Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Kerala Plus One Business Studies Board Model Paper 2022 Malayalam Medium
Time: 2 1/2 Hours
Maximum : 80 Scores
1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)
Question 1.
………… ന് ഉള്ള പ്രതിഫലമാണ് ലാഭം.
(a) തൊഴിൽ
(b) ബിസിനസ്സ്
(c) വിദഗ്ധതൊഴിൽ
(d) ഇവയെല്ലാം
Answer:
ബിസിനസ്സ്
Question 2.
‘ഒരു വ്യക്തി ഒരു വോട്ട്’ എന്ന തത്വം ബാധകമാവുന്നത് …………… രൂപത്തിലുള്ള വ്യാപാരത്തിനാണ്
(a) ഏക ഉടമസ്ഥതാ വ്യാപാരം
(b) പങ്കാളിത്ത വ്യാപാരം
(c) ജോയിന്റ് സ്റ്റോക്ക് കമ്പനി
(d) സഹകരണസംഘങ്ങൾ
Answer:
സഹകരണസംഘങ്ങൾ
Question 3.
പാർലമെന്റിലോ നിയമസഭയിലോ പാസ്സാക്കുന്ന പ്രത്യേക നിയമ ത്തിലൂടെ സ്ഥാപിതമാവുന്ന വ്യാപാരം ഏതെന്നു കണ്ടെത്തുക.
(a) വകുപ്പുതല സംരംഭങ്ങൾ
(b) പൊതു കോർപറേഷനുകൾ
(c) സർക്കാർ കമ്പനികൾ
(d) സ്വകാര്യ കമ്പനികൾ
Answer:
പൊതുകോർപ്പറേഷനുകൾ
Question 4.
നികുതിയും കസ്റ്റംസ് തീരുവയും അടയ്ക്കുന്നതിനു മുമ്പ് ഇ ക്കുമതി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ ശാലയുടെ പേര് എഴുതുക.
(a) സ്വകാര്യ സംഭരണശാല
(b) പൊതുസംഭരണശാല
(c) ബോണ്ടഡ് സംഭരണശാല
(d) സർക്കാർ സംഭരണശാല
Answer:
ബോണ്ടഡ് സംഭരണശാല
Question 5.
നൽകിയിരിക്കുന്ന പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ള സാമൂഹിക ഉത്തരവാദിത്തം ഏതെന്ന് തിരിച്ചറിയുക.
‘പ്രകൃതിക്ഷോഭം ബാധിച്ച ആളുകളെ സഹായിക്കുന്നു.
(a) സാമ്പത്തികം
(b) നിയമപരം
(c) നൈതികം
(d) വിവേചനപരം
Answer:
വിവേചനപരം
Question 6.
ഓഹരി സമാഹരണവുമായി ബന്ധപ്പെട്ട പ്രമാണം തിരിച്ചറിയുക.
(a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ
(b) ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
(c) പ്രോസ്പെക്ടസ്
(d) ഇതൊന്നുമല്ല
Answer:
പ്രോമ്പ് ചെകടസ്
Question 7.
ബിസിനസ്സിൽ ലാഭം പുനർ നിക്ഷേപിക്കുന്നത് ….. എന്നും അറിയപ്പെടുന്നു.
(a) നീക്കിയിരുപ്പ് സമ്പാദ്യം
(b) പൊതുനിക്ഷേപം
(c) വ്യാപാര ക്രഡിറ്റ്
(d) പാട്ടക്കരാർ ധനസഹായം
Answer:
നീക്കിയിരുപ്പ് സമ്പാദ്യം
Question 8.
എം.എസ്, എം.ഇ.ഡി. നിയമം 2006 ……….. മായി ബന്ധപ്പെട്ടിരി ക്കുന്നു.
(a) സൂക്ഷ്മസംരംഭം
(b) ചെറുകിട സംരംഭം
(d) ഇവയെല്ലാം
(c) ഇടത്തരം സംരംഭം
Answer:
ഇവയെല്ലാം
Question 9.
ചുവടെ നൽകിയിരിക്കുന്ന ……………… ബിസിനസ്സുമായി വി.പി.പി. ബന്ധപ്പെട്ടിരിക്കുന്നു.
(a) ഡിപ്പാർട്ട്മെന്റൽ സ്റ്റോർ
(b) ശൃംഖലാ സ്റ്റോർ
(c) മെയിൽ ഓർഡർ ബിസിനസ്സ്
(d) സൂപ്പർ മാർക്കറ്റ്
Answer:
മെയിൽ ഓർഡർ ബിസിനസ്സ്
Question 10.
അന്താരാഷ്ട്ര ബിസിനസ്സിന്റെ വ്യാപ്തിയിൽ ഉൾപ്പെടുന്നത്
(a) കയറ്റുമതിയും ഇറക്കുമതിയും
(b) ലൈസൻസിംഗും ഫ്രാഞ്ചൈസിംഗും
(c) കരാർ നിർമ്മാണം
(d) ഇവയെല്ലാം
Answer:
ഇവയെല്ലാം
11 മുതൽ 17 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക. 2 സ്കോർ വീതം. (4 × 2 = 8)
Question 11.
ബിസിനസ്സ് പ്രവർത്തനത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷത കൾ എഴുതുക.
Answer:
ബിസിനസ്സിന്റെ വിശേഷതകൾ
1) ബിസിനസ്സ് ഒരു സാമ്പത്തിക പ്രവർത്തനമാണ്.
2) ലാഭം ഉണ്ടാക്കുക എന്നതാണ് ബിസിനസ്സിന്റെ ലക്ഷ്യം.
Question 12.
എന്താണ് സർക്കാർ കമ്പനി?
Answer:
ഗവൺമെന്റ് കമ്പനികൾ (Government Companies)
കമ്പനി നിയമ പ്രകാരം രൂപീകരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് ഗവൺമെന്റ് കമ്പനികൾ. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റേയോ കൈവശമായിരിക്കും. കമ്പനിക്ക് നിയമപരമായ അസ്തിത്വമുണ്ട്.
Question 13.
ഇ. ബാങ്കിംഗിന്റെ ഏതെങ്കിലും രണ്ട് നേട്ടങ്ങൾ എഴുതുക.
Answer:
ഇ. ബാങ്കിങ്ങിന്റെ മെച്ചങ്ങൾ
a) ഇ ബാങ്കിങ്ങ് ഉപഭോക്താക്കൾക്ക് കൊല്ലത്തിൽ 365 ദിവ സവും 24 മണിക്കൂറും സേവനങ്ങൾ നൽകുന്നു.
b) ഇടപാടുകാർക്ക് എപ്പോൾ എവിടെ വേണമെങ്കിലും ഇരുന്ന് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഇടപാടുകൾ നടത്താം. c) ഇടപാടുകാരിൽ സാമ്പത്തിക അച്ചടക്കം വളർത്തുന്നു.
Question 14.
B2B കോമേഴ്സ് ഒരു ഉദാഹരണസഹിതം വിശദീകരിക്കുക.
Answer:
B2B ഇടപാടുകൾ : രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ ഇല ക്ട്രോണിക് സഹായത്തോടെ നടക്കുന്ന വ്യാപാര ഇടപാടുകളെ യാണ് 828 ഇടപാടുകൾ എന്നു പറയുന്നത്.
ഉദാ: ഓൺലൈനായി ക്വട്ടേഷൻ സ്വീകരിക്കുക, ഓൺലൈനായി ഓർഡറുകൾ നൽകുക.
Question 15.
കമ്പനി രൂപീകരണത്തിന്റെ ഏതെങ്കിലും രണ്ട് രേഖകളുടെ പേരെഴുതുക.
Answer:
a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ
b) ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
c) നിയുക്ത ഡയറക്ടർമാരുടെ സമ്മതപത്രം
Question 16.
എന്താണ് പ്രവർത്തന മൂലധന ആവശ്യകതകൾ?
Answer:
പ്രവർത്തന മൂലധന ആവശ്യം. ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണമാണ് പ്രവർത്തന മൂല ധനം. ജീവനക്കാർക്ക് കൂലി കൊടുക്കുക, അസംസ്കൃത വസ്തുക്കൾ വാങ്ങുക, വാടക, നികുതി തുടങ്ങിയവ നൽകുക എന്നിവയെല്ലാം പ്രവർത്തന മൂലധനത്തിന് ഉദാഹരണങ്ങളാണ്.
Question 17.
ഉല്പാദകർക്ക് ചില്ലറ കച്ചവടക്കാർ നൽകുന്ന ഏതെങ്കിലും രണ്ട് സേവനങ്ങൾ എഴുതുക.
Answer:
1) നേരിട്ട് ഉല്പാദകരുമായി ബന്ധപ്പെടുന്നതിനാൽ കച്ചവട സംവർദ്ധന പ്രവർത്തനങ്ങൾ (Sales Promotion) നടപ്പാ ക്കാൻ കഴിയുന്നു.
2) ഉപഭോക്താക്കളുടെ അഭിരുചികളും വിപണിയിലെ സാഹ ചര്യങ്ങളും യഥാവിധി ഉല്പാദകരെ അറിയിക്കുന്നു.
18 മുതൽ 23 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 3 സ്കോർ വിതം. (4 × 3 = 12)
Question 18.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂന്ന് രൂപങ്ങൾ എഴുതുക.
Answer:
1) വകുപ്പ് സംരംഭങ്ങൾ
2) സർക്കാർ കമ്പനികൾ
3) പൊതുകോർപ്പറേഷനുകൾ
Question 19.
പരിസ്ഥിതി മലിനീകരണത്തിന്റെ ഏതെങ്കിലും മൂന്ന് കാരണങ്ങൾ ഓരോ ഉദാഹരണസഹിതം നൽകുക.
Answer:
1) വായു മലിനീകരണം (Air Pollution) :- വ്യവസായ സ്ഥാ പഠനങ്ങൾ, വാഹനങ്ങൾ എന്നിവ പുറന്തള്ളുന്ന കാർബൺമോണോക്സൈഡ് ആണ് വായുമലിനമാക്കുന്ന തിലെ പ്രധാന കാരണം. ഈ വാതകം ഓസോൺ പാളി യിൽ വിള്ളലുണ്ടാക്കുകയും ആഗോള താപനം വർദ്ധിപ്പി ക്കുകയും ചെയ്യുന്നു.
2) ജല മലിനീകരണം (Water Pollution) :- വ്യവസായശാ ലകളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ജലം മലി നമാക്കുകയും അനേകം ജലജീവികളെ ഇല്ലാതാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
3) മണ്ണ് മലിനീകരണം (Land Pollution):- രാസകീടനാശി നികളോ വിഷമമായ വ്യവസായ അവശിഷ്ടങ്ങളോ മണ്ണ് മലി നമാക്കുന്നതിന് കാരണമാക്കുന്നു.
Question 20.
താഴെ പറയുന്നവ ചുരുക്കി വിവരിക്കുക.
(a) പാട്ടക്കരാർ ധനസഹായം
(b) ഫാക്ടറിംഗ്
Answer:
(a) ലിസ് ഫിനാൻസിങ്ങ് അഥവ പാട്ടക്കരാർ (Lease Financing)
കമ്പനികളുടെ ദീർഘകാല മൂലധന ഉറവിടമാണ് ഇത്. ഈ കരാറനുസരിച്ച് ഒരു കമ്പനിയുടെ ആസ്തി സ്വന്ത മെന്നപോലെ ഉപയോഗിക്കാൻ മറ്റൊരു കമ്പനിക്ക് അവ കാശം നൽകുന്നു. ആസ്തിയുടെ ഉടമയെ ലസ്സർ (Lessor) എന്നും പാട്ടത്തിന് എടുക്കുന്ന കമ്പനിയെ ലെസ്സി (Lessee) എന്നും പറയുന്നു. നിശ്ചിത കാലയള വിൽ ലസ്സർക്ക് ലെസ്സി പാട്ടത്തുക (Lease rent) നൽകേ ണ്ടതുണ്ട്. അല്ലാത്തപക്ഷം ആസ്തി തിരികെ എടുക്കാനുള്ള അവകാശം ലെസ്റ്റർക്ക് ഉണ്ട്.
ഗുണങ്ങൾ
1) ലെസ്സിക്ക് കുറഞ്ഞ തുക നിക്ഷേപിച്ചു കൊണ്ട് ആസ്തി സ്വന്തമാക്കാം.
2) പാട്ടത്തുക നികുതി ഇളവിനു പരിഗണിക്കുന്ന ചെല വാണ്
3) കമ്പനി ഭരണത്തെ ഇത് ബാധിക്കുന്നില്ല.
(b) ഫാക്ടറിങ്ങ് അഥവ കടം പിരിച്ചെടുക്കൽ സേവനം (Factoring)
ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാനുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ട റിങ്ങ്. അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെ ടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗ നൈസേഷന് കമ്മീഷൻ ലഭിക്കുന്നു.
ഗുണങ്ങൾ
1) ചിലവും നടപടിക്രമങ്ങളും കുറവാണ്.
2) പണം പിരിച്ചെടുക്കുന്നതിനാൽ സ്ഥാപനത്തിനകത്തേ ക്കുള്ള പണത്തിന്റെ ഒഴുക്ക് കാര്യക്ഷമമാവും.
3) അയവുള്ള സാമ്പത്തിക ഉറവിടമാണ്.
Question 21.
ഏതെങ്കിലും രണ്ടു നടന്നു വില്പനക്കാരെ കുറിച്ച് വിവരിക്കുക.
Answer:
ഉന്തു വണ്ടിക്കാരും തലച്ചുമട്ടുകാരും (Hawkers & Peddlers) : വീടുകൾതോറും കയറിയിറങ്ങി വില്പന നട ത്തുന്ന ഇവർ ഉല്പന്നങ്ങൾ ഏതെങ്കിലും ഉന്തുവണ്ടി യിലോ തലച്ചുമടായോ കൊണ്ടുനടക്കുന്നു.
2) ചന്തയിലെ കച്ചവടക്കാർ (Market Traders) : അവധി ദിവ ങ്ങളിലോ നിശ്ചിത ദിവസങ്ങളിലോ തിരക്കേറിയ ചന്തയിൽ താൽക്കാലിക സംവിധാനമൊരുക്കി ഉല്പന്നങ്ങൾ വിൽക്കു ന്നവരാണ് ഇവർ.
Question 22.
മെയിൽ ഓർഡർ ബിസിനസിന്റെ ഏതെങ്കിലും മുന്ന് ദോഷങ്ങൾ എഴുതുക.
Answer:
1. വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിൽ വ്യക്തിപരമായ ബന്ധമില്ല.
2. ഇടപാടുകാർക്ക് സാധനങ്ങൾ കടമായി കിട്ടില്ല.
3. ഭാരമുള്ള സാധനങ്ങൾ തപാൽ വഴി അയയ്ക്കുന്നത് ചെലവ് കൂടുന്നതിന് കാരണമാകും.
Question 23.
അന്താരാഷ്ട്ര ബിസിനസ്സിന്റെ മൂന്ന് നേട്ടങ്ങൾ എഴുതുക.
Answer:
a) രാഷ്ട്രങ്ങൾക്കുള്ള മെച്ചങ്ങൾ (Benefits of Nations)
1) വിദേശനാണ്യം നേടിത്തരുന്നു : മൂലധന സാധനങ്ങൾ, സാങ്കേതികവിദ്യ, പെട്രോളിയം ഉല്പന്നങ്ങൾ, മറ്റ് ഉപ ഭോക്തൃ ഉല്പന്നങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ അന്താരാഷ്ട്ര ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന വിദേശ നാണ്യം പ്രയോജനപ്പെടുത്താൻ കഴിയുന്നു.
2) വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം : വിവിധ രാജ്യ ങ്ങളിലെ പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അന്തർദേശീയ ബിസിനസ്സുകൾ അവസരം നൽകുന്നു.
b) സ്ഥാപനങ്ങൾക്കുള്ള മെച്ചങ്ങൾ (Benefits of Firms)
1) ഉല്പാദനക്ഷമതയുടെ പരമാവധി ഉപയോഗം : വിദേശ വിപണിയിലേക്കുകൂടി വ്യാപാരം വ്യാപിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നതിനാൽ ഉല്പാദനക്ഷമത പരമാ വധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
2) വളർച്ചയ്ക്കുള്ള സാധ്യത : ആഭ്യന്തര വിപണിയെ അപേ ക്ഷിച്ച് അന്താരാഷ്ട്ര വിപണിയിൽ വളർച്ചയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്.
24 മുതൽ 29 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 4 സ്കോർ വിതം. (4 x 4 = 16)
Question 24.
എന്താണ് ബിസിനസ്സ് നഷ്ടസാധ്യത? ബിസിനസ്സ് നഷ്ടസാധ്യത യുടെ ഏതെങ്കിലും രണ്ട് കാരണങ്ങൾ സൂചിപ്പിക്കുക.
Answer:
ബിസിനസ്സിന്റെ നഷ്ടസാധ്യതകൾ (Business Risks): നഷ്ട സാധ്യതകൾ ബിസിനസ്സിൽ ഒഴിച്ചുകൂടാൻ ആവാത്തതാണ്. അപ തീക്ഷിതമായ സംഭവങ്ങളോ അനിശ്ചിതാവസ്ഥകളോ ബിസിന സ്സിൽ നഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു.
1) പ്രകൃത്യാ ഉള്ള കാരണങ്ങൾ (Natural Causes); വെള്ള പൊക്കം, തീപിടുത്തം, ഭൂമികുലുക്കം മുതലായ കാരണ
2) മനുഷ്യസഹജമായ കാരണങ്ങൾ (Human Causes): കള വ്, കിട്ടാക്കടം, അശ്രദ്ധ, തൊഴിലാളികളുടെ താൽപ്പര്യക്കു റവ്, സമരങ്ങൾ, ലഹളകൾ, കാര്യക്ഷമമല്ലാത്ത മാനേജ്മെന്റ് തുടങ്ങിയവ നഷ്ടസാധ്യതയ്ക്കുള്ള കാരണങ്ങളാണ്
Question 25.
സജീവ പങ്കാളിയെയും നാമമാത്ര പങ്കാളിയെയും വേർതിരിക്കുക.
Answer:
(a) സജീവ പങ്കാളി (Active Partner) : മൂലധനം ഇറക്കു കയും ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പങ്കാളിയാണ് സജീവ പങ്കാളി
(b) നാമമാത്ര പങ്കാളി (Nominal Partner): മൂലധനം ഇറക്കു കയോ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാത്ത പങ്കാളിയാണ് നാമമാത്ര പങ്കാളി
Question 26.
വാണിജ്യ ബാങ്കുകളുടെ ഏതെങ്കിലും രണ്ട് ധർമ്മങ്ങൾ വിശദീ കരിക്കുക.
Answer:
1) പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
നിക്ഷേപങ്ങൾ സ്വീകരിക്കുകയും പണം വായ്പയായി അനു വദിക്കുകയും ആണ് വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന ധർമ്മം അഥവാ പ്രാഥമിക ധർമ്മം.
1) നിക്ഷേപങ്ങൾ സ്വീകരിക്കുക (Accepting deposits) : വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കുകൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കു ന്നതിലൂടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേ പങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നു.
a) കറന്റ് ഡെപ്പോസിറ്റ്
b) സേവിങ്ങ്സ് ഡെപ്പോസിറ്റ്
c) സ്ഥിര നിക്ഷേപം
2) പണം വായ്പ നൽകുക (Lending of loans and advances)
പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധനം, അതുകൊ ണ്ടുതന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളിലൂടെ വായ്പ യായി അനുവദിക്കുന്നു.
a) ക്വാഷ് ക്രെഡിറ്റ്
b) ബാങ്ക് ഓവർഡ്രാഫ്റ്റ്
c) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ
d) സാധാരണ വായ്പകൾ
II) – ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
പ്രാഥമിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ ധർമ്മങ്ങൾ, ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു. 1)
1) ഏജൻസി സേവനങ്ങൾ (Agency Services)
ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കു വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.
a) ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവനമാണ്.
b) ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നീ സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊടുക്കുന്നു.
2) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്ത മായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറ യുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.
a) സ്വർണ്ണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവയെല്ലാം ഒരു നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷി തമായി സൂക്ഷിക്കുന്നു.
b) ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് വിതരണം ചെയ്യുന്നു.
Question 27.
ആരാണ് പ്രമോട്ടർ? പാമോട്ടറുടെ ഏതെങ്കിലും രണ്ട് ധർമ്മ ങ്ങൾ എഴുതുക.
Answer:
(a) കമ്പനി രൂപീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പ്രമോട്ടർമാർ എന്ന് വിളിക്കുന്നു.
b) 1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക : പുതുമ യുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം
2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തി ക്കഴിഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആശയത്തിന്റെ സാമ്പത്തിക വശം, പ്രായോഗികത, ലാഭനിയത, നിയമപരമായ വശം, വിപണി സാഹച ര്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു.
3) കമ്പനിയുടെ പേര് അംഗീകരിക്കൽ : നിലവിലുള്ള മറ്റു കമ്പനികളുടെ പേരിന് സമാനമായതോ സാദൃശ്യമു ള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പ നിയുടെ പേര് നിശ്ചയിച്ചു കഴിഞ്ഞാൽ അത് അംഗീ കാരത്തിനായി കമ്പനി രജിസ്ട്രാർക്ക് മുമ്പാക സമർപ്പിക്കണം.
Question 28.
ഇക്വിറ്റി ഷെയറുകളുടെ ഏതെങ്കിലും നാല് ഗുണങ്ങൾ എഴുതുക.
Answer:
1) നിശ്ചിത നിരക്കിൽ ഡിവിഡണ്ട് നൽകേണ്ട ബാധ്യതയില്ല.
2) 2. ഓഹരികൾ ഇറക്കുമ്പോൾ കമ്പനിയുടെ സ്വത്ത് പണയപ്പെ ടുത്തേണ്ട.
3) ഇത് മൂലധനത്തിനുള്ള ഒരു സ്ഥിരം ഉറവിടമാണ്.
4) സാധാരണ ഓഹരി ഉടമകൾക്ക് മാത്രമേ വോട്ടവകാശമുള്ളൂ.
Question 29.
അന്താരാഷ്ട്ര വ്യാപാരവും ആഭ്യന്തര വ്യാപാരവും വേർതിരിക്കുക.
Answer:
ആഭ്യന്തര കച്ചവടവും അന്താരാഷ്ട്ര കച്ചവടവും തമ്മിലുള്ള വ്യത്യാസം
ആന്തര കച്ചവടം | അന്താരാഷ്ട്ര കച്ചവടം |
1) വിൽക്കുന്നവനും വാങ്ങു നവനും ഒരേ രാജ്യത്തുള്ള വരായിരിക്കും. | 1) വിൽക്കുന്നവനും വാങ്ങു ന്നവനും വെവ്വേറെ രാജ ത്തുള്ളവരായിരിക്കും. |
2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും ഒരേ രാജ്യത്തുള്ളവരായിരിക്കും. | 2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവരായിരിക്കും. |
3) ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമായി കൈമാറാ നാകും. | 3) ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൈമാറുന്ന തിന് ഒട്ടേറെ നിയന്ത്രണ ഞങ്ങളുണ്ട്. |
4) ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. | 4) വ്യത്യസ്തമായ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. |
30 മുതൽ 35 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 5 സ്കോർ വീതം. (4 × 5 = 20)
Question 30.
സ്വകാര്യ കമ്പനിയെയും പൊതു കമ്പനിയെയും വേർതിരിക്കുക.
Answer:
പ്രൈവറ്റ് കമ്പനിയും പബ്ലിക് കമ്പനിയും തമ്മിലുള്ള വ്യത്യാസം
പ്രൈവറ്റ് കമ്പനി | പബ്ലിക് കമ്പനി |
a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം രണ്ട് ആണ്. | a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം ഏഴ് ആണ്. |
b) അംഗങ്ങളുടെ എണ്ണം പരമാവധി 200 ആയി പരിമിതപ്പെടുത്തിയിരി ക്കുന്നു. | b) അംഗങ്ങളുടെ എണ്ണ ത്തിന് പരിധി ഇല്ല. |
c) പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കുന്നു. | c) പേരിന്റെ കൂടെ ലിമിറ്റഡ് എന്ന് ചേർക്കുന്നു. |
d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാൻ പാടില്ല. | d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാം. |
e) ഡയറക്ടർമാർ കുറ ഞ്ഞത് രണ്ട് പേർ ഉണ്ടാ യിരിക്കണം. | e) ഡയറക്ടർമാർ കുറ ഞ്ഞത് മൂന്ന് പേർ ഉണ്ടായിരിക്കണം. |
Question 31.
എന്താണ് എം.എൻ.സി.? അതിന്റെ ഏതെങ്കിലും മൂന്ന് സവി ശേഷതകൾ എഴുതുക.
Answer:
ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ) Multi National Corporations (Global Enterprises): പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങ ളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തര കമ്പനികൾ ചെയ്യുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്ക രണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴി തെളിച്ചു.
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)
1) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.
2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്വവും വിസ്തൃതമാണ്.
3) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.
Question 32.
പുറംകരാർ (ഔട്ട്സോഴ്സിംഗ്) വിശദീകരിക്കുക. പുറംകരാറിന്റെ ആവശ്യകത എഴുതുക.
Answer:
ബിസിനസ്സ് കരാർ നൽകൽ (Business Process Outsourcing (BPO))
ബിസിനസ്സിന്റെ പ്രവർത്തനങ്ങൾ ചെയ്യാൻ പുറമെയുള്ള ഒരു ഏജൻസിയെ ഏൽപ്പിക്കുക എന്നതാണ് BPO എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദാ : ഉല്പന്ന വിതരണത്തിന് ട്രാൻസ്പോർട്ട് ഏജൻസിയെ ഏൽപ്പിക്കുക, കാന്റീൻ നടത്തിപ്പിന് ഹോട്ടലിനെ ഏൽപ്പിക്കുക മുതലായവ.
കരാർ നൽകുന്നതിന്റെ ഗുണങ്ങൾ (Advantages of BPO)
1) ബിസിനസ്സിന്റെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
2) കരാർ ഏറ്റെടുക്കുന്നവർ അവരുടേതായ മേഖലകളിൽ വിദ ഗ്ധരായതിനാൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നു.
3) ഒരു സേവനത്തിനായി ഒരു ഡിപ്പാർട്ടുമെന്റ് നടത്തിക്കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ സേവനം ലഭിക്കുന്നു.
Question 33.
ചേരുംപടി ചേർക്കുക. | എ) വായു മലിനീകരണം |
എ) രാജ്യത്തെ നിയമം അനുസരി ക്കുക. | ബി) ജലമലിനീകരണം |
ബി) മതവികാരങ്ങളെ മാനിക്കുന്നു. | സി) നിയമപരമായ ഉത്തരവാദിത്തം |
ഡി) തോടുകളിലേക്ക് മാലിന്യം തള്ളൽ | ഡി) ശബ്ദ മലിനീകരണം |
ഇ) കേൾവി നഷ്ടം | ഈ നൈതിക ഉത്തരവാദിത്തം |
Answer:
a) രാജ്യത്തെ സേവനം അനുസരിക്കുക – നിയമപരമായ ഉത്തരവാദിത്തം.
b) മതവികാരത്തെ മാനിക്കുന്നു – നൈതിക ഉത്തരവാദിത്തം
c) കാർബൺ മോണോക്സൈഡ് പുറന്തള്ളുന്നു – വായു മലിനീകരണം.
d) തോടുകളിലേക്ക് മാലിന്യം തള്ളൽ – ജല മലിനീകരണം
e) കേൾവി നഷ്ടം – ശബ്ദമലിനീകരണം
Question 34.
എന്താണ് മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ? അതിലെ ഏതെങ്കിലും നാല് വകുപ്പുകളുടെ പേര് എഴുതുക.
Answer:
a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ കമ്പനിയുടെ ബാഹ്യ കാര്യ നിയമാവലി
കമ്പനിയുടെ ചാർട്ടർ എന്നും മാഗ്നാകാർട്ട എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇത്. കമ്പനിയുടെ ലക്ഷങ്ങൾ, മൂലധനം, അധി കാരങ്ങൾ എന്നിവയെല്ലാം ഇതിൽ കൃത്യമായി നിർവ്വചിച്ചിരി ക്കും. പുറമെയുള്ളവരുമായുള്ള കമ്പനിയുടെ ബന്ധം മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും.
b)
1. നാമവകുപ്പ് (The name clause)
2. സ്ഥാനവകുപ്പ് (Situation Clause)
3. ലക്ഷ്യവകുപ്പ് (Objective Clause)
4. ബാധ്യതാവകുപ്പ് (Liability Clause)
5. മൂലധനവകുപ്പ് (Capital Clause)
6. പങ്കാളിത്തവകുപ്പ് (Association Clause)
Question 35.
ഇന്ത്യയിൽ ചെറുകിട ബിസിനസ്സ് നേരിടുന്ന പ്രശ്നങ്ങൾ എന്തൊ ക്കെയാണ്?
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.
2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.
3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.
4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.
5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.
36 മുതൽ 38 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകു ക. 8 സ്കോർ വീതം.
Question 36.
എന്താണ് വ്യവസായം? വ്യവസായത്തിന്റെ വർഗ്ഗീകരണം സംക്ഷി പ്തമായി വിശദീകരിക്കുക.
Answer:
വ്യവസായം (Industry): അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് വിവ സായം. ഇത് പ്രാഥമികമോ (Primary Industries), ദ്വിതീയമോ (Secondary Industries), polosa (Tertiary Industries)
1. പ്രാഥമിക വ്യവസായം (Primary Industry): പ്രകൃതിവിഭ വങ്ങളെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്. പ്രാഥമിക വ്യവസായം പ്രകൃതി ജന്യ വ്യവസായങ്ങളോ (Extractive Industry) ജനിതകവ്യവ സായങ്ങളോ (Genetic Industry) ആകാം. ഭൂമിയിൽനിന്ന് ധാതുക്കൾ കുഴിച്ചെടുക്കുക, മത്സ്യബന്ധനം നടത്തുക, തടി ശേഖരിക്കുക തുടങ്ങി പ്രകൃതിയിൽ നിന്നും ശേഖരി ക്കുന്ന വസ്തുക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് പ്രകൃതിജന്യ വ്യവസായങ്ങൾ. പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ വില്പ നയിലൂടെ ലാഭമുണ്ടാക്കുന്നതിനായി അവയുടെ പ്രത്യുല്പാ ദനം ലക്ഷ്യമാക്കിയുള്ള വ്യവസായങ്ങളാണ് ജനിതക വ്യവ സായങ്ങൾ,
ദ്വിതീയ വ്യവസായം (Secondary Industry) : പ്രാഥമിക വ്യവസായത്തിന്റെ ഉല്പന്നങ്ങളുപയോഗിച്ച് പുതിയ ഉല്പ ന്നങ്ങൾക്ക് രൂപം നൽകുന്ന വ്യവസായമാണ് ഇത്. ദ്വിതീയ വ്യവസായങ്ങൾ ഉല്പാദന വ്യവസായങ്ങൾ (Manufactur ing Industries) എന്നും നിർമ്മാണ വ്യവസായങ്ങൾ (Con- struction Industry) എന്നും രണ്ടായി തിരിക്കാം. അസം സ്കൃതവസ്തുക്കൾ ഉല്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായ, ങ്ങളാണ് ഉല്പാദന വ്യവസായങ്ങൾ, അത് താഴെ പറയുന്ന രീതിയിൽ വേർതിരിക്കാം.
1) ഉല്പാദന വ്യവസായങ്ങൾ (Manufacturing Industry)
i) അപഗ്രഥന വ്യവസായം (Analytical Industry): ഒരൊറ്റ അസംസ്കൃത വസ്തു വിൽ നിന്ന് വ്യത്യസ്ത ഉല്പന്നങ്ങൾ വേർതിരിച്ച് എടുത്ത് വിപണനം ചെയ്യുന്നു.
ii) pełowam aynımɔw. (Synthetic Industry): വ്യത്യസ്തമായ അസംസ്കൃത വസ്തുക്കളെ കുട്ടിച്ചേർത്ത് ഒരൊറ്റ ഉല്പന്നമാക്കി മാറ്റി വിപ ണനം ചെയ്യുന്നു.
iii) പ്രക്രിയാ വ്യവസായം (Processing Industry); ഉല്പാദന പ്രക്രിയയിൽ വ്യത്യസ്ത മായ യന്ത്രസംവിധാനങ്ങൾ കൈകാര്യം ചെയ്യു ന്നതിലൂടെ ഒന്നിലധികം നിർമ്മാണ ഘട്ടങ്ങൾ വേണ്ടിവരുന്ന വ്യവസായങ്ങൾ ഇതിൽ ഉൾപ്പെ ടുന്നു.
iv) സംയോജന വ്യവസായം (Assembling Industry): വ്യത്യസ്തമായ പാർട്സുകൾ കൂട്ടി ച്ചേർത്ത് ഒരു ഉല്പന്നം പൂർണ്ണമായ തോതിൽ വിപണിയിലെത്തിക്കുന്ന വ്യവസായമാണ് ഇത്.
2) നിർമ്മാണ വ്യവസായങ്ങൾ (Construction Industries) : റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ സമുച്ചയങ്ങൾ, അണക്കെട്ടുകൾ തുട ങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസാ യങ്ങളാണ് നിർമ്മാണ വ്യവസായങ്ങൾ. ഉല്പന്നങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് നിർമ്മിക്കപ്പെടുന്നവയാണ്.
3. തൃതീയ വ്യവസായം (Tertiary Industry) : പ്രാഥമികവും ദ്വിതീയവുമായ വ്യവസായങ്ങൾക്ക് സഹായകമായി വർത്തി ക്കുന്ന ബാങ്കിങ്ങ്, ഇൻഷുറൻസ്, ഗതാഗതം, സംഭരണം, പര സ്വം, വാർത്താവിനിമയം തുടങ്ങിയ സേവനമേഖലകളെല്ലാം തീയ വ്യവസായത്തിൽപ്പെടും.
Question 37.
എന്താണ് പങ്കാളിത്തം? പങ്കാളിത്തത്തിന്റെ ഏതെങ്കിലും മൂന്ന് ഗുണങ്ങളും പരിമിതികളും എഴുതുക.
Answer:
(a) glow mimimgy (Partnership)
കച്ചവടത്തിന്റെ ലാഭം പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ വ്യക്തികൾ ഒരുമിച്ചുചേർന്ന് നടത്തുന്നതോ അല്ലെങ്കിൽ കൂട്ടത്തിൽ ഒരാൾ നേതൃത്വം നൽകുന്നതോ ആയ ബിസിനസ്സിന്റെ ഉടമസ്ഥർ തമ്മിലുള്ള കരാർ എന്നാണ് പങ്കാളിത്തത്തെ 1932 ലെ ഇന്ത്യൻ പാർട്ട്ണർഷിപ്പ് ആക്ട് നിർവ്വചിച്ചിരിക്കുന്നത്.
പ്രത്യേകതകൾ (Characteristics)
1) രണ്ടോ അതിലധികമോ ആളുകൾ കച്ചവടം നടത്തി ലാഭം പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ഒരു കരാറിന്റെ അടി സ്ഥാനത്തിൽ ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുന്നു.
2) ലാഭം തുല്യമായോ മുൻകൂട്ടി നിശ്ചയിച്ച അനുപാതം അനു സരിച്ചോ പങ്കുവെയ്ക്കുന്നു.
3) നിയമാനുസൃതമായി നടത്താവുന്ന ബിസിനസ്സുകൾ മാത്രമേ പങ്കാളിത്ത രൂപത്തിൽ രൂപീകരിക്കാവൂ.
(b) പങ്കാളിത്തത്തിന്റെ ഗുണങ്ങൾ (Merits)
1) ലളിതമായ നടപടിക്രമം : ഒരു പങ്കാളിത്ത സ്ഥാപനം തുട ങ്ങുന്നതിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം വളരെ ലളിത മാണ്.
2) മൂലധന സമാഹരണം : ഏകാംഗ വ്യാപാരത്തെ അപേക്ഷിച്ച് കൂടുതൽ മുലധനം സമാഹരിക്കുന്നതിന് സാധിക്കുന്നു.
3) വിവേകപൂർവ്വമായ തീരുമാനങ്ങൾ : ഒന്നിലേറെ പേർ ഒരു മിച്ച് ചേർന്ന് ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളാണ് പങ്കാളിത്തത്തിന്റെ സവിശേഷത. ഇത്തരം തീരുമാനങ്ങൾ മിക ച്ചതും കാര്യക്ഷമമായതും ആയിരിക്കും.
(c) പങ്കാളിത്തത്തിന്റെ ദോഷങ്ങൾ (Limitations)
1) അപരിമിതമായ ബാധ്യത : പങ്കാളികളുടെ ബാധ്യത അപരിമി തമാണ്. ഓരോ പങ്കാളിയും ഒറ്റയ്ക്കും കൂട്ടായും ബിസിന സ്സിൽ ഉണ്ടാകുന്ന മുഴുവൻ നഷ്ടങ്ങൾക്കും ഉത്തരവാദിക ളാണ്.
2) പരിമിതമായ വിഭവങ്ങൾ : പങ്കാളിത്ത സ്ഥാപനത്തിൽ പങ്കാ ളികളുടെ എണ്ണം കുറവായിരിക്കും. തന്മൂലം മൂലധനം പരി മിതമായിരിക്കും.
3) തർക്കങ്ങൾക്കുള്ള സാധ്യത : പങ്കാളികൾക്കിടയിൽ വ്യത്യസ്ത മായ അഭിപ്രായങ്ങൾക്കു സാധ്യതകൾ കൂടുതലായിരിക്കും. അത് അസ്വാരസ്യങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകാം.
Question 38.
ഇൻഷുറൻസിന്റെ ഏതെങ്കിലും നാല് തത്വങ്ങൾ വിശദീകരിക്കുക,
Answer:
ഇൻഷുറൻസിന്റെ തത്വങ്ങൾ (Principles of Insurance)
1. പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.
2) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable Interest); ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ ര്യമുണ്ട് എന്ന് പറയാം.
3) നഷ്ടോത്തരവാദിത്വം (Indemnity); ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.
4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.