നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Ningalum Ningalude Joliyum Summary

നിങ്ങളും നിങ്ങളുടെ ജോലിയും Summary in Malayalam

ആമുഖം

നാം എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്.തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്നത് വളരെ സമ്മർദ്ധപരമായ കാര്യമാണ് ഓരോ മനുഷ്യനും തന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്റെ മാനസീകമായ സന്തോഷത്തിനും വികാസത്തിനും വേണ്ടിയാണു തൊഴിൽ ചെയ്യുന്നത് .തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന് വിചാരിക്കുന്നവരുടെ ജീവിതത്തിൽ ശാരീരികവും മനസികവുമായ പല വെല്ലുവിളികളും നേരിടേണ്ടി വരും.സുഖലോലുപരായി ജീവിതം തള്ളി നീക്കുക എന്നത് ഓർക്കുമ്പോൾ രസമുള്ള കാര്യമാണ് എങ്കിലും പ്രവൃത്തി ചെയ്യാൻ കഴിയാത്ത മനുഷ്യൻ തുരുമ്പടിച്ച യന്ത്രം പോലെയാണ്.ഇരുന്നു തുരുമ്പിക്കുന്നതിലും നല്ലതു പ്രവർത്തിച്ചു തേഞ്ഞു പോകുകയാണല്ലോ.അതുകൊണ്ടാണ് മഹാത്മാഗന്ധി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തത്.എല്ലാവരും അവരവരുടെ മേഖലയിൽ നിരന്തരമായി അധ്വാനിക്കുക അധ്വാനം മനുഷ്യ മനസിന്റെ ഔഷധമാണ്

പാരസംഗ്രഹം
നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 1 നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 2
വിവിധതരം തൊഴിലുകളും അവയുടെ പ്രത്യേകത കളും, ഓരോ തൊഴിലും മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതല്ലോ. എല്ലാ തൊഴിലുകൾക്കും അതിന്റെതായ മാന്യത ഉണ്ട് എന്നും നാം നമ്മുടെ തൊഴിൽ മേഖലയെ എങ്ങനെ ആണ് സമീപിക്കേണ്ടത് എന്നും പറഞ്ഞു തരുന്ന പാ ഭാഗമാണ് നിങ്ങളും നിങ്ങളുടെ തൊഴിലും. ഓരോ മനുഷ്യന്റെയും നിലനിൽപ്പിന്ന് തൊഴിൽ അനിവാര്യ മാണ് മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപെടു ത്തുന്നതിനു വേണ്ടിയും പണത്തിനു വേണ്ടിയുമാണ് മനുഷ്യൻ തൊഴിൽ ചെയ്യുന്നത്.

എന്നാൽ പൂർണ മായും പണത്തിനു വേണ്ടി മാത്രമായാൽ നമ്മുടെ തൊഴിലിനോട് പ്രതിപത്തിയുണ്ടാകില്ല. നാം ചെയ്യുന്ന എന്ത് ജോലിയാണെങ്കിലും ഏതു മേഖലയാണെങ്കിലും അത് പൂർണ്ണമായും ഇഷ്ടത്തോടെ ചെയ്യുക അത് നമ്മുടെ മനസ്സിനും ശരീരത്തിനും പ്രധാനം ചെയ്യുന്ന ഊർജ്ജം ചെറുതല്ല. ഒരു ജോലി നാം ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് ഒപ്പം നമ്മുടെ വ്യക്തിത്വത്തിന് മാറ്റും പ്രഭാവവും വർധിക്കുകയും ചെയ്യുന്നു. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നാമറിയാതെ തന്നെ സമൂഹ നിർമാണത്തിന് പാത്രമാവുകയാണ്. യാതൊരു ജോലിയും ചെയ്യാതെ ജീവിക്കാം എന്ന് കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ ഭാഗം 3 കരുതുന്നവർക്കാകട്ടെ മനസ്സിന് മടുപ്പുണ്ടാകുകയും ജീവിതം നരക പൂർണ്ണമാവുകയും ചെയ്യും. നമ്മുടെ കഴിവുകൾ നാം ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതിലൂടെ മാത്രമേ വികസിപ്പിക്കാൻ കഴിയുള്ളു.

ശരിയായി ജോലി ചെയ്യുന്നതിലൂടെ മാത്രമേ ജീവിതത്തിൽ ശരിയായ വിജയം സാധ്യമാക്കാൻ കഴിയു. മാത്രമല്ല നാം ചെയ്യുന്ന ജോലി സത്യസന്ധമായും ആത്മാർത്ഥമായും നാം ചെയ്യേണ്ടതുണ്ട് എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ തൊഴിലിനേയും തൊഴിൽ പ്രധാനം ചെയ്യുന്ന ജീവിത വിജയത്തെയും ആസ്വദിക്കാൻ കഴിയുള്ളു എന്നാണ് ഇതിലൂടെ എഴുത്തുകാരൻ സംവദിക്കുന്നത്. ജോലി എത വലുതായാലും ചെറുതായാലും നമ്മൾ അതിനെ സമീപിക്കുന്ന രീതിയിലാണ് മാറ്റം വരേണ്ടത്. ഒരു ചിത്രം വരയ്ക്കുന്നതാകട്ടെ, തോട്ടപ്പണിയാകട്ടെ നമ്മുടെ കഴിവിന്റെ പരമാവധി നൽകാൻ കഴിയണം. നമ്മുടെ വ്യക്തിത്വത്തെ മുഴുവനായും തൊഴിലിൽ പ്രദർശിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിൽ സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും നാം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നൂറു ശതമാനവും നിങ്ങൾ തൊഴിൽ ചെയ്യുകയും നിങ്ങളുടെ വളർച്ചയ്ക്കുള്ള വിളനിലം നമ്മളാകുകയും ചെയ്യുക.

നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

അറിവിലേക്ക്
നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 3
1886-ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവ മേനോന്റെ ജനനം. മദ്രാസ് സർവ്വകലാ ശാലയിൽനിന്ന് ആർട്സിൽ ബിരുദം നേടിയ ഇദ്ദേഹം 1915-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചു കേശവമേനോൻ. 1921-ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടു തൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. 1923-ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാ ഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറുമാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946-ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജി വെച്ചു. അതിനുശേഷം ഐക്യകേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

പദപരിചയം
അഭിവൃദ്ധി – വളർച്ച
അനുകരിക്കുക – പിന്തുടരുക,അവർത്തിക്കുക
സാമർഥ്യം – കഴിവ്

നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

ഓർത്തിരിക്കൻ

  • തൊഴിൽ കേവലം സമ്പാദനോപാദി മാത്രമല്ല
  • തൊഴിൽ വ്യക്തിത്വ വികസനത്തിനുതകുന്നതാകണം
  • തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
  • ഏതു തൊഴിലിലും നമ്മുടെ പൂർണവും അർപ്പിക്കുക
  • എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട്
  • തൊഴിലിടവും തൊഴിലും വ്യക്തിയുടെ മാനസിക വളർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഒരുക്കണം
  • ഒരു ജോലിയിലും ഏർപ്പെടാതെ സുഖലോലുപതയിൽ ഇരിക്കുന്നത് മാനസിക സംഘർഷത്തിന് വഴിതെളിക്കും.
  • നമുക്ക് സാധിക്കുന്ന അത്രയു കാലം നാം എന്തെങ്കിലും ജോലിയിൽ ഏർപ്പെടുക.
  • ജോലി ചെയ്യുന്നതിലൂടെ നമുക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകുകയും, സമൂഹത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and फुटबॉल के दिल का राजा Football Ke Dil Ka Raja Summary in Hindi Malayalam before the exam can save a lot of preparation time.

Football Ke Dil Ka Raja Summary in Malayalam Hindi

फुटबॉल के दिल का राजा Summary in Hindi

Football Ke Dil Ka Raja Summary in Hindi

फुटबॉल पेले को खेल का राजा कहते हैं। 29 दिसंबर 2022 को 82 साल की उम्र में उनकी मृत्यु हुई। वे अंतर्राष्ट्रीय फुटबॉल से 50 साल पहले और क्लब के खेल में 1977 में रिटयर हो गए थे। पेले तीन विश्व कप जीतनेवाले एक मात्र खिलाड़ी है । वे 1962, 1966 आदि सालों में विश्व कप की प्रतियोगिता से बाहर हो गए थे। 1970 में तीसरी विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब केलिए भी खेलने थे । इसलिए उन्हें 1279 गोल के विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब के लिए भी खेलते थे । इसलिए उन्हें 1279 गोल के विश्व रिकॉर्ड मिले थे। उनकी अंतर्राष्ट्रीय लोकप्रियता का कारण यह था कि ‘सांतोस’ उन्हें नुमाइशी मैच खेलने केलिए दुनिया भर में घुमाता रहा। उनके पास फुटबॉल खेलने का ऊँचे दर्जे का हुनर था । उन्होंने कड़े अभ्यास से अपने शरीर को मज़बूत बनाए रखा। उनके प्रति प्रतिद्वंद्वियों के मन में बड़े सम्मान और डर थे। उनकी मुस्कान मशहूर थी। पहले के खिलाड़ी होने के नाते उनपर कई फिल्में बनीं। फुटबॉल की लोकप्रियता उनकी ख्याति के साथ संसार भर में फैली । वे अफ्रीकी मूल के होने की बजह से उन्हें सभी कमतर देखा जाता ता । बिना स्कूली शिक्षा के, भयानक गरीबी और भुखमरी से निकलकर उन्होंने फुटबॉल के दिल पर राज किया। वे असल में अमर बनकर आज भी हामारे मन में ज़िन्दा रहते हैं । यह एक प्रेरणादायक लेख है।

Football Ke Dil Ka Raja Summary in Malayalam

फुटबॉल के दिल का राजा Summary in Malayalam

ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്നാണ് വിളിക്കുന്നത്. 2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. അദ്ദേഹം അന്തർദേശീയ ഫുട്ബോളിൽ നിന്ന് 50 വർഷം മുമ്പും ക്ലബിന്റെ കളിയിൽ നിന്ന് 1977-ലും വിരമിച്ചു. പെലെ മൂന്ന് ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്. അദ്ദേഹം 1962, 1966 എന്നീ വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി. 1970-ൽ മൂന്നാം ലോകകപ്പിൽ ബ്രസീൽ വിജയിച്ചു. അദ്ദേഹം സാന്തോസ് ക്ലബ്ബിനു
വേണ്ടി കളിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് 1279 ഗോളുകൾ നേടിയ ലോകറെക്കോർഡ് ലഭിച്ചു. രാജ്യാന്തര പ്രിയം അദ്ദേഹത്തി നുണ്ടാകാൻ കാരണം, അദ്ദേഹത്തെ സാന്തോസ് ക്ലബ് പ്രദർശന മത്സരത്തിനായി ലോകം മുഴുവനും കൊണ്ടുപോയിരുന്നു. അദ്ദേഹ ത്തിന് ഫുട്ബോൾ കളിക്കാൻ ഉയർന്ന നിലവാരമുള്ള ചാതുര്യം ഉണ്ടായിരുന്നു. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് ശരീ രത്തെ ബലവത്താക്കി. അദ്ദേഹത്തിനോട് എതിരാളികളുടെ മന സ്സിൽ വലിയ ബഹുമാനവും ഭയവും ഉണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു. ആദ്യത്തെ കളിക്കാര നെന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിക്കുന്ന ധാരാളം സിനിമ കൾ ഉണ്ടായി. അദ്ദേഹത്തിന്റെ പ്രശസ്തിയോടൊപ്പം ഫുട്ബോൾ പ്രിയം ലോകമെങ്ങും വ്യാപിച്ചു. അദ്ദേഹം ആഫ്രിക്കക്കാരനായതു കൊണ്ട് എല്ലാവരും അദ്ദേഹത്തെ തരംതാഴ്ത്തിക്കൊണ്ടിരുന്നു.

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

സ്ക്കൂൾ വിദ്യാഭ്യാസമില്ലാതെ ഭീകരമായ ദാരിദ്ര്യവും പട്ടിണിമരണത്തിൽ നിന്നും ഇറങ്ങി തിരിച്ച് അദ്ദേഹം ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടി. അദ്ദേഹം വാസ്തവത്തിൽ അനശ്വരനായിക്കൊണ്ട് ഇന്നും നമ്മുടെ മന സ്സിൽ വസിക്കുകയാണ്. ഇത് നമുക്ക് പ്രചോദനം നൽകുന്ന ലേഖനമാണ്.
फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus 1
പാഠത്തിന്റെ മലയാള പരിഭാഷ ഫുട്ബോൾ എന്നാൽ ഒരു രാജ്യമോ, അതോ അവിടത്തെ രാജാവോ? പതിനൊന്ന് പേരടങ്ങുന്ന രണ്ട് ടീമു കൾ കളിക്കുന്നു, ആ കളിയിലെ ഒരു കളിക്കാരൻ ഏറ്റവും മഹാൻ എന്ന് എങ്ങനെ കരുതാം. വിജയത്തിലൂ ടെയാണോ? എന്നാൽ ജയപരാജയം അല്ലാ കാര്യങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നു. ധാരാളം നല്ല ഗോളടിച്ചതുമൂലം മാറ്റം വരണമെന്നില്ല, എന്നാൽ മറ്റുള്ളവരുടെ തെറ്റ് മൂലം ടീമുകൾ ജയിക്കുന്നു.

എന്നിട്ടും ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാകുന്നു? 2022 ഡിസംബർ 29-ന് 82-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി. ബ്രസീലിൽ അദ്ദേഹത്തിന്റെ ശവമഞ്ചം കൊണ്ടുള്ള യാത്ര 13 കി.മീ. ദൂരം നീണ്ടുപോയി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അദ്ദേഹം 50 വർഷം മുമ്പ് വിരമിച്ചിരുന്നു, ക്ലബുകളുടെ കളിയിൽ നിന്ന് 1977-ലും.

അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും ധാരാളം സമർത്ഥരായ കളിക്കാരുണ്ടായിരുന്നു. അർജന്റീന യിൽ അർഫ്രഡോ ഡീ സ്റ്റീഫാനോ അതിനുശേഷം മറഡോണയും, ലയണൽ മെസ്സിയും. ഹംഗറിയിലെ ഫെറെഞ്ച് പുഷ്കാസാ, ജർമ്മനിയിലെ ഫാൻസ് ബെക്കൻ ബോവർ, ഹോളണ്ടിലെ യോഹാൻ ലൈഫ്, ബ്രസീലിൽ ആണെങ്കിൽ അപൂർവമായ കളിക്കാരുടെ നിരകളാണുള്ളത്. അഗ്രഗണ്യൻ എന്ന് പറയാൻ ഇവ രിലോരോരുത്തർക്കും ഉറച്ച അവകാശവാദം ഉണ്ട്.

പെലെ മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനാണ്. 1958-ൽ ബ്രസീലിൽ വച്ച് ആദ്യത്തെ ലോക കപ്പ് വിജയിക്കുന്ന സമയത്ത് ആറ് ഗോളടിച്ച പെലെയ്ക്ക് 17 വയ സ്സായിരുന്നു.ആ മത്സരത്തിൽ ഏറ്റവും നല്ല കളിക്കാരൻ ബ്രസീ ലിലെ മിഡ്ഫീൽഡർ ഡീഡി ആയിരുന്നു. ആ ടീമിലെ മികച്ച കളി ക്കാരൻ ഗെറിച്ചാ ആയിരുന്നു. അദ്ദേഹത്തെ ഫുട്ബോളിന്റെ ഏറ്റവും നല്ല ഡ്രിബ്ലർ എന്ന് വിളിക്കുന്നു.
1962-ൽ ബ്രസിൽ ലോകകപ്പ് രണ്ടാം പ്രാവശ്യം നേടിയപ്പോൾ പെലെ വേറൊരു മാച്ചിൽ തന്നെ മുറിവേറ്റ് പുറത്തായി. ഈ സമയം ഗെറിച്ചാ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായിരുന്നു. 1966 -ലെ ലോകകപ്പിൽ പെലെയ്ക്കും, ബ്രസീലിനും മത്സരത്തിൽ നിന്ന് പുറത്താകുന്നത് സമ്മർദ്ദം ഉണ്ടായി.

1970-ൽ മൂന്നാം ലോകകപ്പ് നേടിയ ബ്രസീൽ ടീം ഇന്നുവരെയുള്ള ഏറ്റവും നല്ല ഫുട്ബോൾ ടീം എന്നറയി പ്പെടുന്നു. ഇതിൽ പെലെയെ കൂടാതെ ധാരാളം സാരഥികളുണ്ട്. പെലെ വിരമിക്കുമ്പോൾ, 1982-ൽ നന്നായി ഫുട്ബോൾ കളിക്കുന്നതിൽ ബ്രസീൽ ടീമിന്റെ പേരാണ് മുൻനിരയിലായത്.

അദ്ദേഹത്തിന്റെ ലോകറെക്കോർഡായ 1279 ഗോളിനെപ്പറ്റി ആളുകൾ പരിഹസിക്കുകയാണ്, കാരണം അവ യിൽ ഭൂരിഭാഗവും ബ്രസീലിലെ സാന്തോസ്’ ക്ലബ്ബിനുവേണ്ടി കളിച്ചതായിരുന്നു. അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന് ജനപ്രീതി ലഭിക്കാനുള്ള കാരണം തന്നെ “സാന്തോസ്’ അദ്ദേഹത്തെ ലോകം മുഴുവനും പ്രദർശനമത്സരത്തിനുവേണ്ടി കൊണ്ടുപോകുമായിരുന്നു. ഇതുപോലുള്ള ധാരാളം കാര്യങ്ങളുണ്ട്. പക്ഷേ പെലെയെ വിമർശിക്കുന്ന ആളുകൾ കരുതുന്നത്, അദ്ദേഹത്തെപ്പോലെ പരിപൂർണനായ ഒരു കളിക്കാരൻ വേറെ ആരും ഇല്ലെന്നാണ്. അദ്ദേഹത്തിന് ഫുട്ബോളിന്റെ ഓരോ ചാതുര്യവും അറിയാമായിരുന്നു. ഉയർന്ന നിലവാരമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ സമയത്ത് സംരക്ഷകന്റെ (കീപർ) കളിക്കാരുടെ ശരീരത്തിൽ നേരിട്ട് ആക്രമിക്കുകയും റെഫറി ഇതെല്ലാം അനുവദിക്കുകയും ചെയ്യുമായിരുന്നു. അഞ്ചടി എട്ടിഞ്ച് ഉയര മുള്ള പെലെയേക്കാൾ കൂടുതൽ മർദ്ദനം വേറൊരു കളിക്കാരനും ഉണ്ടായിരുന്നില്ല. അദ്ദേഹം കരഞ്ഞില്ല, പരി ഭവം പറഞ്ഞില്ല. അദ്ദേഹത്തിന് സ്വയം മറ്റുള്ളവരെ ഫൗളാക്കുന്നതിലും ഉന്നം തെറ്റിയിരുന്നില്ല. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് തന്റെ ശരീരത്തെ ബലമുള്ളതാക്കി, എന്നാൽ ഗൈറിച്ചാ തന്റെ കഴിവ് മദ്യപിച്ച് വഷളാക്കി. വയസ്സിനോടൊപ്പം തന്റെ കണ്ണും, ശരീരവും ദുർബലമായി, അപ്പോൾ അദ്ദേഹം തന്റെ കളി ടീമിന്റെ ആവശ്യമനുസരിച്ച് മാറ്റി. അദ്ദേഹം സ്വയം എത്ര ഗോളാണ് അടിച്ചത്, തന്റെ പ്രതിഭ കൊണ്ട് മറ്റുള്ളവർക്കും ഗോളടിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിചിത്രമായ പ്രതിഭയെ തന്റെ എതിരാളികൾ ഭയന്നിരുന്നു, മാത്രമല്ല അദ്ദേഹത്തോട് വിചിത്രമായ ആദരവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭ പോലെ അദ്ദേഹത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു.

ടിവി, ഇന്റർനെറ്റ്, സമൂഹമാധ്യമം ഇവയ്ക്കെല്ലാം മുമ്പ് പെലെയുടെ പേര് ലോകം മുഴുവനും അറിഞ്ഞിരുന്നു. പെലെ ആരെന്ന് വീട് തോറും അറിയാമായിരുന്നു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ഉണ്ടായിട്ടുള്ള ആദ്യത്തെ കളിക്കാരനായിരുന്നു അദ്ദേഹം. പെലെ എങ്ങനെയാണ് തങ്ങളെ കബ ളിപ്പിച്ചത് എന്ന കാര്യം ഗോൾകീർപ്പർമാർ തങ്ങളെ പരിചയപ്പെടുത്തുമ്പോൾ പറയുമായിരുന്നു.
फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus 2
ഫുട്ബോളിനോടുള്ള പ്രിയം പെലെയുടെ കീർത്തിയോടൊപ്പം ലോകം മുഴുവനും വ്യാപിച്ചു. ആഫ്രിക്കക്കാ രായിട്ടുള്ള കറുത്ത വർഗ്ഗക്കാർ ലോകം മുഴുവനും അപമാനിതരായപ്പോൾ അദ്ദേഹം ഇതെല്ലാം ചെയ്തു. അദ്ദേഹത്തെ എല്ലാവരും തരംതാഴ്ത്തി കണ്ടു. സ്കൂൾ വിദ്യാഭ്യാസം ഇല്ലാതെ, ഭീകരമായ ദാരിദ്ര്യവും പട്ടിണി മരണം മൂലം ഇറങ്ങി തിരിച്ച് ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടിയ വേറെ ആരും തന്നെയില്ല. ഭാവി യിൽ ആർക്കെങ്കിലും കഴിയുമോ?

ശരിയാണ്, ഫുട്ബോളിന്റെ രാജാവാണ്, എന്നത്തേക്കും ആയിരിക്കും. ഇത് നിരസിക്കാനുള്ള ധൈര്യം കാണിക്കല്ലേ.
സ്വയം പെലെയാണെന്നാണോ കരുതുന്നത്?

फुटबॉल के दिल का राजा लेखक परिचय सोपान जोशी

सोपान जोशी एक पत्रकार, लेखक और संपादक है। उनका जन्म 20 अक्तूबर 1973 को मध्यप्रदेश के इंदोर में हुआ। उनके पिता प्रभाष जोशी और माता उषा है। उन्होंने दिल्ली विश्वविद्यालय में अंग्रेज़ी साहित्य का अध्ययन किया। 1996 में एक अखबार में काम करना शुरू किया। विज्ञान, पर्यावरण, राजनीति, खेल, खेती, टेक्नोलाजी, घूमना-फिरना, सब पर इनके लेख छपते रहे हैं। ‘जल थल मल’, ‘एक था मोहन’ आदि उनकी प्रकाशित रचनाएँ हैं।

സോപാൻ ജോഷി ഒരു പത്രപ്രവർത്തകനും, ലേഖകനും, എഡിറ്ററും Gেm). GাŞ ूÐ0 1970 BS 20 ॐ DJ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രഭാഷ് ജോഷിയും അമ്മ ഉഷയുമാ ണ്. അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ ത്തിൽ അധ്യയനം നടത്തി. 1996-ൽ ഒരു ദിനപത്രത്തിൽ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. ശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രീയം, കായി കം, കൃഷി, ടെക്നോളജി, ഉല്ലാസം എന്നിവയെപ്പറ്റി ലേഖനങ്ങൾ അച്ച ടിച്ചുകൊണ്ടിരുന്നു. “ജൽ തൽ മൽ’, ‘ഏക് താ മോഹൻ’ എന്നിവ അദ്ദേ ഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ്.

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

फुटबॉल के दिल का राजा शब्दाथ

  • खिलाड़ी – കളിക്കാരൻ
  • खेलना – കളിക്കുക
  • प्रशिक्षक – പരിശീലകൻ, trainer
  • महानतम – ഏറ്റവും മഹത്തായ
  • माना जा सकता है – കരുതപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു.
  • जीतना की वजह से – ജയിക്കുക
  • की वजह से – കാരണത്താൽ
  • किंतु – എന്നാൽ
  • हार – പരാജയം
  • जीत – ജയം
  • ज़रा – അല്പം
  • तय होना – തീരുമാനിക്കുക
  • बढ़िया तब्दील होना – മാറുക
  • गलती – തെറ്റ്
  • साल – വർഷം
  • उम्र – വയസ്സ്
  • मृत्यु – മരണം
  • लंबी – നീളമുള്ള
  • पहले – മുമ്പ്
  • कमाल – അത്ഭുതം
  • ताँता लगा रहना – നിരയുണ്ടാക്കുക
  • गज़ब – അപൂർവ്വം
  • कहलाना – പറയപ്പെടുക
  • मज़बूत – ഉറച്ച, ശക്തിയായ
  • दावा – അവകാശം
  • पहली – ആദ്യത്തെ
  • विश्व कप – ലോകകപ്പ്
  • प्रतियोगिता – മത്സരം, competition
  • करामाती – പ്രതിഭാശാലി, മികച്ച
  • दफ़ा – പ്രാവശ്യം
  • चोट खाना – മുറിവേൽക്കുക
  • बेहतरीन – നല്ലത്
  • प्रहार – പ്രഹരം
  • मज़ाक उड़ाना – പരിഹസിക്കുക
  • लोग – ആളുകൾ
  • अधिकतर – ഭൂരിഭാഗം
  • दुनिया भर में – ലോകം മുഴുവൻ
  • नुमाइशी मैच – പ്രദർശന മത്സരം
  • घुमाना – കറക്കുക
  • हुनर – ചാതുര്യം, പ്രതിഭ
  • ऊँचा दर्जा – ഉയർന്ന നിലവാരം
  • आक्रामक – അക്രമാസക്തമായ
  • डिफेंडर – സംരക്ഷകൻ, defender
  • सीधे – നേരിട്ട്
  • हमला करना – ആക്രമിക്കുക
  • मार-पिटाई – മർദ്ദനം
  • रोना – കരച്ചിൽ
  • रोया – കരഞ്ഞു
  • शिकायत – പരാതി
  • खुद – സ്വയം
  • चूकना – ഉന്നം തെറ്റുക
  • कड़े – കഠിനമായ
  • अभ्यास – വ്യായാമം
  • मज़बूत – ഉറപ്പുള്ള, ബലമുള്ള
  • शराब – മദ്യം
  • बिगाड़ना – വഷളാക്കുക, നശിപ്പിക്കുക
  • कमज़ोर – ക്ഷീണിച്ച, ദുർബലമായ
  • ज़रूरत – ആവശ്യം
  • हिसाब – കണക്ക്
  • बदलना – മാറുക
  • करिश्मा – പ്രതിഭ
  • अनोखी – വിചിത്രമായ
  • डर – ഭയം
  • प्रतिद्वन्द्व – എതിരാളി, opponent
  • अनूठा – വിചിത്രമായ
  • सम्मान – ആദരവ്
  • मुस्कान – പുഞ്ചിരി
  • मशहूर – പ്രസിദ്ധം
  • चकमा देना – കബളിപ്പിക്കുക
  • ख्याति – കീർത്തി
  • फैलना – വ്യാപിക്കുക
  • काला वर्ण – കറുത്ത നിറം
  • कमतर आँका जाता – തരംതാഴ്ത്തിക്കാണുക
  • गरीबी – ദാരിദ്ര്യം
  • भुखमरी – പട്ടിണിമരണം
  • दिल – മനസ്സ്
  • हमेशा – എപ്പോഴും
  • नकारना – നിരസിക്കുക
  • हिम्मत – ധൈര്യം
  • अपने आप – സ്വയം
  • समझना – മനസ്സിലാക്കുക

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 9 Question Answer Notes നിങ്ങളും നിങ്ങളുടെ ജോലിയും

9th Class Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Ningalum Ningalude Joliyum

Class 9 Malayalam Ningalum Ningalude Joliyum Notes Questions and Answers

Question 1.
തൊഴിലും സമൂഹ ജീവിതവുമായി ബന്ധപ്പെട്ട എന്തെല്ലാം ആശയങ്ങളാണ് പാഠഭാഗത്തുള്ളത് കണ്ടെത്തിയെഴുതുക?
‘ഉപജീവനത്തിന് പണമില്ലാതെ കഴിയില്ല എന്നാൽ പണത്തിനു വേണ്ടി മാത്രമേ ജോലി ചെയ്യു എന്ന വിചാരം ശരിയല്ല’
‘നാം ജീവിക്കുന്ന സമുദായത്തിന് ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അഭിവൃദ്ധിയുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത് എന്തൊരു അനുഗ്രഹമായിരിക്കും തൊഴിലിനെക്കുറിച്ചുള്ള ലേഖകന്റെ ഈ അഭിപ്രായത്തോട് പ്രതികരിച്ചു കുറിപ്പ് തയ്യാറാക്കുക ?
Answer:
തൊഴിലിനെക്കുറിച്ചുള്ള വളരെ മനോഹരമായ കാഴ്ചപ്പാടാണ് ലേഖകൻ അവതരിപ്പിക്കുന്നത് ഉപജീവനത്തിന് വേണ്ടി മാത്രമല്ല ഒരാൾ പണിയെടുക്കുന്നത്. ഒരാളുടെ തൊഴിൽ അയാളുടെ മാനസിക സാമൂഹിക പശ്ചാത്തലത്തെ കൂടി ബാധിക്കുന്നുണ്ട്. അവനവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കുക, കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിങ്ങനെ പണത്തിനേക്കാൾ ഉപരിയായി ആത്മ പ്രകാശനം ചെയ്യാനുള്ള ഇടമാവുകയാണ് തൊഴിലിടങ്ങൾ. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നമ്മുടെ പൂർണവും സമർപ്പിക്കേണ്ടതുണ്ട്.

ഏർപ്പെടുന്ന ജോലിയുടെ വലിപ്പ ചെറുപ്പമൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല. നാം ചെയ്യുന്നത് ഒരു പൂ വരയ്ക്കുന്നതാണെങ്കിൽ കൂടി അതിൽ നമ്മുടെ നൂറു ശതമാനവും നൽകുക എന്നതാണ്. നമ്മാലാകും വിധം നമ്മുടെ സമൂഹത്തിനു നമ്മെ കൊണ്ട് അഭിവൃദ്ധിയുണ്ടാകുന്ന പ്രവൃത്തിയിൽ ഏർപ്പെടുക എന്നത് അനുഗ്രഹമാണ്. ഒരു മനുഷ്യന് എത്രകാലം തൊഴിൽ ചെയ്യാൻ സന്നദ്ധത ഉണ്ടോ അത്രയും കാലം ചെയ്യുക. ജോലി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മാനസിക സാമൂഹിക അതിജീവനം കൂടിയാണ്. നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസമാണ് തൊഴിൽ പ്രദാനം ചെയ്യുന്നത്

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 2.
‘പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അദ്ധ്വാനിക്കുക എന്നതാണ്’
(ജവഹർലാൽ നെഹ്റു
‘ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു’
(കെ പി കേശവമേനോൻ)
മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്തു തൊഴിൽ വ്യക്തിത്വവികാസത്തിന് എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക?
Answer:
അധ്വാനത്തെ കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പൂരകമായ വാക്കുകൾ ആണ്.

ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാന ശക്തിയും അത്മ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്. എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടെ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും.

എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളി പ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ. ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലുകളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തുകൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെടലുകളും അംഗീകാരവും സാധ്യമാകണമെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമത്തിലാണ്

Question 3.
‘അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല. ഈ വാക്യത്തെ “വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട്’ എന്ന പഴഞ്ചൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക?
Answer:
അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാനത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാനുമായിരുന്നു.വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.

‘അഞ്ചാമാണ്ടിൽ തേങ്ങാ പത്തമാണ്ടിൽ മാങ്ങാ’ അധ്വാനിക്കുന്നവന് നൽകുന്ന പ്രചോദനമാണ് ഇത്തരം പഴഞ്ചൊല്ലുകൾ അധ്വാനിക്കുന്നവനും കർഷകനും ഭാവി ഭദ്രമാക്കാനുള്ള ഉപദേശങ്ങളാണ് ചില പഴയ ചൊല്ലുകൾ.

“അധ്വാനമില്ലാതെ ഒന്നുമില്ല’ അധ്വാനിക്കുന്നവന്റെതാണ് ഈ ലോകം അധ്വാനിക്കാത്തവന് ഒന്നും തന്നെ ഉണ്ടാകില്ല

“സമ്പത്തുകാലത്തു തൈ പത്തുവെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം’

സമ്പത്തുണ്ട് എന്ന് കരുതി അധ്വാനിക്കാതിരിക്കുന്നതു നല്ലതല്ല കാലം മാറിയും മറിഞ്ഞും വരും നല്ലതും ചീത്തയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് . എന്നും അധ്വാനിച്ചാൽ ഉള്ള സമ്പത്തു നിലനിർത്താൻ സാധിക്കും

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 4.
‘നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും,സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നുളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്’
‘നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിശ്വാസവും നമുക്കുണ്ടാകണം’
തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാ കുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീകാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.

നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ . ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരി ക്കണോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. എല്ലാവരും വിദ്യാ സമ്പന്നരാകുന്നതിലൂടെ സമൂഹത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

എന്നാൽ ജോലി തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതിക്കുള്ള ഇടം കൂടിയാകുന്നുണ്ട്. കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്ര മായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരി ക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറുശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴി ലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.

Question 5.
‘സുഖസൗകര്യം’ എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക?
Answer:
നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9 1

Question 6.
സമീപപ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷയത്തിൽ അഭിമുഖം നടത്തുക?
Answer:
അഭിമുഖത്തിനുള്ള ചോദ്യങ്ങളും ചുവടെ നൽകുന്നു

  • ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത്?
  • എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു?
  • മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കു ന്നുണ്ടോ ?
  • എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?
  • ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?
  • തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
  • തൊഴിൽ ചെയ്യുന്നത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ? തൊഴിലിടം സുരക്ഷിതമാണോ?

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 7.
യൂണിറ്റിലെ രചനകളും താഴെ നൽകിയ സൂചകങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു തൊഴിൽ രംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ലഖുലേഖ തയ്യാറാക്കുക
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനിവാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നിലവിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്.

പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീരത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്ന തിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു. നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖലകളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യം വേണം.

മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹുമാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ, പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയിച്ചിരുന്നത്. മൺ പാത്ര നിർമാണം, കയർ മേഖല, തെങ്ങുകയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്ന് ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴിലളികൾക്കു മാന്യമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരുപാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാലത്തും തൊഴിൽ മേഖലകൾ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ കൈവരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തനപെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴിലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആത്മവ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.

Question 8.
വ്യത്യസ്ത തൊഴിലുകളും തൊഴിലിടങ്ങളും ജോലിയെ സമീപിക്കേണ്ട രീതികളും ഒക്കെ നമ്മൾ ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടല്ലോ. എന്നാൽ ഇതിനേക്കാൾ തീവ്രമായ മറ്റൊരാവസ്ഥയാണ് തൊഴിലില്ലായ്മ, തൊഴിലില്ല സമൂഹത്തിൽ വരുത്തുന്ന വെല്ലുവിളികൾ ക്രോഡീകരിക്കുക.
Answer:
തൊഴിലില്ലായ്മ സമൂഹത്തെ വ്യാപകമായി ബാധിക്കുന്ന ഒന്നാണ്. തൊഴിലില്ല രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളേയും രാജ്യത്തെ ചെറുപ്പക്കാരുടെ മനോനിലയെയും വളരെ സാരമായി ബാധിക്കും. തൊഴിലില്ലായ്മയിലൂടെ രാജ്യം കടന്നു പോകുന്നത് കഠിനമായ പട്ടിണിയിലും ദാരിദ്ര്യ ത്തിലുമാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ധാരാളം പേർ, വിദ്യാസമ്പന്നരായി നിന്നിട്ടും രാജ്യം പലതവണ തൊഴിലില്ല എന്ന തീവ്രമുഖത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. രാജ്യത്ത സാമ്പത്തീകമായ ഉന്നമനത്തിലേക്കു എത്തിക്കുന്നതിൽ തൊഴിൽ മേഖലയും അതിലൂടെ യുവാക്കളും വഹിക്കുന്ന പങ്കു ചെറുതല്ല. രാജ്യത്തിന്റെ സമ്പത്താണ് യുവതലമുറ, അവർക്കായി അവരുടെ വിദ്യഭ്യാസ യോഗ്യതയ്ക്കും അനുകൂലമായ തൊഴിൽ ദാതക്കളെയും മേഖലകളെയും കണ്ടെത്തേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപന ങ്ങളിലെ തൊഴിൽ സാധ്യതകൾ കൂടുതൽ സുതാര്യമാകേണ്ടതുമാണ് .

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 9.
നിങ്ങളുടെ പ്രദേശത്തെ പാരമ്പര്യ തൊഴിൽ മേഖലകൾ ഇന്നും സജീവമാണോ എന്തെല്ലാം പാരമ്പര്യ തൊഴിൽ മേഖലകളാണ് ഇന്ന് ഇല്ലാതെയായത്? ചില പാരമ്പര്യ തൊഴിൽ മേഖലകൾ പരിചയപ്പെടാം.
Answer:
നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9 2

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes അച്യുതമ്മാമ Achyuthammama Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Achyuthammama Summary

അച്യുതമ്മാമ Summary in Malayalam

ആമുഖം

വ്യത്യസ്ത തൊഴിലുകളും തൊഴിലിടങ്ങളും തൊഴിലുകൾ മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന പാഠഭാഗങ്ങളാണല്ലോ ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൃഷിയും മണ്ണിനോട നുബന്ധജോലികളും ചെയ്തിരുന്ന പഴയകാല മനുഷ്യർക്കു ദാരിദ്ര്യമായിരുന്നു ഫലം. എന്നാൽ മനുഷ്യന്റെ ജീവിത നിലവാരവും പുരോഗതിയും അനുസ്യൂതം തുടരുന്ന ഈ കാലഘട്ടത്തിൽ ദാരിദ്ര്യം ഒഴിവാക്കി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത്. എന്നാൽ പണ്ട് കാലത്തു മനുഷ്യർക്ക് അവരുടെ തൊഴിലിനിടയിലും ക്ഷീണം അകറ്റുന്നതിന് അവർ ഇടവേളകൾ കണ്ടെത്തുകയും ജീവിതപാരബ്ധങ്ങൾ പരസ്പരം പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേർന്നിരിക്കാൻ അവരുടെ ഇല്ലായ്മകൾ കാരണമായിരുന്നില്ല. ആധുനിക യുഗത്തിലാകട്ടെ ഇല്ലായ്മകൾ എല്ലാം വളരെ കുറവാണ്.

ജീവിത സൗകര്യങ്ങൾ എല്ലാം തന്നെ പണ്ടത്തേ തിനേക്കാൾ മികച്ചതാണ് എങ്കിലും ജീവിതത്തിൽ ബാക്കിയാകുന്നത് തിരക്കുകൾ മാത്രമാണ് . തിരക്കുകൾക്കിടയിൽ നഷ്ടമാകുന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമയം. തന്റെ കുടുംബത്തിനും മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തിന് തനിക്കു തന്നെ വേണ്ടിയായി മാറ്റിവെക്കാൻ സമയമില്ലാത്ത ആധുനിക മനുഷ്യന്റെ ജീവിതവ്യഥകളാണ് ശ്രീ. കെ. പി. രാമനുണ്ണി എൻട്രൻസ് എഴുതുന്ന കുട്ടി എന്ന തന്റെ കഥയിൽ അവതരിപ്പിക്കുന്നത് ജീവിതത്തിൽ ഒന്നിനും സമയ മില്ലാതാകുന്ന മനുഷ്യന്റെ പരക്കം പാച്ചിലുകളാണ് ഈ കഥയിലുടനീളം കാണാനാവുക. സ്വന്തം കുടുംബത്തോട് ചേർന്നിരിക്കാനാവാതെ കുട്ടികളുടെ കുട്ടിത്തങ്ങൾ അനുഭവിച്ചറിയാനാകാതെ ജീവിതത്തിൽ എന്തൊക്കയോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പരക്കം പാച്ചിലുകൾക്കൊടുവിൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്ത നല്ല നിമിഷങ്ങളാണ് കൈ വിട്ടു പോകുന്നത് എന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകേണ്ടതുണ്ട്. ജീവിക്കാൻ വേണ്ടിയാണു മനുഷ്യന് തൊഴിൽ ജീവിതത്തെ ചുറ്റുമുള്ളവരെ മറന്നു പോകാനുള്ളതല്ല തൊഴിലും അനുബന്ധ കാര്യങ്ങളും എന്ന് പഠിപ്പിക്കുകയാണ് ഈ പാഠഭാഗം

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

പാരസംഗ്രഹം

മലയാള സാഹിത്യത്തിൽ ആധുനികയുഗത്തിന്റെ മാറ്റങ്ങൾ ഹൃദയത്തിൽ തോടുമാറ് ആവിഷ്കരിച്ച എഴുത്തുകാരനാണ് ശ്രീ കെ പി രാമനുണ്ണി. തൊഴിലുകളും തൊഴിലിടങ്ങളും മനുഷ്യനെ എത്രത്തോളമാണ് മാറ്റിയതെന്നും മനുഷ്യരുടെ ജീവിതത്തിൽ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും ഇടയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അകലങ്ങളും അവ ജനിപ്പിക്കുന്ന അസ്വാരസ്യങ്ങളും വളരെ ലളിതമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഒരു കഥയാണ് അച്യുതമ്മാമ. വായനക്കാർക്കു ഉള്ളിൽ നഷ്ടപ്പെടുത്തുന്ന സമയത്തെ പറ്റിയുള്ള ബോധം പകർന്നു നൽകുകയാണ് കഥാകാരൻ. ഇന്നത്തെ തലമുറയിൽ കുടുംബങ്ങൾക്ക് ഒന്ന് ചേർന്ന് ഇരിക്കാനോ കുട്ടികളോടൊത്തു സമയം ചിലവഴിക്കാനോ ആരും സമയം കണ്ടെത്തുന്നില്ല. ഒന്നിനും സമയമില്ല,സമയത്തെ കൃത്യമായി അളന്നു തിട്ട് പെടുത്തിയിട്ടും സമയം ആർക്കുമാർക്കും തികയാതെ വരുന്നു. അവനവനു വേണ്ടിക്കൂടി സമയമില്ലാതെ ആകുന്നു എന്നാണ് കഥയിലെ യുവജന പ്രതിനിധിയായ നായകൻ പറയുന്നത്. തന്റെ അച്ഛൻ നഷ്ടപെട്ട ശേഷം തനിക്ക്
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 1
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
ബാല്യകാലത്തെ എല്ലാ നല്ല നിമിഷങ്ങളും സമ്മാനിച്ചത് അച്യുതൻ മാമ്മയാണ് എന്ന് മാധവൻ ഓർക്കുന്നു. എന്നാൽ എല്ലാം ഒന്നിൽ നിന്ന് വിശദീകരിച്ചു സംസാരിച്ചു തുടങ്ങുന്ന അച്യുതൻ മാമ്മ മൂന്ന് നാലു തവണ തുടർച്ചയായി തന്നെ കാണാൻ വന്നിട്ടും അദ്ദേഹത്തിനായി ഒരു രണ്ടു മണിക്കൂർ മാറ്റിവെക്കാൻ മാധവന് ആകുന്നില്ല എന്നതാണ്. മാധവന്റെ ബാല്യത്തിൽ അച്യുതമാമ്മ മാറ്റിവെച്ച സമയങ്ങൾ മാത്രമാണ് അയാളുടെ ഇന്നത്തെ നല്ല ഓർമകൾക്ക് കാരണം എന്നയാൾ ഓർക്കുന്നുണ്ട്. എങ്കിലും തിരക്ക് പിടിച്ച ജീവിതത്തിൽ ആർക്കും വേണ്ടി മാറ്റിവെക്കാൻ അയാൾക്ക് സമയമില്ല, അച്ഛനെ ഒന്നിനും കിട്ടില്ല അമ്മാമേ എന്നുള്ള കുഞ്ഞിന്റെ വാക്കിൽ പലതവണ നിരാശ നേരിട്ട് കാത്തിരുന്നു മുഷിഞ്ഞതിന്റെ ഓർമകളും പ്രതിഷേധവും കാണാം. ഒപ്പം ഭാര്യയും തന്റെ പ്രതിഷേധം അറിയി ക്കുന്നുണ്ട്.

ഈ അവസരത്തിൽ തനിക്കു നഷ്ടമാകുന്ന തന്റെ നല്ല സമയങ്ങളെ കുറിച്ച് ബോധവാൻ ആകുന്നുണ്ട് കഥാനായകൻ, എങ്കിൽ തന്നെയും അതിനേക്കാൾ ഓർക്കാനുള്ള മറ്റുകാര്യങ്ങളിലേക്കു വ്യാപാരിച്ചു പോവുകയാണ് മാധവൻ ഒരു മനുഷ്യൻ തനിക്കു ചുറ്റുമുള്ള മറ്റെല്ലാവരിലേക്കും പട രുകയും തനിക്കുചുറ്റുമുള്ളതിനെ കാണാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക. ഒടുവിൽ തനിക്കുവേണ്ടി കണ്ടെത്താൻ കഴിയാത്ത ആ രണ്ടു മണിക്കൂറിനോട് യാതൊരു പരാതിയുമില്ലാതെ മടങ്ങുന്ന അമ്മാമ വായനക്കാരന്റെ ഉള്ളിൽ വേദനയാകുകയാണ്. ഒപ്പം നമ്മളിൽ ഓരോരുത്തരിലും നമ്മൾ നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാറ്റി വെയ്ക്കാത്ത സമയത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

അറിവിലേക്ക്

വിഭക്തി

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീന ഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന് രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ് സാമാന്യമായി ഈ ധർമ്മം നിർവഹിക്കുന്നത്. നാമരൂപാവലികൾ ഉള്ള ഭാഷകളിൽ പദ ക്രമത്തെ സംബന്ധിച്ച ലാഘവം പ്രകടമാണ്. വിഭക്തി ഏഴെണ്ണമുണ്ട്. വിഭക്തികൾക്കു പാണിനി മുതലായ സംസ്കൃത വൈയാകരണന്മാർ പേരിട്ടിട്ടുള്ളത് പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ടി, സപ്തമി ഇങ്ങനെയാണ്.

ഏഴു വിധം വിഭക്തികളാണ് മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ
താഴെപ്പറയുന്നു.

നിർദ്ദേശിക
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്

പ്രയോജിക
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

സംബന്ധിക
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ

ആധാരിക
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക
സംബോധിക അഥവ സംബോധനാവിഭക്തി എന്നൊരു വിഭക്തികൂടി വൈയാകരണർ
പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കി യിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ാം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.

അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം എസ്.ബി.ഐ-യിൽ നിന്ന് സ്വയം വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും, കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. ഇപ്പോൾ മലയാളം മിഷന്റെ ഭരണസമിതി അംഗമാണ്. കൂടാതെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ് ജങ്റ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

ഓർത്തിരിക്കൻ

  • ബന്ധങ്ങൾക്ക് വില നൽകണം.
  • മനുഷ്യ ജീവിതം നൈമിഷികമാണ്.
  • കുടുംബങ്ങളോടൊപ്പവും ചുറ്റുമുള്ളവരോടൊപ്പവും സമയം ചെലവഴിക്കണം.
  • അണുകുടുബങ്ങളുടെ നിലവിലെ അവസ്ഥ ചിത്രീകരിക്കുന്നു.
  • പഴയകാലത്തിലെ വ്യക്തിയും പുതിയ തലമുറയും തമ്മിലുള്ള ജീവിത വ്യത്യാസങ്ങളുടെ നേർക്കാഴ്ച. • തൊഴിലിടങ്ങൾ ജീവിതത്തിൽ സമാധാനം നൽകുന്നവയാകണം.
  • ജീവിക്കാനാണ് തൊഴിൽ ചെയ്യുന്നത്, ജീവിതം ആസ്വദിക്കാൻ കഴിയണം.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

A thorough understanding of Kerala SCERT Class 9 Biology Solutions Chapter 6 Notes Malayalam Medium വർഗീകരണം Questions and Answers can improve academic performance.

Std 9 Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Kerala Syllabus 9th Standard Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Class 9 Biology Chapter 6 Notes Malayalam Medium Let Us Assess Answers

Question 1.
ചുവടെ നല്കിയ പട്ടിക വിശകലനം ചെയ്ത് ജീവികളുടെ പരിണാമവൃക്ഷം ചിത്രീകരിക്കുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 1
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 2

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 2.
വ്യത്യസ്ത ജന്തുക്കളെയും അവ ഉൾപ്പെടുന്ന ഫലങ്ങളെയും തന്നിരിക്കുന്നു. അവയെ മാതൃകയിലേത് പോലെ ജോഡിയാക്കുക.
മാതൃക : മനുഷ്യൻ – കോർഡേറ്റ
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 3

  • സ്പോഞ്ചുകൾ – പോറിഫെറ
  • ഒച്ച് – മൊളസ്ക
  • ഹൈഡ്ര – നിഡേറിയ
  • പോറിഫെറ, നിഡേറിയ, പ്ലാറ്റിഹെൽമിന്തസ്, നിമറ്റോഡ, അനലിഡ, ആർത്രോപോഡ, മൊളസ്ക
  • എക്കിനോഡെർമേറ്റ, കോർഡേറ്റ
  • ഉരുണ്ട വിര – നിമറ്റോഡ
  • നക്ഷത്രമത്സ്യം – എക്കിനോഡെർമേറ്റ
  • മണ്ണിര – അനലിഡ
  • പാറ്റ – ആർത്രോപോഡ
  • പ്ലനേറിയ – പ്ലാറ്റിഹെൽമിന്തസ്

Question 3.
വിവിധ സ്പീഷീസുകളെ തിരിച്ചറിയുന്നതിന്ഡി.എൻ.എ. ബാർകോഡിങ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് സാധ്യമാകുന്നതെങ്ങനെ?
Answer:
ജീവികളെ തരംതിരിച്ച് അവയുടെ ഡിഎൻഎയുടെ പ്രത്യേക തന്മാത്രാ ക്രമങ്ങൾ (കോഡുകൾ) താരതമ്യം ചെയ്തുകൊണ്ട് വ്യത്യസ്ത ജീവിവർഗങ്ങളെ തിരിച്ചറിയാൻ ഡിഎൻഎ ബാർകോഡിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. തന്മാത്രാ തലത്തിൽ സ്പീഷിസിനെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

Question 4.
ചുവടെ തന്നിരിക്കുന്ന പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത്? കിങ്ഡം പ്ലാന്റേയിൽ സംവഹനകലകളില്ലാത്ത ഉൾപ്പെടുത്തിയിരിക്കുന്നത്.സസ്യങ്ങളെയെല്ലാം ഒരു ഗ്രൂപ്പിലാണ്
Answer:
ആൽഗകളും ബ്രയോഫൈറ്റയും സംവഹന കലകളില്ലാത്ത രണ്ട് സസ്യഗ്രൂപ്പുകളാണ്. സസ്യങ്ങളുടേതായ പല സ്വഭാവസവിശേഷതകളും അവ പങ്കിടുന്നതിനാലാണ്, അവയെ കിങ്ഡം പ്ലാന്റേയിൽ, ഒരൊറ്റ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 5.
കിങ്ഡം പ്ലാന്റേയിലെ ചില ഡിവിഷനുകളുടെ പ്രത്യേകതകളാണ് ചുവടെ തന്നിരിക്കുന്നത്. അവ വിശകലനം ചെയ്ത് ഡിവിഷനുകൾ തിരിച്ചറിഞ്ഞ് പേരെഴുതുക.
a) സംവഹനകലകളുണ്ട്, പ്രത്യുൽപാദനം സ്പോറുകളിലൂടെ.
b) വിത്തുകളെ പൊതിഞ്ഞ് ഫലങ്ങളില്ല, പ്രത്യുൽപാദനം വിത്തുകളിലൂടെ.
c) സംവഹനകലകളില്ല. പ്രത്യുൽപാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും
Answer:
a) ടെറിഡോഫൈറ്റ
b) ജിംനോസ്പെർമുകൾ
c) ബ്രയോഫൈറ്റ

Question 6.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക.
a) കിങ്ഡത്തിന് മുകളിലായി ഉൾപ്പെടുത്തിയ വർഗീകരണ തലമാണ് സ്പീഷീസ്.
b) നട്ടെല്ലുള്ള ജീവികളെ ഫൈലം കോർഡേറ്റയിലെ വെർട്ടിബറ്റ് എന്ന സബ്ഫൈലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
c) കരയിലും ജലത്തിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവികൾ ഉൾപ്പെടുന്ന ക്ലാസ് ആണ് മമേലിയ.
Answer:
a) ഫൈലം
b) തെറ്റുകളില്ല
c) ആംഫീബിയ

Question 7.
തന്നിരിക്കുന്ന പ്രസ്താവനയും കാരണവും വിശകലനം ചെയ്ത് ശരിയായവ കണ്ടെത്തി എഴുതുക.
പ്രസ്താവന : വൈറസുകളെ നിലവിലുള്ള ആറ് കിങ്ഡം വർഗീകരണത്തിലെ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല.
കാരണം : വൈറസുകൾ ജീവകോശത്തിന് പുറത്ത് നിർജീവമാണ്.
a) പ്രസ്താവന ശരി, കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവന തെറ്റ്, കാരണം ശരി
d) പ്രസ്താവനയും കാരണവും തെറ്റ്
Answer:
b) പ്രസ്താവനയും കാരണവും ശരി

Question 8.
പദബന്ധം തിരിച്ചറിഞ്ഞ് വിട്ട ഭാഗം പുരിപ്പിക്കുക.
a) ജെല്ലിഫിഷ് നിഡേറിയ; കൊക്കപ്പുഴു : ———————–
b) ഞണ്ട് ആർത്രോപോഡ; നീരാളി : ———————–
Answer:
a) പ്ലാറ്റിഹെൽമിന്തസ്
b) മൊളസ്ക

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 9.
താഴെ തന്നിരിക്കുന്നവയിൽ മാവ്, തെങ്ങ് എന്നിവ ഉൾപ്പെടുന്ന വിഭാഗം ഏത്?
a) ബ്രയോഫൈറ്റ
b) ടെറിഡോഫൈറ്റ
c) ജിംനോസ്പേംസ്
d) ആൻജിയോസ്പേംസ്
Answer:
d) ആൻജിയോസ്പേംസ്

തുടർപ്രവർത്തനങ്ങൾ

Question 1.
നിങ്ങളുടെ പ്രദേശത്തെ വിവിധ ജീവികളുടെ സാധാരണ നാമം, ശാസ്ത്രീയനാമം എന്നിവ ഉൾപ്പെടുത്തി ഒരു പ്രാദേശിക സ്ഥാപനത്തിൽ സമർപ്പിക്കുക.
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 4

Question 2.
ലഭ്യമായ വിത്തുകൾ ശേഖരിച്ച് സ്കൂൾ ജീവശാസ്ത്രലാബിൽ ഒരു വിത്തുബാങ്ക് നിർമ്മിക്കുക.
Answer:
(വിത്ത് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള സൂചനകൾ ചുവടെ നൽകിയിരിക്കുന്നു).

  • വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്നോ പൂന്തോട്ടങ്ങളിൽ നിന്നോ അടുത്തുള്ള ഫാമുകളിൽ നിന്നോ പ്രാദേശിക വിത്ത് ബാങ്കുകളിൽ നിന്നോ ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നോ വിത്ത് ശേഖരിക്കണം. പഴങ്ങളും പച്ചക്കറികളും കടയിൽ നിന്നും വാങ്ങിയും വിത്തുകൾ വേർതിരിച്ചെടുക്കാൻ കഴിയും.
  • ഓരോ വിത്ത് പാക്കറ്റും ഇനിപ്പറയുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ലേബൽ ചെയ്യുക: ചെടിയുടെ പേര്, സാധാരണ നാമം, ഉറവിടം, ശേഖരിച്ച തീയതി, കൂടാതെ ഏതെങ്കിലും പ്രത്യേക പരിചരണ നിർദ്ദേശങ്ങൾ.
  • വിത്തുകൾ ഈർപ്പമുള്ളതും ഇരുട്ടുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. വായു കടക്കാത്ത പാത്രങ്ങളോ പോളിത്തീൻ ബാഗുകളോ ഉപയോഗിക്കാം.
  • ചെടിയുടെ തരം (ഉദാഹരണത്തിന്, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ, പൂക്കൾ) അനുസരിച്ച് വിത്തുകൾ ക്രമീകരിക്കുക.
  • ചെടികളുടെ പേരുകളും, പൊതുവായ പേരുകളും, വിവരണങ്ങളും, നടീൽ നിർദ്ദേശങ്ങളും, മുളയ്ക്കുന്ന സമയവും, പ്രത്യേക പരിചരണം ആവശ്യകതകളും ഉൾപ്പെടുന്ന കാർഡുകൾ ഉപയോഗിച്ച് ഒരു കാറ്റലോഗ് സൃഷ്ടിക്കുക

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 3.
കേരളത്തിൽ അടുത്തകാലത്ത് കണ്ടെത്തിയ ജീവികളെക്കുറിച്ച് വിവരശേഖരണം നടത്തി ഒരു ചുമർപത്രിക തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
(സൂചനകൾ: കേരളത്തിൽ അടുത്തിടെ കണ്ടെത്തിയ ചില ജീവികൾ, നിങ്ങളുടെ ചുമർ പത്രിക തയ്യാറാക്കുന്നതിനുള്ള ഒരു റഫറൻസായി ചുവടെ നൽകിയിരിക്കുന്നു).

  • അഗസ്ത്യഗമ എഡ്ജ് – ഇടുക്കിയിലെ കുളമാവ് മേഖലയിൽ കണ്ടെത്തിയ കംഗാരു പല്ലിയുടെ ഇനം
  • ഈഡോക്ലാഡിയം സഹ്യാദ്രികം – പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ഒരു പുതിയ പായൽ സ്പീഷിസ്
  • ഹബ്രോസെസ്റ്റം സഹ്യാദ്രി, ഇരുര ഷെൻഡുർണി – തെക്കൻ പശ്ചിമഘട്ടത്തിലെ ഷെൻദുർണി ‘വന്യജീവി സങ്കേതത്തിൽ നിന്ന് രണ്ട് പുതിയ ഇനം ചാടുന്ന ചിലന്തികളെ കണ്ടെത്തി.

Question 4.
വിദ്യാലയത്തിനു ചുറ്റുപാടുമുള്ള ജീവജാലങ്ങളെ നിരീക്ഷിച്ച് അവയെ വർഗീകരിക്കുക.
Answer:

  • ആൻജിയോസ്പെർമുകൾ – ചെമ്പരത്തി, മാവ്, തെങ്ങ്
  • ഫംഗസ് – കൂൺ, പൂപ്പൽ, യീസ്റ്റ്
  • ആൽഗകൾ – കുളങ്ങളിലോ ജലാശയങ്ങളിലോ (പച്ച ആൽഗകൾ, നീല-പച്ച ആൽഗകൾ)
  • പ്രാണികൾ (ആർത്രോപോഡ കൊതുകുകൾ ഉറുമ്പുകൾ, പാറ്റകൾ, ചിത്രശലഭങ്ങൾ, പാറ്റകൾ, വണ്ടുകൾ,
  • പക്ഷികൾ (ഏവ്സ്) – കുരുവികൾ, കാക്കകൾ, പ്രാവുകൾ, തത്തകൾ, മയിലുകൾ.
  • സസ്തനികൾ (മമ്മേലിയ)- പൂച്ചകൾ, നായ്ക്കൾ, എലികൾ, എലികൾ, അണ്ണാൻ മുതലായവ.
  • ഉരഗങ്ങൾ(റെപ്റ്റിലിയ) – പല്ലികൾ, പാമ്പുകൾ.

Class 9 Biology Chapter 6 Questions and Answers Malayalam Medium

Question 1.
വർഗീകരണശാസ്ത്രത്തിൽ കാൾ വൗസിന്റെ സംഭാവനകൾ എന്തൊക്കെയാണ്?
Answer:
ശാസ്ത്രജ്ഞനായ കാൾ വൗസ് കിങ്ഡം മൊനീറയെ പരിശോധിക്കുകയും അതിനുള്ളിലെ ചില സൂക്ഷ്മാണുക്കൾ ബാക്ടീരിയയിൽ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തുകയും ചെയ്തു. അവ ഘടനാപരമായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നുവെന്നും, നിരവധി പാരിസ്ഥിതിക മാറ്റങ്ങൾ നിലനിർത്തുന്നതിനുള്ള വിവിധ അനുകൂലനങ്ങൾ അവയ്ക്കുള്ളതായും അദ്ദേഹം നിരീക്ഷിച്ചു. അവയുടെ ജനിതക ഘടന ബാക്ടീരിയയിൽ നിന്ന് വ്യത്യസ്തമാണ്. ഈ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി കാൾ വൗസ് കിങ്ഡം മൊനീറയെ ബാക്ടീരിയ, ആർക്കിയ എന്നിങ്ങനെ തരംതിരിച്ചു.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 2.
വ്യത്യസ്ത ഡൊമെയ്നുകളും അവയുടെ അനുബന്ധു കിങ്ഡങ്ങളും പരാമർശിക്കുക.
Answer:
കിങ്ഡത്തിന് മുകളിൽ നിലനിൽക്കുന്ന വർഗീകരണ തലമാണ് ഡൊമെയ്ൻ. മൂന്ന് പ്രധാന ഡൊമെയ്നുകൾ ഉണ്ട്, അവയ്ക്ക് കീഴിൽ ആറ് കിങ്ഡങ്ങളെ ഇനിപ്പറയുന്ന രീതിയിൽ തരംതിരിക്കുന്നു:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 13

Question 3.
കിങ്ഡങ്ങളുടെ സവിശേഷതകൾ, ഉദാഹരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ചിത്രീകരണം പൂർത്തിയാക്കുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 14
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 15

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 4.
കിങ്ഡം അനിമേലിയയിലെ ജീവികളെ എങ്ങനെ വ്യത്യസ്ത തരംതിരിച്ചിരിക്കുന്നു എന്ന് മനസിലാക്കുകയും വർക്ക് ഷീറ്റ് പൂർത്തിയാക്കുകയും ചെയ്യുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 16
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 17

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 5.
ബോക്സിൽ നൽകിയിരിക്കുന്ന ജീവികളെ ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 18
Answer:
നോട്ടോകോർഡ് ഉള്ള ജീവികളാണ് ഫൈലം കോർഡേറ്റയിൽ ഉൾപ്പെടുന്നത്. ഇവയിൽ നട്ടെല്ലുള്ള ജീവികളെ വെർട്ടിബറ്റ് എന്ന സബ്ഫൈലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചലനരീതിയെ ആശ്രയിച്ച്, വെർട്ടിബ്രേറ്റ എന്ന ഉപവിഭാഗത്തിലെ ജീവികളെ രണ്ട് സൂപ്പർക്ലാസ്സുകളായി തരംതിരിച്ചിരിക്കുന്നു:

  • സൂപ്പർക്ലാസ് പിസസ്: ചിറകുകളുള്ളതും ജലജീവികളുമായ മത്സ്യങ്ങളാണ് ഈ സൂപ്പർ ക്ലാസ്സിൽ ഉൾപ്പെടുന്നത് (കടലിലും ശുദ്ധജലത്തിലും കാണപ്പെടുന്നു). അവയുടെ ശരീരത്തിൽ ശല്ക്കങ്ങൾ (scales) കാണാം. ഹൃദയം രണ്ട് അറകളുള്ളതാണ്. ചിറകുകൾ അവയെ ചലിക്കാൻ സഹായിക്കുന്നു. ഇവയുടെ ശ്വസന അവയവങ്ങളാണ് ശകുലങ്ങൾ . സൂപ്പ് ക്ലാസ് പിസസിനു കീഴിൽ വരുന്ന രണ്ടു ക്ലാസ്സുകളാണ് കോൺട്രിക്തിസ് (തരുണാസ്ഥി മത്സ്യങ്ങൾ), ഓസ്റ്റിക്തിസ് (അസ്ഥി‘മത്സ്യങ്ങൾ). ഉദാ., രോഹു, കട്ല, ക്യാറ്റ്ഫിഷ്, സ്രാവ്, സ്റ്റിംഗ് റേ തുടങ്ങിയവ.
  • സൂപ്പർക്ലാസ് ടെട്രാപോഡ്: ചലനത്തിനായി ഇവയ്ക്കു നാല് കാലുകളുണ്ട്. സൂപ്പർക്ലാസ് ടെട്രാപോഡയെ നാല് പ്രധാന ക്ലാസുകളായി തിരിച്ചിരിക്കുന്നു:

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 19
Question 6.
മുതല, ചീങ്കണ്ണി എന്നിവയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം കണ്ടെത്തുക.
Answer:
മുതലയുടെയും ചീങ്കണ്ണിയുടെയും ഹൃദയ അറകളുടെ എണ്ണം നാലാണ്, മറ്റ് ഉരഗങ്ങൾക്ക് മൂന്ന് അറകളുള്ള ഹൃദയമാണുള്ളത്.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 7.
നിങ്ങളുടെ പരിസരത്തുള്ള മറ്റു ജന്തുക്കളെ നിരീക്ഷിച്ച് അവയെ വിവിധ ക്ലാസുകളിൽ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പ്രസന്റേഷൻ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 120

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 21

Question 8.
കിങ്ഡം പ്ലാന്റേയിലെ വിവിധ ഡിവിഷനുകൾ ഏതൊക്കെ?
Answer:
ആൽഗേ, ബ്രയോഫൈറ്റ്, ടെറിഡോഫൈറ്റ്, ജിംനോസ്പേംസ്, ആൻജിയോസ്പേംസ് എന്നിവ.

Question 9.
കിങ്ഡം പ്ലാന്റേയിലെ വിവിധ ഡിവിഷനുകളിലെ അംഗങ്ങൾക്കിടയിൽ പ്രത്യുൽപാദനത്തിലെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
കിങ്ഡം പ്ലാന്റേയിലെ അംഗങ്ങൾ ലൈംഗികമായും അലൈംഗികമായും വ്യത്യസ്ത രീതികളിൽ പ്രത്യുൽപ്പാദനം നടത്തുന്നു. ഇതിനായി വ്യത്യസ്ത പ്രത്യുൽപാദന ഘടനകളും ഇത്തരം സസ്യങ്ങളിൽ കാണപ്പെടുന്നു:

  • ആൽഗകൾ: ലൈംഗികവും അലൈംഗികവുമായ പ്രത്യുൽപാദന രീതികൾ കാണപ്പെടുന്നു.
  • ബ്രയോഫൈറ്റ : ഗാമീറ്റുകളും സ്പോറുകളും വഴിയാണ് പ്രത്യുൽപ്പാദനം.
  • ടെറിഡോഫൈറ്റ് : പ്രത്യുൽപാദനം പ്രധാനമായും സ്പോറുകളിലൂടെയാണ്.
  • ജിംനോസ്പെർമുകൾ : കോണുകൾ എന്നറിയപ്പെടുന്ന പ്രത്യുൽപാദന ഘടനകൾ ഉണ്ട്
  • ആൻജിയോസ്പെർമുകൾ : പ്രത്യുൽപാദന ഭാഗങ്ങൾ പൂക്കളിൽ കാണപ്പെടുന്നു.

Question 10.
വിവിധ സസ്യ ഗ്രൂപ്പുകളിൽ സംവഹന കലകളുടെ സാന്നിധ്യം എപ്രകാരമെന്ന് വിശദീകരിക്കുക.
Answer:
സംവഹനകലകൾ വ്യത്യസ്ത സസ്യ ഗ്രൂപ്പുകളിൽ കാണാം, കാരണം അവ സസ്യങ്ങളെ പോഷകങ്ങളും ജലവും കൂടുതൽ കാര്യക്ഷമമായി വിവിധയിടങ്ങളിലേക്കെത്തിക്കാൻ അനുവദിക്കുന്നു. നല്ലരീതിയിൽ വളരാനും കൂടുതൽ സങ്കീർണ്ണമായ ഘടനകളെ പിന്തുണയ്ക്കാനും സസ്യങ്ങളെ പ്രാപ്തമാക്കുന്നു.

വെള്ളവും ഭക്ഷണവും സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സസ്യങ്ങളിൽ കാണപ്പെടുന്ന രണ്ട് പ്രധാന സംവഹന കലകളാണ് സൈലവും ഫ്ലോയവും. ഈ കലകളുടെ അഭാവം മൂലം ആൽഗ, ബ്രയോഫൈറ്റ് എന്നീ വിഭാഗങ്ങളിലെ അംഗങ്ങളെ നോൺ- വാസ്കുലാർ സസ്യങ്ങൾ എന്ന് വിളിക്കുന്നു. പരിണാമത്തിന്റെ ഫലമായി, ലളിതമായ ഘടനകളുള്ള സംവഹനകലകൾ ടെറിഡോഫൈറ്റ ഡിവിഷനിൽ കാണപ്പെടുന്നു.

ജിംനോസ്പെർമുകളിലും ആൻജിയോസ്പെർമുകളിലും കൂടുതൽ സങ്കീർണ്ണമായ സംവഹന കലകളാണ് കാണപ്പെടുന്നത്. ജിംനോസ്പെർമുകളിൽ വെസ്സലുകളുടെ സാന്നിധ്യമില്ല, ആൻജിയോസ്പെർമുകളിൽ ട്രാക്കീഡുകളും വെസ്സലുകളും കാണപ്പെടുന്നു.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 11.
ഹെർബേറിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സസ്യങ്ങളെ എങ്ങനെ ശാസ്ത്രീയമായി തരംതിരിച്ച് പേരിടും?
Answer:
ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന സംരക്ഷിക്കപ്പെടുന്ന സസ്യഭാഗങ്ങളുടെയോ, സസ്യ ങ്ങളുടെയോ ശേഖരമാണ് ഹെർബേറിയം. ഒരു ഹെർബേറിയത്തിലെ സസ്യങ്ങളെ ശാസ്ത്രീയമായി തരംതിരിക്കുകയും ബൈനോമിയൽ നാമകരണം എന്ന സംവിധാനം ഉപയോഗിച്ച് പേരിടുകയും ചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ കാൾ ലിനേയസ് അവതരിപ്പിച്ച ഈ സംവിധാനം ഇന്നും ഉപയോഗിച്ചുവരുന്നു.

ബൈനോമിയൽ നാമകരണത്തിൽ, ഓരോ സസ്യ ഇനത്തിനും രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു തനതായ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നു, ജനുസ് നാമം (ഇത് പേരിന്റെ ആദ്യ ഭാഗമാണ്, എല്ലായ്പ്പോഴും വലിയക്ഷരത്തിലാണെഴുതുക), കൂടാതെ സ്പീഷീസ് നാമം (ഇത് പേരിന്റെ രണ്ടാം ഭാഗമാണ്. ഇത് എപ്പോഴും ചെറിയക്ഷരത്തിലാണെഴുതുക).

Question 12.
എങ്ങനെയാണ് പുതുതായി കണ്ടെത്തുന്ന ഒരു ജീവി, നിലവിൽ വർഗീകരിക്കപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാനാകുക? നിങ്ങളുടെ ഊഹം കുറിക്കുക.
Answer:
അറിയപ്പെടുന്ന ഒരു ജീവിവർഗത്തിൽ നിന്ന് ജനിതകപരമായി വേണ്ടത്ര വ്യത്യസ്തമല്ലെങ്കിൽ, പുതുതായി കണ്ടെത്തിയ ഒരു ജീവിയെ നിലവിൽ തരംതിരിച്ചിട്ടില്ല എന്ന് മനസിലാക്കാം. ശാസ്ത്രജ്ഞർ പലപ്പോഴും പുതിയതായി കണ്ടെത്തിയ ഒരു ജീവിയുടെ ഡിഎൻഎയെ അറിയപ്പെടുന്ന സ്പീഷീസുകളുമായി താരതമ്യപ്പെടുത്തുന്നു. ജീവജാലം ജനിതകപരമായി വ്യത്യസ്തമാണെങ്കിൽ, അതിനെ ഒരു പുതിയ സ്പീഷിസായി നിർദ്ദേശിക്കാവുന്നതാണ്.

Question 13.
വൈറസിന്റെ ഘടന വിശദീകരിക്കുക.
Answer:
കോശദ്രവ്യം, കോശാംഗങ്ങൾ, മർമ്മം എന്നിവയില്ലാത്ത സുക്ഷ്മഘടനയാണ് വൈറസുകൾക്കുള്ളത്. ക്യാപ്സിഡ് എന്ന് വിളിക്കുന്ന ഒരു ബാഹ്യപ്രോട്ടീൻ കവചത്തിനുള്ളിൽ ജനിതക വസ്തുക്കൾ (ഡി.എൻ.എ. അല്ലെങ്കിൽ ആർ.എൻ.എ) കാണപ്പെടുന്നു. സസ്യങ്ങളും ജന്തുക്കളും ബാക്ടീരിയകളും ആർക്കിയകളും അടക്കമുള്ള വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവ ബാധിക്കുന്നു. ബ്രൂസെത്തോവ ഇസ്രോ കൊല്ലം കടൽത്തീരത്ത് മത്സ്യങ്ങളിൽ കണ്ടെത്തിയ ഒരിനം പരാദജീവി.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 22
പ്രത്യുൽപാദനം നടത്താനും പരിസ്ഥിതിയോട് പ്രതികരിക്കാനും വളരാനും ഉപാപചയ പ്രക്രിയകൾ നടത്താനുമുള്ള കഴിവുള്ളവയെയാണ് വർഗീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈറസുകൾക്ക് ഒരു ആതിഥേയകോശത്തിന്റെ സഹായമില്ലാതെ പെരുകാനാവില്ല. ഏതെങ്കിലും ജീവകോശത്തിനു പുറത്ത് ഇവ നിർജീവമാണ്. ഇത്തരത്തിലുള്ള സവിശേഷസ്വഭാവങ്ങൾ കൊണ്ട് നിലവിലുള്ള ആറ് കിങ്ഡം വർഗീകരണത്തിലെ ഒരു വിഭാഗത്തിലും വൈറസുകളെ ഉൾപ്പെടുത്തിയിട്ടില്ല.

അവയുടെ ഘടന, വിഘടന രീതികൾ, ജീനുകൾ എന്നിവ പരിഗണിച്ചുകൊണ്ട് വൈറോളജിസ്റ്റുകളും ടാക്സോണമിസ്റ്റുകളും വൈറസുകളെ തരം തിരിച്ച് അവയ്ക്കായി മാത്രമുള്ള ഫാമിലി, ജീനസ്, സ്പീഷീസ് എന്നിവയായി തരംതിരിച്ചിട്ടുണ്ട്. വൈറസുകളുടെ ഇത്തരം വർഗീകരണം അവയുടെ സ്വഭാവം, പരിണാമം, വികാസം തുടങ്ങിയവ പഠന വിധേയമാക്കാനും, വൈറസ് രോഗങ്ങളെ തുരത്താനുമുള്ള മാർഗങ്ങൾ വികസിപ്പിക്കാനും ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

Question 14.
ഇതരകോശങ്ങളിൽ നിന്ന് വൈറസുകൾക്കുള്ള വ്യത്യാസമെന്ത്?
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 23

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 15.
വർഗ്ഗീകരണത്തിൽ വൈറസുകളെ ഉൾപ്പെടുത്താത്തതിന്റെ കാരണം എഴുതുക.
Answer:
കോശദ്രവ്യം, കോശാംഗങ്ങൾ, മർമ്മം എന്നിവയില്ലാത്ത സുക്ഷ്മഘടനയാണ് വൈറസുകൾക്കുള്ളത്. ക്യാപ്സിഡ് എന്ന് വിളിക്കുന്ന ഒരു ബാഹ്യപ്രോട്ടീൻ കവചത്തിനുള്ളിൽ ജനിതക വസ്തുക്കൾ (ഡി.എൻ.എ. അല്ലെങ്കിൽ ആർ.എൻ.എ) കാണപ്പെടുന്നു. സസ്യങ്ങളും ജന്തുക്കളും ബാക്ടീരിയകളും ആർക്കിയകളും അടക്കമുള്ള വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവ ബാധിക്കുന്നു. ബ്രൂസെത്തോവ ഇസ്രോ കൊല്ലം കടൽത്തീരത്ത് മത്സ്യങ്ങളിൽ കണ്ടെത്തിയ ഒരിനം പരാദജീവി.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 22
പ്രത്യുൽപാദനം നടത്താനും പരിസ്ഥിതിയോട് പ്രതികരിക്കാനും വളരാനും ഉപാപചയ പ്രക്രിയകൾ നടത്താനുമുള്ള കഴിവുള്ളവയെയാണ് വർഗീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈറസുകൾക്ക് ഒരു ആതിഥേയകോശത്തിന്റെ സഹായമില്ലാതെ പെരുകാനാവില്ല. ഏതെങ്കിലും ജീവകോശത്തിനു പുറത്ത് ഇവ നിർജീവമാണ്. ഇത്തരത്തിലുള്ള സവിശേഷസ്വഭാവങ്ങൾ കൊണ്ട് നിലവിലുള്ള ആറ് കിങ്ഡം വർഗീകരണത്തിലെ ഒരു വിഭാഗത്തിലും വൈറസുകളെ ഉൾപ്പെടുത്തിയിട്ടില്ല.

അവയുടെ ഘടന, വിഘടന രീതികൾ, ജീനുകൾ എന്നിവ പരിഗണിച്ചുകൊണ്ട് വൈറോളജിസ്റ്റുകളും ടാക്സോണമിസ്റ്റുകളും വൈറസുകളെ തരം തിരിച്ച് അവയ്ക്കായി മാത്രമുള്ള ഫാമിലി, ജീനസ്, സ്പീഷീസ് എന്നിവയായി തരംതിരിച്ചിട്ടുണ്ട്. വൈറസുകളുടെ ഇത്തരം വർഗീകരണം അവയുടെ സ്വഭാവം, പരിണാമം, വികാസം തുടങ്ങിയവ പഠന വിധേയമാക്കാനും, വൈറസ് രോഗങ്ങളെ തുരത്താനുമുള്ള മാർഗങ്ങൾ വികസിപ്പിക്കാനും ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 24

Question 16.
തന്നിരിക്കുന്ന പരിണാമവൃക്ഷം നിർമ്മിക്കുന്നതിനായി പരിഗണിച്ചിരിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ്?
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 25
Answer:
പരിണാമവൃക്ഷം നിർമ്മിക്കുന്നതിനായി പരിഗണിച്ചിരുന്ന ജീവികളിലെ ലങ്ഫിഷ്, പല്ലി, നായ, മനുഷ്യൻ) തലയോട്ടിയുടെയും, മുൻകാലുകളുടെയും, രോമങ്ങളുടെയും സാന്നിധ്യം, ഈ ജീവികൾ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്നവരാണോ, അല്ലയോ തുടങ്ങിയ സവിശേഷ സ്വഭാവങ്ങളാണ് ഇവിടെ പരിഗണിച്ചിരിക്കുന്നത്.

Question 17.
ഈ സവിശേഷതകളെല്ലാം പൊതുവായുള്ള ജീവികളിൽ നിന്ന് നമുക്ക് എന്ത് അനുമാനിക്കാം?
Answer:
പരിണാമവൃക്ഷം നിർമ്മിക്കാൻ പരിഗണിച്ചിരിക്കുന്ന ജീവികളിൽ ഏതെങ്കിലും രണ്ട് ജീവജാലങ്ങൾക്ക് പൊതുവായ സവിശേഷതകളുണ്ടെങ്കിൽ, ഈ രണ്ട് ജീവികൾക്കും ഒരു പൊതു പൂർവ്വികനുണ്ടെന്ന് നമുക്ക് അനുമാനിക്കാം.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 18.
നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്യുകയും പട്ടികയിൽ നൽകിയിരിക്കുന്ന സവിശേഷതകളെ അടിസ്ഥാനമാക്കി ഈ ജീവികളുടെ പരിണാമ വൃക്ഷം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അനുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 25
Answer:
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 24

Question 19.
എന്താണ് ഡിഎൻഎ ബാർകോഡിങ്?
Answer:
ഡി.എൻഎയിലെ പ്രത്യേക തന്മാത്രാശ്രേണികൾ (കോഡുകൾ) താരതമ്യപ്പെടുത്തി ജീവികളെ വർഗീകരിക്കുന്ന സാങ്കേതിക വിദ്യയാണ് ഡി.എൻ.എ ബാർകോഡിങ്. ആധുനിക ജീവശാസ്ത്ര ഗവേഷണങ്ങളിൽ സ്പീഷീസുകളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും ശാസ്ത്രീയമായ സാങ്കേതികവിദ്യയാണിത്.

പരമ്പരാഗതരീതികളിൽ നിന്ന് വ്യത്യസ്തമായി തന്മാത്രാതലത്തിൽ സ്പീഷിസുകളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ലബോറട്ടറികളും ഗവേഷകരും ഡി.എൻ.എ. ബാർകോഡുകൾ തയ്യാറാക്കി ഗവേഷണങ്ങൾക്കായി പങ്കുവയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

Question 20.
ഡിഎൻഎ ബാർകോഡിങിന്റെ പ്രാധാന്യം എന്താണ്?
Answer:
ഡിഎൻഎ ബാർകോഡിങ് ജീവികളെ തരംതിരിക്കാനുള്ള ശക്തമായ ഉപകരണമാണ്. കാരണം ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ സന്ദർഭങ്ങളിൽപ്പോലും, ജീവിവർഗങ്ങളെ കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ ഇത് ഗവേഷകരെ സഹായിക്കുന്നു.

Class 9 Biology Chapter 6 Extra Questions and Answers Malayalam Medium

Question 1.
താഴെപറയുന്ന കിങ്ഡം തിരിച്ചറിയുക:
a) ജീവജാലങ്ങൾക്ക്
കൈറ്റിൻ നിർമ്മിതമായ കോശഭിത്തിയുണ്ട്.
b) ചൂടുനീരുറവകൾ, ലവണാംശമുള്ള പ്രദേശങ്ങൾ മുതലായ അന്തരീക്ഷത്തിൽ വസിക്കുന്ന പ്രോകാരിയോട്ടുകൾ.
Answer:
a) കിങ്ഡം ഫം
b) കിങ്ഡം ആർക്കിയ

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 2.
ചേരുംപടി ചേർക്കുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 5
Answer:
1 – c, 2 – d, 3 – b, 4 – a

Question 3.
ബാക്ടീരിയയുടെ കോശഭിത്തിയുടെ സവിശേഷതയെന്താണ്? ഫംഗസിന്റെ കോശഭിത്തിയിൽ നിന്ന് ഇതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും പഞ്ചസാരയുടെയും അമിനോ ആസിഡുകളുടെയും ഒരു സമുച്ചയമായ പെപ്റ്റിഡോഫ്ലൈകാൻ കൊണ്ടാണ്. ഇത് കോശത്തെ ബാഹ്യസമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും, കോശത്തിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ കൈറ്റിൻ കൊണ്ടാണ്, ഫംഗസിന്റെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രാണികളുടെ എക്സോസ്കെലിറ്റണിൽ കാണപ്പെടുന്ന കടുപ്പമുള്ളതും നാരുകളുള്ളതുമായ ഒരു പദാർത്ഥമാണ്. കോശ ഭിത്തികൾ ജീവജാലങ്ങളിൽ ഒരുപോലെ സംരക്ഷണവും ഘടനാപരമായ സമഗ്രതയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇവയുടെ നിർമ്മാണ പദാർത്ഥങ്ങളിലുള്ള വ്യത്യാസം, ഇവയെ ഘടനാപരമായി വ്യത്യസ്തമാക്കുന്നു.

Question 4.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 6

a) തന്നിരിക്കുന്ന ജീവി ഏത് കിങ്ഡത്തിൽ ഉൾപ്പെടുന്നതാണെന്ന് തിരിച്ചറിയുക.
b) ഈ കിങ്ഡത്തിന്റെ സ്വഭാവ സവിശേഷതകൾ വിശദീകരിക്കുക.
c) അനുയോജ്യമായ രണ്ട് ഉദാഹരണങ്ങൾ എഴുതിച്ചേർക്കുക.
Answer:
a) കിങ്ഡം പ്രോട്ടിസ്റ്റാ
b) കിങ്ഡം പ്രോട്ടിസ്റ്റയിൽ യൂക്കറിയോട്ടുകളായ ഏകകോശ ജീവികൾ ഉൾപ്പെടുന്നു. അവ ജലത്തിലോ ഈർപ്പമുള്ളതോ ആയ അന്തരീക്ഷത്തിൽ വസിക്കുന്ന സസ്യങ്ങളെപ്പോലെയോ മൃഗങ്ങളെപ്പോലെയോ പോലെയോ ഉള്ള ജീവികളാകാം. അവയിൽ ചിലത്ഫംഗസ് പരാന്നഭോജികളാണ് (പാരസൈറ്റുകൾ).
c) അമീബ, പാരമീസിയം

Question 5.
പദബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ വാക്ക് പൂരിപ്പിക്കുക.
a) റെപ്റ്റിലിയ: മൂന്ന് അറകളുള്ള ഹൃദയം:: മമ്മേലിയ:
b) ചിറകുകൾ: പിസസ്::
Answer:
a) നാല് അറകളുള്ള ഹൃദയം
b) ടെട്രാപ്പോഡ

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 6.
ചേരുംപടി ചേർക്കുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 7
Answer:
a – 2, b – 4, c – 1, d – 3

Question 7.
ആൻജിയോസ്പെർമുകളിൽ പ്രത്യുൽപാദന ഭാഗങ്ങൾ എവിടെയാണ് കാണപ്പെടുന്നത്?
Answer:
പൂക്കളിൽ

Question 8.
‘പരിണാമപ്രക്രിയയുടെ ഭാഗമായി, ടെറിഡോഫൈറ്റ് ഡിവിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള സസ്യങ്ങളിൽ സംവഹന കലകൾ കണ്ടുതുടങ്ങി’.
a) സസ്യങ്ങളിലെ സംവഹന കലകളുടെ പ്രാധാന്യം എന്താണ്?
b) ടെറിഡോഫൈറ്റയിലെ സംവഹനകലകൾ ജിംനോസ്പെർമുകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
a) സൈലവും ഫ്ളോയവുമാണ് സസ്യങ്ങളിലെ സംവഹന കലകൾ, സൈലം വെള്ളവും ധാതുക്കളും വേരുകളിൽ നിന്ന് ഇലകളിലേക്ക് കൊണ്ടുപോകുന്നു, അതേസമയം ഫ്ലോയം പ്രകാശസംശ്ലേഷണ സമയത്ത് ഉൽപാദിപ്പിക്കുന്ന പഞ്ചസാരയെ ഇലകളിൽ നിന്ന് ചെടിയുടെ ബാക്കി ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നു. ചെടികളുടെ വളർച്ചയ്ക്കും ഊർജ്ജ വിതരണത്തിനും ഈ സംവിധാനം അത്യന്താപേക്ഷിതമാണ്.

b) ജിംനോസ്പെർമുകളെ അപേക്ഷിച്ച് ടെറിഡോഫൈറ്റുകൾക്ക് ലളിതമായ സംവഹന കലകളാണുള്ളത്. ജലവും പോഷകങ്ങളും കൂടുതൽ കാര്യക്ഷമമായി കൊണ്ടുപോകുന്ന കൂടുതൽ വികസിത സംവിധാനങ്ങൾ ജിംനോസ്പെർമുകൾക്കുണ്ട്, എന്നാൽ ജിംനോസ്പെർമുകളിൽ സൈലം വെസലുകളില്ല.

Question 9.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 10.
a) നൽകിയിരിക്കുന്ന സസ്യഗ്രൂപ്പ് ഉൾപ്പെട്ടിരിക്കുന്ന ഡിവിഷൻ തിരിച്ചറിയുക.
b) അവയിൽ അടങ്ങിയിരിക്കുന്ന പ്രത്യുൽപാദന ഘടനകങ്ങൾക്ക് പേര് നൽകുക.
c) ഈ സസ്യഗ്രൂപ്പുകളുടെ പ്രത്യേകത എഴുതുക.
Answer:
a) ജിംനോസ്പെർമുകൾ
b) കോണുകൾ
c) കോണുകൾ എന്ന് അറിയപ്പെടുന്ന പ്രത്യുൽപാദന ഭാഗങ്ങൾ കാണപ്പെടുന്നു. വിത്തുകൾ രൂപപ്പെടുന്നുണ്ടെങ്കിലും അവയെ പൊതിഞ്ഞ് ഫലങ്ങൾ ഇല്ല. സങ്കീർണ്ണ സംവഹനകലകൾ കാണപ്പെടുന്നുണ്ടെങ്കിലും സൈലം വെസലുകൾ കാണപ്പെടുന്നില്ല.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 10.
ചേരുംപടി ചേർക്കുക
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 11
Answer:
1-b, 2-d, 3-c, 4-a

Question 11.
ജീവജാലങ്ങൾക്ക് ശാസ്ത്രീയ നാമങ്ങൾ നൽകുന്നതിന്റെ പ്രാധാന്യം എന്താണ്?
Answer:
ആഗോള തലത്തിൽ ജീവജാലങ്ങളെ തിരിച്ചറിയാൻ ശാസ്ത്രീയ നാമങ്ങൾ സഹായിക്കുന്നു.

Question 12.
ചേരുംപടി ചേർക്കുക
9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം 7
Answer:
a-3, b-1, c-2

Question 13.
ഒരു വൈറസിന്റെ ബാഹ്യ പ്രോട്ടീൻ കോട്ടിനെ — എന്ന് വിളിക്കുന്നു
Answer:
ക്യാപ്സിഡ്

Question 14.
എന്തുകൊണ്ടാണ് ആൻറിബയോട്ടിക്കുകൾ വൈറസുകളെ ബാധിക്കാത്തത്?
Answer:
ആൻറിബയോട്ടിക്കുകൾ വൈറസുകളെ ബാധിക്കില്ല, കാരണം വൈറസുകൾ ബാക്ടീരിയയിൽ നിന്ന് വ്യത്യസ്തമാണ്. ആൻറിബയോട്ടിക്കുകൾ ബാക്ടീരിയയുടെ പ്രത്യേക ഭാഗങ്ങളെ ലക്ഷ്യമിട്ട്, അവയുടെ കോശഭിത്തികളെ അല്ലെങ്കിൽ അവ നിർമ്മിക്കുന്ന പ്രോട്ടീനുകളെ നശിപ്പിക്കുന്നു. വൈറസുകൾക്ക് അതിനാൽ ആൻറിബയോട്ടിക്കുകൾക്ക് ഇല്ല. പ്രവർത്തിക്കാൻ കഴിയില്ല. ഒരു ആതിഥേയ കോശത്തിൽ പ്രവേശിച്ച്, അവയുടെ മെഷിനറി ഉപയോഗിച്ചാണ് വൈറസുകൾ പെരുകുന്നത്.

ആൻറിബയോട്ടിക്കുകൾക്ക് ഈ ആതിഥേയ കോശങ്ങൾക്കുള്ളിലെ വൈറസുകളെ ആക്രമിക്കാൻ കഴിയില്ല, കാരണം അവ ബാക്ടീരിയയെ മാത്രം ലക്ഷ്യം വയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതിനാൽ, ആൻറിബയോട്ടിക്കുകൾ വൈറസുകളിൽ ‘പ്രവർത്തിക്കില്ല, കാരണം ആൻറിബയോട്ടിക്കുകൾ ലക്ഷ്യമിടുന്ന വൈറസുകൾക്ക് ഇല്ല. ഘടന ജൈവ പരിണാമം.

9th Class Biology Chapter 6 Notes Solutions Malayalam Medium വർഗീകരണം

Question 15.
‘ജീവികളുടെ സവിശേഷതകൾ, പാരിസ്ഥിതിക ഇടപെടലുകൾ, ജൈവവൈവിധ്യ സംരക്ഷണം, ബയോടെക്നോളജി എന്നിങ്ങനെ എല്ലാ മേഖലകളിലും വർഗ്ഗീകരണം സ്വാധീനം ചെലുത്തുന്നു’.
a) ജീവികളെ തരംതിരിക്കുന്നതിനുള്ള ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ പേര് നൽകുക.
b) പരിണാമവൃക്ഷം എന്നാൽ എന്ത്?
c) ഡിഎൻഎ ബാർകോഡിങ് ഡിഎൻഎയുടെ താരതമ്യം ചെയ്തുകൊണ്ട് ജീവികളെ തരംതിരിക്കുന്നു.
Answer:
a) ഡിഎൻഎ ബാർകോഡിങ്
b) വിവിധ ജീവികൾ തമ്മിലുള്ള പരിണാമ ബന്ധം ചിത്രീകരിക്കാൻ ഒരു പരിണാമ വൃക്ഷം ഉപയോഗിക്കുന്നു.
c) തന്മാത്രാ ക്രമങ്ങൾ/കോഡുകൾ.

അച്യുതമ്മാമ Notes Achyuthammama Question Answer Class 9 Kerala Padavali Chapter 8

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അച്യുതമ്മാമ Achyuthammama Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 8 Question Answer Notes അച്യുതമ്മാമ

9th Class Malayalam Kerala Padavali Unit 3 Chapter 8 Notes Question Answer Achyuthammama

Class 9 Malayalam Achyuthammama Notes Questions and Answers

Question 1.
“പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻ മാമ്മയെ കുറിച്ചുള്ള ചിന്ത പ്രജ്ഞയിൽ പ്രകാശം പാറ്റിയത്.”
അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത്? കുറിപ്പ് തയ്യാറാക്കുക?
Answer:
അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻ മാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും. അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻമാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമകളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനു ശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.

അച്യുതമ്മാമ Notes Achyuthammama Question Answer Class 9 Kerala Padavali Chapter 8

Question 2.
“നിനക്കതിനു ആവില്ല മാധവാ. ഞാൻ കാണുന്നില്ല”. “അച്യുതമ്മാമ ഇങ്ങനെ പറയാൻ ഇടയായ സാഹചര്യം എന്താവും? കഥാസന്ദർഭങ്ങൾ വിശകലനം ചെയ്ത് നിങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കുക?
Answer:
മാധവനെ കാണാൻ പല തവണ അച്യുതൻമ്മാമ വരുകയുണ്ടായി. അദ്ദേഹത്തിന് വേണ്ടത് മാധവന്റെ വെറും രണ്ടു മണിക്കൂറുകൾ മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് തന്റെ തിരക്കിട്ട ജീവിതത്തിൽ രണ്ടു മണിക്കറുകൾക്കു വളരെയധികം പ്രധാന്യമുണ്ടായിരുന്നു. തന്റെ പ്രാഥമിക കാര്യങ്ങൾ വരെ എണ്ണി തിട്ടപ്പെടുത്തി ചെയ്യുന്ന ആളാണ് മാധവൻ. തന്റെ ബാക്കി വരുന്ന സമയങ്ങൾ എല്ലാം മൊബൈൽ എന്ന ചെകുത്താൻ കവർന്നെടുക്കുന്നതായി കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഒടുവിലൊരു ഞായറാഴ്ച അച്യുതൻ മാമ്മയ്ക്കു വേണ്ടി മാറ്റിവെക്കുകയ്യായിരുന്നു മാധവൻ.

ഫോൺ ഓഫ് ആക്കി വെച്ചിട്ടും, ലാൻഡ് ഫോണിന്റെ കാര്യം ഭാര്യയെ ചട്ടം കെട്ടിയിട്ടും അയാളുടെ തിരക്കുകളിൽ നിന്ന് ഒഴിയാൻ അയാൾക്ക് സാധിച്ചില്ല. രണ്ടു മണിക്കൂറുകൾ പോലും തന്റെ അമ്മാമയ്ക്കു വേണ്ടി മാറ്റി വെയ്ക്കാനില്ലാത്ത മാധവൻ ഇന്നത്തെ തലമുറകളുടെ നേർക്കാഴ്ചയാണ്. ഒടുവിൽ തനിക്കു പറയാ നുണ്ടായിരുന്ന കഥകൾ എല്ലാം രണ്ടു വരിയിൽ ഒതുക്കുകയായിരുന്നു അമ്മാമ. ഒത്തിരിക്കാര്യങ്ങൾ ചേർത്തും ഓർത്തും പറയുന്ന പഴയ തലമുറയുടെ പ്രതിനിധിയായ അമ്മാമ ഒടുവിൽ കേൾവിക്കാരി ല്ലാത്തവർക്കു മുന്നിൽ തന്റെ വാക്കുകൾ ചുരുക്കി ചെറുതാക്കി രണ്ടു വരികളിൽ ഒതുക്കുകയായിരുന്നു.

Question 3.
“അച്യുതമ്മാമയ്ക്കു വേണ്ടി മാറ്റിവെച്ച് ഞായറാഴ്ചയുടെ ചിതയെരിയുന്ന നേരത്താണ് എനിക്ക് മടങ്ങാൻ കഴിഞ്ഞത്. ‘കഥയിലെ ഈ വാക്യത്തിന്റെ അർത്ഥതലം കണ്ടെത്തി എഴുതുക?
Answer:
ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കഥയിൽ നിന്ന് കണ്ടെത്തി വിശകലനം ചെയ്യുക? മൂന്ന് നാലു തവണ തന്നെ കാണാൻ കയറിയിറങ്ങിയ അച്യുതൻമ്മാമ മാധവനോട് ചോദിച്ച രണ്ടു മണിക്കൂർ അനുവദിച്ചു കിട്ടിയത് ഒരു ഞായറാഴ്ചയായിരുന്നു. ഒടുവിൽ ആ ഞായറഴ്ച്ചയും അപഹരിച്ചു അച്യുതൻമ്മാമയുടെ കഥകളെ തനിച്ചാക്കി തന്റെ തിരക്കുകളുടെ ലോകത്തേക്ക് ബന്ധിക്ക പ്പെടുകയ്യായിരുന്നു മാധവൻ. തിരക്കുകൾക്കവസാനമില്ല എന്ന് മനസിലാക്കിയ അമ്മാമ രണ്ടു വരികൾക്കിടയിൽ തനിക്കു പറയാനുള്ളതെല്ലാം ഒതുക്കി വെച്ച് യാത്ര തിരിച്ചു.

മാധവൻ പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ നേരത്തെ വരാം അമ്മാമേ എന്ന്. അതിനു അയാൾക്കു കഴിയില്ല എന്ന് അയാൾ മനസിലാക്കി കഴിഞ്ഞിരുന്നു. ഇത് പോലെ തന്നെ അയാളുടെ മകളും അച്ഛന്റെ തിരക്കുകൾക്കു അറുതിയില്ല എന്ന് മനസിലാക്കി കഴിഞ്ഞിരുന്നു. അച്ഛനെ ഒന്നിനും കിട്ടൂല അമ്മാമേ എന്ന കുട്ടിയുടടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും വന്ന പരിഭവത്തിന്റെ സ്വരമാണ്. അത് പോലെ തന്നെ ഭാര്യയും തന്റെ ഭർത്താവിന്റെ തിരക്കുകളിൽ അറിയിച്ച് അതൃപ്തി കുടുംബത്തിൽ മാധവന്റെ തിരക്കുകൾ മൂലം നഷ്ടമാകുന്ന നല്ല സമയങ്ങളെ ഓർമപ്പെടുത്തുന്നതാണ്.

Question 4.
“ഒൻപതുമണിക്ക് തുടങ്ങുന്ന കോൺഫറൻസിനുള്ള ഡാറ്റ ഓഫീസിലെത്തും മുമ്പ് ഞാൻ വിഴുങ്ങേണ്ടതുണ്ട്.”
“ബാല്യത്തിന് ഉത്സവമേറ്റിയ ആ മനുഷ്യൻ ചായ കുടിച്ചു തീരും മുൻപ് കമ്പനി വണ്ടിയുടെ ഹോർണിൽ കുരുങ്ങി എനിക്ക് ഓഫീസിലേക്ക് പോകേണ്ടിയും വന്നു”.
സൂചനകൾ ശ്രദ്ധിച്ചല്ലോ? കഥാ നായകന് കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോകുന്നുണ്ടോ? കഥ വിശകലനം ചെയ്തു നിങ്ങളുടെ അഭിപ്രായം സമർഥിക്കുക?
Answer:
കഥാ നായകന് തന്റെ തിരക്കുകളുടെ അതിപ്രസരം മൂലം സ്വന്തം കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാനോ ജീവിതത്തിന്റെ ഒരു നേരങ്ങൾ പോലും ആസ്വദിക്കാനോ കഴിയുന്നില്ല എന്നതിനുള്ള തെളിവുകളാണ് കഥയിലുട നീളം കാണുന്നത്. പ്രഭാത ഭക്ഷണം കഴിക്കുകയല്ല വിഴുങ്ങുകയാണ് ചെയ്യുന്നത്. ഈ വാക്യത്തിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ തിരക്കുകളുടെ ആഴം തിരിച്ചറിയാൻ കഴിയും. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന ഇടങ്ങളും സമയവുമാണല്ലോ ഭക്ഷണനേരങ്ങൾ അവിടെ പോലും രുചിയറിഞ്ഞു ഭക്ഷണം കഴിക്കാനോ തന്റെ ചുറ്റുമുള്ളവരോട് മനസ്സു തുറക്കാനോ അദ്ദേഹത്തിന് കഴിയുന്നില്ല.

തന്റെ ബാല്യത്തിന്റെ സന്തോഷങ്ങളുടെ ആണിക്കല്ലായ തന്റെ അമ്മാമ നാളുകൾക്കു ശേഷം വീട്ടിൽ എത്തിയതാണ്. അദ്ദേഹത്തിനോട് ചേർന്നിരിക്കാനോ കുശലം പറയാനോ അയാൾ സമയം കണ്ടെത്തിയില്ല. നൈമിഷികമായ മനുഷ്യ ജീവിതത്തിൽ തന്റെ കുടുംബത്തെയോ ചുറ്റുപാടുക ളെയോ കാണാൻ ഉള്ള കണ്ണുകൾ അയാൾക്കില്ലതെ പോകുന്നു അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ മാത്രമായിരിക്കും ജീവിതത്തിൽ ഒടുവിൽ ബാക്കിയാവുക എന്ന തിരിച്ചറിവ് ആധുനിക സമൂഹത്തിനു നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവ് നൽക്കുകയാണ് ഈ കഥ.

അച്യുതമ്മാമ Notes Achyuthammama Question Answer Class 9 Kerala Padavali Chapter 8

Question 5.
“എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്”. “പ്രവൃത്തി ദിവസങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്. തന്നിരിക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാനസികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക?
Answer:
ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ് വ്യകതിഗതമായ വളർച്ചയ്ക്കും മാനസിക വികസനത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നതാ യിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിടങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത്.

കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു കൂട്ടത്തോടെ ജീവിച്ചു ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതുകൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അനിവാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യമാണ്.

എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്യവും അവന്റെ മാനസിക നിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോകമിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലിടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബ ത്തിനോടും സൗഹൃദങ്ങളോടും ചേർന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.

Question 6.
ശോഭ അച്യുതമ്മാമയ്ക്ക് ചായ കൊടുത്തു?
അച്യുതമ്മാമയോട് ഞാൻ ലോഹ്യം പറഞ്ഞു?
ഞാൻ അച്യുതമ്മാമയെ കണ്ടു?
അച്യുതമ്മാമയുടെ ആവശ്യം എന്തായിരുന്നോ ആവോ?
അടിവരയിട്ട പദങ്ങൾ വാക്യത്തിന്റെ അർത്ഥത്തിനുണ്ടാക്കുന്ന മാറ്റം എന്ത്?
സമാനമായ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി വിഭക്തിപ്രത്യയങ്ങൾ അർത്ഥ പൂർത്തീകരണത്തിൽ വഹിക്കുന്ന പങ്കു കണ്ടെത്തി ചർച്ച ചെയ്യുക
Answer:
നാല് വാക്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വാക്യത്തിൽ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കാൻ നാമത്തിൽ വരുത്തുന്ന മാറ്റമാണ് വിഭക്തി എന്ന് പറയുന്നത്. ന്റെ , ഓട്, ആൽ, ഇന്, തുടങ്ങിയവയാണ് വാക്യങ്ങൾ കൂട്ടി ചേർക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങൾ. ഇവ കൂട്ടി ചേർക്കുമ്പോൾ പദങ്ങൾ തമ്മിൽ ബന്ധമുണ്ടാവുകയും അർത്ഥമുള്ള വാക്യമായി മാറുകയും ചെയ്യുന്നു. പ്രത്യയങ്ങൾ കൂട്ടിച്ചേർത്തു വ്യത്യസ്ത അർത്ഥമുള്ള വാക്യങ്ങൾ നിർമിക്കാൻ കഴിയും.

  • ഒന്നാമത്തെ വാക്യത്തിൽ “ക്ക്’ എന്ന പ്രത്യയമാണ് ചേർത്തിരിക്കുന്നത് ഇവിടെ അതിഥിക്ക് അഥവാ വന്നയാൾക്കു പ്രാധാന്യം ലഭിക്കുന്നതിനായാണ് “അച്യുതമ്മാമയ്ക്ക്’ എന്ന് ചേർത്തിരിക്കുന്നത്.
  • രണ്ടാമത്തെ വാക്യത്തിൽ ഒരാൾ മറ്റൊരാളോട് എന്ന അർത്ഥത്തിൽ “ഓട്” എന്ന പ്രത്യയം ചേർത്തിരിക്കുന്നു.
  • മൂന്നാമത്തെ വാക്യത്തിൽ “യെ ‘എന്ന പ്രത്യയം ആണ് ചേർത്തിരിക്കുന്നത്
  • അവസാന വാക്യത്തിലാകട്ടെ “ഉടെ” എന്നാണ് . ഇവിടെ പ്രത്യയങ്ങൾ എല്ലാം ചേർത്തിരിക്കുന്നത് അച്യുതമ്മാമ എന്ന വ്യക്തിയോട് കൂടിയാണ് വാക്യത്തിൽ പ്രാധാന്യം ലഭിക്കേണ്ടത് അച്യുതമ്മാമയ്ക്ക് ആയതുകൊണ്ടും ഉദ്ദേശിക്കുന്ന അർത്ഥത്തിലേക്കു കൃത്യമായി എത്തുന്ന തിനുമാണ് ഇങ്ങനെ പ്രത്യയങ്ങൾ ചേർത്തിരിക്കുന്നത്

Question 7.
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നിങ്ങൾ എന്നും കാണാറുണ്ടോ? പണ്ടുകാലത്ത് ഇന്നത്തെ പോലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അകലെ ഉള്ളവരുടെ സുഖവിവരങ്ങൾ അറിയാൻ സമയം കണ്ടെത്തിയിരുന്നത് കത്തിലൂടെയും മറ്റുമായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും കുടുംബത്തിനും വിശേഷങ്ങൾ അന്വേഷിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കുക?
Answer:
പ്രിയപ്പെട്ട ആര്യ നിനക്ക് സുഖമാണോ? എത്ര നാളുകളായി നമ്മൾ തമ്മിൽ കണ്ടിട്ട് ഏഴാം ക്ലാസ് കഴിഞ്ഞിട്ട് നമ്മൾ തമ്മിൽ കണ്ടതേയില്ല. നീ എന്നെ ഓർക്കാറുണ്ടോ. നീ അന്ന് നമ്മുടെ നെല്ലിമര ചുവട്ടിൽ നിന്റെ വിലാസം മണ്ണിൽ എഴുതിയിട്ടത് ഓർമ്മയുണ്ടോ? അന്ന് നീ എഴുതിയ വിലാസം ഇന്നും എന്റെ ഓർമയിലുണ്ട് മായാതെ. നിന്നെ ഓർക്കുമ്പോൾ എല്ലാം ഞാൻ നിന്റെ വിലാസവും നമ്മൾ ഒരുമിച്ചു വർഷങ്ങൾ കളിച്ചും കഥപറഞ്ഞും പരസ്പരം കൈ കോർത്തിരുന്ന നെല്ലി മരവും ഓർക്കാറുണ്ട്.

നീ അമ്മയുടെ വീട്ടിൽ പോയി വന്നതിനു ശേഷം എനിക്ക് കൊണ്ടുവന്നു തരാറുള്ള ചക്കരമാങ്ങയുടെ മധുരം ഇന്നും എന്റെ നാവിലുണ്ട്. നമ്മൾ ഒരുമിച്ചുണ്ട് മുത്തശ്ശി വച്ചുണ്ടാക്കിതരുന്ന പൊതിച്ചോറിന്റെ രുചി നീ എന്നും ഓർമിക്കുമെന്നു എന്നോട് നീ പറയാറില്ലേ അതുപോലെ. പോട്ടെ എനിക്കിവിടെ സുഖമാണ്, പുതിയ വിദ്യാലയം അദ്ധ്യാപകർ ദിനവും ബസ്സിൽ ഉള്ള യാത്രകൾ അങ്ങനെ തിരക്കുള്ള ഒരാളായി മാറി ഞാനും. വൈകുന്നേരങ്ങളിൽ അധികമായി ട്യൂഷനും ഉണ്ട്. നിനക്ക് സുഖമാണോ, അമ്മയ്ക്കോ അമ്മ യോടും അച്ചനോടും ചേച്ചിയോടും എന്റെ സ്നേഹാ ന്വേഷണങ്ങൾ പറയില്ലേ? ഒരുപാടു സ്നേഹത്തോടെ നിന്റെ സ്വന്തം അമ്മു.

Question 8.
കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിനിൽക്കുന്നത് പരസ്പരമുള്ള സംസാരത്തിലും കൂടിച്ചേരലിലും ആണ്. എന്നാൽ ഇന്ന് കാണുന്ന അണുകുടുംബങ്ങളിൽ ഇത്തരം സന്തർഭങ്ങൾക്കു എത്രത്തോളം പ്രാധാന്യം ലഭിക്കാറുണ്ട്. ചർച്ച ചെയ്തു പ്രതികരണം രേഖപ്പെടുത്തുക
Answer:
ഇന്നത്തെ കാലത്തു എല്ലാ കുടുംബങ്ങളും അണു കുടുംബങ്ങൾ ആണ്. അച്ഛൻ, അമ്മ, മക്കൾ എന്നതിൽ ഒതുങ്ങുന്നു ബന്ധങ്ങൾ. അച്ഛനും അമ്മയും വിദ്യാസമ്പന്നരായവരാണ് എല്ലാ കുടുംബത്തിലും അതുകൊണ്ടു തന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയും കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യം നൽകുന്നതിനുമായി എല്ലാ മാതാപിതാക്കളും തൊഴിലിടങ്ങളിലേക്കും പോകുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാവരും ദിവസവും തിരക്കിട്ട യാത്രകളിലും അവരവരുടേതായ പ്രവർത്തന മേഖലകളിലും ആയിരിക്കും അവർ വ്യാപൃതരാകുക. തിരക്കുകൾ കൊണ്ട് പരസ്പരം കാണണോ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനോ സാമയം ലഭ്യമായെന്നു വരില്ല. ഇനി ലഭിക്കുന്ന അധിക സമയങ്ങൾ ഫോണിലും സോഷ്യൽ മീഡിയകളിലുമായി ചിലവിടുകയായിരിക്കും ചെയ്യുക.

ഇങ്ങനത്തെ സാഹചര്യത്തിൽ വീട്ടിലെ അംഗങ്ങൾ തമ്മിൽ ആശയവിനിമയം നടക്കാതെ വരുകയും മാനസികമായി അകൽച്ച ഉണ്ടാവുകയും മനസിന്റെ സമ്മർദ്ദം കൂടി വരികയും ചെയ്യുന്നു. എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുകയും ഒഴിവു സമയങ്ങൾ ഒരുമിച്ചു ചേരുകയും ചെയ്തിരുന്നു. മാനസിക സമ്മർദ്ദങ്ങൾ ഒഴിഞ്ഞ കുട്ടികളും ഒരുപാട് നന്മകൾ ഉള്ള ജീവിതാന്തരീക്ഷവുമാണ് ഈ കാലത്തു ഉണ്ടായിരുന്നത്. പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമല്ല എങ്കിലും ഒരുമിച്ചിരിക്കേണ്ട നേരങ്ങൾ എല്ലാം തന്നെ വളരെ അനിവാര്യതയാണ്.

Question 9.
തൊഴിൽ മേഖലകൾ എങ്ങനെ ഉള്ളതാകണം നിങ്ങളുടെ അഭിപ്രായം പട്ടിക പെടുത്തക
Answer:

  • തൊഴിലിടങ്ങൾ സമാധാനപൂർണമാകണം
  • മാനസികവും ബൗദ്ധീകവുമായ സഹകരണം സാധ്യമാകണം
  • തൊഴിലാളികളുടെ അവകാശങ്ങൾ ആവശ്യങ്ങൾ എന്നിവയ്ക്ക് പ്രധാന്യം
  • നൽകണം തൊഴിലാളി മുതലാളി ബന്ധങ്ങൾക്ക് പരസ്പരം ബഹു മാനം വേണം
  • കൃത്യമായ ഇടവേളകൾ തൊഴിലിടങ്ങളിൽ അനി വാര്യമാണ്

അച്യുതമ്മാമ Notes Achyuthammama Question Answer Class 9 Kerala Padavali Chapter 8

Question 10.
അച്യുതമ്മാമ എന്ന കഥാപത്രത്തെ പാഠഭാഗത്തെ സവിശേഷതകൾ മുൻനിർത്തി നിരൂപണം ചെയ്യുക?
Answer:
അച്യുതമ്മാമ കഥയിലെ കേന്ദ്രകഥാപാത്രമാണ്. അച്യുതമ്മാമയുടെ പ്രകൃതം തിരക്കുള്ള കഥാനായകന് ഒരിക്കലും സ്വീകാര്യമായതല്ല. രണ്ടു തലമുറകൾ തമ്മിലുള്ള അന്തരമാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക, അച്യുതമ്മാമയുടെ സ്വഭാവരീതി കഥയുടെ തുടക്കത്തിൽ തന്നെ കഥാനായകൻ പറഞ്ഞുവെയ്ക്കുണ്ട്. ഒന്നും ഒതുക്കി പറയുന്ന ശീലം അച്യുതമ്മാമയ്ക്ക് ഇല്ല പരത്തി വിശദീ കരിച്ചു ഒന്നിൽ നിന്ന് തുടങ്ങി ഓർത്തോർത്തു പറയണം അമ്മാമയ്ക്ക്. എന്നാൽ കഥയിലുടനീളം തന്റെ നേരങ്ങളെ അളന്നു തിട്ടപെടുത്തി ജീവിക്കുന്ന കഥാനായകന്റെ ഇപ്പോളത്തെ സാഹചര്യത്തിന് അമ്മാമയുടെ കഥകൾക്കു ചെവികൊടുക്കാൻ നേരമില്ല. കഥാനായകന് അച്ഛന് പകരമായവനാണ് അമ്മാമ. തന്റെ അമ്മയുടെ അതെ മുഖച്ചായ ഉള്ളയാൾ. തന്റെ ബാല്യങ്ങൾക്കു ഉത്സവ പറമ്പിലെ നിറങ്ങൾ പകർന്നയാൾ. തന്റെ തമാശകൾക്ക് അമിട്ട് പൊട്ടുമ്പോലെ ചിരിച്ചു തിമിർത്തയാൾ അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് തന്റെ രണ്ടു മണിക്കൂറാണ് അതിനായി അയാൾ മൂന്ന് നാല് നേരം വരികയും ചെയ്തു എന്നിട്ടൊടുവിൽ പരത്തി പറയേണ്ടതെല്ലാം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കേണ്ടവയെല്ലാം രണ്ടു വരികളിൽ ഒതുക്കി വെയ്ക്കുകയായിരുന്നു അദ്ദേഹം

Question 11.
അച്യുതമ്മാമയുടെയും മാധവന്റെയും പ്രത്യേകതകൾ താരതമ്യം ചെയ്ത് പട്ടികയിൽ ചേർക്കുക?

അച്യുതമ്മാമ മാധവൻ
പഴയ കാലത്തിന്റെ പ്രതിനിധി. ആധുനികതയുടെ പ്രതിനിധി.
ഒരുപാട് സംസാരിക്കുന്നയാൾ. സ്വന്തം കാര്യം നോക്കാൻ പോലും സമയമില്ല.
മറ്റാരും സ്വന്തമെന്നു പറയാൻ ഇല്ല. ബന്ധങ്ങൾക്കു വിലകൊടുക്കാൻ കഴിയില്ല.

തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Tharishunilangalilekku Summary

തരിശുനിലങ്ങളിലേക്ക് Summary in Malayalam

ആമുഖം

ഭൂമിയുടെ കാവൽക്കാരാണ് കർഷകർ. മണ്ണിന്റെ മടിയിൽ പച്ചമണ്ണിന്റെ ഗന്ധമറിഞ്ഞു രാപകലില്ലാതെ അധ്വാനിക്കുന്ന വിഭാഗമാണ് കർഷകർ. കർഷകരുടെ അധ്വാനത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്ന വരികളാണ് ശ്രീ. തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിലേക്ക് എന്ന കവിത. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായി തരിശു നിലങ്ങളിൽ പോലും പൊന്നു വിളയിക്കുന്നവരാണ് കർഷകർ. അവരുടെ വരവിനെ കരിമുകിലിനോടാണ് കവി ഉപമിക്കുന്നത്. തൊഴിലാളികളുടെ ഉള്ളിലെ നന്മയും അവരുടെ കരുത്തും എത്രമാത്രമുണ്ടെന്നു ജീവിതത്തിൽ അവർക്കു എന്നും കണ്ണുനീരും കഷ്ടപ്പാടും ആണെങ്കിൽ പോലും തങ്ങളുടെ തൊഴിലിടങ്ങളിൽ അവർ ഉത്സാഹഭരിതരും ഉരുക്കിന്റെ കരുത്തുമായി മാറുകയാണ് എന്ന് കവി പറയുന്നു . ഇത്തരം ഒരു കൂട്ടം തൊഴിലാളികളുടെ പ്രയത്നഫലമായാണ് നമ്മുടെ ജീവിതത്തിൽ നല്ല നാളെകൾ ഉണ്ടാകുന്നതു എന്ന് കവി പറയുന്നു.

തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam Class 9

പാഠസംഗ്രഹം
തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam Class 9 1
തരിശ്ശ് നിലങ്ങളിലേക്കു പ്രതീക്ഷയുടെ കരിമുകിൽ പോലെ വരുകയാണ് വേലക്കാർ. കരിമുകിൽ തരിശ്ശ് മണ്ണിനു പ്രതീക്ഷയാണല്ലോ. നെഞ്ചിന്റെ വരൾച്ച മാറ്റി ഉർവരതയുടെ പാനപാത്രം നിറയ്ക്കുന്നതി നായുള്ളവരാവണല്ലോ കരിമുകിലുകൾ. തരിശുനിലങ്ങളിലേക്കു പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് വേലക്കാർ. വേലക്കാരുടെ കണ്ണിൽ കാണുന്ന മിന്നലിന്റെ പ്രകാശവും കരുത്തും ആണെങ്കിലും അവരുടെ ഉള്ളാകട്ടെ തെളിനീർ പോലെ പരിശുദ്ധമാണ് എന്ന് കവി പറയുന്നു. വേലക്കാരുടെ കൈയ്യുകളിലാകട്ടെ ഏഴഴകായി വളരുന്ന വിത്തുകളും പണിയുപകരണങ്ങളായ വാളുകളും ഉണ്ട്. ഇതെല്ലാമായി തരിമണ്ണിൽ പൊന്നു വിളയിക്കാൻ ശക്തമായ കാലടികൾ വെച്ച് മുന്നോട്ടു വരികയാണ് കർഷകർ എന്ന് കവി പറയുന്നു തങ്ങളുടെ ജീവിത പ്രാരാബ്ധത്തിൽ സ്ഥിരം നീറുകയാണ് എങ്കിൽ പോലും അവരുടെ കരുത്തിലും മനോബലത്തിലും ഭൂമിയിൽ പ്രതീക്ഷകൾ നിറയുന്നുണ്ട്. അവരുടെ കാൽ പെരുമാറ്റത്തിൽ പ്രതിബന്ധങ്ങൾ എല്ലാം നിസ്സാരമായി മാറിപോവുകയാണ് എന്ന് കവി പറയുന്നു. ഋതുഭേദങ്ങൾ മാറി മാറി വന്നെങ്കിലും ഒട്ടും ഉടയാതെ സൗന്ദര്യത്തിന്റെ മൂർത്തഭാവമായി അവശേഷിക്കുന്ന താഴ്വരകളും മുതലാളിത്തത്തിന്റെ കടന്നു വരവിൽ വന്ധ്യകളായ വയലേലകളും അവരുടെ പദവിന്യാസത്തിന്റെ ആരവം കേട്ട് അറിയാതെ മനസ്സ് നിറയ്ക്കുന്നുണ്ട്.

പ്രതീക്ഷയുടെ വെള്ളിമേഘങ്ങളാകുകയാണ് വേലക്കാർ. കർഷകരുടെ ബലിഷ്ഠമായ കൈകളിലണയാൻ മണ്ണ് കൊതിക്കുകയാണ്. വരൾച്ചയുടെ ഉറക്കത്തിൽ നിന്നും തളിരിടലിന്റെ കാലത്തിലേക്ക് പ്രവേശിക്കാൻ വേലക്കാരുടെ കാലടിശബ്ദം കേട്ടപ്പോൾ മൂരി നിവർത്തി ഉണരുകയാണ് മണ്ണ്. അവരുടെ ഓരോ ചുവടുകളിലും കൂർത്ത പരുക്കൻ വാക്കുകളിലും ആകാശം പോലും വിറച്ചു പോവുകയാണ്. ജീവിതത്തിന്റെ വറുതിയോട് അങ്കം വെട്ടുന്നവരാണ് വേലക്കാർ. അവർ കരുത്തോടെ വെയ്ക്കുന്ന ഓരോ ചുവടും ജീവിതത്തിന്റെ പ്രതീക്ഷകളാകുകയാണ്. നാൾ തോറും പട്ടിണിയാണെങ്കിലും അതിനോടങ്കം വെട്ടി ജയിക്കുന്നതാണ് തൊഴിലാളികളുടെ മനക്കരുത്ത്. പട്ടിണിയേയും ദാരിദ്ര്യത്തെയും കീഴ്പ്പെടുത്തി കരിങ്കൽ പാറകൾ പോലും തുരക്കുന്നവരാണ് വേലക്കാർ. അവരുടെ കരുത്തിനു മുന്നിൽ പുതുമണ്ണിന്റെ ആർദ്രത എത്രമാത്രം ലോലമാണെന്ന് കർഷകാരിലൂടെ കവി പറയുകയാണ്.

തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam Class 9

അറിവിലേക്ക്

തിരുനല്ലൂർ കരുണാകരൻ.
തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Summary in Malayalam Class 9 2
മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹം പലപ്പോഴായി രചിച്ച ലളിത ഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ, മാർച്ചിംഗ് ഗാനങ്ങൾ, കഥാപ്രസംഗങ്ങൾ, സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കി. കുമാരനാശാന്റെ “ചണ്ഡാല ഭിക്ഷുകി ‘യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽപെടുന്നു. ലഘുവായ ഭാവഗീതങ്ങൾ, ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിന്റെ ലളിത്യമുള്ള ഗാനങ്ങൾ, പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനെല്ലൂരിന്റേത്.

ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി. അന്ത്യസമയത്ത് രാമായണം പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത ‘സീത’ എന്ന ദീർഘ കാവ്യത്തിന്റെ രചനയിലായിരുന്നു… ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.

തരിശുനിലങ്ങളിലേക്ക് Notes Tharishunilangalilekku Question Answer Class 9 Kerala Padavali Chapter 7

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam തരിശുനിലങ്ങളിലേക്ക് Tharishunilangalilekku Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 7 Question Answer Notes തരിശുനിലങ്ങളിലേക്ക്

9th Class Malayalam Kerala Padavali Unit 3 Chapter 7 Notes Question Answer Tharishunilangalilekku

Class 9 Malayalam Tharishunilangalilekku Notes Questions and Answers

Question 1.
കവിതയ്ക്ക് ഉചിതമായ ഈണം കണ്ടെത്തി അവതരിപ്പിക്കുക?
Answer:
കവിതയ്ക്ക് ഓരോ ഗ്രൂപ്പും ഇഷ്ടമുള്ള ഈണം തിരഞ്ഞെ ടുക്കില്ലേ.

Question 2.
തരിശ് നിലങ്ങളിലേക്കു വരുന്ന തൊഴിലാളികളയേയും കരിമുകിലുകളെയും കവി അവതരിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
തരിശ് നിലങ്ങളിലേക്കു വരുന്നു
കരിമുകിൽ പോലെ വേലക്കാർ,
എരിയും വേനലിലറുതിയിലണയും
കരിമുകിൽ പോലെ വേലക്കാർ’

നാളുകളായി മഴ കിട്ടാതെ ദാഹിച്ചു വിയർക്കുന്ന തരിശു നിലങ്ങളിലേക്കു പ്രതീക്ഷയുടെ കുടിനീരുമായി കടന്നു വരുന്ന കരിമുകിലിനോടാണ് വേലക്കാരെ കവി ഉപമിച്ചിരിക്കുന്നത് വേനലിലും മഴയിലും ജീവിതം മുഴുവൻ അധ്വാനത്തിന്റെ ഭാരവുമായി ഉറച്ച ചുവടുകളോടെ മുന്നേറുന്ന ഇവരുടെ ശരീരവും കരിമുകിൽ പോലെ കരുത്തുള്ളതും കറുത്ത നിറത്തോട് കൂടിയതുമാണ് എന്ന് കവി പറയുന്നു. കരിമുകിലിന്റെയും ഭൂമിയുടെ കാവൽക്കാരായ വേലക്കാരുടെയും കണ്ണിൽ കരുത്തിന്റെ മിന്നൽ പിണരുകളാണ്. എന്നാൽ ഇരുവരുടെയും മനസ്സിൽ നിറയുന്നത് തെളിനീരിന്റെ കുളിരുകളാണ് എന്നാണ് കവി പറയുന്നത്.

തരിശുനിലങ്ങളിലേക്ക് Notes Tharishunilangalilekku Question Answer Class 9 Kerala Padavali Chapter 7

Question 3.
“മുഴുവൻ ഭൂമിയും ഒറ്റച്ചാലാ-
യുഴുതു മറിക്കും വീര്യമോടെ
അണിയാണിയായ് വേലക്കാരാവ-
രടിവെച്ചടിവെച്ചണയുമ്പോൾ
തൊഴിലാളികളുടെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത് ഇതുപോലുള്ള മറ്റുവരികൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:
കരിങ്കൽ പാറകൾ പോലും തങ്ങളുടെ ബലിഷ്ഠമായ കൈകളാൽ നിഷ്പ്രയാസം തച്ചുടക്കു ന്നവരാണ് തൊഴിലാളികൾ. അധ്വാനിച്ചു കൈയും മനസ്സും ഇരുമ്പുപോൽ ബലിഷ്ഠമാക്കിയവരാണ് തൊഴിലാളികൾ. അവരുടെ പരുക്കനായ കൈയ്ക്കും മനസ്സിനും ഭൂമിയുടെ ഉർവ്വരമായ പച്ചമണ്ണ് ഉഴുതു മറിക്കുക എന്നത് വളരെ നൈമിഷികമായ കാര്യമായാണ് കവി അവതരിപ്പിക്കുന്നത്. അതുമാത്രമല്ല ജീവിതം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ഊർജ്ജമാണ് ഓരോ വേലക്കാർക്കും ഉള്ളത്. അവരുടെ നടപ്പിലും ഭാവത്തിലും എല്ലാം ഈ ഊർജ്ജ സ്വലാത് പ്രകടമായി കാണാൻ സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്ന ആശയം.

Question 4.
അധ്വാന വർഗത്തിന്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന കവിതയാണ് തരിശ്ശ് നിലങ്ങളിലേക്ക്’ കവിതയിൽ നിന്ന് സൂചനകൾ കണ്ടെത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
അധ്വാനവർഗ്ഗത്തിന്റെ നോവും കരളുറപ്പും ആത്മവിശ്വാസവും പങ്കു വെയ്ക്കുന്ന കവിതയാണ് ശ്രീ തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിക്ക് എന്ന കവിത അധ്വാനിക്കുന്നവരുടെ ജീവിതത്തിന്റെ നോവും തേങ്ങലും ഗദ്ഗദങ്ങളായി നിഴലിക്കുന്നു എങ്കിലും അധ്വാനത്തോട് അവർ പുലർത്തുന്ന നീതിയും നൈതികതയുമാണ് ഈ പാഠഭാഗം ഉടനീളം കാണുന്നത്. അധ്വാനിക്കുന്നവർ മുഴു പട്ടിണിയോട് മല്ലിടുന്നവരാണ്. കാരിരുമ്പിന്റെ കരുത്താണ് അവരുടെ ഉരുക്കു കൈയ്യുകൾക്കും ജീവിത പ്രാരാബ്ദത്തോട് മല്ലിടുന്ന മനസിനും എന്ന് കവി പറയുന്നു. അവരുടെ വരവ് തന്നെ കരിമുകിലിനെ പോലെയാണെന്നാണ് കവി പറയുന്നത്. തരിശ് നിലത്തിനു കാർമുകിൽ പ്രതീക്ഷയാണല്ലോ. അതുപോലെ തന്നെയാണ് ഊഷരഭൂമിക്കും കാർമുകിലിന്റെ വരവു പ്രതീക്ഷയുടെ പുതുനാമ്പുകൾ ആണ്. വേലക്കാരും കാർമുകിലും അവരുടെ ജീവിതം എത്ര തന്നെ ദുസ്സഹമാണെങ്കിലും അവരുടെ ഓരോ ചുവടുകളുടെയും ഉറപ്പ് മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തോൽപ്പിക്കുന്ന തരത്തിലുള്ളതാണ്. ജീവിതത്തിനു മുന്നിലെ പ്രതിബന്ധങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഒരു ഊർജ്ജമാണീക്കവിത.

എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിലും അധ്വാനം അത്രമേൽ മഹത്തരവും അനിവാര്യവുമാണ് അതുപോലെ അവരുടെ തെളിനീർ പോലെ തെളിഞ്ഞ മനസ്സും. കയ്യിൽ ഏഴഴകായി വിരിഞ്ഞു നിൽക്കുന്ന വിത്തുകളും ഇടിവാളുകൾ പോലെ ശക്തമാണ് എന്നും കവി പറയുന്നു. പ്രതിബന്ധങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പോയകാലത്തിനെ എല്ലാം തള്ളിക്കളഞ്ഞു പുതുമയുടെ പ്രതീക്ഷകളോടെയാണ് അവർ വരുന്നത് എന്ന് കവിതയുടെ രണ്ടാം ഭാഗത്തു കവി വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ ഋതുക്കൾ പലതും മാറിവന്നിട്ടും തെല്ലും തന്നെ ഉടയാത്ത ഭൂമിയുടെ സൗന്ദര്യം നിറഞ്ഞ താഴ്വരകൾ കവി കാണിച്ചു തരുന്നതിനോടൊപ്പം മുതലാളിത്തത്തിന്റെ കയ്യിൽ അമർന്നു വന്ധ്യയായി മാറിയ ഭൂമിയെയും കവി കാണിക്കുന്നുണ്ട്.

ഇടിവെട്ടീടും വണ്ണം ഉറപ്പുള്ള ചുവടുകളുമായി കടന്നു വരുന്ന നാളെയുടെ പ്രതീക്ഷകളാണ് തൊഴിലാളികൾ എന്നാണ് നാം ഇവിടെ മനസിലാക്കേണ്ടത്. ഭൂമി ഇവരുടെ ബലിഷ്ഠമായ കൈകളിൽ അമരാൻ കൊതിക്കുന്ന ഭൂമിയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ജീവിതമാകുന്ന അറുതിയോട് അംഗം വെട്ടുന്ന മനുഷ്യരാണ് തൊഴിലാളികൾ. അവരുടെ മുന്നിൽ എല്ലാം ജീവിതത്തിനുള്ള വഴിവെട്ടലുകളാണ്. നൈമിഷികമായ നേരം കൊണ്ടുതന്നെ കരിങ്കൽപ്പാറകൾ പോലും തുരയ്ക്കുന്നവർ ആണ് തൊഴിലാളികൾ. അവർക്കു മണ്ണിൽ പണിയെടുക്കുക എന്നത് നിസാരമാണ്. ജീവിതത്തിനോടും അധ്വാനത്തിനോടും അവർക്കു ഒരേ മനോഭാവം തന്നെയാണ് ഉള്ളത് എന്ന് ഈ വരികളിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതം തന്നെയാണ് അധ്വാനം .

Question 5.
“അവരുടെ കൂർത്ത പരുക്കൻ വാക്കുക-
ളവരുടെ ഹൃദയസ്പന്ദങ്ങൾ
ഇടിയൊച്ചകൾ പോലാകാശത്തെ-
കിടിലം കൊള്ളിച്ചുവരുന്നു”
തൊഴിലാളികളുടെ സംഘശക്തി ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെ? കവിതയിലെ മറ്റു വരികൾ കൂടി കണ്ടെത്തി വിശകലനം ചെയ്തു പ്രയോഗ ഭംഗി കണ്ടെത്തുക.
Answer:
വേലക്കാർ ദിനവും തങ്ങളുടെ പ്രാരബ്ദം നിറഞ്ഞ ജീവിതത്തോടും അതിനേക്കാൾ കടുപ്പമുള്ള അധ്വാനഭാരത്തോടും മല്ലിടുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതവും ജീവിതാ ന്തരീക്ഷവും എല്ലാം തന്നെ പരുക്കനാണ്. അവരുടെ ഹൃദയതാളങ്ങൾ പോലും ആകാശത്തെവരെ കിടിലം കൊള്ളിക്കാൻ പ്രപ്തമാണ് എന്ന് കവി പറയുന്നു. ഇതിലൂടെ തൊഴിലാളികളുടെ സംഘ ശക്തിയാണ് കവി അവതരിപ്പിക്കുന്നത് അത്രമേൽ ആത്മവിശ്വാസത്തോട് കൂടിയവരുടെ മുന്നേറ്റത്തെയാണ് കവി അവതരിപ്പിക്കുന്നത്. മുഴുവൻ ഭൂമിയുമൊറ്റ ചാലായ് അടിവെച്ചടിവെച്ച ണയുമ്പോൾ എന്ന് തുടങ്ങുന്ന വരികളിലും കർഷകരുടെ ആത്മവിശ്വാസം കാണാൻ സാധിക്കും. കർഷകരെ ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും പര്യായമായാണ് കവി ഉടനീളം അവതരിപ്പിക്കുന്നത്. ഓരോ വരികളിലും തൊഴിലാളികളെയും അവരുടെ ഗദ്ഗദവും മാറോടു ചേർത്തു വെച്ച് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയായി നിൽക്കുകയാണ് കവി. പച്ച മണ്ണിന്റെ ഗന്ധവും പച്ചയായ ജീവിതവുമാണ് കവി ഓരോ വരികളിലും വരച്ചിടുന്നത്.

Question 6.
“ഇരുമ്പുമിരമ്പുന്നൊരോർജ്ജവും യുവാക്കൾതൻ ഞരമ്പിലൂടെ പാളും നൂതനചൈതന്യവും
പാറവെട്ടാനും പുഴയ്ക്കണകെട്ടാനും മദ്യു-
ദ്ധാരായാൽ പൊതുകർമ്മശാലകളൂട്ടീടാനും
കൂട്ടായ കൃഷിഭൂവിൽ യന്ത്രത്തിന്റെ കലപ്പയാൽ
പൂട്ടാനും, കതിർ കൊയ്തു കൂട്ടാനും ത്വരിക്കവേ
ആ മഹാ സംരംഭത്തിൽ സംഘഗാനത്തിൽ ചേർന്ന്
നാംമനുഭവിക്കാം പണ്ടില്ലാത്തൊരഭിമാനം”
യുഗപരിവർത്തനം
(വൈലോപ്പിള്ളി ശ്രീധര മേനോൻ)
മുകളിൽ നൽകിയ വരികളുടെ ആശയത്തിന് യോജിച്ച വരികൾ പാഠഭാഗത്തു നിന്നും കണ്ടെത്തി താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക ?
Answer:
അറിയുക, ഞങ്ങളനേകം നിരകളിൽ, വറുതിയോടങ്കം വെട്ടുന്നോർ,
മൃതിയായാളും പട്ടിണിയിൽ സ്വയമെരിയുമ്പോളും ജീവിപ്പോൾ.
കൊടിയ കരിങ്കൽ കുന്നുകൾ ഞങ്ങടെ അടിയേറ്റാകൈത്തളരുമ്പോൾ
ഉഴുതുമറിക്കാനെന്തെ പാടിപ്പുതുമണ്ണിൽ കുതുകാർദ്രതകൾ’

ഈ വരികളോട് സമാനമായ വരികളാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ യുഗ പരിവർത്തനം എന്ന കവിത യിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏകദേശം ഒരേ കാലത്തെ പ്രതിനിധീകരിക്കുന്ന കവികളാണ് ശ്രീ വൈലോപ്പിള്ളിയും തിരുനെല്ലൂർ കരുണാകരനും. കാലം വരും തലമുറയ്ക്കായി പകർന്നു നൽകേണ്ടൊരറിവ് കൂടിയാണ് ഈ വേലക്കാരുടെ വേദനകളും അതിനെ അതിജീവിക്കുന്ന ആത്മവീര്യവും.

ഇരുമ്പും ഇരുമ്പിനു തുല്യമായ യുവാക്കളുടെ ഊർജ്ജവും തമ്മിൽ ചേരുമ്പോൾ പാറ വെട്ടാനും പുഴയ്ക്കണകെട്ടാനും നൂതന തൊഴിൽ രംഗങ്ങളിൽ ആണെങ്കിൽ പോലും ഭൂമിയുടെ കാവൽക്കാരായ കർഷകരാകാൻ ആണെങ്കിലും മുൻപൊന്നും ഇല്ലാത്ത അത്ര ആവേശത്തോടെ പണ്ടെങ്ങുമില്ലാത്ത അഭിമാനത്തോടെ തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കാൻ ഒരു തരം ആവേശമാണ് എന്നാണ് കവി പറയുന്നത് ഇതിനു സമാനമായിതന്നെ തങ്ങൾ ജീവിതത്തോടും മൃതിയോടും പടവെട്ടുന്നവരാണെന്നും ഏതു കരിങ്കൽ പാറയും തുരക്കുന്നവരാണെന്നും അത്രമേൽ പ്രയാസകരമായ തൊഴിൽ ചെയ്യുന്ന ഞങ്ങൾക്ക് ഈ പച്ചമണ്ണിന്റെ ഉർവരത വളരെ നിഷ്പ്രയാസ മായതും ആനന്ദകരാമായതുമാണെന്നു തരിശ് നിലത്തിലെ തൊഴിലാളികൾ പറയുന്നു. രണ്ടു കവിതകളും അത് പ്രതിനിധീകരിക്കുന്ന ആശയങ്ങളും തൊഴിലാളികളുടെ ഉൾക്കരുത്തും അവരുടെ സംഘശക്തിയും കാണിക്കുന്നതാണ്.

Question 7.
അധ്വാനത്തിന്റെ ഭാരം കുറയ്ക്കാൻ പണ്ടുകാലത്ത് ധാരാളം കൃഷിപ്പാട്ടുകളും ഞാറ്റു പാട്ടുകളും ഒക്കെ തൊഴിലാളികൾ ആലപിച്ചിരുന്നു അത്തരത്തിലുള്ള വായ്ത്താരികൾ കൃഷി പാട്ടുകൾ എന്നിവ ശേഖരിക്കുക?
Answer:
കൃഷി പാട്ടുകൾ നാടൻപാട്ടുകളാണ്. വാമൊഴിയായി തല മുറകളായി കൈമാറി വന്നവയാണ്. കൃഷി ചെയുന്ന സമയം അവയുടെ ആയാസം കുറയ്ക്കാൻ പാടുന്നവയാണിത്. പാട്ടുകൾ പല തരമുണ്ട്. അവയിൽ ചിലതു മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്…

  • ഞാറ്റുപാട്ട്
  • വിത്തിടീൽപാട്ട്
  • കിളിയാട്ടുപാട്ട്
  • കളപറിക്കൽ പാട്ട്

im1

Question 8.
‘വിയർപ്പു തുള്ളിയിൽ ഭൂലോകം കയ്യിൽ പുരളുന്ന ഉപ്പു പരലുകൾ
ഈ വരികളുടെ ആശയം വിശദമാക്കുക?
Answer:
അധ്വാനിക്കുന്നവന്റെ നെറ്റിയിൽ പ്രകൃതി സമ്മാനിക്കുന്ന ഉപ്പു പരലുകളാണ് വിയർപ്പു തുള്ളികൾ. വിയർപ്പു തുള്ളിയിൽ ഭൂലോകം തന്നെ ചുരുങ്ങി പോകുന്നു എന്ന വലിയ സത്യമാണ് കവി പറയുന്നത്.

ഭൂമിയിൽ ഏതിടത്താണെങ്കിലും അഹോരാത്രം പണിയെടുക്കുന്നവനെ അതിന്റെ ഫലം കിട്ടുകയുള്ളു അധ്വാനിക്കുന്നവൻ പൂർണമായും അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. വിയർപ്പു തുള്ളികൾക്ക് ലോകത്തിന്റെ ഉപ്പാണെങ്കിലും അതിന്റെ ഫലം മധുരമുള്ളതാണ് എന്നതാണ് സത്യം.

Question 9.
തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവിതയ്ക്ക് എത്രമാത്രം അനുയോജ്യമാണ്
Answer:
ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്നവരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ്പ് പുതപ്പിക്കുന്നതിനാണ് വേലക്കാർ അഹോരാത്രം പണിപ്പെടുന്നത്. ജീവിതത്തിന്റെ ദാരിദ്ര്യവും പട്ടിണിയുടെ മൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ. അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത്.അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരിക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ. ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരി നിവർത്തുകയാണ്, പച്ചപ്പിനായി കൊതിക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.

Question 10.
വേലക്കാരെ ആരോടാണ് കവി ഉപമിച്ചിരിക്കുന്നത് ?
Answer:
കരിമുകിലിനോട്

Question 11.
ഗതകാലത്തിന്റെ ജീർണതകൾ തകർന്നടിയുന്നതെപ്പോൾ ?
Answer:
കർഷകർ പെരുവഴിയിലൂടെ ശക്തമായ കാലടികൾ വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവരുടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ഇല്ലാതെയാകുന്നു.

കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 3 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Question Answer Notes

Question 1.
അധ്വാനത്തിന്റെ മഹത്വത്തെ കാണിക്കുന്ന ഉദ്ധരണികൾ ശേഖരിക്കുക?
Answer:
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 1

Question 2.
അധ്വാനവുമായി ബന്ധപ്പെട്ട പഴം ചൊല്ലുകൾ ശൈലികൾ എന്നിവ ശേഖരിക്കുക
Answer:

  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  • മണ്ണിൽ പൊന്നു വിളയുക
  • സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാപത്തു തിന്നാം കൂടുതൽ പഴംചൊല്ലുകൾ കണ്ടെത്തി എഴുതുക.

കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

ആമുഖം

മനുഷ്യന്റെ നിലനിൽപ്പിനാധാരം പ്രപഞ്ചത്തിന്റെ സുസ്ഥിരമായ വികസനമാണ് എന്ന വലിയ സത്യത്തെ തുറന്നു വച്ച് പാഠഭാഗങ്ങളാണ് കഴിഞ്ഞ അധ്യായത്തിൽ നാം കണ്ടത്. എന്നാൽ ഒരു മനുഷ്യൻ അവന്റെ സുന്ദരമായ ജീവിതത്തെ എങ്ങനെ ആണ് അതിജീവിക്കേണ്ടത് എന്ന് പഠിപ്പി ക്കുകയാണ് ഇനി വരുന്ന പാഠഭാഗങ്ങൾ. എത്ര മനോഹരമായാണ് ജീവിതത്തിന്റെ സത്യങ്ങളെ ഈ പാഠഭാഗങ്ങൾകൊണ്ട് വരച്ചു കാട്ടുന്നത് എന്ന് ഈ പുസ്തകത്തിലൂടെ കടന്നു പോകുന്ന ഓരോ കുഞ്ഞുങ്ങൾക്കും തിരിച്ചറിയാൻ കഴിയും വിധത്തിലാണ് ഇവയുടെ ക്രമീകരണം. മുന്നോട്ട് പോകുന്ന ഓരോ വഴിയിലും പ്രകാശമാകേണ്ടതെങ്ങനെ എന്ന് മലയാളസാഹിത്യത്തിലെ ഈ സുന്ദര രചനകൾ പറഞ്ഞുതരുന്നു.

കഠിന പ്രയത്നം ജീവിതത്തിൽ തെളിക്കുന്ന വെളിച്ചം എത്ര മനോഹരവും സ്ഥിരത ഉള്ളതുമാണ് എന്നാണ് ഇതിൽ നിന്നെല്ലാം നാം ഉൾക്കൊള്ളേണ്ടത്. കാലം എത്ര തന്നെ പുരോഗമിച്ചാലും മാറ്റങ്ങൾ അനിവാര്യമാണ് എങ്കിലും അധ്വാനത്തിന്റെ മഹത്വത്തിനും പ്രാധാന്യത്തിനും മാറ്റം ഒന്നും സംഭവിക്കുന്നില്ല. നമ്മുടേതായ മേഖലകളിൽ എല്ലാം തന്നെ നാം നമ്മാൽ ആകും വിധം പ്രയത്നിച്ചാൽ വിജയം സുനിശ്ചിതമാണ് എന്ന പരമമായ സത്യമാണ് ഈ പാഠഭാഗങ്ങൾ സംവദിക്കുന്നത്. അധ്വാനത്തിന് വലിപ്പ ചെറുപ്പം ഇല്ല എന്നും എല്ലാ തൊഴിലുകൾക്കും അതിന്റെതായ മാന്യത ഉണ്ട് എന്നും ശരീരത്തിലെ വിയർപ്പു തുള്ളികൾ നല്ല നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവുമാണ് ഈ പാഠഭാഗത്ത് നിന്ന് കാണാൻ പറ്റുന്നത്.

പാരസംഗ്രഹം

ഈ ചിത്രം മനസ്സിലുണർത്തുന്ന ചിന്തകൾ എന്തെല്ലാം ?
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 2
മനുഷ്യൻ അവന്റെ നല്ലൊരു ശതമാനം ഊർജവും ചിലവാക്കുന്നത് തൊഴിലിടങ്ങളിലാണ് അധ്വാനമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വിജയ പരാജയങ്ങളെ നിയന്ത്രിക്കുന്നത്. ഒരു മനുഷ്യൻ നിരന്തരം കർമനിരതനായിരിക്കുക എന്നതാണ് അവന്റെ ജീവിതത്തിന്റെ ഏറ്റവും മർമ പ്രധാനമായ കാര്യം എന്ന് തന്നെ പറയാം. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ നിങ്ങൾ ഓർക്കുന്നില്ലേ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോ രാത്രം പ്രയത്നിച്ച വ്യക്തിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മാത്രം പ്രയത്നഫലം ആണോ സ്വാതന്ത്ര്യം എന്ന സത്യം ഇന്ന് നാം അനുഭവിക്കുന്നതിനു കാരണമായത്.

അദ്ദേഹത്തോടൊപ്പം നിന്ന വലിയ ഒരു ജനതയുടെ കൂടെ പ്രയത്നമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതുപോലെ തന്നെ നാം ഏതു മേഖല യിലാണോ പ്രവർത്തിക്കാൻ ഇഷ്ടപെടുന്നത് അതിനായി അഹോരാത്രം അധ്വാനിക്കുക. അധ്വാനം മനുഷ്യന്റെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനു കാരണമാവുന്നുണ്ട്. ആത്മനിന്ദ ഇല്ലാതെ സ്വതന്ത്ര്യമായി ജീവിക്കുന്നതിനും പരോപകാരത്തിനും എല്ലാം അധ്വാനം ആവശ്യമാണ്. അധ്വാനത്തിനും തൊഴിലിനും വലിപ്പ ചെറുപ്പം ഇല്ല എന്നും എല്ലാ തൊഴിലിനും തുല്യ പ്രാധാന്യം ഉണ്ട് എന്ന തിരിച്ചറിവുമാണ് നമുക്കുണ്ടാകേണ്ടത്.

കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3

അറിവിലേക്ക്
അധ്വാനത്തിന്റെ വിജയ രഹസ്യം പങ്കുവെയ്ക്കുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൾകലാമിന്റെ ആത്മകഥ വായിക്കുക.
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes Question Answer Class 9 Kerala Padavali Unit 3 3
ഓർത്തിരിക്കൻ

  • അധ്വാനിക്കുന്നതാണ് മഹത്വം.
  • മനുഷ്യ ജീവിതത്തിന്റെ വിജയം അധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് .
  • തുടർച്ചയായുള്ള അധ്വാനം വിജയത്തിൽ എത്തിക്കും.
  • തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ്.

പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Prakrithi Padangal Summary

പ്രകൃതിപാഠങ്ങൾ Summary in Malayalam

ആമുഖം

മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. പരിസ്ഥിതിയുടെ ലോല സങ്കീർത്തനങ്ങളിൽ സ്വയം മുഴുകിയ കവിയാണ് ശ്രീ. വൈലോപ്പിള്ളി. ലോല വികാരങ്ങൾ കൊണ്ടും മാനവിക മൂല്യങ്ങൾ കൊണ്ടും ഹൃദയത്തിൽ എന്നും ഏതു നിമിഷവും നന്മ മാത്രം നിറച്ചു വെച്ച് ചുറ്റുമുള്ളവരിലേക്ക് തന്റെ എഴുത്തിലൂടെ സ്നേഹവും പരിഗണനയും മാത്രം പകർന്ന എഴുത്തുകാരൻ ആണ് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. അദ്ദേഹത്തിന്റെ കവിതകളിലെ പാരിസ്ഥിതിക ബോധവും മാനവികതാ ബോധവും അന്വേഷിക്കു കയാണ് ഡോക്ടർ കെ. എസ്. രവികുമാർ. സസ്യ കാനനത്തിൽ വിരിഞ്ഞ കവിത എന്നാണ് വൈലോപ്പിള്ളിക്കവിതകളെ ആദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് . പ്രകൃതിയുടെ ആനന്ത വിഹായസ്സിൽ ആറാടുന്ന മനസ്സാണ് കവിയുടേത്. വരികളാകട്ടെ പ്രകൃതിയുടെ ഗർഭപാത്രത്തിൽ നിന്നും മുങ്ങിത്തപ്പിയതുപോലെയും. അത്രമേൽ ആഴത്തിൽ ചേരേണ്ടവരാണ് പരിസ്ഥിതിയും മനുഷ്യനും എന്ന ചിന്താഗതി ഓരോ കവിതയിലും നിറയുന്നുണ്ട്.

പ്രകൃതിയെ നോവിച്ചുകൊണ്ടാകരുത് മനുഷ്യന്റെ ഒരു വികസനകളും സാധ്യമാകേണ്ടത് എന്ന് ഉള്ളുകൊണ്ടാഗ്രഹിക്കുന്ന വ്യക്തിയാണ് കവി. മനുഷ്യന് ജീവിതത്തിൽ പുരോഗതി അനിവാര്യമാണ് മലകൾ തുരന്നു പുകതുപ്പുന്ന ആവി വണ്ടികൾക്കോടാൻ വഴി വെട്ടിയപ്പോഴും അനന്ത വിഹായസ്സിൽ മനുഷ്യൻ കൈതൊട്ടപ്പോഴും മനുഷ്യൻ അവന്റെ സൗകര്യാർത്ഥം പരിസ്ഥിതിയെ മാറ്റി പണിയുകയാണ് ചെയ്തത്. കൊളോണിയൽ അധിനിവേശത്തിലൂടെ മനുഷ്യനുണ്ടായ ബൗദ്ധീക പുരോഗതികൾ മനുഷ്യ കുലത്തിന്റെ ചരിത്രത്തെ തന്നെ മാറ്റുന്നതായിരുന്നു. മാനവികമൂല്യങ്ങൾക്കുപരിയായി വികസനം മനുഷ്യന്റെ തലച്ചോറിനെ കീഴ്പ്പെടുത്തി. കാലങ്ങൾകൊണ്ടാടയാളപ്പെടുത്തിയെടുത്ത പരിസ്ഥിതി അനുകൂല സംസ്കാരത്തേക്കാൾ മുന്തിയതായിരുന്നു. വികസന മനോഭാവങ്ങൾ കൊളോണിയൽ അധിനിവേശം പകർന്നു നൽകിയ വികസന വിപ്ലവങ്ങൾ പരിസ്ഥിതിയുടെ നെറുകയിൽ തീപ്പന്തം കുത്തുകയായിരുന്നു. പുകഞ്ഞു പുകഞ്ഞില്ലാതാകുന്ന പച്ചപ്പ് നോക്കി വരാനിരിക്കുന്ന വലിയ വിപത്തു കളെ ചൂണ്ടിക്കാണിക്കുകയാണ് കവിയെന്നു കാണാം. ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ വൻ നഗരങ്ങളായും വളരുമ്പോൾ അറ്റുപോകുന്ന മാനവിക മൂല്യങ്ങളെ പ്രകൃതിയുടെ വേരുകളെ കാണിച്ചുതരികയാണ് കവി.

പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam Class 9

പാഠസംഗ്രഹം

മനുഷ്യൻ തന്റെ എല്ലാ ഭൗതീക സൗകര്യങ്ങളും വികസിപ്പിച്ചത് പ്രകൃതിയെ തന്റെ സൗകര്യാർത്ഥം മാറ്റിപ്പണിതുകൊണ്ടാണ്. ഏതു മഹാപർവതത്തെയും തുരന്നും, കൊടും സമുദ്രത്തെയും കീഴ്പ്പെടുത്തി മനുഷ്യൻ അവന്റെ വിജയഗാഥകൾ തുടർന്ന് കൊണ്ടിരിക്കുന്നു പി. കെ. ഹരികുമാർ എഡിറ്റ് ചെയ്ത സഹ്യകാനനത്തിൽ വിരിഞ്ഞ കവിത എന്ന കൃതിയിലെ ലേഖനമാണ് പ്രകൃതി പാഠങ്ങൾ. കവിതയുടെ അടിസ്ഥാനധാര മാനവികതയാണ്. വൈലോപ്പിള്ളി കവിതയിലെ മാനവികബോധത്തിന് സംഭവിച്ച പരിണാമം ലേഖനം ചർച്ച ചെയ്യുന്നു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് നിർവഹിക്കപ്പെട്ടു പോന്ന ആധുനിക കാവ്യ വ്യവഹാരത്തെയും അതിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും വൈലോപ്പിള്ളിക്കവിത പിൻതുടർന്നിരുന്നു. ലോകത്തെ പുതുക്കിപ്പണിയാനുള്ള മനുഷ്യന്റെ ഇച്ഛയെയും അതിനായി വിനിയോഗിക്കപ്പെട്ട കർമ്മശേഷിയെയും വൈലോപ്പിള്ളിക്കവിത ശ്ലാഘിക്കുന്നതു കാണാം. പ്രകൃതിക്കുമേൽ മനുഷ്യൻ നേടുന്ന മേൽക്കെ, അതിന്റെ പ്രതിഫലനങ്ങൾ എന്നിവ കവിതയുടെ ആശയ തലത്തെ ഉറപ്പിക്കുന്നു. മനുഷ്യനു ഭൂമിയിലുള്ള സവിശേഷാധികാരം ഊട്ടിയുറപ്പിക്കുന്ന മാനവികതാബോധത്തിനാണ് ഈ ഘട്ടത്തിലെ കവിതകൾ ഊന്നൽ നൽകിയത്.

ഭൗതികതലത്തിൽ നാം കൈവരിച്ചതിനെല്ലാം പിന്നിൽ പെരുകിവരുന്ന ജീർണ്ണതയും മാനവികവിരുദ്ധതയും ഉണ്ടായിരുന്നു. നഗരങ്ങൾ ഗ്രാമങ്ങളെ വിഴുങ്ങുന്ന അവസ്ഥ, അതുവഴി നഗരത്തിന്റെ കുപ്പത്തൊട്ടിയായി മാറുന്ന ഗ്രാമങ്ങളുടെ അവസ്ഥ ഇതെല്ലാം ആധുനികത മുന്നോട്ടുവെച്ച് പ്രകൃതിബോധത്തിന്റെയും മാനവികബോധത്തിന്റെയും ശേഷിപ്പുകളായിരുന്നു. പ്രകൃതിബോധം മൂലം നഷ്ടമായത് എന്തൊക്കെ യാണെന്ന് തിരിച്ചറിയുന്നതായി പിൽക്കാലത്ത് വൈലോപ്പിള്ളി എഴുതിയ കവിതകൾ. പ്രകൃതി നിലനില്കു ന്നിടത്തെ മനുഷ്യനു നിലനില്പ്പുള്ളൂ എന്ന ജാഗ്രതയിലേക്ക് വൈലോപ്പിള്ളിയുടെ മാനവികബോധം വികസിക്കുന്നത് പിന്നീടു കാണുന്നു. ആധുനികതാവാദത്തിന്റെ മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചയിൽ നിന്ന് മാറിയ, ജൈവികജാഗ്രത ഉൾക്കൊള്ളുന്ന മാനവിക ബോധമാണ് ഈ സന്ദർഭത്തിൽ കാണുന്നത്. ജൈവസമ്പത്തിനുമേൽ വികസനത്തിന്റെ പേരിൽ നടത്തുന്ന അതിക്രമത്തെ വലിയതോതിൽ ചെറുക്കുന്ന കവിതകൾ വൈലോപ്പിള്ളി എഴുതുന്നതും കാണാം. പ്രകൃതിയെയും പെണ്മയെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയെ വിമർശിക്കുന്നിടത്തോളം ഉയർന്ന മാനസികബോധത്തിലേക്ക് വൈലോപ്പിള്ളിക്കവിത വളരുന്നതു കാണാം.

അറിവിലേക്ക്

ഡോക്ടർ കെ എസ് രവികുമാർ

അധ്യാപകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തൻ. ആഖ്യാനത്തിന്റെ അടരുകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നിരവധി സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പ്രധാന കൃതികൾ ആഖ്യാന ത്തിന്റെ അടരുകൾ, ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരൻ, വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്, കഥയുടെ ഭിന്നമുഖങ്ങൾ, ചെറുകഥ വാക്കും വഴിയും, ആധുനികതയുടെ അപാവരണങ്ങൾ, കഥയുടെ വാർഷിക വലയങ്ങൾ, കഥയും ഭാവുകത്വ പരിണാമവും, എം. ടി.അക്ഷരശില്പി, എഴുത്തിന്റെ മിച്ച മൂല്യം.
പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam Class 9 1
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ് (1946). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം സാറാജോസഫിനായിരുന്നു 1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എ.യും എം.എ.യും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു.

കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള “മാനുഷി’ എന്ന സംഘടനയുടെ സ്ഥാപകയാണ്. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും. ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു.

പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam Class 9

വ്യാകരണ പരിചയം

സമാസം

വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പദപ്രയോഗമാണ് സമാസം.
രാവണന്റെ പുത്രി എന്നതിൽ ന്റെ ആണ് വിഭക്തിക്കുറി. ഇതില്ലതെ പദങ്ങൾ തമ്മിൽ യോജിപ്പിച്ചാൽ രാവണൻ പുത്രി എന്നാകും ഇതാണ് സമാസം.
ഒരു സമാസത്തിൽ രണ്ടു പദങ്ങൾ ഉണ്ടായിരിക്കും. ആദ്യത്തെ പദത്തെ പൂർവ പദം എന്നും രണ്ടാം പദത്തെ ഉത്തര പദം എന്നും പറയുന്നു. രണ്ടു പദങ്ങളെയും ചേർത്തു പൂർവോത്തര പദം എന്നും പറയുന്നു.
മരത്തണൽ എന്ന പദം വിഗ്രഹിക്കുമ്പോൾ മരത്തിന്റെ തണൽ എന്നാകുന്നു
ഇവിടെ പൂർവ്വപദം മരവും ഉത്തര പദം തണലും ആകുന്നു.
പൂർവോത്തര പദങ്ങളുടെ പ്രധാന്യം അനുസരിച്ചു സമാസത്തെ നാലായി തരം തിരിച്ചിരിക്കുന്നു

  1. തൽപുരുഷൻ
  2. ബഹു വീഹി
  3. ദ്വന്ദ്വൻ
  4. കർമ്മധാരയൻ

ഓർത്തിരിക്കൻ

  • വൈലോപ്പിള്ളി ശ്രീധരമേനോൻ തന്റെ കവിതകളിൽ ഉൾക്കൊള്ളിച്ച മാനവികതയും പ്രകൃതി ബോധവും അന്വേഷിക്കുകയാണ് പ്രകൃതി പാഠങ്ങൾ എന്ന ലേഖനത്തിലൂടെ.
  • മലയാളത്തിലെ സമ്പന്നമായ പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന കവിതകളാണ് വൈലോപ്പിള്ളിയുടേത്.
  • പ്രകൃതിയുടെമേൽ മനുഷ്യന്റെ കടന്നുകയറ്റവും ചൂഷണവും മാണ്. വൈലോപ്പിള്ളി കവിതകളിൽ പ്രമേയമാകുന്നത്.
  • സ്ത്രീയേയും പ്രകൃതിയെയും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ഉള്ള ആകുലതകളാണ് കവി തന്റെ കവിതകളിൽ നിറച്ചു വെച്ചിരിക്കുന്നത്.
  • പ്രകൃതിയും മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളും പ്രപഞ്ചത്തിന്റെ നിലനിൽപിന് അനുകൂലമായാണ് പ്രവർത്തിക്കേണ്ടത് .
  • പരിസ്ഥിതിയുടെ നിലനിൽപ്പാണ് ജീവന്റെ നിലനിൽപ്പ്.
  • കൊളോണിയൽ കാലത്തിന്റെ തുടർച്ചയാണ് വികസനങ്ങൾ മനുഷ്യൻ മല തുരന്നും ചക്രം കണ്ടുപിടിച്ചും യന്ത്രവൽക്കരണത്തിനു പൂർണമായി വിധേയപെട്ടപ്പോൾ പരിസ്ഥിതിയെ തന്റെ സൗകര്യത്തിനു അനുസരിച്ചു കീഴ്പ്പെടുത്തുകയാണ് ചെയ്തത് .