Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.
Kerala Plus One Malayalam Previous Year Question Paper March 2019
Time: 2½ Hours
Total Score: 80 Marks
1 മുതൽ ആറു വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)
Question 1.
‘സുഖം ഒരു മാരകലഹരിയാണെന്ന് മിസ്സിസ് നായർക്കുതോന്നി’. (ലാത്തിയും വെടിയുണ്ടയും)
– ഇവിടെ സുഖം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഏതെല്ലാം കാര്യങ്ങളെയാണ്?
• എന്റെ വീട്, എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങി കഴിയൽ.
• പ്രക്ഷോഭങ്ങൾക്കുശേഷം കൈവരുന്ന സ്വാതന്ത്ര്യം
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം
• വേദനിക്കുന്ന മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിക്കൽ.
Answer:
• എന്റെ വീട് എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങിക്ക ഴിയൽ
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം.
Question 2.
ജോനാഥന്റെ സ്വപ്നത്തോട് ചേരാതെ നിൽക്കുന്ന സങ്കല്പങ്ങൾ ഏവ?
• തന്റെ ജനം ഇരുമ്പിനെ കീറിമുറിച്ച് പറക്കുന്നത്.
• ഇരതേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവുന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.
• കൂടുതൽ ഉയർന്ന് പറന്ന് കൂടുതൽ ദൂരം കാണുക എന്നത്.
Answer:
• ഇര തേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവു ന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.
Question 3.
‘ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളേയെന്നും മറക്കയില്ലേ’ (പീലിക്കണ്ണുകൾ)
– ഈ വരികൾ നമുക്ക് നല്കുന്ന ജീവിതപാഠം എന്താണ്? ഒരു വാക്യത്തിൽ ഉത്തരമെഴുതുക.
Answer:
അച്ഛനമ്മമാരുടെ കരുതലും സ്നേഹവായ്പും നാം ഒരിക്കലും മറക്കരുത്.
Question 4.
‘അവൻ ഒരു കഥയിലും പിടികൊടുത്തില്ല’.-
‘മത്സ്യ’ത്തിലെ ഈ വരിക്കു യോജിക്കുന്ന ആശയസൂചനകൾ തെരെഞ്ഞെടുക്കുക.
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ളവർക്ക് കുറ്റം പറയാനുള്ള അവസരം ഉണ്ടാക്കിയില്ല.
• നാട്ടുമൊഴികളിലൂടെ അവൻ പ്രശസ്തനായില്ല.
• മറ്റുള്ളവർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.
Answer:
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ള വർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.
Question 5.
‘എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല.’
അനർഘനിമിഷത്തിലെ ഈ വാക്യത്തിൽ ബഷീർ തന്റെ രചനാര ഹസ്യം ഒളിപ്പിച്ചുവച്ചിട്ടുണ്ടോ? എന്താണത് ? ഒറ്റ വാക്യത്തിൽ ഉത്ത രമെഴുതുക.
Answer:
ആഴമേറിയ ജീവിതക്ലേശങ്ങൾ അനുഭവിക്കുമ്പോഴും സാഹിത്യ ത്തിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുകയാണ് ബഷീർ എന്ന മഹാ നായ സാഹിത്യകാരൻ.
Question 6.
‘അറിഞ്ഞാലും, തിരക്കേറിയ ഈ ജീവിതത്തിൽ വേരുകൾക്ക് എന്തു പ്രസക്തിയാണ്?
ഈ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ എടുത്തെഴു തുക.
• ജീവജാലങ്ങളുടെ നിലനില്പ് അവയെ ഭൂമിയുമായി ബന്ധി ഷിക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• മരങ്ങളെക്കുറിച്ചും വേരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരു ന്നാൽ വികസനം സാധ്യമാവില്ല.
• വേരുകൾ നഷ്ടപ്പെടുന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ട തായി വരുന്നു.
• ജീവിതത്തിരക്കിനിടയിൽ വൃക്ഷങ്ങളുടെ വേരുകളെപ്പറ്റി ആലോചിച്ച് സമയം പാഴാക്കരുത്.
Answer:
• ജീവജാലങ്ങളുടെ നിലനിൽപ് അവയെ ഭൂമിയുമായി ബന്ധിപ്പി ക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• വേരുകൾ നഷ്ടപ്പെടു ന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ടി വരുന്നു.
7 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 4 സ്കോർ വീതം. (8 x 4 = 32)
Question 7.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ യോജിച്ച വിധം പട്ടിക പ്പെടുത്തുക.
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മുകസാക്ഷിയാവുന്നു.
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു ക ഴിയുന്ന ജീവിതം ചിത്രീകരിക്കുന്നു.
• പരിസ്ഥിതിപ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്യരെ അവതരിപ്പിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെ യ്യുന്ന ജീവവൈവിധ്യങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.
കൈപ്പാട് | കേൾക്കുന്നുണ്ടോ? |
• ………………………. | • ………………………. |
• ……………………….. | • ……………………….. |
Answer:
കൈപ്പാട്
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു കഴി യുന്ന ജീവിതം ചിത്രീകരിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവവൈവിധ്വങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.
കേൾക്കുന്നുണ്ടോ
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മൂക സാക്ഷിയാ വന്നു.
• പരിസ്ഥിതി പ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്വരെ അവതരിപ്പിക്കുന്നു.
Question 8.
‘അമ്മ പറേണതുപോലെ, പെണ്ണായാൽ
ചോറും കറീം വയ്ക്കണം, പെറണം….. (ഓർമ്മയുടെ ഞരമ്പ്)
ചേറിൽനിന്നു ബളർന്നുപൊന്തിയ
ഹൂറി നിന്നുടെ കൈയിനാൽ, നെയ്യ്-
ച്ചോറു വെച്ചതു തിന്നുവാൻ കൊതി-
വേറെയുണ്ടെൻ നെഞ്ചിലായ (കായലരികത്ത്…..)
രണ്ട് പാഠസന്ദർഭങ്ങളിലും തെളിയുന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണോ? വ്യക്തമാക്കുക.
Answer:
കെ.ആർ മീരയുടെ ഓർമ്മയുടെ ഞരമ്പ് സ്ത്രീയുടെ യാഥാർ ങ്ങളുടെ കഥയാണ്. വീട്ടിലും സമൂഹത്തിലും പുരുഷാധി പത്യത്തിന്റെ നിയന്ത്രണങ്ങൾക്കകത്ത് അകപ്പെട്ട ബലിമൃഗങ്ങ ളായി സ്ത്രീകൾ ഇന്നും കഴിയുന്നു. കഥയിലെ വൃദ്ധയുടെ യൗവന കാലഘട്ടത്തിലും ഇങ്ങനെയായിരുന്നു അവസ്ഥ. പുരു ഷന് കസേരയും രാവിലത്തെ ചായയും ഭക്ഷണവം കുളിക്കു വാനുള്ള ചൂടുവെള്ളവും തയ്യാറാക്കിക്കൊടുക്കുകയും മക്ക ൾക്കും അമ്മയ്ക്കും ഭർത്താവിനും വീടിന്റെ ശുചിത്വത്തിനും വേണ്ടി പുലരി മുതൽ പണിയെടുത്ത് നടുവൊടിഞ്ഞ് രാത്രിയിൽ മയങ്ങും മുമ്പ് ഭർത്താവിന്റെ സുഖത്തിനായി കിടക്ക വിരി നിവർത്തിക്കൊടുക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീ ദുഃഖപു തിയാണ്. സ്ത്രീകളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പത്തിന് ഉദാഹരണമാണ് ഈ കഥയിലെ വൃദ്ധ.
“കായലരികിൽ വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി” ഒരു കാല്പനിക സൗന്ദര്വമായാണ് അനുഭവപ്പെടുന്നത്. പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ തന്നെയും ഒരു നറുക്കിന് ചേർക്കണമെന്ന് മാത്രമേ യുവാവിന് അഭ്യർത്ഥനയുള്ളൂ. അവളെ കണ്ട് മാത്ര യിൽ തന്നെ യുവാവിന് സകലനിയന്ത്രണവും വിട്ടുപോയെന്നു തമാശയായി പറയാമെങ്കിലും പ്രണയത്തെക്കുറിച്ചുള്ള ബഷീറി യൻ സങ്കല്പമനുസരിച്ചാണെങ്കിൽ ഒരു കറുത്ത ഫലിതം നമു ക്കിതിലും ദർശിക്കാൻ കഴിയും. പെണ്ണുകെട്ടാൻ ആൾക്കാരെ പരി ഗണിക്കുമ്പോൾ ഞാനും നിന്നെ പ്രണയിക്കുന്നുണ്ടെന്നതിനാൽ തന്റെ അപേക്ഷയും പരിഗണിക്കണമെന്ന പരിദേവനമോ വിഷാ ദമോ വരികളിൽ കുരുങ്ങികിടക്കുന്നുണ്ട്.
ചേറിൽ നിന്ന് ഉയർന്നുപൊങ്ങിയ ഹൂറി (അതായത് താഴ്ന്ന നില യിൽ ജീവിക്കുന്ന കുടുംബത്തിലെ സുന്ദരി നിന്നെ കുടുംബി നിയാക്കാൻ ഈ കാമുകൻ ആഗ്രഹിക്കുന്നു. അവളെ വധുവായി ലഭിക്കുമ്പോഴാണ് നെയ്ച്ചോറു തിന്നാനുള്ള നെഞ്ചിലെ പുതി ഒന്നടങ്ങുന്നതെന്നാണ് കാമുകന്റെ മതം. അങ്ങനെ പഴയ കാല സാമൂഹിക ജീവിതത്തിന്റെ നേർപ്പതിപ്പായി മാറുന്നു പഴയകാല സിനിമയും ഈ പാട്ടും. ഈ രണ്ട് പാഠസന്ദർഭങ്ങളിലും തെളിയു ന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണ്.
Question 9.
‘നിലനില്ക്കുന്ന മൂല ധാരണകളെ ചോദ്യം ചെയ്യാനും സിനിമ സന്നദ്ധമാവാറുണ്ട്. (സിനിമയും സമൂഹവും)
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങൾ നമ്മുടെ ചലച്ചിത്രങ്ങളിൽ ലഭ്യമാണോ? ചർച്ച ചെയ്യുക.
Answer:
സിനിമ ഒരു സാംസ്ക്കാരിക ഉത്പന്നമാണ്. അത് വിറ്റഴിക്കപ്പെടു ന്നത് കമ്പോളത്തിലാണ്. അത് ആസ്വദിക്കുന്നവരും വിറ്റഴിക്ക ടുന്നതും ജനങ്ങളാണ്. സിനിമ പറയുന്നതാകട്ടെ മാനുഷിക തല ങ്ങളെക്കുറിച്ചാണ്. കാലാകാലങ്ങളിൽ മനുഷ്യനനുഭവിക്കുന്ന വിപ്ലവങ്ങൾ, പ്രണയം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങ ളെയും അതാവിഷ്ക്കരിക്കുന്നുണ്ട്. സിനിമകൾ യാഥാർത്ഥ്യലോ കത്ത് നിന്ന് മാറി സ്വപ്നലോകത്ത് സഞ്ചരിക്കുന്നു എന്നതാണ് പൊതുവെ പറയുന്നതെങ്കിലും സിനിമ വിനിമയം ചെയ്യുന്ന അർത്ഥതലങ്ങൾ മനസ്സിലാക്കുമ്പോൾ അതുമാത്രമല്ല സിനിമകൾ ആവിഷ്ക്കരിക്കുന്നത് എന്ന് കാണാം.
ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് സിനിമ ക ളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്.
Question 10.
മുതിർന്ന ഒരാളുടെ ഉള്ളിലുള്ള കുട്ടിയെയാണ് ശ്രീകൃഷ്ണന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത് – പീലിക്കണ്ണുകൾ’ എന്ന പാഠ ത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോ ധിക്കുക.
Answer:
‘കൃഷ്ണഗാഥ’ എന്ന കൃതിയിലൂടെ ചെറുശ്ശേരി കൃഷ്ണന്റെ ബാല്യത്തെ അവതരിപ്പിക്കുകയില്ല. അനുഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് കൃഷ്ണബാല്യം സ്വന്തം പുത സ്നേഹമായി മാറിയത് കൃഷ്ണഗാഥയിലൂടെയാണ്. ചെറുശ്ശേരി യാണ് ദൈവമായ കൃഷ്ണനെ മാനുഷിക പരിവേഷത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. അങ്ങനെ ഓടക്കുഴൽ പിടിച്ച് നമ്മുടെ മക്കളിൽ ഒരാളായി മാറിയെങ്കിൽ അത് എഴുത്തുകാരന്റെ കാവ വൈഭവം തന്നെയാണ്. കൃഷ്ണന്റെ ബാല്യകാലാനുഭവവും അവിടെ നിന്ന് മധുരയിലേക്കുള്ള പറിച്ചുനടലുമാണ് കവിതയുടെ അനുഭവം.
കൃഷ്ണൻ സ്വമാതാപിതാക്കളേക്കാൾ ബഹുമാനിക്കു ന്നത് വളർത്തു മാതാപിതാക്കളെയാണ്. അല്ലയോ അച്ഛാ അങ്ങ് ഇപ്പോൾതന്നെ നമ്മുടെ ദേശത്തേക്ക് പോകണം. അങ്ങ് യാദ വന്മാർക്കെല്ലാം സന്തോഷം പ്രദാനം ചെയ്ത് അവിടെ വാഴണം. ഞാൻ എത്രയും വേഗം അമ്മയെ കാണാനായി വരുന്നുണ്ടെന്ന് അറിയിക്കണം. ഇങ്ങനെയൊക്കെ പറയിക്കുന്ന കവി, കവിതയി ലൂടെ ജീവിതാനുഭവമായ ബാല്യത്തിലേക്ക് നമ്മെ നടത്തിക്കൊ ണ്ടുപോകുന്നു. ആ ആസ്വാദ്വതയാണ് കവിതയുടെ അനുഭവ മണ്ഡലം.
Question 11.
ഇരുളിലിപ്പോൾ ഉദിക്കുന്നു നിൻ മുഖം
കരുണമാം ജനനാന്തര സാന്ത്വനം –
തനിക്കാകെയുള്ള സമാശ്വാസം പ്രണയിനിയുടെ മുഖമാണെന്നാ ണല്ലോ ‘സന്ദർശന’ത്തിലെ നായകൻ പറയുന്നത്. എന്നിട്ടും അവ ളെ പിരിയാൻ അയാൾ തീരുമാനിക്കുന്നത് എന്തുകൊണ്ടാവും? നിഗമനങ്ങൾ കുറിക്കുക.
Answer:
കാമുകിയോട് സംസാരിച്ച് മുമ്പുണ്ടായിരുന്ന പ്രണയതീരത്ത് വീണ്ടും ചെന്നെത്തുവാൻ കവി ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ആ ആഗ്രഹങ്ങൾ പറയാനാകാതെ കവി മൗനിയായിപ്പോ കുന്നു. പണ്ടേ പിരിഞ്ഞവരാണെന്ന യാഥാർത്ഥ്വം കവി തിരിച്ചറി യുന്നു. സന്ദർശനം കവിത ഒരു യാത്രാരേഖയാണ്. ജീവിത യാത്രാരേഖ. ഏതൊരു വ്യക്തിയേയും പോലെ ജീവിതം യാത്ര യാകുന്ന ഒരു വ്യക്തിയുടെ യാത്രാരേഖ, അയാൾ വിഹ്വലന യുമായാണ് യാത്ര ചെയ്യുന്നത്. ഒരു പ്രണയതീരം അയാൾക്കുണ്ട്. അവിടെ ആശ്വാസം കൊണ്ടിരിക്കുമ്പോൾ തന്റെ കൂടെ പൂർവ്വകാ മുകിയുമുണ്ട്. പക്ഷെ അയാൾ ആ തീരത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നില്ല. അയാൾ കണ്ടുമുട്ടിയ തന്റെ പൂർവ്വകാമുകി യെവിട്ട് വീണ്ടും യാത്രയാകുകയാണ്. വീണ്ടും മനസ്സിന്റെ വിഹ്വ ലതകളിലേക്ക്…….. പ്രക്ഷുബ്ധമായ…… നഗരത്തിരക്കുകളിലേക്ക് മദ്യപാനത്തിലേക്ക്……… സത്രങ്ങളിലേക്ക്….. ഇരുളിലേക്ക് ……….. അയാൾ പോവുകയാണ്.
പ്രണയം ഒരു യാത്രയാണ്. ജീവിതത്തിന്റെ വളവുകളും തിരി വുകളും ഒരുമിച്ച് പോകുന്ന യാത്ര. ഇവിടെ കാമുകൻ വേർപി രിയുകയാണ്. കാമുകിയെ കണ്ടുമുട്ടിയതിനുശേഷം കവി പിന്തി രിയുന്നു. ഒറ്റയടിപ്പാതയിലൂടെയുള്ള തുടരുന്ന യാത്രയാണ് സന്ദർശനം കവിത.
Question 12.
‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിൽ കാഴ്ചയില്ലാത്തവ രെ അവഗണിക്കുന്ന ഒരു സമൂഹത്തെയാണോ കാണാൻ സാ ധിക്കുന്നത്? രണ്ടു ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി വിവരിക്കുക.
Answer:
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്. ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും ചാക്കോ യുടെ പരിഹാസവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകു അതിലെ ചിരിയുണർത്തുന്ന ഭാവവും ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്. അവളെ കൂടാതെ കുട്ടി കൾ ക്രിക്കറ്റു കളിക്കുന്ന ശബ്ദം അവളിലുണർത്തുന്ന കൂ ഫലത്തെ നോക്കുക.
ഉമ്മച്ചി അടുക്കളപ്പണി ചെയ്യുന്നിടത്തെ ത യുടെ ശബ്ദങ്ങളിലൂടെ ഹസ്ന ഭാവനയിലേക്കുയരുന്നു. സഹ ചാരിയായ വടി തട്ടുന്ന ശബ്ദമാണവൾക്ക് കുട്ട് ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരോൾ സംഗീതമായും നൃത്താ ഘോഷങ്ങളുടെ ശബ്ദവുമായാണ് വരുന്നത്. മാത്യു ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദ ങ്ങൾക്കെല്ലാം മുകളിൽ 16 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെ ടുന്ന വാഹനങ്ങളുടേയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരി കയും ചെറിയ ശബ്ദങ്ങളെ തമസ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോ ഷത്തിലേക്കെത്തുമ്പോൾ സ്കൂളിലേക്കുള്ള യൂണിഫോമുമിട്ട് പ്രതീക്ഷകളുടെ വിഹായസ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു. പല യിടത്തും കാഴ്ചയില്ലാത്തവരെ അവഗണിക്കുന്ന ഒരു സമു ഹത്തെ കാണാൻ സാധിക്കുന്നു.
Question 13.
ചെറുപ്പത്തിൽ മകനു പകർന്നു നല്കാൻ കഴിയാത്ത വാത്സല്യ ത്തെപ്പറ്റിയുള്ള കുറ്റബോധമാണ് ശസ്ത്രക്രിയയ്ക്കു വിധേയമാ കുന്നതിനു മുമ്പുള്ള ദിവസങ്ങളിലെ അമ്മയുടെ സ്വഭാവമാറ്റ ത്തിനു കാരണം.
– ഈ നിരീക്ഷണത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വന്തം അഭിപ്രായം വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആധിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അമ്മയെ അയാൾക്ക് കണ്ടെത്താ നായി സാധിച്ചില്ല. എന്നാൽ മുടി നരച്ച് ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ അ യുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്.
ഓഷ റോഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാ വസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടുകാണിച്ചോ ഞാൻ തോർത്തിത്തരും, എന്നി ടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊള്ളുന്നതായി വായന ക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോ ഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവ സ്ഥ വരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്.
രാത്രിയിൽ അമ്മയുടെ അരികത്ത് കിട ക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞു തുള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. ബാല്യത്തിൽ ലഭിക്കാത്ത അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുരടനാക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമത് വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറി യുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന്
അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴ പ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കു ന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീക രണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരി ച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാ കാരൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവ മാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.
Question 14.
ഇതൊക്കെയാണെങ്കിലും പലതരം ഗന്ധങ്ങൾ നിറഞ്ഞ ഈ മുറി അവൾക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണെന്ന് പെൺകുട്ടി വിചാരിച്ചു. (ഓർമ്മയുടെ ഞരമ്പ്)
വൃദ്ധയുടെ വ്യക്തിത്വം പെൺകുട്ടി തിരിച്ചറിഞ്ഞതിനെക്കുറിച്ച് സു ചിപ്പിക്കുന്നവയല്ലേ ഈ വാക്യങ്ങൾ? കഥാസന്ദർഭത്തെ മുൻനിർ ത്തി വിശദീകരിക്കുക.
Answer:
വൃദ്ധയുടെ ജീവിതത്തിൽ അവർ അനുഭവിച്ച ഓരോ അവ സ്ഥയും ആണ് ഓർമ്മകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. പെൺകുട്ടിയും വൃദ്ധയും രണ്ടു തലമുറയിൽ പെട്ടവരും രണ്ടു തരം ചിന്താഗതി പുലർത്തുന്നവരുമാണ്. വൃദ്ധ സ്വന്തം അനുഭ വത്തിലുടെ മനസ്സിലാക്കിയ കാര്യങ്ങൾ പുതിയ തലമുറയെ പറ ഞ്ഞു കേൾപ്പിക്കുന്നു. പെൺകുട്ടിക്ക് അനുഭവങ്ങൾ ഇല്ല. അവൾ ഭാവനയിലൂടെ ജീവിതത്തെ നോക്കിക്കാണുന്നു. വൃദ്ധ യുമായുള്ള ഇടപെടൽ പെൺകുട്ടിയിൽ ദാർശനികമായ മാറ്റങ്ങൾ .
സൃഷ്ടിച്ചിരിക്കുന്നതായിക്കാണാം. അവളുടെ പ്രതികരണത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം കഥാന്ത്വത്തിൽ കാണുന്നു. പുരുഷാ ധിപത്യത്തിനെതിരായ മനോഭാവം കഥയിലാകമാനം പെൺകുട്ടി പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീസമത്വം സ്വപ്നം കണ്ടിരുന്ന വൃദ്ധ യോട് ക്രമേണ അവൾക്ക് അടുപ്പം തോന്നി. അവർ പറഞ്ഞ രണ്ടു കഥയും അവളെ സ്വാധീനിച്ചതുകൊണ്ടാണ് മൂന്നാമത്തെ കഥ യെക്കുറിച്ച് അറിയാൻ അവൾ ആഗ്രഹിക്കുന്നത്. തലമുറകളായി അനുഭവിക്കുന്ന അടിച്ചമർത്തലുകളും അവഹേളനങ്ങളും അബോധശക്തിയായി രൂപംകൊള്ളുന്നു. ഇതിനെ അതിജീവി ക്കാനുള്ള പ്രയത്നമാണ് സ്ത്രീവിമോചന പ്രവർത്തനമായി മാറു ന്നത്.
Question 15.
‘ലെയിൽ കിടന്ന് തീ ചെന്നു
ഉലയിൽ കിടന്ന് ഇരുമ്പ് ചെമന്നു
ഉലയിൽ കിടന്ന് തീ പോലെ പകലും ചെന്നു’. (ചരിത്രം – ഡി വിനയചന്ദ്രൻ)
ക്ലാസ്സിൽ നടന്ന ഒരു ചർച്ചയിൽ അധ്വാനവും സാഹിത്വവും തമ്മി ലുള്ള ബന്ധമാണ് കവി ഈ വരികളിൽ സൂചിപ്പിക്കുന്നത് എന്ന് ഒരു കുട്ടി അഭിപ്രായപ്പെട്ടു. നിങ്ങളുടെ പ്രതികരണം കുറിക്കുക.
Answer:
സ്വാഭിപ്രായം എഴുതാൻ ശ്രമിക്കുക.
16 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം (ഉത്തരം ഒരു പുറത്തിൽ കവിയാതെ) (5 × 6 = 30)
Question 16.
‘കനിയില്ലാകാലം കനിയെ കൊടുത്തോവർ
കരിഞ്ഞ മരത്തിൻമേൽ കായായ് നിറച്ചോവര (മുഹയിദ്ദീൻമാലി
‘അരുളുള്ളവനാണു ജീവിയെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.’ (അനുകമ്പ)
കാരുണ്യമാണ് ജീവന്റെ ആധാരം എന്ന വസ്തുത മനസ്സിലാക്കി യവരാണ് ലോകാചാര്യൻമാർ, പാഠഭാഗങ്ങളെ മുൻ നിർത്തി വിവരിക്കുക
Answer:
ശൈഖ് മുഹയുദ്ദീൻ അബ്ദുൽഖാദർ ശൈഖമാർക്കെല്ലാം നേതാ വാ യി രു ന്ന വനാണ്. അല്ലാഹു വിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ മേന്മയിൽ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പാലിലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠി ക്കുന്നവർ ഭാഗ്യമുള്ളവരാണ്. പണ്ഡിതന്മാരായ ആളുകൾ കാട്ടി ത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ, കോഴി ത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസ്സിലാക്കാൻ തരപ്പെട്ടത്.
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ ദത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചു കളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെ യാണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കള ഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊ ടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം.
ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നെ യാണ് എന്ന് മുഹയുദ്ദീൻ മാലയിൽ പറയുന്നു. ഗുരു അനുക സയിലാകട്ടെ മനുഷ്യന്റെ ജീവിതം അരുള് നൽകുവാനാണ്. കാരുണത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ് എന്നും അസ്ഥിയും തോലും മാത്രമായ തല നാറുന്ന ശരീരം മാത്രമാണ്, മാത്രമല്ല മരുഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ് എന്നും കാരുണ്യം പുഷ്പത്തിന്റെ സുഗന്ധം പോലെയും ജലപ്രവാഹം പോലെയും ജീവചൈതന്യമുള്ള ശരീരം പോലെയുമാണ്. കാരുണ്യമാണ് മനുഷ്യന് ചൈതന്യം നൽകുന്നത് എന്നും പറയുന്നു.
Question 17.
പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട-
പക്ഷിപോലാ പാറിപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞു മാഞ്ഞുപോമെന്നാൽ
തിരുവാതിരത്താരത്തിക്കട്ടെയെന്നും മിന്നും.’ (ഊഞ്ഞാലിൽ)
ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ കൂട്ടിയിണക്കാനുള്ള കവിയു ടെ ആഗ്രഹമല്ലേ ഈ വരികളിൽ തെളിയുന്നത്?
പാരമ്പര്യം – ആധുനികത
യുദ്ധകാലം – കുടുംബ ജീവിതത്തിലെ സ്വസ്ഥത
സ്വപ്നം – യാഥാർത്ഥ്യം
– എന്നീ സൂചനകളുമായി ചേർത്ത് മേൽതന്നിരിക്കുന്ന വരി കൾക്ക് ഒരു വ്യാഖ്വാനക്കുറിപ്പ് തയ്യാറാക്കുക
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാ ട്ടമാണീ കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതു തന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിത കളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാതിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദരവുമാണ് കവിത.
കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചുളുമ്പോഴും മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്വം പലതുകൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവഗണനയുടെ ഒക്കെ ഉരുണ്ട ലോകമായി മാറുന്നു. അങ്ങനെയൊരു അവസ്ഥ യിലാണ് മഞ്ഞുകൊണ്ടു ചുളുമ്പോഴും മധുരം ചിരിക്കുന്ന കവി യേയും, ഭാര്യയേയും നാം കവിതയിൽ കണ്ടെത്തുന്നു. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗത്തിന് മങ്ങലേൽപ്പിക്കു ന്നില്ല. അതുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറു ന്നത്.
‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവി തത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നുതരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.
ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടു ണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖ ത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യ ത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.
സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർ ത്ഥ്യങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനികതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും
“തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം’ – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.
നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ ‘പഞ്ഞ’ ത്തെക്കുറിച്ചും (ഇല്ലായ്മ) പറയുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരുവാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധ ത്തിന്റെ കെടുതി അവരേയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനുവേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ടപോലെ എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാ വുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കും വിധേയമാണ് പ്രകൃതിപോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽ ക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യും. അങ്ങനെ കൊല ക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാ ലുകളാകും………
ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർ പോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.
ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിര രാവ് സന്തോഷ ത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്ര മാകുന്നതോടെ പുനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പത്നി, കണ്വമുനിയുടെ ആശ്രമകന്യകയുമായിരുന്നു. ഭാവനയുടെ അളവറ്റ പ്രവാഹത്തെ നൊടിയിട കൊണ്ട് സൃഷ്ടി ക്കാൻ സംഗീതത്തിനു സാധിക്കുന്നു.
Question 18.
സാമൂഹിക സാഹചര്യങ്ങളാണ് മനുഷ്യരെ കുറ്റവാളികളാക്കുന്നത് എന്ന ആശയം വിറ്റോറിയോ ഡിസീക്ക ‘സൈക്കിൾ മോഷ്ടാക്ക ളി’ൽ പങ്കുവയ്ക്കുന്നുണ്ടോ? ചലച്ചിത്രത്തിൽ നിന്നുള്ള ഉദാഹര ണങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം അഭിപ്രായം വ്യക്തമാക്കുക
Answer:
ദരിദ്രനായ അന്റോണിയോ റിച്ചിയുടെ ജീവിതത്തിലെ ദൗർഭാഗ്യ പൂരിതമായ ഒരധ്യായമാണ് ഡിസീക്ക കൃതിയിലൂടെ അനാവരണം ചെയ്യുന്നത്. പണിയില്ലാതെ തെണ്ടി നടക്കുന്ന റിച്ചിക്ക് ഒടുവി ലൊരു പണികിട്ടി. അതു ചെയ്യാൻ സ്വന്തമായി ഒരു സൈക്കിൾ വേണം. വീട്ടിലുണ്ടായിരുന്ന പഴയ തുണികളും പുതപ്പുകളു മൊക്കെ പണയം വച്ചിട്ടാണ് അയാളുടെ ഭാര്യ നേരത്തെ പണയ ത്തിലായിരുന്ന സൈക്കിൾ തിരിച്ചെടുക്കാനാവശ്യമായ തുക കണ്ടെത്തിയത്. പണി ആരംഭിച്ച ആദ്യദിവസം തന്നെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു. സൈക്കിൾ തേടി നടന്ന് നിരാശനായപ്പോൾ റിച്ചിയും ഒരു സൈക്കിൾ മോഷ്ടിച്ചു. എന്നാൽ സമർഥനായ മോഷ്ടാവല്ലാത്തതുകൊണ്ട് അയാൾ കൈയോടെ പിടിക്കപ്പെട്ടു. നാമമാത്രമായ ഈ ഇതിവൃത്തത്തിൽ നിന്നാണ് സിസ സാട്ടി നിയും ഡിഡിക്കയും ചേർന്ന് മനുഷ്യവികാരങ്ങളുടെ സമസ്ത ഭാവങ്ങളുമിണങ്ങിയ ഒരു കലാശില്പം വികസിപ്പിച്ചെടുത്തത്.
സൈക്കിൾ മോഷ്ടിക്കപ്പെട്ട അന്റോണിയോ റിച്ചി എന്ന ഹതഭാ ഗനായ ഒരു വ്യക്തിയുടെ മാത്രം കഥയല്ല. ‘സൈക്കിൾ മോഷ്ടാ ക്കൾ’. ചിത്രം തുടങ്ങുമ്പോൾ തൊട്ട് അവസാനിക്കുന്നതുവരെ നാം കാണുന്ന ആൾക്കൂട്ടം ഇതിലെ പ്രധാന കഥാപാത്രമാണ്. കഥാനായകന്റെ പ്രശ്നം തന്നെയാണ് ആൾക്കൂട്ടം എന്ന ഈ കഥാപാത്രവും പ്രതിഫലിപ്പിക്കുന്നത്. എന്തെങ്കിലും ഒരു പണി ക്കുവേണ്ടി ആകുലരായി തടിച്ചുകൂടിയ ജനസഞ്ചയത്തെയാണ് ചിത്രാരംഭത്തിൽ കാണുന്നത്. അതേ പ്രശ്നം തന്നെയാണ് റിച്ചി യേയും ആൾക്കൂട്ടത്തിൽ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.
റിച്ചിയുടെ വഥകൾ ആൾക്കൂട്ടത്തിൽ പ്രതിഫലിക്കുന്നുവെ ങ്കിലും പലപ്പോഴും ആൾക്കൂട്ടം റിച്ചിയുടെ ശത്രുപക്ഷത്താണു ള്ളത്. ആൾക്കൂട്ടം അയാളെ ഒറ്റപ്പെടുത്തുന്നു, പരിഹസിക്കുന്നു. ആക്രമിക്കാനൊരുങ്ങുന്നു. തന്റെ സൈക്കിൾ നഷ്ടപ്പെട്ടുവെന്ന് റിച്ചി വിളിച്ചുകൂവുമ്പോൾ അയാളെ സഹായിക്കാൻ ആരുമെത്തു ന്നില്ല. അതേസമയം കളളനുവേണ്ടി വാദിക്കാനും അയാളെ രക്ഷി ക്കാനും പലരുമുണ്ടുതാനും. ഒടുക്കം റിച്ചിയൊരു സൈക്കിൾ മോഷ്ടിക്കുമ്പോൾ ജനക്കുട്ടം അയാളെ കൈയോടെ പിടികൂടു കയും ചെയ്യുന്നു.
ആൾക്കൂട്ടത്തെപ്പോലെതന്നെ ഈ ചിത്രത്തിലെ പ്രധാനഘടക മാണ് സൈക്കിളുകളും, ഒരു സൈക്കിൾ സ്വന്തമായുണ്ടായിരി ക്കുക; അതു സുരക്ഷിതമായിരിക്കുക എന്നതാണല്ലോ സൈക്കിൾ മോഷ്ടാക്കളിലെ മർമ്മപ്രധാനമായ കാര്യം. ഇക്കാര്യത്തിൽ അസാ ധ്യതയിൽ ആകുലനായിത്തീരുന്ന കഥാനായകന്റെ കൺമുന്നി ലൂടെ എണ്ണമറ്റ സൈക്കിളുകൾ കടന്നുപോകുന്നുണ്ട്. പണയ പീടികയിൽ വെച്ചും മാർക്കറ്റിൽ വെച്ചും സൈക്കിളുകളുടെ നീണ്ടനിരകൾ നാം കാണുന്നു. ആദ്യ ദൃശ്യത്തിൽ അയാളോട് സൗമനസ്യം കാട്ടുകയും പിന്നത്തെ ദൃശ്യത്തിൽ അയാളെ പരിഹ സിക്കുകയും ചെയ്യുന്ന സൈക്കിളുകൾ അന്തരംഗത്തിൽ അയാളെ പ്രലോഭിപ്പിക്കുകയാണ്. സൈക്കിൾ മത്സരം, കളി കാണാൻ വന്ന വരുടെ നീണ്ടനിര എന്നിവയെല്ലാം അയാളിൽ പ്രലോഭനത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളുയർത്തുമ്പോൾ കൂട്ടത്തിൽ നിന്നകന്ന് ഒറ്റപ്പെട്ടിരിക്കുന്ന ഒരു സൈക്കിൾ കവർന്നെടുക്കുക ഒരു സ്വാഭാ വിക പ്രക്രിയയായി മാറുന്നു.
Question 19.
‘ഞരമ്പ് എലിമ്പ് എന്നിവ ചേർത്തുവച്ചു
ചുളിഞ്ഞതോൽകൊണ്ട മുടിയിട്ടാൽ
ആളെന്നപേരായതിനൊക്കുമെങ്കിൽ
ഒരാളുതാൻ, ആ ഗളിതാംഗചേഷ്ടൻ’ (മാപ്പ്, വള്ളത്തോൾ)
(എലിമ്പ് – എല്ല്, ഗളിതാംഗചേഷ്ടൻ – ശരീരചലനമില്ലാത്തവൻ)
ഒരു കറ്റില്, ഒരു നാറ്ത്തോപ്പ്
ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ (സംക്രമണം, ആറ്റൂർ)
– ദയനീയമായ മനുഷ്യാവസ്ഥയെയാണ് രണ്ട് കവിതാഭാഗങ്ങ ളിലും ആവിഷ്കരിച്ചിരിക്കുന്നത്. അവ തമ്മിലുള്ള സാമ്യം വ്യത്യാ സങ്ങളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വള്ളത്തോളിന്റെ ‘മാപ്പ്’ എന്ന കവിതയിൽ മനുഷ്യജീവിതത്തിന്റെ ദയനീയാവസ്ഥയെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചലനശേഷി യില്ലാതെ, എല്ലും ഞരമ്പും മാത്രം ചേർന്ന ചുളിഞ്ഞ തൊലി കൊണ്ട് മൂടിയിട്ട ഒരാളെ ആളെന്നു വിളിക്കാനാവുമോ എന്നാണ് കവി ചോദിക്കുന്നത്. മനുഷ്യാവസ്ഥയുടെ ഏറ്റവും പരിതാപക രമായ അവസ്ഥയെയാണിവിടെ സൂചിപ്പിക്കുന്നത്. അത്രമാത്രം ദാരിദ്ര്യം ആ ശരീരത്തെ കാർന്നുതിന്നിരിക്കുന്നു അനുക്ഷണം മരണത്തെ പുൽകുന്നവന് വെള്ളം നൽകാൻ പോലും തയ്യാറാ വാത്ത മനുഷ്യർ, മനുഷ്യരൂപം തന്നെ ദാരിദ്രത്താൽ നഷ്ടപ്പെട്ട ഒരാളുടെ ദയനീയചിത്രമാണ് കവി ഇവിടെ വരച്ചിട്ടിരിക്കുന്നത്. 1925-ൽ പുറത്തിറങ്ങിയ ഈ കവിത ഷൊർണ്ണൂർ ചെറുവണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കവി കണ്ട ഒരു തൊഴിലാളിയുടെ മരണത്തെ പരാമർശിച്ചെഴുതിയതാണ്.
മനുഷ്യാവസ്ഥയുടെ മറ്റൊരു ദയനീയ മുഖമാണ്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയിലും കാണാനാവുന്നത്.
ആറ്റൂരിന്റെ ‘സംക്രമണം’ എന്ന കവിത സ്ത്രീ അസ്വാതന്ത്ര്യത്തെ ക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അടിമത്വം വഴി സ്ത്രീ അനുഭവിക്കുന്ന യാന്ത്രികതയെ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാകാലങ്ങളായി വന്ന പരിഷ്ക്കാരങ്ങളൊന്നും തന്നെ സ്ത്രീയുടെ ജീവിതത്തെ മെച്ചപ്പെടുത്തിയില്ല. മറിച്ച് കൂടുതൽ കൂടുതൽ ദുഃഖങ്ങളിലേക്ക് ആഴ്ത്തുകയാണ് ചെയ്തത്. ഈ കവി തയിലൂടെ നമ്മുടെ സംസ്കാരം സ്ത്രീയ്ക്ക് നൽകിയ പരിവൃത്തി അടിമത്തത്തിന്റേയും വേലക്കാരിയുടേയും ആണ്. ഇത് വിചി തവും വേദനാജനകവുമാണ്. കാലങ്ങളായി നമ്മുടെയുള്ളിൽ ഒരു ജഡം ചീഞ്ഞുനാറുന്നുണ്ട്. അത് അടിമത്വത്തിന്റെയാണ്. അത് എടുത്ത് മാറ്റിക്കളയാൻ സാധിക്കാത്ത വണ്ണം നമ്മളെ (സ്ത്രീ) മാറ്റിപ്പെടുത്തിയിരിക്കുന്നുവെന്ന് കവി കണ്ടെത്തിയിരി ക്കുന്നു. നമ്മുടെ സംസ്കാരം, സ്ത്രീകൾക്ക് തുല്യസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തില്ല എന്നതും ദുഃഖകരമാണ്.
കാലക മേണ അവളിൽ വന്നുഭവിച്ച് ആ അസ്വാതന്ത്ര്വം അവളിൽ പുതി യൊരു ഭാവം സൃഷ്ടിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ സാധി ക്കാത്തവണ്ണം അതവളെ നിർവീര്യമാക്കി. യാതൊന്നും നേടാൻ സാധിക്കാതെ അവൾ ജീവിതം മുഴുമിപ്പിക്കാൻ വിധിക്കപ്പെട്ടവ ളായി. ഇതുകൊണ്ട് ത്യാഗിനി എന്ന പേരില്ലാതെ യാതൊന്നും അവൾക്ക് നേടാൻ സാധിച്ചില്ല. സ്വന്തം ശരീരവും മനസ്സും മറ്റൊ രുവന്റെ ഇച്ഛയ്ക്കൊത്ത് സഞ്ചരിക്കേണ്ടതിന്റെ ഗതികേട് അസ്വാ തത്ത്വത്തിന്റെ ഏറ്റവും അടിത്തട്ടിലെ അനുഭവമാണ്. ജീവിത ത്തിൽ യന്ത്രമായി മാറേണ്ടി വരുന്നവൾ മരണത്തോടെ സ്വന്തം ശരീരത്തിൽ നിന്ന് ആത്മാവ് രക്ഷപ്പെടേണ്ടി വരുമ്പോൾ, കവി ആഗ്രഹിക്കുന്നു. അവളെ മറ്റൊരാത്മാവിലേക്ക് സന്നിവേശിപ്പി ക്കും. ആ സന്നിവേശിപ്പിക്കൽ നിലവിലിരിക്കുന്ന നിയമാവലികളെ മറികടന്ന് പുതിയ വഴി വെട്ടി ജീവിതത്തിലേക്ക് പുതിയ അർത്ഥ തലങ്ങൾ കണ്ടെത്തും എന്ന് കവിയ്ക്കപ്പുറമാണ്. ഇത്തരത്തി ലുള്ള മാറ്റങ്ങൾ കവി കണ്ടെത്തുന്നുണ്ടെങ്കിൽ അത് കണ്ട് മടുത്ത സ്ത്രീ വേദനകളോടുള്ള പ്രതികരണമാണ്.
Question 20.
ജനപ്രിയ സിനിമകളിലെ ഗാനചിത്രീകരണങ്ങളുടെ പൊതുസ്വ ഭാവമല്ല ‘കായലരികത്ത്’ എന്ന ഗാനത്തിനുള്ളത് എന്നൊരഭിപ്രാ യമുണ്ട്. അതിനെ യാഥാർത്ഥ്യവുമായി അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെപ്പറ്റി ചർച്ചചെയ്യുക.
Answer:
‘കായലരികത്ത്’ എന്ന സിനിമാപ്പാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാന ത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും.
ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടുപാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്. ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല.
ഈ പാട്ടിൽ മൊയ്തു മീൻവല നന്നാക്കുന്നതാണ് കാണിക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊണ്ടാണ് പാടു ന്നത്.
പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കു ന്നുണ്ട്. സപ്ലയർ വെള്ള മുണ്ടും ബനിയനും ആണ് ധരിച്ചിരിക്കു ന്നത്. ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടിസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കു ന്നുണ്ട്. പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടുപാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയിക്കുന്നുണ്ട്. ആദ്യം വരുന്നവൾ ഒരു മുസ്ലീം സ്ത്രീയാണ്. അവർ ഒരു കുടം ഒക്കത്തുവെച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുട വുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലീം അല്ല.
ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവ സവിശേഷകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ്: പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്ത വയായിരിക്കാം. നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കു ന്നത് മാസ്റ്റർ കണ്ടതിനു തൊട്ടു പിറകെയാണ് ‘കായലരികത്ത്’ എന്ന ഗാനം ‘നീലക്കുയിൽ’ സിനിമയിൽ കടന്നുവരുന്നത്.
പോസ്റ്റ്മേനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷ മാണി പാട്ട് വരുന്നത്. പ്രണയം കൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കുന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്. പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്യവുമായി ബന്ധമില്ല.
പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. “കുടവുമായി പുഴക്കടവിൽ വന്നെന്നെ” എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലീം സ്ത്രീ ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.
‘കായലരികത്ത്’ പാട്ട് ഷൂട്ടിങ്ങ് നടക്കുമ്പോൾ നിർമ്മാതാവായ ടി.കെ.പരീക്കുട്ടി കുടവുമായി ചായക്കടയിലേക്ക് വരുന്ന ഒരു മുസ്ലിം സ്ത്രീയെ അഭിനയിപ്പിക്കുന്നത് കണ്ട് അതിനെ എതിർത്തു. കൊച്ചിയിൽ വഞ്ചിക്കാരുടെ നടുവിൽ കഴിയുന്ന തന്റെ വീട് തകർത്തു കളയുമെന്ന് അയാൾ ഭയന്നു. മുസ്ലീം സ്ത്രീയെ ഈ ഭാഗം അഭിനയിക്കുന്നതിൽ നിന്നും മാറ്റണമെന്ന് അയാൾ നിർബന്ധിച്ചു. ഒരു മുസ്ലീം സ്ത്രീ കുടവുമായി ചായ ക്കടയിലേക്ക് വരുന്നത് കണ്ടാൽ കോളിളക്കം ഉണ്ടാകുമെന്ന് അയാൾ ഭയന്നു. രാമു കാര്യാട്ടും പി ഭാസ്കരനും അയാളെ അനുനയിപ്പിച്ചു. സിനിമ റിലീസായി. ഈ ഗാനം വന്നപ്പോൾ തിയ റ്ററിൽ കയ്യടിയായിരുന്നു. നവോത്ഥാനത്തിലൂടെ വളർന്ന കേര ളീയരുടെ മതനിരപേക്ഷത വ്യക്തമാക്കിയതായിരുന്നു സംഭവം.
Question 21.
അതിജീവനത്തിനായി എത്ര പിടിച്ചുനിന്നാലും ഒരു ദിവസം ന ശിക്കുകതന്നെ ചെയ്യും എന്ന മുന്നറിയിപ്പാണോ ‘മത്സ്യം’ എന്ന കവിത മുന്നോട്ടുവയ്ക്കുന്നത്? പാഠസന്ദർഭങ്ങൾ വിശകലനം ചെ യ്ത് ലഘുപന്യാസം തയ്യാറാക്കുക.
Answer:
ടി.പി. രാജീവിന്റെ മത്സ്യം ആവിഷ്ക്കരിക്കുന്നത്. മത്സ്യത്തിന്റെ ജീവിതമല്ല. അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരു പമായ ഒരു കഥാപാത്രമാണ്. അതിജീവനത്തിന്റെ സാഹസിക തയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാ ണെന്ന് പറയാം.
‘മത്സ്യം’ – കവിതയിൽ മനുഷ്വ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥിതി യിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ യത്നിക്കുന്നതായി കാണാം ‘ വേലിയേറ്റവും വേലിയിറക്കവും വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണു കളും ഉപ്പുവയലുകളും ധ്രുവങ്ങളും കഥകളും അറിയ ങ്ങളും ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഈ ഘടകങ്ങൾ മനുഷ്യന്റെ ലോകത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുവാൻ ഈ കവിതയ്ക്ക് സാധിക്കുന്നു. വേലിയേറ്റവും വേലിയിറക്കവും മനുഷ്യ സമൂഹ ത്തിലെ സാംസ്ക്കാരികമായ ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം.
വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തിക ശക്തിക ളാകാം. ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്ക് വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റങ്ങൾ ആയിരിക്കാം. ധ്രുവ ങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകളിൽ പിടികൊടുക്ക പ്പെടുന്നതിന് ഈ കവിതയിൽ പുതിയൊരു ചിന്ത കൈവരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തമാണ് ഇവിടെ അറിയിക്കുന്നത്. ഒരു വ്യക്തിയെ ആൾ ദൈവമാക്കുന്നത് കഥകളാണ്. ഈ കഥകളാണ് മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നത്. അക്വേറിയ ങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണ ത്തിന്റെ ആധിപത്യങ്ങളാണ്. ഒരു പക്ഷെ മനുഷ്യന്റെ ആവാസ ത്തിൽ ഈ പാരതന്ത്ര്യ ഘടകങ്ങൾ വളരെ സ്വാഭാവികമായിട്ടായി രിക്കാം തടസ്സങ്ങൾ സൃഷ്ടിക്കുന്നതും തടയണകൾ തീർക്കു ന്നതും.
മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ പ്രതി കാത്മകമായി മത്സ്വത്തിന് സംഭവിക്കുന്നുണ്ട്. പരുന്തിന്റെ ആക മണവും ഉപ്പളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് നിലനിൽപ്പ് ആപത്തിലാ ക്കുന്നതും കാണുന്നു. പരുന്തിനെ ശത്രുക്കളായി കാണാം. ഉപ്പ ളങ്ങളിൽ കാണാവുന്നത് വ്യാവസായിക പുരോഗതിയിൽ സംഭ വിക്കാവുന്ന മാറ്റിപ്പാർപ്പിക്കലുകൾ ആയിരിക്കാം. കൂടങ്കുളവും നർമ്മദയും നന്ദിഗ്രാമും എല്ലാം സ്വന്തം ആവാസത്തിൽ നിന്നും മനുഷ്യനെ പുറന്തള്ളി വ്യാവസായിക ഭീമന്മാരുടെ അമിത ലാഭം ഉണ്ടാക്കുന്നവയാണ്.
സ്വന്തം സ്ഥലത്തുതന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ചില വലക്കണ്ണികൾ അവനെ കുരുക്കിലിടാൻ ശ്രമിക്കുന്നു. കോർപ്പ റേറ്റ് ഭീമന്മാരും മുതലാളിത്വവും സർക്കാരിന്റെ കണ്ണുകളും വ്യക്തി സ്വാതന്ത്ര്യത്തെ കുരുക്കുന്നതായിരിക്കാം ഇവിടെ സൂച നയായിത്തീരുന്നത്.
ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകൾ കാണുന്നു. വിഴുങ്ങുവാൻ വരുന്ന വായ്ത്തലകളും കാണുന്നുണ്ട്. മനു ഷ്യന്റെ ധനപരമായ പ്രലോഭനങ്ങൾക്കു മീതെയാണ് മുതലാളിത്ത ത്തിന്റെ പരുന്തുകൾ പറക്കുന്നത്.
സംസ്ക്കാരത്തിന്റെ ബാക്കിപത്രമായി സ്വീകരിക്കാവുന്ന കഥക ളിൽ കുടുങ്ങിപ്പോകാവുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ട്. പച്ച യായ ജീവിതത്തിന് കഥയായി മാറുമ്പോൾ ചില വ്യതിയാനങ്ങൾ വരാം. ചിലവയെല്ലാം മറയ്ക്കപ്പെടും. ചിലതെല്ലാം കൂട്ടിച്ചേ ർത്തും അയാൾ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്ത പ്പെടുമായിരുന്നു.
ചന്തകളിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ നാണം കെട്ട് വിലകെട്ട വസ്തുവായി (സാധനമായി) അയാൾ മാറുമായിരുന്നു. കടലിനും ഭ്രാന്തുപിടിച്ച് കഴിഞ്ഞിരുന്നു. രക്ഷ തേടാൻ ഈ മത്സ്യത്തെ ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെയാക്കിത്തീർത്തി രുന്നു. അകം ശാന്തമാകാത്ത ഒരു ജന്മമാക്കി മാറ്റിയിരുന്നു.
മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറ്റവും വലിയ ഭീഷണി വരുന്നത് സ്വന്തം ആവാസത്തിൽത്തന്നെയാണ്. ജീവിക്കുന്ന ഇടം കവിതയിൽ കടൽ മത്സ്യത്തെ മനുഷ്യജീവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ചാൽ ഭൂമി) തന്നെ ഇല്ലാതാകുകയാണ്. ആ ഇടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അതാകട്ടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അടുത്തുതന്നെ അപ കടപ്പെടുത്തുകയാണ് ചെയ്യുന്നത്.
22 ഉം 23 ഉം ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (1 × 8 = 8)
Question 22.
എങ്ങനെയുള്ള ഒരു സമൂഹമാണ് ‘വാസനാവികൃതി’ എന്ന കഥ യിൽ നിലകൊള്ളുന്നത്? താഴെ തന്നിരിക്കുന്ന സൂചനകൾ വിക സിപ്പിച്ച് കഥയുടെ തലം വിശകലനം ചെയ്യുക.
– വിദ്യാഭ്യാസം
– നിയും പരിപാലനം
– മനുഷ്വബന്ധങ്ങളിലെ വിള്ളൽ
– സ്വത്തിനോടും പണത്തോടുമുള്ള ആർത്തി
– നന്മ തിന്മകളെപ്പറ്റിയുള്ള സങ്കല്പങ്ങൾ
Answer:
ആഖ്യാന പ്രധാനമാണ് ‘വാസനാവികൃതി’ എന്ന കഥ. കഥയുടെ വക്താവ് ‘ഇക്കണ്ടക്കുറുപ്പ്’ എന്നു പേരുള്ള കഥാപാത്രം തന്നെയാണ്. ഈ കഥയുടെ രചനാപരമായ സവിശേഷത പര സ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കി യിരിക്കുന്നു എന്നതാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേ ഷവും, ഈ സൈബർ യുഗത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദനതപ്തിയും നമുക്ക് പകർന്നു തരുന്നുണ്ട്. അതുകൊ ണ്ടുതന്നെ കാലാതിവർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥ യ്ക്കുണ്ട്. അതുതന്നെയാണ് ഈ കഥ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വശവും.
കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാ സ്വത വർദ്ധിപ്പിക്കും എന്നതാണ്. ഇതൊരു മോഷ്ടാവിന്റെ കഥ യാകുമ്പോൾ വിശ്വാസ്വതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണ് ഉള്ളത്. ഒപ്പം ആഖ്യാന പ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണ മായ ഔചിത്വഭംഗിയും നൽകുന്നു.
‘വാസനാവികൃതി’ എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത്. കത്തിന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക. സംബോധന ചെയ്യേണ്ടത് ആർക്കാ ണെന്ന ആശയക്കുഴപ്പത്തിൽ നിന്നായിരിക്കണം കഥാകൃത്ത് തുട ക്കത്തിൽ തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷെ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി യാക്കി ഒപ്പം ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും.
കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ നിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നു വരാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്താ യാലും മലയാള സാഹിത്വത്തിലെ ആദ്യ ചെറുകഥ വളരെ കരു തലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.
ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിത വർണ്ണന, മല യാളത്തിലെ ആദ്യകഥയായ ‘വാസനാവികൃതിയെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത്ര പ്രധാനമായ കഥയാ യിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ, പാത്രപ്രധാ നമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതികളെ ക്കുറിച്ചു പോലും വർണ്ണനയില്ല. എങ്കിലും മിഴിവുള്ളൊരു കഥാ പാത്രമായി ‘ഇക്കണ്ടക്കുറുപ്പ്’ കഥയിൽ നിറയുന്നു. ഈ പേരു പോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരുതലോ ടുകൂടിയാണെന്നു കാണാൻ കഴിയും (സൂക്ഷ്മമായ പരിശോധ നയിൽ) – അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാമച്ഛന്റെ പേരാ ണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നിലയും, വിലയും കാത്തു സൂക്ഷിക്കേണ്ടേ? നിലവാരത്തോടു കൂടി ആ പേര് നില നിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മല
ക്ഷ്യവും.
കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റേയും വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല. ഇവിടെ, ‘ഇക്കണ്ടക്കുറുപ്പി’ നെ സംബ ന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും, മറ്റുള്ളവർക്ക് മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാ ണെന്ന തെറ്റിദ്ധാരണ പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളു എന്ന സ്ഥിരം ധാരണയും രണ്ടുംകൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭ വിച്ചത്. അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ടക്കു റുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി, തൊഴിലും, താവഴിയും മാറുക തന്നെ. പുണ്യക്ഷേത്രദർശനങ്ങളും, ഭക്തി മാർഗ്ഗവും തന്നെ ശരണം.
ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്വത പുലർത്തു ന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. കത്തെഴുതി ഒപ്പിട്ട് തിരു മാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേ റ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്ത നാകുന്നു.
തന്റെ വാസനാബലത്തിൽ (വാസനാവികൃതി) അവസ്ഥാവിശേഷം കൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാ അപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കു കൂടി (നാലാമച്ഛന്റെ പേര് അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽ നിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ ‘ഈശ്വരസേവ’ ആരംഭിക്കുന്നത്. ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോ സ്ഥാനകലകളിൽ കൂടി കാണാത്ത കൈയ്യടക്കം കഥാകൃത്ത്, മല യാളത്തിലെ ഈ ആദ്യ കഥയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം- അതാണ് വാസനാവികൃതി. വേങ്ങയിൽ കുഞ്ഞി രാമൻ നായനാർ തന്റെ ആദ്യകഥ കൈരളിയുടെ വാണി വിലാസ ത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച് തങ്ങളുടെ ആദ്യ രചനാ സംരംഭം തന്നെ ആ പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിൽക്കാ ലത്ത് മലയാള ചെറുകഥാ പ്രസ്ഥാനത്തിന്, ഊടും പാവും നെയ്യു ന്നതിൽ നിസ്തുലമായ പങ്കാണ് വാസനാവികൃതി’ നിർവ്വഹിച്ചി ട്ടുള്ളതെന്ന് കാണാൻ കഴിയും.
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ട് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊത്തിവച്ച വാസനാവികൃതി’ എന്ന കഥാശില്പം ഇന്നും ചെറു കഥാ പ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട് നിലനിൽക്കുന്നു.
Question 23.
‘പറയാനുള്ളത് നേരെ പറഞ്ഞാൽ കവിതയാവില്ല
‘ആധുനികകാലത്ത് കവിത സങ്കീർണ്ണമായി തീർന്നിരിക്കുന്നു’ – ‘കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ’ എന്ന ലേഖ നത്തിലെ ആശയങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. സന്ദർ ശനം, സംക്രമണം എന്നീ കവിതകളെ വിലയിരുത്താൻ സഹായ കമാണോ ഈ നിരീക്ഷണങ്ങൾ? പരിശോധിച്ച് ഉപന്യാസം തയ്യാ റാക്കുക.
Answer:
ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറെക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവ ത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീ കരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെങ്കിൽ സംസ്കാ രത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും. നില നിൽക്കുന്ന സംസ്ക്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹ ത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവിതത്തിന്റെ ദുര ന്തരകാരണങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റൂർ ചെയ്യുന്നത്.
ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയപ്പെടുമ്പോൾ കവിക്കത് സഹി ക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണ ങ്കിലും കവി അത് അംഗീകരിക്കുന്നില്ല. നവീനകാവ്യശൈലി യുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. എവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രകണ്ട് താൽപര്യമില്ല. ഈ കവിതയിൽ തന്റെയു ള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞുനാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനം കൊണ്ടും പ്രയത്നം കൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടി വരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു.
ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ച പോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മൂക്കിൽ തിരുകി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മന സ്സിലാക്കാം. ഇത് ഞാൻ അംഗീകരിക്കുന്നതുപോലെ വേറെ ആരുംതന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴിമാറി നട ക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്ക്കാരത്തെക്കു റിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്വത്തിൽ ചീഞ്ഞു നാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗ ത്തിനും അനുഭവവേദ്യമായ സാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യ മാണ്. അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്.
ബാലചന്ദ്രൻ ചുളളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ ഒരു കമന്റ് രീതിയിൽ പറഞ്ഞാൽ ഒരു ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വകാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പര സ്പരം മിണ്ടാതെ അകന്നുപോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മകളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു. ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസ ന്തവും നിറഞ്ഞതായിരുന്നുവെന്ന് നമ്മൾ അറിയുന്നു.
കവിതയിൽ പ്രണയ കാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവിഷ്ക്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറ ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാ ക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചി ക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്.
പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആന ഒത്ത കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പുത്ത ചമ്പകം പോലെ യായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവതരിപ്പിക്കുന്നതിലെ ഭാവനാ സൗന്ദര്യം വാക്കുകൾക്കതീത മായ ആനന്ദമാണ് നൽകുന്നത്. ചമ്പകപ്പൂവിന്റെ നിറവും സുഗ ന്ധവും പ്രണയിനികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് വിദ ഹികളായവർക്ക്. മദിപ്പിക്കുന്ന ചമ്പക ഗന്ധത്തിന്റെ ആസ്വാദ്യത യാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനു രാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാണ്. ചമ്പകം പൊൻ ചമ്പകമാണ്. ആ പൊൻ ചമ്പകം കവിയുടെ പ്രണ യാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻ ചമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻ ചമ്പകം പൂത്തിരിക്കുന്നത്. അനുരാഗ വിവശനായ കാമുകന്റെ കരളിൽ പൊൻ ചമ്പകം പൂത്തത് പ്രണയിനിയുടെ സാമീപത്താ ലാണ്. കാമുകി ഇവിടെ ചമ്പകത്തെ പുഷ്പിക്കുന്ന ഋതുവാണ്. ഋതുസുന്ദരിയാണ്. വസന്തമാണ്. അവളുടെ സാമീപ്യത്തിൽ കവി യുടെ മനസ്സ് പൊൻ ചമ്പകമായി പൂത്തിരിക്കുന്നു.
പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതി ദൃശ്വമാണ് കവി ഉപ യോഗിക്കുന്നത്. ചമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്. ചെമ്പകം മരത്തോടെ പൂർണ്ണമായി പൂത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണ യമെന്ന് ഇവിടെ നാം അറിയുന്നു. പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കനകമൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു. പ്രണയത്തിന്റെ മനോരഞ്ജകമായ സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകന്മാർ പരസ്പരം നോക്കിക്കാ ണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്, കാമു കന് കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവതയായി പോലും തോന്നും. കാമുകി കാമുകനെ നോക്കുന്നതും ഓർക്കു ന്നതും ഇതുപോലെയാണ്.
ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവ രാണ്. ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം. പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു.
തന്റെ പ്രണയിനിയുടെ കൈവരിൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ട വയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചി നീരിൽ തുടുത്തിരി ക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങി യിരിക്കുന്നു. മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണനിറമുള്ള മൈലാഞ്ചി നീരാണ്. ഈ കനകമൈലാഞ്ചി നീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്നെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാ രത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്.
ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാ ണെന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയ സമ്മോ ഹങ്ങളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണയിനിയുടെ വിരലുകൾ തുടുത്തിരിക്കുന്നു. പ്രണയഭാജ നത്തെ ആവിഷ്ക്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്തങ്ങളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുര ക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നെസ്സർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കുന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നെസ്സർഗിക മായ സാഫല്യമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്. കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കു കളിലൂടെ ആവിഷ്ക്കരിക്കലാണ്. കവികൾ അവയെ വാക്കുക ളിൽ ഒപ്പിയെടുക്കുന്നു.
കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടു ന്നത് കാവ്യാനുഭൂതിയുടെ മൂടൽ മാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണു ന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകു ന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്ത ത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണു കൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണ മണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയു ന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവ യേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ച ത്തിൽ പൂത്തുനിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയവരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന ക വിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്ക്കരിച്ചിരി ക്കുന്നു.
കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരി കൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണ മേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.
മേൽവിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രക തിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കാമുകി യുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കുന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസ്സർഗ്ഗിക മായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെയാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. കവിയുടെ പ്രണയാ നുഭൂതിയെ ചമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനു ഭൂതിയാക്കി മാറ്റുന്നു.
പ്രണയത്തിന്റെ ഗന്ധർവ്വ കവിതയാണ് സന്ദർശനം കവിത. രാത്രി യിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിത. സന്ദർശിക്കുന്നത് എന്നേക്കുമായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞു പോകേണ്ടി വരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പ്രേരണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.