Plus One Political Science Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus One Political Science Board Model Paper 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരമെഴു.

Question 1.
ഒരു ധനബിൽ ഉൽഭവിക്കുന്നത് ……………………….. സഭയിലാണ്. (1)
a) ലോകസഭ
b) രാജ്യസഭ
c) പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ
Answer:
a) ലോകസഭ

Question 2.
‘ഓൺ ലിബർട്ടി’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക. (1)
a) എച്, ജെ. ലാസ്കി
b) റുസ്സോ
c) ജെ.എസ്. മിൽ
Answer:
c) ജെ.എസ്. മിൽ

Question 3.
താഴെ തന്നിട്ടുള്ളവയിൽ സ്ഥിരം എക്സിക്യൂട്ടീവ് ഏത്? (1)
a) മുഖ്യമന്ത്രി
b) ചീഫ് സെക്രട്ടറി
c) ഗവർണർ
Answer:
b) ചീഫ് സെക്രട്ടറി

Question 4.
രാജ്യസഭയിലെ മൊത്തം അംഗസംഖ്യ ………………………………… ആണ്.
a) 545
b) 140
c) 250
Answer:
c) 250

Question 5.
ഇന്ത്യൻ ഭരണഘടനയിലെ പല വ്യവസ്ഥകളും മറ്റു രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്നും കടമെടുത്തിട്ടുള്ളവയാണ്. താഴെ തന്നി ട്ടുള്ള വ്യവസ്ഥകൾ ഏതു രാജ്യങ്ങളിൽ നിന്നും കടമെടുത്തവ
യാണെന്നെഴുതുക. (4)

വ്യവസ്ഥകൾ രാജ്യങ്ങൾ
പാർലമെന്ററി സമ്പ്രദായം
മൗലികാവകാശങ്ങൾ
നിർദ്ദേശക തത്വങ്ങൾ
അർദ്ധ ഫെഡറൽ രീതി

Answer:

വ്യവസ്ഥകൾ രാജ്യങ്ങൾ
പാർലമെന്ററി സമ്പ്രദായം ബ്രിട്ടൺ
മൗലികാവകാശങ്ങൾ യു.എസ്.എ.
നിർദ്ദേശക തത്വങ്ങൾ അയർലന്റ്
അർദ്ധ ഫെഡറൽ രീതി കാനഡ

Plus One Political Science Board Model Paper 2021 Malayalam Medium

Question 6.
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത്? (1)
Answer:
അനുച്ഛേദം 226

Question 7.
രാജ്യസഭയുടെ എക്സ്- ഒഫീഷ്യോ ചെയർമാൻ ആര്? (1)
a) രാഷ്ട്രപതി
b) പ്രധാനമന്ത്രി
c) ഉപരാഷ്ട്രപതി
Answer:
ഉപരാഷ്ട്രപതി

Question 8.
താഴെ തന്നിട്ടുള്ളവയെ ശരിയായ ശീർഷകത്തിനു കീഴിൽ ക്രമീ കരിക്കുക. (1)
• പ്രതിരോധം
• വനങ്ങൾ
• യുദ്ധവും സമാധാനവും
• ഇതിൽ
• പോലീസ്
• വിദ്യാഭ്യാസം

കേന്ദ്രലിസ്റ്റ് സംസ്ഥാന ലിസ്റ്റ് കൺകറന്റ് ലിസ്റ്റ്

Answer:

കേന്ദ്രലിസ്റ്റ് സംസ്ഥാന ലിസ്റ്റ് കൺകറന്റ് ലിസ്റ്റ്
പ്രതിരോധം ജയിൽ വനങ്ങൾ
യുദ്ധവും സമാ ധാനവും പോലീസ് വിദ്യാഭ്യാസം

Question 9.
ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് ……………………………… ആണ്. (1)
a) ഭരണഘടനാ നിർമാണസഭ
b) ഡോ. ബി.ആർ. അംബേദ്കർ
c) ഡോ. രാജേന്ദ്രപ്രസാദ്
Answer:
a) ഭരണഘടനാ നിർമാണസഭ

Question 10.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക. (1)
a) സമത്വത്തിനുള്ള അവകാശം
b) ചൂഷണത്തിനെതിരായ അവകാശം
c) സ്വത്തവകാശം
Answer:
c) സ്വത്തവകാശം

Question 11.
74-ാം ഭരണഘടനാ ഭേദഗതി ……………………………. മായി ബന്ധപ്പെട്ടതാണ്.
a) പഞ്ചായത്തിരാജ്
b) മൗലിക ചുമതലകൾ
c) നഗരപാലിക
Answer:
c) നഗരപാലിക

Plus One Political Science Board Model Paper 2021 Malayalam Medium

Question 12.
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ………………………….. നാണ്.
a) ഡിസംബർ 10
b) നവംബർ 14
c) നവംബർ 26
Answer:
a) ഡിസംബർ 10

Question 13.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് …………………………….
Answer:
സുപ്രീം കോടതി

Question 14.
ചേരുംപടി ചേർക്കുക. (4)

ഐ.എ.എസ്. ജില്ലാ പോലീസ് മേധാവി
ഐ.പി.എസ്. നയതന്ത്ര പ്രതിനിധി
ഐ.എഫ്.എസ്. അക്കൗണ്ടന്റ് ജനറൽ
ഐ.ആർ. എസ്. ജില്ലാ കളക്ടർ

Answer:

ഐ.എ.എസ്. ജില്ലാ കളക്ടർ
ഐ.പി.എസ്. ജില്ലാ പോലീസ് മേധാവി
ഐ.എഫ്.എസ്. നയതന്ത്ര പ്രതിനിധി
ഐ.ആർ. എസ്. അക്കൗണ്ടന്റ് ജനറൽ

15 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 15.
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:

  1. കേവല ഭൂരിപക്ഷം
  2. പ്രത്യേക ഭൂരിപക്ഷം
  3. പ്രത്യേക ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാനങ്ങ ളുടെ അംഗീകാരവും

Question 16.
ലോകസഭയുടെ രണ്ട് പ്രത്യേകാധികാരങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  1. ധനബില്ലുകൾ അവതരിപ്പിക്കാനുള്ള അധികാരം ലോക്സ ദയ്ക്ക് മാത്രമാണുള്ളത്.
  2. ഗവൺമെന്റിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പി ക്കാനും പാസ്സാക്കാനുമുള്ള അധികാരവും ലോക്സഭക്കാണ്.

Question 17.
ഇന്ത്യൻ ഭരണഘടനക്കെതിരായ ഏതെങ്കിലും മൂന്ന് വിമർശന ങ്ങൾ എഴുതുക.
Answer:

  1. ഒതുക്കമില്ലാത്തത്
  2. പ്രാതിനിധ്യമില്ലാത്തത്
  3. വൈദേശിക സ്വഭാവമുള്ളത്

Question 18.
രാഷ്ട്രീയ സമത്വത്തെക്കുറിച്ച് ഒരു ലഘുകുറിപ്പെഴുതുക.
Answer:
സജീവരാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഓരോ വ്യക്തിയുടേയും അവകാശത്തെയാണ് രാഷ്ട്രീയസമത്വം എന്നു വിളിക്കുന്നത്. വോട്ടവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം, പദവികൾ വഹിക്കാനുള്ള അവകാശം, വിമർശിക്കാനുള്ള അവ കാശം, രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കാനുള്ള അവകാശം എന്നിവയെല്ലാം രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നു.

Question 19.
നീതിയുടെ മൂന്ന് പ്രധാന തത്വങ്ങൾ ഏതെല്ലാം?
Answer:

  1. തുല്യരെ തുല്യരായി പരിഗണിക്കൽ
  2. അനുപാതിക രീതി
  3. പ്രത്യേക ആവശ്യങ്ങൾ

Question 20.
സമാധാനത്തിനുള്ള ഏതെങ്കിലും മൂന്ന് സമകാലിക ഭീഷണികൾ എഴുതുക.
Answer:

  1. ഭീകരവാദം
  2. വംശീയത
  3. വർഗീയത

Plus One Political Science Board Model Paper 2021 Malayalam Medium

Question 21.
സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ഒരു വ്യക്തിയുടെ സാമ്പത്തിക സുരക്ഷിതത്വവും, ജീവിതത്തി നാവശ്യമായ സാമ്പത്തികാവസ്ഥയും കരസ്ഥമാക്കുന്നതിനാവശ്യ മായ അവകാശങ്ങളാണ് സാമ്പത്തികാവകാശങ്ങൾ. ജോലി ചെയ്യാനുള്ള അവകാശം, പര്യാപ്തമായ വേതനത്തിനുള്ള അവ കാശം, വിശ്രമത്തിനുള്ള അവകാശം, സാമൂഹ്യ സുരക്ഷിതത്വത്തി നുള്ള അവകാശം, സ്വത്ത് സമ്പാദിക്കാനുള്ള അവകാശം എന്നി വയെല്ലാം സാമ്പത്തിക അവകാശങ്ങളാണ്.

Question 22.
ഇന്ത്യ എന്തുകൊണ്ടാണ് എഫ്.പി.ടി.പി. സമ്പ്രദായം സ്വീകരിച്ചത്?
Answer:
ചുവടെ തന്നിരിക്കുന്ന കാരണങ്ങളാണ് ഇന്ത്യ കേവലഭൂരിപക്ഷ സമ്പ്രദായം തെരഞ്ഞെടുത്തത്.

  • സങ്കീർണതകളില്ലാത്ത ലളിതമായ വ്യവസ്ഥയാണ് ഇത്.
  • ഇന്ത്യയിലെ ജനസംഖ്യയും, വലിപ്പവും പരിഗണിക്കുമ്പോൾ സാധ്യമായ വ്യവസ്ഥയാണിത്.
  • വോട്ടർമാർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിയെ തെരഞ്ഞെടു ക്കാൻ സ്വാതന്ത്ര്വം നൽകുന്ന വ്യവസ്ഥയാണിത്.
  • സ്ഥിരതയുള്ള സർക്കാരുകളുടെ രൂപീകരണത്തിന് കേവല ഭൂരിപക്ഷസമ്പ്രദായം അനുയോജ്യമാണ്.

Question 23.
‘നീതിന്യായ പുനരവലോകനം’ എന്നാലെന്ത്?
Answer:
പാർലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കാനുള്ള നീതിന്യായവ്യവസ്ഥയുടെ അധി കാരത്തെയാണ് കോടതിയുടെ പുനരവലോകനാധികാരം എന്നു പറയുന്നത്. നിയമങ്ങൾ ഭരണഘടനയ്ക്ക് എതിരാണെങ്കിൽ കോടതി അവയെ അസാധുവായി പ്രഖ്യാപിക്കുന്നു.

Question 24.
രാഷ്ട്രനയത്തെ സംബന്ധിച്ച നിർദ്ദേശക തത്വങ്ങളെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് നാലിൽ ആണ് നിർദ്ദേശതത്ത്വങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അയർലൻഡിന്റെ ഭരണഘടന യിൽ നിന്നാണ് ഈ ആശയം ഇന്ത്യ സ്വീകരിച്ചത്. നിർദ്ദേശത ങ്ങൾ കോടതി മുഖേന നേടിയെടുക്കാവുന്നവയല്ല. ഗാന്ധിയൻ തത്ത്വങ്ങൾ, സോഷ്യലിസ്റ്റ് തത്ത്വങ്ങൾ, ഉദാരവാദതത്ത്വങ്ങൾ എന്നി ങ്ങനെ മൂന്നായി നിർദ്ദേശകതത്വങ്ങളെ തരംതിരിച്ചിരിക്കുന്നു.

25 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 25.
രാഷ്ട്രീയ സിദ്ധാന്ത പഠനത്തിന്റെ പ്രാധാന്യം വിവരിക്കുക.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയ സിദ്ധാന്തം പഠിപ്പിക്കുന്നവർ, ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ വിഭാഗങ്ങൾക്കും വളരെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം.

ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടു ക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്. ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിതശാസ്ത്രജ്ഞന്മാരോ, എഞ്ചിനീയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ.

രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാരായി ത്തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാനമെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ അവർക്കു സഹായകമാകും.

മൂന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങ ളേയും വികാരങ്ങളേയും പരിശോധിക്കുന്നതിന് രാഷ്ട്രീയസിദ്ധാന്തം പ്രോത്സാഹനമേകുന്നു.

നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.

Question 26.
സുപ്രീം കോടതിയുടെ ഉൽഭവാധികാരം, അപ്പീലധികാരം എന്നിവ ചുരുക്കി വിവരിക്കുക.
Answer:
തനത് അധികാരങ്ങൾ
താഴെപ്പറയുന്ന പ്രശ്നങ്ങളിൽ സുപ്രീംകോടതിക്കു മാത്രമായി തനത്അ ധികാരങ്ങളുണ്ടായിരിക്കും.

  1. കേന്ദ്രസർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ
  2. കേന്ദ്രസർക്കാരും ഏതെങ്കിലും സംസ്ഥാനമോ, സംസ്ഥാന ങ്ങളുമോ ഒരു ഭാഗത്തും, മറ്റേതെങ്കിലും സംസ്ഥാനമോ, സംസ്ഥാനങ്ങളോ മറുഭാഗത്തും തർക്കങ്ങൾ
  3. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ
  4. പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ തെരഞ്ഞ ടുപ്പ് സംബന്ധിച്ച തർക്കങ്ങൾ

അപ്പീലധികാരം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് സുപ്രീം കോടതി. അപ്പീലധികാരത്തെ ഭരണഘടനാപരം, സിവിൽ, ക്രിമി നൽ എന്നിങ്ങനെ വിഭജിക്കാവുന്നതാണ്.

Plus One Political Science Board Model Paper 2021 Malayalam Medium

Question 27.
വികസനത്തിന്റെ സാമൂഹ്യ ചെലവ്, പാരിസ്ഥിതിക ചെലവ് എന്നിവ ചുരുക്കി വിവരിക്കുക.
Answer:
വികസനത്തിന്റെ സാമൂഹ്യ ചിലവ് വളരെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളുടെ നിർമ്മാണം, വ്യാവസായിക പ്രവർത്തനങ്ങൾ, ഘനനം, മറ്റു പദ്ധതികൾ എന്നിവമൂലം ധാരാളം ജനങ്ങളെ കുടി യൊഴിപ്പിക്കേണ്ടതായും അവരെ പുനഃരധിവസിക്കേണ്ടതായും വരുന്നു. കുടിയൊഴിപ്പിക്കൽ മൂലം അവരുടെ ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുകയും തന്മൂലം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. അവർക്ക് പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം നഷ്ട പ്പെടാൻ ഇടയാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സാംസ്കാരിക നഷ്ടത്തിനും വലിയ വില നൽകേണ്ടി വരുന്നു. ഉദാഹരണമായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തി നായി ധാരാളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടതായി വരുന്നു. വികസനത്തിന്റെ പാരിസ്ഥിതിക ചെലവ് കണക്കുകൾക്ക് അതി തമാണ്. എന്നിട്ടും പരിസ്ഥിതി നശീകരണം തുടരുന്നു. വികസ നംമൂലം നാം നേരിടുന്ന പാരിസ്ഥിതിക ചെലവ് താഴെ പോയിന്റു കളുടെ രൂപത്തിൽ കൊടുക്കുന്നു.

  • വായു – ജല മലിനീകരണം.
  • ആഗോളതാപവർദ്ധന (ഹരിതവാതകങ്ങൾ അന്തരീക്ഷത്തിൽ വിസർജ്ജിക്കപ്പെടുന്നതുമൂലം ഉണ്ടാകുന്ന ചൂടിന്റെ വർദ്ധന),
  • ഓസോൺ ശോഷണം (എയർകണ്ടിഷണറിലും മറ്റും ഉപ സോ ഗിക്കുന്ന CEC അന്തരീക്ഷത്തിൽ സ്ഥലം പിമ്പോൾ, ഭൂമിയുടെ രക്ഷാകവചമായ ഓസോണിനുണ്ടാകുന്ന ശോഷണം).
  • മണ്ണു വിഷമയമാകൽ (രാസവളങ്ങളുടേയും കീടനാശിനിക ളുടേയും അമിതോപയോഗംമൂലം മണ്ണ് വിഷമയമാകൽ).
  • പക്ഷികൾ, മൃഗങ്ങൾ, സസ്യലോകം എന്നിവയ്ക്കുണ്ടാകുന്ന നാശം.
  • പുതുക്കാനാകാത്ത വിഭവങ്ങളുടെ അന്തംകെട്ട ഉപയോ ഗവും തൽഫലമായുണ്ടാകുന്ന പാരിസ്ഥിതിക നാശവും.
  • വനം നശീകരണവും അതിന്റെ പ്രത്യാഘാതങ്ങളും.

Question 28.
ഇന്ത്യൻ മതേതരത്വവും പാശ്ചാത്യ മതേതരത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:

പശ്ചാത്യ മതേതരത്വം ഇന്ത്യൻ മതേതരത്വം
• ഭരണകൂടവും മതവും പരസ്പരം ഇടപെടാതെ കർശനമായ അകലം പാലിക്കുന്നു • രാഷ്ട്രം മതകാര്യങ്ങളിൽ തത്ത്വാധിഷ്ഠിതമായ ഇട പെടൽ നടത്തുന്നു.
• വ്യക്തികൾക്കും വ്യക്തി കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു • വ്യക്തികളുടെ അവകാശ ങ്ങളും മതസമൂഹത്തിന്റെ അവകാശങ്ങളും സംരക്ഷി ക്കുന്നു.
• വിവിധ മതഗ്രൂപ്പുകൾ തമ്മിലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു • വിവിധ മതങ്ങൾക്കിടയി ലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു.
• സാമുദായികാടിസ്ഥാന അവകാശങ്ങൾ ശ്രദ്ധിക്കു ന്നില്ല • ന്യൂനപക്ഷങ്ങളുടെ അവകാ ശങ്ങൾക്ക് ശ്രദ്ധ നൽകുന്നു.
• മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുകയില്ല. • മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നു
• മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുകയില്ല • മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുന്നു.

Question 29.
രാഷ്ട്രപതിയുടെ അധികാരങ്ങൾ, സ്ഥാനം എന്നിവയെക്കുറി ച്ചൊരു നോട്ടെഴുതുക.
Answer:
രാജ്യത്തിന്റെ തലവനാണ് പ്രസിഡന്റ്. നിർവഹണാധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമാണ്. പ്രസിഡന്റിന്റെ അധികാരങ്ങളെ കാര്യനിർവഹണപരം, നിയമനിർമ്മാണപരം, നീതിനിർവഹണപ രം, സാമ്പത്തികം, അടിയന്തിരാധികാരങ്ങൾ എന്നിങ്ങനെ തരം തിരിക്കാൻ കഴിയും. ഇന്ത്യൻ പ്രസിഡന്റിന് ചില വിവേചനാധി കാരങ്ങളുണ്ട്. വിപുലമായ അധികാരങ്ങളുണ്ടെങ്കിലും മന്ത്രിസ ഭയുടെ ഉപദേശാനുസരണം മാത്രമേ അവ നിർവഹിക്കാൻ കഴി യുകയുള്ളൂ.

Question 30.
സാർവ്വത്രിക പൗരത്വം, ആഗോള പൗരത്വം എന്നിവ വിശദീകരിക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ സ്വാധീനത്തിൽ തുറന്ന കമ്പോള വ വസ്ഥ ശക്തിപ്പെടുകയും രാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ചകു റയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകം ഇന്ന് ഒരു ‘ഗ്ലോബൽ വില്ലേജായി മാറുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ആഗോള പൗരത്വത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തരപ്രശ്നങ്ങളും, പ്രകൃതിക്ഷോഭം, സുനാമി തുടങ്ങിയവമൂലവും ജനങ്ങൾ ഇന്ന് അഭയാർത്ഥിക ളായി മാറികൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിശ്വ പൗരത്വം എന്ന ആശയത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധി ച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ജനങ്ങൾക്കിടയിൽ ഒരു പരസ്പര ബന്ധം വളർത്തിയെടുക്കുകയും ചെയ്തിരിക്കുന്നു.

ഒരു രാഷ്ട്രം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ അതിന് ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ല.

ദേശാതിർത്തികൾ കടന്ന് വ്യാപിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അനേകം രാഷ്ട്രങ്ങളിലെ ഗവൺമെന്റുകളുടെയും ജനങ്ങളുടെയും സഹകരണം ആവശ്യമാണ്.

മേൽപ്പറഞ്ഞ കാരണങ്ങളാൽ ആഗോള പൗരത്വം എന്ന സങ്കല്പം അനിവാര്യമാണെന്നും അതിനുവേണ്ടി പ്രവർത്തിക്കണമെന്നും അതിന്റെ വക്താക്കൾ വാദിക്കുന്നു.

Question 31.
ജെ.എസ്. മിൽ ആവിഷ്കരിച്ച ‘ഹാനി സിദ്ധാന്തം’ ചുരുക്കി വിവ രിക്കുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത്വ ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.
1. അടിസ്ഥാന സ്വതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്വത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.

2. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ രണ്ടായി വിന്യസിക്കണം.
എ) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണ മായി.
ബി) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ നമ്മെ നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാ ണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.

  1. അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡങ്ങളോ ലക്ഷ്യങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
  2. നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
  3. ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്. നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ
  4. സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.

Question 32.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഘടന വിവരിക്കുക.
Answer:
സുപ്രീംകോടതി, ഹൈക്കോടതി, ജില്ലാ കോടതി, കീഴ്ക്കോടതി കൾ എന്നിങ്ങനെയാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ ഘടന. രാജ്യത്തെ ഏറ്റവും വലിയ കോടതി സുപ്രീംകോടതിയും സംസ്ഥാനത്തെ വലിയ കോടതി ഹൈക്കോടതിയുമാണ്. ജില്ല കളിൽ ജില്ലാകോടതിയാണ് ഏറ്റവും ഉയർന്ന കോടതി. ജില്ലാകോ ടതികൾക്കു താഴെയാണ് കീഴ്ക്കോടതികളുടെ സ്ഥാനം. സിവിൽ – ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന മുൻസിഫ് മജിസ്ട്രേട്ട് കോടതികളാണ് കീഴ്കോടതികൾ എന്നറിയപ്പെടുന്നത്.

Plus One Political Science Board Model Paper 2021 Malayalam Medium

Question 33.
അന്തർ മത മേധാവിത്വം, ആന്തരികമതമേധാവിത്വം എന്നിവയെ ക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
ഒരു മതം മറ്റൊരു മതത്തിനുമേൽ ആധിപത്യം ചെലുത്താൻ ശ്രമി ക്കുന്നതും അടിച്ചമർത്തുന്നതും ആന്തർമതമേധാവിത്വം എന്ന റിയപ്പെടുന്നു. ഉദാ: 1984- ൽ ഇന്ത്യയിൽ നടന്ന സിക് വിരുദ്ധക ഒരു മതം അതിനുള്ളിലെ വിഭാഗങ്ങളെ അടിച്ചമർത്തുന്നതും ആധിപത്യം സ്ഥാപിക്കുന്നതോ ആണ് ആന്തരിക മേധാവിത്വം. ഉദാ: ഇന്ത്യയിലെ ദളിതുകൾക്കുമേൽ ഉയർന്ന വിഭാഗങ്ങൾ നട ത്തുന്ന അതിക്രമങ്ങൾ.

34 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 34.
ഇന്ത്യയിലെ നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വിവരിക്കുക.
Answer:
ഇന്ത്യയിലെ നിയമനിർമ്മാണപ്രക്രിയ (Legislative procedure in India)
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.

അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.
1) ഒന്നാം വായന (First Reading)

  • ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവത രണമാണ്, ഒന്നാം ഘട്ടം.
  • സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണ പ്രസ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവ തരിപ്പിക്കുന്നു.
  • ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗത്തിനും, എതിർക്കുന്ന അംഗത്തിനും അവരവ രുടെ നിലപാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
  • ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസ റ്റിൽ പ്രസിദ്ധീകരിക്കും.
  • അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായ നയിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.

2) രണ്ടാം വായന (Second Reading)

  • ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന,
  • ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
  • ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാര കൻ അദ്യർത്ഥിക്കും.
  • അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സ കളുടെയും സംയുക്ത സെലക്റ്റ് കമ്മിറ്റിക്കോ, പരിഗ ണനക്കായി അയക്കുന്നതിന് ആവശ്യപ്പെടും.
  • പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
  • എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.

3) കമ്മിറ്റി ഘട്ടം (Committee Stage)

  • കമ്മറ്റിഘട്ടം ആണ് മൂന്നാം ഘട്ടം.
  • സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
  • കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തിരു മാനിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
  • സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
  • ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്ന തിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.

4) റിപ്പോർട്ട് ഘട്ടം (Report Stage)

  • ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
  • റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവ സം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭ യയോട് ആവശ്യപ്പെടുന്നു.
  • റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായ ത്തിലോ ആയിരിക്കും.
  • കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവ സ്ഥകളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചയ ക്കെടുക്കുന്നു.
  • ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
  • ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
  • ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവിക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണ ത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.

5) മൂന്നാം വായന (Third Reading)

  • മൂന്നാം വായനയാണ് അന്തിമഘട്ടം.
  • മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നു.
  • കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
  • ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറ ഞ്ഞുതീർക്കും.
  • ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
  • ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂല മായി വോട്ടുചെയ്യുകയാണെങ്കിൽ സഭ ബിൽ അംഗീക രിച്ചതായി കണക്കാക്കും.
  • പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽസൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറു ന്നത്.

Question 35.
ഭരണഘടനയുടെ ചുമതലകൾ ചുരുക്കി വിവരിക്കുക.
Answer:
ഭരണഘടനയുടെ കർത്തവ്യങ്ങൾ ഒറ്റനോട്ടത്തിൽ

  • സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചുരുങ്ങിയ തോതിലെ ങ്കിലും ഏകോപനമുണ്ടാക്കുന്ന അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യുക. ഒപ്പം നിയമങ്ങൾ എല്ലാവരും അനുസരി ക്കുമെന്ന് ഉറപ്പു വരുത്തുക.
  • ഒരു സമൂഹത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ആർക്കാണെന്ന് നിശ്ചയിക്കുക.
  • ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുക.
  • സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സഫലീകരി ക്കാൻ ഗവൺമെന്റിനെ പ്രാപ്തമാക്കുക.
  • ജനതയ്ക്ക് മൗലികമായൊരു വ്യക്തിത്വം പ്രദാനം ചെയ്യുക.

Question 36.
കേന്ദ്രഗവൺമെന്റിനെ ശക്തമാക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ഏതെങ്കിലും അഞ്ച് വ്യവസ്ഥകൾ വിശദീകരിക്കുക.
Answer:
പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും കേന്ദ്രലിസ്റ്റിൽ ഉൾപ്പെടുന്നു

  1. കേന്ദ്രം ഗവർണർമാരെ നിയമിക്കുന്നു
  2. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തി നുണ്ട്.
  3. അവശിഷ്ടാധികാരങ്ങൾ കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമാണ്.
  4. ഏകപൗരത്വം

Question 37.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ വിവരിക്കുക.
Answer:
ഇലക്ഷൻ കമ്മീഷന്റെ കടമകൾ
1) വോട്ടർ പട്ടിക കൃത്യമായും, ശാസ്ത്രീയമായും തയ്യാറാക്കു കയും അതിന്റെ നിർമ്മാണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും വേണ്ടത്ര നിയന്ത്രണങ്ങൾ അതിന്റെ നിർമ്മാ ണത്തിൽ ഏർപ്പെടുത്തുകയും ചെയ്യുക.

2) ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാർലമെന്റിലേയും, സ്റ്റേറ്റ് നിയമസഭകളിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പുകൾ എന്നിവ നടത്തുക.

3) തെരഞ്ഞെടുപ്പുകളുടെ ടൈംടേബിൾ തയ്യാറാക്കുക.

4) ഒരു നിയോജകമണ്ഡലത്തിലേയോ, പോളിംഗ് ബൂത്തിലേയോ തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ ഉണ്ടായെന്നുകണ്ടാൽ അവി ടുത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നട ത്തുവാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തുക, പോളിംഗ് ബൂത്ത് തീവെച്ച് നശിപ്പിക്കു ക, ബാലറ്റു പെട്ടികൾ തെരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ തട്ടിക്കൊണ്ടുപോവുക എന്നിവ മാരകമായ അനാ ശാസ്യ പ്രവർത്തനങ്ങളാണ്. ഇവ ഒരു നിയോജക മണ്ഡല ത്തിൽ വ്യാപകമായി ഉണ്ടായാൽ ആ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അപ്പാടെ റദ്ദാക്കാം. ചില ബൂത്തുകളിൽ മാത്ര മാണിവ ഉണ്ടായതെങ്കിൽ അവയിലെ തെരഞ്ഞെടുപ്പും റദ്ദാ ക്കാം. 1984 നവംബർ 23-ന് ഇലക്ഷൻ കമ്മീഷൻ രാജ്യമൊ ട്ടാകെയുള്ള 78 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് വിധിച്ചു.

5) ഇലക്ഷൻ കമ്മിഷൻ തെരഞ്ഞെടുപ്പു നടത്തുവാൻ വേണ്ടി റിട്ടേണിംഗ് ഓഫീസറന്മാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീ സന്മാരേയും നിയമിക്കുന്നു.

6) വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ നൽകുന്നതും ഇലക്ഷൻ കമ്മി ഷനാകുന്നു.

7) തെരഞ്ഞെടുപ്പിന് മത്സരിക്കാൻ അർഹതയുള്ള രാഷ്ട്രീയ പാർട്ടികളെ അംഗീകരിക്കുന്നതും ഇലക്ഷൻ കമ്മീഷനാണ്. ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്കാണ് സംസ്ഥാനതല ത്തിലും ദേശീയതലത്തിലും അംഗീകാരം നൽകേണ്ടതെന്ന് തീരുമാനിക്കുന്നതും ഇലക്ഷൻ കമ്മീഷൻ തന്നെ. 1989 നവം ബറിൽ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇലക്ഷൻ കമ്മീ ഷൻ 8 രാഷ്ട്രീയ പാർട്ടികളെ അഖിലേന്ത്യാ പാർട്ടികളായി അംഗീകരിച്ചു.

8) വോട്ടവകാശമുള്ളവർ മാത്രം വോട്ടു രേഖപ്പെടുത്തുകയും ആൾമാറാട്ടം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരം സൃഷ്ടിക്കേണ്ടത് കമ്മീഷന്റെ കടമയാണ്.

9) സമ്മതിദായകർക്ക് കൂടുതൽ യാത്ര ചെയ്യാതെ സൗകര്യപ്രദ മായ സ്ഥലത്ത് പോളിംഗ് ബൂത്തുകൾ സ്ഥാപിക്കുകയെ ന്നതും തെരഞ്ഞെടുപ്പു കമ്മീഷന്റെ കടമയാണ്.

10) ബാലറ്റു പെട്ടികൾ വോട്ടെടുപ്പിന് ശേഷം സുരക്ഷിത സ്ഥാന ങ്ങളിൽ സൂക്ഷിക്കേണ്ടതും തർക്കങ്ങൾക്ക് ഇടനല് കാത്ത തരത്തിൽ വോട്ടെണ്ണൽ നടത്തേണ്ടതും ഫലപ്രഖ്യാപനം നട ത്തേണ്ടതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കടമയാണ്.

11) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ബാധകമായ പെരുമാറ്റ ചട്ട ങ്ങൾ ക്രോഡീകരിച്ച് നിർണ്ണയിക്കേണ്ടതും തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയാണ്.

12) തെര ഞ്ഞെടുപ്പ് നടത്തുവാൻ വേണ്ടി യൂണിയൻ ഗവൺമെന്റും സ്റ്റേറ്റു ഗവൺമെന്റുകളും നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കേണ്ട കടമയും തെരഞ്ഞെടുപ്പ് കമ്മീഷനാകുന്നു.

13) തെരഞ്ഞെടുപ്പു ഫലങ്ങളെല്ലാം പ്രഖ്യാപിക്കുന്നതും തെര ഞെഞ്ഞെടുപ്പ് കമ്മീഷനാണ്.

Plus One Political Science Board Model Paper 2021 Malayalam Medium

Question 38.
ഘടനാപരമായ ഹിംസയുടെ വിവിധ രൂപങ്ങൾ വിവരിക്കുക.
Answer:
സാമൂഹിക സ്ഥാപനങ്ങളിൽനിന്നും സമ്പ്രദായങ്ങളിൽനിന്നും ഉട ലെടുക്കുന്ന ഹിംസയെയാണ് ഘടനാപരമായ ഹിംസ എന്ന് പറ യുന്നത്. ജാതിശ്രേണി, വർഗ്ഗവ്യത്യാസം, പുരുഷാധിപത്യം, കൊളോ ണിയലിസം, വംശീയത, വർഗ്ഗീയത തുടങ്ങിയവയിൽ നിന്നെല്ലാം ഘടനാപരമായ ഹിംസ ഉത്ഭവിക്കാം.
Plus One Political Science Board Model Paper 2021 Malayalam Medium 1

Question 39.
പാർലമെന്ററി ഭരണസംവിധാനത്തിൽ പ്രധാന മന്ത്രിയുടെ പങ്ക് വിശദീകരിക്കുക.
Answer:
പ്രധാനമന്ത്രി
ക്യാബിനറ്റ് ഭരണസമ്പ്രദായത്തിൽ പ്രധാനമന്ത്രിക്ക് വളരെ പ്രമു ഖമായൊരു പങ്കുണ്ട്. ബ്രിട്ടീഷ് ഭരണക്രമത്തിൽ പ്രധാനമന്ത്രി ക്കുള്ള അതേ പദവിയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ളത്. പ്രധാ നമന്ത്രി സമന്മാരിൽ ഒന്നാമൻ മാത്രമാണ്. പക്ഷെ, മറ്റുള്ള മന്ത്രി മാർ അദ്ദേഹത്തിന്റെ കീഴ്ജീവനക്കാരല്ല, തന്റെ സഹപ്രവർത്ത കരാണ്. എന്നാൽ, സർ ഐവർ ജന്നിംഗ്സിന്റെ അഭിപ്രായത്തിൽ പ്രധാനമന്ത്രി സൗരയൂഥത്തിലെ സൂര്യനെപ്പോലെയാണ്. മറ്റെല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു. പ്രധാനമന്ത്രി, ക്യാബിനറ്റ് എന്ന ആർച്ചിന്റെ ആണിക്കല്ലാണെന്ന് മോർലെ പറയുന്നു. “പ്രധാന മന്ത്രി മന്ത്രിസഭ സംഘടിപ്പിക്കുന്നതിലും അതിന്റെ നിലനില്പിലും പതനത്തിലും കേന്ദ്രബിന്ദുവാണെന്ന് പ്രൊഫ. ലാസ്കി ചൂണ്ടി ക്കാണിക്കുന്നു.

അദ്ദേഹത്തിന്റെ ചുമതലകൾ നിരവധിയാണ്. അദ്ദേഹത്തിന്റെ അധികാരമണ്ഡലവും വളരെ വിപുലമാണ്. ഭര ണഘടനാപരമായി രാഷ്ട്രപതി പ്രധാനമന്ത്രിയെ നിയമിക്കുന്നു. രാഷ്ട്രപതിക്ക് ഇതിൽ വിവേചനാധികാരമില്ല. വെറും യാന്ത്രിക മായൊരു നടപടി മാത്രം. ലോകസഭയിൽ ഭൂരിപക്ഷമുള്ള കക്ഷി യുടെ നേതാവിനെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ബാധ്യസ്ഥാനാണ്. എന്നാൽ ലോകസഭയിൽ ഒരുകക്ഷിക്കും വ ക്തമായ ഭൂരിപക്ഷമില്ലെങ്കിൽ, ഒരു മന്ത്രിസഭ രൂപീകരിക്കാൻ കഴി യുമെന്ന് തനിക്ക് ബോദ്ധ്യമുള്ള ഏതൊരു കക്ഷിയുടെ നേതാ വിനെയും മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന് അദ്ദേ ഹത്തിന് കഴിയും. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശമ നുസരിച്ചാണ് പ്രസിഡന്റ് നിയമിക്കുന്നത്. മന്ത്രിസഭയുടെ രൂപീ കരണത്തിൽ പ്രധാനമന്ത്രിക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ടെങ്കിലും അദ്ദേഹം നിരവധി കാര്യങ്ങൾ കണക്കിടെ ലുക്കേണ്ടിവരും.

വിവിധ സംസ്ഥാനങ്ങൾ, മതവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സാമ്പ ത്തിക താല്പര്യങ്ങൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ എന്നിവയ്ക്ക് അർഹ മായ പ്രതിനിധ്യം തന്റെ മന്ത്രിസഭയിൽ നൽകേണ്ടതായി വരും. എന്നാൽ കാര്യക്ഷമതും അഭിപ്രായൈക്യവും അദ്ദേഹത്തിന് അവ ഗണിക്കാൻ കഴിയുകയില്ലല്ലോ. ഏതൊരു മന്ത്രിയുടെയും രാജി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് ആവശ്യപ്പെടാം. ഒരു മന്ത്രി പ്രധാനമന്ത്രിയുടെ ആഗ്രഹമനുസരിച്ച് രാജിവെയ്ക്കുന്നി ല്ലെങ്കിൽ അദ്ദേഹത്തെ നീക്കുവാൻ പ്രസിഡന്റിനോട് ആവശ്വ പ്പെടാം. ഒരു മന്ത്രി, പ്രധാനമന്ത്രിയുടെ അഭിപ്രായവുമായി യോജി ക്കുന്നില്ലെങ്കിൽ രാജിവെയ്ക്കണമെന്നാണ് കീഴ്വഴക്കം. മുൻമ ന്ത്രിമാരായ ഷൺമുഖം ചെട്ടി, ഡോ. ജോൺ മത്തായി, ഡോ. ശ്വാ പ്രസാദ് മുഖർജി, വി.വി.ഗിരി തുടങ്ങിയവർ അങ്ങനെ രാജിവ ച്ചവരാണ്. മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും ഒരുകത്ത് ചിട്ട് കശക്കുന്നതുപോലെ പ്രധാനമന്ത്രിക്ക് വെച്ചുമാറാവുന്നതാ ണ്.

എപ്പോൾ പ്രധാനമന്ത്രി രാജിവെയ്ക്കുന്നുവോ അപ്പോൾ മന്ത്രസഭ മൊത്തത്തിൽ രാജിവെച്ചതായി കണക്കാക്കുന്നു. മന്ത്രി മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വകുപ്പുകൾ തമ്മി ലുള്ള തർക്കങ്ങളും പ്രധാനമന്ത്രി പരിഹരിക്കുന്നു. എല്ലാവകു പ്പുകളുടേയും മേൽനോട്ടം അദ്ദേഹത്തിനാണ്. പ്രധാനമന്ത്രി ക്യാ ബിനറ്റിന്റെ കാര്യപരിപാടി തീരുമാനിക്കുന്നു. ക്യാബിനറ്റ് യോഗ ങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നു. അദ്ദേഹം പ്രസിഡന്റും ക്വാ ബിനറ്റും തമ്മിലുള്ള കണ്ണിയാണ്. ഗവൺമെന്റിന്റെ പ്രവർത്തന ങ്ങളെപ്പറ്റിയുള്ള വിവരം ആരായുന്നത് പ്രസിഡന്റ് പ്രധാനമന്ത്രി യിൽ കൂടിയാണ്. പ്രധാനമന്ത്രിയെ കർത്തവ്യ നിർവ്വഹണത്തിന് സഹായിക്കുന്നത് പ്രൈം മിനിസ്റ്ററുടെ സെക്രട്ടറിയേറ്റാണ്. പ്രധാ നമന്ത്രിക്ക് നാലുതരത്തിലുള്ള പദവിയുണ്ട്. അദ്ദേഹം പാർല മെന്റിലെ തന്റെ കക്ഷിയുടെ നേതാവാണ്. ആ നിലയ്ക്ക് അദ്ദേഹം തന്റെ കക്ഷിയിൽപ്പെട്ട പാർലമെന്റ് മെമ്പർമാരെ നിയന്ത്രിക്കുന്നു.

രണ്ടാമതായി, അദ്ദേഹം ലോകസഭയുടെ നേതാവാണ്. ലോകസ ഭയെ ആധികാരികമായി പ്രതിനിധീകരിക്കുന്നതും സഭയ്ക്കു വേണ്ടി സംസാരിക്കുന്നതും പ്രധാനമന്ത്രിയാണ്. മൂന്നാമതായി, അദ്ദേഹം മന്ത്രിസഭയുടെ തലവനാണ്. ഗവൺമെന്റിന്റെ തലവ നാണ്. ആ നിലയ്ക്ക്, അദ്ദേഹം രാജ്യത്തെ ഏറ്റവും കൂടുതൽ അധികാരമുള്ള പൗരനാണ്. നാലാമതായി, പ്രധാനമന്ത്രിയാണ് പ്രസിഡന്റിനും ക്യാബിനറ്റിനും ഇടയ്ക്കുള്ള കണ്ണി. അദ്ദേഹത്തി ന്, തന്റെ കക്ഷിയോടും പാർലമെന്റിനോടും രാഷ്ട്രത്തിനോടും ഉത്തരവാദിത്വമുണ്ട്. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്ത നത്തെ അദ്ദേഹം ഏകോപിപ്പിക്കുന്നു. വാസ്തവത്തിൽ, ഒരു പൊതുതെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പാണ്. ദേശീയ നേതാവെന്ന നിലയിൽ പ്രധാനമന്ത്രിയെ രാഷ്ട്രം ആദര വോടെ വീക്ഷിക്കുന്നു.

സർ ഐവർ ജെന്നിംഗ്സിന്റെ അഭിപ്രായത്തിൽ പ്രധാനമന്ത്രി യുടെ പദവി, ആ പദവിയിലിരിക്കുന്നയാളുടെ കഴിവും ശ്രമവും പോലെയും മറ്റു മന്ത്രിമാർ അദ്ദേഹത്തെ അനുവദിക്കുന്നതുപോ ലെയുമിരിക്കും. വളരെ വശീകരണ വ്യക്തിത്വമുള്ള ജവഹർലാ ലിനെപ്പോലുള്ള ഒരു പ്രധാനമന്ത്രി മറ്റു മന്ത്രിമാരുടെയെല്ലാം വി ക്തിത്വത്തെ കവച്ചുവെച്ച് തന്റെ പദവി സ്ഥാപിച്ചേക്കാം. നേരെമ റിച്ച് പ്രധാനമന്ത്രി പദത്തിൽ വരുന്നയാൾ ഒരു മൂന്നാംതരക്കാരനാ ണെങ്കിൽ സഭ, അദ്ദേഹം തന്റെ ക്യാബിനറ്റ് സഹപ്രവർത്തകരു ടെയും പാർട്ടിയുടെയും നിയന്ത്രണത്തിലായിരിക്കും.

Question 40.
ജോൺ റോൾസിന്റെ നീതി സിദ്ധാന്തം വിവരിക്കുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റീസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.

1. അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.

2. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ രണ്ടായി വിന്യസിക്കണം.
എ) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണ മായി.
ബി) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ നമ്മെ നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാ ണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.

  • അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡങ്ങളോ ലക്ഷങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
  • നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
  • ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്.
  • നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.

Question 41.
ഇന്ത്യൻ പാർലമെന്റിന്റെ ഏതെങ്കിലും അഞ്ച് ചുമതലകൾ ചുരുക്കി വിവരിക്കുക.
Answer:

  1. നിയമനിർമ്മാണം
  2. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കൽ
  3. സാമ്പത്തിക ചുമതലകൾ
  4. പ്രതിനിധാനം
  5. ചർച്ചാപരമായ ചുമതല
  6. ഭരണഘടനാപരമായ ചുമതലകൾ
  7. തെരഞ്ഞെടുപ്പ് ചുമതലകൾ
  8. നീതിന്യായ ചുമതലകൾ

Plus One Political Science Board Model Paper 2021 Malayalam Medium

42 മുതൽ 45 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 42.
ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മൗലികാവകാശ ങ്ങൾ വിവരിക്കുക.
Answer:
കാസർഗോഡ് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ മൗലിക അവകാശങ്ങൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അവതരണ ത്തിനു മുന്നോടിയായി ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും ” ഗ്രൂപ്പുകളായി തിരക്കുകയും ഓരോ മൗലിക അവകാശങ്ങൾ അവർ ചർച്ച ചെയ്യുകയും ഉണ്ടായി. തുടർന്ന് ഗ്രൂപ്പ് ലീഡർമാർ സെമിനാർ അവതരിപ്പിച്ചു.

ഉള്ളടക്കം
1) സാവകാശം
സാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽതന്നെ ഇക്കാര്യം വക്ത മാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീ പനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവകാശം വളരെ പ്രധാ നപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാശമായ സമത്വാവകാശത്തെ ക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെ യുള്ള വകുപ്പുകളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറയു

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്ക

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  • സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ അതിനുമുള്ള അവകാശം.
  • സമ്മേളന സ്വാതന്ത്യം
  • സംഘടന സ്വാതന്ത്യം
  • സഞ്ചാര സ്വാതന്ത്ര്യം
  • പാർഷ്ട സ്വാതന്ത്ര്യം
  • തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ
  • കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  • വ്യക്തിസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും.
  • അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാനും

  • അണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  • ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തി കളെയും അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  • ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  • ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ ഭരണഘന മതസ്വാതന്ത്ര്വം ഉറപ്പുനൽകുന്നു.
  • ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മതസ്വാതന്ത്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Board Model Paper 2021 Malayalam Medium 2
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  • എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  • ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) മരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റു. ഭരണഘടനാപ രമായ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ഒന്നു ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം
നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കു ന്നത്.

റിട്ടുകൾ കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 43.
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 73-ാം ഭരണഘടനാ ഭേദ ഗതി കൊണ്ടുവന്ന മാറ്റങ്ങൾ വിവരിക്കുക.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാമുസൃതമാക്കിത്തീർത്തു.

  • എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
  • എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
  • ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
  • സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫീഷ്യോ അംഗങ്ങ ളായിരിക്കും.
  • ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചാ യിരിക്കും.
  • ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മുന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
  • മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
  • ജനസംഖ്യാനുപാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദ വികൾ സ്ത്രീകൾക്കായിരിക്കും.
  • സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷമായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തി നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരി ചിരിക്കണം.
  • സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
    പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകു ന്നതിനായി അഞ്ചുവർഷത്തിലൊരിക്കൽ, ഒരു ധനകാര്യ കമ്മീ ഷനെ നിയമിക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.

Question 44.
ഒരു ദേശത്തിന്റെ രൂപീകരണത്തെ സഹായിക്കുന്ന ഘടകങ്ങൾ വിശദീകരിക്കുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.

ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു

b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.

c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.

Plus One Political Science Board Model Paper 2021 Malayalam Medium

Question 45.
ഇന്ത്യൻ ഫെഡറലിസവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള
തർക്ക മേഖലകളെക്കുറിച്ച് വിശദീകരിക്കുക.
• കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ
• സ്വയം ഭരണത്തിനുവേണ്ടിയുള്ള ആവശ്യം
• ഗവർണറുടെ പങ്കും രാഷ്ട്രപതി ഭരണവും
• അന്തർസംസ്ഥാന തർക്കങ്ങൾ
Answer:
ഇന്ത്യ ഒരു ഫെഡറേഷൻ ആകുന്നു. ഒരു ഫെഡറേഷനുവേണ്ട എല്ലാ സവിശേഷ ഘടകങ്ങളും ഇന്ത്യൻ ഭരണഘടനയിലുണ്ട്.

  1. എഴുതപ്പെട്ടതും കർക്കശവുമായ ഭരണഘടന
  2. അധികാരവിഭജനം
  3. സ്വതന്ത്ര ഫെഡറൽ ജുഡീഷ്യറി.

ഒരു ശക്തമായ ഫെഡറൽ സംവിധാനത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നു. ശക്തമായ കേന്ദ്രഗവൺമെന്റാണ് ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചത്. ശക്തമായ കേന്ദ്രഭരണത്തോടു സാധൂകരിക്കുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

  1. അധികാരവിഭജനത്തിൽ പ്രധാന വിഷയങ്ങൾ കേന്ദ്രം കൈകാര്യം ചെയ്യുന്നു.
  2. ഗവർണ്ണർമാരുടെ നിയമനം കേന്ദ്രം നടത്തുന്നു.
  3. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള അധികാരം കേന്ദ്രത്തിലാണ്.
  4. ശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിനു്.

ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രിയകളാണ് പ്രദാനം ചെയ്യുന്നത്. ആയതു കൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രിയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.

സ്വയം ഭരണാധികാരത്തിനുള്ള ആവശ്വം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണത്തി നുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പല പ്പോഴും കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുന്നു.

ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയി ട്ടുണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തി യായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാതമാ യിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭരണവും തർക്കവിഷയങ്ങളാണ്.

പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.

അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില്പ്പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.
സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം (Demands for Autonomy)
പല സംസ്ഥാനങ്ങളും അതുപോലെ മിക്ക രാഷ്ട്രീയ കക്ഷികളും കാലാകാലങ്ങളായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് അവകാശവാദം ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ സ്വയം ഭരണാധികാരം എന്നത് വിവിധ സംസ്ഥാന ങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും വ്യത്യസ്ത കാര്യങ്ങളാണ്.

അധികാര വിഭജനം എന്നതുകൊണ്ട് കൂടുതൽ അധികാര ങ്ങളും പ്രധാനപ്പെട്ട അധികാരങ്ങളും സംസ്ഥാനങ്ങൾക്കു നൽകണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില സംസ്ഥാന ങ്ങളും ചില രാഷ്ട്രീയ പാർട്ടികളും കാലാകാലങ്ങളായി സ്വ യംഭരണാധികാരത്തിനുള്ള ആവശ്യം ഉന്നയിക്കുന്നു.

മറ്റൊരു ആവശ്യം സംസ്ഥാനങ്ങൾക്ക് വരുമാനത്തിനുള്ള സ്വ തന്ത്ര സ്രോതസ്സുകൾ വേണമെന്നും വിഭവങ്ങളിൽ കുടിയ നിയന്ത്രണം വേണമെന്നുള്ളതാണ്. കൂടുതൽ സാമ്പത്തികാ ധികാരങ്ങൾ വേണമെന്ന് വാദിച്ചുകൊണ്ട് സ്വയംഭരണാധികാ രത്തിന്റെ കാര്യത്തിൽ ചില സംസ്ഥാനങ്ങൾ മുന്നോട്ടുവരി കയുണ്ടായി.

സ്വയംഭരണാധികാരത്തിന്റെ മൂന്നാമത്തെ കാര്യം സംസ്ഥാന ങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളുമായി ബന്ധപ്പെ ടുത്തിയുള്ള ആവശ്യ ങ്ങളായിരുന്നു. ഭരണയന്ത്രത്തിന്റെ കാര്യ ത്തിൽ കേന്ദ്രം കൂടുതൽ നിയന്ത്രണം ചെലുത്തുന്നത് സംസ്ഥാ നങ്ങൾക്ക് സഹിക്കാവുന്നതല്ലായിരുന്നു.

നാലാമതായി സ്വയംഭരണാധികാരത്തിൽ ആവശ്യപ്പെടുന്നത് സാംസ്കാരികവും ഭാഷാപരവുമായി ബന്ധപ്പെട്ട വിഷയങ്ങ ളിലാണ്. ഹിന്ദിക്കെതിരെ തമിഴ്നാട്ടിലുള്ള വിരോധവും പഞ്ചാബിൽ പഞ്ചാബി ഭാഷയും സംസ്കാരവും ഉയർത്തി ക്കൊണ്ടുവരുന്നതിനുള്ള ശ്രമവുമെല്ലാം ഉദാഹരണം. ഹിന്ദി ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളുടെ, മറ്റു സംസ്ഥാന ങ്ങൾക്കുമേലുള്ള മേൽക്കോയ്മയും വിഷമത്തിന് ഇടം നൽകാറുണ്ട്. ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നുവെന്നാരോപിച്ച് ചില സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്.

Leave a Comment