Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.
Kerala Plus Two Geography Previous Year Question Paper March 2024 Malayalam Medium
Time: 2 Hours
Total Score: 60 Marks
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസി ക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാ നമാണ് ………………………..
Answer:
ജനസംഖ്യാ വളർച്ച
Question 2.
മാനവ വികസനത്തിന്റെ ആദ്യകാല സമീപനമാണ് ………………………..
Answer:
വരുമാന സമീപനം
Question 3.
ഖനനവേഗവും അതിലൂടെ ലഭിക്കുന്ന വസ്തു ക്കളും കൂടുതലുള്ള ഖനന രീതിയാണ് ………………………..
Answer:
ഉപരിതല ഖനനം / തുറന്ന ഖനനം
Question 4.
ഏതൊരു പ്രദേശത്തെയും ഭാവിയിലെ ജനസം ഖിയെ വിശദീകരിക്കുവാനും പ്രവചിക്കുവാനും ഉപ യോഗിക്കുന്ന സിദ്ധാന്തമാണ് ………………………….
Answer:
ജനസംഖ്യ പരിവർത്തന സിദ്ധാന്തം
Question 5.
പ്രാകൃത മനുഷ്യസമൂഹങ്ങളും പ്രകൃതിയുടെ ശക്ത മായ ബലങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് …………………………..
Answer:
പാരിസ്ഥിതിക വിധിവിശ്വാസം / പാരിസ്ഥിതിക നിയ തവാദം
6 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമഴുതുക. (2 സ്കോർ വീതം) (8 × 2 = 16)
Question 6.
ഇന്ത്യൻ കാർഷിരംഗം നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയിൽ രണ്ടെണ്ണം ചുവടെ കൊടു ത്തിരിക്കുന്നു. മറ്റുള്ളവ കണ്ടെത്തുക.
(a) അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
(b) കുറഞ്ഞ ഉൽപാദനക്ഷമത
(c) …………………………
(d) ………………………..
(e) …………………………
(f) ………………………….
Answer:
- സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും
- ഭൂപരിഷ്കരണത്തിന്റെ അഭാവം
- ചെറിയ കൃഷിഭൂമികളും ഭൂമി തുണ്ടുകളാക്കി വിഭജിക്കലും
- വാണിജ്യവത്ക്കരണത്തിന്റെ അഭാവം
- തൊഴിലില്ലായ്മ
- കൃഷിയോഗ്യമായ സ്ഥലത്തിന്റെ ഗുണശോഷണം
Question 7.
വിവിധതരം കൃഷി രീതികളുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് പൂർത്തികരിക്കുക.
Answer:
(a) ജലസേചനം ഉപയോഗിച്ചുള്ള കൃഷി
(c) വിളസംരക്ഷണ ജലസേചന കൃഷി
(e) വരണ്ട നിലകൃഷി
(f) ഈർപ്പനിലകൃഷി / തണ്ണീർതട കൃഷി
Question 8.
വിവിധ സ്രോതസ്സുകളിൽ നിന്നുമുള്ള പാഴ് വസ്തു ക്കൾ വൻതോതിൽ വർദ്ധിച്ചു വരുന്നതിനാൽ ഖര മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണം ഇന്ന് ഏറെയാണ്. ഖരമാലിന്യങ്ങളുടെ രണ്ട് സ്രോത സ്സുകളുടെ പേരെഴുതുക.
Answer:
- ഗാർഹിക മേഖലയിൽ നിന്ന്
- വാണിജ്യ – വ്യാവസായിക മേഖലകളിൽ നിന്ന്
Question 9.
പാരമ്പര്യേതര ഊാതങ്ങളുടെ ഏതെങ്കിലും രണ്ട് മേൻകൾ പ്രസ്താവിക്കുക.
Answer:
- പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോത സ്സുകളാണിവ
- ഏറെക്കുറെ തുല്യമായി വിതരണം ചെയ്യപ്പെട്ടി ട്ടുള്ളവ
- പരിസ്ഥിതി സൗഹാർദ്ദപരം
- ചെലവ് കുറവ്
ഉദാ : സൗരോർജ്ജം, കാറ്റ്, തിരമാല, ജൈവോർജ്ജം മുതലായവ.
Question 10.
ദേശാതിർത്തികൾ കടന്ന്, രാജ്യങ്ങൾ ചരക്കുകളും സേവനങ്ങളും പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ
യാണ് അന്താരാഷ്ട്രവ്യാപാരം എന്ന് പറയുന്നത്. രണ്ട് തരം അന്താരാഷ്ട്ര വ്യാപാരം തിരിച്ചറിഞ്ഞു വിശദീ കരിക്കുക.
Answer:
ഉഭയകക്ഷി വ്യാപാരം
രണ്ടു രാജ്യങ്ങൾ തമ്മിൽ പരസ്പരം കരാറിൽ ഏർപ്പെട്ടു നടത്തുന്ന വ്യാപാരം.
ബഹുകക്ഷി വ്യാപാരം
ഒരു രാജ്യം ഒന്നിലധികം രാജ്യങ്ങളുമായി നട ത്തുന്ന വ്യാപാരം
Question 11.
ട്രാൻസ് ഹ്യൂമാൻസ് എന്നതിനെക്കുറിച്ച് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക.
Answer:
- വേനൽക്കാലങ്ങളിൽ സമതലങ്ങളിൽ നിന്നും പർവ്വതപ്രദേശങ്ങളിലെ പുൽമേടുകളിലേക്കും, ശൈത്യകാലത്ത് പർവ്വത പുൽമേടുകളിൽ നിന്നും സമതലങ്ങളിലേക്കുമുള്ള ദേശാടനമാണ് ട്രാൻസ്മാൻസ്.
- മേച്ചിൽപ്പുറങ്ങൾ തേടിയുള്ള സഞ്ചാരം വിസ്ത തമായ തിരശ്ചീനതല ദൂരത്തിലോ അല്ലെങ്കിൽ പർവ്വതപ്രദേശങ്ങളിൽ ഒരു ഉയരത്തിൽ നിന്നും മറ്റൊരു ഉയരത്തിലോ ആയിരിക്കും നടത്തുന്നത്
- ഉദാ : ഹിമാലയൻ പ്രദേശങ്ങളിലെ ഗുജ്ജർ, ബക്കർവാൽ, ഗദ്ദി, ഭോട്ടിയ വിഭാഗക്കാർ.
Question 12.
വെട്ടിച്ചുട്ട് കൃഷിയുടെ ഏതെങ്കിലും രണ്ട് സവിശേ ഷതകൾ എഴുതുക.
Answer:
- കാട് വെട്ടിത്തെളിച്ച് തീയിടുകയും ചാരം മണ്ണിന് വളമാകുകയും ചെയ്യുന്നത് കൊണ്ടാണ് വെട്ടിച്ചുട്ട് കൃഷി എന്നറിയപ്പെടുന്നത്.
- കൃഷി ഭൂമി വളരെ വിസ്തൃതി കുറഞ്ഞതും, കമ്പുകളും, മൺവെട്ടി പോലുള്ള പ്രാചീനമായ ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നു.
- മണ്ണിന് ഫലഭൂയിഷ്ഠത നഷ്ടമാകുമ്പോൾ കർഷ കർ മറ്റിടങ്ങളിലേക്ക് മാറി മറ്റൊരു വനഭാഗം വെട്ടിത്തെളിച്ച് കൃഷി ആരംഭിക്കുന്നു.
- ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകി ഴക്കൻ ഏഷി എന്നീ ഉഷ്ണമേഖലയിലെ ഗ്രോത വർഗ്ഗക്കാർ ചെയ്തുവരുന്ന കൃഷിരീതിയാണിത്.
വിവിധ പേരുകൾ
ഝുമിങ് – വടക്കുകിഴക്കൻ ഇന്ത്യ
മിൽപ – മധ്യഅമേരിക്ക, മെക്സിക്കോ
ലദാങ് – ഇന്തോനേഷ്യ, മലേഷ്യ
Question 13.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന കവാടങ്ങ ളാണ് ഹാർബറുകളും തുറമുഖങ്ങളും.
(i) സ്ഥാനം അടിസ്ഥാനമാക്കിയുള്ള രണ്ട് തരം തുറ മുഖങ്ങൾ തിരിച്ചറിയുക.
(ii) അവക്ക് ഓരോ ഉദാഹരണം എഴുതുക.
Answer:
(i) ഉൾനാടൻ തുറമുഖങ്ങൾ, പുറം തുറമുഖങ്ങൾ
(ii) ഉൾനാടൻ തുറമുഖങ്ങൾ ഉദാ : മാഞ്ചസ്റ്റർ മെംഫിസ് കൊൽക്കത്ത
പുറം തുറമുഖങ്ങൾ ഉദാ : ഏതൻസിന്റെ പുറം തുറ മുഖമാണ് പിറേയസ്
Question 14.
വ്യവസായശാലകളുടെ സ്ഥാനത്തെ നിർണ്ണയിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- വിപണി സാമീപ്യം
- അസംസ്കൃത വസ്തുക്കളുടെ ലഭ്യത
- തൊഴിൽ സാമീപ്യം
- ഊർജ്ജസ്രോതസ്സുകളുടെ ലഭ്യത
- ഗതാഗത വാർത്ത വിനിമയ സൗകര്യങ്ങളുടെ ലഭ്യത
- സർക്കാർ നയം
- സമ്പദ് വ്യവസ്ഥകളുടെ സഞ്ചയം വ്യവസായശാ ലകൾ തമ്മിലുള്ള പരസ്പരബന്ധം
Question 15.
ചുവടെ കൊടുത്തിരിക്കുന്നവ തിരിച്ചറിയുക.
(i) പാരിസ്ഥിതിക നിയതവാദം, സാധ്യതാവാദം എന്നീ രണ്ടാശയങ്ങളും പ്രതിഫലിപ്പിക്കുന്ന മധ്യ മാർഗ്ഗമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ആശയം.
(ii) ഈ ആശയത്തിന്റെ ഉപജ്ഞാതാവ്.
Answer:
(i) നവനിയതവാദം / നിയന്ത്രിത നിയതവാദം
(ii) ഗ്രിഫിത്ത് ടെയ്ലർ
16 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമഴുതുക. (3 സ്കോർ വീതം) (8 × 3 = 24)
Question 16.
വിവിധ കാലഘട്ടങ്ങളിൽ സംഭവിച്ച പരിണാമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളെ മൂന്നായി തരം തിരിക്കാം. ചുവടെ കൊടുത്തിരിക്കുന്ന ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.
Answer:
(a) പുരാതന നഗരങ്ങൾ
(b) മധ്യകാല നഗരങ്ങൾ
(e) പ്രവിശ്യകളുടെയും നാട്ടുരാജ്യങ്ങളുടെയും ആസ്ഥാനങ്ങളായി വികസിച്ചുവന്നവ.
(f) ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യൻമാരും വികസി പ്പിച്ച നഗരങ്ങൾ
(g) പ്രയാഗ്, പാടലീപുത്ര, മധുര
(i) മുംബൈ, ചെന്നൈ, കൊൽക്കത്ത
Question 17.
ചുവടെ നൽകിയിരിക്കുന്ന പദങ്ങൾ നിർവ്വചിക്കുക
(a) ക്രൂഡ് ജനനനിരക്ക്
(b) ഉത്ഭവ സ്ഥാനം
(c) ജനസാന്ദ്രത
Answer:
(a) ക്രൂഡ് ജനനനിരക്ക് :
പ്രതിവർഷം ഓരോ 1000 പേരിലും എത്രപേർ ജീവനോടെ ജനിക്കുന്നു.
CBR = \(\frac{B i}{P}\) × 1000
(b) ഉത്ഭവസ്ഥാനം
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു പോരുമ്പോൾ വിട്ടുപോരുന്ന സ്ഥലത്തെ ഉത്ഭവ സ്ഥാനം എന്നുപറയുന്നു.
(c) ജനസാന്ദ്രത :-
ജനങ്ങളുടെ എണ്ണവും ഭൂപ്രദേശത്തിന്റെ വലി പവും തമ്മിലുള്ള അനുപാതമാണിത്.
Question 18.
വികസനത്തിലെ സാമൂഹികവും പ്രാദേശികവുമായ അസന്തുലിതാവസ്ഥക്ക് തടയിടുന്നതിനായി ആസൂ ത്രണ കമ്മീഷൻ മുന്നോട്ട് വെച്ച് രണ്ട് സമീപനങ്ങ ളാണ് ഉദ്ദിഷ്ട പ്രദേശ സമീപനവും ഉദ്ദിഷ്ട സമൂഹ സമീപനവും. ഈ സമീപനങ്ങളുടെ അടിസ്ഥാന ത്തിൽ നൽകിയിരിക്കുന്ന സൂചന ഉപയോഗിച്ച് ഇന്ത്യ യിൽ നടപ്പിലാക്കിയ പദ്ധതികൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer:
(b)
- ജലസേചന പ്രദേശവികസന പദ്ധതി/
- മരുപ്രദേശ വികസന പദ്ധതി
- പർവതപ്രദേശ വികസന പദ്ധതി
(c) ചെറുകിട കർഷകവികസന പദ്ധതി
(d) നാമമാത്ര കർഷക വികസന പദ്ധതി
Question 19.
മാനവവികസനത്തിന്റെ നാല് തൂണുകൾ പട്ടികപ്പെ ടുത്തി ഏതെങ്കിലും ഒന്നിനെക്കുറിച്ച് വിവരിക്കുക.
Answer:
i) സമത്വം
ii) സുസ്ഥരിത
iii) ഉത്പാദനക്ഷമത
iv) ശാക്തീകരണം
i) സമത്വം
ലിംഗം, വർഗം, വരുമാനം, ജാതി തുടങ്ങിയ വിവേ ചനങ്ങൾക്ക് അതീതമായി എല്ലാവർക്കും അവ സര് ലഭ്യതയിൽ തുല്യത കൈവരിക്കാനാവുക യാണ് സമത്വം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത്.
ii) സുസ്ഥിരത :
- അവസരങ്ങളുടെ തുടർച്ചയാണ് സുസ്ഥരിത
- സുസ്ഥരിത മാനവവികസനത്തിനു ഓരോ തല മുറക്കും ഒരുപോലെ അവസര ലഭ്യതയുണ്ടാക്കേ ണ്ടതുണ്ട്.
iii) ഉത്പാദനക്ഷമത
- മനുഷ്യ അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനശേഷിയാണ് ഉത്പാദനക്ഷമത.
- ജനങ്ങളിൽ കാര്യശേഷി വികസിപ്പിച്ച് ഉത്പാദന ക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട്.
iv) ശാക്തീകരണം
- അവസരങ്ങളെ യഥാവിധി തിരഞ്ഞെടുക്കുന്ന തിനുള്ള ഊർജ്ജം നേടുക എന്നതാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.
- സ്വാതന്ത്ര്യവും കാര്യശേഷിയും വർധിക്കുമ്പോൾ ഈ ഊർജ്ജം കൈവരുന്നു.
Question 20.
ഗ്രാമീണ – നാഗരിക വാസസ്ഥലങ്ങൾ തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്വത്വാസങ്ങൾ എഴുതുക.
Answer:
ഗ്രാമീണവാസസ്ഥലങ്ങൾ :
- ജീവിതോപാധിക്കായി പ്രാഥമിക സാമ്പത്തിക പ്രവർത്തനങ്ങളെ ആശ്രയിക്കുന്നു.
- ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാമൂഹ്യ ബന്ധം ആഴമേറിയതും അവരുടെ ജീവിതം തിരക്കു കുറഞ്ഞതുമായിരിക്കും.
- നഗരപ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യഉത്പ ന്നങ്ങളും അസംസ്കൃത വസ്തുക്കളും നൽകി വരുന്നു.
നാഗരിക വാസസ്ഥലങ്ങൾ :
- ജീവിതോപാധിക്കായി അസംസ്കൃത വസ്തുക്ക ളുടെ സംസ്ക്കരണത്തെയും, അന്തിമ ഉൽപ്പന്ന ങ്ങളുടെ വൻകിട ഉൽപാദനത്തെയും, വിവിധ തരത്തിലുള്ള സേവനങ്ങളെയും ആശ്രയിക്കുന്നു.
- സാമൂഹ്യബന്ധം ഔപചാരികവും അവരുടെ ജീവിതരീതി സങ്കീർണ്ണവും തിരക്കേറിയതുമായി രിക്കും.
- നഗരങ്ങൾ ഉൽപാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും നഗരവാസികൾക്കും, അവയുടെ സ്വാധീനമേഖലയിൽ നിലനിൽക്കുന്ന ഗ്രാമീണ വാസസ്ഥലങ്ങൾക്കും ലഭ്യമാക്കുന്നു.
Question 21.
ചുവടെ നൽകിയിരിക്കുന്ന കോളം – A യിൽ ഭൂഖ ഡാന്തര റെയിൽ പാതകളുടെ പേരുകൾ നൽകി യിരിക്കുന്നു. കോളം A യ്ക്ക് ഏറ്റവും അനുയോജ്യ മായവ B.C. കോളങ്ങളിൽ നിന്നും കണ്ടെത്തിയെഴുതുക.
Answer:
Question 22.
ധാതു വിഭവങ്ങളുടെ ഏതെങ്കിലും മൂന്ന് സംര ക്ഷണ മാർഗ്ഗങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോ ഗിക്കുക.
- ദുർലഭമായ ധാതുക്കൾക്ക് ബദലുകൾ കണ്ടെത്തി ഉപയോഗിക്കുക.
- തന്ത്രപ്രധാനവും ദുർലഭവുമായ ധാതുക്കളുടെ കയറ്റുമതി കുറയ്ക്കുക.
- അവശിഷ്ടലോഹങ്ങളുടെ പുനഃരുപയോഗം.
Question 23.
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന സാമ്പത്തിക പ്രവർത്തനമാണ് നായാട്ടും ശേഖരണ വും. ഈ സാമ്പത്തിക പ്രവർത്തനത്തിന്റെ സവിശേ ഷതകൾ സൂചിപ്പിക്കുക.
Answer:
- അതിശൈത്യത്തിലും അത്യുഷ്ണ കാലാവസ്ഥ യിലും വസിക്കുന്ന ജനങ്ങൾ നടത്തിപോരുന്നു.
- ചെറിയ തോതിലുള്ള സാങ്കേതിക വിദ്യ മാത്രമേ ആവശ്യമായുള്ളു.
- വളരെ കുറഞ്ഞ മുതൽമുടക്ക്
- ആളോഹരി വരുമാനം വളരെ കുറവും മിച്ചം ഉൽപ്പാദനം ഉണ്ടാവുകയുമില്ല.
Question 24.
നൽകിയിട്ടുള്ള ഭൂപടത്തിൽ രേഖപ്പെടുത്തിയിരി ക്കുന്ന ഷിപ്പിങ്ങ് കനാലേതെന്ന് കണ്ടെത്തി അതിന്റെ പ്രത്യേകതകൾ ചർച്ച ചെയ്യുക.
Answer:
സൂയസ് കനാൽ
- 1869 – ൽ ഈജിപ്തിൽ പണികഴിപ്പിച്ചു.
- വടക്ക് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള പോർട്ട് സെയ്ദിനെ തെക്ക് ചെങ്കടൽ തിര ത്തുള്ള പോർട്ട് സൂയസുമായി ബന്ധിപ്പിക്കുന്നു.
- നീളം – 160 KM
ആഴം – 11 – 15 മീറ്റർ - യൂറോപ്പിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തി ലേക്ക് ഒരു പുതിയ വഴിയൊരുക്കിയ സൂയസ് കനാൽ, ലിവർപൂളിനും കൊളംബോയ്ക്കും ഇട യിലുള്ള നേർസമുദ്രദൂരം ഗണ്യമായി കുറച്ചു.
Question 25.
വിവിധ ആവശ്യങ്ങൾക്കായി മഴവെള്ളം ശേഖരി ക്കുന്ന മാർഗ്ഗമാണ് മഴവെള്ളക്കൊയ്ത്ത്. ഇതിനാ യുള്ള ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ നിർദ്ദേശി ക്കുക.
Answer:
- നീർത്തട പരിപാലനത്തിലൂടെ യുള്ള മഴ ക്കൊയ്ത്ത്
- തടാകങ്ങളിലൂടെയുള്ള മഴക്കൊയ്ത്ത്
- കിണറുകൾ വഴിയുള്ള മഴക്കൊയ്ത്ത്
- ജലപുനർസൃഷ്ടീകരണ കിണറുകളിലൂടെ യുള്ള മഴക്കൊയ്ത്ത്
Question 26.
ഗതാഗതദൂരം മൂന്ന് രീതിയിൽ കണക്കാക്കാം. അവ ഏതെല്ലാമെന്ന് സംക്ഷിപ്തമായി വിശദീകരിക്കുക.
Answer:
i) കിലോമീറ്റർ ദൂരം :
പാതയുടെ യഥാർത്ഥദൂരം
ii) സമയ ദുരം :
ഒരു നിശ്ചിത പാതയിലൂടെ സഞ്ചരിക്കാനെടു ക്കുന്ന സമയം
iii) ചിലവ് ദുരം :
ഒരു നിശ്ചിത പാതയിൽ സഞ്ചരിക്കുന്നതിന് ആവശ്യമായ ചിലവ്
27 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമഴുതുക. (4 സ്കോർ വീതം) (4 × 4 = 16)
Question 27.
ലോക ജനസംഖ്യ അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ജനസംഖ്യാ വിതരണത്തിലെ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന വിവിധ ഭൂമിശാ സ്ത്രപരമായ ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ
1) ജലലഭ്യത :
- ജീവന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ജലം
- അതിനാൽ ശുദ്ധജലം സുഗമമായി ലഭിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കാൻ ജനങ്ങൾ താല്പര്യ പ്പെടുന്നു
- ഗാർഹിക – വ്യാവസായിക – ഗതാഗത ആവശ്യ ങ്ങൾക്ക് ജലം അനിവാര്യമാണ്.
2) ഭൂപ്രകൃതി :
- നിരപ്പാർന്നതോ, ചെറിയ ചരിവുള്ളതോ ആയ സ്ഥലങ്ങളിൽ ജീവിക്കാനാണ് ആളുകൾ താല്പ ര്യപ്പെടുന്നത്.
- ഇത്തരം പ്രദേശങ്ങൾ കൃഷിക്കും റോഡ് നിർമ്മാ ണത്തിനും വ്യവസായത്തിനും അനുയോജ മാണ്.
3) കാലാവസ്ഥ :
- കൂടുതൽ കാലിക വ്യതിയാനങ്ങൾ ഇല്ലാത്ത സുഖപ്രദമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ വസിക്കുവാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.
- വളരെ കനത്ത മഴയുള്ള പ്രദേശങ്ങളിലും തീവ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ജനവാസം വളരെ കുറവാണ്.
4) മണ്ണ് : –
- കൃഷിക്കും അനുബന്ധപ്രവർത്തനങ്ങൾക്കും ഫലഭൂയിഷ്ഠമായ മണ്ണ് പ്രധാനമാണ്.
- കൃഷിക്ക് അനുയോജ്യമായ പശിമരാശി മണ്ണുള്ള പ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.
Question 28.
ജലഗതാഗത മാർഗ്ഗത്തിന്റെ മെച്ചങ്ങൾ പരാമർശി ക്കുക.
Answer:
- ഏറ്റവും ചെലവ് കുറവ്
- ഭാരവും വലിപ്പമേറിയ വസ്തുക്കളുടെ ഗതാഗത ത്തിന് ഏറ്റവും അനുയോജ്യം
- പാത നിർമ്മിക്കേണ്ടതില്ല
- ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപ രവും
- ഊർജ്ജ ചെലവ് താരതമ്യേന കുറവ്
Question 29.
കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയെ നാല് ഘട്ടങ്ങളായി തരം തിരിക്കാം. തന്നി രിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ടേബിൾ പൂർത്തിയാക്കുക.
Answer:
ഘട്ടം 1
- ജനസംഖ്യയുടെ നിശ്ചലവളർച്ചാഘട്ടം
- ജനന മരണനിരക്കുകൾ ഒരുപോലെ ഉയർന്നു നിന്നു
- ജനസംഖ്യ വളർച്ചാനിരക്ക് വളരെ കുറവ്
- 1911 – 21 കാലയളവിൽ വളർച്ചാനിരക്ക് പ്രതികൂ ലമായിരുന്നു.
ഘട്ടം 2
(1921 = 1951)
- ഉയർന്ന ജനനനിരക്ക്
- താഴ്ന്ന മരണനിരക്ക്
ഘട്ടം 3
- (1951 = 1981)
- ജനസംഖ്യാ വിസ്ഫോടനകാലഘട്ടം
- മരണനിരക്ക് അതിവേഗം താഴുകയും ജനനനി രക്ക് കുത്തനെ ഉയരുകയും ചെയ്തു.
ഘട്ടം 4
- 1981 – നു ശേഷം
- ജനനനിരക്ക് കുറഞ്ഞു
Question 30.
ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും നാല് തരം വ്യവസാ യങ്ങളെ കണ്ടെത്തി അവയ്ക്ക് ഓരോ ഉദാഹരണം എഴുതുക.
Answer:
ഉപയോഗിക്കുന്ന അംസ്കൃത വസ്തുക്കളെ അടി സ്ഥാനമാക്കി വ്യവസായങ്ങളെ 5 ആയി തിരിക്കാം.
1) കൃഷി അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : ഭക്ഷ്യസംസ്കരണം,
പഞ്ചസാര, അച്ചാർ, തുണിത്തരങ്ങൾ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ
2) ധാതു അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : ഇരുമ്പുരുക്ക് വ്യവസായം
ജ്വല്ലറി, സിമന്റ്, മൺപാത്ര വ്യവസായങ്ങൾ etc.,
3) രാസ അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : പെട്രോകെമിക്കൽ വ്യവസായം
കൃത്രിമനാര്, പ്ലാസ്റ്റിക്, ഉപ്പ് etc.,
4) വന അധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : പേപ്പർ വ്യവസായം. അരക്ക് വ്യവസായം.
ഫർണിച്ചർ വ്യവസായം. etc.,
5) മൃഗാധിഷ്ഠിത വ്യവസായങ്ങൾ
ഉദാ : തുകൽ വ്യവസായം. ഐവറി ഉൽപ്പന്നങ്ങൾ, കമ്പിളി വ്യവസായം etc.,
Question 31.
ചുവടെ നൽകിയിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് തന്നിരിക്കുന്ന ഇന്ത്യയുടെ ഭൂപടരേഖയിൽ അടയാ ഉപ്പെടുത്തുക.
(a) 2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം.
(b) മാംഗനീസ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം.
(c) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറ മുഖം.
(d) ഇന്ത്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു തുറമുഖം
Answer:
(a) ബീഹാർ
(b) ഒഡീഷ
(c) ജവർഹർലാൽ നെഹ്റു നവഷെവ് തുറമുഖം
(d) വിശാഖപട്ടണം