ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Practicing with Class 8 Malayalam Kerala Padavali Notes Pdf and ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Notes Questions and Answers improves language skills.

ധർമ്മിഷ്ഠനായ രാധേയൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 15

Class 8 Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Dharmishtanaya Radheyan

Class 8 Malayalam Dharmishtanaya Radheyan Notes Questions and Answers

Question 1.
കൃഷ്ണന്റെ വാദങ്ങൾ അവഗണിക്കാൻ കർണൻ നിരത്തുന്ന ന്യായങ്ങൾ എന്തെല്ലാം?
Answer:
നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണ്ണൻ മഹാ ഭാരത യുദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറ പ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു വൈകു ന്നേരം ശ്രീകൃഷ്ണൻ കർണ്ണന്റെ അരികിൽ വന്ന് അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. ഹസ്തി നപുരിയുടെ സിംഹാസനമാണ് ശ്രീകൃഷ്ണൻ ‘കുന്തിപുത്രന്’ വാഗ്ദാനം ചെയ്തത്. എന്നാൽ കൃഷ്ണനെ പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ‘ദാനം’ നിഷേധിക്കുന്നു. യുക്തിഭദ്രമായാണ് കർണ്ണൻ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്ന ത്. നന്ദിയും കടപ്പാടും ജീവനോളം വിലപ്പെട്ടതാ ണ് എന്നതാണ് കർണ്ണന്റെ നിലപാട്. ആയുധ വിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശകുല പാര പര്യങ്ങളെ ചോദ്യം ചെയ്ത കൃപർ പരിഹസിച്ച പ്പോൾ അപമാനഭാരത്താൽ തന്റെ തല താന്നു പോയി.

അപമാനബോധത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാണ്. രംഗവേദിയിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷ മിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ്. അംഗരാജാവായി അഭിഷേകം ചെയ്തത്. ആ രാജ്യ ദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭി മാനവും ആത്മവിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകിയതെന്ന് കർണ്ണൻ ശ്രീകൃഷ്ണ നോട് പറയുന്നു. തന്നെ വിശ്വസിച്ചു യുദ്ധത്തിനി റങ്ങുന്ന ദുര്യോധനനെ നടുക്കടലിൽ വലിച്ചെ റിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണ്ണൻ തീർത്തുപറയുന്നു. “ഞാൻ അങ്ങനെ ചെയ്താൽ നീചമായ കൃത്ഘനത പോലും എന്നെ കണ്ടാൽ ലജ്ജിച്ച് തലതാഴ്ത്തും!” എന്നാണ് കർണ്ണന്റെ പ്രതികരണം. അർത്ഥത്തെ വിലവെക്കു ന്നവനല്ല; “അർത്ഥത്തിൽ വിലയ്ക്കു വാങ്ങാവു ന്നവനുമല്ല. സൂതപുത്രനായ ഈ കർണ്ണൻ എന്നും കർണ്ണന് കൃഷ്ണനോട് പറയുന്നു.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 2.
“ഭാതപരിസേവിതനായി നിനക്കവകാശപ്പെട്ട സിംഹാസനത്തിൽ നീ അമരുന്ന കാഴ്ച ഏവരും കൺകുളിർക്ക് കാണട്ടെ.” ഈ കാഴ്ചയിലേക്കു കർണ്ണനെ നയിക്കാൻ ശ്രീകൃഷ്ണൻ എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയത്?
Answer:
മനോവേഗത്തിൽ പായുന്ന തന്റെ രഥത്തിലേറി പാണ്ഡവ സങ്കേതത്തിൽ ചെല്ലാനും സഹോദര ങ്ങൾക്കൊപ്പം ചേരാനുമാണ് കൃഷ്ണൻ കർണ്ണ നോട് ആവശ്യപ്പെടുന്നത്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് നിലയുറപ്പിച്ച കർണ്ണനെ പാണ്ഡ വപക്ഷത്തേക്കു കൊണ്ടുവരാൻ നിരവധി വാഗ്ദാ നങ്ങളാണ് കൃഷ്ണൻ നൽകിയത്. കുന്തിപുത നാണ് കർണ്ണൻ എന്ന സത്യം ലോകം മുഴുവൻ അറിയും എന്നതായിരുന്നു അതിൽ ആദ്യത്തേത്. ജ്യേഷ്ഠ പാണ്ഡവൻ എന്ന സ്ഥാനമാണ് അതി ലൂടെ കർണന് ലഭിക്കാൻ പോകുന്നത്. ഇതോടെ പഞ്ചപാണ്ഡവരുടെ ബഹുമാനവും ആദരവും കർണന് ലഭിക്കും.

അഭിമന്യുവും പാഞ്ചാലിയുടെ അഞ്ചുമക്കളും നിന്നെ വണങ്ങുമെന്നും പാണ്ഡവ പക്ഷത്തുള്ള രാജാക്കന്മാരും സ്വജനങ്ങളും കർണ്ണനെ നമസ്ക്ക രിക്കുകയും ഹസ്തിനപുരിയുടെ മഹാരാജാവായി വാഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുടർന്ന പാണ്ഡവകുലഗുരുവായ ധൗമ്യന്റെയും വേദജ്ഞരായ ദ്വിജന്മാരുടെയും കാർമ്മികത്വത്തിൽ കർണ്ണനെ മഹാരാജാവായി വാഴിക്കുന്ന ചടങ്ങിന്റെ വർണ്ണനയും കൃഷ്ണൻ ഭാവനയിൽ നിന്നെടുത്തു പറയുന്നു.

പട്ടമഹിഷിയായ ദ്രൗപദിയുമൊത്തു സിംഹാസനത്തിൽ ഇരിക്കുന്നതും, യുധിഷ്ഠരിൻ കർണ്ണനു വേണ്ടി വെൺചാമരമുയർത്തി നിൽക്കു ന്നതും, ഭീമസേനൻ വെൺകൊറ്റക്കുടപിടിക്കുന്ന തും, അർജുനൻ കർണ്ണരഥത്തിന്റെ തേരാളിയാവു ന്നതും, അഭിമന്യു പാദപൂജ ചെയ്യുന്നതും, നകുല സഹദേവന്മാരും ദ്രൗപദീപുത്രന്മാരും കർണ്ണന്റെ ആജ്ഞകൾക്കായി കാത്തു നിൽക്കുന്നതും കൃഷ്ണൻ വിവരിക്കുന്നു.

താനും സർവജനങ്ങളും കർണ്ണന്റെ പിന്നിൽ അണി നിരക്കുമെന്നും, അങ്ങനെ പാണ്ഡവരുമൊത്തു ഈ മഹാരാജ്യത്തിനുമേൽ, പൂർണ്ണമായി ആധി പത്യം സ്ഥാപിക്കാനും കർണ്ണന് കഴിയുമെന്ന് കൃഷ്ണൻ പറയുന്നു. സ്വന്തം സഹോദരങ്ങളു മായി കൂടിച്ചേർന്നു രാജ്യം ഭരിക്കുന്ന കർണ്ണനെക്കണ്ടു മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ ഭയപ്പെടുകയും ചെയ്യുമെന്ന് പറയു ന്നതിനോടൊപ്പം, ഇതെല്ലാം കർണ്ണന് അവകാശ പട്ടതാണെന്ന കാര്യവും കൃഷ്ണൻ ഓർമ്മിപ്പി ക്കുന്നു.

Question 3.
ശ്രീകൃഷ്ണന്റെ നിർദ്ദങ്ങൾക്കു മുൻപിൽ കർണ്ണൻ സ്വീകരിച്ച നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
Answer:
സ്വന്തം ജീവൻ അപടകത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകി കർണ്ണൻ ആത്മാർത്ഥത, വിശ്വസ്തത, നന്ദി, ത്യാഗ മനോഭാവം തുടങ്ങിയ ആദർശങ്ങളുടെ ആൾരൂ പമാണ്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് നിലയുറപ്പിച്ച കർണ്ണനെ പാണ്ഡവപക്ഷത്തേക്കു കൊണ്ടുവരാൻ ഹസ്തിനപുരിയുടെ സിംഹാസ നമാണ് ശ്രീകൃഷ്ണൻ വാഗ്ദാനം ചെയ്തത്. തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവി ശ്വാസവും ജീവിതവും തിരിച്ചു നൽകിയ ദുര്യോ ധനനെ വഞ്ചിച്ച് ശ്രീകൃഷ്ണന്റെ വാഗ്ദാനം സ്വീക രിച്ചിരുന്നെങ്കിൽ നന്ദികേടിന്റെ പര്യായമായി മാറു കയായിരുന്നു കർണ്ണൻ. സൂതൻപുത്രനെന്ന് അറി യപ്പെട്ടിരുന്ന കർണ്ണന് പാണ്ഡവപക്ഷത്തേക്കു കൂറ് മാറിയിരുന്നെങ്കിൽ തനിക്കഹർതപ്പെട്ട കുടും ബവും കുലമഹിമയും, രാജ്യവും എല്ലാം നേടാ മായിരുന്നു.

എന്നാൽ തന്നെ വിശ്വസിച്ചു യുദ്ധത്തിനിറങ്ങുന്ന ദുര്യോധനനെ നടുക്കടയിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് തീർത്തു പറയുന്നതിലൂടെ ആത്മാർത്ഥതയുടെയും കടപ്പാ ടിന്റെയും ശരിയായ പാതയാണ് അദ്ദേഹം തിര ഞെഞ്ഞെടുക്കുന്നത്. കൃഷ്ണനോടുള്ള ബഹുമാ നവും സ്നേഹവും നിലനിർത്തിക്കൊണ്ടു യുക്തി ഭദ്രമായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതി ലൂടെ മഹാഭാരതത്തിൽ ഏറ്റവും തലയുയർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാളായി കർണ്ണൻ മാറുന്നു.

Question 4.
വേദപാരംഗതൻ – വേദത്തിന്റെ പാരം ഗമിച്ചവൻ
പ്രപഞ്ചവിധാനം – പ്രപഞ്ചത്തിന്റെ വിധാനം
വ്യത്യസ്ത പദങ്ങൾ കൂടിച്ചേരുമ്പോൾ ഭാഷയ്ക്ക ണ്ടാവുന്ന സംക്ഷിപ്തതയും സൗന്ദര്യവും ശ്രദ്ധി ച്ചല്ലോ. ചുവടെ കൊടുത്ത പദങ്ങൾ മാറ്റിയെഴുതുക
Answer:
കുളമ്പടി ശബ്ദം – കുളമ്പടിയുടെ ശബ്ദം
കുരുവംശജാതന്മാർ – കുരുവംശത്തിൽ ജാതരാ യിട്ടുള്ളവർ
വീരസ്വർഗം – വീരന്മാർ എത്തിച്ചേരുന്ന സ്വർഗം
കാലാനുവർത്തി – കാലത്തെ അനുവർത്തി ക്കുന്നത്
ഭീകരപ്രതിസന്ധി – ഭീകരമായ പ്രതിസന്ധി
വേദശാസ്ത്രാദികൾ – വേദം, ശാസ്ത്രം ആദിയാ യവ
പാദധൂളി – പാദത്തിലെ ധൂളി
ജയാപജയങ്ങൾ – ജയവും അപജയവും

Question 5.
രാധയുടെ മകൻ – രാധേയൻ
കുന്തിയുടെ മകൻ – കൗന്തേയൻ
ഇവിടെ രാധ എന്ന നാമത്തിൽ നിന്ന് മറ്റൊരു നാമം ഉണ്ടാവുകയാണ്. ഇതുപോലെയുള്ള നാമപദങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി എഴുതുക.
Answer:
കാനിയൻ – കന്യകയുടെ പുത്രൻ
പാണ്ഡുവിന്റെ പുത്രന്മാർ – പാണ്ഡവർ
വസുദേവരുടെ പുത്രൻ – വാസുദേവൻ
ദ്രുപദന്റെ മകൾ – ദ്രൗപദി
കുരുവംശജാതന്മാർ – കുരു വംശത്തിൽ ജനിച്ചവർ

Question 6.
• “ഈ ഭൂമി മുഴുവൻ കിട്ടിയാലും ഇപ്പോൾ സുയോ ധനനെ കർണ്ണൻ കൈവടിയുകയില്ല. സ്വർണ ത്തിന്റെ അനേകം കുന്നുകൾ എനിക്കായി നീ നീട്ടിയാലും അവനെ ഇന്നു ഞാൻ കൈവെടിയു കയില്ല”
• “ഞാൻ അർഥത്തെ വിലവയ്ക്കുന്നവനല്ല. അർഥ ത്താൽ വിലയ്ക്ക് വാങ്ങാവുന്നവനുമല്ല സൂത പുത്രനായ ഈ കർണ്ണൻ.”
• “എന്നാൽ അന്ന് ആ രാജ്യദാനത്തിലൂടെ അവൻ എനിക്കെന്റെ ആത്മാഭിമാനം തിരിച്ചു തന്നു.”
കർണന്റെ സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ട കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാരതത്തിൽ ഏറ്റവും തലയു യർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂതപുത്രനാ യാണ് കർണ്ണൻ വളരുന്നത്.

നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാ ഭാരതയുദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറ പ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു ദിനം ശ്രീക ഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷത്തേക്കു വരു കയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസന മാണ് വാസുദേവൻ ‘കുന്തിപുത്രന്’ വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേ ധിക്കുന്നു. ദുര്യോധനനെ നടുക്കടലിൽ വലിച്ചെ റിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു.

ആത്മാർത്ഥത, വിശ്വ സ്തത, ത്യാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ, നിസ്വാർഥ നായ കർണൻ പ്രാണനേക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരിയിലെ അഭ്യാസ പ്രകടന ദിനത്തിൽ കൃപാചാര്യർ കുലം അന്വേഷി ച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവി തവും തിരിച്ചു നൽകിയ ദുര്യോധനനോടുള്ള കുറും കടപ്പാടും അചഞ്ചലമാണ് എന്ന് പറയുന്നി ടത്താണ് കർണ്ണന്റെ വ്യക്തിത്വത്തിന് ശോഭയേറു ന്നത്.

‘അർത്ഥത്തെ വിലവെക്കുന്നവനല്ല; അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപു തനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തിലൂടെ വാഗ്ദാനങ്ങളിൽ മയങ്ങാത്ത തന്റെ സ്വപ്രത്യയ ര്യം കർണ്ണൻ വെളിവാക്കുന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും ദുര്യോധനനെ കൈവിടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കു മെന്ന് പറയുന്ന കർണ്ണൻ സമാനകളില്ലാത്ത പൗരു ഷത്തിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപ മാണ്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 7.
ശീർഷകത്തിന്റെ ഔചിത്യം
Answer:
മഹാഭാരതത്തിലെ ഈടുറ്റ കഥാപാത്രമായ കർണ്ണന്റെ ധർമ്മത്തിൽ അധിഷ്ഠിതമായ സ്വപ്രത്യ യര്യവും (സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന അവസ്ഥ) ത്യാഗവും വെളിപ്പെടുത്തു ന്നതാണ്. ‘ധർമ്മിഷ്ഠനായ രാധേയൻ’ എന്ന പാഠ ഭാഗം വംശകുല പാരമ്പര്യങ്ങളുടെ പേരിൽ ജീവി തത്തിൽ ഏറെ അപമാനങ്ങൾ നേരിടേണ്ടി വന്നി ട്ടുള്ള ആളാണ് കർണ്ണൻ. സൂതപുത്രനായതിനാൽ അർഹിക്കുന്ന ആദരവോ ബഹുമാനമോ ലോക രിൽ നിന്ന് ലഭിച്ചിട്ടുമില്ല. കൃഷ്ണന്റെ വാഗ്ദാന ങ്ങൾ സ്വീകരിച്ച് പാണ്ഡവപക്ഷത്തേക്കു കൂറ് മാറി യിരുന്നെങ്കിൽ തനിക്കർഹതപ്പെട്ട കുടുംബവും കുലമഹിമയും രാജ്യവും എല്ലാ കർണ്ണന് നേടാമാ യിരുന്നു. എന്നാൽ കൗന്തേയനെന്ന സ്ഥാനം നിര സിച്ചു. തനിക്കു നേരെ വച്ചിട്ടു നീട്ടിയ എല്ലാ സൗഭാ ഗ്യങ്ങളും ഉപേക്ഷിച്ചു രാധേയനായി തന്നെ ജീവി ക്കാൻ തീരുമാനിച്ച ധർമ്മിഷ്ഠന്റെ കഥയ്ക്ക ‘ധർമ്മിഷ്ഠനായ രാധേയൻ’ എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 8.
പ്രപഞ്ചവിധാനത്തിന്റെ അമർത്തിപ്പിടിച്ച് കര ച്ചിൽ പോലെ ആ വനസ്ഥലിലെ ശോകഭരിതമാ ക്കിയതെന്ത്?
Answer:
ഇഴഞ്ഞു നീങ്ങുന്ന രഥചക്രങ്ങളുടെ കന്ദനം പ്രപ ഞ്ചവിധാനത്തിൽ അമർത്തിപ്പിടിച്ച കരച്ചിൽപോലെ ആവനസ്ഥലിയെ ശോകഭരിതമാക്കി.

Question 9.
കൃഷ്ണൻ അറിയുന്ന കർണന്റെ നിജസ്ഥിതി യെന്ത്?
Answer:
ഭൂമിയിൽ കിടയറ്റ വില്ലാളിയായിരുന്നു കർണൻ. അത്ഭുതബലശാലിയും അത്ഭുത വിക്രമിയുമാണ്.

Question 10.
കൃഷ്ണനോട് സന്ദേഹഭാവത്തിൽ കർണൻ പറ തെന്ത്?
Answer:
അല്ലയോ വാസുദേവാ സ്വധർമ്മാചരണങ്ങളിൽ ക്ഷത്രിയ വംശമാകെ വീരസ്വർഗ്ഗം പൂകണമെന്ന ഈശ്വരരഹിതം ആർക്കാണ് ഒഴിവാക്കാൻ കഴി യുക? ആർക്ക്, എങ്ങനെയാണ് അത് ഒഴിവാക്കാൻ കഴിയുക? കൃഷ്ണാ, നിനക്കുപോലും തടുക്കാനാ വാത്ത കാലഗതി മറ്റാർക്കാണ് തടുക്കാൻ കഴി യുക?

Question 11.
കൗന്തേയൻ എന്ന വാക്കു കേട്ടപ്പോൾ കർണനു ണ്ടായ ഭാവഭേദമെന്ത്?
Answer:
കൗന്തേയൻ എന്ന വാക്കു കേട്ട കർണൻ ഞെട്ടി.അവർ വിറയ്ക്കുന്നതായി തോന്നി.

Question 12.
വേദനയുടെ കറുത്ത പ്രകാശത്തിൽ തിളങ്ങുന്ന കർണന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് കൃഷ്ണൻ പറഞ്ഞതെന്ത്?
Answer:
എന്റെ വാക്കുകൾ നിശാന്തനായി കേൾക്കണം കർണാ, നീ സൂതവംശജനല്ല. സൂതനായ അധിര ഥന്റെ പുത്രനുമല്ല. രാധേയനെന്നറിയുന്ന നീ രാധ യുടെ മകനല്ലെന്നും അറിയണം. അർജ്ജുനമാതാ വായ കുന്തിയ്ക്ക് സൂര്യഭഗവാനിൽ നിന്നു ജനിച്ച കാനീനാണ് വികവീരനാ കർണൻ. കൗന്തേ യനായ നീഷികളായ ഞങ്ങൾക്ക് യുധിഷ്ഠിര തുല്യനായ സ്വജനമാണ് നീ യുധിഷ്ഠിര ഭീമാർജ്ജു നന്മാരുടെ സ്വന്തം ജ്യേഷ്ഠനാണ്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 13.
കൃഷ്ണന്റെ വാക്കുകൾ കേട്ടപ്പോൾ സാരഥിയായ ദാരുകന്റെ അവസ്ഥയെന്തായി?
Answer:
കൃഷ്ണന്റെ വാക്കുകൾ കേട്ട് സാരഥിയായ ദാരു കൻ സ്തബ്ധനായി. അവനറിയാതെ അവന്റെ കൈപ്പിടിയിലെ കടിഞ്ഞാൺ അയഞ്ഞുവീണു. അപ്പോൾ രഥത്തിന്റെ ഗതിപോലും നിലച്ചു. രഥം തികച്ചും നിശ്ചലമായി. ചമ്മട്ടിയേന്തിയിരുന്ന കൈയുമായി ദാരുകൻ തേർത്തടത്തിൽ പ്രതിമ പോലെ ഇരുന്നു.

Question 14.
കർണനെ ധർമ്മശാസ്ത്രങ്ങൾ അറിയിക്കേണ്ടതി ല്ലെന്ന് കൃഷ്ണൻ പറയുന്നതിനു കാരണമെന്ത്?
Answer:
വേദപാരംഗതരായ വിപരെ നിത്യവും ഉപാസിച്ച വനാണു കർണ്ണൻ. ദ്വേഷവും അസൂയയും ഒഴിഞ്ഞ മഹാവ്രതമാണ്. ധർമ്മതത്ത്വങ്ങളെല്ലാം മറിയുന്ന മഹാപ്രാജ്ഞനാണ് കർണൻ. വേദശാസ്ത്രാദിക ളിൽ സൂക്ഷ്മജ്ഞാനമുള്ള കർണനെ ധർമ്മശാ സ്ത്രങ്ങൾ പറഞ്ഞറിയിക്കേണ്ടതില്ല. ഒരു കന്യക യിൽ കാസീനനായോ സഹോഢനായോ ജനി ക്കുന്ന പുത്രന് ആ കന്യകയെ പിന്നീടു പരിഗ്രഹി ക്കുന്ന പുരുഷൻ അച്ഛനാണെന്ന് ശാസ്ത്രവിധി കർണന് അറിയാത്ത തില്ല. അതുകൊണ്ടാണ് കർണനെ ധർമ്മശാസ്ത്രങ്ങൾ പറഞ്ഞറിയിക്കേണ്ട തില്ല എന്നു കൃഷ്ണൻ പറയുന്നത്.

Question 15.
ശ്രീകൃഷ്ണൻ കർണനെ ക്ഷണിക്കുന്നതെന്തിന്?
Answer:
ഭ്രാതാക്കളായ പാണ്ഡവരുമൊത്ത് മഹാരാജ്യ ത്തിന്റെ താധിപ്ത്യം നടത്താനാണ് കൃഷ്ണൻ അർജ്ജുനനെ ക്ഷണിക്കുന്നത്.

Question 16.
ഏവരും കൺകുളിർക്കെ കാണേണ്ട കാഴ്ച എന്ത്?
Answer:
സ്വന്തം അനുജന്മാരായ പാണ്ഡവരുമായി കർണൻ സൗഹൃദം പുലർത്തുന്ന കാഴ്ചകൻ കണ്ട് മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ കിടിലം കൊള്ളുകയും ചെയ്യുന്നതും, ഭ്രാതൃപരി സേവിതനായി തനിക്കവകാശപ്പെട്ട സിംഹാസന ത്തിൽ കർണ്ണൻ ഇരിക്കുന്നതുമായ കാഴ്ചയാണ് ഏവരും കൺകുളിർക്കെ കാണേണ്ടത്.

Question 17.
ആയുധവിദ്യാ പ്രയോഗദിവസം കർണന് അപ മാനം വരുത്തിയ സംഭവമെന്ത്?
Answer:
ആയുധവിദ്യാ പ്രയോഗദിവസം “നിന്റെ അച്ഛനമ്മ മാർ ആരാണ്? നിന്റെ കുലമേതാണ്” എന്ന് കൃപർ ചോദിച്ചപ്പോൾ അപമാനഭാരത്താൽ കർണന്റെ തല താണുപോയി.

Question 18.
‘കർണൻ മൃതനായ ദിവസമാണത്’ -ഏത് ?
Answer:
ആയുധവിദ്യാ പ്രയോഗദിവസം

Question 19.
സുയോധനന്റെ വിജയകാക്ഷയ്ക്കാസ്പദം എന്ത്?
Answer:
കർണൻ അർജ്ജുനെന്ന രഥത്തിൽ വധിക്കു മെന്ന വിശ്വാസമാണ് സുയോധനന്റെ വിജയകാക്ഷ യ്ക്കാസ്പദം.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 20.
“കൃഷ്ണാ നീ എന്റെ ഈ വാക്കു കേട്ടാലും” കർണന്റെ ‘വാക്ക്’ എന്ത്?
Answer:
ഈ ഭൂമിമുഴുവൻ കിട്ടിയാലും ഇപ്പോൾ സുയോധ നനെ കർണൻ കൈവെടിയുകയില്ല.സ്വർണത്തിന്റെ അനേകം കുന്നുകൾ കർണനുനേരെ കൃഷ്ണൻ നീട്ടിയാലും സുയോധനനെ കൈവെടിയുകയില്ല. ബന്ധം കൊണ്ടും ലാഭം കൊണ്ടും ഭയം കൊണ്ടും യാതൊന്നു കൊണ്ടും തന്റെ മാർഗത്തിൽ നിന്നും കർണന് ഇനി പിന്മാറ്റമില്ല.

Question 21.
അന്നാണ് പാണ്ഡവൻ യുദ്ധം ജയിക്കുക എന്ന്?
Answer:
ജയാപജയങ്ങൾ ഗൗനിക്കാതെ, മരണഭയം കൂടാതെ സുയോധനനുവേണ്ടി സ്വന്തം അനുജ ന്മാരുമായി യുദ്ധം ചെയ്യും. സ്വന്തം മാതാക്ക ളോടും അഭ്യുദയകാംക്ഷിയും സ്വജനവുമായ കൃഷ്ണനോടും ജീവൻ മറന്നു കർണൻ യുദ്ധം ചെയ്യും. ആ യുദ്ധത്തിൽ അർജ്ജുന ശരമേറ്റ് കർണൻ എന്നു ഭൂമിയിൽ വീഴുന്നുവോ അന്നാണ് പാണ്ഡവർ യുദ്ധം ജയിക്കുക.

കർണന്റെ കഥയും കഥാകാരൻ

കർണ്ണൻ-ശിവാജി സാവന്ത്
ശിവാജി ഗോവിന്ദ് സാവന്ത് 1940 ആഗസ്റ്റ് 31-ന് കോലാപ്പൂർ ജില്ലയിൽ അജറയിൽ ജനിച്ചു. മറാഠി നോവലിസ്റ്റ്, പ്രതാധിപർ, അധ്യാപകൻ, എന്നീ നില കളിൽ പ്രസിദ്ധൻ. പ്രധാനകൃതി കൃത്യം 8081 ലെ മികച്ച് സാഹിത്യകൃതിക്കുള്ള മഹാരാഷ്ട്ര കേന്ദ്ര കഥാപാത്രങ്ങളുടെ വിഹ്വലമായ മനസ്സിന്റെ അർത്ഥമന്വേഷിക്കുകയാണ്. കർണ്ണൻ എന്ന നോവ ലിൽ സാവത്ത് ചെയ്തിരിക്കുന്നത്. കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ, ശോണൻ, ശ്രീകൃ ഷ്ണൻ എന്നിവരുടെ ആത്മകഥനങ്ങളിലൂടെ ഒൻപത് ഭാഗങ്ങളായി ഭാരതകഥ നൂതനമായ കഥ്യാ ഖ്യാന രീതിയിലൂടെയും അനാവരണം ചെയ്യുന്നു.

മഹാഭാരത കഥയിലെ കർണ്ണനെ കേന്ദ്രമാക്കി ഭാര തകഥ ഒന്ന് പുനരാവിഷ്ക്കരിക്കപ്പെടുന്നു. ഇതി ഹാസ കഥയുടെ സമഗ്രതയോടു കൂടി രചിക്ക പ്പെട്ട ഈ കൃതി മഹാഭാരത്തെ ഉപജീവിച്ച് രചി ക്കപ്പെട്ട കൃതികളിൽ പ്രമുഖ സ്ഥാനം അലങ്കരി ക്കുന്നു. ഇത് സാവന്തിന്റെ കർണ്ണ ഭാരതമെന്നും വിശേഷിപ്പിക്കപ്പെടുന്നു.

മഹാഭാരത പഠനങ്ങൾ ഇരാവതി കാർവ
ബർമ്മയിൽ ജനിച്ചു. വിദ്യാഭ്യാസ ഗവേഷണം, പൊതുപ്രവർത്തനം എന്നീ വിഷയങ്ങളെ സംബ ന്ധിച്ച് അനവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മറാ ത്തിയിലും രചിച്ചിട്ടുണ്ട്. പണ്ഡിതോചിതമായ സമീപനം, വിഷയത്തെക്കുറിച്ച് അഗാധമായ പഠനം എന്നിവരുടെ ഇവരുടെ ഗുണവിശേഷങ്ങളായി കരുതപ്പെടുന്നു.

മഹാഭാരത കഥാപാത്രങ്ങളെക്കുറിച്ചും അക്കാ ലത്തെ സാമൂഹിക പരിസ്ഥിതികളെ കുറിച്ചും ഉള്ള ഒരു ഗവേഷണ പഠനമാണിത്

കർണ്ണഭൂഷണം ഉള്ളൂർ എസ്. പരമേശ്വരയ്യർ
ആസന്നമാകുന്ന കുരുക്ഷേത്രയുദ്ധം കർണ്ണനെ ജയിക്കണമെങ്കിൽ കവചകുണ്ഡലങ്ങൾ കൈക്ക ലാക്കണമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ഒരു ബ്രാഹ്മ ണവേഷത്തിൽ കർണ്ണന്റെ കൊട്ടാരത്തിലെത്തു ന്നു. ദാനധർമ്മിഷ്ടനായ കർണ്ണൻ കവചകുണ്ഡ ലങ്ങൾ കൊടുക്കുമെന്ന് മനസ്സിലാക്കി പിതാവായ സൂര്യൻ കർണ്ണനോട് ഇന്ദ്രന്റെ ചതിയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്നു. പക്ഷെ പിതാവിനെ ആജ്ഞയെ കൂസാതെ ബ്രാഹ്മണവേഷം ധരിച്ചു വന്ന ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ദാനമായി ചോദിച്ചുവാങ്ങുന്നു. ആർഷപുരാണ സംസ്കൃതി യുടെ ഉത്തമ നായക സ്ഥാനത്താണ് ഉള്ളൂർ കർണ്ണനെ അവതരിപ്പിക്കുന്നത്.

കർണ്ണശപഥം (കഥകളി)
മാലി മാധവൻ നായർ രചിച്ച “കർണ്ണശപഥം’ എന്ന കഥകളിയിൽ കർണ്ണന്റെ മനസ്സിന്റെ വൈകാരിക ഭാവതലങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആധുനിക ആട്ടക്കഥകളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം ഈ കൃതിക്കുണ്ട്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

കുരുവംശജാതന്മാർ

  • പാണ്ഡവരും കൗരവരും
  • പ്രതാപശാലിയായ ഒരു സോമവംശ രാജാവായി രുന്നു കുരു. കൗരവരുടെയും പാണ്ഡവരുടെയും പൂർവികൻ.
  • കുരു ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പൂർവികനായതുകൊണ്ടാണ് പാണ്ഡവ കൗരവർ കുരുവംശജാതന്മാർ എന്ന് അറിയപ്പെട്ടത്.

ക്ഷത്രിയവംശം

  • ചാതുർവർണ്യത്തിൽ രണ്ടാമത്തേതാണ് ക്ഷത്രി യൻ (ബ്രാഹ്മണൻ, ക്ഷത്രിയർ, വൈശ്യർ, ശുദർ)
  • ഋഗ്വേദത്തിൽ ശക്തിമാൻ, നാശത്തിൽ നിന്ന് രക്ഷി ക്കുന്നവൻ എന്നീ അർത്ഥങ്ങൾ നൽകിയിട്ടുണ്ട്.
  • കാലക്രമത്തിൽ യോദ്ധാക്കളായ ഒരു ജാതിക്കാർ എന്ന അർത്ഥത്തിൽ ക്ഷത്രിയവംശം എന്ന പേരു ണ്ടായി.

ദ്രൗപദിയുടെ അഞ്ചുമക്കൾ

  • ധർമ്മപുത്രന് ജനിച്ച പ്രതിവിന്ധ്യൻ
  • ഭീമന് ജനിച്ച ശ്രുതസേനൻ
  • അർജ്ജുനന് ജനിച്ച ശ്രുതകീർത്തി
  • നകുലന് ജനിച്ച ശതാനികൻ
  • സഹദേവന് ജനിച്ച ശുതകർമാവ്

അഭിമന്യു

  • അർജ്ജുനന് ശ്രീകൃഷ്ണന്റെ സഹോദരിയായ സുഭദ്രയിൽ ജനിച്ച പുത്രൻ
  • വിരാട രാജാവിന്റെ പുത്രിയായ ഉത്തര വിവാഹം കഴിച്ചു. അതിൽ പരീക്ഷിത്ത് എന്ന പുത നുണ്ടായി.
  • കുരുക്ഷേത്ര യുദ്ധത്തിൽ പദ്മവ്യൂഹത്തിൽപ്പെട്ട അഭിമന്യു കൊല്ലപ്പെട്ടു.

ധൃഷ്ടദ്യുമ്‌നുൻ

  • ഭൂപദരാജാവിന്റെ പുത്രൻ. പാഞ്ചാലിയുടെ സഹോ ദരൻ.
  • പാണ്ഡവകൗരവരുടെ ഗുരുവായ ദ്രോണരെ വധി ക്കുന്നതിനു ദ്രുപദൻ യാഗമനുഷ്ഠിച്ച് ഉണ്ടായ
  • ദ്രോണരെ വധിച്ച് ധ്യഷ്ടദ്യുമ്നനെ ഭാരതയുദ്ധ ത്തിൽ അവസാന രാത്രിയിൽ ദ്രോണപുത്രനായ അശ്വത്ഥാമാവ് (ദൗണി) ക്രൂരനായി വധിച്ചു.

ധൗമ്യൻ
പാണ്ഡവരുടെ കുലഗുരുവായ ഒരു മഹർഷി അവ രുടെ എല്ലാ കർമ്മങ്ങളിലും ആത്മീയഗുരുവായി പ്രശോഭിച്ചിരുന്ന പുരോഹിതൻ

പാഞ്ചാല മാത്സ്യം ചേദി രാജ്യം

  • ഭാരതത്തിലെ ഒരു പ്രാചീനരാജ്യമാണ് പാഞ്ചാല രാജ്യം. പാണ്ഡവ ഭാര്യയായ ദ്രൗപതി പാഞ്ചാല രാജാവായ ദ്രുപദന്റെ മകളാണ് അതുകൊണ്ടാണ് പാഞ്ചാലി എന്ന പേരുവന്നത്.
  • വിരാട രാജാവിന്റെ രാജ്യം പാണ്ഡവരുടെ അജ്ഞാതവാസം വിരാടരാജാധാനിയിലായി രുന്നു. വീരാടൻ ഭാരതയുദ്ധത്തിൽ ദ്രോണരാൽ വധിക്കപ്പെട്ടു.
  • വിഷ്ണുവിൽ നിന്ന് തുടങ്ങുന്ന വംശാവലിയുടെ അവസാനത്തെ കണ്ണിയാണ് ചേദി. അദ്ദേഹം ഭരി ച്ചിരുന്ന രാജ്യമാണ് ചേരിരാജ്യം. ചേരിയിൽ നിന്ന് ദിവംശം തുടങ്ങുന്നു.

Leave a Comment