Kerala Plus One Malayalam Question Paper March 2018 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2018 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2018

Time: 2½ Hours
Total Score: 80 Marks

1 മുതൽ 7 വരെയുള്ള ഏതെങ്കിലും 6 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (സ്കോർസ് : 6 × 2 = 12)

Question 1.
പിള്ളേരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലി കൊണ്ടെന്നെയടിച്ചാളമമ
കേണുകൊണ്ടന്നു വഴക്കായിപ്പോയിഞ്ഞാ-
നൂണിന്നു വാരാതെ നിന്ന നേരം
തെണ്ടമായെന്നതിന്നെന്നു നീ നൽകിന
കണ്ടിക്കാല മറക്കൊല്ലാതെ – ഈ വരികളിൽ കാണാവുന്ന, കൃഷ്ണഗാഥയുടെ രണ്ടു സവിശേഷതകൾ തെരഞ്ഞെടുത്തെഴു തുക.
• മയവും ലയവുമുള്ള കാവ്യഭാഷ
• അലങ്കാരഭംഗി
• ഇന്നു പ്രചാരത്തിലില്ലാത്ത പദങ്ങളുടെ സാന്നിദ്ധ്യം
• ഈശ്വരഭക്തി
Answer:
• മയവും ലയവുമുള്ള കാവ്യഭാഷ
• ഇന്നു പ്രചാരത്തിലില്ലാത്ത പദങ്ങളുടെ സാന്നിദ്ധ്യം

Question 2.
‘അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ അയാൾ ചോദിച്ചു’ – ഓർമയുടെ ഞരമ്പിലെ ഈ വാക്യത്തിൽ നിന്ന് പെൺകുട്ടിയുടെ ദാമ്പത്യത്തെ കുറിച്ച് ലഭിക്കുന്ന സൂചന യെന്ത്? ഒറ്റവാക്വത്തിൽ പ്രസ്താവിക്കുക.
Answer:
പുരുഷാധിപത്യത്തിലധിഷ്ഠിതമായ ദാമ്പത്യബന്ധം

Question 3.
‘ആൾക്കൂട്ടം സൈക്കിൾ മോഷ്ടാക്കളിലെ ഒരു പ്രധാന കഥാപാ തമാണ്’ – ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ടു ദൃശ്യ ങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
കള്ളന്റെ പിന്നിൽ കാവലായി നിൽക്കുന്ന ആൾക്കൂട്ടം, എംപ്ലോ യ്മെന്റ് ഉദ്യോഗസ്ഥൻ, പേരുവിളിക്കുമ്പോൾ ഊഴവും കാത്തു നിൽക്കുന്ന ആൾക്കൂട്ടം.

Question 4.
‘സന്ദർശനം’ എന്ന കവിതയിൽ പ്രണയത്തിന്റെ മനോഹാരിത ആവിഷ്കരിക്കുന്ന രണ്ടു പ്രയോഗങ്ങൾ കണ്ടെത്തുക.
• പൊൻ ചെമ്പകം പൂത്ത കരൾ
• കറപിടിച്ച ചുണ്ടിൽ തുളുമ്പാത്ത കവിത
• കൃഷ്ണ കാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ പൂത്തു
• രാത്രിതൻ നിഴലുകൾ നമ്മൾ
Answer:
• പൊൻചെമ്പകം പൂത്ത കരൾ
• കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ പൂത്തു.

Question 5.
‘കൈപ്പാട്’ എന്ന ചലച്ചിത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററിൽ ചേർക്കാവുന്ന രണ്ടു പ്രസ്താവനകൾ എഴുതുക.
• ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വസുധ പുരസ്കാരം നേടി.
• ……………………………
• ……………………………
Answer:
• 2010 – ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുര സ്ക്കാരം നേടിയ മലയാളം ഡോക്യുമെന്ററി.
• പ്രാദേശികമായ ഒരു ആവാസ വ്യവസ്ഥയുടെ സൂക്ഷ്മമായ ചിത്രീകരണം.

Kerala Plus One Malayalam Question Paper March 2018 with Answers

Question 6.
‘മുഹ്യിദ്ദീൻ മാല’ എന്ന കൃതിക്ക് യോജിക്കുന്ന രണ്ടു വിശേഷ ണങ്ങൾ എഴുതുക.
• അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതി എന്നറിയപ്പെ ടുന്നു.
• പ്രാദേശികമായ പ്രമേയത്തെ അവതരിപ്പിക്കുന്നു.
• ദുർഗ്രഹമായ ഭാഷാശൈലിയാണ്.
• ഒരു സുഫി ശ്രേഷ്ഠന്റെ അപദാനങ്ങൾ വാഴ്ത്തുന്നു.
Answer:
• അറബിമലയാള സാഹിത്വത്തിലെ പ്രഥമകൃതി എന്നറിയപ്പെ ടുന്നു.
• ഒരു സൂഫി ശ്രേഷ്ഠന്റെ അപദാനങ്ങൾ വാഴ്ത്തുന്നു.

Question 7.
‘ഉയിരിൻ’ കൊലക്കുടുക്കാക്കാവും കയറിനെ – യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം’ – ഈ വരിക ളിലെ കാഴ്ചപ്പാട് എന്ത്?
• ജീവിത ദു:ഖത്തെ മറികടക്കാമെന്ന വിശ്വാസം
• ജീവിതത്തോടുള്ള മടുപ്പ്
• ജീവിതത്തിന് മൂല്യമില്ലെന്ന വിശ്വാസം
• ജീവിതത്തോടുള്ള നിസംഗത
Answer:
• ജീവിതദു:ഖത്തെ മറികടക്കാമെന്ന വിശ്വാസം.

8 മുതൽ 15 വരെയുള്ളവയിൽ ഏതെങ്കിലും 7 ചോദ്യങ്ങൾക്ക് നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. ഓരോന്നിനും 4 സ്കോർ വീതം. (7 × 4 = 28)

Question 8.
‘റോഡിനു മധ്യേ പിടിപ്പിച്ചിരിക്കുന്ന വർണച്ചെടികൾക്കു പകരം നാട്ടുവൃക്ഷങ്ങളായിരുന്നു വേണ്ടിയിരുന്നത്’. – എൻ.എ. നസീ റിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? പ്രതികരണ ക്കുറിപ്പ് തയ്യാറാക്കുക.
Answer:
തീർച്ചയായും യോജിക്കുന്നുണ്ട്. പണ്ടത്തെ ഭരണാധികാരികളെ ക്കുറിച്ച് പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ് തെരു വോരങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധുനിക മനുഷ്യന് നിറങ്ങളും വ്യത്യസ്ത മാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട. നാട്ടുവൃക്ഷങ്ങൾ തണൽ മാത്രമല്ല തന്നിരുന്നത്. അവ വിശപ്പുമാറ്റാനും ഉതകിയി രുന്നു. പ്രകൃതിയുടെ വരദാനങ്ങൾ തന്നെയാണവ. പിഴുതെറി യപ്പെടുന്ന വൃക്ഷങ്ങളുടേയും അറുത്തെറിയപ്പെടുന്ന വേരുക ളുടേയും ശവപ്പറമ്പായി മാറുന്ന നമ്മുടെ നാട്ടിൽ പുതിയ കാഴ്ച പാടുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. മണ്ണിലേക്കിറങ്ങിയുള്ള ഒരു മാറ്റത്തിന് നാം തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.

Question 9.
‘അപ്പുവും മധുവും ഇവരോട് ചേരാതിരിക്കുവാൻ വേണ്ടി എത്ര ശ്രമപ്പെട്ടാണ് നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു’ – ഈ വാക്യത്തിലൂടെ തങ്കം നായർ എന്ന കഥാപാത്രത്തിന്റെ മനോ ഭാവം എഴുത്തുകാരി ആവിഷ്കരിക്കുന്നത് എങ്ങനെ? വ്യക്തമാ ക്കുക?
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് തങ്കത്തിന്റെ ഭർത്താവ്. സ്വാതന്ത്ര്യ സമരങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ സുഖസൗക ര്യങ്ങളിൽ നാടിന്റെ നിലവിളികൾ അവർ കേട്ടില്ല. അപ്പുവിനേയും മനുവിനേയും തന്റെ നാട്ടിലേക്ക് തങ്കം അയക്കുന്നത് കുട്ടി കൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്വസമരത്തിനു വേണ്ടിയുള്ള വിപ്ല വസംഘത്തിൽ അവർ പെടരുതെന്ന് കരുതിയതുകൊണ്ടാണ്. അവിടെ അവർ സ്വാർത്ഥ യായി. സ്വന്തം സുഖം സ്വന്തം കുടുംബം എന്നിവ മാത്രമാണ് അവരുടെ കരുതലിലുണ്ടായിരു ന്നത്. സമരങ്ങൾ അപകടകരമാണെന്ന് തങ്കം കരുതി. ജീവിതദു രിതങ്ങൾ അവർ അനുഭവിച്ചിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അക ചുമരുകളിൽ നിന്നും സ്വതന്ത്രയാകുന്നില്ല തങ്കം ഒരിക്കലും. സഹ ജീവികളുടെ വേദനകൾ അവർ കാണുന്നില്ല.

Question 10.
‘കായലരികത്ത്’ എന്ന ചലച്ചിത്രഗാനം പുതിയ കാലത്തെ ചല ചിത്രഗാനങ്ങളിൽ നിന്ന് എങ്ങനെയൊക്കെ വ്യത്യസ്തമായിരി ക്കുന്നു? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
‘കായലരികത്ത്’ എന്ന സിനിമാപാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാനത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും.

ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടു പാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്. ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല.

ഈ പാട്ടിൽ മൊയ്തു മീൻവല നന്നാക്കുന്നതാണ് കാണി ക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊ ണ്ടാണ്. പാടുന്നത്.

പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കുന്നുണ്ട്. സപ്ലയർ വെള്ളമുണ്ടും ബനിയനും ആണ് ധരിച്ചിരിക്കുന്നത്. ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടീസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കുന്നുണ്ട്.

പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടു പാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയി ക്കുന്നുണ്ട്. ആദ്യം വരുന്നവർ ഒരു മുസ്ലിം സ്ത്രീയാണ്. അവൾ ഒരു കുടം ഒക്കത്തു വച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുടവുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലിം അല്ല.

ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവ സവിശേഷതകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ് പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്തവ യായിരിക്കാം. നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കുന്നത് മാസ്റ്റർ കണ്ടതിനു തൊട്ടു പിറകെയാണ് ‘കായലരികത്ത്’ എന്ന ഗാനം ‘നീലക്കുയിൽ’ സിനിമയിൽ കടന്നു വരുന്നത് പോസ്റ്റ്മോനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷമാണ് പാട്ട് വരുന്നത്. പ്രണയംകൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കു ന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്. പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്വവുമായി ബന്ധമില്ല.

പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴയ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. “കുടവുമായി പുഴക്കടവിൽ വന്നെന്നെ” എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലിം സതി ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ – ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 11.
“ശസ്ത്രക്രിയയിലെ അമ്മ പൊയ്പ്പോയ കാലത്തെ വീണ്ടും സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.” – ഈ അഭിപ്രായത്തെ ശരിവെ ക്കുന്ന രണ്ട് സന്ദർഭങ്ങൾ കഥയിൽ നിന്ന് കണ്ടെത്തിയെഴുതുക.
Answer:
ശസ്ത്രക്രിയ എന്ന കഥയിൽ ഗർഭാശയ ശസ്ത്രക്രിയ തീരുമാ നിച്ചതോടുകൂടി അമ്മയുടെ മനസ്സിൽ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് കെ.പി. രാമനുണ്ണി അവതരിപ്പിക്കുന്നത്. മകനെ കാണുന്നമാത്ര യിൽ അമ്മയുടെ ഇമകൾ നിർന്നിമേഷമാകുന്നു. മുടിനരച്ച വയ സ്സൻ മകനെ തൊട്ടും പിടിച്ചും പുറകേ നടക്കുന്ന അമ്മ പഴയ കാലത്തെ പുനസൃഷ്ടിക്കുകയാണ്. ഓപ്പറേഷന്റെ ദിവസം അടു കുന്തോറും അമ്മ കൂടുതൽ തരളിതയാവുന്നു. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ലാതായി. കുളികഴിഞ്ഞുവരുന്ന മകനോട് ‘തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടു കാണിച്ചോ ഞാൻ തോർത്തിതരാം’ എന്നു പറയുന്ന അമ്മ മകന്റെ തലയിൽ രാസ്നാതിപ്പൊടി തിരുമ്മിക്കൊടുത്തും രാത്രിയിൽ അരികത്തു കിടക്കുന്ന മകന്റെ തലമുടിയിൽ ശുഷ്ക്കമായ വിര ലുകൾ ഓടിച്ചും പഴയ കാലത്തെ പുന സൃഷ്ടിക്കുന്നു. അമ്മയുടെ മനസ്സിൽ മകൻ കൊച്ചുകുട്ടിയായി മാറുകയാണ്.

Question 12.
‘ഇല്ല. ഒന്നും ശരിക്കറിഞ്ഞുകൂടായിരുന്നു. അജ്ഞത, കാര്യമായി ഒന്നും അറിഞ്ഞില്ല’ – ‘അനർഘനിമിഷത്തിലെ ഈ വാക്യത്തി ലൂടെ ബഷീർ അവതരിപ്പിക്കുന്ന ആശയമെന്ത് ? നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
‘അനർഘ നിമിഷം’ – ബഷീറിന്റെ സാഹിത്വസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാതി രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദപ്രയോഗങ്ങളിലും ബഷീ റിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘനിമി ഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവ നും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – അനർഘ നിമിഷത്തി ന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തി ലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കുടിയാണ് ‘അനർഘനിമിഷം’.

Question 13.
‘ചിറകു നിർത്തുവാനാവാതെ തൊണ്ടയിൽ
പിടയുകയാണൊരേകാന്ത രോദനം’ –
‘സന്ദർശനത്തിലെ ഈ വരികൾ കാമുകന്റെ മാനസിക ഭാവത്തെ വ്യക്തമാക്കാൻ എത്രമാത്രം സമർത്ഥമാണ്? വ്യക്തമാക്കുക.
Answer:
ഇവിടെ കവി ഏകനായി പിടയുകയാണ്: പ്രേമത്തിന്റെ മരണമു ഹൂർത്തത്തിലാണ് കവിയിപ്പോൾ നിൽക്കുന്നത്. ഏകാന്തമായ രോദനമായി അത് മാറുന്നു. കവിത പാടിയിരുന്ന കവിയുടെ തൊണ്ടയിൽ പിടയുന്നത് കരച്ചിലാണ്.

കവിക്ക് തന്റെ പൂർവ്വകാമുകിയെ ഇപ്പോഴും ഇഷ്ടമാണ്. ഒരുപക്ഷേ മറ്റാരേക്കാളുമധികമായി അവളെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ, കവിക്ക് മാറ്റം വന്നിരിക്കുന്നു. ചുണ്ടുകൾ കറപിടിച്ചിരി ക്കുന്നു. പ്രണയം പൂത്ത കരള് കരിഞ്ഞു പോയിരിക്കുന്നു. എങ്കിലും തന്റെ കാമുകിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ സംസാരമല്ല വരുന്നത്. തൊണ്ടയിൽ കുരുങ്ങിയ കരച്ചിലാണ് പൊട്ടിപ്പുറപ്പെടുന്നത്. അതിനെ കവി നിയന്ത്രിക്കുകയാണ്.

തന്റെ പൂർവ്വകാമുകിയുടെ മുമ്പിൽ പൊട്ടിക്കരയുവാൻ പോലും കഴിയാത്തവനായി കവി. പറയാനുള്ള വാക്കുകൾ മനസ്സിൽ ഉയ രുന്നുണ്ട്. അവ പക്ഷികളെപ്പോലെയാണെന്ന് സൂചനകളുടെ ഭാവം കൊണ്ട് അറിയുന്നു.

“ചിറകു നിർത്തുവാനാതെ തൊണ്ടയിൽ
“പിടയുകയാണൊരേകാന്ത രോദനം”

പക്ഷേ അവക്ക് ചിറകു നീർത്തുവാൻ കഴിയുന്നില്ല. കരള് കരിഞ്ഞുപോയിരിക്കുന്നു. ദുഃഖം മനസ്സിനെ കീഴടക്കിയിരിക്കു ന്നു. പൊട്ടിക്കരയുന്നതിന്റെ സൗഖ്യവും കവിയ്ക്ക് നഷ്ടപ്പെട്ടിരി ക്കുന്നു.

ഇവിടെ വാക്കുകളെ പക്ഷികളായി സങ്കൽപ്പിക്കുന്നു. കാമുകി യോട് പറയേണ്ട വാക്കുകളെയാണ് പക്ഷികളായി സങ്കൽപ്പിക്കു ന്നത്. പ്രണയം കിനിയുന്ന വാക്കുകൾ പക്ഷികളെപ്പോലെയാണ്. അവ സ്വതന്ത്രമായി പാറിപ്പറക്കുന്നവയാണ്. വ്യക്തിയുടെ മന സ്സിലെ ബന്ധനങ്ങൾ പൊട്ടിച്ച് സ്വതന്ത്രമായ വികാരങ്ങളിലേക്ക് ഒരുവനെ നയിക്കുന്നത് പ്രണയമാണ്; ഈ പ്രണയം തുളുമ്പുന്ന വാക്കുകളാണ്. ഈ വാക്കുകളെ പക്ഷികളാണെന്നും അവ രോദ നങ്ങളായി തൊണ്ടയിൽ പിടയുകയാണെന്നും കവി എഴുതിയപ്പോൾ അത് ആ കണ്ടുമുട്ടലിലെ തീവ്രമായ സമ്മിശ്ര വികാരങ്ങളെ സുന്ദ രമായി ആവിഷ്ക്കരിക്കുന്നവയായി. ചുള്ളിക്കാടിന്റെ ഗന്ധർവ്വഭാ വനയാണ് ഈ സന്ദർഭത്തിൽ കാണുന്നത്.

Question 14.
‘ജോനാഥൻ ലിവിങ്സ്റ്റൺ’ എന്ന കടൽക്കാക്ക നിങ്ങളെ എങ്ങ നെയൊക്കെ പ്രചോദിപ്പിക്കുന്നു? അഭിപ്രായങ്ങൾ എഴുതുക.
Answer:
‘ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽകാക്ക’ എന്ന പുസ്തകം 1970-ൽ എഴുതിയതാണ്. അതുവരെ നിലനിന്നിരുന്ന നോവൽ രീതികൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ആസ്വാദകരെ ആകർഷിച്ച മനോഹരമായ പുസ്തകമാണിത്. ഇതിലെ കഥ വളരെ പ്രചോദനാത്മകമായ ജീവിതശൈലി തിരഞ്ഞെടുത്ത ഒരു കടൽകാക്കയുടെതാണ്. ജോനാഥൻ എന്ന കടൽകാക്ക തന്റെ കർമ്മം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ സന്നദ്ധനാ യവനാണ്. ജോനാഥൻ അതുവരെ നിലനിന്നിരുന്ന കടൽകാക്ക കളുടെ ജീവിതചിന്താഗതിയെ വിലയിരുത്തുകയും പുതിയ കണ്ടെത്തലുകളുടെ സാധ്യതകളെ മനസ്സിലാക്കുകയും ചെയ്തു. ആയിരം കൊല്ലം മീന്തലകളുടെ മീതെ പരക്കംപാഞ്ഞ് മരിക്ക രുത് എന്ന്, ജോനാഥൻ മനസ്സിലുറപ്പിക്കുന്നു. നമുക്ക് ജീവിക്ക ണമെന്നും, അത് ന്യായമായ അവകാശമാണെന്നും അതിൽ വിജ യവും സ്വതന്ത്ര്യവുമുണ്ടെന്നും ജോനാഥന്റെ കണ്ടെത്തൽ പ്രചോ ദനത്തോടെയാണ് വായനക്കാരിൽ എത്തുന്നത്.

ജോനാഥൻ എന്ന സങ്കൽപ്പത്തിന് നൂറുകണക്കിന് മഹാന്മാരുടെ ജീവിതവിജയത്തിന്റെ വഴികളുടെ സ്വഭാവം ദർശിക്കാം. വിജയി യുടെ ശക്തി ലക്ഷ്യത്തിലേക്കുള്ള തീക്ഷണമായ ആഗ്രഹമാ ണെന്ന് ഈ നോവൽ നിശബ്ദമായി ഘോഷിക്കുന്നുണ്ട്. കിലോ മീറ്ററിൽ ആയിരം മൈൽ വേഗതയിൽ പറക്കുമ്പോൾ പ്രാപ്പിടി തന്റെ പോലെ തന്റെ ചിറകുകൾ ഒതുക്കിവെയ്ക്കാൻ ജോനാ ഥൻ മടികാണിക്കുന്നില്ല. അനാവശ്യമായ ദുരഭിമാനം അയാളെ അലട്ടാത്തതിൽ നമുക്ക് സന്തോഷം തോന്നും

വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കട ലിനുമീതെ കടലിന്റെ നടുവിൽ ആകാശത്ത് – എന്നിങ്ങനെ ഭാവ നയ്ക്ക് അത്ഭുതവും അനന്തവുമായ ഇടങ്ങൾ നൽകിയാണ് ജോനാഥൻ പറന്ന് ഉയരുന്നത്. ‘മറ്റു കടൽകാക്കകളെപ്പോലെ താണു പറന്ന് എന്ന വാചകത്തോടുകൂടി ജോനാഥന്റെ ജീവിത ലക്ഷ്യം സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണെന്ന് വായന ക്കാരൻ മനസ്സിലാക്കുന്നു. അയാൾ തന്റെ മാനസിക നിലവാ രത്തെ തോൽവിയുടെ വക്കിൽനിന്ന് വിജയത്തിന്റെ പാതയി ലേയ്ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്യുന്നു. വിജയത്തിലുള്ള അവന്റെ ആത്മവിശ്വാസമാണ് ഇരുട്ടിനെ കീറിമുറിച്ച് പ്രതിസന്ധി കളെ തരണം ചെയ്യാനും കൂടുതൽ ദൂരേയ്ക്ക് പറക്കാനും അവന് ശക്തി നൽകുന്നത്.

വേറിട്ട വഴി വെട്ടുന്നവന് അനുഭവിക്കേണ്ടി വരുന്ന എല്ലാ ദുരിതങ്ങളും, ഒറ്റപ്പെടലുകളും ജോനാഥൻ എന്ന കടൽകാക്ക അനുഭവിക്കുന്നുണ്ട്. വീട്ടിൽ നിന്നും കൂട്ടത്തിൽ നിന്നും ഒഴിവാകേണ്ടിവന്ന ജോനാഥനെ വിജയത്തിന്റെ പുതിയ പാതകളാണ് സ്വീകരിക്കുന്നത്. ഇത്തിരിപോന്ന ജീവിതത്തിൽ നീ എന്തിനാണ് മാനവും മര്യാദയും കളഞ്ഞുകുളിക്കുന്നത് എന്ന മുതിർന്ന കാക്കകളുടെ ചോദ്യത്തിനു മറുപടിയാണ് ജോനാഥന്റെ ജീവിതം. സത്യത്തിൽ ജോനാഥൻ എന്ന കടൽകാക്ക ആവേശ ത്തോടെ ഉയർന്ന് പറക്കുമ്പോഴൊക്കെ നേടാൻ ആഗ്രഹിച്ച സ്വാത ന്ത്യവും ജീവിതവും വളരെ പ്രചോദനാത്മകമാണ്. വായനക്കാ രൻ തന്റെ ജീവിത ബലഹീനതകളെ മറക്കുകയും ലക്ഷ്യത്തിന്റെ മാർഗ്ഗങ്ങളെ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു.

വർഷങ്ങൾക്കുശേഷവും ഈ കടൽകാക്ക വായനക്കാരന്റെ മന സ്സിൽ മരിക്കാതെ പറക്കുകയാണ്. കാലാന്തരത്തിൽ പുതിയ മഹാ പ്രതിഭകൾ ജന്മമെടുക്കുമ്പോൾ അവരുടെ ജീവിതത്തെ വായന ക്കാരൻ ജോനാഥന്റെ കൂടെ ചേർത്തുവായിക്കും. ആ ധൈര്യം ജോനാഥൻ ലോകത്തിന് നൽകിയ വലിയ പ്രചോദനമാണ്. അടുത്ത വായനക്കാരന്റെ മനസ്സിലേക്ക് ജോനാഥൻ എന്ന കടൽകാക്ക കട ലിനുമീതെ ആയിരം മൈൽ വേഗതയിൽ പറക്കുകയാണ്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 15.
തിരുവാതിരയുടെ പശ്ചാത്തലം ഊഞ്ഞാലിൽ’ എന്ന കവിതയ്ക്ക് നൽകുന്ന ഭാവഭംഗി വിശകലനം ചെയ്യുക.
Answer:
തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. മുതു മാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി, അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലം വരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു. ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു. തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പുക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ.

പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി യെന്ന് വളരെ വ്യംഗ്യമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ്ക്ക രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുപ്പ തുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

16 മുതൽ 20 വരെയുള്ളവയിൽ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും 6 സ്കോർ വീതം. (4 × 6 = 24)

Question 16.
പുലർച്ചയ്ക്കെണീറ്റിട്ടു ശ്വാസം വിടാനേ
കിടച്ചില്ല നേരം, അടിപ്പും തുടപ്പും
അലക്കും നനം വിരുന്നുണുവെപ്പും
തൊഴുത്തും പറമ്പും കടയ്ക്കായ് നടപ്പും
കഴുത്തിന്നുളുക്കും നടുക്കാകെ നോവും
പനിക്കോളുമുണ്ടെന്നു തോന്നുന്നിതാരേ
ചെവിക്കൊള്ളുവാൻ……? (താരാട്ട് – സച്ചിദാനന്ദൻ
ഈ വരികളിലെ ആശയം ‘സംക്രമണം’ എന്ന കവിതയിൽ ആവി
ഷ്കരിക്കുന്നുണ്ടോ? താരതമ്യം ചെയ്യുക.
Answer:
സ്ത്രീ ജീവിതത്തെക്കുറിച്ച് കവികൾ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയകാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരി ക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന് കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീ വിഷയങ്ങൾ പടർന്നുകയറാൻ കാരണ മായത്. കാലാകാലങ്ങളിൽ വരുന്ന മാറ്റമൊന്നും സ്ത്രീയെ സംബ ന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനീതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കു ന്നവയാണ്. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ജോലി സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്വം ഇതെല്ലാം സ്ത്രീകൾക്ക് അനു വദിച്ച് കൊടുത്തിട്ടുണ്ട്.

എന്നാൽ വീട് എന്ന സാമൂഹ്യവ്യവസ്ഥ അവിടെ നിസ്വാർത്ഥസേ വനത്തിന് യാതൊരു വേതന വ്യവസ്ഥയും വിലയും കൽപ്പിക്കു ന്നില്ല. കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാണ്. അതിൽ തന്നെ ഏറ്റവും ത്വാഗപൂർണ്ണമായ സ്ഥാനം വഹിക്കുന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങ ളും വേണ്ടെന്ന് വെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാവുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ ത്വാഗിനിയായ സ്ത്രീയെന്ന് വിളിച്ച് പുകഴ്ത്തി പാടാന ല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻ വരെ ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾ കൊണ്ടാവും, പല സാഹിത്യ കൃതികളിലും പരിഗണനാർഹ മായ സ്ഥാനം സ്ത്രീക്ക് കൊടുക്കുന്നത്.

അത്തരത്തിലുള്ള രണ്ട് കവിതകളുടെ താരതമ്യമാണ് ഇവിടെ. വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവ സ്തുക്കൾ വളരെ നിസാരമാണ്. ഒരു കുറ്റിച്ചൂല്, മണത്തോടു കൂടിയ നിലം തുടയ്ക്കുന്ന തുണി, എല്ലാവരാലും ഉപേക്ഷിക്ക പെട്ട് വക്ക്, ഞണുങ്ങിയ കത്തി പാത്രം എന്നിവയൊക്കെയാണ് എന്നാണ് ആറ്റൂരിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ വ്യാകരണ ത്തിൽ നിന്ന് രക്ഷപ്രാപിക്കണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്. അല്ലാതെ സഹതാപത്തിന്റെ അനാവശ്യ കണ്ണുനീര ല്ല. സ്ത്രീകൾ നേടിയെടുക്കേണ്ട വഴികളുടെ ശക്തികളെ കവി കാണിച്ചുതരുന്നു.

യന്ത്രംപോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. ശക്തവും ധീര തയുള്ള കാൽവെപ്പാണ് നൂലട്ടപോലെ ഇഴയുന്ന ണ ഭാവ ത്തേക്കാൾ സ്ത്രീയ്ക്ക് സുരക്ഷിതത്വമെന്ന് അദ്ദേഹം തിരിച്ചറി യുന്നു. സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തം ഇതിനുസമാനം തന്നെയാണ്. സ്വന്തം കാര്യങ്ങൾ നോക്കാൻ സമയമില്ലാതെ ജീവി തമാകുന്ന നേട്ടോട്ടത്തിൽപെടുന്ന സ്ത്രീ കഥാപാത്രമാണ് താരാ ട്ടിലേത്. പുലർച്ച എഴുന്നേറ്റ് ശ്വാസം വിടാൻപോലും നേരമില്ലാതെ പണിയെടുക്കുന്ന, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ത്രീ ജീവിതാ വസ്ഥയുടെ നേർക്കാഴ്ചയാണ് ‘താരാട്ടിൽ’ കാണുന്നത്. ഇതിനെതിരെയുള്ള ആഹ്വാനമാണ് സംക്രമണത്തിൽ ആവിഷ്ക്ക രിക്കുന്നത്.

Question 17.
‘കേൾക്കുന്നുണ്ടോ’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിനു മുന്നോടിയായി പ്രസ്തുത സിനിമയെ പരിചയപ്പെടുത്തുന്ന ആമുഖ ഭാഷണം തയ്യാറാക്കുക.
Answer:
‘A good documentary film is the creative treatment of actuality’ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കു ന്നുണ്ടോ’ എന്ന ഡോക്യുമെന്ററി അത്തരത്തിലൊന്നാണ്. 2009 – ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഡോക്യുമെന്ററി കാഴ്ച യില്ലാത്ത ഹസ്ന എന്ന കുട്ടിയുടെ അനുഭവലോകമാണ് ആവി ഷ്ക്കരിക്കുന്നത്, പാർശ്വവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതി നിധിയെന്ന നിലയിൽ തന്റെ ചുറ്റുപാടുകളിൽ കേൾക്കുന്ന ഓരോ ചെറു ശബ്ദവും കൊതിയോടെ കേൾക്കുന്ന ഹസ്നയുടെ ശബ്ദത്തെ പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. ‘കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് ആരും ഉത്തരം നല്കുന്നില്ല.

Question 18.
‘അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ് ബിന്ദുക്കളാണ് കവി തെരഞ്ഞെടുക്കുന്നത്’ – എം.എൻ. വിജയന്റെ ഈ നിരീ ക്ഷണത്തെ മുൻനിറുത്തി മത്സ്യം എന്ന കവിതയിലെ ‘മത്വം’, ‘കടൽ’ എന്നീ പദങ്ങൾക്ക് ലഭിക്കാവുന്ന അർത്ഥസാധ്യകളെ വിശ കലനം ചെയ്യുക.
Answer:
ടി. പി. രാജീവന്റെ മത്സ്യം ഭാഷയുടെ സാമാന്യ രീതിയിൽ മനസ്സിലാക്കപ്പെടുകയില്ല. കവിത ആധുനിക മനുഷ്യവ്യഥകളുടെ പാരിസ്ഥിതി ദുരന്തങ്ങളും പരസ്പരമുള്ള കുടിപ്പകകളും സാംസ്ക്കാരികമായി നിശ്ചിത നമാക്കുന്നതും വ്യാപാര തന്ത്രങ്ങളുടെ ഭാഗമായി അപമാനവൽക്കരിക്കുന്നതും വ്യാവസാ യികമായ വളർച്ചയിൽ മാനവ സമൂഹത്തെ പുറത്താക്കപ്പെടുന്ന തും എല്ലാം ഉൾക്കൊള്ളുന്നതാണ് കവിത.

ഈ കവിതയിൽ മത്സ്യത്തിന് രണ്ടു രൂപങ്ങൾ ഉണ്ട്. ആരംഭത്തിൽ കാണുന്ന മണൽത്തരിയോളം പോന്ന ഈ മത്സ്യം ഒടുവിലെത്തു മ്പോൾ ചുട്ടുപഴുത്ത സൂചിപ്പൊട്ടായി മാറുന്നു.

മത്സ്യം മണൽത്തരിയോളം ചെറുതായതിന്റെ ആശയം വളരെ വലു താണ്. നമുക്ക് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഈ മത്സ്യത്തിന്റെ ചെറിയ രൂപം; മണൽത്തരിയോളം പോന്ന രൂപം. ഇവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും കാഴ്ച കൾക്കും അകലെ ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയെയായിരി ക്കാം. ആരാലും അറിയപ്പെടാതെയും ആരാലും പ്രസിദ്ധീകരിക്ക പ്പെടാതെയും സ്വയം അറിയപ്പെടാതെയും ജീവിക്കുന്ന അവസ്ഥ യാണിവിടെ കാണിക്കുന്നത്. ഇങ്ങനെ ചെറുതായിരിക്കുന്നതായി രുന്നു മത്സ്യത്തിന്റെ അതിജീവന രഹസ്യം. അധികാരത്തിനും പ്രശ സ്തിക്കും വേണ്ടിയല്ല ഈ മത്സ്യം ജീവിക്കുന്നത്. അതിനാൽ ഈ മത്സ്യത്തെ കുരുക്കുവാൻ ആർക്കും കഴിയുന്നില്ല.

നമ്മുടെ സാമാന്യബോധത്തിൽ മത്സ്യം ഒരു ജലജീവിയാണ്. ഈ മത്സ്യം ഒരിക്കൽ മനുഷ്യന്റേയോ മറ്റു ജീവികളുടേയോ പിടിയിൽ അകപ്പെടാം. മാർക്കറ്റിൽ വിൽക്കപ്പെടാം. മനുഷ്യനാലോ മറ്റ് ജീവി കളാലോ ഭക്ഷിക്കപ്പെടാം. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ ടി.പി. രാജീവൻ കവിതയിലേക്ക് സ്വീകരിച്ചപ്പോൾ ചില വ്യതിയാനങ്ങളി ലൂടെയാണ് അത് കടന്നുപോകുന്നത്.

മണൽത്തരിയോളം ചെറുതായി കടൽത്തിരയോട് പൊരുതി നിൽക്കുന്ന അവസ്ഥയാണ് ഈ മത്സ്യത്തിനുള്ളത്. സ്വന്തം ആവാ സത്തിലെ ഘടകങ്ങളോട് അത് പൊരുതിയിട്ടാണ് നിലനിൽക്കുന്ന ത്. മത്സ്യം ചെറുതായിരിക്കുന്നതിനാൽ അതിന് പൊരുതി ജീവി ക്കേണ്ടി വരുന്നു. അതിനുനേരെ വരുന്ന തിരകൾ ശക്തങ്ങളാണ്. അത് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിയുവാൻ ശ്രമിക്കുന്നു. കട ലിലെ മത്സ്യത്തിന്റെ ചുടലപ്പറമ്പാണ് കര, തിരയിൽ പെട്ടാൽ കര യിൽ പിടഞ്ഞു മരിക്കുക മാത്രമാണ് സംഭവിക്കുന്നതു് ആ കരയിലെ ഉപ്പളങ്ങളിലേക്കാണ് മത്സ്യത്തെ ഉണക്കാനിടാൻ ശ്രമിക്കുന്നത്. ഒരു പക്ഷേ അത് അവയെ ഉണക്കിയെടുക്കുന്ന സ്ഥലമാകാം.

അതിനാൽ ഈ ചെറിയ രൂപത്തിൽ കഴിയുന്ന മത്സ്യത്തെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുറമ്പോക്കിലെ സാധുക്കളായ മനു ഷ്യരായി കരുതാം. അവർ സമ്പാദിക്കാൻ ഒന്നും ആവാതെ രോഗ ങ്ങൾ വന്നാൽ പട്ടിണി കിടന്നാൽ ആരാലും ശുശ്രൂഷിക്കപ്പെടാതെ ജീവിച്ചു തീർക്കുന്നവരാണ്. അവരുടെ പ്രതിരൂപമായിരിക്കാം മത്സ്വം, അതിനാൽ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. മനു ഷ്യർക്കിടയിൽ ചെറിയവനായ ഒരുവനാണ് മത്സ്യം, ജീവിതം പൊരുതി മാത്രമേ മുന്നേറ്റു. ദയനീയമായി മാർജിനലൈസ് ചെയ്യ പ്പെട്ട മനുഷ്യരുടെ പ്രതീകമാണ് മത്സ്യം.

അവൻ ഒരു കണ്ണാടിയിലുമില്ല, ഒരു മ്യൂസിയത്തിലെ ചില്ലുകൂട്ടിലും കാഴ്ചവസ്തുവാകുന്നില്ല. പുറമ്പോക്കിൽ കഴിയുന്നവന്റെ മെഴുകു പ്രതിമയോ ഛായകളോ ആരും പ്രദർശിപ്പിക്കുന്നില്ല. അവൻ ഒരു കഥയിലും വരുന്നില്ല. അവന്റെ ദുഃഖങ്ങൾ ആവിഷ്ക്കരിച്ച് മഹ ത്വത്തിലേക്ക് ആരും ഉയർത്തുന്നില്ല. ഒരു ചന്തയിലും വിൽപ്പന വസ്തുവായി നാണം കെടുന്നുമില്ല. ആരും വില കൊടുത്തു വാങ്ങുവാനുള്ള മൂല്യം അവനില്ല. തൊഴിൽ ചെയ്യിക്കുവാൻ പോലും അവനെ ആരും വാങ്ങില്ല. കാരണം, അവൻ ദുർബല നാണ്. കഴിവുകളുടേയും പ്രാപ്തികളുടേയും ഇല്ലായ്മയിലാണ് ഒരുവൻ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നത്.

കവിതയുടെ അവസാനത്തിൽ മത്സ്യത്തിനു സംഭവിക്കുന്ന രൂപ മാറ്റം അതിന്റെ ജീവിതത്തിന്റെ ദയനീയമായ അസ്വസ്ഥതയെയാണ് കാണിക്കുന്നത്. അത് ചുട്ടുപഴുത്തിരിക്കുന്നു. സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതൽ തീവ്രവും അഗ്നി പോലെ തിളച്ചു മറിയുന്നതുമായിത്തീർന്നിരിക്കുന്നു. മത്സ്യത്തെ മനു ഷ്യനായി സങ്കൽപ്പിച്ചാൽ ഈ അവസ്ഥ ഒരുവന്റെ അസ്വസ്ഥതക ളാണ്; രോഗാവസ്ഥകളാണ് കാണിക്കുന്നത്. ചുട്ടുപഴുത്ത് ഓടിക്കൊ ണ്ടിരിക്കുന്ന ഈ മത്സ്യത്തിന് തന്നെ പിടികൂടാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നില്ല. ഈ ലോകം മുഴു വൻ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അത് പിന്നിൽ ദഹിച്ചു വരികയാണ്. അതു ചുട്ട് അഗ്നിഗോളമായി മാറുകയാണ്. ഇങ്ങനെ ചെറുതിന്റെ അതിജീവനവും ഒടുവിലെ വിനാശവുമാണ് ഈ കവിതയിലെ ആശയങ്ങളിൽ കാണുന്നത്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 19.
‘അമിത ലാളന കൊണ്ട് നാമാകാനുള്ള സാധ്യത അവർക്ക് കൂടു തൽ ബോധ്യമുണ്ടായിരുന്നെന്ന് തോന്നുന്നു’.
‘കണ്ണുകളിൽ വഴിയുന്ന വാത്സല്യത്തോടെ അമ്മ ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചുംകൊണ്ട് പിറകെ നടക്കുന്നു’,
‘ശസ്ത്രക്രിയ’യിലെ ഈ വാക്യങ്ങൾ അമ്മയ്ക്ക് സംഭവിക്കുന്ന ഭാവമാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. കാരണമെന്ത്? വിശകലനം ചെയ്യുക’.
Answer:
ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടിസ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടുപ്പമാണ് ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നുന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക്രി യയുടെ ദിവസം നിശ്ചയിച്ച നാൾ തുടങ്ങി പ്രകടിപ്പിച്ചുകൊണ്ടി രുന്നത്. എന്ന് തുടങ്ങിയാണോ താൻ മകനായി ബാല്യത്തി ലേയ്ക്ക് നാൽപ്പത്തഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായത്. അന്ന് തുടങ്ങി. അയാൾ അനുഭവിക്കാതിരുന്ന ലോക ജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനുഭവിച്ച തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാകുന്നത്. അക്ഷ രാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഗർഭാശയം നീക്കം ചെയ്യുന്ന ഓഷ റേഷന്റെ തിയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാത്തൊ രുമാറ്റം പ്രകടമാകുന്നത് മകന്റെ മനോദഷ്ടിയിൽ പ്രകടമാക്കു ന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടുപേർ മാത്രമാണ്. അമ്മയും മകനും അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറയു ന്നത് മകൻ മാത്രമായി മാറുന്നു.

അതോടുകൂടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ ഇത്ര നിർന്നിമേഷമാകുന്നുവെന്നതെന്ന് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടുകൂടി ഒരുവട്ടം കൂടി ബാല്യാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങി നിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ അമ്മ ഇത്രയേറെ തന്നെ സൂക്ഷിച്ചുനോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ സ്മരിക്കുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരുന്നുവെന്ന് അയാൾ മനസ്സിലാക്കു ന്നത് ഈ തിരിച്ചറിവിലാണ്. അതും അമ്മയുടെ ഉള്ളിലെ ഗർഭ പാത്രം ഉള്ളപ്പോൾ അത് എന്തുകൊണ്ടാണ് തന്നെ സ്നേഹിക്കാ തിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല. ഇത് നഷ്ടപ്പെ ടുന്നത് തന്റെ മകന്റെ ബാല്യത്തെ കൂടി നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴത്തെ സുഖം രസകരമായ അനുഭൂതിയാണെന്ന് നാൽപ്പത്തഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടുകൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കുന്നു.

അങ്ങനെ അയാൾ സമ യത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതുപോലെയാണെന്ന് കണ്ടെത്തുന്നത്. ഇത് ബാല്യത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറിഞ്ഞു. അമ്മയുടെ ഗന്ധ ത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരി ച്ചറിവിലേക്ക് എത്തുന്നത്. മരണത്തിന്റെ നിരന്തരമായ ഓർമ്മപ്പെ ടുത്തലാണ് നിഴലുകളായി ജീവിതത്തിൽ കൂടെ നടക്കുന്നതെന്ന് ഇനിയും എത്ര അറിയാത്ത ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു. അക്ഷ രാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്. അമ്മയുടെ ഗന്ധവും, അനുഭവവും ആശയുമാ യിരുന്നു ആ നാളുകളിലൊക്കെ അയാളെ കൊണ്ട് നടത്തിച്ചു കൊണ്ടിരുന്നത്. എത്രയെത്ര ബാലാനുഭവങ്ങളുടെ പ്രസന്നത യാണ് ഈ നാലുദിനംകൊണ്ട് കഥാനായകൻ അനുഭവിച്ചത്. അവ സാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവികമായ പരി വേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പറേഷൻ ടേബിളിന്റെ താഴെവെച്ച് തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു.

അപ്പോൾ ആ തൊട്ടി യിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം. താൻ തന്റെ സത്യത്തെ രൂപപ്പെടുത്തിയതും മൗനമായി എന്റെ അമ്മ യും അച്ഛനും എന്നോട് സംവദിച്ച ഇടം. പരിചരണയോടുകൂടി എന്നെ രൂപപ്പെടുത്തിയ ഈ ഗർഭപാത്രം മുറിഞ്ഞ് വീണപ്പോൾ ഞാനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവ യവത്തെ മനസാവരിക്കുകയാണ് അദ്ദേഹം. ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുരക്ഷിതത്വം, സ്നേഹം, പരി ഗണന എല്ലാം…. എല്ലാം….. അതില്ലാതെ ഞാനില്ല എന്ന സത്വവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തിയിൽ ആണ്.

Question 20.
തന്റെ ജീവിതത്തെ ഹാസ്യാത്മകമായാണ് ഇക്കണ്ടക്കുറുപ്പ് നോക്കിക്കാണുന്നതെന്ന് പറയാമോ? കഥാസന്ദർഭങ്ങളെ മുൻനി റുത്തി വിശദീകരിക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് ‘വാസനാവികൃതി. ‘വാസന’ ജന്മസിദ്ധമാണ്. ഒരിയ്ക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്, ഒരു മോഷ്ടാവിന്റെ ആഖ്വാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണപാരമ്പര്യമുള്ള ഒരു കുടുംബ ത്തിലെ ഒരംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നില നിർത്താനാവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തു കൊണ്ട് ജീവിക്കുകയാണ്.

‘ഇക്കണ്ടക്കുറുപ്പ്’ എന്നാണ് ഈ കഥയിലെ നായക കഥാപാത ത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്തു കുട്ടി. കളവുകൾ തന്നെ പലതരത്തിൽ ഉണ്ട്. തീവെട്ടിക്കൊള്ള യും, ഒറ്റയ്ക്കുപോയി മോഷ്ടിക്കലും ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസു കൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരി പുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ് തന്നെ നടത്തി. അച്ഛൻ നമ്പൂതി രിക്ക് കറുപ്പുകലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊ ടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽ തന്നെ കലാശിച്ചു. അവിടെ നിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി ‘ഇക്കണ്ടക്കുറുപ്പ്’ തന്റെ പ്രാണനായി കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽ നിന്ന് ഒരു പുവെച്ച മോതിരം കല്യാണിക്കുട്ടി തന്നെ കഥാനായകന്റെ ഇടതു മോതിര വിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ട കുറുപ്പ് ‘മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും, ഉറ ങ്ങിയും, കാഴ്ചകൾ കണ്ടും ചിലവഴിച്ചു.

ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പിനു’ പറ്റിയ ഏറ്റവും വലിയ അമളിതന്നെ. ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും. കൊച്ചു കുട്ടികൾപോലും ചെന്നുചാടാത്തതു മായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം.

മദിരാശിയിലെ അലസവും, ഏറ്റവും സുഖപ്രദവുമായ താമസത്തി നിടയിൽ കഥാനായകൻ ഗുജിലിത്തെരുവിൽ ചെന്നുപെട്ടു. വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം. അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരു മാനം എടുത്തിരുന്നു. തന്റെ വാസനാ വികൃതി’ ഇവിടെ എടുത്തു കൂടാ. അതൊരു വിവേകം നിറഞ്ഞ നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയം മറന്ന് ഒരു സുന്ദരിയുടെ നേരെ വായുംപൊളിച്ച് നോക്കിനിന്ന ഒരു കോന്ത്രമ്പല്ലുകാരനെ കണ്ട തോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു.

തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽ അയാൾ നിക്ഷേപിച്ചു. ഒരു നോട്ടു ബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു. വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കു റുപ്പ് അറിയുന്നത്. അതെവിടെപോയി എന്ന് എത്ര ആലോചി ച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്ത പ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം ! ദാനസമ്പന്നന്മാ രായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ കിട്ടാതെ പോകരുതല്ലോ.

ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി. അന്നുച്ചതി രിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെ ങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ – സത്വത്തിൽ ഇക്കണ്ടക്കു റുപ്പ് സ്തബ്ധനായിപോയി. ഓർമ്മപോലും നഷ്ടപ്പെട്ട് നിന്നു പോയി.

പൊട്ടിച്ചിരിപ്പിക്കുന്നതു മാത്രമല്ല, ഓർത്തോർത്തു ഊറിച്ചിരിക്കുന്ന അവസ്ഥയിലേക്കും ചില ഹാസ്യരംഗങ്ങൾ അനുവാചകരെ കൊണ്ടുപോകും. ആ ഒരു അവസ്ഥയിലേക്കാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാകൃതിയിലെ അവസാന രംഗങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന, ശിക്ഷയേറ്റുവാങ്ങുന്ന കഥാനായകനോട് നമുക്ക് സഹതാപമല്ല, പരിഹാസമാണ് തോന്നുക.

ഗുജിലി തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജന ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരു ന്നുണ്ട്. അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ. സത്വത്തിൽ പോലീസുകാരൻ കൈക്കൂലി കൊടു ക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടു വിൽ ആ നഗ്നസത്വത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്ക ണ്ടക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുക തന്നെയാണ് ചെയ്യുന്നത്.

ഇക്കണ്ടക്കുറുപ്പിന് പറ്റിയ അബദ്ധവഴിയിൽ ഏറ്റവും വിചിത്രമായി വായനക്കാർക്ക് അനുഭവപ്പെടുക : മോതിരം നഷ്ടപ്പെട്ടതറിഞ്ഞ പ്പോൾ ഒരിക്കൽപോലും തലേദിവസത്തെ മോഷണശ്രമത്തെക്കു റിച്ച് അയാൾക്ക് ഓർമ്മ വന്നില്ല എന്നതാണ്. വഴിനീളെ അയാൾ സഞ്ചരിക്കുന്നുണ്ട്. തലേദിവസം നടന്ന വഴികളും, ഭവനങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. എന്നിട്ടും തലേദിവ സത്തെ നോട്ടുബുക്ക് ശ്രമത്തെക്കുറിച്ച് (പാഴായ മോഷണശ്രമം) ഒരു ചെറിയ ലാഞ്ചനപോലും തോന്നിയില്ല.

കിട്ടിയത് എന്താണെന്നുപോലും നോക്കാതെ അശ്രദ്ധമായി കണ ക്കാക്കി അയാൾ കൈയ്യിൽ വെച്ചു. അല്ലെങ്കിൽ ആ നോട്ട്ബുക്ക് ശ്രദ്ധാപൂർവ്വം പരിശോധിച്ചിരുന്നെങ്കിൽ അതിലെ ഉള്ളുകള്ളികൾ മനസ്സിലാകുമായിരുന്നു. എല്ലാ രീതിയിലും അയാൾ മണ്ടത്തരങ്ങൾ മാത്രം പ്രവർത്തിച്ചു.

കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാന മികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ പ്രത്യേകിച്ച് ഇക്കണ്ടക്കു റുപ്പിനെപോലെ ഒരാൾ പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാ വുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹ ചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത മാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക്, അയാൾ പതി ക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായി രുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോ ജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവ്വഹിക്കു
ന്നതും.

Kerala Plus One Malayalam Question Paper March 2018 with Answers

കവിത വായിച്ച് 21 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക. (ആകെ സ്കോർ 8)

ഉണ്ണിയായിരുന്നപ്പോൾ കണ്ടു ഞാനെൻ മുറ്റത്തെ
മണ്ണിലൂടരിച്ചുപോമൊരു പാഴ്പ്പുഴുവിനെ

കണ്ണിനുണ്ടിസം കാണാൻ, കാവിയും കറുപ്പുമാം
കണ്ണികൾ തൊടുത്തപോൽ കമനീയമാണം ഗം

“അപ്പു, നീ ദ്രോഹിക്കരുതമ്മ ചൊല്ലിനാൾ,”ചിറ്റു
രപ്പനാടുവാനെണ്ണ കൊണ്ടുപോം പുഴുവല്ലോ”.

ശരിയാ,ണിളവെയ്ലിൽ മിന്നുന്നു മെഴുക്കാർന്ന
പരിചാ, അനു, വാർദ്രസ്നിഗ്ദ്ധമാണെങ്ങും തൊട്ടാൽ

വിശ്വസിച്ചു, ഞാൻ, വിസമയിക്കയും ചെയ്തേൻ, എത്ര
ദുസ്തരദൂരം മാർഗ്ഗം, എന്തു പാവനയത്നം!

അറിവു ഞാനി, ന്നതോ നിസ്സാരശലഭത്തിൻ
ചെറുകുഞ്ഞാണിപ്പുഴു, മുഢഭാവനാപാത്രം!

എങ്കിലും പുഴുവില, ലേതു ജീവിയിലുമി –
ന്നെൻകരം പരുഷമായ് പതിയാൻ ഭാവിയ്ക്കുകിൽ

“അപ്പു, നീ ദ്രോഹിക്കരും തമ്മ ചൊല്ലുന്നു.“ചിറ്റൂ –
ര്പ, നാടുവാനെണ്ണ കൊണ്ടുപോം പുഴുവല്ലോ!”

(പരിച – വിധം, തനു – ശരീരം, സ്നിഗ്ദ്ധം – നനുത്തത്,
ദുസ്തരം – മറികടക്കാനാവാത്ത, പരുഷം – പരുക്കൻ)

Question 21.
പുഴുവിന്റെ സൗന്ദര്യത്തെ കവി ആവിഷ്കരിക്കുന്നതെങ്ങനെ? (2)
Answer:
കണ്ണിനിമ്പമാർന്ന കറുപ്പും കാവിയും കലർന്ന കണ്ണികൾ ചേർത്തുവച്ചതുപോലെ കമനീയമാണ് ആ പുഴു. ഇളം വെയി ലിൽ മിന്നുന്ന ആ പുഴുവിന്റെ ശരീരം മെഴുക്കാർന്നതും സ്നിഗ്ദ്ധ വുമാണ്.

Question 22.
അമ്മയുടെ ഉപദേശം പിൽക്കാലത്ത് കവിയ്ക്കുണ്ടാക്കിയ നന്മ എന്ത്? (2)
Answer:
സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് കവിക്ക് ലഭിച്ചനമ.

Question 23.
ശ്രീനാരായണഗുരുവിന്റെ ‘അനുകമ്പാ ദർശനം’ ഈ കവിതയിൽ കാണാനാവുമോ? താരത്മ്യം ചെയ്യുക. (4)
Answer:
മുറ്റത്തെ മണ്ണിലൂടരിച്ചുപോയ പാപുഴുവിനെ കൊല്ലാനൊരു ങ്ങിയ കവിയോട് ചിറ്റൂരപ്പന് എണ്ണ കൊണ്ടുപോകുന്ന പുഴുവിനെ ദ്രോഹിക്കരുതെന്നു് അമ്മ പറയുന്നു. പില്ക്കാലത്ത് ശലഭത്തിന്റെ ചെറുകുഞ്ഞാണ് പുഴുവെന്ന് തിരിച്ചറിയുമ്പോഴും അമ്മ പറഞ്ഞ വാക്കുകൾ കവി ഓർക്കുന്നു. ആ ഉപദേശം സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് കവിക്കു നല്കിയത്. ഇതേ ദർശനം തന്നെയാണ് ശ്രീനാരായണഗുരു അനുകമ്പാ ദർശനത്തിലും ആവിഷ്ക്കരിക്കുന്നത്. അനുകമ്പ, കരുണ, ദയ തുടങ്ങിയ പ്രകൃതി തന്നെ മനുഷ്യനു പകർന്നു നല്കുന്ന ഗുണപാഠങ്ങളാണ്. അവ മറന്നുകൊണ്ടുള്ള, അവയെ ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം മാനവകുലത്തിന് ഹിതകരമല്ല എന്നാണ് അനുകമ്പാദശകം പകർന്നു നല്കുന്നത്.

24 ഉം 25 ഉം ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുക.

Question 24.
‘സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിച്ചപ്പോൾ അവരുടെ വ പല്ല് സെറ്റ് ദയനീയതയോടെ പുറത്തേക്ക് വന്നു’ – ഈ വാക്യം ഓർമ്മ യുടെ ഞരമ്പ് എന്ന കഥയിൽ എത്രത്തോളം പ്രസക്തമാണ്? സ്വാതന്ത്ര്വത്തിന്റെ വിവിധ തലങ്ങൾ കഥ ആവിഷ്കരിക്കുന്നതെ ങ്ങനെ.
Answer:
ഓർമ്മയുടെ ഞരമ്പ് കഥ പ്രതീക്ഷിക്കാത്ത പരിസമാപ്തിയുള്ള കഥയാണ്. ഒരു വൃദ്ധയുടെ ജീവിതത്തിന്റെ ആകെത്തുകയായ പാരതന്ത്ര്യത്തിന്റെ കഥയാണിത്. തീരെ പ്രതീക്ഷിക്കാത്ത ഒരു അവസാനമാണിതിനുള്ളത്.

വൃദ്ധ പറഞ്ഞ മൂന്നാമത്തെ കഥ തുങ്ങിമരണമാണ്. കഴുത്തിൽ കയർ കുരുങ്ങുമ്പോൾ അത് കഴുത്തിലെ നീല ഞരമ്പിൽ വിഴ ണം. ഇതിലെ ആന്തരിക ദുഃഖം വൃദ്ധയിൽനിന്നും പെൺകുട്ടിക്ക് എളുപ്പത്തിൽ മനസ്സിലായി. ഒരു സ്ത്രീയുടെ ദുഃഖം മറ്റൊരു സ്ത്രീ പെട്ടെന്നറിയുന്നു. പാരതന്ത്ര്യത്തിന്റെ അവസാനം ഒരു ദുർമ്മരണമാണെന്ന് വൃദ്ധ പറയുന്നു.

ഈ വൃദ്ധയുടെ സംസാരത്തിനിടയിൽ സ്വാതന്ത്ര്യം എന്ന പദം ഉച്ച രിക്കപ്പെടുമ്പോൾ അത് തികച്ചും സ്വതന്ത്രമായി പുറമേക്ക് വരു ന്നില്ല. കൃത്രിമമായ വയ്പ് പല്ലുകളെ അത് ഉന്തിത്തള്ളുന്നു. സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ വൃദ്ധ ബുദ്ധിമുട്ടുന്നു. അവ രുടെ മുഖം ദയനീയമാകുന്നു. ഈ കാഴ്ച കണ്ട് പെൺകുട്ടിക്ക് അസ്വസ്ഥത തോന്നുന്നു.

ജീവിച്ചിരുന്നപ്പോൾ സ്വതന്ത്രയായിരുന്നില്ല വൃദ്ധ. എഴുത്തുകാരി “യെന്ന നിലയിൽ വള്ളത്തോളിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവാ ഹശേഷം ‘ചോറും കറീം വയ്ക്കുന്ന, പൊണ് സാധാരണ സ്ത്രീയായി മാറി. എഴുതാനുള്ള സ്വാതന്ത്ര്വം വിവാഹത്തോടെ നഷ്ട മായി. ആണുങ്ങളുടെ കള്ളപ്പേരിൽ എഴുതി അയച്ചു. അതിൽ ഒന്ന് സമ്മാനാർഹമായി. ആളുകൾ മേൽവിലാസക്കാരനെ കണ്ടെത്തി വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ ആ കഥയുടെ അവകാശം വൃദ്ധ യുടെ ഭർത്താവ് സ്വയം ഏറ്റെടുത്തു. വൃദ്ധയുടെ ജീവിതത്തിലെ അസ്വാതന്ത്ര്യത്തിന്റെ മറ്റൊരു ദുരന്തം. ഒരു മനുഷ്യന്റെ പരിഗണ നപോലും വൃദ്ധയ്ക്ക് ലഭിച്ചില്ല.

ഡൽഹിക്ക് പോകുവാൻ താൽപ്പര്യവും ആഗ്രഹവും ഉണ്ടെങ്കിലും ഭർത്താവ് കൊണ്ടുപോയില്ല. വീട്ടിലെ പശുക്കളെ നോക്കലും അമ്മായിയമ്മയുടെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്ക് വയ്ക്കലുമാണ് വൃദ്ധയുടെ ജോലി. സ്ത്രീയായിരിക്കുന്ന ശാപമായി കരുതപ്പെട്ട ഒരു കാലമായി ഇതിനെ കാണാം.

വൃദ്ധ സ്വാതന്ത്ര്യം എന്ന് ഉച്ചരിച്ചപ്പോൾ വയ്പ് പല്ല് സെറ്റ് വികൃത മായി ഉന്തിനിന്നത് കാണുന്നവർക്ക് വളരെ ദയനീയമായ കാഴ്ച യാണ്. സ്ത്രീശക്തി പ്രകടിപ്പിക്കാൻ കഴിയാതിരുന്ന നിശ്ശബ്ദയായ ഒരു ബലിമൃഗമാണവർ. കഥയിൽ കാണുന്ന പഴയകാലത്തിന്റെ സംസ്ക്കാരം ഇതായിരുന്നു. അടിമയാണ് സ്ത്രീ. അവൾ പണി ചെയ്യേണ്ടവളാണ്. എത്ര പണിയെടുത്താലും എത്ര ക്ഷീണിച്ചാലും വീണ്ടും വീണ്ടും പണിയെടുക്കുന്ന അടിമയാണ് സ്ത്രീ പുരു ഷൻ ഉടമയുമാണ്. ഫ്യൂഡൽ കാലഘട്ടത്തിന്റെ ഈ സംസ്ക്കാ രവും മനോഭാവവുമാണ് വൃദ്ധയുടെ ദയനീയമായ ഇരിപ്പിൽ കാണുന്നത്.

സ്വാതന്ത്ര്യം എന്ന പദം ഉച്ചരിക്കുവാൻ പോലും വൃദ്ധയ്ക്ക് കഴി യുന്നില്ല. അത് ഉച്ചരിക്കുവാനുള്ള ആത്മശക്തി വൃദ്ധയ്ക്ക് ചോർന്നുപോയി. സ്ത്രീ ജന്മത്തിന്റെ ശക്തി മുഴുവൻ നഷ്ടപ്പെ ട്ടതിന്റെ ഒരു ഇരയാണ് വൃദ്ധ.

മനുസ്മൃതിയിൽ എഴുതിയ ‘നഃസ്ത്രീ സ്വാതന്ത്വമർഹതി’ എത്രയോ സ്ത്രീ ജന്മങ്ങളെ ദുരിതക്കടലിൽ താഴ്ത്തി. നൂറ്റാണ്ടുകളായി അടി ചമർത്തപ്പെട്ട ഒരു ദയനീയ സമൂഹമാണ് സ്ത്രീകൾ. ഈ നിസ്സ ഹായത മുഴുവൻ വൃദ്ധയുടെ ആ ദയനീയമായ സ്വാതന്ത്ര്യം എന്ന ഉച്ചാരണത്തിൽ കാണുന്നുണ്ട്.

‘ഓർമ്മയുടെ ഞരമ്പ്’ സ്ത്രീ സ്വാതന്ത്യ്രത്തിന്റേയും ദേശസ്വാതന്ത്ര്യ ത്തിന്റേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും ഇല്ലായ്മയിൽ പിട യുന്ന വൃദ്ധയുടെ ഓർമ്മകളാണ്.

ദേശസ്വാതന്ത്ര്യം: ദേശത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ കഥ യിലെ ആവിഷ്ക്കാരം വൃദ്ധയുടെ ജീവിതകാമനകളിലേക്കും വിവാഹത്തിലേക്കും നിറം മാറി രചിക്കപ്പെട്ടിരിക്കുന്നു. വള്ള ത്തോൾ കവിയുടെ അംഗീകാരത്തെ വൃദ്ധ ഇപ്പോഴും കാണു ന്നതുപോലെയാണ് ഓർമ്മിക്കുന്നത്. സാക്ഷാൽ സരസ്വതി തന്നെ എന്ന അംഗീകാരം തന്റെ ശിരസ്സിൽ ഇപ്പോഴും ഉണ്ടെന്ന് കരുതി വൃദ്ധ തന്റെ ശിരസ്സ് തലോടുകയും ചെയ്തു. ഇന്ത്യയിലെ സ്വാത ന്ത്ര്യസമരവും വിദേശ വസ്ത്ര ബഹിഷ്ക്കരണവും കഥയിൽ പറ യുന്നുണ്ട്. അന്ന് സ്വാതന്ത്ര്യംന്ന് വച്ചാൽ എല്ലാവർക്കും വലി യൊരു ഭ്രാന്തായിരുന്നു. ആ പഴയ കാലത്ത് ഖദറേ ഉടുക്കൂ…. തനിക്ക് സ്വന്തമായി കറുത്ത കരയുള്ള സാരിയുണ്ടായിരുന്നതും വൃദ്ധ ഓർക്കുന്നുണ്ട്.

സ്വാതന്ത്ര്യസമരകാലത്തെ ഓർമ്മകൾ കഥയിൽ പിന്നെ വഴിമാറി പോകുകയാണ് ചെയ്യുന്നത്. വൃദ്ധയുടെ വിവാഹ ജീവിതത്തിന്റെ വിക്ഷോഭങ്ങളിലേക്ക് അത് ഒഴുകിച്ചേരുകയാണ് ചെയ്യുന്നത്. അതിനാൽ നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കഥയിലെ ആവി ഷ്ക്കാരം ഒരു അരികുപറ്റൽ മാത്രമായിത്തീരുന്നു.

സ്ത്രീ സ്വാതന്ത്ര്യം : സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ അധികാര ങ്ങളുടെ ഇച്ഛക്കൊപ്പമായിരുന്നു. ഡൽഹിക്കു പോകുവാൻ കഴി യാത്ത സ്ത്രീ, പശുക്കളെ നോക്കാനും അച്ഛന്റെ അസ്ഥിത്തറക്ക് വിളക്ക് വയ്ക്കുവാനുമായി വീട്ടിൽ കഴിയേണ്ടവളാണ്. വൃദ്ധയുടെ ഓർമ്മകളായാണ് ഈ സ്വാതന്ത്ര്വദാഹത്തെ കഥയിൽ ആവിഷ്ക്കരി ക്കുന്നത്. അവരെ വീട്ടുജോലികൾ പറഞ്ഞ് പഠിപ്പിച്ച് ഇരുത്തിയത് മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യത്തിന്റെ ഒരു ഉപാധികാ രമായിട്ടാണ് കാണേണ്ടത്. അതായത് ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ ഭർത്താവിന്റെ അമ്മയ്ക്ക് സ്വാഭാവികമായി ലഭിക്കുന്ന അധി കാരം. ഭർത്താവിന്റെ അച്ഛന്റെ അസ്ഥിത്തറയിലെ വിളക്ക് തെളിയി ക്കാൻ മരുമകൾ വേണമെന്നത് വീട്ടിലെ അധികാരം ഭർത്താവിനാ ണെന്ന് അറിയിക്കുന്നു. അച്ഛന്റെ അസ്ഥിത്തറയിലെ വിളക്കിനെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്കായി കണ്ടിരുന്നുവെങ്കിൽ ആ വീട്ടിലെ അധികാരം ഭർത്താവിന്റെ അമ്മയുടേത് ആകുമായിരു ന്നു. മരുമകളായിരുന്ന വൃദ്ധയുടെ ഓർമ്മകളിൽ ഡൽഹി കാണു ന്നതിനുള്ള കൊതിയും ഭർത്താവിനോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും ഇല്ലാതാകുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ചുട ലയായിരുന്നു വൃദ്ധയുടെ ജീവിതം. വള്ളത്തോൾ അഭിനന്ദിച്ച ഈ എഴുത്തുകാരിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചി ല്ല. സമ്മേളനത്തിന് കവിത വായിച്ച പെൺകുട്ടിയെ ഇഷ്ടപ്പെട്ട തിനെച്ചൊല്ലി ഭർത്തൃഗൃഹത്തിൽ പ്രശ്നങ്ങളുണ്ടായി. പെണ്ണായാൽ ചോറും കറീം വയ്ക്കണം എന്നതാണ് ഭർത്തൃവീട്ടിലെ പൊതു വിചാരം.

മാത്രമല്ല, ഡൽഹിക്ക് പോകാൻ കൊതിച്ച് വീട്ടിലിരുന്ന സമയത്ത് വീട്ടിലെ ആണുങ്ങളുടെ കള്ളപ്പേരിൽ രചിച്ച കഥയ്ക്ക് സമ്മാനം ലഭിച്ചപ്പോൾ ഭർത്താവ് ആ കഥ സ്വയം എഴുതിയതാണെന്ന് പറഞ്ഞ് സമ്മാനം ഏറ്റുവാങ്ങിയത് ആ വൃദ്ധയുടെ മറവിയിലും തെളിഞ്ഞു നിൽപ്പുണ്ട്. സ്ത്രീ അടുക്കളയിൽ കഴിയാനുള്ളവളാണ്. അടുക്ക ളയിൽ നിന്നും അരങ്ങത്തേക്ക് പ്രവേശിക്കരുതെന്ന് പഴയ ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയുടെ ബലിയാടായിരുന്നു ഈ വൃദ്ധ.

സ്വാതന്ത്ര്വം എന്ന വാക്ക് പറയുമ്പോൾ വയ്പ് പല്ല് ഉന്തിവരുന്ന വികൃതമായ കാഴ്ച പെൺകുട്ടിയെ അലോസരപ്പെടുത്തുണ്ട്. വാർദ്ധക്യത്തിലെത്തിയപ്പോൾ സ്വാതന്ത്ര്യം എന്നു പറയുന്നതു പോലും കാണുന്നവർക്ക് ബീഭത്സമായിത്തീരുന്നു. വൃദ്ധയുടെ ജീവിതത്തിലെ എല്ലാ ദയനീയതയും ഈ കാഴ്ചയിൽ ഉണ്ട്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 25.
‘ജനപ്രിയ(കച്ചവട സിനിമകൾ സ്വപ്ന ലോകത്തിന്റെ ഭ്രമാത്മകത യാണ് പൊതുവേ പ്രതിഫലിപ്പിക്കുന്നത്’- ‘ബൈസിക്കിൾ തീവ്സ്’ എന്ന സിനിമ ഈ സ്വഭാവത്തിൽ നിന്ന് എത്ര മാത്രം മാറി നിൽക്കുന്നു? വിശകലനം ചെയ്ത് ലഘുലേഖനം തയ്യാറാക്കുക.
Answer:
ആധുനിക ലോകത്തിന്റെ ജനപ്രിയമായ കലാരൂപമാണ് സിനിമ. വെള്ളിത്തിരയുടെ സ്വാധീനം ജനതയിൽ അവരുടെ വസ്ത്രധാ രണ രീതിയിലും മോനേ ദിനേശാ പോലുള്ള സംഭാഷണ ശകല ങ്ങളിലും സാമൂഹ്യപ്രശ്നങ്ങളിൽ പുതിയ മുന്നേറ്റം കുറിക്കുന്ന തിലും (ഹൗ ഓൾഡ് ആർ യു, ട്രാഫിക്) സമൂഹത്തെ ഗുണപര മായി മാറ്റിത്തീർക്കുന്നത് കാണാം’.

സിനിമ നായക സങ്കൽപ്പത്തിൽ സ്വീകരിക്കുന്ന മിത്തിക്കൽ പരി വേഷം ജനങ്ങളെ സ്വാധീനിക്കുന്നതാണ്. താരങ്ങൾ കടന്നുവ കു മ്പോൾ ജനങ്ങൾക്കിടയിലുണ്ടാകുന്ന ആകർഷണത്തിന് കാരണം അവർ നിർമ്മിച്ച കഥാപാത്രങ്ങളോട് ജനങ്ങളുടെ മനസ്സ് ഒട്ടിപ്പിടിച്ചുനിൽക്കുന്നതാണ്.

ബൈസിക്കിൾ തീവ്സ് തികച്ചും റിയലിസ്റ്റിക്കായ ആഖ്യാനമാണ്. യുദ്ധാനന്തര ഇറ്റലിയിലെ ദരിദ്രരായ ജനത്തിന്റെ തൊഴിൽ തേടി യുള്ള അന്വേഷണവും കടബാധ്യതകളിൽ ഉഴലുന്നതുമാണ് ഇതിലെ വിഷയം.

ഡിസിക്കയുടെ ബൈസിക്കിൾ തീവ്സ് റിയാലിസ്റ്റിക് സിനിമ കൾക്ക് വലിയൊരു പ്രചോദനമാണ്. അതിഭാവുകത്വമില്ലാതെ സൈക്കിൾ ചുമന്നു നടക്കുന്ന റിച്ചിയും നഗരത്തിൽ തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകളും ജീവിതത്തിന്റെ സാധാര ണത്വം കാണിക്കുന്നു. ബൈക്കും കടവുമായി ജീവിതവിജയം നേടുന്ന ജനപ്രിയ സിനിമകളുടെ നായകസങ്കൽപ്പത്തിൽ നിന്നു മുള്ള ഇതിന്റെ വ്യതിയാനം കാണികളെ ജീവിതം അറിയാൻ പ്രേരി ഷിക്കുന്നു. അവർ അനുഭവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ വെള്ളി ത്തിരയിലൂടെ സംവദിക്കുമ്പോൾ സിനിമാ ഫ്രെയിമുകളുടെ വിതാ നത്തിൽ കലയുടെ സൗന്ദര്യം അതിന് ലഭിക്കുന്നുണ്ട്. പാരസ്പര ത്തിന്റെ ലോകത്ത് കുടുംബം കെട്ടിപ്പടുക്കുന്ന ഭാര്യയും ഭർത്താവും അവരുടെ മക്കളും സൈക്കിളും ഏതൊരു കുടും ബത്തിന്റേയും രൂപമാകുന്നു.

ഈ സിനിമ ഒരു ഉൽപ്പന്നത്തേയും പ്രചരിപ്പിച്ചിരിക്കയില്ല. ഫിഡന് സൈക്കിൾ ജനത്തിനിടയിൽ ട്രെൻഡായി മാറുവാൻ ഈ സിനിമ നിമിത്തമായിരിക്കില്ല. പക്ഷേ ഇതിലെ ചില ദൃശ്യങ്ങളിൽ ജനം മൂല്യ ങ്ങളെ വിശകലനം ചെയ്തിട്ടുണ്ടായിരിക്കും. പള്ളിയിലെ പ്രാർത്ഥ നയും പ്രാർത്ഥനക്കു വരുന്നവർക്കു മാത്രമുള്ള ഭക്ഷണവും ഒരു മുറിയിൽ നാട്ടിയിട്ടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപങ്ങളുടെ നിർജീവതയും കാണുന്നവന്റെ മനസ്സ് ഭേദിക്കുന്നതാണ്. സമ്പ ന്നനും പാവപ്പെട്ടവനും ഇരുന്ന ഹോട്ടൽ മുറി ഈ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. പാവപ്പെട്ടവരുടെ ഒറ്റപ്പെടുന്ന ലോകത്തെ സംഘർഷങ്ങൾ ഈ സിനിമ അനാവരണം ചെയ്യുന്നു. കേവലം ജീവിച്ചു പോകുക മാത്രമാണിവരുടെ സ്വപ്നം. അതൊരു സ്വപ്നം കാണലല്ല. അതിനാൽ ബൈസിക്കിൾ തീവ്സ് നിസ്സഹാ യനായ മനുഷ്യർ നന്മയിലേക്ക് സഞ്ചരിക്കുന്ന വേളയിൽ അവര നുഭവിക്കുന്ന ജീവിതത്തിന്റെ സംാസം ഈ സിനിമ കാണി ക്കുന്നു.

സിനിമയുടെ റിയാലിസ്റ്റിക് സമീപനത്തിൽ ബൈസിക്കിൾ തീവ്സ് വലിയൊരു പ്രേരകശക്തിയായിരുന്നു. ടു വുമൺ ഇതേ റിയാ ലിസ്റ്റിക് രീതിയിലുള്ള ഡിസിക്കയുടെ മറ്റൊരു സിനിമയാണ്. അതിഭാവുകത്വവും അതിനിറങ്ങളും ഇല്ലാത്ത ക്യാമറക്കാഴ്ചക ളുടെ സിനിമ ചരിത്രത്തിൽ എന്നുമൊരു ടെക്സ്റ്റ് പുസ്തകമായി രുന്നു ബൈസിക്കിൾ തീവ്സ്.

ന്യൂസ്പേപ്പർ ബോയ് മലയാളത്തിലെ റിയലിസ്റ്റിക് സിനിമയാണ്. ഓടയിൽ നിന്ന് മറ്റൊരു സിനിമയാണ്. സ്വപ്നാത്മകമായ സിനിമ കളേക്കാൾ സമൂഹത്തെ പുരോഗതിയിലേക്കും പരിവർത്തനത്തി ലേക്കും നയിക്കുന്നത് റിയാലിറ്റിയുള്ള സിനിമകളാണ്. ഇവ നിർവ്വ ഹിക്കുന്ന സാമൂഹിക ചലനം സ്റ്റൈലിലും ഫാഷനിലും മാത്ര മായി ഒതുങ്ങുന്നില്ല. അത് സമൂഹത്തിന്റെ രക്ത നാഡിക ളായിത്തീരുന്നു.

ബൈസിക്കിൾ തീവ്സ് സമൂഹത്തിലെ ചില ധാരണകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. മതാചാരങ്ങളുടെ പൊള്ളത്തരം, കടം വാങ്ങലിന്റെ നിർദ്ദയത, പോലീസിന്റെ നിസംഗത എന്നിവയെല്ലാം സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്.

Leave a Comment