SSLC Malayalam Kerala Padavali Model Question Paper Set 3

Reviewing solved Malayalam Question Paper Class 10 Kerala Padavali Set 3 helps in understanding answer patterns.

Class 10 Malayalam Kerala Padavali Model Question Paper Set 3

Max Score: 40
Time : 1 ½ hrs.

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

I. ഒന്നു മുതൽ നാലു വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക . (1 സ്കോർ വീതം)

Question 1.
ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്
A. കോട്ടയത്ത് തമ്പുരാൻ
B. ഉണ്ണായി വാരിയർ
C. കൊട്ടാരക്കര തമ്പുരാൻ
D. ഇരയമ്മൻ തമ്പി
Answer:
C. കൊട്ടാരക്കര തമ്പുരാൻ

Question 2.
“അടിയന്തരമാ ചീഫ് റിപ്പോർട്ടറായി പ്രമോഷൻ വേണം. ഇല്ലെന്നാൽ രാജിവയ്ക്കുന്നു മന്ദിക്കണം’ അയ്യങ്കാർ ഇങ്ങനെ പറയാനുള്ള കാരണം എന്ത്
A. സാമ്പത്തിക ബുദ്ധിമുട്ട്
B. ജോലിയിലുള്ള അതൃപ്തി മൂലം
C. ജൂനിയേഴ്സ് മിക്കവരും ചീഫ് റിപ്പോർട്ടർ മാരായതിൽ അസൂയ
D. തന്റെ കഴിവിന് ലഭിക്കേണ്ട അംഗീകാരം ലഭി ക്കാൻ വേണ്ടി
Answer:
D. തന്റെ കഴിവിന് ലഭിക്കേണ്ട അംഗീകാരം ലഭി ക്കാൻ വേണ്ടി

Kerala Syllabus Class 10 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 3.
പിരിച്ചെഴുതിയ പദങ്ങളിൽ ശരിയായത് ഏത്
A. ധാർമികമായ – ധാർമികം, ആയ
B.ധാരാളമായി – ധാരാളം, മായി
C. മായക്കാഴ്ചകൾ – മായ, കാഴ്ചകൾ
D.ഏകനായി – ഏക, ആയി
Answer:
A. ധാർമികമായ – ധാർമികം, ആയ

Question 4.
“എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല. പല നിറങ്ങളിലുള്ള ടൈൽസ് മാത്രം. ഈ വാക്യത്തിന്റെ ആശയത്തോട് യോജിക്കുന്ന പ്രസ്താവന ഏത് ?
I. ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു.
II. ഒത്തിരി മരങ്ങൾ മുറിച്ചുമാറ്റി ബഹുനില ബംഗ്ലാവ് പണിത് ബംഗ്ലാവിന്റെ മുമ്പിലെ മരങ്ങളൊഴിഞ്ഞ സ്ഥലം മുഴുവൻ അദ്ദേഹം ഇന്റർലോക്ക് ടൈലുകൾ പതിച്ചു
A. ഒന്ന് മാത്രം യോജിക്കുന്നു
C. രണ്ടും യോജിക്കുന്നു
B. രണ്ടു മാത്രം യോജിക്കുന്നു
D. രണ്ടും യോജിക്കുന്നില്ല
Answer:
B. രണ്ടു മാത്രം യോജിക്കുന്നു

അഞ്ചു മുതൽ ഏഴ് വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
കർണ്ണസുഖം ഞാൻ പറകയില്ലാരോടും. കർണ്ണന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെ എങ്ങനെ പ്രതിപാദിക്കുന്നു?
Answer:
ദുര്യോധനന്റെ അംഗ രാജ്യത്തിന്റെ അധിപൻ ആണ് കർണ്ണൻ. അസ്ത്രപ്രയോഗത്തിന്റെ കാര്യത്തിൽ അർജുനന് കിടനിൽക്കുന്ന വീരൻ. തന്നെ സേനാധി പതിയാക്കുന്ന കാര്യം പറയുമ്പോൾ ഗുരുവും ആചാര്യനുമായ ദ്രോണർ ഉള്ളപ്പോൾ മറ്റൊരാൾ സേനാധിപതി ആകുന്നതിനെ കർണൻ എതിർ ക്കുന്നു. ഇവിടെ എളുപ്പത്തിൽ നേടിയെടുക്കാമാ യിരുന്നു സേനാധിപതിയുടെ സ്ഥാനം യാതൊരു നഷ്ടബോധവും ഇല്ലാതെ തേജിക്കാൻ കർണ്ണന് കഴിയുന്നതിലൂടെ കർണന്റെ സ്വഭാവ മഹിമ വ്യക്ത മാവുകയാണ്. ധർമ്മജ്ഞനാണ് കർണൻ എന്ന തിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

Question 6.
മകൾക്ക് മാതൃഭാഷ അറിയാതിരുന്നത് ലേഖക നിൽ കോപവും ഉൽക്കണ്ഠയും നിറച്ചത് എന്തു കൊണ്ടായിരിക്കും? ലേഖകന്റെ മനോഭാവത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരിക്കുക.
Answer:
ലേഖകൻ മകളൊടൊത്ത് പച്ചക്കറിക്കടയിൽ പോയ അനുഭവം ലേഖനത്തിന്റെ അദ്യഭാഗത്ത് വിവരിക്കു ന്നുണ്ട്. അഭ്യസ്തവിദ്യയല്ലാത്ത കച്ചവടക്കാരിയുടെ മുമ്പിൽ പച്ചക്കറികളുടെ ഇംഗ്ലീഷ് പേര് പറഞ്ഞത് കേട്ടപ്പോൾ ലേഖകന് ദേഷ്യം വന്നു. മകളെ മാതൃ ഭാഷ പഠിപ്പിക്കാതെ ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ അന്യ ഭാഷകൾ പഠിപ്പിക്കാൻ താൽപര്യമെടുത്തത് അവളുടെ അമ്മയാണ്. ഭാവിയിൽ മകൾക്ക് പ്രയോജനമുണ്ടാ കുമത്രെ. മാതൃഭാഷ നിർബന്ധമായും പഠിക്കണ മെന്ന വിശ്വാസക്കാരനാണ് ലേഖകൻ. സ്വന്തം ഭാഷ വശമില്ലാതെ മറ്റേത് ഭാഷയറിഞ്ഞിട്ടും കാര്യമില്ല.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 7.
A) അന്നന്നത്തെ മോക്ഷം എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
Answer:
സോഷ്യൽ മീഡിയായിൽ ഒരു കാര്യം പ്രസിദ്ധീ കരിച്ചാൽ അത് കൂടുതൽ പേർ കണ്ടും ഷെയർ ചെയ്തും കമന്റ് ചെയ്തും വരുമ്പോൾ പ്രസിദ്ധീകരിച്ച വ്യക്തിക്ക് വലിയ സന്തോ ഷവും സംതൃപ്തിയും ലഭിക്കുന്നു. ഈ അംഗീകാരം മറ്റെവിടെയും ലഭിക്കാത്ത ഒരു പ്രത്യേക ആനന്ദമാണ്. അതുകൊണ്ട് അവർ ഓരോ ദിവസവും പുതിയ വിവരങ്ങൾ പങ്കു വെച്ച് ഈ പ്രക്രിയ തുടരുന്നു. ആ ദിവസത്തെ ലൈക്കുകളും കമന്റുകളും കണ്ടാൽ അവൻ താൽക്കാലികമായൊരു വിജയബോധം അനുഭ വിക്കുന്നു. അതിനാൽ കവിതയ്ക്ക് അന്നത്തെ മോക്ഷം’ എന്ന പേര് വളരെ യോജിച്ചതാണ്.

അല്ലെങ്കിൽ
B) തന്നിരിക്കുന്ന വാചകം അർത്ഥവ്യത്യാസം വരാതെ ലഘുവാക്യങ്ങൾ ആക്കി മാറ്റി എഴുതുക “ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവ യുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തുകയും മറുവശത്ത് ആംഗലേയ ത്തെയും അതിന്റെ സാഹിത്യത്തെയും ആകാശ ത്തോളം ഉയർത്തുകയും ചെയ്തതിന്റെ പ്രത്യാഘാതം വലുതായിരുന്നു.
Answer:
.ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവ യുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തുകയായിരുന്നു. മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയർ ത്തുകയും ചെയ്തു അതിന്റെ പ്രത്യാഘാതം വലുതായിരുന്നു

കേരളപാഠാവലി (മാതൃക ചോദ്യപേപ്പർ – 3 8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
ഗദ്യഭാഗം വായിച്ച് ആശയം മൂന്നിലൊന്നായി സംഗ്രഹിച്ചെഴുതുക പത്രമാധ്യമവുമായി ബന്ധപ്പെട്ട രസകരമായ കഥയാണ് റസിഡന്റ് എഡിറ്റർ. വി. കെ. എൻ. ന്റെ ആക്ഷേപ ഹാസ്യപ്രയോഗ ചാതുരി പ്രകടമാക്കുന്ന കഥയാണിത്. വെങ്കിടേശ്വര അയ്യങ്കാർ എന്ന പ്രത റിപ്പോർട്ടറാണ് മുഖ്യകഥാപാത്രം. പത ഉടമയുടെ പേര് പുണ്യതീർത്ഥ സ്വാമികൾ.

ഒരു ഇടത്തരം പതറിപ്പോർട്ടറായിരുന്നു വെങ്കിടേശ്വര അയ്യങ്കാർ. നഗരത്തിലെ മജിസ്ട്രേറ്റ് കോടതികളിൽ അലഞ്ഞു നടന്ന് കുറ്റവും, ശിക്ഷയും കണ്ടെത്തുക, സന്ധ്യയ്ക്ക് മാമ്പലം എന്ന സ്ഥലത്ത് നടക്കുന്ന രാമരാവണ യുദ്ധം എന്ന പ്രഭാഷണ പരമ്പരയെക്കുറിച്ച് പത്രത്തിൽ അരക്കോളം എഴുതുക എന്നിങ്ങനെ രണ്ട് ജോലികൾ മാത്രമാണ് അയ്യങ്കാർക്ക് കൊടുത്തിട്ടു ള്ളത്.

എത്രയോ വ്യാഴവട്ടങ്ങൾ കഴിഞ്ഞിട്ടും അയ്യങ്കാർ ഇപ്പോഴും പഴയ ഇടത്തരം റിപ്പോർട്ടർ തന്നെയാണ്. ചീഫ് റിപ്പോർട്ടറായി തന്നെ ഉയർത്താത്തതിൽ അയ്യങ്കാർക്കുള്ള വിഷമം ചെറുതല്ല. തന്റെ പുറകേ വന്നവർ പലരും തന്റെ തലയ്ക്ക് മുകളിലൂടെ കടന്നു പോയി റിപ്പോർട്ടേഴ്സ് ഇൻ ചീഫ് പദവിയിലെത്തുന്നു. അങ്ങനെ നിരാശയും വേദനയുമായിരിക്കുമ്പോഴാണ് ലാൽബഹുദൂർ ശാസ്ത്രി പ്രധാനമന്ത്രിയാവുന്നത്.

അദ്ദേഹം തന്റെ നഗരം സന്ദർശിക്കാൻ വരുന്നുവെന്നറിഞ്ഞു. ഇതൊരു നല്ല അവസരമാണ്. പ്രധാനമന്ത്രിയുടെ പരിപാടികൾ അയ്യങ്കാർ കവർ ചെയ്തു. പ്രതത്തിന്റെ ഉടമസ്ഥന് സന്തോഷമായി. അദ്ദേഹം പാരിതോഷികമെന്നനിലയിൽ ഒരു മുൻകൂർ ഇൻക്രിമെന്റ് അയ്യങ്കാർക്ക് പ്രഖ്യാപിച്ചു. ആറുമാസത്തോളം അയ്യങ്കാർക്ക് സന്തോഷമായിരുന്നു. പിന്നെയും തന്റെ  മോഷനെക്കുറിച്ചായി ചിന്ത. ഏതായാലും പ്രതയുടമ സ്ഥനായ സ്വാമിയെ നേരിട്ടു വീട്ടിൽ ചെന്നു കാണുകതന്നെ. എന്നിട്ട് ഉടമയോട് വിവരം പറ യണം, അദ്ദേഹത്തിന് സമ്മതമല്ലെങ്കിൽ രാജിവയ്ക്കുക തന്നെ.
Answer:
“റസിഡന്റ് എഡിറ്റർ’ പത്രമാധ്യമത്തെ ആസ്പദ മാക്കിയ വി.കെ.എൻ.ന്റെ ആക്ഷേപഹാസ്യ കഥയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രമോഷൻ ഒന്നും ലഭിക്കാത്തതിൽ അയ്യങ്കാർ നിരാശനാ കുന്നു. അതിനിടെ ലാൽബഹുദൂർ ശാസ്ത്രിയുടെ നഗരസന്ദർശനം അദ്ദേഹം കവർ ചെയ്യുകയും ഉടമ പാരിതോഷികമായി ഒരു മുൻകൂർ ഇൻക്രിമെന്റ് നൽകുകയും ചെയ്യുന്നു. ആ സന്തോഷം കുറച്ച് മാസം മാത്രമേ നീളുന്നുള്ളു; പിന്നെയും പ്രമോ ഷന്റെ ചിന്തയിലായ അയ്യങ്കാർ ഉടമയെ നേരിട്ട് കാണാനും പ്രൊമോഷൻ കിട്ടിയില്ലെങ്കിൽ രാജി വെക്കാനും തീരുമാനിക്കുകയാണ്.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 9.
മറ്റേതു നാട്ടിൽപ്പറിച്ചുനട്ടാലുമെൻ
പൊട്ടിയ നാരായവേരിന്റെയറ്റത്തു
പൊട്ടിച്ചിനച്ചു തഴയ്ക്കാൻ കൊതിപ്പൂ ഞാൻ.
മങ്ങാതെയുണ്ടെൻ മനസ്സിലെന്നാളുമീ
മണ്ണിൽക്കിളിർക്കും കിനാക്കളും പൂക്കളും.
(മറുനാട്ടിൽനിന്ന്)
ഈ വരികളിലെ ദേശ സങ്കല്പവും കൊച്ചരേത്തി എന്ന നോവൽഭാഗത്ത് സ്വന്തം നാടിനെയും ജനതയെയും ആവിഷ്ക്കരിക്കാൻ നാരായൻ ഉപയോഗിക്കുന്ന ദേശ മുദ്രകളും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer:
ഏതൊരു മലയാളിയുടെയും ദേശസങ്കല്പമാണ് ഈ വരികളിലൂടെ കവി  വിഷ്ക്കരിച്ചിരിക്കുന്നത്. മറു നാട്ടിൽ ജീവിക്കേണ്ടി വരുമ്പോഴും കൊണ്ടുപോയ നാരായവേരിൽ നിന്നും തളിരിടാ നാണ് ഒരോ വ്യക്തിയും ആഗ്രഹിക്കുന്നത്. സ്വന്തം മണ്ണിൽക്കിളിർക്കുന്ന സ്വപ്നങ്ങളും പുഷ്പങ്ങളും ഒരിക്കലും പ്രവാസിയുടെ മനസ്സിൽ നിന്നും മായുകയില്ല. നാം എവിടെയായിരുന്നാലും നമ്മുടെ വേരുകൾ നശിക്കാതെ അവശേഷിപ്പിക്കണം. വേരറ്റുപോയാൽ പിന്നെ വ്യക്തിയില്ല. ഇക്കാര്യമാണ് കവി ഇവിടെ ഈ വരികളിലൂടെ സൂചിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ മലയരയരുടെ ജീവിതം ചിത്രീകരിച്ച നോവലിസ്റ്റ് നാരായൻ നേരിട്ടറിഞ്ഞ കാര്യങ്ങളാണ്  നോവലിലുളളത്.

നോവൽഭാഗത്ത് ആദിവാസി ഗോത്ര ജീവിതം പ്രക ടമാകുന്നുണ്ട്. മുഖ്യകഥാപാത്രമായ കൊച്ചുരാമൻ തീ പൂട്ടി കഞ്ഞി തയ്യാറാക്കാൻ തുടങ്ങുന്നു. കൃഷി യിടത്തിന്റെ നടുവിൽ മരുതുമരത്തിന്റെ ചുവട്ടി ലാണ് കഞ്ഞിപ്പുര. മരത്തിന് മുകളിൽ ഏറുമാടവും. അത് വിശ്രമസ്ഥലമാണ്. കൃഷി നശിപ്പിക്കാൻ എത്തുന്ന വന്യജീവികളെ അകലെ വച്ച് കാണു വാൻ കഴിയുന്ന ഇടവുമാണ്. അത് സ്വരക്ഷയ്ക്ക് തയ്യാറാക്കുന്നതുമാണ്. തീ ഉണ്ടാക്കാൻ കൈവശ മുളളത് വെള്ളാരംകല്ലും ഉരുക്കുകഷണവും പനമരത്തിന്റെ പഞ്ഞിയും മാത്രം ഉരുക്കുകഷ ണവും വെള്ളാരങ്കല്ലും തമ്മിൽ പലവട്ടം കൂട്ടിയുരച്ച് തീപ്പൊരി ചിതറിച്ച് പനമ്പഞ്ഞിയിൽ വീഴ്ത്തി അത് ഊതി പെരുപ്പിച്ച് തീനാളം ഉണ്ടാക്കി വിറകുകളി ലേക്ക് പകർന്ന് പാചകം തുടങ്ങുന്നു.

കാട്ടരുവി യിൽ നിന്നും മുളംകുറ്റിയിൽ വെള്ളം നിറച്ച് പഴയ മൺകലത്തിൽ ഒഴിച്ച് അടുപ്പിൽ വയ്ക്കുന്നു തുടർന്ന് രണ്ട് പേർക്ക് കഴിക്കുവാൻ ഒരുപിടി അരി കഴുകിയെടുത്ത് അടുപ്പിലെ കലത്തിൽ ഇടുന്നു തുടർന്ന് അത് കഞ്ഞിയാകാൻ കാത്തിരിക്കുന്നു. ആദിവാസി ഗോത്രജനതയുടെ യഥാർത്ഥജീവിതാ വസ്ഥ ഇവിടെ നന്നായി പ്രതിഫലിക്കുന്നുണ്ട്.

കൃഷിയിടത്തിന്റെ നടുവിൽ അടുക്കള, അടുപ്പ്, തീ തയ്യാറാക്കുന്ന രീതി, അടുക്കള പാത്രങ്ങൾ, ഏറുമാടം, അതിന്റെ ജീർണ്ണാവസ്ഥ പരിഹരിക്കാ നുള്ള തയ്യാറെടുപ്പ്, രണ്ട് പേർക്ക് കഴിക്കാനാവശ്യ മായ, ഒരുപിടി അരി എന്നിങ്ങനെ അവരുടെ ദേശ ചിത്രവും ജീവിതാവസ്ഥയും ഇവിടെ ശക്തമായി അവതരിപ്പിച്ചുകാണുന്നു. കവിതയിലും നോവലിലും ഒരു ദേശത്തിന്റെ മുഴു വൻ ചിത്രവും ഉൾച്ചേർത്തുകൊണ്ടുള്ള ആശയ തലമാണ് കാണാൻ സാധിക്കുന്നത്.

Question 10.
മുരിങ്ങാമരത്തോപ്പ് എന്ന ശീർഷകം കഥയ്ക്ക് ഉചിതമായിട്ടുണ്ടോ? നിങ്ങളുടെ നിരീക്ഷണം അവതരിപ്പിക്കുക.
Answer:
ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ മുരിങ്ങാമര ത്തോപ്പ്’ എന്ന കഥ അനുഭവങ്ങളുടെ നേർരേഖ കൾ എന്ന സമാഹാരത്തിൽ നിന്നെടുത്തതാണ്. മണപ്പുറം ഗ്രാമത്തിൽ നടക്കുന്ന ഒരു അന്വേഷണ ത്തിന്റെ പരിസമാപ്തി കഥയിൽ അവതരിപ്പിക്കുന്നു. മണപ്പുറം ഗ്രാമം ചേതോഹരമാണ് പൂത്തുലഞ്ഞു നില്ക്കുന്ന പറങ്കിമാവിൻ തോപ്പുകൾ, വഴിയോര ങ്ങളിൽ കായ്ച്ചു നില്ക്കുന്ന മുരിങ്ങാമരങ്ങൾ. കഥ യുടെ ആരംഭത്തിൽ തന്നെയുണ്ട് പ്രകൃതിവിഭവം നിറഞ്ഞ നാട്. ഗൾഫുപണം കൊണ്ട് സമ്പൽസമ ദ്ധികൈവരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ ചില പ്രശ്ന ങ്ങൾ ഉണ്ടാ യിത്തു ടങ്ങി കളവും സ്ത്രീകൾക്കുനേരെ കയ്യേറ്റ ശ്രമങ്ങളും കൂടിവരു ന്നു.

പരിഹാരത്തിന് നാട്ടുകാർ ഒരുമിച്ചുചേർന്ന് ‘ഗൂർഖയെ കാവലിനു ചുമതലപ്പെടുത്തി നിയമിച്ചു. ഗുർഖയായി ജോലിയിൽ ചേർന്നത് നേപ്പാളുകാര നായ നരേന്ദ്രൻ എന്ന യുവാവ്. അയാൾ കഴിഞ്ഞ 23 വർഷമായി പിതാവിനെ അന്വേഷിച്ചു കൊണ്ടി രിക്കുന്നു. ചെയ്യാത്ത ജോലികളില്ല. അന്വേഷി ക്കാത്ത നാടുകളില്ല. കേരളത്തിൽ എവിടെയോ പി താവ് ഉണ്ട് എന്ന് അറിഞ്ഞ് ഇപ്പോൾ മണ പുറത്തെത്തി. മാതാവ് ഉഷാകുമാരി.

പട്ടാളക്കാര നായ പിതാവിനെക്കുറിച്ച്, അദ്ദേ ഹത്തിന്റെ നാടിനെക്കുറിച്ച്, നരേന്ദ്രന് വിശദമായി അറിയില്ലാ യിരുന്നു. ഒരിക്കലെങ്കിലും പിതാവിനെ കണ്ടുപിടി ക്കണം. നേരിൽ കാണണം, സായൂജ്യമടയണം. ഗ്രാമത്തിലെ 255-ാം നമ്പർ വീട്ടിൽ സുബേദാർ കെ. പി.എസ് നായർ റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കുന്നു.

എല്ലാമാസവും കൃത്യമായി നരേന്ദ്രന് ശമ്പളം കൊടുക്കാറുണ്ട്. ഒരിക്കൽപ്പോലും നേരിൽ കാണാൻ കഴിഞ്ഞില്ല. ആ വീടിന്റെ ഗേറ്റ് കടന്ന് അകത്തു കയറുമ്പോൾത്തന്നെ ഏതോ ഒരു അദ്യ ശ്യശക്തി ആ യുവാവിനെ സ്വാധീനിക്കാറുണ്ട്. ഇന്ന് അങ്ങനെതന്നെ സംഭവിച്ചു. കാളിംഗ് ബെൽ അടി ച്ചപ്പോൾ അകത്തുനിന്നും വന്നത് സുബേദാർ കെ. പി. എസ്. നായരായിരുന്നു. ഉള്ളിന്റെ ഉള്ളിൽ നിന്നും പ്രാണശക്തി വിളിച്ചു പറഞ്ഞു.

ഇതു തന്നെയാണ് താൻ നിരന്തരം അന്വേഷിച്ചുകൊണ്ടി രുന്ന ആ വ്യക്തി. എന്തുപറയണമെന്ന് അറിയാതെ നരേന്ദ്രൻ തുറിച്ചു നോക്കി നിന്നു. പിന്നെ സാഹി ബിനെ ഭവ്യമായി സലാം ചെയ്തുകൊണ്ട് പടി യിറങ്ങി നടന്നുനീങ്ങി. എത്രയും പെട്ടെന്ന് ബസ്സ് റ്റോപ്പിൽ എത്തണം. സന്ധ്യ മുരിങ്ങാമരത്തോപ്പു കളെയും പുന്നമരക്കൂട്ടങ്ങളെയും തന്നിൽ നിന്നു അകറ്റുകയാണെന്ന ബോധം അവനെ വിഷമിപ്പിച്ചു. ആ യുവാവ് ആ നാട്ടിൽ നിന്നും അകന്നകന്ന് പോയി മറഞ്ഞു.

Question 11.
A) കാർട്ടൂണും നരബലി എന്ന പാഠഭാഗവും വിശകലനം ചെയ്തു ആധുനിക സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കുറിപ്പ് എഴുതുക.
Kerala Syllabus Class 10 Malayalam 1 Model Question Paper Set 3 (Kerala Padavali)- 1
Answer:
ചിത്രത്തിലും നരബലി കഥയിലും മനുഷ്യനും യന്ത്രത്തിനുമിടയിലെ ബന്ധം വ്യത്യസ്ത തല ങ്ങളിൽ പ്രത്യക്ഷമാകുന്നു. മനുഷ്യൻ യന്ത്രത്തെ ഒരു സഹായിയായും ലാഭത്തിനും  സൗകര്യത്തിനു മായി ഉപയോഗിക്കുന്ന ഉപകരണ മായും കാണിക്കുന്നതാണ്. ചിത്രം യന്ത്രത്തിന് സ്വതന്ത ചിന്തയില്ല; മനുഷ്യന്റെ ആജ്ഞ പ്രകാരം പ്രവർത്തി ക്കുന്ന ഒരു ഉപകരണം മാത്രം. കഥയിൽ ആദ്യം നരേശും കമ്പ്യൂട്ടറും തമ്മിലുള്ള ബന്ധവും ഇതു പോലെ തന്നെയാണ് – സഹായിയും അനുസരണ യുള്ള സംവിധാനവും.

പക്ഷേ, കഥയുടെ നിർണ്ണായക ഭാഗത്ത് മനുഷ്യന്റെ സ്വാർത്ഥത പ്രത്യക്ഷമാകുന്നു.  ആവശ്യമായപ്പോൾ സേവനം കൊള്ളുകയും, ആവശ്യം തീർന്നാൽ ഉപേക്ഷിക്കാനൊരുങ്ങുകയും ചെയ്യുന്ന മനുഷ്യ സ്വഭാവം. അതിനിടെ കമ്പ്യൂട്ടർ മനുഷ്യനെ അതിന്റെ വിധിയെക്കുറിച്ച് ചോദ്യം ചെയ്യുന്നു. യന്ത്രത്തിന് സ്വതന്ത്ര ചിന്ത പിറക്കുന്നതും മനുഷ്യന്റെ തിരക്കു പിടിച്ച സ്വാർത്ഥതയെ വിമർശിക്കുന്നതുമാണ് കഥയുടെ ആഴമാർന്ന ഭാഗം. ചിത്രം ഉപകരണമെന്ന ലളിതമായ മനുഷ്യ യന്ത്രബന്ധം മാത്രമൊന്നാണ് കാണിക്കുന്നത്; എന്നാൽ കഥ ഈ ബന്ധത്തിന്റെ വികാരാത്മകവും നൈതികവുമായ സങ്കീർണ്ണത വെളിപ്പെടുത്തുന്നു.

അല്ലെങ്കിൽ

B) “നമുക്കെന്തെങ്കിലും ചെയ്യണം നാളേക്ക് ഒരു തുണ്ടു പച്ചപ്പെങ്കിലും നിർത്തണം ഈ പടമെടുക്കാനിരുന്ന വീടും കുടിയിരിപ്പും എത്ര സെന്റ് വരും?’ ഇത്തരം നിലപാടുകൾ പരിസ്ഥിതി സംരക്ഷണത്തിന് സഹായകമാകുമോ? കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക.
Answer:
കവി വയനാട്ടിലെ ബത്തേരിക്കടുത്തുള്ള മല കരയിൽ സുഹൃത്തിന്റെ വാടക വീട്ടിലിരുന്നു കൊണ്ട് അവിടെക്കാണാനിടയായ പച്ചപ്പിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയിൽ പോസ്റ്റ്
ചെയ്തപ്പോൾ ലഭിച്ച കമന്റുകളിലൊന്നാണ് ചോദ്യത്തിൽ തന്നിരിക്കുന്ന വാക്യങ്ങൾ. ഒരു കപട പരിസ്ഥിതി വാദിയുടേതെന്ന് ഒറ്റ നോട്ട ത്തിൽത്തന്നെ തോന്നാവുന്ന അഭിപ്രായമാണിത്. അന്യനാട്ടിൽ ജീവിക്കുന്ന ഒരാളുടെ കമന്റാണിത്. അയാൾക്ക് വിദേശത്ത് ഉയർന്ന ജോലിയും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരിക്കണം.

ആവശ്യ ത്തിലധികം പണം സമ്പാദിച്ചിട്ടുള്ള അയാൾ തോന്നുന്നതൊക്കെ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാര നുമായിരിക്കാം. യാന്ത്രിക യുഗത്തിന്റെ ചിട്ടവട്ട ങ്ങൾക്കനുസരിച്ച് ജീവിതം പാകപ്പെടുത്തി സുഖ ലോലുപതയുടെ മടിത്തട്ടിലിരിക്കുന്ന ചിലർ ഒരു ഫാഷന് വേണ്ടി അല്പം പരിസ്ഥിതി സ്നേഹവും കൊണ്ടുനടക്കാറുണ്ട്. പരിസ്ഥിതിയുടെ മഹത്വ ത്തെക്കുറിച്ചും അത് സംരക്ഷിച്ചില്ലെങ്കിലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും ഇക്കൂട്ടർ ഘോരഘോരം പ്രസംഗിച്ചെന്നിരിക്കും.

വിദേശത്ത് ഉയർന്ന ജോലി യിലിരിക്കുന്ന പലരും നാട്ടിൽ ഏക്കർ കണക്കിന് കാടുപിടിച്ചു കിടക്കുന്ന പുരയിടം വാങ്ങിക്കൂട്ടാ റുണ്ട്. തനിക്കവിടെ പരി സ്ഥിതി സൗഹൃദപരമായ ഒരു ലോകം പണിയണ മെന്നൊക്കെ മറ്റുള്ളവരോട് ഇക്കൂട്ടർ വീമ്പിളക്കും. ചിലപ്പോൾ കുറെ പ്ലാവോ, മാവോ, മുരിങ്ങയോ റംബൂട്ടാനോ ഒക്കെ വച്ചു പിടിപ്പിച്ചെന്നുമിരിക്കും. കുറച്ചുനാൾ കഴിയുമ്പോൾ പിന്നെ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല.

ഇപ്രകാരം തൊലിപ്പുറമേയുള്ള ഒരു പരിസ്ഥിതി വാദിയാണ് ഈ വരികളിലും പ്രത്യക്ഷപ്പെടുന്നത്. ഇത്തരക്കാ രുടെ നിലപാടുകളും പ്രവർത്തനങ്ങളുമൊന്നും പരിസ്ഥിതി സംരക്ഷണത്തിന് യഥാർത്ഥത്തിൽ സഹായകമാവില്ല. പരിസ്ഥിതി സംരക്ഷണം ഒരു വികാരമായി ഹൃദയത്തിൽ കൊണ്ടു നടന്നാൽ മാത്രമേ എന്തെങ്കിലും മാറ്റം ലോകത്തിന് പ്രദാനം ചെയ്യാൻ കഴിയൂ.

താഴെ തന്നിരിക്കുന്ന ചോദ്യത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)

Question 12.
A) പരിവർത്തനത്തിന്റെ
ഞാണൊലി മാത്രം കേൾക്കാ മരികത്തെല്ലായ്പ്പോഴും
നിമിഷങ്ങളിലൂടെ’
(പ്രയാണം)

“മുമ്പൊക്കെ കമ്പ്യൂട്ടറിന് എന്തെങ്കിലും ഉത്തരവ് കൊടുക്കണമെങ്കിൽ കീബോർഡിൽ ടൈപ്പ് ചെയ്യ ണമായിരുന്നു. ഇപ്പോഴാകട്ടെ മനുഷ്യർ കൊടുക്കുന്ന കല്പനകൾ ശബ്ദത്തിലൂടെത്തന്നെ തിരിച്ചറി യാൻ കമ്പ്യൂട്ടർ പഠിച്ചുകഴിഞ്ഞിരിക്കുന്നു.’

(നരബലി)

“ബാഹ്യലോകവുമായി തലച്ചോറ് സംവദിക്കുന്നത് പഞ്ചേന്ദ്രിയങ്ങളുടെ സംവേദനങ്ങളാൽ ആണല്ലോ. നിർമ്മിതബുദ്ധി കാഴ്ച, കേൾവി, സ്വാദ്, മണം ഇവയൊക്കെ പിടിച്ചെടുത്ത് കമ്പ്യൂട്ടറിനു വിവരങ്ങൾ കൈമാറുന്ന തന്ത്രങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്. നിർമ്മിതബുദ്ധിയും ബോധജ്ഞാനവും

(എതിരൻ കതിരവൻ)

ശാസ്ത്രത്തിന്റെ സ്വഭാവം, അതു കൈവരിച്ച് മുന്നേറ്റം എന്നിവയെ സംബന്ധിച്ച സൂചനകളല്ലേ മുകളിലെ ഉദ്ധരണികളിലുള്ളത്? സൂചനകൾ വിശകലനം ചെയ്തത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ നൂതന മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ലോകം 21- നൂറ്റാണ്ടിലൂടെ കടന്നുപൊയ്ക്കൊ ണ്ടിരിക്കുകയാണല്ലോ. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഗണ്യമായ മുന്നേറ്റമാണ് ഈ നൂറ്റാണ്ട് കൈവരിച്ചിട്ടുള്ളത്. ഭാരതത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. കേവലം രണ്ട് തലമുറകൾക്കുള്ളിൽ രാജ്യത്തിന്റെ മുഖം ഒരു ദരിദ്രരാഷ്ട്രത്തിൽ നിന്നും വികസ്വരരാജ്യത്തിന്റേതായി മാറും.

ആഗോള അക്കാഡമിക് രംഗങ്ങളിലും, അടിസ്ഥാന ശാസ്ത്ര ഗവേഷണം, ഐ.ടി, ബഹിരാകാശ ഗവേഷണം മുതലായ മേഖലകളിലും ഇന്ത്യാക്കാർ ഇന്ന് ആത്മവിശ്വാസത്തോടെ ഏർപ്പെട്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻപിച്ച പുരോഗതി നേടിയ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥ കളിലൊന്നായി വളർന്നിരിക്കുന്നു. ഇന്ത്യയുടെ ഫാർമസി വ്യവസായം വൻതോതിൽ പുരോഗമിച്ചത് ശാസ്ത്രസാങ്കേതിക രംഗത്ത മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ്. ജീവൻ രക്ഷാ മരുന്നുകളുടെയും മറ്റ് ഔഷധങ്ങളുടെയും കണ്ടു പിടിത്തം നമ്മുടെ ആയുർദൈർഘ്യം വർദ്ധിപ്പി ക്കാൻ കാരണമായിട്ടുണ്ട്.

ലോകത്തിലെ നാലാമത്തെ വലിയ വാഹനവിപണി യാണ് ഇന്ത്യ. ഫോസിൽ ഇന്ധനം അടിസ്ഥാന മാക്കിയുള്ള വാഹനങ്ങളാണ് നിലവിൽ മോട്ടോർ വാഹനവിപണിയിൽ ആധിപത്യം പുലർത്തുന്നത്. ഇന്ന് ഗതാഗത വ്യവസായത്തെ സമൂലമായി പരിവർത്തനം ചെയ്യാനുതകുന്ന കണ്ടുപിടിത്തങ്ങൾ നടക്കുന്നുണ്ട്.

ഡീസൽ, പെട്രോൾ വാഹനങ്ങളുടെ പെരുപ്പം കുറച്ച് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം കൊടുക്കാൻ ഇന്ത്യ പരിശ്രമം തുടങ്ങി യിട്ടുണ്ട്. എന്നാൽ വൈദ്യുത വാഹനങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് തടസ്സം നിൽക്കു ന്നത് ബാറ്ററികളുടെ സാങ്കേതികവിദ്യയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ അത്യാധുനിക ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പി ച്ചെടുക്കാനുള്ള ഗവേഷണം ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നു.

സൂപ്പർ കമ്പ്യൂട്ടറുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ചൈന, യു.എ സ്., ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് സൂപ്പർ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ മുൻപന്തി യിൽ നിൽക്കുന്നത്. സൂപ്പർ കമ്പ്യൂട്ടിങ് സമാധാന പരമായ ആവശ്യങ്ങൾക്കോ അണുബോംബ് നിർമ്മാണം പോലുള്ള യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഒക്കെ ഉപയോഗിക്കാം. ലോക ത്തിലെ ഏറ്റവും മികച്ച 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ രണ്ടോ മൂന്നോ എണ്ണം മാത്രമേ ഇന്ത്യയിലുള്ളൂ. കൂടുതൽ സൂപ്പർ കമ്പ്യൂട്ടറുകൾ തമിഴ്നാട്ടിലെ ട്രിച്ചി കേന്ദ്രീകരിച്ച് സ്ഥാപിക്കാനുള്ള പരിശ്രമത്തിൽ മുഴുകിയിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ.

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻ സിന്റെ കണ്ടുപിടിത്തം നമ്മുടെ ശാസ്ത്രസാങ്കേ തിക രംഗത്തെ വലിയ കണ്ടുപിടിത്തമാണ്. നിർമ്മിത ബുദ്ധിയെന്നാൽ മനുഷ്യനെയോ മൃഗങ്ങളെയോ അനുകരിക്കാൻ സാധിക്കുന്ന സാധിക്കുന്ന സാങ്കേതിക വിദ്യയാണ്. നിർമിത ബുദ്ധി എന്ന ആശയം വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ പരിചിതമാണ്. മനുഷ്യനെ എല്ലാവിധത്തിലും സഹായിക്കുന്ന ആപ്ലിക്കേഷനുകൾ നിർമ്മിതബുദ്ധിയുടെ സഹായ ത്തോടെ നമുക്ക് നിർമ്മിക്കാൻ കഴിയും. മനുഷ്യ മസ്തിഷ്കത്തിന് സമാനമായ വൈജ്ഞാനിക .

കഴിവുകളൊന്നും നിർമിതബുദ്ധിക്കില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പല നേട്ടങ്ങളും ഉണ്ട്. അവ മനുഷ്യരുടെ പിശകുകൾ കാര്യമായി കുറയ്ക്കുന്നു. വേഗത്തിലുള്ള തീരുമാനമെടുക്കൽ സാധ്യമാ കുന്നു. അപകടസാധ്യത വളരെ കുറയ്ക്കുന്നു. AI യ്ക്ക് ചില പരിമിതികളും ദോഷങ്ങളുമുണ്ടെങ്കിലും, മാർക്കറ്റിംഗ് ഉൾപ്പെടെ നിരവധി മേഖലകളിൽ എ.ഐ. സാങ്കേതിക വിദ്യ വ്യാപകമാണ്.. ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ പ്രധാനപ്പെട്ട ചില പുരോഗതികളാണ് ഇവിടെ സൂചിപ്പിച്ചത്. ഇനിയും ധാരാളം പുരോഗതികൾ ശാസ്ത്രശാഖകളിലുണ്ടായിട്ടുള്ളത് ചൂണ്ടിക്കാട്ടാനുണ്ട്.

അല്ലെങ്കിൽ

B) ആശയം, ആസ്വാദനാംശങ്ങൾ, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

തേകുവാൻ, ഊഞ്ഞാലിലാടുവാൻ
പൂനുള്ളിയോടുവാൻ, വിളകൊയ്തു കേറുവാൻ
വിത്തിടാൻ, സന്താപ സന്തോഷ
മൊക്കെയറിയിക്കുവാൻ
തമ്മിൽ പിണങ്ങുവാൻ, പിന്നെയുമിണങ്ങുവാൻ
പാടുവാൻ, പഞ്ചാര കയ്പ്പേറെ
യിഷ്ടമെന്നോതുവാൻ
കരയുവാൻ, പൊരുതുവാൻ, ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…
(അമ്മ മലയാളം) കുരീപുഴ ശ്രീകുമാർ
Answer:
കുരീപുഴ ശ്രീകുമാറിന്റെ “അമ്മ മലയാളം’ എന്ന കവിത മലയാളഭാഷയോടുള്ള സ്നേഹവും ആത്മബന്ധവും അനാവരണം ചെയ്യുന്ന ഹൃദയസ്പർശിയായ കൃതിയാണ്. കവിതയിൽ ഭാഷയെ ‘അമ്മ’യോടു ഉപമിച്ചിരിക്കുന്നത് അതിന്റെ ഏറ്റവും വലിയ ആസ്വാദനഗുണ മാണ്.  “പിണങ്ങുവാൻ, പിന്നെയും ഇണങ്ങുവാൻ’ പോലുള്ള വരികൾ മനുഷ്യജീവിതത്തിന്റെ സ്വാഭാ വിക വികാരങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കുന്ന മലയാളത്തിന്റെ സാമീപ്യതയെ സൂചിപ്പിക്കുന്നു.

തേകുവാൻ, ഊഞ്ഞാലിലാടുവാൻ, പൂനുള്ളിയോടു വാൻ, വിളകൊയ്തു കേറുവാൻ തുടങ്ങിയ ദൈനം ദിന ലളിതമായ ക്രിയാവിന്യാസങ്ങളിൽ ഭാഷാ ഉൾചേരുന്നത് മാതൃ ഭാഷയുടെ സ്വാധീനം നമ്മെ ബോധിപ്പിക്കുന്നു ഈ വരികൾ കവിതയ്ക്ക് സംഗീതാത്മകമായ ഒരു ചലനവും മാധുര്യവും നൽകുന്നു.

സമകാലിക സാഹചര്യങ്ങളിൽ ഈ കവിതയ്ക്ക് വലിയ പ്രസക്തിയുണ്ട്. “അന്യമായ് പോകുന്ന ജീവമലയാളം’ എന്ന വരി ഇന്നത്തെ യുവതലമുറ യിൽ മാതൃഭാഷയിൽ നിന്ന് അകലം വർധിക്കുന്ന തിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പാണ്. ഡിജിറ്റൽ ലോകത്ത് മലയാളത്തിന്റെ ഉപയോഗം കുറയുന്ന സാഹചര്യത്തിൽ ഭാഷയെ സംരക്ഷിക്കാനും പ്രിയപ്പെടുത്താനും കവിത നമ്മെ പ്രേരിപ്പിക്കുന്നു.

ഒടുവിൽ, മലയാളം ഒരു ഭാഷ മാത്രമല്ല; അത് നമ്മുടെ സംസ്കാരവും വ്യക്തിത്വവും കരുതി വളർ ത്തുന്ന അമ്മയാണ് എന്ന സന്ദേശം കവിത ശക്തമായി പകർന്നു നൽകുന്നു. ലളിതവും ഹൃദയസ്പർശിയുമായ അവതരണത്തിലൂടെ അമ്മ മലയാളം’ നമ്മെ മാതൃഭാഷയോടുള്ള ആത്മ സ്നേഹം തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന മനോഹര മായ കവിതയായി മാറുന്നു.

Leave a Comment