SSLC Malayalam Adisthana Padavali Model Question Paper Set 4

Reviewing solved SSLC Malayalam Question Paper Adisthana Padavali Set 4 helps in understanding answer patterns.

Class 10 Malayalam Adisthana Padavali Model Question Paper Set 4

Max Score : 40
Time : 1 ½ hrs.

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം

Question 1.
നവ സമൂഹ സൃഷ്ടിക്ക് അത്യാവശ്യമായ ഘടകം ഏതാണ്?
a) യുക്തി രാഹിത്യം
b) വിജ്ഞാനോൽപ്പാദനവും പ്രസാരണവും
c) അന്യഭാഷകളുടെ പരിപോഷണം
d) മാതൃഭാഷയോടുള്ള വിധേയത്വമില്ലായ്മ
Answer:
b) വിജ്ഞാനോൽപ്പാദനവും പ്രസാരണവും

Question 2.
വായ, മുഖം എന്നിങ്ങനെ രണ്ടർത്ഥം കൽപ്പിക്കാവുന്ന വാക്ക് ഏത്?
a) വേദം
b) പാടവം
c) പക്രം
d) വകാ
Answer:
c) പക്രം

Kerala Syllabus Class 10 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 3.
1 സമൂഹം – സാമൂഹികം
2. വിജ്ഞാനം – വൈജ്ഞാനികം
3. സന്നിധി – സന്നിധം
4. സമ്പത്ത് – സമ്പാദ്യം

തന്നിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുത്ത് എഴുതുക
a) 1 ഉം 3 ഉം ശരി
b) 2 ഉം 4 ഉം ശരി
c) 1 ഉം 2 ഉം ശരി
d) 1 ഉം 4 ഉം ശരി
Answer:
c) 1 ഉം 2 ഉം ശരി

Question 4.
സജാതീയം എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദം കണ്ടെത്തുക.
a) സ്വജാതീയം
b) വിജാതീയം
c) ജാതീയം
d) അജാതീയം
Answer:
b) വിജാതീയം

അഞ്ചു മുതൽ ഏഴ് വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു:
“ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ…
ഫിസയുടെ ഏതു ഗുണമാണ് ഈ വാക്കുകളിൽ തെളിയുന്നത്?
Answer:
സ്ത്രീയുടെ തട്ടകം അടുക്കളയാണെന്നും, അടുപ്പത്തെ പണിയാണ് അവളുടെ മുഖ്യ ഉത്തരവാദിത്വമെന്നും ധരിച്ച് ജീവിക്കുന്ന ബന്ധുവർഗ്ഗത്തോടുള്ള തുറന്ന പോരാണ് യഥാർത്ഥത്തിൽ ഫിസ് നടത്തുന്നത്. പക്ഷെ അവൾ തന്റെ കർത്തവ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴിയായല്ല കലയെ കാണുന്നതെന്നു മനസിലാക്കിക്കാനും ശ്രമിക്കുന്നുണ്ട് അതാണ് ഈ വാക്കുകളിലൂടെ ഫിസ് തെളിയിക്കാൻ ശ്രമിക്കുന്നത്.

Question 6.
“ഏഴു മലകൾ ചാടിയിട്ടും.
ഏഴു പുഴകൾ കടന്നിട്ടും
ഏട്ടക്കൂരി തിരിച്ചിറങ്ങി.
ഊത്തക്കാലത്തും രക്ഷയില്ല.
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ അതി ജീവനത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണ മാണോ കാവ്യഭാഗത്തുള്ളത്? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഏട്ടക്കൂരി എന്ന സങ്കൽപ്പം കവിതയിൽ ആദിവാസിയെ പ്രതിനിധാനം ചെയ്യുന്ന ഒരു ബിംബമാണ്. കാലാ കാലങ്ങളായി മുഖ്യധാരയിലേക്ക് വരാൻ കിണഞ്ഞുപരിശ്രമിക്കുന്നവരാണ് ആദിവാസികൾ. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മുതലായ മേഖലകളിൽ പുരോഗമനത്തിന്റെ പടവുകൾ കേറാൻ അവർ കഴിവതും ശ്രമിക്കുന്നു. ഭക്ഷണം, വസ്ത്രം, ഭാഷ മുതലായ കാര്യത്തിൽ നാട്ടിലെ ജനങ്ങളുടേതുമായി ഒത്തുപോകാൻ ആദിവാസികൾക്ക് ആഗ്രഹമുണ്ട്.

പക്ഷേ എത്ര പരിഷ്കരണപ്രസ്ഥാനങ്ങളും, പുനരധിവാസക്രമങ്ങളും, കടന്നുപോയിട്ടും, ആദിവാസികൾക്ക് പഴയനിലയിൽ നിന്നും ഗണ്യമായ പുരോഗതിയൊന്നും ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിജീവനത്തിനായി അതികഠിനമായി അധ്വാനിക്കുന്നവരാണ് ഇന്നത്തെ ഗോത്രവർഗ്ഗക്കാർ. പക്ഷേ ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്ന അവസ്ഥയാണ് അവരുടേത്. ഇത്തരമൊരു ദയനീയാവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ പുതിയ ക്ഷേമപദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിയണം.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 7.
A) കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കാൽ തരിച്ചുപോയി… (കാത്തിരുന്ന്…) ഗാനത്തിൽ നായകന്റെ കാത്തിരുപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ?
Answer:
നായികയെ കാണാനുള്ള നായകന്റെ കാത്തിരിപ്പും ഉത്ക്കണ്ഠയും ഗാനത്തിൽ ഭംഗിയായി ആവിഷ്ക്കരിച്ചിട്ടുണ്ട്. താമരപ്പൂങ്കാവനത്തിൽ താമസിക്കുന്ന നായികയെ കാത്തിരുന്ന് കാത്തിരുന്ന് അയാളുടെ കാൽ തരിച്ച് പോയതായി നായകൻ പറയുന്നു. കണ്മണിയായ അവളെ കാണാൻ അയാളുടെ കണ്ണുകൾ കൊതിച്ചുകൊതിച്ചിരിക്കുകയാണ്.

അല്ലെങ്കിൽ
B)അതേ, വാരിക്കൂട്ടാൻ മറന്നുപോയവർ. വിതയ് ക്കാൻ മണ്ണില്ലാത്തവർ, എന്നിട്ടും വിശക്കുന്നു. ഇവിടെ കിളികളുടെ അവസ്ഥ എന്തിനെ സൂചിപ്പിക്കുന്നു?
Answer:
വിശപ്പിന് മുൻകൂട്ടിയൊന്നും കരുതി വയ്ക്കാൻ കിളികൾക്ക് കഴിഞ്ഞിരുന്നില്ല. അവർ ഒന്നും വാരിക്കൂട്ടി വച്ചിട്ടില്ല. അവർക്ക് വിതയ്ക്കാൻ മണ്ണില്ല. പക്ഷേ വിശപ്പ്, അതിൽ നിന്നും മോചനം നേടാൻ അവർക്ക് കഴിയുന്നില്ല. മണ്ണും ആവാസസ്ഥാനങ്ങളും നഷ്ടപ്പെട്ട അവർ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രധിനിധികളാണ്.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
“എങ്ങാനുമുണ്ടോ വെട്ടം? ചുറ്റുമീയുൾനാട്ടിലെൻ
ചങ്ങാതിമാർതൻ ഗേഹമിപ്പോഴുമിരുട്ടിൽത്താൻ.
– (വിഷുക്കണി)

“വീടെന്ന് പറഞ്ഞുകൂടാ, ചാളയാണ്. ഒരു മണ്ണ ണ്ണവിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുട ങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്ക് കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇന്ത അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറു കാളാൻ തുടങ്ങു മ്പോൾ ജന്മിമാരുടെ വീടുകളിലേക്ക് പോകും അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്ത് പോലുമല്ല. തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ച് തരും.
– എതിര് (എം. കുഞ്ഞാമൻ)

കവിതയിൽ അവതരിപ്പിക്കുന്ന ഇരുട്ടും എം. കുഞ്ഞാ മന്റെ അനുഭവവിവരണത്തിലെ ഇരുട്ടും നൽകുന്ന സൂചനകൾ താരതമ്യം ചെയ്ത് കുറിപ്പെഴുതുക.
Answer:
ഉൾനാട്ടിലെ ചങ്ങാതിമാരുടെ വീടുകളെല്ലാം എപ്പോഴും ഇരുട്ടിൽ തന്നെയാണെന്നും, എവിടെയെങ്കിലും വെളിച്ചം കാണാനുണ്ടോ എന്നും കവി അന്വേഷിക്കുന്നുണ്ട്. വറുതികളുടെയും കഷ്ടപ്പാടുകളുടെയും, ചൂഷണങ്ങളുടെയും മറ്റും ഇരുട്ടിൽ എന്നും മുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സമൂഹത്തിലെ വലിയൊരു വിഭാഗം. അവർക്ക് ആശ്വാസത്തിന്റെ പ്രകാശം നൽകാൻ ആരും ശ്രമിക്കുന്നില്ല.

കാലം പുരോഗമിച്ചിട്ടും ഇത്തരം അസമത്വങ്ങൾ നിലനിൽക്കുന്നതിൽ ദുഖിതനാണ് കവി. എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇരുട്ട് വിളക്ക് നഷ്ടപ്പെടുമ്പോഴുള്ള ഇരുളാണ്.പക്ഷേ ലോകം മുഴുവൻ ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയുന്ന ഇരുട്ട് വെറും വെളിച്ചമില്ലായ്മയല്ല. അതും അസമത്വത്തിന്റെ, ദാരിദ്ര്യത്തിന്റെ ഇരുട്ട് തന്നെയാണ്. വിശക്കുമ്പോൾ സമ്പന്ന വർഗ്ഗത്തെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രന്റെ ഉള്ളിലുള്ള ഇരുട്ടാണ്. നല്ല പാത്രത്തിൽ ഭക്ഷണം പകർന്ന് കൊടുക്കാതെ വീട്ട് മുറ്റവും കഴിഞ്ഞ് തൊടിയിൽ മണ്ണ് കുഴിച്ച് ആ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പുന്ന ജന്മിയുടെ ഉളളിലുളള ഇരുട്ടാണത്.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 9.
സിനിമാ നാടകഗാനങ്ങളിലെ വരികളുടെ രൂപഭംഗി പാട്ടിന്റെ ആസ്വാദ്യതയെ സ്വാധീനിക്കാറുണ്ട്. ഈ അഭിപ്രായം വിലയിരുത്തി കുറിപ്പെഴുതുക.
Answer:
സിനിമാ നാടകഗാനങ്ങൾ വിലയിരുത്തുമ്പോൾ കവിതയെ വിലയിരുത്തുന്ന മാനദണ്ഡങ്ങൾ ഉപയോഗിക്കാറില്ല. കവിതയും സിനിമാഗാനവും തമ്മിൽ വലിയ ബന്ധമുണ്ടാകണമെന്നില്ല. എന്നാൽ മനോഹരമായ കവിതകളായി ചില സിനിമപ്പാട്ടുകൾ മാറിയിട്ടുമുണ്ട്. പാട്ടിന് അർത്ഥഭംഗിയെക്കാൾ രൂപഭംഗിക്കാണ് രചയിതാക്കൾ പ്രാധാന്യം കൊടുക്കാറ്. പാട്ട് ഹൃദ്യമാക്കാൻ സംഗീതത്തിന്റെ അകമ്പടി വേണമല്ലോ. സംഗീത ഭംഗിക്ക് ഏറെ ആവശ്യമാണ് വരികളുടെ രൂപഭംഗി. സംഗീത സംവിധായകൻ നൽകുന്ന രൂപത്തിനും താളത്തിനുമനുസരിച്ച് പാട്ടെഴുതുന്ന പുതിയ പ്രവണതയുമുണ്ട്.

നമ്മുടെ പാഠ്യഭാഗമായ പാട്ടിലെ വരികൾക്കെല്ലാം രൂപഭംഗിയുണ്ട്. അക്ഷരങ്ങളുടെയും പദങ്ങളുടെയും മറ്റും ആവർത്തനം കൊണ്ടാണ് പാട്ടെഴുത്തുകാർ വരികൾക്ക് രൂപഭംഗി നൽകുന്നത്. ആദ്യാക്ഷരങ്ങളു ടെയും അന്ത്യാക്ഷരങ്ങളുടെയും ആവർത്തനം, ചില വ്യഞ്ജനാക്ഷരങ്ങളുടെ തുടരെത്തുടരെയുള്ള ആവർത്തനം, തുടങ്ങിയ മാർഗങ്ങളിലൂടെയാണ് വരികളുടെ രൂപഭംഗി ഉറപ്പാക്കുന്നത്.

താമസിക്കുന്നോളെ, പങ്ക് റങ്കുള്ളോളെ, പൂത്തുനിൽക്കുന്നോളെ, കൊതിച്ചു പോയി, തരിച്ചു പോയി, മുതലായ പദാവർത്തനങ്ങളാണ് ഈ പാട്ടിനെ മനോഹരവും ജനപ്രിയവുമാക്കുന്നത്. ആധുനിക ഘട്ടത്തിലും ഒരു മധുരമായ ഗൃഹാതുരത്വം ഉണർത്താൻ ആ പാട്ടിന് കഴിയും

Question 10.
ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മഴ പെയ്തു തീർന്നിരിക്കുന്നു. ആകാശത്ത് ഒരു മഴവില്ല് വിരിഞ്ഞു നിൽക്കുന്നു. അത് കണ്ടപ്പോൾ രഘുവിന്റെ മനസ്സ് പെട്ടെന്ന് ബാല്യത്തിലേക്ക് ഓടി. ചെറുപ്പത്തിൽ അവൻ കൂട്ടുകാരുമായി മഴയിൽ കുളിച്ചും ചെളിക്കുളം ചാടിയും കളിച്ചിരുന്നത് ഓർമ്മയായി. അന്ന് ലോകം ചെറുതായിരുന്നു ഒരു ചെറുവീട്, ഒരു പാതി ചുട്ട വിളക്കു, അച്ഛന്റെ മൃദുസ്മിതം, അമ്മയുടെ വിളി.

ഇപ്പോൾ എല്ലാം മാറി. നഗരത്തിലെ ഫ്ളാറ്റ് ജീവിത ത്തിൽ മഴവില്ല് കാണാൻ പോലും സമയം ഇല്ല. ജീവിതം ഇത്രയും വേഗത്തിൽ ഓടിപ്പോകുമ്പോൾ, നിമിഷത്തിന്റെ സൗന്ദര്യം കാണാൻ കണ്ണുകൾ തന്നെ മങ്ങിയിരിക്കുന്നു.

മഴവില്ല് ഇന്നും അതേ പോലെ ആകാശത്തിൽ വിരി യുമ്പോൾ, മനുഷ്യർ അതിന്റെ നിറങ്ങളിൽ നിന്ന് അകന്നിരിക്കുന്നു. രഘു അതിനെ നോക്കി ചിരിച്ചു.

അവന് മനസ്സിലായി ബാല്യം പോകുമെങ്കിലും, അതിന്റെ നിറങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ലെന്ന്. ജീവിതത്തിന്റെ വറ്റിപ്പോകുന്ന വഴികളിൽ എവിടെയോ, ആ മഴവില്ല് ഇന്നും നമ്മെ വിളിച്ചു കൊണ്ടിരിക്കുന്നു “നിമിഷം നിൽക്കൂ, ഈ സൗന്ദര്യം കാണൂ” എന്നു പറഞ്ഞ്

ചോദ്യങ്ങൾ
1. രഘുവിനെ മഴവില്ല് എന്ന് ഓർമ്മപ്പെടുത്തി?
2. കഥയിൽ പഴയ കാല ജീവിതവും ഇന്നത്തെ നഗരജീവിതവും തമ്മിലുള്ള വ്യത്യാസം എന്താണ്?
3. “ജീവിതത്തിന്റെ വറ്റിപ്പോകുന്ന വഴികളിൽ എവിടെയോ, ആ മഴവില്ല് ഇന്നും നമ്മെ വിളിച്ചുകൊണ്ടി രിക്കുന്നു – ഈ വരിയിലൂടെ എഴുത്തുകാരൻ പറയുന്നത് എന്താണ്?
Answer:
1. മഴവില്ല് കണ്ടപ്പോൾ രഘുവിന് തന്റെ ബാല്യകാല ഓർമ്മകൾ മനസ്സിലേക്ക് വന്നു.

2. പഴയ കാലത്ത് രഘുവിന്റെ ജീവിതം പ്രകൃതിയോട് ചേർന്ന്, ലാളിത്യവും സ്നേഹവും നിറഞ്ഞതുമായ ബാല്യമാണ്. എന്നാൽ ഇന്നത്തെ നഗരജീവിതം വേഗത്തിൽ ഓടുന്ന, തിരക്കുകൾ നിറഞ്ഞ, പ്രകൃതിയുടെ സൗന്ദര്യം പോലും കാണാൻ സമയം ഇല്ലാത്ത യാഥാർത്ഥ്യമാണ്. ഓർമ്മകളിൽ മാത്രമാണ് പലരും ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്.

3. ഈ വരി മനുഷ്യൻ ജീവിതത്തിന്റെ തിരക്കിലും സമ്മർദ്ദങ്ങളിലും മുങ്ങിപ്പോകുമ്പോഴും പ്രകൃതിയുടെ സൗന്ദര്യവും ബാല്യത്തിന്റെ നിർമ്മല നിമിഷങ്ങളും ഇന്നും നമ്മെ ഓർത്തു വിളിക്കുകയാണ് എന്നാണ് പറയുന്നത്.

മനുഷ്യർ സമയം കിട്ടാതെ മുന്നോട്ട് ഓടുമ്പോഴും, മഴവില്ല് പോലുള്ള ചെറിയ അത്ഭുതങ്ങൾ നമ്മെ ഒരു നിമിഷം നിൽക്കാൻ, ജീവിതത്തിന്റെ സൗന്ദര്യം കാണാൻ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയാണ് പലപ്പോഴും നമ്മുടെ ഓരോ ചെയ്തികളെയും ഓർമ്മകളിലൂടെ പ്രതിഫലിപ്പിക്കുന്നതും പുനർവിചിന്തനം ചെയ്യിപ്പിക്കുന്നതും.

Kerala Syllabus Class 10 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 11.
A) “ഏറ്റവും ചെറിയ ഒരണു (ആറ്റം) അതിന്റെ ശക്തി ജ്വലിപ്പിക്കാൻ തുടങ്ങിയാൽ ലോകത്തെ മുഴുവൻ അമ്പരപ്പിക്കും. പ്രസ്താവനയെ സാധൂകരിക്കുന്ന എന്തെല്ലാം സംഭവങ്ങളാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പാഠഭാഗത്ത് വിവരിച്ചിട്ടുള്ളത്? വിലയിരുത്തുക.
Answer:
വി.ടി ഭട്ടതിരിപ്പാടിനെയാണ് ഇവിടെ ലേഖകൻ ഏറ്റവും ചെറിയ ഒരണു എന്ന് വിശേഷിപ്പിച്ചിട്ടുളളത്. അമ്പരപ്പിക്കുന്ന പ്രാഭവമോ, ഗാംഭീര്യമോ, അസാധാരണത്വമോ, ഒന്നുമില്ലാത്ത കറുത്ത് കുറുകിയ ഒരു മനുഷ്യനായിരുന്നു വി.ടി ഭട്ടതിരിപ്പാട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം അസാധാരണമായിരുന്നു.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും നൂറ്റാണ്ടുകളായി മുഴുകി കിടന്നിരുന്ന നമ്പൂതിരി സമുദായത്തെ അടി മുടി പിടിച്ചുലയ്ക്കാൻ വി.ടി – ക്ക് കഴിഞ്ഞു. പ്രധാനമായും ഈ മാറ്റത്തിന് അദ്ദേഹം ഉപയോഗിച്ചത് അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകത്തിന്റെ രചനയും അവതരണവുമായിരുന്നു. വിദ്യാഭ്യാസത്തിനവകാശമില്ലാതെ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ ഞെരുങ്ങിയിരുന്ന അന്തർജനങ്ങൾക്ക് മാറി ചിന്തിക്കാൻ അവസരമൊരുക്കിയത് ഈ നാടകമാണ്.

പരമ്പരാഗതമായ രീതിയിലുള്ള ഓത്തു ചൊല്ലൽ മാത്രം വിദ്യാഭ്യാസമായുണ്ടായിരുന്ന പുരുഷന്മാർ, ആധുനിക വിദ്യാഭ്യാസത്തിന് തയ്യാറായത് ഈ നാടകം കാരണമായിരുന്നു. മാത്രവുമല്ല, മൂത്ത പുത്രനെപ്പോലെ തന്നെ ഇളയ പുത്രന്മാർക്കും, വേളി കഴിക്കാനുളള അവസരം പ്രദാനം ചെയ്തതും “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് രംഗപ്രവേശം ചെയ്ത ശേഷമാണ്. അടുക്കളയുടെ കാരാഗൃഹത്തിൽ നിന്നും പുറം ലോകങ്ങളുടെ വിശാലത യിലേക്ക് ചേക്കേറാൻ, പുരുഷന്മാരോടൊപ്പം പ്രവർത്തിക്കാൻ, സ്ത്രീകൾക്ക് അവസരമുണ്ടാക്കിയതും ഈ നാടകം അരങ്ങേറിയ ശേഷമാണ്.

അല്ലെങ്കിൽ
B) കേരളീയ നവോത്ഥാനം ഉയർത്തിപ്പിടിച്ചിരുന്ന ആശയങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ വന്ന പരിണാമ ങ്ങളെക്കുറിച്ച് ലേഖകൻ സൂചിപ്പിക്കുന്നതെങ്ങനെ? അദ്ദേഹത്തിന്റെ  അഭിപ്രായങ്ങളോട് നിങ്ങൾ യോജി ക്കുന്നുണ്ടോ? കുറിപ്പെഴുതുക. ചുവടെ നൽകിയ സൂചനകൾ ഉൾപ്പെടുത്തണം.
(കേരളീയ നവോത്ഥാന ആശയങ്ങൾ, കാലിക മായ മാറ്റം, ലേഖകന്റെ അഭിപ്രായം നിങ്ങളുടെ അഭിപ്രായം)
Answer:
സ്വാതന്ത്യപൂർവഘട്ടത്തിലെ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്നാൽ സ്വാതന്ത്ര്യ ലബ്ധിയോടെ കേരളത്തിലരങ്ങേറിയ പരിഷ്കരണ പ്രസ്ഥാനങ്ങൾ നിരാശയും അന്ധതയും ബാധിച്ച ജനങ്ങളിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കി.

ജാതിമദിരാന്ധരായ ജനങ്ങൾ തമ്മിലടിച്ച് നശിക്കുന്ന അവസ്ഥയിൽ നിന്നും മതനിരപേക്ഷതയുടെയും സാമൂഹികനീതിയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിലേക്ക് ജനതയെ നയിക്കാൻ ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് മുതലായ നവോത്ഥാന നായകർക്ക് കഴിഞ്ഞു. പിന്നീട് ശാസ്ത്രബോധവും യുക്തിചിന്തയും വർദ്ധിച്ചപ്പോൾ ആധുനിക ജീവിതത്തിലേക്ക് കേരളം മുന്നേറി. എന്നാൽ പുതിയ കാലഘട്ടത്തിൽ ഇത്തരം മൂല്യങ്ങളെല്ലാം കാലഹരണപ്പെട്ടു പോയി.

ഇന്ന് യുക്തിരാഹിത്യവും അശാസ്ത്രീയതകളും സമൂഹജീവിതത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. മതനിരപേക്ഷതയും സാമൂഹിക നീതിയും ജനാധിപത്യവും വെല്ലുവിളികൾ നേരിടുകയുമാണ്. ഇക്കാര്യമാണ് ലേഖകൻ ചൂണ്ടിക്കാട്ടുന്നത്. ലേഖകൻ പറയുന്ന ഇത്തരം കാര്യങ്ങളോട് പൂർണമായും യോജിക്കുകയാണ്. പണ്ടുകാലത്ത് നിലനിന്നിരുന്ന അയിത്തവും,തൊട്ടു കൂടായ്മയും, തീണ്ടലും മറ്റും ഇന്ന് അതേപേരിൽ  നിലനിൽക്കുന്നില്ലായിരിക്കാം.

പക്ഷേ ജാതി ചിന്തയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അസഹിഷ്ണുതയും വിവേചനവുമൊക്കെ ഇന്നും നിലനിൽക്കുന്നുണ്ട്. സാമൂഹിക സ്ഥിതിസമത്വത്തിന്റെ കാര്യവും ഇന്ന് പരുങ്ങലിലാണ്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും അതിന്റെ ഏറ്റവും ശുദ്ധമായ രീതിയിലല്ല ഇന്ന് നിലനിൽക്കുന്നത്. സ്വാർഥതയും, അഹന്തയും തൻപ്രമാണിത്തവും മറ്റും ഇന്നും നിലനിൽക്കുന്നുണ്ട്.

ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം)

Question 12.
A. “അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യം
അമ്മയെത്തന്നെ വിളിച്ചകുഞ്ഞേ,
മറ്റൊരു മാതാവുകൂടിയുണ്ടെന്മക
നൂറ്റവാത്സല്യമോടോമനിക്കാൻ
ഈയമ്മ നാൾ തോറും ലാളിച്ചു നിന്മണി
വായിലൊഴുക്കുന്നു പാലും തേനും
ആ നിജഭാഷയാമമ്മയോ മാധുര്യ
മാർന്ന സൂക്തങ്ങളെ തുകിടുന്നു
നേരോർത്താലിപ്പുര ഭാഷാ വ് യവഹാരം
ചോറുവിൽക്കുന്നിടത്തുണ്ണല്. എന്നുടെ ഭാഷതാനെൻ
തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി
(തറവാട്ടമ്മ – വള്ളത്തോൾ)

വള്ളത്തോളിന്റെ തറവാട്ടമ്മ’ എന്ന കവിതയിലും മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ചാണ് പറയു ന്നത്. തന്നിരിക്കുന്ന വരികളും പാഠഭാഗവും വിലയിരുത്തി മാതൃഭാഷാ ദിനത്തിൽ അവതരിപ്പിക്കാനുള്ള ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ, പ്രിയപ്പെട്ട കൂട്ടുകാരേ,
ഇന്ന് ലോകമാതൃഭാഷാ ദിനമാണല്ലോ മാതാവും മാത്യഭാഷയും ഒരുപോലെയാണെന്ന് പറയാറുണ്ട്. അതു കൊണ്ടുതന്നെ ഇവിടെ ഞാൻ സംസാരിക്കുവാൻ പോ കുന്നത് ലോകമാതൃഭാഷാദിനത്തെക്കുറിച്ചാണ് എല്ലാവർഷവും ഫെബ്രുവരി 21ന് ആണ് ലോകമാതൃഭാഷാദിനം ആചാരിക്കാറുള്ളത്.

മാതൃഭാഷയുടെ പ്രാധാന്യം, ഭാഷാപരമായ വൈവിധ്യം, ബഹുഭാഷാവിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യാണ് ലോകമാത്യഭാഷാദിനം ആചരിക്കുന്നത്. ബംഗ്ലാദേശിലാണ് ഈ പ്രസ്ഥാനം ഉടലെടുക്കുന്നത്. 1999 ൽ യുനെസ്കോ ഈ ദിനം അംഗീകരിക്കുകയും 2000 മുതൽ ഇത് ലോകമെമ്പാടും ആചരിച്ചു വരികയും ചെയ്യുന്നു.

ലോകത്തിലെ ഭാഷാവൈവിധ്യം സംരക്ഷിക്കുക എന്നതാണ് മാതൃഭാഷാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം ലോകത്തിലെ ചില ഭാഷകൾ വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്. ഭാഷകൾ ഇല്ലാതാവുന്നതോടെ അതുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകവും നശിക്കും മാതൃഭാഷാദിനം ഇത്തരം സാംസ്കാരിക വൈവിധ്യത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വിരൽചൂണ്ടുന്നു. വിദ്യാഭ്യാസം മാത്യഭാഷയിൽ നേടുന്നതിലൂടെ പഠനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകൾ വിഷമം യുനെസ്കോ പറയുന്നു.ഒരു ജനതയുടെ സംസ്ക്കാരവും, വിശ്വാസങ്ങളും ആചാരങ്ങളും മാതൃഭാഷയിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

മാതൃഭാഷയെ സംരക്ഷിക്കുന്നത് സാംസ്കാരിക പൈതൃകത്തെ കാക്കുന്നതുപോലെ തന്നെ പ്രധാനമാണ്. എല്ലാ ഭാഷകളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സാമൂഹികവും മാനസികവുമായ ഐക്യത്തിന് സഹായകമാണ്. ഭാഷാപരമായ വിവേചനങ്ങൾ ഇല്ലാതാക്കുകയും എല്ലാവർക്കും എല്ലാ ഭാഷയ്ക്കും തുല്യാവസരങ്ങൾ ലഭിക്കുകയും വേണമെന്നത് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. 2009 ലോക ഭാഷാവർഷമായി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. 2022 മുതൽ 2032 വരെ തദ്ദേശീയ ഭാഷകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ദശാബ്ദം ആയി ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

2025-ൽ ലോകമാതൃഭാഷാദിനം അതിന്റെ 25-ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഭാഷാവൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ കാൽ നൂറ്റാണ്ട് നാം പിന്നിടുകയാണ്. ലോകമാതൃഭാഷാദിനം എന്നത് കേവലം ഒരു ദിനാചരണമായി കടന്നുപോകേണ്ട ഒന്നല്ല. മാതൃഭാഷാകളുടെയും സംസ്ക്കാരങ്ങളുടെയും പ്രാധാന്യം ലോകത്തെ ഓർമ്മിപ്പിക്കാനും അവയെ സംരക്ഷിക്കാനും പ്രേരിപ്പിക്കുന്ന ഒരു ദിനമാണിത്. മഹാകവിവള്ളത്തോൾ തന്റെ “എന്റെ ഭാഷ’ എന്ന കവിതയിലും, തറവാട്ടമ്മ എന്ന കവിതയിലും ചൂണ്ടി ക്കാണിച്ചിട്ടുള്ളത് മാതൃഭാഷയുടെ സംരക്ഷണം എന്ന വിഷയം തന്നെ മാതൃഭാഷ പെറ്റമ്മയെപ്പോലെയും അന്യഭാഷകൾ പോറ്റമ്മയെപ്പോലെയുമാണെന്നും പറയാറുള്ളതുപോലെ തന്നെയാണ് ഭാഷയുടെ കാര്യവും.

ഓരോ മാത്യഭാഷയും സ്വന്തം പുരോഗതിയുടെ വാതിൽ സ്വയം തുറന്നിടണമെന്നും മറ്റുള്ള ഭാഷയുടെയും പണ്ഡിതൻമാരുടെയും സംഭാവനകൾ സ്വീകരിച്ച് സ്വയം മെച്ചപ്പെടണമെന്നും വള്ളത്തോൾ “എന്റെ ഭാഷ എന്ന കവിതയിൽ സൂചിപ്പിക്കുന്നുണ്ടല്ലോ. വേണ്ടത്ര പ്രാധാന്യത്തോടെ ഇനിയുള്ള ലോകമാതൃഭാഷാ ദിനങ്ങൾ നാം ആചരിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കു കൾ ചുരുക്കുന്നു.

ജയ് ഹിന്ദ്

അല്ലെങ്കിൽ
B) അട്പ്പത്തെ പണി ഒരു കടലാ ഫി… അതങ്ങട്ട് തീർന്നുന്ന് പറയാമ്പറ്റ്യങ്ങനെ?…
അന്റെ പെയിന്റ്ടി പോലല്ലാത്. എന്നല്ല, ദൊന്നും പെണ്ണുങ്ങക്ക് പറ്റ്യ പണ്യല്ല. (ചിത്രകാരി)

“സമ്മേളനത്തിനു കവിത വായിച്ച പെങ്കുട്ട്യ ഇഷ്ടപ്പെട്ടുന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായിരുന്നു… എന്താ ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, റണം… (ഓർമ്മയുടെ ഞരമ്പ് – കെ. ആർ. മീര)

മുകളിൽ നൽകിയ രചനാസന്ദർഭങ്ങളിൽ തെളിയു ന്നതുപോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ?
Answer:
കെ. ആർ. മീരയുടെ “ഓർമ്മയുടെ ഞരമ്പ്’ഉം ‘ചിത്രകാരി’യും ചിത്രീകരിക്കുന്ന അവസ്ഥകൾ സ്ത്രീകളെ നിയന്ത്രിക്കുകയും അവരുടെ കഴിവുകളെ ഒതുക്കുകയും ചെയ്യുന്ന പഴയ ധാരണകൾ ഇന്നും സമൂഹത്തിൽ കൂടിവളർന്നിരിക്കുന്നതിനെ വ്യക്തമാക്കുന്നു. ശ്രദ്ധിക്കേണ്ടത് ഈ വാക്കുകൾ പറയുന്നത് പുരുഷൻമാർ മാത്രമല്ല, പലപ്പോഴും മുതിർന്ന സ്ത്രീകളാണ് എന്നതാണ്. അവർക്കു തന്നെ തലമുറകളോളം പടർന്ന് പിടിച്ചിരുന്ന പെണ്ണായാൽ അടുക്കള, കുട്ടികൾ, വീട്ടുചുമതല’ എന്ന ധാരണകൾ അറിവില്ലാതെ തന്നെ ഉറച്ചുപോയിരിക്കുന്നു.

അതുകൊണ്ട് യുവതികൾ കവിത വായിക്കുകയോ, ചിത്രം വരയ്ക്കുകയോ, പൊതുവേദിയിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ, ആദ്യം അതിനെ നിരസിക്കുകയും സംശയിക്കുകയും ചെയ്യുന്നത് ഇവരായിരിക്കും. സമൂഹം സമ്മതിച്ചിട്ടുള്ള “പെൺപരിധിയിൽ നിന്ന് ആരെങ്കിലും പുറത്തുവരുമ്പോൾ അത് തെറ്റാണെന്നു കാണുന്ന ഒരു ബാധ്യതാവിചാരം മുതിർന്ന സ്ത്രീകളിൽ ഇപ്പോഴും ശക്തമാണ്. വനിതാവിമോചന പ്രസ്ഥാനങ്ങൾ വന്നുപോയിട്ടും ഈ മനോഭാവം പൂർണ്ണമായും മാറിയെന്നു പറയാൻ കഴിയില്ല. അതിനാൽ ഈ രചനാസന്ദർഭങ്ങളിൽ പ്രതിഫലിക്കുന്ന സ്ത്രീകളുടെ സ്വപ്നങ്ങളെ തടയുന്ന ശബ്ദങ്ങൾ സമൂഹത്തിന്റേതല്ല, സ്ത്രീകളുടേതു തന്നെ ആയിരിക്കുകയാണ് ഇന്നും ഏറ്റവും വേദനാജനകമായ സത്യവും.

Leave a Comment