A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 5 Important Questions Malayalam Medium പ്രതിരോധവും ആരോഗ്യസംരക്ഷണവും can improve academic performance.
SSLC Biology Chapter 5 Important Questions Malayalam Medium
പ്രതിരോധവും ആരോഗ്യസംരക്ഷണവും Class 10 Important Questions
Question 1.
തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരഞ്ഞെടുക്കുക.
♦ ഇ. എൻ. ടി – നേത്ര ചികിത്സ
♦ കാർഡിയോളജി – ഹൃദയചികിത്സ
♦ ഒഫ്താൽമോളജി – കാൻസർ ചികിത്സ
Answer:
കാർഡിയോളജി – ഹൃദയചികിത്സ
Question 2.
ചുവടെ നൽകിയിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്?
1) ക്ഷയരോഗം
2) നിപ
3) ഡിഫ്തീരിയ
4) ആന്ത്രാക്സ്
Answer:
2) നിപ
Question 3.
സൂക്ഷ്മജീവികൾ മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗ ങ്ങളെയാണ് സാംക്രമികരോഗങ്ങൾ (Communicable Diseases) എന്ന് പറയുന്നത്.
താഴെ പറയുന്നവയിൽ സാംക്രമിക രോഗ ങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
1. ഡെങ്കിപ്പനി
2. ചിക്കുൻഗുനിയ
3. ടൈഫോയ്ഡ്
4, മലമ്പനി
5. പ്രമേഹം
A. 1, 2, 3 എന്നിവ മാത്രം
B. 1, 2, 3, 4, 5 എന്നിവയെല്ലാം
C. 1, 2, 3, 4 എന്നിവ മാത്രം
D. 2, 4 എന്നിവ മാത്രം
Answer:
C. 1, 2, 3, 4 എന്നിവ മാത്രം
Question 4.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. പ്രസ്താവന: സസ്യങ്ങളിൽ രോഗാണുബാധയു ണ്ടാകുമ്പോൾ രോഗം പടരുന്നത് തടയുന്നതി നായി ആക്രമിക്കപ്പെട്ട ഭാഗത്തെ കോശങ്ങൾ സ്വയം നശിക്കുന്നു.
കാരണം: സസ്യകോശഭിത്തി മറികടന്ന് രോഗാ ണുക്കൾ പ്രവേശിച്ചാൽ, കോശഭിത്തിയിൽ കാലോസ് എന്ന പോളിസാക്കറൈഡ് രൂപപ്പെടു ന്നത് രോഗാണുവ്യാപനം തടയാൻ സഹായിക്കും.
(a) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ്.
(b) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ തെറ്റായ വിശദീകരണമാണ്.
(c) പ്രസ്താവന ശരി. കാരണം തെറ്റ്
(d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
(b) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ തെറ്റായ വിശദീക രണമാണ്.
Question 5.
രണ്ട് വ്യക്തികളുടെ രക്തഗ്രൂപ്പുകളെക്കുറിച്ച് പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
| വ്യക്തി | ആന്റിജൻ | ആന്റിബോഡി | Rh ഘടകം |
| X | B | a | ഉണ്ട് |
| Y | A | b | ഇല്ല |
a) X, Y എന്നീ വ്യക്തികളുടെ രക്തഗ്രൂപ്പുകൾ തിരിച്ചറിയുക.
b) X എന്ന വ്യക്തിയുടെ രക്തം Y എന്ന വ്യക്തിക്ക് സ്വീകരിക്കാൻ പറ്റുമോ? എന്തുകൊണ്ട്?
Answer:
a) XB ഗ്രൂപ്പ്, YA ഗ്രൂപ്പ്
b) ഇല്ല, ദാതാവിന്റെ രക്തത്തിലുള്ള ആന്റിജൻ, സ്വീകരിച്ചയാളുടെ രക്തത്തിലെ ആന്റിബോ ഡിയുമായി പ്രവർത്തിക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യും.
![]()
Question 6.
ബോക്സിൽ നിന്നും ഉചിതമായ സൂചനകൾ തെരഞ്ഞെടുത്ത് പട്ടിക പൂർത്തിയാക്കുക.
♦ ക്യൂലക്സ് കൊതുക്
♦ അനോഫിലസ് കൊതുക്
♦ ഫെലോറിയൽ വിരകൾ
♦ ബാക്ടീരിയ
♦ വവ്വാൽ
♦ പ്ലാസ്മോഡിയം
♦ വൈറസ്
♦ എലി
| രോഗം | വാഹജീവി | രോഗകാരി |
| മലമ്പനി | ||
| മത്ത് |
Answer:
മലമ്പനി – അനോഫിലസ് കൊതുക് – പ്ലാസ്മോഡിയം.
മത്ത് – ക്യൂലക്സ് കൊതുക് – ഫൈലേറിയൽ വിരകൾ.
Question 7.
ചുവടെ നൽകിയിരിക്കുന്ന രോഗാവസ്ഥ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
| ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളഞ്ഞ് കാണപ്പെടുന്നു. |
a) രോഗം ഏത്?
b) ഈ രോഗാവസ്ഥയിൽ, ചുവന്ന രക്തകോശ ങ്ങളെപ്പോലെ മറ്റ് രക്ത കോശ ങ്ങ ൾ ക്ക് ഘടനാപരമായ മാറ്റം സംഭവിക്കാത്തത് എന്തുകൊണ്ട്?
Answer:
a) സിക്കിൾ സെൽ അനീമിയ
b) ഹീമോഗ്ലോബിന്റെ ഘടനയിലാണ് വൈകല്യം വരുന്നത്. ഇവ ചുവന്ന രക്താണുക്കളിൽ മാത്രമേ ഉള്ളൂ.
Question 8.
രോഗങ്ങൾ സംബന്ധിച്ച് നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) (i) പൂരിപ്പിക്കുക.
b) (ii), (iii) എന്നിവ തന്നിരിക്കുന്ന രോഗങ്ങളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്ത് പൂർത്തിയാക്കുക.
Answer:
a) (i) വൈറസ് രോഗങ്ങൾ.
b) (ii) മൊസൈക് രോഗം, (iii) ഹെപ്പറ്റൈറ്റിസ്,
Question 9.
ഒരു രോഗത്തിനെതിരായ ബോധവൽക്കരണ നോട്ടീസിന്റെ ഒരു ഭാഗം താഴെ കൊടുത്തിരി ക്കുന്നു. അത് നിരീക്ഷിച്ച്, തന്നിട്ടുള്ള ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.

a) ഈ രോഗം ഏതെന്ന് തിരിച്ചറിഞ്ഞ് അതിന്റെ പേരെഴുതുക.
b) അണുവിമുക്തമാക്കാത്ത ഇൻജക്ഷൻ സൂചി യിലൂടെ ഈ രോഗം പകരുന്നതെങ്ങനെ?
Answer:
a) എയ്ഡ്സ്
b) ശരീരദ്രവങ്ങളിലൂടെ HIV പകരുന്നു.
Question 10.
ലിംഫിന്റെ പ്രവാഹം തടസ്സപ്പെട്ട് കാലുകളിലെ ലിംഫ് വാഹികൾ വീങ്ങുന്ന ലക്ഷണമുള്ള രോഗ മാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

a) രോഗത്തിന്റെ പേര്, രോഗകാരി എന്നിവ എഴുതുക
b) ഈ രോഗത്തിന്റെ വ്യാപനം തടയാനുള്ള മാർഗ്ഗം നിർദ്ദേശിക്കുക.
Answer:
a) മന്ത് ഫൈലേറിയൽ വിരകൾ
b) കൊതുകുനിയന്ത്രണം. ഈ രോഗമുള്ളവർ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം.
Question 11.
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ അഞ്ജനയുടെ കാലിൽ ചെറിയ മുറിവുണ്ടായി.
രക്ഷിതാക്കൾ അവളെ ആശുപ്രതിയിൽ എത്തിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമുള്ള ഡോക്ടറുടെ കണ്ടെത്തൽ ചുവടെ ചേർക്കുന്നു. “രക്തം കട്ടപിടിക്കാത്തതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊരു ജനിതക രോഗമാണ്.”
a) അഞ്ജനയുടെ രോഗാവസ്ഥ ഏത്?
b) ഈ രോഗാവസ്ഥയ്ക്ക് താത് ക്കാലിക ശമനമുണ്ടാക്കുന്നതെങ്ങനെ?
Answer:
a) ഹീമോഫീലിയ
b) രക്തം കട്ടപിടിക്കുന്നതിനു സഹായകരമായ പ്രോട്ടീൻ കുത്തിവച്ച്.
![]()
Question 12.
തന്നിരിക്കുന്ന പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
‘അരുണ രക്താണുവിന്റെ ഉപരിതലത്തിലുള്ള A, B എന്നീ ആന്റിജനുകളുടെ സാന്നിധ്യമാണ് ഗ്രൂപ്പുകളാക്കുന്നതിനാധാരം.’
ഇപ്രകാരം മനുഷ്യനിൽ എത്ര രക്ത ഗ്രൂപ്പു കളുണ്ട്? ഓരോ ഗ്രൂപ്പിലേയും ആന്റിജനും ആന്റി ബോഡിയും എഴുതുക.
Answer:
A, B എന്നീ ആന്റിജനുകളുടെ സാന്നിധ്യത്ത (അല്ലെങ്കിൽ അഭാവത്തെ അടിസ്ഥാനമാക്കി മനുഷ്യനിൽ നാല് പ്രധാന രക്ത ഗ്രൂപ്പുകൾ ഉണ്ട്.
| രക്തഗ്രൂപ്പ് | ആന്റിജൻ | ആന്റിബോഡി |
| A | A | b |
| B | B | a |
| AB | AB | – |
| O | – | a, b |
Question 13.
സസ്യങ്ങളിലെ ചില പ്രതിരോധ സംവിധാനങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
(i) കാലോസ് (ii) ക്യൂട്ടിക്കിൾ (iii) പുറംതൊലി ഇവ ഓരോന്നും പ്രതിരോധത്തിന് സഹായിക്കു ന്നത് എങ്ങനെ?
Answer:
(i) കാലോസ് കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ കോശസ്തരത്തിനുള്ളി ലേക്കെത്താതെ നോക്കുന്നു.
(ii) ക്യൂട്ടിക്കിൾ ഇലകളിലൂടെയുള്ള രോഗാണു പ്രവേശം തടയുന്നു.
(iii)പുറന്തൊലി ഉൾകോശങ്ങളെ സംരക്ഷിക്കും
Question 14.
കോളം A യ്ക്ക് അനുസരിച്ച് B, C കോളങ്ങൾ ക്രമീകരിച്ചെഴുതുക.
| A രോഗം | B രോഗകാരി | C പകരുന്ന വിധം |
| മന്ത് | പ്രോട്ടോസോവ | സമ്പർക്കത്തിലൂടെ |
| വട്ടച്ചൊറി | വൈറസ് | ക്യൂലക്സ് കൊതുകിലൂടെ |
| മലമ്പനി | ഫംഗസ് | വായുവിലൂടെ |
| ഫൈലേറിയൽ വിര | അനോഫിലിസ് പെൺ കൊതുകിലൂടെ |
Answer:
മന്ത് – ഫൈലേറിയൽ വിര – ക്യൂലക്സ് കൊതുകിലൂടെ.
വട്ടച്ചൊറി – ഫംഗസ് – സമ്പർക്കത്തിലൂടെ.
മലമ്പനി – പ്രോട്ടോസോവ – അനോഫിലിസ് പെൺകൊതുകിലൂടെ.
Question 15.
കൊതുകന്യ രോഗങ്ങൾ വ്യാപകമായതിനെ തുടർന്ന് ഒരു നഗരത്തിൽ ആരോഗ്യവകുപ്പ് നടത്തിയ സർവ്വേയുടെ ഫലം ഗ്രാഫിൽ നൽകി യിരിക്കുന്നു. ഗ്രാഫ് വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

a) ഏറ്റവും കൂടുതൽ പേരെ ബാധിച്ച രോഗകാരി ഏത്?
b) B രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
c) ഗ്രാഫിൽ സൂചിപ്പിച്ച രോഗങ്ങളുടെ വ്യാപനം തടയാൻ അനുയോജ്യമായ മാർഗങ്ങൾ നിർദേശിക്കുക?
Answer:
a) ഫൈലേറിയൽ വിര
b) വിറയലോട് കൂടിയ പനി, അമിത വിയർപ്പ്, തലവേദന, ഛർദ്ദി, വയറിളക്കം, വിളർച്ച.
c) ഇവ കൊതുകുജന്യരോഗങ്ങളായതിനാൽ കാതുകൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക. രണ്ടാഴ്ചയിലൊരു തവണ ‘ഡ്രൈ സെ’ ആചരിക്കുക. പരിസരം, വെള്ളം കെട്ടിക്കിടക്കാതെ വൃത്തിയായി സൂക്ഷിക്കുക. കൊതുകിനെ തടയാൻ കൊതുകുവല പോലെ യുള്ള ഉപായങ്ങൾ സ്വീകരിക്കുക.
Question 16.
ചുവടെ നൽകിയിരിക്കുന്ന രോഗങ്ങളെ ജന്തു രോഗം, സസ്യരോഗം എന്ന് തരംതിരിച്ച് പട്ടിക പ്പെടുത്തുക.
| ആന്ത്രാക്സ്, ബ്ലൈറ്റ് രോഗം, ദ്രുതവാട്ടം, കുളമ്പുരോഗം, കുറുനാമ്പ് രോഗം. |
Answer:
| ഇന്തുരോഗം | സസ്യരോഗം |
| ആന്ത്രാക്സ് | ബ്ലൈറ്റ് രോഗം |
| കുളമ്പുരോഗം | ദ്രുതവാട്ടം |
| അകിടുവീക്കം | കുറുനാമ്പ് രോഗം |
Question 17.
കൃഷിവകുപ്പ് ഒരു പഞ്ചായത്തിൽ സസ്യരോഗങ്ങ ളെപ്പറ്റി നടത്തിയ പഠനത്തിന്റെ ഫലം ചുവടെ ഗ്രാഫിൽ നൽകിയിരിക്കുന്നു. വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

a) ഏറ്റവും കൂടുതലായി രോഗം ബാധിച്ച് വിള ഏത്?
b) കുരുമുളകിനെ ബാധിച്ച രോഗം ഏത്?
c) ഈ പ്രദേശത്തെ സസ്യങ്ങളെ ബാധിച്ച ഫംഗസ് രോഗങ്ങൾ ഏതെല്ലാം?
Answer:
a) നെല്ല്
b) ദ്രുതവാട്ടം
c) കൂമ്പുചീയൽ, ദ്രുതവാട്ടം
![]()
Question 18.
കാൻസർ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകുന്നതിനായി നിരവധി സന്നദ്ധ സംഘടന കൾ നമ്മുടെ സമൂഹത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
a) കാൻസർ എന്നാൽ എന്ത്?
b) സാധാരണ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്നതെങ്ങനെ?
c) കാൻസർ ചികിത്സാരീതികൾ ഏവ?
Answer:
a) അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് കാൻസർ.
b) കോശവിഭജന പ്രക്രിയയിലെ നിയന്ത്രണസംവി ധാനങ്ങൾ തകരാറിലാവുക, പരിസ്ഥിതി ഘടകങ്ങൾ, പുകവലി, വൈറസ്, വികിരണം, പാരമ്പര്യഘടകങ്ങൾ, ഉൽപരിവർത്തനം എന്നിവ കാൻസറിനു കാരണമായേക്കാം.
c) ശസ്ത്രക്രിയ, രാസചികിത്സ, വികിരണ ചികിത്സ.
Question 19.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏത്?
b) ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന ശ്വേതരക്താണു ക്കൾ ഏവ?
c) ഈ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ ക്രമപ്പെടുത്തി എഴുതുക.
Answer:
a) ഫാഗോസൈറ്റോസിസ്.
b) മോണോസൈറ്റ്, ന്യൂട്രോഫിൽ.
c) ഫാഗോസൈറ്റോസിസ് വിവിധ ഘട്ടങ്ങൾ:
- രോഗാണുക്കൾ പുറത്തുവിടുന്ന രാസവസ്തു ക്കളോ, ശരീരത്തിലെ കേടുപാടുകൾ മൂലമു ണ്ടാകുന്ന ചില സിഗ്നലുകളോ കാരണം, അണുബാധയുണ്ടായ സ്ഥലത്തേക്ക് ഫാഗോ സൈറ്റ് കോശം ആകർഷിക്കപ്പെടുന്നു.
- ഫാഗോസൈറ്റ് കോശം അതിന്റെ കോശ സ്തരം ഉപയോഗിച്ച് രോഗാണുവിനെ കോശ ത്തിന്റെ ഉള്ളിലേക്ക് സ്വീകരിക്കുന്നു. രോഗാണു അകപ്പെട്ട കോശത്തിനകത്തെ ഈ അറയെ ഫാഗോസോം എന്ന് വിളിക്കുന്നു.
- ഫാഗോസോം, ലൈസോസോമുമായി സംയോജിച്ച് ഒന്നായി ചേരുന്നു. ഈ സംയോജനത്തിലൂടെ രൂപപ്പെടുന്ന അറയാണ് ഫാഗോ ലൈസോസോം. ഈ ഘട്ടമാണ് രോഗാണു നശീകരണത്തിന് നിർണ്ണായക മാകുന്നത്.
- ഫാഗോസൈസോസോമിനുള്ളിൽ വെച്ച്, ലൈസോസോമിലെ ശക്തിയേറിയ ദഹന എൻസൈമുകൾ (ഉദാഹരണത്തിന് ഹൈഡ്രോലൈറ്റിക് എൻസൈമുകൾ രോഗാണുവിന്റെ കോശഭിത്തിയെയും പ്രോട്ടീനുകളെയും ദഹിപ്പിക്കുന്നു.
- രോഗാണുവിനെ പൂർണ്ണമായി നശിപ്പിച്ച് ദഹിച്ച ശേഷം, ആവശ്യമില്ലാത്ത അവശിഷ്ടങ്ങൾ കോശത്തിൽ നിന്ന് പുറത്തേക്ക് തള്ളുന്നു.
Question 20.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ചുവടെ നൽകിയിരിക്കുന്ന പ്രതിരോധ തന്ത്രങ്ങൾ എപ കാരം സഹായിക്കുന്നു എന്ന് വിശദമാക്കുക.
a) ഫാഗോസൈറ്റോസിസ്
b) പനി
c) മുറിവുണങ്ങൾ
d) രക്തം കട്ടപിടിക്കൽ
Answer:
a) രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു
b) രോഗാണുക്കളുടെ പെരുകൽ നിരക്ക് കുറ യ്ക്കുന്നു. ഫാഗോസൈറ്റോസിസിന്റെ ഫല പ്രാപ്തി കൂട്ടുന്നു.
c) രോഗാണുബാധയുടെ സാധ്യത കുറയ്ക്കുന്നു.
d) മുറിവിലൂടെ രക്തം നഷ്ടപ്പെടാതിരിക്കാനും മുറിവിലൂടെയുള്ള രോഗാണു പ്രവേശനം തടയാനും
Question 21.
a) രക്തം കട്ടപിടിക്കുന്ന പ്രവർത്തനത്തിന്റെ ഫ്ളോചാർട്ടിൽ വിട്ടുപോയവ കണ്ടെത്തുക.

b) മുറിവുണ്ടാകുമ്പോൾ രക്തം നഷ്ടപ്പെടാതെ തടയുന്ന പ്രവർത്തനമാണ് രക്തം കട്ടപിടിക്കൽ. ഈ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ സൂചിപ്പിക്കുക.
Answer:
a) A – ത്രോംബിൻ, B – ഫൈബ്രിൻ
b) രക്തം കട്ടപിടിക്കൽ – വിവിധ ഘട്ടങ്ങൾ
- മുറിവുണ്ടാകുമ്പോൾ, ആ സ്ഥാനത്തെ പ്ലേറ്റ്ലറ്റുകളും പരിക്കേറ്റ് കലകളും ത്രോംബോപ്ലാസ്റ്റിൻ എന്ന എൻസൈമിനെ ഉൽപാദിപ്പിക്കുന്നു.
- ഇത് രക്തപ്ലാസ്മയിലെ പ്രോത്രോംബിൻ എന്ന പ്രോട്ടീനെ ത്രോംബിൻ ആക്കി മാറ്റുന്നു.
- ത്രോംബിൻ ഫൈബ്രിനോജെൻ എന്ന നിഷ്ക്രിയ പ്രോട്ടീനെ ഫൈബ്രിൻ ആക്കി മാറ്റുന്നു.
- ഫൈബ്രിൻ നാരുകൾ ഉണ്ടാക്കുന്ന വലക്കണ്ണികളിൽ ചുവന്ന രക്താണുക്കൾ അകപ്പെടുകയും രക്തക്കട്ട രൂപപ്പെടുകയും ചെയ്യുന്നു. മുറിവ് ഉണങ്ങുന്നതുവരെ ഇത് കൂടുതൽ രക്തനഷ്ടം തടയുന്നു.
![]()
Question 22.
സസ്യങ്ങളിലെ രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് രവി തയ്യാറാക്കിയ ചിത്രീകരണം പൂർത്തിയാക്കുക.

Answer:
a) കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കൾ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.
b) പുറംതൊലി
c) ഇലകളിലെ ക്യൂട്ടിക്കിൾ
d) കോശഭിത്തി