മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മുക്തങ്ങൾ Mukthakangal Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Mukthakangal Summary

മുക്തങ്ങൾ Summary in Malayalam

കവി പരിചയം
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 1
പച്ചമലയാള പ്രസ്ഥാനത്തിലെ ഒരു പ്രധാനപ്പട്ട യായിരുന്നു ചേലപ്പറമ്പ് നമ്പൂതിരി. (1689-1780) കോഴി ക്കോടിനടുത്ത് ചാലിയമാണ് ജന്മസ്ഥലം എന്ന് കരു തുന്നു. മുക്തക രചനയിൽ ചാലിയമാണ് ജന്മസ്ഥല മെന്ന് കരുതുന്നു. മുക്തകരചനയിലാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. പാട്ടുണ്ണി ചരിതം എന്ന ആടു ക്കഥ ഇദ്ദേഹത്തിന്റെ ഒരു കൃതിയാണെന്ന് വിശ്വസിക്ക പ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണകൃതികളാന്നും ലഭി ച്ചിട്ടില്ല. താൽക്കാലിക ശ്ലോകങ്ങൾ അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര. 90 വയസ്സുവരെ ജീവിച്ച കവി ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന് ഒരു ശ്ലോകം ചൊല്ലി നമസ്കരിച്ചു. പിന്നീട് എഴുന്നേൽക്കുകയാണ്ടായില്ല എന്നാണ് ഐതിഹ്യം.
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 2
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനായി രുന്നു നാലപ്പാട്ട് നാരായണമേനോൻ. വിവർത്തനം, കവിതാ രചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതി പ്പിച്ചു. പൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്ടോ ബർ 7-നാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത് സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട് നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപ കാവ്യ ങ്ങളിൽ ഒന്നാണ്. പ്രശസ്ത സാഹിത്യകാരി ബാലാമ ണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്. 1954 ഒക്ടേ ബർ 31-ന് അന്തരിച്ചു. ചക്രവാളം, കണ്ണുനീർത്തുള്ളി, പാവങ്ങൾ, ആർഷജ്ഞാനം, പൗരസ്ത്യദീപം തുടങ്ങി യവയാണ് പ്രധാന കൃതികൾ

മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

പാഠസംഗ്രഹം

ചേലപ്പറമ്പു നമ്പൂതിരി രചിച്ചതാണ് മുക്തകം. പാട ത്തിന്റെ കരയിലൂടെ കവി നടന്നു പോകുമ്പോൾ നെടു നീളെ നീലനിറത്തിൽ വേലിക്ക് ഒരു ആഘോഷമായി, ആലങ്കാരമായി നിൽക്കുകയാണ് കയ്പ്പ് വല്ലരി ആടി യുലഞ്ഞ് തൂങ്ങി നിൽക്കുന്ന ഈ പാവയ്ക്ക കൂട്ടങ്ങൾ പ്രകൃതിയുടെ സുകൃതമാണ്. പ്രകൃ
തിയാകുന്ന അമ്മയുടെ പുണ്യ മാണ് പാവയ്ക്കകൾ അമൃതിന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്ന ഔഷധഗുണമുള്ള ഈ പാവയ്ക്ക കളെ കയ്പ്പവല്ലിയാക്കുന്ന അമ്മ യാണ് പെറ്റത്. അമ്മയ്ക്ക് കുട്ടി കൾ എങ്ങനെയോ അതുപോലെ യാണ് പ്രകൃതിയക്ക് പാവയ്ക്ക കൾ അങ്ങനെയുള്ള പാവയ്ക്കക ട്ടങ്ങളോട് വാടാതെ എത്രയും വേഗം തന്റെ അരികിലേക്ക് എത്താനായി പറയുകയാണ് കവി.
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 3
നാലപ്പാട്ട് നാരായണമേനോൻ രചിച്ചതാണ് മു കം. പൂന്തോട്ടത്തിലെ കുളിരാർന്ന കൽത്തറയിൽ
രാജാക്കന്മാരുടെ ഉദാ രവും അമൂല്യവുമായ പരിപാലനമേറ്റു വള രുന്ന അഴകേറിയ പൂച്ചെ ടിയേയും ആരും പരി പാലിക്കാനില്ലാത മതിലിന്റെ വിടവിലൂടെ മുളച്ചുപൊന്താൻ പണി പ്പെടുന്ന പാഴ്വള്ളി യേയും ആലിംഗനം ചെയ്യുന്ന സൂര്യന്റെ കരങ്ങൾക്ക് മുൻപിൽ രണ്ടു പേരും തുല്ല്യ രാണ്. ചെടികൾ എങ്ങനെ വളർന്നാലും എല്ലാം കാണുന്ന സൂര്യന് എല്ലാവരും തുല്യരാണ് . അവസ്ഥ വിലയിരുത്തി പ്രതേക പരിഗണന നൽകാതെ എല്ലാറ്റിനെയും സമഭാവനയോടെ കാണണം എന്ന സന്ദേശമാണിവിടെ കവി പകർന്നു നൽക്കുന്നത്.

അർത്ഥം
പാടം – കണ്ടം, വയൽ
സുകൃതം – പുണ്യം
വിധ – സമയത്ത്
അധുനാ – ഇപ്പോൾ
പീയൂഷം – അമൃത്
ഡംഭം – അഹങ്കാരം
ഭേദിച്ച് – ശമിപ്പിച്ച്
അൻപൊടു – സ്നേഹത്തോടെ
കയ്പവല്ലരി – പാവൽ
തരസാ – പെട്ടെന്ന്, വേഗത്തിൽ
ആരാമം – പൂന്തോട്ടം
അരചൻ – രാജാവ്
അനർഘം – വിലമതിക്കാനാവാത്ത
ഉപചാരം – സേവനം
അഴകേറുന്ന – ഭംഗികൂടിയ
ഈനകരൻ – സൂര്യൻ

മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

പര്യായം
പാടം – കണ്ടം, വയൽ
കൈ – കരം, പാണി
പീയൂഷം – അമൃത്, സുധ
കയ്പവല്ലരി – പാവൽ, കയ്പവള്ളി
ആരാമം – പൂന്തോട്ടം, ഉദ്യാനം
അരചൻ – രാജാവ്, മന്നൻ
ഈനകരൻ – സൂര്യൻ. രവി

സന്ധികണ്ടെത്താം
കൈക്കൊണ്ടു – കൈ + കൊണ്ടു (ദ്വിത്വസന്ധി)
വരികെന്റെ – വരിക + എന്റെ (ലോപസന്ധി)
ആരാമത്തിൽ – ആരാമം + ഇൽ (ആദേശസന്ധി)
വിടവിൽ – വിടവ് + ഇൽ (ലോപസന്ധി)
നീയും – നീ + ഉം (ആഗമസന്ധി)

സമാസം കണ്ടെത്താം
പാടത്തിൻ കര – പാടത്തിന്റെ കര (സംബന്ധികാ തൽപരുഷൻ)
പീയൂഷഡംഭം – പൂയൂഷത്തിന്റെ ഡംഭം (സംബന്ധികാ തൽപുരുഷൻ
അലഞ്ഞുലഞ്ഞ് – അലഞ്ഞും ഉലഞ്ഞും (ദ്വന്ദൻ)

മുക്തങ്ങൾ Notes Question Answer Class 8 Kerala Padavali Chapter 6

Practicing with Class 8 Malayalam Kerala Padavali Notes Pdf and മുക്തങ്ങൾ Mukthakangal Notes Questions and Answers improves language skills.

മുക്തങ്ങൾ Question Answer Notes Std 8 Malayalam Kerala Padavali Chapter 6

Class 8 Malayalam Kerala Padavali Unit 2 Chapter 6 Notes Question Answer Mukthakangal

Class 8 Malayalam Mukthakangal Notes Questions and Answers

Question 1.
കയ് ല്ലി പ്രകൃതിക്ക് അലങ്കാരമായിത്തീരുന്നത് എങ്ങനെ?
Answer:
പാടത്തിന്റെ കരയിൽ നെടുനീളെ നീലനിറത്തിൽ വേലിക്ക് ഒരാഘോഷമായി നിൽക്കുകയാണ് ക വല്ലരി. ഇലച്ചാർത്തുകളുടെ പച്ചപ്പും പഴുത്ത ഇല കളുടെ മഞ്ഞനിറവുമായി നിൽക്കുന്ന കയ്പവല്ലരി പ്രകൃതിക്ക് ഒരലങ്കാരമാണ്. വിശേഷദിനങ്ങളിൽ വീടുകളിൽ തോരണം തൂക്കി അലങ്കരിക്കുന്നത് പോലെയാണ് കയ്പ്പവല്ലികളിൽ പാവയ്ക്കാട്ട ങ്ങൾ ആടിയുലയുന്നത്. നിരനിരയായ് നിൽക്കുന്ന ഈ പാവയ്ക്കാട്ടങ്ങൾ പ്രകൃതിയാകുന്ന അമ്മ യുടെ പുണ്യമാണ്. ഇങ്ങനെയെല്ലാമാണ് ക വല്ലി പ്രകൃതിക്ക് അലങ്കാരമാക്കുന്നത്.

Question 2.
അമൃതിന്റെ അഹങ്കാരത്തെ ഭേദിക്കുന്നതാണ് കയ്പയ്ക്ക് എന്നു പറയുന്നത് എന്തുകൊണ്ടാവാം?
Answer:
അമൃത് ഒരു വിശിഷ്ട ഭോജ്യമാണ്. ജരാനരകളെ തോൽപ്പിച്ച് അമരത്വം നൽകുമെന്നാണ്. അമൃ തിനെ കുറിച്ചുള്ള പൗരാണികവിശ്വസം. ദേവാസു രന്മാർ പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്ന അമൃ തിന് തന്റെ ഔഷധഗുണത്തിൽ അഹംഭാവമുണ്ട്. അമൃതിന്റെ അഹങ്കാരത്തെ ശമിപ്പിക്കാൻ ഒരു എതി രാളിവേണം. അതാണ് കയ്ക്ക് എന്നാണ് കവി ഭാവന. അമരത്വം നൽക്കുന്ന മാധുര്യമേരിയ അമൃ തിനേക്കാൾ വിശിഷ്ടമായത് പ്രകൃതിയാക്കുന്ന അമ്മ ജന്മം നൽകിയ കയ്പ്പാർന്ന പാവയ്ക്കകളാണ് എന്നാണ് കവി നമ്മോട് പറയുന്നത്.

മുക്തങ്ങൾ Notes Question Answer Class 8 Kerala Padavali Chapter 6

Question 3.
പ്രകൃതി സമഭാവനയുടെ പാഠമാണ് നൽക്കുന്നത് നാലപ്പാട് നാരായണമേനോന്റെ മുക്തകം വിശക ലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പൂന്തോട്ടത്തിലെ കുളിരേകുന്ന കൽത്തറയിൽ രാജാക്കന്മാരുടെ ഉദാരവും അമൂല്യവുമായ ഉപ ചാരങ്ങളേറ്റു അഴകേറുന്ന പൂച്ചെടികൾ വളരുന്നു. എന്നാൽ ആരുടെയും പരിപാലനമില്ലാതെ മതി ലിന്റെ വിടവുകളിൽ നിന്ന് പണിപ്പെട്ട് പാഴ്വള്ളി കൾ മുളച്ചു വരുന്നു. ചെടികൾ എങ്ങനെ വളർന്നാലും ഇരുവരെയും പുണരുന്ന സൂര്യന് രണ്ടു പേരോടും തുല്യ പരിഗണനയാണുള്ളത്. അവസ്ഥ വിലയിരുത്തി സവിശേഷ പരിഗണന നൽകാതെ എല്ലാറ്റിനെയും സമഭാവനയോടെ കാണാൻ കഴിയമെന്ന പാഠമാണ് പ്രകൃതി നമുക്ക് നൽക്കുന്നത്.

Question 4.
മുക്തകങ്ങൾ പരിചയപ്പെട്ടല്ലോ. കൂടുതൽ മുക്ത കങ്ങൾ കണ്ടെത്തി ക്ലാസ്സിൽ അക്ഷര ശ്ലോക സദസ്സ് സംഘടിപ്പിക്കുക.
Answer:
വളരെ പ്രാചീനമായ ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. ഒന്നിലധികം പേര് ഒന്നിച്ചിരുന്ന് ശ്ലോകങ്ങൾ ഓരോന്നായി ചൊല്ലുന്ന താണ് അക്ഷരശ്ലോകത്തിന്റെ രീതി ആദ്യത്തെയാൾ ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ, ആദ്യക്ഷരം കൊണ്ട് ആരംഭിക്കുന്ന ശ്ലോകമാണ് അടുത്തയാൾ ചൊല്ലേണ്ടത്.

മൂടില്ലാത്തൊരു മൂണ്ടുകൊണ്ടു മൂടിയും
മൂടിട്ടു വൻകറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തുതിരുകി
പ്രാഞ്ചിക്കിതച്ചങ്ങ
നാടൻ കച്ചയുടുഞ്ഞു മേനി മുഴുവൻ
ചേറും പുരണ്ടിപ്പൊഴി-
പാടത്തുന്നു വരുന്ന നിന്റെ വരവു-
കണ്ടറ്റം കൊതിക്കുന്നു ഞാൻ
പൂന്തോട്ടത്ത് മഹൻ നമ്പൂതിരി
പോള്ളമ്പോളമുതം തളിച്ചു തടവു
സൽ സാന്ത്വനസ്വപ്നമേ
മുള്ളറ്റേറ്റു മുറിഞ്ഞു രക്തമൊഴുകു-
മ്പോഴും പൂമാനൻമദ
ആള്ളിച്ചയ്ക്ക് തുടിച്ചിടും സഹനതാ-
സങ്കേതമേ വെൽക നീ-
ചങ്ങമ്പുഴ

മർത്ത്യാകാരേണ ഗോപിവസനനിര
കവർന്നൊരു
ദൈത്യാരിയെത്തൻ
ചിത്ത ബന്ധിച്ച് വഞ്ചീശ്വര, തവ പനീ
തിക്കു തെറ്റില്ല പക്ഷേ,
പൊൽത്താർമാതാവിതാ തൻ കണവനെ വിടു-
വാനയിക്കുന്നു ദാസീ-
വ്യത്യാ നിത്യം ഭവാനേ, എനിവപളിലുദി-
കൊല്ലം കാരുണ്യരാശേ
– പൂന്തോട്ടത് മഹൻ നമ്പൂതിരി

മുക്തങ്ങൾ Notes Question Answer Class 8 Kerala Padavali Chapter 6

കൂടുതൽ അറിയാം

  • മുക്തകങ്ങൾ / ഒറ്റശ്ലോകങ്ങൾ ഒരു കാവ്യശാഖ യാണ്
  • മലയാള സാഹിത്യത്തിൽ വെന്മണി പ്രസ്ഥാനവും പച്ചമലയാള പ്രസ്ഥാനവും ഒറ്റശ്ലോകങ്ങളുടെ സാധ്യതകൾ കണ്ടറിഞ്ഞിരുന്നു
  • പൂർണമായ ഒരാശയത്തെ ചമൽക്കാരത്തോടെ ആവിഷ്കരിക്കുന്ന ചതുഷ്പദികളാണ് മുക്തക
    ങ്ങൾ
  • സംസ്കൃത സാഹിത്യത്തിലാണ് ഇത് ആവിർഭവി ച്ചത്.
  • മുക്തകം എന്നതിന് അന്യാനാലിംഗിതം എന്നർഥം.
    “സ്വയം സമ്പൂർണാർത്ഥ നിവേദനക്ഷമമായ പദ്യ മാണ് മുക്തകം”
    -എൻ. വി. കൃഷ്ണവാര്യർ
  • രസാദ് ബോധനമാണ് മുക്തകത്തിന്റെ സർവപ ധാനമായ ലക്ഷ്യം
  • തോലന്റെ കാലം മുതൽ തുടങ്ങിയതെങ്കിലും ഇതൊരു ചെറിയ കാവ്യപ്രസ്ഥാനമായി വളർന്നു വികസിച്ചത് വെണ്മന്നിപ്രസ്ഥാന കാലത്താണ്.
  • ചില പ്രതേക സംഭവങ്ങളെയോ അനുഭവങ്ങ ളെയോ വിഷയമാക്കിയാണ് മുക്തകങ്ങൾ രചി ക്കുന്നത്.
  • ശ്യംഗാരരസ പ്രധാനമാണ് അധികം ശ്ലോകങ്ങളും.
  • വെണ്മണി മഹൻ നമ്പൂതിരി, വെണ്മണി അപ്പൻ നമ്പൂതിരി, ചേലപ്പറമ്പ് നമ്പൂതിരി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, വി. സി. ബാലകൃഷ്ണ പണിക്കർ, കെ. സി കേശവപിള്ള, നാലപ്പാടു നാരാ യണമേനോൻ, വള്ളത്തോൾ നാരായണ മേനോൻ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയവർ മുക്ത പ്രസ്ഥാനത്തെ പരിപോഷി പ്പിച്ചവരാണ്.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Karmukilinu Gadhyathil Oru Archanageetham Summary

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8 1
മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനാ യിരുന്നു കെ. പി. അപ്പൻ വ്യത്യസ്തമായ ശൈലി യിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25ന് ആലപ്പുഴയിൽ ജനിച്ചു. ആലുവ യു.സി. കോളേജ്, എസ്. എൻ. കോളേജ്, ചേർത്തല, കൊല്ലം എസ്. എൻ. കോളേജ് എന്നിവിട ങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1972ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ക്ഷോഭിക്കുന്ന വരുടെ സുവിശേഷം എന്ന ലേഖന സമാഹാരത്തോടെ യാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം, പ്രകോപന ങ്ങളുടെ പുസ്തകം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവൽ, വരകളും വർണ്ണങ്ങളും, മധുരം നിന്റെ ജീവിതം, ബൈബിൾ വെളിച്ചത്തിന്റെ കവചം, ഫിക്ഷന്റെ അവതാര ലീലകൾ, ഉത്തരാധുനികത, വർത്തമാനവും വംശാവലിയും തുടങ്ങിയവ പ്രധാന കൃതികൾ ആണ്. കേരളം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2008 ഡിസംബർ 15-ന് അദ്ദേഹം അന്തരിച്ചു.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

പാഠസംഗ്രഹം

മഞ്ഞും മഴയും നിലാവും മേഘവുമെല്ലാം കവി കൾക്കും കലാകാരന്മാർക്കും എന്നും പ്രചോദനമാ യിരുന്നു. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമുകിലിനെ മഴയേക്കാൾ സ്നേഹിച്ച ഒരു എഴുത്തുകാരനാണ് കെ. പി. അപ്പൻ അദ്ദേഹം കാർമുകലിനെക്കുറിച്ച് എഴുതിയ ലേഖനമാണ് പാഠഭാഗം.

ലേഖകന് മഴയെക്കാൾ ഇഷ്ടം കാർമുകലി നെയാണ്. അതുകൊണ്ടാണ് മഴ വരുന്നു എന്ന് കേൾക്കുമ്പോൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘങ്ങളെ കാണാനായി ലേഖകൻ പുറത്തുറങ്ങി ആകാശത്തേക്ക് നോക്കി നിൽക്കുന്നത്. പുറപ്പെടാൻ കാത്തു നിൽക്കുന്ന കവിത പോലെ ആശയങ്ങൾ പോലെയാണത്. മഴക്കാറിനെ നോക്കി നിൽക്കുമ്പോൾ ലേഖകന്റെ മനസ്സിൽ ആശയ സമൃദ്ധിയുണ്ടാകുന്നു. ലേഖകന്റെ മനസ്സിൽ ഒരു ഉണർവും ലഭിക്കും പ്രചോദനത്തിന്റെ നീലക്കാറായി കാർമേഘം മാറുകയാണിവിടെ.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8 2
പ്രഭാതത്തിന്റെ കാർമുകലിന് കൂടുതൽ സൗന്ദര്യ മുണ്ട് എന്ന് ലേഖകൻ പറയുന്നു. ചിലപ്പോൾ പ്രഭാത ത്തിലെ കാർമേഘം കറുത്ത സിംഹത്തെപ്പോലെയും മറ്റുചിലപ്പോൾ ചെറിയ ചെറിയ പർവ്വതങ്ങളായും സൗന്ദര്യം പകരാറുണ്ട്. ഉറക്കത്തിന് മഴ മേഘത്തിന്റെ നിറമാണെന്ന് ലേഖകൻ ഭാവന ചെയ്യാറുണ്ട്. ആകാശ ത്തിലെ മഹാവിസ്തൃതിയിൽ കാർമേഘം ഏകാന്തത അനുഭവിക്കുന്നതായും ലേഖകന് തോന്നാറുണ്ട്. മേഘത്തെപ്പോലെ ഏകാകി എന്ന വേഡ്സ് വർത്തിന്റെ കൽപന ലേഖകന് ഇഷ്ടമായത് അതുകൊണ്ടാണ്. വില്ല്യം ബേക്കിന് മേഘം ദൈവത്തിന്റെ തേരായിരുന്നു, യേറ്റ്സിന് മേഘം ഫലപ്രദമല്ലാത്ത തത്ത്വമായിരുന്നു. മറ്റു ചില കാവ്യഭാവനകളിൽ മേഘങ്ങൾ സർവ്വ ശക്തന്റെ തൂണുകളാണ്. ചില കവികൾക്ക് മേഘം സൃഷ്ടാവിന്റെ ഇരുണ്ട തേരാണ്.

മേഘം മനുഷ്യന് അനുകൂലമായി നിൽക്കുന്നു. മേഘം ഘനീഭവിച്ച മഴയാണ്. ഭൂമിയെ ഫലഭൂയിഷ്ഠമാ ക്കുന്നത്. ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്ന അനു ഗ്രഹമാണത്. മേഘം സൂര്യനിൽ നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനാൽ അവയുടെ രക്ഷാകവചവു മാണ്.

അരിസ്റ്റോ, ഫനീസിന്റെ “മേഘങ്ങൾ” എന്ന കോമ ഡിയിൽ മേഘങ്ങളുടെ ഉജ്ജ്വലമായ സംഘഗാനം കേൾക്കാം. കാറ്റും കൊടുങ്കാറ്റും അവ്യവസ്ഥയും കൊണ്ടു വരുന്നത് മേഘങ്ങളാണെന്ന് പറയുന്നു. മേഘ ങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് അത് ഊർജം മൂലമെന്ന് സോക്രട്ടീസ് പറയുന്നു. പ്രാചീന കവികളും നാടകകൃത്തുക്കളും അനിർവചനീയതയെ വിഷയമാക്കിയിരിക്കുന്നത് മേഘങ്ങളിലൂടെയാണ് മേഘങ്ങൾ പെട്ടെന്ന് കാണപ്പെടുകയും അപ്രതിക്ഷമാ കുകയും ചെയ്യുന്നതിനാൽ സ്ഥിരതയില്ലായ്മയുടെ പ്രതീകമായി മേഘം കടന്നു വരുന്നു. കഷ്ടതയുടെയും വാർധക്യത്തിന്റെയും അടയാളമായും മേഘം സങ്കല്പി ക്കപ്പെട്ടിരിക്കുന്നു.

മേഘങ്ങളിൽ വെള്ളം നിറച്ചുവച്ചി രിക്കുന്നു എന്ന് ഇയ്യോബിന്റെ പുസ്തകത്തിൽ പറയു ന്നുണ്ട്. ഉയർച്ചയുടെ അടയാളമായി മേഘം സൂചിപ്പി ക്കപ്പെട്ടിട്ടുണ്ട്. സമുദ്രത്തിന്റെ വസ്ത്രമായി മേഘം കൽപന ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ സാന്നിധ്യ മായും ജനങ്ങളിൽനിന്ന് ദൈവത്തെ മറയ്ക്കുന്ന മറ യായും മേഘത്തിന്റെ സാന്നിധ്യത്തെ വർണ്ണിച്ചിട്ടുണ്ട്. മേഘങ്ങൾ മിശിഹായുടെ രഥമാണെന്നും മേഘത്തി ലുടെ മിശിഹായും ഭക്തന്മാരും സ്വർഗത്തിലേക്ക് പ്രവേ ശിക്കുന്നതായും ബൈബിളിൽ കാണാം. പി. കുഞ്ഞി രാമൻ നായർ വർഷമേഘത്തെക്കുറിച്ച് എഴുതിയ കവിത ലേഖകൻ ഓർക്കുന്നു മഴയ്ക്ക് മുമ്പുള്ള കാർമേ ഘത്തെ നോക്കി നിൽക്കുമ്പോൾ നിരവധി ആശയ ങ്ങളും കാവ്യഭാഗങ്ങളും ലേഖകന്റെ മനസ്സിലൂടെ കട ന്നുപോകാറുണ്ടെന്ന് അനുസ്മരിക്കുന്നു.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

അർത്ഥം
പ്രവാഹസന്നദ്ധം – കുഴുകാൻ തയാറായ
പ്രചോദനം – പ്രേരണ
നിദ – ഉറക്കം
കിറുക്ക് – ഭാന്ത്
ഏകാകി – തനിയേ ഇരിക്കുന്ന
കൽപ്പന – ആജ്ഞ (നിർണ്ണയിക്കൽ)
താദാത്മ്യം – ഐക്യം
തേര് – രഥം
ക്ഷണം – പെട്ടെന്ന്
തിരോഭരിക്കുക – മറയുക
തത്ത്വം – പരമാർഥം
സർവശക്തൻ – ഈശ്വരൻ
സൃഷ്ടവ് – സൃഷ്ടിക്കുന്നവൻ
ഘനീഭവിച്ചു – കട്ടപിടിച്ച
വന്ധ്യത – ഫലമില്ലാത്തയവസ്ഥ
ദുരൂഹത – ഊഹിക്കാൻ വിഷമമുള്ള
ഭൂതകാലം – കഴിഞ്ഞ കാലം
ന്യായരഹിതം – മര്യാദയില്ലാത്ത, ഔചിത്യമില്ലാത്ത
സമർഥിക്കുക – ആലോചിച്ച് തീർച്ചചെയ്യുക
അലസം – മടിപിടിച്ച്
ഉജ്ജ്വലം – മനോഹരം
അനിർവചനീയം – നിർവചിക്കാൻ കഴിയാത്ത
അജ്ഞാതം – അറിയപ്പെടാത്ത
അനിത്യത – സ്ഥിരമല്ലാത്ത
പ്രതീകം – അടയാളം, പ്രതിബിംബം
ഭാവന – മനസ്സിന് അനുഭവത്തിൽ നിന്നോ സ്മൃതിയിൽ നിന്നോ ഉണ്ടാക്കുന്ന ഭാവവിശേഷം
ഔന്നത്യം – മഹത്ത്വം, ഉയർച്ച
യോഗാത്മകം – മിസ്സിക്കായ, ഗുഢാർത്ഥകമായ

പര്യായം
മഴ – മാരി, വർഷം
ആകാശം – വ്യോമം, വിഹായസ്
കാർമേഘം – മുകിൽ, കാർമ്മുകിൽ
സിംഹം – ഹരി, കേസരി
പർവതം – ഗിരി, ശൈലം.
മേഘം – ജലധരം, ജലദം
കാറ്റ് – മാരുതൻ, അനിലൻ
കൊടുങ്കാറ്റ് – പ്രകമ്പനം, മഹാവാതം
അടയാളം – ചിഹ്നം, അഭിജ്ഞാനം
ഔന്നത്യം – മാനം, ചിത്തസമുന്നതി
പാട്ട് – ഗാനം, ഗീതം
രഥം – തേര്, സൃന്ദനം
സ്വർഗം – നാകം, ദേവലോകം

സന്ധികണ്ടെത്താം
എനിക്കിഷ്ടം – എനിക്ക് + ഇഷ്ടം (ലോപ സന്ധി)
ആകാശത്തിൽ – ആകാശം + ഇൽ (ആദേശ സന്ധി)
കാഴ്ചയിൽ – കാഴ്ച + ഇൽ (ആഗമ സന്ധി)
നീലക്കാർ – നീല + കാർ (ദ്വത്വ സന്ധി)
മേഘങ്ങൾ – മേഘം – കൾ (ആദേശ സന്ധി)
മഴയാണ് – മഴ + ആണ് (ആഗമ സന്ധി)
നാടകത്തിൽ – നാടകം + ഇൽ (ആദേശ സന്ധി)
മേഘത്തെ – മേഘം – എ (ആദേശ സന്ധി)

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

സമാസം കണ്ടെത്താം
നീലക്കാർ – നീല നീറത്തിൽ ഉള്ള കാർ (മധ്യമ പദലോപി)
മഹാവിസ്ത്യതിയിൽ – മഹത്തായ വിസ്തൃതിയിൽ (കർമ്മധാരയൻ)
അവ്യവസ്ഥ – വ്യവസ്ഥയില്ലാതെ (അവ്യയീഭാവൻ)
സൂക്ഷ്മവസ്തു – സൂക്ഷ്മമായ വസ്തു (കർമ്മധാരകൻ)
അനിർവചനീയമായ – നിർവചിക്കാൻ കഴിയാത്ത അവസ്ഥ (അവ്യയീഭാവൻ)
മാരിമേഘം – മാരിയുടെ മേഘം (സംബന്ധികാ തൽപുരുഷൻ)

വിപരീത പദം
ഇഷ്ടം × അനിഷ്ടം
വ്യവസ്ഥ × അവ്യവസ്ഥ
സൂക്ഷ്മം × സ്ഥലം
സാന്നിധ്യം × അസാന്നിധ്യം

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5

Practicing with Class 8 Malayalam Kerala Padavali Notes Pdf and കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Notes Questions and Answers improves language skills.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Question Answer Notes Std 8 Malayalam Kerala Padavali Chapter 5

Class 8 Malayalam Kerala Padavali Unit 2 Chapter 5 Notes Question Answer Karmukilinu Gadhyathil Oru Archanageetham

Class 8 Malayalam Karmukilinu Gadhyathil Oru Archanageetham Notes Questions and Answers

Question 1.
സാഹിത്യകാരന്മാർ മേഘത്തെ വിവിധതരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട് അവയെ കണ്ടെത്തി എഴുതുക.
Answer:
സാഹിത്യകാരന്മാർ മേഘത്തെ വിവിധ തരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട്. വേഡ്സ് വർത്തിന്റെ കൽ പന മേഘത്തെ പോലെ ഏകാകി എന്നായിരുന്നു. വില്യം ബ്ലേക്കിന് മേഘം ദൈവത്തിന്റെ തേര് ആയി രുന്നു. പെട്ടെന്ന് കാണപ്പെടുകയും ക്ഷണത്തിൽ തിരോഭവിക്കുകയും ചെയ്യുന്ന മേഘം യേറ്റ്സിന് തൂന്നുകളാണ്. ചിലർക്കാകട്ടെ മേഘം സൃഷ്ടാ വിന്റെ ഇരുണ്ട തേരാണ്. ലേഖകന് പ്രഭാതത്തിലെ കാർമുകിൽ ആകാശത്ത് കറുത്ത സിംഹം പോലെ യാണ്. മറ്റു ചിലപ്പോൾ മേഘങ്ങൾ ലേഖകന്റെ കാഴ്ചയിൽ നീലക്കാർ പർവ്വതമാണ്. നിദ്രയ്ക്ക് കാർമുകിലിന്റെ നിറമാണെന്നും ലേഖകൻ കൽപ്പി ക്കുന്നുണ്ട്.

Question 2.
“മേഘങ്ങൾ യഹോവയുടെ രഥമാണെന്നു പറ യുന്നു” ബൈബിളിലെ മേഘസംബന്ധിയായ മറ്റ് എന്തെല്ലം കൽപ്പനകൾ പാഠഭാഗത്തുണ്ട് ? കണ്ടെത്തി എഴുതുക.
Answer:
മേഘങ്ങൾ ആകാശത്തു പെട്ടെന്ന് കാണപ്പെടു കയും അതി വേഗം തിരോഭവിക്കുകയും ചെയ്യുന്നുവെന്ന് വേദപുസ്തകത്തിൽ പറയു ന്നുണ്ട്. വേദപുസ്തകത്തിൽ മേഘം അനിത്യത യുടെ പ്രതികമാണ്. ചില സന്ദർഭങ്ങളിൽ മേഘ ങ്ങളെ കഷ്ടതയുടെയും വാർധക്യത്തിന്റെയും അടയാളങ്ങളായി ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. ഇയ്യോ ബിന്റെ പുസ്തകത്തിൽ മേഘങ്ങളിൽ മഴവെള്ളം നിറച്ചു വച്ചിരിക്കുന്നതായി പറയുന്നു. ഔന്നത്യ ത്തിന്റെ അടയാളമായും ചില സന്ദർഭങ്ങളിൽ സമു ദത്തിന്റെ വസ്ത്രങ്ങളായും മേഘങ്ങളെ കൽപ്പി ച്ചിരിക്കുന്നു. മേഘങ്ങളെ യോഗാത്മക തലങ്ങളിൽ വിശദീകരിക്കുന്ന സന്ദർഭങ്ങളും വേദപുസ്തക ത്തിൽ കാണാം. പുറപ്പാട് പുസ്തകത്തിൽ ദൈവത്തെ ജനങ്ങളിൽ നിന്ന് മേഘം മറച്ചു പിടി ക്കുന്നു എന്നാണ് ഭാവന. മേഘങ്ങൾ യഹോവ യുടെ രഥമാണെന്ന് പറയുന്നു. മിശിഹായും അവന്റെ ഭക്തന്മാരും മേഘത്തിലൂടെ സ്വർഗത്തി ലേക്ക് പ്രവേശിക്കുന്നു എന്ന കൽപ്പനയും
ബൈബിളിൽ കാണാം. ഇതെല്ലാമാണ് ബൈബി ളിലെ മേഘസംബന്ധിയായ കൽപ്പനകൾ,

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5

Question 3.
മേഘത്തെക്കുറിച്ച് ലേഖകന്റെ നിരീക്ഷണങ്ങളിൽ നിങ്ങളെ ഏറ്റവും ആകർഷിച്ചവ ഏതെല്ലാം? എന്തുകൊണ്ട്?
Answer:
“മഴയെക്കാൾ ഇഷ്ടം കാർമുകിലാണ്”
“പെയ്യുന്ന മഴയേക്കാൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളാണ് എനിക്കിഷ്ടം”
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസന്നദ്ധമായി നിൽക്കുന്ന മനസുപോലെ യാണ്” “ “നിദ്രയ്ക്ക് – കാർമുകിലിന്റെ നിറമാണെന്ന് ഞാൻ വെറുതെ ഭാവന ചെയ്യാറുണ്ട് ?
“ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും”
ലേഖകന് കാർമുകിലിനെ കുറിച്ചുള്ള മനോഹരമായ ഭാവനകളാണ് ഈ വരികൾ മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തെ വളരെ സൗന്ദര്യാത്മകമായാണ് ലേഖകൻ വർണ്ണിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യ ത്തിന്റെ അടയാളമായ മേഘം എഴുത്തുകാർക്ക് എന്നും പ്രചോദനമായിരുന്നു എന്നും ഈ ലേഖ നത്തിൽ നിന്ന് മനസിലാക്കാം.

Question 4.
“ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ” ഇതുപോലെ പാഠഭാഗത്തുള്ള സവിശേഷ പ്രയോ ഗങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കവിതപോലെ”
“ആകാശത്തിൽ കറുത്ത സിംഹം പോലെ”
“ചെറിയ ചെറിയ കൊടുമുടികളായി പ്രത്യക്ഷപ്പെ ടുന്ന നീലക്കാർ പർവ്വതം”
“മേഘങ്ങൾ സർവ്വശക്തന്റെ തൂണുകളാണ്”
“മേഘം ഘനീഭവിച്ച മഴയാണ്”
“ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ഘനീഭവിച്ച അനു ഗ്രഹം”
“കത്തിജ്വലിക്കുന്ന സൂര്യനെതിരെയുള്ള ജീവജാ ലങ്ങളുടെ രക്ഷാകവചനം”

Question 5.
പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹ സന്നദ്ധമായി നിൽക്കുന്ന മനസ്സുപോലെ യാണ്, പ്രവാഹസന്നദ്ധമായി നിൽക്കുന്ന കവിത പോലെയാണ്, പ്രവാഹ സന്നദ്ധമായി നിൽക്കുന്ന ആശയങ്ങൾ പോലെയാണ്,
ലേഖനത്തിലെ ഈ ഭാഗത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? വിശകലനം ചെയ്ത് കുറി പ്പാക്കുക.
Answer:
ഈ വരികളിൽ പദങ്ങളുടെ ആവർത്തനം സന്ദർഭ ത്തിന് സവിശേഷഭംഗി നൽക്കുന്നു. ഇത്തരം ആവർത്തനങ്ങൾ ആശയതീവ്രത മെച്ചപ്പെടു ത്തുന്നു. ഏതു സമയത്തും പൊട്ടിവീഴാവുന്ന മഴ യുടെ ശക്തിയും ഇരമ്പവും കുളിർമയും നമുക്ക് ഈ പ്രയോ ഗ ത്തിൽ കാണാം. ചെയ്യാൻ നിൽക്കുന്ന കാർമേഘം പ്രവഹിക്കാൻ തയ്യാറായി നിൽക്കുന്ന മനസും കവിതയും പോലെയാണ്. ലേഖകൻ കുറിക്കാനൊരുങ്ങുന്ന ആശയങ്ങൾ പോലെ പെയ്തൊഴിയാൻ നിൽക്കുകയാണ് മേഘ ങ്ങൾ. മേഘങ്ങളിൽ നിന്ന് ജലമൊഴുക്കുന്നത് പോലെ ലേഖകന്റെ തൂലികയിൽ നിന്ന് കൽപ്പന കൾ യഥേഷ്ടം പ്രവഹിക്കുന്നു.

Question 6.
“കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം” എന്ന ശീർഷകം ഈ പാഠഭാഗത്തിന് അനുയോ ജ്യമാണോ? വിശദമാക്കുക.
Answer:
മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ സൗന്ദ ര്യമാണ് കെ. പി. അപ്പൻ ഈ ലേഖനത്തിലൂടെ വിശദമാക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ അട യാളമായ മേഘത്തിന്റെ ഭാവാത്മകമായ കൽപ്പന കൾ കൊണ്ട് ലേഖകൻ ഒരു അർച്ചനാ ഗീതം സമർപ്പിക്കുകയാണ്. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമുകിലിനെ മഴക്കാൾ സ്നേഹിച്ച ലേഖ കന്റെയും മറ്റു എഴുത്തുകാരുടെയും സർഗാത്മക മായ ചിന്തകളാണ് ഈ ലേഖനം. എന്തുകൊണ്ടും ഈ ശീർഷകം ഈ പാഠഭാഗത്തിന് അനുയോജ്യമാണ്.

Question 7.
മേഘം പ്രമേയമായി വരുന്ന കാവ്യഭാഗങ്ങൾ ശേഖരിക്കാം
Answer:
ഒരുകുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
ക്കരിമുക്കിൽപ്പെൺ കൊടിയെങ്ങുപോയി?
വയലിന്റെ തൊണ്ട വരണ്ടുകിടക്കുമ്പോ
മുയിരറ്റു തോപ്പുകൾ നിന്നിടുമ്പോൾ
തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പിൽ
കുയിലുകൾ പാടിക്കുഴഞ്ഞിടുമ്പോൾ
അണയാത്തതെന്നവൾ, വനിന്റെ താഴ്വര
ത്തണലിൽ പതിവുപോൽ വെള്ളവുമായ്
ഒരുകുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
കരിമുകിൽപ്പെൺകൊടിയെങ്ങുപോയി?
(ഒരിക്കൽകൂടി – പി. ഭാസ്കരൻ)

വെള്ളിമേഘങ്ങളാക്കുന്ന
വെള്ളത്താളുകൾ തോറുമേ
പൊൻകതിർപ്പനയാൽ ബാല
സൂര്യൻ പാഠം കുറിക്കയായ്
മടിവിട്ടു തളിർത്താത്താം
കടലാസു മറിച്ചതാ
പാഠം ശരിക്കു വായിപൂ
മിടുക്കൻ കൊച്ചുമാരുതൻ
(കിളിക്കൊഞ്ചൻ – എം. പി. അപ്പൻ)

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5

Question 8.
ഈ ലേഖനത്തിൽ പരാമർശിക്കുന്ന പാശ്ചാത്യ കവികളും ഗ്രക്ക് ചിന്തകരും ആരൊക്കെയാണ്?
Answer:
പാശ്ചത്യ കവികൾ – വില്യം വേഡ്സ് വർത്ത്,
വില്യം ബ്ലേക്ക്, ഡബ്ല്യു ബി. യേറ്റ്
ഗ്രീക്ക് ചിന്തകർ – അരിസ്റ്റോഫനീസ് സോക്രട്ടീസ്

കൂടുതൽ അറിയാം
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 1
പ്രസിദ്ധമായ ഇംഗ്ലീഷ് കവി 1770ൽ ജനിച്ച് 1850ൽ ഏപ്രിൽ മരണമടഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനികയുഗത്തിനു തുടകം കുറിച്ച് മഹനായ കവിയാണ്. കോളറിഡ്ജുമായിച്ചേർന്ന് 1798-ൽ പ്രസിദ്ധികരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതി യാണ് കാൽപ്പനികയുഗത്തിനു നാന്ദി കുറിച്ചത്. ‘ദ് ലൈഡ്’ എന്ന കവിത വേഡ്സ് വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.

വില്യം ബ്ലേക്ക്
ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാ താവും ആയിരുന്നു വില്യം ബ്ലേക്ക്, (28 നവംബർ 1757 -12 ഓഗസ്റ്റ് 1827) ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലേക്ക് കാ നികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളു ടേയും രംഗത്തെ അതികായന്മാരിലൊരാളായി പരി ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവചന സ്വഭാ വമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊ ത്ത വിധം അനുവാചക ര ണ്ടായില്ല എന്ന് നോർഥോപ് ഫ് എന്ന സാഹിത്യവിമർശകൻ അഭിപ്രയപ്പെടുകയുണ്ടായി, ബ്ലെയ്ക്കിന്റെ ദൃശ്യ കലയെ വിലയിരുത്തിയ ഒരു ആധുനിക വിമർശ കൻ “ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവ രിൽ ഏറ്റവും മഹാനായ കലാകാരൻ’ എന്ന് അദ്ദേ ഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് ജീവിതകാലത്ത് ലണ്ട ത്തിൽ നിന്ന് ഒരു ദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്, വൈവിദ്ധ്യവും പ്രതീകാത്മകാതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കർത്താവായി.

വില്യം ബട്ട്ലർ യേറ്റ്സ്
വില്യം ബട്ട്ലർ യേറ്റ്സ് (ജനനം 1865 ജൂൺ 13 മരണം 1939 ജനുവരി 28) ഒരു ആംഗ്ലോ ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം ചിത്രകാരനായ ജാക്ക് ബട്ട്ലർ യേറ്റ് സിന്റെ സഹോദരനും ജോൺ ബട്ട്ലർ യേറ്റ്സിന്റെ മകനായിരുന്നു. ഒരു പ്രൊട്ടെസ്റ്റന്റ് കുടുംബത്തിൽ ജനിച്ച യേറ്റ്സ് ഐറിഷ് സാഹിത്യ നവോത്ഥാന ത്തിനു പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയാ യിരുന്നു. യേറ്റ്സ് ആബു തിയേറ്ററിന്റെ സഹ സ്ഥപ കനാണ്. ഐറിഷ് നിയോജകമണ്ഡലത്തിലും യേറ്റസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേറ്റ്സിനു 1923ൽ സാഹിത്യത്തിനു നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മനം നൽകവേ നോമ്പൽ കമ്മിറ്റി യേറ്റ്സിന്റെ കവിതയെക്കുറിച്ച് “അത്യന്തം പ്രചോ ദനപരമായ അദ്ദേഹത്തിന്റെ കവിത അതിന്റെ കലാ പരമായ ഔന്നത്യത്തിൽ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെ വികാരം നൽക്കുന്നു” എന്നു പറഞ്ഞു.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 2
19-ാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന പ്രചീന ഗ്രീസിലെ നാടകകൃത്തുക്കളിൽ പ്രധാനി. ജനനം ബി.സി. 446നു മരണം ബി. സി. 386നും എന്ന വിശ്വസിക്ക പ്പെടുന്നു. രാഷ്ട്രീയ, സമൂഹിക, സംസ്ക്കാരിക, സാഹിത്യരംഗങ്ങളിലെ പ്രശ്നങ്ങളെ അടിസ്ഥാന മാക്കി ആക്ഷേപ ഹാസ്യനാടകങ്ങൾ രചിച്ചെങ്കിലും “പതിനൊന്ന് എണ്ണമെ പൂർണ്ണരൂപത്തിൽ ലഭിച്ചി ട്ടുള്ള മാടമ്പികൾ, ലിസിസാറ്റ്, മേഘങ്ങൾ, തവളകൾ, കടന്നലുകൾ എന്നിവ ചില നാടകങ്ങ ളാണ്.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 3
ലോകത്തിലെ പ്രമുഖ തത്ത്വചിന്തകനായും സദാ ചാരചിന്തയുടെ പിതാവായുമാണ് സോക്രട്ടീസിനെ കണക്കാക്കുന്നത് . ജനനം ബി. സി. 470നും മരണം ബി.സി. 380നും എന്ന് വിശ്വസിക്കപ്പെടുന്നു. പുസ്ത കങ്ങളൊന്നു ഇദ്ദേഹം രചിച്ചിട്ടില്ല. ശിഷ്യന്മാരിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ചിന്തകൾ ലോകം മന സ്സിലാക്കിയത് ശരിയെയും തെറ്റിനെയും കുറിച്ചുള്ള നിയമത്തിന്റെ അറിവിനെ അടിസ്ഥാനമാക്കിയാണ് നന്മയുടെ നിലനില്ലെന്ന് സോക്രട്ടിസ് വിശ്വസിച്ചു. സമൂഹത്തെ തെറ്റായ പാതയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി കുറ്റവാളി യാക്കി ഭരണകൂടം മരണശിഷ വിധിച്ചു. അധികാ രികൾ നൽകിയ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചു.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 4
ദേവരാജാവ് ഗ്രീക്ക് പുരാണത്തിൽ ആകാശത്തി ന്റെയും ഇടിമിന്നലിന്റെയും ദേവതയെ വിശേഷി പ്പിക്കുന്നു. ഒളിമ്പസ് പർവ്വതത്തിന്റെ മുകളിൽ വസി ക്കുന്നു. ജൂപ്പിറ്റർ എന്ന് ഓമനപേര്.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5

ബൈബിൾ
ക്രിസ്ത്യനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയ നിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയനിയമവും പുതിയനിയമവും ചേർന്ന താണ് ക്രസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 5
ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധി കൃതമായിട്ടുണ്ട്. ക്രിസ്തുവിന്റെ ആഗമനത്തിനു മുമ്പ് ഇസ്രായേലിൽ രൂപം പ്രാപിച്ച വിശുദ്ധഗ്രന്ഥ ങ്ങളുടെ സമാഹാരമാണ് 46 പുസ്തകങ്ങളുള്ള പഴയ നിയമം. ക്രിസ്തുവിന്റെ വരവിനു ശേഷം രൂപം പ്രാപിച്ചു വിശുദ്ധഗ്രന്ഥങ്ങളുടെ സമുച്ച യാണ് 27 പുസ്തകങ്ങളുള്ള പുതിയ നിയമം. മൊത്തം 73 ഗ്രന്ഥങ്ങളുണ്ടെന്നും ഇവയെ ഒന്നാ യിക്കാണുന്നവർ 72 ഗ്രന്ഥങ്ങൾ അടങ്ങിയതാണ് ബൈബിൾ എന്നും കരുതിവരുന്നു.

ഈയ്യോബിന്റെ പുസ്തകം
അറിയപ്പെടുന്ന ഹെബ്രായ ഭാഷയിലുള്ള ബൈബി ളിൽ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മ യിലും ഏറെ മുന്നിട്ടു നിൽക്കുന്ന ഖണ്ഡം. നീതി മാൻമാർക്കുപോലും ജീവിതം മിക്കവാറും ക്ലേശ കരമായിരിക്കുമെന്നത് ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അ ഷണമാണ് ഈ കൃതി.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Notes Question Answer Class 8 Kerala Padavali Chapter 5 6
പി. കുഞ്ഞിരാമൻ നായർ ഒക്ടോബർ 4 ന് 1905 മേയ് 27ന് ജനിച്ചു. മലയാളഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി. കുഞ്ഞിരാ മൻ നായർ. അദ്ദേഹത്തെ പി. എന്നും മഹാകവി പി എന്നും അറിയപ്പെട്ടു. നിത്യസഞ്ചരിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പച്ചപ്പ് , ക്ഷേത്രാന്ത രീക്ഷം, ആചാരാനുഷ്ഠാനങ്ങൾ ദേവതാസങ്കൽപ്പ ങ്ങൾ എന്നിവയുടെ ചുരുക്കത്തിൽ കേരളിയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത. കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിര വധി പുരസകാരങ്ങൾ നേടി. 1987ൽ അന്തരിച്ചു.

പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Pookkalum Andaruthikalum Summary

പൂക്കളും ആണ്ടറുതികളും Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8 1
കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോ ത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനു മായിരുന്നു വി. ടി. ഭട്ടതിരിപ്പാട്. 1986 മാർച്ച് 26ന് അങ്ക മാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മേഴ ത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് വെള്ളി ത്തിരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാതിരിപ്പാട് എന്നാ യിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം, സമൂഹ ത്തിൽ, വിശേഷിച്ച് നമ്പൂതിരി സമുദായത്തിൽ അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. വി.ടി.യുടെ ബാല്യക്കാലം ഒട്ടും ശോഭനമായിരുന്നില്ല. അത യൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്.

ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്

  • നാടകം: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരി ഞ്ചന്ത.
  • കഥാസമാഹാരം: രജനീരംഗം, പോംവഴി, തെര ഞ്ഞെടുത്ത കഥകൾ
  • ഉപന്യാസം: സത്യമെന്നത് ഇവിടെ മനുഷ്യനാക്കു ന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ് ആത്മക്കഥ
  • അനുഭവം : കണ്ണീരും കിനാവും, കർമ്മവിപാകം, ജീവിതസ്മരണകൾ, വി.ടി.യുടെ സമ്പൂർണ്ണ കൃതി കൾ

പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

പാഠസംഗ്രഹം

വി.ടി.ഭട്ടതിരിപ്പാടിന്റെ വെടിവട്ടം എന്ന കൃതിയിൽ നിന്നും എടുത്തതാണ് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം. പ്രകൃതി സൗന്ദര്യം എങ്ങനെ ജീവിത സൗന്ദ ര്യമായി മാറുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു. മനു ഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢമാർന്ന ബന്ധ ത്തിന്റെ നേർചിത്രമാണ് ഇത്. പണ്ടത്തെ കൃഷിവല കുടുംബങ്ങളിൽ പ്രകൃതി അവിഭാജ്യഘടകം ആയിരു ന്നു. അവരുടെ സന്തോഷത്തിലും സങ്കടത്തിലുമൊക്കെ ത്തന്നെ പ്രകൃതി നിറഞ്ഞു നിന്നിരുന്നു. അതുപോലെ തന്നെ പഴമക്കാർ പ്രാധാന്യം നൽകിയിരുന്ന മറ്റൊ ന്നാണ് ആണ്ടറുതികൾ അഥവാ ആഘോഷങ്ങൾ.
പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8 2
പൊൻനാണയങ്ങൾക്ക് പഞ്ഞമുള്ള അക്കാലത്ത്, കേരളീയ ജനത വരദാനമായി കണ്ടിരുന്ന പൊൻനാ ണയങ്ങളാണ് പൂക്കൾ. തൊടിയിലും മുറ്റത്തും കുള ക്കരയിലും കുന്നിൻ മുകളിലും അവ നിരന്നു നിന്നിരു ന്നു. തുമ്പയും തുളസിയും കണിക്കൊന്നയും കറു കയും മുക്കുറ്റിയും വർണ ശബളമായി തന്നെ അണി നിരന്നു. പൂവറുക്കലും മാലകെട്ടലും പൂക്കളം ഒരു ക്കലും എല്ലാം ദിനാരംഭത്തിലെ നൈതിക് ധർമ്മങ്ങ ളായി പണ്ടുള്ള വർ കണ്ടിരുന്നു. അക്കാലത്തു കാലത്തെ കുളിച്ച് കുറിതൊട് ക്ഷേത്ര ദർശനം കഴി ത്തുന്ന കേരളിയ വനിതകൾ ഐശ്വര്യത്തിന്റെ പ്രതീകങ്ങളായിരുന്നു.

പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതീകമായിരുന്ന അക്കാലത്തു കുഞ്ഞുകുട്ടികളുടെ പ്രാഥമിക പാഠം തുടങ്ങുന്നത് ഇങ്ങനെ ആണ്.

‘കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം’
അതായത് കൈയ്യും മുഖവും സമർപ്പിക്കുന്നവനും ആലിലയിൽ ഉറങ്ങുന്നവനുമായ ശ്രീകൃഷ്ണന്റെ മുഖം ദർശിച്ചുക്കൊണ്ട് എന്നാൽ ഒരു തത്വജ്ഞാനിയുടേത്
ആവട്ടെ,
‘സമർകം ചേതസമസ്സിചരുമാനാഥ ഭവതേ അതായത്, താമരയാകുന്ന മനസ് ഉമാനാഥനായ മഹേശ്വരന് സമർപ്പിക്കുന്നു.

അനുക്രമമായ ജീവിത പര്യയ്ക്കിടയിലും ആണ്ടറു തികൾ ആഘോഷിക്കാൻ മലയാളികൾ മറന്നില്ല. അധ്വാ നത്തിന്റെ പ്രതീകമായ വിഷുവും സമൃദ്ധിയുടെ പ്രതീ കമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ തിരുവാതി രയും അവർ വ്യത്യസ്ത സംവിധാനങ്ങളിൽ ഒരേ പശ്ചാ ത്തലത്തോട് കൂടി ആഘോഷിച്ചു. ദാരിദ്യത്തിന്റെ ശൂന്യ മായ ഹസ്തങ്ങളോടെ ഇനി വരുന്നൊരു നല്ല നാളെയ് ക്കായുള്ള കാത്തിരിപ്പും പ്രതീക്ഷയും വളരെ വലു താണ്. മനുഷ്യന്റെ ഓരോ ആഘോഷങ്ങൾക്കും മാറ്റു കൂട്ടാൻ ഇവിടത്തെ പ്രകൃതി അതിനനുരൂപമായ പശ്ചാ ത്തലം ഒരുക്കി നിന്നു.

പ്രകൃതിയും ആണ്ടറുതികളും മനുഷ്യന്റെ മാനസി കോല്ലാസത്തിനും ഒത്തൊരുമയ്ക്കും കാരണമായി. അധ്വാനിക്കുക, അനുകരിക്കുക, ആഹ്ലാദിക്കുക എന്ന തായിരുന്നു കേരളിയ ജീവിത ദർശനം. അതിനു മാറ്റു കൂട്ടാൻ പ്രകൃതി പൂക്കൾ കനിഞ്ഞരുളി നൽകി. ഇപ്പോൾ പൂക്കളോ ആണ്ടറുതികളോ അവയുടെ തന്മയത്വ ത്തോടെ നിലനിൽക്കുന്നില്ല. എങ്കിലും ഒരു സുന്ദര സ്വപ്നമായവ ഇന്നും മനസിൽ തെളിയന്നു.

അർത്ഥം
കൃഷിവലൻ – കൃഷിക്കാരൻ
പഞ്ഞം – ദാരിദ്ര്യം, ക്ഷാമം
ഉപശാന്തി – പരിഹാരം
തൊടി – പറമ്പ്
ശബളാഭം – പലനിറമുള്ള
പൂപ്പാലിക – പൂന്തോട്ടം
നൈതിക ധർമ്മം – നീതിപൂർവ്വം അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
പുരികുഴൽ – അറ്റം ചുരുണ്ട് തലമുടി
പ്രതീകം – അടയാളം, പ്രതിബിംബം
ഉപാസനാമൂർത്തി – സേവാമൂർത്തി
പത്മാസനം – ഒരു യോഗാസനം
വിരാജിക്കുക – ശോഭിക്കുക
ഉപമാനം – ഉപമേയം (ഏതിനോട് തുല്യ മെന്നു പറയപ്പെടുന്നുവോ അത്)
ലൗകികം – ലോകസംബന്ധമായ
പ്രാഥമികം – ആദ്യമുള്ള
തരണം ചെയ്യുക – കടക്കുക
വീഥി – വഴി
വൈദികം – ദേദത്തെ സംബന്ധിക്കുന്നത്
സൗരഭ്യം – സുഗന്ധം
ചര്യ – ആചരണം, ദിനചര്യ
ആണ്ടറുതി – ആണ്ടവസാനം
ഋതു – മേടം മുതൽ ഈ രണ്ടു മാസം കൂടിമ്പോൾ യഥാക്രമം വസന്തം, ഗ്രീഷ്മം, ശരത്ത്, ഹേമന്തം, ശിശിരം എന്ന് ഋതുക്കൾ
ഗ്രീഷ്മം – വേനൽക്കാലം
ശരത്ത് – നാലാമത്തെ ഋതു
ഹേമന്തം – ആറ് ഋതുക്കളിൽ നിന്ന്
നിർവചനം – ശാസ്ത്രദൃഷ്ട്യ നിർദ്ദോഷമായ ലക്ഷ്ണവാക്യം
മുണ്ടകൻ – നെൽപ്പാടം
അന്ധത – അറിവില്ലായ്മ
നവോത്ഥാനം – പുത്തൻ ഉണർവ്
ശ്യാമളം – കറുപ്പു നിറം
ചേട്ട – ദാരിദ്ര്യ ദേവത
ശ്രീ – ലക്ഷ്മി
വട്ടൻ – ഒരിനം നെല്ല്
പരദൈവം – പരദേവത (കുടുംബ ദൈവം)
സുമംഗലി – ഭർത്താവുള്ളവൾ
ശുഭവസ്ത്രം – വെളുത്ത വസ്ത്രം
കൈകൊട്ടിക്കളി – തിരുവാതിരക്കളി

പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

പര്യായം
കൃഷിവലൻ – കൃഷിക്കാരൻ, കർഷകൻ
മുറ്റം – അങ്കണം, ചത്വരം
കുളം – പാപി, പുഷ്കരണി
മുക്കുറ്റി – സുവഹ, രക്തപാദ്യ
സരസ്വതി – ശാരദ, ഭാരതി
ലക്ഷ്മി – പത്മ, കമല
അടയ്ക്ക – പാക്ക്, പൂഗം
സ്വർണ്ണം – കാഞ്ചനം, ഹേമം
ശ്രീ – ലക്ഷ്മി, കമല
കാട് – കാനനം, വനം
ശിവൻ – ശംഭു, മഹേശ്വരൻ
കുങ്കുമം – ധീരം, അഗ്നിശിഖം
കാമൻ – കാമദേവൻ, മദനൻ
പാർവതി – ഉമ, ഭവാനി
സഖി – തോഴി, സ്നേഹിത

സന്ധി
പഞ്ഞമാണ് – പഞ്ഞം + ആണ് (ആദേശ സന്ധി)
തുളസിത്തടം – തുളസി + തടം (ദ്വിത്വസന്ധി)
ശബളാദമായ – ശബളാദം + ആയ (ആദേശ സന്ധി)
ചര്യയാണ് – ചര്യ + ആണ് (ആഗമ സന്ധി)
ആണ്ടറുതികൾ – ആണ്ട് + അറുതികൾ (ലോപ സന്ധി)
തിരുവാതിര – തിരു + ആതിര (ആഗമസന്ധി)
ഗ്രീഷ്മത്തിൽ – ഗ്രീഷ്മം + ഇൽ (ആദേശ സന്ധി)
ഇഴഞ്ഞിഴഞ്ഞ് – ഇഴഞ്ഞ് + ഇഴഞ്ഞ് (ലോപ സന്ധി)
വിഷുപ്പക്ഷി – വിഷു + പക്ഷി (ദ്വിദ്വസന്ധി)
കൈയിരുപ്പും – കൈ + ഇരിപ്പും (ആഗമ സന്ധി)
തട്ടിത്തടഞ്ഞു – തട്ടി + തടഞ്ഞു (ദ്വിത്വ സന്ധി)
കണിക്കൊന്ന – കണി + കൊന്ന (ദ്വിത്വസന്ധി)

സമാസം
പൊൻനാണയം – പൊന്ന്കൊണ്ട് നാണയം (ഗതി തൽ പുരുഷൻ)
തുളസിത്തടം – തുളസിയുടെ തടം (സംബന്ധികാ തൽ പുരുഷൻ)
കറുകനാമ്പ് – കറുകയുടെ നാമ്പ് (സംബന്ധികാതൽ പുരുഷൻ)
കാട്ടുപൂക്കൾ – കാട്ടിലെ പൂക്കൾ (പ്രതിഗ്രാഹികാ തൽപുരുഷൻ)
പ്രാഥമിക പാഠം – പ്രാഥമികമായ പാഠം (കർമ്മധാരയൻ)
ദിനരാത്രങ്ങൾ – ദിനവും രാത്രിയും (ദ്വിന്ദ്വ സമാസം)
തട്ടിത്തടഞ്ഞു – തട്ടിയും തട്ടഞ്ഞും (ദ്വന്ദ്വൻ)
സുമംഗല സ്ത്രീകൾ – സുമംഗലമായ സ്ത്രീകൾ (കാർമ്മധാരയൻ)

പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Practicing with Class 8 Malayalam Kerala Padavali Notes Pdf and പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Notes Questions and Answers improves language skills.

പൂക്കളും ആണ്ടറുതികളും Question Answer Notes Std 8 Malayalam Kerala Padavali Chapter 4

Class 8 Malayalam Kerala Padavali Unit 2 Chapter 4 Notes Question Answer Pookkalum Andaruthikalum

Class 8 Malayalam Pookkalum Andaruthikalum Notes Questions and Answers

Question 1.
നമ്മുടെ സംസ്കാരത്തിൽ പൂക്കൾക്കുള്ള സ്ഥാനത്തെക്കുറിച്ച് വി.ടി.യുടെ നിരീക്ഷണങ്ങൾ എന്തെല്ലാമാണ്?
കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക?
Answer:
കർഷകരുടെ നാടാണ് കേരളം. “സ്വർണ്ണ നാണയ ങ്ങളാൽ സമ്പന്നരല്ല ഇവിടുത്തെ കർഷകർ, അതിനു പരിഹാരമെന്നോണം പ്രകൃതി വാരിവിത റുന്ന പൊൻനാണയങ്ങളാണ് നമ്മുടെ ഐശ്വര്യ സമ്പത്തായ പൂക്കൾ. നടുമുറ്റത്തൊരു മുല്ലത്തറയും തുളസിത്തറയുമില്ലാത്ത വീടുണ്ടായിരുന്നില്ല. വെള്ളിയിലച്ചെടി, മുക്കുറ്റി, മന്ദാരം, ചെമ്പരത്തി, കോളാമ്പി, കറുക, തുമ്പ, ശംഖുപുഷ്പം പിന്നെ കുന്നിൻ നിറുകയിൽ നിറത്തു നിൽക്കുന്ന കാട്ടു പൂക്കൾ…. ഇങ്ങനെ വർണ്ണാഭമായ ഒരു പൂന്തോട്ട മാണ് കേരളം. പൂവറുക്കൽ, മാലക്കെട്ടൽ പൂക്കളം വരയ്ക്കൽ, പൂജയ്ക്കൊരുക്കൽ ഇതെല്ലാം നിത്യ ജീവിതത്തിൽ നീതിപൂർവ്വം അനുഷ്ഠിക്കേണ്ട കാര്യ ങ്ങളാണ്.

കുളിച്ചു കുറിയിട്ട് കാർകൂന്തലിൽ പൂക്കൾ തിരുകി അമ്പലത്തിൽ പോയി വരുന്ന സ്ത്രീകൾ നാടിന്റെ ഐശ്വര്യലക്ഷ്മികളാണ്. നമ്മുടെ സംസ്കാരത്തിൽ പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതീകമെന്ന് കവി സങ്കൽപ്പം. വിജ്ഞാനത്തിന്റെയും ഐശ്വര്യത്തി ന്റെയും ദേവതകളായ സരസ്വതിയും ലക്ഷ്മിയും കുടികൊള്ളുന്നത് താമരപ്പൂവിലാണ്. കുട്ടികളുടെ പ്രാഥമിക പാഠം ആരംഭിക്കുന്നതിലും തത്ത്വ ജ്ഞാനിയുടെ പ്രാർത്ഥനകളിലും പൂക്കൾക്ക് സ്ഥാനമുണ്ട് . ഇങ്ങനെ ലൗകികവും ആത്മീയവു മായ ജീവിതത്തിൽ സൗരഭ്യം പുലർത്തി വിലസു കയാണ് പൂക്കൾ.

Question 2.
നമ്മുടെ കാർഷിക സംസ്കാരവും ആഘോഷ ങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ സൂചനകൾ പാഠഭാഗത്തു കണ്ടെത്തി എഴുതുക.
Answer:
കേരളത്തിന്റെ മഹത്തായ കാർഷിക സംസ്കാര ത്തോട് ഇഴുകിചേർന്നവയാണ് ആഘോഷങ്ങൾ. ഓണം, വിഷു, തിരുവാതിര എന്നിങ്ങനെ വ്യത്യസ്ത ഋതുക്കളിൽ ആഘോഷികപ്പെടുന്ന ഇവ യുടെ പശ്ചാത്തലം വെവ്വേറെയാണ്.

വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധി യുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതി കങ്ങളാണ്. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് പുതു മഴ പെയ്ത് മണ്ണ് കിളിർക്കുന്നതു വരെ കർഷകന് വിശ്രമമാണ്. മേടം മുതൽ ശരത്കാലം ആരം ഭിക്കും. അതിന്റെ മുന്നൊരുക്കമായി പൊൻനിറ മാർന്ന കണിക്കൊന്ന പൂക്കുന്നു വിത്തും കൈക്കോട്ടും, പാടി എത്തുന്ന വിഷുപക്ഷി ഉറ ങ്ങുന്ന കർഷകരെ വിളിച്ചുണർത്തുന്നു. പുതു വർഷത്തിൽ വിളവിറക്കാൻ കർഷകർ തയ്യാറെടുപ്പ് തുടങ്ങും ഉരുളിയിൽ കണിക്കൊന്ന, കണിവെള്ള രിക്ക, നാളികേരമുറി, ഉണക്കലരി, വെറ്റില, അടയ്ക്ക വാൽക്കണ്ണാടി, സ്വർണ്ണം, രാമായണഗ്രന്ഥം, അല ക്കിയ പുതുവസ്ത്രം ഇങ്ങനെ പുതുവത്സരപ്പിറവി യിൽ സമൃദ്ധമായി കണികണ്ട കർഷകർ നിർവ തിയടയുന്നു. വിഷുക്കണി ഒരുക്കുന്നതിലും കാർഷികോല്പന്നങ്ങൾക്ക് മുഖ്യ പങ്കുണ്ട്.

അടുത്ത ആണ്ടറുതി ഓണമാണ് പഞ്ഞക്കർക്കട കത്തിൽ പുതുനെല്ലിന്റെ മണവും പൊന്നിൻ ചിങ്ങ ത്തിന്റെ പിറവിയും സ്വപ്നം കണ്ട് പ്രാർത്ഥനയിലും ഇലക്കറികളിലും മുഴുകി ജീവിക്കുമ്പോഴേക്ക് ഓണ സ്വപ്നങ്ങൾക്ക് നിറമേകി മഞ്ഞപൂക്കൾ വിരിയുന്നു. ഐശ്വര്യത്തിനുവേണ്ടി അധ്വാനിക്കുന്ന കർഷ കർക്ക് ഓണം വിളവെടുപ്പുത്സവം തന്നെയാണ്.

ഹേമന്ത ഋതുവിലെ ഉത്സവമാണ് തിരുവാതിര. സുമംഗലികളായ സ്ത്രീകൾക്കാണ് തിരുവാതിര വ്രതമുള്ളത് . ഇളനീർ, കിഴങ്ങ്, പഴവർഗ്ഗങ്ങൾ തുട ങ്ങിയവയാണ് അവർ കഴിക്കുന്നത്. രാത്രിയിലവർ ആതിരപ്പൂ ചൂടുന്നു, വി.ടി. യുടെ ഇത്തരം നിരീ ക്ഷണങ്ങളിൽ നിന്നെല്ലാം ആഘോഷങ്ങളും കാർഷികജീവിതവും പരസ്പരപൂരകങ്ങളാണെന്ന് നമുക്ക് മനസ്സിലാക്കാം.

പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Question 3.
• “ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് പൂത്തു നിൽ ക്കുന്ന കുങ്കുമം ഈ വിനോദവേളയ്ക്കുള്ള കളിവിളക്കു നാട്ടലാണ്.”

• “ഈ ഋതു വേനൽച്ചൂടിലൂടെ ഇഴഞ്ഞിഴഞ്ഞ് മായുന്നു”. ഇത്തരം സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തി വ്യാഖ്യാനിക്കുക
Answer:
പൂത്തു നിൽക്കുന്ന കുങ്കുമം കളിവിളക്കു നാട്ടൽ കളിവിളക്കു നാട്ടൽ ഒരു കലയുടെ ആരംഭത്തിൽ ചെയ്യുന്ന പ്രവൃത്തിയാണ്. കളിവിളക്ക് എങ്ങനെ യാണോ അരങ്ങിനെ പ്രകാശിപ്പിക്കുന്നത്, അതു പോലെ പൂക്കൾ തനിക്കു ചുറ്റുമുള്ള പ്രകൃതിയെ മനോഹരമാക്കുന്നു. പൂത്തു നിൽക്കുന്ന മരം കത്തിച്ചു വെച്ച നിലവിളക്കുപോലെ നമുക്കു തോന്നാം. വിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ആ നിലയ്ക്ക് പൂക്കൾ ഐശ്വര്യത്തിന്റെ പ്രതീക മാണെന്ന് വി.ടി. പറയുന്നു.

ഈ ഋതു വേനൽചൂടിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു
വേനൽ കടുത്ത അസഹ്യത ഉണ്ടാക്കുന്ന ഋതു വാണ്. ഈ ഋതു ഇഴഞ്ഞിഴഞ്ഞു പോകുന്നു എന്നു പറയുമ്പോൾ വേനൽ കടന്നു പോകുന്നതിലെ കാല താമസമാണ് വി.ടി. സൂചിപ്പിക്കുന്നത്. കഠിനമായ വേനലിനെ ഇഴഞ്ഞുനീങ്ങുന്ന സർപ്പമായും നമുക്ക് വായിച്ചെടുക്കാം.

വേനൽക്കാലം കഴിയുന്നില്ലല്ലോ എന്ന ഉൽക്ക യും ഈ വരികളിലുണ്ട്. ഭാഷയുടെ സൗന്ദ ര്യമാണിത്തരം പ്രയോഗങ്ങളിലൂടെ ആവിഷ്കരി ക്കുന്നത്. ആലങ്കാരികമായ ഭാഷ പ്രയോഗിക്കുന്നത് രചനയുടെ സൗകുമാര്യം വർദ്ധപ്പിക്കും.

Question 4.
‘ലോകം’ ഒരു നാമപദമാണ് ഈ നാമപദത്തിൽ നിന്നു രൂപപ്പെടുന്ന മറ്റൊരു പദമാണ് ലൗകികം ഇത്തരത്തിൽ രൂപപ്പെടുന്ന മറ്റു പദങ്ങൾ പാഠ ഭാഗത്തു നിന്നു കണ്ടെത്തി എഴുതുക?
Answer:
ഭൂതം – ഭൗതികം
കൃഷി – കാർഷികം
ആത്മാവ് – ആത്മീയം
വേദം – വൈദികം
ദൈവം – ദൈവീകം
കേരളം – കേരളീയം
ഗൃഹം – ഗാർഹികം

Question 5.
കരാരവിന്ദം – അരവിന്ദം പോലുള്ള കരം പൊൻ നാണയം – പൊന്നുകൊണ്ടുള്ള നാണയം കൂടു തൽ സമസ്ത പദങ്ങൾ കണ്ടെത്തി ഘടകപദങ്ങ ളാക്കി എഴുതുക.
Answer:
കൃഷിവല കുടുംബം – കൃഷീവലന്മാരുടെ കുടംബം
ഗ്രാമ ലക്ഷ്മി – ഗ്രാമത്തിന്റെ ലക്ഷ്മി
ദിനാരംഭം – ദിനത്തിന്റെ ആരംഭം
കവി സങ്കൽപ്പം – കവിയുടെ സങ്കൽപ്പം
ജീവിതദുർഗ്ഗങ്ങൾ – ജീവിതത്തിലെ ദുർഗ്ഗ ങ്ങൾ
ആണ്ടറുതി – ആണ്ടിന്റെ അറുതി
കർഷകഹസ്തം – കർഷകന്റെ ഹസ്തം
നായികാനായകന്മാർ – നായികയും നായകനും

Question 6.
“വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയു ടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീക ങ്ങളാണെന്ന് ഞാൻ വിചാരിക്കുന്നു”
“അധ്വാനിക്കുക അനുഭവിക്കുക, ആഹ്ലാദിക്കുക എന്നതാണ് കേരളീയ ജീവിതാദർശം അതിനനു കൂലമായ സാഹചര്യം ഇവിടത്തെ പ്രകൃതിയും പൂക്കളും ആണ്ടറുതികളും ഒരുക്കിത്തരുന്നു ഇന്ന് എല്ലാം നഷ്ടപ്പെട്ട സൗഭാഗ്യത്തിന്റെ സ്വപ്ന ങ്ങളാണെങ്കിൽക്കൂടി”
-വി.ടി. യുടെ ഈ നിഗമനങ്ങൾ വിശകലനം ചെയ്തു മുഖപ്രസംഗം തയ്യാമാക്കുക.
Answer:
കേരളവും കാർഷിക സംസ്കാരവും
കേരളനാട് എന്നും കർഷകന്റെ നാടായിരുന്നു. മണ്ണിൽ അധ്വാനിക്കുന്നവരുടെ നാട്. പ്രകൃതിയെ സ്നേഹിക്കുന്നവരുടെ നാട്. കേരളത്തിലെ ഉത്സ വങ്ങളെല്ലാം കാർഷിക സംസ്ക്കാരവുമായി ബന്ധ പ്പെട്ടതായത് ഇതുകൊണ്ടെല്ലാമാണ്. പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് സന്തോഷങ്ങളും, ആഘോഷങ്ങളുമെല്ലാം കൃഷി യുമായി ബന്ധപ്പെട്ട് ആവാതെ തരമില്ലല്ലോ. വിതയും കൊയ്ത്തുമൊക്കെയായി അധ്വാനിക്കു ന്നത് പോലെത്തന്നെ വിശ്രമിക്കാനും ആനന്ദി ക്കാനുമൊക്കെയുള്ള അവസരങ്ങൾ പ്രകൃതി തന്നെ കർഷകർക്ക് ഒരുക്കിക്കൊടുത്തിരുന്നു.

വിളവെടുപ്പുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മുടെ പ്രധാന ഉത്സവങ്ങളായ ഓണവും വിഷുവും നിലകൊള്ളുന്നത്. വിഷു അധ്വാന ത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. മേടമെത്തു മ്പോൾ പൊൻ നിറമാർന്ന കണിക്കൊന്ന പൂക്കു ന്നു. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു വിശ്രമത്തി ലായിരുന്നു. കർഷകനെ വിഷുപക്ഷി വിളിച്ചുണർ ത്തുന്ന പുതുവർഷത്തിൽ വിളവിറക്കാൻ കർഷ കർ തയ്യാറെടുപ്പ് തുടങ്ങും. അടുത്ത ആണ്ടറുത്തി ഓണമാണ്. ഐശ്വര്യത്തിനു വേണ്ടി അധ്വാനി ക്കുന്ന കർഷകർക്ക് ഓണം ഒരു വിളവെടുപ്പു ത്സവം തന്നെയാണ്. ഹേമന്ത ഋതുവിലെ ഉത്സവ മാണ് തിരുവാതിര, സുമംഗലികളായ സ്ത്രീകൾ ക്കാണ് തിരുവാതിരവ്രതമുള്ളത്.

ഈ ആഘോഷ ങ്ങൾക്കെല്ലാം പൊലിമയും ആർഭാടവും വർധി ച്ചിട്ടുണ്ടെങ്കിലും, ഇവയ്ക്കെല്ലാം ഹേതുവായ കാർഷിക സംസ്കാരത്തിൽ നിന്ന് നാം അകന്നു പോയിരുന്നു. അതുകൊണ്ടു തന്നെ ഈ ആഘോ ഷങ്ങളുടെയെല്ലാം തനിമ നഷ്ടപ്പെട്ടിരിക്കുന്നു. നാഗരിക ജീവിതത്തിന്റെ പരിമിതികൾ ഇതിനു കാര ണമായിട്ടുണ്ട്. തിരക്കിട്ട ജീവിത രീതികളും ഫ്ളാറ്റു കളിലെ താമസവും ഒക്കെ നമ്മെ കൃഷിയിൽ നിന്ന് ഒരുപാട് അകറ്റി പ്രകൃതിയെ നശിപ്പിക്കുന്ന നമ്മുടെ പ്രവൃത്തികൾ മൂലം കാലാവസ്ഥപോലും നമുക്കെ തിരായിരിക്കുന്നു. പൂക്കളും പച്ചക്കറികളും ധാന്യ ങ്ങളുമെല്ലാം ഇപ്പോൾ അന്യസംസ്ഥനങ്ങളിൽ നിന്നാണ് വരുന്നത്.

“അധ്വാനിക്കുക, അനുഭവിക്കുക ആഹ്ലാദിക്കുക” എന്ന കേരളീയ ദർശനത്തിലെ മണ്ണിലുള്ള അധ്വാനം നാം മറന്നു കഴിഞ്ഞിരിക്കുന്നു. വൈകാതെ നമ്മുടെ സംസ്ക്കാരവും ഉത്സവങ്ങളുമെല്ലാം അനുഭവി ക്കാനും ആഹ്ലാദിക്കാനും കഴിയാത്ത അവസ്ഥ വന്നു ചേരുമോ എന്ന് നമ്മൾ ഭയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെയും സംസ്കാ രത്തെയും വീണ്ടെടുക്കാൻ നമ്മൾ ഒത്തൊരുമിച്ചു പരിശ്രമിച്ചേ തീരൂ.

വിഷു
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മല യാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കു ന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെകുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷു ഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തി യോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാ നങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിന്റെ ആഘോഷമാണ്. വിഷുവിന്റെ നാളിൽ പ്രഭാതത്തി ലുള്ള കണികാണലും കൈനീട്ടം നൽകലുമാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 1

തിരുവാതിര
കേരളത്തിലെ വനിതകളുടെ തനതായ സംഘന്യ ത്തമാണ് തിരുവാതിരക്കളി, മതപരമായ ആചാരാ നുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവ തരിപ്പിക്കുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിര നാളിൽ ശിവക്ഷേത്രങ്ങളിലും മറ്റു ശിവ പാർവ്വതി മാരെ സ്തുതി പാടികൊണ്ട് സ്ത്രീകൾ ഈ കലാ രൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു തിരുവാ തിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാ നാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാ ക്കാറുണ്ട്.
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 2
ചെറിയ വ്യത്യാസങ്ങളോടെ യാണെങ്കിലും കൈക്കൊട്ടിക്കളി, കുമ്മാട്ടികളി എന്നീ പേരുക ളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവി തവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരു വാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പി ക്കുന്നത്.

പെൺകുട്ടികളുടെ വിവാഹത്തിനുശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.

തിരുവാതിരക്കളി പാട്ടുകൾ

തിരുവാതിരക്കളി മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട് ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്
“വീർവിരാട കുമാര വിഭോ” (ഉത്തരാസ്വയവരം)
“കാലുഷ്യം കളക നീ” (ധ്രുവ ചരിതം)
“യാതുധാന ശീഖാണേ” (രാവണ വിജയം)
“ലോകാധിപാ കാന്താ” (ദക്ഷയാഗം)
“കണ്ടാലെത്രയും കൗതകം” (നളചരിതം)
“മമത വാരി ശരെ” (ദുര്യോധന വധം)

പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Class 8 Malayalam Kerala Padavali Notes Unit 2 വായ്ക്കുന്നു ഭൂമിക്ക് വർണങ്ങൾ

കൃഷി ജീവിതം തന്നെയായിരുന്ന ഒരു കാലത്തെ കേരളത്തിന്റെ ചിത്രമാണ് വി.ടി. യുടെ പൂക്കളും ആണ്ടറുതികളും എന്ന ലേഖനം. ഒരോ ഋതുവിലും പ്രകൃതിയിലു ണ്ടാകുന്ന മാറ്റങ്ങൾ, അത് പ്രകൃതിക്കു നൽകുന്ന സൗന്ദര്യം, ഉത്സവങ്ങൾ, ആചാര ങ്ങൾ എന്നിവയിൽ പൂക്കൾക്കുള്ള സ്വാധീനം ഇതെല്ലാം ആത്മകഥാപരമായ ഈ ലേഖനത്തിൽ വി. ടി. വിവരിക്കുന്നു.

വിവിധ സസ്യജാലങ്ങൾ തളിരിട്ട്, പൂവിട്ട് വിസ്മയമൊരുക്കുന്ന ഭൂമി വർണരാജി തന്നെ. ഭൂമി ലാവണ്യത്തോടെ ശോഭിക്കണമെങ്കിൽ പ്രകൃതി നാശം കൂടാതെ നിലനി ലണം. നമ്മുടെ പഴയ ഗ്രാമഭംഗി പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇതിൽ മുഴുകി അതിൽ ആഹ്ലാദിച്ച് അതിനെ വാഴ്ത്തിപ്പാടുന്ന ഗന്ധർവ കവികൾ നമുക്കുണ്ടായി രുന്നു.

കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന
പുണ്യകാലങ്ങളിൽ ചൈതത്തിൽ
മൂളുന്ന പൊന്നൊളിപ്പോക്കുവൊളത്തിൽ
മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.
കണ്ടുവിഷുക്കണിയെതാ, നോണവും-
മുണ്ടു പലകുറിയെന്നിട്ടും
നിന്നിൽത്തുടിക്കുമീ നിഷ്കളനിർവൃതി-
യെന്നിൽ തിളച്ചുമറിഞ്ഞില്ല!
കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന ഞാൻ
നിന്നിലലിഞ്ഞു നിലകൊണ്ടു.
“ആവില്ലൊരിക്കലും ഗാനകലവിയി-
ലാറാടുവാനെനിക്കിമ്മട്ടിൽ!”
(വിഷുത്തലേന്ന് – അക്കിത്തം)

പ്രവേശക പ്രവർത്തനം

“ആവില്ലൊരിക്കലും ഗാനകലവിയി-
ലാറാടുവാനെനിക്കിമ്മട്ടിൽ”
Answer:
പ്രകൃതിയിലെ സൗന്ദര്യാംശങ്ങളും അത് ചെലു ത്തുന്ന സ്വാധീനവും കവി ആവിഷ്കരി ക്കുന്നതെങ്ങനെ?
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 3
അക്കിത്തത്തിന്റെ “വിഷുത്തലേന്ന്” എന്ന കവിത യിൽ നിന്നുള്ള ചില വരികളാണ് ഇവ. വിഷുക്കാ ലത്ത് പൊന്നിൽ കളിച്ചുനിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യത്തിൽ മോഹിതനായ കവി ആ സൗന്ദ ര്യത്തെ തനിക്ക് വാക്കുകളിലൂടെ ആവിഷ്കരി ക്കാൻ കഴിയാത്തതിന്റെ ദുഃഖം പങ്കുവയ്ക്കുക യാണ്. കൊന്നമരങ്ങളിൽ സ്വർണ്ണനിറമുള്ള പൂക്കൾ വിരിയുന്ന കാലാമാണ് മേടമാസം. ഒരു വിഷുക്കാ ലത്തു അസ്തമയ സൂര്യൻ പൊൻപ്രഭചൊരിയുന്ന സമയത്തു പൊന്നിൻ നിറമുള്ള കൊന്നപ്പൂക്കളിൽ തേൻ നുകരുന്ന പൂമ്പാറ്റകളെ കവി കാണുന്നു. വിഷുവിന്റെ സൗന്ദര്യം ആസ്വദിക്കാൻ പൂമ്പാറ്റക്കു കഴിയുന്നുണ്ട്. പ്രകൃതി സൗന്ദര്യത്തിൽ അലിഞ്ഞു ചേരാൻ ഇത്രയധികം ഓണമുണ്ടിടും വിഷുക്കണി കണ്ടിട്ടും പൂമ്പാറ്റയെപോലെ തനിക്കു കഴിയുന്നില്ല എന്ന് കവി ആശങ്കപ്പെടുന്നു. പ്രകൃതിയുടെ വിഷു ക്കാല സൗന്ദര്യാംശങ്ങളെ തന്റെ സർഗ്ഗാത്മക രച നയ്ക്ക് പൂർണ്ണമായി ആവിഷകരിക്കാൻ കഴിയാ ത്തതിലുള്ള ദുഃഖമാണ്.

“ആവില്ലൊരിക്കലും ഗാനകലവിയിലാമാടുവാനെ നിക്കിമ്മട്ടിൽ” എന്ന വരികളിലൂടെ പ്രകടമാക്കുന്നത്. അല്ലെങ്കിലും ഈ സൗന്ദര്യത്തെ ആർക്കാണ് പൂർണമായി ആവിഷ്കരിക്കാൻ കഴിയുക എന്ന സംശയവും കവി ഉന്നയിക്കുന്നു.

എഴുത്തുകാരനെ പരിചയപ്പെടാം
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 4
പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായി രുന്ന ശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരി. 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂ തിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജ നവുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ബാല്യ ത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും അഭ്യസിച്ചിരുന്ന അക്കിത്തം എട്ടാം വയസ്സിൽ തന്നെ കവിത എഴുതാൻ തുടങ്ങി. കവിത, ചെറു കഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങ നെയായി അക്കിത്തം മലയാള സാഹിത്യത്തിൽ 46 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2017ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേ ഹത്തെ ആദരിച്ചു.

“വെളിച്ചം ദുഃഖമാണുണ്ണീ….
തമസ്സല്ലോ സുഖ പദം”
എന്ന വരികളിലൂടെ തമസ്സിനെയും സുഖപ്രദമാ ക്കിയ കവി തന്റെ തൊണ്ണൂറ്റി നാലാം വയസ്സിൽ 2020 ഒക്ടോബർ 15-ാം തിയ്യതി വ്യാഴാഴ്ച വാർധക്യ സഹജമായ അസുഖങ്ങളാൽ ഈ ലോകത്തോട് വിട പറഞ്ഞു.

വഴിയാത്ര Notes Question Answer Class 8 Kerala Padavali Chapter 3

Practicing with Class 8 Malayalam Kerala Padavali Notes Pdf and വഴിയാത്ര Vazhiyathra Notes Questions and Answers improves language skills.

വഴിയാത്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 3

Class 8 Malayalam Kerala Padavali Unit 1 Chapter 3 Notes Question Answer Vazhiyathra

Class 8 Malayalam Vazhiyathra Notes Questions and Answers

Question 1.
“അന്യന്മാരുടെ ഔദാരത്തിൽ ദൃഢമായി വിശ്വ സിച്ചുകൊണ്ടുള്ള പോക്കാണ് ഇത്” ലേഖകൻ പരാമർശിക്കുന്നത് എന്താണ് ? വിശദമാക്കുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റു യാത്രാ സൗകര്യ ങ്ങളും ഇല്ലാതിരുന്ന കാലത്തു കാൽ നടയാത്രയാ യിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായ ക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്രപോകു അവർ പോതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമു ണ്ട്. വഴിയാത്രകാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്തെ ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത്ര ക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാമില്ല. അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസി ച്ചുകൊണ്ടുള്ള പോക്കാണ് ഇത് എന്ന് ലേഖകൻ പരാമർശിക്കുന്നത് ഇതു കൊണ്ടാണ്.

Question 2.
“അവർ അങ്ങനെ കഴിയുന്നു – ഒരു കുടുംബ ത്തിലെ അംഗങ്ങളായി കഴിയുന്നു” യാത്രാന്ത്യ ത്തിൽ യാത്രക്കാർ എത്തിച്ചേരുന്ന അവസ്ഥ യാണിത്. ഈ യാത്രയിൽ അവർക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത്?
Answer:
കൊല്ലം വലിയപാലക്കടവിൽ നിന്ന് ഒരു തപാൽ വള്ളം തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടു മ്പോൾ അതിൽ നാനാജാതി മതസ്ഥർ ഉണ്ടാക്കും. അമ്പാ സമുദ്രക്കാരൻ, ഒരു ചെട്ടിയാർ, പറവൂർക്കാ രൻ, ഒരു ഹൈക്കോടതിക്കഷി, പത്തനാപുരത്തു കാരൻ, ഒരു മൈതിൽ പച്ച മുതലാളി, ചവരക്കാ രൻ ഒരു ഗൃഹസ്ഥൻ, പെരിങ്ങനാട്ടുകാരൻ ഒരു നമ്പ്യാതി, തുമ്പമൺകാരൻ ഒരു വാധ്യാർ, പ്രാക്കു ളത്തുകാരൻ ഒരു രോഗി, മാവേലിക്കരക്കാരൻ ഒരു മന്ത്രവാദി, ജ്യോത്സ്യൻ എന്നിവരായിരുന്നു അതിലെ യാത്രക്കാർ, യാത്രയുടെ തുടക്കത്തിൽ അവർ അപരിചിതരെ പോലെ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നു.

കുറച്ചു ദൂരം പിന്നിടു മ്പോഴേക്ക് ലഘു സംഭാഷണങ്ങളിലൂടെ അവർ സൗഹൃദത്തിൽ ഏർപ്പെടുന്നു. അമ്പാസമുദ്രം തോർത്തിന്റെ വിലകൾ ചവറക്കാരൻ ഗൃഹസ്ഥൻ പഠിക്കുന്നു. തിരുവനന്തപുരത്തെ വക്കീലന്മാരുടെ സാമർഥ്യങ്ങൾ തുമ്പമൺകാരൻ വാധ്യാർ മനസി ലാക്കുന്നു. വാധ്യാർ മൈതിൻ പച്ച മുതലാളിയെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ധനിക്കു ശത്രുക്കള സംഖ്യ മുണ്ടാകാടാ എന്നതിൽ ‘ധനി എന്നുള്ളത് തനിക്ക് ശത്രുക്കൾ എന്നല്ല അർഥ മെന്നും ‘ധനി’ എന്നാൽ ധനവാനെന്നാണർത്ഥ മെന്നും പറഞ്ഞു പഠിപ്പിക്കുന്നു.

അവസാനം കൽപ്പാലക്കടവിൽ എത്തുമ്പോഴേക്കും നസ്വാതിക്കു ഖുർആനെപ്പറ്റിയും ജ്യോത്സ്യനു പറ വരെ ഗൃഹസ്ഥന്മാരെപ്പറ്റിയും, ഗൃഹസ്ഥൻ പേരി ങ്ങനാട്ടെ മരിച്ചീനി കൃഷിയെപ്പറ്റിയും രോഗിക്ക് അമ്പാ സമുദ്രത്തിലെ ഒരു നല്ല ചിന്താർമണി വൈദ്യന്റെ പാടവത്തെപ്പറ്റിയും മനസ്സിലാക്കുന്നു. അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോ ഴേക്കും എല്ലാവരും പരസ്പരം അറിവുകൾ കൈമാ റുന്നു. അവർ ഇഴുക്കിച്ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറുന്നു.

വഴിയാത്ര Notes Question Answer Class 8 Kerala Padavali Chapter 3

Question 3.
ഇന്നത്തെ യാത്ര ലോകപരിചയം സമ്പാദിക്കുന്ന തിന് സഹായിക്കുന്നില്ല എന്നു ലേഖകൻ പറയാൻ
കാരണമെന്ത്?
Answer:
പണ്ടുകാലത്തെ യാത്രകൾ ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കാൽനടയായും കാളവണ്ടികളിലും വള്ളങ്ങളിലും ഒക്കെയിരുന്നു അന്നത്തെ യാത്ര. ലക്ഷ്യത്തിലെത്താൻ ഒരുപാട് നേരമെടുക്കുന്ന യാത്രകളായിരുന്നു അവ. അതു കൊണ്ടു തന്നെ യാത്രക്കാർ തമ്മിൽ ആശയവിനി മയത്തിനും അടുത്തിടപഴകാനുമെല്ലാം ഒരുപാട് സമയവും, സൗകര്യവും ഉണ്ടായിരുന്നു. യാത്രക്കി ടയിൽ ഹോട്ടലുകളോ ചായക്കടകളോ ഒക്കെ കുറ വായതു കൊണ്ടുതന്നെ കയ്യിൽ ഉള്ള ഭക്ഷണം സഹയാത്രികർക്കുകൂടി പങ്കുവെക്കാനും അവർ ശ്രദ്ധിച്ചിരുന്നു. വേഗമേറിയ യാത്രകളുടെ കാല മാണ് ഇന്ന്. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപ്പര്യം. സ്വന്തം വഹനങ്ങളിലാണ് കൂടുതലും യാത്ര ഇനിയിപ്പോൾ ബസ്സിലോ ട്രെയിനിലോ ആണ് യാത്രയെങ്കിൽ തന്നെ എല്ലാവർക്കും തിരക്കാണ്. അടിത്തിരിക്കുന്നവരെ ശ്രദ്ധിക്കുകയോ പരിചയ പ്പെടുകയോ ചെയ്യുന്നില്ല പണം കൊടുത്താൽ ഭക്ഷ ണവും കിട്ടും. ഇതൊക്കെ കൊണ്ടാണ് ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ, ലോകപരിച യമോ ഉണ്ടാകുന്നില്ല എന്നു പറയുന്നത്.

Question 4.
“സാമൂഹിക ജീവിതത്തിലെ ചില ചിത്രങ്ങൾ നർമ്മ മധുരമായി അവതരിപ്പിച്ച് വായനക്കാരെ ചിന്തിപ്പി ക്കുകയും ചിരിപ്പിക്കുകയും ചെയ്യുകയാണ് ലേഖ കൻ”. ഈ പ്രസ്താവനയെ എങ്ങനെ സാധൂക രിക്കാം ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മൂന്നു കാലഘട്ടങ്ങളിലെ യാത്രകളെക്കുറിച്ച് നർമ്മ മധുരമായി വായനക്കാരുടെ മുന്നിൽ അവതരിപ്പി ക്കുകയാണ് കവി.

വാഹനങ്ങളൊന്നും ഇല്ലാത്ത കാലത്തെ കാൽനട യാത്രകൾ ആളുകൾ ആനന്ദകരമാക്കി മാറ്റിയി രുന്നു. യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും സ്ഥാപിച്ചിരു ന്നു. “അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പോക്കാണ് ഇത് എന്ന പ്രയോഗത്തിലൂടെ അന്നത്തെ ജനങ്ങളുടെ സഹാ യമനസകതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്ന ധാരാ ളിത്തം അന്നത്തെ ചില കുടുംബങ്ങളെയും സാമ്പ ത്തികമായി തകർത്തു എന്നും അദ്ദേഹം പറയു ന്നുണ്ട്.

നാനാജാതി മതസ്ഥർ ഒരുമിച്ചുള്ള വള്ളത്തിലുള്ള യാത്രയിലെ സ്നേഹബന്ധങ്ങളെയും സൗഹൃദ സംഭാഷണങ്ങളെയും കുറിച്ചു ലേഖകൻ വിശദ മാക്കുന്നുണ്ട് . അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറി വുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറു ന്നു. നവദമ്പതിമാരെപ്പോലെ അടുത്തുടുത്തു കിട ക്കുന്നവർ, മൈതീൻ പിച്ചയുടെ നീണ്ട താടിയിൽ കുടിങ്ങിയ പൂണൂൽ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചിന്തയോടൊപ്പം ചിരിയും അദ്ദേഹം വായന ക്കാർക്ക് പകർന്നു നൽക്കുന്നു.

എന്നാൽ ഇന്നത്തെ കാലത്തു ക്ലേശങ്ങൾ കുറഞ്ഞ യാത്രകളാണ് ആരും അന്യരെ കൂടുതൽ ആശ്രയി ക്കുന്നില്ല. എത്രയും പെട്ടന്ന് ലക്ഷ്യസ്ഥനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപര്യം സഹയാത്രികരോട് പോലും അധികം ബന്ധം സ്ഥാപിക്കുന്നില്ല. “എങ്ങനെയാണ് ഈ മാതിരി യാത്രകൊണ്ടു വല്ല ലോക പരിചയവും സമ്പാദിക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് ഇ. വി. ഈ ലേഖനം അവസാനിപ്പിക്കുന്നത്.

Question 5.
മൂന്നു കാലഘട്ടങ്ങളിലെ യാത്രാനുഭവങ്ങളാണ് വഴിയാത്ര എന്ന പാഠഭാഗത്തുള്ളത്. അക്കാലത്ത യാത്രകളുമായി അവ താരതമ്യം ചെയ്യുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റും യാത്രാസൗകര്യ ങ്ങളും ഇല്ലാതിരുന്ന കാലത്തു കാൽനട യാത്രയാ യിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായ ക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്ര പോകു അവർ പൊതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമുണ്ട്. വഴിയാത്രക്കാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്ത് ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത ക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാറില്ല. ഈ യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും ആളുകൾ സ്ഥാപിച്ചിരുന്നു.

അടുത്തത് വള്ളത്തിൽ യാത്രചെയ്ത കാലമാണ്. നാനാ ജാതിമതസ്ഥരായ ആളുകൾ വള്ളത്തിലു ണ്ടാകും. ഒരുപാട് നേരെമെടുത്തിരുന്ന യാത്ര യായ തുകൊണ്ടു തന്നെ അവർ അടുത്തിടപഴകുകയും തങ്ങൾക്കറിയാവുന്ന കാര്യങ്ങളും തങ്ങളുടെ നാട്ടി ലെയും വീട്ടിലെയും വിശേഷങ്ങളും പങ്കുവയ്ക്കു കയും ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ അവ സാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറിവുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയായി മാറുന്നു. കാലം മാറി യാത്രയുടെ രീതികൾ മാറി യാത്രകൾ തീവണ്ടിയിലും ബസിലും സ്വാകര്യ വാഹനങ്ങളിലുമായി. ആരും അന്യരെ കൂടുതൽ ആശ്രയിക്കാതായി. എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമു ക്കെല്ലാം താൽപ്പര്യം. കാശ് കൊടുത്താൽ ഭക്ഷണം കിട്ടുമെന്നുള്ളതു കൊണ്ടു പൊതിച്ചോറുകൾക്കും പ്രസക്തിയില്ലാതായി.

ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ ലോക പരിചയമോ ഉണ്ടാകുന്നില്ല.

Question 6.
• അതിൽ പന്ത്രണ്ടിടങ്ങഴിയുടെ ചോറും വഴിയാ തക്കാരാണ് തട്ടുന്നത്.
• എന്നെ ഇങ്ങനെ തട്ടികളിക്കരുത്.
തട്ടിക്കളയും നിന്നെ ഞാൻ
അടിവരയും പദത്തിന് ഓരോ സന്ദർഭത്തിലും വരുന്ന അർഥവ്യത്യാസം കണ്ടെത്തുക.
Answer:
ആദ്യ വാക്യത്തിൽ തിന്നുന്നത് ‘ എന്ന അർത്ഥ ത്തിലാണ് തട്ടുന്നത് ‘എന്ന് പ്രയോഗിച്ചിട്ടുള്ളത് രണ്ടാമത്തെ വാക്യത്തിൽ വ്യക്തിത്വത്തെ പരിഗ ണിക്കാതെ അങ്ങോടും ഇങ്ങോട്ടു മാറ്റുക’ എന്ന അർത്ഥത്തിലാണ് തട്ടിക്കളിക്കുക എന്ന പദം ഉപ യോഗിച്ചിരിക്കുന്നത്.

മൂന്നാമത്തെ വാക്യത്തിൽ കൊന്നു കളയും’ എന്ന അർത്ഥത്തിലാണ് തട്ടിക്കളയും എന്ന പദം പ്രയോ ഗിച്ചിരിക്കുന്നത്.

കൂടുതൽ ഉദാഹരണങ്ങൾ

എന്റെ അപേക്ഷ താങ്കൾ തട്ടിക്കളയരുത് – ഉപേ ക്ഷിക്കരുത് എന്ന് അർഥം

Question 7.
യാത്ര കാഴ്ചയുടെ അനുഭവം മാത്രമല്ല, മറ്റെന്തൊ ക്കെയോ നമുക്ക് നിൽക്കുന്നുണ്ട് യാത്ര നിങ്ങൾക്കു നൽകിയ വ്യത്യാസ്താനുഭവങ്ങൾ ചേർന്ന് വിവരണം തയ്യാറാക്കൂ.
Answer:
യാത്രാ നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല ഒരുപാട് അനുഭവങ്ങളും അറി വുകളുമാണ്. പുതിയ ഒരു നാട് കാണുമ്പോൾ നാം പുതിയ കുറേ മനുഷ്യരെ പരിചയപ്പെടുന്നു. അവ രുടെ സംസ്കാരം, ഭാഷ, നാട് ജീവിത രീതി, വേഷം എന്നിവയെല്ലാം അടുത്തറിയാൻ നമുക്ക് സാധിക്കുന്നു. ഇതിലൂടെയെല്ലാം പുതിയ കുറേ അറിവുകൾ നേടാനും നമുക്ക് സാധിക്കുന്നു. കഴിഞ്ഞ ഓണാവധിക്കാലത്തുണ്ടായ ഒരു അനുഭ വമാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. ഞാനും അച്ഛനും അമ്മയും കുടിയാണ് പാലക്കാടിനിടു ത്തുള്ള നെല്ലിയാമ്പതിയിലേക്ക് ഒരു കൊച്ചു വിനോദ യാത്ര പോയത്. രാവിലെ പോയി വൈകിട്ട് തിരിച്ചുവരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മനോഹ രമായ തേയിലത്തോട്ടങ്ങളും, ഓറഞ്ച്ഫാമും ഒക്കെ കണ്ടു തിരിച്ചു മലയിറങ്ങുമ്പോഴേക്കും നേരം ഇരുട്ടി.

പകുതിവഴിയെത്തിയപ്പോൾ കോടയിറങ്ങിയതു കാരണം റോഡൊന്നും കാണാൻ പറ്റുന്നില്ല. എന്ത് ചെയ്യുമെന്നറിയാതെ വഴിയരികിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിൽ നിന്ന് ഒരു ചേട്ടൻ ഇറങ്ങിവന്നത്. തമിഴ്കലർന്ന മലയാളത്തിൽ ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഈ സമയത്തു യാത്ര ചെയ്യുന്നത് അപക ടമാണെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. 2 മുറികൾ മാത്രമുള്ള ഓടിട്ട ഒരു കൊച്ചു വീടായിരുന്നു അത്. അവിടെ അദ്ദേ ഹത്തിന്റെ ഭാര്യയും എന്റെ അതേ പ്രായത്തിലുള്ള മോളും ഉണ്ടായിരുന്നു. എന്റെ കയ്യിലുള്ള ചോക്ലേറ്റ് ഞാൻ അവിടുത്തെ കുട്ടിക്ക് കൊടുത്തു. തണുത്ത വിറച്ചു വിശന്നിരുന്ന ഞങ്ങൾക്ക് പുത യ്ക്കാൻ കമ്പിളി പുതപ്പും നല്ല ചൂട് കഞ്ഞിയും അവർ തന്നു. അന്ന് രാത്രി അവിടെ കിടന്നുറങ്ങി. എല്ലാവരോടും നന്ദിയും പറഞ്ഞു രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി. ജീവിതത്തിൽ ഒരിക്കലും മറ ക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്.

വഴിയാത്ര Notes Question Answer Class 8 Kerala Padavali Chapter 3

Question 8.
‘ഒടുവിൽ കൽപ്പാല കടവിൽ പിറ്റേദിവസം ഉച്ചയ്ക്ക് എത്തുമ്പോഴേക്കു നമ്പ്യാതിക്കു ഖുർ
ആനെപ്പറ്റി അൽപ്പമറിയാം; ജോത്സ്യനു പറവൂര ഗൃഹസ്ഥന്മാരെപ്പറ്റി നല്ലതുപോലെ അറിയാം. ഗൃഹ സ്ഥനു പെരിങ്ങനാട്ടെ മരച്ചീനി ഷിയെപ്പറ്റി വിവരിച്ചറിയാം; രോഗിക്ക് അമ്പാസമുദ്രത്തിലെ ഒരു നല്ല ചിന്താർമണിവൈദ്യന്റെ പാടവത്തെപ്പറ്റി ധാരാളം അറിയാം.”
അടിവരയിട്ട് പദങ്ങൾ അറിയാം എന്ന ക്രിയ്ക്ക് വരുത്തിയ അർഥവ്യത്യാസം ശ്രദ്ധിച്ചുവല്ലോ. ഇത്തരം കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തിയെ ഴുതുക.
Answer:
ക്രിയാവിശേഷണം: ക്രിയയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ക്രിയാവിശേഷണം ഉദാ: പതുക്കെ നടന്നു, വേഗത്തിൽ നടന്നു, തെല്ലിട നടന്നു, പിച്ചവച്ചു നടന്നു ഒളിച്ചു നടന്നു.

ഉറക്കെ ചിരിച്ചു, പതുക്കെ ചിരിച്ചു, പൊട്ടിപൊട്ടി ചിരിച്ചു. കുലുങ്ങിചിരിച്ചു.

നടന്നു, ചിരിച്ചു എന്നീ ക്രിയകളെ വിശേഷിപ്പക്കാൻ ഉപയോഗിക്കുന്ന പദങ്ങളാണ് ഇവിടെ അടിവരയി ട്ടിരിക്കുന്ന പദങ്ങൾ.

Question 9.
ജീവിതയാത്രയുടെ വ്യത്യസ്ത ഭാവങ്ങളാണ് പാഠ ഭാഗങ്ങൾ അവതരിപ്പിക്കുന്നത് പാഠഭാഗങ്ങൾ വിശ കലനം ചെയ്ത് “ജീവിതയാത്രയിൽ കൂടെ കരു തേണ്ട പാഥേയമാണ് മൂല്യങ്ങൾ” എന്ന വിഷയ ത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ നമ്മൾ ഒരുപാട് ആളുകളിലൂടെയും അനുഭവങ്ങളിലൂ ടെയും കടന്നു പോകുന്നു. ചില ആളുകൾ നമുക്ക് സ്നേഹം, സന്തോഷം എന്നീ അനുഭവങ്ങൾ നൽക്കുന്നു. ചിലരാകട്ടെ ദുഃഖം, സംഘർഷം തുട ങ്ങിയ ദുരനുഭവങ്ങളും. അനുകൂലവും പ്രതികൂല വുമായ ഇത്തരം അനുഭവങ്ങളെല്ലം നമുക്ക് ജീവി തത്തിൽ വിലപ്പെട്ട അറിവുകൾ സമ്മാനിക്കുന്നു.

ജീവിതമാക്കുന്ന യാത്രയിലെ നമ്മുടെ സഹയാത്രി കരാണ് നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും അവ രോടെല്ലാം സ്നേഹം, ആത്മാർത്ഥത, കരുണ, പര സ്പര വിശ്വാസം, സത്യസന്ധത തുടങ്ങിയ മൂല്യ ങ്ങൾ കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയണം അപ്പോൾ മാത്രമാണ് നമ്മുടെ ജീവിതയാത്രക്ക് അർത്ഥമുണ്ടാക്കുന്നത്.

സൗഹൃദം, സ്നേഹം എന്നീ മൂല്യങ്ങളാണ് ശ്രീക ഷ്ണനും കുചേലനും തമ്മിലുള്ള ബന്ധം നമുക്ക് കാണിച്ചു തരുന്നത്. തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന ദരിദ്രനായ കുചേലനും രാജാവായ കൃഷ്ണനെയും ഒന്നിപ്പി ക്കുന്നത് ഈ മൂല്യങ്ങളാണ്. പേരക്കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞിവെച്ച കഥാപാ ത്രമാണ് അമ്മമ്മ. നിസ്വാർത്ഥമായ സ്നേഹം, ത്യാഗം, സമർപ്പണം എന്നീ മൂല്യങ്ങളാണ് അമ്മമ്മ യുടെ ജീവിതത്തിൽ നിന്നു നാം പഠിക്കേണ്ടത്. അവനവനു വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം മൂല്യവത്താകുന്നത്.

ജീവിതയാത്രയിൽ ജാതി, മതം, സമ്പത്ത് തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവരും ഒരു കുടുംബ ത്തിലെ അംഗങ്ങളെപോലെ ജീവിക്കണം എന്ന വലിയ പാഠമാണ് വഴിയാത്ര’ എന്ന ലേഖനം നമ്മെ പഠിപ്പിക്കുന്നത്.

സഹയാത്രികരുമായുള്ള ആത്മബന്ധവും പങ്കുവെ ക്കലുകളുടെ നമ്മുടെ ജീവിതയാത്രയെ ഒട്ടും വിര സമല്ലാതാക്കും. ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാം പങ്കിട്ട് ഒത്തൊരുമിച്ച് നമുക്ക് ഈ ജീവിത യാത്ര ആനന്ദകരമാക്കാം.

Question 10.
‘അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായികമാർ’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
രാവിലെ മുതൽ രാത്രി വരെ അടുക്കളയെ ചുറ്റി പ്പറ്റി മാത്രം സ്തീകൾ ജീവിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. വിശ്രമമില്ലാതെ രാപകൽ അവർ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവി ക്കുന്ന ഇത്തരം സ്ത്രീകളുടെ അവസ്ഥയാണ് ഇ. വി. ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.

Question 11.
‘വഴി’ എന്ന പാഠഭാഗത്ത് വാക്യഭംഗിക്കായി ഇ. വി. ഉപയോഗിച്ചിരിക്കുന്നു രാസകരമായ പ്രയോ ഗങ്ങൾ കണ്ടെത്തിയെഴുതുക
Answer:

  • പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്ത വനും ജീവിത സുഖം അനുഭവിച്ചിട്ടില്ല.
  • അന്യമാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വ സിച്ചു കൊണ്ടുള്ള പോക്കാണ് ഇത്.
  • അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായികമാർ
  • ഗൃഹനാഥൻ ശ്മശാന ഭൂമിയിലേക്കും പിൻതു ടർച്ചക്കാർ തെരുവിലേക്കും.

Question 12.
‘ഗൃഹനാഥൻ ശ്മശാന ഭൂമിയിലേക്കും പിൻതുടർ ച്ചക്കാർ തെരുവിലേക്കും’ എന്ന വരികൾ കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
വഴിയാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്നത് അന്നത്തെ പല ഗൃഹസ്ഥന്മാർക്കും അന്തസ്സ് ഉയർത്താനുള്ള ഒരു ഉപാധിയായിരുന്നു. കുടും ബത്തിന്റെ ആവശ്യത്തിന് മൂന്നിടങ്ങഴി അരിയുടെ ചോറ് വേണ്ടിടത്തു പതിനഞ്ച് ഇടങ്ങഴി അരി വെക്കുമായിരുന്നു. ഇത്തരം ധൂർത്ത് കാരണം അവരുടെ പ്രശസ്തി കൂടിവരുന്നതിനോപ്പം കട ബാധ്യതകളും കൂടി വരുന്നു. ഒടുവിൽ ആ കുടും ബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുകയും ദാരിദ്യത്തിലേക്ക് കൂപ്പിക്കുത്തുകയും ചെയ്യുന്നു.

Question 13.
‘ആത്മാവൽ സർവ്വഭൂതാനി’ എന്ന പ്രമാണത്തിന്റെ ആശയം എന്ത്?
Answer:
എല്ലാത്തിനേയും സ്വന്തമായി കരുതുക എന്നതാണ് ആത്മാവിൽ സർവ്വഭൂതാനി എന്ന പദത്തിന്റെ അർത്ഥം. എല്ലാത്തിലും കുടികൊള്ളുന്ന ആത്മാവ് ഒന്നു തന്നെയാണ് എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. എല്ലാത്തിലും ഉള്ള ആത്മാവ് ഒന്നാ ണെന്നു ചിന്തിച്ചാൽ എന്റേത് അവന്റേത് എന്നുള്ള വ്യത്യാസം ഇല്ലല്ലോ – യാത്രികൻ അന്യരുടെ ഉപയോഗിക്കുന്നതിനെ തത്വചിന്താപരമായി നർമ്മം കലർത്തി വ്യാഖ്യാനിക്കുകയാന്ന് ലേഖകൻ.

Question 14.
“പൊതിച്ചേറുണ്ണാത്തവനും ചെങ്കണ്ണു വരാത്ത വനും ജീവിത സുഖം അനുഭവിച്ചിട്ടുണ്ടാവില്ല” പ്രസ്താവനയുടെ പൊരുൾ കണ്ടെത്തുക.
Answer:
പൊതിച്ചോറിന്റെ രുചി വിവരിക്കാൻ കഴിയില്ല. അത് അനുഭവിച്ചറിയുകതന്നെ വേണം. ചെങ്കണ്ണാകട്ടെ രോഗിക്ക് ഏറെ അസ്വസ്ഥതകൾ നിൽക്കുമെങ്കിലും രോഗത്തിനു ശേഷം രോഗിക്കുണ്ടാകുന്ന ആശ്വാസം വലുതാണ്. സാധാരണമായ ഈ രണ്ട് ജീവിതാ നുഭവങ്ങളില്ലാത്തവർ ജീവിതത്തെ അറിയുന്നില്ലെ ന്നാണ് ശൈലി വ്യക്തമാക്കുന്നത്. പൊതിച്ചോ റിന്റെ വൈശിഷ്ഠ്യം വ്യക്തമാക്കാൻ ലേഖകൻ ഒരു നാട്ടുശൈലി പ്രയോഗിച്ചിരിക്കുകയാണിവിടെ.

Question 15.
വഴിപോക്കർ വർത്തമാനപ്പത്രങ്ങളായിരുന്നു ‘വഴി യാത്രക്കാരെ വിശേഷിപ്പിക്കുന്നതിന്റെ യുക്തി’ വിലയിരുത്തുക?
Answer:
പണ്ടുകാലത്ത് ഇന്നത്തെ പോലെ വാർത്താവി നിമയ സൗകര്യങ്ങളോ യാത്രാസൗകര്യങ്ങളൊ ഉണ്ടായിരുന്നില്ല. യാത്രക്കാർ വഴിയാണ് സ്ഥലവി വരങ്ങളും വാർത്തകളും പ്രചരിച്ചിരുന്നത്.

വഴിയാത്ര Notes Question Answer Class 8 Kerala Padavali Chapter 3

Question 16.
“പ്രസിദ്ധി കൂടുന്തോറും കടവും വർദ്ധിക്കുന്നു. ഗൃഹനായികമാർ മിക്കദിവസങ്ങളിലും ഒഴിഞ്ഞ വയറുകളുമായി ഉറക്കത്തിലേക്ക് ചായുന്നു”. തന്നി രിക്കുന്ന വാക്യങ്ങൾ വിശകലനം ചെയ്ത് അവ യിൽ തെളിഞ്ഞ അന്നത്തെ സമൂഹത്തിന്റെ പ്രത്യേ കതകൾ കുറിക്കുക.
Answer:
സ്വന്തം കുടുംബത്തിന്റെ ധനസ്ഥിതിയോ വീട്ടുകാ രുടെ പട്ടിണിയോ പരിഗണിക്കാതെ പ്രശസ്തി ക്കു വേണ്ടി മാത്രം ജീവിച്ച നാട്ടുപ്രമാണിമാരെ കുറിച്ച് സൂചിപ്പിക്കുന്ന വാക്യങ്ങളാണിവ. പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി പണം ചെലവാക്കി കുടുംബത്തെയൊന്നാകെ ദാരിദ്യത്തിലേക്കും കട ക്കെണിയിലേക്കും അവർ തള്ളിവിടുന്നു.

Question 17.
കാൽ നടയാത്രയുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
വണ്ടിയും വള്ളവുമില്ലാത്ത കാലമായിരുന്നു അത്. ഹോട്ടലുകളില്ല, വഴിയാത്രയിൽ കഴിക്കാനായി പൊതിച്ചോറ് കരുതും. അന്യരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള യാത്രയാണിത്. വഴിയാത്രക്കാർക്ക് ചൊറു കൊടുക്കാൻ ധന വാൻമാർ മത്സരിച്ചിരുന്നു. യാത്ര പലബന്ധ ങ്ങൾക്കും കാരണമായി.

Question 18.
പഴയകാല യാത്രകൾ വീട്ടുകാർക്കും യാത കാർക്കും നൽകിയ ഗുണങ്ങൾ എന്തൊക്കെ?
Answer:
ലോക പരിചയവും പ്രശസ്തിയും നല്ല വിവാഹ ബന്ധവും യാത്രികരെക്കൊണ്ട് വീട്ടുകാർക്കു ണ്ടായി. നല്ല ഭക്ഷണവും താമസസൗകര്യവും യാത്രകർക്ക് ലഭിച്ചു.

Question 19.
വള്ളത്തിലെ യാത്രയുടെ പ്രത്യേകത എന്ത് ?
Answer:
നാനാ ജാതി മതസ്ഥർ ഒന്നിച്ചു യാത്രചെയ്ത് പര സ്പരം ഇടപഴകുന്നു. കുടുംബാംഗങ്ങളപ്പോലെ പെരുമാറുന്നു. പരസ്പരം ആശയവിനിമയം ചെയ്യുന്നു, അപരിചിതരായ യാത്രക്കാർ യാത ക്കൊടുവിൽ സുഹൃത്തുക്കളായി മാറുന്നു.

വഴിയാത്ര Vazhiyathra Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf വഴിയാത്ര Vazhiyathra Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Vazhiyathra Summary

വഴിയാത്ര Summary in Malayalam

എഴുത്തുകാരനെ പരിചപ്പെടുത്തുന്നു
വഴിയാത്ര Vazhiyathra Summary in Malayalam Class 8 1
1894 സെപ്തംബർ 16ന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ ജനിച്ചു. പ്രശസ്ത ഹാസ്യസാഹിത്യകാരനും പ്രതാപ ധിപരും നോവലിസ്റ്റും ചെറുകഥാ കൃത്തും നാടകകൃത്തും ബാലസാ ഹിത്യകാരനുമായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പ്രതാധിപർ ആയിരുന്നു. കലാകൗ
മുദി, സേവിനി എന്നീ മാസികളുടെയും പത്രാധിപരാ യിരുന്നിട്ടിണ്ട്.

  • നാടകങ്ങൾ :- സീതലക്ഷ്മി, രാജാകേശവദാസൻ, പെണ്ണരശുനാട്, വിവാഹ കമ്മട്ടം, പ്രണയകമ്മിഷൻ
  • ചെറുകഥകൾ :- കേളി സൗധം,
  • ആത്മകഥ :- ജീവിത സ്മരണകൾ
  • ഹാസ്യകൃതികൾ:- എം.എൽ.സി. കഥകൾ, അണ്ടി ക്കോയ, പോലീസ്, രാമായണം, ഇ.വി. കഥകൾ, ചിരിയും ചിന്തയും, രസികൻ, തൂലികാചിത്രങ്ങൾ
  • നോവലുകൾ:- ബാഷ്പവർഷം, ആരുടെ കൈ, തോരാത്ത കണ്ണുനീർ

വഴിയാത്ര Vazhiyathra Summary in Malayalam Class 8

പാഠസംഗ്രഹം

പഴയകാലത്തെ യാത്രകളെക്കുറിച്ചും പുതിയ കാലത്തെ യാത്രകളെക്കുറിച്ചുണ്ടായ മാറ്റങ്ങളുമാണ് കൃഷ്ണപിള്ള ഈ ലേഖനത്തിൽ പറയുന്നത്. പഴയ കാല യാത്രകൾ സുഖമുള്ളതായിരുന്നു. ഇന്നത്തെക്കാ ലത്തെ പോലെ വലിയ സൗകര്യം ഒന്നുമില്ല. നടന്നാണ് യാത്ര. യാത്ര വളരെ നീണ്ടതായത് കൊണ്ട് പൊതി ച്ചോറ് കൈയിൽ കരുതും. ഹോട്ടലുകൾ ഒന്നുമില്ല. പോകുന്ന വഴി മുൻപരിചയം ഉള്ളത് പോലെ ഏതെ ങ്കിലും വീട്ടിൽ കയറും. പാത്രം, ഉപ്പ്, ചിലപ്പോൾ എന്തെ ങ്കിലും ഒക്കെ അവിടെ നിന്നും കിട്ടും അതും കൂട്ടി ഊണ് കഴിക്കും. ചിലരാകട്ടെ പൊതി ചോറമൊന്നും കരുതാതെ യാത്ര പോവും. പോവുന്ന വഴി ധനികൻമാ രുടെ വീട്ടിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കിട്ടും എന്ന ഉറച്ച വിശ്വാസത്തിലാണ് യാത്ര. അന്നൊക്കെ ധനികരുടെ വീട്ടിൽ ആവശ്യത്തിൽ കൂടുതൽ അരി യിടും വഴിപോക്കർ അത്താഴത്തിന് വരുമെന്ന് കുരുതി യാണ് ഇങ്ങനെ ചെയ്യുന്നത്.

ചിലപ്പോഴൊക്കെ വളരെ യധികം ആളുകൾ ഭക്ഷണത്തിന് എത്തും അന്നൊക ആ വീട്ടിലെ സ്ത്രീകൾ പട്ടിണിയാവും. ഇങ്ങനെ അത്താഴം കൊടുക്കുന്നത് മഹിമയായി കരുത്തിയുരുന്ന കുടുംബനാഥൻമാർ ഉണ്ടായിരുന്നു. അവസാനം ഈ അന്തസ്സിന് വേണ്ടി കടം വാങ്ങി ആ കുടുംബത്തിലെ പിന്തുടർച്ചക്കാർ ദരിദ്രരായി മാറും. ഇങ്ങനെയുള്ള യാത്രകളും വിശ്രമങ്ങളും പല രീതിയിലുള്ള ബന്ധ ങ്ങൾക്ക് കാരണമാകാറുണ്ട്. വീടുകളിൽ എത്തുന്ന തുല്യസംനീയരായ യാത്രക്കരെ ആ വീട്ടിലെ ഔദാ ര്യവും പ്രതാപവും ദാമ്പത്യബന്ധത്തിന് പ്രേരിപ്പിക്കും. ഇങ്ങനെയുള്ള യാത്രകൾ വളരെയേറെ ലോകപരി ചയം വർധിപ്പിച്ചിരുന്നു.
വഴിയാത്ര Vazhiyathra Summary in Malayalam Class 8 2
ഇനി പറയുന്നത് വള്ളത്തിലുള്ള യാത്രകളെ കുറി ച്ചാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വള്ളത്തിൽ പല ദേശങ്ങളിലെ യാത്രക്കാർ ഉണ്ടാവും. അവർ പല തൊഴിലുകൾ ചെയ്യുന്നവരും പല മതസ്ഥരും ആയിരിക്കും. ആദ്യമൊക്കെ ഒന്നും മിണ്ടാതെ ഒട്ടും പരിചയം ഇല്ലാത്തവരെ പോലെ ഇരി ക്കുമെങ്കിലും നേരം സന്ധ്യ ആവുമ്പോഴേക്കും അവർ നവദമ്പതിമാരെപോലെ അടുത്തടുത്ത് കിടക്കും വണ്ടി അങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാവും അവർ തമ്മിൽ പല കാര്യങ്ങളും ചർച്ച ചെയ്തിരിക്കും പല അറിവു കളും കൈമാറുകയും ചെയതു.

ഇന്നാകട്ടെ എല്ലാ യാത്രകളും വളരെ പെട്ടെന്ന് തീരുന്നു. ഒന്നിനും ആർക്കും നേരമില്ല. പലരായി ടിക്കറ്റ് വാങ്ങുന്നു; പല മുറികളിൽ കഴിയുന്നു, കാശു കൊടുത്ത് ഹോട്ടൽ ഭക്ഷണം കഴിക്കുന്നു, ആരോടും സംസാരിക്കാനോ, എന്തെ ങ്കിലും ആലോചി ക്കാൻ പോലും സമയം ഒട്ടുമില്ലാത്ത ഇന്നത്തെ യാത്ര കൾ. യാത്ര കഴിഞ്ഞ് പിറ്റേന്ന് തിരിച്ച് വീട്ടിൽ എത്തുന്നു.

ഈ യാത്രകൾക്ക് എങ്ങനെയാണ് ലോക പരി ചയം നേടി കൊടുക്കാൻ ആവുന്നതെന്ന ഒരു ചോദ്യ ത്തിലൂടെ ലേഖനം അവസാനിക്കുന്നു.

വഴിയാത്ര Vazhiyathra Summary in Malayalam Class 8

അർത്ഥം
അവലംബം – ആശ്രയം
ഉദ്ദിഷ്ടം – നിശ്ചയിക്കപ്പെട്ട
ആത്മവൽ സർവഭൂതാനി – എല്ലാറ്റിനെയും സ്വന്തമായി കാണുക
അസംഖ്യം – അനവധി
അരുണൻ – സൂര്യൻ
ഗൃഹസ്ഥൻ – ഗൃഹനായകൻ
പടവിളി – യുദ്ധകാഹളം

സന്ധികണ്ടെത്താം
സന്ധ്യ + ആകുമ്പോഴേക്ക് – സന്ധ്യയാക്കുമ്പോഴേക്ക് (ആഗമ സന്ധി)
നിശ്ചയം + ആണ് – നിശ്ചയമാണ് (ആദേശ സന്ധി)
എന്ന് + ഇങ്ങനെ – എന്നിങ്ങനെ (ലോപ സന്ധി)
ആ + കാലം – അക്കാലം (ദ്വിത്വസന്ധി)

സമാസം കണ്ടെത്താം
ജീവിത സുഖം – ജീവിതത്തലെ സുഖം (ആധാരികാ തൽപുരുഷൻ)
യാത്രാന്ത്യം – യാത്രയുടെ അന്ത്യം (സംബന്ധികാ തൽപുരുഷൻ)

സമാന പദം കണ്ടെത്താം
രാതി – നിശ, നിശീഥിനി
ശത്രു – രിപു, അരി
യാത്ര – യാനം, ഗമനം

അമ്മമ്മ Ammamma Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf അമ്മമ്മ Ammamma Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Ammamma Summary

അമ്മമ്മ Summary in Malayalam

തന്റെ ജീവന്റെ വിളക്ക് കെട്ടുപോകുന്നതിനു മുൻപേ പേരക്കുട്ടിയുടെ ജീവിതം തിരിനീട്ടി പ്രകാശിപ്പിക്കുന്ന സാധുമായ ഒരു വൃദ്ധയുടെ സഹനത്തിന്റെ നേർക്കാ ഴ്ചയാണ് പി. സുരേന്ദ്രന്റെ “അമ്മമ്മ” കാട്ടിത്തരുന്നത്. കുട്ടികൾക്കുവേണ്ടി ജീവിതത്തിൽ കഷ്ടപ്പാടുകൾ ഒരു നിയോഗമായി ഏറ്റെടുക്കുന്ന അമ്മമ്മയിലൂടെ കാഴ്ച പാടും കാവ്യാത്മകമായ ഭാഷയും ഈ ഓർമ്മക്കുറു പ്പിനെ സവിശേഷമാക്കുന്നു. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ പ്രകാശപൂരി തവും അർത്ഥപൂർണ്ണവും മനോഹരവുമാകുന്നതെന്ന് പുതുതലമുറയ്ക്ക് തിരിച്ചറിയാൻ സാധിക്കും.

അമ്മമ്മ Ammamma Summary in Malayalam Class 8

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
അമ്മമ്മ Ammamma Summary in Malayalam Class 8 1
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളിൽ ഒരാളാണ് പി. സുരേന്ദ്രൻ 1961 നവംബർ 4-ാം തിയ്യതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് ജനിച്ചു. അധ്യാപകനായും ചന്ദിക പ്രതത്തിന്റെ പിരിയോഡിക്കൽ എഡിറ്ററായും ജോലി ചെയ്തു. ഇദ്ദേ ഹത്തിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ. ബി.ടി ആന്തോ ളജി, മലയാളം ലിറ്റററി സർവ്വേ, വേൾഡ് ക്ലാസ്സിക്ക് എന്നിവയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.

“പാപ്പിലിയോ ബുദ്ധ” എന്ന ചിത്രിത്തിന്റെ തിരക്കഥ സംവിധായകനൊപ്പം രചിച്ച ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാർത്ഥനകൾ, ചൈനീസ് മാർക്കറ്റ്, മഹാ യാനം മായാപുരാണം, ഗ്രീഷ്മമാപിനി ജൈവം എന്നി വയാണ്. മുപ്പത്തിമൂന്നാം ഓടക്കുഴൽ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി ട്രാവൽ ഗ്രാന്റ്, മികച്ച ചെറു കഥക്കുള്ള മൾബറി അവാർഡ്, അങ്കണം അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചുട്ടുണ്ട്.

പാഠസംഗ്രഹം

പി. സുരേന്ദ്രന്റെ ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവാഴി കൾ എന്ന ഓർമപുസ്തകത്തിലെ ഒരു കുറിപ്പാണ്
അമ്മമ്മ.

അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവർക്കാണ്. തേവിത്തേവി വറ്റിപ്പോയകിണർ എന്നാണ് കഥാകാരൻ അമ്മ യെ വിശേഷിപ്പിക്കുന്നത്. എന്നാലും സ്നേഹത്തിന്റെ തെളിനീര് പൊടിയുന്നുണ്ട്. വിധവയായ അവർ മൂന്നു പേരക്കുട്ടികളെ പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.
അമ്മമ്മ Ammamma Summary in Malayalam Class 8 2
തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭർത്താവ്. അയാൾ കുട്ടികളുടെ അമ്മയെ ഇല്ലാതാക്കി അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു. മൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല അമ്മ മ്മയ്ക്ക് കഴിയാതെ വന്നപ്പോൾ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറി ച്ചെടുത്തു മാറ്റുകയാണ് അവർ. അമ്മമ്മയുടെ രേഖാ ചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത് നഗ്നമായ കാതുകൾ, സൂര്യകിരണങ്ങൾ നിറങ്ങളൊകെ കവർന്നു കൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങൾ ഭൂമിയുടെ മഹാസങ്കടങ്ങൾ അറിയുന്നു. ഇടക്കിടക്ക് അമ്മമ്മ സ്കൂളിലെത്തി മൂന്നു പേരക്കട്ടിക ളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയിൽ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും ഈ കുട്ടികൾ വളർന്നാൽ വർണ്ണ ത്തിളപ്പിന്റെ ലോകത്ത് അവർ അമ്മമ്മയെ വെറുക്കില്ലേ എന്ന കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാ നിക്കുന്നു.

സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേർചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. നമ്മു ടെയൊക്കെ അയൽപക്കത്ത് നമുക്കേറ്റവും പരിചിത മായ അല്ലെങ്കിൽ ജീവിതത്തിൽ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളിൽ കണ്ടുമുട്ടിയ മുഖമാണ് അമ്മ മ്മയുടേത് അതുകൊണ്ടു കൂടിയാന്ന് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകു ന്നത്.

അമ്മമ്മ Ammamma Summary in Malayalam Class 8

അർത്ഥം
തേവിത്തേവി – കോരിക്കോരി
പൊറുതികെട്ട – സഹിക്കാനാവാത്ത
വടു – മുറിവുണങ്ങിയ പാട്
സ്വർണത്തിളക്കം – നിറപ്പകിട്ട്
ആവലാതികൾ – പരാതികൾ
വിധവ – ഭർത്താവ് മരിച്ച സ്ത്രീ

സമാസം കണ്ടെത്താം
കണ്ണീരുപ്പ് – കണ്ണീരിന്റെ ഉപ്പ് (സംബന്ധികാതൽ പുരുഷൻ)

സന്ധികണ്ടെത്താം
തേവിത്തേവി – തേവി + വി (ദ്വിത്വസന്ധി)
അമ്മയ്ക്കറിയം – അമ്മയ്ക്ക് + അറിയം (ലോപസന്ധി)
മദ്യപാനിയായിരുന്നു – മദ്യപാനി + ആയിരുന്നു (ആഗമ സന്ധി)
പണത്തെച്ചൊലി – പഠനത്തെ + ചൊല്ലി (ദ്വിത്വസന്ധി)

സമാനപദം
കുട്ടി – അർഭകൻ, കിശോരൻ
അമമ – മാതാവ്, ജനനി
മകൾ – പുത്രി, തനയ
മുഖം – വദനം, ആസ്യം

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Practicing with Class 8 Malayalam Kerala Padavali Notes Pdf and അമ്മമ്മ Ammamma Notes Questions and Answers improves language skills.

അമ്മമ്മ Question Answer Notes Std 8 Malayalam Kerala Padavali Chapter 2

Class 8 Malayalam Kerala Padavali Unit 1 Chapter 2 Notes Question Answer Ammamma

Class 8 Malayalam Ammamma Notes Questions and Answers

Question 1.
“അത്രയ്ക്ക് പെരുകുന്ന സങ്കടങ്ങളുടെ അർത്ഥം പിന്നീടാണെനിക്ക് മനസ്സിലായത്”. അമ്മമ്മയുടെ സങ്കടങ്ങളുടെ കാരണമെന്താവാം?
Answer:
മൂന്ന് പേരക്കുട്ടികളെ പോറ്റി വളർത്തുന്നത് വിധ വയായ അമ്മമ്മയായിരുന്നു. മൂന്നാമത്തെ പേരക്കു ട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കുട്ടികളുടെ അമ്മ മരണപ്പെടുന്നത്. അവളുടെ ഭർത്താവ് തികഞ്ഞ മദ്യപാനിയായിരുന്നു. അമ്മവിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്കു തള്ളി അയാൾ എങ്ങോട്ടോ ഓടിപ്പോയി. ഇന്ന് അമ്മയി ല്ലാത്ത കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആവലാ തികളും നിറവേറ്റാൽ അമ്മമ്മ മാത്രമേയുള്ളൂ. മൂന്നു മക്കളുടെയും പഠനത്തെക്കുറിച്ച് വലിയ പ്രതീക്ഷ കൾ ഉള്ളതുകൊണ്ടാണ് അമ്മ അവരെ ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളിൽ ചേർത്തത് പേര മക്കളുടെ ചൂടില്ലാത്ത വീട്ടിൽ അമ്മമ്മ തണുത്തുവിറയ്ക്കുന്നുണ്ടാവണം അമ്മമ്മയുടെ ജീവിതലക്ഷ്യം തന്നെ അമ്മയില്ലാത്ത കുട്ടികളെ നല്ല നിലയിലെത്തിക്കുകയാണ്. എന്നാലും അവരെ പിരിഞ്ഞുനിൽക്കുന്ന സങ്കടവും അവരുടെ ഭാവി യോർത്തുള്ള വേവലാതികളും കാരണം അമ്മമ്മ യുടെ സങ്കടം പെരുക്കുകയാണ് എന്നാണ് കഥാ കാരൻ പറയുന്നത്.

Question 2.
അമ്മമ്മയുടെ സവിശേഷതകൾ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഒട്ടേരെ പ്രയോഗങ്ങൾ പാഠഭാ ഗത്തുണ്ട് അവ കണ്ടെത്തി ഓർമ്മറിപ്പിന് അവ എത്ര മാത്രം ചാരുതയേകുന്നു എന്നു പരിശോധിക്കുക.
Answer:
തേവിത്തവി വറ്റിപ്പോയ കിണറാണ് മുമ്പിൽ എന്നാലും പൊടിയുന്നുണ്ട് തെളിനീര്-
തേവിത്തവി വറ്റിപ്പോയ കിണറു പോലെ കരത്തു കരഞ്ഞു അമ്മമ്മയുടെ കണ്ണുകൾ വറ്റി പോയിരിക്കുന്നു. എന്നാലും വറ്റിയ കിണറിൽ തെളിനീര് പൊടിയുന്നതുപോലെ ഒരിക്കലും വറ്റാത്ത സ്നേഹ വാത്സല്യങ്ങൾ അമ്മമ്മയുടെ ഉള്ളിലുണ്ട്.

കരച്ചിൽ വടുകെട്ടിയ മുഖം-
കരഞ്ഞുകരഞ്ഞ് കണ്ണീരുന്നങ്ങിയ മുഖമായി രുന്നു അമ്മമ്മയുടേത്. മകളുടെ മരണവും അനാഥരായ പേരക്കുട്ടികളുടെ കാര്യവു മോർത്ത് അമ്മമ്മയ്ക്ക് എന്നും സങ്കടമാണ്.

പൊറുതികെട്ട ജന്മം
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ അമ്മമ്മ യുടെ ജീവിതമാണിവിടെ വരച്ചു കാട്ടുന്നത്.

ഭൂമിയുടെ കാതിൽ മഹാസങ്കടങ്ങൾ അറിയുന്ന പാദങ്ങൾ
ചെരുപ്പ് ധരിക്കാത്ത അമ്മമ്മ വിണ്ടുപൊട്ടിയ പാദങ്ങളുമായി വിശ്രമമില്ലാതെ പരക്കം പായു
കയാണ്.

ഇത്തരം പ്രയോഗങ്ങളിലൂടെ അമ്മമ്മയുടെ സവി ശേഷതകളെ കാവ്യാത്മകമായി അവതരിപ്പിക്കുക യാണ് എഴുത്തുകാരൻ. അനുഭവക്കുറിപ്പിനെ ഹൃദയസ്പർശിയാക്കുന്ന ഇത്തരം പ്രയോഗങ്ങളി ലൂടെ അമ്മമ്മയുടെ രൂപവും ഭാവവും സഹനവും ത്യാഗവുമെല്ലാം അർത്ഥപൂർണമായി വായനക്കാ രിലെത്തുന്നു.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 3.
വർണ്ണത്തിളപ്പിന്റെ ലോകം മനുഷ്യബന്ധങ്ങളെ പെട്ടെന്ന് മാറ്റിമറിക്കുന്നുവോ?
കുടുംബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രാധാ ന്യത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യ സദസ്സിന് വന്ദനം
ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കുടുംബ ന്ധങ്ങളെക്കുറിച്ചാണ്. കെട്ടുറപ്പുള്ള കുടുംബബന്ധ ങ്ങളാണ് നല്ല ഒരു വ്യക്തിയെയും അതിലൂടെ ഒരു നല്ല സമൂഹത്തെയും കെട്ടിപ്പടുക്കുന്നത്. ഏതു വിദ്യാലയത്തിൽനിന്നും പഠിക്കുന്നതിനേക്കാൾ വലിയ പാഠങ്ങൾ നാം സ്വന്തം വീടുകളിൽ നിന്ന് പഠിക്കുന്നു. കൂട്ടുകുടുംബം അണുകുടുംബത്തി ലേക്കും അണുകുടുംബം ഏകാകികളിലേക്കും കൂടുമാറിക്കഴിയുന്ന സാമൂഹിക ജീവിതത്തിൽ പ്രശ്നങ്ങളും നാൾക്കുനാൾ പെരുകിക്കൊണ്ടിരി ക്കുന്നു. ശാഖോപശാഖകളായി ആകാശത്തിലേക്ക് വിതാനിച്ചുനിൽക്കുന്ന ഒരു ആൽമരമായിരിക്കുന്നു മലയാളിയുടെ കൂട്ടുകുടുംബം. അതിനകത്ത് കളി സ്ഥലവും സദ്ഗുണപാഠശാലയും കുടുംബക്കോ ടതികളും കേൾക്കാൻ ആളുകളുമുണ്ടായിരുന്നു.

അണുകുടുംബത്തിലേക്ക് കുടിയേറിപ്പോൾ, പരി ഹാരത്തറകൾ, കേൾവിക്കൂട്ടം എന്നിവ ഇല്ലാതായി. സുഖസൗകര്യങ്ങളുടെയും വർണ്ണത്തിളപ്പുകളു ടെയും പിന്നാലെ പോകുന്ന നാം വന്ന വഴികൾ മറന്നു പോകുന്നു. നമുക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കളെയും മറ്റും വൃദ്ധസദനങ്ങളിൽ കൊണ്ട് തള്ളുന്നവരുടെ എണ്ണം ഇന്ന് കൂടിക്കൂടി വരികയാണ്. ജീവിതസുഖങ്ങളുടെ വർണ്ണത്തിളപ്പ് തേടിയുള്ള നെട്ടോട്ടത്തിനിട യിൽ മറ്റുള്ള വരെയൊന്നും ശ്രദ്ധിക്കാൻ പലർക്കും സമയമില്ല. ഇന്ന് സമൂഹത്തെ കാർന്നുതിന്നുന്ന മദ്യപാനം, ആത്മഹത്യാ പ്രവണത, വിവാഹമോചനങ്ങൾ കുട്ടി കളുടെ ഒളിച്ചോട്ടം തുടങ്ങിയവക്കെല്ലാം ഒരു പരി ധിവരെ കാരണമാകുന്നത് കുടുംബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ തന്നെയാണ്. ബന്ധങ്ങളുടെ ഇഴ യടുപ്പമില്ലായ്മ വരും തലമുറയെ ദോഷകരമായി ബാധിക്കും എന്ന് നാം തിരിച്ചറിയണം.

സ്നേഹം ധർമം, മാനവികത തുടങ്ങിയ മൂല്യങ്ങൾ ജിവിതത്തിൽ നിന്നും നഷ്ടപ്പൊടാതെ നാം നോ ക്കണം. ജീവിതത്തെ താങ്ങിനിർത്തുന്ന സ്തംഭങ്ങ ളാണവ. അതിനാൽ നന്മയെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കുകയാണ് കുടുംബ ജീവിതത്ത ചേർത്തുപിടിക്കാൻ സഹായകമാവുക. കൂടുതൽ ഇമ്പമുണ്ടാക്കുന്നതാണ് കുടുംബം എന്ന ആപ്ത വാക്യത്തിനപ്പുറം, കൂടാതിരിക്കുമ്പോഴും ഇമ്പം അനുഭവപ്പെടുന്നതു കൂടിയാണ് കുടുംബം എന്ന സങ്കൽപ്പത്തിലേക്ക് നാം മാറേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.

Question 4.
വന്നു + ഇല്ല = വന്നില്ല.
തേവി + തേവി – വിവി
മഴ + ഇല്ല – മഴയില്ല.
വിൺ + തലം – വിണ്ടലം
അക്ഷരങ്ങൾ കുടിച്ചേരുമ്പോൾ നാലുതരം മാറ്റ ങ്ങൾ ഉണ്ടാകുന്നത് കണ്ടല്ലോ. കൂടുതൽ ഉദാഹ രണങ്ങൾ കണ്ടെത്തുക.
Answer:
സൂചി + ആഴി = സൂചിയായി (ആഗമസന്ധി)
പ്രായത്തിൽ + തന്നെ = പ്രായത്തിൽത്തന്നെ (ദ്വിത്വസന്ധി)
ഒൻപതിൽ + എത്തി = ഒൻപതിലെത്തി (ആദേശസന്ധി)
കൺ + നീര് = കണ്ണീര് (ആദേശസന്ധി)
ചോര + ആയി = ചോരയായി (ആഗമസന്ധി)

സന്ധി

  • പ്രകൃതി പ്രത്യയങ്ങളോ പദങ്ങളോ തമ്മിൽ ചേരു മ്പോൾ ഉച്ചാരണ സൗകര്യത്തിനു വേണ്ടി വർണ ങ്ങൾക്കു വരുന്ന മാറ്റത്തെയാണ് സന്ധി എന്നു പറ യുന്നത്.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2 1
എന്നിവയാണ് പ്രധാന സന്ധികൾ

  • ലോപസന്ധി
    പ്രകൃതി പ്രത്യയങ്ങളോ പദങ്ങളോ തമ്മിൽ ചേരു മ്പോൾ ഉച്ചാരണ സൗകര്യത്തിന് വേണ്ടി ഒരു വർണം ലോപിക്കുന്നത് ലോപസന്ധി.
    ഉദാ: പറഞ്ഞ് + ഇരുന്നു പറഞ്ഞിരുന്ന് (സംവ്യ തോകാരം ലോപിച്ചു
  • ആഗമസന്ധി
    രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ തായി ഒരു വർണം വന്നുചേരുന്നതാണ് ആഗമ സന്ധി
    ഉദാ: കര + ഉള്ള കരയുള്ള (യകാരം ആഗമിച്ചു)
  • ദ്വിത്വസന്ധി
    രണ്ട് വർണങ്ങൾ തമ്മിൽ ചേരുമ്പോൾ അവയി ലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
    ഉദാ: പച്ച + കല്ല് പച്ചക്കല്ല്
  • ആദേശസന്ധി
    രണ്ടു വർണങ്ങൾ തമ്മിൽ വരുമ്പോൾ ഒരു വർണ്ണ പോയി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വരുന്നതാണ് ആദേശം.
    ഉദാ: വിൺ + തലം = വിണ്ടലം

Question 5.
അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയുന്നത്. ജീവിതത്തിന്റെ ഭാരങ്ങാ ളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോ ടൊപ്പം വിശ്രമ ജീവിതം നയിക്കേണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരി യുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മമ്മ.

അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം, ദാരി ദ്യവും ദുരിതവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതുകൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മ യുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടി കളുടെ സംരക്ഷണ ചുമതല അവർക്കാണ്. വിധ വയായ അവർ മുന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.

സ്നേഹസമ്പന്നയാണ്, ത്യാഗമൂർത്തിയാണ് എടു ക്കാൻ കഴിയാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്തയാണ്. തേവിത്തേവി വറ്റി പ്പോയ കിണർ എന്നാണ് കഥാകാരൻ അമ്മമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറവ പോലെ തന്റെ കൊച്ചു മക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗകര്യവും അവ രുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇല്ലായ്മ യിലും അമ്മമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കി കൊടുക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.

അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടി ക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പല രുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്.

Question 6.
അമ്മമ്മ എന്ന ശീർഷകം പാഠഭാഗത്തിന് ഉചിത മാണോ? വിശദമാക്കുക.
Answer:
ഈ കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മമ്മ അമ്മയില്ലാത്ത മൂന്നു കുട്ടികളുടെ ഏകപ്രതി ക്ഷയും അമ്മമ്മയാണ്. അവർക്കായി ഏതു ദുരി തക്കടലും ഒറ്റക്ക് നീന്തികടക്കാൻ അമ്മമ്മ തയ്യാ റാണ് എടുക്കാൻ കഴിയാത്ത ചുമടുമായി ഏക യായ അവർ പക്ഷേ, ദൃഢചിത്തയാണ്. തന്റെ ജീവിതം കൊച്ചു മക്കൾക്കായി ഉഴിഞ്ഞുവച്ച അവർ നാളെ തന്നെ അവർ തിരിച്ചു സ്നേഹിക്കുമോ എന്ന ആശങ്കപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കികൊടുക്കുന്ന തിൽ അമ്മമ്മ എന്ന കഥാപാത്രം ഒരു വികാര പ്രപ ഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയു മ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും അമ്മമ്മയാണ് ഈ കഥയുടെ ജീവൻ അതിനാൽ തന്നെ “അമ്മമ്മ എന്നല്ലാതെ മറ്റൊരു ശീർഷകവും ഈ കഥയ്ക്ക് ഉചിതമാവില്ല.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 7.
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം കണ്ട ത്തുക.
അമ്മ വിളക്ക് ഊതിക്കുത്തി
അമ്മ വിളക്ക് ഊതിക്കെടുത്തി
Answer:
ആദ്യത്തെ വാക്യത്തിൽ അമ്മയാകുന്ന വിളക്ക് എന്ന അർത്ഥമാണുള്ളത്.
രണ്ടാമത്തെ വാക്യത്തിൽ വിളക്ക് അമ്മ ഊതിക്കെ ടുത്തി എന്നാണ് അർത്ഥമാക്കുന്നത്.

Question 8.
മൂന്ന് മക്കളുടെ ഭാരം താങ്ങൻ കഴിയാത്തതു കൊണ്ടാണ് മുത്തവനെ ഹോസ്റ്റലിൽ ചേർക്കാൻ തീരുമാനിച്ചത്. അടിവരയിട്ട പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
Answer:
മൂന്നു മക്കളുടെ പഠനവും ജീവിതച്ചെലവും താങ്ങാൻ അമ്മമ്മയ്ക്ക് കഴിയില്ല എന്നാന്ന് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.

Question 9.
അമ്മമ്മയെക്കുറിച്ച് ആലോചിക്കാനേ വയ്യ… പി. സുരേന്ദ്രൻ “അമ്മമ്മ എന്ന അനുഭവകുറിപ്പ് അവ സാനിപ്പിക്കുന്നത് ഇങ്ങനെയാണ് വായനകാരായ നിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവാം. വർത്തമാ നകാല അനുഭവങ്ങളുമായി ബന്ധിപ്പിച്ച് ലേഖകന്റെ ആശങ്ക വിശകലനം ചെയ്യുക?
Answer:
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ എന്ന ഓർമ്മപു സ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ, വാർധക്യ ത്തിലും പൊറുതികിട്ടാതെ നട്ടം തിരിയുകയാണ് അമ്മമ്മ. വിധവയായ അമ്മമ്മ മൂന്ന് പേരക്കുട്ടിക ളെയും പോറ്റി വളർത്താൻ കഠിനമായി അധ്വാനി ക്കുന്നു. മൂന്ന് കുട്ടികളുടെയും സംരക്ഷണ ചുമ തല വഹിക്കാൻ കഴിയാതെ വന്നപ്പോൾ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. ഇടയ്ക്കിയ്ക്ക് അമ്മമ്മ സ്കൂളിൽ എത്തി മൂന്ന് കുട്ടികളെയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.

സ്നേഹസമ്പന്നയും ത്യാഗമൂർത്തിയായ അമ്മമ്മ യുടെ വരും കാലമോർത്ത് കഥാകാരന്റെ നെഞ്ച് പിടയുകയാണ്. ഈ കുട്ടികൾ വളർന്ന് വർണ്ണത്തി ളപ്പിന്റെ ലോകത്ത് എത്തിയാൽ അവർ അമ്മമ്മയെ വെറുക്കുമോ എന്ന് കഥാകൃത്ത് ആശങ്കപ്പെടുക യാണ്. ജീവിതത്തിന്റെ അനാഥത്വം വലിയ ഒരു ശാപമാണെന്നും അവഗണകളുടെയും നീതികേടി ന്റെയും കാലഘട്ടമാണിതെന്നും കഥാകൃത്ത് അമ്മ മ്മയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

Question 10.
‘ഒന്നോർത്താൽ അമ്മമ്മയ്ക്ക് ആശ്വാസമാണ്. എന്നാൽ ചിന്തകൾ പെരുകുന്തോറും മഹാസങ്ക ടങ്ങളും’ അമ്മമ്മയുടെ ചിന്തകൾ ഒരേസമയത്ത് തന്നെ ആശ്വാസകരവും സങ്കടകരവും ആകുന്നത് എങ്ങനെ?
Answer:
പേരക്കുട്ടി കൾ മൂന്നു പേരെയും ഹോസ്റ്റൽ സൗകര്യം ഉള്ള സ്കൂളിൽ ചേർത്തു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. എന്നത് അമ്മമ്മയ്ക്ക് ആശ്വസിക്കാൻ വക നൽക്കുന്നു. എന്നാൽ അവരെ പിരിഞ്ഞിരിക്കേണ്ടിവരുന്നു എന്നത് അമ്മമ്മയ്ക്ക് ഏറെ സങ്കടം ഉണ്ടക്കുകയും ചെയ്യുന്നു.

Question 11.
വർണ്ണത്തിളപ്പിന്റെ ലോകം വളരെപ്പെട്ടെന്ന് അവരെ മാറ്റി മറിക്കും. വെയിലിലൂടെ നടന്ന് നിറം മങ്ങിയ സാരിയിലേക്ക് വെറുപ്പോടെ അവർ നോക്കും ലേഖകൻ ഇങ്ങനെ ആശങ്കപ്പെടാൻ കാരണമെന്ത്?
Answer:
അമ്മമ്മയുടെ പേരക്കുട്ടികൾ വളർന്നുവരുന്നത് പുതിയ നിറക്കാഴ്ചകളിലേക്ക് ആണ്. നരച്ചുപി ത്തിയ സാരിയും അത് ചുറ്റിയ അമ്മമ്മയും പോരാ യായി തോന്നാനുള്ള സാധ്യത വളരെയേറെ യാണെന്ന് ലേഖകൻ ഭയപ്പെടുന്നു.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 12.
അമ്മയില്ലാത്ത മൂന്ന് മക്കളെയാണ് ഞാൻ പോറ്റു ന്നത് അമ്മമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണം എന്ത്?
Answer:
അമ്മമ്മയുടെ ഏക മകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മരുമകൻ എങ്ങോട്ടോ ഓടിപ്പോയി. അങ്ങനെ അമ്മയില്ലാത്ത പറക്കമുറ്റാത്ത മൂന്ന് കുട്ടി കളുടെ സംരക്ഷണ ചുമതല അമ്മമ്മയ്ക്കായി.

പാഠഭാഗത്തിലെ സവിശേഷ പ്രയോഗങ്ങൾ

  • ‘സൂര്യകിരണങ്ങൾ നിറങ്ങൾ ഒക്കെയും കവർന്നടുത്തു കൊണ്ടുപോയ ഒരേയൊരു സാരി’
    മാറിയുടുക്കാൻ മറ്റൊരു സാരി ഇല്ലാ ത്തതിനാൽ നിരന്തരമായ ഉപയോഗം മൂലം നിറം മങ്ങിപ്പോയ ഒരേ ഒരു സാരിയാണ് അമ്മ മ്മയ്ക്ക് ഉള്ളത്. അത് അമ്മമ്മ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ സൂചനയാണ്.
  • ‘അമ്മവിളക്ക് ഊതിക്കെടുത്തി’
    അമ്മയാകുന്ന പ്രകാശത്തെ ഊതിക്കെ ടുത്തി കുട്ടികളുടെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു. കുട്ടികളുടെ അച്ചൻ അമ്മയുടെ മരണത്തിന് കാരണമായി എന്ന അമ്മ വിളക്ക് ഊതിക്കൊടുത്തി എന്ന പ്രയോഗത്തിലൂടെ മനസ്സിലാക്കാം.
  • ‘തേവിത്തേവി വറ്റിപ്പോയ കിണറാണ് മുമ്പിൽ എന്നാലും പൊടിയുന്നുണ്ട് തെളിനീര്’
    ജീവിതത്തിൽ അമ്മമ്മ സഹിച്ച ദുഃഖത്തെ ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നു. അമ്മ മ്മയ്ക്ക് കിണർ തെളിനീര് പൊടിയുന്നതു പോലെ വറ്റാത്ത സ്നേഹത്തിന്റെ ഉറവ അമ്മ മ്മയുടെ ഉള്ളിലുണ്ട്
  • ‘കണ്ണീർ തിളങ്ങുന്ന സൂചിയായി’
    മറ്റുളളവരുടെ ഹൃദയത്തെകൂടി വേദനി പ്പിക്കുന്നതാണ്, മുറിപ്പെടുത്തുന്നതാണ് അമ്മ മ്മുടെ ജീവിത ദുഃഖം.