ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Dharmishtanaya Radheyan Summary

ധർമ്മിഷ്ഠനായ രാധേയൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8 1
കേരളത്തിലെ ഒരു ചരിത്രകാരനും, സാമൂഹ്യ-രാ ഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തന കനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര് പണിക്കശ്ശേരിയിൽ കേശവൻ ബാലകൃ ഷ്ണൻ. എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ ജനിച്ചു.

ഉന്നതവിദ്യാഭ്യാസം എറണാകുളം മഹാരാ ജാസ് കോളേജിലായിരുന്നു. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുട ങ്ങി. ദിനസഭയുടെ എഡിറ്റർ, കേരള കൗമുദിയിൽ ദീർഘകാലം പ്രതാധിപസമിതിയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പി. കെ. ബാലകൃഷ്ണൻ പ്രവർത്തിച്ചു.

“ഇനി ഞാൻ ഉറങ്ങട്ടെ” എന്ന നോവലിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. നാരായണഗുരു (സമാ ഹാര ഗ്രന്ഥം) പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (നോവൽ) ചന്തുമേനോൻ ഒരു പഠനം, നോവൽ സിദ്ധിയും സാധ നയും, കാവ്യകല-കുമാരനാശാനിലൂടെ എന്നീ നിരൂപ ണങ്ങളും, ടിപ്പു സുൽത്താൻ (ജീവചരിത്രം) എന്നി വയും പ്രധാന കൃതികളാണ് കേരള സാഹിത്യ അക്കാ ദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.

എം.കെ സാനു എഴുതിയ “ഉറങ്ങാത്ത മനീഷി പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രമാണ്. 1991 ഏപ്രിൽ അദ്ദേഹത്തിന്റെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീണു.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

സന്ദർഭം
കുന്തി തനിക്കു പിറന്ന സൂര്യപുത്രനായ കർണനെ, ജനിച്ചയുടനെ പെട്ടിയിലാക്കി നദിയിലുപേക്ഷിക്കുന്നു. നദിയിൽ നിന്നു കിട്ടിയ ആ കുഞ്ഞിനെ സുതനായ അധി രഥനും ഭാര്യയായ രാധയും വളർത്തി. ജന്മനാ കവച കുണ്ഡലധാരിയും സമർത്ഥനും ധീരനുമായ കർണൻ ദുര്യോധന പക്ഷത്താണ് നിലയുറപ്പിറച്ചത്. മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് ശ്രീകൃഷ്ണൻ കർണ നോട് തന്റെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന രഹസ്യം വെളിപ്പെടുത്തുകയാണ്. അങ്ങനെ യുദ്ധം ഒഴി വാക്കാനായി അദ്ദേഹത്തെ പാണ്ഡവപക്ഷത്തേക്കു ക്ഷണിക്കുന്നതാണ് പാഠസന്ദർഭം.

പാഠസംഗ്രഹം

മഹാഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും അതേ അന്തരീക്ഷത്തിൽ നില നിർത്തികൊണ്ട് പുതിയമാനം നൽകുന്ന നോവലാണ് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ. പാണ്ഡവ കൗരവ ശത്രുതയിൽ കർണ്ണന് തന്റെ സഹോ ദരൻമാർക്കെതിരെ പൊരുതേണ്ടി വന്ന കഥയാണ് ഈ നോവൽ പറയുന്നത്. ഈ നോവലിലെ ഒരു ഭാഗമാണ് ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠഭാഗം. യുദ്ധത്തിനു മുൻപൊരു ദിവസം ശ്രീകൃഷ്ണൻ കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. അവർ തമ്മി ലുള്ള വികാരനിർഭരമായ സംഭാഷണമാണ് പാഠത്തിന്റെ ഇതിവൃത്തം.
ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8 2

കുന്തി കന്യകയായി രുന്നപ്പോൾ സൂര്യനിൽ ജനിച്ച പുത്രനാണ് കർണൻ. നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയു ദ്ധത്തിൽ കൗരവപക്ഷ ത്താണ് നിലയുറപ്പിക്കു ന്നത്.

കുന്തിപുത്രനാണ് കർണൻ എന്ന സത്യം വെളിപ്പെടുത്തുന്ന തി ലൂടെ അദ്ദേ ഹത്ത പാണ്ഡവപക്ഷത്തേക്ക് കൊണ്ടു വരാം എന്ന് കൃഷ്ണൻ കരുതുന്നു. ഇതിനായി വളരെ സമർ മായാണ് ശ്രീക ഷ്ണൻ സംസാരിക്കു ന്നത്. കുരുക്ഷേത്രയുദ്ധം എന്ന കൊടുംവിനാശം ഒഴി വാക്കാൻ കർണന് മാത്രമേ കഴിയൂ എന്നാണ് കൃഷ്ണൻ പറയുന്നത്. പാണ്ഡവരുടെ ജ്യേഷ്ഠനായ കർണൻ എന്നു സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. തന്റെ ജന്മ രഹസ്യം അറിയുന്ന വേളയിൽ കർണൻ നിശ്വാസം പോലും നിലച്ച അവസ്ഥയിലാവുന്നുണ്ട്. ഹസ്തിനാ പുരിയുടെ സിംഹാസനമാണ് കൃഷ്ണൻ കുന്തിപുത്രന് വാഗ്ദാനം ചെയ്തത്. പാണ്ഡവരുടെ സഹോദരസ്ഥാ നവും പാണ്ഡപക്ഷക്കാരായ രാജാക്കന്മാരുടെ ബഹു മാനവും ലോകർക്കു മുന്നിൽ ശ്രേഷ്ഠസ്ഥാനവും എല്ലാം കൃഷ്ണന്റെ വാഗ്ദാനങ്ങളാണ്. അവ സ്വീക രിച്ച് പാണ്ഡവപക്ഷത്തേക്കു കൂറ് മാറിയിരുന്നെങ്കിൽ തനിക്കർഹതപ്പെട്ട കുടുംബവും, കുലമഹിമയും, രാജ്യവും എല്ലാം കർണന് നേടാമായിരുന്നു.

എന്നാൽ കർണന്റെ പ്രതികരണം വ്യത്യസ്തമായി രുന്നു. വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ “ദാനം’ നിഷേധിക്കുന്നു. യുക്തിഭദ്രമാ യാണ് കർണ്ണൻ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കു ന്നത്. ആയുധവിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശ കുല പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത് കൃപർ പരിഹ സിച്ചപ്പോൾ അപമാനഭാരത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാണ്. രംഗവേദി യിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷ്ക്രമിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ് അംഗരാജാവായി അഭിഷേകം ചെയ്തത്. ആ രാജ്യ ദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകിയ തെന്ന് കർണ്ണൻ ശ്രീകൃഷ്ണനോട് പറയുന്നു. തന്നെ വിശ്വസിച്ചു യുദ്ധത്തിനിറങ്ങുന്ന ദുര്യോധനനെ പടുക്ക ടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്നു കർണൻ തീർത്തുപറയുന്നു.

ഞാൻ അങ്ങനെ ചെയ്താൽ നീചമായ കൃത ഇത് പോലും എന്നെ കണ്ടാൽ ലജ്ജിച്ച് തല താഴ്ത്തും! എന്ന വാക്കുകളിൽ ദുര്യോധനനോടുള്ള നന്ദിയും, കടപ്പാടും ആത്മാർത്ഥതയുമാണ് വെളിവാ കുന്നത്. അർത്ഥത്തെ വില വെക്കുന്നവനല്ല. അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല. സൂതപുത നായ ഈ കർണ്ണൻ എന്നും കർണ്ണൻ കൃഷ്ണനോട് പറയുന്നു.

ആത്മാർത്ഥത, വിശ്വസ്തത, നന്ദി, ത്യാഗമനോഭാവം എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണ്ണൻ. നിസ്വാർത്ഥനായ കർണ്ണൻ പ്രാണനേക്കാൾ വില കൽപ്പിച്ചത് അഭിമാനത്തിനാണ്. ഈ ഭൂമി മുഴു വൻ ലഭിച്ചാലും ദുര്യോധനനെ കൈവിടല്ല എന്ന് പറ യുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണനെ സമാനതകളില്ലാത്ത പൗരുഷ്യത്തിന്റെയും ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ആൾരൂപ മായാണ് ലേഖകൻ അവതരിപ്പിക്കുന്നത്.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

അർത്ഥം
ജനശൂന്യം – ആളൊഴിഞ്ഞ (ജനവാസമില്ലാത്ത)
വനഹൃദന്തം – വനത്തിന്റെ ഉള്ളിൽ
ഗതി – മാർഗ്ഗം, വഴി
മന്ദീഭവിപ്പിക്കുക – ക്ഷീണിപ്പിക്കുക (വേഗത കുറ യ്ക്കുക)
അനുജ്ഞ – കല്പന, ഉത്തരവ്, അനുവാദം
ക്രന്ദനം – കരച്ചിൽ
വനസ്ഥലി – കാട്ടുപ്രദേശം
ത്വര – വെമ്പൽ
ശോകഭരിതം – ദുഃഖം നിറഞ്ഞ
ആയാതം – ക്ഷതം, അടി, കൊല, വീഴ്ച, ആപ ത്ത്, ദൗർഭാഗ്യം
വാജി – കുതിര
പരിഗ്രഹിച്ച് – സ്വീകരിച്ച്
ബലവത്തായ – ബലമുള്ള
ജനപദം – രാജ്യം, ദേശം, സമുദായം, നാട്ടു പുറം
ശ്രവിക്കുക – കേൾക്കുക
വലതുപാർശ്വം – വലതുവശം
ആർദ്രത – അലിവ്, ദയ
ആനയിക്കുക – കൂട്ടിക്കൊണ്ടുവരിക
കിടയറ്റ – അതുല്യമായ
വിക്രമി – പരാക്രമി
നിജസ്ഥിതി – ശരിയായ അവസ്ഥ (സത്യാവ സ്ഥ)
മുഹൂർത്തം – നല്ല നേരം
കുരുവംശജാതന്മാർ – കുരുവംശത്തിൽ ജനിച്ചവർ
സമൂലം – മുഴുവനും (വേരോടുകൂടി)
നിരർഥമായ – പ്രയോജനമില്ലാത്ത
കൊടുവിനാശം – വൻനാശം
ഉരുക്കഴിക്കുക – ഉരുവിടുക (ആവർത്തിക്കുക)
നിർന്നിമേഷം – കണ്ണടയ്ക്കാതെ
സന്ദേഹം – സംശയം
കാലഗതി – കാലത്തിന്റെ പോക്ക്
ഒഴിവാക്കുക – ഇല്ലാതാക്കുക
ആയസഗോളം – ഇരുമ്പു ഗോളം
ഈശ്വര ഹിതം – ഈശ്വരന്റെ ഇഷ്ടം
കാലാനുവർത്തി – കാലത്തിനനുസരിച്ച്
പക്വത – പാകത
ഭീകരപ്രതിസന്ധി – ഭയങ്കരമായ തടസം
സുതവംശജൻ – തേരാളിയുടെ വംശത്തിൽ ജനിച്ച വൻ
പ്രതീകം – മാതൃക
കാനീനൻ – കന്യകയുടെ പുത്രൻ
മാസ്മരിക ശക്തി – മായിക ശക്തി
ഉറ്റുനോക്കുക – ശ്രദ്ധയോടെ നോക്കുക
സാരഥി – തേരാളി
ചമ്മട്ടി – കൊരടാവ്, സമ്മർദ്ദിനി, ചാട്ട
ജീവസ – ഓജസ്സുനശിച്ച
തേർത്തടം – തേർത്തട്ട്
വേദപാരംഗതൻ – വേദപണ്ഡിതൻ
വിചിത്രഭാവം – വിശേഷപ്പെട്ട ഭാവം
സഹോഢൻ – വിവാഹകാലത്തു തന്നെ സ്ത്രീ യുടെ ഗർഭത്തിലുണ്ടായിരുന്ന ചുത്രൻ
നിത്യവും – ദിവസവും
വാജി – കുതിര
നിർജീവം – ജീവൻ നഷ്ടപ്പെട്ട
സ്വജനം – സ്വന്തം ആൾക്കാർ
സാരം – സത്ത്
ഗർവ് – അഹങ്കാരം
ചെവിക്കൊണ്ടു – കേട്ടു, അനുസരിച്ചു
വൃഷണികൾ – യാദവന്മാർ
സംജ്ഞ – പേര്
സങ്കേതം – താവളം
മൂകനായി – മൗനിയായി
വർത്തിച്ചു – സ്ഥിതി ചെയ്തു
സ്തബ്ധൻ – സ്തംഭിച്ചവൻ (നിശ്ശബ്ദൻ)
വിജ്ഞാപനം ചെയ്യുക – വിളംബരം ചെയ്യുക, അറിയിക്കുക
ദേവമഹാപ്രഹൻ – ദേവതുല്യൻ
സ്നേഹാർഹൻ – സ്നേഹത്തിനർഹനായവൻ
നിശ്വസം – ദീർഘശ്വാസം, നെടുവീർപ്പ്
സ്തോഭം – തടസ്സം, നിറുത്ത്
സ്തബ്ദൻ – നിശ്ചലൻ
ആധാരം – അടിസ്ഥാനം
മാതൃവശാൽ – മാതൃവഴിക്ക്
ധർമ്മചാരി – ധർമ്മമാർഗ്ഗത്തിൽ ജീവിക്കുന്നവൻ
അനാവരണം ചെയ്യുക – വെളിവാക്കുക
പാദധൂളി – പാദത്തിലെ പൊടി
സമസ്തം – എല്ലാം
സാഷ്ടാംഗം – അഷ്ടാംഗങ്ങളോടു കൂടി
ജ്ഞാപനം – അറിയിപ്പ്
അഭിഭൂതം – പരിഭവിക്കപ്പെട്ട, തോല്പിക്കപ്പെട്ട
അഗ്ന്യാഹുതി – തീയിൽ ചാടിമരിക്കുക
ശ്വേതാശ്വരഥം – വെള്ളക്കുതിരകളെ പൂട്ടിയരഥം
സിംഹാസാനരൂഢൻ – സിംഹാസനത്തിലിരിക്കുന്നവൻ
ശീർഷോപരി – ശിരസിനു മുകളിൽ
ഹിതവാക്യം – ഇഷ്ടവാക്യം
വേഴ്‌ച – ബന്ധം
നിഷ്ക്രമിക്കുക – ഒഴിവാക്കുക
വിഭൂതി – ഐശ്വര്യം, ഭസ്മം
അഭിശതൻ – ശപിക്കപ്പെട്ടവൻ
ഹിതം – ഇഷ്ടം
നൗക – വള്ളം
നീചം – നികൃഷ്ടം
ൈകവടിയുക – ഉപേക്ഷിക്കുക
ആത്മഭാഷണം – ആത്മഗതം
തപ്തധാര – ദുഃഖപ്രവാഹം
അഭ്യുദകാംക്ഷ – ഉന്നതിയിലുള്ള ആഗ്രഹം
ജയാപജയങ്ങൾ – ജയവും അപജയവും (പരാജയ വും)
ഭ്രാതാക്കൾ – സഹോദരങ്ങൾ
വർത്തിക്കുന്നു – സ്ഥിതിചെയ്യുന്നു.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

പര്യായം
വനം – അടവി, അരണ്യം, വിപിനം, കാനനം, കാന്താരം, ഗഹനം
രഥം – തേര്, ശതാംഗം, സ്യന്ദനം
കുതിര – ഘോടകം, തുരഗം, തുരംഗരം, അശ്വം, വാജി, വാഹം, അർവ, ഗന്ധവം, ഹയം, സൈന്ധവം
കൈയ് – ഭുജം, ബാഹു, പ്രമേഷ്ടം, ദോസ്, കരം, ഹസ്തം, പാണി
വില്ലാളി – ധന്വി, ധനുഷ്മാൻ, ധാനുഷ്കൻ, നിഷം ഗി, ആസ്തി, ധനുർധരൻ
വാക്ക് – വ്യാഹാരം, ഉക്തി, ലുപിതം, ഭാഷിതം, വചനം, വചസ്സ്, വാണി, ഭാരതി, വാക്കി, മൊഴി, ഗീര്
ഇരുമ്പ് – ലോഹം, ശസ്ത്രകം, തീക്ഷ്ണം, പിണ്ഡം, കാലായസം, അയസ്സ്, അംശ്മസാരം
ക്ഷത്രിയൻ – രാജന്യൻ, ബാഹുജൻ, വിരാട്, മുർധാദി ഷിക്തർ
ചുത്രൻ – ആത്മജൻ, തനയൻ, സുതൻ, പുത്രൻ, സൂനു,നന്ദനൻ, മകൻ, തനുജൻ, വീര്യ ജൻ
അശ്വം – കുതിര, തുരംഗം, തുരംഗരം, വാജി, വാഹം, അർവാവ്, ഗന്ധർവം, സൈന്ധ വം, സ്പതി, ഘോടകം, പീതി, വീതി ഹയം, ശാലിഹോത്രം, പ്രതി, കുണ്ഡി, കാധികദര, താർക്ഷ്യം, ക്രമണം, പാകലം, പരുഷം, മാഷാശി
ചുണ്ട് – ഓഷ്ഠം, അധരം, രദന, ഛദം, ദശനവാ സസ്
തേരാളി – നിയതാവ്, പ്രാജിതാവ്, യന്താവ്, സൂതൻ, ക്ഷതാവ്, സാരഥി, സുവേ ഷ്ഠൻ, ദക്ഷിണസ്ഥൻ, രകുടുംബ
ചമ്മട്ടി – കഷ, കശ, കുതിരച്ചാട്ട
മുഖം – വകം, ആസ്യം
Gimഞാൺ – ഗുണം, ജ്യാ, ശിഞ്ജിനി, മൗർവീ, ഭാരം
കാഴ്ച – ദൃഷ്ടി, ദർശനം, നിവർത്തനം, നിധ്യാ നം, ആലോകനം
ശാസ്ത്രം – പ്രമാണം, ദൃഷ്ടാന്തം, തീർത്ഥം
പൊടി – ധൂളി, (മണ്ണിന്റെ പൊടി) രേണു, പാ സൂസ, രജസ് അരച്ചു പൊടിച്ചത്) ചൂർണ, ക്ഷോദം
വായു – ശ്വസനൻ, സ്പർശനൻ, സദാഗതി, പുഷദശ്വൻ, ഗന്ധവാഹനനൻ, ആശു ഗൻ, അനിലൻ, സീരൽ, മാരുതൻ, മരുത്ത്, ജഗൽ പ്രാണൻ, സ്മീരണൻ, നഭസ്വാൻ, വാതം, പവനൻ, പവമാനൻ, പ്രഭജ്ഞനൻ, ഹരി
കണ്ണ് – ദൃഷ്ടി, നയനം, ലോചനം, നേത്രം, അക്ഷി, ചക്ഷു, ദക്ഷ, ഈക്ഷണം, അംബകം
ജ്യേഷ്ഠൻ – പൂർവജൻ, അഗ്രജൻ, അഗ്രിയൻ
കർത്തൻ – വാസുഷേണൻ, രാധേയൻ, അംഗരാ ജൻ
കർണാഭരണം – കർവേഷ്ടനം, കർണഭൂഷണം, കുണ്ഡലം, കർണിക, താലപത്രം, ഉൽക്ഷിപ്തിക, താലകം, ദന്തകം
പടച്ചട്ട – തനുത്രം, വർമം, ദംശനം, ഉരച്ഛദം, കങ്ക ടകം, ജഗരം, കവചം
പടച്ചട്ടയണിഞ്ഞവൻ – ആമുക്തൻ, പിനദ്ധൻ, സന്നദ്ധൻ, വർമിതൻ, ദംശിതൻ, വ്യൂഢകങ്കടൻ
സമർഥൻ – പ്രവീണൻ, നിപുണൻ, അഭിജ്ഞൻ, വിജ്ഞൻ, നിഷണാതൻ, ശിക്ഷിതൻ,
വൈജ്ഞാനികൻ, ക്യതമുഖൻ, കൃതി, കുശലൻ, ദക്ഷൻ, ചതുരൻ, പടു, വിദ ഗ്ധൻ
പൂജ – തമസ്യ, അപമിതി, സപര്യ, അർച്ച അർച്ചന, അർഹണ
പൂജാർഹൻ – പൂജ്യൻ, പ്രതീക്ഷ്യൻ
പൂജിക്കപ്പെട്ടത് – പൂജിതം, അശ്ചിതം, അർച്ചിതം
ലോകം – ജഗതി, വിഷ്ടപം, ഭുവനം, ജഗത്
പറക്കൽ – ഡീനം, ഉഡ്ഡീനം, സംഡീനം
യുദ്ധം – ആയോധനം, ജന്യം, പ്രധാനം, പ്രവി ദാരണം, ആസ്കന്ദനം, മൃധം, സംഖ്യം, സമീകം, സംപരായകം, സമരം, രണം, കലഹം, വിഗ്രഹം, സംപ്രഹാരം, അഭി സംപാതം, കലി, സംസ്ഫോടം, സംയുഗം, അഭ്യാമർദം, സമാഘാതം, സംഗമം, അഭ്യാഗമം, ആഹവം, സമു ദായം, സമിതി, ആജി, സ്മിത്, ഇത്, സംഗരം, പോര്, അടർ
ജയം – വിജയം, വെറ്റി
തോൽവി – പരാജയം, പരാഭവം, പരഭൂതി, അപജയം
മരണം – പഞ്ചത, കാലധർമ്മം, പ്രജയം, അത്യയം, അന്തം, നാശം, മൃത്യു, ജീവ നാശം, പ്രാണഹാനി, നിധനം
ജീവൻ – ജീവാതെ, ജീവനം, ചേതന, അമ്പു, പ്രാണൻ

Leave a Comment