ഫാത്തിമത്തുരുത്ത് Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and ഫാത്തിമത്തുരുത്ത് Fathima Thuruth Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Fathima Thuruth Summary

Fathima Thuruth Summary in Malayalam

ഫാത്തിമത്തുരുത്ത് Summary in Malayalam

ആമുഖം

അഷ്ടമുടിക്കായലിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു ദ്വീപാണ് ഫാത്തിമത്തുരുത്ത്. കൊല്ലം ജില്ലയിൽ പ്രകൃതി ഒരുക്കിയ മനോഹര കൂടാരമാണ് ഫാത്തിമത്തുരുത്ത്, ഫാത്തിമ തുരുത്തിലെ മനോഹരവും ലളിതവും പരിമിതികൾ നിറഞ്ഞതുമായ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ ഫാത്തിമത്തുരുത്ത് എന്ന കവിത പങ്കു വെയ്ക്കുന്ന ആശയം. ഫാത്തിമ മാതാവിന്റെ നാമധേയമാണ് ഈ ദ്വീപിനു നൽകിയിരിക്കുന്നത് എന്നാണ് ഈ ഗ്രാമവാസികൾ പറയുന്നത്.

ഫാത്തിമത്തുരുത്ത് Summary in Malayalam Class 7

ആശയം
ഫാത്തിമത്തുരുത്ത് Summary in Malayalam Class 7 1
മലയാളത്തിന്റെ മനോഹര കവി ശ്രീ. കുരീപുഴ ശ്രീകുമാറിന്റെ കവിതയാണ് ഫാത്തിമ തുരുത്ത്. ഫാത്തിമത്തുരു ത്തിന്റെ മനോഹര ദൃശ്യങ്ങളും പ്രകൃതിയും കവിതയിൽ നിറയുന്നു. ഒപ്പം പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദ്വീപു നിവാസികളുടെ കഥനങ്ങളും ഇവിടെ വിഷയമാകുന്നുണ്ട്. രാത്രി വഞ്ചിയിൽ പുഴയിലൂടെ കറങ്ങി നിലാവ് കാണണം എന്നും പൂക്കളോട് പൂക്കളെ പറ്റി തിരക്കണം എന്നും തുടങ്ങി നിരവധി കാര്യങ്ങൾ കവി പറയുകയാണ് പ്രകൃതിയുടെ സൗന്ദര്യം തിരയുകയും ജീവിതത്തോട് പ്രകൃതിയെ ചേർത്തു വെയ്ക്കുകയുമാണിവിടെ.

Leave a Comment