Reviewing Kerala Syllabus Plus One Sociology Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Sociology Previous Year Question Paper Sept 2021 Malayalam Medium
Time : 2 1/2 Hours
Total Scores : 80
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണം എഴുതു ക. 1 സ്കോർ വീതം (2 × 1 = 2)
Question 1.
വിട്ടഭാഗം പൂരിപ്പിക്കുക.
Answer:
Question 2.
…………… തരത്തിലുള്ള കുടുംബത്തിൽ പുരുഷൻമാർ അധികാ രവും ആധിപത്യവും പ്രയോഗിക്കുന്നു.
Answer:
പിതൃദായ
Question 3.
മറ്റ് സംസ്കാരത്തിലുള്ള ആളുകളുടെ പെരുമാറ്റവും വിശ്വാസ ങ്ങളും വിലയിരുത്തുന്നതിന് സ്വന്തം സാംസ്കാരിക മൂല്യങ്ങൾ ഉപയോഗിക്കുന്നതിന് ………… എന്നുപറയുന്നു.
Answer:
വംശീയ കേന്ദ്ര മുഖത
Question 4.
ആചാരങ്ങൾ, രീതികൾ എന്നിവ സംസ്കാരത്തിന്റെ ………….മാനം ആണ്.
Answer:
നൈതികം
5 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 2 = 8)
Question 5.
മനശാസ്ത്രം എന്നാൽ എന്ത്?
Answer:
മനുഷ്യവ്യവഹാരത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ് മനശാ സ്ത്രം. സ്മരണ, അഭിപ്രേരണ, വികാരം, ചിന്ത, ബുദ്ധി, ശിശുവി കസനം, മാനസിക പ്രതിഭാസങ്ങൾ തുടങ്ങിയവ ഇതിന്റെ പഠന വിഷയമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ വ്യക്തികളുടെ വിവ ഹാരം എന്തായിരിക്കുമെന്ന് മനശാസ്ത്രം പഠനവിധേയമാക്കുന്നു.
Question 6.
‘പങ്ക്’ എന്ന പദം നിർവ്വചിക്കുക.
Answer:
പദവിയുടെ പെരുമാറ്റ തലമാണ് പങ്ക്, ഒരോ പദവിയുടെ കീഴിലും അവർ ചെയ്യേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. ഒരു പ്രത്യേക പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് സമൂഹം പ്രതി ക്ഷിക്കുന്ന പെരുമാറ്റത്തെയാണ് പങ്ക് എന്നു പറയുന്നത്. പദവി കൾ വഹിക്കാനുള്ളതും പങ്ക് നിർവ്വഹിക്കാനുള്ളതുമാണ്.
Question 7.
അണുകുടുംബം എന്നാലെന്ത്?
Answer:
അച്ഛൻ അമ്മ കല്യാണം കഴിക്കാത്ത കുട്ടികൾ എന്നിവർ ഒന്നിച്ച് താമസിക്കുന്നതാണ് ആണുകുടുംബം.
Question 8.
സംസ്കാരത്തിന് ഒരു നിർവ്വചനം നൽകുക.
Answer:
“സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ മനുഷ്യൻ ആർജ്ജിച്ച വിജ്ഞാനം വിശ്വാസങ്ങൾ, കല, സദാചാരം, നിയമം, ആചാരം, മറ്റു കഴിവുകൾ, ശീലങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ ആകെ തുകയാണ് സംസ്കാരം.
“പൂർവ്വാർജ്ജിത വസ്തുക്കൾ, സാധനങ്ങൾ, സാങ്കേതികപ്രക്രി യകൾ, ആശയങ്ങൾ, ശീലങ്ങൾ, മൂല്യങ്ങൾ എന്നിവയടങ്ങുന്ന താണ് സംസ്കാരം
Question 9.
ചിട്ടപ്പെടുത്തിയ അഭിമുഖം എന്നാൽ എന്ത്?
Answer:
ചിട്ടപ്പെടുത്തിയ അഭിമുഖം തികച്ചും ഔപചാരികമായ ഒന്നാണ്. സർവ്വേ ചോദ്യാവലി ഉപയോഗിക്കുന്നതു പോലെയാണിത്തരം അഭിമുഖങ്ങൾ, ഇതിൽ ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ക്രമവും ഗവേഷകൻ മുൻകൂട്ടി തയാറാക്കുന്നു. ഒരു നിശ്ചിത ക്രമമനുസരിച്ച് പ്രതികർത്താക്കളോട് ചോദ്യങ്ങൾ ചോദിക്കുന്നു. ചിട്ടപ്പെടുത്തിയ അഭിമുഖത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ കൂടുതൽ വിശ്വാസയോഗ്വമാണെന്ന് കരുതപ്പെടുന്നു.
Question 10.
പാരിസ്ഥിതിക ശാസ്ത്രം എന്നാൽ എന്ത്?
Answer:
എല്ലാ സമൂഹങ്ങൾക്കും പാരിസ്ഥിതികമായ അടിത്തറയുണ്ട്. ഭൗതികവും ജീവശാസ്ത്രപരവുമായ വ്യവസ്ഥകളുടെയും പ്രക്രി യകളുടെയും ശൃംഖലയെയാണ് പരിസ്ഥിതിശാസ്ത്രം എന്നു പറ യുന്നത്.
Question 11.
സാമൂഹിക ശ്രേണീകരണം എന്നതുകൊണ്ട് നിങ്ങൾ മനസിലാ ക്കുന്നതെന്താണ്?
Answer:
സാമൂഹിക സംഘങ്ങൾക്കിടയിലുള്ള ഘടനാപരമായ അസമത്വ ങ്ങളെയാണ് സാമൂഹിക ശ്രേണികരണം എന്നു പറയുന്നത്. ഓരോ സമൂഹവും പലതട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിലെ ജനങ്ങളെ പല തട്ടുകളായി വിഭജിക്കുന്നതാണ് സാമൂഹിക ശ്രേണീകരണം,
Question 12.
സാമൂഹികക്രമം എന്ന പദം നിർവ്വചിക്കുക.
Answer:
സാമൂഹ്യമാറ്റങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള പ്രവണതയാണ് സാമൂഹ്യക്രമം എന്നു പറയുന്നത്. സാമൂഹ്യക്രമം മാറ്റങ്ങളെ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
13 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 13.
‘സമൂഹശാസ്ത്ര സങ്കൽപം’ എന്ന ആശയം മുന്നോട്ടുവച്ചത് ആരാണ്? സമൂഹശാസ്ത്ര സങ്കൽപം വിശദീകരിക്കുക.
Answer:
സി. റൈറ്റ് മിൽസ്
വ്യക്തിയും സമൂഹവും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരി ക്കുന്നു എന്ന് ഇത് വിവരിക്കുന്നു.
- അനുഭവവും വിശാലസമൂഹവും തമ്മിലുള്ള ബന്ധത്തെക്കു റിച്ചുള്ള വ്യക്തമായ അവബോധമാണിത്.
- ഒരു കാര്യത്തെ സാമൂഹ്യപരമായി വീക്ഷിക്കാനുള്ള കഴിവാ
- സാമൂഹ്യശാസ്ത്രപരമായ ഭാവനയുള്ള ഒരു വ്യക്തിയെ സമ്പ ദ്ധിച്ചടത്തോളം സാഹചര്യത്തിനനുസരിച്ച് തീരുമാനങ്ങളെടു ക്കാനും സ്വയം മുന്നേറാനും കഴിയുന്നു.
- സമൂഹത്തെ കുറിച്ചുള്ള വസ്തുനിഷ്ടപരമായ നിരീക്ഷണ ത്തിന് ഈ വീക്ഷണം സഹായിക്കുന്നു.
Question 14.
സുചിത സംഘം എന്നാലെന്താണ് അർത്ഥമാക്കുന്നത്. ഒരു ഉദാ ഹരണം നൽകുക.
Answer:
ചില ഗണങ്ങൾ മറ്റു ഗണങ്ങളെ നിരീക്ഷിക്കുകയും അവരെ പോലെ ആയിത്തീരാൻ ആഗ്രഹിക്കുകയും ചെയ്യും. അങ്ങനെ അവർ ആ ഗണത്തിന്റെ ജീവിതരീതികൾ അനുകരിക്കുന്നു. ഏതു ഗണത്തിന്റെ ജീവിതരീതിയാണോ അനുകരിക്കപ്പെടുന്നത് ആ ഗണത്തെ സൂചിതഗണം എന്നു പറയുന്നു. സിനിമാ നടൻമാ രെ, കായികതാരങ്ങളെ അനുകരിക്കപ്പെടുന്നത്.
Question 15.
മതങ്ങളുടെ പൊതുവായ മൂന്ന് സവിശേഷതകൾ എഴുതുക.
Answer:
അമാനുഷിക ശക്തികളിലുള്ള വിശ്വാസം
ആദരവും ഭയഭക്തി വികാരങ്ങളും ഉണർത്തുന്ന ഒരു കൂട്ടം ചിഹ്നങ്ങൾ ഉണ്ടായിരിക്കും.
ആചാരങ്ങൾ, പ്രാർത്ഥന, മന്ത്രങ്ങൾ, ഗാനങ്ങൾ, ഭക്ഷണക്രമം, ഉപവാസം, വിശ്വാസികളുടെ ഒരു സമുദായം മതം വിശുദ്ധമായ ഒരു സങ്കൽപ്പമാണ്.
ഭയഭക്തി ബഹുമാനം ആത്മ സാക്ഷാൽകാരം ആരാധനാലയ
Question 16.
സാംസ്കാരിക മാറ്റത്തിന്റെ ഏതെങ്കിലും മൂന്ന് കാരണങ്ങൾ നൽകുക.
Answer:
സമൂഹങ്ങൾ അവയുടെ സാംസ്കാരിക ക്രമങ്ങളെ മാറ്റുന്ന രീതി യെയാണ് സാംസ്കാരികമാറ്റം എന്നു പറയുന്നത്. ഈ മാറ്റത്തി നുള്ള പ്രചോദനം ആന്തരികമോ ബാഹ്യമോ ആകാം. പുതിയ കാർഷികരീതികൾ സ്വീകരിക്കുമ്പോൾ ഉൽപ്പാദനം വർദ്ധിക്കു കയും അത് കാർഷികസമുദായത്തിന്റെ ഭക്ഷ്യോപയോഗത്തിലും ജീവിതത്തിന്റെ ഗുണമേന്മയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് സാംസ്കാരികമാറ്റത്തിന്റെ ആന്തരിക കാരണങ്ങൾക്ക് ഉദാഹരണമാണ്. എന്നാൽ ആക്രമണത്തിന്റെയോ കോളനിവൽക്ക രണത്തിന്റെയോ രൂപത്തിലുള്ള ഇടപെടൽ ഒരു സമൂഹത്തിന്റെ സംസ്കാരത്തിൽ ആഴത്തിലുള്ള മാറ്റങ്ങളുണ്ടാക്കും.
ഇത്തരം മാറ്റങ്ങൾ ബാഹ്യകാരണങ്ങൾക്കുള്ള ഉദാഹരണമാണ്. പാരിസ്ഥിതിക മാറ്റങ്ങളിലൂടെയും മറ്റു സംസ്കാരങ്ങളുമായുള്ള ബന്ധങ്ങളിലൂടെയും സാംസ്കാരിക മാറ്റങ്ങൾ സംഭവിക്കുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങളുടെ ജീവിതരീതിയെ തന്നെ മാറ്റിമാറിച്ചേക്കാം. വനവാസികളായ സമുദായങ്ങൾക്ക് വന ത്തിലേക്കുള്ള പ്രവേശനവും വനവിഭവങ്ങളും നിയമം മൂലം നിഷേധിക്കുകയാണെങ്കിൽ അത് അവരെയും അവരുടെ ജീവി തരീതിയെയും വിനാശകരമായി ബാധിക്കും.
Question 17.
വിശിഷ്യാവകാശമുള്ള സംഘങ്ങൾ ആസ്വദിക്കുന്ന അടിസ്ഥാന പരമായ മൂന്ന് മേന്മകൾ നൽകുക.
Answer:
വിശേഷ അവകാശങ്ങളുള്ള സംഘങ്ങൾ സമൂഹത്തിലെ താഴെ പറയുന്ന ചില അടിസ്ഥാനരൂപങ്ങളിലുള്ള ആനുകുല്യങ്ങൾ അനുഭവിക്കുന്നു.
1. ജീവിതാവസരങ്ങൾ:
ഭൗതികമായ നേട്ടങ്ങൾ അവരുടെ ജീവി തനിലവാരം ഉയർത്തുന്നു. സമ്പത്ത്, വരുമാനം, സുരക്ഷിത ത്വം, വിനോദങ്ങൾ, ആരോഗ്യം എന്നീ ഘടകങ്ങൾ അവരുടെ ഭൗതികജീവിത ഗുണമേന്മ വർധിപ്പിക്കുന്നു.
2. സാമൂഹികപദവി:
മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഉയർന്ന അന്തസ്സും പദവിയും അവർ അനുഭവിക്കുന്നു.
3. രാഷ്ട്രീയസ്വാധീനം:
വിശേഷ അധികാരമുള്ള സംഘങ്ങൾക്ക് മറ്റുള്ളവർക്കുമേൽ സ്വാധീനം സ്ഥാപിക്കാനും തീരുമാന ങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാനും കഴിയുന്നു. ആ തീരുമാനങ്ങളിൽ നിന്നു മെച്ചമുണ്ടാക്കാനും അവർക്കു സാധിക്കുന്നു. സാമൂഹികശ്രേണീകരണം സാമൂഹിക പ്രക്രിയകൾക്ക് പരി ധികളുണ്ടാക്കുന്നു.
Question 18.
എന്തുകൊണ്ടാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ സാമൂഹിക പ്രശ്ന ങ്ങളായി തീരുന്നത്?
Answer:
പാരിസ്ഥിതിക പ്രശ്നങ്ങൾ സാമൂഹിക പ്രശ്നങ്ങൾ തന്നെയാണ് സാമുഹിക അസമത്വവുമായി അതിന് അടുത്ത ബന്ധമുണ്ട്. അതി നാൽ പാരിസ്ഥിതികപ്രശ്നങ്ങൾ വ്യത്യസ്തമായ പ്രത്യാഘാതങ്ങ ളാണ് സൃഷ്ടിക്കുന്നത്. പാരിസ്ഥിതിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനും അവയെ അതിജീവിക്കാനും ജനങ്ങളെ പ്രാപ്ത രാക്കുന്നത് അവരുടെ സാമൂഹികപദവിയും അധികാരവുമാണ്. പാരിസ്ഥിതിക പ്രതിസന്ധികൾക്ക് ഉയർന്ന വിഭാഗങ്ങളിൽപ്പെട്ടവർ കണ്ടെത്തുന്ന പരിഹാരങ്ങൾ പലപ്പോഴും സാമൂഹിക അസമത്വം വർധിപ്പിക്കുന്നു.
ചില പാരിസ്ഥിതിക പ്രശ്നങ്ങൾ സാർവത്രികമാണ്. അവ ചില പ്രത്യേക സാമൂഹികവിഭാഗങ്ങളെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ വരെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ പൊതുവായി എല്ലാവർക്കും താൽപര്യമുണ്ടായിരിക്കും.
19 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 19.
സാമാന്യബോധജ്ഞാനവും സമൂഹശാസ്ത്രജ്ഞാനവും തമ്മിൽ വേർതിരിക്കുക.
Answer:
- സാമാന്യബോധമെന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
- ഇതിന് ശാസ്ത്രീയമായ ഒരു പിൻബലവുമില്ല.
- എന്നാൽ സാമൂഹ്യ ശാസ്ത്രത്തിന്റെ രീതി ശാസ്ത്രീയമാണ്.
- അത് സാമാന്യ ബോധത്തിൽ നിന്നും, തത്വചിന്താപരമായ ആശ തങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്.
- സമൂഹത്തെക്കുറിച്ചുള്ള പഠനത്തിൽ സാമൂഹ്യശാസ്ത്രം ശാസ്ത്രീയരീതികൾ അവലംബിക്കുന്നു.
Question 20.
ജാതിവ്യവസ്ഥയും, വർഗവ്യവസ്ഥയും തമ്മിലുള്ള നാല് വ്യത്യാ സങ്ങൾ എഴുതുക.
Answer:
ജാതി | വർഗ്ഗം |
അടിസ്ഥാനം ജനനവും ശുദ്ധി – അശുദ്ധി സങ്കൽപ്പവുമാണ് | അടിസ്ഥാനം സാമ്പ ത്തികമോ, വിദ്യാഭ്യാസ മോ, ജീവിതാവസരങ്ങ ളോ, കഴിവോ ആവാം |
ജന്മം കൊണ്ട് നേടുന്നു | ആർജ്ജിച്ചെടുക്കുന്നു |
പരമ്പരാഗതമാണ് | പരമ്പരാഗതമല്ല |
ജാതിവ്യവസ്ഥക്ക് മത ത്തിന്റെ അംഗീകാര | മതത്തിന്റെയോ, നിയമ ത്തിന്റേയോ അംഗീകാ |
ഇത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. | സാർവ്വത്രികമാണ് |
Question 21.
താഴെ പറയുന്നവക്ക് ലഘു കുറിപ്പ് നൽകുക.
a) വസ്തുനിഷ്ഠത
b) ആത്മനിഷ്ഠത
Answer:
a) മുൻവിധികളില്ലാത്ത, നിഷ്പക്ഷമായ, വസ്തുതകളെ മാത്രം അടിസ്ഥാനമാക്കിയ ഒന്നാണ് വസ്തുനിഷ്ഠ
b) വ്യക്തിമൂല്യങ്ങളേയും, മുൻഗണനകളേയും അടിസ്ഥാനമാ ക്കിയതാണ് ആത്മനിഷ്ഠത. വ്യക്തികളുടെ വികാരങ്ങളും താൽപര്യങ്ങളും ഇതിൽ പ്രതിഫലിക്കപ്പെടും.
എല്ലാ ശാസ്ത്രങ്ങളും വസ്തുനിഷ്ഠമായിരിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രകൃതിശാസ്ത്രങ്ങളിലേതുപോലെ സാമൂഹ്യശാസ്ത്രത്തിൽ വസ്തുനിഷ്ഠത കൊണ്ടുവരിക അസാധമാണ്.
Question 22.
ലഘുകുറിപ്പ് എഴുതുക
a) ഗെറ്റോവൽക്കരണം
b) ബന്ധിത സമുദായങ്ങൾ
Answer:
a) സമുദായവത്കരണം
- മതം, വംശം, വർഗ്ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നഗരത്തിൽ ജനങ്ങൾ ഒരുമിച്ചുകൂടുന്ന പ്രക്രിയ
- ഇവർക്കിടയിലെ സംഘർഷങ്ങളും വേർത്തിരിവുകളും സാമൂഹ്യമാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്.
b) ബന്ധിത സമുദായങ്ങൾ
- സമ്പന്നരായ അയൽപക്കങ്ങൾ മതിലുകളും കവാട ങ്ങളും നിർമ്മിച്ച് കൊണ്ട് അവരുടെ ചുറ്റുപാടുകളിൽ നിന്ന് വേർത്തിരിച്ച് നിൽക്കാറുണ്ട്. അവിടേക്കുള്ള പ്രവേ ശനം നിയന്ത്രിതമായിരിക്കും. ഇത്തരം സമുദായങ്ങളെ ബന്ധിത സമുദായങ്ങൾ എന്നുപറയുന്നു.
- ഇത്തരം സമുദായങ്ങൾക്ക് സ്വന്തമായി സമാന്തര ജലവി തരണം, വൈദ്യുതി വിതരണം, സുരക്ഷാ സംവിധാനം എന്നിവ ഉണ്ടായിരിക്കും.
Question 23.
ചേരുംപടി ചേർക്കുക
A | B |
കാൾ മാക്സ് | സാമൂഹ്യ ശാസ്ത്രത്തിന്റെ ഉൽഭവം |
മാക്സ് വെബർ | തൊഴിൽ വിഭജനം |
എമിൽ ദുർഖിം | വർഗ സമരം |
ഫ്രഞ്ച് വിപ്ലവം | ഉദ്യോഗസ്ഥ വൃന്ദം |
Answer:
A | B |
കാൾ മാക്സ് | വർഗ സമരം |
മാക്സ് വെബർ | തൊഴിൽ വിഭജനം |
എമിൽ ദുർഖിം | ഉദ്യോഗസ്ഥ വരും |
ഫ്രഞ്ച് വിപ്ലവം | സാമൂഹ ശാസ്ത്രത്തിന്റെ ഉൽഭവം |
Question 24.
ക്ഷേമരാഷ്ട്രം എന്ന ആശയം വിശദീകരിക്കുക.
Answer:
ക്ഷേമരാഷ്ട്രത്തിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ടാണ് ദേശായി അതിന്റെ പോരായ്മകൾ ചുണ്ടികാണിച്ചത്. ത്തിന്റെ പ്രകടനം അളക്കുന്നതിന് ചില മാനദണ്ഡങ്ങൾ അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
1. എല്ലാ പൗരന്മാർക്കും ദാരിദ്ര്യം, സാമൂഹ്യ വിവേചനം എന്നി വയിൽ നിന്നുള്ള മോചനവും സുരക്ഷയും ക്ഷേമരാഷ്ട്രം ഉറപ്പുവരുത്തുന്നുണ്ടോ?
2. വരുമാനം സമ്പന്നരിൽ നിന്ന് ദരിദ്രരിലേക്ക് പുനർവിതരണം നടത്തികൊണ്ടും, സമ്പത്തിന്റെ കേന്ദ്രീകരണം തടഞ്ഞു കൊണ്ടും വരുമാനത്തിലെ അസമത്വങ്ങൾ ക്ഷേമരാഷ്ട്രം ഇല്ലാതാക്കുന്നുണ്ടോ?
3. മുതലാളിത്തത്തിന്റെ ലാഭ പ്രേരണയെ സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾക്ക് കീഴ്പ്പെടുത്തുന്ന വിധത്തിൽ
ക്ഷേമരാഷ്ട്രം സമ്പദ്വ്യവസ്ഥയെ മാറ്റിയിട്ടുണ്ടോ?
4. സാമ്പത്തിക കുതിപ്പുകളുടേയും മാന്യങ്ങളുടേയും ചാക്രി കവലയങ്ങളിൽ നിന്ന് സ്വതന്ത്രമായ സുസ്ഥിര വികസനം ക്ഷേമരാഷ്ട്രം ഉറപ്പാക്കുന്നുണ്ടോ?
5. ക്ഷേമരാഷ്ട്രം എല്ലാവർക്കും തൊഴിൽ നൽകുന്നുണ്ടോ?
25 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (3 × 5 = 15)
Question 25.
നരവംശ ശാസ്ത്രത്തിന് നിർവ്വചനം നൽകുക. നര വംശശാസ്ത്രവും സമൂഹശാസ്ത്രവും തമ്മിലുള്ള ബന്ധങ്ങൾ എഴുതുക.
Answer:
മനുഷ്യവംശങ്ങളെകുറിച്ചും ഉത്ഭവം, വികാസം, ആചാര അനു ഷ്ഠാനങ്ങൾ തുടങ്ങിയവയെകുറിച്ചും പഠിക്കുന്നതാണ് നരവം ശശാസ്ത്രം.
ഭൗതിക നരവംശശാസ്ത്രം – മനുഷ്യവംശത്തിന്റെ ജീവശാസ്ത്ര പരമായ ഉത്ഭവം
സാമൂഹ്യ നരവംശശാസ്ത്രം – സാമൂഹ്യ സാഹചര്യങ്ങളിൽ മനു ഷ്യവ്യവഹാരം
നരവംശശാസ്ത്രം ലളിത സമൂഹത്തെക്കുറിച്ച് പഠിക്കുന്നു. എന്നാൽ സാമൂഹ്യശാസ്ത്രം സങ്കീർണ്ണ സമൂഹത്തെക്കുറിച്ചാണ് പഠിക്കുന്നത്.
നരവംശശാസ്ത്രജ്ഞർ പങ്കാളിത്ത നിരീക്ഷണമാണ് പഠനരീതി യായി ഉപയോഗിക്കുന്നത്. എന്നാൽ സാമൂഹ്യശാസ്ത്രത്തിൽ സർവ്വേ, ചോദ്യാവലികൾ തുടങ്ങിയവ ഉപയോഗിക്കുന്നു.
Question 26.
A | B |
അർധ സംഘം | ജനനത്തിലൂടെ |
പ്രാഥമിക സം | കൗമാരക്കാർ |
ജാതി | ലിംഗഭേദ സംഘം |
സമസംഘം | അസമത്തം |
സാമൂഹിക ശ്രേണീകരണം | കുടുംബം |
Answer:
A | B |
അർധ സംഘം | ലിംഗഭേദ സംഘം |
പ്രാഥമിക സംഘം | കുടുംബം |
ജാതി | ജനനത്തിലൂടെ |
സാസംഘം | കൗമാരക്കാർ |
സാമൂഹിക ശ്രേണീകരണം | അസമത്വം |
Question 27.
താഴെ തന്നിരിക്കുന്നവക്ക് ഒരു ലഘുവിവരണം നൽകുക.
a) സ്വണ വിവാഹം
b) ബഹിർഗണ വിവാഹം
Answer:
സ്വവിവാഹം
- സ്വന്തം ഗണത്തിൽ നിന്നും വിവാഹ പങ്കാളിയെ തെരഞ്ഞ ടുക്കുന്ന രീതിയാണിത്.
- ഗണത്തിനു പുറമേ നിന്നും വിവാഹം അനുവദനീയമല്ല. ഉദാ: ജാതി, ഗോത്രം
അനഗനെ വിവാഹം
ഒരു വ്യക്തി സ്വന്തം ഗണത്തിന് പുറമേ നിന്നുള്ളവരെ വിവാഹം കഴിക്കുന്ന രീതിയാണിത്.
ഉദാ: രക്തബന്ധമുള്ള കുടുംബങ്ങൾ തമ്മിലുള്ള വിവാഹം വിലക്കപ്പെട്ടിരിക്കുന്നു.
Question 28.
താഴെ തന്നിരിക്കുന്ന സംസ്കാരത്തിന്റെ മാനങ്ങൾ വിശദീകരി ക്കുക.
Answer:
a) സംസ്കാരത്തിന്റെ ജ്ഞാനാത്മകതലം തിരിച്ചറിയുക പ്രയാ സമാണ്. നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങ ളുടെ അർത്ഥം മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള കഴി വാണിത്.
നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വിവര ങ്ങളെക്കുറിച്ച് അവബോധമോ ധാരണയോ ഉണ്ടാക്കുന്നതി നെയാണ് ജ്ഞാനാത്മകം എന്നു പറയുന്നത്.
വാമൊഴികളിലൂടെയും, എഴുതിവെച്ച ഗ്രന്ഥങ്ങളിൽ നിന്നും അവബോധം ലഭിക്കുന്നു.
b) ഭൗതിക വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഏതൊരു പ്രവർത്തനവും ഇതിൽ പെടുന്നു.
മനുഷ്യൻ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഏതൊരു ഭൗതിക വസ്തുക്കളും ഇതിൽ ഉൾപെടുന്നു. ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, യന്ത്രങ്ങൾ, കെട്ടിട ങ്ങൾ, ഗതാഗതമാർഗ്ഗങ്ങൾ, വാർത്താവിനിമയം, ഉത്പാദനോ പകരണങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
Question 29.
ലഘുവിവരണം നൽകുക
a സഹകരണം
b) സംഘട്ടനം/വൈരുദ്ധ്യം
Answer:
a) സഹകരണം സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയാ ണ്. സഹകരണമില്ലാതെ സാമൂഹികജീവിതം അസാധ്യമാണ്. ജന്തുലോകത്തുപോലും സഹകരണം അച്ചടക്കത്തോടെ നട ക്കുന്നതായി കാണാൻ സാധിക്കും. സസ്തനികൾ, ഉറുമ്പു കൾ, തേനീച്ചകൾ എന്നീ വിഭാഗങ്ങൾക്കിടയിൽ ഉയർന്ന രീതി നിലുള്ള ‘സഹകരണം’ ദർശിക്കാം.
b) സംഘട്ടനവും സഹകരണവും പരസ്പരം ബന്ധപ്പെട്ടവയാണ്. സഹകരണം തകരുമ്പോൾ സംഘട്ടനം ഉടലെടുക്കുന്നു. വിവിധ താൽപര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘട്ടനം. വിഭവങ്ങളുടെ ദൗർലഭ്യം സമൂഹത്തിൽ സംഘട്ടനങ്ങളുണ്ടാ ക്കും.
വർഗ്ഗം, ജാതി, ഗോത്രം, മരും, ലിംഗം, വംശം, സമുദായം എന്നി വയുടെ അടിസ്ഥാനത്തിലെല്ലാം സംഘട്ടനങ്ങലുണ്ടാവാം. സംഘട്ടനം പലപ്പോഴും തുറന്നു പ്രകടിപ്പിക്കാറില്ല. മറക്കപ്പെട്ട സംഘട്ടനവും തുറന്ന സഹകരണവും സമൂഹ ത്തിന് സാധാരണമാണ്.
Question 30.
യാന്ത്രിക ഐക്യദാർഢ്യം, ജൈവിക ഐക്യദാർഢ്യം എന്നിവ തമ്മിൽ വേർതിരിക്കുക.
Answer:
യാന്ത്രിക ഐക്യം
പ്രാകൃത സമൂഹങ്ങ ളുടെ സവിശേഷതയാ
ഏകത (സമാനത യാണ് ഐക്യത്തിന് കാരണം
ഇവർക്കിടയിൽ വ്യത്യാ സങ്ങൾ കുറവായി രിക്കും
തൊഴിൽ വിഭജനം കുറ വായിരിക്കും
വിശ്വാസങ്ങൾ, വൈകാ രികത, നീതിബോധം തുടങ്ങിയവ ഇവരെ ഐക്യമുള്ളവരാക്കി മാറ്റുന്നു
ജൈവിക ഐക്യം
സങ്കീർണ്ണ വ്യവസായ സമൂഹങ്ങളുടെ സവി ശേഷതയാണിത്
വ്യത്യസ്ഥതയാണ് ഐക്യത്തിന് കാരണം
തൊഴിൽ വിഭജനം കൂടുതൽ
ജനങ്ങൾ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നു തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാ നാവക്യങ്ങൾ നിറവേ റ്റാൻ മറ്റു തൊഴിലാളി കളുടെ സഹായം ആവശ്യമാണ്
31 മുതൽ 36 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക, 6 സ്കോർ വിതം. (3 × 6 = 18)
Question 31.
സമൂഹശാസ്ത്രത്തിന്റെ വ്യാപ്തി വിശദീകരിക്കുക.
Answer:
- സാമൂഹ്യശാസ്ത്രത്തിന്റെ വ്യാപ്തി വളരെ വിശാലമാണ്.
- വത്യസ്ത തരത്തിലുള്ള സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് സാമു ഹശാസ്ത്രം പഠിക്കുന്നു. (വ്യക്തിതലം, സാമുഹ്യതലം, ആഗോള തലം)
- സാമൂഹ്യശാസ്ത്രം പഠിക്കുന്നതുകൊണ്ട് വ്യക്തമായ കാഴ്ച പാടുണ്ടാക്കാൻ ഇത് സഹായിക്കുന്നു.
- സാമൂഹ്യശാസ്ത്രം വസ്തുനിഷ്ഠപരമായ അറിവിന് പ്രാധാന്യം നൽകുന്നു.
- വർണ്ണം, വർഗ്ഗം, പ്രദേശം, മതം എന്നിവയിലുണ്ടാകുന്ന സങ്കു ചിതത്വത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.
- സാമൂഹ്യപ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
- സാമൂഹിക ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നു.
- സാമൂഹിക- സാംസ്കാരിക മാറ്റങ്ങൾ, ബന്ധങ്ങൾ, ശ്രേണി, ഗണം, പദവി, ജനസംഖ്യ, സാമൂഹ്യസ്ഥാപനങ്ങൾ തുടങ്ങി യവ ചർച്ച ചെയ്യുന്നു.
Question 32.
സാമൂഹിക സംഘത്തിന്റെ 6 സവിശേഷതകൾ എഴുതുക.
Answer:
- ഒരു നിശ്ചിത സമൂഹത്തിനകത്തെ പൊതുതാൽപര്യവും സംസ്കാരങ്ങളും മൂല്യങ്ങളും വഴക്കങ്ങളും പങ്കുവെക്കുന്ന തുടർച്ചയായി പരസ്പരപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ് സാമൂഹികസംഘം
- നിരന്തരം പരസ്പര പ്രവർത്തനം
- ഈ പരസ്പര പ്രവർത്തനത്തിന്റെ ഒരു സ്ഥിരമായ മാതൃക
- സംഘബോധം
- പൊതുതാൽപര്യം
- പൊതു മാനദണ്ഡങ്ങളും മൂല്യങ്ങളും
- ഒരു നിശ്ചിത ഘടന
Question 33.
സർവേ രീതി വിശദീകരിക്കുക.
Answer:
സർവ്വേകൾ
സാമൂഹ്യശാസ്ത്രത്തിൽ ഏറ്റവും അറിയപ്പെടുന്ന ഗവേഷണരീ തിയാണിത്.
ഇത് പൊതുവായ ഒരു അവലോകനം നൽകുന്നു. തിരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളിൽ നിന്ന് ശേഖരിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് സർവ്വേയിലൂടെ ലഭ്യമാവുന്നു. വിവരശേഖരണത്തി നായി തിരഞ്ഞെടുക്കുന്ന ജനങ്ങളെ പ്രതികർത്താക്കൾ എന്നു പറയുന്നു.
സർവ്വേകളിലുപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ ചോദ്യാവലികളും ചെക്ക്ലിസ്റ്റുകളുമാണ് സാധാരണ ഉപയോഗി ക്കുന്നത്.
ചോദ്യങ്ങൾ നേരിട്ടുചെന്ന് ചോദിക്കുന്നു.
ചോദ്യങ്ങൾ അയച്ചുകൊടുക്കുന്നു.
ചോദ്യങ്ങൾ ടെലിഫോൺ വഴി ചോദിക്കുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ
Question 34.
മൂന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിക്കുക.
Answer:
പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങൾ
വിഭവശോഷണം
മലിനീകരണം
ആഗോളതാപനം
ജനിതകമാറ്റങ്ങൾ വരുത്തിയ ജീവജാലങ്ങൾ
വിഭവശോഷണം
പുനഃസൃഷ്ടിക്കാനാവുന്നതും പുനസൃഷ്ടിക്കാനാവാത്ത വ യെന്നും പ്രകൃതിവിഭവങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു ഭൂഗർഭജലം, ധാതുവിഭവങ്ങൾ, പെട്രോളിയം തുടങ്ങിയവ പുനഃ സൃഷ്ടിക്കാനാവാത്തവയാണ്. ഉപയോഗത്തിനനുസരിച്ച് അവ യുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നു. താപോർജ്ജം, കാറ്റ്, തിരമാല, സസ്യങ്ങൾ തുടങ്ങിയവ പുനഃസൃഷ്ടിക്കാവുന്നതാണ്. പുനഃസൃഷ്ടിക്കാനാവാത്ത വിഭവങ്ങളുടെ ശോഷണം ഗുരുതര മായ പരിസ്ഥിതി എന്നിവ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ്.
മലിനീകരണം
വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം തുടങ്ങിയ പ്രധാന മലിനീകരണങ്ങളാണ്.
വായു മലിനീകരണം
ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കിടയാകുന്ന ഗ്രാമനഗര പ്രദേശങ്ങളിലെ ഒരു പ്രധാന പരിസ്ഥിതിപ്രശ്നമാണ് വായുമലി നീകരണം. പുകപടലങ്ങളും, ഗാർഹിക ആവശ്വത്തിന് കൽക്ക രിയും വിറകും കത്തിക്കുന്നതും വായുമലിനീകരണത്തിന്റെ ഉറ വിടങ്ങളാണ്.
ജലമലിനീകരണം
ഉപരിതല ജലസ്രോതസ്സുകളെയും ഭൂഗർഭജല വിതാനത്തെയും ഒരുപോലെ ബാധിക്കുന്നതാണ് ജലമലിനീകരണം.
ശബ്ദമലിനീകരണം
നഗരപ്രദേശങ്ങളിൽ ബാധിക്കുന്ന ഒരു മുഖ്യപ്രശ്നമാണിത്.
ആഗോളതാപനം
സൂര്യതാപം ഭൂമിയിൽ നിന്നും പുറത്തുപോകാനനുവദിക്കാതെ ഹരിതഭവനപ്രഭാവം സൃഷ്ടിക്കാൻ കാർബൺ ഡൈ ഓക്സൈ ഡ്, മീഥൈൻ തുടങ്ങിയ വാതകങ്ങൾക്കും കഴിയും. ഈ വാത കങ്ങൾക്കും കഴിയും. ഈ വാതകങ്ങൾക്ക് ആഗോളതാപനം വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുണ്ട് ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും ആഗോളതാ പനം കാരണമാകുന്നു. ലോകരാജ്യത്തിലെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാക്കാൻ ആഗോളതാപനത്തിനു സാധിക്കും.
ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങൾ
ബി.റ്റി. കോട്ടൺ, ബി.റ്റി വഴുതന തുടങ്ങിയവ ജനിതകമാറ്റം വരു ത്തിയ വിളകളാണ്. ഒരു ജീവജാലത്തിന്റെ ജീനുകളെ മറ്റൊരു ജീവജാലത്തിന്റെ ജീനുകളിലേക്ക് ലയിപ്പിച്ചുകൊണ്ട് പുതിയ സവിശേഷതയുള്ള ജീവജാലങ്ങളെ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ യാണ് ജനിതകമാറ്റം.
സാമൂഹിക അസമത്വങ്ങളാണ് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് രൂപം നൽകുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടു ന്നതിന് സാമൂഹികപദവിയും അധികാരവും ചിലർ ഉപയോഗി ക്കുന്നു. ഇത്തരം രക്ഷപ്പെടൽ പാരിസ്ഥിതിക അസമത്വങ്ങളെ വഷളാക്കാൻ കാരണമാകുന്നു. ഗുജറാത്തിലെ കച്ച് പ്രദേശത്തെ സമ്പന്നർ.
കുഴൽകിണർ ഉപയോഗിച്ച് ഭൂഗർഭജലം കൃഷിക്ക് ഉപയോഗിക്കു കയും, ദരിദ്രകർഷകരുടെ കിണറുകൾ വറ്റി, കുടിവെള്ളത്തിനായി അവർ പരക്കം പായുകയും ചെയ്യുന്നു. വ്യത്യസ്ത താൽപര്യ ങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിസ്ഥിതി സംഘർഷങ്ങളുണ്ടാ ക്കുന്നു. പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ നട ത്തുന്ന പ്രവർത്തനങ്ങൾ പലപ്പോഴും രാഷ്ട്രീയമായും സാമ്പ ത്തികമായും ശക്തമായ ഗ്രൂപ്പുകൾക്കുവേണ്ടിയാണ്. പരിസ്ഥി തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു കാരണം സാമൂഹിക അസമത്വങ്ങളാണെന്ന് അനുമാനിക്കാം.
Question 35.
ഉദ്യോഗസ്ഥവൃന്ദ അധികാരത്തിന്റെ നാല് സവിശേഷതകൾ നൽകുക. ഉദ്യോഗസ്ഥവൃന്ദം നിർവ്വചിക്കുക.
Answer:
പൊതുമേഖലയിൽ നിലനിൽക്കുന്ന ഔപചാരികമായ ഒരു സ്ഥാപ നമാണ് ബ്യൂറോക്രസി. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നില യിൽ അത് ഉദ്യോഗസ്ഥന്മാരുടെ അധികാരത്തെ അവരുടെ ഉത്ത രവാദിത്വങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തുന്നു. ഉദ്യോ ഗസ്ഥന്മാർക്ക് അത് അനുസൃതമായി പരിമിതപ്പെടുത്തുന്നു. ഉദ്യോ ഗസ്ഥന്മാർക്ക് അത് പരമാധികാരം നൽകുന്നില്ല. ഉദ്യോഗസ്ഥവ ന്ദത്തിന് പ്രധാനമായും അഞ്ചു സവിശേഷതകളുണ്ട്.
1. ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനം
2. ഔദ്യോഗിക പദവികളുടെ ശ്രേണീകരണം
3. ലിഖിത പ്രമാണങ്ങളിലുള്ള വിശ്വാസം
4. ഓഫീസ് നടത്തിപ്പ്
5. ഓഫീസിലെ പെരുമാറ്റം
1. ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനം:
ഉദ്യോഗസ്ഥന്മാർക്ക് ഉദ്യോ സ്ഥവൃന്ദത്തിനകത്ത് നിശ്ചിതമായ ഔദ്യോഗിക അധികാര മേഖലയുണ്ട്. അത് ചില നിയമങ്ങളേയും ചട്ടങ്ങളേയും ഭര ണപരമായ നിയന്ത്രങ്ങളേയും അടിസ്ഥാനമാക്കിയുള്ളവയാ ണ്. ഉദ്യോഗവൃന്ദത്തിലെ സാധാരണ പ്രവർത്തനങ്ങൾ ഔദ്യോ ഗിക ചുമതലകളായി ഒരു നിശ്ചിത ഉദ്യോഗസ്ഥന്മാർക്ക് വീതിച്ചു കൊടുക്കും. കൂടാതെ ഉന്നതാധികാരികളുടെ കല്പ നകൾ കീഴുദ്യോഗസ്ഥന്മാർ നടപ്പിലാക്കുകയും വേണം ഉദ്യോ ഗവനത്തിലെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ മാത്രമെ നിയമിക്കുകയുള്ളൂ. ഉദ്യോഗ സ്ഥവൃന്ദത്തിലെ ഔദ്യോഗിക പദവികൾ ഉദ്യോഗസ്ഥന്മാരുടെ കാലാവധി കഴിഞ്ഞാലും നിലനിൽക്കും.
2. ഔദ്യോഗിക പദവികളുടെ ശ്രേണീകരണം:
ഉദ്യോഗവൃന്ദത്തിൽ ഉദ്യോഗസ്ഥന്മാരുടെ ഒരു ശ്രേണീകരണം ഉണ്ടായിരിക്കും. അധികാരവും പദവികളും അനുസരിച്ചാണ് ഈ ശ്രേണിക രണം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഉയർന്ന ഉദ്യോ സ്ഥന്മാർ താഴ്ന്ന ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടം വഹി ക്കുന്നു. കീഴുദ്യോഗസ്ഥന്മാരുടെ തീരുമാനം തൃപ്തികരമി ല്ലെങ്കിൽ മേലുദ്യോഗസ്ഥന്മാരെ സമീപിക്കാനുള്ള അവസരം ഈ അധികാരശ്രേണി മൂലം ലഭിക്കുന്നു.
3. ലിഖിത പ്രമാണങ്ങളിലുള്ള വിശ്വാസം:
ഉദ്യോഗവൃന്ദത്തിൽ ഭര ണനിർവ്വഹണം നടക്കുന്നത് ലിഖിത പ്രമാണങ്ങളുടെ അടി സ്ഥാനത്തിലാണ്. ഈ ഫയലുകൾ രേഖകളായി സൂക്ഷിക്ക പെടും.
4. ഓഫീസ് നടത്തിപ്പ്
ഓഫീസ് നടത്തിപ്പ് സവിശേഷവൽക്കരി ക്കപ്പെട്ട ഒരു ആധുനിക പ്രവർത്തനമാണ്. അതിനാൽ പരി ശീലനം സിദ്ധിച്ച വിദഗ്ധരായ വ്യക്തികളുടെ സേവനം ഇതി നാവശ്യമാണ്.
5. ഓഫീസിലെ പെരുമാറ്റം:
ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവ്വ ഹിക്കുന്നതിന് ഉദ്യോഗസ്ഥന്മാരുടെ മുഴുവൻ സമയവും ശ്രദ്ധയും ആവശ്യമാണ്. അതിനാൽ ഓഫീസ് സമയത്തെ ക്കാൾ കൂടുതൽ സമയം ജോലി ചെയ്യാൻ അവർ നിർബ്ബ ന്ധിതമാകും. ഒരു ഉദ്യോഗസ്ഥന്റെ ഓഫീസിലുള്ള പെരുമാ ഉത്തെ നിയന്ത്രിക്കുന്ന ചില നിയമങ്ങളും ചട്ടങ്ങളുണ്ട്. ഇത് അയാളുടെ/അവളുടെ ഓഫീസിലുള്ള പെരുമാറ്റരീതിയെ സ്വകാര്യ മണ്ഡലത്തിലുള്ള പെരുമാറ്റരീതിയിൽ നിന്ന് വേർതി രിയ്ക്കുന്നു. ഈ പെരുമാറ്റചട്ടങ്ങളും നിയന്ത്രണങ്ങളും നിയ മാനുസൃതമായതിനാൽ പെരുമാറ്റ ദൂഷ്യത്തിന് ഉദ്യോഗസ്ഥ ന്മാർ ഉത്തരം പറയേണ്ടിവരും
Question 36.
ജി.എസ്. ഏരെ ജാതിയുടെ ‘ആറ്’ സവിശേഷതകൾക്ക് പ്രാധാന്യം നൽകുന്നു. അവ ഏതെല്ലാമാണ്?
Answer:
- പരമ്പരാഗത ഇന്ത്യയിൽ വ്യത്യസ്ത ജാതികൾ ഒരു ശ്രേണിവ വസ്ഥക്കുരൂപം നൽകിയിരുന്നു.
- ജാതി വ്യവസ്ഥയിൽ ഓരോ വ്യക്തികളുടെയും സ്ഥാനം ജന്മനാ ലഭിക്കുന്നതാണ്.
- ശുദ്ധാശുദ്ധ ബോധനമായിരുന്നു ജാതി ഘടനയുടെ അടി
- ജാതി ഘടനയിലെ ഏറ്റവും ഉയർന്ന സ്ഥാനം ഭ്രാഹ്മണർക്കാ യിരുന്നു.
- ജാതിക്കു പുറത്തുള്ളവർ എന്ന് വിശേഷിക്കപ്പെട്ടിരുന്ന പഞ്ച മൻമാർ മറ്റു ജാതികളിൽനിന്നും താഴ്ന്നവരായിരുന്നു.
- ഇന്ത്യയിലെ ജാതി വ്യവസ്ഥയിൽ വർഷങ്ങളായി ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
37 മുതൽ 40 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 37.
a) വിവാഹം ഒരു സാമൂഹിക സ്ഥാപനമാണെന്നത് വിശദീകരിക്കുക.
b) താഴെ തന്നിരിക്കുന്നവ വിശദീകരിക്കുക.
i) ഏകവിവാഹവും അതിന്റെ തരങ്ങളും
ii) വ്യത്യസ്ത തരത്തിലുള്ള ബഹുവിവാഹങ്ങൾ
Answer:
a) ചരിത്രപരമായി വിവിധ സമൂഹങ്ങളിൽ വ്യത്യസ്ത രൂപങ്ങളി ലുള്ള വിവാഹങ്ങൾ കാണാൻ കഴിയും. അത് പല തരത്തി ലുള്ള ധർമ്മങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. കുടുംബം രൂപീക രിക്കുക എന്നതാണ് വിവാഹത്തിന്റെ ഒരു പ്രധാന ധർമ്മം. വിവാഹത്തിന് പല രൂപങ്ങളുണ്ട്. അവയുടെ അടിസ്ഥാനം ഇനി പറയുന്നവയാണ്. പങ്കാളിയുടെ എണ്ണം, ആർക്ക് ആരൊ യൊക്കെ വിവാഹം കഴിക്കാം എന്നതു സംബന്ധിച്ച നിയമ പങ്കാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിവാഹത്തെ രണ്ടു രൂപങ്ങളായി തരംതിരിക്കാം.
1. ഏക വിവാഹം,
2. ബഹുവിവാഹം
ഓരോ സമൂഹങ്ങളിലും വിവാഹത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങളിലും വിലക്കുകളുമുണ്ട്. അവ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ്. ചില സമൂഹങ്ങളിൽ ഈ നിയ ണങ്ങൾ ലോലമായിരിക്കും. എന്നാൽ ചില സമൂഹങ്ങളിൽ ആരെയൊക്കെ വിവാഹം കഴിക്കാം. ആരെയൊക്കെ വിവാഹം കഴിക്കാൻ പാടില്ല എന്ന് വ്യക്തമായും പ്രത്യേക മായും നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഇണകളുടെ യോഗ്യത അയോ ഗത എന്നിവ സംബന്ധിച്ച നിയമങ്ങളെ അടിസ്ഥാനമാക്കി വിവാഹരൂപങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. സ്വഗണവി വാഹവും ബഹിർഗണ വിവാഹവും.
b) i) സീരിയൽ മോണോഗമി
ചില സമൂഹങ്ങളിൽ പങ്കാളിയുടെ മരണശേഷമോ, വിവാഹ മോചനത്തിനുശേഷമോ വ്യക്തികളെ വീണ്ടും വിവാഹം ചെയ്യാൻ അനുവദിക്കുകയും എന്നാൽ ഒന്നി ലധികം പങ്കാളിയെ സ്വീകരിക്കാൻ അവർക്ക് അനുവാ ദമില്ല. ഇത്തരത്തിലുള്ള ഏകവിവാഹമാണ് സീരിയൽ മോണോമി.
അറേഞ്ച്ഡ് മാരേജ്
- ഇത്തരത്തിലുള്ള വിവാഹങ്ങളിൽ ഇണയെ തിരഞ്ഞെടു ക്കുന്നതു് ബന്ധുക്കളോ മാതാപിതാക്കളോ ആയിരിക്കും.
- പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ഇണകൾക്ക് ഒരു തര ത്തിലുള്ള അവകാശവും ഉണ്ടായിരിക്കില്ല.
ii) ബഹുവിവാഹം – ഒരു വ്യക്തിക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ പങ്കാളിയെ അനുവദിക്കുന്നു.
ബഹുഭാര്യത്വം ഒരു പുരുഷൻ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നു.
ബഹുഭർതൃത്വം – ഒരു സ്ത്രീ കൂടുതൽ പുരുഷൻമാർ വിവാഹം ചെയ്യുന്നു.
Question 38.
a) സാമൂഹീകരണം എന്നാൽ എന്ത്?
a) സാമൂഹികരണത്തിന്റെ മൂന്ന് ഏജൻസികൾ വിശദീകരിക്കുക.
Answer:
a) ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രക്രി യയാണിത്.
ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയാ
മനുഷ്യനെ സാമൂഹിക ജീവിയാക്കി മാറ്റുന്ന പ്രക്രിയയാണിത്. ഇത് പടിപടിയായുള്ള ഒരു പഠനപ്രക്രിയയാണ്. സാമൂഹ്യ രീതികൾ പഠിക്കുന്നതിലൂടെ മനുഷ്യശിശു ക്രമേണ ഒരു സാമൂഹ്യജീവിയായി മാറുന്നു.
b) കുടംബം
- സാമൂഹ്യവത്കരണം ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
- ഒരു വ്യക്തി ജനിക്കുന്ന കുടുംബത്തിന്റെ പ്രദേശവും സാമൂഹ്യ വർഗ്ഗവും സാമൂഹ്യവത്കരണത്തെ സാരമായി ബാധിക്കുന്നു.
- കുട്ടികൾ അവരുടെ പെരുമാറ്റ രീതികൾ സ്വീകരിക്കു ന്നത് മാതാപിതാക്കളിൽ നിന്നോ അയൽക്കാരിൽനിന്നോ ആണ്.
സമപ്രായക്കാർ
- സമപ്രായക്കാരായ കുട്ടികളുടെ ചങ്ങാതിക്കൂട്ടമാണിത്.
- സമപ്രായക്കാരുമായുള്ള ബന്ധം ഒരു വ്യക്തിയുടെ ജീവി
- തത്തിലുടനീളം വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിയുടെ സ്വഭാവം, ജീവിത ശൈലി, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിന് അതു പ്രധാന പങ്കുവഹിക്കുന്നു.
വിദ്യാലയങ്ങൾ
- വിദ്യാലയങ്ങളിലെ പഠനം ഒരു ഔപചാരിക പ്രക്രിയയാ
- ഇവിടെ നിർദ്ദിഷ്ടമായ പാഠ്യപദ്ധതികളുണ്ട്.
- അധ്യാപകർ പകർന്നുകൊടുക്കുന്ന അറിവുകളും മൂല ങ്ങളും കുട്ടികളെ സാമൂഹ്യവത്കരിക്കാൻ സഹായിക്കു
ബഹുജന മാധ്യമം
- മറ്റു സാമൂഹ്യവത്കരണ ഏജൻസികൾ
- തൊഴിൽ മണ്ഡലങ്ങൾ, മതം, നിയമം, ആചാരങ്ങൾ
Question 39.
പങ്കാളിത്ത നിരീക്ഷണത്തിന്റെ മേന്മകളും പ്രശ്നങ്ങളും വിശദീ കരിക്കുക.
Answer:
സമൂഹശാസ്ത്രത്തിലും സാമൂഹിക നരവംശശാസ്ത്രത്തിലും വളരെ പ്രചാരത്തിലുള്ള ഒരു രീതിയാണ് പങ്കാളിത്ത നിരീ ക്ഷണം. സമൂഹശാസ്ത്രജ്ഞർ പഠന വിധേയമാക്കുന്ന സംഘത്തിലോ സമുദായത്തിലോ താമസിച്ച് സമൂഹം, സാംസ്കാരം, ജനത എന്നിവയെക്കുറിച്ച് നേരിട്ടു പഠിക്കുന്ന രീതിയാണിത്.
* പങ്കാളിത്ത നിരീക്ഷണം മറ്റു ഗവേഷണ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗവേഷണ വിഷയങ്ങളുമായി ദീർഘകാലത്തെ പരസ്പര പ്രവർത്തനം ഇതിന്റെ ഫീൽഡ് വർക്കിൽ ഉൾപ്പെടുന്നു.
* സമൂഹശാസ്ത്രജ്ഞർ അല്ലെങ്കിൽ സാമൂഹിക നരവംശശാ സ്ത്രജ്ഞർ പഠനവിധേയമാക്കുന്ന ജനങ്ങളുടെ കൂടെ അവ രിലൊരാളായി മാസങ്ങളോളം സാധാരണയായി ഒരു കൊല്ലമോ ചിലപ്പോൾ അതിൽ കൂടുതലോ തമസിച്ച് കൊണ്ടാണ് പഠനം നടത്തുന്നത്.
* തദ്ദേശീയനല്ലാത്ത, അനനായ സമൂഹശാസ്ത്രജ്ഞന്മാർ തദ്ദേ ശവാസികളുടെ സംസ്കാരവുമായി ഇഴുകിച്ചേരുന്നു. ഇതി നായി അവരുടെ ഭാഷ പഠിക്കുകയും അവരുടെ ദൈനം ദിന ജീവിതത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു. ഇതുവഴി അവരുടെ പ്രകടനവും അന്തർലീനവുമായ അറിവുകളും വൈദഗ്ധ്യങ്ങളും സമാഹരിക്കുകയും ചെയ്യുന്നു.
* പങ്കാളിത്ത നിരീക്ഷണമെന്ന ഫീൽഡ് വർക്കിന്റെ മൊത്തത്തി ലുള്ള ലക്ഷം പഠനവിധേയമാക്കുന്ന സമുദായത്തിന്റെ ‘സമ്പൂർണ്ണ ജീവിതരീതി പഠിക്കുക എന്നതാണ്. ഒരു കുഞ്ഞ് ലോകത്തെക്കുറിച്ച് പഠിക്കുന്നതുപോലെ സമൂഹശാസ്ത്ര ജ്ഞന്മാരും സാമൂഹിക നരവംശശാസ്ത്രജ്ഞന്മാരും അവർ തെരഞ്ഞെടുത്ത സമുദായങ്ങളെക്കുറിച്ച് പഠിക്കുന്നു.
പങ്കാളിത്ത നിരീക്ഷണത്തെ പലപ്പോഴും ‘ഫീൽഡ് വർക്ക് എന്നു വിളിക്കാറുണ്ട്. പ്രകൃതിശാസ്ത്രങ്ങളായ സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭൂഗർഭശാസ്ത്രം എന്നിവയിൽ നിന്നാണ് ഫീൽഡ് വർക്ക് എന്ന പദം ഉത്ഭവിച്ചത്. ഈ വിഷയത്തിലെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ മാത്രമല്ല പ്രവർത്തി ക്കുന്നത്. അവർ പരീക്ഷണശാലകൾ വിട്ട് ഫീൽഡിലേക്ക് പോവുകയും തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് (പാറകൾ, പ്രാണികൾ, സസ്യങ്ങൾ എന്നിവ) പഠിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ‘ഫീൽഡ് വർക്ക്’ എന്നുപേരുണ്ടായത്.
Question 40.
സാമൂഹിക മാറ്റത്തിന്റെ നാല് കാരണങ്ങൾ വിശദീകരിക്കുക.
Answer:
സാമൂഹ്യപരമായ കാര്യങ്ങളിലുള്ള മാറ്റമാണിത്.
- സാമൂഹ്യ ബന്ധങ്ങളിലുള്ള മാറ്റം. .
- സാമൂഹ്യ ഘടനയിലുള്ള മാറ്റം.
- സാമൂഹ്യ സ്ഥാപനങ്ങൾ, സാമൂഹ്യ ആചാരങ്ങൾ എന്നിവയി ലുള്ള മാറ്റം,
സാമൂഹ്യ മാറ്റത്തിന് വിവിധ ഘടകങ്ങൾ കാരണമാവുന്നു.
- ഭൂമിശാസ്ത്രപരമായി ഘടകങ്ങൾ
- സാമ്പത്തിക ഘടകങ്ങൾ
- സാംസ്കാരിക ഘടകങ്ങൾ
- രാഷ്ട്രീയ ഘടകങ്ങൾ
- വിദ്യാഭ്യാസപരമായ ഘടകങ്ങൾ
- പ്രകൃതി ഘടകങ്ങൾ
- സാങ്കേതിക ഘടകങ്ങൾ