മാണിക്യവീണ Manikyaveena Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മാണിക്യവീണ Manikyaveena Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Manikyaveena Summary

മാണിക്യവീണ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
മാണിക്യവീണ Manikyaveena Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണി ക്കുളം ഗോപാലക്കുറുപ്പ് ലാളിത്യവും പ്രസാദാത്മകത യുമാണ്. വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേ ഷത പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ 1902 മെയ് 10ന് ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനി ച്ചത്. അധ്യാപകനും ഭാഷാ പ്രൈമാസികത്തിന്റെ പ്രതാ ധിപരായും, തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്ര റിയിലും ജോലി ചെയ്തിട്ടുണ്ട്.

കവിതകൾ, നാടകം, നോവൽ, ജീവചരിത്രം, ബാല സാഹിത്യം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നിര വധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മാണിക്യവീണ, സരോവരം, മാനസപുത്രി, കദളീവനം, സ്വർണ്ണസന്ധ്യ, കാമസുരഭി, കാളിദാസന്റെ കണ്മണി, നീലജലത്തിലെ പത്മം, പുണ്യപുരുഷൻ തുടങ്ങിയ പ്രധാനകൃതികളാണ്. തിരുക്കുറൾ, ഭാരതിയുടെ കവിതകൾ, തുളസീദാസ രാമായണം, സിദ്ധാർത്ഥ ചരിതം തുടങ്ങിയവയുടെ വിവർത്തനങ്ങളും ചെയ്തിട്ടുണ്ട്. കേരള, കേന്ദ്രസാഹി ത്യഅക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1980 ആഗസ്റ്റ് 29ന് അദ്ദേഹം അന്തരിച്ചു.

ആമുഖം

ആധുനിക മലയാള കവികളിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ “മാണിക്യവീണ’ എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് “മാണിക്യവീണ, മല യാളത്തിന്റെ മഹത്വവും ശക്തി സൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവി തയാണിത്.

മാണിക്യവീണ Manikyaveena Summary in Malayalam Class 8

പാഠസംഗ്രഹം

മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവി തയാണ് ‘മാണിക്യവീണ’

കൈരളിക്ക് വന്ദനം അർപ്പിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ദ്രാവിഡ ഗോത്രപുത്രിയായി വളർന്ന ഭാഷ അവിടത്തേക്കു വന്ദനം. മനം കവരുന്ന ചന്ദന സുഗന്ധം കലർന്ന മലയാള ഭാഷേ അവിത്തേക്ക് വന്ദ നം. ജീവന് നവോന്മേഷം നൽകുന്ന ദേവഭാഷയായ സംസ്കൃതം കലർന്ന മലയാള ഭാഷേ നിന്റെ മുലപ്പാ ലിന്റെ വീര്യം ഉൾക്കൊള്ളാൻ കഴിഞ്ഞത് ജന്മാന്തര പുണ്യമായി ഞാൻ കാണുന്നു. (ദേവഭാഷ എന്നാൽ സംസ്കൃതം മലയാള ഭാഷയിലെ സംസ്കൃത സ്വാധീ നമാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്. വശ്യമായ ശൈലികൊണ്ട് നിന്നെ ജയിക്കാൻ ഈ ലോകത്തു മറ്റൊരു മനോഹരഭാഷയുണ്ടോ എന്നത് സംശയമാണ്.
മാണിക്യവീണ Manikyaveena Summary in Malayalam Class 8 2
മലയാളത്തിന്റെ മധുരഗാനം കേൾക്കുമ്പോൾ കട ലിലെ തിരമാലകൾ താളമിട്ടാടുന്നു. തെങ്ങോലകളും കരിമ്പനയോലകളും അവയുടെ മർമ്മരങ്ങളാൽ സ്വര വിസ്താരം നടത്തുന്നു. കാനനച്ചോല ആനന്ദരാഗം മൂളുന്നു. അങ്ങനെ പ്രകൃതിയും ഭാഷയും കൂട്ടുചേരുന്ന സൗന്ദര്യരാഗ വിസ്താരമായിത്തീരുന്നു. മലയാള ഭാഷ കടലും മലയും കുളിർചോലയുമെല്ലാം താലോലിക്കുന്ന കൈക്കുടന്ന വട്ടത്തിലുള്ള ഇത്തരം വിസ്താരം മാത്രമേ കേരളദേശത്തിനുള്ളൂ. മലയാളത്തിന്റെ മൂർത്തി യാകട്ടെ, നാനാദിക്കും താണ്ടി ലോകമാകെ പരിഹസി ക്കുന്നു. അദ്വൈതവാദിയായ ശ്രീശങ്കരാചാര്യരുടെ ദേശഭാഷ എന്ന നിലയിലും മലയാളത്തിന്റെ കീർത്തി ലോകമെങ്ങും പരന്നു. വിശ്വം മുഴുവൻ സുഗന്ധം പര ത്താൻ കസ്തൂരി ഏറെ ആവശ്യമില്ലല്ലോ?

തുടർന്ന് മലയാളഭാഷയുടെ പുഷ്പവാടിയിൽ വിരുന്നു വന്ന കാവ്യപ്രസ്ഥാന വസന്തങ്ങളെ കവി അനുസ്മരിക്കുന്നു. ഭാഷയുടെ പൂന്തോട്ടത്തിൽ എത മധുരവസന്തങ്ങളാണ് കടന്നുപോയത്. ഹൃദയത്തിലു റിയ കാവ്യാമൃതധാര ചൊരിഞ്ഞ് എത്ര കവികോകില ങ്ങൾ ആണ് ഭാഷയ്ക്ക് സ്വരരാഗസുധ പകർന്നു നൽകി യത്. ഭാഷയുടെ സൗന്ദര്യവും വിനിമയ സാധ്യതകളും ആവിഷ്ക്കാര ശേഷിയും തിരിച്ചറിഞ്ഞ് സാഹിത്യ സൃഷ്ടി നടത്തിയ പൂർവകവികളെയാണ് കവികോകി ലങ്ങൾ എന്ന് വിശേഷിപ്പിച്ചത്. സാഹിത്യകൃതികളാ കുന്ന പൂക്കളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാദകരും നിരൂപകരുമായ വണ്ടുകൾ എത ചുറ്റി പറന്നു നടന്നു. ആ വസന്തകാലത്തിന്റെ ഐശ്വ ര്യങ്ങളൊക്കെയും നിന്നിൽ സൗന്ദര്യം നിറച്ചില്ലേ എന്ന് കവി ചോദിക്കുകയാണ്. ഇങ്ങനെ ആയിരമായിരം വട്ടം മലയാളഭാഷയുടെ ഐശ്വര്യത്തെ കവി സ്തുതിക്കുക യാണ്.

ഭാഷയെ കാമ ധേനുവായും മംഗളകരമായ സ്വത്തായും കവി കാണുന്നു. ഭാഷയെ ഭജിക്കുന്ന ഭാവന ധന്യവും ഭാഷയെ പുകഴ്ത്തുന്ന നാവ് വന്ദ്യവു മാണ്. മധുരസുന്ദരമായ മലയാളമൊഴി പുളകങ്ങളുടെ ഒരു കൊയ്ത്തുകാലം തീർക്കുന്നു. ജീവചൈതന്യ ത്തിന്റെ കാതലായ മലയാളത്തെക്കുറിച്ച് ഓർക്കു മ്പോൾ തന്നെ ഓരോ മലയാളിയുടെയും ഹൃദയം ഓടി വള്ളമാകുന്നു. എന്റെ സർവവും നിന്റെ മുന്നിൽ കാണി ക്കയായിവെച്ചിടാം. അല്ലയോ ശോഭനേ മാതൃഭാഷയാ കുന്ന സംഗീതത്തിന്റെ അവാച്യമായ സ്വരഭേദങ്ങൾ പുറപ്പെടുവിക്കുന്ന മാണിക്യവീണ നീ മീട്ടിയാലും എന്ന് കൽപ്പിച്ചു കൊണ്ട് കവിത അവസാനിക്കുന്നു.
മാണിക്യവീണ Manikyaveena Summary in Malayalam Class 8 3

അർത്ഥം
വാർമെത്തും – ഭംഗിവർദ്ധിച്ച
നന്ദിനി – മൂത്രി
ചിത്തം – മനസ്സ് (ഹൃദയം)
കവർന്നിടും – ആകർഷിച്ചിടും (അപഹരിച്ചി ടും)
ആമോദം – വർദ്ധിച്ച സന്തോഷം
ദേവഭാഷാമൃതം – ദേവഭാഷയാകുന്ന അമൃതം (സംസ്കൃതഭാഷ)
ജന്മജന്മാന്തര പുണ്യം – പല ജന്മ ങ്ങൾ കൊണ്ടു നേടിയ പുണ്യം
വശ്യം – ആകർഷകം (വശീകരിക്കുന്നത്)
ശൈലി – ഭാഷാപ്രയോഗരീതി
വിശ്വമനോഹരം – ലോകത്തിൽ വച്ച് ഏറ്റവും സുന്ദരമായത്
തെങ്കടൻ – ദക്ഷിണസമുദ്രം
കല്ലോലം – വലിയനിര, ആഹ്ലാദം
കല്ലോലപാളി – തിരമാല
താനം – സ്വരവിസ്താരമുറ
ദ്രുമം – വൃക്ഷം
നാളികേരദുമം – തെങ്ങ്
താലപ്രതം – കരമ്പനയോല
മർമ്മരങ്ങൾ – ഇലകൾക്കൂട്ടിമുട്ടുമ്പോഴുള്ള ശബ്ദം (പരുപരുത്തശബ്ദം)
കാനനപ്പൊൽക്കുളിർ – കാട്ടരുവി (കാട്ടുചോല)
ചോല – അരുവി
ത്വൽ – നിന്റെ
കർമ്മമണ്ഡലം – പ്രവർത്തനമേഖല
കൈക്കുടവട്ടം – കൈക്കുമ്പിൾ വട്ടം (കൈക്കു ടന്ന വട്ടം)
ശങ്കരദേശികൻ – ശങ്കരാചാര്യൻ
ദേശികൻ – ആചാര്യൻ
ചിത്രവർണോജ്ജ്വല് – മനോഹര മായ നിറങ്ങൾ ക്കൊണ്ടു ശോഭിക്കുന്നത്
പുഷ്പവാടി – പൂന്തോട്ടം
ഹൃത്ത് – ഹൃദയം
മപ്പോലും – തേനൊലിക്കുന്ന
മത്തഭ്യംഗങ്ങൾ – തേൻ കുടിച്ച് മദോന്മത്തരായ വണ്ടുകൾ
ഭൃംഗം – വണ്ട്
മുരളുക – മൂളുക
മധുമാസം – വസന്തകാലം
വിഭൂതി – ഐശ്വര്യം (ഭസ്മം)
രമ്യത – സൗന്ദര്യം
ആവർത്തിക്കുക – വീണ്ടും വീണ്ടും ചെയ്യുക
ആയിരംവട്ടം – ആയിരം പ്രാവശ്യം
ശ്രീവികാസം – ഐശ്വര്യം
കല്യാണനിക്ഷേപം – മംഗളകരമായ സ്വത്ത്
കാമസുന്ദരി – കാമധേനു
ഭാവന – ഓർമ്മ, മനസ്സിന് അനുഭവ ത്തിൽ നിന്നോ സ്മൃതിയിൽ നിന്നോ ഉളവാക്കുന്നഭാവ രോഷം
ധന്യം – ശ്രേഷ്ഠം
വന്ദ്യം – വന്ദിക്കപ്പെടേണ്ടത്
തൂമൊഴി – മധുരമായ വാക്ക്, പ്രിയമായ വാക്ക്
ഓജസ് – ശരീരബലം, ജീവചൈതന്യം
ഓടിയോടം – ഓടിവള്ളം
ശോഭനേ – ശോഭിക്കുന്നവളേ സുന്ദരി
മീട്ടുക – വീണയും മറ്റും വിരലു കൊണ്ടു ശബ്ദിപ്പിക്കുക, ഞാണേറ്റി വലിക്കുക.
മാണിക്യവീണ – മാണിക്യം കൊണ്ടുള്ള വീണ (വിശിഷ്ടമായ വീണ)

മാണിക്യവീണ Manikyaveena Summary in Malayalam Class 8

പര്യായം 
വിഭൂതി – നന്ദനി, ആത്മജ, തനയ, സുത, തന്തു ജ, തനുജ, മകൾ, വീര്യജ
മനസ് – ചിത്തം, ചേതസ്സ്, ഹൃദയം, സ്വന്തം, ഹൃത്ത്, മാനസം
മൂല – സ്തനം, കുചം, ഉരസിജം, വാ ജം, അകം, ഉള്ള്, പയോധരം, കൊങ്ക
വീണ – വല്ലകി, വിപഞ്ചി
കുയിൽ – വനപ്രിയം, പരഭൃതം, കോകിലം, പികം, കാകപുഷ്ടം, അന്യഭൃതം,താ മാക്ഷം, വസന്തഘോഷം, മധുവാക്ക്, കളകണ്ഠം, കാകപുച്ഛം, കാമാന്ധം
കസ്തൂരി – മൃഗനാഭി, മൃഗരോചനം, മൃദം, മൃഗാ ഡം, മൃഗപാലികം, മദം, മൃഗമ ദം, വത്സനാദി
പൂന്തോട്ടം – ആരാമം, ഉപവനം, ഗൃഹാരാമം, നിഷ്കുടം, വൃഷവാടിക, ഉദ്യാനം, പ്രമ ദവനം, പൂവാടി, പുഷ്പവാടി, പൂങ്കാവ്, മലർവാടി, മലർക്കാവ്, പുരവനം, പൂവനം
വസന്തകാലം – സുരഭി, പുഷ്പസമയം, മധു, ദുന്ദു
അരുവി – തരം, നിർഝരം, വാരിപ്രവാഹം, ഝരി, ഉത്സം, പ്രസവണം
സന്യാസി – ഭിക്ഷു, പരിവ്രാജകൻ, കർമന്ദി, പാരാ ശര്യൻ, മസികരി, യതി, പരിവാട്ട്
വണ്ട് – മധുവ്രതം, മധുകരം, മധുലിട്ട് മധുപൻ, ഭ്രമരം, ഇന്ദിന്ദിരം, സംഭരം, ചഞ്ചരി കം, പഞ്ചളീകം, ശിലീമുഖം, പുഷ്പ കിരീടം, മിളിന്ദം, ശിൽപുടം, അളി, ദ്വിരേഫം, ഷഡ്പദം

പദം പിരിച്ചെഴുതുക
ചന്ദനാമോദം – ചന്ദന + ആമോദം
നൂതനോന്മേഷം – നൂതന + ഉന്മേഷം
ദേവഭാഷാമൃതം – ദേവഭാഷ + അമൃതം
നിന്മുലപ്പാലിന്റെ – നിൻ + മുല + പാലിന്റെ
വീര്യമുൾക്കൊണ്ടതെന – വീര്യം + ഉൾക്കൊണ്ടത് + എൻ
നിന്നെജ്ജയിപ്പൊരു – നിന്നെ + ജയിപ്പൊരു
തെങ്കടൽക്കല്ലോലപാളി – തെങ്കടൽ + കല്ലോല + പാളി
കാനനപ്പൊൻക്കുളിർപോലെ – കാനന + പൊൻകുളിർ + പോലെ
വിസ്തൃതമല്ലൊരു – വിസ്തൃതം + അല്ല + ഒരു
കീർത്തിയെത്താത്തതെങ്ങുവാൻ – കീർത്തി + എത്താത്തത് + എങ്ങുവാൻ
ശങ്കരദേശിക ദേശഭാഷ – ശങ്കര + ദേശീക + ദേശ + ഭാഷ
ഏറെയോർത്താൽ – ഏറെ + ഓർത്താൽ
അമധുമാസ വിഭൂതികളൊക്കെയും – ആ + മധുമാസ + വിഭൂതികൾ + ഒക്കെയും
കേരളത്തുമൊഴി – കേരള + തൂമൊഴി
കൂകിയില്ല – കൂകി + ഇല്ല
ആയിരം വട്ടമീശ്രീവികാസം – ആയിരം + വട്ടം + ഈ + ശ്രീവികാസം
നിന്നെയോർക്കുമ്പോഴേക്കോരോ ഹൃദയവും – നിന്നെ + ഓർക്കുമ്പോ ജേക്ക് + ഓരോ + ഹൃദയവും
ഓടിയോടം ഓടി + ഓടം

വിഗ്രഹിക്കാം
കേരളത്തുമൊഴി – കേരളത്തിന്റെ തൂമൊഴി
ചന്ദനാമോദം – ചന്ദനത്തിന്റെ ആമോദം
നൂതനോന്മേഷം – നൂതനമായ ഉന്മേഷം
കല്യാണം – വിവാഹം, ശുഭം, ക്ഷേമം, സ്വർണ്ണം
ദേവഭാഷാമൃതം – ദേവഭാഷയാകുന്ന അമൃതം
ജന്മജന്മാന്തരപുണ്യം – ജന്മജന്മാന്തരങ്ങളിലൂടെ നേടിയ പുണ്യം
താലപ്രതാന്തരമർമ്മരങ്ങൾ – താലപ്രതങ്ങളുടെ മർമ്മരങ്ങൾ
ആനന്ദരാഗങ്ങൾ – ആനന്ദത്തിന്റെ രാഗങ്ങൾ
കർമ്മമണ്ഡലം – കർമ്മത്തിന്റെ മണ്ഡലം
ശങ്കരദേശീകദേശഭാഷ – ശങ്കരദേശീകന്റെ ദേശത്തിന്റെ ഭാഷ
ചിത്രവർണോജ്വല – ചിത്രമായ വർണ്ണങ്ങൾ കൊണ്ട് ഉജ്ജ്വലമായവളേ
കാനനപ്പൊൽക്കുളിർചോല – കാനനത്തിലെ പൊൻകുളിർചോല
മത്തഭംഗങ്ങൾ – മത്തമായ ഭൃംഗങ്ങൾ
അമധുമാസവിഭൂതികൾ – ആ മധുമാസത്തിന്റെ വിഭൂതികൾ
ശ്രീവികാസം – ശ്രീയുടെ വികാസം
കല്യാണനിക്ഷേപം – കല്യാണമായ നിക്ഷേപം
കാമസുരഭി – കാമത്തിന്റെ സുരഭി (കാമധേനു)

Leave a Comment