ്വീകരി ച്ചാണ് ഭാഷാ സമിതികൾ കൃതികൾ തെരഞ്ഞ ടുക്കുന്നത്. ഭാഷാ സമിതികൾ തെരഞ്ഞെടുക്കുന്ന കൃതികളുടെയോ സാഹിത്യകാരന്മാരുടെയോ പേരുകൾ വ്യത്യസ്ത ഭാഷകളിലെ ഉന്നത പണ്ഡി തന്മാരടങ്ങിയ പ്രവര പരിഷത്ത് എന്ന ഉന്നതസമി തിക്ക് സമർപ്പിക്കുന്നു. ഈ സമിതിയാണ് ജ്ഞാന പീഠത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ‘പ്രവര പരിഷത്തിന്റെ ആദ്യ ചെയർമാൻ ഡോ. രാജേന്ദ്രപ്രസാദായിരുന്നു.

ഒരു നിശ്ചിത കാലയളവിലെ മികച്ച കൃതി കണ്ടെത്തി അവാർഡു നൽകുന്ന ആദ്യകാല രീതി മാറ്റി. 1982 മുതൽ മൊത്തം സാഹിത്യസംഭാവന കൾ പരിഗണിച്ച് ജ്ഞാനപീഠം നൽകുന്ന രീതി യാണ് സ്വീകരിച്ചിരിക്കുന്നത്.

ഓടക്കുഴൽ അവാർഡ്
മഹാകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണിത്. മലയാളത്തിൽ ഒരു വ്യക്തിയു ടേതായി ഏർപ്പെടുത്തിയ ആദ്യ അവാർഡാണ് “ഓടക്കുഴൽ അവാർഡ്. ‘ ജ്ഞാനപീഠം അവാർഡു തുകയിൽ നിന്ന് ഏർപ്പെടുത്തിയതാണിത്. 1968 മുതൽ ‘ഓടക്കുഴൽ അവാർഡ്. നൽകിത്തുട ങ്ങി. ഓരോ വർഷവും മുൻവർഷത്തെ കൃതിക ളാണ് അവാർഡിനു പരിഗണിക്കുക. ആയിരം രൂപയും പ്രശംസാപത്രവുമായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.