Students can read Kerala SSLC Malayalam 2 Question Paper March 2021 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 2 Question Paper March 2021 (Adisthana Padavali)
Time: 1½ Hours
Total Score: 40 Marks
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)
Question 1.
“നെല്ലില്ല. പിശാശുകള്! നെല്ലു കൊണ്ടുചെന്നു
വല്ല പീടികയിലും പെട്ടവിലയ്ക്ക് വിൽക്കാനാണ്.”
-(പ്ലാവിലക്കഞ്ഞി)
-പുഷ്പവേലിൽ ഔസേപ്പ് നെല്ല് കൂലിയായി കൊടുക്കാതി രുന്നത് എന്തുകൊണ്ട്? (1)
- നെല്ല് കൈവശമില്ലാത്തതുകൊണ്ട്
- നെല്ലിന് നല്ല വിലയുള്ളതുകൊണ്ട്
- തൊഴിലാളികൾക്ക് നെല്ല് ആവശ്വമില്ലാത്തതുകൊണ്ട്
- നെല്ലിന് വിലയില്ലാത്തുകൊണ്ട്
Answer:
നെല്ലിന് നല്ല വിലയുള്ളത് കൊണ്ട്
Question 2.
“പാടയും പീളയും മുടിയ കണ്ണുകൾ
ഏറെപ്പണിപ്പെട്ടടച്ചു തുറന്നവർ.” (1)
-(അമ്മത്തൊട്ടിൽ)
-ഈ വരികൾ നൽകുന്ന അർത്ഥസൂചന എന്ത്?
- അമ്മയുടെ അവശതയും അനാരോഗ്വവും
- മകന്റെ പ്രവൃത്തിയിലുള്ള അതൃപ്തി
- അമ്മയ്ക്ക് കണ്ണടച്ചു തുറക്കാനുള്ള മടി
- കാഴ്ച കുറഞ്ഞതിലുള്ള സങ്കടം
Answer:
അമ്മയുടെ അവശതയും അനാരോഗ്യവും
Question 3.
“അതോർത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനവിടെ
ഒറ്റയ്ക്കാണെന്ന് എനിക്കു തോന്നിക്കില്ല.” (1)
-(ഓരോ വിളിയും കാത്ത്)
-അമ്മ ഇങ്ങനെ പറയാൻ കാരണമെന്ത്?
- മകൻ തന്റെ കൂടെ താമസിക്കുന്നതുകൊണ്ട്.
- വീട്ടിലെ കാര്യങ്ങൾ കണാരനെ ഏൽപ്പിച്ചതുകൊണ്ട്.
- മകനോടൊപ്പം നഗരത്തിലേക്ക് പോകുന്നതുകൊണ്ട്.
- അച്ഛന്റെ സാന്നിധ്യം വീട്ടിലുണ്ടെന്ന് കരുതുന്നതുകൊ
Answer:
അച്ഛന്റെ സാന്നിധ്യം വീട്ടിലുണ്ടെന്ന് കരുതുന്നതുകൊണ്ട്.
Question 4.
“യുദ്ധകാലമായതോടെ മാവുകൾക്കു വിലകൂടി. (1)
-യുദ്ധകാലം എന്ന പദം ശരിയായി വിഗ്രഹിച്ചെഴുതിയത് ഏത്?
- യുദ്ധവും കാലവും
- യുദ്ധത്തിന്റെ കാലം
- യുദ്ധമാകുന്ന കാലം
- യുദ്ധമായ കാലം
Answer:
യുദ്ധത്തിന്റെ കാലം.
Question 5.
രണ്ടുപേർക്കും അവരവരുടെ കാര്യമായി.
ചെറുപ്പത്തിലെ ചങ്ങാത്ത തേഞ്ഞുമാഞ്ഞുപോയി. (1)
-(കോഴിയും കിഴവിയും)
-അടിവരയിട്ട പ്രയോഗം നൽകുന്ന അർത്ഥസൂചന എന്ത്?
- സൗഹൃദം തീരെ ഇല്ലാതായി.
- സൗഹൃദത്തിന് തിളക്കം കുറഞ്ഞു.
- സൗഹൃദം ആഗ്രഹിക്കുന്നില്ല.
- സൗഹൃദം തുടരുന്നു.
Answer:
സൗഹൃദം തീരെ ഇല്ലാതായി.
Question 6.
“ആരു വായിക്കുമീ മായുമെഴുത്തുകൾ
ആരുടെ നാവിലുയിർക്കുമിച്ചൊല്ലുകൾ”
-(അമ്മയുടെ എഴുത്തുകൾ)
-ഈ വരികളിൽ പ്രകടമാകുന്ന കവിയുടെ ആശങ്കയെന്ത്? (1)
- അക്ഷരങ്ങൾ മാഞ്ഞുപോകുന്നു.
- പുതിയ തലമുറ മാതൃഭാഷയിൽ നിന്ന് അകലുന്നു.
- ചൊല്ലുകൾക്ക് പ്രസക്തിയില്ലാതാകുന്നു.
- സംസാരശേഷി നഷ്ടപ്പെടുന്നു.
Answer:
പുതിയ തലമുറ മാതൃഭാഷയിൽ നിന്ന് അകലുന്നു.
7 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. സ്കോർ വീതം.
Question 7.
“അച്ഛൻ കിടന്നിരുന്ന മുറി ശൂന്യമായതോടെ അമ്മ പല പ്പോഴും മൗനത്തിലേക്ക് ഇറങ്ങിപ്പോവുന്നു.” (2)
-(ഓരോ വിളിയും കാത്ത്)
-കഥാസന്ദർഭത്തിലെ ആശയം സൂചനകളായി എഴുതുക.
Answer:
- അച്ഛന്റെ മരണത്തോടെ വിളിക്കാൻ ആരുമില്ലാതായി.
- അമ്മ ഒറ്റക്കിരിക്കാൻ താൽപര്യപ്പെടുന്നു.
- ശാരീരികമായും മാനസികമായും വാർധക്വത്തിന്റെ അവശതകൾ അനുഭവിച്ചു തുടങ്ങി.
Question 8.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കി മാറ്റിയെഴുതു. (2)
-കൈനകരി മുഴുവൻ രാത്രിയിൽ ഊന്നി നടന്നപ്പോൾ രാത്രിയുടെ കൂരിരുട്ടിൽ നടക്കുന്ന ചില വൻ വ്യാപാരങ്ങൾ കോരൻ കണ്ടു.
Answer:
കോരൻ കൈനകരി മുഴുവൻ രാത്രിയിൽ ഊന്നി നടന്നു. രാത്രിയുടെ കൂരിരുട്ടിൽ നടക്കുന്ന ചില വൻവ്യാപാരങ്ങൾ കോരൻ കണ്ടു.
Question 9.
“പെറ്റുകിടിക്കും തെരുവുപട്ടിക്കെന്താ-
രൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു.” (2)
-(അമ്മത്തൊട്ടിൽ)
-ഈ വരികൾ നൽകുന്ന അർത്ഥസൂചനകൾ എന്തെ ല്ലാം? രണ്ടെണ്ണം കുറിക്കുക.
Answer:
- വിശേഷ ബുദ്ധിയില്ലാത്ത തെരുവുപട്ടിയുടെ മാതൃ ഹം മകന്റെ മാതാവിനോടുള്ള സ്നേഹശൂന്യത സംരക്ഷി ക്കാൻ കാണിക്കുന്ന ജാഗ്രത.
- മൃഗങ്ങളിൽ പോലുമുള്ള മാതൃപുത്ര ബന്ധത്തിന്റെ ഊഷ്മളത.
- പ്രകൃതിയും മിണ്ടാപ്രാണിയും മനുഷ്യന് നൽകുന്ന പാഠ ങ്ങൾ.
Question 10.
“ഈ റേഡിയോം പാട്ടിക്കെ ഇനിക്കത്ര പിട്ത്തല്ലാ.
മന്ഷ്യരെ മെനക്കെട്ത്താൻ ഓരോ ഏർപ്പാടോള്
ആ നേരം വല്ല പണീം എടുത്താല് നാല് കാശ്ണ്ടാക്കാം.”
-കഥാസന്ദർഭത്തിൽ തെളിയുന്ന ചെമ്പുമത്തായിയുടെ രണ്ടു സ്വഭാവസവിശേഷതകൾ എഴുതുക. (2)
Answer:
സംഗീതാദി കലകളോട് താല്പര്യമില്ലാത്ത വ്യക്തി പണ ത്തിനോടുള്ള ആർത്തി
Question 11.
“പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാൽ അവിശ്വസിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നു എന്ന താണ്.” -(പതനീതി)
-സാമുവൽ ബട്ലറുടെ ഈ നിരീക്ഷണത്തിന്റെ പൊരുൾ എന്ത്? (2)
Answer:
- പത്രങ്ങളുടെ സത്യത്തെ വളച്ചൊടിക്കുന്ന പ്രവണത.
- സത്യന്ധമായി പത്രധർമം നിർവഹിക്കാത്തതിലുള്ള പരി ഹാസം.
- പത്രങ്ങളുടെ പക്ഷപാതത്വം/നിക്ഷ്പക്ഷതയില്ലായ്മ.
12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം.
Question 12.
“ കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തുവ രുത്തുകയില്ല.” (കൊച്ചു ചക്കരച്ചി)
-അമ്മയുടെ ഈ വാക്കുകളിൽ പ്രകടമാകുന്നതെന്ത്? നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക. (4)
Answer:
ലേഖകന്റെ തറവാട്ടുവീട്ടിൽ അമ്മയും അദ്ദേഹവും മാത്രമാ യിരുന്നു താമസക്കാർ. അപ്പോൾ വീടിനോടുചേർന്നുനിന്നി രുന്ന മാവും കുടുംബത്തിലെ ഒരംഗപോലെയാവുക സ്വാഭാ വികമാണല്ലോ. പണത്തിനു മുട്ടുണ്ടായപ്പോൾ കൊച്ചു ചക്ക രച്ചിയിലെ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സ്വയം ചത്തും മാവിനെ രക്ഷിച്ചുപോന്ന നീറുകൾ ആ ഉദ്യമം തടഞ്ഞു. അതോടെയായിരിക്കണം അമ്മ മാവുമായി കൂടു തൽ അടുത്തത്. മാവിന്റെ തായ്ത്തടി ജീർണിച്ചു തുടങ്ങി യപ്പോൾ ആപത്തുണ്ടാകാതിരിക്കാൻ മാവ് മുറിക്കണം എന്ന് ലേഖകൻ വാദിക്കാൻ തുടങ്ങി. പക്ഷേ അമ്മ അതിനു സമ്മ തിച്ചില്ല. “കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപ വരുത്തുകയില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അമ്മ യ്ക്ക്.
കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്നിരിക്കും. കൊച്ചു ചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസ മാണോ, അതോ വീണു പൂമുഖവും അറയും തകർക്കുന്ന ങ്കിൽ അതോടെ താനും തകരട്ടെ എന്ന വിചാരമാണോ അതിന്റെ പ്രേരകശക്തി എന്നറിയില്ല. ഒടുവിൽ അമ്മയുടെ വിശ്വാസംപോലെതന്നെ വലിയ നാശനഷ്ടങ്ങളൊന്നും വരു ത്താതെയാണ് കൊച്ചുചക്കരച്ചി വീണത്. എത്ര വിദഗ്ധനായ മരംവെട്ടുകാരനും അത്രയും നിരുപദ്രവമായി അതിനെ മുറി ച്ചിടാൻ കഴിയുമായിരുന്നില്ല. പ്രകൃതിയിലെ ചരാചരങ്ങളു മായി ഇണങ്ങി ജീവിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ വാസനയ്ക്ക് ഉദാഹരണമാണ് ആ അമ്മ.
Question 13.
“ഒരു ചട്ടിയുടെ ഇരുവശമായി ഭാര്യയും ഭർത്താവും ഇരു ന്നു. അടുപ്പിലെ എരിതിയുടെ വെളിച്ചത്തിൽ അവർ കഞ്ഞി കുടിച്ചു തുടങ്ങി” -(പ്ലാവിലക്കഞ്ഞി)
-ദാരിദ്രത്തിനിടയിലും ഊഷ്മളമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കാൻ കോരനും ചിരുതയ്ക്കും സാധിക്കുന്നുണ്ടോ?
കഥ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളു ടെയും പോരാട്ടങ്ങളുടെയും കഥയാണ് തകഴി ശിവശങ്കര പിള്ള ‘രണ്ടിടങ്ങഴി’ എന്ന നോവലിൽ ആവിഷ്കരിക്കുന്ന ത്. അതോടൊപ്പം ചിരുതയുടെയും കോരന്റെയും ഊഷ്മ ളമായ ഹൃദയബന്ധത്തിന്റെ സൂക്ഷ്മമായ ആവിഷ്കാരവു മാണത്. കോരൻ ചിരുതയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച താണ്. പിതാവുമായിപ്പോലും കോരന് അക്കാര്യത്തിൽ പിണ ങ്ങേണ്ടി വന്നു. അതുകൊണ്ട് അവരിരുവരും മാത്രമായി താമ സിച്ചു. ഒരാൾ മറ്റൊരാൾക്ക് തണൽ എന്നതു തന്നെയായി രുന്നു ഇരുവരുടെയും ഹൃദയബന്ധം. പകലന്തിയോളം ‘പാടത്തു പണിയെടുക്കുന്ന കോരന് അവന്റെ ജന്മിയായ പുഷ്പവേലിൽ ഔസേപ്പിന്റെ വീട്ടിൽ നിന്ന് കഞ്ഞികിട്ടുമാ യിരുന്നു.
എന്നാൽ കൂലി പണമായി കിട്ടുന്നതുകൊണ്ട് സ്വന്തം വീട്ടിലേക്ക് ആവശ്വമായ നെല്ല് വാങ്ങാൻ അതു തിക യുമായിരുന്നില്ല. ചിരിതയ്ക്കു വേണ്ടി കുറച്ചെങ്കിലും നെല്ലു കിട്ടാൻ വേണ്ടി കോരൻ വളരെ കഷ്ടപ്പെട്ടു. പാതിരയ്ക്കു ശേഷം നാഴി അരിയും നാലു ചക്രത്തിനു കപ്പയുമായി കോരൻ കുടിലിൽ ചെന്നു. ചിരുത അത് പാകപ്പെടുത്തി. അവൾ അതു കുടിച്ചോട്ടെ എന്നു കരുതി കോരൻ വയറിനു സുഖമില്ല എന്നു പറഞ്ഞു കിടന്നു. പക്ഷേ അവൻ കഴി ക്കാതെ അവളും കഴിക്കില്ല. അങ്ങനെ അടുപ്പിന്റെ വെളിച്ച ത്തിൽ ഒരു ചട്ടിയുടെ ഇരുവശവുമായിരുന്ന് അവർ കുഞ്ഞി കുടിച്ചു. അന്നുവച്ച് കഞ്ഞിയിൽ ഒരു നല്ല പങ്ക് അവൾ സൂക്ഷിച്ചു വച്ചിരുന്നു. പിറ്റേന്നു ജോലിക്കു പോകുന്ന ഭർത്താവിനു രാവിലെയുള്ള ഭക്ഷണം നൽകാൻ. ഇങ്ങനെ ഉള്ളതുകൊണ്ട് പരസ്പരം ഊട്ടുന്ന ആ കർഷത്തൊഴിലാ ളികളുടെ സ്നേഹത്തിന്റെ ദാർഢ്യം തകഴി അതി ക്ഷ്മമായി അവതരിപ്പിക്കുന്നു.
Question 14.
“നല്ല വെള്ളാല്ല, നിലാവൂല്ല, കൂമന്റെ ഒച്ചേം ഇല്ല. പിന്നെ എന്താ ആടെ ഉള്ളത്?” -(ഓരോ വിളിയും കാത്ത്)
-നഗരജീവിതത്തെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം വിശ കലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
ഓരോ വിളിയും കാത്ത്’ എന്ന കഥയുടെ പശ്ചാത്തലം ഗ്രാമ മാണ്. അച്ഛൻ കൃഷിക്കാരനാണ്. ഗ്രാമത്തിൽ കന്നിപ്പാടമുണ്ട്, കുന്നും കുളവുമുണ്ട്, കമുകിൻ തോപ്പും തെങ്ങിൻ തോപ്പു മുണ്ട്, നെൽകൃഷിയുണ്ട്. നെല്ലും തേങ്ങയും അടയ്ക്കയു മൊക്കെയുണ്ട്. ഇവയൊക്കെ നോക്കി നടത്താൻ ആളു വേണം എന്നൊരു ന്യായംകൂടി പറഞ്ഞാണ് അമ്മ നഗരത്തി ലേക്കു പോവുന്നതിൽ നിന്ന് ഒഴിയുന്നത്. പോയാൽത്തന്നെ, കൊയ്ത്തുകാലമാവുമ്പോൾ തിരിച്ചുവരണമെന്നും അതിനു മുമ്പ് കളം കെട്ടണം എന്നും അവർ പറയുന്നുണ്ട്. ഇങ്ങനെ കാർഷിക സമൃദ്ധിയുടെ കാഴ്ചകളാണ് നാട്ടിൻപുറത്താകെ. എന്നാൽ നഗരത്തിലോ? കുട്ടി പറയുന്ന കാര്യങ്ങളിൽനിന്ന് അമ്മ അത് കണ്ടെത്തുന്നുണ്ട്. അവിടെ നല്ല വെള്ളമില്ല നിലാ വില്ല കുമന്റെ ഒച്ചയില്ല. പിന്നെ എന്താ അവിടെ ഉള്ളത്. കുട്ടി പോലും പറയുന്നത് ടി.വി.യുടെ ഒച്ച മാത്രമേ കേൾക്കാൻ കഴിയു എന്നാണ്. സമൃദ്ധമായ നാട്ടിൻപുറത്തു മാത്രമേ വിശുദ്ധിയുള്ള ആത്മബന്ധങ്ങൾ വിളയു എന്നുകൂടി കഥാ കൃത്ത് പറയുന്നുണ്ടോ?
Question 15.
“അന്നത്തെ സൂചിപ്രയോഗത്തിൻ നീറ്റൽ പോ-
ലൊന്ന് മനസ്സിലൂടെപ്പോൾ കടന്നുപോയ്.” (അമ്മത്തൊട്ടിൽ) (4)
-അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മകനിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നുണ്ടോ? കവിതയിലെ മറ്റു സന്ദർഭ ങ്ങൾ കൂടി പരിഗണിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഓർമ്മകൾക്ക് ഈ കവിതയിൽ സവിശേഷമായ സ്ഥാനമുണ്ട്. ഓർമ്മകൾ ഉള്ളതുകൊണ്ടാണ് അയാൾക്ക് അമ്മയെ തെരു വിൽ ഒരിടത്തും ഉപേക്ഷിക്കാൻ കഴിയാതായത്. ചില ഓർമ്മ കളാണ് നമ്മെ കടമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമ്മയെ ഉപേക്ഷിക്കാൻ അയാൾ കണ്ടെത്തുന്ന ഓരോ ഇടവും ചില ഓർമ്മകളിലേക്കു നയിക്കുന്നു. വലിയ മാളിന്റെ സമീപത്ത് അമ്മയെ ഉപേക്ഷിക്കാമെന്നാണ് അയാൾ ആദ്യം കരുതിയത്. പക്ഷേ അവിടെ പെറ്റുകിട ക്കുന്ന പട്ടി കുരച്ച് ചാടിക്കുതിച്ചത് ഒരമ്മയുടെ മക്കളെ കാക്കാനുള്ള വ്യഗ്രതയാണ് എന്നയാൾ തിരിച്ചറിയുന്നു. അത് അയാളെ പല ഓർമ്മകളിലേക്കും, തന്റെ അമ്മ തന്നെ സംര ക്ഷിക്കാൻ നടത്തിയ പല കാര്യങ്ങളിലേക്കും അയാളെ കൊണ്ടുപോയിട്ടുണ്ടാവും. പിന്നെ ജില്ലാ ആശുപത്രിക്കുമു ന്നിലെ രാക്കടയ്ക്കു പിറകിലെ ഒഴിവുസ്ഥലം. പക്ഷേ ആശു പ്രതിയുടെ പടികൾ അയാളെ ഒരു പഴയകാലാനുഭവത്തി ലേക്കു കൊണ്ടുപോയി. പണ്ട് പനിച്ചുകിടന്ന് തന്നെയും എടുത്തുകൊണ്ട് അമ്മ പടികൾ കേറിക്കിതച്ചത് ഓർത്തു.
അടുത്തത് ബാല്യകാല വിദ്യാലയമാണ്. രാത്രി അവിടെ വെട്ടവും ആളുകളുമൊന്നുമില്ലെങ്കിലും അവിടേക്ക് ആദ്യ മായി എത്തിയ രംഗം ഓർക്കാതിരിക്കാൻ അയാൾക്കാകു ന്നില്ല. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലാസുമുറിക്കക ത്തേക്കു പോയ മകനെയും കാത്ത് പിടയുന്ന ഇടനെഞ്ചു മായി ചുറ്റുമതിലിനു പുറത്ത് ഉച്ചയോളം കാത്തുനിന്ന അമ്മയെ എങ്ങനെ മറക്കാൻ ഒരു തവണയെങ്കിലും കൊണ്ടുപോകണമെന്ന് ശല്യപ്പെടുത്തിയിട്ടുള്ള ക്ഷേത്രപരി സരം അതുതന്നെ ഓർമ്മിപ്പിച്ചു. കാറിന്റെ ചില്ല് തെല്ലു യർത്തിയപ്പോഴുള്ള കടുത്ത തണുപ്പ് അയാളെ അമ്മ വയ റ്റത്ത് പറ്റിക്കിടക്കുമ്പോൾ കിട്ടുന്ന ചൂട് ഓർമ്മിപ്പിച്ചു. ഒപ്പം കാച്ചെണ്ണയുടെ മണവും അതിരാവിലെ അമ്മ കത്തിക്കുന്ന ഓലക്കൊടികൾ പുകയുന്നതിന്റെ ഗന്ധവും ഓർമ്മയി ലെത്തി. ഇങ്ങനെ ഓർമ്മകൾ സൂചിപ്രയോഗത്തിന്റെ നീറ്റൽ പോലെയും കരിഞ്ഞ കൈകൊണ്ടുള്ള പിച്ചുപോലെയും അയാളെ അമ്മയെന്ന വാത്സല്യത്തിലേക്ക് ഉണർത്തി. അമ്മയെ ഉപേക്ഷിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഇത്തരം ഓർമ്മകൾ ഇല്ലാതായവരോ മനപ്പൂർവം മറക്കുന്ന വരോ ആയിരിക്കും അമ്മമാരെ നടതള്ളുന്നത്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.
Question 16.
“അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ടു ദെവസം പത്തായി. കപ്പ തന്നെ കപ്പ” (4)
“അങ്ങനെ പാതിരായ്ക്കു ശേഷം അടുപ്പിൽ തീ എരിഞ്ഞു. ആ കുടിലിൽ വെളിച്ചമുണ്ടായി. -(പ്ലാവിലക്കഞ്ഞി)
-പാഠസന്ദർഭങ്ങളിൽ തെളിയുന്ന കർഷകത്തൊഴിലാളിക ളുടെ ജീവിതാവസ്ഥ വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദുരിതജീവിത മാണ് തകഴിയുടെ ‘രണ്ടിടങ്ങഴി അവതരിപ്പിക്കുന്നത്. ജന്മി മാരുടെ പാടങ്ങളിൽ പകലന്തിയോളം പണിയെടുത്തിരുന്ന തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കിയി രുന്നു അവിടുത്തെ ജന്മിമാർ പാടത്തെ ജോലിക്ക് കൂലി നെല്ലായിരുന്നു പതിവ്. എന്നാൽ നെല്ലിനു വില കൂടുകയും നെല്ല് കിട്ടാതെ വരുകയും ചെയ്ത അവസരത്തിൽ കർഷ ത്തൊഴിലാളികൾക്ക് കൂലി പണമായി നൽകാൻ തുടങ്ങി. കിട്ടുന്ന കൂലികൊണ്ട് പട്ടിണിയകറ്റാനുള്ള നെല്ലുവാങ്ങാൻ കഴിയുമായിരുന്നില്ല. ഇതു തന്നെയാണ് പ്ലാവിലക്കഞ്ഞി എന്നു ഭാഗത്ത് ആവിഷ്കരിക്കുന്നതും.
കോരന് അവൻ ജോലി ചെയ്യുന്ന പുഷ്പവേലിൽ നിന്ന് കഞ്ഞി കിട്ടി. എന്നാൽ അവന്റെ ഭാര്യ ചിരുത അന്ന് അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ടില്ല. ഇതിലുമെത്രയോ കഷ്ടമാണ് കോരന്റെ അച്ഛന്റെ കാര്യം. എത്രയെത്ര കോടി പറ നെല്ല് അയാൾ കൃഷി ചെയ്തുണ്ടാക്കിയിരിക്കുന്നു. പക്ഷേ വയസ്സുകാലത്ത് അയാ ളുടെ ആഗ്രഹം അരിയിട്ടു തിളപ്പിച്ച് കഞ്ഞികുടിക്കണം എന്നതായിരുന്നു. അവസാനത്തെ ആഗ്രഹം. ജന്മിയുടെ പാടത്ത് കൃഷി ചെയ്ത് നെല്ലുണ്ടാക്കാനേ അവർക്കു യോഗ മുള്ളൂ. അത് സ്വന്തം ആവശ്യത്തിനു കൂടി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാ ളികളുടെ ദയനീയ സ്ഥിതി.
Question 17.
“ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ…” (ഓരോ വിളിയും കാത്ത്)
-ഇങ്ങനെ പറയാൻ അമ്മയെ പ്രേരിപ്പിച്ചതെന്തൊക്കെയാ വാം? നിങ്ങളുടെ നിഗമനങ്ങൾ എഴുതുക. (4)
Answer:
ദാമ്പത്യബന്ധത്തിലൂടെ ഒരുമിച്ചു ജീവിച്ച് ഒന്നായിത്തീർന്ന രണ്ട് ആത്മാക്കളുടെ കഥയാണ് യു.കെ. കുമാരന്റെ ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥ പറയുന്നത്. അച്ഛന്റെ വിളിയും കാത്ത് ഓടുകയായിരുന്നു അമ്മ. അച്ഛനെ മരണം കൊണ്ടുപോയി. പക്ഷേ ആ വീട്ടിൽ നിന്ന് അച്ഛൻ പോയി എന്ന് അമ്മ വിശ്വസിക്കുന്നില്ല. ഇത്രയുംകാലം കേട്ടിരുന്ന അച്ഛന്റെ വിളി അവർ ഇപ്പോഴും കേൾക്കുന്നുണ്ട്. അതു കൊണ്ട് ആ വീടുവിട്ട് മകനോടൊത്ത് നഗരത്തിലേക്കു പോകാൻ അമ്മയ്ക്ക് ആകുന്നില്ല. അച്ഛൻ വിളിക്കുമ്പോൾ അവിടെ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ. വാസ്തവത്തിൽ ഇരു വരും പരസ്പരം അറിഞ്ഞ് ഒന്നായിത്തീർന്നവരാണ്. അതു കൊണ്ടുതന്നെ ഒരാൾക്ക് മറ്റേയാളുടെ അസാന്നിധ്യം അനു ഭവപ്പെടുകയില്ല. ആ വീട്ടിൽ അച്ഛന്റെ സാന്നിധ്യം ഉണ്ട് എന്ന് അമ്മ പറയുന്നത് ആ അടിസ്ഥാനത്തിലായിരിക്കണം. വള രെക്കാലമായി കേട്ടുശീലിച്ച അച്ഛന്റെ വിളി ഇപ്പോഴും അവർ കേൾക്കുന്നു. ഇന്നലെയും വിളിച്ചു എന്നാണ് അമ്മ പറയു ന്നത്. ആ വിളിക്ക് മറുവിളി നൽകാതിരിക്കാൻ അമ്മയ്ക്കു കഴിയില്ലല്ലോ. സ്നേഹത്തിന്റെ ഈ ഒന്നാകൽ കഥയ്ക്ക് ഉന്ന തമായ ഭാവഭംഗി നൽകുന്നു.
Question 18.
“കാവുകുളങ്ങരെ നിന്ന ചക്കരച്ചിയുടെ പരിമളം ഇപ്പോഴും ഓർക്കാൻ കഴിയും. അങ്ങനെ പല പല മാവുകൾ അവരുടെ പ്രത്യേക സ്വാദുകളുമായി ഓടി എത്തുന്നു.” – (കൊച്ചു കരച്ചി)
-പാഠഭാഗത്ത് സൂചിപ്പിക്കുന്നതുപോലെയുള്ള ബാല്യകാലാ നുഭവങ്ങൾ ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നുണ്ടോ? പ്രതി കരണക്കുറിപ്പ് തയ്യാറാക്കുക. (4)
Answer:
എ.പി. ഉദയഭാനു തന്റെ ബാല്യകാലാനുഭവങ്ങൾ വിവരിക്കു ന്നു. മാവിൻ ചുവട്ടിൽ ഒത്തുകൂടിയിരുന്ന കൊതിയ സമാ ജത്തിന്റെ പ്രവൃത്തികൾ ഗൃഹാതുരതയോടെ അവതരിപ്പി ക്കുന്നു. പക്ഷേ, ഇപ്പോഴുള്ള കുട്ടികൾക്ക് ഇതൊക്കെ അന്വ മായിരിക്കും എന്നും അദ്ദേഹത്തിനറിയാം. തല ഉയർത്തിയും നിഴൽ പരത്തിയും നിന്നിരുന്ന മാവുകൾ നാട്ടിൽനിന്ന് അപ ത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും മാങ്ങമരം’ പുതിയ തലമുറയ്ക്ക് അറിയാത്തതല്ല. ഇംഗ്ലീഷിൽ അത് മാംഗോത്രി’ ആണല്ലോ. എല്ലാം ഇംഗ്ലീഷ് മയമാണല്ലോ ഇപ്പോൾ. ഈ മാങ്ങ മരത്തെ അറിയാമെങ്കിലും പണ്ടത്തെ കുട്ടികൾ മാവ് മാങ്ങ പൊഴിച്ചുകൊടുക്കാൻ വേണ്ടി അനുഷ്ഠിച്ചിരുന്ന കാര്യങ്ങൾ പുതിയ തലമുറയ്ക്ക് അജ്ഞാതമായിരിക്കും.
ചുള്ളിക്കമ്പു കൾ വിറകാക്കി ഉയർത്തിയ ‘ഹോമാഗ്നിയും അണ്ണാൻ പിറ ന്നാൽ എന്ന ‘മഹായജ്ഞവും’ വീണ മാങ്ങയുടെ ഞെട്ടി നുള്ളി ഉയർത്തി എറിഞ്ഞു നടത്തുന്ന ‘ഇണ്ണി ഇടലും’ ഒന്നും അവർക്ക് അറിയില്ല. ഇവയെക്കുറിച്ചൊക്കെ കേട്ടാൽ അതൊക്കെ വെറും ‘അപരിഷ്കൃതങ്ങളാണ് എന്ന് അവർ പറയുകയും ചെയ്യും. വാസ്തവത്തിൽ നിഷ്ടകളങ്ക ബാല്യ ത്തിലെ അത്തരം സ്മരണകളാണ് പിൽക്കാല ജീവിതത്തിന് മധുരം നൽകുന്നത് എന്ന കാര്യം പുതിയ തലമുറ അറിയേ ണ്ടതുണ്ട്. പരിഷ്ക്കാരം ഏറുന്നതുകൊണ്ട് സുഖം നൽകുന്ന കാര്യങ്ങൾ ഉപേക്ഷിക്കണമെന്നില്ലല്ലോ.
Question 19.
“കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിന് വേലി കെട്ടാൻ സമയമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി അതാ ആരോ നടന്നു പോകുന്നു. -(ഓരോ വിളിയും കാത്ത്)
-അച്ഛന് കൃഷിയോടും പ്രകൃതിയോടുമുള്ള അടുപ്പം കഥാ സന്ദർഭത്തിൽ പ്രതിഫലിക്കുന്നതെങ്ങനെ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
ഒരു നാട്ടിൻപുറത്തെ സാധാരണ കർഷകനാണ് ‘ഓരോ വിളിയും കാത്ത്’ എന്ന ചെറുകഥയിലെ അച്ഛൻ. ഭാര്യ എപ്പോഴും തന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം എന്ന് കരു തിയിരുന്ന പുരുഷൻ. വിളികേൾക്കാൻ അല്പം താമസി ച്ചാൽ കോപംകൊണ്ട് തുടുക്കും. അമ്മ അതിനിടവരുത്തി യിരുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ സ്വാഭാവികമായും ഇത് കൂടുതലായി. കിടക്കുന്നിടത്തുനിന്ന് അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടിനൽകും. നിർദേശങ്ങൾ അനുസരിക്കും. ഇതൊക്കെ അസഹ്യമാകുമ്പോൾ ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കും. സ്വന്തം വ്യാകുല തകൾ ഉറക്കെപ്പറഞ്ഞുകൊണ്ടുള്ള ഒരു പരിഭവം മാത്രമായി രുന്നു അത്.
എങ്കിലും മറുപടിക്ക് അല്പം കാലതാമസം ഉണ്ടായാൽ തനിക്ക് ഇനി ഒന്നിനും വയ്യാതായി എന്നതുകൊ ണ്ടാണ് അമ്മ അങ്ങനെ പെരുമാറുന്നത് എന്ന് കുറ്റപ്പെടു ത്തും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്നത്. നല്ല ഒരു കൃഷിക്കാരനായിരുന്നു ആ നാട്ടിൻപുറത്തുകാരൻ. കിടപ്പിലായപ്പോൾ പോലും വീടിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്നു. ഒരു കൃഷിക്കാരന്റെ സഹജമായ കാർഷിക ബോധം അപ്പോഴും അയാളിൽ പ്രവർത്തിച്ചിരുന്നു. കാലാ വസ്ഥയിലുള്ള മാറ്റങ്ങളും ചുറ്റുപാടും ഉള്ള വിളകളുടെ അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് അയാൾക്കുണ്ടായി രുന്നു. “കുളത്തിന്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നു.
കുന്നിൻപുറത്തുള്ള തെങ്ങിൽ തേങ്ങ വരണ്ടിരിക്കുന്നു. കന്നിനെല്ലിന് വേലികെട്ടാൻ സമ യമായി. വരമ്പിലേക്കു ചാഞ്ഞുകിടക്കുന്ന കതിരിൽ ചവിട്ടി ആരോ നടന്നുപോകുന്നു’ തുടങ്ങിയ കാര്യങ്ങൾ കിടക്ക യിൽ കിടന്നു തന്നെ പറയുവാൻ ആ കൃഷിക്കാരന് കഴിഞ്ഞി രുന്നു. എല്ലാം സത്യവുമായിരുന്നു. ഈ സവിശേഷതകൾ കൊണ്ടാണ് അച്ഛന്റെ മരണത്തോടെ വീട്ടിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെയാ യത്. അച്ഛന്റെ ശബ്ദവും സാന്നിധ്വവുമായിരുന്നു വീട്. അ നില്ലാതായപ്പോൾ വീട് വീടല്ലാതായി.
Question 20.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാ രായണസന്ദേശം എക്കാലത്തും ഏതു രാജ്യത്തും വിലപ്പോ കുന്നതും ഏതു സമുദായത്തിന്റെയും സാംസ്കാരിക വിക സനത്തിന് അത്യന്തം ഉപകരിക്കുന്നതുമായ ഒരു വിശിഷ്ടാ ശയമാണ്.” -(ശ്രീനാരായണഗുരു)
-ലേഖകന്റെ ഈ നിരീക്ഷണം വിലയിരുത്തി കുറിപ്പ് തയ്യാ റാക്കുക. (4)
Answer:
“മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൻ മതി” എന്ന സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്വാവശ്യമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാരണം നടത്തിയപ്പോൾ എല്ലാമതങ്ങളുടെയും ആന്ത രിക സത്തയെക്കുറിച്ചാണ്, അത് സമാനമായതാണ് എന്നാണ് ഗുരു പറഞ്ഞ്.
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാ രായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും വില പോവുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാ രികവികസനത്തിന് ഉതകുന്നതുമാണ്. ഭൂമുഖത്തെ വികൃത മാക്കുന്ന സമസ്തജാതി മതവർഗഭേദങ്ങളും ഇല്ലാതായി കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥ യാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാ രാണഗതിയിൽ വിഭിന്നങ്ങളായ മതങ്ങളും ഇല്ലാതാകും. അപ്പോൾപ്പിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖലയിൽ രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുത സന്ദേശത്തെ പരിഗണിക്കാം.
Question 21.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായിമൂപ്പരേ, ഒക്കെ നിങ്ങള് എഴുതിവയ്ക്കണം.”
-ഈ വാക്കുകളിൽ തെളിയുന്ന ചാക്കുണ്ണിയുടെ മാനസി കാവസ്ഥ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. (4)
Answer:
‘പണയം’ എന്ന കഥയിൽ ചെമ്പുമത്തായി, ചാക്കുണ്ണി എന്നിവരെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്ര മാണ് റേഡിയോയും. അത് ഇവിടെ ഒരു പണയവസ്തു വായിത്തീരുന്നു. എന്നാൽ സ്വർണം പോലെയുള്ള ഒരു ഉരുപ്പടിയല്ല അത്. അതുകൊണ്ടാണ് ചാക്കുണ്ണിക്ക് പണയം വച്ചു പോയതിനുശേഷവും അതിനെക്കുറിച്ചുള്ള ആധി മാറാതെ തിരിച്ചുവരേണ്ടിവന്നത്. അത് കുട്ടോ ളെപ്പോലെ നോക്കേണ്ട ഒരു സാധനമാണ് എന്ന് ചെമ്പുമ ത്തായിയോട് പറയേണ്ടിവന്നത്. ചെമ്പുമത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തീയായിരുന്നു. സ്വന്തം ജീവി തത്തിൽനിന്ന് ഒരു ഭാഗം ആരോ പറിച്ചുമാറ്റുന്നതുപോലെ അയാൾക്കു തോന്നി. ആറാട്ടു കുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ ആൾ ചാക്കുണ്ണിയായിരുന്നു. അതി നുശേഷം അയാളുടെ ജീവിതസമയതാളം ക്രമീകരിച്ചി രുന്നത് ആ റേഡിയോ ആയിരുന്നു. തയ്യൽ പണി എടുക്കു മ്പോഴും റേഡിയോ കേൾക്കു മാ യിരുന്നു.
പാട്ടും നാടകോം ശബ്ദരേഖം ഒക്കെ. റേഡിയോ ഇല്ലാതായ പ്പോൾ ആ താളം തെറ്റി. ജോലിയിലുള്ള ശ്രദ്ധ പാളി. അള വുകൾ തെറ്റിച്ച് ഉടുപ്പുകൾ തുന്നി. ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാത മായൊരു പാട്ടിനുവേണ്ടി കാതോർത്തു. ചുറ്റുപാടും നിര വധി ആളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത, ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. റേഡിയോ കൂടെയുണ്ടായിരുന്നപ്പോൾ അത് പ്രക്ഷേപണം തുടങ്ങുന്നതുതൊട്ട് അവസാനിക്കുന്നതുവരെ പലപല പരിപാടികളുമായി ദിവസം മുഴുവൻ കൂടെ ഉണ്ടാകുമാ യിരുന്നല്ലോ.
ഒടുവിൽ മകന്റെ മരണശേഷം ആ ദു:ഖ ത്തിൽ നിന്ന് അൽപ്പം ആശ്വാസം നൽകാൻ അവന് ഏറെ ഇഷ്ടമായിരുന്ന ‘ബാലമണ്ഡലം’ കേൾക്കുകയാണയാൾ ചെയ്തത്. അതിൽ നിന്ന് കുട്ടികളുടെ പാട്ടും ചിരിയു മൊക്കെ കേട്ടപ്പോൾ മനസ്സിന്റെ കനം ഇത്തിരി കുറഞ്ഞു. പണയവസ്തുവായി പണം നൽകിയ റേഡിയോ തന്നെ ബാലമണ്ഡലം പരിപാടിയിലൂടെ അയാളെ ആശ്വസിപ്പി ക്കുകയും ചെയ്യുന്നു. ഇങ്ങനെ കഥ യിലുട നീളം റേഡിയോ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം നമുക്കു കാണാൻ കഴിയുന്നുണ്ട്.
22 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം.
Question 22.
“എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി-
കെട്ടു കരിന്തിരിയാളും വരെയവർ
ഒന്നെന്നെ കൊണ്ടുപോയിടേണമെന്നുള്ള
ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ?” (6)
-അമ്മത്തൊട്ടിൽ എന്ന കവിതയുടെ ആശയവും സമകാ ലികസംഭവങ്ങളും പരിഗണിച്ച് ‘വാർദ്ധക്യത്തോടുള്ള സമു ഹത്തിന്റെ മനോഭാവം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാ റാക്കുക.
Answer:
പിയമുള്ളവരേ,
വളരെ ഗൗരവമാർന്ന ഒരു വിഷയം ചർച്ചചെയ്യാനാണ് നാം ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചി ടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും സംഭവി ക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചിട്ടില്ലാത്തതുമായ ഒരു കാര്യമാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെ തെരു വിൽ ഉപേക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയകവി റഫീക് അഹമ്മദിന്റെ അമ്മത്തൊട്ടിൽ’ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷി ക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവരെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ.
നിറം മങ്ങി ഉപയോഗ മില്ലാതായ ഒരു പിഞ്ഞാണം. അത് എത്ര ചോറാ തന്നത് എന്നോർക്കാതെ വലിച്ചെറിയുന്നതുപോലെയാണല്ലോ അത്. രാത്രി വളരെ വൈകിയിട്ടാണ് മകന്റെ യാത്ര. തെരുവുക ളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീ പത്ത് ആരുമില്ല. അവിടെയായലോ? ഇപ്പോൾ എല്ലാം കിട്ടുന്ന ിടമാണല്ലോ പെരുമാളിനെപ്പോലെ തന്നെയുള്ള മാളും. പക്ഷേ അവിടെ ഒരു പട്ടി പെറ്റു കിടക്കുന്നു. അത് ഊറ്റ ത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാണമല്ലോ. അതേപോലെ രക്ഷിച്ചൊരമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തി രിക്കുമോ ആവോ?
പിന്നെ കണ്ടത് ജില്ലാ ആശുപത്രിയാണ്. അതിനുസമീ പത്തെ രാക്കടയ്ക്കു പിന്നിൽ അൽപ്പം ഒഴിവു കാണുന്നു ണ്ട്. പക്ഷേ ആശുപത്രിപ്പടികൾ കണ്ടപ്പോൾ പണ്ട് പനി പിടി ച്ചതും അമ്മ തന്നെയുമെടുത്ത് ആ പടി ഓടിക്കയറിയതു മൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴി ഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമി ല്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റം കണ്ടു, പക്ഷേ, തന്നെ, പൊട്ടിക്കരയുകയും പോകില്ല എന്ന ശഠിക്കുകയും ചെയ്യുന്ന തന്നെ അമ്മ സ്കൂളിൽ കൊണ്ടു പോയതും ചുറ്റുമതിലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.
ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടുപോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവി ലിലോ? അവിടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വ സ്ഥനായി പുറത്തു നിൽക്കുന്നതാണു കണ്ടത് പിന്നെയും ഓർമ്മകൾ. പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അമ്മ യുടെ വയറ്റത്തു പറ്റിക്കിടക്കുന്ന ചൂട്, കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓലക്കൊടികൾ പുകയുന്നതിന്റെ മണം. ഇല്ല അമ്മയെ തെരുവിലുപേക്ഷിക്കാൻ കഴിയില്ല. സുഹൃത്തുക്കളേ, ഓർമ്മകളുള്ള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചു കൊണ്ടു പോകാൻ ഒരുങ്ങി. പക്ഷേ മകന്റെ ധർമ്മസങ്കടം അറിഞ്ഞാ യിരിക്കാം ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നുതന്നെയിരി ക്കുന്നു. മക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, അവർക്ക് സംര ക്ഷണം നൽകാത്ത മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു എന്നത് ഉൽക്കണ്ഠ ഉളവാക്കുന്നില്ലേ.
ഇത് തുടരുവാൻ അനുവദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേ ക്ഷിക്കുന്ന മക്കൾക്ക് ഒരു പക്ഷേ അവരുടെതായ ന്യായ ങ്ങൽ കാണുമായിരിക്കും. അതുകൊണ്ട് ഇതൊരു സാമൂഹ പ്രശ്നമായി കണ്ട് പരിഹാരങ്ങൾ തേടുകയായിരിക്കും നല്ല ത്. സമൂഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷി ക്കാൻ സമൂഹം തന്നെ തയാറാകണം. അത്തരം ചില ചിന്ത കൾക്ക് ഈ കവിത പ്രചോദനമാകട്ടെ എന്നു മാത്രം പറഞ്ഞു കൊണ്ട് എന്റെ ഈ ലഘുപ്രഭാഷണം നിറുത്തട്ടെ നമ സ്കാരം.
Question 23.
“അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു. ആ കാഴ്ച നോക്കിനിന്നു ചിരുത ആനന്ദിച്ചു.”
“നീ ഇന്നു വെള്ളം കുടിച്ചതല്ലല്ലോ. എനിക്കു വയറു ഞ്ഞു
“നെല്ലു കൂലി കിട്ടിയില്ലെങ്കിൽ ജോലിക്കു പോകാതിരുന്നാ ലെന്ത്? കോരൻ ചിന്തിച്ചു” -(പ്ലാവിലക്കഞ്ഞി)
-പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് കോരൻ എന്ന കഥാപാത്രത്തെ കുറിച്ച് നിരൂപണം തയ്യാറാ ക്കുക. (6)
Answer:
കോരൻ : തകഴിയുടെ പ്രസിദ്ധമായ ‘രണ്ടിടങ്ങഴി’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് കോരൻ എന്ന കർഷ കത്തൊഴിലാളി. ഒരു കർഷകത്തൊഴിലാളിയുടെ ധാർമ്മി കബോധം കോരൻ എന്ന കഥാപാത്രത്തെ ഒരു നല്ല മനുഷ നാക്കുന്നു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ പ്രതി നിധിയാണയാൾ. പകലന്തിയോളം ചേറിൽനിന്ന് പണിയെടു ത്തിട്ടും ഒരുമണി നെല്ലിന് അവകാശമില്ലാത്ത, പട്ടിണി മാത്രം അനുഭവിക്കേണ്ടി വരുന്ന പാവപ്പെട്ട കർഷകത്തൊഴിലാളി യുടെ പ്രതിനിധി.
എതിർക്കാനും ചോദ്യം ചെയ്യാനുമുള്ള പ്രവണത കോരനിൽ കാണാൻ കഴിയുന്നുണ്ട്. എല്ലാവരും കിട്ടിയ കൂലിയുമായി പോകുമ്പോൾ തനിക്ക് നെല്ല് കൂലിയായി കിട്ടണമെന്ന് കോരൻ ആവശ്യപ്പെടുന്നു. അരി അന്വേഷിച്ചു നടക്കുന്ന കോരൻ രാത്രിയുടെ മറവിൽ നടക്കുന്ന നെല്ലു വ്യാപാരം കാണുന്നു. അത് പരസ്യപ്പെടുത്തണമെന്നും നെല്ല് കൂലി യായി കിട്ടിയില്ലെങ്കിൽ ജോലിക്ക് പോകാതിരിക്കണം എന്നും അവന് ചിന്തയുണ്ട്. പക്ഷേ തന്റെ കൂട്ടുകാരുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവന് അത് കഴിയുന്നില്ല. അവ രെല്ലാം ജോലിക്കുപോവും അവൻ ഒറ്റയ്ക്കാവും. (പക്ഷേ പിന്നീട് അവരെ കൂടെ നിർത്താനും ജന്മിമാരുടെ ചൂഷണ ത്തിനെതിരെ പ്രതികരിക്കാനും കോരനു കഴിയുന്നതായി നോവലിൽ കാണാം).
സ്നേഹസമ്പന്നനാണ് കോരൻ. ഒരു ഭർത്താവ് എന്ന നില യിൽ ഭാര്യയെ സംരക്ഷിക്കുന്നതിൽ കരുതലോടെ കാക്കു ന്നതിൽ കോരന് ശ്രദ്ധയുണ്ട്. ദിവസം മുഴുവൻ ഒന്നും കഴി ക്കാതെ തന്നെയും കാത്തിരിക്കുന്ന അവൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാനാണ് അരി അന്വേ ഷിച്ച് അവൻ വള്ളമുന്തി നാടുമുഴുവൻ ചുറ്റുന്നത്. ഒടുവിൽ കൊണ്ടുവന്ന അരിയും കപ്പയും പാകപ്പെടുത്തിയപ്പോൾ അത് അവൾ കഴിച്ചോട്ടെ എന്നു കരുതി എന് മയറ്റില് കമ്പി തമെടി’ എന്ന് പറഞ്ഞ് അത് കഴിക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു. ഇല്ലായ്മകളെ സ്നേഹംകൊണ്ട് അതിജീവിക്കാ മെന്നു കാണിച്ചു തരുന്നവരാണ് ആ ദമ്പതിമാർ.
ഒരു മകൻ എന്ന നിലയിൽ തന്റെ കർത്തവ്വം പൂർണമായി നിറവേറ്റാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം കോരനെ വിഷ മിപ്പിക്കുന്നുണ്ട്. ചിരുതയെ വിവാഹം കഴിച്ചപ്പോൾ ഉണ്ടായ ഒരു തർക്കത്തിന്റെ പേരിൽ ബന്ധുക്കളെല്ലാം പിണങ്ങിപ്പോ യി. അച്ഛനും അവരോടൊപ്പം കൂടി. അതുകൊണ്ട് തന്നെ വളർത്തി വലുതാക്കിയ അച്ഛനെ അദ്ദേഹത്തിന് സംരക്ഷണം വേണ്ടകാലത്ത് അത് നൽകുവാൻ കഴിഞ്ഞില്ല. വാസ്തവ ത്തിൽ അത് കോരന്റെ കുറ്റമല്ലാതിരുന്നിട്ടുകൂടി അയാൾ അതിൽ ഖേദിക്കുന്നു.
സാധാരണക്കാരായ തൊഴിലാളികളിൽ കാണുന്ന ധാർമ്മി കബോധവും അവകാശബോധവും കോരനിലും തകഴി കണ്ടെത്തുന്നു. ഒരുപക്ഷേ മുതലാളിമാരിലും ജന്മിമാരിലും കാണാൻ കിട്ടാത്ത മനുഷ്യത്വവും സദാചാര ധാർമ്മിക ബോധങ്ങളും കാത്തുസൂക്ഷിക്കുന്നത് ചേറിൽ പണിയെടു ക്കുന്ന സാധാരണ തൊഴിലാളിയാണ് എന്ന് പറയാൻ കുട്ട നാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ള ആഗ്ര ഹിക്കുന്നുണ്ടാകും. ആ സത്യത്തിന്റെ വിളംബരമാണല്ലോ ‘രണ്ടിടങ്ങഴി’ എന്ന നോവൽ.
Question 24.
നന്മകൾ നിറഞ്ഞ ഗ്രാമീണ ജീവിതവും മനുഷ്യനും പ്രക തിയും തമ്മിലുള്ള ആത്മബന്ധവുമാണല്ലോ ‘കൊച്ചു ചക്കര ച്ചി’യിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. (6)
-ഇത്തരത്തിലുള്ള ബന്ധം ഇന്നു നിലനിൽക്കുന്നുണ്ടോ്? പാഠഭാഗത്തെ ആശയവും നിങ്ങളുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തി ‘പ്രകൃതിയും മനുഷം’ എന്ന വിഷയത്തിൽ ഉപന്വാസം തയ്യാറാക്കുക.
Answer:
പ്രകൃതിയും മനുഷ്യനും
എ.പി. ഉദയഭാനു മലയാളത്തിലെ പ്രമുഖനായ ലളിതോപ ന്വാസകാരനാണ്. പേരു സൂചിപ്പിക്കുന്നതുപോലെ പ്രതിപാദ്വ വിഷയവും പ്രതിപാദന രീതിയും ലളിതമായിരിക്കും ഇത്തരം രചനകളിൽ. ഏവർക്കും പരിചിതമായ, സാധാരണമായ ഒരു വിഷയം ഏതൊരു സാധാരണക്കാരനും ആസ്വദിക്കാവുന്ന വിധത്തിൽ അവതരിപ്പിക്കുകയാണ് ഇത്തരം രചനകളിൽ ചെയ്യുന്നത്. എന്നാൽ ലളിതമായതെല്ലാം സുന്ദരമായിക്കൊ ള്ളണമെന്നില്ലല്ലോ. സുന്ദരമാകാത്തത് ആകർഷകമാകുന്നില്ല; സാഹിത്യഗണത്തിൽപെടുന്നുമില്ല. പക്ഷേ എ.പി. ഉദയഭാനു വിന്റെ രചനകൾ സുന്ദരങ്ങളാണ്. നമുക്കു ചുറ്റുമുള്ള വിഷ യങ്ങൾ അവതരിപ്പിക്കുമ്പോൾത്തന്നെ അവയിൽ നാം കാണാത്ത ചിലത് കാട്ടിത്തരാൻ അദ്ദേഹത്തിനു കഴിയുന്നു എന്നതാണ് നമ്മെ ആകർഷിക്കുന്നത്. പറയുന്നരീതിയും വ്യത്യസ്തമായിരിക്കും.
മാവു കണ്ടിട്ടില്ലാത്തവരോ മാമ്പഴം ആസ്വദിച്ചിട്ടില്ലാത്തവരോ ഇല്ല. എന്നാൽ ‘കൊച്ചു ചക്കരച്ചി’ എന്ന മാവിന്റെ കഥ പറ യുമ്പോൾ അത് ഏറ്റവും വിശിഷ്ടമായ സ്വാദുള്ള മാമ്പഴത്തി നേയും അതിശയിക്കുന്നതായിത്തീരുന്നു. പ്രത്യേകിച്ചും ഒരു കുടുംബാംഗമെന്ന നിലയിൽ മാനുഷികഭാവങ്ങളോടെ അവ തരിപ്പിക്കുമ്പോൾ. മിക്കവാറും എല്ലാ മനുഷ്യരുടെയും മന സ്സിൽ ബാല്യകാലത്തെ കളികൾ പച്ചപിടിച്ചു നിൽക്കുന്നു ണ്ടാവും. കൂട്ടുകാരുമൊത്ത് ഏതെങ്കിലുമൊരു മാവിൻചുവ ട്ടിൽ കഴിച്ചുകൂട്ടിയ കാലം ഓർമ്മിക്കുന്നത് സുഖമുള്ള ഒരു കാര്യം തന്നെയാവും. അതിനുള്ള അവസരമാണ് കൊച്ചുച ക്കരച്ചി നൽകുന്നത്. അതുകൊണ്ടുതന്നെ അത് പേരു സൂചി പ്പിക്കുന്നതുപോലെ മധുരമുള്ളതാകുന്നു.
ആവിഷ്കരണത്തിലെ ലാളിത്യത്തിന് ഏതു വാക്യവും ഉദാ ഹരിക്കാം. “ഉണ്ണിമാങ്ങാപ്പരുവംതൊട്ട് മാവിൻചുവട്ടിലെ സദ്യ ആരംഭിക്കുകയായി.” അത് സദ്വയാണ്. ഓരോ മാവിനെയും അവതരിപ്പിക്കുന്നത് ബാല്യകാല സുഹൃത്തിനെ പരിചയപ്പെ ടുത്തുന്നതു പോലെയാണ്. ഓർമ്മയിൽ നിരന്നു നിരന്നു നിൽക്കുന്ന മാവുകളിലൊന്നാണ് ‘കുരുടിച്ചി’. അതിന്റെ മാങ്ങയ്ക്കു ചക്കക്കുരുവിന്റെ വലുപ്പമില്ല. എന്നാൽ എന്തൊരു നൂറും മധുരവുമാണ്. പത്തുനാല്പത്തഞ്ചു കൊല്ലങ്ങൾക്കപ്പുറത്തുനിന്ന് അതിന്റെ സ്വാദ് നാക്കിന്റെ അറ്റ വന്നു നിറയുന്നു. ഇങ്ങനെ പലമാവുകൾ അവരുടെ പ്രത്യേക സ്വാദുകളുമായി ഓടി എത്തുന്നു.
മാഞ്ചുവട്ടിൽ ഒത്തുചേരുന്ന കൊതിയസമാജത്തിന്റെ കല വികളുടെ അവതരണത്തിലെത്തുമ്പോൾ ഉദയഭാനു സ്വന്തം ബാല്യത്തിൽ തിരിച്ചെത്തിയതുപോലെ തോന്നുന്നു. അത് വായനക്കാരെയും തങ്ങളുടെ ബാല്യത്തിലേക്ക് കുട്ടിക്കൊ ണ്ടുപോകും. മാവ് മാമ്പഴം ഇട്ടുകൊടുക്കാൻ വേണ്ടി നടത്തി യിരുന്ന മന്ത്രതന്ത്രങ്ങളും ഹോമങ്ങളുമൊക്കെ ഓരോ പ്രദേ ശത്തും വ്യത്യസ്തമാണ് എങ്കിലും എല്ലായിടത്തും ഉണ്ടായി രുന്നു എന്നു കാണാം.
പലതരത്തിലുള്ള മാവുകളെക്കുറിച്ചും ബാല്യകാല കലവി കളെക്കുറിച്ചും കവികൾക്ക് മാവിനോടുള്ള പക്ഷപാതിത്വ ത്തെക്കുറിച്ചുമൊക്കെ പറഞ്ഞതിനുശേഷം കൊച്ചു ചക്കര ച്ചിയെക്കുറിച്ചുള്ള സ്മരണയിലെത്തുമ്പോൾ കുറച്ചുകൂടി വൈകാരികമാകുന്നു പ്രതിപാദനരീതി. ഭാഷ കൂടുതൽ സാന്ദ്രമാവുന്നു; സുന്ദരമാവുന്നു. “എത്രയോ തലമുറകൾ ആ വൃദ്ധമുത്തശ്ശിയുടെ കാൽച്ചുവട്ടിലിരുന്ന് മധുരം തിന്നു വളർന്ന് വൃദ്ധരായി കാലയവനികയ്ക്കപ്പുറം മറഞ്ഞിരിക്കു ന്നു. നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറയുമായിരുന്നു. ഏതാണ്ട് അവസാന കാലമടുത്തു എന്ന് അറിയുന്ന അവസരത്തിൽ മാവിനെ വർണിക്കുന്നത് ഇങ്ങ നെയാണ്. “കർക്കടകമാസത്തിലെ കറുത്തവാവിന്റെ നാളിൽ ആകാശത്തിനുതാഴെ തന്റെ ഇലപ്പടർപ്പുകൊണ്ട് മറ്റൊരാ കാശം സൃഷ്ടിച്ച് മിന്നാമിനുങ്ങുകളെക്കൊണ്ട് നക്ഷത്രനിബി ഡമായി നിൽക്കുന്നത് ആസന്നമായ വേർപാടിന്റെ ബോധ ത്തെയും വേദനയെയും ഉൽക്കടമാക്കിത്തീർത്തു.
കൊച്ചുചക്കരച്ചിയെ അമ്മയുടെ വിശ്വാസവുമായി ബന്ധപ്പെ ടുത്തി അവതരിപ്പിക്കുമ്പോൾ അതിന് ഉയർന്ന ഒരു മാനം കൈവരുന്നു. മനുഷ്യനും ചരാചരങ്ങളും തമ്മിലുള്ള ബന്ധം ത്തിന്റേതായ ഒരുവശം അത് കാഴ്ചവയ്ക്കുന്നു. ‘ഒടുവിൽ കൊച്ചു ചക്കരച്ചി ചതിക്കില്ല’ എന്ന അമ്മയുടെ വിശ്വാസം ആ വൃക്ഷം കാത്തുസൂക്ഷിച്ചപ്പോൾ അതു പൂർണവുമായി. ഇങ്ങനെ നോക്കുമ്പോൾ ‘കൊച്ചു ചക്കരച്ചി’യിലെ പ്രതിപാദ്വ വിഷയവും പ്രതിപാദന രീതിയും ലളിതവും സുന്ദരവും തന്നെയെന്നു കാണാം.
ലോകം തന്നെയാണ് തറവാടെന്നും ചെടികളും പുല്ലും പുഴു ക്കളുമെല്ലാം തന്റെ കുടുംബക്കാരാണ് എന്നുമുള്ളത് ഭാര തീയ ദർശനം തന്നെയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് വള്ളത്തോൾ ഇങ്ങനെ പറയുന്നത്. അദ്ദേഹം ഭാരതീയ ചിന്ത കളെ മുറുകെപ്പിടിച്ച ആളായിരുന്നല്ലോ. ഇതേ ദർശനം തന്നെ യാണ് എ.പി.ഉദയഭാനു തന്റെ കൊച്ചു ചക്കരച്ചി എന്ന ലളി തോപന്യാസത്തിലും ആവിഷ്കരിക്കുന്നത് എന്നു കാണാം. തറവാട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും ‘കുല ഷ്ഠകൾ’ ആയി എണ്ണിയതു രണ്ടത്തിനെ ആയിരുന്നു എന്നാണ് ഉദയഭാനു പറയുന്നത്. അപ്പോൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ. അതിലെ മാങ്ങ വിൽക്കാൻ കഴിയാതെ മാവിനെ സംരക്ഷിച്ചതോ അതിൽ പാർക്കുന്ന, സ്വയം ചത്തും മാവിനെ സംരക്ഷിക്കുന്ന നീറുകൾ, കൊച്ചു ചക്കരച്ചിയെ യുദ്ധകാലമായപ്പോൾ പട്ടാളത്തിൽ ചേർക്കാൻ ആളുകൾ എത്തി എന്നും പറയുന്നു.
ഇങ്ങനെ ഒരു മാനുഷികഭാവം തന്നെ ആ മാവിനു നൽകാൻ ഉപന്യാസകാരൻ ശ്രമിക്കുന്നു. ഏറ്റവും പ്രധാനം അമ്മയുടെ വിശ്വാസമാണ്. മാവിന് കേടു വന്ന് അതുവീഴും എന്നും അപകടമുണ്ടാകും എന്നു തോന്നി അപ്പോൾ അതിനെ മുറിക്കുന്നതാണ് നല്ലത് എന്നു കരുതി. എന്നാൽ “കൊച്ചു ചക്കരച്ചി വീഴില്ല. വീണാലും ആപത്തു വരുത്തില്ല എന്ന വിശ്വാസത്തിൽ അമ്മ ഉറച്ചു നിന്നു. എന്നു മാത്രമല്ല കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്തു ചെന്ന് ഇരിക്കാനും തുടങ്ങി. അതായിരുന്നു അപകടസ്ഥാ നം. ഏതായാലും വലിയ കാറ്റും മഴയും ഒന്നുമില്ലാത്ത ഒരു ദിവസം ഒരപകടവും വരുത്താതെ കൊച്ചു ചക്കരച്ചി നിലം പറ്റി. പ്രകൃതിയിലെ എല്ലാം സ്നേഹിക്കപ്പെടേണ്ടതുതന്നെ എന്ന് ആ മാവ് തെളിയിക്കുന്നു.
Question 25.
“പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയു കയും അത് സത്യമായിത്തീരുമെന്ന വിചാരത്തിൽ അക്കാ ര്യം ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.” (പത്ര നീതി) (6)
“സമൂഹത്തിന് ദിശാബോധം നൽകാനും ഗുണപരമായ മാറ്റം ങ്ങൾ വരുത്താനും പത്രങ്ങൾക്ക് സാധിക്കുന്നു.”
-പത്രത്തെക്കുറിച്ച് നൽകിയിരിക്കുന്ന വ്യത്യസ്തമായ നിരീ ക്ഷണങ്ങളും പാഠഭാഗത്തിലെ ആശയവും പരിഗണിച്ച് ‘മാധ്യ മങ്ങളും സമൂഹവും’ എന്ന വിഷയത്തിൽ മുഖപ്രസംഗം (എ ഡിറ്റോറിയൽ) തയ്യാറാക്കുക.
Answer:
പത്രധർമ്മം
ആധുനിക ലോകത്ത് പത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യ മുണ്ട്. പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തിൽ, ജനാധി പത്യത്തിന്റെ നാലാം തൂണ് എന്ന് പത്രങ്ങൾ വിശേഷിപ്പിക്ക പ്പെടുന്നു. പാർലമെന്റ്, നീതിന്വായവ്യവസ്ഥ, ഭരണവ്യവസ്ഥ എന്നീ മറ്റു മൂന്നു തൂണുകളിലും ദൈനംദിന ഇടപെടലിന് പൊതുസമൂഹത്തിന് പരിമിതമായ അവസരങ്ങളേയുള്ളൂ. എന്നാൽ അത്തരം അവസരങ്ങളിൽ പൊതുജന ജിഹ്വയായി വർത്തിക്കാൻ പത്രങ്ങൾക്കു കഴിയും, കഴിയണം. വാർത്ത കളുടെ വസ്തുനിഷ്ഠമായ അവതരണം മാത്രമല്ല പത്രങ്ങ ളുടെ ധർമ്മം. ആ വർത്തകളിലൂടെയും മറ്റ് പ്രസിദ്ധീകരണ ങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ ഗുണപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പത്രങ്ങൾക്കു കഴിയ ണം. പൊതുജന നന്മ മാത്രമായിരിക്കണം പത്രങ്ങളുടെ ലക്ഷ്യം.
ഇത്തരത്തിൽ നോക്കുമ്പോൾ പത്രങ്ങൾക്ക് മഹത്തായ ചില കടമകൾ നിർവഹിക്കാനുണ്ട് എന്നു കാണാം. ജനാധിപത്യ പ്രക്രിയയിലെ മറ്റു ഘടകങ്ങൾക്ക് തെറ്റുകൾ പറ്റുന്നു എന്ന് ജനങ്ങൾക്കു തോന്നുമ്പോൾ അവ തിരുത്തുന്നതിന് ആവ ശ്വമായ സമ്മർദങ്ങൾ ചെലുത്താൻ പത്രങ്ങൾക്കു മാത്രമേ കഴിയൂ. ഭരണസംവിധാനങ്ങൾ തയാറാക്കുന്ന ജനക്ഷേമക രങ്ങളായ നിയമങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ അന്തരീ ക്ഷവും മനോഭാവവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടി ക്കുന്നതിനും പത്രങ്ങൾക്കു കഴിയേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ജനങ്ങൾക്കും ജനാധിപതികൾക്കും ഇട യിൽ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നതും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതുമായ മഹത്തായ സ്ഥാപന മാണ് പത്രം.
ഈ കടമ നിർവഹിക്കണമെങ്കിൽ പത്രം.നിഷ്പക്ഷമായിരി ക്കണം. ഒരുപക്ഷം വേണമെന്നുണ്ടെങ്കിൽ അതു ജനപക്ഷ മായിരിക്കണം. സത്വവും നീതിയുമായിരിക്കണം പത്രത്തെ നയിക്കേണ്ടത്. ജാതി- മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരുടേയും ക്ഷേമത്തിനും ഐശ്വര്യത്തിനും മാത്രമാ യിരിക്കണം പത്രം മുൻഗണന നൽകേണ്ടത്. അനഭിലഷണീ യങ്ങളായ പ്രവണതകൾ ഭരണപക്ഷത്തുനിന്നുണ്ടായാലും പൊതുജനപക്ഷത്തുനിന്നുണ്ടായാലും അതിനെ എതിർക്കാ നുള്ള ആർജവം പത്രത്തിന് ഉണ്ടായിരിക്കണം. പത്രം നട ത്തുവാൻ മുതൽമുടക്ക് ആവശ്വമാണ് എന്നതുകൊണ്ട് പണം ഉണ്ടാക്കുക, അതിനുവേണ്ടി പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾക്ക് പത്രം വശംവദമാകരുത്. ന്യായമായ മാർഗങ്ങ ളിലൂടെത്തന്നെ ജനപ്രീതി ആർജിക്കാൻ അല്പം കാലമെ ടുത്താലും കഴിയുകതന്നെ ചെയ്യും.
വാർത്തകൾക്കുവേണ്ടിയുള്ള വാർത്താസൃഷ്ടിയും പണം പറ്റിക്കൊണ്ടുള്ള വാർത്താ പ്രസിദ്ധീകരണവും (Paid news) വഞ്ചനയാണ് എന്നുള്ളതുകൊണ്ട് ഉപേക്ഷിക്കുകതന്നെ വേണം. ഭരണാധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നില നിൽക്കാൻ ശ്രമിക്കുന്നതും പൊതുജനദൃഷ്ടിയിൽ അവി ശ്വാസം ജനിപ്പിക്കും. താല്ക്കാലിക ലാഭങ്ങൾ നോക്കാതെ ദീർഘകാലത്തേക്കുള്ള രാജ്യപുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുവാൻ മറ്റു സ്ഥാപനങ്ങളെന്നപോലെ പത ങ്ങളും ശ്രമിക്കേണ്ടതുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകൾ ഏതു പത്രത്തിനും ആപ്തവാക്വമായിരിക്കേണ്ടതാണ്
“ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”