Students can read Kerala SSLC Malayalam 1 Question Paper March 2024 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Question Paper March 2024 (Kerala Padavali)
Time: 1½ Hours
Total Score: 40 Marks
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം, എന്നിവ പരിഗണിക്കണം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)
Question 1.
“കാട്ടുചോലകൾ പാടിയ പാട്ടുക – ളേറ്റുപാടിപ്പഠിപ്പിച്ച മുത്തശ്ശിമാർ”. (അശ്വമേധം)
കാട്ടുചോലകൾ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം എഴു
- കാടും ചോലയും
- കാട്ടിലെ ചോലകൾ
- കാടാകുന്ന ചോലകർ
- കാട് എന്ന ചോലകൾ
Answer:
കാട്ടിലെ ചോലകൾ
Question 2.
‘എരിയുന്ന നെഞ്ഞും പൊരിയുന്ന വയറുമായി നരകിക്കുന്ന ദരി ദ്രമാതാവ്…’ (ഞാൻ കഥാകാരനായ കഥ)
ഈ വാക്യം നൽകുന്ന അർത്ഥസൂചന എന്താണ്?
- അമ്മ അനുഭവിക്കുന്ന മാനസികസംഘർഷവും ദാരിദ്രവും
- അമ്മ അസുഖക്കാരിയായി മാറിയ അവസ്ഥ
- മകനും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം
- ഉദ്യോഗസ്ഥനായ മകൻ അമ്മയെ സംരക്ഷിക്കുന്നതിന്റെ സംതൃപ്തി
Answer:
അമ്മ അനുഭവിക്കുന്ന മാനസികസംഘർഷവും ദാരിദ്രവും
![]()
Question 3.
“കഷ്ടകാലമഖിലം കുഴിഞ്ഞു ഹാ!” (പ്രിയദർശനം)
‘ഹാ!’ എന്ന ശബ്ദത്തിൽ തെളിയുന്ന ഭാവം എന്താണ്?
- ദിവാകരനെ കണ്ടപ്പോൾ തോന്നിയ നിരാശ
- ദിവാകരനെ കണ്ടപ്പോൾ തോന്നിയ ആശ്വാസം
- ദിവാകരനെ കണ്ടപ്പോൾ തോന്നിയ ദുഃഖം
- ദിവാകരനെ കണ്ടപ്പോൾ തോന്നിയ കോപം
Answer:
ദിവാകരനെ കണ്ടപ്പോൾ തോന്നിയ ആശ്വാസം
Question 4.
ചുവടെ തന്നിരിക്കുന്ന വരികളിൽ പുഷ്കരന്റെ നൈരാശ്യം പ്രക ടമാവാത്തതേത്?
- ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ
- അരികിൽ വന്നു നിന്നതാരെ, നഭിമതം?
- ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളൂ മുറ്റും…
- നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
Answer:
അരികിൽ വന്നു നിന്നതാരെ, അഭിമതം?
Question 5.
“ഒരു വെൺലില്ലിപ്പൂവിൽ
ശോണരേഖകൾ പോലെ” (മൈക്കലാഞ്ജലോ, മാപ്പ്)
‘ശോണരേഖകൾ പോലെ.’ എന്ന പ്രയോഗം കൊണ്ട് അർത്ഥ മാക്കുന്നതെന്ത്?
- യേശുവിന്റെ ഉയർത്തെഴുന്നേൽപ്
- യേശുവും അമ്മയുമായുള്ള സ്നേഹബന്ധം
- മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന
- യേശുവിന്റെ പീഡാനുഭവം
Answer:
യേശുവിന്റെ പീഡാനുഭവം
(6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക) (2 × 2 = 4)
Question 6.
“ഇത് ആത്മാവിന്റെ ഒരു വെളിപാടാണ്. അതിനുവേണ്ടി ധ്യാനി ച്ചിരിക്കുമ്പോൾ ഒരു നിബന്ധനയും എഴുത്തുകാരനെ ബാധി ക്കുന്നില്ല” (ആത്മാവിന്റെ വെളിപാടുകൾ)
‘എഴുത്ത് ആത്മാവിന്റെ വെളിപാടാണ്’ എന്നു പറയുന്നത് എന്തുകൊണ്ടാണ്?
Answer:
എഴുത്ത് രചയിതാവിന്റെ സ്വാഭാവികമായ സർഗ്ഗാത്മകശേഷി യാണ് വെളിപ്പെടുത്തുന്നത്. മറ്റ് നിബന്ധനകൾ ഒന്നും എഴു ത്തിനെ ബാധിക്കുന്നില്ല.
Question 7.
‘വൃദ്ധയും വല്ലാതെ പരുങ്ങിപ്പോയി. സ്ഥലകാലങ്ങളോട് പൊരു ത്തപ്പെടാത്ത ഈ അതിഥി ആരാണ്?’ (വിശ്വരൂപം)
അടിവരയിട്ട ഭാഗം നൽകുന്ന അർത്ഥസൂചനകൾ എന്തെല്ലാം?
Answer:
- താഴത്തു കുഞ്ഞിക്കുട്ടിയമ്മയെ കാണാൻ ഈ നാട്ടിൽ ആരും തന്നെ വരുകയില്ല.
- ന്യൂയോർക്കിലായിരുന്നെങ്കിൽ ഇത്തരത്തിൽ പാശ്ചാത്യവേഷം ധരിച്ച് സന്ദർശകർ പതിവായിരുന്നു. എന്നാൽ മാറിയ സാഹ ചര്യത്തിൽ ഇത്തരത്തിലുള്ള അതിഥികൾ വരില്ല.
Question 8.
“തെറികാട്ടിയാശ്രമ വിരുദ്ധവൃത്തി നീ
ചെറുപാമ്പു ചന്ദനമരത്തിനെന്നപോൽ” (ഋതുയോഗം)
ചെറുപാമ്പ്, ചന്ദനമരം എന്നീ പ്രയോഗങ്ങൾ കൊണ്ട് അർത്ഥമാ ക്കുന്നതെന്ത്?
Answer:
ആശ്രമജീവിതത്തെ ചന്ദനമരത്തോടും സർവ്വമദനനെ ചെറുപാ മ്പിനോടും ആണ് ഇവിടെ കവി സാദൃശ്വപ്പെടുത്തിയിരിക്കുന്നത്..
(9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. അ രപ്പുറം വീതം) (5 × 4 = 20)
Question 9.
“എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല തെരുവിലേക്കുള്ള വാതി ലിലൂടെത്തന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം.” (പാവങ്ങൾ)
തന്റെ വീടിന്റെ വാതിൽ ഒരിയ്ക്കലും പൂട്ടിയിടില്ലെന്ന് മെത്രാൻ പറഞ്ഞതിന്റെ പൊരുൾ എന്താണ്? പാഠ സന്ദർഭം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ആർക്കും എപ്പോഴും കടന്നുവരാവുന്ന ഇടമാണ് മെത്രാന്റെ ഭവ നം. വലുപ്പചെറുപ്പങ്ങളുടെതായ വേർതിരിവ് അവിടെ ഉണ്ടായി രുന്നില്ല. സ്വകാര്യ സ്വത്തിന്റേതായ ചിന്തകൾക്കപ്പുറം മാനവിക തയുടെ ആഴം മെത്രാനിൽ തെളിഞ്ഞു കാണാം. അതുകൊണ്ടാണ് ഇവി ഇവിടേക്ക് വരുമ്പോൾ നേർവഴിക്ക് വരാമെന്നും വാതിൽ ചാരിയിടുന്നതല്ലാതെ താഴിട്ടു പൂട്ടിയിട്ടില്ലെന്നു മെത്രാൻ പറയു ന്നത്. ഒരിക്കലും അടച്ചിടാത്ത വാതിൽ അഭയം നൽകാൻ മന യുള്ള മാനവികതയുടെ അടയാളമാണ്. ജീവിതത്തിൽ എല്ലാ വരും നേർവഴികളിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം കരുതുന്നു. വളഞ്ഞവഴികൾ ഉപേക്ഷിക്കണമെന്ന് മെത്രാൻ ഓർമ്മിപ്പിക്കുന്നു.
Question 10.
“മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തിവയ്ക്കുന്ന ഭയങ്കര ദുര ന്തത്തെ എടുത്തുകാണിപ്പാൻ വേണ്ടിയാണ് ഭാരതേതിഹാസം രചി ക്കപ്പെട്ടതെന്ന് തീർത്തു പറയാൻ സംശയിക്കേണ്ടതില്ല.” (യുദ്ധത്തിന്റെ പരിണാമം)
കുട്ടികൃഷ്ണമാരാരുടെ ഈ നിരീക്ഷണം ശരി വയ്ക്കുന്ന രണ്ടു സന്ദർഭങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തി എഴുതുക.
Answer:
മനുഷ്യചരിത്രത്തിൽ യുദ്ധം വരുത്തിവെയ്ക്കുന്ന ഭയങ്കരമായ ദുര തത്തെ എടുത്തുകാണിക്കാൻ വേണ്ടിയാണ് മഹാഭാരതം രചിക്ക പ്പെട്ടത് എന്നാണ് മാരാർ വിലയിരുത്തുന്നത്. എന്നാൽ പാശ്ചാത്യ സാഹിത്യത്തിൽ ചില യുദ്ധവീരന്മാരുടെ പരാക്രമം വർണ്ണിക്കു വാനാണ് ശ്രമിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയെ ചതിയെ വെളിപ്പെടുത്തുന്ന ഒരുപാട് സന്ദർഭങ്ങൾ മഹാഭാരതയുദ്ധത്തിൽ ഉണ്ട്. യുദ്ധത്തിന്റെ അവസാന സമയത്ത് എന്തൊക്കെ യുദ്ധനി യമങ്ങൾ ഉണ്ടോ അതൊക്കെ തിരസ്കരിച്ചു കൊണ്ടാണ് യുദ്ധം നടക്കുന്നത്. പാണ്ഡവപക്ഷത്തുനിന്ന് അധർമ്മയുദ്ധത്തിന്റെ പര പരതന്നെ രൂപപ്പെടുന്നു. പാണ്ഡവ പക്ഷത്തോടുള്ള പക മൂത്തു പാണ്ഡവ പാളയത്തിൽ കയറി അറുകൊല ചെയ്യുവാൻ അശുദ്ധമാവിനെ പ്രേരിപ്പിക്കുന്നു. തന്റെ മുഖ്യശത്രുവിനെ മാത്ര മല്ല ജീവനുവേണ്ടി യാചിക്കുന്നവരെ പോലും വെറുതെ വിടാൻ അയാൾ തയ്യാറായില്ല. മൂന്ന് ലോകവും നശിപ്പിക്കാൻ കഴിവുള്ള ബ്രഹ്മശിരസ്സ് എന്ന അസ്ത്രം അയാൾ പ്രയോഗിക്കുന്നു. ഇതെല്ലാം യുദ്ധപൂണ്ട മനുഷ്യൻ നടത്തുന്ന വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തികളിലൂടെ യുദ്ധം വരുത്തുന്ന വലിയ ദുര ന്തങ്ങളെയാണ് കാണിക്കുന്നത്.
![]()
Question 11.
“ഇക്കൊല്ലം നമ്മൾ സ്പോർട്സിൽ തോറ്റുപോയി. സാരമില്ല. എന്നാൽ ഈ കുട്ടി, ലിംബാളെ കാണിച്ച സത്യസന്ധതയുണ്ടല്ലോ, അത് ഈ ക്ലാസിന്റെ മുഴുവനും വിജയമാണ്” (അക്കർമാശി)
ഈ അഭിനന്ദനം ലിംബാളെയുടെ ജീവിതത്തെ എത്രത്തോളം പ്രചോദിപ്പിച്ചിട്ടുണ്ടാവാം? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറി യ്ക്കുക.
Answer:
ചവറുകൾക്കിടയിൽ ഒരു മിഠായിക്കടലാസ് കാണുമ്പോൾ വായിൽ വെള്ളമൂറിയിരുന്നെങ്കിലും കുമാർ മാമ സിനിമയ്ക്കു കൊണ്ടുപോകുമെന്ന് കൊതിപ്പിച്ച് അത് നടപ്പിലാക്കാതിരിക്കു മ്പോഴും കളഞ്ഞുകിട്ടിയ മുപ്പതുരൂപ ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലിംബാളെ തയ്യാറായില്ല. കൂട്ടുകാരുടെ പ്രലോ ഭങ്ങളിൽ വീണ് പണം പങ്കുവെക്കാനും ലിംബാളെയുടെ മനസ്സ് അനുവദിച്ചില്ല. ശരവൺകുമാർ തന്റെ കയ്യിലുള്ള പണം സ്കൂൾ അസംബ്ലി കഴിഞ്ഞ് ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു. അദ്ദേഹം ഉച്ചഭാ ഷിണിയിലൂടെ ലിംബാളെയെ പരസ്വമായി അഭിനന്ദിച്ചു. ലിംബാ ളെയുടെ സത്യസന്ധമായ പ്രവൃത്തി കൊണ്ട് ക്ലാസ് ടീച്ചർ കുട്ടിക ളുടെ മുന്നിൽ വെച്ച് ലിംബാളെ കാണിച്ച സത്വസന്ധത ഈ ക്ലാസ്സിന്റെ മുഴുവൻ വിജയമാണ് എന്നു പറഞ്ഞപ്പോൾ അത് അദ്ദേ ഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം കൂടിയായിരുന്നു ഈ അഭിനന്ദനം. മുപ്പതു രൂപയേക്കാളും വിലപിടിപ്പുള്ളതായി രുന്നുവെന്ന് ലിംബാളെ വ്യക്തമാക്കുന്നു. തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ട ഒരാളെ സംബന്ധിച്ച് ഇത്തരം അഭിനന്ദങ്ങൾ എല്ലാ പ്രതിസന്ധികളും മറികടന്നു മുന്നോട്ടുപോകുവാനുള്ള പ്രചോദനമാണ്.
Question 12.
“ഈ പുലർച്ചെ ആരാ വരാമ്പറഞ്ഞത്?” പാറാവുകാരൻ പരുക്ക നായി പറഞ്ഞു. “ആപ്പീസ് തൊറക്കട്ടെ.”
ഏതോ ശീലത്തിന്റെ സ്വാധീനത്തിൽ പാറാവുകാരൻ കടലാസ് നിവർത്തി നോക്കി. പാറാവുകാരന്റെ മുഖം പൊടുന്നനെ കനി വുറ്റതായി (കടൽത്തീരത്ത്)
പാറാവുകാരന്റെ ഈ മനം മാറ്റത്തിന്റെ കാരണം എന്ത്? പാഠസ ന്ദർഭം വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ജയിലിൽ നിന്നും അയച്ച കത്ത് കിട്ടിയ വെള്ളായിപ്പൻ കത്തു മായി ജയിലിലെത്തി. ആ കത്ത് പാറവുകാരനെ കാണിച്ചു. കുറ്റ വാളിയെ കാണാൻ ഈ സമയത്ത് പലരും വരാറുണ്ട്. അതിനാൽ വെള്ളായിപ്പനെ അത്തരത്തിലൊരു സന്ദർശകൻ മാത്രമായാണ് പാറാവുകാരൻ കണ്ടത്. പാറാവുകാരൻ ആദ്യ സമീപനത്തിൽ നിന്നും അധികാരത്തിന്റെ ക്രൂരമായ ഭാവം തന്നെയാണ് പ്രകട മാകുന്നത്. എന്നാൽ എഴുത്ത് കാണിക്കുകയും അത് വായിക്കു കയും ചെയ്തപ്പോൾ പാറാവുകാരന്റെ ഭാവം മാറി. അടുത്ത ദിവസം കണ്ടുണ്ണിയെ തൂക്കികൊല്ലാൻ പോകുന്നു എന്നറിയി ക്കുന്ന മരണവാറണ്ടായിരുന്നു അത്. മകനെ നഷ്ടപ്പെടാൻ പോകുന്ന നിസ്സഹായനായ ഈ മനുഷ്യന്റെ ഭാവം കണ്ടതുകൊ ണ്ടാണ് പാറാവുകാരന്റെ മനസ്സ് കനിവുറ്റതായത്.
Question 13.
“അവന്നു വയറു നിറയെ ഉണ്ണാൻ വേണ്ടി ഞാൻ പഷ്ണി കിട ന്നതും അവന്ന് ഷ്ളിലേക്ക് ഒരു വരക്കാലും ഷ്റ് പെട്ടിയും (Instruments Box) വാങ്ങാൻ പൈസയില്ലാതെ ഞാൻ എന്റെ അരയിലെ ഏലസ്സിനകത്തു പണ്ടുപണ്ടേ കിടന്നി രുന്ന ഒരു പൊൻപണം തൂക്കി വിറ്റതും മറ്റും അവന്ന് ഓർമ്മ യുണ്ടോ എന്നൊന്നെഴുതിച്ചോദിക്കൂ.” (ഞാൻ കഥാകാരനായ കഥ)
വലിയ ത്യാഗം സഹിച്ചു വളർത്തിയ മകൻ സ്വാർത്ഥ ലാഭത്തിനു വേണ്ടി സ്വന്തം അമ്മയെ ഉപേക്ഷിച്ചുവല്ലോ. ഇത്തരം സംഭവ ങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ടോ? പാഠഭാഗ ത്തെയും സമകാലിക സംഭവങ്ങളെയും പരിഗണിച്ച് പ്രതികരണ ക്കുറിപ്പ് തയ്യാറാക്കുക.
Answer:
നിസ്സഹായരായ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളെ കുറിച്ചുളള വാർത്തകൾ അനുദിനം വർദ്ധിച്ചു വരുന്നതായി കാണാം. ഇത്തരം വാർത്തകൾ ദിവസവും നമ്മുടെ പത്രങ്ങളിൽ നിറയാറുണ്ട്. ഇവിടെ അമ്മയെക്കുറിച്ച് ഭാവനാവിലാസത്തോടെ പൊറ്റെക്കാട് കത്തെഴുതിയപ്പോൾ ആ മകന് ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടായി. അയാൾ വൈകിയാണെങ്കിലും അമ്മയെ കാണാൻ വന്നു. എന്നാൽ ഇതിനേക്കാൾ ക്രൂരത കാണിക്കുന്ന രീതിയിലാണ് പുതിയ സംഭവങ്ങൾ പുറത്തുവരുന്നത്. സ്വന്തം അച്ഛനെ നായക്കൂട്ടിലടച്ചു പുറത്തു പോയ മകനെയും, റെയിൽപാളത്തിലും, വഴിയമ്പലങ്ങളിലും, ദേവാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരായ മാതാപി താക്കളെ കുറിച്ചുള്ള വാർത്തകൾ കൂടാതെ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്ന വൃദ്ധസദന ങ്ങളും ഇവർ അനുഭവിക്കുന്ന വേദനകളുടെ സാക്ഷി പ്രതങ്ങ ളാണ്.
![]()
Question 14.
‘എല്ലാവരുടെയും നിഴലുകളെ പിന്നിലേക്ക് വീഴ്ത്തിയ റാന്ത ലിന്റെ കടും മഞ്ഞ വെളിച്ചത്തിൽ വൃദ്ധന്റെ കടക്കണ്ണിൽ നിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം ഭർത്താവിന്റെ ഇരപിട ത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു.’ (ഉരുഴക്കിഴങ്ങ് തിന്നുന്നവർ)
ജൂലിയാനയുടെ ഈ തിരിച്ചറിവ് കഥയ്ക്കു നൽകുന്ന അർത്ഥതല ങ്ങൾ എന്തൊക്കെയാണ്? പാഠഭാഗത്തെ മറ്റ് സന്ദർഭങ്ങൾ കൂടി വിശ കലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭാഷാപ്രയോഗം കൊണ്ട് മലയാള കഥാലോകത്ത് വേറിട്ട വ്യക്തിത്വം പുലർത്തുന്ന കഥാകാരനാണ് സുഭാഷ്ചന്ദ്രൻ. അദ്ദേ ഹത്തിന്റെ രചനാ കൗശലത്തിന്റെ നല്ലൊരു ഉദാഹരണമാണ് ഈ വാക്വം. തന്റെ ഭർത്താവിന്റെ മരണത്തിന്റെ സ്ഥിരീകരണമാണ് കടക്കണ്ണിൽ നിന്ന് രക്തം പൊടിയുന്ന കാഴ്ച കാണുന്നതിലൂടെ ജൂലിയാന തിരിച്ചറിയുന്നത്. തുടർന്ന് അവൾ ഭർത്താവിന്റെ ഇരി പിടത്തിൽ എക്കാലത്തേക്കുമായി ഉറഞ്ഞുപോകുന്നതായി അറി യുന്നു. കുടുംബനാഥന്റെ അഭാവം ആസ്ഥാനത്തേക്ക് തന്നെ കയറ്റിയിരുന്നതായി ജൂലിയാന് സ്വയം അറിയുകയാണ്. കുടും ബത്തിന്റെ ഉത്തരവാദിത്വം കരഞ്ഞുതീർക്കാൻ ഉള്ളതല്ല എന്ന സത്യം തണുത്തുറഞ്ഞ ഹൃദയത്തോടൊപ്പം അവൾ തിരിച്ചറിയു.
(15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതു ക) ഒരു പുറം വീതം) (2 × 6 = 12)
Question 15.
‘വാതിൽക്കൽ നിൽക്കുന്ന ആ വൃദ്ധ അവരെ താനിന്ന് യഥാർത്ഥമായി കണ്ടിരിക്കുന്നു മാഡം തലത്തല്ല. ലേഡിയല്ല. സാമൂഹ്യ പ്രവർത്തകയല്ല, അമ്മ, വെറും അമ്മ!’ ‘എന്തൊരു യർച്ചയായിരുന്നു അത്, എന്തൊരഭിമാനമായിരുന്നു! അമ്മേ! ഭവതി ഭാഗ്യവതിയാണ്. അവസാനമെങ്കിലും സ്ത്രീയുടെ ഈ വിശ്വരൂപം ദർശിച്ചുവല്ലോ. (വിശ്വരൂപം)
മാഡം തലത്തിനെക്കുറിച്ചുള്ള സുധീറിന്റെ പരാമർശത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? പാഠഭാഗത്തെ മറ്റ് സന്ദർഭങ്ങളും വർത്തമാനകാല സ്ത്രീ അവസ്ഥകളും വിമർശനാത്മകമായി വിശ കലനം ചെയ്ത് സ്ത്രീയും സമൂഹവും’ എന്ന വിഷയത്തിൽ എഡിറ്റോറിയൽ തയ്യാറാക്കുക.
Answer:
ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതി യിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. പൈതൃകമായ എന്തിനെയും കൈവിട്ട് പാശ്ചാത്യസംസ്കാര ത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറ യുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥ യിലൂടെ. ഈ കഥയിലെ ശക്തമായ ഒരു കഥാപാത്രമാണ് മിസ്സിസ് തലത്ത്. സ്ത്രീ എന്ന അവസ്ഥയുടെ രണ്ട് തലങ്ങൾ ഈ കഥ യിൽ സസൂക്ഷ്മം അവതരിപ്പിക്കപ്പെടുന്നു. നമ്മൾ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന സ്ത്രീയുടെ രണ്ട് അവസ്ഥകൾ.
ഒന്ന് സ്ത്രീയുടെ സജഹമായ ജന്മവാസനകൾ അവഗണിച്ച് തികച്ചും സ്വതന്ത്രമായ മാർഗത്തിലൂടെ നടക്കുന്ന ഒരു സ്ത്രീ മറ്റത് കുടുംബസാഹചര്യങ്ങളിൽ തളച്ചിടുന്ന പരമ്പരാഗതമായ ശൈലിയിൽ ജീവിക്കപ്പെടുന്ന ഒരു സ്ത്രീ. ഈ രണ്ട് അവസ്ഥ കളുടേയും സാഹചര്യങ്ങളും അനന്തരഫലവും കഥയിലൂടെ അന്തർജനം വ്യക്തമാക്കുന്നു. തുടർന്ന് മിസ്സിസ് തലത്ത് എന്ന കഥാപാത്രത്തിലൂടെ രണ്ടാമത്തെ അവസ്ഥയിലെത്തിയെ സ്ത്രീയാണ് സമൂഹനന്മയുടെ പ്രതീകമായി പ്രതിഷ്ഠിക്കുകയും, സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരു സ്ത്രീജന്മത്തിന്റെ യഥാർത്ഥരൂപം തന്നെയാണ് ലളിതാംബിക നമ്മുടെ മുന്നിൽ അവ തരിപ്പിക്കുന്നത്. യഥാർത്ഥ രൂപം എന്ന് പറയുമ്പോൾ നൈസർഗി കമായ വേദനകളാൽ ജീവിക്കുന്ന ഒരു സ്ത്രീ എന്നേ അവർ ഉദ്ദേശിക്കുന്നുള്ളൂ. നമ്മുടെ കുടുംബ സാഹചര്യങ്ങളിലും സാമൂ ഹസാഹചര്യങ്ങളിലും എല്ലാം പഴയകാലം തൊട്ടേ സ്ത്രീ വീട്ടു ഭരണത്തിലും കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരുടെ പരിച രണത്തിനും വേണ്ടി ഉള്ളവരാണ് എന്നൊരു ധാരണയാണുള്ളത്. എന്നാൽ കാലമേറെ പുരോഗമിച്ചപ്പോൾ അത്തരം ചിന്തക ളൊക്കെ മാറി. പുരുഷനോടൊപ്പം സ്ത്രീ എന്ന സങ്കൽപ്പം ശക്തി പ്പെട്ടു. അവളും വിദ്യാസമ്പന്നയായി പുരുഷനെപ്പോലെത്തന്നെ ഉദ്യോഗകാര്യങ്ങളിലടക്കം ഇടപ്പെടുവാനും സഹകരിക്കുവാനും ഇടവന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ സ്ത്രീപുരുഷബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടായേക്കാവുന്ന ചില പ്രയാസങ്ങൾ എടുത്ത് കാണിക്കുകയാണ് അന്തർജ്ജനം. നാട്ടുപുറത്തുകാ രിയായ കുഞ്ഞുകുട്ടി അമ്മ വിദേശത്തെത്തിയതോടെ ആകെ മാറുന്നു. അതുവരെ ജീവിച്ചിരുന്ന ഒരു സ്ത്രീയെയല്ല നാം അവിടെ കാണുന്നത്. ഭർത്താവിനെ ഭരിക്കുന്നു, അദ്ദേഹത്തിന്റെ ജോലിയിൽ വരെ ഇടപെടുന്ന കണിശക്കാരിയായ, ജോലിക്കാരെ ഭരിക്കുന്ന, കുട്ടികളെപ്പോലും അകറ്റി നിർത്തുന്ന മറ്റൊരു സ്ത്രീയായി മാറുന്നു, ഭർത്താവിന്റെ മരണത്തോടെ അവർ അത്ത മൊരു ജീവിതത്തിന്റെ തിക്തഫലം തിരിച്ചറിയുകയും ചെയ്യു ന്നു. പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചെത്തുന്നു. പഴയ നാട്ടിൻ പുറത്തുകാരിയായി മക്കളെ സ്നേഹിക്കുകയും ശാസിക്കു കയും ചെയ്ത് വളർത്തുന്ന അമ്മയുടെ, സ്ത്രീയുടെ വിശ്വരൂപ മാണ് കഥയുടെ അവസാനത്തിൽ സുധീർകാണുന്നത്. ചുരുക്ക ത്തിൽ സ്ത്രീയുടെ മൗലികമായ ധർമ്മങ്ങളിൽ ഊന്നൽ കൊടുത്ത് ജീവിക്കുന്ന സ്ത്രീത്വത്തിന്റെ വിശ്വരൂപം തന്നെയാണ് അന്തർജ്ജനം കഥയിലൂടെ ആവിഷ്കരിക്കുന്നത്.
കുടുംബകാര്യങ്ങളിലും മറ്റും ശ്രദ്ധിക്കാതെ, സ്വന്തം മക്കൾക്കു സ്നേഹം കൊടുക്കാതെ ജീവിക്കുന്ന പച്ചപരിഷ്കാരത്തിന്റെ നേർക്കുള്ള വിമർശനമാണ് പരോക്ഷമായി പറഞ്ഞത്. ഈ കഥ യിലെ വിഷയം സ്ത്രീ പ്രകൃതിയാണെന്നും അവളുടെ പ്രാഥമിക ഉത്തരവാദിത്വം സ്വന്തം കുടുംബത്തോടും മക്കളോടും ആണെന്നും അതിനപ്പുറമാണ് നമ്മുടെ പരിഷ്കാരവും സ്വതന്ത ചിന്തകളും എല്ലാം എന്നുളള ചിത്രമാണ് എഴുത്തുകാരി അവത രിപ്പിക്കുന്നത്.
Question 16.
‘മാതാപിതഭാതമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ.’
‘ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം.’ (ലക്ഷ്മണസാന്ത്വനം)
കാവ്യ സന്ദർഭം, പാഠഭാഗത്തെ മറ്റ് ആശയങ്ങൾ, സമകാലിക സംഭ വങ്ങൾ എന്നിവ പരിഗണിച്ച് ‘ക്രോധം പരിത്യജിക്കേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമപട്ടാഭി ഷേകം മുടങ്ങിയതറിഞ്ഞ് കുപിതനായ ലക്ഷ്മണനെ ശ്രീരാമൻ ഉപദേശിക്കുന്നു. ക്രോധത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ക്രോധം മൂലം തന്നെത്തന്നെ മറക്കുന്ന മനു ഷ്വർ മാതാവിനേയും പിതാവിനേയും സഹോദരങ്ങളേയും ഹനി ക്കുന്നു. ജീവിതദുഃഖത്തിനെല്ലാം കാരണം ക്രോധമാണെന്ന് എഴു അച്ഛൻ പറയുന്നു. ധർമ്മത്തെ ക്ഷയിപ്പിക്കുന്നതും ക്രോധമാണ്.
എക്കാലത്തും പ്രസക്തമാണ് വരികൾ. എന്നാൽ അറിവുള്ള വർ ക്രോധം ഉപേക്ഷിക്കണം ഇന്നും ലോകത്തിലെ പ്രശ്ന ങ്ങൾക്കെല്ലാം കാരണം ക്രോധം തന്നെയാണ്. കവികൾ കാല തീതരാണാണ് എന്ന പ്രസ്താവനയ്ക്ക് ഏറ്റവും ഉചിതമാണ് ഈ വരികൾ. വിദ്യയുടെ ധാന്യത്തെക്കുറിച്ചും എഴുത്തച്ഛൻ പറയുന്നുണ്ട്. ലൗകിക ദുഃഖത്തിന് കാരണമാകുന്നത് അവിദ്യയും അതില്ലാതാ കുന്നത് വിദ്യയുമാണ്. അതുകൊണ്ട് വിദ്വ അഭ്യസിക്കണം എന്ന് എഴുത്തച്ഛൻ കാലങ്ങൾക്കു മുമ്പേ പറഞ്ഞുവയ്ക്കുന്നു.
നമുക്ക് ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കരുത് എന്ന എഴു അച്ഛന്റെ വാക്കുകൾ എക്കാലവും നാം പാലിക്കേണ്ടതാണ്. പ്രത്യുപകാരം മറക്കുന്നവർ മരിച്ചതിനു തുല്യമാണ് എന്നും, ഐശ്വര്യമുള്ള കാലത്ത് ധാരാളം ആളുകൾ കൂടെയുണ്ടാവു മെന്നും കഷ്ടകാലം വരുമ്പോൾ കൂടെ നിൽക്കാൻ ആരുമുണ്ടാ വില്ല എന്നും എഴുത്തച്ചൻ പറയുന്നുണ്ട്. അതുപോലെ ജീവിതം ക്ഷണികമാണെന്നും അങ്ങനെയുളള ജീവിതത്തിൽ സുഖഭോഗ ങ്ങൾക്കു പിന്നാലെ പായുന്നത് നിർഥകമാണെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ എക്കാലവും പ്രസക്തങ്ങളായ ജീവിതപാ ഠങ്ങളാണ് എഴുത്തച്ഛൻ കവിതകളിൽ നിറഞ്ഞിരിക്കുന്നത്.
![]()
Question 17.
കവിതയുടെ പ്രമേയം, ഭാവം, ശബ്ദഭംഗി, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ
ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോ-
ഉരനിമേഷമീ മണ്ണിനെ നോക്കുക
നിറവെളിച്ചമായ് കൈ നീട്ടി നില്പുണ്ട്
പ്രണയകോടികൾ, ജീവസഹോദരർ
വഴിയിറമ്പിലെ പുല്ലുകൾ, പൂവുകൾ
പുഴയിലായിരം നക്ഷത്രമിനുകൾ
ഋതുലയം ചേർത്തു പാടുന്ന പക്ഷികൾ
നിബിഡകാനനം നീളെ പൂമ്പാറ്റകൾ
കടലിലുണ്ട് നാം കാണാത്തൊരായിരം
ഹൃദയസോദരർ, മണ്ണിനെക്കാത്തവർ
ഉടയദൈവത്തിനെണ്ണയും കൊണ്ടിതാ
പുഴുവൊരാൾ സ്നേഹയാത്ര തിരിക്കുന്നു
ഇനി നമുക്കാരു വേണ; മീ ഭൂമിയിൽ
നിറയെ ജീവന്റെ ബന്ധുക്കളല്ലയോ!
(ആലങ്കോട് ലീലാകൃഷ്ണൻ)
Answer:
പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ആലങ്കോട് ലീലാകൃഷ്ണൻ. ആരും ഭൂമിയിൽ ഒറ്റയ്ക്കായി നിലകൊള്ളുന്നി ല്ല. എല്ലാവർക്കും എല്ലാവരും കൂട്ടായി നിൽക്കുന്നുണ്ട്. നമുക്ക് ആരുമില്ല എന്ന് സ്വയം തോന്നുമ്പോൾ ഓരോരുത്തരും മണ്ണി നെയോ പ്രകൃതിയെയോ നോക്കിയാൽ മതി. നമുക്ക് ഓരോരുത്തർക്കും വെളിച്ചമായിട്ട് പ്രപഞ്ചം നിൽ ക്കുന്നത് കാണാൻ സാധിക്കും. നമുക്ക് പ്രണയിക്കാനായി പ്രകൃതിയിൽ തന്നെ ജീവികളും പുല്ലുകളും പൂവുകളും, പുഴകളും, നക്ഷത്ര തിളക്കമുള്ള മീനുകളും കാണാം. ഇവയെല്ലാം നമ്മുടെ സ്വന്ത മായി കണ്ടാൽ നമ്മൾ ഒറ്റക്കായി നമുക്ക് തോന്നില്ല. നമ്മുടെ സങ്ക ടങ്ങൾ മാറ്റാനായി പാട്ടുകൾ പാടി പക്ഷികൾ വട്ടം ചുറ്റി നടക്കു ന്നത് കാണാം. വനങ്ങളിലേക്ക് ഇറങ്ങിചെന്നു കഴിഞ്ഞാൽ പല തരം പൂമ്പാറ്റകളെ കാണാൻ സാധിക്കും. നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക് വച്ച് തരുന്നത് പോലെ തോന്നും. കടലിലെ ഓരോ തിരമാ ലയിലും നമ്മുടെ സൗഹൃദങ്ങൾ ഒളിഞ്ഞിരിക്കുന്നത് കാണാൻ സാധിക്കും. ഇവയ്ക്കെല്ലാം പുറമെ ഉടയവനായ ദൈവം തന്നോ ടുകൂടെ എപ്പോഴും ഉണ്ടായിരിക്കും. ഇടയോൻ ഒരിക്കലും തന്നെ ഭൂമിയിലേയ്ക്ക് ഓറ്റയ്ക്ക് വിടില്ല. ജീവനുള്ള ബന്ധുക്കളേക്കാൾ പ്രകൃതിയിലെ ഓരോ ജീവിജാലങ്ങളും എല്ലായിപ്പോഴും നമ്മോ ടുകൂടെത്തനെ ഉണ്ടായിരിക്കും.