Reviewing Kerala Syllabus Plus One Sociology Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Sociology Board Model Paper 2021 Malayalam Medium
Time: 21⁄2 Hours
Total Scores : 80
I. 1 മുതൽ 8 വരെയുള്ള ചോമങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ഒരു വ്യക്തിക്ക് സമൂഹത്തിലോ ഗണത്തിലോ നൽകിയിരിക്കുന്ന സ്ഥാനത്തെ ………… എന്നു പറയുന്നു.
Answer:
പദവി
Question 2.
ഭോപ്പാൽ ദുരന്തം …………. ദുരന്തത്തിന് ഉദാഹരണമാണ്.
Answer:
മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക ദുരന്തങ്ങൾ
Question 3.
ഒരു സാമൂഹിക പദവിയിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റ മാണ് …………
Answer:
പങ്ക്
Question 4.
ചാർട്ട് പൂർത്തിയാക്കുക.
Answer:
അനൗപചാരികം
Question 5.
ജീവിത രീതികൾ അനുകരിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന ഗണങ്ങളെ ………….. എന്നുപറയുന്നു.
Answer:
സുചിത്ര ഗണം
Question 6.
മറ്റ് സംസ്കാരങ്ങളിലെ ജനങ്ങളുടെ വിശ്വാസങ്ങളെയും പെരു മാറ്റത്തേയും സ്വന്തം സംസ്കാരത്തിന്റെ കാഴ്ചപ്പാടിൽ വിലയി രുത്തുന്നതിനെ ……………. എന്നു പറയുന്നു.
Answer:
വംശീയ കേന്ദ്രാമുഖത
Question 7.
ഒരു രാഷ്ട്രീയ നേതാവിന്റെ കാർട്ടൂൺ തിരിച്ചറിയുന്നത് ………… സംസ്കാരത്തിന് ഉദാഹരണമാണ്.
Answer:
ജഞാതമഴം
Question 8.
വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് ഒരു ഉദാഹരണം നൽകുക.
Answer:
ഫ്രഞ്ച് വിപ്ലവം
II. 8 മുതൽ 14 വരെയുള്ള ചോരങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്ത കഴുകുക. (3 × 2 = 6)
Question 9.
മനഃശാസ്ത്രം എന്നാൽ എന്ത്?
Answer:
- മനുഷ്യ മനസ്സിന്റെ പെരുമാറ്റത്തിന്റെ ശാസ്ത്രമാണ് ഇത്.
- ഒരു വ്യക്തിയുമായി ബന്ധപ്പെട്ട പഠനമാണ് മനശ്ശാസ്ത്രം
- ഒരു വ്യക്തിയുടെ പഠനവും ബുദ്ധിയും ഓർമയും പ്രചോദ നവും നാഡീവ്യൂഹവും പ്രതികരണസമയവും പ്രതീക്ഷയും സ്വപ്നങ്ങളും ആശങ്കകളുമൊക്കെയാണ് ഇതിന്റെ പഠനവി ഷയങ്ങൾ
Question 10.
ബന്ധുത്വം എന്ന പദം വിശദമാക്കുക?
Answer:
- വിവാഹം വഴിയോ രക്തബന്ധം വഴി വ്യക്തികൾ തമ്മിലു ണ്ടാകുന്ന ബന്ധത്തെയാണ് ബന്ധുത്വം എന്നു പറയുന്നത്.
- വിവാഹം, രക്തബന്ധം എന്നിവയാണ് ബന്ധുത്വത്തിന്റെ അടി സ്ഥാനം.
Question 11.
സംസ്കാരത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
- ചിന്ത, മനോഭാവം, വിശ്വാസം എന്നിവയുടെ ഒരു രീതി.
- ഒരു ജനതയുടെ മൊത്തം ജീവിതരീതി
Question 12.
അഭിമുഖ ഗവേഷണ രീതിയുടെ രണ്ട് പരിമിതികൾ നൽകുക.
Answer:
- അഭിമുഖത്തിന്റെ വഴക്കും പ്രതികർത്താവിന്റെ മാനസികാവ സ്ഥയിലുള്ള മാറ്റങ്ങൾക്കനുസരിച്ച് മുറിപ്പെടുത്താൻ കാര ണമാകും. അഭിമുഖം നടത്തുന്നയാളിന്റെ ഏകാഗ്രത നഷ്ട
- അഭിമുഖത്തിന്റെ ഘടന അസ്ഥിരവും പ്രചനാതീതവുമാണ്.
- അഭിമുഖം റെക്കോർഡ് ചെയ്യുമ്പോൾ പ്രധാന വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Question 13.
പരിസ്ഥിതി ശാസ്ത്രം എന്നാൽ എന്ത്?
Answer:
- ഭൗതികവും ജീവശാസ്ത്രപരവുമായ വ്യവസ്ഥകളുടെയും പ്രക്രിയകളുടെയും ശൃംഖലയാണ് പരിസ്ഥിതി എന്ന് പറയുന്നത്.
- പർവ്വതങ്ങളും നദികളും സമതലങ്ങളും സമുദ്രങ്ങളും സസ ങ്ങളും ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണ്.
- ഇവയെക്കുറിച്ച് ശാസ്ത്രീയമായി പടിക്കുന്നതാണ് പരിസ്ഥിതി ശാസ്ത്രം
Question 14.
കുലീനവൽക്കരണം എന്ന പദം വിശദമാക്കുക.
Answer:
- താഴ്ന്ന വർഗ്ഗത്തിൽപ്പെട്ട ഒരു സമൂഹം മധ്യവർഗ്ഗമായോ ഉപ രിവർഗ്ഗമായോ പരിവർത്തനം ചെയ്യുന്നതിനെയാണ് കുലീന വൽക്കരണം എന്ന് പറയുന്നത്.
- ഇത് നഗര പ്രദേശങ്ങളിൽ കാണുന്ന പ്രതിഭാസമാണ്.
III. 15 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 15.
a) സമൂഹ ശാസ്ത്ര സങ്കല്പം എന്ന ആശയത്തിന്റെ ഉപജ്ഞാ താവായ സമൂഹശാസ്ത്രജ്ഞന്റെ പേര് എഴുതുക.
b) സമൂഹ ശാസ്ത്ര സങ്കല്പം വിശദമാക്കുക.
Answer:
a) സി. റൈറ്റ് മിൽസ്
b) വ്യക്തിയും സമൂഹവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരി ക്കുന്നു എന്ന്താണ് സമൂഹശാസ്ത്രപരമായ സങ്കൽപം
- സമൂഹശാസ്ത്രപരമായ ഭാവന എന്നത് സമൂഹശാസ്ത്ര പരമായ വീക്ഷണമാണ്.
- വ്യക്തിയുടെ സ്വകാര്യപ്രശ്നങ്ങളും പ്രധാന സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാൻ ആണ് ഈ ആശയം ശ്രമിക്കുന്നത്.
Question 16.
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് അനുയോജ്യമായ പദങ്ങൾ ബ്രാക്കറ്റിൽ നിന്നും തെരഞ്ഞെടുത്തെഴുതുക.
(ബഹുഭാര്യത്വം, ബഹുഭർതൃത്വം, ദിശാകുടുംബം, പ്രത്യുല്പാദന കുടുംബം, ഏകവിവാഹം, ബഹുവിവാഹം)
a) ഒരു പുരുഷൻ ഒരേ സമയം ഒരു സ്ത്രീയുമായി മാത്രം വിവാഹ ബന്ധം
b) ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷൻമാരെ വിവാഹം കഴിക്കുന്നു.
c) ഒരു വ്യക്തി ജനിച്ച കുടുംബം
Answer:
a) ഒരു പുരുഷന് ഒരേ സമയം ഒരു സ്ത്രീയുമായി മാത്രം വിവാ ഹബന്ധം ഏകവിവാഹം
b) ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിക്കുന്നു . ബഹുഭർതൃത്വം
c) ഒരു വ്യക്തി ജനിച്ച കുടുംബം – ദിശ കുടുംബം
Question 17.
സംസ്കാരത്തിന്റെ മൂന്ന് മാനങ്ങൾ വിശദീകരിക്കുക.
Answer:
സംസ്കാരത്തിന് മൂന്ന് മാനങ്ങളുണ്ട്. ജ്ഞാനാത്മകം, നൈതി കം, ഭൗതികം
a) ജ്ഞാനാത്മകം
നാം കാണുന്നതും കേൾക്കുന്നതും ആയ കാര്യങ്ങളെ കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചുകൊണ്ട് അവയ്ക്ക് അർത്ഥമേകുന്നതിനെയാണ് ജ്ഞാനാത്മകം എന്ന് പറയുന്നത്.
b) നൈതികം
ഇത് പെരുമാറ്റ നിയമങ്ങളെ സൂചിപ്പിക്കുന്നു.
c) ഭൗതികം
ഭൗതികവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഏതൊരു പ്രവർത്തനവും ഇതിലുൾപ്പെടുന്നു.
Question 18.
വിശേഷാവകാശമുള്ള വിഭാഗങ്ങൾ ആസ്വദിക്കുന്ന അടിസ്ഥാന പരമായ നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
a) ജീവിതാവസരങ്ങൾ
b) സാമൂഹ്യപദവി
c) രാഷ്ട്രീയ സ്വാധീനം
Question 19.
പരിസ്ഥിതി പ്രശ്നങ്ങൾ സാമൂഹ്യ പ്രശ്നങ്ങളുമാണ് എന്ന് പറ യുന്നത് എന്തുകൊണ്ടാണ്?
Answer:
- പരിസ്ഥിതി പ്രശ്നങ്ങൾ സാമൂഹ്യ പ്രശ്നങ്ങൾ ആയി മാറാറുണ്ട്.
- സാമൂഹ്യ അസമത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതി നാൽ പരിസ്ഥിതി പ്രശ്നങ്ങൾ വ്യത്യസ്ത സാമൂഹ്യ ഗ്രൂപ്പു കളെ വ്യത്യസ്തമായാണ് ബാധിക്കുന്നത്.
- പരിസ്ഥിതി പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളെ സഹായിക്കുന്നത് സാമൂഹ്യ പദവിയും അധികാരവുമാണ്.
- എന്നാൽ അവർ കണ്ടെത്തുന്ന പരിഹാരങ്ങൾ സാമൂഹ അസമത്വം കൂട്ടാൻ കാരണമാകുന്നു.
- ചില പാരിസ്ഥിതിക പ്രശ്നങ്ങൾ സാർവ്വത്രികമാണ്. അവ എല്ലാവരെയും ബാധിക്കുന്നു.
Question 20.
ആർജ്ജിത പദവിയും ആരോപദവിയും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Answer:
- ഒരു വ്യക്തിക്ക് ജനനം കൊണ്ടോ, ഇച്ഛാപൂർവ്വമല്ലാതെയോ ലഭ്യമാകുന്ന സാമുഹിക സ്ഥാനത്തെയാണ് ആരോപിതപദവി എന്നു പറയുന്നത്.
ഉദാ: പ്രായം, ജാതി, ലിംഗം, വംശം, ബന്ധുത്വം എന്നിവ കൊണ്ട് ലഭിക്കുന്ന പദവികളെല്ലാം ആരോപിത പദവികളാ ണ്. ലളിതവും പരമ്പരാഗതവുമായ സമൂഹങ്ങളിൽ ആരോ പിത പദവികളാണുള്ളത്. - വ്യക്തിപരമായ കഴിവ്, നേട്ടങ്ങൾ, മൂല്യങ്ങൾ, തെര ഞെഞ്ഞെടുക്കൽ എന്നിവയിലൂടെ ഒരു വ്യക്തി ഇച്ഛാനുസരണം നേടിയെടുക്കുന്ന സാമുഹിക സ്ഥാനത്തെയാണ് ആർജിത പദവി എന്ന് പറയുന്നത്.
IV. 21 മുതൽ 26 വരെയുള്ള ചോദങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വിതം. (3 × 4 = 12)
Question 21.
സമൂഹശാസ്ത്രവും സാമാനബോധവും തമ്മിൽ വേർതിരിച്ചെഴുതുക .
Answer:
Question 22.
ബ്രാക്കറ്റിൽ നൽകിയിരിക്കുന്നവയെ അനുയോജ്യമായ കോളങ്ങ ളിൽ വർഗ്ഗീകരിക്കുക.
തുറന്ന വ്യവസ്ഥ, അടഞ്ഞ വ്യവസ്ഥ, ആരോപിത പദവി, ആർജ്ജിത പദവി, ജനനം. ദൃഢമായത്, വരുമാനം, അയഞ്ഞത്.
Answer:
ജാതി | വർഗ്ഗം |
അടഞ്ഞ വ്യവസ്ഥ | തുറന്ന വ്യവസ്ഥ |
ആരോപിത പദവി | ആർജ്ജിത പദവി |
ജനനം | വരുമാനം |
ദൃഢമായത് | അയഞ്ഞത് |
Question 23.
വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിൽ വേർതിരിച്ചെഴുതുക.
Answer:
- വസ്തുനിഷ്ഠം മുൻവിധികളില്ലാതെ നിഷ്പക്ഷമായി വസ്തു തകളെ മാത്രം അടിസ്ഥാനമാക്കിയ ഒന്നിനെയാണ് വസ്തു നിഷ്ഠം എന്നു പറയുന്നത്.
- നാം വസ്തുനിഷ്ഠമായ ഒരു സമീപനം സ്വീകരിക്കുമ്പോൾ അതിൽ നമ്മുടെ വികാരവിചാരങ്ങൾക്കു സ്ഥാനം നൽകാൻ പാടില്ല.
- ആത്മനിഷ്ഠം: വ്യക്തിഗത മൂല്യങ്ങളും പരിഗണനകളും മുൻനിർത്തിയുള്ള ഒരു നിലപാടിനെയാണ് ആത്മനിഷ്ഠം എന്നു പറയുന്നത്. വ്യക്തിയുടെ വികാരങ്ങളും താൽപര്യ ങ്ങളും അതിൽ പ്രതിഫലിക്കും.
Question 24.
നഗരകേന്ദ്രങ്ങളിൽ സാമൂഹ്യക്രമം അഭിമുഖീകരിക്കുന്ന ഏതെ ങ്കിലും നാല് പ്രശ്നങ്ങൾ എഴുതുക.
Answer:
- ബന്ധിത സമുദായം
- കുലീനവൽക്കരണം
- ഏക സമുദായവൽക്കരണം
- ജനസാന്ദ്രത
Question 25.
എ.ആർ. ദേശായി നിർദ്ദേശിച്ച ക്ഷേമരാഷ്ട്രം എന്ന ആശയം വിശമാക്കുക.
Answer:
a) ക്ഷേമ രാഷ്ട്രം ഒരു ക്രിയാത്മക രാഷ്ട്രമാണ്
b) ക്ഷേമ രാഷ്ട്രം ഒരു ജനാധിപത്യ രാഷ്ട്രമാണ്
c) ക്ഷേമ രാഷ്ട്രത്തിൽ മിശ്രസമ്പദ്വ്യവസ്ഥയാണുള്ളത്
Question 26.
ചേരുപടി ചേർക്കുക.
A | B |
കാൾ മാക്സ് | സാമൂഹ്യ വസ്തുത |
എമിലി ദുർഖിം | അന്യവൽക്കരണം |
മാക്സ്വെബർ | യുക്തി ചിന്ത |
ജ്ഞാനോദയം | സാമൂഹ്യപ്രവർത്തനം |
Answer:
കാൾ മാർക്സ് | അന്യവൽക്കരണം |
എമിൽ ദുർഖിം | സാമൂഹ്യ വസ്തുത |
മാക്സ് വെബർ | സാമൂഹ്യ പ്രവർത്തനം |
ജ്ഞാനോദയം | യുക്തിചിന്ത |
V. 27 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)
Question 27.
സമൂഹശാസ്ത്രവും നരവംശശാസ്ത്രവും തമ്മിലുള്ള സമാനത കളും വിത്യാസങ്ങളും പട്ടികപ്പെടുത്തുക.
Answer:
സമൂഹശാസ്ത്രം
1. സമൂഹശാസ്ത്രം സമകാലിക സമൂ ഹങ്ങളെക്കുറിച്ചു പഠിക്കുന്നു
2. സമൂഹശാസ്ത്രം ആധുനികവും സങ്കീർണ്ണവുമായ സമൂഹങ്ങളുടെ പഠനമാണ്. സമൂഹ ത്തിന്റെ ഭാഗങ്ങ ളായ ബ്യൂറോക്രസി, മതം, ജാതി, സാമൂ എലന ക്ഷമത എന്നിവ കൂടുത ലായി പഠിക്കുന്നു
3. സമൂഹശാസ്ത്ര പഠനരീതി എന്നത് സർവേ, ചോദ്യാ വലി തുടങ്ങിയ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന പരി ണാത്മക വിരു രങ്ങളാണ്.
4. സാമൂഹ്യശാസ്ത്ര ജ്ഞർ വിവിധ സാമൂഹ്യ സ്ഥാപന ങ്ങളായ കുടുംബം, വിവാഹം തുടങ്ങി യവ പൂർണ്ണമായി പഠിക്കുന്നു.
നരവംശശാസ്ത്രം
1. പ്രാകൃതസമൂഹ് ങ്ങളെ അഥവാ ലളി തസമൂഹങ്ങളെ പഠിക്കുന്നു
2. ലളിതസമൂഹങ്ങൾ ഉള്ള പ്രദേശങ്ങളെ അടിസ്ഥാനമാക്കി യുള്ള പ്രത്യേക പാ നങ്ങളാണ് നരവംശ ശാസ്ത്രം നടത്തിയ ത്. ഉദാ: ആന്തമാൻ ദ്വീപുകൾ, ന്യൂറസ് അല്ലെങ്കിൽ മെല
3. സമൂഹനരവംശശാ സ്ത്രത്തിന്റെ പഠന രീതി ഫീൽഡ് വർക്ക് ആണ്. പഠിക്കാനുദ്ദേ ശിക്കുന്ന സമൂഹങ്ങ ളിൽ താമസിച്ച് ആ സമൂഹത്തിന്റെ വംശ ക്കുറിച്ചു വിവര ശേഖണം നടത്തു കയും ചെയ്യുന്നു.
4. നരവംശശാസ്ത്രം ഒരു സമുഹത്തെ മുഴുവനായി പഠിക്കു ന്നു. അവർ പഠി ക്കുന്ന സാഹി ത്തിന്റെ എല്ലാ വശ ങ്ങളെക്കുറിച്ചും പൂർണ്ണമായി പഠിക്കു കയും വിശകലനം നടത്തുകയും ചെയ്യു
Question 28.
ചേരുംപടി ചേർക്കുക.
A | B |
പ്രാഥമിക സംഘം | സ്കൂൾ |
ദ്വിതീയസംഘം | കുടുംബം |
സമസംഘം | ഡോക്ടർ |
ആരോപിത പദവി | ജാതി |
Answer:
പ്രാഥമിക സംഘം | കുടുംബം |
ദ്വിതീയസംഘം | സ്കൂൾ |
സമസംഘം | സമപ്രായക്കാർ |
ആരോപിത പദവി | ജാതി |
ആർജ്ജിത പദവി | ഡോക്ടർ |
Question 29.
വിവാഹ നിയമങ്ങൾ എന്ന നിലയിൽ സ്വവിവാഹവും ബഹിർഗണ വിവാഹവും തമ്മിൽ വേർതിരിച്ചെഴുതുക.
Answer:
സ്വണ വിവാഹം
- സ്വന്തം ഗണത്തിൽ നിന്നും ജീവിത പങ്കാളിയെ തിരഞ്ഞെടു ക്കുന്ന വിവാഹനിയമം ആണ് സ്വഗണ വിവാഹം.
- സ്വന്തം ഗണത്തിന് പുറമേനിന്നുള്ള വിവാഹം ഇവിടെ ഇതിൽ അനുവദിക്കുന്നില്ല.
- ഉദാ: ജാതി, ഗോത്രം മുതലായ ഗണങ്ങളുടെ വിവാഹങ്ങൾ
ബഹിർഗണ വിവാഹം
- ഒരു വ്യക്തി സ്വന്തം ഗണത്തിന് പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന സമ്പ്രദായമാണിത്.
- സ്വരണ വിവാഹത്തിന് നേർവിപരീതമാണ് ഇത്.
- കുലം, ജാതി വംശീയമോ മതപരമോ ആയ ഗണങ്ങൾ എന്നി അങ്ങനെയുള്ള ഗണങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവ.
Question 30.
സാർവ്വജനീനതയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുക.
Answer:
- സാർവജനീന വാദം മറ്റ് സംസ്കാരങ്ങളുടെ വ്യത്യസ്തകൾക്ക് വില കൽപ്പിക്കുന്നു.
- സാർവജനീനമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും സ്വന്തം സംസ്കാര ത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നില്ല.
- സാർവജനീനത വ്യത്യസ്ത സാംസ്കാരിക പ്രവണതകളെ ആദരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. സ്വന്തം സംസ്കാരത്തെ സമ്പുഷ്ടമാക്കുന്നു.
- സാംസ്കാരിക കൈമാറ്റത്തെയും കടം വാങ്ങലിനെയും അത് പ്രോത്സാഹിപ്പിക്കുന്നു.
Question 31.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അടിസ്ഥാന സവിശേഷതകൾ വിവരിക്കുക.
Answer:
- ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനം
- ഔദ്യോഗിക പദവിയുടെ ശ്രേണീകരണം
- ലിഖിത പ്രമാണങ്ങളിലുള്ള വിശ്വാസം
- ഓഫീസ് നടത്തിപ്പ്
- ഓഫീസിലെ പെരുമാറ്റം
Question 32.
ഹ്രസ്വ കുറിപ്പ് എഴുതുക.
a) മത്സരം
b) സംഘർഷം
Answer:
മത്സരം
- മത്സരം സാർവത്രികമായ പ്രതിഭാസമാണ്
- മത്സരം ഒരു സമൂഹശാസ്ത്രപരമായ പ്രക്രിയയാണ്.
- ആധുനിക സമൂഹവും മുതലാളിത്ത സമ്പദ്വ്യവസ്ഥയും മത്സരാധിഷ്ഠിതമാണ്.
- കൂടുതൽ ലാഭത്തിനും കാര്യക്ഷമതയ്ക്കും ആണ് മുതലാ ളിത്തം പ്രാധാന്യം നൽകുന്നത്.
സംഘർഷം
- സമൂഹത്തിലെ വിഭവങ്ങളുടെ ദൗർലഭ്യമാണ് സംഘട്ടത്തി ലേക്കു നയിക്കുന്നത്.
- വിഭവങ്ങൾ നേടിയെടുക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമം സംഘട്ടനത്തിനു കാരണമാകുന്നു.
- വ്യത്യസ്തങ്ങളായ താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനത്തെ സംഘർഷം എന്ന് വിളിക്കുന്നു.
VI. 33 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ (3 × 6 = 18)
Question 33.
സമൂഹ ശാസ്ത്ര വിഷയത്തിന്റെ വ്യാപ്തി പരിശോധിക്കുക.
Answer:
* സമൂഹശാസ്ത്രത്തിന്റെ വ്യാപ്തി വളരെ വിപുലമാണ്.
* സമൂഹശാസ്ത്രം ശ്രദ്ധ നൽകുന്നത് വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ വിശകലനത്തിനാണ്.
* എല്ലാ വ്യക്തികളും തമ്മിൽ പരസ്പര പ്രവർത്തനങ്ങൾ നട ക്കുന്നുണ്ട്.
അത്പോലെ ദേശീയ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, ജാതി സംഘർഷം, വനത്തിന്മേലുള്ള ഗോത്ര ജനതയുടെ അവകാ ശങ്ങൾ നിഷേധിക്കുന്ന രാഷ്ട്രനിയമങ്ങൾ, ഗ്രാമീണ പ്രശ്ന ങ്ങൾ എന്നിവയും സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഭാഗമാ ണ്.
ആഗോളപ്രശ്നങ്ങളായ തൊഴിൽ നിയന്ത്രണങ്ങൾ, യുവജ നങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാധീനം, രാജ്യ ത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വിദേശ സർവ്വകലാ ശാലകളുടെ കടന്നു വരവ് തുടങ്ങിയവയും സാമൂഹ ശാസ്ത്രത്തിന്റെ പഠനമേഖലകളാണ്
* പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ പ്രശ്നങ്ങൾ സാമൂഹ്യ ശാസ്ത്രത്തിന്റെ പഠനമേഖലയാണ്. അതിനാൽ സാമൂഹ്യ ശാസ്ത്രത്തിന്റെ വ്യാപ്തി വളരെ വ്യാപിച്ചു കിടക്കുന്നു.
Question 34.
സമൂഹ നിയന്ത്രണത്തിൽ ഏതെങ്കിലും മൂന്ന് ഏജൻസികളുടെ പങ്ക് വിശദീകരിക്കുക.
Answer:
ഔപചാരിക സാമൂഹിക നിയന്ത്രണം:
സാമൂഹിക നിയന്ത്രണത്തിനായി ക്രോഡീകരിക്കപ്പെട്ടതും ചിട്ട യോടുകൂടിയതുമായ ഔപചാരിക സംവിധാനങ്ങൾ ഉപയോ ഗിക്കുമ്പോൾ അത് ഔപചാരിക സാമൂഹിക നിയന്ത്രണം എന്നറിയപ്പെടുന്നു.
അവ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടവയാണ്. ഔപചാരിക സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏജൻസി കളും സംവിധാനങ്ങളുമുണ്ട്. ഉദാ: പോലീസും നിയമവും രാഷ്ട്രവും.
അനൗപചാരിക സാമൂഹിക നിയന്ത്രണം
ഓരോ സമൂഹത്തിലും മറ്റൊരു തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങളും നിലനിൽക്കുന്നു. ഇതിനെ അനൗപചാരിക സാമൂഹിക നിയന്ത്രണം എന്നു വിളിക്കുന്നു.
* അത് വ്യക്തിപരവും, അനൗപചാരികവും, ക്രോഡീകരിക്കാ തുമാണ്.
* അനൗപചാരികമായ സാമൂഹിക നിയന്ത്രണത്തിന് വ്യത്യസ്ത മായ ഏജൻസികളുണ്ട്. കുടുംബം, മതം, ബന്ധുത്വം തുട ങ്ങിയവ അതിലുൾപ്പെടുന്നു.
ശിക്ഷ, നാട്ടുനടപ്പുകൾ, പൊതുജനാഭിപ്രായം തുടങ്ങിയ വയും അതിലുൾപ്പെടുന്നുണ്ട്.
Question 35.
സർവ്വേ രീതിയെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
- സമൂഹശാസ്ത്രത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗവേഷണരീതിയാണ് സർവേ
- പ്രത്യേകം തിരഞ്ഞെടുത്ത ഒരു സംഘം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അതുവഴി ആ വിഷയത്തെ ക്കുറിച്ച് വിശദമായ കാഴ്ചപ്പാട് ലഭിക്കുകയും ചെയ്യും. വിവരശേഖരണത്തിനായി തിരഞ്ഞെടുക്കുന്ന ജനങ്ങളെ പ്രതി കർത്താക്കൾ എന്നു വിളിക്കുന്നു.
Question 36.
വിഭവ ശോഷണം ഒരു പ്രധാന പരിസ്ഥിതി പ്രശ്നമാണെന്ന് വിവ രിക്കുക.
Answer:
- പുതുക്കാനും പുനർസൃഷ്ടിക്കാനും കഴിയാത്ത പ്രകൃതി വിഭ വങ്ങളുടെ അമിതമായ ഉപയോഗമാണ് വിഭവ ശോഷണം.
- ഭൂമിക്കടിയിൽ നിന്ന് കുഴിച്ചെടുക്കുന്ന പെട്രോളിയം ഉല്പ ന്നങ്ങൾ അതിവേഗം തീർന്നുപോകുന്നു.
- ജലം, ഭൂമി എന്നിവയുടെ ശോഷണവും ഭൂഗർഭ ജലനിരപ്പിന്റെ താഴ്ചയും തീവ്രമായ വിഭവശോഷണം ഉണ്ടാക്കുന്നു.
- അനേകം വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മേൽമണ്ണ് നഷ്ടപ്പെ ടുന്നത് മണ്ണൊലിപ്പ്, വെള്ളക്കെട്ട്, ലവണവൽക്കരണം എന്നി വയ്ക്ക് കാരണമാകുന്നു.
Question 37.
ജി.എസ്സ്. പുരേ പ്രാധാന്യം നൽകിയ ജാതിവ്യവസ്ഥയുടെ ആറ് സവിശേഷതകൾ വിവരിക്കുക.
Answer:
1. പണധ വിടജനം
2. ശ്രേണീബന്ധമായ വിഭജനം
3. സാമൂഹ്യമായ പരസ്പര പ്രവർത്തനത്തിന് മേലുള്ള നിയന്ത്ര ണങ്ങൾ
4. വ്യത്യസ്ത അവകാശങ്ങളും കടമകളും
5. തൊഴിൽ തിരഞ്ഞെടുക്കുന്നതിനുള്ള നിയന്ത്രണം
6. വിവാഹത്തിന്മേലുള്ള നിയന്ത്രണങ്ങൾ
Question 38.
യാന്ത്രിക ഐക്യദാർഢ്വവും ജൈവിക ഐക്യദാർഢ്യവും തമ്മി ലുള്ള വ്യത്യാസങ്ങൾ വേർതിരിച്ചെഴുതുക.
Answer:
യാന്ത്രിക ഐക്യദാർഢ്യം | ജൈവിക ഐക്യദാർഢ്യം |
പ്രാകൃത സമൂഹത്തിൽ നിലനിൽക്കുന്നു | ആധുനിക സമൂഹത്തിൽ നിലനിൽക്കുന്നു |
സാദൃശ്യത്തിന്റെ ഐഖരു | വ്യത്യസ്തകളുടെ ഐിരു പാണ് |
ചെറിയ ജനസംഖ്യയുള്ള സമൂഹത്തിൽ നില നിൽക്കുന്നു. | വലിയ ജനസംഖ്യയുള്ള സമൂഹത്തിൽ കാണപ്പെ |
സ്വയം പര്യാപ്തമായി രിക്കും | സ്വയംപര്യാപ്ത ഉണ്ടായിരി ക്കില്ല |
അംഗങ്ങൾ ഒരേ പ്രവർത്ത നങ്ങൾ ചെയ്യുന്നവരായി രിക്കും | തൊഴിൽ വിഭജനം നില നിൽക്കുന്നു |
വ്യക്തിബന്ധങ്ങൾ ഉണ്ടായി രിക്കും | വ്യക്തിബന്ധങ്ങൾക്ക് പ്രാധാ നമില്ല |
സമുദായത്തിന് പ്രാധാന്യം നൽകുന്നു | പരസ്പരാശ്രയത്വമാണ് ഇതിന്റെ സത്ത |
അടിച്ചമർത്തൽ നിയമ ങ്ങൾ നിലനിൽക്കുന്നു. | വ്യക്തികൾക്കു പ്രാധാന്യം നൽകുന്നു |
VII. 39 മുതൽ 42 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 39.
a) കുടുംബം എന്ന ആശയം വിവരിക്കുക.
b) വാസസ്ഥലം, അധികാരം, പാരമ്പര്യം എന്നിവയുടെ അടി സ്ഥാനത്തിലുള്ള കുടുംബത്തിന്റെ വിവിധ രൂപങ്ങൾ പരി ശോധിക്കുക.
Answer:
a)
- സമൂഹത്തിന്റെ അടിസ്ഥാന യുണിറ്റ് ആണ് കുടുംബം.
- സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക ഗണം ആണ് കുടുംബം.
- കുടുംബം സാർവത്രികവും മാറ്റം ഇല്ലാത്തതുമായ സാമുഹ്യ സ്ഥാപനം ആണ് കുടുംബം, വിവാഹം, ബന്ധുത്വം എന്നിവ എല്ലാ സമൂഹങ്ങളിലും വളരെ പ്രധാ നപ്പെട്ടതാണ്.
b) കുടുംബത്തിന്റെ വ്യത്യസ്ത രൂപങ്ങൾ
- വാസസ്ഥലത്തിന്റെ സ്വഭാവമനുസരിച്ച് കുടുംബങ്ങളെ രണ്ടായി തരംതിരിക്കാം.
- മാത സ്ഥാനീയ കുടുംബങ്ങൾ, പിതൃസ്ഥാനീയ കുടുംബങ്ങൾ
- മാതൃസ്ഥാനീയ കുടുംബങ്ങളിൽ നവദമ്പതിമാർ വധു വിന്റെ മാതാപിതാക്കന്മാരുടെ ഒപ്പം താമസിക്കുന്നു.
- പിതൃസ്ഥാനീയ കുടുംബങ്ങളിൽ നവദമ്പതിമാർ വരന്റെ മാതാപിതാക്കന്മാരുടെ ഒപ്പം താമസിക്കുന്നു.
അധികാരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ രണ്ടു രൂപങ്ങളായി തരംതിരിക്കാം
- പിതൃ മേധാവിത്വ കുടുംബം, മാതൃ മേധാവിത്വ കുടുംബം
- പുരുഷന് അധികാരവും ആധിപത്യവും ഉള്ള കുടും ബത്തെ ആണ് പിത്യ മേധാവിത്വ കുടുംബം എന്ന് പറ യുന്നത്.
- സ്ത്രീകൾക്ക് കൂടുതൽ അധികാരവും ആധിപത്വവും ഉള്ള കുടുംബങ്ങളാണ് മാതൃമേധാവിത്വ കുടുംബങ്ങൾ എന്ന് അറിയപ്പെടുന്നത്. മാതാവിനു പൂർണ്ണ അധികാരം ഉള്ള കുടുംബങ്ങൾ ആയിരിക്കും.
വംശ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ രണ്ടായി തരംതിരിക്കാം.
- മാതൃദായ കുടുംബങ്ങൾ എന്നും പിതമായ കുടുംബ ങ്ങൾ എന്നും
- വംശപാരമ്പര്യം മാതാവിലൂടെ നിലനിൽക്കുന്ന കുടും ബങ്ങളെയാണ് മാതൃദായ കുടുംബങ്ങൾ എന്നറിയപ്പെ ടുന്നത്.
- വംശപാരമ്പര്യം പിതാവിലൂടെ നിലനിൽക്കുന്ന കുടും ബങ്ങളെയാണ് പിതൃദായ കുടുംബങ്ങൾ എന്നറിയപ്പെ ടുന്നത്.
Question 40.
സാമൂഹ്യ വൽക്കരണത്തിന്റെ വിവിധ ഏജൻസികളുടെ പങ്കിനെ ക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
- ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രി യയാണ് സാമുഹ്യവൽക്കരണം.
- മനുഷ്യന്റെ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണത്.
Question 41.
സാമൂഹ്യ മാറ്റത്തിനുള്ള ഏതെങ്കിലും നാല് കാരണങ്ങൾ വിശ ദീകരിക്കുക.
Answer:
- സാമൂഹ്യ മാറ്റങ്ങളെ അവയുടെ സ്രോതസ്സിന്റെ കാരണങ്ങ ളുടെ അടിസ്ഥാനത്തിൽ തരംതിരിക്കാം. കാരണങ്ങൾ ആ രികമോ ബാഹമോ ആകാം.
- സാമൂഹ്യമാറ്റത്തിന്റെ കാരണങ്ങൾ
1. പാരിസ്ഥിതികം
2. സാങ്കേതിക
3. സാമ്പത്തികം
4. രാഷ്ട്രീയം
5. സാംസ്കാരികം
Question 42.
a) പങ്കാളിത്ത നിരീക്ഷണം വിശദമാക്കുക.
b) പങ്കാളിത്ത നിരീക്ഷണത്തിന്റെ മുന്ന് നേട്ടങ്ങളും മൂന്ന് പരി മിതികളും എഴുതുക.
Answer:
a) സമൂഹശാസ്ത്രത്തിലും സാമൂഹ്യ നരവംശശാസ്ത്ര ത്തിലും ഉപയോഗിക്കുന്ന രീതിയാണ് പങ്കാളിത്ത നിമി ക്ഷണം.
b)
- ഗവേഷകൻ താൻ പഠനവിധേയമാക്കുന്ന സംഘത്തിലോ സമുദായത്തിലോ താമസിച്ച് അവരുടെ സംസ്കാരം, ഭാഷ, ജീവിതം എന്നിവയെക്കുറിച്ച് നേരിട്ടു പഠിക്കുന്ന രീതിയാണ് പങ്കാളിത്ത നിരീക്ഷണം.
- പഠനവിധേയമാക്കുന്ന ജനങ്ങളുടെ കൂടെ അവരിലൊ രാളായി ദീർഘകാലം താമസിച്ചുകൊണ്ടാണ് ഇത്തരം പഠനം നടത്തുന്നത്.
- സമൂഹശാസ്ത്രജ്ഞൻ പ്രദേശവാസികളുടെ സംസ്കാ രവുമായി ഇഴുകിച്ചേരാൻ ശ്രമിക്കുകയും ആ സമൂഹ ത്തിന്റെ ഭാഷ പഠിക്കുകയും അവരുടെ ദൈനംദിന ജീവി തത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു.
ഇങ്ങനെ അവരുടെ പ്രകടവും അന്തർലീനവുമായ അറി വുകളും അനുഭവങ്ങളും മനസിലാക്കുന്നു. - പങ്കാളിത്ത നിരീക്ഷണത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യം, പഠനവിധേയമാക്കുന്ന സമുദായത്തിന്റെ സമ്പൂർണ ജീവി തരീതി പഠിക്കുക എന്നതാണ്.
- പങ്കാളിത്ത നിരീക്ഷണത്തെ ‘ഫീൽഡ് വർക്ക്’ എന്നും വിളിക്കുന്നു.