Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ ensure conceptual clarity.

10th Class Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Std 10 Physics Chapter 6 Notes Malayalam Medium – Let’s Assess

Question 1.
ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞ ടുത്ത് എഴുതുക.
a) ജനറേറ്ററിന്റെ പ്രവർത്തനതത്വം ഏത്? (മോട്ടോർ തത്വം, മ്യൂച്വൽ ഇൻഡക്ഷൻ, വൈദ്യുതകാന്തിക പ്രേരണം, ഇതെല്ലാമാണ്)
b) DC ജനറേറ്ററിന്റെ അർമേച്ചറിൽ രൂപപ്പെടുന്ന വൈദ്യുതി ഏതു തരം?
(AC, DC, ഒരേ വോൾട്ടതയിലുള്ള കറന്റ്, ഇതൊന്നുമല്ല)
c) ഇന്ത്യയിലെ പവർ സ്റ്റേഷനുകളിൽ എത വോൾട്ടിലാണ് ആണ് വൈദ്യുതി ഉൽപാദി പ്പിക്കുന്നത്?
(11 kV, 11 V, 110 V, 230 V)
d) നമ്മുടെ സംസ്ഥാനത്ത് വീടുകളിൽ ഉപയോ ഗത്തിനായി വിതരണം ചെയ്യുന്നത് എത വോൾട്ടിലുള്ള
വൈദ്യുതിയാണ്?
(230 V, 230 kV, 11 kV, 11 V)
Answer:
a) ജനറേറ്ററിന്റെ പ്രവർത്തനതത്വം: വൈദ്യുത കാന്തിക പ്രേരണം.
b) DC ജനറേറ്ററിന്റെ അർമേച്ചറിൽ രൂപപ്പെടുന്ന വൈദ്യുതി: AC
c) ഇന്ത്യയിലെ പവർ സ്റ്റേഷനുകളിൽ ഉൽപാദി പ്പിക്കുന്ന വൈദ്യുതി: 11 kV
d) വീടുകളിൽ ഉപയോഗത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതി: 230 V

Question 2.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 1
a) കാന്തം കമ്പിച്ചുരുളിനുള്ളിലേക്ക് വേഗത്തിൽ പ്രവേശിപ്പിച്ചാൽ ഗാൽവനോമീറ്ററിൽ എന്തു നിരീക്ഷിക്കും?
b) കാന്തം കമ്പിച്ചുരുളിനുള്ളിലേക്ക് വേഗത്തിൽ മുകളിലേക്കും താഴേക്കും ചലിപ്പിച്ചാൽ ലഭി ക്കുന്ന വൈദ്യുതിയുടെ സ്വഭാവം എന്തായി രിക്കും?
c) കമ്പിച്ചുരുളിൽ പ്രേരണം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ അളവ് വർധിപ്പിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെ?
d) ഈ പ്രതിഭാസം ഏത് പേരിലറിയപ്പെടുന്നു?
Answer:
a) ഗാൽവനോമീറ്റർ സൂചി വിഭ്രംശിക്കുന്നു.

b) ആൾട്ടർനേറ്റിങ് കറന്റായിരിക്കും ഒഴുകുന്നത് (വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കും).

c)

  • കാന്തത്തിന്റെ ചലനവേഗം വർധിപ്പിക്കുക
  • കാന്തശക്തി വർധിപ്പിക്കുക
  • കമ്പിച്ചുരുളുകളുടെ എണ്ണം വർധിപ്പിക്കുക

d) ഈ പ്രതിഭാസത്തെ വൈദ്യുതകാന്തിക പ്രേരണം എന്ന് വിളിക്കുന്നു.

Question 3.
ചുവടെ കൊടുത്തിരിക്കുന്നവയെ AC യിൽ പ്രവർത്തിക്കുന്നവ, DC യിൽ പ്രവർത്തിക്കുന്നവ എന്ന് തരം തിരിക്കുക.
ടോർച്ച്, ഗൈൻഡർ, മൈക്രോവേവ് അവ്ൻ, എമർജൻസി ലാമ്പ്, കാൽക്കുലേറ്റർ
Answer:

AC യിൽ പ്രവർത്തിക്കുന്നവ DC യിൽ പ്രവർത്തിക്കുന്നവ
ഗ്രൈൻഡർ ടോർച്ച്
മൈക്രോവേവ് അവ്ൻ എമർജൻസി ലാമ്പ്
കാൽക്കുലേറ്റർ

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 4.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 2
a) ഇത് ഏത് ഉപകരണത്തിന്റെ രേഖാ ചിത്രമാണ്?
b) X, Y, Z എന്നിങ്ങനെ അടയാളപ്പെടുത്തിയി രിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക.
c) ഇതിൽ നിന്ന് ബാഹ്യ സർക്കീട്ടിലേക്ക് ലഭിക്കുന്ന വൈദ്യുതി ഏതു തരം?
d) ഇതിന്റെ പ്രവർത്തനതത്വം എന്താണ്?
Answer:
a) AC

b) X-ഫീൽഡ് കാന്തം
Y-ആർമെച്ചർ Z-സ്ലിപ് റിങ്
c) ആൾട്ടർനേറ്റിങ് കറന്റ് (AC)

d) AC ജനറേറ്ററിന്റെ പ്രവർത്തനതത്വം വൈദ്യുത കാന്തിക പ്രേരണമാണ്.

Question 5.
ദീർഘ ദൂരങ്ങളിലേക്ക് ചാലകമ്പികൾ വഴി വൈദ്യുതി പ്രേഷണം ചെയ്യുമ്പോൾ നേരിടുന്ന പ്രശ് നങ്ങൾ
പരിഹരിക്കാം?
Answer:
പ്രശ്നങ്ങൾ:

  1. വയറുകളിലെ ഉയർന്ന കറന്റ് മൂലമുണ്ടാകുന്ന താപ നഷ്ടം.
  2. വയറുകളിലെ പ്രതിരോധം മൂലമുണ്ടാകുന്ന താപ നഷ്ടം.
  3. ദീർഘ ദൂര ടാൻസ്മിഷൻ മൂലമുണ്ടാകുന്ന വോൾട്ടേജ് നഷ്ടം

പരിഹാരം:

  • കറന്റ് കുറയ്ക്കാൻ ഉയർന്ന വോൾട്ടേജ് ഉപയോഗിക്കുക.
  • കുറഞ്ഞ പ്രതിരോധമുള്ള കനം കൂടിയ വയറുകൾ ഉപയോഗിക്കുക.
  • വൈദ്യുതപ്രേഷണത്തണതിനായി വോൾട്ടേജ് കൂട്ടാനായി സ്‌റ്റെപ്അപ് ട്രാൻസ്ഫോമറും വിതരണാവശ്യത്തിനായി വോൾട്ടേജ് കുറക്കാൻ പ്ഡൗൺ ട്രാൻസ്ഫോമറും ഉപയോഗിക്കുക.

Question 6.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 3
a) ചുവന്ന നിറത്തിലുള്ള വയർ ഏത് ലെൻ ആണ്?
b) പച്ച നിറത്തിലുള്ള വയർ ഉപകരണത്തിന്റെ ഏത് ഭാഗവുമായാണ് ഘടിപ്പിക്കുന്നത്?
c) ഉപകരണങ്ങളിൽ തീപിന്റെ ഘടിപ്പിക്കുന്നത് കൊണ്ടുള്ള പ്രയോജനമെന്ത്?
Answer:
a) ഫേസ് ലൈൻ

b) ഉപകരണങ്ങളുടെ എർത്ത് (ഗ്രൗണ്ടിലേക്ക്) കണക്ഷൻ. (ഇത് ഉപകരണത്തിന്റെ ലോഹ ആവരണവുമായാണ് ഘടിപ്പിക്കുന്നത്.)

c) ഉപകരണങ്ങളിൽ തീപിന്റെ ഘടിപ്പിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

  1. എർത്ത് വയർ ഉപയോഗിച്ച് വൈദ്യുതാ ഘാതം തടയുന്നു.
  2. അമിത കറന്റ് മൂലമുള്ള കേടുപാടുകളിൽ നിന്ന് ഉപകരണങ്ങളെ സംരക്ഷിക്കുന്നു.
  3. ലൈവ്(ഫേസ്), ന്യൂട്രൽ വയറുകളിലൂടെ ശരി യായ വൈദ്യുത പ്രവാഹം ഉറപ്പാക്കുന്നു.
  4. തകരാറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ MCB അല്ലെങ്കിൽ ഫ്യൂസുമായി പ്രവർത്തിക്കുന്നു.

Question 7.
വൈദ്യുതാഘാതം ഏൽക്കാതിരിക്കാനുള്ള ഏതെങ്കിലും 4 മുൻകരുതലുകൾ എഴുതുക.
Answer:

  • നനഞ്ഞ കൈകൊണ്ട് വൈദ്യുത ഉപകരണ ങ്ങൾ കൈകാര്യം ചെയ്യുകയോ സ്വിച്ച് പ്രവർ ത്തിപ്പിക്കുകയോ ചെയ്യരുത്.
  • സ്വിച്ച് ഓഫാക്കിയശേഷം മാത്രമേ സോക്കറ്റിൽ പ്ലഗ് ഘടിപ്പിക്കാനോ വിടുതൽ ചെയ്യാനോ പാടുള്ളൂ.
  • സാധാരണ സോക്കറ്റിൽ പവർ കൂടിയ ഉപകര ണങ്ങൾ പ്രവർത്തിപ്പിക്കരുത്.
  • കേബിൾ TV യുടെ അഡാപ്റ്ററിന്റെ ഉൾവശത്ത് സ്പർശിക്കരുത്, അഡാപ്റ്ററിനു വൈദ്യുതി പ്രവഹിക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പു വരു ത്തുക.
  • വൈദ്യുത ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്.

Question 8.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 600 ചുറ്റുകളും സെക്കന്ററിയിൽ 1800 ചുറ്റുകളുമുണ്ട്. ഇതിന്റെ സെക്കന്ററിയിൽ 450 V ലഭിക്കുന്നു. എങ്കിൽ,
a) ഇത് ഏത് തരം ട്രാൻസ്ഫോമർ ആണ്
b) പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ് എത യായിരിക്കും?
Answer:
a) അപ് ട്രാൻസ്ഫോമർ

b) \(\frac{\mathrm{V}_{\mathrm{s}}}{\mathrm{~V}_{\mathrm{P}}}\) = \(\frac{\mathrm{N}_{\mathrm{s}}}{\mathrm{~N}_{\mathrm{p}}}\), so
VP = \(\frac{\mathrm{V}_{\mathrm{S}} \times \mathrm{N}_{\mathrm{P}}}{\mathrm{~N}_{\mathrm{S}}}\) = \(\frac{450 \times 600}{1800}\) = 150 V
പ്രൈമറിയിൽ കൊടുക്കുന്ന വോൾട്ടേജ് = 150 V

Question 9.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 0.1 A ഉള്ള വൈദ്യുതി നല്കു മ്പോൾ സെക്കന്ററിയിൽ 1 A
കറന്റ് ലഭിക്കുന്നു.
a) ഇത് ഏതുതരം ട്രാൻസ്ഫോമറാണ്?
b) ഈ ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 1000 V ആണ് നൽകുന്നതെങ്കിൽ അതിന്റെ പവർ എത്രയായിരിക്കും?
c) സെക്കന്ററിയിലെ പവർ എത്രയായിരിക്കും?
d) സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ് എത്രയായിരിക്കും?
Answer:
a) സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ (സെക്കന്ററി
കറന്റ് > പ്രൈമറി കറന്റ്)

b) പ്രൈമറിയിലെ പവർ
P = V × I = 1000 × 0.1 = 100 W

c) സെക്കന്ററിയിലെ പവർ 100 W (ഊർജ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിൽ (Ideal transformer)
മറിയിലെ പവറും സെക്കന്ററിയിലെ പവറും തുല്യമായിരിക്കും.)

d) സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ്: VS = \(\frac{\mathrm{P}}{\mathrm{I}_{\mathrm{s}}}\) = \(\frac{1}{2}\)= 100 V

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 10.
a) ഒരു ഗൃഹവൈദ്യുതീകരണസർക്കീട്ടിൽ, വൈദ്യുതപോളിൽ നിന്നു വരുന്ന ലൈന് ആദ്യം എത്തിച്ചേരുന്നത് ഏത് ഉപകരണത്തി ലാണ്?
b) മെയിൻസ്വിച്ചിന്റെ പ്രത്യേകത എന്ത്?
ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ ELCB യുടെ ആവശ്യകത എന്ത്?
Answer:
a) വൈദ്യുത പോളിൽ നിന്നുള്ള ലൈൻ ആദ്യം വാട്ട്അവർ മീറ്ററിൽ എത്തുന്നു.
b) മെയിൻ സ്വിച്ചിന്റെ പ്രധാന സവിശേഷത. ഇതിന് വീട്ടിലെ മുഴുവൻ വൈദ്യുതി വിച്ഛേദിക്കാൻ കഴിയും.
c) ELCB യുടെ ആവശ്യകത: കറന്റ് ചോർച്ച കണ്ടെത്തി വൈദ്യുതി വിതരണം വിച്ഛേദിച്ചു കൊണ്ട് ഇത് ആളുകളെ വൈദ്യുതാഘാത ത്തിൽ നിന്ന് സംരക്ഷിക്കുന്നു.

SSLC Physics Chapter 6 Notes Questions and Answers Pdf Malayalam Medium

Question 1.
കാന്തികമണ്ഡലത്തിൽ ചാലകം ചലിപ്പിച്ചാൽ എന്ത് സംഭവിക്കും?
Answer:
ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.

Question 2.
സ്ഥിരമാക്കി വച്ചിരിക്കുന്ന ചാലകത്തിനടുത്ത് കാന്തികമണ്ഡലത്തെ ചലിപ്പിച്ചാലോ?
Answer:
ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.

Question 3.
പട്ടികയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചുവടെ കൊടുത്ത ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തൂ.
a) ചാലകവും കാന്തവും ആപേക്ഷിക ചലനത്തിൽ ആയിരിക്കുമ്പോൾ ചാലകവുമായി ബന്ധപ്പെട്ട കാന്തികമണ്ഡലരേഖകൾക്ക് എന്ത് സംഭവിക്കും?
(വിഛേദിക്കപ്പെടും അഥവാ വ്യതിയാനം ഉണ്ടാകും / മാറ്റമുണ്ടാകില്ല
Answer:
വിഛേദിക്കപ്പെടും അഥവാ വ്യതിയാനം ഉണ്ടാകും

b) ഏതൊക്കെ സന്ദർഭങ്ങളിലാണ് ഗാൽവനോമീറ്റർ സൂചി വിഭ്രംശിച്ചത്?
(ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം ഉണ്ടായപ്പോൾ / ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം ഇല്ലാത്തപ്പോൾ)
Answer:
ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം ഉണ്ടായപ്പോൾ.

c) ഗാൽവനോമീറ്റർ സൂചി വിഭ്രംശിച്ചത് എന്തുകൊണ്ടായിരിക്കും?
Answer:
വൈദ്യുതിപ്രവാഹമുണ്ടായത് കാരണമാണ് ഗാൽവനോമീറ്റർ സൂചി വിഭ്രംശിച്ചത്.

d) ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തിന്റെ ദിശ മാറിയത് എപ്പോഴാണ്?
Answer:
കാന്തത്തിന്റെയോ സോളിനോയിഡിന്റെയോ ചലനത്തിന്റെ ദിശ വിപരീതമാകുമ്പോൾ. അതായത്,കാന്തിക ഫ്ളക്സ് വ്യതിയാനം വിപരീതദിശയിലാകുമ്പോൾ ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തിന്റെ ദിശയും മാറുന്നു.

e) ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തിന്റെ ദിശ മാറിയത് കൊണ്ടാണ്?
Answer:
എന്തെന്നാൽ കാന്തം അല്ലെങ്കിൽ സോളിനോയിഡ് എതിർദിശയിൽ നീങ്ങുമ്പോഴെല്ലാം, കോയിലി ലൂടെയുള്ള ഫ്ളക്സ് വ്യതിയാനവും എതിർ ദിശയിലേക്ക് മാറുന്നു. അതുകൊണ്ടാണ് ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തിന്റെ ദിശ മാറിയത്.

ഒരു അടഞ്ഞ സെർക്കീട്ടിലെ ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം സംഭവിക്കുമ്പോൾ സെർക്കീട്ടിൽ emf പ്രേരിതമാകും. ഈ പ്രതിഭാസമാണ്വൈ ദ്യുതകാന്തികപ്രേരണം.
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സിന് വ്യതിയാനം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം (Electromagnetic induction).

  • വൈദ്യുതകാന്തികപ്രേരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ലാള (Electromotive force) ആണ് പ്രേരിത ലാള (Induced emf). തൽഫലമായി ഉണ്ടാകുന്ന വൈദ്യുതിയാണ് പ്രേരിതവൈദ്യുതി (Induced current). > കാന്തിക ഫ്ളക്സിനുണ്ടാകുന്ന വ്യതിയാനത്തിന്റെ ദിശ വിപരീതമാകുമ്പോൾ പ്രേരിത ലാള ന്റെ ദിശയും വിപരീതമാകും.
  • ഇങ്ങനെ ഒരു ചാലകവും കാന്തികമണ്ഡലവും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുവാൻ സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ ആദ്യമായി കണ്ടെത്തിയത് മൈക്കൽ ഫാരഡെ ആണ്.

ചുവടെ കൊടുത്ത രീതിയിൽ മാറ്റങ്ങൾ വരുത്തി മുൻ പരീക്ഷണം ആവർത്തിക്കുക.
പ്രവർത്തനം

പ്രവർത്തനം ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശം പ്രേരിത emf
കൂടുതൽ / കുറവ് കൂടുതൽ / കുറവ്
ശക്തി കൂടിയ കാന്തങ്ങൾ ഉപയോഗിക്കുന്നു കൂടുതൽ കൂടുതൽ
ശക്തി കുറഞ്ഞ കാന്തങ്ങൾ ഉപയോഗിക്കുന്നു കുറവ് കുറവ്
സോളിനോയ്ഡിന്റെ യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കൂട്ടുന്നു കൂടുതൽ കൂടുതൽ
സോളിനോയ്ഡിന്റെ യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കുറയ്ക്കുന്നു കുറവ് കുറവ്
കാന്തത്തെയോ സോളിനോയ്ഡിനെയോ കൂടിയ വേഗത്തിൽ ചലിപ്പിക്കുന്നു കൂടുതൽ കൂടുതൽ
കാന്തത്തെയോ സോളിനോയ്ഡിനെയോ കുറഞ്ഞ വേഗത്തിൽ ചലിപ്പിക്കുന്നു കുറവ് കുറവ്

പ്രേരിത emf ന്റെ ഫലമായുണ്ടാകുന്ന പ്രേരിത വൈദ്യുതിയാണ് ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തി നിടയാക്കിയത്.

പ്രവർത്തനം ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശം (മുൻ പരീക്ഷണത്തെ ആധാരമാക്കി)
യൂണിറ്റ് നീളത്തിലുള്ള ചാലക ചുറ്റു കളുടെ എണ്ണം വർധിപ്പിച്ചപ്പോൾ കൂടുതൽ
കാന്തശക്തി വർധിപ്പിച്ചപ്പോൾ കൂടുതൽ
ചലനവേഗം വർധിപ്പിച്ചപ്പോൾ കൂടുതൽ

പട്ടിക 6.2

Question 4.
പട്ടിക 6.2 വിശകലനം ചെയ്ത്, emf ന്റെയും കറന്റിന്റെയും അളവ് വർധിപ്പിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്ന് എഴുതൂ.
Answer:
emf ന്റെയും കറന്റിന്റെയും അളവ് വർധിപ്പിക്കാൻ

  • യൂണിറ്റ് നീളത്തിലുള്ള ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുക
  • കാന്തശക്തി വർധിപ്പിക്കുക
  • കാന്തത്തിന്റെയോ സോളിനോയ്ഡിന്റെയോ ചലനവേഗം വർധിപ്പിക്കുക

Question 5.
വൈദ്യുതകാന്തികപ്രേരണത്തിന്റെ ഫലമായി ലഭിക്കുന്ന കറന്റും ബാറ്ററിയിൽ നിന്ന് ലഭിക്കുന്ന കറന്റും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
Answer:
ഉണ്ട്

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 6.
ഗാൽവനോമീറ്റർ സൂചി (ഇരുവശത്തേക്കും ചലിക്കുന്നു / ഒരു ദിശയിൽ മാത്രം ചലിക്കുന്നു)
Answer:
ഗാൽവനോമീറ്റർ സൂചി ഒരു ദിശയിൽ മാത്രം ചലിക്കുന്നു. വൈദ്യുത പ്രവാഹത്തിന്റെ ദിശ ഇവിടെ മാറുന്നില്ല.

ഒരേ ദിശയിൽ മാത്രം പ്രവഹിക്കുന്ന വൈദ്യുതിയാണ് ഡയറക്റ്റ് കറന്റ് (DC).

Question 7.
ഗാൽവനോമീറ്റർ സൂചിയുടെ ചലനത്തിൽ എന്തു മാറ്റമാണ് കാണുന്നത്?
Answer:
ഗാൽവനോമീറ്റർ സൂചി രണ്ടു ദിശയിലേക്കും ചലിക്കുന്നു.

Question 8.
ലഭിച്ച വൈദ്യുതി ഒരേ ദിശയിലുള്ളതാണോ?
Answer:
ഇല്ല, പ്രേരിത വൈദ്യുതി ഒരേ ദിശയിലല്ല, അതിന്റെ ദിശ മാറുന്നു.

ക്രമമായ സമയ ഇടവേളകളിൽ തുടർച്ചയായി ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് ആൾട്ടർനേറ്റിങ് കറന്റ് (AC).

Question 9.
സാധാരണയായി DC യും AC യും ഉപയോഗിക്കുന്ന സന്ദർഭങ്ങൾ പട്ടികപ്പെടുത്തൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 4
Answer:

DC യിൽ പ്രവർത്തിക്കുന്നവ AC യിൽ പ്രവർത്തിക്കുന്നവ
• മൊബൈൽ ഫോൺ
• ടിവി റിമോട്ട്
• ലാപ്ടോപ്പ്
• ടോർച്ച് (ഫ്ളാഷ് ലൈറ്റ്)
• മിക്സി
• സീലിംഗ് ഫാൻ
• റഫിജറേറ്റർ
• എയർകണ്ടീഷണർ

Question 10.
കൂടുതൽ അളവിൽ വൈദ്യുതി ഉൽപാദിപ്പിക്കുവാൻ എന്തൊക്കെ സംവിധാനങ്ങൾ വേണ്ടിവരും.
Answer:

  1. ശക്തികൂടിയ കാന്തം
  2. ഊർജ സ്രോതസ്സ്
  3. ചലിപ്പിക്കാനുള്ള സംവിധാനം
  4. ട്രാൻസ്മിഷൻ സിസ്റ്റം
  5. വലിയ കമ്പിച്ചുരുളുകൾ
  6. ജനറേറ്റർ

Question 11.
ഇതിന്റെ ഉപയോഗമെന്താണ്?
Answer:
ഒരു കാന്തിക മണ്ഡലത്തിൽ, ഒരു കാന്തത്തി ന്റെയോ ചാലകച്ചുരുളിന്റെയോ ചലനത്തിലൂടെ തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണമാണിത്.

Question 12.
ഇതിൽ നടക്കുന്ന ഊർജമാറ്റം എന്ത്?
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 5
Answer:
യാന്ത്രികോർജം → വൈദ്യുതോർജം

വൈദ്യുതകാന്തികപ്രേരണതത്വം അടിസ്ഥാനമാക്കി യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണമാണ് ജനറേറ്റർ. ജനറേറ്റർ രണ്ടു തരമുണ്ട്.
• AC ജനറേറ്റർ
• DC ജനറേറ്റർ
ഒരു കവചിത കമ്പിച്ചുരുളിനകത്തേക്ക് കാന്തത്തെ ചലിപ്പിക്കുമ്പോഴും കാന്തത്തിനടുത്തേക്ക് കവചിത കമ്പിച്ചുരുൾ കൊണ്ടുവരുമ്പോഴും നാം ചെയ്യുന്ന പ്രവൃത്തി (യാന്ത്രികോർജം) ആണ് വൈദ്യുതോർജമായി മാറുന്നത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 6

ഭാഗങ്ങൾ AC ജനറേറ്റർ DC ജനറേറ്റർ
NS ഫീൽഡ് കാന്തം ഫീൽഡ് കാന്തം
ABCD ആർമെച്ചർ ആർമെച്ചർ
B1, B2 ബ്രഷുകൾ ബ്രഷുകൾ
R1, R2 സ്പ്ലിറ്റ് റിങ് സ്ലിപ് റിങ്ങ്

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 13.
ജനറേറ്ററിന്റെ ആർമെച്ചർ കറക്കുമ്പോൾ ആർ ച്ചർ കോയിലുമായി ബന്ധപ്പെട്ട കാന്തിക മണ്ഡല രേഖകൾക്ക് എന്ത് സംഭവിക്കും?
Answer:
ആർമെച്ചർ കറക്കുമ്പോൾ ആർമെച്ചർ കോയിലു മായി ബന്ധപ്പെട്ട കാന്തികമണ്ഡലരേഖകൾക്ക് വ്യതിയാനം സംഭവിക്കുന്നു.

Question 14.
ഫ്ളക്സ് വ്യതിയാനം സംഭവിക്കുമ്പോൾ ആർ മെച്ചറിൽ വൈദ്യുതി പരണം ചെയ്യപ്പെടുമോ?
Answer:
ഫ്ളക്സ് വ്യതിയാനം സംഭവിക്കുമ്പോൾ ആർമെച്ചറിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടും.

Question 15.
ഇങ്ങനെ ആർമെച്ചറിൽ പ്രേരണം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ ദിശയ്ക്ക് മാറ്റം ഉണ്ടാകുമോ?
Answer:
ഉണ്ടാകും. ഓരോ അർദ്ധഭ്രമണത്തിലും പ്രേരണം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ ദിശയ്ക്ക് മാറ്റം ഉണ്ടാകും.

Question 16.
ആർമെച്ചറിൽ പ്രേരണം ചെയ്യപ്പെടുന്ന വൈദ്യുതി AC ആയിരിക്കുമോ DC ആയിരിക്കുമോ?
Answer:
ആർമെച്ചറിൽ പ്രേരണം ചെയ്യപ്പെടുന്ന വൈദ്യുതി AC (ആൾട്ടർനേറ്റിങ് കറന്റ്) ആയിരിക്കും.

Question 17.
ആർമെച്ചറിൽ പരണം ചെയ്യപ്പെടുന്ന വൈദ്യുതി ബാഹ്യസർക്കീട്ടിലേക്ക് എത്തിക്കുന്ന സംവിധാനം ഏതൊക്കെ?
AC ജനറേറ്റർ: സ്ളിപ് റിങ്ങുകളും (Slip rings) ബ്രഷുകളും (Brushes)
DC ജനറേറ്റർ :
Answer:
സ്പ്ലിറ്റ് റിങ്ങുകളും (Split rings) ബ്രഷുകളും (Brushes)

Question 18.
DC ജനറേറ്ററിൽ സ്പിറ്റ് റിങ്ങുകളുടെ (Split rings) ധർമ്മം എന്താണ്?
Answer:
ഒരു DC ജനറേറ്ററിലെ സ്പ്ലിറ്റ് റിങ്ങുകളുടെ ധർമ്മം ഓരോ അർദ്ധ ഭ്രമണത്തിനു ശേഷവും ബാഹ്യ സർക്കീട്ടുമായുള്ള കോയിലിന്റെ കണക്ഷൻ വിപരീതമാക്കുക എന്നതാണ് (അതായത് ഓരോ അർദ്ധ ഭ്രമണത്തിനു ശേഷവും ആർ മേച്ചർ കോയിലിലെ കറന്റിന്റെ ദിശ വിപരീതമാക്കുന്നു. അതിനാൽ ബാഹ്യ സർക്കീട്ടിലെ കറന്റ് ഒരു ദിശയിലേക്ക് മാത്രം ഒഴുകുന്നു (അങ്ങനെ ഉഇ ആക്കുന്നു).

Question 19.
AC ജനറേറ്ററും DC ജനറേറ്ററും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എഴുതുക.
Answer:
സാമ്യതകൾ

  • പ്രവർത്തനതത്വം: വൈദ്യുതകാന്തിക പ്രേരണം ഒരു ഫീൽഡ് കാന്തവും ആർമേച്ചർ കോയിലു മുണ്ട്
  • കറന്റ് ട്രാൻസ്ഫർ ചെയ്യാൻ ബ്രഷ് ഉപയോഗി ക്കുന്നു
  • രണ്ടു ജനറേറ്ററിന്റെയും ആർമെച്ചറിൽ AC യാണ് ഉല്പാദിപ്പിക്കപ്പെടുന്നത്

വ്യത്യാസങ്ങൾ

AC ജനറേറ്റർ DC ജനറേറ്റർ
ബാഹ്യ സർക്കീട്ടിൽ ലഭിക്കുന്നത് ആൾട്ടർനേറ്റിങ് കറന്റ് ആണ്. ബാഹ്യ സർക്കീട്ടിൽ ലഭിക്കുന്നത് ഡയറക്റ്റ് കറന്റ് ആണ്.
സ്ലിപ് റിങ്ങുണ്ട് സിറ്റ് റിങ്ങുണ്ട്

Question 20.
ഒരു DC ജനറേറ്ററിന്റെ ആർമെച്ചർ നിശ്ചലമാക്കി ഫീൽഡ് കാന്തം കറക്കിയാൽ ബാഹ്യ സർക്ക ട്ടിൽ ലഭിക്കുന്ന വൈദ്യുതി ഏതു തരമായിരിക്കും? എന്തുകൊണ്ട്?
Answer:
ആർമെച്ചർ നിശ്ചലമാക്കി ഫീൽഡ് കാന്തം കറക്കിയാൽ ബാഹ്യ സർക്കീട്ടിൽ ലഭിക്കുന്നത് AC (ആൾട്ടർനേറ്റിങ് കറന്റ്) ആണ് . എന്തെന്നാൽ ആർമെച്ചറുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സ് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു.

ഗ്രാഫിക് ചിത്രീകരണം
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 7

വൻതോതിലുള്ള വൈദ്യുതി ഉൽപാദനം
Question 21.
കടകളിലും സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരം ജനറേറ്ററുകൾ തന്നെയാണോ നമ്മുടെ വീടുകളിൽ എത്തുന്ന വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത്?
Answer:
അതെ
ഇവിടങ്ങളിലെല്ലാം വൈദ്യുതകാന്തിക പ്രേരണതത്വത്തിൽ പ്രവർത്തിക്കുന്ന AC ജനറേറ്ററുകളാണ് ഉപയോഗപ്പെടുത്തുന്നത്.

ചെറിയ ജനറേറ്ററുകൾ ഉപയോഗിച്ച് വീടുകൾക്കും വലിയ സ്ഥാപനങ്ങൾക്കുമൊക്കെ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുക പ്രായോഗികമല്ല. വിതരണത്തിനുവേണ്ടി വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് പവർ സ്റ്റേഷനുകൾ. വിവിധ തരം പവർ സ്റ്റേഷനുകൾ ഉണ്ട്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഊർജം ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പവർ സ്റ്റേഷനുകൾക്ക് പേരുകൾ നൽകിയിരിക്കുന്നത്.

ലോകത്ത് ആവശ്യമായ വൈദ്യുതിയുടെ ഏറിയ പങ്കും ഉൽപാദിപ്പിക്കുന്നത് ചുവടെ നൽകിയിരിക്കുന്ന മൂന്നു തരം പവർസ്റ്റേഷനുകളിലാണ്.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 8

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 22.
വലിയ ജനറേറ്ററുകൾ ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
Answer:
പവർ സ്റ്റേഷനുകൾ എന്നാണ് അറിയപ്പെടുന്നത്.

Question 23.
ഓരോ പവർ സ്റ്റേഷനിലും നടക്കുന്ന ഊർജമാറ്റം എഴുതുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 9
Answer:

തെർമൽ പവർ സ്റ്റേഷൻ താപോർജം → വൈദ്യുതോർജം
ന്യൂക്ലിയർ പവർ സ്റ്റേഷൻ ന്യൂക്ലിയർ ഊർജം → വൈദ്യുതോർജം
ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥിതികോർജം(ജലത്തിന്റെ) → വൈദ്യുതോർജം

പട്ടിക 6.7
തിരമാലയിൽ നിന്നുള്ള ഊർജം (Wave energy), കാറ്റിൽ നിന്നുള്ള ഊർജം (Wind energy), സൗരോർജം (Solar energy), ജിയോ തെർമൽ ഊർജം (Geo thermal energy), ടൈഡൽ ഊർജം (Tidal energy) എന്നിങ്ങനെ വിവിധ തരം ഊർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർ സ്റ്റേഷനുകൾ ഉണ്ട്.

Question 24.
ഇത്തരം പവർസ്റ്റേഷനുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി അവയുടെ മേന്മകളും പരിമിതികളും ഉൾപ്പെടുത്തി ക്ലാസിൽ ഒരു സെമിനാർ അവതരിപ്പിക്കൂ.
Answer:
ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു
വിഷയം: പവർ സ്റ്റേഷനുകൾ മേന്മകളും പരിമിതികളും
പ്രധാന പോയിന്റുകൾ
വൈദ്യുതി ഉൽപാദിപ്പിക്കാൻ വ്യത്യസ്ത തരം പവർ സ്റ്റേഷനുകൾ ഉപയോഗിക്കുന്നു. താപ വൈദ്യുത നിലയങ്ങൾ കൽക്കരി കത്തിക്കുകയും ധാരാളം ഊർജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് വായു മലിനീകരണത്തിനു കാരണമാകുന്നു. ജലവൈദ്യുത നിലയങ്ങൾ അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം ഉപയോ ഗിക്കുന്നു, അവയുണ്ടാക്കുന്ന മലിനീകരണം താരതമ്യേന കുറവാണ്, പക്ഷേ അവ പ്രവർത്തി ക്കാൻ വലിയ നദികളും വലിയ അണക്കെട്ടുകളും ആവശ്യമാണ്. ആണവ നിലയങ്ങൾ വലിയ അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു, പക്ഷേ അവയുടെ മാലിന്യങ്ങൾ വളരെ അപകടകരമാണ്. സോളാർ പവർ പ്ലാന്റുകൾ സൂര്യപ്രകാശം ഉപയോഗിക്കുന്നു, അത് തീരെ കുറഞ്ഞ തോതിൽ മലിനീകരണത്തിന് കരണമാകുന്നവയാണ്. പക്ഷേ അവ പകൽ സമയത്ത് മാത്രമേ പ്രവർത്തിക്കൂ. വിൻഡ് മില്ലുകൾ വൈദ്യുതി ഉത്പാദിപ്പിക്കാൻ കാറ്റ് ഉപയോഗിക്കുന്നു, മാത്രമല്ല മലിനീകരണം താരതമ്യേന കുറവാണ്, പക്ഷേ കാറ്റ് ഉള്ളപ്പോൾ മാത്രമേ പ്രവർത്തിക്കൂ. ഓരോ തരം പവർ സ്റ്റേ ഷനും അതിന്റേതായ ഗുണങ്ങളും പോരായ്മ കളും ഉണ്ട്.

നിഗമനം
സൗരോർജം, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ ശുദ്ധമായ ഊർജ സ്രോതസ്സുകൾ പരിസ്ഥിതിക്ക് നല്ലതാണ്. അവ വായു മലിനമാക്കുകയോ ദോഷകരമായ മാലിന്യങ്ങൾ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നില്ല. ഭൂമിയെ സംരക്ഷിക്കുന്നതിന്, പുനരു പയോഗിക്കാവുന്ന ഊർജസ്രോതസ്സുകളെ കൂടുത ലായി ഉപയോഗപ്പെടുത്തണം.

Question 25.
ന്യൂക്ലിയർ പവർ സ്റ്റേഷനും തെർമൽ പവർ ഷനും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എഴുതുക.
Answer:
സാമ്യങ്ങൾ

  • ഇവ രണ്ടും വലിയ തോതിൽ വൈദ്യുതി ഉത്പാ ദിപ്പിക്കുന്നു.
  • ജനറേറ്ററുകളെ പ്രവർത്തിക്കാൻ സഹായി ക്കുന്ന ടർബൈനുകൾ കറക്കാൻ രണ്ടിലും നീരാവി ഉപയോഗിക്കുന്നു.
  • രണ്ടും താപോർജത്തെ വൈദ്യുതോർജമാക്കി പരിവർത്തനം ചെയ്യുന്നു

വ്യത്യാസങ്ങൾ
താപവൈദ്യുത നിലയം:

  • കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കു ന്നതിലൂടെയാണ് ചൂട് ഉത്പാദിപ്പിക്കുന്നത്.
  • പുക, കാർബൺ ഡൈ ഓക്സൈഡ് എന്നിവ മൂലം കൂടുതൽ വായു മലിനീകരണത്തിന് കാരണമാകുന്നു.
  • നിർമ്മിക്കാൻ വിലകുറഞ്ഞതും എന്നാൽ പ്രവർ ത്തിപ്പിക്കാൻ ചെലവേറിയതുമാണ്.

ആണവ നിലയം:

  • യുറേനിയം അല്ലെങ്കിൽ മറ്റ് ഇന്ധനങ്ങളുടെ ന്യൂക്ലിയർ ഫിഷൻ വഴിയാണ് താപം ഉത്പാദി പ്പിക്കുന്നത്.
  • പുകയ്ക്ക് പകരം റേഡിയോ ആക്ടീവ് മാലിന്യ ങ്ങൾ ഉത്പാദിപ്പിക്കുന്നു.
  • നിർമ്മിക്കാൻ ചെലവേറിയതും എന്നാൽ ഒരി ക്കൽ സജ്ജീകരിച്ചാൽ പ്രവർത്തിപ്പിക്കാൻ ചിലവുകുറഞ്ഞതുമാണ്.

Question 26.
ഹൈഡ്രോ ഇലക്ട്രിക് പവർസ്റ്റേഷനിൽ നടക്കുന്ന ഊർജ മാറ്റങ്ങൾ ക്രമമായി എഴുതുക.
Answer:
ജലത്തിന്റെ സ്ഥിതികോർജം → ഗതികോർജം → യാന്ത്രികോർജം (ടർബൈൻ) → വൈദ്യുതോർജം (ജനറേറ്റർ)

Question 27.
പവർസ്റ്റേഷനുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീടുകളിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയാണ്?
Answer:
പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ഉയർന്ന വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകളി
ലൂടെ സബ്സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നു, അവിടെ വച്ച് വോൾട്ടേജ് കുറയ്ക്കുന്നു. അവിടെ നിന്ന് ഇത് വിതരണ ലൈനുകളിലൂടെ സഞ്ചരി ക്കുകയും ഒടുവിൽ ഉപയോഗത്തിനായി സുരക്ഷി തമായ വോൾട്ടേജിൽ നമ്മുടെ വീടുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

ചിത്രങ്ങൾ നിരീക്ഷിക്കൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 10
പവർ സ്റ്റേഷനുകളിൽ ഉൽപാദിപ്പിക്കുന്ന AC, ചാലകമ്പികൾ മുഖേനയാണ് നമ്മുടെ വീടുകളിൽ എത്തിച്ചേരുന്നത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 28.
പവർ സ്റ്റേഷനുകളിൽ നിന്ന് ദൂര സ്ഥലങ്ങ ളിലേക്ക് വൈദ്യുതി ചാലക്കമ്പികൾ വഴി എത്തി ക്കുമ്പോൾ ഊർജനഷ്ടം ഉണ്ടാകാൻ സാധ്യത യുണ്ടോ എന്ന് ജൂൾ നിയമത്തിന്റെ അടിസ്ഥാന ത്തിൽ ചിന്തിച്ചു നോക്കൂ.
Answer:
അതെ, ജൂൾ നിയമമനുസരിച്ച് (H = I2Rt), ചാലക കമ്പികളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ, കുറച്ച് വൈദ്യുതോർജം താപമായി നഷ്ടപ്പെടുന്നു. ദീർഘദൂര വൈദ്യുതടാൻസ്മിഷന്റെ സമയത്ത്, ഇത് ഊർജ നഷ്ടത്തിന് കാരണമാകും.

Question 29.
ഊർജനഷ്ടം ഉണ്ടാകുന്നത് പ്രധാനമായും താപ രൂപത്തിലാണല്ലോ. ഇത് എങ്ങനെ ലഘൂകരിക്കാം?
Answer:
ഊർജ നഷ്ടം കുറയ്ക്കാനായി

  • ട്രാൻസ്മിഷന്റെ വോൾട്ടേജ് വർദ്ധിപ്പിക്കുക (അങ്ങനെ കറന്റ് I കുറയ്ക്കുന്നു,, അതിനാൽ നഷ്ടം I2R ഉം കുറയുന്നു.
  • കനംകൂടിയതോ പ്രതിരോധം കുറഞ്ഞതോ ആയ കമ്പികളോ മെറ്റീരിയലുകളോ ഉപയോ ഗിക്കുക.
  • സാധ്യമാകുന്നിടത്തെല്ലാം ട്രാൻസ്മിഷൻ ലൈനുകൾ ചെറുതാക്കുക.

Question 30.
ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കു മ്പോൾ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അള വിനെ സ്വാധീനിക്കുന്ന 3 ഘടകങ്ങൾ ഏതൊക്കെ യാണ്?
Answer:

  • കറന്റ് (I)
  • കറന്റ് ഒഴുകുന്ന സമയം (t)
  • ചാലകത്തിന്റെ പ്രതിരോധം (R)

ഈ ഘടകങ്ങളുടെ അളവ് കുറച്ചാൽ ഉൽപാദി പ്പിക്കുന്ന താപത്തിന്റെ അളവും കുറയ്ക്കാം. അതു വഴി ഊർജനഷ്ടവും കുറയ്ക്കാം.

  • ഇവയിൽ സമയം കുറയ്ക്കുക എന്നത് പ്രായോ ഗികമല്ല.
  • പ്രതിരോധം കുറയ്ക്കാനായി റെസിസ്റ്റിവിറ്റി കുറഞ്ഞ ലോഹം ഉപയോഗിക്കണം.

Question 31.
പട്ടിക 6.8 പരിശോധിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകുക.

ലോഹം റെസിസ്റ്റിവിറ്റി (Ωm)
വെള്ളി 1.59 × 10-8
ചെമ്പ് 1.68 × 10-8
സ്വർണം 2.44 × 10-8
അലുമിനിയം 2.65 × 10-8
ടങ്സ്റ്റൺ 5.60 × 10-8
ഇരുമ്പ് 9.71 × 10-8

പട്ടിക 6.8
a) കുറഞ്ഞ റെസിസ്റ്റിവിറ്റിയുള്ള ലോഹങ്ങൾ കണ്ടെത്തുക.

  1. വെള്ളി → 1.59 × 10-8 Ωm
  2. ചെമ്പ് → 1.68 × 10-8 Ωm
  3. സ്വർണം → 2.44 × 10-8 Ωm
  4. അലുമിനിയം → 2.6 5× 10-8 Ωm

b) ഇവയിൽ വില ഏറ്റവും കുറഞ്ഞത് പരിഗണിച്ച് അനുയോജ്യമായ ലോഹം ഏതെന്ന് കണ്ടെത്തി
എഴുതു.
Answer:
ചെമ്പ്
ഒരു പരിധിയ്ക്കപ്പുറം പ്രതിരോധം കുറയ്ക്കുന്നത് പ്രായോഗികമല്ല.ഊർജനഷ്ടം കുറയ്ക്കാൻ അളവിൽ കുറവു വരുത്തേണ്ട് മൂന്നാമത്തെ ഘടകം കറന്റ് (I) ആണ്.

Question 32.
കറന്റ് കുറയ്ക്കാൻ സാധിക്കുമോ?
Answer:
സാധിക്കും. പവറിനു മാറ്റം വരാതെ കറന്റ് കുറയ്ക്കാനായി വോൾട്ടേജ് കൂടുതലാക്കണം. അങ്ങനെ കറന്റ് കുറയ്ക്കുമ്പോൾ ഊർജ്ജ നഷ്ടം കുറയ്ക്കാനാകും.

Question 33.
P = VI എന്ന സമവാക്യമനുസരിച്ച് കറന്റ് (I) കുറച്ചാൽ പവറിൽ (P) എന്ത് മാറ്റം ഉണ്ടാകും? (കൂടും / കുറയും)
Answer:
കുറയും

Question 34.
പവർ കുറയാതെ കറന്റ് കുറയ്ക്കണമെങ്കിൽ എന്തുചെയ്യണം?
(വോൾട്ടേജ് കൂട്ടണം / വോൾട്ടേജ് കുറയ്ക്കണം)
Answer:
വോൾട്ടേജ് കൂട്ടണം

Question 35.
വൈദ്യുതി ദീർഘ ദൂരം ചാലക്കമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോൾ നേരിടുന്ന ഊർജനഷ്ടം പരിഹരിക്കാനുള്ള മാർഗങ്ങൾ ഏതൊക്കെ എന്ന് ക്രോഡീകരിച്ച് എഴുതൂ.
Answer:

  1. റെസിസ്റ്റിവിറ്റി കുറഞ്ഞതും അനുയോജ്യമായ തുമായ ലോഹക്കമ്പികൾ ഉപയോഗിക്കുക.
  2. പവർ വ്യത്യാസം ഇല്ലാതെ വോൾട്ടേജ് വർധി പ്പിച്ച് കറന്റ് കുറയ്ക്കുക.
  3. കനംകൂടിയ കമ്പികൾ ഉപയോഗിക്കുക.
  4. ട്രാൻസ്മിഷൻ ലൈനുകൾ സാധ്യമാകുന്നി ടത്തെല്ലാം ചെറുതും നേരിട്ടുള്ളതുമാക്കുക.
  5. കാര്യക്ഷമമായ ട്രാൻസ്ഫോർമറുകൾ ഉപയോ ഗിക്കുക.
  6. കമ്പികളും കണക്ഷനുകളും പതിവായി പരിപാലിക്കുക

Question 36.
ഗാൽവനോമീറ്റർ സൂചി വിഭ്രംശിച്ചത് ഏതൊക്കെ അവസരങ്ങളിലാണ്?
Answer:
സ്വിച്ച് ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും മാത്രമാണ് ഗാൽവനോമീറ്റർ സൂചി വിഭ്രംശിച്ചത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 37.
സ്വിച്ച് ഓഫായിരിക്കുമ്പോൾ കോയിലിനു ചുറ്റും കാന്തികമണ്ഡലമുണ്ടോ?
Answer:
ഇല്ല, കോയിലിലൂടെ വൈദ്യുതി പ്രവഹിക്കു മ്പോൾ മാത്രമേ കാന്തികമണ്ഡലം ഉണ്ടാകു ന്നുള്ളൂ. സ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ, വൈദ്യു തിപ്രവാഹമില്ലാത്തതിനാൽ കാന്തികമണ്ഡല വുമില്ല.

Question 38.
സ്വിച്ച് ഓൺ ചെയ്യുന്ന അവസരത്തിലോ?
Answer:
സ്വിച്ച് ഓണാക്കുമ്പോൾ, കോയിലിന് ചുറ്റും ഒരു കാന്തികമണ്ഡലം ഉണ്ടാകുന്നു.

Question 39.
സ്വിച്ച് ഓൺ ചെയ്യുന്ന അവസരത്തിൽ രണ്ടാ മത്തെ കോയിലുമായി ബന്ധപ്പെട്ട കാന്തിക മണ്ഡലത്തിന് മാറ്റം ഉണ്ടാകുന്നുണ്ടോ?
Answer:
ഉണ്ടാകുന്നുണ്ട്.
സ്വിച്ച് ഓൺ ചെയ്യുന്ന അവസരത്തിൽ രണ്ടാ മത്തെ കോയിലുമായി ബന്ധപ്പെട്ട കാന്തിക മണ്ഡലത്തിന് മാറ്റമുണ്ടാകുന്നു.

Question 40.
അപ്പോൾ രണ്ടാമത്തെ കോയിലിൽ വൈദ്യുത കാന്തികപ്രേരണതത്വ പ്രകാരം emf പ്രേരണം ചെയ്യപ്പെടുമോ?
Answer:
പ്രേരണം ചെയ്യപ്പെടും. രണ്ടാമത്തെ കോയിലിൽ വൈദ്യുതകാന്തികപ്രേരണതത്വ പ്രകാരം emf പ്രേരണം ചെയ്യപ്പെടും

Question 41.
രണ്ടാമത്തെ കോയിലിൽ തുടർച്ചയായി വൈദ്യുതി പ്രേരണം ചെയ്യപ്പെടണമെങ്കിൽ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം?
Answer:

  1. ഒരു കാന്തമോ രണ്ടാമത്തെ കോയിലോ ചലിപ്പി ക്കുക.
  2. AC കറന്റ് ഉപയോഗിക്കുക.
  3. രണ്ടാമത്തെ കോയിൽ തിരിക്കുക.

നിഗമനങ്ങൾ:
സ്വിച്ച് ഓൺ ചെയ്യുമ്പോഴും ഓഫ് ആക്കുന്ന അവസര ത്തിലും ഗാൽവനോമീറ്റർ സൂചി വിഭ്രംശിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആയി തുടരുന്ന അവസരത്തിൽ വിഭ്രംശി ക്കുന്നില്ല.

ഒരു കാന്തത്തെയോ രണ്ടാമത്തെ കോയിലിനെയോ ചലിപ്പിക്കുന്നതിലൂടെയോ AC കറന്റ് ഉപയോഗിച്ചോ രണ്ടാമത്തെ കോയിലിൽ തുടർച്ചയായി വൈദ്യുത പ്രവാഹം പ്രേരണം ചെയ്യിക്കാൻ കഴിയും.

Question 42.
ട്രാൻസ്ഫോമറിന്റെ ഏതു കോയിലിലേക്കാണ് AC നൽകുന്നത്?
Answer:
പ്രൈമറി കോയിൽ

Question 43.
AC പ്രേരിതമാകുന്ന കോയിൽ ഏതാണ്?
Answer:
സെക്കന്ററി കോയിൽ

Question 44.
സ്‌റ്റെപ്അപ് ട്രാൻസ്ഫോമറും സ്‌റ്റെപ്ഡൗൺ ട്രാൻസ്ഫോമറും തമ്മിൽ ഘടനയിലുള്ള വ്യത്യാസങ്ങൾ ഏതൊക്കെ?
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 11
Answer:

സ്റ്റെപ് അപ് ട്രാൻസ്ഫോമർ സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമർ
പ്രൈമറിയിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു പ്രൈമറിയിൽ വണ്ണം കുറഞ്ഞ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു
പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കുറവും സെക്കന്ററി യിൽ ചുറ്റുകളുടെ എണ്ണം കൂടുതലുമാ യിരിക്കും പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കൂടുതലും സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കുറവുമായിരിക്കും

Question 45.
ട്രാൻസ്ഫോമർ എങ്ങനെയായിരിക്കും വോൾ ട്ടേജ് വ്യത്യാസപ്പെടുത്തുന്നത്?
Answer:
മ്യൂച്ച്വൽ ഇൻഡക്ഷൻ വഴിയാണ് വോൾട്ടേജ് വ്യത്യാസപ്പെടുത്തുന്നത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 46.
ഒരു ഐഡിയൽ ട്രാൻസ്ഫോമറിന്റെ ഇരു കോയി ലുകളിലും ഓരോ ചുറ്റിലുമുള്ള emf തുല്യമാ യിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പൂരിപ്പിക്കൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 12
Answer:

പ്രൈമറി കോയിലിലെ ചുറ്റുകളുടെ എണ്ണം (NP) പ്രൈമറി കോയിലിൽ നൽകുന്ന വോൾട്ടേജ് (VP) ഒരു ചുറ്റിൽ പ്രേരിതമാകുന്ന വോൾട്ടേജ് (e) സെക്കന്ററി കോയിലിലെ ചുറ്റുകളുടെ എണ്ണം (NS) സെക്കന്ററി കോയിലിൽ പ്രേരണം ചെയ്യപ്പെടുന്ന വോൾട്ടേജ്
100 100 V 1 V 100 (VS = NS × e)
100 100 V 1 V 200 100 × 1 V = 100 V
200 100 V 0.5 V 400 200 × 1 V = 200 V
200 400 V 2 V 100 200 V
200 400 V 2 V 200 200 V

പട്ടിക 6.11
ഒരു ട്രാൻസ്ഫോമറിലെ സെക്കന്ററിയിലെയും പ്രൈമറിയിലെയും ചുറ്റുകളുടെ എണ്ണങ്ങൾ തമ്മിലുള്ള
അനുപാതം (\(\frac{N_s}{N_p}\)) തന്നെയായിരിക്കും സെക്കന്ററിയിലെയും പ്രൈമറിയിലെയും വോൾട്ടേജുകൾ തമ്മിലുള്ള
അനുപാതം (\(\frac{V_s}{V_P}\)).
അതായത് \(\frac{V_s}{V_P}\) = \(\frac{N_s}{N_p}\) ആയിരിക്കും

Question 47.
240 V AC യിൽ പ്രവർത്തിക്കുന്ന പവർ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമർ അതിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് ബെല്ലിന് 12 V നൽകുന്നു. ട്രാൻസ്ഫോമറിന്റെ പ്രൈമറി കോയിലിൽ 4000 ചുറ്റുകൾ ഉണ്ടെങ്കിൽ സെക്കന്ററിയിലെ ചുറ്റുകളുടെ എണ്ണം കണക്കാക്കുക.
Answer:
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 13

Question 48.
230 V ഇൻപുട്ട് വോൾട്ടേജിൽ പ്രവർത്തിക്കുന്ന പവർ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററിയിൽ 120 ചുറ്റുകളും പ്രൈമറിയിൽ 1200 ചുറ്റുകളുമുണ്ട്. ഈ ട്രാൻസ്ഫോമറിന്റെ ഔട്ട്പുട്ട് വോൾട്ടേജ് എത്ര?
Answer:
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 14

ഊർജനഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിൽ (Ideal transformer) പ്രൈമറിയിലെ പവറും സെക്കന്ററിയിലെ പവറും തുല്യമായിരിക്കും.

Question 49.
ട്രാൻസ്ഫോമർ ഉപയോഗിച്ച് AC യുടെ വോൾട്ടേജ് വ്യത്യാസപ്പെടുത്തുമ്പോൾ കറന്റിൽ വ്യത്യാസം വരുമോ?
Answer:
ട്രാൻസ്ഫോമർ ഉപയോഗിച്ച് അഇ യുടെ വോൾട്ടേജ് വ്യത്യാസപ്പെടുത്തുമ്പോൾ, വോൾട്ടേജ് കൂടുമ്പോൾ കറന്റ് കുറയുകയും വോൾട്ടേജ് കുറയുമ്പോൾ കറന്റ് കൂടുകയും ചെയ്യുന്നു.

200 V ൽ പ്രവർത്തിക്കുന്ന ഒരു സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമറിനോട് ഘടിപ്പിച്ച ഒരു ഉപകരണം 1000 W പവർ വിനിയോഗിക്കുന്നു. ഇതിന്റെ സെക്കന്ററിയിൽ 100 V ലഭിക്കുന്നു എന്നിരിക്കട്ടെ.

പ്രൈമറിയിലെ പവർ = സെക്കന്ററിയിലെ പവർ
PP = 1000 W PS = 1000 W
VP × IP = 200 V × 5 A = 1000W VP × IS = 100 V × 10A = 1000 W

പട്ടിക 6.12

Question 50.
പട്ടിക 6.12 നിരീക്ഷിച്ച് വോൾട്ടേജ് കുറയുമ്പോൾ കറന്റിൽ എന്തു മാറ്റം വരുന്നു എന്നെഴുതൂ.
Answer:
വോൾട്ടേജ് കുറയുമ്പോൾ, കറന്റ് കൂടുന്നു

Question 51.
വോൾട്ടേജ് കൂടുമ്പോൾ കറന്റിൽ എന്ത് മാറ്റം വരും?
Answer:
വോൾട്ടേജ് കൂടുമ്പോൾ കറന്റ് കുറയുന്നു.

VP IP = VS × IS or = \(\frac{\mathbf{I}_{\mathbf{P}}}{\mathbf{I}_{\mathbf{S}}}\) = \(\frac{V_s}{V_p}\)
അപ് ട്രാൻസ്ഫോമറിന്റെ സെക്കന്ററി വോൾട്ടേജ് പ്രൈമറിയിലേതിനെ അപേക്ഷിച്ച് കൂടുതലും കറന്റ് കുറവും ആയിരിക്കും. സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമറിന്റെ സെക്കന്ററി വോൾട്ടേജ് പ്രൈമറിയിലേതിനേക്കാൾ കുറവും കറന്റ് കൂടുതലും ആയിരിക്കും.

(പട്ടിക 6.12)

Question 52.
പവർ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിലെ (Ideal transformer) പ്രൈമറിയിൽ 3000 ചുറ്റുകളും സെക്കന്റ റിയിൽ 150 ചുറ്റുകളുമാണുള്ളത്. പ്രൈമറിയിലെ വോൾട്ടത 120 V ഉം കറന്റ് 0.1 A ഉം ആണ്. സെക്കന്റ റിയിലെ വോൾട്ടതയും കറന്റും കണക്കാക്കുക.
Answer:
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 15
സെക്കന്ററിയിലെ വോൾട്ടത VS = 6 V
സെക്കന്ററി കറന്റ് IS = 2 A

പവർ വ്യത്യാസമില്ലാതെ AC യുടെ കറന്റ് കുറയ്ക്കാൻ സ്റ്റെപ് അപ് ട്രാൻസ്ഫോമർ ഉപയോഗിക്കാം എന്ന് മനസ്സിലായി. അതിനാൽ AC പവർ വൈദ്യുത വിതരണത്തിൽ ട്രാൻസ്ഫോമറിന്റെ പ്രാധാന്യം വളരെ കൂടുതലാണ്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 53.
ചിത്രം 6.12 നിരീക്ഷിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 16
a. ഒരു പവർ സ്റ്റേഷനിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിച്ചേരുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്യൂ.
Answer:
ഒരു പവർ സ്റ്റേഷനിൽ ഏകദേശം 11kV യിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

ഒരു സ്റ്റേഅപ് ട്രാൻസ്ഫോർമർ ഉപയോഗിച്ച് കൂടിയ വോൾട്ടേജിലേക്ക് (220 kVപോലുള്ള) ഉയർത്തി ദീർഘദൂര വൈദ്യുതി ലൈനുകളിലൂടെ ട്രാൻസ്മിഷൻ നടത്തുന്നു.

ഒരു സ്റ്റെപ്ഡൗൺ ട്രാൻസ്ഫോർമർ, വോൾട്ടേ ജിനെ, സബ്സ്റ്റേഷനിൽ വച്ച് 110 kV യായും പിന്നീട് സെക്കന്റി സബ്സ്റ്റേഷനിൽ വച്ച് 11kV ആയും കുറയ്ക്കുന്നു.

പിന്നീട് ചെറിയ ട്രാൻസ്ഫോർമറുകൾ ഇത് 230 V ആയി കുറയ്ക്കുകയും പ്രാദേശിക ലൈനുകളി ലൂടെ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.

b. പവർ സ്റ്റേഷനിൽ ഏത്ര വോൾട്ടിലാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്?
Answer:
ഒരു പവർ സ്റ്റേഷനിൽ ഏകദേശം 11kVയിലാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്

c. ഏത് തരം ട്രാൻസ്ഫോമറാണ് പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്നത്?
Answer:
സ്റ്റെപ് അപ് ട്രാൻസ്ഫോർമർ.
ദീർഘദൂര ട്രാൻസ്മിഷനായി, ഉൽപ്പാദിപ്പിക്കുന്ന വോൾട്ടേജ് വർധിപ്പിക്കുന്നതിന് ഒരു പവർ സ്റ്റേഷനിൽ ഒരു അപ് ട്രാൻസ്ഫോമറാണ് ഉപയോഗിക്കുന്നത്.

d. പവർ സ്റ്റേഷനിൽ 11 kV യിൽ ഉൽപാദിപ്പി ക്കുന്ന വൈദ്യുതി അവിടെ എത്ര വോൾട്ടേജിലേ ക്കാണ് ഉയർത്തുന്നത്?
(220 kV/ 110 kV)
Answer:
220 kV

e. തുടർന്ന് ഹൈവോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻ വഴി വൈദ്യുതി എത്തിച്ചേരുന്നത് എവിടെ?
Answer:
ഉയർന്ന വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകളിലു ടെയെത്തുന്ന, വൈദ്യുതി സബ് സ്റ്റേഷനുകളി ലേക്ക് എത്തിക്കുന്നു . സെക്കന്ററി സബ് ഷനിലെ പ്ഡൗൺ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കുന്നു (11kV). പിന്നീട് ഈ വോൾട്ടേജിനെ വിതരണ ട്രാൻസ് ഫോർമർ ഉപയോഗിച്ച് വിതരണത്തിനാവശ്യമായ (230 V) വോൾട്ടേജിലേക്ക് കുറയ്ക്കുന്നു.

f. എവിടെയൊക്കെയാണ് സ്‌റ്റെപ്ഡൗൺ ട്രാൻസ് ഫോമർ ഉപയോഗിക്കുന്നത്?
Answer:
ട്രാൻസ്മിഷൻ ലൈനുകളിൽ നിന്നുള്ള വോൾ ട്ടേജ് സുരക്ഷിതവും ഉപയോഗയോഗ്യവുമായ വോൾട്ടേജിലേക്ക് (230 V) മാറ്റേണ്ടതുണ്ട്. ഉയർന്ന വോൾട്ടേജ് (11 kV,110 kV അല്ലെങ്കിൽ 220 kV പോലുള്ളവ) കുറയ്ക്കുന്നതിന്, സബ്സ്റ്റേഷ നുകൾ (സെക്കന്ററി സബ്സ്റ്റേഷനുകൾ, വിതരണ സബ് സ്റ്റേഷനുകൾ), വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സമീപം പ് ഡൗൺ ട്രാൻസ്ഫോർമറുകൾ ഉപയോഗിക്കുന്നു.

g. വിതരണ ട്രാൻസ്ഫോമറിൽ 11kV നെ എത വോൾട്ടായാണ് കുറയ്ക്കുന്നത്?
Answer:
230 V

h. വീടുകൾക്ക് ലഭിക്കുന്നത് എത്ര വോൾട്ടിലുള്ള വൈദ്യുതിയാണ്?
Answer:
230 V

Question 54.
ചിത്രം നിരീക്ഷിച്ചും (ചിത്രം 6.12) ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശകലനം ചെയ്തും പവർ പ്രേഷണത്തെയും വിതരണത്തെയും കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 16
Answer:
1. പവർ പ്രേഷണം
വൈദ്യുതി നിലയങ്ങളിൽ നിന്ന് ജനവാസമുള്ള പ്രദേശങ്ങൾക്ക് സമീപമുള്ള സബ് സ്റ്റേഷനുക ളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രക്രിയയാ ണിത്.

കറന്റ് കുറയ്ക്കുന്നതിനും ദീർഘദൂര പ്രവർ പ്രേഷണത്തിൽ ഊർജ നഷ്ടം കുറയ്ക്കുന്നതിനും ട്രാൻസ്മിഷന് ഉയർന്ന വോൾട്ടേജ് (ഉദാ. 110 kV, 220 kV) ഉപയോഗിക്കുന്നു.

പ്രേഷണത്തിനു മുമ്പ് വോൾട്ടേജ് വർധിപ്പിക്കു ന്നതിന് പവർ സ്റ്റേഷനുകളിൽ അപ് ട്രാൻസ്ഫോമറുകൾ ഉപയോഗിക്കുന്നു.

2. വൈദ്യുതി വിതരണം:
സബ് സ്റ്റേഷനുകളിൽ നിന്ന് ഉപഭോക്തൃ പരിസര ങ്ങളിലേക്ക് (വീടുകൾ, ഓഫീസുകൾ, ഫാക്ടറി കൾ) വൈദ്യുതി എത്തിക്കുന്ന പ്രക്രിയയാണിത്.
സ്റ്റെപ്ഡൗൺ ട്രാൻസ്ഫോർമറുകൾ ഉയർന്ന വോൾട്ടേജിനെ സുരക്ഷിതവും ഉപയോഗ യോഗ്യവുമായ അളവിലേക്ക് കുറയ്ക്കുന്നു (230V സിംഗിൾ ഫേസ്, 400 V ത്രീഫേസ്).
വൈദ്യുതി കാര്യക്ഷമമായും സുരക്ഷിതമായും ഉപഭോക്താക്കളിലേക്ക് എത്തിയിട്ടുണ്ടെന്ന്
ഉറപ്പാക്കുന്നു.

Question 55.
പവർ പ്രേഷണത്തിൽ ട്രാൻസ്ഫോമറുകളുടെ പങ്ക് വിശദമാക്കുക.
Answer:
1. സ്റ്റെപ് അപ് ട്രാൻസ്ഫോമറുകൾ (പവർ സ്റ്റേഷനിൽ);
11kV (പവർ സ്റ്റേഷനിൽ ഉല്പാദിപ്പിക്കുന്ന) എന്നതിൽ നിന്ന് ഉയർന്ന ട്രാൻസ്മിഷൻ വോൾ ട്ടേജുകളിലേക്ക് വോൾട്ടേജ് വർധിപ്പിക്കുക
(ഉദാഹരണത്തിന്, 110 kV, 220 kV).
ഉദ്ദേശ്യം: ഉയർന്ന വോൾട്ടേജ് → കുറഞ്ഞ കറന്റ് → ട്രാൻസ്മിഷൻ ലൈനുകളിൽ (P = I2PR) ഊർജനഷ്ടം (താപം) കുറയ്ക്കുന്നു.

2. സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമറുകൾ (സബ് സ്റ്റേഷനുകളിൽ):
ഉപഭോക്താവിന്റെ ഉപയോഗത്തിന് അനുയോ ജ്യമായ കുറഞ്ഞ വോൾട്ടേജുകളിലേക്ക് ഉയർന്ന ട്രാൻസ്മിഷൻ വോൾട്ടേജ് കുറ യ്ക്കുക (ഉദാഹരണത്തിന്, 230 V സിംഗിൾ ഫേസ്, 400 V ത്രീഫേസ്).

ഉദ്ദേശ്യം: വീട്, ഓഫീസുകൾ, വ്യവസായങ്ങൾ എന്നിവയിൽ വൈദ്യുതി സുരക്ഷിതവും
ഉപയോഗയോഗ്യവുമാക്കുന്നു.

കാര്യക്ഷമമായ ദീർഘദൂര വൈദ്യുതി പ്രേഷണം പ്രാപ്തമാക്കുന്നതിൽ ട്രാൻസ് ഫോമറുകളുടെ പങ്ക് വളരെ വലുതാണ്. അമിതമായ ഊർജനഷ്ടം തടയാൻ അവയ്ക്ക് കഴിയും. ഉപഭോക്താക്കൾക്ക്
വൈദ്യുതി യുപയോഗം സുരക്ഷിതമാക്കി മാറ്റും.

Question 56.
പവർ സ്റ്റേഷനിൽ വച്ച് 11 kV ൽ ഉൽപാദി പ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് ഉയർത്തു ന്നതിന്റെ ആവശ്യകതയെന്ത്?
Answer:
കറന്റ് കുറയ്ക്കുന്നതിനും ദീർഘദൂര പ്രവർ പ്രേഷണ സമയത്ത് ഊർജ നഷ്ടം കുറയ്ക്കുന്ന തിനുമായി 11 kV യിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉയർന്ന വോൾട്ടേജിലേക്ക് ഉയർ ത്തുന്നു.

Question 57.
ഗാർഹിക വിതരണത്തിനുപയോഗിക്കുന്ന വോൾ ട്ടേജ് എത്രയാണ്?
Answer:
ഗാർഹിക വിതരണത്തിനുപയോഗിക്കുന്ന വോൾ ട്ടേജ് 230 V AC ആണ്.

Question 58.
നാം വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളിലേക്ക് വൈദ്യുതി എത്തുന്നത് എപ്രകാരമാണ്?
Answer:
ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ വഴി 230 V വരെ കുറച്ചതിനു ശേഷം ഡിസ്ട്രിബ്യൂഷൻ വയ റുകളിലൂടെ വൈദ്യുതി നമ്മുടെ വീട്ടുപകരണ ങ്ങളിലേക്ക് എത്തുന്നു.

Question 59.
ഒരു ഗാർഹിക വൈദ്യുത സർക്കീട്ടിന്റെ ചിത്രം നിരീക്ഷിച്ച് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 17
a. വാട്ട് അവർ മീറ്റർ ഘടിപ്പിച്ചിരിക്കുന്നത് എവിടെ യാണ്?
Answer:
ഗാർഹിക ഇലക്ട്രിക് സെർക്കീട്ടിന്റെ തുടക്കത്തി ലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വാട്ട്അവർ മീറ്റർ ലൈവ് (ഫേസ്) വയറുമായും ഗാർഹിക വിതരണ ത്തിന്റെ ന്യൂട്രലിലേക്കും ശ്രേണീരീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു.

b. വാട്ട് അവർ മീറ്ററിലേക്ക് എത്ര വയറുകൾ എത്തി ച്ചരുന്നുണ്ട്?
Answer:
രണ്ട് വയറുകൾ

c. വാട്ട് അവർ മീറ്ററിനും മെയിൻ സ്വിച്ചിനും ഇടയിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം ഏതാണ്?
Answer:
മെയിൻ ഫ്യൂസ്

d. അത് ഏത് രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്? (ശ്രേണീ രീതിയിൽ / സമാന്തര രീതിയിൽ
Answer:
ശ്രേണി രീതിയിൽ

e. മെയിൻ സ്വിച്ചിന്റെ സ്ഥാനം എവിടെയാണ്?
Answer:
മെയിൻ സ്വിച്ചിന്റെ സ്ഥാനം മെയിൻ ഫ്യൂസിന് ശേഷമാണ്.

മെയിൻ സ്വിച്ച്
വൈദ്യുതപോളിൽ നിന്ന് വീട്ടിലേക്ക് എത്തുന്ന ഫേസ് ലൈൻ (ലൈവ് വയർ), ന്യുട്രൽ ലൈൻ എന്നിവയെ ഗൃഹവൈദ്യുതസെർക്കീട്ടിൽ നിന്ന് വിച്ഛേദിക്കാനോ ഘടിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപകരണമാണ് മെയിൻ സ്വിച്ച്. ഇതിന്റെ സ്ഥാനം മെയിൻ ഫ്യൂസിന് ശേഷമാണ്. മെയിൻ സ്വിച്ച് ഒരു ഡബിൾ സ്വിച്ച് ആയിട്ടാണ് പ്രവർത്തിക്കുന്നത്.

തുടർന്ന് സെർക്കീട്ടിനു കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ELCB (Earth Leakage Circuit Breaker) ഘടിപ്പിച്ചിരിക്കുന്നു. അവിടെനിന്നും MCB (Miniature Circuit Breaker) → ശാഖകളായി വീടിന്റെ ഓരോ ഭാഗത്തേക്കും ലൈനുകൾ വിന്യസിക്കുന്നു.

  • ഈ ലൈനുകളിൽ സമാന്തരരീതിയിൽ ഉപകരണ ങ്ങൾ ഘടിപ്പിക്കുന്നു.
  • ഓരോ ഉപകരണത്തേയും നിയന്ത്രിക്കുന്നതിനാവ ശ്യമായ സ്വിച്ചുകൾ ശ്രേണീരീതിയിൽ ഫേസ് ലൈനിൽ ഘടിപ്പിക്കണം.
  • പവർ കൂടിയ ഉപകരണങ്ങൾ ഘടിപ്പിക്കുമ്പോൾ കൂടുതൽ സുരക്ഷയ്ക്കായി ഉപകരണങ്ങളെ എർത്ത് വയറുമായി ബന്ധിപ്പിക്കണം.
  • പവർ കൂടിയ ഉപകരണങ്ങൾക്കായി വണ്ണം കൂടിയ വയർ ഉപയോഗിച്ച് പ്രത്യേകം ശാഖാലൈനുകൾ ഉണ്ടായിരിക്കണം.
  • പവർ കൂടിയ ഉപകരണങ്ങൾ ഘടിപ്പിക്കാൻ പവർ പ്ലഗ്ഗുകൾ തന്നെ ഉപയോഗിക്കണം.
  • ഫേസ് ലൈനിനു ചുവന്ന നിറത്തിലും ന്യൂട്രൽ ലൈനിനു കറുത്ത നിറത്തിലും എർത്ത്
    ലൈനിനു പച്ച നിറത്തിലുമുള്ള വയറുകളാണ് സാധാരണ യായി ഉപയോഗിക്കുന്നത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 60.
ഒരു സർക്കീട്ടിൽ അമിതവൈദ്യുത പ്രവാഹം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഏതെല്ലാമായി രിക്കും?
Answer:
ബാറ്ററിയിലെ പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും തമ്മിലോ, AC മെയിൻസിലെ രണ്ടു വയറുകൾ തമ്മിലോ തുച്ഛമായ പ്രതിരോധത്തോ ടുകൂടി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സെർക്കീട്ട്. ഇതിന്റെ ഫലമായി അമിതവൈദ്യുത പ്രവാഹവും തന്മൂലം തീപ്പിടുത്തം പോലുള്ള പല അപകടങ്ങളും ഉണ്ടാകാം.

ഒരു സെർക്കിട്ടിൽ അനുവദനീയമായതിനേക്കാളും കൂടുതൽ പവർ ഉള്ള ഒരു ഉപകരണമോ അല്ലെങ്കിൽ കൂടുതൽ പവർ വിനിയോഗിക്കത്തക്ക രീതിയിൽ ധാരാളം ഉപകരണങ്ങളോ ഘടിപ്പി ക്കുമ്പോൾ അമിതവൈദ്യുത പ്രവാഹവും തന്മൂലം അപകടങ്ങളും ഉണ്ടാകാം. ഇത്തരത്തിൽ ഒരു സർക്കീട്ടിൽ ഉണ്ടാകുന്ന അമിതവൈദ്യുത പ്രവാഹമാണ് ഓവർലോഡിങ്.

Question 61.
2000 W പവറുള്ള ഒരു ഇൻഡക്ഷൻ കുക്കർ സാധാരണ പ്ലഗിൽ ബന്ധിപ്പിച്ച് പ്രവർത്തിപ്പി ക്കാറില്ല. എന്തുകൊണ്ടായിരിക്കും?
Answer:
2000 W ഇൻഡക്ഷൻ കുക്കറിന് ഉയർന്ന കറന്റ് ആവശ്യമാണ്, ഇത് ഒരു സാധാരണ പ്ലഗിൽ ഓവർ ലോഡിങ്ങിനും താപോല്പാദനത്തിനും കാരണ മാവുകയും ഇൻഡക്ഷൻ കുക്കറിന് കേടുപാടു കൾ വരുത്തുകയും തീപിടുത്തത്തിന് വരെ കാരണമാവുകയും ചെയ്യും.

സാധാരണ പ്ലഗും അതിലേക്ക് ഘടിപ്പിച്ചിരിക്കുന്ന വയറുകളും 5 A വൈദ്യുതപ്രവാഹം താങ്ങാവുന്ന വിധത്തിലുള്ളതായിരിക്കും.

Question 62.
2000 W പവറുള്ള ഇൻഡക്ഷൻ കുക്കർ 230 V ൽ പ്രവർത്തിക്കുമ്പോൾ കറന്റ് 5 A ൽ കൂടുമോ അതോ കുറയുമോ?
Answer:
സമവാക്യം അനുസരിച്ച് P = V × I
P = 2000 W
V = 230 V
ആമ്പിയറേജ് = \(\frac{\text { Wattage }}{\text { Voltage }}\) = \(\frac{2000 \mathrm{~W}}{230 \mathrm{~V}}\) = 8.7 A

അതായത് സെർക്കീട്ടിൽ അനുവദനീയമായതി നേക്കാൾ അധികം കറന്റ് ഒഴുകും . ഇങ്ങനെ ഒരു സർക്കീട്ടിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ പവർ ഉള്ള ഉപകരണം ഘടിപ്പിക്കുന്ന താണ് ഓവർലോഡിങ്. അതിനാൽ പവർ കൂടിയ ഉപകരണം ഘടിപ്പിക്കുന്നതും പ്ലഗ്ഗിൽ എക്സ്റ്റ ൻഷൻ കോഡ് ഉപയോഗിച്ച് കൂടുതൽ ഉപകരണ ങ്ങൾ ഘടിപ്പിക്കുന്നതും മൾട്ടി പിൻ ഉപയോഗിച്ച് കൂടുതൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതും ഓവർ ലോഡിങ് ഉണ്ടാക്കും.

Question 63.
രണ്ട് ബൾബുകൾ, ഒരു തീ പിൻ സോക്കറ്റ്, ഒരു ടു പിൻ സോക്കറ്റ്, ഒരു ഫ്യൂസ് അല്ലെങ്കിൽ MCB, ആവശ്യമായ സ്വിച്ചുകൾ എന്നിവ ഉൾപ്പെടുത്തി ക്കൊണ്ട് ഒരു ബ്രാഞ്ച് സർക്കീട്ട് നിർമ്മിക്കാൻ ആവശ്യമായ സർക്കീട്ട് ചിത്രം വരയ്ക്കുക.
Answer:
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 18

Question 64.
ഗാർഹിക വൈദ്യുതോപകരണങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്?
Answer:
വീട്ടുപകരണങ്ങൾ സംരക്ഷിക്കുന്നതിനുള്ള ലളിതമായ നടപടികൾ:

  1. ഓവർലോഡിംഗ് തടയാൻ ശരിയായ ഫ്യൂസുകളോ സെർക്കീട്ട് ബ്രേക്കറുകളോ ഉപയോഗിക്കുക.
  2. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ നനഞ്ഞ കൈകളോ വെള്ളമോ ആയി സമ്പർക്കം ഒഴിവാക്കുക.
  3. സോക്കറ്റുകളോ എക്സ്റ്റൻഷൻ ബോർഡുകളോ ഓവർലോഡ് ചെയ്യരുത്.
  4. ഉപയോഗത്തിലില്ലാത്തപ്പോൾ ഉപകരണങ്ങൾ ഓഫ് ചെയ്യുക.
  5. സെൻസിറ്റീവ് ഉപകരണങ്ങൾക്ക് വോൾട്ടേജ് സ്റ്റെബിലൈസറുകൾ ഉപയോഗിക്കുക.
  6. വയറിംഗിലും പ്ലഗുകളിലും കേടുപാടുകൾ ഉണ്ടോയെന്ന് പതിവായി പരിശോധിക്കുക.
  7. ഉപകരണങ്ങൾ വൃത്തിയായും പൊടിരഹിതമായും സൂക്ഷിക്കുക.

ഗാർഹിക വൈദ്യുത വിതരണത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്ന മാർഗങ്ങൾ
സുരക്ഷാ ഫ്യൂസ്, ELCB (Earth Leakage Circuit Breaker), MCB (Miniature Circuit Breaker), തീപിൻ പ്ലഗ്, എർത്തിങ് എന്നിവയാണ് ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന സുരക്ഷാ മാർഗങ്ങൾ.

1. സുരക്ഷാ ഫ്യൂസ് (Safety Fuse)
ഓവർലോഡിങ്, ഷോർട്ട് സർക്കീട്ട്, മിന്നൽ തുടങ്ങിയവ മൂലം ഒരു സർക്കീട്ടിലൂടെ അമിത വൈദ്യുതപ്രവാഹം ഉണ്ടായേക്കാം. അതുമൂലമു ണ്ടാകാവുന്ന അപകടങ്ങളിൽനിന്ന് ജീവജാലങ്ങ ളെയും ഉപകരണങ്ങളെയും സംരക്ഷിക്കാനുള്ള ഉപകരണമാണ് സുരക്ഷാഫസ്.

ഇത് വൈദ്യുതിയുടെ താപഫലത്തെ അടിസ്ഥാന മാക്കി പ്രവർത്തിക്കുന്നു.

സുരക്ഷാസിന്റെ ഒരു പ്രധാന ഭാഗമാണ് ഫ്യൂസ് വയർ. സാധാരണയായി ലോഹസങ്കരങ്ങളാണ് (ഉദാ ടിന്നും ലെഡും ചേർന്ന ലോഹസങ്കരം) ഫ്യൂസ് വയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഫസ് വയറിന് താരതമ്യേന താഴ്ന്ന ദ്രവണാങ്കമാണുള്ളത്.

ഓരോ സെർക്കീട്ടിലും അതിലൂടെ പ്രവഹിക്കേണ്ട കറന്റിന് അനുസൃതമായ ഫ്യൂസ് വയർ ഉപയോഗി ക്കണം.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 19

2. MCB (Miniature Circuit Breaker)
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 20
ഫ്യൂസിനു പകരമായി ശാഖാർ ക്കീട്ടുകളിൽ ഉപയോഗിക്കുന്ന ഉപ കരണമാണ് MCB. സർക്കീട്ടിൽ ഷോർട്ട് സർക്കീട്ടോ, ഓവർ ലോഡോ മൂലം അമിത വൈദ്യുത പ്രവാഹമുണ്ടാകുമ്പോൾ MCB ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിച്ച് സർക്കീട്ട് വിഛേദിക്കുന്നു. അതാ യത് ട്രിപ്പ് (trip) ആകുന്നു. സെർ ക്കീട്ടിലെ പ്രശ്നം പരിഹരിച്ചശേഷം MCB സ്വിച്ച് ഓണാക്കി സർക്കീട്ട് പൂർവസ്ഥിതിയിലാക്കാം. വൈദ്യുതിയുടെ കാന്തിക ഫലവും താപഫലവും ഉപയോഗപ്പെടുത്തിയാണ് MCB പ്രവർത്തിക്കുന്നത്.

3. ELCB (Earth Leakage Circuit Breaker)
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 21
ഇൻസുലേഷൻ തകരാർ മൂല മോ മറ്റോ സെർക്കീട്ടിൽ കറന്റ്

ലീക്ക് ഉണ്ടായാൽ സെർക്കീട്ടിൽ ഓട്ടോമാറ്റിക് ആയി വിഛേദിക്ക പ്പെടാൻ ELCB സഹായിക്കുന്നു. ഇതുമൂലം വൈദ്യുത സെർക്കീ ട്ടുമായോ ഉപകരണങ്ങളുമായോ സമ്പർക്കത്തിൽ വരുന്നവർക്ക് ഷോക്ക് ഏൽക്കുന്നില്ല. ഗൃഹവൈദ്യുതീകരണ സർ ക്കീട്ടിൽ ശാഖാസെർകീട്ടുകൾ ആരംഭിക്കുന്നത് ELCB ക്ക് ശേഷമാണ്. സാധാരണയായി ഗൃഹവൈദ്യുതീ കരണ സെർക്കീട്ടിൽ ഒരു ELCB മതിയാകും. തുടർന്ന് MCB വഴി ഓരോ ശാഖകൾ ആരംഭിക്കുന്നു.

4. തീപിന്റെ പ്ലഗും എർത്തിങ്ങും (Three Pin Plug and Earthing)
ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മറ്റൊരു ഉപകര ണമാണ് തീപിന്റെ പ്ലഗ്.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 22

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Question 65.
ഫ്യൂസ് വയർ ഉരുകിപ്പോകാൻ ഇടയാക്കുന്ന അമിതമായ വൈദ്യുത പ്രവാഹമുണ്ടാകുന്ന സാഹചര്യങ്ങൾ ഏതെല്ലാമായിരിക്കും?
Answer:
ഫ്യൂസ് വയർ ഉരുകാൻ കാരണമാകുന്ന അമിത വൈദ്യുതപ്രവാഹത്തിലേക്ക് നയിച്ചേക്കാവുന്ന ചില സാഹചര്യങ്ങൾ ഇവയാണ്:

  • ഒരേസമയം നിരവധി ഉപകരണങ്ങൾ ഘടിപ്പി ക്കുന്നത്
  • അബദ്ധവശാൽ കൂട്ടിമുട്ടുന്ന വയറുകൾ (ഷോർട്ട് സെർക്കീട്ട്)
  • വയറിംഗ് തകരാറുകൾ അല്ലെങ്കിൽ കേടായ ഉപ കരണം
  • പെട്ടെന്നുള്ള വോൾട്ടേജിന്റെ ഉയർച്ച.

Question 66.
ഫ്യൂസ് വയറിനെ സർക്കീട്ടിൽ ഘടിപ്പിക്കുന്നത് ഏതു രീതിയിലാണ്?
(ശ്രേണിയായി / സമാന്തരമായി)
Answer:
ശ്രേണിയായി

Question 67.
ചിത്രം നിരീക്ഷിച്ച് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
a. E എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഏത് ലെനിനെയാണ്?
Answer:
എർത്ത് ലൈൻ

b. ഈ ലൈൻ ഉപകരണത്തിൽ എവിടെയാണ് ഘടിപ്പിക്കേണ്ടത്?
Answer:
ഉപകരണത്തിന്റെ മെറ്റൽ ബോഡിയുമായാണ് എർത്ത് ലൈൻ ഘടിപ്പിക്കേണ്ടത്.

c. ഉപകരണത്തിൽ ഷോട്ട് സർക്കീട്ട് ഉണ്ടായാൽ വൈദ്യുതി എങ്ങോട്ട് ഒഴുകും
Answer:
എർത്ത് വയർ വഴി കറന്റ് സുരക്ഷിതമായി ഭൂമിയി ലേക്ക് ഒഴുകും.

d. ഇത് അമിതവൈദ്യുതപ്രവാഹത്തിന് കാരണമാ കുമോ?
Answer:
അതെ. ഒരു തകരാറുണ്ടെങ്കിൽ അമിതവൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കും.

e. എങ്കിൽ MCB / സുരക്ഷാ ന്യൂസിന് എന്ത് സംഭ വിക്കും?
Answer:
അമിത വൈദ്യുതപ്രവാഹം തടഞ്ഞ് ഉപകര ണത്തെ സംരക്ഷിക്കുന്നതിനായി MCB അല്ലെ ങ്കിൽ സുരക്ഷാ സ് ട്രിപ്പ് ആവുകയോ ഉരുകി പോവുകയോ ചെയ്യും.

f. ചിത്രം നിരീക്ഷിച്ചും ഉത്തരങ്ങൾ വിശകലനം ചെയ്തും തീപിന്റെ പ്ലഗ് സുരക്ഷ ഉറപ്പു വരുത്തു ന്നത് എങ്ങനെയെന്ന് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു തീപിന്റെ പ്ലഗിൽ മൂന്ന് പിന്നുകളിൽ ഒന്ന് ലൈവിലേക്കും ഒന്ന് ന്യൂട്രലിലേക്കും മറ്റൊന്ന് എർത്ത് വയറിലേക്കും ബന്ധിപ്പിച്ചിരിക്കുന്നു.

  1. ലൈവ് വയർ: ഉപകരണത്തിലേക്ക് കറന്റ് കൊണ്ടുപോകുന്നു.
  2. ന്യൂട്രൽ വയർ കറന്റ് സോതസ്സിലേക്ക് തിരികെ നൽകുന്നു.
  3. എർത്ത് വയർ. ഉപകരണത്തിന്റെ മെറ്റൽ ബോഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു തകരാർ സംഭവിച്ചാൽ, അധിക കറന്റ് എർത്ത് വയർ വഴി ഭൂമിയിലേക്ക് ഒഴുകുന്നു.

തീപിൻ പ്ലഗിലെ എർത്ത് പിൻ നീളം കൂടിയതും കട്ടിയു ള്ളതുമാണ്, ഇത് സർക്കീട്ടുമായി ആദ്യം സമ്പർക്കം പുലർത്തുന്നതും, ആ പ്ലഗ് ഒരു സോക്കറ്റിൽ ഘടിപ്പി ക്കുകയോ സോക്കറ്റിൽ നിന്ന് ഊരിമാറ്റുകയോ ചെയ്യു മ്പോൾ ഏറ്റവും അവസാനം സമ്പർക്കം ഇല്ലാതെയാകു ന്നതുമാണ്. അതിന്റെ മധ്യഭാഗത്തെ സ്ലിറ്റ് സോക്ക റ്റുമായുള്ള ദൃഢമായ കണക്ഷൻ ഉറപ്പുവരുത്തുന്നു. എർത്ത് പിൻ E എർത്ത് ലൈനുമായി സമ്പർക്കം പുലർ ത്തുന്നു. ഉപകരണത്തിന്റെ ബോഡി ഈ ലൈനുമായി ഘടിപ്പിച്ചിരിക്കുന്നു. ഉപകരണത്തിന്റെ ബോഡിയുമായി ഏതെങ്കിലും തരത്തിലുള്ള വൈദ്യുത സമ്പർക്കം ഉണ്ടാ ക്കുന്ന സന്ദർഭത്തിൽ, എർത്ത് വയറിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുന്നു. കുറഞ്ഞ പ്രതിരോധമുള്ള പാത യായതിനാൽ താഴേക്ക് സഞ്ചരിക്കുമ്പോൾ വൈദ്യുതി വർധിക്കുന്നു. വർധിച്ച് താപം ഉൽപാദിപ്പിക്കുന്നതിന്റെ ഫലമായി, ഫ്യൂസ് വയർ തകരുന്നു. അങ്ങനെ വൈദ്യുതി പ്രവാഹം നിർത്തുകയും, ഉപകരണത്തിന്റെയും ഉപഭോ ക്താവിന്റെയും സുരക്ഷ ഉറപ്പാക്കുകായും ചെയ്യുന്നു .

RCCB (Residual Current Circuit Breaker)
ELCB ക്ക് പകരം കൂടുതൽ സുരക്ഷാ ഉറപ്പുവരുത്തുന്ന RCCB (Residual Current Circuit Breaker) ആണ്
ഇപ്പോൾ ഉപയോഗിക്കുന്നത്. ഫേസ് കറന്റും ന്യൂട്രൽ കറന്റും തമ്മിലുള്ള വ്യത്യാസത്തിലൂടെ കറന്റ് ലീക്ക് തിരിച്ചറിഞ്ഞ് സെർക്കീട്ട് വിച്ഛേദിക്കുന്ന സംവിധാനമാണ് ഇത്.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 23

Question 68.
സുരക്ഷാ സംവിധാനങ്ങൾ തകരുമ്പോഴോ അശ്രദ്ധ മൂലമോ വൈദ്യുതാഘാതം ഏൽക്കാനിടയാ
യാൽ എന്ത് ചെയ്യും?
Answer:
ആർക്കെങ്കിലും വൈദ്യുതാഘാതമേറ്റാൽ, ഉടൻ തന്നെ മെയിൻ ഓഫ് ചെയ്ത് ആ വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. തുടർന്ന് വൈദ്യസഹായം തേടുക.

Question 69.
വൈദ്യുതാഘാതം ഏൽക്കാനുള്ള സാഹചര്യ ങ്ങൾ ഏതൊക്കെ?
Answer:
താഴെ പറയുന്ന സാഹചര്യങ്ങളിൽ വൈദ്യുതാ ഘാതം സംഭവിക്കാം:

  1. നമ്മൾ ഒരു ലൈവ് വയറിൽ സ്പർശിക്കുന്നു.
  2. വയറിംഗ് തകരാറിലാകുന്നു അല്ലെങ്കിൽ കേടാകുന്നു.
  3. ഉപകരണങ്ങൾ ശരിയായി എർത്ത് ചെയ്തി ട്ടില്ല.
  4. വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുത ലൈനുകളിൽ നിന്ന്
  5. സുരക്ഷാ ഉപകരണങ്ങളുടെ പരാജയം.

Question 70.
വൈദ്യുതാഘാതം മൂലം മനുഷ്യന് എന്തൊക്കെ അപകടങ്ങൾ ഉണ്ടാകാം?
Answer:
വൈദ്യുതാഘാതം മൂലം ആളുകൾക്ക് ഈ അപ കടങ്ങൾ നേരിടേണ്ടി വന്നേക്കാം;

  1. ചർമ്മത്തിലോ ശരീരത്തിനകത്തോ പൊള്ളൽ.
  2. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്.
    പേശികൾക്ക് പരിക്കേൽക്കുകയോ പക്ഷാ നം സംഭവിക്കുകയോ ചെയ്യുക.
  3. ഗുരുതരമായ കേസുകളിൽ മരണം.
  4. ഉയരത്തിലോ യന്ത്രങ്ങൾക്ക് സമീപമോ നിൽക്കുമ്പോൾ ഷോക്കേറ്റാൽ വീഴുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്യാം.

വൈദ്യുത സർക്കീട്ടുകളുമായി ബന്ധപ്പെട്ട് പ്രവർത്ത നങ്ങൾ നടത്തുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കേണ്ട തുണ്ട്.

  • വൈദ്യുതാഘാതമുണ്ടായാൽ ഉടൻ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.
  • വൈദ്യുതാഘാതമേറ്റ് വ്യക്തിയെ വൈദ്യുതി കട ത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുത ബന്ധത്തിൽനിന്നു വേർപെടുത്തുക.
  • ഒരു കാരണവശാലും വെറും കൈകൊണ്ട് ഷോക്ക് ഏറ്റയാളെ സ്പർശിക്കരുത്.

മുൻകരുതലുകൾ

  • നനഞ്ഞ കൈകൊണ്ട് വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയോ സ്വിച്ച് പ്രവർത്തിപ്പിക്കു കയോ ചെയ്യരുത്.
  • സ്വിച്ച് ഓഫാക്കിയശേഷം മാത്രമേ സോക്കറ്റിൽ പ്ലഗ് ഘടിപ്പിക്കാനോ വിടുതൽ ചെയ്യാനോ പാടുള്ളൂ. സാധാരണ സോക്കറ്റിൽ പവർ കൂടിയ ഉപകര ണങ്ങൾ പ്രവർത്തിപ്പിക്കരുത്.
  • കേബിൾ TV യുടെ അഡാപ്റ്ററിന്റെ ഉൾവശത്ത് സ്പർശിക്കരുത്. അഡാപ്റ്ററിനു വൈദ്യുതി പ്രവഹി ക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പു വരുത്തുക.
  • വൈദ്യുത ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്.
  • വൈദ്യുത ലൈനുകൾക്ക് സമീപം ഇരുമ്പ് അലുമി നിയം കൊണ്ട് നിർമ്മിച്ച ഏണി, തോട്ടി തുടങ്ങിയവ ഉപയോഗിക്കരുത്.
  • ഗൃഹവൈദ്യുത സർക്കീട്ടിൽ അറ്റകുറ്റപ്പണികൾ ചെയ്യുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • മിന്നലുണ്ടാകുന്ന അവസരത്തിൽ വൈദ്യുത സർ ക്കീട്ടുമായി സമ്പർക്കത്തിൽ വരുന്ന പ്രവർത്തന ങ്ങൾ ചെയ്യരുത് (സെർക്കീട്ടിൽ അമിത വൈദ്യു തപ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്).
  • മിന്നലിനു സാധ്യതയുള്ള അവസരങ്ങളിൽ അതിനു മുമ്പായി ഉപകരണങ്ങളുടെ പ്ലഗ് സോക്കറ്റിൽ നിന്നു വിടുതൽ ചെയ്തു വയ്ക്കണം.
  • മഴയും കാറ്റുമുള്ള അവസരങ്ങളിൽ വൈദ്യുത ലൈനുകൾ ഭൂമിയിൽ സ്പർശിച്ച് അപകട സാധ്യത ഉണ്ടാകും. വീടുകളിൽ വെള്ളം കയറുന്ന സാഹ ചര്യങ്ങളിൽ (പ്രളയം മൂലമോ മറ്റോ) വൈദ്യുത ബന്ധം വിച്ഛേദിക്കണം. വെള്ളം ഇറങ്ങിക്കഴി ഞ്ഞാൽ സ്വിച്ച് ബോർഡുകൾ, മെയിൻ സ്വിച്ച് എന്നിവ പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രമേ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാവൂ.

വൈദ്യുതാഘാതമേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ

  • ഷോക്കേറ്റയാളും വൈദ്യുത കമ്പിയും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ പ്രഥമ ശുശ്രൂഷ നൽകാവൂ.
  • രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി ശരീരം തിരുമ്മി ചൂടുപിടിപ്പിച്ച് ശരീരതാപനില വർധിപ്പിക്കുക.
  • കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.
  • മസിലുകൾ തിരുമ്മി പൂർവസ്ഥിതിയിലാക്കുക.
  • ഹൃദയം പ്രവർത്തിപ്പിക്കാനുള്ള പ്രഥമ ശുശ്രൂഷ ആരംഭിക്കുക നെഞ്ചിൽ ക്രമമായി, ശക്തിയായി അമർത്തുക (Cardio Pulmonary Resuscitation). എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

Class 10 Physics Chapter 6 Malayalam Medium – Extended Activities

Question 1.
ഒരു തീപിന്റെ ടോപ് തുറന്ന് അതിൽ വയറുകൾ ബന്ധിപ്പിച്ചിരിക്കുന്ന രീതി മനസിലാക്കി അതു പോലെ മറ്റൊരു തീപിന്റെ ടോപ്പിൽ വയറുകൾ ബന്ധിപ്പിക്കുക.
Answer:
ലക്ഷ്യം: തീപിന്റെ പ്ലഗിൽ വയറുകൾ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് പഠിക്കാനും അതു പോലെ മറ്റൊരു തീപിൻ ടോപ്പിൽ വയറുകൾ ബന്ധിപ്പിക്കാനും

ആവശ്യമായ വസ്തുക്കൾ:
തീപിന്റെ പ്ലഗ് (2 എണ്ണം ഒന്ന് പഠിക്കാനായി, ഒന്ന് ബന്ധിപ്പിക്കാൻ)
സ്‌ക്രുഡ്രൈവർ
ഒരു ഉപകരണത്തിന്റെ വയറുകൾ
നടപടിക്രമം:

  1. ഒരു തീപിന്റെ പ്ലഗ് ശ്രദ്ധാപൂർവ്വം തുറക്കുക.
  2. ലൈവ് (ചുവപ്പ്), ന്യൂട്രൽ (കറുപ്പ്), എർത്ത് (പച്ച) വയറുകൾ എങ്ങനെ ബന്ധിപ്പിച്ചിരിക്കു ന്നുവെന്ന് നിരീക്ഷിക്കുക.
  3. ഓരോ വയറിന്റെയും സ്ഥാനങ്ങൾ ശ്രദ്ധി ക്കുക: ലൈവ് L ലേക്ക്, ന്യൂട്രൽ N ലേക്ക്, എർത്ത് E ലേക്ക്.
  4. രണ്ടാമത്തെ പ്ലഗിലെ വയറുകളെ അതേ രീതിയിൽ ബന്ധിപ്പിക്കുക.
  5. സ്‌ക്രുകൾ മുറുക്കി പ്ലഗ് സുരക്ഷിതമായി അടയ്ക്കുക.
    തീപിന്റെ പ്ലഗിന്റെ സുരക്ഷിതമായ വയറിംഗും ഉപഭോക്താക്കളെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നതിൽ ഓരോ വയറിന്റെയും പങ്കിനെക്കുറിച്ചും മനസ്സിലാക്കാൻ പരീക്ഷണം സഹായിക്കുന്നു.

Question 2.
ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങളിൽ ഏതൊക്കെ തരം പവർ സ്റ്റേഷനുകളിലാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്? ആകെ വൈദ്യുത ഉല്പാദനത്തിൽ ഓരോ വിഭാഗത്തിന്റെയും ഉല്പാദനശതമാനം കണക്കാക്കി അവയുടെ അവരോഹണ ക്രമത്തിൽ പട്ടിക തയ്യാറാക്കുക.
Answer:
ഒരു ഉദാഹരണം താഴെ നൽകിയിരിക്കുന്നു വൈദ്യുതി നിലയങ്ങളുടെ തരങ്ങൾ:

  1. താപവൈദ്യുത നിലയങ്ങൾ കൽക്കരി ഉപയോ ഗിക്കുന്നത്, വാതകം ഉപയോഗിക്കുന്നത്, എണ്ണ ഉപയോഗിക്കുന്നത്
  2. ജലവൈദ്യുത നിലയങ്ങൾ
  3. ആണവ നിലയങ്ങൾ
  4. സൗരോർജ നിലയങ്ങൾ
  5. വിൻഡ് മില്ലുകൾ
  6. ബയോമാസ് പവർ പ്ലാന്റുകൾ

ആഗോള വൈദ്യുതി ഉത് പാദനം (പഠനം നടത്തുന്ന ഒരു നിർദ്ദിഷ്ട വർഷം സൂചിപ്പിക്കുക)

ഉറവിടം ശതമാനം (%)
കൽക്കരി 34%
പ്രകൃതി വാതകം 22%
ജലവൈദ്യുതി 16%
കാറ്റ് & സോളാർ 13%
ആണവോർജ്ജം 9%
മറ്റ് പുനരുപയോഗ ഊർജ സ്രോതസ്സുകൾ 3%
എണ്ണ 2%

ഇന്ത്യയുടെ വൈദ്യുതി ഉത്പാദനം (പഠനം നടത്തുന്ന ഒരു നിർദ്ദിഷ്ട വർഷം സൂചിപ്പിക്കുക)

ഉറവിടം ശതമാനം (%)
കൽക്കരി 73%
ജലവൈദ്യുതി 9%
സോളാർ 8%
കാറ്റ് 5%
ആണവോർജ്ജം 3%
ബയോമാസ് 2%
ഗ്യാസ് & എണ്ണ 1%

(പട്ടികയിൽ നൽകിയിരിക്കുന്നത് സൂചക മൂല്യങ്ങളാണ്. യഥാർത്ഥ ശതമാനകണക്ക്/മൂല്യങ്ങൾക്ക് വ്യത്യാസമുണ്ടാകാം.)
ആഗോളതലത്തിലും ഇന്ത്യയിലും വൈദ്യുതി ഉൽ പാദനത്തിന്റെ പ്രധാന സ്രോതസ്സ് കൽക്കരി തന്നെ യാണ്.

പുനരുപയോഗ സ്രോതസ്സുകൾ (കാറ്റ്, സൗരോർജം, ജലം) വേഗത്തിൽ വളരുന്നുണ്ടെങ്കിലും ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ചെറിയൊരു പങ്ക് മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ.

Question 3.
രണ്ടു വൈദ്യുത ബൾബുകൾ, ഒരു തീപിൻ സോക്കറ്റ്, ഒരു ടുവിന് സോക്കറ്റ്, ഒരു ഫ്യൂസ്സ് അല്ലെങ്കില് MCB, ഒരു ടു വേ സ്വിച്ച് (twoway switch) വഴി പ്രവർത്തിക്കുന്ന വൈദ്യുത ബൾ ബുകൾ, അവയ്ക്കാവശ്യമായ സ്വിച്ചുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബ്രാഞ്ച് സർക്കീട്ട് നിർമിച്ചു പ്രദർശിപ്പിക്കുക. (മുതിർന്ന വരുടെ മേൽനോട്ടത്തിൽ മാത്രമേ ഈ പ്രവർ ത്തനം ചെയ്യാവൂ.
Answer:
സൂചന
ലക്ഷ്യം: ബൾബുകൾ, സോക്കറ്റുകൾ, സ്വിച്ചുകൾ, സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു ഗാർഹിക ബ്രാഞ്ച് സെർക്കീട്ട് നിർമ്മിക്കാനും മനസ്സിലാക്കാനും.

ആവശ്യമായ വസ്തുക്കൾ: ഹോൾഡറുകളുള്ള 2 ഇലക്ട്രിക് ബൾബുകൾ, 3പിൻ സോക്കറ്റ്, പിൻ സോക്കറ്റ്, ഫ്യൂസ് അല്ലെങ്കിൽ എംസിബി, ടുവേ സ്വിച്ച്, സിംഗിൾ പോൾ സ്വിച്ചുകൾ, കണക്റ്റിംഗ് വയറുകൾ, ഡ്രൈവർ, ഇൻസുലേറ്റിംഗ് ടേപ്പ്

നടപടിക്രമം:

  1. സംരക്ഷണത്തിനായി പ്രധാന സപ്ലൈ ഒരു ഫസിലോ എം സിബിയിലോ ബന്ധിപ്പിക്കുക.
  2. എംസിബിയിൽ നിന്ന്, തീപിന്റെ സോക്കറ്റി ലേക്കും ടുപിൻ സോക്കറ്റിലേക്കും വയറുകൾ ബന്ധിപ്പിക്കുക.
  3. സർക്കീട്ടിലെ രണ്ട് ബൾബുകളും ബന്ധി പ്പിക്കുക, അങ്ങനെ അവിടുവേ, സിംഗിൾ പോൾ സ്വിച്ചുകൾ ഉപയോഗിച്ച് പ്രവർത്തി പ്പിക്കാൻ കഴിയും.
  4. ശരിയായ ലൈവ്, ന്യൂട്രൽ, എർത്ത് കണക്ഷ നുകൾ ഉപയോഗിക്കുക.
  5. മുതിർന്നവരുടെ മേൽനോട്ടത്തിൽ സെർക്കീട്ട് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

വീടുകളിൽ ഒരു ബ്രാഞ്ച് സർക്കീട്ട് എങ്ങനെ പ്രവർ ത്തിക്കുന്നു, സ്വിച്ചുകൾ ബൾബുകൾ എങ്ങനെ പ്രവർ ത്തിക്കുന്നു, സോക്കറ്റുകൾ എങ്ങനെ ബന്ധിപ്പിക്കുന്നു, ഒരു ഫ്യൂസ് അല്ലെങ്കിൽ എംസിബി അമിത വൈദ്യുത പ്രവാഹത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കുന്നു എന്നിവ ഈ പ്രവർത്തനം കാണിക്കുന്നു.

10th Class Physics Notes Pdf Malayalam Medium Chapter 6

Class 10 Physics Chapter 6 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • ഒരു അടഞ്ഞ സെർക്കീട്ടിലെ ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം സംഭവിക്കുമ്പോൾ സെർക്കീട്ടിൽ emf പ്രേരിതമാകും. ഈ പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം.
  • ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം.
  • വൈദ്യുതകാന്തികപ്രേരണത്തിന്റെ ഫലമായി ഉണ്ടാകുന്ന emf (Electromotive force) ആണ് പ്രേരിത emf (Induced emf). തൽഫലമായി ഉണ്ടാകുന്ന വൈദ്യുതിയാണ് പ്രേരിതവൈദ്യുതി (Induced current).
  • emf ന്റെയും കറന്റിന്റെയും അളവ് വർധിപ്പിക്കാൻ
    • യൂണിറ്റ് നീളത്തിലുള്ള ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുക
    • കാന്തശക്തി വർധിപ്പിക്കുക
    • കാന്തത്തിന്റെയോ സോളിനോയ്ഡിന്റെയോ ചലനവേഗം വർധിപ്പിക്കുക
  • ഒരേ ദിശയിൽ മാത്രം പ്രവഹിക്കുന്ന വൈദ്യുതിയാണ് ഡയറക്റ്റ് കറന്റ് (DC).
  • ക്രമമായ സമയ ഇടവേളകളിൽ തുടർച്ചയായി ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് ആൾട്ടർനേറ്റിങ് കറന്റ് (AC)
  • വൈദ്യുതകാന്തികപ്രേരണതത്വം അടിസ്ഥാനമാക്കി യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണമാണ് ജനറേറ്റർ. ജനറേറ്റർ രണ്ടു തരമുണ്ട്.
  • AC ജനറേറ്റർ
  • DC ജനറേറ്റർ
  • വൈദ്യുതി ദീർഘ ദൂരം ചാലകമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോൾ നേരിടുന്ന ഊർജനഷ്ടം പരിഹരിക്കാനുള്ള മാർഗങ്ങൾ
    • റെസിസ്റ്റിവിറ്റി കുറഞ്ഞതും അനുയോജ്യമായതുമായ ലോഹക്കമ്പികൾ ഉപയോഗിക്കുക.
    • പവർ വ്യത്യാസം ഇല്ലാതെ വോൾട്ടേജ് വർധിപ്പിച്ച് കറന്റ് കുറയ്ക്കുക.
    • കനംകൂടിയ കമ്പികൾ ഉപയോഗിക്കുക.
    • ട്രാൻസ്മിഷൻ ലൈനുകൾ സാധ്യമാകുന്നിടത്തെല്ലാം ചെറുതും നേരിട്ടുള്ളതുമാക്കുക.
    • കാര്യക്ഷമമായ ട്രാൻസ്ഫോമറുകൾ ഉപയോഗിക്കുക.
    • കമ്പികളും കണക്ഷനുകളും പതിവായി പരിപാലിക്കുക.
  • മ്യൂച്ച്വൽ ഇൻഡക്ഷൻ എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ് ട്രാൻസ്ഫോമർ. ട്രാൻസ്ഫോമർ പവറിൽ വ്യത്യാസം വരാതെ AC യുടെ വോൾട്ടത വ്യത്യാസപ്പെടുത്തുന്നു. ട്രാൻസ്ഫോമറുകൾ രണ്ടു തരമുണ്ട്.
    1. സ്റ്റെപ്അപ് ട്രാൻസ്ഫോമർ (Stepup transformer)
    2. സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമർ (Stepdown transformer)
  • സ്റ്റെപ്അപ് ട്രാൻസ്ഫോമർ AC വോൾട്ടത കൂട്ടാനും ഡൗൺ ട്രാൻസ്ഫോമർ AC വോൾട്ടത കുറയ്ക്കാനും ഉപയോഗിക്കുന്നു.
  • ഒരു ട്രാൻസ്ഫോമറിലെ സെക്കന്ററിയിലെയും പ്രൈമറിയിലെയും ചുറ്റുകളുടെ എണ്ണങ്ങൾ തമ്മിലുള്ള അനുപാതം (\(\frac{N_S}{N_P}\)) തന്നെയായിരിക്കും സെക്കന്ററിയിലെയും പ്രൈമറിയിലെയും വോൾട്ടേജുകൾ തമ്മിലുള്ള അനുപാതം (\(\frac{V_S}{V_P}\)).
    അതായത് \(\frac{V_S}{V_P}\) = \(\frac{N_S}{N_P}\) ആയിരിക്കും.
    ഊർജനഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിൽ (Ideal transformer) പ്രൈമറിയിലെ പവറും സെക്കന്ററിയിലെ പവറും തുല്യമായിരിക്കും.
  • VP × IP =VS × IS or \(\frac{I_P}{I_S}\) = \(\frac{V_S}{V_P}\)
    സ്റ്റെപ് അപ് ട്രാൻസ്ഫോമറിന്റെ സെക്കന്ററി വോൾട്ടേജ് പ്രൈമറിയിലേതിനെ അപേക്ഷിച്ച് കൂടുതലും കറന്റ് കുറവും ആയിരിക്കും. ഡൗൺ ട്രാൻസ്ഫോമറിന്റെ സെക്കന്ററി വോൾട്ടേജ്
    പ്രൈമറിയിലേതിനേക്കാൾ കുറവും കറന്റ് കൂടുതലും ആയിരിക്കും.
    ആമ്പിയറേജ് (A) = Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 24
  • സുരക്ഷാ സ്, ELCB (Earth Leakage Circuit Breaker), MCB (Miniature Circuit Breaker), ത്രീപിൻ പ്ലഗ്, എർത്തിങ് എന്നിവയാണ് ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന സുരക്ഷാ മാർഗങ്ങൾ.
  • ശരീരത്തിലൂടെ കറന്റ് പ്രവഹിക്കുന്നതുമൂലം ഉണ്ടാകുന്ന ആഘാതത്തെയാണ് വൈദ്യുതാഘാതം എന്നു പറയുന്നത്.

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

ആമുഖം

ആധുനിക ജീവിതത്തിന് ആവശ്യമായ ഒരു അടിസ്ഥാന ഊർജസ്രോതസ്സാണ് വൈദ്യുതി. നമ്മുടെ ആശയവിനിമയ സംവിധാനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ബിസിനസ്സുകൾ, വീടുകൾ എന്നിവയെല്ലാം ഇതാൽ പ്രവർത്തിക്കുന്നു. കൽക്കരി, വെള്ളം, കാറ്റ്, സൂര്യപ്രകാശം, ആണവോർജം എന്നിവയുൾപ്പെടെ നിരവധി ഊർജസ്രോതസ്സുകൾ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു . മൈക്കൽ ഫാരഡെയുടെ വൈദ്യുതകാന്തികപ്രേരണം എന്ന കണ്ടുപിടിത്തം വൈദ്യുതിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യുത നിലയങ്ങളിലെ ജനറേറ്ററുകൾ ഊർജം സൃഷ്ടിക്കാൻ ഈ ആശയം ഉപയോഗിക്കുന്നു. കൂടാതെ, വയർലെസ് ചാർജറുകൾ, ട്രാൻസ്ഫോർമറുകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങിയ ഉപകരണങ്ങളിൽ ഈ ആശയം ഉപയോഗിക്കപ്പെടുന്നു. ചെമ്പ് കമ്പികൾ പോലുള്ള ചാലകങ്ങൾ വൈദ്യുതി വഹിക്കുന്നു, ഇതിനെ സ്വിച്ചുകളും സർക്കീട്ടുകളും ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. അപകടങ്ങളും ആഘാതങ്ങളും തടയുന്നതിനും ഊർജം സംരക്ഷിക്കുന്നതിനും വൈദ്യുതി ശരിയായി കൈകാര്യം ചെയ്യുകയും ശരിയായി ഉപയോഗിക്കുകയും വേണം. ഈ അധ്യായം വൈദ്യുതകാന്തികപ്രേരണം, ആൾട്ടർനേറ്റിംഗ് കറന്റ്, ഡയറക്ട് കറന്റ്, ജനറേറ്റർ, ട്രാൻസ്ഫോർമർ, പവർ പ്രേഷണവും വിതരണവും, ഗാർഹിക വൈദ്യുതീകരണം, വൈദ്യുതാഘാതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പറഞ്ഞു തരുന്നു.

വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധ തരം വൈദ്യുതകാന്തങ്ങൾ ഉപയോഗിക്കുന്നു. അവയിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.

  • ഇലക്ട്രിക് ക്രെയ്ൻ
  • ഇലക്ട്രിക് റെയിൽ
  • ഇലക്ട്രിക് ബെൽ
  • ഇലക്ട്രിക് മോട്ടോർ
  • ഇലക്ട്രിക്ക് ഫാൻ
  • ലൗഡ് സ്പീക്കർ

ഇവയിലൊക്കെ വൈദ്യുതോർജം കാന്തികോർജമായി പരിവർത്തനം ചെയ്യപ്പെടുന്നു. പച്ചിരുമ്പ് കോറിന് മുകളിൽ കവചിത ചെമ്പ് കമ്പി ചുറ്റി വൈദ്യുതി പ്രവഹിപ്പിച്ച് വൈദ്യുതകാന്തം നിർമ്മിക്കാം. വൈദ്യുതി ഉപയോഗിച്ച് കാന്തം ഉണ്ടാക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണിത് ഈ ചിന്തയിൽ നിന്നാണ് മൈക്കൽ ഫാരഡെ വൈദ്യുതകാന്തിക പ്രേരണം എന്ന തത്വത്തിലേക്കും ജനറേറ്ററിന്റെ കണ്ടുപിടുത്തത്തിലേക്കും എത്തിച്ചേർന്നത്.

വൈദ്യുതകാന്തിക പ്രേരണം (Electromagnetic induction)
കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുകയാണെങ്കിൽ അതിൽ ബലം അനുഭവപ്പെടുകയും ചലിക്കാനുള്ള പ്രവണത ഉളവാക്കുകയും ചെയ്യുന്നു.

പ്രവർത്തനം
കാന്തം, സോളിനോയ്ഡ് രൂപത്തിലാക്കിയ ചാലകം, ഗാൽവനോമീറ്റർ എന്നിവ ചിത്രത്തിൽ കാണുന്നതുപോലെ ക്രമീകരിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 25
നിരീക്ഷണങ്ങൾ
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 26

ആൾട്ടർനേറ്റിങ് കറന്റ് (AC), ഡയറക്റ്റ് കറന്റ് (DC)

a) പ്രവർത്തനം 1
ഒരു 1.5 V സെൽ, 470 Ω പ്രതിരോധമുള്ള ഒരു റെസിസ്റ്റർ, ഒരു ഗാൽവനോമീറ്റർ, ഒരു സ്വിച്ച് എന്നിവ ശ്രേണി രീതിയിൽ ബന്ധിപ്പിക്കുക. സ്വിച്ച് ഓൺ ചെയ്തു നോക്കൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 27
ഗാൽവനോമീറ്റർ സൂചിയുടെ ചലനം നിരീക്ഷിക്കുക.

b) പ്രവർത്തനം 2
കാന്തവും കമ്പിച്ചുരുളും ഉപയോഗിച്ച് ചെയ്ത പ്രവർത്തനം ഒന്നുകൂടി ചെയ്ത് നോക്കൂ.
ഗാൽവനോമീറ്ററുമായി ബന്ധിപ്പിച്ച സോളിനോയ്ഡിനെ കാന്തത്തിനുള്ളിലേക്കും പുറത്തേക്കും വേഗത്തിൽ ചലിപ്പിക്കുക. ഗാൽവനോമീറ്റർ സൂചി നിരീക്ഷിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 28

ജനറേറ്റർ
ചിത്രം 6.4 നിരീക്ഷിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 29

ട്രാൻസ്ഫോമർ
പവറിൽ വ്യത്യാസം വരാതെ വോൾട്ടേജ് കൂട്ടുന്നതിന് സഹായിക്കുന്ന ഉപകരണമാണ് ട്രാൻസ്ഫോമർ.
വിവിധതരം ട്രാൻസ്ഫോമറുകളുടെ ചിത്രങ്ങൾ നിരീക്ഷിക്കൂ.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 30
പ്രവർത്തനം 1
ലക്ഷ്യം: പ്രവർത്തന രീതി മനസിലാക്കാൻ
ആവശ്യമായ സാധനങ്ങൾ:
12 cm നീളമുള്ള 4 cm (1.5″) വ്യാസമുള്ള PVC പൈപ്പ് 1
12 cm നീളമുള്ള 2.5 cm (1″) വ്യാസമുള്ള PVC പൈപ്പ് – 1
കവചിത ചെമ്പുകമ്പി ഗേജ് 28 (250 g)
9 V DC സ്രോതസ്, 9 V AC സ്രോതസ്
ഗാൽവനോമീറ്റർ
പച്ചിരുമ്പ്

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

പ്രവർത്തന രീതി
ഓരോ PVC പൈപ്പിലും കവചിത ചെമ്പുകമ്പി ഏകദേശം 600 തവണ ചുറ്റിയെടുക്കുക.

ഒന്നാമത്തെ കോയിലിന്റെ അഗ്രങ്ങളിൽ 9V DC സാതസ്സും സ്വിച്ചും ഘടിപ്പിക്കുക. രണ്ടാമത്തെ കോയിലിന്റെ അഗ്രങ്ങളിൽ ഒരു ഗാൽവനോമീറ്ററും ഘടിപ്പിക്കുക. അവ പരസ്പരം സ്പർശിക്കാത്ത വിധത്തിൽ പരമാവധി അടുത്തടുത്തായി ക്രമീകരിക്കുക.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 31
നിരീക്ഷണം

പ്രവർത്തനം ഗാൽവനോമീറ്റർ സൂചി വിഭ്രംശിക്കുന്നു / വിഭ്രംശിക്കുന്നില്ല
സ്വിച്ച് ഓൺ ചെയ്യുമ്പോൾ വിഭ്രംശിക്കുന്നു
സ്വിച്ച് ഓൺ ചെയ്ത അവസ്ഥയിൽ തുടരുമ്പോൾ വിഭ്രംശിക്കുന്നില്ല
സ്വിച്ച് ഓഫ് ചെയ്യുന്ന അവസരത്തിൽ വിഭ്രംശിക്കുന്നു
സ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ വിഭ്രംശിക്കുന്നില്ല

പ്രവർത്തനം 2
ഒന്നാമത്തെ കോയിലിൽ DC ക്ക് പകരം AC നൽകി പ്രവർത്തനം ആവർത്തിക്കൂ.
നിരീക്ഷണം

പ്രവർത്തനം ഗാൽവനോമീറ്റർ സൂചി വിഭ്രംശിക്കുന്നു / വിഭ്രംശിക്കുന്നില്ല
സ്വിച്ച് ഓൺ ചെയ്യുമ്പോൾ വിഭ്രംശിക്കുന്നു
സ്വിച്ച് ഓൺ ചെയ്ത അവസ്ഥയിൽ തുടരുമ്പോൾ വിഭ്രംശിക്കുന്നില്ല
സ്വിച്ച് ഓഫ് ചെയ്യുന്ന അവസരത്തിൽ വിഭ്രംശിക്കുന്നു
സ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ വിഭ്രംശിക്കുന്നില്ല

നിഗമനം
സർക്കീട്ട് പൂർത്തിയാകുമ്പോൾ (അതായത്, സ്വിച്ച് ഓണായിരിക്കുമ്പോൾ) ഗാൽവനോമീറ്റർ വിഭ്രംശി ക്കുന്നു. ആൾട്ടർനേറ്റിങ് കറന്റ് (AC) തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഇത് കാന്തിക മണ്ഡലത്തിലും വ്യതിയാനം സൃഷ്ടിക്കുന്നു, അത് രണ്ടാമത്തെ കോയിലിൽ ഒരു പ്രേരിതവൈദ്യുതിയു ണ്ടാക്കുന്നു സ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ, വൈദ്യുത പ്രവാഹമില്ലാത്തതിനാൽ കാന്തിക മണ്ഡലമില്ല, അതിനാൽ അവിടെ വൈദ്യുതകാന്തിക പ്രേരണവുമില്ല.

സമീപസ്ഥങ്ങളായി സ്ഥിതിചെയ്യുന്ന രണ്ട് കമ്പി ചുരുളുകളിൽ ഒന്നിലെ വൈദ്യുത പ്രവാഹത്ത യിലോ ദിശയിലോ മാറ്റമുണ്ടാകുമ്പോൾ അതിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിൽ മാറ്റമുണ്ടാകുന്നു. ഇതിന്റെ ഫലമായി രണ്ടാമത്തെ കമ്പിച്ചുരുളിൽ ഒരു emf പ്രേരിതമാകുന്നു. ഈ പ്രതിഭാസമാണ് മ്യൂച്ച്വൽ ഇൻഡക്ഷൻ (Mutual induction).

പ്രവർത്തനം 3
വലിയ കോയിലിനുള്ളിൽ ചെറിയ കോയിൽ വച്ചുകൊണ്ട് പ്രവർത്തനം ആവർത്തിക്കുക.
നിരീക്ഷണം
ഗാൽവനോമീറ്റർ സൂചി കൂടുതൽ വിഭ്രംശിക്കുന്നു.
നിഗമനം
വലിയ കോയിലിനുള്ളിൽ ചെറിയ കോയിൽ വയ്ക്കുന്നതിലൂടെ, വലിയ കോയിൽ മൂലമുള്ള കാന്തിക : മണ്ഡലം ചെറിയ കോയിലിനുള്ളിൽ കൂടുതൽ കേന്ദ്രീക രിക്കപ്പെടുന്നു . ഇത് കാന്തിക ഫ്ളക്സിലെ വ്യതിയാന ത്തിന് കാരണമാകുന്നു, അതിനാൽ രണ്ടാമത്തെ കോയിലിൽ വൈദ്യുതി പ്രേരിതമാകുന്നു.

പ്രവർത്തനം 4
ചെറിയ കോയിലിനുള്ളിൽ കോർ ആയി പച്ചിരുമ്പ് വച്ചുകൊണ്ട് പ്രവർത്തനം ആവർത്തിക്കുക.
നിരീക്ഷണം
ഗാൽവനോമീറ്റർ സൂചി വളരെ കൂടുതൽ വിഭ്രംശി ക്കുന്നു.
നിഗമനം
കോർ ആയി വയ്ക്കുന്ന പച്ചിരുമ്പ് കാന്തികമണ്ഡല രേഖകളെ കേന്ദ്രീകരിക്കുന്നു. പച്ചിരുമ്പ് കോയിലിനു ള്ളിൽ വയ്ക്കുമ്പോൾ, അത് കാന്തികമണ്ഡലത്തിന്റെ ശക്തി വളരെയധികം വർധിപ്പിക്കുന്നു. ഈ ശക്തമായ കാന്തികമണ്ഡലം, വലിയ കാന്തികഫ്ളക്സ് വ്യതിയാന മുണ്ടാക്കുന്നു. അങ്ങനെ ഇത് രണ്ടാമത്തെ കോയിലിൽ വലിയ അളവിൽ വൈദ്യുതി പ്രേരിതമാക്കുന്നു. അതുകൊണ്ടാണ് ട്രാൻസ്ഫോർമറുകൾ പോലുള്ള ഉപകരണങ്ങളിൽ പച്ചിരുമ്പ് കോറായി ഉപയോഗി ക്കുന്നത്.

മ്യൂച്ച്വൽ ഇൻഡക്ഷൻ എന്ന തത്വത്തെ അടിസ്ഥാന പ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ് ട്രാൻസ്ഫോമർ. ട്രാൻസ്ഫോമർ പവറിൽ വ്യത്യാസം വരാതെ AC യുടെ വോൾട്ടത വ്യത്യാസപ്പെടു
ത്തുന്നു.

ട്രാൻസ്ഫോമറുകൾ രണ്ടു തരമുണ്ട്.

  1. അപ് ട്രാൻസ്ഫോമർ (Stepup trans former)
  2. സ്റ്റെപ്ഡൗൺ ട്രാൻസ്ഫോമർ (Stepdown transformer)

അപ് ട്രാൻസ്ഫോമർ AC വോൾട്ടത കൂട്ടാനും ഡൗൺ ട്രാൻ സ്ഫോമർ AC വോൾട്ടത കുറയ്ക്കാനും ഉപയോഗിക്കുന്നു.
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 32
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 33

Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ

വൈദ്യുതാഘാതം (Electric shock)
ശരീരത്തിലൂടെ കറന്റ് പ്രവഹിക്കുന്നതുമൂലം ഉണ്ടാ കുന്ന ആഘാതത്തെയാണ് വൈദ്യുതാഘാതം എന്നു പറയുന്നത്.

CARDIO PULMONARY RESUSCITATION (CPR)
Class 10 Physics Chapter 6 Notes Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ 34
CPR ന്റെ ഘട്ടങ്ങൾ നിർവഹിക്കുന്നതിനുള്ള ക്രമം ഓർമ്മിക്കാൻ CAB അക്ഷരങ്ങൾ ഉപയോഗിക്കുന്നു.
C – കംപ്രഷനുകൾ (Compressions)
A – ശ്വാസനാളം (Airway)
B – ശ്വസനം (Breathing)

കംപ്രഷൻ : രക്തയോട്ടം പുനഃസ്ഥാപിക്കുക (Chest compressions)
നിങ്ങളുടെ കൈകൾ ഉപയോഗിച്ച് വ്യക്തിയുടെ നെഞ്ചിൽ ഒരു പ്രത്യേക രീതിയിൽ ശക്തമായും വേഗ ത്തിലും അമർത്തുന്നതിനെയാണ് കംപ്രഷൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. CPR ലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് കംപ്രഷനുകൾ. CPR കംപ്രഷനുകൾ നടത്തുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ ചെയ്യുക.

  1. ആ വ്യക്തിയെ ഉറച്ച പ്രതലത്തിൽ മലർത്തി കിടത്തുക.
  2. നിങ്ങളുടെ ഒരു കൈപ്പത്തി ആ വ്യക്തിയുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വയ്ക്കുക.
  3. മറ്റേ കൈ നിങ്ങളുടെ ആദ്യ കൈയുടെ മുകളിൽ വയ്ക്കുക. നിങ്ങളുടെ കൈമുട്ടുകൾ നിവർന്നിരി ക്കണം. നിങ്ങളുടെ തോളുകൾ നിങ്ങളുടെ കൈ കൾക്ക് നേരെ മുകളിൽ വരുന്ന വിധത്തിലായി രിക്കണം.
  4. നെഞ്ചിലേക്ക് കുറഞ്ഞത് 2 ഇഞ്ച് താഴേക്ക് അമർ ത്തുക. (യാതൊരു കാരണവശാലും 2.4 ഇഞ്ചിൽ കൂടാൻ പാടില്ല). നെഞ്ച് അമർത്തുമ്പോൾ (Compression) നിങ്ങളുടെ കൈകൾ മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കൂടി ഉപയോഗിക്കുക.
  5. നെഞ്ചിന്റെ മധ്യഭാഗത്ത് ശക്തമായും വേഗത്തിലും അമർത്തുക. 15 – 20 സെക്കന്റിൽ 30 കംപ്രഷനുകൾ ചെയ്യാൻ ശ്രമിക്കണം. ഓരോ പ്രാവശ്യം നെഞ്ച് അമർത്തിയതിനുശേഷവും നെഞ്ച് പൂർവസ്ഥി തിയിലേക്ക് വരാൻ അനുവദിക്കുക.
  6. നിങ്ങൾക്ക് CPR ൽ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ, ചലനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതു വരെ അല്ലെങ്കിൽ അടിയന്തിര വൈദ്യസഹായം ലഭിക്കു ന്നതുവരെ നെഞ്ച് അമർത്തുന്നത് തുടരുക. നിങ്ങൾക്ക് CPR ൽ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ, രക്ഷാശ്വസനം നൽകാൻ ആരംഭിക്കുക.

ശ്വാസനാളം തുറക്കുക (Open the Airway)
30 പ്രാവശ്യം നെഞ്ച് അമർത്തിയതിനുശേഷം, വ്യക്തി യുടെ ശ്വാസനാളം തുറക്കാൻ ഇനി പറയുന്ന കാര്യ ങ്ങൾ ചെയ്യുക. ഈ പ്രവർത്തനത്തെ ഹെഡിൽറ്റ്, ചിൻ ലിഫ്റ്റ് എന്ന് വിളിക്കുന്നു.

  1. നിങ്ങളുടെ കൈപ്പത്തി ആ വ്യക്തിയുടെ നെറ്റിയിൽ വയ്ക്കുക.
  2. പതുക്കെ തല പുറകോട്ട് ചായ്ക്കുക.
  3. മറ്റേ കൈകൊണ്ട്, ശ്വാസനാളം തുറക്കാൻ താടി സാവധാനം ഉയർത്തുക.

രക്ഷാശ്വസനം നൽകൽ (Rescue Breathing)
ഹെഡിൽറ്റ്, ചിൻ ലിഫ്റ്റ് രീതി ഉപയോഗിച്ച് ശ്വാസനാളം തുറന്ന ശേഷം ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ ചെയ്യുക.

  1. വായിൽ നിന്ന് വായിലേക്ക് ശ്വസിക്കുന്നതിനായി ആ വ്യക്തിയുടെ മൂക്ക് അടച്ച് പിടിച്ച് വായ നിങ്ങ ളുടെ വായ കൊണ്ട് മൂടുക. (നടുക്ക് സുഷിരമിട്ട തൂവാലയോ മറ്റോ വായകൾക്കിടയ്ക്ക് വയ്ക്കു ന്നത് ഉത്തമമാണ്).
  2. ആദ്യത്തെ രക്ഷാശ്വാസം നൽകുക ഇത് ഒരു സെക്കൻഡ് നീണ്ടുനിൽക്കണം. നെഞ്ച് ഉയരു ന്നുണ്ടോ എന്ന് നോക്കുക.
  3. നെഞ്ച് ഉയരുകയാണെങ്കിൽ വീണ്ടുമൊരു ശ്വാസം കൂടി നൽകുക. നെഞ്ച് ഉയരുന്നില്ലെങ്കിൽ ഹെഡ് ടിൽറ്റ്, ചിൻ ലിഫ്റ്റ് ചെയ്ത് ശ്വാസം കൊടുക്കുക.
    മുപ്പത് പ്രാവശ്യം നെഞ്ച് അമർത്തിയതിനു ശേഷം, രണ്ടുപ്രാവശ്യം ശ്വാസം കൊടുക്കുക. ഈ പ്രവർ ത്തനത്തെ ഒരു സൈക്കിൾ ആയി കണക്കാക്കുന്നു.
    ചലനത്തിന്റെ ലക്ഷണങ്ങളോ അടിയന്തിര വൈദ്യ സഹായമോ ലഭിക്കുന്നതുവരെ ഈ സൈക്കിൾ ആവർത്തിക്കുക.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 11 Coordinates Questions and Answers Malayalam Medium ജ്യാമിതിയും ബീജഗണിതവും can save valuable time.

SSLC Maths Chapter 11 Coordinates Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 11 Malayalam Medium

Class 10 Maths Chapter 11 Kerala Syllabus Malayalam Medium

സാമാന്തരികങ്ങൾ (Textbook Page No. 231-232)

Question 1.
ചിത്രത്തിലെ സാമാന്തരികങ്ങളുടെ നാലാം മൂലയുടെ സൂചകസംഖ്യകൾ കണക്കാക്കുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q1
Answer:
(a) ചിത്രം നോക്കുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q1.1
A-യും B-യും തമ്മിൽ വിലങ്ങനെയുള്ള അകലം |5 – 1| = 4
Cയും Dയും തമ്മിൽ വിലങ്ങനെയുള്ള അകലം 4
Aയും Bയും തമ്മിൽ കുത്തനെയുള്ള അകലം |6 – 4| = 2
Cയും Dയും തമ്മിൽ കുത്തനെയുള്ള അകലം 2
D(7 – 4, 10 – 2) = D(3, 8)
എളുപ്പവഴിയിൽ D(x, y)
x = 1 + 7 – 5, y = 4 + 10 – 6
അങ്ങനെയെങ്കിൽ x = 3, y = 8.
അതായത് D യുടെ സൂചകങ്ങൾ D(3, 8)

(b) ചിത്രം നോക്കുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q1.2
Cയും Dയും തമ്മിൽ വിലങ്ങനെയുള്ള അകലം |2 – 3| = 5.
Aയും Bയും തമ്മിൽ വിലങ്ങനെയുള്ള അകലം 5
Cയും Dയും തമ്മിൽ കുത്തനെയുള്ള അകലം |3 – 2| = 1.
Aയും Bയും തമ്മിൽ കുത്തനെയുള്ള അകലം 1
A(1 – 5, 2 – 1) = A(-4, -3)
എളുപ്പവഴിയിൽ, A(x, y)
x = -3 + 1 = 2, y = 2 + (-2) – 3
അങ്ങനെയെങ്കിൽ x – 4y = -3
അതായത് A യുടെ സൂചകങ്ങൾ A(-4, -3)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 2.
ചിത്രത്തിലെ വലിയ ത്രികോണത്തിന്റെ വശങ്ങൾ, ചെറിയ ത്രികോണത്തിന്റെ വശങ്ങൾക്ക് സമാന്തരമാണ്.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q2
വലിയ ത്രികോണത്തിന്റെ മൂലകളുടെയെല്ലാം സൂചക സംഖ്യകൾ കണക്കാക്കുക.
Answer:
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q2.1
PQ സമാന്തരം BR, PB സമാന്തരം QR. PQRB സാമാന്തരികം.
P, Q എന്നീ ബിന്ദുക്കളുടെ വിലങ്ങനെയുള്ള അകലം 5 – 3 = 2,
P, Q എന്നിവയുടെ കുത്തനെയുള്ള അകലം 4 – 3 = 1
B, R എന്നീ ബിന്ദുക്കളുടെ വിലങ്ങനെയുള്ള അകലം2,
B, R എന്നിവയുടെ കുത്തനെയുള്ള അകലം 1
B(4 – 2, 2 – 1) = B(2, 1)
PQCR സാമാന്തരികം.
C(4 + 5 – 3, 2 + 4 – 3) = C(6, 3), A(4, 5)

Question 3.
(x1, y1), (x2, y2) എന്നീ ബിന്ദുക്കൾ ആധാരബിന്ദു വുമായി യോജിപ്പിക്കുന്ന വരകൾ സമീപവശ ങ്ങളായ സാമാന്തരികത്തിന്റെ നാലാമത്തെ മൂലയുടെ സൂചകസംഖ്യകൾ എന്താണ്?
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q3
Answer:
O(0, 0) ആണ്.
നാലാമത്തെ മൂല B(x, y) എന്നെടുക്കാം.
O യുടെയും A യുടെയും വിലങ്ങനെയുള്ള
അകലം x2 – 0 = x2 കത്തനെയുള്ള അകലം y2 – 0 = y2
Bയുടെയും C’യുടെ വലങ്ങനെയും കുത്തനെയു മുള്ള അകലം x2, y2 വീതമാണ്.
B(x, y) യിൽ x = x1 + x2, y = y1 + y2
B(x1 + x2, y1 + y2)

Question 4.
ചിത്രത്തിൽ ഒരു സാമാന്തരികത്തിന്റെ നാലുമൂല കളുടെയും സൂചകസംഖ്യകൾ അടയാളപ്പെടു ത്തിയിരിക്കുന്നു.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q4
സൂചകസംഖ്യകൾ തമ്മിൽ ചുവടെ പറഞ്ഞിരി ക്കുന്ന ബന്ധമുണ്ടെന്ന് തെളിയിക്കുക.
x1 + x3 = x2 + x4
y1 + y3 = y2 + y4
Answer:
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 231 Q4.1
Aയും Bയും തമ്മിൽ വിലങ്ങനെയുള്ള അകലം x2 – x1
Cയും ഇയും തമ്മിൽ വിലങ്ങനെയുള്ള അകലം x3 – x4
ABCD സാമാന്തരികമായതിനാൽ A, B എന്നിവ തമ്മിലുള്ള വിലങ്ങനെയുള്ള അകലവും
Cയും Dയും തമ്മിൽ വിലങ്ങനെയുള്ള അകലവും തുല്യം.
x2 – x1 = x3 – x4
⇒ x1 + x3 = x2 + x4
ഇതുപോലെ y1 + y3 = y2 + y4

മധ്വബിന്ദു (Textbook Page No. 236-237)

Question 1.
(2, 3), (6, 5) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വര വ്യാസമായി ഒരു വൃത്തം വരക്കുന്നു. വൃത്ത ത്തിന്റെ കേന്ദ്രത്തിന്റെ സൂചകസംഖ്യകൾ എന്താണ്?
Answer:
വൃത്തകേന്ദ്രം (x, y) ആയാൽ
x = \(\frac{2+6}{2}\) = 4
y = \(\frac{3+5}{2}\) = 4
കേന്ദ്രം (4, 4)

Question 2.
ഒരു സാമാന്തരികത്തിന്റെ ഒരു ജോടി എതിർ മൂലകളുടെ സൂചകസംഖ്യകൾ (4, 5) ഉം, (1, 3) ഉം ആണ്. അതിന്റെ വികർണ്ണങ്ങൾ മുറിച്ചു കടക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ കണക്കാക്കുക. രണ്ടാമത്തെ വികർണ്ണത്തിന്റെ മധ്യബിന്ദുവിന്റെ സൂചകസംഖ്യകൾ എന്താണ്?
Answer:
തന്നിരിക്കുന്ന വികർണ്ണത്തിന്റെ മധ്യബിന്ദു = \(\left(\frac{4+1}{2}, \frac{5+3}{2}\right)\)
സൂചകസംഖ്യകൾ = (\(\frac {5}{2}\), 4)
വികർണ്ണങ്ങൾ പരസ്പരം സമഭാഗം ചെയ്യുന്നു. രണ്ടാമത്തെ വികർണ്ണത്തിന്റെയും മധ്യബിന്ദു = (\(\frac {5}{2}\), 4)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 3.
A(1, 3), B(8, 6), C(12, 13), D(5, 10) മൂലകളായി ABCD എന്ന ചതുർഭുജം വരക്കുന്നു. ABCD സാമാന്തരികമാണെന്ന് തെളിയിക്കുക.
Answer:
AC എന്ന വികർണ്ണത്തിന്റെ മധ്യബിന്ദു = \(\left(\frac{1+12}{2}, \frac{3+13}{2}\right)\) = (\(\frac {13}{2}\), 8)
BDയുടെ മധ്യബിന്ദു = \(\left(\frac{8+5}{2}, \frac{6+10}{2}\right)\) = (\(\frac {13}{2}\), 8)
രണ്ട് വികർണ്ണങ്ങളുടെയും മധ്യബിന്ദു ഒരേ ബിന്ദുവാണ്.
ABCD സാമാന്തരീകമാണ്.

Question 4.
സൂചകസംഖ്യകൾ (3, 5), (9, 13), (10, 6) ആയ ബിന്ദുക്കൾ മൂലകളായ ത്രികോണം സമപാർശ്വ മാണെന്നു തെളിയിക്കുക. ഈ ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക.
Answer:
A(3, 5), B(9, 13), C(10, 6) ആയാൽ
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 236 Q4

ഇത് സമപാർശ്വമട്ടത്രികോണമാണ് പരപ്പളവ് = \(\frac {1}{2}\) × 5√2 × 5√2 = 25
ഇവിടെ ഒരു സമഭുജത്രികോണമാണ് ലഭി ക്കുന്നത്. അതിനാൽ മധ്യബിന്ദു കണ്ടെത്തേണ്ട ആവശ്യമില്ല രണ്ട് ലംബവശങ്ങൾ പാദവും ഉയരവും ആണ്, ഇതിന്റെ മൂന്നാമത്തെ വശം കർണ്ണവും ആണ്.

Question 5.
ഒരു വൃത്തത്തിന്റെ കേന്ദ്രം (1, 2) ഉം, അതിലെ ഒരു ബിന്ദു (3, 5) ഉം ആണ്. ഈ ബിന്ദുവിലൂടെയുള്ള വ്യാസത്തിന്റെ മറ്റേ അറ്റം കണ്ടുപിടിക്കുക.
Answer:
1 = \(\frac{x+3}{2}\)
⇒ x = -1
2 = \(\frac{y+5}{2}\)
⇒ y = -1
വ്യാസത്തിന്റെ മറ്റേ അറ്റം (-1, -1)

Question 6.
ചിത്രത്തിലെ വലിയ ചതുർഭുജത്തിന്റെ മധ്യ ബിന്ദുക്കൾ യോജിപ്പിച്ചാണ് അതിനുള്ളിലെ ചെറിയ ചതുർഭുജം വരച്ചിരിക്കുന്നത്.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 236 Q1
(a) വലിയ ചതുർഭുജത്തിന്റെ മറ്റു മൂന്നു മൂല കളുടെ സൂചകസംഖ്യകൾ കണ്ടുപിടിക്കുക.
(b) ചെറിയ ചതുർഭുജത്തിന്റെ നാലാം മൂലയുടെ സൂചകസംഖ്യകൾ കണ്ടുപിടിക്കുക.
Answer:
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 236 Q1.1
(a) D(x, y) ആയാൽ
3 = \(\frac{2+x}{2}\)
⇒ x = 4
ഇതുപോലെ y = 5, D(4, 5)
C(x, y) യിൽ 6 = \(\frac{4+x}{2}\)
⇒ x = 8
6 = \(\frac{5+y}{2}\)
⇒ y = 7, C(8, 7)
B(x, y) യിൽ 9 = \(\frac{8+x}{2}\)
⇒ x = 10
5 = \(\frac{7+y}{2}\)
⇒ y = 3, B(10, 3)
(b) (\(\frac{2+10}{2}, \frac{1+3}{2}\)) = (6, 2)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 7.
സൂചകസംഖ്യകൾ (0, 0), (0, 4), (3, 0) ആയ ബിന്ദുക്കൾ മൂലകളായ ത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രത്തിന്റെ സൂചകസംഖ്യകൾ കണ്ടുപിടിക്കുക.
Answer:
ഇവ മട്ടത്രികോണത്തിന്റെ മൂലകളാണ്.
കർണ്ണത്തിന്റെ അറ്റങ്ങൾ (0, 4), (3, 0).
കർണ്ണത്തിന്റെ മധ്യബിന്ദുവാണ് പരിവൃത്തകേന്ദ്രം.
പരിവൃത്തകേന്ദ്രം = (\(\frac {3}{2}\), 2)

അംശബന്ധം (Textbook Page No. 239-240)

Question 1.
Aഎന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ (3, 2)ഉം B എന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ (8, 7) ഉം ആണ്. ABഎന്ന വരയെ ചുവടെ പറയുന്ന അംശബന്ധങ്ങളിൽ ഭാഗിക്കുന്ന P, Q എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണക്കാക്കുക.
(i) AP : PB = 2 : 3
(ii) AQ : QB = 3 : 2
Answer:
(i) Aയിൽ നിന്ന് Bയിലേയ്ക്ക് ഉള്ള സ്ഥാനമാറ്റ ത്തിൽ വലത്തേയ്ക്കും മുകളിലേയ്ക്കും നീങ്ങുന്നു
ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ P(3 + a, 2 + b)
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 239 Q1

Question 2.
A(1, 6), B(5, 2) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയെ മൂന്ന് സമഭാഗങ്ങളാക്കുന്ന ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണക്കാക്കുക.
Answer:
(i) A യിൽ നിന്ന് B യിലേയ്ക്ക് ഉള്ള സ്ഥാനമാ ത്തിൽ വലത്തേയ്ക്കും താഴെയ്ക്കും നീങ്ങുന്നു P, Q എന്നീ ബിന്ദുക്കൾ വരയെ മൂന്ന് ഭാഗങ്ങളാക്കുന്നു.
AP = PQ = QB
ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ P(1 + a, 6 – b)
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 239 Q2

Question 3.
ഒരു ത്രികോണത്തിന്റെ മൂലകൾ (-1, 5), (3, 7), (1, 1) ആയാൽ മധ്യമകേന്ദ്രം കണ്ടുപിടിക്കുക.
Answer:
AB യുടെ മധ്യബിന്ദുവാണ് M, CM നടുവര, G മധ്യമകേന്ദ്രം.
CG : GM = 2 : 1
M(\(\frac{-1+1}{2}, \frac{5+1}{2}\)) = M(0, 3)
Cയിൽ നിന്നും Mലേയ്ക്ക് ഇടത്തേയ്ക്കും താഴെ യ്ക്കും നീങ്ങുന്നു.
G(3 – a, 7 – b)
\(\frac{a}{3}=\frac{2}{3}\)
⇒ a = 2
\(\frac{b}{2}=\frac{2}{3}\)
⇒ 3b = 8
⇒ b = \(\frac {8}{3}\)
G(3 – 2, 7 – \(\frac {8}{3}\)) = G(1, \(\frac {13}{3}\))

വരക്കണക്ക് (Textbook Page No. 245)

Question 1.
(-1, 4), (1, 2) എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയിലെ മറ്റു രണ്ടു ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണ്ടുപിടിക്കുക.
Answer:
A(1, 4) നിന്നും B(1, 2) ലേയ്ക്ക് മാറുമ്പോൾ x സൂചകസംഖ്യ 1 – (-1) = 2 കൂടുന്നു.
y സൂചക സംഖ്യ 2 – 4 = -2, 2 കുറയുന്നു.
ഇതേ മാറ്റം വരുന്ന രണ്ട് ബിന്ദുക്കൾ എഴുതാം. C(3, 0), D(5, -2)

Question 2.
(1, 2), (2, 4), (3, 6) എന്നീ ബിന്ദുക്കൾ ഒരേ വരയിലാണെന്നു തെളിയിക്കുക. ഈ വരയിലെ മറ്റു രണ്ടു ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണ്ടുപിടിക്കുക.
Answer:
(1, 2), (2, 4) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെ മാറ്റവും സൂചകസംഖ്യകളുടെ
മാറ്റവും സൂചിപ്പിക്കുന്ന ഭിന്നസംഖ്യ \(\frac{4-2}{2-1}\) = 2
(2, 4), (3, 6) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെ മാറ്റവും x സൂചകസംഖ്യകളുടെ
മാറ്റവും സൂചിപ്പിക്കുന്ന ഭിന്നസംഖ്യ \(\frac{6-4}{3-2}\) = 2
ഒരേ മാറ്റം കാണാം. അതായത് ഈ ബിന്ദുകൾ ഒരു വരയിലാണ്.
മാറ്റ് രണ്ട് ബിന്ദുക്കൾ (4, 8) ഉം (5, 10) ഉം എന്നും കിട്ടും.

Question 3.
y1, y2, y3,… ഒരു സമാന്തരശ്രേണിയാണ്. (1, y1), (2, y2), (3, y3),… എന്നീ ജോടികൾ സൂചകസംഖ്യകളായ ബിന്ദുക്കളെല്ലാം ഒരു വരയിൽത്തന്നെ ആയിരിക്കുമെന്ന് തെളിയിക്കുക.
Answer:
y1, y2, y3,… എന്നിവ സമാന്തരശ്രേണിയിലായതി y2 – y1 = y3 – y2 = d
(1, y1), (2, y2) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെയും x സൂചകസംഖ്യകളുടെയും
മാറ്റത്തിന്റെ ഭിന്നസംഖ്യ = \(\left(\frac{y_2-y_1}{2-1}\right)=\frac{d}{1}\) = d, (2, y2), (3, y3) എന്നീ ബിന്ദുക്കളുടെ y സൂചക
സംഖ്യകളുടെയും x സൂചകസംഖ്യകളുടെയും
മാറ്റത്തിന്റെ ഭിന്നസംഖ്യ = \(\frac{y_3-y_2}{3-2}=\frac{d}{1}\) = d
എല്ലാ ജോടികളിലും ഈ മാറ്റം ഉണ്ട്. ബിന്ദുക്കൾ ഒരു വരയിലാണ്.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 4.
x1, x2, x3,… ഉം y1, y2, y3,…. ഉം സമാന്തരശ്രേണിയാണ്. (x1, y1), (x2, y2), (x3, y3)…, സൂചകസംഖ്യകളായ ബിന്ദുക്കളെല്ലാം ഒരു വരയിൽത്തന്നെ ആയിരിക്കുമെന്ന് തെളിയിക്കുക.
Answer:
d1 എന്നത് x1, x2, x3,… എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസസമായാൽ
xn – x1 = \(\frac{n-1}{d_1}\)
d2 എന്നത് y1, y2, y3,… എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസസമായാൽ
yn – y1 = \(\frac{n-1}{d_2}\)
\(\frac{y_n-y_1}{x_n-x_1}=\frac{d_2}{d_1}\)
n ഏത് എണ്ണൽ സംഖ്യ ആയാലും \(\frac{d_2}{d_1}\) മാറ്റമുണ്ടാ കുന്നില്ല.
(x1, y1), (x2, y2), (x3, y3)… ഒരു വരിയിലാണ്.

വരയുടെ ചരിവ് (Textbook Page No. 248)

Question 1.
ചുവടെ പറയുന്ന ഓരോ ജോടി ബിന്ദുക്കളും യോജിപ്പിക്കുന്ന വരയുടെ ചരിവ് കണക്കാക്കുക.
(i) (2, 3), (4, 5)
(ii) (2, 3), (4, 1)
(iii) (1, 1), (-1, -1)
(iv) (0, 1), (1, 0)
Answer:
(i) y സൂചകസംഖ്യകളുടെ മാറ്റം5 – 3 = 2,
x സൂചകസംഖ്യകളുടെ മാറ്റം 4 – 2 = 2.
ചരിവ് 1

(ii) y സൂചകസംഖ്യകളുടെ മാറ്റം 1 – 3 = -2,
x സൂചകസംഖ്യകളുടെ മാറ്റം 4 – 2 = 2,
ചരിവ് -1

(iii) y സൂചകസംഖ്യകളുടെ മാറ്റം -1 -1 = 2,
x സൂചകസംഖ്യകളുടെ മാറ്റം -1 – 1 = 2,
ചരിവ് 1

(iv) y സൂചകസംഖ്യകളുടെ മാറ്റം 0 – 1 = 1,
x സൂചകസംഖ്യകളുടെ മാറ്റം 1 – 0 = 1.
ചരിവ് -1

Question 2.
(2, 5) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്ന ഒരു വരയുടെ ചരിവ് \(-\frac {2}{3}\) ആണ്. ഈ വരയിലെ മറ്റ് രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണക്കാ ക്കുക.
Answer:
(2, 5)എന്ന ബിന്ദുവിൽ നിന്നും 3 സൂചക സംഖ്യയുടെ മാറ്റം -2ഉം x സൂചകസംഖ്യയുടെ മാറ്റം 3ഉം ആയ ബിന്ദു (2 + 3, 5 – 2) = (5, 3)
(2, 5)എന്ന ബിന്ദുവിൽ നിന്നും 3 സൂചക സംഖ്യയുടെ മാറ്റം x ഉം സൂചകസംഖ്യയുടെ മാറ്റം ആയ ബിന്ദു (2 – 3, 5 + 2) = (-1, 7)

Question 3.
(3, 1) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്ന ഒരു വരയുടെ ചരിവ് \(\frac {-1}{2}\) ആണ്. ചുവടെ പറയുന്ന ബിന്ദുക്കൾ ഈ വരയിലെ ബിന്ദുക്കളാണോ എന്നു പരിശോധിക്കുക.
(i) (5, 2)
(ii) (1, 0)
(iii) (4, 3)
(iv) (2, -1)
Answer:
(3, 1) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്ന ഒരു വരയുടെ ചരിവ് \(\frac {-1}{2}\) അങ്ങനെയെങ്കിൽ,
y – y1 = m(x – x1) ഈ സമവാക്യം ഉപയോഗിച്ചാൽ,
y – 1 = \(\frac {-1}{2}\)(x – 3)
y – 1 = \(-\frac{1}{2} x+\frac{3}{2}\)
y = \(-\frac{1}{2} x+\frac{5}{2}\)

(i) (5, 2) എന്ന ബിന്ദുവിന് 2 = \(\frac {-1}{2}\)(5) + \(\frac {5}{2}\)
2 = \(-\frac{5}{2}+\frac{5}{2}\)
2 = 0, ഇത് ഒരിക്കലും സാധ്യമല്ല.
അതിനാൽ (5, 2) ഈ വരയിലെ ബിന്ദുവല്ല.

(ii) (1, 0) എന്ന ബിന്ദുവിന് 0 = \(-\frac{1}{2}(1)+\frac{5}{2}\)
0 = \(-\frac{1}{2}+\frac{5}{2}\)
0 = 2, ഇത് ഒരിക്കലും സാധ്യമല്ല.
അതിനാൽ (1, 0) ഈ വരയിലെ ബിന്ദുവല്ല.

(iii) (4, 3) എന്ന ബിന്ദുവിന് 3 = \(-\frac{1}{2}(4)+\frac{5}{2}\)
3 = \(-\frac{4}{2}+\frac{5}{2}\)
3 = \(\frac {1}{2}\) ഇത് ഒരിക്കലും സാധ്യമല്ല.
അതിനാൽ (5, 2) ഈ വരയിലെ ബിന്ദുവല്ല.

(iv) (2, 1) എന്ന ബിന്ദുവിന്
-1 = \(-\frac{1}{2}(2)+\frac{5}{2}\)
-1 = \(-\frac{2}{2}+\frac{5}{2}\)
-1 = \(\frac {3}{2}\) ഇത് ഒരിക്കലും സാധ്യമല്ല.
അതിനാൽ (5, 2) ഈ വരയിലെ ബിന്ദുവല്ല.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 4.
y1, y2, y3… ഒരു സമാന്തരശ്രേണിയാണെങ്കിൽ (1, y1), (2, y2), (3, y3),… എന്നീ ജോടികൾ സൂചക സംഖ്യകളായ ബിന്ദുക്കളെല്ലാം ഒരു വരയിൽ ത്തന്നെയാണെന്നു കണ്ടല്ലോ. ഈ വരയുടെ ചരിവും, സമാന്തരശ്രേണിയുടെ പൊതുവ്യത്യാ സവും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
y1, y2, y3, … എന്നിവ പൊതു വ്യത്യാസം d ആയുള്ള ഒരു സമാന്തര ശ്രേണിയാണെന്ന് കരു.
അപ്പോൾ തൊട്ടടുത്ത രണ്ട് ബിന്ദുക്കൾ (1, y1), (2, y2) ആയാൽ,
അവയെ ചരിവ് = \(\frac{y_2-y_1}{2-1}=\frac{d}{1}\) = d
അതായത്, രേഖയുടെ ചരിവ് ആ സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസത്തിന് തുല്യമാണ്.

Question 5.
x1, x2, x3,… ഉം y1, y2, y3,… ഉം സമാന്തര ശ്രേണിക ളാണ്. (x1, y1), (x2, y2), (x3, y3),… എന്നീ ജോടി കൾ സൂചകസംഖ്യകളായ ബിന്ദുക്കളെല്ലാം ഒരു വരയിൽത്തന്നെ ആയിരിക്കുമെന്നു കണ്ടു. ഈ വരയുടെ ചരിവും, സമാന്തരശ്രേണികളിലെ പൊതു വ്യത്യാസങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
x1, x2, x3… ഉം y1, y2, y3,… ഉം dx, dy പൊതു വ്യത്യാസങ്ങളുള്ള സമാന്തര ശ്രേണികളാണെന്ന് കരുതുക.
അപ്പോൾ തൊട്ടടുത്ത രണ്ട് ബിന്ദുക്കൾ (x1, y1) ഉം (x2, y2) ആയാൽ,
അവയെ ചരിവ് = \(\frac{y_2-y_1}{x_2-x_1}=\frac{d_y}{d_x}\)
അതായത്, രേഖയുടെ ചരിവ് y ശ്രേണിയുടെ പൊതുവ്യത്യാസത്തിന്റെയും x ശ്രേണിയുടെ പൊതു വ്യത്യാസത്തിന്റെയും അനുപാതത്തിന് തുല്യമാണ്.

Question 6.
(1, 3) എന്ന ബിന്ദുവിലൂടെ, ചരിവ് \(\frac {1}{2}\) ആയി വരയ് ക്കുന്ന വരയിലെയും, ഇതേ ബിന്ദു വിലൂടെ ചരിവ് -2 ആയി വരയ്ക്കുന്ന വരയിലേയും മറ്റൊരു ബിന്ദുകൂടി എഴുതുക. ഈ വരകൾ പരസ്പരം ലംബമാണെന്നു തെളിയിക്കുക.
(സൂചന; പൈഥാഗറസ് സിദ്ധാന്തം)
Answer:
ആദ്യ വര P(1, 3) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു, ചരിവ് \(\frac {1}{2}\) ആണ്.
x = 1 വലത്തോട്ട് 2 യൂണിറ്റ് നീങ്ങിയാൽ, x2 = 1 + 2 = 3
ചരിവ് \(\frac {1}{2}\) ആയതിനാൽ y യിലെ മാറ്റം 1 ആയിരിക്കും.
ചരിവ് = \(\frac{y_2-y_1}{x_2-x_1}\)
\(\frac{1}{2}=\frac{y_2-3}{3-1}\)
y2 – 3 = 1
y2 = 4
അതിനാൽ, ആദ്യ വരയിലെ മറ്റൊരു ബിന്ദു A = (3, 4) ആണ്.
ആദ്യത്തെ വര (1, 3) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്നു, ഇതിന്റെ ചരിവ് = -2 ആണ്.
x = 1 ൽ നിന്ന് വലത്തോട്ട് 1 യൂണിറ്റ് നീങ്ങി യാൽ,
x3 = 1 + 1 = 2
ചരിവ് -2 ആയതിനാൽ y-യിലെ മാറ്റം 1 ആയിരിക്കും.
ചരിവ് = \(\frac{y_3-y_1}{x_3-x_1}\)
-2 = \(\frac{y_3-3}{3-1}\)
y3 – 3 = -2
y3 = 1
അതിനാൽ, മറ്റൊരു ബിന്ദു B = (2, 1) ആണ്.
അങ്ങനെയെങ്കിൽ,
PA2 = (3 – 1)2 + (4 – 3)2
= 22 + 12
= 4 + 1
= 5
PB2 = (2 – 1)2 + (1 – 3)2
= 12 + (-2)2
= 1 + 4
= 5
AB2 = (3 – 2)2 + (4 – 1)2
= 12 + 32
= 1 + 9
= 10
പൈതഗോറസ് സിദ്ധാന്തപ്രകാരം:
PA2 + PB2 = AB2
5 + 5 = 10
10 = 10
അതിനാൽ, ഈ രണ്ടു രേഖകൾ പരസ്പരം ലംബം ആണ്

വരയുടെ സമവാക്യം (Textbook Page No. 251-252)

Question 1.
ചുവടെ പറഞ്ഞിരിക്കുന്ന ഓരോ ജോടി ബിന്ദുക്ക ളെയും യോജിപ്പിക്കുന്ന വരയുടെ സമവാക്യം കണ്ടുപിടിക്കുക.
(i) (0, 0), (1, 1)
(ii) (0, 0), (1, -1)
(iii) (1, 0), (0, 1)
(vi) (-1, 0), (0, -1)
Answer:
(i) വരയുടെ ചരിവ് \(\frac{1-0}{1-0}\) = 1
വരയിലെ ഒരു ബിന്ദുവാണ് (x, y).
y സൂചക സംഖ്യകളുടെ മാറ്റം x സൂചകസംഖ്യകളുടെ മാറ്റത്തെ ചരിവ് കൊണ്ട് ഗുണിച്ചതാണ്.
അതിനാൽ y – 0 = 1(x – 0)
y = x

(ii) വരയുടെ ചരിവ് \(\frac{-1-0}{1-0}\) = -1
വരയിലെ ഒരു ബിന്ദുവാണ് (x, y).
y സൂചക സംഖ്യകളുടെ മാറ്റം x സൂചകസംഖ്യകളുടെ മാറ്റത്തെ ചരിവ് കൊണ്ട് ഗുണിച്ചതാണ്.
അതിനാൽ y – 0 = -1(x – 0)
⇒ y = -x
⇒ x + y = 0

(iii) വരയുടെ ചരിവ് \(\frac{1-0}{0-1}\) = -1
വരയിലെ ഒരു ബിന്ദുവാണ് (x, y).
y സൂചക സംഖ്യകളുടെ മാറ്റം x സൂചകസംഖ്യകളുടെ.
മാറ്റത്തെ ചരിവ് കൊണ്ട് ഗുണിച്ചതാണ്
y – 0 = -1(x – 1)
⇒ y = -1(x – 1)
⇒ y = x + 1
⇒ x + y – 1 = 0

(iv) വരയുടെ ചരിവ് \(\frac{-1-0}{0-(-1)}\) = -1
y സൂചകസംഖ്യ കളുടെ മാറ്റം x സൂചകസംഖ്യകളുടെ മാറ്റത്തെ ചരിവ് കൊണ്ട് ഗുണിച്ചതാണ്
y – 0 = -1(x – (-1))
⇒ y = -1(x + 1)
⇒ y = -x – 1
⇒ y + x + 1 = 0

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 2.
(i) (1, 3), (2, 5) എന്നീ ബിന്ദുക്കളെ യോജിപ്പി ക്കുന്ന വരയുടെ സമവാക്യം കണ്ടുപിടിക്കുക.
(ii) (x, y)എന്ന ബിന്ദു ഈ വരയിലായാൽ (x + 3, y + 2) എന്ന ബിന്ദുവും ഈ ന്നെയാണെന്ന് തെളിയിക്കുക.
Answer:
(i) വരയുടെ ചരിവ് \(\frac{5-3}{2-(-1)}=\frac{2}{3}\)
വരയിലെ ഒരു ബിന്ദുവാണ് (x, y) എങ്കിൽ,
y – 3 = \(\frac {2}{3}\) × (x – (-1))
⇒ (y – 3) × 3 = 2(x + 1)
⇒ 3y – 9 = 2x + 2
⇒ 2x – 3y + 11 = 0
(ii) ഒരു ബിന്ദു ഒരു വരയിലെ ആണോ എന്ന് പരിശോധിക്കാൻ ആ ബിന്ദുവിന്റെ സൂചക സംഖ്യകൾ വരയുടെ
സമവാക്യത്തിൽ ശരിയാകുന്നുണ്ടോ എന്ന് നോക്കിയാൽ മതി
(x + 3, y + 2) വലയിലാണോ എന്നറിയാൻ
2(x + 3) – 3(x + 2) + 11 = 2x + 6 – 3y – 6+ 11
= 2x – 3y + 11
= 0
(x + 3, y + 2) എന്ന ബിന്ദു ഈ വരയിലെ ബിന്ദുവാണ്

Question 3.
(a) (1, 1) ഉം (2, 7) ഉം യോജിപ്പിക്കുന്ന വരയുടെ സമവാക്യം കണ്ടുപിടിക്കുക.
(b) x ആയി ഏത് സംഖ്യ എടുത്താലും (x, 2x + 3) എന്ന ബിന്ദു ഈ വരയിലാണെന്ന് തെളിയി.
Answer:
(a) വരയുടെ ചരിവ് \(\frac{7-1}{2-(-1)}\) = 2
(x, y) വരയിലെ ബിന്ദു ആയാൽ
y – 1 = 2(x – (-1))
⇒ y – 1 = 2(x + 1)
⇒ y = 1 + 2x + 2
⇒ y = 2x + 3

(b) (x, 2x + 3) എന്ന ബിന്ദു ഈ വരയിലാണെന്ന് തെളിയിക്കണം
(x, y) ഈ വരയിൽ എന്ന് എടുത്തിട്ടുണ്ട് y = 2x + 3 എന്നത് വരയുടെ സമവാക്യമാണ്.
അതിനാൽ (x, y) എന്നത് (x, 2x + 3) എന്നെ ഴുതാം ഈ ബിന്ദു വരയിലെ ബിന്ദുവാണ്.

Question 4.
ആധാരബിന്ദുവും (1, 2) എന്ന ബിന്ദുവും യോജിപ്പി ക്കുന്ന വരയിലെ ഏത് ബിന്ദുവിന്റെയും x-സൂചക സംഖ്യയുടെ രണ്ട് മടങ്ങാണ് y-സൂചകസംഖ്യ എന്ന് തെളിയിക്കുക.
Answer:
(0, 0), (1, 2) എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയുടെ ചരിവ് \(\frac{2-0}{1-0}\) = 2
(x, y) വരയിലെ ബിന്ദുവാണെന്ന് കരുതുക.
y – 0 = 2(x – 0)
⇒ y = 2x
വരയിലെ ഏത് ബിന്ദു പരിഗണിച്ചാലും y സൂചകസംഖ്യ x മടങ്ങാണ് സൂചകസംഖ്യയുടെ രണ്ട്

Question 5.
(2, 0) ഉം (0, 3) ഉം യോജിപ്പിക്കുന്ന വരയിലെ ഏതു ബിന്ദുവിന്റെയും x-സൂചകസംഖ്യയുടെ പകു തിയും y-സൂചകസംഖ്യയുടെ മൂന്നിലൊന്നും കൂട്ടിയാൽ ഒന്നു കിട്ടുമെന്ന് തെളിയിക്കുക.
Answer:
വരയുടെ ചരിവ് = \(\frac{3-0}{0-2}=-\frac{3}{2}\)
വരയിലെ ഒരു ബിന്ദുവാണ് (x, y).
y – 0 = \(\frac {-3}{2}\)(x – 2)
⇒ y = \(\frac {-3}{2}\)(x – 2)
⇒ 2y = -3(x – 2)
⇒ 2y + 3x = 6
ഇരു വശത്തും 6 കൊണ്ട് ഹരിച്ചാൽ
\(\frac{2 y+3 x}{6}\) = 1
⇒ \(\frac{2 y}{6}+\frac{3 x}{6}\) = 1
⇒ \(\frac{1}{2} x+\frac{1}{3} y\) = 1

വൃത്തത്തിന്റെ സമവാക്യം (Textbook Page No. 253-254)

Question 1.
കേന്ദ്രം ആധാരബിന്ദുവും ആരം 5 ഉം ആയ വൃത്തത്തിന്റെ സമവാക്യം കണ്ടുപിടിക്കുക. ഈ വൃത്തത്തിലെ എട്ടുബിന്ദുക്കളുടെ സൂചകസംഖ്യ കൾ എഴുതുക.
Answer:
വൃത്തത്തിലെ ബിന്ദുവാണ് (x, y) എന്ന് കരുതുക.
(x – 0)2 + (y – 0)2 = 52
⇒ x2 + y2 = 25

Question 2.
(2, 3), (4, 7) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരെ വ്യാസമായി വൃത്തം വരക്കുന്നു.
(i) ഈ വൃത്തത്തിന്റെ കേന്ദ്രത്തിന്റെ സൂചക സംഖ്യകൾ എന്താണ്?
(ii) വൃത്തത്തിന്റെ ആരം എത്രയാണ്?
(iii) വൃത്തത്തിന്റെ സമവാക്യം എന്താണ്?
Answer:
(i) \(\left(\frac{2+4}{2}, \frac{3+7}{2}\right)\) അതായത് (3, 5)
(ii) ആരം r = \(\sqrt{(3-2)^2+(5-3)^2}=\sqrt{5}\)
(iii) (x – 3)2 + (y – 5)2 = (√5)2
⇒ (x – 3)2 + (y – 5)2 = 5
⇒ x2 + y2 – 6x – 10x – 29 = 0

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 3.
ചിത്രത്തിലെ വൃത്തത്തിന്റെ സമവാക്യം എഴു തുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Page 253 Q3
Answer:
(0, 2), (4, 0) വ്യാസത്തിന്റെ അറ്റങ്ങളാണ്.
കേന്ദ്രം (2, 1)
ആരം r = \(\sqrt{(4-0)^2+(0-2)^2}\)
= √20
= 2√5
വൃത്തത്തിന്റെ ആരം √5.
സമവാക്യം (x – 2)2 + (y – 1)2 = 5
⇒ x2 + y2 – 4x – 2y = 0

Question 4.
ഒരു വൃത്തത്തിന്റെ സമവാക്യം x2 + y2 – 2x – 4y – 11 = 0 എന്നാണ്. ഇതിന്റെ കേന്ദ്രത്തിന്റെ സൂചക സംഖ്യകളും, ആരവും കണ്ടുപിടിക്കുക.
Answer:
x2 + y2 – 2x – 4y = 11
⇒ (x2 – 2x + 1) + y2 – 4y + 4 = 11 + 1 + 4
⇒ (x – 1)2 + (y – 2)2 = 42
കേന്ദ്രം (1, 2), ആരം 4

10th Class Maths Notes Malayalam Medium Chapter 11 ജ്യാമിതിയും ബീജഗണിതവും

Std 10 Maths Chapter 11 Notes Malayalam Medium

→ എതിർവശങ്ങൾ തുല്യവും സമാന്തരവുമായ ചതുർഭുജങ്ങളാണ് സാമാന്തരികങ്ങൾ. ചതുരത്തിൽ രണ്ട് ജോടി എതിർവശങ്ങളും അക്ഷങ്ങൾക്ക് സമാന്തരമായിരിക്കും

→ (x1, y1), (x2, y2) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയുടെ മധ്യബിന്ദു \(\left(\frac{x_1+x_2}{2}, \frac{y_1+y_2}{2}\right)\)

→ വരയുടെ അറ്റങ്ങളാണ് A(x1, y1), B(x2, y2). ഇടയിലെ P(x, y) എന്ന ബിന്ദു വരയെ ഭാഗിക്കുന്നു. AP എന്നത് AB യുടെ ഒരു നിശ്ചിത ഭാഗവും PB എന്നത് AB യുടെ മിച്ച ഭാഗവുമാണ്.

→ A യിൽ നിന്ന് P യിലേയ്ക്കുള്ള വിലങ്ങനെയുള്ള അകലം വലത്തേയ്ക്ക് യും കുത്തനെയുള്ള അകലം മുകളിലേയ്ക്ക് b യും ആണ്. അതിനാൽ P യുടെ സൂചകസംഖ്യകൾ P(x1 + a, y1 + b) യും ആണ്.

→ അക്ഷങ്ങളൊന്നിനും സമാന്തരമല്ലാത്ത ഒരു വരയിലെ ഏതു രണ്ടു ബിന്ദുക്കളെടുത്താലും y സൂചക സംഖ്യയിലെ മാറ്റം, x സൂചകസംഖ്യയിലെ മാറ്റത്തെ ഒരു നിശ്ചിത സംഖ്യകൊണ്ട് ഗുണിച്ചതാണ്.

→ അക്ഷങ്ങളൊന്നിനും സമാന്തരമല്ലാത്ത ഒരു വരയിലെ ഏതു രണ്ടു ബിന്ദുക്കളെടുത്താലും y-സംഖ്യയിലെ മാറ്റത്തെ x-സൂചകസംഖ്യയിലെ മാറ്റംകൊണ്ട് ഹരിച്ചാൽ കിട്ടുന്നത് ഒരേ സംഖ്യയാണ്

→ വരയുടെ സമവാക്യത്തിന്റെ പൊതുരൂപം ax + by + c = 0 ആണ്.
ചരിവ് = \(-\frac {a}{b}\)

→ വൃത്തത്തിന്റെ സമവാക്യം r = \(\sqrt{(x-a)^2+(y-b)^2}\)

ജ്യാമിതിയും ബീജഗണിതവും ഗണിതശാസ്ത്രത്തിലെ രണ്ടു അടിസ്ഥാന ശാഖകളാണ്. ഇവ രണ്ടും ചേർന്നാണ് നമുക്ക് ഒരു സാഹചര്യം ഗണിതപരമായി വിശകലനം ചെയ്യാൻ സഹായിക്കുന്നത്. “ഭൂമിയുടെ അളവ് എന്നർത്ഥമുള്ള ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ജ്യാമിതി എന്ന പദം ഉരുത്തിരിഞ്ഞത്. ഇത് ആകൃതി കൾ, വലുപ്പങ്ങൾ, അന്തരത്തിന്റെ ഗുണങ്ങൾ എന്നിവ യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ബീജ ഗണിതം അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് സംഖ്യകളെയും അവയുടെ ബന്ധങ്ങളെയും പ്രതിനി ധീകരിക്കുന്ന ശാഖയാണ്. ഇതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയമായി അവതരിപ്പിക്കാനും കഴിയും. ജ്യാമിതി ഗണിതശാസ്ത്രത്തിന്, ദൃശ്യരൂപം നൽകുമ്പോൾ, ബീജഗണിതം അതിനെ വിവരിക്കു കയും വിശകലനം ചെയ്യുകയും ചെയ്യാനുള്ള ഭാഷ യായി പ്രവർത്തിക്കുന്നു. ഈ പാഠഭാഗത്തിൽ നാം ചർച്ച ചെയ്യാൻ പോകുന്ന പ്രധാന ജ്യാമിതീയ ആക തികൾ വരകളും വൃത്തങ്ങളുമാണ്.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

സാമാന്തരികങ്ങൾ
എതിർ വശങ്ങൾ തുല്യവും സമാന്തരവുമായ ചതുർഭുജങ്ങളാണ് സാമാന്തരികങ്ങൾ. ചതുരത്തിൽ രണ്ട് ജോടി എതിർവശങ്ങളും അക്ഷ ങ്ങൾക്ക് സമാന്തരമായിരിക്കും ഒരു ചതുരം വരച്ചിരിക്കുന്നത് അതിന്റെ ഒരു ജോടി സമാന്തരവശങ്ങൾ അക്ഷത്തിനും മറ്റു ജോടി സമാന്തര വശങ്ങൾ അക്ഷത്തിനും 43,2) സമാന്തരമായാണെന്ന് കരുതുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 1
ഈ ചതുരത്തിന്റെ A(3, 2)ൽ നിന്നും C(8, 6)ൽ എത്തുമ്പോൾ x സൂചകസംഖ്യകൾക്കും y സൂചക സംഖ്യകൾക്കും മാറ്റം വരുന്നു.
A-യിൽ നിന്ന് C യിലേയ്ക്കുള്ള മാറ്റം വലത്തേയ്ക്കും മുകളിലേയ്ക്കുമാണ്.
x സൂചകസംഖ്യയുടെ മാറ്റം 8 – 3 = 5 വർദ്ധനവും ) സൂചകസംഖ്യയുടെ മാറ്റം 6 – 2 = 4 വർദ്ധനവുമാണ്.
ഈ മാറ്റം സംഭവിക്കുന്നത് Aയിൽ നിന്നും 3 വലത്തേയ്ക്ക് നീങ്ങി അവിടെനിന്ന് 4 മുകളിലേയ്ക്ക് നീങ്ങിയാണ്.
ഇത് താഴെ കാണും വിധം ചിത്രീകരിക്കാം.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 2
D-യിലേയ്ക്കുള്ള മാറ്റം Bയിൽ നിന്ന് ഇടത്തേയ്ക്ക് 5 ഉം A-യിൽ നിന്ന് മുകളിലേയ്ക്ക് 4 ഉം ആണ്. അതായത് D(8 – 5, 2 + 4) എന്നെഴുതാം.
സമാന്തരികങ്ങളിലും ഇതേ മാറ്റം കാണാം. സാമാ ന്തരികങ്ങളിൽ എതിർ വശങ്ങൾ സമാന്തരങ്ങ ളാണ്. അതുകൊണ്ട് x സൂചകസംഖ്യകൾക്കും സൂചകസംഖ്യകൾക്കും മാറ്റം ഒരുപോലെയാണ്.
ABCD എന്ന സാമാന്തരികം സൂചകാക്ഷങ്ങളെ അടിസ്ഥാനമാക്കി വരച്ചിരിക്കുന്നു.
A(1, 1) ഉം B(5, 3)ഉം ആയതിനാൽ AB എന്ന വര x അക്ഷ ത്തിനോ y അക്ഷത്തിനോ സമാന്തരമല്ല.
Aയിൽ Bലേയ്ക്ക് എത്തുമ്പോൾ x സൂചകസംഖ്യ 4 കൂടുന്നു. y സൂചകസംഖ്യ 2 കൂടുന്നു.
ഇതേ മാറ്റം Dയിൽ നിന്ന് Cയിലേയ്ക്കും ഉണ്ടാകും. എന്നാൽ Cയിൽ നിന്ന് Dയിലേയ്ക്ക് ആകുമ്പോൾ x സൂചകസംഖ്യ കുറയുകയാണ്. y സൂചക സംഖ്യയും കുറയുകയാണ്.
D(8 – 4, 6 – 2) = D(4, 4)
A(x1, y1), B(x2, y2), C(x3, y3), D(x4, y4) സാമന്തരികത്തിന്റെ മൂലങ്ങളായാൽ
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 3
|x2 – x1| = |x3 – x4|
ഇത് ഇപ്രകാരം എഴുതാം. x4 = x1 + x3 – x2
ഇതുപോലെ y4 = y1 + y3 – y2

ഉദാഹരണങ്ങൾ

Question 1.
O ആധാരബിന്ദുവും OABC ഒരു സാമാന്തരീക വുമാണ്. B(7, 5) ആയാൽ
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 4
(a) യുടെയും Cയുടെയും സൂചകസംഖ്യകൾ എഴുതുക
(b) OABCയുടെ പരപ്പളവ് കണക്കാക്കുക
Answer:
(a) A(4, 0), C(0 + 7 – 4, 0 + 5 – 0) = (3, 5)
(b) പരപ്പളവ് = 4 × 5 = 20

Question 2.
ABCD ഒരു സാമാന്തരീകമാണ് A(1, 1), B(3, 2), C(5, 7) ആയാൽ Dയുടെ സൂചകസംഖ്യകൾ എഴുതുക.
Answer:
D(1 + 5 – 3, 1 + 7 – 2) = D(3, 6)

Question 3.
ചിത്രത്തിൽ P(1, 2), Q(5, 3), R(3, 0) എന്നിവ ABC എന്ന ത്രികോണത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കളാണ്.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 5
(a) BPORന് ഉചിതമായ പേരെഴുതുക.
(b) Bയുടെ സൂചകസംഖ്യകൾ എഴുതുക.
(c) യുടെ സൂചകസംഖ്യകൾ എഴുത്തുക.
Answer:
(a) സാമാന്തരികം
(b) B(1 + 3 – 5, 2 + 0 – 3) = B(-1, -1)
(c) (3, 5)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 4.
A (1, 2), B(4, y), C(x, 6), D(4, 2) എന്നിവ സാമാന്തരികത്തിന്റെ ശീർഷങ്ങളാണ്
(a) x എത്ര?
(b) y എത്ര?
Answer:
(a) Aയുടെയും Bയുടെയും x സൂചകസംഖ്യയിലെ മാറ്റം 3.
C യുടെയും Dയുടെയും x സൂചക സംഖ്യയിലെ മാറ്റം 3.
4 – 1 = x – 4
⇒ x = 7
(b) ഇതുപോലെ, y – 2 = 6 – 2
⇒ y = 6

മധ്വബിന്ദു
ഒരു വരയെ രണ്ട് തുല്യഭാഗങ്ങളാക്കുന്ന ബിന്ദു വാണ് വരയുടെ മധ്യബിന്ദു,
വരയുടെ അറ്റങ്ങളുടെ സൂചകസംഖ്യകൾ (x1, y1), (x2, y2) ആയാൽ മധ്യബിന്ദുവിന്റെ സൂചകസംഖ്യ കൾ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത് ചിത്രം നോക്കുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 6
മധ്യബിന്ദുവിന്റെ സൂചകസംഖ്യകളാണ് P(x, y) എന്ന് കരുതുക. ത്രികോണം AMP, ത്രികോണം ACB എന്നിവ സദൃശത്രികോണങ്ങളാണ്.
അതിനാൽ = \(\frac{A M}{A C}=\frac{P M}{B C}=\frac{A P}{A B}\)
P മധ്യബിന്ദു ആയതിനാൽ \(\frac{A P}{A B}=\frac{1}{2}\)
\(\frac{x-x_1}{x_2-x_1}=\frac{1}{2}\) ഇതിൽ നിന്നും x = \(\frac{x_1+x_2}{2}\) എന്ന് കിട്ടുന്നു.
ഇതുപോലെ y = \(\frac{y_1+y_2}{2}\) എന്നെഴുതാം (x1, y1), (x2, y2) എന്നീ ബിന്ദുക്കൾ അറ്റങ്ങളായ വരയുടെ മധ്യബിന്ദുവിന്റെ സൂചകസംഖ്യകൾ \(\left(\frac{x_1+x_1}{2}, \frac{y_1+y_2}{2}\right)\) ആണ്.

ഉദാഹരണങ്ങൾ

Question 1.
സൂചകാക്ഷങ്ങളെ അടിസ്ഥാനമാക്കി വൃത്ത ത്തിലെ AB എന്ന വ്യാസത്തിന്റെ സൂചകസംഖ്യ കൾ A(2, 2), B(4, 2) വീതമാണ്.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 7
(a) വൃത്ത കേന്ദ്രത്തിന്റെ സൂചകസംഖ്യകൾ എഴുതുക
(b) ABയ്ക്ക് ലംബമായ വ്യാസത്തിന്റെ അഗ്രങ്ങ ളുടെ സൂചകസംഖ്യകൾ എഴുതുക.
Answer:
(a) (\(\frac{2+4}{2}\), 2) = (3, 2)
(b) C(3, 3), D(3, 1)

Question 2.
ചതുരത്തിന്റെ വശങ്ങൾ സൂചകാക്ഷങ്ങൾക്ക് സമാന്തരമാണ്. A(1, 1), C(7, 4) ആയാൽ.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 8
(a) മറ്റ് രണ്ട് മൂലകളുടെ സൂചകസംഖ്യകൾ എഴു തുക.
(b) വശങ്ങളുടെ മധ്യബിന്ദുക്കളുടെ സൂചക സംഖ്യകൾ എഴുതുക.
Answer:
(a) B(7, 1), D(1, 4)
(b) S(\(\frac{1+7}{2}\), 1) = S(4, 1)
R(7, \(\frac {5}{2}\)), Q(4, 4), P(1, \(\frac {5}{2}\))

Question 3.
വൃത്തത്തിന്റെ ഒരു വ്യാസാഗ്രം (2, 3)ആണ്. വൃത്ത കേന്ദ്രം (7, 4) ആയാൽ മറ്റേ വ്യാസാഗ്രത്തിന്റെ സൂചകസംഖ്യകൾ കണക്കാക്കുക.
Answer:
വ്യാസത്തിന്റെ അഗ്രം (x, y) ആയാൽ
\(\frac{2+x}{2}\) = 7
⇒ 2 + x = 14
⇒ x = 12
\(\frac{3+y}{2}\) = 4
ആയാൽ 3 + y = 8
⇒ y = 5
വ്യാസത്തിന്റെ അഗ്രം (12, 5)

Question 4.
AB എന്നത് x അക്ഷത്തിന് സമാന്തരമായ വ്യാസമാണ്; CD എന്നത് y അക്ഷത്തിന് സമാന്ത രമായ വ്യാസമാണ്. വൃത്തകേന്ദ്രം (4, 4), ആരം 3 ആയാൽ.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 9
(a) A യുടെയും Bയുടെയും സൂചകസംഖ്യകൾ എഴുതുക.
(b) C യുടെയും Dയുടെയും സൂചകസംഖ്യകൾ എഴുതുക.
Answer:
(a) A(1, 4), B(7, 4)
(b) C(4, 7), D(4, 1)

അംശബന്ധം
ഒരു ബിന്ദു വരയെ നിശ്ചിത അംശബന്ധത്തിൽ ഭാഗിക്കുന്ന സാഹചര്യമാണ് ഈ പാഠഭാഗം
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 10
വരയുടെ അറ്റങ്ങളാണ് A(x1, y1), B(x2, y2).
ഇടയിലെ P(x, y) എന്ന ബിന്ദു വരയെ ഭാഗിക്കുന്നു.
AP എന്നത് AB യുടെ ഒരു നിശ്ചിത ഭാഗവും PB എന്നത് ABയുടെ മിച്ച ഭാഗവുമാണ്.
Aയിൽ നിന്ന് Pയിലേയ്ക്കുള്ള വിലങ്ങനെയുള്ള അകലം വലത്തേയ്ക്ക് aയും കുത്തനെയുള്ള അകലം മുകളിലേയ്ക്ക് bയും ആണ്.
അതിനാൽ Pയുടെ സൂചകസംഖ്യകൾ (x1 + a, y1 + b) എന്നെഴുതാം.
Aയിൽ നിന്ന് Bയിലേയ്ക്കുള്ള വിലങ്ങനെയുള്ള അകലം x2 – x1 കുത്തനെയുള്ള അകലം y2 – y1
\(\frac{a}{x_2-x_1}=\frac{b}{y_2-y_1}=\frac{A P}{A B}\)
എന്നെഴുതുന്നത് ചിത്രത്തി ലുള്ള ത്രികോണങ്ങളുടെ സാദൃശ്യത്തിൽ നിന്നാണ്.
ഇതിൽ നിന്നും ആ aയും b യും കണ്ടെത്തി Pയുടെ സൂചകസംഖ്യകൾ എഴുതുന്നത് ഉദാഹരണത്തിൽ നിന്നും മനസിലാക്കുക.

ഉദാഹരണങ്ങൾ

Question 1.
A(2, 4), B(8, 7) എന്നീ ബിന്ദുക്കളെ ചേർത്ത് വരക്കുന്ന വരയെ 1 : 2 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ കണക്കാക്കുക.
Answer:
A യുടെയും Bയുടെയും സൂചകസംഖ്യകൾ നോക്കുക.
Aയിൽ നിന്ന് Bയിലേയ്ക്ക് വലത്തോട്ട് വിലങ്ങനെയും മുകളിലേയ്ക്ക് കുത്തനെയും നിങ്ങണം.
Aയിൽ നിന്ന് ഭാഗിക്കുന്ന ബിന്ദുവിലേയ്ക്കുള്ള അകലം ABയുടെ മൂന്നിൽ ഒരു ഭാഗമാണ്.
Aയിൽ നിന്ന് P(ഭാഗിക്കുന്ന ബിന്ദു)യിലേയ്ക്കുള്ള വിലങ്ങനെയുള്ള അകലം aആയും കുത്തനെയുള്ള അകലം bയുമായാൽ P(2 + a, 4 + b) ആണ്.
Aയിൽ നിന്ന് Bയിലേയ്ക്കുള്ള വിലങ്ങനെയുള്ള ദൂരം 8 – 2 = 6 ഉം കുത്തനെയുള്ള ദൂരം 7 – 4 = 3ഉം ആണ്
\(\frac{a}{6}=\frac{1}{3}\)
⇒ a = 2
\(\frac{b}{3}=\frac{1}{3}\)
⇒ b = 1
Pയുടെ സൂചകസംഖ്യകൾ P(2 + 2, 4 + 1) = P(4, 5)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 2.
A(1, 1), B(7, 4) എന്നീ ബിന്ദുക്കളെ ചേർത്ത് വരക്കുന്ന വരയെ 1 : 3 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ കണക്കാക്കുക.
Answer:
Aയുടെയും Bയുടെയും സൂചകസംഖ്യകൾ നോക്കുക. Aയിൽ നിന്ന് Bയിലേയ്ക്ക് വലത്തോട്ട് വിലങ്ങനെയും താഴെയ്ക്ക് കുത്തനെയും
നീങ്ങണം.
A യിൽ നിന്ന് ഭാഗിക്കുന്ന ബിന്ദുവിലേയ്ക്കുള്ള അകലം ABയുടെ നാലിൽ ഒരു ഭാഗമാണ്.
Aയിൽ നിന്ന് P(ഭാഗിക്കുന്ന ബിന്ദു)യിലേയ്ക്കുള്ള വിലങ്ങനെയുള്ള അകലം ആയും കുത്തനെയുള്ള അകലം bയുമായാൽ P(1 + a, 1 – b) ആണ്. -b ശ്രദ്ധിക്കുക. കുത്തനെ താഴേയ്ക്ക് ആണ് നീങ്ങുന്നത്.
Aയിൽ നിന്ന് B യിലേയ്ക്കുള്ള വിലങ്ങനെയുള്ള ദൂരം 7 – 1 = 6 ഉം കുത്തനെയുള്ള ദൂരം 1 – (-4) = 5 ഉം ആണ്.
\(\frac{a}{6}=\frac{1}{4}\)
⇒ 4a = 6
⇒ a = \(\frac {3}{2}\)
\(\frac{b}{5}=\frac{1}{4}\)
⇒ 4b = 5
⇒ b = \(\frac {5}{4}\)
Pയുടെ സൂചകസംഖ്യകൾ P(1 + \(\frac {3}{2}\), 1 – \(\frac {5}{4}\)) = P(\(\frac {5}{2}\), \(\frac {-1}{4}\))

Question 3.
A(1, 1), B(-3, -7) എന്നീ ബിന്ദുക്കളെ ചേർത്ത് വരക്കുന്ന വരയെ 2 : 3 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ കണക്കാക്കുക.
Answer:
Aയിൽ നിന്ന് B യിലേയ്ക്ക് ഉള്ള സ്ഥാനമാറ്റ ത്തിൽ ഇടത്തേയ്ക്കും താഴേയ്ക്കും നീങ്ങുന്നു ഭാഗിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ P(1 – a, 1 – b)
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 11

വരക്കണക്ക്
A(2, 5), B(6, 7) എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വര കാണുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 12
Aയിൽ നിന്ന് Bയിലെത്താൻ 6 – 2 = 4 വിലങ്ങ നെയും 7 – 5 കുത്തനെയും നീങ്ങുന്നു.
ഇവിടെ Aകയിൽ നിന്നും Bയിലേയ്ക്കുള്ള നീക്ക ത്തിൽ വിലങ്ങനെയുള്ള ദൂരത്തിന്റെ പകുതിയാണ് കുത്തനെയുള്ള ദൂരം. ഈ പ്രത്യേകത ഈ വര യിൽ മുഴുവൻ പ്രകടമായിരിക്കും.
ഈ വരയിലെ ഏത് രണ്ട് ബിന്ദുക്കളെടുത്താലും വിലങ്ങനെയുള്ള അകലത്തിന്റെ പകുതിയായി രിക്കും കുത്തനെയുള്ള ദൂരം.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 13
ഈ വരയിൽ തന്നെയുള്ള രണ്ട് ബിന്ദുക്കളാണ് (x1, y1), (x2, y2).
വിലങ്ങനെയുള്ള ദൂരം x2 – x1 ഉം കുത്തനെയുള്ള ദൂരം y2 – y1 ഉം ആണ്.
y2 – y1 = \(\frac {1}{2}\) × (x2 – x1)
അക്ഷങ്ങളൊന്നിനും സമാന്തരമല്ലാത്ത ഒരു വരയിലെ ഏതു രണ്ടു ബിന്ദുക്കളെടുത്താലും y സൂചക സംഖ്യയിലെ മാറ്റം, x സൂചകസംഖ്യയിലെ മാറ്റത്തെ ഒരു നിശ്ചിത സംഖ്യകൊണ്ട് ഗുണി ച്ചതാണ്.
ഈ ആശയം ഉപയോഗിച്ച് മൂന്ന് ബിന്ദുക്കളുടെ സൂചകസംഖ്യകൾ അറിഞ്ഞിരുന്നാൽ അവ മൂന്നും ഒരു വരയിൽ തന്നെയുള്ള ബിന്ദുക്കളാണോ എന്ന് പരിശോധിക്കാൻ കഴിയും.

ഉദാഹരണങ്ങൾ

Question 1.
(1, 8), (-2, 10), (-5, 12) എന്നീ ബിന്ദുക്കൾ ഒരു വരയിലെ ബിന്ദുക്കളാണോ എന്ന് പരിശോ ധിക്കുക.
Answer:
A(1, 8), B(2, 10)ൽ Aയിൽ നിന്ന് Bയിലേയ്ക്കുള്ള y സൂചകസംഖ്യകളുടെ മാറ്റം 10 – 8 = 2 കൂടുന്നു.
x സൂചകസംഖ്യകളുടെ മാറ്റം -2 – 1 = -3.
അതാ യത് കുറയുന്നു. മാറ്റത്തിന്റെ ഭിന്നസംഖ്യാരൂപം
\(\frac{2}{-3}=-\frac{2}{3}\)
B(2, 10), C(5, 12) എടുത്താൽ y സൂചകസംഖ്യ കളുടെ മാറ്റം 12 – 10 = 2 കൂടുന്നു x സൂചകസംഖ്യ കളുടെ മാറ്റം -5 – (-2) = -3, 3 കുറയുന്നു.
മാറ്റത്തിന്റെ ഭിന്നസംഖ്യാരൂപം
\(\frac{2}{-3}=-\frac{2}{3}\)
മൂന്നു ബിന്ദുക്കളിൽ രണ്ടെണ്ണം വീതം എടുത്താൽ ഒരേ മാറ്റമാണ് കാണുന്നത്. ബിന്ദുക്കൾ ഒരു വരയിൽ തന്നെയാണ്.

Question 2.
(1, 1), (3, 3) എന്നീ ബിന്ദുക്കളിലൂടെയുള്ള വരയും (3, 1), (5, 3) എന്നീ ബിന്ദുക്കളിലൂടെയുള്ള വരയും സമാന്തരവരകളാണെന്ന് തെളിയിക്കുക.
Answer:
(1, 1), (3, 3) എന്നീ ബിന്ദുക്കൾ പരിഗണിച്ചാൽ സൂചകസംഖ്യകളുടെ മാറ്റം 3 – 1 = 2 കൂടുന്നു,
സൂചകസംഖ്യകളുടെ മാറ്റം 3 – 1 = 2 കൂടുന്നു.
മാറ്റത്തിന്റെ ഭിന്നസംഖ്യാരൂപം \(\frac {2}{2}\) = 1
(3, 1), (5, 3) എന്നിവ പരിഗണിച്ചാൽ ) സൂചക സംഖ്യകളുടെ മാറ്റം 5 – 3 = 2 കൂടുന്നു.
x സൂചക സംഖ്യകളുടെ മാറ്റം 3 – 1 = 2 കൂടുന്നു.
മാറ്റത്തിന്റെ ഭിന്നസംഖ്യാരൂപം \(\frac {2}{2}\) = 1
രണ്ട് വരകളിലും y സൂചകസംഖ്യകളുടെ മാറ്റവും x സൂചകസംഖ്യകളുടെ മാറ്റവും ഒരേ പോലെ യാണ്. വരകൾ സമാന്തരങ്ങളാണ്.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 3.
(1, 3), (4, 5), (7, 7), (4, 5) എന്നിവ സാമാന്തരി കത്തിന്റെ മൂലകളാണെന്ന് തെളിയിക്കുക.
Answer:
A(1, 3), B(3, 5) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെയും x സൂചകസംഖ്യകളുടെയും മാറ്റം 5 – 3 = 2 കൂടുന്നു. 4 – 1 = 3 കൂടുന്നു.
മാറ്റത്തിന്റെ അംശബന്ധം \(\frac {2}{3}\)
C(7, 7), D(4, 5) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെയും x സൂചകസംഖ്യകളുടെയും 5 – 7 = -2, 1 – 7 = 3
മാറ്റത്തിന്റെ അംശബന്ധം ഭിന്നസംഖ്യയായി എഴുതിയാൽ \(\frac{-2}{-3}=\frac{2}{3}\)
AB, CD എന്നീ വരകൾ സമാന്തരവരകളാണ്.
B(4, 5), C(7, 7)യും A(1, 3), D(4, 5) ഇവ പരിഗണിച്ചാൽ y സൂചകസംഖ്യകളുടെയും x സൂചകസംഖ്യകളുടെയും മാറ്റത്തിന്റെ അംശബന്ധം തുല്യമാണ്. BC സമാന്തരം AD
ABCD സാമാന്തരീകമാണ്.

വരയുടെ ചരിവ്
സൂചകാക്ഷങ്ങളെ അടിസ്ഥാനമാക്കിയുള്ള വരകൾ വിലങ്ങനെയും കുത്തനെയും ചരിച്ചും വരക്കാം വില ങ്ങനെയുള്ള വരകൾ x അക്ഷത്തിന് സമാന്തരമായവയും കുത്തനെയുള്ള വരകൾ y അക്ഷത്തിന് സമാന്ത രമായവയും ആയിരിക്കും. ചരിഞ്ഞ വര എന്നാൽ x അക്ഷത്തിനോ y അക്ഷത്തിനോ സമാന്തരമല്ലാത്തതാണ്.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 14
(2, 8), (4, 19) എന്നീ ബിന്ദുക്കളിലൂടെ കടന്നുപോകുന്ന വര നോക്കുക.
y സൂചകസംഖ്യകളുടെ മാറ്റം 1 ഉം x സൂചകസംഖ്യകളുടെ മാറ്റം 2 ഉം ആണ്. y സൂചകസംഖ്യകളുടെ മാറ്റവും x സൂചകസംഖ്യകളുടെ മാറ്റവും തമ്മിലുള്ള ബന്ധം കണ്ടെത്താം. y സൂചകസംഖ്യകളുടെ മാറ്റത്തെ സൂചകസംഖ്യകളുടെ മാറ്റം കൊണ്ട് ഹരിച്ചാൽ കിട്ടുന്നത് ആ വരയിൽ എവിടെയും ഒരേ സംഖ്യതന്നെയായിരിക്കും. ഈ സംഖ്യയാണ് വരയുടെ ചരിവ്. ഒരു വരയിലെ രണ്ട് ബിന്ദുക്കളുടെ y സൂചകസംഖ്യകളുടെ മാറ്റം ചരിവിന്റെ x സൂചകസംഖ്യകളുടെ മാറ്റത്തിന്റെയും ഗുണനഫലമാണ്.

വരയുടെ ചരിവ് അധിസംഖ്യയോ, ന്യൂന സംഖ്യയോ, പൂജ്യമോ ആകാം. വര x അക്ഷത്തിന് സമാന്തരമായാൽ ചരിവ് പൂജ്യ മായിരിക്കും. വരയിലെ രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യ കളുടെ മാറ്റവും x സൂചകസംഖ്യകളുടെ മാറ്റവും അധിസംഖ്യ ആയാൽ അല്ലെങ്കിൽ രണ്ടും ന്യൂനസംഖ്യ ആയാൽ ചരിവ് അധിസംഖ്യയാണ്. വര വലത്തേയ്ക്ക് ചരിഞ്ഞതാണ്. വരയും x അക്ഷവും തമ്മിലുള്ള വലത്തെ കോൺ 90° യിലും കുറവായിരിക്കും.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 15
വരയിലെ രണ്ട് ബിന്ദുക്കളുടെ ) സൂചകസംഖ്യ കളുടെയും x സൂചകസംഖ്യകളുടെയും മാറ്റങ്ങ ളിൽ ഒന്ന് അധിസംഖ്യയും മറ്റേത് ന്യൂനസംഖ്യ യുമായാൽ ആ വരയുടെ ചരിവ് ന്യൂനസംഖ്യയാണ്. വര ഇടത്തേയ്ക്ക് ചരിഞ്ഞതാണ്, വരയും അക്ഷവും തമ്മിലുള്ള വലത്തെ കോൺ 90° യിലും കൂടുതലായിരിക്കും.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 16
ഒരു വരയുടെ ചരിവ് കാണാൻ വരയിലെ രണ്ട് ബിന്ദുക്കളുടെ y സൂചകസംഖ്യകളുടെ മാറ്റത്തെ x സൂചകസംഖ്യകളുടെ മാറ്റം കൊണ്ട് ഹരിച്ചാൽ മതി.

ഉദാഹരണങ്ങൾ

Question 1.
ഒരു വരയിലെ രണ്ട് ബിന്ദുക്കളാണ് (1, 1), (5. 5)
(a) ഈ വരയുടെ ചരിവ് കണക്കാക്കുക
(b) ഇതേ ചരിവുള്ള മറ്റ് വരകൾ ഉണ്ടായിരി ക്കുമോ? ഇത്തരം വരകളുടെ പ്രത്യേകത എന്ത്?
(c) ഒരു വര വലതുവശത്ത് x അക്ഷവുമായ 45° കോൺ രൂപീകരിക്കുന്നു. ഈ വരയുടെ ചരിവ്
Answer:
(a) y സൂചകസംഖ്യകളുടെ മാറ്റം -5 – 1 = -6
x സൂചകസംഖ്യകളുടെ മാറ്റം -5 – 1 = 6.
ചരിവ് = \(\frac {-6}{-6}\) = 1
(b) ഇതേ ചരിവുള്ള അനേകം വരകൾ ഉണ്ടായി രിക്കും. ഈ വരകളിലെല്ലാം രണ്ട് ബിന്ദുക്ക ളെടുത്താൽ അവയുടെ സൂചകസംഖ്യ കളുടെ മാറ്റത്തെ x സൂചകസംഖ്യകളുടെ മാറ്റം കൊണ്ട് ഹരിച്ചാൽ 1 കിട്ടും. ഈ വരകൾ എല്ലാം സമാന്തരവരകളാണ്.
(c) വലതുവശത്ത് 45° വരുന്ന വരകളിലെ രണ്ട് ബിന്ദുക്കൾ എടുത്താൽ അവയിലെ അവയ്ക്ക് ഇടയിലെ വിലങ്ങനെയുള്ള അകലവും കുത്തനെയുള്ള അകലവും തുല്യമായിരിക്കും. ചരിവ് 1 ആയിരിക്കും.

Question 2.
താഴെ കൊടുത്തിരിക്കുന്ന വരകളിൽ ഓരോ ന്നിലും രണ്ട് ബിന്ദുക്കൾ വീതം അടയാളപ്പെടു ത്തിയിരിക്കുന്നു.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 17
രണ്ട് വരകളുടെയും ചരിവ് കണക്കാക്കുക.
Answer:
(1, 0), (3, 2) എന്നീ ബിന്ദുക്കൾ പരിഗണിച്ചാൽ ഇവയുടെ y സൂചകസംഖ്യകളുടെ മാറ്റം 2 – (0) = 2,
x സൂചകസംഖ്യകളുടെ മാറ്റം 3 – (-1) = 4.
വരയുടെ ചരിവ് \(\frac{2}{4}=\frac{1}{2}\)
(2, 0), (3, 2) എന്നീ ബിന്ദുക്കൾ പരിഗണിച്ചാൽ ഇവയുടെ സൂചകസംഖ്യകളുടെ മാറ്റം 2 – 0 = 2,
x സൂചകസംഖ്യകളുടെ മാറ്റം = 3 – (2) = 1.
വരയുടെ ചരിവ് \(\frac {2}{1}\) = 2

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 3.
ഒരു വരം X അക്ഷത്തിന്റെ വലതുവശവുമായി 45° കോൺ രൂപീകരിക്കുന്നു. വര x അക്ഷ ആധാബിന്ദുവിൽ നിന്നും 4 യൂണിറ്റ് അകലെ മുറിക്കുന്നു.
(a) വര x അകത്തെ മുറിക്കുന്ന ബിന്ദുവിന്റെ സൂചകസംഖ്യകൾ ഏതെല്ലാം?
(b) ചരിവ് എത്?
(c) വരയിലെ മറ്റ് രണ്ട് ബിന്ദുക്കളുടെ സൂചക സംഖ്യകൾ എഴുതുക.
Answer:
(a) (4, 0)
(b) വര x അക്ഷത്തിന്റെ വലതുവശവുമായി 45° രൂപീകരിക്കുന്നതിനാൽ രണ്ട് ബിന്ദുക്കൾ തമ്മിലുള്ള വിലങ്ങനെയുള്ള ദൂരവും കുത്തനെയുള്ള ദൂരവും തുല്യമാണ്. ചരിവ് 1
(c) വരയിലെ ഒരു ബിന്ദു (4 + 3, 0 + 3) = (7, 3).
മറ്റൊരു ബിന്ദു (4 + 10, 0 + 10) = (14, 10)

Question 4.
A(1, 1), B(7, 3), C(10, 5), D(4, 3) ഒരു സാമന്തരി കത്തിന്റെ മൂലകളാണെന്ന് തെളിയിക്കുക.
Answer:
AB എന്ന വരയുടെ ചരിവ് \(\frac{3-1}{7-1}=\frac{2}{6}=\frac{1}{3}\)
CD എന്ന വരയുടെ ചരിവ് \(\frac{3-5}{4-10}=\frac{-2}{-6}=\frac{1}{3}\)
AB എന്ന വര CDയ്ക്ക് സമാന്തരമാണ്.
BCയുടെ ചരിവ് \(\frac{5-3}{10-7}=\frac{2}{3}\)
AD യുടെ ചരിവ് \(\frac{3-1}{4-1}=\frac{2}{3}\)
AD സമാന്തരം BC
എതിർ വശങ്ങൾ സമാന്തരങ്ങളാണ്. ABCD സാമാന്തരീകം.

വരയുടെ സമവാക്യം
വരയുടെ ചരിവ് എന്താണെന്ന് മനസിലാക്കിക്ക ഴിഞ്ഞു. ഒരു വരയ്ക്ക് ഒരു ചരിവ് മാത്രമേ ഉള്ളൂ എന്നും ആ വരയിലെ ഏത് രണ്ട് ബിന്ദുക്കളുടെയും y സൂചകസംഖ്യകളുടെ മാറ്റം x സൂചകസംഖ്യ കളുടെ മാറ്റത്തെ ഒരു നിശ്ചിത സംഖ്യ കൊണ്ട് ഗുണിച്ചതാണെന്നും അറിഞ്ഞു. ഈ നിശ്ചിത സംഖ്യയാണ് ആ വരയുടെ ചരിവ് ഒരേ ചരിവുള്ള അനേകം വരകൾ ഉണ്ട്. ഈ വരകളെല്ലാം സമാന്തര വരകളായിരിക്കും. ഒരു വരയിലെ ബിന്ദുക്കളുടെ x, y സൂചകസംഖ്യകൾ തമ്മിൽ പൊതുവായ ഒരു ബന്ധം ഉണ്ടായിരിക്കും. ഈ ബന്ധത്തിന്റെ ബീജഗണിതമാണ് വരയുടെ സമവാക്യം

(1, 1), (2, 2), (3, 3),….. ഈ ബിന്ദുക്കളെല്ലാം ഒരു വരയി ലാണ്. ഈ വരയിലെ എല്ലാ ബിന്ദുക്കളുടെയും x സൂചകസംഖ്യയും y സൂചകസംഖ്യയും തമ്മി ലുള്ള ബന്ധം എന്താണ്? y = x എന്നോ y – x = 0 എന്നോ എഴുതാം. ഈ ബന്ധമാണ് ഈ വരയുടെ സമവാക്യം. (-1, 1), (0, 0), (-5, -5) എന്നിവയെല്ലാം ഈ വരയിൽ തന്നെയുള്ള ബിന്ദുക്കളാണ് ഈ വരയുടെ ചിത്ര രൂപം താഴെ കാണുന്നതല്ലേ?
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 18
(1, -1), (-1, 1), (3, -3), (-3, 3) ഈ ബിന്ദുക്കളെല്ലാം ഒരു വരയിലാണ്. ഈ വരയിലെ ബിന്ദുക്കളുടെ സൂചകസംഖ്യകൾ തമ്മിൽ y = -x അതായാത് x + y = 0 എന്ന ബന്ധമുണ്ട്. ഇതാണ് ഈ വരയുടെ സമവാക്യം.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 19
വരയുടെ ചരിവ് ഉപയോഗിച്ച് സമവാക്യം എഴുതാം. ഒരു ബിന്ദുവിന്റെ സൂചകസംഖ്യകളും ചരിവും അറിഞ്ഞിരുന്നാൽ വരയുടെ സമവാക്യം എഴുതാം (1, 3) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്ന, ചരിവ് -2 ആയ വരയുടെ സമവാക്യം എഴുതാം

(x, y) ഈ വരയിലെ ഒരു ബിന്ദു എന്ന് കരുതുക. (1, 3), (x, y) എന്നീ ബിന്ദുക്കളുടെ y സൂചക സംഖ്യകളുടെ മാറ്റം = 2 × x സൂചകസംഖ്യകളുടെ മാറ്റം ആണല്ലോ.
സമവാക്യമായി y – 3 = -2(x – 1)
അതായത് y – 3 = -2x + 2
2x + y – 5 = 0 എന്നത് ഈ വരയുടെ സമവാക്യമാണ്.

വരയുടെ സമവാക്യം ഇപ്രകാരം എഴുതിയാൽ x ന്റെ ഗുണകൾ y യുടെ ഗുണകം കൊണ്ട് ഹരിച്ചതിന്റെ ന്യൂനമാണ് ചരിവ്.
ax + by + c = 0 എന്ന സമവാക്യം വരയുടെ സമവാക്യത്തിന്റെ പൊതുരൂപമാണ്.
ചരിവ് \(-\frac {a}{b}\)

ഉദാഹരണങ്ങൾ

Question 1.
(1, 0), (0, 1) എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയുടെ ചരിവ് എത്ര? ഈ വരയുടെ സമവാക്യം എഴുതുക.
Answer:
ചരിവ് = \(\frac{1-0}{0-1}=\frac{1}{-1}\) = -1
(x, y) ഈ വരയിലെ ഒരു ബിന്ദു എന്ന് കരുതുക.
y – 0 = -1(x – 1)
y = -x + 1
y + x – 1 = 0 ഇതാണ് ഈ വരയുടെ സമവാക്യം.

Question 2.
x + 2y – 3 എന്ന വരയുടെ ചരിവ് എത്ര? ഇതേ ചരിവുള്ള മറ്റൊരു വരയുടെ സമവാക്യം എഴുതുക. ഈ രണ്ട് വരകളുടെയും പ്രത്യേകത എന്ത്?
Answer:
ചരിവ് = \(-\frac {1}{2}\)
വരയുടെ ചരിവ് xന്റെ ഗുണത്തെയും yയുടെ ഗുണകത്തെയും മാത്രം ആശ്രയിക്കുന്നു. ഇവ മാറാതിക്കുകയോ ഇവ തമ്മിലുള്ള അംശബന്ധം മാറാതിരിക്കുകയോ ചെയ്താൽ ചരിവിന് മാറ്റം ഉണ്ടാകില്ല. x + 2y – 1 എന്നത് അതേ ചരിവുള്ള മറ്റൊരു വരയാണ്. രണ്ട് വരകളും സമാന്തര ങ്ങളാണ്.

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 3.
ചിത്രത്തിൽ കാണുന്ന ത്രികോണത്തിന്റെ C യിലൂടെ കടന്നുപോകുന്ന നടുവരയുടെ സമ വാക്യം എഴുതുക.
Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും Notes 20
Answer:
ABയുടെ മധ്യബിന്ദു M\(\left(\frac{7}{2}, \frac{3}{2}\right)\)
നടുവരയുടെ ചരിവ് \(\frac{3-\frac{3}{2}}{2-\frac{7}{2}}\) = -1
നടുവരയിലെ ഒരു ബിന്ദുവാണ് (x, y) സമവാക്യം
y – 3 = -1(x – 2)
⇒ y – 3 = -x + 2
⇒ x + y – 5 = 0

വൃത്തത്തിന്റെ സമവാക്യം
വൃത്തത്തെക്കുറിച്ച് മൂൻക്ലാസുകളിലും മുൻപാഠങ്ങളിലും ഒത്തിരി കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. വൃത്തത്തെ ജ്യാമിതീയമായി കാണുകയായിരുന്നു ഈ പാഠങ്ങളിൽ. ഇവിടെ വൃത്തത്തിന്റെ ബീജഗണിതം മനസിലാക്കുന്നു. വൃത്തം രൂപപ്പെടുന്ന സൂചകസംഖ്യകളുപയോഗിച്ച് വൃത്തത്തിന്റെ സമവാക്യം എഴുതാം.
(x, y) വൃത്തത്തിലെ ഒരു ബിന്ദുവും (a, b) കേന്ദ്രവും ആണെന്ന് കരുതുക. ഈ ബിന്ദുക്കൾ തമ്മിലുള്ള അകല മാണ് വൃത്തത്തിന്റെ ആരം.
ആരം r എന്നെടുത്താൽ r = \(\sqrt{(x-a)^2+(y-b)^2}\) എന്നെഴുതാം. ഇതാണ് വൃത്തത്തിന്റെ സമവാക്യം.

ഉദാഹരണങ്ങൾ

Question 1.
(1, 1) കേന്ദ്രവും 2 ആരവുമായ വൃത്തത്തിന്റെ സമവാക്യം എഴുതുക.
Answer:
വൃത്തത്തിലെ ഒരു ബിന്ദുവാണ് (x, y)
(x – 1)2 + (y – 1)2 = 22
⇒ x2 + 12 – 2x + y2 + 12 – 2y = 4
⇒ x2 + y2 – 2x – 2y + 2 – 4 = 0
⇒ x2 + y2 – 2x – 2y – 2 = 0

Question 2.
കേന്ദ്രം ആധാരബിന്ദുവും ആരം √2 ഉം ആയ വൃത്തത്തിന്റെ സമവാക്യം എഴുതുക.
Answer:
വൃത്തത്തിലെ ഒരു ബിന്ദുവാണ് (x, y)
(x – 0)2 + (y – 0)2 = (√2)2
⇒ x2 + y2 = 2

Question 3.
(1, 1) കേന്ദ്രവും ആരം √5 ഉം ആകുന്ന വൃത്ത ത്തിന്റെ സമവാക്യം എഴുതുക. വൃത്തം x അക്ഷത്തെ മുറിക്കുന്ന ബിന്ദുക്കളുടെ സൂചക സംഖ്യകൾ കണക്കാക്കുക.
Answer:
(x, y) വൃത്തത്തിലെ ബിന്ദുവാണ്.
(x – 1)2 + (y – 1)2 = (√5)2
⇒ x2 + 1 – 2x + y2 + 1 – 2y = 5
⇒ x2 + y2 – 2x – 2y – 3 = 0
x അകത്തെ മുറിക്കുന്ന ബിന്ദുക്കളുടെ y സൂചകസംഖ്യകൾ.
x2 + 02 – 2x – 0 – 3 = 0
⇒ x2 – 2x – 3 = 0
x ആകുന്ന സംഖ്യകൾ കണക്കാക്കാം.
x = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)
x = 3, 1.
x അക്ഷത്തെ മുറിക്കുന്ന ബിന്ദുക്കൾ (3, 0), (-1, 0)

Class 10 Maths Chapter 11 Question Answer Malayalam Medium ജ്യാമിതിയും ബീജഗണിതവും

Question 4.
x2 + y2 – 4x + 2y – 4 = 0 lang കേന്ദ്രവും ആരവും കണക്കാക്കുക.
Answer:
x2 + y2 – 4x + 2y – 4 = 0
⇒ x2 + y2 – 4x + 2y = 4
⇒ (x2 – 4x + 4) + (y2 + 2y + 1) = 4 + 5 + 2 = 11
⇒ (x – 2)2 + (x + 1)2 = 6
⇒ (x – 2)2 + (x – 1)2 = (√2)2
വൃത്തകേന്ദ്രം (2, 1) ആരം √2.

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 10 Coordinates Questions and Answers Malayalam Medium വൃത്തങ്ങളും വരകളും can save valuable time.

SSLC Maths Chapter 10 Coordinates Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 10 Malayalam Medium

Class 10 Maths Chapter 10 Kerala Syllabus Malayalam Medium

പരപ്പളവുകൾ (Textbook Page No. 216)

Question 1.
5 സെന്റിമീറ്റർ നീളവും 4 സെന്റിമീറ്റർ ഉയരവും ഉള്ള ചതുരം വരയ്ക്കുക.
(i) ഇതേ പരപ്പളവും, നീളം 6 സെന്റിമീറ്ററുമായ ചതുരം വരയ്ക്കുക.
(ii) ഇതേ പരപ്പളവുള്ള സമചതുരം വരയ്ക്കുക.
Answer:
(i) നീളം 5 സെമീ ഉം വീതി 4 സെമീ ഉള്ള ഒരു ചതുരശ്രം പരിഗണിക്കുക.
മറ്റൊരു നീളം 6 സെമീ എന്നും കരുതാം.
ആദ്യം ചതുരത്തിന്റെ, താഴത്തെ വശത്തു നിന്നും 4 സെമീ നീളം ഇടത്തേയ്ക്കും, ഇടതു വശത്തുനിന്നും 6 സെമീ നീളം താഴേയ്ക്കും നീട്ടി വരയ്ക്കാം:
ഇനി ഇടതും വലതും താഴെയുമുള്ള ബിന്ദു ക്കളിൽക്കൂടി വൃത്തം വരക്കുക. ചതുര ത്തിന്റെ ഇടതുവശം വൃത്തവുമായി കൂട്ടിമുട്ടുന്ന നീളം രേഖപ്പെടുത്തുക.
ഇനി ഇങ്ങനെ കിട്ടിയ നീളം വിലങ്ങനെ അടയാ ഉപ്പെടുത്തി, നമുക്കാവശ്യമായ ചതുരം വര യ്ക്കാം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 216 Q1
ABCD എന്നതാണ് നമ്മുക്ക് ആവശ്യമാർന്ന ചതുരം.

(ii) നീളം 5 സെമീ ഉം വീതി 4 സെമീ ഉള്ള ഒരു ചതുരശ്രം പരിഗണിക്കുക.
ആദ്യം ചതുരത്തിന്റെ ഉയരം ചേർത്ത് നീളം കൂട്ടിവരയ്ക്കുക., പുതിയ നീളം 5 + 4 = 9
ഇനി താഴത്തെ വര വ്യാസമായി ഒരു അർധ വൃത്തം താഴെ വരയ്ക്കുക, ചതുരത്തിന്റെ വലതുവശം താഴോട്ടു നീട്ടി, അർധവൃത്ത വുമായി കൂട്ടിമുട്ടിക്കുക.
ഈ വരയാണ് സമചതുരത്തിന്റെ വശം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 216 Q1.1
ABCD എന്നതാണ് നമ്മുക്ക് ആവശ്യമാർന്ന സമചതുരം.

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

Question 2.
15 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുള്ള സമചതുരം വരയ്ക്കുക.
Answer:
15 = 5 × 3
3 + 5 = 8 സെമീ നീളമുള്ള ഒരു വര വരയ്ക്കുക.
അതിൽ 5 സെമീ ഉം 3 സെമീ ഉം അടയാളപ്പെ ടുത്തുക.
8 സെമീ. നീളമുള്ള വരയെ വ്യാസമാക്കി ഒരു അർദ്ധവൃത്തം വരയ്ക്കുക.
5 സെ.മീ. 3 സെ.മീ. എന്നീ പൊതുബിന്ദുവിൽ നിന്ന് ഒരു ലംബം വരയ്ക്കുക.
ഈ ലംബം അർദ്ധവൃത്തവുമായി മുട്ടുന്ന ബിന്ദു വിനെ AB എന്ന് അടയാളപ്പെടുത്തുക.
ABCD ആണ് ആവശ്യമായ സമചതുരം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 216 Q2

Question 3.
മൂന്നു വ്യത്യസ്ത രീതിയിൽ 5 ചതുരശ്ര സെന്റി മീറ്റർ പരപ്പളവുള്ള സമചതുരം വരയ്ക്കുക (പൈഥാഗറസ് സിദ്ധാന്തം ഓർക്കുക).
Answer:
മാർഗ്ഗം 1
5 = 1 × 5
1 + 5 = 6 സെ.മീ. നീളമുള്ള ഒരു വര വരയ്ക്കുക. അതിൽ 5 സെമീ ഉം 1 സെമീ ഉം അടയാളപ്പെടു ത്തുക.
6 സെ.മീ. നീളമുള്ള വരയെ വ്യാസമാക്കി ഒരു അർദ്ധവൃത്തം വരയ്ക്കുക.
5 സെമീ 1 സെമി എന്നിവയുടെ പൊതുബിന്ദുവിൽ നിന്ന് ഒരു ലംബം വരയ്ക്കുക.
ഈ ലംബം അർദ്ധവൃത്തവുമായി മുട്ടുന്ന ബിന്ദു വിനെ AB എന്നു അടയാളപ്പെടുത്തുക.
ABCD ആണ് ആവശ്യമായ ചതുരം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 216 Q3
മാർഗ്ഗം 2
5 = 2.5 × 2
ഇവിടെയും മുകളിൽ പറഞ്ഞതുപോലെ തുടരുക
മാർഗ്ഗം 3
2 സെന്റിമീറ്ററും 1 സെന്റിമീറ്ററും ലംബ വശങ്ങളാ യുള്ള ഒരു മട്ടത്രികോണം വരയ്ക്കുക.
√5 അതിന്റെ കർണമായിരിക്കും.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 216 Q3.1
ഈ കർണത്തെ വശങ്ങളുടെ നീളമായി കണ ക്കാക്കി ഒരു ചതുരം വരയ്ക്കുക, അതാണ് ആവ ശ്യമായ ചതുരം,

വൃത്തവും ബിന്ദുവും (Textbook Page No. 222-224)

Question 1.
ചിത്രത്തിൽ വൃത്തകേന്ദ്രത്തിൽ നിന്നുള്ള ഒരു വര ഒരു ഞാണിനെ രണ്ടായി ഭാഗിക്കുന്നു.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q1
വൃത്തത്തിന്റെ ആരം എത്രയാണ്?
Answer:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q1.1
PX × PY = r2 – d2
PX = 3 സെമീ, PY = 1 സെമീ, d = 2 സെമി
⇒ 3 × 1 = r2 – 22
⇒ 3 = r2 – 4
⇒ r2 = 3 + 4 = 7
⇒ r = √7 ≅ 2.645
അതായത്, വൃത്തത്തിന്റെ ആരം = √7 ≅ 2.645

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

Question 2.
ചിത്രത്തിൽ വൃത്തകേന്ദ്രത്തിൽ നിന്നുള്ള ഒരു വര, ഒരു ഞാണുമായി കൂട്ടിമുട്ടുന്നു.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q2
ഞാണിന്റെ രണ്ടു ഭാഗങ്ങളുടെയും നീളം കണ ക്കാക്കുക.
Answer:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q2.1
OP വൃത്തത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ മുറിക്കുന്ന പോലെ നീട്ടി വരച്ചാൽ മറ്റൊരു ഞാൺ CD ലഭിക്കും.
AB യും CD യും P എന്ന ബിന്ദുവിൽ കൂട്ടിമുട്ടുന്ന രണ്ടു ഞാണുകളാണ്.
അതുകൊണ്ട്, AP × PB = CP × PD
OA = OC = 3 സെമീ,
PD = 3 – 2 = 1 സെമീ
CP = 3 + 2 = 5 സെമീ
AP × PB = 5 × 1
AP × PB = 5 സെമീ
കൂടാതെ, AP + PB = 4.5 സെമീ
രണ്ട് സംഖ്യകളുടെ ഗണനഫലം എടുക്കുമ്പോൾ 5 ഉം തുക 4.5 ഉം കിട്ടുന്ന രണ്ടു സംഖ്യകൾ 2.5 ഉം 2 ഉം ആണ്.
അതായത്, a + b = 4.5 എന്നും ab = 5 എന്നും എടുത്താൽ
x2 – (a + b)x + ab = 0 ആണ്
x2 – 4.5x + 5 = 0
അങ്ങനെയെങ്കിൽ
D = 4.52 – 4 × 1 × 5
= 20.25 – 20
= 0.25
√D = √0.25 = 0.5
x = \(\frac{-b \pm \sqrt{D}}{2 a}=\frac{4.5 \pm 0.5}{2}\)
ഇതിൽനിന്നും x = 2.5,
അല്ലെങ്കിൽ x = 2 എന്ന് കിട്ടും
അതിനാൽ, AP = 2 സെമീ, PB = 2.5 സെമീ

Question 3.
ചിത്രത്തിൽ AB വൃത്തത്തിന്റെ വ്യാസവും, P അതു നീട്ടിയതിലെ ഒരു ബിന്ദുവുമാണ്. P യിൽ നിന്നുള്ള തൊടുവര വൃത്തത്തെ Q വിൽ തൊടുന്നു.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q3
വൃത്തത്തിന്റെ ആരം എത്രയാണ്?
Answer:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q3.1
മട്ടത്രികോണം ΔOPQ പരിഗണിച്ചാൽ,
QP = 4 സെമീ, OQ = r
AP = 8 സെമീ, OP = 8 – r സെമീ
പൈഥാഗറസ് സിദ്ധാന്തം അനുസരിച്ച്,
r2 + 42 = (8 – r)2
⇒ r2 + 16 = 64 – 16r + r2
⇒ 16r = 64 – 16
⇒ 16r = 48
⇒ r = 3 സെമീ
വൃത്തത്തിന്റെ ആരം = 3 സെമീ

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

Question 4.
ചുവടെയുള്ള ചിത്രങ്ങളിൽ ആദ്യത്തേതിൽ, ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കൾ യോജിപ്പിച്ച് വര പുറത്തേക്കു നീട്ടി, അവിടെനിന്ന് വൃത്തത്തിലേക്ക് തൊടുവര വരച്ചിരിക്കുന്നു.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q4
ഇതേ വരതന്നെ അല്പം കൂടി വലത്തോട്ടു നീട്ടിയ സ്ഥാനത്തുനിന്ന് വരയ്ക്കുന്ന തൊടുവരയാണ് രണ്ടാമത്തെ ചിത്രത്തിൽ
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q4.1
ഈ തൊടുവരയുടെ നീളമെന്താണ്?
Answer:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q4.2
ചിത്രം: 1
PX × PY = PT2
PX = 4 സെമീ.
PT = 6 സെമീ.
⇒ 4 × PY = 62
⇒ PY = 9 സെമീ.
XY = PY – PX
= 9 – 4
= 5 സെമീ.
ചിത്രം: 2
RX × RY = RT2
RX = 5 സെമീ, XY = 5 സെമീ (ചിത്രം: 1)
RY = RX + XY
= 5 + 5
= 10 സെമീ
⇒ 5 × 10 = RT2
⇒ 50 = RT2
⇒ RT = √50 ≅ 7.07
അങ്ങനെയെങ്കിൽ തൊടുവരയുടെ നീളം
RT = √50 ≅ 7.07

Question 5.
ചിത്രത്തിൽ, രണ്ടു വൃത്തങ്ങൾ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയിലെ ഒരു ബിന്ദുവിൽനിന്ന് രണ്ടു വൃത്തങ്ങൾക്കും ഒരോ തൊടുവര വരച്ചിരിക്കുന്നു.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q5
ഈ തൊടുവരകൾക്ക് ഒരേ നീളമാണെന്നു തെളിയിക്കുക.
Answer:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Page 222 Q5.1
രണ്ട് വൃത്തങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്ന ബിന്ദു ക്കളെ X എന്നും Y എന്നും വിളിക്കാം.
ചിത്രത്തിൽ ആദ്യത്തെ വൃത്തത്തിന്റെ തൊടുവര PQ എന്നും രണ്ടാമത്തെ വൃത്തത്തിന്റെ തൊടു വര PT എന്നും അടയാളപ്പെടുത്താം.
(ഒരു വൃത്തത്തിന്റെ പുറത്തുള്ള ഒരു ബിന്ദു വിൽനിന്ന് വൃത്തത്തെ രണ്ടു ബിന്ദുക്കളിൽ മുറി ക്കുന്ന ഏതു വര വരച്ചാലും, ഈ ബിന്ദുവിൽനിന്ന് മുറിക്കുന്ന ബിന്ദുക്കളിലേക്കുള്ള അകലങ്ങളുടെ ഗുണനഫലം, ബിന്ദുവിൽനിന്നുള്ള തൊടുവര യുടെ നീളത്തിന്റെ വർഗമാണ്.)
അതായത് PX × PY = PT2
അങ്ങനെയെങ്കിൽ,
ചിത്രം: 1
PX × PY = PT2
ചിത്രം: 2
PX × PY = PQ2
⇒ PT2 = PX × PY = PQ2
⇒ PT2 = PQ2
⇒ PT = PQ
അതായത് തൊടുവരകൾക്ക് രണ്ടിനും ഒരേ നീളമാണ്.

10th Class Maths Notes Malayalam Medium Chapter 10 വൃത്തങ്ങളും വരകളും

Std 10 Maths Chapter 10 Notes Malayalam Medium

→ വ്യാസമല്ലാത്ത രണ്ടു ഞാണുകൾ വൃത്തത്തിനുള്ളിൽ മുറിച്ചുകടക്കുമ്പോൾ ഭാഗങ്ങളൊന്നും തുല്യമല്ല.

→ ഒരു വൃത്തത്തിലെ രണ്ടു ഞാണുകൾ വൃത്തത്തിനുള്ളിൽ മുറിച്ചു കടക്കുമ്പോൾ, ഒരു ഞാണിന്റെ ഭാഗങ്ങളുടെ ഗുണനഫലവും, മറ്റേ ഞാണിന്റെ ഭാഗങ്ങളുടെ ഗുണനഫലവും തുല്യമാണ്.

→ വ്യാസം കേന്ദ്രത്തിൽനിന്ന് ഞാണിലേക്കുള്ള ലംബമായതിനാൽ, അത് ഞാണിനെ സമഭാഗം ചെയ്യും.

→ വൃത്തത്തിലെ ഒരു വ്യാസത്തെ അതിനു ലംബമായ ഒരു ഞാൺ മുറിക്കുന്ന ഭാഗങ്ങളുടെ ഗുണനഫലം, ഞാണിന്റെ പകുതിയുടെ വർഗമാണ്.

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

→ ഒരു വൃത്തത്തിലെ രണ്ടു ഞാണുകൾ വൃത്തത്തിനുള്ളിൽ മുറിച്ചു കടക്കുമ്പോൾ, രണ്ടു ഞാണുകളുടെയും ഭാഗങ്ങൾ വശങ്ങളായ ചതുരങ്ങൾക്ക് ഒരേ പരപ്പളവാണ്.

→ ആരം ആയ വൃത്തത്തിനുള്ളിൽ, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള ഒരു ബിന്ദു P യിൽക്കൂടി കടന്നുപോകുന്ന ഏതു ഞാൺ XY എടുത്താലും
PX × PY = r2 – d2

→ വൃത്തത്തിനു പുറത്ത് ഒരു ബിന്ദുവിലൂടെ വൃത്തത്തെ രണ്ടു ബിന്ദുക്കളിൽ മുറിക്കുന്ന എല്ലാ വരകളിലും, ഈ ബിന്ദുവിൽനിന്ന് വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കളിലേക്കുള്ള അകലങ്ങളുടെ ഗുണനഫലം ഒരേ സംഖ്യയാണ്.

→ ആരം r ആയ വൃത്തത്തിനു പുറത്ത്, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള P എന്ന ബിന്ദുവിൽക്കൂടി കടന്നുപോകുന്ന ഒരു വര വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കൾ X ഉം Y യും ആണെങ്കിൽ,
PX × PY = d2 – r2

→ ആരം r ആയ വൃത്തത്തിനകത്തോ പുറത്തോ, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള P എന്ന ബിന്ദുവിൽക്കൂടി കടന്നുപോകുന്ന ഒരു വര വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കൾ X ഉം Y യും ആണങ്കിൽ
PX × PY = |r2 – d2|

വൃത്തം എന്നത് ഒരു അടിസ്ഥാന ജ്യാമിതീയ രൂപമാണ്. നമ്മുടെ ഭക്ഷണത്തിലുള്ള പ്ലേറ്റിലെ പിസ്സയിൽ നിന്നു രാത്രി ആകാശത്തിലെ ചന്ദ്രനിൽ വരെ, എല്ലായിടത്തും വൃത്തത്തിന്റെ സാന്നിധ്യം കാണാം. ഹൈസ്കൂൾ ജ്യാമിതിയിൽ വൃത്തത്തെകുറിച്ച് പഠിക്കുമ്പോൾ, വൃത്തം കേന്ദ്രം എന്ന് വിളിക്കപ്പെടുന്ന ഒരു നിശ്ചിത കേന്ദ്ര ബിന്ദുവിൽ നിന്ന് ഒരേ അകലത്തിലുള്ള ഒരു തലത്തിലെ എല്ലാ ബിന്ദുക്കളുടെയും കൂട്ടമായി നിർവചിക്കപ്പെടുന്നു. ഈ സ്ഥിരമായ ദൂരം ആരം എന്ന് വിളിക്കുന്നു. വൃത്തങ്ങൾക്ക് വ്യാസം, ചുറ്റളവ്, പരപ്പളവ് തുടങ്ങിയ വൃത്തങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പദങ്ങൾ നിങ്ങൾക്ക് ഇതിനകം പരിചിതമായിരിക്കും. അതിനാൽ ഈ അധ്യായത്തിൽ പുതിയ നിർവചനങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ, വൃത്തത്തിനുള്ളിലെ പ്രധാനപ്പെട്ട ബന്ധങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ചാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഞാണുകൾ
വൃത്തത്തിലെ ഏതു രണ്ടു വ്യാസവും, കേന്ദ്രത്തി ലൂടെ മുറിച്ചുകടക്കുന്നു.
മുറിച്ചു കിട്ടുന്ന നാലു ഭാഗങ്ങളുടെയും നീളം ആര ത്തിനു തുല്യമാണ്.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 1
വ്യാസമല്ലാത്ത രണ്ടു ഞാണുകൾ വൃത്തത്തി നുള്ളിൽ മുറിച്ചുകടക്കുമ്പോൾ ഭാഗങ്ങളൊന്നും തുല്യമല്ല.
ഒരു ഞാണിന്റെ ഭാഗങ്ങളുടെ നീളങ്ങൾ a, b എന്നും, മറ്റേ ഞാണിന്റെ ഭാഗങ്ങളുടെ നീളങ്ങൾ c, d എന്നും ഞാണുകൾക്ക് AB, CD എന്നും അവ മുറിച്ചു കടക്കുന്ന ബിന്ദുവിന് എന്നും പേരു കൊടുത്താൽ നമ്മുക്ക് അവ തമ്മിലുള്ള ബന്ധം ലഭിക്കും. അതായത്
AP × PB = CP × PD
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 2
ഒരു വൃത്തത്തിലെ രണ്ടു ഞാണുകൾ വൃത്തത്തിനുള്ളിൽ മുറിച്ചു കടക്കുമ്പോൾ, ഒരു ഞാണിന്റെ ഭാഗങ്ങളുടെ ഗുണനഫലവും, മറ്റേ ഞാണിന്റെ ഭാഗങ്ങളുടെ ഗുണനഫലവും തുല്യമാണ്.

ഉദാഹരണം:
ചിത്രത്തിൽ നിന്നും CP യുടെ നീളം കണ്ടെത്തുക?
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 3
Answer:
AP = 3 സെമീ
PB = 5 സെമീ
PD = 5 സെമീ
AP × PB = CP × PD
3 × 5 = CP × 5
15 = 5PC
PC = \(\frac {15}{3}\) = 3 സെമീ
പരസ്പരം മുറിച്ചുകടക്കുന്ന ഞാണുകളിൽ ഒന്ന് വൃത്തത്തിന്റെ വ്യാസവും, മറ്റൊന്ന് അതിന് ലംബമായ ഒരു ഞാണുമായാൽ
വ്യാസം കേന്ദ്രത്തിൽനിന്ന് ഞാണിലേക്കുള്ള ലംബമായതിനാൽ, അത് ഞാണിനെ സമഭാഗം ചെയ്യും.
വ്യാസത്തിന്റെ ഭാഗങ്ങളുടെ നീളം a, b എന്നും വ്യാസം ഞാണിനെ മുറിക്കുന്ന രണ്ടു ഭാഗങ്ങളു ടെയും നീളം c എന്നുമെടുത്താൽ മുറിച്ചുകടക്കുന്ന ഞാണുകളെക്കുറിച്ചുള്ള പൊതുതത്വമനുസരിച്ച് ab = c2 ആണ്.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 4
വൃത്തത്തിലെ ഒരു വ്യാസത്തെ അതിനു ലംബമായ ഒരു ഞാൺ മുറിക്കുന്ന ഭാഗങ്ങളുടെ ഗുണനഫലം, ഞാണിന്റെ പകുതിയുടെ വർഗമാണ്.

ഉദാഹരണം:

Question 1.
ഈ ചിത്രം നോക്കുക:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 5
വ്യാസത്തിലെ ഒരു ബിന്ദുവിൽനിന്നുള്ള ലംബം അർധവൃത്തത്തെ മുട്ടുന്നു. ഈ ലംബത്തിന്റെ നീളം എത്രയാണ്?
Answer:
വൃത്തം മുഴുവനാക്കി, ലംബം താഴോട്ടും നീട്ടി യാൽ, ഒരു ഞാണാകും. അതിന്റെ പകുതിയാണ് ലംബം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 6
അതായത്, ab = c2
3 × 2 = 6
ലംബത്തിന്റെ നീളം = √6 സെമീ

Question 2.
√5 സെന്റിമീറ്റർ നീളമുള്ള വര വരയ്ക്കുന്നതെ ങ്ങനെ? √6 സെന്റിമീറ്റർ നീളമുള്ള വര മറ്റൊരു തരത്തിൽ വരയ്ക്കാമോ?
Answer:
√5 സെന്റിമീറ്റർ നീളമുള്ള വര വരയ്ക്കുന്നതിന്,
ലംബത്തിന്റെ വർഗം = 1 × 5 = 5
ലംബത്തിന്റെ നീളം = √5 സെമീ
√6 സെ. മീ നീളമുള്ള വര വരയ്ക്കുന്നതിന്,
ലംബത്തിന്റെ വർഗം = 1 × 6 = 6
ലംബത്തിന്റെ നീളം = √6 സെമീ
ഏതു സംഖ്യയുടെയും വർഗമൂലം നീളമായ വര വരയ്ക്കാം.

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

പരപ്പളവുകൾ
ഒരു വൃത്തത്തിലെ രണ്ടു ഞാണുകൾ വൃത്തത്തിനുള്ളിൽ മുറിച്ചു കടക്കുമ്പോൾ, രണ്ടു ഞാണുകളുടെയും ഭാഗങ്ങൾ വശങ്ങളായ ചതുരങ്ങൾക്ക് ഒരേ പരപ്പളവാണ്.

ഒരു ചതുരത്തിന്റെ പരപ്പളവിന് തുല്യമായ, എന്നാൽ വ്യത്യസ്ത നീളമുള്ള ഒരു ചതുരം വരയ്ക്കുന്നതിന്
നീളം a യും വീതി b യും ഉള്ള ഒരു ചതുരം പരി ഗണിക്കുക.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 7
മറ്റൊരു നീളം ആ എന്നും കരുതാം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 8
ആദ്യം ചതുരത്തിന്റെ താഴത്തെ വശത്തെ b നീളം ഇടത്തേയ്ക്കും, ഇടതുവശത്തെ c നീളം താഴേ യ്ക്കും നീട്ടി വരയ്ക്കാം:
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 9
ഇനി ഇടതും വലതും താഴെയുമുള്ള ബിന്ദുക്ക ളിൽക്കൂടി വൃത്തം വരച്ച്, ചതുരത്തിന്റെ ഇടതു വശം നീട്ടി അതിൽ മുട്ടിച്ചാൽ മതി.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 10
ഇനി ഇങ്ങനെ കിട്ടിയ നീളം വിലങ്ങനെ അടയാള പ്പെടുത്തി, നമുക്കാവശ്യമായ ചതുരം വരയ്ക്കാം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 11
ഇങ്ങനെ വരയ്ക്കാൻ, ആദ്യത്തെ ചതുര ത്തിന്റെ വശങ്ങളുടെ നീളം അറിയണമെന്നില്ല.
ഒരു വശം എത്ര കൂട്ടണമെന്നോ കുറയ്ക്കണമെന്നോ മാത്രം അറിഞ്ഞാൽ മതി.

ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ള സമചതുരം വരയ്ക്കാൻ
നീളം a യും ഉയരം b യുമായ ഒരു ചതുരം പരിഗണിക്കുക.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 12
ആദ്യം ചതുരത്തിന്റെ ഉയരം ചേർത്ത് നീളം കൂട്ടിവരയ്ക്കുക. പുതിയ നീളം a + b യും
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 13
ഇനി താഴത്തെ വര വ്യാസമായി ഒരു അർധവൃത്തം താഴെ വരയ്ക്കുക, ചതുരത്തിന്റെ വലതുവശം താഴോട്ടു നീട്ടി, അർധവൃത്തവുമായി കൂട്ടിമുട്ടി ക്കുക.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 14
ഈ വരയാണ് സമചതുരത്തിന്റെ വശം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 15
നിശ്ചിത പരപ്പളവുള്ള സമചതുരം വര യ്ക്കാനും ഈ മാർഗം ഉപയോഗിക്കാം.

√ab നീളമുള്ള ഒരു വര വരയ്ക്കുന്നതിന്
ആദ്യം, നീളം a ആയൊരു വര വരയ്ക്കുക.
അതിന്റെ ഏതേങ്കിലും ഒരു അറ്റത്തിൽ നിന്ന് b നീളമുള്ള മറ്റൊരു വര വരയ്ക്കുക.
ആ രണ്ടു വരകളും കൂടിച്ചേരുന്ന പൊതു ബിന്ദുവിൽ നിന്ന് അർദ്ധവൃത്തത്തിലേക്ക് ഒരു ലംബ വരയ്ക്കുക.
ആ ലംബത്തിന്റെ നീളം √ab ആയിരിക്കും.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 16

വൃത്തവും ബിന്ദുവും
വൃത്തത്തിനകത്ത് ഒരു ബിന്ദുവിൽക്കൂടി കടന്നു പോകുന്ന കുറേ ഞാണുകൾ വരയ്ക്കാൻ സാധിക്കും.
ഈ ബിന്ദു ഞാണുകളെ എല്ലാം രണ്ടു ഭാഗങ്ങളാക്കുന്നു. ഈ ഭാഗങ്ങളുടെയെല്ലാം ഗുണനഫലം ഒരേ സംഖ്യയാണ്.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 17
ഈ ബിന്ദുവിലൂടെയുള്ള ഒരു വ്യാസം വരച്ചാൽ, അതുമൊരു ഞാൺ ആണ്. ബിന്ദുവിലൂടെ വരയ്ക്കുന്ന ഏതു ഞാണിന്റെയും ഭാഗങ്ങളുടെ ഗുണനഫലം ഒരേ സംഖ്യയാണ്.
അതിനാൽ, വൃത്തത്തിന്റെ ആരം r എന്നും, വൃത്തകേന്ദ്രത്തിൽനിന്ന് ബിന്ദുവിലേക്കുള്ള അകലം d എന്നും എടുത്താൽ, വ്യാസത്തിന്റെ ഭാഗങ്ങളുടെ നീളം r + d എന്നും r – d എന്നും അടയാളപ്പെടുത്താം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 18
അപ്പോൾ ഭാഗങ്ങളുടെ ഗുണനഫലം,
(r + d)(r – d) = r2 – d2
അങ്ങനെയെങ്കിൽ ഇത്തരം എല്ലാ ഞാണുകളുടെയും ഭാഗങ്ങളുടെ ഗുണനഫലം,
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 19
ആരം r ആയ വൃത്തത്തിനുള്ളിൽ, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള ഒരു ബിന്ദു P യിൽക്കൂടി കടന്നുപോകുന്ന ഏതു ഞാൺ XY എടുത്താലും
PX × PY = r2 – d2

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

r2 – d2 എന്നത്, P യിലൂടെയുള്ള വ്യാസത്തിന് ലംബമായി വരയ്ക്കുന്ന ഞാണിന്റെ പകുതിയുടെ വർഗമാണ്.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 20
വൃത്തത്തിനു പുറത്ത്, P എന്ന് ബിന്ദുവെടുത്ത്, വൃത്തം മുറിക്കുന്ന വരകൾ വരച്ചാൽ
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 21
വൃത്തത്തിനു പുറത്ത് ഒരു ബിന്ദുവിലൂടെ വൃത്തത്തെ രണ്ടു ബിന്ദുക്കളിൽ മുറിക്കുന്ന എല്ലാ വരകളിലും, ഈ ബിന്ദുവിൽനിന്ന് വൃത്ത മുറിക്കുന്ന ബിന്ദുക്കളിലേക്കുള്ള അകലങ്ങളുടെ ഗുണനഫലം ഒരേ സംഖ്യയാണ്.
PA × PB = PC × PD
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 22
പുറത്ത് ഒരു ബിന്ദുവിലൂടെ വൃത്തത്തെ രണ്ടു ബിന്ദുക്കളിൽ മുറിക്കുന്ന വരകളിൽ ഒന്ന് കേന്ദ്രത്തിലൂടെ കടന്നുപോയാൽ.
വൃത്തത്തിന്റെ ആരം r എന്നും, കേന്ദ്രത്തിൽനിന്ന് ബിന്ദുവിലേക്കുള്ള ദൂരം d എന്നും എടുക്കാം.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 23
പുറത്തെ ബിന്ദുവിൽനിന്ന് വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കളിലേക്കുള്ള അകലങ്ങൾ d – r ഉം d + r ഉം ആണ്. അവയുടെ ഗുണനഫലം, (d + r)(d – r) = d2 – r2

ഒരു ബിന്ദുവിലൂടെ വരയ്ക്കുന്ന ഏതു വര എടുത്താലും, വര വൃത്തത്തെ മുറിക്കുന്ന ബിന്ദുവിലേക്കുള്ള അകലങ്ങളുടെ ഗുണനഫലം d2 – r2 ആയിരിക്കും
PX × PY = d2 – r2
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 24
ആരം r ആയ വൃത്തത്തിനു പുറത്ത്, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള P എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്ന ഒരു വര വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കൾ X ഉം Y യും ആണെങ്കിൽ,
PX × PY = d2 – r2

P യിൽ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവര വരച്ച്, അത് വൃത്തത്തെ തൊടുന്ന ബിന്ദു T എന്ന് അടയാളപ്പെടുത്തുക. P യും T യും വൃത്ത ത്തിന്റെ കേന്ദ്രവുമായി യോജിപ്പിച്ചാൽ ഒരു മട്ട ത്രികോണം കിട്ടും;
അതായത്, d2 – r2 = PT2
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 25

അങ്ങനെയെങ്കിൽ
ഒരു വൃത്തത്തിന്റെ പുറത്തുള്ള ഒരു ബിന്ദു വിൽനിന്ന് വൃത്തത്തെ രണ്ടു ബിന്ദുക്കളിൽ മുറി ക്കുന്ന ഏതു വര വരച്ചാലും, ഈ ബിന്ദുവിൽനിന്ന് മുറിക്കുന്ന ബിന്ദുക്കളിലേക്കുള്ള അകലങ്ങളുടെ ഗുണനഫലം, ബിന്ദുവിൽനിന്നുള്ള തൊടുവര യുടെ നീളത്തിന്റെ വർഗമാണ്.
Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും Notes 26
അതായത്, PX × PY = PT2
ബിന്ദു വൃത്തത്തിന് അകത്തായാലും പുറത്തായാലും r2, d2 ഇവയിൽ വലുതിൽ നിന്ന് ചെറുത് കുറയ്ക്കുകയാണ് ചെയ്യുന്നത്; അതായത്, രണ്ടിലും എടുക്കുന്നത് r2 – d2 ന്റെ കേവല മൂല്യമാണ്.

Class 10 Maths Chapter 10 Question Answer Malayalam Medium വൃത്തങ്ങളും വരകളും സമവാക്യങ്ങളും

ആരം r ആയ വൃത്തത്തിനകത്തോ പുറത്തോ, വൃത്തകേന്ദ്രത്തിൽ നിന്ന് d അകലെയുള്ള P എന്ന ബിന്ദുവിൽക്കൂടി കടന്നുപോകുന്ന ഒരു വര വൃത്തത്തെ മുറിക്കുന്ന ബിന്ദുക്കൾ X ഉം Y യും ആണങ്കിൽ,
PX × PY = |r2 – d2|

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 9 Coordinates Questions and Answers Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും can save valuable time.

SSLC Maths Chapter 9 Coordinates Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 9 Malayalam Medium

Class 10 Maths Chapter 9 Kerala Syllabus Malayalam Medium

ഗുണനക്രിയകൾ (Textbook Page No. 190)

ചുവടെയുള്ള ഓരോ കൂട്ടത്തിലെയും ഗുണനങ്ങൾ മനക്കണക്കായി ചെയ്യുക. ഓരോ കൂട്ടത്തിൽ നിന്നും കിട്ടുന്ന പൊതുതത്വം ബീജഗണിത സമവാക്യമായി എഴുതുക.

Question 1.
(i) 43 × 47
(ii) 63 × 67
(iii) 103 × 107
Ans:
(i) 43 × 47
= (40 + 3)(40 + 7)
= (40 × 40) + (40 × 7) + (3 × 40) + (3 × 7)
= 1600 + 40(7 + 3) + 21
= 1600 + 400 + 21
= 2021

(ii) 63 × 67
= (60 + 3)(60 + 7)
= (60 × 60) + (60 × 7) + (3 × 60) + (3 × 7)
= 3600 + 60(7 + 3) + 21
= 3600 + 600 + 21
= 4221

(iii) 103 × 107
= (100 + 3)(100 + 7)
= (100 × 100) + (100 × 7) + (3 × 100) + (3 × 7)
= 10000 + 100(7 + 3) + 21
= 10000 + 1000 + 21
= 11021
x ഏതു എണ്ണൽ സംഖ്യ ആയാലും,
(x + 3)(x + 7) = x2 + (3 + 7)x + 21 = x2 + 10x + 21

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Question 2.
(i) 51 × 52
(ii) 81 × 82
(iii) 301 × 302
Answer:
(i) 51 × 52
= (50 + 1)(50 + 2)
= (50 × 50) + (50 × 2) + (1 × 50) + (1 × 2)
= 2500 + 50(1 + 2) + 2
= 2500 + 150 + 2
= 2652

(ii) 81 × 82
= (80 + 1)(80 + 2)
= (80 × 80) + (80 × 2) + (1 × 80) + (1 × 2)
= 6400 + 80(1 + 2) + 2
= 6400 + 240 + 2
= 6642

(iii) 301 × 302
= (300 + 1)(300 + 2)
= (300 × 300) + (300 × 2) + (1 × 300) + (1 × 2)
= 90000 + 300(1 + 2) + 2
= 90000 + 900 + 2
= 90902
x ഏതു എണ്ണൽ സംഖ്യ ആയാലും,
(x + 1)(x + 2) = x2 + (1 + 2)x + 2 = x2 + 3x + 2

ബഹുപദഗുണനം (Textbook Page No. 193)

Question 1.
ചുവടെയുള്ള ഗുണനഫലങ്ങൾ കണക്കാക്കുക.
(i) (x + 2)(x + 5)
(ii) (x + 2)(x – 5)
(iii) (x – 2)(x + 5)
(iv) (x – 2)(x – 5)
Answer:
(i) (x + 2)(x + 5)
= x2 + (2 + 5) × x + 2 × 5
= x2 + 7x + 10

(ii) (x + 2)(x – 5)
= (x + 2)(x + (-5))
= x2 + (2 + (-5)) × x + 2(-5)
= x2 – 3x – 10

(iii) (x – 2)(x + 5)
= (x + (-2))(x + 5)
= x2 + ((-2) + 5) × x + (-2) × 5
= x2 + 3x – 10

(iv) (x – 2)(x – 5)
= (x + (-2))(x + (-5))
= x2 + ((-2) + (-5)) × x + (-2)(-5)
= x2 – 7x + 10

ബഹുപദഘടകങ്ങൾ (Textbook Page No. 195)

Question 1.
ചുവടെയുള്ള രണ്ടാംകൃതി ബഹുപദങ്ങളെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതിനോക്കു:
(i) x2 + x – 6
(ii) x2 – x – 6
(iii) x2 + 7x + 6
(iv) x2 – 7x + 6
Answer:
(i) x2 + x – 6 = (x + a)(x + b) എന്നെടുത്താൽ
x2 + (a + b)x + ab = (x + a)(x + b)
⇒ x2 + x – 6 = x2 + (a + b)x + ab
⇒ a + b = 1, ab = -6
അതായത് തുക 1 ഉം ഗുണനഫലം -6 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
അപ്പോൾ സംഖ്യകൾ -2 ഉം 3 ഉം ആണ്.
അതിനാൽ x2 + x – 6 = (x + (-2)) (x + 3)
⇒ x2 + x – 6 = (x – 2)(x + 3)

(ii) x2 – x – 6 = (x + a)(x + b)
എന്നെടുത്താൽ x2 + (a + b)x + ab = (x + a)(x + b)
⇒ x2 – x – 6 = x2 + (a + b)x + ab
⇒ a + b = -1, ab = -6
അതായത് തുക -1 ഉം ഗുണനഫലം -6 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
അപ്പോൾ സംഖ്യകൾ 2 ഉം -3 ഉം ആണ്.
അതിനാൽ x2 – x – 6 = (x + 2)(x + (-3))
⇒ x2 – x – 6 = (x + 2)(x – 3)

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

(iii) x2 + 7x + 6 = (x + a)(x + b) എന്നെടുത്താൽ
x2 + (a + b)x + ab = (x + a)(x + b)
⇒ x2 + 7x + 6 = x2 + (a + b)x + ab
⇒ a + b = 7, ab = 6
അതായത് തുക 7 ഉം ഗുണനഫലം 6 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
അപ്പോൾ സംഖ്യകൾ 1 ഉം 6 ഉം ആണ്.
അതിനാൽ x2 + 7x + 6 = (x + 1)(x + 6)

(iv) x2 – 7x + 6 = (x + a) (x + b)
എന്നെടുത്താൽ x2 + (a + b)x + ab = (x + a)(x + b)
⇒ x2 – 7x + 6 = x2 + (a + b)x + ab
⇒ a + b = -7, ab = 6
അതായത് തുക -7 ഉം ഗുണനഫലം 6 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
അപ്പോൾ സംഖ്യകൾ -1 ഉം -6 ഉം ആണ്.
അതിനാൽ x2 – 7x + 6 = (x + (-1))(x + (-6))
⇒ x2 – 7x + 6 = (x – 1)(x – 6)

ബഹുപദഘടകങ്ങൾ (Textbook Page No. 197)

Question 1.
ചുവടെയുള്ള ബഹുപദങ്ങളെ രണ്ടു ഒന്നാം കൃതി ഘടകങ്ങളുടെ ഗുണനഫലമായി എഴുതുക.
(i) x2 + 30x + 221
(ii) x2 + 4x – 221
(iii) x2 + x – 156
Answer:
(i) x2 + 30x + 221 = (x + a)(x + b)
എന്നെടുത്താൽ x2 + (a + b)x + ab = (x + a)(x + b)
⇒ x2 + 30x + 221 = x2 + (a + b)x + ab
⇒ a + b = 30, ab = 221
അതായത് തുക 30 ഉം ഗുണനഫലം 221 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 302 – 4 × 221
⇒ (a – b)2 = 900 – 884 = 16
⇒ a – b = ±4
a – b = 4, എന്നെടുത്താൽ
a + b = 30, a – b = 4
⇒ a = \(\frac {1}{2}\) × (30 + 4) = \(\frac {1}{2}\) × 34 = 17
⇒ b = \(\frac {1}{2}\) × (30 – 4) = \(\frac {1}{2}\) × 26 = 13
a – b = -4, എന്നെടുത്താൽ
a + b = 30, a – b = -4
⇒ a = \(\frac {1}{2}\) × (30 + (-4)) = \(\frac {1}{2}\) × 26 = 13
⇒ b = \(\frac {1}{2}\) × (30 – (-4)) = \(\frac {1}{2}\) × 34 = 17
ഇവ ഉപയോഗിച്ച്, x2 + 30x + 221 = (x + 13)(x + 17)

(ii) x2 + 4x – 221 = (x + a)(x + b)
എന്നെടുത്താൽ x2 + (a + b)x + ab = (x + a)(x + b)
⇒ x2 + 4x – 221 = x2 + (a + b)x + ab
⇒ a + b = 4, ab = -221
അതായത് തുക 4 ഉം ഗുണനഫലം -221 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 42 – 4 × (-221)
⇒ (a – b)2 = 16 + 884 = 900
⇒ a – b = ±30
a – b = 30 എന്നെടുത്താൽ
a + b = 4, a – b = 30
⇒ a = \(\frac {1}{2}\) × (4 + 30) = \(\frac {1}{2}\) × 34 = 17
⇒ b = \(\frac {1}{2}\) × (4 – 30) = \(\frac {1}{2}\) × (-26) = -13
a – b = -30, എന്നെടുത്താൽ
a + b = 4, a – b = -30
⇒ a = \(\frac {1}{2}\) × (4 + (-30)) = \(\frac {1}{2}\) × (-26) = -13
⇒ b = \(\frac {1}{2}\) × (4-(-30)) = \(\frac {1}{2}\) × 34 = 17
ഇവ ഉപയോഗിച്ച്, x2 + 4x – 221 = (x + (-13))(x + 17)
⇒ x2 + 4x – 221 = (x – 13)(x + 17)

(iii) x2 + x – 156 = (x + a)(x + b)
എന്നെടുത്താൽ x2 + (a + b)x + ab = (x + a)(x + b)
⇒ x2+ x – 156 = x2 + (a + b)x + ab
⇒ a + b = 1, ab = -156
അതായത് തുക 1 ഉം ഗുണനഫലം -156 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 12 – 4 × (-156)
⇒ (a – b)2 = 1 + 624 = 625
⇒ a – b = ±25
a – b = -25, എന്നെടുത്താൽ
a + b = 1, a – b = -25
⇒ a = \(\frac {1}{2}\) × (1 + 25) = \(\frac {1}{2}\) × 26 = 13
⇒ b = \(\frac {1}{2}\) × (1 – 25) = \(\frac {1}{2}\) × (-24) = -12
a – b = -25 എന്നെടുത്താൽ
a + b = 1, a – b = -25
⇒ a = \(\frac {1}{2}\) × (1 + (-25)) = \(\frac {1}{2}\) × (-24) = -12
⇒ b = \(\frac {1}{2}\) × (1 – (-25) = \(\frac {1}{2}\) × 26 = 13
ഇവ ഉപയോഗിച്ച്, x2 + x – 156 = (x + 13)(x + (-12))
⇒ x2 + x – 156 = (x + 13)(x – 12)

ഘടകങ്ങളും പരിഹാരങ്ങളും (Textbook Page No. 202)

Question 1.
ഒരു ചതുരത്തിന്റെ ഒരു വശം മറ്റൊരു വശത്തേക്കാൾ 2 മീറ്റർ കൂടുതലാണ്. അതിന്റെ പരപ്പളവ് 48 ചതുരശ്രമീറ്ററും. ഈ ചതുരത്തിന്റെ വശങ്ങളുടെ നീളം കണക്കാക്കുക.
Answer:
ചതുരത്തിന്റെ ചെറിയ വശത്തിന്റെ നീളം x മീറ്റർ എന്നെടുത്താൽ വലിയ വശത്തിന്റെ നീളം x + 2 മീറ്റർ
പരപ്പളവ് = x(x + 2) = 48
⇒ x2 + 2x = 48
⇒ x2 + 2x – 48 = 0
⇒ x2 + 2x – 48 = (x + a)(x + b) = x2 + (a + b)x + ab
⇒ a + b = 2, ab = -48
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 22 – 4 × (-48)
⇒ (a – b)2 = 4 + 192 = 196
⇒ a – b = ±14
a – b = 14 എന്നെടുത്താൽ,
a + b = 2, a – b = 14
⇒ a = \(\frac {1}{2}\) × (2 + 14) = \(\frac {1}{2}\) × 16 = 8
⇒ b = \(\frac {1}{2}\) × (2 – 14) = \(\frac {1}{2}\) × (-12) = -6
a – b = -14 എന്നെടുത്താൽ,
a + b = 2, a – b = -14
⇒ a = \(\frac {1}{2}\) × (2 + (-14) = \(\frac {1}{2}\) × (-12) = -6
⇒ b = \(\frac {1}{2}\) × (2 – (-14) = \(\frac {1}{2}\) × 16 = 8
ഇവ ഉപയോഗിച്ച്,
x2 + 2x – 48 = (x + 8)(x + (-6))
⇒ x2 + 2x – 48 = (x + 8)(x – 6)
x2 + 2x – 48 = 0
⇒ (x + 8)(x – 6) = 0
⇒ x = -8 or x = 6
ഒരു ചതുരത്തിന്റെ വശത്തിന്റെ നീളമായ തിനാൽ ന്യൂനസംഖ്യ അല്ല.
അതിനാൽ ചെറിയ വശത്തിന്റെ നീളം 6 മീറ്റർ.
വലിയവശത്തിന്റെ നീളം 6 + 2 = 8 മീറ്റർ.

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Question 2.
ഒരു മട്ടത്രികോണത്തിലെ ഒരു വശത്തിന്റെ രണ്ടു മടങ്ങിൽ നിന്ന് ഒരു സെന്റിമീറ്റർ കുറച്ചതാണ് അതിനു ലംബമായ വശം; രണ്ടു മടങ്ങിനോട് ഒരു സെന്റിമീറ്റർ കൂട്ടിയതാണ് കർണ്ണം. വശങ്ങളുടെ നീളം എന്തൊക്കെയാണ്?
Answer:
ചതുരത്തിന്റെ ഒരു വശം x എന്നെടുത്താൽ
ലംബമായ വശം = 2x – 1
കർണ്ണം = 2x + 1
പൈതഗോറസ് സിദ്ധാന്തം
അനുസരിച്ച്,കർണ്ണത്തിന്റെ വർഗ്ഗം, മറ്റ് രണ്ടു
വശങ്ങളുടെ വർഗ്ഗങ്ങളുടെ തുകയ്ക്ക് തുല്യമായിരിക്കും.
(2x + 1)2 = x2 + (2x – 1)2
⇒ 4x2 + 4x + 1 = x2 + 4x2 – 4x + 1
⇒ x2 – 8x = 0
⇒ x(x – 8) = 0
⇒ x = 0 അല്ലെങ്കിൽ x = 8
x ഒരു ചതുരത്തിന്റെ വശത്തിന്റെ നീളമായതിനാൽ x = 0 അല്ല.
അതിനാൽ വശത്തിന്റെ നീളം 8 മീറ്റർ ലംബമായ വശം = 2 × 8 – 1 = 15 മീറ്റർ
കർണ്ണം = 2 × 8 + 1 = 17 മീറ്റർ

Question 3.
1 മുതലുള്ള തുടർച്ചയായ എണ്ണൽ സംഖ്യകൾ എത്ര വരെ കൂട്ടിയാലാണ് 300 കിട്ടുക?
Answer:
1 മുതലുള്ള തുടർച്ചായ n എണ്ണൽ സംഖ്യകൾ കൂട്ടി യാലാണ് 300 കിട്ടുക എന്നെടുത്താൽ,
1 മുതലുള്ള തുടർച്ചയായ n എണ്ണൽ സംഖ്യകളുടെ
തുക = \(\frac{n(n+1)}{2}\)
⇒ \(\frac{n(n+1)}{2}\) = 300
⇒ \(\frac{n^2+n}{2}\) = 300
⇒ n2 + n = 600
⇒ n2 + n – 600 = 0
n2 + n – 600 = (n + a)(n + b) = n2 + (a + b)n + ab
⇒ a + b = 1, ab = -600
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 12 – 4 × (-600)
⇒ (a – b)2 = 1 + 2400 = 2401
⇒ a – b = ±49
a – b = 49 എന്നെടുത്താൽ,
a + b = 1, a – b = 49
⇒ a = \(\frac {1}{2}\) × (1 + 49) = \(\frac {1}{2}\) × 50 = 25
⇒ b = \(\frac {1}{2}\) × (1 – 49) = \(\frac {1}{2}\) × (-48) = -24
a – b = -49 എന്നെടുത്താൽ,
a + b = 1, a – b = -49
⇒ a = \(\frac {1}{2}\) × (1 – 49) = \(\frac {1}{2}\) × (-48) = -24
⇒ b = \(\frac {1}{2}\) × (1 – (-49)) = \(\frac {1}{2}\) × (1 + 49) = 25
ഇവ ഉപയോഗിച്ച്,
n2 + n – 600 = (n + 25)(n – 24)
n2 + n – 600 = 0
⇒ (n + 25)(n – 24) = 0
⇒ n = 25 അല്ലെങ്കിൽ n = 24
n എന്നത് സംഖ്യകളുടെ എണ്ണം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ n = 24
1 മുതലുള്ള തുടർച്ചയായ 24 വരെ എണ്ണൽ സംഖ്യ കൾ കൂട്ടിയാലാണ് 300 കിട്ടുക.

Question 4.
x2 – 2x – 1 എന്ന ബഹു പദത്തിന്റെ ചിത്രം, x അകത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ ഏതൊക്കെ യാണ്?
Answer:
x2 – 2x – 1 എന്ന ബഹു പദത്തിന്റെ ചിത്രം, x അക്ഷത്തെ മുറിച്ചുകടക്കണമെങ്കിൽ x2 – 2x – 1 = 0 ആയിരിക്കും.
x2 – 2x – 1 = (x + a)(x + b) = x2 + (a + b)x + ab
⇒ a + b = -2, ab=-1
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = (-2)2 – 4 × (-1)
⇒ (a – b)2 = 4 + 4 = 8
⇒ a – b = ±√8 = ±2√2
a – b = 2√2 എന്നെടുത്താൽ,
a + b = -2, a – b = 2√2
a = \(\frac {1}{2}\)(-2 + 2√2)
= \(\frac {1}{2}\) × 2(-1 + √2)
= √2 – 1
b = \(\frac {1}{2}\)(-2 – 2√2)
= \(\frac {1}{2}\) × 2(-1 – √2)
= -1 – √2
ഇവ ഉപയോഗിച്ച്,
x2 – 2x – 1 = (x + √2 – 1)(x + (-1 – √2))
x2 – 2x – 1 = 0
⇒ (x + √2 – 1)(x + (-1 – √2)) = 0
⇒ x = 1 – √2 അല്ലെങ്കിൽ x = 1 + √2
x2 – 2x – 1 എന്ന ബഹുപദത്തിന്റെ ചിത്രം, x-അക്ഷത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ (1 – √2, 0), (1 + √2, 0)

പൊതുപരിഹാരം (Textbook Page No. 206)

Question 1.
ചുവടെ കൊടുത്തിരിക്കുന്ന ബഹുപദങ്ങളുടെ ചിത്രങ്ങൾ x-അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുക്കൾ കണക്കാക്കുക.
(i) 2x2 – 7x – 1
(ii) 2x2 + 7x – 1
(iii) 9x2 + 12x + 4
Answer:
(i) 2x2 – 7x – 1 = 0
a = 2, b = -7, c = -1
അതിനാൽ,
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q1
x-അക്ഷത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ:
(\(\frac{7+\sqrt{57}}{4}\), 0) & (\(\frac{7-\sqrt{57}}{4}\), 0)

(ii) 2x2 + 7x – 1 = 0
a = 2, b = 7, c = -1
അതിനാൽ,
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q1.1
x-അകത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ
(\(\frac{-7+\sqrt{57}}{4}\), 0) & (\(\frac{-7-\sqrt{57}}{4}\), 0)

(iii) 9x2 + 12x + 4 = 0
a = 9, b = 12, c = 4
അതിനാൽ,
x = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q1.2
x-അക്ഷത്തെ മുറിച്ചുകടക്കുന്ന ബിന്ദു: (-3, 0)

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Question 2.
ഒരു ചതുരത്തിന്റെ ചുറ്റളവ് 42 മീറ്ററും, അതിന്റെ വികർണ്ണം 15 മീറ്ററുമാണ്. അതിന്റെ വശങ്ങളുടെ നീളം എന്താണ്?
Answer:
ചതുരത്തിന്റെ നീളം x എന്നെടുത്താൽ
ചുറ്റളവ് = 42 മീറ്റർ
⇒ 2(നീളം + വീതി) = 42
⇒ നീളം + വീതി = 21
⇒ x + വീതി = 21
⇒ വീതി = 21 – x
വികർണ്ണം = 15 മീറ്റർ
x2 + (21 – x)2 = 152
⇒ x2 + 212 – 42x + x2 = 152
⇒ 2x2 – 42x + 441 = 225
⇒ 2x2 – 42x + 216 = 0
a = 2, b = -42, c = 216
അതിനാൽ,
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q2
ചതുരത്തിന്റെ നീളം 12 എന്നെടുത്താൽ,
വീതി = 21 – 12 = 9 മീറ്റർ
ചതുരത്തിന്റെ നീളം 9 എന്നെടുത്താൽ,
വീതി = 21 – 9 = 12 മീറ്റർ

Question 3.
ചതുരാകൃതിയായ ഒരു കടലാസിൽ നിന്ന് ചുവടെ കാണിച്ചിരിക്കുന്നതുപോലെ രണ്ടു സമചതുരങ്ങൾ മുറിച്ചു മാറ്റുന്നു.
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q3
മിച്ചമുള്ള ഭാഗത്തിന്റെ പരപ്പളവ് 27 ചതുരശ്ര സെന്റിമീറ്ററാണ്. ചതുരത്തിന്റെ മറ്റു വശത്തിന്റെ നീളം എത്രയാണ്?
Answer:
മുറിച്ചു മാറ്റിയ സമചതുരത്തിന്റെ വശം x എന്നെടു ത്താൽ,
മിച്ചമുള്ള ചതുരത്തിന്റെ നീളം = 15 – 2x
വീതി = x
മിച്ചമുള്ള ഭാഗത്തിന്റെ പരപ്പളവ് = 27 ചതുരശ്രമീറ്റർ
⇒ x(15 – 2x) = 27
⇒ 15x – 2x2 = 27
⇒ 2x2 – 15x + 27 = 0
a = 2, b = -15, c = 27
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q3.1
ചതുരത്തിന്റെ മറ്റേ വശത്തിന്റെ നീളം = 4.5 മീറ്റർ അല്ലെങ്കിൽ 3 മീറ്റർ.

Question 4.
1, 5, 9,…. എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ എത്ര പദങ്ങൾ കൂട്ടിയാലാണ് 91 കിട്ടുക?
Answer:
സമാന്തരശ്രേണിയുടെ ആദ്യത്തെ ആ n പദങ്ങൾ കൂട്ടി യാലാണ് 91 കിട്ടുക എന്നെടുത്താൽ,
മണിയുടെ n-ാം പദം = dn + (f – d)
= 4n + (1 – 4)
= 4n – 3
ആദ്യത്തെ n പദങ്ങളുടെ തുക = \(\frac {n}{2}\)(4n – 3 + 1)
= \(\frac {n}{2}\)(4n – 2)
= \(\frac {n}{2}\) × 2(2n – 1)
= n(2n – 1)
= 2n2 – n
അതിനാൽ,
2n2 – n = 91
2n2 – n – 91 = 0
a = 2, b = -1, c = -91
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q4
n എന്നത് പദങ്ങളുടെ എണ്ണം ആയതിനാൽ ഒരു എണ്ണൽ സംഖ്യ ആയിരിക്കും.
അതിനാൽ n = 7
സമാന്തരശ്രേണിയുടെ ആദ്യത്തെ 7 പദങ്ങൾ കൂട്ടി യാലാണ് 91 കിട്ടുക.

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Question 5.
28 സെന്റിമീറ്റർ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കണം.
(i) വികർണ്ണത്തിന്റെ നീളം 8 സെന്റിമീറ്ററായി ചതുരമുണ്ടാക്കാൻ കഴിയുമോ?
(ii) വികർണ്ണത്തിന്റെ നീളം 10 സെന്റിമീറ്റർ ആയാലോ?
(iii) വികർണ്ണത്തിന്റെ നീളം 14 സെന്റിമീറ്റർ ആയാലോ?
ഇവയിലെ ഉണ്ടാക്കാൻ കഴിയുന്ന ചതുരങ്ങളുടെ രണ്ടു വശങ്ങളുടെയും നീളം കണക്കാക്കുക.
Answer:
(i) ചതുരത്തിന്റെ ചുറ്റളവ് = 28 സെന്റിമീറ്റർ
ചതുരത്തിന്റെ നീളം x എന്നെടുത്താൽ
⇒ 2(നീളം + വീതി) = 28
⇒ നീളം + വീതി = 14
⇒ x + വീതി = 14
⇒ വീതി = 14 – x
വികർണ്ണത്തിന്റെ നീളം 8 സെന്റിമീറ്റർ എന്നെടു ത്താൽ,
x2 + (14 – x)2 = 82
⇒ x2 + 142 – 28x + x2 = 82
⇒ 2x2 – 28x + 196 = 64
⇒ 2x2 – 28x + 132 = 0
a = 2, b = -28, c = 132
അതിനാൽ,
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q5
∴ വികർണ്ണത്തിന്റെ നീളം 8 സെന്റിമീറ്ററായി ചതുര മുണ്ടാക്കാൻ കഴിയില്ല.

(ii) വികർണ്ണത്തിന്റെ നീളം 10 സെന്റിമീറ്റർ എന്നെടു
x2 + (14 – x)2 = 102
⇒ x2 + 142 – 28x + x2 = 102
⇒ 2x2 – 28x + 196 = 100
⇒ 2x2 – 28x + 96 = 0
a = 2, b = -28, c = 96
അതിനാൽ
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q5.1
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Page 206 Q5.2
ചതുരത്തിന്റെ നീളം 8 എന്നെടുത്താൽ,
വീതി = 14 – 8 = 6 മീറ്റർ
ചതുരത്തിന്റെ നീളം 6 എന്നെടുത്താൽ,
വീതി = 14 – 6 = 8 മീറ്റർ
വികർണ്ണത്തിന്റെ നീളം 10 സെന്റിമീറ്ററായി ചതുരമുണ്ടാക്കാൻ കഴിയും.

(iii) വികർണ്ണത്തിന്റെ നീളം 14 സെന്റിമീറ്റർ എന്നെ ടുത്താൽ
x2 + (14 – x)2 = 142
⇒ x2 + 142 – 28x + x2 = 142
⇒ 2x2 – 28x + 196 = 196
⇒ 2x2 – 28x = 0
⇒ 2x(x – 14) = 0
⇒ x = 0 അല്ലെങ്കിൽ x – 14 = 0
⇒ x = 0 അല്ലെങ്കിൽ x = 14
x ഒരു ചതുരത്തിന്റെ വശത്തിന്റെ നീളമായ തിനാൽ x = 0 അല്ല
അതിനാൽ ചതുരത്തിന്റെ നീളം = 14 cm
വീതി = 14 – 14 = 0 മീറ്റർ
ചതുരത്തിന്റെ ഒരു വശം ഒരിക്കലും 0 ആകില്ല.
വികർണ്ണത്തിന്റെ നീളം 14 സെന്റിമീറ്ററായി ചതുര മുണ്ടാക്കാൻ കഴിയില്ല.

10th Class Maths Notes Malayalam Medium Chapter 9 ബഹുപദങ്ങളും സമവാക്യങ്ങളും

Std 10 Maths Chapter 9 Notes Malayalam Medium

തുക തുക കൊണ്ടു ഗുണിക്കാൻ, ആദ്യത്തെ തുകയിലെ ഓരോ സംഖ്യയേയും രണ്ടാമത്തെ തുകയിലെ ഓരോ സംഖ്യകൊണ്ടും ഗുണിച്ചു, ഗുണനഫലങ്ങളെല്ലാം കൂട്ടണം.
x, y, u, v എന്ന ഏതു നാല് അധിസംഖ്യകളെടുത്താലും
(x + y) (u + v) = xu + xv + yu + yv

x + a എന്ന ഒന്നാംകൃതി ബഹുപദത്തിന്റെയും x + b എന്ന ഒന്നാംകൃതി ബഹുപദത്തിന്റെയും ഗുണന ഫലം x2 + (a + b)x + ab എന്ന രണ്ടാംകൃതി ബഹുപദമാണ് x, a, b ഏതു സംഖ്യകളായാലും.

  • (x + a)(x + b) = x2 + (a + b)x + ab
  • (x + a)(x – b) = x2 + (a – b)x – ab
  • (x – a)(x – b) = x2 – (a + b)x + ab

ഒരു രണ്ടാംകൃതി ബഹുപദത്തെ രണ്ടു ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതാം

ax2 + bx + c = 0 എന്ന സമവാക്യത്തിന്റെ പരിഹാരങ്ങൾ
x = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)

ഗണിതശാസ്ത്രത്തിൽ, ഒന്നോ അതിലധികമോ പദങ്ങളുടെ ബീജീയ വ്യഞ്ജനം ആണ് ബഹുപദം. ഒന്നോ അതിലധികമോ ചരങ്ങൾക്കും സ്ഥിരാങ്കങ്ങൾക്കും ഇടയിൽ ഗണിതസംകാരകങ്ങൾ ഉപയോഗിച്ചാണ് ബഹുപദങ്ങൾ രൂപപ്പെടുന്നത്.
ഉദാഹരണം: 2x2 – 3x + 1
ഒരു ബഹുപദത്തിലെ ഓരോ ഭാഗത്തെയും പദം എന്ന് പറയുന്നു. ഉദാഹരണത്തിന്, 2x2 എന്നത് ഒരു പദമാണ്. അക്ഷരങ്ങളാൽ സൂചിപ്പിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന വിലകളുള്ള ഘടകങ്ങളാണ് ചരങ്ങൾ. 2x2 – 3x+1 എന്ന ബഹുപദത്തിൽ x ചരമാണ്. കൂട്ടുക, കുറയ്ക്കുക, ഗുണിക്കുക, ഹരിക്കുക തുടങ്ങിയ ഗണിതക്രിയകളാണ് ഗണിതസംകാരകങ്ങൾ.
കൃതി രണ്ടായ സമവാക്യങ്ങളെ രണ്ടാംകൃതി സമവാക്യങ്ങൾ എന്ന് പറയുന്നു.
രണ്ടാംകൃതി സമവാക്യങ്ങളുടെ പൂർണ്ണരൂപം ax2 + bx + c = 0
ax2 + bx + c = 0 എന്ന രണ്ടാംകൃതി സമവാക്യത്തിന്റെ പരിഹാരങ്ങൾ
x = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

ഗുണനക്രിയകൾ
തുകയെ തുക കൊണ്ടു ഗുണിക്കാൻ, ആദ്യത്തെ തുകയിലെ ഓരോ സംഖ്യയേയും രണ്ടാമത്തെ തുകയിലെ ഓരോ സംഖ്യകൊണ്ടും ഗുണിച്ചു. ഗുണനഫലങ്ങളെല്ലാം കൂട്ടണം.
ബീജഗണിതസമവാക്യമായി എഴുതിയാൽ,
x, y, u, v എന്ന ഏതു നാല് അധിസംഖ്യകളെടുത്താലും,
(x + y)(u + v) = xu + xv + yu + yv

ബഹുപദഗുണനം
x, a, b ഏതു സംഖ്യകളായാലും,
(x + a)(x + b) = x2 + (a + b)x + ab
ബഹുപദങ്ങൾ ഉപയോഗിച്ച് പറഞ്ഞാൽ,
x + a എന്ന ഒന്നാംകൃതി ബഹുപദത്തിന്റെയും x + b എന്ന ഒന്നാംകൃതി ബഹുപദത്തിന്റെയും ഗുണനഫലം x2 + (a + b)x + ab എന്ന രണ്ടാംകൃതി ബഹുപദമാണ്.
അതുപോലെതന്നെ,

  • (x + a)(x – b) = x2 + (a – b)x – ab
  • (x – a)(x – b) = x2 – (a + b)x + ab

ബഹുപദഘടകങ്ങൾ
ഒരു രണ്ടാംകൃതി ബഹുപദത്തെ രണ്ടു ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതാം.
ഉദാഹരണത്തിന്, x2 + 5x + 6 നെ രണ്ടു ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എങ്ങനെ എഴുതാമെന്ന് നോക്കാം.
x2 + 5x + 6 = (x + a)(x + b) എന്നെടുത്താൽ
x2 + (a + b)x + ab = (x + a)(x + b)
x2 + 5x + 6 = x2 + (a + b)x + ab
a + b = 5, ab = 6
അതായത് തുക 5 ഉം ഗുണനഫലം 6 ഉം ആയ രണ്ടു സംഖ്യകളാണ് കണ്ടുപിടിക്കേണ്ടത്.
അപ്പോൾ സംഖ്യകൾ 2 ഉം 3 ഉം ആണ്.
അതിനാൽ, x2 + 5x + 6 = (x + 2)(x + 3)

എല്ലാ കണക്കുകളിലും ഇതുപോലെ രണ്ടു സംഖ്യ കളുടെ തുകയും ഗുണനഫലവും തന്നാൽ സംഖ്യകൾ കണ്ടു പിടിക്കുന്നത് എളുപ്പമല്ല.
അങ്ങനെയുള്ള കണക്കുകളിൽ (a – b)2 = (a + b)2 – 4ab എന്ന സമവാക്യം ഉപയോഗിച്ച് a – b കണ്ടുപിടിക്കുക. പിന്നീട് a + b, a – b യും ഉപയോഗിച്ച് സംഖ്യകൾ കണ്ടു പിടിക്കാം.

ഘടകങ്ങളും പരിഹാരങ്ങളും
ഒരു ചതുരത്തിന്റെ ഒരു വശം മറ്റൊരു വശത്തേക്കാൾ 3 മീറ്റർ കൂടുതലാണ്. അതിന്റെ പരപ്പളവ്, 270 ചതുരശ്രമീറ്ററും. ഈ ചതുരത്തിന്റെ വശങ്ങളുടെ നീളം എന്തൊക്കെയാണ്?
ചതുരത്തിന്റെ ചെറിയ വശത്തിന്റെ നീളം x മീറ്റർ
എന്നെടുത്താൽ വലിയ വശത്തിന്റെ നീളം x + 3
മീറ്റർ, പരപ്പളവ് = x(x + 3) = 270 ചതുരശ്രമീറ്റർ
ചോദ്യം ബീജഗണിതരൂപത്തിലാക്കിയാൽ
x2 + 3x = 270 ആകണമെങ്കിൽ x എന്താകണം?
x2+ 3x – 270 = 0 ആകണമെങ്കിൽ x എന്താകണം?
x2 + 3x – 270 നെ ഘടകങ്ങൾ ആക്കുക.
x2 + 3x – 270 = (x + a) (x + b) = x2 + (a + b)x + ab
⇒ a + b = 3, ab = -270
(a – b)2 = (a + b)2 – 4ab എന്ന സമവാക്യം ഉപയോ a – b കാണുക.
⇒ (a – b)2 = 32 – 4 × (-270)
⇒ (a – b)2 = 9 + 1080 = 1089
a – b കാണാൻ 1089 ന്റെ വർഗമൂലം കണക്കാക്കണം.
1089 = 32 × 112 = (3 × 11)2 = 332
⇒ a – b = ±33
a – b = 33 എന്നെടുത്താൽ,
a + b = 3, a – b = 33
⇒ a = \(\frac {1}{2}\) × (3 + 33) = \(\frac {1}{2}\) × 36 = 18
⇒ b = \(\frac {1}{2}\) × (3 – 33) = \(\frac {1}{2}\) × (-30) = -15
ഇവ ഉപയോഗിച്ച്,
⇒ x2 + 3x – 270 = (x + 18)(x + (-15))
⇒ x2 + 3x – 270 = (x + 18) (x – 15)
x2 + 3x – 270 = 0
⇒ (x + 18)(x – 15) = 0 ആകണമെങ്കിൽ x എന്താകണം?
⇒ x = -18 അല്ലെങ്കിൽ x = 15

Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

x ഒരു ചതുരത്തിന്റെ വശത്തിന്റെ നീളമായതിനാൽ ന്യൂനസംഖ്യ അല്ല. അതിനാൽ ചെറിയ വശത്തിന്റെ നീളം 15 മീ. വലിയവശത്തിന്റെ നീളം 15 + 3 = 18 മീ.
ഒരു സംഖ്യയോട് ഒന്നു കൂട്ടിയപ്പോൾ ആ സംഖ്യ യുടെ വർഗം കിട്ടി. സംഖ്യ എന്താണ്?
സംഖ്യ x എന്നെടുത്താൽ,
x + 1 = x2
⇒ x2 – x – 1 = 0 ആകണമെങ്കിൽ x എന്താകണം?
x2 – x – 1 നെ ഘടകങ്ങൾ ആക്കുക.
x2 – x – 1 = (x + a)(x + b) = x2 + (a + b)x + ab
⇒ a + b = -1, ab = -1
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = (-1)2 – 4 × (-1)
⇒ (a – b)2 = 1 + 4 = 5
⇒ a – b = ±√5
a – b = √5 എന്നെടുത്താൽ,
a + b = -1, a – b = √5
Class 10 Maths Chapter 9 Question Answer Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും Notes 1
\(-\frac{\sqrt{5}-1}{2}, \frac{1+\sqrt{5}}{2}\) എന്നീ സംഖ്യകളിൽ ഏതിനോട് 1 കൂട്ടിയാലും അതിന്റെ വർഗം കിട്ടും.

പൊതുപരിഹാരം
ഏതു രണ്ടാംകൃതി ബഹുപദത്തിനെയും ax2 + bx + c എന്ന രൂപത്തിൽ എഴുതാം.
അപ്പോൾ ഏതു രണ്ടാംകൃതി സമവാക്യത്തെയും ax2 + bx + c = 0 എന്ന രൂപത്തിൽ എഴുതാം.
ax2 + bx + c = 0
⇒ \(x^2+\frac{b}{a} x+\frac{c}{a}\) = 0
\(x^2+\frac{b}{a} x+\frac{c}{a}\) = (x + p)(x + q) = x2 + (p + q)x + pq
⇒ p + q = \(\frac {b}{a}\) എന്നും pq = \(\frac {c}{a}\) എന്നും കിട്ടും
(p – q)2 = (p + q)2 – 4pq എന്ന സമവാക്യം ഉപയോഗിച്ചു p – q കണ്ടുപിടിക്കുക.
p – q, p + q ഉപയോഗിച്ച് p, q ഇവ കാണുക.
ചുരുക്കി പറയുമ്പോൾ,
ax2 + bx + c = 0 എന്ന സമവാക്യത്തിന്റെ പരിഹാരങ്ങൾ
x = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)

Class 10 Physics Chapter 7 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 6 Important Questions Malayalam Medium യാന്ത്രികലാഭം പ്രയോഗത്തിൽ ensure conceptual clarity.

SSLC Physics Chapter 6 Important Questions Malayalam Medium

യാന്ത്രികലാഭം പ്രയോഗത്തിൽ Class 10 Important Questions

Question 1.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ അച്ചുമായി ബന്ധിപ്പിച്ചിരിക്കുന്ന പൽച്ചകത്തെ എഞ്ചിനുമായി ബന്ധിപ്പിച്ച പൽച്ചകവുമായി ബന്ധിപ്പിക്കുമ്പോൾ വാഹനത്തിന്റെ വേഗം….. .
Class 10 Physics Chapter 7 Important Questions Malayalam Medium 1
Answer:
കുറയുന്നു

Question 2.
താഴെപ്പറയുന്നവയിൽ ഏതിനൊക്കെയാണ് ഒന്നിന് തുല്യമായ യാന്ത്രിക ലാഭമുള്ളത്
a) ഉറപ്പിച്ച കപ്പി
b) നാരങ്ങാക്കി
c) ത്രാസ്
d) ഫോർസെപ്സ്
Answer:
a) ഉറപ്പിച്ച കപ്പി,
c) ത്രാസ്

Question 3.
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു.
i) ഒന്നാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം ഒന്നിന് തുല്യമോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആണ്.
ii) രണ്ടാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിൽ കുറവാണ്.
iii) മൂന്നാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിൽ കുറവാണ്.
iv) മൂന്നാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എല്ലായ്പോഴും ഒന്നിനേക്കാൾ കൂടുതലാണ്.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
a) i & ii
b) i & iv
c) i & iii
d) ഇവയൊന്നുമല്ല
Answer:
c) i & iii

Question 4.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ അച്ചുമായി ബന്ധിപ്പിച്ചിരിക്കുന്ന പൽച്ചകത്തെ എഞ്ചിനുമായി ബന്ധിപ്പിച്ച പൽച്ചകവുമായി ബന്ധിപ്പിക്കുമ്പോൾ വാഹനത്തിന്റെ കറങ്ങാനുള്ള ശേഷി….
Class 10 Physics Chapter 7 Important Questions Malayalam Medium 1
(കുറയുന്നു, കൂടുന്നു, മാറ്റമില്ല)
Answer:
കൂടുന്നു

Question 5.
മനുഷ്യശരീരത്തിലെ ഒരു ഒന്നാം വർഗ്ഗ ഉത്തോ ലകത്തിന് ഉദാഹരണം എഴുതുക.
Answer:
കഴുത്ത് ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഒരു ഉദാഹരണമാണ്. ഇവിടെ അറ്റ്ലസ് വെർട്ടിയെ (ധാരം) ആധാരമാക്കിയാണ് തലയോട്ടി (രോധം) തിരയുന്നത്. കഴുത്തിലെ പേശികൾ (യത്നം) തലയുടെ ചലനത്തെ നിയന്ത്രിക്കുന്നു.

Class 10 Physics Chapter 7 Important Questions Malayalam Medium

Question 6.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
(കത്രിക, പാക്കുവെട്ടി, ത്രാസ്, സീസോ)
Answer:
പാക്കുവെട്ടി

Question 7.
ആദ്യ പദ ജോഡി തമ്മിലുള്ള ബന്ധം കണ്ടെത്തി, രണ്ടാമത്തെ ജോഡി പൂർത്തിയാക്കുക. നാരങ്ങാക്കി: രണ്ടാം വർഗ ഉത്തോലകം ചുണ്ട …………………………………
Answer:
മൂന്നാ വർഗ ഉത്തോലകം

Question 8.
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു രണ്ടാം വർഗ ഉത്തോലകത്തിന് ഉദാഹരണം നൽകുക.
Answer:
ഒരു രണ്ടാം വർഗ ഉത്തോലകമാണ് പാക്കുവെട്ടി, അവിടെ ധാരം ഒരു അറ്റത്താണ്. രോധം ധാര ത്തിന്റെയും യത്നത്തിന്റെയും ഇടയിലാണ് ഹാൻഡിലുകളിൽ യത്നം പ്രയോഗിക്കുന്നു.

Question 9.
മനുഷ്യ ശരീരത്തിലെ മൂന്നാം വർഗ ഉത്തോല കത്തിന് ഉദാഹരണം എന്താണ്?
Answer:
കൈമുട്ടിലെ സന്ധി ഒരു മൂന്നാം വർഗ ഉത്തോ ലകമാണ്, അവിടെ ധാരം കൈമുട്ടാണ്, ബൈസെ പ്‌സ് പേശി യത്നം പ്രയോഗിക്കുന്നു, രോധം കൈയിലോ കൈത്തണ്ടയിലോ ആകാം.

Question 10.
കാര്യം: രണ്ടാം വർഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിനേക്കാൾ കൂടുതലാണ്.
കാരണം: യത്നഭുജവും രോധഭുജവും തുല്യമാണ്.
താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത്?
a) കാര്യവും കാരണവും ശരിയാണ്, കാരണം കാര്യത്തെ വിശദീകരിക്കുന്നു
b) കാര്യം ശരിയാണ്, പക്ഷേ കാരണം കാര്യത്തെ വിശദീകരിക്കുന്നില്ല.
c) കാര്യവും കാരണവും തെറ്റാണ്.
d) കാര്യം തെറ്റാണ്, പക്ഷേ കാരണം ശരിയാണ്.
Answer:
b) കാര്യം ശരിയാണ്, പക്ഷേ കാരണം കാര്യത്തെ വിശദീകരിക്കുന്നില്ല.

Question 11.
ഒരു ആപ്പും സ്കൂവും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
രണ്ടും ലഘുയന്ത്രങ്ങളാണ്. കൂർത്ത അരികുള്ള ഒരു ഇരട്ട ചരിവുതലമാണ് ആപ്പ്. ഒരു സിലിണ്ടറിന് ചുറ്റും പൊതിഞ്ഞ ഒരു ചരിവു തലമായി ഒരു സുവിനെ കണക്കാക്കാം.

Question 12.
രണ്ടാം വർഗ ഉത്തോലകങ്ങൾക്ക് എല്ലായ്പ്പോഴും യാന്ത്രിക ലാഭം 1 നേക്കാൾ കൂടുതൽ ഉള്ളത് എന്തുകൊണ്ട്?
Answer:
യത്നഭുജം (ധാരത്തിൽ നിന്ന് യത്നത്തിലേ ക്കുള്ള ദൂരം) എല്ലായ്പ്പോഴും രോധഭുജത്തിന ക്കാൾ (ധാരത്തിൽ നിന്ന് രോധത്തിലേക്കുള്ള ദൂരം) കൂടുതലായതിനാൽ, രോധമുയർത്താൻ കുറഞ്ഞ യ ത് നമേ ആവശ്യം വരുന്നുള്ളൂ. അതിന്റെ ഫലമായാണ് യാന്ത്രിക ലാഭം നേക്കാൾ കൂടുതൽ ലഭിക്കുന്നത്.

Class 10 Physics Chapter 7 Important Questions Malayalam Medium

Question 13.
ഒരു നെയിൽ പുള്ളർ ഉപയോഗിച്ച് ഒരു നഖം ഇളക്കാൻ 30 N ബലം പ്രയോഗിച്ചു. നെയിൽ പുള്ളറിന്റെ യാന്ത്രിക ലാഭം രണ്ടാണെങ്കിൽ, നഖത്തിന്റെ രോധം എന്തായി രിക്കും?
Answer:
യാന്ത്രിക ലാഭം = രോധം / യത്നം
യാന്ത്രിക ലാഭം = 2
യത്ന = 30 N
രോധം = ?
രോധം = യാന്ത്രിക ലാഭം × യത്നം
2 × 30 N
= 60 N

Question 14.
ഇനിപ്പറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റാണെങ്കിൽ തിരുത്തുക.
a) രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്നുവെങ്കിൽ, അത് ഒരു രണ്ടാം വർഗ ഉത്തോലകമാണ്.
b) ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തിയിൽ ഒരു ലാഭവുമില്ല.
Answer:
a) തെറ്റ്
രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്നുവെങ്കിൽ, അത് ഒരു മൂന്നാം വർഗ ഉത്തോലകമാണ്.

b) ശരിയാണ്

Question 15.
എന്താണ് മൂന്നാം വർഗ ഉത്തോലകം, മറ്റ് ഉത്തോ ലകങ്ങളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
Answer:
ഒരു മൂന്നാം വർഗ ഉത്തോലകത്തിൽ, ധാരത്തിനും രോധത്തിനും ഇടയിൽ യത്നം പ്രയോഗിക്കുന്നു. രോധഭുജം യഭുജത്തേക്കാൾ നീളമുള്ളതാണ്, അതിന്റെ ഫലമായി യാന്ത്രിക ലാഭം കുറവാണ്. അതായത് കൂടുതൽ യത്നം ആവശ്യ മാണ്. ഉദാഹരണം: ഫോർ സെക്സ്, ചൂണ്ട.

Question 16.
രണ്ടാം വർഗ ഉത്തോലകമെന്നാൽ എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു?
Answer:
രണ്ടാം വർഗ്ഗ ഉത്തോലകത്തിൽ, രോഗം ധാരത്തിനും യത്നത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. യഭുജം എല്ലായ്പ്പോഴും രോധ ഭുജത്തേക്കാൾ നീളമുള്ളതാണ്. ഇതിന്റെ യാന്ത്രിക ലാഭം 1 നേക്കാൾ കൂടുതലാണ്. ഇത് കനം കൂടിയ രോധമുയർത്തൽ എളുപ്പമാക്കുന്നു ഉദാഹരണം: വീൽ ബാരോ, പാക്കുവെട്ടി നാരങ്ങാഞെക്കി.

Question 17.
താഴെപ്പറയുന്നവയെ യാന്ത്രിക ലാഭം 1 ൽ കൂടുത ലുള്ളതും 1 ൽ കുറവുള്ളതുമായി തരംതിരിക്കുക. പാക്കുവെട്ടി, ചൂണ്ട, നാരങ്ങാഞെക്കി, ബോട്ടിൽ ഓപ്പണർ, വീൽബാരോ, ഫോർസെപ്സ്, ടോങ്സ്.
Answer:
യാന്ത്രിക ലാഭം 1 ൽ കൂടുതലുള്ളത്
പാക്കുവെട്ടി
നാരങ്ങാഞെക്കി
ബോട്ടിൽ ഓപ്പണർ
വീൽബാരോ

യാന്ത്രിക ലാഭം 1 ൽ കുറവുള്ളത്
ചൂണ്ട
ഫോർസെപ്സ്
ടോങ്സ്

Question 18.
ചിത്രത്തിൽ ഒരു ഉത്തോലകം കാണിച്ചിരിക്കുന്നു.

a) ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏതുതരം ഉത്തോലകമാണെന്ന് തിരിച്ചറിയുക? അതേ തരത്തിലുള്ള ഉത്തോലകത്തിനു മറ്റൊരു ഉദാഹരണം നൽകുക.
b) തിരിച്ചറിഞ്ഞ ഉത്തോലകത്തിന്റെ തരത്ത കുറിച്ച് വിശദീകരിക്കുക.
c) ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
Answer:
a) ഒന്നാം വർഗ ഉത്തോലകം, ഉദാഹരണം: പ്രതിക

b) ഒന്നാം വർഗ്ഗ ഉത്തോലകത്തിൽ യത്നത്തിനും രോധത്തിനും ഇടയിലാണ് ധാരം.

c) ധാരത്തെ ആധാരമാക്കി തിരിഞ്ഞു കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. അങ്ങനെ യത്നം പ്രയോഗിച്ചുകൊണ്ടു, രോധത്തെ നീക്കാൻ അനുവദിക്കുന്നു. യാന്ത്രിക ലാഭം ധാരത്തിൽ നിന്ന് യത്നത്തിലേക്കും രോധത്തിലേക്കു മുള്ള ആപേക്ഷിക ദൂരത്തെ ആശ്രയിച്ചിരി ക്കുന്നു.

Question 19.
ധാരത്തിന്റെ സ്ഥാനം ഒരു ഉത്തോലകത്തിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
Answer:
ധാരത്തിന്റെ സ്ഥാനം ഉത്തോലകത്തിന്റെ യാന്ത്രിക ലാഭവും പ്രവർത്തനവും നിർണ്ണയി ക്കുന്നു. ഒന്നാം വർഗ ഉത്തോലകങ്ങളിൽ, ധാരം രോധത്തിന്റെ അടുത്തേക്ക് നീക്കുന്നത് യാന്ത്രിക ലാഭം വർധിപ്പിക്കുന്നു. രണ്ടാം വർഗ ഉത്തോലക ങ്ങളിൽ, ഒരു അറ്റത്തുള്ള ധാരം, ബലം വർധിപ്പി ക്കുന്നു. മൂന്നാം വർഗ ഉത്തോലകങ്ങളിൽ, ധാരത്തിന്റെ സ്ഥാനം, ബലം ഉപയോഗപ്പെ ടുത്തി വേഗതയും ചലന പരിധിയും വർധിപ്പി ക്കുന്നു.

Question 20.
ഒന്ന്, രണ്ട് മൂന്ന് വർഗത്തിലുള്ള ഉത്തോലകങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
ഒന്നാം വർഗ ഉത്തോലകം
ഒന്നാം വർഗ ഉത്തോലകത്തിൽ, യത്നത്തിനും രോധത്തിനും ഇടയിലാണ് ധാരം. രോധം യ ത്തിന് തുല്യമോ, യത്നത്തേക്കാൾ കുറവോ കൂടുതലോ ആകാം. ഒന്നാം വർഗ ഉത്തോല കത്തിൽ യാന്ത്രിക ലാഭം ഒന്നിന് തുല്യമോ, ഒന്നിനേക്കാൾ കൂടുതലോ, ഒന്നിൽ കുറവോ ആകാം.

രണ്ടാം വർഗ ഉത്തോലകം
രണ്ടാം വർഗ ഉത്തോലകത്തിൽ, രോധം എല്ലാ പോഴും യത്നത്തേക്കാൾ കൂടുതലാണ്. യ ത്തിനും ധാരത്തിനും ഇടയിലാണ് രോധം വരു ന്നത്. രണ്ടാം വർഗ ഉത്തോലകത്തിൽ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിൽ കൂടുതലാണ്.

മൂന്നാം വർഗ്ഗ ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകത്തിൽ, രോധം എല്ലാ പോഴും യത്തേക്കാൾ കുറവാണ്. ധാര ത്തിനും രോധത്തിനും ഇടയിലാണ് യത്നം വരുന്നത്. അതിന്റെ യാന്ത്രിക ലാഭം എല്ലായ് പ്പോഴും ഒന്നിൽ കുറവാണ്.

Class 10 Physics Chapter 7 Important Questions Malayalam Medium

Question 21.
കൊടുത്തിരിക്കുന്നവയെ ഒന്ന്, രണ്ട്, മൂന്ന് വർഗ ത്തിലുള്ള ഉത്തോലകങ്ങളായി തരംതിരിക്കുക. പാക്കുവെട്ടി, ചുണ്ട്, കത്രിക, വീൽ ബാരോ, നാരങ്ങാക്കി, സീസോ, ഫോർ സെക്സ്, ത്രാസ്, ഉറപ്പിച്ച കപ്പി, കൈമുട്ട്, ഐസ് ടോങ്സ്
Answer:
ഒന്നാം വർഗ്ഗ ഉത്തോലകം

  • ഉറപ്പിച്ച കപ്പി
  • കത്രിക
  • സീസോ
  • ത്രാസ്

രണ്ടാം വർഗ ഉത്തോലകം

  • നാരങ്ങാഞെക്കി
  • പാക്കുവെട്ടി
  • വിൽ ബാരോ

മൂന്നാം വർഗ്ഗ ഉത്തോലകം

  • ചുണ്ട്,
  • ഫോർസെപ്സ്
  • കൈമുട്ട്
  • ഐസ് ടോങ്സ്

Question 22.
ലഘുയന്ത്രങ്ങൾ എന്നത് അധ്വാനം എളുപ്പമാ ക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണ ങ്ങളാണ്.
a) ലഘുയന്ത്രങ്ങൾ എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
b) പ്രധാനമായും ആറ് തരം ലഘു യന്ത്രങ്ങ ളുണ്ട്. അവ ഏതൊക്കെയാണ്?
c) എന്താണ് യാന്ത്രിക ലാഭം (MA)?
d) ഒരു വീലിന്റെയും ആക്സിലിന്റെയും യാന്ത്രിക ലാഭം ………… ആണ്
Answer:
a) ബലം ഉളവാക്കുന്ന ഫലത്തിന്റെ അളവിനോ ബലത്തിന്റെ ദിശയ്ക്ക് ഇവ രണ്ടിനുമോ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങ ളാണ് ലഘുയന്ത്രങ്ങൾ.

b)

  • ഉത്തോലകം
  • കപ്പി
  • അച്ചും ചക്രവും
  • ചരിവുതലം
  • സ്‌ക്രൂ
  • ആപ്പ്
    എന്നിവയാണ് ലഘുയന്ത്രങ്ങൾ.

c) രോധവും യത്നവും തമ്മിലുള്ള അനൂപാത സംഖ്യയാണ് യാന്തികലാഭം (Mechanical Advantage – MA). ഇത് യത്നത്തിന്റെ എത മടങ്ങാണ് രോധം എന്ന് സൂചിപ്പിക്കുന്ന സംഖ്യയാണ്.
യാന്ത്രികലാഭം, MA = Class 10 Physics Chapter 7 Important Questions Malayalam Medium 3
d) യാന്ത്രികലാഭം = Class 10 Physics Chapter 7 Important Questions Malayalam Medium 4

Class 10 Physics Chapter 6 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 6 Important Questions Malayalam Medium വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ ensure conceptual clarity.

SSLC Physics Chapter 6 Important Questions Malayalam Medium

വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ Class 10 Important Questions

Question 1.
ഒരു ചാലകവുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തിക ഫ്ളക്സിന് വ്യതിയാനം വരുമ്പോൾ, അതിൽ ഒരു emf പ്രേരിപ്പിക്കപ്പെടുന്നു. പ്രതിഭാസത്തിന് പേര്നൽകുക?
Answer:
വൈദ്യുതകാന്തിക പ്രേരണം

Question 2.
ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററി കോയിലിൽ അതിന്റെ പ്രൈമറി കോയിലിനേക്കാൾ ഇരട്ടി ചുറ്റു കൾ ഉണ്ട്. പ്രൈമറി കോയിലിൽ പ്രയോഗിക്കുന്ന വോൾട്ടേജ് 25 V ആണെങ്കിൽ, സെക്കന്ററിയിലെ വോൾട്ടേജ് എത്രയായിരിക്കും?
(25 V, 50 V, 2 V, 12.5 V)
Answer:
50 V

Question 3.
ഒരു വിൻഡ് മില്ലിൽ നടക്കുന്ന ഊർജം പരിവർ ത്തനം എന്താണ്?
Answer:
കാറ്റിന്റെ ഊർജം → വൈദ്യുതോർജം → യാന്ത്രികോർജം

Question 4.
കാര്യം; ഒരു കാന്തം ഒരു കോയിലിനടുത്തേക്കോ കോലിയിലിൽ നിന്നു അകലേക്കോ ചലിപ്പിക്കു
മ്പോൾ ഒരു വൈദ്യുതപ്രവാഹം ഉണ്ടാകുന്നു.
കാരണം: കോയിലിനും കാന്തത്തിനും ഇടയി ലുള്ള ആപേക്ഷിക ചലനം കോയിലിലൂടെയുള്ള കാന്തികഫള്ക്സിൽ വ്യതിയാനമുണ്ടാക്കുന്നു.
(a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു.
(b) കാര്യവും കാരണവും ശരിയാണ്; പക്ഷേ കാരണം കാര്യത്തെ വിശദീകരിക്കുന്നില്ല.
(c) കാര്യവും കാരണവും തെറ്റാണ്.
(d) കാര്യം തെറ്റാണ്; കാരണം ശരിയാണ്.
Answer:
(a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു..

Question 5.
ട്രാൻസ്ഫോമറുകളുടെ ചില സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു. സ്‌റ്റെപ്അപ് ട്രാൻസ്
ഫോമറുകൾക്ക് അനുയോജ്യമായ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(a) പ്രൈമറി വോൾട്ടേജിനേക്കാൾ കൂടുതലാണ് സെക്കൻഡറി വോൾട്ടേജ്.
(b) സെക്കന്ററിയിൽ കട്ടിയുള്ള വയറുകളാണ് ഉപയോഗിക്കുന്നത്.
(c) സെക്കന്ററി വോൾട്ടേജിനേക്കാൾ കൂടുത ലാണ് പ്രൈമറി വോൾട്ടേജ്.
(d) പ്രൈമറി കോയിലിലെ കറന്റ് സെക്കന്ററി കോയിലിലേതിനേക്കാൾ കൂടുതലാണ്.

(i) (a), (b), (d) മാത്രം
(ii) (a), (d) മാത്രം
(iii) (a) മാത്രം
(iv) (b) മാത്രം
Answer:
(ii) (a), (d) മാത്രം

Class 10 Physics Chapter 6 Important Questions Malayalam Medium

Question 6.
വൈദ്യുതാഘാതം ഒഴിവാക്കാൻ സ്വീകരിക്കേണ്ട രണ്ട് മുൻകരുതലുകൾ എഴുതുക.
Answer:

  • കൈകൾ നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യ രുത് അല്ലെങ്കിൽ സ്വിച്ചുകൾ പ്രവർത്തി പ്പിക്കരുത്.
  • വൈദ്യുതി ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്.

Question 7.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറി, സെക്കന്ററി കറന്റുകൾ യഥാക്രമം 2 A ഉം A ഉം ആണ്. ഈ ട്രാൻസ്ഫോമറിന്റെ ഔട്ട്പുട്ട് വോൾട്ടേജ് 100 V ആണ്.
(a) ട്രാൻസ്ഫോമർ തിരിച്ചറിയുക.
(b) ട്രാൻസ്ഫോമറിന്റെ പ്രൈമറി വോൾട്ടേജ് കണക്കാക്കുക.
Answer:
(a) സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ

(b) VP × Ip = Vs × Is
∴ VP = (Vs × Is) / Ip
= (100 × 4) / 2
= 200 V

Question 8.
പവർ നഷ്ടമില്ലാത്ത ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററി കോയിലിലെ കറന്റ് 5 A ഉം പ്രൈമറി കോയിലിൽ 0.5 A ഉം ആണ്.
(a) ഇത് ഏത് തരം ട്രാൻസ്ഫോമറാണ്?
(b) ഈ ട്രാൻസ്ഫോമറിന്റെ ഇൻപുട്ട് വോൾട്ടേജ് 240 V ആണെങ്കിൽ ഔട്ട്പുട്ട് വോൾട്ടേജ് കണക്കാക്കുക.
Answer:
(a) സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ

(b) IS = 5 A
IP = 0.5 A
VP = 240 V
VP = ?
IS × VS = IP × VP
VS = \(\frac{V_P \times I_P}{I_S}\) = \(\frac{0.5 \times 240}{5}\) = 24 V

Question 9.
ഗാർഹിക വൈദ്യുത സർക്കീട്ടിൽ സുരക്ഷ ഉറപ്പാക്കാൻ ഫസ്, MCB, ELCB, RCCB എന്നിവ ഉപയോഗിക്കുന്നു.
(a) ഫ്യൂസിന്റെയും MCB യുടെയും പ്രവർത്തനം തമ്മിലുള്ള വ്യത്യാസം എന്താണ്?
(b) ഫ്യൂസിനെ അപേക്ഷിച്ചു MCB യ്ക്കുള്ള മേന്മ യെന്ത്?
(c) ഇലക്ട്രിക് സെർക്കീട്ടുകളിൽ ELCB യുടെയും RCCB യുടെയും പ്രവർത്തനം എന്താണ്?
Answer:
(a) ഫസിലൂടെയുള്ള അമിത വൈദ്യുതപ്രവാഹം മൂലം ഫ്യൂസ് വയർ ഉരുകുന്നു. വൈദ്യുത പ്രവാഹത്തിന്റെ താപഫലത്തെ അടിസ്ഥാന മാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

അമിത വൈദ്യുതപ്രവാഹമുണ്ടാകുമ്പോൾ ട്രിപ്പ് ചെയ്യുന്ന ഒരു ആന്തരിക സ്വിച്ച് MCB യ്ക്കുണ്ട്. വൈദ്യുതോർജത്തിന്റെ കാന്തിക ഫലത്തെയും താപഫലത്തെയും അടിസ്ഥാന മാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

(b) MCB ഉപയോഗിക്കുമ്പോൾ സർക്കീട്ടിലെ പ്രശ്നം പരിഹരിച്ച ശേഷം, സ്വിച്ച് ഓണാക്കാം. എന്നാൽ ഫ്യൂസിൽ, ഉരുകിയ ഫ്യൂസ് വയർ മറ്റൊരു അനുയോജ്യമായ വയർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണം. മാത്രമല്ല, ഫ്യൂസിനേ ക്കാൾ സെൻസിറ്റീവ് ആണ് MCB. MCB ഉപയോഗിക്കുമ്പോൾ സർക്കീട്ട് പഴയ അവസ്ഥയിലേക്കാകാനും വൈദ്യുതി ഉപയോഗം തുടരാനും എളുപ്പമാണ്.

(c) ഇൻസുലേഷൻ പരാജയം അല്ലെങ്കിൽ ഷോർട്ട് സർക്കീട്ട് കാരണം കറന്റ് ചോർച്ചയോ അമിതവൈദ്യുതപ്രവാഹമോ ഉണ്ടാകുമ്പോൾ സർക്കീട്ട് ഓട്ടോമാറ്റിക്കായി വിച്ഛേദിക്കാൻ ELCB സഹായിക്കുന്നു, ഇത് ഉപഭോക്താ വിനെ വൈദ്യുതാഘാതത്തിൽ നിന്ന് സംരക്ഷി ക്കുന്നു. വൈദ്യുതാഘാതം മൂലം ഒരു ദോഷവും സംഭവിക്കാതിരിക്കാൻ RCCBയും സെർക്കീട്ട് വിച്ഛേദിക്കുന്നു.അങ്ങനെ RCCB കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു.

Question 10.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 100 ചുറ്റുകളും സെക്കന്ററിയിൽ 1000 ചുറ്റുകളും ഉണ്ട്.
(a) ഈ ട്രാൻസ്ഫോമറിലെ ഏത് കോയിലാണ് കനം കൂടിയ വയർ ഉപയോഗിച്ച് നിർമ്മിച്ചിരി ക്കുന്നത്? കാരണം നൽകുക.
(b) ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ നിന്ന് സെക്കന്ററിയിലേക്ക് വൈദ്യുതോർജം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് വിശദീകരിക്കുക.
Answer:
(a) കനം കൂടിയ വയർ ഉപയോഗിച്ചാണ് പ്രൈമറി കോയിൽ നിർമ്മിച്ചിരിക്കുന്നത്.
(സൂചന: ഇവിടെ പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കുറവാണ്. അതിനാൽ ഇത് ഒരു അപ് ട്രാൻസ്ഫോമറാണ്. അതിനാൽ പ്രൈമറി കോയിലിൽ കനം കൂടിയ വയർ ഉപയോഗിക്കുന്നു) കനം കൂടിയ വയർ ഉപയോഗിക്കുമ്പോൾ, കോയിലിന്റെ പ്രതിരോധം കുറയ്ക്കാൻ കഴിയും. ഇതിന് രണ്ട് ഗുണങ്ങളുണ്ട്.

  1. കോയിൽ അമിതമായി ചൂടാകുന്നത് തടയാൻ കഴിയും.
  2. ഊർജ നഷ്ടം കുറയ്ക്കാൻ കഴിയും.

(b) മ്യൂച്ച്വൽ ഇൻഡക്ഷൻ വഴിയാണ് പ്രൈമറി കോയിലിൽ നിന്ന് സെക്കൻഡറി കോയിലി ലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നത്.

സമീപസ്ഥങ്ങളായി സ്ഥിതിചെയ്യുന്ന രണ്ട് കമ്പിച്ചുരുളുകളിൽ ഒന്നിലെ വൈദ്യുത പ്രവാഹതീവ്രതയിലോ ദിശയിലോ മാറ്റമുണ്ടാ കുമ്പോൾ അതിനു ചുറ്റുമുള്ള കാന്തിക മണ്ഡലത്തിൽ മാറ്റമുണ്ടാകുന്നു. ഇതിന്റെ ഫലമായി രണ്ടാമത്തെ കമ്പിച്ചുരുളിലൽ ഒരു emf പ്രേരിതമാകുന്നു. ഈ പ്രതിഭാസമാണ് മ്യൂച്ചൽ ഇന്ഡക്ഷൻ (Mutual induction)

Class 10 Physics Chapter 6 Important Questions Malayalam Medium

Question 11.
നമ്മുടെ രാജ്യത്തെ പവർ സ്റ്റേഷനുകളിൽ AC ജനറേറ്ററുകൾ ഉപയോഗിക്കുന്നു.
(a) നമ്മുടെ പവർ സ്റ്റേഷനുകളിലെ ജനറേറ്ററു കൾ ഉത്പാദിപ്പിക്കുന്ന വോൾട്ടേജ് എന്താണ്?
(b) ട്രാൻസ്മിഷൻ നഷ്ടം എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
(c) അത് എങ്ങനെ കുറയ്ക്കുമെന്ന് വിശദീകരി ക്കുക.
Answer:
(a) 11000 V (11 kV)

(b) ചാലകക്കമ്പികളിലൂടെ വൈദ്യുതോർജം കൈമാറുമ്പോൾ, താപത്തിന്റെ രൂപത്തിൽ ഊർജ നഷ്ടം സംഭവിക്കുന്നു.

(c) H = I2 Rt ആയതിനാൽ, H കുറയ്ക്കുന്നതിന് I, R എന്നിവ കുറയ്ക്കണം.
P = VI ആയതിനാൽ, പവറിനെ ബാധിക്കാതെ ക കുറയ്ക്കുന്നതിന്, പ്രേക്ഷണത്തിന് മുമ്പ് വോൾട്ടേജ് V വർധിപ്പിക്കണം.

Question 12.
ഒരു ജനറേറ്ററിന്റെ സീമാറ്റിക് ഡയഗ്രം നൽകി യിരിക്കുന്നു:
Class 10 Physics Chapter 6 Important Questions Malayalam Medium 1
(a) ഇത് ഏത് തരം ജനറേറ്ററാണ്? (AC/DC)
(b) 1, 2, 3, 4 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഈ ജനറേറ്ററിന്റെ ഭാഗങ്ങൾക്ക് പേര് നൽകുക.
1. __________
2. __________
3. __________
4. __________
(c) ഈ ഉപകരണത്തിന്റെ പ്രവർത്തന തത്വംപറയുക.
Answer:
(a) AC

(b)

  1. ഫീൽഡ് കാന്തം
  2. ആർമെച്ചർ
  3. സ്ലിപ് റിങ്ങുകൾ
  4. ബ്രഷ്

(c) ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം ഉണ്ടാകുന്നതിന്റെ
ഫലമായി ചാലകത്തിൽ emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുത കാന്തിക പ്രേരണം (Electromagnetic induction).

Question 13.
ഗൃഹവൈദ്യുതീകരണ സർക്കീട്ട് നിരീക്ഷിക്കുക.
Class 10 Physics Chapter 6 Important Questions Malayalam Medium 2
(a) ഗാർഹിക സർക്കീട്ടുകളിൽ ഉപയോഗി ക്കുന്ന വൈദ്യുതോർജം അളക്കാൻ ഉപയോ
ഗിക്കുന്ന ഉപകരണം ഏതാണ്?
(b) ഒരു ഗാർഹിക സർക്കീട്ടിൽ ഉപകരണങ്ങൾ സമാന്തരമായി ബന്ധിപ്പിക്കുന്നതിന്റെ ഏതെ ങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
(c) ELCB യുടെ പ്രവർത്തനം എഴുതുക.
Answer:
(a) വാട്ട് അവർ മീറ്റർ.

(b)

  • അടയാളപ്പെടുത്തിയ പവർ അനുസരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കുന്നു.
  • ആവശ്യാനുസരണം സ്വിച്ചുകൾ ഉപയോ ഗിച്ച് ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും.

(c) ഇൻസുലേഷൻ തകരാർ മൂലമോ മറ്റ് കാര ണങ്ങളാലോ കറന്റ് ചോർച്ച ഉണ്ടാകുമ്പോ ഴെല്ലാം സർക്കീട്ട് ഓട്ടോമാറ്റിക്കായി വിച്ഛേദിക്കാൻ ELCB സഹായിക്കുന്നു.

Question 14.
പവർ നഷ്ടം ഇല്ലാത്ത ഒരു ട്രാൻസ്ഫോമർ 250 V ഇൻപുട്ടിൽ പ്രവർത്തിക്കുന്നു. 50 W പവർ ഉള്ള ഒരു ഇലക്ട്രിക്കൽ ഉപകരണം സെക്കന്ററി കോയിലുമായി ബന്ധിപ്പിക്കുമ്പോൾ 14 കറന്റ് സെക്കന്ററി കോയിലിലൂടെ ഒഴുകുന്നു.
(a) ഇവിടെ ഏത് തരം ട്രാൻസ്ഫോമറാണ് ഉപ യോഗിക്കുന്നത്?
(b) ഒരു ട്രാൻസ്ഫോമറിന്റെ പ്രവർത്തന തത്വം എന്താണ്?
(c) പ്രൈമറിയിലൂടെയുള്ള കറന്റ് കണക്കാക്കുക.
Answer:
(a) Ps = Vs × Is
50 = Vs × 1
Vs = 50 V
Vs Vp യേക്കാൾ കുറവായതിനാൽ (Vs < Vp), ഇത് ഒരു സ്റ്റെപ്ഡൗൺ ട്രാൻസ് ഫോമറാണ്.

(b) മ്യൂച്ച്വൽ ഇൻഡക്ഷൻ

(c) Vp × Ip = Vs × Is
Vp = 250 V, Vs = 50 V
Is = 1 A
Ip = \(\frac{V_S \times I_S}{V_p}\) = \(\frac{50 \times 1}{250}\) = 0.2 A

Class 10 Physics Chapter 6 Important Questions Malayalam Medium

Question 15.
താഴെ കൊടുത്തിരിക്കുന്ന സീമാറ്റിക് ഡയഗ്രം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Class 10 Physics Chapter 6 Important Questions Malayalam Medium 3
(a) ഉപകരണത്തിന് പേര് നൽകുക.
(b) ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണ്?
(c) ആർമെച്ചർ നിശ്ചലമായി നിലനിർത്തിക്കൊണ്ട് ഫീൽഡ് കാന്തം തിരിക്കുമ്പോൾ ഔട്ട്പുട്ടിന്റെ ഗ്രാഫിക് പ്രതിനിധീകരണം ചിത്രീകരിക്കുക.
Answer:
(a) DC ജനറേറ്റർ.
(b) ആർമെച്ചർ, ഫീൽഡ് കാന്തം, സ്പിറ്റ് റിങ്ങുകൾ, ബ്രഷുകൾ
(c) Class 10 Physics Chapter 6 Important Questions Malayalam Medium 4

Class 10 Physics Chapter 5 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 5 Important Questions Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും ensure conceptual clarity.

SSLC Physics Chapter 5 Important Questions Malayalam Medium

വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും Class 10 Important Questions

Question 1.
ഒരു സർക്കീട്ടിലെ വൈദ്യുത പ്രവാഹത്തിന്റെ തീവ്രത ഇരട്ടിയാക്കിയാൽ ഈ സർക്കീട്ടിൽ ഉത്പാദിപ്പിക്കപ്പെട്ട താപോർജം ……………………. മടങ്ങ് വർധിക്കുന്നു. (2, 12, 4, 14)
Answer:
4
സൂചന: ഉൽപാദിപ്പിക്കുന്ന താപം വൈദ്യുത പ്രവാഹത്തിന്റെ വർഗത്തിന് നേരിട്ട് ആനുപാതി കമാണ്. വൈദ്യുത പ്രവാഹം ഇരട്ടിയാക്കിയാൽ, താപോർജം നാലിരട്ടി വർധിക്കും.

Question 2.
ഒരു സ്റ്റോറേജ് ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഇനിപ്പറയുന്നവയിൽ ഏതു ഊർജപരിവർത്ത നമാണ് സംഭവിക്കുന്നത്?
a) രാസോർജം → വൈദ്യുതോർജം
b) വൈദ്യുതോർജം → താപോർജം
c) വൈദ്യുതോർജം → രാസോർജം
d) കാന്തികോർജം → വൈദ്യുതോർജം
Answer:
c) വൈദ്യുതോർജം → രാസോർജം

Question 3.
കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന് ചെയ്യേണ്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവ നകൾ നൽകിയിരിക്കുന്നു.
i. വീടുകളിലെ ഊർജോപഭോഗം വർധിപ്പിക്കുക.
ii. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക
iii. പൊതുഗതാഗതം ഉപയോഗിക്കുക.
iv. പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക.
ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ്?
A. i ഉം ii ഉം മാത്രം
B. iv മാത്രം
C. എല്ലാം ശരിയാണ്
D. ii ഉം iii ഉം മാത്രം
Answer:
D. ii ഉം iii ഉം മാത്രം

Question 4.
വൈദ്യുതിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു.
i. വൈദ്യുത പവർ സ്കൂളുകളിലാണ് അളക്കുന്നത്.
ii. 1 കിലോവാട്ട് അവർ 1000 ജൂളിന് തുല്യമാണ്.
iii. ഒരു യൂണിറ്റ് സമയത്തിൽ ഒരു ഇലക്ട്രിക്കൽ ഉപകരണം ചെയ്യുന്ന പ്രവർത്തിയുടെ അളവാണ് പവർ.
iv. പവർ P = \(\frac{V}{I}\)
അതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കൾ ഏതൊക്കെയാണ്?
a) i ഉം ii ഉം മാത്രം
b) iii ഉം iv ഉം മാത്രം
c) iv മാത്രം
d) iii മാത്രം
Answer:
d) iii മാത്രം

Question 5.
കാര്യം: 230V-ൽ പ്രവർത്തിക്കുന്ന ഒരു ഹീറ്റ റിലൂടെയുള്ള വൈദ്യുത പ്രവാഹം 2A ആണ്, അതിന്റെ പവർ 460W ആയിരിക്കും.
കാരണം: വോൾട്ടേജിന്റെയും കറന്റിന്റെയും ഗുണനഫലമായാണ് പവർ കണക്കാക്കുന്നത്.
a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യം വിശദീകരിക്കുന്നു.
b) കാര്യവും കാരണവും ശരിയാണ്; എന്നാൽ, കാരണം കാര്യത്തെ വിശദീകരിക്കുന്നില്ല.
c) കാര്യവും കാരണവും തെറ്റാണ്.
d) കാര്യം തെറ്റാണ്; കാരണം ശരിയാണ്
Answer:
a) കാര്യവും കാരണവും ശരിയാണ്; കാരണം കാര്യത്തെ വിശദീകരിക്കുന്നു.

Class 10 Physics Chapter 5 Important Questions Malayalam Medium

Question 6.
കറന്റ് വഹിക്കുന്ന ഒരു ചാലകത്തിൽ ഉത്പാദി പ്പിക്കപ്പെടുന്ന താപം പ്രശസ്തമായ ഒരു നിയമ ത്തിലൂടെ വിശദീകരിക്കാൻ കഴിയും.
a) ഈ നിയമത്തിന്റെ പേരെന്ത്?
b) ഈ നിയമത്തിനായുള്ള ഗണിത സമവാക്യം എഴുതുക, സമവാക്യത്തിൽ ഉപയോഗിച്ചിരി ക്കുന്ന ഓരോ അക്ഷരങ്ങളും വിശദീകരി ക്കുക.
Answer:
a) ജൂൾ നിയമം
b) H = I2Rt or H ∝ I2 RT
H – ഉൽപാദിപ്പിക്കുന്ന താപം
I – കറന്റ്
R – ചാലകത്തിന്റെ പ്രതിരോധം
t – കറന്റ് പ്രവഹിക്കുന്ന സമയം

Question 7.
ഒരു 230V വൈദ്യുതാപന ഉപകരണത്തിന്റെ പ്രതിരോധം 460 Ω. 10 മിനിറ്റിനുള്ളിൽ ഇത് ഉൽപാദിപ്പിക്കുന്ന താപോർജം എത്ര?
Answer:
H = \(\frac{V^2 t}{R}\)t, t = 10 × 60 s, R = 460 Ω
= \(\frac{230^2}{460}\) × 600 = 69000 J
H = 69000J
(a) വൈദ്യുതോർജം താപോർജമായി പരിവർ ത്തനം ചെയ്യപ്പെടുന്ന ഒരു വൈദ്യുതാപന ഉപ കരണത്തിന്റെ പ്രധാന ഭാഗത്തിന്റെ പേരെന്ത്?
(b) ഈ ഭാഗം നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥത്തിന്റെ പേരെന്ത്?
Answer:
(a) ഹീറ്റിംഗ് കോയിൽ
(b) നിക്രോം

Question 9.
ഒരു ഒരു വീട്ടിൽ 20 W-ന്റെ 5 CF ലാമ്പുകൾ 4 മണിക്കൂറും 60 W ന്റെ 4 ഫാനുകൾ 5 മണിക്കൂറും പ്രവർത്തിക്കുന്നു എങ്കിൽ, ഒരു ദിവസം വാട്ട് അവർ മീറ്ററിൽ എത്ര യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തും?
Answer:
വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Important Questions Malayalam Medium 1
5 ലാമ്പുകളുടെ ഊർജോപഭോഗം = \(\frac{5 \times 20 \times 4}{1000}\) = 0.4 kWh
4 ഫാനുകളുടെ ഊർജോപഭോഗം = \(\frac{4 \times 60 \times 5}{1000}\) = 1.2 kWh
ഒരു ദിവസത്തെ ഊർജോപഭോഗം = 0.4 +1.2 = 1.6 kWh =1.6 യൂണിറ്റ്

Question 10.
പ്രതിദിനം 10 മണിക്കൂർ പ്രവർത്തിച്ചാൽ 30 ദിവസത്തിനുള്ളിൽ 100 വാട്ട് ബൾബ് എത്ര യൂണിറ്റ് ഊർജം ഉപയോഗിക്കും?
Answer:
വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Important Questions Malayalam Medium 1
ബൾബിന്റെ ഒരു ദിവസത്തെ ഊർജോപഭോഗം = \(\frac{1 \times 100 \times 10}{1000}\) = 1 യൂണിറ്റ്
ബൾബിന്റെ ഒരു മാസത്തെ ഊർജോപഭോഗം = 1 × 30 = 30 യൂണിറ്റ്

Question 11.
വൈദ്യുതോല്പ്പാദനം വർധിപ്പിക്കാനായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സർക്കാർ വലിയ പ്രോത്സാഹനം നൽകുന്നുണ്ടല്ലോ. ഊർജപ്രതി സന്ധിയുടെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രാധാ ന്യമെന്തെന്ന് വ്യക്തമാക്കുക.
Answer:
കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ പുനരുപയോഗിക്കാനാവാത്ത ഫോസിൽ ഇന്ധന ങ്ങളുടെ അമിത ഉപയോഗം ലോകമെമ്പാടും മലിനീകരണത്തിനും ആഗോളതാപനത്തിനും അതോടൊപ്പം ഊർജ പ്രതിസന്ധിക്കും കാരണ മാകുന്നു. സൗരോർജം സമൃദ്ധവും പുനരുൽപാ A ദിപ്പിക്കാവുന്നതും പരിസ്ഥിതി സൗഹൃദവും വിദൂര സ്ഥലങ്ങളിൽ പോലും എളുപ്പം എത്തിക്കാ വുന്നതുമായതിനാൽ ഒരു മികച്ച ബദലാണ്. സോളാർ തെർമൽ പവർ പ്ലാന്റുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സൂര്യന്റെ താപം ഉപയോഗി ക്കുന്നു, അതേസമയം സോളാർ സെല്ലുകൾ സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതോർജമാക്കി മാറ്റുന്നു. ദൈനംദിന ജീവിതത്തിൽ, സോളാർ വാട്ടർ ഹീറ്ററുകൾ, അടുപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ, വൈദ്യുതി ഉപഭോഗം കുറ യ്ക്കാനും ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം കുറയ്ക്കാനും സഹായിക്കും. സൗരോർജത്തെ കൂടുതൽ ആശ്രയിച്ചുകൊണ്ട് ഊർജ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ കുറ യ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമുക്ക് കഴിയും.

Class 10 Physics Chapter 5 Important Questions Malayalam Medium

Question 12.
100 W ബൾബ് 230 V സപ്ലൈയിൽ പ്രവർത്തി ക്കുന്നു.
a) വോൾട്ടേജ് പകുതിയാക്കുകയാണെങ്കിൽ, പവർ എത്രയായിരിക്കും?
b) വോൾട്ടേജ് 1/4 മടങ്ങ് കുറയുകയാണെങ്കിൽ, പവർ എത്രയായിരിക്കും?
c) വോൾട്ടേജ് ഇരട്ടിയാക്കിയാൽ ബൾബിന് എന്ത് സംഭവിക്കും?
Answer:
a) R = \(\frac{\mathrm{V}^2}{\mathrm{P}}\) = \(\frac{230^2}{100}\) = 529 Ω
V = 115 V (വോൾട്ടേജ് പകുതിയാക്കുന്നു)
P = \(\frac{\mathrm{V}^2}{\mathrm{R}}\) = \(\frac{115^2}{100}\) = 25 W
(വോൾട്ടേജ് പകുതിയാക്കുമ്പോൾ, ലഭിക്കുന്ന പവർ യഥാർത്ഥ പവറിന്റെ 1/4 ആയിത്തീരുന്നു)
P = 25 W

b) V = 57.5 V (വോൾട്ടേജ് 1/4 മടങ്ങായി കുറയുന്നു)
P = \(\frac{57.5^2}{529}\)
P = 6.25 W

c) ഉയർന്ന വോൾട്ടേജ് കാരണം ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കും.

Question 13.
പട്ടിക ഉചിതമായി പൂരിപ്പിക്കുക.

ഉപകരണം ഊർജപരിവർത്തനം വൈദ്യുതപ്രവാഹത്തിന്റെ ഫലം
ഇലക്ട്രിക് ബൾബ് (a) പ്രകാശഫലം
(b) വൈദ്യുതോർജം → താപോർജം (c)
മിക്സി (d) യാന്ത്രികഫലം
ഇലക്ട്രിക് കെറ്റിൽ (e) (f)

Answer:
(a) വൈദ്യുതോർജം,
(b) ഇലക്ട്രിക് അയൺ,
(c) താപഫലം,
(d) വൈദ്യുതോർജം → യാന്ത്രികോർജം,
(e) വൈദ്യുതോർജം → താപോർജം,
(f) താപഫലം.

Question 14.
60 Ω റെസിസ്റ്റൻസ് ഉള്ള ഒരു ഹീറ്റിംഗ് കോയിൽ 240 V സപ്ലൈയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
a) ഉപകരണത്തിന്റെ പവർ കണക്കാക്കുക.
b) 5 മിനിറ്റിൽ ഈ ഹീറ്റിംഗ് കോയിൽ ഉത്പാദിപ്പിക്കുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
c) ഉപകരണം 10 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുകയാണെങ്കിൽ ഉപയോഗിക്കുന്ന ഊർജം വ്യാവസായിക യൂണിറ്റിൽ കണക്കാക്കുക.
Answer:
a) ഉപകരണത്തിന്റെ പവർ
P = \(\frac{\mathrm{V}^2}{\mathrm{R}}\) = \(\frac{240^2}{60}\) = 960 W

b) t = 5 മിനിറ്റ് = 5 × 60 = 300 s
ഉല്പാദിപ്പിക്കുന്ന താപം = \(\frac{V^2 t}{R}\)
H = 960 × 300 = 288000 J

c) വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Important Questions Malayalam Medium 1
വൈദ്യുതോർജം \(\frac{1 \times 960 \times 10}{1000}\) = 9.6 യൂണിറ്റ്

Question 15.
നല്ല നാളേക്ക് ഊർജസംരക്ഷണം വളരെ പ്രധാന മാണ്.
a) ഊർജ പ്രതിസന്ധി എന്നതുകൊണ്ട് എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്?
b) ആളുകൾ എങ്ങനെയാണ് ഊർജ പ്രതിസന്ധിക്ക് കാരണമാകുന്നത് (ഏതെങ്കിലും രണ്ടെണ്ണം).
c) നിങ്ങളുടെ ദൈനംദിന വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് രണ്ട് പ്രവർത്തനങ്ങൾ എഴുതുക. (ഏതെങ്കിലും രണ്ടെണ്ണം).
Answer:
a) ഊർജത്തിന്റെ ആവശ്യകതയിലുള്ള വർധന വും ലഭ്യതയിലുള്ള കുറവുമാണ് ഊർജപ്രതി സന്ധി.

b)

  • വീടുകളിലും ഗതാഗതത്തിലും വ്യവസായ ങ്ങളിലും വൈദ്യുതിയുടെ അശ്രദ്ധമായ ഉപയോഗം.
  • കൽക്കരി, എണ്ണ, പ്രകൃതിവാതകം തുട ങ്ങിയ ഫോസിൽ ഇന്ധനങ്ങളെ അമിത മായി ആശ്രയിക്കുന്നത്.
  • പുനരുപയോഗിക്കാവുന്ന ഉർജസ്രോത സ്സുകൾ ശരിയായി ഉപയോഗിക്കാതി രിക്കുന്നത്.
  • മന്ദഗതിയിലുള്ള പ്രവർത്തനവും ഊർജം ലാഭിക്കുന്നതിനെക്കുറിച്ചുള്ള അവ ബോധമില്ലായ്മയും.

c)

  • ഊർജക്ഷമതയുള്ള വീട്ടുപകരണ ങ്ങളിലേക്ക് മാറുക.
  • LED ബൾബുകൾ ഉപയോഗിക്കുക എൽഇഡികൾ കുറഞ്ഞ പവർ ഉപയോഗി ക്കുകയും സാധാരണ ബൾബുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു.
  • ഉപയോഗമില്ലാത്തപ്പോൾ ഇലക്ട്രിക് ഉപകരണങ്ങൾ ഓഫാക്കുക. നിങ്ങൾ ഒരു മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ എല്ലായ്പ്പോഴും ഫാനുകൾ, ലൈറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവ ഓഫ് ചെയ്യുക.
  • പകൽ സമയത്ത് സൂര്യപ്രകാശം ഉപയോ ഗപ്പെടുത്തുക.

Question 16.
ഒരു ഇലക്ട്രിക് ഹീറ്ററിന് 690 Ω പ്രതിരോധമുണ്ട്, ഇത് 230 V-ൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
(a) നല്ല ഹീറ്റിംഗ് കോയിലിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
(b) ഈ ഹീറ്റർ 30 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഉൽപാദിപ്പിക്കുന്ന താപോർജം കണക്കാ ക്കുക.
Answer:
പ്രതിരോധം, R = 690 Ω,
സമയം t = 30 മിനിറ്റ് = 30 × 60 = 1800 s,
വോൾട്ടേജ്, V = 230 V
(a) ഒരു നല്ല ഹീറ്റിംഗ് കോയിലിന്റെ സവിശേ ഷതകൾ

  • ഉയർന്ന ഓക്സിഡേഷൻ പ്രതിരോധം
  • ചുട്ടു പഴുത്ത അവസ്ഥയിൽ ദീർഘനേരം താപോർജം നൽകാനുള്ള കഴിവ്
  • ഉയർന്ന റെസിസ്റ്റിവിറ്റി
  • ഉയർന്ന ദ്രവണാങ്കം

(b) ഉല്പാദിപ്പിക്കുന്ന താപം,
H = \(\frac{V^2 t}{R}\) = \(\frac{230^2 \times 1800}{690}\) = 138000 J

Question 17.
1000 Ω -ന്റെ ഒരു ഇലക്ട്രിക് ഹീറ്റർ 230V സപ്ലയിൽ പ്രവർത്തിക്കുന്നു.
a) ഇലക്ട്രിക് ഹീറ്ററിൽ സംഭവിക്കുന്ന ഊർജ മാറ്റം എഴുതുക.
b) ഒരു ഇലക്ട്രിക് ഹീറ്ററിൽ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കണ്ടെത്താൻ സഹായി ക്കുന്ന നിയമം പ്രസ്താവിക്കുക.
c) ഹീറ്റർ മൂന്ന് മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഉപയോഗിക്കുന്ന വൈദ്യുതോർജം കണക്കാക്കുക.
Answer:
a) വൈദ്യുതോർജം താപോർജമായി പരിവർത്തനം ചെയ്യപ്പെടുന്നു.

b) വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് ചാലകത്തിലൂടെയുള്ള കറന്റിന്റെ വർഗത്തിനും (I2), ചാലകത്തിന്റെ പ്രതിരോധത്തിനും (R), വൈദ്യുതി പ്രവഹിക്കുന്ന സമയത്തിനും (t) നേർ അനുപാതത്തിലായിരിക്കും. ഇതാണ് ജൂൾനിയമം.

c) V = 230 V, R = 1000 Ω,
t = 3 മണിക്കൂർ = 3 × 60 × 60 = 10800 s
H = \(\frac{V^2 t}{R}\) = \(\frac{230^2 \times 10800}{1000}\) = 571320 J

Class 10 Physics Chapter 5 Important Questions Malayalam Medium

Question 18.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 5 Important Questions Malayalam Medium 2
a) ഉപകരണത്തിന്റെ പേര് എഴുതുക.
b) ഇത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
c) ഒരു വീട്ടിൽ 20 W വീതമുള്ള 5 LED ലാമ്പു കൾ 5 മണിക്കൂർ പ്രവർത്തിക്കുന്നു, 50W ഉള്ള ഒരു ലാപ്ടോപ്പ് ദിവസവും 2 മണിക്കൂർ പ്രവർത്തിക്കുന്നു. വ്യാവസായിക യൂണിറ്റിൽ ഒരു മാസത്തെ വൈദ്യുത ഉപഭോഗം കണക്കാക്കുക.
Answer:
a) വാട്ട് അവർ മീറ്റർ

b) വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതോർജ ത്തിന്റെ അളവ് വാട്ട് അവർ മീറ്റർ ഉപയോഗിച്ച് നമുക്ക് നേരിട്ട് അളക്കാൻ സാധിക്കും.

c) വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = im1
ലാമ്പുകളുടെ ഊർജോപഭോഗം = \(\frac{5 \times 20 \times 5}{1000}\) = 0.5 യൂണിറ്റ്
ലാപ്ടോപിന്റെ ഊർജോപഭോഗം = \(\frac{1 \times 50 \times 2}{1000}\) = 0.1 യൂണിറ്റ്
ഒരു ദിവസത്തെ ആകെ ഊർജോപഭോഗം = 0.5 + 0.1 = 0.6 യൂണിറ്റ്
ഒരു മാസത്തെ ആകെ ഊർജോപഭോഗം (30 ദിവസം) = 0.6 × 30 = 18 യൂണിറ്റ്

Question 19.
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഹീറ്റിംഗ് കോയിലുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
Class 10 Physics Chapter 5 Important Questions Malayalam Medium 3
a) ഓരോ കോയിലിലൂടെയുമുള്ള കറന്റ് കണ്ടെത്തുക.
b) ഒരു സർക്കീട്ടിലൂടെ 5 മിനിറ്റ് നേരത്തേക്ക് കറന്റ് ഒഴുകുന്നുവെങ്കിൽ, ഏത് കോയിലാണ് കൂടുതൽ ചൂടാകുന്നത്? ആ കോയിലിൽ രൂപപ്പെട്ട താപം കണ്ടെത്തുക.
Answer:
a) V = 230 V, R = 115 Ω
115 Ω കോയിലിലൂടെയുള്ള കറന്റ്
I = \(\frac{V}{R}\) = \(\frac{230}{115}\) = 2 A
V = 230 V, R = 46 Ω
46 Ω കോയിലിലൂടെയുള്ള കറന്റ്
= \(\frac{V}{R}\) = \(\frac{230}{115}\) = 5 A

b) 46 Ω കോയിലാണ് കൂടുതൽ ചൂടാകുന്നത്. (V – (വോൾട്ടേജ്), t – (കറന്റ് ഒഴുകുന്ന സമയം) രണ്ട് ഹീറ്റിംഗ് കോയിലിനും ഒരുതന്നെയാണ് എന്നാൽ 460 കോയിലിന് പ്രതിരോധം (R) കുറ വായതിനാൽ, വൈദ്യുതപ്രവാഹം കൂടുകയും, കൂടുതൽ താപം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 46 Ω പ്രതിരോധമുള്ള കോയിലിൽ രൂപപ്പെടുന്ന താപോർജം
H = I2Rt = 52 × 46 × 300 – 345000 J

Question 20.
230 V പൊട്ടൻഷ്യൽ വ്യത്യാസം നൽകിയാൽ ഒരു ഹീറ്റിംഗ് കോയിൽ 2 A കറന്റ് ഉപയോഗ പ്പെടുത്തുന്നു.
a) ഹീറ്റിംഗ് കോയിൽ നിർമ്മിക്കാൻ സാധാരണ യായി ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ്?
b) 5 മിനിറ്റിനുള്ളിൽ ഈ കോയിലിലൂടെ ഒഴുകുന്ന ചാർജിന്റെ അളവ് എത്രയാണ്?
c) കോയിലിന്റെ പ്രതിരോധം എന്താണ്?
Answer:
a) ഹീറ്റിംഗ് കോയിൽ സാധാരണയായി നിർമിക്കു ന്നത് നിക്രോം ഉപയോഗിച്ചാണ്.
b) ചാർജ് (Q) = I × t = 2 × 300 = 600 C
c) R = \(\frac{V}{I}\) = \(\frac{230}{2}\) = 115 Ω

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും ensure conceptual clarity.

10th Class Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Std 10 Physics Chapter 5 Notes Malayalam Medium – Let’s Assess

Question 1.
230 V ൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക്ക് ഹീറ്ററിൽ 2A വൈദ്യുതി പ്രവഹിക്കുന്നു.
a) ഹീറ്ററിന്റെ പ്രതിരോധമെത്ര?
b) ഈ ഹീറ്റർ 10 മിനിറ്റ് പ്രവർത്തിച്ചാൽ ഉൽപാദി പ്പിക്കുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
c) ഈ ഉപകരണത്തിന്റെ പവർ എത്
Answer:
V = 230 V, I = 2A, t = 10 × 60 s
a) R = \(\frac{V}{I}\) = \(\frac{230}{2}\) = 115 Ω

b) H = VIt
H = 230 × 2 × 600 = 276000 J

c) H = Pt
p = \(\frac{276000}{600}\) = 460 W

Question 2.
a) 230V സപ്ലൈയിൽ പ്രവർത്തിക്കുന്ന ഒരു താപന ഉപകരണം 2A കറന്റ് ഉപയോഗി ക്കുന്നു. 5 മിനിറ്റിൽ ഉൽപാദിപ്പിച്ച താപത്തിന്റെ അളവെത്ര?
b) ഈ ഉപകരണം 115V-ൽ പ്രവർത്തിക്കു മ്പോൾ 5 മിനിറ്റിൽ ഉണ്ടായ ഊർജോപഭോഗം?
Answer:
a) V 230V, I = 2A, t = 5 × 60 = 300 s
H = 230 × 2 × 300 = 138000 J

b) V = 115V
R = \(\frac{230}{2}\) = 115 Ω
I = \(\frac{V}{R}\) = \(\frac{115}{115}\) = 1A
H = 115 × 1 × 300 = 34500 J

Question 3.
ഒരു വീട്ടിൽ 500W ന്റെ ഒരു ഇസ്തിരിപ്പെട്ടി 1 മണിക്കൂറും 40W ന്റെ രണ്ടു ഫാൻ 8 മണിക്കൂറും 12W-ന്റെ അഞ്ച് LED ബൾബു കൾ 10 മണിക്കൂറും പ്രവർത്തിക്കുന്നുവെങ്കിൽ ആ വീട്ടിൽ ഒരു ദിവസം വിനിയോഗിക്കുന്ന വൈദ്യു തോർജത്തിന്റെ അളവ് എത്ര യൂണിറ്റായിരിക്കും?
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 1
Answer:
വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 2
ഇലക്ട്രിക്ക് അയണിന്റെ ഊർജോപഭോഗം (kWh ൽ) = \(\frac{500 \times 1}{1000}\) = 0.5 kWh = 0.5 യൂണിറ്റ്
ഫാനിന്റെ ഊർജോപഭോഗം (in kWh) = \(\frac{2 \times 40 \times 8}{1000}\) = 0.64 kWh = 0.64 യൂണിറ്റ്
LED ബൾബിന്റെ ഊർജോപഭോഗം (kWh ൽ) = \(\frac{5 \times 12 \times 10}{1000}\) = 0.6 kWh = 0.6 യൂണിറ്റ്
ഒരു ദിവസത്തെ ആകെ ഊർജോപഭോഗം = 0.5 + 0.64 + 0.6 = 1.74 kWh
യൂണിറ്റുകളിൽ ഒരു ദിവസത്തെ ആകെ ഊർജോപഭോഗം യൂണിറ്റുകളിൽ = 1.74 യൂണിറ്റ്

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 4.
ഒരു വീട്ടിൽ 600W ന്റെ ഒരു ഗൻഡർ 1 മണിക്കൂറും 60W-ന്റെ 3 ഫാനുകൾ 6 മണിക്കൂറും 10W-ന്റെ 10 LED ബൾബുകൾ 10 മണിക്കൂറും നിത്യേന പ്രവർത്തിക്കുന്നു.
a) ഒരു മാസം ചെലവഴിക്കപ്പെടുന്ന വൈദ്യുതോർജത്തിന്റെ അളവ് എത്ര യൂണിറ്റായിരിക്കും?
b) ഉപകരണങ്ങൾ ഇതേ രീതിയിൽ പ്രവർത്തിച്ചാൽ ആ വീട്ടിലെ രണ്ടു മാസത്തെ വൈദ്യുത ചാർജ് കണക്കാക്കുക (താരിഫ് പട്ടിക 5.8 പ്രയോജനപ്പെടുത്തുക).
കേരളത്തിലെ ഗാർഹിക വൈദ്യുത ഉപഭോക്താക്കൾക്കുള്ള നിലവിലെ വൈദ്യുത താരിഫ് ചുവടെ നൽകുന്നു. (ഇത് മാറ്റത്തിന് വിധേയമാണ്).
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 1
Answer:
a) ഗ്രൈൻഡറിന്റെ ഊർജോപഭോഗം
\(\frac{600 \times 1}{1000}\) = 0.6 kWh = 0.6 യൂണിറ്റ്
ഫാനുകളുടെ ഊർജോപഭോഗം = \(\frac{3 \times 60 \times 6}{1000}\) = 1.08 kWh =1.08 യൂണിറ്റ്
ബൾബുകളുടെ ഊർജോപഭോഗം = \(\frac{10 \times 10 \times 10}{1000}\) = 1 kWh = 1 യൂണിറ്റ്
ഒരു ദിവസത്തെ ആകെ ഊർജോപഭോഗം 0.6 + 1.08 + 1 = 2.68 kWh = 2.68 യൂണിറ്റ്
ഒരു മാസത്തെ ആകെ ഊർജോപഭോഗം (30 ദിവസം) = 80.4 യൂണിറ്റ്

b) രണ്ട് മാസത്തെ ആകെ ഊർജോപഭോഗം (60 ദിവസം) = 80.4 × 2 = 160.8 യൂണിറ്റ്
250 യൂണിറ്റ് ഊർജോപഭോഗം, ടെലിസ്കോപ്പി ക്കിന് കീഴിൽ വരുന്നു. അതിനേക്കാൾ കൂടുത ലാണ് ഊർജോപഭോഗമെങ്കിൽ അത് നോൺ ടെലിസ്കോപ്പിക്കിന് കീഴിലാണ് വരുന്നത്.

2 മാസത്തെ ഊർജോപഭോഗം 160.8 യൂണിറ്റാണ്. ഇവിടെത്തെ ഊർജോപഭോഗം ടെലിസ്കോപ്പിക് വിഭാഗത്തിന് കീഴിലാണ്.
യൂണിറ്റിന്റെ ഓരോ പരിധിക്കും ഊർജോപഭോഗ നിരക്ക് പരിശോധിക്കുക.
ആകെ ഉപഭോഗത്തിന്റെ ആദ്യത്ത 50 യൂണിറ്റുകൾക്ക്, ചാർജ് = യൂണിറ്റ് × എനർജി ചാർജ് പർ യൂണിറ്റ് = 50 × 3.35 = 167.5
ആകെ ഉപഭോഗത്തിന്റെ രണ്ടാമത്തെ 50 യൂണിറ്റുകൾക്ക്, ചാർജ് = 50 × 4.25 = 212.5
ആകെ ഉപഭോഗത്തിന്റെ മൂന്നാമത്തെ 50 യൂണിറ്റുകൾക്ക് ചാർജ് = 50 × 5.35 = 267.5
ശേഷിക്കുന്ന 10.8 യൂണിറ്റുകളുടെ ആകെഉപഭോഗ ചാർജ് = 10.8 × 7.2 = 77.76

അതിനാൽ ആകെ ഉപഭോഗചാർജ് = 725.26 രൂപ ഒരു മാസത്തേക്കുള്ള സിംഗിൾ ഫേസിനുള്ള ചാർജ് (സാധാരണയായി ഗാർഹിക കണക്ഷനു കൾക്ക്) വൈദ്യുതി ഉപഭോഗ പരിധി 50-100 ആണ്, വൈദ്യുതി ബിൽ തുകയിൽ ഈ ചാർജും ചേർക്കുന്നു.

ആകെ വൈദ്യുതി ബിൽ 725.26 + (85 × 2) = 725.26 + (170) – 895.26 രൂപ (മറ്റ് നിരക്കുകളും നിങ്ങൾക്ക് ലഭിക്കുന്ന ബില്ലിൽ ഉൾപെട്ടിട്ടുണ്ടാകാം. നൽകിയിരിക്കുന്ന ബില്ലിൽ പട്ടിക 5.8ൽ നൽകിയി രിക്കുന്ന താരിഫിനെ അടിസ്ഥാനമാക്കി യൂണിറ്റിന് എനർജി ചാർജും സിംഗിൾ ഫേസ് ഫിക്സഡ് ചാർജും മാത്രമേ ചേർത്തിട്ടുള്ളൂ)

Question 5.
A, B എന്നീ രണ്ട് ഹീറ്ററുകൾ 230V ൽ പ്രവർത്തി ക്കുന്നു. ഹീറ്റർ A യിൽ 2A കറന്റും ഹീറ്റർ B യിൽ 2.5A കറന്റും പ്രവഹിക്കുന്നു.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 3
a) ഹീറ്ററുകളുടെ പവർ കണക്കാക്കുക (ചിത്രം 5.12 (a), (b))
b) പ്രതിരോധം കൂടിയ ഹീറ്റർ ഏത്?
c) രണ്ടു ഹീറ്ററുകളും 5 മിനിറ്റ് വീതം പ്രവർത്തി ച്ചാൽ ഏത് ഹീറ്ററിലായിരിക്കും കൂടുതൽ താപം ഉൽപാദിപ്പിക്കുക.
Answer:
a), പവർ P = VI
ഹീറ്റർ A-യ്ക്ക്
V = 230 V, I = 2A
P = 230 × 2 = 460W
ഹീറ്റർ B-യ്ക്ക്
V = 230 V, I = 2.5 A
P = 230 × 2.5 = 575W

b) ഹീറ്റർ A-യുടെ പ്രതിരോധം A, R = \(\frac{V}{I}\) = \(\frac{230}{2}\) = 115Ω
ഹീറ്റർ B-യുടെ പ്രതിരോധം, R = \(\frac{V}{I}\) = \(\frac{230}{2.5}\) = 92Ω ഹീറ്റർ A യുടെ പ്രതിരോധം കൂടുതലാണ്.

c) H = VIt
t = 5 × 60 = 300s
ഹീറ്റർ A യ്ക്ക്, H = 230 × 2 × 300 = 138000 J
ഹീറ്റർ B യ്ക്ക്, H = 230 × 2.5 × 300 = 172500 J
ഹീറ്റർ B കൂടുതൽ താപം ഉത്പാദിപ്പിക്കുന്നു.
പ്രവർത്തന സമയം തുല്യമാകുമ്പോൾ, കൂടുതൽ പവറുള്ള ഹീറ്റർ കൂടുതൽ താപം ഉത്പാദിപ്പി ക്കുന്നു.

Question 6.
തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹീറ്റിങ് എലമെന്റിനെ സംബന്ധിച്ച് ശരിയായവ ഏതെല്ലാം?
a) കുറഞ്ഞ ദ്രവണാങ്കം
b) ഉയർന്ന റെസിസ്റ്റിവിറ്റി
c) ചുട്ടുപഴുത്ത അവസ്ഥയിൽ നിലനിൽക്കാനുള്ള കഴിവ്
d) കുറഞ്ഞ ഓക്സിഡേഷൻ പ്രതിരോധം
e) ഉയർന്ന ദ്രവണാങ്കം
f) ഉയർന്ന ഓക്സിഡേഷൻ പ്രതിരോധം
i. abfc
ii. abfe
iii. bdfe
iv. bcef
Answer:
iv. bcef

Question 7.
230V, 40W, 230V, 60W എന്നീ രണ്ട് ബൾബുകൾ ചിത്രത്തിൽ കാണുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 4
230 V നൽകിയാൽ ഓരോ സർക്കീട്ടിലും ഏത് ബൾബിനായിരിക്കും കൂടുതൽ പ്രകാശം? എന്തായിരിക്കും കാരണമെന്ന് വിശദമാക്കുക.
Answer:
40W ബൾബിന്, R = \(\frac{V^2}{P}\) = \(\frac{230^2}{40}\) = 1322.5Ω
60W ബൾബിന്, R = \(\frac{V^2}{P}\) = \(\frac{230^2}{60}\) = 881.7Ω
40W ബൾബിന് 60W ബൾബിനേക്കാൾ ഉയർന്ന പ്രതിരോധമുണ്ട്.
സമാന്തര സർക്കീട്ടിൽ (5.13(a)), രണ്ട് ബൾബുകളിലുടനീളമുള്ള വോൾട്ടേജ് തുല്യമാണ്. (സോഴ്സ്

വോൾട്ടേജിന് തുല്യം, 230V). ഓരോ ബൾബിലുമുള്ള പവർ P = \(\frac{V^2}{R}\) കൊണ്ട് നൽകിയിരിക്കുന്നു. വോൾട്ടേജ് ഒന്നുതന്നെയായതിനാൽ, കുറഞ്ഞ പ്രതിരോധമുള്ള ബൾബിൽ കൂടുതൽ പവർ ഉണ്ടാവുകയും അതിനാൽ കൂടുതൽ പ്രകാശിക്കുകയും ചെയ്യുന്നു. 60W ബൾബിന്റെ പ്രതിരോധം 40W ബൾബിന്റെ പ്രതിരോധത്തേ ക്കാൾ കുറവായതിനാൽ, സമാന്തര സർക്കീട്ടിൽ 60W ബൾബിന് കൂടുതൽ പ്രകാശമുണ്ടാകും.

ശ്രേണീ സെർക്കീട്ടിൽ (5.13 (b), രണ്ട് ബൾബുകളിലൂടെയുമുള്ള വൈദ്യുത പ്രവാഹം തുല്യമാണ്. ഓരോ ബൾബിലുമുള്ള പവർ P = VI = (IR)I = I2R കൊണ്ട് നൽകിയിരിക്കുന്നു. കറന്റ് ഒന്നുതന്നെയായതിനാൽ, ഉയർന്ന പ്രതിരോധമുള്ള ബൾബിൽ കൂടുതൽ പവർ ഉണ്ടാവുകയും അങ്ങനെ കൂടുതൽ പ്രകാശിക്കുകയും ചെയ്യും. 40W ബൾബിന്റെ പ്രതിരോധം 60W ബൾബിന്റെ പ്രതിരോധത്തേക്കാൾ കൂടുതലായതിനാൽ, ശ്രേണീ സെർക്കീട്ടിൽ 40W ബൾബ് കൂടുതൽ പ്രകാശമുള്ളതായിരിക്കും.

പൊതുവേ, ഒരു സമാന്തര കണക്ഷനിൽ, ഉയർന്ന പവറുള്ള ഉപകരണത്തിന് കുറഞ്ഞ പ്രതിരോധം ഉണ്ടായിരിക്കും, അതിൽ, കൂടുതൽ വൈദ്യുത പ്രവാഹമുണ്ടാകുകയും, കൂടുതൽ താപം ഉത്പാദിപ്പിക്കുകയും, കൂടുതൽ പ്രകാശിക്കുകയും ചെയ്യും. ഒരു ശ്രേണീ കണക്ഷനിൽ, കുറഞ്ഞ പവറുള്ള ഉപകരണത്തിന് ഉയർന്ന പ്രതിരോധം ഉണ്ടായിരിക്കും, അത് കൂടുതൽ വോൾട്ടേജ് പങ്കിടുകയും കൂടുതൽ പ്രാകാശിക്കുകയും ചെയ്യും.

Question 8.
നമ്മുടെ വീട്ടിലെ വൈദ്യുത ഉപഭോഗം കുറയ്ക്കാൻ പകൽ സമയം സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താം. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എങ്ങനെയെന്ന് വിശദീകരിക്കുക.
Answer:
ഉണ്ട്, ഞാൻ പ്രസ്താവനയോട് യോജിക്കുന്നു. പകൽ സമയത്ത് സൂര്യപ്രകാശം ഉപയോഗി ക്കുന്നത് വൈദ്യുത ഉപഭോഗം കുറയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ വീട്ടിൽ ഉപയോഗി ക്കാവുന്ന ഒരു സ്വതന്ത്രവും പ്രകൃത്യാലു ള്ളതുമായ പ്രകാശ സ്രോതസ്സാണ് സൂര്യപ്രകാശം. കൃത്രിമ പ്രകാശം ഉപയോഗിക്കാതെ തന്നെ ജനാലകളും കർട്ടനുകളും തുറക്കുന്നതിലൂടെ മുറികൾ കൂടുതൽ പ്രകാശമുള്ളതാക്കാൻ കഴിയും. തൽഫലമായി നമ്മുടെ ചെലവ് കുറയുന്നു. പകൽ വെളിച്ചം പരമാവധി വർധിപ്പിക്കുന്നതിന്, വീട്ടിലെ ജോലിസ്ഥലവും പഠനസ്ഥലവും ജനാലകൾക്കടുത്തായി തിര ഞെഞ്ഞെടുക്കണം കണ്ണാടികളും ഇളം നിറമുള്ള ചുവരുകളും സൂര്യപ്രകാശം പ്രതിഫലിപ്പി ക്കാനുള്ള മുറിയുടെ കഴിവ് മെച്ചപ്പെടുത്തും. പ്രകൃത്യാലുള്ള പ്രകാശത്തെ ആശ്രയിക്കുമ്പോൾ, ഇത് വൈദ്യുതനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി യുടെ ആശ്രയത്വം കുറയ്ക്കുന്നു, അങ്ങനെ മലി നീകരണം കുറയ്ക്കുന്നതിന് ഇത് കാരണമാകുന്നു. വീട്ടിൽ വൈദ്യുതി ലാഭിക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുന്നത് എളുപ്പവും പാരിസ്ഥിതിക മായി ഗുണകരവുമായതുമാണ്.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 9.
ഊർജപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യ ത്തിൽ, പുതിയതായി നിർമ്മിക്കുന്ന വീടുകളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കാൻ നടപ്പിലാ ക്കാവുന്ന ഏതെങ്കിലും രണ്ട് നിർദേശങ്ങൾ
എഴുതുക.
Answer:

  • പുതിയ വീടുകളിൽ ലൈറ്റുകൾക്കും ഫാനു കൾക്കും പകരം സൂര്യപ്രകാശവും ശുദ്ധ വായുവും ഉപയോഗിക്കാൻ വലിയ ജനാല കൾ ഉണ്ടായിരിക്കണം.
  • വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനും സോളാർ പാനലുകൾ സ്ഥാപിക്കാം.
  • LED ലൈറ്റുകൾ, 5 സ്റ്റാർ റേറ്റഡ് വീട്ടു പകരണങ്ങൾ തുടങ്ങിയ ഊർജസംരക്ഷണ വീട്ടുപകരണങ്ങൾ ഉപയോഗിക്കണം.
  • മതിലുകളിലും മേൽക്കൂരകളിലുമുള്ള നല്ല ഇൻസുലേഷൻ കൂടുതൽ വൈദ്യുതി ഉപ യോഗിക്കാതെ വീടിനെ തണുപ്പുള്ളതോ ചൂടു ള്ളതോ ആയി നിലനിർത്താൻ സഹായിക്കും.

Question 10.
കാർബൺ പാദമുദ്ര കുറക്കേണ്ടതിന്റെ ആവശ്യ കത എന്ത്?
Answer:
കുടുംബങ്ങൾ, ബിസിനസ്സുകൾ, ഇവന്റുകൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവയിൽ നിന്ന് ഹരിതഗൃഹ വാതകങ്ങളുടെ പ്രത്യക്ഷവും പരോ ക്ഷവുമായ പുറന്തള്ളലുണ്ടാവുന്നുണ്ട്. കാർബൺ ഡൈഓക്സൈഡിന്റെ അളവിന് തുല്യമായി പുറത്തുവിടുന്ന, രൂപാന്തരപ്പെടുന്ന, ഹരിത ഗൃഹവാതകങ്ങളുടെ അളവാണ് കാർബൺപാദമുദ്ര. കാർബൺ പാദമുദ്ര കുറയ്ക്കുന്നത് പ്രധാനമാണ്. കാരണം ഹരിതഗൃഹ വാതക പുറന്തള്ളൽ കുറ യ്ക്കുന്നത് കാലാവസ്ഥാ വ്യതിയാനം മന്ദഗതി യിലാക്കാൻ സഹായിക്കുന്നു. ഇത് വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ ഗുരുതരമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

സസ്യങ്ങളുടെയും മൃഗങ്ങളു ടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതും മലിനീകരണം പരിമിതപ്പെടു ത്തുന്നതുമാണ് കാർബൺ പാദമുദ്ര കുറയ്ക്കു ന്നതുവഴിയുള്ള മറ്റു രണ്ടു മേന്മകൾ. കാർബൺ പുറന്തള്ളൽ കുറയുന്നത് ശുദ്ധമായ വായു, ജല ലഭ്യതയിലേക്കു നയിക്കുന്നു, ഇത് ശ്വാസകോശ സംബന്ധമായതും മറ്റ് രോഗങ്ങളും കുറയ്ക്കുന്ന തിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നു. ഫോസിൽ ഇന്ധനങ്ങൾ പോലുള്ള പരിമിതമായ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലൂടെ, കൂടുതൽ കാര്യക്ഷമമായ ഊർജ ഉപയോഗം സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ വരും തലമുറ കൾക്ക് സുരക്ഷിതമായ ഭൂമി സംഭാവന ചെയ്യാൻ സാധിക്കുന്നു.

SSLC Physics Chapter 5 Notes Questions and Answers Pdf Malayalam Medium

Question 1.
വീടുകളിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാമാണ്?
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 5
Answer:

  1. ട്യൂബ് ലൈറ്റ്
  2. ഇലക്ട്രിക് കെറ്റിൽ
  3. ഫാൻ
  4. ഇലക്ട്രിക് അയൺ
  5. ഇൻഡക്ഷൻ കുക്കർ
  6. ഇലക്ട്രിക് ഡ്രിൽ മെഷീൻ
  7. റ്റഫിജറേറ്റർ

വ്യത്യസ്ത ഇലക്ട്രിക്കൽ ഉപകരണങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു . ഈ ഉപകരണങ്ങൾ വൈദ്യുതോർജത്തെ വ്യത്യസ്ത ഊർജരൂപങ്ങളാക്കി മാറ്റുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്.

Question 2.
മിക്സി പ്രവർത്തിക്കുന്ന സന്ദർഭത്തിൽ ഏതെല്ലാം ഊർജരൂപങ്ങളാണ് ഉണ്ടാകുന്നതെന്ന് എഴുതുക.
Answer:

  1. യാന്ത്രികോർജം
  2. ശബ്ദോർജം
  3. താപോർജം

മിക്സി പ്രവർത്തിപ്പിക്കുമ്പോൾ നാം നൽകിയ വൈദ്യുതോർജം വിവിധ രൂപങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.

വൈദ്യുതോർജത്തെ ഒരു ഉപകരണം പ്രയോജനപ്രദമായ ഏത് രൂപത്തിലേക്കാണോ മുഖ്യമായും മാറ്റുന്നത് അതായിരിക്കും ആ ഉപകരണത്തിലെ വൈദ്യുതപ്രവാഹത്തിന്റെ ഫലമായി പരിഗണിക്കുന്നത്.

Question 3.
ചിത്രം 5.1 ലെ ഉപകരണങ്ങളും ലിസ്റ്റ് ചെയ്ത ഉപകരണങ്ങളും നിരീക്ഷിച്ച് അവ ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ ഓരോന്നിലും വൈദ്യുത പ്രവാഹത്തിന്റെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തി യിരിക്കുന്നത് എന്നു കണ്ടെത്തി പട്ടിക 5.1 പൂരിപ്പിച്ചു.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 6
Answer:

ഉപകരണം ധർമ്മം ഊർജമാറ്റം വൈദ്യുത പ്രവാഹഫലം
ഇലക്ട്രിക് കെറ്റിൽ വെള്ളം ചൂടാക്കുന്നു വൈദ്യുതോർജം → താപോർജം താപഫലം
മിക്സി ചേരുവകൾ പൊടിക്കുകയോ അരയ്ക്കുകയോ ചെയ്യാൻ വൈദ്യുതോർജം → യാന്ത്രികോർജം യാന്ത്രികഫലം
ഇലക്ട്രിക് അയൺ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ (To iron clothes) വൈദ്യുതോർജം → താപോർജം താപഫലം
ട്യൂബ് ലൈറ്റ് പ്രകാശം നൽകുന്നു വൈദ്യുതോർജം → പ്രകാശോർജം പ്രകാശഫലം

പട്ടിക 5.1

Question 4.
വൈദ്യുതപ്രവാഹത്തിന് വിവിധ ഫലങ്ങൾ ഉളവാക്കാൻ കഴിയുമെന്ന് പട്ടികയിൽ നിന്ന് മനസ്സിലായല്ലോ. ഇവയിൽ താപം ഉൽപാദിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ ഏതെല്ലാമാണ്?
Answer:

  1. ഇലക്ട്രിക് കെറ്റിൽ
  2. ഇലക്ട്രിക് അയൺ

Question 5.
5 cm നീളമുള്ള ഒരു നികോം കമ്പി 9V ബാറ്ററിയുമായി ഘടിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തിൽ (ചിത്രം 5.2) സജ്ജീകരിച്ചിരിക്കുന്നത്.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 7
സ്വിച്ച് ഓൺ ചെയ്തശേഷം നികോം കമ്പി നിരീക്ഷിക്കുക. എന്ത് മാറ്റം കാണാം?
Answer:
നികോം കമ്പിയിലൂടെ കറന്റ് കടന്നുപോകുമ്പോൾ താപോർജം ഉൽപാദിപ്പിക്കുന്നു.

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജം രൂപപ്പെടുന്ന പ്രവർത്തനമാണ് ജൂൾ ഹീറ്റിങ് അഥവാ ഓമിക് ഹീറ്റിങ് (Ohmic heating). താപന ഉപകരണങ്ങളിൽ താപോർജം ഉൽപാദിപ്പി ക്കാനുപയോഗിക്കുന്ന ഭാഗത്തെ ഹീറ്റിങ് എലമെന്റ് (Heating element) എന്നു പറയുന്നു. നൽകിയിരിക്കുന്ന വൈദ്യുതതാപന ഉപകരണങ്ങളുടെ ചിത്രങ്ങൾ നിരീക്ഷിക്കുക.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 8
ഈ ഉപകരണങ്ങളിൽ പൊതുവായി കാണപ്പെടുന്ന ഭാഗമായ ഹീറ്റിങ് കോയിൽ (ഹീറ്റിങ് എലമെന്റ് ) ശ്രദ്ധിച്ചല്ലോ.

നികാം എന്ന ലോഹസങ്കരം ഉപയോഗിച്ചാണ് ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്. (ഹീറ്റിങ് കോയിൽ ഇല്ലാതെ പ്രവർത്തിക്കുന്ന താപന ഉപകരണങ്ങളും ഉപയോഗത്തിലുണ്ട്. ഉദാഹരണം ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് അവ്ൻ തുടങ്ങിയവ.)

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 6.
നിസാമിന് ഏതെല്ലാം സവിശേഷതകൾ ഉള്ളതുകൊണ്ടാണ് അത് ഹീറ്റിങ് എലമെന്റായി ഉപയോഗിക്കുന്നത്?
Answer:

  • ഉയർന്ന ഓക്സിഡേഷൻ പ്രതിരോധം (Oxidation resistance)
    (ഉയർന്ന താപനിലയിൽ ഒരു വസ്തുവിന് ഓക്സിജനുമായോ മറ്റ് ഓക്സീകാരകങ്ങളുമായോ ഉള്ള സമ്പർക്കത്തിന്റെ ഫലമായുള്ള നാശനത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് ഓക്സിഡേഷൻ പ്രതിരോധം)
  • ചുട്ടു പഴുത്ത അവസ്ഥയിൽ ദീർഘനേരം താപോർജം നൽകാനുള്ള കഴിവ്
  • ഉയർന്ന റെസിസ്റ്റിവിറ്റി (ഇതു കാരണം ചെറിയ നീളം നിക്രോമിനു പോലും ആവശ്യമായ പ്രതിരോധം ലഭ്യമാക്കാൻ കഴിയും)
  • ഉയർന്ന ദ്രവണാങ്കം (ഇത് കാരണം, ഉരുകുകയോ രൂപമാറ്റം സംഭവിക്കുകയോ ചെയ്യാതെ, ചൂടാക്കുന്നതിന് ആവശ്യമായ ഉയർന്ന താപനില താങ്ങാൻ നിക്രോമിന് കഴിയും.)
    എല്ലാ പദാർഥങ്ങളും ഒരേ പോലെയല്ല വൈദ്യുതി കടത്തിവിടുന്നത് എന്ന് നമുക്കറിയാം.

വൈദ്യുത പ്രതിരോധമെന്ന ചാലകങ്ങളുടെ സവിശേഷതയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളിലൊന്ന് പദാർഥത്തിന്റെ തനത് സ്വഭാവങ്ങളിലൊന്നായ റെസിസ്റ്റിവിറ്റിയാണ്. ഓരോ പദാർഥത്തിനും ഇത് വ്യത്യസ്തമായിരിക്കും.

റെസിസ്റ്റിവിറ്റിയും ചാലകതയും

ഒരു ചതുരശ്രമീറ്റർ ഛേദതല പരപ്പളവും (A) ഒരു മീറ്റർ നീളവും (l) ഉളള ഒരു ചാലകത്തിന്റെ പ്രതിരോധമാണ് ആ ചാലകം നിർമ്മിച്ചിരിക്കുന്ന പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി. ഇതിനെ ഗ്രീക്ക് അക്ഷരമായ (ρ) കൊണ്ട് സൂചിപ്പിക്കുന്നു. ഇതിന്റെ യൂണിറ്റ് ഓം മീറ്റർ (Ω m) ആണ്.
വൈദ്യുതി കടത്തിവിടാനുള്ള ഒരു പദാർഥത്തിന്റെ കഴിവാണ് ‘ചാലകത (Conductivity). ഇത് റെസിസ്റ്റിവിറ്റിയുടെ വൽക്രമമാണ്.

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചാലകത്തിന്റെ നീളം (l) ഛേദതല പരപ്പളവ് (A) പദാർഥത്തിന്റെ സ്വഭാവം (ρ) തുടങ്ങിയവയാണ്. ഈ ഘടകങ്ങളുമായി പ്രതിരോധത്തിന്റെ (R) ബന്ധം സൂചിപ്പിക്കുന്ന സമവാക്യമാണ് R = \(\frac{\rho \ell}{A}\)

വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം.

5 cm നീളമുള്ള നിക്രോം കമ്പി, 6V ബാറ്ററി എലിമിനേറ്റർ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രം 5.4 ൽ കാണിച്ചിരിക്കുന്നതുപോലെ സെർക്കീട്ട് നിർമ്മിക്കുക. ഒരു ബോയിലിങ് ട്യൂബിൽ 20 mL ജലമെടുക്കുക. അതിലേക്ക് നികോം കമ്പിയും ഒരു തെർമോമീറ്ററും താഴ്ത്തി വയ്ക്കുക. റിയോസ്റ്റാറ്റ് ക്രമീകരിച്ച് കറന്റ് വ്യത്യാസപ്പെടുത്തി ഓരോ രണ്ട് മിനിറ്റിനു ശേഷവും താപനില പട്ടിക 5.2-ൽ രേഖപ്പെടുത്തുക. ഓരോ തവ ണയും ബോയിലിങ് ട്യൂബിലെ ജലം മാറ്റിയെടുത്താണ് പരീക്ഷണം ആവർത്തിക്കേണ്ടത്.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 9
നിരീക്ഷണം
പരീക്ഷണം ആരംഭിക്കുന്നതിനു മുൻപ് ജലത്തിന്റെ താപനില = 31°C

കറന്റ് (A) താപനില (°C)
0.5 33
1 35
1.5 37

പട്ടിക 5.2

വിശകലനം
പട്ടിക 5.2 വിശകലനം ചെയ്യുമ്പോൾ കറന്റ് കൂടുന്ന തിനനുസരിച്ച് ജലത്തിന്റെ താപനിലയും വർധിക്കുന്ന തായി മനസ്സിലാക്കാം. ഇവിടെ ഒരു നിശ്ചിത അളവ് (20 mL) ജലത്തിലൂടെയാണ് വൈദ്യുതി കടത്തിവിട്ട് ചൂടാക്കിയത്. ഒരു നിശ്ചിത അളവ് ജലത്തിന്റെ താപനില 3 വർധിക്കണമെങ്കിൽ അതിനു കൂടുതൽ താപം ലഭി ക്കേണ്ടതുണ്ട്. അതിനാൽ താപം വർധിക്കുന്നതിനനു . സരിച്ച് പദാർഥത്തിന്റെ താപനിലയും വർധിക്കും. അതാ . ഇത് കറന്റ് കൂടുമ്പോൾ ഉൽപാദിപ്പിക്കുന്ന താപവും വർധിക്കും എന്നു മനസ്സിലാക്കാം.

• റിയോസ്റ്റാറ്റ് ക്രമീകരിച്ച് കറന്റ് 1A ആയി നിലനിർത്തുക. ഓരോ രണ്ട് മിനിറ്റിലും ജലത്തിന്റെ താപനില പട്ടിക 5.3 ൽ രേഖപ്പെടുത്തുക.
നിരീക്ഷണം

സമയം (മിനിറ്റിൽ) താപനില (°C)
0 31
2 33
4 35
6 37

പട്ടിക 5.3

വിശകലനം
കൂടുതൽ സമയം കറന്റ് പ്രവഹിച്ചതുകൊണ്ടാണ് താപ നില വർധിച്ചത്. വൈദ്യുതി പ്രവഹിക്കുന്ന സമയം വർധി ക്കുന്നതിനനുസരിച്ച് ഉൽപാദിപ്പിക്കുന്ന താപവും വർധിക്കുന്നു.

പ്രവർത്തനം
തുല്യനീളവും (5 cm) തുല്യ ഛേദതല പരപ്പളവുമുള്ള നികോം കമ്പിയും അലുമിനിയം കമ്പിയും എടുക്കുക. ഇവ ഉപയോഗിച്ച് ചിത്രത്തിൽ നൽകിയിരിക്കുന്ന തുപോലെ ഒരു സർക്കീട്ട് ക്രമീകരിക്കുക.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 10
9 V, 50 W ഉള്ള എലിമിനേറ്റർ ഉപയോഗിച്ച് ഏകദേശം 2 മിനിറ്റ് സമയം സെർക്കീട്ടിലൂടെ കറന്റ് കടത്തി വിടുക. അലുമിനിയം കമ്പിയിലും നികോം കമ്പിയിലും ഓരോ കഷണം കനം കുറഞ്ഞ പേപ്പർ വയ്ക്കുക.

Question 7.
എന്തു നിരീക്ഷിക്കുന്നു?
Answer:
നികാം വയർ അലുമിനിയം വയറിനേക്കാൾ കൂടുതൽ താപം ഉൽപാദിപ്പിക്കുന്നതിനാൽ, നികാം വയറിനു മേലെയുള്ള നേർത്ത പേപ്പർ കത്തുകയോ കരിയുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നമുക്ക് കാണാൻ കഴിയും, അതേസമയം അലുമിനിയം വയറിലെ പേപ്പർ ഒന്നുകിൽ അതേപടി തുടരും അല്ലെങ്കിൽ അല്പം ചൂടാകും.

Question 8.
ഏത് ചാലകമാണ് കൂടുതൽ ചൂടായത്?
Answer:
നിക്രോം കമ്പിയാണ് കൂടുതൽ ചൂടാകുന്നത്

Question 9.
നികോം കമ്പിയിലും അലുമിനിയം കമ്പിയിലും കറന്റിന്റെ അളവ്.
(തുല്യം / വ്യത്യസ്തം)
Answer:
തുല്യം

Question 10.
നിക്രോം കമ്പിയുടെയും അലുമിനിയം കമ്പിയുടെയും പ്രതിരോധം
(തുല്യം / വ്യത്യസ്തം)
Answer:
വ്യത്യസ്തം
അലുമിനിയം കമ്പിയേക്കാൾ പ്രതിരോധം കൂടുത ലായതുകൊണ്ടാണ് നികോം കമ്പി കൂടുതൽ ചൂടായത്.

കറന്റ് പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപാദി പ്പിക്കുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം പ്രതിരോധമാണ്.

Question 11.
നാം ചെയ്ത പരീക്ഷണങ്ങളിൽ നിന്ന് കറന്റ് പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപാദിപ്പി ക്കുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങൾ ഏതെല്ലാമെന്ന് കുറിക്കൂ.
Answer:

  • കറന്റ് (I)
  • ചാലകത്തിന്റെ പ്രതിരോധം (R)
  • കറന്റ് ഒഴുകുന്ന സമയം (t)

വൈദ്യുതവാഹിയായ ഒരു ചാലകത്തിൽ ഉൽപാദി പ്പിക്കുന്ന താപവും താപത്തിന്റെ അളവിനെ സ്വാധീ നിക്കുന്ന ഘടകങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ജെയിംസ് സ്കോട്ട് ജൂൾ (James Prescott Joule) എന്ന ശാസ്ത്രജ്ഞനാണ്.

ജൂൾ നിയമം (Joule’s law)

വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തിൽ ഉൽ പാദിപ്പിക്കുന്ന താപത്തിന്റെ അളവ് ചാലകത്തി ലൂടെയുള്ള കറന്റിന്റെ വർഗത്തിനും (I2), ചാലകത്തിന്റെ പ്രതിരോധത്തിനും (R), വൈദ്യുതി പ്രവഹിക്കുന്ന സമയത്തിനും (t നേർ അനുപാതത്തിലായിരിക്കും. ഇതാണ് ജൂൾ നിയമം. R പ്രതിരോധമുള്ള ഒരു ചാലക ത്തിൽ I കറന്റ് സമയം പ്രവഹിക്കുകയാ ണെങ്കിൽ ജൂൾ നിയമം അനുസരിച്ച് ഉൽപാദി പ്പിക്കുന്ന താപത്തിന്റെ അളവ് H = I2Rt. ആയി രിക്കും. ഇതിന്റെ SI യൂണിറ്റ് ജൂൾ (J) ആകുന്നു.

Question 12.
100 Ω പ്രതിരോധമുള്ള ഒരു ചാലകത്തിൽ കൂടി 0.5A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിക്കുന്നു.
(a) ഉൽപാദിപ്പിക്കുന്ന താപം എത്രയായിരിക്കും?
(b) ഈ ചാലകത്തിൽ 1A വൈദ്യുതി 5 മിനിറ്റ് പ്രവഹിപ്പിച്ചാൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് എത്ര?
Answer:
a) R = 100 Ω
I = 0.5 A
t = 5 × 60s
H = ?
H = I2Rt
= 0.5 × 0.5 × 100 × 5 × 60 J = 7500 J

b) I = 1A, H = I2Rt
H = 1 × 1 × 100 × 5 × 60 J = 30000J

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 13.
കറന്റ് ഇരട്ടിയാക്കിയപ്പോൾ ചാലകത്തിൽ ഉൽപാ ദിപ്പിക്കുന്ന താപം 4 മടങ്ങ് ആയല്ലോ. അങ്ങനെ യെങ്കിൽ കറന്റ് പകുതിയായി കുറഞ്ഞാൽ ഉൽപാദി പ്പിക്കുന്ന താപമോ?
(പകുതിയാകും നാലിലൊന്നാകും)
Answer:
നാലിലൊന്നാകും
വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങൾ 230V-ലാണ് പ്രവർത്തി ക്കുന്നത്.

ജൂൾ നിയമത്തിന്റെ മറ്റു രൂപങ്ങൾ
താപത്തിന്റെ അളവ് കണക്കാക്കാൻ നമുക്ക് മറ്റ് സമവാക്യങ്ങൾ രൂപപ്പെടുത്താൻ കഴിയും. ഓം നിയമപ്രകാരം (Ohm’s law),
V = IR ആയതിനാൽ,
I = \(\frac{V}{R}\) ആയിരിക്കും
H = I2Rt എന്ന സമവാക്യത്തിൽ I യുടെ മൂല്യം നൽകിയാൽ
H = (\(\frac{V}{R}\))2 Rt
H = \(\frac{V^2 t}{R}\) എന്ന് കിട്ടുന്നു.
അതുപോലെ H = I2Rt എന്ന സമവാക്യത്തിൽ
R = \(\frac{V}{I}\) നൽകിയാൽ
H = VIt എന്നും ലഭിക്കുന്നു.

H = I2Rt = \(\frac{V^2 t}{R}\) = VIt

Question 14.
230V-ൽ പ്രവർത്തിക്കുന്ന ഒരു താപനോപകരണ ത്തിന്റെ പ്രതിരോധം 920
ആണെങ്കിൽ 10
മിനിറ്റിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ
Answer:
V = 230 V, R = 920 Ω, t = 10 × 60 s
H = \(\frac{V^2 t}{R}\)
= \(\frac{230 \times 230}{920}\) × 10 × 60 = 34500 J

Question 15.
250 Ω പ്രതിരോധമുള്ള ഒരു ചാലകത്തിൽ 30s സമയം കൊണ്ട് 7500J താപം ഉൽപാദിപ്പിച്ചു വെങ്കിൽ ചാലകത്തിലൂടെയുള്ള കറന്റ് എത്രയാ യിരിക്കും?
Answer:
H = 7500 J, t = 30 s, R = 250 Ω
H = I2Rt
\(\frac{H}{R t}\) = I2
I = \(\sqrt{\frac{H}{R t}}\) = \(\sqrt{\frac{7500}{250 \times 30}}\)
I = √1 = 1A

Question 16.
100 Ω പ്രതിരോധമുള്ള ഒരു ഇലക്ട്രിക് കെറ്റിലിന്റെ ഹീറ്റിങ് കോയിലിലൂടെ 2A കറന്റ് 10 മിനിറ്റ് പ്രവ ഹിച്ചാൽ ഉണ്ടാകുന്ന താപത്തിന്റെ അളവ് കണ കാക്കുക.
Answer:
I = 2A, t = 10 × 60 = 600 s, R = 100 Ω
H = I2Rt
H = 22 × 100 × 600 = 240000 J

Question 17.
ഒരു സർക്കീട്ടിൽ 5 മിനിറ്റ് സമയത്തേക്ക് 230 V പൊട്ടൻഷ്യൽ വ്യത്യാസം പ്രയോഗിക്കുന്നു. സർക്കീട്ടിലെ പ്രതിരോധം ചുവടെ കൊടുത്തവ യെങ്കിൽ ഓരോ സന്ദർഭത്തിലും സർക്കീട്ടിലെ
കറന്റും താപവും കണക്കാക്കുക.
(a) 115 Ω
(b) 230 Ω
Answer:
V= 230V, t = 5 × 60 = 300 s
(a) R = 115 Ω
കറന്റ്, I = \(\frac{V}{R}\) = \(\frac{230}{115}\) = 2A
താപം, H = Vlt = 230 × 2 × 300
H = 138000 J

(b) R = 230 Ω
കറന്റ്, I = \(\frac{V}{R}\) = \(\frac{230}{230}\) = 1A
താപം, H = VIt = 230 × 1 × 300
H = 69000 J

Question 18.
താഴെ തന്നിരിക്കുന്ന സർക്കീട്ടുകൾ നിരീക്ഷിച്ച് ഓരോന്നിലും 5 മിനിറ്റിൽ ഉണ്ടാകുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 11
Answer:

ചിത്രം 5.6 (a) യിലെ സർക്കീട്ടിൽ ഉണ്ടായ താപം ചിത്രം 5.6 (b) യിലെ സർക്കീട്ടിൽ ഉണ്ടായ താപം ചിത്രം 5.6 (c) യിലെ സർക്കീട്ടിൽ ഉണ്ടായ താപം
H = I2Rt
= 0.25 × 0.25 × 48 × 300
= 900 J
H = I2Rt
= 0.5 × 0.5 × 24 × 300
= 1800 J
H = I2Rt
= 1 × 1 × 1 × 300
= 3600 J

Question 19.
പൂർത്തിയാക്കിയ പട്ടിക വിശകലനം ചെയ്ത തിന്റെ അടിസ്ഥാനത്തിൽ തന്നിരിക്കുന്ന ചോദ്യ
ങ്ങളുടെ ഉത്തരം കണ്ടെത്തൂ.
a) 5.6 (a), 5.6 (b) എന്നീ സർക്കീട്ടുകളിൽ താപത്തിന്റെ അളവിൽ ഉണ്ടായ വ്യത്യാസം എന്ത്?
Answer:
സെർക്കീട്ട് 5.6 (a) ലെ താപം 900J
സെർക്കീട്ട് 5.6 (b) ലെ താപം = 1800J
സെർക്കീട്ട് 5.6 (b) യിലെയും 5.6 (a) യിലെയും താപത്തിന്റെ അളവിലെ വ്യത്യാസം
= 1800 – 900 = 900 J

b) ഈ സർക്കീട്ടുകളിൽ ഉൽപാദിപ്പിച്ച താപ ത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടായത് എന്തു
കൊണ്ടായിരിക്കാം?
Answer:
വോൾട്ടേജും സമയവും ഒന്നുതന്നെയാണെങ്കിലും, ഓരോ സർക്കീട്ടിലെയും കറന്റിന്റെയും പ്രതിരോധത്തിന്റെയും വ്യത്യാസം, ഉൽപാദി പ്പിക്കുന്ന താപത്തിന്റെ അളവിലെ വ്യത്യാസത്തിന് കാരണമാകുന്നു. പ്രത്യേകിച്ചും, 5.6 (b)-യിൽ കുറഞ്ഞ പ്രതിരോധം ഉണ്ടെങ്കിലും, 5.6 (a) ലെ 0.25 A യുമായി താരതമ്യപ്പെടുത്തുമ്പോൾ സെർക്കീട്ട് 5.6(b) യിലെ ഉയർന്ന കറന്റ് 0.54 കാരണം I2 കൂടുകയും, കൂടുതൽ താപം ഉത്പാദിപ്പിക്ക പ്പെടുകയും ചെയ്യുന്നു.

c) ചിത്രം 5.6 (c) യിലെ സർക്കീട്ടിന്റെ പ്രതിരോധം
Answer:
12 Ω

d) ചിത്രം 5.6(c) സർക്കീട്ടിൽ ആകെ ഉൽപാദിപ്പി ക്കുന്ന താപോർജം എത്
Answer:
H = 3600J

e) ചിത്രം 5.6(a) സർക്കീട്ടിൽ പ്രതിരോധം കൂടിയ പ്രതിരോധകത്തിൽ കുറഞ്ഞ താപം ഉണ്ടാകാൻ കാരണമെന്ത്?
Answer:
കറന്റ് സ്ഥിരമായിരിക്കുമ്പോൾ, ഉത്പാദിപ്പിക്കപ്പെടുന്ന താപം പ്രതിരോധത്തിന് നേരിട്ട് ആനുപാതികമാണ് എന്ന് ജൂളിന്റെ നിയമം (H = I2Rt) പ്രസ്താവിക്കുന്നു. എന്നിരുന്നാലും, ഈ മൂന്ന് സർക്കീട്ടുകൾക്കും വോൾട്ടേജ് സ്ഥിരമാണെങ്കിൽ ഉയർന്ന പ്രതി രോധം ചെറിയ വൈദ്യുത പ്രവാഹത്തിന് കാരണ മാകുന്നു (I = V/R). വൈദ്യുതപ്രവാഹത്തിന്റെ വർഗത്തിന്റെ പ്രഭാവം (I2), പ്രധാനമായും ഉത്പാദിപ്പിക്കുന്ന താപത്തിന് കാരണമാകുന്നു, എന്തെന്നാൽ താപം I2R നെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, സർക്കീട്ട് 5.6 (a) യിൽ ഉയർന്ന പ്രതിരോധമുള്ള പ്രതിരോധകത്തിൽ കുറഞ്ഞ താപം ഉത്പാദിപ്പിക്കപ്പെടുന്നു.

f) ഈ സർക്കീട്ടുകളിൽ ഏതു പ്രതിരോധകത്തിൽ ആണ് ഉൽപാദിപ്പിച്ച താപത്തിന്റെ അളവ് ഏറ്റവും കൂടുതൽ.
Answer:
സെർക്കീട്ട് 5.6 (c) ലെ 12 Ω പ്രതിരോധകത്തിൽ

g) ഇതിൽ നിന്ന് നിങ്ങൾ എത്തിച്ചേർന്ന നിഗമനങ്ങൾ എന്താണ്? സയൻസ് ഡയറിയിൽ രേഖപ്പെടുത്തൂ.
Answer:
വോൾട്ടത സ്ഥിരമായിരുന്നാൽ സർക്കീട്ടിലെ പ്രതിരോധം കുറയ്ക്കുമ്പോൾ കറന്റ് കൂടുകയും ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് വർധിക്കു കയും ചെയ്യും.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 20.
വോൾട്ടേജ് സ്ഥിരമായിരുന്നാൽ പ്രതിരോധത്തിന്റെ അളവ് വ്യത്യാസപ്പെടുമ്പോൾ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവിന് എന്ത് മാറ്റമുണ്ടാകും എന്ന് ജൂൾ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശദീ കരിക്കുക.
Answer:
ജൂളിന്റെ നിയമം അനുസരിച്ചു H = I2Rt ആണ്. എന്നിരുന്നാലും, വോൾട്ടേജ് (V) സ്ഥിരമാകുമ്പോൾ, ഓം നിയമം ഉപയോഗിച്ച് വൈദ്യുത പ്രവാഹം പ്രകടിപ്പിക്കുകയും, അത് ജൂൾ നിയമത്തിൽ നൽകുകയും ചെയ്യുമ്പോൾ, നമുക്ക് H = \(\frac{V^2 t}{R}\) എന്ന് ലഭിക്കുന്നു. V, t എന്നിവ സ്ഥിരമാകുമ്പോൾ ഉത്പാദിപ്പിക്കുന്ന താപം (H) പ്രതിരോധത്തിന് (R) വിപരീത ആനുപാതത്തിലാണെന്ന് ഈ സമവാക്യം കാണിക്കുന്നു. പ്രതിരോധം വർധിക്കുന്നതിനനുസരിച്ച് ഉൽപാദിപ്പിക്കുന്ന താപം കുറയുന്നുവെന്നും പ്രതിരോധം കുറയുമ്പോൾ ഉൽപാദിപ്പിക്കുന്ന താപം വർധിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

Question 21.
230 V-ൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് ഹീറ്ററിലൂടെ 2A വൈദ്യുതി 15 മിനിറ്റ് പ്രവഹിച്ചാൽ ഉണ്ടാകുന്ന താപത്തിന്റെ അളവ് കണക്കാക്കുക. ഹീറ്ററിന്റെ പ്രതിരോധമെത്ര?
Answer:
I = 2A, t = 15 × 60 = 900s, V = 230V
ഉത്പാദിപ്പിക്കുന്ന താപം, H = VIt
H = 230 × 2 × 900 = 414000J
ഹീറ്ററിലൂടെയുള്ള പ്രതിരോധം = R = \(\frac{V}{t}\)
R = \(\frac{230}{2}\) = 115 Ω

Question 22.
230 V പൊട്ടെൻഷ്യൽ വ്യത്യാസത്തിൽ പ്രവർ ത്തിക്കുന്ന ഒരു ഇലക്ട്രിക് അയണിലെ ഹീറ്റിങ് കോയിലിന്റെ പ്രതിരോധം 100 Ω ആണ്. ഈ ഇലക്ട്രിക് അയൺ അരമണിക്കൂർ പ്രവർത്തിച്ചാൽ എത്ര വൈദ്യുതോർജം താപോർജമായി മാറ്റ പ്പെടും? ഇലക്ട്രിക് അയണിലൂടെയുള്ള കറന്റ്?
Answer:
V = 230 V, R = 100 Ω, t = 30 × 60 = 1800s
H = \(\frac{V^2 t}{R}\)
H = \(\frac{230^2 \times 1800}{100}\) = = 952200J
ഇലക്ട്രിക് അയണിലൂടെയുള്ള കറന്റ്,
I = \(\frac{V}{R}\) = \(\frac{230}{100}\) = 2.3 A

Question 23.
230 V-ൽ പ്രവർത്തിക്കുന്ന ഒരു താപന ഉപകരണത്തിന്റെ പ്രതിരോധം 92 Ω ആണ്. ഈ ഉപകരണം 14 മിനിറ്റ് കൊണ്ട് ഉൽപാദിപ്പിക്കുന്ന താപം എത്രയെന്ന് വിവിധ സമവാക്യങ്ങൾ ഉപയോഗിച്ച് കണ്ടെത്തി ചുവടെ നൽകിയ പട്ടികയിൽ എഴുതൂ. താപോർജം ഇരട്ടിയാക്കാൻ വേണ്ടുന്ന പ്രതിരോധമെത്?
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 12
Answer:

H = I2Rt H = \(\frac{V^2 t}{R}\) H = VIt
V = 230 V
R = 92 Ω
t = 14 മിനിറ്റ് = 14 × 60 = 840s
I = \(\frac{V}{R}\) = \(\frac{230 \mathrm{~V}}{92 \Omega}\) = 2.5A
H = I2Rt
= (2.5)2 × 92 × 840J
= 483000 J
V = 230 V
R = 92 Ω
t = 14 മിനിറ്റ് = 14 × 60 = 840s
H = \(\frac{V^2 t}{R}\)
H = \(\frac{230^2 \times 840}{92}\)
= 483000 J
V = 230 V
I = \(\frac{V}{R}\) = \(\frac{230 \mathrm{~V}}{92 \Omega}\) = 2.5 A
t = 14 മിനിറ്റ് = 14 × 60 = 840 s
H = VIt
H = 230 × 2.5 × 840
= 483000 J

പട്ടിക 5.5

വോൾട്ടേജും സമയവും സ്ഥിരമായി തുടരുന്ന തിനാൽ, H = \(\frac{V^2 t}{R}\) എന്നെടുക്കാം.
H എന്നത് 2H ആകണമെങ്കിൽ (താപോർജം ഇരട്ടിയാക്കാൻ), പുതിയ പ്രതിരോധം Rപുതിയത് കണ്ടെത്തേണ്ടതുണ്ട്.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 13

Question 24.
ചിത്രം 5.7-ൽ രേഖപ്പെടുത്തിയ അളവുകൾ ശ്രദ്ധിക്കൂ. 750W എന്ന രേഖപ്പെടുത്തൽ എന്തി നെയാണ് സൂചിപ്പിക്കുന്നത്?
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 14
Answer:
ഉപകരണം പ്രവർത്തിക്കുന്നത് 750W പവറിലാ ണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഒരു ഉപകരണം പ്രവർത്തിക്കുമ്പോൾ ഊർജമാറ്റം ഉണ്ടാകുന്നുണ്ട്. അതായത് പ്രവൃത്തി ചെയ്യപ്പെ ടുന്നു. യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തി യുടെ അളവാണ് പവർ. ഇത് സമയത്തെ അടി സ്ഥാനമാക്കിയുള്ള പ്രവൃത്തിയുടെ നിരക്കാണ്.

Question 25.
ഓരോ വൈദ്യുതോപകരണത്തിലും അതിന്റെ പവർ രേഖപ്പെടുത്തിയിട്ടുണ്ടാകും. ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 15
Answer:

ഉപകരണം പവർ (P)W 1 സെക്കന്റിലെ ഊർജോപഭോഗം (Pt = P × 1)
LED ബൾബ് 9 = 9 × 1 = 9J
പ്രൊജക്ടർ 100 = 100 × 1 = 100J
ഫാൻ 60 = 60 × 1 = 60J
ലാപ്ടോപ് 40 = 40 × 1 =40J

പട്ടിക 5.6

ഒരു ഉപകരണത്തിന്റെ പവർ രേഖപ്പെടുത്തുമ്പോൾ അതോടൊപ്പം അത്പ്ര വർത്തിക്കാനാവശ്യമായ വോൾ ട്ടേജും രേഖപ്പെടുത്തിയിരിക്കും. 230V-ൽ പ്രവർത്തി ക്കുമ്പോൾ ലഭിക്കുന്ന പവറാണ് നമ്മുടെ രാജ്യത്ത് വൈദ്യുതോപകരണങ്ങളിൽ രേഖപ്പെടുത്തിയിരി ക്കുന്നത്. 230V-നേക്കാൾ ഉയർന്ന വോൾട്ടതയിലോ താഴ്ന്ന വോൾട്ടതയിലോ ഉപകരണം പ്രവർത്തിച്ചാൽ പവറിന് വ്യത്യാസം വരും. അതായത് വോൾട്ടേജ് കൂടിയാൽ പവർ കൂടുകയും വോൾട്ടേജ് കുറഞ്ഞാൽ പവർ കുറയുകയും ചെയ്യും. ഇത് ഉപകരണങ്ങളിൽ കേടുപാടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. (400V-ൽ പ്രവർത്തിക്കുന്ന ചില ഉപകരണങ്ങളും ഉപയോഗത്തിലുണ്ട്).

രാജ്യങ്ങൾ അവരുടെ പവർ വിതരണ വോൾട്ടേജിനനു സരിച്ചാണ് വൈദ്യുതോപകരണങ്ങളും അവയുടെ പവറും രൂപകല്പന ചെയ്യുന്നത്. എല്ലാ വൈദ്യുതോപ കരണങ്ങളിലും അതിനാവശ്യമായ വോൾട്ടേജും അതിന്റെ പവറും രേഖപ്പെടുത്തിയിരിക്കും. ഓരോ ഉപകരണത്തിലും രേഖപ്പെടുത്തിയിരിക്കുന്ന വോൾട്ടേ ജിൽ പ്രവർത്തിക്കുമ്പോൾ മാത്രമാണ് ആ ഉപകരണ ത്തിൽ സൂചിപ്പിച്ചിരിക്കുന്ന പവർ ലഭ്യമാകുന്നത്.

വോൾട്ടേജ് സ്ഥിരമായിരുന്നാൽ P = \(\frac{V^2}{R}\) പ്രകാരം പ്രതിരോധം കൂടുതലായ ഉപകരണങ്ങൾക്ക് പവർ കുറവും പ്രതിരോധം കുറഞ്ഞവയ്ക്ക് പവർ കൂടുതലും ആയിരിക്കും. ഗാർഹിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഗണിതപ്രശ്നം നിർധാരണം ചെയ്യുമ്പോൾ P = \(\frac{V^2}{R}\) എന്ന സമവാക്യം ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം. ചില വിദേശരാജ്യങ്ങളിൽ വിതരണ വോൾട്ടേജ് 110 V ആണ്.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 26.
800W, 240V എന്നെഴുതിയ ഒരു വൈദ്യുത താപനോപകരണത്തിന്റെ പവർ 200 W ലഭിക്കുന്നത് എത്ര വോൾട്ടിൽ പ്രവർത്തിക്കുമ്പോഴാണ്?
Answer:
P1 = 800W, V1 = 240 V
R = \(\frac{\mathrm{V}_1^2}{\mathrm{P}}\) = \(\frac{240^2}{800}\)
R = 72 Ω
P2 = 200 W, V2 = ?
V22 = P2 × R
V22 = 200 × 72 = 14400
V2 = \(\sqrt{14400}\) = 120 V
വോൾട്ടേജ് പകുതിയാകുമ്പോഴെല്ലാം, പവർ യഥാർത്ഥ പവറിന്റെ 1/4 മടങ്ങ് ആയിത്തീരുന്നു.

Question 27.
500W പവർ ഉള്ള ഒരു താപന ഉപകരണം 5 മിനിറ്റ് പ്രവർ ത്തിക്കു മ്പോൾ ഉണ്ടാകുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
Answer:
P= 500W
t = 5 min = 5 × 60 = 300s
H = Pt = 500 × 300 J = 150000 J

Question 28.
600 W പവർ ഉള്ള ഒരു ഇലക്ട്രിക് ഹീറ്റർ 20 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജമെത്ര?
Answer:
P = 600 W, t = 20 × 60 = 1200s
H = Pt = 600 × 1200 = 720000 J

Question 29.
250 W പവർ ഉള്ള ഒരു താപന ഉപകരണം 10 മിനിറ്റ് പ്രവർത്തിച്ചാൽ ഉണ്ടാകുന്ന താപോർജത്തിന്റെ അളവ് എത്രയായിരിക്കും?
Answer:
P = 250 W, t = 10 × 6 = 600 s
H = Pt = 250 × 600 = 150000 J

Question 30.
ഒരു ഇലക്ട്രിക് ഹീറ്റർ 5 മിനിറ്റ് പ്രവർത്തിച്ചപ്പോൾ 450000 J, താപോർജം ഉൽപാദിപ്പിച്ചു. ഈ ഹീറ്ററിന്റെ പവർ എത്രയായിരിക്കും?
Answer:
H = 450000 J, t = 5 × 60 = 300s
H = Pt, P = \(\frac{H}{t}\)
P = \(\frac{450000}{300}\) = 1500W

Question 31.
ഒരു താപന ഉപകരണത്തിൽ 529W, 230V എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
a) ഇവ ഓരോന്നും അർഥമാക്കുന്നത് എന്ത്?
b) ഈ ഉപകരണത്തിന് 100V നൽകുന്ന അവസരത്തിൽ പവർ എത്രയായിരിക്കും?
Answer:
a) 529 W, 230V m രേഖപ്പെടുത്തൽ സൂചിപ്പിക്കുന്നത് 230V വോൾട്ടേജിൽ പ്രവർ ത്തിക്കുന്ന ഉപകരണം 529W പവർ ഉപയോഗി ക്കുന്നുവെന്നതാണ്.

b) R = \(\frac{\mathrm{V}^2}{\mathrm{P}}[latex] = [latex]\frac{230^2}{529}[latex] = 100 Ω
P = [latex]\frac{\mathrm{V}^2}{\mathrm{R}}[latex]
P = [latex]\frac{100^2}{100}[latex] = 100 W

Question 32.
1 kW പവർ ഉള്ള ഉപകരണം ഒരു മണിക്കൂറിൽ ഉപയോഗിക്കുന്ന ഊർജം കണക്കാക്കുക.
Answer:
E = Pt = 1kW × 1h = 1kWh

1000 W (1 kW) പവർ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂർ കൊണ്ട് ഉപയോഗിക്കുന്ന ഊർജമാണ് ഒരു കിലോവാട്ട് അവർ അഥവാ 1 യൂണിറ്റ് വൈദ്യുതോർജം.

ഒരു യൂണിറ്റ് വൈദ്യുതോർജം ജൂളിൽ പ്രസ്താവി ക്കുമ്പോൾ
1000W = 1kW
ചെലവഴിക്കുന്ന ഊർജം,
E = H = Pt
P = 1000W, t = 1 h = 60 × 60s
H = 1000 × 60 × 60 J
= 3600000 J = 3.6 × 106 J

1 kWh = ഒരു യൂണിറ്റ്
വൈദ്യുതോർജ്ജം = 3.6 × 106 J

Question 33.
60 W ഉള്ള ഒരു താപന ഉപകരണം 1 മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജം എത്രയായിരിക്കും?
Answer:
H = Pt = 60 × 60 × 60 J = 216000J

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 34.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ചില ഉപകരണങ്ങളുടെ പവറും അവ പ്രവർത്തിക്കുന്ന സമയവും നൽകിയിരിക്കുന്നു. പട്ടിക പൂർത്തീകരിക്കൂ.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 16
Answer:

ഉപകരണ ത്തിന്റെ പവർ (P)W സമയം (t)h ചെലവഴിക്കുന്ന വൈദ്യുതോർജം (Pt) J വിനിയോഗിക്കുന്ന വൈദ്യു തോർജം യൂണിറ്റിൽ (kWh) = Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 2
1000 1 മണിക്കൂർ 1000 × 60 ×60 = 3600000 J 1 kWh = 1 യൂണിറ്റ്
2000 1 മണിക്കൂർ 2000 × 60 × 60 = 7200000 J 2 kWh = 2 യൂണിറ്റ്
500 1 മണിക്കൂർ 500 × 60 × 60 = 1800000 J 0.5 kWh = 0.5 യൂണിറ്റ്
500 2 മണിക്കൂർ 500 × 2 × 60 × 60 = 3600000 J 1 kWh = 1 യൂണിറ്റ്

Question 35.
ഒരു 500 W പവറുള്ള ഗെൻഡറും 600 W പവറുള്ള ഒരു ഇലക്ട്രിക് അയണും 2 മണിക്കൂർ വീതം പ്രവർത്തിക്കുന്നുവെങ്കിൽ അവ ചെല വഴിക്കുന്ന വൈദ്യുതോർജം എത്ര എന്ന് കണക്കാക്കുക.
Answer:
വാട്ടിലുള്ള ആകെ പവർ = 500 W + 600 W
സമയം = 2 h
വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 2
= [latex]\frac{1100 \mathrm{~W} \times 2 \mathrm{~h}}{1000}\) = 2.2kWh = 2.2 unit

Question 36.
ഈ സമവാക്യം ഉപയോഗിച്ച്, നമുക്ക് വൈദ്യുതിയുടെ പ്രതിമാസ ഉപഭോഗം കണക്കാക്കാൻ കഴിയും. ഉപയോഗിച്ച ഉപകരണങ്ങളുടെ ആകെ പവറും അവ പ്രവർത്തിച്ച സമയവും കണക്കിലെടുത്ത് നിങ്ങളുടെ വീട്ടിലെ ഒരു ദിവസത്തെ വൈദ്യുത ഉപഭോഗം കണക്കാക്കി നോക്കൂ. ഇതുപോലെ ഒരു മാസത്തെ വൈദ്യുതോപഭോഗം കണക്കാക്കി പ്രോജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പ്രധാന കണ്ടെത്തലുകൾ, നിർദേശങ്ങൾ, ഇവ ക്ലാസിൽ അവതരിപ്പിച്ചു.
Answer:
ഒരു ഉദാഹരണം താഴെ കൊടുക്കുന്നു

  • നൽകിയിരിക്കുന്ന വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്ന ഒരു പട്ടിക തയ്യാറാക്കുക.
ഉപകരണം പവർ (വാട്) പ്രതിദിന ഉപഭോഗം മണിക്കൂറിൽ വീട്ടുപകരണങ്ങളുടെ എണ്ണം
ഫാൻ 75 W 10 മണിക്കൂർ 3
ട്യൂബ് ലൈറ്റ് 40 W 6 മണിക്കൂർ 4
ടെലിവിഷൻ 100 W 4 മണിക്കൂർ 1
റഫിജറേറ്റർ 150 W 24 മണിക്കൂർ 1
വാഷിംഗ് മെഷീൻ 500 W 1 മണിക്കൂർ 1
സ്റ്റീമർ 1000 W 0.5 മണിക്കൂർ 1
  • ഒരു ദിവസത്തെ ഊർജ ഉപഭോഗം കണക്കാക്കുക

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 17
= \(\frac{2250+960+400+3600+500+500}{1000}\) = 8.21 kWh
= 8.21 യൂണിറ്റുകൾ

  • ഒരു മാസത്തിലെ ഊർജ ഉപഭോഗം (30 ദിവസം) = 8.21 × 30 = 246.3 യൂണിറ്റ്
  • കണ്ടെത്തലുകൾ വിശകലനം ചെയ്യുക. ഉയർന്ന ഉപഭോഗമുള്ള വീട്ടുപകരണങ്ങൾ ഏതൊ ക്കെയാണെന്ന് തിരിച്ചറിയുക.
  • മുൻമാസത്തെ ഊർജ ഉപഭോഗരീതിയുമായി താര തമ്യം ചെയ്യുക.
  • ഊർജ ഉപഭോഗം വളരെയധികം വർധിച്ചാൽ അത് കുറയ്ക്കാനുള്ള മാർഗങ്ങൾ
    • ഊർജം ലാഭിക്കാൻ, ഉപയോഗത്തിലില്ലാ ത്തപ്പോൾ വീട്ടുപകരണങ്ങൾ ഓഫ് ചെയ്യുക.
    • ഊർജക്ഷമതയുള്ള വീട്ടുപകരണങ്ങൾ (എൽഇഡി ലൈറ്റുകൾ പോലുള്ളവ) ഉപ യോഗിക്കുക.
    • അനാവശ്യമായി ഉയർന്ന പവറുള്ള ഉപകരണ ങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക (സ്റ്റീമർ പോലുള്ളവ).
    • ലൈറ്റിംഗ് ലോഡ് കുറയ്ക്കാൻ പകൽ സമയത്ത് പ്രകൃത്യായ പ്രകാശം ഉപയോഗിക്കുക.
    • ദീർഘകാല ലാഭത്തിനായി സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുക.
    • നിങ്ങളുടെ ഊർജ ഉപഭോഗം ട്രാക്കുചെയ്തു കൊണ്ട് ഊർജോപഭോഗത്തെ പറ്റി ബോധവാ ന്മാരായിരിക്കുക, ആവശ്യമുള്ളപ്പോഴെല്ലാം ഉചിതമായ നടപടിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താ ക്കളിൽ നിന്ന് കൂടിയ നിരക്കിലും കുറച്ചു വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞ നിരക്കിലുമാണ് വൈദ്യുത ചാർജ് ഈടാക്കുന്നത് (പട്ടിക 5.8).

വൈദ്യുതിയുടെ അനാവശ്യവും അശ്രദ്ധവുമായ ഉപഭോഗമാണ് വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതിന്റെ ഒരു കാരണം എന്ന് ഇപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും വൈദ്യുതോപഭോഗം കുറയ്ക്കുന്നതിലൂടെ ബിൽ തുക കുറയ്ക്കാൻ കഴിയും.

Question 37.
വീട്ടിലെ വൈദ്യുതോപഭോഗം കുറയ്ക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം?
Answer:

  • ഊർജക്ഷമത കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുക.
  • ആവശ്യം കഴിഞ്ഞാൽ ഉടൻ സ്വിച്ചുകൾ ഓഫാ ക്കുക.
  • LED ട്യൂബുകളും ബൾബുകളും ഉപയോഗിക്കുക.
  • മുറികളുടെ വലുപ്പത്തിനനുസരിച്ച് ഫാനിന്റെ വലുപ്പം തീരുമാനിക്കുക.
  • BLDC ഫാനുകൾ ഉപയോഗിക്കുക [BLDC Brushless Direct Current]
  • ഉപയോഗമില്ലാത്ത സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യണം.
  • വൈദ്യുതി ബിൽ തുക കുറയ്ക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്ന എനർജി സ്റ്റാർ റേറ്റഡ് വീട്ടു പകരണങ്ങളിലേക്ക് മാറുക. (സർക്കാർ ആനു കൂല്യങ്ങളും ലഭിക്കുന്നു – ഓഫർ റിബേറ്റുകൾ അല്ലെങ്കിൽ അവ വാങ്ങുന്നതിനുള്ള ഇൻസെ ന്റീവുകൾ പോലെ)

ഊർജോപഭോഗം കുറയ്ക്കുന്നതിന് എനർജി മാനേജ്മെന്റ് സെന്ററുമായി (EMC) സഹ കരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂൾ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാ ക്കാവുന്നതാണ്.

Question 38.
വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വൈദ്യുതനിലയങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ? ചർച്ച ചെയ്തു.
Answer:
നഗരങ്ങൾ, വ്യവസായങ്ങൾ, വീടുകൾ എന്നിവിടങ്ങളിലേക്കു വൈദ്യുതി നൽകുന്നതിന് വലിയ തോതിലുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുത നിലയങ്ങൾ പ്രധാനമാണ്. അവ വലിയ അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും സ്ഥിരവും വിശ്വസനീയവുമായ വിതരണം വൈദ്യുതോർജം: ഉപഭോഗവും സംരക്ഷണവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നിരു ന്നാലും, ഈ പ്ലാന്റുകളിൽ പലതും, പ്രത്യേകിച്ച് കൽക്കരി അല്ലെങ്കിൽ വാതകം ഉപയോഗിക്കുന്നവ, വായു മലിനീകരണം, ആഗോളതാപനം, ജല മലിനീകരണം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അവർ പലപ്പോഴും വലിയ അളവിൽ വെള്ളവും സ്ഥലവും ഉപയോഗിക്കുന്നു, ഇത് വന്യജീവികളെ ദോഷകരമായി ബാധിക്കുകയും പല ജീവി സമൂഹത്തെ കുടിയൊഴിപ്പിക്കുകയും ചെയ്യും. വൻതോതിലുള്ള ജലവൈദ്യുത പദ്ധതികൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും.

അവ പലപ്പോഴും വനങ്ങളുടെ നാശത്തിനും വന്യ ജീവികളുടെ ആവാസവ്യവസ്ഥയുടെ നഷ്ടത്തിനും കാരണമാകുന്നു. അണക്കെട്ട് നിർമ്മാണം ചിലപ്പോൾ ആളുകളെ മാറ്റിപാർപ്പിക്കുന്നതിനു കാരണമാകുന്നു. ഈ പദ്ധതികൾക്ക് നദീ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്താനും കഴിയും. എന്നാൽ താപ, ആണവ നിലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജലവൈദ്യുതി വിശ്വസനീയമായ ഒരു ബദലാണ്. എല്ലാത്തിലും ചില പോരായ്മകളുണ്ട്, പക്ഷേ പോരായ്മകൾ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്. മലിനീകരണം കുറയ്ക്കുന്ന മറ്റ് പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്ക് മാറുന്നത് മറ്റ് വലിയ തോതിലുള്ള വൈദ്യുത നിലയ ങ്ങൾ മൂലമുണ്ടാകുന്ന ഊർജ, പാരിസ്ഥിതിക വെല്ലുവിളികൾക്ക് മികച്ചതും സുസ്ഥിരവുമായ പരിഹാരമായി മാറും.

ചിത്രം 5.9 ശ്രദ്ധിക്കൂ.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 18
മലിനീകരണം ഉണ്ടാകാതെ വൈദ്യുതി ഉൽപാദിപ്പിക്കാൻ മാർഗങ്ങളുണ്ട്. ഭൂമിയിലെ എല്ലാ ഊർജത്തിന്റെയും അടിസ്ഥാനം സൂര്യനാണ്.

Question 39.
സൗരോർജത്തെ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ ലിസ്റ്റ് ചെയ്യൂ.
Answer:
സോളാർ വാട്ടർ ഹീറ്റർ
സോളാർ കുക്കർ
സോളാർ ഫർണസ്

സോളാർ സെല്ലുകൾ, പാനലുകൾ, പവർ പ്ലാന്റുകൾ
സൗരോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർ സെല്ലുകൾ. ഒരു സെല്ലിൽ നിന്നു തുച്ഛമായ വോൾട്ടേജും കറന്റും മാത്രമേ ലഭിക്കൂ. അതിനാൽ കുറേയധികം സോളാർ സെല്ലുകളെ അനുയോജ്യമായി ക്രമീകരിച്ച് ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കുന്ന തരത്തിൽ നിർമ്മിച്ചതാണ് സോളാർ പാനൽ. സോളാർ പാനൽ. ഇത്തരം പാനലിൽ നിന്നു ലഭിക്കുന്ന വൈദ്യുതി സ്റ്റോറേജ് ബാറ്ററി യിൽ സംഭരിച്ച് ആവശ്യാനുസരണം പ്രയോജന പ്പെടുത്താം. അല്ലെങ്കിൽ വൈദ്യുതി വിതരണ ഏജൻസികൾക്ക് നേരിട്ട് നൽകാവുന്നതാണ്. കൃത്രിമോപഗ്രഹങ്ങളിലെ ഊർജാവശ്യങ്ങൾക്ക് സോളാർ പാനലുകളാണ് ഉപയോഗിക്കുന്നത്. ചെറുകിട ആവശ്യങ്ങൾക്കു പുറമേ വൻകിട സോളാർ പവർ പ്ലാന്റുകളും പ്രവർത്തനത്തിലുണ്ട്.

  • കേരളത്തിലെ നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) അതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യ ങ്ങൾക്കുമുള്ള വൈദ്യുതി ഇത്തരത്തിൽ സോളാർ പവർപ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്നു.
  • പൂർണ്ണമായും സൗരോർജത്താൽ പ്രവർത്തി ക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താ വളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

Question 40.
സോളാർ പാനലുകൾ സ്ഥാപിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  • വീടുകൾക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാം
  • പരിസ്ഥിതി മലിനീകരണം കുറയ്ക്കാം.
  • ഉപഭോഗകേന്ദ്രത്തിൽ വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ പ്രസരണ, വിതരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നു.

സോളാർ പാനലുകൾ ഉപയോഗിക്കുമ്പോൾ അന്തരീക്ഷമലിനീകരണം കുറയുന്നതായി മനസ്സി ലാക്കിയല്ലോ. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ദിനംപ്രതി വർധിച്ചു വരുന്ന തായി നമുക്കറിയാം. ഇത്തരം വാതകങ്ങളുടെ അളവ് വർധിക്കുന്നത് ആഗോളതാപനത്തിന് കാരണമാവുകയും അതിന്റെ ഫലമായി കാലാ വസ്ഥയിൽ മാറ്റമുണ്ടാകുകയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും ഇടപെടലുകൾ ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. ഹരിതഗൃഹ വാതകങ്ങളിൽ പ്രധാനമായ കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയവയുടെ ഉൽപാദനം കുറയ്ക്കുക വഴി ആഗോളതാപനം കുറയ്ക്കാൻ സാധിക്കും. വ്യക്തികൾ, സ്ഥാപന ങ്ങൾ, ഉൽപന്നങ്ങൾ ഇവ പുറത്തുവിടുന്ന കാർബണിന്റെയും കാർബൺ സംയുക്തങ്ങളു ടെയും അളവ് കുറയ്ക്കുന്ന പ്രവർത്തനങ്ങളാണ് നമുക്കാവശ്യം.

Question 41.
കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കെന്തെല്ലാം ചെയ്യാം?
Answer:

  1. ഗാർഹിക ഊർജോപഭോഗം കുറയ്ക്കുക.
  2. ഭക്ഷണം പാഴാക്കാതിരിക്കുക.
  3. പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക.
  4. പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തുന്നതു വഴി മാലിന്യം കുറയ്ക്കുക.
  5. കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക.
  6. ഊർജം വിനിയോഗിക്കേണ്ടി വരുന്ന പ്രവർത്ത നങ്ങൾ ഊർജം ലാഭിക്കുന്ന രീതിയിൽ ചെയ്യുക.

Question 42.
വ്യക്തിഗത കാർബൺ പാദമുദ്ര എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒരു സെമിനാർ പേപ്പർ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.
ആമുഖം
നമ്മുടെ ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. വൈദ്യുതി ഉപഭോഗം, വാഹനങ്ങളുടെ ഉപയോഗം, മലിനീ കരണം തുടങ്ങിയ കാര്യങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ ഡൈഓക്സൈഡ് പോലുള്ള വാതകങ്ങളാണ് ഇതിന് കാരണമാകുന്നത്. ഈ വാതകങ്ങൾ അന്തരീക്ഷത്തിലെ താപത്തിനെ പുറത്തുപോകാ നനുവദിക്കാതെ പിടിച്ചു നിർത്തി ഭൂമിയുടെ താപനില ഉയർത്തുന്നു, ഇത് അപകടകരമായ കാലാവസ്ഥയ്ക്കും പാരിസ്ഥിതിക മാറ്റങ്ങൾക്കും കാരണമാകും. ഓരോ വ്യക്തിയുടെയും ദൈനം ദിന പ്രവർത്തനങ്ങളും ഈ പ്രശ്നം വർധിപ്പി ക്കുന്നു, മാത്രമല്ല അവരുടെ കാർബൺ പാദമുദ്ര അവർ സൃഷ്ടിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആകെയുള്ള അളവാണ്. കാർബൺ പാദമുദ കുറയ്ക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു, അങ്ങനെ ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതിനാൽ അത് കുറയ്ക്കേ അത് നിർണായകമാണ്. അതിന്റെ ഉത്ഭവത്തെ ക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതിലൂടെ
നമ്മുടെ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്ക് നടപടിയെടുക്കാം.

കാർബൺ പാദ മുദ്ര കുറയ്ക്കുന്നതിനുള്ള രീതികൾ

  • വീട്ടിൽ ഊർജം സംരക്ഷിക്കുക – ഉപയോഗമില്ലാ ത്തപ്പോൾ, ഫാനുകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ ഓഫ് ചെയ്യുക.
  • ഊർജക്ഷമതയുള്ള വീട്ടുപകരണങ്ങളും ബൾബു കളും ഉപയോഗിച്ച് നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുക.
  • ഹരിത ഗതാഗതം തിരഞ്ഞെടുക്കുക – സാധ്യമാ കുമ്പോഴെല്ലാം, കാർ ഓടിക്കുന്നതിന് പകരം പൊതുഗതാഗതം, നടത്തം അല്ലെങ്കിൽ സൈക്കിൾ എന്നിവ തിരഞ്ഞെടുക്കുക.
  • സുഹൃത്തുക്കളുമായി കാർപൂളിംഗ് ചെയ്യുന്നത് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു. ഇലക്ട്രിക് അല്ലെങ്കിൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ഇതിലും നല്ലത്.
  • ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുത്പാദിപ്പിക്കുക – പ്ലാസ്റ്റിക് ബാഗുകളുടെയും കുപ്പികളുടെയും ഉപയോഗം കുറയ്ക്കുക. ഒറ്റ ത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗിക്കാവുന്ന ബാഗുകളും കുപ്പികളും ഉപയോഗിക്കുക. ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പർ എന്നിവ പുനരുപയോഗം ചെയ്യുന്നത് വഴി മലിനീകരണവും മാലിന്യവും കുറക്കാൻ സാധിക്കുന്നു.
  • വെള്ളം സംരക്ഷിക്കുക – നിങ്ങൾ പല്ല് തേക്കു മ്പോൾ, ടാപ്പുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിൽ ചോർച്ച ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കുക. ജലം സംരക്ഷിക്കുന്നത് വഴി ജല ശുദ്ധീകരണത്തിന് ആവശ്യമായ ഊർജം കുറയ്ക്കാൻ സാധിക്കുന്നു.
  • പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ പ്രോത്സാഹി പ്പിക്കുക – സുസ്ഥിരവും കുറഞ്ഞ പാക്കേജിംഗും ഉപയോഗിച്ച് നിർമ്മിക്കുന്ന സാധനങ്ങൾ വാങ്ങുക. പരിസ്ഥിതിയെ പരിപാലിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കുമ്പോൾ കൂടുതൽ ഹരിത പ്രവർ ത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
  • അവബോധം വളർത്തുക – കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിയപ്പെട്ടവരുമായി ചർച്ച ചെയ്യുക. കൂടുതൽ സ്വാധീനം ചെലുത്താൻ, സ്കൂൾ അധിഷ്ഠിത പരിസ്ഥിതി സംഘടനകളിൽ ചേരുകയോ രൂപീകരിക്കുകയോ ചെയ്യുക.

നിഗമനം
കാർബൺ പാദമുദ്ര കുറയ്ക്കുന്നത് അത എളുപ്പമല്ല, എന്നിരുന്നാലും നാം ഓരോരുത്തരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുമ്പോൾ, അതിന്റെ ഫലം ഗണ്യമായിരിക്കാം. മാലിന്യം കുറയ്ക്കുക, വിവേകപൂർവ്വം ഭക്ഷണം കഴിക്കുക, കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗതം സ്വീകരിക്കുക, ഊർജം സംരക്ഷിക്കുക, അവബോധം വളർത്തുക എന്നിവയിലൂടെ നമ്മുടെ ഗ്രഹത്തെ സംരക്ഷി ക്കുന്നതിൽ നാം ഓരോരുത്തർക്കും പങ്കുചേരാം. നമുക്ക് ഒരുമിച്ച് ഭൂമിയെ, സുന്ദരവും സുരക്ഷിത വുമാക്കി മാറ്റാൻ കഴിയും.

“അന്തരീക്ഷമലിനീകരണം കുറയ്ക്കേണ്ടതും ഊർജം സംരക്ഷിച്ച് ഉപയോഗിക്കണ്ടതും ഓരോരുത്തരുടെയും കടമയാണ്. ഊർജ സംരക്ഷണം ഊർജോൽപാദനത്തിനു തുല്യം.”
“ഊർജം അമൂല്യമാണ് അത് പാഴാക്കരുത്.”

Class 10 Physics Chapter 5 Malayalam Medium – Extended Activities

Question 1.
നിങ്ങളുടെ വീട്ടിലെ വൈദ്യുത ബിൽ നിരീക്ഷിച്ച് ഒരു മാസത്തെ വൈദ്യുത ഉപഭോഗം എത്ര എന്ന് കണ്ടെത്തുക. വൈദ്യുത ഉപഭോഗം കുറയ്ക്കാൻ നിങ്ങളുടെ വീട്ടിൽ നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ സെമിനാർ ആയി എനർജി ക്ലബ്ബിൽ അവതരിപ്പിച്ചു. ആവശ്യമായ പോസ്റ്ററുകളും തയാറാക്കൂ.
Answer:
ബിൽ നിരീക്ഷിച്ച് പ്രതിമാസ വൈദ്യുതി ഉപഭോഗം കണ്ടെത്താൻ കഴിയും. ഉപയോഗിച്ച് യൂണിറ്റും അടയ്ക്കേണ്ട തുകയും മനസിലാക്കാനാകും. അങ്ങനെ ഊർജ ഉപഭോഗത്തിന്റെ രീതി മനസ്സിലാക്കാനും മുൻ മാസവുമായി താരതമ്യം ചെയ്യാനും കഴിയും.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ

  • ഊർജക്ഷമതയുള്ള വീട്ടുപകരണങ്ങളിലേക്ക് മാറുക.
  • നിങ്ങളുടെ എയർ കണ്ടീഷനിംഗ്, ഹീറ്റിംഗ് സിസ്റ്റങ്ങളുടെ പ്രകടനം പരമാവധി വർധിപ്പിക്കുക.
  • LED ബൾബുകൾ ഉപയോഗിക്കുക – LED-കൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുകയും സാധാരണ ബൾബുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു.
  • ഉപയോഗമില്ലാത്തപ്പോൾ ഇലക്ട്രിക്കൽ വീട്ടുപക രണങ്ങൾ ഓഫ് ചെയ്യുക നിങ്ങൾ ഒരു മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ എല്ലായ്പ്പോഴും ഫാനുകൾ, ലൈറ്റുകൾ, ഇലക്ട്രോണിക് ഉപകരണ ങ്ങൾ എന്നിവ ഓഫ് ചെയ്യുക.
  • ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക ചാർജറുകൾ, ടിവികൾ, മൈക്രോവേവ് എന്നിവ പ്ലഗ് ഇൻ ചെയ്യുമ്പോഴും പവർ ഉപയോഗിക്കുന്നു. അതിനാൽ ഉപയോഗമില്ലാത്തപ്പോൾ അൺപ്ലഗ് ചെയ്യണം.
  • പകൽ സമയത്ത് പ്രകൃത്യാലുള്ള വെളിച്ചം ഉപ യോഗിക്കുക. ലൈറ്റുകൾ ഓണാക്കുന്നതിന് പകരം കർട്ടനുകളും ജനാലകളും തുറക്കുക.
  • കുറച്ചു വസ്ത്രങ്ങൾക്കായി മാത്രം വാഷിംഗ് മെഷീൻ ഉപയോഗിക്കാതിരിക്കുക. ഇത് വൈദ്യു തിയും വെള്ളവും ലാഭിക്കുന്നു.
  • ഗീസർ ഉപയോഗം പരിമിതപ്പെടുത്തുക. ഇത് കുറച്ച് സമയത്തേക്ക് മാത്രം ഉപയോഗിക്കുക, ഉപയോഗത്തിന് ശേഷം ഉടൻ അത് ഓഫ് ചെയ്യുക.
  • നിങ്ങളുടെ വൈദ്യുതി മീറ്റർ ആഴ്ചതോറും പരിശോധിക്കുക. വൈദ്യുതി ഉപഭോഗം കൃത്യ മായി ട്രാക്ക് ചെയ്യുക. ഇത് ഊർജോപഭോഗത്തെ കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കും.

Question 2.
സ്കൂളിലെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന് സ്കൂൾ സയൻസ് ക്ലബ് ഏറ്റെടുത്ത് നടപ്പി ലാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ്ചെയ്യു.
Answer:

  • വൃക്ഷ നടൽ പ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുക, സ്കൂളിൽ ഹരിത ഇടങ്ങൾ സൃഷ്ടിക്കുക.
  • മാലിന്യങ്ങൾ കുറയ്ക്കുന്നതിന്, പുനരുത്പാ ദനത്തിനുള്ള സൗകര്യങ്ങൾ സ്ഥാപിക്കുക, പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • ഉപയോഗമില്ലാത്തപ്പോൾ, ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യാൻ ജീവനക്കാരെയും വിദ്യാർത്ഥികളെയും ഓർമ്മിപ്പിക്കുക.
  • ചോർച്ചകൾ നന്നാക്കുക, ടാപ്പുകൾ ശരിയായി അടക്കുക എന്നിവയുൾപ്പെടെയുള്ള ജലസംര ക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുക.
  • സെമിനാറുകൾ, ചർച്ചകൾ, സംരംഭങ്ങൾ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാന ത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള പൊതു അറിവ് വർധിപ്പിക്കുക.
  • സ്കൂളിൽ പോകുന്നതിന് നടത്തം, സൈക്കിൾ, റൈഡ് ഷെയറിംഗ് എന്നിവ പോലുള്ള പാരി സ്ഥിതിക, സുസ്ഥിര ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • സ്കൂൾ പൂന്തോട്ടങ്ങൾക്കായി ജൈവ മാലിന്യ ങ്ങൾ കമ്പോസ്റ്റ് ചെയ്യുന്ന പ്രക്രിയ ആരംഭി ക്കുക.
  • സ്കൂളിന്റെ ഊർജ ഉപയോഗം പതിവായി പരിശോധിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള വഴികൾക്കായി ശുപാർശ കൾ നൽകുകയും ചെയ്യുക.
  • പരിസ്ഥിതിസംഘടനകളുമായി ചേർന്ന് പ്രാദേശിക അല്ലെങ്കിൽ ദേശീയ ഹരിത പദ്ധതികളിൽ ചേരുക.
  • കഫറ്റീരിയയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റി ക്കിന്റെ അളവ് കുറയ്ക്കുകയും സ്കൂൾ സപ്ലൈകൾക്കായി പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

10th Class Physics Notes Pdf Malayalam Medium Chapter 5

Class 10 Physics Chapter 5 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • വൈദ്യുതോർജത്തെ ഒരു ഉപകരണം പ്രയോജനപ്രദമായ ഏത് രൂപത്തിലേക്കാണോ മുഖ്യമായും മാറ്റുന്നത് അതായിരിക്കും ആ ഉപകരണത്തിലെ വൈദ്യുതപ്രവാഹത്തിന്റെ ഫലമായി പരിഗണിക്കുന്നത്.
  • വൈദ്യുതോർജം പ്രധാനമായും താപോർജമായി മാറുന്നതാണ് വൈദ്യുതിയുടെ താപഫലം. ഇത് പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് വൈദ്യുതതാപന ഉപകരണങ്ങൾ
  • ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജം രൂപപ്പെടുന്ന പ്രവർത്തനമാണ് ജൂൾ ഹീറ്റിങ് അഥവാ ഓമിക് ഹീറ്റിങ് (Ohmic heating). താപന ഉപകരണങ്ങളിൽ താപോർജം ഉൽപാദിപ്പിക്കാനുപയോഗിക്കുന്ന ഭാഗത്തെ ഹീറ്റിങ് എലമെന്റ് (Heating element) എന്നു പറയുന്നു. നിക്രോം എന്ന ലോഹസങ്കരം ഉപയോഗിച്ചാണ് ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്.
  • ഒരു ചതുരശ്രമീറ്റർ ഛേദതല പരപ്പളവും (A) ഒരു മീറ്റർ നീളവും (l) ഉളള ഒരു ചാലകത്തിന്റെ പ്രതിരോധമാണ് ആ ചാലകം നിർമ്മിച്ചിരിക്കുന്ന പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി. ഇതിനെ ഗ്രീക്ക് അക്ഷരമായ (ρ) കൊണ്ട് സൂചിപ്പിക്കുന്നു.
    ഇതിന്റെ യൂണിറ്റ് ഓം മീറ്റർ (Ωm) ആണ്.
    വൈദ്യുതി കടത്തിവിടാനുള്ള ഒരു പദാർഥ ത്തിന്റെ കഴിവാണ് ചാലകത (Conductivity). ഇത് റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമമാണ്.
  • ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചാലകത്തിന്റെ നീളം (l), ഛേദതല പരപ്പളവ് (A) പദാർഥത്തിന്റെ സ്വഭാവം (ρ) തുടങ്ങിയവയാണ്. ഈ ഘടകങ്ങളുമായി പ്രതിരോധത്തിന്റെ (R) ബന്ധം സൂചിപ്പിക്കുന്ന pl സമവാക്യമാണ് R = \(\frac{\rho l}{A}\)
  • കറന്റ് പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്
    • കറന്റ് (I)
    • ചാലകത്തിന്റെ പ്രതിരോധം (R)
    • കറന്റ് ഒഴുകുന്ന സമയം (t)
  • വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് ചാലക ത്തിലൂടെയുള്ള കറന്റിന്റെ വർഗത്തിനും (I2), ചാലകത്തിന്റെ പ്രതിരോധത്തിനും (R), പ്രവഹിക്കുന്ന സമയത്തിനും (t) നേർ അനുപാത ത്തിലായിരിക്കും. ഇതാണ് ജൂൾ നിയമം.
  • R പ്രതിരോധമുള്ള ഒരു ചാലകത്തിൽ I കറന്റ് t സമയം പ്രവഹിക്കുകയാണങ്കിൽ ജൂൾ നിയമം അനുസരിച്ച് ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് H = I2Rt. ആയിരിക്കും. ഇതിന്റെ SI യൂണിറ്റ് ജൂൾ (J) ആകുന്നു.
    താപം കണ്ടെത്താനുള്ള മറ്റു സമവാക്യങ്ങൾ
    H = \(\frac{V^2 t}{R}\), V വോൾട്ടേജ് t കറന്റ് ഒഴുകുന്ന സമയം, R ചാലകത്തിന്റെ പ്രതിരോധം
    H= VIt, V വോൾട്ടേജ്, I കറന്റ്, t കറന്റ് ഒഴുകുന്ന സമയം
  • ഒരു വൈദ്യുതോപകരണം യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തിയുടെ അളവാണ് പവർ. വൈദ്യുതോർജത്തെ ഒരു വൈദ്യുതോപകരണം മറ്റൊരു ഊർജരൂപത്തിലേക്ക് മാറ്റുന്നതാണ് ആ ഉപകരണം ചെയ്യുന്ന പ്രവൃത്തി.
    പവർ (P) = Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 19
  • വൈദ്യുത പവർ കണ്ടെത്താനുള്ള മറ്റു സമ വാക്യങ്ങൾ
    P = I2R, P = പവർ, R = ചാലകത്തിന്റെ പ്രതിരോധം, I = കറന്റ്
    P = \(\frac{V^2}{R}\), V വോൾട്ടേജ്, R ചാലകത്തിന്റെ പ്രതിരോധം
    P = VI, V – വോൾട്ടേജ്, 1 – കറന്റ്
  • ഉൽപാദിപ്പിക്കുന്ന താപോർജവും വൈദ്യുതിയും തമ്മിലുള്ള ബന്ധം
    H = Pt, അവിടെ H എന്നത് താപോർജമാണ്, P എന്നത് പവറും t എന്നത് കറന്റ് ഒഴുകുന്ന സമയവുമാണ്.
  • വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതോർജ ത്തിന്റെ അളവ് നമുക്ക് നേരിട്ട് അളക്കാൻ സാധിക്കും. അതിനായി നമ്മുടെ ഗൃഹവൈദ്യുത സെർക്കീട്ടിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് വാട്ട് അവർ മീറ്റർ (Watt hour meter). ഇതിൽ വൈദ്യുതോർജം അളക്കുന്നത് കിലോ വാട്ട് അവർ (kilowatt hour – kWh) എന്ന യൂണിറ്റിലാണ്. ഇതാണ് വൈദ്യുതോർജത്തിന്റെ വ്യാവസായിക യൂണിറ്റ്.
  • 1000 W (1 kW പവർ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂർ കൊണ്ട് ഉപയോഗിക്കുന്ന ഊർജമാണ് ഒരു കിലോവാട്ട് അവർ അഥവാ 1 യൂണിറ്റ് വൈദ്യുതോർജം.
  • വൈദ്യുതോർജം (കിലോവാട്ട് അവറിൽ) = Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 2
  • ഊർജത്തിന്റെ ആവശ്യം അനേകമടങ്ങ് വർധിച്ചെ ങ്കിലും ഉൽപാദനം വേണ്ടത് വർധിച്ചിട്ടില്ല. ഈ അവസ്ഥയാണ് ഊർജ പ്രതിസന്ധി.
  • ഊർജത്തിന്റെ ആവശ്യകതയിലുള്ള വർധനവും ലഭ്യതയിലുള്ള കുറവുമാണ് ഊർജപ്രതിസന്ധി എന്നും പറയാം.
  • സോളാർ സെല്ലുകൾ സൂര്യപ്രകാശത്തെ വൈദ്യു തോർജമാക്കി മാറ്റുന്നു.
  • ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉൽപന്നം മുതലായവയാൽ നേരിട്ടും അല്ലാതെയും ഹരിതഗൃഹവാതകങ്ങൾ പുറന്തള്ള പ്പെടുന്നുണ്ട്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടെ അളവിനെ തത്തുല്യമായ കാർബൺ ഡൈഓക്സൈഡിന്റെ അളവായി പരിവർത്തനം ചെയ്ത് സൂചിപ്പിക്കുന്നതിനെയാണ് കാർബൺ പാദമുദ്ര (Carbon foot print) എന്നു വിളിക്കുന്നത്.

ആമുഖം

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വൈദ്യുതി നിർണായക പങ്ക് വഹിക്കുന്നു, ഇത് വിവിധ രൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു . വൈദ്യുതോർജം താപം, പ്രകാശം, യാന്ത്രികോർജം തുടങ്ങിയ മറ്റ് ഉർജരൂപങ്ങളിലേക്കു എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് ഈ അധ്യായം പര്യവേക്ഷണം ചെയ്യുന്നു. വയറുകളിലും ഉപകരണങ്ങളിലും വൈദ്യുത പ്രവാഹം എങ്ങനെ താപം ഉൽപാദിപ്പിക്കുന്നുവെന്ന് വിശദീകരിക്കുന്ന ജൂൾ ഹീറ്റിംഗ് ഒരു പ്രധാന വിഷയമാണ്. വൈദ്യുതപവർ വൈദ്യുതോപഭോഗത്തിന്റെ നിരക്കിനെക്കുറിച്ചു മനസിലാക്കി തരുന്നു. വാട്ട് അവർ മീറ്റർ ഉപയോഗിച്ച് എങ്ങനെ വൈദ്യുതോപഭോഗം അളക്കാമെന്നും അധ്യായം പറഞ്ഞ് തരുന്നു. വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതി അളക്കുന്നത് കിലോവാട്ട് അവറിലാണ് . ഇത് വൈദ്യുതോർജത്തിന്റെ വ്യാവസായിക യൂണിറ്റാണ്. പുനരുപയോഗിക്കാനാവാത്ത സ്രോതസ്സുകളിൽ നിന്നുള്ള ഊർജത്തിന്റെ അമിത ഉപയോഗം,ഊർജ പ്രതിസന്ധിക്ക് കാരണമാകുകയും നമ്മുടെ കാർബൺ പാദമുദ്ര വർധിപ്പിക്കുകയും പരിസ്ഥിതിയെ നശിപ്പി ക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, സൗരോർജത്തിലേക്കും മറ്റ് പുനരുപയോഗ സ്രോതസ്സുകളിലേക്കും മാറുന്നത് ശുദ്ധവും സുസ്ഥിരവുമായ മാർഗമാണ്.

Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം : ഉപഭോഗവും സംരക്ഷണവും

വൈദ്യുതപ്രവാഹത്തിന്റെ താപഫലം (Heating Effect of Electric Current)
വൈദ്യുതോർജം പ്രധാനമായും താപോർജമായി മാറുന്നതാണ് വൈദ്യുതിയുടെ താപഫലം. ഇത് പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് വൈദ്യുതതാപന ഉപകരണങ്ങൾ (Electric heating appliances).

വൈദ്യുതപവർ (Electric Power)

ഒരു വൈദ്യുതോപകരണം യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തിയുടെ അളവാണ് പവർ. വൈദ്യുതോർജത്തെ ഒരു വൈദ്യുതോപകരണം മറ്റൊരു ഊർജരൂപത്തിലേക്ക് മാറ്റുന്നതാണ് ആ ഉപകരണം ചെയ്യുന്ന പ്രവൃത്തി.

വൈദ്യുതതാപന ഉപകരണങ്ങൾ ചെയ്യുന്ന പ്രവൃത്തി താപം ഉൽപാദിപ്പിക്കുക എന്നതാണ്. താപത്തിന്റെ അളവ് H = I2Rt എന്ന് എന്ന് നാം മനസിലാക്കിയിട്ടുണ്ട്.

താപം കണക്കാക്കാനുപയോഗിക്കുന്ന സമവാക്യം
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 20
താപം കണക്കാക്കാനുപയോഗിക്കുന്ന സമവാക്യ ങ്ങളിൽ H = I2Rt-യിൽ P-യുടെ വില ആരോപിച്ചാൽ, H = Pt എന്ന് ലഭിക്കുന്നു.
ഉപകരണത്തിന്റെ പവർ അറിഞ്ഞാൽ ഒരു നിശ്ചിത സമയത്തിൽ ഉൽപാദിപ്പിച്ച താപത്തിന്റെ അളവ് കണ്ടെത്താം.

വാട്ട് അവർ മീറ്റർ
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 21
വാട്ട് അവർ മീറ്റർ (Watt-hour Meter)

വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതോർജ ത്തിന്റെ അളവ് നമുക്ക് നേരിട്ട് അളക്കാൻ സാധിക്കും. അതിനായി നമ്മുടെ ഗൃഹവൈദ്യുത സർക്കീട്ടിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് വാട്ട് അവർ മീറ്റർ (Watt hour meter). ഇതിൽ വൈദ്യു തോർജം അളക്കുന്നത് കിലോ വാട്ട് അവർ (kilo- watt hour- kWh) എന്ന യൂണിറ്റിലാണ്. ഇതാണ് വൈദ്യുതോർജത്തിന്റെ വ്യാവസായിക യൂണിറ്റ്. പവർ വാട്ടിലും സമയം സെക്കന്റിലും ഊർജം ജൂൾ യൂണിറ്റിലും ആണ് പ്രസ്താവിക്കുന്നത്.

ഒരു 9 W ബൾബ് ദിവസേന ഒരു മണിക്കൂർ വീതം 30 ദിവസം പ്രവർത്തിപ്പിച്ചാൽ ഉപയോഗിക്കുന്ന ഊർജം E = Pt = 9 × 30 × 3600 = 972000J (ഒൻപത് ലക്ഷത്തി എഴുപത്തി രണ്ടായിരം ജൂൾ) ആണ്. അങ്ങനെയെങ്കിൽ ഒരു വീട്ടിൽ എല്ലാ ഉപകരണങ്ങളും കൂടി ഒരു മാസം പ്രവർത്തിക്കുമ്പോഴുള്ള ഊർജോപഭോഗത്തെ സൂചി പ്പിക്കുന്ന സംഖ്യ വളരെ വലുതായതിനാൽ രേഖപ്പെടു ത്താൻ അസൗകര്യമായിരിക്കും. അതിനാൽ പവർ കിലോവാട്ടിലും സമയം മണിക്കൂറിലും എടുത്ത് ഊർജം കിലോവാട്ട് അവർ എന്ന യൂണിറ്റിൽ കണക്കാക്കുന്നു.

ഊർജപ്രതിസന്ധി

ഊർജത്തിന്റെ ആവശ്യകതയിലുള്ള വർധനവും ലഭ്യതയിലുള്ള കുറവുമാണ് ഊർജപ്രതിസന്ധി

വൻകിട പവർ സ്റ്റേഷനുകൾ കൂടാതെ ധാരാളം ചെറുകിട വൈദ്യുത പദ്ധതികൾ ഉണ്ടെങ്കിലും അവ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ ആവശ്യത്തിന് തികയാതെ വരുന്നു. ഊർജത്തിന്റെ ആവശ്യം അനേക മടങ്ങ് വർധിച്ചെങ്കിലും ഉൽപാദനം വേണ്ടത വർധിച്ചിട്ടില്ല. ഈ അവസ്ഥയാണ് ഊർജപ്രതിസന്ധി ചിലപ്പോഴൊക്കെ പവർകട്ടും ലോഡ് ഷെഡിങ്ങും നടപ്പിലാക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

വൻതോതിൽ വൈദ്യുതോർജം ഉൽപാദിപ്പിക്കുന്ന ജലവൈദ്യുതനിലയങ്ങൾ, താപനിലയങ്ങൾ, ആണവ നിലയങ്ങൾ തുടങ്ങിയവ നിലവിലുണ്ടെങ്കിലും വൈദ്യു തോർജത്തിന്റെ ഉൽപാദനം വർധിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല.

പുരപ്പുറ വൈദ്യുത പദ്ധതി (Rooftop Power Project)
വീടുകളുടെ മുകളിലും സൂര്യപ്രകാശം ലഭിക്കുന്ന മറ്റിടങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കാ വുന്നതാണ്. ഇത്തരത്തിൽ കേന്ദ്രഗവൺമെന്റും KSEB യും ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ‘പുരപ്പുറ വൈദ്യുത പദ്ധതി.
Class 10 Physics Chapter 5 Notes Malayalam Medium വൈദ്യുതോർജം ഉപഭോഗവും സംരക്ഷണവും 22

കാർബൺ പാദമുദ്ര (Carbon footprint)
ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉൽപന്നം മുതലായവയാൽ നേരിട്ടും അല്ലാതെയും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടെ അളവിനെ തത്തുല്യമായ കാർബൺ ഡൈഓക്സൈ ഡിന്റെ അളവായി പരിവർത്തനം ചെയ്ത് സൂചിപ്പി ക്കുന്നതിനെയാണ് കാർബൺ പാദമുദ്ര (Carbon foot print) എന്നു വിളിക്കുന്നത്.

ഓരോ വ്യക്തിയും വ്യക്തിഗത കാർബൺ പാദമുദ കുറയ്ക്കാൻ പരിശ്രമിക്കേണ്ടതാണ്. ഓരോരുത്തരും ദിവസവും ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് കുറയ്ക്കാൻ സാധിക്കും. എങ്ങനെ സഞ്ചരിക്കുന്നു, ഏതൊക്കെ ഭക്ഷണം കഴിക്കുന്നു. ഏതൊക്കെ വസ്ത്ര ങ്ങൾ ഉപയോഗിക്കുന്നു, മാലിന്യങ്ങൾ എത്രമാത്രം ഉണ്ടാക്കുന്നു എന്നിവയൊക്കെ പ്രധാനമാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 8 Coordinates Questions and Answers Malayalam Medium തൊടുവരകൾ can save valuable time.

SSLC Maths Chapter 8 Coordinates Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 8 Malayalam Medium

Class 10 Maths Chapter 8 Kerala Syllabus Malayalam Medium

വരെയും വട്ടവും (Textbook Page No. 165)

Question 1.
ചുവടെയുള്ള രണ്ടു ചിത്രത്തിലും വൃത്തത്തിലെ ഒരു തൊടുവരയും, തൊടുന്ന ബിന്ദുവിലേയ്ക്കുള്ള ആരവും കേന്ദ്രത്തിൽ നിന്നുള്ള മറ്റൊരു വരയും ചേർത്ത് ത്രികോണം വരച്ചിരിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 165 Q1
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 165 Q1.1
ഈ ചിത്രങ്ങൾ നോട്ടുബുക്കിൽ വരക്കുക.
Answer:
ചിത്രം 1 ന്റെ നിർമ്മിതി
2.5സെ.മീ ആരമുള്ള വൃത്തം വരക്കുക. ആരത്തിന് ലംബമായി വൃത്തത്തിലെ ബിന്ദുവിലൂടെ ലംബം വരക്കുക. ഇത് തൊടുവരയായിരിക്കും. വൃത്ത കേന്ദ്രം കേന്ദ്രമായി 5 സെ.മീ ആരമുള്ള ചാപം തൊടുവരയെ മുറിക്കുന്ന വിധം വരക്കുക. ത്രികോണം രൂപപ്പെടുന്നു.
ചിത്രം 2ന്റെ നിർമ്മിതി
2 സെ.മീ നീളമുള്ള വര ചിത്രത്തിലേതുപോലെ ചരിച്ച് വരക്കുക. മുകളിലെ അറ്റത്തുകൂടി ഈ വരയ്ക്ക് ലംബം വരക്കുക. താഴെത്തെ അറ്റം കേന്ദ്രമായി 4 സെ.മീ ആരമുള്ള ചാപം ആദ്യം വരച്ച ലംബത്തെ മുറിക്കുന്ന ബിന്ദു )എന്ന് അട യാളപ്പെടുത്തുക. O കേന്ദ്രമായി 2 സെന്റിമീറ്റർ നീളമുള്ള ചെറിയ വരയുടെ മുകളിലെ അറ്റത്ത യ്ക്കുള്ള ദൂരം ആരമായി വൃത്തം വരയ്ക്കുക.

Question 2.
ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ രണ്ടറ്റങ്ങളിൽ വരയ്ക്കുന്ന തൊടുവരകൾ സമാന്തരമാണെന്നു തെളിയിക്കുക.
Answer:
ചിത്രം നോക്കുക
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 165 Q2
വ്യാസം തൊടുവരയ്ക്ക് ലംബമാണ്. വ്യാസാഗ ങ്ങളിലെ തൊടുവരയുമായുള്ള കോണുകൾ 90 വീതം.
ഒരു വരയുടെ അറ്റങ്ങളിലൂടെ ഈ വരയ്ക്ക് ലംബമായ വരകൾ പരസ്പരം സമാന്തരങ്ങളാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 3.
ഒരു വൃത്തത്തിലെ പരസ്പരം ലംബമായ രണ്ട് വ്യാസങ്ങളുടെ അറ്റങ്ങളിൽ വരയ്ക്കുന്ന തൊടു വരകൾ ചേർന്നുണ്ടാകുന്നത് ഏതുതരം ചതുർ ഭുജമാണ്?
Answer:
ചിത്രം നോക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 165 Q3
സമചതുരം

തൊടുവരകളും കോണുകളും (Textbook Page No. 168-169)

Question 1.
ആരം 2.5 സെ.മീ ആയ ഒരു വൃത്തം വരക്കുക വശങ്ങളെല്ലാം ഈ വൃത്തത്തെ തൊടുന്ന, കോണുകൾ 40, 60, 80° ആയ ത്രികോണം വരക്കുക.
Answer:
വൃത്തം വരക്കുക. കേന്ദ്രത്തിന് ചുറ്റുമുള്ള കോണിനെ ആരങ്ങൾ വരച്ച് 2 × 40° = 80°, 2 × 60° = 120°
എന്ന അളവിൽ ഭാഗിക്കുക. ആരത്തിന്റെ അറ്റങ്ങ ളിലൂടെ തൊടുവരകൾ വരക്കുക. അവ ചേർന്ന് ത്രികോണം ഉണ്ടാകുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q1

Question 2.
ചുവടെയുള്ള ചിത്രത്തിലെ ചെറിയ (നീല) ത്രികോണം സമഭുജമാണ്. അതിന്റെ മൂലകളി ലൂടെ പരിവൃത്തത്തിനു വരയ്ക്കുന്ന തൊടുവര കളാണ് വലിയ (പച്ച) ത്രികോണത്തിന്റെ വശങ്ങൾ:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q2
(i) വലിയ ത്രികോണം സമഭുജമാണെന്നും, അതിന്റെ വശങ്ങൾ ചെറിയ ത്രികോണ ത്തിന്റെ വശങ്ങളുടെ രണ്ടു മടങ്ങാണെന്നും തെളിയിക്കുക.
(ii) ചെറിയ ത്രികോണത്തിന്റെ വശങ്ങളുടെ നീളം 3 സെന്റിമീറ്റർ ആയി ഈ ചിത്രം വരയ്ക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q2.1
വൃത്തകേന്ദ്രം O, OA, OB, OC എന്നീ ആര ങ്ങൾ വരക്കുക ∠AOB = 2 × 60 = 120°
AOBP പ്രക്രിയ ചതുർഭുജം P = 180° – 120° = 60°.
ഇതുപോലെ ∠Q = ∠R = 60°. ത്രികോണം POR സമഭുജത്രികോണം
ABCQസാമാന്തരികം. PBCA സാമാന്തരികം
∠B = ∠Q = 60°
∠C = ∠P = 60°
BC = AQ = AP അതായത് PQ = 2 × BC
ഇതുപോലെ ABRCസാമാന്തരീകം,
AC = PB = BR, PR = 2 × AC, QR = 2 × AB
നിർമ്മിതി
3 സെ.മീ വശമുള്ള സമഭുജത്രികോണം വര ക്കുക. വശങ്ങളുടെ ലംബസമഭാജികൾ വര ക്കുക. അവ കൂട്ടിമുട്ടുന്ന ബിന്ദു കേന്ദ്രമായി, ത്രികോണത്തിന്റെ മൂലയിലേയ്ക്കുള്ള ബിന്ദു ആരമായി വൃത്തം വരക്കുക. മുലകളിലൂടെ വൃത്തത്തിന് തൊടുവരകൾ വരക്കുക.

Question 3.
ഒരു വൃത്തത്തിന്റെ രണ്ടു തൊടുവരകളും, തൊടുന്ന ബിന്ദുക്കളിലൂടെയുള്ള ആരങ്ങളുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q3
(i) തൊടുവരകളുടെ നീളം തുല്യമാണെന്ന് തെളിയിക്കുക.
(ii) വൃത്ത കേന്ദ്രവും തൊടുവരകൾ ചേരുന്ന ബിന്ദുവും യോജിപ്പിക്കുന്ന വര ആരങ്ങൾ ക്കിടയിലെ കോണിന്റെ സമഭാജിയാണെന്നു
തെളിയിക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q3.1
(ii) ഈ വര തൊടുന്ന ബിന്ദുക്കൾ യോജിപ്പിക്കുന്ന ഞാണിന്റെ ലംബസമഭാജിയാണെന്ന് തെളി യിക്കുക.
Answer:
(i) ചിത്രം
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q3.2
ത്രികോണം PAO, ത്രികോണം PBO എന്നിവ മട്ടത്രികോണങ്ങളാണ്.
∠A = ∠B = 90°
PA2 + OA2 = OP2
PB2 + OB2 = OP2
PA2 + OA2 = PB2 + OB2
OA = OB ആരങ്ങൾ PA2 = PB2
⇒ PA = PB

(ii) PA = PB, OA = OB, OP പൊതുവായ വശം.
ത്രികോണങ്ങളുടെ തുല്യമായ വശങ്ങൾക്ക് എതിരെയുള്ള കോണുകൾ തുല്യം.
OA, OB എന്നിവയ്ക്ക് എതിരെയുള്ള കോണുകൾ തുല്യം.
∠APO = ∠BPO

(iii) ചിത്രം
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q3.3
ത്രികോണം PAQ, ത്രികോണം PBQഎന്നിവ പരിഗണിക്കുക
PA = PB, PQ പൊതു വശം. ഇടയിലെ കോണുകൾ തുല്യം
തുല്യമായ കോണുകൾക്ക് എതിരെയുള്ള വശങ്ങൾ തുല്യം. അതായത് AQ = BQ.
കൂടാതെ ∠PQA + ∠PQB = 180°
അതിനാൽ ∠PQA = ∠PQB = 90°
അതായത് OP എന്ന വര ABയെ ലംബമായി സമഭാഗം ചെയ്യുന്നു

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 4.
ചിത്രത്തിലെ സമഭുജസാമാന്തരികത്തിന്റെ വശങ്ങളെല്ലാം വൃത്തത്തിന്റെ തൊടുവരകളാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 168 Q4
ഈ ചിത്രം നോട്ടുബുക്കിൽ വരയ്ക്കുക.
Answer:
4 സെ.മീ ആരമുള്ള വൃത്തം വരക്കുക
ഇടയിലെ കോൺ 180° – 40° = 140° ആകുന്ന വിധം വ്യാസങ്ങൾ വരക്കുക
വ്യാസാഗങ്ങളിലൂടെ തൊടുവരകൾ വര ക്കുക. സമഭുജസാമാന്തരികം രൂപപ്പെടുന്നു.

ഞാണും തൊടുവരയും (Textbook Page No. 176-177)

Question 1.
ചിത്രത്തിലെ ചെറിയ ത്രികോണത്തിന്റെ മൂലകളിലൂടെ പരിവൃത്തത്തിനു വരയ്ക്കുന്ന തൊടുവരകളാണ്, വലിയ ത്രികോണത്തിന്റെ വശങ്ങൾ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q1
വലിയ ത്രികോണത്തിന്റെ കോണുകൾ കണക്കാക്കുക.
Answer:
∠QAB = ∠QBA = 60°
∠Q = 180° – 120° = 60°
∠PAC = ∠PCA = 80°
∠P = 180° – 160° = 20°
∠R = 180° – (60° + 20°) = 100°

Question 2.
ചിത്രത്തിലെ വലിയ ത്രികോണത്തിന്റെ വശങ്ങൾ വൃത്തത്തിന്റെ തൊടുവരകളാണ്. അവ വൃത്തത്തെ തൊടുന്ന ബിന്ദുക്കളാണ് ചെറിയ ത്രികോണത്തിന്റെ മൂലകൾ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q2
ചെറിയ ത്രികോണത്തിന്റെ കോണുകൾ കണ ക്കാക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q2.1
ത്രികോണം APQൽ
∠P = ∠Q = 60°, ∠R = 60°
ത്രികോണം CPRൽ
∠P = ∠R = 70°, ∠Q = 70°
∠P = 180° – (60° + 70°) = 50°

Question 3.
ചിത്രത്തിൽ ABC എന്ന ത്രികോണത്തിന്റെ മൂലകളിലൂടെ പരിവൃത്തത്തിന് വരച്ച് തൊടുവരക ളാണ് PQ, RS, TU എന്നീ വരകൾ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q3
ചിത്രത്തിലെ കോണുകളിൽ തുല്യമായവ തരംതിരിച്ച് എഴുതുക.
Answer:
∠UCB = ∠RBC = ∠CAB
∠TCA = ∠PAC = ∠CBA
∠BAQ = ∠ABS = ∠ACB

Question 4.
ചുവടെയുള്ള ചിത്രങ്ങളിൽ ചില സമബഹു ഭുജങ്ങളുടെ ഒരു മൂലയിൽക്കൂടി അതിന്റെ പരി വൃത്തത്തിന് തൊടുവര വരച്ചിരിക്കുന്നു.
ഓരോ ചിത്രത്തിലും, തൊടുവരയും തൊടുന്ന ബിന്ദുവിലൂടെയുള്ള ബഹുഭുജത്തിന്റെ വശ ങ്ങളും തമ്മിലുള്ള കോണുകൾ കണക്കാക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q4
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 176 Q4.1
ചിത്രം 1 ൽ ∠B = 60°
∴ x = 60°
ചിത്രം 2 ൽ AC വരച്ചാൽ ∠ACD = ∠CAD = 45°, y = 45°
ഒരു വശത്തെ എതിർ മൂലയുമായി ചേർത്തു ണ്ടാക്കുന്ന കോൺ = \(\frac {108}{3}\) = 36°, z = 36°

പുറത്തുനിന്നും തൊടുവര (Textbook Page No. 180)

Question 1.
ആരം 2.5 സെന്റിമീറ്ററായ വൃത്തം വരയ്ക്കുക. വൃത്ത കേന്ദ്രത്തിനിന്ന് സെന്റിമീറ്റർ അകലെ യുള്ള ഒരു ബിന്ദുവിൽ നിന്ന് വൃത്തത്തി ലേയ്ക്കുള്ള തൊടുവരകളും വരയ്ക്കുക.
Answer:
2.5 സെ.മീ. ആരമുള്ള ഒരു വൃത്തം വരയ്ക്കുക, അതിന്റെ കേന്ദ്രമായ 0 ൽ നിന്ന് 7 സെ.മീ. അകലെയായി P എന്ന ഒരു ബിന്ദു അടയാളപ്പെടുത്തുക. O ഉം P ഉം തമ്മിൽ ഒരു രേഖ വരയ്ക്കുക.
OP യെ വ്യാസമാക്കി മറ്റൊരു വൃത്തം വരയ്ക്കുക.
ഈ പുതിയ വൃത്തം ആദ്യ വൃത്തത്തെ രണ്ട് ബിന്ദുക്കളിൽ മുറിച്ചുകടക്കും.
P എന്ന ബിന്ദുവിൽനിന്ന് ആ മുറിച്ചുകടക്കുന്ന രണ്ട് ബിന്ദുക്കളിലേക്കായി രണ്ടു നേരെ രേഖകൾ വരയ്ക്കുക. ഈ രേഖകളാണ് തൊടുവരകൾ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 180 Q1

Question 2.
ആരം 3 സെന്റിമീറ്ററായ വൃത്തം വരയ്ക്കുക. വൃത്തകേന്ദ്രത്തിനിന്ന് 7.5 സെന്റിമീറ്റർ അകലെ യുള്ള ഒരു ബിന്ദുവിൽ നിന്ന് വൃത്തത്തിലേ യ്ക്കുള്ള തൊടുവരകളും വരയ്ക്കുക.
Answer:
3 സെ.മീ. ആരമുള്ള ഒരു വൃത്തം വരയ്ക്കുക, അതിന്റെ കേന്ദ്രമായ O ൽ നിന്ന് 7.5 സെ.മീ. അകലെയായ് എന്ന ഒരു ബിന്ദു അടയാളപ്പെടുത്തുക.
O ഉം P ഉം തമ്മിൽ ഒരു രേഖ വരയ്ക്കുക.
OP യെ വ്യാസമാക്കി മറ്റൊരു വൃത്തം വരയ്ക്കുക.
ഈ പുതിയ വൃത്തം ആദ്യ വൃത്തത്തെ രണ്ട് ബിന്ദുക്കളിൽ മുറിച്ചുകടക്കും.
P എന്ന ബിന്ദുവിൽനിന്ന് ആ മുറിച്ചുകടക്കുന്ന രണ്ട് ബിന്ദുക്കളിലേക്കായി രണ്ടു നേരെ രേഖകൾ വരയ്ക്കുക. ഈ രേഖകളാണ് തൊടുവരകൾ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 180 Q2

പുറത്തുനിന്നും തൊടുവര (Textbook Page No. 182-183)

Question 1.
ഒരു വൃത്തത്തിലെ പരസ്പരം ലംബമായ രണ്ടു തൊടുവരകളും, മറ്റൊരു തൊടുവരയും ചേർന്ന് ഒരു ത്രികോണമുണ്ടാക്കിയ ചിത്രമാണ് ചുവ ടെയുള്ളത്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q1
(a) ത്രികോണത്തിന്റെ ചുറ്റളവ് പരസ്പരം ലംബമായ തൊടുവരകളുടെ നീളങ്ങളുടെ തുകയാണെന്ന് തെളിയിക്കുക.
(b) ലംബമായ തൊടുവരകളിൽ ഓരോന്നിന്റെയും നീളം വൃത്തത്തിന്റെ ആരത്തിന് തുല്യമാ ണെന്ന് തെളിയിക്കുക.
(c) ത്രികോണത്തിന്റെ ചുറ്റളവ് വൃത്തത്തിന്റെ വ്യാസത്തിന് തുല്യമാണെന്ന് തെളിയിക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q1.1
(a) ചുറ്റളവ് = MA + AB + MB
= MA + AP + PB + MB
= MA + AC + BD + MB
= MC + MD

(b) MD എന്ന തൊടുവര MC എന്ന തൊടുവര യ്ക്ക് ലംബമാണ്.
MC, OC എന്നിവ ലംബമാണ് MD, OD എന്നിവ ലംബമാണ്.
കാരണം തൊടുവരയും തൊടുന്ന ബിന്ദുവിലൂടെയുള്ള ആരവും പരസ്പരം ലംബമാണ്.
MCOD സമചതുരം.
MC = MD = OD.

(c) ചുറ്റളവ് = MC + MD എന്നറിയാം.
MC + MD എന്നത് OC + OD യ്ക്ക് തുല്യം. (സമചതുരത്തിന്റെ പ്രത്യേകത.)
OC + OD എന്നത് രണ്ട് ആരങ്ങൾ കൂട്ടിയ താണ്. അത് വ്യാസത്തിന് തുല്യം.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 2.
വൃത്തത്തിലെ മൂന്ന് തൊടുവരകൾ ചേർന്നുണ്ടാ ക്കുന്ന ത്രികോണമാണ് ചിത്രത്തിൽ കാണുന്നത്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q2
ഓരോ മൂലയിൽ നിന്നും തൊടുന്ന ബിന്ദുവി ലേയ്ക്കുള്ള തൊടുവരകളുടെ നീളം കണക്കാ ക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q2.1
AP = x ആയാൽ PB = 4 – x
BR = 4 – x
CR = 7 – (4 – x) = 3 + x
CQ = 3 + x
AQ = 5 – (3 + x) = 2 – x
AP = AQ
⇒ x = 2 – x
⇒ 2x = 2
⇒ x = 1
∴ AP = 1, BP = 3, BR = 3, CR = 4, CQ = 4, AQ = 1

Question 3.
ചിത്രത്തിൽ, ഒരു ബിന്ദുവിൽ തൊടുന്ന രണ്ടു വൃത്തങ്ങൾക്ക് ആ ബിന്ദുവിലൂടെയുള്ള പൊതു വായ തൊടുവര വരച്ചിരിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q3
(i) ഈ വൃത്തങ്ങൾക്ക് പൊതുവായ മറ്റൊരു തൊടുവര, ആദ്യത്തെ തൊടുവര സമഭാഗം ചെയ്യുമെന്ന് തളിയിക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q3.1
(ii) ഈ രണ്ടു തൊടുവരകളും വൃത്തങ്ങളെ തൊടുന്ന ബിന്ദുക്കൾ യോജിപ്പിക്കുന്ന ത്രികോണം മട്ടമാണെന്നു തെളിയിക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q3.2
Answer:
(i) PA, PB, PC എന്നിവ P എന്ന ബിന്ദുവിൽ നിന്നുള്ള തൊടുവരകളാണ്
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 182 Q3.3
PA = PC, PB = PC
AP = BP

(ii) ത്രികോണം PAC യിൽ
PA = PC
⇒ ∠A = ∠C = x
ത്രികോണം PBC യിൽ
PB = PC
⇒ ∠B = ∠C = y
ത്രികോണം ABC യിൽ
⇒ x + x + y + y = 180
⇒ 2x + 2y = 180
⇒ x + y = 90°
∴ C = 90°

വരയെ തൊടുന്ന വട്ടം (Textbook Page No. 187-188)

Question 1.
വശങ്ങളുടെ നീളം 7 സെന്റിമീറ്റർ, 8 സെന്റിമീറ്റർ, 9 സെന്റിമീറ്റർ ആയ ത്രികോണം വരച്ച്, അതിന്റെ അന്തർവൃത്തം വരയ്ക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q1

Question 2.
വശങ്ങളുടെ നീളം 5 സെ.മീ,ഒരു കോൺ 50 ആയ സമഭുജസാമാന്തരികം വരച്ച് അന്തവൃത്തം നിർമ്മിക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q2

Question 3.
ഒരു സമഭുജത്രികോണം വരച്ച് രണ്ട് വശങ്ങളെ തൊടുന്ന അർദ്ധവൃത്തം മൂന്നാമത്തെ വശത്തിൽ കേന്ദ്രമായി വരക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q3
Answer:
ത്രികോണം വരക്കുക
ഒരു വശത്തിന്റെ മധ്യബിന്ദു അടയാളപ്പെടു ത്തുക. ലംബസമഭാജി വരച്ചാൽ മതി
ഈ ബിന്ദുവിൽ നിന്ന് മറ്റൊരു വശത്തേയ്ക്ക് ലംബം വരക്കുക. ലംബദൂരം ആരമായി, വശ ത്തിന്റെ മധ്യബിന്ദുകേന്ദ്രമായി അർദ്ധ വൃത്തം വരക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q3.1

Question 4.
വശങ്ങളുടെ നീളം 12 സെ.മീ ആയ സമഭുജ ത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം കണക്കാക്കുക.
Answer:
ത്രികോണത്തിന്റെ പരപ്പളവ്
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q4

Question 5.
വശങ്ങളുടെ നീളം 13 സെ.മീ, 14 സെ.മീ, 15 സെ.മീ ആയ ത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം കണക്കാക്കുക.
Answer:
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q5

Question 6.
ഏതു സമഭുജത്രികോണത്തിന്റെയും അന്തർ വൃത്തത്തിന്റെ ആരം അതിന്റെ പരിവൃത്തത്തിന്റെ ആരത്തിന്റെ പകുതിയാണെന്നു തെളിയിക്കുക.
Answer:
സമഭുജത്രികോണത്തിന്റെ വശം a ആയാൽ ഉന്നതി = \(\frac{a}{2} \sqrt{3}\)
സമഭുജത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രം തന്നെയാണ് മധ്യമകേന്ദ്രവും.
ഉന്നതി തന്നെയാണ് നടുവര
പരിവൃത്ത ആരം R = \(\frac{2}{3} \times \frac{a}{2} \sqrt{3}=\frac{a}{\sqrt{3}}\)
ത്രികോണത്തിന്റെ പരപ്പളവ് = \(\frac{\sqrt{3}}{4} a^2\)
ചുറ്റളവ് = 3a, s = \(\frac {3a}{2}\)
അന്തർവൃത്തത്തിന്റെ ആരം = \(\frac{A}{s}=\frac{\sqrt{3}}{4} a^2 \div \frac{3 a}{2}=\frac{a}{2 \sqrt{3}}\)
അന്തർവൃത്തത്തിന്റെ ആരം r = \(\frac {R}{2}\)

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 7.
ഒരു മട്ടത്രികോണത്തിന്റെ കർണ്ണം h, അന്തർവൃത്ത ത്തിന്റെ ആരം r ആയാൽ ത്രികോണത്തിന്റെ പരപ്പളവ് r(h + r) എന്ന് തെളിയിക്കുക.
Answer:
മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ a, b എന്നെടുക്കാം. കർണ്ണം h
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q7
s = \(\frac{a+b+h}{2}\).A = rs
ചിത്രത്തിൽ POQB സമചതുരം.
RC = CQ = a – r
PA = RA = b – r
a – r + b – r = h
⇒ a + b = h + 2r
A = rs
= r × \(\left(\frac{a+b+h}{2}\right)\)
= r × \(\left(\frac{h+2 r+h}{2}\right)\)
= \(r\left(\frac{2 h+2 r}{2}\right)\)
= r(h + r)

Question 8.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളുടെ നീളം a യും b യും, കർണത്തിന്റെ നീളം cയും ആണ്. അതിന്റെ അന്തർവൃത്തത്തിന്റെ ആരം \(\frac {1}{2}\)(a + b – c) ആണെന്നു തെളിയിക്കുക.
Answer:
ചിത്രത്തിൽ മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ a, b കർണ്ണം c
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q8
OPCO സമചതുരം. അന്തർവൃത്ത ആരം സമചതു രത്തിന്റെ വശം തന്നെയാണ്
a – r + b – r = c
⇒ a + b – 2r = c
⇒ 2r = a + b – c
⇒ r = \(\frac{a+b-c}{2}\)

Question 9.
ചിത്രത്തിൽ ത്രികോണത്തിന്റെ രണ്ട് മൂലകൾ അന്തർവൃത്തത്തിന്റെ കേന്ദ്രവുമായി യോജിപ്പിച്ചി രിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Page 187 Q9
(i) ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന കോൺ കണക്കാക്കുക
(ii) ഏത് ത്രികോണത്തിലും ഒരു മൂലയിലെ കോണും മറ്റു രണ്ടു മൂലകൾ അന്തർവൃത്ത കേന്ദ്രവുമായി യോജിപ്പിക്കുന്ന വരകൾക്കിട യിലെ കോണും തമ്മിലുള്ള ബന്ധം എന്താണ്?
(iii) ഈ രണ്ട് കോണുകളിൽ ഒന്നു മറ്റൊന്നിന്റെ പകുതിയായാൽ ത്രികോണത്തിലെ കോൺ എത്രയാണ്?
Answer:
(i) 70° + ∠B + ∠C = 180°
⇒ ∠B + ∠C = 110°
∠OBC + ∠OCB = \(\frac {110}{2}\) = 55°
∠BOC = 180° – 55° = 125°

(ii) ത്രികോണം ABCയിൽ കോണുകൾ A, B, C എന്നെടുക്കാം.
B + C = 180° – A
അന്തർവൃത്തമായതിനാൽ B യുടെയും Cയുടെയും സമഭാജികൾ വരച്ചാണ് നിർമ്മിതി പൂർത്തിയാക്കുന്നത്.
\(\frac{B}{2}+\frac{C}{2}=\frac{180-A}{2}=90-\frac{A}{2}\)
∠BOC = 180 – (90 – \(\frac {A}{2}\)) = 90 + \(\frac {A}{2}\)

(iii) ∠BOC = x എന്നെടുത്താൽ ∠BAC = \(\frac {x}{2}\)
∠OBC + ∠OCB = 180° – x
2 × (∠OBC + ∠OCB) = 360° – 2x
A = 180° – (360° – 2x) = 2x – 180°
2x – \(\frac {x}{2}\) = 180°
x = 120°
∠A = 60°
ചിത്രത്തിൽ അടയാളപ്പെടുത്തിരിക്കുന്ന കോൺ = 60°
അതായത് ∠BOC = 120°

10th Class Maths Notes Malayalam Medium Chapter 8 തൊടുവരകൾ

Std 10 Maths Chapter 8 Notes Malayalam Medium

→ വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര, ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിനു ലംബമാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 1

→ ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കളിലൂടെയുള്ള ആരങ്ങൾ ചേരുന്ന കോണിന്റെയും, ഈ ബിന്ദുക്കളിലെ തൊടുവരകൾ ചേരുന്ന കോണിന്റെയും തുക 180° ആണ്.

→ വൃത്തത്തിലെ ഒരു ഞാണിന്റെ രണ്ടറ്റങ്ങളിലുമുള്ള തൊടുവരകൾ ചേരുന്ന കോൺ, 180 യിൽ നിന്ന് ഞാണിന്റെ കേന്ദ്രകോൺ കുറച്ചതാണ്.

→ വൃത്തത്തിലെ ഒരു ഞാണിന്റെ അറ്റങ്ങളിൽ വരയ്ക്കുന്ന തൊടുവരകൾ ഞാണുമായി ഉണ്ടാക്കുന്ന കോണുകളിൽ ഒരു വശത്തുള്ള കോണുകൾ രണ്ടും, മറുവശത്തെ വൃത്തഖണ്ഡത്തിലെ കോണുകൾക്ക് തുല്യമാണ്.

→ വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവിൽനിന്ന് വൃത്തത്തിലേക്ക് രണ്ടു തൊടുവരകൾ വരയ്ക്കാം.

→ വൃത്തത്തിനു പുറത്തെ ഒരു ബിന്ദുവിൽനിന്നുള്ള രണ്ടു തൊടുവരകൾക്കും ഒരേ നീളമാണ്.

→ ഒരു വൃത്തത്തിലെ നാലു ബിന്ദുക്കളിലൂടെയുള്ള തൊടുവരകൾ ചേർന്നുണ്ടാകുന്ന ചതുർഭുജത്തിന്റെ എതിർവശങ്ങളുടെ നീളങ്ങളുടെ തുക തുല്യമാണ്.

→ ഏതു ത്രികോണത്തിലും, കോണുകളുടെ സമഭാജികളെല്ലാം ഒറ്റ ബിന്ദുവിലൂടെയാണ് മുറിച്ചു കടക്കുന്നത്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

→ ഒരു ത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം, ത്രികോണത്തിന്റെ പരപ്പളവിനെ ചുറ്റളവിന്റെ പകുതികൊണ്ടു ഹരിച്ചു കിട്ടുന്നതാണ്.

ഒരു വരയും ഒരു വൃത്തവും പേപ്പറിൽ വരക്കുന്നു. മൂന്ന് തരത്തിൽ വരക്കാം. വരയും വൃത്തവും തൊടാതെ വരയ്ക്കാം. വൃത്തത്തെ വര മുറിച്ചുകടക്കുന്നതു പോലെ വരക്കാം. പിന്നെ വര വൃത്തത്തെ തൊടുന്നതു പോലെ വരക്കാം. വര വൃത്തത്തെ ഒരു ബിന്ദുവിൽ മാത്രം തൊടുകയാണെങ്കിൽ വര വൃത്തത്തിന്റെ തൊടു വരയാണ്. ഒരു വൃത്തത്തിലെ എല്ലാ ബിന്ദുക്കളിലും കൂടി തൊടുവരകൾ വരക്കാം. വൃത്തത്തിലെ ഒരു ബിന്ദുവിലൂടെ ഒരു തൊടുവര മാത്രമേ വരക്കാനാവു എന്ന് മനസിലാക്കാം.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 2
തൊടുവരകളെക്കുറിച്ചുള്ള ജ്യാമിതീയ ചിന്തകളാണ് ഈ യൂണിറ്റ്. ചില പ്രധാന ജ്യാമിതീയ നിർമ്മിതികൾ ഏതൊരു ജ്യാമിതീയ നിർമ്മിതിയുടെ പിന്നിലും വ്യക്തമായ ഒരു ജ്യാമിതീയാശയം ഉണ്ടായിരിക്കും. അതായത് ഒരു ജ്യാമിതീയാശയത്തിന്റെ ദൃശ്യാവിഷ്കാ രമാണ് നിർമ്മിതി.

വരെയും വട്ടവും
വൃത്തത്തിലെ ഒരു ബിന്ദുവിലൂടെ വൃത്തത്ത മുറിയുന്ന വിധം രണ്ട് വരകൾ വരച്ചിരിക്കുന്നു. ചിത്രത്തിൽ A യിലൂടെയാണ് AB എന്ന വരയും AC എന്ന വരയും വരച്ചിരിക്കുന്നത്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 3
AB വ്യാസമായാൽ AB യിൽ കേന്ദ്രം O അടയാള പ്പെടുത്താം. OCവരച്ച് ത്രികോണം AOC കാണാം. ഇത് ഒരു സമപാർശ്വത്രികോണ മാണ്. തുല്യമായ ആരങ്ങൾക്ക് എതിരെയുള്ള കോൺ x എന്നും, മൂന്നാമത്തെ വശത്തിന് എതിരെയുള്ള കോണിനെ y എന്നും അടയാളപ്പെടുത്തിയിരിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 4
2x + y = 180° എന്നെഴുതാം
C എന്ന ബിന്ദു വൃത്തത്തിലൂടെ നീങ്ങി യിലേ യ്ക്ക് അടുക്കുന്നതായി കാണുക. അപ്പോൾ y എന്ന കോണളവ് കുറഞ്ഞുവരുന്നു. അതായത് y പൂജ്യത്തോട് അടുക്കുന്നു.
C എന്ന ബിന്ദു A യിലെത്തുമ്പോൾ നിശ്ചയമായും y = 0 ആകും. അപ്പോൾ. AC എന്ന വര വൃത്ത തൊടുന്ന വരയായിരിക്കും.
2x + y = 180° എന്നത് 2x + 0 = 180 എന്നെഴുതാം. അതായത് x = 90° ഇതിന്റെ ചിത്രരൂപം ഇതുപോലെ യാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 5
ABഎന്ന വ്യാസം തൊടുവരയ്ക്ക് ലംബമാണെന്ന് കാണാം.
വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ്.

ഉദാഹരണങ്ങൾ

Question 1.
3 സെ.മീ ആരമുള്ള വൃത്തം വരച്ച് സമാന്തരമായ രണ്ട് തൊടുവരകൾ വരക്കുക.
Answer:
വൃത്തം വരച്ച് AB എന്ന വ്യാസം അടയാളപ്പെടു ത്തുക. A-യിലൂടെയും B-യിലൂടെയും AB-യ്ക്ക് ലംബങ്ങൾ വരക്കുക.
ഈ വരകൾ സമാന്തരങ്ങളായ തൊടുവരകളാ യിരിക്കും.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 6

Question 2.
3 സെന്റിമീറ്റർ ആരമുള്ള വൃത്തം വരച്ച് വൃത്തത്തെ പൊതിയുന്ന സമചതുരം നിർമ്മി ക്കുക.
Answer:
വൃത്തം വരച്ച് AB, CD എന്നീ ലംബമായ വ്യാസങ്ങൾ വരക്കുക
A-യിലൂടെയും B-യിലൂടെയും AB-യ്ക്ക് ലംബ ങ്ങൾ വരക്കുക
C-യിലൂടെയും D-യിലൂടെയും CD-യ്ക്ക് ലംബ ങ്ങൾ വരക്കുക
ഈ തൊടുവരകൾ ചേർന്ന് വൃത്തത്തെ പൊതി യുന്ന സമചതുരം കിട്ടുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 7

Question 3.
ചിത്രത്തിൽ PA തൊടുവരയാണ്, OA ആരം, കേന്ദ്രവും Pഎന്ന ബിന്ദുവും തമ്മിലുള്ള വര OP, ∠OPA = 30°, OP = 16 ആയാൽ
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 8
(a) തൊടുവരയുടെ നീളമെത്?
(b) വൃത്തത്തിന്റെ ആരം എത്ര?
Answer:
(a) 8√3
(b) 8

Question 4.
10 സെമീ ആരമുള്ള വൃത്തത്തിലെ തൊടുവര യാണ് PA. ∠AOP = 60°.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 9
(a) തൊടുവരയുടെ നീളമെത്?
(b) OP എന്ത്?
Answer:
(a) 10√3
(b) 20

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

തൊടുവരകളും കോണുകളും
ഒരു വൃത്തത്തിലെ രണ്ട് തൊടുവരകൾ സമാന്തരങ്ങളല്ലെങ്കിൽ തീർച്ചയായും അവ ഒരു ബിന്ദുവിൽ കൂട്ടിമുട്ടും.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 10
Aയിലൂടെയുള്ള തൊടുവരയും Bയിലൂടെയുള്ള തൊടുവരയും Cയിൽ കൂട്ടിമുട്ടുന്നു
ചിത്രത്തിൽ കാണുന്ന Aഎന്ന ആരം ACയ്ക്ക് ലംബമാണ്. OBഎന്ന ആരം BCയ്ക്ക് ലംബമാണ്.
∠OAC + ∠OBC = 180°, ∠AOB + ∠QCB = 180°
OACB ഒരു പ്രക്രിയ ചതുർഭുജമാണ്.
ഒരു വൃത്തത്തിലെ രണ്ട് ബിന്ദുക്കളിലൂടെയുള്ള ആരങ്ങൾ ചേരുന്ന കോണിന്റെയും ഈ ബിന്ദുക്കളിലൂടെയുള്ള തൊടുവരകൾ ചേരുന്ന കോണിന്റെയും തുക 180° ആണ്.
ഈ ജ്യാമിതീയാശയം ഉപയോഗിച്ച് വൃത്ത കൃത്യമായി പൊതിയുന്ന ത്രികോണം വരയ്ക്കാം.

ഉദാഹരണങ്ങൾ

Question 1.
PA, PB എന്നിവ കേന്ദ്രമായ വൃത്തത്തിലേ ക്കുള്ള തൊടുവരകളാണ്. ∠AOB എന്നത് ∠APB യുടെ രണ്ട് മടങ്ങാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 11
(a) കോൺ ∠APB എത്ര?
(b) കോൺ ∠AOB എന്ത്?
Answer:
(a) ∠APB = x ആണെങ്കിൽ ∠AOB = 2x ആണ്.
x + 2x = 180°
3x = 180°
x = 60°
∴ ∠APB = 60°
(b) ∠AOB = 180° – 60° = 120°

Question 2.
PA, PB എന്നിവ O കേന്ദ്രമായ വൃത്തത്തിലുള്ള തൊടുവരകളാണ്. ∠OAB = 20°
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 12
(a) ∠AOB എന്ന കോൺ എത്?
(b) ∠APB എത്?
Answer:
(a) ∠ABO = 20°
∠AOB = 180° – 40° = 140°
(b) ∠APB = 180° – 140° = 40°

Question 3.
ABC ഒരു സമഭുജത്രികോണമാണ്. O പരിവൃത്ത കേന്ദ്രം PA, PC എന്നിവ വൃത്തത്തിലേക്കുള്ള തൊടുവരകളാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 13
(a) കോൺ ∠AOC എത്ര?
(b) കോൺ ∠APC എന്ത്?
Answer:
(a) ∠ABC = 60°, ∠AOC = 120°
(b) ∠APC = 180° – 120° = 60°

Question 4.
3 സെന്റിമീറ്റർ ആരമുള്ള വൃത്തം വരച്ച് വൃത്തത്തെ പൊതിയുന്ന സമഭുജത്രികോണം വരക്കുക.
Answer:
3 സെന്റിമീറ്റർ ആരമുള്ള വൃത്തം വരക്കുക കേന്ദ്രത്തിന് ചുറ്റുമുള്ള കോണിനെ ആരങ്ങൾ 120° വീതമുള്ള മൂന്ന് ഭാഗങ്ങളാക്കുക.
ആരങ്ങളുടെ അറ്റത്തുകൂടി വൃത്തത്തിന് തൊടുവരകൾ വരക്കുക
തൊടുവരകൾ ചേരുന്ന കോൺ 180° – 120° = 60° വീതമാണ്.
തൊടുവരകൾ ചേർന്നുണ്ടാകുന്ന ത്രികോണം സമഭുജത്രികോണമാണ്
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 14

ഞാണും തൊടുവരയും
വൃത്തത്തിലെ ഒരു ഞാണിന്റെ അറ്റങ്ങളിൽ വരക്കുന്ന തൊടുവരകൾ ഞാണുമായി ഉണ്ടാക്കുന്ന കോണുകളിൽ ഒരു വശത്തുള്ള കോണുകൾ രണ്ടും മറ്റേ വശത്തുള്ള വൃത്തഖണ്ഡത്തിലെ കോണുകൾക്ക് തുല്യമാണ്. ഈ ആശയത്തെ വിശകലനം ചെയ്യാം. ഇതിനായി കൊടുത്തിരിക്കുന്ന വർക്ഷീറ്റും താഴെ ഉത്തരങ്ങളും നോക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 15
O വൃത്തകേന്ദ്രം, AB ഞാൺ, PA, PB എന്നിവ ഞാണിന്റെ അറ്റങ്ങളിലൂടെയുള്ള തൊടുവരകൾ.
ഞാണും തൊടുവരയും തമ്മിൽ ഒരു വശത്തെ കോണുകൾ x വീതം.

വർക്ക്ഷീറ്റ്
(a) ∠ABP = ∠BAPആകുന്നത് എന്തുകൊണ്ട്?
(b) ∠BPA = 180 – 2x ആകുന്നത് എന്തുകൊണ്ട്?
(c) ∠BOA = 2x ആകുന്നത് എന്തുകൊണ്ട്?
(d) ∠BCA = y ആകുന്നത് എന്തുകൊണ്ട്?
(e) നിഗമനം എഴുതുക
Answer:
(a) PA, PB എന്നിവ തുല്യനീളമുള്ള തൊടുവ രകളാണ്. ത്രികോണം PAB യിൽ തുല്യവശ ങ്ങൾക്ക് എതിരെയുള്ള കോണുകൾ തുല്യം.
(b) ത്രികോണത്തിലെ കോണുകളുടെ തുക 180°,
അതിനാൽ കോൺ BPA = 180° – 2x
(c) PAOB ക്രിയ ചതുർഭുജം. എതിർ കോൺ തുക 180°.
(d) ഞാണിന്റെ കേന്ദ്രകോണിന്റെ പകുതിയാണ് മറുഖണ്ഡത്തിലെ കോൺ.
(e) വൃത്തത്തിലെ ഒരു ഞാണിന്റെ അറ്റങ്ങളിൽ വരക്കുന്ന തൊടുവരകൾ ഞാണുമായി ഉണ്ടാക്കുന്ന കോണുകളിൽ ഒരു വശത്തുള്ള കോണുകൾ രണ്ടും മറ്റു വശത്തുള്ള വൃത്തഖണ് ഡത്തിലെ കോണുകൾക്ക് തുല്യമാണ്.

ഉദാഹരണങ്ങൾ

Question 1.
ചിത്രത്തിൽ AB വ്യാസമാണ്, AP എന്ന വര വ്യാസവുമായി 40° രൂപീകരിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 16
(a) അനുയോജ്യമായ ആരമുള്ള വൃത്തം വര ക്കുക. AP വരക്കുക.
(b) P-യിലൂടെ വൃത്തകേന്ദ്രം ഉപയോഗിക്കാതെ തൊടുവര വരക്കുക.
Answer:
(a) വൃത്തം, വ്യാസം, ഞാൺ എന്നിവ വരക്കുക.
(b) BP വരക്കുക. P ശീർഷമായി 40° വരക്കുക മറ്റേ ഭുജം തൊടുവരയായിരിക്കും.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 17

Question 2.
ത്രികോണം ABC യുടെ Aയിലൂടെ പരിവൃത്ത ത്തിന്റെ തൊടുവരയാണ് PT. AC = AB, ∠A = 40° ആയാൽ
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 18
(a) ∠C, ∠B എന്നീ അളവുകൾ എത്?
(b) PT എന്ന വര BCയ്ക്ക് സമാന്തരമാണോ? വിശദീകരിക്കുക
Answer:
(a) ∠B = ∠C = 70°
(b) Cയിലൂടെയുള്ള തൊടുവരയും AC എന്ന വശവും തമ്മിലുള്ള കോൺ ∠Bയ്ക്ക് തുല്യ മാണ്. AC = BC ആയതിനാൽ ∠B = ∠A അതായത് തൊടുവരയും ACയും തമ്മിലുള്ള കോൺ ∠Aയ്ക്ക് തുല്യം. മറുകോണുകളുടെ തുല്യതയിൽ നിന്നും തൊടുവര ABയ്ക്ക് സമാന്തരമാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 3.
ത്രികോണം ABCയിൽ O പരിവൃത്തകേന്ദ്രമാണ്. ∠BOC = 140°
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 19
(a) ∠BAC എത്?
(b) PC എന്നത് Cയിലൂടെയുള്ള തൊടുവരയാ യാൽ ∠BCP എത്?
Answer:
(a) ∠BAC = 70°
(b) 70°

Question 4.
∠ABCയിൽ A യിലൂടെയുള്ള പരിവൃത്തത്ത ത്തിന്റെ തൊടുവര AB എന്ന വശവുമായി 70° രൂപീകരിക്കുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 20
(a) കോൺ ∠ACB എത്?
(b) കോൺ ∠AOB എത്?
Answer:
(a) ∠ACB = 70°
(b) ∠AOB = 140°

Question 5.
ചിത്രത്തിൽ O വൃത്ത കേന്ദ്രമാണ്, x, y, z സമാന്തരശ്രേണിയിലാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 21
(a) x, y, z എത്?
(b) ∠BAP എത്?
(c) വൃത്തത്തിന്റെ ആരം 10 സെന്റീമീറ്റർ ആയാൽ ABയുടെ നീളമെത്?
Answer:
(a) x = \(\frac {y}{2}\), x + z = 180°
x, y, z സമാന്തരശ്രേണിയിൽ ആയതിനാൽ
x + z = 2y
⇒ 2y = 180°
⇒ y = 90°
x = \(\frac {90}{2}\) = 45°
z = 180° – 45° = 135°
(b) 45°
(c) 10 √2

പുറത്തുനിന്നും തൊടുവര
വൃത്തത്തിന് പുറത്തുള്ള ഒരു ബിന്ദുവിൽ നിന്ന് വൃത്തത്തിലേയ്ക്ക് രണ്ട് തൊടുവരകൾ വരക്കാം. ഈ രണ്ട് തൊടുവരകളുടെയും നീളം തുല്യമാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 22
പുറത്തുള്ള ബിന്ദുവിൽ നിന്ന് വൃത്തത്തിലേ യ്ക്കുള്ള തൊടുവരകളുടെ നിർമ്മിതി ഒരു പ്രായോഗിക പ്രവർത്തനമാണ്. ഈ നിർമ്മിതിയിൽ രണ്ട് ജ്യാമിതീയാശയങ്ങൾ ഉൾക്കൊള്ളുന്നു.
(a) തൊടുവരയും തൊടുന്ന ബിന്ദുവിലൂടെയുള്ള ആരവും പരസ്പരം ലംബമാണ്
(b) അർദ്ധവൃത്തത്തിലെ കോൺ 90°യാണ്.

നിർമ്മിതിയുടെ ഘട്ടങ്ങൾ

  • വൃത്തം വരക്കുക, കേന്ദ്രത്തിൽ നിന്നും നിശ്ചിത അകലെ ബിന്ദു അടയാളപ്പെടുത്തുക. കേന്ദ്രവും ബിന്ദുവും ചേർത്ത് വരക്കുക.
  • ഈ വര വ്യാസമായി ഒരു വൃത്തം വരക്കുക. വൃത്തം ആദ്യം വരച്ച് വൃത്തത്തെ രണ്ട് ബിന്ദുക്കളിൽ ഖണ്ഡിക്കുന്നു.
  • പുറത്തെ ബിന്ദുവിൽ നിന്നും ഖണ്ഡിക്കുന്ന ബിന്ദുക്കളിലേയ്ക്ക് വരകൾ വരക്കുക. ഈ വര ആരത്തിന് ലംബമാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 23
ഇവ തൊടുവരകളാണ്.
ഒരു വൃത്തത്തെ പൊതിയുന്ന ചതുർഭുജം വര യ്ക്കാം. ഒരു ചതുർഭുജം മാത്രമല്ല. ഒരു വൃത്തത്തെ പൊതിയുന്ന അനേകം ചതുര ങ്ങൾ വരയ്ക്കാം.
ഇത്തരം ഒരു ചതുർഭുത്തിന്റെ വശങ്ങൾ a, b, c, d എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 24
തൊടുന്ന ബിന്ദുവിൽ നിന്നും മൂലകളിലേയ് ക്കുള്ള വരകൾ, q, r, s വീതമാണ്.
r + s = a, p + q = c
⇒ p + q + r + s = a + c
ഇതുപോലെ p + q + r + s = b + d എന്നെഴുതാം.
അതായത് എതിർ വശങ്ങളുടെ തുകകൾ തുല്യ മാണ്.
ഈ ആശയം ഇപ്രകാരം എഴുതാം
ഒരു വൃത്തത്തിലെ നാല് ബിന്ദുക്കളിലൂടെ യുള്ള തൊടുവരകൾ ചേർന്നുണ്ടാകുന്ന ചതുർഭുജ ത്തിന്റെ എതിർവശങ്ങളുടെ നീളങ്ങ ളുടെ തുക തുല്യമാണ്.

ഉദാഹരണങ്ങൾ

Question 1.
PA, PB എന്നിവ വൃത്തത്തിന് പുറത്തെ P എന്ന ബിന്ദുവിൽ നിന്നും വരച്ചിരിക്കുന്ന പരസ്പരം ലംബമായ തൊടുവരകളാണ്. O വൃത്ത ന്ദ്രമാണ്.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 25
(a) PAOBയ്ക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ പേരെന്ത്?
(b) PB = 4 സെമീ ആയാൽ ABയുടെ നീളമെത്?
Answer:
(a) സമചതുരം
(b) 4√2

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 2.
PA, PB എന്നിവ 4 സെന്റീമീറ്റർ ആരമുള്ള വൃത്ത ത്തിലെ സമാന്തരതൊടുവരകളാണ്. PQ എന്ന മറ്റൊരുവര വൃത്തത്തെ C യിൽ തൊടുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 26
(a) സമാന്തരവരകൾ തമ്മിലുള്ള അകലമെത്ര?
(b) PA = 6 സെ.മീ. QB = 4 സെ.മീ. ആയാൽ AB യുടെ നീളമെത്?
Answer:
(a) 8 സെ.മീ.
(b) PA = PC = 6
QB = QC = 4
PQ = 10 സെ.മീ.

Question 3.
ഒരു വൃത്തം ത്രികോണത്തിന്റെ വശങ്ങളെ തൊടുന്നു. AP = 1, BQ = 2, CR = 3 ആയാൽ
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 27
(a) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
(b) ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക?
Answer:
(a) AR = 1, CQ = 3, BP = 2
ത്രികോണത്തിന്റെ ചുറ്റളവ് = 12 cm
മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ = 3 cm, 4 cm
(b) പരപ്പളവ് = \(\frac {1}{2}\) × 3 × 4 = 6 ച.സെ.മീ.

Question 4.
ചിത്രത്തിൽ PA = 12 സെ.മീ. , OA = 3 സെ.മീ. RB = 4 സെ.മീ.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 28
(a) PB യുടെ നീളമെത്?
(b) ത്രികോണം PORന്റെ ചുറ്റളവ് കാണുക?
Answer:
(a) PB = 12
(b) QA = QS = 3
RB = RS = 4
PQ = 12 – 3 = 9
PR = 12 – 4 = 8
ത്രികോണം POR ന്റെ ചുറ്റളവ് = 9 + 8 + 7 = 24 സെന്റിമീറ്റർ

Question 5.
ചിത്രത്തിൽ PA, QB എന്നിവ സമാന്തരതൊടുവര കളാണ്. മറ്റൊരു വര PQ വൃത്തത്തെ Rൽ തൊടുന്നു.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 29
(a) OA, OR, OB എന്നിവ വരക്കുക.
(b) തുല്യതികോണങ്ങൾ എഴുതുക.
(c) ∠POQ എത്ര?
Answer:
(a) വര വരക്കുക.
(b) PA = PR, OA = OR
OP പൊതുവായ വര
ΔPAO, ΔPRO തുല്യമാണ്
അതുപോലെ ΔQRO, ΔQBO തുല്യമാണ്.
(c) ∠POA = ∠POR = x ആയാൽ
∠QOR = ∠QOB = y
അങ്ങനെയെങ്ങിൽ 2x + 2y = 180°
⇒ x + y = 90°
∴ ∠POQ = 90°

വരയെ തൊടുന്ന വട്ടം
ഒരു ബിന്ദുവിൽ കൂട്ടിമുട്ടുന്ന രണ്ട് വരകളെ തൊടുന്ന വൃത്തം വരക്കാം.
വൃത്തത്തിന്റെ കേന്ദ്രം വരകൾക്കിടയിലെ കോണിന്റെ സമഭാജിയിലാണ്.
അപ്പോൾ വരകളെ തൊടുന്ന വൃത്തം വരക്കാൻ ആദ്യം വരകൾ ചേരുന്ന കോണിന്റെ സമഭാജി വരക്കണം.
സമഭാജിയിലെ ഒരു ബിന്ദുവിൽ നിന്നും രണ്ട് വരകളിലേയ്ക്കും ലംബങ്ങൾ വരക്കാം. സമഭാ ജിയിലെ
ബിന്ദു കേന്ദ്രമായി, വരകളിലേയ്ക്കുള്ള ലംബദൂരം ആരമായി വൃത്തം വരച്ചാൽ മതി.
ഈ ആശയം ത്രികോണത്തിന്റെ അന്തർവൃത്ത നിർമ്മിതിയ്ക്ക് ഉപയോഗിക്കാം.
ത്രികോണത്തിന്റെ മൂന്ന് വശങ്ങളെയും തൊടുന്ന വൃത്തമാണ് അന്തർവൃത്തം.
വശങ്ങളെല്ലാം അന്തർവൃത്തത്തിന്റെ തൊടുവരകളാണെന്ന് മനസിലാക്കാം
തന്നിരിക്കുന്ന അളവുകളിൽ ത്രികോണം വരച്ച്, രണ്ട് കോണുകളുടെ സമഭാജികൾ വരച്ച്, സമഭാജികൾ
കൂട്ടിമുട്ടുന്ന ബിന്ദു കേന്ദ്രമായി വൃത്തം, വശങ്ങളിലേയ്ക്കുള്ള ലംബദൂരം ആരമായി വൃത്തം വരക്കുക.
വൃത്തം ത്രികോണത്തിന്റെ വശങ്ങളെ തൊടുന്നു. ത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം
ത്രികോണത്തിന്റെ പരപ്പളവിനെ ചുറ്റളവിന്റെ പകുതികൊണ്ട് ഹരിച്ചുകിട്ടുന്നതാണ്.
ഇത് ഇപ്രകാരം വിശദീകരിക്കാം.
ത്രികോണം ABC യുടെ വശങ്ങളാണ് a, b, c. അന്തർവൃത്തത്തിന്റെ ആരമാണ് r. ചുറ്റളവിന്റെ പകുതിയെ s എന്നെടുക്കാം
വൃത്ത കേന്ദ്രം മൂലകളുമായി ചേർത്ത് ത്രികോ ണത്തെ മൂന്ന് ചെറിയ ത്രികോണങ്ങളാക്കാം. ചിത്രത്തിൽ
ഇവ ത്രികോണം AB, (തികോണം OAC, ത്രികോണം OBC എന്ന് കാണാം.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 30
ഇവയുടെ പരപ്പളവുകൾ കൂട്ടിയാൽ ത്രികോണം.
ABC യുടെ പരപ്പളവ് A കിട്ടും
A = \(\frac{1}{2} a r+\frac{1}{2} b r+\frac{1}{2} c r\)
= \(\frac {1}{2}\)r(a + b + c)
= r × \(\frac{a+b+c}{2}\)
= rs
r = \(\frac {A}{s}\) എന്ന് മാറ്റിയെഴുതാം

വശങ്ങൾ a, b, c ആയ ത്രികോണത്തിന്റെ പരപ്പളവ് A = \(\sqrt{s(s-a)(s-b)(s-c)}\)
ആണ്. അപ്പോൾ r = \(\sqrt{\frac{(s-a)(s-b)(s-c)}{s}}\) എന്നെഴുതാം.

ഈ ബന്ധം അന്തർവൃത്തം വരക്കാൻ സാധി ക്കുന്ന എല്ലാ ബഹുഭുജങ്ങളുടെയും കാര്യത്തിൽ ശരിയാണ്.
അന്തർ വൃത്തത്തിന്റെ ആരം പരപ്പളവിനെ ചുറ്റ ളവിന്റെ പകുതി കൊണ്ട് ഹരിക്കുന്നതാണ്.
സമചതുരം പോലെയുള്ള ചതുർഭുജങ്ങളുണ്ട്. ഇവയ്ക്ക് അന്തർവൃത്തവും പരിവൃത്തവും ഉണ്ടാ യിരിക്കും. സമചതുരത്തിന്റെ കാര്യത്തിൽ രണ്ട് തരം വൃത്തങ്ങളുടെയും കേന്ദ്രം ഒന്നുതന്നെ യാണ്. എന്നാൽ അന്തർവൃത്തവും പരിവൃത്തവും വരക്കാൻ സാധിക്കുന്ന മറ്റ് ചതുർഭുജങ്ങളിൽ രണ്ട് വൃത്തങ്ങളുടെ കേന്ദ്രങ്ങളും വ്യത്യസ്ത ബിന്ദുക്ക ളാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

ഇത്തരം ഒരു ചതുർഭുജം എങ്ങനെ വരക്കാം? ഒരു വൃത്തം വരച്ച് അതിൽ ലംബമായ രണ്ട് ഞാണു കൾ വരക്കുക. ഞാണുകളുടെ അറ്റങ്ങളിലൂടെ തൊടുവരകൾ വരക്കുക. ഈ തൊടുവരകൾ ചേരുന്ന ചതുർഭുജം പ്രക്രിയ ചതുർഭുജമാണല്ലോ. അതിന് ഒരു പരിവൃത്തം വരച്ചുനോക്കൂ, അപ്പോൾ പരിവൃത്തവും അന്തർവൃത്തവുമുള്ള ചതുർഭുജം കിട്ടും

ഉദാഹരണങ്ങൾ

Question 1.
ഒരു മട്ടത്രികോണത്തിന്റെ കർണ്ണത്തിന്റെ നീളം 18 സെന്റീമീറ്റർ, അന്തർവൃത്തത്തിന്റെ ആരം 3 സെന്റീമീറ്റർ
(a) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
(b) ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക.
Answer:
(a) a യും b യും ലംബവശങ്ങളാണ്.
r = \(\frac{a+b-c}{2}=\frac{a+b-18}{3}\)
⇒ 3 = \(\frac{a+b-18}{2}\)
⇒ a + b – 18 = 16
⇒ a + b = 24
ചുറ്റളവ് = 24 + 18 = 42

(b) S = \(\frac {42}{2}\) = 21
A = rs
= 3 × 21
= 63

Question 2.
ഒരു ചതുർഭുജത്തിന്റെ വശങ്ങളെ തൊടുന്ന വൃത്തം വരച്ചിരിക്കുന്നു. ഇത്തരം ചതുർഭുജങ്ങ ളിൽ എതിർവശങ്ങളുടെ തുക തുല്യമാണെന്ന് തെളിയിക്കുക
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 31
AB + CD = AD + BC എന്ന് തെളിയിക്കുക
Answer:
AR = AS
BR = BQ
DP = DS
CP = CQ
സമവാക്യങ്ങൾ കൂട്ടിയാൽ
AR + BR +DP + CP = AS + BQ + DS + CQ
AB + CD = AD + BC

Question 3.
അനുയോജ്യമായ അളവുള്ള കോൺ വരക്കുക. ഭുജങ്ങളെ തൊടുന്ന വൃത്തം വരക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 32
(a) വൃത്തകേന്ദ്രത്തിന്റെ സ്ഥാനം എവിടെയാണ്
(b) നിർമ്മിതിയുടെ ജ്യാമിതീയ തത്വം എഴുതുക.
Answer:
കോൺ വരക്കുക. കോണിന് സമഭാജി വര ക്കുക
സമഭാജിയിലെ ഒരു ബിന്ദു കേന്ദ്രമായി കോണിന്റെ വശങ്ങളിലേയ്ക്കുള്ള ലംബദൂരം ആരമായി വൃത്തം വരക്കുക
(a) കോൺ സമഭാജിയിൽ
(b) വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെ വരക്കുന്ന ആരത്തിന് ലംബമാണ്.

Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ

Question 4.
ത്രികോണം ABC യിൽ, AB = 7 cm, ∠A = 40°, ∠B = 60°
(a) തന്നിരിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ത്രികോണം വരക്കുക.
(b) ത്രികോണത്തിന്റെ വശങ്ങളെ തൊടുന്ന വൃത്തം വരക്കുക.
(c) ആരം അളന്നെഴുതുക.
Answer:
(a) തന്നിരിക്കുന്ന അളവിൽ ത്രികോണം വരക്കുക
(b) രണ്ട് കോണുകളുടെ സമഭാജികൾ വരക്കുക
(c) സമഭാജികൾ കൂട്ടിമുട്ടുന്ന ബിന്ദു കേന്ദ്രമായി, വശത്തേയ്ക്കുള്ള ലംബദൂരം ആരമായി വൃത്തം വരക്കുക.
Class 10 Maths Chapter 8 Question Answer Malayalam Medium തൊടുവരകൾ Notes 33

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Students often refer to Kerala State Syllabus SCERT Class 8 Maths Solutions and Class 8 Maths Chapter 13 Statistics Questions and Answers Notes Pdf to clear their doubts.

SCERT Class 8 Maths Chapter 13 Solutions Statistics

Class 8 Kerala Syllabus Maths Solutions Chapter 13 Statistics Questions and Answers

Statistics Class 8 Questions and Answers Kerala Syllabus

Tabulation (Pages 203-204)

Question 1.
The number of members in 50 households of a village is listed below.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q1
Make a frequency table and answer these questions:
(i) How many households have just two members?
(ii) How many households have four or fewer?
(iii) How many households have ten or more?
(iv) What size household occurs the most?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q1.1
(i) 5
(ii) 5 + 11 + 9 = 25
(iii) 1 + 1 = 2
(iv) 3

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Question 2.
There are 44 children in class 8B. The list shows how far they come from, in kilometres.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q2
Make a frequency table and answer these questions:
(i) How many children are from exactly 1 kilometre away?
(ii) How many are from more than 5 kilometres?
(iii) How many are between 5 and 10 kilometres?
(v) How many are from more than 10 kilometres?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q2.1
(i) 3
(ii) 21
(iii) 23
(iv) 4

Question 3.
The scores of 35 children in a test are given below:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q3
Make a frequency table and answer these questions:
(i) How many children scored 20?
(ii) How many children got scores between 10 and 20?
(iii) How many scored less than 10?
(iv) What is the score most children got?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 203 Q3.1
(i) 1
(ii) 32
(iii) 0
(iv) 15

Another Form (Page 208)

Question 1.
Given below are the highest temperatures (in degrees Celsius) for one day in 40 towns. Make a frequency table.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 208 Q1
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 208 Q1.1

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Question 2.
The heights (in centimeters) of 45 people who participated in a physical fitness test are given below. Make a frequency table.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 208 Q2
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 208 Q2.1

A New Picture (Pages 210-212)

Question 1.
The table shows the times 30 children took to complete a long-distance race. Draw a histogram of this.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q1
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q1.1

Question 2.
The table shows the daily incomes of 60 households in a locality.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q2
Draw a histogram.
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q2.1

Question 3.
Details of rainfall in June and July are given in the table below. Draw a histogram.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q3
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q3.1

Question 4.
The time taken by 25 women and 23 men to complete a race is given in the table below. Draw separate histograms for men and women.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q4
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q4.1

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Question 5.
The weights of 45 children in a class are listed below.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q5
Make a frequency table and draw a histogram.
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q5.1
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Page 210 Q5.2

Class 8 Maths Chapter 13 Kerala Syllabus Statistics Questions and Answers

Class 8 Maths Statistics Questions and Answers

Question 1.
In a frequency table, the number of times a particular score occurs is called its:
(A) Tally
(B) Frequency
(C) Class
(D) Range
Answer:
(B) Frequency

Question 2.
Which of the following is used to represent grouped data pictorially?
(A) Bar chart
(B) Pie diagram
(C) Histogram
(D) Tally mark
Answer:
(C) Histogram

Question 3.
In a histogram, the width of each rectangle represents:
(A) Frequency
(B) Total number of items
(C) Class interval length
(D) Average score
Answer:
(C) Class interval length

Question 4.
If the classes in a frequency table are 0-10, 10-20, 20-30, etc., into which class would the number 20 usually be put?
(A) 10-20
(B) 20-30
(C) Both
(D) Neither
Answer:
(B) 20-30

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Question 5.
Read the given statements.
Statement I: Tabulating data leads to some loss of specific information.
Statement II: A frequency table provides a concise presentation to draw general conclusions.
Choose the correct answer:
(A) Statement I is true, and Statement II is false.
(B) Statement I is false, and Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(C) Both statements are true

Question 6.
Read the given statements.
Statement I: The height of a rectangle in a histogram shows the frequency of that class.
Statement II: Tally marks are used to count the number of occurrences of a score.
Choose the correct answer:
(A) Statement I is true, and Statement II is false.
(B) Statement I is false, and Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(C) Both statements are true

Question 7.
Consider the following data set:
2, 3, 3, 4, 2, 5, 3, 2, 2
What is the frequency of the score 2?
(A) 3
(B) 4
(C) 5
(D) 2
Answer:
(B) 4
The number 2 appears 4 times in the list.

Question 8.
In a frequency table for weights, a class is given as 30-35. Which of the following weights would likely be included in this class?
(A) 35
(B) 29.5
(C) 32.5
(D) 36
Answer:
(C) 32.5

Question 9.
If a class interval is 10-20, what is the length (width) of this class?
(A) 5
(B) 10
(C) 20
(D) 30
Answer:
(B) 10

Question 10.
Why do we group data into classes (like 0-10, 10-20) instead of listing every single value?
(A) To make the calculation harder.
(B) To increase the number of rows in the table.
(C) To handle a large range of data concisely.
(D) To find the exact value of every individual score.
Answer:
(C) To handle a large range of data concisely.

Question 11.
Complete the table below based on the histogram.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q11
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q11.1

Question 12.
The teacher conducted a test in her class of 45 students. Their scores out of a total of 10 are given below.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q12
(a) Construct a frequency table representing these details.
(b) Construct a bar graph?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q12.1

Question 13.
The list below gives the daily wages earned by 30 labourers. Prepare a frequency table of these.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q13
(a) What are the daily wages of most labourers?
(b) How many get 250 rupees a day?
(c) How many get the least amount of wages?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q13.1
(a) 225
(b) 6
(c) 5

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Question 14.
The table shows the daily expenditure of 60 households in a locality. Draw histrogram.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q14
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q14.1

Question 15.
Given below are the amounts of rainfall (in mm) for one day in 61 towns. Make a frequency table.
71, 74, 81, 73, 72, 71, 84, 92, 87, 11,
31, 21, 25, 37, 32, 41, 43, 42, 51, 43,
53, 26, 18, 15, 28, 36, 44, 33, 44, 50,
57, 58, 35, 13, 22, 51, 27, 52, 39, 61,
31, 34, 42, 53, 44, 45, 43, 47, 53, 62,
42, 67, 63, 41, 55, 62, 43, 63, 43, 64, 65
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q15

Question 16.
The runs that a batsman got in 40 One-Day cricket matches are given below. Make a frequency table and answer these questions.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q16
(a) How many centuries did he get?
(b) How many half-centuries?
(c) In how many games did he score less than 50?
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q16.1
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q16.2
(a) 4
(b) 13
(c) 27

Question 17.
The heights of 30 children in a class are listed below. Mark a frequency table and draw a histogram.
42, 31, 48, 34, 75, 39, 69,
57, 57, 53, 52, 47, 41, 59,
46, 67, 45, 64, 53, 64, 59,
43, 50, 62, 52, 40, 57, 43, 61, 56
Answer:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Extra Questions Q17

Class 8 Maths Chapter 13 Notes Kerala Syllabus Statistics

Statistics
Statistics is a broad mathematical discipline that studies ways to collect, summerize and draw conclusions from data.
It applies to a wide variety of academic fields from physical and social sciences to the humanities, as well as to business, governmental, and industry.
Data collected in its original form is called raw data.
Frequency: The number of times a certain value or class of value occurs.
Class: Several numbers are grouped in the frequency distribution.
Frequency distributions are portrayed as frequency tables, histograms, or polygons.
A frequency table can be used for both categorical and numeric variables.
Continuous variables should only be used with class intervals.

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

A frequency table can be represented in various ways.
1. If a small data set is given, we divide the table into three, they are number or name of the item, the tally mark, and frequency.
e.g., The scores children in a class got in a test are listed below:
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 1
The frequency table is given by,
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 2

2. If a variable take large number of values, the frequency table can be represented by using class intervals.
The table is divided into class intervals, tally mark and frequency.
e.g., The runs that a batsman got in 50 one-day cricket matches are given below.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 3
The frequency table is given by,
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 4
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 5
For classes 35-40 and 40-45, we usually put 40 in the class 40-45.

Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus

Histogram
A histogram represents a frequency distribution by means of rectangles, whose width represents class intervals and whose height shows corresponding frequencies.
e.g., The graph below shows the amount of water 50 households use.
Class 8 Maths Chapter 13 Statistics Questions and Answers Kerala Syllabus Notes 6