The comprehensive approach in Kerala SCERT Class 9 Physics Solutions Chapter 1 Notes Malayalam Medium പ്രകാശത്തിൻ്റെ അപവർത്തനം Questions and Answers ensures conceptual clarity.
Std 9 Physics Chapter 1 Notes Solutions Malayalam Medium പ്രകാശത്തിൻ്റെ അപവർത്തനം
Kerala Syllabus 9th Class Physics Notes Malayalam Medium Chapter 1 Questions and Answers പ്രകാശത്തിൻ്റെ അപവർത്തനം
Class 9 Physics Chapter 1 Notes Malayalam Medium Let Us Assess Answers
Question 1.
A, B എന്നീ മാധ്യമങ്ങളിലൂടെ പ്രകാശരശ്മി കടന്നുപോകുന്ന രേഖാചിത്രം നൽകിയിരിക്കുന്നു.
a) A, B എന്നീ മാധ്യമങ്ങളിൽ ഏത് മാധ്യമത്തിലായിരിക്കും പ്രകാശവേഗം കുറവ്?
b) ഇവയിൽ പ്രകാശികസാന്ദ്രത കൂടിയ മാധ്യമം ഏതായിരിക്കും? ഉത്തരം സാധൂകരിക്കുക.
Answer:
a) B എന്ന മാധ്യമത്തിൽ പ്രകാശവേഗം കുറവായിരിക്കും.
b) B എന്ന മാധ്യമത്തിൽ പ്രകാശിക സാന്ദ്രത കൂടുതലാണ്. ഇവിടെ A യിൽ നിന്ന് B യിലേക്ക് കടക്കുമ്പോൾ പ്രകാശരശ്മി ലംബത്തോട് അടുക്കുന്നു. പ്രകാശികസാന്ദ്രത കുറഞ്ഞതിൽ നിന്നും കൂടിയതിലേക്ക് കടക്കുമ്പോഴാണ് പ്രകാശരശ്മി
പ്രകാശരശ്മി ലംബത്തോട് അടുക്കുന്നത്. അതിനാൽ പ്രകാശിക സാന്ദ്രത കൂടുതൽ B യ്ക്ക് ആയിരിക്കും.
Question 2.
താഴെ കൊടുത്തിരിക്കുന്ന ചിത്രം പൂർത്തിയാക്കുക. പതനകോൺ, അപവർത്തനകോൺ ഇവ അടയാളപ്പെടുത്തുക.
Answer:
Question 3.
പ്രകാശം മാധ്യമം X ൽ നിന്ന് മാധ്യമം Y യിലേക്ക് കടന്നു പോകുന്നു. ഇവിടെ പതന കോണിനേക്കാൾ കൂടുതലാണ് അപവർത്തനകോൺ
a) X, Y ഇവയിൽ ഏതു മാധ്യമത്തിൽ ആയിരിക്കും പ്രകാശത്തിന് വേഗം കൂടുതൽ?
b) അപവർത്തനാങ്കം കൂടിയ മാധ്യമം ഏതായിരിക്കും?
c) പ്രകാശപാത ചിത്രീകരിക്കുക.
Answer:
a) Y
b) X
Question 4.
വിവിധ മാധ്യമങ്ങളുടെ അപവർത്തനാങ്കം പട്ടികയിൽ കൊടുത്തിരിക്കുന്നു.
മാധ്യമം | അപവർത്തനാങ്കം |
ക്രൗൺ ഗ്ലാസ് | 1.52 |
ഗ്ലിസറിൻ | 1.47 |
സൺഫ്ളവർ ഓയിൽ | 1.47 |
ജലം | 1.33 |
ഫ്ളിന്റ് ഗ്ലാസ് | 1.62 |
a) പ്രകാശം ഏതു മാധ്യമത്തിലൂടെയാണ് ഏറ്റവും കൂടിയ വേഗത്തിൽ സഞ്ചരിക്കുന്നതെന്ന് കണ്ടെത്തുക.
b) ഗ്ലിസറിനിൽ നിന്ന് സൺഫ്ലവർ ഓയിലിലേക്ക് ചരിഞ്ഞ് പതിക്കുന്ന പ്രകാശരശ്മിയുടെ ദിശയ്ക്ക് വ്യതിയാനം സംഭവിക്കുമോ? കാരണം വിശദമാക്കുക.
c) ഗ്ലാസിൽ നിന്ന് പട്ടികയിൽ സൂചിപ്പിച്ച ഓരോ മാധ്യമത്തിലേക്കും പ്രകാശം കടത്തിവിടുന്നു. 30° പതനകോണിലാണ് പ്രകാശം പതിപ്പിക്കുന്നതെങ്കിൽ ഏതു മാധ്യമത്തിലായിരിക്കും അപവർത്തനകോൺ ഏറ്റവും കൂടുതൽ? എന്തുകൊണ്ട്?
Answer:
a) ജലത്തിൽ
b) ഇല്ല, ഈ രണ്ട് മാധ്യമങ്ങളിലെയും പ്രകാശവേഗം തുല്യമായതിനാൽ (അപവർത്തനാങ്കം തുല്യമായതിനാൽ) പ്രകാശത്തിന് അപവർത്തനം സംഭവിക്കുന്നില്ല.
c) ജലത്തിൽ. ഇവയിൽ പ്രകാശിക സാന്ദ്രത ഏറ്റവും കുറവ് ജലത്തിനാണ്.
Question 5.
ചിത്രം നിരീക്ഷിക്കുക. രണ്ടു വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശരശ്മി പതിക്കുന്നതു ചിത്രീകരിച്ചിരിക്കുന്നു.
a) ഏതു മാധ്യമത്തിനാണ് പ്രകാശികസാന്ദ്രത കൂടുതൽ? എന്തുകൊണ്ട്?
b) ഏതു മാധ്യമത്തിന്റെ അപവർത്തനാങ്കമാണ് കൂടുതൽ
Answer:
a) മാധ്യമം 1 ന് ആയിരിക്കും പ്രകാശികസാന്ദ്രത കൂടുതൽ.
മാധ്യമം 1 ലെ അപവർത്തനകോൺ മാധ്യമം 2 ലെ അപവർത്തന കോണിനേക്കാൾ കുറവാണ്. അതായത് വായുവിൽ നിന്ന് മാധ്യമം 1 ലേക്ക് കടക്കുമ്പോഴാണ് പ്രകാശരശ്മി ലംബത്തോട് കൂടുതൽ അടുക്കുന്നത്.
b) മാധ്യമം 1ന്റെ അപവർത്തനാങ്കമാണ് കൂടുതൽ.
Question 6.
ചിത്രം നിരീക്ഷിക്കുക.
a) പൂർണ്ണാന്തര പ്രതിപതനം സൂചിപ്പിക്കുന്ന ചിത്രം ഏതാണ്?
b) അപവർത്തനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്?
a) ചിത്രം (1)
b) ചിത്രം (2) ഉം ചിത്രം (3)ഉം
Question 7.
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 42° ആണ്. തന്നിരിക്കുന്നവയിൽ ഏത് പതനകോണിൽ പതിക്കുമ്പോഴാണ് പ്രകാശത്തിന് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുക?
a) 40°
b) 49°
c) 38°
d) 42°
Answer:
49°
Question 8.
മോട്ടോർ സൈക്കിളിന്റെ റിഫ്ലക്ടറുകളിൽ അനേകം ചെറിയ പ്രിസങ്ങൾ കാണുവാൻ കഴിയും.ഇവ ഉള്ളതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് വിശദമാക്കുക.
Answer:
പ്രിസങ്ങളിൽ പതിക്കുന്ന പ്രകാശരശ്മികൾക്ക് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നു. അനേകം ചെറു പ്രസങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനാൽ അവയിൽ പതിക്കുന്ന പ്രകാശരശ്മികൾ ഒട്ടും തീവ്രത കുറയാതെ തന്നെ പ്രതിപതിക്കുന്നു. ചെറിയ പ്രകാശം പതിച്ചാൽ പോലും കൂടുതൽ പ്രകാശിതമായി ദൃശ്യമാകും.
Question 9.
പട്ടിക നിരീക്ഷിക്കൂ.
മാധ്യമം | അപവർത്തനാങ്കം |
വായു | 1.0003 |
ജലം | 1.33 |
മണ്ണെണ്ണ | 1.44 |
ടർപെന്റയിൻ ഓയിൽ | 1.47 |
ക്രൗൺ ഗ്ലാസ് | 1.52 |
വജ്രം | 2.42 |
Answer:
a) പട്ടികയിൽ നൽകിയിരിക്കുന്നവയിൽ പ്രകാശവേഗം ഏറ്റവും കുറഞ്ഞ മാധ്യമം ഏത്?
b) വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗം 3 × 108 m/s ആണ്. മണ്ണെണ്ണയിലൂടെയുള്ള പ്രകാശ വേഗം എത്രയായിരിക്കും?
c) വായുവിൽ നിന്ന് വജ്രത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞു പതിക്കുമ്പോൾ അപവർത്തന രശ്മി ലംബത്തോട് അടുക്കുമോ അതോ അകലുമോ? ഉത്തരം സാധൂകരിക്കുക.
Ansswer:
a) വജ്രം
b) c = 3 × 108 m/s
n = 1.44 n = \(\frac{c}{v}\)
v = \(\frac{c}{n}\)
v = \(\frac{c}{n}\) = \(\frac{3 \times 10^8 \mathrm{~m} / \mathrm{s}}{1.44}\)
v = 2.08 × 108 m/s
c) ലംബത്തോട് അടുക്കും. വജ്രത്തിന് പ്രകാശിക സാന്ദ്രത കൂടുതലാണ്. പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയതിലേക്ക് കടക്കുന്നതിനാൽ ലംബത്തോട് അടുക്കും.
Question 10.
A, B, C, D എന്നീ മാധ്യമങ്ങളിലൂടെ കടന്നുപോകുന്ന പ്രകാശരശ്മിയുടെ പാത നൽകിയിരിക്കുന്നു. ശരിയായവ തെരഞ്ഞെടുക്കുക.
(മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രത A<B<C<D
Answer:
ചിത്രം (5), (7), (8)
Question 11.
മെത്തനോളിലെ പ്രകാശവേഗത്തേക്കാൾ കുറഞ്ഞ വേഗത്തിലാണ് എത്തനോളിൽ കൂടി പ്രകാശം സഞ്ചരിക്കുന്നത്. ഇവയിൽ അപവർത്തനാങ്കം കുറവ് ഏതു മാധ്യമത്തിന് ആയി രിക്കും? എന്തുകൊണ്ട്?
Answer:
മെത്തനോളിന് അപവർത്തനാങ്കം കുറവായിരിക്കും. എത്തനോളിലെ പ്രകാശവേഗത്തേക്കാൾ കൂടുതൽ വേഗം മെത്തനോളിൽ ആയതിനാൽ.
തുടർപ്രവർത്തനങ്ങൾ
Question 1.
സമതല ദർപ്പണങ്ങൾക്ക് പകരമായി പ്രിസങ്ങൾ ഉപയോഗിച്ച് പെരിസ്കോപ്പുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കൂ.
Answer:
(സൂചനകൾ)
കണ്ണാടികളോ പ്രിസങ്ങളോ പ്രിസങ്ങളോ ഉപയോഗിച്ച് വസ്തുക്കൾക്ക് മുകളിലോ, ചുറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് പെരിസ്കോപ്പുകൾ. സാധാരണയായി, പെരിസ്കോപ്പുകളിൽ 45° കോണിലുള്ള കണ്ണാടികൾ ഉപയോഗിക്കുന്നു, പക്ഷേ പ്രിസങ്ങളും ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങൾ:
- റൈറ്റ് ആംഗിൾഡ് പ്രിസങ്ങൾ
- 2 പി.വി.സി. പൈപ്പുകൾ അല്ലെങ്കിൽ കാർഡ്ബോർഡ് ട്യൂബുകൾ (30-40 സെന്റിമീറ്റർ വീതമുള്ളത്)
- പശ
- കട്ടർ
- സാൻഡ് പേപ്പർ
ഘട്ടങ്ങൾ:
1. ട്യൂബുകൾ തയ്യാറാക്കുക – രണ്ട് പി.വി.സി. പൈപ്പുകൾ അല്ലെങ്കിൽ കാർഡ്ബോർഡ് ട്യൂബുകൾ ആവശ്യമുള്ള നീളത്തിൽ മുറിക്കുക. – സാൻഡ് പേപ്പർ ഉപയോഗിച്ച് അരികുകൾ മിനുസമാക്കുക.
2. പ്രിസങ്ങൾ ഘടിപ്പിക്കുക
- ഓരോ ട്യൂബ് അറ്റത്തും ട്യൂബിന്റെ തുറന്ന വശത്തിനും അഭിമുഖമായി ഹൈപ്പോടെന്യുസ് വരത്തക്കവിധം ഒരു പ്രിസം ഘടിപ്പിക്കുക.
- പശ ഉപയോഗിച്ച് ഉറപ്പിക്കുക.
3. ട്യൂബുകൾ ചേർക്കുക
- ട്യൂബുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക. അതിനു ശേഷം ഉറപ്പിക്കുക.
- വേണമെങ്കിൽ, പ്രതിപതനങ്ങൾ കുറയ്ക്കുന്നതിന് ഉള്ളിൽ കറുപ്പ് പെയിന്റ് നൽകാം.
- എല്ലാ ഭാഗങ്ങളും ഉറപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക.
Question 2.
ഗ്ലിസറിൻ, ജലം, വെളിച്ചെണ്ണ, ഗ്ലാസ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുടെ ക്രിട്ടിക്കൽ കോൺ ഒരു പരീക്ഷണ പ്രോജക്ടിലൂടെ കണ്ടെത്തി താരതമ്യം ചെയ്യുക. ഉദ്ദേശ്യം, സാമഗ്രികൾ, പഠനരീതി,പഠനഫലങ്ങൾ തുടങ്ങിയ ഘട്ടങ്ങൾ ഉൾപ്പെടുത്തി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക.
Answer:
ലക്ഷ്യം
ഗ്ലാസ്, വെളിച്ചെണ്ണ, ഗ്ലിസറിൻ, ജലം തുടങ്ങിയ വിവിധ വസ്തുക്കളുടെ ക്രിട്ടിക്കൽ കോൺ നിർണ്ണയിക്കാൻ.
വസ്തുക്കൾ | അപവർത്തനാങ്കം |
ഗ്ലാസ് | 1.52 |
വെളിച്ചെണ്ണ | 1.45 |
ഗ്ലിസറിൻ | 1.47 |
ജലം | 1.33 |
ക്രിട്ടിക്കൽ കോൺ (9)കണ്ടെത്താൻ ൽസ് നിയമം നമ്മെ സഹായിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുതലുള്ള മാധ്യമത്തിൽ നിന്ന് കുറവുള്ള ഒരു മാധ്യമത്തിലേക്ക് സഞ്ചരിക്കുന്ന പ്രകാശത്തിന് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്ന പതന കോണാണ് ക്രിട്ടിക്കൽ കോൺ.
ക്രിട്ടിക്കൽ കോൺ കണ്ടെത്താനുള്ള സമവാക്യം
സ് നെൽമ്പ് നിയമം n1 sin(θ1) = n2 sin(θ2)
θ2 = 90° (ക്രിട്ടിക്കൽ കോണിൽ), sin(θ2) = 1 ആകുമ്പോൾ
sin(θc) = \(\frac{n_2}{n_1}\)
θc = sin-1\(\left(\frac{n_2}{n_1}\right)\)
ഇവിടെ n1 എന്നത് പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിലെ അപവാർത്തനാങ്കവും n2 എന്നത് പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലെ അപവാർത്തനാങ്കവുമാണ്.
ക്രിട്ടിക്കൽ കോൺ കണക്കാക്കുന്നു
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ
θc = sin-1 \(\frac{n_2}{n_1}\)
θc = sin-1 \(\left(\frac{1}{1.52}\right)\)
θc ≈ 41.14°
വെളിച്ചെണ്ണയുടെ ക്രിട്ടിക്കൽ കോൺ
θc = sin-1 \(\left(\frac{1}{1.45}\right)\)
θc ≈ 43.60°
ഗ്ലിസറിന്റെ ക്രിട്ടിക്കൽ കോൺ
θc = sin-1 \(\left(\frac{1}{1.47}\right)\)
θc ≈ 42.86°
ജലത്തിന്റെ ക്രിട്ടിക്കൽ കോൺ
θc = sin-1 \(\left(\frac{1}{1.33}\right)\)
θc ≈ 48.75°
വസ്തുക്കൾ | ക്രിട്ടിക്കൽ കോൺ |
ഗ്ലാസ് | 41.14° |
വെളിച്ചെണ്ണ | 43.60° |
ഗ്ലിസറിൻ | 42.86° |
ജലം | 48.75° |
ജലത്തിനാണ് ഏറ്റവും കൂടിയ ക്രിട്ടിക്കൽ കോണുള്ളതെന്ന് നിരീക്ഷിക്കാൻ കഴിയും. പഠനവി ധേയമാക്കിയ മാധ്യമങ്ങളിൽ ഏറ്റവും കുറഞ്ഞ അപവാർത്തനാങ്കവും ജലത്തിനാണെന്ന് മനസിലാക്കാം. ഈ കൂട്ടത്തിൽ ഗ്ലാസ്സിന് ഏറ്റവും കുറഞ്ഞ ക്രിട്ടിക്കൽ: കോൺ ആണുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും ഉയർന്ന അപവർത്തനാങ്കവും ഗ്ലാസിന് തന്നെയായിരിക്കും. ഒരേ അപവർത്തനാങ്കമുള്ളത് കാരണം, ഗ്ലിസറിനും വെളിച്ചെണ്ണയ്ക്കും ഏകദേശം ഒരേ ക്രിട്ടിക്കൽ കോണാണുള്ളത്.
നിഗമനം
പ്രകാശശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് ക്രിട്ടിക്കൽ കോൺ. ഗ്ലിസറിൻ, ജലം, വെളിച്ചെണ്ണ, ഗ്ലാസ് എന്നിവയുടെ ക്രിട്ടിക്കൽ കോണുകൾ ഈ പഠനത്തിൽ കണക്കാക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിൽ ക്രിട്ടിക്കൽ കോണുകളെക്കുറിച്ചുള്ള ധാരണ ആവശ്യമാണ്.
Question 3.
പ്രകാശരശ്മി പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോൾ അപവർത്തനകോൺ 90° ആകുമോ? പ്രവർത്തനം ചെയ്ത് നോക്കി സയൻസ് ഡയറിയിൽ കുറിക്കൂ.
Answer:
ലക്ഷ്യം
പ്രകാശം വായുവിൽ നിന്ന് ജലത്തിലേക്കോ ഗ്ലാസിലേക്കോ നീങ്ങുമ്പോൾ അപവർത്തനത്തിന്റെ കോണിന് 90° ആകാൻ കഴിയുമോ എന്ന് കണ്ടെത്താൻ.
അനുമാനം
സാന്ദ്രത കുറഞ്ഞ ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതയുള്ള മാധ്യമത്തിലേക്ക് പോകുമ്പോൾ അപവർത്തനത്തിന്റെ കോൺ 90° ആയിരിക്കാൻ കഴിയില്ല.
ആവശ്യമായ സാധനങ്ങൾ
- ലേസർ പോയിന്റർ അല്ലെങ്കിൽ ഫ്ലാഷ് ലൈറ്റ്
- പ്രോട്രാക്ടർ (Protractor)
- തെളിഞ്ഞ പാത്രം
- ജലം – ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കഷണം
- പേന അല്ലെങ്കിൽ പെൻസിൽ
പ്രവർത്തനരീതി
- തെളിഞ്ഞ പാത്രത്തിൽ വെള്ളം നിറച്ച് ഒരു മേശപ്പുറത്ത് വയ്ക്കുക.
- ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കഷണം പാത്രത്തിനടുത്ത് വയ്ക്കുക.
- ജലോപരിതലത്തിൽ ലേസർ അല്ലെങ്കിൽ ഫ്ലാഷ് ലൈറ്റ് വ്യത്യസ്ത കോണുകളിൽ പ്രകാശിപ്പിക്കുക (0°, 30°, 45°, 60°, മുതലായവ)
- പതനകോണും അപവർത്തനത്തിന്റെ കോണും അളക്കുക.
- നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
പ്രകാശം വായുവിൽ നിന്ന് വെള്ളത്തിലേക്ക് പോകുമ്പോൾ, അപവർത്തനത്തിന്റെ കോണുകൾ എല്ലായ്പ്പോഴും പതനകോണിനേക്കാൾ കുറവാണ്.
ഗ്ലാസിലും പ്ലാസ്റ്റിക്കിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
ൽസ് നിയമമനുസരിച്ചു
n1 sin(θ1) = n2sin(θ2)
ഇവിടെ n1 എന്നത് പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലെ അപവാർത്തനാങ്കവും n2 എന്നത് പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിലെ അപവർത്തനാങ്കവുമാണ്.
θ1, θ2കോണുകൾ പതനകോണും അപവർത്തനകോണുമാണ്. പ്രകാശം പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് സാന്ദ്രതയുള്ള മാധ്യമത്തിലേക്ക് കടന്നുപോകുമ്പോൾ, സാന്ദ്രതയുള്ള മാധ്യമത്തിന്റെ അപവർത്തനാങ്കം
(n2) പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തേക്കാൾ (nf) കൂടുതലാണ്. അതിനാൽ, അപവർത്തന കോണിന്റെ സൈൻ മൂല്യത്തിന് ഒന്നിൽ കൂടുതൽ ആകാൻ സാധിക്കില്ല.θ2ന് 90° കൂടുതൽ ആക്കാൻ സാധിക്കില്ല എന്ന് ഇതിലൂടെ മനസിലാക്കാം.
Physics Class 9 Chapter 1 Questions and Answers Malayalam Medium
Question 1.
ഗ്ലാസിലെ നാരങ്ങാവെള്ളത്തിലേക്കിട്ട് സ്ട്രോ ഒടിഞ്ഞിരിക്കുന്നതുപോലെ തോന്നിയിട്ടുണ്ടോ? എന്തായിരിക്കും ഇതിന്റെ കാരണം?
Answer:
ഉണ്ട്. പ്രകാശത്തിന്റെ അപവർത്തനം കാരണം ഗ്ലാസിലെ നാരങ്ങാവെള്ളത്തിലേക്കിട്ട് സ്ട്രോ ഒടിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നു.
Question 2.
നാരങ്ങാവെള്ളത്തിൽ മുങ്ങിയിരിക്കുന്ന സ്ട്രോയിൽ നിന്ന് പ്രതിപതിച്ച് വരുന്ന പ്രകാശകിരണങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ സഞ്ചരിച്ചല്ലേ നമ്മുടെ കണ്ണിൽ പതിക്കുന്നത്?
Answer:
അതെ പ്രവർത്തനം
ഒരു ഗ്ലാസ് ട്രഫിൽ മുക്കാൽ ഭാഗത്തോളം ജലം എടുത്ത ശേഷം അതിൽ ഒന്നോ രണ്ടോ തുള്ളി പാൽ ചേർക്കുക. സുതാര്യമായ ഒരു പേപ്പർ ഷീറ്റ് കൊണ്ട് ട്രഫ് അടയ്ക്കുക. ട്രഫിൽ ബാക്കി ഭാഗത്ത് പുക നിറയ്ക്കുക. ഒരു ലേസർ ടോർച്ചിൽ ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശം നിന്നുള്ള പ്രകാശം കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ പ്രതിപതിപ്പിച്ച് പ്രകാശത്തിന്റെ പാത നിരീക്ഷിക്കുക.
പ്രകാശത്തിന്റെ അപവർത്തനം
Question 3.
ട്രഫിനുള്ളിൽ ഏതെല്ലാം മാധ്യമങ്ങളിലൂടെയാണ് പ്രകാശരശ്മി സഞ്ചരിക്കുന്നത്?
Answer:
വായു, ജലം
Question 4.
ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ പ്രകാശപാതയുടെ ദിശ എപ്രകാരം ആയിരിക്കും?
Answer:
നേർരേഖയിൽ ആയിരിക്കും.
Question 5.
ഒന്നാമത്തെ മാധ്യമത്തിൽ നിന്ന് രണ്ടാമത്തെ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നുണ്ടോ?
Answer:
ദിശാവ്യതിയാനം ഉണ്ടാകുന്നു.
Question 6.
പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നത് എവിടെ വച്ചാണ്?
Answer:
ജലോപരിതലത്തിൽ വച്ചാണ് ദിശാവ്യതിയാനം ഉണ്ടാകുന്നത്.
പ്രവർത്തനം
ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശം ജലോപരിതലത്തിലേക്ക് ലംബമായി പതിപ്പിച്ചു നോക്കൂ.
Question 7.
ഇവിടെ പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഉണ്ടായോ?
Answer:
ഇല്ല
Question 8.
കാറിന്റെ ചലന ദിശയ്ക്ക് മാറ്റം ഉണ്ടാകുന്നുണ്ടോ?
Answer:
ചലനദിശയ്ക്ക് മാറ്റം ഉണ്ടാകുന്നു.
Question 9.
എവിടെ വച്ചാണ് ഈ മാറ്റം ഉണ്ടാകുന്നത്?
Answer:
മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ചാണ് ഈ മാറ്റം ഉണ്ടാകുന്നത്.
Question 10.
മിനുസമുള്ള പ്രതലത്തിലൂടെയും പരുപരുത്ത പ്രതലത്തിലൂടെയും ഒരേ വേഗത്തിലാണോ കാർ നീങ്ങിയത്?
Answer:
അല്ല.
ഒരു പ്രതലത്തിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് മാറുന്നതുമൂലം കാറിന്റെ വേഗത്തിൽ വ്യത്യാസമുണ്ടാകുന്നതാണ് അതിന്റെ ദിശാവ്യതിയാനത്തിന് കാരണം.
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന്റെ കാരണം:
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം വ്യത്യസ്തമാണ്. പ്രകാശവേഗത്തിലുള്ള ഈ മാറ്റമാണ് ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ പ്രകാശ പാതയുടെ ദിശാവ്യതിയാനത്തിന് കാരണം.
ചുവടെ കാണിച്ചിരിക്കുന്ന പട്ടിക നിരീക്ഷിക്കുക.
മാധ്യമം | പ്രകാശവേഗം (ഏകദേശം) |
വായു | 3 × 108 m/s |
ജലം | 2. 25 × 108 m/s |
ഗ്ലാസ് | 1.25 × 108 m/s |
വജ്രം | 2 × 108 m/s |
വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസമായിരിക്കാനുള്ള കാരണം മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണണെന്ന് പട്ടികയിൽ നിന്ന് മനസ്സിലാക്കാനാകും.
Question 11.
ചുവടെ കാണിച്ചിരിക്കുന്ന പട്ടികയിലെ മാധ്യമങ്ങളെ പ്രകാശികസാന്ദ്രത കൂടിവരുന്ന വിധത്തിൽ ക്രമീകരിക്കുക.
മാധ്യമം | പ്രകാശവേഗം (ഏകദേശം) |
വായു | 3 × 108 m/s |
ജലം | 2. 25 × 108 m/s |
ഗ്ലാസ് | 2 × 108 m/s |
വജ്രം | 1. 25 × 108 m/s |
Answer:
വായു <ജലം < ഗ്ലാസ് < വജ്രം
Question 12.
എന്തു വ്യത്യാസമാണ് നിരീക്ഷിക്കാൻ കഴിയുന്നത് ?
Answer:
ജലോപരിതലത്തിൽ വച്ച് സ്ട്രോ ഒടിഞ്ഞതായി തോന്നുന്നു.
Question 13.
സ്ട്രോ ഒടിഞ്ഞതായി തോന്നാനുള്ള കാരണം എന്താണ് ?
Answer:
പ്രകാശത്തിന്റെ അപവർത്തനം മൂലമാണ് സ്ട്രോ ഒടിഞ്ഞതായി തോന്നുന്നത്.
പ്രവർത്തനം
ഒരു ട്രഫിൽ ജലം ഒഴിക്കുന്നതിനു മുമ്പും ഒഴിച്ചതിനുശേഷവും ട്രഫിലിരിക്കുന്ന സ്ട്രോയിൽ നിന്ന് നമ്മുടെ കണ്ണിൽ പതിക്കുന്ന പ്രകാശരശ്മിയുടെ പാത ചിത്രീകരിച്ചത് നിരീക്ഷിക്കുക.
Question 14.
ജലം ഒഴിക്കുന്നതിനുമുമ്പ്, സ്ട്രോയുടെ B എന്ന ഭാഗത്തുനിന്ന് കണ്ണിൽ വന്നു പതിക്കുന്ന പ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കുന്നുണ്ടോ?
Answer:
ജലം ഒഴിക്കുന്നതിന് മുമ്പ് സ്ട്രോയുടെ B എന്ന ഭാഗത്തുനിന്ന് കണ്ണിൽ വന്നു പതിക്കുന്ന പ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കുന്നില്ല.
ജലം ഒഴിച്ച ശേഷം ജലത്തിൽ മുങ്ങിയിരിക്കുന്ന സ്ട്രോയുടെ ഭാഗത്തുനിന്ന് വരുന്ന പ്രകാശരശ്മിക്ക്, ജലത്തിൽനിന്ന് വായുവിലേക്ക് പ്രവേശിക്കുമ്പോൾ ജലോപരിതലത്തിൽ വച്ച് ദിശാവ്യതിയാനം അഥവാ അപവർത്തനം സംഭവിക്കുന്നു.
Question 15.
B യിൽ നിന്നാണ് പ്രകാശരശ്മി യഥാർഥത്തിൽ വരുന്നതെങ്കിലും C എന്ന ഭാഗത്തുനിന്നും വരുന്നതായല്ലേ നാം കാണുന്നത്?
Answer:
അതെ
B എന്ന യഥാർത്ഥ സ്ഥാനം C യിലേക്ക് ഉയർന്നതായി കാണപ്പെടുന്നതിനാൽ ജലോപരിതലത്തിൽ വച്ച് ാ ഒടിഞ്ഞതായി തോന്നുന്നു. അതായത്, പ്രകാശത്തിന്റെ അപവർത്തനം മൂലമാണ് സ്ട്രോ ഒടിഞ്ഞതായി തോന്നുന്നത്.
Question 16.
ചില മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം പട്ടികയിൽ മാധ്യമത്തിന്റെയും അപവർത്തനാങ്കം കണ്ടെത്തി പട്ടിക പൂർത്തീകരിക്കുക.
മാധ്യമം | പ്രകാശവേഗം (v) | അപവർത്തനാങ്കം (n) |
വായു | 3 x 108 m/s | n = \(\frac{c}{v}\) = \(\frac{3 \times 10^8 \mathrm{~m} / \mathrm{s}}{3 \times 10^8 \mathrm{~m} / \mathrm{s}}\) = 1 |
ഗ്ലാസ് | 2 x 108 m/s | – |
ജലം | 2.25 x 108 m/s | – |
Answer:
മാധ്യമം | പ്രകാശവേഗം (v) | അപവർത്തനാങ്കം (n) |
വായു | 3 x 108 m/s | n = \(\frac{c}{v}\) = \(\frac{3 \times 10^8 \mathrm{~m} / \mathrm{s}}{3 \times 10^8 \mathrm{~m} / \mathrm{s}}\) = 1 |
ഗ്ലാസ് | 2 x 108 m/s | n = \(\frac{c}{v}\) = \(\frac{3 \times 10^8 \mathrm{~m} / \mathrm{s}}{2 \times 10^8 \mathrm{~m} / \mathrm{s}}\) = 1.5 |
ജലം | 2.25 x 108 m/s | n = \(\frac{c}{v}\) = \(\frac{3 \times 10^8 \mathrm{~m} / \mathrm{s}}{2.25 \times 10^8 \mathrm{~m} / \mathrm{s}}\) = 1.33 |
Question 17.
വജ്രത്തിന്റെ (diamond) അപവർത്തനാങ്കം 2,4 ആണ്. വജ്രത്തിൽ കൂടിയുള്ള പ്രകാശവേഗം എത്രയായിരിക്കും?
Answer:
വജ്രത്തിന്റെ അപവർത്തനാങ്കം, n = 2.4
n = \(\frac{c}{v}\)
V = \(\frac{c}{v}\) = \(\frac{3 \times 10^8}{2.4}\)
v = 1.25 × 108 m/s
Question 18.
പ്രകാശവേഗം അപവർത്തനാങ്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
Answer:
മാധ്യമത്തിന്റെ അപവർത്തനാങ്കം കൂടുന്തോറും പ്രകാശവേഗം കുറയുന്നു. അപവർത്തനാങ്കം
കൂടുതലുള്ള മാധ്യമത്തിൽ പ്രകാശവേഗം കുറവായിരിക്കും. അപവർത്തനാങ്കം മാധ്യമത്തിൽ പ്രകാശവേഗം കൂടുതലായിരിക്കും.
Question 19.
പ്രകാശികസാന്ദ്രത അപവർത്തനാങ്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
Answer:
പ്രകാശികസാന്ദ്രത കൂടുതലുള്ള മാധ്യമത്തിന്റെ അപവർത്തനാങ്കം കൂടുതലായിരിക്കും.
Question 20.
വായുവിൽ നിന്ന് ജലത്തിലേക്കും ജലത്തിൽ നിന്ന് വായുവിലേക്കും ഒരേ പതനകോണിൽ പ്രവേശിക്കുമ്പോൾ പ്രകാശത്തിനുണ്ടാകുന്ന ദിശാവ്യതിയാനം ഒരുപോലെ ആയിരിക്കുമോ?
Answer:
വായുവിൽ നിന്ന് ജലത്തിലേക്കും ജലത്തിൽ നിന്ന് വായുവിലേക്കും ഒരേ പതനകോണിൽ പ്രവേശിക്കുമ്പോൾ പ്രകാശത്തിനുണ്ടാകുന്ന ദിശാവ്യതിയാനം ഒരുപോലെ ആയിരിക്കുകയില്ല. ചിത്രങ്ങൾ നിരീക്ഷിക്കുക.
പതനരശ്മി (Incident Ray) – രണ്ട് മാധ്യമങ്ങളുടെ വിഭജന തലത്തിലേക്ക് വന്നു പതിക്കുന്ന പ്രകാശരശ്മിയെ പതനരശ്മി എന്നു പറയുന്നു.
അപവർത്തനരശ്മി (Refracted Ray) -അപവർത്തനത്തിന് വിധേയമാകുന്ന രശ്മിയെ അപവർത്തന രശ്മി എന്നു വിളിക്കുന്നു.
(Angle of Incidence) – പതനരശ്മിക്കും ലംബത്തിനും ഇടയിലുള്ള കോണാണ് പതനകോൺ.
അപവർത്തന കോൺ (Angle of Refraction) – അപവർത്തനരശ്മിക്കും ലംബത്തിനും ഇടയിലുള്ള കോണാണ് അപവർത്തന കോൺ.
Question 21.
ഓരോ ചിത്രത്തിലെയും പതനരശ്മി, അപവർത്തനരശ്മി, പതനകോൺ, അപവർത്തന കോൺ എന്നിവ കണ്ടെത്തി പട്ടിക പൂർത്തീകരിക്കുക.
ചിത്രം (1) | ചിത്രം (2) | |
പതനരശ്മി | AB | |
അപവർത്തനരശ്മി | ||
പതനകോൺ (i) | ∠ABN | |
അപവർത്തനകോൺ (r) | ∠CBN | |
അപവർത്തനകോൺ പതനകോണിനേക്കാൾ കൂടുതൽ / കുറവ് |
Answer:
ചിത്രം (1) | ചിത്രം (2) | |
പതനരശ്മി | AB | PQ |
അപവർത്തനരശ്മി | BC | QR |
പതനകോൺ (i) | ∠ABN | ∠PQN |
അപവർത്തനകോൺ (r) | ∠CBN | ∠NQR |
അപവർത്തനകോൺ പതനകോണിനേക്കാൾ കൂടുതൽ / കുറവ് | അപവർത്തനകോൺ പതനകോണിനേക്കാൾ കുറവ് | അപവർത്തനകോൺ പതനകോണിനേക്കാൾ കൂടുതൽ |
Question 22.
വായുവിൽ നിന്ന് ജലത്തിലേക്ക് ചരിഞ്ഞു പ്രവേശിക്കുന്ന ദിശാവ്യതിയാനം എപ്രകാരമാണ് ? (ലംബത്തോട് അടുക്കുന്നു / ലംബത്തിൽ നിന്ന് അകലുന്നു
Answer:
ലംബത്തോട് അടുക്കുന്നു
Question 23.
ജലത്തിൽ നിന്ന് വായുവിലേക്ക് ചരിഞ്ഞു പ്രവേശിക്കുന്ന പ്രകാശരശ്മിയുടെ ദിശാവ്യതിയാനം എപ്രകാരമാണ്? (ലംബത്തോട് അടുക്കുന്നു / ലംബത്തിൽ നിന്ന് അകലുന്നു
Answer:
ലംബത്തിൽ നിന്ന് അകലുന്നു.
Question 24.
വ്യത്യസ്ത മാധ്യമ ജോഡികളിൽ കൂടി പ്രകാശം കടന്നുപോകുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക.
മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രതയുടെ അടിസ്ഥാനത്തിൽ ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി രേഖപ്പെടുത്തുക.
a) പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുന്നതായി കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്
Answer:
ചിത്രം (4), ചിത്രം (6)
b) ഇവിടെ അപവർത്തനം സംഭവിക്കുന്ന രശ്മിയുടെ ദിശാവ്യതിയാനം എപ്രകാരമാണ് ? (ലംബത്തിന് അടുത്തേക്ക് / ലംബത്തിൽ നിന്ന് അകലേക്ക്)
Answer:
ലംബത്തിൽ നിന്ന് അകലേക്ക്
c) അപവർത്തന രശ്മി ലംബത്തോട് അടുക്കുന്ന സന്ദർഭങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്?
Answer:
ചിത്രം(3), ചിത്രം (8)
d) ലംബത്തോട് അടുക്കുന്ന സന്ദർഭങ്ങളിൽ പ്രകാശം ഏത് മാധ്യമത്തിൽ നിന്ന് ഏത് മാധ്യമത്തിലേക്കാണ് കടന്നു പോകുന്നത് പ്രകാശികസാന്ദ്രത കൂടിയതിൽ നിന്ന് കുറഞ്ഞതിലേക്ക് | പ്രകാശികസാന്ദ്രത കുറഞ്ഞതിൽ നിന്ന് കൂടിയതിലേക്ക്)
Answer:
പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയ മാധ്യമത്തിലേക്ക്
e) ചിത്രം (5), (7) എന്നിവയിൽ പ്രകാശത്തിന് അപവർത്തനം സംഭവിക്കുന്നില്ല. കാരണം എന്തായിരിക്കും?
Answer:
ലംബമായി പതിക്കുന്ന പ്രകാശത്തിന്റെ ദിശയ്ക്ക് മാറ്റം സംഭവിക്കുന്നില്ല.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ ഗ്ലാസ് സ്ലാബിലേക്ക് ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശം പതിപ്പിക്കുക.
Question 25.
പ്രകാശരശ്മിക്ക് എവിടെയൊക്കെ വച്ചാണ് അപവർത്തനം സംഭവിക്കുന്നത് ?
Answer:
Q, R എന്നീ ബിന്ദുക്കളിൽ വച്ചാണ് ദിശാവ്യതിയാനം (അപവർത്തനം) സംഭവിക്കുന്നത്. അതായത് മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച്.
Question 26.
പ്രകാശരശ്മിക്ക് ഗ്ലാസ് സ്ലാബിൽ ഉണ്ടാകുന്ന അപവർത്തനം കാണിക്കുന്ന രേഖാചിത്രം സയൻസ് ഡയറിയിൽ വരയ്ക്ക.
Answer:
Question 27.
ഗ്ലാസ് സ്ലാബിലേക്ക് ലംബമായി പ്രകാശം പതിപ്പിച്ചു നോക്കൂ. പ്രകാശരശ്മിക്ക് അപവർത്തനം സംഭവിക്കുന്നുണ്ടോ?
Answer:
ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർത്തനം സംഭവിക്കുന്നില്ല.
Question 28.
എന്ത് നിരീക്ഷിക്കുന്നു? കാരണം കണ്ടെത്തൂ.
Answer:
നാണയം വീണ്ടും ദൃശ്യമാകുന്നു. ജലം ഒഴിച്ചപ്പോൾ നാണയത്തിൽ നിന്ന് പ്രതിപതിച്ചു വരുന്ന പ്രകാശത്തിന് അപവർത്തനം സംഭവിച്ചു കണ്ണിൽ പതിക്കുന്നു. അതുകൊണ്ടാണ് നാണയം വീണ്ടും ദൃശ്യമാകുന്നത്.
Question 29.
ടെക്സ്റ്റ് ബുക്കിലെ അക്ഷരങ്ങൾക്ക് മുകളിൽ ഗ്ലാസ് സ്ലാബ് വയ്ക്കുമ്പോൾ അക്ഷരങ്ങൾ ഉയർന്നിരിക്കുന്നതായി തോന്നുന്നു കാരണം എന്തായിരിക്കും? കണ്ടെത്തൂ.
Answer:
പ്രകാശത്തിന് അപവർത്തനം സംഭവിക്കുന്നത് മൂലമാണ് അക്ഷരങ്ങൾ ഉയർന്നിരിക്കുന്നതായി തോന്നുന്നത്.
Question 30.
ട്രഫിലെ വെള്ളത്തിനടിയിൽ സ്ഥിതിചെയ്യുന്ന ഒരു നാണയം ഒരു വശത്തുനിന്ന് നോക്കിക്കൊണ്ട് എടുക്കാൻ ശ്രമിക്കുക. നാണയം എളുപ്പത്തിൽ എടുക്കാൻ കഴിയുന്നുണ്ടോ? കാരണം എന്തായിരിക്കും? കണ്ടെത്തൂ.
Answer:
നാണയം എളുപ്പത്തിൽ എടുക്കാൻ കഴിയില്ല. പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ പ്രകാശത്തിന് ദിശാവ്യതിയാനം സംഭവിക്കുന്നു. അതിനാൽ ഒരു വശത്തുനിന്ന് നോക്കുമ്പോൾ നാണയത്തിന്റെ സ്ഥാനം മാറിയാണ് കാണപ്പെടുന്നത്.
Question 31.
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തുനിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നു. കാരണമെന്ത്?
Answer:
തടാകത്തിന്റെ അടിത്തട്ടിൽ നിന്നുള്ള പ്രകാശം പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ ലംബത്തിൽ നിന്ന് അകലുന്നു. നിരീക്ഷകനും തടാകവും തമ്മിലുള്ള അകലം കൂടുമ്പോൾ കണ്ണിലേക്ക് വരുന്ന പ്രകാശരശ്മിയുടെ അപവർത്തന കോൺ കൂടുന്നു. അതിനാൽ തടാകത്തിന്റെ അടിത്തട്ട് ഉയർന്നു കാണുന്നു.
Question 32.
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്ത് നിന്ന് അല്പം താഴേക്കാണ് അമ്പെയ്യു ന്നത്. എന്തുകൊണ്ട്?
Answer:
മത്സ്യത്തിൽ നിന്നും പ്രതിപതിച്ചു വരുന്ന പ്രകാശരശ്മികൾ ജലത്തിൽ നിന്നും വായുവിലേക്ക് ചരിഞ്ഞു കിടക്കുമ്പോൾ അപവർത്തനത്തിന് വിധേയമായി, ലംബത്തിൽ നിന്ന് അകലുന്നു. ഈ രശ്മികൾ ജലത്തിൽ യഥാർത്ഥ സ്ഥാനത്തിന് മുകളിലുള്ള ഒരു സ്ഥാനത്തുനിന്ന് വരുന്നതായി തോന്നുന്നു. അതിനാൽ മത്സ്യത്തിന്റെ സ്ഥാനം അല്പം ഉയർന്നതായി കാണപ്പെടുന്നു. അതിനാൽ അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്ത് നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്.
Question 33.
നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശരശ്മി നേർരേഖയിൽ സഞ്ചരിച്ചാണോ നമ്മുടെ കണ്ണിൽ എത്തുന്നത്?
Answer:
നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശരശ്മി നേർരേഖയിൽ മാത്രം സഞ്ചരിച്ചല്ല നമ്മുടെ കണ്ണിൽ എത്തുന്നത്.
Question 34.
വളരെ അകലെയുള്ള ഒരു നക്ഷത്രത്തിൽ നിന്ന് ഭൗമാന്തരീക്ഷത്തിലൂടെ എത്തുന്ന പ്രകാശരശ്മിയുടെ പാതയ്ക്ക് സമാനമായ ചിത്രീകരണമാണ് ചിത്രം (9) ൽ നൽകിയിരി ക്കുന്നത്. ഇവിടെ പ്രകാശരശ്മിയുടെ പാതയ്ക്ക് ക്രമരഹിതമായ ദിശാമാറ്റം സംഭവിക്കുന്നില്ലേ? എന്തായിരിക്കും ഇതിന് കാരണം?
Answer:
ഉണ്ട്. ഗ്രഹങ്ങളെ അപേക്ഷിച്ച് നക്ഷത്രങ്ങൾ വളരെ അകലെയാണ് . അവ പ്രകാശിത ബിന്ദുക്കൾ പോലെ കാണപ്പെടുന്നു. നക്ഷത്രത്തിൽ നിന്ന് വരുന്ന പ്രകാശം ഭൗമാന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാണ് നമ്മുടെ കണ്ണിൽ എത്തുന്നത്. അന്തരീക്ഷ പാളികളുടെ ഭൗതിക സാഹചര്യം (മർദ്ദം, താപനില തുടങ്ങിയവ) നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ പ്രകാശം കടന്നുവരുന്ന മാധ്യമത്തിന്റെ പ്രകാശിക സാന്ദ്രതയും മാറിക്കൊണ്ടിരിക്കും. ഇതുകാരണം പ്രകാശരശ്മിക്ക് ക്രമരഹിതമായ അപവർത്തനം സംഭവിക്കുന്നു. അതിനാൽ നക്ഷത്രങ്ങളിൽ നിന്നുവരുന്ന പ്രകാശരശ്മികൾ പലതവണ ക്രമരഹിത അപവർത്തനത്തിന് ശേഷം കണ്ണിൽ പതിക്കുമ്പോൾ നക്ഷത്രത്തെ ഒരേ സ്ഥാനത്ത് തുടർച്ചയായി കാണാൻ കഴിയുന്നില്ല. ഇതാണ് നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിന് കാരണം.
Question 35.
സൂര്യൻ പടിഞ്ഞാറൻ ചക്രവാളം കടന്നു പോയതിനു ശേഷം സൂര്യബിംബം അൽപസമയം കൂടി കാണാൻ കഴിയും. അതുപോലെ തന്നെ രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പം മുമ്പും സൂര്യനെ കാണാൻ കഴിയും. എന്തായിരിക്കും കാരണം?
താഴെ കൊടുത്തിരിക്കുന്ന ചിത്രം വിശകലം ചെയ്ത് വിശദീകരണം രേഖപ്പെടുത്തുക.
Answer:
അന്തരീക്ഷത്തിലെ താപനിലാവ്യത്യാസം വായു പാളികളുടെ സാന്ദ്രതാവ്യത്യാസത്തിന് കാരണമാ കുന്നു. അതിനാൽ പ്രകാശം കടന്നുവരുന്ന മാധ്യമത്തിന്റെ പ്രകാശികസാന്ദ്രതയും മാറിക്കൊണ്ടി രിക്കും. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ തുടർച്ചയായി അപവർത്തനം സംഭവിക്കുന്നു. അതിനാൽ ഉദയ സമയത്ത് സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് സൂര്യനെ കാണാൻ കഴിയും. ഇതുപോലെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളം കടന്നുപോയതിനുശേഷം സൂര്യ ബിംബം അല്പസമയം കൂടി കാണാൻ കഴിയും.
Question 36.
മാധ്യമങ്ങളുടെ വിഭജനതലത്തിലേക്ക് പ്രകാശം ചരിഞ്ഞു പതിക്കുന്ന എല്ലാ സന്ദർഭങ്ങളിലും പ്രകാശത്തിന് അപവർത്തനം സംഭവിക്കുമോ?
Answer:
ഇല്ല
Question 37.
ചിത്രത്തിൽ കാണുന്നതുപോലെയുള്ള അലങ്കാര വിളക്കുകളിൽ, ബൾബിൽ നിന്നുള്ള പ്രകാശം ഈ നാരുകളിലൂടെ കടന്നുവരുമ്പോൾ അതിന്റെ അഗ്രഭാഗത്ത് കൂടി മാത്രം പ്രകാശം പുറത്തുവരുന്നു. എന്തായിരിക്കും കാരണം?
Answer:
പ്രകാശ പ്രതിഭാസമായ പൂർണ്ണാന്തര പ്രതിപതനം മൂലമാണ് നാരുകളുടെ അഗ്രഭാഗത്ത് കൂടി മാത്രം പ്രകാശം പുറത്തുവരുന്നത്.
പ്രവർത്തനം
ഒരു ലേസർടോർച്ചിൽ നിന്നുള്ള പ്രകാശം ട്രഫിൽ എടുത്ത ജലത്തിന്റെ ഉപരിതലത്തിലേക്ക് വിവിധ കോണളവിൽ പതിപ്പിച്ചു നോക്കൂ.
Question 38.
ട്രഫിനുള്ളിൽ പ്രകാശം ഏതൊക്കെ മാധ്യമങ്ങളിലൂടെയാണ് കടന്നുപോകുന്നത് ?
Answer:
ജലം, വായു
Question 39.
ഇവിടെ പ്രകാശം പതിക്കുന്നത് പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞതിലേ ക്കാണോ അതോ പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയതിലേക്കാണോ?
Answer:
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞതിലേക്കാണ്. (ജലത്തിൽ നിന്ന് വായുവി ലേക്ക്).
Question 40.
പതനകോൺ ക്രമമായി വർദ്ധിപ്പിച്ചുനോക്കൂ. എന്താണ് നിരീക്ഷിക്കുന്നത്?
Answer:
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ആണ് പ്രകാശം കടന്നു പോകുന്നത്. പതനകോൺ ക്രമമായി കൂടുമ്പോൾ അപവർത്തനകോണും കൂടി വരുന്നു. പതനകോൺ ഒരു നിശ്ചിത അളവിനേക്കാൾ കൂടുമ്പോൾ പതനരശ്മി പൂർണ്ണമായും ജലത്തിലേക്ക് തന്നെ പ്രതിപതിക്കുന്നു.
Question 41.
എപ്പോഴാണ് അപവർത്തനം സംഭവിക്കാതെ പ്രകാശരശ്മി അതേ മാധ്യമത്തിലേക്ക് തിരിച്ചു വരുന്നത് ?
Answer:
പതനകോൺ ഒരു നിശ്ചിത അളവിനേക്കാൾ കൂടുമ്പോൾ പതനരശ്മി പൂർണ്ണമായും അതേ മാധ്യമത്തിലേക്ക് തന്നെ തിരിച്ചു വരുന്നു.
പ്രവർത്തനം
ഒരു ചാർട്ട് പേപ്പറിൽ ഒരു വൃത്തം വരയ്ക്കുക. ഇതിൽ രണ്ട് പ്രൊട്രാക്ടർ ചേർത്തുവച്ച മാതൃകയിൽ കോണുകൾ അടയാളപ്പെടുത്തി ഒരു മേശയുടെ ഉപരിതലത്തിൽ വയ്ക്കുക. പിന്നീട് അർധ വൃത്താകൃതിയിലുള്ള ഒരു കനം കൂടിയ ഗ്ലാസ് സ്ലാബ് ചിത്രത്തിൽ കാണുന്ന രീതിയിൽ ചാർട്ടിലെ വൃത്തത്തിന് മുകളിൽ വയ്ക്കുക. സ്ലാബിലേക്ക് വ്യത്യസ്ത കോണളവിൽ ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശം പതിപ്പിക്കുക.
Question 42.
ഓരോ അവസരത്തിലുമുള്ള പതനകോൺ, അപവർത്തനകോൺ എന്നിവ നിരീക്ഷിച്ചു പ്രകാശപാത കാണിക്കുന്ന രേഖാചിത്രം സയൻസ് ഡയറിയിൽ വരയ്ക്കുക.
Answer:
Question 43.
ഇവിടെ പ്രകാശരശ്മി കടക്കുന്നത് ഏതു മാധ്യമത്തിൽ നിന്ന് ഏതു മാധ്യമത്തിലേക്ക് ആണ് ? (പ്രകാശികസാന്ദ്രത കൂടിയതിൽ നിന്ന് കുറഞ്ഞതിലേക്ക് പ്രകാശികസാന്ദ്രത കുറഞ്ഞതിൽ നിന്ന് കൂടിയതിലേക്ക്)
Answer:
പ്രകാശികസാന്ദ്രത കൂടിയതിൽ നിന്ന് കുറഞ്ഞതിലേക്ക്.
Question 44.
പതനകോൺ കൂടുമ്പോൾ അപവർത്തന കോണിന് വരുന്ന മാറ്റം എന്ത് ?
Answer:
പതനകോൺ കൂടുമ്പോൾ അപവർത്തന കോണും കൂടുന്നു.
Question 45.
അപവർത്തനകോൺ 90 ആകുമ്പോഴുള്ള പതന കോണിന്റെ അളവ് എത്രയാണ്?
Answer:
42 °
Question 46.
ഈ പതനകോണിനേക്കാൾ കൂടിയ അളവിൽ പ്രകാശം പതിക്കുമ്പോൾ എന്തു പ്രത്യേകതയാണ് നിരീക്ഷിക്കാൻ കഴിയുന്നത് ?
Answer:
പ്രകാശരശ്മിക്ക് അപവർത്തനം സംഭവിക്കാതെ പൂർണ്ണമായും പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിപതിക്കുന്നു.
Question 47.
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശപാത തന്നിരിക്കുന്നു. ചിത്രങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
a) പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നതായി കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാം?
Answer:
ചിത്രം (a), ചിത്രം (e)
b) ഇവിടെ ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ എത്രയാണ്?
Answer:
42°
c) ജലത്തിൽ നിന്നും 50 കോണളവിൽ വായുവിലേക്ക് പതിക്കുന്ന പ്രകാശത്തിന് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുമോ? എന്തുകൊണ്ട്? ജലം – വായു ജോഡികളുടെ ക്രിട്ടിക്കൽ കോൺ എത്രയാണ്?
Answer:
പൂർണ്ണാന്തര പ്രതിപതനം സംഭവിക്കും. ജലത്തിന്റെ ക്രിട്ടിക്കൽ കോൺ ആയ 48.6° നേക്കാൾ പതനകോൺ കൂടുതലായതിനാൽ. ജലം – വായു ജോഡികളുടെ ക്രിട്ടിക്കൽ കോൺ 48.6° യാണ്.
d) പൂർണ്ണാന്തര പ്രതിപതനം സംഭവിക്കാൻ അവശ്യം വേണ്ട രണ്ട് സാഹചര്യങ്ങൾ എന്തൊക്കെയാണ്?
Answer:
പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം. പ്രകാശം പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് ചരിഞ്ഞ് കടക്കണം.
Question 48.
ചിത്രം നിരീക്ഷിക്കൂ.
അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തിന് മുകളിലായി കാണുവാനുള്ള കാരണം എന്തായിരിക്കും ?
Answer:
അക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന പ്രകാശത്തിന് ജലോപരിതലത്തിൽ വച്ച് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നതു കൊണ്ടാണ് അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണുന്നത്. ജലോപരിതലത്തിൽ നിന്ന് അക്വേറിയത്തിന്റെ അടിത്തട്ടിലേക്കുള്ള ദൂരവും പൂർണ്ണാന്തര പ്രതിപതനം മൂലം ഉണ്ടാകുന്ന പ്രതിബിംബത്തിലേക്കുള്ള ദൂരവും തുല്യമാണ്.
അലങ്കാരവിളക്കിലെ ഒപ്റ്റിക്കൽ ഫൈബറുകളുടെ ഒരഗ്രം അനുയോജ്യമായ ഒരു പ്രകാശ സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സ്രോതസ്സിൽ നിന്നുള്ള പ്രകാശരശ്മികൾ ഫൈബറുകളിലൂടെ സഞ്ചരിക്കുമ്പോൾ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണുകളിൽ ആണ് വശങ്ങളിൽ പതിക്കുന്നത്. അതുകൊണ്ട് തുടർച്ചയായി പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച് രണ്ടാമത്തെ അഗ്രത്ത് കൂടി മാത്രം പ്രകാശം പുറത്തേക്ക് വരുന്നു.
പൂർണ്ണാന്തര പ്രതിപതനം മൂലം ഉണ്ടാകുന്ന മായക്കാഴ്ചകൾ
Question 49.
വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കെട്ടിക്കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം എന്തായിരിക്കും?
Answer:
റോഡിനോട് ചേർന്നുള്ള ഭാഗത്തെ വായുവിന് ചൂട് കൂടുതലായതിനാൽ പ്രകാശികസാന്ദ്രത കുറവായിരിക്കും. എന്നാൽ മുകൾ ഭാഗത്തേക്ക് പോകുന്ന വായുവിന്റെ പ്രകാശികസാന്ദ്രത ക്രമമായി വർദ്ധിച്ചുവരുന്നു. പരിസരത്തുള്ള വസ്തുക്കളിൽ നിന്നും വരുന്ന പ്രകാശരശ്മികൾ പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള വായുവിന്റെ വിവിധ പാളികളിലൂടെ കടന്നുപോകുമ്പോൾ അപവർത്തന ത്തിനും തുടർന്ന് പൂർണ്ണാന്തര പ്രതിപതനത്തിനും വിധേയമാകുന്നു. ഇങ്ങനെ ദിശാവ്യതിയാനം സംഭവിച്ച പ്രകാശകിരണങ്ങളാണ് നമ്മുടെ കണ്ണിൽ പതിക്കുന്നത്. അതിനാൽ അവയുടെ പ്രതിബിംബം റോഡിൽ രൂപപ്പെടുന്നത് പോലെ തോന്നുന്നു. ഈ പ്രതിഭാസമാണ് മരീചിക. നമുക്ക് പരിചിതമായ ഇത്തരം പ്രതിബിംബങ്ങൾ സാധാരണയായി ജലോപരിതലത്തിലാണ് രൂപപ്പെടുന്നത്. അകലെ നിന്നും നോക്കുമ്പോൾ റോഡിൽ വെള്ളം ഉള്ളതായി തോന്നുന്നതിന് കാരണം ഇതാണ്.
Question 50.
ഇവയിൽ ഒരു പ്രിസത്തിലേക്ക് പതിക്കുന്ന പ്രകാശരശ്മി പ്രതിപതിച്ചു വരാൻ കാരണം എന്തായിരിക്കും? ഗ്ലാസിന്റെ ക്രിട്ടിക്കൽ കോണിനെ അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുക.
Answer:
PQ എന്ന വശത്ത് ലംബമായി പ്രകാശരശ്മി പതിക്കുന്നതിനാൽ അപവർത്തനം സംഭവിക്കുന്നില്ല. ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 42° ആണെന്ന് അറിയാമല്ലോ. ഇവിടെ A, B എന്നീ ബിന്ദുക്കളിലെ പതനകോൺ 45° ആണ്. അതിനാൽ A ൽ പതിക്കുന്ന പ്രകാശം പൂർണ്ണാന്തര പ്രതിപതനത്തിന് വിധേയമായി B യിൽ എത്തും. അവിടെ വീണ്ടും പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച് ചിത്രത്തിൽ കാണുന്നതുപോലെ റിഫ്ലെക്റ്ററിനു പുറത്തേക്കുവരുന്നു. റിഫ്ലെക്റ്ററിലെ മറ്റു പ്രിസങ്ങളിലും ഇതുപോലെ തന്നെയാണ് സംഭവിക്കുന്നത്.
പെരിസ്കോപ്പിൽ രണ്ട് പ്രിസങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ രണ്ടും സമപാർശ്വ ത്രികോണ പ്രിസങ്ങൾ ആണ്. ഇവയിൽ പ്രകാശത്തിനുണ്ടാകുന്ന പൂർണ്ണാന്തര പ്രതിപതനം മൂലം വസ്തുവിന്റെ പ്രതിബിംബം വ്യക്തമായി കാണാൻ സാധിക്കുന്നു.
പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന ഫൈബറുകൾ ആണ് ഒപ്റ്റിക്കൽ ഫൈബറുകൾ. ഒപ്റ്റിക്കൽ ഫൈബറുകളിലൂടെ പ്രകാശകിരണങ്ങളുടെ രൂപത്തിൽ വാർത്താവിനിമയ സിഗ്നലുകളെ സഞ്ചരിക്കുന്നു. അനേകായിരം പ്രകാശ സിഗ്നലുകൾ അവയുടെ തീവ്രതയ്ക്ക് നഷ്ടം സംഭവിക്കാതെ ഒരേസമയം ഒരു കേബിളിലൂടെ അയക്കാൻ കഴിയും. പ്രകാശവേഗത്തിൽ ഇത്തരം സിഗ്നലുകളെ വിദൂര സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. അതിനാൽ വാർത്താവിനിമയ രംഗത്ത് ഒപ്റ്റിക്കൽ ഫൈബർ നാരുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
ഒപ്റ്റിക്കൽ ഫൈബറുകളുടെ ഉപയോഗം – മെഡിക്കൽ രംഗത്ത് വാർത്താവിനിമയ രംഗത്ത്
Question 51.
ഒപ്റ്റിക്കൽ ഫൈബറുകളുടെ ഉപയോഗം മെഡിക്കൽ രംഗത്ത് നാൾക്കുനാൾ വർധിച്ചുവരുന്നു. മെഡിക്കൽ രംഗത്ത് ഇവ എങ്ങനെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്ന് വിവര ശേഖരണം നടത്തി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ഒപ്റ്റിക്കൽ ഫൈബറുകളെ പ്രയോജനപ്പെടുത്തുന്ന മെഡിക്കൽ മേഖലയിലെ ചില സന്ദർഭങ്ങളാണ് നൽകിയിരിക്കുന്നത്.
ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിച്ച് ശരീരത്തിന്റെ എടുക്കുന്നതിനെ ചിത്രങ്ങൾ എൻഡോസ്കോപ്പി എന്ന് പറയുന്നു .
ഒപ്റ്റിക്കൽ ഫൈബർ ബണ്ടിൽ വ്യക്തിയുടെ ശരീരത്തിലൂടെ കടത്തിവിടാനാകും. ചിലത് ശരീരത്തിലേക്ക് പ്രകാശം എത്തിക്കുന്നു, മറ്റുള്ളവ ആന്തരിക ശരീര പ്രതലങ്ങളിൽ നിന്ന് പ്രതിപതിക്കുന്ന പ്രകാശം തിരികെ നൽകുന്നു. ക്യാൻസർ പോലുള്ള അവസ്ഥകൾ നിർണ്ണയിക്കാൻ ഇത് ഡോക്ടറെ സഹായിക്കുന്നു .
താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാൻ ഒപ്റ്റിക്കൽ ഫൈബറുകൾ സഹായിക്കുന്നു.
ലേസർ ശസ്ത്രക്രിയയിൽ ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുന്നു.
നേത്ര ശസ്ത്രക്രിയകൾ (ലാസിക് പോലുള്ളവ), ചർമ്മ ചികിത്സകൾ, ട്യൂമറുകൾ നീക്കം ചെയ്യൽ എന്നിവയിൽ ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുന്നു.
Question 52.
പൂർണ്ണാന്തര പ്രതിപതനം, സമതല ദർപ്പണങ്ങളിൽ നിന്നുള്ള സാധാരണ പ്രതിപതനം ഇവയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നൽകിയിരിക്കുന്നു. അവയെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
- പ്രകാശരശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പതിക്കുമ്പോൾ മാത്രം സംഭവി ക്കുന്നു.
- പ്രകാശരശ്മി പൂർണ്ണമായും പ്രതിപതിക്കുന്നില്ല.
- പ്രതലത്തിലേക്ക് ഏതു പതന കോണിൽ പതിച്ചാലും പ്രതിപതനം സംഭവിക്കുന്നു.
- പ്രകാശരശ്മി പൂർണ്ണമായും പ്രതിപതിക്കുന്നു.
Answer:
ദർപ്പണങ്ങളിൽ നിന്നുള്ള പ്രതിപതനം | പൂർണ്ണാന്തര പ്രതിപതനം |
|
|
Class 9 Physics Chapter 1 Extra Questions and Answers Malayalam Medium പ്രകാശത്തിൻ്റെ അപവർത്തനം
Question 1.
താഴെ കൊടുത്തിരിക്കുന്ന ചിത്രം രണ്ട് വ്യത്യസ്ത മാധ്യമങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രകാശരശ്മിയെ ‘ കാണിക്കുന്നു. താഴെ പറയുന്നവയിൽ നിന്ന് ശരിയായ ചിത്രം തിരഞ്ഞെടുക്കുക.
ചിത്രം 3
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തിൽ നിന്ന് അകലുന്നു.
Question 2.
ഏതാണ് ശരിയായ ചിത്രം?
Answer:
(b)
പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തോട് അടുക്കുന്നു.
Question 3.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ ശരിയായവ, തെറ്റായവ എന്ന് എഴുതുക.
a) പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തോട് അടുക്കുന്നു.
b) പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തിൽ നിന്ന് അകലുന്നു.
c) മാധ്യമത്തിന്റെ വിഭജനതലത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർ ത്തനം സംഭവിക്കുന്നില്ല.
d) പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തോട് അടുക്കുന്നു.
Answer:
a) ശരി
b) ശരി
c) ശരി
d) തെറ്റ്
Question 4.
പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞ് വീഴുന്നത് ചിത്രത്തിൽ കാണിച്ചിരിക്കുന്നു. [MN എന്നത് പതനബിന്ദുവിലെ ലംബമാണ്].
തന്നിരിക്കുന്ന മാധ്യമങ്ങളിൽ ഏതാണ് പ്രകാശത്തിന് ഏറ്റവും വേഗതയേറിയ മാധ്യമം? നിങ്ങളുടെ ഉത്തരത്തെ ന്യായീകരിക്കുക.
Answer:
മാധ്യമം A
ചിത്രത്തിൽ നിന്ന്, പതനകോൺ അപവർത്തനത്തിന്റെ കോണിനേക്കാൾ കൂടുതലാണ് എന്ന് മനസിലാക്കാം. പ്രകാശികസാന്ദ്രത കുറയുമ്പോൾ പ്രകാശരശ്മി ലംബത്തിൽ നിന്ന് അകന്നു പോകുന്നു. അതിനാൽ, മാധ്യമം A യ്ക്ക് പ്രകാശിക സാന്ദ്രത കുറവാണ്. പ്രകാശികസാന്ദ്രത കുറയുമ്പോൾ, മാധ്യമത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗത വർദ്ധിക്കുന്നു.
Question 5.
ഒരു ഗ്ലാസ് ജലത്തിൽ മുക്കിയപ്പോൾ തന്റെ പെൻസിൽ ഒടിഞ്ഞിരിക്കുന്നത് പോലെ രോഹന് തോന്നി.
a) ജലത്തിന് പകരം മണ്ണെണ്ണ ഉപയോഗിച്ചാൽ, അവിടെ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
b) എന്താണ് കാരണം?
Answer:
a) പെൻസിൽ കൂടുതൽ വളഞ്ഞതായി കാണപ്പെടുന്നു.
b) മണ്ണെണ്ണയുടെ അപവർത്തനാങ്കം ജലത്തേക്കാൾ കൂടുതലാണ്.
Question 6.
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞ് കടന്നുപോകുന്ന വ്യത്യസ്ത ചിത്രീകരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
a) വായുവിൽ നിന്ന് ജലത്തിലേക്കുള്ള പ്രകാശരശ്മിയുടെ പാതയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഏതാണ്?
b) ഉത്തരമായി ഈ ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?
c) ഗ്ലാസിൽ നിന്ന് ജലത്തിലേക്ക് പ്രകാശരശ്മി കടന്നുപോകുന്ന പാതയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ് ?
d) ഈ ചിത്രങ്ങളിൽ തെറ്റായവ ഏതൊക്കെയാണ്?
Answer:
a) i)
b) പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ അപവർത്തന രശ്മി ലംബത്തോട് അടുക്കുന്നു.
c) iii)
d) ii)
Question 7.
ചുവടെയുള്ള സന്ദർഭങ്ങളിൽ പ്രകാശരശ്മിക്ക് എന്ത് സംഭവിക്കുന്നുവെന്ന് ബോക്സിൽ നിന്ന് കണ്ടെത്തി എഴുതുക.
ലംബത്തോട് അടുക്കുന്നു
ലംബത്തിൽ നിന്ന് അകലുന്നു
അപവർത്തനം സംഭവിക്കുന്നില്ല
മാധ്യമങ്ങളുടെ വിഭജനോപരിതലത്തിനു സമാന്തരമായി പോകുന്നു
പൂർണ്ണാന്തര പ്രതിപതനം നടക്കുന്നു
a) പ്രകാശം ജലത്തിൽ നിന്ന് വായുവിലേക്ക് 48.5 കോണളവിൽ കടന്നുപോകുന്നു.
b) പ്രകാശരശ്മികൾ വായുവിൽ നിന്ന് ജലത്തിലേക്ക് കടന്നുപോകുന്നു.
c) പ്രകാശം ജലത്തിൽ നിന്ന് വായുവിലേക്ക് 55 കോണളവിൽ കടന്നുപോകുന്നു.
d) ജലത്തിൽ നിന്നും വായുവിലേക്ക് പതനകോണിൽ പ്രകാശം പതിക്കുന്നു.
e) ജലത്തിൽ നിന്നും വായുവിലേക്ക് 30° പതന കോണിൽ പ്രകാശം പതിക്കുന്നു.
Answer:
a) ജലത്തിൽ നിന്നും വായുവിലേക്ക് 48.69 കോണളവിൽ പ്രകാശം പതിക്കുന്നു – മാധ്യമങ്ങളുടെ വിഭജനതലത്തിന് സമാന്തരമായി പ്രകാശം പോകുന്നു.
b) വായുവിൽ നിന്നും ജലത്തിലേക്ക് പ്രകാശരശ്മി കടക്കുന്നു – ലംബത്തോട് അടുക്കുന്നു.
c) ജലത്തിൽ നിന്നും വായുവിലേക്ക് 55 കോണിൽ പ്രകാശം പതിക്കുന്നു – പൂർണാന്തര പ്രതിഫലനം സംഭവിക്കുന്നു.
d) ജലത്തിൽ നിന്നും വായുവിലേക്ക് പതനകോണിൽ പ്രകാശം പതിക്കുന്നു – അപവർത്തനം സംഭവിക്കുന്നില്ല.
e) ജലത്തിൽ നിന്നും വായുവിലേക്ക് 30° പതന കോണിൽ പ്രകാശം പതിക്കുന്നു – ലംബത്തിൽ നിന്ന് അകലുന്നു.
Question 8.
ചുവടെ നൽകിയ പ്രസ്താവനകളെ അപവർത്തനം, പൂർണ്ണാന്തര പ്രതിപതനം, പൂർണ്ണാന്തര പ്രതിപതനവും അപവർത്തനവും എന്ന് പട്ടികപ്പെടുത്തുക.
a) വെള്ളത്തിലിട്ട് സ്ട്രോ ഒടിഞ്ഞതായി കാണുന്നു.
b) ഫിഷ് ടാങ്കിന്റെ അടിത്തട്ട് ഉപരിതലത്തിൽ ആയി കാണുന്നു.
c) വേനൽക്കാലത്ത് റോഡിൽ അകലെയായി വെള്ളം കെട്ടിക്കിടക്കുന്നതായി തോന്നുന്നു.
d) അക്ഷരങ്ങൾക്ക് മുകളിൽ ഗ്ലാസ് സ്ലാബ് വയ്ക്കുമ്പോൾ അക്ഷരങ്ങൾ ഉയർന്നതായി തോന്നുന്നു.
Answer:
അപവർത്തനം | പൂർണ്ണാന്തര പ്രതിപതനം | പൂർണ്ണാന്തര പ്രതിപതനവും അപവർത്തനവും |
a) വെള്ളത്തിലിട്ട സ്ട്രോ ഒടിഞ്ഞതായി കാണുന്നു.
d) അക്ഷരങ്ങൾക്ക് മുകളിൽ ഗ്ലാസ് സ്ലാബ് വക്കുമ്പോൾ അക്ഷരങ്ങൾ ഉയർന്നതായി തോന്നുന്നു. |
b) ഫിഷ് ടാങ്കിന്റെ അടിത്തട്ട് ഉപരിതലത്തിൽ ആയി കാണുന്നു. | c) വേനൽക്കാലത്ത് റോഡിൽ അകലെയായി വെള്ളം കെട്ടിക്കിടക്കുന്നതായി |
Question 9.
ചുവടെ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
a) മുകളിൽ കാണിച്ചിരിക്കുന്നതുപോലെ AO എന്ന രശ്മി തിരിച്ച് അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്നത് എന്തുകൊണ്ട്?
b) ഈ പ്രതിഭാസത്തിന്റെ പേര് എഴുതുക.
c) പതനകോൺ 40° ആയിരിക്കുമ്പോൾ പ്രകാശരശ്മിക്ക് എന്ത് സംഭവിക്കും?
Answer:
a) ജലത്തിന്റെ ക്രിട്ടിക്കൽ കോണിനേക്കാളും കൂടിയ കോണിലാണ് പ്രകാശം പതിക്കുന്നത്.
b) പൂർണ്ണാന്തര പ്രതിപതനം
c) പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാളും കുറവായതിനാൽ പൂർണ്ണാന്തര പ്രതിപതനം നടക്കുന്നില്ല. പകരം പ്രകാശരശ്മി അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നു.
Question 10.
ഓപ്ഷനുകളായി നൽകിയിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ചുവടെ നൽകിയിരിക്കുന്ന ഓരോ ചിത്രത്തിലും പ്രകാശരശ്മിക്ക് എന്ത് സംഭവിക്കുന്നു എന്ന് കണ്ടെത്തി എഴുതുക.
Answer:
i) ചിത്രം c)
കാരണം: പ്രകാശരശ്മി കുറഞ്ഞ പ്രകാശികസാന്ദ്രതയുള്ള ഒരു മാധ്യമത്തിൽ (വായു) നിന്ന് ഉയർന്ന പ്രകാശികസാന്ദ്രതയുള്ള മാധ്യമത്തിലേക്ക് (ജലം) പ്രവേശിക്കുന്നു. അതിനാൽ പ്രകാശരശ്മി ലംബത്തോട് അടുക്കുന്നു.
ii) ചിത്രം a)
കാരണം: ഇവിടെ പ്രകാശകിരണങ്ങൾ ഉയർന്ന പ്രകാശികസാന്ദ്രതയുള്ളഒരു മാധ്യമത്തിൽ നിന്ന് കുറഞ്ഞ പ്രകാശികസാന്ദ്രതയുള്ള മാധ്യമത്തിലേക്ക് പ്രവേശിക്കുന്നത് ഗ്ലാസ് എയർ മാധ്യമ ത്തിന്റെ ക്രിട്ടിക്കൽ കോണിനേക്കാൾ (42°) കുറഞ്ഞ കോണിലാണ്. അതിനാൽ പ്രകാശരശ്മി ലംബത്തിൽ നിന്ന് അകലുന്നു. പതനരശ്മിയുടെ ഒരു ഭാഗം തിരികെ പ്രതിപതിക്കുന്നു.
iii) ചിത്രം d)
കാരണം: പതനകോൺ ഗ്ലാസ്സിന്റെ ക്രിട്ടിക്കൽ കോണിനേക്കാൾ (42°) കൂടുതലാണ്. അതിനാൽ പ്രകാശരശ്മികൾ പൂർണ്ണാന്തര പ്രതിപതനത്തിനു വിധേയമാകുന്നു.
Question 11.
ഒരു പ്രകാശരശ്മി ഗ്ലാസ്സിൽ നിന്ന് വായുവിലേക്ക് വ്യത്യസ്ത കോണളവിൽ ചരിഞ്ഞ് വീഴുന്നു.
a) ഗ്ലാസ്സിന്റെ ക്രിട്ടിക്കൽ കോൺ കണ്ടെത്തുക
b) പൂർണ്ണാന്തര പ്രതിപതനം പ്രതിനിധീകരിക്കുന്ന ചിത്രം ഏതാണ്?
c) മുകളിൽ പറഞ്ഞ ചിത്രങ്ങൾ നിരീക്ഷിച്ച് ഗ്ലാസ്സിൽ പൂർണ്ണാന്തര പ്രതിപതനം എങ്ങനെ നടക്കുന്നുവെന്ന് വിശദീകരിക്കുക.
Answer:
a) 42°
b) R
c) ഉയർന്ന പ്രകാശികസാന്ദ്രതയുള്ള (ഗ്ലാസ്) ഒരു മാധ്യമത്തിൽ നിന്ന് കുറഞ്ഞ പ്രകാശിക സാന്ദ്രതയുള്ള (വായു) മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ ഉയർന്ന കോണിൽ പ്രകാശരശ്മി കടന്നുപോകുമ്പോൾ, രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്നു . ഇതാണ് പൂർണ്ണാന്തര പ്രതിപതനം.
Question 12.
ചിത്രം നിരീക്ഷിക്കുക
ഗ്ലാസ് – വായു വിഭജനതലത്തിൽ ചരിഞ്ഞ് വീഴുന്ന പ്രകാശത്തിന്റെ പാതയാണ് AP. പതന ബിന്ദുവിലെ ലംബമാണ് NN’.
a) P യ്ക്ക് ശേഷമുള്ള പ്രകാശരശ്മിയുടെ പാതയിലെ മാറ്റം കാണിക്കാൻ നിങ്ങളുടെ ഉത്തരക്കടലാസിൽ രേഖാചിത്രം പൂർത്തിയാക്കുക.
b) പതനത്തിനു ശേഷം ഈ പ്രകാശരശ്മിയുടെ പാത വരയ്ക്കാൻ നിങ്ങളെ സഹായിച്ച പ്രകാശ പ്രതിഭാസത്തിന്റെ പേര് നൽകുക.
c) ഈ പ്രകാശ പ്രതിഭാസത്തിന്റെ രണ്ട് പ്രായോഗിക പ്രയോഗങ്ങൾ എഴുതുക.
Answer:
b) പൂർണ്ണാന്തര പ്രതിപതനം
c) പ്രയോഗങ്ങൾ
ഒപ്റ്റിക്കൽ ഫൈബറുകൾ, പെരിസ്കോപ്പ്, സൈക്കിൾ റിഫ്ലെക്റ്റർ