ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 ഡെയ്സിച്ചെടി Daisychedi Notes Questions and Answers Pdf improves language skills.

Daisychedi Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 3 Daisychedi Question Answer

Class 5 Malayalam Daisychedi Notes Question Answer

വരികൾക്കിടയിൽ
Question 1.
“ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻ മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ് ” ആരാണി ങ്ങനെ പറഞ്ഞത്? ഏതു സന്ദർഭത്തിൽ?
ഈ വാക്യങ്ങളിൽ നിന്ന് നിങ്ങൾക്കു മനസ്സിലായതെന്തെല്ലാം? എഴുതി നോക്കൂ. ഇത്തരം വാക്യങ്ങൾ ഈ പാഠത്തിൽ ഇനിയുണ്ട് കണ്ടെത്തി അവയെക്കുറിച്ചും എഴുതൂ…
Answer:
കൂട്ടിൽ കിടക്കുന്ന വാനമ്പാടിയാണ് ഇങ്ങനെ പറഞ്ഞത്. പ്രകൃതിയെ സ്നേഹിച്ചും സ്വാതന്ത്ര്യം ആസ്വ ദിച്ചും മനോഹരമായ പാട്ട് പാടിയും നടന്നിരുനന വാനമ്പാടിയെ രണ്ട് കുട്ടികൾ ചേർന്ന് കൂട്ടിലടക്കുന്നു. ദുഃഖവും ദാഹവും സഹിക്കവയ്യാതെ വാനമ്പാടിയുടെ പാട്ട് വിലാപഗാനമായി മാറുന്നു. പക്ഷിക്ക് കഴിക്കാ നായി കുട്ടികൾ ഡെയ്സിച്ചെടിയെ പറിച്ചു കൂട്ടിൽ വച്ചു കൊടുക്കുന്ന കാടും ലോകവും നഷ്ടപ്പെട്ട വാന പാടിക്ക് പിന്നീട് കൂട്ടായുള്ളത് ആ കൂട്ടിലെ ഡെയ്സിച്ചെടി മാത്രമായി. തന്റെ ലോകം അതിൽ മാത്ര മായി മാറിയിരിക്കുന്നു എന്ന് മനസിലാക്കിയ വാനമ്പാടി “ഒരു പുൽനാമ്പ് എനിക്കിപ്പോൾ വന്മരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്” എന്ന് ഡെയ്സിച്ചെടിയോട് പറയുന്നു. സ്വാതന്ത്ര്യവും സ്വപ്നവും നഷ്ടപ്പെട്ട ഒരാൾ സ്വയം ആശ്വാസം കണ്ടെത്തുന്ന വാക്കുകളായി ഇത് മാറുന്നു.

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

പ്രകൃതി പാഠങ്ങൾ
Question 1.
മണ്ണിന്റെ കിനാവുകൾ എന്ന കവിതയിലൂടെ നമ്മൾ പരിചയപ്പെട്ടത് പ്രകൃതിയുടെ സൗന്ദര്യമാണ്. കാട്ടി ലെമഴ എന്ന അനുഭവക്കുറിപ്പിലൂടെ മഴയുടെ സൗന്ദര്യവും ഡെയ്സിച്ചെടി എന്ന പാഠത്തിൽ പരസ്പര സ്നേഹത്തിന്റെ മനോഹരമായ ആവിഷ്കാരവും കാണാം.
ഈ മൂന്നു പാഠങ്ങളെ അടിസ്ഥാനമാക്കി പ്രകൃതി പാഠങ്ങൾ എന്ന ഒരു ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതി പല പാഠങ്ങളാണ് നമ്മെ പലപ്പോഴായി പഠിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ പ്രകൃതി സ്നേഹ ത്തിന്റെ ആഴം നമ്മെ പഠിപ്പിക്കുന്നു. ചിലപ്പോൾ അത് പരസ്പരബന്ധത്തിന്റെയും പരസ്പര ആശയത ത്തിന്റെയും പാഠങ്ങളാവുന്നു. മറ്റു ചിലപ്പോൾ അത് നഷ്ടപ്പെടലുകളുടെ പേടിപ്പെടുത്തുന്ന പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രകൃതിയുടെ വ്യത്യസ്ത മുഖങ്ങൾ നമുക്ക് കാണിച്ചു തന്നെ പാഠങ്ങളായിരുന്നു മണ്ണിന്റെ കിനാവുകൾ’, കാട്ടിലെ മഴ’, ‘ഡെയ്സിച്ചെടി’ എന്നിവ.

പി. മധുസുദനൻ നായർ എഴുതിയ മനോഹരമായൊരു കവിതയാണ് മണ്ണിന്റെ കിനാവുകൾ. പ്രകൃതി യിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായ പൂക്കളെകുറിച്ചാണ് ഈ കവിതയിലുടനീളം പറയു ന്നത്. മുക്കുറ്റിപ്പൂവിന്റെയും പനിനീർപ്പൂവിന്റെയും, ജമന്തിപ്പൂവിന്റെയും, മുല്ലപ്പൂവിന്റെയും കൃഷ്ണകിരീട ത്തിന്റെയും തുമ്പയുടെയും വാടാമല്ലിയുടെയുമെല്ലാം സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹമതിൽ ഭംഗിയായി വർണിച്ചിട്ടുണ്ട്. ഏത് വേനലിലും വാടാത്തവരും, ഏതിരുട്ടിലും പുഞ്ചിരിക്കുന്നവരുമാണ് ഈ പൂക്കൾ എല്ലാം തന്നെ എന്നതാണ് കവി ഇതിൽ പൂക്കൾക്ക് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സവിശേഷത. വേനൽമഴയുടെ ഭംഗിയെ സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്ന അനുഭവക്കുറിപ്പാണ് ഇ. സോമനാഥിന്റെ കാട്ടിലെ മഴ. കാട്ടിൽ പെയ്യുന്ന ആദ്യമഴയുടെ ഭംഗിയെയും കാടിന് വരുന്ന പുത്തൻ ഉണർവ്വിനെയും അതി മനോഹരമായി ഈ പാഠഭാഗത്തിൽ നമുക്ക് കാണാം. വറ്റി വരണ്ടിരിക്കുന്ന പുഴകളെയും ഉണങ്ങി നശിച്ചി രിക്കുന്ന കാടിനെയും വേനൽമഴ എത്ര സൗന്ദര്യത്തിലേക്കാണ് കൊണ്ടുവരുന്നതെന്ന് എഴുത്തുകാരൻ ഇതിൽ കാണിച്ചിരിക്കുന്നു.

ഒരു കിളിയും പൂവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് എം.വിജയന്റെ ഡെയ്സിച്ചെടി. പുല്ലു കൾക്കിടയിൽ മുളച്ച മനോഹരിയായ ഡെയ്സിപ്പൂവിനെ സ്നേഹം കൊണ്ട് ഉമ്മ വെക്കുന്ന വാനമ്പാ ടിയും കൂട്ടിലടക്കപ്പെടുന്ന വാനമ്പാടിയെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിസ്സഹായയായി നിൽകേണ്ടി വരുന്ന ഡെയ്സിച്ചെടിയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പരസ്പര സ്നേഹ ത്തിന്റെ പ്രാധാന്യത്തിനപ്പുറം, പ്രകൃതിയിലെ ഓരോ ജീവിക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് എന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ കഥ നമുക്ക് നൽകുന്നത്.

മൂന്ന് പാഠങ്ങളും പ്രകൃതിയുടെ വ്യത്യസ്തമുഖങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. നമ്മുടെ പ്രകൃതി ഏറെ സൗന്ദര്യം നിറഞ്ഞവളാണ്. ആ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരു ടെയും കടമയാണ്. പ്രകൃതിയിലുള്ള പൂക്കളാവട്ടെ, മരങ്ങളാവട്ടെ, കിളികളാവട്ടെ, എല്ലാറ്റിനും അതിന്റേ തായ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നിനെയും നാം നശിപ്പിക്കരുത്. നമ്മെപ്പോലെത്തന്നെ പ്രകൃതിയിലെ ഓരോന്നിനും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യവും നാം ഇല്ലാതാക്കരുത്. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്…

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ഡെയ്സിച്ചെടി മുളച്ചുവന്നതെവിടെ?
Answer:
ഒരു കുഴിയുടെ വക്കത്ത് പച്ചപ്പുല്ലുകൾക്കിടയിലായി.

Question 2.
പാട്ടുപാടി നൃത്തം ചെയ്ത വാനമ്പാടി സ്വയം പറഞ്ഞതെന്താണ്?
Answer:
എന്ത് മാർദ്ദവമുള്ള പുല്ല്! സ്വർണഹൃദയവും വെള്ളിയുടുപ്പും ഉള്ള എത്ര മനോഹരമായ കൊച്ചു പൂവ്!

ഡെയ്സിച്ചെടി Notes Question Answer Class 5 Kerala Padavali Chapter 3

Question 3.
പൂന്തോട്ടത്തിലെ മറ്റു പൂക്കൾക്ക് ഡെയ്സിപ്പൂവിനോട് കോപവും അസൂയയും തോന്നാൻ കാരണ
മെന്ത്?
Answer:
വാനമ്പാടി ഡെയ്സിപ്പൂവിനരികിൽ ചെന്ന് അതിന് ഉമ്മ കൊടുത്തു. ഇങ്ങനെ തങ്ങൾക്ക് ലഭിക്കാത്ത സൗഭാഗ്യം ഡെയ്സിപ്പൂവിന് കിട്ടിയത് കൊണ്ടാണ് മറ്റു പൂക്കൾക്ക് അസൂയയും കോപവും തോന്നിയത്.

Question 4.
കൂട്ടിലടയ്ക്കപ്പെട്ട പക്ഷി എന്തൊക്കെ ഓർത്താണ് വിലപിച്ചത്?
Answer:
സ്വതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയലിലെ ധാന്യമാണികളെ കുറിച്ചും ഓർത്താണ് പക്ഷി വിലപിച്ചത്

Question 5.
വാനമ്പാടി ഡെയ്സിപ്പൂവിനോട് പറഞ്ഞതെന്താണ്?
Answer:
പാവം ! പൂവേ, നീയും ഇവിടെക്കിടന്ന് കരഞ്ഞു പോകുമല്ലോ. എനിക്കുണ്ടായിരുന്ന വലിയ ലോകത്തിനു പകരം നിന്നെയും ഈ പുൽത്തകിടിയെയും അവർ എനിക്ക് തന്നു. ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമ രമാണ്. നിന്റെ ഓരോ ഇതളും എനിക്ക് ഓരോ പൂവാണ്. കഷ്ടം! എനിക്ക് നഷ്ടപ്പെട്ടതിന്റെ വില ഞാൻ ഇപ്പോൾ അറിയുന്നു.

കാട്ടിലെ മഴ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and കാട്ടിലെ മഴ Kattile Mazha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Kattile Mazha Summary

Kattile Mazha Summary in Malayalam

കാട്ടിലെ മഴ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
കാട്ടിലെ മഴ Summary in Malayalam Class 5 1
പ്രശസ്ത മാധ്യമ പ്രവർത്തകൻ. ആഴ്ച്ചക്കുറിപ്പുകൾ എന്ന പേരിൽ മലയാള മനോരമയുടെ എഡി റ്റോറിയൽ പേജിൽ എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെട്ടവയാണ്. പ്രകൃതി സ്നേഹി കൂടിയായ സോമനാഥ് കേരളത്തിലെ കാടുകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. പരിസ്ഥിതി, രാഷ്ട്രീയം, നിയമനിർമ്മാണം, ഭരണം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി വാർത്തകൾ തയ്യാറാക്കു കയും ആഴത്തിലുള്ള അവലോകനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. 2022-ൽ അന്തരിച്ചു.

കാട്ടിലെ മഴ Summary in Malayalam Class 5

പാഠസംഗ്രഹം

വേനൽ ചൂടിൽ കരിഞ്ഞു നിൽക്കുന്ന കാട്. മുകളിൽ തീമഴയും താഴെ ചെങ്കനലും എന്ന അവസ്ഥ. പച്ചില കളെ കരിയിലകളാക്കി മാറ്റിയിരിക്കുന്നു. എന്നാൽ വേനലിന്റെ ഉഗ്രതാപത്തിന് മുകളിൽ അതാ കുളിരിന്റെ കുത്തൊഴുക്കായി മഴ കടന്നുവരുന്നു.

മിന്നൽ കൺകോണുകൾ വെട്ടിച്ചുകൊണ്ട് കടന്നുവരുന്ന മഴ അക്ഷരാർത്ഥത്തിൽ പുതിയൊരു കാടിന് ജന്മം നൽകി. മരങ്ങളിൽ, ഇലകളിൽ, മണ്ണിൽ, പുഴയിൽ, ജീവികളിൽ എല്ലാം മാറ്റം പ്രകടമായി.
കാട്ടിലെ മഴ Summary in Malayalam Class 5 2
മഴയും കാറ്റും നിലാവും ചേർന്ന് അവ തരിപ്പിച്ച ദൃശ്യഭംഗിയുള്ള നാടകത്തിൽ കാട്ടിലെ സർവചരാചരങ്ങളും അകമഴി ഞ്ഞാനന്ദിച്ചു; പങ്കുകൊണ്ടു. ഈ ദൃശ്യനാ ടകത്തിൽ വലിപ്പച്ചെറുപ്പങ്ങളോ മറ്റു സവി ശേഷതകളോ തടസ്സങ്ങൾ സൃഷ്ടിച്ചില്ല. എല്ലാം ഒത്തു ചേർന്ന പ്രകൃതിയുടെ ഐക്യഗാനം മാത്രം.

നാനാ ജീവ സ്വരങ്ങൾ ഒത്തു ചേരു മ്പോൾ അനുഭവപ്പെടുന്ന ഐക്യവും പാര പര്യവുമെല്ലാം മനസ്സ് കുളിരു നിറയ്ക്കുന്ന ചിത്രങ്ങളിലൂടെ വർണിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ഗദ്യഭാഷയിൽ വാർന്നുവീണ ഈ വാങ്മയ ചിത്രങ്ങളിലൂടെ കുട്ടികളുടെ മന സ്സിൽ തെളിയുന്നത് പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും വ്യാപ്തിയുമാണ് കാട്ടിലെ സുന്ദരമായ ഈ അനുഭവ ദൃശ്യം പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും അറിയാനും വ്യത്യസ്തമായി ആവിഷ്കരിക്കാനും കുട്ടിയെ പ്രേരിപ്പിക്കും.

പദപരിചയം
കന്നിമഴ – ആദ്യത്തെ മഴ
വിളർച്ച – നിറം മാറ്റം കൊണ്ട് തെളിച്ചമില്ലായ്മ
ഇരമ്പം – വലിയ ശബ്ദം
ഇലച്ചാർത്ത് – ഇലകളുടെ കൂട്ടം
പ്രതിരോധിച്ചു – തടഞ്ഞു
ഒളിയിടം – ഒളിക്കാനുള്ള സ്ഥലം
സാമാന്യം – അത്യാവശ്യം
എരിയുക – കത്തുക
അപായം – അപകടം
അതിദ്രുതം – അതിവേഗം
ഗർജ്ജനം – അലർച്ച
വർണം – നിറം
കിളുർക്കുക – മുളയ്ക്കുക
പ്രതിധ്വനി – മാറ്റൊലി
നീർച്ചാൽ – വെള്ളം പോകാനുള്ള വഴി
കരുവാളിപ്പ് – കറുപ്പ്

കാട്ടിലെ മഴ Summary in Malayalam Class 5

പര്യായപദങ്ങൾ
പുഴ – നദി, സരിത്ത്
കുന്ന് – അദി, അചലം
ഇല – പ്രതം, പർണം
ആകാശം – ഗഗനം, വാനം
മരം – വൃക്ഷം, തരു
ഗുഹ – ഗഹ്വരം, കന്ദരം
കാറ്റ് – പവനൻ, അനിലൻ
മഴ – മാരി, വർഷം, വൃഷ്ടി
ശബ്ദം – രവം, നാദം
നിലാവ്- ചന്ദ്രിക, കൗമുദി, ജ്യോത്സന

പദം പിരിച്ചെഴുതുക
തലയുയർത്തി – തല + ഉയർത്തി
മഴയിരമ്പം – മഴ + ഇരമ്പം
പെട്ടെന്നായിരുന്നു – പെട്ടെന്ന് + ആയിരുന്നു
മഴത്തുള്ളികൾ – മഴ + തുള്ളികൾ
മാറിക്കഴിഞ്ഞു – മാറി + കഴിഞ്ഞു
കരിഞ്ഞുണങ്ങിയ – കരിഞ്ഞ് + ഉണങ്ങിയ

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 കാട്ടിലെ മഴ Kattile Mazha Notes Questions and Answers Pdf improves language skills.

Kattile Mazha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 2 Kattile Mazha Question Answer

Class 5 Malayalam Kattile Mazha Notes Question Answer

കണ്ടെത്താം പറയാം എഴുതാം
Question 1.
‘പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു’
‘മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി
‘കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കു മേഘങ്ങൾ’
മഴ കാട്ടിലുണ്ടാക്കുന്ന കാഴ്ചകളാണ് ഈ വാക്യങ്ങളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപോലെയുള്ള വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തൂ. അവയുടെ ആശയം ക്ലാസിൽ പറഞ്ഞവ തരിപ്പിക്കൂ. എഴുതിവയ്ക്കുകയും വേണം.
Answer:

  • പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങിയിരുന്നു?
    വേനലിൽ വറ്റിവരണ്ടു കിടന്ന പുഴ ആദ്യ മഴയിൽ ഉയിർത്തെണീറ്റു. ജീവനില്ലാത്ത മെലിഞ്ഞുണങ്ങി ക്കിടന്ന പുഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയത് ആദ്യമഴ പെയ്തപ്പോഴാണ്.
  • മരങ്ങളിൽ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി?
    കാട്ടിലെ കന്നിമഴയോടൊപ്പം രാത്രിയിൽ നിലാവും പരന്നു മഴത്തുള്ളിയോടൊപ്പം നിലാവും പെയ്തി റങ്ങി എന്നാണ് ലേഖകൻ വർണ്ണിക്കുന്നത്. നിലാവുള്ള രാത്രിയിൽ ആദ്യമഴയുടെ സുന്ദരദൃശ്യമാണ് ഇവിടെ കാണുന്നത്.
  • കുറുമ്പു കാട്ടുന്ന ആനക്കൂട്ടം കണക്കുമേഘങ്ങൾ
    കുസൃതികൾ കാണിക്കുന്ന ആനക്കൂട്ടത്തെപ്പോലെയാണ് ആകാശത്ത് മഴമേഘങ്ങൾ കടന്നുവരുന്ന തെന്ന് എഴുത്തുകാരൻ വർണ്ണിക്കുന്നു. കറുത്ത നിറമുള്ള മഴമേഘങ്ങൾ ആനക്കൂട്ടത്തെപ്പോലെയാണ്. ആനകൾ കുസൃതി കാണിക്കുന്നതുപോലെ അവ എപ്പോഴും ചലിച്ചു കൊണ്ടിരിക്കും.
  • ഇടിമിന്നൽ ചാലുകൾ ഇടയ്ക്ക് കാട്ടിലേക്ക് വന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു. കാട്ടിലെ ആദ്യമഴയോടൊപ്പം ഇടിമിന്നലുണ്ടായി. ആ ഇടിമിന്നലിന്റെ വെളിച്ചം മരത്തിനിടയിലൂടെ കാട്ടിലേക്കു കടന്നുവെന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു എന്ന് പറഞ്ഞിരിക്കുന്നു.
  • പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയാകുന്നു
    പുഴയുടെ സൗന്ദര്യം വെള്ളമാണ് വരണ്ടുണങ്ങിയ പുഴയ്ക്ക് ഭംഗിയല്ല. ആദ്യമഴ കൊണ്ടു തന്നെ വെള്ളം കടന്നുവെന്ന് പുഴ ഒരു ദിവസം കൊണ്ട് സുന്ദരിയായി തീർന്ന് എന്നാണ് ലേഖകൻ പറയുന്നത്.

മഴയഴക്
Question 1.
മഴ വന്നപ്പോൾ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ നോക്കൂ.
‘എണ്ണ കണ്ടു മാമലകൾ
പണക്കാരായ് പറമ്പുകൾ
മരുന്നുവെച്ചു മുറികൾ
കെട്ടീ, വെട്ടേറ്റ കാടുകൾ’
പി. കുഞ്ഞിരാമൻ നായർ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഴ പെയ്തപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം പി. കുഞ്ഞിരാമൻ നായർ വർണ്ണിച്ചിരിക്കുന്നത് വായിച്ചല്ലോ.
ആദ്യമായി വേനൽമഴ പെയ്തപ്പോൾ നിങ്ങളുടെ വീടിനു ചുറ്റും എന്തെല്ലാം മാറ്റങ്ങളുണ്ടായി? ആ മാറ്റ ങ്ങളെക്കുറിച്ച് ഒരു വർണ്ണന തയ്യാറാക്കൂ.
Answer:
കടുത്തചൂടിൽ മണ്ണ് ഉണങ്ങിവരണ്ടു കിടക്കുകയായിരുന്നു. എങ്ങും പൊടിക്കാറ്റ് ഇലകൾ വാടിക്കരിഞ്ഞ് ചെടികളും മരങ്ങളും നിന്നു. പുതുമഴത്തുള്ളികൾ മണ്ണിൽ പതിച്ചപ്പോൾ മണ്ണിൽ നിന്ന് പ്രത്യേക ഗന്ധം ഉയർന്നുപൊങ്ങി. മഴയുടെ വരവറിയിച്ച് സന്തോഷത്തോടെ തവളകൾ കരഞ്ഞു. കിളികൾ ചിലച്ചുക്കൊണ്ട് മരക്കൊമ്പിൽ ഇരുന്നു. മരങ്ങളും ചെടികളുമൊക്കെ കാറ്റിലും മഴയിലും മെല്ലെ ഇളകി. വാടിയ ഇലക ളൊക്കെ പുതു ജീവൻ കിട്ടിയപ്പോലെ ഉണർന്നു. പെയ്തിറങ്ങിയ മഴത്തുള്ളികൾ തീർത്ത നീർച്ചാലുകൾ മുറ്റത്തു കൂടി ഒഴുകി.

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

ഒറ്റയ്ക്കും കൂട്ടായും
Question 1.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിച്ചിരിക്കാൻ ഒരിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
• ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു.
ഈ വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് ചർച്ച ചെയ്യൂ.
Answer:
കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തി ‘ആദ്യത്തേതിൽ ഒളിച്ചിരിക്കാൻ ഒരിടം’ എന്നും രണ്ടാമത്തേതിൽ ‘ഒളിയിടം’ എന്നുമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഒളിയിടം’എന്നതിനെ പിരിച്ചെ ഴുതിയതാണ് ‘ഒളിച്ചിരിക്കാൻ ഒരിടം’എന്ന്.

‘കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടക്കണക്ക്’ കുന്നിൻ മുകളിൽ കുറുമ്പ് കാട്ടുന്ന ആനക്കൂട്ടങ്ങ ളുടെ കണക്കിന്
“കാറ്റിൽ മഴയിരമ്പം കേട്ടപ്പോൾ
കാറ്റിൽ മഴയുടെ ഇരമ്പം കേട്ടപ്പോൾ
“മരങ്ങൾ ഒടിഞ്ഞ മരുന്നതിന്റെ ശബ്ദം”
മരങ്ങൾ ഒടിഞ്ഞു അമരുന്നതിന്റെ ശബ്ദം
“നിലാനിറമാർന്ന മഴയ്ക്ക്”
നിലാവിന്റെ നിറമാർന്ന മഴയ്ക്ക്

മിണ്ടിയും പറഞ്ഞും
Question 1.
കടുത്ത വേനലിനു ശേഷം വന്ന മഴ കാടിനെ മനോഹരമാക്കി. മഴയും കാടും തമ്മിൽ എന്തെല്ലാം വർത്ത മാനങ്ങൾ പറഞ്ഞിട്ടുണ്ടാകും? എഴുതി നോക്കൂ.
Answer:
കാറ്റ് : ഇത്രനാൾ എവിടെയായിരുന്നു മഴയേ നീ…….?
നിന്നെ ഞാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്.
മഴ : ഇപ്പോഴാണ് എനിക്ക് പെയ്തിറങ്ങാൻ സമയമായി. ഇപ്പോൾ നിന്നെ കാണാനും നല്ല മനോഹരി
യായി
കാട് : അത് നിന്റെ ആഗ്രഹം കൊണ്ടാണ്. നീ കനിഞ്ഞ് വെള്ളം കൊണ്ടാണ് ഞാനിങ്ങനെ പച്ചപ്പ ണിഞ്ഞു നിൽക്കുന്നത്.
മഴ : നിന്റെ വടക്കേ അറ്റത്തുള്ള പുഴ ഒഴുകാറായില്ലേ?
കാട് : ഇല്ല, അതിന് കുറച്ചു കൂടെ മഴ ലഭിക്കേണ്ടതുണ്ട്. പാവം, ഒരിറ്റു വെള്ളമില്ലാതെ വറ്റി വരണ്ടിരി പ്പായിരുന്നില്ലേ. ഇനി ശരിയാവും.
മഴ : തീർച്ചയായും, പുഴകളും ആറുകളും ഒഴുകി നടക്കുന്നത് കാണുമ്പോഴാണ് എനിക്കും സന്തോഷം

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
മറക്കാനാവാത്ത മഴക്കാല അനുഭവക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു മഴക്കാലം എനിക്കൊരു മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു സമ്മാനിച്ചത്. സ്കൂൾ തുറക്കാൻ ആവേശത്തോടെ കാത്തിരുന്ന ഒരു കുട്ടിയെപോലെ മഴയും വന്നെത്തി. സ്കൂൾ തുറന്ന് ഒരാഴ്ച പിന്നി ട്ടിട്ടും മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. പുതിയ യൂണിഫോം ബാഗും കുടയും ആയി ഞാൻ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. മഴയായതിനാൽ റോഡ് മുഴു വൻ ചെളിവെള്ളം ഉണ്ടായിരുന്നു. കുട ചൂടിയിട്ടുണ്ടെങ്കിലും എന്റെ ബാഗും യൂണിഫോമുമെല്ലാം നനഞ്ഞു കുതിർന്നിരുന്നു. പെട്ടെന്ന് ഒരു ബൈക്ക് അത് വഴി കടന്നുപോയതും എന്റെ യൂണിഫോമിൽ ചെളി വെള്ളം തെറിച്ചതും ഒരുമിച്ചായിരുന്നു. അന്ന് ഞാൻ സ്കൂളിൽ പോകാതെ തിരികെ വീട്ടിലേക്ക് പോയി. ഞാൻ സ്കൂളിൽ പോകുന്നത് തടഞ്ഞ അന്നത്തെ മഴയോട് എനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. പിന്നെ ആ സംഭവം കൂട്ടുകാരുമൊത്ത് പറഞ്ഞു ചിരിക്കുന്ന ഒരു തമാശയായി മാറി.

Question 2.
നിങ്ങൾ ഇഷ്ടപ്പെടുന്ന മഴയ്ക്ക് ഒരു കത്ത് തയ്യാറാക്കുക.
Answer:

അമ്പിളിക്കാവ്
8/8/24

സ്നേഹം നിറഞ്ഞ മഴയ്ക്ക്,
നീ ഇടയ്ക്കിടെ എത്തുമ്പോൾ എന്തൊരാശ്വാസമാണെന്ന് പറയാതെ വയ്യ. നീ ഞങ്ങളുടെ വീട്ടിലെ വിരു ന്നുകാരനാണ്. ജൂൺമാസമാകാറുമ്പോൾ എല്ലാവരും മഴ ചീത്ത വിളിക്കും. സ്കൂളിൽ ഞാൻ പോകു മ്പോൾ മഴ നനയുന്നത് എനിക്ക് വളരെയധികം ഇഷ്ടമാണ്. നീ എത്തേണ്ട സമയം എത്തിയില്ലെങ്കിൽ ഞങ്ങളുടെ കൃഷിയെല്ലാം കരിഞ്ഞുപോകും. വെള്ളമില്ലാതെ കറന്റുണ്ടാവില്ലല്ലോ. മഴ ചിലപ്പോൾ ഞങ്ങൾക്കു ശല്യമായിത്തോന്നുമെങ്കിലും നീ ഞങ്ങൾക്കു ഏറെ ഉപകാരിയാണ്. അത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ഇനിയും നീ എത്തുന്നതും കാത്ത് ഞങ്ങൾ ഇരിക്കുന്നു.

സ്നേഹപൂർവ്വം
ഇന്ദു

മഴപ്പാട്ടുകൾ

ചെറുമഴ
1. മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴത്തൂടെ നടന്നു ഞാൻ
പോം പോം തവളകൾ പാടി
ചെറുമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ വന്നേ
മഴ മേളത്തിൽ മേളത്തിൽ പൊടി പൂരം

2. ഹായ് മഴ
മഴ മഴ മഴ മഴ ചാറ്റൽ മഴ
മഴ മഴ പെയ്തതു പെരുമഴയായ്
മഴയുടെ കൂട്ടായ് ഇടിമിന്നൽ
ചുഴലിക്കാറ്റും വീശുന്നു
മഴ മഴ മഴ മഴ പെരുമഴയിൽ
പുഴ വഴി മാറി പലവഴിയായ്

3. മുത്തു മഴ
ചിന്നിത്തെറിക്കും നറുമുത്തുമഴ
നീളുന്ന വെള്ളിത്തെളി നൂലുപോലെ
ആകാശഗംഗാ പ്രസരങ്ങൾപോലെ
യാഹാ! പതിച്ചു പുതുവർഷതോയം?

4. മഴ
ഒരു മഴ പെയ്തു
ഭൂമി കുളിർത്തു
ഒരു കതിർ നീണ്ടു
ഭൂമി പൊലിച്ചു

കാട്ടിലെ മഴ Notes Question Answer Class 5 Kerala Padavali Chapter 2

മഴ സിനിമാഗാനങ്ങളിൽ
1. മഴയോ മഴ തൂമഴ പുതുമഴ
മാനം നിറയെ തേന്മഴ
മനസ്സു നിറയെ പൂമഴ
താമരക്കുരുവീ താമരക്കുരുവി
താനെയിരിക്കുമ്പോൾ തണുക്കുന്നു

2. തുലാവർഷമേളം
തുടിപ്പാട്ടിൻ താളം
ചെല്ലച്ചിറകുണർന്നു
പളുങ്കു ചൊരിയും അമൃതജലധാര
അവ ആയിരം പീലി നിർത്തി നിന്നേ

3. മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിന്റെ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി

മഴച്ചൊല്ലുകൾ

  1. ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി
  2. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
  3. തുലാപത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമി രിക്കാം
  4. ഇടവലത്തിൽ മഴ ഇടവഴി നീളെ
  5. അന്തിക്ക് വന്ന മഴയും വിരുന്നും അന്ന് പോകില്ല
  6. കർക്കിടത്തിന് പത്ത് വെയിൽ
  7. മകരത്തിന് മഴപെയ്താൽ മലയാളം മുടിയും
  8. മഴ നിന്നാലും മരം പെയ്യും
  9. തിരുവാതിരയിൽ തിരു തകൃതി
  10. ആയിരം വെയിലാവാം, അര മഴ വയ്യ

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and മണ്ണിന്റെ കിനാവുകൾ Manninte Kinavukal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Manninte Kinavukal Summary

Manninte Kinavukal Summary in Malayalam

മണ്ണിന്റെ കിനാവുകൾ Summary in Malayalam

കവിയെ പരിചയപ്പെടാം
മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5 1
മലയാളത്തിലെ മികച്ച ബാലകവികളിലൊരാൾ. എറണാകുളം ജില്ലയിലെ വളയൻചിറങ്ങരയിൽ ജനിച്ചു. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.

പ്രധാന കൃതികൾ : അതിന്നുമപ്പുറമെന്താണ് ? മുക്കുറ്റിപ്പൂവിന്റെ ആകാശം, പ്രപഞ്ചവും കാലവും, ഭൂമി പാടുന്ന ശീലുകൾ, ഞാനിവിടെയുണ്ട്.

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

കവിതയുടെ ആശയം
മണ്ണിന്റെ കിനാവുകൾ എന്ന കവിത യിൽ മണ്ണിന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് പറയുന്ന ത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തിലുള്ള പൂക്കളുടെ പ്രത്യേ കതകളെ കുറിച്ചു പറയുന്നു. അവസാ ന ഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷ തകളെക്കുറിച്ചും പറയുന്നു.

മുക്കുറ്റി പൂവിനെ വർണ്ണിച്ചു കൊ ണ്ടാണ് കവിത ആരംഭിക്കുന്നത്. സ്വർണനിറമുള്ള വെയിലിൽ നിന്നും ജനിച്ചവരാണ് മുക്കുറ്റിപ്പൂക്കൾ എന്ന് കവി പറയുന്നു. ഇതിലൂടെ മുക്കുറ്റി പ്പൂവിന്റെ ഭംഗിയെയാണ് സൂചിപ്പിക്കു ന്നത്. വെയിലിന്റെ നിറവും മുക്കുറ്റിയുടെ നിറവും ഒരുപോലെയാണെന്ന് കവി ഈ വരികളിലൂടെ അർത്ഥമാ ക്കുന്നു. തുമ്പപ്പൂക്കളെ നിലാവുമായാണ് കവി താരതമ്യം ചെയ്യുന്നത്. തുമ്പപ്പൂക്കൾ നിലാവുപോലെ വെണ്മ യുള്ളതാണെന്ന് ഇവിടെ പറയുന്നു. സന്ധ്യാനേരത്ത് ആകാശത്ത് വിടരുന്ന നിറവുമായാണ് ജമന്തിപ്പൂക്കളെ കവി കൂട്ടിച്ചേർക്കുന്നത്. സന്ധ്യ എന്നത് കൊണ്ട് സമയത്തെയാണ് വ്യക്തമാക്കുന്നത്. സന്ധ്യ നെഞ്ചത്തെ ടുത്ത് ഓമനിച്ചതുകൊണ്ടാണ് ജമന്തിപ്പൂക്കൾക്ക് ആ നിറം ലഭിച്ചത് എന്ന് കവിതയിലൂടെ പറയുന്നു.

കുരുക്കുത്തിമുല്ലകൾ വിടരുന്നത് രാത്രിയിലാണ്. അതിനാലാണ് രാത്രിയിൽ മണ്ണിൽ ജനിക്കുന്നവരാണ് കുരു ക്കുത്തിമുല്ലകൾ എന്ന് കവി പറയുന്നത്. കവിതയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കൃഷ്ണകി രീടം പൂക്കളെ കുറിച്ചും വാടാമല്ലി പൂക്കളെ കുറിച്ചും മനസ്സിലാക്കാം. രാജമുദ്രയണിഞ്ഞവരാണ് ചുവന്ന പൂക്കൾ എന്ന കവിതയിൽ പറയുന്നു. രാജമുദ്ര അണിഞ്ഞ ചുവന്ന പൂക്കൾ എന്നതുകൊണ്ട് കവി വർണ്ണിക്കുന്നത്.

കൃഷ്ണകിരീടം പൂക്കളെയാണ്. ഈ പൂക്കളെ കാണാൻ കിരീടം ആകൃതിയിലാണ് ഉണ്ടാവുക. ഭൂമിയിൽ അണിഞ്ഞ കുങ്കുമപ്പൊട്ടുപോലെ ഭംഗിയുള്ളവരാണ് വാടാമല്ലിപ്പൂക്കൾ എന്ന് കവിതയിൽ പറയുന്നു.

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5 2

കവിതയുടെ അവസാനഭാഗങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. പൂക്കളെ ഭൂമിയുടെ മക്കളായാണ് കവി വർണ്ണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറ ന്നതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അത് തന്നെയാണ്. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ളത്തുള്ളികൾ തട്ടുമ്പോഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനേയും അതിജീവിച്ചുകൊണ്ട് ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാ ക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങളായും സ്നേഹം നിറഞ്ഞ പ്രതീക്ഷകളായും കവി കാണുന്നു.

പദപരിചയം
കുരുത്ത – ഉണ്ടായ, മുളച്ചുവന്ന
നുകർന്ന – ആസ്വദിച്ച
ലാളിക്കുക – ഓമനിക്കുക
സുഗന്ധം – മണം
ചേറ്റി – വിതറി, പരത്തി
പനിനീർ മലരുകൾ – റോസാപ്പൂക്കൾ
പെറ്റ – ജനിച്ച
രാജമുദ്ര – രാജാവിന്റെ മുദ (ഇവിടെ കിരീടം എന്ന അർത്ഥം)
ചെന്താരുകൾ – ചുവന്ന പൂക്കൾ
തൂമ – ഭംഗി
പിറക്കുന്നു – ജനിക്കുന്നു
നിത്യവും – ദിവസവും
വാനം – ആകാശം
മിഴി – കണ്ണ്
നീർക്കണം – വെള്ളത്തുള്ളി
ചാർത്തുക – അണിയുക
മന്ദഹസിക്കുക – പുഞ്ചിരിക്കുക
കിനാവ് – സ്വപ്നം

മണ്ണിന്റെ കിനാവുകൾ Summary in Malayalam Class 5

പര്യായപദങ്ങൾ
നിലാവ് – കൗമുദി, ചന്ദ്രിക
സന്ധ്യ – അന്തി, ദിനാന്തം
ചന്തം – ഭംഗി, ശോഭ
നക്ഷത്രം – താരം, താരകം
കാറ്റ് – പവനൻ, മാരുതൻ
സുഗന്ധം – ഗന്ധം, വാസന
മലർ – പുഷ്പം, സൂനം
രാത്രി – നിശ, രജനി
ഭൂമി – ധര, ധരിത്രി
വാനം – ആകാശം, ഗഗനം
മിഴി – അക്ഷി, നയനം

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 മണ്ണിന്റെ കിനാവുകൾ Manninte Kinavukal Notes Questions and Answers Pdf improves language skills.

Manninte Kinavukal Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 1 Chapter 1 Manninte Kinavukal Question Answer

Class 5 Malayalam Manninte Kinavukal Notes Question Answer

ഈണത്തിൽ താളത്തിൽ
Question 1.
ആദ്യം എല്ലാവരും ഈ കവിത മൗനമായി ഒന്നോ രണ്ടോ തവണ വായിക്കൂ. ഇനി ചെറിയ ഗ്രൂപ്പുകളായി കവിതയ്ക്കു ചേരുന്ന ഈണത്തിൽ ചൊല്ലി അവതരിപ്പിക്കൂ. ഒരു ഗ്രൂപ്പിന്റെ അവതരണം മറ്റു ഗ്രൂപ്പുകൾ ശ്രദ്ധിച്ച് വിലയിരുത്തുക.
Answer:
• വ്യക്തിഗത വായന
• അക്ഷരസ്ഫുടത
• സംഘമായി ഈണം നൽകിയ അവതരണം

പൂക്കളെ പരിചയപ്പെടാം
Question 1.
കവിതയിൽ ഏതെല്ലാം പൂക്കളെക്കുറിച്ചാണ് പറഞ്ഞരിക്കുന്നത്? അവയുടെ വർണ്ണചിത്രം ചുവടെ കൊടുത്ത കളങ്ങളിൽ വരച്ച് പേരെഴുതുക.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 1
Answer:
നോട്ടുപുസ്തകത്തിൽ ഒന്നോ രണ്ടോ പേജ് നിറയെ പൂക്കളുടെ ചിത്രം വരച്ച് നിറം കൊടുക്കുമല്ലോ
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 2

നമുക്കും പൂക്കളാകാം
Question 1.
പൂക്കളുടെ പേരുള്ള ഗ്രൂപ്പുകളായി മാറു
നിങ്ങൾക്ക് ലഭിച്ച പൂവിനെക്കുറിച്ച് കവിതയിൽ പറഞ്ഞിട്ടുള്ള വരികൾ കണ്ടെത്തി അവതരിപ്പിക്കൂ. അവ യുടെ സവിശേഷതകളും അവതരണത്തിൽ ഉൾപ്പെടുത്തുമല്ലോ.
Answer:
ഉദാ :
മുക്കുറ്റി – പൊൻവെയിലിൽ കുരുത്ത മുക്കുറ്റികൾ
ഗ്രൂപ്പ് മുക്കുറ്റി – നക്ഷത്രം പോലുള്ള കുഞ്ഞുമഞ്ഞപ്പൂക്കളുമായി മുറ്റത്തും തൊടിയിലുമൊക്കെ ഞങ്ങൾ ഓണക്കാലത്ത് വിരിഞ്ഞുനിൽക്കും. ദശപുഷ്പങ്ങളിൽ ഒന്നാണ്.
കോളാമ്പി – മഞ്ഞനക്ഷത്രമെന്നപോൽ വേലിയിൽ മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ
ഗ്രൂപ്പ് കോളാമ്പി – പൂന്തോട്ടങ്ങളിലും പാതയോരങ്ങളിലുമൊക്കെ പൊൻ ചിരി തൂകി നിൽക്കുന്ന ഞങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ. എല്ലാ ദിവസവും ഞങ്ങൾ പൂക്കും. ചില്ലകളുടെ അറ്റത്ത് കുലകളായാണ് ഞങ്ങൾ ഉണ്ടാകുന്നത്.
കൃഷ്ണകിരീടം – രാജമുദ്രയണിഞ്ഞ ചെന്താരുകൾ
ഗ്രൂപ്പ് കൃഷ്ണ കിരീടം – നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഞങ്ങളെ ഓണപ്പൂക്കളത്തിൽ ഉപയോഗിക്കാറുണ്ട്. കിരീടത്തിന്റെ ആകൃതിയിലാണ്.
ഞങ്ങളുടെ പൂങ്കുല. അതുകൊണ്ടാണ് രാജമുദ്രയണിഞ്ഞ ചെന്താരുകൾ എന്ന് പറഞ്ഞിരുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

ഓർത്തു ചൊല്ലാം
Question 1.
കവിതയിൽ ആദ്യം പറഞ്ഞത് ഏതു പൂവിനെക്കുറിച്ചാണ്? ഓരോ പൂവിനെക്കുറിച്ചും പറഞ്ഞ വരികൾ ഓർത്ത് ചൊല്ലൂ.
Answer:
കവിതയിൽ ആദ്യം പറഞ്ഞത് മുക്കുറ്റിയെക്കുറിച്ചാണ്.
മുക്കുറ്റി : പൊൻ വെയിലിൽ കുരുത്ത മുക്കുറ്റികൾ
തുമ്പ : പൂനിലാവ് നുകർന്ന പൂത്തുമ്പകൾ
ജമന്തി : സന്ധ്യ നെഞ്ചത്തെടുത്ത് ലാളിച്ചതിന്റെ ചന്തമാകെ പകർന്ന ജമന്തികൾ
കോളാമ്പി പൂവ് : മഞ്ഞ നക്ഷത്രമെന്നപോൽ വേലിയിൽ മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ പനിനീർപ്പൂവ് : കാറ്റിലേക്ക് സുഗന്ധമെല്ലായ്പ്പോഴും ചേറ്റി നിൽക്കും പനിനീരുകൾ.

പൂക്കളോടൊപ്പം
Question 1.
പൂക്കൾ മണ്ണിന്റെയോമൽക്കിനാവുകൾ
പൂക്കൾ ജീവന്റെ പ്രേമപ്രതീക്ഷകൾ
പൂക്കളെക്കുറിച്ച് കവിതയിൽ പൊതുവായി
പറയുന്ന കാര്യങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഈ ഭൂമിയിൽ ഒട്ടേറെ പൂക്കളുണ്ട്. ഈ പൂക്കളെയെല്ലാം ഭൂമിയുടെ മക്കളായിട്ടാണ് കവി പറഞ്ഞിരിക്കുന്നത്. സദാസമയം ആകാശത്തേക്ക് നോക്കി വിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ പൂക്കളുടെ കണ്ണുകളിൽ നീലയാകാശം തെളിഞ്ഞു കാണാം എന്ന് കവി പറയുന്നു. അലങ്കാരത്തിനായ് നമ്മൾ മാലയണിയുന്നത് പോലെത്തന്നെ പൂക്കൾക്ക് അവയുടെ ഇതളുകളിൽ പറ്റി നിൽക്കുന്ന ജലകണങ്ങൾ എപ്പോഴും അലങ്കാര മാണെന്ന് കവി പറഞ്ഞിരിക്കുന്നത്. ഈ പൂക്കളെല്ലാം തന്നെ ഏത് ചൂടിലും വാടാതെ നിൽക്കുന്നവരാണ്. അതുപോലെ തന്നെ രാത്രിയെയോ ഇരുട്ടിനെയോ അവർക്ക് പേടിയില്ല. ഏത് ഇരുട്ടിലും പൂക്കൾ ചിരിച്ചു കൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുക.

പൂക്കളും നമ്മളും
Question 1.
നീലവാനം മിഴികളിലുള്ളവർ
നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ
ഏതു ചൂടിലും വാടാതെ നിവർ
ഏതിരുട്ടിലും മന്ദഹസിപ്പവർ…………………….
ഈ വരികളിൽ പൂക്കളുടെ സവിശേഷതകൾക്കൊപ്പം മറ്റെന്തെല്ലാം കാര്യങ്ങളാണ് പറയാനുള്ളത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വി. മധുസുദനൻ നായരുടെ മനോഹരമായൊരു കവിതയാണ് മണ്ണിന്റെ കിനാവുകൾ. പൂക്കളുടെ മനോ ഹാരിതയെയും സവിശേഷതകളെയും കുറിച്ചാണ് കവിതയിൽ പറയുന്നത്. കവിതയുടെ അവസാനഭാഗ ങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് കവി പറഞ്ഞിരിക്കുന്നത്. പൂക്കളെ ഭൂമിയുടെ മക്കളാ യാണ് കവി വർണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറന്ന തിനുശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അതുതന്നെ. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ളത്തുള്ളികൾ തട്ടുമ്പോ ഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനെയും അതിജീ വിച്ചുകൊണ്ട്, ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങൾ ആയും സ്നേഹം നിറഞ്ഞ പ്രതീക്ഷകളുമാ യാണ് കവി കാണുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

ആസ്വാദനക്കുറിപ്പിലേക്ക്
Question 1.
മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്ടമായല്ലോ. നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെ കൊടുത്ത പടം പൂർത്തിയാക്കൂ.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 3
മനോപടത്തിന്റെ സഹായത്തോടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. നല്ലൊരു പേരു നൽകുമല്ലോ.
Answer:
വി. മധുസൂദനൻ നായർ എഴുതിയ ‘ഭൂമി പാടുന്ന ശീലുകൾ’ എന്ന പുസ്തകത്തിലെ മനോഹരമായൊരു കവിതാഭാഗമാണ് മണ്ണിന്റെ കിനാവുകൾ. മണ്ണിന്റെ കിനാവുകൾ എന്ന ഈ കവിതയിൽ മണ്ണിന്റെ സ്വപ്ന ങ്ങളെക്കുറിച്ചും പ്രതീക്ഷകളെ കുറിച്ചുമാണ് കവി പറയുന്നത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തി ലുള്ള പൂക്കളുടെ പ്രത്യേകതകളെ കുറിച്ച് കവി പറയുന്നു. അവസാനഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷതകളെകുറിച്ചും പറയുന്നു.

മണ്ണിന്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് പറ യുന്നത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തിലുള്ള പൂക്കളുടെ പ്രത്യേകതകളെ കുറിച്ചു പറയുന്നു. അവസാനഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷതകളെക്കുറിച്ചും പറയുന്നു.

മുക്കുറ്റി പൂവിനെ വർണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്വർണനിറമുള്ള വെയിലിൽ നിന്നും ജനിച്ചവരാണ് മുക്കുറ്റിപ്പൂക്കൾ എന്ന് കവി പറയുന്നു. ഇതിലൂടെ മുക്കുറ്റിപ്പൂവിന്റെ ഭംഗിയെയാണ് സൂചിപ്പി ക്കുന്നത്. വെയിലിന്റെ നിറവും മുക്കുറ്റിയുടെ നിറവും ഒരുപോലെയാണെന്ന് കവി ഈ വരികളിലൂടെ അർത്ഥമാക്കുന്നു. തുമ്പപ്പൂക്കളെ നിലാവുമായാണ് കവി താരതമ്യം ചെയ്യുന്നത്. തുമ്പപ്പൂക്കൾ നിലാവു പോലെ വെണ്മയുള്ളതാണെന്ന് ഇവിടെ പറയുന്നു. സന്ധ്യാനേരത്ത് ആകാശത്ത് വിടരുന്ന നിറവുമാ യാണ് ജമന്തിപ്പൂക്കളെ കവി കൂട്ടിച്ചേർക്കുന്നത്. സന്ധ്യ എന്നത് കൊണ്ട് സമയത്തെയാണ് വ്യക്തമാക്കു ന്നത്. സന്ധ്യ നെഞ്ചത്തെടുത്ത് ഓമനിച്ചതുകൊണ്ടാണ് ജമന്തിപ്പൂക്കൾക്ക് ആ നിറം ലഭിച്ചത് എന്ന് കവി തയിലൂടെ പറയുന്നു.

കുരുക്കുത്തിമുല്ലകൾ വിടരുന്നത് രാത്രിയിലാണ്. അതിനാലാണ് രാത്രിയിൽ മണ്ണിൽ ജനിക്കുന്നവരാണ് കുരുക്കുത്തിമുല്ലകൾ എന്ന് കവി പറയുന്നത്. കവിതയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കൃഷ്ണ കിരീടം പൂക്കളെ കുറിച്ചും വാടാമല്ലി പൂക്കളെ കുറിച്ചും മനസ്സിലാക്കാം. രാജമുദ്രയണിഞ്ഞവരാണ് ചുവന്ന പൂക്കൾ എന്ന കവിതയിൽ പറയുന്നു. രാജമുദ്ര അണിഞ്ഞ ചുവന്ന പൂക്കൾ എന്നതുകൊണ്ട് കവി വർണ്ണി ക്കുന്നത്. കൃഷ്ണകിരീടം പൂക്കളെയാണ്. ഈ പൂക്കളെ കാണാൻ കിരീടം ആകൃതിയിലാണ് ഉണ്ടാവുക. ഭൂമിയിൽ അണിഞ്ഞ കുങ്കുമപ്പൊട്ടുപോലെ ഭംഗിയുള്ളവരാണ് വാടാമല്ലിപ്പൂക്കൾ എന്ന് കവിതയിൽ പറ യുന്നു.

കവിതയുടെ അവസാനഭാഗങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. പൂക്കളെ ഭൂമി യുടെ മക്കളായാണ് കവി വർണ്ണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറന്നതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കു ന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അത് തന്നെയാണ്. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ള ത്തുള്ളികൾ തട്ടുമ്പോഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ്. കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനേയും അതിജീവിച്ചുകൊണ്ട് ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങളായും സ്നേഹം നിറഞ്ഞ പ്രതീക്ഷകളായും കവി കാണുന്നു.

ഏത് ചൂടിലും വാടാതെ നിൽപ്പവർ
ഏതിരുട്ടിലും മന്ദഹസിപ്പവർ

എന്ന വരികളാണ് എനിക്കീ കവിതയിൽ ഏറെ ഇഷ്ടമായത്. ഈ വരികളിൽ പൂക്കളുടെ ഏത് പ്രശ്ന ത്തേയും തരണം ചെയ്യാനുള്ള കഴിവിനെയും മനോധൈര്യത്തെയും കവി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു കൊണ്ടാണ് എനിക്കീ വരികൾ ഏറെ ഇഷ്ടമായത്.

മനോഹരമായ ഈണത്തിലും താളത്തിലും ചൊല്ലാവുന്ന അർത്ഥവത്തായ നല്ലൊരു കവിതയാണ് ‘മണ്ണിന്റെ കിനാവുകൾ’

ചുമർപത്രിക തയ്യാറാക്കാം
Question 1.
കവി പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു വിവരങ്ങളും കൂട്ടുകാർ വരച്ച ചിത്രങ്ങളുമെല്ലാം ചേർത്ത് ഞങ്ങളുടെ മുക്കുറ്റി, ഞങ്ങളുടെ ജമന്തി തുടങ്ങിയ പേരുകളിൽ ഓരോ ഗ്രൂപ്പിനും ഓരോ ചുമർപ്പ ത്രിക തയ്യാറാക്കാം. ക്ലാസിൽ പ്രദർശിപ്പിക്കാം.
Answer:
നമുക്കും പൂക്കാളാകാം എന്ന പ്രവർത്തനത്തിൽ നൽകിയിരിക്കുന്ന പൂക്കളുടെ വിവരങ്ങളും നിങ്ങൾ വരച്ച ചിത്രങ്ങളും ചേർത്ത് ചുമർപ്പതിക് തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.

Question 1.
മലർമാല കോർക്കാം
Answer:
പൂക്കളെക്കുറിച്ചുള്ള കവിതകൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും കണ്ടെത്തി നോട്ടു പുസ്തകത്തിൽ പകർത്തു. ക്ലാസിൽ ആ കവിതകൾ സംഘമായി ചൊല്ലണം. വായനാ വാരവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഈ കവിതകൾ അവതരിപ്പിക്കുമല്ലോ.

പൂക്കവിതകൾ
Question 1.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 4
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 5
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 6
കവിതയിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്?
Answer:
സുഗതകുമാരി എഴുതിയ മനോഹരമായ കവിതയാണ് ഒരു തൈ നടാം. തൈ നടുന്നതിന്റെ പ്രാധാന്യ ത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്. അമ്മയ്ക്കുവേണ്ടി നമുക്ക് ഒരു തൈ നടാം. കൊച്ചുമക്കൾക്കു വേണ്ടി തൈ നടാം. നൂറു കിളികൾക്കു വേണ്ടി തൈ നടാം. നല്ല നാളേക്കു വേണ്ടി ഒരു തൈ നടാം. അമ്മയ്ക്ക വേണ്ടി എന്നു പറയുമ്പോൾ അമ്മയും ഭൂമിയും കടന്നുവരും. വരാൻ പോകും തലമുറകൾക്കായി ഇന്ന് നാം തൈകൾ നടണം. മനുഷ്യർക്കുവേണ്ടി മാത്രമല്ല കിളികൾക്കുവേണ്ടി കൂടിയാണ് തൈകൾ നടുന്നത്. ഫലങ്ങളും തണലും തണുപ്പും ശുദ്ധവായുവും മഴയും എല്ലാം നൽകുന്ന മരങ്ങൾ നല്ല ഭാവിക്കുവേണ്ടി നാം നട്ടുവളർത്തണം എന്ന ആശയമാണ് കവിയിത്രി പങ്കുവയ്ക്കുന്നത്. ആഗോള താപനത്തിന് ഉത്തരം മരങ്ങൾ എന്ന മുദ്രവാക്യം ഇവിടെ ഓർക്കാം.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
നിങ്ങൾ നട്ടുവളർത്തിയ ചെടികളിലും ഇതുപോലെ പൂക്കളും കായ്കളും വിരിഞ്ഞിട്ടുണ്ടാകുമല്ലോ. നിങ്ങളുടെ അനുഭവം എഴുതുക.
Answer:
വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ അമ്മയ്ക്ക് കൂട്ടായി ഞാനും ഉണ്ടാവാറുണ്ട്. ഞാൻ നട്ട ചെടികളിൽ പുതിയതായി ഓരോ ഇല വരുമ്പോഴും ഞാൻ സന്തോഷിച്ചിരുന്നു. ചെടിക്ക് ചെറിയ തളർച്ച ഉണ്ടായാൽ എന്റെ മനസ്സ് വേദനിക്കും. ഞാൻ നട്ട പയറിൽ ആദ്യമായി ഒരു പൂവ് വിരിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഞാൻ വളർത്തിയ പയറിലും തക്കാളിയിലും ഉണ്ടായ കായ്കൾ കൊണ്ടുണ്ടാ ക്കിയ കറികൾ കൂട്ടിയപ്പോഴും എനിക്കുണ്ടായ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല.

Question 2.
ഭൂമി ചാർത്തിയ കുങ്കുമപ്പൊട്ടുപോൽ
തൂമയേറിയും വാടാമലരുകൾ
ഇതുപോലെ നിങ്ങളെ ആകർഷിച്ച് ഏതെങ്കിലും ഒരു പൂവിനെക്കുറിച്ച് എഴുതൂ.
Answer:
സ്കൂൾ വിട്ടുവരുമ്പോൾ എന്നെ എതിരേൽക്കാനെന്നപോലെ നിറയെ പൂക്കളുമായി ചിരിച്ചു നില്ക്കുന്ന കൂട്ടുകാരുമുണ്ട്. നാലുമണിപ്പൂക്കൾ മഞ്ഞയും ചുവപ്പും റോസും വെള്ളയും നിറങ്ങളിൽ മുറ്റത്തിന്റെ പല യിടങ്ങളിലായി ചിരിതൂകി നിൽപ്പുണ്ടാവും അവർ. മറ്റു പൂക്കളെല്ലാം രാവിലെ വിടരുമ്പോൾ നാലു മണിപ്പൂക്കൾ മയക്കത്തിലായിരിക്കും. വൈകുന്നേരം മറ്റുപൂക്കളെല്ലാം വാടാറുകുമ്പോൾ നാലുമണിപ്പൂ ക്കൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. അഴകോടെ ചിരി തൂകി നിലക്കും. പല നിറമുള്ള കുഞ്ഞു നക്ഷ ത്രങ്ങളെപോലെ തോന്നും അവയെക്കണ്ടാൽ.
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 7

  • 1972 മുതൽ എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു
  • പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ തയ്യാറാക്കുക, വൃക്ഷത്തെ നട്ടുവളർത്താം
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം പ്രസംഗം നടത്താം
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ ചിത്രങ്ങൾ ശേഖരിക്കാം.

Class 5 Malayalam Kerala Padavali Notes Unit 1 ഇത്തിരിപ്പൂവേ കുരുന്നുപൂവേ
മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1 8
പൂക്കളും പൂമ്പാറ്റയും മഴയും കാടും മലയും മനുഷ്യനും ചേർന്ന പ്രകൃതി നമുക്കു മുന്നിൽ അനന്തമായ സൗന്ദര്യം തുറന്നിടുന്നു.
“മർത്യരാശിക്കു വായിക്കാൻ
പഠിക്കാനറിവേറുവാൻ
തുറന്നിരിക്കുമീ ഗ്രന്ഥം
തുല്യമറ്റത് തന്നെയാം” (വെണ്ണിക്കുളം)

വായിച്ചാലും വായിച്ചാലും തീരാത്ത പ്രകൃതി പുസ്തകത്തിലെ താളുകൾ എത്ര മറിച്ചാലും തീരുന്നില്ല.
“കാട്ടുമുല്ലുകൾ പൂക്കുന്ന
വന വീഥിയിലൂടവേ
വരുമോ കുങ്കുമം തൊട്ട
സന്ധ്യശോഭ കണക്കമവൾ”. (പി. കുഞ്ഞിരാമൻ നായർ)

ഒരു ദിവസത്തെ സന്ധ്യാകാശം മറ്റൊരു ദിവസത്തിന്റെ പകർപ്പല്ല. ഒരു വസന്തം മറ്റൊന്നിൽ നിന്ന് വ്യത്യസ്ത മാണ്. ഇടവപ്പാതി മഴയുടെ വരവ് എല്ലാ വർഷവും പലതരത്തിലാണ്. എന്നാൽ ഈ വൈവിധ്യത്തെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊരു ഘടകം കൂടി പ്രകൃതിയിൽ ഉണ്ട്.

വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടുപൊട്ടിയാൽ- (ചങ്ങമ്പുഴ)

അപ്പോൾ എന്താണ് പ്രകൃതിയിലെ വിരുദ്ധത
ഇരുളാലെ പുതപ്പിച്ചു കിടത്തുമമ്മ
വെളിച്ചത്താൽ മുല നൽകി വളർത്തുമമ്മ (ഇടശ്ശേരി)

ഇരുട്ടും വെളിച്ചവും തമ്മിലുള്ള വൈരുദ്ധ്യം ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ പരസ്പരം ചേർന്നും പിരിഞ്ഞുമാണിവയുടെ നിൽപ്പ്. ഇരുട്ടല്ലെങ്കിൽ വെളിച്ചത്തിനോ വെളിച്ചമില്ലെങ്കിൽ ഇരുട്ടിനോ പ്രസക്തി നഷ്ട മാകും. അങ്ങനെ പ്രകൃതി സൗന്ദര്യത്തിന്റെ അനേകം സാധ്യതകളാണ് ഈ യൂണിറ്റ് തുറന്നു തരുന്നത്.

മണ്ണിന്റെ കിനാവുകൾ Notes Question Answer Class 5 Kerala Padavali Chapter 1

പ്രവേശക പ്രവർത്തനം
മഴയും നോക്കി തിണ്ണയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മരക്കൊമ്പിൽ ഒരു പക്ഷി തണുത്തു വിറച്ച് ഇരി ക്കുന്നു. ഭംഗിയുള്ള ചിറകുകൾ ഇടയ്ക്കിടയ്ക്ക് കുടയുന്നു. എന്നെപ്പോലെ മഴക്കാഴ്ച പക്ഷിക്കും ഒരു രസം തന്നെ!
Question 1.
ഇതിലെ ഏതെല്ലാം കാഴ്ചകളാണ് നിങ്ങൾക്കിഷ്ടമായത് ചുവടെ എഴുതി നോക്കൂ.
• മഴവെള്ളം മണ്ണിൽ മറയുന്നു.
• …………………………………..
• …………………………………..
• …………………………………..
Answer:
• പക്ഷികൾ മരച്ചില്ലകളിൽ തണുത്തുവിറച്ച് ഇരിക്കുന്നു.
• ആകാശത്തു നിന്ന് ഭൂമിയിലേക്ക് മഴവെള്ളം പതിക്കുന്നു.
• മരങ്ങളും ചെടികളും മഴ നനയുന്നു
• പൂക്കളിൽ മഴത്തുള്ളികൾ പതിക്കുമ്പോൾ അവ തലതാഴ്ത്തി നിൽക്കുന്നു.

Question 2.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിനെ ആശ്രയിച്ചാണ് കഴിയുന്നത്. ആ മണ്ണ് എന്തെല്ലാം സ്വപ്നങ്ങൾ കാണുന്നുണ്ടാവും?
Answer:
മഴയുടെ കുളിരിൽ നനഞ്ഞ് പുതിയ ചെടികൾക്കും പൂക്കൾക്കും എനിക്ക് ജന്മം നൽകാൻ ആയെ
ങ്കിൽ എന്ന് മണ്ണ് സ്വപ്നം കാണുന്നുണ്ടാകും. മാത്രമല്ല തന്നെ ആശ്രയിക്കുന്ന എല്ലാ ജീവജാല ങ്ങൾക്കും എന്നും സന്തോഷം നൽകാൻ തനിക്ക് ആകണമെന്നും മണ്ണ് ആഗ്രഹിക്കുന്നുണ്ടാകും.

6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Maths Annual Exam Question Paper 2022-23 Kerala Syllabus

Time : 2 Hours
Total Score : 60

Activity – 1
Average Income

The income of James for a week is given below.

Day Income (Rupees)
Sunday 1200
Monday 1000
Tuesday 800
Wednesday 1300
Thursday 750
Friday 1100
Saturday 850
Total

a) What is the total income of James in the week?
Answer:
Total Income = 1200 + 1000 + 800 + 1300 + 750 + 1100 + 850
= Rs. 7,000

b) How much is his average income for a day?
Answer:
Average Income = \(\frac{\text { Total Income }}{\text { Number of days }}\)
= \(\frac{7000}{7}\)
= Rs. 1000

c) Which are the 3 days on which the average income is Rs. 1200/-
Answer:
Sunday = 1200
Wednesday = 1300
Friday = 1100
Total = 3600

Average of these 3 days = \(\frac{3600}{3}\) = Rs. 1200

6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus

Activity – 2
Aquarium

An aquarium is in the shape of a rectangular box. Its inner length is 80 centimetres, breadth 60 centimetres and height 50 centimetres.
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 1
a) What is the capacity of the aquarium in cubic centimetres?
Answer:
Inner length = 80 cm
breadth = 60 cm
height = 50 cm

Capacity of aquarium
= Inner volume = length × breadth × height
= 80 cm × 60 cm × 50 cm
= 240,000 cubic cm

b) What is the capacity of the aquarium in litres?
Answer:
1000 cubic centimeters= 1 l
∴ Inner capacity = 240000 cm3
= \(\frac{240000}{1000}\)
= 240 l

c) If the aquarium contains 144 litres of water. What will be the height of the water level in centimetres?
Answer:
Volume of water = 144 l
= 144 × 1000
= 144000 cm3
height of water level = \(\frac{\text { volume }}{\text { length } \times \text { breadth }}\)
= \(\frac{144000}{80 \times 60}\)
= 30 cm

Activity – 3
Workshop

600 students participated in the district level creative workshop conducted by Vidhyarangam Kala Sahitya Vedi in Anand’s school. The details are given below.

Item Percentage of student
Poem writing 25
Story writing 35
Drawing 30
Essay writing

a) Find the percentage of students participated in the essay writing.
Answer:
Percentage of students for
Poemwriting = 25%
Story writing = 35%
Drawing = 30%

Total percentage of the three = 90%
Percentage of students for
Essay writing = 100 – 90
= 10%

b) How many students participated in the poem writing?
Answer:
Total number of students = 600
Percentage of poem writing participants = 25%
Number of students for poem writing = 25% of 600
= \(\frac{25}{100}\) × 600
= 150

c) Among the participants, 180 are in VIth Standard. What is the percentage of VIth Standard students.
Answer:
Number of students from VIth standard = 180
Percentage of VIth std = \(\frac{180}{600}\) x 100
= 30%

6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus

Activity – 4
Let’s Find the Factors

36 is written as the product of prime numbers.
36 = 2 × 2 × 3 × 3

a) Find the number of factors of 36.
Answer:
36 = 2 × 2 × 3 × 3
Number of factor = 3 × 3 = 9

b) Write 144 as the product of prime numbers and write all the factors of 144.
Answer:
144 = 2 × 2 × 2 × 2 × 3 × 3
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 2

Activity – 5
Let’s Find the Height

The table given below shows the height of 5 students of Class VI.

Name Height in metres
Anu 1.16
Baby 1.27
Fathima 1.06
Saji 1.40
Shamna 1.04

a) Who is the tallest among the students?
Answer:
Tallest student is Saji

b) What is the height difference between the tallest and the shortest?
Answer:
Height of tallest = 1.40 m
Height of smallest = 1.04m
Difference = 1.4 – 1.04 = 0.36m

c) Arrange the heights in ascending order.
Answer:
Heights in ascending order = 1.04m, 1.06m, 1.16m, 1.27m, 1.40m, 1.06 m, 1.04 m

Activity – 6
Let’s Arrange

The table given below shows the triangles made by Arush using match sticks.
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 3
a) Complete the table.
Answer:
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 4

b) Write down the relation between the number of match sticks and the number of triangles.
Answer:
Let the number of triangles = t
Number of matchsticks used = s
The used relation is Number of matchsticks
= 2 × number of triangles + 1

c) If the number of triangles is‘t’ and the number of match sticks is ‘s’ then write the relation using‘t’ and ‘s’.
Answer:
s = 2t + 1

6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus

Activity – 7
Let’s Find the Angles

Look at the picture and answer the questions.
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 5
a) Write an angle having the same measure of ∠ABD?
Answer:
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 6
∠CBF = 50 (opposite to ∠ABD and opposite angles are equal)

b) Write an angle which is linear pair with ∠ABD?
Answer:
∠CBD is the linear pair with ∠ABD.

c) Find the measures of ∠DBC, ∠CBF and ∠ABE.
Answer:
∠DBC= 180°- ∠ABD (Linear pair)
= 180 – 50= 130°
∠CBF = 50° (Opposite to ∠ABD)
∠ABE = 180 – (∠ABD + ∠EBF)
= 180 – (50 + 70)
= 180 – 120
= 60°

Activity – 8
My Favourite

Details of the favourite games of the children in Isha’s school are given below. Observe the picture and answer the following questions.
6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus 7
a) Which game is equally liked by boys and girls?
Answer:
Hockey

b) How many girls like Badminton?
Answer:
50

c) How many boys like Football?
Answer:
70

6th Standard Maths Annual Exam Question Paper 2022-23 Kerala Syllabus

d) How many more children like Cricket than Hockey.
Answer:
Cricet – liked by – 30 boys and 25 girls
= 55 children

Hockey = 25 boys and 25 girls
= 50 students

More children like cricket than Hockey
= 55 – 50 = 5 children

6th Standard Maths Second Term Question Paper 2022-23 Kerala Syllabus

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Maths Second Term Question Paper 2022-23 Kerala Syllabus

Time : 2 Hours
Total Score : 60

Activity – 1
Let’s complete the table

Fill in the blanks in the table.

Number Product of prime Number of factors
12 2 × 2 × 3 3 × 2 = 6
80 2 × 2 × 2 × 2 × 5 (i) ……….
(iii) …… 2 × 2 × 3 × 5 (ii) ………..
225 (iv) …… (v) ………..

Answer:

Number Product of prime Number of factors
12 2 × 2 × 3 3 × 2 = 6
80 2 × 2 × 2 × 2 × 5 (i) 5 × 2 = 10
(ii) 60 2 × 2 × 3 × 5 (ii) 3 × 2 × 2 = 12
225 (iv) 3 x 3 x 5 x 5 (v) 3 × 3 = 9

Activity – 2
Let’s arrange

6th Standard Maths Second Term Question Paper 2022-23 Kerala Syllabus 1
Ammu has many rectangular blocks of 5cm length, 3 cm width and 1cm height.
a) What is the volume of a rectangular block?
Answer:
Volume of the rectangular block
V = l × b × h
l = 5 cm
b = 3 cm
h = 1 cm
V = 5 × 3 × 1
= 15 cm3

b) A big box has inner length 20cm, breadth 12cm and height 4cm.
Answer:
Inner volume of the big box
V = l × b × h
l = 20 cm
b = 12 cm
h = 4 cm
V = 20 × 12 × 4
= 960 cm3

c) How many small rectangular blocks are needed to fill the big box?
Answer:
Number of small rectangular blocks
No. of blocks = \(\frac{\text { Inner volume of big block }}{\text { Volume of small block }}\)
= \(\frac{960 \mathrm{~cm}^3}{15 \mathrm{~cm}^3}\)
= \(\frac{2 \times 2 \times 2 \times 2 \times 2 \times 2 \times 3 \times 5}{3 \times 5}\)
= 2× 2 × 2 × 2 × 2 × 2
= 64
∴ 64 small rectangular blocks are needed to fill the big box.

6th Standard Maths Second Term Question Paper 2022-23 Kerala Syllabus

Activity – 3
Number Cards

Here are the number cards distributed by a teacher for a game.
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 2
a) Which is the largest number?
Answer:
15.823

b) What is the difference between the largest and the smallest numbers in these cards?
Answer:
Largest number = 15.823
Smallest number = 14.028
Difference = 15.823 – 14.028
= 1.795

c) Write these numbers in ascending order.
Answer:
14.028, 14.12, 14.623, 14.732, 15.283, 15.823

Activity – 4
How many Bangles?

Anu has two bangles of 4½ grams each.

a) What is the total weight of Anu’s bangles (in grames)?
Answer:
Weight of one bangle = 4½ gm
Number of bangles = 2
Total weight = Weight of one bangle × Number of bangles
= 4½ × 2
= 4 + \(\frac{1}{2}\)
= \(\frac{(4 \times 2)+1}{2}\)
= \(\frac{9}{2}\) × 2
= 9 grams

b) How many such bangles are needed to make it 63 grams?
Answer:
Total weight of gold = 63 gm
Weight of one bangle = 4½ g.
Number ofbangles = 63 + 4½ g.
= 63 ÷ \(\frac{9}{2}\)
= \(\frac{63}{1} \times \frac{2}{9}\)
= \(\frac{3 \times 3 \times 7}{1} \times \frac{1 \times 2}{3 \times 3}\)
= 7 × 2
= 14 bangles

Activity – 5
A Garden

The picture of a rectangular shape garden is given below.
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 3
a) Find the perimeter of the garden.
Answer:
Perimeter of the garden
= 2 (Length + Breadth)

Length = 5.75 m,
Breadth = 3.65 m
Perimeter = 2 (5.75 + 3.65)
= 2(9.40)
= 18.8 m

b) What is the difference between the length and the breadth of the garden?
Answer:
Length = 5.75 m
Breadth = 3.65 m
Difference = 5.75 – 3.65
= 2.10 m

c) Find out the fraction that shows the breadth of the garden?
a) 3\(\frac{65}{10}\)
b) 3\(\frac{65}{100}\)
c) 3\(\frac{100}{65}\)
d) 3\(\frac{65}{1000}\)
Answer:
Breath = 3.65 = 3\(\frac{65}{100}\)
Option b) 3\(\frac{65}{100}\)

6th Standard Maths Second Term Question Paper 2022-23 Kerala Syllabus

Activity – 6
Let’s Find the Capacity

The length, breadth and height of a cubical vessel is 10 cm each.
a) What is the capacity of this vessel in cubic centimetres? Convert this capacity in litres.
Answer:
Capacity of the Vessel = Volume of the vessel
Length = Breadth = Height = 10 cm
Inner volume of cubic vessel = (side) × (side) × (side)
= 10 × 10 × 10
= 1000 cm3
1 l = 1000 cm3
Capacity of cube vessel = 1 l

b) Another vessel of the same capacity has length 20 cm and breadth 10 cm. What is its height?
Answer:
Capacity of rectangular vessel = 1 l
= 1000 cm3
Length = 20 cm,
Breadth = 10 cm

Height = \(\frac{\text { Volume }}{\text { Length } \times \text { Breadth }}\)
= \(\frac{1000}{20 \times 10}\)
= 5 cm

c) If the measurements of all the sides of a cube are doubled. How many times the volume will be?
Answer:
The measurements of sides are doubled.
One side = 10 × 2 = 20 cm
Volume = 20 × 20 × 20
= 8 × 1000 cm3
Capacity increased by 8 times

Activity – 7
Study Room

Ayisha’s study room is rectangular in shape. It has 4.75 meter length and 3.84 meter breadth.
a) What is the area of the study room in square metres?
Answer:
Length of study room = 4.75 m
Breadth = 3.84 m
Area = Length × Breadth
= 4.75 × 3.84
= 18.24 m2 2

b) The cost of tiling one square metre of floor is Rs. 350. What will be the total cost for tiling the floor.
Answer:
Cost for tiling per square metre
= Rs.350

Total cost for tiling the floor
= 18.24 × 350
= Rs. 6384

c) 184 × 525 = 96600. What is 18.4 × 525?
Answer:
18.4 × 525 = Rs. 9660.00

6th Standard Maths Second Term Question Paper 2022-23 Kerala Syllabus

Activity – 8
Which is Next?

Some numbers and their factors are given below.

Fill in the blanks
a) Numbers with two factors.
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 4
Answer:
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 5

b) Numbers with three factors.
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 6
Answer:
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 7

c) Numbers with four factors.
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 8
Answer:
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 9

d) Factorize and write all the factors of 216.
Answer:
216 = 2 × 2 × 2 × 3 × 3 × 3
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 10
6th Standard Maths Second Term Question Paper 2022-23 Kerala Syllabus 11
Factors of 216 are :
1, 2, 3, 4, 6, 8, 9, 12, 18, 24, 27, 36, 54, 72, 108, 216

6th Standard Maths First Term Question Paper 2022-23 Kerala Syllabus

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 6 Maths First Term Question Paper 2022-23 Kerala Syllabus

Time : 2 Hours
Total Score : 60

Activity – 1
Let’s Draw & Measure

6th Standard Maths First Term Question Paper 2022-23 Kerala Syllabus 1
A) Write the names of all angles in the given figure.
Answer:
1) ∠ ABC
2) ∠ ACB
3) ∠ CAB

B) Draw the triangle with given measures.
Answer:
6th Standard Maths First Term Question Paper 2022-23 Kerala Syllabus 7

Activity – 2
Sale of Mangoes

The table given below shows the price of mangoes sold by a vendor from Monday to Friday.

Days Price of Mangoes (Rs)
Monday 680
Tuesday 700
Wednesday 640
Thursday 660
Friday 620

A) Find the total price of mangoes sold.
Answer:
Total price of mangoes sold
= 680 + 700 + 640 + 660 + 620
= Rs. 3300

B) What is the average price of mangoes sold per day?
Answer:
Average price of mangoes sold per day
= \(\frac{\text { Total price }}{\text { Total no. of days }}\)
= \(\frac{3300}{5}\)
= Rs. 660

C) In which days the total price of mangoes is greater than the average?
Answer:
Monday = 680
Tuesday = 700

D) If the prices are written in ascending order, which is the middle number?
Answer:
Price in ascending order 620, 640, 660, 680, 700
Middle number is 660.

6th Standard Maths First Term Question Paper 2022-23 Kerala Syllabus

Activity – 3
Angle and time in a clock

6th Standard Maths First Term Question Paper 2022-23 Kerala Syllabus 2
A) Find the angle between the hands of the clock?
Answer:
Angle within a circle = 360° There are 12 equal divisions.
Angle with each division = \(\frac{360^{\circ}}{12}\) = 30°
At 10 O’clock
6th Standard Maths First Term Question Paper 2022-23 Kerala Syllabus 8
No. of divisions within the hands = 2
Angle between the hands = 2 × 30° = 60°

B) Write the angle between the hands when the time is 4 O’ clock.
Answer:
At 4 O’clock
6th Standard Maths First Term Question Paper 2022-23 Kerala Syllabus 9
No. of division between the handles = 4
Angle between the handles = 4 × 30° = 120°

C) Draw a clock with the hands showing 3 O’clock and write the angle between the hands.
Answer:
At 3 O’ clock
6th Standard Maths First Term Question Paper 2022-23 Kerala Syllabus 10
Equal division between the hands = 3
Angle between the hands = 3 × 30° = 90°

D) Write the angle between the hands when time is 6:30.
Answer:
At 6.30
6th Standard Maths First Term Question Paper 2022-23 Kerala Syllabus 11
Angle with in the clock = 360°
There are 12 equal divisions.
Angle within equal division = \(\frac{360^0}{12}\) = 30°
Each of these division again divided into 4 equal parts

Angle with small division = \(\frac{30}{4}\) = 7\(\frac{1°}{2}\)
At 6.30, there are 2 smaller divisions
∴ Angle = 2 × 7½ = 150

Activity – 4
Average Quantity of milk

The table shows the quantity of milk gained in Aji’s farm from September to December.

Month No. of days Total quantity of milk (in litre) Average quantity of milk (in litre)
September 30 360
October 31 11
November 30 10
December 31 403

A) Find the values in the missing column of corresponding months.
Answer:

Month No. of days Total quantity of milk (in litre) Average quantity of milk (in litre)
September 30 360 12
October 31 341 11
November 30 300 10
December 31 403 13

B) In which month the production of milk is highest?
Answer:
In December the production is highest

6th Standard Maths First Term Question Paper 2022-23 Kerala Syllabus

Activity – 5
Part and Times

6th Standard Maths First Term Question Paper 2022-23 Kerala Syllabus 3
A) Find the area of the rectangle in the above figure.
Answer:
Area of the rectangle = Length × Breadth
Length = 15cm
Breadth 1 cm
Area = 15 × 1=15 cm²

B) If the rectangle is divided into 4 rectangles of equal area, find the area of one small rectangle.
Answer:
The rectangle is divided into 4 equal parts.
Area of each part = \(\frac{1}{4}\) of the area
= \(\frac{1}{4}\) of 15 = \(\frac{15}{4}\)
= 3\(\frac{3}{4}\) cm²

C) If 12 such small rectangles are put together, find the total area.
Answer:
No. of small rectangles part together = 12
Area of 1 small rectangle = \(\frac{15}{4}\) cm²
Total area of 12 small rectangles = 12 × \(\frac{15}{4}\)
= 3 × 15 = 45 cm²

Activity – 6
Tug of War Competition

6th Standard Maths First Term Question Paper 2022-23 Kerala Syllabus 4
A & B are two tug of war teams of a school with 8 members each. The average weight of one member in team A is 54 kg and that of team B is 55 kg.

A) When one member left and another one joined in team Athere is no change in average weight. Find the weight of the new member.
Answer:
No. of members = 8
Average weight of team A = 54 kg
Average weight of team B = 55 kg
Change in average after replacing one member in team A = 0 (no change)
Weight of new member = Average weight = 54 kg

B) Total weight of 8 members in a team should not exceed 435 kg. Can team A and team B participate in the competition? Why?
Answer:
Average of team A = 54 kg
No. of players = 8
Total weight of team A = 54 × 8 = 432 kg
432 kg is less than 435 kg.
∴ Team A can participate.

Average of team B = 55 kg
No. of players = 8
Total weight of Team B = 55 × 8 = 440 kg
440 kg is greater than 435.
∴ Team B is not eligible.

C) A member of weight 60 kg is excluded from the team B having more total weight. Find the maximum possible weight of the new member.
Answer:
Total weight of Team B = 440 kg
Weight of excluded member = 60 kg
Total weight of remaining 7 member
= 440 – 60
= 380 kg

Possible weight for new member = 435 – 380
= 55 kg

Activity – 7
Circle and Part

A) What part of the whole circle is shaded?
Answer:
Angle of shaded portion = 45°
Angle within a circle = 360°
Shaded portion = \(\frac{45}{360}\) part
= \(\frac{1}{8}\) part

B) What part of the whole circle is unshaded?
Answer:
Unshaded part = 1 – \(\frac{1}{8}=\frac{8}{8}-\frac{1}{8}\)
= \(\frac{7}{8}\) part

C) Draw a circle and shade \(\frac{8}{12}\) part?
6th Standard Maths First Term Question Paper 2022-23 Kerala Syllabus 5
Answer:
6th Standard Maths First Term Question Paper 2022-23 Kerala Syllabus 12
\(\frac{8}{12}\) part shaded

6th Standard Maths First Term Question Paper 2022-23 Kerala Syllabus

Activity – 8
Orange Juice

Three litres of orange juice in a vessel is equally poured in to 4 bottles.
6th Standard Maths First Term Question Paper 2022-23 Kerala Syllabus 6
A) How many litres of orange juice are in a bottle?
Answer:
Total quantity of orange juice = 3 litre
No. of bottles = 4
Juice in one bottle = \(\frac{1}{4}\) of 3 litre
= \(\frac{1}{4}\) × 3 = \(\frac{1}{4}\) litre

B) Orange juice in the bottle is poured equally into 3 cups. Write the quantity of orange juice in one cup.
Answer:
No. of cups = 3
Quantity of juice in one cup = \(\frac{1}{3}\) of \(\frac{3}{4}\) litre
= \(\frac{1}{3} \times \frac{3}{4}=\frac{1}{4}\) litre

C) What fraction of the orange juice in the vessel does each cup contain?
Answer:
Fraction of juice in each cup
= \(\frac{1}{3}\) × (\(\frac{1}{4}\) of 3)
= \(\left(\frac{1}{3} \times \frac{1}{4}\right)\) × 3
= \(\frac{1}{12}\) of 3 litre
Cup contains \(\frac{1}{12}\) fraction of juice in vessel.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 2 Notes Malayalam Medium വിശാലസമതലഭൂവിൽ Questions and Answers that include all exercises in the prescribed syllabus.

9th Class Geography Chapter 2 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 2  വിശാലസമതലഭൂവിൽ

Class 9 Geography Chapter 2 Notes Kerala Syllabus Malayalam Medium

Question 1.
ബ്രഹ്മപുത്രാസമതലത്തിലൂടെ ഒഴുകുന്ന നദികൾ ഏതൊക്കെ എന്ന് ഭൂപടം നിരീക്ഷിച്ച് പട്ടികപ്പെടുത്തൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 2
Answer:
സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ്, ലൂണി ഗംഗ, യമുന, കാളി, സിന്ധ്, ബെത്വ, കെൻ, സോൺ, ഗോമതി. ഘാഘര, ഗണ്ഡക്, കോസി, ബ്രഹ്മപുത്ര, ടീസ്ത, മാനസ്, ദിബാംഗ്, ലോഹിത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 2.
ഹിമാലയത്തിൽ നിന്നും ഉപദ്വീപീയ പീഠഭൂമിയിൽ നിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികൾ യഥാക്രമം ഹിമാലയൻ നദികൾ എന്നും, ഉപദ്വീപിയ നദികൾ എന്നും വിളിക്കുന്നു. ചിത്രങ്ങൾ നിരീക്ഷിച്ച് സിന്ധു – ഗംഗാ ബ്രഹ്മപുത്രാ സമതലത്തിലൂടെ ഒഴുകുന്ന നദികൾ അവയുടെ ഉദ്ഭവസ്ഥാനത്തെ അടിസ്ഥാനമാക്കി ഹിമാലയൻ നദികൾ, ഉപദ്വീപീയ നദികളെന്നും പട്ടികപ്പെടുത്തുക.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 3
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 4
Question 3.
ഉത്തരേന്ത്യൻ സമതലങ്ങളുടെ കിഴക്ക്, പടിഞ്ഞാറ് അതിരുകൾ ഇന്ത്യയുടെ ഭൂപ്രകൃതി ഭൂപടത്തിന്റെ സഹായത്തോടെ കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:
കിഴക്ക് – ബ്രഹ്മപുത്രാ നദി വരെ
പടിഞ്ഞാറ് – സിന്ധു നദീതടം മുതൽ

Question 4.
ചുവടെ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് ഉത്തരേന്ത്യൻ സമുദ്രത്തിന്റെ നാല് പ്രാദേശിക വിഭാഗങ്ങൾ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 5
Answer:

  • രാജസ്ഥാൻ സമതലം
  • പഞ്ചാബ് – ഹരിയാന സമതലം
  • ഗംഗാസമതലം
  • ബ്രഹ്മപുത്രാസമതലം

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 5.
ഇന്ത്യയുടെ ഭൂപപ്രകൃതിഭൂപടത്തിന്റെ സഹായത്തോടെ അരാവലി പർവതനിരകളുടെ സ്ഥാനം കണ്ടെത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 6

Question 6.
അരാവലി പർവതനിരയ്ക്ക് രാജസ്ഥാൻ സമതലത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം അന്വേഷിച്ചറിയൂ.
Answer:
അരാവലി പർവതം, തെക്കു പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് ദിശയിലായി തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾക്ക് സമാന്തരമായി സ്ഥിതിചെയ്യുന്നതിനാൽ, നീരാവി പൂരിതമായ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ അരാവലി പർവതത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് കടക്കുന്നില്ല.

തത്ഫലമായി, അരാവലി പർവതത്തിന്റെ പടിഞ്ഞാറ് ഭാഗം വരണ്ട പ്രദേശമായും, കാറ്റിന് അഭിമുഖമായ ഭാഗം മഴ ലഭിക്കുന്ന പ്രദേശമായും മാറിയിരിക്കുന്നു. രാജസ്ഥാനിലെ ജൈവവൈവിധ്യത്തിൽ ഒരു പ്രധാന പങ്ക് അരാവലി പർവതം വഹിക്കുന്നു.

Question 7.
അറ്റ്ലസ് നിരീക്ഷിച്ച് പഞ്ചാബ്-ഹരിയാന സമതലത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന ഭൂവിഭാഗം ഏതാണെന്ന് കണ്ടെത്തുക.
Answer:
രാജസ്ഥാൻ സമതലം

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 8.
അറ്റ്ലസ്സിന്റെ സഹായത്തോടെ ബ്രഹ്മപുത്രാസമതലത്തിന്റെ സ്ഥാനം കണ്ടെത്തി ഇന്ത്യയുടെ ഭൂപടരേഖയിൽ വരച്ചുചേർത്തത് എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 7

Question 9.
ഭൂപടം നിരീക്ഷിച്ച് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികളുടെ സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ വരച്ചുചേർത്തത് എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 9

Question 10.
ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ നദീമിയാൻഡറിങ്, ഓക്സ്-ബോ തടാകങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 10

Question 11.
ഉത്തരേന്ത്യൻ സമതലങ്ങളുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ കൃഷിക്ക് ഏറെ അനുയോജ്യമായ വിഭാഗമേതായിരിക്കും?
Answer:
എക്കൽസമതലങ്ങൾ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 12.
നദിയുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ പട്ടികപ്പെടുത്തൂ.
Answer:
നദിയുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്ന ഭൂരൂപങ്ങളാണ് എക്കൽ വിശറികൾ, ഡൽറ്റകൾ, മിയാൻഡറുകൾ, ഓക്സ്-ബോ തടാകങ്ങൾ, എക്കൽസമതലങ്ങൾ.

Question 13.
ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്നതിന് സമുദ്രത്തിൽ നിന്നുള്ള അകലം കാരണമാകുന്നു. എന്ത് കൊണ്ടായിരിക്കാം?
Answer:
സമുദ്രത്തിൽ നിന്നും അകലം കൂടുംതോറും വായുവിലെ നീരാവിയുടെ അളവ് കുറയുകയും കാറ്റ് വരണ്ടതായി തീരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി സമുദ്രത്തിൽ നിന്നും അകന്ന് സ്ഥിതിചെയ്യുന്ന ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്നു.

Question 14.
നൽകിയിട്ടുള്ള ഭൂപടം പരിശോധിച്ച് മൺസൂൺ കാറ്റുകളുടെ രണ്ട് ശാഖകൾ ഏതൊക്കെയെന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ. അവയുടെ സഞ്ചാരഗതി മനസ്സിലാക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 11
Answer:

  • തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽശാഖ.
  • ബംഗാൾ ഉൾക്കടൽശാഖ.

Question 15.
രാജസ്ഥാനിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ പരിമിതമാണ് കാരണം എന്തായിരിക്കും?
Answer:
ഉത്തരേന്ത്യൻ സമതലങ്ങളിൽ മഴയ്ക്ക് കാരണമാകുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ അരാവലി പർവത നിരകളുടെ സ്ഥാനം മൂലം പർവതനിരകൾക്ക് സമാന്തരമായി കടന്നുപോകുന്ന തിനാൽ രാജസ്ഥാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ ലഭിക്കുന്നില്ല.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 16.
നൽകിയിട്ടുള്ള ഭൂപടത്തിന്റെ സഹായത്തോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ വീശുന്ന കാറ്റുകളുടെ സഞ്ചാരഗതി ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ വരച്ചുചേർത്ത് എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 12

Question 17.
അറ്റ്ലസ് നിരീക്ഷിച്ച് സുന്ദർബൻ ഡൽറ്റാപ്രദേശത്തിന്റെ സ്ഥാനം കണ്ടെത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 13

Question 18.
കണ്ടൽക്കാടുകളുടെ സവിശേഷതകളെക്കുറിച്ച് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സചിത്രവിവരണം തയ്യാറാക്കൂ.
Answer:
രാജസ്ഥാനിലെ വിശാലമായ ഉപ്പുവെള്ളപ്രദേശങ്ങൾ, ശുദ്ധജല തടാകങ്ങൾ, ഗംഗാ സമതലത്തിലെ ശുദ്ധജല ചതുപ്പുകൾ, ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്ക സമതലങ്ങൾ, സുന്ദർബനിലെ ഡൽറ്റാ പ്രദേശങ്ങൾ എന്നിവയിൽ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യജാലങ്ങളാണ് ചതുപ്പുനില വനങ്ങൾ. പശ്ചിമ ബംഗാളിലെ ഗംഗാ സമതലത്തിലെ ചതുപ്പും വിശാലവുമായ ഡൽറ്റാ പ്രദേശം സുന്ദർബൻ ആണ്. ഈ പ്രദേശത്ത് സമൃദ്ധമായി കാണപ്പെടുന്ന പ്രകൃതിദത്ത സസ്യങ്ങൾ കണ്ടൽക്കാടുകളാണ്.

റോയൽ ബംഗാൾ കടുവകളുടെ സ്വാഭാവിക ആവാസ കേന്ദ്രമായി ഈ പ്രദേശം പ്രവർത്തിക്കുന്നു. കണ്ടൽക്കാടുകളുടെ വേരുകൾ മത്സ്യങ്ങൾ ഉൾപ്പെടെ നിരവധി ജലജീവികൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. വിവിധയിനം പക്ഷികളുടെ വാസസ്ഥലമാണ് ഇവ. സുന്ദർബൻ ഡൽറ്റയുടെ സവിശേഷതകളിലൊന്നായ ഒരു തരം കണ്ടൽക്കാടായ സുന്ദരി വേറിട്ടുനിൽക്കുന്നു.

Question 19.
ഇന്ത്യയിലെ പ്രധാന നൈസർഗിക സസ്യജാലങ്ങളുടെ വിതരണക്രമമാണ് ചുവടെ ചേർത്തിട്ടുള്ള ഭൂപടത്തിൽ നൽകിയിട്ടുള്ളത്. ഭൂപടം വിശകലനം ചെയ്ത് ഉത്തരേന്ത്യൻ സമതലങ്ങളിൽ കാണപ്പെടുന്ന പ്രധാന നൈസർഗിക സസ്യജാലങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി അവ പട്ടികപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 14

Answer:

  • കണ്ടൽക്കാടുകൾ
  • ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ
  • ഉഷ്ണമേഖല മുൾക്കാടുകൾ
  • ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ
  • വിശാലസമതലഭൂവിൽ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 20.
നൽകിയിട്ടുള്ള ഭൂപടം വിശകലനം ചെയ്ത് ഉത്തരേന്ത്യൻ സമതലങ്ങളിലെ വ്യത്യസ്തയിനം മണ്ണുകളുടെ വിതരണക്രമം തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 15
Answer:

  • എക്കൽമണ്ണ്
  • ചെമ്മണ്ണ്
  • കറുത്തമണ്ണ്
  • ചെങ്കൽമണ്ണ്

Question 21.
ചുവടെ ചേർത്തിട്ടുള്ള പട്ടിക പരിശോധിക്കൂ. ഉത്തരേന്ത്യൻ സമതലങ്ങളിൽ മൂന്ന് വ്യത്യസ്ത കാർഷികകാലങ്ങളിലായി കൃഷിചെയ്യുന്ന പ്രധാന വിളകളാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്. ഓരോ കാർഷിക കാലങ്ങളുടെ ദൈർഘ്യവും അവയിൽ ഓരോ കാലങ്ങളിലും കൃഷിചെയ്യുന്ന വിളകൾ ഏതൊക്കെയെന്നും മനസ്സിലാക്കൂ. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ അധിക വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 16
Answer:

  • ഖാരിഫ്: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തിനോട് ചേർന്ന് വരുന്ന കാർഷിക കാലമാണ് ഖാരിഫ്. ഉഷ്ണമേഖലാവിളകളായ നെല്ല്, പരുത്തി, ചണം, ബജ്റ, തുവര മുതലായവ ഈ കാലത്ത് കൃഷി ചെയ്യുന്നു.
  • റാബി: ശൈത്യകാലത്തിന്റെ വരവോടെ ആരംഭിക്കുന്ന കാർഷിക കാലമാണ് റാബി. മിതോഷ്ണ – ഉപോഷ്ണ വിളകളായ- ഗോതമ്പ്, പയറുവർഗങ്ങൾ, കടുക് വർഗങ്ങൾ, ബാർലി മുതലായവ ഈ കാലത്ത് കൃഷി ചെയ്യുന്നു.
  • സായ്ദ്: റാബി വിളകളുടെ വിളവെടുപ്പിന് ശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലമാണ് സായ്ദ്. പച്ചക്കറി, പഴങ്ങൾ, കാലിത്തീറ്റ മുതലായവ ഈ കാലത്ത് കൃഷി
    ചെയ്യുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

വിശാലസമതലഭൂവിൽ Class 9 Extended Activities

Question 1.
പ്രോജക്റ്റ് – ഇന്ത്യയിലെ ജനജീവിതം രൂപപ്പെടുത്തുന്നതിൽ ഉത്തരേന്ത്യൻ സമതലങ്ങൾ വഹിക്കുന്ന പങ്ക്.
Answer:
ആമുഖം
ഇന്തോ-ഗംഗാ സമതലമെന്നും അറിയപ്പെടുന്ന ഉത്തരേന്ത്യൻ സമതലപ്രദേശം ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠവും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിലൊന്നാണ്. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം വ്യാപിച്ചുകിടക്കുന്ന ഈ വിശാലമായ സമതലഭൂമി ഇന്ത്യയിലെ മനുഷ്യജീവിതത്തിന്റെ വികസനത്തെ ഗണ്യമായി സ്വാധീനിക്കുകയും അതിന്റെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്തു.

ഭൂമിശാസ്ത്രപരമായ അവലോകനം
സ്ഥലം: വടക്ക് ഹിമാലയത്തിന്റെ താഴ്വര മുതൽ തെക്ക് ഡെക്കാൻ പീഠഭൂമി വരെ വടക്കേ ഇന്ത്യൻ സമതലങ്ങൾ വ്യാപിച്ചുകിടക്കുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, അസം എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ.
പ്രധാന നദികൾ: സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികളും അവയുടെ പോഷക നദികളുടെയും എക്കൽ നിക്ഷേപത്തിലൂടെയാണ് ഈ സമതലം രൂപപ്പെടുന്നത്.

സാമ്പത്തിക പ്രാധാന്യം

  • കൃഷി: മണ്ണ് വളരെ ഫലഭൂയിഷ്ഠമാണ്. ഇത് നെല്ല്, ഗോതമ്പ്, കരിമ്പ്, മറ്റ് വിവിധ വിളകൾ എന്നിവയുടെ കൃഷിയെ പിന്തുണയ്ക്കുന്നു.
  • ഹരിതവിപ്ലവം: 1960- കളിലെ ഹരിതവിപ്ലവത്തിന്റെ പ്രാഥമിക ഗുണഭോക്താവായിരുന്നു ഈ പ്രദേശം. ഇത് കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു.
  • വ്യവസായം: അസംസ്കൃത വസ്തുക്കളുടെ ലഭ്യത കാരണം നെയ്ത്തും മൺപാത്രങ്ങളും ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ ഇവിടെ തഴച്ചുവളർന്നു.

ആധുനിക വ്യവസായങ്ങൾ: ഡൽഹി, കാൻപൂർ, ലഖ്നൗ തുടങ്ങിയ നഗരങ്ങൾ ഇന്ത്യയുടെ ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുന്ന വ്യാവസായിക കേന്ദ്രങ്ങളാണ്.
വ്യാപാര പാതകൾ: ചരിത്രപരമായി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുകയും വാണിജ്യം സുഗമമാക്കുകയും ചെയ്യുന്ന ഒരു പ്രധാന വ്യാപാര പാതയാണ് ഈ സമതലഭൂമി.

ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ: റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നന്നായി വികസിപ്പിച്ചതും എന്നിവയുൾപ്പെടെയുള്ള
വ്യാപാരവും ചലനാത്മകതയും വർദ്ധിപ്പിക്കുന്നതുമാണ്.

പരിസ്ഥിതി വശങ്ങൾ
ജലവിഭവങ്ങൾ: സമൃദ്ധമായ നദീ സംവിധാനങ്ങൾ ജലസേചനം, കുടിവെള്ളം, മറ്റ് ഉപയോഗങ്ങൾ എന്നിവയ്ക്കായി വെള്ളം നൽകുന്നു.
ധാതുക്കൾ: പ്രകൃതിവാതകം, പെട്രോളിയം എന്നിവയുൾപ്പെടെ ചില ധാതു വിഭവങ്ങൾ ഈ പ്രദേശത്തുണ്ട്.
വെല്ലുവിളികൾ

വെള്ളപ്പൊക്കം: വാർഷിക കാലവർഷ മഴ പലപ്പോഴും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ജീവനും സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. മലിനീകരണം: വ്യവസായിക പ്രവർത്തനങ്ങളും മലിനീകരണത്തിനും മണ്ണിന്റെ നാശത്തിനും കാരണമായി.
സംരക്ഷണ ശ്രമങ്ങൾ കാർഷിക ഒഴുക്കും നദികളുടെ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

സുസ്ഥിര കൃഷി: മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനായി സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. നദീ ശുചീകരണ പദ്ധതികൾ: നമാമി ഗംഗേ പദ്ധതി പോലുള്ള സംരംഭങ്ങൾ ഗംഗാനദിയെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നു. ഉപസംഹാരം

ഇന്ത്യയിലെ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ഉത്തരേന്ത്യൻ സമതലങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫലഭൂയിഷ്ഠമായ ഭൂമി, ചരിത്രപരമായ പ്രാധാന്യം, സാമ്പത്തിക സാധ്യതകൾ, സമ്പന്ന മായ സാംസ്കാരിക പൈതൃകം എന്നിവ അതിനെ ഇന്ത്യൻ നാഗരികതയുടെ അടിസ്ഥാനമാക്കി മാറ്റുന്നു. അതിന്റെ സംഭാവനകൾ മനസിലാക്കുന്നത് ഈ മേഖലയിലെ മനുഷ്യവികസനത്തിന്റെ സങ്കീർണ്ണതയും വൈവിധ്യവും മനസ്സിലാക്കാൻ സഹായിക്കുന്നു.

Question 2.
കാലാവസ്ഥയും കാർഷികവിളകളും എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിക്കൂ.
Answer:
A. കാലാവസ്ഥയുടെയും കൃഷിയുടെയും ആമുഖം മനസ്സിലാക്കൽ
കാലാവസ്ഥ: കാലാവസ്ഥ എന്നത് ദീർഘകാല കാലാവസ്ഥാ രീതികളെയും ദീർഘകാല കാലാവസ്ഥാ സാഹചര്യങ്ങളുടെ ശരാശരിയെയും സൂചിപ്പിക്കുന്നു.

കാലാവസ്ഥാ മേഖലകൾ: വിവിധ പ്രദേശങ്ങൾക്ക് വ്യത്യസ്ത കാലാവസ്ഥയുണ്ട് (ഉദാ: ഉഷ്ണമേ ഖലാ, മിതശീതോഷ്ണ, വരണ്ട കാലാവസ്ഥ). ഓരോ പ്രദേശത്തെയും വിളകളുടെ വളർച്ചയെ അവയുടെ കാലാവസ്ഥ സ്വാധിനിക്കുന്നു. കൃഷിയുടെ പങ്ക് വിളയുടെ വളർച്ചയ്ക്ക് പ്രത്യേക കാലാവസ്ഥ ആവശ്യമാണ്. കൃഷി കാലാവസ്ഥയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയെ സ്വാധീനിക്കുന്ന പ്രധാന കാലാവസ്ഥാ ഘടകളാണ് താപനില, മഴ, സൂര്യപ്രകാശം എന്നിവ.

B. വിള ഉൽപ്പാദനത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം
താപനിലയിലെ മാറ്റങ്ങൾ: വർദ്ധിച്ച താപനില സസ്യങ്ങളിൽ ചൂട്, സമ്മർദ്ദം, വിളവ് കുറയൽ, വളരുന്ന സീസണുകളിൽ മാറ്റം എന്നിവയ്ക്ക് കാരണമാകും.

മഴയിലെ മാറ്റങ്ങൾ: മാറിയ മഴയുടെ രീതി വരൾച്ചയിലേക്കോ അമിതമായ വെള്ളപ്പൊക്ക ത്തിലേക്കോ നയിച്ചേക്കാം, ഇവ രണ്ടും വിളകൾക്ക് ഹാനികരമാണ്. ജല ലഭ്യത. മഞ്ഞ് ഉരുകുന്നതിലും നദികളുടെ ഒഴുക്കിലും ഉണ്ടാകുന്ന മാറ്റങ്ങൾ ജലസേചന സംവിധാനങ്ങളെ ബാധിക്കുന്നു. കൂടാതെ കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, മറ്റ് തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ.

C. പ്രത്യേക വിളകളിൽ കാലാവസ്ഥാ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കേസ് പഠനങ്ങൾ ഗോതമ്പ് താപ സംവേദനക്ഷമത: ഗോതമ്പ് പൂവിടുന്ന സമയത്തും ധാന്യങ്ങൾ നിറയ്ക്കുന്ന, ഘട്ടങ്ങളിലും ഉയർന്ന താപനിലയോട് പ്രത്യേകിച്ചും സെൻസിറ്റീവ് ‘ആണ്, ഇത് വിളവ് കുറയ്ക്കും.

അരി: വെള്ളപ്പൊക്കം: വരൾച്ചയും വെള്ളപ്പൊക്കവും കാര്യമായ ഭീഷണികൾ ഉയർത്തുന്നതിനാൽ ജല ലഭ്യതയിലെ മാറ്റങ്ങൾക്ക് അരി വളരെ വിധേയമാണ്.

ചോളം: ചോളം വരൾച്ചയ്ക്ക് ഇരയാകുന്നു, പ്രത്യേകിച്ച് പൂവിടുന്ന ഘട്ടത്തിൽ, പരാഗണത്തെയും കേർണൽ വികസനത്തെയും ബാധിക്കുന്നു.

കാപ്പി : കാപ്പി ചെടികൾക്ക് സ്ഥിരമായ താപനില ആവശ്യമാണ്, കാലാവസ്ഥാ വ്യതിയാനം കാപ്പി അറുക്കുന്ന വണ്ട് പോലുള്ള കീടങ്ങളുടെ വ്യാപനം വർദ്ധിപ്പിച്ചു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 3.
ഉത്തരേന്ത്യൻ സമതലങ്ങളുടെ രൂപീകരണം ഹിമാലയപർവത രൂപികരണവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? ഒരു വിവരണം തയ്യാറാക്കുക.
Answer:
ഹിമാലയപർവതരൂപീകരണം ഉത്തരേന്ത്യൻ സമതലങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരി ക്കുന്നു. 65 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഇന്ത്യാനുഭാഗം അഫ്രിക്കയിൽ നിന്നു വേർപെട്ട് വടക്കോട്ട് നീങ്ങി ഏഷ്യയുമായി കൂട്ടിയിടിച്ചാണ് ഹിമാലയപർവതം രൂപപ്പെട്ടത്. ഈ കനത്ത ഭൂമിശാസ്ത്രപരമായ കൂട്ടിയിടി, പാരിസ്ഥിതിക വ്യതിയാനം, നദികളുടേയും നദീതടങ്ങളുടേയും രൂപീകരണം എന്നിവയിലൂടെ ഉത്തരേന്ത്യൻ സമതലങ്ങൾ രൂപപ്പെട്ടു.

ഹിമാലയ പർവതനിരകളുടെ രൂപീകരണം:
ഇന്ത്യയുടെ ഭൂഖണ്ഡം വടക്കോട്ട് നീങ്ങി, യൂറേഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിച്ച് ഹിമാലയ പർവതനിരകൾ ഉയർന്നു. ഇത് ഏകദേശം 50-70 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്

നടന്നു. സമതലങ്ങളുടെ രൂപീകരണം:
ഹിമാലയ പർവതനിരകൾ ഉയർന്നപ്പോൾ അവിടുത്തെ പാറകളും മണ്ണുകളും താഴേക്ക് ഒഴുകി. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ, ഉദാഹരണത്തിന് ഗംഗ, യമുന തുടങ്ങിയവ, ഈ മണ്ണും പാറയും വഹിച്ച് കൊണ്ടുവന്നു. ഈ നദികൾ കൊണ്ടുവന്ന മണ്ണും പാറകളും വർഷങ്ങളോളം സമതലങ്ങളിൽ ചേരുകയും അവയിൽ അടിഞ്ഞുകൂടുകയും ചെയ്തു. ഇതുകൊണ്ട് ഉത്തരേന്ത്യൻ സമതലങ്ങൾ വളരെയധികം ഫലഭൂയിഷ്ടമായി.

നദികളുടെ പങ്ക്:
ഹിമാലയ പർവതനിരകളിൽ നിന്ന് ഉണ്ടാകുന്ന മഴയും, ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളവും, ഇവയുടെ മണ്ണും പാറകളും ഒഴുക്കി കൊണ്ടുവന്നു. നദികൾ ഈ മണ്ണും പാറകളും സമതലങ്ങളിൽ നിക്ഷേപിച്ചു, ഇത് ഇവയെ വളരെയധികം ഫലഭൂയിഷ്ടമാക്കി.

ഉത്തരേന്ത്യൻ സമതലങ്ങളുടെ പ്രാധാന്യം:
ഈ സമതലങ്ങൾ കാർഷിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ കാർഷിക പ്രദേശം ഇവിടെയാണ്. ഈ പ്രവർത്തനങ്ങളെല്ലാം ചേർന്നാണ് ഉത്തരേന്ത്യൻ സമതലങ്ങൾ ഹിമാലയ പർവതനിരകളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുത്.

Question 4.
ഇന്ത്യയുടെ ഭൂപടരൂപരേഖ തയ്യാറാക്കി ഉത്തരേന്ത്യൻ സമതലങ്ങളുടെ പ്രാദേശിക വിഭാഗങ്ങൾ അടയാളപ്പെടുത്തി ക്ലാറിയിൽ പ്രദർശിപ്പിക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 17

Question 5.
ഇന്ത്യയുടെ ഭൂപടരൂപരേഖ തയ്യാറാക്കി പ്രധാന ഭൂപ്രകൃതി വിഭാഗങ്ങൾ അടയാളപ്പെടുത്തി വ്യത്യസ്ത നിറങ്ങൾ നൽകുക. ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന നദികൾ കൂടി വരച്ചുചേർത്ത് ക്ലാറിയിൽ പ്രദർശിപ്പിക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ 18

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Std 9 Geography Chapter 2 Notes Malayalam Medium Extra Question Answer

Question 1.
സിന്ധു – ഗംഗ – ബ്രഹ്മപുത്ര സമതലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a. ഉത്തര പർവതമേഖലയുടെ വടക്ക് ഭാഗത്തും ഉപദ്വീപീയ പീഠഭൂമിയുടെ
തെക്കുഭാഗത്തുമായി
b. ഉത്തര പർവതമേഖലയുടെ കിഴക്കുഭാഗത്തും ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തുമായി
c. ഉത്തര പർവതമേഖലയുടെ തെക്കുഭാഗത്തും ഉപദ്വീപീയ പീഠഭൂമിയുടെ
വടക്കുഭാഗത്തുമായി
d. ഉപദ്വീപീയ പീഠഭൂമിയുടെ കിഴക്കുഭാഗത്തും ഉത്തര പർവതമേഖലയുടെ പടിഞ്ഞാറ് ഭാഗത്തുമായി
Answer:
c. ഉത്തര പർവതമേഖലയുടെ തെക്കുഭാഗത്തും ഉപദ്വീപീയ പീഠഭൂമിയുടെ വടക്കുഭാഗത്തുമായി

Question 2.
ശിലകൾ പൊടിഞ്ഞുണ്ടായി വരുന്ന ശിലാവസ്തുക്കൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കി കൊണ്ടുപോയി താഴ്ന്ന പ്രദേശങ്ങൾ നിക്ഷേപിക്കുന്ന പ്രക്രിയയാണ്
a. ഖാദനം
b. നിക്ഷേപണം
c. അപരദനം
d. അപക്ഷയം
Answer:
b. നിക്ഷേപണം

Question 3.
ഉത്തരമഹാസമതലത്തിന്റെ അതിരുകളാണ്
വിശാലസമതലഭൂവിൽ
a. വടക്ക് ശിവാലിക് നിരകൾ, തെക്ക് ഉപദ്വീപീയ പീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകൾ
b. വടക്ക് ഉപദ്വീപീയ പീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകൾ
C. തെക്ക് ശിവാലിക് നിരകൾ, തെക്ക് ഉപദ്വീപീയ പീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകൾ
d. പടിഞ്ഞാറ് ബ്രഹ്മപുത്രാനദി കിഴക്ക് സിന്ധു നദി
Answer:
a. വടക്ക് ശിവാലിക് നിരകൾ, തെക്ക് ഉപദ്വീപീയ പീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകൾ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 4.
ഭൗമോപരിതലത്തിൽ വൈവിധ്യമാർന്ന ഭൂരൂപങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം വിശദമാക്കുക.
Answer:
ഭൗമോപരിതലത്തിൽ വൈവിധ്യങ്ങളായ ഭൂരൂപങ്ങൾക്ക് കാരണമാകുന്നത് ഒഴുകുന്ന വെള്ളം കാറ്റ്, ഹിമാനികൾ, തിരമാലകൾ തുടങ്ങി ഭൗമോപരിതലത്തിൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികളുടെ നിരന്തരമായ പ്രവർത്തനഫലമായാണ്.

Question 5.
ഭൂരൂപീകരണ സഹായികൾ, ഭൂരൂപീകരണ പ്രക്രിയ എന്നിവ വിശദീകരിക്കുക.
Answer:
ഭൗമോപരിതലത്തിൽ നിരന്തരമായി പ്രവർത്തിക്കുന്ന ബാഹ്യശക്തികളെ ഭൂരൂപീകരണ സഹായികൾ എന്നും ഭൂരൂപങ്ങൾ ഉണ്ടാകുന്നതിന് സഹായകരമായ പ്രക്രിയകളെ ഭൂരൂപീകരണ പ്രക്രിയകൾ എന്നും വിളിക്കുന്നു.

Question 6.
എന്താണ് നിക്ഷേപണം?
Answer:
ഭൗതികവും, രാസികവും, ജൈവികവുമായ പ്രക്രിയകളിലൂടെ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന ശിലാവസ്തുക്കൾ ഈ ബാഹ്യശക്തികൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കിക്കൊണ്ടു പോയി താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയയെ നിക്ഷേപണം എന്ന് വിളിക്കുന്നു.

Question 7.
നദികൾ രൂപംകൊള്ളുന്നത് എങ്ങനെ?
Answer:
ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന നീർച്ചാലുകൾ ഒഴുകിച്ചേർന്ന് അരുവികളും, പല അരുവികൾ കൂടിച്ചേർന്ന് നദിയായി വികാസം പ്രാപിക്കുകയും ചെയ്യുന്നു.

Question 8.
നിക്ഷേപണ ഭൂരൂപങ്ങൾ രൂപംകൊള്ളുന്നത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകുന്ന നദി വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഉണ്ടാവുന്നതാണ് നിക്ഷേപണ ഭൂരൂപങ്ങൾ.

Question 9.
ഫലഭൂയിഷ്ഠമായ സിന്ധു – ഗംഗാ – ബ്രഹ്മപുത്രാ സമതലം രൂപംകൊണ്ടതെങ്ങിനെയെന്ന് വിവരിക്കുക.
അല്ലെങ്കിൽ
സിന്ധു – ഗംഗ – ബ്രഹ്മപുത്ര സമതലത്തിന്റെ രൂപീകരണത്തെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഹിമാലയരൂപീകരണ ഫലമായി ഹിമാലയത്തിന്റെ തെക്കായി രൂപപ്പെട്ട അതിവിശാലമായ തടത്തിൽ ഹിമാലയത്തിൽ നിന്നും ഉപദ്വീപീയ ഇന്ത്യയിൽ നിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികൾ വഹിച്ചുകൊണ്ടുവന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ടാണ് ഫലഭൂയിഷ്ഠമായ സിന്ധു ഗംഗാ ബ്രഹ്മപുത്രാ സമതലം രൂപപ്പെട്ടത്.

Question 10.
ഉത്തര മഹാസമതലത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
സിന്ധു – ഗംഗ – ബ്രഹ്മപുത്രാ സമതലത്തിലെ നിക്ഷേപണത്തിന് ഏകദേശം 1000 മീറ്റർ മുതൽ 2000 മീറ്റർ വരെ കനമുണ്ട്.

  • സിന്ധു നദീമുഖം മുതൽ ഗംഗാ നദീമുഖം വരെ ഏകദേശം 3200 കിലോമീറ്റർ നീളമാണ് ഇതിനുള്ളത്.
  • സിന്ധു – ഗംഗ – ബ്രഹ്മപുത്ര സമുദ്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ എക്കൽ പ്രദേശമാണ്.
  • ഇന്ത്യയിൽ ഈ പ്രദേശത്തിന്റെ വ്യാപ്തി ഏകദേശം 2400 കിലോമീറ്ററാണ്.
  • ഈ സമതലത്തിന്റെ വീതി ശരാശരി 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെയാണ്. സിന്ധു ഗംഗാ
  • ബ്രഹ്മപുത്രാ സമതലത്തിന്റെ അതിരുകൾ വടക്ക് ശിവാലിക് പർവതനിരകളും ഭൂമിയുടെ ക്രമരഹിതമായ വടക്കൻ അതിരുകളുമാണ്.
  • ഏകദേശം ഏഴു ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ സമതലത്തിന്റെ വിസ്തീർണം. വളക്കൂറുള്ള മണ്ണ്,
  • മതിയായ ജലലഭ്യത, അനുകൂലമായ കാലാവസ്ഥ, പരന്ന ഭൂപ്രകൃതി എന്നീ സവിശേഷതകളാൽ ഈ പ്രദേശം കൃഷിക്ക് ഏറെ അനുയോജ്യമായ മേഖലയായി . തീർത്തിരിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 11.
ഉത്തര മഹാസമതലത്തിന്റെ നാല് പ്രാദേശിക വിഭാഗങ്ങൾ ഏതെല്ലാം?
Answer:
ഭൂമിശാസ്ത്രപരമായ ഒരൊറ്റ ഭൂപ്രകൃതി വിഭാഗമാണെങ്കിലും, നദീവ്യവസ്ഥ, നദികളുടെ ഒഴുക്കിന്റെ ദിശ, ഭൂപ്രകൃതിയുടെ സവിശേഷത എന്നിവയെ അടിസ്ഥാനമാക്കി ഈ സമതലപ്രദേശത്തെ നാല് പ്രാദേശിക വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

  • രാജസ്ഥാൻസമതലം
  • പഞ്ചാബ്-ഹരിയാന സമതലം
  • ഗംഗാസമതലം
  • ബ്രഹ്മപുത്രാസമതലം

Question 12.
ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറെ അറ്റമാണ്
Answer:
ഥാർ മരുഭൂമി ഉൾപ്പെടുന്ന രാജസ്ഥാൻ സമതലം

Question 13.
രാജസ്ഥാൻ സമതലം സ്ഥിതി ചെയ്യുന്നത്
a. അരാവലി പർവതനിരയുടെ കിഴക്കായി
b. അരാവലി പർവതനിരയുടെ വടക്കായി
c. അരാവലി പർവതനിരയുടെ തെക്കായി
d. അരാവലി പർവതനിരയുടെ പടിഞ്ഞാറായി
Answer:
d. അരാവലി പർവതനിരയുടെ പടിഞ്ഞാറായി

Question 14.
രാജസ്ഥാൻ സമതലത്തിലെ പ്രധാന നദിയാണ്
a. ലൂണി
b. കാളി
c. ചിനാബ്
d. സിന്ധു
Answer:
a. ലൂണി

Question 15.
ഥാർ മരുഭൂമി ഏതെല്ലാം സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു?
Answer:
ഥാർ മരുഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി ഭാഗം ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ അയൽ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു.

Question 16.
രാജസ്ഥാൻ മരുഭൂമിയുടെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം?
Answer:
യഥാർത്ഥ മരുഭൂമിമേഖല അഥവാ മരുസ്ഥലി എന്നും അർധ മരുഭൂമി മേഖല, അർധ വരണ്ട സ്ഥലം അഥവാ രാജസ്ഥാൻ ബാഗർ എന്നും രാജസ്ഥാൻ മരുഭൂമിയെ രണ്ടായി തിരിച്ചിരിക്കുന്നു.

Question 17.
രാജസ്ഥാൻ സമതലത്തിലെ പ്രധാന തടാകങ്ങൾ ഏതെല്ലാം?
Answer:
രാജസ്ഥാൻ സമതല പ്രദേശത്തെ പ്രധാന ഉപ്പുതടാകങ്ങളാണ്, സാംഭർ, ദ്വിദാന, സർഗോൾ എന്നിവ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 18.
പഞ്ചാബ് – ഹരിയാന സമതലം എവിടെ ആയിട്ടാണ് വ്യാപിച്ചു കിടക്കുന്നത് ?
Answer:
രാജസ്ഥാൻ സമതലത്തിന്റെ കിഴക്കും വടക്കും കിഴക്കുമായി വ്യാപിച്ചിരിക്കുന്ന സമതല ഭാഗമാണ് പഞ്ചാബ് – ഹരിയാന സമതലം.

Question 19.
പഞ്ചാബ് – ഹരിയാന സമതലത്തിന്റെ വ്യാപ്തി എത്രയാണ്?
Answer:
ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യാപിച്ചിരിക്കുന്ന ഈ സമതലത്തിന്റെ വ്യാപ്തി ഏകദേശം 1.75 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്.

Question 20.
പഞ്ചാബ് സമതലം എപ്രകാരമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്?
Answer:
പഞ്ചാബ് സമതലം മുഖ്യമായും സത്ലജ്, ഝലം, ചിനാബ്, രവി, ബിയാസ്, എന്നീ നദികൾ വഹിച്ചു കൊണ്ട് വരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ടതാണ്.

Question 21.
ഏത് സംസ്ഥാനമാണ് അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?
Answer:
പഞ്ചാബ് അഞ്ചു നദികളുടെ നാട് എന്നും അറിയപ്പെടുന്നു.

Question 22.
പഞ്ചാബ് – ഹരിയാന സമതലത്ത
a. അഞ്ച്
b. നാല്
d. മൂന്ന്
Answer:
a. അഞ്ച്

Question 23.
എന്താണ് ദോബുകൾ?
Answer:
പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുളള കരഭാഗമാണ് ദോബുകൾ.

Question 24.
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്കുഭാഗത്ത് കാണപ്പെടുന്ന സമതലം ഏതാണ്?
Answer:
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്കുഭാഗമായ ബ്രഹ്മപുത്ര സമതലം, ബ്രഹ്മപുത്ര താഴ്വര അസം താഴ്വര, അസം സമതലം എന്നീ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.

Question 25.
ബ്രഹ്മപുത്ര താഴ്വര എവിടെയാണ് വ്യാപിച്ചു കിടക്കുന്നത്?
Answer:
അസമിന്റെ കിഴക്കേയറ്റം മുതൽ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള സുബ്രി നദിയുടെ പടിഞ്ഞാറ് വരെ വ്യാപിച്ചു കിടക്കുന്നു.

Question 26.
ഗംഗാസമതലത്തിന്റെ വ്യാപ്തി എവിടെ വരെയാണ്?
Answer:
ബംഗ്ലാദേശ് മുതൽ പടിഞ്ഞാറ് യമുന നദി വരെ ഗംഗാസമതലം വ്യാപിച്ചിരിക്കുന്നു.

Question 27.
ഗംഗാസമതലത്തിന്റെ വിസ്തീർണ്ണം എത്രയാണ് ?
Answer:
ഗംഗാ സമതലത്തിന്റെ വിസ്തീർണ്ണം ഏകദേശം 3.75 ലക്ഷം ചതുരശ്രകിലോമീറ്റർ.

Question 28.
ഗംഗാ സമതലത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
Answer:
ഗംഗാസമതലപ്രദേശത്ത് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങ ളേയും ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്നു.

Question 29.
ഗംഗാ സമതലത്തിന്റെ രൂപീകരണം എപ്രകാരമായിരുന്നു ?
Answer:
ഗംഗാ നദിയും അതിന്റെ പോഷകനദികളും ചേർന്നുള്ള നിക്ഷേപണ പ്രക്രിയയിലൂടെയാണ് അതിവി ശാലമായ ഈ സമതലം രൂപം കൊണ്ടിട്ടുള്ളത്.

Question 30.
ഗംഗാ സമതലത്തിന്റെ ശരാശരി ഉയരം
a. 300
b. 200
c. 100
d. 50
Answer:
b. 200

Question 31.
ഗംഗാ സമതലത്തെ എത്രയായി തിരിച്ചിരിക്കുന്നു?
Answer:
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ അടിസ്ഥാനമാക്കി ഗംഗാ സമതലത്തെ വീണ്ടും മൂന്നായി തരംതിരിക്കാം.

  • ഉപരിഗംഗാസമതലം
  • മധ്യഗംഗാസമതലം
  • കീഴ്ഗംഗാസമതലം

Question 32.
ഉത്തരേന്ത്യൻ സമതലത്തിന്റെ കിഴക്കോട്ടുള്ള തുടർച്ചയായി ബ്രഹ്മപുത്രസമതലം നിൽക്കുന്നു എന്ന് പറയുന്നതെന്തുകൊണ്ട്?
Answer:
വടക്ക്, കിഴക്കൻ ഹിമാലയവും കിഴക്ക് പത്കായ്മാഗാകുന്നുകളും തെക്ക് ഗാരോ-ഖാസി- ജയന്തി യാകുന്നുകളും മികിർകുന്നുകളും ചേർന്ന് ഈ സമതലത്തെ വേർതിരിച്ച് നിർത്തുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 33.
ബ്രഹ്മപുത്രാസമതലത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സമതലം ഏതാണ്?
Answer:
ബ്രഹ്മപുത്രാ സമതലത്തിന്റെ പടിഞ്ഞാറായി കീഴ്ഗംഗാസമതലം സ്ഥിതി ചെയ്യുന്നു.

Question 34.
കീഴ്ഗംഗാസമതലത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക?
Answer:
ഏകദേശം 56275 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സമതലത്തിന്. ഈ സമതലം രൂപ പ്പെട്ടിരിക്കുന്നത് ബ്രഹ്മപുത്ര നദിയുടെയും അതിന്റെ പോഷകനദികളുടെയും നിക്ഷേപണ പ്രക്രിയയുടെ ഫലമായിട്ടാണ്. ഈ സമതലം എക്കൽ വിശറികളാൽ സമ്പന്നമാണ്. നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് പെട്ടെന്ന് കുറയുകയും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ ഒരു വിശറിയുടെ രൂപത്തിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്ന ഭൂരൂപങ്ങളാണ് എക്കൽ വിശറികൾ.

Question 35.
എക്കൽ വിശറികൾ രൂപംകൊള്ളുന്നതെങ്ങിനെ?
Answer:
നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് പെട്ടെന്ന് കുറയുകയും, അവ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ ഒരു വിശറിയുടെ രൂപത്തിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്ന ഭൂരൂപങ്ങളാണ് എക്കൽ വിശറികൾ.

Question 36.
ഓക്സ്-ബോ തടാകങ്ങൾ സൃഷ്ട്ടിക്കപ്പെടുന്നതെങ്ങിനെ?
വിശാലസമതലഭൂവിൽ
Answer:
സമതലപ്രദേശത്തുകൂടി വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികൾ പല ചാലുകളായി പിരിയുകയും, ഓക്സ്-ബോ തടാകങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്യുന്നു.

Question 37.
എന്താണ് മിയാൻഡറിങ്ങ്?
Answer:
നദികൾ വളഞ്ഞുപുളഞ്ഞൊഴുകുന്നതിനെ മിയാൻഡറിങ്ങ് എന്ന് വിളിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 38.
ഭാബർ മേഖല കാണപ്പെടുന്നത് സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി അതിന്റെ ഏത് ഭാഗത്താണ്?
a. കിഴക്ക്
b. വടക്ക്
c. തെക്ക്
d. പടിഞ്ഞറ്
Answer:
c. തെക്ക്

Question 39.
ഉത്തരേന്ത്യൻ സമതലതത്തെ എത്ര മേഖലകളായി തിരിച്ചിരിക്കുന്നു?
Answer:
ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സമതലത്തെ വടക്കുനിന്നും തെക്കോട്ട് മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.

  • ഭാബർ
  • ടെറായ്
  • എക്കൽസമതലങ്ങൾ

Question 40.
ഭാബർ മേഖലയെപറ്റി ഒരു വിവരണം തയ്യാറാക്കുക.
Answer:
സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി അതിന്റെ തെക്കുഭാഗത്ത് കാണുന്ന ഭാഗമാണ് ഭാബർ. ശരാശരി 8 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വിസ്തൃതിയുള്ള ഇടുങ്ങിയ ഈ ഭൂഭാഗം പർവത ഭാഗത്ത് നിന്ന് വരുന്ന നദികൾ കൊണ്ടുവരുന്ന ഉരുളൻ കല്ലുകളും പാറകളും നിക്ഷേപിക്ക പ്പെട്ടാണ് രൂപം കൊണ്ടിരിക്കുന്നത്. ഉരുളൻ കല്ലുകളുടെയും പാറകളുടെയും അടിയിലൂടെ ഒഴുകുന്നതിനാൽ നദികൾ ഈ ഭാഗത്ത് ദൃശ്യമാകുന്നില്ല.

Question 41.
ടെറായ് മേഖലയെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഭാബർ മേഖലയ്ക്ക് സമാന്തരമായി ഏകദേശം 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വീതിയിൽ വെള്ളക്കെട്ടുള്ള ടെറായ്. ചതുപ്പ് നിലങ്ങളാണ് കാണപ്പെടുന്ന ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ ഇവിടെ പുനർജനിക്കുന്നു. ടെറായ് മേഖലയിൽ സമ്പുഷ്ടമായ സ്വാഭാവിക സസ്യജാലങ്ങളും ജീവിവർഗങ്ങളുമുണ്ട്.

Question 42.
എക്കൽ സമതലങ്ങൾ രൂപം കൊണ്ടതെങ്ങിനെയെന്ന് വിവരിക്കുക.
Answer:
ടെറായ് മേഖലയ്ക്ക് തെക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതല ഭാഗമാണ് എക്കൽസമതലങ്ങൾ.

Question 43.
എക്കൽ സമതലങ്ങളുടെ വർഗീകരണം വിവരിക്കുക.
Answer:
പഴയ എക്കൽ നിക്ഷേപങ്ങളെ ഭംഗർ എന്നും പുതിയ നിക്ഷേപങ്ങളെ ഖാദർ എന്നും അറിയപ്പെടുന്നു.

Question 44.
എക്കൽസമതലങ്ങളുടെ സവിശേഷതകളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ടെറായ് മേഖലയ്ക്ക് തെക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതല ഭാഗമാണ് എക്കൽസമതലങ്ങൾ. നിക്ഷേപണ ഭൂരൂപങ്ങളായ നദീജന്യ ദ്വീപുകൾ (Riverine Island) മണൽ വരമ്പുകൾ(Sand bars) ഡൽറ്റകൾ എന്നിവ ഈ മേഖലയുടെ സവിശേഷതയാണ്. പിണഞ്ഞൊഴുകുന്ന അരുവികൾ (Braided Streams) വലയങ്ങൾ (Meanders) ഓക്സ്-ബോ തടാകങ്ങൾ എന്നിവ ഇവിടത്തെ സവിശേഷതകളാണ്.

Question 45.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന മാസങ്ങളാണ്
a. നവംബർ, ഡിസംബർ
b. ഡിസംബർ, ജനുവരി
c. ജനുവരി, ഫെബ്രുവരി
d. ഫെബ്രുവരി, മാർച്ച്
Answer:
b. ഡിസംബർ, ജനുവരി

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 46.
………… മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിൽ താപനില ഉയരുവാൻ തുടങ്ങുന്നു.
a. നവംബർ
b. ജനുവരി
c. ഫെബ്രുവരി
d. മാർച്ച്
Answer:
d. മാർച്ച്

Question 47.
…………………. മാസങ്ങളിലാണ് ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്.
a. നവംബർ,ഡിസംബർ, ജനുവരി
b. ജനുവരി, ഫെബ്രുവരി,മാർച്ച്
c. ഫെബ്രുവരി,മാർച്ച്, ഏപ്രിൽ
d. ഏപ്രിൽ, മെയ്, ജൂൺ
Answer:
d. ഏപ്രിൽ, മെയ്, ജൂൺ

Question 48.
ഉത്തരസമതലത്തിലെ ശൈത്യകാലത്തെകുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക?
Answer:
ശൈത്യ കാലം ഇന്ത്യയിൽ സാധാരണയായി നവംബർ മധ്യത്തോടെ ആരംഭിക്കുന്നു. ഡിസംബർ ജനുവരി മാസങ്ങളാണ് ഏറ്റവും തണുപ്പേറിയ മാസങ്ങൾ. ഈ കാലയളവിൽ ഉത്തരേന്ത്യൻ സമതലങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്നു.

സമുദ്രത്തിൽ നിന്നുള്ള അകലം അതിശൈത്യ അവസ്ഥയെ മിതപ്പെടുത്തുന്ന സമുദ്രത്തിന്റെ സ്വാധീനത്തിൽ നിന്നും ഏറെ അകലെയായാണ് ഉത്തരേന്ത്യൻ സമതലങ്ങളുടെ മിക്ക പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്.

ഹിമാലയൻ പർവതനിരകളിലെ മഞ്ഞുവീഴ്ച അതിശക്തമായ ശീതക്കാറ്റിന് കാരണമാകുന്നു. പശ്ചിമേഷ്യയിൽ നിന്നും വീശുന്ന ശീതക്കാറ്റ് ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഹിമം, മൂടൽ മഞ്ഞ്, ശീതതരംഗം എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനെ ഉത്തരാർദ്ധഗോളത്തിൽ നിന്നും ദക്ഷിണാർദ്ധഗോളത്തിലേക്കുള്ള സൂര്യന്റെ അയനം എന്ന് വിശേഷിപ്പിക്കുന്നു.

Question 49.
ഉത്തരേന്ത്യൻ സമതലത്തിലെ താപനില ഗണ്യമായി ഉയരുന്നതിനുളള കാരണങ്ങൾ വിശദമാ ക്കുക.
Answer:
മെയ് ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളിൽ നിന്നും ഗംഗാസമതലത്തിലേക്ക് ശക്തിയേറിയ വരണ്ട ഉഷ്ണക്കാറ്റുകൾ വീശാറുണ്ട്. എന്നറിയപ്പെടുന്ന ഈ കാറ്റുകൾ ഉത്തരേന്ത്യൻ സമതലത്തിലെ താപനില ഗണ്യമായി ഉയർത്തുന്നു.

Question 50.
ഉത്തരേന്ത്യൻ സമതലത്തിലെ ഉഷ്ണകാലത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിൽ താപനില ഉയരുവാൻ തുടങ്ങുന്നു. ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങളിലാണ് ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്. അതികഠിനമായ ഉഷ്ണകാലമാണ് ഉത്തരേന്ത്യൻ സമതലത്തിലുള്ളത്.

മെയ്, ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളിൽ നിന്നും ഗംഗാസമതലത്തിലേക്ക് ശക്തിയേറിയ വരണ്ട ഉഷ്ണക്കാറ്റുകൾ വീശാറുണ്ട്. “ലൂ” എന്നറിയപ്പെടുന്ന ഈ കാറ്റുകൾ ഉത്തരേന്ത്യൻ സമതലത്തിലെ താപനില ഗണ്യമായി ഉയർത്തുന്നു. പഞ്ചാബ്, ഹരിയാന, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ പൊടിനിറഞ്ഞ കാറ്റ് സാധാരണമാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 51.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആകർഷിക്കുന്ന ഘടകം ഏതാണ്?
Answer:
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിലെ താപനില ഗണ്യമായി ഉയരുന്നു തത്ഫലമായി ഇവിടെ രൂപംകൊള്ളുന്ന ന്യൂനമർദ്ദ മേഖലയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആകർഷിക്കുന്നത്.

Question 52.
ഉത്തരേന്ത്യൻ സമതലത്തിലെ പ്രധാന മഴക്കാലം ഏതാണ്?
Answer:
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണ് ഉത്തരേന്ത്യൻ സമതലത്തിലെ പ്രധാന മഴക്കാലം.

Question 53.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രണ്ടു ശാഖകൾ ഏതെല്ലാം?
Answer:
രണ്ട് ശാഖകളായാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നത്. ബംഗാൾ ഉൾക്കടൽ ശാഖ, അറബിക്കടൽ ശാഖ.

Question 54.
ഇന്ത്യയിൽ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളെപറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിലെ താപനില ഗണ്യമായി ഉയരുന്നു തത്ഫലമായി ഇവിടെ രൂപംകൊള്ളുന്ന ന്യൂനമർദ്ദ മേഖലയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആകർഷിക്കുന്നത്.

രണ്ട് ശാഖകളായാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നത്. സുന്ദരവനം ഡൽറ്റാപ്രദേശത്തിലൂടെ കരയിലേക്ക് പ്രവേശിക്കുന്ന ബംഗാൾ ഉൾക്കടൽശാഖ രണ്ട് ഉപശാഖകളായി പിരിയുന്നു. കിഴക്ക് ദിശയിൽ ബ്രഹ്മപുത്രാ സമതലത്തിൽ പ്രവേശിച്ച് വൻ തോതിൽ മഴ നൽകുന്നു. പടിഞ്ഞാറ് ദിശയിൽ

ഗംഗാസമതലത്തിലേക്ക് പ്രവേശിക്കുന്ന ഉപശാഖ പശ്ചിമബംഗാൾ ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മഴ നൽകുന്നു. ബംഗാൾ ഉൾക്കടൽശാഖ അരാവലി പർവതനിരയ്ക്ക് സമാന്തരമായി നീങ്ങുന്ന അറബിക്കടൽ ശാഖയുമായി പഞ്ചാബ് സമതലത്തിൽ വച്ച് കൂടിച്ചേരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണ് ഉത്തരേന്ത്യൻ സമതലത്തിലെ പ്രധാന മഴക്കാലം.

Question 55.
ഉത്തരേന്ത്യൻ സമതലത്തിൽ നിലനിന്നിരുന്ന ന്യൂനമർദ്ദ മേഖല തെക്കോട്ട് പിൻവാങ്ങുന്നതിനുളള കാരണം വിശദമാക്കുക.
Answer:
സൂര്യന്റെ ദക്ഷിണാർധഗോളത്തിലേക്കുള്ള അയനം മൂലം ഉത്തരേന്ത്യൻ സമതലത്തിൽ നിലനിന്നി രുന്ന ന്യൂനമർദ്ദ മേഖല തെക്കോട്ട് പിൻവാങ്ങുന്നു. ഇതിനെ മൺസൂണിന്റെ പിൻവാങ്ങൽക്കാലം എന്ന് വിശേഷിപ്പിക്കുന്നു.

Question 56.
ഒക്ടോബർ ചൂട് എന്തെന്ന് വിശദമാക്കുക?
Answer:
ഉത്തരേന്ത്യൻ സമതലപ്രദേശത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. വടക്കു കിഴക്കൻ മൺസൂൺ കാലയളവിൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും ഉയർന്ന താപനിലയും ദിനാവസ്ഥയെ കൂടുതൽ ദുസ്സഹമാക്കുന്നു ഈ പ്രതിഭാസത്തെ ഒക്ടോബർ ചൂട് എന്നാണ് വിശേഷിപ്പിക്കുന്നത്.

Question 57.
വടക്കു കിഴക്കൻ മൺസൂൺ കാലത്തെപ്പറ്റി വിവരിക്കുക.
Answer:
സൂര്യന്റെ ദക്ഷിണാർധഗോളത്തിലേക്കുള്ള അയനം മൂലം ഉത്തരേന്ത്യൻ സമതലത്തിൽ നില നിന്നിരുന്ന ന്യൂനമർദ്ദ മേഖല തെക്കോട്ട് പിൻവാങ്ങുന്നു. ഇതിനെ മൺസൂണിന്റെ പിൻവാങ്ങൽക്കാലം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലത്ത് ഉത്തരേന്ത്യൻ സമതലപ്രദേശത്ത് ഉച്ചമർദമേഖല രൂപപ്പെടുകയും.ഇവിടെ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കാറ്റ് വീശുകയും ചെയ്യുന്നു.

ദീർഘമായ ഈ കാറ്റ് വടക്ക് കിഴക്ക് ദിശയിലയതിനാലാണ് ഈ കാലത്തെ വടക്കുകിഴക്കൻ മൺസൂൺകാലം എന്ന് വിശേഷിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സമതലപ്രദേശത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന വടക്കുകിഴക്കൻ മൺസൂൺ കാലയളവിൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും ഉയർന്ന താപനിലയും ദിനാവസ്ഥയെ കൂടുതൽ ദുസ്സഹമാക്കുന്നു.ഈ പ്രതിഭാസത്തെ ഒക്ടോബർ ചൂട് എന്നാണ് വിശേഷിപ്പിക്കുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 58.
ഉത്തരേന്ത്യൻ സമതലത്തിലെ നൈസർഗിക സസ്യജാലങ്ങളുടെ വൈവിധ്യത്തിനുള്ള കാരണങ്ങൾ എന്തെല്ലാം?
Answer:
ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നീ ഘടകങ്ങളാണ് നൈസർഗിക സസ്യജാലങ്ങളിലെ ഈ വൈവിധ്യത്തിന് കാരണം.

Question 59.
എന്താണ് നൈസർഗിക സസ്യജാലങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
Answer:
മനുഷ്യന്റെ ഇടപെടലുകളില്ലാതെ ദീർഘകാലം ഒരു പ്രദേശത്തെ മണ്ണിനെയും കാലാവസ്ഥ യെയും മാത്രം അനുകൂലഘടകങ്ങളാക്കി വളരുന്ന സസ്യങ്ങളാണ് നൈസർഗിക സസ്യജാലങ്ങൾ.

Question 60.
ഉത്തരേന്ത്യൻ സമതലത്തിലെ നൈസർഗിക സസ്യജാലങ്ങളെ എത്രയായി തരം തിരിച്ചിരി ക്കുന്നു?
Answer:
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ, ഉഷ്ണമേഖലാ മുൾക്കാടുകൾ, ചതുപ്പുനിലവനങ്ങൾ

Question 61.
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളെ എത്രയായി തരം തിരിച്ചിരിക്കുന്നു?
Answer:
രണ്ടായി തരം തിരിച്ചിരിക്കുന്നു.

  • വരണ്ട ഇലപൊഴിയും കാടുകൾ
  • ആർദ്ര ഇലപൊഴിയും കാടുകൾ

Question 62.
വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത് ലഭിക്കുന്ന പ്രദേശങ്ങളിലാണ്?
a. 100 സെന്റിമീറ്ററിനും 150
b. 50 സെന്റിമീറ്ററിനും 70
c. 70 സെന്റിമീറ്ററിനും 100
d. 150 സെന്റിമീറ്ററിനും 200
Answer:
c. 70 സെന്റിമീറ്ററിനും 100

Question 63.
ആർദ്രഇലപൊഴിയും കാടുകൾ കാണപ്പെടുന്നത് ലഭിക്കുന്ന പ്രദേശങ്ങളിലാണ്?
a. 100 സെന്റിമീറ്ററിനും 200
b. 50 സെന്റിമീറ്ററിനും 70
c. 70 സെന്റിമീറ്ററിനും 100
d. 75 സെന്റിമീറ്ററിൽ താഴെ
Answer:
a. 100 സെന്റിമീറ്ററിനും 200

Question 64.
ഉത്തരമഹാസമതലത്തിൽ വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത് ഏതെല്ലാം സംസ്ഥാനങ്ങളിലാണ്?
Answer:
70 സെന്റിമീറ്ററിനും 100 സെന്റിമീറ്ററിനും ഇടയിൽ വാർഷിക മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത്. ഉത്തർപ്രദേശിലെ സമതലങ്ങളിലും ബീഹാറിലും വരണ്ട ഇലപൊഴിയും വനങ്ങൾ കാണപ്പെടുന്നു.

Question 65.
ഉത്തരമഹാസമതലത്തിൽ ആർദ്ര ഇലപൊഴിയും കാടുകൾ എവിടെയെല്ലാമാണ് കാണപ്പെടുന്നത്?
Answer:
നൂറു സെന്റിമീറ്ററിലും ഇരുന്നൂറ് സെന്റിമീറ്ററിനും ഇടയിൽ വാർഷിക മഴ ലഭിക്കുന്ന ടെറായ്-ഭാബർ മേഖല ഉൾപ്പെടുന്ന സിവാലിക് താഴ്വര. ഒഡീഷയിലെയും പശ്ചിമബംഗാളിലേയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ആർദ്ര ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത്.

Question 66.
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന പ്രധാന സസ്യവർഗങ്ങളേതെല്ലാം?
Answer:
തേക്ക്, സാൽ, ശിഷാം, മഹുവ, നെല്ലി, ചന്ദനം എന്നിവ ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന ചില സസ്യവർഗങ്ങളാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 67.
ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ സസ്യജാലങ്ങൾ വളരെ ശുഷ്കമാണ്. കാരണം വിശദമാക്കുക?
Answer:
മഴക്കുറവും കന്നുകാലി മേയ്ക്കലിന്റെ വർദ്ധനവും കാരണം ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ സസ്യജാലങ്ങൾ വളരെ ശുഷ്കമാണ്.

Question 68.
ഉഷ്ണമേഖലാ മുൾക്കാടുകൾ കാണപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
പടിഞ്ഞാറൻ പഞ്ചാബിലെ വരണ്ട പ്രദേശങ്ങളിലും പടിഞ്ഞാറൻ ഹരിയാന, രാജസ്ഥാൻ എന്നി വിടങ്ങളിലും ഉഷ്ണമേഖലാ മുൾക്കാടുകൾ കാണപ്പെടാറുണ്ട്.

Question 69.
ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്ന സസ്യവർഗ്ഗങ്ങൾ ഏതെല്ലാം?
Answer:
ബാബുൽ, ബെർ, വേപ്പ്, വന്യ ഇന്തപ്പനകൾ, കെജി, പലാസ് തുടങ്ങിയവയാണ് പ്രധാന സസ്യവർഗങ്ങൾ.

Question 70.
ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്ന പുല്ല് വിഭാഗം ഏതാണ്?
Answer:
രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ടസോക്കി എന്ന പുല്ല് വിഭാഗങ്ങളും കാണപ്പെടുന്നു.

Question 71.
ഉത്തരേന്ത്യൻ സമതലത്തിൽ ചതുപ്പുനില വനങ്ങൾ എവിടെയെല്ലാം കാണപ്പെടുന്നു?
Answer:
രാജസ്ഥാനിലെ വിശാലമായ ഉപ്പുപാടങ്ങൾ ശുദ്ധജലതടാകങ്ങൾ ഗംഗാസമതലത്തിലെ ശുദ്ധജല ചതുപ്പുകൾ, ബ്രഹ്മപുത്രാ നദിയുടെ പ്രളയസമതലങ്ങൾ, സുന്ദർബൻ, ഡൽറ്റാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന സ്വാഭാവിക സസ്യജാലങ്ങളാണ് ചതുപ്പുനില വനങ്ങൾ.

Question 72.
സുന്ദർബൻ ഡൽറ്റാ പ്രദേശത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഗംഗാസമതലത്തിന്റെ ചതുപ്പ് നിറഞ്ഞ അതിവിശാലമായ ഡൽറ്റാപ്രദേശമാണ് സുന്ദർബൻ. ഇവിടെ കാണപ്പെടുന്ന സ്വാഭാവിക സസ്യജാലങ്ങളാണ് കണ്ടൽക്കാടുകൾ. ബംഗാൾ കടുവകളുടെ സങ്കേതമാണ് സുന്ദർബൻ. നിരവധി ജല ജീവിവർഗങ്ങൾക്ക് കണ്ടൽ സസ്യങ്ങളുടെ വേരുകൾ സജീവ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. സുന്ദരി എന്ന ഇനം കണ്ടൽ ചെടികൾ സുന്ദർബൻ ഡൽറ്റയുടെ പ്രത്യേകതയാണ്.

Question 73.
എക്കൽ മണ്ണിന്റെ ഒരു സവിശേഷതയെന്ത്?
Answer:
മണൽ മണ്ണു മുതൽ കളിമണ്ണ് വരെയുള്ള മണ്ണിനങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങൾ പുലർത്തുന്നവയാണ് എക്കൽ മണ്ണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 74.
എക്കൽ മണ്ണിന്റെ രണ്ട് ഇനങ്ങൾ ഏതെല്ലാം?
Answer:
സമതലത്തിൽ രണ്ടിനം എക്കൽമണ്ണ് കാണപ്പെടുന്നു.

  • ഖാദർ
  • ഭംഗർ

Question 75.
ഉത്തരേന്ത്യൻ സമതലങ്ങളിൽ ചെമ്മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ ഏതാണ്?
Answer:
മധ്യ ഗംഗാ സമതലത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ചെമ്മണ് കാണപ്പെടുന്നു.

Question 76.
സുന്ദർബൻ ഡൽറ്റാപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണിനമാണ് ……………………..
a. പരുത്തിമണ്ണ്
b. എക്കൽമണ്ണ്
c. ലാറ്ററൈറ്റ് മണ്ണ്
d. ലവണ മണ്ണ്
Answer:
d. ലവണ മണ്ണ്

Question 77.
ലവണ മണ്ണിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക?
Answer:
സുന്ദർബൻ ഡൽറ്റാപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണാണ് ലവണമണ്ണ്. മണലും, പശിമ മണ്ണും കൂടിക്കലർന്ന ഈ മണ്ണിൽ ഉപ്പിന്റെ അംശം കൂടുതലാണ്. ഉത്തരേന്ത്യൻ സമതലങ്ങളിൽ തീവ്ര കൃഷി നടത്തിയ ഇടങ്ങളിൽ എക്കൽ മണ്ണിനു ശോഷണം സംഭവിച്ച് ലവണ മണ്ണായി മാറിയിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിൽ പീറ്റ്മണ്ണ് കാണപ്പെടുന്നു.

Question 78.
രാജസ്ഥാൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വരണ്ട മണ്ണിന്റെ സവിശേഷതകൾ വിവരിക്കുക?
Answer:
രാജസ്ഥാൻ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് കാണപ്പെടുന്ന മണ്ണാണ് വരണ്ട മണ്ണ്. ഘടനാപരമായി മണൽ രൂപവും സ്വഭാവവുമുള്ള ഈ മണ്ണിൽ. ജൈവാംശംവും ജലാംശവും വളരെ കുറവാണ്. അതിനാൽ ഈ മണ്ണിൽ സസ്യവളർച്ചക്ക് ജലസേചനം അനിവാര്യമാണ്.

Question 79.
ഉത്തരമഹാസമതലത്തിന്റെ സവിശേഷത എന്തെല്ലാം?
Answer:
ഉത്തരേന്ത്യൻ സമതലങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്, നിരപ്പാർന്ന ഭൂപ്രകൃതി, എപ്പോഴും നീരൊഴുക്കുള്ള നദികൾ, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയവ ഉത്തരമഹാസമതലത്തിന്റെ സവിശേഷതകളാണ്. നമ്മുടെ രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ നാലിലൊന്ന് മാത്രമുള്ള ഉത്തരേന്ത്യൻ സമതലത്തിലാണ് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയും ഉൾക്കൊള്ളുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 80.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പടുത്തുയർത്തുന്നത് വടക്കൻ സമതലങ്ങൾക്ക് നിർണായക പങ്കുണ്ട്. സമർഥിക്കുക.
Answer:
നമ്മുടെ രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ നാലിലൊന്ന് മാത്രമുള്ള ഉത്തരേന്ത്യൻ സമതല ത്തിലാണ് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയും ഉൾക്കൊള്ളുന്നത് ഗോതമ്പ്, നെല്ല്, ചണം, കരിമ്പ് തുടങ്ങിയവ ഉത്തരേന്ത്യൻ സമതലത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന വിളകളാണ്.

ജലസേചനത്തിന്റെ സഹായത്തോടെ അതിവിപുലമായുള്ള കൃഷിരീതി മഹാസമതലത്തെ ഇന്ത്യയുടെ ധാന്യപ്പുരയാക്കി മാറ്റി. ഥാർ മരുഭൂമി ഒഴികെയുള്ള സമതലത്തിന്റെ മുഴുവൻ ഭാഗങ്ങളിലും റോഡുകളുടെയും റെയിൽപാതകളുടെയും അതിവിപുലമായ ശൃംഖലയുണ്ട്. റോഡ് റെയിൽ ശൃംഖല വൻതോതിലുള്ള വ്യവസായവൽക്കരണത്തിലേക്കും വൽക്കരണത്തിലേക്കും ഈ പ്രദേശത്തെ നയിച്ചു.

Question 81.
ഉത്തരേന്ത്യൻ സമതലങ്ങളിലെ കാർഷിക കാലങ്ങൾ ഏതെല്ലാം?
Answer:
ഉത്തരേന്ത്യൻ സമതലങ്ങളിലെ വ്യത്യസ്ത കാർഷിക കാലങ്ങളാണ് ഖാരിഫ്, റാബി, സായ്ദ് എന്നിവ.

Question 82.
ഖാരിഫ് കാലത്തിന്റെ സവിശേഷത വിവരിക്കുക.
Answer:
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തിനോട് ചേർന്ന് വരുന്ന കാർഷിക കാലമാണ് ഖാരിഫ്. ഉഷ്ണമേഖലാ വിളകളായ നെല്ല്, പരുത്തി, ചണം, ബജ്റ, തുവര മുതലായവ ഈ കാലത്ത് കൃഷി ചെയ്യുന്നു.

Question 83.
റാബി കാലത്തിന്റെ സവിശേഷത വിവരിക്കുക.
Answer:
ശൈത്യകാലത്തിന്റെ വരവോടെ ആരംഭിക്കുന്ന കാർഷിക കാലമാണ് റാബി. മിതോഷ്ണ – ഉപോഷ്ണ വിളകളായ, ഗോതമ്പ്, പയറുവർഗങ്ങൾ, കടുക് വർഗങ്ങൾ, ബാർലി മുതലായവ ഈ കാലത്ത് കൃഷി ചെയ്യുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 2 വിശാലസമതലഭൂവിൽ

Question 84.
സായ്് കാലത്തിന്റെ സവിശേഷത വിവരിക്കുക.
Answer:
റാബി വിളകളുടെ വിളവെടുപ്പിന് ശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലമാണ് സായ്ദ്. പച്ചക്കറി, പഴങ്ങൾ, കാലിത്തീറ്റ മുതലായവ ഈ കാലത്ത് കൃഷി ചെയ്യുന്നു.

അവസാനത്തെ ഇല Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and അവസാനത്തെ ഇല Avasanathe Ila Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Avasanathe Ila Summary

Avasanathe Ila Summary in Malayalam

അവസാനത്തെ ഇല Summary in Malayalam

ആമുഖം

മഹത്തായ ജീവനെക്കുറിച്ചും ജീവൻ പിടിച്ചു നിർത്തുന്ന അനന്ദമായ പ്രതീക്ഷകളെ പറ്റിയുമുള്ള കഥയാണ് അവസാനത്തെ ഇല. ജീവനും ജീവിതവും എത്രമാത്രം വിലപ്പെട്ടതാണ് എന്നും, മനോഹരമായ നമ്മുടെ ജീവിതത്തിൽ ശുഭ പ്രതീക്ഷകൾക്ക് എത്രമാത്രം സ്ഥാനം ഉണ്ടെന്നും തിരിച്ചറിയാൻ ഈ കഥയിലൂടെ സാധിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന നല്ല ചിന്തകളും ലക്ഷ്യങ്ങളും ആണ് ജീവിതത്തെ മനോഹരമാക്കുന്നത്. മനുഷ്യന് അതിജീവിക്കാൻ വേണ്ടത് മാനസീകമായ കരുത്താണ്. അത്തരത്തിൽ കരുത്താകേണ്ടത് ഊർജ്ജം നഷ്ടപ്പെട്ടവർക്കു ചുറ്റും ഉള്ളവരാണ്. ഊർജ്ജം ആകുകയും, ഉണ്മയാകുകയും ചെയ്തു കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് വേണ്ടത്.

അവസാനത്തെ ഇല Summary in Malayalam Class 7

ആശയം
ജീവിതത്തിൽ ഒടുവിലെ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതി ജീവിക്കുന്ന ധാരാളം മനുഷ്യരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ നിമോണിയ ബാധിച്ചു ജീവിതത്തിലെ ദിവസങ്ങൾ എണ്ണി എണ്ണി കഴിയുന്ന ഒരു കുട്ടിയാണ് ജോൺസി. ജോൺസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരിക്കലും കൊഴിയാത്ത ഒരിലയ്ക്കു സാധിക്കും എന്ന തിരിച്ചറിവിൽ നിന്നും ജോൺസിയുടെ വിലപ്പെട്ട ജീവൻ തിരികെ കൊണ്ട് വരികയും തന്റെ ഉള്ളിൽ തോന്നിയ അശുഭ ചിന്തകളിൽ പശ്ചാത്തപിച്ചു.
അവസാനത്തെ ഇല Summary in Malayalam Class 7 1