Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 6 Important Questions Malayalam Medium സ്വാതന്ത്ര്യത്തിനായുള്ള ബഹുജനമുന്നേറ്റം to help self-study at home.
Class 10 History Chapter 6 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 6 Important Questions Malayalam Medium
Question 1.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജി ക്കുന്ന ‘B’ യിൽ നിന്ന് കണ്ടെത്തുക.
| A | B |
| ഖേദസമരം | i) കർഷകസമരം |
| ii) ബീഹാർ | |
| iii) പ്രാദേശിക സമരം |
A) i മാത്രം ശരി
B) i ഉം iii ഉം ശരി
C) ii ഉം iii ഉം ശരി
D) iii മാത്രം ശരി
Answer:
B) i ഉം iii ഉം ശരി
Question 2.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തി ലാക്കുക.
i) ജാലിയൻവാലാബാഗ് കൂട്ടക്കൊല
ii) ചൗരിചൗര സംഭവം
iii) ചമ്പാരൻ സത്യാഗ്രഹം
iv) അഹമ്മദാബാദ് തുണിമിൽ സമരം
A) ii – i – iii – iv
B) iv – ii – i – iii
C) iii – i – ii – iv
D) iii – iv – i – ii
Answer:
D) iii – iv – i – ii
Question 3.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| a. ഡോ. സത്യപാൽ | i. ഖിലാഫത്ത് |
| b. രാജ്കുമാർ ശുക്ല | ii. സ്വരാജ് പാർട്ടി |
| c. മുഹമ്മദ് അലി | iii. റൗലറ്റ് വിരുദ്ധ സമരം |
| d. സി.ആർ. ദാസ് | iv. ചമ്പാരൻ സത്യഗ്രഹം |
A) a – ii, b – iii, c – i, d – iv
B) a – iii, b – iv, c – ii, d – i
C) a – iii, b – iv, c – i, d – ii
D) a – iv, d – iii, c – i, d – ii
Answer:
C) a – iii, b – iv, c – i, d – ii
| A | B |
| a. ഡോ. സത്യപാൽ | iii. റൗലറ്റ് വിരുദ്ധ സമരം |
| b. രാജ്കുമാർ ശുക്ല | iv. ചമ്പാരൻ സത്യഗ്രഹം |
| c. മുഹമ്മദ് അലി | i. ഖിലാഫത്ത് |
| d. സി.ആർ. ദാസ് | ii. സ്വരാജ് പാർട്ടി |
Question 4.
ബർദോളി സമരവുമായി ബന്ധമില്ലാത്തത് കണ്ടത്തുക.
A) 1928 – ലാണ് സമരം നടന്നത്.
B) ബർദോളി ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്.
C) നികുതി വർധനയായിരുന്നു പ്രധാന കാരണം.
D) അവസാനം സർക്കാർ നികുതി വർധനവ് പിൻവലിച്ചില്ല.
Answer:
D) അവസാനം സർക്കാർ നികുതി വർധനവ് പിൻവലിച്ചില്ല.
Question 5.
ചുവടെ ഒരു പ്രസ്താവനയും കാരണവും തന്നി ട്ടുണ്ട്. ശരിയായത് കണ്ടെത്തുക.
പ്രസ്താവന
ഉപ്പു നിയമം ലംഘിച്ചുകൊണ്ടാണ് ഗാന്ധിജി നിയമ ലംഘന സമരം ആരംഭിച്ചത്
കാരണം
ജനപങ്കാളിത്തം കുറയ്ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
A) പ്രസ്താവന ശരി, കാരണവും ശരി
B) പ്രസ്താവന ശരി, കാരണം തെറ്റ്
C) പ്രസ്താവന തെറ്റ്, കാരണം ശരി
D) പ്രസ്താവന തെറ്റ്, കാരണവും തെറ്റ്
Answer:
B) പ്രസ്താവന ശരി, കാരണം തെറ്റ്
![]()
Question 6.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജി ക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.
| A | B |
| ഖാൻ അബ്ദുൾ ഗാഫർ ഖാൻ | i) ഖുദായ്ഖിദ് മത്ഗർ |
| ii) അതിർത്തി ഗാന്ധി | |
| iii) വടക്കു കിഴക്ക് ഇന്ത്യ |
A) i മാത്രം ശരി
B) i ഉം ii ഉം ശരി
C) i, ii, iii ശരി
D) ii, iii ശരി
Answer:
B) i ഉം ii ഉം ശരി
Question 7.
ചുവടെ തന്നിട്ടുള്ളതിൽ ഗാന്ധി-ഇർവിൻ ഉടമ്പടി യുമായി ബന്ധമില്ലാത്തത് കണ്ടെത്തുക.
A) 1931-ലാണ് ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വച്ചത്.
B) ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തു.
C) നിയമലംഘന സമരം നിർത്തി വച്ചു.
D) ഗാന്ധിജി രണ്ടാമത്തെ വട്ടമേശ സമ്മേളന ത്തിൽ പങ്കെടുത്തു.
Answer:
B) ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തു.
Question 8.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തി ലാക്കുക.
i) സിംല സമ്മേളനം
ii) മൗണ്ട് ബാറ്റൻ പദ്ധതി
iii) ക്വിറ്റ് ഇന്ത്യ സമരം
iv) ക്യാബിനറ്റ് മിഷൻ
A) iv – ii – iii – i
B) ii – i – iii – iv
C) iii – i – iv – ii
D) iii – ii – i – iv
Answer:
C) iii – i – iv – ii
Question 9.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തി ലാക്കുക.
i) സിംല സമ്മേളനം
ii) മൗണ്ട് ബാറ്റൻ പദ്ധതി
iii) ക്വിറ്റ് ഇന്ത്യ സമരം
iv) ക്യാബിനറ്റ് മിഷൻ
A) iv – ii – iii – i
B) ii – i – iii – iv
C) iii – i – iv – ii
D) iii – ii – i – iv
Answer:
C) iii – i – iv – ii
Question 10.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| a. സുഭാഷ് ചന്ദ്രബോസ് | i. ഐ. എൻ. വിചാരണ |
| b. പെത്തിക് ലോറൻസ് | ii. ബല്ലിയ |
| c. ഷാനവാസ് ഖാൻ | iii. ഫോർവേഡ് ബ്ലോക്ക് |
| d. ചിട്ടുപാഡെ | iv. ക്യാബിനറ്റ് മിഷൻ |
A) a – ii, b – iii, c – i, d – iv
B) a – iii, b – i, c – ii, d – iv
C) a – iii, b – ii, c – iv, d – i
D) a – iii, b – iv, c – i, d – ii
Answer:
D) a – iii, b – iv, c – i, d – ii
| A | B |
| a. സുഭാഷ് ചന്ദ്രബോസ് | iii. ഫോർവേഡ് ബ്ലോക്ക് |
| b. പെത്തിക് ലോറൻസ് | iv. ക്യാബിനറ്റ് മിഷൻ |
| c. ഷാനവാസ് ഖാൻ | i. ഐ. എൻ. വിചാരണ |
| d. ചിട്ടുപാഡെ | ii. ബല്ലിയ |
Question 11.
ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയി.
Answer:
മൗണ്ട് ബാറ്റൻ
![]()
Question 12.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
Answer:
ജവഹർലാൽ നെഹ്റു
Question 13.
റൗലറ്റ് നിയമത്തിന്റെ വകുപ്പുകൾ വ്യക്തമാക്കുക.
Answer:
- വാറന്റില്ലാതെ ആരേയും അറസ്റ്റ് ചെയ്യാം.
- വിചാരണ കൂടാതെ ആരേയും ജയിലിലട യ്ക്കാം.
Question 14.
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാ ക്കൾ ആരെല്ലാമായിരുന്നു
Answer:
- മുഹമ്മദ് അലി
- ഷൗക്കത്ത് അലി
Question 15.
ചൗരിചൗര സംഭവം എന്തെന്ന് വ്യക്തമാക്കുക.
Answer:
നിസ്സഹകരണ സമരം നടന്നു കൊണ്ടിരിക്കെ 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരിചൗര യിൽ സമരക്കാരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടായി. പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീവച്ചു. ഇതിനെ തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. സമരം അഹിംസാ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നതായി മനസ്സി ലാക്കിയ ഗാന്ധിജി സമരം പിൻവലിക്കുകയുണ്ടായി.
Question 16.
റംപലഹളയുടെ കാരണം വ്യക്തമാക്കുക.
Answer:
- ബ്രിട്ടീഷ് വനനിയമങ്ങൾ കാരണം വനങ്ങളിൽ കാലിമേയ്ക്കാനുള്ള അവകാശങ്ങൾ തടയപ്പെ
- കൊള്ളപ്പലിശക്കാരുടെ ചൂഷണം
Question 17.
മഹാത്മാഗാന്ധി ഇന്ത്യയിൽ ഇടപെട്ട ആദ്യകാല സമരങ്ങളെ വിശകലനം ചെയ്യുക.
Answer:
| 1917 | ചമ്പാരൻ | നീലം കർഷകരുടെ പ്രശ്നങ്ങൾ |
| 1918 | അഹമ്മദാബാദ് | തുണിമിൽ തൊഴിലാളി കളുടെ വർധനവിന് വേണ്ടി |
| 1918 | ഖേദ | കർഷകർക്കുവേണ്ടി |
- പ്രാദേശിക സമരങ്ങൾ
- കർഷകരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ
- വേതന വർധനയായിരുന്നു ആവശ്യം
- സത്യഗ്രഹ സമരരീതി
![]()
Question 18.
മഹാത്മാഗാന്ധിയുടെ രംഗപ്രവേശം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ സ്വാധീനിച്ചതെങ്ങനെ?
Answer:
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി.
- കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാ ർത്ഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാ ഗങ്ങൾ സമരങ്ങളിൽ സജീവമായി.
- എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിര ത്തുകയും അവരിൽ ഒരാളാവുകയും ചെയ്തു.
Question 19.
ഒന്നാം ലോകയുദ്ധം ഇന്ത്യയിൽ വലിയ സാമ്പ ത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പ്രസ്താ വന സമർത്ഥിക്കുക.
Answer:
- ജനങ്ങളുടെ മേൽ അധിക നികുതി ചുമത്തപ്പെട്ടു.
- സൈനികരുടെ ആവശ്യത്തിനായി വൻതോ തിൽ ധാന്യങ്ങൾ കയറ്റുമതി ചെയ്തത് ഭക്ഷ്യ ക്ഷാമത്തിന് ഇടയാക്കി.
- അക്കാലത്തെ വിളനാശവും പകർച്ചവ്യാധി കളും സ്ഥിതി കൂടുതൽ ദുരിതപൂർണ്ണമാക്കി. നിരവധി പേർ ക്ഷാമം മൂലം മരണപ്പെട്ടു.
Question 20.
ക്യാബിനറ്റ് മിഷനിലെ അംഗങ്ങളെ പട്ടികപ്പെടു ത്തുക.
Answer:
- സ്റ്റാഫോർഡ് ക്രിസ്റ്റ്
- പത്തിക് ലോറൻസ്
- എ.വി. അലക്സാണ്ടർ
Question 21.
തന്നിട്ടുള്ളതിൽ നിന്നും ശരിയുത്തരം തിരഞ്ഞ ടുത്തെഴുതുക.
i) റം കലാപത്തിന് നേതൃത്വം നൽകിയതാര്?
A) മോത്തിലാൽ നെഹ്റു
B) സി. ആർ. ദാസ്
C) ഡോ. സത്യപാൽ
D) അല്ലൂരി സീതാരാമരാജ
Answer:
D) അല്ലൂരി സീതാരാമരാജ
ii) അവധ് കിസാൻ സഭ രൂപീകരിക്കാൻ നേതൃത്വം നൽകിയതാര്?
A) ജവഹർലാൽ നെഹ്റു
B) സി. ആർ. ദാസ്
C) മോത്തിലാൽ നെഹ്റു
D) മഹാത്മാഗാന്ധി
Answer:
A) ജവഹർലാൽ നെഹ്റു
iii) ബർദോളിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയതാര്?
A) സി. ആർ. ദാസ്
B) രാജ്കുമാർ ശുക്ല
C) മോത്തിലാൽ നെഹ്റു
D) സർദാർ വല്ലഭായ് പട്ടേൽ
Answer:
D) സർദാർ വല്ലഭായ് പട്ടേൽ
iv) 1929-ലെ ലാഹോർ കോൺഗ്രസ് വാർഷിക സമ്മേളനത്തിന്റെ അധ്യക്ഷൻ.
A) മോത്തിലാൽ നെഹ്റു
B) ജവഹർലാൽ നെഹ്റു
C) സി. ആർ. ദാസ്
D) മഹാത്മാഗാന്ധി
Answer:
B) ജവഹർലാൽ നെഹ്റു
Question 22.
സൈമൺ കമ്മീഷനെ ഇന്ത്യാക്കാർ ബഹിഷ്ക രിച്ചതെന്തുകൊണ്ട്?
Answer:
ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാ പരി ഷ് കാരങ്ങളെപ്പറ്റി നിർദ്ദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷനായിരുന്നു സർ ജോൺ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ. കമ്മീഷനിലെ ഏഴ് അംഗങ്ങളും ബ്രിട്ടീ ഷുകാരായിരുന്നു. ഇക്കാരണത്താൽ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാർട്ടികളും തീരുമാനിച്ചു. കമ്മീ ഷൻ ഇന്ത്യയിൽ എത്തിയ ദിവസം (1928 ഫെബ്രു വരി 3) രാജ്യത്തുടനീളം ഹർത്താൽ ആചരിച്ചു. ‘സൈമൺ തിരിച്ചുപോവുക’ എന്ന മുദ്രാവാക്യം ഇന്ത്യൻ തെരുവുകളിൽ മുഴങ്ങി. ലാഹോറിൽ സമ രക്കാർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ പരി ക്കേറ്റ ലാലാ ലജ്പത്റായ് പിന്നീട് മരണപ്പെട്ടു.
![]()
Question 23.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കർഷ കരും തൊഴിലാളികളും ശക്തമായ പ്രതിഷേധ സമ രങ്ങൾ നടത്തി. പ്രസ്താവന സമർത്ഥിക്കുക.
Answer:
കർഷകർ നേരിട്ട പ്രയാസങ്ങൾ
- അമിതമായ നികുതി
- ജന്മിമാരുടെ ചൂഷണം
- കുടിയൊഴിപ്പിക്കൽ
1920കളിൽ കിസാൻ സഭകൾ രൂപീകരിച്ച് കർഷകർ സംഘടിച്ച് തുടങ്ങി. അക്കാലത്ത് അവധ് മേഖലയിൽ നടന്ന കർഷക മുന്നേറ്റം ‘ഐക്യപ്രസ്ഥാനം’ എന്നറിയപ്പെടുന്നു. 1936-ൽ ‘അഖിലേന്ത്യ കിസാൻ സഭ’ രൂപീകരിച്ചത് കർഷകപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1940കളിൽ നടന്ന കർഷക സമരങ്ങൾ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് സഹായിച്ച പ്രധാന ഘടകമായിരുന്നു. പിൽക്കാല കർഷക സമരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബംഗാളിലെ തേഭാഗ സമരം, ആന്ധ്രയിലെ തെലങ്കാന സമരം തുടങ്ങിയവ.
തൊഴിലാളികൾ നേരിട്ട പ്രധാന പ്രശ്നങ്ങൾ
- കുറഞ്ഞ കൂലി
- കൂടുതൽ ജോലി സമയം
- സ്ത്രീ, ബാലതൊഴിലാളികൽ നേരിട്ട ചൂഷണ
Question 24.
ജാലിയൻവാലാബാഗ് കൂട്ടുക്കൊലയുടെ പശ്ചാ അത്തലം വിശദമാക്കുക.
Answer:
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താ നായി ബ്രിട്ടീഷ് ഭരണകൂടം 1919-ൽ റൗലറ്റ് നിയമം നടപ്പിലാക്കി.
- പൗരാവകാശങ്ങളെ തടയുന്ന ഈ നിയമത്തി നെതിരെ പഞ്ചാബ്, ലാഹോർ എന്നിവിടങ്ങ ളിൽ സമരം ശക്തമായി.
- പഞ്ചാബിലെ ജനകീയ നേതാക്കളായ ഡോ. സത്യപാൽ, ഡോ. സെയ്ഫുദ്ദീൻ കിച്ച എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
- നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ 1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻ വാലാബാഗ് മൈതാനത്ത് നടന്ന പൊതുയോഗ ത്തിൽ എത്തിയവർക്കു നേരെ സൈനിക ഉദ്യോഗസ്ഥനായ ജനറൽ റെജിനാൾഡ് ഡയ റിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിവെയ്പ് നടത്തി.
- ഒരൊറ്റ പ്രവേശനകവാടം മാത്രമേ മൈതാന ത്തിന് ഉണ്ടായിരുന്നുള്ളൂ.
- മുന്നറിയിപ്പ് നൽകാതെയായിരുന്നു വെടി വെയ്പ് നടന്നത്.
- പത്തുമിനിട്ട് നേരം തുടർന്ന് വെടിവെയ്പിൽ സർക്കാർ രേഖ പ്രകാരം 379 പേർ കൊല്ല പ്പെട്ടു.
- എന്നാൽ യഥാർത്ഥത്തിൽ കൊല്ലപ്പെട്ടവർ ഇതിലും വളരെ കൂടുതലായിരുന്നു.
- ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.
- ജാലിയൻവാലാബാഗ് ഉൾപ്പെടെയുള്ള സംഭ വങ്ങളെപ്പറ്റി അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷനായിരുന്നു. ഹണ്ടർ കമ്മീഷൻ.
Question 25.
നിസ്സഹകരണ സമരത്തിന്റെ പ്രാധാന്യം വിശക ലനം ചെയ്യുക
Answer:
ഖിലാഫത്ത് കമ്മിറ്റിയുടേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ അക്രമരഹിത മായ ഒരു നിസ്സഹകരണസമരം ആരംഭിച്ചു.
ചുവടെ പറയുന്നവയായിരുന്നു നിസ്സഹകരണ സമരത്തിന്റെ രീതികൾ.
- ബ്രിട്ടീഷ് ഭരണകൂടം നൽകിയ പദവികൾ തിരിച്ചു നൽകുക.
- സർക്കാർ ഉദ്യോഗങ്ങൾ രാജി വയ്ക്കുക.
- അഭിഭാഷകർ കോടതികൾ ബഹിഷ്കരിക്കുക.
- വിദ്യാർത്ഥികൾ ബ്രിട്ടീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക.
- വിദേശവസ്തുക്കൾ ബഹിഷ്ക്കരിക്കുക.
- നിയമനിർമ്മാണ സഭകൾ ബഹിഷ്കരിക്കുക.
- സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്തുക, സ്വദേശി വസ്തുക്കൾ ഉപയോഗിക്കുക, ഖാദി പ്രചരിപ്പി ക്കുക, ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.

Question 26.
ലാഹോർ സമ്മേളനത്തിന്റെ പ്രാധാന്യം വ്യക്ത മാക്കുക.
Answer:
- 1929 ഡിസംബറിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നത്.
- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ലാഹോർ സമ്മേളനം പല കാരണങ്ങൾ കൊണ്ടും സുപ ധാനമായിരുന്നു.
- കോൺഗ്രസ് ആദ്യമായി പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു. (പൂർണസ്വരാജ്)
- ഇതിനായി ബഹുജനസമരം ആരംഭിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി. (സിവിൽ നിയമ ലംഘന സമരം)
- ത്രിവർണ്ണ പതാക സ്വീകരിച്ചു.
Question 27.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| a. ഭഗത്സിംഗ് | i. സത്താറ |
| b. സൂര്യസെൻ | ii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി |
| c. ജയപ്രകാശ് നാരായൺ | iii. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ |
| d. നാനാ പാട്ടിൽ | iv. ചിറ്റഗോങ്ങ് ആയുധപ്പുര |
Answer:
| A | B |
| a. ഭഗത്സിംഗ് | i. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ |
| b. സൂര്യസെൻ | ii. ചിറ്റഗോങ്ങ് ആയുധപ്പുര |
| c. ജയപ്രകാശ് നാരായൺ | iii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി |
| d. നാനാ പാട്ടിൽ | iv. സത്താറ |
![]()
Question 28.
നിയമലംഘന സമരത്തിന് എത്രമാത്രം ജനപങ്കാ ളിത്തം ഉണ്ടായിരുന്നു എന്ന് പരിശോധിക്കുക.
Answer:
നിയമലംഘന സമരത്തിന് ജനപങ്കാളിത്തം
കർഷകർ: സർക്കാരിന് നികുതി നൽകാതെയും ജന്മിമാർക്ക് പാട്ടത്തുക നൽകാതെയും സമര ത്തിൽ പങ്കാളികളായി.
തൊഴിലാളികൾ: റെയിൽവെ, തുറമുഖം, ഖനി എന്നിവയിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ഷോലാപ്പൂരിൽ (മഹാരാഷ്ട്ര) തൊഴി ലാളികൾ നടത്തിയ സമരം അക്രമത്തിൽ കലാശിച്ചു.
ഗോത്രജനത: വനനിയമങ്ങൾ ലംഘിച്ച് കാടു കളിൽ കയറി വിഭവങ്ങൾ ശേഖരിച്ചു.
സ്ത്രീകൾ ഉപ്പുനിർമ്മാണം, വിദേശ വസ്തുക്കൾ വിൽക്കുന്ന കടകൾ പിക്കറ്റ് ചെയ്യൽ തുടങ്ങിയ സമരപരിപാടികളിൽ സജീവമായി പങ്കെടുത്തു.
കച്ചവടക്കാരും വ്യവസായികളും: ഇറക്കു മതി ചെയ്ത ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും തയ്യാറായില്ല.
Question 29.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പശ്ചാത്തലം വിശദമാക്കുക.
Answer:
- വിദ്യാർത്ഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവർ സമരത്തെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി.
- പോസ്റ്റോഫീസുകൾ, കമ്പിത്തപാൽ ഓഫീസുകൾ, റെയിൽവെസ്റ്റേഷനുകൾ എന്നിവ ആക്രമിക്കപ്പെട്ടു.
- ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങി യവർ ഒളിവിൽ നിന്ന് സമരം നയിച്ചു.
- ബോംബെ നഗരത്തിൽ നിന്ന് രഹസ്യമായി സംപ്രേഷണം ചെയ്ത് ‘കോൺഗ്രസ്, റേഡിയോ’ വഴി നേതാക്കന്മാർ സമരക്കാരോട് സംസാരിച്ചു.
- സമരം പലയിടത്തും അക്രമത്തിലേക്ക് എത്തി.
- ചില പ്രദേശങ്ങൾ ബ്രിട്ടീഷുദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.
- അവിടങ്ങളിൽ താൽക്കാലിക ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടു.
- സ്വാതന്ത്ര്യം അടിയന്തിര ലക്ഷ്യമായി മാറ്റി.
- അധികാരക്കൈമാറ്റം അനിവാര്യമായി.