അജയ്യതയുടെ പ്രതീകം Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and അജയ്യതയുടെ പ്രതീകം Ajayyathayude Pratheekam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Ajayyathayude Pratheekam Summary

Ajayyathayude Pratheekam Summary in Malayalam

അജയ്യതയുടെ പ്രതീകം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
അജയ്യതയുടെ പ്രതീകം Summary in Malayalam Class 6 1
ഒരു മലയാള സാഹിത്യകാരനും, നാടകനട നും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ. തായാട്ട് ഒരു സ്കൂൾ അധ്യാപകൻ കൂടി യായിരുന്നു ഇദ്ദേഹം. 1927 ഫെബ്രുവരി 17-ന് പാനൂ രിനടുത്ത പന്ന്യന്നൂരിൽ ജനിച്ചു. കഥ, കവിത, നാട കം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖല കളിൽ 42 ഗ്രന്ഥങ്ങൾ രചിച്ചു. 1951-ൽ പ്രസിദ്ധികരിച്ച പുത്തൻകനി ആണ് ആദ്യകഥാസമാഹാരം. 1953ലാണ് ആദ്യ കവിതാസമാഹാരമായ പാൽപ്പനകൾ പ്രസിദ്ധീ കരിച്ചത്. ഭാരതത്തിന്റെ മോചനത്തിനു വേണ്ടി ജീവൻ ബലി കഴിച്ച് നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമാണ് നാം ചങ്ങല പൊട്ടിച്ച കഥ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റി കൂട്ട് പുറത്തിറക്കിയ സ്വാതന്ത്ര്യസമരചരിത്രം കുട്ടി കൾക്ക് എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഖ്യപങ്കുവ ഹിച്ചു.

മേള, നൈവേദ്യം, പാൽപ്പതകൾ, നാടുകാണി ച്ചുരം, മഴ മഴ തേന്മമഴ, വിഡ്ഢിയുടെ സ്വർഗം, പുത്തൻ കനി, നാം ചങ്ങല പൊട്ടിച്ച് കഥ, ത്യാഗസീമ, ഭഗ ത്സിംഗ്, ജനനീ ജന്മഭൂമി തുടങ്ങിയവ പ്രധാനകൃതിക ളാണ്. സംഗീതനാടക അക്കാദമി പുരസ്കാരം, കേര സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാ രം, ചെറുകാട് സ്മാരക അവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ് എന്നിങ്ങനെ സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമെ മികച്ച അധ്യാപകർക്കുള്ള കേന്ദ്രസംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2011 ഡിസംബർ 5-ന് 85-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അജയ്യതയുടെ പ്രതീകം Summary in Malayalam Class 6

പാഠസംഗ്രഹം

നേരം പുലർന്നു ആറുമണി. തലേന്നു മുതലുള്ള ഭജനകീർത്തനങ്ങൾ ആശ്രമത്തിൽ മുഴങ്ങിക്കേട്ടു. ആറ് മുപ്പത് ആയപ്പോൾ യാത്രയ്ക്കുള്ള ഒരുക്കവുമായി ഗാന്ധിജി ആശ്രമ വാതിൽക്കലെത്തി. വലതുകൈയിൽ സന്തത സഹചാരിയായ മുളവടിയുണ്ട്. ഇടതുകൈ യിൽ ഒരു കൊച്ചു ഭാണ്ഡം. ഉടുവസ്ത്രമായി സുപരി ചിതമായ ഒറ്റമുണ്ട്. ചുണ്ടിൽ നനുത്ത പുഞ്ചിരി. ദൃഢ നിശ്ചയാണ് കണ്ണുകളിൽ. കൂടി നിന്നവരെല്ലാം മഹാ ത്മാഗാന്ധി കീ ജയ് എന്ന് വിജയാരവങ്ങൾ മുഴക്കി. ഗാന്ധിജി പുഞ്ചിരിച്ചുകൊണ്ട് അവരോട് ശാന്തരായി രിക്കാൻ ആഗ്യം കാട്ടി. ആശ്രമപരിസരത്ത് നിശ്ശബ്ദ ത. ഒന്നുകിൽ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തും. അല്ലെങ്കിൽ എന്റെ ജഡം പൊങ്ങിക്കിടക്കുന്നത് കാണാം. നനവാർന്ന കണ്ണുകളോടെ ഗാന്ധിജിക്കും സംഘത്തിനും ജനങ്ങൾ യാത്ര നല്കി. എഴുപത്തൊ പത് സന്നദ്ധഭടന്മാരോടൊപ്പമാണ് അവർ യാത്ര. ചെയ്തതെങ്കിലും അറ്റം കാണാത്ത ജനക്കൂട്ടം തന്നെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവർ ദണ്ഡിവരെ അനുഗമിച്ചു.
അജയ്യതയുടെ പ്രതീകം Summary in Malayalam Class 6 2
മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഗാന്ധിജിയുടെ വരവ് അറിയിച്ചുകൊണ്ട് സർദാർ വല്ലഭായ് പട്ടേൽ ഉച്ചഭാഷിണിയുമായി ആ സംഘത്തോടൊപ്പം മുന്നിലുണ്ടായിരുന്നു. അതുകാരണം വഴിനീളെ അഭ് പൂർവമായ ജനക്കൂട്ടം സ്വീകരിക്കാനും യാത്രയ യ്ക്കാനും തയാറായി നിൽക്കുകയായിരുന്നു. അവർ നടന്നുപോകുന്ന വഴികളിൽ ഗ്രാമീണർ പൂക്കളർപ്പിച്ചു. പൂജാദ്രവ്യങ്ങൾ നിരത്തി ദീപം കൊളുത്തി. തോരണ ങ്ങൾ കെട്ടി, വാദ്യം മുഴക്കി ശംഖുനാദമുയർത്തി. ഇന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞ ടുക്കപ്പെട്ടവരായിരുന്നു സത്യാഗ്രഹികൾ. വിവിധ പ്രായ ത്തിലുള്ളവർ, നിരക്ഷരരും വിദ്യാസമ്പന്നരും അക്കൂ ട്ടത്തിലുണ്ടായിരുന്നു.

ഹിന്ദുവും മുസ്ലിംകളും ക്രിസ്ത്യനും ശിഖനും മറ്റു മതസ്ഥരും. ഗാന്ധിജിയുടെ കുടുംബത്തിൽ നിന്ന് മകൻ മണിലാലും പൗത്രൻ കാന്തിലാലുമുണ്ടായിരുന്നു. ഏറ്റവും പ്രായം കൂടിയ സത്യാഗ്രഹി ഗാന്ധിജിയായി രുന്നു. വയസ്സ് പ്രായം കുറഞ്ഞയാൾ പൗത്രൻ കാന്തി ലാൽ വയസ് 18.
അജയ്യതയുടെ പ്രതീകം Summary in Malayalam Class 6 3
കാണാനെത്തിയവർ പലരും വഴിയരികിൽ ഇടം കിട്ടാതെ മരക്കൊമ്പുകളിലും മട്ടുപ്പാവുകളിലും കയ റിനിന്ന് അവരുടെ യാത്ര കണ്ടു. ഇരുപത്തിനാല് ദിവ സത്തെ യാത്രയ്ക്കൊടുവിൽ അവർ ദണ്ഡിയിലെത്തി. ഏപ്രിൽ 6ന് രാവിലെ ആറുമണി. ഉപ്പുനിയമം ലംഘി ക്കുന്ന ഒന്നാമത്തെ ഭടൻ എന്ന നിലയിൽ ഗാന്ധിജി തീരം വിട്ട് കടലിലേക്കിറങ്ങി. അയ്യായിരത്തിൽപരം ജനങ്ങൾ ജയഘോഷം മുഴക്കി. തിരമാലകളെ മുറിച്ച് ജലത്തിലിറങ്ങി. സമുദ്രസ്നാനം നടത്തി. ഗാന്ധിജി ദേഹശുദ്ധി വരുത്തി. തുടർന്ന് കരയിൽ ചെന്ന് കടൽത്തീരത്തിന് ലോലമായ ആവരണമായി നിലകൊ ള്ളുന്ന ഉപ്പുതരികൾ ഒരുപിടി വാരിയെടുത്തു.

അഹിം സാവതക്കാരായ സത്യഗ്രഹിയുടെ മുഷ്ടിക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്. ഉപ്പ് പിടി ച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരു ന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല. എന്ന് ഗാന്ധിജി ഉറക്കെ പറഞ്ഞു.എല്ലാവരും ഇതിൻപ്രകാരം ഉപ്പ് കോരിയെടുത്തു. കൈപ്പത്തിയിലെ ഉപ്പ് സംരക്ഷി ക്കാൻ വേണ്ടി അഭിമാനിയായ ഇന്ത്യക്കാരൻ പോലീ സിനു തച്ചുതകർക്കാൻ തലമണ്ട നീട്ടിക്കൊടുത്തു. വെടിവയ്ക്കാൻ വിരിമാറ് കാട്ടിക്കൊടുത്തു. അപ്പോഴും ഉപ്പിന്റെ തരികൾ ചിതറിപ്പോകാതിരിക്കാൻ മുഷ്ടി നെഞ്ചോടമർത്തിപിടിച്ചു. സ്വതന്ത്ര്യസമരഭടന്റെ മുഷ്ടി കളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി.

അജയ്യതയുടെ പ്രതീകം Summary in Malayalam Class 6

പദപരിചയം
അനുസ്യൂതം – തുടർച്ചയായ
ലോലം – മൃദുലം
ധാര – ഒഴുക്ക്
സന്തതസഹചാരി – എപ്പോഴും കൂടെ നടക്കുന്നവൻ
സന്നദ്ധം – തയ്യാറായ
സമാഗമം – കൂടിക്കാഴ്ച
അഭൂതപൂർവ്വം – മുമ്പുണ്ടായിട്ടില്ലാത്തത്
വർഷിക്കുക – ചൊരിയുക
നിർധനൻ – ധനമില്ലാത്തവൻ
ലംഘനം – മറികടക്കൽ
ഹത്യ – കൊല
അനുസ്മരണം – ഓർമ്മപുതുക്കൽ
കണ്ഠം – കഴുത്ത്
സ്നാനം – കുളി
മുഷ്‌ടി – ചുരുട്ടിപ്പിടിച്ച് കൈപ്പോം
പ്രതീകം – അടയാളം
പാഴ്വാക്ക് – വെറും വാക്ക്
അജയ്യത – ജയിക്കപ്പെടാൻ കഴിയാതിരിക്കൽ

അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 8 അജയ്യതയുടെ പ്രതീകം Ajayyathayude Pratheekam Notes Questions and Answers Pdf improves language skills.

Ajayyathayude Pratheekam Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 3 Chapter 8 Ajayyathayude Pratheekam Question Answer

Class 6 Malayalam Ajayyathayude Pratheekam Notes Question Answer

വാങ്മയ ചിത്രം
Question 1.
യാത്രയ്ക്ക് ഒരുങ്ങിയ ഗാന്ധിജിയുടെ വാങ്മ യചിത്രം പാഠഭാഗത്തുനിന്ന് കണ്ടെത്തി സ്വന്തം വാക്യത്തിൽ അവതരിപ്പിക്കുക.
Answer:
സമയം ആറര ആയപ്പോൾ ഗാന്ധിജി ദണ്ഡിയാ തയ്ക്ക് ഒരുങ്ങി ആശ്രമത്തിന്റെ മുൻവാതിലിൽ എത്തി. അദ്ദേഹത്തിന്റെ വലതു കൈ യിൽ എപ്പോഴും കൂടെ കരുതുന്ന മുളവടിയും ഇടതു
കൈയിൽ ഒരു കൊച്ചു ഭാണ്ഡവും ഉണ്ടായിരു ന്നു. ഗാന്ധിജിയുടെ ഉടുവസ്ത്രം പതിവായി ധരി ക്കുന്ന ഒറ്റമുണ്ടായിരുന്നു. അദ്ദേഹത്തെ ചുണ്ടുക ളിൽ സ്വതസിദ്ധമായ പുഞ്ചിരിയും കണ്ണുകളിൽ ദൃഢനിശ്ചയവും ജ്വലിച്ചു നിന്നിരുന്നു.

വായിക്കാം, പറയാം
Question 1.
യാത്രാസംഘത്തെ ഗ്രാമീണർ എങ്ങനെയാണു വരവേറ്റത്?
Answer:
ഗാന്ധിജിയുടെ ദണ്ഡിയാത്ര നടക്കുന്ന വഴിക ളിൽ ആയിരക്കണക്കിന് ജനങ്ങൾ സ്വീകരിക്കാനും യാത്ര അയയ്ക്കാനും തയ്യാറായി നിന്നിരുന്നു. ഗാന്ധിജിയും അനുയായികളും നടന്നുപോകുന്ന വഴികളിൽ ഗ്രാമീണർ പൂക്കൾ വർഷിച്ചു. പച്ചിലമ രത്തെ വിരിച്ചു, ദീപം കൊളുത്തി, പൂജാദ്രവ്യങ്ങൾ നിരത്തി, തോരണങ്ങൾ തൂക്കി, വാദ്യം മുഴക്കി, ശംഖനാദമുയർത്തി ദണ്ഡിയാത്രാ സംഘത്തെ ഗ്രാമീണർ ഇങ്ങനെയെല്ലാമാണ് വരവേറ്റത്

അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8

Question 2.
സ്വാതന്ത്ര സമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി. എങ്ങനെ?
Answer:
ഉപ്പുനിയമം ലംഘിക്കുന്ന ആദ്യ സത്യാഗ്രഹി യെന്ന നിലയിൽ ഗാന്ധിജി കടൽത്തീരത്തു നിന്ന് ഉപ്പുതരികൾ വാരിയെടുത്ത് വലംകൈ ആകാശ ത്തേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് ഉറച്ച ശബ്ദ ത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. അഹിംസാവതക്കാ രനായ സത്യാഗ്രഹിയുടെ മുഷ്ടിക്കുള്ളിലെ ഈ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്. ഉപ്പ് പിടി ച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരു ന്നാലും ഇത്, ഈ ഉപ്പ് വിട്ടു കൊടുക്കുകയില്ല. ഗാന്ധിജിയുടെ വാക്കുകൾ വെറും വാക്കുകളാ യില്ല. കൈക്കുള്ളിലെ ഒരു പിടി ഉപ്പ് സംരക്ഷി ക്കാൻ വേണ്ടി അഭിമാനിയായ ഇന്ത്യക്കാരൻ പൊലീസിന് മുന്നിൽ ധീരമായി പോരാടി. മർദ്ദന മേറ്റ് ബോധമില്ലാതെ നിലം പതിക്കുമ്പോഴും ഉപ്പിന്റെ തരികൾ ചിതറിപ്പോകാതിരിക്കാൻ മുഷ്ടി നെഞ്ചോടമർത്തിപ്പിടിച്ചു. ഇങ്ങനെയെല്ലാമാണ് സ്വാതന്ത്ര്യസമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജ യ്യതയുടെ പ്രതീകമായി മാറുന്നത്.

നിശ്ചലദൃശ്യം
Question 1.
ദണ്ഡിയാത്രയുടെ നിശ്ചദൃശ്യം സംഘങ്ങളായി അവതരിപ്പിക്കുക. പരസ്പരം വിലയിരുത്തു
മല്ലോ.
Answer:
(എ ഗ്രൂപ്പ്) മാധവൻ ഒറ്റമുണ്ടെടുത്ത് അനേകം അനുയായികളുമായി ബഹുദൂരം താണ്ടുകയാണ് നമ്മുടെ രാഷ്ട്രപിതാവ്.

(ബി ഗ്രൂപ്പ്) ശശി : ആ മൂളമടിയൂന്നി വേഗതയിൽ പോകുന്ന അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയോ ടൊപ്പം ദൃഢനിശ്ചയമുണ്ട്.

(സി ഗ്രൂപ്പ്) ജോ : ഹൊ! എന്തൊരു ആരവമാണ് ഉയരുന്നത്. പിന്നാലെ ജനസാഗരമല്ലേ കാണുന്ന ത്. ഒരുപക്ഷേ, ഇത്രയും പേർ ഒന്നിച്ചു ശ്രമിച്ചാൽ നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം കൈ അകല ത്തിലായിരിക്കും

(എ ഗ്രൂപ്പ്) അമ്മു : ഉപ്പു സത്യാഗ്രഹത്തോടെ ബ്രിട്ടീഷ് സാമ്ര്യാജ്യം മഹാത്മാവിന്റെ മുമ്പിൽ മുട്ടു
കുത്തും.

(ബി ഗ്രൂപ്പ് ) ജിജു : ശത്രും അദ്ദേഹത്തെയും കൂട്ടരേയും വേട്ടയാടുമായിരിക്കും. പക്ഷേ ഒരി ക്കലും അദ്ദേഹം തളരില്ല.

വേർതിരിച്ചെഴുതാം
Question 1.
ജയഘോഷം – ജയത്തിന്റെ ഘോഷം
സത്യഗ്രഹം –
രക്തസാക്ഷിദിനം –
ദേശാഭിമാനി –
ദൃഢനിശ്ചയം –
Answer:
ജയഘോഷം – ജയത്തിന്റെ ഘോഷം
സത്യഗ്രഹം – സത്യത്തെ മുറുകെ പിടിക്കൽ
രക്തസാക്ഷിദിനം – രക്തസാക്ഷിയുടെ ദിനം
ദേശാഭിമാനി – ദേശത്തിന്റെ അഭിമാനി
ദൃഢനിശ്ചയം – ദൃഢമായ നിശ്ചയം

ലഘുനാടകരചന
Question 1.
ഉപ്പുസത്യാഗ്രഹത്തിലെ സംഭവങ്ങൾ ഉൾപ്പെടു ത്തി, ലഘുനാടകം രചിക്കുക, ക്ലാസ്സിൽ ചെറിയ സംഘങ്ങളായി അവതരിപ്പിക്കുകയും ചെയ്യു മല്ലോ.
Answer:
ഗാന്ധിജിയുടെ ആശ്രമം
പകൽ ആറുമണി നേരം. പ്രാർത്ഥനാഗാനങ്ങളുടെ ശബ്ദം പിന്നണിയിൽ കേൾക്കാം. ആറരമണി ആയപ്പോൾ യാത്രയ്ക്ക് തയ്യാറായി ഗാന്ധിജി ആശ്രമത്തിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. ഒറ്റ മുണ്ടാണ് വേഷം. ഇടതു കയ്യിൽ ഒരു ഭാണ്ഡവും വലതുകൈയിൽ ഒരു മുളവടിയും ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ ദൃഢനിശ്ചയവും തെളിഞ്ഞു കാണാം.

കൂടി നിന്നവർ : മഹാത്മാഗാന്ധി കി ജെയ് മഹാ ത്മാഗാന്ധി കി ജെയ്

ഗാന്ധിജി മുഖത്തെ പുഞ്ചിരി മാറാതെ തന്നെ അവ രോടു ശാന്തരാക്കാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ജനങ്ങൾ നിശ്ശബ്ദരാകുന്നു.

ഗാന്ധിജി : സഹോദരങ്ങളെ, ഒന്നുകിൽ ലക്ഷ്യം പൂകി ഞാൻ തിരിച്ചുവരും. അല്ലെങ്കിൽ എന്റെ ജഡം കടലിൽ പൊങ്ങിക്കിടക്കുന്നതു നിങ്ങൾ കാണും.

ഗാന്ധിജിയും പരിവാരങ്ങളും യാത്ര തുടങ്ങുന്നു. വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ ഉച്ചഭാഷി ണിയുമായി ഒരു സംഘം മുന്നിൽ നടക്കുന്നു. കൂടി നിന്നവർ കണ്ണീരോടെ ഗാന്ധിജിയെ യാത്രയാ ക്കുന്നു.

സീൻ – 2 പാതയോരം
ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാത. വഴി യരിയെല്ലാം തോരണം കൊണ്ടും വഴിയെല്ലാം പച്ചിലകൊണ്ടും അലങ്കരിച്ചിരിക്കുന്നു. തിരക്ക് കാരണം ജനങ്ങൾ മരത്തിനു മുകളിലും കെട്ടിട ങ്ങൾക്കു മുകളിലും ഒക്കെ കയറി നിൽക്കുന്നു. അക്ഷമരായി അവർ ഗാന്ധിജിയെ കാത്തു നിൽക്കുന്നു.

ഗാന്ധിജിയും പരിവാരങ്ങളും കടന്നുവരുന്നു.

കൂടി നിന്നവർ : മഹാത്മാഗാന്ധി കിജെയ് ! ഉപ്പു സത്യാഗ്രഹം വിജയിക്കട്ടെ!
ഗാന്ധിജി കടന്നുപോകുമ്പോൾ ഇരുവശത്തു നിന്നും ആളുകൾ പുഷ്പവൃഷ്ടി നടത്തുന്നു. വിള ക്കുകൾ കത്തിച്ചു പൂജിക്കുന്നു. ഗാന്ധിജിയും പരി വാരങ്ങളും കടന്നുപോകുന്നു.

സീൻ – 3 കടൽത്തീരം
രാവിലെ ആറുമണി. ഗാന്ധിജിയും പരിവാരങ്ങളും ജനങ്ങളുമെല്ലാം കൂടി നിൽക്കുന്നു. ഗാന്ധിജി കട ലിലേക്കിറങ്ങുന്നു. കടലിൽ മുങ്ങി എഴു ന്നേൽക്കുന്നു.

കൂടിനിന്നവർ : മഹാത്മാഗാന്ധി കി ജെയ് ഉപ്പു സത്യാഗ്രഹം വിജയിക്കട്ടെ!

ഗാന്ധിജി കരയിലേക്ക് കയറി ഒരു പിടി ഉപ്പ് വാരി യെടുക്കുന്നു.

ഗാന്ധിജി : (ഉപ്പു ചുരുട്ടിപിടിച്ച ആ കൈ ആകാ ശത്തേക്കുയർത്തി),

അഹിംസാവതക്കാരനായ സത്യഗ്രഹിയുടെ മുഷ്ടി ക്കുള്ളിലെ ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീ കമാണ്. ഉപ്പ് പിടിച്ചിരിക്കുന്ന ഈ മുഷ്ടി തകർത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല.

കൂടി നിന്നവരും ഓരോ പിടി ഉപ്പു വാരുന്നു. മുഷ്ടി ചുരുട്ടി കൈ മുകളിലേക്കുയർത്തുന്നു.

തുടർന്ന് പോലീസ് കടന്നുവന്നു അവിടെ കൂടിയ വരെയെല്ലാം ആക്രമിക്കുന്നു. പശ്ചാത്തലത്തിൽ മുദ്രവാക്യം വിളികളും വെടിയൊച്ചകളും കരച്ചി ലുകളും. മർദ്ദനമേറ്റും ഗാന്ധിജിയും കൂടെയുള്ള വരും വീഴുന്നു. അപ്പോഴും അവരുടെയെല്ലാം കെ ചുരുട്ടി നെഞ്ചോടു ചേർത്തുതന്നെ ഇരിക്കുന്നു. അതിനുള്ളിൽ ഒരു പിടി ഉപ്പും.

അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8

കുറിപ്പ് തയ്യാറാക്കാം.
Question 1.
ഉപ്പുസത്യാഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയിരുന്നത് കേളപ്പജിയായിരുന്നു. കേരള ഗാന്ധി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദണ്ഡിയാത്രയുടെ മാതൃ കയിലാണ് കേളപ്പജി
നേതൃത്വം നൽകിയത് സത്യാഗ്രഹത്തിന്
(നാം ചങ്ങല പൊട്ടിച്ച കഥ)
പയ്യന്നൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമരപോരാളി യും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമാ യിരുന്നു കെ.കേളപ്പൻ, ഗാന്ധിജിയുടെ വ്യക്തിഗത സത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെര ഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേള പ്പൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരി ലായിരുന്നു ഉപ്പു സത്യാഗ്രഹം നടന്നത്. 1930 ഏപ്രിൽ 13നു കോഴിക്കോട് നിന്നാണ് ഇദ്ദേഹ ത്തിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരി ലേക്ക് പുറപ്പെട്ടത്. 32 അംഗജാഥയിൽ കെ.കേള പ്പൻ ലീഡറും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായിരുന്നു. മൊയാരത്ത്, കുഞ്ഞിശങ്ക രമേനോൻ, പി.കുമാരൻ, സി.എച്ച്. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് വഴിയിൽ വര വേൽപ്പ് ഒരുക്കിയത്. 22ന് ജാഥ പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്ത് കടവിലേക്ക്. മുദ്രാവാക്യം വിളിയും ദേശീയഗാനങ്ങളും അലടയിച്ച് അന്ത് രീക്ഷത്തിൽ ഉപ്പുവാരി നിയമം ലംഘിച്ചതോടെ ഉളിയത്ത് കടവ് സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണഭൂമിയായി. പോലീസുകാർ അതിക്രൂര മായ ലാത്തിച്ചാർജ്ജ് നടത്തി. കേളപ്പജി ഉൾപ്പെ ടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലി ലടച്ചു.

അധികവായനയ്ക്ക്
അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8 1
1895-ലെ ഉപ്പ് നിയമം രാജ്യത്തിന്റെ ഉപ്പ് വ്യവ സായത്തിന്റെ കുത്തക ബ്രിട്ടന് ചാർത്തിക്കൊടു ത്തു. ഇതിനെതിരെ സമരം ചെയ്യാനായിരുന്നു ഗാന്ധി തീരുമാനിച്ചത്. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യ യിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേ ധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരം ഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പുസത്യാ ഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്ര യോടെയാണ് ഇതാരംഭിച്ചത്. മഹാത്മാഗാന്ധി യുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സബർമതി യിലെ ഗാന്ധിജിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്ന തിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ച തിനെ തുടർന്ന് നിയമലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി. ഇന്ത്യയുടെ സ്വാത ന്ത്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പുസത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു

മഹാത്മാഗാന്ധി
മോഹൻദാസ് കരം ചന്ദ് ഗാന്ധി അഥവാ മഹാ ത്മാഗനാധി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാന ത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യ യുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷി പ്പിക്കപ്പെടുന്നു. കരംചന്ദ് ഗാന്ധിയുടേയും പുതി ബായിയയുടേയും ഇളയപുത്രനായി 1869 ഒക്ടോ ബർ 2ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം നിയമം പഠി ക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. ഇന്ത്യ യിലേക്ക് മടങ്ങിയ ഗാന്ധിജി ഇന്ത്യൻ സ്വതന്ത്രസമരത്തിന്റെ ഭാഗമായി. അഹിംസയിലൂ ന്നിയ സത്യാഗ്രഹം എന്ന സമരരീതി ലോക മെങ്ങും ശ്രദ്ധേയമായി.

സത്യം, അഹിംസ എന്നി മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാ ത്മാഗാന്ധി ശ്രദ്ധിച്ചു. സ്വയം നൂൽനൂറ്റാണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. നിസ്സഹകരണ സമരം, നിയമലംഘന സമരം, ക്വിറ്റ് ഇന്ത്യാസമരം, ഉപ്പ് സത്യാഗ്രഹം തുടങ്ങിയ സമ രങ്ങളിലൂടെ അദ്ദേഹം തന്റെ ജന്മനാടിന്റെ സ്വാത ന്ത്യത്തിനായി പോരാടി. ഇത് കൂടാതെ സമൂഹ ത്തിൽ നിലനിന്നു പോന്നിരുന്ന മറ്റു അനാചാര ങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. 1948 ജനു വരി 30ന് വെള്ളിയാഴ്ച ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെ ടുക്കവേ നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.

അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8
കെ.കേളപ്പൻ
അജയ്യതയുടെ പ്രതീകം Notes Question Answer Class 6 Adisthana Padavali Chapter 8 2
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമരപോരാളി യും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമാ യിരുന്നു കെ.കേളപ്പൻ, 1889 ഓഗസ്റ്റ് 24ന് ജനിച്ചു. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസി ഡന്റാണ് കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേ ഉപ്പൻ. ഗാന്ധിജിയുടെ വ്യക്തിഗത സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തു. ആദ്യത്തെ കേരളീയ നായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യ ത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പുസത്യാ ഗ്രഹങ്ങൾക്കും, ഗുരുവായൂർ സത്യാഗ്രഹത്തിനും അദ്ദേഹം നേതൃത്വം നൽകി.

വൈക്കം സത്യാഗ ഹത്തിലും അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഒരു പത്രപ്രവർത്തകൻ കൂടിയായി കേളപ്പജി മാതൃ ഭൂമിയുടെയും സന്ദർശിനിയുടെയും പത്രാധിപ രായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോ ദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോ ദയം സംഘം, കേരള ഗാന്ധി മാരകനിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരള ത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടന കളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 1971 ഒക്ടോബർ 7നു അദ്ദേഹം അന്തരിച്ചു.

ബാലലീല Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and ബാലലീല Balaleela Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Balaleela Summary

Balaleela Summary in Malayalam

ബാലലീല Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടുത്തുന്നു
ബാലലീല Summary in Malayalam Class 6 1
മലയാളത്തിലെ പ്രശസ്തമായ കവിയിത്രിയായി രുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ചിറ്റത്തൂർ കോവില കത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകു ട്ടിയമ്മയുടെയും മകളായി തൃശ്ശൂർ ജില്ലിയിലെ നാല പ്പാട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരാണയണമേനോൻ അമ്മാവനായിരുന്നു. പ്രശസ്ത സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമന സ്സിന്റെ അഗാധത പ്രതിഫലിപ്പിക്കുന്നതാണ് ബാലാ മണിയമ്മയുടെ കവിതകൾ.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാ മണിയമ്മയുടെ ആദ്യ കവിതയായ കൂപ്പുകൈ ഇറങ്ങു ന്നത് 1930-ലാണ്. അമ്മ, കുടുംബിനി, മുത്തശ്ശി, അമൃ തംഗമയ, നിവേദ്യം തുടങ്ങിയവ പ്രധാന കൃതികളാണ്.

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പു രാനിൽ നിന്ന് 1947-ൽ സാഹിത്യനിപുണ ബഹുമതി നേടി. പിന്നീട് കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, പദ്മഭൂഷൺ, ആശാൻ പുരസ്കാരം, തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതിക ളെയും അവരെ തേടിയെത്തി.

കവിതാസാരം

പമ്പരം പാവയും പോരാതായ് തെല്ലുമി.
…………………………………………………
കൊച്ചയിട്ടാവു നാം വീണ്ടും വീണ്ടും

ശൈശവം കടന്ന് ബാല്യത്തിലേക്ക് വഴിമാറുന്ന കുട്ടികളെയാണ് ഈ കവിതയിലൂടെ ബാലാമണിയമ്മ അവതരിപ്പിക്കുന്നത്. കുട്ടികളുടെ സ്വാതന്ത്ര്യബോധം നമുക്കീ കവിതയിൽ കാണാം. ശൈശവത്തിൽ കുട്ടി കൾ ഇഷ്ടപ്പെട്ടിരുന്ന പമ്പരവും പാവയും പോരാതെ യായി എന്നും ഓലപ്പാമ്പിലെ കണ്ട് അമ്പരന്ന് ഉണ്ടാ കുന്നില്ല എന്നും കുട്ടികൾ പറയുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേലത്തുമ്പിലൊളിക്കുന്ന കുഞ്ഞ് ബാല്യത്തിലെത്തുമ്പോൾ മഴ പെയ്യുന്ന മുറ്റത്ത് ഇറ ങ്ങാനും മരം കയറാനും തുടങ്ങുകയാണ്. കളിക്കാ നായി കുട്ടി കൂട്ടുകാരെ വിളിക്കു ക യാ ണ്. മുതിർന്നവരുടെ വിലക്കുകൾ മറികടന്നവർ സ്വാതന്ത്ര്യ ത്തിലേക്ക് വളരുകയാണ്. കാലവർഷത്തിന്റെ മഴവെ ള്ളപ്പാച്ചിലിൽ പുല്ലുകൾ കൊണ്ട് നിർമ്മിച്ച് കളിവഞ്ചി കൾ ചാഞ്ചാടി ഒഴുകട്ടെ എന്നവർ പറയുന്നു. ഈ കളി വഞ്ചികളോടൊപ്പം മഴവെള്ളപ്പാച്ചിലിൽ ഓടിയും വീണും ഒച്ചയിട്ടും അവർ ആർത്തുല്ലസിക്കുന്നു.
ബാലലീല Summary in Malayalam Class 6 2
ബാലലീല Summary in Malayalam Class 6

ഇക്കൊടുങ്കാറ്റൊലി നമ്മൾ തന്നാരപ്പാലാ
…………………………………………………
മാധുര്യമുള്ളാന്നേ നാം പറിച്ചാൽ!

ശക്തമായ ഈ കൊടുങ്കാറ്റിന്റെ ഒച്ചയോടൊപ്പം കുട്ടികളുടെ ആഹ്ലാദാരവങ്ങളും കൂടി ചേരുമ്പോൾ അത് ഒന്നുകൂടി ശക്തിയുള്ളതായി മാറുന്നു. വൃദ്ധർ കുട്ടികളോട് ചേറ്റിൽ കുളിക്കരുതെന്ന് പറയുന്ന തൊന്നും അവർ പരിഗണിക്കുന്നില്ല. മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ടവർ സ്വാതന്ത്ര്യത്തിലേക്ക് വളരുകയാണ്. തങ്ങൾക്ക് ഇഷ്ട ത്തിനനുസരിച്ച് കളിക്കാനില്ലെങ്കിൽ പിന്നെ എന്തി നാണം ചളിയുണ്ടായതെന്നാണവർ ചോദിക്കുന്നത്. പൂക്കൾ ഇറുത്തെടുത്ത് പരസ്പരം അണിയുന്നതും മരത്തിൽ കയറുന്നതുമെല്ലാം പ്രകൃതിയെ അറിയാനു ള കുട്ടികളുടെ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു.

ചവർപ്പും പുളിയും നിറഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാ രുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അവർക്ക് മാധു ര്യമുള്ള മാമ്പഴമായിത്തീരുന്നു. ഇത് സ്വാതന്ത്യത്തിന്റെ മാധുര്യം കുടിയാണ് ബാലലീല എന്ന ശീർഷകത്തി ലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കു റിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു.

പദപരിചയം
ഒമി – ശബ്ദം
ഉൾക്കടം – വർധിച്ച
ഓതുക – പറയുക
ഇച്ഛ – ആഗ്രഹം
കൂത്താടുക – കളിക്കുക
മാമരം – വലിയ മരം
തോഴർ – കൂട്ടുകാർ
മൊഴി – വാക്ക്
അമ്പരപ്പ് – ഭയം
ഏകുക – നൽകുക
ഓലപ്പാമ്പ് – ഓലകൊണ്ട് നിർമ്മിച്ച പാമ്പ്
വൃദ്ധന്മാർ – മുതിർന്ന് പ്രായമെത്തിയവർ
കൂസലെന്ന്യേ – കൂസലില്ലാതെ (ഭയമില്ലാതെ)
മാമ്പഴമെന്നോണം – മാമ്പഴമെന്നപോലെ
മാധുര്യം – മധുരം

പര്യായം
പാമ്പ് – സർപ്പം, ഉരഗം, നാഗം
ഒമി – ശബ്ദം, നാദം, നിസ്വനം
മേഘം – ജലദം, ഘനം, മുകളിൽ

പിരിച്ചെഴുതുക
തെങ്ങുമിങ്ങുമ്പപ്പോകാതായോലപ്പാമ്പും – തെല്ലും + ഇങ്ങ് + അമ്പരപ് + പ് ഏകാതാ ഓലപ്പാമ്പും കൂത്താടാനല്ലെങ്കിൽ – കൂത്താടാൻ + അല്ലെങ്കിൽ

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 7 ബാലലീല Balaleela Notes Questions and Answers Pdf improves language skills.

Balaleela Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 3 Chapter 7 Balaleela Question Answer

Class 6 Malayalam Balaleela Notes Question Answer

കണ്ടെത്താം പറയാം
Question 1.
അമ്മയുടെ സമീപത്തു നിന്നു ദൂരെപ്പോയി കളി ക്കണം എന്ന് കുട്ടി ആഗ്രഹിക്കുന്നത്എ പ്പോഴാണ്?
Answer :
ശൈശവത്തിൽ കുട്ടി ഇഷ്ടപ്പെട്ടിരുന്ന പമ്പരവും, പാവയും പോരാതെയായി എന്നും ഓലപ്പാമ്പിനെ കണ്ട് അമ്പരപ്പ് ഉണ്ടാകുന്നില്ല എന്നും കുട്ടി പറ യുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേല തുമ്പി ലാളിക്കുന്ന കുഞ്ഞ് തുമ്പി ലാളിക്കുന്ന ബാല്യ ത്തിലെത്തുമ്പോൾ സ്വതന്ത്രമായി കൂട്ടുകാരോ ടൊപ്പം കളിച്ചു തിമർക്കാൻ ആഗ്രഹിക്കുന്നു. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് വഴി മാറുന്ന കുട്ടിയെ നമുക്കിവിടെ കാണാം. കുട്ടികൾ വളരുമ്പോൾ അവരുടെ ഉള്ളിൽ സ്വാതന്ത്യ ബോധം ഉടലെടുക്കുന്നത് നമുക്കിവിടെ കാണാൻ കഴിയും.

Question 2.
ഇലഞ്ഞിക്കായയ്ക്ക് മാമ്പഴത്തിന്റെ മാധുര്യം അനുഭവപ്പെടുന്നതിന്റെ കാരണം എന്തായി രിക്കും?
Answer:
മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ട് കുട്ടികൾ സ്വാതന്ത്ര്യബോധ
ത്തോടെ വളരുകയാണ് അവർ പൂക്കൾ ഇറുത്തെ ടുത്ത് പരസ്പരം അണിഞ്ഞും മരത്തിൽ കയ റിയും ബാല്യം ആസ്വദിക്കുകയാണ്. ചവർപ്പും പുളിയും നിറഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അതിന് മാമ്പഴ ത്തിന്റെ മാധുര്യം അനുഭവപ്പെടുന്നു. ഇത് സുന്ദര മായ ബാല്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും മാധു ര്യമാണ്.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

കാവ്യഭംഗി
Question 1.
“ചീറുന്നു, കാറ്റടിഞ്ഞറുന്നു കാറുകൾ ചാറുന്നു, പെയ്യുന്നു കാലവർഷം”
വരികളുടെ ആകർഷണത്തിന് കാരണമെന്ത്? ഇതുപോലുള്ള വരികൾ കണ്ടെത്തു.
Answer:
അക്ഷരങ്ങളുടെ ആവർത്തനം ഉണ്ടാക്കുന്ന ശബ്ദ ഭംഗിയാണ് ഈ വരികളുടെ ആകർഷണീയത. ചീറുന്നു, ഏറുന്നു, ചാറുന്നു, പെയ്യുന്നു എന്നീ വാക്കുകളിലൂടെ കാറ്റിന്റെ ശക്തിയും, കാർമേഘ ങ്ങൾ നിറയുന്നതും, കാലവർഷം പെയ്യുന്നതു മെല്ലാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
സമാനമായ വരികൾ
ഇക്കൊടുങ്കാറ്റൊലി നമ്മൾ തന്നാരപ്പാലാ
ൽക്കടമായതെന്നാരറിയും
മാമ്പഴമെന്നോണം പൂത്തിലഞ്ഞിക്കായും
മാധുര്യമുള്ളാണേ നാം പറിച്ചാൽ

ചൊല്ലാം, രസിക്കാം
Question 1.
കുട്ടികൾ മഴവെള്ളത്തിൽ കളിക്കുന്നതും വർണി ച്ചിരിക്കുന്ന ഭാഗം കണ്ടെത്തി വായിച്ച് അവത രിപ്പിക്കു
Answer:
ഇമ്മഴവെളളത്തിൽപ്പുകളാൽ നിർമ്മിച്ച
നമ്മൾതൻ വഞ്ചികൾ ചാഞ്ചാടട്ടേ
ഒപ്പമീ നീർക്കുത്തിലോടിയും വീണും പേർ
ത്തായിട്ടാവൂ നാം വീണ്ടും വീണ്ടും
ഇച്ഛയാ നമ്മൾക്കു കുത്താടാനല്ലെങ്കി
ലിച്ചളിയുണ്ടായതെന്തിനാവോ?

താളവ്യത്യാസം കണ്ടെത്താം
Question 1.
• പമ്പരം പാവയും പോരാതായ തെല്ലുമി-
അമ്പിപ്പോകാതായോലപ്പാമ്പും-
• പാലാഴിത്തൂവെള്ളം തൂകന്നുപോലെ നൽ
പ്രാലേയം തൂകിത്തുടങ്ങി തെങ്ങും
• കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു
പുല്ലിന്റെ കാരിയമെന്തു ചൊൽവാൻ
• തോളത്തു കനം തൂങ്ങും വണ്ടിതൻ തണ്ടുംപേറി
കാളകൾ മന്ദം മന്ദമഴിഞ്ഞു നീങ്ങിടുന്നു.
Answer:
ഇതിൽ ആദ്യത്തെ മൂന്ന് കവിതകളിലെ വരികളും ഒരേ താളത്തിലുള്ളവയാണ്. തോളത്തു കനം തുങ്ങും, എന്ന് തുടങ്ങുന്ന കവിതാഭാഗം വ്യത്യ താളത്തിൽ ചൊല്ലേണ്ടതാണ്. വരികളിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ചാണ് ഈണ ത്തിൽ വ്യത്യാസം വരുന്നത്.

വിശകലനം ചെയ്യുക
Question 1.
ഈ കവിത സ്വാതന്ത്യത്തിന്റെ മാധുര്യം യാണ് വർണിക്കുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭ വവേദ്യമാക്കുന്ന കവിതയാണ് ബാലലീല, ബാല ലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടി കളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യു വാനും, ഇഷ്ടമുളളവരോട് കൂട്ടുകൂടാനും, ഇഷ്ട മുള്ള കളികൾ കളിക്കാനും ഉള്ള അസ്വാതന്ത്ര മാണ്. കുട്ടികളെ വീർപ്പമുട്ടിക്കുന്നതെന്ന സന്ദേശം ഈ കവിത തരുന്നു. മുതിർന്നവരുടെ വിലക്കു കൾ മറികടന്നു വളരുമ്പോഴാണ് കുട്ടികൾ സ്വാത ന്ത്യത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ള ത്തിൽ കളിച്ചും, കളിരഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളിയിൽ കിടന്നതുമെല്ലാ മാണ് അവർ ആ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണിയമ്മ പറയുന്നു.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ബാലലീല എന്ന ശീർഷകം ഈ കവിതയ്ക്ക് ഉചിതമാണോ? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭ വവേദ്യമാക്കുന്ന കവിതയാണ് ബാലലീല, ബാല ലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടി കളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ബാലാവകാശത്തിന്റെ വിശാ ലമായ തലത്തിലാണ് ഈ കവിത നിലകൊള്ളു ന്നത്. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് കട ക്കുന്ന കുട്ടി അമ്മയുടെ ചേലത്തുമ്പു വിട്ടു സ്വത ന്ത്യമായി കൂട്ടുകൂടി കളിയ്ക്കാൻ ആഗ്രഹിക്കും. മഴവെള്ളത്തിൽ കളിക്കാനും, കളിവഞ്ചി ഒഴുക്കാ നും, മരത്തിൽ വലിഞ്ഞുകയറാനും, ചളിയിൽ കിട ന്നുരുളാൻ അവർ ആഗ്രഹിക്കുന്നു. കുട്ടികളുടെ ഈ സ്വാതന്ത്ര്യബോധത്തെ കൃത്യമായി ആവിഷ്ക രിച്ചിരിക്കുന്നതിനാൽ ബാലലീല എന്ന ശീർഷകം തന്നെയാണ് ഈ കവിതയ്ക്ക് ഉചിതം.

2. വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ-
നൊട്ടു വാനിൽ പറന്നു നടക്കട്ടെ.
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കിച്ചിരിച്ചതായ് തോന്നുന്നു (വിട്ടയ്ക്കുക-ബാലാമണിയമ്മ)

പമ്പരം പാവയും പോരാതായ് തെല്ലുമി
അമ്പരപ്പോകാതായോലപ്പാമ്പും
അമ്മതൻ പൂഞ്ചേലത്തുമ്പിനിക്കെവിട്ടു
നമ്മൾക്കെന്റെ തോഴരേ, പോയ്ക്കളിക്കാം
ബാലലീല-ബാലാമണിയമ്മ

Question 2.
ഈ രണ്ടു കാവ്യശകലങ്ങളുടെയും ആശയങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അസ്വാതന്ത്ര്യത്തിന്റെ വീർപ്പുമുട്ടൽ തന്നെയാണ് ഇരുകാവ്യശകലങ്ങളും മുന്നോട്ടു വയ്ക്കുന്ന ആശ യം. കൂടിന്റെ ബന്ധനത്തിൽ കിടന്നു വീർപ്പുമുട്ടുന്ന പക്ഷിയും, അമ്മയുടെ ചേലത്തുമ്പിൽ ബന്ധന സ്ഥനായ കുട്ടിയും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ് കൂടിന്റെ കമ്പിയഴികൾ തന്റെ സ്വാത ന്ത്യത്തെ വഴിമുടക്കി നിന്നു പരിഹസിച്ചു ചിരി ക്കുന്നതായി തോന്നുന്നുവെന്ന് പക്ഷി പറയുന്നു. പക്ഷിക്ക് ആവശ്യം ആകാശത്തിന്റെ വിശാലത യിൽ പാറി പറന്ന് നടക്കാനുള്ള സ്വാതന്ത്ര്യമാണ് കുട്ടി ആഗ്രഹിക്കുന്നതാകട്ടെ അമ്മയുടെ ചേല ത്തുമ്പു വിട്ടു സ്വാതന്ത്ര്യമായി കൂട്ടുകാർക്കൊപ്പം കളിക്കാനുള്ള സ്വാതന്ത്ര്യമാണ്.

Question 3.
ആസ്വാദനക്കുറിപ്പ് ബാലലീല എന്ന കവിതയ്ക്ക് ഒരു ആസ്വാദന ക്കുറിപ്പ് തയ്യാറാക്കുക.
Answer:
മാതൃത്വത്തിന്റെ ഭാവങ്ങൾ ലളിതമായി അവതരി പ്പിച്ച കവിയിത്രിയാണ് ബാലാമണിയമ്മ, ശൈശ വകൗതുകം ബാല്യത്തിലേക്ക് വഴിമാറുന്നതിനെ ലളിതമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കു ന്നു. കുട്ടികളുടെ സ്വാതന്ത്ര്യബോധം നമുക്കീ കവി തയിൽ കാണാം. ശൈശവത്തിൽ കുട്ടികൾ ഇഷ്ട പ്പെട്ടിരുന്ന പമ്പരവും പാവയും പോരാതെയായി എന്ന ഓലപ്പാമ്പിനെ കണ്ട് അമ്പരമ്പ് ഉണ്ടാകു ന്നില്ല എന്നും കുട്ടികൾ പറയുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേലത്തുമ്പിലൊളിക്കുന്ന കുഞ്ഞ് ബാല്യത്തിലെത്തുമ്പോൾ മഴ പെയ്യുന്ന മുറ്റത്ത് ഇറങ്ങാനും മരം കയറാനും തുടങ്ങുകയാണ്. കളി ക്കാനായി കുട്ടി കൂട്ടുകാരെ വിളിക്കുകയാണ്. മുതിർന്നവരുടെ വിലക്കുകൾ മറികടന്നു വളരു മ്പോഴാണ് കുട്ടികൾ സ്വാതന്ത്രത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ളത്തിൽ കളിച്ചും, കളിവഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളി യിൽ കിടന്നുരുണ്ടുമെല്ലാമാണ് അവർ ഈ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണി യമ്മ പറയുന്നു.

മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ടവർ സ്വാതന്ത്ര്യത്തിലേക്ക് വള രുകയാണ്. പൂക്കൾ ഇറുത്തെടുത്ത് പരസ്പരം അണിയുന്നതും മരത്തിൽ കയറുന്നതുമെല്ലാം പ്രകൃതിയെ അറിയാനുള്ള കുട്ടികളുടെ സ്വാത ന്ത്യത്തെ സൂചിപ്പിക്കുന്നു. ചവർപ്പും പുളിയും നിഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അവർക്ക് മാധുര്യമുള്ള മാമ്പഴ മായിത്തീരുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ മാധുര്യം കൂടിയാണ് ബാലലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

Question 4.
ഏതൊക്കെ കളികളാണ് കുട്ടികൾ ഇഷ്ടപ്പെടു ന്നത്?
Answer:
വീടിനു പുറത്തിറങ്ങി മഴയും കാറ്റും കൊള്ളാനും മഴയത്ത് പുല്ലുകൾ കൊണ്ട് വഞ്ചിയുണ്ടാക്കി ഒഴുക്കി വിടാനും മഴവെളളത്തിൽ ഓടിയും വീണും ഒച്ചയുണ്ടാക്കിയും കളിക്കാനാണ് കുട്ടികൾ ഇഷ്ട പ്പെടുന്നത്.

Question 5.
കൊടുങ്കാറ്റിന്റെ ശബ്ദം വർദ്ധിക്കുന്നത് എങ്ങനെ?
Answer:
കുട്ടികളുടെ ആർപ്പുവിളികൾ കൊണ്ടാണ് കൊടു ങ്കാറ്റിന്റെ ശബ്ദം വർദ്ധിക്കുന്നത്.

Question 6.
അർത്ഥമില്ലാത്ത മൊഴി ഏത് ?
Answer:
കുട്ടികൾ ചേറ്റിൽ കളിക്കാൻ പാടില്ല എന്ന വൃദ്ധ ന്മാരുടെ വാക്കുകളാണ് അർത്ഥമില്ലാത്ത മൊഴി.

Class 6 Malayalam Adisthana Padavali Notes Unit 3 സ്വാതന്ത്ര്യം തന്നെ ജീവിതം

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാനവകുലത്തിന്റെ എക്കാലത്തെയും ആവേശമാണ്. അസ്വത ന്തതയുടെ നരകത്തിൽ ജീവിക്കുന്നവർക്ക് നീതിയുടെയും സമത്വത്തിന്റെയും ലോകങ്ങൾ ഭാവനയിൽ കാണാതെവയ്യ. ഓരോ ദേശത്തിന്റെയും ജനതയുടെയും സ്വാതന്ത്ര്യമെന്നു പറയുന്നത് അവരുടെ ചരി ത്രവും വർത്തമാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. സ്വാതന്ത്ര്യവാഞ്ഛയുടെ വ്യത്യസ്ത തലങ്ങൾ പ്രദർശിപ്പിക്കുന്ന മൂന്നു പാഠങ്ങളാണ് യൂണിററിലുള്ളത്.
ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7 1

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരേടാണ് ഉപ്പുസത്യാഗ്രഹം. സ്വച്ചവും നിർമ്മലവുമായ ഉപ്പുപോലെ ലളിതമായ ഭാഷയിൽ അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം ആ കാല ഘട്ടത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റത്തെ സചേതനമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. കെ.തായാട്ടിന്റെ നാം ചങ്ങല പൊട്ടിച്ച് കഥ എന്ന കൃതിയിലെ ഒരു ഭാഗമാണിത്. ഗാന്ധിയൻ സമരരീതിയുടെ കരുത്തും ആവേ ശവും പാഠഭാഗത്ത് ദൃശ്യമാണ്.

ബാല്യത്തിന്റെ മയിൽപ്പീലിക്കണ്ണുകളിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ബാലലീല എന്ന കവിതയിൽ കുട്ടികൾ തങ്ങളുടെ സ്വാത ന്ത്യത്തിന്റെ തുറന്ന ആകാശത്തിലേക്ക് സഞ്ചാരം നടത്തുകയാണ്. ശൈശവത്തിന്റെ കൗതുകങ്ങൾ ഉപേക്ഷിച്ച് ബാല്യത്തിന്റെ പുതുകാഴ്ചകളിലേക്ക് ഉണരുന്ന കുട്ടികളെയാണ് ഈ കവിതയിൽ കാണുന്നത്.

ആനന്ദിന്റെ ‘ഗോവർധന്റെ യാത്രകൾ’ എന്ന നോവലിലെ 30-ാം അധ്യായമാണ്. തള്ളവിരലി ല്ലാത്ത ഗ്രാമം എന്ന പേരിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ നെയ്ത്തുകാരുടെ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിൽ പരാമർശി ക്കുന്നത്. അധികാരവും ചൂഷണവും ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നത് ഇവിടെ ആവിഷ്ക രിച്ചിരിക്കുന്നു. ഗൗരവതരമായ വായനയും വിശകലനവും ആവശ്യപ്പെടുന്ന നോവലാണ് ഗോവർധന്റെ യാത്രകൾ എങ്കിലും കുട്ടികളുടെ നിലവാരത്തിനനുഗുണമായ വായനയ്ക്ക് പര്യാപ്തമാണ് ഈ ഭാഗം.

സ്വാതന്ത്ര്യമെന്ന് സങ്കല്പത്തിലേക്ക് കുട്ടികളുടെ മനസ്സിനെ നയിക്കുന്നതോടൊപ്പം ഉജ്ജ്വലമായ ചില ആശയങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഭാഷാവഴക്കങ്ങൾ പരിചയപ്പെടുത്താനും ഈ യൂണിറ്റ് ലക്ഷ്യമി ടുന്നു. വളരുമ്പോൾ കുട്ടികളെ ഉയർന്ന വായനയ്ക്ക് പ്രേരിപ്പിക്കുന്ന രചനകളാണ് ഇതിൽ ഉൾപ്പെടുത്തി യത് എന്നതിനാൽ അറിയാനുള്ള ആവേശം പകർന്നു നൽകാനും സാധ്യമാകുന്നുണ്ട്.

സ്വാതന്ത്യസമരഗാനങ്ങൾ
അംശി നാരായണപ്പിള്ളയുടെ വരിക വരിക എന്ന് തുട ങ്ങുന്ന മാർച്ചിങ് ഗാനം വലിയ പ്രശസ്തി നേടിയ ഒന്നായിരുന്നു.

വരിക വരിക സഹജവേ
വലിയ സഹന സമരമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽ നടയ്ക്ക് പോകാനാം
കൺ തുറന്നു നോക്കുവിൻ
കൈകൾ കോർത്തിറങ്ങുവിൻ
കപടകൂടിലഭരണകൂട
മിക്ഷണം തകർക്ക നാം…
(വരിക വരിക………..)

വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടു ത്തു. കേശവപിള്ള എന്ന ബോധേശ്വരൻ ഒട്ടേറെ സ്വാത ന്ത്ര്യസമരഗാനങ്ങൾ എഴുതിയിട്ടുണ്ട്. കവിയിത്രി സുഗ തകുമാരിയുടെ പിതാവാണ് കവി. അദ്ദേഹത്തിന്റെ പ്രശ സ്തമായ കവിതകളിലൊന്ന് ഇങ്ങനെ തുടരുന്നു.

ഉണരുവിൻ എണീക്കുവിൻ അണമി നിരന്നു കൊള്ളു വിൻ

രണത്തിനുള്ള കാഹളം ശ്രവിച്ചിടിന്റെ മനോഹരം സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമത്വവും

സ്വതന്ത്ര്യദാഹം നിറഞ്ഞ ചില വരികൾ
ഭാരതമിനിയും പരന്റെ കീഴിൽ
ചങ്ങലയണിയാനോ – കരത്തിൻ
ചങ്ങലയണിയാനോ ………………….
നമ്മൾതൻ ജനസഞ്ചയമിനിയും
വഞ്ചനയേൽക്കാനോ? (പി. ഭാസ്കരൻ)

സ്വാതന്ത്ര്യം നേടുവിൻ സ്വാതന്ത്ര്യം നേടുവിൻ
സ്വാതന്ത്ര്യം നേടുവിൻ സോദരരേ…..
സ്വാതന്ത്ര്യമില്ലെങ്കിലെന്തിനു ജീവിതം
സ്വാതന്ത്ര്യം നേടുവിൻ സോദരരേ………..
(സഹോദരൻ അയ്യപ്പൻ)

ഉണരട്ടെ നിങ്ങൾതൻ സ്വാഭിമാനം
ഉയരട്ടെ വിപ്ലവാഹ്വാനഗാനം
അടിമത്തം തീറ്റുന്നൊരീ നിയമം!
അടിയട്ടെ ചേർക്കുന്നിലാകുമാനം
(എസ്. കെ. പൊറ്റക്കാട്)

വരിക വരിക സഹജവ
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടയ്ക്കു പോകനാം
(അംശി നാരായണപ്പിള്ള)

വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ
പൊട്ടിച്ചെറികയീ കൈവിലങ്ങു
ഞങ്ങളെപ്പൊക്കു, കൂരിരുട്ടിൽ കോട്ട
യെങ്ങും ചവിട്ടി നിരത്തുവാനും (കുമാരനാശാൻ)

പോരുക പോരുക നാട്ടാരേ
പോർക്കളമെത്തുക നാട്ടാരേ
ചേരുക ചേരുക സമരത്തിൽ
സ്വാതന്ത്ര്യത്തിന്റെ സമരത്തിൽ
(എസ്. കെ.പൊറ്റക്കാട് )
ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7 2
സ്വാതന്ത്ര്യം നമ്മുടെ ജന്മവകാശമാണ്. നമുക്കത് വേണം. അതു കൊതിക്കുന്ന ആത്മാവ് എന്നിൽ സചേതനമായിരിക്കെ, എനിക്കു വാർധക്യം ഏശി ല്ല. അത് അമരമാണ്. കാറ്റിന് അതിനെ പറത്തിക്ക യനാവില്ല. ആയുധങ്ങൾക്ക് മുറിക്കാനാവില്ല. അഗ്നിക്ക് ചാരമാക്കാനാവില്ല.

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാ വ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തൻ.

ബാലലീല Notes Question Answer Class 6 Adisthana Padavali Chapter 7

1856 ജൂലായ് 23 ന് മഹാരാഷ്ട്രയിൽ രത്നഗി രിയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കവേ രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ജന കീയ വിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകും സഹപ്രവർത്തകരും കൂടി പൂനെയിൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തു തന്നെ അദ്ദേഹം പത്രപ്രവർത്തനരം ഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തന ങ്ങളിലും സജീവമായി.

ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമ രമുറകൾ സ്വീകരിക്കാത്ത പക്ഷക്കാരനായിരുന്നു തിലക്. പൂനെയിൽ 1897-ൽ പ്ലേഗ് രോഗ ബാധ പടർന്നു പിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തി നെത്തി. പകർച്ച വ്യാധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരച്ച നടപടികളെ അദ്ദേഹം വിമർശി ച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ അറസ്റ്റ് ചെയ്തു.

1905 ലെ ബംഗാൾ വിഭജനത്തെത്തുന്നു ണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലക് നേതൃത്വം നൽകി. വിദേശ സാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉൾപ്പനങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീ ഷു കാർക്കെതിരെ സമരം സംഘടിപ്പിക്കാൻ തിലകും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യ യിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ലേഖനങ്ങൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റ് ചെയ്ത് ബർമ (മ്യാൻമർ) യിലെ മാൻഡലേ ജയിലിൽ പാർപ്പിച്ചു. ജയിലിൽ വെച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കു കയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽ മോചിതനായി.

ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യക്കാരുടെ ആവ ശ്യങ്ങൾ ബ്രിട്ടീഷുകാർ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഓഫ് ഇന്ത്യ ബിൽ പരിഗ ണിക്കുന്നതിനായി രൂപീകരിച്ച പാർലമെന്ററി ജോയന്റ് സെലക്റ്റ് കമ്മറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലക് ഹാജരായി 1919 ഇന്ത്യയിലേക്കു തിരിച്ചു വന്ന അദ്ദേഹം 1920 ആഗസ്റ്റ് 1 ന് നിര്യാതനായി.

Question 1.
ബാലഗംഗാധരതിലകന്റെ ഈ വാക്യങ്ങളുടെ പ്രസക്തി എന്താണ്? ചർച്ചചെയ്യൂ.
Answer:
സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന വരി കളാണ് പ്രായത്തിനോ, ആയുധങ്ങൾക്കോ, അഗ്നിക്കോ തന്റെ ഉള്ളിലെ സ്വാതന്ത്ര്യമോഹം ഇല്ലാതാക്കാനാകില്ല എന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം തന്റെ ജന്മവകാശമാണ് എന്നു മൊക്കെ പറയുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ഔദാര്യമല്ല സ്വാതന്ത്ര്യം എന്നും അത് ഓരോ ഇന്ത്യക്കാരുടെയും അവകാശമാണെന്നും അടിവ രിയിട്ടു പറയാണദ്ദേഹം. ജനങ്ങളിൽ സ്വാതന്ത്ര്യ ബോധം ഉണർത്താനും, അതിനുവേണ്ടി പോരാ ടാനും പ്രാപ്തരാക്കാൻ തക്ക ശക്തിയുള്ള തായിരുന്നു ഈ വാക്കുകൾ. ഇന്നത്തെ തലമു റയ്ക്കും മാതൃകയാക്കാവുന്ന പോരാട്ടവീര്യവും, ആത്മബലവും, ഇച്ഛാശക്തിയും ഉള്ള നേതാവാണ് ബാലഗംഗാധരതിലക്.

Question 2.
എനിക്ക് വാർദ്ധക്യം ഏശില്ല എന്ന് ബാലഗംഗാ ധര തിലക് പറയാൻ കാരണമെന്ത്?
Answer:
സ്വാതന്ത്ര്യം കൊതിക്കുന്ന ആത്മാവ് തന്നിൽ സചേതനമായിരിക്കുമ്പോൾ തനിക്ക് വാർദ്ധക്യം ഏശില്ല എന്നാണ് ബാലഗംഗാധരതിലക് പറയു ന്നത്.

Question 3.
ആയുധങ്ങൾക്ക് മുറിവേൽപ്പിക്കാൻ ആവാ ത്തതും അഗ്നിക്ക് ചാരമാക്കാനാവാത്തതും എന്താണ്?
Answer:
സ്വാതന്ത്ര്യം കൊതിക്കുന്ന ആത്മാവിനെ കാറ്റിന് പറത്തിക്കളയാനാവില്ല. ആയുധങ്ങൾക്ക് മുറിക്കാ നാവില്ല. അഗ്നിക്ക് ചാരമാക്കാനാവില്ല.

Question 4.
ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങാനും ഇഷ്ടമുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സ്വാതന്ത്യമി ല്ലെങ്കിൽ നാം എങ്ങനെയായാരിക്കും പ്രതികരി ക്കുക.
Answer:
ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങാനും ഇഷ്ടമുള്ള അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ദുഃഖകരവും അസഹനീയവുമാണ്. സ്വാതന്ത്ര്യം അമൃതമാണെന്നും പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണെന്നുമാണ് വള്ള ത്തോൾ പാടിയത്. അസ്വാതന്ത്യം അനുഭവിക്കുന്ന ഏതൊരു വ്യക്തിയും സ്വാതന്ത്ര്യം നേടിയെടു ക്കാൻ പരിശ്രമിക്കുകയും പോരാടുകയും ചെയ്യും.

ഓണം അന്നും ഇന്നും Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and ഓണം അന്നും ഇന്നും Onam Annum Innum Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Onam Annum Innum Summary

Onam Annum Innum Summary in Malayalam

ഓണം അന്നും ഇന്നും Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഓണം അന്നും ഇന്നും Summary in Malayalam Class 6 1
കൊല്ലവർഷം 1087 മേടമാസം 5-ാം തീയതി (1912 ഏപ്രിൽ) തകഴി പടഹാരം മുറിയിൽ അരിപ്പുറത്തു വീട്ടിൽ ശിവശങ്കരപ്പിള്ള ജനിച്ചു. പിതാവ് : തകഴി പൊള്ളിക്കളത്തിൽ ശങ്കരക്കുറുപ്പ്. മാതാവ് പാർവ്വ തിയമ്മ. തകഴി മലയാളം സ്കൂളിലും അമ്പലപ്പുഴ ഇംഗ്ലീഷ് മീഡിയം സ്കൂളിലും വൈക്കം ഹൈസ്കൂ ളിലും കരുവാറ്റാ ഹൈസ്കൂളിലും പഠിച്ചു. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ പ്ലീഡർഷിപ്പ് കോഴ്സ് പൂർത്തിയാക്കി. കൊല്ലവർഷം 1111-ൽ (1935) സന്നതെടുത്ത് അമ്പലപ്പുഴയിൽ പ്ലീഡറായി പ്രാക്ടീസ് തുടങ്ങി. 1956-ൽ ‘ചെമ്മീൻ’ നാഷണൽ അവാർഡു നേടി. (ചെമ്മീൻ സിനിമയാക്കിയപ്പോഴും രാഷ്ട്രപതി യുടെ മെഡലും അന്തരാഷ്ട്രപശസ്തിയും നേടിയുട്ടു ണ്ട്). ഏണിപ്പടികൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവിൽ വളരെക്കാലം അംഗമായിരുന്നു. 1984 ലെ ജ്ഞാനപീഠ പുരസ്കാരം തകഴിക്കു ലഭിച്ചു. “ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് തകഴി. ഭാര്യ: നെടുമുടി തെക്കേ മുറി യിൽ ആറുപറച്ചിറയിൽ കമലാക്ഷിയമ്മ.

കൃതികൾ: പതിതപങ്കജം, രണ്ടിടങ്ങഴി, ചെമ്മീൻ, തോട്ടിയുടെ മകൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളി ച്ചകൾ, തോറ്റില്ല, തെണ്ടി വർഗ്ഗം, പേരില്ലാക്കഥ, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, നുരയും പത യും, ആകാശം, പരമാർത്ഥങ്ങൾ, ബലൂൺ, കയർ, എന്റെ വക്കീൽ ജീവിതം തുടങ്ങിയവ.

പതിവ്രത, അടിയൊഴുക്ക്, പ്രതിജ്ഞ, ഇങ്ക്വിലാബ്, നിത്യകന്യക, തകഴിയുടെ കഥകൾ, പുതുമലർ, ചരി ത്രസത്യങ്ങൾ, മഞ്ചുവട്ടിൽ, മകളുടെ മകൾ തുടങ്ങി ഇരുപതിലേറെ കഥാസമാഹാരങ്ങളും തകഴിയുടേതാ യിട്ടുണ്ട്. 1999 ൽ തകഴി അന്തരിച്ചു.

ഓണം അന്നും ഇന്നും Summary in Malayalam Class 6

പാഠസംഗ്രഹം

ഓണം സമ്പൽസമൃദ്ധിയുടെ ആഘോഷമാണ്. പണ്ട് അസുരരാജ്യം ഭരിച്ചിരുന്ന മഹാബലി എന്ന ചക വർത്തിയുടെ ഓർമ്മ നിലനിർത്തുന്നതാണ് ഓണം. തകഴിയുടെ ഓർമ്മകളിൽ ഓണം ഒരു കൂടിച്ചേരലാ ണ്, പങ്കുവയാണ്, കാലം കടന്നുപോകുമ്പോൾ പഴയരീതികളും കീഴ് വഴക്കങ്ങളും മാറുന്ന കാഴ്ച അദ്ദേ ഹത്തെ ചിന്തിപ്പിക്കുന്നു.

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കരപ്പിള്ള ഓണക്കാലത്തെപ്പറ്റി ഓർക്കുന്നതാണ് പാഠഭാഗം.
ഓണം അന്നും ഇന്നും Summary in Malayalam Class 6 2
പിള്ളേരോണം മുതലാണ് ഓണാഘോഷം തുട ങ്ങുക, കർക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 28 ദിവസം മുൻപ് പിള്ളേരോണം കഴിഞ്ഞാൽ ദിവസ ങ്ങൾ എണ്ണി നീക്കി തിരുവോണത്തിന് കാത്തിരിക്കും. ഓണത്തെക്കുറിച്ചുള്ള ആകാംക്ഷയും പരിഭ്രമവും അവർക്കുണ്ടായിരുന്നു. എല്ലാ വീട്ടുകാരും അവരവരുടെ ആവശ്യത്തിന് നെല്ല് കരുതിവെയ്ക്കും. കരുതിയിട്ടി ല്ലാത്തവർ കടം കൊള്ളും. അത്തം മുതൽ വീട്ടിലെ കന്യകകളായ പെൺകുട്ടികളാണ് പൂവിടുക. ചെത്തി പൂവാണ് പ്രധാനം. ചോതി നാളിൽ നെല്ല് പുഴുങ്ങും. കാരണവർ കുടുംബത്തിലെക്കുള്ള നെല്ല് അളക്കു കയും വേലക്കാർക്ക് ഓണത്തിനുളള നെല്ല് കൊടുക്കു കയും ചെയ്യും. സ്ഥിരം ജോലിക്കാരായുള്ള താണപ ണിക്കാരന് പ്രത്യേകം നെല്ലും കൊടുക്കും. ഓണക്കാ ലത്ത് കടവും നെല്ലും പറ്റിക്കഴിഞ്ഞാൽ ആ വേലക്കാ രൻ അക്കൊല്ലം അവിടുത്തെ സ്ഥിരം പണിക്കാരനാണ്.

വിശാഖത്തിന് സാധനങ്ങൾ കൊണ്ട് കച്ചവടകേന്ദ്ര ങ്ങളും ഉണരും. പലവ്യഞ്ജനങ്ങൾ വാങ്ങുന്നത് ഗൃഹ നാഥൻമാരാണ്. ആലപ്പുഴയ്ക്ക് പോയി ഓണക്കോ ടിയും മറ്റും വാങ്ങും. അച്ഛൻ അവിടെ പടിഞ്ഞാറേ നടയിലുള്ള ഒരു തമിഴ് ബ്രാഹ്മണന്റെ കടയിൽ നിന്നും ഓണക്കോടി വാങ്ങിച്ചുകൊണ്ട് വരും. തകഴിക്കാർ അയാളുടെ പറ്റു പടിക്കാരായിരുന്നു. ചരക്കിന്റെ വിലയ്ക്ക് പകരമായി നെല്ല് അളന്ന് കൊടുക്കും.

മൂലം, പൂരാടം ദിവസങ്ങളിൽ പച്ചക്കറികൾ വാങ്ങും. കൃഷിക്കാരന്റെ നിലങ്ങൾ പാടത്തിന് കൃഷി ചെയ്യു കയും സ്വന്തം നിലങ്ങൾ ചിലപ്പോൾ പാട്ടത്തിന് കൊടു ക്കുകയും ചെയ്യും. പാട്ടത്തിനേറ്റിട്ടുള്ള ജന്മിക്ക് ഓണ ക്കാഴ്ചയായി ചേന, മത്തങ്ങ, കുമ്പളങ്ങ എന്നിവ ഓണ കാഴ്ച കൊടുക്കും. മിക്ക വീടുകളിലും ഓണക്കാഴ്ച വരും. ചേനയും മത്തങ്ങയുമാണ് സാധനങ്ങളായി ലഭി ക്കുക.

പെണ്ണുങ്ങൾ ഉരപ്പുരയിൽ ഉരലും ഉലക്കയും ഉപ യോഗിച്ച് നെല്ല് കുത്തും. നിലമ്മയിലിട്ട് നെല്ലിന്റെ ഉമി തൊലിക്കും. പിന്നെ കൊഴിച്ച് ഉമി പാറ്റും. പിന്നെ കല്ലു രലോ മരഉരലിലോ ഇടിച്ച് അവയ്ക്കും പെണ്ണുങ്ങൾ രാപകലില്ലാതെ ഓണനെല്ല് കുത്തും. അതൊരു ആഘോഷം തന്നെയാണ്.

ഉത്രാടം വെപ്രാളമാണ്. അത്തത്തിനു മുൻപുതന്നെ തേങ്ങ ആട്ടി വെളിച്ചെണ്ണ ശേഖരിച്ച് വയ്ക്കും. ഓണ ത്തിനുവേണ്ടി നല്ല വിളഞ്ഞ തേങ്ങ ഇതിനായി സംഭ രിച്ച് വയ്ക്കും. യന്ത്രത്തിലല്ല മരച്ചക്കിലാണ് എണ്ണ ആട്ടിയിരുന്നത്. വിളക്കു കത്തിക്കാനുള്ള പുന്നയ്ക്കയും ആട്ടിയിരുന്നത് മരച്ചക്കിലായിരുന്നു. അപ്പോൾ ചക്കും ചക്കാട്ടുന്നവരും നാട്ടിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ആവ ശ്യങ്ങളായിരുന്നു. അവരാണ് വീടിന് വെട്ടം തരുന്നത്.

പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് വറുക്കലും പൊരിക്കലും നാലിനം ഉപ്പേരിയുണ്ടാകും. ശർക്കരപു രട്ടിയെല്ലാം അന്നാണ് ഉണ്ടാക്കുന്നത്. അവ വിശേഷ വിഭവങ്ങളായിരുന്നു. ഇന്നത് എല്ലാം പാക്കറ്റിൽ കട യിൽ കിട്ടും. ചിപ്സ് എന്ന ഓമനപ്പേരിൽ. അന്ന് ഒരി ക്കലേ വീട്ടിൽ ഉപ്പേരി വറുക്കുമായിരുന്നുള്ളു. അത് ഓണത്തിനായിരുന്നു. പാവപ്പെട്ടവർക്ക് ഓണം കൊള്ളാൻ അരിയോ നെല്ലോ തേങ്ങയോ കൊടുക്കും. ഓണം കൊള്ളാൻ വരുന്നവരെ വെറും കൈയ്യോടെ അയയ്ക്കില്ല. ഇന്ന് അതാണോ എന്ന് ലേഖകൻ ചോദി ക്കുന്നു. പച്ചക്കറിയുടെ കാര്യത്തിൽ അടുത്ത വീട്ടുകാർ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തും. മുരിങ്ങക്ക ആലപ്പുഴയിൽ കിട്ടാതെ വന്നാൽ അടുത്ത വീട്ടുകാർ തിരുവോണത്തിനുള്ള മുരിങ്ങക്ക തന്നെന്നിരിക്കും. പകരം ചിലപ്പോൾ പയർ അങ്ങോട്ടും കൊടുക്കും.

അത്തം മുതൽ പൂവിട്ടിടത്തു പൂമാറ്റുന്ന ഒരു ചടഅുണ്ട്. തിരുവോണനാളിലായിരിക്കും നടത്തുക. പൂവട പലഹാരം അന്ന് ഉണ്ടാക്കും. നാടാകെ പൂമാറ്റു ന്നതിന്റെ കുരവയും ആർപ്പും കൊണ്ട് മുഖരിതമാകും. മക്കൾക്കും അനന്തിരവാർക്കും ഓണക്കോടി കിട്ടും. അന്ന് സദ്യയല്ല പ്രധാനം. ആഘോഷമാണ്, ഊണുക ഴിഞ്ഞ് ചെറുപ്പക്കാർ കിളിത്തട്ടും കുടുകുടുവും (ഇ ന്നത്തെ കബഡി) തലപ്പന്ത് കളിയും തുറസായ പറ മ്പുകളിലും അമ്പലപ്പറമ്പിലും മറ്റും നടത്തും. പെൺകു ട്ടികൾക്ക് തിരുവാതിര, തുമ്പിതുള്ളൽ എന്നീ കളിക ളുമുണ്ട്. സ്ത്രീകൾ തിരുവാതിര കളിക്കും, മൂന്നാം ഓണം ചതയം കാഴ്ചക്കാർക്കുള്ള സദ്യയാണ്
ഓണം അന്നും ഇന്നും Summary in Malayalam Class 6 3
ഓണം വലിയ ആഘോഷമായിരുന്നു. ഇന്ന് അതൊരു ഒഴിവുകാലം മാത്രമാകുന്നു. ഉപ്പേരിക്കും ശർക്കരപുരട്ടിക്കും പഴയപോലെ സ്വാദില്ല. അവിയലും എരിശ്ശേരിയും എന്നും കഴിക്കുന്ന കറികളായതിനാൽ അവയക്ക് പുതുമയില്ല. പരിപ്പും നെയ്യും വിശിഷ്ട വസ്തുവല്ല. തൈരില്ലാതെ ഒരു ദിവസം പോലും ഉണ്ണു ന്നില്ല. അതിനാൽ തൈരിന്റെ പ്രാധാന്യവും പോയി എല്ലാവരും ഹോളിഡേ മൂഡിലാണ്. തിരുവാതിരക ളിയും മറ്റും ഓഡോറ്റോറിയങ്ങളിൽ സർക്കാർ സംഘ ടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടക്കുന്നു. അങ്ങിനെ അത് തിരുവാതിരകളി അല്ലാ തായി. അങ്ങിനെ ഓണം ഒരുപാട് മാറിപ്പോയി.

ഓണം അന്നും ഇന്നും Summary in Malayalam Class 6

പദകോശം
കളം – നെല്ലുമെതിക്കുന്നതിനുള്ള സ്ഥലം
കന്വ് – സ്വപ്നം
പൊലി – നെൽക്കൂമ്പാരം, മെതിച്ചുകൂട്ടിയ നെല്ല്
പൊലിമ – വർധന
സൂക്ഷം – കണിശം
ജന്മി – ജന്മാവകാശമുള്ളവൻ – ഭൂമി പാട്ട ത്തിനു കൊടുത്തു മിച്ചവാരം വാങ്ങുന്നവൻ
പാട്ടക്കാരൻ – ജന്മിയിൽ നിന്ന് ഭൂമി പാട്ടത്തിനെ ടുത്ത് നികുതി കൊടുത്തു താമസി ക്കുന്നവൻ
നിവൃത്തി – തൃപ്തികരമായ അവസാനം
ശബ്ദമുഖരിതം – ഒച്ചുകൊണ്ടു മുഴങ്ങുന്ന
ചൈതന്യം – ജീവശക്തി
സ്പർശം – തൊടൽ
ലവണം – ഉപ്പ്
ചക്രവാളം – കണ്ണെത്തുന്നിടം, ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതായി തോന്നു ന്നിടം

പദങ്ങൾ വേർതിരിക്കുക
കച്ചവട സ്ഥലങ്ങളെല്ലാം – കച്ചവട + സ്ഥലങ്ങൾ + എല്ലാം
പാട്ടത്തിനേല്പിച്ചിരിക്കും – പാട്ടത്തിന് + ഏല്പിച്ചി രിക്കും
ഉണ്ണുന്നത് പോലെതന്നെയാണ് – ഉണ്ണുന്നത് + പോലെ + തന്നെ + ആണ്
തിരുവാതിര – തിരു + ആതിര

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 6 ഓണം അന്നും ഇന്നും Onam Annum Innum Notes Questions and Answers Pdf improves language skills.

Onam Annum Innum Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 2 Chapter 6 Onam Annum Innum Question Answer

Class 6 Malayalam Onam Annum Innum Notes Question Answer

വായിക്കാം പറയാം
Question 1.
പിള്ളേരോണം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഒരുക്കങ്ങൾ എന്തെല്ലാം?
Answer:
കർക്കിടമാസത്തിലെ തിരുവോണമാണ് പിള്ള രോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. പി രോണം കഴിഞ്ഞാൽ ഓണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ്. ഓണത്തിന് വേണ്ട നെല്ല് എല്ലാ വീട്ടിലും കഴിവനുസരിച്ച് കരുതിയിട്ടുണ്ടാകും. അത്തം മുതൽ കന്യകമാരുള്ള വീട്ടിൽ പൂവിട ലുണ്ട്. ചോതിയാകുമ്പോൾ ഓണത്തിനുള്ള നെല്ല് പുഴുക്കാണ്. വേലക്കാർക്ക് ഓണമുണ്ണാനുള്ള നെല്ലളന്ന് കൊടുക്കണം. ഗൃഹനാഥന്മാർ സാമ്പ ത്തിക സ്ഥിതിയനുസരിച്ച് പലചരക്ക് സാധന ങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങും. മൂലം, പൂരാടം ദിനങ്ങളിൽ പച്ചക്കറി വാങ്ങും. ഉത്രാടം വെപ്രാളമാണ്. തിരുവോണത്തിന് വേണ്ടി കാര്യ ങ്ങൾ ഒരുക്കാനുള്ള പാച്ചിലാണ്. അത്തത്തിന് മുൻപ് തന്നെ തേങ്ങാ ആട്ടി വെളിച്ചെണ്ണ എടുത്തു വയ്ക്കും. പൂരാടം, ഉത്രാടം ദിവസങ്ങളിൽ ഉപ്പേ രി, ശർക്കരപുരട്ടി എന്നിവ ഉണ്ടാക്കും. ഉത്രാടം അസ്തമിച്ച് തിരുവോണം ആകുമ്പോഴാണ് പൂമാറ്റു നടക്കുന്നത്. ഇങ്ങനെ ഓണത്തെ വരവേൽക്കാ നുള്ള ഒരുക്കങ്ങൾ ഒരു മാസം മുമ്പേ തുടങ്ങുന്നു.

Question 2.
കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാര നുമായി മാറുന്നതെങ്ങനെ?
Answer:
കൃഷിസ്ഥലം സ്വന്തമായി ഉള്ളയാളാണ് ജന്മി. ജന്മി തന്റെ സ്ഥലം പാട്ടത്തിനു കൊടുക്കുകയും അവിടെ പാട്ടക്കാരൻ കൃഷിയിറക്കുകയും ചെയ്യും. ചിലപ്പോളൊക്കെ കൃഷിക്കാരൻ ഒരേ സമയം ജന്മിയും പാട്ടക്കാരനുമായിരിക്കും. തന്റെ ദൂരെ യുള്ള കൃഷിസ്ഥലം അയാൾ മറ്റാർക്കെങ്കിലും പാട്ട ത്തിനു നൽകുന്നു. എന്നിട്ടു അടുത്തുള്ള സ്ഥല ങ്ങൾ പാട്ടത്തിനെടുത്തു അവിടെ കൃഷിയിറക്കു ന്നു. താൻ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ജന്മിക്കു അയാൾ ഓണക്കാഴ്ച കൊടുക്കും. തന്റെ സ്ഥല ത്തിന്റെ പാട്ടക്കാരനിൽ നിന്ന് അയാൾക്ക് ഓണ കാഴ്ച കിട്ടുകയും ചെയ്യുന്നു.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

Question 3.
‘വെറും സദ്യയുണ്ണൽ മാത്രമല്ല ഓണം, ഓണാ ഘോഷമാണ് പ്രധാനം’ എന്താകാം ഈ പ്രസ്താവനകൊണ്ട് അർത്ഥമാക്കുന്നത്?
Answer:
അത്തം മുതൽ പത്തുദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഓണം. സദ്യയുണ്ണൽ ആ ആഘോഷത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഓണ ക്കോടിയും, പൂക്കളമൊരുക്കലും, തുമ്പിതുള്ളലും, തിരുവാതിരക്കളിയും, കിളിത്തട്ടുമൊക്കെയായി കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും എല്ലാം ഉൾപ്പെട്ട കൂട്ടായ്മയുടെ ആഘോഷമാണ് ഓണം. വീട്ടുകാർക്ക് മാത്രമല്ല അവിടുത്തെ വേലക്കാരും ആശ്രിതർക്കുമെല്ലാം സന്തോഷത്തിന്റെ നാളുക ളാണ് ഓണം.

Question 4.
“വീട്ടിൽ വെട്ടം തരുന്നവരായിരുന്നു അവർ”- ക്കാട്ടുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണമെന്ത്?
Answer:
വൈദ്യുതി ഇന്നത്തെ പോലെ എല്ലായിടത്തും എത്തിച്ചേർന്നിട്ടില്ലാത്ത കാലത്ത് വീടുകളിൽ വിള ക്കുകയായിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചി രുന്നത്. ആ വിളക്കുകൾ കത്തിച്ചിരുന്നതു പുന്നയ്ക്കാ എണ്ണകൊണ്ടാണ്.യന്ത്രങ്ങൾ ഉപയോ ഗിച്ചല്ല, മരചക്കുകളിൽ ആട്ടിയായിരുന്നു അന്ന് എണ്ണ ഉണ്ടാക്കിയിരുന്നത്. ഒരു കരയിൽ നാലോ അഞ്ചോ ആറോ മരച്ചക്കുകൾ കാണും. ഇങ്ങനെ ആട്ടി കിട്ടുന്ന എണ്ണ കൊണ്ടായിരുന്നു വീടുകളിൽ വിളക്ക് തെളിയിച്ചിരുന്നത്. ചക്കാട്ടുന്നവരാണ് വീടിനു വെട്ടം തരുന്നത് എന്ന് പറയുന്നത് ഇതു കൊണ്ടാണ്.

കുറിപ്പ് തയ്യറാക്കാം
Question 1.
“പിളേളരോണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുറിപ്പാക്കൂ.
Answer:
ചിങ്ങമാസത്തിലെ തിരുവോണം പോലെ കർക്കി ടമാസത്തിലെ തിരുവോണമാണ് പിള്ളാരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങുകളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിട വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തി ലുള്ള സദ്യ കുട്ടികൾക്കായി ഒരുക്കാറുണ്ട്.

ചിലയിടങ്ങളിൽ പൂക്കുടയുമിടാറുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്നാണ് പിള്ള രോണം എന്ന പേരിന്റെ അർത്ഥം. പണ്ട്, തിരു വോണം പോലെ തന്നെ ഈ ഓണവും മലയാളി കൾക്ക് പ്രധാനപ്പെട്ട ആഷോഷമായിരുന്നു. തൊടി യിൽ നിന്നും അമ്പലപ്പറമ്പിൽ നിന്നും അടർത്തുന്ന നാട്ടുപൂക്കൾ കൊണ്ട് ഈ ആഘോ ഷനാളിൽ പൂമുഖവാതിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കമായിരുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. കൂട്ടുകുടുംബവ്യവസ്ഥ നില നിന്നിരുന്ന കാലത്ത് തറവാട്ടു കാരണവന്മാർ പോലും പിള്ളേരോണനാളിൽ കുട്ടികളുടെ ഇഷ്ട മനുസരിച്ചു പ്രവർത്തിക്കുമായിരുന്നത്.

ചർച്ചചെയ്യാം
Question 1.
• “ഓണം കൈക്കൊള്ളാൻ വരുന്ന വരെ വെറും കൈയോടെ അയക്കുമായിരുന്നില്ല.”
• “കൂട്ടത്തിൽത്തനെ കടമായും നെല്ലുകൊടു ക്കും”.
• “എല്ലാവർക്കും ഓണം എന്ന കാഴ്ചപ്പാടു മായി ബന്ധപ്പെട്ട ഈ പ്രസ്താവനകൾ ചർച്ച ചെയ്യൂ.
Answer:
കൂടുതൽ ജനങ്ങളും കാർഷികവൃത്തിയെ ആശ്ര യിച്ചു കഴിഞ്ഞിരുന്ന പണ്ടുകാലത്തെ കേരളത്തിൽ വലിയ രീതിയിലും സാമ്പത്തിക അസമത്വം നില നിന്നിരുന്നു. ഓണം ആഷോഷിക്കാൻ കഴിവി ല്ലാത്ത ദരിദ്രരായ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഓണ ക്കാലത്ത്, തങ്ങൾക്കാവുന്ന രീതിയിൽ എല്ലാവരും ഇവരെ സഹായിക്കുമായിരുന്നു. ഓണം കൈക്കൊ ള്ളാൻ വരുന്നവരെ സഹായിക്കുക എന്നത് അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.

അത് തങ്ങളുടെ കടമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത്. നെല്ല് സ്വന്തമായി ഇല്ലാത്തവർക്കു നെല്ല് കടം കൊടുത്തും അന്ന് ആളുകൾ സഹാ യിച്ചിരുന്നു. മഹാബലിത്തമ്പുരാൻ നമ്മുടെ നാട് ഭരിച്ചിരുന്ന കാലത്ത് ജനങ്ങളെല്ലാം സമ്പൽസമൃ ദ്ധിയോടെയും, സന്തോഷത്തോടെയും ഒത്താ രുമയോടെയും കഴിഞ്ഞിരുന്നു എന്നാണ് ഐതി ഹ്യം. മാവേലി നാടുകാണാൻ വരുന്ന ഓണനാ ളിൽ എല്ലാവരും സന്തോഷത്തോടെ ഓണമാഘോ ഷിക്കണം എന്ന ചിന്ത സമൂഹത്തിനു ഉണ്ടായി രുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

Question 2.
ഇന്ന് ഉപ്പേരിക്കും ശർക്കരപുരട്ടിക്കും സ്വാദില്ല ഇങ്ങനെ പറയാൻ കാരണം എന്താവാം?
Answer:
ഉപ്പേരിയും ശർക്കരപുരട്ടിയും പണ്ടുകാലത്ത വിശിഷ്ടവിഭവങ്ങളായിരുന്നു. ഓണക്കാലത്തു മാത്രമായിരുന്നു ഇവ വീടുകളിൽ ഉണ്ടാക്കിയിരു ന്നത് വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്നതുകൊ ണ്ടും, സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതു കൊണ്ടും ഈ പലഹാരങ്ങൾ തകഴിക്കു പ്രിയ പ്പെട്ടതായിരുന്നു. കാലം മാറിയപ്പോൾ പാക്കറ്റിൽ എപ്പോൾ വേണമെങ്കിലും വാങ്ങാവുന്ന വിഭവങ്ങ ളായി ഇവ മാറി. പണം കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് നമ്മുടെ അധ്വാനത്തിന്റെ രുചി ഉണ്ടാ വില്ല എന്ന് അദ്ദേഹം പറയുന്നു.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

പദപരിചയം
Question 1.
“ഇതിൽ പല വാക്കുകളും ഇന്നത്തെ തലമു റയ്ക്ക് പുത്തനായിരിക്കും” ഏതെല്ലാമാണ് കണ്ടെത്തി എഴുതുക.
Answer:
ഉരപ്പുര – ഉരൽപ്പുര, പണ്ട് വീടുകളിൽ നെല്ലുകു ത്തുന്നതിനായി ഉരലും ഉലക്കിയും സൂക്ഷിച്ചിരുന്ന സ്ഥലം.
നിലമ്മന – തറയിൽ നല്ല കട്ടിയുള്ള ചെങ്കല്ല് ഇട്ട് ഉറപ്പിക്കുന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തു ന്നതിന് മുൻപ് തൊലിയിളക്കുന്നതും മറ്റുമായി നിർമ്മിച്ച ഉറപ്പുള്ള തറ.
ഓണനെല്ല് – ഓണസദ്യക്കും പായസത്തിനും ഉപ യോഗിക്കാനായി മാറ്റിവച്ച നെല്ല്.
ഉമി – നെല്ലു കുത്തുമ്പോൾ അരിയിൽ നിന്ന് വേർപ്പെടുന്ന പുറന്തോട്.
കൊപ്ര – ഉണങ്ങിയ തേങ്ങ, ഇത് ആട്ടിയാണ് എണ്ണയുണ്ടാക്കുന്നത്.
അവയ്ക്കുക – ഉരലിലിട്ട് ഉലക്കകൊണ്ടു കുത്തി അരിയുടെ തവിടുകളയുക.

ആശയം വിശദമാക്കുക
Question 1.
• കരുതി വച്ചിട്ടില്ലാത്തവൻ കടം കൊളളണം
• ദിവസങ്ങൾ എണ്ണി നീക്കുക.
ഇത്തരം ശൈലികളുടെ ആശയം ചർച്ചചെയ്ത് വിശദീകരിക്കുക.
Answer:
കരുതി വച്ചിട്ടില്ലാത്തവൻ കടം കൊള്ളണം
ഓണം ആഘോഷിക്കാൻ പണമോ വിഭവങ്ങളോ മറ്റോ സൂക്ഷിച്ചു വച്ചിട്ടല്ലാത്തവർ അവ കടം വാങ്ങിയിട്ടായാലും ഓണം ആഘോഷിക്കണം. ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് കയ്യിലൊന്നുമില്ലെങ്കിലും കടം വാങ്ങിയിട്ടാണ ങ്കിലും നാം നിറവേറ്റാറുണ്ട്.

ഉദാഹരണം : മക്കളുടെ വിവാഹത്തിന് ഒന്നും കരു തിവച്ചിട്ടില്ലാത്തവൻ കടം കൊണ്ടെങ്കിലും അത് ഭംഗിയായി നടത്തുന്നു.

ദിവസങ്ങൾ എണ്ണി നീക്കുക
തിരുവോണ ദിനം വന്നെത്താൻ ദിവസങ്ങൾ എണ്ണി അക്ഷമയോടെ കാത്തിരിക്കുന്നതിനെ യാണ് ഇവിടെ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പ്രധാനപ്പെട്ട ദിവസങ്ങളെ നാം പ്രതീക്ഷയോടെ ഉത്കണ്ഠയോടെ കാത്തിരിക്കാറുണ്ട്.

ഉദാഹരണം : പരീക്ഷാഫലമറിയാൻ ദിവസങ്ങൾ തള്ളി നീക്കി ഞാൻ കാത്തിരുന്നു.

വാക്യവിശകലനം
Question 1.
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 1
Answer:
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 2
കൃത്യമായ അർത്ഥമില്ലാത്ത ചില ശബ്ദങ്ങൾ കൂടി വാക്യങ്ങൾ ഉള്ളത് കണ്ടെത്തിയല്ലോ. സ്വതന്ത്രമായി നിൽക്കുമ്പോൾ അർത്ഥമില്ലാത്തവയാണെങ്കിലും വാക്യത്തിന്റെ അർത്ഥപൂർണതയ്ക്ക് ഇവ ഒഴിച്ചു കൂടാൻ വയ്യാത്തവയാണ്. ഇതുപോലുള്ള ചില ഉദാഹരണങ്ങൾ നോക്കാം.
Answer:
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 3

പ്രസംഗം തയ്യാറാക്കാം
Question 1.
ഒരു ചെടിയും നട്ടുവളർത്തീ-
ലോണപ്പൂവെങ്ങനെ നുള്ളാൻ
ഒരു വയലും പൂട്ടി വിതച്ച-
ലോണച്ചോറെങ്ങനെയുണ്ണാൻ
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാൻ?
ഒരു കുഴി നൂൽ പോലും നൂറ്റി-
ലോണത്തുണിയെങ്ങനെയെന്നയാൻ?
ഒരു കരളിൽ സ്നേഹം പാകി,
ലോണക്കളിയെന്തു കളിക്കാൻ
ഉള്ളത്തിൽ കളളക്കർക്കട-
മെങ്ങനെ പൊന്നോണം പുലരാൻ
(ഓണം 1987-എൻ.വി. കൃഷ്ണവാരിയർ)

അത്തം പുലർന്നു വിടർന്നു കാണു
മുറ്റത്തു പൂക്കളമിട്ടിടേണ്ടേ?
മുറ്റുമാഹ്ലാദത്തിന്നോണനാളായ്
മുറ്റമില്ലാത്ത നാമെന്തു ചെയ്യും?
ഏഴുനിലയുള്ള സൗധമൊന്നിൽ
ഏഴാം നിലയിലെ വാടകക്കാർ
നാഗരികർ നാകവാസികൾ നാം
ഓണത്തെയെങ്ങനെ സ്വീകരിക്കും?
(ഫ്ളാറ്റിലെ ഓണം- നെടുമുടി ഹരികുമാർ)

കവിതകളിലെ ഓണവും ഓണത്തെക്കുറിച്ചുള്ള തകഴിയുടെ ഓർമ്മകളും ചർച്ച ചെയ്യു. നിങ്ങളുടെ ഓണാനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഓണം അന്നും ഇന്നും എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കൂ.
Answer:
ഓണം സമ്പൽ സമൃദ്ധിയുടെ ആഘോഷമാണ്. പണ്ട് അസുരരാജ്യം ഭരിച്ചിരുന്ന മഹാബലി എന്ന ചക്രവർത്തിയുടെ ഓർമ്മ നിലനിർത്തുന്നതാണ് ഓണം. തകഴിയുടെ ഓർമ്മകളിൽ ഓണം ഒരു കൂടിച്ചേരലാണ്. പങ്കുവയ്ക്കലാണ്. കാലം കടന്നു പോകുമ്പോൾ പഴയ രീതികളും കീഴ്വഴക്കങ്ങളും മാറുന്ന കാഴ്ച അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു. ഓണത്തിനു മുമ്പുള്ള ഒരുക്കങ്ങളും മറ്റും അദ്ദേഹം വിവരിക്കുമ്പോൾ പഴമയിലേക്ക് നമ്മളും തിരിച്ച് നടക്കുന്നു. പിള്ളേരോണം മുതൽ ഓണം തുടങ്ങുന്നതായി സങ്കല്പിക്കാം.

ഓണത്തിന്റെ മുന്നോടിയാണല്ലോ പിള്ളരോണം. അത്തം മുത ലാണ് മലയാളികൾ ആഘോഷങ്ങളിലേക്ക് കട ക്കുന്നത്. അത്തത്തിന് പൂവിട്ട് തിരുവോണത്തിന് പൂ മാറ്റുന്നു. വൃത്താകാരത്തിലും മറ്റും പൂക്കളം തീർക്കുന്നു. പൂക്കൾ ശേഖരിക്കാനും മറ്റും കുട്ടി കൾ ഉത്സാഹത്തിമിർപ്പിലാണ്. വീട്ടമ്മമാർ ഉപ്പേ രിയും ഉപ്പിലിട്ടതും അച്ചാറും തയ്യാറാക്കുമ്പോൾ ഗൃഹനാഥൻ പലവ്യജ്ഞനങ്ങളും പച്ചക്കറികളും വാങ്ങിക്കൊണ്ടുവരും. ജോലിക്കാർ കണ്ടുകാഴ്ച കൾ കൊണ്ടുവരുമ്പോൾ അവർക്ക് ഓണപ്പുട വയും ദ്രവ്യങ്ങളും പണവും നൽകും. ഓണക്കോ ടിയുടുത്ത് തിരുവോണസദ്യയും കഴിഞ്ഞാൽ കായികമായ വിനോദങ്ങളും വളളം കളിയും തിരു വാതിരകളിയുമായി ജനങ്ങൾ സന്തോഷത്തിന്റെ പടികൾ കയറും.

പൂക്കൾക്കും ഉപ്പേരിക്കും അച്ചാറുകൾക്കും ഇഡ്ഡ ലി, ദോശമാവിനും എളുപ്പവിദ്യ കണ്ടുപിടിച്ച പുതു തലമുറ കച്ചവട സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. പൂപ്പ് ബാധിച്ച ഉപ്പേരിയും അകത്താക്കി പ്ലാസ്റ്റിക് പൂക്കളുടെ പൂക്കളവും ചമച്ച് ഓണത്തപ്പനെ എതി ലാൻ ജനങ്ങൾ തയ്യാറാകുന്നു. പക്ഷേ ഇൻസ്റ്റന്റ് ഓണം കാണാൻ മഹാബലി എത്തുമോ? യാന്ത്രികതയാണ് എവിടെയും. എൻ.വി.കൃഷ്ണ വാര്യരുടെ ഓണപ്പാട്ടിലും ഈ വസ്തുതയാണ് സൂചിപ്പിക്കുന്നത്. ചെടി നട്ടു വളർത്താത്ത നമ്മൾക്ക് എവിടെ നിന്ന് പൂവ് കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇവിടെ നെല്ല് വിതച്ചാൽ ഇരട്ടിമേനി കൊയ്തെടുക്കാം എന്നത് മനുഷ്യർ സൗകര്യ പൂർവ്വം മറക്കുന്നു. വാഴയില്ലാതെ വാഴപ്പഴം എങ്ങനെ തിന്നും നൂൽനൂറ്റ് വസ്ത്രം നിർമ്മിക്കുന്ന ശീലം നാം പണ്ട് ഉപേക്ഷിച്ചു. ഓണക്കോടിയുടെ വിളംബരവുമായി ധാരാളം തുണിക്കടകൾ നഗരങ്ങളിൽ നമ്മളെ മാടിവിളി ക്കുന്നു. സ്നേഹം പാഴ്വാക്കായി കരുതുന്നവ രാണ് എല്ലായിടത്തും.

ഓണത്തിന്റെ നല്ലനാളുകളുടെ കൂട്ടായ്മയും സന്തോഷവും എങ്ങോ പോയി മറഞ്ഞു. മനസ്സ് നിറയെ വെറുപ്പും പകയും മത്സരവും കള്ളത്ത രവും ഉള്ളതുകൊണ്ട് ഇന്നത്തെ ജനങ്ങൾക്ക് ഓണം കള്ളക്കർക്കടമാണെന്ന് കവി വിലയിരു ത്തുന്നു.

നെടുമുടി ഹരികുമാർ ഫ്ളാറ്റിലെ ഓണം എന്ന കവിതയിൽ ഓണം ആഘോഷിക്കാനുള്ള വൈഷമ്യം വെളിപ്പെടുത്തുന്നു. അത്തത്തിന് പൂക്ക ളമൊരുക്കാൻ മുറ്റമില്ലാത്തവർ എന്തുചെയ്യും? ഏഴ് നിലയിലുള്ള ഫ്ളാറ്റിലെ വാടകക്കാരനാണ് കവി. നഗരവാസികൾ സ്വർഗ്ഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് പറയുന്നു. പക്ഷേ ഓണം ആഘോഷമാക്കാനുള്ള സൗകര്യങ്ങളോ സാഹ ചര്യങ്ങളോ ഫ്ളാറ്റിലില്ല.

ഇത്തരം താമസക്കാർക്കുവേണ്ടിയാണ് ഇൻസ്റ്റന്റ് ഓണാഘോഷം. കടകളിൽ നിന്ന് കിട്ടുന്ന ഉപ്പേ രിയും പായസവുമൊക്കെ ഫ്ളാറ്റിലെ ഇത്തിരിവ ടത്ത് നിരത്തി അവർ ഓണത്തിനെ വരവേറ്റതായി സങ്കല്പിക്കും. അത്തം ഓണം കുട്ടികൾക്ക് ഒരു ദുഃസ്വപ്നമായിരിക്കും സമ്മാനിക്കുന്നത്.

കേരളത്തിൽ തനത് ആഘോഷമായ ഓണം ആഘോഷിക്കാനാവാത്തത് മലയാളികളുടെ
സങ്കടത്തിന്റെ ഭാഗമായിരിക്കുന്നു.

നന്ദി

നമസ്കാരം.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

കേരളം ഇന്നലെ, ഇന്ന്
Question 1.
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 4
Answer:
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 5

കൃതികളിലേക്ക്
Question 1.
മലയാളത്തിലെ മഹാനായ നോവലിസ്റ്റും ചെറു കഥാകൃത്തുമാണ് തകഴി ശിവശങ്കരപ്പിള്ള. അദ്ദേ ഹത്തിന്റെ കൃതികൾ വായിച്ച് പ്രസിദ്ധമായ രണ്ടോ മൂന്നോ കഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കോരൻ – രണ്ടിടങ്ങഴി
സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടവരുടെ കഥ പരഞ്ഞ് തകഴിയുടെ ഏറെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി, അടിമത്ത ത്തിൽ നിന്നും അവകാശബോധത്തിലേക്ക് വള രുന്ന കോരനാണ് അതിലെ കേന്ദ്ര കഥാപാത്രം. അന്നന്നത്തെ അത്താഴത്തിന് പോലും നെല്ല് ലഭിക്കാത്തത് മൂലം കൊടിയ പട്ടിണി അനുഭവി ക്കേണ്ട അടിയാളാണ് കോരൻ. പകലന്തിയോളം പണിയെടുത്തിട്ടു അന്തിപട്ടിണി കിടക്കേണ്ടി വന്ന കർഷകരുടെ ജീവിതദുഃഖത്തിന്റെയും ദാരദ്ര്യത്തി ന്റെയും പ്രതീകമാണ് കോരൻ. അടിയാളരെ മനു ഷ്യരായി പോലും കാണാതിരുന്ന കാലഘട്ടത്തിൽ ആ ജനത നേരിട്ട് ചൂഷണങ്ങളുടെയും തുടർന്ന് വിപ്ലവ സമരങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി വർഗത്തിന്റെയും പ്രതിനിധിയായി കോരൻ മാറുന്നു.

മോഹനൻ തോട്ടിയുടെ മകൻ
തകഴിയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. തന്റെ മകനായ മോഹനൻ ഒരി ക്കലും തന്നെപോലെ തോട്ടിയായിത്തീരരുതെന്ന് അച്ഛനായ ചുടലമുത്തു ആഗ്രഹിക്കുന്നു. എന്നാൽ ചുടലമുത്തുവിന്റെ മരണത്തോടെ മോഹനൻ നിരാ ശനായി. കാലത്തിന്റെ കുത്തൊഴിക്കിൽ മോഹ നനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ തന്റെ മുൻതലമുറക്കാരെപ്പോലെ ആയിരുന്നില്ല. പ്രതികാരബുദ്ധിയോടെ വളർന്ന മോഹനൻ ഒരു വിപ്ലവകാരിയായി മാറുന്നു. സ്വന്തം വർഗ്ഗത്തിന്റെ അവശത പരിഹരിക്കുന്നതിന് അവൻ തൊഴിലാ ളികളെ സംഘടിപ്പിച്ചു. വിപ്ലവത്തിലൂടെ മാത്രമേ ചൂഷിതവർഗത്തിനു ചൂഷകരിൽ നിന്ന് രക്ഷപ്പെ ടാൻ സാധിക്കുകയുള്ളൂ എന്ന് മോഹനൻ വിശ്വ സിക്കുന്നു.

ചെമ്പൻ കുഞ്ഞ് ചെമ്മീൻ
തകഴിയുടെ പ്രശസ്തമായ ചെമ്മീൻ എന്ന നോവ ലിലെ കഥാപാത്രമാണ് ചെമ്പൻകുഞ്ഞ്. സ്വന്ത മായി വള്ളവും വലയും വാങ്ങുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. ദരിദ്രനായ അയാൾ പരിക്കുട്ടിക്ക് തന്റെ മകളായ കറുത്തമ്മയോടുള്ള സ്നേഹം മുതലെടുത്ത് പരിക്കുട്ടിയിൽ നിന്ന് പണം കടം വാങ്ങുന്നു. പിന്നീട് ധനവാനായി മാറുന്ന അയാൾ വന്ന വഴി മറക്കുന്നു. കറുത്ത മ്മയ്ക്ക് പരീക്കുട്ടിയോടുള്ള സ്നേഹമോ, പരീ ക്കുട്ടി തന്നെ സഹായിച്ചതോ ഒന്നും അയാൾ കേൾക്കുന്നില്ല. അയാൾ കറുത്തമ്മയെ ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. ഭൗതികസുഖ ത്തിനും ധനം സമാഹരിക്കുന്നതിനും എന്ത് ക്രൂര കൃത്യവും ചെയ്യാൻ മടിയില്ലാത്ത ഒരു കഥാപാ ത്രമാണ് ചെമ്പൻകുഞ്ഞ്.

അധിക വായനയ്ക്ക്
ഓണം-ചരിത്രരേഖകളിൽ
മലബാർ മാന്വലിന്റെ കർത്താവ് ലോഗന്റെ അഭി പ്രായത്തിൽ എ. ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മയ്ക്കായി ഭാസ്കരരവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരളചരിത്രകർത്താവ് കൃഷ്ണ പിഷാരടി, എ.
ഡി. 620 നും 670 നും ഇടയിൽ ഓണം ആഘോ ഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതി നൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറ ബിസഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.

ഓണാഘോഷത്തെപ്പറ്റിയുളള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അത്തരം ലിഖിതങ്ങളിൽ ആണ്ടുതോറും നടന്നു വരുന്ന ഓണാഘോങ്ങൾ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹാ യിക്കുന്നുണ്ട് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥാണു രവികുലശേഖരന്റെ തിരുവാറ്റ് ലിഖിത ത്തിലും ഓണം പരാമർശിക്കുന്നുണ്ട്. ഒരുകാലത്ത് കേരളത്തിലെ രാജാക്കന്മാരെല്ലാം ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര ക്ഷേത്രത്തിൽ എത്തിച്ചേ രുക പതിവായിരുന്നു എന്നു പറയപ്പെടുന്നു.

ഓണവിശേഷങ്ങൾ
ഓണപ്പൂക്കളം
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കാൻ ചിങ്ങത്തിലെ അത്തം മുതൽ വീട്ടു മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കള മൊരുക്കുന്നു. അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. അന്ന് ചുവന്ന പൂവിടരുത്. രണ്ടാംദിനം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവു കൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലുപ്പം കൂടിവരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളു. ഉത്രാടത്തിൽ നാളിലാണ് പൂക്കളം പരമാവധി വലു പത്തിലൊരുക്കുന്നത്. മൂലം നാളിൽ ചതുരാക തിയാലാണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളമൊ രുക്കലിന് പ്രാദശേകമായ വ്യത്യാസങ്ങളുണ്ട്.

തിരുവോണപ്പുലരിയിൽ കുളിച്ചു കോടി വസ്ത്ര മണിഞ്ഞ് പൂക്കളത്തിനു മുമ്പിൽ ആവണിപ്പലക യിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപ ത്തിനു മുന്നിൽ മാവൊഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാ നാവാത്ത ചടങ്ങാണിത്. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പ്പിച്ചിരുത്തി അട നിവേദിക്കുന്നു.

ഓണം കൊള്ളൽ
തൃശൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോ ണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതി വുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിൽത്തന്നെ ഇത് തുടങ്ങുന്നു. വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന ത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുക ളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (ത ക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്) തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി, തുമ്പക്കുടം,പുഷ്പങ്ങൾ എന്നിവകൊണ്ട് അലങ്ക രിക്കുന്നു. കത്തിച്ച് നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം വയ്ക്കുന്നു. തൃക്കാക്കരയപ്പനും നിവേദിച്ച ഭക്ഷണം മാത്രമേ അന്ന് കഴിക്കാവൂ എന്നുണ്ട്.

ഓണക്കാഴ്ച
ജന്മിമാർക്ക് പാട്ടക്കാരനായ കുടിയാൻ ഓണനാ ളിൽ നൽകുന്ന സമർപ്പമമാണ് ഓണക്കാഴ്ച. പണ്ടു മുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ചവസ്തു. കൂട്ടത്തിലേറ്റവും നല്ല കുലയായി രുക്കും കാഴ്ചയായി നൽകുക. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവുകളും സദ്യയും നൽകുമായിരുന്നു. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട്, ചൂണ്ടൽ, പുത്തൂർ, പേരാമംഗലം, വേലൂര്, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥല ങ്ങളിൽ കാഴ്ചക്കുല കൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണ ത്തിന് ആൺവീട്ടുകാർ പെൺവീട്ടിലേക്ക് സ്വർണ നിറമുള്ള കാഴ്ചക്കുല കൊണ്ടുചെല്ലുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.

ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തി നായി ഉത്രാടദിവസം (തിരുവോണത്തിനു തലേ ദിവസം) ഓണാഘോഷത്തിനുവേണ്ട സാധന ങ്ങൾ വാങ്ങിക്കാൻ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചിൽ എന്നുപറയുന്നത്. അടുക്കളയി ലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശ്യം.

ഓണസദ്യ
ഓണത്തിന്റെ പ്രധാന ആകർഷണം ഓണസ്സദ്യ യാണ് ഉണ്ടറിയണം ഓണം എന്നാണ് പറയാറ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണ സദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പി ലിട്ടതാണ് കണക്ക് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പു ളി, ഇഞ്ചിത്തൈര് പപ്പടം ഇടത്തരം ആയിരിക്കും.. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുനതങ്ങ, പാവക്ക, ശർക്കരപുരട്ടിയും പഴനുറുക്കും, പഴവും ഉണ്ടാവും. പായസം പലതരം പാൽപ്പായസം, പാലട പ്രഥമൻ,നെയ്പ്പായസം എന്നിവയിൽ ഏതെങ്കിലും വിളമ്പണം.

നാക്കില തന്നെ വേണം ഓണസ്സദ്യക്ക്, നാക്ക് ഇട തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇട തുമുകളിൽ ഉപ്പേരി, വലതു താഴെ ശർക്കരയുപ്പേ രി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരി ശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മധ്യതി രുവിതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. എള്ളുണ്ടയും അരിയുണ്ടയും ചിലേ ടങ്ങളിൽ വിഭവങ്ങളായുണ്ട്. കുട്ടനാട്ടിൽ പണ്ട് ഉത്രാടം മുതൽ ഏഴുദിവസം ഓണമുണ്ണുമായിരു ന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറു മായിരുന്നു പ്രത്യേക വിഭവങ്ങൾ. ഓരോ പ്രദേ ശത്തും സദ്യയിലെ വിഭവങ്ങൾക്ക് പലവിധ വ്യത്യാസങ്ങളുണ്ട്.

ഓണപ്പാട്ടുകൾ
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാള ത്തിന് സമ്മാനിച്ചതാണ് ഓണം. പൂപറിക്കാൻ പോകുമ്പോഴും ഓണവിനോദങ്ങൾക്കിടയിലു മാണ് ഈ പാട്ടുകൾ പാടുക, കാലങ്ങളായി പാടി പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കി ട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളി ച്ചോതുന്ന പാട്ടും ഇതിൽപ്പെടുന്നു.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

ഓണത്തെയ്യം
ഉത്തരകേരളത്തിൽ ഓണക്കാലത്ത് മാത്രമുള്ള തെയ്യമാണിത്. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താർ എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളു കളിൽ ചെരിയ ആൺകുട്ടികളാണ് തെയ്യം കെട്ടു ക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈ യിൽ മണിയും ഇടതുകൈയിൽ ഓണവില്ലമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടുന്നു. ഒപ്പം വണ്ണാന്മാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യു ന്നു. അസുരചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ തോറ്റം പാട്ടിന്റെ ഉള്ളട ക്കം.

ഓണേശ്വരൻ (ഓണപ്പൊട്ടൻ)
ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത വിഭാഗമാണ് ഓണേശ്വരൻ. വായ് തുറക്കാതെ യുള്ള തെയ്യമായതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുത ലായും കണ്ടുവരുന്നത്. ഈ വേഷം കെട്ടാനുള്ള അവകാശം മലയസമുദായക്കാർക്ക് രാജാക്കന്മാർ നൽകിയതാണ്. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനു മാണ് ഓണേശ്വരന്റെ വീടുതോറും കയറിയിറങ്ങു ന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരു കൊണ്ട് തലമുടിയും, കിരീടം, കൈവള, പ്രത്യേകതരത്തിലുള്ള ഉടുപ്പ് എന്നീ ആട യാഭരങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.

ഓണവില്ല്
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല എന്ന സംഗീതോപകരണം. ഒരു കാലത്ത് മധ്യകേരളത്തിൽ ഏറ്റം പ്രചാരമു ണ്ടായിരുന്നു ഇത് ഇന്ന് തീരെ അപ്രത്യക്ഷമായി രിക്കുന്നു. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാ ക്കാൻ മുള മാത്രമേ ഉപയോഗിക്കൂ. വയലിൻ പോലുള്ള ഈ ഉപകരണം നല്ലവശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെ ടുവിക്കും.

പണ്ട് ഓണക്കാലമായാൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറ യാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ കൊട്ടാൻ പറ്റു എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണിത്.

ഓണക്കളികൾ
1. ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നായ ഇത് ചെറിയ യുദ്ധ പ്രതീതി ജനിപ്പിക്കുന്നതാണ്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതി നുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്തു നിൽക്കുന്നവരെ പിടിച്ചു വലിച്ച് പുറത്ത് കൊണ്ടു വരുകയാണ് കളി. എന്നാൽ വൃത്തത്തിന്റെ വര യിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകന്നു നിന്നയാൾക്ക് പുറത്തു നിന്ന യാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ല താനും. ഒരാളെ പുറത്തു കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്തു കടത്താൻ കൂട ണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴി ഞ്ഞു. ഇതിനു വേറെയും നിയമങ്ങളുണ്ട്.

2. കൈകൊട്ടിക്കളി
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാ നമാണ് കൈകൊട്ടിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. മുറ്റത പൂക്കളത്തിനു ചുറ്റും നിന്ന് ഒരാൾ പാടുകയും മറ്റുവർ ഏറ്റുപാടിക്കൊണ്ട് വട്ടത്തിൽ ചുവട കൈകൊട്ടിക്കളിക്കുകയമാണ് പതിവ്. ചിലയിടങ്ങ ളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.

3. പുലികളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലികളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറക ളായി തുടർന്നു പോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണ ദിനം വൈകുന്നേരമാണ് പുലികളി അരങ്ങേറുക. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാ റുണ്ട്. ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശി നൂറുകണക്കിന് പുലികൾ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്നു. വന്യതാളവും ചുവടുകളും കോമാളിവേശങ്ങളും ആക്ഷേപഹാ സദൃശ്യങ്ങളുമെല്ലാം പുലികളിയുടെ പ്രത്യേകത കളാണ്. പുലിക്കു പകരം കടുവ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപ യോഗിക്കുന്നു

4. ഓണക്കുമ്മാട്ടി
തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലക ളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂരിൽ കിഴക്കുമ്പാട്ടുകര ദേശക്കാർ ഓണത്തോടനുബന്ധിച്ച് ഇത് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങ ളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പാട് അനുബന്ധിച്ചും ആഘോഷിക്കാറുണ്ട്. ഒപ്പം ഓണ ത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോ ഷിക്കുന്നു.

5. ഓണത്തല്ല്
ഓണക്കാലവിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്, ഓണപ്പട, കയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടി ചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. ഗുരു ക്കന്മാരെ വണങ്ങിയശേശം ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ട ക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാൾ എതിർ പേരിയിൽ നിന്ന് ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ഹയ്യത്തടാ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടു തല്ലുകാരും മുഖത്തോടും മുഖം നോക്കി നിന്ന് ഇരു കൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുക ളിലേക്കുയർത്തി താഴേക്ക് ശക്തമായി വലിച്ചു വിടുവിക്കും. അതോടെ തല്ലുതുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടുപോ കരുതെന്ന് നിയമമുണ്ട്.

6. ആറന്മുള വള്ളംകളി
ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണിത്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻ വള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപ ത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. പായിപ്പാട്, കരുവാറ്റ് എന്നിവിടങ്ങളിലും വള്ളംകളി നടക്കാ റുണ്ട്.

7. തലപ്പന്തുകളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടു ക്കുന്ന മറ്റൊരു വിനോദമാണ് തലപ്പന്തുകളി.
മൈതാനത്തും നടുമുറ്റത്തും കളിക്കാവുന്ന ഈ വിനോദങ്ങളിൽ ആകയുള്ളവർ രണ്ടു സംഘങ്ങ ളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ. മീ. നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചലകത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാ ക്കിയ പന്ത് ഒരു കൈകൊണ്ട് പിറകോട്ട് തട്ടിത്തെ റിപ്പിച്ച് കളി തുടരുന്നു. പൊങ്ങിവരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടി യിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെ റിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാ നും, കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറ ത്താകും, തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാൽ,താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കര കെ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തി മുണ്ട്.

8. കിളിത്തട്ടുകളി
രണ്ടു വിഭാഗങ്ങളായി കളിക്കുന്ന ഒരു കളി ഉപ്പു കളി’ എന്നും വിളിക്കാറുണ്ട്. കളിക്കാരിൽ ഒരാൾ (കിളി എന്ന് പറയുന്ന ആൾ) കളത്തിന്റെ ഒന്നാ മത്തെ വരയിൽ നിൽക്കണം. ബാക്കിയുള്ളവർ പിറകിലേക്കുള്ള കളങ്ങളുടെ വരയിൽ നിൽക്ക ണം. കിളി കൈകൾ തമ്മിൽ കൊട്ടുമ്പോൾ കളി യാരംഭിക്കും. എതിർ ടീമിലുള്ളവർ കിളിയുടെയോ വരയിൽ നിൽക്കുന്നവരുടെയോ അടികൊള്ളാതെ, എല്ലാ കളങ്ങളിൽ നിന്നും ഇറങ്ങി കളത്തിനു പുറത്തു വരണം. അതിനുശേഷം തിരിച്ചും അതു പോലെ കയറണം. കിളിക്ക് കളത്തിന്റെ സമചതു രത്തിലുള്ള പുറം വരയിലൂടെയും, നടുവരയിലൂ ടെയും നീങ്ങാവുന്നതാണ്. എന്നാൽ മറ്റു വര യിൽ നിൽക്കുന്നവർ ആ വരയിൽ കൂടി മാത്രം നീങ്ങാനേ പാടുള്ളൂ. ആരുടെയും അടികൊ ള്ളാതെ വേണം കളങ്ങളിൽ കൂടി പുറത്തെത്തു ന്നത്.

ഓരോ കുളത്തിനും ഓരോ തട്ട് എന്നാണ് പറയുക. അവസാനത്തെ കളത്തിനു പുറത്ത ത്തിയ ആൾ ഉപ്പ് ആണ്. അകത്തെ കളങ്ങളിൽ നിൽക്കുന്നവർ പച്ചയും, ഉപ്പും പച്ചയും തമ്മിൽ ഒരു കളത്തിൽ വരാൻ പാടില്ല. അങ്ങനെ വന്നാൽ ഫൗളാണ്. അവർ മറ്റേ ടീമിനെ അടിച്ചിറക്കി കൊടുക്കണം. ഉപ്പു ഇറങ്ങിയ ആൾ തിരിച്ചു കയറി ഒന്നാം തട്ടിന് പുറത്തെത്തിയാൽ ഒരു ഉപ്പ് ആയി എന്ന് പറയും. തട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അടിച്ചാൽ കളി തോറ്റു. ഒരു തട്ടിൽ പച്ചയുള്ളപ്പോൾ ഉപ്പിന് അതിന്റെ പകുതി തട്ടിൽ വരാം. അരത്തട്ട് എന്നാണ് പറയുക. അര ത്തട്ടിൽ നിന്നും ഉപ്പിനും പച്ചയ്ക്കും മുലകുത്തി ചാടിപ്പോകാവുന്നതാണ്. അപ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അയാളെ ഓടിച്ചടിക്കാൻ പാടില്ല.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

പിള്ളേരോണം
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കടമാസത്തിലെ തിരുവോണദിവസം കൊണ്ടാ ടിവരുന്ന ഒരു ആഷോഷമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങു കളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിടവറുതി യിൽ പോലും ഓണഘോഷത്തെ അനുസ്മരിപ്പി ക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. (ചിലയിടങ്ങളിൽ പൂക്കളമിടാ റുണ്ട്)

കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അനർഥ മാവുന്നത്. പണ്ട്, തിരുവോണം പോലെ ഈ ഓണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഷോ ഷമായിരുന്നു. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ള രോണം മുതലുളള ദിവസങ്ങളിലായിരുന്നു എന്ന് പറയുന്നുണ്ട്. പണ്ടൊക്കെ തൊടിയിൽ നിന്നും അമ്പലപ്പറമ്പിൽ നിന്നും അടർത്തുന്ന നാട്ടുപൂ ക്കൾകൊണ്ട് ഈ ആഷോഘനാളിൽ പൂമുഖവാ തിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കുമായിരുന്നു. ഈ പൂക്കളമെഴുത്ത് ഇന്നും തുടരുന്ന വീടുകളു ണ്ട്.

പാട്ടും ആട്ടവും കൈകൊട്ടിക്കളിയും അര ങ്ങുണർത്തുന്ന ഓണാഘോഷം മുൻകാലങ്ങളിൽ തുടങ്ങുന്നതുതന്നെ പിള്ളേരോണം മുതൽക്കായി രുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടു പ്പിച്ച് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. ചിങ്ങത്തിലെ ഓണസ്സദ്യയുടെ സ്വാദും മണവും കുട്ടികളുടെ തനത് ഓണസ്സ ദ്യക്കും ഉണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥ നില നിന്നിരുന്ന കാലത്ത് തറവാട്ടു കാ ര ണ വ ന്മാർപോലും പിള്ളേരോണ നാളിൽ കുട്ടികളുടെ ഇഷ്ടമനുരിച്ചു പ്രവർത്തുകുമായിരുന്നത്.

ഉരപ്പുര : ഉരൽപ്പുര, പണ്ടു വീടുകളിൽ നെല്ലു കുത്തുന്നതിനായി ഉരലും ഉലക്കയും ഉണ്ടായിരു ന്നു. ഇവ സൂക്ഷിക്കാനുള്ള പ്രത്യേകസ്ഥലം, നെല്ലുകുത്തുന്നതും അവിടെത്തന്നെ

നിലമ്മന് : തറയിൽ നല്ല കട്ടിയിൽ ഇട്ട് ഉറപ്പിക്കു ന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തുന്നതിനു മുമ്പ് തൊലിയിളക്കുന്നതിനും മറ്റുമായി നിർമ്മിച്ച ഉറപ്പുള്ള തറ.

ഓണനെല്ല്: ഓണസ്സദ്യക്കും പായസത്തിനും ഉപ യോഗിക്കാനായി മാറ്റിവച്ച നെല്ല്. അത് കുത്തി അരിയാക്കിയാണ് ഈ ആവശ്യത്തിന് ഉപയോ ഗിക്കുക.

ഉമി : നെല്ല് കുത്തുമ്പോൾ അരിയിൽ നിന്ന് വേർപെടുന്ന പുറത്തോട്.

ദ്യോതകം
എല്ലാ ശബ്ദങ്ങളെയും വാചകം, ദ്യോതകം എന്ന് രണ്ടിനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം, വാച്യമായ ഒരർത്ഥമുള്ളത് വാചകം എന്നു ചുരു ക്കം. വാച്യമായി ഒരർഥത്തെയും കാണിക്കാതെ പദങ്ങൾ തമ്മിലുള്ള സംബന്ധത്തെ സ്മരിപ്പി ക്കുക മാത്രം ചെയ്യുന്നത് ദ്യോതകം. കുടം, വിള ക്ക്, ഇരിക്കുന്നു, തിളങ്ങി, ചെറിയ, വലിയ, ഇത്യാദി ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു സ്വത ന്ത്രമായ അർത്ഥത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു ണ്ട്. അതിനാൽ ആ മാതിരി ശബ്ദങ്ങളെല്ലാം വാചകങ്ങളാകുന്നു. കൊണ്ട്, വരെ, കുറിച്ച്, നിന്ന് ഇത്യാദി ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു അർത്ഥം പിടികിട്ടുന്നില്ല. മറ്റൊരു പദത്തോടു കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോൾ മാത്രമേ ആ വക ശബ്ദങ്ങളിൽ നിന്ന് അർഥവിശേഷം ദ്യോതിക്കുന്നുള്ളൂ. അതിനാൽ ആ വക ശബ്ദ ങ്ങളെല്ലാം ദ്യോതകങ്ങൾ. (കേരളപാണിനീയം)

ദ്യോതകം
പദങ്ങളെ നാമം, കൃതി, ഭേദകം, അവ്യയം, നിപാതം എന്ന് അഞ്ചായി തിരിക്കാം. നാമവും കൃതിയും ഭേദ കവും ഓരോ അർത്ഥത്തെ കുറിക്കുന്നു.
വാചകം ദ്യോതകം രണ്ടു-
വിധമാം ശബ്ദമൊക്കവേ,
ദ്രവ്യ ക്രിയാഗുണങ്ങൾക്കു
വാചകം വചകാഭിധം
സംബന്ധത്തെ സ്മരിപ്പിക്കും
പദം ദ്യോതകമെന്നത് (കേ.പാ

(എല്ലാ ശബ്ദങ്ങളെയും വാചകം, ദ്യോതകം എന്ന് രണ്ടിനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ദ്രവ്യത്തെ യോ, ക്രിയയെയോ ഗുണത്തെയോ നേരേ ചൂണ്ടിക്കാ ണിക്കുന്നതെല്ലാം വാചകം. വാച്യമായ ഒരർത്ഥമുള്ളത് വാചകം. വാച്യമായി ഒരർത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുളള സംബന്ധ സരിക്കുക മാത്രം ചെയ്യുന്നത് ദ്യോതകം.

നിപാത്രമവ്യയം രണ്ടു
വകയാം ദ്യോതകം പദം
ജാത്യാദ്യോതകമാണാദ്യം
പരം ഭ്രംശിച്ചു വന്നത് (കേ . പാ)

ദ്യോതകം എന്ന ഇനത്തിൽപ്പെട്ട നിപാതം, അവ്യയം ഇങ്ങനെ രണ്ടു തരത്തിലുണ്ട്. അതിൽ നിപാ തങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകു ന്നു. അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായി രുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചു വന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായിത്തീർന്ന വയുമാണ്. വാചകം എന്ന വർഗ്ഗത്തിലാണ് ജനിച്ചതെ ങ്കിലും ചില വൈകല്യം വന്നതു നിമിത്തം ആ വാച കത്വ ധർമ്മം പോയി ദ്യോതക വർഗ്ഗത്തിൽ ചേർന്നി ട്ടുള്ള പദങ്ങൾ അവ്യയങ്ങൾ എന്ന് പറയാം.
ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6 6

നിപാതം
(വാചക ശബ്ദത്തിൽ നിന്ന് നിപതിച്ചത് എന്നാണ് അർത്ഥം) ശുദ്ധമായ ദ്യോതക ശബ്ദമാണ് നിപാതം
ഉദാ: മൃഗവും പക്ഷിയും (ഉം)
അവനോ ഇവനോ (ഓ)

നിപാതം നാലുതരത്തിലുണ്ട്
1. സമുച്ചയ നിപാതം (ഉം
പദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേർക്കുന്ന ദ്യോതകശബ്ദം സമുച്ചയ നിപാതം.
ഉദാ : രാമനും കൃഷ്ണനും വന്നു (ഉം)
ഞാൻ പോകുകയും അവനെ കാണുകയും ചെയ്തു(ഉം)

2. വികല്പനിപാതം (ഓ)
വികല്പാർത്ഥം (സംശയാർത്ഥം) സൂചിപ്പിക്കുന്ന ദ്യോതകം വികല്പനിപാതം
ഉദാ : ഞാൻ ഇന്നോ നാളെയോ വരാം (ഓ)
രാമനോ രമണനോ പോകും (ഓ)

3. അവധാണ നിപാതം (ഏ)
അവധാരണാർത്ഥം (നിശ്ചായാർത്ഥ സൂചിപ്പിക്കുന്ന ദ്യോതകം, അവധാരണ നിപാതം.
ഉദാ : അവനെ ചെയ്യൂ (ഏ)
അവൻ കള്ളമേ പറയൂ (ഏ)

4. ചോദ്യനിപാതം
ചോദ്യം സൂചിപ്പിക്കുന്ന ദ്യോതകമാണ് ചോദ്യ നിപാതം
ഉദാ : പറഞ്ഞു കഴിഞ്ഞോ?
എത്ര ദൂരമുണ്ട്?

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

അവ്യയം
അർത്ഥലോപം വന്ന് ദ്യോതകമായിത്തീർന്ന വാച കങ്ങളാണ് അവ്യയം
ഉദാ : രാവണൻ എന്ന രാക്ഷസൻ
മഴ പെയ്തില്ല. എങ്കിലും തണുപ്പുണ്ട് (എന്ന, എങ്കിലും) നിപാതങ്ങളെല്ലാം സ്വതേ ദ്യോതകങ്ങളാകുന്നു. അവ്യയങ്ങളാകട്ടെ ആദ്യകാലത്ത് വാചകങ്ങളാ യിരുന്ന ചില ശബ്ദങ്ങൾ കാലക്രമത്തിൽ അക്ഷ
ലോപം വന്നു തേഞ്ഞ് മാഞ്ഞ് ഉണ്ടായ വ യാണോ എന്നു തോന്നത്തക്കവിധത്തിലുള്ളവയാ ണ്. ഇന്ത്യയും നേപ്പാളും പാക്കിസ്ഥാനോ ഭാര തമോ എന്ന വാക്യങ്ങളിലെ ഉം, ഓ ഇവ നിപാത ങ്ങളാണ്. എന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യം യുദ്ധം ചെയ്തു എങ്കിലും ജയിച്ചില്ല. ‘എന്ന’ ‘എങ്കിലും’ എന്നീ ദ്യോതകശബ്ദങ്ങൾ അവ്യയ ങ്ങളാകുന്നു. എന്തുകൊണ്ടെന്നാൽ എന്നത് ‘എന്ന’ ‘എൻ’ എന്ന ധാതുവിന്റെ പേരെച്ചരു പവും ‘എങ്കിലും’ ‘എന്ന പദം ‘എൻ’ ധാതു വിന്റെ തന്നെ ‘സംഭാവിക’ വിനയെച്ച് രൂപവുമാ ണെന്ന് ഊഹിക്കാവുന്നതാണ്. അതിനാൽ ഇവ അവ്യയങ്ങളാകുന്നു. മിടുക്കനായ കുട്ടി എന്ന തിലെ ‘ആയ’ അവ്യയമാകുന്നു.

ദ്യോത ശബ്ദങ്ങളെ അവയുടെ വ്യാപാരമനുസ രിച്ച് ഗതി, ഘടകം, വ്യാക്ഷേപകം, എന്നു മൂന്നായി തിരിക്കാം. ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നു നിന്ന് വിഭക്ത്യർത്ഥത്തെ പരിഷ്കരി ക്കുന്ന ദ്യോതകം ഗതി: രണ്ടു വാക്യാർത്ഥങ്ങളെ തമ്മിൽ ഘടിപ്പിക്കുന്നത് ഘടകം, മറ്റൊന്നിനോടും ചേരാതെ തന്നത്താൻ ഒരു വാക്യാർത്ഥ സ്ഫുരിക്കുന്നത് വ്യാക്ഷേപകം. ഇതിൽ മൂന്നിലും ഉൾപ്പെടാത്തതു കേവലം

ഗതി (Preposition)
ഒരു നാമ ജപത്തോടോ സർവ്വനാമത്തോടോ ചേർന്നു നിന്നുകൊണ്ട് അതിനെ മറ്റു പദങ്ങളു മായി ബന്ധിപ്പിക്കുന്ന ദ്യോതകശബ്ദമാണ് ഗതി, ഇത് വിഭക്തിയുടെ അർത്ഥത്തെ പരിഷ്കരി ക്കുന്നു.
ഉദാ : പറ്റി, കൊണ്ട്, കുടി, വേണ്ടി, അല്ലാതെ, കൂടെ, നിന്ന്, മുതൽ, വരെ

1. കാശ്മീർ ‘മുതൽ’ കേരളം ‘വരെ’ ഇന്ത്യ നീണ്ടു കിടക്കുന്നു
2. കടലിൽ നിന്ന് കരയിലേയ്ക്ക് ജീവൻ വ്യാപിച്ചു.

ഘടകം (Conjuction)
രണ്ട് വാക്യങ്ങളെയോ പദങ്ങളെയോ യോജിപ്പി ക്കുന്ന ദ്യോതകശബ്ദമാണ് ഘടകം.
ഉദാ : ഉം, ഓ, എങ്കിലും,എന്ന്, രാമനും, കൃഷ്ണ നും വരണം (ഉം)
ഊണും ഉറക്കവും മാത്രം ശരണം (ഉം)
സീതയോ ഊർമ്മിളയോ പരാതി പറഞ്ഞില്ല (ഓ)
പാഠം പഠിക്കണമെന്ന് അമ്മ പറഞ്ഞു (എന്ന്)
രാക്ഷസപ്പട ശക്തമായി പൊരുതിയെങ്കിലും വിജ യിച്ചില്ല. (എങ്കിലും)

വ്യാക്ഷേപകം (Interjection)
പറയുന്ന ആളിന്റെ മനോവികാരത്തെ പ്രകാശി പ്പിക്കുന്ന ശബ്ദം വ്യാക്ഷേപകം വികാരം, സമ്മ തം, നിഷേധം മുതലായ ഭാവങ്ങളെ സൂചിപ്പി ക്കുന്ന ശബ്ദങ്ങളാണ് വ്യാക്ഷേപകങ്ങൾ.
ഉദാ : അയ്യോ! ഹേ! ഹേ! ആഹാ!
അമ്മേ! ഭേഷ്! ശിവ ശിവ!
കഷ്ടം! ഛീ! ഓഹോ!
ഇവ വ്യാക്ഷേപകങ്ങളാണ്
ഉദാ : 1.അയ്യയ്യോ! ആ ദുഷ്ടന്റെ വാക്കുകൾ ഞാനെ ങ്ങനെ വിവരിക്കും?
2. കഷ്ടം! കഷ്ടം! വനപ്രദേശങ്ങൾ മരുഭൂമിക ളായി മാറിയിരിക്കുന്നു
3. ശിവ! ശിവ! ഇക്കാഴ്ച ഞാനെങ്ങനെ സഹി ക്കും.
4. ഛീ! ഇറങ്ങു പടിക്കു പുറത്ത്
5. ഭേഷ്! അവനങ്ങനെ തന്നെ വരണം.
6. ശിവ! ശിവ! ഭഗവാന്റെ എഴുന്നള്ളത്ത് അത്ഭുതം തന്നെ
(ശിവ! ശിവ ! വ്യാക്ഷേപകം തന്നെ കേവലം)

കേവലം (Pure Indeclinable)
ഗതി, ഘടകം, വ്യാക്ഷേപകം ഈ മൂന്നിനത്തിലും ഉൾപ്പെടാതെ ചില അർത്ഥ വിശേഷങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതക പദം കേവലം (ചില പ്രത്യേകമായ അർത്ഥത്തിന് ഊന്നൽ കൊടു
ക്കുന്ന ശബ്ദത്തിന് കേവലം എന്നുപറയുന്നു)
ഉദാ: ഈശ്വരൻ തന്നെ ശരണം (തന്നെ)
പൊന്നുമോൻ പോയോ (ഓ
രണ്ടോ മൂന്നോ വിമാനങ്ങൾ പറന്നെത്തി. (ഒ-ഓ)
അച്ഛൻ വന്നോ (ഓ)
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവർക്കേ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കയുള്ളൂ (എ, ഊ)

സമുച്ചയം
സമുച്ചയമെന്നാൽ സജാതീയങ്ങളുടെ (ഒരേ വക യെണ്ണങ്ങളുടെ) ഏകതസമാവേശം (ഒരേ ഇടത്തു കൂട്ടും കൂടൽ) ആകുന്നു (കെ. പാ)
ഓരോ ഇനത്തിൽപെട്ട പദങ്ങളെയും കൂട്ടിച്ചേർക്കു ന്നതിനുള്ള ഘടകപദമാണ് സമുച്ചയം.
ഉദാ : കണ്ടിട്ടും കേട്ടിട്ടുമില്ല (ഉം)
കുളിക്കുകയും ഉണ്ണുകയും വേണം (ഉം)
കുളിക്കുകയും ഉണ്ണുകയും ആം (ഉം)
ബംഗാളികളും കേരളീയരും (ഉം)
(ഉം എന്ന ഘടക നിപാതം സമുച്ചയമാകുന്നു)

കൃതികളിലേക്ക്
Question 1.
മലയാളത്തിലെ മഹാനായ നോവലിസ്റ്റും ചെറു കഥാകൃത്തുമാണ് തകഴിശിവശങ്കരപ്പിള്ള അദ്ദേ ഹത്തിന്റെ കൃതികൾ വായിച്ച് പ്രസിദ്ധമായ രണ്ടോ മൂന്നോ കഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ചെമ്മീൻ എന്ന നോവലിലെ ചില കഥാപാത്രങ്ങൾ
കറുത്തമ്മ
എന്റെ അച്ചേ വള്ളാ വലം മേടിക്കാനക്കൊണ്ടു പോവ്വാണല്ലോ. എന്ന സംഭാഷണവുമായി ചെമ്മീൻ എന്ന നോവലിന്റെ ആരംഭത്തിൽ പ്രത്യ ക്ഷപ്പെടുന്ന കറുത്തമ്മ-ആ നോവലിലെ നായിക യുടെ സ്ഥാനം വഹിക്കുന്നു. അവൾക്ക് പരിക്കു ട്ടിയെന്ന കൊച്ചുമുതലാളിയോട് ഇഷ്ടമാണ്. അവൾക്ക് നാലഞ്ചു വയസ്സു പ്രായമുള്ളപ്പോൾ കിട്ടിയ കൊച്ചുകൂട്ടുകാരനാണ് പരീക്കുട്ടി, അയാ ളുമായുളള അടുപ്പം തെറ്റാണെന്നും കടപ്പുറ ത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്നും അവ ളുടെ അമ്മയും അവളെ ധരിപ്പിച്ചിട്ടുണ്ട്.

നെറിയും മുറയും കെട്ടു ചില കൊച്ചുമുതലാളി മാർ ചിലപ്പോൾ കടപ്പുറം അശുദ്ധമാക്കും. അവർക്ക് കടപ്പുറത്തിന്റെ വിശുദ്ധി അറിയില്ല. ശുമാ മൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തു മരക്കാത്തിന്റെ ശുത്തമാ. ചക്കി മകളെ ഉപദേശിക്കാരുണ്ട്. അവൾ അതു കേൾക്കാറുണ്ട ങ്കിലും അതിനോടു പെരുത്തപ്പെടാൻ പലപ്പോഴും കഴിഞ്ഞിട്ടില്ല. അതിനായി ശ്രമിക്കും തോറും അവൾ പതറുകയാണ്.

കൊച്ചുമുതലാളി കടപ്പുറത്തിരുന്നു പാടുമ്പോൾ അവളുടെ സമനില തെറ്റും. കുറേ നേരം കൂടി കേട്ടു കൊണ്ടിരുന്നാൽ താൻ ഇറങ്ങിച്ചെന്നു പോകുമെന്ന് അവൾക്കു തോന്നി.

എന്നാൽ ഒന്നിനാലും തകർക്കപ്പെടാൻ കഴി യാത്ത ഒരു മതിൽക്കെട്ടിനുള്ളിലാണ് അവൾ കഴി യുന്നത്. കടലിന്റെ മക്കളുടെ നൂറ്റാണ്ടുകളായി നില നിന്നുവരുന്ന ജീവിത വേദാന്തത്തിന്റെ കനത്തതും ഉന്നതവുമായ മതിൽക്കെട്ട്. അതിന് വാതിലില്ല, ജനലില്ലി.

പക്ഷേ, ചോരയുള്ള മാംസം അതിനെ തകർക്കു കയില്ലേ? അത്തരം മതിൽക്കെട്ടുകൾ തകർന്നി ട്ടില്ലേ? അവൾ ചിന്തിച്ചു.

വല്ല നാലാം വേദക്കാരനും പെണ്ണിനെ പെഴപ്പി ക്കുമെന്നു പറഞ്ഞതു കറുത്തമ്മയുടെ ചെവിക്കു ള്ളിൽ മുഴങ്ങി. നെഞ്ചകം പൊട്ടുമാറ് അവളുടെ കരൾ തുടിച്ചു. അവളെ ഇപ്പോൾത്തന്നെ നാലാം വേദക്കാരൻ പിഴപ്പിച്ചിട്ടില്ലേ? അവൾ ചിന്തിച്ചു. രണ്ടു നാൾ മുമ്പു വരെ ഒരു ചിത്രശലഭത്ത പ്പോലെ ഉത്സാഹത്തോടെ പാറി നടന്ന അവൾക്ക് കൊച്ചു മുതലാളിയുമായുള്ള സംഭാഷണവും അയാളുടെ നോട്ടവും ചില മാറ്റങ്ങളുണ്ടാക്കി. അവൾക്കിരുന്നു ചിന്തിക്കാൻ വകകളുണ്ടായി. അവൾ അവളെത്തന്നെ മനസ്സിലാക്കാൻ തുടങ്ങി. അതു ജീവിതത്തിനു കനം കൊടുക്കുന്ന കാര്യ ങ്ങളായി അവൾക്കു തോന്നി. അവൾ അവളെ ത്തന്നെ സൂക്ഷിക്കണം. ഓരോ കാൽവയ്പും കരു തിക്കൂട്ടി വേണം.

തന്റെ കുടിലിൽ വച്ചിരിക്കുന്ന വല്ലട്ടുകളെക്കുറിച്ച് പലതും ചോദിക്കണമെന്ന് അവൾക്കു തോന്നി.

അച്ഛനും കൊച്ചുമുതലാളിയും കൂടിയാണ് ആ വല്ല ക്കെട്ടുകൾ അവിടെ വച്ചിരിക്കുന്നത്. തടി കാക്ക ണമെന്ന് അച്ഛൻ അവളോടു പറഞ്ഞതാണ്. ഇപ്പോൾ അച്ഛൻ പരീക്കുട്ടിയുടെ അടിമയാകുന്നു. അങ്ങനെ അടിമപ്പെട്ടാൽ………..അവളുടെ ചിന്ത ആ വഴിക്കു പാഞ്ഞു.

അടുത്ത ദിവസം അവളും പരീക്കുട്ടിയും തമ്മിൽ നടന്ന സംഭാഷണം “എനിക്കേന്നും ഇഷ്ടമാര് ക്കും.” എന്ന വാഗ്ദാനത്തോടെയാണ് അവൾ അവസാനിപ്പിച്ചത്. കൊച്ചുമുതലാളിയെ തന്റെ അച്ഛനും അമ്മയും കൂടി പണത്തിനുവേണ്ടി പറ്റി ക്കുന്നത് അവൾ അറിഞ്ഞു. അവൾക്കതിൽ പ്രതി ഷേധമുണ്ട്. “മനുഷ്യരെ പറ്റിച്ചാല് കടലാമ്മയ്ക്ക ദേഷ്യമിലോ “അവളുടെ ഈർഷ്യയും പ്രതിഷേ ധവും അങ്ങനെ പുറത്തുചാടുന്നു.

പരീക്കുട്ടിയോട് ഉണക്കമീൻ മേടിച്ചത്. കളങ്കമി ല്ലാത്ത ഏർപ്പാടാണെന്നു ചക്കി വാദിച്ചു. ചെമ്പൻ കുഞ്ഞ് ഒന്നു ചോദിച്ചതേയുള്ളൂ. നിർബന്ധിച്ചി ല്ല. ചതിവും കളവും പറഞ്ഞില്ല. തിരിച്ച് ആ കാശു കൊടുക്കും. തീർച്ചയാണ്, ചക്കി പറഞ്ഞ ന്യായ ത്തിന് ഒരു മറുചോദ്യമാണ് അവൾ തൊടുത്തത്.

“തടുക്കട്ടാം പാതിരായ്ക്കു വല്ലോം പിടിച്ചോണ്ടു വരണു. അതു കൊടുക്കാനാണോ? എന്നാലെ ക്കൊണ്ടു പകലായാലെന്താരുന്നു.?” കറുത്ത മ്മയ്ക്കും കാര്യങ്ങളുടെ രഹസ്യങ്ങളറിയാൻ പ്രാപ്തിയായി.

“ഇതാ കടലു കരിയണെ” അച്ഛനും അമ്മയും കൂടി ചെയ്തത് ഹീനകർമ്മാ ണെന്ന് അവൾ തീർത്തു പറയുകയാണ് ചെയ്തത്.

“ആ മേത്തക്കൊച്ചൻ നിന്റെ ആരാടീ, നിനക്കിത ദണ്ണം വരാൻ”

എന്റെ ആരുമല്ല എന്നു പറയാൻ അവൾ ശ്രമിച്ചെ ങ്കിലും പറഞ്ഞില്ല. അയാൾ തന്റെ എല്ലാമാണെന്ന തന്റേടമാണ് അവൾക്കു തോന്നിയത്.

അയാൾ ഇവിടെ വന്നാൽ താനെന്തു ചെയ്യുമെന്നു കറുത്തമ്മ ചോദിച്ചപ്പോൾ ചക്കിയുടെ മനസ്സമാ ധാനം കെട്ടു. ആ പണം വാങ്ങേണ്ടിയിരുന്നില്ലെന്ന് അവർക്കു തോന്നി, അന്ന് ചക്കി ഒരു തീരുമാന മെടുത്തു. താനിനി കൊട്ടക്കച്ചോടത്തിനു പോകു ന്നില്ല. ചെമ്പൻകുഞ്ഞിനു കൊടുക്കുന്ന പണം തിരികെ കിട്ടുകയില്ലെന്നു പരീക്കുട്ടിയെ അറിയി ക്കണമെന്നു കറുത്തമ്മയ്ക്കു തോന്നി.അയാളെ കണ്ടു സംസാരിക്കാൻ അവൾ തക്കം നോക്കി, എന്നാൽ സാധിച്ചില്ല.

അസു രാത്രിയിലും കുറെ ഉണക്കമീൻ വല്ലങ്ങൾ പരീക്കുട്ടി ചുമന്നു കൊണ്ടു വന്നു. യാതൊരു സങ്കോചവും കൂടാതെ ചെമ്പൻകുഞ്ഞ് അതു വാങ്ങിച്ചു. അച്ഛനോടു നേരിട്ടു സംസാരിക്കാൻ കറുത്തമ്മ ധൈര്യപ്പെട്ടു. ചക്കിയെ കുറ്റപ്പെടുത്തി. എന്നെന്നും കുതിച്ചു നിർത്തുന്ന ഒരു ഭാരമായി അതു കറുത്തമ്മയ്ക്കു തോന്നി.

ചക്കിയും അയൽക്കാരി പെണ്ണുങ്ങളുമായി വഴക്കു കൂടിയപ്പോൾ-
“എന്നാ ചെയ്യാനാ? അങ്ങു നാലാം വേതം കൂടും. അല്ലേല് മാർക്കം കൂടും. പിന്നെ തൊറേലാച്ചാൻ എന്നാ ചെയ്യും?” എന്ന് ചക്കി അവരോടു പറഞ്ഞു. നാലാം വേദം കൂടുമെന്ന വാചകം കറുത്തമ്മയുടെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ക്ലേശ പൂർണവും അപകടം നിറഞ്ഞതുമായ ജീവിതം സൃഷ്ടിച്ച സാന്മാർഗിക നിഷ്ഠയുടെയും വിശ്വാ സങ്ങളുടെയും കോട്ടയ്ക്കുള്ളിൽ അവൾ ജീവി ക്കുന്നു. ആ കോട്ടയ്ക്കപ്പുറം പോകാനുള്ള വഴി ചൂണ്ടിക്കാണിക്കുന്നതായി അവൾക്കു തോന്നി. ആ തീരുമാനം മാത്രം മതി! എല്ലാം നേരെയാ കും. കറുത്ത മ്മയ്ക്ക് പരീക്കുട്ടിയോടുള്ള താത്പര്യം ഈ ചിന്തകളിൽ വ്യക്തമാകുന്നുണ്ട്. ഒടുവിൽ പരീക്കുട്ടിയുടെ ചോദ്യത്തിന് അവൾ മറു പടി പറഞ്ഞു.
“കറുത്തമ്മയ്ക്ക് എന്നോടിഷ്ടമാണോ?”
“അതെ?”
“എന്നോടു മാത്രമേ ഇഷ്ടമൊള്ളോ?”
“അത്രേയൊള്ളു”
പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നു ഹൃദയങ്ങൾ പരസ്പരം വെളിപ്പെടുത്തി പണത്തിന്റെ കാര്യത്തെക്കുറിച്ച് ചക്കിയും പരീ ക്കുട്ടിയുമായി നടത്തിയ സംഭാഷണം, ചക്കി പറഞ്ഞ വാചകങ്ങൾ കറുത്തമ്മയുടെ ഹൃദയത്തെ കുത്തിക്കീറുന്നതുപോലെ തോന്നി.

കൊച്ചു മുതലാളിക്ക് മീൻ കൊടുക്കാത്തതിൽ കറു അമ്മയ്ക്ക് ദുഃഖം തോന്നി. എന്നാൽ അച്ഛൻ പറ യുന്ന ന്യായം നിഷേധിക്കാനാവുമോ? കൊച്ചുമു തലാളിക്ക് മീൻ കൊടുത്താൽ അയാൾക്കു കൊടു ക്കാനുള്ള തുകയിൽ അതു തട്ടിക്കിഴിക്കും. പിന്നെ വള്ളക്കാർക്കു പങ്കു കൊടുക്കാൻ ചെമ്പൻ കുഞ്ഞ് എന്തു ചെയ്യും?

‘പട്ടിണി കിടന്ന് എല്ലാം പൊരിയെട്ടെ’ന്ന് പറയുന്ന അച്ഛനോട് അന്നാദ്യമായി അവൾക്കു വെറുപ്പുതോ ന്നി.

തനിക്ക് പൊന്നും പൊടീം ഉണ്ടാക്കാൻ അമ്മ ആഗ്ര ഹിക്കുമ്പോൾ പരീക്കുട്ടിയുടെ കടം തീർക്കണ മെന്ന ആഗ്ര ഹമാണ് ചെമ്പൻകുഞ്ഞ് കൂടുതൽ കൂടുതൽ പണക്കാര നാകും തോറും കറുത്തമ്മ പരീക്കുട്ടിക്ക് കൂടുതൽ കൂടുതൽ ബാധ്യതപ്പെടുകയാണെന്ന സത്യം അവൾ മനസ്സിലാക്കി.

ഇനിയും ഈ കടപ്പുറത്തു നിന്നാൽ കൂടുതൽ ബാധ്യതകൾക്കു താൻ അടിമയാകുമെന്ന കറുത്ത മ്മയ്ക്കറിയാം. അവൾ പളനിയുമായുള്ള വിവാ ഹത്തിനു സന്നദ്ധയായി. പളനിയോടൊപ്പം യാത്ര യാകാൻ തീരുമാനിക്കുന്ന കറുത്തമ്മ യുടെ ഹൃദയം സംഘർഷഭരിതമാണ്. അവളുടെ നാടി നോട് അവൾ യാത്ര പറയുന്നത് പേടികൊണ്ടാ ണ്. ഭാവിയെ ഓർത്ത് എത്രയും വേഗം നാടുവി ടുന്നതാണ് നല്ലതെന്ന് അവൾ തീരുമാനിച്ചു. അമ്മ യെയും അച്ഛനെയും ശുശ്രൂഷിക്കാനാളില്ല.

എന്നാൽ അമ്മയുടെ നിർബന്ധവും അവൾ പോക ണമെന്നു തന്നെയാണ്. അമ്മയുടെ ശാസന അവൾക്കു കരുത്തുപകർന്നു. അവൾ പോകാൻ തയ്യാറായി, അച്ഛന്റെ കാൽക്കൽ വീണ് അനുമതി ചോദിച്ച് അവൾക്ക് കൂടുതൽ ദുഃഖമാണ് ചെമ്പൻകുഞ്ഞു നൽകിയത്

പത്തു പതിനഞ്ചു പേർ മുമ്പേയും അവൾ പിമ്പേയും യാത്രതിരിച്ചു കറുത്തമ്മ അവളുടെ ഭാവിയിലേക്കു പോകുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെടുകയാണോ താൻ എന്ന് അവൾ ചിന്തിച്ചു. ആരും അവൾക്കുവേണ്ടി പ്രാർത്ഥിച്ചി ല്ല. അവളും ആർക്കുവേണ്ടിയും പ്രാർത്ഥിച്ചില്ല. അങ്ങനെ കടപ്പുറത്തിന് സുപരിചിതയായിരുന്ന കറുത്തമ്മ പോയി.

പുതിയ നാട്ടിൽ അവൾ എത്തി. ആ നാട്ടിലെ കട ലിനു തന്നെയും ഒരു പ്രത്യേകതയുള്ളതായി അവൾക്കു തോന്നി. വെള്ളത്തിനുതന്നെ വ്യത്യാ സമുണ്ട്. കടൽ അവിടെ ശാന്തപ്രകൃതിയല്ല. ഏതു നിമിഷവും തിളച്ചു മുകളിൽ വരുന്ന ചുഴിയെയും മലരിയെയും കാപട്യത്തോടെ അങ്ങടിയിൽ കടൽ ഒളിച്ചു വച്ചിട്ടുണ്ട്. മണലിനുതന്നെയും ഒരു നിറ വ്യത്യാസമുണ്ട്. തൃക്കുന്നപ്പുഴ കടപ്പുറത്തെത്തിയ കറുത്തമ്മയ്ക്ക് അങ്ങനെ തോന്നുവാൻ കാരണ മുണ്ട്. അവളുടെ മാനസിക നിലയുമായി ബന്ധ പ്പെട്ടതാണത്. ഏതു സമയവും ഒരു പൊട്ടിത്തെ റിയുണ്ടാകുമെന്ന ഒരുഭയം അവളുടെ ഉള്ളിലുണ്ട്. വിവാഹനാളിലെ സംഭവങ്ങളെല്ലാം അവളുടെ മന സ്സിനു നൽകുന്ന സൂചനയതാണ്.

പലരും പുതിയ പെണ്ണിനെ കാണാൻ വന്നു. കറു അമ്മ അവരുടെ ചുഴിഞ്ഞുള്ള നോട്ടത്തിനു മുമ്പിൽ ചൂളിപ്പോകുന്നു. എല്ലാവരുടെയും ഉള്ളിൽ നല്ല അഭിപ്രായമുണ്ടാകണമെന്ന് അവൾക്കാഗ്രഹ മുണ്ട്. അതെങ്ങനെ സാധിക്കാമെന്നാണ് അവ ളുടെ ചിന്ത, അവൾ ഇന്ന് ഒരു വീടിന്റെ നായിക യാണ്. വീട്ടിൽ വേണ്ടതെല്ലാം ഉണ്ടാക്കേണ്ട ചുമ തല അവളിലാണ്. വേണ്ടതു പറഞ്ഞു കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. “ഒരു കൊച്ചനെ നിന്നെ ഏല്പിച്ചിരിക്കുവാ മോളേ, എല്ലാം തന്നെ ഒണ്ടാ ക്കണം” വടക്കേതിലെ വൃദ്ധയുടെ വാക്കുകൾ അവളുടെ ബാധ്യതയെക്കുറിച്ചുള്ള സൂചനയാണ്. നീർക്കുന്നത്തു കടപ്പുറത്തു വച്ചു കേട്ടതിന്റെ ആവർത്തനമായി അവൾക്കതു തോന്നി.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

കറുത്തമ്മ അച്ഛനെക്കുറിച്ചു ചിന്തിച്ചു. അവൾക്ക് അച്ഛനെ നന്നായറിയാം. തന്റെ നടപടി സാഹസ മായിപ്പോയെന്ന് അവൾക്കുതോന്നി. ഏതെങ്കിലും ഒരു മകൾ ആ കടപ്പുറത്ത് അവളെപ്പോലെ ചെയ്തി ട്ടുണ്ടാവില്ല. അവളുടെ തുറയിൽ എല്ലാവരും അവളെ കുറ്റപ്പെടുത്തുന്നുണ്ടാവുമെന്ന് അവൾക്കു
തോന്നി. പക്ഷേ, അമ്മ യുടെ അനുഗ്രഹം അവൾക്കുണ്ടല്ലോ. അതുമതി തനിക്കെന്ന് അവൾ ആശ്വസിച്ചു.

പളനി അവളെ സ്നേഹിച്ചാൽ മതി. അത് അവൾ ആഗ്രഹിക്കുന്നു. പക്ഷെ, ഈ ആഗ്രഹം ന്യായ മാണോ എന്ന് അവൾ സംശയിക്കുന്നു. അവൾ സ്നേഹമെന്തെന്ന് അറിഞ്ഞവളാണ്. സ്നേഹ ത്തിന്റെ വേദന അറിഞ്ഞവളാണ്. അതുകൊ ണ്ടാണ് സ്നേഹം ലഭിക്കുമോ എന്ന് സംശയിക്കു ന്നത്.

പളനി സ്നേഹിക്കാൻ കഴിയാത്തവനാണെന്ന് ഒരു തോന്നൽ അവളിൽ കടന്നുകൂടി. ‘എങ്കിൽ എന്തിനു’ വീടുപേക്ഷിച്ചു താൻ പോന്നു’ എന്നവൾ ചിന്തി ക്കുന്നു. അവിടെത്തന്നെ കഴിഞ്ഞിരുന്നെങ്കിൽ അപകടകരമായ ഒരു പരീക്ഷണമാകുമായിരുന്നു അതെന്ന് അവൾക്കറിയാം. പളനിയുമായി അവൾ പൊരുത്തപ്പെട്ടു. പോകാൻ അവൾ ശ്രമിച്ചു. പല വിധത്തിലും വേദന അനുഭവിച്ച് അവളുടെ ഹൃദ യത്തിന് ആശ്വാസവും ആഹ്ലാദവും പകരുന്ന തര ത്തിലുള്ള പെരുമാറ്റങ്ങൾ അയാളിൽ നിന്നും അവൾക്കു ലഭിച്ചു.

വീട്ടിൽ തനിച്ചാകുമ്പോൾ പരീക്കുട്ടിയെക്കുറിച്ച് അവൾ ചിന്തിക്കും. ഭാര്യയായ അവൾ പരപുരു ഷനെക്കുറിച്ചു ചിന്തിക്കുന്നു. അതു പാപമാണെന്ന് അവളുടെ മനസ്സു മന്ത്രിച്ചു. പക്ഷെ, പരീക്കുട്ടിയെ മറക്കാൻ അവൾക്കു കഴിയില്ല. ജീവിതകാലമത്രയും നീണ്ടു നിൽക്കുന്ന ഒരു പേടി സ്വപ്നമാണ് അതെന്നവൾക്ക് ബോധ്യമുണ്ട്.

“വേണ്ട, മൊകാളില്ലെന്ന് അയാളു വിചാരിച്ചാ അച്ഛാനില്ലെന്നു നീയും വിചാരിച്ചോ” പളനിയുടെ ഈ വാക്കുകൾ ജീവിത സുരക്ഷിതത്വത്തെക്കുറിച്ച് പരോക്ഷമായി. അവൾക്കു കിട്ടിയ വാഗ്ദാനമായി കറുത്തമ്മ കരുതുന്നു. നിനക്ക് അച്ഛനില്ലെങ്കിലും ഞാനുണ്ടെന്ന് പളനി പറയുന്നതായിട്ടാണ് കറു അമ്മയ്ക്കു തോന്നിയത്. ‘കടലിപോണോർക്ക് ശുദ്ധോം വൃത്തീം വേണം’ എന്ന് പളനിയെ ഉപ ദേശിക്കാൻ അവൾ തയ്യാറാകുന്നത് കടലിന്റെ നിയ മങ്ങളെക്കുറിച്ച് അവൾ ബോധവതിയാണെന്ന തിന്റെ സൂചനയാണ്.

കറുത്തമ്മ വീട്ടിൽ വച്ചു ചില പാഠങ്ങൾ പഠിച്ചിട്ടു ണ്ട്. ഒരുവീട് എങ്ങനെ അഭിവൃദ്ധിപ്പെടുത്തണ മെന്ന് അവൾക്കറിയാം. അച്ഛനും അമ്മയും പാടു പെടുന്നത് അവൾ കണ്ടിട്ടുണ്ട്. അതിന് ഏറ്റവും നല്ല മാതൃകയായി അവളുടെ അച്ഛനെ അവൾ കാണുന്നു.

“വെള്ളം കുടിക്കാനക്കൊണ്ടു പാത്രമില്ലാതെ കോടിനേര്യതെന്തിനാ? പളനിയോടുള്ള ഈ ചോദ്യം വീണ്ടു വിചാരം വേണ്ടുവോളമുള്ളവ ളാണ് കറുത്തമ്മയെന്ന് തെളിയിക്കുന്നു. എന്നാൽ പളനിയുടെ സമീപനം കസവുനേര്യതും ജീവിത ത്തിൽ ആവശ്യമാണെന്ന് തോന്നിക്കുന്നതായിരു ന്നു. ജീവിതം കിണ്ണനും കിണ്ടിയും വള്ളവും വലയും മാത്രമല്ല. കസവു നേര്യത്വം കൂടി കൂടിയതാണ് എന്നവൾക്ക് ബോധ്യമാവുന്നു.

“ഇനീം ഒരു പട്ടു ജംബേറും ഒരു നല്ല പൊടാകം വേണം” കറുത്തമ്മയുടെ യുവത്വത്തിന്റെ തിളവും ആവേശവും ആ വാക്കുകളിൽ നിഴലിക്കുന്നു. അവൾ ജീവിതം ചിട്ടപ്പെടുത്തുവാനുള്ള പദ്ധതി കളാവിഷ്ക്കരിക്കുമ്പോൾ പലതും ചിന്തിക്കുന്നു. വീടും കൂടും ഇല്ലാത്ത, ആരോരുമില്ലാത്ത പള നിയെ അവൾ പളനിയരയനാക്കുമെന്ന് നിശ്ചയി ക്കുന്നു. അയാൾക്ക് അവളോടുള്ള ആവേശത്തെ ക്കുറിച്ച് അവൾക്ക് വിശ്വാസം വന്നുകഴിഞ്ഞപ്പോൾ അത്രയും പറയുവാനുള്ള സ്വാതന്ത്ര്യം അവൾ പ്രയോഗിക്കുന്നു. ഒന്നും അറിഞ്ഞുകൂടാത്ത, ഒന്നി നെക്കുറിച്ചും ഒരു സങ്കല്പമില്ലാത്ത ഒരു കൊച്ചു കുഞ്ഞിനോടെന്ന പോലെ ചിട്ടപ്പെട്ട ഒരു ജീവിത ത്തിന്റെ പദ്ധതി അവൾ പളിനിക്കു വിവരിച്ചു
കൊടുത്തു.

അരയന്റെ തത്വശാസ്ത്രത്തെക്കുറിച്ച് സംസാരി ക്കുന്ന പളനിയോട് അതിനെ എതിർത്തു സംസാ രിക്കുന്ന കറുത്തമ്മയ്ക്ക് അതിനുള്ള പ്രേരണ നൽകിയത് അവളുടെ അച്ഛനാണ്. അന്ന് അച്ഛന്റെ വാദങ്ങൾ ബോധ്യപ്പെടാതിരുന്ന കറുത്തമ്മയ്ക്ക് ഇന്ന് അത് ബോധ്യപ്പെടുന്നു. ആ വാദങ്ങൾക്ക് അർത്ഥവും കനവുമുണ്ടെന്ന് അവൾ തിരിച്ചറിയു ന്നു

ഇടയ്ക്ക്, അവളുടെ അച്ഛന് വള്ളവും വലയും ഉണ്ടായത് അവൾ ഓർത്തു. പെട്ടെന്ന് ഒരു തീക്ക നൽ വീണതുപോലെ കരളിൽ ഒരു നീറ്റൽ അനു ഭവപ്പെട്ടു.

“അവസരം കിട്ടിയപ്പോൾ ഭർത്താവിനെ കുറ്റപ്പെ ടുത്താൻ അവൾ തയാറായി. അതു സ്ത്രീ സഹ ജമായ വാസനയാണ്. പക്ഷെ, അതിനയാൾ നൽകിയ മറുപടി അവൾക്കേറ്റ വലിയ തിരിച്ചടി യായിരുന്നു. കടപ്പുറത്തിനു കൊള്ളാത്ത പെണ്ണ് എന്ന് പളനിയെക്കൊണ്ട് പറയിക്കാനിടയാക്കിയത് കറുത്തമ്മയുടെ വിവേകശൂന്യമായ സംസാരം തന്നെ. സംശയമില്ല. അവളുടെ ഏങ്ങലടിച്ചുള്ള കരച്ചിലിൽ പളനിയുടെ മനസ്സ് ഒന്ന് അലിഞ്ഞു. അവൾ ഏങ്ങലടിപ്പിനിടയിൽക്കൂടി പറഞ്ഞു. “ഞാന് – ഞാന് കടപ്പുറത്തിന് കൊള്ളാത്തവളാ കത്തില്ല. അവളെ വിശ്വസിക്കണമെന്ന് അവൾ അപേക്ഷിക്കുന്നു. ഭർത്താവു കടലിൽ പോയാൽ തിരിച്ചുവരാതിരിക്കത്തക്കവണ്ണം അവൾ പെരുമാ റുകയില്ലെന്നുറപ്പു നൽകുന്നു.

അയാൾ അവളെ വിശ്വാസിക്കുന്നില്ലേ എന്ന് പല തവണ ചോദിച്ചപ്പോൾ “നീയെന്തേ വിശ്വസി ക്കുന്നോ വിശ്വസിക്കുന്നോ എന്നു ചോതിക്കുന്നെ? ഇതു കേട്ടിട്ടു നിനക്കു തന്നെ തമിശയം പോലെ തോന്നുന്നു.”

അവളുടെ കരളിൽ വീണ രണ്ടാമത്തെ തീക്കന ലായി അതവൾക്കനുഭവപ്പെട്ടു. അവളുടെ രഹസ്യ
ത്തെക്കുറിച്ച് പളനി അറിഞ്ഞോ? ഏതോ ദ്രോഹി കൾ എന്തെല്ലാമോ പറഞ്ഞു കാണുമായിരിക്കാം. അവൾ അങ്ങനെ ചിന്തിക്കുന്നു.

‘ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു’ എന്ന് എങ്ങനെ പറയണം. ഒരു തീരുമാനത്തിലെ താൻ അവൾക്കു കഴിയുന്നില്ല. ഇപ്പോഴും കറുത്തമ്മയ്ക്ക് പരീക്കുട്ടിയെ മറക്കാനാവുന്നില്ലെന്നതിന്റെ വ്യക്ത മായ സൂചന ഇവിടെ നമുക്കു ലഭിക്കുന്നു. മുമ്പ് കടപ്പുറത്തു പെഴച്ചുപോയവരുടെ കഥകൾ തിര ക്കിയ കറുത്തമ്മ, ഇപ്പോഴും ആവഴിക്കു നീങ്ങാ നാഗ്രഹിക്കുന്നു. ഉറങ്ങാൻ കിടന്ന അവളുടെ മന സ്സിൽ പരീക്കുട്ടിയുടെ സ്മരണകൾ നിറയുന്നു. അടുത്തു കിടക്കുന്ന ഭർത്താവിനെപ്പോലും അവൾ അറിയുന്നില്ല. അവൾ പരിസരം വിസ്മരിക്കുന്നു. ചക്കിയുടെ മരണമറിയിക്കാൻ തൃക്കുന്നപ്പുഴ കട പുറത്തെത്തിയ പരീക്കുട്ടി കറുത്തമ്മയെ കാണു ന്നു. അത് പുതിയ കാറിന്റെയും കോളിന്റേയും ആരംഭമായിരുന്നു. നീർക്കുന്നത്തിനു പോകാൻ ആഗ്രഹം പ്രകടിപ്പിച്ച കറുത്തമ്മയോട് തന്നെ ബല മായി വള്ളത്തിൽ നിന്നിറക്കിയ വിവരമാണ് പളനി പറയുന്നത്. ആ കൊച്ചു കുടുംബത്തിന്റെ ഭാവി നിർണയിക്കുന്ന നിമിഷങ്ങളായിരുന്നു. തുടർന്നു ണ്ടായത്. തനിച്ചുപോവാൻ അവൾ ആഗ്രഹിച്ചു.

അതിനയാൾ അനുവാദം നൽകിയില്ല. ഭർത്താ വിനെ ധിക്കരിച്ചിട്ടു പോകാൻ അവൾ തയ്യാറായി ല്ല. അവൾ ഒരു മരക്കാത്തിയായി പിറന്നു. മരക്കാ ത്തിയായി മരിക്കണം. അതാണവളുടെ അമ്മയുടെ ആഗ്രഹം ഒരാളെ അയച്ച് മരണവാർത്ത അറിയി ക്കാൻ പോലും തയാറില്ലാത്ത അച്ഛൻ അവളെ സ്വീകരിക്കില്ലെന്ന് അവൾക്കുറപ്പുണ്ട്. അച്ഛനെ ധിക്കരിച്ച്, വീടുപേക്ഷിച്ച് ഒരു പുരുഷന്റെ പിന്നാലേ പോന്ന താൻ ആ കൊച്ചു കുടിലിൽ കിടന്ന് ജീവിതമവസാനിപ്പിച്ചു കൊള്ളാമെന്ന് അവൾ തീരുമാനിച്ചു. പളനിയുടെ മനസ്സമാധാനം തകർന്നതിൽ കറുത്തമ്മ വളരെ വ്യസനിക്കുന്നു. അവൾ എല്ലാ കാര്യവും പളനിയോടു പറയുന്നു. എന്നാൽ പരീക്കുട്ടിയോടു വാങ്ങിയ പണത്തിന്റെ കാര്യം മാത്രം പറയുമ്പോൾ പളനിയോട് വ്യത്യ സ്തത പുലർത്തുവാൻ കഴിയില്ലെന്ന് ഇത് വ്യക്ത മായസൂചന നൽകുന്നു.

വള്ളത്തിൽ നിന്നു പുറത്താക്കപ്പെട്ട പളനിക്ക് ആശ്വാസം പകരാൻ കറുത്തമ്മ കുട്ടയിൽ മീനു മായി കച്ചവടത്തിനിറങ്ങി. അവിടെയും അവൾക്ക് സമാധാനം ലഭിച്ചില്ല. മറ്റു മരക്കാത്തികൾ അവളെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങി. അവർ ഒറ്റ ക്കെട്ടായി ചീത്ത പറഞ്ഞു തുടങ്ങി. അവൾ കര ഞ്ഞുകൊണ്ടു വീട്ടിലേക്കു പോയി. അവൾക്ക് അനുകൂലമായി പറയുവാനാരുമില്ല. അവളുടെ സത്യം വെളിപ്പെട്ടിട്ടില്ല. അപ്പോൾ മറ്റു മരയ്ക്കാ ത്തികളെപ്പോലെ ജോലി ചെയ്തു ജീവിക്കാനും അവൾക്കവകാശമില്ല.

ആളിക്കത്തിയ ആവേശം പെട്ടെന്ന് ഒരുദിവസം കൊണ്ട് തണുത്ത അവസ്ഥയിലായി കറുത്തമ്മയു ടെയും പഴനിയുടെയും ജീവിതം. ജീവിതത്തെ ഉട നീളം ആസ്പദമാക്കി രൂപം കൊടുത്ത പദ്ധതി കൾ പെട്ടെന്നു തകർന്നു പോയിരിക്കുന്നു. ചൂടി ല്ലാത്ത ഭാര്യഭർതൃബന്ധമായി ത്തീർന്നിരിക്കുന്നു അവരുടെ ജീവിതം.

“ഒരു ചരക്കാത്തിപ്പെണ്ണാണെന്നറിയാതെ കൊച്ചിലേ നീ എന്തിനാടീ ആ മേത്തച്ചെറുക്കന്റെ കൂടെ കളിക്കാനും ചിരിക്കാനും പോയത്?” ആദ്യമായി അവൾ അങ്ങനെയൊരു ചോദ്യം നേരി ടുകയാണ്. അതും അവളുടെ ഭർത്താവിൽനിന്ന്, ആ ചോദ്യത്തിന്റെ മുഴുവൻ അർത്ഥവും അവൾക്കു മനസ്സിലായി. അതിനു സമാധാനം പറയാൻ അവൾക്കു ബാധ്യതയുണ്ട്. എന്തുപറയണമെന്ന് അവൾക്ക് നിശ്ചമില്ല. അവൾ കുറ്റം സമ്മതിച്ചു. അവൾ കണ്ണീരോടെ പറഞ്ഞു

“ആങ്ങാനൊക്കെ വാന്നു പോയി പൊറുക്കണം അയാൾ പലതും പറഞ്ഞു. അവസാനം അവളുടെ വയറ്റിക്കിടക്കുന്നതിനെ വളർത്തുന്നതിനെക്കുറിച്ച് ഒരു താക്കീതും നൽകുന്നു.

ഒരിക്കലും അവളുടെ വയറ്റികെടക്കുന്ന കുഞ്ഞിന് അവൾക്കുണ്ടായതുപോലെ ഒരു അനുഭവം ഉണ്ടാ കാൻ ഇടയാക്കുകയില്ലെന്ന് അവൾ ശപഥം ചെയ്തു. അവൾ അത്രയ്ക്കനുഭവിച്ചു. പാഠങ്ങൾ പഠിച്ചു. ജീവിതത്തിലെ ഏററവും ഗൗരവമുള്ള ഘട്ട മായിരുന്നു അത്. പക്ഷേ, അവൾക്ക് വലിയ ആശ്വാസം തോന്നി. അന്നാണ് അവളുടെ വയ റ്റിൽക്കിടക്കുന്ന കുഞ്ഞിനെക്കുറിച്ച് അയാൾ മിണ്ടു ന്നതും അവളുടെ തെറ്റിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും, നാടാകെയുള്ള ആ അപ ഖ്യാതി പളനി വിശ്വസിക്കുന്നില്ല. അവൾക്കാ ശ്വാസം തോന്നി. ഇടക്കാലമായി അവർ ഒരു വീട്ടി നുള്ളിൽ കഴിയുന്നെങ്കിലും അവൾ അവിടെ താമ സിക്കുന്നതായി ഭാവിച്ചില്ല. നിസ്സഹായയായി അടുത്തു ചെന്നിരുന്ന അവളെ അയാൾ ആട്ടിപ്പുറ കാക്കിയില്ലെന്നത് വലിയ ആശ്വാസമായി അവൾക്കുതോന്നി.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

അവൾ മറ്റുള്ളവരെ ശപിക്കുമ്പോൾ അയാൾ ഞാൻ മരക്കാനാടീ, മരക്കാനായി കഴിയും. മരക്കാ നായി ചാകും എന്നു പറയുന്നു. അവൾ കരു ത്തുള്ള ഒരു മരയ്ക്കാന്റെ സംരക്ഷണയിലാണ ന്ന്, അവൾക്ക് ബോധ്യമായി.

“ഏതായാലും ഈ കൊച്ച് ഒരു കറുത്തമ്മയായി ഞാൻ വളത്തത്തില്ല”. കറുത്തമ്മയുടെ ഈ വാക്കു കൾക്കു മറുപടിയായി-

“എന്നാലെക്കൊണ്ട് പളനി ഒരു ചെമ്പൻകുഞ്ഞും ആകാത്തീല്ല” എന്നാണ് അയാൾ മറുപടി പറയു
ന്നത്.

കുഞ്ഞിന്റെ ജനനം അവരുടെ ജീവിതത്തിന് ഒരു പുതിയ അർത്ഥവും കനവും കൊടുത്തു.

പഞ്ചമിയെ കാണാൻ നീർക്കുന്നത്തു പോക ാനാഗ്രഹിക്കുന്ന കറുത്തമ്മ വീണ്ടും തന്റെ കാൽവെയ്ക്ക് തെറ്റിക്കുകയാണ്. അവൾക്കു മന സ്സിലായി പളനിയിലെ മനുഷ്യനു മാറ്റം വന്നിട്ടി ല്ല. അയാളുടെ മനസ്സിൽ നിന്നും മേത്തനെന്ന കരി നിഴൽ മാഞ്ഞിട്ടില്ല. ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു കരിനിഴൽ അതിൽ നിന്നും ഒഴിഞ്ഞു മാറുവാനെ താവഴി? ഒന്നുമില്ലെന്ന് അവൾക്കു ബോധ്യമായി. ഇനിയും പഴയനില യിലെത്താൻ ഒരു പ്രയത്നമാവശ്യമാണെന്ന് അവൾക്കു ബോധ്യപ്പെട്ടു.

നീർക്കുന്നത്തുനിന്നും പഞ്ചമി തൃക്കുന്നപ്പുഴയ്ക്ക് വന്നു. അപ്രതീക്ഷിതമായിരുന്നു ആ വരവ്. പള നിയും അവളുടെ വരവ് സ്വാഗതം ചെയ്തു. കറു അമ്മയ്ക്ക് പഞ്ചമിയോട് വളരെ കാര്യങ്ങൾ ചോദിക്കാനുണ്ട്.. പക്ഷേ, അതൊന്നും പളനിയ്ക്ക് ഇഷ്ടപ്പെടില്ലെന്ന് അവൾക്കറിയാം.

പളനി ഇല്ലാതിരുന്ന അവസരത്തിൽ കറുത്തമ്മയും പഞ്ചമിയും പല കാര്യങ്ങളും സംസാരിച്ചു. കറു അമ്മയ്ക്കറിയേണ്ടതും പഞ്ചമി പറഞ്ഞതും കൊച്ചുമുതലാളിയെക്കുറിച്ചായിരുന്നു.

“അപ്പം ഇച്ചേച്ചിന്റെ കാരിയം വല്ലോം നിന്നോടു ചോതിക്കുമോ? “എന്ന് കറുത്തമ്മ ചോദിച്ചതിന് പഞ്ചമിയുടെ മറുപടിയെക്കാൾ ഉച്ചത്തിൽ മുഴങ്ങി യത് പളനിയുടെ ശബ്ദമായിരുന്നു. കറുത്തമ്മ യുടെ രഹസ്യം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. അവൾ അയാളുടെ മുമ്പിൽ ചെയ്ത ശപഥങ്ങ ളെല്ലാം അർത്ഥശൂന്യമെന്ന് തെളിഞ്ഞിരിക്കുന്നു. അന്നോളമില്ലാത്ത ഒരു തന്റേടം അവൾക്കു തോന്നി. ഒരു പ്രത്യേകമായ യുക്തിബോധവും ജീവിതത്തെക്കുറിച്ച് വ്യക്തമായ പരിപാടിയും അവൾക്കുണ്ട്. അന്നോളം പേടിച്ചിരുന്ന അവൾ, എന്തിനേയും ഏതിനേയും പേടിച്ചിരുന്ന അവൾ, ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അവൾ, പക്ഷെ ആ ജീവിതത്തിന് പെട്ടെന്ന് പരിവർത്തനമുണ്ടായിരി ക്കുന്നു. ഇപ്പോൾ ഒളിക്കാനുമൊന്നുമില്ല. ജീവിതം സുരക്ഷിതമെന്ന ബോധം, സുരക്ഷിതമായി ത്തന്നെ കൊണ്ടുപോകണമെന്നബോധം ഇല്ലാതാ യിരിക്കുന്നു. അരക്ഷിതമായ അവസ്ഥയിൽക്കൂടി ജീവിതം കൊണ്ടുപോകാൻ പഞ്ചമി കൂട്ടിനുമുണ്ട്. അവൾ ഒന്നും മറയ്ക്കാൻ ഒരുക്കമല്ല. പരിക്കു ട്ടിയെ ഇഷ്ടമായിരുന്നെന്ന് പളനിയോടവൾ പറ ഞ്ഞു.

അവൾ നീർക്കുന്നത്തിന് പോകണമെന്ന് പളനി യോടു പറഞ്ഞു. ചെമ്പൻ കുഞ്ഞിന്റെ അവസ്ഥ അയാളോടു പറഞ്ഞു. പളനി ഉത്തരമൊന്നും പറ ഞ്ഞില്ല. പതിവുപോലെ പളനി അന്നും ചൂണ്ട തീറ്റി കോർത്തുകെട്ടി. ചൂണ്ടയും നയമെടുത്ത് പള നിമുമ്പേയും ചോറ് ഒരു കൈയിലും മറുകൈയിൽ കുഞ്ഞുമായി കറുത്തമ്മയും കടപ്പുറത്തേക്കു പോയി. അന്നും കുഞ്ഞ് കൈപൊക്കി യാത്ര പറ
ഞ്ഞു.

മിടുക്കനായ ചെമ്പൻ കുഞ്ഞിന്റെ ഭാഗ്യദോഷിക ളായ രണ്ടു മക്കളും ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു കിടന്നു. പഞ്ചമി ഉറങ്ങി. കറുത്തമ്മയ്ക്ക് ഉറക്കം വന്നില്ല. അവൾ അവളുടെ ജീവിതത്തിലെ പരീക്കുട്ടി എന്ന വിഷയത്തിലേക്ക് ഒലിച്ചുപോയി. അവളുടെ അരയൻ ഒറ്റയ്ക്ക് കടലിപോയിരിക്കു ന്നു. പുറങ്കടലിൽ ചൂണ്ടയിടുകയാണ്. ആദ്യ മുത്ത ശ്ശിയെപ്പോലെ കറുത്തമ്മയും കടല്ക്കരയിൽ നിന്നു തപസ്സു ചെയ്യേണ്ടവളാണ്. ഏകാഗ്രമായ തപസ്സ്, പക്ഷേ, അവൾ പരീക്കുട്ടിയെക്കുറിച്ച് ഓർക്കുന്നു. അവൾ പൂർണബോധത്തിലല്ല. ഉണർന്നുകിടക്കുകയല്ല. ഉറങ്ങുകയുമല്ല. പരീക്കുട്ടി നല്ലവനാണ്. പാവമാണ്, സ്നേഹമുള്ളവനാണ്. പരീക്കുട്ടിയെ അവളും സ്നേഹിക്കുന്നുണ്ട്. അവൾക്ക് ഈ ജന്മം പരീക്കുട്ടിയെ മറക്കുവാൻ സാധിക്കില്ല. പരീക്കുട്ടി അവളുടെ വകയാണ്. അവൾ പരീക്കുട്ടിയുടെ വകയും.

ആരും അവളുടെ അകത്തുനിന്ന് എതിർക്കുന്നി ല്ല. കരളിനുള്ളിൽ യാതൊരു നൊമ്പരവുമില്ല. ആ മയക്കത്തിൽ അവൾ എന്തൊക്കെയോ പതുക്കെ പറയുന്നുമുണ്ടായിരുന്നു. അവൾ കാത്തുകിടക്കു കയാണ്. പരീക്കുട്ടി വരും. പരീക്കുട്ടി വിളിക്കും. വിളി കേൾക്കണം, അതിനുവേണ്ടി അവൾ ഉറ ങ്ങാതെ കിടന്നു.

‘കറുത്തമ്മാ’ എന്ന വിളി കേട്ട് അവൾ പളനി യായിരിക്കുമെന്ന് വിചാരിച്ച് എന്തോ എന്നു വിളി കേട്ടു. കതകു തുറക്കാൻ പറഞ്ഞില്ല. പളനി അങ്ങനെ പറയുക പതിവുണ്ട്. എങ്കിലും അവൾ എഴുന്നേറ്റു. കതകു തുറന്നു പുറത്തിറങ്ങി. നിലാ വെളിച്ചത്തിൽ പരീക്കുട്ടി നിൽക്കുന്നത് അവൾ കണ്ടു.

അവർ പരസ്പരം നോക്കിനിന്നു. അവൾ നശി പ്പിച്ച പുരുഷനാണ് മുമ്പിൽ നിൽക്കുന്നത്. താൻ കാരണം തകർന്നുപോയ മനുഷ്യന്റെ ജീവിത ത്തിന് ഒരു നിമിഷ നേരത്തെ ങ്കിലും അങ്ങനെ ഒരു സമാഗമം കൊണ്ട് ആശ്വാസം ലഭി ക്കുമെങ്കിൽ അതുകൊടുക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു.

അല്പനിമിഷങ്ങൾക്കുള്ളിൽ കറുത്തമ്മ അവളുടെ ജീവിതത്തിന്റെ എല്ലാ പരാജയങ്ങളും മറന്നു. അവൾ തോറ്റവളല്ല എന്ന തോന്നൽ. അവൾക്ക് ഒരു മഹാധനമുണ്ട്. മറ്റൊരുവൾക്കുമില്ലാത്ത ധനം. ബലിഷ്ഠകായനായ ഒരുവന്റെ സംരക്ഷണയിലാ ണെന്ന് താനെന്നു തോന്നി. ജീവിതം സുരക്ഷിത മാണെന്നു തോന്നിയതുപോലെ തന്നെ ജീവിത ത്തെക്കുറിച്ച് ഒരു തന്റേടവും അവൾക്കുണ്ടായി.

അവൾ പട്ടിണി കിടക്കേണ്ടി വരില്ല. പുറമേനിന്ന് ഒരു ഉപദ്രവവും അവൾക്കുണ്ടാകില്ല. അവളുടെ ആത്മാവിന് ഒരു തന്റേടുമുണ്ടായി. അവളെ സ്നേഹിക്കുന്ന ഒരാളുണ്ട്. എന്നും സ്നേഹിക്ക പ്പെടുന്നവളാണവൾ. അങ്ങനെ അവളെ സ്നേഹി ക്കുന്നവനാണ് മുൻപിൽ നിൽക്കുന്നത്. അവൾക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പരീക്കുട്ടിയുടെ കരവലയത്തിലവളമർന്നു. നെടു നാളത്തെ ആഗ്രഹത്തിന്റെ സാഫല്യം അവളനുഭ വിക്കാൻ തയ്യാറായി.

കടപ്പുറത്തിന്റെയും കടലിന്റെയും നിയമങ്ങൾ അവ ളുടെ ഇച്ഛാശക്തിക്കു മുമ്പിൽ വഴിമാറി. അവൾ എല്ലാം മറന്നു അവളെത്തന്നെ.

രണ്ടുനാൾ കഴിഞ്ഞ് കടപ്പുറത്ത് അടിഞ്ഞു കയ റിയ ശവശരീരങ്ങൾ കറുത്തമ്മയുടേയും പരിക്കു ട്ടിയുടേതുമായിരുന്നു.

തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തെറ്റിലേക്ക് സ്വയം എറിയപ്പെട്ട ജീവിതമായിരുന്നു കറുത്തമ്മ യുടേത്. തിരുത്താനവസരങ്ങൾ പലതു ലഭിച്ചിട്ടും വീണ്ടും അറിഞ്ഞുകൊണ്ട് തെറ്റിലേക്കു നീങ്ങുക യാണ് അവൾക്ക് സ്നേഹിക്കാൻ ഭർത്താവും കുഞ്ഞും ഉണ്ടായിട്ടും ഉത്തമയായ കുടുംബിനി യുടെ, അമ്മയുടെ കടമ അവൾ നൈമിഷികമായ വികാരത്തിന്റെ പൂർത്തീകരണത്തിന് സമർപ്പിച്ചു. ഇവിടെ സഹതാപമർഹിക്കുന്ന നിലയിലേക്കല്ല അവൾ പതിച്ചത്. ചെറുപ്പത്തിന്റെ ചാപല്യങ്ങളിൽ നിന്ന് പിന്മാറാൻ അവൾ ജാഗ്രത പുലർത്തിയി ല്ലെന്നു മാത്രമല്ല. വീണ്ടും വീണ്ടും ആ ചാപല്യ ങ്ങളെ ഉള്ളിന്റെ ഉളളിൽ വച്ച് തലോലിക്കുകയും താരാട്ടു പാടുകയുമാണ് ചെയ്തത്. അച്ഛനും അമ്മയും തെറ്റിലേക്കു വഴുതി വീണപ്പോൾ അവൾക്ക് അവരെ വിലക്കാമായിരുന്നു.

കൊച്ചു മുതലാളിയെ വിലക്കാമായിരുന്നു. പകരം കടപ്പു റത്തു നിയമം ലംഘിച്ചവരുടെ കഥകളാണ് അവൾ തിരക്കിയത്. നിയമം ലംഘിക്കാനുള്ള ത്വരയായി രുന്നു അവളിൽ വേരുറച്ചത്. നീർക്കുന്നം കടപ്പു റത്തു നിന്നും രക്ഷനേടി തൃക്കുന്നപ്പുഴയെത്തി യപ്പോഴും അവൾ വിലക്കപ്പെട്ട ബന്ധത്തിന്റെ സ്മരണയിലായി താൻ മുടിഞ്ഞെന്ന് അയാൾക്ക റിയാം. അയാൾക്കെല്ലാം നഷ്ടമായി. അന്യാധീ നമായി ഈ പണം വാങ്ങി ഒരു കുടം തുടങ്ങി ജീവിതത്തെ അട്ടക്കാലുപിടിപ്പിക്കാം. മരിക്കുംവരെ ജീവിക്കാൻ വേണ്ടിയെങ്കിലും കറുത്തമ്മ ഇനിയൊ രിക്കലും അയാൾക്കുള്ളതല്ല. ജീവിതത്തിലെ ആ അധ്യായം മറക്കുകയാണ് നല്ലത്. അനുഭവങ്ങൾ കർശനമാകുമ്പോൾ ജീവിതത്തിൽ ഗതി മുട്ടു മ്പോൾ ഒരു മാറിയ മനുഷ്യനായി തീരുകയാണ് വേണ്ടത്. ഇന്നും അയാൾ പഴയ നിരാശാകാമുക നായി നിൽക്കുകയാണ്. ‘എത്രയാണ്ടടോ’ എന്ന ചോദ്യത്തിന് ഉത്തരം നല്കാനാവാതെ തെറ്റുകാ രനായി നിൽക്കുന്ന പരീക്കുട്ടി.

‘താനോരു കുടുംമ്മം തകർത്തു മുടിച്ചു. എന്റെ ജീവിതമെല്ലാം ഇല്ലാതാക്കി എത്ര പേരെയാ താൻ നശിപ്പീച്ചതേന്നറിയാമോ? ആ കുടുംബത്തിന്റെ മുഴുവൻ ചരിത്രത്തിലേക്കും ഒന്നു കണ്ണോടിക്കു വാൻ വക നൽകുന്നതാണ് ചെമ്പൻകുഞ്ഞിന്റോ ചോദ്യം. ഒരു വള്ളവും വലയുമുണ്ടാക്കണമെ ന്നുള്ള വ്യക്തമായ ഉദ്ദേശത്തോടെ ചക്കി മീൻകുട്ട തലയിലേറ്റി കിഴക്കോട്ടു കച്ചവടത്തിനു പോയതു മുതൽ നാളോളമുള്ള കഥ. ആ കഥ മൊത്തമായി പരിശോധിച്ചാൽ ചെമ്പൻകുഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നും.

“ഈ കടാപ്പുറാത്തു ചക്കിയെപ്പോലെ ഓടിക്കളിച്ചു നടാന്ന് എന്റെ കറാത്തമ്മ അവളെ താൻ പേഴാ പ്പിച്ചു. അന്നു മൊതലു തൊടങ്ങീയതാ. അതാല്ല യാടോ ഇതെല്ലാം?

ചെമ്പൻ കുഞ്ഞിന്റെ ചോദ്യം പൂർണ്ണമായും ശരി യാണ്. പരീക്കുട്ടി കറുത്തമ്മയെ സ്നേഹിച്ചിരു ന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നി ല്ല. വ്യക്തമായ പരിപാടിയുള്ള ഒരു അരയാടും ബം. സാധാരണഗതിയിൽ ആ കടപ്പുറത്ത് അഭി വൃദ്ധിപ്പെട്ടു കഴിയുകയയായിരുന്നു ബലിഷ്ഠകാ യനായ, പ്രകൃതിശക്തിയോടുള്ള നിരന്തരമായ മല്ലടികൊണ്ട് അരയന്റെ സ്വന്തമായ തത്വശാസ്ത്ര മുള്ള, ഒരയന്റെ ജീവിതം മുഴുവൻ മിഥ്യയാകുമാ യിരുന്നില്ല. ചെമ്പൻകുഞ്ഞിന് ഇന്ന് എന്തു മിച്ച മുണ്ട്? ഭാര്യയില്ല, മക്കളില്ല, ജീവിതം മുഴുവൻ പാടു പെട്ടുണ്ടാക്കിയ വള്ളമില്ല. വലയമില്ല, ഒന്നുംതന്നെ ശേഷിച്ചിട്ടില്ല. പ്രിയത ര ങ്ങ ളായ ബന്ധ ങ്ങൾപോലും മുറിക്കപ്പെട്ടു. അയാളും ഭാര്യയും കൂടി ജീവിതകാലം മുഴുവൻ പാടുപെട്ടുണ്ടാക്കി യതിൽ മിച്ചമായി അഞ്ഞുറ്റിത്തൊണ്ണൂറ്റഞ്ചു രൂപാ. അപ്പോൾ ഒരു പഴയ കടം ബാക്കിയായി നിൽക്കു ന്നു. പരീക്കുട്ടിയോടു വാങ്ങിയത്.

നികൃഷ്ടനായ ഒരു പുഴുവിനെപ്പോലെ ആ കുടും ബത്തിന്റെ ചരിത്രത്തിൽ തുളഞ്ഞു തുളഞ്ഞു പരീ കുട്ടി കയറി. നാമ്പു കുത്തി അതിനെ വാട്ടി. ചെമ്പൻ കുഞ്ഞിന്റെ ആരോപണം ശരിയാണ്.

വാപ്പയുടെ കൈയിൽത്തങ്ങി പരീക്കുട്ടി ആ കട പുറത്ത് ആദ്യം വന്ന ദിവസം ചെമ്പൻകുഞ്ഞിന്റെ കുടുംബത്തിന്റെ ശനിദശ തുടങ്ങി. അന്നു വള്ള ച്ചുവട്ടിൽ ഊപ്പ പെറുക്കാൻ വന്ന പെണ്ണു പെറു ക്കിയ ചുവന്ന നിറമുള്ള ഒരു ചെറിയ ശംഖ് അവ ളോടു വാങ്ങി. അതോടൊപ്പം അവളുടെ ഹൃദയ വും.

ചെമ്പൻ കുഞ്ഞു കൊടുത്ത പണവുമായി പരീ ക്കുട്ടി അങ്ങനെ നിന്നു. ആ പണം തന്റേതായി അയാൾ ഒരിക്കലും വിചാരിച്ചിട്ടില്ല.

ഒരു രാത്രി പരീക്കുട്ടി തൃക്കുന്നപ്പൊഴ കടപ്പുറത്ത് ചെല്ലുന്നു. പളനി കടലിൽ പോയിരിക്കുകയാണ്. അയാൾ കറുത്തമ്മയെ വിളിച്ചു. അവൾ ഇറങ്ങി ച്ചെന്നു. പരീക്കുട്ടി അവളുടെ നേർക്ക് കൈകൾ നീട്ടി. അവർ ആലിംഗനത്തിൽ അമർന്നു. രണ്ടു ദിവസങ്ങൾക്കുശേഷം ആലിംഗനബദ്ധരായ പരി കുട്ടിയുടെയും കറുത്തമ്മയുടെയും ശവശരീര ങ്ങൾ കടപ്പുറത്ത് അടിഞ്ഞു.

അങ്ങനെ പരീക്കുട്ടിയെന്ന നാലാം വേദക്കാരനും കടപ്പുറത്തെ നിയമം തെറ്റിച്ച് കറുത്തമ്മയെന്ന മര ക്കാത്തിയും തകഴിയുടെ ചെമ്മീനിൽ തിളങ്ങുന്നു. പരീക്കുട്ടിയുടെ പതനവും സഹതാപാർഹമെന്ന് പറയാനാവില്ല. അറിഞ്ഞുകൊണ്ട് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് വഴുതിവീഴുകയാണ് പരി ക്കുട്ടി ചെയ്യുന്നത്. വീണ്ടു വിചാരമില്ലാത്ത ഒരു കഥാപാത്രമായി പരീക്കുട്ടിയെ കാണുന്നതിൽ തെറ്റില്ല. സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ള വർക്കു നാശം വരുത്തിവയ്ക്കുന്നതാണ് അയാ ളുടെ പല പ്രവർത്തനവും. ചെമ്പൻ കുഞ്ഞിന് സഹായം ചെയ്യുമ്പോൾ അയാൾ കറുത്തമ്മയെ ലക്ഷ്യമിട്ടിരുന്നു എന്നുള്ളതു ശരിയാണ്.

പക്ഷേ, ആ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന് അയാൾക്കറിയാമായിരുന്നു. പിന്നെന്തിന് അയാൾ അതിനു തയാറായി? തീർച്ചയായും കറുത്തമ്മ യോട് അയാൾക്കുള്ള സ്നേഹം പൗരുഷം നിറ ഞ്ഞതായിരുന്നില്ല. ആയിരുന്നെങ്കിൽ സമൂഹ ത്തിന്റെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അവളെ സ്വീകരിച്ച് സംരക്ഷിക്കാൻ തയാറാകണമായിരു ന്നു. കുറെ വ്യക്തികളുടെ സമാധാനം തകർക്കു കയും കുടുംബം തകർക്കുകയുമാണ് അയാൾ ചെയ്യുന്നത്. പൗരുഷമുള്ള ഒരു കഥാപാത്രമാണ് പരീക്കുട്ടിയെന്നു പറയാൻ നിവൃത്തിയില്ല. ആത്മ വഞ്ചന അയാൾ പ്രകടിപ്പിക്കുന്നു.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

“എന്നാൽ നിന്റെ ആങ്ങളയാ വിളിക്കുന്നത്. നിന്റെ അമ്മ പറഞ്ഞു, നിന്നെ പെങ്ങളായിട്ടു ഞാൻ നോക്കണമെന്ന്.” ഇത് പരീക്കുട്ടിയുടെ വാക്കുക ളാണ്. അതേ പരീക്കുട്ടി തന്നെയല്ലേ. പാതിരാവിൽ കറുത്തമ്മയുടെ വീടിന്റെ വാതിൽക്കലെത്തി അവളെ വിളിച്ചുണർത്തുന്നത്? അതേ പരീക്കുട്ടി തന്നെയല്ലേ അവളെ കടപ്പുറത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്നത്? കറുത്തമ്മ നീർക്കുന്നം കടപ്പുറത്തേയ്ക്ക് പോയതല്ല. പരീ ക്കുട്ടി തൃക്കുന്നപ്പുഴ കടപ്പുറത്തുവന്നതാണ്. അവി ടെയാണ് അയാളുടെ ആത്മവഞ്ചന മറ നീക്കി രംഗ ത്തുന്നത്.

അതയാളിൽ അപ്പോഴുണ്ടായ മാറ്റ മെന്ന് പറയാനാവില്ല. ചെറുപ്പം മുതലേ വളർന്നു വന്ന മാറ്റമാണ്. ചെമ്പൻകുഞ്ഞിനെ സാമ്പത്തിക മായി സഹായിക്കുമ്പോഴും അയാളിൽ ഗൂഢമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ നിഷേധിക്കാ നാവില്ല. അതിനെ സ്നേഹമെന്നോ പ്രേമമെന്നോ വിളിക്കാൻ കഴിയുമോ, സ്നേഹമായിരുന്നെങ്കിൽ ത്യാഗവും വേണ്ടതല്ലേ? പ്രേമമായിരുന്നെങ്കിൽ അതിനു സംശുദ്ധിയും വേണ്ടിയിരുന്നു. ഇതു രണ്ടും അയാളിൽ കണ്ടെത്താനാവില്ല. ചക്കി മരക്കാത്തിയുടെ മരണമറിയിക്കാൻ പോകുന്ന തിൽ പോലും മറ്റൊരുദ്ദേശമുണ്ടായിരുന്നെന്നു കരു തുന്നതിൽ തെറ്റില്ല. വ്യക്തിത്വം അവകാശപ്പെടാ നില്ലാത്ത ഒരു കഥാപാത്രമായി പരീക്കുട്ടിയെ പരി ഗണിക്കുന്നതിൽ യാതൊരു അപാകതയില്ല.

ചക്കിമരക്കാത്തി
ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് കൂലമായി നിൽക്കുന്ന കഥാപാത്രമാണ് ചെമ്മീനിലെ ചക്കി. ചെമ്പൻകുഞ്ഞിന്റെ വളർച്ചയുടെയും പതനത്തി ന്റെയും കാരണക്കാരി ചക്കിയാണ്. അയാൾക്ക് വള്ളവും വലയും വാങ്ങുന്നതിനു പണം വാങ്ങാൻ മീൻകുട്ടയും ചുമന്നു നീങ്ങുന്ന ചക്കി അധ്വാന ത്തിന്റെ പ്രതീകമാണ്.തന്റെ മരയ്ക്കാൻ ആഗ്ര ഹപൂർത്തിക്കായി അയാളെപ്പോലെ തന്നെ അധ്വാ നിക്കുന്നതിൽ അവൾക്ക് പരാതിയില്ലായിരുന്നു. പരിഭവമില്ലായിരുന്നു. അഭിമാനമുണ്ടായിരുന്നു.

തന്റെ രണ്ടു പെൺമക്കളിൽ മൂത്തവളുടെ ജീവിത ത്തിന്റെ താളപ്പിഴകൾ ശ്രദ്ധിച്ചില്ല. ചക്കി. ഭാര്യ യെന്ന പദവിയെക്കാൾ അമ്മയുടെ ചുമതല ഏറ്റെ ടുക്കുന്ന രംഗമാണ് നാം കാണുന്നത്. മകളെ കട പുറത്തെ നിയമം ലംഘിക്കാതെ വളർത്താൻ ആ അമ്മ തന്നാലാവും വിധം ശ്രമിച്ചു. പക്ഷേ, അവ ളുടെ മുമ്പിൽ ചിലതെല്ലാം അവർക്കു മറയ്ക്കേണ്ടി വന്നു. അത് ഭർത്താവിനോടുള്ള കടപ്പാടു കൊണ്ടാണ്. മകൾ അമ്മയെ ഉപദേശിക്കുന്ന രംഗം വരെ എത്തുന്നു ചിലപ്പോൾ, ആ രംഗങ്ങളിൽ അവർ ഭർത്താവിനെ ന്യായീകരിക്കുകയും മകളെ ശാസിക്കുകയും ചെയ്യുന്നു. എങ്കിലും മകളുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളുന്നതിൽ അവർ പിശുക്കുകാണിച്ചിട്ടില്ല. കറുത്തമ്മയുടെ ഭാവിയെ ക്കുറിച്ച് ഉൽക്കണ്ഠയുള്ള ചക്കി ഭർത്താവിനോട് അക്കാര്യം തുറന്നു പറയാൻ പോലും അവർ മടി ക്കുന്നില്ല.

പരീക്കുട്ടിയോട് ഉണക്കമീൻ മേടിച്ചത് കളങ്കമി ല്ലാത്ത ഏർപ്പാടാണെന്ന് ചക്കി വാദിക്കുന്നു. ചെമ്പൻകുഞ്ഞ് ഒന്നു ചോദിച്ചതേയുള്ളൂ. നിർബ ന്ധിച്ചില്ല. ചതിവും കളവും പറഞ്ഞില്ല. തിരിച്ച് ആ കാശു കൊടുക്കും, തീർച്ചയാണ്. അങ്ങനെ ചെമ്പൻകുഞ്ഞിനെ ന്യായീകരിക്കാൻ ചക്കി മടി ക്കുന്നില്ല.

എന്നും കറുത്തമ്മയുടെ കല്യാണക്കാര്യം പറഞ്ഞ് ചെമ്പൻ കുഞ്ഞിനെ അലട്ടാൻ ചക്കിക്കു മടിയില്ല. “ഇത് കാലോം നിങ്ങളുടെ വള്ളോം വലം ഒണ്ടാക്കാനെക്കൊണ്ടു ഞാൻ കൊട്ടേക്കച്ചോട ത്തിനു പോയി. ഇനീം ആ തായം നോക്കണ്ട” “എനീക്ക് ഏന്റെ പെണ്ണിനെ കാക്കണം.” ഉത്തര വാദിത്വബോധമുള്ള അമ്മയാണ് ചക്കി.

ചെമ്പൻകുഞ്ഞിന്റെ വള്ളം കടലിലിറക്കാൻ ചക്കി അയാളുടെ എല്ലാം ചെയ്തികൾക്കും കൂട്ടുനിൽക്കു ന്ന.

പരീക്കുട്ടി കാരണമാണ് ചെമ്പൻകുഞ്ഞിന്റെ വള്ളം കടലിറക്കിയതെന്ന് ചക്കിക്കറിയാം. അതിന്റെ നന്ദി അവർക്കുണ്ട്. പക്ഷേ, ആ പണം പരീക്കുട്ടി തിരിച്ചു വാങ്ങണമെന്നും അവർക്കു നിർബന്ധമുണ്ട്.

പരീക്കുട്ടിയുടെ പാട്ടു കേൾക്കുമ്പോൾ വല്ലവി ധവും കറുത്തമ്മയെ നീർക്കുന്നം കടപ്പുറത്തു നിന്നു കെട്ടിച്ചയച്ചാൽ മതിയെന്ന് ചക്കിക്കു തോന്നുന്നത് യുക്തമായതു തന്നെ, ചെമ്പൻകു ഞ്ഞിന്റെ വള്ളത്തിന്റെ ആദ്യ യാത്രയുടെ ഗുണ ദോഷങ്ങളെക്കുറിച്ചറിയാൻ ചക്കി കാട്ടുന്ന ജിജ്ഞാ സ. ഒരു കുടുംബിനിക്കു ചേർന്നതാണ്. തന്റെ ഭർത്താവിന്റെ അധ്വാനത്തിന്റെ ഫലപ്രാപ്തിയിൽ അവൾക്ക് ആനന്ദിക്കാൻ കഴിയണമെന്ന ആഗ ഹമുണ്ട്. പുതുവളളത്തിൽ കടലിൽ പോകുന്ന മര ക്കാന്റെ നന്മയ്ക്കായി അവന്റെ മരിക്കാത്തി പ്രാർത്ഥിക്കണം. അത് ചക്കിക്കറിയാം. അവരതു ചെയ്യുന്നുമുണ്ട്. നമ്മുടെ വള്ളത്തിലെ കോര് കൊച്ചുമുതലാളിക്കു കൊടുക്കണമെന്ന് കറുത്തമ്മ പറഞ്ഞെങ്കിലും ചക്കിക്ക് അതിൽ സംശയമുണ്ടാ യിരുന്നു. കാരണം ചെമ്പൻകുഞ്ഞന്റെ തനിമ അവർക്കറിയാം. അവർ പ്രതീക്ഷിച്ചതുപോലെ ചെമ്പൻകുഞ്ഞ് പരീക്കുട്ടിക്കു മീൻ നൽകിയില്ല. ഊപ്പ് പെറുക്കാൻ വന്ന കുട്ടികളെ ആട്ടിയോടി ക്കുകയും പഞ്ചമിയെ പിടിച്ചുതള്ളുകയും ചെയ്തു. പഞ്ചമി പിടഞ്ഞുവീണത് ചക്കിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

“അമ്പേ, കാലാ!” എന്ന് അലറുകയാണ് ചക്കി ചെയ്തത്. മറ്റു മരക്കാന്മാരെപ്പോലെ മരക്കാൻ പാത്തുവക്കല്ല എന്ന തത്വശാസ്ത്രമായിരുന്നു ചക്കിക്കു മുണ്ടാ യി രു ന്ന ത്. എന്നാൽ ചെമ്പൻകുഞ്ഞ് അതിനെതിരായിരുന്നു. പണം സൂക്ഷിച്ചുവയ്ക്കണമെന്ന അഭിപ്രായക്കാരനായി രുന്നു.

താൻ വിവരമുള്ള മരയ്ക്കാനാണെന്നും തന്റെ കൈയിൽ ‘കാകൊണ്ടെന്നും’ ചെമ്പൻകുഞ്ഞ് പറ യുമ്പോൾ “അതിന്റെ വിശേഷമൊന്നും പറയേണ്ട. ആ മേത്തച്ചെറുക്കൻ കൂടി മടിച്ചിട്ടിരിക്കുവാ. പെണ്ണും, പെരേം മുറി നെറഞ്ഞു നിക്കുവാ എന്ന് ചക്കി മറുപടി പറയുന്നു. ചക്കിയുടെ ഓരോ വാക്കും ചെമ്പൻകുഞ്ഞിന്റെ നേർക്കു തൊടുത്തു വിടുന്ന മൂർച്ചയേറിയ അമ്പുകളാണ്. അതിൽ നിന്ന് അയാൾക്കു രക്ഷപ്പെടാൻ വിഷമമുണ്ട്. എങ്കിലും ആ അമ്പുകളേല്ക്കാതെ തന്ത്രപൂർവ്വം മുന്നേറാൻ അയാൾ സമർത്ഥനാണ്. കടപ്പുറത്തെ വറവുകാലം കൊണ്ട് ചെമ്പൻ കുഞ്ഞും ചക്കിയും മുതലെടുക്കുന്നു. പെണ്ണിന് മരക്കാൻ വരുമ്പോൾ അവർക്കു കിടക്കാൻ ഒരു കട്ടിലും ചക്കി വാങ്ങി ക്കുന്നു. എത്രയും വേഗം പെണ്ണിനെ കെട്ടിച്ചയ യ്ക്കുവാനുള്ള തത്രപ്പാടിലാണ് അവർ. എങ്ങ നെയും കറുത്തമ്മയ്ക്ക് കുറെ പൊന്നുണ്ടാക്കാ നുള്ള വിചാരമാണ് ചക്കിക്ക്. എന്നാൽ പരീക്കുട്ടി യുടെ കടം തീർക്കണമെന്ന വിചാരമാണ് കറുത്ത മ്മയ്ക്ക്.

കറുത്ത മമ്മിയുടെ മരിക്കാനായി പള നി കണ്ടെത്തുന്നത് ചെമ്പൻകുഞ്ഞാണ്. കറുത്ത മ്മയ്ക്ക് ചെറുക്കനെ കണ്ടുപിടിക്കാൻ വെമ്പിയി രുന്ന ചക്കി പളനിയിൽ പലകുറവുകളും കാണു ന്നു. ഗുണങ്ങളുമുണ്ട്. പളനിക്ക് ഊരം ഉടയവരു മില്ല. അങ്ങനെ ഒരുവനു പെണ്ണിനെ പിടിച്ചുകൊ ടുത്താൽ അവൻ എന്തെങ്കിലും നെറിവറുകേടു കാട്ടിയാൽ ആരോടുപറയും? എന്തു ചെയ്യും?

അവന്റെ ജാതി എന്നതാ? ഇതൊക്കെയാണ് ചക്കിയെ അലട്ടുന്ന ചിന്തകൾ, എങ്കിലും ചക്കി കറുത്തമ്മയെക്കൊണ്ട് ആ വിവാഹത്തിന് സമ്മ തിപ്പിക്കുന്നു. കല്യാണത്തിനു മുമ്പ് പരീക്കുട്ടിയുടെ ഇടപാടു തീർപ്പിക്കാമെന്ന് ചക്കി അവൾക്ക് ഉറപ്പു കൊടുത്തു.

കറുത്തമ്മയുടെ വിവാഹ ദിവസം ഉണ്ടായ സംഭ വവികാസങ്ങൾ ചക്കിയുടെ ജീവിതത്തിനേറ്റ വലിയ ഒരടിയായി. അവർ തലകറങ്ങി വീഴുന്ന ആ കിടപ്പിൽ നിന്ന് അവർ എഴുന്നേറ്റില്ല. കറു അമ്മ തൃക്കുന്നപ്പുഴയ്ക്കു പോകാൻ മടിക്കുമ്പോൾ പളനിയോടൊപ്പം അവളെ പറഞ്ഞയയ്ക്കുന്നതും ചക്കിയാണ്. അതവരുടെ കടമയണ്. കറുത്തമ്മ നീർക്കുന്നത്തു നിന്നാൽ തുറമുടിയുമെന്ന് കറുത്ത മ്മയെപോലെ ചക്കിയും ബോധ്യമുണ്ട്.

കറുത്തമ്മ പോയതോടെ ചക്കിയുടെ നില വഷ ളായിക്കൊണ്ടിരുന്നു. ചക്കിയുടെ അടുത്ത് കട്ടി ലിൽ ചെമ്പൻകുഞ്ഞ് ചെന്നിരുന്നു. ഭർത്താവിന്റെ ഉശിർപ്പും കരുത്തും വാർന്നുപോയത് ചക്കിയുടെ ദൃഷ്ടിയിൽപ്പെട്ടു…. ഭർത്താവിന് കടലിൽ വച്ച് അപ കടമുണ്ടായത് ചക്കിയറിഞ്ഞു. അതിനും കാരണം അവളല്ലേ…. ചെമ്പൻകുഞ്ഞിന്റെ ജീവിതത്തിന്റെ ചിട്ടയ്ക്കും ക്രമത്തിനും അവൾ അവിഭാജ്യഘടക മായിരുന്നു. അവൾ കിടപ്പിലായതോടെ ആ ചിട്ടയും ക്രമവും തെറ്റി. അയാളുടെ ഓജസ്സുതന്നെ പോയിരിക്കുന്നു. പരാജയപ്പെട്ട ഒരുവനായി അയാൾ ആ കട്ടിലിൽ അവളുടെ അടുത്തിരിക്കു ന്നു. ചെമ്പൻകുഞ്ഞിന്റെ കൈപിടിച്ച് തന്റെ മാറിൽ ചേർത്തമർത്തിക്കൊണ്ട് അവൾ ചോദിച്ചു.

“ഞാനാങ്ങുപോയാല് എന്നാ ചെയ്യും? അയാളുടെ മുഖത്തു തന്നെ ദൃഷ്ടി ഉറപ്പിച്ചും കൊണ്ട് അവൾ
പറഞ്ഞു.
“വേറൊരുത്തിയെ കെട്ട്
ചക്കി അയാളുടെ മുഖത്തു തന്നെ നോക്കിക്കിട ന്നു. ചക്കിയുടെ കണ്ണിൽ ഒരുപാട് വന്നു മൂടി. അവൾ നിശ്ചലയായിരിക്കുന്നു.

അങ്ങനെ ഭർത്താവിന്റെ സാമീപ്യത്തിൽ അയാ ളുടെ കണ്ണുകളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ചക്കി അന്ത്യശ്വാസം വലിച്ചു. ജീവിതാവസാനം വരെ വിശ്വസ്തനായ ഭാര്യയായി കഴിയുവാൻ സാധിച്ചവളാണ് ചക്കി. ഭർത്താവിന്റെ ആഗ്രഹ ങ്ങൾക്ക് പ്രതി ബ ന്ധ മാകാതെ കുടുംബം പുലർത്താൻ അവൾ ശ്രമിച്ചിട്ടുണ്ട്. ഭർത്താവിന്റെ വളർച്ചയിൽ അവൾ അഭിമാനിച്ചിട്ടുണ്ട്. മക്കളുടെ കാര്യത്തിൽ അവൾ ആവുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഉത്തമയായ ഭാര്യ, അദ്ധ്വാനശീലയായ കുടുംബി നി, ശ്രദ്ധയുള്ളവളും സ്നേഹമയിയുമായ മാതാവ് ഈ നിലകളിലെല്ലാം ചെമ്മീനിലെ ചക്കി തിളങ്ങി നിൽക്കുന്നു. ജീവിതത്തിലെ മധുരവും കയ്പ്പും നുണച്ചിറക്കാൻ വിധിക്കപ്പെട്ടപ്പോൾ അതിനെ സധൈര്യം നേരിട്ടവളാണ് ചക്കി. എങ്കിലും മക ളെക്കുറിച്ച് പരസ്യമായ ആരോപണം ഉണ്ടായ പ്പോൾ അതിനെ നേരിടാനുള്ള കരുത്ത് അവർക്കി ല്ലാതെ പോയി. അതും മറ്റൊരു തുറയിലെ മര ക്കാനാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഇനി മുതൽ അവൾ അവിടെയാണു കഴിയേണ്ടത്.

അതോർത്തപ്പോൾ അവർക്ക് ഭയമിരട്ടിച്ചു, തന്റെ മകളുടെ ഭാവി അപടകത്തിലാണെന്ന് അവർക്കു ബോധ്യമായി. അതിൽ നിന്നുണ്ടായ ഭയമാണ് ചക്കിയെ തളർത്തിയത്. ആ തളർന്നുവീഴൽ അവ ളുടെ അവസാനത്തിന്റെ ആരംഭമായിരുന്നു.

ഓണം അന്നും ഇന്നും Notes Question Answer Class 6 Adisthana Padavali Chapter 6

പഞ്ചമി
കറുത്തമ്മയും പരീക്കുട്ടിയുമായുള്ള ബന്ധത്തിന്റെ ആദ്യസൂചന അമ്മയ്ക്ക് നൽകുന്നത് കറുത്തമ്മ യുടെ അനിയത്തി പഞ്ചമിയാണ്.

ചെമ്പൻകുഞ്ഞിന്റെ പുതിയ വള്ളവും വലയും കട ലിലിറക്കുമ്പോൾ പഞ്ചമിയും വളരെയധികം സന്തോഷിക്കുന്നു. എന്നാൽ അവളെ വേദനിപ്പി ക്കുന്ന സംഭവങ്ങളാണ് അന്നു കടപ്പുറത്തരങ്ങ റിയത്. അവളുടെ അച്ഛന്റെ വള്ളമെന്ന അധികാര ത്തിലും സ്വാതന്ത്ര്യത്തിലും വള്ളത്തിനടുത്ത ത്തിയ അവൾക്ക് പരിസരബോധം നഷ്ടപ്പെട്ട ഭ്രാന്തനായ ഒരു ആര്യനെ യാണ് അച്ഛന്റെ സ്ഥാനത്തു കാണാൻ കഴിഞ്ഞത്. അയാൾ അവളെ തള്ളി മറിച്ചിട്ടു. ആ വേദന അവൾക്ക് മറ ക്കാനാവില്ല.

ദിവസവും ഒരു കുട്ട മീൻ അവൾക്കും ചെമ്പൻ കുഞ്ഞു വാഗ്ദാനം ചെയ്തത് അവൾക്ക് മനസ മാധാനത്തിന് ഇട നൽകി.

പരീക്കുട്ടിയുടെ കടം വീട്ടാൻ അവളും പരിശ്രമി ക്കാമെന്ന് നിശ്ചയിച്ചു. കാരണം അയാളുടെ കടം വീട്ടാതിരുന്നാൽ അത് നന്ദികേടാകും. അയാൾക്ക് കറുത്തമ്മയോടുള്ള താത്പര്യം പഞ്ചമിക്കറിയാം. പക്ഷേ, അക്കാര്യത്തിൽ അവളുടെ നയം എന്തെന്ന് വ്യക്തമാകുന്നില്ല. അമ്മ മരിച്ചതോടെ അവളുടെ ജീവിതം ദുരിത പൂർണ്ണമാകുന്നു. ചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യയുമായി അവൾക്ക് പൊരുത്തപ്പെടാനായില്ല. അവസാനം അവൾ നീർക്കുന്നം കടപ്പുറം വിട്ട് തൃക്കുന്നപ്പുഴ കടപ്പുറത്തെത്തി. അവളുടെ ഇച്ചേച്ചി അവിടെയു ണ്ട്. കറുത്തമ്മയും പളനിയും അവരുടെ കുട്ടിയു മടങ്ങുന്ന കൊച്ചു കുടുംബത്തിൽ അഭയം കണ്ട ത്താനാണ് അവൾ എത്തിയത്. കറുത്തമ്മയുടെ കുട്ടിയുടെ സ്നേഹമുള്ള ‘എള്ളമ്മ’യായി അവൾ എത്തിയിരിക്കുന്നു.

പളനി അവിടെ ഇല്ലാതിരുന്ന തക്കം നോക്കി കറു അമ്മ അവളോട് കാര്യങ്ങളെല്ലാം തിരക്കുന്നു. അവൾക്കറിയേണ്ടിയിരുന്നത് പരീക്കുട്ടിയുടെ കാര്യമാണ്. അയാളുടെ പതനത്തെക്കുറിച്ച് പഞ്ചമി അവളോടു പറഞ്ഞു. ആ രാത്രി ചെമ്പൻകു ഞ്ഞിന്റെ രണ്ടു മക്കളും ഭാവിയെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടു കിടന്നു. ചർച്ച എങ്ങുമെത്താതെ പഞ്ചമിയുറങ്ങി, കറുത്തമ്മ പരീക്കുട്ടിയെക്കുറി ച്ചുള്ള ചിന്തകളുമായി ഉറങ്ങാതെ കിടന്നു.

അടുത്ത പ്രഭാതത്തിൽ പഞ്ചമി ഉണർന്നു നോക്കു മ്പോൾ കറുത്തമ്മയില്ല. അവളുടെ കുട്ടിയെ എടുത്ത് കടലിലേക്കു നോക്കി ഒരിക്കലും മടങ്ങി വരാത്ത ചേച്ചിയെയും ചേട്ടനെയും കാത്ത് കര യുന്ന പഞ്ചമിയുടെ ചിത്രം നമ്മുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവു സൃഷ്ടിക്കുന്നു. ഈ നോവലിൽ സഹതാപം അർഹിക്കുന്ന കഥാ പാത്രങ്ങൾ പഞ്ചമിയും ആ പിഞ്ചുകുഞ്ഞുമാണ്. അന ത ത യിലേക്കു ദൃഷ്ടികൾ പായിച്ചു നിൽക്കുന്ന അനിശ്ചിതത്തിന്റെ സന്തതികൾ?

യഥാർത്ഥത്തിൽ പഞ്ചമി അനാഥയെന്നു പറയാ നൊക്കുമോ? അവൾ ഒരു പിഞ്ചു കുഞ്ഞിന്റെ ‘നാഥ’യാണ്. അവൾ ആ കുഞ്ഞിന്റെ ഇളയമ്മയാ ണ്. അതിനെ വളർത്തേണ്ട ബാധ്യത അവൾക്കു ണ്ട്. അതവളുടെ കടമയാണ്. ആ പിഞ്ചുകുഞ്ഞ് അവളുടെ സ്നേഹമയിയായ “ഇച്ചേച്ചി” യുടെ രക്തമാണ്. അതുകൊണ്ട് അവളുടെ രക്തവുമാ ണ്. ചെമ്പൻകുഞ്ഞിന്റെ സന്തതികളായി വളരേ ണ്ടവർ…അവളുടെ ഭാവി എന്ത്? ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ശങ്കിക്കേണ്ടതില്ല. കാരണം അതിന്റെ ഇളയമ്മയാണ് ഉള്ളത്. എന്നാൽ ഇളയ മ്മയുടെ ഭാവി?

ആ ചോദ്യത്തിന് യുക്തമായ ഉത്തരം കണ്ടെത്താ നുള്ള ബാധ്യത അനുവാചകനിലർപ്പിച്ചുകൊണ്ട് ‘ചെമ്മീൻ’ സമാപിക്കുന്നു. ‘പഞ്ചമി’ എന്ന കഥാ പാത്രം അനുവാചക ഹൃദയത്തെ നീറ്റിക്കൊണ്ട് പിഞ്ചുകുഞ്ഞുമായി കടപ്പുറത്തു നിൽക്കുന്നു.

നോവലിസ്റ്റുമായി സംസാരിക്കാം
തകഴി സംസാരിക്കുന്നു

“ഇപ്പോഴാണ് പഴയ കൂട്ടുകുടുംബത്തിന്റെ മഹത്വം എനിക്ക് മനസിലാകുന്നത്. തലമുറകളെല്ലാം ഒന്നിച്ച് ഒരു വീട്ടിൽ കഴിയുന്ന നില ഇന്നുമുണ്ടാ യിരുന്നെങ്കിൽ ഞങ്ങൾക്ക് ഒറ്റയ്ക്കു കഴിയേണ്ടി വരില്ലായിരുന്നു. ഇത് എന്റെ മാത്രം ദുഃഖമല്ല. ഇന്ത്യയൊട്ടുക്കുമുള്ള വയസ്സായ അച്ഛനമ്മമാർ നേരിടാൻ പോകുന്ന വേദനയുടെ പ്രശ്നമാണ്. കൂട്ടുകുടുംബങ്ങളുടെ തകർച്ചയാണിതിന് കാര ണം. ഞാൻ പണ്ട് ജർമ്മനിയിൽ പര്യടനം നട ത്തിയപ്പോൾ ഒരു വൃദ്ധസദനം സന്ദർശിക്കുകയു ണ്ടായി. ഏറ്റവും പ്രായം കൂടിയ അച്ഛനമ്മമാരാ യിരുന്നു അവിടുത്തെ അന്തേവാസികൾ. മിക്ക വാറും എല്ലാവരുടെയും മക്കളൊക്കെ യൂറോപ്പിന്റെ പലഭാഗങ്ങളിലുമാണ്. ആവശ്യത്തിന് പണവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്. പിറന്നാ ളിന് മക്കളയയ്ക്കുന്ന ആശംസാ സന്ദേശങ്ങൾ കൈപ്പറ്റുമ്പോഴാണ് അവരിൽ പലരും തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും തങ്ങൾക്കു മക്കളുണ്ടെന്നു മൊക്കെ ഓർക്കുന്നത്. മക്കൾ അടുത്തില്ലാതെ അനാഥത്വത്തിന്റെ ദുഃഖം പേറേണ്ടി വരുന്ന മാതാ പിതാക്കൾ നമ്മുടെ നാട്ടിലും പ്രശ്നമാകാൻ പോകുകയാണ്.

“എന്റെ ജീവിതം സംഭവബഹുലമായ ഒന്നല്ല. വെറും സാധാരണ ജീവിതം മാത്രമാണ്. ഞാനെന്ന കഥാനായകൻ ഒട്ടും തന്നെ നിറപ്പകി ട്ടുള്ള കഥാപാത്രവുമല്ല” എന്ന് എന്റെ ബാല്യകാ ലകഥ എന്ന പുസ്തകത്തിൽ സ്വയം വിശേഷി പ്പിച്ച തകഴി ശിവശങ്കരപ്പിള്ള നിറപ്പകിട്ടുകളുടെ ആടയാഭരണങ്ങളൊന്നും എടുത്തണിയാതെ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു കുട്ടനാട്ടുകാരനെപ്പോലെ, പുറത്തേക്കു തെറിച്ചു വന്ന വെറ്റിലച്ചാർ തുടച്ചുകൊണ്ട് ഏറ്റവും ഒടു വിൽ താൻ എഴുതാൻ പ്ലാനിട്ടിരുന്ന നോവലിനെ ക്കുറിച്ച് പറഞ്ഞു തുടങ്ങി.

“സൈന്ധവ സംസ്കാരമായിരുന്നു വിഷയം. ഹാര പാ-മോഹൻ ജെദാരോ നദീതടങ്ങളിൽ ഉണ്ടായി രുന്ന ആദിമ മനുഷ്യരുടെ ജീവിതമാണ് ഞാൻ ചിത്രീകരിക്കാൻ തുനിഞ്ഞത്. ആര്യൻമാർ സിന്ധു നദീതടപ്രദേശത്തുനിന്ന് ഇങ്ങോട്ടു വ്യാപിച്ചുവ ന്നപ്പോൾ ഇവിടെ ഉണ്ടായിരുന്നു എന്നു പറയ പ്പെടുന്ന മനുഷ്യരാണ് ഹാരപ്പാ മോഹൻജൊ ദാരോ നിവാസികൾ. എന്നാൽ ആര്യന്മാർ കർഷ കജനതയായിരുന്നുവെന്നും, അവർക്ക് നഗരജീ വിതം പരിചിതമല്ലായിരുന്നുവെന്നും, ഇന്ത്യയിൽ സപ്തസിന്ധു പ്രദേശത്തു അധിവസിച്ചിരുന്നു ആദി ജനതയാണ് അവരെന്നുമൊക്കെ പല ചരി ത്രകാരന്മാരും അഭിപ്രായപ്പെടുന്നുമുണ്ട്. ഫാഫ മാക്സ് മുള്ളറുടെ സിദ്ധാന്തം അനുസരിച്ച് ആര്യ ന്മാർ, മധ്യേഷ്യക്കാരാണെന്നാണ് പറയപ്പെടുന്ന ത്.

ജനസംഖ്യാ വർധനയും ഗോത്ര ങ്ങൾ തമ്മിലുള്ള കലഹങ്ങളും ആദ്യകാല വാസസ്ഥല ത്തുനിന്നുള്ള പ്രവാസത്തിന് ഇവരെ പ്രേരിപ്പിച്ചി രിക്കണം. പടിഞ്ഞാറോട്ട് തിരിച്ചവർ യൂറോപ്പും തെക്കോട്ടു നീങ്ങിയവർ ബാക്ട്രിയ, ഇറാൻ എന്നീ പ്രദേശങ്ങളിലും ഹിന്ദുക്കുഷ് പർവതനിര കടന്ന് പഞ്ചാബിലും മറ്റും പ്രവേശിച്ചു എന്നുവേണം കരു താൻ. ഏതായാലും ബി.സി. 2000 -ാമാണ്ടു മുതൽ നടന്നുവെന്നു കണക്കാക്കപ്പെടുന്ന ഈ കുടിയേ റ്റക്കാർക്ക് അന്നത്തെ ഭാരതത്തിലെ ജനതയായ സൈന്ധവരുടേതിനേക്കാൾ താഴ്ന്ന ഒരു ജീവിത ക്രമമായിരുന്നു ഉണ്ടായിരുന്നത് എന്നുവേണം അനുമാനിക്കാൻ. ഇതിനെക്കുറിച്ച് ധാരാളം പഠ നങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ളത് റഷ്യ ക്കാരാണ്. അനേകം പുസ്തകങ്ങളും അവർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം പുസ്തക ങ്ങൾ വായിച്ച അറിവാണ് ഈ നോവലിലേക്ക് എന്റെ ശ്രദ്ധതിരിച്ചത്.

കുറച്ച് അദ്ധ്യായങ്ങൾ എഴു തിക്കഴിഞ്ഞപ്പോൾ വളരെ ഗാഢമായ വിഷയവും വിശാലമായ ക്യാൻവാസുമാണ് ഇതെന്ന് എനിക്കു ബോധ്യമായി. നേരിട്ടു പരിചയമില്ലാത്തതും കണ്ടി ട്ടില്ലാത്തതുമായ ഇത്തരം ഒരു വിഷയത്തെ അധി കരിച്ച് ഒരു നോവൽ എഴുതുന്നത് ഒരു സാഹസ മാണെന്നു തോന്നിയതുകൊണ്ട് ആ ഉദ്യമം ഞാൻ ഇപ്പോൾ പൂർണമായും ഉപേക്ഷിച്ചമട്ടാണ്. മാത്ര മല്ല, ഇത്രയേറെ ആഴത്തിലുള്ള ഒരു വിഷയം നോവൽ രൂപത്തിൽ എഴുതാൻ ആരോഗ്യം അനു വദിക്കുന്നില്ല.പിന്നെ കലശമായ ഓർമ്മക്കുറവും, പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന രീതി ശരിയാ കുന്നുമില്ല. അങ്ങനെ എന്റെ സൈന്ധവസംസ്കാര ചിത്രീകരണം മനസ്സിൽ തന്നെ മടക്കി വെയ്‌ക്കേ ണ്ടിവന്നു.

Kerala Syllabus 6th Standard Textbooks Solutions Guide

Expert Teachers at HSSLive.Guru has created Kerala Syllabus 6th Standard Textbooks Solutions Guide Pdf Free Download all Subjects in both English Medium and Malayalam Medium of Chapter wise Questions and Answers, Notes are part of Kerala Class 6 Solutions. Here HSSLive.Guru has given SCERT Kerala State Board Syllabus 6th Standard Textbooks Solutions Pdf Part 1 and Part 2.

Kerala State Syllabus 6th Standard Textbooks Solutions

We hope the given Kerala Syllabus 6th Standard Textbooks Solutions Guide Pdf Free Download all Subjects in both English Medium and Malayalam Medium of Chapter wise Questions and Answers, Notes will help you. If you have any queries regarding SCERT Kerala State Board Syllabus Class 6th Textbooks Answers Guide Pdf of Part 1 and Part 2, drop a comment below and we will get back to you at the earliest.

പുഞ്ച കൊ കളം നിറഞ്ഞേ Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and പുഞ്ച കൊ കളം നിറഞ്ഞേ Puncha Koithe Kalam Niranje Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Puncha Koithe Kalam Niranje Summary

Puncha Koithe Kalam Niranje Summary in Malayalam

പുഞ്ച കൊ കളം നിറഞ്ഞേ Summary in Malayalam

കവിതാസാരം

തിന്തിനിന്തോ താനിനാനോ
……………………………..
എന്റെ വഞ്ചിരട്ടവഞ്ചി

വാത്താരിയോട് കൂടിയാണ് ഈ നാടൻപാട്ട് ആരം ഭിക്കുന്നത്. കർഷകപെണ്ണിനെ വിളിച്ചുകൊണ്ട് കർഷ കൻ പാടുകയാണ്. പുഞ്ചപ്പാടം കതിരിട്ടിരിക്കുകയാണ് പെണ്ണേ… വഞ്ചി വന്നാൽ നമുക്ക് നെല്ല് കൊയ്തെടു ക്കാം. ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻ വഞ്ചി, ചുരുട്ടു വഞ്ചി, നല്ല ചന്തമുള്ള ചരുപ്പൻ വഞ്ചി എന്നിങ്ങനെ വഞ്ചികൾ പലതരമുണ്ട്.
എന്റെ വഞ്ചി എരട്ടവഞ്ചിയാണ്.

പുഞ്ച കൊ കളം നിറഞ്ഞേ Summary in Malayalam Class 6

പുഞ്ചയിലെ വിത്തെറിഞ്ഞ
………………………………
കൊയുന്നെടുത്ത മെതികഴിഞ്ഞ

പുഞ്ചവയലിൽ വിത്തെറിഞ്ഞു, കളപറിച്ചു, ഇടകി ളയ്ക്കുകയും വളമിടുകയും ചെയ്തു. നെൽക്കതിരനോ ടൊപ്പം കർഷകന്റെ സ്വപ്നങ്ങളും വളർന്നു. നിരനിര യായ് നെൽക്കതിർ വന്നു. കതിര് പഴുത്തു പാകമായി, നെൽക്കതിർ ‘ കൊയ്തെടുത്ത് മെതിച്ച് പൊലിയളന്ന് പറയിൽ നിറച്ച് നിരത്തി വെച്ചു.

പൊലിയളന്നേ പറ നെര
……………………………..
കളം നെറഞ്ഞ കതിരുകൊണ്ട്.
പുഞ്ച കൊ കളം നിറഞ്ഞേ Summary in Malayalam Class 6 1
സമൃദ്ധിയുടെ പുതിയ പ്രഭാതം പുലർന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്ന് കിളികളെല്ലാം പറന്നു പോയി. പുഞ്ചപ്പാടത്തിന്റെ സമൃദ്ധിയിൽ കൃഷി ക്കാരന്റെ മനസ്സ് തളിരിടുകയും കുളിരണിയുകയും ചെയ്തു. പുഞ്ചക്കണ്ടം സമൃദ്ധിയുടെ ചന്തമുള്ള കണ്ട മാണ്. പുഞ്ചവയൽ കൊയ്തുകൊണ്ട് കർഷകൻ കര യിലേക്ക് തിരികെ വന്നു ചേർന്നു. കർഷകന്റെ കളം കതിരുകൊണ്ട് നിറഞ്ഞു.

പദപരിചയം
വഞ്ചി – വള്ളം
ചന്തം – ഭംഗി
കള – പാഴ്പ്പുല്ല്
കനവ് – സ്വപ്നം
കളം – നെല്ലുമതിക്കുന്നതിനുള്ള സ്ഥലം
പൊലി – നെൽക്കൂമ്പാരം
പൊലിമ – വർധന
മനം – മനസ്

പുഞ്ച കൊ കളം നിറഞ്ഞേ Summary in Malayalam Class 6

പിരിച്ചെഴുതുക
വന്നാകൊയ്തെടുക്കാം – വന്നാ + കൊയ്ത് + എടുക്കാം
ചന്തമുള്ള – ചന്തം + ഉള്ള
കൊയ്തെടുത്ത – കൊയ്തു + എടുത്ത
കരയ്ക്കടുത്ത – കരയ്ക്ക് + അടുത്തേ
കിളികളെല്ലാം കിളികൾ + എല്ലാം
വന്നാക്കൊയ്തെടുക്കാം – വന്നാൽ + കൊയ്ത് + എടുക്കാം

പര്യായം
വഞ്ചി – തോണി, നൗക, വള്ളം
പാടം വയൽ, കണ്ടം
കിളി – പക്ഷി, പറവ, ഖഗം
ചന്തം – ഭംഗി, സുന്ദരം, കോമളം

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 5 പുഞ്ച കൊ കളം നിറഞ്ഞേ Puncha Koithe Kalam Niranje Notes Questions and Answers Pdf improves language skills.

Puncha Koithe Kalam Niranje Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 2 Chapter 5 Puncha Koithe Kalam Niranje Question Answer

Class 6 Malayalam Puncha Koithe Kalam Niranje Notes Question Answer

കണ്ടെത്താം പറയാം
Question 1.
ഏതെല്ലാം തരത്തിലുള്ള വഞ്ചികളെക്കുറിച്ചാണ് പാട്ടിലുള്ളത്?
Answer:
ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻ വഞ്ചി, ചുരുട്ടുവ ഞ്ചി, ചരുപ്പൻ വഞ്ചി, ഇരട്ടവഞ്ചി ഇതെല്ലാമാണ് പാട്ടിൽ പറയുന്ന വഞ്ചികൾ.

Question 2.
പാട്ടിന്റെ നെൽകൃഷിയുടെ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ഭാഗം കണ്ടെത്തി ചൊല്ലി അവ തരിപ്പിക്കുക.
Answer:
പുഞ്ചയിലെ വിത്തെറിഞ്ഞ
കളപറിച്ചേ കെളകളച്ചേ
കെള കഴിഞ്ഞ വളമെറ
വിത്തെറിഞ്ഞ കളപറിച്ചേ
കതിരുവന്ന കനവുവന്നേ
നെരനെരന്നേ കതിരുവന്നേ
കതിരു വന്ന പഴുപഴുത്ത
കൊയുതെടുത്ത മെതികഴിഞ്ഞ
പൊലിയളന്നേ പറ നെരന്നേ

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

Question 3.
“തളിരണിഞ്ഞ മനം കുളി – കർഷകന്റെ മനം കുളിർക്കാൻ കാരണമെന്ത്?
Answer:
താൻ വിയർപ്പൊഴുകി, നിലമൊഴുക്കി, വിത്തുപാകി, വളമിട്ട് ഒരുക്കിയ നെൽവിത്തുകൾ തളിരണിയു ന്നത് കാണുമ്പോൾ കർഷകന്റെ മനസ്സ് കുളിരു കോരുകയാണ്. കൃഷിക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ചവനാണ് കർഷകൻ. താൻ വിതച്ച നെൽപ്പാടം സമൃദ്ധമായി പൊൻകതിരണിഞ്ഞു നിൽക്കുന്ന കാഴ്ചയിലും വലിയ സന്തോഷം കർഷകന് വേറേയില്ല.

കണ്ടെത്തി എഴുതുക
Question 1.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 1
Answer:
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 2

പ്രതികരണക്കുറിപ്പ്
Question 1.
“അധ്വാനം ആഹ്ലാദകരമായ അനുഭവമാണ് നൽകുന്നതെന്ന് ഈ നാടൻ പാട്ടിലൂടെ മനസ്സി ലാക്കാൻ കഴിയും.” ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്ത്?
ചർച്ച് ചെയ്ത് കുറിപ്പ് തയാറാക്കൂ.
Answer:
അധ്വാനത്തിന്റെ മഹത്വമാണ് ഈ നാടൻപാട്ടിലു ടനീളം പ്രതിഫലിക്കുന്നത്. വിളഞ്ഞു കിടക്കുന്ന സമൃദ്ധമായ നെൽപ്പാടം കർഷകന് നൽകുന്ന അനുഭൂതി വർണ്ണനാതീതമാണ്. സമൃദ്ധമായ നെൽക്കതിരുകൾ കാണുമ്പോൾ കർഷകന്റെ ആഹ്ലാദത്തിന് അതിരുകളില്ല. നിലമൊരുക്കി, വിത്തുപാകി, വളമിട്ട് ഒരുക്കിയ നെൽവിത്തുകൾ കരുത്തോടെ, സമൃദ്ധമായി തളിരണിഞ്ഞു കതി രു വരുന്നത് കണ്ടപ്പോൾ കർഷകന്റെ മനസ്സ് കുളിർത്തു. അധ്വാനത്തിന്റെ പ്രതിഫലനമാണ് കർഷകന്റെ ആ സന്തോഷം.

വായ്ത്താരികൾ കണ്ടെത്താം
Question 1.
“തിന്തിനിന്തോ താനിനാനോ
തിന്തിനിന്തോ താനിനാനോ”
ഇതുപോലുള്ള വായ്ത്താരികൾ സംഘമായി ആലപിക്കൂ.
• താതിനന്തോം തിനന്തിനം താരോ
• ഓ തിത്തിത്താരാതിത്തിത്തെ
തിത്തൈ തക തരികിടതിമുത
• താനാ തനതനതാനാ തനതന താനാ
തന തന തന്തിന്നാരോ
Answer:
തിത്തോം തിത്തോം തതിത്തോം
താതൈ തൈ തൈ തിത്തോം
ചക്രമൊന്നുചവിട്ടെന്റയേ
താതൈ തൈ തൈ തിത്തോം
തെയ്യകം തിന്തിമി തെയ്യകം താരാ
തെയ്യകം തിന്തിമി മകം താരാ
പട്ടിനുടുപ്പുമുറുമാലും കെട്ടി
വെട്ടിയെടുത്തുവരുന്നുണ്ടു തേവൻ

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

പതിപ്പുണ്ടാക്കാം
Question 1.
കൃഷിപ്പാട്ടുകൾ ശേഖരിച്ച് പതിപ്പുണ്ടാക്കു.
Answer:
അത്തടത്തിൽ ഇത്തടത്തിൽ
അത്തടത്തിൽ ഇത്തടത്തിൽ
ഊതിമുളച്ചൊരു കുമ്പളങ്ങ
ഏറങ്ങാട്ടു കരിങ്ങാലിന്മേൽ
ഏറിക്കുടി കുമ്പളങ്ങ
കാലില്ലാത്തൊരുണ്യയൻ നായർ
ഏറി മുറിച്ച് കുമ്പളങ്ങ
മൂലിരിക്കും മുത്തശ്ശ്യമ്മ
നൂറുക്കേണം കറി കുമ്പളങ്ങ
വീട്ടിലിരിക്കും അമ്മായി
വിളമ്പേണം കറി കുമ്പളങ്ങ
പടക്കുവിരുതൻ ചാപ്പൻ നായർ
കൂട്ടേണം കറി കുമ്പളങ്ങ
സൂനുദിച്ചുകങ്ങ

ഒരു ഞാറുനടീൽപാട്ട്
സൂനുദിച്ചുകണ്ടേ
താരികന്താരോം
നേരം പുലർന്നു പോയേ
താരീതിനന്തോം
ഒരുപിടിന്താറെടുത്തൻ
താരികന്താരോം
സൂര്യനുദിച്ചുകണ്ടേ
താരികന്താരോം
നേരം പുലർന്നുപോയേ
താരീതിനന്തോം
ഒരുപിടിഞാറെടുത്തൻ
താരികന്താരോം
തല്ലിക്കര കേറ്റുമേ
താരീതിനന്തോം
നട്ടിട്ടും തീരുന്നില്ലേ
താരകന്താരോം
നേരം പുലർന്നുപോയേ
താരീതിനന്തോം
മേറി തളർന്നുപോയേ
താരികന്താരോം നേരം
പുലർന്നുപോയേ
താരീതിനന്തോം

തേവീ തിരുതേവീപുരിക്കണ്ടം നെൽകൃഷിയുടെ ഒരുക്കങ്ങളെ പ്രതിപാധിക്കുന്ന ഒരു നാടൻപാട്ട്
തേവീ തിരുതേവീ പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്ന
ആളുവരുന്ന കാളാവരുന്നോളാ
വരുന്ന കലാവരുന്നേ
നുകം വരുന്ന കാളാവരുന്ന
തേവീ തിരുതേവി പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്നേ
കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ
കല്ലടനീങ്ങി വഴികൊടുന്ണ്ടേ
ആളുവരുന്ന കാളാവരുന്നേ
കാളാവരുന്ന കലപ്പാവരുന്നേ
തേവീ തിരുതേവി പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്ന

നേരം വളരെപ്പുലരും മുമ്പേ കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ട്
നേരം വളരെപ്പുലരും മുമ്പേ
തമ്പുരാൻ വന്നു വിളിക്കുന്നേ
ചിന്നക്കൊടയും കറക്കിപ്പിടിച്ച്
തമ്പുരാൻ വന്നുവിളിക്കുന്നേ
പുള്ളയൊള്ളകള്ളികളോം
പെണ്ണാളേം വിളിച്ചെറക്കുന്നേ
മുട്ടിക്കുനിമിതുമികളേം
പെണ്ണാളേം വിളിച്ചെറക്കുന്നേ
ചിന്നക്കൊടയും കറക്കിക്കുടിച്ചേ
തമ്പുരാൻ വന്നു വിളിക്കുന്നേ
നേരം വളരെപ്പുലരും മുമ്പേ
തമ്പുരാൻ വന്നു വിളിക്കുന്നേ

തേയവാഴിത്തമ്പുരാന്റെ
തേയവാഴിത്തമ്പുരാന്റെ
തിരുവുമ്പില്
അടിയങ്ങള് തളർന്നു നിന്നു
പാടിയാടുന്നത്
തേയവാഴിത്തമ്പുരാന്റെ
തിരുമുമ്പില്
ഈയുള്ളാരു തളർന്നു നിന്നൊരു
പാട്ടുപാടുന്നത്
വെട്ടിയിട്ട തോലുകളൊക്കെ
കരിഞ്ഞുപോയല്ലാ
എന്നു ചൊല്ലീയിവാളെന്നെ
പിടിച്ചുകെട്ടല്ലേ
ഞാറുകളെല്ലാം മുട്ടുവച്ചി
ളകിപ്പോയെല്ലൊ
എന്നും ചൊല്ലീയിവാളെന്നേ
പിടിച്ചുകെട്ടല്ലേ
തേയവാഴിത്തമ്പുരാന്റെ
തിരുമുമ്പിലേയ്
അടിയങ്ങള് തളർന്നുനിന്നു
പാടിയാടുന്നേയ്

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

തെക്കനാം കോപുരത്തിൽ
തെക്കനാം കോപുരത്തിൽ
മഴയുണ്ടു കൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴ കൊള്ളുന്നല്ലോ
കിഴക്കനാം കോപുരത്തിൽ
മഴയുണ്ടുകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴകൊള്ളുന്നല്ലോ
മടക്കനാം കോപുരത്തിൽ
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴ കൊള്ളുന്നല്ലോ
നാലുമഴയൊത്തുകൂടി
കനകമഴ പെയ്യുന്നത്
കനകമഴ പെയ്യുന്നത്
മലവെള്ളമിറങ്ങുന്നത്
മലവള്ളമിറങ്ങുന്നേയ്
കോതയാറു പെരുകുന്നത്
തെക്കു തെക്കുപള്ളിക്ക്
പുഞ്ചപ്പാടം കൊയ്യാൻ പോണേ
നാലുമഴയൊത്തുകൂടി
കനകമഴപെയ്യുന്നത്
കനകമഴപെയ്യുന്നത്
വെള്ളിത്തക്കക്കൊച്ചുകാളിയോ
എന്റെ നെര കൊയ്യരുതേ
തെക്കുതെക്കുപള്ളീത്തെക്കു
പുഞ്ചപ്പാടം കൊയ്യാൻ പോണേയേ

അധിക വായനയ്ക്ക്

കൃഷി പഴഞ്ചൊല്ലുകൾ

  • വിത്തുഗുണം പത്തുഗുണം
  • മുളയിലറിയാം വിള
  • വിത്തായം ചെന്നാൽ പത്തായം നിറയും
  • പത്തായമുള്ളിടം പറയും കാണാം
  • വിത്തു കുത്തി ഉണ്ണരുത്.
  • ഞാറില്ലെങ്കിൽ ചോറില്ല
  • വിത്തിനൊത്ത വിള
  • വിത്തില്ലാതെ ഞാറില്ല
  • പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാ ട്ടിൽനിന്നും വരും
  • പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
  • ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്
  • കളപറിച്ചാൽ കളം നിറയും
  • അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും
    വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • ഏറെ വിളഞ്ഞത് വിത്തിനാക

പഴയകാല കാർഷിക ഉപകരണങ്ങൾ
കല്
കൃഷിയിൽ വിത്ത് വിതയ്ക്കുന്നതിനോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കലപ്പ, കലപ്പ ഉപയോഗിച്ച് മണ്ണ് ഇളക്കിമറിക്കുന്ന പ്രക്രിയയെ ഉഴവ് അല്ലെങ്കിൽ ചാലു കീറൽ എന്നുപറയുന്നു. കാളകളെ കെട്ടിയും കലപ്പ ഉപയോഗിക്കാറുണ്ട്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 3
നുകം
വയൽ ഉഴുതുമറിക്കാൻ കന്നുകാലികളെ തമ്മിൽ കുട്ടിക്കെട്ടാൻ ഉപയോഗിച്ചിരുന്നു.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 4
തൂമ്പ / കൈക്കോട്
മണ്ണ് ഇളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് തൂമ്പ്. ചതുരത്തിൽ ഉള്ള ഉറപ്പേറിയ ഉരുക്ക് പാളി യാണ് തൂമ്പയുടെ പ്രധാനഭാഗം.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 5
ജലചക്രം
പണ്ടുകാലത്ത് ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് ജലചക്രം. തനിയെ പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ചവിട്ടിയാണ് കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചിരുന്നത്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 6
ഏത്തക്കൊട്ട
ജലസേചനത്തിനായി ഉപയോഗിക്കുന്ന ഉപകരണ മാണ് ഏത്തക്കൊട്ട്. ആഴമുള്ള ജലസ്രോതസ്സിൽ നിന്നും വെള്ളമെടുക്കാനാണ് ഇത് ഉപയോഗിക്കു ന്നത്.
അരിവാൾ
ഒരു തരം വളഞ്ഞ കത്തിയാണ് അരിവാൾ. കൊയ്ത്തിനും കാടുകൾ വെട്ടിത്തെളിക്കാനും ഉപ യോഗിക്കുന്നു.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 7
വിത്തു കൂട്ടി
നിരന്നുകിടക്കുന്ന നെല്ല് വലിച്ചുകൂട്ടാൻ ഉപയോ ഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം.

പറ
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോ ഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതി ലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തുപറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 8
പത്തായം
മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 9

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

കൃഷി-കടങ്കഥകൾ
• കാടുവെട്ടി പാറ കണ്ടു. പാറവെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു
തേങ്ങ
• ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാല് നീട്ടി
മുള
• കണ്ടാൽ മടി തിന്നാൽ മധുരം
കരിമ്പ്
• കയ്ക്കും പുളിക്കും മധുരിക്കും മിഠായി
നെല്ല്
• എന്റെ കിടപ്പ് വള്ളിയിലാണ് മേലെ നിറയെ ചൊറി യാണ്
കൈപ്പക്ക
• അടിമുള്ള് നടുകാട്, തല പൂവ്
കൈതച്ചക്ക
• നിലം കീറി പൊന്നെടുത്തു
മഞ്ഞൾ
• തലവട്ടിയിൽ തടി തൊട്ടിയിൽ
നെല്ല്

ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
വായ്ത്താരിയോടെയാണ് ഈ നാടൻപാട്ട് തുട ങ്ങുന്നത്. നിലം ഉഴുത്, വിത്ത് വിതച്ച്, കള പറിച്ച്, വളമിട്ട് വളർത്തിയ നെല്ലുകളെല്ലാം കതിരണി ഞ്ഞു. ഇപ്പോഴിതാ കൊയ്യാനും പാകമായിരിക്കു ന്നു. നെല്ലു കൊയ്യാൻ കൂട്ടുകാരെയെല്ലാം പാടി വിളിക്കുകയാണ് കർഷകൻ. മണ്ണിന്റെ മണമുള്ള ഒരു പാട്ട്. കർഷകപ്പെണ്ണിനെ വിളിച്ച് കർഷകൻ പാടുകയാണ്. പെണ്ണ്, പുഞ്ചനെൽപ്പാടം നെര ന്നിരിക്കുന്നു. വഞ്ചി വന്നാൽ നമുക്കത് കൊ ടുക്കാം. ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻ വഞ്ചി, ചുരുട്ടു വഞ്ചി, നല്ല ചന്തമുള്ള ചരുവൻ വഞ്ചി എന്നിങ്ങനെ വഞ്ചികൾ പലതരത്തിലുണ്ട്. എന്റെ വഞ്ചി എരട്ടവഞ്ചിയാണ്. പുഞ്ചവയലിൽ വിത്ത റിഞ്ഞു. കള പറിക്കുകയും ഇടകിളയ്ക്കുകയും ചെയ്തു. നെല്ലിന് കതിരുവന്നു. നെൽക്കതിരിനോ ടൊപ്പം കർഷകന്റെ സ്വപ്നങ്ങളും വളർന്നു. നിര നിരയായ നെൽക്കതിർ വന്നു.

കതിര് പഴുത്ത് പാകമായി. നെൽക്കതിർ കൊയ്തെടുത്ത് മെതിച്ച് പൊലിയളന്ന് പറയിൽ നിറച്ച് നിരത്തിവെച്ചു സമ ദ്ധിയുടെ പുതിയ പ്രഭാതം പുലർന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തുനിന്ന് കിളികളെല്ലാം പറന്നുപോ യി. പുഞ്ചപ്പാടത്തും സമൃദ്ധിയിൽ കൃഷിക്കാരന്റെ മനസ്സ് തളിരിടുകയും കുളിരണിയുകയും ചെയ്തു. പുഞ്ചക്കണ്ടം സമൃദ്ധിയുടെ ചന്തമുള്ള കണ്ടമാണ്. പുഞ്ചവയൽ കൊയ്തുകൊണ്ട് കർഷകൻ കരയി ലേക്ക് തിരികെ വന്നുചേർന്നു. കർഷകന്റെ കളം കതിരുകൊണ്ട് നിറഞ്ഞു. നെൽകൃഷിയുടെ ഓരോ ഘട്ടവും ഈ പാട്ടിൽ കടന്നുവരുന്നു. അധ്വാന ത്തിന്റെ മഹത്വമാണ് ഈ നാടൻപാട്ടിലുടനീളം പ്രതിഫലിക്കുന്നത്. വിളഞ്ഞുകിടക്കുന്ന സമൃദ്ധ മായ നെൽപ്പാടം കർഷകന് നൽകുന്ന അനുഭൂതി വർണ്ണനാതീതമാണ്. കുട്ടനാടിന്റെ കാർഷികജീവി തമാണിവിടെ പ്രതിഫലിക്കുന്നത്.

ജീവിതത്തിന്റെ ഉപ്പ് Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and ജീവിതത്തിന്റെ ഉപ്പ് Jeevithathinte Uppu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Jeevithathinte Uppu Summary

Jeevithathinte Uppu Summary in Malayalam

ജീവിതത്തിന്റെ ഉപ്പ് Summary in Malayalam

കഥാസംഗ്രഹം

ഉപ്പു വിറ്റാണ് ഉപ്പുകൊറ്റൻ ജീവിച്ചത്. കാടും വഴിയും താണ്ടി ഉപ്പു ചാക്കും ചുമന്ന് അയാൾ നടക്കും. ഉപ്പു വേണോ എന്ന് ഉറക്കെ വിളിച്ചു ചോദിക്കും. ആവശ്യക്കാർ അവരിൽ നിന്നും ഉപ്പുവാങ്ങും. ഉപ്പാണ് അയാൾക്ക് ആഹാരം നൽകുന്നത്. അത് നടന്നു വിൽക്കും. നടന്നലഞ്ഞ് എത്തിയേടത്ത് കിടന്നുറങ്ങും. അങ്ങിനെയൊരി ക്കൽ അദ്ദേഹം മേല്പത്തൂർ അഗ്നിഹോത്രി യുടെ ഇല്ലത്തെത്തി. പടികൾ കയറി ഉമ്മറത്തെ നട ക്കല്ലിൽ ഇരുന്നു. ചൈതന്യം തുടിക്കുന്ന മുഖവും പൂണുലും കുടുമയും വച്ച് മുണ്ടും മേൽമുണ്ടു മൊക്കെയായി അഗ്നിഹോത്രി അവിടേയ്ക്ക് വന്നു.

ജീവിതത്തിന്റെ ഉപ്പ് Summary in Malayalam Class 6
ജീവിതത്തിന്റെ ഉപ്പ് Summary in Malayalam Class 6 1
എവിടെയോ കണ്ടതുപോലെ ഉപ്പുകൊറ്റൻ മനസ്സിൽ പരതി. ആരാ……….. എന്ന ചോദ്യം ഉപ്പുകൊറ്റനെ ചിന്തയിൽ നിന്നുണർത്തി. ഉപ്പുകൊറ്റൻ എന്നാണ് ആളുകൾ വിളിക്കുന്നത്. ഉപ്പുകൊറ്റൻ മറുപടി പറഞ്ഞു. ആളുകൾ പറേണ പേരേ സ്വന്തമായി പേരില്ലേ….. അഗ്നിഹോത്രി ചോദിച്ചു. പേര് എന്തിനാ…… തിരിച്ചറിയാനുള്ള മാർഗ്ഗം അതല്ലേയുളളൂ…… എന്റെ പേര് അഗ്നി ഹോത്രി……… ഇതിൽ ചേർച്ചയില്ലേ……. അഗ്നി ഹോത്രി മറുചോദ്യം ചോദിച്ചു. ചേർച്ചയുണ്ട് പേരിൽ. അങ്ങയുടെ സത്കർമ്മത്തിന്റെ….. ഉപ്പുകൊറ്റൻ മറുപടി പറഞ്ഞു. മറുപടി അഗ്നി ഹോത്രിയെ വിസ്മയിപ്പിച്ചു.

മുഷിഞ്ഞവസ്ത്രം ധരിച്ച് വെളുത്ത്, കറുത്തതാ ടിയും തോളിൽ സഞ്ചിയും അരികിൽ ഉപ്പുചാ ക്ക്…. അഗ്നിഹോത്രി ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. വീടെവിടെയാണെന്ന് ചോദി ച്ചു. അങ്ങ് ദൂരെ ഉപ്പുകൊറ്റൻ മറുപടി പറഞ്ഞു. വീട്ടിലാരൊക്കെയുണ്ടെന്ന് ചോദ്യത്തിന് താൻ മാത്രമാണെന്ന് പറഞ്ഞപ്പോൾ ഒറ്റാന്തടിയാണല്ലെ എന്ന് അഗ്നിഹോത്രി ചോദിച്ചു.

ഒരർത്ഥത്തിൽ എല്ലാ തടിയും ഒറ്റയ്ക്കല്ല എന്നു പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു. അഗ്നിഹോത്രി ഉപ്പുകൊറ്റന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ഈ ചിരി നാറാണത്ത് ഭ്രാന്തനിലും പാക്കനാരിലും മുൻപ് കേട്ടതാണ്. ശബ്ദം നാറാണത്തിന്റെയും മുഖച്ഛായ പാക്കനാരുടേയും അഗ്നിഹോത്രി ഒന്ന് നീട്ടുമൂളി. വീണ്ടും ചിന്തയിലാണ്ടു അപ്പോഴാണ് അഗ്നിഹോത്രിയുടെ ഭാര്യാപിതാവ് മഞ്ചലിൽ വന്നിറങ്ങിയത്. അദ്ദേഹത്തെ ഉപ്പു കൊറ്റൻ എഴു ന്നേറ്റ് ആരിച്ചില്ല. നടക്കല്ലിൽ അക്ഷോഭ്യനായി അയാൾ ഇരുന്നു. ഭവ്യത കാണിച്ച് എഴു ന്നേൽക്കാൻ തയ്യാറാകാത്ത ഉപ്പുകൊറ്റനെ ഭാര്യാ പിതാവ് ശാസിച്ചും. മനുഷ്യരിലെല്ലാം ഓടുന്നത് ഒരേ ചോരയാണെന്നും നടന്നു കടക്കാൻ വഴി യിൽ ഇടം ഉണ്ടെന്നും ഉപ്പുകൊറ്റൻ പറഞ്ഞു. താണവനും ഉയർന്നവനെന്നും ചിന്തിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമായാണ് ഉപ്പുകൊറ്റൻ കണ്ടത്. കലികയറിയ ഭാര്യാപിതാവ് ഉപ്പുകൊറ്റനെ പിടിച്ചുമാറ്റാന ഭൃത്യന്മാരോട് കല്പിച്ചു.

ഉപ്പുകൊറ്റൻ മെയ്വഴക്കവും ശരീരബലവുമുള്ള അഭ്യാസിയായതുകൊണ്ട് ഭൃത്യന്മാർ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പി ക്കാൻ കഴിഞ്ഞില്ല. എന്നാൽ അഗ്നിഹോത്രി കൈപിടിച്ചപ്പോൾ അദ്ദേഹം എഴുന്നേറ്റു. കാരണം പരമ്പരയുടെ കണ്ണികളാണ് അവർ. ഇരുവരുടെയും സ്പർശനത്തിൽ തന്നെ പറഞ്ഞറിയിക്കാനാകാത്ത ആത്മനിർവൃതി അവർക്കുണ്ടായി. ഉപ്പുകൊറ്റൻ എഴുന്നേറ്റു. ഉപ്പുകൊറ്റന്റെ ചാക്കെടുത്തു കൊടു ക്കാൻ അഗ്നിഹോത്രി ആ ഭൃത്യരോട് ആജ്ഞാ പിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും ചാക്ക് പൊങ്ങു നില്ല.

എന്നാൽ ഉപ്പുകൊറ്റൻ പതുക്കെച്ചെന്ന് അനായാ സേന ചാക്ക് തലയിൽ വച്ചു. അഗ്നിഹോത്രിയ്ക്ക് സന്തോഷത്തിന്റെ തിളക്കം. ഉപ്പുകൊറ്റൻ പടിക ളിറങ്ങി നടന്നു. മലകയറി, കാടുകയറി, കുന്നിറ ങ്ങി, വയൽ മുറിച്ച് പുഴകടന്ന് അയാൾ നടന്നു. പുഴയോരത്തുകൂടി നടക്കുമ്പോൾ മനസ്സ് പലവി ചാരങ്ങളിൽ മുഴുകി. പുഴപോലെയാണ് അയാളുടെ ജീവിതം. രണ്ടും മുന്നോട്ട് ഒഴുകുന്ന ചുഴികളും …… അടിയൊഴുക്കുകളും അങ്ങിനെയങ്ങനെ. സമുദ്രത്തിലെത്തുന്നു. ഉപ്പിൽ ചേരാൻ അമ്മയുടെ സ്നേഹത്തിന്റെ ഉപ്പറിയാതെ ഉപ്പു പേറി നടക്കു ന്നവൻ. കൊറ്റിന് ഉപ്പു വിൽക്കുന്നവൻ. ഉപ്പുകൊ റ്റൻ

ചിന്തയുടെ കനത്താൽ കാലുകളുടെ വേഗം കുറ ഞ്ഞു. ക്ഷീണം തോന്നി. പുഴക്കടവിലെ ആൽത്ത റയിൽ ഉപ്പുചാക്ക് ഇറക്കിവെച്ചു. കാലും മുഖവും കഴുകി ഒന്നു കിടക്കാൻ തുടങ്ങുമ്പോൾ ഉപ്പുകൊ റ്റൻ വന്നേ എന്നോർത്തുവിളിച്ച് കുറെ കുട്ടികൾ എത്തി. എന്താ കൊണ്ടുവന്നത് അവർ ചോദിച്ചു. അയാൾ സഞ്ചിയെടുത്ത് കമിഴ്ത്തിപ്പിടിച്ചു. അതിൽ നിന്നും ധാരാളം ഉണ്ണിയപ്പം പുറത്തേക്ക് പ്രവഹിച്ചു. കുട്ടികൾ അപ്പമെടുത്ത് അമ്പലപ്പറമ്പി ലൂടെ ഓടി. ഉപ്പുകൊറ്റൻ ആൽത്തറയിൽ ഇലക ളുടെ കാറ്റേറ്റ് മയങ്ങി.

സ്വപ്നത്തിൽ പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയെയും ഭർത്താവായ ഒരു ബ്രാഹ്മണനെയും അയാൾ കണ്ടു. അവിടെ വച്ച് ആ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് മാതാ പിതാക്കൾ പോകുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചന്തയിൽ നിന്നും വന്ന രണ്ട് സ്ത്രീകൾ ആ കുഞ്ഞിനെയും എടുത്ത് വേഗം നടക്കുന്നു. സ്വപ്നം പൂർണമാക്കുന്നതിനു മുൻപ് കുട്ടികളുടെ ശബ്ദം ഉപ്പുകൊറ്റനെ ഉണർത്തി. അവർ ഉപ്പുകൊറ്റനോട് ഒരു പാട്ട് പാടി ത്തരാൻ ആവശ്യപ്പെട്ടു.

ഉപ്പുകൊറ്റൻ സ്വപ്നങ്ങ ളുടെ താളമുള്ള ഒരു പാട്ട്. ഉപ്പുകൊറ്റനും കുട്ടി കളും നൃത്തം വച്ചു. വിശക്കുന്നു എന്നു കുട്ടികൾ പറഞ്ഞപ്പോൾ സഞ്ചിയിൽ ഒന്നും ഇല്ലായിരുന്നു. ഉപ്പുവാരി മുകളിലേയ്ക്ക് എറിഞ്ഞു.ഉപ്പിന്റെ തരി കൾ അപ്പക്കഷണങ്ങളായി ഭൂമിയിൽ പതച്ചു. ഇതെങ്ങനെ സാധിച്ചുവെന്ന് ആശ്ചര്യത്തോടെ കുട്ടികൾ ചോദിച്ചു. കൈയടക്കം. മനസ്സിന്റെ അട ക്കം. നിങ്ങൾക്കും അത് സാധിക്കും. ഉപ്പുകൊറ്റൻ കുട്ടികളെ ഉപദേശിച്ചു. സന്ധ്യയായി, ആകാശം ചുവന്നിരിക്കുന്നു. സൂര്യൻ ചക്രവാളത്തിൽ താഴാൻ തുടങ്ങി. പുഴയിലും പൂഴിയിലും വയലിലും നാട്ടു വെളിച്ചം പരന്നു.

നേരം സന്ധ്യയാകാറായി എന്നു പറഞ്ഞ് അയാൾ കുട്ടികളെ മടക്കിയയച്ചു. നാളെ ഒരു കഥ പറഞ്ഞുതരാമെന്ന് ഉറപ്പോടെ ഉപ്പുകൊ റ്റൻ ആൽത്തറയിൽ കിടന്നു. ചിരി മാഞ്ഞ് ചിന്ത യിലേക്ക് തിരിഞ്ഞു. തനിക്ക് നാറാണത്തിന്റെ ചിരിയും പാക്കനാരുടെ ശബ്ദവമെന്നാണ് അഗ്നി ഹോത്രി പറഞ്ഞത്. അഗ്നിഹോത്രിയ്ക്കാണെങ്കിൽ പാക്കനാരുടെ ഛായയും നാറാണത്തന്റെ ശബ്ദ വും. എന്താണതിന്റെ പൊരുൾ. ബ്രാഹ്മണൻ, ഗർഭിണിയായ ബരായ, വഴിയമ്പലം, ഉപേക്ഷിക്ക പ്പെട്ട കുഞ്ഞ്… അയാൾ ചിന്തിച്ചു. ചിന്തകൾ മുഴു മിക്കുന്ന തിനു മുൻപേ പുഴ ക ട ന ത്തിയ കുളിർകാറ്റ് ഉപ്പുകൊറ്റനെ തഴുകി. അയാൾ നിദ യിലേക്ക് വഴുതിവീണു.

ജീവിതത്തിന്റെ ഉപ്പ് Summary in Malayalam Class 6

പദപരിചയം
അന്നം – ആഹാരം
ചൈതന്യം – ജീവശക്തി
സ്പർശം – തൊടൽ
ഭാവഭേദം – ഭാവമാറ്റം
കോപം – ദേഷ്യം
സമുദ്രം – കടൽ
ലവണം – ഉപ്പ്
ചക്രവാളം – കണ്ണെത്തുന്നിടം, ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതായി തോന്നുന്നിടം
നിദ – ഉറക്കം

പര്യായപദങ്ങൾ
മുഖം – ആനം, വദനം, ആസ്യം
പാട്ട് – ഗീതം, ഗാനം
നിലാവ് – ചന്ദ്രിക, കൗമുദി, ജ്യോത്സന
സമുദ്രം – കടൽ, ആഴ്
ചൂണൂൽ – യജ്ഞസൂത്രം, ഉപവീതം, പ്രാചീനാ വീതം
അമ്മ – മാതാവ്, ജനനി, തായ
ആകാശം – വാനം, വിണ്ണ്, ഗഗനം
സൂര്യൻ – ആദിത്യൻ,അർക്കൻ, മാർത്താണ്ഡൻ, ദിവാകരൻ
കണ്ണ് – നയനം, മിഴി, ലോചനം, അക്ഷി, നേത്രം
കോപം – രോഷം, ദേഷ്യം, ക്രോധം
പുഴ – ആറ്, നദി
വഴി – വീചി, പാത, മാർഗം
ഉപ്പ് – ലവണം, ഊഷകം,അക്ഷീമം