Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
“വാർമഴവില്ലാകും നിൻ മാണിക്യമാലയും പൊൻമിന്നൽക്കാ ഞ്ചിയും കണ്ടൻ”. മാണിക്യമാല എന്ന പദത്തിന്റെ വിഗ്ര ഹാർത്ഥം ഏത്?

  • മാണിക്യവും മാലയും
  • മാണിക്യമാകുന്ന മാല
  • മാണിക്യം കൊണ്ടുള്ള മാല
  • മാണിക്യം എന്ന മാല

Answer:
മാണിക്യം കൊണ്ടുള്ള മാല

Question 2.
താഴെ നൽകിയവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?

  • ഒറ്റയൊറ്റ – ഒറ്റ, ഒറ്റ
  • ജനശൂന്യമായ – ജനശൂന്യം, മായ
  • ശാന്തനായി – ശാന്ത, ആയി
  • വിറയ്ക്കുന്നതായി – വിറയ്ക്കുന്ന, ആയി

Answer:
ഒറ്റയൊറ്റ – ഒറ്റ, ഒറ്റ

Question 3.
“വശ്യമാം ശൈലിയിൽ നിന്നെജ്ജയിപ്പൊരു വിശ്വമനോഹ രഭാഷയുണ്ടോ. (മാണിക്യവീണ)
ഈ വരികളിൽ സൂചിപ്പിക്കുന്ന ആശയം എന്ത്?

  • ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷ മലയാളമാണ്.
  • മലയാളത്തേക്കാൾ മികച്ച ഭാഷ വേറെയുണ്ട്
  • മാതൃഭാഷയുടെ മനോഹാരിതയെക്കുറിച്ച് കവിക്ക് ഉറ പില്ല.
  • മലയാളത്തെ ജയിക്കുന്നത് വിശ്വമനോഹരഭാഷയാണ്.

Answer:
ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷ മലയാളമാണ്.

Question 4.
“ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ ഞാൻ ചുമ്മാ മുഖം കറു പ്പിച്ചിരുന്നു.” (വേദം)
അടിവരയിട്ട പ്രയോഗത്തിന്റെ കാവ്യസന്ദർഭത്തിലെ അർത്ഥം എന്ത് ?

  • മുഖം മറച്ചിരുന്നു.
  • മുഖത്ത് ക്ഷീണമുണ്ടായിരുന്നു.
  • കോപം ഭാവിച്ചിരുന്നു.
  • ചോറ് കിട്ടാത്തതിലുള്ള സങ്കടം.

Answer:
കോപം ഭാവിച്ചിരുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 5.
“പാർത്തിരിയാതെ പറന്നുപോമിക്കാറുണ്ടെന്നുൾക്കാമ്പി ലോർത്തൊരു തുരപ്പിനുള്ളിലൊളിച്ചന്വോന്യം
കോർത്തു കൈകൾ പിടിച്ചതും.”
(സാന്ദ്രതസൗഹൃദം)

ഈ കാവ്യസന്ദർഭത്തിന് ഏറ്റവും യോജിക്കുന്ന പഴഞ്ചൊല്ല് ഏത് ?

  • ഒരു കലം ചോറിന് ഒരു വറ്റ്
  • ഒരുറക്കം കൊണ്ട് നേരം വെളുക്കുകയില്ല.
  • ഒരു പടി അടച്ചാൽ ഒൻപതു പടി തുറക്കും.
  • ഒന്നിച്ചു നിന്നാൽ മലയ്ക്ക് സമം

Answer:
ഒന്നിച്ചു നിന്നാൽ മലയ്ക്ക് സമം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന്റെ രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക.2 സ്കോർ വീതം. (2 × 2 = 4)

Question 6.
‘അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായകൻമാർ മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറുക ളോടുകൂടെയാണ് ഉറക്കത്തിലേക്കു ചായുന്നത്.” (വഴിയാത്ര)
Answer:
അടുക്കളയിൽ തളയ്ക്കപ്പെടുന്ന സ്ത്രീകൾ. വിശപ്പും, ദാരിദ്ര്യവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് . അവർക്കായിരുന്നു.

Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കുക.
മേഘങ്ങളുടെ വരവും, പോക്കും മനുഷ്യബോധത്തിന് അജ്ഞാതമാണെന്ന ചിന്ത ബൈബിളിലുണ്ട്.
Answer:
മേഘങ്ങളുടെ വരവും പോക്കും മനുഷ്യബോധത്തിന് അജ്ഞാതമാണ് എന്ന ചിന്ത ബൈബിളിലുണ്ട്.

Question 8.
“സുപ്രഭാതത്തിങ്കലെക്കോകിലഗാനങ്ങളിൽ.
കേൾപ്പൂ ഞാൻ നിൻ താരാട്ടിൻ തേനൊലിസ്സംഗീതങ്ങൾ” (കവിതയോട്)
കോകിലഗാനങ്ങളുടെ എന്തെല്ലാം സവിശേഷതകളാണ് ഈ വരികളിലുള്ളത്? കണ്ടെത്തി എഴുതുക.
Answer:
കോകില ഗാനങ്ങൾ താരാട്ടിന്റെ തേനൊലി സംഗീതമായി മാറുന്നു.
സുപ്രഭാതത്തിന് അലങ്കാരമായി മാറുന്നു.

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. സ്കോർ വീതം. (5 × 4 = 20)

Question 9.
“നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കു ന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥ ത്തിൽ സന്തുഷ്നാണ് എന്നുപറയുന്നത്.”
“അഹിംസ ഭീരുവിന്റെ ആയുധമല്ല, ധീരന്റേതാണ്. (ഗാന്ധിജി)

ഗാന്ധിജിയുടെ ഈ നിരീക്ഷണങ്ങളും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലെ ആശയവും വിശകലനം ചെയ്ത് ‘ഗാന്ധിജി ലോകത്തിന്റെ വഴികാട്ടി’ എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
Answer:
ഗാന്ധിജി ലോകത്തിന്റെ വഴികാട്ടി

മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നായിരുന്നു മഹാത്മാഗാ ന്ധിയുടെ മുഴുവൻ പേര്. ബാപ്പു എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. ഗാന്ധിജിക്ക് മഹാത്മാ എന്ന പദം ആദ്യമായി ഉപയോഗിച്ചത് രവീന്ദ്രനാഥടാഗോറാണ്. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും പ്രത്യയശാസ്ത്ര ങ്ങളും കൊണ്ട് അദ്ദേഹത്തെ മഹാത്മാഗാന്ധി എന്ന് വിളിച്ച് ആളുകൾ ആദരിച്ചു 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്ദറിൽ അദ്ദേഹം ജനിച്ചു. അഹിംസ, സത്യം എന്നി വയായിരുന്നു മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ. ഖിലാ ഫത്ത് പ്രസ്ഥാനം, നിസ്സഹരണ പ്രസ്ഥാനം ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ സമരകാലത്ത് ആരംഭിച്ച മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രശസ്തമായ ജനകീയ പ്രസ്ഥാനങ്ങ ളാണ്. ഒരുപാട് സാധാരണക്കാരെ അവരുടെ അവകാശ ങ്ങൽക്കായി പോരാടാൻ അദ്ദേഹം പ്രചോദിപ്പിച്ചിരുന്നു. 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ അദ്ദേഹത്തെ വധിച്ചു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 10.
” ____________ പൂത്ത ചമ്പകത്തെപ്പോൽ
നിവർന്നും കടഞ്ഞെടുത്തതുപോലുടമ്പാർന്നും,
ചിരിച്ചു മൂന്നും കൂട്ടിപ്പുത്ത വെള്ളിലപോലെ
ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു!”
(പെരുന്തച്ചൻ)

നാനിയുടെ സൗന്ദര്യം കവി അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ? വിവരിക്കുക.
Answer:
നാനി യൗവ്വനാരംഭത്തിൽ പൂത്ത ചെമ്പകത്തെ പോലെയാ യിരുന്നു. കടഞ്ഞെടുക്ക് പോലുള്ള ഉടലിന്റെ വടിയുമായി മൂന്നും കൂട്ടി മുറുക്കി ചിരിച്ച് പൂത്ത വെള്ളില പോലെ അവൾ തച്ചന്റെ അരികിൽ നിന്നിരുന്നു. ഇന്ന് നാനി പ്രായാ ധിക്യത്താൽ അന്ധതയും ബധിരയുമാണെന്നാണ് കവി പറ യുന്നത്. കരിവെറ്റില തുണ്ടും കൊട്ടടയ്ക്കയും ചുണ്ണാമ്പും പുകയില ഞെട്ടും തപ്പിക്കൊണ്ട് വെടിവെച്ചാലും കൂടി കേൾക്കാത്ത നാനി കുനിക്കൂടി പടിമേലിരിക്കുകയാണ്. അവൾ ഇന്ന് കിളവിയായി മാറിയിരിക്കുന്നു.

Question 11.
എത്രനാളമ്മേ, നിന്നെത്തിരഞ്ഞുംകൊണ്ടവിധം ഹൃത്തടം കരിഞ്ഞു ഞാൻ കേണുകേലയേണ്ടു! (കവിതയോട്)
കവി ഇപ്രകാരം നിരാശനായി വിലപിക്കുന്നത് എന്തുകൊ ണ്ടാവും? തന്നിരിക്കുന്ന വരികളും കവിതയും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു മാപ്പിളസാഹിത്വപണ്ഡിതനും മലയാളകവിയുമായിരു ന്നു ടി. ഉബൈദ്, അദ്ദേഹത്തിന്റെ കവിതകൾ പ്രകൃതി യോടും ദേശസ്നേഹത്തോടും ഇസ്ലാമിനോടും ഇഴുകി ച്ചേർന്നിരുന്നു.
ടി. ഉബൈദിന്റെ ‘കവിതയോട് ‘ എന്ന കവിത പ്രകൃതിയാ കുന്ന അമ്മയെ അന്വേഷിച്ച് അലയുന്ന ഒരു കുട്ടിയുടെ കഥ വിവരിക്കുന്നു. സ്വന്തം അമ്മയായിട്ടാണ് കുട്ടി പ്രകൃതിയെ സങ്കൽപ്പിക്കുന്നത്. ആ അമ്മയെ തേടിയുള്ള അലിച്ചിലി ലാണ് കുട്ടി. എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാ ടുകൾ കാണുന്ന കുട്ടി ഒരിക്കലും പ്രകൃതിമാതാവിനെ നേരിൽ കാണാൻ സാധിക്കാത്തതിൽ ഉള്ള സങ്കടവും നിരാ ശയും എടുത്ത് പറയുന്നുണ്ട്.

പ്രകൃതിമാതാവിന്റെ കാൽപ്പാടുകൾ എന്ന് കവി വർണിക്കു ന്നത് സൂര്യന്റെ ഉദയവും അസ്തമയവും, മയിലിന്റെ പാട്ടും, കളകളം പാടിയൊഴുകുന്ന പുഴയുടെ താളവും, ഇടിയും മഴവില്ലുമൊക്കെയാണ്. ഉദയവേളയിലും അസ്തമയത്തും സൂര്യന്റെയും ആകാശത്തിന്റെയും മനോഹരിതയെ വർണ്ണി ക്കുന്നു കവി. കിഴക്ക് മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പുത്രനായിട്ടാണ് സൂര്യനെ അദ്ദേഹം സങ്കൽപ്പിക്കുന്നത്. സന്ധ്യാസമയത്തെ അതിമനോഹരമായ ദൃശ്വങ്ങൾ വർണിക്കാ നായി പടിഞ്ഞാറ് തടാകത്തിൽ കുളി കഴിഞ്ഞ പൊൻപട്ടു ടുത്ത് സൂര്യദീപവും കൈയിലേന്തി പ്രാർത്ഥനക്കായി ചെല്ലുന്ന പെൺകൊടി എന്ന പ്രയോഗമാണ് ഉപയോഗിച്ചി രിക്കുന്നത്. പ്രകൃതിമാതാവിനെ തിരഞ്ഞ് അലയുന്ന കുട്ടി, മാതാവ് സാധുവായ കർഷകന് നൽകാൻ കരുതിവെച്ച രത്നങ്ങൾ നിറഞ്ഞ ഇരുമ്പുപെട്ടികളും പത്തായങ്ങളു മെല്ലാം നിറച്ചുവെച്ചിരിക്കുന്ന ആകാശമാകുന്ന തട്ടിൻപു റത്തും എത്തി.

എന്നാൽ അവിടെയും കണ്ട് കിട്ടിയില്ല മാതാ വിന. കവി കവിതയിൽ മഴവില്ലിനെ മാണിക്യമാലയായും ഇടിമിന്നലിനെ അരഞ്ഞാണമായും ഉപമിക്കുന്നു. ഇവ പ്രക തിമാതാവിന്റെ ആഭരണങ്ങളാണ് എന്നാണ് കവി പറയുന്ന ത്. പ്രപഞ്ചത്തിലെ കുയിലിന്റെ പാട്ട് താരാട്ടായും അരുവി യിലെ ഓളങ്ങൾ മാതാവിന്റെ കരഘോഷമായും താരതമ്യം ചെല്ലുന്ന കവി കവിതയിൽ പലയിടത്തും ചമൽക്കാരഭംഗി യും, പ്രയോഗഭംഗിയും ഉപയോഗപ്പെടുത്തുന്നു. ഇത് വഴി കവിതയുടെ അർത്ഥവും മനോഹാരിതയും വർധിപ്പിക്കാൻ സാധിക്കുന്നു. ഉദാഹരണമായി സവിശേഷ പ്രയോഗ ഭംഗിയുള്ള സുര്യോദയവും അസ്തമയവും ചമൽക്കാരഭംഗി ഉൾക്കൊള്ളുന്ന മഴവില്ലിന്റെയും ഇടിമിന്നലിന്റെയും വിശേ ഷണങ്ങളും കവിതയുടെ മാറ്റ് കൂട്ടാൻ സഹായിക്കുന്നു. എല്ലായിടത്തും പ്രകൃതിമാതവാവിന്റെ കാൽപ്പാടുകൾ കണ്ട ത്തുന്ന കുട്ടിക്ക് മാതാവിനെ മാത്രം കാണാൻ സാധിക്കുന്നി ല്ല. ഇവിടെ ഭൂമിയാണ് പ്രകൃതിമാതാവ് എന്ന സങ്കൽപ്പം കവി കൊണ്ടുവരുന്നു. പ്രകൃതിയുടെ ഭംഗി വർണിക്കുന്നതും പല കാര്യങ്ങളുമായി ഉപമിക്കുന്നതും വഴി കവിതയുടെ ഭംഗി വർധിപ്പിക്കുവാനും കവിക്ക് സാധിക്കുന്നു.

ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഒരുപക്ഷെ ഭാവിത ലമുറ എന്തെന്ന് അറിയാതെ വരുന്നതുമായ ഒന്നായിരിക്കാം പ്രകൃതിഭംഗി. വനനശീകരണവും, ആഗോളതാപനവും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കു വാൻ ഈ കവിത മുതൽക്കൂട്ടാകുന്നു.

Question 12.
“കേരളത്തുമൊഴിയെന്നു കേട്ടാൽ മതി,
കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം”
“ജനിക്കും നിമിഷം തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം അതിനാൽ ഭാരതൻ പോ ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ” (വെണ്ണിക്കുളം) (കുഞ്ഞുണ്ണി)
രണ്ടു കാവ്യഭാഗങ്ങളിലെയും മാതൃഭാഷയോടുള്ള സമീപനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മാതാവാണ് ഏതൊരു വ്യക്തിയുടെയും ആദ്യ ഗുരു. ഒരു കുഞ്ഞു ജനിച്ചു വീഴുന്നത് മുതൽ പലതും പഠിച്ചു തുട ങ്ങുന്നു. മാതൃഭാക്ഷ ആണ് ഏതൊരുവനും ആദ്യം വശമാക്കുന്ന ഭാഷ. നമ്മുടെ മാതൃഭാഷ മലയാളം ആണ്. ശ്രേഷ്ഠമായ ഭാഷ ആയി അംഗീകരിച്ചിട്ടും ഇന്നും പലരും പുച്ഛത്തോടെ ആണ് ഈ ഭാഷയെ കാണുന്നത്. നമ്മുടെ മാതൃ ഭാഷ മലയാളം ആണെങ്കിലും ഇതിനും വേണ്ട പ്രാധാന്യം ലഭി ക്കുന്നില്ല. മലയാളം വിഷയത്തോടുതന്നെയുള്ള ജനങ്ങളുടെ മനോഭാവം വളരെ വേദനജനകം ആണ്. മക്കളെ മലയാളം മീഡിയത്തിൽ പഠിപ്പിക്കുന്നത് മേശമായി കാണുന്ന ഒരു തല മുറയാണ് ഇന്ന് വളർന്നു വരുന്നത്. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് മലയാളഭാഷയ്ക്ക് നാം നൽകേണ്ടത്. ഓരോ വ്യക്തിയുടെയും ഉള്ളിൽ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ട്. കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തു ന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷ പഠനം ഏറെ സഹായകരമാകുന്നു. ആസ്വാദനശേഷി വളരാനും സഹൃദ ത്വവും നേടാനും മാതൃഭാഷ പഠനം ഏറ്റവും അത്യാവശ്വം ആണ്.

Question 13.
“ആയിരം മണിയുടെ നാക്കടിക്കിടാമൊറ്റ വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? (പെരുന്തച്ചൻ)
അസൂയമൂലം മകനെക്കൊന്ന പിതാവ് എന്ന കുറ്റാരോപണ ത്തിൽ ഹൃദയം തകർന്ന പെരുന്തച്ഛന്റെ പ്രതികരമാണിത്. ഈ വാക്കുകളിൽ തെളിയുന്ന സാമൂഹിക വിമർശനം കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യസ്വഭാവവുമായി ബന്ധപ്പെടുത്തുന്ന വരികളാണിത്. മനുഷ്യനെ പോലെ മണികൾക്കും നാവുണ്ട്. രണ്ടും നൽകു ന്നത് ശബ്ദധോരണിയാണ് ആയിരം മണിയുടെ നാവ് മുടി ക്കെട്ടാൻ ആർക്കും കഴിയും. പക്ഷേ മനുഷ്യന്റെ അപവാദ പ്രചാരണത്തെ തടുക്കാൻ കഴിയില്ല. അപവാദം പറയുക എന്നത് മനുഷ്യന്റെ സഹജവാസനയാണ്. അത് പറയാനും കേൾക്കാനും മനുഷ്യന് താല്പ്പര്യവുമാണ്. അതിനെ തടു ക്കാൻ ആർക്കും സാധിക്കില്ല എന്നാണ് പെരുന്തച്ഛൻ പറ യുന്നത്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 14.
“വെള്ളക്കടലാസിരുന്നു മുഷിയുന്നു. പേന കോട്ടുവായിടു ന്നു. കഷ്ടം! കവിത വരുന്നില്ല.”? (കളിയച്ഛൻ ജനിക്കുന്നു.
ഇത്തരം പ്രയോഗങ്ങൾ പി. കുഞ്ഞിരാമൻ നായരുടെ അപ്പോ ഴത്തെ മാനസികാവസ്ഥ അവതരിപ്പിക്കുന്നതിന് എത്രമാത്രം പര്യാപ്തമാണ്? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
Answer:
മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാമൻ നായ രുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവി തയാണ് കളിയച്ഛൻ. ‘കളിയച്ഛൻ’ എന്ന കവിതയുടെ രച നാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവ ങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവുമാണ് ‘കളിയച്ഛൻ ജനിക്കുന്നു’ പാഠഭാഗം ഒറ്റപ്പാലത്തു നടന്ന സാഹിത്യപരിഷത് സമ്മേളനത്തെക്കു റിച്ചു പറഞ്ഞുകൊണ്ടാണ് പാഠഭാഗം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മഹാകവി വള്ളത്തോളിന്റെ മംഗ ഉപത്ര പാരായണവും ഡോക്ടർ രാധാകൃഷ്ണന്റെ ഇംഗ്ലീഷി ലുള്ള പ്രസംഗവും അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് എൻ.വി. കൃഷ്ണവാരിയരുടെ കഴിവിനെയും പി.കുഞ്ഞി രാമൻനായർ പ്രശംസിക്കുന്നു. പിന്നീട് മഹാകവി ജി.യും വൈലോപ്പിള്ളിയും, ഒളപ്പമണ്ണയുമെല്ലാം അവരുടെ കവിത കൾ അവതരിപ്പിച്ചു.

പിറ്റേന്ന് കവിത വായിക്കേണ്ടത് താനാണെന്ന് പി.കുഞ്ഞി രാമൻ നായർ ഓർക്കുന്നു. സന്ധ്യക്ക് ലക്കിടിയിൽ വണ്ടിയി റങ്ങി. ഭാരതപുഴയുടെ തീരത്തു കൂടെ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെ ഉണർത്താൻ ആ കാഴ്ച കൾക്കൊന്നും കഴിഞ്ഞില്ല.

സൂര്യനുദിക്കുന്നതിനു മുൻപ് കവിത എഴുതിയേ തീരൂ. പക്ഷേ മനസ്സിൽ മറ്റു പല കഥാപാത്രങ്ങളും കയറിയിരി പ്പാണ്. യാത്രകൾക്കിടയിൽ കവിതയെഴുതിയിരുന്ന, അഞ്ചു മിനിറ്റിൽ ഇരുന്നൂറുവരി കവിതയഴുതിയിരുന്ന തന്റെ കഴിവ് ഇപ്പോൾ എവിടെപ്പോയി എന്ന് ലേഖകൻ അത്ഭുതപ്പെ ടുന്നു. ഇതിനുമുൻപും ചില സമ്മേളനങ്ങളിൽ കയ്യിൽ കവി തയില്ലാതെ ചെന്നപ്പോൾ തോന്നിയത് പാടിയിട്ടുണ്ടെങ്കിലും ഇത്തവണ അത്രയും മഹാന്മാർക്കു മുന്നിൽ അങ്ങനെ ചെയ്യാൻ കഴിയില്ല. പുഴയിലെ ഓളങ്ങളും, പാതിരാക്കാറ്റു മെല്ലാം തന്നോട് കവിതയെപ്പറ്റി ചോദിക്കുന്നതായി അദ്ദേഹ ത്തിന് തോന്നുന്നു. കഴിഞ്ഞ ദിവസം കൂട്ടാളി വലിയനമ്പ്വാർ പറഞ്ഞ കഥകളിലൂടെയും വേഷത്തിന്റെയും കാര്യം ലേഖ കൻ ഓർക്കുന്നു. ഒരു മിന്നൽ പോലെ മനസ്സിലേക്ക് ആ കഥ ഓടിയെത്തി. ഇടിയും മിന്നലുമായി പെയ്യുന്ന മഴയുടെ അക മ്പടിയോടെ അദ്ദേഹത്തിന്റെ മനസ്സിലെ കവിത കടലാസിൽ അക്ഷരങ്ങളായി രൂപം പ്രാപിച്ചു.

‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന തിന്റെ സൗന്ദര്യം കൂടിയാണ് നവോദയം, ‘നവോന്മേഷം, അഭി നയവികാസം, പഞ്ചവർണക്കിളികളുടെ മധുരകാകളി, കൺമുന്നിലെങ്ങും കാമനീയ കാവ്യപ്രപഞ്ചം. തന്റെ മന സ്സിലെ അനുഭൂതികളെ പ്രകൃതിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണിക്കുന്നത് തീവണ്ടികയറി അദ്ദേഹം ഒറ്റപ്പാലത്തേക്ക് യാത്രതിരിക്കുന്നു. വീണ്ടും സാഹിത്യപരിഷത്ത് സമ്മേളനവേദിയിലേക്കാണ് ലേഖകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതാപരായ ണത്തിനുള്ള സമയമായി. സദസ്സിന്റെ മുൻനിരയിൽ സന്നി ഹിതനായിരുന്ന വള്ളത്തോളിന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്ക്കരിച്ചാണ് ലേഖകൻ വേദിയിലേക്ക് കയറിയത്. കേരളത്തിന്റെ സംസ്കാരത്തിന്റെയും, സൗന്ദര്യത്തിന്റെയും, സന്ദേശത്തിന്റെയും, പുളകമണിഞ്ഞ് പൂർണ്ണചന്ദ്രപ്രഭയെ യാണ് വള്ളത്തോളിനെ ലേഖകൻ വിവരിക്കുന്നത്. കവിത വായിച്ചു കഴിഞ്ഞപ്പോൾ സദസ്സ് മുഴുവൻ കരാഘോഷം മുഴ ക്കി.

വേദിയിൽ നിന്നിറങ്ങിയപ്പോൾ മാതൃഭൂമി ആഴ്ചപ്പതി ഷിന്റെ പത്രാധിപർ എൻ.വി. കൃഷ്ണവാരിയർ ലേഖകനോട് ആ കവിത പ്രസിദ്ധീകരിക്കാനായി, ആവശ്യപ്പെടുന്നു. ആ കവിതയുടെ പേര് ‘കളിയച്ഛൻ’ എന്നായിരുന്നു. “ഒരു ഗന്ധർവ ഗായകനെപ്പോലെ കുഞ്ഞിരാമൻ നായർ രംഗവേ ദിയിൽ വിളങ്ങി” എന്ന് ഒരു പത്രത്തിൽ ആ കവിത അദ്ദേഹം പാരായണം ചെയ്ത രംഗത്തെ വർണ്ണിച്ചെഴുതിയതു ഓർത്തു കൊണ്ട് ലേഖനം അവസാനിക്കുന്നു.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 15.
“ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ പൈയ്ക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന പാവത്തിൽ കാണാം പടച്ചവനെ..”? (വേദം)
“എല്ലാം അമ്മയിൽനിന്നു പഠിച്ചു. ജീവിതത്തിന്റെ നേർവഴി കളിലൂടെ നടന്നു. (ഭൂമിയുടെ സ്വപ്നം)
മുകളിൽ നൽകിയ സന്ദർഭങ്ങളും പാഠഭാഗങ്ങളും വിശക ലനം ചെയ്ത് ‘അമ്മ പകരുന്ന ജീവിത പാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ചുറ്റുമുള്ളവരുടെ വേദനകൾ സ്വന്തം വേദനയായിക്കാണുന്ന ഉമ്മയുടെ മനോഭാവമാണ് ഇവിടെ തെളിയുന്നത്. ഒരുപാട് അറിവുകൾ. നമുക്ക് പകർന്നു നൽകുന്നതാണ് വേദങ്ങൾ. ഉമ്മയുടെ വേദം വിശപ്പാണ്. വിശപ്പെന്ന വേദത്തെ അറി ഞ്ഞാൽ മറ്റെല്ലാം നമുക്ക് അറിയാൻ കഴിയുമെന്ന് ഉമ്മ പറ യുന്നു. വിശക്കുന്നത് ആഹാരം നൽകുന്നതിലും വലിയ പുണ്യം വേറെയില്ല എന്ന് വിശ്വസിച്ചിരുന്ന ഉമ്മ, വിശക്കുന്ന വയറിനായി അന്നം തേടി അലയുന്നവരിൽ നമുക്ക് പടച്ച വനെ കാണാൻ കഴിയും എന്ന് മകനോട് പറയുന്നു. ചുറ്റു മുള്ളവരുടെ കഷ്ടപ്പാടുകളും, വേദനകളും കാണുന്ന വർക്കു മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ എന്ന മഹ ത്തായ പാഠമാണ് അവർ പഠിപ്പിക്കുന്നത്. ഏതു മഹത് ന്ഥത്തിൽ നിന്നുള്ള അറിവിനേക്കാളും വലുതാണ് ആ പാഠം.

Question 16.
“നിങ്ങളെല്ലാം ഇന്ന് കാണുന്ന ഈ ജീവിതം സുയോധനൻ അന്നെനിക്ക് ദാനമായി നൽകിയ ജീവതമാണ്.”
“ബന്ധം കൊണ്ടും ലോഭംകൊണ്ടും ഭയംകൊണ്ടും യാതൊ ന്നുകൊണ്ടും ഈ മാർഗത്തിൽ നിന്ന് കർണ്ണന് ഇനി പിന്മാറ്റ (ധർമ്മിഷ്ഠനായ രാധേയൻ മില്ല.”
മുകളിൽ നൽകിയ സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത് കർണ്ണൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാര തത്തിൽ ഏറ്റവും തലയുയർത്തി നിൽക്കുന്ന കഥാപാത്രങ്ങ ളിലൊരാളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂത പുത്രനായാണ് കർണ്ണൻ വളരുന്നത്.
നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയു ദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറപ്പിക്കുന്നത്. യുദ്ധ ത്തിനു മുൻപൊരു ദിനം ശ്രീകൃഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷ ത്തേക്കു വരുകയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസ നമാണ് വാസുദേവൻ ‘കുന്തിപുത്രന് ‘ വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേധിക്കുന്നു.

ദുര്യോധനനെ നടു കടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു. ആത്മാർത്ഥത, വിശ്വ സ്തത, ത്വാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ. നിസ്വാർഥനായ കർണൻ പ്രാണനേ ക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരി യിലെ അഭ്യാസപ്രകടന ദിനത്തിൽ കൃപാചാര്യർ കുലം അന്വേഷിച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവും തിരിച്ചു നൽകിയ ദുര്യോധനനോടുള്ള കൂറും കടപ്പാടും അചഞ്ചല മാണ് എന്ന് പറയുന്നിടത്താണ് കർണ്ണന്റെ വ്യക്തിത്വത്തിന് ശോഭയേറുന്നത്.

അർത്ഥത്തെ വില വെക്കുന്ന വ നല്ല അർത്ഥത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപുത്രനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തിലൂടെ വാഗ്ദാനങ്ങളിൽ മയ ങ്ങാത്ത തന്റെ സ്വപ്രത്യയസ്ഥര്യം കർണ്ണൻ വെളിവാക്കു ന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും ദുര്യോധനനെ കൈവി ടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴു ന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണൻ സമാ ന ക ളില്ലാത്ത പൗരുഷത്തി ആത്മാർത്ഥതയുടെയും ആൾരൂപമാണ്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2022-23

Question 17.
ആശയം, പ്രയോഗഭംഗി തുടങ്ങിയവ പരിഗണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

മഴയുടെ തില്ലാന

മഴ പെയ്യുന്നു മഴ പെയ്യുന്നു
പുഴയിൽ മീനുകൾ തുള്ളുന്നു
ഇലയിൽ തകിലും മലയിൽ തപ്പും
കിണറിൽ തുടികളുമുണരുന്നു.

കടലിൽ നിന്നും പൊങ്ങിയ നിരേ
പുക പോലുയരെപ്പോവുന്നു
അവിടെയതിന്നു തണുക്കുന്നു.
ചെറുതുള്ളികളായുറയുന്നു

പലതുള്ളികളൊരു പെരുതുള്ളി
മുകിലാ നീരിൻ കൂടാരം
കുളിരിൽ പിന്നതു തകരുമ്പോൾ
മണിമണിയായിപ്പെയ്യുന്നു.

കുടവും കുളവും നിറയുന്നു
തവളകൾ കുരവയിടുന്നപ്പോൾ
മഴ പെയ്യുന്നു മഴ പെയ്യുന്നു
കടലിൽ തിരതൻ തില്ലാന (സച്ചിദാനന്ദൻ)
Answer:
ആസ്വാദക്കുറിപ്പ്
ശിർഷകം
കവിയെക്കുറിച്ചുളള സൂചന
മഴയുടെ തില്ലാന ശീർഷകത്തിന്റെ മാധുര്യം

  • ആശയം, കാവ്യഭംഗികൾ
  • മനോഹരമായ ഈണം
  • സംഗീതം സാന്ദ്രമാകുന്ന മഴയുടെ പൊത്ത് പ്രകൃതിയിൽ മഴയുടെ സൗന്ദര്യം തീർക്കുന്ന വിസ്മയ ങ്ങൾ കിണറിലും, തോട്ടിലും, പുഴയിലും, കടലിലും ചെടിക ളിലുമെല്ലാം അനുഭൂതികൾ സമ്മാനിക്കുന്ന മഴയനുഭവം . അക്ഷരങ്ങളുടെ ആവർത്തനത്തിലൂടെ സൃഷ്ടിക്കുന്ന ശബ്ദഭംഗി.

Leave a Comment