Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 കാവ്യനർത്തകി Kavyanarthaki Notes Questions and Answers Pdf improves language skills.
Kavyanarthaki Class 7 Notes Questions and Answers
Class 7 Malayalam Kerala Padavali Notes Unit 3 Chapter 7 Kavyanarthaki Question Answer
Class 7 Malayalam Kavyanarthaki Notes Question Answer
വായിക്കാം, പറയാം
Question 1.
കവിയുടെ മുന്നിൽ നർത്തകിയായി വന്നിരിക്കുന്നത് ആരാണ്?
Answer:
മലയാള കവിത
Question 2.
മലയാളകവിതയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:
മലയാള കവിത മനോഹരമായ ആടയാഭരണങ്ങൾ ഉടുത്തൊരുങ്ങി ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഒളിപ്പിച്ച്, മനോഹരമായ വസ്ത്രങ്ങളിൽ ഒളിവിതറുന്ന കാന്തിയുമായി വിളങ്ങുകയാണ് മലയാള കവിത, പല ഭാഷകളിൽ പല പേരുകളിലും കാവ്യ ദേവത വിഹരിക്കുന്നു
Question 3.
കാവ്യനർത്തകി എങ്ങനെയൊക്കെയാണ് നൃത്തം ചെയ്യുന്നത്?
Answer:
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും പല ചേഷ്ടകൾ കാട്ടിആണ് കാവ്യ നർത്തകി നടനമാടുന്നത്,
Question 4.
കവി നർത്തകിയോട് എന്തെല്ലാമാണ് അപേക്ഷിക്കുന്നത്?
Answer:
നിന്റെ നൃത്തം അവസാനിപ്പിച്ച് ഒരിക്കലും നീ പോകല്ലേ, എന്നിൽ നിന്നും കാവ്യ ദേവത ഇറങ്ങി പോകല്ലേ എന്നാണ് കവി യാചിക്കുന്നത്
വരികൾ കണ്ടെത്താം
Question 1.
ആശയത്തിന് സമാനമായ വരികൾ കവിതയിൽനിന്നു കണ്ടെത്തി കളം പൂർത്തിയാക്കുക. കൂടുതൽ വരികളും അവയുടെ ആശയങ്ങളും കണ്ടെത്തി എഴുതുമല്ലോ.
Answer:
ആശയം | സമാനവരികൾ |
• മലയാളഭാഷയിലെ ഏത് നേരിയ സ്വരവും കവിക്ക് പെരുമയും പേരും നൽകാൻ പോരുന്നതാണ്. | • തവ തലമുടിയിൽ നിന്നൊരു നാരുപോരും, തരികെ,ന്നെത്തഴുകട്ടെ പെരുമയും പേരും! |
• ഹൃദയത്തിൽ സംഘർഷം നിറയ്ക്കുന്നുണ്ടെങ്കിലും നിന്നെ ഞാൻ ഒരിക്കലും മറക്കുകയില്ല. | • വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ! |
• പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും, കാവ്യ നർത്തകി നിലകൊള്ളുന്നത് | • പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടിപ്പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി, |
• തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ചൊല്ലിയ തത്തയാണ് കവിത എന്ന് കവി പറയുന്നു | • പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ, തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ! |
ഈണത്തിൽ ചൊല്ലാം
Question 1.
കവിതയ്ക്ക് ഉചിതമായ ഈണം നൽകി ഒറ്റയ്ക്കും സംഘമായും ചൊല്ലുക.
Answer:
ഇഷ്ടം ഉള്ള ഈണത്തിൽ കൂട്ടുകാർക്കൊപ്പം ചേർന്ന് ചൊല്ലുക,
പദക്കിലുക്കം കേൾക്കാം
Question 1.
“കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി”
കിലുങ്ങിക്കിലുങ്ങി………. കുലുങ്ങിക്കുലുങ്ങി…….
ഇതുപോലെ ശബ്ദങ്ങളുടെ ആവർത്തനംകൊണ്ട് കൂടുതൽ മനോഹരങ്ങളായ പദങ്ങളും വരികളും കവിതയിൽനിന്ന് കണ്ടെത്തി ചൊല്ലുക.
Answer:
“തവ തലമുടിയിൽ നിന്നൊരു നാരുപോരും, തരികെന്നെത്തഴുകട്ടെ പെരുമയും പേരും!”
പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ, തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ!
മതിമോഹന ശുഭനർത്തനമാടുന്നയി, മഹിതേ, മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
വിശേഷണങ്ങൾ ചേർക്കാം
Question 1.
ചിലങ്കയെ കനകച്ചിലങ്കയെന്നും കാഞ്ചിയെ കാഞ്ചനകാഞ്ചിയെന്നും കവി വിശേഷിപ്പിക്കുന്നു. ഇത്തരം വിശേഷണങ്ങൾ ചേർന്ന പ്രയോഗങ്ങൾ കവിതയിൽ ഇനിയുമേറെയുണ്ട്. കണ്ടെത്തി എഴുതുക.
Answer:
കടമിഴിക്കോണുകളിൽ, കതിരുതിര പൂപ്പുഞ്ചിരി, ചെഞ്ചുണ്ടിൽത്തങ്ങി;
Question 2.
വിശേഷണങ്ങൾ ചേർത്തുപറയുമ്പോൾ പദങ്ങൾക്കുണ്ടാവുന്ന പ്രത്യേകതകൾ എന്തെല്ലാം?
Answer:
പദങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിനും പദങ്ങൾക്ക് പ്രധാന്യം കിട്ടുന്നതിനും വേണ്ടിയാണു പദങ്ങൾക്ക് മുന്നിൽ വിശേഷണങ്ങൾ ചേർക്കുന്നത്, വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് നാമവിശേഷണം.
നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറയുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.
ഉദാഹരണം
- വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
- ചുവന്ന പൂവ് ഇവിടെ ചുവപ്പിന് പ്രാധാന്യം.
- കറുത്ത കാർ ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.
ചർച്ചചെയ്യാം, എഴുതാം
Question 1.
‘പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ.’
ഈ വരികളിൽ മലയാളകവിതയോടുള്ള കവിയുടെ താൽപര്യം എത്രത്തോളം പ്രകടമാകുന്നുണ്ട്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാള കവിതയോടുള്ള കവിയുടെ ആദരവും സ്നേഹവും തെളിയിക്കുന്ന വരികളാണ് ഇവിടെ കാണാനാവുക. പല ഭാഷകളിലും, പല പേരുകളിലും പല ചേഷ്ടകളിലും നിന്നെ കാണാൻ കഴിയും എങ്കിലും നീ എന്റെ അരികിൽ നിന്ന് പോകുന്നതു എനിക്ക് ചിന്തിക്കാൻ ആവുകയില്ല എന്ന് കവി പറയുന്നു.
കണ്ടെത്താം, ശേഖരിക്കാം
Question 1.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
(വള്ളത്തോൾ നാരായണമേനോൻ)
ഇതുപോലെ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന കൂടുതൽ വരികൾ കണ്ടെത്തി ശേഖരണപുസ്തകത്തിൽ ഉൾപ്പെടുത്തുക. മാതൃഭാഷാദിനത്തിലും ഭാഷോത്സവത്തിലും കവിതകൾ ചൊല്ലി അവതരിപ്പിക്കുമല്ലോ.?
Answer:
മിഴികൊടുണർന്നൊരു മലയാളം
നർമ്മത്തിന്റെ മർമ്മത്തിങ്കൽ
കുഞ്ചൻ തഞ്ചിയ മലയാളം
ഇല്ലിക്കുന്നിലെ പ്രഭവൻ നൽകി
പ്രാണൻ നമ്മുടെ മലയാളം
താന്നിക്കുന്നിലെ സന്ധ്യകളെന്നോ
തിരിതെളിയിച്ചൊരു മലയാളം
പല്ലനയാറ്റിലെ ചിറ്റൊളങ്ങൾ
കവിത കൊരുത്തൊരു മലയാളം
*** *** ***
ഓ. എൻ. വി. കവിത
എത്ര സുന്ദരം
എത്ര സുന്ദരം
എന്റെ മലയാളം
*** *** ***
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്
മധുരം തുടിക്കുന്നതേതു ഭാഷ
*** *** ***
തുടർപ്രവർത്തനം
Question 1.
വാക്കുകളുടെ നടനം വരകളുടെ ലയനം ഭാഷ ചിലങ്കകെട്ടുന്നു. ഈ വരികൾ കൊണ്ടർത്ഥമാക്കുന്നതെന്ത്?
Answer:
വാക്കുകളും വരകളും മനുഷ്യനെ ഒരുപോലെ ആകർഷിക്കുന്നവയാണ്. വാക്കുകൾ കൊണ്ട് മനസ്സിൽ ആശയങ്ങൾ വിടരും പോലെ തന്നെ വരകളും മനുഷ്യനിൽ ഉണർത്തുന്ന ഭാവന വളരെ വലുതാണ്. വാക്കുകളും വരകളും മനുഷ്യനിൽ നിറയ്ക്കുന്ന സൗന്ദര്യം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അറിവിലേക്ക്
ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ “നക്ഷത്രങ്ങളുടെ പ്രേമഭാജനം’ എന്നു വിശേഷിപ്പിച്ചത്. ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.
ഓർത്തിരിക്കാൻ
- മനോഹരമായ ഭാഷകൾ കൊണ്ടു കവിതയുടെ മായിക ലോകം സൃഷടിച്ച കവിയാണ് ചങ്ങമ്പുഴ.
- ഭാഷയുടെ മായിക സൗന്ദര്യത്തെ വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് കവി.
- തുടരെ തുടരെ ആവർത്തിച്ചുള്ള പദപ്രയോഗങ്ങൾ കൊണ്ട് കാവ്യത്തിന്റെ താളബോധം സൃഷ്ടിക്കാൻ കവിക്ക് കഴിയും.
- കാവ്യ ദേവതയെ കവിതയെ മലയാള ഭാഷയെ സ്മരിക്കുന്ന കവിതയാണ് കാവ്യ നർത്തകി.
- കാവ്യ നർത്തകി എന്ന് ഭാഷയെ കവി വിശേഷിപ്പിക്കുന്നു.
- പല ഭാഷയിൽ പല രീതിയിൽ കവിത നിലനിൽക്കുന്നു. എങ്കിലും ഒരിക്കലും തന്നിൽ നിന്നും അകന്നു പോകരുത് എന്ന് കവി ആഗ്രഹിക്കുന്നു.
Class 7 Malayalam Kerala Padavali Notes Unit 3 മൊഴിപൊഴിയുമഴക്
മൊഴിപൊഴിയുമഴക്
വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു
വാക്കിൻ വിരൽ തൂങ്ങിയല്ലോ നടക്കുന്നു.
(പ്രൊഫ. വി. മധുസൂദനൻ നായർ)
വരികളിലൂടെ
മലയാളം, മലയാള സാഹിത്യത്തെ അത്രമേൽ സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്റെ വാക്കുകൾ, വരികളാണിത്. വാക്കാണ് ജീവൻ, വാക്കിന്റെ വിരലിൽ തൂങ്ങിയാണ് താൻ ജീവിക്കുന്നത് എന്ന് എഴുത്തുകാരൻ പറയുകയാണിവിടെ. സാഹിത്യത്തിനോടും അറിവിനോടുമുള്ള ഒരു എഴുത്തുകാരന്റെ അടങ്ങാത്ത അഭിനിവേശം നമുക്കിവിടെ കാണാൻ ആകും
തന്റെ അച്ഛനും അമ്മയും വാക്കാണ് എന്ന് കവി പറയുമ്പോൾ എത്രമാത്രം ആഴത്തിലാണ് തന്നിൽ നിന്ന് വരുന്ന ഓരോ വാക്കുകളെയും, പ്രപഞ്ചത്തിൽ അർത്ഥവത്തായ ഓരോ പദങ്ങളെയും കവി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് എന്ന് കാണുക. വാക്കുകൾ ഓരോന്നും സൂക്ഷിച്ചു ഉപയോഗിക്കുകയും, വാക്കുകളുടെ എണ്ണം നിങ്ങളുടെ അറിവിനെ നിറയ്ക്കാനായി നിരവധി വായനകൾ നടത്തുകയും ചെയ്യില്ലേ കൂട്ടുകാരെ ..
Question 1.
വാക്കുമരത്തിൽ എന്തെല്ലാം… ഏതൊക്കെ സാഹിത്യരൂപങ്ങളാണ് ഇതിലുള്ളത്? ഇവയിൽ ചിലത് ക്ലാസിൽ അവതരിപ്പിക്കുക.?
Answer:
കഥ, കവിത, പഴംചൊല്ല്, ലേഖനം, നാടകം, അങ്ങനെ എന്തെല്ലാം ആണ് വാക്കു മരത്തിൽ നാം കണ്ടത്, ഇനിയും വാക്കു മരത്തിൽ നമുക്ക് കൂട്ടിച്ചേർക്കാം നമ്മുടെ അറിവുകൾ. ഇതെല്ലം നമ്മുടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ സാഹിത്യ രൂപങ്ങൾ ആണ്, നിങ്ങൾക്ക് അറിയുന്ന കവിതകൾ, കഥകൾ, കടംകഥകൾ ഒക്കെ നിങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുക.
കുറച്ചുദാഹരണങ്ങൾ പരിചയപ്പെട്ടാലോ.
1. അമ്മയെ കുത്തി മകൻ മരിച്ചു.
Answer:
തീപ്പെട്ടി
2. മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു.
Answer:
കോഴി
3. അടുക്കളയിലെ അമ്മായി അമ്മ.
Answer:
വൂച്ച
4. ആശാരി മൂശാരി തൊടാത്ത തടി വെള്ളത്തിലിട്ടാൽ ചീയാത്ത തടി
Answer:
ചീങ്കണ്ണി
5. ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരൻ കൂനന്റെ പേരെന്ത് ?
Answer:
കുന്നിക്കുരു
മുകളിൽ തന്നിരിക്കുന്ന കടങ്കതയും, കുട്ടികവിതകളും നിങ്ങൾക്ക് ക്ളാസിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.