फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 1 फुटबॉल के दिल का राजा Football Ke Dil Ka Raja Questions and Answers Notes improves language skills.

Class 9 Hindi Football Ke Dil Ka Raja Question Answer Notes

फुटबॉल के दिल का राजा Question Answer Notes

Class 9 Hindi Unit 4 Chapter 1 फुटबॉल के दिल का राजा Notes Question Answer

प्रश्न 1.
हार-जीत तो ज़रा-ज़रा सी बातों से तय होती है। इस पर अपना विचार प्रकट करें ।
ജയവും പരാജയവും അകാര്യങ്ങൾക്ക് വേണ്ടി നിർണയിക്കുന്നു. ഇതിനെ സംബ ന്ധിച്ച് താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കുക.
उत्तर:
फुटबॉल खेलते समय शायद एक टीम फाऊल हो सकती है या फुटबॉल पर हाथ के छूने से हार तय होती है।

ഫുട്ബോൾ കളിക്കുന്ന സമയത്ത് ഒരു ടീം ഫൗൾ ആകുമ്പോളോ അല്ലെങ്കിൽ ഫുട്ബോ ളിൽ കൈകൊണ്ട് തൊടുമ്പോഴോ പരാജയം സംഭവിച്ചേക്കാം.

प्रश्न 2.
जीतने के लिए गलत रास्ता अपनाने के संबन्ध में आपका मत क्या है ?
ജയിക്കാൻ വേണ്ടി തെറ്റായ മാർഗം സ്വന്തമാ ക്കുന്നതിനെ സംബന്ധിച്ച് താങ്കളുടെ അഭി പ്രായം എന്താണ്?
उत्तरः
जीतने के लिए गलत रास्ता अपनाना सही बात नहीं है, क्योंकि खेल में हार या जीत ज़रूर हो सकती है। इनमें से एक का सामना करना अवश्य है।

ജയിക്കാൻ വേണ്ടി തെറ്റായ മാർഗ്ഗം സ്വന്തമാക്കു ന്നത് ശരിയായ കാര്യമല്ല. കാരണം കളിയിൽ ജയവും പരാജയവും തീർച്ചയായിട്ടും ഉണ്ടായേ ക്കാം. ഇവയിൽ ഒന്നിനെ നേരിട്ടേ പറ്റൂ.

प्रश्न 3.
लोगों के दिल में जगह पाने के लिए हुनर के साथ मुस्कान की भी ज़रूरत है ― यह कहाँ तक सही है ? क्यों ?
ജനമനസ്സിൽ ഇടം നേടാൻ വേണ്ടി ചാതുര്യ ത്തോടൊപ്പം പുഞ്ചിരിയും ആവശ്യമാണ്. ഇത് എത്രത്തോളം കൊണ്ട്? എന്തു ശരിയാണ്?
उत्तर:
यह सही बात है कि लोगों के दिल में जगह पाने के लिए हुनर के साथ मुस्कान की भी ज़रूरत हैं, क्योंकि प्रेक्षकों के मन में इससे एक प्रकार के सुकून होती है।

ജനമനസ്സിൽ ഇടംനേടാൻ വേണ്ടി ചാതുര്യ ത്തോടൊപ്പം പുഞ്ചിരിയും ആവശ്യമാണെന്ന് കാര്യം ശരിയാണ്. കാരണം പ്രേക്ഷകരുടെ മന സ്സിൽ ഇതുകൊണ്ട് ഒരു തരത്തിലുള്ള സംതൃപ്തി ഉണ്ടാകുന്നു.

फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 4.
कई कठिनाइयों के शिकार होने के बावजूद पेले ने लोगों के दिल पर राज किया। यह कैसे संभव हो सका ?
ധാരാളം കഷ്ടപ്പാടുകൾക്ക് വിധേയനായിട്ടും പെലെ ജനമനസ്സിൽ ഇടം നേടി. ഇത് എങ്ങ നെയാണ് സാധ്യമായത്?
उत्तर:
पेले ने पूरे आत्म विश्वास, हिम्मत और दृढनिश्चय से फुटबॉल खेलना शुरु किया। उनके मुख में खेलने के साथ हुनर और मुस्कान थीं । फुटबॉल की लोकप्रियता पेले के साथ दुनिया भर में फैली। इसप्रकार कई कठिनाइयों के शिकार होने बावजूद उन्होंने लोगों के दिल पर राज किया।

പെലെ പരിപൂർണ്ണമായ ആത്മവിശ്വാസം, ധൈര്യം, ദൃഢനിശ്ചയം എന്നിവ കൊണ്ട് ഫുട്ബോൾ കളി ആരംഭിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് കളിയോടൊപ്പം ചാതുര്യവും പുഞ്ചി രിയും ഉണ്ടായിരുന്നു. പെലെയോടൊപ്പം ഫുട്ബോൾ പ്രിയം ലോകം മുഴുവനും വ്യാപി ച്ചു. അങ്ങനെ ധാരാളം കഷ്ടപ്പാടുകൾക്ക് വിധേ യമായിട്ടും അദ്ദേഹം ജനമനസ്സിൽ ഇടംനേടി.

प्रश्न 5.
पेले जैसे अमर रहने केलिए आप अपनी ज़िन्दगी को कैसे जीना चाहेंगे?
പെലെയെപ്പോലെ അനശ്വരനാകുവാൻ താങ്കൾ ജീവിക്കാൻ ആഗ്രഹിക്കുന്നത് എങ്ങ നെയാണ്?
उत्तर:
मैं क्रिकट का खिलाड़ी बनूँगा। मैं सबके दिल में जगह पाकर बेहतर खिलाड़ी बनूँगा और अमर रहूँगा।
ഞാനൊരു ക്രിക്കറ്റ് കളിക്കാരനാകും. ഞാൻ എല്ലാവരുടേയും മനസ്സിൽ ഇടം നേടിക്കൊണ്ട് മികച്ച കളിക്കാരനാകുകയും അനശ്വരനാകു കയും ചെയ്യും.

प्रश्न 6.
खिलाड़ी को पहचानें, देश का नाम जोड़कर
കളിക്കാരനെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ പേര് ചേർത്തെഴുതുക.

  • लायनल मेसी अर्जेंटीना के खिलाड़ी है।
  • योहान क्रायफ़ _______ के खिलाड़ी है।
  • मारंडोना _______ के खिलाड़ी है।
  • फ्रांज़ बेकनबॉअर _______ के खिलाड़ी है।
  • ____________________________ ।

उत्तरः
लायनल मेसी अर्जेंटीना के खिलाड़ी है।
ലയണൽ മെസ്സി അർജന്റീനയിലെ കളിക്കാര നാണ്.

योहान क्रायफ़ हॉलेंड के खिलाड़ी है।
യോഹാൻ കഫ് ഹോളണ്ടിലെ കളിക്കാര നാണ്.

मारंडोना अर्जेंटीना के खिलाड़ी है।
മാറഡോണ അർജന്റീനയിലെ കളിക്കാരനാ ണ്.

फ्रांज़ बेकनबॉअर जर्मनी के खिलाड़ी है।
ഫ്രാൻസ് ബെക്കൻ ബോവർ ജർമ്മനിയിലെ കളിക്കാരനാണ്.

अरफ्रेडो डी स्टीफानो अर्जेंटीना के खिलाड़ी है ।
അർഡോ ഡി സ്റ്റിഫാനോ അർജന്റീ നയിലെ കളിക്കാരനാണ്.

प्रश्न 7.
लेख पढ़ें, नमूने के अनुसार लिखें।
ലേഖനം വായിച്ച് മാതൃക അനുസരിച്ച് എഴു തുക.

  • उन्नीस सौ अठावन की विश्व कप प्रतियोगिता में ब्राज़ील की पहली विजय हुई |
  • _______ में पेले विश्व कप प्रतियोगिता से बाहर हो गए।
  • _______ में ब्रज़ील ने तीसरी विश्व कप प्रतियोगिता जीती।
  • _______ में पेले क्लब के खेल से रिटायर हो गए।
  • ____________________________

उत्तरः
उन्नीस सौ अठावन की विश्व कप प्रतियोगिता में ब्राज़ील की पहली विजय हुई |
1958-ലെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ ആദ്യമായി വിജയിച്ചു.

उन्नीस सौ छियासठ में पेले विश्व कप प्रतियोगिता से बाहर हो गए।
1966-08 പെലെ ലോകകപ്പ് മത്സരത്തിൽ നിന്നും പുറത്തായി.

उन्नीस सौ सत्तर में ब्रज़ील ने तीसरी विश्व कप प्रतियोगिता जीती।
1970-ൽ ബ്രസീൽ മൂന്നാമത്തെ ലോകകപ്പ് മത്സരം ജയിച്ചു.

उन्नीस सौ सत्सत्तर में पेले क्लब के खेल से रिटायर हो गए।
1977-ൽ പെലെ ക്ലബ്ബിന്റെ കളിയിൽ നിന്നും വിരമിച്ചു.

उन्नीस सौ बासठ में पेले दूसरे मैच में ही चोट खाकर बाहर हो गए।
1962-ൽ പെലെ രണ്ടാമത്തെ മത്സരത്തിൽ തന്നെ മുറിവേറ്റ് പുറത്തായി.

फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 8.
पहचानें, ‘खिलाड़ी’ शब्द की विशेषता बताने केलिए लेख में किन-किन शब्दों का प्रयोग किया गया है।
തിരിച്ചറിയൂ.
खिलाड़ी വാക്കിന്റെ പ്രത്യേകത പറയാനായി ലേഖനത്തിൽ ഏതൊക്കെ വാക്കുകളാണ് ഉപ യോഗിച്ചിട്ടുള്ളത്?
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तरः
सर्वश्रेष्ठ, बढ़िया, करामाती, आक्रामक और बेहतरीन ।

प्रश्न 9.
ढूँढकर लिखें, प्रत्येक शब्द का प्रयोग किन-किन शब्दों की विशेषता बताने के लिए किया गया है।
ഓരോ വാക്കിന്റേയും പ്രയോഗം ഏതൊക്കെ വാക്കിന്റെ പ്രത്യേകത പറയാനാണെന്ന് കണ്ടെത്തി എഴുതുക.

  • लंबी
  • मजजबूत
  • सुंदर
  • नुमाइशी
  • कड़े

उत्तरः

  • लंबी शवयात्रा – നീണ്ട ശവയാത
  • मज़बूत दावा – ഉറച്ച അവകാശവാദം
  • सुन्दर फुटबॉल – സുന്ദരമായ ഫുട്ബോൾ
  • नुमाइश मैच – പ്രദർശന മത്സരം
  • कड़े अभ्यास – കഠിനമായ വ്യായാമം

प्रश्न 10.
पढ़ें, रेखांकित शब्दों पर ध्यान दें।
അടിയിൽ വരയിട്ട വാക്കുകൾ ശ്രദ്ധിച്ചു വായിക്കുക.

  • पेले जैसा दूसरा खिलाड़ी नहीं हुआ ।
  • किसी दूसरे खिलाड़ी की मार-पिटाई नहीं हुई।
  • ब्राज़ील ने विश्व कप दूसरी दफ़ा जीता।

उत्तरः
पेले जैसा दूसरा खिलाड़ी नहीं हुआ ।
പെലെയെപ്പോലെ വേറൊരു കളിക്കാരൻ ഉണ്ടായിട്ടില്ല.

किसी दूसरे खिलाड़ी की मार-पिटाई नहीं हुई।
വേറൊരു കളിക്കാരന്റെ മർദ്ദനം ഉണ്ടായിട്ടില്ല.

ब्राज़ील ने विश्व कप दूसरी दफ़ा जीता।
ബ്രസീൽ ലോകകപ്പ് രണ്ടാം പ്രാവശ്യം ജയിച്ചു.

മുകളിൽ തന്നിരിക്കുന്ന വാക്യങ്ങളിൽ
അടി യിൽ വരയിട്ട പദം दूसरा, दूसरे, दूसरी, എന്നിങ്ങനെ മാറി മാറി പ്രയോഗിച്ചിരിക്കുന്ന തായി കാണാം.

ആദ്യത്തെ വാക്യത്തിൽ खिलाड़ी എന്ന വാക്യത്തിൽ ശേഷം की എന്ന പ്രത്യയം പ്രയോഗിച്ചതുകൊണ്ട് दूसरा എന്നുളളത് दूसरे എന്നായി.

മൂന്നാമത്തെ വാക്യത്തിൽ दफा എന്നത് സ്ത്രീലിംഗം ആയതുകൊണ്ട് दूसरा എന്നുളളത് दूसरी എന്നായി.

प्रश्न 11.
पेले के जीवन पर बने वृत्तचित्र ( डाक्यमेंटरी) देखें और इस वर्कशीट की पूर्ति करें:
പെലെയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യു മെന്ററി കാണുക, ഈ വർക്ക് ഷീറ്റ് പൂരിപ്പി ക്കുക.
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 2
उत्तरः
पूरा नाम : एड्सन आरान्जस डो नासिमेन्टो
जन्म : 23 अक्तूबर 1940 को ब्राज़ील के छोटे शहर मिनास गेराइस में हुआ ।
शिक्षा : वे कभी स्कूल नहीं गए। चौथी कक्षा में स्कूल के दिनों में फुटबॉल खेलने के कारण निकाले जाने के बाद पेले ने अपनी पढ़ाई छोड़ दी।
कार्यक्षेत्र : पेले ने 15 साल की उम्र में सैंनटोस और 16 साल की उम्र में ब्राज़ील की राष्ट्रीय टीम के लिए खेलना शुरु किया । अपने अन्तर्राष्ट्रीय करियर के दौरान, उन्होंने तीन फीफा विश्व कप जीते 1958 (स्वीडन), 1962 (चिली) और 1970 (मेक्सिको)।
उपलब्धियाँ : उन्होंने ब्राज़ील को तीन विश्व कप फुटबॉल चैंपियनशिप ( 1958, 1962 और 1970) में नेतृत्व दिया। उन्होंने विश्व कप खेल में 12 गोल किये और प्रथम श्रेणी मैचों में 1000 से अधिक गोल किये। 1999 में अंतर्राष्ट्रीय ओलिंपिक समिति द्वावा उन्हें सदी का एथलीट नामित किया गया था।
निधन : 29 दिसंबर 2022 को 82 साल की उम्र में उनका निधन हुआ।

പൂർണനാമം: എഡ്സൺ അരാഞ്ചസ് ഡോ നാസി മെന്റോ
ജനനം : 1940 ഒക്ടോബർ 23-ന് ബ്രസീലിലെ ചെറിയ പട്ടണമായ മിനാസ് ഗറായി സിൽ ജനിച്ചു.
കുടുംബം : അദ്ദേഹത്തിന്റെ അച്ഛൻ ക്ലബ് തലത്തിൽ ഫുട്ബോൾ കളിക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഗൃഹഭരണമായിരുന്നു.
വിദ്യാഭ്യാസം: അദ്ദേഹം സ്ക്കൂളിൽ പോയില്ല. നാലാം ക്ലാസ്സിൽ സ്കൂൾ സമയത്ത് ഫുട്ബോൾ കളിയ്ക്കാൻ പോയ കാരണം പുറത്താക്കപ്പെട്ടതിനു ശേഷം പെലെ തന്റെ പഠനം ഉപേ ക്ഷിച്ചു.
പ്രവർത്തനമേഖല : പെലെ 15-ാമത്തെ വയസ്സിൽ സാന്തോസിനു വേണ്ടിയും 16-ാ മത്തെ വയസ്സിൽ ദേശീയ ടീമിനുവേ ണ്ടിയും കളിക്കാൻ തുടങ്ങി. തങ്ങ ളുടെ അന്തർദേശീയ തൊഴിൽ വേളയിൽ, അദ്ദേഹം മൂന്ന് ലോകകപ്പ് നേടി. 1958 (സ്വീഡൻ), 1962 (ചിലി), 1970 (മെക്സിക്കോ) എന്നിവ.
നേട്ടങ്ങൾ : അദ്ദേഹം ബ്രസീലിന് (1958, 1962, 1970) എന്നീ വർഷങ്ങളിൽ മൂന്ന് ലോകകപ്പ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി. അദ്ദേഹം ലോക കപ്പ് കളിയിൽ 12 ഗോളടിച്ചു. ആദ്യ നിര് മത്സരത്തിൽ 1000-ത്തിലധികം ഗോളടിച്ചു. 1999-ൽ അന്തർദേശീയ ഒളിമ്പിക് സമിതി അദ്ദേഹത്തിന് ശതാബ്ദിയുടെ അത്ലറ്റ് എന്ന് പേര് നൽകി.
മരണം : 2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ അദ്ദേഹം ദിവംഗതനായി.

प्रश्न 12.
सार्थक वाक्य में बदलें:
അർത്ഥവത്തായ വാക്യമാക്കുക.
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 3
उत्तरः
पेले अपने माता-पिता का पहला बेटा था ।

പെലെ തന്റെ മാതാപിതാക്കളുടെ ആദ്യത്തെ പുത്രനായിരുന്നു.

प्रश्न 13.
पेले की जीवनी तैयार करें।
പെലെയുടെ ജീവചരിത്രം തയ്യാറാക്കുക.
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 4
उत्तर:
पेले का असली नाम एडसन अरांतेस डो को ट्रेंस कोराकोस के मिनास गेराइस में हुआ। यह दक्षिण-पूर्वी ब्राज़िल का शहर है। उनके पिता क्लब स्तर पर फुटबॉल खेला करते थे। उनकी माँ हाउसवाइफ थी। वे कभी स्कूल नहीं गए। चौथी कक्षा में स्कूल के दिनों में फुटबॉल खेलने के कारण निकाले जाने के बाद पेले ने अपनी पढ़ाई छोड़ दी। उन्होंने 15 साल की उम्र में सैंटोंस और 16 साल की उम्र में ब्राज़ील की राष्ट्रीय टीम के लिए खेलना शुरू किया। अपने अंतर्राष्ट्रीय करियर के दौरान, उन्होंने तीन फीफा विश्व कप 1958 (स्वीडन), 1962 (चिली) 1970 (मेक्सिकों) आदि। उन्होंने विश्व कप खेल में 12 गोल किये और प्रथम श्रेणी मैचों में 1000 से अधिक गोल किये। 1999 में अंतर्राष्ट्रीय ओलिंपिक समिति द्वारा उन्हें सदी का एथलट नामित किया गया था। फुटबॉल की लोकप्रियता पेले की ख्याति के साथ दुनिया भर में फैली। वे सचमुच फुटबॉल के दिल का राजा है। उनका निधन 29 दिसंबर 2022 को 82 साल की उम्र में हुआ।

പെലെയുടെ യഥാർത്ഥപേര് എഡ്സൻ അരാ ഡോ നാസിമെന്റോ എന്നായിരുന്നു. അദ്ദേഹം 1940 ഒക്ടോബർ 23-ന് ട്രെസ്കൊ റാക്കൊസിലെ മിനാസ് ഗെറായിസിൽ ജനിച്ചു. ഇത് തെക്ക്-കിഴക്ക് ബ്രസീലിലെ പട്ടണമാണ്. അദ്ദേഹത്തിന്റെ പിതാവ് ക്ലബ്ബ്തലത്തിൽ ഫുട്ബോൾ കളിക്കുക പതിവായിരുന്നു. അമ്മയ്ക്ക് ഗൃഹഭരണമായിരുന്നു. അദ്ദേഹം പഠിക്കാൻ സ്ക്കൂളിൽ പോയിട്ടില്ല. നാലാം ക്ലാസ്സിൽ വച്ച് സ്കൂൾ സമയത്ത് ഫുട്ബോൾ കളിക്കാൻ പോയതുകാരണം പുറത്താക്കപ്പെടു കയും അദ്ദേഹം പഠനം ഉപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം 15-ാമത്തെ വയസ്സിൽ സാന്തോസിനുവേണ്ടിയും, 16-ാമത്തെ വയസ്സിൽ ദേശീയ ടീമിനുവേണ്ടിയും കളിക്കാൻ തുടങ്ങി. തങ്ങളുടെ അന്തർദേശീയ തൊഴിൽ വേളയിൽ മൂന്ന് ലോകകപ്പ് നേടി. 1958 (സ്വീഡൻ), 1962 (ചിലി), 1970 (മെക്സിക്കോ) എന്നിവ. അദ്ദേഹം ലോകകപ്പ് കളിയിൽ 12 ഗോളടിച്ചു. ആദ്യ നിര് മത്സരത്തിൽ 1000ത്തിലധികം ഗോള ടിച്ചു. 1999-ൽ അന്തർദേശീയ ഒളിമ്പിക് സമിതി അദ്ദേഹത്തിന് ശതാബ്ദിയുടെ അത്ലറ്റ് എന്ന് പേര് നൽകി. ഫുട്ബോൾ പ്രിയം പെലെയുടെ കീർത്തിയോടൊപ്പം ലോകം മുഴുവനും വ്യാപി ച്ചു. അദ്ദേഹം വാസ്തവത്തിൽ ഫുട്ബോളിന്റെ മനസ്സ് തൊട്ട് രാജാവ്. അദ്ദേഹം 2022 ഡിസം ബർ 29-ന് 82-ാമത്തെ വയസ്സിൽ നിര്യാതനായി.

प्रश्न 14.
फुटबॉल के दिल का राजा कौन है?
ഫുട്ബോൾ മനസ്സിലെ രാജാവ് ആരാണ്?
उत्तरः
फुटबॉल के दिल का राजा पेले है।

ഫുട്ബോൾ മനസ്സിലെ രാജാവ് പെലെയാണ്.

प्रश्न 15.
फुटबॉल के खेल में एक टीम में कितने खिलाड़ी होते हैं ?
ഫുട്ബോൾ കളിയിൽ ഒരു ടീമിൽ എത്ര കളി ക്കാരുണ്ട്?
उत्तरः
फुटबॉल के खेल में एक टीम में ग्यारह खिलाड़ी

ഫുട്ബോൾ കളിയിൽ ഒരു ടീമിൽ പതിനൊന്ന് കളിക്കാരുണ്ട്.

प्रश्न 16.
पेले की मृत्यु कब हुई?
പെലെ എന്നാണ് മരിച്ചത്?
उत्तर: 29 दिसंबर 2022 को 82 साल की उम्र में पेले की मृत्यु हुई।

2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ പെലെ മരിച്ചു.

प्रश्न 17.
ब्राज़ील में पेले की शवयात्रा कितने लंबी थी ?
ബ്രസീലിൽ പെലെയുടെ ശവയാത ത്തോളം ഉണ്ടായിരുന്നു?
उत्तरः
ब्राज़ील में पेले की शवयात्रा 13 किलोमीटर लंबी

ബ്രസീലിൽ പെലെയുടെ വിലാപയാത്ര 13 കി. മീ. ദൂരമുണ്ടായിരുന്നു.

फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 18.
अंतर्राष्ट्रीय फुटबॉल से वे कब रिटयर हो गए
രാജ്യാന്തര ഫുട്ബോളിൽ നിന്ന് അദ്ദേഹം എന്നാണ് വിരമിച്ചത്?
उत्तर:
अंतर्राष्ट्रीय फुटबॉल से वे 50 साल पहले रिटयर

രാജ്യാന്തര ഫുട്ബോളിൽ നിന്ന് അദ്ദേഹം 50 വർഷം മുമ്പ് വിരമിച്ചു.

प्रश्न 19.
क्लब के खेल से पेले कब रिटायर हो गए?
ക്ലബ്ബിന്റെ കളിയിൽ നിന്ന് പെലെ എന്നാണ് വിരമിച്ചത്?
उत्तर:
क्लब के खेल से पेले 1977 में रिटायर हो गए।

ക്ലബ്ബിലെ കളിയിൽ നിന്ന് പെലെ 1977-ൽ വിര മിച്ചു.

प्रश्न 20.
अर्जेंटीना के प्रमुख खिलाडियों के नाम लिखें।
അർജന്റീനായിലെ പ്രമുഖ കളിക്കാരുടെ പേരുകൾ എഴുതുക.
उत्तरः
अरफ्रेड़ो डी स्टीफानो, डिएगो माराडोना और लयनल मेसी अर्जेंटीना के प्रमुख खिलाड़ी हैं।

അർഫ്രഡോ ഡി സ്റ്റിഫാനോയും, ഡിയഗോ മാറഡോണയും, ലയണൽ മെസ്സിയും അർജന്റീ നായിലെ പ്രമുഖ കളിക്കാരാണ്.

प्रश्न 21.
हँगरी का खिलाड़ी कौन है ?
ഹംഗറിയിലെ കളിക്കാരൻ ആരാണ്?
उत्तर:
हँगरी का खिलाड़ी फेरेंच पुश्कासा है।

ഹംഗറിയിലെ കളിക്കാരൻ ഫെറെഞ്ച് പുഷ്കാസാ ആണ്.

प्रश्न 22.
फ्रांज़ बेकेनबॉअर कहाँ का खिलाड़ी है ?
ഫാൻസ് ബെക്കൻ ബോവർ എവിടെയുള്ള കളിക്കാരനാണ്?
उत्तर:
फ्रांज़ बेकेनबॉअर जर्मनी का खिलाड़ी है।

ഫ്രാൻസ് ബെക്കൻ ബോവർ ജർമ്മൻ കളിക്കാര നാണ്.

प्रश्न 23.
हॉलेंड का प्रमुख खिलाड़ी कौन है ?
ഹോളണ്ടിലെ പ്രമുഖ കളിക്കാരൻ ആരാണ്?
उत्तर:
हॉलेंड के प्रमुख खिलाड़ी योहान क्रायफ है।

ഹോളണ്ടിന്റെ പ്രമുഖ കളിക്കാരൻ യൊഹാൻ ലൈഫ് ആണ്.

प्रश्न 24.
तीन विश्व कप जीतनेवाले एकमात्र खिलाड़ी कौन है ?
മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളി ക്കാരൻ ആരാണ്?
उत्तरः
तीन विश्व कप जीतनेवाले एकमात्र खिलाड़ी पेले

മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാ രൻ പെലെ ആണ്.

प्रश्न 25.
ब्राज़ील की पहली विश्व कप विजय कब हुई ?
ബ്രസീൽ ആദ്യത്തെ ലോകകപ്പ് വിജയിച്ചത് എന്നാണ്?
उत्तरः
1958 में ब्राज़ील की पहली विश्व कप विजय

1958-ൽ ബ്രസീൽ ആദ്യത്തെ ലോകകപ്പ് വിജ യിച്ചു.

प्रश्न 26.
पेले ने पहली विश्व कप विजय के समय कितने गोल किए ?
ആദ്യലോകകപ്പ് വിജയിക്കുമ്പോൾ പെലെ എത്ര ഗോളടിച്ചു?
उत्तरः
पेले ने पहले विश्व कप विजय के समय छह गोल किए।

പെലെ ആദ്യ ലോകകപ്പ് വിജയിച്ചപ്പോൾ ആറ് ഗോളടിച്ചു.

प्रश्न 27.
पहली विश्व कप विजय के समय पेले कितने साल के थे ?
ആദ്യലോകകപ്പടിക്കുമ്പോൾ പെലെക്ക് എത വയസ്സായിരുന്നു
उत्तर:
पहली विश्व कप विजय के समय पेले 17 साल

ആദ്യ ലോകകപ്പടിക്കുമ്പോൾ പെലെക്ക് 17 വയ സ്സായിരുന്നു.

प्रश्न 28.
फुटबॉल का सबसे बड़ा ड्रिबलर किसे कहा
ഫുട്ബോളിന്റെ ഏറ്റവും വലിയ പര്യായം (അ പരൻ) എന്ന് വിളിക്കുന്നത് ആരെയാണ്?
उत्तरः
फुटबॉल का सबसे बड़ा ड्रिबलर गैरिंचा को कहा

ഫുട്ബോളിന്റെ ഏറ്റവും വലിയ ഡിബ്ളർ എന്നു വിളിക്കുന്നത് റിഞ്ചയെയാണ്.

प्रश्न 29.
ब्राज़ील ने दूसरा विश्व कप किस वर्ष जीता ?
ബ്രസീൽ രണ്ടാമത്തെ ലോകകപ്പ് ഏത് വർഷ മാണ് നേടിയത്?
उत्तरः
ब्राज़ील ने दूसरा विश्व कप 1962 में जीता।

ബ്രസീൽ രണ്ടാമത്തെ ലോകകപ്പ് 1962ലാണ് നേടിയത്.

फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 30.
1962 में दूसरा विश्व कप जीतते समय ब्राज़ील टीम का सबसे बेहतरीन खिलाड़ी कौन था ?
196208 രണ്ടാം ലോകകപ്പ് നേടുമ്പോൾ ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരായിരുന്നു?
उत्तरः
1962 में दूसरा विश्व कप जीतते समय ब्राज़ील टीम का सबसे बेहतरीन खिलाड़ी गैरिंचा थे ।

1962-ലെ രണ്ടാം ലോകകപ്പ് നേടുമ്പോൾ ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ഗൈറിഞ്ചാ ആയിരുന്നു.

प्रश्न 31.
किस साल के विश्व कप में पेले, ब्राज़ील के साथ प्रतियोगिता से बाहर हो गए थे ?
ഏത് വർഷത്തെ ലോകകപ്പിലാണ് പെലെ ബ്രസീലിനൊപ്പം മത്സരത്തിൽ നിന്നും പുറ ത്തായത്?
उत्तरः
1966 के विश्व कप में पेले, ब्राज़ील के साथ प्रतियोगिता से बाहर हो गए थे।

1966-ലെ ലോകകപ്പിൽ പെലെ ലിനോടൊപ്പം മത്സരത്തിൽ നിന്നും പുറത്തായി.

प्रश्न 32.
ब्राज़ील ने तीसरा विश्व कप किस साल में प्राप्त किया ?
ബ്രസീൽ ഏത് വർഷമാണ് മൂന്നാമത്തെ ലോകകപ്പ് നേടിയത്?
उत्तरः
ब्राज़ील ने 1970 में तीसरा विश्व कप प्राप्त किया।

ബ്രസീൽ 1970-08 മൂന്നാമത്തെ ലോകകപ്പ് നേടി.

प्रश्न 33.
पेले ने विश्व रिकॉर्ड में कितने गोल किए ?
പെലെ ഗോളടിച്ചു ലോകറെക്കോർഡിൽ
उत्तरः
पेले ने विश्व रिकॉर्ड में 1279 गोल किए।

പെലെ ലോകറെക്കോർഡിൽ 1279 ഗോളടിച്ചു.

प्रश्न 34.
विश्व रिकॉर्ड पाने पर लोग पेले का मज़ाक
ലോകറെക്കോർഡ് നേടിയപ്പോൾ ആളുകൾ പെലെയെ പരിഹസിച്ചത് എന്തുകൊണ്ട്?
उत्तर:
विश्व रिकॉर्ड पाने पर लोग पेले का मज़ाक उड़ाते हैं, क्योंकि उनमें से अधिकतर ब्राज़ील के क्लब ‘सांतोस’ केलिए थे।

ലോക റെക്കോർഡ് നേടിയപ്പോൾ പെലെയെ ആളുകൾ പരിഹസിക്കാൻ കാരണം അതിൽ ഭൂരിഭാഗവും ബ്രസീലിലെ ക്ലബ് സാന്തോസിനു വേണ്ടിയുള്ളതായിരുന്നു.

प्रश्न 35.
पेले की अंतर्राष्ट्रीय लोकप्रियता का कारणं क्या
പെലെയ്ക്ക് രാജ്യാന്തര പ്രിയം ലഭിക്കാനുള്ള കാരണം എന്തായിരുന്നു?
उत्तरः
पेले के अंतर्राष्ट्रीय लोकप्रियता का कारण यह था कि सांतोस उन्हें दुनिया भर में नुमइशी मैच खेलने केलिए घुमाता रहा।

സാന്തോസ് ക്ലബ് പെലെയെ ലോകം മുഴുവനും പ്രദർശന മത്സരം കളിക്കാനായി കൊണ്ടു നട ന്നിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യാന്തര പ്രിയം ലഭിച്ചത്.

प्रश्न 36.
पेले की आलोचना करनेवाले उनके संबन्ध में क्या मानते हैं?
പെലെയ വിമർശിക്കുന്നവർ അദ്ദേഹത്തെ സംബന്ധിച്ച് എന്താണ് കരുതുന്നത്?
उत्तर:
पेले की आलोचना करनेवाले उनके संबन्ध में यह मानते हैं कि उनके जैसा संपूर्ण खिलाड़ी कोई दूसरा नहीं हुआ। उनके पास फुटबॉल का हर हुनर था और वह ऊँचे स्तर का था ।

പെലെയെ വിമർശിക്കുന്നവർ അദ്ദേഹത്തെ സംബന്ധിച്ച് കരുതുന്നത് അദ്ദേഹത്തെപ്പോലെ പരിപൂർണ്ണനായ വേറൊരു കളിക്കാരനില്ല എന്നാണ്. ഫുട്ബോളിനെ സംബന്ധിക്കുന്ന ഓരോ ഉന്നത് നിലവാരത്തിലുള്ള ചാതുര്യവും അദ്ദേഹത്തിന് വശമാണ്.

प्रश्न 37.
पेले ने अपने शरीर को कैसे मज़बूत बनाए रखे ?
പെലെ എങ്ങിനെയാണ് തന്റെ ശരീരത്തെ ബലവത്താക്കിയത്?
उत्तर:
पेले ने कड़े अभ्यास से अपने शरीर को मज़बूत बनाए रखे।

പെലെ കഠിനമായ വ്യായാമത്തിലൂടെ തന്റെ ശരീരത്തെ ബലമുള്ളതാക്കി.

प्रश्न 38.
गरिंचा ने अपनी प्रतिभा कैसे बिगाड़ दी ?
റിഞ്ചാ എങ്ങനെയാണ് തന്റെ പ്രതിഭയെ നശിപ്പിച്ചത്?
उत्तर:
गैरिंचा ने अपनी प्रतिभा शराब पी-पीकर बिगाड़ दी।

ഗൈറിഞ്ചാ തന്റെ കഴിവിനെ മദ്യം കഴിച്ച് കഴിച്ച്

प्रश्न 39.
फुटबॉल की लोकप्रियता किसकी ख्याति के साथ दुनिया भर में फैली ?
ഫുട്ബോൾ പ്രിയം ആരുടെ പ്രശസ്തിക്കൊ പ്പമാണ് ലോകം മുഴുവനും വ്യാപിച്ചത്?
उत्तरः
फुटबॉल की लोकप्रियता पेले की ख्याति के साथ दुनिया भर में फैली ।

ഫുട്ബോൾ പ്രിയം പെലെയുടെ പ്രശസ്തി ക്കൊപ്പം ലോകം മുഴുവനും വ്യാപിച്ചു.

प्रश्न 40.
फुटबॉल के खेल में निकलते समय पेले को क्या – क्या परेशानियाँ सहनी पड़ीं?
ഫുട്ബോൾ കളിയിൽ ഇറങ്ങുമ്പോൾ പെലെയ്ക്ക് എന്തൊക്കെ വിഷമതകളാണ് അനുഭവിക്കേണ്ടി വന്നത്?
उत्तर:
अफ्रीकी मूल के काले वर्ण के लोगों का दुनिया भर में अपमान होता था । पेले को कमतर आँका जाता था। उनको स्कूल की शिक्षा नहीं थी । भयानक गरीबी, भुखमरी आदि उनकी परेशानियाँ

ആഫ്രിക്കക്കാരായ കറുത്ത നിറക്കാരോട് ലോകം മുഴുവനും അപമാനം ആയിരുന്നു. പെലെയ തരംതാഴ്ത്തിയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന് സ്കൂൾ വിദ്യാഭ്യാസം ഉണ്ടായി രുന്നില്ല. ഭീകരമായ ദാരിദ്ര്യവും പട്ടിണി മരണം തുടങ്ങിയവ അദ്ദേഹത്തിന്റെ വിഷമതകളായിരു ന്നു.

प्रश्न 41.
पेले के प्रतिद्वन्द्वियों ने उनके प्रति कैसा भाव रखता था ?
പെലെയുടെ എതിരാളികൾ അദ്ദേഹത്തോട് എങ്ങനെയുള്ള മനോഭാവമാണ് വച്ച് പുലർത്തിയത്?
उत्तर:
पेले की प्रतिद्वन्द्वियों में उनके प्रति अपनी प्रतिभा
की डर और अनूठा सम्मान थे।

പെലെയുടെ എതിരാളികൾക്ക് അദ്ദേഹത്തോട് തന്റെ കഴിവിനോടുള്ള ഭയവും എന്തെന്നില്ലാത്ത ആദരവും ഉണ്ടായിരുന്നു.

सूचना: ‘फुटबॉल के दिल का राजा’ लेख का यह अंश पढ़ें और नीचे दिए प्रश्नों के उत्तर लिखें।
फिर फुटबॉलर पेले को खेल का राजा क्यों कहते हैं ? 29 दिसंबर 2022 को 82 साल की उम्र में उनकी मृत्यु हुई। ब्राज़ील में उनकी शवयात्रा 13 किलोमीटर लंबी थी। अंतर्राष्ट्रीय फुटबॉल से वे 50 साल पहले रिटायर हो गए थे, क्लब के खेल से 1977 में।

प्रश्न 42.
‘उनकी’ शब्द में निहित सर्वनाम कौनसा है ? (वह, वे, यह, ये)
എന്ന വാക്കിൽ അടങ്ങിയിട്ടുള്ള സർവ്വനാമം ഏതാണ്?
उत्तरः
वे

प्रश्न 43.
पेले फुटबॉल से कितने साल पहले रिटायर हो
പെലെ ഫുട്ബോളിൽ നിന്ന് എത്ര വർഷം മുമ്പാണ് വിരമിച്ചത്?
उत्तर:
पेले फुटबॉल से 50 साल पहले रिटायर हो गए थे।

പെലെ ഫുട്ബോൾ കളിയിൽ നിന്ന് 50 വർഷം മുമ്പ് വിരമിച്ചു.

प्रश्न 44.
പെലെ എന്നാണ് മരിച്ചത്?
उत्तर:
29 दिसंबर 2022 को 82 साल की उम्र में उनकी मृत्यु हुई।

2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.

फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 45.
अंतर्राष्ट्रीय फुटबॉल से रिटायर होने पर पेले के बारे में आए समाचार तैयार करें।
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചതി നുശേഷം പെലെയ സംബന്ധിച്ച് വാർത്ത തയ്യാറാക്കുക.
अथवा (അല്ലെങ്കിൽ)
अतर्राष्ट्रीय फुटबॉल से रिटायर होने पर उस दिन रात को वे अपनी डायरी लिखते हैं। वह डायरी कल्पना करके लिखें ।
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചതി നുശേഷം ആ ദിവസം രാത്രി അദ്ദേഹം തന്റെ ഡയറി എഴുതുന്നു. ആ ഡയറി ഭാവനയിൽ കണ്ട് എഴുതുക.
उत्तरः
फुटबॉल के राजा पेले रिटायर हो गए
मिनास गेराइसः फुटबॉल के दिल का राजा पेले कल फुटबॉल खेल से रिटायर हो गए। रिटायर होने के समारोह में उनके परिवारवाले विश्व के प्रमुख खिलाड़ी, उनके मित्र और ब्राज़ील के राष्ट्रपति भी भाग लेते थे। राष्ट्रपति द्वारा उनको बढ़िया इनाम दिया गया। उन्होंने नए फुटबॉल खिलाडियों को ज़्यादा प्रोत्साहन देने के लिए एक अच्छे मैदान को अपने देश के लिए समर्पण
ഫുട്ബോളിന്റെ രാജാവ് പെലെ വിരമിച്ചു മിനാസ് ഗെറായിസ് ഫുട്ബോളിന്റെ രാജാ വായ പെലെ ഇന്നലെ ഫുട്ബോൾ കളിയിൽ നിന്നും വിരമിച്ചു. വിരമിക്കിൽ ചടങ്ങളിൽ അദ്ദേ ഹത്തിന്റെ കുടുംബക്കാരും, ലോകത്തിലെ പ്രശസ്ത കളിക്കാരും, അദ്ദേഹത്തിന്റെ കൂട്ടുകാ രും, ബ്രസീലിന്റെ രാഷ്ട്രപതിയും പങ്കെടുത്തി രുന്നു. രാഷ്ട്രപതി അദ്ദേഹത്തിന് നല്ല സമ്മാനം കൊടുത്തു. ഫുട്ബോൾ കളിക്കാർക്ക് പ്രോത്സാഹനം ലഭിക്കാനായി അദ്ദേഹം നല്ലൊരു മൈതാനം തന്റെ നാടിനായ് സമർപ്പി ച്ചു.

അല്ലെങ്കിൽ

6 जुलाई 4 गुरुवार
आज मेरे जीवन में एक नया मोड़ हुआ ।
मैं फुटबॉल के खेल से रिटायर हो गया ।
रिटायर होने के समारोह में ब्राज़ील के राष्ट्रपति
इससे मैं बहुत खुश हूँ।
राष्ट्रपति ने मुझे इनाम दिया ।
मैं एक मैदान को अपने देश के लिए सौप किया ताकि युव खिलाड़ी बढ़ सकें ।

 

1974 ജൂലൈ 6 വ്യാഴം
ഇന്നെന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തി രിവ് ഉണ്ടായി.
ഇന്ന് ഞാൻ ഫുട്ബോൾ കളിയിൽ നിന്നും വിരമിച്ചു.
വിരമിക്കൽ ചടങ്ങളിൽ ബ്രസീലിലെ രാഷ്ട്ര പതി വന്നു. അതുകൊണ്ട് ഞാൻ വളരെ സന്തുഷ്ടവാനാണ്.
രാഷ്ട്രപതി എനിക്ക് പാരിതോഷികം തന്നു.
യുവാക്കളായ കളിക്കാർക്ക് വളർന്നുവരാൻ ഞാനൊരു മൈതാനം എന്റെ നാടിനായ് സമർപ്പിച്ചു.

प्रश्न 46.
वाक्य पिरमिड़ की पूर्ति करें।
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 5
उत्तरः
फुटबॉल के दिल का राजा Questions and Answers Notes Class 9 Hindi Kerala Syllabus 6

അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Aruvippurathuninnu Oru Sandesham Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 11 Question Answer Notes അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം

9th Class Malayalam Kerala Padavali Unit 4 Chapter 11 Notes Question Answer Aruvippurathuninnu Oru Sandesham

Class 9 Malayalam Aruvippurathuninnu Oru Sandesham Notes Questions and Answers

Question 1.
‘ഇവരെ വേർതിരിച്ചിരുത്തണമോ എന്ന് ഗുരു ജനക്കൂട്ടത്തോട് ചോദിച്ചു.
എന്തുകൊണ്ട് അവരും അടുത്തിരുന്ന്, അവരും മറ്റുള്ളവരും സമന്മാരാണെന്ന് തോന്നൽ ഉണ്ടാക്കിക്കൂടാ?
ഗുരുവിന്റെ വാക്കുകളിൽ തെളിയുന്ന മാനവികബോധത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.?
Answer:
മനുഷ്യൻ എന്നതിനപ്പുറം മറ്റൊരു കുലം മനുഷ്യർക്കുണ്ട് എന്ന് ഗുരു വിശ്വസിക്കുന്നില്ല. ജാതീയമായും, മതപരമായും സാമ്പത്തീകമായും, സാമൂഹികമായും വേർതിരിവുകൾ മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് ഗുരു പറയുകയും അതേ ആശയത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു, ഒരായിസ്സു മുഴുവൻ പണക്കാർക്ക് വേണ്ടി അവരുടെ ആരോഗ്യവും മനസ്സിന്റെ നന്മയും കൊയ്തെടുത്തവർക്കു നേരെ ഉള്ള വിവേചനം സഹിക്കാവുന്നതിലും അപ്പുറം ആണ് എന് ഗുരു പറയുന്നു, എല്ലാവരിലും വെളിവാകുന്ന ചൈതന്യം ഒന്ന് തന്നെ ആണ്. പരമ കാരുണികനായ പരമാത്മാവിന്റെ, അത് എന്നിലും നിന്നിലും പ്രകാശിക്കുന്നു എന്ന് ഗുരു വെളിവാക്കുകയായിരുന്നു ഈ വാക്കുകളിലൂടെ മഹത്തായ മാനവിക ദർശനങ്ങളുടെ പൊരുൾ ഇതിലേറെ മനോഹരമായി എങ്ങനെയാണു വ്യാഖ്യാനിക്കുക.

അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Question 2.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
(ശ്രീനാരായണഗുരു)
എല്ലാവരും നമ്മൾ മാനുഷന്മാ
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ! ഒരു
നല്ലജാതിയതു
ജ്ഞാനപ്പെണ്ണ
ജാതിക്കുമ്മി
(പണ്ഡിറ്റ് കെ.പി. കറുപ്പൻ
മുകളിൽ നൽകിയ വരികളിലെ ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer
ശ്രീനാരായണ ഗുരുവും ശ്രീ പണ്ഡിറ്റ് കെ പി കറുപ്പനുമൊക്കെ ലക്ഷ്യം വെച്ച ആശയം ഒന്ന് തന്നെയാണ്. മതേതരമായ രജ്യത്തിനു വേണ്ടിയുള്ള മുന്നേറ്റമായിരുന്നു ഇരുവരുടെയും ലക്ഷ്യം. തിരിച്ചറിവില്ലാത്ത ജനതയിലേക്കു സ്വന്തം ജൻമം പാപമല്ല എന്നും, തങ്ങളുടെ കുലം അവഗണനയും പീഠനവും അനുഭവിക്കേണ്ടവരല്ല എന്ന തിരിച്ചറിവ് നൽകുകയിയിരുന്നു ഇരുവരും. നാരായണ ഗുരുവാകട്ടെ മനുഷ്യ കുലത്തിനു മുഴുവനായും ഉത്ബോധനം നൽകുകയായിരുന്നു. മനുഷ്യരിൽ മനുഷ്യൻ വേർതിരിവല്ല എന്ന തിരിച്ചറിവ് നൽകുകയും, എല്ലാ മനുഷ്യരിലും ഉൾക്കൊള്ളുന്ന ചൈതന്യം ഒന്ന് തന്നെ ആണെന്ന തിരിച്ചറിവും നൽകുകയായിരുന്നു ഗുരു. എന്നാൽ പണ്ഡിറ്റ് കറുപ്പൻ ആകട്ടെ സമുദായത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി നിരവധി സഭകൾ രൂപീകരിക്കുകയും ചെയ്തുകൊണ്ടാണ് തന്റെ പ്രവർത്തനങ്ങളെ വ്യാപിപ്പിച്ചത്.

കുമ്മിയടിയുടെ താളത്തിലുള്ള വരികളാണ് ജാതിക്കുമ്മി .. കുമ്മിയടിക്കാട്ടിലൂടെ ജാതി ചിന്തകളെ വിമർശിക്കുകയാണ് കെ പി കറുപ്പൻ. മനുഷ്യന് ശാസ്ത്രീയമായി ഒരു പേര് മാത്രം ആണ് ഉള്ളത് അത് മനുഷ്യൻ എന്നാണ്. അത് ചൊല്ലിയാണ് മനുഷ്യനെ തരിച്ചറിയേണ്ടത് എന്നും ജാതിയുടെ പേരിലല്ല എന്നും പണ്ഡിറ്റ് കറുപ്പൻ പറയുന്നു

Question 3.
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”
ആത്മോപദേശശതകം (ശ്രീനാരായണഗുരു തന്നിരിക്കുന്ന സൂചനയും പാഠഭാഗത്തെ ആശയവും പരിഗണിച്ച് ഗുരുദർശനങ്ങളുടെ സാർവകാലിക പ്രസക്തി’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.?
Answer:
സമൂഹത്തിനെക്കുറിച്ചും സാമൂഹിക ഐക്യത്തെക്കുറിച്ചും നിരന്തരം ചിന്തിക്കുന്ന സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണഗുരു. കേരളാ നവോഥാനത്തിന്റെ പിതാവ് എന്നാണ് ശ്രീ നാരായണഗുരു അറിയപ്പെടുന്നത്. ഓരോ മനുഷ്യരും അവരുടെ നന്മയ്ക്കായി ആചരിക്കുന്ന ഏതൊരു കാര്യത്തിന്റെ പര്യവസാനത്തിലും മറ്റുള്ളവരുടെ നന്മയിൽ ഉതകുന്ന എന്തെങ്കിലും ബാക്കിയാകണം എന്ന് ഗുരു ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ജന സമൂഹത്തിലേക്ക് പകർത്തുകയും ചെയ്തു,

ഇന്നും ഗുരുവിന്റെ വാക്കുകൾക്കു പ്രസക്തിയും പൊരുളും നിലനിൽക്കുന്നുണ്ട്. അത്രയേറെ ദീർഘ ദർശിയായ മഹാനായിരുന്നു ഗുരു. കാലത്തെ കീഴ്പ്പെടുത്താനുള്ള മഹത്തായ വീക്ഷണം ഗുരുവിന്റെ പ്രത്യേകതയായിരുന്നു. ഗുരു സമൂഹത്തിനു പകർന്നു നൽകിയ ഏതൊരു ആശയവും പരിശോധിച്ച് നോക്ക്. എന്തുകൊണ്ട് അവയെല്ലാം കാലത്തെ അതിജീവിക്കുന്നുവെന്ന പൊരുൾ തിരിച്ചറിയാൻ കഴിയും. മദ്യം വിഷമാണ്, ജാതി ചോദിക്കരുത്, പറയരുത്, വിദ്യകൊണ്ട് പ്രബുദ്ധരാകുക തുടങ്ങിയ കാലത്തിനു മുന്നേ സഞ്ചരിക്കുന്ന ചിന്തകൾ ആണ് ഗുരു പങ്കുവെച്ചത്. എന്നും ഗുരുവിന്റെ ചിന്തകൾക്ക് വിപരീതമായ ധാരാളം ചിന്തകൾ നമുക്കു കാണാൻ സാധിക്കും. എത്ര പഠിച്ചാലും തീരാത്തത ആഴമുള്ള വക്കുകളായി ഗുരു വചനങ്ങൾ ഇന്നും നിലനിൽക്കുന്നു.

Question 4.
“മഠത്തിന്റെ ചുമരിന്മേൽ കുറിച്ചിട്ട വരികൾ അവിടെക്കൂടിയിരുന്ന ഒരാൾ ഉറക്കെ വായിച്ചു. “യോഗാവസാനത്തിൽ തന്റെ മഠത്തിന്റെ ചുമരിന്റെ മേൽ കുറിച്ചിട്ട വരികൾ
അവിടെക്കൂടിയിരുന്ന ഒരാളെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു.
അടിവരയിട്ട പദങ്ങൾ ശ്രദ്ധിച്ചല്ലോ. അവ സന്ദർഭത്തിൽ നൽകുന്ന
അർഥവ്യത്യാസം എന്താണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ സമർഥിക്കുക.
Answer:
ഒരേ വാക്കുകൾ രണ്ടു വ്യത്യസ്തമായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അർത്ഥ വ്യത്യാസം ആണ് ഇവിടെ കാണുന്നത്. ഒരാൾ ഉറക്കെ വായിച്ചു എന്ന് പറയുന്നത് ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവർത്തിയാണ്. എന്നാൽ ഒരാളെ ഉറക്കെ വായിപ്പിച്ചു എന്ന് പറയുമ്പോൾ മറ്റൊരാളുടെ പ്രേരണയിൽ ചെയ്യുന്ന പ്രവർത്തിയാണ്. ഒരാൾ ഉറക്കെ വായിച്ചു എന്നിടത്ത് വായിച്ചു എന്നത് ക്രിയയാണല്ലോ. കർത്താവ് ആരുടെയും പ്രേരണയില്ലാതെ ചെയ്യുന്ന ക്രിയയാണിത്. അതുകൊണ്ട് അവയെ കേവല ക്രിയ എന്ന് വിളിക്കുന്നു. എന്നാൽ വായിപ്പിച്ചു എന്നിടത്ത് ഈ ക്രിയ ചെയ്യാൻ മറ്റൊരാൾ കർത്താവിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കർത്താവ് മറ്റൊരാളുടെ പ്രേരണയോടു കൂടി ചെയ്യുന്ന ക്രിയകളെ പ്രയോജകക്രിയകൾ എന്നുപറയുന്നു.

Question 5.
“ഗുരുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. യുഗങ്ങളായി പാലിച്ചുവന്ന ആചാരത്തിൽ നിന്നുള്ള വ്യതിയാനത്തിൻറെ നിശ്ശബ്ദ സന്ദേശം ജനഹൃദയങ്ങളിൽ ആഞ്ഞുപതിച്ചു. ജനക്കൂട്ടം നിശ്ശബ്ദമായി അതിനു വഴങ്ങിക്കൊടുത്തു.”
ശ്രീനാരായണഗുരു കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച സാംസ്കാരിക നവോത്ഥാനത്തിന്റെ ഹൃദയസ്പർശിയായ ഒരു രംഗമാണല്ലോ മുകളിൽ നൽകിയിട്ടുള്ളത്. ഗുരുവിന്റെ ജീവിതത്തിലെ മറ്റു ചില പ്രധാന സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസൻറ്റേഷൻ തയ്യാറാക്കുക.
Answer:
അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11 1
അരുവിപ്പുറം പ്രതിഷ്ഠ, കണ്ണാടിപ്രതിഷ്ഠ, ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ച, ഗുരുവും ടാഗോറും തമ്മിലുള്ള അഭിമുഖം, ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ/സ്ഥാപനങ്ങൾ, ഗുരുവചന ങ്ങൾ.

അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11

Question 6.
ഹൃദയവിശാലതയുടെ നിലാവുദിക്കുന്നു വരികളുടെ അർത്ഥം വിശദാമക്കുക?
Answer:
വിശ്വമാനവൻ എന്ന സങ്കൽപ്പത്തെ മനോഹരമായി അവതരിപ്പിക്കുന്ന വ്യക്തിത്വമാണ് ശ്രീനാരായണഗുരു. നിലാവ് പോലെ മനോഹരമായ ഹൃദയമായിരുന്നു നാരായണഗുരുവിന്റേത്. ഗുരുവിന്റെ ഓരോ ചിന്തകളും സമൂഹത്തിനു നൽകുന്നത് നിലാവുപോലെയുള്ള പ്രകാശമാണ്.
അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം Notes Aruvippurathuninnu Oru Sandesham Question Answer Class 9 Kerala Padavali Chapter 11 1
1924 ൽ തൃശൂർ ജില്ലയിൽ ജനിച്ചു. ചരിത്രകാരൻ, വൈജ്ഞാനികസാഹിത്യകാരൻ എന്നീ നില കളിൽ പ്രസിദ്ധൻ. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത് എന്നിവ യിൽ പ്രവർത്തിച്ചു. കേരളത്തിന്റെ സാംസ്കാരികചരിത്രം, കലയും സാഹിത്യവും ഒരു പഠനം, സംസ്കാരധാര, ജൈനമതം കേരളത്തിൽ, ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, കെ. ദാമോദരൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Swathanthryam Thanne Jeevitham Summary

സ്വാതന്ത്ര്യംതന്നെ ജീവിതം Summary in Malayalam

ആമുഖം

ഇന്ത്യൻ ചരിത്രവും കേരള നവോത്ഥാന ചരിത്രവും ഒന്നിക്കുന്ന മൂന്നു തലമുറകളുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം പറയുന്ന നോവലാണ് ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകൾ സ്വാതന്ത്ര്യം ഓരോരുത്തർക്കും പകരുന്ന ആവേശം വ്യത്യസ്തമാണ് .ആയിഷു എന്ന കഥാപാത്രത്തിന്റെ സ്വാതന്ത്ര്യ വിചാരങ്ങൾ ആണ് ഈ പാഠഭാഗത്തു ആവിഷ്കരിച്ചിരിക്കുന്നത്.

നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ സമരസേനാനികൾ സമൂഹത്തിൽ പകർന്ന സമര വീര്യവും സമൂഹത്തിൽ പകർന്ന ഉജ്വല ആവേശവും ചരിത്രത്തിൽ അടയാളപ്പെടുത്തിയ മാറ്റത്തിന്റെ തിരയിളക്കവും ആണ് ഈ നോവൽ ചർച്ചചെയ്യുന്നത്

സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam Class 9

പാരസംഗ്രഹം
സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam Class 9 1
ഖദീജ മുംതാസിന്റെ പ്രശസ്തമായ നോവൽ ആണ് നീട്ടിയെഴുത്തുകൾ. ഇന്ത്യൻ സ്വാതന്ത സമരചരിത്രത്തെ അടയാളപ്പെടുത്തിയ വളരെ പ്രസിദ്ധമായ നോവൽ മൂന്ന് തലമുറകളുടെ സ്വാതന്ത്ര്യ വിചാരങ്ങൾ അവതരിപ്പിക്കുന്ന നോവൽ ആണ് ഇത്. നോവലിലെ പ്രധാന കഥാപത്രം ആയ ആയിഷുവിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന നീട്ടിയെഴുത്തുകളിലെ ഒരു ഭാഗം ആണ് ഈ പാഠത്തിൽ ചേർത്തിരിക്കുന്നത്. ആയിഷുവിന്റെ സ്വാതന്ത്ര്യ വിചാരങ്ങൾ, സ്വാതന്ത്ര്യ ഇന്ത്യ നമുക്ക് നൽകിയ പുതു ജീവിതത്തിന്റെ പുത്തൻ കാഴ്ചകൾ ആയിഷുവിന്റെ കണ്ണിലൂടെ അവതരിപ്പിക്കപ്പെടുകയാണിവിടെ. ആയിഷു ഭാഗ്യവതിയാണ് എന്തുകൊണ്ടെന്നാൽ സ്വാതന്ത്ര്യ ഇന്ത്യയിൽ ആണ് അവളുടെ കലാലയ ജീവിതം തുടങ്ങിയത് തന്നെ. അത്രത്തോളം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ തിരിച്ചറിയുന്നവളാണ്.

സ്വാതന്ത്ര്യത്തിന് വെളിച്ചം എന്താണ് എന്ന് തിരിച്ചറിയാൻ കഴിവുള്ളവളാണ് ആയിഷു. ഇന്ത്യ സ്വാതന്ത്ര്യ ആകുന്നതോടുകൂടി ഞാനും സ്വാതന്ത്ര്യ ആകുകയാണ് എന്ന തിരിച്ചറിവാണ് ആയിഷുവിനു ഉള്ളത്. സ്വാതന്ത്ര്യ ദിന പുലരിയിൽ നാടിനും വീടിനും തെളിച്ചവും വെളിച്ചവും വന്നതായി ആയിഷു പറയുന്നു. സ്വാതന്ത്ര്യം ജനങ്ങളിൽ നിറച്ച ആവേശം ലോകത്തിന്റെ പ്രകാശം ആയി പുറത്തേക്കു പറക്കുന്നത് ആയിഷുവിന്റെ കണ്ണുകളെ അത്ഭുതപെടുത്തി. ഓരോരുത്തരും കുളിച്ചു പുത്തൻ ഉടുപ്പുകൾ ഇട്ടതും അടിമത്തത്തിൽ നിന്നുമുള്ള മോചനവും സ്വാതന്ത്ര്യം നൽകുന്ന പ്രതീക്ഷകളും ആണ് ഈ പാഠഭാഗം പങ്കുവെയ്ക്കുന്നത്.
സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam Class 9 2

അറിവിലേക്ക്

തൃശ്ശൂർ ഞെരുവിശ്ശേരിയിൽ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവർത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം, ശാസ്ത്ര പഠനം തുടങ്ങിയ മേഖലകളിൽ ഗ്രന്ഥങ്ങൾ രചിച്ചു. തൃപ്പുണിത്തുറ സംസ്കൃത കോളേജ്, കാലടി സംസ്കൃത സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉൾപ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ വിദേശഭാഷകളിൽ അറിവും നേടി. 1942 ൽ അധ്യാപക ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഒളിവിൽ “സ്വതന്ത്രഭാരതം’ പത്രം പ്രസിദ്ധപ്പെടുത്തി. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജ്, തൃശ്ശൂർ കേരള വർമ കോളേജ് എന്നിവിടങ്ങളിൽ ലക്ച്ചർ ആയി. 1952-ൽ മാതൃഭൂമി പത്രാധിപസമിതിയിൽ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ആയിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്.

1968 മുതൽ 1978 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യ പതിപ്പിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി വർക്കിങ് ജേണലിസ്റ്റ്സ് അസോസിയേഷനും മലബാർ വർക്കിങ് ജേണലിസ്റ്റ്സ് അസോസിയേഷനും സംയോജിപ്പിച്ച് കേരള യൂണിയൻ ഓഫ് ജേണലിസ്റ്റ് യൂണിയൻ ആയ ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിൽ എൻ.വി.ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം, സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യസമിതി എന്നിവയുടെയും പ്രസിഡന്റായിരുന്നു. സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ഡവലപ്മെന്റ് കൗൺസിൽ, ഔദ്യോഗിക ഭാഷാസമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി.ലിറ്റ്. ബഹുമതി നൽകി.

രചനകൾ: വെല്ലുവിളികൾ പ്രതികരണങ്ങൾ, പ്രശ്നങ്ങൾ പഠനങ്ങൾ, സമസ്യകൾ സമാധാനങ്ങൾ, അന്വേഷണങ്ങൾ കണ്ടെത്തലുകൾ, മനനങ്ങൾ നിഗമനങ്ങൾ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ, ഓളങ്ങൾ ആഴങ്ങൾ, എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ, എൻ വിയുടെ സാഹിത്യ വിമർശനം, വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), കലോൽസവം, ആദരാഞ്ജലികൾ, പരിപ്രേക്ഷ്യം, ഭൂമിയുടെ രസതന്ത്രം, മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വ്യക്തിചിത്രങ്ങൾ, സമാകലനം, സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ, സ്മൃതിചിത്രങ്ങൾ, ഹൃദയത്തിന്റെ വാതായനങ്ങൾ, A History of Malayalam (English) എൻ വിയുടെ സാഹിത്യ വിമർശനം വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം) കലോൽസവം (ലേഖനസമാഹാരങ്ങൾ) അകം കവിതകൾ, അക്ഷരം പഠിക്കുവിൻ, എൻ വിയുടെ കൃതികൾ, കാവ്യകൗതുകം, കാളിദാസന്റ സിംഹാസനം, നീണ്ടകവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, എന്നിവ പ്രധാന കൃതികൾ ആണ്.

സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Summary in Malayalam Class 9

ഓർത്തിരിക്കാൻ

  • സ്വാതന്ത്ര്യമില്ലാത്ത ജീവിതം മരണത്തിനു തുല്യമാണ്.
  • സ്വാതന്ത്ര്യം നേടുന്നതിന് നാം വളരെ ഏറെ യാതനകൾ സഹിച്ചിട്ടുണ്ട്.
  • നമുക്ക് ഇന്ന് കിട്ടുന്ന ഓരോ സ്വാതന്ത്ര്യവും ഇടങ്ങളും നാം നാളുകൾ പൊരുതിയും പോരാടിയും നേടിയതാണ്.
  • സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ളതല്ല.
  • സ്വതന്ത്രരായി ജീവിക്കുന്നതിൽ അഭിമാനിക്കുക.

സ്വാതന്ത്ര്യംതന്നെ ജീവിതം Notes Swathanthryam Thanne Jeevitham Question Answer Class 9 Kerala Padavali Chapter 10

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam സ്വാതന്ത്ര്യംതന്നെ ജീവിതം Swathanthryam Thanne Jeevitham Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 10 Question Answer Notes സ്വാതന്ത്ര്യംതന്നെ ജീവിതം

9th Class Malayalam Kerala Padavali Unit 4 Chapter 10 Notes Question Answer Swathanthryam Thanne Jeevitham

Class 9 Malayalam Swathanthryam Thanne Jeevitham Notes Questions and Answers

Question 1.
“ഇന്ത്യ സ്വതന്ത്രയാവുന്നു. ഞാനും സ്വതന്ത്രയാവുന്നു! എന്റെ സ്വർണ്ണച്ചിറകുകൾക്ക് എന്തുമാത്രം തിളക്കമാണ് ഞാൻ പറന്നു കാണാൻ പോകുന്ന ലോകങ്ങൾക്കിനി എഴുന്നൂറു വർണ്ണങ്ങൾ… സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അയിഷുവിന്റെ എന്തെല്ലാം പ്രതീക്ഷകളാണ് നോവൽ ഭാഗത്ത് തെളിയുന്നത്? ചർച്ചചെയ്യുക.?
Answer:
സ്വാതന്ത്ര്യമില്ലായ്മയിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ ലഭ്യമല്ലാതിരുന്ന പ്രതീക്ഷകളെയും അവകാശങ്ങളെയും കുറിച്ചുള്ള തിരിച്ചറിവുകളുമാണ് ഈ വരികളിൽ കാണാൻ ആകുന്നത്, രാജ്യം സ്വാതന്ത്ര്യമാകുമ്പോ രാജ്യത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യർക്കും അവരുടെ ജീവിതത്തിലും പ്രതീക്ഷകൾ ഉണ്ടാവുകയും സ്വപ്നങ്ങൾക്ക് നിറം വെയ്ക്കുകയും ചെയ്യുന്നു, ആരുടെയും അടിമയാകാതെ സ്വന്തം ചിന്തകൾക്കനുസരിച്ചു മാനസികമായും ബൗദ്ധീകമായും വളരാനുള്ള സാദ്ധ്യതകൾ വർധിച്ചു വരുന്നു എന്ന് ആയിഷുവിന്റെ വിചാരങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും.

സ്വാതന്ത്ര്യംതന്നെ ജീവിതം Notes Swathanthryam Thanne Jeevitham Question Answer Class 9 Kerala Padavali Chapter 10

Question 2.
• “അവളുടെ മനസ്സ് മുഴുവനുമൊരു പീലി വിരിച്ച മയിലായി അപ്പോൾ.”
• “പൂക്കളുതിർത്തുകൊണ്ട് ദേശീയപതാക ആദ്യമായി സ്കൂളങ്കണത്തിലെ കൊടിമരത്തിലേക്ക് ചിറകു കുടഞ്ഞു കയറി.”
മലയാളം ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ ഇത്തരം വാക്യങ്ങൾ സന്ദർഭത്തെ ഭാവസാന്ദ്രമാ ക്കുന്നതെങ്ങനെ? ചർച്ചചെയ്യുക. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.?
Answer:
ഇത്തരം സന്ദർഭങ്ങൾ നോവലിലെ ഭാഗങ്ങളെ കൂടുതൽ മനോഹരമാക്കുകയും വായനക്കാരന്റെ ഹൃദയങ്ങളിൽ ഇടം പിടിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം എത്രമാത്രം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന്യം അർഹിക്കുന്നതാണ്. സ്വാതന്ത്ര്യ പൂർണമായ ജീവിതം ഒരു രാജ്യത്തിനും വ്യക്തിക്കും എത്രമാത്രം ഊർജവും ഉത്സാഹവും നൽകും എന്നതിനുള്ള തെളിവുകൾ ആണ് ഈ വാക്യങ്ങൾ നൽകുന്നത്.

Question 3.
“ഹെഡ്മാസ്റ്ററുടെ സ്വാതന്ത്ര്യദിനസന്ദേശം ശ്രദ്ധിച്ചുകേട്ടു. എന്താണ് സ്വാതന്ത്ര്യം എന്നതിനെപ്പറ്റി, സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളെപ്പറ്റി, പതാകയിലെ നിറങ്ങളുടെ പ്രസക്തിയെപ്പറ്റി, പുതുതലമുറയുടെ ശോഭനമായ ഭാവിയെക്കുറിച്ച് എല്ലാമടങ്ങിയ സന്ദേശം.” നീട്ടിയെഴുത്തുകൾ, (ഖദീജാ മുംതാസ്)
• “അർധരാത്രിയുടെ മണിമുഴങ്ങുമ്പോൾ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ, ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നെണീക്കും. ചരിത്രത്തിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം സമാഗതമായിരിക്കുന്നു”.
• “നാം പഴയതിൽ നിന്നു പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയാണ്.
(1947 ആഗസ്റ്റ് 14 അർധരാത്രി ജവഹർലാൽ നെഹ്റു ഇന്ത്യയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിന്ന്)
നോവൽ ഭാഗവും നെഹ്റുവിന്റെ പ്രസംഗവും വിശകലനം ചെയ്ത് ‘സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്പം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.?
Answer:
സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചാണ് രണ്ടു സംഭാഷണങ്ങളിലും ധ്വനിക്കുന്നത്. സ്വാതന്ത്ര്യം എത്രമാത്രം ഒരു രാജ്യത്തിനും മനുഷ്യന്റെ പുരോഗതിക്കും ആവശ്യമാണ് എന്ന് തിരിച്ചറിവാണു ഈ വാക്യങ്ങളിലുള്ളത്. അടിമത്തത്തിന്റെയും, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ക്രൂര നിയമങ്ങളിൽ നിന്നും തങ്ങളുടെ ജീവിതത്തെയും മുന്നോട്ടുള്ള പ്രതീക്ഷകളെയും കുറിച്ചുള്ള തിരിച്ചറിവാണ് സ്വാതന്ത്ര്യം. തന്റെ വ്യക്തിപരമായതും ബൗദ്ധീകമായതുമായ വളർച്ചയ്ക്ക് സ്വാതന്ത്ര്യം അനിവാര്യമാണ്. ഓരോ വ്യക്തിയും സ്വാതന്ത്ര്യ ബോധമുള്ളവരായാൽ മാത്രമേ അവരുടെ വളർച്ച സാധ്യമാകുകയുള്ളൂ. 1947 വരെ ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിയമങ്ങൾക്കും അടിമയായിരുന്നു. രാജ്യത്തിന്റെ എല്ലാ വികസനങ്ങളും സാധ്യമായതു സ്വാതന്ത്ര്യമെന്ന ചിന്ത മനുഷ്യനിലേക്ക് കടന്നുവന്നതോട് കൂടിയാണ്. വ്യക്തിയും വ്യക്തി ഉൾപ്പെടുന്ന സമൂഹവും വളരേണ്ടതും വളരുന്നതും അർഹമായ സ്വാതന്ത്ര്യ ചിന്തകളോട് കൂടിയാണ്. സ്വതന്ത്ര്യമായ മനസിൽ മാത്രമാണ് സ്വാതന്ത്രമായ ചിന്തകൾ ഉണ്ടാവുകയുള്ളു. രാജ്യത്തിന്റെ വികസനവും വളർച്ചയും സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമാണ്,

Question 4.
“പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ
ഭാരതാദേവിയുടെ തൃപ്പതാകകൾ”. (വള്ളത്തോൾ നാരായണമനോൻ)
ദേശീയപ്രസ്ഥാനത്തിന് ഊർജം പകർന്ന ഇത്തരം കവിതകൾ ധാരാളമുണ്ടല്ലോ.
അവ ശേഖരിച്ച് കവിതയരങ്ങ് സംഘടിപ്പിക്കുക.
സ്വാതന്ത്ര്യംതന്നെ ജീവിതം Notes Swathanthryam Thanne Jeevitham Question Answer Class 9 Kerala Padavali Chapter 10 1

Question 5.
“നമ്മുടെ കുഞ്ഞുങ്ങൾ വയറു നിറയെ ഇനി ഭക്ഷണം കഴിക്കും. നല്ല
ഉടുപ്പുകളിട്ട് സ്കൂളിൽ ജാതിമതവിവേചനങ്ങളില്ലാതെ പാറിനടക്കും.”
നീട്ടിയെഴുത്തുകൾ (ഖദീജാ മുംതാസ്)
“നമ്മുടെ സ്വാതന്ത്യസമരം വിദേശീയരായ ഭരണാധികാരികളുടെ
സ്വേച്ഛാപ്രമത്തതയ്ക്ക് എതിരെ മാത്രമായിരുന്നില്ല. അത്രതന്നെയോ അതിലധികമോ നാട്ടിനകത്തുള്ള അന്ധവിശ്വാസങ്ങൾക്കും
എതിരെയായിരുന്നു അത്.”
നാം ചങ്ങല പൊട്ടിച്ച കഥ – അവതാരിക
(എൻ.വി.കൃഷ്ണവാര്യർ)
മുകളിൽ കൊടുത്ത സന്ദർഭങ്ങളിലെയും വർത്തമാനകാലത്തെയും സാമൂഹിക ജീവിതാവസ്ഥകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.?
Answer:
സ്വാതന്ത്ര്യം ഇല്ലാതെ ജീവിച്ച ഒരുകൂട്ടം ജനതകളുടെ പ്രതീക്ഷകളാണ് ഈ വരികളിൽ തെളിയുന്നത്. നമ്മുടെ മക്കൾ ആകുന്ന വരും തലമുറ സ്വാതന്ത്ര്യം അനുഭവിക്കുകയും ആസ്വദിക്കുകയും സ്വാത ന്ത്ര്യത്തിന്റെ മധുരം നുകർന്നു ജീവിക്കുകയും ചെയ്യും എന്ന തിരിച്ചറിവ് ആണ് ഇവിടെ പ്രതീക്ഷയായി മാറുന്നത്. നമ്മുടെ കുട്ടികൾ വയറു നിറയെ ഭക്ഷണം കഴിക്കുന്നതിനും അവരുടെ മനസ്സിന്റെ ആഗ്രഹം അനുസരിച്ചു ജീവിക്കുന്നതിനും പഠിക്കുന്നതിനും വസ്ത്രം ധരിക്കുന്നതും തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തു സ്വാതന്ത്ര്യമായി ജീവിക്കുന്നതിനും ഉള്ള അവസരത്തെ അവർ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിച്ചു അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള സ്വപ്നങ്ങളാണ് നീട്ടിയെഴുത്തുകളിൽ ഖദീജ മുംതാസ് ചർച്ചചെയ്യുന്നത്. അന്നുവരെ നിലനിന്നിരുന്ന വ്യവസ്ഥിതിയോടുള്ള ചോദ്യം ചെയ്യൽ കൂടിയാണ് സ്വാതന്ത്ര്യം എന്ന ചങ്ങല പൊട്ടിച്ച കഥയിൽ എൻ വി കൃഷ്ണവാര്യർ പറയുന്നത്. എല്ലാ കാലത്തും അസ്വാതന്ത്ര്യങ്ങൾ ഉണ്ടായിട്ടുണ്ട് അതിനെയെല്ലാം അതിജീവിക്കാനുള്ള ഊർജ്ജം പകർന്നത് സ്വാതന്ത്ര്യം എന്ന ആശയം ആണ്. ഇന്നും ചങ്ങലകൾ വീഴുന്ന ഇടങ്ങളിലെല്ലാം സമരങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

സ്വാതന്ത്ര്യംതന്നെ ജീവിതം Notes Swathanthryam Thanne Jeevitham Question Answer Class 9 Kerala Padavali Chapter 10

Question 6.
സ്വാതന്ത്യം, അത് തിളക്കമുള്ള പ്രതീക്ഷയാണ് വിസ്തൃതമായ ആകാശമാണ്. സ്വാതന്ത്ര്യം തന്നെ ജീവിതം ? വരികളുടെ അർത്ഥം വിശദമാക്കുക.
Answer:
സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ നിലകളിൽ നിന്നും നോക്കി കാണുന്ന വരികളാണ് ഇത്. ജീവിതത്തിൽ വെളിച്ചവും തെളിച്ചവുമാകുന്നത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ആശയങ്ങളാണ് ഈ വരികളിൽ ഉൾക്കൊള്ളുന്നത്. സ്വാതന്ത്ര്യം തിളക്കമുള്ള പ്രതീക്ഷകൾ നൽകുന്നു. സ്വാതന്ത്ര്യം നൽകുന്ന വിസ്തൃതമായ ചിന്തകളും അവയുടെ ഫലങ്ങളുമാണ് വിസ്തൃതമായ ആകാശമെന്നാണ് ഇവിടെ പറയുന്നത്.

എഴുത്തുകാരിയിലൂടെ

ഒരു മലയാള സാഹിത്യകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം 2010-ൽ ബർസ എന്ന നോവൽ നേടിയിട്ടുണ്ട്. ബർസ എന്ന നോവൽ സൗദി അറേബ്യയിലെ പ്രവാസികളായ രണ്ട് ഡോക്ടർമാരുടെ കഥ പറയുന്നു. അവരുടേയും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു ജീവിതങ്ങളും മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു ഈ സൃഷ്ടിയിൽ.

തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ച ഖദീജ മുംതാസ് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് (പിഡിസി) പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. ഗൈനക്കോളജിയിൽ വൈദഗ്ദ്ധ്യം നേടിയ അവർ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറും ആയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗൈനക്കോളജിയിലും പ്രസവചികിത്സയിലും പ്രൊഫസറായി ജോലി ചെയ്യുന്നു. തന്റെ സേവനത്തിന്റെ അവസാനഘട്ടത്തിൽ കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് 2013 ജൂണിൽ സർക്കാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുന്നതിന് അപേക്ഷിച്ചു. അവർ ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർപേഴ്സണും കേരളത്തിലെ തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes Question Answer Class 9 Kerala Padavali Unit 4

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 4 ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Question Answer Notes

Question 1.
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം വരികളിലും ചിത്രത്തിലും പ്രതിഫലിക്കുന്നതെങ്ങനെ? ചർച്ചചെയ്യുക.?
Answer:
സ്വാതന്ത്ര്യം തന്നെ അമൃതം എന്ന കാഴ്ചപ്പാടാണ് ശ്രീ വള്ളത്തോൾ നാരായണ മേനോന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ച് ഗാന്ധി കണ്ട സ്വപ്നവും ഭാവി തലമുറയ്ക്ക് വേണ്ട ഊർജവും ഭൂതകാലത്തിൽ നിറഞ്ഞു നിൽക്കുന്നു എന്ന് കവി പറയുന്നു, ഗാന്ധി സ്വപ്നം കണ്ട ഇന്ത്യയും ഭൂതകാലത്തിന്റെ പ്രഭാവലയത്തിൽ നിന്നും നെയ്തെടുത്തതാണ് എന്ന് കവി പറയുന്നു, ഓരോ പ്രഭാതവും അവസാനിക്കുന്നതു പുത്തൻ പ്രതീക്ഷകളോടെയാണ്.
ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes Question Answer Class 9 Kerala Padavali Unit 4 1
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ (16 ഒക്ടോബർ 1878 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു.

1878 ക്ടോബർ 16ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907ൽ പൂർത്തിയാക്കി. 1908ൽ ഒരു രോഗബാധയെ തുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13ന് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു. സാഹിത്യ ജീവിതം പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ 1894ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്കാരം അദ്ദേഹം നേടി. തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിന്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.
ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes Question Answer Class 9 Kerala Padavali Unit 4 2
ഭൂതകാലത്തിന്റെ പ്രഭാവതന്തുക്കളാൽ
ഭൂതിമത്താമൊരു ഭാവിയെ നെയ്ക്കു നാം
വാസരാന്തത്തിന്റെ കതിർകളിൽ നിന്നല്ലി
ഭാസുരമാകുമുഷസ്സിന്റെയുദ്ഭവം?

ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes Question Answer Class 9 Kerala Padavali Unit 4

ആമുഖം

വള്ളത്തോൾ നാരായണമേനോന്റെ സാഹിത്യമഞ്ജരി ഏഴാം ഭാഗത്തിൽ നിന്നും എടുത്തിട്ടുള്ള വരികളാണിത്, സാഹിത്യ മഞ്ജരിയിലെ ഏതാനും വരികൾ എന്റെ ഗുരുനാഥൻ എന്ന തലക്കെട്ടോടെ എട്ടാം ക്ളാസിൽ പഠിച്ചതും അറിഞ്ഞതും ഓർമയുണ്ടാകുമല്ലോ, മഹാത്മാഗാന്ധിയുടെ ഗുണഗണങ്ങൾ യേശു ദേവനോടും യേശുദേവന്റെ ത്യാഗത്തോടും സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമ്മബോധത്തോടും എല്ലാം മഹത്മാഗാന്ധിയെ ഉപമിച്ചതിനെ നാം വായിച്ചും അറിഞ്ഞും തിരിച്ചറിഞ്ഞതാണ്, ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതുയുഗപ്പിറവിക്ക് നേതൃത്വം കൊടുത്ത കാലം ആയിരുന്നു 19 ആം നൂറ്റാണ്ടും 20-ാം നൂറ്റാണ്ടും, ഗാന്ധി കൂടാതെ ലാൽ, പാൽ, ബാൽ എന്നീ അത്ഭുത പ്രതിഭകൾ ഇന്ത്യയിൽ സ്വാതന്ത്ര്യ ബോധത്തിന്റെ അടിവേരുറപ്പിച്ച കാലം ആയിരുന്നു ഇത്, കാൽപ്പനിക പ്രസ്ഥാനത്തിലെ അതി ശക്തനായ കവി ആയിരുന്നു വള്ളത്തോൾ, വള്ളത്തോളിന്റെ സാഹിത്യ മഞ്ജരി അദ്ദേഹത്തിന്റെ ഉള്ളിൽ കുരുത്ത ദേശീയതയുടെ പൂപ്പന്തലാണ് അത്രമാത്രം തീവ്രമായ ദേശീയ വികാരം ആയിരുന്നു വള്ളത്തോൾ തന്റെ കവിതകളിലൂടെ അവതരിപ്പിച്ചത്.

ആശയം

ഇന്ത്യൻ ദേശീയതയുടെ ഭൂതകാലം അത്രമേൽ ശക്തവും തീവ്രവും ആണ്, ധീരദേശാഭിമാനികളുടെ തീവ്രമായാ സ്വാതന്ത്ര്യബോധവും രാജ്യ സ്നേഹവും പകർന്നു നൽകിയ ഊർജ്ജം മതി മുന്നോട്ടുള്ള നമ്മുടെ ഭാവി പടുത്തുയർത്താൻ എന്ന് ഗാന്ധിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വള്ളത്തോൾ പറയുന്നു, പകൽ അവസാനിക്കുന്നിടത്ത് നിന്നു മനോഹരമായ മറ്റൊരു ദിനത്തിനു തുടക്കം കുറിക്കുകയാണ് ചെയ്യുന്നത് എന്ന് കവി പറയുന്നു,

പദപരിചയം
ഭൂതകാലം – പഴയകാലം
ഭൂതി – ഐശ്വര്യം
വാസരം – പകൽ
ഭാസുരം – ശോഭയുള്ള

നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Ningalum Ningalude Joliyum Summary

നിങ്ങളും നിങ്ങളുടെ ജോലിയും Summary in Malayalam

ആമുഖം

നാം എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്.തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്നത് വളരെ സമ്മർദ്ധപരമായ കാര്യമാണ് ഓരോ മനുഷ്യനും തന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്റെ മാനസീകമായ സന്തോഷത്തിനും വികാസത്തിനും വേണ്ടിയാണു തൊഴിൽ ചെയ്യുന്നത് .തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന് വിചാരിക്കുന്നവരുടെ ജീവിതത്തിൽ ശാരീരികവും മനസികവുമായ പല വെല്ലുവിളികളും നേരിടേണ്ടി വരും.സുഖലോലുപരായി ജീവിതം തള്ളി നീക്കുക എന്നത് ഓർക്കുമ്പോൾ രസമുള്ള കാര്യമാണ് എങ്കിലും പ്രവൃത്തി ചെയ്യാൻ കഴിയാത്ത മനുഷ്യൻ തുരുമ്പടിച്ച യന്ത്രം പോലെയാണ്.ഇരുന്നു തുരുമ്പിക്കുന്നതിലും നല്ലതു പ്രവർത്തിച്ചു തേഞ്ഞു പോകുകയാണല്ലോ.അതുകൊണ്ടാണ് മഹാത്മാഗന്ധി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തത്.എല്ലാവരും അവരവരുടെ മേഖലയിൽ നിരന്തരമായി അധ്വാനിക്കുക അധ്വാനം മനുഷ്യ മനസിന്റെ ഔഷധമാണ്

പാരസംഗ്രഹം
നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 1 നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 2
വിവിധതരം തൊഴിലുകളും അവയുടെ പ്രത്യേകത കളും, ഓരോ തൊഴിലും മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതല്ലോ. എല്ലാ തൊഴിലുകൾക്കും അതിന്റെതായ മാന്യത ഉണ്ട് എന്നും നാം നമ്മുടെ തൊഴിൽ മേഖലയെ എങ്ങനെ ആണ് സമീപിക്കേണ്ടത് എന്നും പറഞ്ഞു തരുന്ന പാ ഭാഗമാണ് നിങ്ങളും നിങ്ങളുടെ തൊഴിലും. ഓരോ മനുഷ്യന്റെയും നിലനിൽപ്പിന്ന് തൊഴിൽ അനിവാര്യ മാണ് മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപെടു ത്തുന്നതിനു വേണ്ടിയും പണത്തിനു വേണ്ടിയുമാണ് മനുഷ്യൻ തൊഴിൽ ചെയ്യുന്നത്.

എന്നാൽ പൂർണ മായും പണത്തിനു വേണ്ടി മാത്രമായാൽ നമ്മുടെ തൊഴിലിനോട് പ്രതിപത്തിയുണ്ടാകില്ല. നാം ചെയ്യുന്ന എന്ത് ജോലിയാണെങ്കിലും ഏതു മേഖലയാണെങ്കിലും അത് പൂർണ്ണമായും ഇഷ്ടത്തോടെ ചെയ്യുക അത് നമ്മുടെ മനസ്സിനും ശരീരത്തിനും പ്രധാനം ചെയ്യുന്ന ഊർജ്ജം ചെറുതല്ല. ഒരു ജോലി നാം ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് ഒപ്പം നമ്മുടെ വ്യക്തിത്വത്തിന് മാറ്റും പ്രഭാവവും വർധിക്കുകയും ചെയ്യുന്നു. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നാമറിയാതെ തന്നെ സമൂഹ നിർമാണത്തിന് പാത്രമാവുകയാണ്. യാതൊരു ജോലിയും ചെയ്യാതെ ജീവിക്കാം എന്ന് കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ ഭാഗം 3 കരുതുന്നവർക്കാകട്ടെ മനസ്സിന് മടുപ്പുണ്ടാകുകയും ജീവിതം നരക പൂർണ്ണമാവുകയും ചെയ്യും. നമ്മുടെ കഴിവുകൾ നാം ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതിലൂടെ മാത്രമേ വികസിപ്പിക്കാൻ കഴിയുള്ളു.

ശരിയായി ജോലി ചെയ്യുന്നതിലൂടെ മാത്രമേ ജീവിതത്തിൽ ശരിയായ വിജയം സാധ്യമാക്കാൻ കഴിയു. മാത്രമല്ല നാം ചെയ്യുന്ന ജോലി സത്യസന്ധമായും ആത്മാർത്ഥമായും നാം ചെയ്യേണ്ടതുണ്ട് എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ തൊഴിലിനേയും തൊഴിൽ പ്രധാനം ചെയ്യുന്ന ജീവിത വിജയത്തെയും ആസ്വദിക്കാൻ കഴിയുള്ളു എന്നാണ് ഇതിലൂടെ എഴുത്തുകാരൻ സംവദിക്കുന്നത്. ജോലി എത വലുതായാലും ചെറുതായാലും നമ്മൾ അതിനെ സമീപിക്കുന്ന രീതിയിലാണ് മാറ്റം വരേണ്ടത്. ഒരു ചിത്രം വരയ്ക്കുന്നതാകട്ടെ, തോട്ടപ്പണിയാകട്ടെ നമ്മുടെ കഴിവിന്റെ പരമാവധി നൽകാൻ കഴിയണം. നമ്മുടെ വ്യക്തിത്വത്തെ മുഴുവനായും തൊഴിലിൽ പ്രദർശിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിൽ സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും നാം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നൂറു ശതമാനവും നിങ്ങൾ തൊഴിൽ ചെയ്യുകയും നിങ്ങളുടെ വളർച്ചയ്ക്കുള്ള വിളനിലം നമ്മളാകുകയും ചെയ്യുക.

നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

അറിവിലേക്ക്
നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9 3
1886-ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവ മേനോന്റെ ജനനം. മദ്രാസ് സർവ്വകലാ ശാലയിൽനിന്ന് ആർട്സിൽ ബിരുദം നേടിയ ഇദ്ദേഹം 1915-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചു കേശവമേനോൻ. 1921-ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടു തൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. 1923-ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാ ഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറുമാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946-ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജി വെച്ചു. അതിനുശേഷം ഐക്യകേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

പദപരിചയം
അഭിവൃദ്ധി – വളർച്ച
അനുകരിക്കുക – പിന്തുടരുക,അവർത്തിക്കുക
സാമർഥ്യം – കഴിവ്

നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam Class 9

ഓർത്തിരിക്കൻ

  • തൊഴിൽ കേവലം സമ്പാദനോപാദി മാത്രമല്ല
  • തൊഴിൽ വ്യക്തിത്വ വികസനത്തിനുതകുന്നതാകണം
  • തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
  • ഏതു തൊഴിലിലും നമ്മുടെ പൂർണവും അർപ്പിക്കുക
  • എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട്
  • തൊഴിലിടവും തൊഴിലും വ്യക്തിയുടെ മാനസിക വളർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഒരുക്കണം
  • ഒരു ജോലിയിലും ഏർപ്പെടാതെ സുഖലോലുപതയിൽ ഇരിക്കുന്നത് മാനസിക സംഘർഷത്തിന് വഴിതെളിക്കും.
  • നമുക്ക് സാധിക്കുന്ന അത്രയു കാലം നാം എന്തെങ്കിലും ജോലിയിൽ ഏർപ്പെടുക.
  • ജോലി ചെയ്യുന്നതിലൂടെ നമുക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകുകയും, സമൂഹത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and फुटबॉल के दिल का राजा Football Ke Dil Ka Raja Summary in Hindi Malayalam before the exam can save a lot of preparation time.

Football Ke Dil Ka Raja Summary in Malayalam Hindi

फुटबॉल के दिल का राजा Summary in Hindi

Football Ke Dil Ka Raja Summary in Hindi

फुटबॉल पेले को खेल का राजा कहते हैं। 29 दिसंबर 2022 को 82 साल की उम्र में उनकी मृत्यु हुई। वे अंतर्राष्ट्रीय फुटबॉल से 50 साल पहले और क्लब के खेल में 1977 में रिटयर हो गए थे। पेले तीन विश्व कप जीतनेवाले एक मात्र खिलाड़ी है । वे 1962, 1966 आदि सालों में विश्व कप की प्रतियोगिता से बाहर हो गए थे। 1970 में तीसरी विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब केलिए भी खेलने थे । इसलिए उन्हें 1279 गोल के विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब के लिए भी खेलते थे । इसलिए उन्हें 1279 गोल के विश्व रिकॉर्ड मिले थे। उनकी अंतर्राष्ट्रीय लोकप्रियता का कारण यह था कि ‘सांतोस’ उन्हें नुमाइशी मैच खेलने केलिए दुनिया भर में घुमाता रहा। उनके पास फुटबॉल खेलने का ऊँचे दर्जे का हुनर था । उन्होंने कड़े अभ्यास से अपने शरीर को मज़बूत बनाए रखा। उनके प्रति प्रतिद्वंद्वियों के मन में बड़े सम्मान और डर थे। उनकी मुस्कान मशहूर थी। पहले के खिलाड़ी होने के नाते उनपर कई फिल्में बनीं। फुटबॉल की लोकप्रियता उनकी ख्याति के साथ संसार भर में फैली । वे अफ्रीकी मूल के होने की बजह से उन्हें सभी कमतर देखा जाता ता । बिना स्कूली शिक्षा के, भयानक गरीबी और भुखमरी से निकलकर उन्होंने फुटबॉल के दिल पर राज किया। वे असल में अमर बनकर आज भी हामारे मन में ज़िन्दा रहते हैं । यह एक प्रेरणादायक लेख है।

Football Ke Dil Ka Raja Summary in Malayalam

फुटबॉल के दिल का राजा Summary in Malayalam

ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്നാണ് വിളിക്കുന്നത്. 2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. അദ്ദേഹം അന്തർദേശീയ ഫുട്ബോളിൽ നിന്ന് 50 വർഷം മുമ്പും ക്ലബിന്റെ കളിയിൽ നിന്ന് 1977-ലും വിരമിച്ചു. പെലെ മൂന്ന് ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്. അദ്ദേഹം 1962, 1966 എന്നീ വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി. 1970-ൽ മൂന്നാം ലോകകപ്പിൽ ബ്രസീൽ വിജയിച്ചു. അദ്ദേഹം സാന്തോസ് ക്ലബ്ബിനു
വേണ്ടി കളിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് 1279 ഗോളുകൾ നേടിയ ലോകറെക്കോർഡ് ലഭിച്ചു. രാജ്യാന്തര പ്രിയം അദ്ദേഹത്തി നുണ്ടാകാൻ കാരണം, അദ്ദേഹത്തെ സാന്തോസ് ക്ലബ് പ്രദർശന മത്സരത്തിനായി ലോകം മുഴുവനും കൊണ്ടുപോയിരുന്നു. അദ്ദേഹ ത്തിന് ഫുട്ബോൾ കളിക്കാൻ ഉയർന്ന നിലവാരമുള്ള ചാതുര്യം ഉണ്ടായിരുന്നു. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് ശരീ രത്തെ ബലവത്താക്കി. അദ്ദേഹത്തിനോട് എതിരാളികളുടെ മന സ്സിൽ വലിയ ബഹുമാനവും ഭയവും ഉണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു. ആദ്യത്തെ കളിക്കാര നെന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിക്കുന്ന ധാരാളം സിനിമ കൾ ഉണ്ടായി. അദ്ദേഹത്തിന്റെ പ്രശസ്തിയോടൊപ്പം ഫുട്ബോൾ പ്രിയം ലോകമെങ്ങും വ്യാപിച്ചു. അദ്ദേഹം ആഫ്രിക്കക്കാരനായതു കൊണ്ട് എല്ലാവരും അദ്ദേഹത്തെ തരംതാഴ്ത്തിക്കൊണ്ടിരുന്നു.

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

സ്ക്കൂൾ വിദ്യാഭ്യാസമില്ലാതെ ഭീകരമായ ദാരിദ്ര്യവും പട്ടിണിമരണത്തിൽ നിന്നും ഇറങ്ങി തിരിച്ച് അദ്ദേഹം ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടി. അദ്ദേഹം വാസ്തവത്തിൽ അനശ്വരനായിക്കൊണ്ട് ഇന്നും നമ്മുടെ മന സ്സിൽ വസിക്കുകയാണ്. ഇത് നമുക്ക് പ്രചോദനം നൽകുന്ന ലേഖനമാണ്.
फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus 1
പാഠത്തിന്റെ മലയാള പരിഭാഷ ഫുട്ബോൾ എന്നാൽ ഒരു രാജ്യമോ, അതോ അവിടത്തെ രാജാവോ? പതിനൊന്ന് പേരടങ്ങുന്ന രണ്ട് ടീമു കൾ കളിക്കുന്നു, ആ കളിയിലെ ഒരു കളിക്കാരൻ ഏറ്റവും മഹാൻ എന്ന് എങ്ങനെ കരുതാം. വിജയത്തിലൂ ടെയാണോ? എന്നാൽ ജയപരാജയം അല്ലാ കാര്യങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നു. ധാരാളം നല്ല ഗോളടിച്ചതുമൂലം മാറ്റം വരണമെന്നില്ല, എന്നാൽ മറ്റുള്ളവരുടെ തെറ്റ് മൂലം ടീമുകൾ ജയിക്കുന്നു.

എന്നിട്ടും ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാകുന്നു? 2022 ഡിസംബർ 29-ന് 82-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി. ബ്രസീലിൽ അദ്ദേഹത്തിന്റെ ശവമഞ്ചം കൊണ്ടുള്ള യാത്ര 13 കി.മീ. ദൂരം നീണ്ടുപോയി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അദ്ദേഹം 50 വർഷം മുമ്പ് വിരമിച്ചിരുന്നു, ക്ലബുകളുടെ കളിയിൽ നിന്ന് 1977-ലും.

അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും ധാരാളം സമർത്ഥരായ കളിക്കാരുണ്ടായിരുന്നു. അർജന്റീന യിൽ അർഫ്രഡോ ഡീ സ്റ്റീഫാനോ അതിനുശേഷം മറഡോണയും, ലയണൽ മെസ്സിയും. ഹംഗറിയിലെ ഫെറെഞ്ച് പുഷ്കാസാ, ജർമ്മനിയിലെ ഫാൻസ് ബെക്കൻ ബോവർ, ഹോളണ്ടിലെ യോഹാൻ ലൈഫ്, ബ്രസീലിൽ ആണെങ്കിൽ അപൂർവമായ കളിക്കാരുടെ നിരകളാണുള്ളത്. അഗ്രഗണ്യൻ എന്ന് പറയാൻ ഇവ രിലോരോരുത്തർക്കും ഉറച്ച അവകാശവാദം ഉണ്ട്.

പെലെ മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനാണ്. 1958-ൽ ബ്രസീലിൽ വച്ച് ആദ്യത്തെ ലോക കപ്പ് വിജയിക്കുന്ന സമയത്ത് ആറ് ഗോളടിച്ച പെലെയ്ക്ക് 17 വയ സ്സായിരുന്നു.ആ മത്സരത്തിൽ ഏറ്റവും നല്ല കളിക്കാരൻ ബ്രസീ ലിലെ മിഡ്ഫീൽഡർ ഡീഡി ആയിരുന്നു. ആ ടീമിലെ മികച്ച കളി ക്കാരൻ ഗെറിച്ചാ ആയിരുന്നു. അദ്ദേഹത്തെ ഫുട്ബോളിന്റെ ഏറ്റവും നല്ല ഡ്രിബ്ലർ എന്ന് വിളിക്കുന്നു.
1962-ൽ ബ്രസിൽ ലോകകപ്പ് രണ്ടാം പ്രാവശ്യം നേടിയപ്പോൾ പെലെ വേറൊരു മാച്ചിൽ തന്നെ മുറിവേറ്റ് പുറത്തായി. ഈ സമയം ഗെറിച്ചാ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായിരുന്നു. 1966 -ലെ ലോകകപ്പിൽ പെലെയ്ക്കും, ബ്രസീലിനും മത്സരത്തിൽ നിന്ന് പുറത്താകുന്നത് സമ്മർദ്ദം ഉണ്ടായി.

1970-ൽ മൂന്നാം ലോകകപ്പ് നേടിയ ബ്രസീൽ ടീം ഇന്നുവരെയുള്ള ഏറ്റവും നല്ല ഫുട്ബോൾ ടീം എന്നറയി പ്പെടുന്നു. ഇതിൽ പെലെയെ കൂടാതെ ധാരാളം സാരഥികളുണ്ട്. പെലെ വിരമിക്കുമ്പോൾ, 1982-ൽ നന്നായി ഫുട്ബോൾ കളിക്കുന്നതിൽ ബ്രസീൽ ടീമിന്റെ പേരാണ് മുൻനിരയിലായത്.

അദ്ദേഹത്തിന്റെ ലോകറെക്കോർഡായ 1279 ഗോളിനെപ്പറ്റി ആളുകൾ പരിഹസിക്കുകയാണ്, കാരണം അവ യിൽ ഭൂരിഭാഗവും ബ്രസീലിലെ സാന്തോസ്’ ക്ലബ്ബിനുവേണ്ടി കളിച്ചതായിരുന്നു. അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന് ജനപ്രീതി ലഭിക്കാനുള്ള കാരണം തന്നെ “സാന്തോസ്’ അദ്ദേഹത്തെ ലോകം മുഴുവനും പ്രദർശനമത്സരത്തിനുവേണ്ടി കൊണ്ടുപോകുമായിരുന്നു. ഇതുപോലുള്ള ധാരാളം കാര്യങ്ങളുണ്ട്. പക്ഷേ പെലെയെ വിമർശിക്കുന്ന ആളുകൾ കരുതുന്നത്, അദ്ദേഹത്തെപ്പോലെ പരിപൂർണനായ ഒരു കളിക്കാരൻ വേറെ ആരും ഇല്ലെന്നാണ്. അദ്ദേഹത്തിന് ഫുട്ബോളിന്റെ ഓരോ ചാതുര്യവും അറിയാമായിരുന്നു. ഉയർന്ന നിലവാരമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ സമയത്ത് സംരക്ഷകന്റെ (കീപർ) കളിക്കാരുടെ ശരീരത്തിൽ നേരിട്ട് ആക്രമിക്കുകയും റെഫറി ഇതെല്ലാം അനുവദിക്കുകയും ചെയ്യുമായിരുന്നു. അഞ്ചടി എട്ടിഞ്ച് ഉയര മുള്ള പെലെയേക്കാൾ കൂടുതൽ മർദ്ദനം വേറൊരു കളിക്കാരനും ഉണ്ടായിരുന്നില്ല. അദ്ദേഹം കരഞ്ഞില്ല, പരി ഭവം പറഞ്ഞില്ല. അദ്ദേഹത്തിന് സ്വയം മറ്റുള്ളവരെ ഫൗളാക്കുന്നതിലും ഉന്നം തെറ്റിയിരുന്നില്ല. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് തന്റെ ശരീരത്തെ ബലമുള്ളതാക്കി, എന്നാൽ ഗൈറിച്ചാ തന്റെ കഴിവ് മദ്യപിച്ച് വഷളാക്കി. വയസ്സിനോടൊപ്പം തന്റെ കണ്ണും, ശരീരവും ദുർബലമായി, അപ്പോൾ അദ്ദേഹം തന്റെ കളി ടീമിന്റെ ആവശ്യമനുസരിച്ച് മാറ്റി. അദ്ദേഹം സ്വയം എത്ര ഗോളാണ് അടിച്ചത്, തന്റെ പ്രതിഭ കൊണ്ട് മറ്റുള്ളവർക്കും ഗോളടിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിചിത്രമായ പ്രതിഭയെ തന്റെ എതിരാളികൾ ഭയന്നിരുന്നു, മാത്രമല്ല അദ്ദേഹത്തോട് വിചിത്രമായ ആദരവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭ പോലെ അദ്ദേഹത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു.

ടിവി, ഇന്റർനെറ്റ്, സമൂഹമാധ്യമം ഇവയ്ക്കെല്ലാം മുമ്പ് പെലെയുടെ പേര് ലോകം മുഴുവനും അറിഞ്ഞിരുന്നു. പെലെ ആരെന്ന് വീട് തോറും അറിയാമായിരുന്നു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ഉണ്ടായിട്ടുള്ള ആദ്യത്തെ കളിക്കാരനായിരുന്നു അദ്ദേഹം. പെലെ എങ്ങനെയാണ് തങ്ങളെ കബ ളിപ്പിച്ചത് എന്ന കാര്യം ഗോൾകീർപ്പർമാർ തങ്ങളെ പരിചയപ്പെടുത്തുമ്പോൾ പറയുമായിരുന്നു.
फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus 2
ഫുട്ബോളിനോടുള്ള പ്രിയം പെലെയുടെ കീർത്തിയോടൊപ്പം ലോകം മുഴുവനും വ്യാപിച്ചു. ആഫ്രിക്കക്കാ രായിട്ടുള്ള കറുത്ത വർഗ്ഗക്കാർ ലോകം മുഴുവനും അപമാനിതരായപ്പോൾ അദ്ദേഹം ഇതെല്ലാം ചെയ്തു. അദ്ദേഹത്തെ എല്ലാവരും തരംതാഴ്ത്തി കണ്ടു. സ്കൂൾ വിദ്യാഭ്യാസം ഇല്ലാതെ, ഭീകരമായ ദാരിദ്ര്യവും പട്ടിണി മരണം മൂലം ഇറങ്ങി തിരിച്ച് ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടിയ വേറെ ആരും തന്നെയില്ല. ഭാവി യിൽ ആർക്കെങ്കിലും കഴിയുമോ?

ശരിയാണ്, ഫുട്ബോളിന്റെ രാജാവാണ്, എന്നത്തേക്കും ആയിരിക്കും. ഇത് നിരസിക്കാനുള്ള ധൈര്യം കാണിക്കല്ലേ.
സ്വയം പെലെയാണെന്നാണോ കരുതുന്നത്?

फुटबॉल के दिल का राजा लेखक परिचय सोपान जोशी

सोपान जोशी एक पत्रकार, लेखक और संपादक है। उनका जन्म 20 अक्तूबर 1973 को मध्यप्रदेश के इंदोर में हुआ। उनके पिता प्रभाष जोशी और माता उषा है। उन्होंने दिल्ली विश्वविद्यालय में अंग्रेज़ी साहित्य का अध्ययन किया। 1996 में एक अखबार में काम करना शुरू किया। विज्ञान, पर्यावरण, राजनीति, खेल, खेती, टेक्नोलाजी, घूमना-फिरना, सब पर इनके लेख छपते रहे हैं। ‘जल थल मल’, ‘एक था मोहन’ आदि उनकी प्रकाशित रचनाएँ हैं।

സോപാൻ ജോഷി ഒരു പത്രപ്രവർത്തകനും, ലേഖകനും, എഡിറ്ററും Gেm). GাŞ ूÐ0 1970 BS 20 ॐ DJ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രഭാഷ് ജോഷിയും അമ്മ ഉഷയുമാ ണ്. അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ ത്തിൽ അധ്യയനം നടത്തി. 1996-ൽ ഒരു ദിനപത്രത്തിൽ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. ശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രീയം, കായി കം, കൃഷി, ടെക്നോളജി, ഉല്ലാസം എന്നിവയെപ്പറ്റി ലേഖനങ്ങൾ അച്ച ടിച്ചുകൊണ്ടിരുന്നു. “ജൽ തൽ മൽ’, ‘ഏക് താ മോഹൻ’ എന്നിവ അദ്ദേ ഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ്.

फुटबॉल के दिल का राजा Summary Class 9 Hindi Kerala Syllabus

फुटबॉल के दिल का राजा शब्दाथ

  • खिलाड़ी – കളിക്കാരൻ
  • खेलना – കളിക്കുക
  • प्रशिक्षक – പരിശീലകൻ, trainer
  • महानतम – ഏറ്റവും മഹത്തായ
  • माना जा सकता है – കരുതപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു.
  • जीतना की वजह से – ജയിക്കുക
  • की वजह से – കാരണത്താൽ
  • किंतु – എന്നാൽ
  • हार – പരാജയം
  • जीत – ജയം
  • ज़रा – അല്പം
  • तय होना – തീരുമാനിക്കുക
  • बढ़िया तब्दील होना – മാറുക
  • गलती – തെറ്റ്
  • साल – വർഷം
  • उम्र – വയസ്സ്
  • मृत्यु – മരണം
  • लंबी – നീളമുള്ള
  • पहले – മുമ്പ്
  • कमाल – അത്ഭുതം
  • ताँता लगा रहना – നിരയുണ്ടാക്കുക
  • गज़ब – അപൂർവ്വം
  • कहलाना – പറയപ്പെടുക
  • मज़बूत – ഉറച്ച, ശക്തിയായ
  • दावा – അവകാശം
  • पहली – ആദ്യത്തെ
  • विश्व कप – ലോകകപ്പ്
  • प्रतियोगिता – മത്സരം, competition
  • करामाती – പ്രതിഭാശാലി, മികച്ച
  • दफ़ा – പ്രാവശ്യം
  • चोट खाना – മുറിവേൽക്കുക
  • बेहतरीन – നല്ലത്
  • प्रहार – പ്രഹരം
  • मज़ाक उड़ाना – പരിഹസിക്കുക
  • लोग – ആളുകൾ
  • अधिकतर – ഭൂരിഭാഗം
  • दुनिया भर में – ലോകം മുഴുവൻ
  • नुमाइशी मैच – പ്രദർശന മത്സരം
  • घुमाना – കറക്കുക
  • हुनर – ചാതുര്യം, പ്രതിഭ
  • ऊँचा दर्जा – ഉയർന്ന നിലവാരം
  • आक्रामक – അക്രമാസക്തമായ
  • डिफेंडर – സംരക്ഷകൻ, defender
  • सीधे – നേരിട്ട്
  • हमला करना – ആക്രമിക്കുക
  • मार-पिटाई – മർദ്ദനം
  • रोना – കരച്ചിൽ
  • रोया – കരഞ്ഞു
  • शिकायत – പരാതി
  • खुद – സ്വയം
  • चूकना – ഉന്നം തെറ്റുക
  • कड़े – കഠിനമായ
  • अभ्यास – വ്യായാമം
  • मज़बूत – ഉറപ്പുള്ള, ബലമുള്ള
  • शराब – മദ്യം
  • बिगाड़ना – വഷളാക്കുക, നശിപ്പിക്കുക
  • कमज़ोर – ക്ഷീണിച്ച, ദുർബലമായ
  • ज़रूरत – ആവശ്യം
  • हिसाब – കണക്ക്
  • बदलना – മാറുക
  • करिश्मा – പ്രതിഭ
  • अनोखी – വിചിത്രമായ
  • डर – ഭയം
  • प्रतिद्वन्द्व – എതിരാളി, opponent
  • अनूठा – വിചിത്രമായ
  • सम्मान – ആദരവ്
  • मुस्कान – പുഞ്ചിരി
  • मशहूर – പ്രസിദ്ധം
  • चकमा देना – കബളിപ്പിക്കുക
  • ख्याति – കീർത്തി
  • फैलना – വ്യാപിക്കുക
  • काला वर्ण – കറുത്ത നിറം
  • कमतर आँका जाता – തരംതാഴ്ത്തിക്കാണുക
  • गरीबी – ദാരിദ്ര്യം
  • भुखमरी – പട്ടിണിമരണം
  • दिल – മനസ്സ്
  • हमेशा – എപ്പോഴും
  • नकारना – നിരസിക്കുക
  • हिम्मत – ധൈര്യം
  • अपने आप – സ്വയം
  • समझना – മനസ്സിലാക്കുക

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 9 Question Answer Notes നിങ്ങളും നിങ്ങളുടെ ജോലിയും

9th Class Malayalam Kerala Padavali Unit 3 Chapter 9 Notes Question Answer Ningalum Ningalude Joliyum

Class 9 Malayalam Ningalum Ningalude Joliyum Notes Questions and Answers

Question 1.
തൊഴിലും സമൂഹ ജീവിതവുമായി ബന്ധപ്പെട്ട എന്തെല്ലാം ആശയങ്ങളാണ് പാഠഭാഗത്തുള്ളത് കണ്ടെത്തിയെഴുതുക?
‘ഉപജീവനത്തിന് പണമില്ലാതെ കഴിയില്ല എന്നാൽ പണത്തിനു വേണ്ടി മാത്രമേ ജോലി ചെയ്യു എന്ന വിചാരം ശരിയല്ല’
‘നാം ജീവിക്കുന്ന സമുദായത്തിന് ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അഭിവൃദ്ധിയുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത് എന്തൊരു അനുഗ്രഹമായിരിക്കും തൊഴിലിനെക്കുറിച്ചുള്ള ലേഖകന്റെ ഈ അഭിപ്രായത്തോട് പ്രതികരിച്ചു കുറിപ്പ് തയ്യാറാക്കുക ?
Answer:
തൊഴിലിനെക്കുറിച്ചുള്ള വളരെ മനോഹരമായ കാഴ്ചപ്പാടാണ് ലേഖകൻ അവതരിപ്പിക്കുന്നത് ഉപജീവനത്തിന് വേണ്ടി മാത്രമല്ല ഒരാൾ പണിയെടുക്കുന്നത്. ഒരാളുടെ തൊഴിൽ അയാളുടെ മാനസിക സാമൂഹിക പശ്ചാത്തലത്തെ കൂടി ബാധിക്കുന്നുണ്ട്. അവനവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കുക, കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിങ്ങനെ പണത്തിനേക്കാൾ ഉപരിയായി ആത്മ പ്രകാശനം ചെയ്യാനുള്ള ഇടമാവുകയാണ് തൊഴിലിടങ്ങൾ. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നമ്മുടെ പൂർണവും സമർപ്പിക്കേണ്ടതുണ്ട്.

ഏർപ്പെടുന്ന ജോലിയുടെ വലിപ്പ ചെറുപ്പമൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല. നാം ചെയ്യുന്നത് ഒരു പൂ വരയ്ക്കുന്നതാണെങ്കിൽ കൂടി അതിൽ നമ്മുടെ നൂറു ശതമാനവും നൽകുക എന്നതാണ്. നമ്മാലാകും വിധം നമ്മുടെ സമൂഹത്തിനു നമ്മെ കൊണ്ട് അഭിവൃദ്ധിയുണ്ടാകുന്ന പ്രവൃത്തിയിൽ ഏർപ്പെടുക എന്നത് അനുഗ്രഹമാണ്. ഒരു മനുഷ്യന് എത്രകാലം തൊഴിൽ ചെയ്യാൻ സന്നദ്ധത ഉണ്ടോ അത്രയും കാലം ചെയ്യുക. ജോലി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മാനസിക സാമൂഹിക അതിജീവനം കൂടിയാണ്. നിലനിൽക്കുന്ന സാഹചര്യത്തിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസമാണ് തൊഴിൽ പ്രദാനം ചെയ്യുന്നത്

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 2.
‘പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അദ്ധ്വാനിക്കുക എന്നതാണ്’
(ജവഹർലാൽ നെഹ്റു
‘ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു’
(കെ പി കേശവമേനോൻ)
മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്തു തൊഴിൽ വ്യക്തിത്വവികാസത്തിന് എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക?
Answer:
അധ്വാനത്തെ കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പൂരകമായ വാക്കുകൾ ആണ്.

ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാന ശക്തിയും അത്മ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്. എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടെ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും.

എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളി പ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ. ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലുകളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തുകൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെടലുകളും അംഗീകാരവും സാധ്യമാകണമെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമത്തിലാണ്

Question 3.
‘അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല. ഈ വാക്യത്തെ “വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട്’ എന്ന പഴഞ്ചൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക?
Answer:
അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാനത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാനുമായിരുന്നു.വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.

‘അഞ്ചാമാണ്ടിൽ തേങ്ങാ പത്തമാണ്ടിൽ മാങ്ങാ’ അധ്വാനിക്കുന്നവന് നൽകുന്ന പ്രചോദനമാണ് ഇത്തരം പഴഞ്ചൊല്ലുകൾ അധ്വാനിക്കുന്നവനും കർഷകനും ഭാവി ഭദ്രമാക്കാനുള്ള ഉപദേശങ്ങളാണ് ചില പഴയ ചൊല്ലുകൾ.

“അധ്വാനമില്ലാതെ ഒന്നുമില്ല’ അധ്വാനിക്കുന്നവന്റെതാണ് ഈ ലോകം അധ്വാനിക്കാത്തവന് ഒന്നും തന്നെ ഉണ്ടാകില്ല

“സമ്പത്തുകാലത്തു തൈ പത്തുവെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം’

സമ്പത്തുണ്ട് എന്ന് കരുതി അധ്വാനിക്കാതിരിക്കുന്നതു നല്ലതല്ല കാലം മാറിയും മറിഞ്ഞും വരും നല്ലതും ചീത്തയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് . എന്നും അധ്വാനിച്ചാൽ ഉള്ള സമ്പത്തു നിലനിർത്താൻ സാധിക്കും

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 4.
‘നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും,സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നുളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്’
‘നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിശ്വാസവും നമുക്കുണ്ടാകണം’
തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാ കുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീകാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.

നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ . ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരി ക്കണോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. എല്ലാവരും വിദ്യാ സമ്പന്നരാകുന്നതിലൂടെ സമൂഹത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

എന്നാൽ ജോലി തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതിക്കുള്ള ഇടം കൂടിയാകുന്നുണ്ട്. കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്ര മായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരി ക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറുശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴി ലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.

Question 5.
‘സുഖസൗകര്യം’ എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക?
Answer:
നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9 1

Question 6.
സമീപപ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷയത്തിൽ അഭിമുഖം നടത്തുക?
Answer:
അഭിമുഖത്തിനുള്ള ചോദ്യങ്ങളും ചുവടെ നൽകുന്നു

  • ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത്?
  • എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു?
  • മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കു ന്നുണ്ടോ ?
  • എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?
  • ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?
  • തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
  • തൊഴിൽ ചെയ്യുന്നത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ? തൊഴിലിടം സുരക്ഷിതമാണോ?

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 7.
യൂണിറ്റിലെ രചനകളും താഴെ നൽകിയ സൂചകങ്ങളും സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു തൊഴിൽ രംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ലഖുലേഖ തയ്യാറാക്കുക
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനിവാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നിലവിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്.

പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീരത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്ന തിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു. നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖലകളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യം വേണം.

മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹുമാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ, പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയിച്ചിരുന്നത്. മൺ പാത്ര നിർമാണം, കയർ മേഖല, തെങ്ങുകയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്ന് ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴിലളികൾക്കു മാന്യമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരുപാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാലത്തും തൊഴിൽ മേഖലകൾ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ കൈവരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തനപെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴിലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആത്മവ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.

Question 8.
വ്യത്യസ്ത തൊഴിലുകളും തൊഴിലിടങ്ങളും ജോലിയെ സമീപിക്കേണ്ട രീതികളും ഒക്കെ നമ്മൾ ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടല്ലോ. എന്നാൽ ഇതിനേക്കാൾ തീവ്രമായ മറ്റൊരാവസ്ഥയാണ് തൊഴിലില്ലായ്മ, തൊഴിലില്ല സമൂഹത്തിൽ വരുത്തുന്ന വെല്ലുവിളികൾ ക്രോഡീകരിക്കുക.
Answer:
തൊഴിലില്ലായ്മ സമൂഹത്തെ വ്യാപകമായി ബാധിക്കുന്ന ഒന്നാണ്. തൊഴിലില്ല രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളേയും രാജ്യത്തെ ചെറുപ്പക്കാരുടെ മനോനിലയെയും വളരെ സാരമായി ബാധിക്കും. തൊഴിലില്ലായ്മയിലൂടെ രാജ്യം കടന്നു പോകുന്നത് കഠിനമായ പട്ടിണിയിലും ദാരിദ്ര്യ ത്തിലുമാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ധാരാളം പേർ, വിദ്യാസമ്പന്നരായി നിന്നിട്ടും രാജ്യം പലതവണ തൊഴിലില്ല എന്ന തീവ്രമുഖത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. രാജ്യത്ത സാമ്പത്തീകമായ ഉന്നമനത്തിലേക്കു എത്തിക്കുന്നതിൽ തൊഴിൽ മേഖലയും അതിലൂടെ യുവാക്കളും വഹിക്കുന്ന പങ്കു ചെറുതല്ല. രാജ്യത്തിന്റെ സമ്പത്താണ് യുവതലമുറ, അവർക്കായി അവരുടെ വിദ്യഭ്യാസ യോഗ്യതയ്ക്കും അനുകൂലമായ തൊഴിൽ ദാതക്കളെയും മേഖലകളെയും കണ്ടെത്തേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപന ങ്ങളിലെ തൊഴിൽ സാധ്യതകൾ കൂടുതൽ സുതാര്യമാകേണ്ടതുമാണ് .

നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9

Question 9.
നിങ്ങളുടെ പ്രദേശത്തെ പാരമ്പര്യ തൊഴിൽ മേഖലകൾ ഇന്നും സജീവമാണോ എന്തെല്ലാം പാരമ്പര്യ തൊഴിൽ മേഖലകളാണ് ഇന്ന് ഇല്ലാതെയായത്? ചില പാരമ്പര്യ തൊഴിൽ മേഖലകൾ പരിചയപ്പെടാം.
Answer:
നിങ്ങളും നിങ്ങളുടെ ജോലിയും Notes Ningalum Ningalude Joliyum Question Answer Class 9 Kerala Padavali Chapter 9 2

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes അച്യുതമ്മാമ Achyuthammama Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Achyuthammama Summary

അച്യുതമ്മാമ Summary in Malayalam

ആമുഖം

വ്യത്യസ്ത തൊഴിലുകളും തൊഴിലിടങ്ങളും തൊഴിലുകൾ മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന പാഠഭാഗങ്ങളാണല്ലോ ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൃഷിയും മണ്ണിനോട നുബന്ധജോലികളും ചെയ്തിരുന്ന പഴയകാല മനുഷ്യർക്കു ദാരിദ്ര്യമായിരുന്നു ഫലം. എന്നാൽ മനുഷ്യന്റെ ജീവിത നിലവാരവും പുരോഗതിയും അനുസ്യൂതം തുടരുന്ന ഈ കാലഘട്ടത്തിൽ ദാരിദ്ര്യം ഒഴിവാക്കി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത്. എന്നാൽ പണ്ട് കാലത്തു മനുഷ്യർക്ക് അവരുടെ തൊഴിലിനിടയിലും ക്ഷീണം അകറ്റുന്നതിന് അവർ ഇടവേളകൾ കണ്ടെത്തുകയും ജീവിതപാരബ്ധങ്ങൾ പരസ്പരം പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേർന്നിരിക്കാൻ അവരുടെ ഇല്ലായ്മകൾ കാരണമായിരുന്നില്ല. ആധുനിക യുഗത്തിലാകട്ടെ ഇല്ലായ്മകൾ എല്ലാം വളരെ കുറവാണ്.

ജീവിത സൗകര്യങ്ങൾ എല്ലാം തന്നെ പണ്ടത്തേ തിനേക്കാൾ മികച്ചതാണ് എങ്കിലും ജീവിതത്തിൽ ബാക്കിയാകുന്നത് തിരക്കുകൾ മാത്രമാണ് . തിരക്കുകൾക്കിടയിൽ നഷ്ടമാകുന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമയം. തന്റെ കുടുംബത്തിനും മക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തിന് തനിക്കു തന്നെ വേണ്ടിയായി മാറ്റിവെക്കാൻ സമയമില്ലാത്ത ആധുനിക മനുഷ്യന്റെ ജീവിതവ്യഥകളാണ് ശ്രീ. കെ. പി. രാമനുണ്ണി എൻട്രൻസ് എഴുതുന്ന കുട്ടി എന്ന തന്റെ കഥയിൽ അവതരിപ്പിക്കുന്നത് ജീവിതത്തിൽ ഒന്നിനും സമയ മില്ലാതാകുന്ന മനുഷ്യന്റെ പരക്കം പാച്ചിലുകളാണ് ഈ കഥയിലുടനീളം കാണാനാവുക. സ്വന്തം കുടുംബത്തോട് ചേർന്നിരിക്കാനാവാതെ കുട്ടികളുടെ കുട്ടിത്തങ്ങൾ അനുഭവിച്ചറിയാനാകാതെ ജീവിതത്തിൽ എന്തൊക്കയോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പരക്കം പാച്ചിലുകൾക്കൊടുവിൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്ത നല്ല നിമിഷങ്ങളാണ് കൈ വിട്ടു പോകുന്നത് എന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകേണ്ടതുണ്ട്. ജീവിക്കാൻ വേണ്ടിയാണു മനുഷ്യന് തൊഴിൽ ജീവിതത്തെ ചുറ്റുമുള്ളവരെ മറന്നു പോകാനുള്ളതല്ല തൊഴിലും അനുബന്ധ കാര്യങ്ങളും എന്ന് പഠിപ്പിക്കുകയാണ് ഈ പാഠഭാഗം

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

പാരസംഗ്രഹം

മലയാള സാഹിത്യത്തിൽ ആധുനികയുഗത്തിന്റെ മാറ്റങ്ങൾ ഹൃദയത്തിൽ തോടുമാറ് ആവിഷ്കരിച്ച എഴുത്തുകാരനാണ് ശ്രീ കെ പി രാമനുണ്ണി. തൊഴിലുകളും തൊഴിലിടങ്ങളും മനുഷ്യനെ എത്രത്തോളമാണ് മാറ്റിയതെന്നും മനുഷ്യരുടെ ജീവിതത്തിൽ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും ഇടയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അകലങ്ങളും അവ ജനിപ്പിക്കുന്ന അസ്വാരസ്യങ്ങളും വളരെ ലളിതമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഒരു കഥയാണ് അച്യുതമ്മാമ. വായനക്കാർക്കു ഉള്ളിൽ നഷ്ടപ്പെടുത്തുന്ന സമയത്തെ പറ്റിയുള്ള ബോധം പകർന്നു നൽകുകയാണ് കഥാകാരൻ. ഇന്നത്തെ തലമുറയിൽ കുടുംബങ്ങൾക്ക് ഒന്ന് ചേർന്ന് ഇരിക്കാനോ കുട്ടികളോടൊത്തു സമയം ചിലവഴിക്കാനോ ആരും സമയം കണ്ടെത്തുന്നില്ല. ഒന്നിനും സമയമില്ല,സമയത്തെ കൃത്യമായി അളന്നു തിട്ട് പെടുത്തിയിട്ടും സമയം ആർക്കുമാർക്കും തികയാതെ വരുന്നു. അവനവനു വേണ്ടിക്കൂടി സമയമില്ലാതെ ആകുന്നു എന്നാണ് കഥയിലെ യുവജന പ്രതിനിധിയായ നായകൻ പറയുന്നത്. തന്റെ അച്ഛൻ നഷ്ടപെട്ട ശേഷം തനിക്ക്
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 1
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
ബാല്യകാലത്തെ എല്ലാ നല്ല നിമിഷങ്ങളും സമ്മാനിച്ചത് അച്യുതൻ മാമ്മയാണ് എന്ന് മാധവൻ ഓർക്കുന്നു. എന്നാൽ എല്ലാം ഒന്നിൽ നിന്ന് വിശദീകരിച്ചു സംസാരിച്ചു തുടങ്ങുന്ന അച്യുതൻ മാമ്മ മൂന്ന് നാലു തവണ തുടർച്ചയായി തന്നെ കാണാൻ വന്നിട്ടും അദ്ദേഹത്തിനായി ഒരു രണ്ടു മണിക്കൂർ മാറ്റിവെക്കാൻ മാധവന് ആകുന്നില്ല എന്നതാണ്. മാധവന്റെ ബാല്യത്തിൽ അച്യുതമാമ്മ മാറ്റിവെച്ച സമയങ്ങൾ മാത്രമാണ് അയാളുടെ ഇന്നത്തെ നല്ല ഓർമകൾക്ക് കാരണം എന്നയാൾ ഓർക്കുന്നുണ്ട്. എങ്കിലും തിരക്ക് പിടിച്ച ജീവിതത്തിൽ ആർക്കും വേണ്ടി മാറ്റിവെക്കാൻ അയാൾക്ക് സമയമില്ല, അച്ഛനെ ഒന്നിനും കിട്ടില്ല അമ്മാമേ എന്നുള്ള കുഞ്ഞിന്റെ വാക്കിൽ പലതവണ നിരാശ നേരിട്ട് കാത്തിരുന്നു മുഷിഞ്ഞതിന്റെ ഓർമകളും പ്രതിഷേധവും കാണാം. ഒപ്പം ഭാര്യയും തന്റെ പ്രതിഷേധം അറിയി ക്കുന്നുണ്ട്.

ഈ അവസരത്തിൽ തനിക്കു നഷ്ടമാകുന്ന തന്റെ നല്ല സമയങ്ങളെ കുറിച്ച് ബോധവാൻ ആകുന്നുണ്ട് കഥാനായകൻ, എങ്കിൽ തന്നെയും അതിനേക്കാൾ ഓർക്കാനുള്ള മറ്റുകാര്യങ്ങളിലേക്കു വ്യാപാരിച്ചു പോവുകയാണ് മാധവൻ ഒരു മനുഷ്യൻ തനിക്കു ചുറ്റുമുള്ള മറ്റെല്ലാവരിലേക്കും പട രുകയും തനിക്കുചുറ്റുമുള്ളതിനെ കാണാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക. ഒടുവിൽ തനിക്കുവേണ്ടി കണ്ടെത്താൻ കഴിയാത്ത ആ രണ്ടു മണിക്കൂറിനോട് യാതൊരു പരാതിയുമില്ലാതെ മടങ്ങുന്ന അമ്മാമ വായനക്കാരന്റെ ഉള്ളിൽ വേദനയാകുകയാണ്. ഒപ്പം നമ്മളിൽ ഓരോരുത്തരിലും നമ്മൾ നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാറ്റി വെയ്ക്കാത്ത സമയത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

അറിവിലേക്ക്

വിഭക്തി

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീന ഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന് രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ് സാമാന്യമായി ഈ ധർമ്മം നിർവഹിക്കുന്നത്. നാമരൂപാവലികൾ ഉള്ള ഭാഷകളിൽ പദ ക്രമത്തെ സംബന്ധിച്ച ലാഘവം പ്രകടമാണ്. വിഭക്തി ഏഴെണ്ണമുണ്ട്. വിഭക്തികൾക്കു പാണിനി മുതലായ സംസ്കൃത വൈയാകരണന്മാർ പേരിട്ടിട്ടുള്ളത് പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ടി, സപ്തമി ഇങ്ങനെയാണ്.

ഏഴു വിധം വിഭക്തികളാണ് മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ
താഴെപ്പറയുന്നു.

നിർദ്ദേശിക
കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

പ്രതിഗ്രാഹിക
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്

പ്രയോജിക
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാഹരണം: രാമനാൽ, രാധയാൽ

അച്യുതമ്മാമ Achyuthammama Summary in Malayalam Class 9

സംബന്ധിക
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ

ആധാരിക
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാഹരണം രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക
സംബോധിക അഥവ സംബോധനാവിഭക്തി എന്നൊരു വിഭക്തികൂടി വൈയാകരണർ
പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കി യിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
അച്യുതമ്മാമ Achyuthammama Summary in Malayalam Class 9 2
കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ാം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.

അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം എസ്.ബി.ഐ-യിൽ നിന്ന് സ്വയം വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും, കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. ഇപ്പോൾ മലയാളം മിഷന്റെ ഭരണസമിതി അംഗമാണ്. കൂടാതെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ് ജങ്റ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

ഓർത്തിരിക്കൻ

  • ബന്ധങ്ങൾക്ക് വില നൽകണം.
  • മനുഷ്യ ജീവിതം നൈമിഷികമാണ്.
  • കുടുംബങ്ങളോടൊപ്പവും ചുറ്റുമുള്ളവരോടൊപ്പവും സമയം ചെലവഴിക്കണം.
  • അണുകുടുബങ്ങളുടെ നിലവിലെ അവസ്ഥ ചിത്രീകരിക്കുന്നു.
  • പഴയകാലത്തിലെ വ്യക്തിയും പുതിയ തലമുറയും തമ്മിലുള്ള ജീവിത വ്യത്യാസങ്ങളുടെ നേർക്കാഴ്ച. • തൊഴിലിടങ്ങൾ ജീവിതത്തിൽ സമാധാനം നൽകുന്നവയാകണം.
  • ജീവിക്കാനാണ് തൊഴിൽ ചെയ്യുന്നത്, ജീവിതം ആസ്വദിക്കാൻ കഴിയണം.

Malayalam Adisthana Padavali Class 9 Notes Pdf 2024-25 Textbook Questions and Answers Solutions

Expert Teachers at HSSLive.Guru has created Malayalam Adisthana Padavali Class 9 Notes Pdf Download 2024-25, Adisthana Padavali Malayalam Standard 9 Notes Pdf, Class 9 Malayalam 2 Notes Kerala Syllabus, Adisthana Padavali Class 9 Questions and Answers Chapters Summary in Malayalam, അടിസ്ഥാന പാഠാവലി 9 Pdf Notes are part of Kerala Syllabus 9th Standard Textbooks Solutions. Here we have given Std 9 Malayalam Adisthana Padavali Notes, Class 9 Malayalam Adisthana Padavali Question Answer, SCERT Class 9 Malayalam Adisthana Padavali Solutions. Students can also read Kerala Padavali Malayalam Standard 9 Notes Pdf.

Adisthana Padavali Malayalam Standard 9 Notes Pdf 2024

Std 9 Malayalam Adisthana Padavali Notes

Class 9 Malayalam Adisthana Padavali Notes Question Answer

Unit 1 നടക്കുന്തോറും തെളിയും വഴികൾ

Unit 2 പദം പദം ഉറച്ചു നാം

Unit 3 ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ

Class 9 Malayalam Adisthana Padavali Notes Question Answer

Class 9 Malayalam Adisthana Padavali Chapters Summary

Malayalam Adisthana Padavali Class 9 Notes Pdf

Adisthana Padavali Class 9 Questions and Answers (Old Syllabus)

Unit 1 Pookal Okkeyum Vakkukal Kumpol

Unit 2 Kalcayute Sangitam

Unit 3 Oru Kudanna Velichamayi

Adisthana Padavali Malayalam Standard 9 Solutions Answers Guide Notes

We hope the given 9th Malayalam Adisthana Padavali Notes, SCERT Class 9 Malayalam Adisthana Padavali Solutions of Malayalam 9th Standard Adisthana Padavali Notes, 9th Std Malayalam Adisthana Padavali Notes will help you. If you have any queries regarding Malayalam 2nd 9th Class Notes, Class 9 Malayalam Notes Kerala Syllabus Adisthana Padavali, drop a comment below and we will get back to you at the earliest.