ആനഡോക്ടർ Aana Doctor Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes ആനഡോക്ടർ Aana Doctor Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Aana Doctor Summary

ആനഡോക്ടർ Summary in Malayalam

ആമുഖം

ജീവിതത്തിന്റെ പൊരുൾ പരസ്പര്യത്തിലാണ്. കരുണയോടെയുള്ള ജാഗ്രത അത് കാത്തുവയ്ക്കുന്നു എന്ന മഹത്തായ ലോകസത്യത്തോടു കൂടിയാണ് ഈ പാഠഭാഗം തുടങ്ങുന്നത് തന്നെ. ആത്യന്തീകമായി ജീവിതത്തിന്റെ പൊരുൾ എന്താണ് എന്ന് ജീവിതാവസാനത്തിൽ പോലും മനുഷ്യൻ തിരിച്ചറിയുന്നില്ല. പരസ്പരം വെട്ടിയും യുദ്ധം ചെയ്തും ആശയങ്ങൾകൊണ്ട് മല്ലിട്ടും മനുഷ്യൻ ആറടി മണ്ണിൽ ചുരുങ്ങുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ നാം തേടുന്നതെല്ലാം നമ്മുടെ കൺമുന്നിൽ സൂര്യനെ പോലെ തിളങ്ങി നിന്നിട്ടും കാണാൻ നമുക്ക് കണ്ണില്ലാതെയാകുന്നു എന്ന ബോധ്യം നമ്മിൽ നിറയ്ക്കു കയാണ് ആന ഡോക്ടർ എന്ന ഈ പാഠഭാഗം. ഇന്ദ്രീയങ്ങൾ പോലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ പാരസ്പര്യത്തിൽ ആനന്ദിക്കുന്നുണ്ട് എന്ന സത്യമാണ് ഈ കഥ നമ്മോട് സംവദിക്കുന്നത് .

ഭൂമിക്ക് സർവചരാചരങ്ങളും ഒന്നായതുകൊണ്ടായിരിക്കാം സാർവലൗകീകമായ സ്നേഹം, ദയ, വാത്സല്യം തുടങ്ങിയവയ്ക്ക് ഭൂഗോളമാകെ ഒരു ഭാഷ വന്നിരിക്കുന്നത് എന്നതിൽ തെല്ലു പോലും സംശയം തോന്നില്ല ഈ പാഠഭാഗത്തിലൂടെ കടന്നു പോകുമ്പോൾ. പ്രശസ്ത തമിഴ് മലയാളം നോവലിസ്റ്റ് ആയ ബി. ജെയ്മോഹൻ ആണ് ആന ഡോക്ടർ എന്ന നോവൽ എഴുതിയത് . തമിഴ്നാടാണ് അദ്ദേഹത്തിന്റെ സ്വദേശം. അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തിൽ നിന്നോ നേരിൽ അറിഞ്ഞതോ മനസ് നിറച്ചതോ ആയ സംഭവങ്ങൾ ആണ് തൂലികയിലൂടെ പടർന്നിരിക്കുന്നത് എന്ന് എഴുത്തിന്റെ ഓരോ മൂലയിലും കാണാൻ സാധിക്കും. സ്നേഹത്തിന്റെ ഭാഷ മനുഷ്യനും മൃഗങ്ങൾക്കും സർവ ചരാചരങ്ങൾക്കും ഒന്ന് തന്നെ ആണ് എന്ന ലോകസത്യമാണ് നാം ഇതിലൂടെ അറിയുന്നത്.

ആനഡോക്ടർ Aana Doctor Summary in Malayalam Class 9

പാഠസംഗ്രഹം
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 1
പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരൻ ശ്രീ. ബി. ജയമോഹൻ എഴുതിയ നോവലാണ് ആന ഡോക്ടർ. കരുണയുടെ, സ്നേഹത്തിന്റെ സ്പർശനത്തിനു മനുഷ്യനിലും മൃഗങ്ങളിലും സർവ്വചരാചരങ്ങളിലും ഒരേ അനുഭൂതിയാണ് എന്ന് തെളിയിക്കുന്ന കൃതിയാണ് ആന ഡോക്ടർ. ഒരു ഡോക്ടറെ, വെറും ഒരു മനുഷ്യനെ തേടി കരയിലെ ഏറ്റവും വലിയ ജീവിയായ ആന എത്തുകയാണ്. ഒന്നര കൊല്ലം മുൻപ് തന്റെ അമ്മയെ സഹായിച്ച ആ കാരുണ്യം, മൈലുകൾ താണ്ടി ആ കുട്ടിയാന വന്നത്. വേദന എല്ലാ സമൂഹത്തിനും ഒരുപോലെയാണ്, വേദനയിൽ താങ്ങാകുന്നവനെ ആരാണ് മറക്കുക, മറന്നാൽ പിന്നെ ജീവിതത്തിൽ എന്താണ്ബാ ക്കിയുണ്ടാവുക എന്ന ചിന്തതന്നെ ആയിരിക്കില്ലേ ആ വരവിന്റെ പിന്നിലും, ആനയുടെ ഓർമശക്തിയും, ആനയുടെ ചൂര് തിരിച്ചറിയുന്ന മുതുമലയിലെ മൃഗ ഡോക്ടർ കെ യും നമ്മുടെ മുന്നിൽ തുറന്നു വെയ്ക്കുന്നത് പച്ചയായ ഭൂമിയാകുന്നു നാം ഭാഗം 2 ജീവിതത്തിന്റെ പൊരുൾ തന്നെയാണ്.

വിനോദസഞ്ചാരികൾ വനത്തിൽ ഉപേക്ഷിച്ച് മദ്യകുപ്പികളിൽ നിന്നാവാം ഒന്നര കൊല്ലം മുൻപ് കുട്ടിയാനയുടെ അമ്മയുടെ കാലിൽ കുപ്പിച്ചില്ലു തറച്ചത്. ഡോക്ടർ അതെടുക്കുമ്പോൾ ഇന്ന് കാണുന്ന കുട്ടിയാന തീരെ ചെറുതാണ് എന്ന് ഡോക്ടർ ഓർത്തെടുക്കുന്നതു വാത്സല്യത്തിന്റെ നിറവാണ് എന്ന് തോന്നിപ്പോകും. ഇരുട്ടിൽ തപ്പി തടഞ്ഞിട്ടും ടോർച്ചടിക്കാത്തതും, ആന പതുക്കെ അമറി കൊണ്ട് തുമ്പിക്കൈ മുന്നോട്ടു നീട്ടുമ്പോൾ ഈസി ഈസി എന്ന് വളരെ ഈസി യായി പറഞ്ഞു സമാധാനപ്പെടുത്തുന്നതും ഒരു മനുഷ്യനോട് കാണിക്കുന്ന അതെ പരിഗണന ആന കുട്ടിക്കും നൽകുന്നത് എല്ലാം നാം മുൻപ് പറഞ്ഞ പാരസ്പര്യത്തിന്റെ പരിണിതഫലമാണ്. ആനയുടെ ചെറിയ ചെറിയ ചലനങ്ങൾ പോലും മനസിലാക്കുകയാണ് ഡോക്ടർ കെ. ഈപ്രായത്തിൽ കുട്ടി ഒറ്റയ്ക്ക വരില്ലല്ലോ എന്നുള്ള അനുമാനങ്ങൾ പോലും വർഷങ്ങളായി കാടറിയുന്നവന്റെ ഉൾവിളികളാണ്.

ആനയുടെയും ഡോക്ടറിന്റെയും പരസ്പരമുള്ള സ്പർശനങ്ങൾ പോലും വായനക്കാരന്റെ ഉള്ളിൽ സൃഷ്ടിക്കുന്ന കരുതൽ വളരെ വലുതാണ്. തിരകളിലെ തോണി പോലെ ഉലഞ്ഞാടിയ ശരീരത്തെ സ്നേഹത്തിന്റെ മന്ത്രിക സ്പർശനം കൊണ്ട് മുറിവിന്റെ ആഴം കുറയ്ക്കുകയായിരുന്നു ഡോക്ടർ. കാതുകളുടെ അനക്കം നിലച്ചു വലതുവശത്തേക്കു ചെരിഞ്ഞു വീണ ആനക്കുട്ടിയെ എത കരുതലോടെയാണ് ഡോക്ടർ ബോധത്തിലേക്ക് കൊണ്ടുവന്നത്. ഒടുവിൽ ഏതോ മനുഷ്യർ ചെയ്ത പാപത്തിന്റെ ഭാരം മറ്റൊരു മനുഷ്യൻ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്ന് വേണം മനസിലാക്കാൻ. നന്ദി സൂചകമായി മുപ്പതോളം ആനകളുടെ ചിന്നം വിളിയിൽ നിറഞ്ഞത് ദേവദുംദുഭിയാണെന്ന് എഴുത്തുകാരൻ പറയുമ്പോൾ, വായനക്കാരന്റെ ഹൃദയമാണ് ആ രംഗങ്ങൾ ഓർത്തു പെരുമ്പറ കൊട്ടുന്നത്.
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 2
അറിവിലേക്ക്

ആന മേയുന്ന കാടുകൾ
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 3
ആനയ്ക്ക് നാഗ എന്നു പര്യായമുണ്ട്. നീളത്തിൽ നടക്കുന്നത് എന്നാണിതിനർഥം. ഒരാനയ്ക്ക് പ്രതിദിനം ചുരുങ്ങിയത് 200 ലിറ്റർ വെള്ളവും അത്ര തന്നെ ഭക്ഷണവും വേണം. പെരുവയർ നിറയ്ക്കാനുള്ള പങ്കപ്പാടാണ് ആനയെ നീളെ നടപ്പുകാരാക്കി മാറ്റിയത്. 240 ചതുരശ്രകിലോമീറ്ററോളം പ്രദേശത്ത് ഇങ്ങനെ ആഹാരവും തേടി ആനകൾ സഞ്ചരിക്കുന്നു. ആനകൾ ഒരിടത്തുനിന്നു മാറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന സ്ഥിരം വഴികളാണ് ആനത്താരകൾ. ആനകൾ നടന്നുണ്ടാക്കിയ വഴികളായിരുന്നു മനുഷ്യനും കാട്ടിലേക്ക് വഴികാട്ടിയിരുന്നത്. ഇന്നത്തെ പല വന റോഡുകളും ഒരുകാലത്ത് ആനത്താരകളായിരുന്നു. ആനത്താരകൾ കൈയേറുകയും അവിടം ജനവാസ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നതോടെ വഴിമുട്ടി പോകുന്ന ആനകൾ ജനവാസകേന്ദ്രങ്ങളിലെ തങ്ങളുടെ പുരാതനമായ വഴികളിലൂടെ തന്നെ വെള്ളവും ആഹാരവും തേടി യാത്രയാകുമ്പോൾ മനുഷ്യരുമായി സംഘർഷം ഉടലെടുക്കുന്നു. ഒപ്പം മനുഷ്യർ വനത്തിനേൽപ്പിക്കുന്ന നാശം ജല സ്രോതസ്സുകളെ ഇല്ലായ്മ ചെയ്തും ഭക്ഷണ ദൗർലഭ്യം വന്നും ആനകളുടെ ജീവിതം ബുദ്ധിമുട്ടാകുന്നു. ജനവാസകേന്ദ്രത്തിലെത്തപ്പെടുന്ന ആനകൾ കൃഷിക്കും മറ്റും നാശം വരുത്തുമ്പോൾ ആനകൾ മനുഷ്യരുടെ ശത്രുക്കൾ ആകുന്നു. ആനകൾ അവരുടെ വഴിയിലൂടെ മാത്രമാണ് സഞ്ചരിച്ചത് മനുഷ്യനാണ് ആനത്താരകൾ കൈയേറിയത്.

ആനഡോക്ടർ Aana Doctor Summary in Malayalam Class 9

വാക്യാർത്ഥങ്ങൾ
തരു – വൃക്ഷം
നരൻ – മനുഷ്യൻ
സുരർ – ദൈവം
ഒരുമട്ടിൽ – ഒരേപോലെ
സരളം – ലളിതം
നിനയ്ക്കുക – ഓർക്കുക
ചൂര് – തുളച്ചുകയറുന്ന മണ
അമറുക – കരയുക
പുണ്ണ് – മുറിവ്
ദുന്ദുഭി – പെരുമ്പറ
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 4
കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22ന് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടുവരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ തർക്കാല മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ഇൻയ മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. 1991-ലെ ചെറുകഥക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ചൊൽപുതിത് എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺ വീനറുമാണ്. ഗുരുനിത്യാ ആയിരങ്കം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡി സർക്കിളിന്റെ കൺവീനറും ആണ് ഇദ്ദേഹം.

ഓർത്തിരിക്കൻ

  • മലയാളം തമിഴ് സാഹിത്യകാരനായ ശ്രീ ജയമോഹൻ എഴുതിയ കൃതിയാണ് ആന ഡോക്ടർ.
  • പ്രപഞ്ചത്തിലെ മനുഷ്യരുൾപെടുന്ന സകലചരാചര ങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണ്.
  • കരുണയുള്ള മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ നന്മ അവശേഷിക്കും.
  • സാഹിത്യം മനുഷ്യനേയും സർവ ജീവഗണങ്ങളെയും ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു .
  • ഭൂമി എല്ലാവർക്കും പാരസ്പര്യത്തിന്റെ പൊരുൾ പങ്കു വെയ്ക്കുന്നു.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ആനഡോക്ടർ Aana Doctor Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 4 Question Answer Notes ആനഡോക്ടർ

9th Class Malayalam Kerala Padavali Unit 2 Chapter 4 Notes Question Answer Aana Doctor

Class 9 Malayalam Aana Doctor Notes Questions and Answers

Question 1.
നോവൽഭാഗത്തെ ഏതെല്ലാം സന്ദർഭങ്ങളാണ് ഡോ.കെ യും ആനകളും തമ്മിലുള്ള വൈകാരിക ബന്ധം സൂചിപ്പിക്കുന്നത് കണ്ടെത്തി എഴുതുക?
Answer:
ഒന്നര കൊല്ലം മുൻപ് അമ്മയുടെ കാലിൽ തറച്ച കുപ്പിച്ചില്ല് ഊരിയെടുത്ത ഓർമയിലാണ് മൈലുകൾ താണ്ടി കുന്നിറങ്ങി ഗ്രാമങ്ങൾ കടന്ന് അന്ന് അമ്മയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന വന്നിരിക്കുന്നത്. തങ്ങൾക്കു ചെയ്ത ഉപകാരത്തെ നന്ദിയോടെ ഓർത്തു വെച്ചിരിക്കുകയാണ് കരയിലെ ഏറ്റവും വലിയജീവിയായ ആന. ആനകൾ അങ്ങനെ ആണ് അവ ജീവിക്കുന്നത് കൂടുതൽ വലിയ ലോകത്തിലാണ്. ചെറിയ അടയാളങ്ങൾ പോലും ഓർത്തുവെയ്ക്കുന്ന വിശാലമായ മനസ്സാണ് ആനകൾക്കുള്ളത് എന്ന് കഥാകാരൻ പറയുന്നു. പാഠഭാഗത്തെ നിരവധി സന്ദർഭങ്ങളിൽ നിന്നും തന്റെ അമ്മയെ രക്ഷിച്ച് മനസ്സിനോട് ആദരവ് കാണിക്കുന്ന ആ വലിയ മൃഗത്തെയും, മൃഗങ്ങൾക്കു മുന്നിൽ പോലും എളിമയോടെ, കാരുണ്യത്തിന്റെ കടലായി വർത്തിക്കുന്ന ഡോക്ടറെയും പാരസ്പര്യത്തിന്റെ പൊരുളുകൾ തുറക്കുന്ന പുസ്തകങ്ങളായി കാണണം.

പിന്നെയും കുപ്പി തന്നെ എന്ന ഡോക്ടറുടെ വാക്കുകളിൽ തെളിയുന്ന അനുഭവ പാഠം ആണല്ലോ ആ കുട്ടിക്കൊമ്പനെ ഇവിടെ എത്തിച്ചത്. പഞ്ഞിയിൽ മരുന്ന് മുക്കി മുറിവിൽ തേക്കുമ്പോൾ ആനകുട്ടി ഒന്ന് ഞരങ്ങി എന്ന സന്ദർഭത്തിൽ ഡോക്ടർ ഹൃദയം കൊണ്ട് ആനക്കുട്ടിയെ സ്പർശിക്കുന്നുണ്ട്. ഒടുവിൽ കാലിലെ ചില്ല ടുത്ത ശേഷം ഇരുളിൽ മറഞ്ഞു നിന്ന ആനക്കൂട്ടങ്ങൾ കുട്ടിയെ വളഞ്ഞു. ആനകൾ കൂട്ടത്തോടെ നന്ദി പ്രകടിപ്പിക്കുന്ന ആ രംഗം ഓരോ വായനക്കാരനിലും നന്ദിയുടെ നൂറു ചിഹ്നം വിളികൾ കേട്ടിട്ടു ണ്ടാകും. വൈകാരികത മനുഷ്യരുടെ കൊച്ചുലോകത്തിനു മാത്രം സ്വന്തമായതല്ല എന്ന വലിയ തിരിച്ചറിവാണിത്. ഹൃദയങ്ങളിൽ അടയാളപ്പെടുന്ന ബന്ധങ്ങൾ അങ്ങനെയാണ്. അതിനു വലിപ്പ ചെറുപ്പമോ ലിംഗഭേദമോ ജാതിഭേദമോ ഇല്ല. മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ ഇല്ല. വേദനിക്കുന്നവന്റെ ശരീരത്തിനും മനസിനും നൽകുന്ന ചെറിയ തലോടൽ പോലും സൃഷ്ടിക്കുന്നതു വലിയ മാനവികതയാണ് എന്ന സത്യമാണ് ഈ ഗദ്യഭാഗം പങ്കുവെക്കുന്നത്.

Question 2.
“പുറത്തുനിന്ന് വെള്ളച്ചാട്ടം പോലെ തണുത്ത കാറ്റ് അകത്തേക്ക് വന്നു. ഇരുട്ട് വലിയ തിരശീല പോലെ തൂങ്ങി കിടന്നു. പുറത്തിറങ്ങിയപ്പോൾ ഞാൻ നക്ഷത്രങ്ങളെ കണ്ടു കറുത്ത തിരശീലയിലെ സുഷിരങ്ങൾ.”

ഇത്തരം പ്രയോഗങ്ങളാണ് ഗദ്യ ഭാഷയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തി അവ നോവൽ ഭാഗത്തിന് എങ്ങനെ ഭംഗി നൽകുന്നു എന്ന് ചർച്ച ചെയ്യുക?
Answer:
വായനക്കാരന്റെ ഹൃദയത്തെ തൊടുന്നതാവണം ഓരോ സാഹിത്യ രചനകളും, കവിതയായാലും, കഥയായാലും, മറ്റേതു തരം രചനകൾ ആയാലും അത് സംവദിക്കാൻ ഉദ്ദേശിക്കുന്ന അതെ അർത്ഥവും ആവേശവും വായനക്കാരനിൽ അവശേഷിക്കുമ്പോൾ മാത്രമാണ് ആ രചനകൊണ്ട് എഴുത്തുകാരൻ ഉദ്ദേശിച്ച പൂർണത കൈവരികയുള്ളു. വായനക്കൊടുവിലും വായിച്ച ഹൃദയത്തിൽ നിന്ന് വർണ്ണനകളുടെയും ഉപമയുടെയും കുത്തൊഴുക്കുണ്ടാകണം. അത്തരത്തിൽ വാക്യാർ ത്ഥങ്ങൾ കൊണ്ട് മനോഹരമാക്കിയ കൃതിയാണിതും. കാടിന്റെ മനോഹാരിതയും, കൂരിരുട്ടിന്റെ ചന്തവും, ആനയുടെയും ഡോക്ടറുടേയും സംവേദനങ്ങളും മനോഹരമായ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട് കഥാകാരൻ.

പുറത്തു നിന്നും വെള്ളച്ചാട്ടം പോലെ തണുപ്പ് അകത്തേക്ക് വന്നു, എന്നതിൽ തണുപ്പിന്റെ തീവ്രതയും തുടർച്ചയുമാണ് കാണുന്നത്, വെള്ളചാട്ടം ഒരു ശക്തിയാണല്ലോ അത്രമേൽ തീവ്രമായ തണുപ്പ് എന്നാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്, ഇരുട്ടിനെ തിരശീല പോലെയാണ് ഉപമിക്കുന്നത്, തിരശീലക്കു കനം ഇല്ല, നേരിയതാണ്. അതു കൊണ്ടാണല്ലോ ആനയുടെ നേരിയ നിഴലനക്കങ്ങൾ പോലും അവർക്കു മനസിലായതു, ഇരുട്ടിന്റെ തീവ്രതയെ നിസാരമായി നിസ്സാരവൽക്കരിക്കുകയാണിവിടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സുഷിരങ്ങൾ ആയാണ് കഥാകാരൻ കാണുന്നത്, അങ്ങനെ വാക്കുകൾ കൊണ്ട് വരച്ചിട്ട മനോഹര ചിത്രങ്ങളാണ് ഈ കഥ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർക്കാഴ്ചകളാണ് വായനക്കാരനിൽ ഈ ഗദ്യഭാഗം സൃഷ്ടിക്കുന്നത്.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Question 3.
“തരുപക്ഷിമൃഗങ്ങളോടുമി
നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ
സ്സരളസ്നേഹരസം നിനക്കു ഞാൻ”
ചിന്താവിഷ്ടയായ സീത
(എൻ.കുമാരനാശാൻ)
ഈ വരികളിലെ ആശയവും നോവൽ ഭാഗവും വിശകലനം ചെയ്തു ഡോ.കെ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
Answer:
ഒരു കൂട്ടം മനുഷ്യർ സ്വന്തം സന്തോഷങ്ങൾക്കു മാത്രമായി ഭൂമിയിലെ മറ്റൊന്നിനെയും പരിഗണിക്കാതെ ജീവിച്ചു പോകുന്നുണ്ട്. അത്തരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഡോക്ടർ കെ. മറ്റുള്ള മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമാവുകയാണ് ഡോക്ടർ കെ. മനുഷ്യനോ മൃഗങ്ങളോ സസ്യലതാദികളോ എന്ന ഭേദമില്ലാതെ സ്നേഹം, സാന്ത്വനം എന്നീ പ്രകൃതി സത്യത്തിലൂന്നി ജീവിക്കുകയാണ് ഡോക്ടർ കെ. ചിന്താവിഷ്ടയായ സീതയിൽ സ്നേഹ ഗായകൻ കുമാരനാശാൻ പറയുന്നത് പോലെ വൃക്ഷമെന്നോ, പക്ഷി മൃഗാതികളെന്നോ മനുഷ്യരെന്നോ ദൈവമെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്നേഹമെന്ന ചൈതന്യമാണ് നിറഞ്ഞിരിക്കുന്നതെന്നും, അതാണ് ജീവിതമെന്നും മനസിലാക്കിയാൽ ഭൂമിയിലെ സർവചരാ ചരങ്ങളും അത്രമേൽ മനോഹരമായി വസിക്കും. ആശാന്റെ എല്ലാ കവിതകളുടെയും ആന്തരീകാർത്ഥം സ്നേഹം തന്നെ ആണ്, സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് ആശാൻ പാടു മ്പോൾ സ്നേഹമാണ് പ്രപഞ്ചം എന്ന തത്വമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. മറ്റുള്ള മനുഷ്യർ ചെയ്തു കൂട്ടുന്ന പ്രവൃത്തികൾക്ക് പരിഹാരമാവുകയാണ് ഡോക്ടർ. എല്ലാവരോടും സ്നേഹവും സാന്ത്വനവും മാത്രമാണ് അദ്ദേഹം നൽകുന്നത്. സ്നേഹം പങ്കുവെയ്ക്കാൻ ഉള്ളതാണെന്ന സത്യമാണ് ഡോക്ടർ കെ എന്ന വ്യക്തിയിലൂടെയും അദ്ദേഹത്തിന്റെ തൊഴിലിലൂടെയും ഈ പാഠഭാഗം പറഞ്ഞുവെയ്ക്കുന്നത്.

Question 4.
വിനോദസഞ്ചാരികളിൽ ചിലരുടെ പ്രവൃത്തികൾ വന്യ മൃഗങ്ങളുടെ സ്വരജീവിതത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു എന്ന് നാം നോവൽ ഭാഗത്ത് കണ്ടു. ഇതു പോലെ പ്രകൃതിയുടെ താളംതെറ്റിക്കുന്നതുമായി ബന്ധപ്പെട്ടതും മൃഗങ്ങൾ പ്രാധാന്യത്തോടെ വരുന്നതുമായ നിരവധി വാർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടിരിക്കുമല്ലോ. അവ വിശകലനം ചെയ്ത് പ്രകൃതിയെ കരുതലോടെ കാക്കാം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക?
Answer:
പ്രകൃതിയെ കരുതലോടെ കാക്കാം

പ്രകൃതിയിൽ നിന്ന് ജീവജാലങ്ങളും ജീവജാലങ്ങളിൽ നിന്ന് പ്രകൃതിയും വേറിട്ടതാണ് എന്ന തത്വം പ്രപഞ്ചസൃഷ്ടിക്കില്ല. പ്രപഞ്ചം എല്ലാവർക്കും ഒരുക്കിയിരിക്കുന്നത് ഒരു വഴി തന്നെയാണ്. പ്രപഞ്ചം ഒരുക്കിയ വഴിയിലൂടെ പരസ്പര പൂരകമായി അവനവനു വേണ്ടത് മാത്രമെടുത്ത് പിന്നാലെ വരുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും പങ്കുവെച്ചു മുന്നോട്ട് പോകുക എന്നതാണ് പ്രകൃതി തത്വം. എല്ലാവർക്കും ഉള്ള എല്ലാം പ്രകൃതിയിൽ ഉണ്ട്. എത്ര എടുത്താലും ബാക്കിയാക്കുക എന്നതാണ് പരിസ്ഥിതിയുടെ രീതി. എന്നാൽ മനുഷ്യന്റെ അമിതമായ കടന്നു കയറ്റത്തിനു വേണ്ടി ബാക്കിയാക്കാൻ പ്രകൃതി ഒന്നും തന്നെ ഒരുക്കി വെച്ചിട്ടില്ല എന്ന് നാം മനസ്സിലാ ക്കേണ്ടതാണ്. പ്രിയപ്പെട്ടവരേ പ്രകൃതി അമ്മയാണ്, അമ്മയിൽ നിന്നും ആണ് നാം വളർച്ചയക്ക് ആവശ്യമായ എല്ലാ ഊർജവും സ്വീകരിക്കുക, ഒടുവിൽ അമ്മയുടെ താര് മുറിക്കുന്ന നില പാടാണ് മനുഷ്യൻ കാണിക്കുന്നത്, പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും വേണ്ടിയാണ് പരിസ്ഥിതി അതിന്റെ ഇടം ഒരുക്കിയിരിക്കുന്നത് അതിൽ വിവേകം ഉള്ള വർഗ്ഗവും മനുഷ്യനാണ്. എന്നാൽ ഏറ്റവും അധികം വിവേകരഹിതമായി പെരുമാറുന്നതും മനുഷ്യൻ തന്നെയാണ്.

പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കുന്ന രീതിയിൽ ജലാശയങ്ങളും പാടശേഖരണങ്ങളും ഇല്ലായ്മ ചെയ്ത് കൂറ്റൻ കെട്ടിടങ്ങൾ പണിയുക, വനമേഖലകളിൽ വിനോദ സഞ്ചാരം എന്ന പേരിൽ അതിക്രമിച്ചു കടന്നു പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വനമേഖലയിൽ ഉപേക്ഷിച്ചു നിരപരാധികളായ വന്യമൃഗങ്ങളുടെ സ്വര്യജീവിതത്തിനു തടസങ്ങൾ ഉണ്ടാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മനുഷ്യൻ പ്രകൃതിക്കുമേൽ സൃഷ്ടിക്കുന്നത്. ഇത്തരം ഇടപെടലുകൾ പരിസ്ഥിതിയുടെ നിലനിൽപ്പിനെ തകർക്കുകയും അവയുടെ സ്വസ്ഥ ചലനങ്ങൾക്ക് താളം തെറ്റുകയും ക്രമാതീതമായി കാലാവസ്ഥകൾക്കു മാറ്റമുണ്ടാകുകയും ചെയ്യുന്നു. ഇത് ഏറ്റവും അധികം ബാധിക്കുന്നതു നാളേക്ക് വേണ്ടി സമ്പാദിച്ചു കൂട്ടുന്ന മനുഷ്യനു തന്നെയാണ് എന്ന ബോധം മനുഷ്യനാണ് ഉണ്ടാകേണ്ടത്. മനുഷ്യനാണ് കാരണവും കാരണക്കാരനും എന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ ചെറിയ ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടാതെ പരിസ്ഥിതിയോട് ക്രൂരമായി ഇടപെടലുകൾ ഇല്ലാതെ പ്രകൃതി ഒരുക്കുന്ന സ്വർഗത്തിൽ അതിന്റെ ഒഴുക്കിൽ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടത് അനിവാര്യമാണ് .

Question 5.
“ഡോ. കെ., ആനയുടെ വായിലെ ചുവന്ന ഭാഗത്ത് സൂചിയുടെ മുന എറിഞ്ഞ് തറപ്പിച്ച ശേഷം പമ്പ് പിടിപ്പിച്ച് മരുന്ന് കടത്തി. തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി. തുമ്പിക്കെ അസ്വസ്ഥമായി പുളഞ്ഞു. പാഠഭാഗത്ത് ഇത്തരത്തിലുള്ള വലുതും ചെറുതുമായ വാക്യങ്ങളും വൈവിധ്യമാർന്ന വാക്യരചനാരീതികളും കാണാമല്ലോ. ഈ രീതിയിൽ വ്യത്യസ്തതയുള്ള വാക്യരചനാരീതി സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? ചർച്ചചെയ്യുക. മുകളിൽ നൽകിയ ചെറുവാക്യങ്ങളെ ഒറ്റവാക്യമായും വലിയ വാക്യത്തെ ചെറുവാക്യങ്ങളായും അർഥവ്യത്യാസം വരാതെ എഴുതിനോക്കൂ.?
Answer:
വാക്കുകൾ ചേർന്നാണ് വാക്യങ്ങൾ ഉണ്ടാകുന്നത്. വാക്യങ്ങളെ ലഘു വാക്യം, സങ്കീർണ വാക്യം, മഹാ വാക്യം എന്നിങ്ങനെ അവയുടെ ഘടനയനുസരിച്ചു തിരിക്കാം. ചെറുവാക്യങ്ങൾ ചേർത്ത് വലിയ വാക്യങ്ങളാക്കി ഭാഷാ ശൈലിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ കഴിയുന്നു. ലഘു വാക്യങ്ങൾ ആശയസംവേദനത്തെ എളുപ്പമാക്കിത്തീർക്കുന്നു. ലഘുവാക്യങ്ങളും സങ്കീർണ്ണ വാക്യങ്ങളും മഹാ വാക്യങ്ങളാകുമ്പോൾ ആശയപ്രകാശനത്തിനും ഭാഷാ പ്രയോഗത്തിനും ഭംഗി കൂടുന്നു.

ആനയുടെ വായിലെ ചുവന്നഭാഗത്ത് സൂചിയുടെ മുന എറിഞ്ഞു തറപ്പിച്ചു.

  • അതിനുശേഷം പമ്പു ഘടിപ്പിച്ചു.
  • മരുന്നുകടത്തി.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി.
  • തുമ്പിക്കൈ അസ്വസ്ഥമായി പുളഞ്ഞു.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടുകയും തുമ്പിക്കൈ അസ്വസ്ഥമായി പുളയുകയും ചെയ്തു

Question 6.
പരിസ്ഥിതി പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെടുത്തുക?
Answer:
സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1 2
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. യുനെസ്കോ യുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കൽ തറയിൽ 1937-ൽ പിറന്നു.

പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോളം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാ ക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം (1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ “കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013-ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Question 7.
മലയാള സാഹിത്യത്തിലെ ഹാസ്യനായകൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി പുലർത്തുന്ന ആശയം അന ഡോക്ടർ എന്ന കൃതിയോട് ചേർത്തു വായിക്കാൻ കഴിയുന്നതാണ്. വായിച്ചു കുറിപ്പ് തയ്യാറാക്കുക?
Answer:
ആന ഡോക്ടർ മലയാളികളുടെ വായനാനുഭവത്തിൽ നിറച്ചത് പാരസ്പര്യത്തിന്റെ പൊരുളുകളാണ്. പരിസ്ഥിതിയോടും അതിലെ ജീവജാലങ്ങളോടും നീതി പുലർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി കൂടി ശബ്ദിച്ച സാഹിത്യകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. തങ്ങൾ പുതുതായി ഒരി ടത്തു സ്ഥലം വാങ്ങി വീട് വെയ്ക്കുകയും അവിടെ മനോഹരമായി താമസം നടത്തിവരുന്നതിനും ഇടയിൽ കഥാനായകന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഭൂമിയുടെ അവകാ ശികളിലെ പ്രമേയം. തന്റെ വീട്ടിലെ പഴ വർഗങ്ങൾ നശിപ്പിക്കുന്ന അണ്ണാനെയും, പഞ്ചസാരയിൽ കയറിക്കൂടുന്ന ഉറുമ്പുകളെയും രാത്രി ചുമരിൽ കേറി ഇരിക്കുന്ന പല്ലികളെയും കുറ്റം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ബഷീറിന്റെ സ്വന്തം ഭാര്യ ഫാബി ബഷീറാണ് ഈ സഹജീവികളുടെ ശത്രുവായി വരുന്നത്.

ഒടുവിൽ പറമ്പിലെ വരുമാനമാർഗമായിരുന്ന നാളികേരം മുഴുവൻ വവ്വാൽ തിന്നാൻ തുടങ്ങിയപ്പോളാണ് ഫാബി വവ്വാലുകൾ വെടിവെച്ചു കൊല്ലുന്നതിനെ പറ്റി ചിന്തിച്ചു തുട ങ്ങിയത്. ഈ ചിന്തയിലുടനീളം ബഷീർ പറയുന്നുണ്ട് അവരും ഭൂമിയുടെ അവകാശികൾ ആണ് ഫാബി എന്ന്, അതെ മനുഷ്യന് മാത്രമാണ് ജീവിക്കാനുള്ള അവകാശം എന്ന തെറ്റായ ധാരണയാണല്ലോ അല്ലെങ്കിൽ ധാരണ ഇല്ലായ്മ ആണല്ലോ മനുഷ്യനെ ഇത്രമേൽ ക്രൂരനാക്കുന്നത്. ഒടുവിൽ വവ്വാലുകളോടുള്ള ഫാബിയുടെ പ്രതിരോധം ഒരു സാമൂഹിക കലാപമായി മാറുകയാണ്. അല്ല എങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതെല്ലാം കലാപങ്ങൾ തന്നെയാണല്ലോ. ബഷീർ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ ഭൂമി അവരു ടെയും കൂടിയാണ് എന്ന്. ബഷീറിന്റെ ഈ പറച്ചിൽ തന്നെയല്ലേ ആന ഡോക്ടറും നമ്മോടു പറയുന്നത്, ഈ ആശയങ്ങൾ തന്നെയല്ലേ ഈ അദ്ധ്യായങ്ങളും നമ്മ പഠിപ്പിക്കുന്നത്.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ഭൂമിയാകുന്നു നാം Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 2 ഭൂമിയാകുന്നു നാം Question Answer Notes

Question 1.
ജീവജാലങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ടോ? പ്രതികരിക്കുക?
Answer:
മനുഷ്യനും പരിസ്ഥിതിയും തമ്മിൽ പരസ്പരം പൂരകമായി ജീവിക്കേണ്ടവരാണ്. പരിസ്ഥിതി മനുഷ്യന്റെ വികസനത്തിനും ജീവിതത്തിനും മാത്രമുള്ളതാണെന്നുള്ളതാണ് എല്ലാ മനുഷ്യരുടെയും ചിന്ത. അല്ലെങ്കിൽ അതിനു മാത്രമാണ് അവർ പ്രാധാന്യം നൽകുന്നതെന്നു കാണാൻ സാധിക്കും. നമ്മളെ പോലെ തന്നെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉള്ളവരാണ് മറ്റു ജീവജാലങ്ങളും. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ അദ്ദേഹം പറഞ്ഞു വെയ്ക്കുന്ന ആശയവും ഇത് തന്നെ അല്ലേ. ഭൂമിയിൽ ജനിക്കുന്ന ഉറുമ്പുകൾ വരെ ഈ അവകാശമുള്ളവരാണ് എന്ന സത്യത്തെ മനുഷ്യൻ അംഗീകരിക്കുകയാണ് വേണ്ടത്. അവർക്കും അവരുടേതായ ഇടം നൽകുക. അങ്ങനെ ചിന്തിച്ചാൽ ആരും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുകയില്ല.

ഓരോ ജീവജാലങ്ങളോടും മനുഷ്യൻ എടുക്കുന്ന സമീപനത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ് എന്നാണ് കവി പറയുന്നത്. പരിഗ്രഹം എന്നാൽ ത്യാഗം എന്നാണ്. ഒരാൾ മറ്റൊരാൾക്ക് വേണ്ടി ത്യാഗം ചെയ്യുക എന്നാൽ ഒരിഷ്ടത്തെ ഒരു സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ സമീപനത്തിലൂടെ ഒരാൾക്ക് കൂടുതൽ സന്തോഷമാണ് ലഭിക്കുന്നതു എങ്കിൽ ആ സന്തോഷം നമ്മിലൂടെ നിലനിൽക്കുകയും കൂടി ചെയ്യുകയാണെങ്കിൽ എത്ര മനോഹരമായി ഒരു പരസ്പരപൂരകമായ ബന്ധം സൃഷ്ടിക്കാൻ സാധിക്കും. പരസ്പരം താങ്ങാകുക എന്ന മനോഹരമായ ആശയം ഭൂമിയെ കൂടുതൽ സൗന്ദര്യം ഉള്ളവളാക്കി മാറ്റുകയാണ് ചെയ്യുക. നമ്മുടെ മനസ്സ് ഈ പാഠ ഭാഗത്തിലെ കിളിക്കൂട് പോലെ ചെറുതാകുകയല്ല വേണ്ടത് മറിച്ച് കവി ഈ വരികളിൽ ഒളിപ്പിച്ച ആകാശം പോലെ വിസ്തൃതമാകുകയാണ് വേണ്ടത്, എന്ന് കിളിക്കൂട് എന്ന കൊച്ചു കവിത നമ്മ പഠിപ്പിക്കുന്നു.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

Question 2.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റു സാഹിത്യ കൃതികൾ പരിചയപ്പെടുത്തുക?
ഉദാ
Answer:
ആതി – സാറ ജോസഫ്
എൻമകജെ – അംബികാസുതൻ മാങ്ങാട്
ഭൂമിയുടെ അവകാശികൾ – വൈക്കം മുഹമ്മദ് ബഷീർ
ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2 1
ആമുഖം

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴമറിയുന്നതിലൂടെ പ്രപഞ്ചം എങ്ങനെ അതിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നു എന്ന പരമമായ വെളിച്ചം തിരിച്ചറിയാൻ സാധിക്കും. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല. അടിവേരുകൾ തമ്മിൽ ആഴത്തിൽ കെട്ടു പിണഞ്ഞിട്ടുണ്ട്. പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മിൽ പരസ്പരം സഹകരി ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ അനിവാര്യതയും അറിഞ്ഞു വളരേണ്ടത് തലമുറകളുടെ ആവശ്യമാണ്. പരിസ്ഥിതി സ്ഥിരമായി അതിന്റെ തുലനാവസ്ഥയിൽ നിൽക്കേണ്ടത് മറ്റു ജീവ ജാലങ്ങളെക്കാൾ ഉപരി മനുഷ്യകുലത്തിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഭൂമിയെന്ന മഹാസത്യത്തിന്റെ അടിസ്ഥാന തത്വമായ പരസ്പര്യവും അതിന്റെ പ്രകൃതിപാഠങ്ങളും പകർന്നു നൽകുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനസുകൊണ്ട് പ്രകൃതിയി ലേക്കു ഒരു നടത്തം. നടത്തത്തിനൊടുവിലാകട്ടെ പഴുത്തു പാകമായ അറിവിന്റെ കനികൾ നിങ്ങളുടെ തലച്ചോറിനെയും മനസിനെയും മധുരം കൊണ്ട് മത്തു പിടിപ്പിച്ചിട്ടുണ്ടാകും.

മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആവശ്യകത ചർച്ച ചെയ്യുന്ന പ്രഭാവർമ്മയുടെ കവിതയാണ് കിളിക്കൂട്. വരികൾ കുറവാണെങ്കിലും വരികൾ ഒതുക്കി വച്ചിരിക്കുന്ന ആശയം ആകാശത്തോളം പരപ്പും മുഴുപ്പും ഉള്ളതാണ്. മലയാള സാഹിത്യത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഇളകാത്ത ഇടം സൃഷ്ടിച്ച് എഴുത്തുകാരനാണ് പ്രഭാവർമ്മ. കവിയും മാധ്യമ പ്രവർത്തകനുമാണ് ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്ക്കാരം, ഉള്ളൂർ പുരസ്കാരം, തുടങ്ങി നിരവധി അവാർഡുകൾ നൽകി മലയാളികൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ശ്യാമ മാധവം, അർക്കപൂർണിമ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ ആണ്. ചലച്ചിത്രഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രഭാവർമ്മ.

പാരസംഗ്രഹം

മലയാള സാഹിത്യത്തിൽ വേറിട്ട എഴുത്തുകൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ ചിന്തകളുടെ മഹാപ്രവാഹം നിറച്ച എഴുത്തകാരനാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരനിൽ വായനക്കൊടുവിൽ സൃഷ്ടിക്കുന്ന ഒരു ബോധ മണ്ഡലമുണ്ട്. അവിടെ കൃതിയും വായനക്കാരനും തമ്മിൽ നടക്കുന്ന ഒരു സംഘർഷം കാണാം ആ സംഘർഷമത ആ കൃതിയുടെ കാതൽ. അത്തരത്തിൽ ഒരു കൃതിയാണ് കിളിക്കൂട്. നാല് വരിയിൽ ഒതുങ്ങിയ ഒരു മുക്തകമാണ് കിളിക്കൂട്. കിളിയെപ്പോൽ ചെറുത്. കിളിക്കൂടുപോൽ ചെറുത്. കിളിയും കിളിക്കൂടും ചെറുതാണെങ്കിലും കിളി പറക്കാനുള്ള ആകാശം വലുതാണ്, അതിരുകൾ ഇല്ലാത്ത അകാശമാണ് കിളിക്കു പ്രപഞ്ചം നൽകിയ കൂട്. ആകാശത്തിൽ പറക്കുന്ന കിളികൾ ജീവിതത്തിൽ മനുഷ്യന് മാതൃകയാണ് വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ തന്റെ അതിരുകൾ ഇല്ലാത്ത ആകാശത്തിൽ നാളെയെക്കുറിച്ച് ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവർ. മറ്റുള്ളവരുടെ മനോഹരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരാണ് മനുഷ്യർ.

അതുകൊണ്ടാണല്ലോ ആകാശത്തിൽ സ്വാതന്ത്രരായി പറക്കുന്ന കിളികളെ തങ്ങളുടെ ചെറിയ സന്തോഷത്തിനു വേണ്ടി കൂട്ടിലട ക്കുന്നതും, ഇണക്കി വളർത്തുന്നതും,ആ ഇണക്കി വളർത്തൽ ഒരുതരത്തിൽ ഒരു അടിമയാക്കൽ ആണല്ലോ. എല്ലാവരേയും തങ്ങൾക്കു അടിമയാക്കുക എന്നതാണല്ലോ മനുഷ്യന്റെ സ്വാഭാവം. കിളിക്കു വേണ്ടത് കിളിക്കൂടാണ് എന്ന് നാം ‘കിളിയെയും നമ്മെയും പറഞ്ഞു പറ്റിക്കുന്നു എന്നാണ് കവി പറയുന്നത്. കിളിയെ മാത്രമല്ല നമ്മെയും നാം പറ്റിക്കുന്നു. കിളിയുടെ ആകാശം ചെറുതാണെന്നും എന്നും കിളിക്കു വേണ്ടത് മനുഷ്യ നിർമിതമായ കൂടാണെന്നും. കിളിക്കുള്ളത് ആകാശമാണെന്നും അതിലുറങ്ങാനും അതിൽ പറക്കാനും നാം അടങ്ങുന്ന മനുഷ്യർ ആരെയും അനുവദിക്കാറില്ല എന്നും കവി പറയുന്നു. കവി ഇവിടെ പ്രതിപാദിക്കുന്ന കിളി വ്യംഗ്യമായ അർത്ഥത്തിൽ സ്ത്രീയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യ ത്തെയും അവരുടെ ആകാശത്തെയും നാം വീടുകളിൽ കെട്ടിയിടുകയാണല്ലോ ഇവിടെ ബന്ധിയാക്കപ്പെടുന്ന എല്ലാ മനുഷ്യരെയും കവി കിളിയായി കാണുകയാണ്. അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള മോചനമാണ് അനിവാര്യം. പ്രകൃതി സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വിഭാവനം ചെയ്യുന്നത്.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

അറിവിലേക്ക്
ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2 2
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായി കകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ) പ്രസ്സ് സെക്രട്ടറിയായിരുന്നു. “ശ്യാമമാധവത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും “അർക്കപൂർണിമയ്ക്കു ഗാനരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര സ്റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ (സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടിയൻ) തുടങ്ങി നിരവധി ഹിറ്റുകൾ.

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Pathummayude Aadu Oru Sathyamaya Katha Summary

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Summary in Malayalam

ആമുഖം

പ്രൊഫ. എം. കെ. സാനുവിന്റെ ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ എന്ന കൃതിയിൽ നിന്നും എടുത്തതാണ് പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗം. ബഷീറിന്റെ ആത്മാംശമു ള്ള പാത്തുമ്മായുടെ ആട് എന്ന കൃതി അതിന്റെ രചനാശൈലി, ബഷീർ എന്ന എഴുത്തുകാരൻ എന്നി വയെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ജീവിതാനുഭവങ്ങളുടെ, വൻകരകളെ സ്വന്തം രചനകളിലൂടെ ആവിഷ്കരിക്കുകയാണ് വൈക്കം മുഹമ്മദ് ബഷീർ. അലഞ്ഞതിന്റെയും അറിഞ്ഞതിന്റെയും സാകല്യത മുഴുവൻ എഴുത്തിലേക്ക് സന്നിവേശിപ്പിക്കുക അസാധ്യമാണ്. അനുഭവം എഴുത്തുകാരുടെ വീക്ഷണചക്രവാളത്തെ വിശാലമാക്കുകയും ജീവിത സമീപനത്തെ സംസ്കരിക്കുകയും ചെയ്യുന്നു. ഇത് മലയാളത്തിൽ ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ളത് ബഷീറിന്റെ രചനകളിലാണ്. അതാണ് മറ്റുള്ള എഴുത്തുകാരിൽ നിന്നും ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

പാരസംഗ്രഹം
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 1
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 2
ലോകം പോലെ പടർന്നു കിടക്കുന്ന തന്റെ ജീവിതാനുഭവത്തെ രചനകളിൽ അടുക്കി വെക്കുകയല്ല ബഷീർ ചെയ്യു ന്നത്. അന്തസ്സാരശൂന്യമായ ജീവി തത്ത വീണ്ടും വീണ്ടും കീറിമുറിച്ച് വിശ കലനം ചെയ്യുകയായിരുന്നു. അപ്പോ ഴാണ് അണ്ഡകടാഹം’ മുഴുവനും അതിൽ കഥാപാത്രവും പശ്ചാത്തലവും ആയത്. “പാത്തുമ്മയുടെ ആട് ചുമ്മാ ഒരു കഥയല്ല ഇത് എന്റെ വീട്ടിലെ സത്യമായ കഥയാണെന്ന് ഓർക്കണം’ എന്ന പ്രസ്താവന ഇവിടെയാണ് പ്രസക്തമാ കുന്നത്. മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ തന്നെ പാർത്ത് മറ്റാരും സഞ്ചരിക്കാത്ത ഭാവനയുടെ ലോകത്ത് അനുഭവങ്ങളെ കൊണ്ടു പോയി പുതിയ ലോകം സൃഷ്ടിക്കുകയാണ് ബഷീർ. “അതുകൊണ്ട് അലഞ്ഞുതിരിഞ്ഞു വീട്ടിൽ വലിയ ഇക്കാക്കയായി തിരിച്ചെ ത്തുകയും വിശ്രമിക്കുകയും തണലിൽ ആടിനെ പോലെ അയവിറക്കുകയും ചെയ്യുന്ന പാത്തുമ്മ യുടെ ആടിലെ ബഷീർ മറ്റൊരാളാണെന്ന് ഞാൻ കരുതുന്നു (എം. എൻ. വിജയൻ, ബഷീർ സമ്പൂർണ്ണ കൃതികൾ) ചന്ത കൂടിയ ബഹളത്തിന് നടുവിൽ ബഹളങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബഷീർ പ്രശാന്തത തേടി വന്നിരിക്കുന്നത്. ശാന്തതയിൽ സമാഹരിക്കപ്പെടുന്ന ഈ ഓർമ്മയിൽ ബാല്യകാലസഖിയിലോ അനുരാഗത്തിന്റെ ദിനങ്ങളിലോ കാണാത്ത പുത്തൻ നർമ്മ ബോധം പാത്തുമ്മയുടെ ആടിലുണ്ട്.

ബഷീർക്കഥകളിലെ ഇതൾ വിരിയുന്ന ചിരി ദുഃഖത്തിന്റെ ചിരിയായി മാറുന്നു. ബഷീർ ഉള്ളിൽ വഹിക്കുന്ന മഹാവ്യസനങ്ങളുടെയും പലതരം ക്ഷോഭങ്ങളുടെയും സ്നേഹത്തിന്റെയും പ്രച്ഛന്നവേഷമാണ് ആ ചിരിയെന്ന് പറയാം’. (പെരുമ്പടവം ശ്രീധരൻ, പുറം 1, 2 ബഷീർ അബുവിന്റെ ഓർമ്മകൾ) “ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോൾ ഞാൻ ആകെ വെന്തു നീറുകയായിരുന്നു. വേദന മറക്കണം, എഴുതുക എന്ന് പാത്തുമ്മയുടെ ആടിന്റെ മുഖവുരയിൽ ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങളും ആവലാതികളും അപേക്ഷകളുമായിട്ടാണ് ചന്ത കൂടിയ ബഹളത്തിലായിരുന്ന ബഷീറിന്റെ വീട്ടിലെ അംഗങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. എല്ലാവർക്കും വേണ്ടത് പണം. “പണം വേണം, ധാരാളം പണം വേണം. അതെവിടെ നിന്നു കിട്ടും? ‘ വലിയ ധനികനായിട്ടാണ് ബഷീർ വന്നെത്തിയതെന്ന വിചാരത്തിലാണ് എല്ലാവരും. ജീവിതം തന്നെ വെറും കഥയായി കണ്ട് മനുഷ്യൻ ഇതിനെല്ലാം ഇടയിലൂടെ ഒരു യോഗിയെപ്പോലെ വിലസുകയാണ്. താൻ നിർമ്മിച്ച തന്റെ ഭാവനയുടെ ദേശത്തെ, സൃഷ്ടികളെ, ജീവജാലങ്ങളുടെ നാനാവിധമായ ഭാവവിശേഷങ്ങളെ യഥാർഥ സൃഷ്ടാവിനെ പോലെ എത നിസ്സംഗമായാണ് നോക്കിക്കാണുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്.

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9

അറിവിലേക്ക്
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 3
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.

ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തു കാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.

തദ്ധിതം
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമ ശബ്ദങ്ങളാണ് തദ്ധിതം. ക്രിയാ ധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബലമായിത്തീരുന്നു.

ഉദാഹരണം
ദശരഥൻ – ദാശരഥി
ബുദ്ധി – ബൌദ്ധികം
വർഷത്തിൽ ഭവിക്കുന്നത് – വാർഷികം
മൃദുവായിരിക്കുന്നത് – മൃദുത്വം
വ്യാകരണമറിയുന്നവൻ – വൈയാകരണൻ

ഓർത്തിരിക്കൻ

  • വാമൊഴിയുടെ കരുത്തും കാന്തിയും
  • ഋജുവും ലളിതവുമായ വാക്യങ്ങൾ
  • സരളമനോഹരമായ ആഖ്യാനരീതി
  • കണ്ണീരിനെ പൊട്ടിച്ചിരിയാക്കുന്ന നർമ്മരസം തുളുമ്പുന്ന ആഖ്യാനം
  • ജീവസ്സുറ്റ കഥാപാത്രങ്ങൾ സ്നേഹാർദ്രമായ സമീപനം
  • സ്വന്തം കുടുംബപശ്ചാത്തലം
  • കഥയും കഥാപാത്രങ്ങളും വായനക്കാർക്ക് അപരിചിത മായി തോന്നുകയില്ല.

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and जब गांधीजी की घड़ी चोरी चली गई Jab Gandhiji Ki Ghadi Chori Chali Gayi Summary in Hindi Malayalam before the exam can save a lot of preparation time.

Phool Kavita Summary in Malayalam Hindi

जब गांधीजी की घड़ी चोरी चली गई Summary in Hindi

Jab Gandhiji Ki Ghadi Chori Chali Gayi Summary in Hindi

जब अंग्रेजों के अंतिम वायसरॉय लॉर्ड माउंटबेटन भारत आए, तो उन्होंने महसूस किया कि महात्मा गांधी से बात किए बिना भारत में कुछ नहीं किया जा सकता। इसलिए उन्होंने परंपरानुसार गांधीजी को चाय पर बुलाया, जिसे गांधीजी ने स्वीकार कर लिया। वायसरॉय भवन में चाय पार्टी की भारी तैयारियां शुरू हो गईं। श्रीमती माउंटबेटन ने इन तैयारियों का सारा ज़िम्मा खुद ले लिया। यह ध्यान रखा गया कि गांधीजी चाय पिएँगे या दूध, वे शाकाहारी हैं या मांसाहारी, कुर्सी- मेज़ पर बैठकर नाश्ता करेंगे या फर्श पर। रसोइए का ब्राह्मण होना ज़रूरी है या नहीं, उस दिन गांधीजी का उपवास तो नहीं रहेगा, उनके साथ कितने लोग आएँगे और वे क्या खाएँगे, गांधीजी को नाश्ते में क्या पसंद है, उसे पकाने के लिए रसोइए कहाँ से बुलाए जाएँगे और सामग्री कहाँ से मंगवाई जाएगी जैसी कई बातों पर ध्यान दिया
गया।

गर्मियों के दिन थे और जिस कमरे में गांधीजी को बिठाना था, उसे एक घंटा पहले से रूम कूलर चलाकर ठंडा कर लिया गया। उस समय पूरे हिन्दुस्तान में एक ही रूम कूलर था। मकसद गांधीजी को आराम देना था, लेकिन यहीं से समस्या शुरू हो गई। गांधीजी अपनी धोती से बदन पूछा कि लपेटकर कमरे में कुर्सी पर सिकुड़ – सिमटकर बैठ गए और कुनमुनाने लगे। लॉर्ड माउंटबेटन उनसे बड़ी-बड़ी राजनीतिक बातें कर रहे थे, लेकिन गांधीजी अनमनेपन से हाँ-हूँ कर रहे थे। आखिर माउंटबेटन ने क्या बात है ? गांधीजी बोले, “इस कूलर को बंद कर दीजिए, मुझे सर्दी लग रही है । ” बातचीत जारी रही, लेकिन गांधीजी ने कोई खास रुचि नहीं ली । माउंटबेटन ने फिर पूछा कि क्या बात है? गांधीजी बोले, “मैं आ रहा था तो रास्ते में रेलगाड़ी में किसी ने मेरी घड़ी चुरा ली। वह बहुत पुरानी घड़ी थी और मुझे बहुत प्यारी थी। मैं उसे अपनी धोती में कमर से टाँगे रखता था और जब चाहें निकालकर समय देख लेता था।” गांधीजी अफ़सोस में डूब गए। वायसरॉय ने भी अफ़सोस जताया, लेकिन वे समझ नहीं पाए कि एक पुरानी घड़ी के लिए गांधीजी वायसरॉय की दावत का मजा क्यों किरकिरा कर रहे हैं।

नाश्ते की बारी आई तो गांधीजी बोले, “आप लोग लीजिए, मैं तो अपना नाश्ता साथ लाया हूँ ।” गांधीजी की सहयोगी ने खादी के थैले से बकरी के दूध से बना दही और एक टूटा हुआ चम्मच निकालकर रखा। वायसरॉय और उनकी पत्नी गांधीजी को देखते रह गए।

गांधीजी के इस व्यवहार के पीछे कई बातें छिपी थीं। रूम कूलर बंद करवाने का मतलब था कि ठंडे कमरों में बैठकर भारत पर हुकूमत नहीं की जा सकती, धूप में और खुले मैदान में आकर बात करनी होगी । घड़ी खोने की बात से यह संदेश था कि ब्रिटिश शासन में उनकी घड़ी तक सुरक्षित नहीं है। इसका असर यह हआ कि अगले दिन समाचार पत्रों में गांधीजी और वायसरॉय की बातचीत की खबर नहीं, बल्कि गांधीजी को घड़ी चोरी की खबर थी। कुछ दिनों बाद चोर ने साबरमती आश्रम जाकर गांधीजी को उनकी घड़ी लौटा दी।
गांधीजी का अपना नाश्ता लाना यह दर्शाता है कि भारत की गरीब जनता क्या खाती है और कैसे अपनी मेहनत की खाती है, जबकि ब्रिटिश साम्राज्यवादी दूसरों की लूट पर ऐश करते हैं। यह मजेदार किस्सा लेपियर और कॉलिन की पुस्तक “फ्रीडम एट मिडनाइट” में है, जिसे पढ़ने की सलाह दी जाती है।

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

Jab Gandhiji Ki Ghadi Chori Chali Gayi Summary in Malayalam

जब गांधीजी की घड़ी चोरी चली गई Summary in Malayalam

ബ്രിട്ടീഷുകാർക്കായിരുന്ന അവസാനത്തെ വൈസ്രോയിയായ ലോർഡ് മൗണ്ട് ബാറ്റൺ ഇന്ത്യയിലേക്ക് വന്നപ്പോൾ മഹാത്മാ ഗാന്ധിയുമായി സംസാരിക്കാതെ ഇന്ത്യയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. അതിനാൽ പാരമ്പര്യാനുസരണം അദ്ദേഹം ഗാന്ധിജിയെ ചായയ്ക്ക് ക്ഷണിച്ചു, ഗാന്ധിജി അത് സമ്മതിച്ചു. വൈസ്രോയി ഭവനത്തിൽ ചായ പാർട്ടി ഒരുക്കങ്ങൾ തുടങ്ങി. ശ്രീമതി മൗണ്ട്ബാറ്റൺ ഈ തയ്യാറെടുപ്പുകളുടെ മുഴുവൻ ചുമതലയും ഏറ്റെടുത്തു. ഗാന്ധിജി ചായ കുടിക്കുമോ അല്ലെങ്കിൽ പാലോ, അവർ ശാകാഹാരിയാണോ മാംസഭോജിയാണോ, രമേശയിൽ ഇരുന്ന് കഞ്ഞി കഴിക്കുമോ ഇല്ലെങ്കിൽ നിലത്ത് ഇരുന്ന് കഴിക്കുമോ എന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.

പാചകക്കാരൻ ആരെങ്കിലും ബ്രാഹ്മണനാകണമോ മതിയോ, അല്ലെങ്കിൽ നിരാഹാരമോ, അദ്ദേഹത്തോടൊപ്പം എത്ര പേർ വരും, അവർ എന്ത് കഴിക്കും, ഗാന്ധിജിക്ക് പ്രാതൽക്കു എന്താണ് ഇഷ്ടം, അത് പാചകം ചെയ്യാൻ പാചകക്കാരെ എവിടെനിന്നാണ് വിളിക്കേണ്ടത്, സാധനങ്ങൾ എവിടെനിന്ന് ശേഖരിക്കണം തുടങ്ങിയ പല കാര്യങ്ങളും പരിഗണിക്കേണ്ടതായിരുന്നു. വേനലക്കാലമായിരുന്നു. ഗാന്ധിജിയെ ഇരുത്തേണ്ടിയിരുന്ന മുറി ഒരു മണിക്കൂർ മുമ്പ് റൂം കൂളർ ഓൺ ചെയ്തു തണുപ്പിച്ചു. അന്ന് ഇന്ത്യയിലുടനീളം ഒരു ഗാന്ധിജിയെ മാത്രമേയുണ്ടായിരുന്നുള്ളു. സുഖപ്പെടുത്തലായിരുന്നു, പക്ഷേ ഇവിടെയാണ് പ്രശ്നം തുടങ്ങിയത്. ഗാന്ധിജി തന്റെ ഗോതി കൊണ്ട് ശരീരം മടക്കി മുറിയിലെ കസേരയിൽ ഇരുന്നപ്പോൾ മുറുക്കി ചുറ്റിയിരുന്നു. ലോർഡ് മൗണ്ട്ബാറ്റൺ അദ്ദേഹത്തോട് വലിയ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ ഗാന്ധിജി അനാസക്തയോടെ ആംഹം എന്നു പറഞ്ഞു. അവസാനം മൗണ്ട്ബാറ്റൺ എന്താണ് കാര്യം എന്ന് ചോദിച്ചു. ഗാന്ധിജി പറഞ്ഞു, “ഈ കളർ ഓഫ് ചെയ്യുക, എനിക്ക് തണുക്കുന്നു.’ സംഭാഷണം തുടർന്നെങ്കിലും ഗാന്ധിജി പ്രത്യേക താത്പര്യം കാണിച്ചില്ല. മൗണ്ട്ബാറ്റൺ വീണ്ടും എന്താണ് കാര്യം എന്ന് ചോദിച്ചു. ഗാന്ധിജി പറഞ്ഞു. “ഞാൻ വരുന്നതിനിടെ ട്രെയിനിൽ എന്റെ കയ്യിൽ നിന്നു ആരോ എന്റെ വാച്ച് മോഷ്ടിച്ചു.

അതൊരു പഴയ വാച്ചാണ്, എനിക്ക് അതിനോട് വലിയ സ്നേഹമുണ്ട്. ഞാൻ ഇത് എന്റെ ഗോതി കൊണ്ട് കുറുക്കിൽ തൂക്കിയിരുത്തി, എപ്പോഴും സമയം നോക്കാനായിരുന്നില്ല. ഗാന്ധിജി വിഷമത്തിൽ മുങ്ങി. വൈസ്രോയി അതിനും ദുഃഖം പ്രകടിപ്പിച്ചു, എന്നാൽ ഒരു പഴയ വാച്ചിനായി ഗാന്ധിജി വൈസ്രോയിയുടെ വിരുന്നിന്റെ രസം കളയുന്നത് അവർക്ക് വ്യക്തമായില്ല. പ്രാതലിനിടെ ഗാന്ധിജി പറഞ്ഞു, “നിങ്ങൾ കഴിക്കൂ, ഞാൻ എന്റെ പ്രാതൽ കൊണ്ട് വന്നിട്ടുണ്ട്. ഗാന്ധിജിയുടെ കൂട്ടുകാരി ഒരു ചാണകപ്പേരിൽ നിന്നു വെള്ളിടിച്ചു ഒരു ചെറിയ പാത്രം എടുക്കുകയും ഒരു തകരാരിച്ച ചുറ്റികയും വെക്കുകയും ചെയ്തു. പാത്രത്തിൽ ആടിൻ പാൽ കൊണ്ടുണ്ടാക്കിയ തൈരായിരുന്നു, ചുറ്റിക തകര്ന്നിരുന്നത്, അതിന്റെ പിടി ഒരു കശപടയും കൊണ്ട് കെട്ടി വെച്ചതായിരുന്നു. വൈസ്രോയിയും ഭാര്യയും ഗാന്ധിജിയെ നോക്കി നിന്നു. ഗാന്ധിജിയുടെ ഈ പെരുമാറ്റത്തിന്റെ പിന്നിൽ പല കാര്യങ്ങളുണ്ടായിരുന്നു. റൂം കൂളർ ഓഫ് ചെയ്യാൻ പറയുന്നത് തണുത്ത മുറികളിൽ ഇരുന്ന് ഇന്ത്യയെ ഭരിക്കാൻ കഴിയില്ല എന്ന സന്ദേശം ഉണ്ടായിരുന്നു, പുറത്തും വെളിച്ചത്തും ആകാൻ വന്നുപോകണം.

വാച്ച് നഷ്ടപ്പെട്ട കാര്യം പ്രസ്താവിച്ച് ബ്രിട്ടീഷ് ഭരണം തങ്ങളുടെ വാച്ച് പോലും സുരക്ഷിതമല്ലെന്ന് അറിയിക്കലായിരുന്നു. ഇതിന്റെ ഫലമായി, അടുത്ത ദിവസത്തെ വാർത്തകളിൽ ഗാന്ധിജി, വൈസ്രോയി എന്നിവർ തമ്മിലുള്ള സംഭാഷണത്തിന്റെ വാർത്തയല്ല, മറിച്ച് ഗാന്ധിജിയുടെ പ്രിയപ്പെട്ട വാച്ച് മോഷണം പോയെന്ന വാർത്തയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് സബർമതി ആശ്രമത്തിൽ പോയി ഗാന്ധിജിയ്ക്ക് വാച്ച് തിരികെ കൊടുത്തു. ഗാന്ധിജിയുടെ സ്വന്തം പ്രാതൽ കൊണ്ടുവരുന്നത് ഇന്ത്യയിലെ ദരിദ്ര ജനങ്ങൾ എന്താണ് കഴിക്കുന്നത് എന്നത് കാണിക്കാനും അവർ തങ്ങളുടെ പരിശ്രമത്തിന്റെ ഫലങ്ങൾ കഴിക്കുന്നു, എങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വം മറ്റുള്ളവരുടെ കൊള്ളയിൽ ആഹ്ലാദിക്കുന്നു എന്നത് കാണിക്കാനുമായിരുന്നു. ഇത് ലാപിയർ, കോളിൻ എന്നിവരുടെ “ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രസകരമായ കഥയാണ്, വായിക്കാൻ ഉപദേശിക്കുന്നു.

जब गांधीजी की घड़ी चोरी चली गई लेखक परिचय स्वयं प्रकाश

स्वयं प्रकाश 20 जनवरी 1947 को मध्य प्रदेश के इंदौर जिले में एक मध्यवर्गीय परिवार में पैदा हुआ था। प्रारंभिक शिक्षण के बारे में अधिक जानकारी नहीं है। उन्होंने मैकेनिकल इंजीनियरिंग में डिप्लोमा करने के बाद एमए हिंदी और पीएचडी की डिग्री हासिल की थी। वहींए राजस्थान में आजीविका के लिए काम करने वालों का बड़ा हिस्सा बीता। वे सतर्कता अधिकारी और हिंदी अधिकारी थे हिंदुस्तान जिंक लिमिटेड में। माना जाता है कि उच्च शिक्षा के दौरान ही उनका साहित्य में प्रवेश हुआ।

बताया जाता है कि स्वयं प्रकाश ने कहानियां लिखने से पहले सस्वर कविता पढ़ी थीं। हालाँकिए वे बाद में साहित्यिक विधाओं में लिखने लगे। उसने आठवें दशक में राजस्थान से जनवादी पत्रिका ष्क्योंष् और मधुमती के विशेषांक के साथ बच्चों की पत्रिका ष्चकमकष् का संपादन भी किया। वे भी प्रगतिशील लेखक संघ की पत्रिका लगभग दस वर्ष तक जुड़े रहे।

स्वयं प्रकाशए ष्मुंशी प्रेमचंदष् की परंपरा के महत्वपूर्ण कथाकार माने जाते है। उन्होंने दशकों तक आधुनिक हिंदी साहित्य में अनुपम कृतियों का सृजन किया हैं। किंतु 72 वर्ष की आयु में उनका मुंबई के लीलावती हॉस्पिटल एंड रिसर्च सेंटर में 7 दिसंबरए 2019 को निधन हो गया। लेकिन अपनी लोकप्रिय रचनाओं के लिए वे आज भी साहित्य जगत में जाने जाते हैं।
प्रमुख रचनाएँरू. मात्रा और भारए सूरज कब निकलेगाए आसमाँ कैसे कैसेए जलते जहाज परए ज्योति रथ के सारथीए उत्तर जीवन कथाए बीच में विनय आदि।

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

1947 ജനുവരി 20ന് മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് സ്വയം പ്രകാശ് ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അറിവില്ല. മെക്കാനിക്കൽ എഞ്ചി നീയറിംഗിൽ ഡിപ്ലോമയും എം. ബി. എ ബിരുദവും നേടിയിട്ടു്. അതേസമയം, രാജസ്ഥാനിൽ ഉപ ജീവനത്തിനായി ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം മരിച്ചു. ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡി ൽ വിജിലൻസ് ഓഫീസറും ഹിന്ദി ഓഫീസറുമായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസകാലത്താണ് അദ്ദേഹം സാഹിത്യത്തിൽ പ്രവേശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

കഥകൾ എഴുതുന്നതിന് മുമ്പ് പ്രകാശ് തന്നെ കവിതകൾ വായിച്ചിരുന്നതായി പറയപ്പെടുന്നു. എന്നി രുന്നാലും, പിന്നീട് അദ്ദേഹം സാഹിത്യ വിഭാഗങ്ങളിൽ എഴുതാൻ തുടങ്ങി. എൺപതുകളിൽ രാജ സ്ഥാനിൽ നിന്നുള്ള നാടോടി മാസികയായ ‘കോൺ’, മധുമതിയുടെ പ്രത്യേക മാസികകൾ എന്നി വയ്ക്കൊപ്പം “ചക്’ എന്ന കുട്ടികളുടെ മാസികയും അവർ എഡിറ്റുചെയ്തു. പ്രോഗ്രസീവ് റൈ റ്റേഴ്സ് അസോസിയേഷന്റെ ജേണലായ വസുധയുമായി അദ്ദേഹം ഏകദേശം പത്ത് വർഷത്തോളം ബന്ധപ്പെട്ടിരുന്നു.

“മുൻഷി പ്രേംചന്ദിന്റെ പാരമ്പര്യത്തിലെ ഒരു പ്രധാന ആഖ്യാതാവായി പ്രകാശ് തന്നെ കണക്കാ ക്കപ്പെടുന്നു. പതിറ്റാവുകളായി ആധുനിക ഹിന്ദി സാഹിത്യത്തിൽ അദ്ദേഹം സവിശേഷമായ കൃതിക ॐ श्री श्री डॉ. എന്നിരുന്നാലുo, 72-20, 2019 W ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജന പ്രിയ കൃതികൾക്ക് അദ്ദേഹം ഇപ്പോഴും സാഹിത്യ ലോകത്ത് അറിയപ്പെടുന്നു.

जब गांधीजी की घड़ी चोरी चली गई शब्दाथ

  • वायसरॉय – A ruler exercising authority in a colony on behalf of a sovereign/ വൈസ്രോയ്
  • परंपरानुसार – As per tradition/ പാരമ്പര്യാനുസൃതമായി
  • आमन्त्रण – Invitation/ക്ഷണം
  • भारी – Heavy/Grand/ഭാരം/വലിയ
  • शाकाहारी – Vegetarian/സസ്യാഹാരി
  • मांसाहारी – Non-vegetarian/ മാംസാഹാരി
  • उपवास – Fasting/ഉപവാസം
  • सामग्री – Materials/Ingredients/സാമഗ്രികൾ
  • कुन्कुना – Shiver/വിറയ്ക്കുക
  • अनमनेपन – Reluctance/വിമുഖത
  • रूचि – Interest/താൽപ്പര്യം
  • अफ़सोस – Regret/ഖേദം
  • चुरा ली – Stolen/മോഷ്ടിച്ചു
  • धोती – A traditional Indian garment worn by men/ധോതി
  • नियम – Rule/ഭരണം
  • अशय – An aim or purpose/ ഉദ്ദേശം
  • सहयोगी – A colleague or partner/ സഹായി

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Notes Pathummayude Aadu Oru Sathyamaya Katha Question Answer Class 9 Kerala Padavali Chapter 3

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 3 Question Answer Notes പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ

9th Class Malayalam Kerala Padavali Unit 1 Chapter 3 Notes Question Answer Pathummayude Aadu Oru Sathyamaya Katha

Class 9 Malayalam Pathummayude Aadu Oru Sathyamaya Katha Notes Questions and Answers

Question 1.
“പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥയാണ് എന്ന് ലേഖകൻ പറയുന്നത് എന്തുകൊണ്ടാവാം? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ബഷീറിന്റെ ജീവിതത്തിലെ നേർകാഴ്ചകളാണ് പത്തുമ്മയുടെ ആടിന്റെ മുഖ്യപ്രമേയം നാളുകൾക്കു ശേഷം തന്റെ വീട്ടിലേക്കു വന്ന ബഷീറിനോട് സഹോദരങ്ങളും അമ്മയും തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയാണ്, നാടുചുറ്റി വളരെ ധനികനായാണ് താൻ തിരിച്ചു വന്നിരിക്കുന്നത് എന്നാണ് എല്ലാവരുടെയും വിചാരം, എന്നാൽ വീടിനു വേണ്ടി എല്ലാം ചെയ്യണമെന്ന ആഗ്രഹം ബഷീറിനുമുണ്ട്. മൂല കാരണം പണമാണ്. തന്റെ ദാരിദ്ര്യത്തെ പുരപ്പുറത്തു നിന്നും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു വിളിച്ചു പറയുകയാണ് ബഷീർ തന്റെ ഓരോ കൃതികളിലും, ഇതിന്റെ ഇടയിൽ തന്റെ കൂടപ്പിറപ്പുകളും ഭൂമിയുടെ അവകാശികളായ സകലചരാചരങ്ങളും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങൾ ആകുന്നുണ്ട്

Question 2.
“ചന്ത കൂടിയ ബഹളമാണ് അവിടെ ഉമ്മായുടെ അഭയാർഥികളായി പാർക്കുന്ന കുറേ പൂച്ചകൾ” പ്രശാന്തി തേടിയെത്തിയ ബഷീറിനെ അശാന്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെയാണ്? ചർച്ചചെയ്യുക?
Answer:
തന്റെ വീട്ടിലേക്കു നാളുകൾക്കു ശേഷം ഇച്ചിരി ശാന്തി തൻ ശർക്കര നുണയാൻ കടന്നു വന്നതാണ് ബഷീർ, എന്നാൽ തന്റെ ചെറിയ വീട്ടിൽ പൂച്ചകളും ആടും പോലും അദേവാസികളാണ്. കുട്ടികളും കുട്ടികളേക്കൾ കുട്ടിത്തമുള്ള മനുഷ്യരും ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും ബഷീറിന്റെ ചിന്തകളിൽ ചിലപ്പോൾ ഒക്കെ ഭ്രാന്തു പൂക്കുന്നതിനും ചിന്തകളിൽ ഒരേ സമയം വെളിച്ചം നിറക്കുന്നതിനും കരണമാകുന്നുണ്ട്. തന്റെ വീടും വീടിന്റെ പരിസരവും ജീവ ജാലങ്ങളും അവയുടെ ചിന്തകൾ പോലും ജീവിതത്തിന്റെ ഭാഗമാകുകയാണ് ചെയ്യുന്നത്. ആ ജീവിതം തന്നെയാണ് കഥയാകുന്നത്. ആ കഥ വായിക്കുന്ന ഓരോ വായനക്കാരനും ബഷീറിന്റെ കഥാപ്രപഞ്ചത്തിനുള്ളിലേക്ക് അറിയാതെ തന്നെ കടന്നു പോവുകയും അതിൽ തന്നെ ഹൃദയം ഉടക്കി കിടക്കുകയും ചെയ്യുന്നു.

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Notes Pathummayude Aadu Oru Sathyamaya Katha Question Answer Class 9 Kerala Padavali Chapter 3

Question 3.
“ഈ ചെറിയ കൃതിയുടെ ഗഹനത സുശിക്ഷിതരായ വായനക്കാരെ എന്നും വശീകരിച്ചു കൊണ്ടിരിക്കും.”
(പ്രൊഫ. എം. കെ. സാനു
“എഴുത്തുകാരുടെ ഓരോ കാൽവയ്പിലെയും ദീർഘ ദൂരങ്ങളെ അളക്കാൻ കഴിയുന്ന വായനക്കാരെയാണ് നല്ല പുസ്തകങ്ങൾ തേടുന്നത്. പാത്തുമ്മായുടെ ആട് നമ്മെ നല്ല വായനക്കാരാക്കുന്നു.”
വീടാക്കടങ്ങൾ (ഡോ. എസ്. ശാരദക്കുട്ടി)
‘പാത്തുമ്മായുടെ ആടി’നെക്കുറിച്ചുള്ള രണ്ട് എഴുത്തുകാരുടെയും നിരീക്ഷണങ്ങൾ താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക.
Answer:
ഈ ചെറിയ കൃതിയുടെ ഗഹനത എന്ന എം. കെ. സാനു മാഷിന്റെ വാക്കുകളിൽ തന്നെ കൃതിയുടെ ആഴവും പരപ്പും വ്യക്തമാകുന്നുണ്ട്, മലയാള സാഹിത്യത്തിലെ ലാളിത്യത്തിന്റെ കൊടുമുടിയാണ് ബഷീർ, ഏറ്റവും ലളിതമായ തന്റെ ചുറ്റുപാടും തന്റെ കഥനങ്ങളും തനിക്കു ചുറ്റും സഹവസിക്കുന്ന ജീവികളും കൂടിക്കലർന്ന ഒരു ആവിഷ്ക്കാരമാണ് പാത്തുമ്മയുടെ ആട്. എത്രത്തോളം സരളത ഉണ്ടോ അത്രത്തോളം സാകല്യവും നമുക്ക് ഈ കൃതിയിൽ കാണാം, നമുക്ക് ചുറ്റുമുള്ള ജീവിതത്തെ ചെറുജീവികളെ കൂടി ജീവിതത്തോട് രസകരമായി ചേർത്തു നിർത്തിയാണ് ആവിഷ്കരിക്കുന്നത്. ജീവിതത്തിന്റെ ദീർഘവീക്ഷണത്തെ എത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു കൃതിയും വേറെ ഇല്ല പാത്തുമ്മയുടെ ആട് നല്ല ഒരു വായനാനുഭവം സൃഷ്ടിക്കുന്നു, നല്ല വായനാനുഭവം വായനക്കാരന്റെ ഹൃദയത്തിൽ നിന്നൊരിക്കലും മായുകയില്ലല്ലോ, അത്രത്തോളം ആഴമുള്ള വേദനകൾ പോലും മധുരമുള്ള തമാശയായി അവതരിപ്പി ക്കപെടുമ്പോൾ വായനക്കാരന്റെ ഹൃദയത്തിൽ നല്ല വായനയുടെ ലോകം തീർക്കുന്നു.

Question 4.
“ബഹളങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബഷീർ വന്നിരിക്കുന്നത്. പ്രശാന്തത തേടി; ചാമ്പയ്ക്ക പറിച്ചെടുക്കാൻ വരുന്ന പെൺകുട്ടികളെ ചിത്രീകരിക്കുന്നിടത്ത് ബഷീർ തന്നെത്തന്നെ പരിഹസിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രസകരവും നാടകീയവുമായ ഒട്ടേറെ സന്ദർഭങ്ങൾ ‘പാത്തുമ്മായുടെ ആടി’ൽ കാണാം. നോവലിൽ നിന്ന് ഇതുപോലെയുള്ള സന്ദർഭങ്ങൾ കണ്ടെത്തി റോൾ പ്ലേ അവതരിപ്പിക്കുക.
Answer:
റോൾ പ്ലേ :
വേഷവിതാനങ്ങളില്ലാതെ കഥാപാത്രങ്ങളെ ഭാവ ഭാഷണതലത്തിൽ ആവിഷ്കരിക്കുന്നതാണ്. റോൾപ്ലേ എന്നത് സൃഷ്ടിപരമായ ഒരു പ്രവർത്തനമാണ്. അതിൽ പങ്കെടുക്കുന്നവർ ഒരു സാഹചര്യ ത്തിൽ ഒരു പ്രത്യേക കഥാപാത്രങ്ങളായി മാറുകയും അഭിനയിക്കുകയും ചെയ്യുന്നു. ചില കഴിവുകൾ വികസിപ്പിക്കുന്നതിനോ പരിശീലിക്കുന്നതിനോ വ്യത്യസ്തമായ വീക്ഷണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാറുണ്ട്. റോൾ പ്ലേയിൽ സംഘാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, ഉചിതമായ സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയം എന്നിവ ഉൾപ്പെടുത്താറുണ്ട്. പരിചയപ്പെടുന്നതിനോ വ്യക്തികളെ സഹായിക്കുന്നതിനായി വിദ്യാഭ്യാസം, വിനോദം, തെറാപ്പി ഇത് വ്യത്യസ്ത കഥാപാത്രങ്ങളുടെ സവിശേഷതകൾ കണ്ടെത്താനും അനുകരണീയമായ ഇതര സാഹചര്യങ്ങളിൽ ഇടപെടാനും കുട്ടികളെ സഹായിക്കുന്നു.

അഭിനേതാക്കൾക്ക് നിർണായക പങ്കുണ്ട്. അവർ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ജീവസുറ്റതാ ക്കുന്നു. വേഷത്തിൽ മുഴുകി, കഥാപാത്രത്തിന്റെ പ്രേരണകൾ, സ്വഭാവം, പശ്ചാത്തലം എന്നിവ മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള ശേഷി വികസിക്കുന്നു. റോൾ പ്ലേയിലെ അഭിനേതാക്കൾ അവരുടെ വ്യക്തിത്വം, സംഭാഷണ രീതികൾ, ശാരീരികക്ഷമത, റോളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ, അവർ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് സ്വയം വിശദമായ ഗവേഷണം നടത്തുകയും അവർ അഭിമുഖീകരിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടുകയും മറ്റ് അഭിനേതാക്കളുമായി ഇടപഴകുകയും, സംഭവ വികാസങ്ങളോട് യുക്തമായ വിധത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. റോൾ പ്ലേയിൽ അഭിനയിക്കുന്നവർക്ക് സ്വന്തം നിലയിൽ ചിന്തിക്കാനും കഥാപാത്രങ്ങളുടെ സ്വഭാവ ത്തിൽ തുടരാനും മറ്റ് പങ്കാളികളുടെ പ്രവർത്തനങ്ങളോടും സംഭാഷണങ്ങളോടും ആധികാരിക മായി പ്രതികരിക്കാനും കഴിയണം.

റോൾ പ്ലേയുടെ വിജയം അവരുടെ കഥാപാത്രങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനും പങ്കെടുക്കുന്ന വർക്ക് യാഥാർഥ്യവും ആകർഷകവുമായ അനുഭവം സൃഷ്ടിക്കാനുമുള്ള അഭിനേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ശേഷികൾ വളരാനും നാടകാവതരണം പ്രയോജനപ്പെടും.

Question 5.
സൃഷ്ടി-  സൃഷ്ടാവ്
അനുഗ്രഹം – അനുഗൃഹീതൻ
ഇത്തരം പദജോടികൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
അവ ഉൾക്കൊള്ളുന്ന ഭാഷാപരമായ സവിശേഷതകൾ വിശകലനം ചെയ്യുക.?
Answer:
നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഇത്തരത്തിൽ പുതിയ പദങ്ങൾ ഉൽപാദിപ്പിക്കുന്നത് ഭാഷയിൽ സാധാരണമാണ്. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക. സൃഷ്ടി എന്ന നാമരൂപത്തിൽ നിന്നുണ്ടായ മറ്റൊരു പദമാണ് സ്രഷ്ടാവ്. അതുപോലെ അനുഗ്രഹം എന്നതിൽ നിന്ന് അനുഗൃഹീതൻ.
മിടുക്ക് – മിടുക്കി മിടുക്കൻ
തല – തലയൻ തലച്ചി
സാമർഥ്യം – സമർഥൻ /സമർഥ
സ്വാതന്ത്ര്യം – സ്വതന്ത്രൻ സ്വതന്ത

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Notes Pathummayude Aadu Oru Sathyamaya Katha Question Answer Class 9 Kerala Padavali Chapter 3

Question 6.
“എങ്ങുമനുഷ്യനു ചങ്ങല കൈകളി,-
ലങ്ങൾ കൈയുകൾ നൊന്തീടുകയാ;-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു;”
ആഫ്രിക്ക (എൻ. വി. കൃഷ്ണവാര്യർ)
നിരുപാധികമായ സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും ചിത്രങ്ങളാണ് മുകളിൽ നൽകിയ കാവ്യ ഭാഗത്തും യൂണിറ്റിലെ രചനകളിലും തെളിയുന്നത്. മാനവിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. രചനകളും സമകാലിക ലോകസാഹചര്യങ്ങളും ആസ്പദമാക്കി കെട്ടിപ്പടുക്കാം വിശ്വസാഹോദര്യം’ എന്ന വിഷ യത്തിൽ ഉപന്യാസം തയ്യാറാക്കുക.?
Answer:
എവിടെയൊക്കെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നുവോ, എവിടെയൊക്കെ മനുഷ്യർ എഴുന്നേൽക്കാൻ വേണ്ടി പിടയുന്നുവോ; അവിടെയൊക്കെ ജീവിക്കുന്ന പോരാളി’ എന്ന് കവി എന്ന വാക്കിന് ഒരു പര്യായം സൃഷ്ടിച്ചുവെച്ചു എൻ. വി എക്കാലത്തും വാക്കിനെ അദ്ദേഹം അതിജീവനത്തിനുള്ള സമരായുധമാക്കിമാറ്റി. മനുഷ്യജീവിതത്തിൽ പാരസ്പര്യവും സ്നേഹവും അനിവാര്യതയാണ്. ലോകത്തിന്റെ നിലനിൽപ്പ് തന്നെ ആണ് പരസ്പരം ഉള്ള സ്നേഹത്തിൽ നിലനിൽക്കുന്നത്. പരസ്പരം സഹോദരർ എന്ന് പോലും തിരിച്ചറിയാത്ത ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.

അത്രമേൽ മൂല്യച്യുതി ഇന്ന് നമ്മുടെ സമൂഹത്തിൽ രൂപപെട്ടുകൊണ്ടിരിക്കുന്നു. മൂല്യങ്ങൾ ഇല്ലാതെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് മൂല്യബോധത്തിന്റെയും ജീവിതത്തിന്റെയും പൊരുൾ അറിയിക്കാനും വിശ്വമാനവൻ എന്ന കാഴ്ചപ്പാട് തിരിച്ചറിയുന്നതിനും ജീവന്റെ പരമമായ പൊരുൾ പാരസ്പര്യമാണ് എന്ന സത്യത്തെ തിരിച്ചറിയുന്നതിനും ബഷീറിന്റെ രചനകൾക്കു സാധിക്കും, തനിക്കു ചുറ്റുമുള്ള എല്ലാത്തിനെയും ബഷീർ അംഗീകരിക്കുന്നു, ചേർത്തു നിർത്തുന്നു. ചെറു ജീവികളുടെ കലമ്പലുകൾ പോലും തന്റെ ജീവിതത്തിന്റെ ശ്രുതിയായി കാണാൻ ഉള്ളത വിശാലമായ മനസ്സ് വായനക്കാരന് ഒരുക്കി കൊടുക്കാനുള്ള കഴിവ് ബഷീറിന്റെ കൃതികൾക്കുണ്ട്, സ്നേഹത്തിന്റെ വിശാലതയാണ് ബഷീർ കൃതികൾ പുലർത്തുന്ന മാന്ദ്രികത ഇന്നത്തെ തലമുറകൾ തീർച്ചയായും തിരിച്ചറിയേണ്ടതാണ് ഇത്തരം കൃതികളിലെ ഉള്ളടക്കങ്ങൾ, പൊള്ളയായ മനുഷ്യ ചിന്താഗതികൾക്കപ്പുറം ജീവിതത്തിന്റെ പൊരുളുകൾ തിരിച്ചറിയാൻ അത് കരുത്താകും, അവനവനെ തിരിച്ചറിയുക അവനവനിലൂടെ ലോകത്തെയും,

Question 7.
മനുഷ്യരെ മാത്രമല്ല പ്രകൃതിയിലെ സർവചരാചരങ്ങളെയും സഹജീവികളായി കാണാൻ കഴിയണം. അവർക്കിടയിൽ അവരിലൊരാളായി ജീവിക്കാൻ കഴിയണം. പ്രശാന്തമായ മനസ്സോടെ. വിശകലനം ചെയ്യുക.
Answer:
മനുഷ്യർക്കുള്ളത് പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവികൾക്കും അവകാശം ഉണ്ട്, മനുഷ്യരുടേതു മാത്രമാണ് ഈ പ്രപഞ്ചത്തിലെ എല്ലാം എന്ന് ചിന്തിക്കുന്നത് ഇടുങ്ങിയ സ്വാർത്ഥമായ ചിന്തയാണ്. മനുഷ്യന് ജീവിക്കാൻ അവകാശം ഉള്ളതുപോലെ ചേതന നഷ്ട്ടപെടാത്ത എന്തിനും ജീവിക്കാനും സഹവസിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് അവരിൽ ഒരാളായി നാം അവർക്കിടയിലെ ഒരാളായി ജീവിക്കുമ്പോഴാണ് ഭൂമി പങ്കുവെയ്ക്കപ്പെടുന്നത്. മനുഷ്യന് പ്രശാന്തമായ മനസോടെ പാരസ്പര്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞു സഹ ജീവികളോടൊത്തു ജീവിക്കാൻ കഴിയണം അതിന്റെ സാധുതയും സാധ്യതകളും വിശാലമാണ്.

जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 3 Chapter 1 जब गांधीजी की घड़ी चोरी चली गई Jab Gandhiji Ki Ghadi Chori Chali Gayi Questions and Answers Notes improves language skills.

Class 9 Hindi Jab Gandhiji Ki Ghadi Chori Chali Gayi Question Answer Notes

जब गांधीजी की घड़ी चोरी चली गई Question Answer Notes

Class 9 Hindi Unit 3 Chapter 1 जब गांधीजी की घड़ी चोरी चली गई Notes Question Answer

प्रश्न 1.
गांधीजी से बात किए बगैर भारत में कुछ नहीं किया जा सकता| माउंटबेटन ने ऐसा क्यों सोचा होगा?
ഗാന്ധിജിയുമായി സംസാരിക്കാതെ ഇന്ത്യയിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്തുകൊണ്ടാണ് മൗണ്ട് ബാറ്റൺ ഇങ്ങനെ ചിന്തിച്ചത്?
उत्तर:
माउंटबेटन ने ऐसा इसलिए सोचा होगा क्योंकि गांधीजी भारतीय स्वतंत्रता संग्राम के सबसे प्रमुख और प्रभावशाली नेता थे। उनकी विचारधारा और आंदोलन की दिशा ने लाखों भारतीयों को एकजुट किया था। गांधीजी के अहिंसक आंदोलन और सत्याग्रह ने ब्रिटिश सरकार को मजबूर किया कि वे भारतीयों की मांगों पर ध्यान दें। माउंटबेटन समझते थे कि गांधीजी का समर्थन और सहयोग के बिना कोई भी योजना या नीतिगत निर्णय सफल नहीं हो सकता।

മൗണ്ട് ബാറ്റൺ അങ്ങന ചിന്തിച്ചിരിക്കാം, കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രമുഖനും സ്വാധീനശക്തിയുമുള്ള നേതാവായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും പ്രസ്ഥാനത്തിന്റെ ദിശയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒന്നിപ്പിച്ചു. ഗാന്ധിജിയുടെ അഹിംസാ പ്രസ്ഥാനവും സത്യാഗ്രഹവും ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ ബ്രിട്ടീഷ് സർക്കാരിനെ നിർബന്ധി തരാക്കി. ഗാന്ധിജിയുടെ പിന്തുണയും സഹകര ണവുമില്ലാതെ ഒരു പദ്ധതിയും ഇല്ലെന്ന് മൗണ്ട് ബാറ്റൺ മനസ്സിലാക്കി.

प्रश्न 2.
‘मैं तो अपना नाश्ता साथ लाया हूँ’ – यहाँ गांधीजी के स्वभाव की कौन-सी विशेषता व्यक्त होती है?
‘ഞാൻ എന്റെ പ്രാതൽ കൊണ്ടുവന്നിട്ടുണ്ട് ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഏത് സ്വഭാവ മാണ് ഇവിടെ പ്രകടിപ്പിക്കുന്നത്?
उत्तर:
इस वाक्य से गांधीजी के स्वाभिमान और आत्मनिर्भरता की विशेषता व्यक्त होती है। वे सादगी और आत्मनिर्भरता में विश्वास करते थे और अपनी जीवनशैली में उसे अपनाते थे। उन्होंने वायसरॉय के द्वारा दिए गए नाश्ते को अस्वीकार कर दिखाया कि वे अपनी सादगी और सिद्धांतों के प्रति प्रतिबद्ध हैं, चाहे परिस्थिति कैसी भी हो। यह उनके आत्मनिर्भर और सादगीपूर्ण जीवनशैली का प्रतीक है।

ആത്മാഭിമാനത്തിന്റെയും ഗാന്ധിജിയുടെ സ്വാശ്രയത്വത്തിന്റെയും പ്രത്യേകതയാണ് ഈ വാചകം പ്രകടിപ്പിക്കുന്നത്. ലാളിത്യത്തിലും സ്വാശ്രയത്വത്തിലും വിശ്വസിക്കുകയും ജീവിത ശൈലിയിൽ അത് സ്വീകരിക്കുകയും ചെയ്തു. വൈസ്രോയി വാഗ്ദാനം താൻ ചെയ്ത പ്രഭാത ഭക്ഷണം നിരസിച്ചതിലൂടെ, ഏത് സാഹചര്യ ത്തിലും തന്റെ ലാളിത്യത്തിലും തത്വങ്ങളിലും പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം കാണിച്ചു. ഇത് അവരുടെ സ്വാശ്രയവും ലളിത വുമായ ജീവിതശൈലിയുടെ പ്രതീകമാണ്.

जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 3.
‘राजनीति में अक्सर कुछ बातें बगैर कहे भी कह दी जाती हैं – इसका मतलब क्या है? ‘രാഷ്ട്രീയത്തിൽ ചില കാര്യങ്ങൾ പറയുക പോലും ചെയ്യാതെ പറയാറുണ്ട് എന്താണ് ഇതിന്റെ അർത്ഥം?
उत्तर:
इस वाक्य का मतलब यह है कि राजनीति में कई बार सीधे तौर पर कहे बिना ही संकेतों, कार्यों या व्यवहार के माध्यम से संदेश दिए जाते हैं। गांधीजी के रूम कूलर बंद करवाने और अपनी घड़ी खोने की बात पर जोर देने से माउंटबेटन को अप्रत्यक्ष रूप से यह संदेश मिल गया कि भारतीय समाज की समस्याओं को समझने और हल करने के लिए सिर्फ़ आरामदायक कक्षों में बैठकर योजनाएं बनाने से काम नहीं चलेगा। इसी तरह, अपने साधारण नाश्ते को साथ लाकर गांधीजी ने यह संदेश दिया कि भारतीय समाज की वास्तविकता क्या है और विदेशी हुकूमत की लूट के विपरीत उनका जीवन किस प्रकार सरलता और सच्चाई पर आधारित है।

ഈ വാചകം അർത്ഥമാക്കുന്നത്, രാഷ്ട്രീയത്തിൽ പലപ്പോഴും സന്ദേശങ്ങൾ നേരിട്ട് പറയാതെ സിഗ്നലുകളിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ പെരുമാറ്റത്തിലൂടെയോ നൽകപ്പെടുന്നു എന്ന താണ്.

റൂം കൂളർ ഓഫ് ചെയ്യാനും വാച്ച് നഷ്ട പ്പെട്ടതിനെപ്പറ്റി പറയുന്ന മൂലം, ഇന്ത്യൻ സമൂഹ ത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരി ക്കാനും സുഖപ്രദമായ മുറികളിൽ ഇരുന്നു പദ്ധതി കൾ ആസൂത്രണം ചെയ്താൽ മതിയാകില്ല എന്ന സന്ദേശം മൗണ്ട് ബാറ്റണിന് പരോക്ഷമായി ലഭിച്ചു. അതുപോലെ, തന്റെ ലളിതമായ പ്രഭാതഭക്ഷണം കൊണ്ടുവന്ന്, ഗാന്ധിജി ഇന്ത്യൻ സമൂഹത്തിന്റെ യാഥാർത്ഥ്യമെന്താണെന്നും വിദേശസർക്കാരുകളുടെ കൊള്ളയടിക്ക് വിപരീതമായി അവരുടെ ജീവിതം ലാളിത്യത്തിലും സത്യത്തിലും അധിഷ്ഠിതമാ ണെന്നും സന്ദേശം നൽകി.

प्रश्न 4.
पठित लेख के आधार पर लिखें:
जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तर:

गांधीजी का व्यवहार
ഗാന്ധിയുടെ പെരുമാറ്റം
लेखक की व्याख्या
രചയിതാവിന്റെ വ്യാഖ്യാനം
वायसरॉय के साथ की चर्चा के समय अनमनापन दिखाना |വൈസ്രോയിയുമായുള്ള ചർച്ചകളിൽ വിയോജിപ്പ്. गांधीजी का वायसरॉय के साथ बातचीत के दौरान अनमनेपन से पेश आना यह संकेत देने का एक तरीका था कि ब्रिटिश शासन की नीतियों और दृष्टिकोण में गहरी खामियां हैं। उन्होंने रूम कूलर बंद करने की मांग की, जिससे यह संदेश दिया कि ठंडे कमरों में बैठकर भारत पर हुकूमत नहीं की जा सकती। इसके बजाय, उन्हें भारतीयों की वास्तविक परिस्थितियों को समझने के लिए धूप और खुले मैदान में आना होगा। घड़ी की चोरी की बात को बढ़ा-चढ़ाकर कहने से गांधीजी यह बताना चाहते थे कि ब्रिटिश शासन में न केवल भारतीय जनता, बल्कि उनकी व्यक्तिगत संपत्ति भी असुरक्षित है।

വൈസ്രോയിയുമായുള്ള ആശയവിനിമയത്തിൽ ഗാന്ധിജിയുടെ അചഞ്ചലത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളും മനോഭാവങ്ങളും ആഴത്തിൽ തെറ്റായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു. തണുത്ത മുറികളിൽ ഇരുന്ന് ഇന്ത്യയെ ഭരിക്കാൻ കഴിയില്ലെന്ന സന്ദേശം നൽകിക്കൊണ്ട് കൂളറുകൾ അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പകരം, ഇന്ത്യക്കാരുടെ യഥാർത്ഥ അവസ്ഥ മനസിലാക്കാൻ അവർ സൂര്യപ്രകാശത്തിലേക്കും തുറസ്സായ വയലുകളിലേക്കും വരണം. വാച്ചിന്റെ മോഷണം അതിശയോക്തിപരമായി പറഞ്ഞുകൊണ്ട്, ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനത മാത്രമല്ല, അവരുടെ സ്വകാര്യ സ്വത്തും സുരക്ഷിതമല്ലെന്ന് അറിയിക്കാൻ ഗാന്ധിജി ആഗ്രഹിച്ചു.

अपना नाश्ता खुद लाना|നിങ്ങളുടെ സ്വന്തം പ്രഭാതഭക്ഷണങ്ങൾ കൊണ്ടുവരിക. गांधीजी का अपना नाश्ता साथ लाना उनकी आत्मनिर्भरता और सादगी का प्रतीक था। यह दिखाता है कि वे ऐश्वर्य और भव्यता से दूर रहकर साधारण जीवन जीते हैं। इसके अलावा, यह भारत की गरीब जनता की वास्तविकता को दर्शाता है, जो सीमित संसाधनों में अपना गुजारा करती है। गांधीजी का यह कदम यह संदेश देता है कि भारतीय जनता अपनी मेहनत की कमाई खाती है, जबकि ब्रिटिश साम्राज्यवादी दूसरों की लूट पर ऐश करते हैं। गांधीजी का यह व्यवहार उनकी नैतिकता और सत्य के प्रति प्रतिबद्धता को भी उजागर करता है।

ഗാന്ധിജി സ്വന്തം പ്രാതൽ കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ സ്വാശ്രയത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. സമൃദ്ധിയിൽ നിന്നും മഹത്വത്തിൽ നിന്നും അകന്നുനിൽക്കുന്ന അവർ ലളിതജീവിതം നയിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. മാത്രമല്ല, പരിമിതമായ വിഭവങ്ങൾ കൊണ്ട് അതിജീവിക്കുന്ന ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ യാഥാർത്ഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികൾ മറ്റുള്ളവരുടെ കൊള്ള ആസ്വദിക്കുമ്പോൾ ഇന്ത്യൻ ജനത അവരുടെ അധ്വാനിച്ചുണ്ടാക്കുന്ന പണം തിന്നുന്നു എന്ന സന്ദേശമാണ് ഗാന്ധിജിയുടെ ഈ നടപടി നൽകുന്നത്. ഗാന്ധിജിയുടെ ഈ പെരുമാറ്റം ധാർമികതയോടും അദ്ദേഹത്തിന്റെ സത്യത്തോടുമുള്ള പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നു.

प्रश्न 5.
संबंध पहचानें, लिखे:
ബന്ധം തിരിച്ചറിയുക, എഴുതുക:

गांधीजी बोले, “मैं आ रहा था तो रास्ते में रेलगाड़ी में किसीने मेरी घड़ी चुरा ली | वह बहुत पुरानी घड़ी थी और मुझे बहुत प्यारी
ഗാന്ധിജി പറഞ്ഞു, ഞാൻ വരുമ്പോൾ ട്രെയിനിൽ വെച്ച് ആരോ എന്റെ വാച്ച് മോഷ്ടിച്ചു. അത് പഴയ ഒരു വാച്ചായിരുന്നു, എനിക്ക് അത് വളരെ ഇഷ്ടമായിരുന്നു.

यहाँ मैं का संबंध किस्से है?
ഞാൻ ഇവിടെ എന്തിനുമായി ബന്ധപ്പെ ട്ടിരിക്കുന്നു?

पहचानें, मेरी, मुझे जैसे पद कैसे बनने हैं?
എന്റെ, എനിക്ക് തുടങ്ങിയ വാക്കുകൾ എങ്ങനെ രൂപപ്പെടുത്താമെന്ന് തിരിച്ചറിയുക?

लेख से सर्वनाम तथा उसके परसर्ग युक्त रूपों को चुनकर लिखें ।
ലേഖനത്തിൽ നിന്ന് സർവനാമവും അതിന്റെ മുൻകാല രൂപങ്ങളും തിരഞ്ഞെടുത്ത് എഴുതുക.
जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus 2
उत्तर :
यहाँ “मैं” का संबंध महात्मा गांधी से है। यह वाक्य महात्मा गांधी द्वारा कहा गया है जिसमें वे अपनी घड़ी की चोरी की घटना का उल्लेख कर रहे हैं।
ഇവിടെ “ഞാൻ” മഹാത്മാ ഗാന്ധിയെ സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധി തന്റെ വാച്ച് മോഷ്ടിച്ച സംഭവത്ത പരാമർശിച്ച് ഈ വാചകം പറയുന്നു.

सर्वनाम और परसर्ग युक्त रूप सर्वनाम (Pronoun):
सर्वनाम वे शब्द हैं जो संज्ञा (व्यक्ति, वस्तु या स्थान) के स्थान पर उपयोग होते है। जैसेः मैं, तुम, वह, यह।

परसर्ग (Case marker):
परसर्ग वे शब्द होते हैं जो संज्ञा या सर्वनाम के साथ जुड़कर उनके संबंध को प्रकट करते हैं। जैसे: का, के, की, को, से।

उदाहरण: “मैं” (I)
मैं (Nominative – कर्ता कारक):
जब “मैं” का उपयोग कर्ता के रूप में होता है।

उदाहरण: मैं स्कूल जाता हूँ।
मेरी/मेरा/मेरे (Possessive – संबंध कारक): जब “मैं” का उपयोग किसी चीज के स्वामित्व को बताने के लिए होता है।

  • मेरी: स्त्रीलिंग के लिए (उदाहरण: मेरी किताब)
  • मेरा: पुल्लिंग के लिए (उदाहरण: मेरा बस्ता)
  • मेरे: बहुवचन के लिए (उदाहरण: मेरे दोस्त)

मुझे/मुझको (Objective – कर्म कारक): जब “मैं” का उपयोग किसी क्रिया के प्रभावित होने वाले के रूप में होता है।
मुझे और मुझको दोनों का अर्थ समान है। उदाहरण: मुझे एक नई किताब चाहिए।

संक्षिप्त उत्तर:
मैं का संबंधी रूप (Possessive) है:

मेरा/मेरी/मेरे
मैं का कर्म कारक रूप (Objective) है:

मुझे/मुझको
पद बनाने का तरीका:
लिंग और वचन का ध्यान रखें:

  • स्त्रीलिंग: मेरी (मेरी किताब)
  • पुल्लिंग: मेरा (मेरा बस्ता)
  • बहुवचन: मेरे (मेरे दोस्त)

संबंध कारक (Possessive):
मेरा, मेरी, मेरे

कर्म कारक (Objective):
मुझे, मुझको
इस प्रकार, हम “मैं” का उपयोग करके “मेरी” और “मुझे” जैसे पद बना सकते हैं।

സർവ്വനാമങ്ങളും പീപോസിഷനുകളും അടങ്ങിയ ഫോമുകൾ സർവ്വനാമം:
നാമങ്ങളുടെ സ്ഥാനത്ത് (വ്യക്തി, വസ്തു അല്ലെ ങ്കിൽ സ്ഥലം) – ഉപയോഗിക്കുന്ന പദങ്ങളാണ് സർവ്വനാമങ്ങൾ. പോലെ; ഞാൻ, നീ, അവൻ, അത്.

പിപോസിഷൻ (കേസ് മാർക്കർ):
അവരുടെ ബന്ധം വെളിപ്പെടുത്തുന്നതിന് നാമ ങ്ങളോ സർവ്വനാമങ്ങളോ ഉപയോഗിച്ച് സംയോജി പ്പിച്ച പദങ്ങളാണ് പ്രീപോസിഷനുകൾ. ഇതു പോലെ: കാ, കേ, കി, കോ, സെ.
ഉദാഹരണം:”I”

(1) (Nominative – Nominative): “T”
എന്നത് വിഷയമായി ഉപയോഗിക്കുമ്പോൾ; ഞാൻ സ്കൂളിൽ പോകുന്നു.
എന്റെ/എന്റെ/എന്റെ: (പൊസസീവ് കൈവശമുള്ള കേസ്); എന്റെ സ്ത്രീലിംഗത്തിന് (ഉദാഹരണത്തിന് എന്റെ പുസ്തകം: പുല്ലിംഗത്തിന്) (ഉദാഹരണം: എന്റെ ബാഗ്.) എന്റെ ബഹുവചനത്തിന് (ഉദാഹരണം: എന്റെ സുഹൃത്തുക്കൾ )

എനിക്ക് (मुझे), എനിക്ക് (मुझको)
ഒരു ക്രിയയുടെ വിഷയമായി “ഞാൻ” ഉപയോ ഗിക്കുമ്പോൾ.

(मुझे)(मुझको)) ഒരേ അർത്ഥം.
ഉദാഹരണം: എനിക്ക് ഒരു പുതിയ പുസ്തകം വേണം.
സംക്ഷിപ്ത ഉത്തരം
ഞാൻ എന്നതിന്റെ സ്നേഹസൂചകം (Possessive) രൂപം: എന്റെ ഞാൻ എന്നതിന്റെ കർമ്മ കാർമിക രൂപം (Objective): എന്നെ/എന്നോട് പദം നിർമ്മിക്കുന്ന വിധം:

ലിംഗവും വചനവും ശ്രദ്ധിക്കുക:

സ്ത്രീലിംഗം: എന്റെ (എന്റെ പുസ്തകം)
പുരുഷലിംഗം: എന്റെ (എന്റെ ബാഗ്)
ബഹുവചനം; എന്റെ (എന്റെ സുഹൃത്തുക്കൾ)
സംബന്ധ കാർമികം (Possessive) എന്റെ
കർമ്മ കാർമികം (Objective): എന്നെ,
എന്നോട് ഈ രീതിയിൽ, ഞാൻ ഉപയോഗിച്ച് “എന്റെ” ഉം “എന്നെ” ഉം പോലെ പദങ്ങൾ നിർമ്മിക്കാം.

सर्वनाम परसर्ग युक्त रूप
मैं मेरी, मुझे
वह उस, उसका
वे उनका, उनके
आप आपका, आपके

जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 6.
रेखांकित प्रयोगों पर ध्यान दें और नए वाक्य बनाएँ:
അടിവരയിട്ട് പ്രയോഗങ്ങൾ ശ്രദ്ധിക്കുകയും പുതിയ വാക്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുക:
रोमांचक मैच के बीच अचानक विराट के विकेट गिरने से सारा मजा किरकिरा हो गया ।
ആവേശകരമായ മത്സരത്തിനിടയിൽ വിരാടിന്റെ വിക്കറ്റ് പൊടുന്നനെ വീണതിനെത്തുടർന്ന് എല്ലാ വിനോദങ്ങളും

कोई भी संजू से कुछ मत कहिएगा, ढोल पीट देगा |
സഞ്ജുവിനോട് ഒന്നും പറയരുത്, അവൻ എല്ലാവരിലേക്കും എത്തിക്കും.
उत्तर:
मजा किरकिरा हो गया
इस मुहावरा का अर्थ है:- खुशी में रुकावट होना |

वाक्य में प्रयोग:- (വാക്ക് മെം പ്രയോഗം)
पार्टी में बिजली चली गई, और सारा मज़ा किरकिरा हो गया।
പാർട്ടിയിൽ വൈദ്യുതി നിലച്ചു, എല്ലാ വിനോദ ങ്ങളും അവസാനിച്ചു.

उनकी बातें सुनकर उसका सारा मजा किरकिरा हो गया।
അവരുടെ വാക്കുകൾ കേട്ട് അവന്റെ എല്ലാ രസവും നശിച്ചു.

छुट्टी के दिन बारिश ने पिकनिक का मज़ा किरकिरा कर दिया।
അവധിക്കാലത്തെ പിക്നിക്കിന്റെ രസം മഴ ली.

ढोल पीट देगा (ഠോൾ പീറ്റ് ദേഗാ)
इस मुहावारा का अर्थ है:- किसी चीज का बहुत प्रचार करना।
ഈ പദപ്രയോഗത്തിന്റെ അർത്ഥം:- എന്തെ ങ്കിലും വളരെയധികം പ്രചരിപ്പിക്കുക.

वाक्य में प्रयोग (വാക്ക് മെം പ്രയോഗം):-

नीरज के स्वर्ण पदक जीतते ही, विश्व ने उसके रिकार्ड्स का ढोल पीटना शुरू किया।
നീരജ് സ്വർണ്ണമെഡൽ നേടിയപ്പോൾ തന്നെ ലോകം അദ്ദേഹത്തിന്റെ റെക്കോർഡുകളെ പ്രച രിപ്പിക്കാൻ തുടങ്ങി.

अगर उसे कुछ बताया तो वह सबके सामने ढोल पीट देगा।
അവനോട് എന്തെങ്കിലും പറഞ്ഞാൽ, അവൻ എല്ലാവരുടേയും മുന്നിൽ അത് പ്രചരിപ്പിക്കും. उसे मत बताना, वरना वह ढोल पीट देगा। അവനോട് പറയരുത്, അവൻ എല്ലാവരിലേക്കും എത്തിക്കും.

प्रश्न 7.
बातचीत लिखें
സംഭാഷണം എഴുതുക
गांधीजी की चाय पार्टी की तैयारियों के बारे में लेडी माउंटबेटन और लार्ड माउंटबेटन के बीच की संभावना बातचीत तैयार करें |
ഗാന്ധിജിയുടെ ചായ സൽക്കാരത്തിനുള്ള ഒരു ക്കങ്ങളെക്കുറിച്ച് ലേഡി മൗണ്ട്ബാറ്റണും ലോർഡ് മൗണ്ട് ബാറ്റണും തമ്മിൽ സാധ്യമായ സംഭാ ഷണം തയ്യാറാക്കുക.
उत्तर:
लेडी माउंटबेटन : लार्ड माउंटबेटन, गांधीजी की चाय पार्टी की तैयारियों के लिए हमें बहत सारी चीज़ों का ध्यान रखना पड़ेगा। हमें यह सुनिश्चित करना होगा कि सभी इंतजाम सही तरीके से हों।

लार्ड माउंटबेटन: हां, बिल्कुल। सबसे पहले हमें यह जानना होगा कि गांधीजी चाय पिएंगे या दूध। वे शाकाहारी हैं या मांसाहारी?

लेडी माउंटबेटन: और हमें यह भी देखना होगा कि वे कुर्सी-मेज़ पर बैठकर नाश्ता करेंगे या फर्श पर बैठकर। हमें उनके रसोइए का भी ध्यान रखना होगा। क्या रसोइए का ब्राह्मण होना ज़रूरी है या कोई भी चलेगा?

लार्ड माउंटबेटन: हां, और हमें यह भी सुनिश्चित करना होगा कि उस दिन गांधीजी का उपवास तो नहीं रहेगा। उनके साथ कितने लोग आएंगे और वे क्या खाएँगे?

लेडी माउंटबेटन: बिल्कुल। हमें यह भी जानना होगा कि गांधीजी को नाश्ते में क्या पसंद है। और हमें नाश्ता तैयार करने के लिए रसोइए और सामग्री कहाँ से लानी है।

लार्ड माउंटबेटन हां, हमें यह सुनिश्चित करना होगा कि सब कुछ सही तरीके से हो। इस चाय पार्टी को सफल बनाना जरूरी है।

लेडी माउंटबेटन: और हां, गर्मियों के दिन हैं, तो जिस कमरे में गांधीजी को बिठाना है, उसे एक घंटा पहले से रूम कूलर चलाकर ठंडा कर लिया जाएगा।

लार्ड माउंटबेटन : हां, यह अच्छा होगा। हमें गांधीजी को आराम देना है, लेकिन साथ ही हमें उनके सभी रीति-रिवाजों और आदतों का भी ध्यान रखना होगा ।

लेडी माउंटबेटन: सही कहा। हमें हर छोटी से छोटी. चीज़ का ध्यान रखना होगा ताकि गांधीजी को कोई असुविधा न हो और वे सहज महसूस करें।

ലേഡി മൗണ്ട്ബാറ്റൻ : ലോർഡ് മൗണ്ട്ബാറ്റൻ, ഗാന്ധിജി യുടെ ചായ പാർട്ടിക്കായി നമ്മൾ പല ഒരുക്കങ്ങളും ചെയ്യേണ്ടി വരും.

ലോർഡ് മൗണ്ട്ബാറ്റൻ :അദ്ദേഹത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടി അതെ, ശരിയാണു പറയുന്നത്. ആദ്യം നമ്മൾക്ക് അറിയണം ഗാന്ധിജി ചായ കുടിക്കുമോ, പാലോ? സസ്യാ ഹാരിയാണോ, മാംസാഹാരിയാണോ?

ലേഡി മൗണ്ട്ബാറ്റൻ : അതെ, കൂടാതെ അദ്ദേഹം കസേര മേശയിൽ ഇരിക്കുമോ, നില ത്തിൽ ഇരിക്കുമോ എന്നറിയണം. പാചകക്കാരൻ ബ്രാഹ്മണന കണം എന്നാവശ്യമാണ്, അല്ലെ ങ്കിൽ ആരും ചെയ്താൽ മതി?

ലോർഡ് മൗണ്ട്ബാറ്റൻ :ശരിയാണ്. കൂടാതെ ആ ദിവസം ഗാന്ധിജിക്ക് ഉപവാസം ആണോ? അദ്ദേഹത്തോടൊപ്പം എത്ര പേർ വരും, അവർ എന്ത് കഴിക്കും?

ലേഡി മൗണ്ട്ബാറ്റൺ : തീർച്ചയായും. ഗാന്ധിജിക്ക് പ്രഭാത ഭക്ഷണം എന്താണ് ഇഷ്ടപ്പെട്ട തെന്നും അറിയേണ്ടതുണ്ട്. പ്രഭാ തഭക്ഷണം തയ്യാറാക്കാൻ പാചക ക്കാരും ചേരുവകളും എവിടെ നിന്ന് ലഭിക്കും.

ലോർഡ് മൗണ്ട്ബാറ്റൻ : അതെ, എല്ലാം ശരിയായി നടക്കു ന്നത് ഉറപ്പാക്കണം. ഈ ചായ പാർട്ടി വിജയകരമാക്കേണ്ടത് അത്യാ വശ്യമാണ്.

ലേഡി മൗണ്ട്ബാറ്റൻ : അതെ, അതിനാൽ, ഇദ്ദേഹത്തിന് ഒരു മണിക്കൂർ മുമ്പ് റൂം കൂളർ ഓൺ ചെയ്ത് തണുപ്പിക്കാൻ കഴിയുമോ എന്നറിയണം.

ലോർഡ് മൗണ്ട്ബാറ്റൻ : അതെ, നല്ലതാണ്. ഗാന്ധിജിക്ക് സുഖം നൽകുന്നത് പ്രധാനമാണ്, പക്ഷേ, അദ്ദേഹത്തിന്റെ എല്ലാ ആചാ രങ്ങളും പതിവുകളും പരിഗണി ക്കേണ്ടത് അത്യാവശ്യമാണ്.

ലേഡി മൗണ്ട്ബാറ്റൻ : ശരിയാണ്. ഗാന്ധിജിക്ക് ഏതു വിധേയും ബുദ്ധിമുട്ട് ഉണ്ടാകാതെ അദ്ദേഹം സുഖമായി ഇരിക്കാ നാണ് നമ്മൾ ശ്രമിക്കുന്നത്.

जब गांधीजी की घड़ी चोरी चली गई Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 8.
डायरी लिखें:-
ഡയറി എഴുതുക.
मान लें, गांधीजी के साथ की पहली मुलाक़ात के बारे में वायसरॉय ने डायरी लिखी | वह डायरी लिखें।
ഗാന്ധിജിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച യെക്കുറിച്ച് വൈസ്രോയി ഒരു ഡയറി എഴുതി യിട്ടുണ്ടെന്ന് കരുതുക. ആ ഡയറി എഴുതൂ.
उत्तर :
दिनांक: 2 जून 1947

आज का दिन अत्यंत महत्वपूर्ण रहा। महात्मा गांधीजी से पहली बार मुलाकात करने का अवसर प्राप्त हुआ। मुझे यह आभास था कि गांधीजी से संवाद किए बिना भारत में कोई ठोस कदम उठाना असंभव है, इसलिए मैंने उन्हें चाय पर आमंत्रित किया, जिसे उन्होंने स्वीकार भी कर लिया। वायसरॉय भवन में चाय पार्टी की तैयारियों में कोई कमी नहीं छोड़ी गई। हमें नहीं पता था कि गांधीजी चाय पिएँगे या दूध, इसलिए दोनों का प्रबंध किया गया। उनके आहार और बैठने की व्यवस्था पर भी विशेष ध्यान दिया गया। श्रीमती माउंटबेटन ने सभी तैयारियों का जिम्मा खुद लिया।

गर्मियों के कारण जिस कमरे में गांधीजी को बिठाना था, उसे एक घंटा पहले से रूम कूलर चलाकर ठंडा कर दिया गया था। हालांकि, गांधीजी कमरे में प्रवेश करते ही अपनी धोती से बदन लपेटकर कुर्सी पर सिकुड़कर बैठ गए। “इस कूलर को प्लीज बंद कर दीजिए, मुझे सर्दी लग रही है,” उन्होंने कहा। यह देखकर मुझे एहसास हुआ कि हमारा आराम का प्रयास असफल हो गया। मैंने गांधीजी से राजनीतिक मुद्दों पर चर्चा शुरू की, लेकिन उन्होंने विशेष रुचि नहीं दिखाई। जब मैंने पूछा कि क्या बात है, तो उन्होंने बताया कि रास्ते में उनकी घड़ी चोरी हो गई थी। वह घड़ी उनके लिए बहुत महत्वपूर्ण थी, और इसकी चोरी ने उन्हें व्यथित कर दिया था। मैंने सोचा कि उन्हें एक नई घड़ी दिला दूं, पर मुझे पता था कि वे वही पुरानी घड़ी चाहेंगे।

जब नाश्ते का समय आया, तो गांधीजी ने कहा, “आप लोग लीजिए, मैं तो अपना नाश्ता साथ लाया हूँ।” उन्होंने अपने सहयोगी से एक छोटा डिब्बा और टूटा हुआ चम्मच मंगवाया। डिब्बे में बकरी के दूध से बना दही था। यह देखकर हमें उनकी सादगी और आत्मनिर्भरता का गहरा संदेश समझ में आया। गांधीजी के व्यवहार में कई संदेश छिपे थे। रूम कूलर बंद करवाना यह संकेत था कि ठंडे कमरों में बैठकर भारत पर शासन नहीं किया जा सकता। घड़ी की चोरी की बात को बढ़ा- चढ़ाकर कहना यह दिखाता है कि ब्रिटिश राज्य में सुरक्षा की स्थिति कैसी है। और उनका अपना नाश्ता लाना यह दर्शाता है कि भारत की जनता अपनी मेहनत की कमाई खाती है, जबकि साम्राज्यवादी लूट पर ऐश करते हैं।

यह मुलाकात मेरे लिए अत्यंत शिक्षाप्रद रही। गांधीजी के सादगी और आत्मनिर्भरता के संदेश ने हमारे दृष्टिकोण को नई दिशा दी । आज की इस मुलाकात को मैं कभी नहीं भूलूंगा ।

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസ മായിരുന്നു. മഹാത്മാഗാന്ധിയെ ആദ്യമായി കാണാനുള്ള അവസരം ലഭിച്ചു. ഗാന്ധി ജിയുമായി ആശയവിനിമയം നടത്താതെ ഇന്ത്യയിൽ കൃത്യമായ നടപടികളൊന്നും സ്വീകരിക്കുക അസാധ്യമാണെന്ന് ഞാൻ മന സ്സിലാക്കി, അതിനാൽ ഞാൻ അദ്ദേ ഹത്തെ ചായ കുടിക്കാൻ ക്ഷണിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. വൈസ്രോയി ഭവനിൽ ചാ സത്കാരത്തിനുള്ള ഒരുക്കങ്ങളിൽ ഒരു കല്ലും അവശേഷിച്ചില്ല. ഗാന്ധിജി ചായ കുടിക്കുമോ പാല് കുടിക്കുമോ എന്ന് ഞങ്ങൾക്ക് അറിയി ല്ലായിരുന്നു, അതിനാൽ രണ്ടിനും ഒരുക്കി. അവരുടെ ഭക്ഷണക്രമത്തിലും ഇരിപ്പിട ത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തി.

ശ്രീമതി മൗണ്ട് ബാറ്റൻ ബാറ്റൻ തന്നെയായിരുന്നു ഒരുക്കങ്ങളുടെയും ചുമതല ഏറ്റെടുത്തത്. ചൂടുകാരണം ഗാന്ധിജി ഇരിക്കേണ്ട മുറി ഒരു മണിക്കൂർ മുൻപേ റൂം കൂളർ പ്രവർത്തിപ്പിച്ച് തണുപ്പിച്ചു. എന്നിരുന്നാലും, ഗാന്ധിജി മുറി യിൽ പ്രവേശിച്ചയുടനെ, ശരീരം തന്റെ ധോത്തിയിൽ പൊതിഞ്ഞ് ഒരു കസേരയിൽ ഇരുന്നു.“ദയവായി ഈ കൂളർ അട, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നു,” അദ്ദേഹം പറഞ്ഞു. ഇത് കണ്ടപ്പോൾ ഞങ്ങളുടെ വിശ്രമി ക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് എനിക്ക് മനസ്സിലായി.

രാഷ്ട്രീയ വിഷയങ്ങൾ ഞാൻ ഗാന്ധിജിയുമായി ചർച്ച ചെയ്തു തുടങ്ങി യെങ്കിലും അദ്ദേഹം വലിയ താല്പര്യം കാണിച്ചില്ല. എന്താ കാര്യം എന്ന് ചോദിച്ച പ്പോൾ വഴിയിൽ വെച്ച് വാച്ച് മോഷണം പോയെന്ന് പറഞ്ഞു. വാച്ച് അദ്ദേഹത്തിന് വളരെ പ്രധാനമായിരുന്നു, അതിന്റെ മോഷണം അവനെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് ഒരു പുതിയ വാച്ച് വാങ്ങണമെന്ന് ഞാൻ കരുതി, പക്ഷേ അദ്ദേഹത്തിന് പഴയ വാച്ച് തന്നെ വേണമെന്ന് എനിക്കറിയാമായിരുന്നു.

പ്രഭാതഭക്ഷണത്തിന് സമയമായപ്പോൾ ഗാന്ധിജി പറഞ്ഞു, “നിങ്ങളേ, ഞാൻ എന്റെ പ്രാതൽ കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹം തന്റെ സഹ പ്രവർത്തകനിൽ നിന്ന് ഒരു ചെറിയ പെട്ടിയും പൊട്ടിയ ണും ഓർഡർ ചെയ്തു. പെട്ടിയിൽ ആട്ടിൻ പാലിൽ ഉണ്ടാക്കിയ തൈര് ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അദ്ദേഹ ത്തിന്റെ ലാളിത്യത്തിന്റെയും സ്വാശ്രയത്വത്തി ന്റെയും ആഴത്തിലുള്ള സന്ദേശം ഞങ്ങൾ മനസ്സിലാക്കി. ഗാന്ധിജിയുടെ പെരുമാറ്റത്തിൽ നിരവധി സന്ദേശങ്ങൾ ഒളിഞ്ഞിരുന്നു. തണുത്ത മുറികളിൽ ഇരുന്നുകൊണ്ട് ഇന്ത്യ ഭരിക്കാൻ കഴിയില്ല എന്നതിന്റെ സൂചനയായിരുന്നു റൂം കൂളർ അടച്ചുപൂട്ടിയത്. വാച്ചിന്റെ മോഷണ ത്തിന്റെ അതിശയോക്തി ബ്രിട്ടീഷ് ഭരണകൂട ത്തിന്റെ സുരക്ഷയെ കാണിക്കുന്നു. അവർ സ്വന്തം പ്രാതൽ കൊണ്ടു വരുന്നത് കാണിക്കു ന്നത് ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ അധ്വാ നിച്ചുണ്ടാക്കിയ പണം ഭക്ഷിക്കുമ്പോൾ സാമാ ജ്യത്വങ്ങൾ കൊള്ളയടിച്ച് ആഡംബരഭരിത രാകുന്നു എന്നാണ്.

ഈ മീറ്റിംഗ് എനിക്ക് വളരെ വിദ്യാഭ്യാസപര ഗാന്ധിജിയുടെ ലാളിത്യത്തി ന്റെയും സ്വാശ്രയത്വത്തിന്റെയും സന്ദേശം നമ്മുടെ കാഴ്ചപ്പാടിന് പുതിയ ദിശാബോധം നൽകി. ഇന്നത്തെ ഈ കൂടിക്കാഴ്ച ഞാൻ ഒരിക്കലും മറക്കില്ല.

മൗണ്ട് ബാറ്റൺ

प्रश्न 9.
अनुबद्ध कार्य करें
लेपियर और कौलिन की पुस्तक ‘आज़ादी आधीरात को’ (Freedom at Midnight) जैसी पुस्तक पढ़ें| गांधीजी के जीवन की अन्य दिलचस्प घटनाओं का परिचय पाएँ ।
ലാപിയറിന്റെയും കോളിന്റെയും ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പോലുള്ള ഒരു പുസ്തകം വായിക്കുക. ഗാന്ധിജിയുടെ ജീവിതത്തിലെ മറ്റ് രസകരമായ സംഭവങ്ങൾ പരിചയപ്പെടുക.
उत्तर:
लेपियर और कौलिन की पुस्तक “आज़ादी आधीरात को” (Freedom at Midnight)
भारतीय स्वतंत्रता संग्राम के अंतर्गत 1947 के ऐतिहासिक घटनाक्रम पर केंद्रित है, जिसमें महात्मा गांधी की भूमिका को भी प्रमुखता से दर्शाया गया है। अगर आप गांधीजी के जीवन की अन्य दिलचस्प घटनाओं का परिचय पाना चाहते हैं, तो “आज़ादी आधीरात को” से संबंधित कुछ महत्वपूर्ण और दिलचस्प घटनाओं पर ध्यान केंद्रित करते हैं:

1. दांडी मार्च (1930):
गांधीजी का सबसे प्रसिद्ध आंदोलन, जिसे नमक सत्याग्रह के नाम से भी जाना जाता है। उन्होंने ब्रिटिश सरकार के नमक कानून के खिलाफ सत्याग्रह की शुरुआत की और अहमदाबाद से दांडी तक 240 मील की यात्रा की, जहां उन्होंने समुद्र से नमक बनाकर कानून तोड़ा। यह घटना स्वतंत्रता संग्राम में मील का पत्थर साबित हुई।

2. भारत छोड़ो आंदोलन (1942 ) :
गांधीजी ने अंग्रेजों से भारत छोड़ने की मांग की और “करो या मरो” का नारा दिया। यह आंदोलन ब्रिटिश शासन के खिलाफ सबसे बड़ा जन आंदोलन था और इसमें लाखों भारतीयों ने भाग लिया।

3. गांधीजी का दक्षिण अफ्रीका प्रवास (1893-1914):
दक्षिण अफ्रीका में गांधीजी ने भारतीय समुदाय के अधिकारों के लिए संघर्ष किया। यहीं पर उन्होंने सत्याग्रह (सत्य के प्रति आग्रह ) का सिद्धांत विकसित किया और अहिंसक प्रतिरोध का अभ्यास किया ।

4. चंपारण सत्याग्रह (1917):
बिहार के चंपारण जिले में नील किसानों के अधिकारों के लिए गांधीजी ने सत्याग्रह का आयोजन किया। यह उनका पहला बड़ा भारतीय आंदोलन था और इसमें उन्होंने किसानों की समस्याओं को उजागर किया।

5. स्वराज और स्वदेशी आंदोलन:
गांधीजी ने स्वराज (स्वशासन) की मांग की और स्वदेशी (घरेलू उत्पादों का प्रयोग) को बढ़ावा दिया। उन्होंने विदेशी वस्त्रों की होली जलाने और खादी पहनने का आह्वान किया।
इन घटनाओं के माध्यम से गांधीजी ने भारतीय स्वतंत्रता संग्राम को एक नई दिशा दी और अहिंसा एवं सत्याग्रह के सिद्धांतों के साथ संघर्ष किया। उनके जीवन की ये घटनाएं उनकी विचारधारा और नेतृत्व क्षमता को दर्शाती हैं और भारतीय स्वतंत्रता संग्राम के इतिहास में उनका महत्वपूर्ण योगदान बताती हैं।

ലാപിയറിന്റെയും കോളിന്റെയും ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എന്ന പുസ്തകം 1947 DJ സ്വാതന്ത്ര്യ സമരകാലത്തെ ചരിത്ര സംഭവങ്ങളെ കേന്ദ്രീകരിക്കുന്നു, അതിൽ മഹാത്മാഗാന്ധിയുടെ പങ്കും പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ മറ്റ് രസകരമായ സംഭവങ്ങൾ നിങ്ങൾക്ക് പരിചയപ്പെടണമെങ്കിൽ, “ആസാദി അധിരാത് കോ യുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും രസകരവുമായ ചില സംഭവങ്ങളി ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം:

1. ദണ്ഡി മാർച്ച് (1930):
ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ പ്രസ്ഥാനം, ഉപ്പ് സത്യാഗ്രഹം എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പ് നിയമ ത്തിനെതിരെ സത്യാഗ്രഹം ആരംഭിച്ച അദ്ദേഹം അഹമ്മദാ ബാദിൽ നിന്ന് ദണ്ഡി വരെ 240 മൈൽ സഞ്ച രിച്ച് കടലിൽ നിന്ന് ഉപ്പ് ഉണ്ടാക്കി നിയമം ലംഘിച്ചു. ഈ സംഭവം സ്വാതന്ത്ര്യ സമര ത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

2. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942);
ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാൻ ഗാന്ധിജി ആവശ്യപ്പെടുകയും ചെയ്യുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ബ്രിട്ടീഷ് ഭരണത്തിനെതിരായ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായിരുന്നു ഈ പ്രസ്ഥാനം, അതിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പങ്കെ ടുത്തു.

3. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ താമസം (18931914):
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അവകാശങ്ങൾക്കായി ഗാന്ധിജി പോരാടി. ഇവിടെ വച്ചാണ് അദ്ദേഹം സത്യാഗ്രഹ സിദ്ധാന്തം (സത്യത്തിനായുള്ള നിർബന്ധം) വികസിപ്പിക്കു കയും അഹിംസാത്മക പ്രതിരോധം പ്രയോഗി ക്കുകയും ചെയ്തത്.

4. ചമ്പാരൻ സത്യാഗ്രഹം (1917):
ബീഹാറിലെ ചമ്പാരൻ ജില്ലയിൽ ഇൻഡിഗോ കർഷകരുടെ അവകാശങ്ങൾക്കായി ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ചു. ഇത് അദ്ദേഹ ത്തിന്റെ ആദ്യത്തെ പ്രധാന ഇന്ത്യൻ പ്രസ്ഥാന മായിരുന്നു, ഇതിൽ അദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി.

5. സ്വരാജും സ്വദേശി പ്രസ്ഥാനവും:
ഗാന്ധിജി സ്വരാജ് (സ്വയംഭരണം) ആവശ്യ പ്പെടുകയും സ്വദേശിയെ (ആഭ്യന്തര ഉൽപ്പന്ന ങ്ങളുടെ ഉപയോഗം) പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദേശ വസ്ത്രങ്ങൾ കത്തിക്കാനും ഖാദി ധരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഭവങ്ങളിലൂടെ ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം നൽകുകയും അഹിംസയുടെയും സത്യാഗ്രഹ ത്തിന്റെയും തത്വങ്ങളുമായി പോരാടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ സംഭവങ്ങൾ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ത്തെയും നേതൃത്വപരമായ കഴിവുകളെയും പ്രതിഫലിപ്പിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അദ്ദേഹത്തിന്റെ പ്രധാന സംഭാവന കാണിക്കുകയും ചെയ്യുന്നു.

അമ്മ Amma Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes അമ്മ Amma Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Amma Summary

അമ്മ Summary in Malayalam

ആമുഖം

ഭാഷയുടെ കേവലമായ സൗന്ദര്യാംശങ്ങളിൽ അഭിരമിച്ചിരുന്ന എഴുത്തുകാരിൽ നിന്നും വ്യത്യസ്ത മായി അനുഭവത്തിന്റെ തീവ്രതയും മനുഷ്യാവസ്ഥയുടെ അഗാധതയും ആവിഷ്കരിച്ച് എഴുത്തു കാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടി ആവിഷ്കരിക്കുന്ന ജീവിതം പലപ്പോഴും സ്നേഹശൂന്യതയുടെ പ്രതിസന്ധികളാണ്. സ്നേഹത്തെത്തേടി അലയൽ കൃതികളുടെ മുഖ്യ സ്വഭാവമാകുന്നത് അതു കൊണ്ടാണ്. വൻനഗരങ്ങൾ പശ്ചാത്തലമാക്കി കഥകളിലും കവിതകളിലും ആഖ്യാനം നിർവഹി ച്ചപ്പോൾ ആ രചനകൾ അനുവാചകനെ വിസ്മയിപ്പിച്ചു. വ്യവസ്ഥിതിയോടും കപടസദാചാര ത്തിനോടും കലഹിക്കാനുള്ള മനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ദീപ്തമുഖമാണ്. മറ്റൊരാൾക്കും അനുവർത്തിക്കാനും പിന്തുടരാനും പറ്റാത്ത പുതിയ കഥാവഴികൾ അവർ മെനഞ്ഞെടുത്തു. ആ സർഗസഞ്ചാരങ്ങൾ കാലത്തിനോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് മാധവിക്കുട്ടിയുടെ രചനകളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.

പാഠസംഗ്രഹം
അമ്മ Amma Summary in Malayalam Class 9 1
സ്നേഹത്തിനും കാരുണ്യത്തിനും പരിഗണനയ്ക്കും കൊതിക്കുകയും ലഭിക്കുകയും ചെയ്യുന്ന ഒരു മനസ്സിനെ അമ്മ എന്ന കഥയിലും കാണാം. ചെറിയൊരു അപകടത്തിനുശേഷം അമ്മയ്ക്ക് മുന്നിൽ എത്തിച്ചേരുന്ന ഒരുകൂട്ടം അപരിചിതർ അവരെ അദ്ഭുതപ്പെടുത്തുന്നുണ്ട്. പാൽക്കാരൻ, പോലീസ്, ടാക്സി ഡ്രൈവർ, ഡോക്ടർ, എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരുടെ പ്രതിനിധികളാണ് അവർ. ഓരോ ആളും അമ്മേ എന്ന സംബോധനയിലൂടെ അവരെ സമീപിക്കുമ്പോൾ ഉള്ളറകളിൽ നിന്നും അവരുടെ ഒറ്റപ്പെടലിന്റെ തേങ്ങൽ ഉയരുന്നത് കേൾക്കാം. അത്യധികം ഏകാന്തവും സ്നേഹശൂന്യവുമായ ജീവിതമാണ് അമ്മയുടേത്. ദാരിദ്ര്യവും ഇല്ലായ്മയും വല്ലായ്മകളും വാർദ്ധക്യ ത്തിന്റെ അവശതകളും അവരെ ഏറെ തളർത്തിയിട്ടുമുണ്ട്. എന്നിട്ടും തന്റെ മക്കളെ കുറ്റപ്പെടുത്താനോ ശകാരിക്കാനോ അവർ തയ്യാറാവുന്നില്ല. സ്ത്രീജീവിതത്തിന്റെ സങ്കീർണതകൾ നിറഞ്ഞ ആന്തരിക ലോകത്തെ അവതരിപ്പിക്കുന്നതിൽ ഇത്ര മാത്രം വിജയിച്ച മറ്റൊരു എഴുത്തുകാരി മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയണം.

ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രപരതയ്ക്ക് അപ്പുറമുള്ള സ്ത്രീവാദത്തിലാണ് അവർ ഉറച്ചുനിന്നത്. “കുടുംബബന്ധങ്ങളുടെ ശക്തി, മനുഷ്യബന്ധങ്ങൾക്ക് ഉണ്ടാകുന്ന മുറുക്കം ഇത്രയനവധി കഥകളിലൂടെ അനായാസമായി ചിത്രീകരിച്ച മറ്റൊരാൾ ഇല്ല. സ്വാഭാവികതയും സഹജതയും സത്യസന്ധതയുമായിരുന്നു അവരുടെ നിയമങ്ങൾ. ‘ മാതൃത്വത്തിന്റെ കരുണാമയവും വാത്സല്യദീപ്തവുമായ ഒട്ടേറെ കഥകൾ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. രാത്രിയിൽ, പരുന്തുകൾ, കീറിപ്പൊളിഞ്ഞ ചകലാസ്, നായാട്ടുകാരൻ, പുതിയ ഒരമ്മ, കോലാട്, നെയ്പായസം എന്നിവയോടൊപ്പം അമ്മയും ചേർത്തുവയ്ക്കാം.

അമ്മ Amma Summary in Malayalam Class 9

അറിവിലേക്ക്
അമ്മ Amma Summary in Malayalam Class 9 2
ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 മരണം: മേയ് 31, 2009). മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.

1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വപ്രവർത്തനങ്ങൾക്കുമായി ലോവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെകുറിച്ച് ഗവേഷണം നടത്തിയ ഡോ. എം. രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.

• അനുപ്രയോഗം
ഒരു പൂർണക്രിയയുടെ അർഥത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിന്റെ അർഥത്തെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത് അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.

• ഭേദകാനുപ്രയോഗം
ഭേദിപ്പിക്കുന്ന (വിശേഷിപ്പിക്കുന്ന) അർത്ഥം നൽകുന്നു. വിനയം, പതിവ്, ബഹുമാനം, യാദൃച്ഛികത, ഊഹം, സംശയം, സാഹസികത, അനാസ്ഥ, ആശ്ചര്യം മുതലായ വിശേഷാർഥങ്ങൾ ഭേദകാനുപ്രയോഗം വ്യക്തമാക്കും. പ്രാക് പ്രയോഗ ധാതുവിൽ വിനയം, ലാഘവം, പതിവ് മുതലായ വിശേഷാർത്ഥങ്ങളെ കൂട്ടിച്ചേർക്കുന്ന അനുപ്രയോഗമാണിത്.
ഉദാ: അറിയിച്ചു കൊള്ളുന്നു, ചെയ്തു കളഞ്ഞു, കൊടുത്തുവരുന്നു.

അമ്മ Amma Summary in Malayalam Class 9

• കാലാനുപ്രയോഗം
പ്രാക്പ്രയോഗക്രിയയുടെ കാലത്തിലുള്ള താരതമ്യങ്ങളെ കുറിക്കുന്ന പ്രയോഗമാണിത്. ക്രിയ നടക്കുന്ന കാലത്തെ കൂടുതൽ സൂക്ഷ്മതയോടെ കുറിക്കാൻ സഹായിക്കുന്നു.
പോയിരിക്കുന്നു (പോയിട്ടേയുള്ളൂ)
പോയിട്ടുണ്ട് (കുറച്ചു മുമ്പ് പോയി)
പോയിട്ടുണ്ടായിരുന്നു (പോയിരുന്നു. പക്ഷേ ഇപ്പോൾ അറിയില്ല)
പോകുമായിരുന്നു (സാധ്യത)
ഇങ്ങനെ ഭൂതം, വർത്തമാനം, ഭാവി എന്നിവയ്ക്ക് കാലാനുപ്രയോഗം വഴി കൂടുതൽ കൃത്യത വരുത്താം.

• പൂരണാനുപ്രയോഗം
ഖിലധാതുക്കളുടെ രൂപങ്ങളെ പൂരിപ്പിക്കുന്നതിന് ചെയ്യുന്ന അനുപ്രയോഗമാണ് പൂരണാനുപ്രയോഗം. ഉദാ: ഉൾ എന്ന ധാതുവിന് ഉണ്ട്, ഉള്ളു, ഉള്ള എന്നീ രൂപങ്ങളാണുള്ളത്. ആവുക എന്ന പ്രയോഗം ഉണ്ടാവുക, ഉണ്ടാവും, ഉണ്ടാവാറുണ്ട് രീതികളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

• നിഷേധാനു പ്രയോഗം
ക്രിയയുടെ നിഷേധാർത്ഥം കുറിക്കുന്നത് നിഷേധാന പ്രയോഗം. അല്ല, ഇല്ല, ആ, കൂടാ, അരുത് തുടങ്ങിയവയാണ് പ്രത്യയങ്ങൾ.
വരുന്നു – വരുന്നില്ല
പോകും – പോകില്ല
ചെയ്തു – ചെയ്യില്ല

ഓർത്തിരിക്കൻ

  • മക്കളുടെ സ്നേഹവും കരുതലും ലഭിക്കാത്ത വൃദ്ധരായ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും കഷ്ടപ്പാടുകളും.
  • സ്നേഹരഹിതമായ സമീപനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ.
  • കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന താളപ്പിഴകളും തകർച്ചകളും വൃദ്ധരായ മാതാപിതാക്കളുടെ ഒറ്റപ്പെട്ട അവസ്ഥ തിരിച്ചറിയുന്നു.

അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അമ്മ Amma Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 2 Question Answer Notes അമ്മ

9th Class Malayalam Kerala Padavali Unit 1 Chapter 2 Notes Question Answer Amma

Class 9 Malayalam Amma Notes Questions and Answers

Question 1.
“അഞ്ചോ ആറോ കൊല്ലങ്ങൾക്ക് മുമ്പ്, തന്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു! അന്ന് അവർ തന്നെ ഉപേക്ഷിച്ചു പുറംരാജ്യങ്ങളിലേക്കു പോയ്ക്കഴിഞ്ഞിരുന്നില്ല. അന്ന് താനും സ്നേഹിക്കപ്പെട്ടവളായിരുന്നു.”
“പണ്ടൊരിക്കൽ താൻ തലവേദനിച്ചു കിടന്നപ്പോൾ പത്തുവയസ്സായ മകൻ അവന്റെ ചെറിയ കൈത്തലം തന്റെ നെറ്റിമേൽ വച്ചു ചോദിച്ചു:
“അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനും എത്രവേഗത്തിൽ മറ്റൊരാളായി ത്തീർന്നിരിക്കുന്നു. അവനെ കണ്ടിട്ടു തന്നെ എത്ര കൊല്ലങ്ങളായി ! കണ്ടാൽ തനിക്കു തിരിച്ചറിയുമോ?”
കഥയിലെ ഈ മുഹൂർത്തങ്ങൾ വർത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് ? ചർച്ചചെയ്യുക.?
Answer:
വിദ്യാഭ്യാസം കൊണ്ടും ഔന്നത്യം കൊണ്ടും വളരെ പുരോഗതി പ്രാപിച്ച സമൂഹമാണ് നമ്മുടേത്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബവ്യവസ്ഥിതിയിലേക്കു കടന്നു വന്ന സമൂഹത്തിന്റെ മാറ്റങ്ങളാണ് ഇതെല്ലം. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും, നഷ്ടപ്പെടുന്ന സ്നേഹവും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു പറക്കുന്ന മക്കൾ നൽകുന്ന പരിഗണന ഇല്ലായ്മയും നഷ്ട്ടപെടുന്ന സ്നേഹത്തിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്നുണ്ട്. അമ്മമാർ മാത്രം അനുഭവിക്കുന്ന വേദനകളെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകളായി മാധവിക്കുട്ടി തന്റെ അമ്മ കഥാപത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. നഷ്ടമാകുന്ന സ്നേഹം തേടുന്ന കഥകളാണ് മാധവിക്കുട്ടിയുടേത്. പരാതികളും, പരിഭവങ്ങളും ഇല്ലാത്ത സ്നേഹമാണ് അമ്മമാരുടേത്. തന്റെ മക്കൾ അനാഥാലയത്തിൽ ഉപേക്ഷിച്ചാലും, കൂട്ടായി ഇല്ലെങ്കിലും മക്കളെകുറ്റം പറയാൻ അമ്മയുടെ സ്നേഹം അനുവദിക്കില്ല എന്ന സത്യം കൂടി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി തന്റെ അമ്മക്കഥ കളിലൂടെ . വർത്തമാനകാല സമൂഹം ഇന്ന് നിരന്തരം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഒറ്റപ്പെടലും വാർദ്ധക്യത്തിലെ ഏകാന്തതയും. എല്ലാക്കാലത്തും സ്നേഹത്തിനും പരിഗണനയ്ക്കും ഒരേ മൂല്യമാണ് എന്ന് തെളിയിക്കുകയാണ് എഴുത്തുകാരി തന്റെ കൃതികളുടെ പുനർ വായനകളിലൂടെ.

Question 2.
“എന്റെ അമ്മയല്ല”. പാൽക്കാരൻ പറഞ്ഞു. “എന്റെ അമ്മയാണെങ്കിൽ ഈ വയ്യാത്ത കാലത്തു പച്ചക്കറി വാങ്ങാൻ ഞാനവരെ പുറത്തേക്കയയ്ക്കുകയില്ല. ഇവരെ ഞാനിന്ന് ആദ്യം കാണു കയാണ്”.
പാൽക്കാരൻ ബോലാറാമിന്റെ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന മനോഭാവം വിശകലനം ചെയ്യുക.?
Answer:
നന്മ വറ്റാത്ത ചിലതെങ്കിലും നമ്മുടെ ലോകത്തു പ്രകൃതി അവശേഷിപ്പിച്ചിട്ടുണ്ടാകും എന്ന് പറയും പോലെയാണ് ബോലേറാം. ഭൂമിയിലെ സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റാത്ത മനുഷ്യർക്കുദാഹരണം ആകുകയാണ്. ബോലേറാം. തന്റെ അമ്മയായിരുന്നു എങ്കിൽ ഈ പ്രായത്തിൽ താൻ ഇങ്ങനെ വിടുകയില്ലായിരുന്നു എന്ന് പറയുന്നതിൽ അവശേഷിക്കുന്ന സ്നേഹവും പരിഗണന യുമാണ് നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും വേണ്ടത്. ഇനി വരുന്ന തലമുറയ്ക്ക് പകരേണ്ടതും ഈ ആശയമാണ് എന്ന് എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ട്. സ്നേഹം ഒരു അതിജീവനം ആണ്, അതിജീവനത്തിന്റെ മാർഗമാണ് സ്നേഹം, കരുതൽ ഇതെല്ലം വറ്റിയ ലോകം മരുഭൂമിക്ക് തുല്യമാണ്.

അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Question 3.
“കരിഞ്ഞ മരങ്ങളുടെ വേരുകൾ, മണ്ണിൽ നിന്നു പിടിവിടുവിച്ചു മേല്പോട്ട് ഉയരുന്നതു പോലെ, ആ കൈവിരലുകൾ ഒരു നിശ്ചലതയോടെ മേല്പോട്ടു വളഞ്ഞു കിടക്കുന്നു”.
ഇത്തരത്തിലുള്ള പ്രയോഗങ്ങൾ കഥയുടെ ഭാവതലത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്? കഥയിൽ നിന്ന് ഇതുപോലെ യുള്ള മറ്റ് പ്രയോഗങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഇത്തരം സന്ദർഭങ്ങൾ കഥയുടെ ഭാവതലത്തെയും കഥാ പാത്രത്തിന്റെ ശക്തിയെയും വ്യക്തമാക്കുന്നു, കഥാപാത്രത്തിന്റെ ജീവിതാവസ്ഥയും കഥാപാത്രം അനുഭവിക്കുന്ന മാനസികാവസ്ഥയും വ്യക്തമാക്കാൻ കഴിയുന്ന വരികളാണ് ഇവ. തന്റെ വളർച്ച എത്തിയ മക്കൾ തന്നിൽ നിന്നും സ്വന്തം കാര്യം നോക്കി പറന്നകന്നിരിക്കുന്നു. കരിഞ്ഞ മരങ്ങളുടെ വേരുകൾ പിടിവിട്ട് ആകാശത്തേക്ക് ഉയരും പോലെ ആണ് മക്കളുടെ വളർച്ച. വളർന്നു പാകമായവർ ഒടുവിൽ അകന്നു പോകുമ്പോൾ തന്റെ ജീവൻ കൊടുത്ത് വളർത്തിയ മക്കൾ അമ്മയെ തനിച്ചാക്കി പോകുന്നു എന്നതാണ്.

Question 4.
“അമ്മയെ മക്കളുടെ അടുത്താക്കിയിട്ടേ ഞാൻ മടങ്ങുകയുള്ളു.”
“അതൊന്നും വേണ്ടാ, മകനേ”, വൃദ്ധ പറഞ്ഞു : ”വെറുതേ കുട്ടികൾ പേടിക്കും. വേദന മാറി, ഞാൻ തന്നെ പൊയ്ക്കൊള്ളാം.”
അമ്മയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ സംഭാഷണത്തിൽ തെളിയുന്നത്?
കണ്ടെത്തു:
Answer:

  • മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ
  • മക്കളോടുള്ള വാത്സല്യം

തന്റെ കൂടെ മക്കൾ ഇല്ല എന്നും തന്റെ മക്കൾ തന്നെ തനിച്ചാക്കി പോയിരിക്കുന്നു എന്നും തന്റെ ജീവിതാവസ്ഥ ഇതാണെന്നും മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനും ആണ് അമ്മ ശ്രമിക്കുന്നത്.

Question 5.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു. മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച് കൊച്ചുബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മയുടെ മനസ്സു ചുറ്റിത്തിരയുന്നു. തന്റെ മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.

Question 6.
ആ കാഴ്ച കണ്ട് അവർ പകച്ചു നിന്നുപോയി.
ആ കാഴ്ചകണ്ട് അവർ വീട്ടിലേക്കു തിരിച്ചുപോയി.
‘പോയി’ എന്ന പദം രണ്ടു വാക്യസന്ദർഭത്തിലും ഒരേ അർഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.?
Answer:
അയാൾ അവിടെ നിന്ന്പോയി.
അയാൾ അവിടെ നിന്നുപോയി.
അയാൾ അവിടെ നിന്ന് പോയി എന്നതിന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് അർത്ഥമാക്കുന്നത്, അയാൾ അവിടെ തന്നെ നിന്ന് പോയി എന്നാൽ ചലിക്കാൻ കഴിയാത്ത വിധം സ്തബ്ദനായി നിന്ന് പോയി എന്നാണ് അർത്ഥമാക്കുന്നത്

Question 7.
ഈ കഥയിൽ നിങ്ങളെ സ്വാധീനിച്ച് ജീവിതമുഹൂർത്തങ്ങളെ ഒരു ഹ്രസ്വചലച്ചിത്രത്തിനുള്ള തിരക്കഥ തയ്യാറാക്കുക.
Answer:
സൂചകങ്ങൾ

  • കഥാസന്തർന്ദങ്ങൾ പൂർണമായും ഉൾക്കൊളളുക
  • കഥയുടെ ആശയത്തെ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളെ കണ്ടെത്തുക
  • കഥയെ ചെറുതാക്കി അനുയോജ്യമായ സംഭാഷണങ്ങൾ ആക്കുക
  • ഉചിതമായ പരിശീലനത്തോടെ അവതരിപ്പിക്കുക

അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Question 8.
ചില വിരലുകൾ ഹൃദയത്തിൽ തൊടുന്നു. സ്നേഹിക്കപ്പെടുമ്പോഴും പരിഗണിക്കപ്പെടുമ്പോഴും ജീവിതം മനോഹരമാകുന്നു.?
Answer:
ജീവിതം സ്നേഹമാണ്, സ്നേഹിക്കപെടുമ്പോഴും പരിഗണിക്കപെടുമ്പോഴുമാണ് മനുഷ്യനു ജീവിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്. ആരെയും ആശ്രയം ഇല്ലാത്ത, ആരാലും പരിഗണന ഇല്ലാത്ത ഒരാൾക്കു ജീവിതത്തിൽ നിരാശയായിരിക്കും തോന്നുക. ചില തലോടലുകൾ, സാമിപ്യം, സ്പർശനം എല്ലാം ചിലർക്ക് മുന്നോട്ടുള്ള ഊർജ്ജ സ്രോതസ്സുകളായാണ് മാറുക, പരസ്പരം കരുതലും ഹൃദയമുള്ളവരാകുകയും ചെയ്യുക, സ്നേഹിയ്ക്കപ്പെടാനും പരിഗണിക്കപ്പെടാനും അർഹതയുള്ളവരാകാൻ നാം പ്രയത്നിക്കേണ്ടതുണ്ട്, സമൂഹത്തിനു മാതൃകയും നന്മയുള്ളവരായും മാറുക.

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Sukruthaharangal Summary

സുകൃതഹാരങ്ങൾ Summary in Malayalam

ആമുഖം

മാറുന്ന കാലത്തിന്റെ ഗതിഭേദങ്ങളോട് നിരന്തരം സംവദിച്ച കവിയാണ് കുമാരനാശാൻ. 1922-ൽ ദുരവസ്ഥയ്ക്ക് പിന്നാലെ പ്രസിദ്ധീകരിച്ച ഗാന കാവ്യമാണ് ചണ്ഡാലഭിക്ഷുകി. മറ്റൊരർഥത്തിൽ കേരളത്തിലെ ആദ്യത്തെ കഥാകാവ്യം എന്ന് അതിനെ വിളിക്കാവുന്നതുമാണ്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും മലയാളിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒന്നാകണമെന്നും ഒരേ ഉദരത്തിൽ നിന്നും പിറന്ന സന്തതികൾ ആണെന്നും സമർത്ഥിക്കുകയാണ് ആശാൻ ഈ രണ്ടു കാവ്യങ്ങളിലൂടെയും ചെയ്യുന്നത്. ജാതിയല്ല. ജലമാണ്, ജീവജലമാണ് എക്കാലത്തും പ്രധാനം എന്ന് ആശാൻ ഈ കൃതികളിലൂടെ ദ്യോതിപ്പിക്കുന്നു. ദുരവസ്ഥയുടെ സഹോദരി എന്നാണ് ആശാൻ ചണ്ഡാല ഭിക്ഷുകിയെ വിശേഷിപ്പിച്ചിട്ടുള്ളത്. നാല് ഭാഗങ്ങളിലായി 696 വരികളുള്ള ഈ കാവ്യം നളിനി, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, കരുണ തുടങ്ങിയ പ്രഖ്യാതകൃതികളിൽ നിന്നും ആഖ്യാന പരമായും ഇതിവൃത്തപരമായും ഉയർന്നു നിൽക്കുന്നു.

പാരസംഗ്രഹം
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 1
പ്രൊഫ. ലക്ഷ്മി നരസുവിന്റെ The Essence of Budhism എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ കൃതിയുടെ മൂലകഥാംശം, മറ്റു കൃതികളെപ്പോലെ നാടകീയമായ തുടക്കമല്ല മറിച്ച് നേരിട്ടുള്ള ആദി മധ്യാന്തപ്പൊരുത്തത്തോടുകൂടിയ ആഖ്യാന രീതിയാണ് ആശാൻ ഈ കാവ്യത്തിൽ പിന്തു ടരുന്നത്. സംവാദാത്മകതയാണ് ഈ കാവ്യ ത്തിന്റെ മറ്റൊരു പ്രത്യേകത.

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

‘ജാതീയവും മത പരവുമായ അന്ധതകളുടെ വേരറുത്തു കൊണ്ടുള്ള ഈ കൃതിയുടെ ഒരു നൂറ്റാണ്ടു കാലത്ത നിലനിൽപ് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആശാന്റെ സാമൂഹികബോധം, പ്രതിബദ്ധത, പ്രചാരണ പരത എന്നിവയ്ക്കൊപ്പം കാവ്യഭംഗിയും തെളിയുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. ഓരോ വാക്കിലും കവിത സ്ഫുരിക്കുന്ന പ്രതീകാത്മക ഘടന കവിതയിൽ കാണാം. കവിതയുടെ ആദ്യഭാഗത്ത് ചിത്രീകരിക്കുന്ന പശ്ചാത്തല വർണ്ണന ഇതിനുദാഹരണമാണ്. ഉണങ്ങിയ പേരാൽ, വഴിക്കിണർ, അത്താണി, ചുമടുതാങ്ങി തരിശുനിലം ഇതെല്ലാം ജാതിയുടെ വേനലിനെ പ്രതീകവൽക്കരിക്കുകയാണ് ചെയ്യുന്നത്. ജാതിയുടെ പൊള്ളുന്ന വേനലിലേയ്ക്ക് ആനന്ദഭിക്ഷു വന്നുചേരുന്നു. പകർന്നു കൊടുക്കുന്ന കുളിർത്ത തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ എപ്രകാരം പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർഥിക്കുന്നു. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ’ ഇതാണ് ഈ കാവ്യ ത്തിന്റെ കേന്ദ്രപ്രമേയം. ഈ വരികളുടെ ആന്തരാർഥത്തിന് ഏറെ പ്രസക്തിയുണ്ട്.

വർത്തമാനകാലത്ത് നമ്മുടെ സമൂഹശരീരവും മനസ്സും ജാതി മതാന്ധതയാൽ വരണ്ടുപോകുന്നു എന്ന തോന്നലുണ്ടാ കുമ്പോൾ ഈ കാവ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് 1907-ൽ “വീണ പൂവി’ൽ തുടങ്ങി ആധുനിക മനുഷ്യാവസ്ഥയുടെ ഭിന്നപ്രകാരങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് സാമൂഹിക നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായ ഇടപെടലുമാണ് ചണ്ഡാലഭിക്ഷുകി. “ആശാന്റെ സ്നേഹ സങ്കൽപ്പത്തിന് എക്കാലത്തും കീർത്തികേട്ട വരികൾ ചണ്ഡാലഭിക്ഷുകിയിലേതാണ്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധിതേടുന്നു. സ്നേഹം താൻ ശക്തിജഗത്തിൽ സ്വയം സ്നേഹം താനാനന്ദമാർക്കും. സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതി തന്നെ മരണം. സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗഗേഹം പണിയും പടുത്വം’ എന്ന വരികൾ ഉരുവിടാത്തവരായി കേരളത്തിൽ ആരുംതന്നെ ഉണ്ടാവില്ല.

മാതംഗി പകരുന്ന കുടിനീരിലെ ഓരോ തുള്ളിയും ധന്യതയുടെ ഹാരങ്ങളുമായി മാറുന്നു. അത് മാതംഗിയുടെ മനസ്സിൽ സദ്പ്രവൃത്തിയുടെ കുളിർമ്മ നല്കുന്നു. ആശാന് കവിത സാമൂഹിക പരിവർത്തനത്തിനുള്ളതാണ്. മാനവികത പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് ആശാൻ കൃതികൾ ആവർത്തിച്ച് വായിക്കപ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവ് പകരുന്ന വിധത്തിൽ ചണ്ഡാലഭിക്ഷുകിയിലെ സുകൃതഹാരം എന്ന ഭാഗത്തിന്റെ വായനയും ആസ്വാദനവും നടക്കുന്നുവെന്ന് ഉറപ്പാക്കണം.

അറിവിലേക്ക്
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 2

കുമാരനാശാൻ: മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാര നാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണ ങ്ങളായി പറയാറുണ്ട്. 1903 – ൽ കുമാരനാശാൻ എസ്. എൻ. ഡി. പി. ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904-ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, വിവേകോദയം മാസികയാരംഭിച്ചു.

കൃതികൾ: നളിനി, ലീല, കരുണ, ചണ്ഡാല ഭിക്ഷുകി, വീണപൂവ്, പ്രരോദനം, ഒരു സിംഹ പ്രസവം, മണിമാല, വനമാല, പുഷ്പവാടി.
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 3

നൂറ്റാണ്ട് പിന്നിട്ട കൃതികൾ

മലയാള കാവ്യലോകത്ത് ചിരഞ്ജീവിത്വമുള്ള കവിതകളിലൂടെ പുതുഭാവുകത്വം സൃഷ്ടിച്ച കവി പ്രതിഭയാണ് കുമാരനാശാൻ. അതുവരെയുണ്ടായിരുന്ന ഭാഷയെയും ആഖ്യാന സമ്പ്രദായങ്ങളെയും ഭാവുകത്വത്തെയും കല്പനകളെയും സങ്കല്പങ്ങളെയും ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ട് പുതിയൊരു കാവ്യാനുഭവലോകം മലയാളിക്ക് ആശാൻ സമ്മാനിച്ചു. 1907-ൽ പ്രസിദ്ധീകരിച്ച് വീണപൂവിൽ തുടങ്ങുന്ന കാവ്യനിർമ്മിതി ഒന്നര പതിറ്റാണ്ടോളം മാത്രമേ നീണ്ടു നിന്നുള്ളൂ. എന്നാൽ കാലം കുറഞ്ഞദിനമെങ്കിലും അർഥ ദീർഘമായ ആ കാവ്യജീവിതം സൃഷ്ടിച്ച വിസ്ഫോടനം മലയാ ളികളെ / കവിതാസ്വാദകരെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു.

മലയാള കാവ്യലോകത്ത് ഒരു നൂറ്റാണ്ട് പൂർത്തീകരിച്ച രണ്ടു പ്രശസ്ത കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. 1922 സെപ്റ്റംബറിൽ ദുരവസ്ഥയും ഡിസംബറിൽ ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധീകരിച്ചു. ഒരു ഞെട്ടിൽ പൂത്ത രണ്ടു പുഷ്പങ്ങൾ എന്ന് ഇരുകൃതികളെയും മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുണ്ട്. മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയും ശ്രീബുദ്ധന്റെ കഥയിലെ മാതംഗിയെന്ന ചണ്ഡാലികയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ചണ്ഡാലഭിക്ഷുകിയും പ്രമേയ സാധർമ്മ്യവും കവിയുടെ നവോത്ഥാന ചരിത്രത്തിലെ രണ്ട് മനുഷ്യത്വം എന്ന ബോധത്തിന്റെ വെളിച്ചത്താൽ കോട്ടകെട്ടി നിർത്തിയ സോദ്ദേശ്യശ്രമമാണ്. നീതികേടുകളെയും മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളെയും മാറ്റാൻ വർത്തമാന കാലത്തും പ്രേരണാശക്തിയായി “ദുരവസ്ഥ’യും ‘ചണ്ഡാലഭിക്ഷുകി’യും സജ്ജമായി നിൽക്കുന്നു.

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന പ്രഖ്യാപനം ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദുരവസ്ഥയും ചണ്ഡലാഭിക്ഷുകിയും മലയാള കാവ്യലോകത്തും സമൂഹത്തിലും സൃഷ്ടിച്ച തുടർചലനങ്ങൾ പരിവർത്തനോന്മുഖമായിരുന്നു. സാമൂഹ്യനീതിയുടെ പശ്ചാത്തലത്തിൽ അത് വായിക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനെ മാറ്റിനിർത്തുകയും അവഗണിക്കുകയും ചെയ്തിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്റെ ദൃശ്യം നമുക്ക് ലഭിക്കും. അത് പുതുകാലത്തെ സൃഷ്ടിക്കാൻ നമ്മളെ ഏറെ പര്യാപ്തരാക്കും. ഒരു കൃതി എങ്ങനെയാണ് സാമൂഹിക പരിവർത്തനത്തിനും സാമൂഹിക നീതിക്കും മനുഷ്യ സമത്വത്തിനും പ്രയോജനകരമാകുന്നു എന്നതിന്റെ ഏറ്റവും പ്രകടവും മികച്ചതുമായ ഉദാഹ രണമാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ജാതിയുടെ പേരിൽ മേൽക്കോയ്മകൾ ഉണ്ടാക്കി മനുഷ്യരെ വേർതിരിച്ച്, തരംതാഴ്ത്തി മനുഷ്യനെ പീഡിപ്പിച്ചിരുന്ന വ്യവസ്ഥിതിയെ കവിതകൊണ്ട് | അക്ഷരം കൊണ്ട് വെല്ലുവിളിക്കുക എന്ന ചരിത്ര പ്രധാനമായ ഉത്തരവാദിത്വം നിറവേറ്റുകയാണ് 1922-ൽ പ്രസിദ്ധീകരിച്ച ഈ രണ്ട് കൃതികളിലൂടെയും കുമാരനാശാൻ ചെയ്തത്.

ബുദ്ധദർശനം ആശാൻ കവിതകളിൽ

1873 (ഏപ്രിൽ 12) ന് ജനിച്ച് 1924ൽ (ജനുവരി 16 ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മരണമടഞ്ഞ കുമാരനാശാൻ മലയാളത്തിൽ ഒന്നാമതായി സ്മരിക്കപ്പെടേണ്ട കവികളിലൊരാളാണ്. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും കേരളീയ ആധുനികതയുടെയും സ്മാരകമാണ് കുമാര നാശാൻ. ആശാന് പകരക്കാരൻ ആശാൻ മാത്രമാണെന്ന് കാലം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടി രിക്കുന്നു. മലയാളിക്ക് ജീവിതത്തിന്റെയും മോക്ഷത്തിന്റെയും പാത കാട്ടിത്തന്നത് കുമാരനാശാനായി രുന്നു. മതേതരമായ പാതയിലൂടെ സഞ്ചരിക്കാൻ നമുക്കിന്നും ആത്മബലം പകരുന്നത് കുമാര നാശാന്റെ ഓർമ്മകളാണ്, ആ ഓർമ്മകൾ നാം പുതുക്കിക്കൊണ്ടേയിരിക്കണം. വിഭാഗീയതയുടെയും ഉപഭോഗാസക്തിയുടെയും കാർമേഘം നമ്മുടെ ജീവിതാന്തരീക്ഷത്തിൽ കനക്കുമ്പോൾ പ്രത്യേകിച്ചും ആലംബഹീനന്മാർക്ക് സ്നേഹസ്പർശമായി ആശാനും ആശാന്റെ രചനകളും നമുക്കിടയിൽ ശക്തമായി ഇന്നും തുടരുന്നു. കുമാരനാശാന്റെ വ്യക്തി ജീവിതത്തെയും കാവ്യ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ച വ്യക്തി ശ്രീനാരായണഗുരുവും കൃതി എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുമാണ്.

ഖണ്ഡകാവ്യപ്രസ്ഥാനം

സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് സംക്രമിച്ച് കാവ്യ പ്രസ്ഥാനമാണ് ഖണ്ഡകാവ്യം. പാശ്ചാത്യ കാവ്യമാതൃകകൾ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ‘ഖണ്ഡകാവ്യം ഭവേത് കാവ്യകദേശാനുസാരി എന്ന് സാഹിത്യദർപ്പണത്തിൽ വിശ്വനാഥാ ചാര്യൻ ഖണ്ഡകാവ്യത്തിന് ലക്ഷണം നൽകിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിനോക്കുന്നതിനു പകരം ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവത്തിലോ ഭാവത്തിലോ ആശയത്തിലോ മാത്രം ഊന്നിനിൽക്കുക അവിടെ കവിപ്രതിഭ വ്യാപരിപ്പിക്കുക ഇതാണ് ഖണ്ഡകാവ്യത്തിന്റെ സാമാന്യ സ്വഭാവം. മഹാകാവ്യം ഒരു വലിയ ജീവിതപ്രപഞ്ചം ആഴത്തിലും പരപ്പിലും സമഗ്രമായി അവതരിപ്പിക്കുന്നു. ഖണ്ഡകാവ്യം ജീവിതത്തിന്റെ ഒരംശത്തെ ഏകാഗ്രമായി ആവിഷ്കരിക്കുന്നു. കഥയെക്കാൾ ഭാവോത്തേജകമായ പ്രതിപാദനത്തിനാണ് ഖണ്ഡകാവ്യത്തിൽ പ്രാധാന്യം. മലയാളത്തിൽ ഖണ്ഡകാവ്യങ്ങളുടെ മാർഗദർശകനായി കരുതിപ്പോരുന്നത് ഏ.ആർ. രാജരാജ വർമ്മ യെയാണ്. അദ്ദേഹം രചിച്ച മലയവിലാസം (1895) ഈ ശാഖയിൽപ്പെട്ട ആദ്യ കൃതിയായി പരിഗണിക്കുന്നു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവ് (1907) ആണ്. മലയാള കവിതയെ നവീന കാവ്യബോധത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് വീണപൂവാണ്. നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), ചണ്ഡാലഭിക്ഷുകി (1922), കരുണ (1923) തുടങ്ങിയവ ആശാൻ എഴുതിയ മറ്റു ഖണ്ഡകാവ്യങ്ങളാണ്. ബധിരവിലാപം (1919), ബന്ധ നസ്ഥനായ അനിരുദ്ധൻ (1918), ശിഷ്യനും മകനും (1919) മഗ്ദലനമറിയം (1921), അച്ഛനും മകളും (1936), കൊച്ചു സീത (1929) എന്നിവ വള്ളത്തോൾ നാരായണമേനോൻ രചിച്ച ഖണ്ഡകാവ്യങ്ങളാണ്. കർണ്ണ ഭൂഷണം (1933), പിംഗള (1929), ഭക്തിദീപിക (1933), ചിത്രശാല (1937) എന്നിവ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പ്രധാന ഖണ്ഡകാവ്യങ്ങളാണ്. ജി. ശങ്കരക്കുറുപ്പിന്റെ മൂന്നരുവിയും ഒരു പുഴയും, ബാലാമണിയമ്മയുടെ മഴുവിന്റെ കഥ, ഒ.എൻ.വി. കുറുപ്പിന്റെ ഉജ്ജയിനി, അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്നിവയും മലയാളത്തിലെ പ്രസിദ്ധങ്ങളായ ഖണ്ഡകാവ്യങ്ങളാണ്.

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

ഓർത്തിരിക്കൻ

  • കൊടിയ ദാഹത്താൽ ഭിക്ഷു ജാതിനിയമങ്ങൾ മറന്നു പോയോ എന്നാണ് മാതംഗി ആശങ്കപ്പെടുന്നത്.
  • അക്കാലത്ത് ജാതീയമായ അടിമത്തചിന്ത ശക്തമായിരുന്നു എന്ന് ഈ വാക്കുകൾ ധ്വനിപ്പിക്കുന്നു.
  • ഏത് ദുഃഖത്തിലും ദുരിതത്തിലും ജാതിധർമ്മം മറക്കാൻ പാടില്ലായിരുന്നു. എല്ലാത്തിനേക്കാളും വലുതാണ് ജാതി എന്ന് ഭിക്ഷുവിനെ ഓർമ്മിപ്പിക്കുകയാണ്.
  • പാരമ്പര്യവിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന പാപബോധമാണ് മാതംഗിയിൽ കാണുന്നത്.
  • ജാതിഭേദ ചിന്താബോധവും ഇല്ലാതാക്കിയത് ബുദ്ധദർശനമാണ്.
  • മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
  • സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
  • സമത്വമുള്ളിടത്തെ സാഹോദര്യവുമുണ്ടാകൂ.
  • ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
  • ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ തരതമഭേദങ്ങളില്ല. അതില്ലാത്തയിടത്തേ സമത്വവും സാഹോദര്യവും ഉണ്ടാവുകയുള്ളൂ. ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കുന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദരസ്നേഹത്തിന്റെ സുകൃത ഹാരങ്ങൾ അർപ്പിക്കുന്നു.