Practicing Physics Class 10 Kerala Syllabus Question Paper Set 4 Malayalam Medium helps identify strengths and weaknesses in a subject.
Physics Class 10 Kerala Syllabus Model Question Paper Set 4 Malayalam Medium
സമയം: 1½ മണിക്കൂർ
ആകെ സ്കോർ: 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- ഈ ചോദ്യപേപ്പറിൽ A, B, C, D എന്നീ വിഭാഗങ്ങളിലായി 18 ചോദ്യങ്ങളാണുള്ളത്.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. എന്നാൽ 7, 10, 12, 17, 18 ചോദ്യങ്ങൾക്ക് Choice നൽകിയിട്ടുണ്ട്.
- Choice നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഒന്നിനുമാത്രം ഉത്തരം എഴുതിയാൽ മതി.
Section – A
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. ഓരോ ചോദ്യ ത്തിനും 1 കോർ വീതം. (4× 1 = 4)
Question 1.
ട്രാൻസ്ഫോമറുകളുടെ ചില സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു. അപ് ട്രാൻസ് ഫോമറുകൾക്ക് അനുയോജ്യമായ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(a) പ്രൈമറി വോൾട്ടേജിനേക്കാൾ കൂടുതലാണ് സെക്കൻഡറി വോൾട്ടേജ്.
(b) സെക്കന്ററിയിൽ കട്ടിയുള്ള വയറുകളാണ് ഉപയോഗിക്കുന്നത്.
(c) സെക്കന്ററി വോൾട്ടേജിനേക്കാൾ കൂടുതലാണ് പ്രൈമറി വോൾട്ടേജ്.
(d) പ്രൈമറി കോയിലിലെ കറന്റ് സെക്കന്ററി കോയിലിലേതിനേക്കാൾ കൂടുതലാണ്.
(i) (a), (b), (d) മാത്രം
(ii) (a), (d) മാത്രം.
(iii) (a) മാത്രം
(iv) (b) മാത്രം
Answer:
(ii) (a), (d) മാത്രം.
Question 2.
കൂട്ടത്തിൽപെടാത്തത് കണ്ടെത്തുക. (കതിക, പാക്കുവെട്ടി, ത്രാസ്, സീസോ)
Answer:
പാക്കുവെട്ടി
Question 3.
കാര്യം : മനുഷ്യർക്ക് ഗാൾട്ടൺ വിസിലിന്റെ ശബ്ദം കേൾക്കാൻ കഴിയില്ല
കാരണം: മനുഷ്യരുടെ ശ്രവണപരിധി 20 Hz – 20 kHzനിടയിലാണ്
a) കാര്യവും കാരണവും ശരിയാണ്, കാരണം കാര്യത്തെ വിശദീകരിക്കുന്നു.
b) കാര്യവും കാരണവും ശരിയാണ്, പക്ഷേ കാരണം കാര്യത്തെ വിശദീകരിക്കുന്നില്ല.
c) കാര്യവും കാരണവും തെറ്റാണ്.
d) കാര്യം തെറ്റാണ്, പക്ഷേ കാരണം ശരിയാണ്
Answer:
a) കാര്യവും കാരണവും ശരിയാണ്, കാരണം കാര്യത്തെ വിശദീകരിക്കുന്നു.
Question 4.
50 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ലെൻസിന്റെ പവർ എത്രയായിരിക്കും?
a) +2 D
b) +0.5 D
c) 2D
d) 0.5 D
Answer:
-2D
f = -50 cm = \(\frac{-50}{100}\)m
P = \(\frac{1}{f}=\frac{1}{-\frac{50}{100}}=\frac{-100}{50}\) = -2D
![]()
Section – B
5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5, 11 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യ ത്തിനും 2 സ്കോർ വീതം. (7 × 2 = 14)
Question 5.
A) a) ഒരു പ്രിസത്തിലൂടെയുള്ള ധവള പ്രകാശത്തിന്റെ ഘടകവർണ്ണങ്ങളുടെ ദിശാ വ്യതിയാനവും അവയുടെ തരംഗദൈർഘ്യവും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
തരംഗദൈർഘ്യം വർധിക്കുമ്പോൾ ദിശാവ്യതി യാനം കുറയുന്നു. തരംഗ ദൈർഘ്യം കുറയുമ്പോൾ ദിശാവ്യതിയാനം കൂടുന്നു.
b) പച്ച, ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളെ അവ യുടെ തരംഗദൈർഘ്യത്തിന്റെ അവരോഹണ ക്രമത്തിൽ എഴുതുക.
Answer:
ചുവപ്പ്, മഞ്ഞ, പച്ച, നീല
OR
B) വ്യക്തമായ കാഴ്ച ലഭിക്കുന്നതിന്, അടുത്തുള്ള വസ്തുവിന്റെയോ അകലെയുള്ള വസ്തുവി ന്റെയോ പ്രതിബിംബം കണ്ണിന്റെ റെറ്റിനയിൽ പതി
ക്കണം.
a) റെറ്റിനയിൽ ഒരു പ്രതിബിംബം പതിപ്പിക്കാനുള്ള കണ്ണുകളുടെ കഴിവിന്റെ പേര് നൽകുക.
Answer:
സമഞ്ജനക്ഷമത
b) അകലത്തായി ഇരിക്കുന്ന വസ്തുക്കളുടെ പ്രതി ബിംബങ്ങൾ റെറ്റിനയിൽ രൂപപ്പെടുത്തു ന്നത് എങ്ങനെയായിരിക്കും?
Answer:
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ സിലിയറി പേശികൾ അയയുന്നു, അങ്ങനെ ലെൻസിന്റെ വക്രത കുറയും. വക്രത കുറ യുമ്പോൾ ഫോക്കസ് ദൂരം കൂടുന്നു. അങ്ങനെ അകലത്തായി ഇരിക്കുന്ന വസ്തു ക്കളുടെ പ്രതിബിംബങ്ങൾ റെറ്റിനയിൽ രൂപപ്പെടുത്തുന്നു.
Question 6.
ചിത്രം നിരീക്ഷിക്കുക.

a) വൈദ്യുതി പ്രവഹിക്കുന്നത് A യിൽ നിന്ന് B യിലേക്ക് ആണെങ്കിൽ AB എന്ന ചാലക ത്തിന്റെ ചലനദിശ കണ്ടുപിടിക്കുക (അക ത്തേക്ക്, പുറത്തേക്ക്)
Answer:
അകത്തേക്ക്
b) ചാലകത്തിന്റെ ചലനദിശ കണ്ടുപിടിക്കാൻ സഹായിച്ച നിയമം ഏത്?
Answer:
ഫ്ളെമിങ്ങിന്റെ ഇടതു കൈ നിയമം
Question 7.
കറന്റ് വഹിക്കുന്ന ഒരു ചാലകത്തിൽ ഉത്പാദിപ്പി ക്കപ്പെടുന്ന താപം പ്രശസ്തമായ ഒരു നിയമത്തി ലൂടെ വിശദീകരിക്കാൻ കഴിയും.
a) ഈ നിയമത്തിന്റെ പേരെന്ത്?
Answer:
ജൂൾ നിയമം
b) ഈ നിയമത്തിനായുള്ള ഗണിത സമവാക്യം എഴുതുക, സമവാക്യത്തിൽ ഉപയോഗിച്ചി രിക്കുന്ന ഓരോ അക്ഷരങ്ങളും വിശദീകരി ക്കുക.
Answer:
H = I2 Rt or H ∝ I2 Rt
H – ഉൽപാദിപ്പിക്കുന്ന താപം
I – കറന്റ്
R – ചാലകത്തിന്റെ പ്രതിരോധം
t – കറന്റ് പ്രവഹിക്കുന്ന സമയം
Question 8.
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വസ്തുവിന്റെ നീളം, വലുപ്പം, ഇലാസ്തികത, പദാർഥത്തിന്റെ സ്വഭാവം തുടങ്ങിയവ.
Question 9.
വൈദ്യുതോല്പ്പാദനം വർധിപ്പിക്കാനായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സർക്കാർ വലിയ പ്രോത്സാഹനം നൽകുന്നുണ്ടല്ലോ. ഊർജ പ്രതി സന്ധിയുടെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രാധാന്യ മെന്തെന്ന് വ്യക്തമാക്കുക.
Answer:
കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ പുനരു പയോഗിക്കാനാവാത്ത ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം ലോകമെമ്പാടും മലിനീകരണ ത്തിനും ആഗോളതാപനത്തിനും അതോടൊപ്പം ഊർജ പ്രതിസന്ധിക്കും കാരണമാകുന്നു.
സൗരോർജം സമൃദ്ധവും പുനരുൽപ്പാദിപ്പിക്കാ വുന്നതും പരിസ്ഥിതി സൗഹൃദവും വിദൂര സ്ഥല ങ്ങളിൽ പോലും എളുപ്പം എത്തിക്കാവുന്നതു മായതിനാൽ ഒരു മികച്ച ബദലാണ്. സോളാർ തെർമൽ പവർ പ്ലാന്റുകളിൽ വൈദ്യുതി ഉത്പാദിപ്പി ക്കാൻ സൂര്യന്റെ താപം ഉപയോഗിക്കുന്നു, അതേസമയം സോളാർ സെല്ലുകൾ സൂര്യപ്രകാ ശത്തെ നേരിട്ട് വൈദ്യുതോർജമാക്കി മാറ്റുന്നു. ദൈനംദിന ജീവിതത്തിൽ, സോളാർ വാട്ടർ ഹീറ്ററുകൾ, അടുപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ, വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം കുറയ് ക്കാനും സഹായിക്കും . സൗരോർജത്തെ കൂടുതൽ ആശ്രയിച്ചുകൊണ്ട് ഊർജ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും പ്രകൃതി വിഭവ ങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷി ക്കാനും നമുക്ക് കഴിയും.
![]()
Question 10.
ഇനിപ്പറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റാണെങ്കിൽ തിരുത്തുക.
a) രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്നുവെങ്കിൽ, അത് ഒരു രണ്ടാം വർഗ ഉത്തോലകമാണ്.
Answer:
തെറ്റ്
രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്നുവെങ്കിൽ, അത് ഒരു മൂന്നാം വർഗ ഉത്തോലകമാണ്.
b) ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തിയിൽ ഒരു ലാഭവുമില്ല.
Answer:
ശരിയാണ്
Question 11.
A) ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറിയിൽ 600 ചുറ്റുകളും സെക്കന്ററിയിൽ 1800 ചുറ്റുകളുമുണ്ട്. ഇതിന്റെ സെക്കന്ററിയിൽ 450 V ലഭിക്കുന്നു. എങ്കിൽ,
a) ഇത് ഏത് തരം ട്രാൻസ്ഫോമർ ആണ്?
Answer:
സ്റ്റെപ് അപ് ട്രാൻസ്ഫോമർ
b) പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ് എത്രയായിരിക്കും?
Answer:
\(\frac{\mathrm{V}_{\mathrm{s}}}{\mathrm{~V}_{\mathrm{p}}}=\frac{\mathrm{N}_{\mathrm{s}}}{\mathrm{~N}_{\mathrm{p}}},\)
Vp = \(\frac{V_S \times N_P}{N_S}=\frac{450 \times 600}{1800}\) = 150 V
പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ് = 150 V
OR
B) വൈദ്യുതാഘാതം ഒഴിവാക്കാൻ എടുക്കേണ്ട ഏതെങ്കിലും രണ്ട് മുൻകരുതലുകൾ എഴുതുക.
Answer:
നനഞ്ഞ കൈകൊണ്ട് വൈദ്യുത ഉപകരണ
ങ്ങൾ കൈകാര്യം ചെയ്യുകയോ സ്വിച്ച് പ്രവർ ത്തിപ്പിക്കുകയോ ചെയ്യരുത്.
സ്വിച്ച് ഓഫാക്കിയശേഷം മാത്രമേ സോക്കറ്റിൽ പ്ലഗ് ഘടിപ്പിക്കാനോ സോക്കറ്റിൽ നിന്ന് വിടുതൽ ചെയ്യാനോ പാടുള്ളൂ.
വൈദ്യുത ലൈനുകൾക്ക് സമീപം ഇരുമ്പ് അലുമിനിയം കൊണ്ട് നിർമ്മിച്ച ഏണി, തോട്ടി തുടങ്ങിയവ ഉപയോഗിക്കരുത്.
ഗൃഹവൈദ്യുത സർക്കീട്ടിൽ അറ്റകുറ്റപ്പ ണികൾ ചെയ്യുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
(ഏതെങ്കിലും രണ്ട്)
Section – C
12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. 13, 15 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യങ്ങൾക്കും 3 സ്കോർ വീതം. (6 ×3 = 18)
Question 12.
100 W ബൾബ് 230V സപ്ലൈയിൽ പ്രവർത്തി ക്കുന്നു.
a) വോൾട്ടേജ് പകുതിയാക്കുകയാണെങ്കിൽ, പവർ എത്രയായിരിക്കും?
Answer:
R = \(\frac{V^2}{P}=\frac{230^2}{100}\) = 529
V =115 V (വോൾട്ടേജ് പകുതിയാക്കുന്നു)
P = \(\frac{V^2}{R}=\frac{115^2}{529}\) = 25 W
(വോൾട്ടേജ് പകുതിയാക്കുമ്പോൾ, ലഭിക്കുന്ന പവർ യഥാർത്ഥ പവറിന്റെ 1/4 മടങ്ങ് ആയിത്തീ രുന്നു)
P = 25W
b) വോൾട്ടേജ് 1/4 മടങ്ങ് കുറയുകയാണെങ്കിൽ, പവർ എത്രയായിരിക്കും?
Answer:
V = 57.5 V (വോൾട്ടേജ് 1/4 മടങ്ങായി കുറയുന്നു)
P = \(\frac{57.5^2}{529}\) = 6.25 W
P = 6.25 W
c) വോൾട്ടേജ് ഇരട്ടിയാക്കിയാൽ ബൾബിന് എന്ത് സംഭവിക്കും?
Answer:
ഉയർന്ന വോൾട്ടേജ് കാരണം ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കും.
Question 13.
A) ബാർ മാഗ്നറ്റ്, വൈദ്യുതവാഹിയായ സോളിനോ യ്ഡ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യേക തകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കുക.
- കാന്തശക്തി താൽക്കാലികമാണ്.
- കാന്തശക്തി സ്ഥിരമാണ്
- കാന്തികധ്രുവത് മാറ്റാൻ സാധിക്കുകയില്ല
- കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയില്ല.
- കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയും.
- കാന്തികധ്രുവത് മാറ്റാൻ സാധിക്കും
Answer:
| ബാർ മാഗ്നറ്റ് | വൈദ്യുതവാഹിയായ സോളിനോയ്ഡ് |
| കാന്തൾ ക്തിസ്ഥിരമാണ് | കാന്തശക്തി താൽക്കാലി കമാണ്. |
| കാന്തശക്തി വ്യത്യാസ പ്പെടുത്താൻ കഴിയും. | കാന്തശക്തി വ്യത്യാസ പ്പെടുത്താൻ കഴിയില്ല. |
| കാന്തികധ്രുവത മാറ്റാൻ സാധിക്കുകയില്ല. | കാന്തികധ്രുവത മാറ്റാൻ സാധിക്കും |
OR
B]

a) ഉപകരണത്തിന്റെ പേര് എഴുതുക.
Answer:
വൈദ്യുത മോട്ടോർ
b) ഈ ഉപകരണത്തിന്റെ ഊർജമാറ്റം എഴുതുക.
Answer:
വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു.
c) ഈ ഉപകരണത്തിൽ ABCD എന്ന ഭാഗത്തിന്റെ പേര് എന്ത്?
Answer:
ആർമെച്ചർ
![]()
Question 14.
ഒന്ന്, രണ്ട്, മൂന്ന് വർഗത്തിലുള്ള ഉത്തോലകങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
ഒന്നാം വർഗ ഉത്തോലകം
ഒന്നാം വർഗ ഉത്തോലകത്തിൽ, യത്നത്തിനും രോധത്തിനും ഇടയിലാണ് ധാരം. രോധം യ ത്തിന് തുല്യമോ, യത്നത്തേക്കാൾ കുറവോ കൂടുതലോ ആകാം. ഒന്നാം വർഗ ഉത്തോലക ത്തിൽ യാന്ത്രിക ലാഭം ഒന്നിന് തുല്യമോ ഒന്നിനേ ക്കാൾ കൂടുതലോ ഒന്നിൽ കുറവോ ആണ്.
രണ്ടാം വർഗ ഉത്തോലകം
രണ്ടാം വർഗ ഉത്തോലകത്തിൽ, രോധം എല്ലായ് പ്പോഴും യത്നത്തേക്കാൾ കൂടുതലാണ്. യ ത്തിനും ധാരത്തിനും ഇടയിലാണ് രോധം വരുന്നത്.
രണ്ടാം വർഗ ഉത്തോലകത്തിൽ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിൽ കൂടുതലാണ്.
മൂന്നാം വർഗ ഉത്തോലകം
മൂന്നാം വർഗ ഉത്തോലകത്തിൽ, രോധം എല്ലായ് പ്പോഴും യത്നത്തേക്കാൾ കുറവാണ്. ധാരത്തിനും രോധത്തിനും ഇടയിലാണ് യത്നം വരുന്നത്. അതിന്റെ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിൽ കുറവാണ്.
Question 15.
A) ഒരു കോൺവെക്സ് ലെൻസിന്റെ 2F നുമപ്പുറം വസ്തു വയ്ക്കുമ്പോഴുള്ള പ്രതിബിംബ രൂപീ കരണം കാണിക്കുന്ന രേഖാചിത്രം വരയ്ക്കുക. പ്രതിബിംബത്തിന്റെ സ്ഥാനവും സവിശേഷതകളും എഴുതുക.
Answer:

പ്രതിബിംബത്തിന്റെ സ്ഥാനം: ലെൻസിന്റെ മറുവശത്ത് 2F നും F നും ഇടയിൽ
പ്രതിബിംബത്തിന്റെ സവിശേഷതകൾ: യഥാർത്ഥം, തലകീഴായത്, ചെറുത്
OR
B) A, B, C കോളങ്ങളിൽ തന്നിരിക്കുന്നവയെ അനുയോജ്യമായി ചേർത്തെഴുതുക

Answer:

Question 16.
(a) കാർബൺ പാദമുദ്ര എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉൽപന്നം മുതലായവയാൽ നേരിട്ടും അല്ലാതെയും ഹരിത ഗൃഹവാതകങ്ങൾ പുറ ന്തള്ളപ്പെടുന്നുണ്ട്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവിനെ തത്തു ല്യമായ കാർബൺ ഡൈഓക്സൈഡിന്റെ അളവായി പരിവർത്തനം ചെയ്ത് സൂചിപ്പിക്കുന്ന തിനെയാണ് കാർബൺ പാദമുദ്ര എന്നു വിളി ക്കുന്നത്.
(b) ഇത് കുറയ്ക്കാനായുള്ള ഏതെങ്കിലും രണ്ട് മാർഗങ്ങൾ എഴുതുക.
Answer:
- ഗാർഹിക ഊർജോപഭോഗം കുറയ്ക്കുക
- പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തുന്നതുവഴി മാലിന്യം കുറ
- ഭക്ഷണം പാഴാക്കാതിരിക്കുക
- പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗി ക്കുക
(ഏതെങ്കിലും രണ്ട്)
Question 17.
പവർ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററി കോയിലിലെ കറന്റ് 5 A ഉം പ്രൈമറി കോയിലിൽ 0.5 A ഉം ആണ്.
(a) ഇത് ഏത് തരം ട്രാൻസ്ഫോമറാണ്?
Answer:
സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ (സെക്കന്ററി യിലെ കറന്റ് പ്രൈമറിയേക്കാൾ കൂടുതലാണ്.)
(b) ഈ ട്രാൻസ്ഫോമറിന്റെ ഇൻപുട്ട് വോൾട്ടേജ് 240V ആണെങ്കിൽ ഔട്ട്പുട്ട് വോൾട്ടേജ് കണ ക്കാക്കുക.
Answer:
I = 5 A
Ip = 0.5 A
V = 240 V
Vs = ?
Is × Vs = Ip × Vp
Vs = \(\frac{V_P \times I_P}{I_S}=\frac{0.5 \times 240}{5}\) = 24 V
![]()
Section – D
18-ാമത്തെ ചോദ്യത്തിന് ചോയ്സ് ഉണ്ട്. ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരം എഴുതുക. 4 കോർ വീതം. (4 × 1 = 4)
Question 18.
A) കൊടുത്തിരിക്കുന്നവയെ ഒന്ന്, രണ്ട്, മൂന്ന് വർഗ ത്തിലുള്ള ഉത്തോലകങ്ങളായി തരംതിരിക്കുക.
പാക്കുവെട്ടി, ചൂണ്ട, കത്രിക, വീൽ ബാരോ, നാരങ്ങാക്കി, സീസോ, ഫോർസെപ്സ്, ത്രാസ്, ഉറപ്പിച്ച കപ്പി, കൈമുട്ട്, ഐസ് ടോങ്സ്.
Answer:
ഒന്നാം വർഗ ഉത്തോലകം
- ഉറപ്പിച്ച കപ്പി
- കൃതിക
- സീസോ
- താസ്
രണ്ടാം വർഗ ഉത്തോലകം
- നാരങ്ങാക്കി
- പാക്കുവെട്ടി
- വീൽ ബാരോ
മൂന്നാം വർഗ ഉത്തോലകം
- ചൂണ്ട
- ഫോർസെപ്
- കൈമുട്ട്
- ഐസ് ടോങ്സ്
OR
B) ലഘുയന്ത്രങ്ങൾ എന്നത് അധ്വാനം എളുപ്പമാ ക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണ ങ്ങളാണ് .
a) ലഘുയന്ത്രങ്ങൾ എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ബലം ഉളവാക്കുന്ന ഫലത്തിന്റെ അളവിനോ ബലത്തിന്റെ ദിശയ്ക്കോ ഇവ രണ്ടിനുമോ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണ ങ്ങളാണ് ലഘുയന്ത്രങ്ങൾ.
b) പ്രധാനമായും ആറ് തരം ലഘുയന്ത്രങ്ങളുണ്ട്. അവ ഏതൊക്കെയാണ് ?
Answer:
- ഉത്തോലകം
- കപ്പി
- അച്ചും ചക്രവും
- ചരിവുതലം
- സ്ക്രു
- ആപ്പ്
- എന്നിവയാണ് ലഘുയന്ത്രങ്ങൾ.
c) എന്താണ് യാന്ത്രിക ലാഭം (MA)?
Answer:
രോധവും യത്നവും തമ്മിലുള്ള അനുപാത സംഖ്യയാണ് യാന്ത്രികലാഭം (Mechanical Advantage – MA). ഇത് യത്നത്തിന്റെ എത മടങ്ങാണ് രോധം എന്ന് സൂചിപ്പിക്കുന്ന സംഖ്യ യാണ്.
യാന്ത്രികലാഭം, MA = രോധം യത്നം
d) ഒരു വീലിന്റെയും ആക്സിലിന്റെയും യാന്ത്രിക ലാഭം ………. ആണ്.
Answer:
