Kerala SSLC Chemistry Question Paper March 2022 Malayalam Medium

Students can read Kerala SSLC Chemistry Question Paper March 2022 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Chemistry Question Paper March 2022 Malayalam Medium

Time: 1½ Hours
Total Score: 40

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ :

  • നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും. ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുകളിലായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയിരിക്കും പരമാവധി ലഭിക്കുക.

Part – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് സ്കോർ വീതം.

(A) 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
കാർബൺ-കാർബൺ നിബന്ധനമുള്ള സംയുക്തം തിരഞ്ഞെടുക്കുക. (1)
(C5H12, C2H2, C3H6, CH4)
Answer:
C2H2

Question 2.
തന്നിരിക്കുന്നവയിൽ ഊർജ്ജം കൂടിയ സബ്ഷെൽ ഏത്? (1)
(1s, 3d, 4s, 3p)
Answer:
3d

Question 3.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. (1)
(a) ടിൻസ്റ്റോൺ : കാന്തിക വിഭജനം
(b) ബോക്സൈറ്റ് : __________________
Answer:
ലീച്ചിംഗ്

Kerala SSLC Chemistry Question Paper March 2022 Malayalam Medium

Question 4.
ലോഹങ്ങൾ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമേത്? (1)
Answer:
ഹൈഡ്രജൻ

Question 5.
1 GMM ഏതൊരു പദാർത്ഥത്തിലും അടങ്ങിയിരിക്കുന്ന തൻമാത്രകളുടെ എണ്ണം ____________________ ആയിരിക്കും. (1)
Answer:
6.022 × 1023

Question 6.
സംതുലാവസ്ഥയിൽ ഒരു രാസപ്രവർത്തനത്തില പുരോ പ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തന ത്തിന്റേയും നിരക്കിന് എന്ത് സംഭവിക്കുന്നത്? (1)
Answer:
സംതുലനാവസ്ഥയിൽ പുരോ-പശ്ചാത് പ്രവർത്തനങ്ങ ളുടെ വേഗത തുല്യമാകുന്നു.

(B) 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴു തണം. 1 സ്കോർ വീതം. (3 × 1 = 3)

Question 7.
ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ സ്വതന്ത്രമാകുന്ന ലോഹമേത്? (1)
(സോഡിയം, ഹൈഡ്രജൻ, ക്ലോറിൻ, കാൽസിയം)
Answer:
സോഡിയം

Question 8.
സാധാരണയായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ എത്ര ഇലക്ട്രോണുകളെ വിട്ടുകൊടുക്കും? (1)
(1, 2, 3, 4)
Answer:
1

Kerala SSLC Chemistry Question Paper March 2022 Malayalam Medium

Question 9.
അലുമിനിയയുടെ വൈദ്യുത വിശ്ലേഷണത്തിൽ ഏത് ഇലക്ട്രോഡിലാണ് അലുമിനിയം ലഭിക്കുന്നത്? (1)
Answer:
കാഥോഡ്

Part – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.

(A) ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക. (1 × 2 = 2)

Question 10.
(a) അമോണിയം ക്ലോറൈഡ് (NH4Cl) ശക്തമായി ചൂടാ ക്കുമ്പോൾ ലഭിക്കുന്ന സംയുക്തങ്ങൾ ഏതെല്ലാം? (1)
(b) ഈ രാസപ്രവർത്തനത്തിന്റെ സമവാക്യമെഴുതുക. (1)
Answer:
(a) അമോണിയ (NH3) ഹൈഡ്രജൻ ക്ലോറൈഡ് (HCl)
(b) NH4Cl → NH3 + HCl

(B) 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. (1 × 2 = 2)

Question 11.
STP യിൽ സൂക്ഷിച്ചിരിക്കുന്ന 44.8 L NH3 യുടെ മാസ്
(സൂചന: ആറ്റോമിക മാസ് N:14, H:1)
Answer:
അമോണിയ NH3 യുടെ മോളിക്കുലാർ മാസ് = 14 + (3 × 1)
= 14 + 3
= 17
22.4 L NH3 യുടെ മാസ് = 17 g
∴ 44.8 L NH3 യുടെ മാസ് = 17 × 2 = 34 g

Question 12.
(a) എന്താണ് ഇലക്ട്രോപ്ലേറ്റിങ്ങ്? (1)
(b) ഒരു ഇരുമ്പു വളയുടെ മുകളിൽ കോപ്പർ പൂശുമ്പോൾ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്ന പദാർത്ഥം ഏത്? (1)
Answer:
(a) വൈദ്യുതവിശ്രേണരീതി ഉപയോഗിച്ച് ഒരു ലോഹത്തിന്റെ ഉപരിതലത്തിൽ മറ്റൊരു ലോഹം ആവരണം ചെയ്യുന്ന രീതിയാണ് ഇലക്ട്രോപ്ലേറ്റിംഗ് (വൈദ്യുതലേപനം)
(b) കോപ്പർ സൾഫേറ്റ് (CuSO4) ലായനി

Part – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.

(A) 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. (3 × 3 = 9)

Question 13.
(a) ആറ്റോമിക നമ്പർ 17 ഉള്ള ഒരു മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
(b) പിരിയോഡിക് ടേബിളിലെ ഈ മൂലകത്തിന്റെ ഗ്രൂപ്പ് നമ്പർ പിരിയഡു നമ്പർ കണ്ടെത്തുക. (2)
Answer:
(a) 1s2 2s2 2p6 3s2 3p5
(b) ഗ്രൂപ്പ് നമ്പർ = 17
പിരിയഡ് നമ്പർ = 3

Question 14.
(a) ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന ഉരുകിയ അയ ണിൽ 4% കാർബണും മറ്റ് മാലിന്യങ്ങളും അടങ്ങിയി രിക്കുന്നു. ഈ അയണിനെ വിളിക്കുന്ന പേരെന്ത്? (1)
(b) സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ്സിൽ ഏത്? (1)
(c) ചില അലോയ്സ്റ്റീലുകളുടെ ഘടകങ്ങൾ ഒന്നുതന്നെയാ ണെങ്കിലും അവയുടെ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?
Answer:
(a) പിഗ് അയൺ
(b) അൽനിക്കോ
(c) ഘടകമൂലകങ്ങളുടെ അനുപാതം വ്യത്യസ്തമാണ്.

Kerala SSLC Chemistry Question Paper March 2022 Malayalam Medium

Question 15.
N2 (g) + 3H2 (g) \(\rightleftharpoons\) 2NH3 (g) + Heat
ഈ സംതുലനാവസ്ഥയിൽ ചുവടെ തന്നിരിക്കുന്ന ഘടകങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
(a) താപനില കുറയ്ക്കുന്നു (1)
(b) മർദ്ദം കൂട്ടുന്നു (1)
(c) വ്യൂഹത്തിൽ നിന്നും അമോണിയ തുടർച്ചയായി നീക്കം ചെയ്യുന്നു. (1)
Answer:
(a) പുരോപ്രവർത്തനം താപമോചകമാണ്. അതിനാൽ താപനില കുറച്ചാൽ ഉൽപ്പന്നതിന്റെ അളവ് കൂടുന്നു.
(b) പുരോപ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം കുറയുന്നു. അതിനാൽ മർദ്ദം വർദ്ധിപ്പിച്ചാൽ ഉൽപ്പ ന്നതിന്റെ അളവുകൂടുന്നു.
(c) ഉൽപ്പന്നത്തെ വ്യൂഹത്തിൽ നിന്നും മാറ്റിയാൽ അഭികാ രകങ്ങളുടെ ഗാഢത കൂടുന്നു. അതിനാൽ പുരോ പ്രവർത്തന വേഗത കൂടി കൂടുതൽ ഉൽപ്പന്നം ലഭി ക്കുന്നു.

Question 16.
(X) CH4 + 2O2 → ____________ + 2H2O + Heat
(Y) nCF2 = CF2 → [-CF2 – CF2-] (ടെഫ്ളോൺ)
(a) രാസസമവാക്വം X പൂർത്തീകരിക്കുക. (1)
(b) Y എന്ന രാസപ്രവർത്തനത്തിന്റെ പേരെന്ത്? (1)
(c) ടെഫ്ളോണിന്റെ ഒരു ഉപയോഗം എഴുതുക. (1)
Answer:
(a) CH4 + 2O2 → CO2 + 2H2O + താപം
(b) പോളിമെറൈസേഷൻ
(c) നോൺസ്റ്റിക് പാത്രങ്ങളുടെ ഉൾവശം ആവരണം ചെയ്യാൻ ഉപയോഗിക്കുന്നു.

(B) ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക. (1 × 3 = 3)

Question 17.
(i) CH3 – CH2 – CH2 – CH3
(ii) CH3 – CH2 – CH2 – CH2 – OH
(iii) CH3 – CH2 – O – CH2 – CH3
(v) CH3 – CH2 – CH3
(a) തന്നിരിക്കുന്ന സംയുക്തങ്ങളിൽ നിന്നും ഐസോമർ ജോഡികൾ കണ്ടെത്തി എഴുതുക. (1)
(b) ഈ ഐസോമെറിസത്തിന്റെ പേരെഴുതുക. (1)
(c) സംയുക്തം (i) ന് എത്ര ഐസോമെറുകൾ സാധ്യമാണ്? (1)
Answer:
(a) CH3 – CH2 – CH2 – CH2 – OH and CH3 – CH2 – O – CH2 – CH3 or (ii) & (iii)
(b) ഫംങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം
(c) രണ്ട് (2)
Kerala SSLC Chemistry Question Paper March 2022 Malayalam Medium Q17

Part – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

(A) 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 4 = 8)

Question 18.
Kerala SSLC Chemistry Question Paper March 2022 Malayalam Medium Q18
A, B എന്നിവ രണ്ട് വാതക സിലിണ്ടറുകളാണ്. കയിലുള്ള വാതകത്തെ താപനിലയിൽ മാറ്റം വരുത്താതെ B എന്ന സിലിണ്ടറി ലേയ്ക്ക് പൂർണ്ണമായും മാറ്റുന്നു.
(a) വാതകം A എന്ന സിലിണ്ടറിലാകുമ്പോഴും B എന്ന സിലിണ്ടറിലാകുമ്പോഴുള്ള മർദ്ദം താരതമ്യം ചെയ്യുക. (1)
(b) ഇതുമായി ബന്ധപ്പെട്ട വാതക നിയമമേത്? (1)
(c) 2 atm മർദ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന 10 L വാതകത്തെ താപനിലയിൽ വ്യത്യാസമില്ലാതെ 20 L വ്യാപ്തമുള്ള മറ്റൊരു സിലിണ്ടറിലേയ്ക്ക് പൂർണ്ണമായും മാറ്റിയാൽ പുതിയ മർദ്ദം എന്തായിരിക്കും?
Answer:
(a) സിലിണ്ടർ B യിലെ മർദ്ദം സിലിണ്ടർ A യെക്കാൾ കൂടുതലാണ്.
(കാരണം സിലിണ്ടർ B യുടെ വ്യാപ്തം സിലിണ്ടർ എയെക്കാൾ കുറവാണ്)
(b) ബോയിൽ നിയമം
(c) 1 അന്തരീക്ഷമർദ്ദം
P1 = 2 atm, V1 = 10L
P2 = x, V2 = 20 L
P1V1 = P2V2
⇒ 2 × 10 = x × 20
⇒ x = \(\frac{2 \times 10}{20}\)
⇒ x = 1
മർദ്ദം = 1 അന്തരീക്ഷമർദ്ദം

Question 19.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ആണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്.
(a) ഹേമറ്റൈറ്റിന്റെ തൻമാത്ര വാക്യമെന്ത്? (1)
(b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തി ക്കുന്ന പദാർത്ഥമേത്? (1)
(c) ഫർണസിൽ നിന്നും ഉരുകിയ രൂപത്തിൽ സ്റ്റാറും അയണും പ്രത്യേകം പ്രത്യേകമായി പുറത്തെടുക്കുന്നു. സ്ലാഗ് എന്നാൽ എന്ത്? (1)
(d) സ്ലാഗ് ഉണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ സമവാ കമെഴുതുക. (1)
Answer:
(a) Fe2O3
(b) കാർബൺ മോണോക്സൈഡ് (CO)
(c) അയിരിലെ അപദ്രവമായ ഗാംങും അതിനെ നീക്കം ചെയ്യാൻ ചേർക്കുന്ന ഫ്ളക്സും പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളാണ് സ്റ്റാഗ്.
ഗാംങ് + ഫ്ളക്സ് → സ്ലാഗ്
(d) CaO + SiO2 → CaSiO3

Kerala SSLC Chemistry Question Paper March 2022 Malayalam Medium

Question 20.
Kerala SSLC Chemistry Question Paper March 2022 Malayalam Medium Q20
(a) ഈ ഹൈഡ്രോ കാർബണിലെ നീളം കൂടിയ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങൾ ഉണ്ട്? (1)
(b) ഇതിലെ ശാഖയുടെ പേരെന്ത്? (1)
(c) ശാഖയുടെ സ്ഥാന സംഖ്യ എത്ര? (1)
(d) ഈ സംയുക്തത്തിന്റെ IUPAC നാമമെന്ത്? (1)
Answer:
(a) 5
(b) മീതൈൽ
(c) 2
(d) 2-മീതൈൽ പെന്റെയ്ൻ

(B) 21, 22 ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരം എഴു തുക. (1 × 4 = 4)

Question 21.
(a) സൾഫ്യൂറിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം ഏത് പേരിൽ അറിയപ്പെടുന്നു? (1)
(b) ഈ പ്രവർത്തനത്തിലെ ഉൽപ്രേരകം ഏത്? (1)
(c) ഒരു വാച്ച് ഗ്ലാസിൽ അൽപം പഞ്ചാസാരയെടുത്ത് അതിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂറിക് ആസിഡ് ചേർക്കുന്നു. എന്തായിരിക്കും നിരീക്ഷണം? സൾഫ്യൂറിക് ആസിഡന്റെ ഏത് രാസഗുണമാണ് ഇവിടെ പ്രകടമാകുന്നത്? (2)
Answer:
(a) സമ്പർക്കപ്രക്രിയ
(b) വനേഡിയം പെന്റോക്സൈഡ് (V2O5)
(c) പഞ്ചാസാര കരിയായി മാറുന്നു. CO2 വാതകവും ജലബാഷ്പവും നിർഗ്ഗമിക്കുന്നു.
H2SO4 നിർജ്ജലീകാരക സ്വഭാവം കാണിക്കുന്നു.

Question 22.
ബോക്സിൽ തന്നിരിക്കുന്ന പദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

CH3COOH, CH3 – COO – CH2 – CH3, CH3 – CH2 – OH, C12H22O11

(a) കാർബോക്സിലിക് ആസിഡ് ഏത്? (1)
(b) എസ്റ്റർ ഫങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തം ഏത്? (1)
(c) ഏതാണ് എതനോൾ? (1)
(d) എതനോളിന്റെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത്? (1)
Answer:
(a) CH3COOH
(b) CH3 – COO – CH2 – CH3
(c) CH3 – CH2 – OH
(d) C12H22O11

Part – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.

(A) 23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. (1 × 5 = 5)

Question 23.
മാൻഗനീസിന്റെ (Mn) ആറ്റോമിക നമ്പർ 25 ആണ്.
(a) മാൻഗനീസിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
(b) Mn പിരിയോഡിക് ടേബിളിലെ ഏത് ബ്ലോക്കിലാണ്? (1)
(c) തന്നിരിക്കുന്ന വിഭാഗത്തിൽ Mn ഏതിൽ ഉൾപ്പെടുന്നു?
(സംക്രമണ മൂലകങ്ങൾ, ഹാലജനുകൾ, ഉൽകൃഷ്ട മൂലകങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ) (1)
(d) Mn2 എന്ന സംയുക്തത്തിൽ Mn ന്റെ ഓക്സീകരണാ വസ്ഥ എത്ര? (1)
(ഓക്സിജന്റെ ഓക്സീകരണാവസ്ഥ-2)
(e) Mn2+ എന്ന അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസമെഴുതുക. (1)
Answer:
(a) 25Mn =1s2 2s2 2p6, 3s2 3p6 3d5, 4s2
(b) d-block
(c) സംക്രമണ മൂലകം
(d) +4
(e) Mn2+ = 1s2 2s2 2p6 3s2 3p6 3d5

Kerala SSLC Chemistry Question Paper March 2022 Malayalam Medium

Question 24.
ഒരു ഗാൽവനിക് സെല്ലിന്റെ ചിത്രമാണ് നൽകിയിരി ക്കുന്നത്.
Kerala SSLC Chemistry Question Paper March 2022 Malayalam Medium Q24
(a) ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന ഊർജ്ജ മാറ്റമെന്ത്? (1)
(b) ഈ സെല്ലിലെ ആനോഡ് ഏത്? (1)
(c) ആ റോഡിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യമെന്ത്? (1)
(d) ഏത് ഇലക്ട്രോഡിലാണ് ഓക്സീകരണം നടക്കുന്നത്? (1)
(e) ഈ സെല്ലിൽ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തിന്റെ രാസ സമവാക്യമെഴുതുക. (1)
Answer:
(a) രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു.
(b) സിങ്ക് (Zn) ദണ്ഡ്
(c) Zn → Zn2+ + 2e
(d) ആനോഡ് (സിങ്ക് Zn)
(e) Zn + Cu2+ → Zn2+ + Cu

Leave a Comment