Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2024 Malayalam Medium helps in understanding answer patterns.
Kerala Plus Two Political Science Previous Year Question Paper March 2024 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്ത രമെഴുതുക.
Question 1.
ആദ്യ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ നേടിയ രണ്ടാമത്തെ വലിയ പാർട്ടി …………………… ആണ്.
(a) ഭാരതീയ ജനസംഘം
(b) ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(c) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
(d) സോഷ്യലിസ്റ്റ് പാർട്ടി
Answer:
(c) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
Question 2.
‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യവുമായി ബന്ധ പ്പെട്ട നേതാവ് ആരാണ്
(a) നെഹ്റു
(b) ഇന്ദിരാഗാന്ധി
(c) ലാൽ ബഹദൂർ ശാസ്ത്രി
(d) ജയപ്രകാശ് നാരായൺ
Answer:
(b) ഇന്ദിരാഗാന്ധി
Question 3.
അടിയന്തിരാവസ്ഥയുടെ കാലത്ത് ഉണ്ടായ അതിക മങ്ങളെ ക്കുറിച്ച് പഠിക്കാൻ ജനതാ പാർട്ടി ഗവൺമെന്റ് 1977ൽ നിയമിച്ച കമ്മീഷൻ ഏത്?
(a) സർക്കാരിയ കമ്മീഷൻ
(b) ശ്രീകൃഷ്ണ കമ്മീഷൻ
(c) മണ്ഡൽ കമ്മീഷൻ
(d) ഷാ കമ്മീഷൻ
Answer:
(d) ഷാ കമ്മീഷൻ
Question 4.
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാന മന്ത്രി ആരായിരുന്നു? .
(a) മൊറാർജി ദേശായി
(b) വി.പി. സിങ്
(c) ദേവഗൗഡ
(d) എ.ബി. വാജ്പേയി
Answer:
(a) മൊറാർജി ദേശായി
Question 5.
നർമ്മദാ ബചാവോ ആന്തോളൻ പ്രസ്ഥാനത്തിന്റെ നേതാവിനെ കണ്ടെത്തുക.
(a) സുന്ദർലാൽ ബഹുഗുണ
(b) ടിക്കായത്ത്
(c) മേധാ പട്കർ
(d) ചാന്ദി പ്രസാദ് ഭട്ട്
Answer:
(c) മേധാ പട്കർ
Question 6.
താഴെ തന്നിരിക്കുന്ന സൂചകങ്ങൾ ഉപയോഗിച്ച് പട്ടിക പൂർത്തിയാക്കുക.
(കെ.എൻ. രാജ്, പി.സി. മഹലനോബിസ്, കാർഷിക മേഖലയ്ക്ക് മുൻഗണന ലൽകി, ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം)
ഒന്നാം പഞ്ചവത്സരപദ്ധതി | രണ്ടാം പഞ്ചവത്സരപദ്ധതി |
Answer:
ഒന്നാം പഞ്ചവത്സരപദ്ധതി | രണ്ടാം പഞ്ചവത്സരപദ്ധതി |
കെ.എൻ. രാജ് | പി.സി. മഹലനോബിസ് |
കാർഷിക മേഖലയ്ക്ക് മുൻഗണന | ദ്രുത വ്യവസായവൽക്കരണം |
Question 7.
പഞ്ചാബ് സന്ധി ഒപ്പിട്ടത് …………………….. ഉം ……………………… ഉം തമ്മിൽ ആണ്?
Answer:
രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്
ലോംഗോവാളും.
Question 8.
പട്ടിക പൂർത്തീകരിക്കുക.
Answer:
ആസിയാൻ (ASEAN) – സാമ്പത്തിക സമൂഹം
ആസിയാൻ (ASEAN) – സാമൂഹിക സാംസ്കാരിക കൂട്ടായ്മ
Question 9.
യു.എൻ. സുരക്ഷാ സമിതിയിൽ …………………. സ്ഥിരാം ഗങ്ങളും ……………………… അസ്ഥിരാംഗങ്ങളും ഉണ്ട്.
Answer:
യു.എൻ. സുരക്ഷാ സമിതിയിൽ 5 സ്ഥിരാംഗങ്ങളും 10 അസ്ഥിരാംഗങ്ങളും ഉണ്ട്.
Question 10.
ചേരുംപടി ചേർക്കുക.
നാറ്റോ | ഇന്ത |
വാഴ്സാ സന്ധി | യു.എസ്.എ. |
ചേരിചേരാ പ്രസ്ഥാനം | യു.എസ്.എസ്.ആർ. |
Answer:
നാറ്റോ | ആ. എസ്. എ |
വാഴ്സാ സന്ധി | യു. എസ് . എസ് . ആർ |
ചേരിചേരാ പ്രസ്ഥാനം | ഇന്ത്യ |
Question 11.
ചേരുംപടി ചേർക്കുക.
ഒന്നാം ഗൾഫ് യുദ്ധം | സുഡാനിലെയും അഫ്ഗാനി സ്ഥാനിലെയും അൽഖ്വയ്ദ കേന്ദ്രങ്ങൾ |
ഭീകരതക്കെതിരായ ആഗോള യുദ്ധം | ഓപ്പറേഷൻ ഡസർട്ട് സ്റ്റോം |
രണ്ടാം ഗൾഫ് യുദ്ധം | ഓപ്പറേഷൻ എൻഡുറിങ് ഫ്രീഡം |
ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച് | ഇറാക്കി ഫ്രീഡം |
Answer:
ഒന്നാം ഗൾഫ് യുദ്ധം | ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം |
ഭീകരതക്കെതിരായ ആഗോള യുദ്ധം | ഓപ്പറേഷൻ എൻറിംഗ് ഫ്രീഡം |
രണ്ടാം ഗൾഫ് യുദ്ധം | ഓപ്പറേഷൻ ഇറാഖി ഫ്രീഡം |
ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച് | സുഡാനിലെയും അഫ്ഗാനിസ്ഥാനിലേയും അൽ ക്വിദ കേന്ദ്രങ്ങൾ |
12 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 3 = 12)
Question 12.
ഇന്ത്യയിലെ ആദ്യ മൂന്ന് പൊതുതെരഞ്ഞെടുപ്പുക ളിലും കോൺഗ്രസ്സ് പാർട്ടിക്ക് മേധാവിത്വം ലഭിച്ചതി നുള്ള കാരണങ്ങൾ കണ്ടെത്തുക.
Answer:
- ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യം
- രാജ്യത്തുടനീളമുള്ള സംഘടനാ ഘടന
- കരിസ്മാറ്റിക് നേതൃത്വത്തിന്റെ സാന്നിധ്യം.
Question 13.
ഹരിത വിപ്ലവത്തെക്കുറിച്ച് ഒരു ചെറു കുറിപ്പെഴു തുക.
Answer:
ഹരിതവിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയ പ്പെടുന്നത്. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലാ യവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പു നൽകി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം.
Question 14.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാ റാക്കുക.
Answer:
ചിപ്കോ മൂവ്മെന്റ് ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു നീക്കമായിരുന്നു. പ്രകൃ തിയെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ നീക്കം തുട ങ്ങിയത് 1973- ൽ ഉത്തരാഖണ്ഡിലെ രണ്ടോ മൂന്നോ ഗ്രാമ ങ്ങളിൽനിന്നാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആ ഗ്രാമീ ണർക്ക് പണിയായുധങ്ങൾ നിർമ്മിക്കാൻ ഒരു പ്രത്യേ കതരം മരം വെട്ടുന്നത് തടഞ്ഞു. എന്നാൽ സ്പോർട്ട്സ് സാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനിക്ക് വാണിജ്യപരമായ ആവശ്യങ്ങൾക്കായി അതു കൊടുത്തു. ഇത് ഗ്രാമീണരെ പ്രകോപിപ്പിക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. അവർ ഓരോ വൃക്ഷത്തെയും ആലിംഗനം ചെയ്തുകൊണ്ട് വൃക്ഷം മുറിക്കുന്നതിൽ നിന്നു തട ഞ്ഞു. ഈ സമരം ഉത്തരാഖണ്ഡിന്റെ പലഭാഗത്തേക്കും പടർന്നു. പ്രകൃതിയുടെ വൻ ചൂഷണത്തിനെതിരായി അവർ ശബ്ദമുയർത്തി. പുറത്തുള്ളവർക്ക് പ്രകൃതി ചൂഷണത്തിന് അനുവാദം കൊടുക്കരുതെന്നും, അതത് പ്രദേശക്കാർ അതു നിയന്ത്രിക്കണമെന്നും അവർ ആവ ശ്വപ്പെട്ടു. പ്രകൃതിയെയും പരിതസ്ഥിതിയെയും സംരക്ഷി ച്ചുകൊണ്ടു തന്നെ ചെറുകിട വ്യവസായങ്ങൾ തുട ങ്ങാനും അനുവാദം ആവശ്യപ്പെട്ടു. മാത്രമല്ല ഭൂമിയി ല്ലാത്ത കാട്ടിലെ ജീവനക്കാർക്ക് മിനിമം കൂലി ഉറപ്പു നല്കാനും ആവശ്യപ്പെട്ടു.
ഈ മൂവ്മെന്റിന്റെ ഫലമായി ഹിമാലയൻ ഭാഗത്ത് 15 വർഷത്തേക്ക് മരം വെട്ടുന്നത് തട ഞ്ഞു കൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി. ഇതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതായിരുന്നു. മദ്യപാനത്തിനെതിരായും മറ്റു സാമൂഹിക പ്രശ്നങ്ങളിലും സജീവമായി സ്ത്രീകൾ പങ്കെടുത്തു തുടങ്ങി. ചിപ്കോ മൂവ്മെന്റോടെ സാമു ഹിക പ്രശ്നങ്ങൾക്ക് പൊതുജന നീക്കങ്ങളിലൂടെ പരി ഹാരം കണ്ടെത്താനാരംഭിച്ചു.
Question 15.
യു. എൻ. സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ അവകാശവാദത്തിന് അനു കൂലമായ നിങ്ങളുടെ വാദഗതികൾ എഴുതുക.
Answer:
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്.
- യു.എൻ. ന്റെ ആരംഭകാലം മുതലേ അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
- യു.എൻ.ന്റെ സമാധാന സംരക്ഷണസേനയുമായി ദീർഘ കാല ബന്ധമുണ്ട്.
- കൃത്യമായി യു.എൻ.ന് സാമ്പത്തിക സംഭാവനകൾ നല്കുന്നുണ്ട്.
Question 16.
ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ പ്രത്യാ ഘാതങ്ങൾ വിവരിക്കുക.
Answer:
രാഷ്ട്രീയപരമായി പറഞ്ഞാൽ ഗവൺമെന്റിന്റെ ശക്തി കാര്യമായി ക്ഷയിക്കുന്നു. ക്ഷേമത്തിനായുള്ള പ്രവർ ത്തനം ചുരുക്കേണ്ടിവരുന്നു. സാമൂഹികക്ഷേമത്തിനു പകരം മാർക്കറ്റിനാണ് പ്രാധാന്യം കൂടിയത്. ബഹുരാഷ്ട്ര കമ്പനികൾ വന്നതോടെ ഗവൺമെന്റിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ തന്നെ പ്രയാസപ്പെടേണ്ടിവ രുന്നു.
ആഗോളവൽക്കരണാനുകൂലികളുടെ അഭിപ്രായത്തിൽ ഗവൺ മെന്റിന് രാഷ്ട്രീയമായ അധികാരം ഒന്നും നഷ്ട പ്പെടില്ല. അത്യാവശ്യ കാര്യങ്ങൾ ഗവൺമെന്റിന്റെ തന്നെ അധീനതയിൽ ആയിരിക്കും. സാങ്കേതികവിദ്യ വളരെയ ധികം വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗവൺമെന്റിന് വളരെയധികം ചെയ്യാൻ കഴിയും. പൗര ന്മാരുടെവിവരങ്ങളറിയുന്നതിനും ഭരണം കാര്യക്ഷമമാ ക്കുന്നതിനും സാങ്കേതികവിദ്യയുടെ വളർച്ച കാര്യമായി ത്തന്നെ ഗവൺ മെന്റുകളെ സഹായിക്കുന്നു.
17 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 17.
ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ സവി ശേഷതകൾ വിവരിക്കുക.
Answer:
ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന തിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുകുമാർ സെന്നിനെ നിയമിച്ചുകൊണ്ട് 1950ലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നില വിൽ വന്നത്. 1951 – 52 – ലാണ് ആദ്യത്തെ പൊതുതെര ഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സ്വത ന്തവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നത് എളുപ്പമായിരുന്നില്ല, തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ രൂപീകരണം, വോട്ടർ പട്ടിക തയ്യാറാക്കൽ, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ മൂന്ന് പ്രധാന വെല്ലുവിളികളാണ് അവർക്ക് നേരിടേണ്ടി വന്നത്. വോട്ടവകാശമുള്ള ആളുകൾ ഏകദേശം 17 കോടിയാണെങ്കിലും അവരിൽ 15% പേർ മാത്രമാണ് സാക്ഷരരായത്. ഏകദേശം 300000 ഉദ്യോഗ സ്ഥർക്കും പോളിംഗ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം, വോട്ടിംഗ്, വോട്ടെണ്ണൽ എന്നിവയ്ക്ക് 6 മാസത്തിലധികം സമയമെടുത്തു. ഓരോ സീറ്റിലും, ശരാശരി 4 സ്ഥാനാർ ത്ഥികൾ 50% ത്തിൽ കൂടുതൽ വോട്ട് ചെയ്തു.
Question 18.
1969 – ൽ കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ പിളർപ്പി ലേക്ക് നയിച്ച പ്രധാന പ്രശ്നങ്ങൾ പരിശോധിക്കുക.
Answer:
തന്റെ വ്യക്തിത്വംകൊണ്ട് കോൺഗ്രസ്സിനുള്ളിൽ തികഞ്ഞ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ് ജവഹർലാൽ നെഹ്റു. എന്നാൽ, അദ്ദേഹത്തിന്റെ മരണം പാർട്ടിക്കുള്ളിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ക്രമേണ ഒരു കേന്ദ്ര വിഭാഗം, സിന്റിക്കേറ്റ് എന്ന പേരിൽ പാർട്ടിക്കുള്ളിൽ സ്ഥാപിതമായി.
1969 ലാണ് സിന്റിക്കേറ്റും ഇന്ദിരാഗാന്ധിയും തമ്മിൽ ശത്രുത പാർട്ടിക്കുള്ളിൽ തലപൊക്കുന്നത്. പ്രസിഡന്റാ യിരുന്ന സക്കീർ ഹുസൈന്റെ മരണത്തോടെ, പ്രസിഡന്റ് സീറ്റ് ഒഴിയുകയുണ്ടായി. സിന്റിക്കേറ്റാകട്ടെ ഇന്ദിരാ ഗാന്ധിയുടെ ദീർഘകാല ശത്രുവും അപ്പോഴത്തെ സ്പീക്കറുമായിരുന്ന എൻ. സഞ്ജീവറെഡ്ഡി യെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഇന്ദിരാഗാന്ധിയാകട്ടെ, ഉപരാഷ്ട്രപതിയാ യിരുന്ന വി.വി. ഗിരിയോട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ വി.വി. ഗിരി തിരഞ്ഞെടുപ്പിൽ വിജയിക്കുകയുണ്ടായി. ഔദ്യോഗിക കോൺഗ്രസ്സ് സ്ഥാനാർ ത്ഥിയുടെ പരാജയം, കോൺഗ്രസ്സിനെ തികച്ചും ഔപചാരികമായ വിഭജന ത്തിലെത്തിച്ചു. കോൺഗ്രസ് പ്രസിഡന്റ്, പ്രധാന മന്ത്രിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഇന്ദിരയാ കട്ടെ തങ്ങളുടെ സംഘമാണ് യഥാർഥ കോൺഗ്രസ് എന്ന് പ്രഖ്യാ പിച്ചു. 1969 ൽ സിന്റിക്കേറ്റ് നയിച്ച കോൺഗ്രസ്, കോൺഗ്രസ് (O) എന്നും, ഇന്ദിര നയിച്ച കോൺഗ്രസ് കോൺഗ്രസ് (R) എന്നും അറിയപ്പെട്ടു.
Question 19.
ശ്രീലങ്കയിലെ വംശീയ സംഘർഷങ്ങളെക്കുറിച്ച് ഒരു ചെറു കുറിപ്പെഴുതുക.
Answer:
ശ്രീലങ്കയിൽ നടന്ന ആഭ്യന്തരയുദ്ധം വേലുപ്പിള്ള പ്രഭാകരനെയും മറ്റ് ചില എൽ.ടി.ടി.ഇ. നേതാ ക്കളെയും വധിച്ചതോടെയാണ് അവസാനിച്ചത്. ഇക്കാലമത്രയും അവിടെ ജനാധിപത്യം പ്രവർത്തി ച്ചിരുന്നു. സ്വാതന്ത്യത്തിനു ശേഷം ശ്രീലങ്കയിൽ സിംഹള സമുദായത്തിനായിരുന്നു മുൻതൂക്കം. വളരെക്കാലം മുമ്പ് ഇന്ത്യയിൽ നിന്ന് കുടിയേറിയ തമിഴരോട് അവർക്ക് അനുകമ്പയില്ലായിരുന്നു.
അവിടെയുള്ള തമിഴർക്ക് എന്തെങ്കിലും ഇളവുകൾ നൽകുന്നതിനെ സിംഹള ദേശീയവാദികൾ എതിർത്തിരുന്നു. അവരുടെ കാഴ്ചപ്പാടിൽ ശ്രീലങ്ക അവർക്ക് മാത്ര മുള്ള മാതൃഭൂമിയാണ്. ഈ ശത്രുതയാണ് സിംഹളർക്കെതിരെ കലാപം ഉയർത്താൻ തമിഴരെ പ്രേരിപ്പിച്ചത്. തമിഴർ എൽ.ടി.ടി.ഇ. (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) സംഘടിപ്പിച്ചു. 1983 മുതൽ എൽ.ടി.ടി.ഇ. സിംഹ ളർക്കെതിരെ സായുധ പോരാട്ടം ആരംഭിച്ചു. ഈ വംശീയ പ്രശ്നം ഇന്ത്യയ്ക്കും തലവേദനയായി. ശ്രീലങ്കയിലെ തമിഴരെ സഹായിക്കാൻ ഇന്ത്യയിലെ തമിഴ് ജനത കേന്ദ്ര സർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയുമായി കരാർ ഒപ്പുവച്ചു. അതനുസരിച്ച് തമിഴരും ശ്രീലങ്കൻ സർക്കാരും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണ് ഉണ്ടാകേണ്ടത്.
എന്നാൽ ഇന്ത്യൻ സർക്കാരിന് എൽ.ടി.ടി.ഇ.ക്കെതിരെ പോരാടേണ്ടി വന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇട പെടുകയാണെന്ന് ശ്രീലങ്ക കരുതി. 1989 – ൽ ഇന്ത്യൻ സമാധാന സേനയ്ക്ക് ഒരു ഫലവും ലഭിക്കാതെ തിരികെ ഇന്ത്യയിലേക്ക് വരേണ്ടി വന്നു. ശ്രീലങ്കൻ പ്രശ്നം വളരെ അക്രമാസക്തമായി. നോർവേ, ഐസ്ലാൻഡ് തുടങ്ങിയ സ്കാൻഡി നേവിയൻ രാജ്യങ്ങൾ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. 2009 മെയ് മാസത്തിൽ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇ. സൈന്യത്തെ ആക്രമിക്കുകയും വേലുപ്പിള്ള പ്രഭാകരനെയും കൂട്ടാളികളെയും വധിക്കുകയും ചെയ്തു.
Question 20.
ആഗോള സുരക്ഷാഭീഷണിക്കുള്ള ഏതെങ്കിലും നാല് പുതിയ ഉറവിടങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
പുതിയ തരത്തിലാണ് ഇപ്പോൾ ഭീഷണികൾ. താഴെ പറ യുംവിധം അവയെ തരംതിരിക്കാവുന്നതാണ്.
1. തീവ്രവാദം : രാഷ്ട്രീയപരമായ അക്രമത്താൽ സാധാര ണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തീവ്രവാദികൾ രാഷ്ട്രീയ പരിതസ്ഥിതി മാറിക്കാണാനാഗ്രഹിക്കുന്നു. അക്രമം വഴിയോ ഭീഷണി വഴിയോ ആണ് അവർ മാറ്റ ത്തിനുള്ള ശ്രമം നടത്തുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന അക്രമങ്ങൾ ചെയ്ത് ജനങ്ങളെ അവർ അസ്വസ്ഥരാക്കു ന്നു. ചുരുക്കി പറഞ്ഞാൽ ഗവൺമെന്റിനെതിരെ ജനങ്ങ ളുടെ രോഷത്തേയും വെറുപ്പിനേയും അവർ ആയുധ മാക്കുന്നു. വിമാനം റാഞ്ചുക, ട്രെയിൻ, മാർക്കറ്റ് തുടങ്ങി ജനങ്ങൾ ധാരാളമുള്ള ഭാഗങ്ങളിൽ ബോംബ് വെയ്ക്കുക മുതലായവയാണ് അവരുടെ പരിപാടി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ 11 – 9 – 2001 ൽ അവർ ആക്രമി ച്ചു. ഗവൺമെന്റും ജനങ്ങളും അതിനുശേഷം ഇവർക്കെ തിരെ കൂടുതൽ കരുതിയിരിക്കുന്നുണ്ട്.
2. മനുഷ്യാവകാശങ്ങൾ : ലോകമെമ്പാടും മനുഷ്യാവ കാശ ലംഘനം നടക്കുന്നതായി നാം കാണുന്നുണ്ട്. മനു ഷ്വാവകാശങ്ങൾ രക്ഷിക്കുന്നതിന് രാഷ്ട്രങ്ങളിൽ ഏകീ കൃതമായ അഭിപ്രായമില്ല. അടുത്തകാലത്ത് നടന്ന മനു ഷ്യാവകാശ ലംഘനങ്ങളാണ് ഇറാക്കിന്റെ കുവൈറ്റിനെ തിരായ ആക്രമണം, റുവാണ്ടയിലെ നരഹത്യ, ഇന്തോനേ ഷ്യൻ സൈന്യം കിഴക്കൻ തിമൂറിലെ ജനങ്ങളുടെ കൂട്ട ക്കൊല നടത്തിയത് മുതലായവ. ഇതെല്ലാം ഒരു ചർച്ചക്ക് വഴിയൊരുക്കി. യു.എൻ. ഇതിലൊക്കെ ഇടപെടണമോ വേണ്ടയോ എന്നതായിരുന്നു ചർച്ച. എന്നാൽ മനുഷ്യാ വകാശം ലംഘനത്തിൽ യു.എൻ. ഇടപെടുന്നതിനെപ്പറ്റി യുള്ള തർക്കം ഇപ്പോഴുമുണ്ട്.
3. ആഗോള ദാരിദ്ര്യം : സുരക്ഷാഭീഷണിയുടെ മറ്റൊരു ഘടകമാണിത്. അടുത്ത 50 വർഷത്തിനിടെ സാമ്പത്തി കമായി താഴ്ന്ന നിലവാരത്തിലുള്ള രാജ്യങ്ങളിലെ ജന സംഖ്യ മൂന്നിരട്ടിയാകുമെന്ന് കരുതുന്നു. ജന സംഖ്യാനിരക്ക് കുറവുള്ള രാജ്യങ്ങളിൽ ആളോഹരി വരു മാനം കൂടും. അതിനാൽ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടു കയും മറുവശത്ത് ദരിദ്ര രാഷ്ട്രങ്ങൾ കൂടുതൽ ദാരിദ്ര്യ ത്തിലേക്ക് നീങ്ങുകയും ചെയ്യും. ഉത്തര-ദക്ഷിണ രാജ്യ ങ്ങൾ തമ്മിലുള്ള അകലം ഇനിയും വർദ്ധിക്കും. തെക്കൻ രാഷ്ട്രങ്ങളിൽനിന്ന് മെച്ചപ്പെട്ട ജീവിതത്തിനും സമ്പാദ്യത്തിനുമായി ധാരാളം ജനങ്ങൾ വടക്കൻ രാജ്യങ്ങ ളിലേക്ക് കുടിയേറുന്നുണ്ട്. ഇതും മാനവ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
4. പകർച്ചവ്യാധികൾ : മാനവജാതിക്ക് മറ്റൊരു ഭീഷണി യാണ് പകർച്ചവ്യാധികൾ. എയ്ഡ്സ്, പക്ഷിപ്പനി, ശ്വാസംമുട്ട് (എസ്.എ.ആർ.എസ്.) മുതലായവ മാരകങ്ങ ളായ പകർച്ചവ്യാധികളാണ്. ഇവ ഒരു രാജ്യത്തിൽനിന്നും മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള ഒരു രാജ്യത്തിന്റെ ജയവും പരാജയവും മറ്റു രാജ്യങ്ങളേയും ബാധി ക്കുന്നു. അടുത്തിടെ പന്നിപ്പനി ലോകമൊട്ടാകെ പട ർന്നുപിടിച്ചു. ഒരു രാഷ്ട്രത്തിന്റെയോ അവിടത്തെ ജന ങ്ങളുടെയോ നിലനില്പിനെത്തന്നെ ബാധിക്കുമ്പോഴാ ണ്, ഒരു പ്രശ്നം ഒരു അന്താരാഷ്ട്ര സുരക്ഷാ പ്രശ്ന മാകുന്നത്.
Question 21.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കു ന്നതിനുള്ള അന്തർദേശീയ ശ്രമങ്ങളിൽ വിവിധ പരി
പാടികളിലൂടെയും നയങ്ങളിലൂടെയും ഇന്ത്യ പങ്കെ ടുക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും നാല് നയങ്ങൾ എഴുതുക.
Answer:
- ഇന്ത്യയുടെ ദേശീയ ആട്ടോ ഫ്യുവൽ പോളിസിയ നുസരിച്ച് ശുദ്ധിചെയ്ത ഇന്ധനമേ വാഹനങ്ങൾക്കു പയോഗിക്കാൻ പാടുള്ളൂ.
- 2001 ൽ പാസ്സായ ഊർജ്ജസംരക്ഷണ നിയമം ഊർജ്ജത്തിന്റെ ശരിയായ ഉപയോഗം ലക്ഷ്യമിടുന്നു.
- 2003 ലെ വൈദ്യുതി നിയമം പുതുക്കാവുന്ന ഊർജ്ജമുപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
- 2011 – 2012 ൽ കൂടുതൽ ബയോഡീസൽ ഉൽപ്പാദിക്കു ന്നതിനുവേണ്ടി ദേശീയ ബയോഡീസൽ മിഷൻ 11 ദശ ലക്ഷം ഹെക്ടർ വിസ്തീർണ്ണമുള്ള ഭൂമി ഉപയോഗിക്കും.
22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)
Question 22.
1975 – ലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യം വിവ രിക്കുക.
Answer:
1975 – ലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ
1) സാമ്പത്തിക പ്രശ്നങ്ങൾ
2) ഗുജറാത്ത് ബീഹാർ മൂവ്മെന്റ്
1) സാമ്പത്തിക പ്രശ്നങ്ങൾ
1971 – ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗര് ബി ഹഠാവോ (ദാരിദ്ര്യം മാറ്റുക എന്നതായിരുന്നു. എന്നാൽ ഗവൺ മെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടു ത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാ മതായി അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പ ത്തികമായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന. നാലാമതായി നാണയപ്പെരുപ്പവും വില വർദ്ധനയും മൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറവായി, തൊഴിലി ല്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ. ആറാ മതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമ തായി, മഴയില്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണി മായ കുറവ്.
മേല്പ്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാരണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതി ഷേധം സംഘടിപ്പിക്കാൻ അവസരം കൊടുത്തു.
2) ഗുജറാത്ത് ആന്റ് ബീഹാർ മൂവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജറാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോ ഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യ സാധനങ്ങളുടെ വിലവർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നിവയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രതിപക്ഷ ത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു. ഗുജ റാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സമയത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്ര സ്സ് (ഒ)യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെ ട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെര ഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിംസാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു.
എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീ യം) ഒരു വിപ്ലവം വേണമെന്നും അത് ജനാധിപത്യത്തെ നില നിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാ ക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടാ യി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതി നിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാക മാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975 – ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാ ഗാന്ധിക്ക് ബദലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോ ഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.
Question 23.
ജമ്മു കാശ്മീരിലെ വൈദേശികവും ആഭ്യന്തരവു മായ തർക്കങ്ങൾ വിവരിക്കുക.
Answer:
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജമ്മു & കാശ്മീർ ഒരു നാട്ടുരാജ്യമായിരുന്നു. ആദ്യം അതിന്റെ രാജാവ് ഹരി സിങ്ങ് ഇന്ത്യയിലോ കാശ്മീരിലോ ലയിക്കാതെ സ്വതന്ത്ര മായി നില്ക്കണമെന്നാഗ്രഹിച്ചു. പാക്കിസ്ഥാനി നേതാക്ക ന്മാർ കരുതിയത് കാശ്മീരിൽ ധാരാളം മുസ്ലീങ്ങൾ ഉള്ള തിനാൽ അത് പാക്കിസ്ഥാനിലേക്കാവും ചേരുക എന്നാ ണ്. അവിടുത്തെ ജനങ്ങൾ അറിയപ്പെട്ടത് കാശ്മീരികൾ എന്നാണ്. ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ രാജാവിനെ തത്സ്ഥാനത്തുനിന്നു നീക്കാൻ ഒരു സമരം നടന്നു. എന്നാൽ പാക്കിസ്ഥാനിൽ ചേരുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. നാഷണൽ കോൺഫറൻസ് ഒരു മതേതര സംഘടനയായിരുന്നു. മാത്രമല്ല കോൺഗ്രസിനോട് അനുഭാവവും ഉണ്ടായിരു ന്നു. 1947 ഒക്ടോബറിൽ പാക്കിസ്ഥാൻ ചില ട്രൈബൽ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചു കാശ്മീർ പിടിച്ചെടുക്കാൻ ശ്രമി ച്ചു. രാജാവ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടാൻ നിർബന്ധിതനായി.
“ഇൻസ്ട്രുമെന്റ് ഓഫ് ആക്സെഷൻ” ഒപ്പിട്ടതോടെ ഇന്ത്യൻ സൈന്യം കാശ്മീർ രാജാവിനെ സഹായിച്ചു. സ്ഥിതിഗതികൾ സാധാരണനിലയിലായാൽ അവിടെ ഒരു ഹിതപരിശോധന വേണം എന്ന വ്യവസ്ഥയും ഉണ്ടായി രുന്നു. ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടി ഷേക്ക് അബ്ദുള്ള പ്രധാനമന്ത്രിയായി. സ്വയം ഭരണാവകാശം ഇന്ത്യ അവിടെ അനുവദിച്ചു.
ബാഹ്യ ആഭ്യന്തര തർക്കങ്ങൾ
വിദേശ ആഭ്യന്തര പ്രശ്നങ്ങൾ മൂലം കാശ്മീർ എന്നും പ്രശ്നങ്ങളുടെ നടുവിലാണ്. പാക്കിസ്ഥാൻ കാശ്മീർ താഴ്വര അവകാശപ്പെട്ടുകൊണ്ടാണ് ഒരുവശത്ത്. 1947 – ലെ യുദ്ധശേഷം കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ നിയന്ത്രണത്തിലായി. ഇന്ത്യയുടെ അവകാശവാദം ഇത് നിയമപരമല്ലാത്ത കടന്നുകയറ്റം എന്നാണ്. പാക്കിസ്ഥാൻ ഈ ഭാഗത്തെ ആസാദ് കാശ്മീർ എന്നു വിളിക്കുന്നു. ആഭ്യന്തരമായി കേന്ദ്രത്തിൽ കാശ്മീരിന്റെ നില തർക്കവി ഷയം തന്നെ. ആർട്ടിക്കിൾ 370 പ്രകാരം മറ്റു സംസ്ഥാന ഞങ്ങളെക്കാൾ അധികം സ്വയംഭരണാവകാശം കാശ്മീരിന് കൊടുക്കുന്നു. ജമ്മു & കാശ്മീരിന് മാത്രമേ ഈ നിയമം ബാധകമുള്ളു.
ഈ സ്പെഷൽ ഇളവ് തർക്കങ്ങൾക്കിട നല്കി. മറ്റുള്ള വർ വിശ്വസിക്കുന്നത് ആർട്ടിക്കിൾ 370 പ്രകാരം നല്കിയ സ്വയംഭരണാവകാശം ഇന്ത്യയുടെ ഐക്യത്തെയും അഖ ണ്ഡതയെയും ബാധിക്കുന്നുവെന്നാണ്. ആർട്ടിക്കിൾ 37 0 മാറ്റേണ്ടതാണ് എന്നവർ വിചാരിക്കുന്നു. എന്നാൽ കാശ്മീരികൾക്ക് വകുപ്പ് 370 പ്രകാരം കിട്ടിയ അധികാ രങ്ങൾ പോര എന്നാണ് ധാരണ. ഒരു കൂട്ടം കാശ്മീരി കൾക്ക് മൂന്ന് പരാതിയെങ്കിലും ഉന്നയിക്കാനുണ്ട്.
- ജനഹിതം ഇതുവരെ പരിശോധിച്ചിട്ടില്ല.
- 370-ാം വകുപ്പു പ്രകാരം സ്പെഷൽ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തത് ഫലത്തിലില്ല എന്നാണ് അവ രുടെ വാദം. അവർ കൂടുതൽ സ്വയംഭരണാവകാശം ആവശ്യപ്പെടുന്നു.
- ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള ജനാധിപത്യം അതുപോലെ ജമ്മു & കാശ്മീരിൽ ഇല്ല എന്നും അവർക്കു പരാതിയുണ്ട്.
Question 24.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാത ങ്ങൾ ഉണ്ടാക്കുന്ന അഞ്ച് സംഭവങ്ങൾക്ക് 1989 മുത ലുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചു. അവ ചുരുക്കി വിവരിക്കുക.
Answer:
- 1989 – ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയ പെട്ടു. ആ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് സിസ്റ്റം തന്നെ അവസാനിച്ചു.
- മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ: 1990 കളിൽ ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്ത തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരു മാനിച്ചു. മറ്റു പിന്നോക്കജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മീഷനെ എതിർ ക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.
- സാമ്പത്തിക നയം ഗവൺമെന്റ് മാറുന്നതിനനുസ രിച്ച് മാറിക്കൊണ്ടിരുന്നു. പ്രക്ചറൽ അജസ്റ്റ്മെന്റ് എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക നയം കൊണ്ടുവന്നു.
- 1992- ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയ തയേയും യയും അഖണ്ഡതയേയും വരെ ചോദ്യം ചെയ്യ പ്പെട്ട ഒരു സംഭവമായിരുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗപ്രവേശത്തോ ടെയാണ് ഇങ്ങിനെയൊരു കാര്യം സംഭവിച്ചത്.
- രാജീവ് ഗാന്ധിയുടെ വധം (1991). ഇതുമൂലം കോൺഗ്രസിന്റെ നേതൃത്വം തന്നെ മാറ്റി. തുടർന്നു ണ്ടായ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകിട്ടി.
Question 25.
ക്വാബൻ മിസൈൽ പ്രതിസന്ധിയെക്കുറിച്ച് വിവരി ക്കുക.
Answer:
ഒട്ടുമിക്ക വടക്കുപടിഞ്ഞാറൻ രാജ്യങ്ങളും മുതലാളിത്ത, കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളുമായി പരിണമിച്ചു. അമേ രിക്കയെപ്പോലെ ഒരു വലിയ ശക്തിക്ക് തൊട്ടടുത്ത രാജ്യം കമ്മ്യൂണിസ്റ്റ് ബന്ധമുള്ളതാകുന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല. അതുപോലെതന്നെ റഷ്യ ക്യൂബ യ്ക്ക് വേണ്ട സാമ്പത്തികപരവും നയതന്ത്രപരമായ സഹായങ്ങളും ചെയ്തതോടെ ക്യൂബ ശക്തമായ ഒരു ചെറുരാജ്യമായി. മാത്രമല്ല അമേരിക്കൻ ഭീഷണിക്കുമു ന്നിൽ പതറാതെ നില്ക്കുകയും ചെയ്തു. 1962- ൽ റഷ്യൻ നേതാവ് ക്രൂഷ് ചേവ് ക്യൂബയിൽ മിസൈലുകളും ആയുധങ്ങളും സ്ഥാപിച്ചു. അമേരിക്കയിലെ പ്രധാന നഗ രങ്ങളെല്ലാം റഷ്യയുടെ ഭീഷണിയുടെ നിഴലിലായി. ഇത് പിന്നീട് ക്യൂബൻ മിസൈൽ ക്രൈസിസ് എന്ന പേരിൽ അറിയപ്പെട്ടു. ഈ പരിതസ്ഥിതിയിൽ അമേരിക്ക ക്യൂബ ക്കെതിരെ കടുത്ത നടപടി എടുക്കാൻ നിർബന്ധിതമാ യി. അതുകൊണ്ട് ക്യൂബൻ പ്രസിഡന്റിനെ വധിക്കാൻ സി.ഐ. എ.യെ ചുമതലപ്പെടുത്തി. അമേരിക്കൻ വൻക രയിലേക്കുള്ള കമ്മ്യൂണിസ്റ്റ് വളർച്ചക്ക് തടയിടുക എന്ന ഉദ്ദേശ്യവുംകൂടിയുണ്ടായിരുന്നു.
Question 26.
സമകാലിക അധികാര കേന്ദ്രമാകാനുള്ള യൂറോ പ്യൻ യൂണിയന്റെ കഴിവുകളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
രണ്ടാം ലോകമഹായുദ്ധശേഷം അനേകം യൂറോപ്യൻ രാജ്യങ്ങൾ വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയി ലായി. യൂറോപ്യൻ നേതാക്കൾ കൂടിച്ചേർന്ന് ഈ അവ സ്ഥയിൽ നിന്ന് പുറത്തുവരുന്നതിന് മാർഗ്ഗം ആലോചി ച്ചു. ഇതേസമയം അമേരിക്കയും, സോവിയറ്റ് യൂണിയ നുമായുള്ള ശീതസമരം തുടങ്ങിയിരുന്നു. അമേരിക്ക യൂറോപ്പിന് നല്ല സാമ്പത്തിക സഹായം ചെയ്തു. അത് മാർഷാൽ പ്ലാൻ എന്നറിയപ്പെടുന്നു. അമേരിക്ക നാറ്റോ യുടെ കീഴിൽ ഒരു സുരക്ഷാകരാർകൂടി ഏർപ്പാടാക്കി. 1948 ൽ മാർഷൽ പ്ലാനിൻകീഴിൽ “യൂറോപ്യൻ എക്ക ണോമിക് കോപ്പറേഷൻ സ്ഥാപിതമായി. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കുക എന്ന അജണ്ട യായിരുന്നു ഉണ്ടായിരുന്നത്.
അതൊരു കൂട്ടായ്മയായി കച്ചവടം, സാമ്പത്തികപ്രശ്നം, എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ സഹകരണ ത്തിന് 1949- ൽ കൗൺസിൽ ഓഫ് യൂറോപ്പ് സ്ഥാപിച്ചു. ഈ രാജ്യങ്ങളുടെ ഐക്യം ക്രമേണ യൂറോപ്യൻ എക്ക ണോമിക്ക് കമ്മ്യൂണിറ്റിയുടെ സ്ഥാപനത്തിന് (1957) വഴിതെളിച്ചു. യൂറോപ്യൻ പാർലിമെന്റിന്റെ വരവ് ഇവരുടെ ഐക്യത്തിന് കൂടുതൽ ശക്തി പകർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങ ളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിച്ചു. മാത്രമല്ല 1992-ൽ യൂറോപ്യൻ യൂണിയൻ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ ഒരു പൊതുവായ വിദേശനയം രൂപീകരിക്കാനും, നീതിന്യായം, ആഭ്യന്തരം എന്നിവയിൽ സഹകരിക്കാനും പൊതുവായ ഒരു കറൻസി യൂറോ പുറത്തിറക്കാനും സാധിച്ചു.
യൂറോപ്യൻ യൂണിയൻ ലോകത്തിൽ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറി. 2005- ലെ കണക്കുപ്രകാരം അവരുടെ ജി.ഡി.പി. 12 ട്രില്യൺ ഡോളറാണ്. ഇത് അമേ രിക്കയുടെ സമ്പദ് വ്യവസ്ഥയേക്കാൾ കൂടുതലാണ്. അമേരിക്കൻ ഡോളറിനേക്കാൾ പ്രാധാന്യം ഇന്ന് യൂറോ യ്ക്കുണ്ട്. ഇത് ഡബ്ല്യു.ടി.ഒ.യുടെ ഒരു പ്രധാന ഭാഗമായി പ്രവർത്തിക്കുന്നു.
യൂറോപ്യൻ യൂണിയന് രാഷ്ട്രീയമായും നയതന്ത്രപര മായും പ്രാധാന്യമുണ്ട്. അതിലെ അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഐക്യരാഷ്ട്ര സുരക്ഷാ സഭയിൽ സ്ഥിരാംഗത്വമുള്ളവയാണ്. അതിനാൽത്തന്നെ യൂറോ പ്യൻ യൂണിയന് ചില സുപ്രധാന നയങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് സ്വാധീനം ചെലുത്തുന്നതിന് കഴിയു ന്നു. ഉദാ: ഇറാന്റെ ന്യൂക്ലിയർ പ്രോഗ്രാം.
27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 27.
ഇന്ത്യൻ വിഭജനത്തിന്റെ പ്രക്രിയയും അതിന്റെ പ്രത്യാഘാതങ്ങളും വിവരിക്കുക.
Answer:
മുസ്ലീംലീഗിന്റെ രണ്ടു രാഷ്ട്രങ്ങൾ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് വിഭജനം നടന്നത്. ആ സിദ്ധാന്തപ കാരം ഇന്ത്യയിൽ ഹിന്ദുക്കൾ എന്നും മുസ്ലിങ്ങൾ എന്നും രണ്ടു രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു. അതി നാൽത്തന്നെ മുസ്ലീങ്ങൾക്ക് വേറെ പാക്കിസ്ഥാൻ വേണ മെന്ന ആവശ്യം വന്നു. മതപരമായി ഭൂരിപക്ഷമുള്ളവരെ കണക്കാക്കിയാണ് പാക്കിസ്ഥാൻ രൂപീകരണത്തിന് തീരുമാനമായത്. അതായത് ഭൂരിപക്ഷം മുസ്ലീങ്ങൾ താമ സിക്കുന്ന സ്ഥലം പാക്കിസ്ഥാനായും ബാക്കിയുള്ളവ ഇന്ത്യയിൽ നിൽക്കാനും തീരുമാനമായി. ഇത് നടപ്പിലാ ക്കാനെളുപ്പമായിരുന്നില്ല. മൂന്നുകാരണങ്ങളാണ് അതി നുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷിന്ത്യയിൽ മുസ്ലിങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാ ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറേ പാക്കിസ്ഥാൻ കിഴക്കേ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ട് പ്രദേശത്തായി. അതിനിടയിൽ ഇന്ത്യ യുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.
രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കി സ്ഥാനിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാ റൻ പ്രവിശ്യയുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരു ന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വട ക്കുപടിഞ്ഞാറൻ പ്രവിശ്വ പാക്കിസ്ഥാനിൽ ചേർത്തു. മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായി രുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീങ്ങളല്ലാത്ത വളരെയധികം ജനങ്ങളുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഭൂരിപക്ഷമനുസരിച്ച് ഇവയെ ജില്ല കളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാത ന്ത്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജന ങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരു പക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പ്രവി ശകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതേപോലെ പഞ്ചാബിലും ബംഗാളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലാ യിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.
1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജനം നടത്തിയത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭവമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്ക ണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങ ളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലായവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുത ലായവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാ ക്കി. അതുപോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദു ക്കളും സിഖുകാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരായി.
അതിർത്തിയി ലുള്ള ന്യൂനപക്ഷക്കാർ പലരും അഭയാർത്ഥികളായി അഭയാർത്ഥി ക്യാമ്പു ക ളിൽ കഴി യേ ണ്ടി വന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായി രുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമിക്കപ്പെടുകയും കൊല്ല പ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതംമാറ്റത്തിനും വിവാഹത്തിനും സമ്മതിക്കേ ണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവ രുടെതന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടും ബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷിതാക്കളിൽനിന്ന് വേർപെട്ട അവ സ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടി ല്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുകളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.
ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തു ക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റെ യും, റെയിൽവേ യുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനത യാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകു മെന്നു കണക്കാക്കുന്നു.
Question 28.
1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിന്റെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വിവരിക്കുക.
Answer:
രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള
സൗഹൃദം ഉലച്ചത്.
1) ടിബറ്റൻ പ്രശ്നം
2) അതിർത്തി തർക്കങ്ങൾ
1950 കളിൽ സൗഹൃദമുള്ളപ്പോൾത്തന്നെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കങ്ങൾ നില നിന്നിരുന്നു. അതിരുകളുടെ അവകാശത്തെക്കുറിച്ചുള്ള നമ്മുടെ നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ന അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. പടിഞ്ഞാറും കിഴക്കുമുള്ള അതിർത്തിയായിരുന്നു പ്രധാന തർക്ക വിഷയം. ചൈന ജമ്മുകാശ്മീരിന്റെ ലഡാക്ക് പ്രദേശവും, അരുണാചൽ പ്രദേശിന്റെ പല ഭാഗങ്ങളും അവകാശപ്പെട്ടു. 1957 – 59 കാലയള വിൽ അക്സായ് ചിൻ മേഖല പിടിച്ചെടുക്കുകയും കാരക്കോരം ഹൈവേ എന്ന റോഡ് പണിയുകയും ചെയ്തു. നേതാ ക്കൾ തമ്മിൽ കുറേക്കാലത്തെ എഴുത്തുകുത്തുകളും ചർച്ചയും നടത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല. എന്നുവേണം കരുതാൻ. രണ്ടാമത്തെ തർക്കവിഷയം ടിബറ്റ് പ്രശ്നമാണ്. 1950 ൽ ചൈന യോട് ടിബറ്റ് ചേർക്കപ്പെട്ടു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർ ത്തില്ല. പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്ക്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയാ യിരുന്നു.
1959 ൽ തിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്ലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന ഇന്ത്യയെ വെല്ലുവിളിച്ചു. ഈ കാരണങ്ങളുടെ വെളിച്ച ത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങ ളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽ പ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്ത മാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തുവച്ചുതന്നെ ഇന്ത്യൻ സംഘം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായി ത്തന്നെ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞു കയറിയ സ്ഥലങ്ങളിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.
ഇന്തോ-ചൈന യുദ്ധത്തിന്റെ ഫലങ്ങൾ
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യക്ക് സൈനിക സഹായത്തിനുവേണ്ടി അമേരിക്ക യെയും ബ്രിട്ട് നേയും ആശ്രയിക്കേണ്ടി വന്നു. യുദ്ധം രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ ഒപ്പംതന്നെ അത് ദേശീയബോധം ശക്തിപ്പെടു ത്തുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോ ദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് പുറത്തുപോകേണ്ടി വന്നു. നെഹ്റുവി നുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ച തിനും, മുൻപേ സൈനിക തയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേ ഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപരെഞ്ഞടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസ്സിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചാ ള്ളത് CPI(M) ആയി.
Question 29.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന്റെ കാര ണങ്ങൾ വിവരിക്കുക.
സൂചനകൾ :
• രാഷ്ട്രീയ കാരണങ്ങൾ
• സാമ്പത്തിക കാരണങ്ങൾ
• റിപ്പബ്ലിക്കുകളിൽ ഉണ്ടായ ദേശീതയുടെ വളർച്ച
• ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
Answer:
സോവിയറ്റ് യൂണിയന്റെ പതനത്തിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായവ –
1. രാഷ്ട്രീയ കാരണങ്ങൾ
- സോവിയറ്റ് സിസ്റ്റത്തിൽ ഉദ്യോഗസ്ഥ ദുർഭരണവും, അധികാരദുർവിനിയോഗവും ഉണ്ടായി. സാധാരണ ജനങ്ങളുടെ ജീവിതം ഒട്ടും സുഗമമായിരുന്നില്ല.
- ജനാധിപത്യമില്ലായ്മയും, അഭിപ്രായസ്വാതന്ത്ര്യമില്ലാ യും
- കടലാസിൽ റഷ്യ 15 റിപ്പബ്ലിക്കുകളിൽ ഒന്നുമാത്രമാ യിരുന്നു എങ്കിലും, സത്വത്തിൽ അത് മറ്റു റിപ്പബ്ലി ക്കുകളേയും അവിടത്തെ ജനങ്ങളേയും ഒതുക്കു കയോ തിരസ്കരിക്കുകയോ ചെയ്തു.
2. സാമ്പത്തിക കാരണങ്ങൾ: ആയുധീകരണത്തിൽ അമേരിക്കയോട് കിടപിടിക്കാനായി വളരെയധികം പണം ചിലവിടേണ്ടതായി വന്നു. സോവിയറ്റ് യൂണിയൻ സാങ്കേതികമായും, ആന്തര ഘടനയിലും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിറകിലായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് ആ രാജ്യത്തിന് ഇല്ലാതെപോയി.
3. ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ: അദ്ദേഹത്തിന്റെ രണ്ടു സുപ്രധാന നയങ്ങളായിരുന്നു ഗ്ലാസോം പെരെസ്ട്രോയിക്കയും. അവ രണ്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഈ നയങ്ങൾ കാര്യങ്ങൾ കൂടുതൽ അവ താളത്തിൽ ആക്കുകയും അത് സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴി തെളിയിക്കുകയും ചെയ്തു.