Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 2 Extra Questions and Answers Malayalam Medium പീരിയോഡിക് ടേബിൾ to help self-study at home.
Std 9 Chemistry Chapter 2 Extra Questions and Answers Malayalam Medium പീരിയോഡിക് ടേബിൾ
Question 1.
മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ചില ശാസ്ത്രജ്ഞരുടെ പേരുകൾ പെട്ടിയിൽ നൽകിയിട്ടുണ്ട്.
ലവോസിയെ, ന്യൂലാൻഡ്സ്, ഡൊബറൈനർ, മെൻഡലീഫ്, മോസ്ലി
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട പേരുകൾ തിരിച്ചറിയുക.
a) അറിയപ്പെടുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും തരംതിരിച്ചിട്ടുണ്ട്.
b) അക്കാലത്ത് അറിയപ്പെടാത്ത ഘടകങ്ങൾക്കായി നിരകൾ ഒഴിഞ്ഞുകിടക്കുകയും അവയുടെ ഗുണങ്ങൾ പ്രവചിക്കുകയും ചെയ്തു.
c) എക്സ്-റേ ഡിഫ്രാക്ഷൻ പരീക്ഷണങ്ങളിലൂടെ മൂലകങ്ങൾക്ക് സീരിയൽ നമ്പറുകൾ നൽകി.
Answer:
a) ലവോസിയെ.
b) മെൻഡലീഫ്.
c) മോസ്ലി
Question 2.
ഒരു മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ
എണ്ണം. (12, 10, 8, 18)
Answer:
8
Question 3.
പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗം നൽകിയിരിക്കുന്നു.
X | 6Y | Z |
13P | Q | R |
a) P ഏത് ഗ്രൂപ്പിൽ പെടുന്നു എന്ന് തിരിച്ചറിയുക.
b) 13P ഉൾപ്പെടുന്ന പീരിയഡിലെ അലസ വാതകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഈ മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത്?
d) Q എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) 13
b) 2, 8, 8
c) 13P
d) 2, 8, 4
Question 4.
പതിനൊന്നാം ഗ്രൂപ്പിലെ ഒരു മൂലകത്തിൽ നാല് ഷെല്ലുകളിലായി ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. a) ഈ മൂലകം ഏത് മൂലകകുടുംബത്തിൽ പെടുന്നു?
b) ഈ മൂലകത്തിന്റെ പേര് നൽകുക.
(ആൽക്കലി ലോഹങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ, ഹാലൊജനുകൾ സംക്രമണ മൂലകങ്ങൾ)
c) ഈ കുടുംബത്തിലെ മൂലകങ്ങളുടെ ഏതെങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
Answer:
a) 4
b) സംക്രമണ മൂലകങ്ങൾ
c)
- അവ ലോഹങ്ങളാണ്.
- അവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു.
Question 5.
ബന്ധം കണ്ടെത്തി അത് ഉചിതമായി പൂരിപ്പിക്കുക.
സോഡിയം :
ജെർമേനിയം : ………………
Answer:
ഉപലോഹങ്ങൾ.
Question 6.
പീരിയോഡിക് ടേബിളിലെ യഥാക്രമം ആറാമത്തെയും ഏഴാമത്തെയും പീരിയഡുകളിൽ പെട്ടവ യാണ് ലാന്തനോയ്ഡുകളും ആക്റ്റിനോയ്ഡുകളും.
a) ഈ മൂലകങ്ങൾ ഒരുമിച്ച് ………………….. എന്നറിയപ്പെടുന്നു.
(പ്രാതിനിധ്യ മൂലകങ്ങൾ, സംക്രമണ മൂലകങ്ങൾ, അന്തസ്സംക്രമണ മൂലകങ്ങൾ
b) അവയിൽ ഏതാണ് റെയർ എർത്തുകൾ എന്നറിയപ്പെടുന്നത്?
Answer:
a) അന്തസ്സംക്രമണ മൂലകങ്ങൾ.
b) ലാന്തനോയ്ഡുകൾ.
Question 7.
a) \({ }_{10}^{20} \mathrm{Ne}\) ന്റെ ഇലക്ട്രോൺ വിന്യാസം എഴുതി അതിന്റെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുക
b) ഈ മൂലകം സാധാരണയായി രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
a) \({ }_{10}^{20} \mathrm{Ne}\) ന്റെ ഇലക്ട്രോൺ വിന്യാസം – 2,8
ഗ്രൂപ്പ് നമ്പർ – 18
b) നിയോണിന്റെ ബാഹ്യതമ ഷെല്ലിൽ സ്ഥിരതയുള്ള അഷ്ടക ഇലക്ട്രോൺ വിന്യാസ
(8 ഇലക്ട്രോണുകൾ) ക്രമീകരണമാണുള്ളത്. അതിനാൽ ഇവ പൊതുവെ രാസികമായി നിഷ്ക്രിയ മാണ്.
Question 8.
Y എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ 16 ആണ്. (പ്രതീകങ്ങൾ യഥാർഥമല്ല)
a) ഈ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഈ മൂലകം ഏത് പീരിയഡിൽ പെടുന്നു?
c) ഈ മൂലകം ഏത് മൂലകകുടുംബത്തിൽ പെടുന്നു?
Answer:
a) 2, 8, 6.
b) മൂന്നാം പീരിയഡ്,
c) ഓക്സിജൻ കുടുംബം.
Question 9.
ചില മൂലകങ്ങളുടെ പ്രതീകങ്ങൾ നൽകിയിരിക്കുന്നു. ഇലക്ട്രോൺ വിന്യാസമെഴുതി ഈ മൂല കങ്ങൾ ഉൾപ്പെടുന്ന പീരിയഡും ഗ്രൂപ്പും കണ്ടെത്തുക.
a) \({ }_{12}^{24} \mathrm{Mg}\)
b) \({ }_{10}^{20} \mathrm{Ar}\)
c) \({ }_{9}^{19} \mathrm{F}\)
Answer:
Question 10.
A, B, C, D എന്ന മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർ
മല്ല)
A = 2, 1
B = 2, 8, 7
C = 2, 8, 2
D = 2, 7
a) ഒരേ പീരിയഡിൽ ഉൾപ്പെടുന്നവ ഏവ?
b) ഒരേ മൂലക കുടുംബത്തിൽപ്പെടുന്നവ ഏവ? മൂലകകുടുംബം ഏത്?
c) C യുടെ ഗ്രൂപ്പ് നമ്പറും പീരിയഡ് നമ്പറും എഴുതുക.
Answer:
a) 1) A യും D യും.
2) B യും C യും.
b) B യും D യും, ഹാലൊജനുകൾ.
c) ഗ്രൂപ്പ് നമ്പർ – 2, പീരിയഡ് നമ്പർ – 3.
Question 11.
സംക്രമണ മൂലകങ്ങളെ അങ്ങനെ വിളിക്കാൻ കാരണമെന്ത്?
Answer:
രണ്ടാം ഗ്രൂപ്പിലെ ലോഹസ്വഭാവം കൂടിയ മൂലകങ്ങളിൽ നിന്നും പതിമൂന്നാം ഗ്രൂപ്പ് മുതൽ ലോഹസ്വഭാവം പൊതുവെ കുറഞ്ഞ മൂലകങ്ങളിലേക്കുള്ള ക്രമാനുഗതമായ മാറ്റം അഥവാ സംക്രമണം സൂചിപ്പിക്കുന്നതി നാൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളി ക്കുന്നു.
Question 12.
ചില സവിശേഷതകൾ നൽകിയിരിക്കുന്നു. ഇവയിൽ സംക്രമണ മൂലകങ്ങൾക്ക് ബാധകമായവ തിരഞ്ഞെടുക്കുക.
a) ഇലക്ട്രോൺ പൂരണത്തിൽ കൃത്യമായ ക്രമം പാലിക്കുന്നു.
b) നിറമുള്ള സംയുക്തങ്ങൾ നിർമ്മിക്കുന്നു.
c) ഗ്രൂപ്പിലും പീരിയഡിലും രാസഗുണങ്ങളിൽ പൊതുവെ സാദൃശ്യം കാണിക്കുന്നു.
d) 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.
e) എല്ലാ വിഭാഗത്തിലുമുള്ള മൂലകങ്ങൾ ഉൾപ്പെടുന്നു.
Answer:
b, c, d.
Question 13.
പീരിയോഡിക് ടേബിളിലെ ഒരേ ഗ്രൂപ്പിൽ ആറ്റത്തിന്റെ വലിപ്പം എങ്ങനെ വ്യത്യാസപ്പെടുന്നു. കാര ണമെന്ത്?
Answer:
ഒരേ ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു വരുന്തോറും ആറ്റത്തിന്റെ വലിപ്പം വർദ്ധിക്കുന്നു. കാരണം ഗ്രൂപ്പിൽ നിന്നും താഴോട്ടു വരുന്തോറും ഷെല്ലുകളുടെ എണ്ണം വർദ്ധിക്കുന്നു.
Question 14.
പീരിയോഡിക് ടേബിളിൽ ഒരേ പീരിയഡിൽ ആറ്റത്തിന്റെ വലിപ്പം എങ്ങനെ വ്യത്യാസപ്പെടുന്നു. കാരണമെന്ത്?
Answer:
പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ടു പോകുന്തോറും ആറ്റത്തിന്റെ വലിപ്പം കുറയുന്നു. കാരണം പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ് കൂടിവരുന്നു. അതിനാൽ ഇലക്ട്രോണുകൾ കൂടുതൽ ശക്തിയിൽ ന്യൂക്ലിയസിലേക്കു ആകർഷിക്കപ്പെടുന്നു.
Question 15.
ആറ്റത്തിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?
Answer:
a) ന്യൂക്ലിയർ ചാർജ്
b) ഷെല്ലുകളുടെ എണ്ണം
Question 16.
ശരിയോ തെറ്റോ എന്നെഴുതുക. തെറ്റുള്ളവ തിരുത്തി എഴുതുക.
a) ഒരു പീരിയഡിലെ ആറ്റത്തിന്റെ വലിപ്പം കൂടിയ മൂലകങ്ങൾ ആൽക്കലി ലോഹങ്ങളാണ്. b) ഒരു പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു.
c) ഉപലോഹങ്ങൾ പൊതുവെ രാസികമായി നിഷ്ക്രിയമാണ്.
Answer:
a) ശരി.
b) തെറ്റ്. ആറ്റത്തിന്റെ വലിപ്പം കുറഞ്ഞുവരുന്നു.
c) തെറ്റ്. ഉൽക്കൃഷ്ട വാതകങ്ങൾ നിഷ്ക്രിയമാണ്.
Question 17.
A വിഭാഗത്തിലുള്ളവയുമായി ചേരുന്നവ B വിഭാഗത്തിൽനിന്നും എടുത്തെഴുതുക.
റെയർ എർത്തുകൾ | 18-ാം ഗ്രൂപ്പ് |
ഉൽക്കൃഷ്ട വാതകങ്ങൾ | ലാന്തനോയ്ഡുകൾ |
ആൽക്കലി ലോഹങ്ങൾ | ആക്റ്റിനോയ്ഡുകൾ |
ഹാലൊജനുകൾ | ഒന്നാം ഗ്രൂപ്പ് |
കൃത്രിമ മൂലകങ്ങൾ | 17-ാം ഗ്രൂപ്പ് |
Answer:
റെയർ എർത്തുകൾ | ലാന്തനോയ്ഡുകൾ |
ഉൽക്കൃഷ്ട വാതകങ്ങൾ | 18-ാം ഗ്രൂപ്പ് |
ആൽക്കലി ലോഹങ്ങൾ | ഒന്നാം ഗ്രൂപ്പ് |
ഹാലൊജനുകൾ | 17-ാം ഗ്രൂപ്പ് |
കൃത്രിമ മൂലകങ്ങൾ | ആക്റ്റിനോയ്ഡുകൾ |
Question 18.
ചില മൂലകങ്ങളുടെ പ്രതീകം നൽകിയിരിക്കുന്നു. ഇവയുടെ ഇലക്ട്രോൺ വിന്യാസം എഴുതി അവ ഉൾപ്പെടുന്ന പീരിയഡ്, ഗ്രൂപ്പ് എന്നിവ കണ്ടെത്തുക.
a) \({ }_{6}^{12} \mathrm{C}\)
b) \({ }_{12}^{24} \mathrm{Mg}\)
c) \({ }_{17}^{35} \mathrm{Cl}\)
d) \({ }_{13}^{27} \mathrm{Al}\)
e) \({ }_{10}^{20} \mathrm{Ne}\)
Answer:
a) \({ }_{6}^{12} \mathrm{C}\)
ഇലക്ട്രോൺ വിന്യാസം – 2, 4
പീരിയഡ് – 2
ഗ്രൂപ്പ് – 14(4 + 10)
b) \({ }_{12}^{24} \mathrm{Mg}\)
ഇലക്ട്രോൺ വിന്യാസം – 2, 8, 2
പീരിയഡ് – 3
ഗ്രൂപ്പ് – 2
c) \({ }_{17}^{35} \mathrm{Cl}\)
ഇലക്ട്രോൺ വിന്യാസം – 2, 8, 7
പീരിയഡ് – 3
ഗ്രൂപ്പ് – 17 (7 + 10)
d) \({ }_{13}^{27} \mathrm{Al}\)
ഇലക്ട്രോൺ വിന്യാസം – 2, 8, 3
പീരിയഡ് – 3
ഗ്രൂപ്പ് – 13 (3 + 10)
e) \({ }_{10}^{20} \mathrm{Ne}\)
ഇലക്ട്രോൺ വിന്യാസം – 2, 8
പീരിയഡ് – 2
ഗ്രൂപ്പ് – 18
Question 19.
X എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ബാഹ്യതമ ഷെല്ലിൽ 6 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു.
a) മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) അറ്റോമിക നമ്പർ എത്രയാണ്?
c) ഈ മൂലകം ഏതു പീരിയഡിൽ ഉൾപ്പെടുന്നു?
d) ഈ മൂലകം ഏതു ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്?
e) ഈ മൂലകത്തിന്റെ പേരും പ്രതീകവുമെഴുതുക.
f) ഈ മൂലകം ഏത് മൂലക കുടുംബത്തിൽ ഉൾപ്പെടുന്നു?
g) ഈ മൂലകത്തിന്റെ ബോർ ആറ്റം മാതൃക ചിത്രീകരിക്കുക.
Answer:
a) ഇലക്ട്രോൺ വിന്യാസം – 2, 8, 6
b) അറ്റോമിക നമ്പർ – 16
c) 3-ാം പീരിയഡിൽ ഉൾപ്പെടുന്നു.
d) 6+10 (16) ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്
e) സൾഫർ, ‘S’
f) ഓക്സിജൻ കുടുംബം
g)
Question 20.
പ്രധാനഗ്രൂപ്പ് മൂലകങ്ങൾ എന്നാലെന്ത്? ഇവയെ ഇങ്ങനെ വിളിക്കാൻ കാരണമെന്ത്?
Answer:
പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങളെ പ്രധാനഗ്രൂപ്പ് മൂലകങ്ങൾ എന്ന് വിളിക്കുന്നു.
കാരണം
1. ഇവ ഇലക്ട്രോൺ പൂരണത്തിൽ ക്രമാവർത്തന പ്രവണത കാണിക്കുന്നു.
2. ഖരം, ദ്രാവകം, വാതകം എന്നീ എല്ലാ അവസ്ഥകളിലുമുള്ള മൂലകങ്ങളും ഉൾക്കൊള്ളുന്നു.
3. ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ, ഉൽക്കൃഷ്ട വാതകങ്ങൾ എന്നീ എല്ലാ വിഭാഗങ്ങ ളിലും ഉൾപ്പെടുന്ന മൂലകങ്ങൾ ഉൾക്കൊള്ളുന്നു.
Question 21.
ലാന്തനോയ്ഡുകൾ എന്നാലെന്ത്?
Answer:
പീരിയോഡിക് ടേബിളിലെ 6-ാം പീരിയഡിലെ സീറിയം (Ce) മുതൽ ലുട്ടീഷ്യം (Lu) വരെയുള്ള അന്തഃ സംക്രമണ മൂലകങ്ങളാണ് ലാന്തനോയ്ഡുകൾ.
Question 22.
ആക്റ്റിനോയ്ഡുകൾ എന്നാലെന്ത്?
Answer:
പീരിയോഡിക് ടേബിളിലെ 7-ാം പീരിയഡിൽ ഉൾപ്പെടുന്ന തോറിയം (Th) മുതൽ ലോറൻഷ്യം (Lr) വരെ യുള്ള അന്തഃസംക്രമണ മൂലകങ്ങളാണ് ആക്റ്റിനോയ്ഡുകൾ.
Question 23.
കൂട്ടത്തിൽ പെടാത്തത് ഏത്? കാരണമെന്ത്?
a) ഹീലിയം, നിയോൺ, ഫ്ളൂറിൻ, ആർഗൺ.
b) ഫ്ളൂറിൻ, ക്ലോറിൻ, ബ്രോമിൻ, ഓക്സിജൻ.
Answer:
a) ഫ്ളൂറിൻ (മറ്റുള്ളവ ഉൽക്കൃഷ്ട വാതകങ്ങൾ 18-ാം ഗ്രൂപ്പ്)
b) ഓക്സിജൻ (മറ്റുള്ളവ ഹാലൊജനുകൾ 17-ാം ഗ്രൂപ്പ്)
Question 24.
ഗ്രൂപ്പ് നമ്പറും മൂലക കുടുംബത്തിന്റെ പേരും ക്രമരഹിതമായി പട്ടികയിൽ നൽകിയിരിക്കുന്നു. ശരിയായ രീതിയിൽ ചേർത്തെഴുതുക.
A | B |
ഗ്രൂപ്പ് 1 | ഹാലൊജനുകൾ |
ഗ്രൂപ്പ് 2 | ഉൽക്കൃഷ്ട വാതകങ്ങൾ |
ഗ്രൂപ്പ് 3 – 12 വരെ | ആൽക്കലി ലോഹങ്ങൾ |
ഗ്രൂപ്പ് 17 | ആൽക്കലൈൻ എർത്ത് ലോഹങ്ങൾ |
ഗ്രൂപ്പ് 18 | സംക്രമണ ലോഹങ്ങൾ |
Answer:
A | B |
ഗ്രൂപ്പ് 1 | ആൽക്കലി ലോഹങ്ങൾ |
ഗ്രൂപ്പ് 2 | ആൽക്കലൈൻ എർത്ത് ലോഹങ്ങൾ |
ഗ്രൂപ്പ് 3 – 12 വരെ | സംക്രമണ ലോഹങ്ങൾ |
ഗ്രൂപ്പ് 17 | ഹാലൊജനുകൾ |
ഗ്രൂപ്പ് 18 | ഉൽക്കൃഷ്ട വാതകങ്ങൾ |