കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 കാൽവിരലിൽ വിരിയും കവിത Kaalviralil Viriyum Kavitha Notes Questions and Answers Pdf improves language skills.

Kaalviralil Viriyum Kavitha Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 4 Chapter 10 Kaalviralil Viriyum Kavitha Question Answer

Class 7 Malayalam Kaalviralil Viriyum Kavitha Notes Question Answer

വായിക്കാം കണ്ടെത്താം
Question 1.
“എന്റെ ഹൃദയതാളം ഉയരുന്നത് ആദ്യമായി ഞാൻ കേട്ടു” – എപ്പോഴാണ് ഹൃദയതാളം ഉയർന്നത്?
Answer:
സെറിബ്രൽ പാൾസി ബാധിച്ച ക്രിസ്ററി ബ്രൗണിന് താൻ ഇടതുകാൽ കൊണ്ട് വരച്ച ചിത്രങ്ങളെക്കുറിച്ച് ഒട്ടും തന്നെ മതിപ്പില്ലായിരുന്നു. എന്നാൽ അവന്റെ കൂട്ടുകാരിയായി എത്തിയ ഡെലാഹണ്ട് എന്റെ ചിത്ര ങ്ങളെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ അതിന്റെ ഓരോ വിശദാംശത്തെയും മാസ്റ്റർപീസുകളായി എണ്ണതിട്ടപ്പോൾ തന്റെ ഹൃദയതാളം ആദ്യമായി ഉയരുന്നത് ക്രിസ്റ്റി കേട്ടു.

Question 2.
സൺഡേ ഇൻഡിപെൻഡന്റ് എന്ന പത്രത്തിൽ ഏത് മത്സരത്തെക്കുറിച്ചുള്ള വാർത്തയാണ് ക്രിസ്റ്റി
കണ്ടത്?
Answer:
പന്ത്രണ്ടിനും പതിനാറിനും ഇടയിലുള്ള കുട്ടികൾക്കു വേണ്ടി നടത്തുന്ന ഒരു പെയിന്റിങ് മത്സരത്തെ ക്കുറിച്ചായിരുന്നു അത്. സിൻഡ്രല തന്റെ രാജകുമാരനുമൊത്ത് നൃത്തം ചെയ്യുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പെയിന്റ് ചെയ്യേണ്ടത്. സിൻഡലം രാജകുമാരനും ചുറ്റും മറ്റ് നർത്തകരുമുണ്ട്.

കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10

Question 3.
“ആ വെള്ളിയാഴ്ച ആരോ കതകിനു മുട്ടി” ആരാണ് വന്നത്? എന്തിനായിരുന്നു അവർ വന്നത്?
Answer:
സൺഡേ ഇൻഡിപ്പെൻഡന്റ് പത്രത്തിലെ റിപ്പോർട്ടറും ഫോട്ടോഗ്രാഫറുമായിരുന്നു വന്നത്. അവർ നട ത്തിയ മത്സരത്തിൽ പങ്കെടുത്ത ക്രിസ്ററി ബ്രൗണിനെക്കുറിച്ച് അറിയുന്നതിനും ക്രിസ്റ്റിയുടെ ഫോട്ടോ യെടുക്കുന്നതിനുമാണ് അവർ വന്നത്.

ചർച്ചചെയ്യാം, എഴുതാം
Question 1.
“നോക്ക് ! നോക്ക്! എടാ നീ നേടി, നേടി, നോക്ക്!” ക്രിസ്റ്റിയുടെ അച്ഛന്റെ വാക്കുകളാണിവ. പരി മിതികളിൽ നിന്നു സാധ്യതകളിലേക്ക് ഉയർന്നുവന്ന കലാകാരനാണ് ക്രിസ്റ്റി ബ്രൗൺ. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയെല്ലാമാണ് നമുക്ക് പ്രചോദനമായിത്തീരുന്നത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
സെറിബ്രൽ പാൾസി ബാധിച്ച് ശരീരം തളർന്നപ്പോഴും തളരാത്ത മനസ്സോടെ ചലനശേഷിയുള്ള ഇടതു കാലുകൊണ്ട് ബ്രഷ് പിടിച്ച് ചിത്രരചന നടത്തിയ കലാകാരനാണ് ക്രിസ്റ്റി ബ്രൗൺ. അരയ്ക്ക് താഴെ പിണഞ്ഞുകിടക്കുന്ന മെലിഞ്ഞ കാലുകളും ഇരുവശവും പിണഞ്ഞ് ഒട്ടിനിൽക്കുന്ന ചലനശേഷിയില്ലാത്ത കൈകളുമുള്ള അവന് പരസഹായമില്ലാതെ ഒന്നു നീങ്ങിയിരിക്കാൻ പോലുമാകുമായിരുന്നില്ല. എന്നാൽ ആ അവസ്ഥയിൽപ്പോലും സൺഡേ ഇൻഡിപ്പെൻഡന്റിലെ മത്സരത്തിൽ അവർ പങ്കെടുത്തു. ആ പത ത്തിന്റെ റിപ്പോർട്ടർ അന്വേഷിച്ചെത്തിയതും അവന്റെ ഫോട്ടോഗ്രാഫ് പത്രത്തിൽ വന്നതും അവന്റെ ചിത്ര കലാ പാടവത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണ്. ചെറിയ പരിമിതികളിൽപ്പോലും പരാ തിപ്പെട്ട് പിന്തിരിയുന്നവരാണ് നാം പലപ്പോഴും. കരുത്തുള്ള ശരീരത്തിൽ തളർന്ന മനസ്സോടെ നിൽക്കുന്ന നമുക്ക് തളർന്ന ശരീരത്തിലെ കരുത്തും മനസ്സിനുടമയായ ക്രിസ്റ്റി ബ്രൗണിയുടെ ജീവിതം ഒരു മാതൃക തന്നെയാണ്.

ഇ-മെയിൽ തയ്യാറാക്കാം
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 1
Question 1.
കുറിപ്പ് വായിച്ചല്ലോ. അതിജീവനത്തിലൂടെ സാമൂഹികാംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ജസ്ഫറിനെ അഭിനന്ദിച്ചുകൊണ്ട് ഇ-മെയിൽ സന്ദേശം തയ്യാറാക്കുക.
Answer:
From : Achu@gmail.com
To : jusfeer123@gmail.com
Subject : ജസ്ഫറിന് ഒരു അഭിനന്ദന സന്ദേശം

പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ആത്മവിശ്വാസം കൊണ്ടു തോൽപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദന ങ്ങൾ നേരുന്നു. ചിത്രകലയിലുള്ള നിങ്ങളുടെ കഴിവിനു മുന്നിൽ ശാരീരിക ബുദ്ധിമുട്ടുകൾ പോലും അവ ഗണിക്കാതെയുള്ള താങ്കളുടെ ഓരോ ചിത്രപ്രദർശനവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായ താങ്കൾ എന്നും ഞങ്ങളോരോരുത്തർക്കും പ്രചോദനം തന്നെയാണ്. അതിജീവനത്തിന്റെ പുതിയ മാതൃക കാട്ടിത്തന്ന താങ്കൾക്ക് എല്ലാവിധ ആശം സകളും സ്നേഹപൂർവ്വം നേരുന്നു.

അഭിമുഖം നടത്താം
Question 1.
ചിത്രകലാക്യാമ്പിന്റെ ഉദ്ഘാടനത്തിന് സ്കൂളിലെത്തുന്ന പ്രമുഖ ചിത്രകാരനുമായുള്ള അഭിമുഖത്തിന് ഒരു ചോദ്യാവലി തയ്യാറാക്കുക.
അഭിമുഖത്തിനുശേഷം റിപ്പോർട്ടും തയ്യാറാക്കുമല്ലോ.
Answer:
അഭിമുഖ ചോദ്യാവലി

  1. ചിത്രകലയോടുള്ള താൽപര്യം കുട്ടിക്കാലം മുതൽ തന്നെ താങ്കൾക്ക് ഉണ്ടായിരുന്നോ?
  2. താങ്കളുടെ ചിത്രരചനാശൈലിയിൽ തനതായ ഒരു രീതിയുണ്ട്. ഇത്രൂ പപ്പെട്ടുവന്നതിനെക്കുറിച്ച് വിശ ദീകരിക്കാമോ?
  3. ചിത്രകലമേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ?
  4. ചിത്രകലയിൽ അങ്ങയുടെ ഗുരു ആരാണ്?
  5. പെൻസിൽ ഡ്രോയിങ്ങിലാണോ പെയിന്റിങ്ങിലാണോ അങ്ങേയ്ക്ക് കൂടുതൽ താൽപര്യം?

റിപ്പോർട്ട്
8/02/2024 ഗവ. എൽ. പി. തളിക്കുളത്തിൽ വച്ച് രാവിലെ 11 മണി മുതൽ ഏകദിന ചിത്രകലാക്യാമ്പ് സംഘ ടിപ്പിക്കുകയുണ്ടായി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രമുഖനായ ഒരു ചിത്രകാരനായിരുന്നു. കുട്ടികൾക്ക് ക്ലാസെടുത്ത അദ്ദേഹവുമായി ഞങ്ങൾ അഭിമുഖം നടത്തുകയുണ്ടായി. ആ അഭിമുഖത്തിൽ കുട്ടിക്കാലം മുതൽ തന്നെ അങ്ങേയ്ക്ക് ചിത്രകലയോട് താൽപര്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം കുട്ടികൾക്ക് വ്യക്തമായി ഉത്തര പറഞ്ഞു കൊടുക്കുകയും ചെയ്തു. ചിത്രകല ഇനിയും വളരേണ്ട മേഖല യാണെന്നും വേണ്ടത്ര പരിഗണന കലാകാരന്മാർക്ക് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പെൻസിൽ ഡ്രോയിങ്, കളറിങ്, തുടർചിത്ര രചന തുടങ്ങിവയെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് വ്യക്തവും ആകർഷകവുമായ രീതിയിൽ അദ്ദേഹം ഉത്തരം നൽകി. കുട്ടികൾ ആവശ്യപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനും അദ്ദേഹം തയ്യാറായി. വൈകിട്ട് 3 മണിയോടെ ക്യാമ്പ് അവസാനിച്ചു.

കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10

ക്ലാസ് മാഗസിൻ
Question 1.
കേരളീയ ചിത്രകലകൾ എന്ന വിഷയവുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തി ക്ലാസ്സ് മാഗസിൻ തയ്യാറാക്കുക.
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 2
ചിത്രകല
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നൊരു ചൊല്ലുമുണ്ട് ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്.

ഗുഹാചിത്രങ്ങൾ
പാലിയോലിത്തിക്ക് കാലഘട്ടത്തിലെ ലോകത്തിലെ കലയുടെ ഏറ്റവും പഴയ ഉദാഹരണങ്ങളിൽ ചില താണ് ഗുഹാചിത്രങ്ങൾ, അല്ലെങ്കിൽ റോക്ക് പെയിന്റിംഗുകൾ ഈ കാലഘട്ടം ശിലായുഗം എന്നും അറി യപ്പെടുന്നു.

ആധുനിക മനുഷ്യരുടെ ആവിർഭാവത്തെ ഉൾക്കൊള്ളുന്ന ഇത് ബിസി 120,000-ൽ തന്നെ സംഭവിച്ചു. മൃഗക്കൊഴുപ്പും രക്തവും പഴങ്ങളും പച്ചിലച്ചാറുകളും കരിയും മരത്തിന്റെ പശയും പ്രകൃതിവർണ്ണങ്ങളും ഉപയോഗിച്ചാണ് ഗുഹാഭിത്തികളിൽ ചിത്രങ്ങൾ വരച്ചിരുന്നത്. വയനാട്ടിലെ എടയ്ക്കൽ ഗുഹ, മറയൂ രിലെ എഴുത്താലെ ഗുഹ എന്നിവിടങ്ങളിൽ പ്രാചീനമായ ഗുഹാചിത്രങ്ങൾ ഉണ്ട്. നൃത്തസമാനമായ രംഗ ങ്ങളും നായാട്ടുരംഗങ്ങളും വ്യത്യസ്തങ്ങളായ മൃഗരൂപങ്ങളുമാണ് ഗുഹാചിത്രങ്ങളിലെ പ്രധാന പ്രതി പാദ്യം.

അനുഷ്ഠാന ചിത്രകല
അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രകലയെയാണ് അനുഷ്ഠാന ചിത്രകല എന്ന് പറയു ന്നത്. കളമെഴുത്തും, പാട്ടും, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, സർപ്പം തുള്ളൽ തുടങ്ങിയവ അനുഷ്ഠാനകലക ളുടെ ഭാഗമായിട്ടുള്ള കളമെഴുത്ത് ഉദാഹരണമാണ്. വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായും ചിത്രീകരിക്കുന്നത്.

ചുമർചിത്രകല
ക്ഷേത്രങ്ങളും പള്ളികളും പഴയരാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചി ട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നുപറയുന്നത്. കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാംതലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിച്ചി ട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുമർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുമർചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്.

ആധുനിക ചിത്രകല
ആധുനിക കലയിൽ ഏകദേശം 1860 മുതൽ 1970 വരെ നീണ്ടുനിൽക്കുന്ന കലാസൃഷ്ടികൾ ഉൾപ്പെടുന്നു. ആ കാലഘട്ടത്തിൽ നിർമ്മിച്ച കലകളുടെ ശൈലികളും തത്ത്വചിന്തകളും സൂചിപ്പിക്കുന്നു. പരമ്പരാഗത കലകളുടെ സവിശേഷതയായിരുന്ന ആഖ്യാനത്തിൽ നിന്ന് അമൂർത്തതയിലേയ്ക്കുള്ള പ്രവണത ആധു നിക കലയുടെ സവിശേഷതയാണ്. സമീപകാല കലാപരമായ നിർമ്മാണത്തെ പലപ്പോഴും സമകാലിക അല്ലെങ്കിൽ ഉത്തരാധുനിക കല എന്ന് വിളിക്കുന്നു.

വിൻസെന്റ് വാൻഗോഗ്, പോൾ സെബാൻ, പോൾ ഗൗറിൻ, ജോർജസ് സീറാത്ത, ഹെന്റി ഡി ടൗലൗസ് ലൗക് തുടങ്ങിയ ചിത്രകാരന്മാരുടെ പാരമ്പര്യത്തിൽ നിന്നാണ് ആധുനിക കലയുടെ തുടക്കം. ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന രാജാരവിവർമ്മ യാണ് ഈ പാരമ്പര്യത്തിനു തുടക്കം കുറിച്ചത്.

പ്രശസ്ത ചിത്രകാരന്മാർ
രാജാരവിവർമ്മ
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 3
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാരവിവർമ്മ. 1848 ഏപ്രിൽ 29 ഒക്ടോബർ 2 ന് കിളിമാന്തർ കൊട്ടാരത്തിൽ ജനി ച്ചു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷ വിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴി തെളിച്ചു. രണ്ടാ മൂന്നോ വയസ്സുള്ളപ്പോൾത്തന്നെ കൊട്ടാരം ചുമരുകളിൽ കരിക്കട്ടകൊണ്ട് രാജാര വിവർമ്മ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു. എണ്ണച്ചായാ ചിത്രകാരനായി ഇന്ത്യ മുഴുവൻ രവിവർമ്മ സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മിഴിവും അഴകും അത്യപൂർവ്വമാണ്. 1871-ൽ മഹാരാജാവിൽ നിന്ന് വീരശൃംഖലയും ആസ്ഥാന ചിത്രകാരൻ എന്ന ബഹുമ തിയും ലഭിച്ചു.

കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10

ടി.കെ. പത്മിനി
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 4
പ്രസിദ്ധ ചിത്രകാരി ടി. കെ. പത്മിനി 1940 മെയ് 2-ന് പൊന്നാനി താലൂക്കിലെ കാടഞ്ചേരിയിൽ ജനിച്ചു. പൊന്നാനി എ.വി. ഹൈസ്കൂൾ മദ്രാസ് ആർട്സ് ആന്റ് ക്രാഫ്റ്റ്സ് കോളേജ് എന്നിവിടങ്ങളിൽ പഠനം. 1960 മുതൽ 69 വരെയുള്ള കാലയ ളവിലാണ് പത്മിനി ചിത്രങ്ങളുടെ പിറവി. ഈ കാലയളവിൽ അവർ 30 എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ രചിച്ചു. കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ. പത്മിനിയുടെ ചിത്രങ്ങൾ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്നു. ടി.കെ. പത്മിനി യുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന പേരിൽ സുസ്മേഷ് ചന്ത്രോത്ത് എന്ന രചനയും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രം 2018-ൽ പുറത്തിറങ്ങി.

പത്മിനിയുടെ പെയിന്റിങ്ങുകളും രേഖാചിത്രങ്ങളും ചെന്നൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലും ഹൈദരാഹാദിലെ സലർ ജംഗ് മ്യൂസിയത്തിലും കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി യിലെ ആർട്ട് ഗാലറിയിലും സൂക്ഷിക്കുന്നുണ്ട്.

കെ.സി.എസ്. പണിക്കർ
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 5
ഇന്ത്യയിലെ ഒരു അതീന്ദ്രിയ ചിത്രകാരനും അമൂർത്ത ചിത്രകാരനുമായിരുന്നു കെ. സി. എസ് പണിക്കർ മുഴുവൻ പേര് കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ. രാജ്യത്തിന്റെ പുരാതനായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യൻ കലാരംഗത്തും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊ ണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേ ഹത്തിന്റെ ചിത്രകലാ പ്രവർത്തനങ്ങൾ

ക്ലിന്റ്
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 6
എഡ്മണ്ട് തോമസ് ക്ലിന്റ് 1976 മെയ് 19 ന് ജനിച്ചു. കുട്ടിക്കാലത്തു തന്നെ വളരെയ ധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴുവയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15ന് ക്ലിന്റ് മരണമടഞ്ഞു.

ലേഖനം തയ്യാറാക്കാം
Question 1.
ഭിന്നശേഷിക്കാരനായ ക്രിസ്റ്റി ബ്രൗൺ ചിത്രകലയിൽ ഉന്നതസ്ഥാനീയനായി മാറിയതിന്റെ സാഹ ചര്യം ആർക്കും പ്രചോദനമായിത്തീരുന്നതാണല്ലോ. പാഠഭാഗത്തെക്കൂടി അടിസ്ഥാനമാക്കി ‘അതിജീ വനം കലകളിലൂടെ’ എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കുക.
Answer:
കലാകായികരംഗത്തും സാഹിത്യത്തിലും ശാസ്ത്രത്തിലുമെല്ലാം കഴിവുതെളിയിച്ച് നിരവധി ശാരീരിക പരിമിതിയുള്ളവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവർ പലരും തങ്ങളുടെ പരിമിതി കളെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും അതിജീവിച്ചവരാണ്.

കലകളിലൂടെ അതിജീവനം സാധ്യമാക്കിയ ഭിന്നശേഷിക്കാരനായ ഒരാളാണ് ക്രിസ്റ്റി ബ്രൗൺ. സെറി ബ്രൽ പാൾസി എന്ന രോഗം ശാരീരിക ചലനങ്ങളെയെല്ലാം തളർത്തിയപ്പോഴും ചലനശേഷിയുള്ള ഇട തുകാൽ കൊണ്ട് ചിത്രകലയിൽ ഉന്നതസ്ഥാനം നേടിയ അദ്ദേഹത്തിന്റെ ജീവിതം ഏവർക്കും പ്രചോദന മാണ്. സംഗീതരംഗത്ത് ഉയരങ്ങൾ കീഴടക്കിയ വൈക്കം വിജയലക്ഷ്മിയും ഇതിനെല്ലാം ഉദാഹരണ മാണ്.

Class 7 Malayalam Kerala Padavali Notes Unit 4 അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾ
കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10 7
മനുഷ്യന്റെ അതിജീവനത്തിന് പ്രകൃതിയിലെ കാഴ്ചകളും അനുഭവങ്ങളുമൊക്കെ വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യവും ഓരോ ജീവജാലങ്ങളുടെ പരസ്പര ആശ്രയത്വവും കാണിച്ചു തരുന്ന ചിത്രമാണ് പ്രവേശക പ്രവർത്തനത്തിൽ കൊടുത്തിരിക്കുന്നത്. അതിജീവനത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങൾ ഈ യൂണിറ്റിൽ കാണാൻ സാധിക്കും.

കാൽവിരലിൽ വിരിയും കവിത Notes Question Answer Class 7 Kerala Padavali Chapter 10

പ്രവേശക പ്രവർത്തനം
Question 1.
ചിത്രവായന നടത്തി കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണ് ഓരോ ജീവികളും. പ്രകൃതിയിലെ നിരവധിയായ ജീവിക ളെല്ലാം ചേർന്ന് പ്രകൃതിയെ മനോഹരമായ ഒരു ചിത്രശാലയാക്കി മാറ്റുകയാണ്. എല്ലാ കലകൾക്കും മനുഷ്യന് പ്രചോദനമേകുന്നത് പ്രകൃതിയാണ്. പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ടാണ് മനുഷ്യൻ വരകളും വർണ്ണങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയും അതിലെ ജീവജാലങ്ങളുമാണ് നമ്മുടെ മനസ്സിലെ വർണ്ണക്കാഴ്ചകൾക്ക് അരങ്ങൊരുക്കുന്നത്.

Leave a Comment