Students can read Kerala SSLC Chemistry Question Paper March 2024 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Chemistry Question Paper March 2024 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തര ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവു ന്നതാണ്.
- നിർദ്ദേശങ്ങളുടെ ചോദ്യങ്ങളും അനുസരിച്ചു മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.
വിഭാഗം – A
(1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 1 സ്കോർ വീതം) (4 × 1 = 4)
Question 1.
ഏഴാം പിരിയഡിന്റെ ഭാഗമായി ബ്ലോക്ക് മൂലകങ്ങളെ _________________ എന്ന് വിളിക്കുന്നു. (1)
(സംക്രമണ മൂലകങ്ങൾ, ലാൻഥനോയിഡുകൾ, ഹാലൊ ജനുകൾ, ആക്റ്റിനോയിഡുകൾ)
Answer:
ആക്ടിനോയിഡുകൾ
Question 2.
സോപ്പിന്റെ വ്യാവസായിക നിർമാണ പ്രക്രിയയിൽ ഉപോൽപ്പന്നമായി ലഭിക്കുന്ന പദാർത്ഥത്തിന്റെ പേര് എഴുതുക. (1)
Answer:
ഗ്ലിസറോൾ
Question 3.
ഒരു ലോഹത്തിന്റെ അയിരിന് അതിലെ അപദ്രവത്ത ക്കാൾ സാന്ദ്രത കുറവാണ്. ഈ അയിരിന്റെ സാന്ദ്രണ ത്തിന് അനുയോജ്യമായ മാർഗ്ഗമേത്?
(ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്) (1)
Answer:
പ്ലവനപ്രക്രിയ
Question 4.
അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ ലഭിക്കുന്ന ബേസിക സ്വഭാവമുള്ള വാതകമേത്? (1)
Answer:
അമോണിയ
Question 5.
സോഡിയം ക്ലോറൈഡ് ലായനിയുടെ വൈദ്യുത വിശ്ലേ ഷണ ഫലമായി കാഥോഡിൽ ലഭിക്കുന്ന ഉൽപ്പന്നം ഏത്?
(Na, Cl2, O2, H2)
Answer:
H2
വിഭാഗം – B
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (4 × 2 = 8)
Question 6.
സ്റ്റെയിൻലസ് സ്റ്റീൽ, നിക്കാം, അൽനിക്കോ എന്നിവ അലോയ് സ്റ്റീലുകളാണ്.
(a) ഇവയിൽ ഹീറ്റിങ് കോയിലുകൾ നിർമ്മിക്കാൻ ഉപ യോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്? (1)
(b) ഇവയിൽ ഘടകങ്ങൾ ഒന്നു തന്നെയായ അലോയ് സ്റ്റീലുകൾ ഏതെല്ലാം? (1)
Answer:
(a) നിക്രോം
(b) സ്റ്റെയിൻലസ് സ്റ്റീൽ, നിക്രോം
Question 7.
(a) MnO2 ൽ Mn ന്റെ ഓക്സീകരണാവസ്ഥ +4 ആണ്. എങ്കിൽ Mn2O3 ൽ Mn ന്റെ ഓക്സീകര ണാവസ്ഥ എത്ര? (1)
(സൂചന : ഓക്സിജന്റെ ഓക്സീകരണാവസ്ഥ = -2)
(b) സംക്രമണ മൂലകങ്ങൾ വ്യത്യസ്ത ഓക്സീകരണാ വസ്ഥ പ്രകടിപ്പിക്കുന്നു. എന്തുകൊണ്ട്? (1)
Answer:
(a) Mn2O3
∴ 2x – 6 = 0
⇒ x = +3
(b) സംക്രമണ മൂലകങ്ങളുടെ ബാഹ്യ സബ് ഷെല്ലി ന്റെയും തൊട്ട് ഉള്ളിലെ ‘d’ സബ്ഷെല്ലിന്റെയും ഊർജ്ജത്തിൽ നേരിയ വ്യത്യാസം മാത്രമേയു ള്ളൂ, രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ബാഹ്യ സബ് ഷെല്ലിലെ ഇലക്ട്രോണുകളോ ടൊപ്പം ബാഹ്യ- സബ്ഷെല്ലിനു തൊട്ടു മുമ്പുള്ള സബ്ഷെല്ലിലെ ‘d’ ഇലക്ട്രോണുകളും പങ്കെ ടുക്കുന്നു.
Question 8.
ഒരു ഹൈഡ്രോ കാർബണിന്റെ തന്മാത്രാ സൂത്രം C4H8 എന്നാണ്.
(a) ഈ ഹൈഡ്രോകാർബൺ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു? (1)
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൻ)
(b) ഇതേ തന്മാത്രം വാക്യമുള്ള ആലിസൈക്ലിക് ഹൈഡ്രോകാർബണിന്റെ ഘടന വരയ്ക്കുക. (1)
Answer:
(a) ആൽക്കിൻ
Question 9.
ചിത്രം വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) 300 K താപനിലയിൽ ഈ വാതകത്തിന്റെ വ്യാപ്തം 4L ആയി വർദ്ധിക്കുമ്പോൾ അനുഭവ പ്പെടുന്ന മർദ്ദം എത്രയായിരിക്കും? (1)
(b) ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരി ക്കുന്നു? (1)
Answer:
(a) P1 = 2 atm; V1 = 2L; V2 = 4L
P1V1 = P2V2
P2 = \(\frac{2 \times 2}{4}\) = 1 atm
(b) ബോയിൽസ് നിയമം
Question 10.
ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് അനുയോജ്യ മായവ ബോക്സിൽ നിന്നും തെരഞ്ഞെടുത്തെഴുതുക.
(i) CH3 – CH2 – OH
(ii) CH3 – CH2 – COOH
|(iii) CH3 – CH2 – CO – CH3
(iv) CH3 – COOH
(v) CH3 – OH
(vi) CH3 – CH2 – COO – CH3
(a) ഇവയിൽ എസ്റ്റർ ഏത്? (1)
(b) ഈ എസ്റ്റർ നിർമ്മിക്കുന്നതിനാവശ്യമായ സംയു ക്തങ്ങൾ ഏതെല്ലാം? (1)
Answer:
(a) (vi) CH3 – CH2 – COO – CH3
(b) (ii) CH3 – CH2 – COOH & (v) CH3 – OH
വിഭാഗം – C
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 3 സ്കോർ വീതം. (4 × 3 = 12)
Question 11.
സൾഫ്യൂരിക് ആസിഡിനെ രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു.
(a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയയുടെ പേര് എന്ത്? (1)
(b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം എന്ത്? (1)
(c) പഞ്ചസാരയിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ ഒരു കറുത്ത അവക്ഷിപ്തം ലഭി ക്കുന്നു. ഈ നിരീക്ഷണത്തിനുളള കാരണം വിശ ദീകരിക്കുക.(1)
Answer:
(a) സമ്പർക്ക പ്രക്രിയ
(b) വനേഡിയം പെന്റോക്സൈഡ് (V2O5)
(c) സൾഫ്യൂരിക് ആസിഡിന്റെ നിർജലീകരണഗുണം. പഞ്ചസാര (C12H22O11) യിലെ ഹൈഡ്രജ നെയും ഓക്സിജനെയും ജലത്തിന്റെ രൂപ ത്തിൽ ആഗിരണം ചെയ്യുന്നു.
Question 12.
ഇലക്ട്രോപ്ലേറ്റിംഗ് ഉപയോഗിച്ച് ഒരു ചെമ്പ് വളയിൽ സിൽവർ ആവരണം ചെയ്യുന്നു.
(a) ഈ പ്രക്രിയയിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമി നലുമായി ബന്ധിപ്പിക്കുന്ന ലോഹം ഏത്? (1)
(b) ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്? (1)
(c) പോസിറ്റീവ് ഇലക്ട്രോഡിൽ നടക്കുന്ന രാസപ്ര വർത്തനത്തിന്റെ രാസ സമവാക്യം എഴുതുക. (1)
Answer:
(a) കോപ്പർ
(b) സിൽവർ നൈട്രേറ്റ് (AgNO3) ലായനി/സോഡിയം സയനൈഡ് + സിൽവർ സയ നൈഡ് ലായനി
(c) Ag → Ag+ + 1e2-
Question 13.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്വം നൽകി യിരിക്കുന്നു.
(a) മുഖ്യ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം എന്ത്? (1)
(b) ഇതിലെ ശാഖയുടെ പേര് എന്ത്? (1)
(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക. (1)
Answer:
(a) 6 കാർബൺസ്
(b) മീതൈൽ (CH3) ഗ്രൂഷ്
(c) 3 മീതൈൽ ഹെയ്ൻ
Question 14.
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമാണ് അലൂമിനിയം.
(a) അലുമിനിയത്തിന്റെ അയിരേത്?
(b) ഈ അയിരിന്റെ സാന്ദ്രണ രീതിയുടെ വിവിധ ഘട്ട ങ്ങൾ വിശദീകരിക്കുക.
Answer:
(a) ബോക്സൈറ്റ് (Al2O3.2H2O)
(b) സാന്ദ്രണരീതി – ലീച്ചിങ്
Question 15.
ചുവടെ നൽകിയിരിക്കുന്ന സമവാക്യങ്ങൾ പൂർത്തിക രിക്കുക.
Answer:
(a) X: CH3 – CH3
CH3 – CH3 + Cl → CH3 – CH2Cl + HCl
(b) Y: CH3 – CHCl – CH3Cl
CH3 – CH = CH2 + Cl2 → CH3 – CHCl – CH2Cl
(c) Z: CH2 = CH2
CH3 – CH2 – CH3 → CH4 + CH2 = CH2 (Heat)
വിഭാഗം – D
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം. (4 × 4 = 16)
Question 16.
ഒരു മൂലകത്തിന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
1s2 2s2 2p6 3s2 3p6 3d6 4s2
(a) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര?
(b) ഇവയിൽ ഊർജ്ജം ഏറ്റവും കൂടിയ സബ്ഷെൽ ഏത്?
(c) ഈ മൂലകത്തിന്റെ പിരിയഡ് നമ്പർ, ഗ്രൂപ്പ് നമ്പർ എന്നിവ കണ്ടെത്തി എഴുതുക.
Answer:
(a) 26
(b) 3d
(c) പീരിയഡ് നമ്പർ = 4
ഗ്രൂപ്പ് നമ്പർ = 2 + 6 = 8
Question 17.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.
CH3 – CH2 – O – CH3
(a) – O – R ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയു ക്തങ്ങളെ ____________________ എന്ന് വിളിക്കുന്നു.
(b) ഈ സംയുക്തത്തിന്റെ തന്മാത്രാവാക്യം എഴുതുക.
(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
(d) ഈ സംയുക്തത്തിന്റെ ഫങ്ഷണൽ ഐസോമ റിന്റെ ഘടനാവാക്യം എഴുതുക.
Answer:
(a) ഈതർ
(b) C3H8O
(c) മിതോക്സി ഈതെയ്ൻ
(d) CH3 – CH2 – CH2 – OH
OR
Question 18.
(a) STP യിൽ സ്ഥിതി ചെയ്യുന്ന 1 മോൾ അമോണിയ (NH3) വാതകത്തിന്റെ വ്യാപ്തം എത്ര?
(b) STP യിൽ സ്ഥിതി ചെയ്യുന്ന 68 ഗ്രാം അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര?
(സൂചന : NH3 യുടെ മോളിക്യുലാർ മാസ് = 17)
(c) 68 ഗ്രാം അമോണിയ വാതകത്തിലെ തന്മാത്രക ളുടെ എണ്ണം എത്ര?
Answer:
(a) 22.4 L
(b) മോൾ എണ്ണം =
= \(\frac{68}{17}\)
= 4 mole
വ്യാപ്തം = മോൾ × 22.4
= 4 × 22.4
= 89.6 L
(c) തന്മാത്രകളുടെ എണ്ണം = മോൾ × NA
= 4NA
= 4 × 6.022 × 1023
Question 19.
2NO (g) + O2 (g) = 2NO2 (g) + താപം
(a) ഒരു ഉദയശിലാ പ്രവർത്തനം സംതുലനാവസ്ഥ പ്രാപിക്കുന്നതെപ്പോൾ? (1)
(b) താഴെപ്പറയുന്ന മാറ്റങ്ങൾ ഉൽപ്പന്നത്തിന്റെ അളവി നെ എങ്ങനെ സ്വാധീനിക്കുന്നു?
(i) താപനില കൂട്ടുന്നു (1)
(ii) മർദ്ദം കൂട്ടുന്നു (1)
(iii) NO2 വ്യൂഹത്തിൽ നിന്ന് നീക്കം ചെയ്യുന്നു. (1)
Answer:
(a) ഒരു രാസപ്രവർത്തനത്തിൽ പുരോപ്രവർത്തന ത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ രാസ സംതുലനാവസ്ഥ എന്നു പറയുന്നു.
(b) (i) ഉൽപന്നങ്ങളുടെ അളവ് കുറയുന്നു
(ii) ഉൽപന്നങ്ങളുടെ അളവ് കൂടുന്നു
(iii) ഉൽപന്നങ്ങളുടെ അളവ് കൂടുന്നു
Question 20.
ചില ലോഹങ്ങളുടെ ക്രിയാശീലക്രമം നൽകിയിരിക്കു ന്നു. ഇവ വിശകലനം ചെയ്ത് ചുവടെ നൽകിയിരി ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Mg > Zn > Fe > Cu > Ag
(a) നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാത്ത ഏതെങ്കിലും ഒരു ലോഹത്തിന്റെ പേരെഴുതുക. (1)
(b) FeSO4 ലായനിയിൽ നിന്ന് Fe യെ ആദേശം ചെയ്യാൻ കഴിയുന്ന ലോഹങ്ങൾ ഏതെല്ലാം? (1)
(c) Zn, Fe ഇലക്ട്രോഡുകൾ ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ നിർമ്മിച്ചിരിക്കുന്നു.
(i) ഈ സെല്ലിലെ ആനോഡ് ഏത്? (1)
(ii) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തന ത്തിന്റെ സമവാക്വം എഴുതുക. (1)
Answer:
(a) കോപ്പർ (Cu), സിൽവർ (Ag)
(b) Mg, Zn
(c) (i) Zn
(ii) Fe2+ + 2e– → Fe