Students can read Kerala SSLC Biology Question Paper March 2020 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Biology Question Paper March 2020 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം, എന്നിവ പരിഗണിക്കണം.
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് ഉ ത്തരമെഴുതുക. ഓരോന്നിനും 1 സ്കോർ വീതം. (5 × 1 = 5)
Question 1.
പ്രകാശഗ്രാഹികോശങ്ങളിൽ ആവേഗങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രക്രിയയാണ്. (1)
(a) പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാഴ്ചാ വർണ്ണകങ്ങളുടെ വിഘടനം.
(b) പ്രകാശത്തിന്റെ സാന്നിധ്വത്തിൽ വിറ്റാമിൻ A യുടെ രൂപപ്പെ ടൽ
(c) നേത്രനാഡിയിലൂടെ സന്ദേശങ്ങൾ സെറിബ്രത്തിലെത്തുന്നത്.
(d) റെറ്റിനാലും ഓപ്സിനും കൂടിച്ചേരുന്നത്.
Answer:
(a) പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാഴ്ചാ വർണ്ണങ്ങളുടെ വിഘടനം.
Question 2.
നൽകിയിരിക്കുന്ന DNA തന്മാത്രയുടെ ചിത്രീകരണത്തിലെ (i), (ii) എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? (1)
Answer:
(i) G (ഗ്വാനിൻ)
(ii) P (ഫോസ്ഫേറ്റ്)
Question 3.
ചുവടെ നൽകിയിരിക്കുന്ന രോഗലക്ഷണങ്ങൾ വിശകലനം ചെയ്ത് രോഗമേതെന്ന് തിരിച്ചറിഞ്ഞെഴുതുക. (1)
കുറഞ്ഞ ഉപാപചയ നിരക്ക്.
ഉയർന്ന രക്തസമ്മർദ്ദം,
ശരീരകലകളുടെ വീക്കം.
Answer:
മിക്സെഡിമ
Question 4.
മാതൃകയ്ക്കനുസരിച്ച് ബോക്സിൽ നൽകിയിരിക്കുന്നവയിൽ നിന്നും ഉചിതമായ ഒരു ജോഡി നിർമ്മിക്കുക. (1)
മാതൃക :
ചാൾസ് ഡാർവിൻ – പ്രകൃതി നിർധാരണ സിദ്ധാന്തം
ഫ്യൂഗോ ഡ് വീസ്, ലാമാർക്ക് രാസപരിണാമ സിദ്ധാന്തം പാൻസ്പേർമിയ, ഉപരിവർത്തന സിദ്ധാന്തം, റോബർട്ട് മാൽത്തൂസ് |
Answer:
ഹ്യൂഗോ ഡിവീസ് – ഉൽപരിവർത്തന സിദ്ധാന്തം
Question 5.
സസ്യങ്ങളിൽ കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കൾ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്ന രാസഘടക മേത്? (1)
Answer:
കാലോസ്
Question 6.
ചുവടെ നൽകിയവയിൽ ശരിയായ ജോഡി ഏതെന്ന് കണ്ടെത്തി എഴുതുക.
Answer:
ജീനോം – ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തു
7 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ആറ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (6 × 2 = 12)
Question 7.
നൽകിയിരിക്കുന്ന വിവരങ്ങൾ തന്നിരിക്കുന്ന തലക്കെട്ടുകൾക്കു കീഴിൽ ഉചിതമായി ക്രമീകരിച്ചെഴുതുക.
- ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
- നടത്തം, ഓട്ടം എന്നീ പ്രവർത്തനങ്ങളിലെ ആവർത്തന ചല നത്തെ ഏകോപിപ്പിക്കുന്നു.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്തിഷ്കത്തി ലേയ്ക്കും തിരിച്ചും ആവേഗങ്ങളെ പ്രേഷണം ചെയ്യുന്നു.
- പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരം തുലനനില പാലിക്കുന്നു.
മസ്തിഷ്കം | സുഷുമ്ന |
|
|
Answer:
മസ്തിഷ്കം | സുഷമത |
ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു | നടത്തം, ഓട്ടം തുടങ്ങിയ പ്രവർത്തനങ്ങളിലെ ആവർത്തന ചലനം ഏകോപിപ്പിക്കുന്നു. |
പേശിപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുല നില പാലിക്കുന്നു | ശരീരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള ആവേശ ങ്ങളെ മസ്തിഷ്കത്തി ലേക്കും തിരിച്ചും പ്രേഷണം ചെയ്യുന്നു. |
Question 8.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ജീവപരിണാമത്തെ പറ്റി തന്നിരിക്കുന്ന ചിത്രീകരണം നൽകുന്ന തെളിവെന്ത്? (1)
(b) അനുരൂപ അവയവങ്ങളുടെ പഠനം സമാനമായ തെളിവു കൾ നൽകുന്നുണ്ടോ? എങ്ങനെ? (1)
Answer:
(a) ജൈവരസതന്ത്രവും ശരീരധർമ്മശാസ്ത്രവും – ഇന്നു കാണുന്ന വ്യത്യസ്ത ജീവജാതികൾക്കെല്ലാം പൊതുപൂർവി കജീവിയുണ്ടായിരുന്നു എന്ന തെളിവ്.
(b) നൽകുന്നുണ്ട്. ഓരോ ജീവികളുടെ ആവാസരീതിക്കനുസ രിച്ച് അവയുടെ അവയവങ്ങളുടെ ബാഹ്യഘടന വ്യത്യാസ പ്പെട്ടിരിക്കുന്നെങ്കിലും ആന്തരഘടനയിൽ അവ സമാനത പ്രകടിപ്പിക്കുന്നു. (അനുരൂപ അവയവങ്ങൾ ഇത് വ്യത്യസ്ത ജീവജാതികൾക്കെല്ലാം പൊതുപൂർവിക ജീവിയുണ്ടായി രുന്നു എന്ന തെളിവ് നൽകുന്നു.
Question 9.
ചില രോഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിശകലനം ചെയ്ത് ഓരോന്നിനുള്ള കാരണങ്ങൾ എഴുതുക.
(a) ഹെപ്പറ്റൈറ്റിസ് രോഗത്തിൽ, കണ്ണിന്റെ വെള്ളയിലും നഖ ത്തിലും കടും മഞ്ഞനിറമുണ്ടാകുന്നു. (1)
(b) ഡിഫ്തീരിയ രോഗത്തിൽ, കട്ടിയുള്ളതും ചാരനിറത്തിലുള്ള തുമായ ഒരാവരണം തൊണ്ടയിൽ രൂപപ്പെടുന്നു. (1)
Answer:
(a) കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിന്റെ പ്രവാഹം തട സ്സപ്പെടുന്നതു വഴി പിത്തരസത്തിലെ ബിലുറൂബിൻ എന്ന വർണവസ്തുവിന്റെ അളവ് രക്തത്തിൽ കൂടും. ഇത് ശ്ലേഷ്മസ്തരത്തിലും കണ്ണിന്റെ വെള്ളയിലും നഖത്തിലും കടും മഞ്ഞനിറമുണ്ടാകുന്നു.
(b) ഡിഫ്തീരിയ ബാധിക്കുന്നത് മൂക്ക്, തൊണ്ട എന്നിവിടങ്ങ ളിലെ ശ്ലേഷ്മസ്തരത്തെയാണ്. ബാക്ടീരിയ ടോക്സിനു കളെ ഉല്പാദിപ്പിച്ച് ശ്ലേഷ് മാവരണത്തിലെ കോശങ്ങളെ നശി പ്പിക്കുന്നു. നശിപ്പിക്കപ്പെട്ട കോശങ്ങൾ കട്ടിയുള്ള ചാരനിറ ത്തിലുള്ള ഒരു ആവരണം തൊണ്ടയിൽ ഉണ്ടാകുന്നു.
Question 10.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) (i) എന്തിനെ സൂചിപ്പിക്കുന്നു? (1)
(b) മയലിൻ ഷീത്ത് രൂപപ്പെടുന്നതെങ്ങനെ? (1)
Answer:
(a) ആസോൺ
(b) നാഡികളിൽ മയലിൻ ഷീത്ത് രൂപം കൊള്ളുന്നത് ഷാൻ കോശങ്ങൾ ആക്സോണിനെ ആവർത്തിച്ച് വലയം ചെയ്യു ന്നതിലൂടെയാണ്.
മസ്തിഷ്കത്തിലെയും സുഷുമനയിലെയും മയലിൻഷിത്ത് ഒളിഗോഡൻ ഡാറ്റ് എന്ന സവിശേഷകോശങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
Question 11.
മനുഷ്യരിലെ ക്രോമസോമുകളുമായി ബന്ധപ്പെട്ട് നൽകിയ പട്ടിക വിശകലനം ചെയ്ത് A കോളത്തിനനുസരിച്ച് B കോളം ക്രമീക രിച്ചെഴുതുക.
A | B |
ലിംഗനിർണയ ക്രോമസോമുകൾ | 22+X |
സ്വരൂപ ക്രോമസോമുകൾ | 44+XY |
പുംബീജ കോശങ്ങളിലെ ക്രോമസോമുകൾ | 22 ജോഡി |
സ്ത്രീബീജ കോശങ്ങളിലെ ക്രോമസോമുകൾ | X, Y |
22+X, 22+Y |
Answer:
A | B |
ലിഗം നിർണ്ണയ ക്രോമസോമുകൾ | X, Y |
സ്വരൂപം കാമസോമുകൾ | 22 ജോഡി |
പുംബീജകോശങ്ങളിലെ ക്രോമസോമുകൾ | 22 + X, 22 + Y |
സ്ത്രീബീജകോശങ്ങളിലെ ക്രോമസോമുകൾ | 22 + X |
Question 12.
പ്രത്യേക പ്രതിരോധത്തിലുൾപ്പെടുന്ന കോശങ്ങളുടെ ധർമ്മങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. (i), (ii), (iii), (iv) എന്നിവ തിരിച്ചറിഞ്ഞ ഴതുക. (2)
Answer:
(i) B-ലിംഥാ സൈറ്റുകൾ
(ii) തൈമസ് ഗ്രന്ഥിയിൽ വച്ച് പാകപ്പെടുന്നു.
(iii) മറ്റ് പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുന്നു/വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
(iv) ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു. മറ്റ് ശ്വേതരക്താണുക്കളെ ഉത്തേ ജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.
Question 13.
തന്നിരിക്കുന്ന പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
“പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ലെങ്കിലും താൽക്കാ ലിക ശമനമുണ്ടാക്കാവുന്ന രോഗമാണ് ഹീമോഫീലിയ”.
(a) താൽക്കാലിക രോഗശമനം സാധ്യമാക്കുന്നതെങ്ങനെ? (1)
(b) പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തത് എന്തു കൊണ്ട്? (1)
Answer:
(a) ഉൽപാദനം തകരാറിലായ പ്രോട്ടീൻ കണ്ടെത്തി കുത്തിവച്ച് താൽകാലിക ശമനമുണ്ടാക്കുകയാണ് ചെയ്യുന്നത്.
(b) ഹീമോഫീലിയ ജനിതകരോഗമായതിനാൽ പൂർണമായി ഭേദ മാക്കാനാവില്ല.
14 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിന് ഉത്തരമെഴു തുക. ഓരോന്നിനും 3 സ്കോർ വീതം. (5 × 3 = 15)
Question 14.
രുചി അറിയിക്കുന്ന പ്രവർത്തനഘട്ടങ്ങൾ ശരിയായ കനത്തിൽ എഴുതുക. (3)
- ആവേഗങ്ങൾ നാഡികളിലൂടെ മസ്തിഷ്കത്തിലെത്തുന്നു.
- രുചി തിരിച്ചറിയുന്ന രാസഗ്രാഹികൾ ഉദ്ദീപിപ്പിക്കുന്നു.
- പദാർത്ഥങ്ങൾ ഉമിനീരിലൂടെ സ്വാദുമുകുളങ്ങളിലെത്തുന്നു.
- രുചിയ്ക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഉമിനീരിൽ ലയി ക്കുന്നു.
- രുചി എന്ന അനുഭവം രൂപപ്പെടുന്നു.
- രാസഗ്രാഹികളിൽ ആവേഗങ്ങൾ രൂപപ്പെടുന്നു.
Answer:
- രുചിക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഉമിനീരിൽ ലയി ക്കുന്നു.
- പദാർത്ഥങ്ങൾ ഉമിനീരിൽ ലയിക്കുന്നു.
- പദാർത്ഥങ്ങൾ ഉമിനീരിലൂടെ സ്വാദുമുകുളങ്ങളിലെത്തു ന്നു.
- രുചി തിരിച്ചറിയുന്ന രാസഗ്രാഹികൾ ഉദ്ദീപിപ്പിക്കുന്നു.
- രാസഗ്രാഹികളിൽ ആവേഗങ്ങൾ രൂപപ്പെടുന്നു.
- ആവേഗങ്ങൾ നാഡികളിലൂടെ മസ്തിഷ്കത്തിലെത്തുന്നു.
- രുചി എന്ന അനുഭവം രൂപപ്പെടുന്നു.
Question 15.
ജനിതക എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട ചിത്രീകരണഭാഗം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) തുടർന്നുള്ള ഘട്ടങ്ങൾ കൂട്ടിച്ചേർത്ത് ചിത്രീകരണം പൂർത്തി യാക്കുക. (1)
(b) ജനിതക സാങ്കേതിക വിദ്യയുടെ മറ്റ് പ്രയോജനങ്ങൾ എന്തെല്ലാം? (2)
Answer:
(a)
- DNA ബാക്ടീരിയയുടെ കോശത്തിൽ നിക്ഷേപിക്കുന്നു.
- ബാക്ടീരിയകൾക്ക് പെരുകാൻ അനുകൂലമായ സാഹ ചര്യങ്ങൾ നൽകുന്നു.
- ബാക്ടീരിയ പ്രവർത്തനസജ്ജമല്ലാത്ത ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു.
- ഇതിൽ നിന്ന് പ്രവർത്തന സജ്ജമായ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു.
(b) ഔഷധം : മരുന്നുൽപാദിപ്പിക്കുന്ന മൃഗങ്ങളും സസ്യ ങ്ങളും
ജിൻചികിത്സ : ജനിതകരോഗങ്ങൾക്ക് പരിഹാരം
കീടനിയന്ത്രണം : കീടങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന വിള കൾ (ഏതെങ്കിലും ഒന്ന്)
Question 16.
ഉയരം കൂടിയ, ഉരുണ്ട വിത്തുള്ള ഒരു സസ്യത്തെ ഉയരം കുറഞ്ഞ, ചുളുങ്ങിയ വിത്തുള്ള സസ്യവുമായി നടത്തിയ വർഗ സങ്കരണ പ്രക്രിയ ചിത്രീകരിച്ചിരിക്കുന്നു.
(a) (i), (ii) എന്നിവ പൂരിപ്പിക്കുക. (1)
(b) ഒന്നാം തലമുറയുടെ സ്വപരാഗണം വഴിയുണ്ടാകുന്ന സസ്യങ്ങ ളിൽ പ്രകടമാകുന്ന സ്വഭാവങ്ങൾ ഏതെല്ലാമായിരിക്കും? (2)
Answer:
(a) (i) TR
(ii) tr
(b) ഉരുണ്ട വിത്തുള്ള ഉയരം കൂടിയവ (TTRR, TTRr, TrRR, TtRr)
ഉരുണ്ട വിത്തുള്ള ഉയരം കുറഞ്ഞവ (TTrr, Ttrr)
ചുളുങ്ങിയ വിത്തുള്ള ഉയരം കൂടിയവ (ttRR, ttRr)
ചുളുങ്ങിയ വിത്തുള്ള ഉയരം കുറഞ്ഞവ (ttrr)
Question 17.
എലിപ്പനി രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാ റാക്കുന്ന ലഘുലേഖയിൽ ഉൾപ്പെടുത്തുന്നതിന് രോഗപ്പകർച്ച, മുൻകരുതലുകൾ എന്നിവ വിശദീകരിക്കുന്ന കുറിപ്പ് തയ്യാറാ ക്കുക. (3)
Answer:
രോഗപകർച്ച
എലി, നായ മറ്റു ചില മൃഗങ്ങൾ എന്നിവയിലൂടെ പുറത്തുവ രുന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈർഷ ത്തിലും ഉണ്ടായിരിക്കും. ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെ മുറികളിലൂടെ ഉള്ളിൽ കടക്കുന്നു.
രോഗപ്രതിരോധം
- എലിപ്പനിപോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വാഹ കജീവികളെ അകറ്റണം.
- എലികൾ പെരുകാൻ ഇടയുള്ള ചവറുകൂനകൾ, മറ്റ് മാലി ന്യങ്ങൾ എന്നിവ ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷി ക്കണം.
- തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാൽ പരിപൂർണ്ണമായും ഭേദമാവുന്ന ഒരു രോഗമാണ് എലിപ്പനി.
- ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന തിരിച്ചറിവ് രോഗവ്വാപനം തടയുന്നതിന് അത്യാവശ്യമാണ്.
Question 18.
ചിത്രീകരണം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തര ചെഴുതുക.
(a) (i), (ii) എന്നീ ഭാഗങ്ങളുടെ പേരെഴുതുക. (1)
(b) എല്ലാ ആകസ്മിക പ്രതികരണങ്ങളും (iii) ന്റെ നിയന്ത്രണത്തി ലാണോ? ഒരു ഉദാഹരണത്തിലൂടെ വിശദമാക്കുക. (2)
Answer:
(a) (i) സംവേദനാഡി
(ii) ഇന്റർറോൺ
(b) അല്ല. എല്ലാ ആകസ്മികപ്രതികരണവും സുഷുമ്നയുടെ (iii) നിയന്ത്രണത്തിലല്ല. കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തുക്കൾ കണ്ണിനുനേരെ വരുമ്പോഴോ കണ്ണുചിമ്മുന്നത് സെറിബ്രത്തിന്റെ നിയന്ത്ര ണത്തിലാണ് (സെറിബ്രൽ റിഫ്ളക്സ്)
Question 19.
മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ചിത്രീ കരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) (i), (ii) എന്നീ വിഭാഗങ്ങളുടെ പേരെഴുതുക. (1)
(b) (ii) ലുൾപ്പെടുന്ന ജീവികളുടെ രണ്ട് മുഖ്യ സവിശേഷതകൾ ഏതെല്ലാം? (1)
(c) ചിമ്പാൻസിയും മനുഷ്യനും തമ്മിലുള്ള പരിണാമ ബന്ധം തെളിയിക്കുന്നതിനു് ഹീമോഗ്ലോബിൻ താരതമ്യപഠനം സഹാ യിച്ചതെങ്ങനെ? (1)
Answer:
(a) (i) സെർക്കോപിത്തിക്കോയിലെ
(ii) ഹാമിനോയിഡിയേ
(b) വികസിച്ച മസ്തിഷ്ക്കം. സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കൈകൾ
(c) മനുഷ്യനും ചിമ്പാൻസിയും തമ്മിൽ ഹീമോഗ്ലോബിനിലെ ബീറ്റാ ശൃംഖലയിലെ അമിനോ ആസിഡുകളുടെ എണ്ണ ത്തിൽ വ്യത്യാസമില്ല.
Question 20.
ബോക്സിൽ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുത്ത് ഹോർമോൺ വൈകല്യങ്ങൾ സൂചിപ്പിക്കുന്ന പട്ടിക പൂർത്തിയാ ക്കുക. (3)
ഗ്രന്ഥി | ഹോർമോൺ | വൈകല്യം | ലക്ഷണം |
പാൻക്രിയാസ് | (i) | പ്രമേഹം | (ii) |
ഹൈപ്പോതലാമസ് | വാസോപ്രസിൻ | (iii) | (iv) |
പിറ്റ്യൂട്ടറി | (v) | (vi) | വളർച്ചാഘട്ടത്തി നുശേഷം മുഖം താടിയെല്ല് എന്നി വയിലെ അസ്ഥി കൾ വളരുന്നു. |
- സൊമാറ്റോട്രോപ്പിൻ
- ഡയബറ്റിസ് ഇൻസിപ്പിഡസ്
- അക്രോമെഗലി
- മൂത്രത്തിൽ ഗ്ലൂക്കോസിന്റെ സാന്നിധ്യം
- കൂടെക്കൂടെയുള്ള മൂത്രവിസർജ്ജനം
- ഇൻസുലിൻ
- ശരിയായ ശാരീരിക, മാനസിക വളർച്ച തടസ്സപ്പെടൽ
Answer:
(i) ഇൻസുലിൻ
(ii) മൂത്രത്തിൽ ഗ്ലൂക്കോസിന്റെ സാന്നിധ്യം
(iii) ഡയബെറ്റിസ് ഇൻസിപിഡസ്
(iv) കൂടെക്കൂടെയുള്ള മൂത്രവിസർജ്ജനം
(v) സൊമാറ്റോട്രോപിൻ
(vi) അക്രോമെഗാലി
21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം. (2 × 4 = 8)
Question 21.
തന്നിരിക്കുന്ന ചിത്രം സൂചിപ്പിക്കുന്ന ഗ്രന്ഥിയേതെന്ന് തിരി ച്ചറിഞ്ഞ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) (i) എന്ന ഭാഗം ഉൽപാദിപ്പിക്കുന്ന ഏതു ഹോർമോണാണ് പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പി ക്കുന്നത്? (1)
(b) (ii) എന്ന ഭാഗം ഉൽപാദിപ്പിക്കുന്ന രണ്ട് ഹോർമോണു കൾ ഏതെല്ലാം? അവയുടെ ധർമ്മം എന്ത്? (2)
(c) അൽഡോസ്റ്റീറോൺ നിർവഹിക്കുന്ന രണ്ട് മുഖ്യ ധർമ്മ ങ്ങൾ എഴുതുക. (1)
Answer:
(a) (i) കോർട്ടക്സ് ഹോർമോൺ : കോർട്ടിസോൾ
(b) (ii) മെഡുല്ല
ഹോർമോൺ | ധർമ്മം |
എപിന്റെഫിൻ (അഡ്രിനാലിൻ) | അടിയന്തര സാഹചര്യങ്ങളിൽ സിംപത റ്റിക് വ്യവസ്ഥയോട് ചേർന്ന് പ്രവർത്തി ക്കുന്നു. ഇതുവഴി ഇത്തരം സാഹചര്യ ങ്ങളിൽ പോരാടാനോ പിന്തിരിഞ്ഞോ ടാനോ കഴിയുന്നു. |
നോർ എപിനെഫ്രിൻ | എപിനെഫ്രിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. |
(c)
- വൃക്കയിൽ പ്രവർത്തിച്ച് ലവണ-ജലസന്തുലനാവസ്ഥ ക്രമീകരിക്കുന്നു.
- രക്തസമ്മർദ്ദം ക്രമീകരിക്കുന്നു.
Question 22.
ചുവടെ നൽകിയ സാഹചര്യങ്ങൾ ഓരോന്നും ശരീരത്തിൽ ഉണ്ടാക്കുന്ന തുടർ പ്രവർത്തനങ്ങൾ വിശദീകരിക്കുക.
(a) ഒരാളുടെ രക്തത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ആന്റിജനുകൾ എത്തുന്നു. (2)
(b) വാക്സിനുകളിലെ ഘടകങ്ങൾ ശരീരത്തിലെത്തുന്നു. (2)
Answer:
(a) ഒരാളുടെ രക്തത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ആന്റിജനുകൾ എത്തിയാൽ അത് പ്രതിരോധപ്രവർത്ത നത്തെ ഉത്തേജിപ്പിക്കുന്നു. സ്വീകർത്താവിന്റെ ശരീരത്തിലെ ആന്റിബോഡിയും അയാൾക്ക് നൽകിയ രക്തത്തിലെ ആന്റിജനും തമ്മിൽ പ്രതിപ്രവർത്തിച്ച് രക്തക്കട്ട രൂപപ്പെ ടുന്നു.
(b) വാക്സിനുകളിലെ ഘടകങ്ങൾ ശരീരത്തിലെത്തുമ്പോൾ ലിംഫോസൈറ്റുകൾ ഇവയ്ക്കെതിരെയുള്ള പ്രത്യേക ആന്റി ബോഡികൾ നിർമ്മിക്കുന്നു. ഈ ആന്റിബോഡികൾ രോഗാ ണുക്കളുടെയും ടോക്സിനുകളെയും നശിപ്പിക്കുന്നതോ ടൊപ്പം തുടർന്നുള്ള രോഗാണുക്കളുടെ ആക്രമണത്തിൽ നിന്നും ശരീരത്തെ രക്ഷിക്കുകയും ചെയ്യുന്നു.
Question 23.
ചിത്രം പകർത്തി വരച്ച് ചുവടെ തന്നിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക. (4)
(a) പ്രകാശ രശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.
(b) പ്രകാശ തീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കുന്ന ഭാഗം.
(c) റെറ്റിനയിൽ പ്രകാശഗ്രാഹികൾ കൂടുതലായി കാണുന്ന ഭാഗം.
Answer:
(a) കോർണിയ
(b) പ്യൂപ്പിൾ
(c) പീതബിന്ദു