Students can read Kerala SSLC Biology Board Model Paper March 2024 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Biology Board Model Paper March 2024 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം, എന്നിവ പരിഗണിക്കണം
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 1 സ്കോർ വീതം. (5 × 1 = 5)
Question 1.
A യിലെ ബന്ധം തിരിച്ചറിഞ്ഞ് B പൂരിപ്പിക്കുക. (1)
(A) ഭ്രൂണത്തിന്റെ സുപ്താവസ്ഥ : അബ്സിക് ആസിഡ്
(B) ഫലരൂപീകരണം : ________________________________
Answer:
(B) ഫലരൂപീകരണം : ഓക്സിൻ
Question 2.
തന്നിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? (1)
- സ്വതന്ത്ര നാഡീവ്യവസ്ഥയുടെ ഭാഗം.
- കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗം.
- ഉമിനീർ ഉത്പാദനം കൂട്ടുന്നു.
- ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കുന്നു.
Answer:
സ്വതന്ത്ര നാഡീവ്യവസ്ഥയുടെ ഭാഗം
Question 3.
വിത്തിന്റെ നിറം എന്ന സ്വഭാവത്തിന്റെ രണ്ട് വിപരീത ഗുണങ്ങളുടെ വർഗ്ഗ സങ്കരണം ചിത്രീകരിച്ചിരിക്കുന്നു. F1 തലമുറയിലെ ഗുപ്തഗുണം ഏത്? (1)
Answer:
പച്ച നിറം
Question 4.
ചുവടെ നൽകിയ പരികൽപ്പനയ്ക്ക് പിൻബലമേകുന്ന തെളിവ് എന്ത്? (1)
“പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടയോ ജീവൻ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയിലെത്താം.”
Answer:
ഭൂമിയിൽ പതിച്ച് ഉൽക്കകളിൽ കണ്ടെത്തിയ ജൈവ വസ്തുക്കൾ.
Question 5.
തന്നിരിക്കുന്നവയിൽ നിന്ന് ശരിയായത് തിരഞ്ഞെടു ക്കുക. (1)
(i) പ്ലാനേറിയ : ഐസ്പോട്ട് : രുചി
(ii) സ്രാവ് : ജേക്കബ്സൺസ് ഓർഗൻ : ഗന്ധം
(iii) പാമ്പ് : പാർശ്വവര : ശരീര തുലനനില
(iv) ഈച്ച : മാറ്റിഡിയ : പ്രകാശം
(a) (i), (ii) ശരി
(b) (ii) ശരി
(c) (ii), (iii) ശരി
(d) (iv) ശരി
Answer:
(d) (iv) ശരി
Question 6.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക.
(a) ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ അതിന്റെ ജിനോം എന്നു വിളിക്കു ന്നു.
(b) ഒരു പ്രത്യേക ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് തിരിച്ചറിയാൻ ജിൻ മാപ്പിംഗ് സഹായിക്കുന്നു.
(c) ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോ ധിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ജീൻ തെറാപ്പി.
(d) വൈറൽ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോ ഗിക്കുന്ന പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ.
Answer:
(c) DNA പ്രൊഫൈലിങ് (DNA ഫിംഗർ പ്രിന്റിംങ് / DNA പരിശോധന)
7 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (6 × 2 = 12)
Question 7.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക.
വിവിധ വ്യതിയാനങ്ങളുള്ള ജീവികൾ
(a) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പരിണാമ സിദ്ധാന്തം ഏത്? (1)
(b) ഈ സിദ്ധാന്തമനുസരിച്ച് പുതിയ ജീവജാതിക ളുടെ ഉത്ഭവത്തിൽ വ്യതിയാനങ്ങളുടെ പ്രാധാന്യം എന്ത്? (1)
Answer:
(a) പ്രകൃതി നിർധാരണ സിദ്ധാന്തം / ഡാർവിന്റെ പരിണാമ സിദ്ധാന്തം, ഡാർവിനിസം
(b) നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല മായ വ്യതിയാനങ്ങൾ ഉള്ളവ മാത്രം നിലനിൽക്കുന്നു. ഈ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വിത്വസ്തമായ ജീവജാതികളെ രൂപപ്പെടുത്തു കയും ചെയ്യുന്നു.
Question 8.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ചോദ ത്തിന് ഉത്തരമെഴുതുക. (2)
“മധ്യകർണ്ണത്തെ ബാഹ്യകർണ്ണത്തിൽ നിന്നും വേർതിരിക്കു ന്നത് കർണ്ണപടമാണ്. ഇതിലൂടെ വായുവിന് കടന്നുപോ കാൻ കഴിയില്ല.”
എങ്കിൽ കർണ്ണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കപ്പെടുന്നത് എങ്ങനെ?
Answer:
യൂസ്റ്റേഷ്യൻ നാളി മധ്യകർണത്തിലെ ഇരുവശ ത്തേയും മർദ്ദം തുല്യമാക്കി കർണപടത്ത സംരക്ഷിക്കുന്നു.
Question 9.
ചിത്രം X, Y എന്നിവ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) ഇവയിൽ ഗ്രമാറ്ററിൽ ധാരാളമായി കാണപ്പെടുന്ന നാഢീകോശം ഏത്? ഈ തിരഞ്ഞെടുപ്പിന് നിങ്ങൾ പരിഗണിച്ച സവിശേഷത എന്ത്? (1)
(b) ഏത് നാഡീകോശത്തിലാണ് ആവേഗങ്ങൾക്ക് വേഗത കൂടുതലുണ്ടാവുക. എന്തുകൊണ്ട്? (1)
Answer:
(a) Y, മയിലിൻഷിത്ത് ഇല്ലാത്ത നാഡീകോശ ങ്ങൾ കാണപ്പെടുന്ന ഭാഗമാണ് ഗ്രേമാറ്റർ.
(b) X, മയിലിൻഷിത്ത് ആവേഗങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്നു.
Question 10.
ചുവടെ നൽകിയിരിക്കുന്ന രോഗാവസ്ഥ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളഞ്ഞ് കാണപ്പെടുന്നു. |
(a) രോഗം ഏത്? (1)
(b) ഈ രോഗാവസ്ഥയിൽ, ചുവന്ന രക്തകോശങ്ങളെ പോലെ മറ്റ് കോശങ്ങൾക്ക് ഘടനാപരമായ മാറ്റം സംഭവിക്കാത്തത് എന്തുകൊണ്ട്? (1)
Answer:
(a) സിക്കിൾ സെൽ അനീമിയ
(b) മറ്റു രക്തകോശങ്ങളിൽ ഹീമോഗ്ലോബിൻ ഇല്ല ജീനുകളിലെ വൈകല്യം മൂലം അരുണ രക്താണുക്കളിലെ ഹീമോഗ്ലോബിൻ തന്മാത്രക ളുടെ നിർമാണ ഘടകങ്ങളായ അമിനോ ആസിഡുകളുടെ ക്രമീകരണ ത്തിലുണ്ടാകുന്ന വൈകല്യമാണ് സിക്കിൾ സെൽ അനീമി കാരണം.
Question 11.
കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) എന്തുകൊണ്ടാണ് റെറ്റിനയിൽ ഇത്തരത്തിലുള്ള പ്രതിബിംബം രൂപപ്പെടുന്നത്? (1)
(b) ഇത്തരം പ്രതിബിംബം രൂപപ്പെട്ടിട്ടും എങ്ങനെ യാണ് നമുക്ക് ആ വസ്തുവിനെ യഥാർത്ഥ രൂപ ത്തിൽ കാണാൻ കഴിയുന്നത്? (1)
Answer:
(a) കണ്ണിലെ ലെൻസ് കോൺവെക്സ് ലെൻസ് ആയതിനാൽ (കോർണിയയുടേയും ലെൻ സിന്റെയും വക്രത യിൽ മാറ്റം വരുന്നതിനാൽ)
(b) മസ്തിഷ് കത്തിലെ (സെറിബ്രത്തിന്റെ) കാഴ്ചയുടെ കേന്ദ്രത്തിന്റെ പ്രവർത്തനഫലമാ യാണ് പ്രതിബിംബം യഥാർത്ഥ രൂപത്തിൽ കാണുവാൻ സാധിക്കുന്നത്.
Question 12.
രോഗങ്ങൾ സംബന്ധിച്ച് നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) (i) പൂരിപ്പിക്കുക.
(b) (ii), (iii) എന്നിവ തന്നിരിക്കുന്ന രോഗങ്ങളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്ത് പൂർത്തിയാ ക്കുക. (1)
Answer:
(a) (i) വൈറസ് രോഗങ്ങൾ
(b) (ii) മൊസൈക്ക് രോഗം
(iii) ഹെപ്പറ്റൈറ്റിസ്
Question 13.
വർണ്ണ വിവേചനത്തിനെതിരെയുള്ള പോസ്റ്റർ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പോസ്റ്ററിൽ സൂചിപ്പിച്ചിരിക്കുന്ന വർണ്ണവസ്തു ഏത്? (1)
(b) ഈ വർണ്ണവസ്തുവിന്റെ ഉത്പാദനത്തിൽ ഏറ്റക്കു റച്ചിൽ സംഭവിക്കുന്നത് എന്തുകൊണ്ട്? (1)
Answer:
(a) മെലാനിൻ
(b) ത്വക്കിന് നിറം നൽകുന്ന ജീനുകളുടെ അലി ലുകളുടെ പ്രവർത്തനത്തിലെ വ്യത്യാസം മൂലം മെലാനിന്റെ ഉൽപാദനത്തത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലാണ് ഇതിനു കാരണം.
14 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 3 സ്കോർ വീതം. (5 × 3 = 15)
Question 14.
നൽകിയിരിക്കുന്ന തെളിവുകളിൽ ഏതെങ്കിലും ഒന്ന് തിര ഞ്ഞെടുത്ത്, അതെങ്ങനെ പരിണാമത്തെ സാധൂകരി ക്കുന്നു എന്ന് വിശദീകരിക്കുക.
(a) ഫോസിൽ പഠനം
(b) ജൈവരസതന്ത്രവും ശരീരധർമ്മശാസ്ത്രവും
Answer:
(a)
- പുരാതന ഫോസിലുകൾക്ക് ലളിതഘടന യാണുള്ളത്.
- അടുത്ത കാലത്തുണ്ടായ ഫോസിലു കൾക്ക് സങ്കീർണഘടനയുണ്ട്.
- ലഘുഘടനയുള്ള ജീവികളിൽ നിന്നാണ് സങ്കീർണ ഘടനയുള്ള ജീവികൾ ഉണ്ടായ തെന്ന തെളിവ് ലഭിക്കുന്നു.
OR
(b)
- എല്ലാ ജീവികളുടേയും കോശഘടനയും അതിലെ പ്രവർത്തനങ്ങളും ഒരുപോലെ യാണ്.
- എൻസൈമുകളാണ് രാസപ്രവർത്ത നങ്ങൾ നിയന്ത്രിക്കുന്നത്.
- ഊർജം സംഭരിക്കുന്നത് ATP തന്മാത്ര കളിലാണ്.
- ജീനുകളാണ് പാരമ്പര്യസ്വഭാവങ്ങൾ നി ണയിക്കുന്നത്. അടിസ്ഥാനപദാർ ത്ഥങ്ങൾ ധാന്യകങ്ങളും പ്രോട്ടീനുകളും കൊഴുപ്പു കളുമാണ്. (Any 3)
- ഇന്ന് കാണുന്ന വ്യത്യസ്ത ജീവ ജാതിക്കെല്ലാം പൊതുപൂർവിക ജീവിയുണ്ടായിരുന്നു.
Question 15.
പ്രോട്ടീൻ നിർമ്മാണത്തെക്കുറിച്ച് മൂന്ന് കുട്ടികളുടെ അഭി പ്രായങ്ങൾ നൽകിയിരിക്കുന്നത് വിശകലനം ചെയ്ത് ചോദ്യത്തിന് ഉത്തരമെഴുതുക. (3)
കുട്ടി 1 | പ്രോട്ടീൻ നിർമ്മാണം കോശദ്രവത്തിൽ ആരംഭിച്ച് ന്യൂക്ലിയസിൽ അവസാനിക്കുന്നു. |
കുട്ടി 2 | പ്രോട്ടീൻ നിർമ്മാണം ന്യൂക്ലിയസിൽ ആരംഭിച്ച് കോശദ്രവത്തിൽ അവസാനിക്കുന്നു. |
കുട്ടി 3 | പ്രോട്ടീൻ നിർമ്മാണത്തെ മുഴുവൻ പ്രക്രിയകളും ന്യൂക്ലിയസിലാണ് നടക്കുന്നത്. |
(a) ആരുടെ അഭിപ്രായമാണ് ശരി?
(b) എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
Answer:
(a) കുട്ടി 2
(b) ഏതുതരം പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് ന്യൂക്ലിയസ്സിലുള്ള DNA യിലെ ജീനുകളാണ്. DNA നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല. DNA സ്വന്തം ഇഴകളിൽ നിന്ന് mRNA നിർമിക്കുന്നു. mRNA കോശദ്രവ്യത്തിലെ ബോസോമുകളി ലെത്തി അമിനോ ആസിഡുകൾ കുട്ടിച്ചേർത്ത് പ്രോട്ടീൻ നിർമിക്കുന്നു. അതുകൊണ്ടുതന്നെ പ്രോട്ടീൻ നിർമ്മാണം ന്യൂക്ലിയസിൽ ആരംഭിച്ച് കോശദ്രവ്യത്തിൽ അവസാനിക്കുന്നു.
Question 16.
ബോക്സിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുത്ത് രുചി എന്ന അനുഭവവു മായി ബന്ധപ്പെട്ട ഫ്ളോച്ചാർട്ട് തയ്യാറാക്കുക. (3)
|
Answer:
രുചിക്ക് കാരണമാവുന്ന വസ്തുക്കൾ ഉമിനീരിൽ ലയി ക്കുന്നു → സ്വാദുമുകുളത്തിലെത്തുന്നു → രാസഗ്രാഹി കൾ ഉദ്ദീപിപ്പിക്കപ്പെടുന്നു → ആവേഗങ്ങൾ ഉണ്ടാകുന്നു → ആവേഗങ്ങൾ സെറിബ്രത്തിലെത്തുന്നു → രുചി എന്ന അനുഭവം.
Question 17.
സസ്യങ്ങളിലെ ചില പ്രതിരോധ സംവിധാനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. (3)
(a) കാലോസ്
(b) ക്യൂട്ടിക്കിൾ
(c) പുറംതൊലി
ഇവ ഓരോന്നും പ്രതിരോധത്തിന് സഹായിക്കുന്നത് എങ്ങനെ?
Answer:
(i) കാലോസ് : കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കൾ കോശസ്തരത്തിലൂടെ പ്രവേ ശിക്കുന്നത് തടയുന്നു.
(ii) ക്യൂട്ടിക്കിൾ ഇലകളിലൂടെയുള്ള രോഗാണു ക്കളുടെ പ്രവേശനത്തെ തടയുന്നു.
(iii) പുറന്തൊലി ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്ന് സംരക്ഷി ക്കുന്നു.
Question 18.
കോളം A യ്ക്ക് അനുസരിച്ച് B, C കോളങ്ങൾ ക്രമീ കരിച്ചെഴുതുക. (3)
A. രോഗം | B. രോഗകാരി | C. പകരുന്ന വിധം |
മന്ത് | പ്രോട്ടോസോവ | സമ്പർക്കത്തിലൂടെ |
വട്ടച്ചൊറി | വൈറസ് | ക്യൂലക്സ് കൊതുകിലൂടെ |
മലമ്പനി | ഫംഗസ് | വായുവിലൂടെ |
ഫൈലേറിയൽ വിര | അനോഫിലിസ് പെൺ കൊതുകിലൂടെ |
Answer:
A | B | C |
മന്ത് | ഫൈലേറിയൽ വിര | ക്യൂലക്സ് കൊതുകി ലൂടെ |
മലമ്പനി | ഫംഗസ് | സമ്പർക്കത്തി ലൂടെ |
വട്ടച്ചൊറി | പ്രോട്ടോസോവ | അനോഫിലസ് പെൺകൊതു കിലൂടെ |
Question 19.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) X എന്ന് സൂചിപ്പിച്ചിരിക്കുന്ന രാസവസ്തു ഏത്?
(b) (i), (ii), (iii), (iv) എന്നിവ പൂരിപ്പിക്കുക.
Answer:
(a) X: ഫിറമോണുകൾ
(b) (i) സിവറ്റോൺ,
(ii) കസ്തൂരി
(iii) ഭക്ഷണം ലഭ്യത അറിയിക്കൽ / സഞ്ചാ രപാത നിർണയിക്കൽ.
(iv) അപകട സാധ്യത അറിയിക്കൽ/വാസ സ്ഥലത്തിന്റെ പരിധി രേഖപ്പെടുത്തൽ./സാന്നിദ്ധ്യത്തെക്കുറിച്ചുള്ള സൂചന നൽകൽ. (Any two)
Question 20.
ജനിതക എഞ്ചിനീയറിംഗിലൂടെ മനുഷ്യ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതിന്റെ ഘട്ടങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഘട്ടം 1. മനുഷ്യന്റെ DNA യിൽ നിന്ന് ഇൻസുലിൻ ഉൽപ്പാദക ജീനിനെ മുറിച്ചെടുക്കുന്നു.
ഘട്ടം 2. ഇൻസുലിൻ ഉൽപ്പാദക ജീനിനെ പ്ലാസ്മിഡിലേക്ക് കൂട്ടിചേർക്കുന്നു.
ഘട്ടം 3. ഇൻസുലിൻ ജീൻ കൂട്ടിച്ചേർത്ത പ്ലാസ്മിഡ് ബാക്ടീരിയുടെ കോശത്തിൽ നിക്ഷേപിക്കുന്നു.
ഘട്ടം 4. വളർച്ചാമധ്യത്തിൽ ബാക്ടീരിയകൾ പെരുകുന്നു.
(a) ഘട്ടം 1ലും ഘട്ടം 2ലും ഉപയോഗിക്കുന്ന എൻസൈമുകളുടെ പേരെഴുതുക. (1)
(b) ഈ പ്രക്രിയയിൽ പ്ലാസിഡിന്റെ പങ്ക് എന്ത്? (1)
(c) ഈ ബാക്ടീരിയയുടെ തുടർന്നുള്ള തല മുറ കൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവു ണ്ടാകുമോ? എന്തുകൊണ്ട്? (1)
Answer:
(a) ഘട്ടം 1: റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ് (ജനിതക കുതിക)
ഘട്ടം 2: ലിഗേസ് (ജനിതകപശ)
(b) ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശ ത്തിലേക്ക് എത്തിക്കാൻ പ്ലാസ്മിഡ് സഹായി ക്കുന്നു.
(c) ഉണ്ടാകും
ഇൻസുലിൻ ജീനുകൾ അടങ്ങിയ ജനിതക ഘടനയുള്ള ബാക്ടീരിയകൾ വിഭജിച്ച് പെരു കിയുണ്ടാകുന്ന ബാക്ടീരിയയുടെ DNA യിൽ ഇൻസുലിൻ നിർമാണ ശേഷിയുള്ള പുതിയ ജീനുകൾ ഉണ്ടായിരിക്കും.
21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 4 = 8)
Question 21.
പട്ടിക വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക.
വ്യക്തി | രക്ത ഗ്രൂപ്പ് | ആന്റിജനുകൾ | ആന്റിബോഡികൾ |
X | (i) _______ | B, D | (ii) _______ |
Y | O-ve | (iii) _______ | (iv) _______ |
(a) (i), (ii), (iii), (iv) എന്നിവ പൂരിപ്പിക്കുക. (2)
(b) Y എന്ന വ്യക്തിക്ക് X എന്ന വ്യക്തിയിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിയുമോ? എന്തുകൊണ്ട്? (2)
Answer:
(a) (i) B+ve
(ii) a
(iii) ഇല്ല
(iv) a, b
(b) ഇല്ല രക്ത ഗ്രൂപ്പുകൾ ചേരുന്നതല്ല.
സ്വീകർത്താവ് Y യുടെ രക്തത്തിൽ ഇല്ലാത്ത ആന്റി ജൻ B&D എത്തിയാൽ അത് പ്രതിരോധ പ്രവർത്തനത്തെ ഉത്തേജിപ്പി ക്കുന്നു. X ന്റെ രക്തത്തിലെ ആന്റിജനും സ്വീകർത്താവ് Y യുടെ രക്തത്തിലെ ആന്റിബോഡിയും തമ്മിൽ പ്രതിപ്രവർത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു. അതുകൊണ്ട് Y എന്ന വ്യക്തിക്ക് X എന്ന വ്യക്തിയിൽ നിന്ന് രക്തം സ്വീകരിക്കുവാൻ കഴിയില്ല.
Question 22.
ചിത്രം പകർത്തി വരച്ച് ചുവടെ നൽകിയിരിക്കുന്ന ഭാഗ ങ്ങൾ തിരിച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക.
ചിത്രം പകർത്തി വരയ്ക്കുന്നതിന്
(a) അനൈഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം. (1)
(b) ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന ഭാഗം. (1)
(c) വെസ്റ്റിബുലാർ നാഡിയിൽ നിന്നും സന്ദേശം സ്വീകരിക്കുന്ന ഭാഗം. (1)
Answer:
Question 23.
X, Y എന്നീ കോശങ്ങളിലെ ഹോർമോൺ പ്രവർത്തനം സൂചിപ്പിക്കുന്ന ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) സൂചിപ്പിച്ചിരിക്കുന്ന ഹോർമോണിന്റെ ലക്ഷ്യ കോശം ഏത്? എന്തുകൊണ്ട്? (1)
(b) ഈ ഹോർമോൺ കോശപ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നത് എങ്ങനെ? (1)
(c) ഹോർമോണുകളുടെ ഉൽപാദനം നിയന്ത്രിക്കുന്ന തിൽ ഹൈപ്പോതലാമസിന്റെ പങ്ക് എന്ത്? (2)
Answer:
(a) X, ഈ ഹോർമോണിനെ സ്വീകരിക്കാനുള്ള പ്രത്യേക ഗ്രാഹി X കോശത്തിലാണ് കാണുന്നത്
(b) ഓരോ ഹോർമോൺ തന്മാത്രയും ഗ്രാഹിയു മായി സന്ധിച്ച് ഹോർമോൺ ഗ്രാഹി സംയുക്തം രൂപപ്പെടുന്നു. ഇതിനെ തുടർന്ന് കോശത്തിന കത്ത് രാസാഗ്നികൾ പ്രവർത്തനക്ഷമമാ കുകയും, കോശത്തിന്റെ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.
(c) ഹൈപ്പോതലാമസ് രണ്ട് തരം ഹോർമോണുക ളാണ് ഉല്പാദിപ്പിക്കുന്നത്; റിലീസിംഗ് ഹോർ മോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും. ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന റിലീ സിംഗ് ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻദളത്തെ ഉദ്ദീപിപ്പിച്ച് വ്യത്യസ്ത ട്രോപിക് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു. ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ഇൻ ഹിബിറ്ററി ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ഥി യുടെ മുൻദളത്തിലെ ട്രോപിക് ഹോർമോണു കളുടെ ഉൽപാദനത്തെ തടയുന്നു. ഇത് വഴി ഹൈപ്പോതലാമസ് പിറ്റ്യൂറ്ററി ഗ്രന്ഥി യേയും അതുവഴി അന്തസ്രാവി വ്യവസ്ഥ യെയും നിയന്ത്രിക്കുന്നു.