Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Business Studies Board Model Paper 2021 Malayalam Medium
Time : 2 1/2 hours
Maximum : 80 Scores
1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം. (8 × 1 = 8)
Question 1.
താഴെ പറയുന്നവയിൽ വ്യാപാര അനുബന്ധ പ്രവർത്തനം ഏത്?
(a) ബാങ്കിങ്ങ്
(b) പരസ്യം ചെയ്യൽ
(c) ഇൻഷുറൻസ്
(d) ഇവയെല്ലാം
Answer:
ഇവയെല്ലാം
Question 2.
ഗതാഗതം വ്യാപാര പ്രവർത്തിയിലെ …………. എന്ന തടസ്സത്തെ നീക്കം ചെയ്യുന്നു.
(a) സ്ഥലം
(b) സമയം
(c) നഷ്ടസാധ്യത
(d) ധനപരം
Answer:
സ്ഥലം
Question 3.
എന്നിങ്ങനെയുള്ള വെബ്സൈറ്റുകൾ വഴി ഉൽപന്നം വാങ്ങുന്നത് താഴെ പറയുന്നവയിൽ ഏത് തരം ഇടപാടിന് ഉദാഹരണമാണ്.
(a) B2G
(c) B2B
(b) C2C
(d) B2C
Answer:
B2C
Question 4.
‘വിദ്യാർത്ഥികൾക്ക് സ്കോർളർഷിപ്പ് നൽകുന്നത് ബിസിനസ്സിന്റെ ഏത് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഉദാഹരണമാണ്.
(a) സാമ്പത്തിക ഉത്തരവാദിത്വം
(b) വിവേചനപരമായ ഉത്തരവാദിത്വം
(c) നിയമപരമായ ഉത്തരവാദിത്വം
(d) ധാർമ്മികമായ ഉത്തരവാദിത്വം
Answer:
വിവേചനപരമായ ഉത്തരവാദിത്വം
Question 5.
കടപ്പത്രങ്ങൾ …………. പ്രതിനിധീകരിക്കുന്നു.
(a) കമ്പനികളുടെ സ്ഥിര മൂലധനം
(b) കമ്പനികളുടെ വായ്പാ മൂലധനം
(c) കമ്പനികളുടെ ഉടമസ്ഥതാ മൂലധനം
(d) കമ്പനികളുടെ വ്യതിചലിക്കുന്ന മൂലധനം
Answer:
കമ്പനികളുടെ വായ്പാ മൂലധനം
Question 6.
ഇന്ത്യയിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേര് പറയുക.
Answer:
SIDBI
Question 7.
സ്വയം സേവനം …………… ന്റെ ഒരു സവിശേഷതയാണ്.
(a) സൂപ്പർ മാർക്കറ്റ്
(b) മൾട്ടിപ്പിൾ ഷോപ്പ്
(c) വെൻഡിങ്ങ് മെഷീൻ
(d) ഇവയൊന്നുമല്ല
Answer:
സൂപ്പർമാർക്കറ്റ്
Question 8.
താഴെ പറയുന്നവയിൽ കയറ്റുമതി രേഖകൾ അല്ലാത്തത് ഏത്?
(a) കൊമേഴ്സ്യൽ ഇൻവോയ്സ്
(b) സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ
(c) ബിൽ ഓഫ് എൻട്രി
(d) മേറ്റ്സ് രസീതി
Answer:
ബിൽ ഓഫ് എൻട്രി
II. 9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത ക്കിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
Question 9.
ബിസിനസ്സിൽ ലാഭത്തിന്റെ പങ്ക് ഒന്നോ, രണ്ടോ വാചകങ്ങളിൽ ചുരുക്കി എഴുതുക.
Answer:
a) നഷ്ടസാധ്യത ഏറ്റെടുക്കുന്നതിന് ഉടമസ്ഥന് ലഭിക്കുന്ന പ്രതിഫലമാണ് ലാഭം.
b) ബിസിനസ്സിന്റെ വികസനത്തിനും വളർച്ചയ്ക്കും ലാഭം കുടിയേ തീരൂ.
Question 10.
കോപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ട് സവിശേഷതകൾ എഴു തുക.
Answer:
a) ജനാധിപത്യപരമായ ഭരണം : ഓരോരുത്തരും എല്ലാ വർക്കും വേണ്ടി; എല്ലാവരും ഓരോരുത്തർക്കും വേണ്ടി എന്ന ജനാധിപത്യ തത്വമാണ് സഹകരണ സംഘത്തിന്റെ കാതൽ. അംഗങ്ങൾ ഒരുമിച്ചു ചേർന്ന് തങ്ങളുടെ മാനേ ജിങ്ങ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു.
b) സേവനം ലക്ഷ്യം : സഹകരണ സംഘത്തിന്റെ ലക്ഷ്യം ധന സമ്പാദനമല്ല മറിച്ച് സേവനം നൽകുക എന്നതാണ്.
Question 11.
‘രൂപീകരണ സാക്ഷ്യപത്രം’ എന്താണെന്ന് വിശദമാക്കുക.
Answer:
ഒരു കമ്പനിയുടെ നിലനിൽപ്പിന് നിയമപരമായി അംഗീകാരം നൽകുന്ന രേഖയാണ് രൂപീകരണ സാക്ഷ്യപത്രം. അതുകൊണ്ടു തന്നെ രൂപീകരണ സാക്ഷ്യപത്രത്തെ കമ്പനിയുടെ ജനനസർട്ടി ഫിക്കറ്റ് എന്ന് പറയാം.
Question 12.
മുൻഗണനാ ഓഹരി ഉടമകൾക്കുള്ള രണ്ട് മുൻഗണനകൾ ഏതെ ല്ലാമാണെന്ന് വിശദീകരിക്കുക.
Answer:
a) ഡിവിഡണ്ട് വീതിച്ചു നൽകുമ്പോൾ സാധാരണ ഓഹരിയു ടമകൾക്കു നൽകുന്നതിന് മുൻപ് മുൻഗണനാ ഓഹരിയു ടമകൾക്ക് നൽകുന്നു.
b) കമ്പനി അടച്ചു പൂട്ടുന്ന സമയത്ത് മൂലധനം തിരിച്ചു നൽകുന്ന കാര്യത്തിലും മുൻഗണന അർഹിക്കുന്ന ഓഹ രികളാണ് ഇവ.
Question 13.
കുടിൽ വ്യവസായത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
കുടിൽ വ്യവസായങ്ങൾ (Cottage Industries) : പാരമ്പര്യ വ്യവ സായങ്ങൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് താഴെ പറയുന്ന ചില പ്രത്യേകതകൾ ഉണ്ടായിരിക്കും.
a) ഗ്രാമീണ മേഖലകളിൽ പ്രമോട്ട് ചെയ്യുന്നു.
b) മൂലധന നിക്ഷേപം നാമമാത്രമായിരിക്കും.
c) കുടുംബാംഗങ്ങൾ തന്നെ ആയിരിക്കും ജോലിക്കാർ.
Question 14.
‘ബിൽ ഓഫ് ലാഡിങ്ങ്’ എന്നാൽ എന്ത് ?
Answer:
ബിൽ ഓഫ് ഡിങ്ങ് – ഷിപ്പിങ്ങ് കമ്പനിയാണ് ഈ രേഖ തയ്യാ റാക്കി നൽകുന്നത്. ചരക്ക് കപ്പലിൽ കയറ്റിയതായി കാണിച്ചു കൊണ്ട് നൽകുന്ന രേഖയാണ് ഇത്.
III. 15 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 15.
സ്വകാര്യ കമ്പനികളുടെ ഏതെങ്കിലും 3 സവിശേഷതകൾ എഴു
Answer:
a) ഓഹരിയുടമകളുടെ എണ്ണം 2 മുതൽ 50 വരെ ആയി നിജ പ്പെടുത്തിയിരിക്കും.
b) കമ്പനിയുടെ പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്നാ P (Ltd.) എന്നോ ചേർത്തിരിക്കും.
c) ഓഹരികൾ, കടപത്രങ്ങൾ, നിക്ഷേപങ്ങൾ എന്നിവ പൊതു ജനങ്ങളിൽ നിന്ന് സ്വീകരിക്കാൻ അനുവാദമില്ല.
d) ഓഹരി കൈമാറ്റം നിയന്ത്രണവിധേയമായിരിക്കും.
Question 16.
സർക്കാർ കമ്പനികളുടെ മേന്മകൾ വിശദമാക്കുക.
Answer:
സർക്കാർ കമ്പനികളുടെ ഗുണങ്ങൾ
a) ഓഹരി മൂലധനത്തിൽ പൊതുജനപങ്കാളിത്തം അനുവദിക്കു
b) സർക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു നിയമപരമായ അസ്തിത്വമുണ്ട്.
c) ഇത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്. തിരു മാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും കാലതാ മസം നേരിടുന്നില്ല.
d) മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണവുമായി താരതമ്യം ചെയ്താൽ സർക്കാർ കമ്പനികളുടെ രൂപിക രണം താരതമ്യേന എളുപ്പമാണ്.
Question 17.
പൊതു കമ്പനി രൂപീകരണത്തിലെ മൂന്നു വ്യത്യസ്ത ഘട്ടങ്ങൾ എഴുതുക.
Answer:
a) പ്രാരംഭ പ്രവർത്തനം
കമ്പനി രൂപീകരണത്തിലെ ആദ്യ ഘട്ടമാണ് ഇത്. കമ്പനി തുട ങ്ങുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളുടെയും ആക തുകയ്ക്കാണ് പ്രമോഷൻ എന്നു പറയുന്നത്. പ്രാരംഭ പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പ്രമോട്ടർമാർ എന്ന് വിളി ക്കുന്നു. മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നീ പ്രമാണങ്ങൾ തയ്യാറാകുന്നത് ഇവരാണ്. പ്രമോട്ടർ ഒരു വ്യക്തിയോ സ്ഥാപനമോ, കമ്പനിയോ ആകാം.
b) വില്ലോവനം (Incorporation)
ഒരു കമ്പനി നിലവിൽ വരുന്നതിന് കമ്പനി രജിസ്ട്രാറുടെ മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി നിശ്ചിത രജിസ്ട്രേ ഷൻ ഫീസ് അടച്ച് ആവശ്യമായ രേഖകൾ സഹിതം കമ്പനി പ്രമോട്ടർമാർ രജിസ്ട്രാർക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കേ ണ്ടതുണ്ട്.
c) മുലധന സമാഹരണം (Capital Subscription) മൂലധനം സമാഹരിക്കാൻ പബ്ലിക് കമ്പനി ഡയറക്ടർമാർ താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
1) SEBI (Securities & Exchange Board of India) യുടെ അനുമതി.
2) പ്രോസ്പക്ടസിന്റെ കോപ്പി രജിസ്ട്രാറുടെ മുമ്പിൽ സമർപ്പി ക്കുന്നു.
3) മിനിമം ഓഹരി മൂലധനം സമാഹരിച്ചു എന്ന സാക്ഷ്യപത്രം.
4) ഓഹരികളുടെ വിതരണം.
5) അധികമായി ലഭിച്ച ഓഹരി അപേക്ഷകൾ തിരിച്ചു നൽകുക.
Question 18.
‘കരുതൽ ലാഭം’ എന്ന ആശയം വിശദമാക്കുക.
Answer:
ലാഭം തിരികെ നിക്ഷേപിക്കൽ (Retained Earnings) (Ploughing back of Profit)
ലാഭത്തിന്റെ ഒരു പങ്ക് കരുതൽ ധനമായി സൂക്ഷിക്കുന്നതിനെ ലാഭം തിരികെ നിക്ഷേപിക്കൽ എന്നു പറയാം. കമ്പനിക്ക് പണ ത്തിന്റെ ആവശ്യം വരുമ്പോൾ ഈ ലാഭം പ്രയോജനപ്പെടുത്താം. ഇത് ഉടമകളുടെ പണമായതിനാൽ മൂലധന ചെലവ് ഉണ്ടാകു നില്ല.
ഗുണങ്ങൾ
1) വിശ്വസിച്ച് ആശ്രയിക്കാവുന്ന ആഭ്യന്തര ഉറവിടമാണ്.
2. മൂലധന ചെലവ് ഉണ്ടാകുന്നില്ല.
3) ഇതിന് ഈട് നൽകേണ്ട ആവശ്യമില്ല.
Question 19.
ചെറുകിട വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും മൂന്ന് പ്രശ്നങ്ങൾ ചുരുക്കിയെഴുതുക.
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)
1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗി കമായ ബുദ്ധിമുട്ടുകളുണ്ട്.
2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.
3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാ വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.
4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും
Question 20.
അന്താരാഷ്ട്ര വ്യാപാരം കൊണ്ട് നമ്മുടെ രാജ്യത്തിനുള്ള ഏതെ ങ്കിലും മൂന്ന് നേട്ടങ്ങളെഴുതുക.
Answer:
1) വിദേശനാണ്യം നേടിത്തരുന്നു : മൂലധന സാധനങ്ങൾ, സാങ്കേതികവിദ്യ, പെട്രോളിയം ഉല്പന്നങ്ങൾ, മറ്റ് ഉപഭോക്തൃ ഉല്പന്നങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ അന്താ രാഷ്ട്ര ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന വിദേശനാണ്യം പ്രയോജനപ്പെടുത്താൻ കഴിയുന്നു.
2) വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം : വിവിധ രാജ്യ ങ്ങളിലെ പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി
കൈകാര്യം ചെയ്യാൻ അന്തർദേശീയ ബിസിനസ്സുകൾ അവസരം നൽകുന്നു.
3) വളർച്ചാ സാദ്ധ്യതകളും തൊഴിൽ സാദ്ധ്യതകളും മെച്ചപ്പെടു ത്തുന്നു : അന്താരാഷ്ട്ര കച്ചവടം ഒരു രാജ്യത്തിന്റെ സാമ്പ ത്തിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം തൊഴി ലവസരങ്ങളും സൃഷ്ടിക്കുന്നു.
4) ഉയർന്ന ജീവിത നിലവാരം : ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ജീവിത സാഹചര്യങ്ങൾ നില നിർത്തുന്നതിനും അന്തർദേശീയ ബിസിനസ്സുകൾ സഹായി ക്കുന്നു.
21 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം ഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 21.
തന്നിരിക്കുന്ന സൂചികയുടെ അടിസ്ഥാനത്തിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
(a) പേപ്പർ നിർമ്മാണം – പ്രക്രിയ ബന്ധിത വ്യവസായം
(b) എണ്ണ ശുദ്ധീകരണം – ?
(c) സിമന്റ് വ്യവസായം – ?
(d) പഞ്ചസാര വ്യവസായം – ?
(e) കാർ വ്യവസായം – ?
Answer:
a) പേപ്പർനിർമ്മാണം – പ്രക്രിയബന്ധിത വ്യവസായം
b) എണ്ണശുദ്ധീകരണം – അനലിറ്റിക്കൽ വ്യവസായം
c) സിമന്റ് വ്യവസായം – സിന്തറ്റിക്കൽ വ്യവസായം
d) പഞ്ചസാര വ്യവസായം പ്രക്രിയബന്ധിത വ്യവസായം
e) കാർ വ്യവസായം – അസംബ്ലിങ്ങ് വ്യവസായം
Question 22.
പൊതു കമ്പനിയും, സ്വകാര്യ കമ്പനിയും തമ്മിലുള്ള വ്യത്യാസ ങ്ങൾ എഴുതുക.
Answer:
പ്രൈവറ്റ് കമ്പനിയും പബ്ലിക് കമ്പനിയും തമ്മിലുള്ള വ്യത്യാസം
പ്രൈവറ്റ് കമ്പനി
a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം രണ്ട് ആണ്.
b) അംഗങ്ങളുടെ എണ്ണം പരമാവധി 50 ആയി പരി മിതപ്പെടുത്തിയിരിക്കുന്നു.
c) പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കുന്നു.
d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാൻ പാടില്ല.
e) ഡയറക്ടർമാർ കുറഞ്ഞത് രണ്ട് പേർ ഉണ്ടായിരിക്കണം.
പബ്ലിക് കമ്പനി
a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം ഏഴ് ആണ്.
b) അംഗങ്ങളുടെ എണ്ണത്തിന് പരിമിതി ഇല്ല.
c) പേരിന്റെ കൂടെ ലിമിറ്റഡ് എന്ന് ചേർക്കുന്നു.
d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാം.
e) ഡയറക്ടർമാർ കുറഞ്ഞത് മൂന്ന് പേർ ഉണ്ടായിരിക്കണം.
Question 23.
സംയുക്ത സംരംഭങ്ങളുടെ ഏതെങ്കിലും നാല് നേട്ടങ്ങൾ എഴു
Answer:
ഗുണങ്ങൾ
a) രണ്ടു കമ്പനികൾ മൂലധന നിക്ഷേപം നടത്തുന്നതിനാൽ ഓരോരുത്തരുടേയും സാമ്പത്തിക ബാധ്യത പങ്കുവെയ്ക്ക പെടുന്നു.
b) വൻകിട പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്താൻ കഴിയുംവിധം വിഭവസമാഹരണം എളുപ്പമാവും.
c) പ്രാദേശിക കമ്പനിക്ക് പ്രാദേശിക വിപണിയും വിദേശ കമ്പ നിക്ക് വിദേശ വിപണിയും സുപരിചിതമായതിനാൽ ഇരു കൂട്ടരുടേയും കൂട്ടായ്മ ബിസിനസ്സിന് ഗുണകരമാകും.
d) വിദേശ വിപണിയിലേക്ക് പുതിയതായി പ്രവേശിക്കുന്ന ഒരു കമ്പനിക്ക് നഷ്ടസാധ്യത സംയുക്ത സംരംഭങ്ങളുടെ കാര്യ
ത്തിൽ തുലോം കുറവാണ്.
Question 24.
താഴെ കൊടുത്തിരിക്കുന്നവയുടെ ലഘുവിവരണം തയ്യാറാക്കുക.
(a) ബോണ്ടഡ് സംഭരണശാലകൾ
(b) പൊതു സംഭരണശാലകൾ
Answer:
a) ബോണ്ടഡ് വെയർഹൗസ് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ സൂക്ഷിക്കുന്നതിനായി ഗവൺമെന്റിന്റെ ലൈസൻസോ ടുകൂടി പ്രവർത്തിക്കുന്നവയാണ് ബോണ്ടഡ് വെയർഹൗ സുകൾ. സാധാരണയായി തുറമുഖങ്ങൾക്ക് അടു ത്താണ് ഇവ സ്ഥാപിക്കുക.
b) പബ്ലിക് വെയർഹൗസ്. ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി ചില ഏജൻസികൾ നടത്തുന്ന സംഭരണശാ ലകളാണ് ഇവ. നിശ്ചിത ഫീസ് നൽകി പൊതുജനങ്ങൾക്ക് അവരുടെ സാധനങ്ങൾ ഇതിൽ സൂക്ഷിക്കാം. ഡ്യൂട്ടി പെയ്ഡ് വെയർഹൗസ് എന്നും ഇതിന് പേരുണ്ട്.
Question 25.
ഇ- ബാങ്കിങ്ങിന്റെ ഏതെങ്കിലും നാല് നേട്ടങ്ങൾ എഴുതുക.
Answer:
a) ഇ.ബാങ്കിങ്ങ് ഉപഭോക്താക്കൾക്ക് കൊല്ലത്തിൽ 365 ദിവ സവും 24 മണിക്കൂറും സേവനങ്ങൾ നൽകുന്നു.
b) ഇടപാടുകാർക്ക് എപ്പോൾ എവിടെ വേണമെങ്കിലും ഇരുന്ന് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഇടപാടുകൾ
c) ഇടപാടുകാരിൽ സാമ്പത്തിക അച്ചടക്കം വളർത്തുന്നു.
d) പണം കൈകാര്യം ചെയ്യുന്നതിന്റെ റിസ്ക് കുറയുന്നു.
e) പരിമിതിയില്ലാതെ ബാങ്ക് ഇടപാടുകൾ നടത്താനാവുന്നു.
Question 26.
‘പുറംകരാർ’ സേവനങ്ങളുടെ ആവശ്യകതകൾ ചുരുക്കിയെഴുതുക.
Answer:
കരാർ നൽകുന്നതിന്റെ ഗുണങ്ങൾ (Advantages of BPO)
1) ബിസിനസ്സിന്റെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
2) കരാർ ഏറ്റെടുക്കുന്നവർ അവരുടേതായ മേഖലകളിൽ വിദഗ്ധരായതിനാൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നു.
3) ഒരു സേവനത്തിനായി ഒരു ഡിപ്പാർട്ടുമെന്റ് നടത്തി ക്കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക്
4) കരാർ സേവനം ലഭിക്കുന്നു. കരാർ ഏജൻസികൾ കൺസൾട്ടന്റുമാരായി വർത്തിക്കു ന്നതിനാൽ വിദഗ്ധോപദേശം ലഭിക്കുന്നു.
5) ബിസിനസ്സിന്റെ അപ്രധാന മേഖലകളിൽ കരാർ സേവന ങ്ങൾ പ്രയോജനപ്പെടുത്തുന്നതുമൂലം സ്ഥിര തൊഴിലാളി കളുടെ എണ്ണം കുറയ്ക്കുകയും തൊഴിൽ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യാം.
Question 27.
താഴെ കൊടുത്തിരിക്കുന്ന തൽപര കക്ഷികളോട് ബിസിനസ്സ് എങ്ങനെയാണ് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നത്
എന്നെഴുതുക.
(a) ഉടമസ്ഥർ
(b) ഉപഭോക്താക്കൾ
(c) ജീവനക്കാർ
(d) ഗവൺമെന്റ്
Answer:
a) ഉടമസ്ഥരോ (ഓഹരിയുടമകൾ) ടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards owners/share holders)
a) നിക്ഷേപത്തിന് മാന്യമായ ലാഭവീതം നൽകുക.
b) ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards consumers)
a) ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങൾ നൽകുക.
c) തൊഴിലാളികളോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards workers)
a) മാന്യമായ കൂലി നൽകുക.
d) സർക്കാരിനോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards Govt.)
a) നിയമങ്ങൾ അനുസരിക്കുക.
Question 28.
പ്രൊമോട്ടറുടെ ഏതെങ്കിലും 4 ധർമ്മങ്ങൾ വിശദീകരിക്കുക.
Answer:
1) ബിസിനസ്സ് ആശയം കണ്ടുപിടിക്കുക : പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.
2) പ്രായോഗികതാ പഠനം : ബിസിനസ്സ് ആശയം കണ്ടെത്തി ക്കഴിഞ്ഞാൽ പിന്നീട് പ്രായോഗികതാ പഠനം നടത്തുന്നു. ആശയത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭന് യത, നിയമപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു.
3) കമ്പനിയുടെ പേര് നിശ്ചയിക്കൽ ; നിലവിലുള്ള മറ്റു കമ്പ നികളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ച യിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.
4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക. പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാ ണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.
Question 29.
ഓഹരികളും, കടപ്പത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
ഓഹരികളും കടപ്പത്രങ്ങളും തമ്മിലുള്ള വ്യത്യാസം
ഓഹരികൾ | കടപ്പത്രങ്ങൾ |
1) ഓഹരിയുടമകൾ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ്. | 1) കടപ്പത്ര ഉടമകൾ കമ്പനി യുടെ കടക്കാരാണ് |
2) ഡിവിഡണ്ട് നൽകുന്നു. | 2) പലിശ നൽകുന്നു. |
3) ഓഹരിയുടമകൾക്ക് വോട്ടവകാശമുണ്ട്. | 3) കടപ്പത്ര ഉടമകൾക്ക് വോട്ടവകാശമില്ല. |
4) ഓഹരികൾക്ക് ഈട് നൽകേണ്ടതില്ല. | 4) കാഷ്രതങ്ങൾക്ക് പൊതുവെ ഈട് നൽകേണ്ടതുണ്ട്. |
5) ഓഹരി മൂലധന തുക തിരികെ നൽകുന്നില്ല. | 5) കടപ്പത്ര മൂലധന തുക നിശ്ചിത കാലത്തിനുശേഷം തിരിച്ചു നൽകണം. |
Question 30.
ആഭ്യന്തര ബിസിനസ്സും, അന്തർദേശീയ ബിസിനസ്സും തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ആഭ്യന്തര കച്ചവടം | അന്താരാഷ്ട്ര കച്ചവടം |
1) വിൽക്കുന്നവനും വാങ്ങു ന്നവനും ഒരേ രാജ്യത്തുള്ള വരായിരിക്കും. | 1) വിൽക്കുന്നവനും വാങ്ങു നവനും വെവ്വേറെ രാജ്യ ത്തുള്ളവരായിരിക്കും. |
2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും ഒരേ രാജ്യത്തുള്ളവരായിരിക്കും. | 2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവരായിരിക്കും |
3) ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമായി കൈമാറാ നാകും. | 3) ഉല്പാദന ഘടകങ്ങൾ ഒരു കൈമാറുന്ന തിന് ഒട്ടേറെ നിയന്ത്രണ ങ്ങളുണ്ട്. |
4) ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. | 4) വ്യത്യസ്തമായ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. |
5) രാഷ്ട്രീയ പരിസ്ഥിതിക്ക് ഒരു സാമാന സ്വഭാവം ഉണ്ടായിരിക്കും. | 5) രാഷ്ട്രീയ പരിസ്ഥിതി ഓരോ രാജ്യത്തും വ്യത്യസ്തമാണ്. |
31 മുതൽ 40 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വിതം. (5 × 5 = 25)
Question 31.
വിവിധതരം വ്യവസായ സംരംഭങ്ങളെ ഉദാഹരണസഹിതം വിശ മാക്കുക.
Answer:
വ്യവസായം : അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്ന ങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് വ്യവസായം. ഇത് പ്രാഥമികമോ ദ്വിതീയമോ തൃതീയമോ ആകാം.
a) പ്രാഥമിക വ്യവസായം : പ്രകൃതിവിഭവങ്ങളെ നേരിട്ട് ഉപയോ ഗപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്. പ്രാഥ മിക വ്യവസായം പ്രകൃതിജന്യ വ്യവസായങ്ങളോ ജൈവശാ സ്ത്രപരമായ വ്യവസായങ്ങളോ ആകാം. ഭൂമിയിൽനിന്ന് ധാതുക്കൾ കുഴിച്ചെടുക്കുക, മത്സ്യബന്ധനം നടത്തുക, തടി ശേഖരിക്കുക തുടങ്ങി പ്രകൃതിയിൽ നിന്നും ശേഖരി ക്കുന്ന വസ്തുക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് പ്രകൃതിജന്യ വ്യവസായങ്ങൾ പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ വില്പ നയിലൂടെ ലാഭമുണ്ടാക്കുന്നതിനായി അവയുടെ പ്രത്യുല്പാ ദനം ലക്ഷ്യമാക്കിയുള്ള വ്യവസായങ്ങളാണ് ജൈവശാസ്ത്ര പരമായ വ്യവസായങ്ങൾ.
b) ദ്വിതീയ വ്യവസായം : പ്രാഥമിക വ്യവസായത്തിന്റെ ഉല്പന്ന ങ്ങളുപയോഗിച്ച് പുതിയ ഉല്പന്നങ്ങൾക്ക് രൂപം നൽകുന്ന വ്യവസായമാണ് ഇത്. ദ്വിതീയ വ്യവസായങ്ങൾ ഉല്പാദന പരമായ വ്യവസായങ്ങൾ എന്നും നിർമ്മാണാത്മക വ്യവസാ യങ്ങൾ എന്നും രണ്ടായി തിരിക്കാം. അസംസ്കൃതവസ്തു ക്കൾ ഉല്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായങ്ങളാണ് ഉല്പാ ദനപരമായ വ്യവസായങ്ങൾ, അത് താഴെ പറയുന്ന രീതി യിൽ വേർതിരിക്കാം.
ഉല്പാദനപരമായ വ്യവസായങ്ങൾ
i) അനലിറ്റിക്കൽ വ്യവസായം : ഒരൊറ്റ അസംസ്കൃത വസ്തു വിൽനിന്ന് വ്യത്യസ്ത ഉല്പന്നങ്ങൾ വേർതിരിച്ച് എടുത്ത് വിപണനം ചെയ്യുന്നു.
ii) കൃത്രിമപരമായ വ്യവസായം : വ്യത്യസ്തമായ അസംസ്കൃത വസ്തുക്കളെ കൂട്ടിച്ചേർത്ത് ഒരൊറ്റ ഉല്പന്നമാക്കി മാറ്റി വിപ ണനം ചെയ്യുന്നു.
iii) പ്രക്രിയാപരമായ വ്യവസായം : ഉല്പാദന പ്രക്രിയയിൽ വ്യത്യ സ്തമായ യന്ത്രസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതി ലൂടെ ഒന്നിലധികം നിർമ്മാണ ഘട്ടങ്ങൾ വേണ്ടിവരുന്ന വ്യവ സായങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
iv) അസംബ്ലിങ്ങ് വ്യവസായം : വ്യത്യസ്തമായ പാർട്സുകൾ കൂട്ടിച്ചേർത്ത് ഒരു ഉല്പന്നം പൂർണ്ണമായ തോതിൽ വിവ ണിയിലെത്തിക്കുന്ന വ്യവസായമാണ് ഇത്.
നിർമ്മാണാത്മക വ്യവസായങ്ങൾ : റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ സമുച്ചയങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസാ യങ്ങളാണ് നിർമ്മാണാത്മക വ്യവസയങ്ങൾ. ഉല്പന്നങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് നിർമ്മിക്കപ്പെടുന്നവയാണ്.
c) തൃതീയ വ്യവസായം : പ്രാഥമികവും ദ്വിതീയവുമായ വിവ സായങ്ങൾക്ക് സഹായകമായി വർത്തിക്കുന്ന ബാങ്കിങ്ങ്, ഇൻഷുറൻസ്, ഗതാഗതം, സംഭരണം, പരസ്യം, വാർത്താവി നിമയം തുടങ്ങിയ സേവനമേഖലകളെല്ലാം തൃതീയ വിവ സായത്തിൽപ്പെടും.
Question 32.
പങ്കാളിത്ത ബിസിനസ്സ് എന്നാൽ എന്ത്? അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കുക.
Answer:
പങ്കാളിത്തം (Partnership)
കച്ചവടത്തിന്റെ ലാഭം പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ വ്യക്തികൾ ഒരുമിച്ചുചേർന്ന് നടത്തുന്നതോ അല്ലെങ്കിൽ കൂട്ടത്തിൽ ഒരാൾ നേതൃത്വം നൽകുന്നതോ ആയ ബിസിനസ്സിന്റെ ഉടമസ്ഥർ തമ്മിലുള്ള കരാർ എന്നാണ് പങ്കാളിത്തത്തെ 1932 ലെ ഇന്ത്യൻ പാർട്ട്ണർഷിപ്പ് ആക്ട് നിർവ്വചിച്ചിരിക്കുന്നത്.
പങ്കാളിത്തത്തിന്റെ ഗുണങ്ങൾ
a) ലളിതമായ നടപടിക്രമം : ഒരു പങ്കാളിത്ത സ്ഥാപനം തുട ങ്ങുന്നതിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം വളരെ ലളിത മാണ്.
b) മൂലധന സമാഹരണം : ഏകാംഗവ്യാപാരത്തെ അപേക്ഷിച്ച് കൂടുതൽ മൂലധനം സമാഹരിക്കുന്നതിന് സാധിക്കുന്നു.
c) വിവേകപൂർവ്വമായ തീരുമാനങ്ങൾ : ഒന്നിലേറെ പേർ ഒരു മിച്ച് ചേർന്ന് ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളാണ് പങ്കാളിത്തത്തിന്റെ സവിശേഷത. ഇത്തരം തീരുമാനങ്ങൾ മികച്ചതും കാര്യക്ഷമമായതും ആയിരിക്കും.
പങ്കാളിത്തത്തിന്റെ ദോഷങ്ങൾ
a) അപരിമിതമായ ബാധ്യത : പങ്കാളികളുടെ ബാധ്യത അപരി മിതമാണ്. ഓരോ പങ്കാളിയും ഒറ്റയ്ക്കും കൂട്ടായും ബിസി നസ്സിൽ ഉണ്ടാകുന്ന മുഴുവൻ നഷ്ടങ്ങൾക്കും ഉത്തരവാദി കളാണ്.
b) പരിമിതമായ വിഭവങ്ങൾ : പങ്കാളിത്ത സ്ഥാപനത്തിൽ പങ്കാ ളികളുടെ എണ്ണം കുറവായിരിക്കും. തന്മൂലം മുലധനം പരി മിതമായിരിക്കും.
c) തർക്കങ്ങൾക്കുള്ള സാധ്യത : പങ്കാളികൾക്കിടയിൽ വ്യത്യ സ്തമായ അഭിപ്രായങ്ങൾക്കു സാധ്യതകൾ കൂടുതലായി
രിക്കും. അത് അസ്വാരസ്യങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകാം.
Question 33.
ഏകാംഗ വ്യാപാരത്തിന്റെ സവിശേഷതകൾ എഴുതുക.
Answer:
a) ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിൻകീഴിൽ പ്രവർത്തി ക്കുന്നു.
b) ഏകാംഗവ്യാപാരം രൂപീകരിക്കുന്നതിന് കാര്യമായ നിയ നടപടികൾ ഒന്നും തന്നെയില്ല.
c) ഏകാംഗവ്യാപാരിയുടെ ബാധ്യത അപരിമിതമാണ്.
d) ലാഭം മുഴുവൻ ഒരൊറ്റ ഉടമസ്ഥന് അവകാശപ്പെട്ടിരി ക്കുന്നു.
e) ഉടമസ്ഥന് ബിസിനസ്സിന്റെ മേൽ പൂർണ്ണ അധികാരമുണ്ട്.
Question 34.
ആഗോളസംരംഭങ്ങൾ എന്നാലെന്ത്? അതിന്റെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ വിവരിക്കുക.
Answer:
ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ) Multi National Corporations : പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യു ന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴിതെളിച്ചു.
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ
a) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മുലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.
b) ഭീമസ്വരൂപം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റുവരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നു കിടക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃത മാണ്.
c) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.
d) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പ നികളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പനികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.
e) അന്താരാഷ്ട്ര വിപണി : വിവിധ രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ച ബഹുരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ഉല്പ നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപണിയിലിട് നേടാനും മത്സരം അതിജീവിക്കാനും കഴിയുന്നു.
Question 35.
ചേരുംപടി ചേർക്കുക.
A | B |
സ്ഥലമെന്ന തടസ്സം | ഇൻഷുറൻസ് |
നഷ്ടസാധ്യതയെന്ന തടസ്സം | ഗതാഗതം |
പണപരമായ തടസ്സം | പരസ്യം ചെയ്യൽ |
അറിവെന്ന തടസ്സം | സംഭരണശാലകൾ |
സമയമെന്ന തടസ്സം | ബാങ്കിങ്ങ് |
Answer:
a) സ്ഥലമെന്ന തടസ്സം – ഗതാഗതം
b) നഷ്ടസാധ്യതയെന്ന തടസ്സം – ഇൻഷുറൻസ്
c) പണപരമായ തടസ്സം – ബാങ്കിങ്ങ്
d) അറിവെന്ന തടസ്സം – പരസ്യം ചെയ്യൽ
e) സമയമെന്ന തടസ്സം – സംഭരണശാലകൾ
Question 36.
ഇ- ബിസിസ്റ്റും, പരമ്പരാഗത ബിസിനസ്സും തമ്മിലുള്ള ഏതെ ങ്കിലും അഞ്ച് വ്യത്യാസങ്ങൾ എഴുതുക.
Answer:
പരമ്പരാഗത ബിസിനസ്സും ഇ- ബിസിനസ്സും തമ്മിലുള്ള വ്യത്യാസം
പരമ്പരാഗത ബിസിനസ്സ്
1) രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്
2) ഉയർന്ന മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ്
4) പ്രവർത്തന ചെലവ് കൂടുതൽ
5) മധ്യവർത്തികൾ ഉണ്ട്
ഇ – ബിസിനസ്സ്
1) താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരിക്കാനാവും
2) കുറഞ്ഞ മൂലധന നിക്ഷേപം
3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കുറവ്
5 മധ്യവർത്തികൾ ഇല്ല
Question 37.
മലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുക.
Answer:
മലിനീകരണനിയന്ത്രണത്തിന്റെ ആവശ്യകത (Need for Pollution control)
1) ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു – കാൻസർ, ഹൃദ്രോ തം, കരൾരോഗങ്ങൾ തുടങ്ങിയവ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും മലിനീകരണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
2) നഷ്ടപരിഹാരം നൽകുന്നത് കുറയ്ക്കാം :- ശരിയായ മലി നീകരണ നിയന്ത്രണ നടപടികൾ എടുക്കുന്നതിലൂടെ വാണിജ്യ മാലിന്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന തൊഴി ലാളികൾക്കോ പരിസരവാസികൾക്കോ നഷ്ടപരിഹാരം നൽകുന്നത് കുറയ്ക്കാനാകും.
3) ചെലവ് ചുരുക്കാം :- ശരിയായ മലിനീകരണ നിയന്ത്രണ മാർഗ്ഗങ്ങൾ ഉല്പാദന ചെലവും ഉപഭോക്തൃ സേവനത്തി നാവശ്യമായ ചെലവും കുറയ്ക്കുന്നു.
4) പൊതുജനസമ്മിതി വർദ്ധിക്കുന്നു – മലിനീകരണ നിയ ന്ത്രണമാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്ക് പൊതുജനസമ്മിതി കൂടുതലായിരിക്കും.
5) സാമൂഹിക നേട്ടങ്ങൾ :- പരിസ്ഥിതിമലിനീകരണം നിയ ന്ത്രണവിധേയമാക്കുക വഴി പ്രകൃതിവിഭവങ്ങൾ ശുദ്ധമായി ലഭിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ആരോഗ്യപര മായി മെച്ചപ്പെടുന്നു. തെളിഞ്ഞ അന്തരീക്ഷം മികച്ച കാഴ്ച പ്രദാനം ചെയ്യുന്നുതുടങ്ങി ഒട്ടേറെ മെച്ചങ്ങളുണ്ട്.
Question 38.
താഴെ കൊടുത്തിട്ടുള്ളവ ഓരോ ഉദാഹരണസഹിതം വിശദമാക്കുക.
(a) ബിസിനസ്സിന്റെ ധാർമ്മികമായ ഉത്തരവാദിത്വം
(b) ബിസിനസ്സിന്റെ നിയമപരമായ ഉത്തരവാദിത്വം
Answer:
വിവിധതരം സാമൂഹിക ഉത്തരവാദിത്വങ്ങൾ
a) സാമൂഹിക ഉത്തരവാദിത്വ (Ethical Responsibility): ബിസിനസ്സ് നിലനിൽക്കുന്ന സമൂഹം കാലാകാലങ്ങളിൽ അനുവർത്തിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ഉൾപ്പെടെ അവിടത്തെ സംസ്ക്കാരത്തിന് അനുയോജ്യമായി പ്രവർത്തിക്കുക എന്നതാണ് ധാർമ്മിക ഉത്തരവാദിത്വം.
b) നിയമപരമായ ഉത്തരവാദിത്വം (Legal Responsibility) : ബിസിനസ് നിലനിൽക്കുന്ന പ്രദേശത്തെ നിയമങ്ങളും ചട്ട ങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ബിസിനസ്സിന്റെ നിയമപരമായ ഉത്തരവാദിത്വം.
Question 39.
മെമ്മോറാണ്ടം ഓഫ് അസോസിയേഷനും, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും കമ്പനി രൂപീകരണ സമയത്ത് തയ്യാറാ ക്കുന്ന വളരെ പ്രധാനപ്പെട്ട രേഖകളാണ്. ഇവ തമ്മിലുള്ള ഏതെ ങ്കിലും അഞ്ച് വ്യത്യാസങ്ങൾ എഴുതുക.
Answer:
മെമ്മോറാണ്ടവും ആർട്ടിക്കിൾസും തമ്മിലുള്ള വ്യത്യാസം
മെമ്മോറാണ്ടം | ആർട്ടിക്കിൾസ് |
1) കമ്പനി രൂപീകരണ ത്തിന്റെ ലക്ഷ്യം നിർവ്വചിക്കുന്നു. | 1) ലക്ഷ്യം നിർവ്വഹണം എങ്ങനെ സാധ്യമാകുന്നു എന്ന് വ്യാഖ്യാനിക്കുന്നു. |
2) കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് | 2) കമ്പനിയുടെ മെമ്മോറാണ്ട ത്തിന്റെ അനുബന്ധ രേഖയാണ്. |
3) കമ്പനിയും ബാഹ്യ ഘടകം ങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നു. | 3) കമ്പനിയുടെ ആഭ്യന്തര ഭരണം വ്യക്തമാക്കുന്നു. |
4 മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾക്ക് വിധേയ മായി മാത്രമേ പ്രവർത്തി ക്കാനാവും. | 4) ആർട്ടിക്കിൾസിലെ വ്യവസ്ഥ കളിൽ മാറ്റം വരുത്താനും പ്രവർത്തിക്കാനും എളുപ്പ ത്തിൽ സാധിക്കും. |
5) രജിസ്ട്രാർ മുമ്പാകെ മെമ്മോറാണ്ടം ഫയൽ ചെയ്യണം. | 5) പബ്ലിക് കമ്പനിക്ക് ആർട്ടി ക്കിൾസ് ഫയൽ ചെയ്യണ മെന്ന് നിർബന്ധമില്ല. |
Question 40.
മൾട്ടിപ്പിൾ ഷോപ്പിന്റെ ഏതെങ്കിലും മുന്ന് നേട്ടങ്ങളും രണ്ട് പരി മിതികളും വിവരിക്കുക.
Answer:
ഗുണങ്ങൾ
കേന്ദ്രീകൃത വാങ്ങൽ ഉല്പന്നച്ചിലവ് കുറയ്ക്കുന്നു.
കിട്ടാക്കടം ഇല്ല; കച്ചവടം റൊക്കം അടിസ്ഥാനത്തിൽ മാത്രം. 3)
പരസ്യങ്ങൾ എല്ലാ ബ്രാഞ്ചുകൾക്കും പൊതുവായി നൽകുന്നതിനാൽ പരസ്യ ചെലവ് കുറയുന്നു.
ദോഷങ്ങൾ
ഉപഭോക്താവിന് വൈവിധ്യമാർന്ന ഉല്പന്നങ്ങൾ തെരഞ്ഞ ടുക്കാനുള്ള അവസരമില്ല.
ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വ്യക്തിബന്ധം ഉണ്ടായിരിക്കുകയില്ല.
കടമായി സാധനങ്ങൾ വാങ്ങാൻ സാധാരക്കാരായ ഉപഭോ ക്താക്കൾക്ക് അവസരമില്ല.
VI. 41 മുതൽ 44 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 41.
എന്താണ് ബിസിനസ്സ്? ബിസിനസ്സിന്റെ ഏതെങ്കിലും 6 സവിശേ ഷതകൾ വിശദീകരിക്കുക.
Answer:
ബിസിനസ്സ് : ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സാധന സേവനങ്ങൾ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക പ്രവർത്തനമാണ് ബിസിനസ്സ്. ബിസിനസ്സിന്റെ വിശേഷതകൾ.
a) ബിസിനസ്സ് ഒരു സാമ്പത്തിക പ്രവർത്തനമാണ്.
b) ലാഭം ഉണ്ടാക്കുക എന്നതാണ് ബിസിനസ്സിന്റെ ലക്ഷ്യം.
c) ബിസിനസ്സ് ഒരു തുടർച്ചയായ പ്രവർത്തനമാണ്.
d) സാധന സേവനങ്ങൾ ഇവിടെ കൈമാറ്റം ചെയ്യുന്നു.
e) നഷ്ടസാധ്യത ബിസിനസ്സിന്റെ വലിയ ഭീഷണിയാണ്.
f) ഉല്പാദകനെയും ഉപഭോക്താവിനെയും കൂട്ടിയിണക്കുന്ന പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ബിസിനസ്സ്
Question 42.
‘ഒരു കമ്പനിയെന്നാൽ നിയമത്താൽ നിർമ്മിതമായ ഒരു കൃത്രിമ മനുഷ്യനാണ്. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഏതെങ്കിലും നാല് സവിശേഷതകൾ വിവരിക്കുക.
Answer:
ജോയിന്റ് സ്റ്റോക്ക് കമ്പനി (Joint Stock Company)
ഇന്ത്യൻ കമ്പനി നിയമം 1956 – ൽ ഈ നിയമപ്രകാരമോ അല്ലെ ങ്കിൽ മുമ്പുള്ള ഏതെങ്കിലും നിയമപ്രകാരമോ രൂപീകരിച്ച രജി സ്റ്റർ ചെയ്ത കമ്പനി” എന്നാണ് ജോയിന്റ് സ്റ്റോക്ക് കമ്പനിയെ നിർവ്വ ചിച്ചിരിക്കുന്നത്. ഓഹരിയുടമകളുടെ ഒരു സംഘടനയാണ് ഇത്. അവർ നിശ്ചിത തുക സമാഹരിച്ച് മുലധനം സ്വരൂപിക്കു മൂലധനം ഉപയോഗിച്ച് ബിസിനസ്സോ വ്യാപാരമോ നടത്തുന്നു. ലാഭം വീതിച്ചെടുക്കുകയോ കരുതൽ ധനമായി മാറ്റിവെയ്ക്കുകയോ ചെയ്യുന്നു.
പ്രത്യേകതകൾ
a) നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം സംഘടിപ്പിച്ച ഒരു സംഘടനയാണ്.
b) നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാ നും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനു മൊക്കെ സാധ്യമാണ്.
c) പൊതുവായ സിൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാ നുസരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സിൽ കമ്പ നിയുടെ ഒപ്പായി ഉപയോഗിക്കുന്നു.
d) അംഗങ്ങളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത ക്ലിപ്തമാണ്.
e) ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ ഓഹരിയുടമകൾക്ക് യഥേഷ്ടം കൈമാറാനാകും.
f) കമ്പനിയുടെ തുടർച്ച : ഓഹരിയുടമയുടെ മരണം, പാഷ രത്തം തുടങ്ങിയവയോ ഓഹരി കൈമാറ്റമോ കമ്പനിയുടെ നിലനില്പിനെ ബാധിക്കുന്നില്ല.
g) കമ്പനി രൂപീകരണം : കമ്പനിയുടെ രൂപീകരണം ഏറെ നിയമ നടപടി ക്രമങ്ങൾക്ക് വിധേയവും കാലതാമസം നേരി ടുന്നതും പണച്ചെലവുള്ളതുമായ പ്രക്രിയയാണ്.
h) ജനാധിപത്യ ഭരണം : ഓഹരിയുടമകൾ തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ഭരണ നിർവ്വഹണം നടത്തുന്നത്.
Question 43.
ഇൻഷുറൻസിന്റെ ഏതെങ്കിലും നാല് തത്വങ്ങൾ വിശദീകരിക.
Answer:
ഇൻഷുറൻസിന്റെ തത്വങ്ങൾ (General Principles)
1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുവും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.
2) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable Interest) : ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപ്പര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പര്യമുണ്ട് എന്ന് പറയാം.
3) നഷ്ടോത്തരവാദിത്വം (Indemnity) : ഈ തത്വമനുസരിച്ച് ഇൻഷുറന്സ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാ ക്കാനുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടു ത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തി ഗത അപകട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.
4) പരിത്യാഗം (Subrogation) : നഷ്ടോത്തരവാദിത്വം എന്ന തത്വത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപ കടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷുറൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവ കാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാ തിരിക്കാനാണ് ഇത്.
Question 44.
സെയിൽസ്മാന്റെ അഭാവം ഇത്തരം വൻകിട ചില്ലറ വിൽപ്പന ശാലകളുടെ പ്രത്യേകതയാണ്.
(a) ഇവിടെ പ്രതിപാദിച്ചിട്ടുള്ള വൻകിട ചില്ലറ വിൽപ്പനശാല ഏതെന്ന് തിരിച്ചറിയുക.
(b) ഏതെങ്കിലും 6 സവിശേഷതകൾ വിവരിക്കുക.
Answer:
a) സൂപ്പർമാർക്കറ്റ്
b) സൂപ്പർമാർക്കറ്റുകൾ (Super Bazar) : സൂപ്പർമാർക്കറ്റു കളെ സെൽഫ് സർവ്വീസ് സ്റ്റോറുകൾ എന്നും പറയുന്നു. ഭീമാകാരമായ ചില്ലറ വില്പനശാലയാണ് ഇത്. സാമാന്യം എല്ലാ തരത്തിലുള്ള ഉല്പന്നങ്ങൾ വില്പനയ്ക്കായി ഇവിടെ നിരത്തിവെച്ചിട്ടുണ്ടാകും. ഉപഭോക്താക്കൾക്കാവശ്യമായ ഉല്പന്നങ്ങൾ എടുത്തുകൊടുക്കാൻ വില്പനക്കാരൻ എന്ന ഒരാൾ ഉണ്ടാവില്ല എന്നതാണ് സൂപ്പർമാർക്കറ്റിന്റെ പ്രധാന പ്രത്യേകത.
ഗുണങ്ങൾ
1) ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാതരം ഉല്പന്നങ്ങളും ഒരിടത്തു നിന്നുതന്നെ ലഭിക്കുന്നു.
2) കിട്ടാക്കടം ഉണ്ടാവുകയില്ല.
3) അനേകം ഉപഭോക്താക്കൾക്ക് ഒരേസമയം സേവനം നൽകാൻ കഴിയുന്നു.
4) ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
5) ഡിപ്പാർട്ടുമെന്റ് സ്റ്റോറുകളുടെ എല്ലാ ഗുണങ്ങളും സൂപ്പർമാർക്കറ്റുകൾക്ക് ഉണ്ട്.
ദോഷങ്ങൾ
1) സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ധാരാളം സ്ഥലം ആവശ്യമാ
2) ഉപഭോക്താക്കളുമായി നേരിട്ടുള്ള വ്യക്തിബന്ധം ഇല്ല.
3) ഉപഭോക്താക്കൾക്ക് കടം അനുവദിക്കുന്നില്ല.
4) ഉയർന്ന മൂലധന നിക്ഷേപം ആവശ്യമാണ്.
5) കച്ചവടം വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ തൊഴി ലാളികളിൽ നിന്നും ഉണ്ടാവുകയില്ല.