Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.
Std 8 Malayalam Kerala Padavali First Term Question Paper 2022-23
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
“കോർത്തു കൈകൾ പിടിച്ചതും പിന്നെപ്പേടിതീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ല. ഈ വരികളിലെ മാർത്താണ്ഡൻ എന്ന പദത്തിന് സമാന മായ അർത്ഥമുള്ള പദം ഏതാണ്?
- മനുഷ്യൻ
- സൂര്യൻ
- ഗുരു
- ചന്ദ്രൻ
Answer:
സൂര്യൻ
Question 2.
‘ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുന്നവരെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ഒരുങ്ങിയിറങ്ങി.’
ജീവിത സായാഹ്നം എന്ന പദത്തിന്റെ ശരിയായ വിഗ്ര ഹാർത്ഥം ഏത്?
- ജീവിതമാകുന്ന സായാഹ്നം
- ജീവിതവും സായാഹ്നവും
- ജീവിതത്തിന്റെ സായാഹ്നം
- ജീവിതം പോലുള്ള സായാഹ്നം
Answer:
ജീവിതത്തിന്റെ സായാഹ്ന
Question 3.
“മുണ്ടകൻ കൊയ്തു നെല്ലും വൈക്കോലും സംഭരിച്ചു കഴി ഞ്ഞാൽ കർഷകഹസ്തം സ്വതന്ത്രമായി.
കർഷകഹസ്തം സ്വതന്ത്രമാവുക എന്ന പ്രയോഗം സൂചി പ്പിക്കുന്നതെന്ത് ?
- കർഷകർക്ക് കൃഷിപ്പണിയിൽ താല്പര്യമില്ലാതായി
- കർഷകർ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ട ത്തുന്നു.
- കർഷകർ തുടർച്ചയായി ജോലി ചെയ്യുന്നു
- കർഷകർ അടിമപ്പണി നിർത്തുന്നു.
Answer:
കർഷകർ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ട ത്തുന്നു.
Question 4.
ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ഘനീഭവിച്ച അനുഗ്രഹമാ ണത്.’ മേഘത്തെക്കുറിച്ച് ലേഖകൻ ഇപ്രകാരം പറയാൻ കാരണം എന്ത്?.
- മേഘം പെട്ടെന്ന് കാണപ്പെടുകയും ഇല്ലാതാവുകയും ചെയ്യുന്നു.
- മേഘം ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്നു
- മേഘം ഊർജ്ജം നൽകുന്നു.
- മേഘം കഷ്ടതയുടെ അടയാളമാണ്.
Answer:
മേഘം ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്നു
Question 5.
മാതൃകപോലെ മാറ്റിയെഴുതുക
- തേവിത്തേവി – തേവി + തേവി
- ആടിത്തുങ്ങി – ________________
Answer:
ആടി + തുടങ്ങി
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയു രം തിരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം. (4 × 2 = 8)
Question 6.
“പേടിസ്വപ്നംപോലെ തുങ്ങിനിൽക്കുന്ന കാലവർഷം. കരി യിടപേർന്ന കണ്ടങ്ങളിൽ വിരിപ്പുവിളകാറ്റാടി നിൽക്കുകയാ ണ്. ” (പൂക്കളും ആണ്ടറുതികളും)
– ഈ വാക്യങ്ങളിലൂടെ കർക്കടകമാസത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?
Answer:
- മഴക്കാലം
- ദുരിതകാലം
- പഞ്ഞമാസം
- കൊയ്യാൻ പാകമായി നിൽക്കുന്ന വിരിപ്പ് വിളകൾ മഴ യിൽ നശിക്കുമെന്ന് നഷ്ടപ്പെടുമെന്ന ഭയം.
Question 7.
“വിത്തേവി വറ്റിപ്പോയ കിണറാണ് മുമ്പിൽ. എന്നാലും പൊടിയുന്നുണ്ട് തെളിനീര്..
അമ്മയുടെ ജീവിതാവസ്ഥയെക്കുറിച്ച് ഈ വാക്യം നൽകുന്ന രണ്ട് സൂചനകൾ എഴുതുക.
Answer:
മകളെയും മക്കളെയും കുറിച്ച് കരഞ്ഞ വറ്റിയ അമ്മ യുടെ കണ്ണുകൾ, ദാരിദ്ര്യാവസ്ഥ
പ്രതീക്ഷ വച്ചു പുലർത്തുന്നു പ്രത്യാശയുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനോ ധൈര്യം.
Question 8.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്വമാക്കി മാറ്റിയെഴുതുക. ഒരു വീട്ടിൽ ഉള്ളവർക്കെല്ലാം കൂടി അത്താഴത്തിനു മൂന്നിട ങ്ങഴി അരിയുടെ ചോറുമതിയെന്നിരുന്നാലും അവിടെ പതി നഞ്ചിടങ്ങഴി അരിയാണു വയ്ക്കുന്നത്.
Answer:
ഒരു വീട്ടിലുള്ളവർക്കെല്ലാം കൂടി അത്താഴത്തിന് മുന്നി ടങ്ങഴി ചോറ് മതി.
. എന്നിരുന്നാലും അവിടെ അവിടെ പതിനഞ്ച് ഇടങ്ങഴി അരിയാണു വയ്ക്കുന്നത്.
Question 9.
“ശബളാഭമായ ഒരു പൂപ്പാിലികയാണ് കേരളം.” (പൂക്കളും ആണ്ടറുതികളും)
ലേഖകൻ ഇപ്രകാരം അഭിപ്രായപ്പെടാനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ എഴുതുക.
Answer:
പൂപ്പാലിക – പൂപ്പാത്രം എങ്ങും പൂത്തുനിൽക്കുന്ന ചെടി
സ സ ല താ ദി കൾ പൂത്തുലഞ്ഞ് ശബളാഭമായി നിൽക്കുന്ന കേരളം.
ഓണം കേരളത്തിന് അധികമായി കിട്ടിയ വസന്തകാലം
Question 10.
“ഭൂമിയുടെ കാതിൽ മഹാസങ്കടങ്ങൾ അറിയിക്കുന്ന പാദ ങ്ങൾ വിണ്ടുപൊട്ടിയിട്ടുണ്ട്.” അമ്മമ്മയുടെ ദൈന്യഭാവം ചിത്രീകരിക്കാൻ ഈ പ്രയോഗത്തിന് എത്രമാത്രം കഴിയു ന്നുണ്ട് ? പരിശോധിക്കുക.
Answer:
അമ്മമ്മയുടെ ദൈന്യഭാവം ചിത്രീകരിക്കാൻ പര്യാപ്തം
ദാരിദ്ര്യം, ചെരിപ്പ് പോലുമില്ലാത്ത നടത്തം, വിണ്ട കാലടി
ജീവിതം ദുരിതങ്ങൾ ചുമലിലേറ്റി പേരക്കുട്ടികൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നു.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അര റത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)
Question 11.
“സാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖ സാരനായ ഭവാനൊന്നും മറന്നില്ലല്ല.
(രാമപുരത്തുവാര്യർ)
“പുഴയൊഴുക്കിലെക്കല്ലുപോലാക നി
പകലിതസ്തമിക്കാതെ, വേർപിരിയാതെ നാം
പുലരുവോളം മയങ്ങാതിരിക്കുക
പ്രിയമെനിക്ക് മനോഹരസൗഹൃദം”
(വിജയലക്ഷ്മി)
സൗഹൃദത്തെക്കുറിച്ചുള്ള കവികളുടെ കാഴ്ചപ്പാടുകൾ താര തമ്യം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ന് പരസ്പര സ്നേഹവും സൗഹൃദവുമൊക്കെ സമൂഹ ത്തിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എവിടെയും സ്വാർത്ഥത മാത്രം കപട സ്നേഹം നടിച്ച് ആരേയും വഞ്ചി ക്കുന്നതിൽ യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ സാന്ദ്ര സൗഹൃദം എക്കാലത്തും ഒളിങ്ങാതെ നിലനിൽക്കുമെന്ന് കൃഷ്ണ കുചേല കഥയിൽ നിന്ന് നമക്ക് കാണാൻ സാധി ക്കും. സമ്പന്നനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ നോക്കിയല്ലായിരുന്നു സൗഹൃദം, ആത്മാർത്ഥ മായ സ്നേഹമാണ് സാന്ദ്രസൗഹൃദം എന്ന കവിതയിൽ കാണാൻ സാധിക്കുന്നത്.
അലങ്കാരങ്ങളുടെ ആഡംബരമില്ലാതെ പ്രശസ്തിയ്ക്കാ യുള്ള നെട്ടൊട്ടമില്ലാതെ വാക്കുകളുടെ ശാന്തതകൊണ്ട് അക്ഷരങ്ങൾക്ക് പ്രാണനേകിയ കവയിത്രി. സൗഹൃദത്തിൽ നിന്ന് പ്രണയമായി മാറുകയാണ് ചെയ്യുന്നത്.
പുരുഷനൊപ്പമുള്ള ലോകത്തോട് ഇണങ്ങി നിൽക്കുമ്പോൾ തന്നെ, തന്റെ ഉൾക്കരുത്തിനെ ഉള്ളിന്റെ ഉള്ളിലെ വന്യമായ മൃഗതൃഷ്ണകളെ വെളിപ്പെടുത്തുക എന്നതാണ് ആ കവി താധർമ്മം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞാണ് വിജയലക്ഷ്മിയുടെ ഈ പ്രണയ കവിതകളെന്നും അതിൽ വാഴ്വിന്റെ അമൃതരസമുണ്ടെന്നും അദ്ദേഹം പറയുന്നു.
Question 12.
‘ഐശ്വര്യത്തിനുവേണ്ടി അധ്വാനിച്ചും ആരോഗ്യത്തിനുവേണ്ടി ആഹ്ലാദിച്ചും ശീലിച്ചിട്ടുള്ള കർഷകർക്ക് ഓണം ഒരു ഉത്സ വമാണ്.
(പൂക്കളും ആണ്ടറുതികളും)
മലയാളിയുടെ ഓണസങ്കല്പം എന്നും കാർഷിക വൃത്തിയു മായി ബന്ധപ്പെട്ടിരിക്കുന്നു. പാഠഭാഗം വിശകലനം ചെയ്ത് പ്രസ്താവനയുടെ സാധുത വിലയിരുത്തി പ്രതികരണക്കു റിപ്പ് തയ്യാറാക്കുക.
Answer:
വി.ടി.ഭട്ടതിരിപ്പാടിന്റെ വെടിവട്ടം എന്ന കൃതിയിൽ നിന്നും എടുത്തതാണ് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം. പ്രകൃതി സൗന്ദര്യം എങ്ങനെ ജീവിത സൗന്ദര്യമായി മാറുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢമാർന്ന ബന്ധത്തിന്റെ നേർചിത്രമാണ് ഇത്. പണ്ടത്തെ കൃഷിവല കുടുംബങ്ങളിൽ പ്രകൃതി അവിഭാജ്യ ഘടകം ആയിരുന്നു. അവരുടെ സന്തോഷത്തിലും സങ്കട ത്തിലുമൊക്കെത്തന്നെ പ്രകൃതി നിറഞ്ഞു നിന്നിരുന്നു. അതുപോലെ തന്നെ പഴമക്കാർ പ്രാധാന്യം നൽകിയിരുന്ന മറ്റൊന്നാണ് ആണ്ടറുതികൾ അഥവാ ആഘോഷങ്ങൾ. പൊൻനാണയങ്ങൾക്ക് പഞ്ഞമുള്ള അക്കാലത്ത്, കേരളീയ ജനത വരദാനമായി കണ്ടിരുന്ന പൊൻനാണയങ്ങളാണ് പൂക്കൾ. തൊടിയിലും മുറ്റത്തും കുളക്കരയിലും കുന്നിൻ മുകളിലും അവ നിരന്നു നിന്നിരുന്നു. തുമ്പയും തുള സിയും കണിക്കൊന്നയും കറുകയും മുക്കുറ്റിയും വർണ ശബളമായി തന്നെ അണിനിരന്നു. പൂവറുക്കലും മാലകെ ട്ടലും പൂക്കളം ഒരുക്കലും എല്ലാം ദിനാരംഭത്തിലെ ധർമ്മങ്ങളായി പണ്ടുള്ളവർ കണ്ടിരുന്നു. അക്കാലത്തു കാലത്തെ കുളിച്ച് കുറിതൊട് ക്ഷേത്ര ദർശനം കഴിഞ്ഞ ത്തുന്ന കേരളിയ വനിതകൾ ഐശ്വര്യത്തിന്റെ പ്രതീകങ്ങ ളായിരുന്നു.
പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതിക മായിരുന്ന അക്കാലത്തു കുഞ്ഞുകുട്ടികളുടെ പ്രാഥമിക പാഠം തുടങ്ങുന്നത് ഇങ്ങനെ ആണ്.
‘കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
അതായത് കൈയ്യും മുഖവും സമർപ്പിക്കുന്നവനും ആലി ല യിൽ ഉറങ്ങുന്ന വനുമായ ശ്രീകൃഷ്ണന്റെ മുഖം
ദർശിച്ചുകൊണ്ട് എന്നാൽ ഒരു തത്വജ്ഞാനിയുടേത്
ആവട്ടെ,
‘സമർപേകം ചേതസമസ്സിചരുമാനാഥ ഭവതേ
അതായത്, താമരയാകുന്ന മനസ് ഉമാനാഥനായ മഹേശ്വ രന് സമപ്പിക്കുന്നു.
അനുക്രമമായ ജീവിത പര്യയ്ക്കിടയിലും ആണ്ടറുതികൾ ആഘോഷിക്കാൻ മലയാളികൾ മറന്നില്ല. അധ്വാനത്തിന്റെ പ്രതീകമായ വിഷുവും സമൃദ്ധിയുടെ പ്രതീകമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ തിരുവാതിരയും അവർ വ്യത്യസ്ത സംവിധ ാനങ്ങളിൽ ഒരേ പശ്ചാത്തലത്തോട് കൂടി ആഘോഷിച്ചു. ദാരി ദ്വത്തിന്റെ ശൂന്യമായ ഹസ്തങ്ങളോടെ ഇനി വരുന്നൊരു നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പും പ്രതീക്ഷയും വളരെ വലു താണ്. മനുഷ്യന്റെ ഓരോ ആഘോഷങ്ങൾക്കും മാറ്റു കൂട്ടാൻ ഇവിടത്തെ പ്രകൃതി അതിനനുരൂപമായ പശ്ചാത്തലം ഒരുക്കി നിന്നു.
പ്രകൃതിയും ആണ്ടറുതികളും മനുഷ്യന്റെ മാനസികോല്ലാസ ത്തിനും ഒത്തൊരുമയ്ക്കും കാരണമായി. അധ്വാനിക്കുക, അനുകരിക്കുക, ആഹ്ലാദിക്കുക എന്നതായിരുന്നു കേരളിയ ജീവിത ദർശനം. അതിനു മാറ്റുകൂട്ടാൻ പ്രകൃതി പൂക്കൾ കനിഞ്ഞരുളി നൽകി. ഇപ്പോൾ പൂക്കളോ ആണ്ടറുതികളോ അവയുടെ തന്മയത്വത്തോടെ നിലനിൽക്കുന്നില്ല. എങ്കിലും ഒരു സുന്ദര സ്വപ്നമായവ ഇന്നും മനസിൽ തെളിയന്നു.
Question 13.
‘ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ- കരിമുകിൽപ്പെൺകൊടിയെങ്ങുപോയി?’
(പി. ഭാസ്ക്കരൻ)
‘ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും’
(കെ.പി. അപ്പൻ)
മുകളിൽ നൽകിയ രചനാഭാഗങ്ങളിലെ മേഘ സങ്കല്പ ത്തിന്റെ ഭംഗി കണ്ടെത്തി വിവരിക്കുക.
Answer:
ലേഖകനെ കാർമുകിലിനെ കുറിച്ചുള്ള മനോഹരമായ ഭാവ നകളാണ് ഈ വരികൾ എന്ന പ്രപഞ്ചപ്രതിഭാസത്തെ വളരെ സൗന്ദരാത്മകമായാണ് ലേഖകൻ വർണ്ണിച്ചിരിക്കുന്നത്. അട യാളമായ മേഘം എഴുത്തുകാർക്ക് എന്നും പ്രചോദനമായി രുന്നു എന്നും ഈ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം. വിവിധ തരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട്. ആകാശത്ത് പ്രഭാ തത്തിൽ കറുത്ത സിംഹം പോലെയാണ് മേഘം അനുഭവ പ്പെടുന്നത്. ചെറിയ കൊടിമുടികളായി പ്രത്യക്ഷപ്പെടുന്നു. നീലക്കാർ പർവതമായും ലേഖകൻ മേഘത്തെ അനുഭവപ്പെ ടുത്തുന്നുണ്ട്. മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ സൗന്ദര്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രകൃതി സൗന്ദ ര്യത്തിന്റെ അടയാളമായ മേഘത്തിന് ഭാവാത്മകമായ കൽപ് നകൾ കൊണ്ട് ലേഖകൻ ഒരു അർച്ചനാഗീതം സമർപ്പിക്കു കയാണ്. മഴയേക്കാൾ സ്നേഹിച്ച ലഘുവിന്റെയും മറ്റു എഴു ത്തുകാരുടെയും സർഗാത്മകമായ ചിന്തകളാണ് ഈ ലേഖ നം എന്തുകൊണ്ടും ഈ ശീർഷകരവും ഈ ലേഖനത്തിന് വളരെ അനുയോജ്യമാണ്.
Question 14.
“പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവി തസുഖം അനുഭവിച്ചിട്ടില്ലെന്നാണ് ഒരു പറച്ചിൽ
(വഴിയാത്ര ആദ്യകാല വഴിയാത്രയിൽ പൊതിച്ചോറിനുള്ള പ്രാധാന്യം ഈ വാക്യത്തിലൂടെ വ്യക്തമാകുന്നുണ്ടോ? നിങ്ങളുടെ അഭി പ്രായം സമർത്ഥിക്കുക.
Answer:
മൂന്നു കാലഘട്ടങ്ങളിലെ യാത്രകളെക്കുറിച്ച് നർമ്മമധുര മായി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് കവി.
വാഹനങ്ങളൊന്നും ഇല്ലാത്ത കാലത്തെ കാൽനടയാത്രകൾ ആളുകൾ ആനന്ദകരമാക്കി മാറ്റിയിരുന്നു. യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധ ങ്ങളും സ്ഥാപിച്ചിരുന്നു. ‘അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢ മായി വിശ്വസിച്ചുകൊണ്ടുള്ള പോക്കാണ് ഇത്’ എന്ന പ്രയോ ഗത്തിലൂടെ അന്നത്തെ ജനങ്ങളുടെ സഹായമനസകതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്ന ധാരാളിത്തം അന്നത്തെ ചില കുടുംബങ്ങ ളെയും സാമ്പത്തികമായി തകർത്തു എന്നും അദ്ദേഹം പറ യുന്നുണ്ട്.
നാനാജാതി മതസ്ഥർ ഒരുമിച്ചുള്ള വള്ളത്തിലുള്ള യാത്ര യിലെ സ്നേഹബന്ധങ്ങളെയും സൗഹൃദ സംഭാഷണ ങ്ങളെയും കുറിച്ചു ലേഖകൻ വിശദമാക്കുന്നുണ്ട് . അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പര സ്പരം അറിവുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറുന്നു. നവദമ്പതിമാരെപ്പോലെ അടുത്തുടുത്തു കിടക്കുന്നവർ, മൈതീൻപിച്ചയുടെ നീണ്ട താടിയിൽ കുടിങ്ങിയ പൂണൂൽ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചിന്തയോടൊപ്പം ചിരിയും അദ്ദേഹം വായനക്കാർക്ക് പകർന്നു നൽക്കുന്നു.
എന്നാൽ ഇന്നത്തെ കാലത്തു ക്ലേശങ്ങൾ കുറഞ്ഞ യാത്രക ളാണ് ആരും അന്യരെ കൂടുതൽ ആശ്രയിക്കുന്നില്ല. എത്രയും പെട്ടന്ന് ലക്ഷ്യസ്ഥനത്ത് എത്തുന്ന യാത്രകളോ ടാണ് നമുക്കെല്ലാം താൽപര്യം സഹയാത്രികരോട് പോലും അധികം ബന്ധം സ്ഥാപിക്കുന്നില്ല. ‘എങ്ങനെയാണ് ഈ മാതിരി യാത്രകൊണ്ടു വല്ല ലോക പരിചയവും സമ്പാദി ക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് ഇ. വി. ഈ ലേഖനം അവ സാനിപ്പിക്കുന്നത്.
Question 15.
“പ്രവാഹസന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസ ന്നദ്ധമായി നിൽക്കുന്ന മനസ്സുപോലെയാണ്.
ഇത്തരത്തിലുള്ള സവിശേഷമായ പ്രയോഗങ്ങളാണ് ‘കാർമു കിലന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം’ എന്ന ലേഖനത്ത ആകർഷകമാക്കുന്നത്. പ്രസ്താവന വിശകലനം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഈ വരികളിൽ പദങ്ങളുടെ ആവർത്തനം സന്ദർഭത്തിന് സവിശേഷഭംഗി നൽക്കുന്നു. ഇത്തരം ആവർത്തനങ്ങൾ ആശ തീവ്രത മെച്ചപ്പെടുത്തുന്നു. ഏതു സമയത്തും പൊട്ടി വീഴാവുന്ന മഴയുടെ ശക്തിയും ഇരമ്പവും കുളിർമയും നമുക്ക് ഈ പ്രയോഗത്തിൽ കാണാം. പെയ്യാൻ നിൽക്കുന്ന കാർമേഘം പ്രവഹിക്കാൻ തയ്യാറായി നിൽക്കുന്ന മനസും കവിതയും പോലെയാണ്. ലേഖകൻ കുറിക്കാനൊരുങ്ങുന്ന ആശയങ്ങൾ പോലെ പെയ്തൊഴി യാൻ നിൽക്കുകയാണ് മേഘങ്ങൾ. മേഘങ്ങളിൽ നിന്ന് ജല മൊഴുക്കുന്നത് പോലെ ലേഖകന്റെ തൂലികയിൽ നിന്ന് കൽപ്പനകൾ യഥേഷ്ടം പ്രവഹിക്കുന്നു.
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)
Question 16.
. പൊന്നുമക്കളെ എത്ര ലാളിച്ചാലാണ് തന്റെ കൊതിയട ങ്ങുക എന്ന് അമ്മമ്മ എന്നോട് തിരിച്ചു ചോദിച്ചു.
സൂര്യകിരണങ്ങൾ നിറങ്ങളൊക്കെയും കവർന്നെടുത്തു കൊണ്ടുപോയ ഒരേയൊരു സാരിയാണ് അമ്മ എന്നും ധരിക്കാറ്.
സൂചനകളും പാഠഭാഗത്തിലെ ഇതര സന്ദർഭങ്ങളും പരിഗ ണിച്ച് അമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറ യുന്നത്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്ക ളോടും കൊച്ചുമക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കേ ണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരി യുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മ അമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം. ദാരിദ്ര്യവും ദുരി തവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതു കൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടു പോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മ മ്മയുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംര ക്ഷണ ചുമതല അവർക്കാണ്. വിധവയായ അവർ മുന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാ നിക്കുന്നു.
സ്നേഹസമ്പന്നയാണ്, ത്വാഗമൂർത്തിയാണ് എടുക്കാൻ കഴി യാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്ത യാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാ രൻ അമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറ വപോലെ തന്റെ കൊച്ചുമക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗകര്യവും അവരുടെ കൊച്ചു കൊച്ചു ആ ഗ്രഹങ്ങളും ഇല്ലായ്മയിലും അമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാ ത്രവും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്.
Question 17.
‘മോഹമേറെ വളർത്തതുമുഷപ്പോളം തകർത്തതും ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും’
(രാമപുരത്തുവാര്യർ)
‘എന്റെ പിറകേ നടക്കരുത്. ഞാൻ നിങ്ങളെ ഒരിക്കലും നയി ക്കുകയില്ല. എന്റെ മുന്നിലും നടക്കരുത്, ഞാൻ നിങ്ങളെ പിന്തുടരുകയില്ല. എന്നോടൊപ്പം നടക്കൂ, എന്നിട്ട് എന്നെ സുഹൃത്താക്കു (ആൽബർ കമ്യൂ)
തന്നിരിക്കുന്ന സൂചനകളും നിങ്ങളുടെ വിദ്യാലയസൗഹ്യ ദവും ബന്ധപ്പെടുത്തി ലോക സൗഹൃദദിനത്തിൽ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു പ്രഭാഷണം തയ്യാറാ ക്കുക.
Answer:
ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് എന്റെ ഓർമ്മയിലേക്ക് വരുന്നത് ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു ആതിര. 2018ലെ പ്രളയകാലമായിരുന്നു അത്. പ്രളയത്തിനുശേഷം സ്കൂൾ തുറന്നു ഒരാഴ്ച കഴിഞ്ഞിട്ടും ആതിര മാത്രം ക്ലാസ്സിൽ വന്നി ല്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് പ്രളയത്തിനിടയ്ക്ക് ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ആതിരയുടെ വീട് നഷ്ടപ്പെട്ടു എന്ന സങ്കടകരമായ വാർത്തയാണ്. ആർക്കും അപകടം ഒന്നും ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണെങ്കിലും കിട പാടം നഷ്ടപ്പെട്ട അവർ ദൂരെയുള്ള ഒരു ബന്ധുവീട്ടിലാണ് താമസിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അവളുടെ കാര്യമോർത്തു ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കട മായി ഞങ്ങളാൽ കഴിയുന്ന എന്തെങ്കിലും സഹായം അവൾക്കു ചെയ്തു നൽകണം എന്ന് ക്ലാസ്സിലെ കുട്ടിക ളെല്ലാം ചേർന്ന് തീരുമാനമെടുത്തു. എല്ലാവരും ചേർന്ന് ആതിരയ്ക്ക് ഒരു വീടുവെച്ചു നൽകാൻ കഴിയുമോ എന്ന ആശയം ഞങ്ങളുടെ മലയാളം അധ്യാപകനോട് ആണ് ആദ്യം പങ്കുവെച്ചത്. അദ്ദേഹം ഈ വിവരം സ്കൂളിലെ ഹെഡ് മാസ്റ്റ റോട് പറയുകയും അദ്ദേഹം ആ വിവരം സ്കൂൾ അസംബ്ലി സമയത്തു എല്ലാവരോടുമായി പറയുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വളരെ യധികം ഉത്സാഹത്തോടെ ഞങ്ങളുടെ കൂടെ നിന്നു. സമീ പത്തുള്ള സ്ഥാപന ഉടമകളും ഞങ്ങളെ സഹായിച്ചു. അങ്ങനെ ഒരു വലിയ തുക പിരിച്ചെടുക്കാനും ഞങ്ങളുടെ കൂട്ടുക്കാരിക്ക് ഒരു കൊച്ചു വീട് വെച്ച് നൽകാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ ഒരു അനുഭവമായിരുന്നു അത്. ആതിരയ്ക്ക് ഞങ്ങളുടെ സ്കൂളിൽ തന്നെ അവളുടെ പഠിത്തം തുടരാൻ കഴിഞ്ഞു എന്നതാണ് അതിലേറെ സന്തോഷം നൽകിയത്.
Question 18.
ഈ മാതിരി വഴിയാത്രകളും വിശ്രമങ്ങളും പലബന്ധ ങ്ങൾക്കും കാരണമായിത്തീർന്നിട്ടുണ്ട്.
ആർക്കും ആരോടും യാതൊന്നും സംസാരിക്കാൻ സമയമില്ല.
വണ്ടിയില്ല, വള്ളമില്ല, കാൽനടതന്നെ അവലംബം. വ്യത്യസ്ത കാലങ്ങളിലെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങളാണ് മുകളിൽ നൽകിയിരിക്കു ന്നത്. പുതിയകാലത്തെ യാത്രാനുഭവങ്ങൾ കൂടി പരിഗണിച്ച് യാത്രകളും മനുഷ്യബന്ധങ്ങളും എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റും യാത്രാസൗകര്യങ്ങളും ഇല്ലാതി രുന്ന കാലത്തു കാൽനട യാത്രയായിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്ര പോകുന്നവർ പൊതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമുണ്ട്. വഴി യാത്രക്കാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്ത് ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത്രക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാ കാറില്ല. ഈ യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും ആളുകൾ സ്ഥാപിച്ചി രുന്നു.
അടുത്തത് വള്ളത്തിൽ യാത്രചെയ്ത കാലമാണ്. നാനാ ജാതിമതസ്ഥരായ ആളുകൾ വള്ളത്തിലുണ്ടാകും. ഒരുപാട് നേരെമെടുത്തിരുന്ന യാത്ര യായ തുകൊണ്ടു തന്നെ അവർ അടു ത്തിടപഴകുകയും തങ്ങൾക്കറിയാവുന്ന കാര്യങ്ങളും തങ്ങ ളുടെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറി വുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന് ഒരു കുടും ബത്തിലെ അംഗങ്ങളെ പോലെയായി മാറുന്നു. കാലം മാറി യാത്രയുടെ രീതികൾ മാറി യാത്രകൾ തീവണ്ടിയിലും ബസിലും സ്വാകര്യവാഹനങ്ങളിലുമായി. ആരും അന്യരെ കൂടുതൽ ആശ്രയിക്കാതായി. എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപര്യം. കാശ് കൊടുത്താൽ ഭക്ഷണം കിട്ടുമെന്നുള്ളതു കൊണ്ടു പൊതിച്ചോറുകൾക്കും പ്രസക്തിയില്ലാതായി.
ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ ലോകപരിച യമോ ഉണ്ടാകുന്നില്ല.