Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science History Chapter 8 Notes Malayalam Medium ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് Questions and Answers that include all exercises in the prescribed syllabus.

9th Class History Chapter 8 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Class 9 History Chapter 8 Notes Kerala Syllabus Malayalam Medium

Question 1.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2023 ആഗസ്റ്റ് 8 ന് പുറപ്പെടുവിച്ച ഒരു നിരീക്ഷണത്തെപ്പറ്റിയുള്ള വാർത്തയാണ് ചുവടെ നൽകിയിരിക്കുന്നത്.ഈ വാർത്തയിൽ നിന്ന് എന്തെല്ലാമാണ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്?
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 1
Answer:

  • ലിംഗപദവി,ലിംഗഭേദം എന്നിവ രണ്ട് വ്യത്യസ്തമായ ആശയങ്ങളാണ്.
  • ഓരോ വ്യക്തിക്കും ലിംഗപദവി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 2.
ഏതെല്ലാം ഔദ്യോഗികരേഖകളിലാണ് ലിംഗഭേദം,ലിംഗപദവി എന്നീ പദങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്? ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കൂ.
Answer:

  • ആധാർ കാർഡ്
  • സ്കൂൾ അഡ്മിഷൻ രേഖകൾ
  • ജനനസർട്ടിഫിക്കറ്റ്
  • റേഷൻ കാർഡ്
  • പാസ്പോർട്ട്
  • ഡ്രൈവിംഗ് ലൈസൻസ്

Question 3.
പട്ടിക വിപുലീകരിക്കൂ.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 2

Question 4.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 3

മൂന്നു കൂട്ടുകാർ തമ്മിലുള്ള സംഭാഷണം നിങ്ങൾ ശ്രദ്ധിച്ചില്ലേ. ഈ സംഭാഷണത്തോട് നിങ്ങളുടെ പ്രതികരണമെന്താണ്? ചില ജോലികൾ ചില ലിംഗ പദവിയിലുള്ളവർ മാത്രമേ ചെയ്യാവൂ എന്ന പ്രസ്താവന നിങ്ങൾ കേട്ടിട്ടുണ്ടോ? വാസ്തവത്തിൽ ജോലികൾക്ക് ഇത്തരത്തിൽ ആൺ പെൺ ഭേദമുണ്ടോ?
Answer:
ഇന്നത്തെ കാലത്ത് വ്യക്തിയുടെ താൽപ്പര്യം, ശ്രദ്ധ, പരിശീലനം, അവകാശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏത് ജോലിയിലും ആൺ-പെൺ വ്യത്യാസമില്ലാതെ, ഓരോ വ്യക്തിയും തുല്യമായി പങ്കാളികളാകുന്ന അവസ്ഥയാണ് ഉൾപ്പെടുത്തേണ്ടത്.

ചില ജോലികൾ ചില ലിംഗ പദവിയിലുള്ളവർ മാത്രമേ ചെയ്യാവൂ എന്ന പ്രസ്താവന കേൾക്കുന്നത് സാധാരണയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത പെരുമാറ്റരീതികളും ജോലികളും നിർദ്ദേശിക്കുന്ന കാഴ്ചപ്പാടുകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 5.
ലിംഗഭേദമനുസരിച്ചാണോ നിങ്ങളുടെ വിദ്യാലയത്തിൽ ചുമതലകൾ നൽകുന്നത്? നിങ്ങളുടെ വിദ്യാലയത്തിൽ താഴെക്കൊടുത്തിരിക്കുന്ന ചുമതലകൾ കൂടുതലും ചെയ്യുന്നത് ആരാണ്?ചെക്ക് ലിസ്റ്റ് പൂർത്തിയാക്കൂ.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 4

Question 6.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കൂ.ഈ പ്രസ്താവനകളെ ‘നിയമങ്ങൾ എന്നും ‘വഴക്കങ്ങൾ’ എന്നും വർഗീകരിച്ചു നോക്കൂ.ഇതുപോലുള്ള കൂടുതൽ നിയമങ്ങളും വഴക്കങ്ങളും കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുക.

  • കുടിവെള്ളം പാഴാക്കരുത്.
  • ഒരു വ്യക്തിയെയും ശാരീരികമായി ഉപദ്രവിക്കരുത്.
  • മുതിർന്ന പൗരരെ ബഹുമാനിക്കണം.
  • ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.
  • ശാരീരിക പ്രത്യേകതകളുടെ പേരിൽ ആരെയും മാറ്റി നിർത്തരുത്.
  • നിയമാനുസൃതമായ തിരഞ്ഞെടുപ്പുകൾക്ക് ഏതൊരു വ്യക്തിക്കും അവകാശമുണ്ട്.
  • മുതിർന്ന പൗരരെ സംരക്ഷിക്കണം.

Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 5

Question 7.
നിയമപരമല്ലാത്ത വഴക്കങ്ങൾ എന്തുകൊണ്ടാവാം സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ പ്രവർത്തനപുസ്തകത്തിൽ എഴുതിച്ചേർക്കുക.
Answer:
സമൂഹത്തിൽ നിയമപരമല്ലാത്ത വഴക്കങ്ങൾ ഇന്നും നിലനിൽക്കുന്നത് ആധികാരികമായ സാമൂഹിക കാഴ്ചപ്പാടുകൾ, പരമ്പരാഗത ധാരണകൾ, വിദ്യാഭ്യാസത്തിന്റെ കുറവ്, ജനങ്ങളുടെ മാനസികത എന്നിവയുടെ ഫലമായാണ്. പലപ്പോഴും, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള തുല്യ അവകാശങ്ങളും അവസരങ്ങളും കണക്കിലെടുക്കുന്നില്ല, കാരണം സാമൂഹ്യമായ നിബന്ധനകളും അവബോധങ്ങളും കഠിനമായി നിലനിൽക്കുന്നു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 8.
ലിംഗപദവി വാർപ്പുമാതൃകകളുടെ ഉദാഹരണങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകുമോ?താഴെ കൂട്ടിച്ചേർക്കുക.
Answer:

  • നഴ്സ് ആവാൻ നല്ലത് സ്ത്രീകളാണ്. പുരുഷന്മാർ അതിനു അനുയോജ്യമല്ല.
  • പുരുഷന്മാരാണ് സൈനിക ജോലികൾക്ക് അനുയോജ്യം.
  • പുരുഷന്മാർക്കാണ് സ്വാതന്ത്രവും ബഹുമതിയും, സ്ത്രീകൾക്ക് പരിചരണവും കരുതലും വേണം.

Question 9.
ടെലിവിഷനിലും ഓൺലൈൻ സ്ട്രീമിങ് ഇടങ്ങളിലും വരുന്ന പരസ്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? താഴെക്കൊടുക്കുന്ന ഉൽപന്നങ്ങൾ അവതരിപ്പിക്കാനും ഉപയോഗിച്ചു കാണിച്ച് അഭിനയിക്കാനും സ്ക്രീനിൽ വരുന്നത് കൂടുതലും സ്ത്രീയാണോ പുരുഷനാണോ എന്ന് നിരീക്ഷിച്ചശേഷം എഴുതുക.

  • കറിപ്പൊടികൾ
  • കൂടുതലും സ്ത്രീകൾ
  • പാത്രം കഴുകുന്ന സാമഗ്രികൾ
  • പാത്രങ്ങൾ, സ്റ്റൗ മുതലായ അടുക്കളസാമഗ്രികൾ
  • ബൈക്കുകളും കാറുകളും
  • സൗന്ദര്യവർധകവസ്തുക്കൾ
  • സാമ്പത്തികസ്ഥാപനങ്ങൾ
  • സിമന്റ്

Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 6

Question 10.
കൂടുതൽ പരസ്യങ്ങൾ നിരീക്ഷിക്കൂ. ഏതു ലിംഗപദവിയിലുള്ള വ്യക്തിയെയാണ് കൂടുതലായും ഇവയിൽ കാണപ്പെടുന്നത്?
Answer:
സ്ത്രീകൾ.

Question 11.
ഭാഷയിൽ പ്രയോഗിക്കുന്ന ലിംഗപദവി ഉൾച്ചേർന്ന പദങ്ങൾ കണ്ടെത്തി ലിസ്റ്റ് ചെയ്ത് ക്ലാസിൽ പ്രദർശിപ്പിക്കൂ.
Answer:
മാനേജർ, പ്രൊഫസർ, പോലീസ്, ഡിസൈനർ,ഫോട്ടോഗ്രാഫർ.

Question 12.
“ഭാഷ, കുടുംബം, കല, സാഹിത്യം, വിദ്യാഭ്യാസസ്ഥാപനങ്ങൾ മുതലായവ ലിംഗപദവി വാർപ്പുമാതൃകകളെ ബലപ്പെടുത്തുന്നു.” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
(സൂചന)
അനുകൂല വാദങ്ങൾ:
ഭാഷ:

  • ഭാഷയിൽ ലിംഗപദവികളുടെ ഉപയോഗം (ലേഡി ഡോക്ടർ, ജെന്റിൽമാൻ) ലിംഗഭേദത്തെ സ്ഥിരപ്പെടുത്തുന്നു.
  • പദങ്ങളിലെ പുരുഷാധിപത്യ സങ്കല്പങ്ങൾ (“ധൈര്യശാലി” എന്നത് പുരുഷന്മാർക്ക് പ്രാതിനിധ്യം നൽകുന്നു).

കുടുംബം:

  • കുടുംബത്തിൽ ലിംഗരീതികൾ നിലനിൽക്കുന്നു. പെൺകുട്ടികൾക്ക് നിയന്ത്രണവും) (ആൺകുട്ടികൾക്ക്
  • വീട്ടുചുമതലകൾക്ക് മാത്രം പെൺകുട്ടികളെ നിശ്ചയിക്കുന്നത്.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

കല:

  • സിനിമകളിലും പരസ്യങ്ങളിലുമെല്ലാം സ്ത്രീകളുടെ ദുർബലപ്രതിഫലനം.
  • പുരുഷന്മാരാണ് നായക കഥാപാത്രങ്ങൾ, സ്ത്രീകൾക്ക് സ്വാതന്ത്ര്യപരിമിതികൾ.

സ്വാതന്ത്ര്യവും:

  • സ്ത്രീ കഥാപാത്രങ്ങൾ പരിമിതമായ ധാരണകളിലൂടെയാണ്
  • സ്ത്രീകൾക്ക് കുടുംബത്തിൽ ചുരുങ്ങിയ ജീവിതം, പുരുഷൻ ധൈര്യവാനെന്ന് ചിത്രീകരണം.

വിദ്യാഭ്യാസം:

  • ആൺകുട്ടികൾക്കായി ശാസ്ത്രം, പെൺകുട്ടികൾക്കായി സാഹിത്യം എന്ന അവകാശവാദം.
  • പാഠപുസ്തകങ്ങളിൽ ലിംഗപദവികൾ മാറ്റിയിട്ടില്ല, ക്ലാസ്സ്മുറിയിലും വ്യത്യാസങ്ങൾ കാണാം.

പ്രതികൂല വാദങ്ങൾ:
ഭാഷ:

  • പല ഭാഷകളിലും ലിംഗപദവികളെ ഒഴിവാക്കി പ്രയോഗം ആരംഭിച്ചിട്ടുണ്ട്.
  • ലിംഗാധിഷ്ഠിത പദങ്ങൾ കുറയുന്ന പ്രവണത.

കുടുംബം:

  • ആധുനിക കുടുംബങ്ങൾ ആൺ-പെൺകുട്ടികളെ ഒരേ രീതിയിൽ വളർത്തുന്നു.
  • ആൺ-പെൺകുട്ടികൾക്ക് ഒരേതരം അവസരങ്ങൾ.

കല:

  • സിനിമകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ കൂടുതൽ കാണാൻ സാധിക്കുന്നു.
  • പാരമ്പര്യവീക്ഷണങ്ങൾ മാറ്റി ചിന്തിക്കുന്ന നാടകങ്ങളും കലാസൃഷ്ടികളും.

സാഹിത്യം:

  • സാഹിത്യത്തിൽ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീകളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന കഥകൾ വ്യാപകമായി വരുന്നു.

വിദ്യാഭ്യാസം:

  • സ്കൂളുകളിലും കോളജുകളിലും ലിംഗസമത്വത്തിനുള്ള പ്രവർത്തനങ്ങൾ.
  • ലിംഗവ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പാഠങ്ങൾ.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

സാഹിത്യം:

  • സാഹിത്യത്തിൽ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീകളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന കഥകൾ വ്യാപകമായി വരുന്നു.

വിദ്യാഭ്യാസം:
സ്കൂളുകളിലും കോളജുകളിലും ലിംഗസമത്വത്തിനുള്ള പ്രവർത്തനങ്ങൾ.
ലിംഗവ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പാഠങ്ങൾ.

Question 13.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 7
i. ഏതൊക്കെ സാമൂഹിക പ്രശ്നങ്ങളാണ് ഈ വാർത്താതലക്കെട്ടുകളിൽ സൂചിപ്പിച്ചിട്ടുള്ളത്?
ii. ഇവയൊക്കെ ലിംഗപദവി അധിഷ്ഠിതമായ അതിക്രമങ്ങളാണോ?
iii. നമ്മുടെ സമൂഹത്തിൽ തുല്യലിംഗപദവി ലഭ്യമാകുന്നുണ്ടോ?
iv. ഇത്തരത്തിലുള്ള അതിക്രമങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത് ന്യായസമൂഹത്തിന് (Just Society) യോജിച്ചതാണോ?
Answer:
i. ലൈംഗികാതിക്രമം, പെൺഭ്രൂണഹത്യ, സ്ത്രീധന പ്രശ്നങ്ങൾ, ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രശ്നങ്ങൾ.
ii. അതെ
iii. ഇല്ല
iv. അ്ലല്ല

Question 14.
ലിംഗപദവിയിൽ അധിഷ്ഠിതമായ അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് കൊളാഷ് തയ്യാറാക്കുക.ഇതിനോടൊപ്പം ലിംഗപദവിയിൽ അധിഷ്ഠിതമായ അതിക്രമങ്ങൾക്കെതിരെയുള്ള നിങ്ങളുടെ പ്രതികരണം മുദ്രാഗീതങ്ങളാക്കി വിദ്യാലയത്തിൽ പ്രദർശിപ്പിക്കുക. ഈ പ്രദർശനത്തിൽ അവതരിപ്പിക്കാനായി ഒരു ലഘു പ്രസംഗവും തയ്യാറാക്കൂ.
Answer:
(സൂചന)
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 8

Question 15.
ലിംഗവിവേചനം ഇല്ലായ്മ ചെയ്യാനും ഭരണഘടനാപരമായ തുല്യതയും സ്വാതന്ത്ര്യവും എല്ലാ ലിംഗപദവിയിലുള്ള വ്യക്തികൾക്കും ലഭിക്കാനും എന്താണ്, ചെയ്യാൻ കഴിയുക? ക്ലാസിൽ ചർച്ചചെയ്യുക.
ചർച്ചാസൂചകങ്ങൾ:

  • ലിംഗപദവി തുല്യത പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം
  • ലിംഗപദവി വാർപ്പുമാതൃകകളോടുള്ള വെല്ലുവിളി
  • ലിംഗപദവി വാർപ്പുമാതൃകകളെ പ്രോത്സാഹിപ്പിക്കുന്ന വഴക്കങ്ങളോടുള്ള വെല്ലുവിളി ലിംഗപദവി
  • ഉൾച്ചേർന്നതും തുല്യതയും ഉറപ്പാക്കുന്ന തൊഴിലിടങ്ങൾ

Answer:
(സൂചന)
ലിംഗപദവി തുല്യത പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം.

കുട്ടികളിൽ ബോധവൽക്കരണം.

  • പാഠപുസ്തകങ്ങളിൽ ലിംഗതുല്യതയെ കാണിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തുക.
  • വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയുള്ള വർക്ക്ഷോപ്പുകൾ
  • സംഘടിപ്പിക്കുക.

ലിംഗപദവി വാർപ്പുമാതൃകകളോടുള്ള വെല്ലുവിളി

  • സ്ത്രീകളുടെയും പുരുഷന്മാരുടെയും സമാന ജീവിതാനുഭവങ്ങൾ പങ്കുവെക്കുക.
    സമൂഹത്തിലെ ലിംഗഭേദങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടുന്ന പിന്തുണയ്ക്കുക.
    മാധ്യമങ്ങളിലൂടെ സംഘടനകളെ
  • ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക.

ലിംഗപദവി വാർപ്പുമാതൃകകളെ പ്രോത്സാഹിപ്പിക്കുന്ന വഴക്കങ്ങളോടുള്ള വെല്ലുവിളി

  • സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾക്കായി പ്രതിരോധിക്കാൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക.
  • ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കാൻ ഉള്ള പരിപാടികളിൽ പ്രശസ്ത വ്യക്തികൾ, യുവാക്കൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുക.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

ലിംഗപദവി ഉൾച്ചേർന്നതും തുല്യതയും ഉറപ്പാക്കുന്ന തൊഴിലിടങ്ങൾ

  • സമത്വം ഉറപ്പാക്കുന്ന നിയമങ്ങൾ
  • തൊഴിലാളികൾക്കുള്ള പരിശീലനങ്ങൾ നടത്തുക.
  • ലിംഗസമത്വത്തെക്കുറിച്ച് അവരിലേക്ക് ബോധവൽക്കരണം നടത്തുക.

ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് Class 9 Extended Activities

Question 1.
ലിംഗവിവേചനത്തിനെതിരെ പോരാടിയ സ്ത്രീകളുടെ അനുഭവകഥകൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയാറാക്കുക.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 9

  • വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനായി അവർ മഹിളാ സേവാ മണ്ഡലം സ്ഥാപിച്ചു.
  • ശിശുഹത്യ വിരുദ്ധ പ്രവർത്തക കൂടിയായിരുന്നു.
  • ശൈശവ വിവാഹത്തിനെ എതിർക്കുകയും വിധവാ പുനർ വിവാഹത്തിന്റെ വക്താവുമായിരുന്നു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 10

  • അടിമകളുടെയും സ്ത്രീകളുടെയും തിരിച്ചുപിടിക്കാൻ പ്രയത്നിച്ചു. പൗരാവകാശങ്ങൾ
  • അടിമത്തം നിർത്തലാക്കാനുള്ള പ്രചാരണത്തിനായി അവർ വിമൻസ് ലോയൽ നാഷണൽ ലീഗ് സ്ഥാപിച്ചു.
  • ആഫ്രിക്കൻ അമേരിക്കക്കാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങൾക്കായി പ്രത്യേകിച്ച് വോട്ടവകാശത്തിനായി അവർ പ്രചാരണം നടത്തി.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 11

  • അടിമത്തത്തിനും ലിംഗവിവേചനത്തിനും എതിരെ ശബ്ദമുയർത്തി.
  • സ്ത്രീകളുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി.

Question 2.
ലിംഗവിവേചനത്തിനെതിരെയുള്ള അതിജീവനവാർത്തകൾ ശേഖരിച്ച് ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 12

Std 9 History Chapter 8 Notes Malayalam Medium Extra Question Answer

Question 1.
ലിംഗഭേദം എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ് ലിംഗഭേദം.

Question 2.
ആരോപിത പദവിയും ആർജിതപദവിയും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:

  • ആരോപിത പദവി: ജനനത്താൽ തന്നെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സാമൂഹിക പദവി.
  • ആർജിതപദവി : വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 3.
ലിംഗപദവി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Answer:
ലിംഗപദവി എന്നത് പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ, സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്നു.

Question 4.
ആരാണ് ട്രാൻസ്ജെൻഡർ?
Answer:
ട്രാൻസ്ജെൻഡർ വ്യക്തി എന്നാൽ ജനനസമയത്ത് ആ വ്യക്തിക്ക് നൽകിയിട്ടുള്ള ലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി എന്നാണ് അർഥമാക്കുന്നത്. ഇതിൽ ട്രാൻസ് പുരുഷനും ട്രാൻസ് സ്ത്രീയും ഉൾപ്പെടും.

Question 5.
പദവി എന്താണെന്ന് നിർവചിക്കുക.
Answer:
സാമൂഹികവ്യവസ്ഥക്കുള്ളിലെ ഒരു വ്യക്തിയുടെ സ്ഥാനമാണ് പദവി. സമൂഹത്തിൽ വ്യക്തികൾ ഉയർന്ന പദവിയുള്ളവരെന്നും താഴ്ന്ന പദവിയുള്ളവരെന്നും നിശ്ചയിക്കപ്പെടുന്നു.

Question 6.
താഴെ നൽകിയിരിക്കുന്നവയെ ആരോപിതപദവിയെന്നും ആർജിതപദവിയെന്നും തരംതിരിക്കുക. (പ്രായം, വിദ്യാഭ്യാസയോഗ്യത, ലിംഗഭേദം, വരുമാനം, തൊഴിൽ വൈദഗ്ധ്യം, വംശം)
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 13

Question 7.
ലിംഗപദവിപരമായ പങ്ക് എന്താണ്?
Answer:
ലിംഗപദവിപരമായ പങ്ക് എന്നത്, പുരുഷനും സ്ത്രീയും സമൂഹത്തിൽ എങ്ങനെയൊക്കെ പെരുമാറണം, ചിന്തിക്കണം, വസ്ത്രം ധരിക്കണം, ജോലികൾ ചെയ്യണം തുടങ്ങിയ പ്രതീക്ഷകളെ സൂചിപ്പിക്കുന്നു.

Question 8.
ലിംഗഭേദം, ലിംഗപദവി എന്നിവ ഏത് തരത്തിലുള്ള പദവിയിലാണ് ഉൾപ്പെടുന്നത്?
Answer:
ലിംഗഭേദം ജനിക്കുമ്പോൾ തന്നെ ലഭിക്കുന്നതിനാൽ അത് ആരോപിത പദവിയാണ്. ലിംഗപദവി ഒരു ആർജിതപദവിയാണ്. അത് നമ്മൾ ജീവിക്കുന്ന സംസ്കാരത്തിൽ നിന്ന് പഠിച്ച് രൂപപ്പെടുത്തുന്നതാണ്.

Question 9.
പങ്ക് എന്താണെന്ന് നിർവചിക്കുക.
Answer:
ഒരു പദവിയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന പെരുമാറ്റമാണ് പങ്ക്.

Question 10.
സാമൂഹീകരണം എന്നാൽ എന്ത്?
Answer:
വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സമൂഹത്തിന്റെ ഭാഗമായി മാറുന്നതിനായി ആ സമൂഹത്തിന്റെ മൂല്യങ്ങളും വഴക്കങ്ങളും പഠിച്ചെടുക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.

Question 11.
സാമൂഹിക ശ്രേണീകരണം എന്നാൽ എന്ത്?
Answer:
സമൂഹത്തിലെ വ്യക്തികളെ തുല്യതയില്ലാത്ത തരത്തിൽ വിവിധ തട്ടുകളിലായോ ശ്രേണികളിലായോ സാമൂഹികമായി സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം.

Question 12.
സാമൂഹികവഴക്കങ്ങൾ എന്നാൽ എന്താണ്?
Answer:
എഴുതപ്പെടാത്തതും, ഒരു സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതുമായ വഴക്കങ്ങളാണ് സാമൂഹികവഴക്കങ്ങൾ.

Question 13.
സാമൂഹികവഴക്കങ്ങൾ എങ്ങനെ രൂപപ്പെടുന്നു?
Answer:
ഒരു പ്രത്യേക സമൂഹത്തിലെ അല്ലെങ്കിൽ സംസ്കാരത്തിലെ അംഗീകരിക്കപ്പെട്ട വിശ്വാസങ്ങൾ, പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ എന്നിവയുടെ അലിഖിത നിയമങ്ങളായാണ് സാമൂഹികവഴക്കങ്ങൾ രൂപപ്പെടുന്നത്.

Question 14.
സാമൂഹിക വഴക്കത്തിന് ഒരു ഉദാഹരണം എഴുതുക.
Answer:
ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദനം ചെയ്യുന്നത്.

Question 15.
ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് തൊട്ടുകൂടായ്മ നിരോധിക്കുന്നത്?
Answer:
ഭരണഘടനയുടെ അനുച്ഛേദം 17.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 16.
വാർപ്പുമാതൃക എന്നാൽ എന്താണ്?
Answer:
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക.

Question 17.
ന്യായസമൂഹം എന്നാൽ എന്താണ്?
Answer:
ജാതി, മതം, ലിംഗപദവി എന്നിവയിലുള്ള വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി ലഭ്യമാകുന്ന സമൂഹമാണ് ന്യായസമൂഹം.

Question 18.
വാർപ്പുമാതൃകകൾ എങ്ങനെയാണ് രൂപപ്പെടുന്നത്?
Answer:
വർഗം, ജാതി, മതം, തൊഴിൽ, ഭാഷ, ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തിൽ വാർപ്പുമാതൃകകൾ രൂപപ്പെടുന്നു.

Question 19.
ലിംഗപദവി വ്യത്യാസത്തിനുള്ള കാരണങ്ങൾ എന്തെല്ലാം?
Answer:
ലിംഗപദവിപരമായ പങ്കുകൾ, വഴക്കങ്ങൾ, വാർപ്പുമാതൃകകൾ എന്നിവയാണ് ലിംഗപദവി വ്യത്യാസത്തിന് കാരണമാകുന്നത്.

Question 20.
ലിംഗപദവി വാർപ്പുമാതൃകകളെ ബലപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം?
Answer:
മാധ്യമങ്ങൾ, ഭാഷകൾ, കുടുംബം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കല, സാഹിത്യം.

Question 21.
ലിംഗപദവി വിവേചനം എന്താണ്?
Answer:
ഒരു ലിംഗപദവിയുടെ ആധിപത്യത്തിനുവേണ്ടി മറ്റു ലിംഗപദവികളെ അടിച്ചമർത്തുന്ന പ്രക്രിയയാണ് ലിംഗപദവി വിവേചനം.

Question 22.
ലിംഗവിവേചനം നേരിട്ട സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:
മേൽമുണ്ട് സമരം, കല്ലുമാല സമരം.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

Question 23.
ഭരണഘടനയുടെ അനുച്ഛേദം 15-ൽ എന്താണ് വ്യക്തമാക്കുന്നത്?
Answer:
ഒരു വ്യക്തിയും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടരുതെന്ന് അനുച്ഛേദം 15 പ്രസ്താവിക്കുന്നു.

Question 24.
കോളം A കോളം B യുമായി ചേരുംപടി ചേർക്കുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 14
Answer:

Kerala Syllabus 9th Standard History Notes Malayalam Medium Chapter 8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 15

Leave a Comment