Plus Two Political Science Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus Two Political Science Previous Year Question Paper March 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്തരമെഴുതുക. (16)

Question 1.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സുപ്രധാന പങ്കു വഹിച്ച നേതാവിനെ കണ്ടെത്തുക. (1)
(a) നെഹ്റു
(b) പോറ്റി ശ്രീരാമുലു
(c) സർദാർ വല്ലഭായ് പട്ടേൽ
(d) മഹാത്മാ ഗാന്ധി
Answer:
(c) സർദാർ വല്ലഭായ് പട്ടേൽ

Question 2.
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? (1)
(a) സുകുമാർ സെൻ
(b) D.P. മിശ്ര
(c) T.N. ശേഷൻ
(d) P.D. ടണ്ടൻ
Answer:
(a) സുകുമാർ സെൻ

Question 3.
ഭാരതീയ ജന സംഘിന്റെ നേതാവിനെ കണ്ടെത്തുക. (1)
(a) A.K. ഗോപാലൻ
(b) C. രാജഗോപാലാചാരി
(c) ശ്യാമ പ്രസാദ് മുഖർജി
(d) ജയപ്രകാശ് നാരായൺ
Answer:
(c) ശ്യാമ പ്രസാദ് മുഖർജി

Question 4.
വിപുലീകരിച്ചെഴുതുക: (2)
• സി.റ്റി.ബി.റ്റി
• എൻ.പി.റ്റി.
Answer:
• സി.റ്റി.ബി.റ്റി – കോംപ്രിഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റി
• എൻ.പി.റ്റി. – ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീറ്റി

Question 5.
ചേരുംപടി ചേർക്കുക. (4)
(a) കോൺഗ്രസ്സിതരത്വം – ലാൽ ബഹദൂർ ശാസ്ത്രി
(b) ജയ് ജവാൻ ജയ് കിസാൻ – K. കാമരാജ്
(c) ഗരീബി ഹഠാവോ – റാം മനോഹർ ലോഹ്യ
(d) സിൻഡിക്കേറ്റ് – ഇന്ദിരാ ഗാന്ധി
Answer:
(a) കോൺഗ്രസ്സിതരത്വം – റാം മനോഹർ ലോഹ്യ
(b) ജയ് ജവാൻ ജയ് കിസാൻ – ലാൽ ബഹദൂർ ശാസ്ത്രി
(c) ഗരീബി ഹഠാവോ – ഇന്ദിരാഗാന്ധി
(d) സിൻഡിക്കേറ്റ് – K. കാമരാജ്

Plus Two Political Science Question Paper March 2023 Malayalam Medium

Question 6.
അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ ജനതാപാർട്ടി ഗവൺമെന്റ് 1977 ൽ നിയ മിച്ച കമ്മീഷൻ (1)
(a) ഷാ കമ്മീഷൻ
(b) സർക്കാരിയ കമ്മിഷൻ
(c) മണ്ഡൽ കമ്മീഷൻ
Answer:
ഷാ കമ്മീഷൻ

Question 7.
പഞ്ചാബ് കരാർ ഒപ്പ് വെച്ചത് _________________ ഉം __________________ ചേർന്ന താണ്. (2)
(a) രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും
(b) ഇന്ദിരാ ഗാന്ധിയും അംഗമി സപർ ഫിസോയും
(c) രാജീവ് ഗാന്ധിയും ലാൽഡെംയും
Answer:
രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും

Question 8.
ഭാരതീയ കിസാൻ യൂണിയന്റേയും ചാരായ വിരുദ്ധ പ്രസ്ഥാ നത്തിന്റേയും ചില വസ്തുതകളാണ് ചുവടെ ചേർത്തിരി ക്കുന്നത്. അവയെ താഴെ തന്നിരിക്കുന്ന പട്ടികയിൽ ശരി യായി ക്രമപ്പെടുത്തുക.
(a) സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി
(b) അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
(c) പശ്ചിമ യുപിയിലും ഹരിയാനയിലും
(d) ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
(e) വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ് വരുത്തി.
(f) വയോജന വിദ്യാഭ്യാസയജ്ഞം (3)

ചാരായ വിരുദ്ധ പ്രസ്ഥാനം ഭാരതീയ കിസാൻ യൂണിയൻ

Answer:
ചാരായ വിരുദ്ധ പ്രസ്ഥാനം
• സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി.
• ഗാർഹികപീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
• വയോജന വിദ്യഭ്യാസ യജ്ഞം

ഭാരതീയ കിസാൻ യുണിയൻ
• അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
• പശ്ചിമ യു.പി.യിലും ഹരിയാനയിലും
• വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തി.

Question 9.
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറ ലിന്റെ പേര് എഴുതുക. (1)
Answer:
ട്രിഗ്വിലി

Question 10.
“തുറന്ന വാതിൽ നയം” നടപ്പിലാക്കിയ രാജ്യം ഏത് ? (1)
Answer:
പൈന

Question 11.
താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളെ യൂറോപ്യൻ യൂണി യൻ അംഗങ്ങളെന്നും അസിയാൻ അംഗങ്ങളെന്നും തരം തിരിക്കുക.
ഫ്രാൻസ്, കംബോഡിയ, സ്പെയിൻ, ജർമ്മനി, വിയറ്റ്നാം, മലേഷ്

യൂറോപ്യൻ യൂണിയൻ ആസിയാൻ

Answer:
യൂറോപ്യൻ യൂണിയൻ

  1. ഫ്രാൻസ്
  2. സ്പെയിൻ
  3. ജർമ്മനി

ആസിയാൻ

  1. കമ്പോഡിയ
  2. വിയറ്റ്നാം
  3. മലേഷ്യ

Plus Two Political Science Question Paper March 2023 Malayalam Medium

12 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം: (4 × 3 = 12)

Question 12.
ജവാഹർലാൽ നെഹ്റുവിന്റെ വിദേശ നയത്തിന്റെ 3 ലക്ഷ ങ്ങൾ എഴുതുക.
Answer:

  1. പൊരുതി നേടിയ പരമാധികാരം സംരക്ഷിക്കുക.
  2. ഭൂമിശാസ്ത്രപരമായ ഐക്വം സംരക്ഷിക്കുക.
  3. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം സാധ്യമാക്കുക.

Question 13.
ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് ആധിപത്യം നേടാൻ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു.?
Answer:

  1. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം
  2. രാജ്യമെങ്ങുമുള്ള സംഘടനാ സംവിധാനം
  3. നെഹ്റുവിനെപ്പോലുള്ള പ്രശസ്തരും പ്രഗത്ഭരുമായ നേതാക്കളുടെ സാന്നിധ്യം.

Question 14.
ഷോക്ക് തെറാപ്പിയുടെ പ്രത്യാഘാതങ്ങൾ ചുരുക്കി വിവരി ക്കുക.
Answer:

  1. രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളുടെ തകർച്ച.
  2. ഉയർന്ന പണപ്പെരുപ്പ നിരക്ക്
  3. റൂബിൾ ഉൾപ്പെടെയുള്ള കറൻസികളുടെ തകർച്ച.
  4. സബ്സിഡികളിൽ നിന്നുള്ള ഗവൺമെന്റിന്റെ പിൻമാറ്റം.

Question 15.
“പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാതിത്വം” എന്ന ആശയത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:

  1. വികസിത മുതലാളിത്ത രാജ്യങ്ങളാണ് പരിസ്ഥിതിയുടെ തകർച്ചക്കും നാശത്തിനും പ്രധാന ഉത്തരവാദികൾ.
  2. വികസ്വരരാജ്യങ്ങൾ വികസനത്തിലേക്കുള്ള യാത്രയി ലാണ്. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവ രുടെ വികസന പ്രക്രിയയെ തടസ്സപ്പെടുത്തും.
  3. പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വികസ്വര – അവികസിത രാജ്യങ്ങളുടെ പ്രത്യേകതകൾ പരിഗണി ക്കേണ്ടതുണ്ട്.

Question 16.
ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളുടെ 3 പ്രധാന ഘടകങ്ങൾ ഏതെല്ലാം?
Answer:

  • സൈനിക ശക്തി വർധിപ്പിക്കുക.
  • അന്തർദേശീയ ധാരണകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക.
  • രാജ്യത്തിനുള്ളിലെ സുരക്ഷാഭീഷണികളെ നേരിടുക.

17 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 17.
1980 കളുടെ അവസാനത്തോടെ ഇന്ത്യൻ രാഷ്ട്രീയം ദൂരവ്യാ പകങ്ങളായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച 5 സംഭവ വികാസ ങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആ സംഭവ വികാസങ്ങൾ വിശ ദീകരിക്കുക.
Answer:

  1. കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്വം
  2. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
  3. പുത്തൻ സാമ്പത്തിക നയം
  4. രാജീവ് ഗാന്ധിയുടെ വധം

Question 18.
ഒന്നാം പഞ്ചവത്സര പദ്ധതിയുടേയും രണ്ടാം പഞ്ചവത്സര പദ്ധതിയുടേയും പ്രധാന ലക്ഷ്യങ്ങളിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക.
Answer:
ഒന്നാം പഞ്ചവത്സര പദ്ധതി

  1. 1951 – 56 കാലയളവിലാണ് നടപ്പിലാക്കിയത്
  2. കെ.എൻ. രാജ് ആണ് ഒന്നാം പദ്ധതിയുടെ കരടുരൂപം തയറാക്കിയത്.
  3. സാവധാനമുള്ള വികസനമെന്നതായിരുന്നു ലക്ഷ്യം.
  4. കൃഷിക്കാണ് പ്രാധാന്യം നൽകിയത്.

രണ്ടാം പഞ്ചവത്സര പദ്ധതി

  1. 1956 നും 1961 നുമിടയിലാണ് നടപ്പിലാക്കിയത്
  2. പി.സി. മഹലനോബിസ് ആണ് പദ്ധതിയുടെ പ്രധാന ചാലകശക്തി.
  3. ദ്രുതഗതിയിലുള്ള വികസനം
  4. വ്യവസായിക മേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.

Plus Two Political Science Question Paper March 2023 Malayalam Medium

Question 19.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറു വിവരണം തയ്യാ റാക്കുക.
Answer:
രാജ്യത്തെ ആദ്യപരിസ്ഥിതി മൂവ്മെന്റുകളിൽ ഒന്നായി ചിപ്കോ മൂവ്മെന്റിനെ കണക്കാക്കുന്നു. 1973 – ൽ ഉത്തരാഖണ്ഡിലെ രണ്ടോ മൂന്നോ ഗ്രാമങ്ങളിലാണ് ഇതിന് തുടക്കം. കൃഷി ആയുധ ങ്ങൾ പണിയാൻ ഗ്രാമീണർ ആഷ്മങ്ങളെ വെട്ടിയത് വനം വകുപ്പ് തടഞ്ഞു. പക്ഷേ ഇതേ സമയം തന്നെ വനംവകുപ്പ് വന ത്തിന്റെ ഒരു ഭാഗം ഒരു വലിയ സ്പോർട്ട്സ് ഗുഡ്സ് നിർമ്മി ക്കുന്ന വ്യവസായിക്ക് മരം വെട്ടാനായി പതിച്ചുകൊടുത്തു. ഗവൺമെന്റിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഗ്രാമീണർ രംഗത്തു വന്നു. അവർ ഒരു പുതിയ രീതിയിൽ കൂടിയാണ് അവരുടെ സമരം നടത്തിയത്. മരം വെട്ടാൻ വരുമ്പോൾ അവർ അതിനെ കെട്ടിപ്പിടിച്ചു നിന്നു. “ചിപ്കോ” എന്നാൽ ചേർന്നുനിൽക്കുക എന്നർത്ഥം. ഈ സമരം ഉത്തരാഖണ്ഡിലെ പല ഭാഗത്തേക്കും വ്യാപിച്ചു.

പുറത്തുളളവർക്ക് വനം കൊള്ളയടിക്കാനുള്ള അധി കാരം നൽകരുതെന്നും, തദ്ദേശീയർക്ക് ആ നാട്ടിലെ ഭൂമി, വെള്ളം, വനം മുതലായവയിൽ നിയന്ത്രണാധികാരം വേണമെന്നും അവർ ശഠിച്ചു. സുന്ദർലാൽ ബഹുഗുണ ആയിരുന്നു ഈ സമരത്തിൽ നേതാവ്. ഭൂമിയില്ലാത്ത വനം ജോലിക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം എന്നും മറ്റുമുള്ള ആവശ്യങ്ങളും സമരക്കാർ ഉന്ന യിച്ചു. ഗവൺമെന്റ് ഹിമാലയൻ പ്രദേശങ്ങളിൽ 15 കൊല്ലത്തേക്ക് മരം മുറിക്കാൻ പാടില്ല എന്ന ഉത്തരവ് ഇറക്കിയത് സമരക്കാരുടെ വിജയമായിരുന്നു. ഈ സമരത്തിന്റെ വേറൊരു പ്രത്യേകത ഇതിൽ വനിതകൾ ധാരാളമായി പങ്കെടുത്തു എന്നുള്ളതാണ്. വനിതകൾ മദ്യപാനത്തിനും മറ്റു സാമൂഹ്യതിന്മകൾക്കും എതിരായി രംഗത്തു വന്നു. അങ്ങിനെ ഈ സമരം ഒരു ബഹുമുഖ പ്രസ്ഥാനമായി മാറി.

Question 20.
അന്തർദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ ഒരു പ്രബല ശക്തി യായി ഉയർന്നുവരുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശ വാദങ്ങൾ വിശദമാക്കുക.
Answer:

  1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
  2. ലോകത്തിലെ സാമ്പത്തിക ശക്തി
  3. യു.എൻ. ബജറ്റിന് വിഹിതം നൽകുന്ന രാജ്യം
  4. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം

Question 21.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹക രണം പരിപോഷിപ്പിക്കുന്ന സംഘടന എന്ന നിലയിൽ സാർക്ക് വഹിക്കുന്ന പങ്കും അതിന്റെ പരിമിതികളും പരി ശോധിക്കുക.
Answer:
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ സാർക്ക് 1985 മുതൽ ദക്ഷിണേഷ്യൻ മേഖലയുടെ സഹകരണത്തിനായി പ്രവർത്തിച്ചുവരുന്നു.

ദക്ഷിണേഷ്യയിൽ സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വതന്ത്രവ്യാപാരമേഖലയ്ക്ക് സാർക്ക് തുടക്കം കുറിച്ചു.

സാർക്ക് മേഖലയിലില്ലാത്ത രാജ്യങ്ങളുമായുള്ള ആശ്രയത്വം കുറച്ച് സാർക്ക് രാജ്യങ്ങൾക്കിടയിൽ സാമ്പത്തികവികസനം ലക്ഷ്യമാക്കുകയാണ് സാർക്കിന്റെ ലക്ഷ്യം.

പരിമിതികൾ

  1. ഇന്ത്യ സാർക്കിൽ ആധിപത്യം സ്ഥാപിക്കുന്നതായി മറ്റു രാജ്യ ങ്ങൾ ഭയപ്പെടുന്നു.
  2. സാർക്കിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വികസ്വര രാജ്യ ങ്ങളും അവികസിത രാജ്യങ്ങളോ ആണ്. ഫണ്ടിന്റെ അപ ശ്വാപ്ത സാർക്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം: (4 × 5 = 20)

Question 22.
ഹരിത വിപ്ലവം എന്താണെന്നും അതിന്റെ അനന്തര ഫല ങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുക.
Answer:
ഹരിതവിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോ ല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയ ങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67 ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങ ളിൽനിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയ ങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭപര്യാ പ്തത നേടുന്നതിനാവശ്യമായ ഒരു നയം തന്നെ കാർഷികമേഖല യ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുത ലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജല സേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറി യപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത യിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായി രുന്നു.

ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനി കരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നി ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്വമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാ നുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീ നമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.

Question 23.
കാശ്മീർ പ്രശ്നം കേവലം ഇന്ത്യയും പാക്കിസ്ഥാനും തമ്മി ലുള്ള ഒരു തർക്കമല്ല. ഇതിൽ ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ പ്രസ്താവന ചർച്ച ചെയ്യുക.
Answer:
താഴെ പറയുന്നവയാണ് ഏറ്റവും പ്രധാനപ്പെട്ട തർക്കസ്ഥലങ്ങൾ.
1) വിഭജനത്തെ തുടർന്ന് കാശ്മീരിന്റെ പേരിലായിരുന്നു ആദ്യത്തെ തർക്കം. പാക്കിസ്ഥാൻ ഗവൺമെന്റ് കാശ്മീർ അവരുടേതാണെന്ന് അവകാശപ്പെട്ടു. 1947 – 48 ലും 1965 ലും ഉണ്ടായ യുദ്ധങ്ങളിലും ഈ പ്രശ്നം പരിഹരിക്കാൻ സാധി ച്ചില്ല.

2) പിന്നത്തെ പ്രശ്നം സിയാച്ചിൻ മേഖലയിലെ നിയന്ത്രണം, ആയുധീകരണം മുതലായവയെ സംബന്ധിച്ചാണ്. ഇരു രാഷ്ട്രങ്ങളും അണുവായുധങ്ങൾ, മിസൈലുകൾ മുതലാ ഇവ 1990 മുതൽ ശേഖരിച്ചുവച്ചിട്ടുണ്ട്.

3) ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. കാശ്മീരി തീവ വാദികൾക്ക് അവർ ആയുധം നല്കി സഹായിക്കുന്നതിനാ ലാണ്. മാത്രമല്ല തീവ്രവാദികൾക്ക് പണം, പരിശീലനം, സുരക്ഷ എന്നിവയും അവർ പ്രദാനം ചെയ്യുന്നു. ഇന്റർ സർവീസ് ഇൻ ലിജൻസ് എസ് ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു. കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ വഴി രഹസ്യമായി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നു. പാക്കിസ്ഥാൻ ഗവൺമെന്റ് സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലുണ്ടാ കുന്ന കുഴപ്പങ്ങൾക്ക് ഇന്ത്യാഗവൺമെന്റിനേയും കുറ്റപ്പെ ടുത്തുന്നു.

4. 1960 വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നദീജലം പങ്കു വെയ്ക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 1960- ൽ ലോകബാങ്ക് സഹായത്തോടെ ഇരു രാജ്യങ്ങളും ഇൻഡസ് വാട്ടേഴ്സ് ട്രീറ്റി (ഇന്റസ് നദീജല കരാർ ഒപ്പുവെച്ചു. അതിന്നും നിലനിൽക്കുന്നു.
ഇതുകൂടാതെ രണ്ട് രാഷ്ട്രങ്ങളും കരാറിലെത്താത്ത ഒന്നുകൂടി ഉണ്ട്; റാൻ ഓഫ് കച്ചിലെ സാർ ക്രീക്ക് ആണ് അത്.

Question 24.
അമേരിക്കൻ ആധിപത്വത്തിന് സൈനീകവും സാമ്പത്തി കവും സാംസ്കാരികവുമായ തലങ്ങളുണ്ട്. അമേരിക്കൻ ആധിപത്വത്തിന്റെ 3 വ്യത്യസ്ത വശങ്ങൾ വിശദീകരിക്കുക.
Answer:
ലോകരാഷ്ട്രങ്ങൾ അധികാരം നേടാനും അധികാരം നില നിർത്താനും സൈനികശക്തി, സാമ്പത്തിക ശക്തി, സാംസ്ക്കാ രിക മേധാവിത്വം എന്നിവയിൽ കൂടി ശ്രമിക്കുന്നു. ശീതസമരക്കാ ലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു മത്സരം. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലം അധികാരമേധാ വിത്വം അമേരിക്കയിൽ മാത്രം നിക്ഷിപ്തമായി. ഏക വൻശക്തി യായി അമേരിക്കക്ക് വിലസാനുള്ള അവസരമായി സോവിയറ്റ് യൂണിയന്റെ പതനം. മേധാവിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കൂടിയാണ് പരക്കുന്നത്.
1. മാരക ശക്തി
2. ഘടനാപരമായ ശക്തി
3. മൃദുശക്തി

മാരക ശക്തി : സൈനികശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധ ങ്ങൾ മുതലായവ ഇതിൽപ്പെടുന്നു. ഇന്ന് അമേരിക്ക സൈനിക ശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷ ത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശ്യത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെലവഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വാരിക്കോരി പണം ചെല വിടുന്നു. സാങ്കേതികവിദ്യയാണ് അമേരിക്കയെ വൻ ആജ്ഞാ ശക്തിയായി നിലനിർത്തുന്നത്. സൈനിക ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്ന തിനും അവർ തയ്യാറാണ്.

ഘടനാപരമായ ശക്തി : സാമ്പത്തിക ഘടനയെ അടിസ്ഥാനമാ ക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തിക ഘടന അമേ രിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹായിക്കുന്നുവെങ്കിൽ അത് അവ രുടെ ഗുണത്തിനോ ലാഭത്തിനോ വേണ്ടി മാത്രമാണ്.

രണ്ടാമത്തെ അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ അന്താ രാഷ്ട്ര പൊതു നന്മയ്ക്കുള്ള കാര്യങ്ങൾ. ഉദാ : സമുദ്രമാർഗ്ഗ മുള്ള കമ്മ്യൂണിക്കേഷൻ കടൽമാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് കച്ച വടക്കപ്പലുകൾ യാത്ര ചെയ്യുന്നത്. അമേരിക്കക്ക് അന്താരാഷ്ട്ര ജലഗതാഗതത്തിന്മേൽ നല്ല അധികാരമുണ്ട്. കാരണം അമേരി ക്കൻ നാവികസൈന്യമാണ് സമുദ്രത്തിലെ കപ്പൽ പാതകൾ സുര ക്ഷിതമാക്കുന്നത്.

ഇനി അടുത്തത് ഇന്റർനെറ്റ്. അത് സത്വത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950 –  ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ . മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 28% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15% വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തിക മേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രറ്റൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന.

ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി പിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്. 1881 ൽ ആദ്യത്തെ ബിസിനസ് സ്കൂൾ പെൻസിൽവേനിയയിൽ സ്ഥാപിതമായി. ഇതിന്റെ പേര് വാർട്ടൺ സ്കൂൾ എന്നായിരുന്നു. ഇന്ന് എംബിഎ ഒരു പ്രസ്റ്റീജിയസ് ഡിഗ്രിയല്ലാത്ത ഒരു രാജ്യവും ഇല്ല.

മൃദുശക്തി : ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാ വിത്വം ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അമേരിക്ക എല്ലാ വർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനു കരിക്കുന്നു. ദുർബലരാജ്യങ്ങളിൽ അവരുടെ സംസ്കാരമൂല്യ ങ്ങൾ ഇഷ്ടപ്പെടുത്താൻ അമേരിക്കക്ക് സാധിക്കുന്നു.

അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് സോഫ്റ്റ് പവർ പ്രേര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.

Plus Two Political Science Question Paper March 2023 Malayalam Medium

Question 25.
ആഗോളവത്കരണം ബഹുതല ധാരണകളുള്ള ഒരു ആശ യമാണ്. ആഗോളവത്കരണത്തെ നിർവ്വചിച്ച് അത് വരുത്തി വച്ച രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾ വിശദമാക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനപരമായ ആശയം പര സ്പരമായ ആശയ, വസ്തു, മാനവശേഷി കൈമാറ്റം എന്നിവ യാണ്. വലിയ നിയന്ത്രണമില്ലാതെതന്നെ രാജ്യങ്ങളുടെ ഇടയിൽ ഇത് സാധ്യമാകും. അങ്ങനെ നോക്കുമ്പോൾ അതിന് വിവിധത ലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക മാനങ്ങൾ ഉണ്ടായിരിക്കും. ഈ അർത്ഥത്തിൽ നല്ലതും ചീത്തയുമായ ഫല ങ്ങൾ അതിന് ഉണ്ടാകുന്നു. ചില സമൂഹങ്ങളെ കുറച്ചും ചില സമൂഹങ്ങളെ വളരെയധികവും ഇത് ബാധിച്ചെന്നുവരാം.

സാമ്പത്തിക ഫലങ്ങൾ
ആഗോളവൽക്കരണം സാമ്പത്തിക മേഖലയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ലോകബാങ്ക്, ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ. എന്നിവയുടെ പങ്ക് വളരെ വലുതാണ്. ഇവ നിയന്ത്രിക്കുന്നത് പ്രധാനമായും അമേരിക്കയും, അതിന്റെ സഖ്യകക്ഷികളുമാണ്. ലോകസാമ്പത്തികനയം തന്നെ ഇവരുടെ സ്വാധീനത്തിൽപ്പെട്ടിരി ക്കുന്നു. ഈ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമാണ്. ആഗോളവൽക്കരണത്തിലൂടെ ലാഭം ആർക്ക് കിട്ടുന്നുവെന്നും മറ്റും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആഗോളവൽക്കരണ ഫലമായി വിവിധ രാജ്യങ്ങളിൽനിന്ന് ഇ ക്കുമതിക്കുള്ള നിരോധനം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സാമ്പ ത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് അവർക്ക് മറ്റു വിക സ്വര രാഷ്ട്രങ്ങളിലും മുതൽ മുടക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുതൽമുടക്കുന്നത് കൂടുതൽ ലാഭത്തിന് സഹായിക്കും. പുതിയ സാങ്കേതികവിദ്യ കൾ രാഷ്ട്രാതിർത്തികൾ ഭേദിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ നീക്കം സംബന്ധിച്ച് വികസിതരാജ്യങ്ങൾ ചില ചട്ടങ്ങൾ വെച്ചിരിക്കുന്നു. അവരുടെ അതിർത്തികൾ വിസാ നയങ്ങളെക്കൊണ്ട് സുരക്ഷിതമാക്കുന്നു. അവരുടെ ജനങ്ങൾക്ക് ലഭിക്കേണ്ട തൊഴിൽസാധ്യത മറ്റുള്ളവർക്ക് ലഭിക്കുന്നത് വിസാ നയത്തിൽ പാടി തടയാനാകാ.

ആഗോളവൽക്കരണത്താൽ ഉണ്ടാകാവുന്ന ഫലങ്ങളാണ് മേൽപ്പ റഞ്ഞ സംഭാഷണങ്ങളിൽ കാണുന്നത്. വീട്, ഭക്ഷണം, ജലം, വസ്ത്രം, എന്തിനേറെ, വിചാരങ്ങളിൽപ്പോലും ആഗോളവൽക്ക രണം ഇന്ന് സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ആഗോള വൽക്കരണം നമ്മുടെ സംസ്ക്കാരങ്ങൾക്കുതന്നെ ഭീഷണിയാ യേക്കാം. ലോകമാകെ ഒരേതരത്തിലുള്ള സംസ്ക്കാരത്തിനുള്ള അവസരമായി ആഗോളവൽക്കരണം മാറും. പാശ്ചാത്യ സം സ്ക്കാരം മറ്റുരാജ്യങ്ങളിൽ വ്യാപിക്കും. അതുകൊണ്ടുതന്നെ ശക്തമായ അവരുടെ സംസ്ക്കാര താല്പര്യങ്ങൾക്കു പിന്നിൽ നമ്മൾ നിൽക്കേണ്ട ഗതികേട് വരാം എന്നതാണ് മുകളിലത്തെ സംഭാഷണത്തിൽനിന്നും മനസ്സിലാകുന്നത്.

Question 26.
ചൈനയുടെ സമ്പദ്ഘടന നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചൈന സ്വീകരിച്ച വികസന തന്ത്രങ്ങൾ കണ്ടെത്തുക.
Answer:
ചൈനയെ അതിന്റെ നിശ്ചലമായ സാമ്പത്തികാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ പുത്തൻ സാമ്പത്തികനയം ഏറെ സഹായിച്ചി ട്ടുണ്ട്. കാർഷികമേഖലയിൽ നടപ്പിലാക്കിയ സ്വകാര്യവത്കരണ ത്തിന്റെ ഫലമായി, കാർഷികോൽപ്പാദനം ഗണ്യമായി വർദ്ധിക്കു കയും ഗ്രാമീണ വരുമാനം ഉയരുകയും ചെയ്തു. ഗ്രാമീണ സാമ്പത്തിക മേഖലയിൽ ഉയർന്ന തരത്തിലുള്ള വ്യക്തി സമ്പാദ്യം ഉണ്ടായതോടെ, ഗ്രാമീണ വ്യവസായമേഖലയിലും ഉയർച്ചയു ണ്ടായി. വ്യവസായവും, കാർഷികവൃത്തിയും ഉൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി, ഇതിന്റെയൊക്കെ ഫലമായി ഗണ്യമായി വർധിക്കുവാൻ തുടങ്ങി. 2001 ൽ ചൈന ലോകവ്യാപാര സംഘടനയിൽ പ്രവേശിച്ചതോടെ, പുറംലോകവു മായി വ്യാപാരബന്ധം നടത്താൻ ചൈനയ്ക്ക് കഴിഞ്ഞു. ലോക സാമ്പത്തിക വ്യവസ്ഥിതിയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ പദ്ധതി, ഭാവി ലോകസാമ്പത്തിക ക്രമത്തെ നിശ്ചയ മായും സ്വാധീനിക്കും. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയ ങ്ങളോട് എതിരാണെങ്കിലും ചൈനയുടെ വികസന മാതൃക സാമ്പത്തിക പുരോഗതിയുടെ നെടുംതൂണായി നിലകൊള്ളു ന്നുണ്ട്.

27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം (2 × 8 = 16)

Question 27.
വിഭജന പ്രക്രിയ നടപ്പിലാക്കുക എന്നത് വളരെ പ്രയാസക രവും അതിന്റെ പ്രത്യാഘാതങ്ങൾ വേദനാജനകവുമായി രുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിഭജന പ്രക്രിയയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുക.
Answer:
മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷി ന്ത്യയിൽ മുസ്ലിങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായി രുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാ ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറെ പാക്കിസ്ഥാൻ കിഴക്കെ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ടു പ്രദേശത്തായി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.

രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കിസ്ഥാ നിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യ യുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്വ പാക്കിസ്ഥാ നിൽ ചേർത്തു.

മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീംങ്ങളല്ലാത്ത വളരെ യധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷ മനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുപക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോ ഴത്തെ പാക്കിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാ ളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.

1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭ വമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലാ യവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുതലാ യവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാക്കി. അതു പോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദുക്കളും സിഖു കാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബ ന്ധിതരായി.

അതിർത്തിയിലുള്ള ന്യൂനപക്ഷക്കാർ പലരും അഭ യാർത്ഥികളായി അഭയാർത്ഥിക്യാമ്പുകളിൽ കഴിയേണ്ടി വന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായിരുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമി ക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതംമാറ്റത്തിനും വിവാഹത്തിനും സമ്മതി ക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെ തന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷി താക്കളിൽനിന്ന് വേർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടില്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുക ളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.

ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തുക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റേയും, റെയിൽവേയുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴി ഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകു മെന്നു കണക്കാക്കുന്നു.

Question 28.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്ത ലവും അതിനിടയാക്കിയ കാരണങ്ങളും വിശദമാക്കുക.
• സാമ്പത്തിക പശ്ചാത്തലം
• ഗുജറാത്ത്, ബീഹാർ പ്രസ്ഥാനങ്ങൾ
• നീതിന്യായ വകുപ്പുമായുള്ള സംഘർഷം
• അലഹബാദ്
• ഹൈക്കോടതി വിധി
Answer:
1971 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വൻപിച്ച ജനപിന്തുണയോടെ പ്രമുഖ നേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്വാസങ്ങൾ ഉണ്ടായിരുന്നു. കാര ണങ്ങൾ പ്രധാനമായും മൂന്നാണ്.

a) സാമ്പത്തിക പ്രശ്നങ്ങൾ
b) ഗുജറാത്ത് & ബിഹാർ മൂവ്മെന്റ്
c) ജൂഡിഷ്യറിയുമായുള്ള തർക്കം.

1971 ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഠാവോ (ദാരിദ്ര്യം മാറ്റുക) എന്നതായിരുന്നു. എന്നാൽ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങ ളുണ്ട്. ഒന്നാമതായി അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോ ളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന, നാലാമതായി നാണയ പരുഷവും വില വർദ്ധനയും മൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറ വായി, തൊഴിലില്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ ആറാമതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയി ല്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.

മേല്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി ക്കാൻ അവസരം കൊടുത്തു.

ഗുജറാത്ത് ആന്റ് ബീഹാർ മുവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജ റാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങ ളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായി രുന്നു. ഗുജറാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സം യത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ) യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനി ശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെര ഞെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിം സാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.

ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാ ധിപത്യത്തെ നിലനിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975-ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലി യായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദ ലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.

ജുഡിഷ്യറിയുമായുള്ള സംഘർഷം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ മറ്റൊരു കാരണം ജൂഡീഷ്യ റിയുമായുള്ള സംഘർഷമാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണഘടന ലംഘനമാണെന്ന് സുപ്രീം കോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധി കാരത്തിനും എതിരാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങളിലായിരുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവ കാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ‘ഇല്ല’ എന്നു തന്നെയായിരുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമ സ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നായിരുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാ രമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീംകോർട്ട് ഇതു നിരസിച്ചു. ഇതാണ് കോടതിയും ഗവൺ മെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണം.

ഇതു കൂടാതെ രണ്ടു കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കേശ വാനന്ദഭാരതി കേസിൽ സുപ്രീം കോർട്ട് പ്രഖ്യാപിച്ചു പാർലി മെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധി കാരമില്ല എന്ന്. അതിനുശേഷം ചീഫ് ജസ്റ്റീസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹത യുള്ള മൂന്ന് ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നിയമം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെര ഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയ ന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളാണിവ.

Plus Two Political Science Question Paper March 2023 Malayalam Medium

Question 29.
ലോകത്തെ രണ്ടാമത്തെ ശക്ത രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ 1991 ആയപ്പോൾ തകരുണ്ടായി. യു.എസ്.എസ്. ആറിന്റെ ശിഥിലീകരണത്തിന് ഇടയാക്കിയ ഘടകങ്ങൾ വിശ കലനം ചെയ്യുക.
Answer:
1. സോവിയറ്റ് യൂണിയന്റെ ഗവൺമെന്റ് നിയന്ത്രണം അതിന്റെ പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു.

2. ജനാധിപത്യമില്ലായ്മ, അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ.

3. പല സ്ഥാപനങ്ങളും പരിഷ്ക്കാരങ്ങൾ ആവശ്യമായവയായി രുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർശന നിയ ന്ത്രണം ഇവയുടെമേൽ ഉണ്ടായിരുന്നു.

4. പാർട്ടി ജനങ്ങളുടെ ആവശ്യങ്ങൾ നിരാകരിച്ചു. 15 വ്യത്യസ്ത റിപ്പബ്ലിക്കുകൾ കൂടിയതായിരുന്നു സോവിയറ്റ് യൂണിയൻ. അവർക്ക് അവരുടേതായ പ്രശ്നങ്ങളും സംസ്ക്കാരങ്ങളും ഉണ്ടായിരുന്നു.

5. കടലാസിൽ 15 റിപ്പബ്ലിക്കുകൾ ഉണ്ടായിരുന്നെങ്കിലും റഷ മാത്രമാണ് സോവിയറ്റ് യൂണിയനിൽ പ്രധാനമായിരുന്നത്. റഷ്യ എല്ലായ്പ്പോഴും മേധാവിത്വം പുലർത്തുകയും മറ്റു റിപ്പബ്ലി ക്കിലെ ജനങ്ങൾ അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെ ടുകയും ചെയ്തു.

6. ആയുധപന്തയത്തിൽ അമേരിക്കക്ക് ഒപ്പം നിൽക്കാൻ സോവി യറ്റ് യൂണിയന് സാധിച്ചു എങ്കിലും അത് വളരെ ചിലവേറി യതായിരുന്നു. പടിഞ്ഞാറൻ സാങ്കേതികത കൂടുതൽ മെച്ച പ്പെട്ടതായിരുന്നു. രാഷ്ട്രീയപരമായും സാമ്പത്തികപരമായും സോവിയറ്റ് ജനതയുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കു ന്നതിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടു.

7. സോവിയറ്റ് സാമ്പത്തികം കൂടുതലായുപയോഗിച്ചത് അണു വായുധങ്ങൾ നിർമ്മിക്കാനും സൈനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അതിന്റെ മറ്റു ഉപഗ്രഹ രാജ്യങ്ങളെ വിക സിപ്പിക്കാനും മറ്റുമായിരുന്നു.

8. ഗവൺമെന്റിന്റെ മെല്ലെപ്പോക്കും, തെറ്റുകൾ തിരുത്താൻ സാധിക്കാഞ്ഞതും, തുറന്നുള്ള സമീപനമില്ലായ്മയും സോവി യറ്റ് യൂണിയന്റെ പതനത്തിന് കാരണമായി.

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 1 കോണുകൾ can save valuable time.

SCERT Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Class 6 Maths Chapter 1 Malayalam Medium Kerala Syllabus കോണുകൾ

Question 1.
താഴെ കാണുന്ന കോണുകൾ അളന്ന് ഡിഗ്രിയിൽ രേഖപ്പെടു ത്തുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 2
Answer:
∠ABC = 60°
1. പ്രൊട്രാക്ടറിന്റെ കേന്ദ്രം ബിയിൽ വയ്ക്കുക.
2, BC എന്ന രേഖയിൽ ഉള്ള റയിൽ നിന്ന് അളക്കുക.

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 3
Answer:
∠EDF = ∠D = 40°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 4
Answer:
∠GHI = 110°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 5
Answer:
∠IKJ = 50°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 6
Answer:
∠MNO = 110°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 7
Answer:
∠BOY = 30°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 8
Answer:
∠PQR = 30°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 9
Answer:
1) XYZ = 50°
2) TYZ = 30°
3) XYT = 20°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 2.
താഴെയുള്ള ചിത്രങ്ങളുടെ കോണുകൾ അളന്നെഴുതുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 10
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 11

Question 3.
ഒരു ചതുരത്തിൽ 4 കോണുകളുണ്ട്. ഓരോന്നിന്റെയും അളവെ ന്ത്?
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 13
Answer:
ഒരു ചതുരത്തിൽ 4 കോണുകളും 4 വശങ്ങളും ഉണ്ട്. നീളവും വീതിയും തമ്മിലുണ്ടാക്കുന്ന കോൺ മട്ടകോണുമായിരിക്കും. കാരണം അവ പരസ്പരം ലംബങ്ങളാണ്. അതിനാൽ 4 കോണു കളും തുല്യമായിരിക്കും. ഓരോന്നും 90° അളവിലായിരിക്കും.

Question 4.
നീളം 5 സെ.മീ. വീതി 3 സെ.മി. ഉള്ള ഒരു ചതുരം സ്കെയിലും പാട്രാക്ടറും ഉപയോഗിച്ച് വരക്കുക.
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 14
ABCD എന്ന ചതുരത്തിൽ നീളം 5 സെ.മീ. വീതി 3 സെ.മീ.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 15
1. 5 സെ.മീ. അളവിൽ AB വരയ്ക്കുക.
2. പാട്രാക്ടറിൽ A യിൽ വച്ചുകൊണ്ട് 90° അളവിൽAD യുടെ നീളം 3 സെ.മീ.
3. B യിൽ നിന്നും 90° അളവിൽ AD വരക്കുക. AD യുടെ 3
4. D യും Cയും യോജിപ്പിച്ചുകൊണ്ട് DC വരക്കുക.

Question 5.
തന്നിട്ടുള്ള അളവുകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 16
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 17
1. 4 സെ.മീ. നീളത്തിൽ PQ വരക്കുക.
2. P യിൽ നിന്നും 50 കോണളവിൽ PRവര ക്കുക.
3. Q ൽ നിന്നും 50° അളവിൽ QR വരക്കുക.
4. PR, QR എന്നീ രേഖാഖണ്ഡങ്ങൾ Rൽ ചേരുന്നു.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 18

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 19
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 20
1. 5സെ.മീ. അളവിൽ ഒരു രേഖാഖണ്ഡം വരക്കുക.
2. ഇടതുവശത്തുനിന്നും 30 കോണളവിൽ ഒരു രേഖ വര ക്കുക.
3. വലതുവശത്തുനിന്നും 90° കോണളവിൽ ഒരു രേഖ.
4. രണ്ടു രേഖകളും ഒരു ബിന്ദുവിൽ യോജിക്കുമ്പോൾ ചിത്ര മായി.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 21

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 22
Answer:
1. 5സെ.മീ. അളവിൽ PG വരക്കുക.
2. P യിൽ നിന്നും 60 കോണളവിൽ PSവരക്കുക. PSന്റെ നീളം 3 സെ.മീ.
3. ൽ നിന്നും 120° കോണളവിൽ അളവിൽ QR നീളം 3 സെ.മീ. വരക്കുക.
4. SR യോജിപ്പിക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 23

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 24
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 25
1. 6 സെ.മീ. അളവിൽ ഒരു രേഖ വരക്കുക.
2. രണ്ടുവശത്തുനിന്നും 20 ഉണ്ടാക്കുന്ന 2 രേഖകൾ വീതം മുകളിലും താഴെയും വരക്കുക.
3. രണ്ടുവശത്തേയും രേഖകൾ പരസ്പരം യോജിപ്പിക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 26

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 6.
സെറ്റ്സ്ക്വയർ മാത്രമുപയോഗിച്ച് താഴെ തന്നിട്ടുള്ള അളവുക ളുടെ കോണുകൾ നിർമ്മിക്കുക.
1) 75°
Answer:
75° = 30 + 45
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 27
1. 45° വശമുള്ള മട്ടമുപയോഗിച്ച് 45 കോൺ നിർമ്മിക്കുക.
2. 45° രേഖയിൽ 30° വശമുള്ള മട്ടമുപയോഗിച്ച് 30° വരയ്ക്കു . 75 = 45 + 30

2) 105°
Answer:
105° = 60° + 45
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 28

3) 135°
Answer:
135° = 90 + 45
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 29

4) 15°
Answer:
15° = 45° – 30°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 30
1. 45° കോണളവുള്ള വശമുപയോഗിച്ച് 45 കോൺ നിർമ്മി ക്കുക.
2. ഇതിനുള്ളിൽ 30° വശമുപയോഗിച്ച് 30° കോൺ വരക്കുക. ചേർന്ന് പിടിച്ച് വരക്കുക.
3. ശേഷിക്കുന്ന കോൺ 159 ആയിരിക്കും.

Question 7.
ചുവടെയുള്ള ചിത്രത്തിൽ വൃത്തത്തിന്റെ എത്ര ഭാഗമാണ് പച്ച യായും മഞ്ഞയായും (ഷെയ്ഡ് ചെയ്യാത്തതും ഷെയ്ഡ് ചെയ്ത തെന്നും ഭിന്നസംഖ്യാരൂപത്തിൽ എഴുതുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 31
Answer:
വൃത്തത്തിനകത്തുള്ള കോണളവ് – 360°
ഷെയ്ഡ് ചെയ്ത് കോണളവുള്ള ഭാഗത്തെ ഭിന്നമാക്കിയാൽ = \(\frac{x}{360}\)
= \(\frac{20}{360}=\frac{1}{18}\)
ഷെയ്ഡ് ചെയ്യാത്ത ഭാഗം = 1 – \(\frac{1}{18}=\frac{17}{18}\)
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 32

Question 8.
വൃത്തം വരച്ച് താഴെയുള്ള ഭിന്നഭാഗങ്ങൾ അടയാളപ്പെടുത്തുക.
1) \(\frac{3}{8}\)
Answer:
\(\frac{3}{8}\) 360 → 8
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 33
വൃത്തത്തിനുള്ളിലെ കോണളവ് = 360°
360° 8 ഭാഗങ്ങളായി തിരിക്കുന്നു.
1 ഭാഗത്തിന്റെ കോണളവ്
\(\frac{360}{8}\) = 45°

ഓരോ ഭാഗവും കോണളവ് = 45°
ഷെയ്ഡ് ചെയ്ത ഭാഗം = 3 × 45° = 135°

2) \(\frac{2}{5}\)
Answer:
\(\frac{360}{5}\) = 72°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 34

ഓരോ ഭാഗവും കോണളവ് = 72°
ഷെയ്ഡ് ചെയ്ത ഭാഗം = 72 × 2 = 144°

3) \(\frac{4}{9}\)
Answer:
\(\frac{360}{9}\) = 40°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 35
9 തുല്യഭാഗങ്ങൾ
ഓരോ ഭാഗത്തിന്റെയും കോണളവ് = \(\frac{360}{9}\) = 40°
ഷെയ്ഡ് ചെയ്ത ഭാഗം = 4 × 40 = 160°

4) \(\frac{5}{12}\)
Answer:
\(\frac{360}{12}\) = 30°
ഷെയ്ഡ് ചെയ്ത ഭാഗം = 5 × 30 = 150°

Question 9.
\(\frac{5}{24}\)
Answer:
\(\frac{360}{24}\) = 15°
ഓരോ ഭാഗത്തിന്റെയും കോണളവ് = \(\frac{360}{24}\) = 15°
ഷെയ്ഡ് ചെയ്ത ഭാഗം = 15 × 5 = 75°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Angles Class 6 Questions and Answers Malayalam Medium

Question 1.
ഘടികാരത്തിൽ സൂചികൾ തമ്മിലുണ്ടാക്കുന്ന കോണുകൾ അളന്നെഴുതുക.
1) 3 മണി
2) 6 മണി
3) 10 മണി
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 12

Question 2.
വരയ്ക്കാം അളക്കാം
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 36
a) ചിത്രത്തിലെ കോണുകളും അളവുകളുടെയും പേരെഴു തുക.
b) തന്നിട്ടുള്ള അളവുകളുടെ കോൺ നിർമ്മിക്കുക.
Answer:
∠ABC= 110°
∠ABC = 30°
∠ABC = 180 – (110 + 30) = 40°
ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക. = 180°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 38
1) 6 സെ.മീ. അളവിൽ AB വരക്കുക.
2) A യിൽ നിന്നും 30° കോണളവിൽ ACയും Bയിൽ നിന്ന് 110 കോണളവിൽ BCയും വരക്കുക.
3) ACയും BC യും Cയിൽ ബന്ധിക്കുന്നു.

Question 3.
ക്ലോക്കിലെ സമയവും കോണും.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 39
1) ചിത്രത്തിലെ ക്ലോക്കിൽ സൂചികൾ തമ്മിലുള്ള കോൺ എഴു തുക.
2) 4 മണിയ്ക്ക് സൂചികളുടെ സ്ഥാനവും കോണും നിർണ്ണയി ക്കുക.
3) 3 മണി സമയം കാണിക്കുന്ന ക്ലോക്കിന്റെ ചിത്രവും സൂചിക ളുണ്ടാക്കുന്ന കോണും നിർണ്ണയിക്കുക.
4) 6.30 സമയത്ത് സൂചിക്കുണ്ടാക്കുന്ന കോണിന്റെ അളവെ
Answer:
1) ഒരു ക്ലോക്കിന്റെ വൃത്തം സമയത്തെ അടിസ്ഥാനമാക്കി 12 തുല്യഭാഗങ്ങളായി വീതിച്ചിരിക്കുന്നു.
ഓരോ ഭാഗവും ഉൾക്കൊള്ളുന്ന കോണളവ് = \(\frac{360}{12}\) = 30°
10നും 12നും ഇടയ്ക്ക് 2 തുല്യഭാഗങ്ങളുണ്ട്.
∴ 10മണിക്ക് സൂചികളുണ്ടാക്കുന്ന കോൺ = 2 × 30 = 60°

2) 4 മണിക്ക്
12നും 4 നും ഇടയ്ക്ക് – 4 തുല്യഭാഗങ്ങൾ
കോണളവ് = 4 × 30 = 120°

3) 3 മണി
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 40
സൂചികൾ 12ലും 3ലും
വൃത്തത്തിനുള്ളിലെ കോൺ = 360°
തുല്യഭാഗങ്ങൾ = 12

ഓരോ ഭാഗവും ഉണ്ടാക്കുന്ന കോൺ – \(\frac{360}{12}\) = 30°
12നും 3നും ഇടക്കുള്ള ഭാഗങ്ങൾ – 3
3 മണിക്ക് സൂചികളുണ്ടാക്കുന്ന കോൺ = 3 × 30 = 90°

4) 6.30
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 41
മണിക്കൂർ സൂചി – 6
മിനിറ്റ് സൂചി – 6നും 7നും ഇടയ്ക്ക്
ക്ലോക്കിൽ 12 തുല്യഭാഗങ്ങളുണ്ട്
ഓരോ ഭാഗവും 30° കോണളവും ഓരോ ഭാഗവും വീണ്ടും 4 ചെറിയ ഭാഗങ്ങളായി തിരിക്കുന്നു.
ഒരു ചെറിയ ഭാഗം ഉൾക്കൊള്ളുന്ന കോൺ \(\frac{30}{4}\) = 7.5°
6.30 സമയത്ത് മണിക്കൂർ സൂചി 6നും 7നും ഇടക്കുള്ള 25 മത്തെ ഭാഗങ്ങളായിരിക്കും.
അപ്പോഴുണ്ടാക്കുന്ന കോണളവ് = 4 × 7.5 = 150

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 4.
വൃത്തത്തിന്റെ സഹായത്തോടെ 5 തുല്യവശങ്ങളുള്ള ജ്യാമിതീയ രൂപം നിർമ്മിക്കുക.
Answer:
വൃത്തം ഉൾക്കൊള്ളുന്ന കോണളവ് = 360°
5 തുല്യഭാഗങ്ങളായി വിഭജിക്കുമ്പോൾ ഓരോ ഭാഗത്തിന്റെയും കോൺ = \(\frac{360}{5}\) = 72°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 42
1.ഒരു വൃത്തം വരക്കുക.
2. കേന്ദ്രത്തിൽനിന്നും ഒരു രേഖ വൃത്തത്തിലേക്ക് വരക്കുക. 3. കേന്ദ്രത്തിൽ നിന്നും പാടാ കർ ഉപയോഗിച്ച് 72
കോണുള്ള രേഖ വരക്കുക.
4. അവ തമ്മിൽ യോജിക്കുമ്പോൾ ഒരു വശമായി.
ഈ രീതിയിൽ സമഭാഗങ്ങളുള്ള ജ്യാമിതീയ രൂപങ്ങൾ വര യ്ക്കാൻ കഴിയും. ഓരോ ഭാഗവും ഉൾക്കൊള്ളുന്ന കോണളവ് കണ്ടുപിടിച്ചാൽ മതിയാകും)
3 വശം → \(\frac{360}{3}\) = 120°
4 വശം → \(\frac{360}{4}\) = 90°
5 വശം → \(\frac{360}{5}\) = 72°
6 വശം → \(\frac{360}{6}\) = 60°

Question 5.
തന്നിട്ടുള്ള ചിത്രത്തിൽ കോണുകളെത്ര. അവയുടെ പേരെഴു തുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 43
Answer:
8 കോണുകൾ
അവ 1) ∠BAO
2) ∠ABO
3) ∠AOB
4) ∠AOC
5) ∠BOD
6) ∠COD
7) ∠OCD
8) ∠ODC

Question 6.
ചുവടെയുള്ള ചിത്രത്തിലെ കോണുകൾക്ക് പേരിടുക. അളവെ ടുക്കാതെ ഏതുതരം കോണെന്ന് വ്യക്തമാക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 44
1) ∠COD = 90° → മട്ടകോൺ
2) ∠COA = 90° → മട്ടകോൺ
3) ∠AOB = < 90° → ന്യൂന കോൺ
4)) ∠BOC = < 90° → ന്യൂന കോൺ
5) ∠BOD = > 90° → ബൃഹത് കോൺ

Question 7.
തന്നിട്ടുള്ള ചിത്രത്തിലെ കോണുകളുടെ എണ്ണമെത്ര?
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 45
Answer:
a) → 2 കോണുകൾ
b) → 1 കോൺ
c) → 3കോണുകൾ

Question 8.
ക്ലോക്കിലെ സൂചികൾ ഉണ്ടാക്കുന്ന കോണളവ് നിർണ്ണയിക്കുക.
1) 3.15
2) 6.30
3) 9.45
Answer:
വൃത്തത്തിൽ കോണളവ് – 360°
തുല്യഭാഗങ്ങൾ 12
ഒരു ഭാഗത്തിന്റെ കോണളവ് → \(\frac{360}{12}\) = 30°
ഓരോ ഭാഗത്തിന്റെ ചെറിയ വിഭജനം – 4
ഓരോ ചെറിയ ഭാഗങ്ങളുടേയും കോണളവ് – \(\frac{30}{4}\) = 7.5°]

1) 3.15
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 46
മണിക്കൂർ സൂചി 3നും 4നും ഇടയിൽ 1-ാം വിഭജനത്തിൽ മിനിറ്റ് സൂചി – 3ൽ
കോണളവ് – \(\frac{30}{4}\) = 7.5°

2) 6.30
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 47
മണിക്കൂർ സൂചി – 6നും 7നും ഇടയിൽ
2-ാമത്തെ വിഭജനത്തിൽ
മിനിറ്റ് സൂചി – 6ൽ
കോണളവ് = 2 × \(\frac{30}{4}\) = 15°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

3) 9.45
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 48
മണിക്കൂർ സൂചി – 9നും 10നും ഇടയിൽ
– 3-ാം വിഭജനത്തിൽ

മിനിറ്റ് സൂചി – 9ൽ
കോണളവ് 3 × \(\frac{30}{4}\)
= 22 ½

4) 10.30
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 49
മണിക്കൂർ സൂചി – 10നും 11നും ഇടയിൽ
– 2 -ാം വിഭജനത്തിൽ
മിനിറ്റ് – 6 ൽ
കോണളവ് – 4 തുലഭാഗങ്ങൾ +2 ചെറിയ ഭാഗ ങ്ങൾ
= 4 × \(\frac{360}{12}\) + 2 × \(\frac{30}{4}\)
= 4 × 30 + 15
= 120 + 15
= 135°

5) 12.30
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 50
മണിക്കൂർ സൂചി – 12നും 1നും ഇടയിൽ
മിനിറ്റ് – 6 ൽ
കോണളവ് – 5 തുല്യഭാഗങ്ങൾ + 2 ചെറിയ ഭാഗ ങ്ങൾ
= 5 × \(\frac{360}{12}\) + 2 × \(\frac{30}{4}\)
= 5 × 30 + \(\frac{30}{4}\)
= 150 + 15 = 165°

Question 9.
ഒറ്റവാക്കിൽ ഉത്തരമെഴുതുക.
Answer:
1) 90 അളവുള്ള കോൺ – മട്ടകോൺ
2) ഒരു ചതുരത്തിന്റെ കോണുകളുടെ തുക 360°
3) കോൺ അളക്കാനുള്ള ഉപകരണം
4) കോണളവിന്റെ യൂണിറ്റ് – ഡിഗ്രി
5) വൃത്തത്തിനുള്ളിലെ കോൺ 360° പ്രൊട്രാക്ടർ
6) രണ്ടുരേഖകൾ ഒരു പൊതുബിന്ദുവിൽ ബന്ധിക്കുമ്പോഴുണ്ടാ കുന്ന ഉള്ളളവ് – കോൺ
7) \(\overline{\mathrm{AB}}\) യും \(\overline{\mathrm{BC}}\) യും B പൊതുബിന്ദുവിൽ യോജിക്കുമ്പോ ഴുണ്ടാക്കുന്ന കോണിനെ സൂചിപ്പിക്കുന്നത്.
∠ABC/ ∠B
8) ഒരു ചതുരത്തിന്റെ എല്ലാ കോണുകളും തുല്യമായിരിക്കും. അവ മട്ടകോണുകളുമായിരിക്കും.
9) 90° കുറവായ കോണിനെ ന്യൂനകോൺ എന്ന് വിളിക്കുന്നു.
10) 90° ൽ കൂടുതലായ കോണുകൾ – ബൃഹത് കോൺ

Question 10.
സെറ്റ്സ്ക്വയർ ഉപയോഗിച്ച് നിർമ്മിക്കുക.
1) 120°
2) 150°
Answer:
1) 120° 90 + 30
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 51

2) 150° 90 + 60°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 52

Question 11.
തന്നിട്ടുള്ള അളവുപയോഗിച്ച് ചിത്രം നിർമ്മിക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 53
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 54
1) QR 6 സെ.മീ. വരക്കുക.
2) R – ൽ നിന്നും 70° കോണളവിൽ PR വരക്കുക.
3) 2 വിൽ നിന്നും PR ലേക്ക് 8 സെ.മീ. അളവിൽ വര ക്കുക.

Practice Questions

Question 1.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 55
1) ചിത്രത്തിൽ എത്ര കോണുകളുണ്ട്.
2) പേരു വിവരം രേഖപ്പെടുത്തുക
3) ചിത്രത്തിലെ കോണുകൾ
ഉപയോഗിച്ച് പട്ടിക പൂർത്തിയാക്കുക.

മട്ടകോൺ 90 90 കുറവ് 90° കൂടുതൽ

Answer:
1) 8 കോണുകൾ
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 56

2) ∠APB, ∠BPC
∠APC, ∠CPD
∠BPD, ∠DPE, ∠CPE
∠APE

മട്ടകോൺ 90 90 കുറവ് 90° കൂടുതൽ
∠APC
∠CPD
∠APB, ∠BPC
∠DPE
∠BPD
∠CPE
∠APE

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 2.
1) ചിത്രത്തിൽ ഷെയ്ഡ് ചെയ്ത ഭാഗത്തിന്റെ ഭിന്നമെത്ര?
2) ഷെയ്ഡ് ചെയ്യാത്ത ഭാഗമെത്ര?
3) വൃത്തം വരച്ച് \(\frac{1}{3}\) ഭാഗം ഷെയ്ഡ് ചെയ്യുക.
4) വൃത്തം വരച്ച് 4 തുല്യഭാഗങ്ങളുള്ള ജ്യാമിതിയ രൂപം നിർവ്വ ഹിക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 58
Answer:
1) വൃത്തത്തിനുള്ളിലെ കോൺ = 360°
ഷെയ്ഡ് ചെയ്ത കോണിന്റെ കോണളവ് = 40
ഭിന്നം = \(\frac{40}{360}=\frac{1}{9}\) ഭാഗം

2) ഷെയ്ഡ് ചെയ്യാത്ത ഭാഗം = \(\frac{40}{360}=\frac{1}{9}\)ഭാഗം

3) വൃത്തത്തിനുള്ളിലെ കോണളവവ് = 360°
ഷെയ്ഡ് ചെയ്യേണ്ട ഭാഗം = \(\frac{1}{3}\)
ഷെയ്ഡ് ചെയ്യാനുള്ള ഭാഗം ഭാഗത്തിന്റെ കോൺ
= \(\frac{360}{3}\) = 120°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 59

4) വൃത്തത്തിൽ കോൺ 360°
വൃത്തം 4 തുല്യഭാഗങ്ങളാക്കുന്നു.
ജ്യാമിതീയ തലത്തിൽ 4 സമഭാഗങ്ങൾ
ഒരു സമഭാഗത്തിന്റെ കോണളവ് = \(\frac{360}{4}\) = 90°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 60

Question 3.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 61
1) ചിത്രത്തിൽ സൂചിപ്പിക്കുന്ന കോണളവ് ?
1) a) 0°
b) 90°
c) 180°
Answer:
b) 90°

2) a)90°ൽ കുറവ് b)90 ൽ കൂടുതൽ മട്ടകോൺ
Answer:
c) മട്ടകോൺ

2) ചിത്രത്തിൽ
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 62
1) എത്രകോണുകളുണ്ട്
2) അവയുടെ പേരുകൾ
3) പട്ടിക പൂരിപ്പിക്കുക.

മട്ടകോൺ 90 ൽ കുറവ് 90ൽ കൂടുതൽ

Answer:
1) 12 കോണുകൾ
2)
∠ABC, ∠BCD, ∠PDC, ∠PAB
∠APO, ∠DPO, ∠APQ, ∠DPQ
∠SQP, ∠RQS, ∠RSQ, ∠QRS

മട്ടകോൺ 90 ൽ കുറവ് 90ൽ കൂടുതൽ
∠QPA
∠APO
∠QPP
∠DPO
∠RQS
∠SQP
∠PAB
∠PDC
∠QRS
∠RSQ
∠ABC
∠DCB

Question 4.
താഴെയുള്ള ചിത്രങ്ങളുടെ കോൺ അളന്നെഴുതുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 63
Answer:
130°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 64
Answer:
70°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 65
Answer:
50°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 66
Answer:
∠A = 60°, ∠B = 120°, ∠C = 60° ∠D= 120°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 67
Answer:
45°

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 5.
ചുവടെയുള്ള കോണുകൾ നിർമ്മിക്കുക.
a) 140°
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 69

b) 80°
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 70

c) 35°
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 71

Question 6.
ഒരു വൃത്തത്തെ മട്ടം ഉപയോഗിച്ച് 8 തുല്യ ഭാഗങ്ങളാക്കി വിഭജി ക്കുക.
Answer:
1) വൃത്തത്തിനുള്ളിലെ കോണളവ് = 360°
തുല്യഭാഗങ്ങൾ = 8

ഒരു സമഭാഗത്തിന്റെ കോണളവ് \(\frac{360}{8}\) = 45°

45° കോണളവുള്ള മട്ടം ഉപയോഗിച്ച് വൃത്തത്തെ 8 ആക്കി വിദ ജിക്കാം.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 72

Question 7.
തന്നിട്ടുള്ള അളവുപയോഗിച്ച് ജ്യാമിതീയ രൂപം നിർമ്മിക്കുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 73
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 74

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 75
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 76

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 77
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 78

Question 8.
ക്ലോക്കിൽ 9.30 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് വ്യക്തമാക്കുക.
Answer:
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 79
ക്ലോക്കിലെ കോണളവ് = 360°
സമഭാഗങ്ങളുടെ എണ്ണം = 12
ഒരു സമഭാഗത്തിന്റെ കോണളവ് = \(\frac{360}{12}\) = 30°
ഒരു സമഭാഗം ചെറിയ ഭാഗങ്ങളാക്കിയ എണ്ണം = 4
ഒരു ചെറിയ ഭാഗത്തിന്റെ കോൺ = \(\frac{30}{4}\) = 7\(\frac{1}{2}\)
9.30 ൽ
വലിയ സമഭാഗങ്ങളുടെ എണ്ണം = 3
കോൺ = 3 × 30 = 90°
ചെറിയ ഡിവിഷൻ = 2
മണിക്കൂർ സൂചിയും മിനുട്ടുസൂചിയുമായുണ്ടാക്കുന്ന കോൺ
= 90 + 2 × 7\(\frac{1}{2}\)
= 90 + 15
= 105°

Question 9.
ജ്യാമിതീയ പെട്ടിയിലെ മട്ടങ്ങൾ രേഖപ്പെടുത്തുന്ന കോണുകൾ ഏതെല്ലാം?
Answer:
2 മട്ടങ്ങൾ
1) 45, 45, 90
2) 30, 60, 90

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ

Question 10.
ഒരു വൃത്തത്തെ 12 തുല്യഭാഗങ്ങളാക്കി വിഭജിക്കുക.
Answer:
വൃത്തത്തിനുള്ളിലെ ആകെ കോണളവ് = 360°
തുല്യഭാഗങ്ങൾ = 12
ഒരു ഭാഗത്തിന്റെ കോൺ = \(\frac{360}{12}\) = 30°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 80

Question 11.
ചുവടെയുള്ള ചിത്രത്തിന്റെ ഷെയ്ഡുചെയ്ത ഭാഗത്തിന്റെ ഭിന്ന സംഖ്യ രേഖപ്പെടുത്തുക.
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 81
Answer:
ചിത്രത്തിൽ
ഷെയ്ഡുചെയ്തിട്ടുള്ള ഭാഗത്തിന്റെ കോൺ = 40°
വൃത്തത്തിന്റെ കോൺ = 360°
ഷെയ്ഡ് ചെയ്ത ഭാഗം = \(\frac{40}{360}=\frac{1}{9}\)
ഷെയ്ഡ് ചെയ്യാത്ത ഭാഗത്തിന്റെ ഭിന്നസംഖ്യ
= 1 – \(\frac{1}{9}\)
= \(\frac{8}{9}\)

Question 12.
\(\frac{5}{8}\) എന്ന ഭിന്നം വൃത്തത്തിലൂടെ വ്യക്തമാക്കുക.
വൃത്തം തുല്യഭാഗങ്ങളാക്കി വിഭജിക്കുക.
Answer:
വൃത്തത്തിനുള്ളിലെ കോൺ = 360°
ഒരു ഭാഗത്തിന്റെ കോൺ = \(\frac{360}{8}\) = 45°
5 ഭാഗത്തിന്റെ കോൺ = 5 × 45 = 225°
Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 82

Angles Class 6 Notes Malayalam Medium

  • 2 രേഖകൾ ഒരു പൊതു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാ കുന്ന ഉള്ളളവാണ് കോൺ.
    കോൺ അളക്കുന്ന ഉപകരണമാണ് പ്രൊട്രാക്ടർ.
  • രേഖപ്പെടുത്തുന്ന യൂണിറ്റ് ഡിഗ്രി
  • ഒരു സെറ്റ്സ്ക്വയർ ഉപയോഗിച്ച് വൃത്തത്തെ തുല്യ ഭാഗങ്ങളായി തിരിക്കാം.
  • പാട്രാക്ടറിൽ 180 വിഭജനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 0-180 വരെ ഇരുവശങ്ങളിലേക്കും.
    • 90 അളവുള്ള കോൺ മട്ടകോൺ
    • 90° യിൽ കുറവായാൽ ന്യൂനകോണ
    • 90° യിൽ കൂടുമ്പോൾ അത് ബൃഹത്കോൺ
  • കോണിനെ 3 അക്ഷരങ്ങൾ ഉപയോഗിച്ചു പേരിടുന്നു. കോണു ണ്ടാക്കുന്ന രേഖകളാണ് പേരിനായി ഉപയോഗിക്കുന്നത്. കേന്ദ്ര ബിന്ദു (പൊതുബിന്ദു) മധ്യത്ത് വരത്തക്കവിധത്തിൽ
    ഉദാ:- ∠ABCl ∠B \(\overline{\mathrm{AB}}\) ഉം \(\overline{\mathrm{BC}}\) ഉം B യിൽ യോജിക്കുന്ന കോൺ.
  • വൃത്തത്തിന്റെ കേന്ദ്രബിന്ദുവിലുള്ള കോണളവ് 360°
  • ക്ലോക്കിന്റെ സൂചികൾ തമ്മിലുണ്ടാകുന്ന കോണുകൾ കണ്ടു പിടിക്കാൻ വൃത്തത്തിനുള്ളിലെ കോണളവുപയോഗിക്കുന്നു.
    • ചിത്രം (1) വലതുകോൺ അളക്കാൻ ഉപയോഗിക്കുന്നു.
    • ചിത്രം (2) ഇടതുകോൺ അളക്കാൻ ഉപയോഗിക്കുന്നു.

Class 6 Maths Chapter 1 Solutions Malayalam Medium കോണുകൾ 1

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 4 വ്യാപ്തം can save valuable time.

SCERT Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Class 6 Maths Chapter 4 Malayalam Medium Kerala Syllabus വ്യാപ്തം

Question 1.
ഒരു ഇഷ്ടികക്ക് 21 സെ.മീ നീളവും 15 സെ.മീ. വീതിയും 7. മീ. ഉയരവുമുണ്ട്. ഇതിന്റെ വ്യാപ്തം എത്രയാണ്?
Answer:
ഇഷ്ടികയുടെ നീളം = 21 സെ.മീ.
വീതി = 15 സെ.മീ.
ഉയരം = 7 സെ.മീ.
വ്യാപ്തം = നീളം × വീതി × ഉയരം
= 21 × 15 × 7
= 2205 ഘന. സെ.മീ.

Question 2.
ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു സമചതരുക്കട്ടയുടെ ഒരു വശ ത്തിന്റെ നീളം 8 സെ.മീ. ആണ് അതിന്റെ വ്യാപ്തം എത്രയാണ്? ഒരു ഘനസെ.മീ. ഇരുമ്പിന്റെ ഭാരം 8 ഗ്രാം ആണ്. ഈ കട്ടയുടെ ഭാരം എത്രയാണ്?
Answer:
സമചതുരക്കട്ടയുടെ നീളം = 8 സെ.മീ.
വ്യാപ്തം = വശം × വശം × വശം
= 8 × 8 × 8
= 512 ഘന. സെ.മീ.
1 ഘനസെ.മീ. ഇരുമ്പിന്റെ ഭാരം = 8 ഗ്രാം
കട്ടയുടെ ഭാരം = 512 × 8
= 4096 ഗ്രാം

Question 3.
എതാനും ചതരകട്ടയുടെ അളവുകൾ പട്ടികയിൽ കൊടുത്തി ട്ടുണ്ട്. എഴുതിയിട്ടില്ലാത്ത അളവുകൾ കണക്കാക്കുക.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 6
Answer:
1) വ്യാപ്തം = നീളം × വീതി × ഉയരം
= 3 × 8 × 7
= 168 ഘന. സെ.മീ.

2) വ്യാപ്തം = 6 × 4 × 5
= 120 ഘന. സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 7
= \(\frac{48}{6 \times 4}\)
= 2 സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 8
= \(\frac{48}{8 \times 2}\)
= 3 സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 9
= \(\frac{48}{2 \times 2}\)
= 12 സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 10
= \(\frac{80}{2 \times 4}\)
= 10 സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 11
= \(\frac{210}{14 \times 5}\)
= 3 സെ.മീ.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 12

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 4.
സമചതുരാകൃതിയിലുള്ള മരപ്പലകൾ അടുക്കിവച്ച രൂപം അടി യിലുള്ള പലകയുടെ ഒരു വശത്തിന്റെ നീളം സെ.മീ. ആണ്. മുകളിലേക്ക് വരും തോറും പലകകളുടെ വശത്തിന്റെ നീളം 2 സെ.മീ. വീതം കുറയുന്നു. എല്ലാ പലകകളുടെയും ഉയരം 1 സെ.മീ. ആണ്. ഈ രൂപത്തിന്റെ വ്യാപ്തം?
Answer:
ഏറ്റവും അടിയിലുള്ള പലകയുടെ ഒരു വശം = 9 സെ.മീ.
ബാക്കി പലകകളുടെ വശം = 7 സെ.മീ. 5 സെ.മീ. 3 സെ.മീ. 1 സെ.മീ.
ആകെ 5 പലകകൾ

രൂപത്തിന്റെ വ്യാപ്തം = ഓരോ പലകയുടേയും വ്യാപ്ത ത്തിന്റെ തുക
= (9 × 9 × 1) + (7 × 7 × 1) + (5 × 5 × 1) + (3 × 3 × 1) + 1 × 1
= 81 + 49 + 25 + 9 + 1
= 165 ഘ. സെ.മീ.

Question 5.
ചുവടെയുള്ള രൂപങ്ങളുടെ വ്യാപ്തം കണക്കാക്കുക. ചിത്രത്തിൽ 4 ഭാഗങ്ങളാക്കി വ്യാപ്തം കാണാം.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 13
Answer:
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 14
ഭാഗം I
നീളം = 20 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 2 സെ.മീ.
വ്യാപ്തം = 20 × 4 × 2
= 160 ഘന. സെ.മീ.

ഭാഗം II
നീളം = 8 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 2 സെ.മീ.
വ്യാപ്തം = 8 × 4 × 2
= 64 ഘന. സെ.മീ.

ഭാഗം III
നീളം = 4 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 2 സെ.മീ.
വ്യാപ്തം = 4 × 4 × 2
= 32 ഘന. സെ.മീ.

ഭാഗം IV
വ്യാപ്തം = 64 സെ.മീ (ഭാഗം 2ൽ തുല്യം)
ചിത്രത്തിലുള്ള രൂപത്തിന്റെ വ്യാപ്തം
= 160 + 64 + 64 + 32
= 320 ഘന. സെ.മീ.

Question 6.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 15
Answer:
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 16

ഭാഗം I
നീളം = 16 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
= 16 × 4 × 3
= 192 ഘന. സെ.മീ.

ഭാഗം II
നീളം = 4 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
= 4 × 4 × 3
= 48 ഘന. സെ.മീ.

ഭാഗം III
വ്യാപ്തം = 192 ഭാഗം II വിന് തുല്യം)
ചിത്രത്തിന്റെ വ്യാപ്തം = 192 + 192 + 48
= 432 ഘന. സെ.മീ.

Question 7.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 17
Answer:
ചിത്രത്തിൽ
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 18

ഭാഗം II
നീളം = 11 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
വ്യാപ്തം = 11 × 4 × 3
= 132 ഘന. സെ.മീ.

ഭാഗം I
നീളം = 16 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 3 സെ.മീ.
വ്യാപ്തം = 16 × 4 × 3
= 192 ഘന. സെ.മീ.

ആകെ വ്യാപ്തം = 132 + 192
= 324 ഘന. സെ.മീ.

1 ഘനമീറ്റർ = 1000000 ഘനസെ.മീറ്റർ
⇒ വലിയ വസ്തുക്കളുടെ വ്യാപ്തം കണക്കാക്കുന്ന യൂണിറ്റ് ഘനമീറ്റർ

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 8.
ഒരു ലോറിയിൽ 4 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലും 1 മീറ്റർ ഉയരത്തിലും മണൽ നിറച്ചിട്ടുണ്ട്. 1 ഘനമീറ്റർ മണലിന് 1000 രൂപയിൽ വിലയെങ്കിൽ ലോറിയിലെ മണലിന്റെ വില.
Answer:
ലോറിയിൽ നിറച്ചിട്ടുള്ള മണലിന്റെ നീളം = 4 മീറ്റർ
വീതി = 2 മീറ്റർ
ഉയരം = 1 മീറ്റർ
വ്യാപ്തം = 4 × 2 × 1
1 ഘനമീറ്റർ മണലിന്റെ വില = 1000 രൂപ
8 ഘനമീറ്റർ മണലിന്റെ വില = 1000 × 8
8 ഘന മീറ്റർ = 8000 രൂപ

Question 9.
6 മീറ്റർ നീളവും 1 മീറ്റർ വീതിയും 50 സെ.മീ. ഉയരവുമുള്ള ഒരു തറയുടെ വ്യാപ്തം എത്ര ഘനസെ.മീ. ആണ്.
Answer:
തറയുടെ നീളം = 6.29.
= 600 സെ.മീ.

1മീറ്റർ = 100 സെ.മീ.

വീതി = 1 മീറ്റർ
= 100 സെ.മീ.

ഉയരം = 50 സെ.മീ.

വ്യാപ്തം = 50 സെ.മീ.
നീളം × വീതി × ഉയരം
600 × 100 × 50
= 3000000 ഘന. മീ.

ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും ഇരട്ടിച്ചാൽ വ്യാപ്തം അതിന്റെ 8 മടങ്ങാകും.

Question 10.
4 സെ.മീറ്റർ നീളവും 3 സെ.മീറ്റർ വീതിയും 1 സെ.മീ. ഉയരവു മുള്ള ചതുരക്കട്ടയുടെ വ്യാപ്തമെത്ര? ഇതിന്റെ നീളവും വീതിയും ഉയരവും ഇരട്ടിച്ചാൽ അതിന്റെ വ്യാപ്തം എത്രമടങ്ങാകും.
Answer:
വ്യാപ്തം = നീളം × വീതി × ഉയരം
= 4 × 3 × 1
= 12 ഘന. സെ.മീ.

നീളവും വീതിയും ഉയരവും ഇരട്ടിക്കുമ്പോൾ
വ്യാപ്തം = നീളം × വീതി × ഉയരം
= 8 × 6 × 2
= 96 ഘന. സെ.മീ.
= 8 × 12
= 8 × ആദ്യത്തെ വ്യാപ്തം

നീളവും വീതിയും ഉയരവും ഇരട്ടിച്ചാൽ
അതിന്റെ വ്യാപ്തം 8 മടങ്ങാകും.

Question 11.
4 മീറ്റർ നീളവും \(\frac{1}{2}\) മീറ്റർ വീതിയും 25 സെ.മീ. ഉയരുവുമുള്ള ഒരു മരകഷണത്തിന്റെ വ്യാപ്തം എത്ര?
1 ഘന മീറ്റർ മരത്തിന്റെ 60000 രൂപയാണ്. ഈ മരക്കട്ട വാങ്ങാൻ എത്ര രൂപ വേണം.
Answer:
മരകഷണത്തിന്റെ നീളം = 4 മീറ്റർ
വീതി = \(\frac{1}{2}\) മീറ്റർ
ഉയരം = 25 സെ.മീ. \(\frac{25}{100}\) മീറ്റർ
= \(\frac{1}{4}\) മീറ്റർ

വ്യാപ്തം = 4 × \(\frac{1}{2}\) × \(\frac{1}{4}\)
= \(\frac{1}{2}\) ഘനമീറ്റർ

1 ഘനമീറ്ററിന്റെ വില = 60000 രൂപ
\(\frac{1}{2}\) ഘനമീറ്ററിന്റെ വില = 60000 × \(\frac{1}{2}\)
= 30000 രൂപ

Question 12.
ചതുരാകൃതിയിലുള്ള ഒരു പെട്ടിയുടെ അകത്തെ നീളവും വീതിയും ഉയരവും 4 സെന്റിമീറ്റർ വീതമാണ്. പെട്ടിയുടെ ഉള്ള ളവ് എത്രയാണ്? ഈ പെട്ടിയിൽ 2 സെന്റിമീറ്റർ വീതം വശമുള്ള എത്ര സമചതുര കട്ടകൾ അടുക്കിവയ്ക്കാം.
Answer:
പെട്ടിയുടെ നീളം = 4 സെ.മീ.
വീതി = 4 സെ.മീ.
ഉയരം = 4 സെ.മീ.

ഉള്ളളവ് = വ്യാപ്തം = നീളം × വീതി × ഉയരം
= 4 × 4 × 4
= 64 ച.സെ.മീ.

സമചതുര കട്ടയുടെ നീളം = 2 സെ.മീ.
വീതി = 2 സെ.മീ.
ഉയരം = 2 സെ.മീ.
വ്യാപ്തം = 2 × 2 × 2
= 8 ഘനസെ.മീ.

പെട്ടിക്കുള്ളിൽ അടുക്കാൻ പറ്റുന്ന കട്ടകളുടെ എണ്ണം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 20
= \(\frac{64}{8}\)
= 8 കട്ടകൾ

Question 13.
ചതുരാകൃതിയിലുള്ള ഒരു വാട്ടർ ടാങ്കിന്റെ അകത്തെ അളവു കൾ 70 സെ.മീ., 80 സെ.മീ., 90 സെ.മീ. വീതമായാൽ ഇതിന്റെ എത്ര ലിറ്റർ വെള്ളം കൊള്ളും.
Answer:
വാട്ടർ ടാങ്കിന്റെ അളവുകൾ = 70 സെ.മീ., 80 സെ.മീ.
= 90 സെ.മീ.

ഉള്ളളവ് = വ്യാപ്തം = നീളം × വീതി × ഉയരം
= 70 × 80 × 90
= 504000 ഘനസെ.മീ.
1 ലിറ്റർ = 1000 ഘനസെ.മീ.
504000 ഘനസെ.മീ. = 504 ലിറ്റർ

വാട്ടർ ടാങ്കിൽ ഉൾക്കൊള്ളാൻ പറ്റുന്ന വെള്ളം
= 504 ലിറ്റർ

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 14.
ഒരു ചതുര പാത്രത്തിൽ 90 സെ.മീ. നീളവും 40 സെ.മീ. വീതിയും ഉണ്ട്. ഇതിൽ 180 ലിറ്റർ വെള്ളം ഉണ്ട്. പാത്രത്തിന്റെ ഉയരം എത്ര?
Answer:
പാത്രത്തിൽ ഉൾക്കൊള്ളാൻ പറ്റിയ വെള്ളം = 180 ലിറ്റർ
= 180 × 1000 ഘനസെ.മീ.

പാത്രത്തിന്റെ നീളം = 90 സെ.മീ.
വീതി = 40 സെ.മീ.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 21
= \(\frac{180000}{90×40}\)
= 50 സെ.മീ.

Question 15.
അകത്തെ നീളം 80 സെ.മീ. വീതി 60 സെ.മീറ്ററും, ഉയരം 50 സെ.മീറ്ററും ആയ ഒരു പാത്രത്തിൽ 15 സെന്റിമീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ഇത് നിറയാൻ ഇനി എത്ര വെള്ളം കുടിവേണം.
Answer:
പാത്രത്തിൽ അകത്തെ നീളം = 80 സെ.മീ.
വീതി = 60 സെ.മീ.
ഉയരം = 50 സെ.മീ.
ഉള്ളളവ് = 80 × 60 × 50
= 240000 ഘനസെ.മീ.
= 240 ലിറ്റർ

വെള്ളത്തിന്റെ ഉയരം = 15 സെ.മീ.
വെള്ളത്തിന്റെ അളവ് = 80 × 60 × 15
= 72000 ഘനസെ.മീ.
= 72 ലിറ്റർ

പാത്രം നിറയാൻ ആവശ്യമായ വെള്ളം
= പാത്രത്തിന്റെ ഉള്ളളവ് – വെള്ളത്തിന്റെ അളവ്
= 240 – 72
= 168 ലിറ്റർ

Question 16.
ചതുരാകൃതിയിലുള്ള ഒരു കുളം നിർമ്മിക്കാൻ പഞ്ചായത്ത് തീരു മാനിക്കുന്നു. കുളത്തിൽ 20 മീറ്റർ നീളവും 15 മീറ്റർ വീതിയും 2 മീറ്റർ ആഴവുമാണ് നിശ്ചയിച്ചത്. ഇതിലെ മണ്ണ് 3 മീറ്റർ നീളവും 2 മീറ്റർ വീതിയും 1 മീറ്റർ ഉയരവുമുള്ള ലോറികളിൽ നിറക്കുക യാണെങ്കിൽ എത്ര ലോറി മണ്ണുണ്ടാകും.
Answer:
കുളത്തിന്റെ നീളം = 20 മീറ്റർ
വീതി = 15 മീറ്റർ
ആഴം = 2 മീറ്റർ
കുളത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 20 × 15 × 2
= 600 ഘന മീറ്റർ

മണ്ണിന്റെ വ്യാപ്തം = കുളത്തിന്റെ വ്യാപ്തം
= 600 ഘനമീറ്റർ

ലോറിയുടെ നീളം = 3 മീറ്റർ
വീതി = 2 മീറ്റർ
ഉയരം = 1 മീറ്റർ

ലോറിയുടെ ഉള്ള വ് = 3 × 2 × 1
= 6 ഘനമീറ്റർ

ആവശ്യമായ ലോറിയുടെ എണ്ണം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 22
= \(\frac{600}{6}\)
= 100 എണ്ണം

Question 17.
ഒരു അക്വേറിയത്തിന്റെ ഉൾഭാഗത്തിൽ 60 സെ.മീ. നീളവും 30 സെ.മീ. വീതിയുമുണ്ട്. ഇതിൽ പകുതി ഉയരത്തിൽ വെള്ളമുണ്ട്. ഇതിലേക്ക് ഒരു കല്ല് താഴ്ത്തിയപ്പോൾ വെള്ളം 10സെ.മീ. കൂടി ഉയർന്നു. കല്ലിന്റെ വ്യാപ്തമെത്ര?
Answer:
കല്ലിന്റെ വ്യാപ്തം = കല്ലു താഴ്ത്തിയപ്പോൾ
ഉയർന്ന വെള്ളത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
കല്ലു ഉയർത്തിയ വെള്ളത്തിൽ നീളം = 60 സെ.മീ.
വീതി = 30 സെ.മീ.
ഉയരം = 10 സെ.മീ.
വ്യാപ്തം = നീളം × വീതി × ഉയരം
= 60 × 30 × 10
= 18000 ഘന.സെ.മീ.

Question 18.
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പു കട്ടയുടെ നീളം 20സെ.മീ റ്ററും വീതി 10 സെ.മീ. ഉയരം 5 സെ.മീറ്ററുമാണ്. ഇത് ഉരുക്കി ഒരു സമചതുര കട്ടയുണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര യായിരിക്കും.
Answer:
ചതുരകട്ടയുടെ വ്യാപ്തം = സമചതുരക്കട്ടയുടെ വ്യാപ്തം
ചതുരകട്ടയുടെ നീളം = 20 സെ.മീ.
വീതി = 10 സെ.മീ.
ഉയരം = 5 സെ.മീ.
വ്യാപ്തം = 20 × 10 × 5
= 1000 ഘന.സെ.മീ.

സമചതുരകട്ടയുടെ വ്യാപ്തം = 1000 ഘന.സെ.മീ.
a3 = 1000 (സമചതുരത്തിന്റെ വ്യാപ്തം = a3)
a = 10 സെ.മീ.
സമചതുരക്കട്ടയുടെ ഒരു വശം = 10 സെ.മീ.

Question 19.
2½ മീറ്റർ നീളം 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളുന്നുവെങ്കിൽ അതിന്റെ ഉയരം എത്രയായിരി ക്കും.
Answer:
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 23
വ്യാപ്തം = 10000 ലിറ്റർ
= 10 ഘന മീറ്റർ
നീളം = 2½ മീറ്റർ = \(\frac{5}{2}\) മീറ്റർ
വീതി = 1 മീറ്റർ
ഉയരം = \(\frac{10}{\frac{5}{2} \times 1}\)
= 10 – \(\frac{5}{2}\)
= 10 × \(\frac{2}{5}\)
= 4 മീറ്റർ

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 20.
12 സെ.മീ. വശമുള്ള സമചതുരാകൃതിയായ ഒരു കടലാസിന്റെ 4 മൂലകളിൽ നിന്നും 1 സെ.മീ. വശമുള്ള സമചതുരങ്ങൾ മുറി ച്ചുമാറ്റുന്നു. ഈ രൂപത്തിന്റെ നാലുവശവും 1 സെ.മീ. വീതം ഉയർത്തിമടക്കാമല്ലോ. ഇപ്പോൾ ലഭിച്ച ചതുരപാത്രത്തിന്റെ ചതു രപാത്രത്തിന്റെ ഉള്ളളവ് എത്രയാണ്. ഓരോ മൂലയിൽനിന്നും 2 സെ.മീ. ആണ് മുറിച്ചുമാറ്റി മടക്കി പാത്രമുണ്ടാക്കുന്നതെങ്കിലോ?
Answer:
സമചതുരാകൃതിയിലുള്ള പാത്രത്തിന്റെ വശം)
= 12 – 2 = 10 സെ.മീ.
4 വശത്തുനിന്നും 1 സെ.മീ. വച്ച് മടക്കുന്നു.
പാത്രത്തിന്റെ ഉയരം = 1 സെ.മീ.
പാത്രത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 10 × 10 × 1
= 100 ഘന.സെ.മീ.

2 സെ.മീ. ആയി ഉയർത്തി മടക്കുന്നതെങ്കിൽ
നീളം = 8 സെ.മീ.
വീതി = 8 സെ.മീ.
ഉയരം = 2 സെ.മീ.
വ്യാപ്തം = 8 × 8 × 2
= 128 ഘന.സെ.മീ.

Intext Questions And Answers

Question 1.
ചുവടെയുള്ള കട്ടകളുടെ വ്യാപ്തം കണക്കാക്കുക
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 2
Answer:
വ്യാപ്തം = നീളം വീതി ഉയരം
= 7 × 4 × 2
= 56 ഘന. സെ.മീ.

Question 2.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 3
Answer:
വ്യാപ്തം = നീളം വീതി ഉയരം
= 6 × 3 × 3
= 54 ഘന. സെ.മീ.

Question 3.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 4
Answer:
സമചതുക്കട്ടയുടെ
വ്യാപ്തം = നീളം × വീതി × ഉയരം
= 5 × 5 × 5
= 125 ഘന. സെ.മീ.

Question 4.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 5
Answer:
ചതുരക്കട്ടയുടെ വ്യാപ്തം = നീളം x വീതി ഉയരം
= 5 × 5 × 4
= 100 ഘന. സെ.മീ.

Question 5.
8 സെന്റീമീറ്റർ നീളവും 2 സെന്റീമിറ്റർ വീതിയുമുള്ള ചതുരത്തി ന്റെ പരപ്പളവ് എത്ര? 8 സെന്റീമീറ്റർ നീളവും 2 സെന്റിമീറ്റർ വീതി യുമുള്ള വീതിയും ഒരു സെ.മീ. ഉയരവുമുള്ള ചതുരക്കട്ടയുടെ വ്യാപ്തമെത്ര?
Answer:
ചതുരത്തിന്റെ പരപ്പളവ് = നീളം × വീതി
= 8 × 2
= 16 ച. സെ.മീ.

ചതുരക്കട്ടയുടെ വ്യാപ്തം = 8 × 2 × 1
= 16 ഘന. സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 6.
ഒരു പാത്രത്തിൽ നിറയെ വെള്ളമുണ്ട്. അതിൽ 1 സെ.മീ. വശ മുള്ള ഒരു സമചതുര കട്ടയിട്ടാൽ എത്ര ഘന സെ.മീ. വെള്ളം പുറത്തേയ്ക്കൊഴുകും. ഇത്തരം 20 കട്ടകളിട്ടാലോ?
Answer:
സമചതുര കട്ടയുടെ ഒരു വശം = 1 സെ.മീ.
വ്യാപ്തം = 1 × 1 × 1 = 1 ഘന. സെ.മീ.

പുറത്തേക്കൊഴുകുന്ന വെളളം കട്ടയുടെ വ്യാപ്തം
= 1 ഘന സെ.മീ.
20 കട്ടകളിട്ടാൽ → 20 × 1 ഘന സെ.മീ. = 20 ഘന. സെ.മീ.

Question 7.
ഒരു നീന്തൽ കുളത്തിൽ 25 മീറ്റർ നീളവും 10 മീറ്റർ വീതിയും 2 മീറ്റർ ആഴവുമുണ്ട്. ഇതിൽ പകുതി ഉയരത്തിൽ വെള്ളമുണ്ട ങ്കിൽ എത്ര ലിറ്റർ വെള്ളമുണ്ടാകും. ഈ കുളത്തിൽ 1 സെന്റിമീ റ്റർ ഉയരത്തിൽ വെള്ളം കൂട്ടിയാൽ എത്ര ലിറ്റർ വെളളം കൂടും. നീളം വീതി ഉയരം
Answer:
നീന്തൽ കുളത്തിന്റെ വെള്ളം = നീളം × വീതി × ഉയരം
= 25 × 10 × 1 ഉയരം = \(\frac{2}{1}\) = 1
= 250 ഘനമീറ്റർ
= 250000 ലിറ്റർ
1 സെ.മീ. ഉയരത്തിൽ വെള്ളം കൂടുമ്പേൾ
കൂടിയ വെള്ളത്തിന്റെ വ്യാപ്തം
= 2500 × 1000 × 1
= 2500000 ഘന. സെ.മീ.
= \(\frac{2500000}{100000}\)
= 2.5 ഘന. സെ.മീ.
= 2500 ലിറ്റർ

Question 8.
ഒരു പാത്രത്തിൽ നിറയെ വെള്ളമുണ്ട്. അതിൽ 1 സെ.മീ. വശ മുള്ള ഒരു സമചതുര കട്ടയിട്ടാൽ എത്ര ഘന സെ.മീ. വെള്ളം പുറത്തേയ്ക്കൊഴുകും. ഇത്തരം 20 കട്ടകളിട്ടാലോ?
Answer:
സമചതുര കട്ടയുടെ ഒരു വശം = 1 സെ.മീ.
വ്യാപ്തം = 1 ഘനസെ.മീ.
1 ഘന സെ.മീ വെള്ളം പുറത്തേക്കൊഴുകും.
20 കട്ടകളുടെ വ്യാപ്തം = 20 ഘനസെ.മീ.
20 ഘനസെ.മീ. വെള്ളം പുറത്തേക്കൊഴുകും

Question 9.
ചതുരാകൃതിയായ ഒരു ജലസംഭരണിക്ക് 4 മീറ്റർ നീളവും 2½ മീറ്റർ ഉയരവും ഉണ്ട്. ഇതിൽ 15000 ലിറ്റർ വെള്ളം കൊള്ളും. ജലസംഭരണിയുടെ വീതി എത്രയാണ്.
Answer:
ജലസംഭരണിയുടെ ഉള്ളളവ് = 15000 ലിറ്റർ
= 15 ഘന മീറ്റർ
നീളം = 4 മീറ്റർ
ഉയരം = 2½ മീറ്റർ = \(\frac{5}{2}\) മീറ്റർ
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 19

Volume Class 6 Questions and Answers Malayalam Medium

Question 1.
ഒരു വീട്ടിൽ വാതിലുണ്ടാക്കാൻ 2 മീറ്റർ നീളവും 1 മീറ്റർ വീതിയും 5 സെ.മീ. കനവുമുള്ള 5 പലകകൾ വേണം. ഒരു ഘനമീറ്റർ തടിക്ക് 8000 രൂപയായാൽ പലകയ്ക്കു ആകെ എത്ര രൂപ വേണം.
Answer:
ഒരു പലകയുടെ നീളം = 2 മീറ്റർ = 200 സെ.മീ.
വീതി = 1 മീറ്റർ = 100 സെ.മീ.
കനം = 5 സെ.മീ.

ഒരു പലകയുടെ വ്യാപ്തം = നീളം × വീതി × ഉയരം
= 200 × 100 × 5
= 100000 ഘന.സെ.മീ.

5 പലകകളുടെ വ്യാപ്തം = 5 × 100000
= 500000 ഘന.സെ.മീ.
= 0.5 ഘനമീറ്റർ

ഒരു ഘനമീറ്റർ പലകയുടെ വില = 8000 രൂപ
0.5 ഘനമീറ്റർ പലകയുടെ വില = 8000 × 0.5
= 4000 രൂപ

Question 2.
1) ചതുരാകൃതിയിലുള്ള ഒരു പാത്രത്തിന്റെ അകത്തെ അളവു കൾ 20 സെ.മീ. 10 സെ.മീ. 5 സെ.മീ. ആയാൽ പാത്രത്തിൽ “എത്ര ലിറ്റർ വെള്ളം കൊള്ളും.
2) ഇത്രയും വെള്ളം ഒരു സമചതുര പാത്രത്തിലേക്ക് മാറ്റിയ പ്പോൾ പാത്രം നിറഞ്ഞു. സമചതുര പാത്രത്തിന്റെ അകത്തെ അളവുകൾ എത്ര സെ.മീ. വീതമാണ്.
3) അകത്തെ അളവുകൾ 25 സെ.മീ. 20 സെ.മീ ആയ ഒരു പാത്രത്തിലേക്ക് ഈ വെള്ളം മാറ്റിയാൽ എത്ര ഉയരത്തിൽ
വെള്ളമുണ്ടാകും.
Answer:
1) ചതുരാകൃതിയിലുള്ള പാത്രത്തിന്റെ ഉള്ളളവ്
= നീളം × വീതി × ഉയരം
= 20 × 10 × 5
= 1000 ഘന.സെ.മീ.
= 1 ലിറ്റർ

2) സമചതുരപാത്രത്തിന്റെ ഉള്ളളവ് = 1 ലി
= 1000 ഘന.സെ.മീ.
V = a3 = 1000 ഘ.സെ.മീ.
a = 10 സെ.മീ.

സമചതുരപാത്രത്തിന്റെ വ്യാപ്തം = 1000 ഘന.സെ.മീ
നീളം = 25 സെ.മീ.
വീതി = 20 സെ.മീ.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 24
= \(\frac{1000}{25 \times 20}\)
വെള്ളത്തിന്റെ ഉയരം = 2 സെ.മീ

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 3.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 25
1) ചിത്രത്തിൽ കാണുന്ന ലോഹരൂപത്തിന്റെ വ്യാപ്തം കാണുക.
2) ഒരു ഘനസെ.മീ. ലോഹത്തിൽ 5 രൂപയാണ് വില എങ്കിൽ ഈ ലോഹക്കട്ട വാങ്ങാൻ എന്തു ചെലവിടും.
3) ഈ ലോഹകട്ട ഉരുക്കി സമചതുരക്കട്ടയാക്കിയാൽ ഒരു വശത്തിന്റെ നീളമെന്ത് ?
Answer:
1) ചിത്രത്തിലെ ലോഹരൂപത്തിന്റെ വ്യാപ്തം
= 1, 2, 3 എന്നീ ബ്ലോക്കുകളുടെ വ്യാപ്തങ്ങളുടെ തുക.

ബ്ലോക്ക് 1 വ്യാപ്തം = നീളം × വീതി × ഉയരം
= 20 × 5 × 4
= 400 ഘന.സെ.മീ

ബ്ലോക്ക് 2 വ്യാപ്തം = 10 x 5 x 4
= 200 ഘ.സെ.മീ

3ന്റെ വ്യാപ്തം = 1ന്റെ വ്യാപ്തം 400 ഘ.സെ.മീ.
ലോഹരൂപത്തിന്റെ വ്യാപ്തം = 400 + 400 + 200
= 1000 ഘ.സെ.മീ

2) 1 ഘനസെ.മീ. വില = 5 രൂപ
1000 ഘന സെ.മി. വില = 5 × 1000 = 5000 രൂപ

3) സമചതുര കട്ടയുടെ ഒരു = ?
a3 = 1000 ഘ.സെ.മീ
a = 10 സെ.മീ.

Question 4.
ചതുരാകൃതിയായ ഒരു വാട്ടർ ടാങ്കിന്റെ അകത്തെ നീളം 2 മീറ്റ റും, വീതി 1 മീറ്ററും ഉയരം 80 സെ.മീ. ആണ്.
1) ടാങ്കിന്റെ ഉയരമാണോ നീളമാണോ കൂടുതൽ
2) വാട്ടർടാങ്കിന്റെ ഉള്ളളവ് എത്ര?
3) ആ ടാങ്കിൽ 1200 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ എത്ര ഉയർ ത്തിൽ വെള്ളമുണ്ടാവും.
Answer:
1) ടാങ്കിന്റെ നീളം = 2 മീ = 200 സെ.മീ.
വീതി = 1 മീ = 1000 സെ.മീ.
ഉയരം = 80 സെ.മീ.
= 200 > 80
ടാങ്കിന്റെ നീളമാണ് കൂടുതൽ

2) ടാങ്കിന്റെ ഉള്ളളവ് = നീളം × വീതി × ഉയരം
= 200 × 100 × 80
= 1600000 ഘന.സെ.മീ
= 1600 ലിറ്റർ

3) വെള്ളത്തിന്റെ അളവ് = 1200 ലി
= 1200000 ഘന.സെ.മീ
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 26
= 60 സെ.മീ

Question 5.
ഒരു ചതുര കട്ടക്ക് 5 സെ.മീ. നീളവും 4 സെ.മീ. വീതിയും 3 സെ.മീ. ഉയരവും ഉണ്ട്.
1) ഈ ചതുരകട്ടയുടെ വ്യാപ്തമെന്ത്?
2) ഇതിന്റെ നീളം 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്തി മാണോ വീതി 1 സെ.മീ. വർദ്ധിപ്പിച്ചാൽ കിട്ടുന്ന വ്യാപ്ത മാണോ കൂടുതൽ, എത്ര കൂടുതൽ ഉണ്ടാകും.
Answer:
ചതുരകട്ടയുടെ വ്യാപ്തം = നീളം × വീതി × ഉയരം
= 5 × 4 × 360 = 60 ഘന.സെ.മീ

നീളം 1 സെ.മീ. വർദ്ധിക്കുമ്പോൾ
വ്യാപ്തം = നീളം × വീതി × ഉയരം
= 6 × 4 × 3
= 72 ഘന.സെ.മീ

വീതി 1 സെ.മീ. വർദ്ധിക്കുമ്പോൾ
വ്യാപ്തം = 5 × 5 × 3
= 75 ഘന.സെ.മീ

വീതി 1 സെ.മീ. ഉയരുമ്പോഴാണ് വ്യാപ്തം കൂടുതൽ വ്യാപ്തങ്ങളുടെ വ്യത്യാസം = 75 – 72
= 3 ഘ.സെ.മീ

Question 6.
നിറയെ വെള്ളമുള്ള ചതുരാകൃതിയായ ഒരു പാത്രത്തിന്റെ അകത്തെ നീളം 50 സെ.മീ. വീതി 40 സെ.മീ. ഉയരം 20 സെ. ആണ്.
1) ഈ പാത്രത്തിന്റെ ഉള്ളളവ് എത്ര?
2) ഇതിൽനിന്നും 10 ലിറ്റർ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നു. ഈ പാത്രത്തിൽ ഇനി എത്ര ഉയരത്തിൽ വെള്ളമു
ണ്ടാകും.
3) 30 ലിറ്റർ ഉള്ളളവുള്ള ചതുരാകൃതിയായ ഒരു പാത്രത്തിന്റെ നീളം, വീതി, ഉയരം ആയി വരാവുന്ന ഒരു സംഖ്യ അളവു കൾ എഴുതുക.
Answer:
1) പാത്രത്തിന്റെ അകത്തെ നീളം = 50 സെ.മീ
വീതി = 40 സെ.മീ
ഉയരം = 20 സെ.മീ
വ്യാപ്തം = നീളം × വീതി × ഉയരം
= 50 × 40 × 20
= 40000 ഘന.സെ.മീ
= 40 ലിറ്റർ

2) മാറ്റിയ വെള്ളം = 10 ലിറ്റർ
= 10000 ഘന.സെ.മീ

ശേഷമുള്ള വെള്ളം = 40 – 10
= 30 ലിറ്റർ
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 27
= \(\frac{30000}{50 \times 40}=\frac{300}{20}\)
= 15 സെ.മീ

3) 30 ലിറ്റർ ഉള്ളളവിന് വരാൻ സാധ്യതയുള്ള അളവുകൾ
നീളം = 50 സെ.മീ
വീതി = 40 സെ.മീ
ഉയരം = 15 സെ.മീ

Practice Questions

Question 1.
പൂരിപ്പിക്കുക.
1) 1 ഘന.സെ.മീ : _______ ലി
2) 1 ഘന.മീ : _______ ലി
3) 1000 ഘന.സെ.മീ : _______ ലി
4) _______ ഘന.സെ.മീ : 1 ഘന.സെ.മീ
5) നീളം, വീതി, ഉയരം ഇരട്ടിയായാൽ അതിന്റെ വ്യാപ്തം മടങ്ങാകും.
6) നീളം, വീതി, ഉയരം ഇവ പകുതിയാക്കിയാൽ അതിന്റെ _______
7) വ്യാപ്തം =
Answer:
1) \(\frac{1}{1000}\) ലി = 0.001 ലിറ്റർ
2) 1000 ലിറ്റർ
3) 1 ലിറ്റർ
4) 1000000 ഘന.സെ.മീ
5) 8 മടങ്ങാകും
6) \(\frac{1}{8}\) ഭാഗമാകും
7) വ്യാപ്തം = നീളം × വീതി × ഉയരം

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 2.
2½ മീറ്റർ നീളവും 1½ മീറ്റർ വീതിയുമുള്ള ടാങ്കിൽ 1000ലിറ്റർ വെള്ളം കൊള്ളാമെങ്കിൽ ടാങ്കിന്റെ ഉയരം.
Answer:
വ്യാപ്തം = 1000 ലിറ്റർ = 1 ഘന.മീ
നീളം = 2½ മീറ്റർ = \(\frac{5}{2}\) മീറ്റർ
വീതി = 1½ മീറ്റർ = \(\frac{3}{2}\) മീറ്റർ
ഉയരം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 28

Question 3.
അകത്തെ നീളം 50 സെ.മീ., വീതി 30 സെ.മീ. ഉയരം 20 സെ.മീ. ആയ ഒരു പാത്രത്തിൽ 15 സെ.മീ. ഉയരത്തിൽ വെള്ള മുണ്ട്. ഇത് നിറയാൻ ഇനി എത്ര വെള്ളം കൂടി വേണം.
Answer:
നീളം = 50 സെ.മീ
വീതി = 30 സെ.മീ
ഉയരം = 20 സെ.മീ

പാത്രത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 50 × 30 × 20
= 30000 ഘന.സെ.മീ
= 30 ലിറ്റർ

വെള്ളത്തിന്റെ ഉയരം = 15 സെ.മീ
വെള്ളത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 50 × 30 × 15
= 22500
= 22.5 ലിറ്റർ

പാത്രം നിറയാൻ ആവശ്യമായ വെളളം
= 30 – 22.5
= 7.5 ലിറ്റർ

Question 4.
സമചതുരാകൃതിയായ ഒരു നീന്തൽകുളത്തിന്റെ ഒരു വശം 50 മീ. ആണ്. ഇതിൽ 35 മീ. ഉയരത്തിൽ വെള്ളമുണ്ട് വൃത്തിയാക്കാ ലിന്റെ ഭാഗമായി വെള്ളം വറ്റിക്കാൻ 10 മീറ്റർ വശങ്ങളുടെ നീള മുള്ള സമചതുരാകൃതിയായ എത്ര ടാങ്കുകൾ വേണ്ടി വരും.
Answer:
നീന്തൽ കുളത്തിന്റെ ഒരു വശം = 50 മീ
വെള്ളത്തിന്റെ ഉയരം = 35 മീ

വെള്ളത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 50 × 50 × 35
= 87500 ഘന.മീ

ടാങ്കിന്റെ ഒരുവശം = 10 മീറ്റർ
ടാങ്കിന്റെ വ്യാപ്തം = 10 × 10 × 10.
= 1000 ഘന മീറ്റർ

വെള്ളം വറ്റിക്കാൻ വേണ്ട ടാങ്കുകളുടെ എണ്ണം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 29
87ടാങ്കു നിറയെ വെളളം + ഒരു ½ ടാങ്കും
ആകെ 88 ടാങ്കുകളുടെ ആവശ്യം

Question 5.
5 മീറ്റർ നീളവും ½ മീറ്റർ വീതിയും ¼ മീറ്റർ ഉയരവുമുള്ള ഒരു മരക്കഷണത്തിന്റെ വ്യാപ്തം 1ഘന.മീ. മരത്തിന് 30000 രൂപ വിലയെന്നാൽ ഈ മരക്കഷണത്തിന്റെ വിലയെന്ത്?
Answer:
മരകഷണത്തിന്റെ നീളം = 5 മീറ്റർ
വീതി = ½ മീറ്റർ
ഉയരം = ¼ മീറ്റർ

വ്യാപ്തം = നീളം × വീതി × ഉയരം
= 5 × ½ × ¼
= \(\frac{5}{8}\) ഘനമീറ്റർ

ഒരു ഘനമീറ്റർ മരത്തിന്റെ വില = 30000/രൂപ
\(\frac{5}{8}\) ഘനമീറ്റർ മരത്തിന്റെ വില = \(\frac{5}{8}\) × 30000
= 18,750 രൂപ

Question 6.
പട്ടിക പൂർത്തിയാക്കുക.
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 30
Answer:

ഘന. മീ. ലിറ്റർ ഘന. സെ. മീ.
5 5000 5000000
25 25000 25000000
3 3000 3000000
8 8000 8000000
80 80000 8000000
3 3000 3000000

Question 7.
ഒരു ടാങ്കിന്റെ നീളം 5 മീറ്ററും വീതി 2 മീറ്ററുമാണ്. 5000ലിറ്റർ വെള്ളം പകുതി നിറഞ്ഞതുമാണ്. ഒരു കല്ല് അതിനുള്ളിൽ ഇട്ട പ്പോൾ വെള്ളത്തിന്റെ അളവ് 10 സെ.മീ. ഉയർന്നെങ്കിൽ കല്ലിന്റെ വ്യാപ്തമെന്ത് ? ടാങ്കിന്റെ വ്യാപ്തം, ടാങ്കിന്റെ ഉയരം ഇവ കണ ക്കാക്കുക.
Answer:
ടാങ്കിന്റെ വ്യാപ്തം = 2 × വെള്ളത്തിന്റെ അളവ്
= 2 × 5000 ലിറ്റർ
= 10, 000 ലിറ്റർ
= 10 ഘനമീറ്റർ

ടാങ്കിന്റെ നീളം = 5 മീറ്റർ
വീതി = 2 മീറ്റർ
ടാങ്കിന്റെ ഉയരം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 31

കല്ല് ഇട്ടപ്പോൾ വെള്ളത്തിന്റെ ഉയർച്ച = 10 സെ.മീ.
= \(\frac{10}{100}\)മീറ്റർ = \(\frac{1}{10}\) മീറ്റർ

കല്ലിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 5 × 2 × \(\frac{1}{10}\)
= 1 ഘന.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 8.
ചതുരാകൃതിയിലുള്ള കുളം നിർമ്മിക്കാൻ അനുമതിയായി. നീളം 20 മീറ്ററും വീതി 15 മീറ്റർ താഴ്ച 2 മീറ്ററുമാണ് തീരുമാനിച്ചത് 2
കുളത്തിൽ \(\frac{2}{3}\) ഭാഗം വെള്ളം ആണ് നിശ്ചയിച്ചത്. 300 ഘന മീറ്റർ വെള്ളമെത്തിച്ചു എങ്കിലും തീരുമാനിച്ച അളവിൽ വെള്ളമായില്ല. ഇനി എത്ര ലിറ്റർ വെള്ളം കൂടി ആവശ്യമെന്ന് കണക്കാക്കുക.
Answer:
കുളത്തിന്റെ നീളം = 20 മീറ്റർ
വീതി = 15 മീറ്റർ
താഴ്ച = 2 മീറ്റർ
വ്യാപ്തം = 20 × 15 × 2
= 600 ഘന.മീ.

തീരുമാനിച്ച വെള്ളത്തിന്റെ അളവ്
= വ്യാപ്തത്തിന്റെ \(\frac{2}{3}\) ഭാഗം
= 600 × \(\frac{2}{3}\)
= 400 ഘനമീറ്റർ

എത്തിച്ച വെള്ളത്തിന്റെ അളവ് = 300 ഘനമീറ്റർ
കൂടുതൽ എത്തിക്കേണ്ട വെള്ളം = 400 – 300
= 100 ഘനമീറ്റർ
= 100000 ലിറ്റർ

Question 9.
6 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ കനവുമുള്ള ഒരു ലോഡ് മണൽ ഒരു ട്രക്കിലുണ്ട്. 1 ഘനമീറ്റർ മണലിൽ വില 3000 രൂപയെങ്കിൽ ട്രക്കിലുള്ള മണലിന്റെ വിലയെന്ത്?
Answer:
മണൽ കൂമ്പാരത്തിന്റെ നീളം = 6 മീറ്റർ
വീതി = 4 മീറ്റർ
ഉയരം = 2 മീറ്റർ
വ്യാപ്തം = 6 × 4 × 2
= 48 m3

1 ഘനമീറ്റർ മണലിന്റെ വില = 3000 രൂപ
48 ഘനമീറ്റർ മണലിന്റെ വില = 48 × 3000
= 144000 രൂപ

Question 10.
നീളം 6 മീറ്ററും വീതി 4 മീറ്ററും കട്ടി 25 സെ.മീറ്ററുമായ തടി ആവശ്യമുണ്ട്. ഒരു കതക് നിർമ്മിക്കാൻ. ഒരു വീട്ടിൽ 4 കതകു കളുടെ ആവശ്യമുണ്ട്. 1 ഘനമീറ്റർ തടിക്ക് 2000രൂപ വിലയെ ങ്കിൽ 4 കതകിനും കൂടി എന്ന് ചെലവ് വരും.
Answer:
ഒരു കതകിന്റെ നീളം = 6 മീറ്റർ
വീതി = 4 മീറ്റർ
ഉയരം = 25 സെ.മീ
\(\frac{25}{100}=\frac{1}{4}\) മീറ്റർ
വ്യാപ്തം = 6 × 4 × \(\frac{1}{4}\)
ഒരു കതകിനാവശ്യമായ തടി = 6 ഘനമീ
1 ഘനമീറ്റർ തടിയുടെ വില = 20,000 രൂപ
6 ഘനമീറ്റർ തടിയുടെ വില = 6 × 20000
= 12,000000

4 വാതിലുനും ആവശ്യമായ
തടിയുടെ വില = 4 × 12,0000
= 480,000 രൂപ

Question 11.
30 മീറ്റർ നീളവും 25 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുള്ള ടാങ്ക് നിറയെ വെള്ളമുണ്ട്. അത് 50 മീറ്റർ നീളവും 20 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുള്ള മറ്റൊരു ടാങ്കിലേക്ക് മാറ്റിയെ ങ്കിൽ 2-ാമത്തെ ടാങ്കിൽ എത്ര ഉയരത്തിൽ വെള്ളമുണ്ടാകാം. അത് നിറക്കാൻ ഇനിയെത്ര വെള്ളം വേണ്ടി വരും.
Answer:
ഒന്നാമത്തെ ടാങ്കിന്റെ നീളം = 30 മീറ്റർ
വീതി = 25 മീറ്റർ
ഉയരം = 10മീറ്റർ
വ്യാപ്തം = 30 × 25 × 10
= 7500 ഘനമീറ്റർ

ഒന്നാമത്തെ ടാങ്കിലെ വെള്ളത്തിന്റെ അളവ് = 7500 ഘനമീറ്റർ
രണ്ടാമത്തെ ടാങ്കിന്റെ നീളം = 50 മീറ്റർ
വീതി = 20 മീറ്റർ
ഉയരം = 15 മീറ്റർ
വ്യാപ്തം = 50 × 20 × 15
= 15000 ഘനമീറ്റർ

2-ാമത്തെ ടാങ്ങിലേക്ക് പകർന്ന വെള്ളത്തിന്റെ വ്യാപ്തം
= 7500 ഘനമീറ്റർ

വെള്ളത്തിന്റെ ഉയരം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 32
= 7.5 മീറ്റർ

2-ാമത്തെ ടാങ്ക് നിറയാൻ വേണ്ട ബാക്കി വെള്ളത്തിന്റെ അളവ്
= 15000 – 7500
= 7500 ലിറ്റർ
= 7.5 ഘനമീറ്റർ

Question 12.
ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ചതുരക്കട്ടയുടെ നീളം 20 സെ. മീ. വീതി 8 സെ.മീ. വീതി 8 സെ.മീ. ഉയരം 4 സെ.മീ. ഇതുപോ ലുള്ള 100 കട്ടകൾ ഉരുക്കി ഒരു സമചതുര കട്ടയുണ്ടാക്കിയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എന്താകും.
Answer:
ചതുരകട്ടയുടെ നീളം = 20 സെ. മീ
വീതി = 8 സെ. മീ
ഉയരം = 4 സെ. മീ

വ്യാപ്തം = 20 × 8 × 4
= 640 ഘന. സെ. മീ

100 ചതുരകട്ടയുടെ വ്യക്തം = 640 × 100
= 64000 ഘന. സെ. മീ

സമചതുരക്കട്ടയുടെ വ്യാപ്തം = 64000ഘന.സെ.മീ.
വ്യാപ്തം = വശം × വശം × വശം
= 4 × 4 × 4 × 10 × 10 × 10
= (4 × 10)3
ഒരു വശം = 4 × 10 = 40 സെ.മീ.

Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം

Question 13.
9 മീറ്റർ നീളവും 6 മീറ്റർ വീതിയും 50 സെ.മീ. ഉയരവുമുള്ള ഒരു തറ കുഴിക്കുമ്പോഴുണ്ടാകുന്ന മണ്ണ് എത്ര ഘനമീറ്ററായിരി ക്കും. അത് മാറ്റാൻ സമചതുരാകൃതിയിലുള്ള ഒരു ടാങ്കുപയോ ഗിക്കുന്നു എങ്കിൽ ടാങ്കിന്റെ ഒരു വശത്തിന്റെ നീളമെന്ത്?
Answer:
തറയുടെ നീളം = 9 മീറ്റർ
വീതി = 6 മീറ്റർ
ഉയരം = 50 സെ.മീ.
= \(\frac{50}{100}=\frac{1}{2}\) മീറ്റർ

വ്യാപ്തം = 9 × 6 × \(\frac{1}{2}\)
= 27 ഘന. മീ
തറ കുഴിച്ചപ്പോഴുണ്ടായ മണ്ണിന്റെ വ്യാപ്തം = 27 ഘനമീ
സമചതുരാകൃതിയിലുള്ള ടാങ്കിന്റെ വ്യാപ്തം = 27 ഘന.മീ.
= (3 × 3 × 3)ഘന.മീ.
ടാങ്കിന്റെ ഒരു വശത്തിന്റെ നീളം = 3 മീറ്റർ

Question 14.
ചതുരാകൃതിയായ ഒരു ജലസംഭരണിയിൽ 4 മീറ്റർ നീളവും 2 മീറ്റർ ഉയരവുമുണ്ട് ഇതിൽ 10000 ലിറ്റർ വെള്ളം കൊള്ളുമെ ങ്കിൽ സംഭരണിയുടെ വീതിയെന്ത്?
Answer:
ജലസംഭരണിയുടെ നീളം = 4 മീറ്റർ
ഉയരം = 2 മീറ്റർ
വ്യാപ്തം = 10000 ലിറ്റർ = 10 ഘന മീ
ജലസംഭരണിയുടെ വീതി
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 3

Question 15.
ഒരു ചതുര പാത്രത്തിൽ 270 സെ.മീ. നീളവും 100 സെ.മീ. ഉയ രവുമുണ്ട്. ഇതിൽ 1800 ലിറ്റർ വെള്ളം കൊള്ളുമെങ്കിൽ പാത്ര ത്തിന്റെ വീതിയെന്ത്?
Answer:
പാത്രത്തിന്റെ വെള്ളത്തിന്റെ അളവ് = 1800 ലിറ്റർ
= 1800000 ഘ.സെ.മീ

പാത്രത്തിന്റെ വ്യാപ്തം = 1800000 ഘന.സെ.മീ
= 270 സെ.മീ
= 100 സെ.മീ
പാത്രത്തിന്റെ നീളം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 34

Volume Class 6 Notes Malayalam Medium

⇒ ഒരു വസ്തുവിന്റെ ഉള്ളളവ് സൂചിപ്പിക്കാനാണ് വ്യാപ്തം ഉപയോ ഗിക്കുന്നത്.
വ്യാപ്തം = നീളം × വിധി ഉയരം
Class 6 Maths Chapter 4 Solutions Malayalam Medium വ്യാപ്തം 1
⇒ ഒരു യൂണിറ്റു നീളവും ഒരു യൂണിറ്റ് വീതിയും ഒരു യൂണിറ്റു ഉയരവുമുള്ള ഒരു കട്ടയുടെ വ്യാപ്തം ഒരു ഘന യുണിറ്റ് ആയി രിക്കും.
⇒ ഘന സെ.മീ. ഘന മീറ്റർ, ലിറ്റർ എന്നിവയാണ് വ്യാപ്തം അള ക്കുന്ന യൂണിറ്റുകൾ.
1 ഘനമീറ്റർ = 1000 ലിറ്റർ
1 ലിറ്റർ = 1000
1 ലിറ്റർ = 1000 മി. ലിറ്റർ
1 ഘന മീറ്റർ = 1000000 ഘന. സെ.മീ.
⇒ ഒരു ചതുരങ്ങളുടെ നീളവും വീതിയും ഉയരവും ഇരട്ടിയായാൽ വ്യാപ്തം 8 മടങ്ങ് കൂടും.

1 ഘനമീറ്റർ = 1000000 ഘനസെ.മീറ്റർ
⇒ വലിയ വസ്തുക്കളുടെ വ്യാപ്തം കണക്കാക്കുന്ന യൂണിറ്റ് ഘനമീറ്റർ

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Reviewing 5th Standard Basic Science Notes Pdf Malayalam Medium and Kerala Syllabus Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം Questions and Answers can uncover gaps in understanding.

ഇന്ദ്രിയജാലം Notes Class 5 Basic Science Chapter 7 Malayalam Medium

Magic of Senses Class 5 Malayalam Medium

Let Us Assess

Question 1.
കടുത്ത വേനലിൽ തൊഴിൽ സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്താറുണ്ട്. എന്തായിരിക്കും കാരണം?
Answer:
പല കാരണങ്ങളാൽ കടുത്ത വേനൽക്കാലത്ത് ജോലി സമയത്തിന് നിയന്ത്രണങ്ങളുണ്ട്.

  • സൂര്യാഘാതം: അമിതമായ ചൂട് സൂര്യാഘാതത്തിന് കാരണമായേക്കാം.
  • നിർജ്ജലീകരണം: ഉയർന്ന താപനില നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ക്ഷീണം, തലകറക്കം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
  • കുറഞ്ഞ ഉൽപ്പാദനക്ഷമത: കഠിനമായ ചൂട് പ്രവർത്തനക്ഷമത കുറയ്ക്കുന്നു.
  • തൊഴിലാളി സുരക്ഷ: ചൂടുമായി ബന്ധപ്പെട്ട ക്ഷീണവും അസ്വാസ്ഥ്യവും മൂലം സംഭവിക്കാവുന്ന അപകടങ്ങളും പരിക്കുകളും തടയുന്നതിന്.
    കഠിനമായ ചൂടിൽ ജോലി സമയം കുറയ്ക്കുന്നതിലൂടെ,തൊഴിലുടമകൾക്ക് അവരുടെ
    ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ സാധിക്കും.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 2.
ഒരു വസ്തുവിന്റെ ഏതെല്ലാം സവിശേഷതകൾ കാഴ്ച, കേൾവി, സ്പർശം എന്നിവയിലൂടെ അറിയാം. പട്ടിക പൂർത്തിയാക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 1
Answer:

  • കാഴ്ച
  • നിറം
  • ആകൃതി
  • വലുപ്പം
  • ഘടന
  • ദൂരം
  • ചലനം

കേൾവി:

  • വ്യത്യസ്ത ജീവജാലങ്ങളുടെ ശബ്ദം
  • വസ്തുക്കളിലെ ശബ്ദം (ലോഹം, മരം, ഗ്ലാസ്)
  • പ്രകൃതി പ്രതിഭാസങ്ങൾ മനസ്സിലാക്കാൻ (ഇടിവെട്ട്, കാറ്റ്)

സ്പർശിക്കുക:

  • താപനില (ചൂട്, തണുപ്പ്)
  • മിനുസവും പരുക്കനുമായ പ്രതലങ്ങളെ തിരിച്ചറിയാൻ
  • ഇന്ദ്രിയജാലം
  • ഭാരവ്യത്യാസം
  • ആകൃതി (അടിസ്ഥാന രൂപങ്ങൾ)
  • കാഠിന്യം
  • കമ്പനം

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 3.
ജീവികളുടെ പ്രത്യേക അവയവങ്ങളാണ് ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവ ഓരോന്ന് കണ്ടെത്തി എഴുതൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 2
Answer:
പൂച്ചയുടെ മീശ: ഇരുട്ടിൽ പൂച്ചയ്ക്ക് ചുറ്റുമുള്ള കാര്യങ്ങൾ അറിയാൻ സഹായിക്കുന്നു.
ആനയുടെ തുമ്പിക്കൈ: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും, വസ്തുക്കൾ തൊട്ട് മനസ്സിലാക്കാനും ഇത് ആനയെ സഹായിക്കുന്നു.
ചിത്രശലഭം തേൻ നുകരാൻ ഉപയോഗിക്കുന്ന ഇന്ദ്രിയം: പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ സഹായി ക്കുന്നു.
പാറ്റയുടെ സ്പർഷനികൾ: പാറ്റയ്ക്ക് ശബ്ദം, മണം, ഈർപ്പം എന്നിവ തിരിച്ചറിയാൻ സഹായി ക്കുന്നു.

Extended Activities

Question 1.
വിവിധ ജീവികളുടെ ജ്ഞാനേന്ദ്രിയങ്ങൾ വൈവിധ്യമുള്ളവയാണല്ലോ. ഇത്തരം ജീവികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൂ.
Answer:
വൈവിധ്യമാർന്ന ജ്ഞാനേന്ദ്രിയങ്ങളുള്ള മൃഗങ്ങൾ:

  • കഴുകൻ: വളരെ ദൂരെ നിന്ന് ഇരയെ കണ്ടെത്താൻ സഹായിക്കുന്ന കാഴ്ചശക്തി.
  • വവ്വാൽ: വവ്വാലുകൾക്ക് നല്ല കാഴ്ചശക്തിയുണ്ട്, പ്രഭാതവും സന്ധ്യയും പോലെ വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ നന്നായി കാണാൻ കഴിയും.
  • പാമ്പ്: കുറഞ്ഞ ആവൃത്തിയിലുള്ള കമ്പനങ്ങളും ശബ്ദ തരംഗങ്ങളും തിരിച്ചറിയാൻ കഴിയുന്ന ആന്തരിക ചെവികൾ പാമ്പുകൾക്കുണ്ട്.
  • സ്രാവ്: സ്രാവുകളുടെ തലയുടെ വശങ്ങളിലുള്ള കണ്ണുകൾ, ഏകദേശം 360 ഡിഗ്രി വരെ കാണാൻ സഹായിക്കുന്നു.
  • നക്ഷത്ര മൂക്ക്: ഇരുട്ടിൽ സഞ്ചരിക്കാനും ഭക്ഷണം കണ്ടെത്താനും സഹായിക്കുന്ന സവിശേഷമായ ഒരു മൂക്കുണ്ട്.

Question 2.
കാഴ്ചകേൾവി വെല്ലുവിളി നേരിടുന്നവർക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന പുതിയ ഒരു ഉപ കരണം രൂപകല്പന ചെയ്യൂ. രേഖാചിത്രം വരച്ച് അതിന്റെ നിർമ്മാണക്കുറിപ്പ് ശാസ്ത്ര പുസ്തകത്തിൽ എഴുതൂ.
Answer:
വോയ്സ് കമാൻഡുകളും സ്പർശന ഇന്റർഫേസുകളും ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഹോം സിസ്റ്റം: കാഴ്ചയും കേൾവി വൈകല്യവുമുള്ള ഉപയോക്താക്കൾക്ക് വോയ്സ് കമാൻഡുകളോ സ്പർശന ഇന്റർഫേസുകളോ ഉപയോഗിച്ച് അവരുടെ വീടിന്റെ അന്തരീക്ഷം നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കും. ലൈറ്റുകൾ, ഗൃഹോപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുന്നു.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

ഇന്ദ്രിയജാലം Notes Questions and Answers

Question 1.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 5

ഓരോ ജീവിയും അവരെക്കുറിച്ച് പറഞ്ഞത് വായിച്ചല്ലോ? ചുറ്റുപാടുകളെ തിരിച്ചറിയുന്നതിന് ഈ ജീവികൾക്കുള്ള പ്രത്യേക കഴിവുകൾ എന്തെല്ലാമാണ്? ചിത്രീകരണം പരിശോധിച്ച് താഴെപ്പറയുന്ന പട്ടിക പൂർത്തിയാക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 6
Answer:
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 7
കാഴ്ച, സ്പർശം, കേൾവി, ഗന്ധം, രുചി എന്നിവയിലൂടെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് ഈ അവയവങ്ങൾ ജീവികളെ സഹായിക്കുന്നു.

Question 2.
ഇതേപോലെ ചുറ്റുപാടുകളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന അവയവങ്ങൾ ഏതെ ല്ലാമാണ്?
Answer:

  • കണ്ണ് – കാഴ്ച
  • ചെവി – കേൾവി
  • ത്വക്ക് – സ്പർശം
  • നാക്ക് – രുചി
  • മൂക്ക് – ഗന്ധം

Question 3.
കണ്ണിന്റെ സഹായമില്ലാതെ വസ്തുക്കളെ തിരിച്ചറിയുന്നത് എളുപ്പമാണോ?
Answer:
ഇല്ല, കണ്ണുകളുടെ സഹായമില്ലാതെ വസ്തുക്കളെ തിരിച്ചറിയുന്നത് എളുപ്പമല്ല.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 4.
നമ്മുടെ കണ്ണുകൾപോലെ തന്നെയാണോ മറ്റു ജീവികളുടെയും കണ്ണുകൾ? ചിത്രത്തിലെ ജീവികളുടെ കണ്ണുകളുടെ സ്ഥാനം ശ്രദ്ധിക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 8
കണ്ണിന്റെ ഈ സവിശേഷത എങ്ങനെയാണ് ജീവികൾക്ക് സഹായകമാകുന്നത് ?
Answer:
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് വസ്തുവിന്റെ സ്ഥാനവും അകലവും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കടുവ, സിംഹം തുടങ്ങിയ ജീവികളുടെ ഈ പ്രത്യേകത അവയെ ഇരപിടി- ക്കാൻ സഹായിക്കുന്നു. തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് രണ്ടുവശങ്ങളിലുമുള്ള കാഴ്ച സാധ്യമാകുന്നു. മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഈ പ്രത്യേകത സഹായിക്കുന്നു.

Question 5.
ജീവികളെ അവയുടെ കണ്ണിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടങ്ങളാക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 9
Answer:
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 10

Question 6.
ആരോഗ്യവകുപ്പിന്റെ നോട്ടീസ് ശ്രദ്ധിച്ചല്ലോ. ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
Answer:

  • കണ്ണിൽ വേദന അനുഭവപ്പെടുന്നു.
  • നിങ്ങളുടെ കണ്ണുകൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
  • കണ്ണുകൾക്ക് ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നു.
  • കണ്ണുകളിൽ പൊള്ളൽ (ചൂട്) അനുഭവപ്പെടുന്നു.
  • കൺപോളകൾ വീർത്തിരിക്കാം.
  • തെളിഞ്ഞ വെളിച്ചം നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.

Question 7.
കണ്ണിനെ ബാധിക്കുന്ന മറ്റെന്തെല്ലാം അസുഖങ്ങൾ നിങ്ങൾക്കറിയാം?
Answer:
കണ്ണിനെ ബാധിക്കുന്ന മറ്റു അസുഖങ്ങൾ
സമീപകാഴ്ച ഹ്രസ്വദൃഷ്ടി

ദൂരെയുള്ള

  • വസ്തുക്കൾ കാണപ്പെടുമ്പോൾ അടുത്തുള്ള വസ്തുക്കൾ സാധാരണമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് സമീപകാഴ്ച/ഹ്രസ്വദൃഷ്ടി.

ദീർഘദൃഷ്ടി

  • അടുത്തുള്ള വസ്തുക്കൾ മങ്ങിയതായി കാണപ്പെടുന്നു, എന്നാൽ ദൂരെയുള്ള വസ്തുക്കൾ കാണാനാകുകയും ചെയ്യുന്ന അവസ്ഥ.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 11

Question 8.
കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന വ്യക്തികൾ എങ്ങനെയാണ് ചുറ്റുപാടുകളെ തിരിച്ചറി യുന്നത്.
Answer:
ബ്രെയിൽ ലിപി: അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി
സമ്പ്രദായം.

ഗൈഡ് നായ്ക്കൾ: അന്ധരായ വ്യക്തികളെ തടസ്സങ്ങൾ മറികടക്കാനും തെരുവുകൾ കടക്കാനും അവരുടെ വഴി കണ്ടെത്താനും സഹായിക്കുന്ന പരിശീലനം ലഭിച്ച നായ്ക്കൾ.

സ്ക്രീൻ റീഡറുകൾ: കമ്പ്യൂട്ടറുകളും സ്മാർട്ട്ഫോണുകളും പ്രാപ്യമാവുന്ന തരത്തിൽ ഡിജിറ്റൽ വാചകം ഉറക്കെ വായിക്കുന്ന സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ.

കെയിൻ: കൂടുതൽ എളുപ്പത്തിൽ വഴികണ്ടെത്താൻ സഹായിക്കുന്നു. അൾട്രാസോണിക് /ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ച് തത്സമയം തടസ്സങ്ങൾ കണ്ടെത്താനാകും.

മനുഷ്യ മാർഗ്ഗനിർദ്ദേശം: സഹായത്തിനായി, പ്രത്യേകിച്ച് അപരിചിതമായ അന്തരീക്ഷത്തിൽ, കാഴ്ച യുള്ള വ്യക്തികളെ ആശ്രയിക്കുക.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

എക്കോലൊക്കേഷൻ: വവ്വാലുകൾക്കും ഡോൾഫിനുകൾക്കും സമാനമായി പരിസ്ഥിതിയെ മനസ്സിലാക്കാൻ ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്നു.

Question 9.
വ്യത്യസ്ത കറൻസി നോട്ടുകൾ പരിശോധിക്കൂ. അവ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു? ഇവയിലെ ഏതെല്ലാം സവിശേഷതകളാണ് നോട്ട് തിരിച്ചറിയാൻ കാഴ്ച വെല്ലുവിളി നേരിടുന്ന വരെ സഹായിക്കുന്നത്? ഒരു കുറിപ്പ് തയാറാക്കൂ.
Answer:

  • ഉയർന്ന അക്കങ്ങൾ: നോട്ടുകളിലെ അക്കങ്ങൾ ഉയർന്നിരിക്കുന്നു, അതിനാൽ അവ വിരലുകൾ കൊണ്ട് സ്പർശിച്ച് തിരിച്ചറിയാൻ കഴിയും.
  • വ്യത്യസ്ത വലുപ്പങ്ങൾ: ഓരോ നോട്ടിനും വ്യത്യസ്ത വലുപ്പമുണ്ട്.
  • പ്രത്യേക നിറങ്ങൾ: ഓരോ നോട്ടിനും സവിശേഷമായ നിറമുണ്ട്.

ഈ പ്രത്യേക സവിശേഷതകൾ എല്ലാവർക്കും പണം ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

Question 10.
ഫുട്പാത്തിലെ ടൈൽ
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 12
എന്താണ് ഇവയുടെ പ്രത്യേകതകൾ ? കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ഇവ എങ്ങനെയാണ് ഗുണകരമാകുന്നത്?
Answer:
അന്ധരെ സഹായിക്കുന്ന രണ്ട് പ്രത്യേക സവിശേഷതകൾ ചിത്രങ്ങൾ കാണിക്കുന്നു:

  • ബ്രെയിൽ സംഖ്യകൾ: ആദ്യ ചിത്രത്തിലെ സംഖ്യകൾ ഇത് അന്ധർക്ക് സ്പർശിച്ച് വായിക്കാൻ കഴിയും.
    ബ്രെയിൽ ലിപിയിൽ എഴുതിയിരിക്കുന്നു,
  • തറയിലെ മഞ്ഞ പാത: കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് വഴി മനസിലാക്കാൻ ഇത് സഹായിക്കുന്നു.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 11.
ഇവരെ സഹായിക്കുന്നതിനുള്ള എന്തെല്ലാം പ്രത്യേകതകളാണ് മൊബൈൽ ഫോൺ, വാച്ച്, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളിൽ ഉള്ളത്?
Answer:

  • സംഭാഷണ സൗകര്യം: ഉപകരണങ്ങളുമായി സംസാരിച്ച് (സീരി, ഗൂഗിൾ അസിസ്റ്റന്റ്, അലക്സ തുടങ്ങിയവ)
  • ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നു.
  • വായന സാങ്കേതികവിദ്യ: ഉപകരണങ്ങൾ സ്ക്രീനിൽ ഉള്ള വിവരങ്ങൾ വായിച്ചു തരുന്നു.
  • വലിയ അക്ഷരങ്ങൾ: ഇത് സ്ക്രീനിൽ ഉള്ള വിവരങ്ങൾ. കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.
  • ബ്രെയിൽ ഡിസ്പ്ലേ ഇത് അക്ഷരങ്ങൾ കാണാൻ പറ്റാത്തവർക്ക് കാര്യങ്ങൾ സ്പർശിച്ച് വായിക്കാൻ സഹായിക്കുന്നു.
  • കമ്പനം: സന്ദേശമോ അറിയിപ്പോ വന്നാൽ ഉപകരണം കമ്പനങ്ങൾ നൽകും, അതുവഴി കാണാൻ കഴിയാത്തവർക്ക് അറിയാൻ സാധിക്കും.

Question 12.
ശാസ്ത്രസാങ്കേതികവിദ്യകളിലുള്ള വളർച്ച ഇവയിൽ വരുത്തിയ മാറ്റങ്ങൾക്ക് ഉദാഹരണ മാണ് സ്മാർട്ട് കെയിനും ഡിജിറ്റൽ ബ്രയിൽ സ്ലേറ്റും. ഈ ഉപകരണങ്ങളുടെ സവിശേഷത കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കു.
Answer:

  • വഴി കണ്ടെത്താൻ : കൂടുതൽ എളുപ്പത്തിൽ വഴികണ്ടെത്താൻ സഹായിക്കുന്നു.
  • തടസ്സം കണ്ടെത്താൻ : അൾട്രാസോണിക്/ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ച് തത്സമയം തടസ്സങ്ങൾ കണ്ടെത്താനാകും.
  • കണക്റ്റിവിറ്റി : സ്മാർട്ട് കെയിനുകൾക്ക് ബ്ലൂടുത്ത് വഴി സ്മാർട്ട്ഫോണുകളിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ കണക്റ്റ് ചെയ്യാനാകും.
  • വീഴ്ച കണ്ടെത്തൽ : താഴെവീഴുകയും എഴുന്നേൽക്കാൻ കഴിയാതെ വരികയും ചെയ്താൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കുന്നു.
  • വ്യക്തിഗത ക്രമീകരണം: ക്രമീകരിക്കാവുന്ന ഉയരം, വ്യത്യസ്ത ഹാൻഡിൽ ഗ്രിപ്പുകൾ, വിവിധ സെൻസറി ഫീഡ്ബാക്ക് ക്രമീകരണങ്ങൾ.
  • ദത്തശേഖരണം : യാത്രചെയ്ത ദൂരം, നടത്തവേഗത, നേരിടുന്ന തടസ്സങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ ഇവയ്ക്ക് കഴിയും.

Question 13.
ആരോഗ്യവകുപ്പിന്റെ ലഘുലേഖയിലെ ചിത്രങ്ങളും നിർദേശങ്ങളും നോക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 13

  • കണ്ണുകൾ തിരുമ്മാതിരിക്കുക.
  • മങ്ങിയ വെളിച്ചത്തിൽ ടി.വി കാണാതിരിക്കുക.
  • കണ്ണിനുള്ളിൽ സ്പർശിക്കാതിരിക്കുക.
  • ദീർഘസമയം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടിവി തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • മറ്റുള്ളവർ ഉപയോഗിച്ച തൂവാലകൾ ഉപയോഗിക്കാതിരിക്കുക.
  • ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന സ്ഥലത്തിരുന്ന് വായിക്കുക.
  • കണ്ണിന്റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ ഇടയ്ക്കിടെ കാഴ്ച പരിശോധന നടത്തുക.
  • ഇലക്കറികളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിക്കുക.

കണ്ണിന്റെ ആരോഗ്യത്തിന് നാം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ എന്തെല്ലാമാണെന്ന് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:

  • വിറ്റാമിൻ എ ഉള്ള ഭക്ഷണം കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നു.
  • കണ്ണിനായി ചില ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് കണ്ണിന്റെ ക്ഷീണം കുറയ്ക്കും. ഉദാഹരണം: കാഴ്ചയുടെ ദിശ മാറ്റി വ്യത്യസ്ത ദൂരങ്ങളിൽ നോക്കുക.
  • നീണ്ട സമയം സ്ക്രീൻ നോക്കുമ്പോൾ ഇടവേളകളിൽ കണ്ണുകൾക്ക് വിശ്രമം നൽകുക.
  • കടുത്ത സൂര്യപ്രകാശത്തിൽ കണ്ണുകൾ സംരക്ഷിക്കാൻ സൺ ഗ്ലാസ്സുകൾ ധരിക്കുക. കണ്ണുകളുടെ
  • ആരോഗ്യപരിശോധനയ്ക്ക് ഡോക്ടറെ സ്ഥിരമായി സന്ദർശിക്കുക.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 14.
ചിത്രത്തിലെ കണ്ണുകെട്ടിയ കുട്ടി എങ്ങനെയാവും ചുറ്റുമുള്ള കൂട്ടുകാരുടെ സ്ഥാനം മനസ്സി ലാക്കുന്നത്?
Answer:
കുട്ടിക്ക് കാണാൻ കഴിയുന്നില്ലെങ്കിലും, അവരുടെ ശബ്ദങ്ങൾ അവൾക്ക് കേൾക്കാം. ശബ്ദങ്ങളിൽ നിന്ന് ദിശ മനസ്സിലാക്കുന്നതിലൂടെ അവർ എവിടെയാണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയും. നമ്മുടെ ഇന്ദ്രിയങ്ങൾ എത്ര പ്രധാനമാണെന്ന് ഇത് കാണിക്കുന്നു, പ്രത്യേകിച്ച് അവയിലൊന്ന് പ്രവർത്തി ക്കാതിരിക്കുമ്പോൾ. കണ്ണുകൾ അടഞ്ഞിരിക്കുമ്പോൾ പോലും നമ്മുടെ ചുറ്റുപാടുകൾ മനസിലാക്കാൻ ചെവികൾക്ക് കഴിയും.

Question 15.
കേൾക്കാൻ സഹായിക്കുന്ന ഇന്ദ്രിയമായ ചെവി സംരക്ഷിക്കുന്നതിന് നമ്മൾ വേണ്ടത്ര പ്രധാന്യം നൽകുന്നുണ്ടോ?
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 14
മുത്തശ്ശൻ നിർദേശിച്ചത് ശരിയായ പരിഹാരമാണോ? ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?
Answer:
അല്ല
നേരിട്ടും ഫോൺ വഴിയും ആരോഗ്യവിദഗ്ധരുടെ സേവനം എല്ലായിടത്തും ലഭ്യമാകുന്ന ഇക്കാലത്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാരീതികൾ പിന്തുടരരുത്. ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം മാത്രമേ ചെവിയിൽ മരുന്നുകൾ ഉപയോഗിക്കാവു. സ്വയംചികിത്സ അപകടമാണ്. കേൾ വിശക്തി നഷ്ടപ്പെടാൻ പോലും ഇത് കാരണമാകും. ചെവിക്കുള്ളിൽ വെള്ളം കയറുന്നത് ചെവിയിൽ അണുബാധയുമുണ്ടാക്കും, ഇത് ചെവിവേദനയ്ക്കും ചിലപ്പോൾ കേൾവിക്കുറവിനും കാരണമാ
യേക്കാം.

Question 16.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
Answer:

  • പെൻസിൽ, പേന, തീപ്പെട്ടിക്കൊള്ളി, സേഫ്റ്റി പിൻ തുടങ്ങിയ ഒരു വസ്തുവും ചെവിയിൽ ഇടരുത്.
  • ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കായി എപ്പോഴും ഡോക്ടറെയോ ആരോഗ്യവിദഗ്ധ നെയോ സമീപിക്കുക.
  • ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്നുകളോ വീട്ടുവൈദ്യങ്ങളോ ഉപയോഗിക്കരുത്. നീന്തലിനോ കുളിക്കുന്നതിനോ ശേഷം, ശുദ്ധമായ തുണികൊണ്ട് ചെവികൾ നന്നായി ഉണക്കുക. കോട്ടൻ സ്വാബ്
  • ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ മെഴുക് കൂടുതൽ ആഴത്തിലേക്ക് പോകാൻ കാരണമാകാം, ഇത് തടസ്സത്തിനും അണുബാധക്കും വഴിയൊരുക്കും.
  • നീന്തുമ്പോഴും ഷവർ ഉപയോഗിക്കുമ്പോഴും ചെവിക്കുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ഇയർപ്ലഗ് ഉപയോഗിക്കുക.
  • ചെവികൾ സോപ്പും വെള്ളവും ഉപയോഗിച്ച് മൃദുവായി കഴുകി വൃത്തിയായി സൂക്ഷിക്കുക

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 17.
ചിത്രം നോക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 15

എന്തായിരിക്കും ജലദോഷം വരുമ്പോൾ മണം അറിയാതിരിക്കാനുള്ള കാരണം?
Answer:
വൈറസ് ബാധ ഉണ്ടാകുമ്പോൾ മൂക്കിനുള്ളിൽ സ്രവം കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥ യാണ് ജലദോഷം. കൂടുതൽ സ്രവം ഉണ്ടാകുമ്പോൾ മണമറിയാൻ സഹായിക്കുന്ന കോശങ്ങളിലേക്ക് ഗന്ധകണികകൾ എത്താതാവും. അതുകൊണ്ടാണ് മണമറിയാത്തത്

Question 18.
ചുറ്റുപാടിനെ അറിയാൻ കാഴ്ചയും കേൾവിയും പോലെ ഗന്ധവും സഹായിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
അതെ, കാഴ്ചയും കേൾവിയും പോലെ നമ്മുടെ ചുറ്റുപാടുകളെ മനസ്സിലാക്കാൻ ഗന്ധം സഹായിക്കും.

  • ഗന്ധങ്ങളിലൂടെ അപകടങ്ങൾ തിരിച്ചറിയാനാകും: തീയിൽ നിന്നോ കേടായ ഭക്ഷണത്തിൽ നിന്നോ വരുന്ന ഗന്ധം.
  • സ്ഥലങ്ങൾ തിരിച്ചറിയുക: ചില ഗന്ധങ്ങൾ ചില പ്രത്യേക സ്ഥലങ്ങളെ ഓർമ്മിപ്പിക്കുന്നു.
  • ഭക്ഷണം ആസ്വദിക്കുക: ഭക്ഷണം നല്ലതാണോ ചീത്തയാണോ എന്ന് അറിയാൻ ഗന്ധം നമ്മ സഹായിക്കുന്നു.
  • ചില ഗന്ധങ്ങൾ പഴയ ഓർമ്മകൾ നമ്മളിലേക്ക് കൊണ്ട് വരും.

അതിനാൽ, കാഴ്ചയോ കേൾവിയോ പോലെ ശക്തമല്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഗന്ധത്തിനും പ്രാധാന്യമുണ്ട്.

Question 19.
മൂക്കിന്റെ സംരക്ഷണത്തിനായി എന്തെല്ലാം ശ്രദ്ധിക്കണം?
Answer:

  • മൂക്കിൽ യാതൊരുവിധ വസ്തുക്കളും ഇടരുത്.
  • ശക്തിയായി മൂക്ക് ചീറ്റരുത്.
  • പുക, പൊടി, ശക്തമായ രാസവസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കുക.
  • കൈകൾ കഴുകുന്നത് മൂക്കിൽ അണുക്കൾ പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്നു.
  • മൂക്കിലെ ഈർപ്പം നിലനിർത്താൻ ഒരു സലൈൻ നാസൽ സ്പ്രേ ഉപയോഗിക്കുക.

Question 20.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുക്കിൽനിന്നും വായിൽനിന്നും സ്രവകണികകൾ മറ്റുളള വരുടെ ശരീരത്തിൽ വീഴാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?
Answer:

  • വൃത്തിയുള്ള തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക.
  • ഒരാൾ ഉപയോഗിച്ച തുവാല മറ്റുള്ളവർ ഉപയോഗിക്കരുത്.
  • തൂവാല ഇല്ലെങ്കിൽ, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ
    കൈമുട്ട് ഉപയോഗിക്കുക. തുമ്മലിനോ ചുമയ്ക്കോ ശേഷം സോപ്പുപയോഗിച്ച് കുറഞ്ഞത് 20
  • സെക്കൻഡ്, കൈകൾ നന്നായി കഴുകുക.
  • സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.

Question 21.
ചിത്രത്തിലെ വിവിധ ഭക്ഷണപദാർഥങ്ങൾ കണ്ടില്ലേ? ഇവയെല്ലാം ഒരേ രുചിയാണോ? നന്നായി ചവച്ചരച്ച് കഴിക്കുമ്പോഴാണോ അല്ലാത്തപ്പോഴാണോ ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത്? എന്തുകൊണ്ട്?
Answer:
വ്യത്യസ്ത ഭക്ഷണങ്ങളുടെ രുചി വ്യത്യസ്തമാണ്. ഭക്ഷണം ശരിക്കും രുചിക്കാൻ, നാം അത് നന്നായി ചവച്ചരച്ച് കഴിക്കണം. ഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 22.
ഒരുദിവസം കഴിക്കുന്ന ഭക്ഷണത്തിലെ രുചികൾ പട്ടികപ്പെടുത്തു.
Answer:
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 17

Question 23.
രുചി അറിയാൻ മാത്രമാണോ നാവ് സഹായിക്കുന്നത്? മറ്റെന്തെല്ലാമാണ് നാവിന്റെ ധർമ്മങ്ങൾ?
Answer:

  • സംസാരിക്കുക
  • ശ്വസനത്തിന് സഹായിക്കുക
  • ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും
  • വായയുടെ ശുചിത്വം

Question 24.
നാവിന്റെ ആരോഗ്യത്തിനായി നാം എന്തെല്ലാം ശ്രദ്ധിക്കണം?
Answer:
ചൂടോ തണുപ്പോ അധികമുള്ള വസ്തുക്കൾ കഴിക്കരുത്
ശക്തിയായി നാവ് വടിക്കരുത് ഇന്ദ്രിയജാലം
വായിലും നാവിലും നനവ് നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.
അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക
ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക.

Question 25.
മേശപ്പുറത്ത് പന്ത്, പല ആകൃതിയുള്ള മുത്തുകൾ, തണുത്ത വെള്ളം, മിനുസമുള്ള കല്ല്, പരുപരുത്ത കല്ല് എന്നിവ വച്ചിരിക്കുന്നത് കണ്ടില്ലേ? ഒരു കുട്ടിയുടെ കണ്ണുകെട്ടി ഇവ യോരോന്നും സ്പർശിക്കാനാവശ്യപ്പെട്ടാലോ? ഓരോ വസ്തുവും ഏതെന്ന് തൊട്ട് പറയണം. ചെയ്തുനോക്കൂ.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 16
എല്ലാം തിരിച്ചറിയാൻ സാധിച്ചോ? എങ്ങനെയാണ് ഇവ തിരിച്ചറിഞ്ഞത്? സ്പർശനത്തിലൂടെ എന്തെല്ലാം തിരിച്ചറിയാം? ഏത് അവയവമാണ് ഇതിന് സഹായിക്കുന്നത്?
Answer:
എല്ലാ വസ്തുക്കളെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഓരോ വസ്തുവിന്റെയും ആകൃതി, ഘടന, താപനില എന്നിവ അനുഭവിച്ചറിയുന്നതിലൂടെ, നമുക്ക് ഊഹിക്കാൻ കഴിയും. സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്.

സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്. ചൂട്, തണുപ്പ് തുടങ്ങിയവ അറിയുന്നതിനും ത്വക്ക് സഹായിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ശരീരത്തിനുള്ളിലേക്ക് രോഗാണുക്കൾ പ്രവേശിക്കാതെ ത്വക്ക് തടയുന്നു. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നതിലും വിയർപ്പിലൂടെ മാലിന്യം പുറന്തള്ളുന്നതിലും ത്വക്കിന് പങ്കുണ്ട്.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 26.
ത്വക്കിന്റെ സംരക്ഷണത്തിനായി നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം?
Answer:

  • ത്വക്ക് വൃത്തിയായി സൂക്ഷിക്കണം.
  • ആവശ്യത്തിന് വെള്ളം കുടിക്കണം.
  • ത്വക്കിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • വീര്യം കൂടിയ സോപ്പുകളും ചൂടുവെള്ളവും ഒഴിവാക്കുക.
  • തൊപ്പികൾ, സൺഗ്ലാസുകൾ, നീളൻ കൈയുള്ള ഷർട്ടുകൾ എന്നിവ പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക.

Question 27.
ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെയും സംരക്ഷണത്തെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ആരോഗ്യപ്രവർത്തകനുമായി ഒരു അഭിമുഖം നടത്താം. നിങ്ങളുടെ സംശയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു ചോദ്യാവലി തയ്യാറാക്കൂ. ചോദ്യാവലിയിൽ എന്തെല്ലാം?
Answer:
ചോദ്യാവലിയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ:

  • നമുക്ക് ചുറ്റുമുള്ള ലോകത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതിന് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു?
  • നമ്മുടെ ഇന്ദ്രിയങ്ങളെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാമോ?
  • നമ്മുടെ ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകളെ നമ്മുടെ മസ്തിഷ്കം എങ്ങനെ വ്യാഖ്യാനിക്കുന്നു?
  • നമ്മുടെ ഇന്ദ്രിയങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് പൊതുവായ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടോ?
  • നമ്മുടെ ഇന്ദ്രിയങ്ങൾക്ക് നേരിടുന്ന പൊതുവായ ഭീഷണികൾ എന്തൊക്കെയാണ്?
  • അമിത സ്ക്രീൻ സമയവും ഹാനികരമായ അൾട്രാവയലറ്റ് രശ്മികളും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?
  • ചെവിയുടെ ശുചിത്വത്തിനും കേൾവിക്കുറവ് തടയുന്നതിനുമുള്ള ഏറ്റവും മികച്ച വഴികൾ ഏതെല്ലാം?
  • സൂര്യാഘാതത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള ചില നുറുങ്ങുകൾ എന്തൊക്കെയാണ്?

Basic Science Class 5 Chapter 7 ഇന്ദ്രിയജാലം Question Answer Notes

Question 1.
ചേരുംപടി ചേർക്കുക.
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 3
Answer:
Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം 4

Question 2.
വ്യത്യസ്തമായത് കണ്ടെത്തുക.
ത്വക്ക്, അസ്ഥി, കണ്ണ്, ചെവി
Answer:
അസ്ഥി

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 3.
വ്യത്യസ്തമായത് കണ്ടെത്തുക. മധുരം, ഉപ്പ്, പുളിപ്പ്, ഒച്ച
Answer:
ഒച്ച

Question 4.
മനുഷ്യശരീരത്തിൽ എത്ര ജ്ഞാനേന്ദ്രിയങ്ങളുണ്ട്?
Answer:
അഞ്ചെണ്ണം.

Question 5.
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് നമ്മുടെ ശരീരത്തിലെ ശ്രവണ ഇന്ദ്രീയം?
a) ചെവികൾ
b) കണ്ണുകൾ
c) ത്വക്
d) നാവ്
Answer:
a) ചെവികൾ

Question 6.
നിറങ്ങളും രൂപങ്ങളും കാണാൻ ………………….. നമ്മെ സഹായിക്കുന്നു.
Answer:
കണ്ണുകൾ

Question 7.
വളരെ ശക്തമായ കാഴ്ച, കേൾവി, മണം എന്നിവയുള്ള മൃഗങ്ങളുടെ ഉദാഹരണങ്ങൾ നൽകുക.
Answer:
കാഴ്ച:

  • കഴുകൻ : കഴുകൻ ഏറെ ഉയരത്തിൽ പറക്കുമ്പോൾ പോലും അതിന്റെ ഇരയെ കണ്ടുപിടിക്കാൻ കഴിവുള്ളവയാണ്.
  • മൂങ്ങ : ഇവയ്ക്ക് രാത്രിയിലും, കുറഞ്ഞ വെളിച്ചത്തിലും വളരെ നല്ലവണ്ണം കാണാൻ സാധിക്കും.

കേൾവി:

  • വവ്വാൽ : വവ്വാൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ഇരയെ കണ്ടെത്തുകയും വഴിയറിയുകയും ചെയ്യുന്നു.
  • ആന : ആനകൾക്ക് വളരെ ദൂരത്തേക്ക് പോകുന്ന മിതമായ ശബ്ദങ്ങൾ കേൾക്കാൻ കഴിവുണ്ട്, ഇതുവഴി അവർക്ക് ദൂരെയുള്ള മറ്റ് ആനകളുമായി സംവദിക്കാം.

മണം:

  • നായ : നായകൾക്ക് മണമറിയാനുള്ള കഴിവ് ഉണ്ട്. ഇതിലൂടെ അവർക്ക് വഴികാട്ടുവാനും, മയക്കുമരുന്നും അപകടസാധനങ്ങളും കണ്ടെത്തുവാനും സാധിക്കുന്നു.
  • കരടി : കരടികൾക്ക് ശക്തമായ മണമറിയാനുള്ള കഴിവ് ഉണ്ട്. ഇത് അവരെ ദൂരെ ഭക്ഷണം പോലെയുള്ള വിഭവങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

Question 8.
വ്യത്യസ്ത മൃഗങ്ങളുടെ കണ്ണുകളുടെ സ്ഥാനം അവയെ എങ്ങനെ സഹായിക്കുന്നു?
Answer:
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് വസ്തുവിന്റെ സ്ഥാനവും അകലവും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കടുവ, സിംഹം തുടങ്ങിയ ജീവികളുടെ ഈ പ്രത്യേകത അവയെ ഇരപിടിക്കാൻ സഹായിക്കുന്നു. തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് രണ്ടു വശങ്ങളിലുമുള്ള കാഴ്ച സാധ്യമാകുന്നു. മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഈ പ്രത്യേകത സഹായിക്കുന്നു.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 9.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ വിവരിക്കുകയും മറ്റ് ചില സാധാരണ പരാമർശിക്കുകയും ചെയ്യുക. നേത്രരോഗങ്ങൾ
Answer:

  • കണ്ണിൽ വേദന അനുഭവപ്പെടുന്നു.
  • നിങ്ങളുടെ കണ്ണുകൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
  • കണ്ണുകൾക്ക് ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നു.
  • നിങ്ങളുടെ കണ്ണുകളിൽ പൊള്ളൽ (ചൂട്) അനുഭവപ്പെടുന്നു.
  • നിങ്ങളുടെ കൺപോളകൾ വീർത്തിരിക്കാം.
  • തെളിഞ്ഞ വെളിച്ചം നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.

മറ്റു സാധാരണ നേത്രരോഗങ്ങൾ

  • ഹ്രസ്വദൃഷ്ടി
  • ദീർഘദൃഷ്ടി

Question 10.
കാഴ്ച വൈകല്യമുള്ള വ്യക്തികൾ അവരുടെ ചുറ്റുപാടുകൾ മനസിലാക്കാൻ മറ്റ് ഇന്ദ്രിയങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
Answer:

  • അവർ ശബ്ദങ്ങൾ കേട്ട് സ്വന്തം ചുറ്റുപാടുകൾ അറിയുന്നു. ഒരു എക്കോലൊക്കേഷൻ ഉപ യോഗിച്ച് ശബ്ദങ്ങൾ വഴി ദൂരത്തുള്ള വസ്തുക്കളെ കണ്ടെത്തുകയും ചെയ്യുന്നു.
  • ഗന്ധം : ചിലപ്പോൾ അവർക്ക് മറ്റുള്ളവരുടെ സാന്നിധ്യം അല്ലെങ്കിൽ ഗന്ധത്തിലൂടെ അറിയാൻ ചുറ്റുപാടുകൾ, കഴിയും.
  • ചലനം: മറ്റുള്ളവരുടെ സാന്നിധ്യത്തെ കണ്ടെത്താൻ കൈകളുടെ ചലനങ്ങൾ ഉപയോഗിക്കുന്നു. സ്ക്രീൻ
  • റീഡർ/ബ്രെയ്ൽ: വായനയ്ക്കും പ്രവർത്തനങ്ങൾക്കും സ്ക്രീൻ റീഡറുകൾ അല്ലെങ്കിൽ ബെയ്ൽ എഴുത്ത് ഉപയോഗിക്കുന്നു.

Question 11.
ജലദോഷം ഉണ്ടാകുമ്പോൾ ഗന്ധം കുറയുന്നത് എന്തുകൊണ്ടാണ്?
Answer:
മൂക്കിനുള്ളിൽ എപ്പോഴും ഈർപ്പം അനുഭവപ്പെടും. ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നതാണ് ഇതിനുകാരണം. മൂക്കിലെത്തുന്ന പൊടിപടലങ്ങളും രോഗാണുക്കളും നീക്കം ചെയ്യലാണ് ഈ സ്രവത്തിന്റെ ധർമ്മം. വൈറസ് ബാധ ഉണ്ടാകുമ്പോൾ ഈ സ്രവം കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ജലദോഷം. കൂടുതൽ സ്രവം ഉണ്ടാകുമ്പോൾ മണമറിയാൻ സഹായിക്കുന്ന കോശങ്ങളിലേക്ക് ഗന്ധകണികകൾ എത്താതാവും.

Question 12.
അതുകൊണ്ടാണ് മണമറിയാത്തത്. കാഴ്ചക്കുറവ് ഉള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേകതകൾ എന്തെല്ലാമാണ്?
Answer:

  • വ്യത്യസ്ത വലിപ്പം: പണത്തിന്റെ വലിപ്പം വ്യത്യാസമുണ്ട്. ചില നോട്ടുകൾ വലുതാണ്, മറ്റുള്ളവ ചെറുതാണ്.
  • നോട്ടുകളിൽ ഉയരമുള്ള ചിഹ്നങ്ങൾ, ലൈനുകൾ എന്നിവ ഉണ്ടാകും. ഇത് സ്പർശിച്ചാൽ തിരിച്ചറിയാം.
  • നോട്ടിന്റെ നിറം: നോട്ടുകളുടെ നിറം വ്യത്യാസമുള്ളതാണ്, ഇത് കാഴ്ചക്കുറവ് ഉള്ളവർക്ക് സഹായകമാണ്

Question 13.
ഭക്ഷണം രുചിക്കുന്നതിൽ, ചവയ്ക്കുന്നതിന്റെ പങ്ക് എന്താണ്?
Answer:
ഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 14.
ചെവിയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാം?
Answer:

  • കാതുകൾ വൃത്തിയാക്കി ഈർപ്പരഹിതമായി വയ്ക്കുക
  • കോട്ടൻ തുണികൾ പോലുള്ള വസ്തുക്കൾ കാതിൽ ഇടരുത്.
  • ശബ്ദം കൂടിയ സ്ഥലങ്ങളിൽ കാത് ഗാർഡുകൾ ധരിച്ച് കാതുകൾ സംരക്ഷിക്കുക.
  • മലിനമായ വെള്ളത്തിൽ നീന്തുന്നത് ഒഴിവാക്കുക.
  • നിങ്ങൾക്ക് കാതിനു വേദനയുണ്ടെങ്കിൽ അല്ലെങ്കിൽ കേൾവി തകരാർ അനുഭവപ്പെടുന്നു. ണ്ടെങ്കിൽ, ഡോക്ടറെ കാണുക.

Question 15.
നമ്മുടെ ചുറ്റുപാടുകളിൽ ഗന്ധം നമ്മെ എങ്ങനെ സഹായിക്കുന്നു?
Answer:
പുകയോ, ചീത്ത ഭക്ഷണമോ പോലുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും സ്ഥലങ്ങൾ ഓർമ്മിക്കാനും നല്ല ഭക്ഷണം തിരിച്ചറിയാനും ഗന്ധത്തിന് കഴിയും.

Question 16.
വസ്തുക്കളെ തിരിച്ചറിയാൻ നമ്മുടെ സ്പർശനശക്തി നമ്മെ എങ്ങനെ സഹായിക്കുന്നു?
Answer:
സ്പർശനത്തിലൂടെ നമുക്ക് ഘടന, താപനില, ആകൃതി എന്നിവ കണ്ടെത്താൻ കഴിയും, ഇത് വസ്തുക്കളെ കാണാതെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നു

Question 17.
രുചിയ്ക്കുപുറമെ നാവ് മറ്റെന്തെല്ലാമാണ് ചെയ്യുന്നത്?
Answer:
ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സംസാരിക്കുന്നതിനും നാവ് സഹായിക്കുന്നു, കൂടാതെ ശ്വാസനാളം തുറന്നിരിക്കാൻ പോലും സഹായിക്കുന്നു.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

Question 18.
നാവിന്റെ ആരോഗ്യത്തിനായി നാം എന്തെല്ലാം ശ്രദ്ധിക്കണം?
Answer:

  • ചൂടോ തണുപ്പോ അധികമുള്ള വസ്തുക്കൾ കഴിക്കരുത്
  • ശക്തിയായി നാവ് വടിക്കരുത്.

Question 19.
നമ്മുടെ ചുറ്റുപാടുകളിൽ സുരക്ഷിതരായിരിക്കാൻ ചെവികൾ നമ്മെ എങ്ങനെ സഹായി ക്കുന്നു?
Answer:
അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന അലാറങ്ങൾ, അല്ലെങ്കിൽ വാഹനങ്ങളുടെ ഹോണുകൾ എന്നിവ തിരിച്ചറിയാൻ, ചെവികൾ നമ്മെ സഹായിക്കുന്നു. വേഗത്തിൽ പ്രതികരി ക്കാനും നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും ചെവികൾ നമ്മെ സഹായി
ക്കുന്നു.

Question 20.
കണ്ണുകളുടെയും ത്വക്കിന്റെയും സവിശേഷതകൾ എഴുതുക.
Answer:
നമുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ ദൂരം കാണാനും വിലയിരുത്താനും കണ്ണുകൾ നമ്മെ സഹായിക്കുന്നു.
ത്വക്ക് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും, സ്പർശനം, താപനില, വേദന എന്നിവ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Question 21.
നാവിന്റെ ഉപയോഗങ്ങൾ എഴുതുക.
Answer:
ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സംസാരിക്കുന്നതിനും വ്യത്യസ്ത രുചികളും ആസ്വദി ക്കുന്നതിനും നാവ് നമ്മെ സഹായിക്കുന്നു.

Question 22.
നമ്മുടെ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം മുൻ കരുതലുകൾ എടുക്കാം?
Answer:
UV രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസ് ഉപയോഗിക്കുക.
വായിക്കുമ്പോഴോ സ്ക്രീനുകൾ ഉപയോഗിക്കുമ്പോഴോ മതിയായ വെളിച്ചം വേണം.
കണ്ണുകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസ് കൈകാര്യം ചെയ്യുന്നതിന് മുൻപ് കൈകൾ ശുദ്ധമാക്കുക.

ഇന്ദ്രിയജാലം Class 5 Notes

ചൂടുള്ള ഒരു കപ്പ് ചായയും തണുത്ത ഒരു ഗ്ലാസ് വെള്ളവും തമ്മിലുള്ള വ്യത്യാസം എങ്ങനെ പറയാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾക്ക് കാണാൻ കഴിയാത്തപ്പോൾ പോലും നിങ്ങളുടെ സുഹൃത്തിന്റെ ശബ്ദം എങ്ങനെ തിരിച്ചറിയാൻ കഴിയും? ഇതിനുള്ള ഉത്തരം നിങ്ങളുടെ അത്ഭുതകരമായ ഇന്ദ്രിയങ്ങളിലാണ്.

ഇന്ദ്രിയങ്ങൾ എന്ന് വിളിക്കുന്ന പ്രത്യേക ഉപകരണങ്ങളുള്ള അത്ഭുതകരമായ യന്ത്രങ്ങൾ പോലെയാണ് നമ്മുടെ ശരീരം. ഈ അവയവങ്ങൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ അനുഭവിക്കാൻ സഹായിക്കുന്നു. ഒരു ക്യാമറ ചിത്രങ്ങൾ പകർത്തുന്നതുപോലെ, നമ്മുടെ കണ്ണുകൾ പ്രകാശം പിടിച്ചെടുക്കുകയും കാണാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ചെവികൾ ശബ്ദതരംഗങ്ങൾ സ്വീകരിക്കുകയും കേൾക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ മൂക്ക് ഗന്ധം തിരിച്ചറിയുന്നു, നമ്മുടെ നാവിന് വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സാധിക്കുന്നു, സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്. ചൂട്, തണുപ്പ് തുടങ്ങിയവ അറിയുന്നതിന് ത്വക്ക് സഹായിക്കുന്നു. ഈ അധ്യാ യത്തിൽ, നാം ഈ അത്ഭുതകരമായ ഇന്ദ്രിയങ്ങളെ അറിയുകയും നമ്മുടെ ലോകത്തെ വർണ്ണാഭമായ, ശബ്ദം നിറഞ്ഞ, രുചിയുള്ള സ്ഥലമാക്കി മാറ്റാൻ അവ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് പഠിക്കുകയും ചെയ്യും.

Class 5 Basic Science Chapter 7 Notes Malayalam Medium ഇന്ദ്രിയജാലം

  • ചുറ്റുപാടുകളെ മനസ്സിലാക്കാൻ സഹായിക്കുന്ന വിവിധതരം അവയവങ്ങൾ ജന്തുക്കൾക്കുണ്ട്. ഈ അവയവങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങൾ. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് മനുഷ്യരുടെ ജ്ഞാനേന്ദ്രിയങ്ങൾ.
  • കണ്ണുകൾ കാഴ്ച കാണാൻ സഹായിക്കുന്നു.
  • ചെങ്കണ്ണ്, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി എന്നിവയാണ് നേത്രരോഗങ്ങൾ.
  • കേൾക്കാൻ സഹായിക്കുന്ന ഇന്ദ്രിയമാണ് ചെവി.
  • ജന്മനായുള്ള കേൾവിത്തകരാറുകൾ പരിഹരിക്കാനുള്ള മാർഗമാണ് കോക്ലിയർ ഇംപ്ലാന്റ്റ് ശസ്ത്ര ക്രിയ. ചെവിക്കുള്ളിലെ കോക്ലിയ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണിത്. മണമറിയാൻ മൂക്ക് സഹായിക്കുന്നു.
  • മൂക്കിനുള്ളിൽ എപ്പോഴും ഈർപ്പം അനുഭവപ്പെടാറുണ്ട്. ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നതാണ് ഇതിനുകാരണം. മൂക്കിലെത്തുന്ന പൊടിപടലങ്ങളും രോഗാണുക്കളും നീക്കം ചെയ്യലാണ് ഈ സ്രവത്തിന്റെ ധർമ്മം. വൈറസ് ബാധ ഉണ്ടാകുമ്പോൾ ഈ സ്രവം കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന
    അവസ്ഥയാണ് ജലദോഷം.
  • നാവ്, രുചി അറിയാൻ സഹായിക്കുന്നു.
  • ചവയ്ക്കുക, വിഴുങ്ങുക, സംസാരിക്കുക, ശ്വസിക്കുക, വായ വൃത്തിയാക്കുക എന്നിവ നാവിന്റെ മറ്റു ധർമ്മങ്ങളാണ്.
  • സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്. ശരീരത്തിലെ
  • ഏറ്റവും വലിയ അവയവമാണ് ത്വക്ക്

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 5 ദശാംശരൂപങ്ങൾ can save valuable time.

SCERT Class 6 Maths Chapter 5 Solutions Malayalam Medium സംഖ്യകൾ

Class 6 Maths Chapter 5 Malayalam Medium Kerala Syllabus ദശാംശരൂപങ്ങൾ

Question 1.
സച്ചിൻ ഒരു മേശയുടെ നീളം അളന്നപ്പോൾ 1 മീറ്ററും 13 സെന്റി മീറ്ററും എന്നു കണ്ടു. എങ്ങനെയാണ് മീറ്ററാക്കുക.
Answer:
100 സെ.മീ. = 1മീറ്റർ
1 സെ.മീ. = \(\frac{1}{100}\) മീ
13 സെ.മീ. = 13 × \(\frac{1}{100}\) മീ
= \(\frac{13}{100}\) മീ
= 0.13 മീ
മേശയുടെ നീളം = 1 മീറ്ററും 13 സെൻ്റമീറ്ററും
= 1.13 മീ

Question 2.
വിനു മേശയുടെ നീളം അളന്നപ്പോൾ 1 മീറ്ററും 12 സെ.മീറ്ററും 4മി.മീറ്ററും ആണെന്ന് കണ്ടു. മീറ്ററിലേക്ക് മാറ്റുക.
Answer:
12 സെ.മീ. = \(\frac{12}{100}\) മീറ്റർ = 0.12 മീറ്റർ
4 മീ.മീ = \(\frac{4}{10}\) = \(\frac{4}{1000}\) മീറ്റർ = 0.004 മീ
1 മീറ്റർ 12 സെ.മീ. 4 മി.മീറ്റർ = 1.124 മീറ്റർ

Question 3.
5 കിലോ 315 ഗ്രാം. കിലോഗ്രാമിലാക്കുക.
Answer:
315 ഗ്രാം = \(\frac{315}{1000}\) കി.ഗ്രാം = 0.315
5 കിലോ = 315 ഗ്രാം = 5.315 കി.ഗ്രാം.

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 4.
തന്നിട്ടുള്ള അളവുകളെ ഭിന്നരൂപത്തിലും ദശാംശരൂപത്തിലുമാ ക്കുക.
1) 4 സെ.മീ., 3 മീ. മീ.,
2) 5 മീ.മീ.
3) 10മീ. 25 സെ.മീ.
4) 2 കി.ഗ്രാം. 1.25 ഗ്രാം
5) 16 ലി. 275 മീ.ലി
6) 13 ലി, 225 മീ.ലി.
7) 325 മീ.ലി
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 1

Question 5.
0.425 കി.ഗ്രാം എന്നത് എത്ര ഗ്രാം ഭിന്നരൂപത്തിലായാൽ
Answer:
0.425. കി.ഗ്രാം. = 425 കി.ഗ്രാം.
0.425 = \(\frac{425}{1000}\) കി.ഗ്രാം.

Question 6.
പട്ടിക പൂർത്തിയാക്കുക.
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 2
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 3

Question 7.
ചുവടെയുള്ള സംഖ്യകൾ സ്ഥാനവില അനുസരിച്ച് പിരിച്ചെ ഴുതുക.
1) 1.42
2) 16.8
3) 126.360
4) 1.064
5) 3.002
6) 0.007
Answer:
1) 1.42 = 1 × 1 + 4 × \(\frac{1}{10}\) + 2 × \(\frac{1}{100}\)
2) 16.8 = 1 × 10 + 6 × 1 + 8 × \(\frac{1}{10}\)
3) 126.360 = 1 × 100 + 2 × 10 + 6 × 1 + 3 × \(\frac{1}{10}\) + 6 × \(\frac{1}{100}\) + 0 × \(\frac{1}{1000}\)
4) 1.064 = 1 × 1 + 0 × \(\frac{1}{10}\) + 6 × \(\frac{1}{100}\) + 4 × \(\frac{1}{1000}\)
5) 3.002 = 3 × 1 + 0 × \(\frac{1}{10}\) + 0 × \(\frac{1}{100}\) + 2 × \(\frac{1}{1000}\)
6) 0.007 = 0 × 1 + 0 × \(\frac{1}{10}\) + 0 × \(\frac{1}{100}\) + 7 × \(\frac{1}{1000}\)

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 8.
പട്ടിക പൂർത്തിയാക്കുക.
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 4
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 5

Question 9.
താഴെ കൊടുത്തിരിക്കുന്ന ഓരോ ജോഡിയിലും വലുതേത്?
1) 1.7 സെ.മീ, 0.8 സെ.മീ
2) 2.35 കി.ഗ്രാം , 2.47 കി.ഗ്രാം
3) 8.050 ലിറ്റർ, 8.500 ലിറ്റർ
4) 1.005 കി.ഗ്രാം, 1.050 കി.ഗ്രാം
5. 2.043 കി.മീറ്റർ, 2,430 കി.മീ.
6) 1.40 മീ, 1.04 മീ.
7) 3.4 സെ.മീ, 3.04 സെ.മീ
8) 3.505 ലിറ്റർ, 3.055 ലിറ്റർ
Answer:
1) 17 സെ.മീ
2) 2.47 കി.ഗ്രാം
3) 8.500 ലിറ്റർ
4) 1.050 കി.ഗ്രാം
5) 2.430 കി.മീ
6) 1.40 മീ.
7) 3.4 മീ
8) 3.505 ലിറ്റർ

Question 10.
ചുവടെയുള്ള ഓരോ കൂട്ടം സംഖ്യകളേയും വലുതിൽ നിന്ന് ചെറു തിലേക്ക് ക്രമീകരിക്കുക.
1) 11.4, 11.45, 11.04, 11.48, 11.048
2) 20.675, 20.47, 20.743, 20.074, 20.74
3) 0.0675, 0.064, 0.08, 0.09, 0.94
Answer:
1) 11.48, 11.45, 11.4, 11.048, 11.04
2) 20.743, 20.74, 20.675, 20.47, 20.074,
3) 0.94, 0.09, 0.08, 0.0675, 0.064,

Question 11.
തുക കാണുക.
1) 4.3 + 2.5
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 6
6.8

2) 4.3 + 2.8
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 7
7.1

3) 4.3+ 2.56
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 8
6.86

4) 15.6 – 3.9
Answer:
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 9
കൂട്ടേണ്ട സംഖ്യാ \(\frac{1}{100}\) സ്ഥാനവില ഉള്ളതിനാൽ ‘0’ ചേർത്ത് സ്ഥാനവില ശരിയാക്കണം.

Question 12.
ഒരു ചാക്കിൽ 16.8 കി.ഗ്രാം പഞ്ചസാരയുണ്ട്. ഇതിൽ നിന്ന് 3,750 കി.ഗ്രാം പഞ്ചസാര ഒരു സഞ്ചിയിലേക്ക് മാറ്റി. ഇനി ചാക്കിൽ ബാക്കി എത്ര പഞ്ചസാര ഉണ്ട് ?
Answer:
ചാക്കിലെ പഞ്ചസാര = 16.8 കി.ഗ്രാം
സഞ്ചിയിലാക്കിയ പഞ്ചസാര = 3.750
ചാക്കിൽ ബാക്കിയുള്ളത് = 16.8 – 3.750
= 13.05 കി.ഗ്രാം

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 13.
സുനിതയും സുനീറയും ഒരു റിബൺ വീതിച്ചെടുത്തു സുനി തക്ക് 4.85 മീറ്ററും സുനിറയ്ക്ക് 3.75 മീറ്ററും കിട്ടി. റിബണിൽ ആകെ എത്ര നീളമുണ്ടായിരുന്നു.
Answer:
സുനിതയുടെ റിബണിന്റെ നീളം = 4.85 മീറ്റർ
സുനീറയുടെ റിബണിന്റെ നീളം = 3.75
ആകെ നീളം = 4.85 + 3.75
= 8.60 മീറ്റർ
റിബണിന് ആകെ 8.60 മീറ്റർ നീളമുണ്ടായിരുന്നു.

Question 14.
ഒരു ത്രികോണത്തിന്റെ 3 വശങ്ങളുടെ നീളങ്ങൾ 12.4 സെ.മീറ്റർ 16.8 സെ.മീറ്റർ, 13.7 സെ.മീറ്റർ ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
Answer:
ത്രികോണത്തിന്റെ ചുറ്റളവ് വശങ്ങളുടെ നീളങ്ങളുടെ തുക.
= 12.4 16.8 + 13.7
= 42.9 സെ.മീ

Question 15.
ഒരു ചാക്കിൽ 48.750 കിലോഗ്രാം അരിയുണ്ട്. അതിൽ നിന്ന് 16.5 കിലോഗ്രാം വേണുവിനും 12.48 കി.ഗ്രാം തോമസിനും കൊടുത്തു. ചാക്കിൽ ഇനി എത്ര കി.ഗ്രാം അരിയുണ്ട്.
Answer:
ചാക്കിലുള്ള അരി = 48.750 കി.ഗ്രാം
തോമസിന് കൊടുത്തത് = 16.50 കി.ഗ്രാം
വേണുവിന് കൊടുത്തത് = 12.48 കി.ഗ്രാം.

വേണുവിനും തോമസിനും കൊടുത്തത്
= 16.50 + 12.48
= 28.98 കി.ഗ്രാം

ചാക്കിൽ ബാക്കിയായ അരി
= 48.75 – 28.98
= 19.77 കി.ഗ്രാം

Question 16.
16.254 നോട് ഏത് സംഖ്യ കൂട്ടിയാൽ 30 കിട്ടും.
Answer:
16.254 + സംഖ = 30
സംഖ = 30.000 – 16.254 = 13.746

Question 17.
ഫൈസൽ 3.75 കിലോമീറ്റർ ദൂരം സൈക്കിളിലും 12.5 കിലോ മീറ്റർ ദൂരം ബസിലും ബാക്കി നടന്നുമാണ് യാത്ര ചെയ്തത്. ആകെ യാത്ര ചെയ്തത് 17 കിലോമീറ്റർ നടന്നത് എത്ര ദൂരമാണ്.
Answer:
സൈക്കിളിൽ യാത്ര ചെയ്തത് = 3.75 കി.മീ.
ബസിലെ യാത്ര = 12.5 കി.മീ.
സൈക്കിലും ബസിലുമായുള്ള യാത്ര = 3.75 + 12.5
= 16.25 കി.മീ.

ആകെ യാത്ര ചെയ്ത ദൂരം = 17 കി.മീ.
നടന്ന ദൂരം = 17 – 16.25
= 0.75 കി.മീ.

Question 18.
മഹാദേവന്റെ വീട് സ്കൂളിൽ നിന്ന് 4 കി.മീറ്റർ അകലെയാണ്. സ്കൂളിലേക്കുള്ള യാത്രയിൽ 2.75 കി.മീറ്റർ ബസിലും ബാക്കി ദൂരം നടന്നുമാണ് പോകേണ്ടത് മഹാദേവൻ എത്ര കിലോ മീറ്റ റാണ് നടക്കുന്നത്?
Answer:
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള അകലം = 4 കി.മീ.
ബസിലെ യാത്ര = 2.75 കി.മീ.
മഹാദേവൻ നടന്ന ദൂരം = 4 – 2.75
= 1.25 കി.മീ.

Question 19.
സൂസൻ 7.4 ഗ്രാം തൂക്കമുള്ള ഒരു വളയും 10.8ഗ്രാം തൂക്കമുള്ള ഒരു മാലയും ഒരു മോതിരവും വാങ്ങി. മൂന്നിന്റെയും കുടി ആകെ ഭാരം 20 ഗ്രാമാണ്. മോതിരത്തിന്റെ ഭാരം എത്രയാണ്?
Answer:
വളയുടെ ഭാരം = 7.4 ഗ്രാം
മാലയുടെ ഭാരം = 10.8 ഗ്രാം
വളയും മാലയും ഒരുമിച്ചുള്ള ഭാരം = 7.4 + 10.8
= 18.2 ഗ്രാം
വളയുടേയും മാലയുടെയും മോതിരത്തിന്റേയും ഭാരം = 20 ഗ്രാം
മോതിരത്തിന്റെ ഭാരം = 20 – 18.2
= 1.80 ഗ്രാം

Question 20.
10.5 മീറ്റർ നീളമുള്ള ഒരു കമ്പിയിൽ നിന്ന് 8.05 സെന്റിമീറ്റർ നീളത്തിൽ ഒരു കഷണം മുറിച്ചുമാറ്റി. ബാക്കിയുള്ള കഷണ
ത്തിന്റെ നീളമെത്ര?
Answer:
കമ്പിയുടെ നീളം = 10.5 മീറ്റർ
മുറിച്ചുമാറ്റിയ കഷണത്തിന്റെ നീളം = 8.05 സെ.മീ.
= 0.0805 മീറ്റർ
ബാക്കിയുള്ള ഭാഗത്തിന്റെ നീളം = 10.5 – 0.0805
= 10.4295 മീറ്റർ

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 21.
10.864 എന്ന സംഖ്യയും ഈ സംഖ്യയിലെ \(\frac{1}{10}\) ന്റെയും \(\frac{1}{1000}\) ന്റെയും സ്ഥാനത്തുള്ള അക്കങ്ങൾ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യയും തമ്മിൽ കൂട്ടിയാൽ എന്തു കിട്ടും? അവയുടെ വ്യത്യാസം എന്താണ്?
Answer:
സംഖ്യ = 10.864
സ്ഥാനമാറ്റമുള്ള സംഖ്യ = 10.468
തുക = 10.864+ 10.468 = 21.332
അവയുടെ വ്യത്യാസം = 10.864 – 10.468 = 0.396

Question 22.
ഒരു സംഖ്യയോട് 12.45 കൂട്ടിയതിൽ നിന്ന് 8.75 കുറച്ചപ്പോൾ 7.34 കിട്ടി. ആദ്യ സംഖ്യ ഏതാണ്?
Answer:
സംഖ്യ + 12.45 = ഉത്തരം
ഉത്തരം – 8.75 = 7.34
സംഖ്യ + 12.45 – 8.75 = 7.34
സംഖ + 3.70 = 7.34
സംഖ്യ = 7.30 – 3.70
= 3.64

Question 23.
ചില സാധനങ്ങളുടെ അളവുകൾ ഭിന്നസംഖ്യകൾ ഉപയോഗിച്ച് തന്നിരിക്കുന്നു.
ഉള്ളി – 1\(\frac{2}{5}\) കി.ഗ്രാം, തക്കാളി 1\(\frac{3}{4}\) കി. ഗ്രാം. പച്ചമുളക് \(\frac{1}{2}\) കി.ഗ്രാം. ആകെ ഭാരം ദശാംശരൂപത്തിലെഴുതി കൂട്ടി നോക്കു.
Answer:
ഉള്ളി = 1\(\frac{2}{5}\) = 1\(\frac{4}{10}\) = 1.4 കി.ഗ്രാം.
തക്കാളി = 1\(\frac{3}{4}\) = 1\(\frac{75}{100}\) = 1.75 കി.ഗ്രാം.
പച്ചമുളക് = \(\frac{1}{4}\) = \(\frac{25}{100}\) = 0.25 കി.ഗ്രാം.
ആകെ ഭാരം = 1.4 + 1.75 + 0.25
= 3.4 കി.ഗ്രാം.

Intext Questions And Answers

Question 1.
0.4836, 0.568, 0.97 ഏതാണ് വലുത്.
Answer:
0.97 > 0.568 > 0.4836
സ്ഥാനവില അനുസരിച്ച് 9 ആണ് വലുത് (\(\frac{1}{10}\))

Question 2.
3.50, 3.45
Answer:
3.50 > 3.45

Decimal Forms Class 6 Questions and Answers Malayalam Medium

Question 1.
ഈ വർഷം ദാമു തന്റെ വയലിൽ നെൽകൃഷിയാണ് ചെയ്തത് ഒന്നാമത്തെ വിളവെടുപ്പിൽ 35.8 കി.ഗ്രാം. നെല്ലും, രണ്ടാമത്തെ വിളവിൽ 44.7 കി.ഗ്രാം നെല്ലുമാണ് ദാമുവിന് കിട്ടിയത്. ഒരു കി.ഗ്രാം നെല്ലു പുഴുങ്ങി ഉണക്കി കുത്തിയെടുത്താൽ അതിൽ നിന്ന് 600ഗ്രാം അരി ലഭിക്കും.
1) രണ്ടു വിളവെടുപ്പിലും കൂടി ആകെ എത്ര കി.ഗ്രാം.നെല്ല് ലഭിക്കും?
2) ഏത് വിളവിലാണ് കൂടുതൽ നേട്ടമുണ്ടായത്?
3) എത്ര കൂടുതൽ നെല്ലാണ് കൂടുതൽ നേട്ടമുള്ള വിളവിലു ണ്ടായത്?
Answer:
1) ഒന്നാം വിളവെടുപ്പിൽ ലഭിച്ച നെല്ല് = 35.8 കി.ഗ്രാം.
രണ്ടാം വിളവിൽ ലഭിച്ചത് = 44.7 കി.ഗ്രാം.
രണ്ടു വിളവിലും കൂടി ലഭിച്ച നെല്ല് = 35.8 + 44.7
= 80.5 കി.ഗ്രാം.

2) രണ്ടാമത്തെ വിളവെടുപ്പിലാണ് കൂടുതൽ നേട്ടമുണ്ടായത്.
3) രണ്ടാമത്തെ വിളവെടുപ്പിൽ മാത്രമുണ്ടായ നെല്ലിന്റെ അളവ്
= 44.7 -35.8
= 8.9 കി.ഗ്രാം.

Question 2.
മാനിപുരം എൽ.പി. സ്കൂളിലെ 5 കുട്ടികളുടെ ഉയരം താഴെ പട്ടികയിൽ ചേർന്നിരിക്കുന്നു. പരേഡിൽ പങ്കെടുക്കുന്നതിനായി കുട്ടികളെ ഉയരക്രമത്തിൽ നിർത്തണം. ഏറ്റവും ഉയരം കുറഞ്ഞ കുട്ടി മുന്നിലും ഉയരം കൂടിയ ആൾ പിന്നിലും ആയിരിക്കണം എങ്കിൽ ?
1) ഏറ്റവും മുന്നിൽ നിൽക്കേണ്ടത് ആരാണ്?
Answer:
സുനീർ

2) ഏറ്റവും പിന്നിൽ ആരാണ്?
Answer:
അനീഷ്

3) ഉയരക്രമത്തിൽ കുട്ടികളുടെ പേരെഴുതുക.
Answer:
അനീഷ്, സ്നേഹ, സുനിത, സജിത്, സുനീർ

4) ഏറ്റവും മുന്നിലും പിന്നിലും ഉള്ള കുട്ടികൾ തമ്മിലുള്ള ഉയ വ്യത്യാസം എഴുതുക.

പേര് ഉയരത്തിൽ
സുനിത 1.43
സുനീർ 1.5
സജിത് 1.48
സ്നേഹ 1.39
അനീഷ് 1.05

Answer:
നിരയിൽ അവസാനം സുനീർ ഉയരം = 1.5 മീറ്റർ
ആദ്യത്തെ ആൾ അനീഷ് ഉയരം = 1.05 മീറ്റർ
അവർ തമ്മിലുള്ള വ്യത്യാസം = 1.5 – 1.05
= 0.45 മീറ്റർ
= 45 സെ.മീ.

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 3.
1) പാത്രം എ യിൽ 12.850 കി.ഗ്രാം അരിയും പാത്രം ബിയിൽ 7.150 കി.ഗ്രാം അരിയും ഉണ്ട്.
1) ആകെ എത്ര കിലോഗ്രാം അരിയുണ്ട് ?
പാത്രം എയിൽ നിന്നും 3.850 കി.ഗ്രാം അരി ബിയി ലേക്കു മാറ്റി. ഇപ്പോൾ
2) എ യിൽ എത്ര കി.ഗ്രാം അരിയുണ്ട് ?
3) ബിയിലെ അരിയുടെ അളവെന്ത് ?
Answer:
1) പാത്രം എയിലുള്ള അരി = 12.850 കി.ഗ്രാം.
ബിയിലെ അരിയുടെ അളവ് = 7.150 കി.ഗ്രാം.
എയിലേയും ബിയിലേയും ആകെ ആരി = 12.850 + 7,150
= 20.000 കി.ഗ്രാം.

2) മാറ്റിയതിനുശേഷം A യിലുള്ള അരിയുടെ അളവ്
= 12.850 – 3.850
= 9 കി.ഗ്രാം.

3) ബിയിലെ അരിയുടെ പുതിയ അളവ്
= 7.150 + 3.850
= 11 കി.ഗ്രാം.

2) (7 × 1) + (8 × \(\frac{1}{100}\)) + (9 × \(\frac{1}{1000}\)) തുല്യമായ സംഖ്യ എഴു തുക.
Answer:
7.089

3) 7.980 ൻ്റെ \(\frac{1}{10}\) ന്റെയും \(\frac{1}{1000}\) ന്റെയും അക്കങ്ങൾ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യ?
Answer:
7.089

Question 4.
ഹരിതം കാർഷിക ക്യാമ്പിന്റെ നേതൃത്വത്തിൽ വെണ്ടകൃഷി നട ത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ വിളവെടുപ്പിന്റെ വിവരങ്ങളാണ് പട്ടിയിലുള്ളത്.
1) ഏതു ദിവസമാണ് കൂടുതൽ വിളവെടുപ്പു നടന്നത്?
Answer:
ചൊവ്വ (12.5 കി.ഗ്രാം)

2) ഏറ്റവും കുറവ് വിളവെടുപ്പു നടന്നത് ഏതു ദിവസം?
Answer:
ബുധൻ (8.07 കി.ഗ്രാം)

3) വെള്ളിയാഴ്ച കിട്ടിയ വെണ്ടയുടെ തൂക്കത്തിനേക്കാൾ എത്ര യധികമാണ് തിങ്കളാഴ്ച കിട്ടിയത്?

ദിവസം തൂക്കം
തിങ്കൾ 11.82 കി.ഗ്രാം
ചൊവ്വ 12.5 കി.ഗ്രാം.
ബുധൻ 8.07 കി.ഗ്രാം.
വ്യാഴം 12.46 കി.ഗ്രാം.
വെള്ളി 8.65 കി.ഗ്രാം.

Answer:
വെള്ളിയാഴ്ചയുടെ തൂക്കം = 8.65 കി.
തിങ്കളാഴ്ചയുടെ വെണ്ടയുടെ തൂക്കം = 11.82 കി.ഗ്രാം
ഇവ തമ്മിലുള്ള വ്യത്യാസം = 11.82 – 8.65 = 3.17 കി.ഗ്രാം.

Question 5.
2019 ആഗസ്റ്റ് മാസം 7 ദിവസം പെയ്ത മഴയുടെ അളവ് പട്ടിക യിൽ കൊടുത്തിരിക്കുന്നു.

ദിവസം അഴയുടെ അളവ് സെ.മീ.
ഞായർ 14.8
തിങ്കൾ 12.9
ചൊവ്വ 14.09
ബുധൻ 15.2
വ്യാഴം 15.06
വെള്ളി 13.26
ശനി 14.06

1) ഏറ്റവും കൂടുതൽ മഴ പെയ്തത് ഏത് ദിവസം?
2) ചൊവ്വാഴ്ച പെയ്ത മഴയുടെ അളവിനെ സൂചിപ്പിക്കുന്ന ഭിന്ന
3) ശനി, ഞായർ ദിവസങ്ങളിലെ മഴയുടെ തുകയെന്ത്?
4) 14.5സെ.മീ. കുടുതൽ മഴ പെയ്ത ദിവസങ്ങൾ ഏതൊക്കെ?
Answer:
1) 2 (15.2 സെ.മീ)
2) ചൊവ്വാഴ്ച പെയ്ത മഴ = 14.09 സെ.മീ
ഭിന്നരൂപം 14\(\frac{9}{100}\) = \(\frac{1409}{100}\) സെ.മീ
ശനി പെയ്ത മഴ = 14.06
ഞായർ = 14.80
തുക 14.06 + 14.80 = 28.86 സെ.മീ

3) ഞായർ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് 14.5 സെ. മിയേക്കാളും കൂടുതൽ മഴയുണ്ടായത്.

Question 6.
സ്ഥാനവില അനുസരിച്ച് എഴുതുക.
1) 12.25
2) 101.04
2) 323.004
4) 46.465
5) 307.42
Answer:
1) 12.25 = (1 × 10) + (2 × 1) + (2 × \(\frac{1}{10}\)) + (5 × \(\frac{1}{100}\))
2) 101.04 = (1 × 100) + (1 × 1) + (4 × \(\frac{1}{100}\))
3) 323.004 = (3 × 100) + (2 × 10) + (3 × 1) + (4 × \(\frac{1}{1000}\))
4) 46.465 = (4 × 10) + (6 × 1) + (4 × \(\frac{1}{10}\)) + (6 × \(\frac{1}{100}\)) (5 × \(\frac{1}{1000}\))
5) 307.42 = (3 × 100) + (7 × 1) + (4 × ) + (2 × \(\frac{1}{100}\))

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 7.
ഒരു സ്കൂളിലെ 5 കുട്ടികളുടെ ഉയരം 1.45 മീ. 1.5 മീ, 1.48 മീ., 1.42മീ. 1.40 എന്നിങ്ങനെയാണ്.
1) ആകെ ഉയരം കണക്കാക്കുക.
2) ഉയരക്രമമനുസരിച്ച് വലുതിൽ നിന്ന് ചെറുതിലേക്കാക്കുക.
3) കൂടിയ ഉയരവും കുറഞ്ഞ ഉയരവും തമ്മിലുള്ള വ്യത്യാസം.
Answer:
1) ആകെ ഉയരം = 1.50 + 1.45 + 1.48 + 1.42 + 1.40 = 7.25 മീറ്റർ
2) 1.5 മീറ്റർ, 1.48 മീറ്റർ, 1.45 മീറ്റർ, 1.42 മീറ്റർ, 1.40മീ.
3) കൂടിയ ഉയരം = 1.5 മീറ്റർ
കുറഞ്ഞ ഉയരം = 1.40 മീറ്റർ
വ്യത്യാസം = 1.5 – 1.40 = 0.10 മീറ്റർ

Question 8.
1) 4.3 സെ.മീ. ഉം 0.24 സെ.മീ. കുട്ടിയപ്പോൾ, കിട്ടിയ 4 കുട്ടി കളുടെ ഉത്തരം ചുവടെ കൊടുത്തിരിക്കുന്നു. ആരുടെ ഉത്തരങ്ങൾ ശരിയായത്?
2) \(\frac{1}{1000}\) ന്റെ ദശാംശരൂപം എഴുതുക.
3) 0.70 ന്റെ ഭിന്നരൂപമെന്ത് ?
Answer:
1) 4.3 + 0.24 = 4.54 സെ.മീ. മനുവിന്റെ ഉത്തരമാണ് ശരിയായത്.
2) \(\frac{1}{1000}\) = 0.001
3) 0.70 = \(\frac{70}{100}=\frac{7}{10}\)

Question 9.
ലോങ് ജമ്പ് മത്സരത്തിൽ പങ്കെടുത്ത നാലുപേർ ചാടിയ ദൂരം ആണ് പട്ടികയിൽ.
1) ഓരോരുത്തരുടേയും ദൂരം ദശാംശരൂപത്തിൽ എഴുതുക.
Answer:
ജോൺ → 3 മീറ്റർ 45 സെ.മീ. = 3\(\frac{45}{100}\) = 3.45 മീറ്റർ
റഹീം → 3 മീറ്റർ 50 സെ.മീ. = 3\(\frac{50}{100}\) = 3.5 മീറ്റർ
രാജേഷ് → 3 മീറ്റർ 5 സെ.മീ. = 3\(\frac{5}{100}\) = 3.05 മീറ്റർ
ബാബു → 3 മീറ്റർ 30 സെ.മീ. = 3\(\frac{30}{100}\) = 3.3 മീറ്റർ

2) കൂടുതൽ ദൂരം ചാടിയതാര്?
Answer:
കൂടുതൽ ദൂരമെത്തിച്ചയാൾ – റഹീം – 3.5 മീറ്റർ

3) കൂടിയ ദൂരവും കുറഞ്ഞ ദൂരവും തമ്മിലുള്ള വ്യത്യാസമെ ന്ത്?
Answer:
കുറഞ്ഞ ദൂരം = 3.05 മീറ്റർ
വ്യത്യാസം = 3.5 – 3.05 = 0.45 മീറ്റർ

Question 10.
പൂരിപ്പിക്കുക.
1) 1 സെന്റിമീറ്റർ = _________ മീറ്റർ
2) 10 മില്ലിമീറ്റർ = _________ സെന്റിമീറ്റർ
3) 1 മില്ലിമീറ്റർ = _________ സെന്റിമീറ്റർ _________ മീറ്റർ
4) 1 ഗ്രാം = _________ കി. ഗ്രാം
5) 1 മി.ഗ്രാം = _________ ഗ്രാം _________ കി. ഗ്രാം
6) 315 ഗ്രാം = _________ കി. ഗ്രാം
7) 3 കി. ഗ്രാം 5 ഗ്രാം = _________ കി. ഗ്രാം
8) 55 ഗ്രാം = _________ കി. ഗ്രാം
Answer:
1) 0.01 m
2) 1 cm
3) 0.1, 0.001
4) 0.001
5) 0.001, 0.000001
6) 0.315
7) 3.005
8) 0.055 കി. ഗ്രാം.

Question 11.
ബാബുവിന്റെ സ്കൂൾ പട്ടണത്തിലാണ്. രാവിലെ സ്കൂളിലെ ത്താൻ 0.5 കി.മീറ്റർ നടന്നും 2കി.മി. ബസിലും അവിടെ നിന്ന് 1.75 കി.മീ. കൂട്ടുകാരന്റെ ബൈക്കിലുമാണ് യാത്ര. ബാബുവിന്റെ വീട്ടിൽനിന്നും എത്ര കി.മീറ്റർ ദൂരത്താണ് വീട്.
Answer:
ബാബു നടക്കുന്ന ദൂരം = 0.5 കി.മീറ്റർ
ബസിൽ യാത്ര ചെയ്യുന്ന ദൂരം = 2 കി.മീറ്റർ
കൂട്ടുകാരന്റെ ബൈക്കിലെ യാത്രാ ദൂരം = 1.75 കി.മീ
സ്കൂളിലേക്കുള്ള ദൂരം = 0.5 + 2 + 1.75 = 4.25 കി.മീ.
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 10

Question 12.
രമ്യക്ക് 371.25 നോട് 12.752 കൂട്ടണമായിരുന്നു. പക്ഷെ 371.25 നോട് 12.257 തെറ്റി കൂട്ടുകയാണ് ചെയ്തത്. ശരി യുത്തരത്തിൽ നിന്നും എന്ത് വ്യത്യാസത്തിലാണ് രമ്യയുടെ ഉത്തരം.
Answer:
രമ്യക്ക് കിട്ടിയ ഉത്തരം = 12.257 +371.25
= 383.507
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 11

രമ്യക്ക് ശരിയായിട്ടുള്ള ഉത്തരം 12,752 + 371.25
= 384.002
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 12

ഉത്തരങ്ങൾ തമ്മിലുള്ള അന്തരം
= 384.002 – 383.507
= 0.495
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 13

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 13.
ചില സാധനങ്ങളുടെ അളവുകൾ ഭിന്നസംഖ്യാ രൂപത്തിലാണ് തന്നിട്ടുള്ളത്.
പയർ = 2½ കിലോ, അരി = 5 ¼ കിലോ, ഉപ്പ് = ½ കിലോ, ഗ്രീൻ പീസ് = ¾ കിലോ. ഇവ ദശാംശരൂപത്തിൽ കൂട്ടി നോക്കൂ.
Answer:
പയർ = 2½ kg
= \(\frac{5}{2}=\frac{5 \times 5}{2 \times 5}=\frac{25}{10}\) = 2.5 kg

അരി = 5 ¼ കിലോ
= \(\frac{21 \times 25}{4 \times 25}=\frac{525}{100}\)
= 5.25 കിലോ

ഉഷ് = ½ kg
= \(\frac{1 \times 5}{2 \times 5}=\frac{5}{10}\)
= 0.5 കിലോ

ഗ്രീൻ പീസ് = ¾ കിലോ
= \(\frac{3 \times 25}{4 \times 25}=\frac{75}{100}\)
= 0.75 കിലോ

ആകെ ഭാരം = 2.5 + 5.25 + 0.5 + 0.75
= 9.00 കിലോ
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 14

Question 14.
5 സുഹൃത്തുക്കളുടെ ഉയരമാണ് ചുവടെ പട്ടികയിൽ.
a) ഉയരത്തിന്റെ ആരോഹണക്രമത്തിലാണ് അവർ അസംബ്ലി യിൽ നിൽക്കുന്നത്. എങ്കിൽ അവരെ ക്രമത്തിലെഴുതുക.
b) ഏറ്റവും ഉയരം കൂടിയ ആൾ ആരാണ് ?
c) ആരാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത് ?
d) ഉയരം കൂടിയ ആളും കുറഞ്ഞ ആളും തമ്മിലുള്ള ഉയരവ ത്വാസമെത്ര?
e) ശരാശരി ഉയരമെത്ര?

പേര് ഉയരം (സെ.മീ.)
ഹമീദ് 143.5
റഹിം 158.5
നിമിഷ 175.2
ജലജ 149.5
ദാസ് 164.2

Answer:
a) ഹമീദ്, ജലജ, റഹിം, ദാസ്, നിമിഷ
b) നിമിഷ ഉയരം = 175.2 സെ.മീ.
c) ഹമീദ് ഉയരം = 143.5 സെ.മീ.
d) നിമിഷയും ഹമീദും തമ്മിലുള്ള ഉയര വ്യത്യാസം = 175.2 – 143.5
= 31.7 സെ.മീ.
ശരാശരി ഉയരം = \(\frac{143.5+158.5+175.2+149.5+164.2}{5}\)
= \(\frac{790.9}{5}\)
= 158.18 സെ.മീ.

Question 15.
സ്ഥാനവില അനുസരിച്ച് പിരിച്ചെഴുതുക.
a) 364.245
b) 25.012
c). 10.005
d) 34.120
e) 1.014
Answer:
a) 364.245 = 3 × 100 + 6 × 10 + 4 × 1 + 2 × \(\frac{1}{10}\) + 4 × \(\frac{1}{100}\) + 5 × \(\frac{1}{1000}\)

b) 25.012 = 2 × 10 + 5 × 1 + 1 × \(\frac{1}{100}\) + 2 × \(\frac{1}{1000}\)

c) 10.005 = 1 × 10 + 5 × \(\frac{1}{1000}\)

d) 34.120 = 3 × 10 + 4 × 1 + 1 × \(\frac{1}{10}\) + 2 × \(\frac{1}{100}\)

e) 1.014 = 1 × 1 + 1 × \(\frac{1}{100}\) + 4 × \(\frac{1}{1000}\)

Question 16.
പൂരിപ്പിക്കുക
a) 23 മീറ്റർ 5 സെ.മീ.
b) 5 കിലോ 30 ഗ്രാം
c) 4 ലിറ്റർ 120 മില്ലി ലിറ്റർ
d) \(\frac{1}{8}\) = _________
e) \(\frac{12}{25}\) = _________
f) 23 \(\frac{4}{100}\) = _________
Answer:
a) 23 മീറ്റർ 5 സെ.മീ. = 23.05 മീ
b) 5കിലോ 30 ഗ്രാം = 5.03 കി. ഗ്രാം
c) 4 ലിറ്റർ 120 മില്ലി ലിറ്റർ = 4.12 ലിറ്റർ
d) \(\frac{1}{8}\) = \(\frac{1 \times 125}{8 \times 125}=\frac{125}{1000}\) = 0.125
e) \(\frac{12}{25}=\frac{12 \times 4}{85 \times 4}=\frac{48}{100}\) = 0.48
f) 23\(\frac{4}{100}\) = 23.04

Question 17.
വലുതേത്?
a) 12.05, 12.50
b) 1.7 സെ.മീ., 0.85 സെ.മീ.
c) 2.035, 2.350
d) 3.505 ലിറ്റർ, 3.055 ലിറ്റർ
Answer:
a) 12.50
b) 1.7 സെ.മീ.
c) 2.350
d) 3.505 ലിറ്റർ

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

Question 18.
കണ്ടുപിടിക്കുക.
a) 4.3 സെ.മീ. + 12. മീ.മീ
b) 125.84 + 36.175
c) 5.482 + 344.2
d) 88.088 + 8.088
e) 25.104 + 125.4
Answer:
a) 12. മീ.മീ = (10 + 2)മീ.മീ.
= 10മീ.മീ. + 2 മീ.മീ.
= 1 cm + 2മീ.മീ.
= 1.2cm
4.36 സെ.മീ. + 12.മീ.മീ. = 4.3 സെ.മീ. + 1.2 സെ.മീ.
= 5.5 സെ.മീ.

b) 125.84 + 36.175 =
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 15
∴ 125.840 + 36.175 = 162.015

c) 5.482 + 344.2 =
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 16
∴ 5.482+344.2 = 349.682

d) 88.088 + 8.088 =
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 17
88.088 + 8.088 = 96.176

e) 25.104 + 125.4 =
25.104 + 125. 4 = 150.504
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 18

Question 19.
ഒരു ത്രികോണത്തിന്റെ 3 വശങ്ങൾ 7.212, 6.48, 12.5. സെ. ആയാൽ ത്രികോണത്തിന്റെ ചുറ്റളവ് കാണുക.
Answer:
ത്രികോണത്തിന്റെ ചുറ്റളവ്
= വശങ്ങളുടെ നീളങ്ങളുടെ തുക
= 7.212 + 6.48 + 12.5
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 19
ചുറ്റളവ് = 26.192

Question 20.
18.473 നോട് ഏത് കൂട്ടിയാൽ 50 കിട്ടും ?
Answer:
18.473 + ഒരു സംഖ്യ = 50
ഒരു സംഖ്യ = 50 – 18.473
സംഖ്യ = 31.527
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 20

Question 21.
രവി 2.4 കി. മീറ്റർ സൈക്കിളിലും 750 മീറ്റർ ദൂരം നടന്നും 6 കി.മീ. ദൂരം ബസിലുമാണ് സ്കൂളിലെത്താൻ യാത്ര ചെയ്യുന്ന ത്. വീട്ടിൽ നിന്നും എന്തു ദൂരമാണ് ദിവസവും സ്കൂളിലെത്താൻ യാത്ര ചെയ്യുന്നത് ?
Answer:
രവി സൈക്കിളിൽ യാത്ര ചെയ്യുന്ന ദൂരം = 2.4. കി.മീ.
നടന്ന് പോകുന്ന ദൂരം = 75 മീ.
= 0.75 കി.മീ.
ബസിൽ യാത്ര ചെയ്യുന്ന ദൂരം = 6 കി.മീ.
ആകെ യാത്ര ചെയ്യുന്ന ദൂരം = 2.4 + 0.75 + 6
= 9.15 കി.മീ.

Question 22.
25.084 ന്റെ \(\frac{1}{10}\) ന്റെ അക്കവും \(\frac{1}{1000}\) ന്റെ അക്കവും പര സ്പരം മാറിപ്പോയി. ഈ രണ്ടു സംഖ്യകളും തമ്മിലുള്ള തുകയും വ്യത്യാസവും കാണുക.
Answer:
തന്നിട്ടുള്ള സംഖ്യ = 25.084
\(\frac{1}{10}\) ഉം \(\frac{1}{1000}\) മാറിയുള്ള സംഖ്യ = 25.480
രണ്ടു സംഖ്യകളുടേയും തുക = 25.084 + 25.480
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 21
ഇവ തമ്മിലുള്ള വ്യത്യാസം = 25.480 – 25084
= 00.396
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 22

Question 23.
ഒരു സംഖ്യയോട് 125.84 കൂട്ടിയതിൽനിന്ന് 18.25 കുറച്ചപ്പോൾ 325.42 കിട്ടിയെങ്കിൽ സംഖ്യയേത് ?
Answer:
സംഖ്യ + 125. 84 – 18.25 = 325.42
സംഖ്യ + 107.59 = 325.42
സംഖ്യ = 325.42 – 107.59
സംഖ്യ = 217.83
Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ 23

Question 24.
ചെറുതിൽ നിന്നും വലുതിലേക്ക് ക്രമീകരിക്കുക.
a) 101.4, 101.04, 101.004, 101.38
b) 18.32, 18.756, 18.032, 18.302
c) 0.065, 0.605, 0.0065, 0.650
Answer:
a) 101.004, 101.04, 101.38, 101.4
b) 18.032, 18.302, 18.32, 18.756,
c) 0.0065, 0.065, 0.605, 0.650

Decimal Forms Class 6 Notes Malayalam Medium

⇒ 1) 100 സെന്റിമീറ്റർ = 1 മീറ്റർ
1 സെന്റിമീറ്റർ = \(\frac{1}{100}\) മീറ്റർ = 0.01 മീറ്റർ
10 മില്ലി മീറ്റർ = 1 മില്ലിമീറ്റർ
1 മില്ലി മീറ്റർ = \(\frac{1}{10}\) സെന്റിമീറ്റർ = 0.1 മീറ്റർ
1 മില്ലി ലിറ്റർ = 0.001 മീറ്റർ

2) 1000 മില്ലി ലിറ്റർ = 1 ലിറ്റർ
1 മില്ലി ലിറ്റർ = \(\frac{1}{1000}\)ലിറ്റർ = 0.001 ലിറ്റർ

3) 1000 ഗ്രാം = 1 കിലോഗ്രാം
1 ഗ്രാം = \(\frac{1}{1000}\) കിലോഗ്രാം = 0.001 കി.ഗ്രാം

Class 6 Maths Chapter 5 Solutions Malayalam Medium ദശാംശരൂപങ്ങൾ

⇒ ദശാംശം (.) കഴിഞ്ഞുള്ള അക്കങ്ങളുടെ സ്ഥാനവില യഥാക്രമം \(\frac{1}{10}, \frac{1}{100}, \frac{1}{1000}\) ആണ്.

⇒ സ്ഥാനവില അനുസരിച്ച് ദശാംശസംഖ്യകളെ വലുതും ചെറുതും മായി ക്രമീകരിക്കാവുന്നതാണ്.

⇒ ദശാംശ (.) ഒരു നിരയിൽ വരത്തക്കവിധം ക്രമീകരിച്ചെഴുതി സ്ഥാന വിലയുടെ അടിസ്ഥാനത്തിൽ ദശാംശ സംഖ്യകളെ കൂട്ടാനും കുറ ക്കാനും സാധ്യമാണ്.

1 മീ = 100 സെ.മീ.
1 സെ.മീ. = 10
1മീ. = 1000മീ..മീ.

1സെ.മീ. = \(\frac{1}{100}\) മീ.
1മീ.മീറ്റർ = \(\frac{1}{10}\) സെ.മീ.
1 മീ.മീ. = \(\frac{1}{1000}\) മീ.

1000ഗ്രാം. = 1 കി.ഗ്രാം.
1ഗ്രാം. = \(\frac{1}{1000}\)കി.ഗ്രാം.

1 മീറ്റർ 30 സെന്റി മീറ്റർ = 1.3 മീറ്റർ
1 മീറ്റർ 32 സെന്റി മീറ്റർ = 1.32 മീറ്റർ
1.25 മീറ്റർ = 1 മീറ്റർ 25 സെ.മീറ്റർ
2 കിലോ 100 ഗ്രാം = 2.4 കിലോഗ്രാം
3 ലിറ്റർ 500 മി.ലിറ്റർ = 3.5 ലിറ്റർ

സ്ഥാന വില
ദശാംശരൂപത്തിൽ പൂർണ്ണസംഖ്യയേയും ഭിന്നത്തിനേയും വേർതി രിച്ചു കാണിക്കാനാണ് അവക്കിടയിൽ ഒരു കുത്തിടുന്നത്. ഇട ത്തോട്ടുള്ള അക്കങ്ങൾ ഒന്നിന്റേയും പത്തിന്റേയും നൂറിന്റേയു മൊക്കെ ഗുണിതങ്ങളായാണ് സൂചിപ്പിക്കുന്നത്. വലത്തോട്ടു ള്ളവ \(\frac{1}{10}\) ന്റേയും \(\frac{1}{100}\) ന്റേയും ഒക്കെ ഗുണിതങ്ങളാണ്.
സ്ഥാനവില അനുസരിച്ച് സംഖ്യകളെ പിരിച്ചെഴുതാം
247.39 = 2 × 100 + 4 × 10 + 7 × 1 + 3 × \(\frac{1}{10}\) + 9 × \(\frac{1}{100}\)

കൂടുതലും കുറവും
സ്നേഹയുടെ ഉയരം = 1.36 മീറ്റർ ടീനയുടെ ഉയരം = 1.42മീറ്റർ. ആർക്കാണ് ഉയരം കൂടുതൽ.
1.42 > 1.32
ടിനക്കാണ് ഉയരം കൂടുതൽ

കുട്ടലും കുറക്കലും
കൂട്ടുന്ന സംഖ്യകളുടെയെല്ലാം ദശാംശ ം നേർ രേഖയിൽ വരും വിധത്തിൽ എഴുതി കൂട്ടാം. സ്ഥാനവിലയനുസരിച്ചുള്ള സങ്കലനമാണ് നടക്കുന്നത്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Reviewing 5th Standard Basic Science Notes Pdf Malayalam Medium and Kerala Syllabus Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ Questions and Answers can uncover gaps in understanding.

ഊർജസ്രോതസ്സുകൾ Notes Class 5 Basic Science Chapter 6 Malayalam Medium

Sources of Energy Class 5 Malayalam Medium

Let Us Assess

Question 1.
താഴെപ്പറയുന്നവ അനുയോജ്യമായ രീതിയിൽ തരംതിരിക്കുക. എന്ത് അടിസ്ഥാനത്തിലാണ് തരംതിരിച്ചതെന്നും എഴുതുക.
പെട്രോൾ, കൽക്കരി, സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ജലവൈദ്യുതി, ഡീസൽ
Answer:
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 1
Question 2.
ക്രൂഡോയിൽ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഉല്പന്നങ്ങളെ ചേർത്ത് ആശയപടം പൂർത്തി യാക്കുക.
Answer:
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 2

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 3.
ഇപ്പോഴും ആളുകൾ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടല്ലോ. വിറകടുപ്പിന്റെ കാര്യക്ഷമത കൂട്ടുന്നതിന് എന്തെല്ലാം ചെയ്യാം? നിങ്ങളുടെ നിർദ്ദേശങ്ങൾ എഴുതൂ.
Answer:

  • നല്ല വായുപ്രവാഹം ഉറപ്പാക്കുക: നന്നായി കത്തുവാൻ മതിയായ രീതിയിൽ വായു കടന്നുപോകാൻ അനുവദിക്കുക.
  • മെച്ചപ്പെട്ട ഇന്ധനം ഉപയോഗിക്കുക: കൂടുതൽ ചൂടുള്ളതും വൃത്തിയുള്ളതുമായ ഇന്ധനം തിരഞ്ഞെടുക്കുക.
  • അടുപ്പ് ഇൻസുലേറ്റ് ചെയ്യുക: ഇൻസുലേറ്റിംഗ് വസ്തുക്കൾ ഉപയോഗിച്ച് ചൂട് നിലനിർത്തുക. പതിവായി
  • വൃത്തിയാക്കുക: വായുപ്രവാഹം നിലനിർത്താൻ ചാരവും അഴുക്കും പതിവായി നീക്കം ചെയ്യുക

Extended Activities

Question 1.
നിങ്ങളുടെ അയൽപക്കത്തുള്ള അഞ്ചു വീടുകളിൽ പാചകത്തിന് ഏതെല്ലാം ഇന്ധനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ധന ഉപഭോഗം കുറയ്ക്കാൻ എന്തെങ്കിലും മാർഗം ഉപയോഗിക്കുന്നുണ്ടോ എന്നും സർവ്വേ നടത്തി വിവരം ശേഖരിച്ച് ക്ലാസ് തലത്തിൽ അവതരിപ്പിക്കൂ.
Answer:
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 3

Question 2.
പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് സഹായകമാകുന്ന ഒരു സ്കിറ്റ് കൂട്ടുകാരുമായി ചേർന്ന് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കു.
Answer:
സ്കിറ്റിനുള്ള സൂചന: ഒരു കുടുംബം ഉയർന്ന ഊർജ ബില്ലുകളും പുതുക്കാൻ കഴിയാത്ത ഊർജം ഉപയോഗിക്കുന്നതിൽ നിന്നുള്ള മലിനീകരണവും ചർച്ച ചെയ്യുന്ന ഒരു സൗരോർജ്ജത്തിലേക്ക് മാറുക, ഊർജ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കാർപൂളിംഗ് രംഗം സൃഷ്ടിക്കുക.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

എന്നിവ പോലുള്ള ലളിതമായ മാറ്റങ്ങൾ ഒരു യുവ കുടുംബാംഗം നർമ്മത്തിലൂടെയോ കഥപറച്ചിലിലൂടെയോ, ഈ ചെറിയ മാറ്റങ്ങൾ പണം ലാഭിക്കാനും വീടിനെ നിർദ്ദേശിക്കുന്നു. സംരക്ഷിക്കാനും മറ്റുള്ളവർക്ക് ഒരു നല്ല മാതൃക കാണിക്കാനും എങ്ങനെ സഹായിക്കുന്നുവെന്ന് എടുത്തുകാണിക്കുക

ഊർജസ്രോതസ്സുകൾ Notes Questions and Answers

Question 1.
നിങ്ങളുടെ വീട്ടിൽ ഊർജം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:
പാചകം ചെയ്യാൻ, വെള്ളം തിളപ്പിക്കാൻ, വസ്ത്രങ്ങൾ ഉണക്കാൻ.

Question 2.
പാചകം ചെയ്യാനുള്ള ഊർജം എന്തിൽ നിന്നെല്ലാമാണ് ലഭിക്കുന്നത്?
Answer:
വൈദ്യുതി, വിറക്, സൗരോർജം, പ്രകൃതിവാതകം, എൽ. പി. ജി.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 4

നമ്മൾ വീടുകളിൽ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത് വിറകടുപ്പ്, മണ്ണെണ്ണയടുപ്പ്, ഗ്യാസടുപ്പ് എന്നിവയാണ്. ചൂടിൽ നിന്നും ഊർജം ലഭിക്കുമ്പോഴാണ് ആഹാരപദാർഥങ്ങൾ വേവുന്നത്.

Question 3.
ചിത്രത്തിൽ കണ്ട അടുപ്പുകളിൽ താപം ലഭിക്കുന്നതെങ്ങനെയാണ്?
Answer:
അടുപ്പുകളിലെ ഇന്ധനം കത്തുമ്പോൾ.
കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 4.
ഓരോ തരം അടുപ്പിലും കത്തുന്ന വസ്തു ഏതാണ്?
Answer:
വിറകടുപ്പ് – വിറക്, മണ്ണെണ്ണയടുപ്പ് – മണ്ണെണ്ണ, ഗ്യാസടുപ്പ് – എൽ. പി. ജി.

Question 5.
താപം ലഭിക്കുന്നതിന് മറ്റേതെങ്കിലും വസ്തുക്കൾ ഇതുപോലെ ഉപയോഗിക്കുന്നുണ്ടോ?
Answer:
പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയവ.

കത്താൻ സഹായിക്കുന്നതെന്ത്?
അടുപ്പിൽ വിറക് എപ്പോഴും നന്നായി കത്താറില്ല.

Question 6.
വിറകടുപ്പ് നന്നായി കത്താൻ എന്തൊക്കെയാണ് ചെയ്യാറുള്ളത്?
Answer:

  • ഉണങ്ങിയ വിറക് ഉപയോഗിക്കുക
  • കുഴൽ ഉപയോഗിച്ച് ഊതുന്നു.
  • വിറക് ചെറിയ കഷ്ണങ്ങൾ ആക്കുക.
  • വായുപ്രവാഹം (വിറകുകൾക്കിടയിൽ വായു അകത്തേക്ക് പ്രവേശിക്കുന്നതിനും തീ നന്നായി കത്തുന്നതിനും ഇടം നൽകുക)

Question 7.
കുഴൽ ഉപയോഗിച്ച് ഊതുന്നത് എന്തിനാണ്?
Answer:
കുഴൽ ഉപയോഗിച്ച് ഊതുന്നത് തീ നന്നായി കത്താൻ സഹായിക്കുന്നു. കാരണം ഇതിൽ ഓക്സിജൻ അടങ്ങിയിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ തീ ഉണ്ടാകുന്നു.

Question 8.
താപനഷ്ടം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം?
Answer:
പാത്രത്തിനും അടുപ്പിനും ഇടയിൽ വിടവ് കുറവാകണം.
ഉണങ്ങിയ വിറക് കത്തിക്കുക: ഉണങ്ങിയ വിറക് നന്നായി കത്തുകയും കൂടുതൽ താപം ഉണ്ടാകുകയും ചെയ്യുന്നു.
ഇന്ധനങ്ങളുടെ മറ്റ് ഉപയോഗങ്ങൾ

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങളിൽ പെട്രോളും ഡീസലും ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ഫാക്ടറികളിൽ കൽക്കരി, ഗ്യാസ്, നാഫ്ത തുടങ്ങിയവ ഉപയോഗിക്കുന്നു. വിമാനങ്ങളിൽ ജെറ്റ്ഫ്യൂവലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

Question 9.
മറ്റെന്തെല്ലാം ആവശ്യങ്ങൾക്കാണ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നത്? ചർച്ച ചെയ്യൂ.
Answer:

  • വൈദ്യുതി നിലയങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കൽക്കരി, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.
  • കപ്പലുകളിലും തീവണ്ടികളിലും ഇന്ധനം ഉപയോഗിക്കുന്നു.
  • കാർഷിക മേഖലയിൽ, ട്രാക്ടറുകൾ, കൊയ്ത്തു യന്ത്രം, ജലസേചനത്തിനുള്ള പമ്പുകൾ,
    വിളകൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ എന്നിവയ്ക്ക് ഊർജം നൽകാൻ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.

Question 10.
പെട്രോൾ, ഡീസൽ തുടങ്ങിയവ പെട്രോൾ പമ്പിലെത്തുന്നത് എങ്ങനെയാണെന്ന് അന്വേ ഷിച്ചറിയൂ.
Answer:
ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ക്രൂഡോയിൽ സംസ്കരിച്ചാണ് പെട്രോളും ഡീസലും ഉണ്ടാക്കുന്നത്. തുടർന്ന്, ഇന്ധനം വലിയ സംഭരണ മേഖലകളിലേക്ക് അയയ്ക്കുന്നു. അവിടെ നിന്ന് ടാങ്കർ ട്രക്കുകൾ അത് പെട്രോൾ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നു. സ്റ്റേഷനുകളിൽ, ഇന്ധനം ഭൂഗർഭ ടാങ്കുകളിൽ സംഭരിക്കുകയും അത് വാഹനങ്ങളിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു.

Question 11.
ക്രൂഡോയിൽ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നറിയാമോ?
Answer:
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ ജൈവവസ്തുക്കളിൽ
നിന്നാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയും പാചകത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി യും ക്രൂഡോയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന ചില ഉൽപന്നങ്ങളാണ്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും കൽക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ താപവൈദ്യുത നിലയങ്ങളിലാണ് കൽക്കരി പ്രധാനമായും ഉപയോഗിക്കുന്നത്.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 5
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 6

Question 12.
ഫ്ലോചാർട്ട് പൂർത്തിയാക്കൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 7
Answer:
ക്രൂഡോയിൽ- പെട്രോൾ,ഡീസൽ,നാഫ്ത ,ബിറ്റുമിൻ,മണ്ണെണ്ണ.

(i) ഇന്ധനങ്ങളുടെ വ്യത്യസ്തരൂപങ്ങൾ
വിറക്, മണ്ണെണ്ണ, ഡീസൽ, പെട്രോൾ, ജെറ്റ് ഫ്യൂവൽ, നാഫ്ത, കൽക്ക എൽ.പി.ജി. തുടങ്ങിയവ.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 13.
ഇതുകൂടാതെ മറ്റ് ഇന്ധനങ്ങളും കണ്ടെത്തി അവ ഏതെല്ലാം അവസ്ഥയിലാണെന്നതിനനുസരിച്ച് കൂട്ടങ്ങളാക്കൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 8
Answer:
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 9

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. കാലക്രമത്തിൽ തീവണ്ടിയുടെ ഇന്ധന ഉപയോഗ ത്തിൽ വന്ന മാറ്റം നോക്കൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 10

ഇന്ധനങ്ങൾക്ക് പകരമുപയോഗിക്കാവുന്ന ഒരു ഊർജരൂപമാണ് വൈദ്യുതി.

Question 14.
വീടുകളിൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾ ഏതൊക്കെയാണ്?
Answer:
വീടുകളിൽ ലൈറ്റുകൾ, ഫാനുകൾ, പാചക ഉപകരണങ്ങൾ, ചാർജിംഗ് ഉപകരണങ്ങൾ എന്നിവയ്ക്ക് വൈദ്യുതി ആവശ്യമാണ്.

Question 15.
എങ്ങനെയാണ് വൈദുതി ഉത്പാദിപ്പിക്കുന്നത്?
Answer:
ഒഴുകുന്ന ജലം, കാറ്റ്, സൂര്യപ്രകാശം, ഇന്ധനങ്ങൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള ഊർജം ഇവയുപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജനറേറ്ററുകൾ പ്രവർത്തിക്കുന്നത്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

(ii) ജലവൈദ്യുതി

ചിത്രത്തിൽ കാണുന്നതുപോലെ ഒരു ജലചക്രത്തിന്റെ മാതൃക നിർമ്മിച്ച് പരീക്ഷണം ചെയ്തു നോക്കാം.
ഉപകരണത്തിന്റെ നിർമ്മാണക്കുറിപ്പ് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 11

  • നിർമ്മാണക്കുറിപ്പിൽ എന്തെല്ലാം?
  • ഉപകരണത്തിന്റെ പേര്
  • നിർമ്മാണ ലക്ഷ്യം
  • ആവശ്യമായ സാമഗ്രികൾ
  • രേഖാചിത്രം
  • നിർമ്മാണഘട്ടങ്ങൾ

Answer:

  • പേര്: ജലചക്ര മാതൃക
  • ലക്ഷ്യം: വെള്ളം എങ്ങനെയാണ് ഒരു ടർബൈൻ കറങ്ങുന്നത് പോലെ, ചക്രത്തെ കറക്കുന്ന തെന്ന് മനസ്സിലാക്കാൻ.
  • സാമഗ്രികൾ: പ്ലേറ്റുകൾ, വടികൾ, വെള്ളം, ടേപ്പ്, കത്രിക.
  • രേഖാചിത്രം: ജലചക്രം വരയ്ക്കുക

ഘട്ടങ്ങൾ:
a. പ്ലേറ്റ് അരികുകൾ മടക്കുക.
b. ഒരു വടിയിൽ(ആക്സിൽ) പ്ലേറ്റ് ഘടിപ്പിക്കുക.
c. പ്ലേറ്റ് കറങ്ങുന്ന രീതിയിൽ വയ്ക്കുക, അതിനെ തിരിക്കാൻ വെള്ളം ഒഴിക്കുക.

Question 16.
എങ്ങനെയാണ് ജലചക്രം കറങ്ങിയത്? വെള്ളം വീഴുന്നതിന്റെ ശക്തി കറക്കത്തിനെ സ്വാധീനി ക്കുന്നുണ്ടോ?
Answer:
ഉണ്ട്. വെള്ളം ടർബൈനിന്റെ ബ്ലേഡുകളിൽ വീഴുമ്പോൾ ടർബൈൻ കറങ്ങുന്നു. വീഴുന്ന വെള്ളത്തിന്റെ ശക്തി കൂടുതലാണെങ്കിൽ, ടർബൈൻ വേഗത്തിൽ കറങ്ങുന്നു.

Question 17.
വെള്ളം നിറച്ച കുപ്പിയുടെ ഉയരം മാറ്റിയാൽ കറക്കത്തിന്റെ വേഗതയിൽ മാറ്റം വരുമോ?
Answer:
കുപ്പിയുടെ ഉയരം കൂടുമ്പോൾ, വെള്ളം കൂടുതൽ ശക്തിയോടെ ടർബൈനിന്റെ മേൽ വീഴുന്നു. അങ്ങനെ ഇത് ടർബൈനിനെ വേഗത്തിൽ കറങ്ങാൻ സഹായിക്കുന്നു. കെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അതിനുവേണ്ടി വെള്ളത്തെ അണക്കെട്ടുകളിൽ തടഞ്ഞുനിർത്തുന്നു. ഇത് ആവശ്യാനുസരണം താഴേക്ക് പതിപ്പിച്ച് വലിയ ടർബൈനുകൾ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 18.
കടലാസ് അല്ലെങ്കിൽ ഓല ഉപയോഗിച്ച് ഒരു പങ്ക നിർമ്മിക്കൂ. നിങ്ങൾ ഉണ്ടാക്കിയ പങ്കയുമായി പുറത്തേക്കിറങ്ങി നിൽക്കൂ. പങ്ക കറങ്ങുന്നുണ്ടോ? എപ്പോഴാണ് പങ്ക നന്നായി കറങ്ങുന്നത്?
Answer:
ഉണ്ട്, കാറ്റ് വീശുമ്പോൾ പങ്ക കറങ്ങുന്നു. കാറ്റ് ശക്തമാകുമ്പോൾ പങ്ക നന്നായി കറങ്ങുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 12

കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗ പ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ് മിൽ. വിന്റ് മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.കറങ്ങുന്നു.ഈ ഊർജം കേരളത്തിൽ രാമക്കൽമേട്, കഞ്ചിക്കോട്, അട്ടപ്പാടി എന്നിവിടങ്ങളിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്.

Question 19.
എന്തുകൊണ്ടായിരിക്കും ഇവിടെ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചത്?
Answer:
ശക്തവും സ്ഥിരവുമായ കാറ്റ് വീശുന്ന സ്ഥലങ്ങളിലാണ് കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നത്. കാറ്റിൽ നിന്നുള്ള ഊർജം ഫലപ്രദമായി പിടിച്ചെടുക്കുന്നതിലൂടെ കാറ്റാടിയന്ത്രങ്ങളെ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഈ സ്ഥലങ്ങൾ അനുവദിക്കുന്നു.

മനുഷ്യൻ പണ്ട് മുതലേ ഉപയോഗപ്പെടുത്തിയിട്ടുള്ള ഊർജരൂപമാണ് കാറ്റ്. സമുദ്രങ്ങ ളിലൂടെയും നദികളിലൂടെയുമുള്ള യാത്രയ്ക്ക് കാറ്റിന്റെ ശക്തി ഉപയോഗിച്ചിരുന്നു. കൊടുങ്കാറ്റിന് വളരെയധികം ഊർജം ഉള്ളതിനാൽ ഇവ കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കും. ഇന്ന് കാലാവസ്ഥാ മുന്നറിയിപ്പിലൂടെ ഇത്തരം കാറ്റുകളുടെ സാധ്യത മുൻകൂട്ടി അറിയാനാവും. എടുത്താൽ അപകടങ്ങളും നാശ മുന്നറിയിപ്പുകൾക്കനുസരിച്ച് മുൻകരുതലുകൾ നഷ്ടങ്ങളും കുറയ്ക്കാനാവും.

Question 20.
പുറത്ത് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഒരു സ്റ്റീൽ പാത്രം വയ്ക്കുക. കുറച്ചു കഴിഞ്ഞതിനുശേഷം പാത്രം തൊട്ടുനോക്കൂ. എന്താണ് അനുഭവപ്പെട്ടത്? കാരണമെന്ത്? പാത്രത്തിൽ കുറച്ച് വെള്ളം കൂടി ഒഴിച്ചാലോ?
Answer:
കുറച്ച് നേരം സൂര്യപ്രകാശത്തിൽ കിടന്ന ശേഷം സ്റ്റീൽ പാത്രം സ്പർശിക്കുമ്പോൾ, അത് ചൂടുള്ളതാണെന്ന് നിങ്ങൾക്ക് തോന്നും. സൂര്യപ്രകാശം സ്റ്റീലിനെ ചൂടാക്കുകയും ചൂട് ആഗിരണം ചെയ്യുകയും നിലനിർത്തുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നിങ്ങൾ പാത്രത്തിലേക്ക് . കുറച്ച് വെള്ളം ഒഴിക്കുകയാണെങ്കിൽ, വെള്ളവും വേഗത്തിൽ ചൂടാകും; കാരണം ചൂടുള്ള പാത്രം അതിന്റെ ചൂട് വെള്ളത്തിലേക്ക് മാറ്റും, അങ്ങനെ ഇത് വെള്ളത്തെ ചെറുചൂടുള്ളതോ ചൂടുള്ളതോ ആക്കി മാറ്റും.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 21.
ഏതെല്ലാം രീതിയിലാണ് സൂര്യപ്രകാശത്തിലെ ഊർജം ഉപയോഗപ്പെടുത്തുന്നത്?
Answer:
വസ്തുക്കൾ ഉണക്കുന്നതിന്
സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ.
സോളാർ വാട്ടർ ഹീറ്ററുകൾ ഉപയോഗിച്ച് വെള്ളം ചൂടാക്കാൻ

സൗരോർജത്തിലെ താപം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ് സോളാർ കുക്കറുകളും സോളാർ വാട്ടർ ഹീറ്ററുകളും.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 13

Question 22.
താഴെ കാണുന്ന ചിത്രങ്ങളിലെ ഉപകരണങ്ങളെ തിരിച്ചറിയൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 14

Answer:
സോളാർ കാൽക്കുലേറ്റർ, സോളാർ സ്ട്രീറ്റ് ലൈറ്റ്, സോളാർ റാന്തൽ.

Question 23.
ഇവയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കുന്നത് എവിടെനിന്നാണ്?
Answer:
അവയ്ക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്നു. ഇവയിലുള്ള സൗരോർജ പാനലുകൾ സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി സൗരോർജ പാനലിലുള്ള സൗരോർജസെല്ലിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. വീടുകളിലും സ്ഥാപനങ്ങളിലും സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Question 24.
പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റോടുകൂടിയ വപ്രത്യേകതകൾ എന്തെല്ലാമാണ്? അവയുടെ
Answer:
പച്ച നമ്പർ പ്ലേറ്റുകളുള്ള വാ ഹനങ്ങൾ സാധാരണയായി ഇലക്ട്രിക് വാഹനങ്ങളാണ്. പെട്രോളിനോ ഡീസലിനോ പകരം വൈദ്യുതിയിലാണ് അവ പ്രവർത്തിക്കുന്നത്, ഇത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 25.
നമ്മുടെ നാട്ടിൽ ഏതെല്ലാം വിഭാഗത്തിൽപ്പെട്ട വൈദ്യുത വാഹനങ്ങൾ ഉണ്ടെന്ന് നിരീക്ഷിച്ച് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
ഇലക്ട്രിക് സ്കൂട്ടറുകൾ, ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ.

Question 26.
സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയ ഊർജസ്രോതസ്സുകളുടെ പ്രത്യേകതകൾ എന്തെല്ലാ മാണ്?
Answer:

  • അവ പ്രകൃതിദത്തമായുള്ളതാണ്, അവ തീർന്നുപോകില്ല.
  • അവ മലിനീകരണം ഉണ്ടാക്കുന്നില്ല.
  • അവ സൗജന്യമായി ലഭ്യമാകുന്നതാണ്, വീണ്ടും ഉപയോഗിക്കാൻ കഴിയും.

സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ (Renewable energy sources) എന്ന് അറിയപ്പെടുന്നു. ഈ ഊർജസ്രോതസ്സുകൾ വായുമലിനീകരണം ഉണ്ടാക്കുന്നില്ല.

കൊച്ചിൻ എയർപോർട്ട്
പൂർണ്ണമായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത് സൗരോർജ പാനലുകൾ ഉപയോഗിച്ചാണ്.

Question 27.
നമ്മുടെ സ്കൂളിലും വീട്ടിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?
Answer:

  • മാലിന്യം കുറയ്ക്കുന്നു: ഭക്ഷണാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും ഉപയോഗപ്രദമായ ഊർജമാക്കി മാറ്റുന്നു.
  • ഊർജം നൽകുന്നു: പാചകത്തിനോ ചൂടാക്കുന്നതിനോ ഉപയോഗിക്കാവുന്ന വാതകം സൃഷ്ടിക്കുന്നു.
  • പരിസ്ഥിതി സൗഹൃദം: മാലിന്യങ്ങൾ ഉപയോഗിച്ച് ഊർജം ഉണ്ടാക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 28.
ഒരു ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനരീതി കണ്ടുമനസ്സിലാക്കൂ.
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 15
Answer:
മാലിന്യ ശേഖരണം: ഭക്ഷ്യവസ്തുക്കൾ, സസ്യാവശിഷ്ടങ്ങൾ, മറ്റ് ജൈവമാലിന്യങ്ങൾ എന്നിവ ശേഖരിക്കുന്നു.
ഡൈജഷൻ ടാങ്ക്: ഈ ടാങ്ക് മാലിന്യങ്ങൾ വിഘടിപ്പിക്കുകയും ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഗ്യാസ് സംഭരണം: ഗ്യാസ് സംഭരിക്കുകയും പാചകത്തിനുവേണ്ടിയോ പ്രകാശത്തിനുവേണ്ടിയോ ഉപയോഗിക്കുകയും ചെയ്യുന്നു.

Question 29.
ഊർജോൽപാദനത്തിനുള്ള വ്യത്യസ്ത വഴികൾ നാം പരിചയപ്പെട്ടല്ലോ. ഇതുകൊണ്ടു മാത്രം നമ്മുടെ ഊർജാവശ്യങ്ങൾ പരിഹരിക്കപ്പെടുമോ?
Answer:
ഇല്ല, ഈ സ്രോതസ്സുക്കൾക്ക് നമ്മുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ കഴിയില്ല, കാരണം അവ എല്ലായ്പ്പോഴും ലഭ്യമല്ല.

താഴെ നൽകിയിരിക്കുന്ന മാർഗങ്ങളും ഊർജോൽപാദനത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

  • ഡീസൽ, കൽക്കരി താപനിലയങ്ങൾ
  • തിരമാലയിൽ നിന്നുള്ള ഊർജം
  • ഭൂതാപോർജം
  • അണുശക്തി

Question 30.
ഇതുപോലെ ഊർജനഷ്ടം തടയുന്ന മറ്റെന്തെല്ലാം ഉപകരണങ്ങൾ വീടുകളിൽ ഉപയോഗിക്കു ന്നുണ്ട്? കണ്ടെത്തിയെഴുതൂ.
Answer:

  • പ്രഷർ കുക്കർ: നീരാവിയും ചൂടും ഉപയോഗിച്ച് ഭക്ഷണം വേഗത്തിൽ പാകം ചെയ്യുന്നു.
  • തെർമോസ് ഫ്ലാസ്ക് ഇൻസുലേറ്റുചെയ്ത് പാനീയങ്ങൾ ചൂടുള്ളതോ തണുത്തതോ ആയി നിലനിർത്തുന്നു.
  • സോളാർ വാട്ടർ ഹീറ്റർ: സൂര്യപ്രകാശം ഉപയോഗിച്ച് വെള്ളം ചൂടാക്കാൻ സഹായിക്കുന്നു. അങ്ങനെ വൈദ്യുതിയുടെ ആവശ്യകത കുറയ്ക്കുന്നു.
  • എൽഇഡി ബൾബുകൾ: കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു, പരമ്പരാഗത ബൾബുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കും.

Question 31.
ഫോസിൽ ഇന്ധനങ്ങളുടെ വിവിധ ഉപയോഗങ്ങൾ മനസ്സിലാക്കിയല്ലോ. ഇവയുടെ പരിമിതി കൾ എന്തെല്ലാമാണ്?
Answer:

  • ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നു.
  • മലിനീകരണത്തിന് കാരണമാകുന്നു
  • കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്നു

സ്രോതസ്സുകളാണ് സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ. ഈ പരിമിതികൾ ഇല്ലാത്ത ഊർജ

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 32.
എന്നാൽ എല്ലായിടത്തും എല്ലാക്കാലത്തും ഒരേപോലെ സൂര്യപ്രകാശം ലഭിക്കാറുണ്ടോ?
Answer:
ഇല്ല, സൂര്യപ്രകാശം എല്ലായ്പ്പോഴും എല്ലായിടത്തും ലഭ്യമല്ല. ഇത് പകൽ കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു.

Question 33.
കാറ്റിന്റെ വേഗത ഒരു പോലെയാണോ?
Answer:
ഇല്ല, കാറ്റിന്റെ വേഗത എല്ലായിടത്തും ഒരുപോലെയല്ല. സ്ഥലം, കാലാവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഇത് മാറാം.

Question 34.
തിരമാലയുടെ കാര്യത്തിലോ?
Answer:
വേലിയേറ്റ തരംഗങ്ങൾ ശക്തിയിലും ഉയരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇവയിൽ നിന്ന് എപ്പോഴും ഒരേ അളവിൽ ഊർജം ഉൽപാദിപ്പിക്കാൻ കഴിയില്ല. ഈ പരിമിതികൾ മറികടക്കുന്ന പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഹൈഡ്രജൻ, ജൈവ ഡീസൽ എന്നിവ ഇത്തരത്തിൽ പ്രതീക്ഷ നൽകുന്ന ഇന്ധനങ്ങളാണ്.

Question 35.
ഇത്തരം ഇന്ധനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കൂ.
Answer:
ഹൈഡ്രജനും ബയോഡീസലും നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് പുതിയ തരം ഇന്ധനങ്ങളാണ്. ഹൈഡ്രജൻ ജലത്തിൽ നിന്നോ പ്രകൃതിവാതകത്തിൽ നിന്നോ ഉണ്ടാകുന്നതും കത്തുമ്പോൾ വെള്ളം മാത്രം

ഉത്പാദിപ്പിക്കുന്നതുമാണ്. ഇത് വളരെ വൃത്തിയുള്ളതാണ്. സസ്യങ്ങളിൽ നിന്നും മൃഗങ്ങളുടെ കൊഴുപ്പുകളിൽ നിന്നും ബയോഡീസൽ നിർമ്മിക്കുന്നു. ഇത് മലിനീകരണം കുറയ്ക്കാൻ സഹായിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഈ രണ്ട് ഇന്ധനങ്ങളും നമ്മെ സഹായിക്കും. എന്നിരുന്നാലും, അവയുടെ വിലയിലും, ലഭ്യതയിലും വെല്ലുവിളികളുണ്ട്.

Basic Science Class 5 Chapter 6 ഊർജസ്രോതസ്സുകൾ Question Answer Notes

Question 1.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനമാണ് .
Answer:
ജെറ്റ് ഫ്യുവൽ

Question 2.
ഒരു വിറകടുപ്പിൽ താപം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു?
Answer:
വിറക് കത്തുമ്പോൾ

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 3.
മണ്ണെണ്ണ സ്റ്റൗവിലും ഗ്യാസ് സ്റ്റൗവിലും ചൂട് ഉൽപ്പാദിപ്പിക്കാൻ കത്തിക്കുന്ന പദാർഥങ്ങൾ ഏതൊക്കെയാണ്?
Answer:
മണ്ണെണ്ണ സ്റ്റൗവിൽ മണ്ണെണ്ണയും, ഗ്യാസ് സ്റ്റൗവിൽ എൽപിജിയുമാണ് ചൂട് ഉൽപ്പാദിപ്പിക്കാൻ കത്തിക്കുന്ന പദാർത്ഥങ്ങൾ.

Question 4.
വിറക് അടുപ്പ് മികച്ചതാക്കാൻ എന്ത് മാറ്റങ്ങൾ വരുത്തണം? ചർച്ച ചെയ്ത് എഴുതുക.
Answer:
മതിയായ വായു വിതരണം ഉറപ്പാക്കുക.
അടുപ്പിനും പാത്രത്തിനുമിടയിലുള്ള വിടവ് വളരെ വലുതായിരിക്കരുത്.
പാഴായേക്കാവുന്ന ഊർജം ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം.

Question 5.
…………….. കത്തുമ്പോൾ താപം സ്വതന്ത്രമാക്കുന്ന പദാർത്ഥങ്ങളാണ്.
Answer:
ഇന്ധനങ്ങൾ

Question 6.
നമ്മുടെ എല്ലാത്തരം ഊർജത്തിന്റെയും ഉറവിടം ……..
Answer:
സൂര്യൻ

Question 7.
വായുവിൽ അടങ്ങിയിരിക്കുന്ന………… കത്തുന്നതിന് സഹായിക്കുന്നു.
Answer:
ഓക്സിജൻ

Question 8.
മണ്ണെണ്ണ ഒരു ……….. ഉൽപ്പന്നമാണ്.
Answer:
പെട്രോളിയം.

Question 9.
പദബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയത് പൂരിപ്പിക്കുക.
വിമാനം: ജെറ്റ് ഫ്യൂവൽ
റോക്കറ്റ്: ……………
Answer:
ഹൈഡ്രജൻ.

Question 10.
എന്താണ് ഇന്ധനങ്ങൾ?
Answer:
കത്തുമ്പോൾ താപം പുറത്തുവിടുന്ന പദാർഥങ്ങളെ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 11.
നമ്മുടെ സംസ്ഥാനത്ത് മരത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നതായി നിങ്ങൾക്കറിയാമോ? വിറകിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ടുന്ന മാർഗ്ഗങ്ങൾ എന്തൊക്കെ യാണ്?
Answer:

  • അടുപ്പ് പൂർണ്ണമായും വിറകുകൊണ്ട് നിറയ്ക്കരുത്.
  • ഊർജസ്രോതസ്സുകൾ പാത്രത്തിന്റെ അടിഭാഗത്ത് മാത്രം തീ പിടിക്കാൻ തക്കവണ്ണം വിറക് കത്തിക്കുക.
  • വിറക് വലിയ കഷണങ്ങളായി ഉപയോഗിക്കാൻ ശ്രമിക്കുക.

Question 12.
സാധാരണ അടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുകയില്ലാത്ത അടുപ്പ് നല്ലതാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
Answer:
നമ്മൾ ഉപയോഗിക്കുന്ന സാധാരണ അടുപ്പിനേക്കാൾ നല്ലത് പുകയില്ലാത്ത അടുപ്പാണ്. ഇവിടെ ജ്വലനത്തിന് ആവശ്യമായ തോതിൽ ഓക്സിജൻ ലഭ്യമാകുന്നതുകൊണ്ടുതന്നെ പുറന്തള്ളപ്പെടുന്ന പുകയുടെ അളവ് കുറയുന്നു. കാർബൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുമില്ല. ഇന്ധനത്തിലുള്ള എല്ലാ കാർബൺ തന്മാത്രകളും ഈ അടുപ്പിൽ കത്തിത്തീരുന്നു. അതിനാൽ, പുകയില്ലാത്ത ചൂളയുടെ താപ ശേഷി വളരെ കൂടുതലാണ്. ഇത് പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയും ആവശ്യമായ വിറകിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Question 13.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ പേരുകൾ എഴുതുക.
Answer:
പെട്രോൾ, ഡീസൽ, എൽ.പി.ജി., സി.എൻ.ജി

Question 14.
ആഹാരം പാകം ചെയ്യുന്നതിനായി നാം ഉപയോഗിക്കുന്ന ഊർജസ്രോതസ്സുകൾ ഏതൊക്കെ യാണ്?
Answer:
മരം (വിറക്), എൽപിജി, മണ്ണെണ്ണ, ഇലക്ട്രിക് ഹീറ്റർ, ഗോബർ ഗ്യാസ്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 15.
ചുവടെ നൽകിയിരിക്കുന്നവയെ ഖര ഇന്ധനങ്ങൾ, ദ്രാവക ഇന്ധനങ്ങൾ, വാതക ഇന്ധനങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
വിറക്, ഡീസൽ, പെട്രോൾ, കരി, കൽക്കരി, ചാണകം, അറക്കപ്പൊടി, മണ്ണെണ്ണ, എൽപിജി, സിഎൻജി, ഹൈഡ്രജൻ, അസറ്റലിൻ, ബയോഗ്യാസ്, വ്യോമയാന ഇന്ധനം, ബയോഡീസൽ.
Answer:
Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ 16

Question 16.
ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കാം?
Answer:

  • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ക്ഷാമം.
  • വീടുകളിലെ വൈദ്യുതി ക്ഷാമം.
  • ഫാക്ടറികളിലെ വൈദ്യുതി ക്ഷാമം.

Question 17.
സൗരോർജം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങൾ എഴു തുക.
Answer:

  • കാൽക്കുലേറ്റർ
  • സോളാർ തെരുവ് വിളക്ക്
  • സോളാർ ഹീറ്റർ
  • സോളാർ കുക്കർ

Question 18.
കാറ്റിൽ നിന്ന് എങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
Answer:
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ്മിൽ. വിൻ മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ കറങ്ങുന്നു. ഈ ഊർജം ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

Question 19.
ഊർജം ലാഭിക്കുന്നതിനായി വീടുകളിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാം?
Answer:

  • കുറഞ്ഞ ഊർജത്തിൽ പ്രവർത്തിക്കുന്ന കോംപാക്റ്റ് ഫ്ലൂറസെന്റ് ലാമ്പുകൾ (CFL) ഉപയോഗിക്കുക.
  • വൈദ്യുതി ദുരുപയോഗം ചെയ്യാതിരിക്കുക.
  • പാചകത്തിന് ഇന്ധനക്ഷമതയുള്ള അടുപ്പുകൾ ഉപയോഗിക്കുക.

Question 20.
കൃത്രിമ ഉപഗ്രഹത്തിന് ആവശ്യമായ വൈദ്യുതോർജം നൽകുന്ന ഉപകരണമാണ്.
Answer:
സോളാർ പാനൽ

Question 21.
ജൈവമാലിന്യങ്ങൾ അഴുകുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ്…………..
Answer:
ബയോഗ്യാസ്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 22.
കൽക്കരി ഒരു …………… ഇന്ധനമാണ്.
Answer:
ഫോസിൽ

Question 23.
ഒറ്റപ്പെട്ടത് കണ്ടെത്തുക.
എൽപിജി, സിഎൻജി, ഹൈഡ്രജൻ, മണ്ണെണ്ണ
Answer:
മണ്ണെണ്ണ – മറ്റുള്ളവ വാതക ഇന്ധനങ്ങളാണ്.

Question 24.
പെട്രോളിയത്തിന്റെ പ്രധാന ഉപയോഗങ്ങൾ എന്തൊക്കെയാണ്?
Answer:
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, കൽക്കരി, ടാർ, എൽപിജി എന്നിവ ഉൽപ്പാദിപ്പിക്കാനാണ് പ്രധാന മായും പെട്രോളിയം ഉപയോഗിക്കുന്നത്. കൂടാതെ, കീടനാശിനികൾ, പ്ലാസ്റ്റിക്കുകൾ, മരുന്നുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.

Question 25.
പുതുക്കാൻ കഴിയുന്ന (പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകൾ എന്നതും കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഒരു ഉദാഹരണം എഴുതുക.
Answer:
പ്രകൃതിദത്തവും, ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകാത്തതും, വായു മലിനീകരണം ഉണ്ടാക്കാത്തവയുമായ, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളാണ് പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ.
ഉദാ: സൂര്യപ്രകാശം, കാറ്റ്, തിരമാല.

Question 26.
സൗരോർജത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
Answer:

  • ഇത് പരിസ്ഥിതിക്ക് ഹാനികരമല്ല.
  • ഇത് പാരമ്പര്യേതര ഊർജ സ്രോതസ്സാണ്.

Question 27.
ഒറ്റപ്പെട്ടതു കണ്ടെത്തുക.
സൂര്യപ്രകാശം, കാറ്റ്, തിരമാലകൾ, പെട്രോളിയം റിഫൈനറി
Answer:
പെട്രോളിയം റിഫൈനറി – മറ്റുള്ളവ പാരമ്പര്യേതര ഊർജ സ്രോതസ്സുകളാണ്.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

Question 28.
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്?
Answer:
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ രൂപപ്പെട്ടത്.

ഊർജസ്രോതസ്സുകൾ Class 5 Notes

നമുക്കെല്ലാവർക്കും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ ഊർജം ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമുക്ക് ഊർജം ലഭിക്കുന്നത് പോലെ, യന്ത്രങ്ങൾക്ക് ഇന്ധനങ്ങളിൽ നിന്ന് ഊർജം ലഭിക്കുന്നു. ഈ അധ്യായത്തിൽ, വിവിധ തരം ഇന്ധനങ്ങളെക്കുറിച്ചും, അവ എങ്ങനെ വിവേകത്തോടെ ഉപയോഗിക്കാമെന്നും, ഊർജത്തിന്റെ ഉറവിടത്തെക്കുറിച്ചും, ഊർജം ലാഭിക്കാനുള്ള വഴികളെക്കുറിച്ചും, അവ ശ്രദ്ധാപൂർവ്വം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് പഠിക്കാം.

  • പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം (Energy) എന്ന് പറയുന്നത്. ഊർജത്തെ നമുക്ക് കാണാൻ കഴിയില്ല. വിവിധ പ്രവർത്തനങ്ങളിലൂടെ അത് പ്രകടമാകുന്നു.
    ജൈവവസ്തുക്കളിൽ
  • കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. വിറക്, മണ്ണെണ്ണ, എൽ. പി. ജി. പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങി ധാരാളം വസ്തുക്കൾ ഇന്ധനങ്ങളായി ഉപയോഗിക്കുന്നു.
  • വായുവിൽ അടങ്ങിയിട്ടുള്ള ഓക്സിജനാണ് കത്താൻ സഹായിക്കുന്നത്.
  • ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ നിന്നാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്.
  • ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെട്ടത്. ഇവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നു. കൊണ്ടിരിക്കും. ഇവയെ പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ (Non-renewable energy sources) എന്ന് പറയുന്നു.

Class 5 Basic Science Chapter 6 Notes Malayalam Medium ഊർജസ്രോതസ്സുകൾ

  • വിറകും കൽക്കരിയും ഖര ഇന്ധനങ്ങളാണ്. പെട്രോളിയം, ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവയിൽ നിന്ന് വേർതിരിക്കുന്ന ഘടകങ്ങൾ ദ്രാവക ഇന്ധനങ്ങളാണ്. എൽപിജി, സിഎൻജി, ഹൈഡ്രജൻ എന്നിവ വാതക ഇന്ധനങ്ങളാണ്.
  • ഇന്ധനങ്ങൾക്ക് പകരമുപയോഗിക്കാവുന്ന ഒരു ഊർജരൂപമാണ് വൈദ്യുതി.
  • കെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അതിനുവേണ്ടി വെള്ളത്തെ അണക്കെട്ടുകളിൽ തടഞ്ഞുനിർത്തുന്നു. ഇത് ആവശ്യാനുസരണം താഴേക്ക് പതിപ്പിച്ച് വലിയ ടർബൈനുകൾ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
  • വസ്തുക്കളെ ചലിപ്പിക്കാനുള്ള കാറ്റിന്റെ കഴിവ് ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ്മിൽ.
  • നമ്മുടെ ഏറ്റവും സമ്പന്നവും സുസ്ഥിരവുമായ ഊർജസ്രോതസ്സാണ് സൂര്യൻ. സൗരോർജപാനലിലുള്ള സൗരോർജസെല്ലിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.
  • സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ (Renewable energy sources) എന്ന് അറിയപ്പെടുന്നു. ഈ ഊർജസ്രോതസ്സുകൾ വായുമലിനീകരണം ഉണ്ടാക്കുന്നില്ല.
  • പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്നജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനമുണ്ടാക്കാം. ഇങ്ങനെ
    യുണ്ടാക്കുന്ന വാതക ഇന്ധനമാണ് ബയോഗ്യാസ്.
  • ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനും പാതിവെന്ത ഭക്ഷണം പൂർണ്ണമായി വെന്തു കിട്ടാനും ഉപയോഗിക്കുന്ന വളരെ ലളിതമായ ഒരു ഉപകരണമാണ് ചൂടാറാപ്പെട്ടി.

Plus Two Business Studies Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two Business Studies Board Model Paper 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക്, ആകെ 80 സ്കോർ വരെ ഉത്തരം നൽകുക.

I. 1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 1 സ്കോർ. (9 × 1 = 9)

Question 1.
നിലനിൽപ്, ലാഭം ……………………… എന്നിവ ഒരു ബിസിനസിന്റെ സ്ഥാപനപരമായ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.
a) വളർച്ച
b) വികാസം
c) നേട്ടം
d) ഇവയൊന്നുമല്ല
Answer:
a) വളർച്ച

Question 2.
‘ഒരു കീഴ്ജീവനക്കാരൻ ഒരേസമയം ഒരു മേലധികാരിയിൽ നിന്ന് മാത്രമേ നിർദ്ദേശങ്ങൾ സ്വീകരിക്കാവു’. ഇവിടെ സൂചിപ്പിക്കുന്ന മാനേജ്മെന്റ് തത്ത്വം ഏത്?
a) മാർഗ്ഗദർശക ഐക്യം
b) തുല്യത
c) ആജ്ഞാ ഐക്യം
d) ക്രമം
Answer:
c) ആജ്ഞാ ഐക്യം

Question 3.
കീഴ്ജീവനക്കാരന് അനുവദനീയമായ പരിധിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ അധികാരം നൽകുന്നതിനെ ……………………. എന്നുപ റയുന്നു.
a) അധികാര കൈമാറ്റം
b) ഏകോപനം
c) നിയന്ത്രണം
d) ആസൂത്രണം
Answer:
a) അധികാര കൈമാറ്റം

Question 4.
റിക്രൂട്ട്മെന്റിനെ ഒരു ……………………….. പ്രക്രിയയായി കരുതപ്പെടുന്നു.
a) പോസിറ്റീവ്
b) നെഗറ്റീവ്
c) ന്യൂട്രൽ
d) ഇവയെല്ലാം
Answer:
a) പോസിറ്റീവ്

Question 5.
താഴെ തന്നിരിക്കുന്നവയിൽ സാമ്പത്തിക ഇതര പ്രോത്സാഹനം ഏത്?
a) ബോണസ്
b) ലാഭം പങ്കിടൽ
c) ശമ്പളവും ആനുകൂല്യങ്ങളും
d) പദവി
Answer:
d) പദവി

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 6.
ആശയ വിനിമയ പ്രക്രിയയിലെ ആദ്യത്തെ ഘടകം …………………. ആണ്.
a) വിനിമയം ചെയ്യുന്ന വ്യക്തി
b) സ്വീകർത്താവ്
c) സന്ദേശം
d) എൻകോഡിംഗ്
Answer:
a) വിനിമയം ചെയ്യുന്ന വ്യക്തി

Question 7.
‘പ്രത്യേകം പരിഗണിക്കേണ്ട കാര്യങ്ങൾ മാത്രമേ ഉന്നതതല മാനേ ജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തേണ്ടു. ഇതിനെ സൂചിപ്പിക്കുന്ന പദം ……………………….. ആണ്.
a) അൾട്രാവയേഴ്സ്
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ
c) സ്പാൻ ഓഫ് കൺട്രോൾ
d) സ്പാൻ ഓഫ് മാനേജ്മെന്റ്
Answer:
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ

Question 8.
എല്ലാകാര്യങ്ങളും തീരുമാനിച്ചത് പ്രകാരം നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന മാനേജ്മെന്റ് ധർമ്മം ……………………. ആണ്.
a) ആസൂത്രണം
b) മാർഗ്ഗനിർദ്ദേശം
c) ഉദ്യോഗവൽക്കരണം
d) നിയന്ത്രണം
Answer:
d) നിയന്ത്രണം

Question 9.
ഇന്ത്യയിലെ ഒരു ഉപഭോക്താവിന് നഷ്ടപരിഹാരത്തിനായി സമീ പിക്കാവുന്ന ഉയർന്ന അധികാര കേന്ദ്രം ………………………. ആണ്.
a) ദേശീയ കമ്മീഷൻ
b) ജില്ലാ ഫോറം
c) സുപ്രീം കോടതി
d) സംസ്ഥാന കമ്മീഷൻ
Answer:
c) സുപ്രീം കോടതി

II. 10 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോറുകൾ ഉണ്ട്. (8 × 2 = 16)

Question 10.
‘അച്ചടക്കം’ എന്ന മാനേജ്മെന്റ് തത്ത്വം ഹ്രസ്വമായി പ്രതിപാദി ക്കുക.
Answer:
അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ട ങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേ യത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

Question 11.
‘എൻവയോൺമെന്റൽ സ്കാനിങ്ങ്’ എന്നാൽ എന്താണ്?
Answer:
ബിസിനസ്സിന്റെ വിവിധ പരിസ്ഥിതി ഘടകങ്ങളായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, നിയമ, സാങ്കേതിക പരിസ്ഥിതികളെക്കു റിച്ചുള്ള പഠനത്തെ എൻവയോൺമെന്റൽ സ്കാനിങ്ങ് എന്നുപ റയുന്നു.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 12.
അധികാര കൈമാറ്റത്തിന്റെ ഏതെങ്കിലും ‘രണ്ട് ഘടകങ്ങൾ എഴുതുക.
Answer:

  1. അധികാരം
  2. ഉത്തരവാദിത്തം
  3. ചുമതല

Question 13.
പരിശീലനം കൊണ്ട് തൊഴിലാളികൾക്കുണ്ടാകുന്ന ഏതെങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
Answer:
ജീവനക്കാർക്കുള്ള നേട്ടം (Benefits to the Employees)

  1. തൊഴിൽ വൈദഗ്ധ്യം വളർത്തുന്നതിന് അവസരം ലഭിക്കു
  2. മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും അതുവഴി കൂടുതൽ സമ്പാദിക്കാനും തൊഴിലാളികൾക്ക് കഴിയുന്നു.
  3. അനാവശ്യമായ സമയനഷ്ടവും അപ്രതീക്ഷിതമായ അപക ടങ്ങളും കുറയ്ക്കാം.

Question 14.
ആശയ വിനിമയത്തിലെ സ്ഥാപനപരമായ തടസ്സത്തിന് രണ്ട് കാര ണങ്ങൾ എഴുതുക.
Answer:
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശയ വിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതിബന്ധം സൃഷ്ടിക്കും.
c) വിവിധ സ്റ്റാറ്റസ്സിലുള്ള ജീവനക്കാർക്കിടയിലുള്ള ആശയവി നിമയം കാര്യക്ഷമമാകണമെന്നില്ല.
d) മാനേജ്മെന്റ് തലങ്ങളുടെ എണ്ണം കൂടുന്നത് ആശയവിനി മയം ദുഷ്ക്കരമാക്കുന്നു.

Question 15.
മാനേജ്മെന്റ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ആധുനിക തന്ത്രം ഹ്രസ്വമായി വിവരിക്കുക.
Answer:
a) Ratio Analysis : സ്ഥാപനത്തിന്റെ വാർഷിക സ്ഥിതിവി വര കണക്കുകൾ ഉപയോഗിച്ച് ചില അംശബന്ധങ്ങൾ കണ്ടെത്തി വിലയിരുത്തുന്നതാണ് ഈ നടപടി.

b) Responsibility Accounting : സാമ്പത്തിക ചിലവ് വരുന്ന ഓരോ ഗ്രൂപ്പിനേയും ഡിപ്പാർട്ടുമെന്റിനേയും, ഓരോ റെസ്പോൺസിബിലിറ്റി സെന്ററുകളായി പരിഗണിച്ച് ഉത്തര വാദിത്വം ഏൽപ്പിക്കലാണ് റെസ്പോൺസിബിലിറ്റി എക്കൗ ണ്ടിങ്ങ്. ഉദാ: കോസ്റ്റ് സെന്റർ, റവന്യൂ സെന്റർ, പ്രോഫിറ്റ് സെന്റർ, etc.

Question 16.
സ്ഥിരമൂലധനം എന്നാലെന്ത്?
Answer:
സ്ഥിരം മൂലധനം (Fixed Capital) : സ്ഥിര ആസ്തികളായ ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്ന മൂലധനമാണ് സ്ഥിരമൂലധനം.

Question 17.
പണവിപണിയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് പ്രമാണ ങ്ങളുടെ പേര് എഴുതുക.
Answer:

  1. ട്രഷറി ബിൽ
  2. വാണിജ്യ പ്രശ്നങ്ങൾ
  3. കാൽ മണി

III. 18 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോറുകൾ വീതമുണ്ട്. (6 × 3 = 18)

Question 18.
എകോപനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കോ- ഓർഡിനേഷൻ (Co-ordination) : വിവിധ ഡിപ്പാർട്ടു മെന്റുകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെ പൊതു ലക്ഷ്യത്തെ മുൻനിർത്തി സംയോജിപ്പിക്കലാണ് കോ- ഓർഡിനേ ഷൻ അഥവാ ഏകോപനം. മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ കാതലായ ധർമ്മവും ഇതുതന്നെയാണ്.

കോ- ഓർഡിനേഷന്റെ സവിശേഷതകൾ

  1. വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്നു.
  2. ഏകോപനം പ്രവർത്തനങ്ങളിൽ ഐക്യമുണ്ടാക്കുന്നു.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 19.
മാനേജ്മെന്റിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
മാനേജ്മെന്റിന്റെ സവിശേഷതകൾ (Characteristics of Management)
a) മാനേജ്മെന്റ് ലക്ഷ്യാധിഷ്ഠിത പ്രക്രിയയാണ്.
b) മാനേജ്മെന്റ് സാർവത്രികമാണ്.
c) മാനേജ്മെന്റ് ബഹുമുഖ പ്രവർത്തനമാണ്.
d) അത് ഒരു തുടർച്ചയായ പ്രക്രിയയാണ്.
e) അത് ഒരു കൂട്ടായ പ്രവർത്തനമാണ്
f) അത് ചലനാത്മകമാണ്.
g) മാനേജ്മെന്റ് അദൃശ്യമാണ്.

Question 20.
എന്താണ് സ്റ്റാൻഡിങ്ങ് പ്ലാൻ? ഒരു ഉദാഹരണം എഴുതുക.
Answer:
സ്റ്റാൻഡിംഗ് പ്ലാനുകൾ : സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യമായ ദീർഘകാലത്തേക്ക് തുടർച്ചയായി കൈകാര്യം ചെയ്യുന്ന പ്ലാനു കളാണ് സ്റ്റാൻഡിങ് പ്ലാനുകൾ. ഉദാ: പോളിസികൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ.

Question 21.
താഴെ തന്നിരിക്കുന്ന ആവശ്യങ്ങളെ ശാരീരിക ആവശ്യങ്ങൾ, സൂര
ക്ഷിതത്വ ആവശ്യങ്ങൾ, സാമൂഹിക ആവശ്യങ്ങൾ, സ്വാഭിമാന ആവ ശ്വങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
a) അംഗീകാരം
b) സൗഹൃദം
c) ജോലി സുരക്ഷിതത്ത്വം
d) വിശപ്പ്
e) വരുമാനത്തിലെ സ്ഥിരത
f) ആത്മാഭിമാനം
Answer:
ആവശ്യങ്ങൾ – ആവശ്യങ്ങളുടെ തരം
a) അംഗീകാരം – അഭിമാന ആവശ്യങ്ങൾ
b) സൗഹൃദം – സാമൂഹിക ആവശ്വങ്ങൾ
c) ജോലി സുരക്ഷിതത്ത്വം – സുരക്ഷിതത്വ ആവശ്യങ്ങൾ
d) വിശപ്പ് – ശാരീരിക ആവശ്യങ്ങൾ
e) വരുമാനത്തിലെ സ്ഥിരത – സുരക്ഷിതത്വ ആവശ്വങ്ങൾ
f) ആത്മാഭിമാനം – അഭിമാന ആവശ്യങ്ങൾ

Question 22.
ഒരു നല്ല ബ്രാൻഡ് പേരിനുണ്ടാകേണ്ട ഏതെങ്കിലും മൂന്ന് പ്രത്യേ കതകൾ എഴുതുക.
Answer:

  1. ബ്രാന്റ് നെയിം വളരെ ചെറുതും വായിക്കാൻ എളുപ്പമു ള്ളതും അനായാസേന ഉച്ചരിക്കാവുന്നതുമായിരിക്കണം
  2. ഉൽപന്നത്തിന്റെ പ്രത്യേക ഗുണങ്ങൾ ആ ബ്രാന്റ് നെയിം എടുത്തു കാണിക്കണം.
  3. അത് നിലവിലുള്ള മറ്റു ബ്രാന്റ് നെയിമുകളിൽ നിന്ന് വ്യത്യ സമായിരിക്കണം.

Question 23.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള, ഉപഭോക്താവിന്റെ രണ്ട് അവകാശങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തു ക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംരക്ഷണം നൽകുന്നു.

2. അറിയിക്ക പ്പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.

IV. 24 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോറുകൾ വീതമുണ്ട്. (8 × 4 = 32)

Question 24.
മാനേജ്മെന്റ് ഒരു കല എന്ന നിലയിലുള്ള എന്തെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിശദീകരിക്കുക.
Answer:
മാനേജ്മെന്റ് എന്ന കല (Management as an Art) മാനേജ്മെന്റ് ഒരു കലയാണ്. വ്യക്തിപരമായ വൈദഗ്ദ്ധ്യം ഉപ യോഗപ്പെടുത്തി നിശ്ചയിക്കപ്പെട്ട ഫലം ഉണ്ടാക്കിയെടുക്കലാണ് കല. കലയുടെ മറ്റ് സവിശേഷതകൾ :
1) സൈദ്ധാന്തികമായ വിജ്ഞാനം
2) വ്യക്തിപരമായ വൈദഗ്ധ്യം
3) നിരന്തരമായ പരിശീലനവും, സർഗ്ഗാത്മകതയും

താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മാനേ ജ്മെന്റിനെ കല എന്ന്വി ശേഷിപ്പിക്കുന്നു.
a) മാനേജ്മെന്റ് ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഓരോ മാനേജരും വ്യക്തിപരമായ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിറവേറ്റുന്നു.

b) പ്രോത്സാഹനങ്ങൾ നൽകി മറ്റുള്ളവരിലൂടെ കാര്യങ്ങൾ നേടി യെടുക്കുന്ന സവിശേഷമായ കലയാണ് മാനേജ്മെന്റ്.

c) ശരിയായ പരിശീലനത്തിലൂടെ ഭരണപരമായ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയും.
ഇക്കാരണത്താൽ മാനേജ്മെന്റിനെ കല എന്ന് വിശേഷിപ്പിക്കാം.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 25.
താഴെ പറയുന്നവയെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
a) ആഗോളവൽക്കരണം
b) സ്വകാര്യവൽക്കരണം
Answer:
a) ആഗോളവത്കരണം (Globalization) : ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ആഗോളസമ്പദ്വവസ്ഥയുമായി സംയോ ജിപ്പിക്കുന്നതാണ് ആഗോളവത്ക്കരണം. ഇവിടെ ലോകം മുഴുവൻ ഒരൊറ്റ വിപണി ആയി കണക്കാക്കപ്പെടുന്നു.

b) സ്വകാര്യവത്ക്കരണം (Privatisation) : പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതാ അവകാശം സ്വകാര്യമേഖലാ സംരംഭകർക്ക് കൈമാറുന്നതാണ് സ്വകാര്യവത്കരണം.

Question 26.
ആസൂത്രണത്തിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ലഘു വായി വിശദികരിക്കുക.
Answer:
പ്ലാനിങിന്റെ പ്രത്യേകതകൾ (Features of Planning)

  1. പ്ലാനിങ് ലക്ഷ്യോന്മുഖമാണ്.
  2. മാനേജ്മെന്റ് ധർമ്മങ്ങളിൽ ആദ്യത്തെ ധർമ്മമാണ് പ്ലാനിങ്.
  3. എല്ലാ മാനേജ്മെന്റ് തലങ്ങളിലും പ്ലാനിങ് അത്യാവശ്യമാണ്.
  4. അത് ഒരു തുടർ പ്രക്രിയയാണ്.
  5. ആസൂത്രണം ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ്.
  6. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയാണ് പ്ലാനിങ്.
  7. അത് ഒരു ബുദ്ധിപരമായ പ്രക്രിയയാണ്.

Question 27.
ഡിവിഷണൽ ഘടനാ സംഘടന, ഫങ്ങ്ഷണൽ ഘടനാ സംഘ ടന എന്നിവ തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ഫങ്ഷണൽ ഓർഗനൈസേഷനും ഡിവിഷണൽ ഓർഗനൈസ ഷനും തമ്മിലുള്ള വ്യത്യാസം

ഫങ്ഷണൽ ഓർഗനൈസേഷൻ ഡിവിഷണൽ ഓർഗനൈസേഷൻ
1. പ്രവർത്തനങ്ങളുടെ ജോലിയുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. 1. ഉല്പന്നങ്ങളുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു.
2. തൊഴിൽ വൈദഗ്ധ്യം കൈവരുന്നു. 2. ഉല്പന്ന വൈദഗ്ധ്യം കൈവരുന്നു.
3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെ ചുമത്താനാവില്ല. 3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഓരോ ഡിവിഷനിലും ചുമത്താം.
4. ചെലവ് കുറവാണ് 4. ചെലവ് കൂടുതലാണ്
5. ചെറുകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം 5. വൻകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം

Question 28.
ഏതെങ്കിലും രണ്ട് ജോലി ചെയ്തുകൊണ്ടുള്ള പരിശീലന മാർഗ്ഗ ങ്ങൾ വിശദീകരിക്കുക.
Answer:
a) അപ്രന്റിസ്ഷിപ്പ് ട്രെയ്നിങ് : ഇവിടെ പരിശീലനാർത്ഥി ഒരു സൂപ്പർവൈസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ട് നിശ്ചിത കാലം ജോലിയിൽ പരിശീലനം നേടുന്നു.

b) കോച്ചിങ്ങ് ജോലി സംബന്ധമായ അറിവുകൾ പഠിപ്പിച്ചു നൽകുകയാണ് ഇവിടെ. ജോലി ചെയ്തു പഠിപ്പിക്കുന്നതിന് പകരം അതേപറ്റി പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.

c) ഇന്റേൺഷിപ്പ് ട്രെയ്നിങ്ങ് : തൊഴിൽ പഠിപ്പിക്കുന്ന വൊക്കേ ഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തൊഴിലാളി കൾക്ക് പരിശീലനം നൽകുന്ന രീതിയാണ് ഇത്.

d) ജോലി മാറ്റി പരിശീലിപ്പിക്കൽ (Job Rotation) : തൊഴിലാ ളികളെ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കോ ഒരു ഡിപ്പാർട്ടുമെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടുമെന്റിലേക്കോ നിർദ്ദിഷ്ട കാലയളവിനുശേഷം മാറ്റിമാറ്റി നിയമിച്ച് പരിശീലനം നൽകുന്ന രീതിയാണ് ഇത്.

Question 29.
ചേരുംപടി ചേർക്കുക.

A B
a) സാധനത്തിന്റെയോ സേവനത്തിന്റെയോ വിനിമയ മൂല്യം ഉൽപന്നം
b) ഉപയുക്തതകളുടെ ഭാണ്ഡം പ്രോത്സാഹനം
c) വിൽപ്പന വർധന വഴികൾ സ്ഥല ഭൗതിക
d) ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ യഥാസമയം എത്തിക്കൽ വിതരണം

Answer:
a) വില
b) ഉൽപ്പന്നം
c) പ്രോത്സാഹനം
d) സ്ഥലം, ഭൗതിക വിതരണം

Question 30.
ഒരു കമ്പനിയുടെ പ്രവർത്തന മൂലധനത്തെ നിർണ്ണയിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ എഴുതുക.
Answer:

  • ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് കച്ചവട കമ്പനികൾക്ക് കുറഞ്ഞ പ്രവർത്തന മൂലധനം മതി
  • പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • വിപണി സാഹചര്യം : സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഉല്പ ന്നങ്ങളുടെ ഡിമാൻഡ് കുറയുകയും തന്മൂലം പ്രവർത്തന മുലധനത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.
  • സീസൺ : ചില പ്രത്യേക സീസണുകളിൽ ഉയർന്ന ഡിമാൻഡു ‘കൾ ഉള്ള ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ങ്ങൾക്ക് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
  • ഉല്പന്ന ചക്രം : അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളായി പിന്നീട് വിൽപന നടന്ന് പണമായി മാറുന്നതാണ് ഉല്പന്ന ചക്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോ ഘട്ട ത്തിന്റെയും ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 31.
സെബിയുടെ ഏതെങ്കിലും നാല് സംരക്ഷണ ധർമങ്ങൾ എഴുതുക.
Answer:
സംരക്ഷണ ധർമ്മങ്ങൾ (Protective Functions)
a) വിപണിയിലെ തെറ്റായ വ്യാപാര പ്രവർത്തനങ്ങളെ തടയുക.

b) ഇൻസൈഡർ ട്രെയ്ഡിങ്ങ്, പ്രൈസ് റിഗ്ഗിങ്ങ് തുടങ്ങിയ സാമ്പ ത്തിക വിപത്തുകളെ നിയന്ത്രിക്കുക, പിഴ ചുമത്തുക.

c) നിക്ഷേപകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക.

d) വിപണിയിൽ പെരുമാറ്റ ചട്ടങ്ങൾ നടപ്പാക്കുകയും, മാന്യമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

V. 32 മുതൽ 40 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോറുകൾ വീതമുണ്ട്. (9 × 5 = 45)

Question 32.
താഴെപറയുന്ന ഉദ്യോഗസ്ഥരെ മാനേജ്മെന്റിന്റെ വിവിധ തലങ്ങ ളിലായി തരംതിരിക്കുക. (ഉയർന്നതലം, മധ്യതലം, താഴ്ന്നതലം.
a) ചെയർമാൻ
b) സൂപ്പർവൈസർ
c) ഫോർമാൻ
d) മാനേജിങ്ങ് ഡയറക്ടർ
e) പ്രൊഡക്ഷൻ മാനേജർ
Answer:
Plus Two Business Studies Board Model Paper 2021 Malayalam Medium 1

Question 33.
എഫ്. ഡബ്ലിയു. ടെയ്ലറുടെ ‘ഫങ്ഷണൽ ഫോർമാൻഷിപ്പ് എന്ന മാനേജ്മെന്റ് തന്ത്രം സൂചിപ്പിക്കുന്ന ഒരു ഡയഗ്രം വര ക്കുക.
Answer:
Plus Two Business Studies Board Model Paper 2021 Malayalam Medium 2

Question 34.
ബിസിനസ്സ് പരിതസ്ഥിതി എന്നാൽ എന്താണ്? ഏതെങ്കിലും രണ്ട് ഘടകങ്ങൾ വിശദീകരിക്കുക.
Answer:
a) വ്യാപാര പരിസ്ഥിതി അർത്ഥം
(Meaning of Business Environment) ബിസിനസ്സിന് പുറത്ത് നിലനിൽക്കുന്നതും എന്നാൽ ബിസി നസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമായ വ്യക്തിക ളുടെയും സ്ഥാപനങ്ങളുടെയും സംഭവങ്ങളുടെയും ആകെ തുകയെ വ്യാപാര പരിസ്ഥിതി എന്ന് പറയാം.

b)

  • സാമ്പത്തിക പരിസ്ഥിതി (Economic Environment) : പലിശ നിരക്കുകൾ, പണപ്പെരുപ്പത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പ ത്തിക പരിസ്ഥിതി ഘടകങ്ങളാണ്.
  • സാമൂഹിക പരിസ്ഥിതി (Social Environment) : സാമൂ ഹിക പരിസ്ഥിതിയിൽ ഒരു പ്രദേശത്തെ ആളുകളുടെ ആചാ രങ്ങൾ, അനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, സാമൂ ഹിക ഘടന, വിദ്യാഭ്യാസ നിരക്ക്, ജീവിത രീതികൾ തുടങ്ങി യവ ഉൾപ്പെടുന്നു.
  • സാങ്കേതിക പരിസ്ഥിതി (Technological Environment) : പുതിയ ഉല്പന്നങ്ങൾ, പുതിയ ഉല്പാദക രീതികൾ, ഉപകര ണങ്ങൾ, ഉല്പാദനത്തിനുള്ള യന്ത്രങ്ങൾ, നിലവിലുള്ള ഉല്പ ന്നങ്ങളുടെ നവീനവൽക്കരണം തുടങ്ങിയവ സാങ്കേതിക പരിസ്ഥിതി ഘടകങ്ങളാണ്.

Question 35.
ഒരു സ്ഥാപനത്തിന്റെ ഡിവിഷണൽ ഘടനയെ സൂചിപ്പിക്കുന്ന ഒരു ചാർട്ട് തയ്യാറാക്കുക.
Answer:
ഡിവിഷണൽ ഓർഗനൈസേഷൻ : ഒരു സ്ഥാപനം ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അടിസ്ഥാനത്തിൽ സംഘാടനം നിർവ്വഹിക്കു ന്നതാണ് ഡിവിഷണൽ ഓർഗനൈസേഷൻ. ഓരോ ഉല്പന്ന ത്തെയും ഓരോ പ്രത്യേക ഡിപ്പാർട്ടുമെന്റായി കണക്കാ ക്കുന്നു.
Plus Two Business Studies Board Model Paper 2021 Malayalam Medium 3

Question 36.
സൂചനപ്രകാരം അനുയോജ്യമായി പൂരിപ്പിക്കുക.
a) സർക്കാരിന്റെ രാഷ്ട്രീയ ആദർശം – രാഷ്ട്രീയ പരിതസ്ഥിതി
b) ജീവിത രീതിയിലുള്ള വ്യത്യാസം – ?
c) ഉപഭോക്ത്യ സംരക്ഷണനിയമം 1986 – ?
d) സർക്കാരിന്റെ സ്ഥിരത – ?
e) വിനിമയ നിരക്കിലുള്ള മാറ്റം – ?
f) ടൈപ്പ് റൈറ്ററുകളിൽനിന്നും കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റം – ?
Answer:
a) രാഷ്ട്രീയ പരിസ്ഥിതി
b) സാമൂഹിക പരിസ്ഥിതി
c) നിയമ പരിസ്ഥിതി
d) രാഷ്ട്രീയ പരിസ്ഥിതി
e) സാമ്പത്തിക പരിസ്ഥിതി
f) സാങ്കേതിക പരിസ്ഥിതി

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 37.
ഏതെങ്കിലും രണ്ട് ആദ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങളെപ്പറ്റി കുറിപ്പ് തയ്യാറാക്കുക.
Answer:
ആഭ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (Internal Recruitment Sources) : ആവശ്യമായ തൊഴിലാളികളെ സ്ഥാപനത്തിനക ത്തുനിന്നുതന്നെ കണ്ടെത്തി നിയമിക്കുന്നതാണ് ആഭ്യന്തര ഉറവി ടങ്ങൾ. സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമാണ് രണ്ട് പ്രധാന ആദ്യ ന്തര ഉറവിടങ്ങൾ.

  • സ്ഥലംമാറ്റം (Transfer) : ഒരു തൊഴിലാളിയെ നിലവിൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മറ്റൊരു സ്ഥല ത്തേക്കോ ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടു മെന്റിലേക്കോ നിലവിലുള്ള സേവനവ്യവസ്ഥകളോടെ മാറ്റി നിയമിക്കുന്നതാണ് സ്ഥലംമാറ്റം.
  • സ്ഥാനക്കയറ്റം (Promotion) : ഒരു തൊഴിലാളിയെ നില വിൽ അയാൾ ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ഉത്തര വാദിത്വവും ശമ്പളവും ഉള്ള ഉയർന്ന ജോലിയിലേക്ക് മാറ്റി നിയമിക്കുന്നതിനെ പ്രൊമോഷൻ എന്നുപറയുന്നു.

Question 38.
എബ്രഹാം മാസ്ലോയുടെ അവശ്യശ്രേണി സിദ്ധാന്തം സമർത്ഥി ക്കുക.
Answer:
മാസ്ലോയുടെ ആവശ്യശ്രേണി സിദ്ധാന്തം (Maslow’s Need Hierarchy Theory of Motivation) : മനുഷ്യന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുന്ന പക്ഷം അവനെ പരമാവധി പ്രചോദി പ്പിക്കാൻ കഴിയുമെന്ന് അബ്രഹാം മാസ്ലോ തന്റെ അവശ്വശ്രേണി സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അദ്ദേഹം അഞ്ചായി തരംതിരിക്കുന്നു.

1) ശാരീരിക ആവശ്യങ്ങൾ.(Physiological Needs) : അടി സ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെട്ടതാണ് ശാരീരിക ആവശ്യങ്ങൾ. അടിസ്ഥാന ആവ ശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവിക്കുകയില്ല.

2) സുരക്ഷിതത്വ ആവശ്യങ്ങൾ (Safety and security needs) : ശാരീരിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ സുരക്ഷിതത്വ ആവശ്യങ്ങൾ ഉടലെടുക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചി ടത്തോളം ജോലി സുരക്ഷിതത്വം, വരുമാനസുരക്ഷിതത്വം, വാർദ്ധക്യകാല സുരക്ഷിതത്വം എന്നിവ സുരക്ഷിതത്വ ആവ ശ്വങ്ങളാണ്.

3) സാമൂഹിക ആവശ്യങ്ങൾ (Social Needs) : സ്നേഹിക്കു ക, സ്നേഹിക്കപ്പെടുക മറ്റുള്ളവരുമായി സൗഹൃദം പങ്കിടുക എന്നിവയെല്ലാം സാമൂഹിക ആവശ്യങ്ങളിൽ പെടുന്നു. അനൗപചാരിക സംഘടനകൾ സാമൂഹിക ആവശ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നു.

4) അഭിമാന ആവശ്യങ്ങൾ (Esteem Needs) : ആത്മവിശ്വാ സം, സമൂഹം നൽകുന്ന അംഗീകാരം, മറ്റുള്ളവരേക്കാൾ മിക ച്ചവനാണെന്ന തോന്നൽ, ഇതെല്ലാമാണ് അഭിമാന ആവശ്യ ങ്ങൾ. ജോലിയിൽ നല്ല പദവി, നല്ല പ്രവർത്തന സാഹചര്യം, സമ്മാനങ്ങൾ, പ്രമോഷൻ എന്നീ കാര്യങ്ങൾ അഭിമാന ആവ ശ്വങ്ങളെ തൃപ്തിപ്പെടുത്തും.

5) ആത്മ സാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ (Self Actualisation Needs) : ഒരാൾക്ക് തന്റെ പ്രവർത്തന മേഖലയിൽ ആരായിത്തീരുവാൻ കഴിയണമെന്ന് ആഗ്രഹി ക്കുന്നുവോ അതാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള ആവ ശ്വങ്ങൾ. തന്റെ കഴിവുകളുടെ പരമാവധി വികസനമാണ് ഈ ആവശ്വങ്ങളുടെ അടിസ്ഥാനം.
Plus Two Business Studies Board Model Paper 2021 Malayalam Medium 4

Question 39.
നിയന്ത്രണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
നിയന്ത്രണത്തിന്റെ നടപടികൾ (Controlling Process/ Steps in controlling) : നിയന്ത്രണം അനുസൃതമായ ഒരു പ്രക്രിയയാണ്. നിലവാരം നിശ്ചയിക്കുകയും യഥാർത്ഥ പ്രകട നത്തെ വിലയിരുത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യുക എന്നതാണ് നിയന്ത്രണം കൊണ്ടർത്ഥമാക്കുന്നത്. നിയ ന്ത്രണപ്രക്രിയ താഴെ പറയുന്നു.

1) നിലവാരം നിശ്ചയിക്കൽ
2) യഥാർത്ഥ ജോലി നിർവഹണത്തെ അളക്കൽ
3) ജോലി നിർവഹണത്തെ നിലവാരവുമായി താരതമ്യം ചെയ്യുക.
4) വ്യതിയാനങ്ങൾ പരിശോധിക്കുക
5) തിരുത്തൽ നടപടികൾ സ്വീകരിക്കുക

1) നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലി നിർവ്വഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നില വാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രക ടിപ്പിക്കാവുന്നതും വ്യക്തവും ആയിരിക്കണം.

2) യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ (Measurement of Actual Performance) : വ്യക്തികളേയോ ഗ്രൂപ്പുക ളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടുക്കുക യാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.

3) താരതമ്യപഠനം (Comparing Actual Performance with Standards) : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വഹണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

4) വ്യതിയാനങ്ങൾ പരിശോധിക്കുക (Analysing Deviations): നിശ്ചയിക്കപ്പെട്ട നിലവാരത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

5) തിരുത്തൽ നടപടികൾ സ്വീകരിക്കുക (Taking Corrective Action) : വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുകയാണ് നിൽ ന്ത്രണത്തിന്റെ അവസാനപടി. വ്യതിയാനങ്ങൾ കാര്യമാത്രപ് സക്തമല്ലെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ല.

Question 40.
ചേരുംപടി ചേർക്കുക.

ബി
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ നയം
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം കാര്യപരിപാടി
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം രീതി
d) മാനേജർമാർക്കുള്ള യോഗങ്ങൾ നിയമം
e) സമയവേതന സമ്പ്രദായം നടപടിക്രമം

Answer:

ബി
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ നടപടിക്രമം
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം നയം
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം നിയമം
d) മാനേജർമാർക്കുള്ള യോഗങ്ങൾ കാര്യപരിപാടി
e) സമയവേതന സമ്പ്രദായം രീതി
VI. 41 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോറുകൾ വീതമുണ്ട്. (5 × 8 = 40)

Question 41.
ആസൂത്രണ പ്രക്രിയയിലെ വിവിധഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ (Planning Process / Steps in Planning)
1) ലക്ഷ്യം നിർണ്ണയിക്കുന്നു (Setting Objectives) : വ ക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പ്ലാനിങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്ര മായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.

2) പ്ലാനിങ്ങ് സങ്കല്പങ്ങൾ (Developing premises) : ഭാവി യെകുറിച്ചുള്ള ചില ഊഹങ്ങളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.

3) വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ (Identifying alternative courses of action) : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.

4) കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക (Evaluating altemative Courses) : പ്രായോഗികമായ വിവിധ മാർഗ്ഗ ങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനീയത, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വില യിരുത്തൽ നടത്തുന്നത്.

5) ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക (Selecting the best alternative) : വിവിധ മാർഗ്ഗങ്ങളുടെ വിലയിരുത്ത ലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.

6) പ്ലാനുകൾ നടപ്പാക്കുന്നു (Implement the plan) മേൽപറഞ്ഞ വിവിധ പ്ലാനുകളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.

7) ഫോളോ അപ്പ് (Follow up action) : ദീർഘമായ നടപടി ക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരു ത്തേണ്ടതുണ്ട്. ലക്ഷ്യ നിർവ്വഹണത്തിൽ പ്ലാനുകൾക്ക് എന്തെ ങ്കിലും പാകപിഴകൾ സംഭവിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 42.
ഏതെങ്കിലും നാല് ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ വിശദീകരി ക്കുക.
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (External Recruitment Sources) : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ട ത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിടങ്ങൾ, അവ
1) നേരിട്ടുള്ള നിയമനം (Direct Recruitment) : താൽക്കാ ലിക ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും അനുയോ ജ്വമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആ വിശ്വമായ തൊഴിലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോ ഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപനത്തിലെത്തി തെര ഞെഞ്ഞെടുക്കപ്പെടുന്നു.

2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ (Casual callers) ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകുകയോ ഫോൺ വിളിച്ച് അന്വേഷിക്കു കയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റിനായി പ്രയോജനപ്പെടുത്താം.

3) പരസ്യം (Advertisement) : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമ ങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിലേക്ക് ക്ഷണി.

4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റുമാരും : ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഇടയിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.

6) വിദ്യാഭ്യാസ സ്ഥാപനങ്ങൾ (Campus Recruitment) : സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവി ടങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂട്ട്മെന്റ് നടത്താവുന്നതാണ്.

7) നിലവിലുള്ള ജീവനക്കാർ (Recommendations of Employees) : നിലവിലുള്ള ജീവനക്കാർ അവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ജോലി ഒഴിവുകളി ലേക്ക് ശുപാർശ ചെയ്യാം.

8) തൊഴിലാളികളെ നൽകുന്ന കരാറുകാർ (Labour Contractors) : സങ്കീർണമായ റിക്രൂട്ട്മെന്റ് നടപടികളെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ കിട്ടുന്നതിന് എളു പ്പമുള്ള മാർഗ്ഗമാണ് തൊഴിൽ കരാറുകാർ.

Question 43.
ഹെന്റി ഫയോളിന്റെ ഏതെങ്കിലും 8 മാനേജ്മെന്റ് തത്ത്വങ്ങൾ ഹ്രസ്വമായി വിവരിക്കുക.
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.

2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility): കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.

3) അച്ചടക്കം (Discipline): സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവു എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

6) വ്യക്തി താൽപര്യത്തെ പൊതുതാൽപര്യത്തിന് വിധേയമാക്കുക : (Subordination of Individual Interest to General Interest) : വിവിധ താൽപര്യങ്ങളോടെ പ്രവർത്തിക്കുന്നവർ സ്ഥാപനത്തിലുണ്ടെങ്കിലും വ്യത്യസ്തങ്ങ ളായ അവരുടെ താൽപര്യങ്ങളെ സ്ഥാപനത്തിന്റെ നന്മയെക രുതി മാറ്റി നിർത്താനും പൊതു താൽപര്യം സംരക്ഷിക്കാനും ശ്രമിക്കണം.

7) ജീവനക്കാർക്കുള്ള പ്രതിഫലം (Remuneration of Employees) : ജീവനക്കാർക്കുള്ള വേതന വ്യവസ്ഥകൾ (ശമ്പളം) സ്ഥാപനത്തിനും ജീവനക്കാർക്കും നീതീകരിക്കാ വുന്നതും മാന്യവും ഇരുകൂട്ടർക്കും സംതൃപ്തി നൽകുന്ന തുമായിരിക്കണമെന്ന് ഫയോൾ പറയുന്നു.

8) കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതല മാനേ ജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പി ക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടി നുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.

Question 44.
ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ട ഏതെങ്കിലും 8 ഗുണങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ (Qualities of Good Leader)

  • ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്യം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
  • അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
  • സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ.
  • മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
  • ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
  • മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
  • ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആത്മ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.

Plus Two Business Studies Board Model Paper 2021 Malayalam Medium

Question 45.
വിപണനത്തിലെ നാല് ‘പി’ കൾ വിശദീകരിക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix): ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.
Plus Two Business Studies Board Model Paper 2021 Malayalam Medium 5
വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s) (Elements / 4 P’s of Marketing Mix)
1) ഉൽപന്നം (Product) : കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപന്നം. വിപണനമി ശ്രിതത്തിലെ ദൃശ്വമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.

2) വില (Price) : ഒരു ഉൽപന്നത്തിന്റെയോ സേവനത്തി ന്റെയോ കൈമാറ്റ മൂലമാണ് വില. വിൽപനക്കാരൻ നൽകുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്ന വൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദ നച്ചെലവ്, പ്രതീക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപ്പ ന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണി ച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.

3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോ ക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കു ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപണ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചര ക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.

4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ്പ നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപ്പന ഉറ പാക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്ത നങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തി ഗത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽ പ്പെടും.

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 6 സംഖ്യകൾ can save valuable time.

SCERT Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Class 6 Maths Chapter 6 Malayalam Medium Kerala Syllabus സംഖ്യകൾ

Question 1.
ചുവടെയുള്ള സംഖ്യകളുടെ ഘടകങ്ങൾ കണ്ടുപിടിക്കുക.
1) 256
2) 625
3) 243
4) 343
5) 121
Answer:
1) 256 = 2 × 2 × 2 × 2 × 2 × 2 × 2 × 2
ഘടകങ്ങൾ → 1, 2, 4, 8, 16, 32, 64, 128, 256, 232
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 1

2) 625 = 5 × 5 × 5 ×5
ഘടകങ്ങൾ → 1, 5, 25, 125, 625
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 2

3) 243 = 3 × 3 × 3 × 3 × 3
ഘടകങ്ങൾ → 1, 3, 9, 27, 81, 243

4) 343 = 7 × 7 × 7
ഘടകങ്ങൾ → 1, 7, 49, 343

5) 121 = 11 × 11
ഘടകങ്ങൾ → 1, 11, 121

Question 2.
1 മുതൽ 100 വരരെയുള്ള സംഖ്യകളിൽ 3 ഘടകങ്ങൾ മാത്ര മുള്ള സംഖ്യകൾ ഏതൊക്കെയാണ്?
Answer:
4 → 1, 2, 4
9 → 1,3,9
25 → 1, 5, 25
49 → 1, 7, 49
4, 9, 25, 49

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Question 3.
144 എന്ന സംഖ്വയുടെ അഭാജ്യഘടകങ്ങൾ പട്ടിക തയ്യാറാക്കുക.
Answer:
144 → 2 × 2 × 2 × 2 × 3 × 3 × 1
144 ന്റെ ഘടകങ്ങളിൽ വരാവുന്ന 2 അഭാജ്യസംഖ്യകളാണ് 2 ഉം 3 ഉം ശേഷമുള്ളവ 2 ന്റെ 3 ന്റെയും ഗുണിതങ്ങൾ ആയിരിക്കും. ഘടക പട്ടിക തയ്യാറാക്കുമ്പോൾ അതിൽ 2 ന്റേയും 3 ന്റേയും ഗുണിതമല്ലാത്ത (1) ഉണ്ട്. 2 ന്റെ മാത്രം ഗുണിതങ്ങൾ ഉണ്ട്. 3 ന്റെ മാത്രം ഗുണിതങ്ങൾ പിന്നെ 2 ന്റേയും 3 ന്റേയും ഗുണിതങ്ങൾ പട്ടികയിൽ വരാൻ സാധ്യതയുള്ള ഗുണിതങ്ങളായ ഘടകങ്ങൾ ചേർത്തുകൊണ്ട് പട്ടിക ക്രമീകരിക്കുന്നു.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 3

Question 4.
200 ന്റെ ഘടകങ്ങൾ കണ്ടുപിടിക്കുക. പട്ടിക തയ്യാറാക്കുക.
Answer:
200 = 2 × 2 × 2 × 5 × 5 × 1
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 4

Question 4.
ചുവടെയുള്ള സംഖ്യകളുടെ ഘടകങ്ങളെല്ലാം കണ്ടും പിടിക്കുക.
i) 242
Answer:
242 = 2 × 11 × 11 × 1
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 6

ii) 225
Answer:
225 = 3 × 3 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 8
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 7

iii) 400
Answer:
400 = 2 × 2 × 2 × 2 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 9

iv) 1000
Answer:
1000 = 2 × 2 × 2 × 2 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 10

Question 6.
ചുവടെയുള്ള സംഖ്യകളെല്ലാം അഭാജ്യ ഘടകങ്ങളായി പിരിച്ചെ ഴുതി എല്ലാ ഘടകങ്ങളും പട്ടികയായി എഴുതുക. ഓരോന്നിലും എത്ര ഘടകങ്ങളുണ്ടെന്നും എഴുതുക.
1) 72
Answer:
72 = 2 × 2 × 2 × 3 × 3 × 1
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 11
ഘടകങ്ങളുടെ എണ്ണം = 12
2 ന്റെ ഘടകങ്ങൾ = 3

4 × 3 = 12
3ന്റെ ഘടകങ്ങൾ = 2

(2 + 1)(2 + 1) = 4 × 3 = 12

2) 108
Answer:
108 = 2 × 2 × 3 × 3 × 3
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 12
ഘടകങ്ങളുടെ എണ്ണം = 12

3) 300
Answer:
300 = 2 × 2 × 3 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 13
ഘടകങ്ങളുടെ എണ്ണം = 18

4) 96
Answer:
96 = 2 × 2 × 2 × 2 × 2 × 3
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 14
ഘടകങ്ങളുടെ എണ്ണം = 12

5) 160
Answer:
160 = 2 × 2 × 2 × 2 × 2 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 15
ഘടകങ്ങളുടെ എണ്ണം = 12

6) 480
Answer:
480 = 2 × 2 × 2 × 2 × 2 × 3 × 5
ഘടകങ്ങളുടെ എണ്ണം = (5 + 1) (1 + 1) (1 + 1)
= 6 × 2 × 2
= 24
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 16

7) 60
Answer:
60 = 2 × 2 × 3 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 17
ഘടകങ്ങളുടെ എണ്ണം = 12
(2 + 1) (1 + 1) (1 + 1)
= 3 × 2 × 2 = 12

8) 90
Answer:
90 = 2 × 3 × 3 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 18
ഘടകങ്ങളുടെ എണ്ണം = 12

9) 150
Answer:
150 = 2 × 3 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 19
ഘടകങ്ങളുടെ എണ്ണം = 12

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Question 7.
ഒരു സംഖ്യയുടെ ഘടക പട്ടികയാണ് ചുവടെ കൊടുത്തിരിക്കു ന്നത്. ചില ഘടകങ്ങൾ എഴുതിയിട്ടുണ്ട്.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 20
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 21
1) → 2 ഇല്ല, 5 ഇല്ല. 7 ഇല്ല
= 1 × 1 × 1 = 1

2) → 2 ഇല്ല, 5 ഇല്ല, 7 രണ്ട്
= 1 × 1 × 49 = 49

3) → ഒരു 2, 5 ഇല്ല, 7 ഒരു
= 2 × 1 × 7 = 14

4) → രണ്ട് 2, 5 രണ്ട്, 7 രണ്ട്
= 4 × 25 × 49 = 4900

1) ഏത് സംഖ്യയുടെ ഘടക പട്ടികയാണ് ?
മൂന്ന് 2, രണ്ട് 5, രണ്ട്
2 × 2 × 2 × 5 × 5 × 7 × 7 = 9800

2) വട്ടമിട്ട കളങ്ങളിലെ സംഖ്യകൾ എഴുതുക ?
1, 49, 14, 490

3) ചുവടെ കൊടുത്തിരിക്കുന്ന സംഖ്യകൾ പട്ടികയിൽ ശരിയായ സ്ഥാനത്ത് എഴുതി ചേർക്കുക.
4, 25, 140, 240
1) 4 → രണ്ട് 2, 5 ഇല്ല, 7 ഇല്ല
2) 25 → 2 ഇല്ല, രണ്ട് 5, 7 ഇല്ല
3) 140 → രണ്ട് 2, ഒരു 5, 7 ഒരു
4) 200 → മൂന്ന് 2, 5 രണ്ട്, 7 ഇല്ല

3) ചുവടെയുള്ള സംഖ്യകളിൽ ഏതെല്ലാമാണ് പട്ടികയിൽ വരാ
32, 40, 50, 200, 300, 350
32 = 2 × 2 × 2 × 2 × 2 → 5 രണ്ട് പട്ടികയിൽ ഇല്ല.
40 = 2 × 2 × 2 × 5 → മൂന്ന് 2, ഒരു 5, 7 ഇല്ല
50 = 2 × 5 × 5 → ഒരു 2, രണ്ട് 5, 7 ഇല്ല
200 = 2 × 2 × 2 × 5 × 5 → മൂന്ന് 2, രണ്ട് 5, 7 ഇല്ല
300 = 2 × 2 × 3 × 5 × 5→ (3) പട്ടികയിൽ ഇല്ല
350 = 2 × 5 × 5 → 7 ഒരു 2, രണ്ട് 5, ഒരു 7
32, 300 പട്ടികയിൽ ഇല്ല.

Question 8.
ചുവടെയുള്ള സംഖ്യകൾ ഓരോന്നിനും എത്ര ഘടകങ്ങൾ ഉണ്ടെന്ന് കണ്ടുപിടിക്കുക.
1) 500
Answer:
500 = 2 × 2 × 5 × 5 × 5
(2 + 1) (3 + 1)
3 × 4 = 12 എണ്ണം
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 22

2) 600
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 23
N = (P1 + 1) (P2 + 1) (P3 + 1)
= 4 × 2 × 3
= 24

3) 700
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 24
N = (P1 + 1) (P2 + 1) (P3 + 1)
= 3 × 3 × 2 = 18

4) 800
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 25
N = (P1 + 1) (P2 + 1)
= 6 × 3 = 18

5) 900
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 26
N = (P1 + 1) (P2 + 1) (P3 + 1)
= 3 × 3 × 3
= 27 എണ്ണം

Question 9.
മൂന്നു വ്യത്യസ്ത അഭാജ്യ സംഖ്യകളുടെ ഗുണനഫലമായ സംഖ്യ കൾക്കെല്ലാം എത്ര ഘടകങ്ങൾ ഉണ്ടാകും? 4 വ്യത്യസ്ത അഭാജ്യ സംഖ്യകളുടെ ഗുണനഫലങ്ങളായാലോ?
Answer:
ഘടകങ്ങളുടെ എണ്ണം
(അഭാജ്വസംഖ്യയുടെ എണ്ണം +1)
⇒ P1, P2, P3, എന്നീ വ്യത്യസ്ത അഭാജ്യസംഖ്യകളായാൽ
അവയുടെ ഗുണിതം P1 × P2 × P3 ആയിരിക്കും.
ഘടകങ്ങളുടെ എണ്ണം = (No. of P1 + 1) (No. of P2 + 1)
= (1 + 1) (1 + 1) (1 + 1)
= 2 × 2 × 2 = 8
4 അഭാജ്യസംഖ്യകളുടെ ഗുണനം
N = P1 × P2 × P3 × P4
= (1 + 1) (1 + 1) (1 + 1) (1 + 1)
= 2 × 2 × 2 × 2
= 16 എണ്ണം

Question 10.
അഞ്ചു ഘടകങ്ങൾ മാത്രമുള്ള 2 സംഖ്യകൾ കണ്ടുപിടിക്കുക. :
Answer:
1, ഉം അതേ സംഖ്യയും 2 ഘടകങ്ങളാണ്.
625 = 5 × 5 × 5 × 5 = (4 + 1) = 5
12 = 1, 2, 3, 6, 12
81 = 3 × 3 × 3 × 3 = (4 + 1) = 5
എല്ലാ അഭാജ്യ സംഖ്യകളുടേയും 4 പ്രാവശ്യം ഗുണിച്ചു കിട്ടുന്ന സംഖ്യ 5 ഘടകങ്ങൾ ഉണ്ടായിരിക്കും.
ഏറ്റവും ചെറിയ സംഖ്യ = ഏറ്റവും ചെറിയ അഭാജ്യസംഖ്യ
യുടെ 4 പ്രാവശ്യം ഗണിതം
= 2 × 2 × 2 × 2
= 16
ഘടകങ്ങൾ (P + 1)
= 5

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Question 11.
3600 എത്ര ഇരട്ട സംഖ്യകളുടെ ഘടകങ്ങൾ ഉണ്ട്.
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 27
= (4 + 1) (2 + 1) (2 + 1)
= 5 × 3 × 3 = 45
= 45 – 9 = 36
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 28
മറ്റെല്ലാ കോളങ്ങളിലും 2 ഗുണിതമായി വരുന്നുണ്ട്. അതുകൊണ്ട് ഒറ്റസംഖ്യകളായ ഘടകങ്ങൾ 9 ഇരട്ടസംഖ്യകളായ ഘടകങ്ങൾ
= 45 – 9 = 36

Numbers Class 6 Questions and Answers Malayalam Medium

Question 1.
1) 500 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര?
2) താഴെ കൊടുത്തിരിക്കുന്നതിൽ ഏത് സംഖ്യക്കാണ് ഘടക ങ്ങളുടെ എണ്ണം ഒറ്റ സംഖ്യയായത്.
(27, 36, 40, 60)
3) 4 ഘടകങ്ങളുള്ള ഒരു സംഖ്യ എഴുതുക.
Answer:
1) 500 = 2 × 2 × 5 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 29
അഭാജ്യസംഖ്യകളുടെ 2 ഗ്രൂപ്പുകൾ
ഘടകങ്ങളുടെ എണ്ണം = (P1 + 1) (P2 + 1)
= 3 × 4 = 12

2) 36 വർഗ്ഗസംഖ്യകളുടെ ഘടകങ്ങളുടെ എണ്ണം ഒറ്റസംഖ്യയാ യിരിക്കും.

3) 6 – (1, 2, 3, 6) – 2 അഭാജ്യസംഖ്യകളുടെ ഗുണനഫലം സംഖ്യയായാൽ ഘടകങ്ങൾ

Question 2.
1) 2 × 2 × 3 ഈ ഒരു സംഖ്യയെ അഭാജ്യസംഖ്യകളുടെ ഗുണ നഫലമായി എഴുതിയിട്ടുള്ളതാണ്. സംഖ്യയേത്?
2) 36 = 2 × 18 ഇതുപോലെ 36 എണ്ണൽ സംഖ്യയെ മറ്റ് 2 സംഖ്യ കളുടെ ഗുണനഫലമായി എഴുതുക..
3) 150നെ അഭാജ്യ സംഖ്യകളുടെ ഗുണനഫലമായി എഴുതുക.
4) 100 = 2 × 2 × 5 × 5 ആകെയാൽ സംഖ്യയുടെ ഘടകങ്ങ ളുടെ എണ്ണം എത്ര?
Answer:
1) 2 × 2 × 3 = 12
2) 36 = 3 × 12
3) 150 = 2 × 3 × 5 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 30

4) N = (P1 + 1) (P2 + 1)
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 31
N = (P1 + 1) (P2 + 1)
= 3 × 3 = 9
ആകെ ഘടകങ്ങളുടെ എണ്ണം = 9

Question 3.
ഗണിതവേളയിൽ പ്രദർശിപ്പിക്കാനായി തയ്യാറാക്കി കൊണ്ടിരി ക്കുന്ന ചാർട്ടാണ് താഴെ കൊടുത്തിരിക്കുന്നത്.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 32
1) പട്ടിക പൂർത്തിയാക്കുക.
2) സംഖ്യയുടെ അഭാജ്യ ഘടകങ്ങളുടെ എണ്ണവും ആകെ ഘട കങ്ങളുടെ എണ്ണവും അതിലുള്ള ബന്ധം വിശദമാക്കുക.
Answer:
1)
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 33
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 34

2) സംഖ്യകളുടെ അഭാജ്യഘടകങ്ങളുടെ എണ്ണം P1, P2, സംഖ്യ യുടെ ഘടകങ്ങളുടെ എണ്ണം N ഉം ആയാൽ അവയുടെ ബന്ധം N = (P1 + 1) (P2 + 1) ആയിരിക്കും.

96 എന്ന സംഖ്യയുടെ അഭാജ്യഘടകങ്ങൾ
96 = 2 × 2 × 2 × 2 × 2 × 3 ആകെ അഭാജ്യഘടകങ്ങൾ ഇതിൽ 5 2 കളാണുള്ളത്. അപ്പോൾ 1 മുതൽ 5 വരെയുള്ള 2 കളെടുത്ത് ഘടകങ്ങളുണ്ടാക്കാം. അതായത് 2, 4, 8, 16, 32. ഇനി 1 ഒരു ഘടകമാണ്. അങ്ങനെ മൊത്തം (5 + ഘടകങ്ങൾ ഇനി 3 വീണ്ടും ഒരു അഭാജ്യ ഘടകം ഈ 3 കൊണ്ട് 2 ന്റെ നേരത്തെയുണ്ടായ ഓരോ ഘടകത്തെയും ഗുണിക്കുമ്പോൾ (2, 3, 8, 16, 32, 1) കിട്ടുന്ന ഘടകങ്ങൾ (6, 12, 18, 48, 96, 3) എന്നിങ്ങനെ വീണ്ടും 6 എണ്ണം അങ്ങനെ 12 എണ്ണം. 2 എന്ന അഭാജ്യസംഖ്യയുടെ എണ്ണം
P1, ഉം 3 ന്റെ എണ്ണം P2, ഉം ആയാൽ N = (P1 + 1) (P2 + 1) ആയിരിക്കും.

Question 4.
അതുൽ ഒരു സംഖ്യയുടെ ഘടകങ്ങൾ കണ്ടെത്തി എഴുതിയത് ഇങ്ങനെയാണ്. (1, 2, 3, 4, 8, 16, 32, 128, 256).
1) ഏതു സംഖ്യയുടെ ഘടകങ്ങളാണ് കണ്ടെത്തിയത്?
2) ഇടക്ക് ഒരു ഘടകം വിട്ടുപോയിട്ടുണ്ട്? ആ ഘടകം ഏത്?
3) 256ന്റെ ഘടകങ്ങൾ ഉപയോഗിച്ച് 512ന്റെ എല്ലാ ഘടകവും എഴുതുക.
4) 256 × 2 എന്ന സംഖ്യകൾ എത്ര ഘടകങ്ങൾ ഉണ്ടാകും.
Answer:
1) 256
2) 64
3) 256 × 2 = 512
512 ന്റെ ഘടകങ്ങൾ
= (1, 2, 4, 8, 16, 32, 64, 128, 256) (2)
= 1, 2, 4, 8, 16, 32, 64, 128, 256, 512
(ആകെ 10 ഘടകങ്ങൾ)

4) 256 × 3
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 35
N = (P1 + 1) (P2 + 1)
= 9 × 2
= 18
ആകെ ഘടകങ്ങളുടെ എണ്ണം = 18

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Question 5.
1) താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ അഭാജ്യസംഖ്യകളുടെ ഗുണനഫലമായി എഴുതി പട്ടിക പൂർത്തിയാക്കുക.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 36
Answer:

ക്രമ നമ്പർ സംഖ്യ. അഭാജ്യഘടകങ്ങൾ
1 48 2 × 2 × 2 × 2 × 3
2 72 2 × 2 × 2 × 3 × 3
3 128 2 × 2 × 2 × 2 × 2 × 2 × 2
4 200 2 × 2 × 2 × 5 × 5

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 37

2) ഒരു സംഖ്യയെ അഭാജ്യസംഖ്യകളുടെ ഗുണനഫലമായി എഴു തിയപ്പോൾ 2 × 2 × 2 × 2 × 3 എന്നാണ് കിട്ടിയത് എങ്കിൽ ആ സംഖ്യയുടെ എല്ലാ ഘടകങ്ങളും കണ്ടുപിടിക്കുക.
Answer:
അഭാജ്യ ഘടകങ്ങൾ = 2 × 2 × 2 × 2 × 3
ഘടകങ്ങൾ = 2, 4, 8, 16, 1, 3, 6, 12, 24, 48
സംഖ്യ = 48

Question 6.
ഒരു കച്ചവടക്കാരന്റെ കൈവശം 1 ലി, 2 ലി, 3ലി എന്നിങ്ങനെ 12 ലിറ്റർ വരെ കൊള്ളുന്ന 12 അളവുപാത്രങ്ങൾ ഉണ്ട്. ഒരു സമ യത്ത് ഏതെങ്കിലും ഒരു അളവുപാത്രം എത്ര തവണ വേണമെ ങ്കിലും ഉപയോഗിക്കാം. എങ്കൽ ;
1) ഏതെല്ലാം അളവുപാത്രങ്ങൾ ഉപയോഗിച്ച് 12 ലിറ്റർ പാൽ അളന്നെടുക്കാം.
2) 12 നെ അഭാജ്യസംഖ്യകളുടെ ഗുണനഫലമായി എഴുതുക.
3) 2 2× 3 × 3 × 5 × 5 = 900 മുഴുവൻ ഘടകങ്ങളും എഴുതി നോക്കാതെ 900ൽ എത്ര ഘടകങ്ങൾ ഉണ്ടെന്ന് കണ്ട ത്തുക. രീതി വ്യക്തമാക്കുക.
Answer:
1) 1, 2, 3, 4, 6, 12
2) 12 = 2 × 2 × 3
900 = 2 × 2 × 3 × 3 × 5 × 5
2 ന്റെ ഗുണിതങ്ങൾ 2
1 ഒരു ഘടകമായതുകൊണ്ട് (2 + 1)
അതുകൊണ്ട് 3ന്റെ ഗുണിതങ്ങൾ 2 + 1
2ന്റെ ഗുണിതങ്ങളായ ഓരോ ഘടകത്തെയും 3ന്റെ ഗുണിത ങ്ങൾ ഗുണിച്ചുണ്ടാകുന്ന ഘടകങ്ങളും ഉണ്ടാകും. അപ്പോൾ ഘട കങ്ങളുടെ എണ്ണം 3 × 3
5 ന്റെ ഗുണിതങ്ങളും 3

അങ്ങനെ 2 ന്റേയും 3ന്റേയും 5 ന്റേയും ഗുണിതങ്ങളായി വരാ വുന്ന സംഖ്യകളായിരിക്കും 900 ന്റെ ഘടകങ്ങൾ
ആകെ എണ്ണം = 3 × 3 × 3 = 27 ആയിരിക്കും.

Question 7.
പട്ടിക പൂർത്തിയാക്കാം.
താഴെ ചേർത്തിരിക്കുന്ന പട്ടികയിലെ ചില കളങ്ങളിലെ സംഖ്യ കൾ വിട്ടുപോയിരിക്കുന്നു. അവ കൂടി ഉൾപ്പെടുത്തി പട്ടിക
പൂർത്തിയാക്കുക.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 38
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 39

Question 8.
5 × 5 × 5 × 7 × 7 എന്ന സംഖ്യയിൽ എത്ര ഘടകങ്ങൾ ഉണ്ട്. ഘടക പട്ടിക തയ്യാറാക്കി വ്യക്തമാക്കുക.
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 40
ഘടകങ്ങളുടെ എണ്ണം = (P1 + 1) (P2 + 1)
= (3 + 1) (2 + 1)
= 4 × 3 = 12
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 41
ഘടകങ്ങളുടെ എണ്ണം = 12

Question 9.
പൂരിപ്പിക്കുക
1) 1 എന്ന സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം __________
2) അഭാജ്യസംഖ്യകളുടെ വർഗ്ഗ സംഖ്യക്ക് __________ ഘടകങ്ങ ളുണ്ട്.
3) വർഗ്ഗസംഖ്യകളുടെ ഘടകങ്ങളുടെ എണ്ണം __________ ആയിരി ക്കും.
4) യും bയും ഒരു സംഖ്യയുടെ വ്യത്യസ്ത അഭാജ്യ ഘടകങ്ങ ളായാൽ __________ ഉം ആ സംഖ്യയുടെ ഘടകമായിരിക്കും.
5) 81-ന്റെ ഘടകങ്ങളുടെ എണ്ണം __________
6) __________ ഉം __________ ഉം 17ന്റെ ഘടകങ്ങളാണ്.
7) 36ന്റെ ഘടകങ്ങളുടെ എണ്ണം __________
8) 2ന്റെ ഘടകങ്ങൾ __________ ഉം __________ ആണ്.
9). ഒരു സംഖ്യയുടെ ഘടക പട്ടികയിൽ ആ സംഖ്യയുടെ __________ ഉം __________ ഉമായ എല്ലാ ഘടകങ്ങളും ഉണ്ടായിരിക്കും.
10) 15ന്റെ ഘടകങ്ങളുടെ എണ്ണം.
Answer:
1) 63m
2) 3
3) ഒറ്റസംഖ്യ
4) a × b
5) 5
6) 1,17
7) 9
8) 1, 2
9) രാജ്യവും, അഭാജ്യവും
10) 4

Practice Questions

Question 1.
ഘടകങ്ങളുടെ എണ്ണം ഒറ്റസംഖ്യയായിട്ടുള്ള 50നും 150നും ഇട യിലുള്ള സംഖ്യകൾ ഏതെല്ലാം?
Answer:
എല്ലാ വർഗ്ഗസംഖ്യകളുടെയും ഘടകങ്ങളുടെ എണ്ണം ഒറ്റസംഖ്യ ആയിരിക്കും.
64 – 1, 2, 4, 8, 16, 32, 64
81 – 1, 3, 9, 27, 81
100 – 1, 2, 5, 10, 20, 50, 100
121 – 1, 11, 121
144 – 1, 2, 3, 4, 6, 12, 24, 36, 48

Question 2.
360ന്റെ ഘടകപട്ടിക വരച്ച് ഘടകങ്ങളുടെ എണ്ണം എഴുതുക.
Answer:
360 = 2 × 2 × 2 × 3 × 3 × 5
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 42
ഘടകങ്ങളുടെ എണ്ണം = 24

Question 3.
ഒരു സംഖ്യയുടെ അഭാജ്യ ഘടകങ്ങൾ 2 × 2 × 2 × 5 × 5
a) സംഖ്യയേത്?
Answer:
2 × 2 × 2 × 5 × 5 = 200

b) ഘടകങ്ങളുടെ എണ്ണം
Answer:
ഘടകങ്ങളുടെ എണ്ണം
N = (P1 + 1) (P2 + 1)
P1 = 2 എന്ന അഭാജ്യസംഖ്യയുടെ ആവർത്തനം = 3
P2 = 5ന്റെ ആവർത്തനം = 2
N = (P1 + 1) (P2 + 1).
= (3 + 1) (2 + 1)
= 4 × 3
= 12

c) ഘടകപട്ടിക ഉപയോഗിച്ച് വ്യക്തമാക്കുക.
Answer:
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 43
ഘടകങ്ങളുടെ എണ്ണം = 12

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

Question 4.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 44
a) ഏത് സംഖ്യയുടെ ഘടകപട്ടികയാണ് മുകളിൽ
b) വിട്ട ഭാഗം പൂരിപ്പിക്കുക.
c) താഴെയുള്ള സംഖ്യകളുടെ സ്ഥാനം ഘടകപട്ടികയിൽ വ്യക്ത മാക്കുക. 20, 48, 80, 60, 96
Answer:
a) സംഖ്യ – അഞ്ച് 2, ഒരു 3, ഒരു 5
2 × 2 × 2 × 2 × 2 × 3 × 5 = 480.
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 45

b) 1) 2 ഇല്ല, ഒരു 3, 5. ഇല്ല
1 × 3 × 1 = 3

2) 3 ഇല്ല, മൂന്ന് 2, 5 ഇല്ല
2 × 2 × 2 × 1 × 1 = 8

3) മൂന്ന് 2, ഒരു 3, ഒരു 5
2 × 2 × 2 × 3 × 5 = 120

4) അഞ്ച് 2, 3 ഇല്ല, ഒരു 5
2 × 2 × 2 × 2 × 2 × 1 × 5 = 160
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 46

c) 20 = 2 × 2 × 5
രണ്ട് 2 3 ഇല്ല ഒരു 5

48 = 2 × 2 × 2 × 2 × 3
നാല് 2, ഒരു 3, 5ഇല്ല

80 = 2 × 2 × 2 × 2 × 5
നാല് 2, 3 ഇല്ല, ഒരു 5

60 = 2 × 2 × 3 × 5
രണ്ട് 2, ഒരു 3, ഒരു 5

96 = 2 × 2 × 3 × 5
അഞ്ച് 2, ഒരു 3, 5 ഇല്ല
Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ 47

Question 5.
600ൽ എത്ര ഇരട്ട സംഖ്യകളായുള്ള ഘടകങ്ങൾ ഉണ്ട്.
Answer:
600 = 2 × 2 × 2 × 3 × 5 × 5
600 ന്റെ ഘടകങ്ങളുടെ എണ്ണം

N = (P1 + 1)(P2 + 1)(P3 + 1)
= (3 + 1) (1 + 1)(2 + 1)
= 4 × 2 × 3
= 24
ഇരട്ടസംഖ്യാ ഘടകങ്ങളുടെ എണ്ണം = ആകെ ഘടകങ്ങളുടെ എണ്ണം – ഒറ്റ സംഖ്വകളായുള്ള ഘടകങ്ങളുടെ എണ്ണം
ഒറ്റ സംഖ്യാഘടകങ്ങൾ – 3ന്റെയും, 5ന്റെയും ഗുണിതങ്ങളായാൽ
= (1 + 1) (2 + 1)
= 2 × 3 = 6
ഇരട്ട സംഖ്യകളായുള്ള ഘടകങ്ങളുടെ എണ്ണം
= 24 – 6 = 18

Question 6.
ഗീതു 720ന്റെ ഘടകപട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടികയിൽ പെടാത്ത ചില സംഖ്യകൾ ഉൾപ്പെട്ടു. ചുവടെയുള്ള സംഖ്യകൾ പട്ടികയിൽ ഉള്ളതാണോ എന്ന വിലയിരുത്താൻ ഗീതുവിനെ സഹായിക്കാമോ?
360, 48, 300, 100, 280, 75. 32, 45, 90, 90
Answer:
720 = 2 × 2 × 2 × 2 × 3 × 3 ×5
നാല് 2, രണ്ട് 3, ഒരു 5

360 = 2 × 2 × 2 × 3 × 3 × 5
മൂന്ന് 2, രണ്ട് 3, ഒരു 5
720ന്റെ ഘടകപട്ടികയിൽ അംഗമാണ്.

48 = 2 × 2 × 2 × 2 × 3
നാല് 2, ഒരു 3, 5 ഇല്ല
720ന്റെ പട്ടികയിൽ ഉണ്ട്.

300 = 2 × 2 × 3 × 5 × 5
രണ്ട് 2, ഒരു 3, രണ്ട് 5
720 ന്റെ ഘടകപട്ടികയിൽ ഒരു ആണുള്ളത്.
300 പട്ടികയിൽ അംഗമല്ല.

100 = 2 × 2 × 5 × 5
രണ്ട് 2, രണ്ട് 5
720 ന്റെ പട്ടികയിൽ അംഗമല്ല.

280 = 2 × 2 × 2 × 5 × 7
മൂന്ന് 2, ഒരു 5, ഒരു
7 എന്ന അഭാജ്യസംഖ്യ 720 ന്റെ ഘടകമല്ല. പട്ടികയിൽ അംഗമല്ല.

75 = 3 × 5 × 5
ഒരു മൂന്ന്, രണ്ട് 5
720 ന്റെ പട്ടികയിൽ ഒരു 5 മാത്രമേയുള്ളു.
അതുകൊണ്ട് അംഗമല്ല.

32 = 2 × 2 × 2 × 2 × 2
അഞ്ച് 2
720 – ൽ നാല് 2 മാത്രമേയുള്ളു
അതുകൊണ്ട് 720ന്റെ പട്ടികയിൽ അംഗമല്ല

45 = 3 × 3 × 5
രണ്ട് 3, ഒരു 5
പട്ടികയിലുണ്ട്

90 = 2 × 3 × 3 × 5
ഒരു 2, രണ്ട് 3, ഒരു 5
720ന്റെ പട്ടികയിലുണ്ട്

96 = 2 × 2 × 2 × 2 × 2 × 3
അഞ്ച് 2, ഒരു 3
720ന്റെ ഘടകമല്ല.

Numbers Class 6 Notes Malayalam Medium

⇒ ഒരു സംഖ്യയെ അഭാജ്യസംഖ്യയുടെ ഗുണിതരൂപത്തിൽ എഴുതാ നാവും. അഭാജ്യസംഖ്യകളായ ഘടകങ്ങൾ ഉപയോഗിച്ച് മറ്റുള്ള ഘടകങ്ങൾ കണ്ടെത്താനാവും.

⇒ 1 എല്ലാ സംഖ്യകളുടേയും ഘടകങ്ങളിൽ ഒന്നാണ്.

⇒ ഒരു സംഖ്യയുടെ ഏറ്റവും വലിയ ഘടകം ആ സംഖ്യതന്നെയാണ്.

⇒ 2 അഭാജ്യസംഖ്യകളുടെ മാത്രം ഗുണിതമായി വരുന്ന സംഖ്യയ്ക്ക് ഘടകങ്ങൾ ഉണ്ടാകും.
ഉദാ: 6, 10
6 → 1, 2, 3, 6
10 → 1, 2, 5, 10

⇒ വർഗ്ഗസംഖ്യകളുടെ ഘടകങ്ങളുടെ എണ്ണം ഒറ്റ സംഖ്യയായിരി ക്കും.

⇒ അഭാജ്യസംഖ്യകളുടെ വർഗ്ഗസംഖ്യക്ക് 3 ഘടകങ്ങൾ ഉണ്ടാകും.
ഉദാ: 25, 9, 49, മുതാലയവ

⇒ ഏതെങ്കിലും ഒരു അഭാജ്യസംഖ്യയുടെ ആവർത്തനം ഗുണിത മായി എഴുതുന്ന സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം, (അഭാജ്യസംഖ്യകളുടെ ആവർത്തനം +1) ആയിരിക്കും.

⇒ a എന്ന അഭാജ്യസംഖ്യയുടെ p ആവർത്തനവും 5 എന്ന അഭാ ജസംഖ്യയുടെ റ ആവർത്തനവും സംഖ്യയുടെ ഏകകങ്ങളാണ ങ്കിൽ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം N = (P + 1) (q + 1) ആയിരിക്കും.

Class 6 Maths Chapter 6 Solutions Malayalam Medium സംഖ്യകൾ

⇒ 30 ന്റെ ഘടക സംഖ്യകൾ
1, 2, 3, 5, 6, 10, 15, 30
ഘടക ജോഡികൾ എഴുതുക.
90 → (1,90) (2, 45) (3, 30) (5, 18) (6, 15) (9, 10)
99 → (1,99) (3, 33) (9, 4)
120 → (1, 120) (2, 60) (3, 40) (4, 30) (5, 24) (6,20), (8, 15) (10, 12)

⇒രണ്ട് സംഖ്യകൾ മറ്റൊരു സംഖ്യയുടെ ഘടകങ്ങളാണെങ്കിൽ ആദ്യ രണ്ട് സംഖ്യകളുടെ ഗുണനഫലം മൂന്നാമത്തെ സംഖ്യയുടെ ഘട കമായി വരാൻ കഴിയുന്ന ഏറ്റവും വല്യ സംഖ്യ 3-ാമത്തെ സംഖ്യ തന്നെയായിരിക്കും.

⇒ഏതൊരു അഭാജ്യസംഖ്യക്കും 2 ഘടകങ്ങളേ ഉണ്ടാകു
1 ഉം ആ സംഖ്യയും
ഉദാ: 3 ന്റെ ഘടകങ്ങൾ – 1, 3
5 → (1, 5)
7 → (1, 7)

രാജ്യസംഖ്യകൾക്ക് 2- ൽ കൂടുതൽ ഘടകങ്ങൾ ഉണ്ട്.
4 → (1, 4) (2, 2)→ 1, 2, 4
6(1, 6) (2, 3)→ 1, 2, 3, 6
81 ൻ്റെ ഘടകങ്ങൾ 3 × 3 × 3 × 3 × 1
1, 3, 9, 27, 81

ഘടകങ്ങളുടെ എണ്ണം
ഒരു സംഖ്യ വ്യത്യസ്തങ്ങളായ അഭാജ്യ സംഖ്യകളുടെ ആവർത്ത നമായി എഴുതാൻ കഴിഞ്ഞാൽ ആ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം ഘടക പട്ടിക ഉണ്ടാക്കാതെ കണ്ടുപിടിക്കാം.
x, y എന്നീ അഭാജ്യസംഖ്യകൾ p, 9 എന്നീ ആവർത്തനങ്ങ ളാണെങ്കിൽ ആ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം.
N = (P + 1) (q + 1) ആയിരിക്കും.

Plus Two Business Studies Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two Business Studies Board Model Paper 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
___________________ മധ്യതല മാനേജ്മെന്റിന് കീഴിലാണ് വരുന്നത്.
a) പ്രൊഡക്ഷൻ മാനേജർ
b) മാനേജിംഗ് ഡയറക്ടർ
c) ഫോർമെൻ
d) സൂപ്പർവൈസർ
Answer:
a) പ്രൊഡക്ഷൻ മാനേജർ

Question 2.
__________ പരിസ്ഥിതി ഒരു സംഘടനയുടെ നിയന്ത്രണത്തിന് അതീതമാണ്.
a) ആന്തരികം
b) ബാഹ്യം
c) സൂക്ഷ്മം
d) നിയന്ത്രണം
Answer:
b) ബാഹ്യം

Question 3.
‘ആളുകളെ ജോലിയിൽ നിയോഗിക്കുക’ സൂചിപ്പിക്കുന്നത് മാനേ ജ്മെന്റിന്റെ ________________ ധർമമാണ്.
a) ആസൂത്രണം
b) സംഘാടനം
c) ഉദ്യോഗവത്കരണം
d) നിയന്ത്രണം
Answer:
c) ഉദ്യോഗവത്കരണം

Question 4.
വേറിട്ടു നിൽക്കുന്നത് കണ്ടെത്തുക.
a) നടപടിക്രമം
b) ബജറ്റ്
c) നയങ്ങൾ
d) നിയമങ്ങൾ
Answer:
b) ബജറ്റ്

Question 5.
ഉടമസ്ഥതാ മൂലധനത്തിന്റെയും കടമെടുത്ത മൂലധനത്തിന്റെയും മിശ്രിതം സൂചിപ്പിക്കുന്നത് ________________ ആണ്.
a) മൂലധന ബജറ്റ്
b) മൂലധന ഘടന
c) സ്ഥിരമൂലധനം
d) പ്രവർത്തന മൂലധനം
Answer:
b) മൂലധന ഘടന

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 6.
___________________ പരിസ്ഥിതിയിൽ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾപ്പെടുന്നു.
a) സാമ്പത്തിക
b) നിയമ
c) സാങ്കേതിക
d) സാമൂഹ
Answer:
d) സാമൂഹ

7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
മാനേജ്മെന്റിന്റെ പ്രാഥമിക ധർമം ________________ ആണ്.
a) ആസൂത്രണം
b) നിയന്ത്രണം
c) സംഘാടനം
d) ഉദ്യോഗവത്കരണം
Answer:
a) ആസൂത്രണം

Question 8.
ഒരു ജോലി ചെയ്യാനുള്ള അറിവും കഴിവും വർദ്ധിപ്പിക്കാൻ ___________________ സഹായിക്കുന്നു.
a) പരിശീലനം
b) വികസനം
c) താല്പര്യ പരീക്ഷ
d) വ്യക്തിത്വ പരീക്ഷ
Answer:
a) പരിശീലനം

Question 9.
ഒരു സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ പദ്ധതി പ്രകാരമാണ് നട ത്തുന്നതെന്ന് ഉറപ്പാക്കുന്ന മാനേജ്മെന്റിന്റെ ധർമം _________________ ആണ്.
a) ആസൂത്രണം
b) നിയന്ത്രണം
c) ഏകോപനം
d) സംഘാടനം
Answer:
b) നിയന്ത്രണം

Question 10.
‘മത്സരം സഹകരണത്തിലൂടെ മാറ്റി സ്ഥാപിക്കണം’ എന്നത് ___________________ ന്റെ ഒരു തത്വമാണ്.
a) ജനറൽ മാനേജ്മെന്റ്
b) ശാസ്ത്രീയ മാനേജ്മെന്റ്
c) (a) യും (b) യും
d) ഇവയൊന്നുമല്ല
Answer:
b) ശാസ്ത്രീയ മാനേജ്മെന്റ്

Part – II

11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വിതം. (3 × 2 = 6)

Question 11.
പട്ടിക പൂർത്തിയാക്കുക.

സംഘടനാ ലക്ഷ്യങ്ങൾ അതിജീവനം
സാമൂഹ്വ ലക്ഷ്യങ്ങൾ ?
വ്യക്തിപര ലക്ഷ്യങ്ങൾ ?

Answer:

സംഘടനാ ലക്ഷ്യങ്ങൾ അതിജീവനം
സാമൂഹ്വ ലക്ഷ്യങ്ങൾ മാന്വമായ വിലയ്ക്ക് ഗുണ മേന്മയുള്ള ഉല്പന്നങ്ങൾ നൽകുക.
വ്യക്തിപര ലക്ഷ്യങ്ങൾ മാന്യമായ കൂലി നൽകുക.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 12.
പണ വിപണി പ്രമാണങ്ങൾക്ക് ഏതെങ്കിലും രണ്ട് ഉദാഹരണ ങ്ങൾ എഴുതുക.
Answer:
a) കാർമണി
b) വാണിജ്യപത്രം (commercial paper)

Question 13.
ഒരു ഉപഭോക്താവിന്റെ ഏതെങ്കിലും 4 അവകാശങ്ങൾ എഴുതുക.
Answer:
a) സുരക്ഷിതത്വത്തിനുളള അവകാശം
b) തെരഞ്ഞെടുക്കാനുള്ള അവകാശം
c) അറിയാനുള്ള അവകാശം
d) പരാതി ബോധിപ്പിക്കാനുള്ള അവകാശം

Question 14.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സൂചിപ്പിച്ചിട്ടുള്ള അധി കാര കൈമാറ്റത്തിന്റെ ഘടകങ്ങളെ തിരിച്ചറിയുക:
a) ഉത്തരവുകൾ നൽകാനും അനുസരണം നടപ്പിലാക്കാനു മുള്ള അവകാശം.
b) നൽകിയിട്ടുള്ള ചുമതല നിർവഹിക്കാനുള്ള ബാധ്യത.
Answer:
a) അധികാരം
b) ഉത്തരവാദിത്തം

Question 15.
പണ വിപണിയും മൂലധന വിപണിയും തമ്മിൽ വേർതിരിക്കു ക.(2 എണ്ണം)
Answer:
മൂലധന വിപണിയും പണ വിപണിയും തമ്മിലുള്ള വ്യത്യാസം

മൂലധന വിപണി പണ വിപണി
1) ദീർഘകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു. ഹ്രസ്വകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു.
2) ഉയർന്ന മൂലധനം കൈകാര്യം ചെയ്യുന്നു. കുറഞ്ഞ മൂലധനം കൈകാര്യം ചെയ്യുന്നു.
3) ഉയർന്ന വരുമാനം നൽകുന്ന സെക്യൂരിറ്റികൾ. കുറഞ്ഞ വരുമാനം നൽകുന്ന സെക്യൂരിറ്റികൾ.

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
സാമ്പത്തികവും സാമ്പത്തികേതരവുമായ ആനുകൂല്യങ്ങൾക്ക് രണ്ട് വീതം ഉദാഹരണങ്ങൾ എഴുതുക.
Answer:
(a) സാമ്പത്തിക ഇൻസെന്റീവുകൾ – ബോണസ്, കമ്മീഷൻ.
(b) സാമ്പത്തികേതര ഇൻസെന്റീവുകൾ – തൊഴിലാളികളെ അംഗീകരിക്കുന്ന പരിപാടികൾ, ബിസിനസ്സിലുള്ള പങ്കാ ളിത്തം.

Question 17.
ഒരു സ്ഥാപനത്തിന് പരിശീലനത്തിന്റെയും വികസനത്തിന്റെയും നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
സ്ഥാപനത്തിനുള്ള നേട്ടങ്ങൾ

  1. തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിക്കുന്നു. അത് ലാഭം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
  2. തൊഴിലാളികളുടെ അവധിയും, കൊഴിഞ്ഞുപോക്കും കുറയും.
  3. വ്യാപാരം പരിസ്ഥിതിയിലെ മാറ്റങ്ങൾ ഏറ്റെടുക്കാൻ തൊഴി ലാളികൾ തയ്യാറാകും.

Question 18.
ബിസിനസിലും വ്യവസായത്തിലും സർക്കാർ നയ മാറ്റങ്ങൾ വരു ത്തിൽ സ്വാധീനം എഴുതുക. (2 എണ്ണം)
Answer:

  1. വിപണിയിൽ ഇന്ത്യൻ കമ്പനികൾ തമ്മിലുള്ള കിടമത്സരം വർദ്ധിച്ചു.
  2. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉയർന്ന ഗുണനില വാരമുള്ള ഉല്പന്നങ്ങൾ ലഭ്യമായി തുടങ്ങി.
  3. സാങ്കേതികവിദ്യയിലുള്ള മുന്നേറ്റം ഉല്പാദനം വർദ്ധിപ്പിച്ചു.

Part – III

19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
നിയന്ത്രണ പ്രക്രിയയിലെ ഘട്ടങ്ങളെ പട്ടികപ്പെടുത്തുക.
Answer:
1) നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലി നിർവ്വ ഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നിലവാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രകടിപ്പിക്കാ വുന്നതും വ്യക്തവും ആയിരിക്കണം.

2) യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ : വ്യക്തികളേയോ ഗ്രൂപ്പുകളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടു ക്കുകയാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.

3) താരതമ്യപഠനം : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വഹ ണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

4) വ്യതിയാനങ്ങൾ പരിശോധിക്കുക : നിശ്ചയിക്കപ്പെട്ട നിലവാര ത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതി യാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

5) തിരുത്തൽ നടപടികൾ സ്വീകരിക്കുക : വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കു കയാണ് നിയന്ത്രണത്തിന്റെ അവസാനപടി. വ്യതിയാനങ്ങൾ കാര്യമാത്രപ്രസക്തമല്ലെങ്കിൽ തിരുത്തൽ നടപടികൾ സ്വീക രിക്കേണ്ട ആവശ്യമില്ല.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 20.
a) വിപണി മിശ്രിതം വിശദമാക്കുക.
b) ഡയഗ്രം പൂർത്തിയാക്കുക.
Plus Two Business Studies Board Model Paper 2022 Malayalam Medium 1
Answer:
(a) വിപണന മിശ്രിതം : ഒരു വിപണന പ്രക്രിയ തയ്യാറാക്കു മ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപ്പന വർദ്ധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോഗ്യകര മായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.

(b)

  1. Price – വില
  2. Place – സ്ഥലം

Question 21.
താഴെ പറയുന്നവയെക്കുറിച്ച് ചെറിയ കുറിപ്പ് തയ്യാറാക്കുക.
1) സാമ്പത്തിക പരിസ്ഥിതി
2) നിയമ പരിസ്ഥിതി
Answer:
(1) സാമ്പത്തിക പരിസ്ഥിതി : പലിശ നിരക്കുകൾ, പണപ്പെരുപ്പ ത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പത്തിക പരിസ്ഥിതി ഘടകങ്ങളാണ്.

(2) നിയമ പരിസ്ഥിതി : കേന്ദ്ര ഗവൺമെന്റോ സംസ്ഥാന ഗവൺമെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബിസിനസ്സിനെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുവാൻ അധികാരമുള്ള സംവിധാനങ്ങളാണ്. ഇവയെ നിയമ പരി സ്ഥിതിയിൽപ്പെടുത്താം.

Question 22.
a) താഴെ പറയുന്നവയിൽ സൂചിപ്പിച്ചിട്ടുള്ള പരിശീലന രീതി കളെ തിരിച്ചറിയുക:
1) ചെയ്യുമ്പോൾ പഠിക്കുന്നു – _______?______
2) ചെയ്യുന്നതിന് മുമ്പ് പഠിക്കുക – _______?_______

b) താഴെ തന്നിരിക്കുന്നവയെ അനുയോജ്യമായ പരിശീലന രീതികളിൽ തരംതിരിക്കുക :
കോച്ചിംഗ്. ചലച്ചിത്രങ്ങൾ, ജോലിമാറ്റം, കേസ് പഠനങ്ങൾ
Answer:
(a) (1) ജോലി സ്ഥലത്തുള്ള പരിശീലനം
(2) ജോലി സ്ഥലത്തിന് പുറത്തുള്ള പരിശീലനം

(b) (1) കോച്ചിങ്ങ് ജോലി സ്ഥലത്തുള്ള പരിശീലനം
(2) ചലച്ചിത്രങ്ങൾ – ജോലി സ്ഥലത്തിന് പുറത്തുള്ള പരി ശീലനം
(3) ജോലിമാറ്റം – ജോലി സ്ഥലത്തുള്ള പരിശീലനം
(4) കേസ് പഠനങ്ങൾ – ജോലിസ്ഥലത്തിന് പുറത്തുള്ള പരിശീലനം

Question 23.
ചേരുംപടി ചേർക്കുക:

എന്തെങ്കിലും മേൽനോട്ടം വഹിക്കുന്ന പ്രവർത്തനം നേതൃത്വം
ആളുകളെ പ്രവർത്തനങ്ങളിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രവർത്തനം ആശയ വിനിമയം
വിവരങ്ങൾ പങ്കുവയ്ക്കുന്ന പ്രവർത്തനം മേൽനോട്ടം
ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് പ്രചോദനം

Answer:
(a) എന്തെങ്കിലും മേൽനോട്ടം വഹിക്കുന്ന പ്രവർത്തനം മേൽനോട്ടം
(b) ആളുകളെ പ്രവർത്തനത്തിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രവർത്തനം – പ്രചോദനം
(c) വിവരങ്ങൾ പങ്കുവെയ്ക്കുന്ന പ്രവർത്തനം – ആശയവി നിമയം
(d) ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് നേതൃത്വം

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
ഫലപ്രാപ്തി, കാര്യക്ഷമത എന്നിവയെക്കുറിച്ച് വിശദമാക്കുക.
Answer:
മാനേജ്മെന്റിന്റെ കാര്യക്ഷമതയും കാര്യവൈഭവവും

കാര്യക്ഷമതയും (Efficiency) കാര്യവൈഭവവും (Effectiveness) സാധാരണയായി മാനേജ് മെന്റിൽ ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ്. ഏജു ജോലി ചെയ്താലും, എന്ത് ഉല്പന്നം ഉണ്ടാക്കിയാലും അത് കൃത്യതയോടെ ചെയ്യുന്നതാണ് കാര്യക്ഷമത എന്നതുകൊണ്ടർത്ഥമാക്കുന്നത്. അതായത് ചെയ്യുന്നതെന്നും ശരിയായ രീതിയിൽ ചെയ്യുക. യഥാർത്ഥ ജോലി നിർവഹണത്തെ (output) അധ്വാനവുമായി (input) തട്ടിച്ചു നോക്കിയാണ് കാര്യക്ഷമത അളക്കുന്നത്. മാത്രമല്ല കുറഞ്ഞ വിഭവങ്ങൾകൊണ്ട് ഉയർന്ന ഉല് പാദനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. കാര്യവൈദവം (Effectiveness) ഒരു വിശാലമായ കാഴ്ചപ്പാടാണ്. കൃത്യമായ ജോലി മാത്രം വിവേകപൂർവ്വം കണ്ടെത്തുകയും ഏറ്റെടുക്കുകയും അവ ലക്ഷ്വാധിഷ്ഠിതമായി നടപ്പാക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതാണ് കാര്യവൈഭവം. അതായത് ശരിയായത് മാത്രം ചെയ്യുകയാണ് കാര്യവൈഭവംകൊണ്ടർത്ഥമാക്കുന്നത്. ചുരുക്കി പറഞ്ഞാൽ ചെയ്യുന്നതെന്തും ശരിയായി മാത്രം ചെയ്യുന്നതാണ് കാര്യക്ഷമത എങ്കിൽ ശരിയായത് മാത്രം ഏറ്റെടുത്ത് ചെയ്യുന്നതാണ് കാര്യവൈഭവം.

Question 25.
ആസൂത്രണത്തിന്റെ പരിമിതികൾ എഴുതുക.
Answer:
പ്ലാനിങിന്റെ പോരായ്മകൾ

  1. പ്ലാനിങ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ അയവില്ലാത്ത താക്കുന്നു.
  2. അതിവേഗം മാറുന്ന വ്യാപാരം പരിസ്ഥിതിയിൽ ദീർഘകാല പ്ലാനുകൾക്ക് പ്രസക്തിയില്ല.
  3. പ്ലാനിങ് ക്രിയാത്മകമായ ഇടപെടലുകൾ ചെറുക്കുന്നു.
  4. ഇത് ഒരു ചെലവേറിയ പ്രക്രിയയാണ്
  5. പ്ലാനിങ് ഒട്ടേറെ സമയം ചെലവാക്കുന്ന പ്രക്രിയയാണ്.
  6. പ്ലാനിങ് വിജയം ഉറപ്പുനൽകുന്നില്ല

Part – IV

A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
മാനേജ്മെന്റിന്റെ വിവിധ തലങ്ങളെ കുറിച്ച് വിശദമാക്കുക.
Answer:
മാനേജ്മെന്റ് തലങ്ങൾ : ഒരു സ്ഥാപനത്തിലെ അധി കാരശ്രേണിയെ മൂന്ന് തലങ്ങളായി വേർതിരിക്കാം. അവ
1) ഉന്നതതല മാനേജ്മെന്റ്
2) മധ്യതല മാനേജ്മെന്റ്
3) കീല മാനേജ്മെന്റ്
Plus Two Business Studies Board Model Paper 2022 Malayalam Medium 2
1. ഉന്നതതല മാനേജ്മെന്റ് : കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജിംഗ് ഡയറക്ടർ, ചെയർമാൻ തുടങ്ങി അധികാരശ്രേണിയുടെ ഏറ്റവും തലപ്പത്ത് ഉള്ളവർ ഉൾപ്പെ ടുന്നതാണ് ഉന്നതതല മാനേജ്മെന്റ്.

ഉന്നതതല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക.
  2. തന്ത്രപ്രധാനമായ നയങ്ങളും ആസൂത്രണങ്ങളും തയ്യാറാ ക്കുക.
  3. മധ്യതല മാനേജർമാരെ നിയമിക്കുക.

2. മധ്യതല മാനേജ്മെന്റ് : വിവിധ വകുപ്പുമേധാവികളും ബ്രാഞ്ച് മാനേജർമാരും ഉൾപ്പെടുന്ന മാനേജ്മെന്റ് തലം ആണ് ഇത്. ഉദാ: പ്രൊഡക്ഷൻ മാനേജർ, സെയിൽസ് മാനേ ജർ, ഫിനാൻസ് മാനേജർ തുടങ്ങിയവർ.

മധ്യതല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. ഉന്നതതല മാനേജ്മെന്റിന്റെ പ്ലാനുകൾ നടപ്പാക്കുക.
  2. ഉന്നതതല മാനേജ്മെന്റിനേയും കീഴല മാനേജ്മെന്റി നേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തി ക്കുക.
  3. കീഴ്ജീവനക്കാർക്ക് ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപ്പിച്ചുകൊടുക്കുക.

3. കീല താഴ്ന്ന തല) മാനേജ്മെന്റ് : ഫോർമെൻ, സൂപ്പർ വൈസർ, ഫിനാൻസ് ഓഫീസർ, എക്കൗണ്ട്സ് ഓഫീസർ തുടങ്ങി അധികാരശ്രേണിയിലെ ഏറ്റവും താഴത്തെ തട്ടി ലുള്ളവർ ഉൾപ്പെടുന്ന തലമാണ് ഇത്. തൊഴിലാളികളുമായി നേരിട്ട് ബന്ധം പുലർത്തുന്നതും ഈ മാനേജ്മെന്റ് തലം ആണ്.

കീല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ

  1. ദൈനംദിന ഉല്പാദന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
  2. തൊഴിലാളികളെ വിവിധ ജോലികൾ ഏൽപ്പിക്കുക.
  3. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക.

Question 27.
a) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സൂചിപ്പിച്ചിട്ടുള്ള സംഘടനയുടെ പേരെഴുതുക.
1) അധികാര ബന്ധങ്ങളാൽ സൃഷ്ടിക്കപ്പെട്ട സംഘടന – ?
2) വ്യക്തി ബന്ധങ്ങളാൽ സൃഷ്ടിക്കപ്പെട്ട സംഘടന – ?
b) കൂടാതെ, അവ തമ്മിലുള്ള ഏതെങ്കിലും നാല് വ്യത്യാസ ങ്ങളും എഴുതുക.
Answer:
(a) (1) ഔപചാരിക സംഘടന
(2) അനൗപചാരിക സംഘടന

(b) ഔപചാരിക സംഘടനയും അനൗപചാരിക സംഘടനയും

ഔപചാരിക സംഘടന അനൗപചാരിക സംഘടന
1) ഉന്നതതല മാനേജ്മെന്റ് ബോധപൂർവ്വം രൂപീകരിക്കുന്നു. 1) ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ സ്വമേധയാ രൂപംകൊള്ളുന്നു.
2) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. 2) നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല.
3) കർക്കശ സ്വഭാവമുള്ളതാണ്. 3) അയവുള്ള സമീപനമാണ്.
4) ആശയവിനിമയം സ്കാലാർ ചെയിനിലൂടെ മാത്രം. 4) എല്ലാ ദിശകളിലും കൂടി യുള്ള ആശയവിനിമയം അനുവദിക്കുന്നു.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 28.
ഒരു നല്ല നേതാവിന്റെ ഗുണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ

  1. ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്യം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
  2. അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
  3. സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ,
  4. മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ശ്വങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
  5. ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
  6. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
  7. ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.

Question 29.
ഒരു സ്ഥാപനത്തിന്റെ പ്രധാന സാമ്പത്തിക തീരുമാനങ്ങൾ വിശ ദീകരിക്കുക.
Answer:
ധനകാര്യ ധർമ്മങ്ങൾ : ധനകാര്യ മാനേജർ കൈക്കൊള്ളേണ്ട മൂന്ന് പ്രധാന തീരുമാനങ്ങളാണ്.
Plus Two Business Studies Board Model Paper 2022 Malayalam Medium 3
1. ധനശേഖരണ തീരുമാനം : സ്ഥാപനത്തിന്റെ ദീർഘകാല സാമ്പത്തിക ഉറവിടങ്ങളെ കണ്ടെത്തി പണം സ്വരൂപിക്ക ലാണ് ധനശേഖരണ തീരുമാനങ്ങളിൽപ്പെടുന്നത്. സാമ്പ ത്തിക ഉറവിടങ്ങളെ ഓഹരിയുടമകളുടെ പണം എന്നും കടം വാങ്ങുന്ന പണം എന്നും രണ്ടായി തിരിക്കാം. സാധാ രണ ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ തുടങ്ങിയവയാണ് ഓഹരിയുടമകളുടെ പണം. കടപ്പത്രങ്ങളും ബാങ്ക് ലോണു കളും ഉൾപ്പെട്ടതാണ് കടം വാങ്ങുന്ന പണം. മേൽ പറഞ്ഞ രണ്ട് സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കുന്നത് ശരി യായ അനുപാതത്തിൽ ആയിരിക്കണം.

2. സാമ്പത്തിക നിക്ഷേപ തീരുമാനം : സാമ്പത്തിക മാനേ ജ്മെന്റിന്റെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണ് സാമ്പത്തിക നിക്ഷേപ തീരുമാനം. ദീർഘ കാല- ഹ്രസ്വകാല ആസ്തികളിൻമേൽ പണം നിക്ഷേപിക്കു ന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇത്. ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ മൂലധന ബഡ്ജറ്റിങ്ങ് (Capital Budgeting) എന്നും ഹ്രസ്വകാല നിക്ഷേപ തീരുമാനങ്ങളെ പ്രവർത്തന മൂലധന ബഡ്ജറ്റിങ്ങ് (Working Capital Budgeting) എന്നും പറയാം.

3. ഡിവിഡന്റ് വിതരണം തീരുമാനം : കമ്പനിയുടെ ലാഭം എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചുള്ള തീരു മാനമാണ് ഇത്. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കായി നീക്കി വെയ്ക്കേണ്ടി വരും. മറ്റൊരു ഭാഗം കരുതൽ ധനമായി (Reserve) സൂക്ഷിക്കേണ്ടിവരും. മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ഡിവിഡന്റായി വിതരണം ചെയ്യും.

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
മാനേജ്മെന്റ് തത്വങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എഴുതുക. (3 എണ്ണം)
Answer:
മാനേജ്മെന്റ് തത്വങ്ങളുടെ സ്വഭാവം : ഭരണപരമായ തീരുമാന ങ്ങൾ എടുക്കുന്നതിനും നടപ്പാക്കുന്നതിനും മാനദണ്ഡമാക്കുന്ന അടിസ്ഥാന മാർഗ്ഗരേഖകളാണ് മാനേജ്മെന്റ് തത്വങ്ങൾ. മാനേ ജ്മെന്റ് തത്വങ്ങളുടെ സ്വഭാവം താഴെ പറയുന്നു.

  1. സാർവ്വത്രികമായ പ്രായോഗികത : ലോകത്തെ ഏതുതരം ഔപ ചാരിക സംഘടനകളിലും മാനേജ്മെന്റ് തത്വങ്ങൾ നടപ്പിലാ ക്കാവുന്നതാണ്.
  2. സാധാരണ മാർഗ്ഗരേഖകൾ : പ്രവർത്തനത്തിന് ആവശ്യമായ ചില സാധാരണ മാർഗ്ഗരേഖകൾ മാത്രമാണ് മാനേജ്മെന്റ് തത്വങ്ങൾ.
  3. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടത് : ദീർഘകാല പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അനുഭവ ങ്ങളുടെയും ആകെ തുകയാണ് മാനേജ്മെന്റ് തത്വങ്ങൾ.

Question 31.
ആശയവിനിമയത്തിന്റെ പ്രാധാന്യം പ്രസ്താവിക്കുക. (4 എണ്ണം)
Answer:
ആശയവിനിമയത്തിന്റെ പ്രാധാന്യം

  1. ആശയവിനിമയം ഏകോപനത്തിന്റെ അടിസ്ഥാനമാണ്.
  2. ജീവനക്കാരെ ഒന്നിപ്പിച്ചു നിർത്താൻ ആശയവിനിമയംകൊണ്ട് സാധ്യമാകുന്നു.
  3. തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ആശ യവിനിമയത്തിലൂടെ ശേഖരിക്കുന്നു.
  4. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ആശയവിനി മയം കുടിയേ തീരൂ.
  5. സ്ഥാപനത്തിനകത്ത് സഹകരണം വളർത്തുന്നതിനും വ്യാവ സായിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

Question 32.
താഴെ പറയുന്നവയെ വിശദീകരിക്കുക:
1) സൗകര്യപ്രദമായ ഉൽപന്നങ്ങൾ
2) ഷോപ്പിങ്ങ് ഉൽപന്നങ്ങൾ
3) വിശിഷ്ട ഉൽപന്നങ്ങൾ
Answer:
1) സൗകര്യാർത്ഥം വാങ്ങുന്ന ഉൽപ്പന്നങ്ങൾ: സ്ഥിരമായി വാങ്ങു ന്നതോ ഇടയ്ക്കിടയ്ക്കു വാങ്ങുന്നതോ ആയ ഉപഭോക്തൃ ഉൽപ്പന്നങ്ങളാണിവ. തെരഞ്ഞെടുക്കാൻ ഒട്ടും സമയം കള യാതെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഉദാ: സിഗററ്റ്, ന്യൂസ്പേപ്പർ, ടൂത്ത് പേസ്റ്റ് തുടങ്ങിയവ.

2) തെരഞ്ഞെടുത്ത് വാങ്ങുന്ന ഉൽപ്പന്നങ്ങൾ : ആവശ്യത്തിന് സമ യവും അധ്വാനവും ചെലവഴിച്ച് വിവിധ ഉൽപ്പന്നങ്ങൾ പരി ശോധിച്ച് അവയുടെ ഗുണനിലവാരം, വില, ഭംഗി, മറ്റു പ്രത്യേ കതകൾ എന്നിവ താരതമ്യം ചെയ്ത് വാങ്ങുന്ന ഉൽപ്പന്നങ്ങ ളാണ് ഇവ. ഉദാ : തുണിത്തരങ്ങൾ, ഷൂസ്, ആഭരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവ.

3) സവിശേഷമായ ഉൽപന്നങ്ങൾ ഒട്ടേറെ സമയവും അധ്വാ നവും പണവും ചെലവഴിച്ച് പൂർണ്ണ സംതൃപ്തിയോടെ മാത്രം വാങ്ങുന്ന ഉൽപന്നങ്ങളാണ് ഇവ. ഇത്തരം ഉൽപന്നങ്ങൾക്കു വേണ്ടി എത്ര സ്ഥലങ്ങളിലേക്ക് അലയാനും ഉപഭോക്താവിന് മടിയുണ്ടാവില്ല. ഉദാ : കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ.

Part – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
താഴെ പറയുന്ന മാനേജ്മെന്റ് തത്വങ്ങളെ വിശദീകരിക്കുക.
1) ആജ്ഞ ഐക്യം
2) മാർഗനിർദേശ ഐക്യം
3) അധികാരശ്രേണി
4) ക്രമം
Answer:
1. യൂണിറ്റി ഓഫ് കമാൻഡ് ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

2. യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവൂ എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

3. സ്കാലർ ചെയിൻ : സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന മേല ധികാരി മുതൽ കീഴ്ജീവനക്കാരൻ വരെയുള്ളവരെ പര സ്പരം ബന്ധിപ്പിക്കുന്ന അധികാരശൃംഖലയാണ് സ്കാലർ ചെയിൻ ശരിയായ ആശയവിനിമയം ഉറപ്പാക്കുന്നതിനും യൂണിറ്റി ഓഫ് കമാൻഡ് നടപ്പാക്കുന്നതിനും ഈ ചെയിൻ അത്യാവശ്യമാണ്.

4. ക്രമം : ഒരു ജോലിക്ക് അനുയോജ്യനായ ആൾ അനുയോ ജ്വമായ വസ്തുക്കൾ അനുയോജ്യമായ സ്ഥലത്ത് ഉണ്ടായിരി ക്കണം എന്നതാണ് ക്രമം അഥവാ ഓർഡർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

Question 34.
ആസൂത്രണ പ്രക്രിയ വിവരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ

  • ലക്ഷ്യം നിർണ്ണയിക്കുന്നു : വ്യക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പാനി ങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്രമായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.
  • പ്ലാനിങ്ങ് സങ്കല്പങ്ങൾ : ഭാവിയെകുറിച്ചുള്ള ചില ഊഹങ്ങ ളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പ ങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.
  • വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.
  • കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക : പ്രായോ ഗികമായ വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനിയത്, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാ നത്തിലാണ് ഈ വിലയിരുത്തൽ നടത്തുന്നത്.
  • ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക : വിവിധ മാർഗ്ഗങ്ങ ളുടെ വിലയിരുത്തലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.
  • പ്ലാനുകൾ നടപ്പാക്കുന്നു : മേൽപറഞ്ഞ വിവിധ പ്ലാനുക ളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.
  • ഫോളോ അപ്പ് : ദീർഘമായ നടപടിക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരുത്തേണ്ടതുണ്ട്. ലക്ഷി നിർവ്വഹ ണത്തിൽ പ്ലാനുകൾക്ക് എന്തെങ്കിലും പാകപ്പിഴകൾ സംഭ വിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.

Plus Two Business Studies Board Model Paper 2023 Malayalam Medium

Question 35.
റിക്രൂട്ട്മെന്റിന് സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും 4 ബാഹ്യ ഉറവിടങ്ങൾ വിശദീകരിക്കുക.
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിട ങ്ങൾ. അവ

1) നേരിട്ടുള്ള നിയമനം : താൽക്കാലിക ജീവനക്കാരെ കണ്ട ത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആവശ്യമായ തൊഴി ലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപന ത്തിലെത്തി തെരഞ്ഞെടുക്കപ്പെടുന്നു.

2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ: ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകു കയോ ഫോൺ വിളിച്ച് അന്വേഷിക്കുകയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റി നായി പ്രയോജനപ്പെടുത്താം.

3) പരസ്യം : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഉദ്യോഗാർത്ഥി കളെ സ്ഥാപനത്തിലേക്ക് ക്ഷണിക്കാം.

4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റുമാരും: ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഇടയിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Reviewing 5th Standard Basic Science Notes Pdf Malayalam Medium and Kerala Syllabus Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം Questions and Answers can uncover gaps in understanding.

കൈയെത്തും ദൂരത്ത് ആകാശം Notes Class 5 Basic Science Chapter 5 Malayalam Medium

Sky Near at Hand Class 5 Malayalam Medium

Let Us Assess

Question 1.
ഇന്ത്യൻ ബഹിരാകാശഗവേഷണരംഗത്തെ ചില പ്രധാന ചുവടുവയ്പു കളാണ് ചുവടെ. ബന്ധപ്പെട്ട വർഷങ്ങൾ രേഖപ്പെടുത്തി ഇവ ക്രമത്തിലാക്കിയെഴുതൂ.
1. മംഗൾയാൻ -1 വിക്ഷേപണം
2. ഇൻസാറ്റ് -1 വിക്ഷേപണം
3. ആദിത്യ എൽ -1 വിക്ഷേപണം
4.ഐ.എസ്.ആർ.ഒ നിലവിൽ വന്നു
5.ചന്ദ്രയാൻ – 1 വിക്ഷേപണം
6.ആര്യഭട്ട -1 വിക്ഷേപണം
Answer:
1.ഐ.എസ്.ആർ.ഒ നിലവിൽ വന്നു – 1969
2. ആര്യഭട്ട -1 വിക്ഷേപണം – 1975
3. ഇൻസാറ്റ് -1 വിക്ഷേപണം – 1982
4. ചന്ദ്രയാൻ – 1 വിക്ഷേപണം – 2008
5.മംഗൾയാൻ -1 വിക്ഷേപണം – 2013
6.ആദിത്യ എൽ -1 വിക്ഷേപണം-2023

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 2.
താഴെ പറയുന്ന പ്രസ്താവനകൾ ഓരോന്നും ഏതുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി വരച്ച് യോജിപ്പിക്കൂ.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 1
Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 2

Extended Activities

Question 1.
ഈ പദപ്രശ്നം പൂർത്തിയാക്കൂ.
വലത്തോട്ട്

  1. ചന്ദ്രനിലേക്ക് വനിതകളെക്കൂടി അയക്കാനുള്ള നാസയുടെ ആദ്യ ദൗത്യം (5 അക്ഷരം)
  2. ആദ്യ കൃത്രിമോപഗ്രഹം.
  3. ഒരു ആദ്യകാല ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ.
  4. കേരളത്തിലെ ഏക റോക്കറ്റുവിക്ഷേപണകേന്ദ്രം.
  5. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണദൗത്യം.

താഴോട്ട്

  1. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ടെലിസ്കോപ്പ്.
    Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 3

Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 4

Question 2.
ജലറോക്കറ്റ് നിർമ്മാണം
കൈയെത്തും ദൂരത്ത് ആകാശം

കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് റോക്കറ്റ് ഉപയോഗിച്ചാണെന്ന് അറിയാമല്ലോ. നമുക്കൊരു റോക്കറ്റ് മാതൃക നിർമ്മിച്ചാലോ.
ആവശ്യമായ സാമഗ്രികൾ അര ഇഞ്ച് പിവിസി പൈപ്പ്, രണ്ട് എൽബോ പൈപ്പ്, സ്റ്റോപ്പർ, സൈക്കിൾ വാൽവ്, പ്ലാസ്റ്റിക് കുപ്പി (വാവട്ടം കുറഞ്ഞ, കട്ടിയുള്ള കുപ്പിയാണ് അനുയോജ്യം) നിർമ്മാണ രീതി
ചിത്രത്തിൽ കാണുന്നതുപോലെ അരയിഞ്ച് പി. വി. സി. പൈപ്പു കൊണ്ട് വിക്ഷേപണ സംവിധാനം ഒരുക്കുക.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 5

മധ്യഭാഗത്തെ പൈപ്പിന്റെ നടുവിൽ ചെറിയൊരു ദ്വാരമിട്ട് സൈക്കിൾ വാൽവ് വായു കടക്കാത്ത വിധം ഉറപ്പിക്കുക. (കുപ്പിക്ക് കോണും ചിറകുകളും ഘടിപ്പിച്ച് റോക്കറ്റ് ആകൃതി നൽകുന്നത് കൂടുതൽ ഉയരത്തിൽ പോകാൻ സഹായിക്കും). കുപ്പിയിൽ കാൽഭാഗം വെള്ളം നിറച്ച് പി.വി.സി. പൈപ്പിന്റെ തുറന്ന അറ്റത്ത് കുത്തനെ ഘടിപ്പിക്കുക. സൈക്കിൾ പമ്പ് ഉപയോഗിച്ച് കുപ്പിക്കകത്തേക്ക് കാറ്റ് നിറയ്ക്കുക. കുപ്പിക്കുള്ളിലെ മർദം ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയരും.
മുതിർന്നവരുടെ സഹായത്തോടെ റോക്കറ്റ് നിർമ്മിച്ച് വിക്ഷേപിക്കൂ.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

കൈയെത്തും ദൂരത്ത് ആകാശം Notes Questions and Answers

Question 1.
എന്തുകൊണ്ടാവും മുത്തശ്ശൻ അങ്ങനെ പറഞ്ഞത്? ഇത് ശരിയാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം?
Answer:
മുത്തശ്ശൻ അങ്ങനെ പറഞ്ഞത് ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങൾ, നിലാവെളിച്ചം, മേഘങ്ങളിൽ വ്യത്യസ്ത ആകൃതികൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നിവ കാണാൻ കഴിയുന്നതിനാ ലാണ്. ആകാശത്ത് സംഭവിക്കുന്ന പല പ്രതിഭാസങ്ങളും വ്യത്യസ്ത ഐതിഹ്യങ്ങളുമായി ബന്ധ പ്പെട്ടിരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ അടിസ്ഥാനമാക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെക്കുറിച്ച് കഥകളുണ്ടാക്കപ്പെട്ടിട്ടുണ്ട് (അതെ, മുത്തച്ഛൻ പറഞ്ഞത് ശരിയാണ്).

Question 2.
ചിത്രത്തിലുള്ള കുത്തുകൾക്കിടയിൽ നിങ്ങൾക്കെന്തെങ്കിലും രൂപം കാണാൻ പറ്റുന്നുണ്ടോ?
Answer:
ഉണ്ട്

Question 3.
കുത്തുകൾ യോജിപ്പിച്ച് ആ രൂപം വരച്ചുനോക്കൂ. എല്ലാവർക്കും ഒരേ രൂപമാണോ കിട്ടിയത്?
Answer:
ഓരോ കുട്ടിയും അവരവരുടെ സങ്കല്പത്തിനനുസരിച് കുത്തുകൾ യോജിപ്പിക്കുന്നതിനനുസരിച്ച് ലഭിച്ച രൂപങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു
ഇതുപോലെ ആകാശത്ത് അടുത്തടുത്തുകാണുന്ന നക്ഷത്രങ്ങളെച്ചേർത്ത് പല രൂപങ്ങൾ സങ്കൽപ്പിക്കാ മല്ലോ. അങ്ങനെയാണ് ആകാശത്തെ നക്ഷത്രങ്ങളെപ്പറ്റി പല കഥകളുണ്ടായത്. പണ്ട് നക്ഷത്രങ്ങളെ നിരീക്ഷിച്ചവർ അടുത്തടുത്തുള്ള നക്ഷത്രങ്ങളെ കുട്ടിച്ചേർത്ത് ചില രൂപങ്ങൾ സങ്കല്പിച്ചതും, അത പ്രദേശത്തെ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയതും നക്ഷത്രങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയായിരുന്നു.

നക്ഷത്രങ്ങളുടെ സ്ഥാനം
നക്ഷത്രങ്ങളുടെ സ്ഥാനവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം അവർ നിരീക്ഷിച്ചു മനസ്സിലാക്കി. വരൾച്ച മഴ, നദികളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന കാലം എന്നിവ നക്ഷത്രങ്ങളുടെ സ്ഥാനവുമായി ബന്ധിപ്പിച്ച മനസ്സിലാക്കിയിരുന്ന കർഷകർ ഈ വിവരങ്ങൾ കൃഷിക്കായി ഉപയോഗപ്പെടുത്തി. കൂടാതെ സഞ്ചാരി കൾക്ക് ദിക്ക് മനസ്സിലാക്കാനും നക്ഷത്രങ്ങളുടെ സ്ഥാനം സഹായിച്ചു.

Question 4.
എവിടെയാണ് ആകാശം തുടങ്ങുന്നത്?
Answer:
ആകാശം ആരംഭിക്കുന്നത് ഭൂമിയുടെ ഉപരിതലത്തിൽ നിന്നാണ്. ഒരു വ്യക്തിയെ സംബന്ധിച്ച ടത്തോളം, ഒരാളുടെ കണ്ണ് അവസാനിക്കുന്നിടത്താണ് നീലാകാശം ആരംഭിക്കുന്നത്.

Question 5.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ എന്തെല്ലാമാണ് ആകാശത്ത് കാണുന്നത്?
Answer:
പറക്കുന്ന വിമാനങ്ങളൂം പക്ഷികളെയും കാണാം, മേഘങ്ങൾ ഒഴുകിനടക്കുന്നത് കാണാം സൂര്യനും നിലാവെളിച്ചവും നക്ഷത്രങ്ങളും നമുക്ക് കാണാൻ കഴിയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 6.
ഭൂമിയിൽനിന്ന് നോക്കുമ്പോൾ എല്ലാ ആകാശഗോളങ്ങളും പ്രതലത്തിലാണെന്ന് നമുക്ക് തോന്നും. യഥാർഥത്തിൽ അങ്ങനെയാണോ?
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 6
Answer:
എല്ലാ ആകാശഗോളങ്ങളും ഒരേ പ്രതലത്തിലാണെന്നത് നമ്മുടെ തോന്നൽ മാത്രമാണ് കാരണം ആകാശഗോളങ്ങൾ വളരെ വ്യത്യസ്ത ദൂരങ്ങളിൽ ബഹിരാകാശത്ത് വ്യാപിച്ചുകിടക്കുന്നു.

Question 7.
വരൾച്ച, മഴ, നദികളുടെ ആവർത്തിച്ചുള്ള കവിഞ്ഞൊഴുകൽ എന്നിവയ്ക്ക് നക്ഷത്രങ്ങളുടെ സ്ഥാനവുമായുള്ള ബന്ധത്തെക്കുറിച്ചു ചർച്ച ചെയ്യുക.
Answer:
ഋതുക്കൾ എപ്പോൾ മാറുന്നുവെന്ന് മനസിലാക്കാൻ നക്ഷത്രങ്ങൾ സഹായിക്കുന്നു, അങ്ങനെ ഇത് കാലാവസ്ഥയിലെ മാറ്റം മനസിലാക്കാൻ സഹായിക്കുന്നു. ഓരോ ഋതുവിലും ചില നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് ആളുകൾക്ക് ശ്രദ്ധിക്കാൻ കഴിയും. അങ്ങനെ, വരൾച്ച, മഴ, നദികളുടെ ആവർത്തിച്ചുള്ള കവിഞ്ഞൊഴുകൽ എന്നിവ പ്രവചിക്കാൻ നക്ഷത്രങ്ങളും അവയുടെ സ്ഥാനവും ആളുകളെ സഹായിക്കുന്നു.

Question 8.
ഇതുപോലെ കൂടുതൽ നക്ഷത്രഗണങ്ങളുടെ വിവരങ്ങൾ കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ വരച്ചുചേർക്കൂ.
Answer:
കാസിയോപ്പിയ ആകാശത്തിൽ വടക്കുഭാഗത്തായി കാണപ്പെടുന്ന മറ്റൊരു പ്രധാന നക്ഷത്രരാശിയാണിത്. ശൈത്യ കാലത്ത് രാത്രിയുടെ തുടക്കത്തിൽ ഇത് ദൃശ്യമാകും. ഇത് അല്ലെങ്കിൽ എന്ന വികലമായ അക്ഷരം പോലെ തോന്നുന്നു.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 7

ലിയോ മേജർ
വസന്തകാലത്ത്, പ്രത്യേകിച്ച് ഏപ്രിൽ മാസത്തിൽ ഉത്തരാർദ്ധഗോളത്തിലാണ് ലിയോയെ ഏറ്റവും നന്നായി കാണുന്നത്. വടക്കൻ, തെക്കൻ അർദ്ധഗോളങ്ങളിൽ നിന്ന് ഇത് ദൃശ്യമാണ്. ലിയോ എന്നാൽ ലിയോൺ, ഈ നക്ഷത്രരാശി സിംഹത്തിന്റെ ആകൃതിയോട് സാമ്യമുള്ളതാണ്.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 8

സ്കൂളിൽ സംഘടിപ്പിച്ച നക്ഷത്രനിരീക്ഷണ ക്യാമ്പിന്റെ ചിത്രം നോക്കൂ.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 9

ആകാശം മേഘാവൃതമായാലും ചുറ്റുപാടുനിന്നും അമിതമായി പ്രകാശമുണ്ടായാലും നക്ഷത്രനിരീക്ഷണം പ്രയാസമാകും.

Question 9.
നക്ഷത്രനിരീക്ഷണത്തിന് എന്തെല്ലാം ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്? :
Answer:

  • വ്യക്തമായി ആകാശം കാണുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്.
  • മേഘാവൃതമായ അന്തരീക്ഷമുള്ള ദിവസം ഒഴിവാക്കണം .
  • കറുത്തവാവോ അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളോ ആണ് തിരഞ്ഞെടുക്കേണ്ടത്
  • കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
  • കൂടുതൽ പ്രകാശമുള്ള പ്രദേശം തെരഞ്ഞെടുക്കരുത്.
  • രക്ഷകർത്താക്കളുടെയും പരിസരത്തുള്ള നക്ഷത്ര താൽപര്യമുള്ളവരുടെയും ഉപയോഗപ്പെടു ത്താവുന്നതാണ്.
  • നിരീക്ഷണത്തിൽ ലേസർ ടോർച്ചുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
  • കിടന്നുകൊണ്ട് നക്ഷത്ര നിരീക്ഷണം നടത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടതാണ് ജനുവരി,
  • ഫെബ്രുവരി മാസങ്ങളിൽ ക്യാമ്പുകൾ നടത്തുന്നത് അഭികാമ്യമാണ്.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 10.
പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശനിലയത്തിൽ എത്തുന്നവർക്ക് എന്തെല്ലാം പ്രശ്ന ങ്ങളായിരിക്കും നേരിടേണ്ടിവരിക?
Answer:

  • വായുവില്ല
  • ഭാരം അനുഭവപ്പെടുന്നില്ല (ബഹിരാകാശത്ത് ഒഴുകി നടക്കുന്നു)
  • വെള്ളമില്ല
  • ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്
  • ആശയവിനിമയത്തിന് മാധ്യമമില്ല
  • ആരോഗ്യ പ്രശ്നങ്ങൾ
  • ബഹിരാകാശത്തെ അപകടകരമായ വികിരണങ്ങൾ

Question 11.
ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ എന്തൊക്കെ സംവിധാനങ്ങളാവും വേണ്ടിവരുക. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:

  • കഠിനമായ സാഹചര്യങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ, ബഹിരാകാശയാത്രികർ സ്പേസ് സ്യൂട്ടുകൾ ധരിക്കുന്നു.
  • ആശയവിനിമയത്തിനായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
  • ഭക്ഷണവും ജലവും ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ എമർജൻസി ഉപകരണങ്ങൾ.
  • ഈ അന്വേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമെല്ലാം തുടക്കമിട്ടത് ആകാശനിരീക്ഷണമാണ്.

Question 12.
രാത്രികാലങ്ങളിൽ ആകാശത്ത് ഏറ്റവും കൂടുതൽ തെളിഞ്ഞും വലുതായും കാണുന്നത് ചന്ദ്രനെയാണല്ലോ. എന്താകും കാരണം?
Answer:
ചന്ദ്രൻ നക്ഷത്രങ്ങളേക്കാൾ ഭൂമിയോട് വളരെ അടുത്തുനിൽക്കുന്നു. അതിനാൽ രാത്രിയിൽ ആകാ ശത്തിലെ ഏറ്റവും വലുതും പ്രകാശമാനമായതുമായി ചന്ദ്രനെ നമ്മൾക്ക് കാണാൻ സാധിക്കുന്നു. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ.

Question 13.
ചന്ദ്രന് നക്ഷത്രങ്ങളേക്കാൾ വലുപ്പമുണ്ടോ?
Answer:
ഇല്ല

Question 14.
ചന്ദ്രന് സ്വയം പ്രകാശിക്കാൻ കഴിയുമോ?
Answer:
ഇല്ല
ഭൂമിയെന്ന ഗ്രഹത്തെ ചന്ദ്രൻ ചുറ്റുന്നു. ഗ്രഹങ്ങളെ ചുറ്റുന്നവയാണ് ഉപഗ്രഹങ്ങൾ. ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണ്. സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് ചന്ദ്രന്റെ പ്രകാശമായി നാം കാണുന്നത്.

Question 15.
ചന്ദ്രന്റെ മറ്റുപ്രത്യേകതകൾ എന്തെല്ലാമാണെന്ന് എഴുതൂ.
Answer:

  • ഗോളാകൃതി
  • സ്വയം പ്രകാശിക്കുന്നില്ല
  • ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമാണ്
  • സ്വയം തിരിയുന്നു (ഭ്രമണം)
  • ഭൂമിയെചുറ്റുന്നു (പരിക്രമണം)

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 16.
പ്രകാശിക്കുന്ന ഏതെല്ലാം വസ്തുക്കൾ ആകാശത്തുണ്ട്?
Answer:

  • സൂര്യൻ
  • നക്ഷത്രങ്ങൾ

ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. പല നക്ഷത്രങ്ങൾക്കും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ട്.

Question 17.
നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം?
Answer:
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. എന്നാൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ പ്രകാശിക്കുന്നതായി നമുക്ക് തോന്നുന്നത്. ആകാശം നിരീക്ഷിക്കുമ്പോൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു.

Question 18.
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ഉണ്ട്?
Answer:
8

Question 19.
സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഏതെല്ലാമാണെന്ന് എഴുതുക.
Answer:
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ

Question 20.
ഭൂമിയുടെ പരിക്രമണപഥത്തിന്റെ സ്ഥാനം ഏതെല്ലാം ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങൾക്കിട യിലാണ്?
Answer:
ഭൂമിയുടെ പരിക്രമണപഥം ശുക്രന്റെയും ചൊവ്വയുടെയും പരിക്രമണപഥങ്ങൾക്കിടയിലാണ്.

Question 21.
ചിത്രത്തിൽ കാണുന്നതുപോലെ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവയുടെ മാതൃക ഉണ്ടാക്കി അവയുടെ ചലനം അവതരിപ്പിക്കൂ.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 10
Answer:
ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നു. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു.

Question 22.
എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത് എപ്പോഴാണ്?
Answer:
സഹായിയുടെ നിർദേശങ്ങൾ സ്വീകരിക്കുമ്പോൾ.

Question 23.
അറിയാത്ത വഴിയിലൂടെ യാത്രചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ വാഹനത്തിന്റെ ഡ്രൈവർ സ്വീകരിക്കുന്ന മാർഗം എന്താണ്?
Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 11
ഡ്രൈവർ ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പാലിക്കണം.

Question 24.
ഇത്തരം സേവനങ്ങൾ നമുക്ക് ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?
Answer:
കൃത്രിമ ഉപഗ്രഹങ്ങൾ നൽകുന്ന ജി.പി.എസ് സൗകര്യങ്ങളുടെ സഹായത്തോടെയാണ് ഞങ്ങൾക്ക് അത്തരം സേവനങ്ങൾ ലഭിക്കുന്നത്.
ഭൂമിയെ ചുറ്റുന്ന ഒരു വസ്തുവിനെ സങ്കല്പിച്ചു നോക്കൂ. അതിൽ ഒരു ക്യാമറ ഘടിപ്പിച്ചാൽ ഭൂമിയുടെ ചിത്രങ്ങൾ എടുക്കാമല്ലോ. ആ രീതിയിൽ എടുത്ത ചിത്രം നോക്കൂ.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 12

ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ (Artificial satellites). ഇത്തരം കൃത്രിമോപഗ്രഹങ്ങളാണ് ജി. പി. എസ്. (Global Positioning System) പോലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത്. നിങ്ങളുടെ വിടും സ്കൂളുമൊക്കെ നിൽക്കുന്ന പ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ നമുക്ക് മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും കാണാനാവും.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 13

Question 25.
കൃത്രിമോപഗ്രഹങ്ങൾ നമുക്ക് നൽകുന്ന മറ്റ് സേവനങ്ങൾ എന്തെല്ലാമാണെന്ന് ചിത്രം നിരീക്ഷിച്ച് എഴുതൂ.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 14
Answer:

  • ഗതിനിർണയം
  • കാലാവസ്ഥാപ്രവചനത്തിന് സഹായിക്കുന്നു
  • വാർത്താവിനിമയ സംവിധാനങ്ങൾ
  • ഗതിനിർണയം
  • ശാസ്ത്രപര്യവേഷണങ്ങൾ
  • വിദൂരസംവേദനം
  • ഗതിനിർണയം

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 26.
എങ്ങനെയായിരിക്കും ഈ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്?
Answer:
റോക്കറ്റുകളുടെ സഹായത്തോടെയാണ് കൃത്രിമ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തി ക്കുന്നത്.
ISRO- നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.

Question 27.
ഗവേഷണസ്ഥാപനങ്ങളുടെ പേരുകൾ ശേഖരിച്ച് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:

  • നാസ – യുഎസ്
  • റോസ്കോസ്മോസ് – റഷ്യ
  • CNSA – ചൈന
  • JX – ജപ്പാൻ
  • ESA – യുറോപ്

നിങ്ങൾക്കും ചിത്രത്തിൽ കാണുന്നതുപോലെ പേപ്പർ ഉപയോഗിച്ച് റോക്കറ്റിന്റെ മാതൃക നിർമ്മിക്കാ വുന്നതാണ്.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 15

Question 28.
നമ്മുടെ രാജ്യത്തെ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തി കൂട്ടിച്ചേർക്കൂ.
Answer:
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (വി.എസ്.എസ്.സി )

  • തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു.
  • ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം.
  • 1963 നവംബർ 21 -ന് സ്ഥാപിതമായി.
  • തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ എന്നറിയപ്പെടുന്നു.
  • വിക്രം സാരാഭായിയുടെ ഓർമ്മയ്ക്കായി 1972 വിക്രം സാരാഭായി സ്പേസ് സെന്റർ എന്ന പേര്നൽകി.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്. ഡി. എസ്. സി)

  • സതീഷ് ധവാൻ സ്പേസ് സെന്റർ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു.
  • 1971 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചു.
  • രണ്ട് വിക്ഷേപണത്തറകളുണ്ട്.
  • ഇപ്പോൾ ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണങ്ങൾ ഇവിടെയാണ് നടക്കുന്നത്.
  • ഉപഗ്രഹവിക്ഷേപണത്തിന് സതീഷ് ധവാന്റെ ഓർമ്മയ്ക്കായി 2002ൽ സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരിൽ നൽകി.

വിക്രം സാരാഭായ്
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 16
വിക്രം സാരാഭായ് ‘ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് തിരുവനന്തപുരത്തെ ബഹിരാ കാശ ഗവേഷണ സ്ഥാപനത്തിന് ‘വിക്രം സാരാഭായ് സ്പേസ് സെന്റർ’ എന്നും ചന്ദ്രയാന്റെ ലാന്ററിന് ‘വിക്രം’ എന്നും പേരുനൽകിയത്.

സതീഷ് ധവാൻ
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 17
ഇസ്രോയുടെ ചെയർമാൻ ആയിരുന്നു സതീഷ് ധവാൻ. ഇന്ത്യയുടെ തനതായ ബഹിരാ കാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നേതൃത്യം നൽകി. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ‘സതീഷ് ധവാൻ സ്പേസ് സെന്റർ’ എന്ന പേരിൽ അറിയപ്പെടുന്നത്.

Question 29.
കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ ബഹിരാകാശദൗത്യങ്ങളുടെ ഒരു പതിപ്പ് തയ്യാറാക്കൂ.
Answer:
മാർസ് ഓർബിറ്റർ മിഷൻ (എം. ഒ. എം

  • 2013 നവംബർ അഞ്ചിന് ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ.
  • അനൗദ്യോഗികമായി ഇത് മംഗൾയാൻ എന്നും അറിയപ്പെടുന്നു.
  • ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്ര ദൗത്യമാണിത്.
  • 2014 സെപ്റ്റംബർ 24 മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാ ദൗത്യത്തിൽ ഏർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
  • ഈ പേടകം ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന അണുവികിരണ സാന്നിധ്യം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനാണ് വിക്ഷേപിച്ചത്.

ഗഗൻയാൻ

  • മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
  • 2020 ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ ആയിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 2026 വരെ നീളുമെന്നാണ് കരുതപ്പെടുന്നത്.
  • ഇപ്പോൾ ടെക്നോളജി ഡെമോൺസ്ട്രേഷനും ബഹിരാകാശ സഞ്ചാരികൾക്കുള്ള പരിശീലനവും ആണ് നടക്കുന്നത്.
  • LV33 റോക്കറ്റിലാണ് യാത്രികരെ ബഹിരാകാശത്ത് എത്തിക്കുക.
  • ഏഴുദിവസം യാത്രക്കാർ ബഹിരാകാശത്ത് തങ്ങും അതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

ആദിത്യ L1

  • ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഒബ്സർവേറ്ററി ക്ലാസ് ദൗത്യമാണ് ആദിത്യ എൽ വൺ.
  • സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള കൊറോണ ഗ്രാഫി ബഹിരാകാശ പേടകം ആണിത്.
  • 2023 സെപ്റ്റംബർ 2നാണ് ആദിത്യ വിക്ഷേപിച്ചത്.
  • കൈയെത്തും ദൂരത്ത് ആകാശം 5 സൗരാന്തരീക്ഷത്തിന്റെ സംയോജനവും ചലനാത്മകതയും മനസ്സിലാക്കലും സൗരവാതത്തിന്റെ വിതരണവും, താപനിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പഠിക്കലും, ബഹിരാകാശ കാലാ വസ്ഥ,കൊറോണൽ ഹീറ്റിംഗ് എന്നിവയെ കുറിച്ചുള്ള പഠനവും ആദിത്യ 11 ന്റെ ലക്ഷ്യങ്ങളാണ് . വിലയിരുത്താം

Basic Science Class 5 Chapter 5 കൈയെത്തും ദൂരത്ത് ആകാശം Question Answer Notes

Question 1.
നക്ഷത്രങ്ങളുടെ സ്ഥാനവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം ആളുകൾക്ക് ഉപയോഗ പ്രദമായിരുന്നത് എങ്ങനെ?
Answer:
വരൾച്ച, മഴ, നദികളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന കാലം എന്നിവ നക്ഷത്രങ്ങളുടെ സ്ഥാനവുമായി ബന്ധിപ്പിച്ച് മനസ്സിലാക്കിയിരുന്ന കർഷകർ ഈ വിവരങ്ങൾ കൃഷിക്കായി ഉപയോഗപ്പെടുത്തി. കൂടാതെ സഞ്ചാരികൾക്ക് ദിക്ക് മനസ്സിലാക്കാനും നക്ഷത്രങ്ങളുടെ സ്ഥാനം സഹായിച്ചു.

Question 2.
a) ചുവടെ കാണിച്ചിരിക്കുന്ന നക്ഷത്രഗണം തിരിച്ചറിയുക.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 18

b) എന്തുകൊണ്ടാണ് ഈ നക്ഷത്രഗണത്തിന് അങ്ങനെ പേര് നൽകിയിരിക്കുന്നത്
c) നക്ഷത്രഗണം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
a) വേട്ടക്കാരൻ
b) നക്ഷത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, ഒരു വേട്ടക്കാരന്റെ ആകൃതി നമുക്ക് സങ്കൽപ്പിക്കാൻ കഴിയും, അതിനാൽ വേട്ടക്കാരൻ എന്ന പേര് ലഭിച്ചു. ഗ്രീക്കുകാർ ഈ നക്ഷത്രഗണത്തിന് ഓറിയോൺ എന്ന പേര് നൽകി, ഇത് അവരുടെ പുരാണങ്ങളിലെ ഒരു വേട്ടക്കാരന്റെ പേരാണ്.
c) നക്ഷത്രക്കൂട്ടങ്ങളെ നക്ഷത്രഗണങ്ങൾ എന്ന് വിളിക്കുന്നു.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 3.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 19
മുകളിൽ കാണിച്ചിരിക്കുന്ന നക്ഷത്രഗണവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയി രിക്കുന്നു. ശരിയോ തെറ്റോ എന്ന് പറയുക, തെറ്റായവ തിരുത്തുക.
i. ഇത് തെക്കൻ ചക്രവാളത്തിലെ ഒരു നക്ഷത്രഗണമാണ്.
ii. ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ ഇത് വ്യക്തമായി കാണാൻ കഴിയും.
iii. ഈ നക്ഷത്രഗണത്തിൽ ഏഴ് നക്ഷത്രങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിയുന്നതി നാലാണ് ‘സപ്തർഷികൾ’ എന്ന പേര് ഇന്ത്യക്കാർ നൽകിയത്.
iv. വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഇത് ‘ഓറിയോൺ’ എന്നറിയ-പ്പെടുന്നു.
Answer:
i. തെറ്റ്
തിരുത്തിയ പ്രസ്താവന – ഇത് തെക്കൻ ചക്രവാളത്തിലെ ഒരു നക്ഷത്രഗണമാണ്.
ii. ശരി
iii. ശരി
iv. തെറ്റ്
തിരുത്തിയ പ്രസ്താവന വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഇത് ബിഗ് ഡിപ്പർ എന്നറിയപ്പെടുന്നു.

Question 4.
സുനിത വില്യംസ് ഒരു ബഹിരാകാശയാത്രികയാണ്. ബഹിരാകാശ പര്യവേക്ഷണത്തിലെ നേട്ടങ്ങൾക്കും ബഹിരാകാശത്തുവെച്ചു പ്രധാനപ്പെട്ട ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയ ത്തിന്റെ പേരിലും അവർ പ്രശസ്തയാണ്
Answer:
i. ………………ബഹിരാകാശത്തുനിന്നുതന്നെ നിരീക്ഷണങ്ങൾ നടത്താനും പരീക്ഷണങ്ങൾ ചെയ്യാനും ബഹിരാകാശത്ത് ഒരുക്കിയ പരീക്ഷണശാലയാണ്.
ii. പരീക്ഷണങ്ങൾക്കായി ബഹിരാകാശ നിലയത്തിലെത്തുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും 4 പ്രശ്നങ്ങൾ എഴുതുക.
iii. അത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ആവശ്യമായ ഏതെങ്കിലും 4 പ്രത്യേക ക്രമീക- രണങ്ങൾ എഴുതുക.
Answer:
i. ബഹിരാകാശ നിലയം
ii.

  • വായുവില്ല
  • ഭാരം അനുഭവപ്പെടുന്നില്ല (ബഹിരാകാശത്ത് ഒഴുകി നടക്കുന്നു)
  • വെള്ളമില്ല
  • ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്
  • ആശയവിനിമയത്തിന് മാധ്യമമില്ല

iii.

  • കഠിനമായ സാഹചര്യങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ, ബഹിരാകാശയാത്രികർ സ്പേസ് സ്യൂട്ടുകൾ ധരിക്കുന്നു.
  • ആശയവിനിമയത്തിനായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
  • ഭക്ഷണവും ജലവും ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ
  • എമർജൻസി ഉപകരണങ്ങൾ

Question 5.
ചേരുംപടി ചേർക്കുക
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 20
Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 21

Question 6.
a) ഉപഗ്രഹങ്ങൾ എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
b) ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹം ഏതാണ്?
c) എന്താണ് ചന്ദ്രന്റെ സവിശേഷതകൾ?
Answer:
a) ഗ്രഹങ്ങളെ ചുറ്റുന്നവയാണ് ഉപഗ്രഹങ്ങൾ.
b) ചന്ദ്രൻ ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമാണ്.
c) ഗോളാകൃതി,സ്വയം പ്രകാശിക്കുന്നില്ല,സ്വയം തിരിയുന്നു (ഭ്രമണം), ഭൂമിയെചുറ്റുന്നു (പരിക്രമണം).

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 7.
ഇനിപ്പറയുന്നവയെ സ്വയം പ്രകാശിക്കുന്നവയും സ്വയം പ്രകാശിക്കാത്തവയും എന്നിങ്ങനെ തരം തിരിക്കുക. (സൂര്യൻ, നക്ഷത്രങ്ങൾ, ചന്ദ്രൻ, ശനി)
Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 22

Question 8.
അപ്പുവും അമ്മുവും ടെറസിൽ നിന്ന് രാത്രി ആകാശം നിരീക്ഷിക്കുകയായിരുന്നു. കാണുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എങ്ങനെ വേർതിരിച്ചറിയാമെന്ന
a) ആശയക്കുഴപ്പം മാറ്റാൻ അപ്പുവിനെ സഹായിക്കുക.
b) ആകാശനിരീക്ഷണത്തിനായി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം?
Answer:
a) സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. എന്നാൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ പ്രകാശിക്കുന്നതായി നമുക്ക് തോന്നുന്നത്. ആകാശം നിരീക്ഷിക്കുമ്പോൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു.

b.

  • വ്യക്തമായി ആകാശം കാണുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്.
  • മേഘാവൃതമായ അന്തരീക്ഷമുള്ള ദിവസം ഒഴിവാക്കണം.
  • കറുത്തവാവോ അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളോ ആണ് തിരഞ്ഞെടുക്കേണ്ടത്
  • കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
  • കൂടുതൽ പ്രകാശമുള്ള പ്രദേശം തെരഞ്ഞെടുക്കരുത്.

Question 9.
a) ചുവടെയുള്ള ചിത്രം എന്തിനെ പ്രതിനിധീകരിക്കുന്നു?
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 23
b) എന്താണ് പരിക്രമണപഥം?
c) സൗരയൂഥത്തിലെ ഭൂമിയുടെയും ചന്ദ്രന്റെയും ചലനം വിവരിക്കുക.
Answer:
a) ചിത്രം സൗരയൂഥത്തെ പ്രതിനിധീകരിക്കുന്നു.
b) ആകാശഗോളങ്ങളുടെ സഞ്ചാരപാതയാണ് പരിക്രമണപഥം.
c) ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നു. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 10.
വേനലവധിക്കാലത്ത് വയനാട്ടിലേക്ക് പോകുകയാണ് ബെനും കെനും. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവർക്ക് താൽപ്പര്യമുണ്ട്. എന്നാൽ വഴി അവർക്ക് അപരിചിതമാണ്.
a) ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ വാഹനത്തിന്റെ ഡ്രൈവർ ഏത് രീതിയാണ് സ്വീകരിക്കേണ്ടത്?
b) അത്തരം സേവനങ്ങൾ നൽകുന്നതിൽ കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെയാണ് ഒരു പ്രധാന പങ്ക് വഹിക്കുന്നത് ? വിശദീകരിക്കുക .
Answer:
a) ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ ഉപയോഗിക്കുക.
b) ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യ- നിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ. ഇത്തരം കൃത്രിമോപഗ്രഹങ്ങളാണ് ജി. പി. എസ്. പോലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത്. നിങ്ങളുടെ വിടും സ്കൂളുമൊക്കെ നിൽക്കുന്ന പ്രദേശ ങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ നമുക്ക് മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും കാണാനാവും.

Question 11.
a) എന്താണ് കൃത്രിമ ഉപഗ്രഹങ്ങൾ ?
b) അവ നൽകുന്ന ചില സേവനങ്ങൾ എന്തൊക്കെയാണ്?
c) ഇന്ത്യയുടെ ഏതെങ്കിലും രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ പേര് എഴുതുക?
Answer:
a) ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. മനുഷ്യനിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ.

Question 12.
ചേരുംപടി ചേർക്കുക
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 24
Answer:
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 25

Question 13.
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 26

a) ഈ ചിത്രം എന്തിനെ പ്രതിനിധീകരിക്കുന്നു?
b) അവ എന്തിനാണ് ഉപയോഗിക്കുന്നത്?
c) ഇന്ത്യയിലെ ഏതെങ്കിലും ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ പേര് എഴുതുക.
Answer:
a) ഈ ചിത്രം റോക്കറ്റിനെ പ്രതിനിധീകരിക്കുന്നു.
b) ഉപഗ്രഹങ്ങളെയും ബഹിരാകാശപേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാനാണ് റോക്കറ്റു. കൾ ഉപയോഗിക്കുന്നത് .
c) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, സതീഷ് ധവാൻ സ്പേസ് സെന്റർ

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

Question 14.
ശരിയോ തെറ്റോ എന്ന് എഴുതുക, തെറ്റായ പ്രസ്താവനകൾ ഉണ്ടെങ്കിൽ തിരുത്തുക.
i. പ്രകൃതിദത്ത ഉപഗ്രഹമാണ് പുട്നിക് 1.
ii. ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ആദ്യമായി ചന്ദ്രനിൽ ഇറങ്ങി.
iii. ചന്ദ്രൻ നക്ഷത്രങ്ങളെക്കാൾ വലുതാണ്.
iv. ഗ്രഹങ്ങൾ തിളങ്ങുന്നു.
v. ചൊവ്വയെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
Answer:
i. തെറ്റ്
തിരുത്തിയ പ്രസ്താവന: ആദ്യത്തെ കൃത്രിമോപഗ്രഹമാണ് സ്പുട്നിക്
ii. ശര്യ
iii. തെറ്റ്
തിരുത്തിയ പ്രസ്താവന: ചന്ദ്രൻ നക്ഷത്രങ്ങളേക്കാൾ വലുതല്ല.
iv. തെറ്റ്
തിരുത്തിയ പ്രസ്താവന: ഗ്രഹങ്ങൾ തിളങ്ങുന്നില്ല.
v. തെറ്റ്
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.

Question 15.
ചേരുംപടി ചേർക്കുക
Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 27
Answer:

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം 28

കൈയെത്തും ദൂരത്ത് ആകാശം Class 5 Notes

വിശാലമായ ആകാശത്തിന്റെയും ബഹിരാകാശത്തിന്റെയും അത്ഭുതങ്ങൾ എല്ലായ്പ്പോഴും നമ്മെ അത്ഭുതപ്പെടു ത്തിയിട്ടുണ്ട്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, മറ്റ് ആകാശഗോളങ്ങൾ എന്നിവയുടെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകൾ ആകാശം നമുക്ക് സമ്മാനിക്കുന്നു. പകൽ സമയത്ത്, നാം സൂര്യനെ കാണുന്നു, അത് നമുക്ക് വെളിച്ചവും ഊഷ്മളതയും നൽകുന്നു.

തിളങ്ങുന്ന നക്ഷത്രങ്ങളും നിലാവെളിച്ചവും രാത്രി ആകാശത്തിലെ ഒരു യഥാർത്ഥ ആകർഷണമാണ്. ഭൂമിക്കപ്പുറമുള്ള വിശാലമായ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാൻ ഈ അധ്യായം വിദ്യാർത്ഥികളെ സഹായിക്കുകയും, നക്ഷത്രങ്ങൾ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയെക്കുറിച്ചുള്ള ജിജ്ഞാസയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ആകാശം, നക്ഷത്രഗണങ്ങൾ, ബഹിരാകാശനിലയം, ചന്ദ്രൻ, സൗരയൂഥം, കൃതിമോപഗ്രഹങ്ങൾ, റോക്കറ്റുകൾ തുടങ്ങിയ വിഷയങ്ങൾ ഈ അധ്യായം കൈകാര്യം ചെയ്യുന്നു.

  • നക്ഷത്രകൂട്ടത്തെ നക്ഷത്രഗണങ്ങൾ എന്നു വിളിക്കാം.
  • ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം.
  • ബഹിരാകാശത്ത് ഒരുക്കിയ പരീക്ഷണശാലയാണ് ബഹിരാകാശനിലയം.
  • ഗ്രഹങ്ങളെ ചുറ്റുന്നവയാണ് ഉപഗ്രഹങ്ങൾ.
  • ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണ്.
  • സൂര്യനും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റനേകം വസ്തുക്കളും ചേർന്നതാണ് സൗര- യൂഥം.

Class 5 Basic Science Chapter 5 Notes Malayalam Medium കൈയെത്തും ദൂരത്ത് ആകാശം

  • ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യ നിർമ്മിത യന്ത്രങ്ങളാണ് കൃതിമോപഗ്രഹങ്ങൾ.
  • ഉപഗ്രഹങ്ങളെയും ബഹിരാകാശപേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് റോക്കറ്റുകൾ.
    നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാ കാശ
  • സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.
  • ചന്ദ്രയാൻ എന്ന പേരിൽ നമ്മുടെ രാജ്യം ചാന്ദ്രപര്യവേഷണദൗത്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.