Kerala SSLC Biology Question Paper March 2023 Malayalam Medium

Students can read Kerala SSLC Biology Question Paper March 2023 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Biology Question Paper March 2023 Malayalam Medium

Time: 1½ Hours
Total Score: 40

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണി ക്കണം.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണ ത്തിന് ഉത്തരമെഴുതുക. (5 × 1 = 5)

Question 1.
പദജോഡി ബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക. (1)
പ്ലാനേറിയ : ഐ സ്പോട്ട്
ഈച്ച : ___________________
Answer:
മാറ്റിഡിയ

Question 2.
തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരഞ്ഞ ടുക്കുക. (1)
ഇ.എൻ.ടി – നേത്രചികിത്സ
കാർഡിയോളജി – ഹൃദയചികിത്സ
ഒഫ്താൽമോളജി – കാൻസർ ചികിത്സ
Answer:
കാർഡിയോളജി – ഹൃദയചികിത്സ

Question 3.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക. (1)
(a) സംഭൃതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകൾ മുളയ്ക്കാൻ ജിബ്ബർലിൻ സഹായിക്കുന്നു.
(b) എഥിലിൻ അഗ്രമുകുളത്തിന്റെ വളർച്ചയെ സഹായിക്കു ന്നു.
(c) ഭ്രൂണത്തിന്റെ സുപ്താവസ്ഥ നിലനിർത്തുന്നത് സൈറ്റോ കിനിൻ ആണ്.
Answer:
(b) ഓക്സിൻ
(c) അബ്സെസിക് ആസിഡ്

Kerala SSLC Biology Question Paper March 2023 Malayalam Medium

Question 4.
മനുഷ്യരിൽ സതിയുടെ ജനിതകഘടന 44+XX ഉം പുരു ഷന്റേത് 44+XX ഉം ആണ്. XX, XY എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? (1)
Answer:
ലിംഗനിർണ്ണയ ക്രോമസോസുകൾ

Question 5.
ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസവിശേഷത കൾ എഴുതുക. (1)
(ചിമ്പാൻസി, ഗോറില്ല, കുരങ്ങ്, ഒറാങ്ങുട്ടാൻ)
Answer:
കുരങ്ങുകൾ, മറ്റുള്ളവ ഹൊമിനോയിഡുകളാണ്.

Question 6.
ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു? (1)
Kerala SSLC Biology Question Paper March 2023 Malayalam Medium Q6
Answer:
ന്യൂക്ലിയോറ്റൈഡ്

7 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ആറെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (6 × 2 = 12)

Question 7.
ചിത്രത്തിൽ A, B എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗ ങ്ങളുടെ പേരും ധർമവും എഴുതുക. (2)
Kerala SSLC Biology Question Paper March 2023 Malayalam Medium Q7
Answer:
(b) ആക്സോൺ കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേക്ക് വഹിക്കുന്നു.
(c) സിനാപ്റ്റിക് നോബ് നാഡീയ പ്രേക്ഷകം സ്രവിക്കുന്നു.

Question 8.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.
Kerala SSLC Biology Question Paper March 2023 Malayalam Medium Q8
(a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏത്? (1)
(b) ഈ പ്രക്രിയ വ്യതിയാനത്തിന് കാരണമാകുന്നതെ ങ്ങനെ? (1)
Answer:
(a) ക്രോമസോമിന്റെ മുറിഞ്ഞുമാറൽ.
(b) ഒരു DNA യുടെ ഭാഗം മുറിഞ്ഞ് മറ്റൊരു DNAയുടെ ഭാഗമാകുന്നു. ഇത് ജീനുകളുടെ വിന്യാസത്തിൽ വ്യത്യാ സമുണ്ടാക്കുന്നു. ഈ ക്രോമസോമുകൾ അടുത്ത തല മുറയിലെ സന്താനങ്ങൾക്കു ലഭിക്കുമ്പോൾ വ്യതിയാന ങ്ങൾ ഉണ്ടാകുന്നു.

Question 9.
ഒരു വൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ തന്നിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

  • കരളിനുണ്ടാകുന്ന വീക്കം
  • കണ്ണിന്റെ വെള്ളയിലും നഖത്തിലും മഞ്ഞനിറം ഉണ്ടാ കുന്നു.

(a) രോഗം തിരിച്ചറിയുക. (1)
(b) കണ്ണിന്റെ വെള്ളയിലും നഖത്തിലും മഞ്ഞനിറം ഉണ്ടാ കുന്നതെന്തുകൊണ്ട്? (1)
Answer:
(a) ഹെപ്പറ്റൈറ്റിസ്
(b) രക്തത്തിൽ ബിലിറൂബിൻ എന്ന വർണവസ്തുവിന്റെ അളവ് കൂടുന്നതുമൂലം.

Question 10.
രണ്ട് വ്യക്തികളുടെ രക്തഗ്രൂപ്പുകളെക്കുറിച്ച് പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.

വ്യക്തി ആന്റിജൻ ആന്റി ബോഡി Rh ഘടകം
X B a ഉണ്ട്
Y A b ഇല്ല

(a) X, Y എന്നീ വ്യക്തികളുടെ രക്തഗ്രൂപ്പുകൾ തിരിച്ചറി യുക. (1)
(b) X എന്ന വ്യക്തിയുടെ രക്തം Y എന്ന വ്യക്തിക്ക് സ്വീക രിക്കാൻ പറ്റുമോ? എന്തുകൊണ്ട്? (1)
Answer:
(a) X-B+ve, Y-A-ve
(b) ഇല്ല. ദാതാവിന്റെ രക്തത്തിലുള്ള ആന്റിജൻ സ്വീകരിച്ച യാളുടെ രക്തത്തിലെ ആന്റിബോഡിയുമായി പ്രവർത്തി ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യും.

Kerala SSLC Biology Question Paper March 2023 Malayalam Medium

Question 11.
ബോക്സിൽ നിന്നും ഉചിതമായ സൂചനകൾ തെരഞ്ഞ ടുത്ത് പട്ടിക പൂർത്തിയാക്കുക. (2)

  • ക്യൂലക്സ് കൊതുക്
  • അനോഫിലസ് കൊതുക്
  • ഫൈലേറിയൽ വിരകൾ
  • ബാക്ടീരിയ
  • വവ്വാൽ
  • പ്ലാസ്മോഡിയം
  • വൈറസ്
  • എലി
രോഗം വാഹകജീവി രോഗകാരി
മലമ്പനി
മന്ത്

Answer:

രോഗം വാഹകജീവി രോഗകാരി
മലമ്പനി അനോഫിലസ് പെൺ കൊതുക് പ്ലാസ്മോഡിയം
മന്ത് ലക്സ് കൊതുക് ഫൈലേറിയാ വിര

Question 12.
തന്നിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.
(i) ചൂടുള്ള വസ്തുവിൽ അറിയാതെ തൊടുമ്പോൾ ക പെട്ടെന്ന് പിൻവലിക്കുന്നു.
(ii) കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോൾ കണ്ണ് ചിമ്മുന്നു.
(a) (i), (ii) എന്നീ സന്ദർഭങ്ങളിൽ നടക്കുന്ന റിഫ്ളക്സ് പ്രവർത്തനങ്ങൾ ഏവ? (1)
(b) എന്നാണ് റിഫ്ളക്സ് പ്രവർത്തനം? (1)
Answer:
(a) (i) സ്പൈനൽ റിഫ്ളക്സ്
(ii) സെറിബ്രൽ റിഫ്ളക്സ്
(b) നമ്മുടെ ഇച്ഛാനുസരണം അല്ലാതെ ഉദ്ദീപനങ്ങൾക്കനു സരിച്ച് ആകസ്മികമായും അനൈശ്ചികമായും ഉണ്ടാ കുന്ന ശാരീരിക പ്രതികരണം.

Question 13.
ജിവോൽപത്തിയുമായി ബന്ധപ്പെട്ട് നല് കിയിരിക്കുന്ന ആശയം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

പ്രപഞ്ചത്തിലെ ഇതരഗോളങ്ങളിലെവിടെയോ ജീവൻ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയിലെത്തിയതാവാം.

(a) ഇവിടെ പ്രതിപാദിച്ച സിദ്ധാന്തം ഏത്? (1)
(b) ഇതിന് പിൻബലമേകുന്ന തെളിവ് എന്ത്? (1)
Answer:
(a) പാൻർമിയ
(b) ഉൽക്കാവശിഷ്ടങ്ങളിൽ കണ്ടെത്തിയ ജൈവവസ്തു ക്കൾ

14 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 3 സ്കോർ വീതം. (5 × 3 = 15)

Question 14.
A കോളത്തിനനുസരിച്ച് B, C കോളങ്ങൾ ക്രമീകരിക്കുക. (3)

A ഭാഗങ്ങൾ B സവിശേഷത C ധർമം
സെറിബ്രം ദണ്ഡാകൃതിയിലുള്ള ഭാഗം ആന്തരസമസ്ഥിതി പരിപാലിക്കുന്നു.
സെറിബെല്ലം തലാമസിന് തൊട്ടു താഴെ കാണ ടുന്ന ഭാഗം ഹൃദയസ്പന്ദനം ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
മെഡുല്ല ഒബ്ലോംഗേറ്റ മസ്തിഷ്ക്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
മസ്തിഷ്ക്കത്തിന്റെ ഏറ്റവും വലിയ ഭാഗം ശരീരതുലനനില പാലിക്കുന്നു.

Answer:

A ഭാഗങ്ങൾ B സവിശേഷത C ധർമം
സെറിബ്രം മസ്തിഷ്ക്കത്തിന്റെ ഏറ്റവും വലിയ ഭാഗം ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
സെറിബെല്ലം മസ്തിഷ്ക്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം ശരീരതുലനനില പാലിക്കുന്നു.
മെഡുല്ല ഒബ്ലോംഗേറ്റ ദകൃതിയുള്ള ഭാഗം ഹൃദയസ്പന്ദനം ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

Question 15.
ഒരു രോഗത്തെക്കുറിച്ച് തന്നിരിക്കുന്ന സൂചനകൾ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (3)

  • ഇത് ഒരു ജനിതക രോഗമാണ്.
  • ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തന ഷ്ടമുണ്ടാകുന്നു.

(a) രോഗമേത്?
(b) ഇത്തരം രോഗികളിൽ ചെറിയ മുറിവിൽ നിന്നു പോലും അമിതരക്തനഷ്ടം ഉണ്ടാകുന്നതെന്തു കൊണ്ട്?
(c) ഈ രോഗത്തിന് താല്ക്കാലിക ശമനമുണ്ടാക്കുന്നതെ ങ്ങനെ?
Answer:
(a) ഹീമോഫീലിയ
(b) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പാട്ടിന്റെ അഭാവം മൂലം രക്തം കട്ടപിടിക്കുന്നില്ല.
(c) കുറവുള്ള പ്രോട്ടിൻ കുത്തിവച്ച്,

Kerala SSLC Biology Question Paper March 2023 Malayalam Medium

Question 16.
മൂന്ന് വ്യക്തികളുടെ, പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പട്ടികയിൽ തന്നിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (3)

വ്യക്തി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
A 82 mg/100 ml
B 178 mg/100 ml
C 104 mg/ml

(a) പ്രമേഹ രോഗിയായ വ്യക്തിയാര്?
(b) ഈ രോഗത്തിന് കാരണമെന്ത്?
(c) ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
Answer:
(a) വ്യക്തി B
(b) ബീറ്റാകോശങ്ങൾ നശിക്കുന്നതിൻറെ ഫലമായി ഇൻസു ലിൻ ഉൽപാദനത്തിലുണ്ടാകുന്ന കുറവ്, ഉൽപാദിപ്പിക്ക പെടുന്ന ഇൻസുലിൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത്.
(c)

  • വർധിച്ച വിശപ്പ്, അമിതദാഹം ഉണ്ടാകുന്നു.
  • കൂടെകൂടെ മൂത്രം ഒഴിക്കുക.

Question 17.
പ്രോട്ടീൻ നിർമാണ പ്രക്രിയയിലെ ഘട്ടങ്ങൾ താഴെ തന്നി രിക്കുന്നു. അവ ഉചിതമായി ക്രമീകരിച്ചിരിക്കുന്നു. (2)

  • പ്രോട്ടീൻ നിർമിക്കുന്നു.
  • mRNA റൈബോസോമിൽ എത്തുന്നു.
  • mRNA ന്യൂക്ലിയസിന് പുറത്തെത്തുന്നു.
  • mRNA യിലെ സന്ദേശമനുസരിച്ച് ആമിനോ ആസിഡു കൾ കൂട്ടിച്ചേർക്കുന്നു.
  • tRNA വിവിധ തരം അമിനോ ആസിഡുകളെ റൈബോ സോമിൽ എത്തിക്കുന്നു.
  • DNA യിൽ നിന്ന് mRNA രൂപപ്പെടുന്നു.

Answer:

  • DNA യിൽ നിന്ന് mRNA രൂപപ്പെടുന്നു.
  • mRNA ന്യൂക്ലിയസിന് പുറത്തെത്തുന്നു.
  • RNA റൈബോസോമിലെത്തുനനു.
  • tRNA വിവിധതരം അമിനോആസിഡുകൾ റൈബോ സോമിലെത്തിക്കുന്നു.
  • mRNA യിലെ സന്ദേശമനുസരിച്ച് അമിനോ ആസിഡു കൾ കൂട്ടിചേർക്കുന്നു.
  • പ്രോട്ടീൻ നിർമ്മിക്കുന്നു.

Question 18.
ഒരു പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് നല്കിയിരി ക്കുന്ന ഫ്ളോചാർട്ടും സൂചനകളും വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Question Paper March 2023 Malayalam Medium Q18
(a) ബോക്സിൽ നിന്നും ഉചിതമായ സൂചനകൾ തെരഞ്ഞ ടുത്ത് A, B എന്നിവ പൂരിപ്പിക്കുക. (1)
(b) ഫ്ളോ ചാർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സിദ്ധാന്തം ഏത്? (1)
(c) ഈ സിദ്ധാന്തത്തിന്റെ പരിമിതിയെന്ത്? (1)
Answer:
(a) A – നിലനിൽപ്പിനു വേണ്ടിയുള്ള സമരം
B – പ്രകൃതി നിർധാരണം
(b) പ്രകൃതി നിർധാരണ സിദ്ധാന്തം, ഡാർവിനിസം
(c) വ്യതിയാനങ്ങളെങ്ങനെയുണ്ടാകുന്നുവെന്നും അവ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെ ങ്ങനെയെന്നും വിശദീകരിക്കാൻ ഡാർവിനു കഴിഞ്ഞില്ല.

Question 19.
തന്നിരിക്കുന്നവയ്ക്കുള്ള കാരണം എഴുതുക.
(a) അന്ധബിന്ദുവിൽ കാഴ്ചയില്ല. (1)
(b) വർണാന്ധതയുള്ളവരെ ഡ്രൈവർ, പൈലറ്റ് എന്നീ ജോലികൾക്ക് എടുക്കാറില്ല. (1)
(c) വിറ്റാമിൻ A യുടെ അഭാവം നിശാന്ധതയുണ്ടാക്കുന്നു. (1)
Answer:
(a) അന്ധബിന്ദുവിൽ
പ്രകാശഗ്രാഹികൾ (റോഡ്, കോൺ കോശങ്ങൾ) കാണ പ്പെടുന്നില്ല.
(b) അവർക്ക് പച്ചയും ചുവപ്പും നിറങ്ങൾ തിരിച്ചറിയാൻ കഴി യുന്നില്ല.
(c) കാഴ്ചാവർണകമായ റെറ്റിനാൽ രൂപപ്പെടുന്നത് വിറ്റാമിൻ A യിൽ നിന്നാണ്.

Question 20.
ജനിതക എഞ്ചിനിയറിങ്ങിലൂടെ ഇൻസുലിൻ ഉല്പാദിപ്പി ക്കുന്നതിന്റെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
Kerala SSLC Biology Question Paper March 2023 Malayalam Medium Q20
(a) X, Y എന്നീ എൻസൈമുകൾ ഏവ? (1)
(b) ഈ പ്രക്രിയയിൽ പ്ലാസ്മിഡിന്റെ പങ്കെന്ത്? (1)
(c) ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ബാക്ടീരിയയുടെ പിൻതലമുറയ്ക്ക് ഇൻസുലൻ ഉല്പാദികശേഷിയുണ്ടാ കുമോ? എന്തുകൊണ്ട്. (1)
Answer:
(a) x – റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ് (ജനിതക കുതിക)
y – ലിഗേസ് (ജനിതക പശ)
(b) ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കാൻ.
(c) ഉണ്ടാകും. കാരണം ഇവയിൽ ജനിതകമാറ്റം വരുത്തിയി ട്ടുണ്ട്. ഇവ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ജീനിനെ വഹിക്കുന്നു.

21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം. (2 × 4 = 8)

Question 21.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Question Paper March 2023 Malayalam Medium Q21
(a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏത്? (1)
(b) ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന ശ്വേതരക്താണുക്കൾ ഏവ? (1)
(c) ഈ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ ക്രമപ്പെടുത്തി എഴുതുക. (2)
Answer:
(a) ഫാഗോസൈറ്റോസിസ്
(b) ന്യൂട്രോഫിൽ, മോണോസൈറ്റ്
(c) ഫാഗോസൈറ്റുകൾ രോഗാണുക്കൾക്കടുത്തെത്തുന്നു.

  • രോഗാണുക്കളെ സ്തരസഞ്ചിയിൽ ഉൾക്കൊള്ളിക്കുന്നു.
  • സരസഞ്ചികൾ ലൈസോസോമുമായിച്ചേരുന്നു.
  • ലൈസോസോമിലെ എൻസൈമുകൾ രോഗാണു ക്കളെ ശിഥിലീകരിച്ച് നശിപ്പിക്കുന്നു.

Kerala SSLC Biology Question Paper March 2023 Malayalam Medium

Question 22.
ചിത്രം പകർത്തി വരച്ച് ചുവടെ നൽകിയിരിക്കുന്ന ഭാഗ ങ്ങൾ തിരിച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക. (4)
(ചിത്രം പകർത്തി വരയ്ക്കുന്നതിന് 1 കോർ)
Kerala SSLC Biology Question Paper March 2023 Malayalam Medium Q23
(a) ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം.
(b) പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.
(c) ആവേഗങ്ങളെ മസ്തിഷ്ക്കത്തിലെ കാഴ്ചയുടെ കേന്ദ്ര ത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം.
Answer:
Kerala SSLC Biology Question Paper March 2023 Malayalam Medium Q22

Question 23.
ഹോർമോൺ തകരാറുകളുമായി ബന്ധപ്പെട്ട ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Question Paper March 2023 Malayalam Medium Q24
(a) X എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോർമോൺ ഏത്? (1)
(b) A, B എന്നീ തകരാറുകൾ തിരിച്ചറിഞ്ഞ് പെരെഴുതുക. (1)
(c) A, B എന്നിവയുടെ ലക്ഷണങ്ങൾ എന്തെല്ലാം? (2)
Answer:
(a) സോമാറ്റോട്രോപിൻ/വളർച്ചാ ഹോർമോൺ
(b) A-ഭീമാകാരത്വം; B-അക്രോമെഗാലി
(c) A-അമിതമായ ശരീര വളർച്ച
B-മുഖം, താടിയെല്ല്, വിരലുകൾ എന്നിവയിലെ അസ്ഥി കൾ മാത്രം അമിതമായി വളരുന്നു.

Leave a Comment