Practicing Chemistry Class 10 Kerala Syllabus Question Paper Set 1 Malayalam Medium helps identify strengths and weaknesses in a subject.
Class 10 Chemistry Kerala Syllabus Model Question Paper Set 1 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സി ലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.
- ചോയ്സ് ഉള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാൽ മതി.
1 മുതൽ 4 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ബോക്സൈറ്റ് എന്നത് ________ ലോഹത്തിന്റെ അയിര് ആണ്.
a) ഇരുമ്പ്
b) അലുമിനിയം
c) സിങ്ക്
d) കോപ്പർ
Answer:
b) അലുമിനിയം
Question 2.
ചേരുംപടി ചേർക്കുക.
| വിഭാഗം | ഉദാഹരണങ്ങൾ |
| (a) അനാൾജസിക്കുകൾ | (i) പാരസെറ്റമോൾ |
| (b) ആന്റിപൈറെറ്റിക്കുകൾ | (ii) ഡെറ്റോൾ |
| (c) ആന്റിസെപ്റ്റിക്കുകൾ | (iii) ആസ്പിരിൻ |
താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| (a) | (b) | (c) | |
| A | (iii) | (i) | (ii) |
| B | (ii) | (i) | (iii) |
| C | (i) | (ii) | (iii) |
| D | (i) | (iii) | (ii) |
Answer:
A. (a)-(iii), (b) – (i), (c) – (ii)
![]()
Question 3.
അപ്രദര്യത്തിന് അയിരിനേക്കാൾ സാന്ദ്രത കൂടുതലാണെങ്കിൽ അയിരിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗത്തിന്റെ പേരെഴുതുക.
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) പ്ലവനപ്രക്രിയ
c) കാന്തിക വേർതിരിക്കൽ
d) ലീച്ചിങ്
Answer:
b) പ്ലവനപ്രക്രിയ
Question 4.
പ്രസ്താവന 1: സസ്യങ്ങൾക്ക് കൂടിയ അളവിൽ വേണ്ടിവരുന്ന മൂന്ന് മൂലകങ്ങളാണ് നൈട്രജനും (N) ഫോസ്ഫറസും (P) പൊട്ടാസ്യവും (K). ഇവയെ പ്രാഥമിക പോഷകങ്ങൾ എന്ന് വിളി ക്കുന്നു.
പ്രസ്താവന 2: ഇരുമ്പ്, മാംഗനീസ് തുടങ്ങിയ മൂലകങ്ങൾ സസ്യങ്ങൾക്ക് വളരെ ചെറിയ അള വിൽ മാത്രമേ ആവശ്യമുള്ളൂ. അവയെ സൂക്ഷ്മ പോഷകങ്ങൾ എന്ന് വിളിക്കുന്നു.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1ഉം 2ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1ഉം 2ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1ഉം 2ഉം ശരിയാണ്.
5 മുതൽ 11 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (7 × 2 = 14)
Question 5.
കാർബണിന്റെ അറ്റോമിക മാസ് 12 ആണ്. എങ്കിൽ
(a) ഒരു ഗ്രാം ആറ്റം കാർബണിന്റെ മാസ് (1 GAM) എത്ര?
Answer:
12g
(b) ഇത്രയും ഗ്രാം കാർബണിലെ ആറ്റങ്ങളുടെ എണ്ണം എത്ര?
Answer:
6.022 × 1023
Question 6.
ഗാഢ സൾഫ്യൂരിക് ആസിഡ് നൈട്രേറ്റുകളുമായി പ്രവർത്തിച്ച് നൈട്രിക് ആസിഡ് ഉണ്ടാക്കുന്നു.
a) ഇതേ രീതിയിൽ ഹൈഡ്രോക്ലോറിക് ആസിഡ് ലഭിക്കാൻ ഉപയോഗിക്കുന്ന സോഡിയം ലവണമേത്?
b) ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
a) സോഡിയം ക്ലോറൈഡ് (NaCl)
b) NaCl + H2SO4 → NaHSO4 + HCl
Question 7.
ബോക്സിൽ ചില ലോഹങ്ങൾ നൽകിയിരിക്കുന്നു. (Fe, Mg, Cu, Pb, Zn)
a) ഇവയിൽ നേർപ്പിച്ച HCl-മായി തീവ്രമായി പ്രവർത്തിക്കുന്ന ലോഹമേത്?
Answer:
Mg (മഗ്നീഷ്യം
b) പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്?
Answer:
ഹൈഡ്രജൻ (H2)
Question 8.
(A) ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഒരു ഗ്ലാസ് റോഡ് അമോണിയ വാതകത്തിന് മുകളിൽ കാണിച്ചപ്പോൾ കട്ടിയുള്ള വെളുത്ത പുകയുണ്ടായി.
a) ഈ പരീക്ഷണത്തിൽ ഉണ്ടായ സംയുക്തം ഏത്?
Answer:
അമോണിയം ക്ലോറൈഡ് (NHCl)
b) ഈ സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്തന ത്തിന്റെ സമവാക്യം എഴുതുക.
Answer:
NH3 + HCl → NH4Cl
OR
(B) രണ്ട് ഉഭയദിശാപ്രവർത്തങ്ങൾ നൽകിയിരി ക്കുന്നു.
(i) H2(g) + I2(g) ⇌ 2HI(g) + താപം
Answer:
H2(g) + I2(g) ⇌ 2HI(g) + താപം
(ii) 2SO2(g) + O2(g) ⇌ 2SO3(g) + താപം
a) മർദത്തിന് സ്വാധീനമില്ലാത്ത രാസപ്രവർത്തനം തിരിച്ചറിയുക.
b) രണ്ടാമത്തെ പ്രവർത്തനത്തിൽ താപനില വർധിപ്പിക്കുന്നത് ഉൽപ്പന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
ഉൽപ്പന്നത്തിന്റെ അളവ് കുറയുന്നു.
Question 9.
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയൺ ആക്കി മാറ്റുന്നത്.
a) അയണിന്റെ അയിരിനോടൊപ്പം ബ്ലാസ് ഫർണസിൽ നിക്ഷേപിക്കുന്ന പദാർഥങ്ങൾ ഏതെല്ലാം?
Answer:
കോക്ക് (C), ചുണ്ണാമ്പ് കല്ല് (CaCO3)
b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം ഏത്?
Answer:
കാർബൺ മോണോക്സൈഡ് (CO)
![]()
Question 10.
നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിര് ഏത്?
Answer:
ബോക്സൈറ്റ്
b) ഈ അയിരിന്റെ സാന്ദ്രീകരണ മാർഗ്ഗം എന്ത്?
Answer:
ലീച്ചിങ്
Question 11.
(A) STP യിൽ ഏതൊരു വാതകത്തിന്റെ 1 മോളിന്റെ വ്യാപ്തം 22.4 L ആണ്. STP യിൽ 34g NH3 ന്റെ വ്യാപ്തം എത്രയായിരിക്കും?
Answer:
മോളുകളുടെ എണ്ണം = \(\frac{34}{17}\) = 2 മോൾ
STP യിലെ വ്യാപ്തം
= മോളുകളുടെ എണ്ണം × 22.4 = 2 × 22.4
= 44.8 ലിറ്റർ
OR
(B) കാർബൺ ഡൈഓക്സൈഡിന്റെ (CO) തന്മാത്രാ ഭാരം 44 ആണ്.
(a) 2× 6.022 × 1023 എണ്ണം CO2 തന്മാത്രകളുടെ ഭാരം എത്രയാണ്?
Answer:
88g
മാസ് = മോളുകളുടെ എണ്ണം x മോളാർ മാസ്
= 2 × 44g = 88g
(b) 264 g CO -വിന് തുല്യമായ എണ്ണം തന്മാത്ര കളുള്ള നൈട്രജന്റെ ഭാരം എത്രയായി രിക്കും? (നൈട്രജന്റെ തന്മാത്രാ ഭാരം = 28)
Answer:
168 g

= \(\frac{264}{44}\) = 6 മോൾ
12 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (6 × 3 = 18)
Question 12.
a) പൈപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന PVC എന്ന പോളിമെറിന്റെ ഘടന വരയ്ക്കുക.
Answer:

b) PVC നിർമ്മിക്കാൻ ആവശ്യമായ മോണോമർ ഏതാണ്?
Answer:
nCH2 = CHCl
വിനൈൽ ക്ലോറൈഡ്
c) ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:

Question 13.
(A) ബ്യൂട്ടാൻ-1-ഓളും മീഥോക്സി പ്രൊപ്പെം ഐസോമറുകളാണ്. അവയുടെ ഘടനാ വാക്യങ്ങൾ താഴെ തന്നിരിക്കുന്നു.
CH3 – CH2 – CH2 – CH2 – OH
CH3 – CH2 – CH2 – O – CH3
a) ഇത് ഏത് തരം ഐസോമെറിസത്തിന് ഉദാഹരണമാണ്?
Answer:
ഫംങ്ഷണൽ ഐസോമെറിസം
b) ബട്ടാൻ 1-ഓളിന്റെ ചെയിൻ ഐസോമെ റിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
Answer:

OR
(B) ഒരു പൂരിത ഹൈഡ്രോകാർബണിൽ ആകെ 7 കാർബൺ ആറ്റങ്ങൾ ഉണ്ട്. ഇതിന്റെ മുഖ്യ കാർബൺ ശൃംഖലയിലെ 2-00 കാർബണാറ്റത്തിൽ ശാഖയായി ഒരു മീഥൈൽ ഗ്രൂപ്പുണ്ട്.
a) ഈ സംയുക്തത്തിന്റെ ഘടന വരയ്ക്കുക
Answer:

b) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക
Answer:
2-മീഥൈൽ ഹെയ്ൻ
Question 14.
എഥനോളിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലെ രാസസമവാക്യം നൽകിയിരിക്കുന്നു.

a. 8-10% എഥനോൾ പൊതുവെ എന്നറിയപ്പെടുന്നു.
Answer:
വാഷ്
b. 8-10% എഥനോളിൽ നിന്ന് റിഫൈഡ് സ്പിരിറ്റ് നിർമ്മിക്കുന്നതെങ്ങനെ?
Answer:
അംശിക സ്വേദനം വഴി
c. എഥനോളിൽ നിന്ന് ഡീനേച്ചേർഡ് സ്പിരിറ്റ് എങ്ങനെ ഉണ്ടാക്കാം?
Answer:
എഥനോളിലേക്ക് കുറച്ച് മെഥനോൾ ചേർത്ത് അല്ലെങ്കിൽ പിരിഡിൻ ചേർത്ത്
Question 15.
ഒരു മൂലകം “A യുടെ സബ്ൽ ഇലക്ട്രോൺ വിന്യാസം രണ്ട് വ്യത്യസ്ത രീതികളിൽ നൽകി യിരിക്കുന്നു.
(ചിഹ്നം യഥാർത്ഥമല്ല)
(i) 1s2 2s2 2p 3s2 3p6 3d2
(ii) 1s2 2s2 2p63s2 3p6 4s2
a) ഇവയിലേതാണ് ശരിയായ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം? എന്തുകൊണ്ട്?
Answer:
1s2 2s2 2p63s2 3p6 4s2
ഊർജത്തിന്റെ ആരോഹണക്രമം കാരണം 3p കഴിഞ്ഞാണ് 4s നിറയുന്നത്.
b) പീരിയോഡിക് ടേബിളിൽ ഏത് ബ്ലോക്കിലാണ് ഈ മൂലകം ഉൾപ്പെടുന്നതെന്ന് തിരിച്ചറിയുക?
Answer:
s-ബ്ലോക്ക്
Question 16.
(A) ഇലക്ട്രോപ്ലേറ്റിംഗ് വഴി ഒരു ചെമ്പുവളയിൽ സിൽവർ ആവരണം ചെയ്യുന്നു.
a) ഈ പ്രക്രിയയിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുന്ന ലോഹം ഏത്?
Answer:
ചെമ്പ്
b) ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്?
Answer:
സോഡിയം സയനൈഡിന്റെയും സിൽവർ സയനൈഡിന്റേയും മിശ്രിത ലായനി (അല്ലെങ്കിൽ) സിൽവർ നൈട്രേറ്റ് ലായനി.
c) പോസിറ്റീവ് ഇലക്ട്രോഡിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
Ag → Ag+ + 1e ̄
2Ag → 2Ag+ + 2e ̄
OR
(B) ചില ലോഹങ്ങളുടെ ക്രിയാശീല ക്രമം നൽകി യിരിക്കുന്നു. ഇവ വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
Mg > Zn> Fe> Cu > Ag
a) നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി ഹൈഡ്രജന ആദേശം പ്രവർത്തിച്ച് ചെയ്യാത്ത ഏതെങ്കിലും ഒരു ലോഹത്തിന്റെ പേരെഴുതുക.
Answer:
Cu ആല്ലെങ്കിൽ
b) FeSO4 ലായനിയിൽ നിന്ന് Fe-യെ ആദേശം ചെയ്യാൻ കഴിയുന്ന ലോഹങ്ങൾ ഏതെല്ലാം?
Answer:
Mg, Zn
c) Zn, Fe എന്നിവ ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ നിർമ്മിച്ചിരിക്കുന്നു.
(i) ഈ സെല്ലിലെ ആനോഡ് ഏത്?
(ii) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തന ത്തിന്റെ സമവാക്യം എഴുതുക.
Answer:
(i) ആനോഡ് – Zn (ക്രിയാശീലം കൂടിയ ലോഹം)
(ii) Fe2+ + 2e– → Fe (നിരോക്സീകരണം)
![]()
Question 17.

a) തന്നിരിക്കുന്ന സംയുക്തത്തിൽ എത്ര ശാഖ കളുണ്ട്?
Answer:
2
b) ശാഖകളുടെ പേരുകൾ എന്തൊക്കെയാണ്?
Answer:
മീഥൈൽ
c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
2,2-ഡൈമീഥൈൽ പാപ്പെയ്ൻ
ചോദ്യം പതിനെട്ടിന് ചോയ്സ് ഉണ്ട്. 4 സ്കോർ, (1 × 4 = 4)
Question 18.
(A) ഹേമറ്റൈറ്റ് ഇരുമ്പായി മാറുന്നത് ബ്ലാസ്റ്റ് ഫർണസിലെ പ്രവർത്തനങ്ങളിലൂടെയാണ്.
a) ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന പദാർഥങ്ങൾ ഹേമറ്റൈറ്റും ചുണ്ണാമ്പു കല്ലും ________ ആണ്.
Answer:
കോകും
b) ഫർണസിൽ കാർബൺ മോണോക്സൈ ഡാണ് പ്രധാനമായും ഹേമറ്റൈറ്റിനെ നിരോക് സീകരിച്ച് അയൺ ആക്കി മാറ്റുന്നത്. ഈ പ്രവർത്തനത്തിന്റെ രാസ സമവാക്യമെഴുതുക.
Answer:
Fe2O3 + 3CO → 2Fe + 3CO2
c) ഫർണസിൽ നിന്നും മാലിന്യങ്ങളെ സ്ലാഗ് ആക്കി നീക്കം ചെയ്യുന്നു. സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തന സമവാക്യം പൂർത്തീകരിക്കുക.
________ + SiO2 → CaSiO3
Answer:
CaO + SiO2 → CaSiO3
d) ഫർണസിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
പിഗ് അയൺ (Pig iron)
OR
(B) ബോക്സിൽ നിന്ന് അനുയോജ്യമായ സാന്ദ്ര ണരീതി കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
| ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, ലീച്ചിങ്, കാന്തികവിഭജനം, പ്ലവനപ്രക്രിയ |
| അയിരുകളുടെ പ്രത്യേകത | അയിരിൽ അടങ്ങി യിരിക്കുന്ന മാലിന്യ ങ്ങളുടെ പ്രത്യേകത | സാന്ദ്രണ രീതി |
| സാന്ദ്രത കൂടിയവ | സാന്ദ്രത കുറഞ്ഞവ | (a) ________ |
| കാന്തിക സ്വഭാവം ഉളളവ | കാന്തിക സ്വഭാവം ഇല്ലാത്തവ | (b) ________ |
| സാന്ദ്രത കുറഞ്ഞ സൾഫൈഡ് അയി രുകൾ | സാന്ദ്രത കൂടിയവ | (c) ________ |
| ലായനിയിൽ ലയി ക്കുന്ന അലുമി നിയം അയിരുകൾ | അതേ ലായനിയിൽ ലയിക്കാത്തവ | (d) ________ |
Answer:
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) കാന്തിക വിഭജനം
c) പ്ലവന പ്രക്രിയ
d) ലീച്ചിങ്