Students can read Kerala SSLC Physics Question Paper March 2023 with Answers Malayalam Medium and Kerala SSLC Physics Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Physics Question Paper March 2023 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
സെക്ഷൻ – A
ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 1 സ്കോർ വീതം. (4 × 1 = 4)
Question 1.
സോളിനോയ്ഡിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉണ്ടാ വുന്ന പ്രധാന ഫലമാണ് ….. (1)
(രാസഫലം, യാന്ത്രികഫലം, കാന്തികഫലം, പ്രകാശഫലം)
Answer:
കാന്തികഫലം
Question 2.
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ മാറ്റ മുണ്ടാകുമ്പോൾ അതിൽ ഒരു emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസത്തിന്റെ പേര് എഴുതുക. (1)
Answer:
വൈദ്യുതകാന്തികപ്രേരണം
Question 3.
ദർപ്പണങ്ങളിൽ, ന്യൂകാർട്ടീഷ്യൻ ചിഹ്നരീതി പ്രകാരം ഏത് ബിന്ദുവാണ് ദൂരങ്ങൾ അളക്കുമ്പോൾ മൂലബിന്ദുവായി പരി ഗണിക്കുന്നത്? (1)
Answer:
പോൾ
![]()
Question 4.
വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഓപ്റ്റിക്കൽ ഫൈബറുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ് ഉപ യോഗപ്പെടുത്തിയിരിക്കുന്നത്? (1)
Answer:
പൂർണാന്തര പ്രതിപതനം
Question 5.
ആരോഗ്യമുള്ള കണ്ണിൽ നിന്ന് ‘നിയർ പോയിന്റ് ലേക്കുള്ള ദൂരം എത്രയാണ്? (1)
Answer:
25 സെൻ്റീമീറ്റർ / 0.25 മീറ്റർ
സെക്ഷൻ – B
ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 2 സ്കോർ വീതം. (4 × 1 = 4)
Question 6.
(a) ഇൻകാൻഡസെന്റ് ലാമ്പിന്റെ പ്രധാനപ്പെട്ട പോരായ്മ എന്താണ്? (1)
(b) ഇൻകാൻഡ സെന്റ് ലാമ്പുകളിൽ ഫിലമെന്റായി ടങ്സ്റ്റൺ ഉപയോഗപ്പെടുത്താൻ കാരണമായ അതിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക. (1)
Answer:
(a) ഇൻകാൻഡസെന്റ് ലാമ്പുകളിൽ നൽകുന്ന വൈദ്യു തോർജത്തിന്റെ ഭൂരിഭാഗവും താപരൂപത്തിൽ നഷ്ടപ്പെ ടുന്നു.
(b) ഉയർന്ന റെസിസ്റ്റിവിറ്റി
ഉയർന്ന ദ്രവണാങ്കം.
Question 7.
ചിത്രം നിരീക്ഷിക്കുക. ശ്രേണിയിൽ ക്രമീകരിച്ച രണ്ട് 16 Ω പ്രതിരോധകങ്ങളുടെ അഗ്രങ്ങളിൽ 24 V പൊട്ടൻഷ്യൽ വ്യത്യാസം പ്രയോഗിച്ചിരിക്കുന്നു.

(a) സർക്കീട്ടിലെ സഫല പ്രതിരോധം കണക്കാക്കുക. (1)
(b) ഈ പ്രതിരോധകങ്ങൾ സമാന്തര രീതിയിൽ ക്രമീകരിച്ച് ഇതേ വോൾട്ടേജിൽ ബന്ധിപ്പിച്ചാൽ സർക്കീട്ടിലെ വൈദ്യുത പ്രവാഹ തീവ്രത എത്രയായിരിക്കും? (1)
Answer:

Question 8.
കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ ആ ചാലകത്തിൽ ഒരു ബലം അനുഭവപ്പെടുന്നു.
(a) ഈ ബലത്തിന്റെ ദിശ കണ്ടെത്തുന്നതിന് സഹായിക്കുന്ന നിയമം ഏതെന്ന് എഴുതുക.
(b) ഈ തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏതെങ്കിലും രണ്ട് ഉപകരണങ്ങളുടെ പേര് എഴുതുക.
Answer:
(a) ഫ്ളെമിങ്ങിന്റെ ഇടതുകൈ നിയമം.
(b) ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ, വൈദ്യുത മോട്ടോർ
![]()
Question 9.
ചിത്രം നിരീക്ഷിക്കുക.

ചിത്രം പകർത്തി വരച്ച് രേഖാചിത്രം പൂർത്തിയാക്കി പ്രതി ബിംബം ചിത്രീകരിക്കുക.
Answer:

Question 10.
അനുയോജ്യമായി ചേരുംപടി ചേർക്കുക.
| A | B |
| (a) ഫ്യുവൽ സെൽ | (i) കാർബൺ |
| (b) എൽ.പി.ജി. | (ii) മീഥെയ്ൻ |
| (c) കൽക്കരി | (iii) ഹൈഡ്രജൻ |
| (d) സി.എൻ.ജി. | (iv) ബ്യൂട്ടെയ്ൻ |
Answer:
| A | B |
| (a) ഫ്യുവൽ സെൽ | (iii) ഹൈഡ്രജൻ |
| (b) എൽ.പി.ജി. | (iv) ബ്യൂട്ടെയ്ൻ |
| (c) കൽക്കരി | (i) കാർബൺ |
| (d) സി.എൻ.ജി. | (ii) മീഥെയ്ൻ |
സെക്ഷൻ – C
ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 3 സ്കോർ വീതം. (4 × 3 = 12)
Question 11.
ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോ പച്ചിരുമ്പ് കോറിൽ ചുറ്റിയ കവചിത ചെമ്പുകമ്പിച്ചുരുളിലൂടെ DC വൈദ്യുതി പ്രവഹിക്കുന്നു.

(a) പരീക്ഷണ സജ്ജീകരണത്തെ നിരീക്ഷിച്ചുകൊണ്ട് ഈ വൈദ്യുതകാന്തത്തിന്റെ ദക്ഷിണ ധ്രുവത്തെ തിരിച്ചറിയു ന്നതിനുള്ള ഒരു മാർഗം എഴുതുക. (1)
(b) വൈദ്യുത കാന്തങ്ങളുടേയും സ്ഥിരകാന്തങ്ങളായ ബാർമാഗ്നെറ്റുകളുടേയും സവിശേഷതകൾ താരതമ്യം ചെയ്യുക. (2)
Answer:
(a) വൈദ്യുതി പ്രവഹിക്കുന്ന സോളിനോയിഡിന്റെ ഏത് അഗ്രത്തിലാണോ വൈദ്യുതപ്രവാഹം പ്രദക്ഷിണ ദിശയി ലായത് ആ അഗ്രം ദക്ഷിണധ്രുവം ആയിരിക്കും. ഇവിടെ B എന്ന അഗ്രമാണ് ദക്ഷിണധ്രുവം.
(b)
| വൈദ്യുത കാന്തം | ബാർമാഗ്നെറ്റ് |
| കാന്തശക്തി സ്ഥിരമാണ്. | താൽക്കാലികമാണ് |
| ധ്രുവത മാറ്റാൻ കഴിയും | ധ്രുവത മാറ്റാൻ കഴിയില്ല. |
| കാന്തിക ശക്തി മാറ്റാൻ കഴിയും | കാന്തിക ശക്തി മാറ്റാൻ കഴിയില്ല. |
Question 12.
പവർ നഷ്ടമില്ലാത്ത ഒരു ട്രൻസ്ഫോർമറിന്റെ സെക്കൻഡറി കോയിലിലെ കറന്റ് 5A ഉം പ്രൈമറി കോയിലിലെ കറന്റ് 0.5 A ഉം ആണ്.
(a) ഇത് ഏത് തരം ട്രാൻസ്ഫോർമറാണ്? (1)
(b) ഈ ട്രാൻസ്ഫോർമറിന്റെ പ്രൈമറിയിലെ വോൾട്ടത 240V ആണെങ്കിൽ സെക്കൻഡറിയിലെ വോൾട്ടത കണക്കാ ക്കുക. (2)
Answer:
(a) സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോമർ
(b) IS = 5A, IP = 0.5A, VP = 240V, VS =?
IS × VS = IP × VP
VS = \(\frac{I_P \times V_P}{I_S}\)
= \(\frac{0.5 \times 240}{5}\)
= 24 V
Question 13.
കാഴ്ചക്ക് ന്യൂനതയുള്ള ഒരു വ്യക്തിയെ പരിശോധിച്ച് ഡോക്ടർ നൽകിയ കുറിപ്പിൽ -1D, -1.25 D എന്ന് രേഖ പ്പെടുത്തിയിരിക്കുന്നു.
(a) ഡോക്ടറുടെ കുറിപ്പിലെ ഈ അളവുകൾ എന്തിനെ സൂചിപ്പിക്കുന്നു? (1)
(b) കണ്ണിന്റെ ഈ ന്യൂനത എന്ത് പേരിൽ അറിയപ്പെടുന്നു? (1)
(c) ഈ ന്യൂനതക്കുള്ള കാരണം എഴുതുക. (1)
Answer:
(a) ലെൻസിന്റെ പവർ
(b) ഹ്രസ്വദൃഷ്ടി (മയോപ്പിയ
(c) നേത്രഗോളത്തിന്റെ വലുപ്പം കൂടിയത് / കണ്ണിലെ ലെൻസിന്റെ പവർ കൂടിയത് കാരണം.
![]()
Question 14.
ഒരു കോൺകേവ് ദർപ്പണത്തിൽ നിന്ന് 10 സെ.മീ. അകലെ 6 സെ. മീ. ഉയരമുള്ള ഒരു വസ്തു യഥാർത്ഥവും തലകീഴായതുമായ 3 സെ.മീ. ഉയരമുള്ള ഒരു പ്രതിബിംബം രൂപീകരിച്ചു.
(a) പ്രതിബിംബത്തിന്റെ ആവർധനം കണക്കാക്കുക. (1)
(b) ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാക്കുക. (2)
Answer:

Question 15.
ചിത്രം നിരീക്ഷിക്കുക. ഒരു പ്രകാശരശ്മി മാധ്യമം -1 നിന്ന് മാധ്യമം -2 ലേക്ക് കടക്കുന്നു.

(a) ഇവയിൽ ഏത് മാധ്യമത്തിനാണ് കൂടുതൽ പ്രകാശിക സാന്ദ്രത ഉള്ളത്? (1)
(b) (i) ആപേക്ഷിക അവർത്തനാങ്കം (2)
(ii) കേവല അപവർത്തനാങ്കം എന്നീ പദങ്ങൾ എന്തെന്ന് വിശദമാക്കുക.
Answer:
(a) മാധ്യമം-1
(b) (i) ആപേക്ഷിക അപവർത്തനാങ്കം: ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാ ങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം എന്നു പറ യുന്നു.
(ii) ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപ വർത്തനാങ്കത്തെ കേവല അപവർത്തനാങ്കം എന്നു പറയുന്നു.
സെക്ഷൻ – D
ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 4 സ്കോർ വീതം. (4 × 4 = 16)
Question 16.
60 Ω പ്രതിരോധമുള്ള ഒരു ഹീറ്റിങ്ങ് കോയിൽ 240 V സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
(a) ഈ ഉപകരണത്തിന്റെ പവർ കണക്കാക്കുക. (1)
(b) 5 മിനിറ്റ് കൊണ്ട് ഈ ഹീറ്റിങ്ങ് കോയിൽ ഉൽപ്പാദിപ്പി ക്കുന്ന താപത്തിന്റെ അളവ് കണക്കാക്കുക. (1)
(c) ഈ ഉപകരണം 10 മണിക്കൂർ പ്രവർത്തിച്ചാൽ വിനിയോ ഗിക്കുന്ന ഊർജത്തിന്റെ അളവ് വ്യവസായിക യൂണിറ്റിൽ കണക്കാക്കുക.
Answer:

Question 17.
നമ്മുടെ രാജ്യത്ത് പവർ സ്റ്റേഷനുകളിൽ AC ജനറേറ്ററുകൾ ഉപയോഗിക്കുന്നു.
(a) നമ്മുടെ പവർ സ്റ്റേഷനുകളിൽ ജനറേറ്ററുകൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് എത്ര വോൾട്ടിലാണ്? (1)
(b) പ്രേഷണ നഷ്ടം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ത്? (1)
(c) പ്രേഷണ നഷ്ടം കുറക്കുന്നത് എങ്ങിനെ എന്ന് വിശദമാ ക്കുക. (2)
Answer:
(a) 11000 V/11 kV
(b) ദൂരസ്ഥലങ്ങളിലേക്ക് പവർ പ്രേഷണം ചെയ്യുമ്പോൾ ചാലകത്തിൽ താപരൂപത്തിൽ ഊർജനഷ്ടം ഉണ്ടാകുന്നു. ഇതാണ് പ്രസരണ നഷ്ടം.
H = I2Rt, താപം കുറയ്ക്കാനായി I, R ഇവ കുറയ്ക്ക ണം.
P = IV ആയതിനാൽ I കുറയുമ്പോൾ പവർ കുറ യാതിരിക്കാൻ V, വോൾട്ടേജ് കൂട്ടുക. അതായിത് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രേഷണം ചെയ്യുക.
![]()
Question 18.
+10 സെ.മീ ഫോക്കസ് ദൂരമുള്ള ഒരു ലെൻസിൽ നിന്നും 15 സെ.മീ അകലെ ഒരു വസ്തു വെച്ചിരിക്കുന്നു. (2)
(a) ഇവിടെ ഏത് തരം ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്? (1)
(b) പ്രതിബിംബത്തിലേക്കുള്ള ദൂരം കണക്കാക്കുക.
(c) പ്രതിബിംബത്തിന്റെ സ്വഭാവം എന്തെന്ന് എഴുതുക. (2)
Answer:
(a) കോൺവെക്സ് ലെൻസ്
(b) u = -15 cm
f = +10 cm

\(\frac{1}{V}=\frac{1}{30}\)
∴ V = 30 cm
(c) തലകീഴായത്, യഥാർത്ഥം
Question 19.
അസ്തമയ സൂര്യന്റെ ചുവപ്പും മനോഹരമായ മഴവില്ലും പ്രകൃതിയെ വർണ്ണാഭമാക്കുന്നു.
(a) മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏതെന്ന് എഴുതുക. (1)
(b) പ്രാഥമിക മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന നിറം ഏതാണ്? (1)
(c) അസ്തമയ സൂര്യന്റെ ചുവപ്പു നിറത്തിനുള്ള കാരണം വിശദമാക്കുക. (2)
Answer:
(a) പ്രകീർണനം
(b) ചുവപ്പ്
(c) ചുവപ്പിന് തരംഗദൈർഘ്യം കൂടുതലാണ്. വിസരണം കുറവാണ്. അസ്മയ സമയത്ത് സൂര്യപ്രകാശം അന്തരി ക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ തരം ഗദൈർഘ്യം കുറഞ്ഞ വർണങ്ങൾ വിസരണത്തിനു വിധേയമായി നഷ്ടപെട്ടുപോകുന്നു. തരംഗദാർഘ്യം കൂടിയ ചുവപ്പ് വർണത്തിലായിരിക്കും സൂര്യനെ കാണാൻ കഴിയുന്നത്.
![]()
Question 20.
കൽപ്പാക്കം, മൂലമറ്റം, നെയ്ലി എന്നിവിടങ്ങളിൽ പവർ സ്റ്റേഷനുകൾ നിലവിലുണ്ട്.
(a) ഇവയിൽ ന്യൂക്ലിയർ പവർ സ്റ്റേഷൻ ഏതെന്ന് എഴിതുക. (1)
(b) ന്യൂക്ലിയർ പവർ സ്റ്റേഷനിൽ നടക്കുന്ന ഊർജമാറ്റങ്ങൾ വിശദമാക്കുക. (1)
(c) ഏത് തരത്തിലുള്ള മലിനീകരണമാണ് ഇത്തരം പവർ സ്റ്റേഷനുകൾ മൂലമുണ്ടാകുന്നത്? (2)
Answer:
(a) കല്പാക്കം
(b) ന്യൂക്ലിയർ ഊർജം → താപോർജം → യാന്ത്രികോർജം → വൈദ്യുതോർജം
(c) ആണവ മലിനീകരണം.