Students can use Class 7 Malayalam Kerala Padavali Question Answer and കാൽവിരലിൽ വിരിയും കവിത Kaalviralil Viriyum Kavitha Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Kaalviralil Viriyum Kavitha Summary
Kaalviralil Viriyum Kavitha Summary in Malayalam
കാൽവിരലിൽ വിരിയും കവിത Summary in Malayalam
ഒരു ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായിരുന്ന ക്രിസ്റ്റി ബ്രൗൺ 1932 ജൂൺ 5-ന് അയർലൻഡിലെ ഡബ്ലിനിൽ ജനിച്ചു. സെറിബ്രൽ പാൾസി അദ്ദേഹത്തെ ഒരു കാലിന്റെ വിരലുകൊണ്ട് മാത്രം എഴുതാനോ ടൈപ്പ് ചെയ്യാനോ അനുവദിച്ചു. മൈ ലെഫ്റ്റ് ഫൂട്ട് (1954) എന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് അദ്ദേഹ ത്തിന്റെ ഏറ്റവും അംഗീകൃത കൃതി. ഇത് പിന്നീട് അതേ പേരിൽ 1989-ൽ അക്കാദമി അവാർഡ് നേടിയ ചിത്ര മായി. ഡാനിയൽ ഡേ-ലൂയിസ് ബ്രൗണായി അഭിനയിച്ചു. 1981 സെപ്തംബർ 7-ന് അദ്ദേഹം അന്തരിച്ചു.
പാഠസംഗ്രഹം
ചലനശേഷിയുള്ള ഇടതുകാലിനെയും അതിന്റെ ഓരോ വിരലുകളെയും ബ്രഷും പെൻസിലുമൊക്കെ ക്കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങളും കുറിച്ചല്ലാതെ ശരീരഭാഗങ്ങളെക്കുറിച്ച് ക്രിസ്റ്റി ബ്രൗൺ ഒരിക്കലും ചിന്തിച്ചി രുന്നില്ല. കാൽവിരലുകൾ കൊണ്ട് വരച്ചിരുന്ന വികൃതമായ ലാൻഡ്കോപ്പുകൾ ഒരിക്കലും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ക്രിസ്റ്റിയുടെ ഡെലാഹണ്ട് എന്ന കൂട്ടുകാരി അവന്റെ ചിത്രങ്ങളെ വാഴ്ത്തിയ പ്പോൾ തന്റെ ചിത്രങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും തന്നെക്കൊണ്ട് മറ്റുള്ളവർക്ക് ഉപകാരമുണ്ടെന്നും അവൻ മനസ്സിലാക്കാൻ തുടങ്ങി.
ബ്രഷുകളും പെൻസിലുകളും ചായങ്ങളുമൊക്കെ നിലത്ത് ക്രമീകരിച്ചു വയ്ക്കുകയാണ് അദ്ദേഹത്തിന്റെ വിനോദം. അക്കാര്യത്തിൽ ഒന്നും കുടുംബാംഗങ്ങളെ ആശ്രയിച്ചാൽ ശരിയാവില്ല എന്നതായിരുന്നു ക്രിസ്റ്റി യുടെ അഭിപ്രായം. സെറിബ്രൽ പാൾസി എന്ന ക്രൂരൻ എന്നെ കീഴ്പ്പെടുത്തി ശാരീരിക ചലനങ്ങളെയെല്ലാം തളർത്തിയപ്പോഴും ഡോക്ടരുടെ നിർദ്ദേശം കേൾക്കാതെ, വീട്ടിൽക്കൊണ്ടു വന്നു ശുശ്രൂഷിക്കുന്ന മാതാപി താക്കളെ കുറ്റപ്പെടുത്തുകയില്ല. തന്റെ ചിത്രങ്ങൾ ഇഷ്ടത്തിനനുസരിച്ച് കൂടുതൽ മികവോടെ ചെയ്യാൻ താൻ തന്നെ അവ ക്രമപ്പെടുത്തി വയ്ക്കണമെന്നുള്ളതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യുന്നത്.
അന്നൊരിക്കലാണ് സൺഡേ ഇൻഡിപ്പെഡന്റിലെ എന്ന പത്രത്തിൽ പന്ത്രണ്ടിനും പതിനാറിനു ഇടയി ലുള്ള കുട്ടികൾക്കുവേണ്ടി നടത്തുന്ന പെയിന്റിങ്ങ് മത്സരത്തെക്കുറിച്ചുള്ള അറിയിപ്പ് ശ്രദ്ധിയിൽപ്പെട്ടത്. സിൻഡ്രല തന്റെ രാജകുമാരനുമൊത്ത് നൃത്തം ചെയ്യുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. അവർക്ക് ചുറ്റും മറ്റ് നർത്ത കരുമുണ്ട്. ആ ചിത്രമാണ് പെയിന്റ് ചെയ്യേണ്ടത്. പന്ത്രണ്ടു വയസ്സുകഴിഞ്ഞ ക്രിസ്റ്റിക്ക് അങ്ങയുടെ അനുവാദ ത്തോടെ പെയിന്റിങ്ങ് ചെയ്യാൻ തുടങ്ങി. ആ ചിത്രത്തിന്റെ എല്ലാ വിശദാംശങ്ങളും മനസ്സിൽ കണ്ടുകൊണ്ട് അവൻ പെയിന്റിങ് പൂർത്തിയാക്കി. എങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ ആ ചിത്രം അയയ്ക്കുന്നതിനെക്കു റിച്ച് അവൻ ചിന്തിച്ചിരുന്നില്ല. പക്ഷേ ഡെലയുടെ വാക്കുകൾ എനിക്ക് ബലം നൽകി. അവൻ ചിത്രം അയച്ചു കൊടുക്കാൻ അമ്മയെ ഏൽപ്പിച്ചു.
ആ വെള്ളിയാഴ്ച അടുക്കളിയിലെ ഒരു ഉയർന്ന വട്ടമേശയിലിരുന്ന് പെയിന്റ് ചെയ്യുകയായിരുന്നു ക്രിസ്റ്റി. അപ്പോഴാണ് പത്രത്തിലെ ഒരു റിപ്പോർട്ടറും ഫോട്ടോഗ്രാഫറും അവന്റെ വീട്ടിലെത്തിയത്. ക്രസ്റ്റിയുടെ അമ്മ യോട് പലതും ചോദിച്ചറിഞ്ഞ അവർ ഞാൻ ഇരുന്ന് പെയിന്റ് ചെയ്യുന്നതിന്റെ ഒരു ഫോട്ടോയുമെടുത്ത് അവർ പോയി. ക്രിസ്റ്റിയുടെ ആദ്യത്തെ ഫോട്ടോഗ്രാഫായിരുന്നു അത്. അടുത്ത ഞായറാഴ്ച ദിവാസ്വപ്നം കണ്ടു കിടക്കുന്ന എന്റെ അടുത്തേക്ക് അച്ഛൻ ഓടിയെത്തി. വളരെയധികം സന്തോഷത്തോടെ അദ്ദേഹം പത്രത്തിന്റെ മധ്യപേജ് ക്രിസ്റ്റിക്ക് കാണിച്ചു കൊടുത്തു. ഷോർട്ട് ട്രൗസറിട്ട ഒരു ചെറിയ കുട്ടി. അവന്റെ മെലിഞ്ഞ കാലുകൾ അരയ്ക്ക് താഴെ പിണഞ്ഞു കിടക്കുന്നു.
ചലനശേഷിയില്ലാത്ത കൈകൾ ശരീരത്തിന്റെ ഇരുവശത്തും പിണഞ്ഞ് ഒട്ടി നിൽക്കുന്ന തന്റെ ഫോട്ടോയാണ് അവൻ ആ പേജിൽ കണ്ടത്. അച്ഛനെന്നെ താഴത്തെ നിലയിൽ എല്ലാ വരുമിരിക്കുന്നിടത്തേക്ക് കൊണ്ടുപോയി. എന്റെ വിജയത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ച് കൊണ്ടിരു ന്നവർ പെട്ടെന്ന് നിശ്ശബ്ദമായി. പിന്നീട് അവിടെ ആഹ്ലാദത്തിന്റെ കൈയടി ഉയർന്നു. അമ്മയുടെ കൈയിലി രുന്ന കാപ്പിപ്പാത്രം നിലത്തിട്ട് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
ഇരുകവിളുകളിലും തെരുതെരു ഉമ്മവെച്ചു. അല്പമകലെ നിന്ന് തൃപ്തിയോടെ ഇതെല്ലാം കണ്ട് കണ്ണു നിറയ്ക്കുന്ന ഡെലയുടെ നേർക്ക് ഓടിച്ചെന്ന് നന്ദി പറയാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്ത് ക്രിസ്റ്റി ബ്രൗൺ സങ്കടത്തോടെ ചിന്തിച്ചു കൊണ്ടിരുന്നു.
പദപരിചയം
ലയം – ഇഴുകിച്ചേരൽ
അനുരണനം – മാറ്റൊലി
അന്തിമം – അവസാനത്തെ
പ്രസരിപ്പിക്കുന്ന – പരത്തുന്ന
കാൻവാസ് – ചിത്രരചനയ്ക്കും മറ്റും ഉപയോഗിക്കുന്ന ബലവും കട്ടിയുളളതുമായ ഒരിനം തുണി
പിണഞ്ഞ് – കൂടിക്കുരുങ്ങി